ദുആയുടെ മര്യാദകള്‍, ഉത്തരം ലഭിക്കുന്ന സമയങ്ങള്‍, സ്ഥലങ്ങള്‍

ദുആയുടെ മര്യാദകള്‍
ډ അല്ലാഹുവിനോടു മാത്രം ദുആയിരക്കുക.
ډ രക്ഷാകര്‍തൃത്വത്തിലും ആരാധ്യതയിലും നാമവിശേഷണങ്ങ ളിലുമുള്ള അല്ലാഹുവിന്‍റെ ഏകത്വം അംഗീകരിച്ചും അത് മനസ്സില്‍ ഉറപ്പിച്ചും അതനുസ്സരിച്ച് പ്രവര്‍ത്തിച്ചും തൗഹീദ് സാക്ഷാല്‍കരിക്കുക.
ډ ദുആ ആത്മാര്‍ത്ഥമായിരിക്കുക.
ډ അല്ലാഹുവിന്‍റെ റസൂലിന്‍റെ (സ്വ) ചര്യയനുസരിച്ചായിരിക്കുക.
ډ അല്ലാഹുവിനെ വാഴ്ത്തി, പുകഴ്ത്തി നബി(സ്വ)ക്കുവേണ്ടി സ്വലാത്ത് ചൊല്ലി ദുആഅ് തുടങ്ങുക. അപ്രകാരം ദുആഅ് അവസാനിപ്പിക്കുകയും ചെയ്യുക.
ډ ഉത്തരം കിട്ടും എന്ന ഉറപ്പോടെ ദുആയിരക്കുക.
ډ ദുആയിരക്കുമ്പോള്‍ അലട്ടി അലട്ടി ചോദിക്കുക. ഉത്തരം കി ട്ടുവാന്‍ തിരക്ക് കാണിക്കരുത്.
ډ ദുആയിരക്കുമ്പോള്‍ ഹൃദയ സാന്നിധ്യം ഉണ്ടായിരിക്കുക. അഥവാ ഉള്ളറിഞ്ഞു പ്രാര്‍ത്ഥിക്കുക.
ډ ക്ഷാമകാലത്തും ക്ഷേമകാലത്തും ദുആയിരക്കുക.
ډ കുടുംബത്തിനും മക്കള്‍ക്കും സ്വന്തത്തിനും സമ്പത്തിനും എതിരില്‍ ദുആഅ് ചെയ്യാതിരിക്കുക.
ډ കുറ്റകരമായ കാര്യത്തിനോ കുടുംബ വിഛേദത്തിനോ ദുആ ചെയ്യാതിരിക്കുക
ډ ശബ്ദം താഴ്ത്തി ദുആയിരക്കുക.
ډ പാപങ്ങള്‍ ഏറ്റു പറയുക, പൊറുക്കലിനെ തേടുക.
ډ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതി നോടൊപ്പം അത് അംഗീകരിച്ച് ദുആയിരക്കുക.
ډ ദുആയില്‍ കൃത്രിമമായ പ്രാസമൊപ്പിക്കല്‍ ഒഴിവാക്കുക.
ډ വിനയം, ഭക്തി, ആഗ്രഹം, ഭയം എന്നിവ ഹൃദയത്തില്‍ സമ്മിശ്രമാക്കി ദുആയിരക്കുക.
ډ അന്യരില്‍ നിന്ന് അന്യായമായി നേടിയത് അവകാശികള്‍ക്ക് തിരിച്ചു നല്‍കിക്കൊണ്ട് തൗബഃ ചെയ്യുക.
ډ ദുആ വചനങ്ങള്‍ മൂന്നുതവണ ആവര്‍ത്തിക്കുക.
ډ ദുആയിരക്കുന്ന വേളയില്‍ ക്വിബ്ലയിലേക്ക് തിരിയുക.
ډ ദുആയിരക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തുക.
ډ അല്ലാഹുവെ ഭയന്ന് കരഞ്ഞുകൊണ്ടു ദുആഅ് ചെയ്യുക.
ډ ദുആയില്‍ അതിരു കവിയാതിരിക്കുക.
ډ മറ്റുള്ളവര്‍ക്കുവേണ്ടി ദുആയിരക്കുമ്പോള്‍ സ്വന്തത്തിനു വേണ്ടി ദുആ ചെയ്തു കൊണ്ട് തുടങ്ങുക.
ډ സ്വന്തത്തോടൊപ്പം മാതാപിതാക്കള്‍ക്കു വേണ്ടിയും ദുആഅ് ചെയ്യുക.
ډ സ്വന്തത്തോടൊപ്പം വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും വേണ്ടി ദുആഅ് ചെയ്യുക.
ډ സാധ്യമെങ്കില്‍ വുദ്വൂഅ് ചെയ്യുക.
ډ അല്ലാഹുവിന്‍റെ അത്യുത്തമ നാമങ്ങളേയോ (അസ്മാഉല്‍ ഹുസ്നാ) വിശേഷണങ്ങളേയോ(സ്വിഫാത്തുല്ലാഹ്),സ്വന്തം സല്‍ക്കര്‍മ്മങ്ങളേയോ മുന്‍നിര്‍ത്തി (വസീലയാക്കി) ദുആ അ് ചെയ്യുക.
ډ ജീവിച്ചിരിക്കുന്ന സ്വാലിഹായ മനുഷ്യരോടു ദുആ ചെയ്യുവാന്‍ ആവശ്യപ്പെടുക.
ډ ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം, തുടങ്ങി സമ്പാദ്യ ങ്ങളെല്ലാം ഹലാലായതാവുക.
