ഭക്ഷണപാനീയങ്ങള്‍, ഏതാനും ദിക്റുകള്‍

ഭക്ഷണപാനീയങ്ങള്‍, ഏതാനും ദിക്റുകള്‍

ഭക്ഷണം ലഭിച്ചാല്‍

ഭക്ഷണം ലഭിച്ചാല്‍ ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ ഇപ്രകാരമുണ്ട്. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرًا مِنْهُ

‘അല്ലാഹുവേ, ഞങ്ങള്‍ക്ക് ഈ ഭക്ഷണത്തില്‍ നീ ബര്‍ക്കത്ത് ചൊരിയേണമേ. ഇതിനേക്കാള്‍ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ.’

ഭക്ഷിക്കുവാന്‍ തുടങ്ങുമ്പോള്‍

ഭക്ഷണം കഴിക്കുമ്പോള്‍ ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْــمِ اللهِ

അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ ഭക്ഷിക്കുവാന്‍ ആരംഭിക്കുന്നു)

തുടക്കത്തില്‍ ബിസ്മി മറന്നാല്‍

ഭക്ഷണം കഴിക്കുമ്പോള്‍ തുടക്കത്തില്‍ ബിസ്മി ചൊല്ലുവാന്‍ മറന്നാല്‍ ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദി ആഇശാ (റ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലു ണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْمِ اللَّهِ فِى أَوَّلِهِ وَآخِرِهِ

‘ഇതിന്‍റെ തുടക്കത്തിലും ഒടുക്കത്തിലും ഞാന്‍ അല്ലാഹുവിന്‍റെ നാമത്തിലാകുന്നു.’

ഭക്ഷിച്ചു കഴിഞ്ഞാല്‍

ഭക്ഷണം കഴിച്ചവന്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലിയാല്‍ അവന്‍റെ കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِى أَطْعَمَنِى هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ

‘എന്നില്‍ നിന്നുള്ള യാതൊരു കഴിവും ചലനശേഷിയും കൂടാതെ ഇത് എന്നെ ഭക്ഷിപ്പിക്കുകയും ഇത് എനിക്ക് പ്രദാനം ചെയ്യുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.’

തിരുനബി (സ്വ) ഭക്ഷണം കഴിച്ചാല്‍ താഴെ വരുന്ന ദിക്റും ചൊല്ലിയിരുന്നതായി ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ أَطْعَمْتَ وَأَسْقَيْتَ وَأَغْنَيْتَ وَأَقْنَيْتَ وَهَدَيْتَ وَأَحْيَيْتَ فَلَكَ الْحَمْدُ عَلَى مَا أَعْطَيْتَ

അല്ലാഹുവേ, നീ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ധന്യമാക്കുകയും സംതൃപ്തിപ്പെടുത്തുകയും സന്മാര്‍ഗ്ഗം കാണിക്കുകയും ജീവിപ്പി ക്കുകയും ചെയ്തു; നീ ഏകിയതിനാല്‍ നിനക്ക് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.

തിരുനബി (സ്വ) ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താല്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലാറുള്ളതായി ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِى أَطْعَمَ وَسَقَى وَسَوَّغَهُ وَجَعَلَ لَهُ مَخْرَجًا

‘ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ദഹിപ്പിക്കുകയും അതിനെ (വിസര്‍ജ്ജിക്കുവാന്‍) പുറത്തേക്ക് വഴിയാക്കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.

ഭക്ഷണത്തളിക ഉയര്‍ത്തിയാല്‍

മുന്നില്‍ നിന്ന് ഭക്ഷണത്തളിക ഉയര്‍ത്തിയാല്‍ നബി (സ്വ) താഴെ വരും പ്രകാരം പറയുമായിരുന്നു എന്ന് അബൂഉമാമഃ (റ) യില്‍ നിന്ന് ഇമാം ബുഖാരി നിവേദനം.

الْحَمْدُ لِلَّهِ حَمْداً كَثِيرًا طَيِّبًا مُبَارَكًا فِيهِ غَيْرَ مُوَدَّعٍ وَلَا مُسْتَغْنًى عَنْهُ رَبَّنَا

പുണ്യപ്രവൃത്തിയെടുക്കുന്നതില്‍ ഉപേക്ഷിക്കപ്പെടാത്തവനും നിരാശ്രയനുമായ ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനുമാത്രമാകു ന്നു മുഴുവന്‍ സ്തുതികളും; ധാരാളവും മഹനീയവും അനുഗ്രഹീതവുമായ സ്തുതികള്‍.

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

വസ്ത്രധാരണം ഏതാനും ദിക്റുകള്‍

വസ്ത്രധാരണം ഏതാനും ദിക്റുകള്‍

വസ്ത്രം ധരിക്കുമ്പോള്‍

വസ്ത്രം ധരിക്കുന്നവന്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലി യാല്‍ അവന്‍റെ കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِى كَسَانِى هَذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّى وَلاَ قُوَّةٍ

‘എന്നില്‍ നിന്നുള്ള യാതൊരു കഴിവും ശേഷിയും കൂടാതെ ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും ഇത് എനിക്ക് പ്രദാനം ചെയ്യുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വസ്തുതികളും.’

പുതുവസ്ത്രം ധരിക്കുമ്പോള്‍

പുതുവസ്ത്രം ധരിച്ചാല്‍ തിരുനബി (സ്വ) പറയാറുണ്ടായിരുന്നതായി ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ ഇപ്രകാരമുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ

‘അല്ലാഹുവേ, നിനക്ക് മാത്രമാണ് സ്തുതികള്‍ മുഴുവനും. നീയാണ് ഇത് എന്നെ ധരിപ്പിച്ചത്. ഇതിന്‍റെ നന്മയും ഇത് ഏതൊന്നിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടുവോ അതിന്‍റെ നന്മയും നിന്നോട് ഞാന്‍ തേടുന്നു. ഇതിന്‍റെ തിന്മയില്‍നിന്നും ഇത് ഏതൊന്നിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടുവോ അതിന്‍റെ തിന്മയില്‍നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു.’

പുതുവസ്ത്രം ധരിച്ചയാളെ കാണുമ്പോള്‍

പുതുവസ്ത്രം ധരിച്ച ഉമറി (റ) നു വേണ്ടി തിരുനബി (സ്വ) ദുആ ചെയ്തതായി ഇബ്നുമാജ റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اِلْبِسْ جَدِيداً وَعِشْ حميداً ومُتْ شهيداً

‘(അല്ലാഹു) താങ്കളെ പുതിയത് ധരിപ്പിക്കട്ടേ, സ്തുത്യര്‍ഹനായി താങ്കളെ ജീവിപ്പിക്കട്ടെ, ശഹീദായി മരിപ്പിക്കട്ടെ.’

പുതുവസ്ത്രം ധരിച്ച വ്യക്തിക്കുവേണ്ടി താഴെ വരും പ്രകാരം സ്വഹാബികള്‍ ദുആ ചെയ്യാറുണ്ടായിരുന്നുവെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീഥിലുണ്ട്. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

تُبْلِى وَيُخْلِفُ اللَّهُ تَعَالَى

‘(താങ്കളുടെ വസ്ത്രം) ജീര്‍ണ്ണിക്കുകയും അല്ലാഹു പകരം നല്‍കുകയും ചെയ്യും. (എല്ലാം ധരിച്ച് ജീവിക്കുവാന്‍ താങ്കള്‍ക്ക് അല്ലാഹു ദീര്‍ഘായുസ്സ് നല്‍കട്ടേ എന്ന് സാരം)

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

വിസര്‍ജ്ജന മര്യാദയുമായി ബന്ധപ്പെട്ട ദിക്റുകള്‍​

വിസര്‍ജ്ജന മര്യാദയുമായി ബന്ധപ്പെട്ട ദിക്റുകള്‍

വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍

മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുന്ന മനുഷ്യരുടെ നഗ്നതകള്‍ ജിന്നുകളില്‍ നിന്നു മറക്കുവാന്‍ ബിസ്മില്ലാഹ് ചൊല്ലണമെന്ന് തിരുമൊഴി അറിയിക്കുന്നു. ഹദീഥിനെ അല്‍ ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

بِسْــمِ اللهِ

‘അല്ലാഹുവിന്‍റെ നാമത്തില്‍ (ഞാന്‍ പ്രവേശിക്കുന്നു)’

മലമൂത്രവിസര്‍ജ്ജന സ്ഥലങ്ങളില്‍ പിശാചുക്കള്‍ സന്നിഹിതരാകുന്നതിനാല്‍ വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുന്നവര്‍ താഴെ വരുന്ന ദുആ ചൊല്ലുവാന്‍ നബി (സ്വ) കല്‍പിച്ചതായും തിരുമേനി (സ്വ) ഇതു ചൊല്ലിയതായും സ്വഹീഹായ ഹദീഥുകളിലുണ്ട്.

اللَّهُمَّ إِنِّى أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ

‘അല്ലാഹുവേ, ആണ്‍പിശാചുക്കളില്‍ നിന്നും പെണ്‍പിശാചുക്കളില്‍ നിന്നും ഞാന്‍ നിന്നോട് കാവലിനെ തേടുന്നു.’

വിസര്‍ജ്ജന സ്ഥലത്തുനിന്ന് ഇറങ്ങുമ്പോള്‍

തിരുനബി (സ്വ) വിസര്‍ജ്ജന സ്ഥലത്തുനിന്ന് പുറപ്പെട്ടാല്‍,

غُفْــرَانَكَ

‘അല്ലാഹുവേ ഞാന്‍ നിന്‍റെ പാപമോചനം തേടുന്നു.’ എന്ന് പറയാറുണ്ടായിരുന്നുവെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

 

അബുൽ ജബ്ബാർ അബ്ദുള്ള മദീനി

ഉറക്കവുമായി ബന്ധപ്പെട്ട ദിക്റുകള്‍, ദുആഉകള്‍

ഉറക്കവുമായി ബന്ധപ്പെട്ട ദിക്റുകള്‍, ദുആഉകള്‍

ഉറക്കശയ്യ പ്രാപിക്കുമ്പോള്‍

തിരുനബി (സ്വ) രാത്രി കിടപ്പറ പ്രാപിച്ചാല്‍ തന്‍റെ കവിളിന് താഴെ കൈ വെച്ച് ഇപ്രകാരം പറയുമായിരുന്നു എന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.

اللَّهُمَّ بِاسْمِكَ أَمُوتُ وَأَحْيَا

‘അല്ലാഹുവേ നിന്‍റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.’

തിരുനബി (സ്വ) രാത്രി കിടപ്പറ പ്രാപിച്ചാല്‍ തന്‍റെ വലതു കൈ വലതു കവിളില്‍ വെച്ച് ഇപ്രകാരം മൂന്ന് തവണ പറയുമായിരുന്നു എന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ قِنِى عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ

‘അല്ലാഹുവേ, നീ നിന്‍റെ ദാസന്മാരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിനം നിന്‍റെ ശിക്ഷയില്‍നിന്ന് എന്നെ കാക്കേണമേ.’

ഒരാള്‍ ഉറങ്ങുവാന്‍ തന്‍റെ വിരിപ്പിലെത്തിയാല്‍ തന്‍റെ വസ്ത്രത്തിന്‍റെ അറ്റംകൊണ്ട് വിരിപ്പ് മൂന്നു തവണ കുടയുവാ നും ഇപ്രകാരം ചൊല്ലുവാനും നബി (സ്വ) കല്‍പിച്ചതായി സ്വഹീഹുല്‍ ബുഖാരിയിലുണ്ട്.

بِاسْمِكَ رَبِّ وَضَعْتُ جَنْبِى وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِى فَاغْفِرْ لَهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ

‘എന്‍റെ രക്ഷിതാവേ നിന്‍റെ നാമത്തില്‍ ഞാന്‍ എന്‍റെ പാര്‍ശ്വം വെച്ചിരിക്കുന്നു. നിന്നെക്കൊണ്ടാണ് ഞാന്‍ അത് ഉയര്‍ത്തുന്നത്. എന്‍റെ ശരീരത്തെ (മരണത്തിലൂടെ) നീ പിടിച്ചുവെങ്കില്‍ അതിനോട് പൊറുക്കേണമേ. നീ അതിനെ (ജീവിക്കുവാന്‍) അയച്ചുവെങ്കില്‍ നിന്‍റെ സജ്ജനങ്ങളായ ദാസന്മാരെ സംരക്ഷിക്കുന്നതുകൊണ്ട് അ തിനേയും നീ സംരക്ഷിക്കേണമേ.’

നബി (സ്വ) എല്ലാ രാത്രിയിലും കിടപ്പറ പ്രാപിച്ചാല്‍ തന്‍റെ ഇരു കൈകളും ചേര്‍ത്ത് അതില്‍ ഊതുകയും ശേഷം ഇഖ്ലാസ്വ്, ഫലക്വ്, നാസ് എന്നീ സൂറത്തുകള്‍ അവയില്‍ ഓതി തന്‍റെ തലയില്‍ തുടങ്ങി മുഖത്തും ശരീരത്തില്‍ കൈ എത്തുന്ന ഭാഗങ്ങളിലെല്ലാം തടവുമായിരുന്നു എന്നും ഇങ്ങനെ മൂന്ന് തവണ ആവര്‍ത്തിക്കുമായിരുന്നു എന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.

താഴെ വരുന്ന ദുആ വചനം തിരുനബി (സ്വ) ചൊല്ലുന്നത് കേട്ടതിനാല്‍ ഇബ്നുഉമര്‍ (റ) ഇതു ചൊല്ലുവാന്‍ കല്‍പിക്കുമായിരുന്നു എന്ന് ഇമാം മുസ്ലിമിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

اللَّهُمَّ خَلَقْتَ نَفْسِى وَأَنْتَ تَوَفَّاهَا لَكَ مَمَاتُهَا وَمَحْيَاهَا إِنْ أَحْيَيْتَهَا فَاحْفَظْهَا وَإِنْ أَمَتَّهَا فَاغْفِرْ لَهَا اللَّهُمَّ إِنِّى أَسْأَلُكَ الْعَافِيَةَ

‘അല്ലാഹുവേ, നീ എന്‍റെ ശരീരത്തെ പടച്ചു. നീ അതിനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. അതിന്‍റെ മരണവും അതിന്‍റെ ജീവിതവും നിന്‍റെ (കഴിവുകൊണ്ടാണ്). നീ അതിനെ ജീവിപ്പിച്ചാല്‍ അതിനെ സംരക്ഷിക്കേണമേ. നീ അതിനെ മരിപ്പിച്ചാല്‍ അതിനോട് പൊറുക്കേണമേ. അല്ലാഹുവേ നിന്നോട് ഞാന്‍ സൗഖ്യം തേടുന്നു.’

മകള്‍ ഫാത്വിമ (റ) യേയും മരുമകന്‍ അലി (റ) യേയും കിടപ്പറ പ്രാപിച്ചാല്‍ തസ്ബീഹുകളും തഹ്മീദുകളും തക്ബീറുകളും ചൊല്ലുവാന്‍ തിരുനബി (സ്വ) പഠിപ്പിച്ചു. വീട്ടില്‍ ഒരു വേലക്കാരന്‍ സഹായത്തിന് ഉണ്ടാകുന്നതിനേക്കാള്‍ ഉത്തമമാണ് ഈ കര്‍മ്മമെന്ന് തിരുമേനി (സ്വ) ഉണര്‍ത്തി. സംഭവം വിശദമായി സ്വഹീഹുല്‍ ബുഖാരിയിലുണ്ട്.

سُبْحَانَ اللهِ
(മുപ്പത്തിമൂന്ന് തവണ വീതം)

الحَمْدُ للهِ
(മുപ്പത്തിമൂന്ന് തവണ വീതം)

اللهُ أَكْبَرُ
(മുപ്പത്തിനാല് തവണ)

ഒരാള്‍ ഉറങ്ങുവാന്‍ ഉദ്ദേശിച്ചാല്‍ വലതുഭാഗം ചെരിഞ്ഞ് കിടക്കുവാനും ശേഷം ചൊല്ലുവാനും തിരുനബി (സ്വ) കല്‍പിച്ചതായി സ്വഹീഹ് മുസ്ലിമിലുണ്ട്.

أَللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ رَبَّنَا وَرَبَّ كُلِّ شَىْءٍ فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالْفُرْقَانِ أَعُوذُ بِكَ مِنْ شَرِّ كُلِّ شَىْءٍ أَنْتَ آخِذٌ بِنَاصِيَتِهِ اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَىْءٌ وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَىْءٌ وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَىْءٌ وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَىْءٌ اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ

‘വാനങ്ങളുടേയും ഭൂമിയുടേയും മഹത്തായ സിംഹാസനത്തിന്‍റേ യും ഞങ്ങളുടേയും എല്ലാ വസ്തുക്കളുടേയും നാഥനായ, വിത്തും ധാന്യവും മുളപ്പിച്ചവനായ, തൗറാത്തും ഇഞ്ചീലും ഫുര്‍ക്വാനും അ വതരിപ്പിച്ചവനായ അല്ലാഹുവേ, നിന്‍റെ പിടിത്തത്തിലുള്ളതായ എ ല്ലാ വസ്തുക്കളുടേയും തിന്മയില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നീയാകുന്നു അല്‍അവ്വല്‍ നിനക്ക് മുമ്പ് യാതൊന്നുമില്ല. നീയാകുന്നു അല്‍ആഖിര്‍ നിനക്ക് ശേഷം യാതൊ ന്നുമില്ല. നീയാകുന്നു അളള്വാഹിര്‍ നിനക്കുമീതെ യാതൊന്നുമില്ല. നീയാകുന്നു അല്‍ബാത്വിന്‍ നിന്‍റെ (അറിവു)കൂടാതെ യാതൊന്നു മില്ല. നീ ഞങ്ങളുടെ കടം വീട്ടേണമേ. ദാരിദ്ര്യത്തില്‍ നിന്ന് കരകയ റ്റി ഞങ്ങളെ ധന്യരാക്കേണമേ.’

ഉറക്കശയ്യ പ്രാപിക്കുമ്പോള്‍ താഴെവരുന്ന വചനം പ്രാര്‍ത്ഥിക്കുവാന്‍ അബൂബകറി (റ) നോട് തിരുനബി (സ്വ) കല്‍പ്പിച്ചു. ഇമാം അബൂദാവൂദ് തിര്‍മുദി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തു. നവവിയും ഇബ്നുഹജറും മറ്റും സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ رَبَّ كُلِّ شَىْءٍ وَمَلِيكَهُ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِى وَشَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِى سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ

‘ആകാശങ്ങളും ഭൂമിയും ഇല്ലായ്മയില്‍നിന്നു സൃഷ്ടിച്ചവനായ, ദൃ ശ്യവും അദൃശ്യവും അറിയുന്നവനായ, എല്ലാ വസ്തുക്കളുടേയും രക്ഷിതാവും അധിപനുമായ അല്ലാഹുവേ, യഥാര്‍ത്ഥ ആരാധ്യനാ യി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്‍റെ ശരീരത്തിന്‍റെ തിന്മകളില്‍ നിന്നും പിശാചിന്‍റെ കെടുതികളില്‍ നിന്നും അല്ലാഹുവില്‍ പങ്കുചേര്‍ക്കുവാന്‍ അവ ന്‍ ക്ഷണിക്കുന്ന കാര്യങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. ഞാന്‍ എന്നോട് തന്നെ തിന്മ ചെയ്യുന്നതില്‍നിന്നും അത് ഒരു മുസ്ലിമിലേക്ക് കൊണ്ടുവരുന്നതില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.’

നബി (സ്വ) കിടപ്പറ പ്രാപിച്ചാല്‍ പ്രാര്‍ത്ഥിച്ചിരുന്നതായി അനസി (റ) ല്‍ നിന്ന് ഇമാം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്.

الْحَمْدُ لِلَّهِ الَّذِى أَطْعَمَنَا وَسَقَانَا وَكَفَانَا وَآوَانَا ، فَكَمْ مِمَّنْ لاَ كَافِىَ لَهُ وَلاَ مُئْوِىَ

‘നമ്മെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും നമ്മുടെ കാര്യങ്ങള്‍ നിര്‍ വ്വഹിക്കുകയും നമുക്ക് അഭയമേകുകയും ചെയ്തവനായ അല്ലാഹു വിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. കാരണം എത്രയാ ളുകളാണ്; അവര്‍ക്ക് കാര്യങ്ങള്‍ നിര്‍വ്വഹിച്ച് നല്‍കുവാനും അഭ യം നല്‍കുവാനും യാതൊരാളുമില്ല.’

കിടപ്പറ തയ്യാറായാല്‍ തിരുനബി (സ്വ) താഴെ വരും വിധം ചൊല്ലിയിരുന്നതായി ഇബ്നുഉമറി (റ) ല്‍നിന്ന് ഇമാം അബൂദാവൂദ് നിവേദനം. അല്‍ബാനി ഹസനുന്‍സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

الْحَمْدُ لِلَّهِ الَّذِي كَفَانِي وَآوَانِي وَأَطْعَمَنِي وَسَقَانِي وَالَّذِي مَنَّ عَلَيَّ فَأَفْضَلَ وَالَّذِي أَعْطَانِي فَأَجْزَلَ الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ اللَّهُمَّ رَبَّ كُلِّ شَيْءٍ وَمَلِيكَهُ وَإِلَهَ كُلِّ شَيْءٍ أَعُوذُ بِكَ مِنْ النَّارِ

‘എന്‍റെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും എനിക്ക് അഭയമേകുകയും എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. എന്‍റെമേല്‍ അനുഗ്രഹമ രുളുകയും അതു മഹത്തരമാക്കുകയും എനിക്കു നല്‍കുകയും അത് ധാരാളമാക്കുകയും ചെയ്തവനത്രേ അവന്‍. ഏത് അവസ്ഥ യിലും അല്ലാഹുവിനു മാത്രമാകുന്നു സ്തുതികള്‍ മുഴുവനും. എ ല്ലാ വസ്തുക്കളുടേയും രക്ഷിതാവും (സര്‍വ്വാധികാരിയും സര്‍വ്വാ ധിപനുമായ) മലീകും മുഴുവന്‍ വസ്തുക്കളുടെ ആരാധ്യനുമായവ നേ നിന്നോടു നരകത്തീയില്‍ നിന്നും ഞാന്‍ രക്ഷതേടുന്നു.’

കിടപ്പറ പ്രാപിക്കുന്നവന്‍ അവസാനമായി ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ച വചനങ്ങളാണ് ചുവടെ. ഇത് ചൊല്ലി കിടക്കുന്നവന്‍ മരണപ്പെടുകയാണെങ്കില്‍ ഫിത്വ്റത്തിലാണ് (ഇസ്ലാമിലാണ്) മരണപ്പെടുകയെന്ന് തിരുമേനി (സ്വ) ഉണര്‍ത്തി. വിഷയം ഇമാം ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ وَوَجَّهْتُ وَجْهِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ

‘അല്ലാഹുവേ എന്നെ ഞാന്‍ നിന്നിലേക്ക് ഏല്‍പ്പിച്ചിരിക്കുന്നു. എന്‍റെ മുഖം നിന്നിലേക്ക് തിരിക്കുകയും എന്‍റെ കാര്യങ്ങള്‍ നിന്നി ലര്‍പ്പിക്കുകയും എന്‍റെ മുതുകിനെ ഞാന്‍ നിന്നിലേക്ക് ചേര്‍ക്കുക യും ചെയ്തിരിക്കുന്നു. നിന്‍റെ പ്രതിഫലത്തെ ആഗ്രഹിച്ചുകൊണ്ടും നിന്‍റെ ശിക്ഷയെ ഭയന്നുകൊണ്ടുമാണത്. നിന്നില്‍നിന്ന് നിന്നിലേ ക്കല്ലാതെ രക്ഷയോ അഭയസ്ഥാനമോ ഇല്ല. നീ അവതരിപ്പിച്ച കിതാ ബിലും നീ അയച്ച നിന്‍റെ നബിയിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു.’

ആയത്തുല്‍കുര്‍സിയ്യ് ഓതുക

കിടക്കുവാന്‍ വിരിപ്പിലേക്കണഞ്ഞാല്‍ ആയത്തുല്‍കുര്‍ സിയ്യ് ഓതുവാന്‍ നബി (സ്വ) കല്‍പ്പിക്കുകയും അത് ഓതിയാല്‍ പു ലരുവോളം ശെയ്ത്വാന്‍ അടുക്കുകയില്ലെന്നും അല്ലാഹുവില്‍ നി ന്നുള്ള ഒരു സംരക്ഷകന്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും തിരു നബി (സ്വ) അറിയിക്കുകയും ചെയ്തു. വിഷയം വിശദമായി സ്വ ഹീഹുല്‍ ബുഖാരിയിലുണ്ട്.

സൂറത്തുസ്സജദഃയും സൂറത്തുല്‍മുല്‍കും ഓതുക

ഈ രണ്ട് സൂറത്തുകളും പാരായണം ചെയ്യാതെ തിരു നബി (സ്വ) ഉറങ്ങാറില്ലായിരുന്നു എന്ന് ജാബിറി (റ) ല്‍ നിന്ന് ഇമാം തുര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്. അല്‍ബാനി ഹദീ ഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

സൂറത്തുല്‍കാഫിറൂന്‍ ഓതുക

തിരുദൂതരേ, ഞാന്‍ എന്‍റെ കിടപ്പറപ്രാപിച്ചാല്‍ ചൊല്ലു വാന്‍ എന്നെ വല്ലതും പഠിപ്പിച്ചാലുമെന്ന് ഫര്‍വത് ഇബ്നു നൗഫല്‍ (റ) താല്‍പര്യപ്പെട്ടപ്പോള്‍ ‘താങ്കള്‍ അല്‍കാഫിറൂന്‍ പാരാ യണം ചെയ്യുക. കാരണം അത് ശിര്‍ക്കില്‍ നിന്ന് വിട്ടകലലാകു ന്നു’ എന്ന് തിരുമേനി (സ്വ) പ്രതികരിച്ചു. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

സൂറത്തുല്‍ഇസ്റാഉം സൂറത്തുസ്സുമറും ഓതുക

ഈ രണ്ട് സൂറത്തുകളും പാരായണം ചെയ്യാതെ തിരു നബി (സ്വ) തന്‍റെ വിരിപ്പില്‍ ഉറങ്ങാറില്ലായിരുന്നു എന്ന് ആഇശാ (റ) യില്‍നിന്ന് ഇമാം തിര്‍മുദി നിവേദനം ചെയ്തിട്ടുണ്ട്. അല്‍ബാ നി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

ചീത്ത സ്വപ്നം ദര്‍ശിച്ചാല്‍

1. ഇടത് ഭാഗത്തേക്ക് മൂന്ന് പ്രാവശ്യം പാറ്റിത്തുപ്പുക
2. സ്വപ്നത്തിന്‍റെ കെടുതിയില്‍ നിന്ന് അല്ലാഹുവോട് രക്ഷ തേടുക
3. സ്വപ്നത്തില്‍ കണ്ടത് ആരോടും പറയാതിരിക്കുക
4. സ്വപ്നം ദര്‍ശിച്ച ഭാഗം മാറി തിരിഞ്ഞ് കിടക്കുക
5. എഴുന്നേറ്റ് നമസ്കരിക്കുക
6. പാഴ്കിനാവ് പൈശാചിക കളികളാണ്

തിരുനബി (സ്വ) പറഞ്ഞു: “നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നാകു ന്നു. ചീത്ത സ്വപ്നം പിശാചില്‍ നിന്നുമാകുന്നു. വല്ലവനും സ്വ പ്നം കാണുകയും അതില്‍ വല്ലതും അവന് അനിഷ്ടകരമാവു കയും ചെയ്താല്‍ അവന്‍ തന്‍റെ ഇടതുഭാഗത്തേക്ക് പാറ്റിത്തു പ്പുകയും അല്ലാഹുവോട് പിശാചില്‍നിന്ന് രക്ഷതേടുകയും ചെ യ്യട്ടേ. അത് അവനെ ഉപദ്രവിക്കുകയില്ല. അതിനെക്കുറിച്ച് ആ രോടും അവന്‍ പറയാതിരിക്കട്ടേ. നല്ല സ്വപ്നമാണ് കാണുന്ന തെങ്കില്‍ അവന്‍ സന്തോഷിക്കട്ടേ. താന്‍ ഇഷ്ടപ്പെടുന്നവരോട് മാത്രം പറയുകയും ചെയ്യട്ടെ.” (മുസ്ലിം) മുസ്ലിമിന്‍റെ മറ്റ് റി പ്പോര്‍ട്ടുകളില്‍: “താനുണ്ടായിരുന്ന ഭാഗത്തുനിന്ന് തിരിഞ്ഞ് കി ടക്കട്ടെ.” എന്നും “എഴുന്നേറ്റ് നമസ്കരിക്കട്ടേ” എന്നും ഉണ്ട്.

നല്ല സ്വപ്നം ദര്‍ശിച്ചാല്‍

ډ നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നുള്ള സുവിശേഷമാണ്
ډ അതിന് അല്ലാഹുവിനെ സ്തുതിക്കുക
ډ ഗുണകാംക്ഷികളോടും ഇഷ്ടക്കാരോടും മാത്രമേ പറയാവൂ.
ډ അസൂയാലുക്കളോട് വിശിഷ്യാ പറയാതിരിക്കുക
ډ നല്ല സ്വപ്നം ദര്‍ശിച്ചാല്‍ സന്തോഷിക്കുക
ഉപരിസൂചിത വിവരങ്ങളും വിധികളും സ്വഹീഹുല്‍ബുഖാരിയിലും മുസ്ലിമിലും വന്ന ഹദീഥുകളില്‍നിന്ന് ക്രോഡീകരിച്ചതാണ്.

ഉറക്കത്തില്‍ പേടിച്ചാല്‍

ഉറക്കില്‍ വല്ലവനും പേടിച്ചാല്‍ ചൊല്ലുവാന്‍ നബി (സ്വ) പഠിപ്പിച്ചതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ വന്നിട്ടുണ്ട്. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

أَعُوذُ بِكَلِمَاتِ اللّهِ التّامّةِ مِنْ غَضَبِهِ ، وَعِقَابِهِ ، وَشَرِّ عِبَادِهِ ، وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُون

അല്ലാഹുവിന്‍റെ പരിപൂര്‍ണ്ണ വചനങ്ങള്‍ കൊണ്ട് അവന്‍റെ കോപ ത്തില്‍നിന്നും ശിക്ഷയില്‍നിന്നും അവന്‍റെ ദാസന്മാരുടെ കെടുതി യില്‍നിന്നും പിശാചുക്കളുടെ കുത്തുകളില്‍നിന്നും പിശാചുക്കള്‍ സന്നിഹിതരാകുന്നതില്‍ നിന്നും ഞാന്‍ രക്ഷതേടുന്നു.

ഉറക്കില്‍ തിരിഞ്ഞ് കിടക്കുമ്പോള്‍

തിരുനബി (സ്വ) ഉറക്കില്‍ തിരിഞ്ഞ് കിടക്കുമ്പോള്‍ താഴെ വരുന്ന ദിക്ര്‍ ചൊല്ലുമായിരുന്നു എന്ന് ഇമാം ഇബ്നുഹിബ്ബാ നും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

لاَ إِلَهَ إلاَّ الله الوَاحِدُ القَهَّارُ، رَبُّ السَّمَوَاتِ واْلأَرْضِ ، ومَا بَيْنَهُمَا العَزِيزُ الغَفَّارُ

‘ഏകനും എല്ലാം അതിജയിച്ചവനും വാനങ്ങളുടേയും ഭൂമിയുടേയും അവക്കിടയിലുള്ളതിന്‍റേയും നാഥനും ഉന്നതനും പാപങ്ങള്‍ ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവല്ലാതെ യഥാര്‍ത്ഥ ആരാധ്യനായി മറ്റാരുമില്ല.’

ഉറക്കമുണരുമ്പോഴുള്ള ദിക്റുകള്‍, ദുആഉകള്‍

രാത്രിയില്‍ ഉറക്കമുണര്‍ന്നാല്‍

രാത്രിയാല്‍ ഉറക്കമുണര്‍ന്ന് താഴെ വരുന്ന ദിക്ര്‍ ചൊല്ലി ശേഷം, ‘അല്ലാഹുവേ, നീ എനിക്ക് പൊറുത്തു തരേണമേ… എന്നോ അല്ലെങ്കില്‍ മറ്റു ദുആകള്‍ നിര്‍വ്വഹിക്കുകയോ ചെയ്താല്‍ അവന് ഉത്തരം നല്‍കപ്പെടുമെന്നും അയാള്‍ എഴുന്നേല്‍ക്കുകയും ശേഷം വുദ്വൂഅ് ചെയ്ത് നമസ്കരിക്കുകയും ചെയ്താല്‍ അയാളുടെ നമസ്കാരം സ്വീകരിക്കപ്പെടുമെന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥിലുണ്ട്.

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ. الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلاَّ اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

രാത്രിയില്‍ ഉറക്കമുണര്‍ന്ന് നമസ്കരിക്കുമ്പോള്‍

ആഇശാ (റ) പറയുന്നു: തിരുനബി (സ്വ) രാത്രിയില്‍ എഴു ന്നേറ്റാല്‍,
പത്തു തവണ തക്ബീറും (അല്ലാഹു അക്ബര്‍)
പത്തു തവണ തഹ്മീദും (അല്‍ഹംദുലില്ലാഹ്)
പത്തു തവണ سُبْحَانَ اللهِ وَبِحَمْدِهِ യും
പത്തു തവണ: سُبْحَانَ المَلِكِ القُدُّوسِ ഉം
പത്തു തവണ ഇസ്തിഗ്ഫാറും (അസ്തഗ്ഫിറുല്ലാഹ്)
പത്തു തവണ തഹ്ലീലും (ലാഇലാഹ ഇല്ലല്ലാഹ്) ശേഷം,

الَّلهُمَّ إِنِّي أَعُوذُ بِكَ مِنْ ضِيقِ الدُّنْيَا وَضِيقِ يَوْمِ القِيَامَةِ

‘അല്ലാഹുവേ, ഭൗതികലോകത്തെ ഇടുക്കങ്ങളില്‍ നിന്നും അന്ത്യനാ ളിലെ ഇടുക്കങ്ങളില്‍നിന്നും ഞാന്‍ നിന്നില്‍ അഭയംതേടുന്നു.’ എന്നു ചൊല്ലി തന്‍റെ (രാത്രി) നമസ്കാരം തുടങ്ങുമായിരുന്നു. (സുനനുഅബീദാവൂദ്) അല്‍ബാനി ഹസനുന്‍സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു.

ഉറക്കില്‍നിന്ന് ഉണരുമ്പോള്‍

തിരുനബി (സ്വ) ഉറക്കമുണരുമ്പോള്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു വെന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ടു ചെയ്തു.

الْحَمْدُ لِلَّهِ الَّذِى أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ

‘നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ചവനായ അല്ലാഹുവിനാകുന്നു സര്‍വ്വസ്തുതിയും. അവനിലേക്കാകുന്നു ഉയര്‍ത്തെഴുന്നേല്‍ക്കല്‍.’

ഉറക്കമുണരുന്നവര്‍ താഴെ വരും പ്രകാരം ചൊല്ലുവാന്‍ തിരുനബി (സ്വ) കല്‍പ്പിച്ചതായി ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തി ട്ടുണ്ട്. അല്‍ബാനി ഹദീഥിനെ ഹസനെന്ന് വിശേഷിപ്പിച്ചു.

الحَمْدُ لله الَّذِي عَافَانِي في جَسَدِي ورَدَ عَلَيَّ رُوحِي وأَذِنَ لِي بِذِكْرِه

‘എന്‍റെ ശരീരത്തില്‍ സൗഖ്യമേകുകയും എന്‍റെ റൂഹ് എന്നില്‍ തിരിച്ചേകുകയും ദിക്റെടുക്കുവാന്‍ എന്നെ അനുവദിക്കുകയും ചെയ്തവനായ അല്ലാഹുവിന് മാത്രമാകുന്നു സര്‍വ്വ സ്തുതികളും.’

അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി

തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്തുകള്‍

തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്തുകള്‍

ഇബ്നുല്‍ക്വയ്യിം (റ) തന്‍റെ, ‘ജലാഉല്‍ അഫ്ഹാം ഫി സ്സ്വലാത്തി വസ്സലാമി അലാഖയ്രില്‍അനാം’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞു: ‘തിരുദൂതരെ (സ്വ) പുകഴ്ത്തുക, തിരുദൂതരു (സ്വ) ടെ സ്ഥാന വും മഹത്ത്വവും പ്രഖ്യാപിക്കുക, തിരുമേനി (സ്വ) യെ ആദരിക്കുവാനും അടുപ്പിക്കുവാനുമുദ്ദേശിച്ചത് പ്രഘോഷിക്കുക തുടങ്ങിയതാണ് അല്ലാഹുവിന്‍റേയും മലക്കുകളുടേയും സ്വലാത്ത്. തന്‍റെ സ്വലാത്തിനെ കുറിച്ചും മലക്കുകളുടെ സ്വലാത്തിനെ കുറിച്ചും അല്ലാഹു പറഞ്ഞത് അവനോടു തേടലാണ് സൂറത്തു അഹ്സാബിലെ ആയത്തിലൂടെ നമ്മോടു കല്‍പിക്കപെട്ട സ്വലാത്ത്.’

പണ്ഡിതന്മാര്‍ സ്വലാത്തിന് മറ്റ് അര്‍ത്ഥങ്ങളും പറഞ്ഞിട്ടുണ്ട്. നമ്മോട് സ്വാലത്തു ചൊല്ലുവാന്‍ ആവശ്യപെട്ട സൂറത്ത് അഹ്സാബിലെ വചനം താഴെ വരുന്നതാണ്.

إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا

തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ (അല്ലാഹുവിന്‍റെ) സ്വലാത്തും സലാമുമുണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുക. (വിശുദ്ധ ഖുർആൻ 33:56)

സ്വലാത്തിന്‍റെ മഹത്ത്വങ്ങള്‍ അറിയിക്കുന്ന ധാരാളം തിരുമൊഴികള്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. ‘വല്ലവനും എന്‍റെമേല്‍ ഒരു സ്വലാത്തുചൊല്ലിയാല്‍ അല്ലാഹു അവന് പത്തു സ്വലാത്ത് നിര്‍വ്വഹിക്കു’മെന്നും ‘അന്ത്യനാളില്‍ തിരുദൂതരോ (സ്വ) ട് ഏറ്റവും കടപ്പെട്ടവന്‍ സ്വലാത്തിനെ വര്‍ദ്ധിപ്പിക്കുന്നവനാണെന്നും’ ‘സ്വലാത്തിനെ വര്‍ദ്ധിപ്പിക്കുന്നവര്‍ക്ക് മനഃപ്രയാസത്തില്‍നിന്നു രക്ഷ നല്‍കപ്പെടുമെന്നും’ അറിയിക്കുന്ന ഹദീഥുകള്‍ സ്വഹീഹായി വന്നിട്ടുണ്ട്. തിരുദൂതര്‍ (സ്വ) പറയപ്പെട്ടിട്ട് സ്വലാത്തു ചൊല്ലാത്തവന്‍ പിശുക്കനാണെന്നും, അവന്‍ സ്വര്‍ഗ ത്തിലേക്കുള്ള വഴി തെറ്റിയവനാണെന്നും, അവന്‍ ഭാഗ്യം കെട്ടവനാണെന്നും, നാശംഭവിച്ചവനാണെന്നുമൊക്കെ അ റിയിക്കുന്ന ഹദീഥുകളും ഈ വിഷയത്തിലുണ്ട്. ഇമാം ഇ ബ് നുഹജര്‍ ഫത്ഹുല്‍ബാരിയില്‍ പ്രസ്തുത ഹദീഥുകളെ വിശദമായി നല്‍കിയിട്ടുണ്ട്.

നബികുടുംബത്തിന് എങ്ങനെയാണ് സ്വലാത്തു നിര്‍വ്വഹിക്കുക എന്ന സ്വഹാബത്തിന്‍റെ ചോദ്യത്തിന് തിരുമേനി (സ്വ) പ്രതികരിച്ചത് കഅ്ബ് ഇബ്നുഉജ്റഃയില്‍നിന്ന് ഇമാം ബുഖാരി ഇപ്രകാരം നിവേദനം:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍكَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുവേ ഇബ്റാഹീമിനും കുടുംബത്തിനും നീ സ്വലാത്ത് നിര്‍വ്വഹിച്ചതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ സ്വ ലാത്തു നിര്‍വ്വഹിക്കേണമേ! നിശ്ചയം നീ സ്തുത്യര്‍ഹനും ഉ ന്നതനുമാണ്. അല്ലാഹുവേ ഇബ്റാഹീമിനേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതു പോലെ മുഹമ്മദിനേയും കുടുംബ ത്തേയും നീ അനുഗ്രഹിക്കേണമേ. നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’

കഅ്ബ് ഇബ്നു ഉജ്റഃ (റ) യില്‍ നിന്നുള്ള ഇമാം ബുഖാരിയുടെ തന്നെ നിവേദനത്തില്‍ സ്വലാത്തിന്‍റെ മറ്റൊരു രൂപം ഇപ്രകാരമാണ്:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد، اَللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍكَمَا بَارَكْتَ عَلَى آلِ إِبْرَاهِيم إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തിനു നീ സ്വലാത്ത് നിര്‍വ്വഹിച്ചതുപോലെ മുഹമ്മദിനും കുടുംബത്തിനും നീ സ്വ ലാത്ത് നിര്‍വ്വഹിക്കേണമേ! നിശ്ചയം നീ സ്തുത്യര്‍ഹനും ഉന്ന തനുമാണ്. അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തെ നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്ന തനുമാണ്.’

എങ്ങനെയാണ് സ്വലാത്തു നിര്‍വ്വഹിക്കുക എന്ന ചോദ്യത്തിനു തിരുമേനി (സ്വ) പ്രതികരിച്ചത് ഇമാം ബുഖാരി അബൂ സഈദില്‍ഖുദ്രി (റ) യില്‍നിന്നു ഇപ്രകാരം നിവേദനം:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ

‘അല്ലാഹുവേ, ഇബ്റാഹീമിനു നീ സ്വലാത്ത് നിര്‍വ്വഹിച്ചതു പോലെ നിന്‍റെ ദാസനും ദൂതനുമായ മുഹമ്മദിനു നീ സ്വലാത്ത് നിര്‍വ്വഹിക്കേണമേ! അല്ലാഹുവേ, ഇബ്റാഹീമിനേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ!’

എങ്ങനെയാണ് സ്വലാത്തു നിര്‍വ്വഹിക്കുക എന്ന ചോ ദ്യത്തിനു തിരുമേനി (സ്വ) പ്രതികരിച്ചത് അബൂഹുമെയ്ദ് അസ്സാ ഇദീ (റ) യില്‍നിന്നു ഇമാം ബുഖാരി ഇപ്രകാരം നിവേദനം:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തിനു നീ സ്വലാത്ത് നിര്‍വ്വഹിച്ചതുപോലെ മുഹമ്മദിനും ഭാര്യമാര്‍ക്കും സന്താനങ്ങള്‍ക്കും നീ സ്വലാത്ത് നിര്‍വ്വഹിക്കേണമേ! ഇബ്റാഹീമിന്‍റെ കുടുംബത്തെ നീ അനുഗ്രഹിച്ചതു പോലെ മുഹമ്മദിനേയും ഭാര്യമാരേയും സന്താനങ്ങളേയും നീ അനുഗ്രഹിക്കേണമേ! നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’

എങ്ങനെയാണ് സ്വലാത്തു നിര്‍വ്വഹിക്കുക എന്ന ബ ശീര്‍ ഇബ്നു സഅ്ദി?ന്‍റെ ചോദ്യത്തിനു തിരുമേനി പ്രതി കരിച്ചത് അബൂ മസ്ഊദ് അല്‍അന്‍സ്വാരി (റ) യില്‍ നിന്നു ഇ മാം മുസ്ലിം ഇപ്രകാരം നിവേദനം:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുവേ, ഇബ്റാഹീമിനു നീ സ്വലാത്തു നിര്‍വ്വഹിച്ചതു പോലെ മുഹമ്മദിനും മുഹമ്മദിന്‍റെ കുടുംബത്തിനും നീ സ്വലാത്തു നിര്‍വ്വഹിക്കേണമേ! അല്ലാഹുവേ, ലോകരില്‍ ഇബ് റാഹീമിന്‍റെ കുടുംബത്തെ നീ അനുഗ്രഹിച്ചതുപോലെ മുഹ മ്മദിനേയും മുഹമ്മദിന്‍റെ കുടുംബത്തേയും നീ അനുഗ്രഹി ക്കേണമേ, നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’

തിരുനബി (സ്വ) ചൊല്ലിയിരുന്നതായി അബൂഹുമെയ്ദ് അസ്സാഇദീ(റ) യില്‍ നിന്നു ഇമാം അബൂദാവൂദ് നിവേദനം. അല്‍ ബാനി ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തിനു നീ കരുണ ചെയ്തതുപോലെ മുഹമ്മദിനും കുടുംബത്തിനും പത്നിമാര്‍ ക്കും സന്താനങ്ങള്‍ക്കും നീ കരുണ ചെയ്യേണമേ. നിശ്ചയം നീ സ്തുത്യര്‍ഹനും ഉന്നതനുമാണ്. അല്ലാഹുവേ, ഇബ്റാഹീമി ന്‍റെ കുടുംബത്തിന് നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദിനും കുടുംബത്തിനും പത്നിമാര്‍ക്കും സന്താനങ്ങള്‍ക്കും നീ അനു ഗ്രഹമേകേണമേ! നിശ്ചയം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനു മാണ്.’

താഴെ വരുന്ന സ്വലാത്ത് ഒരു വ്യക്തിയെ തിരുനബി (സ്വ) പഠിപ്പിച്ചതായി ഉക്വ്ബത്ത് ഇബ്നു അംറി(റ)ല്‍ നിന്നു ഇമാം അഹ്മദ് നിവേദനം. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ وَعَلَى آلِ مُحَمَّدٍ ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തിനു നീ കരുണ വര്‍ഷിച്ചതുപോലെ നിരക്ഷരനും നബിയുമായ മുഹമ്മദിനും മുഹമ്മദിന്‍റെ കുടുംബത്തിനും നീ കരുണ വര്‍ഷിക്കേണമേ. അല്ലാഹുവേ, ഇബ്റാഹീമിന്‍റെ കുടുംബത്തെ നീ അനുഗ്രഹി ച്ചതുപോലെ നിരക്ഷരനും നബിയുമായ മുഹമ്മദിനും മു ഹമ്മദിന്‍റെ കുടുംബത്തിനും നീ അനുഗ്രഹമേകേണമേ! നിശ്ച യം നീ സ്തുതിക്കപ്പെട്ടവനും ഉന്നതനുമാണ്.’

 

അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി

ദുആയുടെ മര്യാദകള്‍, ഉത്തരം ലഭിക്കുന്ന സമയങ്ങള്‍, സ്ഥലങ്ങള്‍

ദുആയുടെ മര്യാദകള്‍, ഉത്തരം ലഭിക്കുന്ന സമയങ്ങള്‍, സ്ഥലങ്ങള്‍

ദുആയുടെ മര്യാദകള്‍

ډ അല്ലാഹുവിനോടു മാത്രം ദുആയിരക്കുക.
ډ രക്ഷാകര്‍തൃത്വത്തിലും ആരാധ്യതയിലും നാമവിശേഷണങ്ങ ളിലുമുള്ള അല്ലാഹുവിന്‍റെ ഏകത്വം അംഗീകരിച്ചും അത് മനസ്സില്‍ ഉറപ്പിച്ചും അതനുസ്സരിച്ച് പ്രവര്‍ത്തിച്ചും തൗഹീദ് സാക്ഷാല്‍കരിക്കുക.
ډ ദുആ ആത്മാര്‍ത്ഥമായിരിക്കുക.
ډ അല്ലാഹുവിന്‍റെ റസൂലിന്‍റെ (സ്വ) ചര്യയനുസരിച്ചായിരിക്കുക.
ډ അല്ലാഹുവിനെ വാഴ്ത്തി, പുകഴ്ത്തി നബി(സ്വ)ക്കുവേണ്ടി സ്വലാത്ത് ചൊല്ലി ദുആഅ് തുടങ്ങുക. അപ്രകാരം ദുആഅ് അവസാനിപ്പിക്കുകയും ചെയ്യുക.
ډ ഉത്തരം കിട്ടും എന്ന ഉറപ്പോടെ ദുആയിരക്കുക.
ډ ദുആയിരക്കുമ്പോള്‍ അലട്ടി അലട്ടി ചോദിക്കുക. ഉത്തരം കി ട്ടുവാന്‍ തിരക്ക് കാണിക്കരുത്.
ډ ദുആയിരക്കുമ്പോള്‍ ഹൃദയ സാന്നിധ്യം ഉണ്ടായിരിക്കുക. അഥവാ ഉള്ളറിഞ്ഞു പ്രാര്‍ത്ഥിക്കുക.
ډ ക്ഷാമകാലത്തും ക്ഷേമകാലത്തും ദുആയിരക്കുക.
ډ കുടുംബത്തിനും മക്കള്‍ക്കും സ്വന്തത്തിനും സമ്പത്തിനും എതിരില്‍ ദുആഅ് ചെയ്യാതിരിക്കുക.
ډ കുറ്റകരമായ കാര്യത്തിനോ കുടുംബ വിഛേദത്തിനോ ദുആ ചെയ്യാതിരിക്കുക
ډ ശബ്ദം താഴ്ത്തി ദുആയിരക്കുക.
ډ പാപങ്ങള്‍ ഏറ്റു പറയുക, പൊറുക്കലിനെ തേടുക.
ډ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതി നോടൊപ്പം അത് അംഗീകരിച്ച് ദുആയിരക്കുക.
ډ ദുആയില്‍ കൃത്രിമമായ പ്രാസമൊപ്പിക്കല്‍ ഒഴിവാക്കുക.
ډ വിനയം, ഭക്തി, ആഗ്രഹം, ഭയം എന്നിവ ഹൃദയത്തില്‍ സമ്മിശ്രമാക്കി ദുആയിരക്കുക.
ډ അന്യരില്‍ നിന്ന് അന്യായമായി നേടിയത് അവകാശികള്‍ക്ക് തിരിച്ചു നല്‍കിക്കൊണ്ട് തൗബഃ ചെയ്യുക.
ډ ദുആ വചനങ്ങള്‍ മൂന്നുതവണ ആവര്‍ത്തിക്കുക.
ډ ദുആയിരക്കുന്ന വേളയില്‍ ക്വിബ്ലയിലേക്ക് തിരിയുക.
ډ ദുആയിരക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തുക.
ډ അല്ലാഹുവെ ഭയന്ന് കരഞ്ഞുകൊണ്ടു ദുആഅ് ചെയ്യുക.
ډ ദുആയില്‍ അതിരു കവിയാതിരിക്കുക.
ډ മറ്റുള്ളവര്‍ക്കുവേണ്ടി ദുആയിരക്കുമ്പോള്‍ സ്വന്തത്തിനു വേണ്ടി ദുആ ചെയ്തു കൊണ്ട് തുടങ്ങുക.
ډ സ്വന്തത്തോടൊപ്പം മാതാപിതാക്കള്‍ക്കു വേണ്ടിയും ദുആഅ് ചെയ്യുക.
ډ സ്വന്തത്തോടൊപ്പം വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും വേണ്ടി ദുആഅ് ചെയ്യുക.
ډ സാധ്യമെങ്കില്‍ വുദ്വൂഅ് ചെയ്യുക.
ډ അല്ലാഹുവിന്‍റെ അത്യുത്തമ നാമങ്ങളേയോ (അസ്മാഉല്‍ ഹുസ്നാ) വിശേഷണങ്ങളേയോ(സ്വിഫാത്തുല്ലാഹ്),സ്വന്തം സല്‍ക്കര്‍മ്മങ്ങളേയോ മുന്‍നിര്‍ത്തി (വസീലയാക്കി) ദുആ അ് ചെയ്യുക.
ډ ജീവിച്ചിരിക്കുന്ന സ്വാലിഹായ മനുഷ്യരോടു ദുആ ചെയ്യുവാന്‍ ആവശ്യപ്പെടുക.
ډ ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം, തുടങ്ങി സമ്പാദ്യ ങ്ങളെല്ലാം ഹലാലായതാവുക.
ډ എല്ലാ തെറ്റുകുറ്റങ്ങളില്‍ നിന്നും അകന്നു കഴിയുക.

ഉത്തരം ലഭിക്കുന്ന സമയങ്ങള്‍, സ്ഥലങ്ങള്‍

ീ ലൈലത്തുല്‍ക്വദ്റ്.
ീ രാത്രിയുടെ അവസാനത്തെ മൂന്നിലൊന്നില്‍.
ീ ഫര്‍ദ്വ് നമസ്കാരത്തിന്‍റെ അവസാനത്തില്‍.
ീ ബാങ്കിന്‍റേയും ഇക്വാമത്തിന്‍റേയും ഇടയില്‍.
ീ ഓരോ രാത്രിയിലും ഒരു പ്രത്യേക സമയം.
ീ ഫര്‍ദ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങുമ്പോള്‍.
ീ മഴ വര്‍ഷിക്കുമ്പോള്‍.
ീ യുദ്ധത്തില്‍ സൈന്യങ്ങള്‍ കണ്ടുണ്‍മുട്ടുമ്പോള്‍.
ീ വെള്ളിയാഴ്ച അസറിന്റെ അവസാനസമയം. അല്ലെങ്കില്‍ ഖുതുബഃയുടേയും ജുമുഅഃ നമസ്കാരത്തിന്‍റേയും സമയം.
ീ സംസം വെള്ളം കുടിക്കുമ്പോള്‍.
ീ സുജൂദില്‍.
ീ രാത്രി ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍.
ീ ശുദ്ധി ചെയ്ത് ഉറങ്ങി പിന്നീട് രാത്രി ഉറക്കില്‍ നിന്ന് ഉണര്‍ന്ന് എഴുനേല്‍ക്കുകയും ദുആ ചെയ്യുകയും ചെയ്താല്‍.
ീ لاَ إِلَـهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ  എന്ന് ചൊല്ലി ദുആ ചെയ്യല്‍.
ീ മരണം നടന്ന ഉടനെ അവിടെ വെച്ചുള്ള ദുആഅ്.
ീ ഇസ്മുല്ലാഹിഅഅ്ള്വം കൊണ്ടുള്ള ദുആ.
ീ സഹോദരന്‍റെ അസാന്നിധ്യത്തില്‍ അവന്നായുള്ള ദുആ.
ീ അറഫാദിനം അറഫഃയില്‍വെച്ചുള്ള ദുആ.
ീ റമദ്വാനിലെ ദുആഅ്.
ീ നോമ്പുകാരന്‍ നോമ്പു തുറക്കുന്നതു വരെയുള്ള ദുആഅ്.
ീ നോമ്പുകാരന്‍ നോമ്പു തുറക്കുമ്പോഴുള്ള ദുആഅ്.
ീ അല്ലാഹു?വിനെ സ്മരിക്കുന്ന വേദികളില്‍ ദുആ ചെയ്യുക.
ീ മുസ്വീബത്തുകള്‍ ഏല്‍ക്കുമ്പോള്‍,
إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ اَللَّهُمَّ آجُرْنِي فِي مُصِيبَتِي وَاخْلُفْ لِي خَيْراً مِّنْهَا എന്ന ദുആഅ്.
ീ തികഞ്ഞ ആത്മാര്‍ത്ഥതയുണ്‍ണ്ടാവുകയും അല്ലാഹു?വിലേ ക്ക് ഹൃദയം അടുക്കുകയും ചെയ്യുമ്പോഴുള്ള ദുആഅ്.
ീ മര്‍ദ്ദകന്നെതിരില്‍ മര്‍ദ്ദിതന്‍റെ ദുആഅ്.
ീ പിതാവ് സന്താനങ്ങള്‍ക്കു വേണ്ടിയോ അവര്‍ക്ക് എതിരി ലോ നടത്തുന്ന ദുആഅ്.
ീ യാത്രക്കാരന്‍റെ ദുആഅ്.
ീ നിര്‍ബന്ധിതാവസ്ഥയിലുള്ള ദുആഅ്.
ീ നീതിമാനായ ഭരണാധികാരിയില്‍ നിന്നുള്ള ദുആഅ്.
ീ പുണ്യം ചെയ്യുന്ന മക്കളില്‍ നിന്ന് മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള ദുആഅ്.
ീ വുദ്വൂഅ് ചെയ്ത ഉടനെ ചൊല്ലേണ്‍ണ്ട സുന്നത്തില്‍ സ്ഥിരപ്പെ ട്ട ദുആഅ്.
ീ ഹജ്ജില്‍ ജംറത്തുസ്സ്വുഗ്റയും ജംറത്തുല്‍ വുസ്ത്വയും എറി ഞ്ഞതിന് ശേഷമുള്ള ദുആഅ്.
ീ കഅ്ബക്ക് അകത്തുള്ള ദുആഅ്. (ഹിജ്റില്‍ ദുആഅ് ചെയ്താലും കഅ്ബക്കകത്താണ്).
ീ ഹജ്ജും ഉംറയും നിര്‍വ്വഹിക്കുന്നവന്‍ സ്വഫാ മര്‍വ്വകളില്‍ നിര്‍വ്വഹിക്കുന്ന ദുആഅ്.
ീ ദുല്‍ഹജ്ജ് പത്തിനു മശ്അറുല്‍ഹറാമില്‍ (മുസ്ദലിഫഃയില്‍) വെച്ചുള്ള ദുആഅ്.

 

അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി

ദുആയുടെ മഹത്വങ്ങള്‍

ദുആയുടെ മഹത്വങ്ങള്‍

അനായാസം നിര്‍വ്വഹിക്കാവുന്ന കര്‍മ്മമാണ് ദുആ. രാവിലും പകലിലും, കരയിലും കടലിലും വായുവിലും, നാട്ടിലും യാത്രയിലും, ആരോഗ്യാവസ്ഥയിലും, രോഗാവസ്ഥയിലും, ജനത്തിരക്കിലും, വിജനതയിലും, ദാരിദ്ര്യത്തിലും, ഐശ്വര്യത്തിലും, കര്‍മ്മ നിരതനായാലും, കര്‍മ്മരഹിതനായാലും, ഒരുപോലെ നിര്‍വ്വഹിക്കാവുന്ന അതിശ്രേഷ്ഠമായ പുണ്യപ്രവൃത്തിയാണത്. ദുആഅ് ചെയ്യുവാനുള്ള കല്‍പനയും ദുആയുടെ മര്യാദകളും അടങ്ങിയ വചനങ്ങള്‍ ധാരാളമാണ്.

ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُ لَا يُحِبُّ الْمُعْتَدِينَ

താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുക. പരിധി വിട്ട്‌ പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല. (വിശുദ്ധ ക്വുർആൻ 7: 55)

قُلْ أَمَرَ رَبِّي بِالْقِسْطِ ۖ وَأَقِيمُوا وُجُوهَكُمْ عِندَ كُلِّ مَسْجِدٍ وَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۚ كَمَا بَدَأَكُمْ تَعُودُونَ

പറയുക: എന്‍റെ രക്ഷിതാവ്‌ നീതിപാലിക്കാനാണ്‌ കല്‍പിച്ചിട്ടുള്ളത്‌. എല്ലാ ആരാധനാവേളയിലും (അഥവാ എല്ലാ ആരാധനാലയങ്ങളിലും) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം (അവനിലേക്ക്‌ തിരിച്ച്‌) നിര്‍ത്തുകയും കീഴ്‌വണക്കം അവന്‌ മാത്രമാക്കി കൊണ്ട്‌ അവനോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നിങ്ങളെ അവന്‍ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക്‌ തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു. (വിശുദ്ധ ക്വുർആൻ. 7: 29)

وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا وَادْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ

ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക്‌ സമീപസ്ഥമാകുന്നു. (വിശുദ്ധ ക്വുർആൻ. 7: 56)

ദുആയുടെ മഹത്വങ്ങളും ഫലങ്ങളും അറിയിക്കുന്ന പ്രമാണങ്ങളും ഏറെയാണ്. അല്ലാഹുവില്‍ നിന്നുള്ള പരിഗണനയും സഹായവും കാരുണ്യവും നേടുവാനും അവന്‍റെ ശിക്ഷ ചെറുക്കപ്പെടുവാനും ഏറ്റവും നല്ല മാര്‍ഗമാണ് ദുആ. 

قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلَا دُعَاؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًا

(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ എന്ത്‌ പരിഗണന നല്‍കാനാണ്‌ ? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച്‌ തള്ളിയിരിക്കുകയാണ്‌. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.  (വിശുദ്ധ ക്വുർആൻ 25: 77)

ഇഹപര സൗഭാഗ്യങ്ങളും സഹായങ്ങളും കരഗതമാകുവാന്‍ ദുആയോളം മറ്റൊരു വഴിയില്ല. ദുആയിലൂടെ, ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുന്നു, ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. മോഹങ്ങള്‍ പൂവണിയുന്നു. ലക്ഷ്യങ്ങള്‍ സാക്ഷാല്‍കൃതമാകുന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. അഭ്യര്‍ത്ഥനകള്‍ മാനിക്കപ്പെടുന്നു. കാരണം, പ്രര്‍ത്ഥിച്ചാല്‍ ഉത്തരമേകുമെന്നതും ചോദിച്ചാല്‍ നല്‍കുമെന്നതും അല്ലാഹുവില്‍ നിന്നുള്ള വാഗ്ദാനമാണ്. അവന്‍റെ വാഗ്ദാനം സത്യം മാത്രമാണ്. അതു പുലരുക തന്നെ ചെയ്യും; നിസ്സംശയം. 

അല്ലാഹു പറയുന്നു:

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ

നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച. (വിശുദ്ധ ക്വുർആൻ 40: 60)

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ

നിന്നോട്‌ എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക്‌ ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന്‌ പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. (വിശുദ്ധ ക്വുർആൻ. 2: 186)

ദുആ നിമിത്തം പരീക്ഷണങ്ങള്‍ വഴിമാറുന്നു. വിഷമതകളും വ്യസനങ്ങളും ദൂരം നില്‍ക്കുന്നു. മനഃപ്രയാസങ്ങളും മനോ രോഗങ്ങളും അകറ്റപ്പെടുന്നു. ദുരിതങ്ങളും ദുരന്തങ്ങളും ചെറുക്കപ്പെടുന്നു. സകരിയ്യാ നബി (അ) യുടെ മൊഴി നോക്കൂ:

قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട്‌ പ്രാര്‍ത്ഥിച്ചിട്ട്‌ ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. (വിശുദ്ധ ക്വുർആൻ 19: 4) 

ഇബ്റാഹീം നബി (അ) പറഞ്ഞതായി അല്ലാഹു പറയുന്നു:

وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ اللَّهِ وَأَدْعُو رَبِّي عَسَىٰ أَلَّا أَكُونَ بِدُعَاءِ رَبِّي شَقِيًّا

നിങ്ങളെയും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്‍റെ രക്ഷിതാവിനോട്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുന്നത്‌ മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം. (വിശുദ്ധ ക്വുർആൻ. 19: 48)

അല്ലാഹുവെ ആദരിക്കുവാനും ബഹുമാനിക്കുവാനും ദുആയോളം മഹനീയമായ മറ്റൊരു കര്‍മ്മവുമില്ലെന്ന് തിരുമൊഴിയുണ്ട്. ഹദീഥിനെ അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

لَيْسَ شَيْءٌ أَكْرَمَ عَلَى اللَّهِ تَعَالَى مِنَ الدُّعَاءِ

‘അല്ലാഹുവെ ആദരിക്കാന്‍ ദുആയോളം മറ്റൊരു കാര്യവുമില്ല.’

അല്ലാഹുവോട് ദുആയിരക്കുകയും ചോദിക്കുകയും ചെയ്തില്ലയെങ്കില്‍ അവന്‍റെ കോപം ഇറങ്ങുമെന്ന മുന്നറിയിപ്പും തിരുമൊഴിയായുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

مَنْ لَمْ يَسْأَلِ اللَّهَ غَضِبَ اللَّهُ عَلَيْهِ

‘വല്ലവരും അല്ലാഹുവോട് ദുആ ചെയ്തില്ലായെങ്കില്‍ അല്ലാഹു അവനോടു കോപിക്കും’ 

ദുആ വിധിയെ തടുക്കുമെന്ന് തിരുമേനി (സ്വ) പറഞ്ഞിട്ടുണ്ട്. ഹദീഥിനെ അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

….. وَلَا يَرُدُّ الْقَدَرَ إِلَّا الدُّعَاءُ

“… … ദുആ മാത്രമാകുന്നു വിധിയെ തടുക്കുന്നത്.”

പ്രാര്‍ത്ഥിക്കുന്നത് പാഴാകില്ല. തന്നോട് തേടുന്നവര്‍ക്ക് ഉത്തരമേകുമെന്നത് അല്ലാഹുവിന്‍റെ വാഗ്ദാനമാണെന്നുണര്‍ത്തിയല്ലോ. എന്നാല്‍ അവനില്‍ നിന്നുള്ള ഉത്തരം വിവിധ നിലകളിലായിരിക്കും. താഴെ വരും വിധം ഒരു തിരുമൊഴിയുണ്ട്. 

مَا مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ، وَلَا قَطِيعَةُ رَحِمٍ، إِلَّا أَعْطَاهُ اللَّهُ بِهَا إِحْدَى ثَلَاثٍ: إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ، وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ، وَإِمَّا أَنْ يَصْرِفَ عَنْهُ مِنَ السُّوءِ مِثْلَهَا

“കുറ്റകരമായതു(തേടിക്കൊണ്ടോ) കുടുംബബന്ധം മുറിക്കുവാന്‍ (തേടിക്കൊണ്ടോ) അല്ലാതെ ദുആയിരക്കുന്ന ഒരു മുസ്ലിമുമില്ല, മൂന്നാല്‍ ഒരു കാര്യം അല്ലാഹു അയാള്‍ക്ക് നല്‍കാതെ. ഒന്നുകില്‍ അയാള്‍ തേടിയത് പെട്ടെന്നു നല്‍കും. അല്ലെങ്കില്‍ അതിനെ ആഖിറത്തിലേക്ക് എടുത്തുവെക്കും. അതുമല്ലെങ്കില്‍ ആ ദുആക്ക് തുല്യമായ തിന്മ അല്ലാഹു അയാളില്‍ നിന്ന് തടുക്കും.’ ഇതു കേട്ടപ്പോള്‍ അബൂസഈദ് (റ) പറഞ്ഞു: 

إِذاً نُكْثِرْ  قالَ: اللهُ أَكْثَرُ

‘എങ്കില്‍ നമുക്ക് ദുആ വര്‍ദ്ധിപ്പിക്കാം. തിരുനബി (സ്വ) പ്രതികരിച്ചു: അല്ലാഹുവാണ് ഏറ്റവും വര്‍ദ്ധിപ്പിക്കുന്നവന്‍.’ ഈ ഹദീഥിനെ അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

അല്ലാഹുവിന്‍റെ പ്രത്യേക കാവലുണ്ടായിരുന്ന നബി പുങ്കവന്മാര്‍ വരെ പ്രാര്‍ത്ഥനാനിരതരായിരുന്നു എന്ന് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചരിതങ്ങള്‍ അനുസ്മരിച്ചു കൊണ്ട് ഉണര്‍ത്തുന്നു. ദുഅയുടെ മഹത്വം അറിയിക്കുന്നതോടൊപ്പം അതിന്‍റെ പ്രാധാന്യവും ആവശ്യകതയുമാണ് ഇതു വിളിച്ചറിയിക്കുന്നത്.

فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ

അപ്പോള്‍ നാം അദ്ദേഹത്തിന്‌ ഉത്തരം നല്‍കുകയും, അദ്ദേഹത്തിന്‌ (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്‌) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക്‌ ധൃതികാണിക്കുകയും, ആശിച്ച്‌ കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട്‌ താഴ്മ കാണിക്കുന്നവരുമായിരുന്നു. (വിശുദ്ധ ക്വുർആൻ. 19: 48)

 അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി 

ആത്മീയ ഉണര്‍വിന്റെ നൂറ്റാണ്ട്

ആത്മീയ ഉണര്‍വിന്റെ നൂറ്റാണ്ട്

മുസ്‌ലിം നവോത്ഥാനം പിറവിയെടുക്കുന്ന 19ാം നൂറ്റാണ്ടിലെയും 20ാം നൂറ്റാണ്ടിലെയും കേരള മുസ്‌ലിം സമുദായത്തിന്റെ സ്ഥിതി അത്യന്തം ശോചനീയമായിരുന്നു. മതപരമായ അജ്ഞതയും അന്ധവിശ്വാസങ്ങളും ഒരുഭാഗത്ത് ശക്തമായിക്കൊണ്ടിരുന്നപ്പോള്‍ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ സമുദായത്തെ പിന്നോട്ടുതള്ളി. ബുദ്ധിക്കും അറിവിനും നേരെ പുറംതിരിഞ്ഞുനിന്ന് അവര്‍ വേദഗ്രന്ഥത്തെപ്പോലും മാതൃഭാഷയിലൂടെ മനസ്സിലാക്കാനോ അതിന്റെ ആന്തരികാര്‍ഥവും വിശുദ്ധിയും ലാളിത്യവും ഗ്രഹിക്കാനോ തയ്യാറായിരുന്നില്ല. മറിച്ച് മതത്തിന്റെ പ്രാവരണത്തിനുള്ളില്‍ മുസ്‌ലിം സിദ്ധന്മാരും ‘സന്യാസി’മാരും ഒരുക്കിയ ചതിക്കുഴികളില്‍ വീണ് തപ്പിത്തടയുകയായിരുന്നു അവര്‍. അന്ധകാരത്തിലും അജ്ഞതയിലും വീണുപോയ മുസ്‌ലിം സമുദായത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുക എന്നത് ശ്രമകരമായ ദൗത്യം തന്നെയായിരുന്നു.

കച്ചവടപ്പാട്ടും മൈലാഞ്ചിപ്പാട്ടും ഒപ്പനപ്പാട്ടും അമ്മായിപ്പാട്ടും വെറ്റിലപ്പാട്ടും ആണ്ട്, നഹസ് പാട്ടുകളും മിഅ്‌റാജ് പാട്ടുകളും സീറപ്പാട്ടുകളും ഇല്ലല്ലാപ്പാട്ടുകളും പദാവലിപ്പാട്ടുകളും നരിപ്പാട്ടും നവരത്‌ന മാലയും താലോലപ്പാട്ടും ഒട്ടകമാന്‍ പാട്ടും കിളത്തിമാലയും കൊറത്തിപ്പാട്ടും തേങ്ങാപ്പാട്ടും മാങ്ങാപ്പാട്ടും എലിപ്പാട്ടും തീവണ്ടിപ്പാട്ടും കപ്പപ്പാട്ടും കുപ്പിപ്പാട്ടും പക്ഷിപ്പാട്ടും നൂല് മദ്ഹും  മസാലപ്പാട്ടും ജിന്‍ പടപ്പാട്ടുകളും കത്ത്പാട്ടുകളും കെസ്സ്പാട്ടുകളും ഖിസ്സപ്പാട്ടുകളും താലിപ്പാട്ടുകളും യുദ്ധകാവ്യങ്ങളും ബഹ് നസുകളും ഔലിയാ മാലകളും വിലാപകാവ്യങ്ങളും ഖുത്ബിയ്യത്തും കുത്തുന്ന റാത്തീബും കുത്താത്ത റാത്തീബും പേരു പറഞ്ഞെണ്ണിത്തീര്‍ക്കാന്‍ കഴിയാത്തത്ര മൗലിദ് ഇനങ്ങളും സബീനകളും ഏടുകളും വകകളും സ്വൂഫീവിര്‍ദുകളും അവരെ നിരതരാക്കിയപ്പോഴും വിശുദ്ധ ക്വുര്‍ആന്‍ തുറന്നിടുന്ന ചിന്താബന്ധുരമായ ദര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ഒരു ജനത മാറ്റത്തോട് എത്രമാത്രം പുറം തിരിഞ്ഞുനിന്നിട്ടുണ്ടാകും എന്ന് പറഞ്ഞറിയിക്കേണ്ടതില്ല.

പെണ്ണുങ്ങളോട് ആരെങ്കിലും വല്ല അന്യായവും ചെയ്താല്‍ ചേക്കുട്ടിപ്പാപ്പ അയാളുടെ ദേഹത്ത് കയറിക്കൂടും. ശാരീരികവും മാനസികവുമായ ഏതെങ്കിലും അസുഖമായിട്ട് അത് വെളിപ്പെടും; അല്ലെങ്കില്‍ കച്ചവടത്തില്‍ നഷ്ടം വരും; ചിലപ്പോള്‍ കന്നുകള്‍ക്കോ  വിളകള്‍ക്കോ ആപത്തു വരും എന്നൊക്കെ അവര്‍ തലമുറകളായി വിശ്വസിച്ചുപോന്നിരുന്നു. കാലിരോഗങ്ങള്‍ക്ക് കാഞ്ഞിരമറ്റത്തെ ഔല്യ, ഇഴജീവികളുടെ ശല്യങ്ങള്‍ തീരാന്‍ കുഞ്ഞിരായിന്‍ പാപ്പ, വന്യജീവികളുടെ ഉപദ്രവങ്ങള്‍ക്ക് തീണ്ടുമ്മല്‍ സീതി ഉപ്പാപ്പ, ഉറുമ്പിന്റെ ഉപദ്രവങ്ങള്‍ക്ക് സുലൈമാന്‍ നബി, കൂടാതെ തീക്കുട്ടി, കരിങ്കുട്ടി, ഗുളികന്‍, കുട്ടിച്ചാത്തന്‍, കാളി, കൂളി, ചാമുണ്ടി, ഒറ്റമുലച്ചി പോലുള്ള പിശാചുക്കള്‍ക്കും മാപ്പിളമാര്‍ അന്ന് നേര്‍ച്ച നടത്താറുണ്ടായിരുന്നു. അതിന് ‘കൊടുതി’ എന്നാണ് പറഞ്ഞിരുന്നത്. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ കോഴി, ബദ്‌രീങ്ങളുടെ ആട്, മമ്പുറത്തെ കാള മുതലായവ വീടുകളില്‍ സുലഭമായിരുന്നു. കൊയ് ത്തുകാലം തുടങ്ങിയ സുഭിക്ഷ ഘട്ടങ്ങളില്‍ നാഗൂരിന്റെയും മമ്പുറത്തിന്റെയും മറ്റും പേരില്‍ ധാരാളം ഫഖീറന്മാരും കലീവമാരും വീടുവീടാന്തരം കയറിയിറങ്ങും. വെള്ളിക്കാല്, വെള്ളിക്കണ്ണ് തുടങ്ങിയ നേര്‍ച്ച വസ്തുക്കളും മറ്റും തരപ്പെടുത്താനുള്ള തന്ത്രങ്ങള്‍ അവര്‍ക്ക് വശമായിരുന്നു.

വസൂരി, കോളറ, ഭ്രാന്ത് തുടങ്ങിയ രോഗങ്ങള്‍ക്ക് നൂല്, മന്ത്രം, ഏലസ്സ്, ഐക്കല്ല്, മന്ത്രിച്ച വെള്ളം, പിഞ്ഞാണമെഴുത്ത്, ഉഴിഞ്ഞിടല്‍, മാരണം, ഹോമം, നഫീസത്ത് മാല പാടല്‍, ഖുതുബിയ്യത്ത്, മൗലൂദ്, റാത്തീബ് എന്നിവയായിരുന്നു ചികിത്സാവിധികള്‍. മഹാവ്യാധികള്‍ക്കായിരുന്നു കൂട്ടബാങ്കുകള്‍. ജലദോഷം, പനി തുടങ്ങിയവക്ക് നൂല്, സുഖപ്രസവത്തിന് പിഞ്ഞാണമെഴുത്ത്, നഫീസത്ത് മാല പാടല്‍ എന്നിവയൊക്കെയായിരുന്നു ചികിത്സകള്‍. കോളറ തട്ടുചെകുത്താനും വസൂരി കുരുപ്പ് ചെകുത്താനും അപസ്മാരം കൂക്കി ചെകുത്താനും ഗുളികന്‍, രക്തരക്ഷസ്സ്, ബ്രഹ്‌മരക്ഷസ്സ്, മലചവിട്ടി, തേര്, പേന്താന്‍, റൂഹാനി, ഖബറാളി, പൊട്ടിച്ചൂട്ട് തുടങ്ങിയ പിശാചുക്കളും രാത്രിയായാല്‍  ൈസ്വ ര്യ വിഹാരംചെയ്യുമെന്നായിരുന്നു വിശ്വാസം.

പാണന്‍, പറയന്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ രാത്രികാലങ്ങളില്‍ ഒടിമറഞ്ഞ് ആളുകളെ ഒടിച്ചുകൊല്ലുമെന്നും ജനങ്ങള്‍ വിശ്വസിച്ചിരുന്നു. മൂങ്ങവര്‍ഗത്തില്‍പ്പെട്ട കുറ്റിച്ചൂളാന്‍ (കാലന്‍കോഴി) എന്ന പക്ഷി രാത്രികാലങ്ങളില്‍ കൂകിയാല്‍ അടുത്തെവിടെയെങ്കിലും മരണം സംഭവിക്കുമെന്ന് ജനങ്ങള്‍ വിശ്വസിച്ചുപോന്നിരുന്നു. അങ്ങേക്കരയില്‍നിന്ന് കാലന്‍കോഴി കൂകിയാല്‍ ഇങ്ങേക്കരയില്‍ മരണം സംഭവിക്കുമെന്നായിരുന്നു ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. തനിക്കോ തന്റെ ബന്ധുക്കള്‍ക്കോ മരണം സംഭവിക്കാതിരിക്കുന്നതിനുള്ള ചില വിദ്യകളും ഉണ്ടായിരുന്നു. കുറ്റിച്ചൂലെടുത്ത് കുത്തനെ വെക്കുക എന്നതായിരുന്നു അതിലൊന്ന്.

മാരണം അന്ന് ചിലയാളുകളുടെ കുലത്തൊഴിലായിരുന്നു. മാരണം ചെയ്യലും ചെയ്യിക്കലും മാറ്റലും മറിച്ച് ചെയ്യലുമൊക്കെയായിരുന്നു അന്നത്തെ സജീവ ചര്‍ച്ചാവിഷയങ്ങള്‍. ഈ ചെയ്യലും ചെയ്യിക്കലും കാരണം എത്രയോ ബന്ധുക്കള്‍ തമ്മില്‍ ബഹളവും അടിപിടിയും കുത്തിക്കൊലകളും നടക്കാറുണ്ടായിരുന്നു. സിഹ്‌റില്‍ പലതരം ഇനങ്ങളുണ്ടായിരുന്നു. എതിര്‍കക്ഷിയെ കൊല്ലുന്നതിനു വേണ്ടി രക്തം വിസര്‍ജിപ്പിക്കുക, പാമ്പിനെ അയക്കുക തുടങ്ങിയവയൊക്കെ അവയില്‍ ചിലത് മാത്രമാണ്.

പുരുഷന്റെ മൊട്ടത്തലയും സ്ത്രീയുടെ കൈലാറ്റ(1) പോലുള്ള കാത്കുത്തും മതവിശ്വാസത്തിന്റെ ഭാഗമായിത്തന്നെയാണ് ഗണിക്കപ്പെട്ടിരുന്നത്. വലത്തെകാതില്‍ പന്ത്രണ്ടും ഇടത്തെ കാതില്‍ പതിനൊന്നും ദ്വാരങ്ങള്‍. അവയില്‍ സ്വര്‍ണച്ചിറ്റോ വെള്ളിച്ചിറ്റോ വെറും നൂലോ ഒക്കെ ഇടുമായിരുന്നു. അങ്ങനെ കാത് കുത്തുന്നത് മുസ്‌ലിം ആചാരമായും അങ്ങനെ കുത്താതിരിക്കുന്നത് അമുസ്‌ലിം സമ്പ്രദായമായുമായാണ് ഗണിച്ചിരുന്നത്.

മുസ്‌ലിം പുരുഷന്മാരോ സ്ത്രീകളോ അടിവസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് അന്ന് പുരോഹിതന്മാര്‍ പറഞ്ഞത്. പുരുഷന്മാര്‍ അണ്ടര്‍വെയര്‍ ധരിച്ചാല്‍ മൂത്രം മുറിയുകയില്ലെന്നും സ്ത്രീകളുടെ പാവാട, സാരി പോലുള്ളവ അമുസ്‌ലിം വസ്ത്രമാണെന്നുമുള്ള വാദങ്ങള്‍ മതപ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സമര്‍ഥിക്കുവാനാണ് പുരോഹിതന്മാര്‍ ശ്രമിച്ചത്.

കേരള മുസ്‌ലിംകളെ ആസൂത്രിതനീക്കങ്ങളിലൂടെ ക്രൈ സ്ത വാദര്‍ശങ്ങളിലേക്ക്‌ പറിച്ച്‌നടാനുള്ള കൊണ്ടുപിടിച്ച ശ്രമം ബ്രിട്ടീഷ്‌ കൊളോണിയല്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കെയാണ് സമുദായ നേതൃത്വം അവകാശപ്പെട്ടിരുന്ന പുരോഹിതന്മാര്‍ സ്വാര്‍ഥതയുടെ മൂര്‍ത്തിമദ്ഭാവങ്ങളായി പരിലസിച്ചിരുന്നത് എന്നത് എത്രമേല്‍ ജുഗുപ്‌സാവഹമാണ്. പാശ്ചാത്യ മിഷനറിമാരെ ഇറക്കുമതി ചെയ്ത് അധികാരത്തോടൊപ്പം കര്‍ത്താവിനെയും ദൈവത്തോടൊപ്പം അപ്പത്തേയും ആതുരസേവനത്തോടൊപ്പം ആദര്‍ശത്തെയും ഒളിച്ച്കടത്താനുള്ള ശ്രമങ്ങള്‍ ശക്തമായ കാലം. ഇതിനെപറ്റിയൊന്നും ബോധവാന്മാരാകാത്ത മുസ്‌ലിം സമൂഹം എത്രമാത്രം ഉദാസീനമായിരുന്നു എന്നത് ചരിത്രത്താളുകളെ ഈറനണിയിക്കുന്നുണ്ട്, തീര്‍ച്ച. ഈ ആപല്‍സന്ധിയില്‍ സമുദായരക്ഷകനായി വന്ന മക്തിതങ്ങളെ (2) ഭ്രഷ്ട്  കല്‍പിച്ച് ഒറ്റപ്പെടുത്താനായിരുന്നു പുരോഹിതന്മാര്‍ ഊര്‍ജം ചെലവഴിച്ചിരുന്നത്!

പള്ളിദര്‍സുകളില്‍ പടച്ചവന്റെ കിതാബിനെക്കാള്‍ പത്തുകിതാബിന് പ്രാമുഖ്യം നല്‍കി അക്ഷരംപ്രതി പഠിപ്പിച്ചിരുന്ന ഒരു സമൂഹത്തില്‍ പൊളിച്ചെഴുത്ത് ഏറ്റവും അനിവാര്യമായിരുന്നു. വര്‍ഷങ്ങളോളം അറബി കിതാബുകള്‍ വായിച്ചതിനുശേഷവും അറബിയില്‍ സ്വന്തമായി എഴുതാനോ എഴുതപ്പെട്ടവ വായിച്ചുമനസ്സിലാക്കാനോ സാധിച്ചിരുന്നില്ല.

പരമ്പരാഗത ദര്‍സ് പഠനരീതിയില്‍നിന്നും വ്യത്യസ്തമായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനത്തിന് കേരളത്തില്‍ ആദ്യമായി തുടക്കംകുറിച്ചത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്. 1913 ജനുവരി 1ന് കൊയപ്പത്തൊടി മോയിന്‍കുട്ടി ഹാജി(3)യുടെ പിന്തുണയോടെ ‘പുതിയ വിദ്യാലയ നിയമങ്ങള്‍’ എന്ന പേരില്‍ സിലബസ് തയ്യാറാക്കുകയും പത്തുവര്‍ഷത്തെ കരിക്കുല സംവിധാനം ചിട്ടപ്പെടുത്തുകയും ചെയ്തു. ഈ സിലബസ് പ്രകാരമുള്ള പഠനരീതി വാഴക്കാട് ദാറുല്‍ ഉലൂമില്‍ ആംഭിച്ചു. ഓരോ വിഷയത്തിനും ഓരോ പീരിയഡ് നിശ്ചയിച്ചതും ഡസ്‌ക്, ബെഞ്ച് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചതും അന്ന് പുതുമയായിരുന്നു. സാധാരണ വിഷയങ്ങള്‍ക്ക് പുറമെ മലയാള സാഹിത്യവും വ്യാകരണവും പത്രവായനാ പരിശീലനവും ശാസ്ത്രവിഷയങ്ങളും കൂടി അവിടെ പഠിപ്പിച്ചിരുന്നു. പ്രബോധിതരായ മലയാളികളോടുള്ള ഫലപ്രദമായ ആശയ സംവേദനത്തിന് ഈ മാറ്റം പണ്ഡിതന്മാരെ പ്രാപ്തരാക്കി. അറബിയില്‍ പ്രസംഗിക്കുന്നതിനും എഴുതുന്നതിനും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

ചാലിലകത്ത് സ്വന്തം പാഠശാലയില്‍ ആൺ -പെണ്‍ വ്യത്യാസമില്ലാതെ ഒരുപോലെ പ്രവേശനം നല്‍കി. മാത്രമല്ല സ്വന്തം പുത്രിമാരെയും അമ്മാവന്‍ അബ്ദുല്ല മുസ്‌ലിയാരുടെ പുത്രിമാരെയും സ്‌കൂളില്‍ ചേര്‍ക്കാനും അദ്ദേഹം മുന്‍കൈയെടുത്തു. മുസ്‌ലിംകള്‍ അറബിമലയാളം മാത്രം മാധ്യമമായി ഉപയോഗിച്ചിരുന്ന കാലത്ത് മലയാള ഭാഷയെ ജനകീയമാക്കാനും സ്ത്രീവിദ്യാഭ്യാസം സാര്‍വത്രികമാക്കാനുമുള്ള  മാതൃകകള്‍ സൃഷ്ടിച്ചു. എന്നാല്‍, അഭൂതപൂര്‍വമായ ഈ പുണ്യത്തെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയാണ് ഇരുട്ടിന്റെ വൈതാളികരായ യാഥാസ്ഥിതിക പൗരോഹിത്യം നിലയുറപ്പിച്ചത്.

ചാലിലകത്തിന്റെ ഈ മഹനീയ മാതൃക പിൻ പറ്റിയാണ് പിന്നീട് കേരളത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നത്. സയ്യിദ് ഥനാഉല്ലാഹ് മക്തിതങ്ങള്‍ തുടങ്ങിവെച്ച പ്രവര്‍ത്തയങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്. ദര്‍സിന്റെ ആശയദാരിദ്ര്യത്തെയും അശാസ്ത്രീയ രീതികളെയും മക്തിതങ്ങള്‍ തന്റെ നിരവധി കൃതികളില്‍ ചോദ്യംചെയ്യുന്നുണ്ട്.(4)

1924 മെയ് 10,11,12 തീയതികളില്‍ ആലുവയില്‍ ചേര്‍ന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍വെച്ച് കേരള ജംഇയ്യത്തുല്‍ ഉലമ എന്ന കേരള മുസ്‌ലിംകളുടെ പ്രഥമ പണ്ഡിതസംഘടന രൂപീകരിക്കപ്പെട്ടു. വെല്ലൂര്‍ ബാക്വിയാത്തുസ്സ്വാലിഹാത്ത് അറബിക്കോളജ് പ്രിന്‍സിപ്പാള്‍ ശൈഖ് അബ്ദുൽ ജബ്ബാർ ഹസ്‌റത്ത് സമ്മേളനത്തിലെ തന്റെ അധ്യക്ഷ ഭാഷണത്തില്‍ പള്ളി ദര്‍സുകളില്‍ നടപ്പുള്ള പല കിതാബുകളും നീക്കം ചെയ്തു പകരം ഉപകാരപ്രദമായ കിതാബുകള്‍ പഠിപ്പിക്കപ്പെടുമെന്ന് ഊന്നിപ്പറഞ്ഞിരുന്നു.

അൽ അസ്ഹര്‍, അലീഗര്‍ സര്‍വകലാശാലകളുടെ ചുവടുപിടിച്ചുകൊണ്ട് ആലുവയില്‍ അറബിക്‌ സര്‍വകലാശാല യാഥാര്‍ഥ്യമാക്കാനുള്ള നീക്കങ്ങള്‍ക്കും ഈ സമ്മേളനം കരുത്ത് പകര്‍ന്നു. വൈജ്ഞാനിക നവോത്ഥാനത്തിന് അഗ്‌നി പകര്‍ന്ന ഈ മഹാസമ്മേളനത്തില്‍ ക്ഷണിതാക്കളായി പങ്കെടുത്ത പണ്ഡിതന്മാരില്‍ ചിലര്‍ക്കു തന്നെ ശരിയായ മതം എന്തെന്ന് നിശ്ചയമുണ്ടായിരുന്നില്ല. അക്കാര്യം അല്‍പം വിശദമായി താഴെ പറയാം:

ആലുവ സമ്മേളന പരിപാടികളിൽ പെട്ട ഒന്നാമത്തെ യോഗം അവസാനിച്ച ശേഷം അടുത്ത യോഗത്തിനുള്ള വിഷയ നിര്‍ണയക്കമ്മിറ്റി ചേര്‍ന്നു. അതില്‍ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിന്റെ നിര്‍ദേശമനുസരിച്ച് വെല്ലൂര്‍ ബാഖിയാത്തിലെ അധ്യാപകനായ അബ്ദുര്‍റഹീം ഹസ്രത്താണ് അധ്യക്ഷത വഹിച്ചത്. വിഷയ നിര്‍ണയക്കമ്മിറ്റിയുടെ പരിഗണനക്കു വന്ന ആദ്യത്തെ പ്രമേയം ഇതായിരുന്നു:

‘നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യുന്ന ഒരു സംഘമുണ്ടായിരിക്കല്‍ ഫര്‍ദുകിഫായയാണ്.(5) അതുകൊണ്ട് കേരളത്തിലെ ഉലമാക്കളുടെ(6) ഒരു സംഘം ഉണ്ടായിരിക്കണമെന്ന് ഈ യോഗം തീരുമാനിക്കുന്നു.’(7)

പ്രമേയം ചര്‍ച്ചക്ക് വന്നപ്പോള്‍ ആ യോഗത്തിലുണ്ടായിരുന്ന ഒരു ബാഖവി(8) ‘ഇങ്ങനെ ഒരു സംഘമുണ്ടായിരിക്കല്‍ ഫര്‍ദ് കിഫായയാണെന്നതിന് എന്താണ് ദലീല്‍‘(9) എന്ന് ചോദിച്ചു. ഇതിന് മറുപടിയായി ‘നന്മയിലേക്കു ക്ഷണിക്കുകയും നല്ലത് കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളുടെ കൂട്ടത്തിലുണ്ടായിരിക്കണം; അവരത്രെ വിജയികള്‍’(10)എന്നര്‍ഥം വരുന്ന ക്വുര്‍ആന്‍ വാക്യം ഇ.കെ.മൗലവി ഉദ്ധരിച്ചു. ‘അത് ക്വുര്‍ആന്‍ ആയത്തല്ലേ? അതവിടെ നില്‍ക്കട്ടെ. ഞാന്‍ ദലീലാണ്  ചോദിച്ചത്. ശറഇന്റെ ഇമാമുകള്‍ എന്തു പറയുന്നുവെന്നാണ് എനിക്കറിയേണ്ടത്’ എന്നായി അയാള്‍. തല്‍സമയം ഇ.കെ. മൗലവി അധ്യക്ഷനോട് ‘ക്വുര്‍ആന്‍ ആയത്ത് ദലീലായി സ്വീകരിക്കുകയില്ലേ’ എന്ന് ചോദിച്ചു. ആ ബാഖവിയുടെ സമീപനത്തില്‍ അധ്യക്ഷന് ദേഷ്യം വരികയും മറുപടി നല്‍കി അയാളെ ഇരുത്തുകയും ചെയ്തു.(11)

ഇസ്‌ലാമി െൻറ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ച് ഇതാണ് പണ്ഡിതന്മാരിൽ ചിലരുടെ ധാരണയെങ്കിൽ അത്രയും കാലം സാധാരണക്കാരെ അവർ എത്രമാത്രം വഴിതെറ്റിച്ചിട്ടുണ്ടാകും എന്ന് ആലോചിച്ചുനോക്കുക!

പണ്ഡിതന്മാരോ അവരുടെ ഗ്രന്ഥങ്ങളോ അധ്യാപനങ്ങളോ ഇസ്‌ലാമിക പ്രമാണങ്ങളല്ല. പ്രമാണങ്ങളെ പൊതുജനങ്ങള്‍ക്ക് പഠിക്കാനുള്ള ഗൈഡുകള്‍ മാത്രമാണ്. ഇസ്‌ലാമിലെ പണ്ഡിത സങ്കല്‍പം തിരുവായ് ക്ക് എതിര്‍വാ ഇല്ലാത്ത പൗരോഹിത്യമല്ല. ഇസ്‌ലാമിക പ്രമാണങ്ങളായ ക്വുര്‍ആന്റെയും സ്വഹീഹായ ഹദീസുകളുടേയും അപ്രമാദിത്വവും ആധികാരികതയും പണ്ഡിതന്മാര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി പണ്ഡിതന്മാര്‍ പറയുന്നതിനെ പിന്‍പറ്റുന്നത് ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്നു.

വിശുദ്ധ ക്വുര്‍ആന്‍ ഒരു പാരായണ ഗ്രന്ഥം മാത്രമല്ല, മനുഷ്യന്റെ ഭൗതിക ജീവിതത്തിൽ പാരത്രിക രക്ഷക്കുതകുന്ന വിശ്വാസങ്ങളും കര്‍മങ്ങളും ധര്‍മനിഷ്ഠകളും കൃത്യമായി പകര്‍ന്നു നല്‍കാന്‍ പ്രപഞ്ച നാഥന്‍ അവതരിപ്പിച്ച പ്രമാണവും കൂടിയാണ്. അതിന്റെ ഉള്ളടക്കങ്ങളിലേക്ക് കേരള മുസ്‌ലിം ജനത ആകൃഷ്ടരായിപ്പോയാല്‍ തങ്ങളുടെ ദുര്‍ബോധനങ്ങള്‍ നിഷ്ഫലമാകുമെന്ന് ഭയന്ന ഒരു പണ്ഡിതന്‍ എഴുതിവിട്ട കുതന്ത്രം കാണുക:

‘ക്വുർആനിൽ നിന്നും ഒരായത്തിന്റെയും അര്‍ഥം പഠിക്കല്‍ പൊതുജനങ്ങള്‍ക്ക് നിര്‍ബന്ധമില്ല. ഓതല്‍ നിര്‍ബന്ധമായത് ഫാതിഹ മാത്രമാണ്. അതും അര്‍ഥം പഠിക്കല്‍ നിര്‍ബന്ധമില്ല. പ്രത്യേക സുന്നത്തുമില്ല. ക്വുര്‍ആനിന്റെ തര്‍ജമ പഠിക്കല്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേകം സുന്നത്തായിയെങ്കിലും എണ്ണിപ്പറഞ്ഞ ഒരു കിതാബോ ആലിമീങ്ങളോ ഫിക്വ് ഹിലും ഫുക്വഹാക്കളിലും ഇല്ല. ഇതാണ് ക്വുര്‍ആനിന്റെ അര്‍ഥവും പൊതുജനങ്ങളുമായുള്ള ബന്ധവും.’ (12)

ഇസ്‌ലാമിക പ്രമാണങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു സമൂഹ സൃഷ്ടിക്കായി തന്റെ അനുഗൃഹീത ജിഹ്വ കൊണ്ടും തൂലിക കൊണ്ടും അനവരതം യത്‌നിച്ച മഹാപണ്ഡിതന്‍ കണ്ണൂര്‍ പി. അബ്ദുൽ ഖാദിര്‍ മൗലവിയുടെ ഇസ്വ്‌ലാഹീ പ്രഭാഷണങ്ങള്‍ക്ക് ഖണ്ഡനം നടത്തവേ ഒരു യാഥാസ്ഥിതിക പണ്ഡിതന്‍ പ്രമാണങ്ങളെ തിരസ്‌കരിക്കാൻ വേണ്ടി ജനങ്ങളെ ആഹ്വാനം ചെയ്ത വാക്കുകള്‍ എത്രമാത്രം ഗൗരവതരമായിരുന്നുവെന്ന് നോക്കുക:

“വല്ല കാര്യത്തിലും അഭിപ്രായഭിന്നതയുണ്ടായാല്‍ അത് ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കുകയാണ് വേണ്ടത് എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാല്‍ ‘മടക്കേണ്ടതില്ല, മടക്കരുത്, മടക്കുകയില്ല’ എന്നു നിങ്ങള്‍ അവരോട് പറഞ്ഞേക്കണം.’’(13)

മറ്റൊരു പണ്ഡിതന്‍ എഴുതി:

“സാധാരണക്കാരന് മതപണ്ഡിതനെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്‍ സത്യം പറയട്ടെ, അല്ലെങ്കില്‍ ശരി പറയട്ടെ, അബദ്ധം പറയട്ടെ, സാധാരണക്കാരുടെ ബാധ്യത പണ്ഡിതന്മാര്‍ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തില്‍ ഇജ് മാഅ് ഉണ്ട്’’ (മുസ്ത സ് ഫ 21-23) (14)

സമൂഹത്തെ നേരെ നയിക്കാന്‍ ഉത്തരവാദപ്പെട്ട പണ്ഡിതന്മാര്‍, സമൂഹം നിര്‍മിച്ചുണ്ടാക്കിയ ദുരാചാരങ്ങളുടെ സംരക്ഷകരായി നില കൊണ്ടു. ബോധ്യപ്പെട്ട സത്യങ്ങൾ പോലും തുറന്നുപറയാനുള്ള ആര്‍ജവമുള്ളര്‍ അക്കൂട്ടത്തില്‍ വിരളമായിരുന്നു. മഹാഭൂരിപക്ഷം പണ്ഡിതന്മാരുടേയും വൈജ്ഞാനിക നിലവാരം പരമദയനീയമായിരുന്നു.

ജ്ഞാനവൃദ്ധനായ കരുവള്ളി മുഹമ്മദ് മൗലവി(15) അത്തരം ഒരു അനുഭവം വിവരിച്ചത് വായിക്കുക:

“മലപ്പുറം പള്ളിയില്‍ ‘തേനു മുസ്‌ലിയാര്‍‘(16) എന്ന പേരിലൊരു പണ്ഡിതനുണ്ടായിരുന്നു. ‘തേനു മുസ്‌ലിയാര്‍ തങ്ങള്‍‘ എന്ന് ആളുകള്‍ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നു. അങ്ങനെ ഒരു ദിവസം കൂട്ടായി അബ്ദുല്ല ഹാജി (17) മലപ്പുറത്ത് ഒരു പ്രസംഗം നടത്തി. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്തുകൊണ്ടുള്ള പ്രസംഗത്തില്‍ മുഹ്‌യിദ്ദീന്‍ മാല പാടുന്നത് പുണ്യമല്ലെന്നും അത് കൂലിയുള്ള കാര്യമല്ലെന്നും പറഞ്ഞിരുന്നു. ഈ പ്രസംഗം കേള്‍ക്കാന്‍ ഇടയായ ഏതാനും ആളുകള്‍ തേനു മുസ്‌ല്യാരെ സമീപിച്ചുകൊണ്ട് മുഹ്‌യിദ്ദീന്‍ മാലയെ സംബന്ധിച്ചുകൊണ്ട് അബ്ദുല്ല ഹാജി പറഞ്ഞതിനെ കുറിച്ച് അഭിപ്രായം ചോദിച്ചു. മുസ്‌ലിയാരുടെ മറുപടി രസകരമായിരുന്നു: ‘മാല പാടിയാല്‍ കൂലി കിട്ടുമെന്ന് മാലയില്‍ തന്നെ പറഞ്ഞ കാര്യം കൂട്ടായി അബ്ദുല്ല ഹാജി കണ്ടിട്ടില്ലേ’ എന്നായിരുന്നു ആ പ്രതികരണം. ‘മൊളിയൊന്നും കളയാതെ പിളയാതെ ചൊന്നോര്‍ക്ക് മണി മേടം സ്വര്‍ഗത്തില്‍ നായന്‍ കൊടുക്കുമേ’ എന്ന മാലയിലെ വരിയാണ് മുസ്‌ലിയാര്‍ ഇവിടെ ഉദ്ദേശിച്ചത്. മതപണ്ഡിതന്മാര്‍ക്ക് മതത്തെ കുറിച്ചുള്ള അറിവ് എത്രയുണ്ടെന്നതിന്റെ തെളിവാണിത്. ഹംദും സ്വലാത്തുംകൊണ്ട് തുടങ്ങുന്നതും വലത്തുനിന്ന് ഇടത്തോട്ട് എഴുതിയതുമായ സകലതും പണ്ഡിതന്മാര്‍ക്കുതന്നെ മതപ്രമാണങ്ങളായിരുന്നു അന്ന്.’’ (18)

കരുവള്ളി മുഹമ്മദ് മൗലവി നവോത്ഥാനത്തെ വിവരിച്ചത് വായിക്കുക:

“19ാം നൂറ്റാണ്ടില്‍ ജീവിച്ച മുസ്‌ലിംകളെ കുറിച്ച് നമുക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്നത്തെ പരിഷ്‌കൃതമുസ്‌ലിം സാമൂഹിക സാഹചര്യവുമായി താരതമ്യം െചയ്യുമ്പോള്‍ അതിൽ നിന്ന് നമുക്ക് വേര്‍തിരിഞ്ഞ് കിട്ടുന്ന സാമൂഹിക നന്മയിലധിഷ്ഠിതമായ സദ്ഫലങ്ങളാണ് വാസ്തവത്തില്‍ നവോത്ഥാനം.’’ (19)

പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട മതകാര്യങ്ങളൊക്കെ മതവിരുദ്ധ കാര്യങ്ങളായും മതപ്രമാണങ്ങളുടെ യാതൊരു പിന്തുണയുമില്ലാത്ത പല അനാചാരങ്ങളെയും മതത്തിന്റെ അവിഭാജ്യ ഭാഗമായും സമൂഹം ധരിച്ചുപോന്നു. ‘കാത്കുത്ത്’ സമ്പ്രദായം അതിലൊന്നാണ്. മുസ്‌ലിം പെണ്‍കുട്ടികളെ തിരിച്ചറിയാനുള്ള അടയാളമായിരുന്നു കാതുകുത്ത്. കാത് കുത്താത്ത പെണ്‍കുട്ടികള്‍ക്ക് പഴയ കാലത്ത് കല്യാണം മുടങ്ങിയിരുന്നു. അതേപോലെ ഭൗതിക വിദ്യാഭ്യാസത്തോടും മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ പഠിക്കുന്നതിനെയുമൊക്കെ സംബന്ധിച്ച് മതവിരുദ്ധം എന്ന് തന്നെയായിരുന്നു സമൂഹം കണക്കാക്കിയിരുന്നത്. അങ്ങനെ അജ്ഞത തളം കെട്ടിയ അന്ധകാര നിബിഢമായൊരു ലോകമായിരുന്നു സമുദായത്തിന്റേത്. ഈയൊരു പതിത്തത്തിൽ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താന്‍ സമുദായ സ്‌നേഹികള്‍ നടത്തിയ പരിശ്രമങ്ങളാണ് ഇന്ന് കാണുന്ന പരിഷ്‌കൃത സമൂഹത്തിന്റെ സൃഷ്ടിപ്പിന് കാരണമായത്. അതിനെ കുറിച്ചാണ് നാം നവോത്ഥാനം എന്ന് പറയുന്നത്.’’(20)

ഡോ.ഷാനവാസ് പറവണ്ണ ചേക്കുമരക്കാരകത്ത് 

നേർപഥം 

(തുടരും)

‘പരിഗണന’യെ പരിഗണിക്കുക

'പരിഗണന'യെ പരിഗണിക്കുക

സാമൂഹ്യജീവിയായ മനുഷ്യന്‍ പരിഗണനയും അംഗീകാരവും ആഗ്രഹിക്കുന്നവനാണ്. ബന്ധങ്ങളുടെ ഭദ്രതയ്ക്കും സന്തോഷവും സമാധനവും നിറഞ്ഞ ജീവിതത്തിനും വ്യക്തികള്‍ പരസ്പരം പരിഗണിച്ച് കൊണ്ടുള്ള സഹവര്‍ത്തിത്വം അനിവാര്യമാണ്. അത്തരത്തിലുള്ള പെരുമാറ്റരീതിയും ജീവിതശൈലിയും വിശ്വാസികള്‍ സ്വീകരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നു,

മാതാപിതാക്കളോടുള്ള ബാധ്യതകളെ സംബന്ധിച്ച ക്വുര്‍ആനിക അധ്യാപനം ഇതിന് ഉത്തമോദാഹരണമാണ്. പ്രായമുള്ളവരെയും പാണ്ഡിത്യമുള്ളവരെയും ഉന്നത സ്ഥാനീയരെയും അര്‍ഹിക്കുന്ന ആദരവോടെ കാണേണ്ടതുണ്ട്. പ്രായത്തില്‍ ഇളയവരോട് കരുണ കാണിക്കുവാനും അനാഥര്‍, അഗതികള്‍, ദുര്‍ബലര്‍ തുടങ്ങിയവരോട് അനുകമ്പ കാണിക്കുവാനും നബി ﷺ കല്‍പിച്ചതിലൂടെ ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നു.

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ  ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക” (ക്വുര്‍ആന്‍ 17:23).

നബി ﷺ പറഞ്ഞു: ”നമ്മിലെ ഇളയവരോട് കാരുണ്യം കാണിക്കാത്തവരും മുതിര്‍ന്നവരോട് ബഹുമാനം കാണിക്കാത്തവരും നമ്മില്‍പെട്ടവരല്ല” (തിര്‍മിദി).

അവശതയുടെ ഘട്ടമായ വാര്‍ധക്യത്തില്‍ അര്‍ഹമായ പരിഗണനയും ആദരവും വൃദ്ധര്‍ക്ക് ലഭിക്കേണ്ടതുണ്ട്.

നബി ﷺ പറഞ്ഞു: ”ഒരു യുവാവ് ഒരു വൃദ്ധനെ അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് ആദരിച്ചാല്‍ ഈ യുവാവ് വൃദ്ധനാകുമ്പോള്‍ അവനെ ആദരിക്കുന്നവരെ അല്ലാഹു ഉണ്ടാക്കുന്നതാണ്” (തിര്‍മിദി).

ജാബിറി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ യാത്രയ്ക്കിടയില്‍ പലപ്പോഴും പിന്തിച്ചുനില്‍ക്കുന്നത് കാണാം. എന്നിട്ട് ശക്തികുറഞ്ഞവരെ (ക്ഷീണിച്ച് കുഴഞ്ഞ് ഒപ്പമെത്താന്‍ കഴിയാത്തവരെ) അവിടുന്ന് ഒപ്പം കൂട്ടും. അത്തരക്കാരെ തന്റെ വാഹനപ്പുറത്ത് പിന്നില്‍ കയറ്റിയിരുത്തുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുമായിരുന്നു അവിടുന്ന്” (അബൂദാവൂദ്).

ഉപരിസൂചിത പ്രവാചക വചനങ്ങളില്‍നിന്ന് ‘പരിഗണന’ എന്നതിന് ഇസ്‌ലാം നല്‍കിയ പ്രാധാന്യം നമുക്ക് ദര്‍ശിക്കാനാകും. ‘പരിഗണന’യുടെ അഭാവത്തിന് നിലവിലെ അണുകുടുംബാന്തരീക്ഷവും സാമൂഹിക ചുറ്റുപാടും ആക്കംകൂട്ടുന്നുവെന്നത് ഒരു വസ്തുതയാണ്. ഇവിടെയാണ് പ്രവാചകാധ്യാപനങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടത്.

എത്രത്തോളമെന്നാല്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നവരോട് ദുര്‍ബലരായ ആളുകളെയും പ്രായം ചെന്നവരെയും ചെറിയ കുട്ടികളെയും പരിഗണിച്ച് നമസ്‌കാരം ലഘൂകരിക്കണമെന്ന് നബി ﷺ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഹദീഥ് ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും.

വിശ്വാസിയുടെ ഓരോ പ്രവര്‍ത്തനവും സമൂഹത്തിലെ മറ്റംഗങ്ങളെ പരിഗണിച്ചുകൊണ്ടായിരിക്കണം. മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്നതായിരിക്കണം. അതിനു കഴിയില്ലെങ്കില്‍ ബുദ്ധിമുട്ടാക്കാതിരിക്കുകയെ ങ്കിലും വേണം.

നബി ﷺ പറഞ്ഞു: ”നിങ്ങള്‍ അസ്ത്രവുമായി പള്ളിയിലൂടെയോ അങ്ങാടിയിലൂടെയോ നടക്കുക യാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതുകാരണം അപകടം പിണയാതിരിക്കാന്‍ അതൊഴിവാക്കുക. അല്ലെങ്കില്‍ അതിന്റെ മുന പിടിച്ചുവയ്ക്കുക” (ബുഖാരി, മുസ്‌ലിം).

വളരെ നിസ്സാരമാണു കാര്യം. പക്ഷേ, സാമൂഹിക ജീവതത്തില്‍ ഈ നിസ്സാര കാര്യം പോലുമുണ്ടാക്കുന്ന പ്രതിഫലനം മൂന്‍കൂട്ടി കണ്ടുകൊണ്ടുള്ള അധ്യാപനങ്ങളാണ് ഇസ്‌ലാമിന്റെത്. ഇന്ന് അതിരാവിലെ ബസ്സില്‍ കയറിയാല്‍ പണിയായുധങ്ങളുമായി തിക്കിത്തിരക്കി പാഞ്ഞുകയറുന്ന അന്യസംസ്ഥാന തൊഴിലാളികളെ കാണാം. അവരുടെ പക്കല്‍ മൂര്‍ച്ചയുള്ളതും അല്ലാത്തതുമായ പല ആയുധങ്ങളുമുണ്ടാകും. ബസ്സിലെ മറ്റു യാത്രക്കാര്‍ക്ക് അപകടം പിണയാതിരിക്കാന്‍ ഇത്തരത്തില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നവരെല്ലാം ശ്രദ്ധിേക്കണ്ടതുണ്ട്.  

നബി ﷺ പറഞ്ഞു: ”ജനങ്ങളോടു കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല” (ബുഖാരി, മുസ്‌ലിം).

വിശ്വാസികള്‍ പരസ്പരമുളള ബാധ്യതകള്‍ എണ്ണിപ്പറഞ്ഞേടത്തും പരിഗണനയുടെ പ്രാധാന്യം വ്യക്തമാകും. ‘സലാം ചൊല്ലിയാല്‍ മടക്കുക, രോഗിയായല്‍ സന്ദര്‍ശിക്കുക, മരിച്ചാല്‍ ജനാസയെ അനുഗമിക്കുക, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക. തുമ്മിയാല്‍ തുമ്മിയവനു വേണ്ടി പ്രാര്‍ഥിക്കുക; അതിന് പ്രതിവചിക്കുക…’ സാമൂഹിക ബന്ധം സുദൃഢമാക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം.

മക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വന്ന പ്രവാചക വചനങ്ങളില്‍ പരിഗണനയുമായി ബന്ധപ്പെട്ട് വന്ന ധാരാളം നിര്‍ദേശങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.

ഒരിക്കല്‍ പ്രവാചകന്‍ ﷺ ഒരു സദസ്സില്‍ ഇരിക്കെ കുടിക്കാനായി ലഭിച്ച പാല്‍ അല്‍പം ബാക്കിയായി. പ്രവാചകന്റെ വലതുഭാഗത്ത് ഒരു ചെറിയ കുട്ടിയായിരുന്നു ഇരുന്നിരുന്നത്. പ്രവാചകന്‍ ﷺ ആ കുട്ടിയോട് ചോദിച്ചു: ‘ഇത് ഞാന്‍ വലിയവര്‍ക്ക് നല്‍കട്ടെ?’ ആ കുട്ടി പറഞ്ഞു: ‘ഇല്ല പ്രവാചകരേ, അതിന് ഞാന്‍ തന്നെയാണ് അര്‍ഹന്‍.’ അങ്ങനെ പ്രവാചകന്‍ ﷺ ആ കുട്ടിക്കുതന്നെ അത് കൊടുത്തു.

ഈ സംഭവത്തില്‍നിന്നും രണ്ട് കാര്യം മനസ്സിലാക്കാം: ‘അതൊരു കുട്ടിയല്ലേ’ എന്ന ചിന്തയില്‍ നബി ﷺ ആ കുട്ടിയെ പരിഗണിക്കാതെ വിട്ടില്ല, അവനോട് അനുവാദം ചോദിച്ചു. ഏതൊരു കാര്യത്തിലും വലതുഭാഗത്തെ മുന്തിക്കണം.  

പ്രവാചകന്‍ ﷺ നമസ്‌കാരത്തിലായിരിക്കെ പേരക്കിടാങ്ങള്‍ മുതുകില്‍ കയറി കളിക്കുകയും അവിടുന്ന് അവര്‍ക്കുവേണ്ടി സാവകാശം കാണിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ നമ്മുടെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവരുമായി നാം സംസാരിക്കുന്ന സമയത്ത് നമ്മുടെ മക്കളോ പേരക്കുട്ടികളോ അവിടേക്ക് വന്നാല്‍ അവരെ പരിഗണിക്കാതിരിക്കുകയും ഒരുപക്ഷേ, ഒച്ചവെച്ച് അവരെ ഭയപ്പെടുത്തി പറഞ്ഞയക്കുകയുമാണ് ചെയ്യാറുള്ളത്.

സ്‌നേഹം, ആദരവ്, ദയ, അംഗീകാരം ഇവയൊക്കെ വിശ്വാസിയുടെ ജീവിതത്തില്‍ നില നിര്‍ത്തിപ്പോരേണ്ട സദ്ഗുണങ്ങളാണ്. ഔപചാരികമായ നാട്യങ്ങള്‍ക്ക് ആത്മാര്‍ഥ ബന്ധത്തില്‍ ഒരു സ്ഥാനവുമില്ല. നാട്യങ്ങളല്ല പ്രധാനം; വ്യക്തികള്‍ക്കിടയിലെ രൂഢമൂലമായ സ്‌നേഹമാണ്.

തന്റെ കൂടെ ജോലി ചെയ്യുന്നവരോടാണെങ്കിലും കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടായാലും ഓരോരുത്തരും അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും ആദരവും അനുവദിച്ചുകൊടുക്കുന്നിടത്താണ് വിശ്വാസിയുടെ വിജയം.

ആത്മാര്‍ഥമായ സ്‌നേഹം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കതീതമാണ്. വ്യക്തിപരമായ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനുവേണ്ടി പ്രകടമാക്കുന്ന സ്‌നേഹം അധികവും കപടമായിരിക്കും. വിശ്വാസിയുടെ സ്‌നേഹം ആത്മാര്‍ഥമായിരിക്കണം. മാനവസ്‌നേഹത്തിന്റെ ഉദാത്തതലങ്ങളിലാണു സാമൂഹിക ബന്ധത്തിന്റെ അടിത്തറ നിലകൊള്ളുന്നത്. ഇസ്‌ലാം വിശാലമായ സ്‌നേഹ സാമ്രാജ്യത്തിലേക്കു മനുഷ്യ സമൂഹത്തെ നയിക്കുന്നു.

സത്യവിശ്വാസത്തിന്റെ മാധുര്യം നുകരാന്‍ സാധിക്കുക മൂന്നു ഗുണങ്ങള്‍ ഒരാളില്‍ ഉണ്ടാകുമ്പോഴാണ് എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്:  

ഒന്ന്, മറ്റെല്ലാവരെക്കാളും അല്ലാഹുവിനോടും പ്രവാചകനോടും സ്‌നേഹമുണ്ടാവുക. രണ്ട്, അല്ലാഹുവിനു വേണ്ടി പരസ്പരം സ്‌നേഹിക്കുക. മൂന്ന്, നരകത്തിലെറിയപ്പെടും പ്രകാരം-അല്ലാഹു അവനെ രക്ഷപ്പെടുത്തിയിട്ടും-സത്യനിഷേധത്തിലേക്ക് മടങ്ങുന്നതില്‍ വെറുപ്പ് തോന്നുക. (ബുഖാരി, മുസ്‌ലിം).

ജീവിതം സൗകര്യപ്രദവും പ്രയാസരഹിതവുമാക്കിത്തീര്‍ക്കുന്നത് സാമ്പത്തികമോ കായികമോ ആയ സഹായംകൊണ്ട് മാത്രമല്ല, ജീവിതത്തിന്റെ സുഗമമായ നിലനില്‍പിനാവശ്യമായ എന്തും -അത് മാനസിക പിന്തുണയാണെങ്കിലും- സഹായമാണ്. സാമൂഹികബന്ധത്തിന്റെ തേട്ടമാണത്. ആളുകള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കലും നന്മ ഉപദേശിക്കലും തിന്മ തടയലും വിഷമമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കലും നല്ലവാക്കു പറഞ്ഞു സന്തോഷിപ്പിക്കലുമെല്ലാം സഹായമാണ്. ആവശ്യക്കാരന്റെ ആവശ്യം എന്താണോ അത് നല്‍കലാണ് അവനുള്ള സഹായം.

പ്രവാചകന്‍ ﷺ പറഞ്ഞു: ”ആരെങ്കിലും ഒരു വിശ്വാസിയുടെ ഐഹിക സങ്കടം തീര്‍ത്തുകൊടുത്താല്‍ അല്ലാഹു അവന്റെ പാരത്രിക സങ്കടങ്ങളിലൊന്നു തീര്‍ത്തുകൊടുക്കും. നിര്‍ധനനെ ആരെങ്കിലും ആശ്വസിപ്പിച്ചാല്‍ ഇഹത്തിലും പരത്തിലും അല്ലാഹു അവന് ആശ്വാസം നല്‍കുന്നതാണ്. ആരെങ്കിലും മുസ്‌ലിമിന്റെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവന്റെ ന്യൂനതകളും മറച്ചു വയ്ക്കും. ഒരാള്‍ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും”'(മുസ്‌ലിം).

അബൂതന്‍വീല്‍

നേർപഥം 

നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രം പി. സെയ്ദ് മൗലവി

നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രം പി. സെയ്ദ് മൗലവി(ഭാഗം 03)

വിരുദ്ധ ആശയം പുലര്‍ത്തുന്നവരോട് ആശയപരമായ എതിര്‍പ്പുണ്ടായിരുന്നുവെന്നല്ലാതെ സെയ്ദ് മൗലവി ആരോടും ശത്രുത പുലര്‍ത്തിയില്ല. എതിരാളികളോടു പോലും സൗമ്യതയോടും സൗഹൃദത്തോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ചേകന്നൂര്‍ മൗലവിയുടെ ഭാര്യാപിതാവ് ബീരാന്‍കുട്ടി ഹാജി പറവണ്ണയിലെ ഏറ്റവും പഴക്കം ചെന്ന മുജാഹിദും മതപരമായ എന്തു കാര്യത്തിനും ധൈര്യസമേതം മുന്‍നിരയില്‍ നിന്നിരുന്ന ഒരു വ്യക്തിയുമായിരുന്നു. എന്നാല്‍ ഇടക്കാലത്തുവെച്ച് ചേകന്നൂര്‍ മൗലവി മുജാഹിദ് വിരുദ്ധ ആശയം വെച്ചുപുലര്‍ത്തിയപ്പോള്‍ ബീരാന്‍കുട്ടി ഹാജിയും പ്രസ്തുത ആശയങ്ങള്‍ പിന്‍പറ്റി.

എന്നാല്‍ അദ്ദേഹത്തിന്റെ ഇളയ മകന്റെയും മകളുടെയും വിവാഹം കെ. ഉമര്‍ മൗലവിയോ സെയ്ദ് മൗലവിയോ നടത്തിക്കൊടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പറവണ്ണയിലെ സി.കെ.ഏനിക്കുട്ടി സാഹിബ് ഇക്കാര്യം സെയ്ദ് മൗലവിയുടെ ശ്രദ്ധയില്‍ പെടുത്തി.

‘എനിക്ക് ആരോഗ്യം വേണ്ടത്രയില്ല. എന്നിരുന്നാലും പഴയ നിലവെച്ച് നോക്കുമ്പോള്‍ എനിക്കദ്ദേഹത്തിന്റെ ആഗ്രഹം നിരസിക്കാന്‍ പറ്റിയതല്ലല്ലോ. എന്തായാലും ഈ സന്ദര്‍ഭത്തിലെ ആവശ്യം നമുക്കു കണക്കിലെടുക്കുകയും അതു നിര്‍വഹിച്ചുകൊടുക്കുകയും ചെയ്യണം’-മൗലവി പറഞ്ഞു. ഇക്കാര്യം ഏനിക്കുട്ടി സാഹിബ് ബീരാന്‍കുട്ടി ഹാജിയുടെ മൂത്ത മരുമകനെ അറിയിക്കുകയും നിക്കാഹിനു ക്ഷണിച്ചാല്‍ മൗലവി വരുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. അതനുസരിച്ച് അവര്‍ രണ്ടത്താണിയില്‍ വന്ന് മൗലവിയെ ക്ഷണിച്ചു. മൗലവി സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. രണ്ടത്താണിയില്‍ അതേദിവസം രണ്ടു നിക്കാഹില്‍ പങ്കെടുക്കേണ്ടത് സി.പി.ഉമര്‍ സുല്ലമിയെ ഏല്‍പിച്ചാണ് പറവണ്ണയില്‍ പോകാമെന്നേറ്റത്.

നിക്കാഹ് ദിവസം മൗലവിയെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ ഏനിക്കുട്ടി സാഹിബ് തന്നെയാണ് വന്നത്. ചേകന്നൂര്‍ മൗലവി ഉള്‍പ്പെടെയുള്ളവരുള്ള സദസ്സില്‍ വെച്ച് ബീരാന്‍കുട്ടി ഹാജിയുടെ മകളുടെ നിക്കാഹ് നടത്തിക്കൊടുത്തു.

കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ ഏഴാം വാര്‍ഷികം കല്‍പകഞ്ചേരിയില്‍വെച്ചു നടന്നു. ഈ സമ്മേളനത്തില്‍വച്ചാണ് സകാത്ത് സംഘടിതമായി പിരിച്ചെടുത്ത് അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യണമെന്ന പ്രമേയം പി. സെയ്ദ് മൗലവി അവതരിപ്പിച്ചത്. കെ.കെ.ജമാലുദ്ദീന്‍ മൗലവി പ്രമേയത്തെ പിന്താങ്ങി. അവിടെവച്ചു പാസ്സാക്കിയ പ്രമേയത്തെ തുടര്‍ന്നാണ് കെ.എന്‍.എമ്മിന്റെ കീഴില്‍ സംഘടിത സകാത്ത് പ്രസ്ഥാനം സാര്‍വത്രികമായി കേരളത്തിലാരംഭിക്കുന്നത്.

സകാത്ത് പിരിച്ചെടുക്കുന്നതിലും അത് യഥാര്‍ഥ അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന കാര്യത്തിലും മൗലവി അതീവ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തിയിരുന്നു. സ്വന്തം മഹല്ലായ രണ്ടത്താണിയില്‍ കേരളത്തിലെ മറ്റേതു മഹല്ലിനും മാതൃകയാക്കാവുന്ന രൂപത്തില്‍ ഇക്കാര്യത്തിനു മൗലവി നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഖുത്ബയിലും മറ്റു പ്രസംഗങ്ങളിലുമൊക്കെത്തന്നെ ഇക്കാര്യം ഗൗരവപൂര്‍വം ഊന്നിപ്പറയുകയും ആളുകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് രണ്ടത്താണിയില്‍ സംഘടിത സകാത്ത് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുണ്ടായത്.

രണ്ടത്താണിയില്‍ വന്ന ഉടനെയുള്ള ഏതാനും കാലം പതിവായി രാത്രിയില്‍ മൗലവി ക്വുര്‍ആന്‍ ക്ലാസ്സെടുക്കാറുണ്ടായിരുന്നു. ഇശാഅ് നമസ്‌കാര ശേഷമുള്ള ക്ലാസ്സ് തീരുമ്പോഴേക്ക് അര്‍ധരാത്രി കഴിഞ്ഞിരിക്കും. വീട്ടിലേക്ക് മടങ്ങുന്നത് ഒറ്റക്കാണ്. അങ്ങാടിയുടെ അറ്റത്തുള്ള ഒരു കടയുടെ പിന്നിലെ ഒരു മുറിയിലാണ് അന്ന് മൗലവിയും കുടുംബവും താമസിച്ചിരുന്നത്.

വീട്ടിലേക്ക് ഒറ്റക്ക് നടന്നുപോയിരുന്ന മൗലവിയെ പിന്നീട് പതിവായി നാലഞ്ചാളുകള്‍ ഗ്യാസ്‌ലൈറ്റുമായി അനുഗമിക്കാന്‍ തുടങ്ങി. ‘ആരുമെന്റെ കൂടെ വരേണ്ടതില്ല, ഞാനൊറ്റക്ക് പൊയ്‌ക്കൊള്ളാം’ എന്നു പറഞ്ഞ് മൗലവി സ്‌നേഹപൂര്‍വം അവരെ വിലക്കും. അതൊന്നും പരിഗണിക്കാതെ അവരീ പതിവ് തുടര്‍ന്നു. ഒടുവില്‍ മൗലവിക്കെന്തോ പന്തികേട് തോന്നി, അവരോട് കൂടെ വരുന്നതിന്റെ കാരണമാരാഞ്ഞു. പല തവണ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ കാര്യം പറഞ്ഞു.

വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ ഒരു അടക്കാകളമുണ്ട്. രാത്രി ക്ലാസ്സ് കഴിഞ്ഞ് മടങ്ങുന്ന മൗലവിയെ കൊല്ലാന്‍ കുറെ അറവുറൗഡികള്‍ കത്തികളും വടികളും മറ്റായുധങ്ങളുമായി അവിടെ ഒളിച്ച് നില്‍ക്കാറുണ്ട്. മൗലവിയോടൊപ്പം അംഗരക്ഷകരായി ആളുണ്ടായതിനാല്‍ അവര്‍ക്കതിന് സാധിച്ചില്ലെന്ന് മാത്രം.

ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചതിനാണ് സ്വസമുദായത്തില്‍നിന്നും ഇത്തരം വധശ്രമങ്ങള്‍ നടന്നതെന്നതാണ് വിചിത്രം. പത്ത് വര്‍ഷത്തോളം പീടികപ്പിന്നിലെ ഇടുങ്ങിയ മുറിയില്‍ കുട്ടികളുമൊത്ത് താമസിച്ച് മടുത്തപ്പോള്‍ ഒരിക്കല്‍ മൗലവിയുടെ ഭാര്യ അദ്ദേഹം കേള്‍ക്കെ ഇങ്ങനെ പറഞ്ഞു:

”പടച്ചോനേ… ആരാന്റെ മുറ്റത്ത്ന്ന് അവനാന്റെ മുറ്റത്തൊരു നെടുംപുര വെച്ചുകെട്ടി അതിലേക്ക് മാറിത്താമസിക്കാനുള്ള വിധി എന്നാണാവോ ഉണ്ടാവുക!”

മൗലവിക്കിത് കേട്ടപ്പോള്‍ ഏറെ വിഷമമുണ്ടായി. അദ്ദേഹം പറഞ്ഞു:

”ആമ്യേ…യ്യ് കണ്ട്ട്ടില്ലേ, ഓരോരോ ആള്‍ക്കാര് റോഡ്‌വക്ക്‌ല് കഴിഞ്ഞ് കൂട്ണത്. പരമ്പോടും ശീലോണ്ടും മറകെട്ടി അതിന്റകത്ത് കഴിഞ്ഞ് കൂട്ണ്‌ല്ലേ… ഈ ദുനിയാവിലെ ജീവിതൊര് യാത്രേണ്…”

വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായൊരു വീടുണ്ടാക്കിയപ്പോള്‍ അതിലെ അസൗകര്യങ്ങള്‍ വീണ്ടും ഭാര്യ ചൂണ്ടിക്കാണിച്ചു. മൗലവി രോഷത്തോടെ പറഞ്ഞു:

”ഒന്നും ഇല്ലാത്ത അവസ്ഥയില് എന്തെങ്കിലുമൊര് തണലിനാഗ്രഹിച്ചു. ആരാന്റത് കിട്ടിയപ്പോള്‍ സ്വന്തമായിട്ടൊന്ന്ണ്ടാവാനാഗ്രഹിച്ചു. അതുമായപ്പോള്‍ സൗകര്യം പോരെന്നും. ആമ്യേ… ആദമിന്റെ മക്കള്‍ക്ക് മൊതലിനോട്ള്ള ആര്‍ത്തി തീരൂല. അഞ്ചില്‍ നാല് മാലയും സ്വര്‍ണമായാലും ഹൊ… അത് കൂടി സ്വര്‍ണായിരുന്നെങ്കില്‍ എന്നാണ് മനുഷ്യന്‍ ആഗ്രഹിക്ക്ണത്.”

ഒരു കൊടും വേനല്‍കാലം, കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കും നാട്ടില്‍ ഏക ആശ്രയമായ കിണറുകളെല്ലാം വറ്റി. കുടിനീര്‍പോലും കിട്ടാതെ ജീവജാലങ്ങളൊന്നാകെ വിഷമിച്ച വര്‍ഷം. രണ്ടത്താണിയിലെ ബഹുഭൂരിപക്ഷം വരുന്ന യാഥാസ്ഥിതികര്‍ മഴക്ക് വേണ്ടി, കൊടികളുമേന്തി മമ്പുറത്തേക്ക് പുണ്യയാത്ര നടത്തി നോക്കി. ഫലമൊന്നുമില്ല. വെള്ളം കിട്ടാതെ ജീവികള്‍ വിഷമിക്കുകയാണ്. അടുത്ത വെള്ളിയാഴ്ച മൗലവി ഖുത്ബയില്‍ ജനങ്ങളിലെ തെറ്റായ വിശ്വാസങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട്, മഴക്ക് വേണ്ടി അല്ലാഹുവോടാണ് പ്രാര്‍ഥിക്കേണ്ടതെന്ന് പഠിപ്പിച്ചു. മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാനായി ഒരു ദിവസം നിശ്ചയിച്ചു.

വിവരമറിഞ്ഞ യാഥാസ്ഥിതികര്‍ പരിഹാസവുമായി രംഗത്ത് വന്നു. തീരുമാനിക്കപ്പെട്ട ദിവസം ഒരു മൈതാനിയില്‍ സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങുന്ന ചെറിയൊരു സംഘം നമസ്‌കാരം തുടങ്ങിയപ്പോള്‍ പുറത്തുനിന്ന് പലരും പരിഹാസത്തോടെ പരസ്പരം പറഞ്ഞു:

”ദാ.. വഹ്ഹാബികളെ നിസ്‌കാരം തൊടങ്ങി. ഞ്ഞിവിടെ മഴ പെയ്ത് വെള്ളപ്പൊക്കണ്ടാവും.”

”ഔലിയാക്കളെ കുറ്റം പറയുന്നോരല്ലേ, ഓല് പ്രാര്‍ഥിച്ചാലൊന്നും മഴ പെയ്യാന്‍ പോണില്ല…”

ദീര്‍ഘമായ നസ്‌കാരശേഷം ആളുകള്‍ പിരിഞ്ഞ് വീട്ടിലെത്തിയില്ല. അതിനുമുമ്പേ അല്ലാഹുവിന്റെ അനുഗ്രഹം നാട്ടില്‍ വര്‍ഷിച്ചു. സമൃദ്ധമായ മഴമൂലം ആളുകള്‍ വലിയൊരു വിപത്തില്‍ നിന്ന് രക്ഷപ്പെട്ടു. പരിഹസിച്ച പലരിലും പരിവര്‍ത്തനമുണ്ടാകാന്‍ ഈ മഴ കാരണമായി എന്നത് സന്തോഷകരമായ വസ്തുത തന്നെയാണ്.

പ്രസംഗിച്ചുകൊണ്ടിരിക്കുന്ന മൗലവിയുടെ കഴുത്തിലേക്ക് തീകൊടുത്ത മാലപ്പടക്കമെറിഞ്ഞ പൊന്നാനി പ്രസംഗനാള്‍…! രാത്രി മൂന്ന് മണിക്ക് മൗലവി രണ്ടത്താണിയിലെ വീട്ടിലെത്തുമ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. മൗലവി വാതിലില്‍ മുട്ടിയപ്പോള്‍ ഭാര്യ നല്ല ഉറക്കച്ചടവില്‍ വന്ന് വാതില്‍ തുറന്നു, മൗലവിയാണെന്ന് കണ്ടപ്പോള്‍ അവര്‍ അമ്പരന്നു. നാല് ദിവസത്തെ തുടര്‍പരിപാടിക്ക് പോയ ആള്‍ ആദ്യദിവസം തന്നെ തിരിച്ചെത്തിയിരിക്കുന്നതാണ് അത്ഭുതപ്പെടാന്‍ കാരണം. അതേപ്പറ്റി ഭാര്യ ചോദിച്ചപ്പോള്‍ മൗലവി പറഞ്ഞു:

‘ഒന്നുമില്ല. പരിപാടി നാളെ വേണ്ടാന്ന് തീരുമാനിച്ചു. അപ്പൊ പോന്നതാണ്.’

അകത്തേക്ക് കയറിയ മൗലവി ഭാര്യയോട് മെല്ലെ ചോദിച്ചു: ‘ഇവിടെ ഭക്ഷണം എന്തെങ്കിലുമുണ്ടോ?’

‘ങ്ങള് പൊന്നാനിക്കാര് വന്ന് വിളിച്ചാല് ഒന്നും ആലോചിക്കാതെ എറങ്ങിപ്പോകും… ങ്ങക്കൊരാള്‍ക്ക് ചോറ് തരാന് ഓരെക്കൊണ്ട് കയ്യൂലേ…?’

അപ്പോഴത്തെ രോഷത്തില്‍ മൗലവിയുടെ ഭാര്യ പ്രതികരിച്ചതിങ്ങനെയായിരുന്നു. വീട്ടിലാണെങ്കില്‍ ചോറോ കഞ്ഞിയോ ഒന്നുമില്ല. ഉണ്ടാക്കാമെന്ന് വച്ചാല്‍ അതിനുവേണ്ട സാധനങ്ങളുമില്ല. എന്തു ചെയ്യുമെന്നാലോചിക്കുമ്പോള്‍ മൗലവി ദയനീയമായി പറഞ്ഞു: ‘അവര് ഭക്ഷണം തരാത്തതു കൊണ്ടൊന്നുമല്ല, ഞാന് എളുപ്പം എത്താന്‍ വേണ്ടി പോന്നതാണ്. ഇവിടെ ചായേ, വെള്ളോ എന്തെങ്കിലുമുണ്ടോ?’

ഭാര്യ ഉടന്‍ ചായയുണ്ടാക്കിക്കൊടുത്തു. കുടിക്കുന്നതിനിടയില്‍, ഇത്രവേഗം യോഗം അവസാനിപ്പിക്കാനുള്ള കാരണത്തെപ്പറ്റി നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ മൗലവി ചിരിച്ചുകൊണ്ട് വീട്ടിന്റെ ഇറയിലേക്ക് വിരല്‍ ചൂണ്ടി. അവിടെ മേല്‍പുരയില്‍ ഉണ്ടപോലെന്തോ തിരുകിവെച്ചിരിക്കുന്നു. പുറത്തെ ടുത്തപ്പോള്‍ കുപ്പായവും തുണിയുമാണെന്ന് മനസ്സിലായി. നിവര്‍ത്തി നോക്കിയപ്പോള്‍ ഭാര്യയാകെ അമ്പരന്നുപോയി. കുപ്പായത്തിലും തുണിയിലും നിറയെ ചോരപ്പാടുകള്‍, നിറയെ അഴുക്കും ചെളിയും! പോരാത്തതിന് മുഴുവനും കീറിയിരിക്കുന്നു!

പൊന്നാനിയില്‍ നിന്ന് മടങ്ങിവന്ന മൗലവി, തനിക്ക് പറ്റിയ മുറിവുകള്‍ കഴുകി ചോര കളഞ്ഞ്, ചോര പുരണ്ട വസ്ത്രം അഴിച്ച് മറ്റൊന്നെടുത്ത് വൃത്തിയായ ശേഷമാണ് ഭാര്യയെ വിളിച്ചത്. ചോരപുരണ്ട വസ്ത്രത്തോടെ തന്നെക്കണ്ടാല്‍ ഭാര്യയും മക്കളും പരിഭ്രമിച്ചേക്കുമോ എന്നായിരുന്നു മൗലവിയുടെ പേടി.

മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് അല്‍പം രക്തം കയറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞു. റിട്ടയേര്‍ഡ് ഡി.എം.ഒ ആയിരുന്ന ഡോ. റാബിയ അന്ന് രണ്ടത്താണിയിലുണ്ടായിരുന്നു. അവരായിരുന്നു ചികിത്സ, അന്‍സാരിയുടെ മകന്‍ നസീമിന്റെ എ. പോസിറ്റീവ് രക്തം തന്നെ കയറ്റി.

ആഗസ്റ്റ് ഇരുപതാം തിയതിയാണ് അസുഖം കലശലായത്. അന്ന് വൈകിട്ട് ഗ്ലൂക്കോസ് കയറ്റേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് അന്‍സാരി ഗ്ലൂക്കോസുമായി വന്നപ്പൊഴേക്കും മൗലവിക്ക് കലശലായ ശ്വാസംമുട്ടല്‍ തുടങ്ങിയിരുന്നു. അപ്പോഴേക്കും സി.പി.ഉമര്‍ സുല്ലമിയും ചെമ്മാട്ടുനിന്നും ഡോ. അബൂബക്കറും എത്തിയിരുന്നു. ഓക്‌സിജന്‍ കൊടുത്താല്‍ തരക്കേടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എല്ലാം പെട്ടന്നെുതന്നെ ശരിയായി. ഓക്‌സിജന്‍ കൊടുത്തു തുടങ്ങി മൂന്നു മിനുട്ടു കഴിഞ്ഞപ്പോഴേക്കും അതെടുക്കാന്‍ മൗലവി തിടുക്കം കൂട്ടി.

‘ഉപ്പാ, ഓക്‌സിജനാണ്. ഇത് വെച്ചാല്‍ അല്‍പം ആശ്വാസമുണ്ടാകും’- അന്‍സാരി പറഞ്ഞു.

‘മോനേ, ആ ആശ്വാസം ഉപ്പാക്കു വേണ്ട. ഉപ്പാക്ക് അല്ലാഹു നല്‍കുന്ന ആശ്വാസം മാത്രം മതി’ അതായിരുന്നു മൗലവി അവസാനം പറഞ്ഞ വാചകം.

അതുവരെ അന്‍സാരിയുടെ ചുമലില്‍ ചാരിയാണ് മൗലവി കിടന്നത്. രാത്രി ഒമ്പതുമണികഴിഞ്ഞു കാണും. അതുവരെ ഓടിത്തളര്‍ന്ന് അന്‍സാരിയും ക്ഷീണിച്ചിരുന്നു. ‘നീ പോയി എന്തെങ്കിലും കഴിച്ചിട്ടു വന്നോളൂ’- ഡോക്ടര്‍ അബൂബക്കര്‍ പറഞ്ഞു. അന്‍സാരി അകത്തുപോയി. മകളുടെ ഭര്‍ത്താവ് അബ്ദുസ്സമദിന്റെ ചുമലില്‍ ചാരിക്കിടന്ന മൗലവി തനിക്കു കിടക്കണമെന്നു പറഞ്ഞു. അസുഖം കലശലായ ശേഷം ആദ്യമായാണ് മൗലവി കിടക്കണമെന്നു പറയുന്നത്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ മൗലവിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു. ഇതിനിടെ ഇശാഅ് നമസ്‌കരിക്കാന്‍ പോയിരുന്ന സി.പി.ഉമര്‍ സുല്ലമി മടങ്ങിയെത്തി. ‘അസ്സലാമു അലൈക്കും’ സി.പി സലാം ചൊല്ലിയാണു കയറിയത്. സെയ്ദ് മൗലവി പ്രത്യഭിവാദ്യമായി കൈയുയര്‍ത്തിയെങ്കിലും ശബ്ദമൊന്നും പുറത്തുവന്നില്ല. രാത്രി പതിനൊന്നേ പത്തിനായിരുന്നു മൗലവി ഈ ലോകത്തോട് യാത്ര പറഞ്ഞത്.

അസുഖമായി കിടക്കുന്ന വിവരം പത്രത്തില്‍ കൊടുക്കുന്നതിനു പലരും സമ്മതം ചോദിച്ചെങ്കിലും മൗലവി സമ്മതിച്ചിരുന്നില്ല. അറിഞ്ഞവര്‍ വന്നോട്ടെ എന്നായിരുന്നു മൗലവിയുടെ നിലപാട്. എങ്കിലും കേട്ടറിഞ്ഞ് നിത്യവും ധാരാളം പേര്‍ എത്തി. ഓരോദിവസവും നൂറും നൂറ്റമ്പതും ഇരുന്നൂറും പേര്‍ കാണും. മൗലവിയുമായി ബന്ധമുള്ള മിക്ക ആളുകളും ഇങ്ങനെ എത്തിയിരുന്നു.

മൗലവി മരിച്ച വിവരം പിറ്റേദിവസം രാവിലെ റേഡിയോ വാര്‍ത്തയില്‍ പറഞ്ഞു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള വമ്പിച്ചൊരു ജനാവലി മൗലവിയുടെ ജനാസയില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയിരുന്നു. 1990 ആഗസ്റ്റ് 21ന് വൈകുന്നേരം നാലു മണിയോടെ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം അദ്ദേഹം നാലു പതിറ്റാണ്ടു കാലത്തോളം സേവനമനുഷ്ഠിച്ച രണ്ടത്താണി മസ്ജിദുറഹ്മാനി പള്ളിയുടെ ക്വബ്ര്‍ സ്ഥാനില്‍ മയ്യിത്ത് ക്വബ്‌റടക്കി.

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

നേർപഥം 

(അവസാനിച്ചു)