ډ എല്ലാ തെറ്റുകുറ്റങ്ങളില്‍ നിന്നും അകന്നു കഴിയുക.
ഉത്തരം ലഭിക്കുന്ന സമയങ്ങള്‍, സ്ഥലങ്ങള്‍
ീ ലൈലത്തുല്‍ക്വദ്റ്.
ീ രാത്രിയുടെ അവസാനത്തെ മൂന്നിലൊന്നില്‍.
ീ ഫര്‍ദ്വ് നമസ്കാരത്തിന്‍റെ അവസാനത്തില്‍.
ീ ബാങ്കിന്‍റേയും ഇക്വാമത്തിന്‍റേയും ഇടയില്‍.
ീ ഓരോ രാത്രിയിലും ഒരു പ്രത്യേക സമയം.
ീ ഫര്‍ദ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങുമ്പോള്‍.
ീ മഴ വര്‍ഷിക്കുമ്പോള്‍.
ീ യുദ്ധത്തില്‍ സൈന്യങ്ങള്‍ കണ്ടുണ്‍മുട്ടുമ്പോള്‍.
ീ വെള്ളിയാഴ്ച അസറിന്റെ അവസാനസമയം. അല്ലെങ്കില്‍ ഖുതുബഃയുടേയും ജുമുഅഃ നമസ്കാരത്തിന്‍റേയും സമയം.
ീ സംസം വെള്ളം കുടിക്കുമ്പോള്‍.
ീ സുജൂദില്‍.
ീ രാത്രി ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍.
ീ ശുദ്ധി ചെയ്ത് ഉറങ്ങി പിന്നീട് രാത്രി ഉറക്കില്‍ നിന്ന് ഉണര്‍ന്ന് എഴുനേല്‍ക്കുകയും ദുആ ചെയ്യുകയും ചെയ്താല്‍.
ീ لاَ إِلَـهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ എന്ന് ചൊല്ലി ദുആ ചെയ്യല്‍.
ീ മരണം നടന്ന ഉടനെ അവിടെ വെച്ചുള്ള ദുആഅ്.
ീ ഇസ്മുല്ലാഹിഅഅ്ള്വം കൊണ്ടുള്ള ദുആ.
ീ സഹോദരന്‍റെ അസാന്നിധ്യത്തില്‍ അവന്നായുള്ള ദുആ.
ീ അറഫാദിനം അറഫഃയില്‍വെച്ചുള്ള ദുആ.
ീ റമദ്വാനിലെ ദുആഅ്.
ീ നോമ്പുകാരന്‍ നോമ്പു തുറക്കുന്നതു വരെയുള്ള ദുആഅ്.
ീ നോമ്പുകാരന്‍ നോമ്പു തുറക്കുമ്പോഴുള്ള ദുആഅ്.
ീ അല്ലാഹു?വിനെ സ്മരിക്കുന്ന വേദികളില്‍ ദുആ ചെയ്യുക.
ീ മുസ്വീബത്തുകള്‍ ഏല്‍ക്കുമ്പോള്‍,
إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ اَللَّهُمَّ آجُرْنِي فِي مُصِيبَتِي وَاخْلُفْ لِي خَيْراً مِّنْهَا എന്ന ദുആഅ്.
ീ തികഞ്ഞ ആത്മാര്‍ത്ഥതയുണ്‍ണ്ടാവുകയും അല്ലാഹു?വിലേ ക്ക് ഹൃദയം അടുക്കുകയും ചെയ്യുമ്പോഴുള്ള ദുആഅ്.
ീ മര്‍ദ്ദകന്നെതിരില്‍ മര്‍ദ്ദിതന്‍റെ ദുആഅ്.
ീ പിതാവ് സന്താനങ്ങള്‍ക്കു വേണ്ടിയോ അവര്‍ക്ക് എതിരി ലോ നടത്തുന്ന ദുആഅ്.
ീ യാത്രക്കാരന്‍റെ ദുആഅ്.
ീ നിര്‍ബന്ധിതാവസ്ഥയിലുള്ള ദുആഅ്.
ീ നീതിമാനായ ഭരണാധികാരിയില്‍ നിന്നുള്ള ദുആഅ്.
ീ പുണ്യം ചെയ്യുന്ന മക്കളില്‍ നിന്ന് മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള ദുആഅ്.
ീ വുദ്വൂഅ് ചെയ്ത ഉടനെ ചൊല്ലേണ്‍ണ്ട സുന്നത്തില്‍ സ്ഥിരപ്പെ ട്ട ദുആഅ്.
ീ ഹജ്ജില്‍ ജംറത്തുസ്സ്വുഗ്റയും ജംറത്തുല്‍ വുസ്ത്വയും എറി ഞ്ഞതിന് ശേഷമുള്ള ദുആഅ്.
ീ കഅ്ബക്ക് അകത്തുള്ള ദുആഅ്. (ഹിജ്റില്‍ ദുആഅ് ചെയ്താലും കഅ്ബക്കകത്താണ്).
ീ ഹജ്ജും ഉംറയും നിര്‍വ്വഹിക്കുന്നവന്‍ സ്വഫാ മര്‍വ്വകളില്‍ നിര്‍വ്വഹിക്കുന്ന ദുആഅ്.
ീ ദുല്‍ഹജ്ജ് പത്തിനു മശ്അറുല്‍ഹറാമില്‍ (മുസ്ദലിഫഃയില്‍) വെച്ചുള്ള ദുആഅ്.
അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി