16 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 16]

പ്രവാചകൻ(ﷺ)യുടെ വിയോഗം

മക്കം ഫത്ഹിന് ശേഷമുള്ള പല സംഭവങ്ങളും പ്രവാചകൻ(ﷺ)യുടെ വേർപാട് വിളിച്ചറിയിക്കുന്നതായിരുന്നു. ഹജ്ജിൻറ സന്ദർഭത്തിൽ മിനായിൽ വെച്ച് സൂറത്ത്നസ് അവതരിച്ചപ്പോൾ എൻറ മരണവാർത്ത അറിയിക്കപ്പെട്ടു എന്ന് പറഞ്ഞതും, മുആദ്(رضي الله عنه)വിനെ യമനിലേക്ക് നിയോഗിച്ചിച്ചപ്പോൾ ഇനി താങ്കൾ ഒരു പക്ഷേ ഈ പള്ളിയുടെ അടുക്കൽ എൻറ ഖബറിന് അടുത്തുകൂടെയാകും നടക്കുക. എന്ന് പറഞ്ഞതെല്ലാം അതാണ് സൂചിപ്പിക്കുന്നത്.

ഹിജ്റ; 11ാം വർഷം സഫർ മാസം അവസാന ദിവസം നബി(ﷺ) അല്ലാഹുവിന്റെ കൽപ്പനപ്രകാരം മസ്ജിദുന്നബവിയോട് തൊട്ടുള്ള ശ്മശാനം സന്ദർശിക്കുകയും ഖബറാളികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത ശേഷം തിരിച്ചുവരുന്ന അവസരത്തിലായിരുന്നു നബി(ﷺ)ക്ക് രോഗ ലക്ഷണങ്ങൾ കണ്ടത്. നബി(ﷺ)യുടെ കൂടെ തൻ ഭ്രിത്യനായ അബൂമുവയ്ഹിബയും ഉണ്ടായിരുന്നു.

പ്രവാചകൻ(ﷺ) അദ്ദേഹത്തോട് ഇങ്ങിനെ പറഞ്ഞു: “അല്ലാഹു ഐഹിക ജീവിതത്തിലെ ഖജനാവുകളുടെ താക്കോലുകൾ എനിക്ക് നൽകിക്കൊണ്ടുള്ള ശാശ്വത ജീവിതവും സ്വർഗ്ഗവും വേണോ അതല്ല അല്ലാഹുവിനെ കണ്ട്മുട്ടലും സ്വർഗ്ഗവും വേണോ എന്ന കാര്യത്തിൽ എനിക്ക് തിരഞ്ഞെടുക്കാൻ അവസരം തന്നു. ഞാൻ അന്നരം ശേഷം അല്ലാഹുവിനെ കാണലും സ്വർഗ്ഗവും തിരഞ്ഞെടുത്തു !!” എന്നു പറഞ്ഞു. അന്ന് നബി(ﷺ)യുടെ ഊഴം മൈമൂന(رضي الله عنها)യുടെ വീട്ടിലായിരുന്നു. പ്രവാചകൻ (ﷺ) മററു ഭാര്യമാരെയെല്ലാം വിളിച്ചു വരുത്തിയ ശേഷം ആയിഷ(رضي الله عنها)യുടെ വീട്ടിൽ കഴിയാൻ അനുവാദം ചോദിക്കുകയും അവർ സമ്മതിച്ചത് അനുസരിച്ച് ആയിഷ(رضي الله عنها)യുടെ വീട്ടിലേക്ക് മാറുകയും ചെയ്തു; പിന്നീട് തൻറ മരണംവരെ അവിടെത്തന്നെയായിരുന്നു പ്രവാചകൻ(ﷺ) കഴിഞ്ഞു കൂടിയത്.

വിവരമറിഞ്ഞ് സന്ദർശകർ വന്നുപോയിക്കൊണ്ടേയിരുന്നു. ഒരു ദിവസം മകൾ ഫാത്വിമ (رضي الله عنها) വന്നപ്പോൾ നബി അവരെതന്നോട് ചേർത്ത് ഇരുത്തിയ ചെവിയിൽ എന്തോ സ്വകാര്യമായി പറഞ്ഞു അന്നേരം ഫാതിമ(رضي الله عنها) വിതുമ്പിക്കരയാൻ തുടങ്ങി. അൽപ്പം കഴിഞ്ഞ് വീണ്ടും അദ്ദേഹം എന്തോ പറഞ്ഞു. അന്നേരം അവർ ചിരിക്കുകയും ചെയ്തു. ആയിഷ(رضي الله عنها) അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് രഹസ്യമാക്കിവെക്കുകയും പിന്നീട് നബി(ﷺ)യുടെ അവർ ഇപകാരം പറഞ്ഞു: “ആദ്യം തൻറ മരണം അടുത്തിരിക്കുന്നു എന്നും അതിനാൽ തഖ്വയും ക്ഷമയും കൈക്കൊള്ളണമെന്ന് പറഞ്ഞപ്പോഴാണ് ഞാൻ കരഞ്ഞത്. പിന്നീട്, എന്നോടൊപ്പം ആദ്യമായി എൻറ കുടുംബത്തിൽ നിന്നും വന്നുചേരുക നീ ആയിരിക്കുമെന്നും നീ സ്വർഗ്ഗ സ്ത്രീകളുടെ നേതാവായിരിക്കും എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ചിരിച്ചത് എന്നും പറഞ്ഞു.’ ഇക്കാര്യം ഇമാം ബുഖാരി തൻറ സ്വഹീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മരണശേഷം

പ്രവാചകന് പനി ശക്തമായിക്കൊണ്ടേയിരുന്നു. തലയിൽ വെള്ളം ഒഴിച്ചുകൊണ്ട് തണുപ്പിക്കുകയും, തുണി ചുററിനോക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആയിഷ(رضي الله عنها) സൂറത്തുൽ മുഅവ്വിദതൈനി ഓതി തൻ കൈകളിൽ ഊതി തടവിക്കൊടുക്കുന്നുമുണ്ട്. പ്രവാചകൻ ഒരു മുണ്ട് കൊണ്ട് മുഖം മൂടിയിട്ടുണ്ട് ഇടക്ക് അത് നീക്കിക്കൊണ്ട് തന്റെ അടുത്തായി ഒരു പാത്രത്തിലുള്ള വെള്ളത്തിൽ കൈമുക്കി മുഖം തുടക്കുകയും ലാഇലാഹ ഇല്ലല്ലാഹ് ഇ ന്നലിൽ മൗതി ലസകറാത്ത് (നിശ്ചയം മരണവേദന അ സഹ്യമായത് തന്നെയാണ്) എന്നും അല്ലാഹുവേ, മരണ വേദനയെത്തൊട്ട് ഞാൻ നിന്നോട് രക്ഷതേടുന്നു. എന്നും പറഞ്ഞുകൊണ്ടിരുന്നു. പ്രവാചകന് ഇടക്ക് ബോധം നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു. ഒരിക്കൽ ഒരു രാതി തെളിഞ്ഞപ്പോൾ ജനങ്ങൾ നമസ്കരിച്ചോ എന്ന് ചോദിച്ചു. ഇല്ല (പ്രവാചകരേ, അവർ നിങ്ങളെ പ്രതീക്ഷിച്ച് ഇരിക്കുകയാണ് എന്ന് പറഞ്ഞു. അന്നേരം അൽപം ഉന്മേഷം ലഭിക്കാൻ കുറച്ച് വെള്ളം ലയിലൊഴിച്ച് കൊടുക്കാൻ പറഞ്ഞു. അവരത് പ്രകാരം ചെയ്തു; പള്ളിയിലേക്ക് പുറപ്പെടാൻ സമയം പിന്നേയും ബോധം നഷ്ടപ്പെട്ടു. അൽപം കഴിഞ്ഞ്ബോധം തെളിഞ്ഞപ്പോൾ അവർ നമസ്കരിച്ചോ എന്ന് ചോദിച്ച് ഇല്ല. എന്ന് കേട്ടപ്പോൾ വീണ്ടും മേൽ പറഞ്ഞത് പോലെ ആവർത്തിച്ചു. ഇത് രണ്ട് മൂന്ന് തവണ ആവർത്തിച്ചു. അവസാനം പള്ളിയിൽ പോയി നമസ്കരിക്കാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ അബൂബക്കർ (رضي الله عنه) വിനോട് ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കാൻ പറയാൻ ഏൽപ്പിച്ചു. അന്നേരം എന്റെ പിതാവ് ഖുർആൻ ഓതുന്ന സമയം പൊട്ടി കരയുന്ന വ്യക്തിയാണ് അദ്ദേഹത്തിന് അതിന് കഴിയില്ല. മററാരെയെങ്കിലും എടുത്ത് ഏൽപ്പിക്കണമെന്ന് ആയിഷ(رضي الله عنها) പറഞ്ഞു നോക്കിയെങ്കിലും നബി(ﷺ) അതനുവദിച്ചില്ല. അബൂബക്കർ(رضي الله عنه) ജനങ്ങൾക്ക് ഇമാമായി നമസ്കരിച്ചു. അന്നേരം നബിക്ക് അൽപം ആശ്വാസം തോന്നിയപ്പോൾ പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാൻ നബി(ﷺ) താൽപര്യം പ്രകടിപ്പിക്കുകയും രണ്ടാളുടെ ചുമലിൽ കൈവെച്ച് പള്ളിയിലേക്ക് പുറപ്പെട്ടു ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന പ്രസ്തുത ഹദീസിൽ കാല് എടുത്ത്ക്കാൻ കഴിയാതെ കാല് വലിച്ചുകൊണ്ട് പള്ളിയിലേക്ക് നീങ്ങുമ്പോൾ, പോകുന്ന വഴിക്ക് കാല് വലിച്ച രണ്ട് വരകൾ കാണാമായിരുന്നു.!! എന്ന് രേഖപ്പെടുത്തുന്നുണ്ട്. നോക്കൂ ജമാഅത്തിന് പ്രവാചകൻ (ﷺ) കണ്ടിരുന്ന ഗൗരവം എത്രയാണ് !!

മറെറാരിക്കൽ നബി(ﷺ) പള്ളിയിൽ വരുന്നത് കണ്ട് അബൂബക്കർ പുറകോട്ട് നീങ്ങി നബിയെ ഇമാമാക്കാൻ ഒരുങ്ങി. അന്നേരം നബി(ﷺ) നമസ്കാരം തുടരാൻ ആവശ്യപ്പെടുകയും അബൂബക്കർ(رضي الله عنه)വിന്റെ സമീപത്ത് ഇരുന്ന് നമസ്കരിക്കുകയും ചെയ്തു. ഇനിയൊക്കെ അബൂബക്കറാകട്ടെ എന്ന് എന്ന ഒരു സൂചനയായിരുന്നു അത് എന്ന് ചരിത്രകാരന്മാർ അതിനെ വിലയിരുത്തുന്നതായി കാണാം. പിന്നീട് പ്രവാചകൻ(ﷺ) മിമ്പറിൽ ഇരുന്ന്, ഹംദുംത്തും ചൊല്ലി ജനങ്ങളോടായി വസ്വിയ്യത്തുകളും നൽകി.:

“ജനങ്ങളേ, (മുഹാജിറുകളുടേയും അൻസാറുകളുടേയും ത്യാഗങ്ങളേയും സ്ഥാനങ്ങളേയും അനുസ്മരിച്ച ശേഷം) നിങ്ങൾ പരസ്പരം ബഹുമാനത്തോടെയും വിട്ടുവീഴ്ചാ മനസ്സോടെയും കഴിയണം; എന്ന് ഓർമ്മപ്പെടുത്തി. ശേഷം, ഒരു ദാസന് തന്റെ രക്ഷിതാവ് ഐഹിക സുഖം അതല്ലെങ്കിൽ പരലോകം രണ്ടിലൊന്ന് തിര സ്വലാ ഞെഞ്ഞെടുക്കാൻ സ്വാതന്ത്യം നൽകി. അപ്പോൾ ആ ദാസൻ പരലോകം തിരഞ്ഞെടുത്ത് കഴിഞ്ഞു. ഇത് കേട്ട അബൂബക്കർ(رضي الله عنه) പൊട്ടിക്കരയാൻ തുടങ്ങി. നബി(ﷺ) അദ്ദേഹത്ത സാന്ത്വനപ്പെടുത്തിക്കൊണ്ട് പറഞ്ഞു: ഞാൻ ആരെയെങ്കിലും ഖലീലായി തിരഞ്ഞെടു ക്കുമായിരുന്നു വെങ്കിൽ അബൂബക്കറിനെ തിരഞ്ഞെടുക്കുമായിരുന്നു. എന്നാൽ ഇസ്ലാമിൽ സ്നേഹവും സുഹൃദ് ബന്ധവുമാണല്ലൊ വലുത്.

ജനങ്ങളേ, ജൂതന്മാരേയും ക്രിസ്ത്യാനികളേയും അല്ലാഹുശപിക്കട്ടെ. അവർ അവരുടെ പ്രവാചകന്മാരുടേയും സജ്ജനങ്ങളുടേയും ഖബറുകളെ ആരാധനാ സ്ഥലങ്ങളാക്കിയവരാണ്. ഞാനിതാ അക്കാര്യം നിങ്ങളോട് വിരോധിക്കുന്നു. എൻറെ ഖബറിനെ നിങ്ങൾ ആരാധിക്കപ്പെടുന്ന ഒരു ബിംബമാക്കരുത്.

ഇതാ ആർക്കെങ്കിലും എന്നോട് ഏതെങ്കിലും പ്രതികാരം എടുക്കേണ്ട വിധം എന്നിൽ നിന്നും എന്തെങ്കിലും വാക്കോ പ്രവൃത്തിയോ ഉണ്ടായിട്ടുണ്ട് എങ്കിൽ ഞാനിതാ നിൽക്കുന്നു; എന്റെ ശരീരവുമിതാ നിങ്ങൾ പ്രതികാരം ചെയ്തുകൊള്ളുക. അങ്ങിനെ സുദീർഘമായി പല കാര്യങ്ങളും ഉപദേശിച്ചു.” പ്രവാചകൻ(ﷺ)യുടെ വിയോഗം നടന്ന ദിവസം സുബ്ഹി നമസ്കാരത്തിന് അബൂബക്കർ (رضي الله عنه) നേതൃത്വം നൽകിക്കൊണ്ടിരിക്കെ നബി(ﷺ) തന്റെ മുറിയിൽ നിന്നും അവിടെ കടന്നുവന്നു. അബൂബക്കർ(رضي الله عنه) നബിക്ക് തൽസ്ഥാനം നൽകാൻ ഒരുങ്ങിയെങ്കിലും നബി(ﷺ) സമ്മതിച്ചില്ല. അബൂബക്കറിന്റെ നേതൃത്വത്തിൽ ജനങ്ങളെ ഐക്യത്തി ലും സ്നേഹത്തിലും കണ്ട പ്രവാചകൻ അത്യധികം സന്തോഷിച്ചു.നമസ്കാര ശേഷം പ്രവാചകൻ(ﷺ)യെ പതിവിൽ കവിഞ്ഞ ഉന്മേഷത്തോടെ കണ്ട സ്വഹാബികൾ വളരെ സന്തോഷിച്ചു. പക്ഷേ അത് അവസാനത്തോടടുത്ത ഉന്മേഷമായിരുന്നു എന്ന് അവർക്ക് പിന്നീടാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. നബി(ﷺ)ക്ക് രോഗം സുഖം പ്രാപിച്ചുതുടങ്ങി എന്ന് കരുതി, സ്വഹാബികൾ പല ഭാഗത്തക്കുംപോയി. അബൂബക്കർ(رضي الله عنه)ഉം തൻറ മകളായി പ്രവാചക പത്നി ആയിഷ(رضي الله عنها)യോട് പറഞ്ഞ് സ്ഥലം വിട്ടുപോയി. ഏകദേശം ളുഹാ സമയമായായപ്പോൾ പ്രവാചകൻ(ﷺ)യുടെ അവസ്ഥക്ക് മാററം വന്നു. ആയിഷ(رضي الله عنها) തന്റെ മാറിലേക്ക് പ്രവാചകനെ ചാരിയിരുത്തി. നബി(ﷺ) ഇടക്കിടക്ക് “ഇലർ റഫീഖിൽ അതാ ‘ (അല്ലാഹുവിന്റെ ഉന്നതമായ സവിധത്തിലേക്ക്) എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. അതിനിടയിൽ “അറേബ്യൻ ഉപഭൂഖൺഢത്തിൽ രണ്ട് മതം ഇനി ഉണ്ടായിക്കൂടാ’, “നിങ്ങൾ നമസ്കാരത്തിൻറെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം നിങ്ങൾ ഉടമപ്പെടുത്തിയവരുടെ (സ്ത്രീകളുടെ) കാര്യവും” എന്നും ഉപദേശിച്ചു. മേൽ പറഞ്ഞതായ വാക്കുകൾ ആണ് അവസാനമായി പ്രവാചകൻ (ﷺ) ജനങ്ങളോടായി സംസാരിച്ചത് എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

അങ്ങിനെ ആയിഷ(رضي الله عنها) യുടെ മാറിൽ തലവെച്ചുകൊണ്ട് ലോകാനുഗ്രഹിയായ പ്രവാചകൻ (ﷺ) റഫീഖുൽ അഅ് ലായിലേക്ക് (അല്ലാഹുവിങ്കലേക്ക്) യാതയായി. എന്നന്നേക്കുമായി ഈ ഭൗതികലോകത്തിൽ നിന്നും കണ്ണടച്ചു. (ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ). ഹിജ്റ 11 റബീഉൽ അവ്വൽ 11 ന് തിങ്കളാഴ്ചയായിരുന്നു പ്രസ്തുത സംഭവം. എന്നാൽ പന്ത്രണ്ടിന്, ഒന്നിന് രണ്ടിന് എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായവും ഈ വിഷയത്തിൽ ചരിത്ര ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. ആയിഷ(رضي الله عنها) പ്രവാചകൻ തിരു ശിരസ്സ് എടുത്ത് താഴെ വെച്ച് പൊട്ടിക്കരഞ്ഞു. ദു:ഖം അണപൊട്ടിയൊഴുകി. കേട്ടവർ എല്ലാവരും അൽഭുതപ്പെട്ട് ഓടിയെത്തി. മരണവാർത്ത എല്ലായിടത്തും പരന്നു. ഉമർ(رضي الله عنه) നബി(ﷺ) മരിച്ചു എന്ന് പറയാൻ കൂട്ടാക്കിയില്ല. ബോധം നഷ്ടപ്പെട്ടതാണ്. അതിനാൽ ആരെങ്കിലും നബി(ﷺ) മരിച്ചു എന്നു പറഞ്ഞാൽ അവരുടെ കൈകാലുകൾ ഞാൻ കൊത്തി മുറിക്കും എന്ന് അട്ടഹസിച്ചു; ആകെ ഭീകരമായ ഒരവസ്ഥ. വിവരമറിഞ്ഞ അബൂബക്കർ(رضي الله عنه) ഓടിയെത്തി നബി(ﷺ)യുടെ മയ്യത്ത് കിടത്തിയിരുന്ന മുറിയിൽ കടന്ന് മൃതശരീരം മൂടിയിരുന്ന മുണ്ട് നീക്കി പ്രവാചകൻറ ചേതനയററുകിടക്കുന്ന മുഖത്ത് ഒരു ചുംബനമർപ്പിച്ച ശേഷം, ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉമർ(رضي الله عنه)ൻറ നേർക്ക് ചെന്ന് ശാന്തനാകാൻ പറഞ്ഞു. അദ്ദേഹം അനുസരിക്കുന്നില്ലെന്ന് കണ്ടപ്പോൾ ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു: “വല്ലവരും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കിൽ മുഹമ്മദ് ഇതാ മരണപ്പെട്ടിരിക്കുന്നു; അതല്ല ഏഴ് ആകാശങ്ങൾക്ക് ഉപരിലോകത്തുള്ള അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത് എങ്കിൽ അവൻ മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്. തുടർന്ന് വിശുദ്ധ ഖുർആനിൽ നിന്നും താഴെ പറയുന്ന വചനം ഓതിക്കേൾപ്പിച്ചു:

“മുഹമ്മദ്‌ അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട്‌ തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട്‌ തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന്‌ ഒരു ദ്രോഹവും അത്‌ വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക്‌ അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌. “ (ആലുഇംറാൻ 144)

അബൂബക്കർ (رضي الله عنه)വിന്റെ വാക്കുകൾ കേട്ട ഉമർ(رضي الله عنه) പൊട്ടിക്കരഞ്ഞുകൊണ്ട് ഇങ്ങിനെ പറഞ്ഞു: എൻറെ കാലുകൾക്ക് എന്ന് താങ്ങി നിർത്താൻ ശക്തിയില്ലാതെയാവന്നു; എന്ന് പറഞ്ഞ് നിലത്ത് നിലത്ത് ഇരുന്ന് പോയി. പ്രസ്തുത വചനങ്ങൾ അബൂബക്കർ (رضي الله عنه) പാരായണം ചെയ്യുന്നതിന് മുമ്പ് ഞങ്ങളാരും കേട്ടിട്ടില്ലാത്തത് പോലെ അനുഭവപ്പെട്ടു. പ്രവാചകൻ(ﷺ) എന്നെന്നേക്കുമായി ഞങ്ങളിൽ നിന്നും വേർപെട്ടിരിക്കുന്നു എന്ന് അതോടെ എനിക്ക് ബോധ്യമാവുകയും ചെയ്തു. എന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

മയ്യത് സംസ്ക്കരണം

പിന്നീട് മുഹാജിറുകളും അൻസ്വാറുകളുമാകുന്ന മുഴുവൻ ജനങ്ങളും ബനൂസാഇദിന്റെ പന്തലിൽ ഒരുമിച്ചുകൂടുകയും റസൂൽ (ﷺ)യുടെ പിൻഗാമിയായി അബൂബക്കർ (رضي الله عنه) വിനെ തിരഞ്ഞെടുക്കുകയും. അല്ലാഹുവിൻറെ റസൂൽ നമ്മുടെ മതകാര്യങ്ങൾക്ക് നേതാവായി നിശ്ചയിച്ചുതന്ന വ്യക്തിയെ നമുക്ക് എന്തുകൊണ്ട് നമ്മുടെ ദുൻയാകാര്യങ്ങൾക്കും തോവായി അംഗീകരിച്ചുകൂടാഎന്ന് പറഞ്ഞു കൊണ്ട് ഉമർ (رضي الله عنه) ആദ്യം ബൈഅത്ത് (അനുസരണപ്രതിജ്ഞ) ചെയ്തു. അതോടുകൂടി എല്ലാവരും ബൈഅത്ത് ചെയ്തു. അങ്ങിനെ പ്രവാചകന് ശേഷം മുസ്‌ലിം സമൂഹത്തിന്റെ ഒന്നാമത്ത ഖലീഫയായി അബൂബക്കർ(رضي الله عنه) തിരഞ്ഞെടുക്കപ്പെട്ടു.

ചൊവ്വാഴ്ച പ്രവാചകൻ(ﷺ)യുടെ ഭൗതിക ശരീരം കുളിപ്പിക്കാൻ എടുത്തു. അലി, അബ്ബാസ്, അബ്ബാസ്(رضي الله عنه)വിൻറ രണ്ട് മക്കളായ ഫദ്ല്, കുഥമ്; ശക്സാൻ, ഉസാമ:, ഔസ് (رضي الله عنه) എന്നിവർ ചേർന്നാണ് കുളിപ്പിച്ചത്. അദ്ദേഹം മരണപ്പെടുന്ന അവസരത്തിൽ ധരിച്ചിരുന്ന വസ്ത്രം അഴിക്കാതെ തന്നെയാണ് കുളിപ്പിക്കൽ കർമ്മം നിർവ്വഹിച്ചത്. പിന്നീട് മൂന്ന് വസ്ത്രത്തിലായി അദ്ദേഹത്തെ കഫൻ ചെയ്യുകയും സുഗന്ധം പൂശുകയും ചെയ്തു.

കുളിപ്പിച്ച് കഫൻ ചെയ്ത ശേഷം ആദ്യം പുരുഷന്മാർ, പിന്നീട് സ്ത്രീകൾ, കുട്ടികൾ എന്നീ ക്രമത്തിലായി മയ്യത്ത് നമസ്കാരം നിർവ്വഹിച്ചു. ചെറു സംഘങ്ങളായി വന്ന് നമസ്കരിക്കുകയാണ് ഉണ്ടായത്. ആരും മറെറാരാൾക്ക് ഇമാമായിട്ട് അല്ല നമസ്കാരം നിർവ്വഹിച്ചത്. ശേഷം മയ്യത്ത് എവിടെ മറവു ചെയ്യണം എന്ന വിഷയത്തിൽ പലരും പല അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചു. അന്നേരം “”പ്രവാചകൻമാർ എവിടെ വെച്ചാണോ മരണപ്പെടുന്നത് അവിടെ ഖബറടക്കപ്പെടുകയും ചെയ്യണം” എന്ന് പ്രവാചകൻ(ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് എന്ന് അബൂബക്കർ (رضي الله عنه) പറഞ്ഞതോടുകൂടി പ്രശ്നത്തിന് പരിഹാരമായി. അങ്ങിനെ ആയിഷ(رضي الله عنه)യുടെ മുറിയിൽ പ്രവാചകൻ(ﷺ) മരണപ്പെട്ട അതേ സ്ഥാനത്ത് തന്നെ ഖബറടക്കാനുള്ള ഏർപ്പാടുകൾ ആരംഭിച്ചു.

മക്കക്കാർക്കിടയിൽ ഖബർ കുഴിക്കാറുണ്ടായിരുന്ന അബൂ ഉബൈദ(رضي الله عنه)വിന്റെ അടുത്തേക്കും. മദീനക്കാരിൽ ഖബർ കുഴിച്ചിരുന്ന വ്യക്തിയായ അബൂത്വൽഹ (رضي الله عنه)വിൻറെ അടുത്തേക്കും ആളെ പറഞ്ഞയച്ചുവെങ്കിലും. അബൂത്വൽഹ(رضي الله عنه)ക്ക് ആയിരുന്നു ആ ഭാഗ്യം ലഭിച്ചത്. അദ്ദേഹം വന്ന് നബി(ﷺ)യടെ പരിശുദ്ധ ദേഹം മറവു ചെയ്യുന്നതിനായി ലഹ്ദ് (ആഴത്തിൽ കുഴിച്ച് സൈഡിൽ മതിൽ തുരന്ന് മയ്യത്ത് അടക്കം ചെയ്യുന്ന രീതിയിൽ ഖബർ തയ്യാറാക്കുന്നതിനാണ് ലഹദ് എന്ന് പറയുക.

സാധാരണ നമ്മുടെ നാട്ടിൽ ഖബർ കുഴിച്ച് അതിൻറ നടുവിലായി വീണ്ടും കുഴിച്ച് മയ്യത്ത് അടക്കം ചെയ്യുന്ന രീതിയിലുള്ള ഖബറിന് ശഖ്ഖ് എന്നും പറയപ്പെടും) രീതിയിലായി ഖബർ തയ്യാറാക്കി. അങ്ങിനെ അലി, അബ്ബാസ്, ഖുഥമ്, ഫദ്ല്, ശക്സാൻ(رضي الله عنه) എന്നിവർ ചേർന്ന് (പ്രവാചകൻ (ﷺ) യുടെ പരിശുദ്ധ ശരീരം മണ്ണിലേക്ക് താഴ്ത്തി സംസ്കരിക്കപ്പെട്ടു. “മിൻഹാ ഖലഖ്നാകും വഫീഹാ നുഈദുകും വമിൻഹാ നുഖ്രിജുകും താറതൻ ഉഖ്റാ.’ (മണ്ണിൽ നിന്നും നാം നിങ്ങളെ സൃഷ്ടിച്ചു മണ്ണിലേക്ക് തന്നെ നിങ്ങളെ മടക്കുന്നു. അതിൽ നിന്നുതന്നെ നാം മറെറാരു പ്രാവശ്യം നാം നിങ്ങളെ പുറത്ത് കൊണ്ടുവരികയും ചെയ്യും) എത്ര ഉന്നതരായാലും എല്ലാവരുടേയും അവസ്ഥ ഒന്നു തന്നെ. !!.

തിങ്കളാഴ്ച മരണപ്പെട്ട പ്രവാചകൻ (ﷺ)യുടെ ജനാസ ചൊവ്വാഴ്ച അസ്തമിച്ച ശേഷം രാതി, വിങ്ങുന്ന മനസ്സോടും വിതുമ്പുന്ന ഹൃദയത്തോടും നനവാർന്ന കണ്ണുകളോടും കൂടി ഒരുമിച്ചുകൂടിയ പതിനായിരങ്ങളെ വിട്ടുകൊണ്ട് എന്നന്നേക്കുമായി യാത്രയായി.

പ്രവാചകൻ(ﷺ) ലോകത്തെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മഹനീയ കാൽപ്പാടുകൾ നമ്മുടെ മുന്നിൽ പകൽ വെളിച്ചം പോലെ പരന്ന് കിടക്കുന്നു. അത് പിന്തുടർന്ന് ജീവിക്കലാണ് നമുക്ക് അദ്ദേഹത്തോടുള്ള ബാധ്യതകളിൽ പ്രഥമ പരിഗണനയർഹിക്കുന്നത്.

 

അബ്ദുൽ ലത്തീഫ് സുല്ലമി

15 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 15]

അബൂബക്കർ (رضي الله عنه) ഹജിന് നേതൃത്വം നൽകുന്നു

ഹിജ്റ ഒമ്പതാം വർഷം ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ഒരു കാലമായിരുന്നു. മക്കം ഫത്ഹും, തബൂക്ക് യുദ്ധവും കഴിഞ്ഞപ്പോൾ ഇസ്ലാമിന്റെ കീർത്തി നാനാ ദിക്കുകളിലേക്കും വ്യാപിച്ചു. ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്നു. മററു ദൂര ദിക്കുകളിൽ നിന്നും പ്രസിദ്ധമായ ഗോത്രങ്ങൾ അവരുടെ ഇസ്‌ലാം  മതാശ്ലേഅറിയിച്ചുകൊണ്ട് വഫ്ദുകളായി (നിവേദകസംഘങ്ങൾ) എത്തിക്കൊണ്ടിരുന്നു. അത ‘കൊണ്ട് ഹിജ്റ ഒമ്പതാം വർഷം ആമുൽ വഹൂദ് (നിവേദക സംഘവർഷം) എന്നാണ് അറിയപ്പെടുന്നത്.

ജനങ്ങളുടെ കൂട്ടമായുള്ള മതത്തിലേക്കുള്ള പ്രവേശനം തുടർന്നുകൊണ്ടിരുന്നു. ഹജ്ജ് കാലമടുത്തപ്പോൾ നബി (ﷺ) ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹിച്ചു. പക്ഷേ മുശ്രികുകൾ നഗ്നരായി കഅബ ത്വവാഫ് ചെയ്യുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ അത് വേണ്ടെന്ന് വെക്കുകയും അതോടൊപ്പം അത് എങ്ങിനെ അവസാനിപ്പിക്കും എന്ന് ആലോചിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങിനെ ആ വർഷം ഹജ്ജ് നിർവ്വഹിക്കുന്നതിന് ജനങ്ങൾക്ക് നേതൃത്വം നൽകാൻ അബൂബക്കർ(رضي الله عنه)വിനെ ചുമതലപ്പെടുത്തി. സൂറത്ത് തൗബയുടെ ആദ്യഭാഗത്ത് അവതരിച്ച മുപ്പതോളം ആയത്തുകൾ ഹജ്ജ് വേളയിൽ ജനങ്ങളെ ഓതിക്കേൾ പ്പിക്കാൻ ഉത്തരവാദപ്പെടുത്തുകയും ചെയ്തു. ഈ വിഷയവുമായി അബൂബക്കർ(رضي الله عنه) വിൻറ പുറപ്പാടിന് ശേഷം അലി(رضي الله عنه)നെ പറഞ്ഞയക്കുകയാണ് ഉണ്ടായത് എന്നും അഭിപ്രായമുണ്ട്. മുമ്പ് നടപ്പിലുണ്ടായിരുന്ന പല കാര്യങ്ങളും അതോടുകൂടി നിർത്തലാക്കുകയും മേലിൽ അത് ആവർത്തിക്കുന്നത് വിലക്കുന്നതുമായിരുന്നു പ്രസ്തുത വാക്യങ്ങളിലെഉള്ളടക്കം. അങ്ങിനെ അബൂബക്കർ(رضي الله عنه) ഹജ്ജിന് നേതൃത്വം നൽകുകയും ദുൽഹജ്ജ് പത്തിന് യൗമുന്നഹ്റിൻറ ദിവസം അലി(رضي الله عنه) നബി(ﷺ)യുടെ കൽപ്പന ജനങ്ങളിൽ വിളംബരം നടത്തുകയും ചെയ്തു. മുന്നൂറിൽ പരം ആളുകൾ അന്ന് വിശ്വാസികളിൽ നിന്നും ഹജ്ജ് കർമ്മം നിർവ്വഹിക്കുകയുണ്ടായി.

ഈ വർഷത്തിന് ശേഷം മുശ്രികുകൾ ഹജ്ജ് നിർവ്വഹിക്കുന്നതും നഗ്നമായി കഅബ ത്വവാഫ് ചെയ്യുന്നതും അതോടെ അവസാനിപ്പിച്ചു. അറേബ്യൻ ഉപദ്വീപിൽ നിന്ന് വിഗ്രഹാരാധന പൂർണ്ണമായും തുടച്ചു നീക്കുന്നതിനു കൂടിയുള്ള കാഹളമൂതലായിരുന്നു അത്. നബി(ﷺ)ക്ക് പരിശുദ്ധ ഹജ്ജ് നിർവ്വഹിക്കാനുള്ള കളമൊരുക്കലായിരുന്നു മേൽപറയപ്പെട്ട സംഭവങ്ങൾ എന്നു പറയലാവും ശരി.

ഫതുൽ വിദാഅ്

നബി(ﷺ)യുടെ നിയോഗദൗത്യം ഏറെക്കുറെ പൂർത്തീകരിക്കപ്പെട്ടു. ഏകദൈവവിശ്വാസത്തിൽ ഊട്ടപ്പെട്ട ഒരു സമൂഹം വളർന്നുവന്നു. പ്രബോധന ഉത്തരവാദിത്വം അനുചരന്മാരിലും ഉണ്ടാക്കിയെടുത്തു. പലരേയും പ്രബോധകരായി മറ്റു പ്രദേശങ്ങളിലേക്ക് പറഞ്ഞയച്ചു. ഏകദേശം തൻറ ഇഹലോക ജീവിതം അവസാനിക്കാറായി എന്ന് സന്ദേശം ലഭിച്ചുകൊണ്ടിരുന്നു. പ്രവാചകൻ അത് അവസരം കിട്ടുമ്പോൾ അനുയായികളെ ഉണർത്തുവാനും മറന്നില്ല; അതിനൊരു ഉദാഹരണമാണ് ഹിജ്റ: പത്താം കൊല്ലം മുആദ്(رضي الله عنه)വിനെ യമനിലേക്ക് നിയോഗിച്ചപ്പോൾ ഇങ്ങിനെ പറഞ്ഞു: “മുആദേ, ഈ വർഷത്തിനു ശേഷം നീ ഇവിടെ വെച്ച് എന്നെ കണ്ടുമുട്ടിയില്ല എന്നു വന്നേക്കും. നീ എൻറ ഈ പള്ളിയുടെ അടുക്കലായി എൻ ഖബറിനടുത്തുകൂടി നടന്നേക്കും” ഇതു കേട്ട് മുആദ്(رضي الله عنه) പൊട്ടിക്കരഞ്ഞു.

നബി(ﷺ)യുടെ പ്രബോധനത്തിൻറ ഫലം കാണിച്ചു കൊടുക്കുന്നതിന് എല്ലാ ദിക്കുകളിൽ നിന്നുമുള്ള അനുയായികളെ ഒരുമിച്ചുകൂട്ടുന്നതിനും അല്ലാഹു ഉദ്ദേശിച്ചിരിക്കാം. അതോടൊപ്പം തന്റെ ദൗത്യം താൻ പൂർത്തീകരിച്ചു എന്നതിന് അല്ലാഹുവിനെ മുൻനിർത്തി അവരെ സാക്ഷികളാക്കുവാനും അവസരമൊരുക്കി. ഇസ്ലാമിൻറ പ്രഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന് തന്നിലൂടെ മാതൃക കാണിക്കുകയും വേണമല്ലൊ. അതിനായി നേരത്ത അബൂബക്കർ(رضي الله عنه)നെ പറഞ്ഞയച്ച് പാതയൊരുക്കുകയും ചെയതു.

നബി(ﷺ) ദുൽഖഅദ് മാസത്തിൽ താനിതാ ഈ വർഷം ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് വിളംബരം നടത്തി. ഇത് അറിഞ്ഞ സ്വഹാബികൾ അതിരററ് ആഹ്ളാദിച്ചു. അവരും പ്രവാചകനോടൊത്ത് ഹജ്ജ് നിർവ്വഹിക്കാൻ തയ്യാറെടുത്തു. നാനാഭാഗത്ത് നിന്നും ജനങ്ങൾ വാഹനപ്പുറത്തും കാൽനടയായും എത്തിക്കൊണ്ടേയിരുന്നു.

ദുൽഖഅദ് മാസം ഇരുപത്തഞ്ചിന് ശനിയാഴ്ച ളുഹർ നമസ്കാര ശേഷം നബി(ﷺ)യും അനുയായികളും ഹജ്ജ്കർമ്മം നിർവ്വഹിക്കാനായി പുറപ്പെട്ടു. നബി(ﷺ)യോടൊപ്പം അവിടുത്തെ പത്നിമാരും കൂടെ പുറപ്പെട്ടു. ബലിയറുക്കുന്നതിനായുള്ള മൃഗങ്ങളേയും നബി(ﷺ) കൂടെ കൊണ്ടുപോകുകയുണ്ടായി. അസ്വ്ർ നമസ്കാരത്തിന് മുമ്പായി അവർ ദുൽഹുലൈഫയിൽ എത്തി അവിടെ നിന്നും അസ്വർ ഖസ്റാക്കി (യാത്രക്കാർക്ക്ആനുകൂല്യ മാണ് നാല് റക്അത്തുള്ള നമസ്കാരങ്ങൾ രണ്ട് റക്അത്ത് ആക്കി ചുരുക്കുക എന്നത് ഇതിന് ഖസ്വ്റ് എന്ന് പറയും. അതുപോലെ ളുഹറും അസം ഏതെങ്കിലും ഒരു നമസ്കാര സമയത്ത് ഒന്നിച്ച് ഒരു നൽകപ്പെട്ട നമ വേറ ബാങ്കും ഒാരോ സ്കാരത്തിനും വേറെ ഇഖാമത്തും കൊടുത്ത് നിർവ്വഹിക്കാൻ ഇളവനുവദിച്ചു.

അപ്രകാരം തന്നെ മഗ്രി ബും ഇശാഉം. ഇതിന് ജംഅ് എന്നും പറയുന്നു) നമസ്കരിച്ചു അന്ന് രാത്രി അവിടെ താമസിച്ചു. അടുത്ത ദിവസം ളുഹർ നമസ്കാരത്തിന് മുമ്പായി ഇഹ്റാമിനായി കുളിച്ച് ആയിഷ(رضي الله عنها) നബിക്ക് തലയിലും താടിയിലുമെല്ലാം സുഗന്ധം പുശിക്കൊടുത്തു. ശേഷം ഇഹ്റാമിൻറതായ വസ് തം ഒരു തുണി ഉടുക്കുകയും മറെറാന്ന് കൊണ്ട് തലമറയാത്ത വിധം പുതക്കുകയും ചെയ്തു. ശേഷം ളുഹർ ഖസ്റാക്കി നമസ്കരിച്ച ശേഷം തന്റെ വാഹനമായ ഖസ്വാഅ് എന്ന ഒട്ടകപ്പുറത്ത് കയറി ഹജ്ജിനും ഉംറക്കുമായി ഇഹ്റാമിൽ പ്രവേശിക്കുന്ന വചനം (ലബ്ബക്കല്ലാ ഹുമ്മ ഉംറത്തൻ വഹജ്ജൻ) ഉരുവിട്ടു ശേഷം ഉച്ചത്തിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടിരുന്നു. നബിയെ കണ്ട് കൊണ്ട് അനുയായികളും തൽബിയത്ത് ചൊല്ലിക്കൊണ്ട് യാതതുടർന്നു. നബി(ﷺ) ഹജ്ജിനായി ഇഹ്റാമിൽ പ്രവേശിച്ച് മദീനയുടെ ഭാഗത്തിലൂടെ വരുന്നവരുടെ മീഖാത്തായ ദുൽഹുലൈഫയാണ് ഇന്ന് അഭയാർ അലി എന്ന പേരിൽ അറിയപ്പെടുന്നത്.

മക്കയോട് അടുത്തുള്ള ദീതുവാ എന്ന സ്ഥലത്ത് രാത്രി താമസിച്ച ദുൽഹജ്ജ് നാലിന് സുബ്ഹി നമസ്കരിച് മക്കയിൽ ഹറമിൽ പ്രവേശിക്കുന്നതിനായി വീണ്ടും കുളിച്ച ഹറമിൽ പ്രവേശിച്ച് ത്വവാഫും സഹിയും നിർവ്വഹിച്ചു. പിന്നീട് ബലിമൃഗത്തെ കൂടെ കരുതിയിട്ടില്ലാത്ത അനുയായികളോട് തങ്ങൾ നിർവ്വഹിച്ചത് ഉംറ് മാത്രമാക്കി മുടി നീക്കി ഇഹ്റാമിൽ നിന്നും ഒഴിവാ കാൻ പറഞ്ഞു. എന്നാൽ എനിക്ക് ഇപ്പോൾ കിട്ടിയ വിവ ശേഷം ശേഷം നേരത്തെ എനിക്ക് ലഭിച്ചിരുന്നുവെങ്കിൽ ഞാനും നിങ്ങളെപ്പോലെ ഉംറമാത്രമാക്കി ഇഹ്റാമിൽ നിന്നും ഒഴിവായി ഹജ്ജ് സമയത്ത് രണ്ടാമത് ഇഹ്റാമിൽ പ്രവേശിക്കുമായിരുന്നു; എന്ന് നബി(ﷺ) അന്നേരം സഹാബികളോടായി പറഞ്ഞു. ഇതിൽ നിന്നും നബി(ﷺ) ഉംറയും ഹജ്ജും ഒന്നിച്ച് നിർവ്വഹിക്കുന്ന ഖിറാൻ രീതിയിലാണ് ഹജ്ജ് നിർവ്വഹിച്ചതെങ്കിലും ഉംറയും ഹജ്ജും വേറെ വേറെ ഇഹ്റാമോട് കൂടി നിർവ്വഹിക്കുന്ന തമത്തുഅ് ആണ് ശ്രഷ്ഠം എന്ന് മനസ്സിലാക്കാവുന്നതാണ്.

യൗമുത്തർവിയ എന്ന് അറിയപ്പെടുന്ന ദുൽഹജ്ജ് എട്ടിന് മിനായിലേക്ക് പുറപ്പെട്ടു. ഇതോടെയാണ് ഹജ്ജ് കർമ്മം ആരംഭിക്കുന്നത്. അന്ന് ളുഹർ മുതൽ ഒമ്പതിന് സുബ്ഹി വരെയുള്ള അഞ്ച് സമയങ്ങളിലെ നമസ്കാരങ്ങൾ നാല് റക്അത്തുള്ളവ രണ്ടാക്കി ചുരുക്കി അതാതിൻറ സമയങ്ങളിൽ നിർവ്വഹിച്ചു. ഒമ്പതിന് സൂര്യോദയത്തിന് ശേഷം എല്ലാവരും ഹജ്ജിലെ ഏറ്റവും പ്രധാന കർമ്മമായ അറഫയിൽ നിൽക്കുന്നത്തിനായി അറഫാ മൈതാനം ലക്ഷ്യം വെച്ച് നീങ്ങി. നബി(ﷺ) അറഫയുടെ സമീപത്ത് നമിറ എന്ന സ്ഥലത്ത് നിർമ്മിച്ച തമ്പിൽ ഉച്ചവരെകഴിച്ചുകൂട്ടി. ളുഹറിൻ സമയമായപ്പോൾ നബി(ﷺ) തൻ ഒട്ടകപ്പുറത്ത് കയറി ബത്ൽ വാദി എന്ന, ഇന്ന്അറഫയിലെ പള്ളി നിൽക്കുന്നിടത്ത് നിന്ന് ചരിത്ര പ്രസിദ്ധമായ തൻറ ഖുതുബത്തുൽ വിദാഅ് (വിടവാങ്ങൽസംഗം) നിർവ്വഹിച്ചു. ഒരു ലക്ഷത്തിൽ ആളുകൾ നബിയുടെ പ്രസംഗം ശവിച്ചുകൊണ്ട് നബി(ﷺ)യോടൊപ്പം ഹജ്ജ് നിർവ്വഹിക്കുകയുണ്ടായി.

വിടവാങ്ങൽ പ്രസംഗം

വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ് ഗ്രന്ഥങ്ങളിൽ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കമാണ് താഴെ കൊടുക്കുന്നത്.

“മനുഷ്യരേ, ഇത് സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷം ഈ സ്ഥാനത്ത് വെച്ച് ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന് അറിഞ്ഞുകൂട. മനുഷ്യരേ, ഈ പ്രദേശത്തിൻറ, ഈ മാസത്തിൻറ, ഈ സുദിനത്തിൻറ പവിതതപോലെ നിങ്ങൾ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കൽപ്പിക്കേണ്ടതാണ്. നിങ്ങളുടെ കൈവശം ആരുടെയെങ്കിലും അമാനത്തുകൾ (സൂക്ഷിപ്പ് സ്വത്തുകൾ) ഉണ്ടെങ്കിൽ അത് കൊടുത്തു വീട്ടുക. ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളേയും ഞാനിതാ കുഴിച്ചുമൂടുന്നു. എല്ലാവിധ പലിശയേയും ഞാനിതാ ചവിട്ടിത്താഴ്ത്തുന്നു. മൂലധനമല്ലാതെ ഒന്നും നിങ്ങൾക്ക് അവകാശപ്പെടുന്നില്ല; ഒരാളും അക്രമിക്കപ്പെടരുതല്ലൊ. എന്റെ പിതൃവ്യൻ അബ്ബാസ്(رضي الله عنه)വിന് കിട്ടേണ്ടതായ പലിശ ഞാനിതാ ദുർബലപ്പെടുത്തിയിരിക്കുന്നു. എല്ലാ നിലക്കുള്ള പ്രതികാരങ്ങളും ഇതാ അവസാനിപ്പിച്ചിരിക്കുന്നു; ഒന്നാമതായി അബ്ദുൽ മുത്തലിബിൻറ മകൻ ഹാരിഥിൻറ മകൻ റബീഅയുടെ പ്രതികാരം ഇതാ ദുർബലപ്പെടുത്തുന്നു. ജനങ്ങളേ, നിങ്ങളുടെ ഈ ഭൂമിയിൽ ഇനി പിശാച് ആരാധിക്കപ്പെടുന്നതിൽ നിന്നും അവൻ നിരാശനായിരിക്കുന്നു; എന്നാൽ ആരാധനയല്ലാതെ നീചപ്രവർത്തനങ്ങളാൽ അവൻ അനുസരിക്കപ്പെടുന്നതിൽ അവൻ തൃപ്തിയടയും. പിശാചിന് ആരാധനയുണ്ടാവുകയില്ല എന്നാൽ അനുസരണം ഉണ്ടാവും. ജനങ്ങളേ, സ്ത്രീകളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. അവർ നിങ്ങളുടെ അടുക്കൽ ഒരു അമാനത്താണ്. എന്നാൽ നിങ്ങളുടെ വിരിപ്പിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പ്രവേശിപ്പിക്കാതിരിക്കുക എന്നത് അവർക്ക് നിങ്ങളോടുള്ള കടമയാണ്. നിങ്ങൾ അവരോട് മാന്യമായി പെരുമാറുക. അവർക്ക് ആവശ്യമായ ഭക്ഷണം വസ്ത്രം എന്നിവ മാന്യമായി നിങ്ങൾ നിർവ്വഹിച്ച് കൊടുക്കുക. ഞാനിതാ കാര്യങ്ങളെല്ലാം നിങ്ങളിലേക്ക് എത്തിച്ചു തന്നിരിക്കുന്നു. രണ്ട് കാര്യങ്ങൾ ഞാനിതാ നിങ്ങളെ ഏൽപ്പിക്കുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങൾ പിഴച്ചുപോകുകയില്ല; അത് അല്ലാഹുവിന്റെ ഗനവും അവന്റെ പ്രവാചകൻ ചര്യയുമാണ്. ജനങ്ങളേ, എനിക്ക് ശേഷം ഇനി ഒരു പ്രവാചകനില്ല. നിങ്ങൾക്ക് ശേഷം ഒരു സമുദായവുമില്ല. നിങ്ങൾ നിങ്ങളുടെ നാഥനെമാത്രം ആരാധിക്കുക, അഞ്ച് സമയം നമസ്കരിക്കുക, റമദാനിൽ നോമ്പ് അനുഷ്ഠിക്കുക, ക്കാത്ത് നൽകുക, ഹജ്ജ് നിർവ്വഹിക്കുക, നിങ്ങളുടെ നേതൃത്വത്ത അനുസരിക്കുക എങ്കിൽ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം. ജനങ്ങളേ, എന്നെ സംബന്ധിച്ച് നിങ്ങളോട് ചോദിക്കും അന്ന് നിങ്ങളെന്തായിരിക്കും മറുപടി പറയുക? താങ്കൾ ഞങ്ങൾക്ക് എത്തിച്ചു തന്നു, താങ്കളുടെ ദൗത്യം നിർവ്വഹിച്ചു എന്ന് ഞങ്ങൾ പറയും എന്ന് അവർ ഏക സ്വരത്തിൽ പറഞ്ഞു: അന്നേരം പ്രവാചകൻ തന്റെ ചൂണ്ടുവിരൽ മേൽപ്പോട്ട് ഉയർത്തി “അല്ലാഹുവേ, നീ ഇതിന്

സാക്ഷി . . . നീ ഇതിന് സാക്ഷി . . . എന്ന് ആവർത്തിച്ചു പറഞ്ഞു.

ജനങ്ങളേ, നിങ്ങളെല്ലാം ഒരേ പിതാവിൽനിന്ന്. എല്ലാവരും ആദമിൽ നിന്ന് ആദം മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടു. നിങ്ങളിൽ ഏററവും ആദരണീയൻ ഏററവും ഭക്തിയുള്ളവനാണ്. അറബിക്ക് അനറബിയേക്കാൾ തഖ്വകാണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല. “ജനങ്ങളേ, ഇവിടെ ഹാജറുള്ളവർ ഹാജരില്ലാത്തവർക്ക് ഇത് എത്തിച്ചുകൊടുക്കുക. എത്തിക്കപ്പെടുന്നവർ എത്തിച്ചവരേ

ക്കാൾ കാര്യം ഗ്രഹിച്ചേക്കാം.” നബി(ﷺ)യുടെ പ്രസംഗശേഷം വിശുദ്ധ ഖുർആനിലെ താഴെ പറയുന്ന സൂക്തം അവതരിച്ചു: “ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കന്നു. എന്റെ അനുഗ്രഹം ഞാൻ നിങ്ങൾക്ക് നിറവേററിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു”(സൂ റ: മാഇദ: 3)

ഇത് പ്രവാചകൻ(ﷺ) ഓതി കേൾപ്പിച്ചപ്പോൾ ഉമർ(رضي الله عنه) പൊട്ടിക്കരഞ്ഞു പോയി കാരണം അന്വേഷിച്ചപ്പോൾ; ഏതൊന്നും പൂർണ്ണതയിൽ എത്തിയാൽ പിന്നെ തളർച്ചയാണല്ലൊ ഉണ്ടാവുക. അതോടൊപ്പം പ്രവാചകൻ(ﷺ)യുടെ മരണം അടുത്തതായി ഇത് അറിയിക്കുന്നുമുണ്ട്. എന്ന് അവർ ഇതിലൂടെ മനസ്സിലാക്കിയതായി പറഞ്ഞു.. ശേഷം നബി(ﷺ) ളുഹറും അസ്വം ജംഉം ഖസ്മായി നമസ്കരിച്ചു.

പിന്നീടുള്ള സമയം സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ പ്രാർത്ഥനയിലും മറ്റുമായി കഴിഞ്ഞുകൂടുകയും അസ്തമിച്ച ശേഷം മുസ്ദലിഫയിലേക്ക് നീങ്ങുകയും മുസ്ലിഫയിൽ എത്തിയ ശേഷം മഗ്രിബും ഇശാളും നമസ്കരിച്ച് ബാക്കി സമയം സുബഹി വരെ കിടന്ന്ഉറങ്ങുകയും ചെയ്തു.

സുബ്ഹി നമസ്കാരത്തിനു ശേഷം മശ്അറുൽ ഹറാമിൻറ (ഇപ്പോഴത്തെ പള്ളിയുടെ) അടുത്ത് വെച്ച് പ്രാർത്ഥിച്ച് ശേഷം സൂര്യോദയത്തിനു മുമ്പായി മിനായിലേക്ക് പോയി ജംറത്തുൽ അഖബയിൽ കല്ലേറ് നടത്തിതാൻ കൊണ്ടുവന്ന ഒട്ടകങ്ങളിൽ 63 എണ്ണം നബി(ﷺ)അറുത്തു ബാക്കി എണ്ണം അലി(رضي الله عنه)വി നെക്കൊണ്ട് അറുക്കാൻ ആവശ്യപ്പെട്ടു; അങ്ങിനെ 100 എണ്ണത്തെ പ്രവാചക ൻ(ﷺ) അറുത്തു. ശേഷം തലമുടി നീക്കം ചെയ്ത കഅബയുടെ അടുക്കൽ ചെന്ന് ത്വവാഫ് നടത്തി ഹറമിൽ വെച്ച് ളുഹർ നമസ്കരിക്കുകയും ചെയ്തു. അനന്തരം മിനാ യിലേക്ക് തന്നെ തിരിച്ച് വന്ന് ദുൽഹജ്ജ് 11,12,13 ദുൽഹജ്ജ് 11,12,13 തീയതി കളിൽ മിനായിൽ താമസിക്കുകയും ഓരോ ദിവസവും മൂന്ന് ജംറകളിലും കല്ലേറ് നടത്തുകയും ചെയ്തു. മിനായിൽ വെച്ചും ദിവസവും നബി(ﷺ) ജനങ്ങളോട് പ്രസംഗിക്കുകയുണ്ടായി. പിന്നീട് കഅബയുടെ അടുക്കൽ ചെന്ന് വിടവാങ്ങൽ ത്വവാഫ് നിർവ്വഹിച്ച് മദീനയിലേക്ക് തിരിച്ചുപോയി. ഇതോടുകൂടി ഇസ്ലാമിന്റെ എല്ലാ ആരാധനാനുഷ്ഠാനങ്ങളും പ്രവാചകൻ (ﷺ) ജനങ്ങൾക്ക് മാതൃകാപരമായി നിർവ്വഹിച്ച് കാണിച്ചുകൊടുത്തു. പ്രത്യേകിച്ചും ഹജ്ജ് കർമ്മം എല്ലാ വിധ അനാചാരങ്ങളിൽ നിന്നും ജാഹിലിയ്യാ രീതികളിൽ നിന്നും ശുദ്ധീകരിക്കുകയും ചെയ്തു. ഒാരോ നബി(ﷺ) ഒരു ഹജ്ജ് മാത്രമാണ് നിർവ്വഹിച്ചിട്ടുള്ളത്. അത് പ്രവാചകൻറ ഹജ്ജത്തുൽ വദാഅ് (വിടവാങ്ങൽഹജ്ജ്) എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.

 

അബ്ദുൽ ലത്തീഫ് സുല്ലമി

14 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 14]

ഹുനൈൻ യുദ്ധം

മക്കം ഫത്ഹ്് ശേഷം അധികം കഴിയുന്നതിന് മുമ്പ് തന്നെ മുസ്‌ലിംകൾക്ക് മറെറാരു യുദ്ധത്തിന് തയ്യാറെടുക്കേണ്ടതായി വന്നു. മക്ക മുസ്‌ലിംകൾക്ക് കീഴ്പ്പെട്ടതോടുകൂടി പരിസര ഗോത്രങ്ങളെല്ലാം മുസ്‌ലിംകൾക്ക് കീഴ്പ്പെട്ടുവെങ്കിലും ഹവാസിൻ, ഥഖീഫ് ഗോത്രങ്ങൾ നബി (ﷺ)ക്ക് കീഴടങ്ങാൻ തയ്യാറായില്ല എന്നുമാത്രമല്ല അവർ ഒരു പ്രതികാര ബുദ്ധിയോടെ പ്രവാചകനും മുസ്‌ലിംകൾക്കുമെതിരിൽ തിരിയാൻ തീർച്ചപ്പെടുത്തുകയും അതിനായുള്ള ചരടുവലി ആരംഭിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ വേണ്ട തീരുമാനമെടുത്ത് എത്രയും പെട്ടന്ന് ഒരു യുദ്ധത്തിനായുള്ള പടയൊരുക്കാൻ മാലിക് ബ് ഒൗഫിനെ അവർ ചുമതലപ്പെടുത്തുകയും ചെയ്തു. ത്രന്തശാലിയായ മാലികിൽ നേതൃത്വം വന്നു ചേർന്നതോടെ ഹുനൈനിൽ മുസ്‌ലിംകൾക്ക് പരിചയമില്ലാത്ത തിരഞ്ഞെടുത്തു. നബിയുടെ പോററുമാതാവായിരുന്ന ഹലീമ യുടെ ഗോത്രമായ ബനൂ സഅദ് അടക്കം പല ഗോതങ്ങ ളുടേയും സഹകരണവും സഹായവും ഇക്കാര്യത്തിലേക്ക് കയ്യിലെടുത്തുകഴിഞ്ഞ ശേഷമായിരുന്നു ഈ നീക്കങ്ങളെല്ലാം. പിന്തിരിഞ്ഞ് ഓടാതിരിക്കാൻ സൈന്യത്തിൻറപുറകിലായി സ്ത്രീകളേയും കുട്ടികളേയും അണി നിരത്തുകയും ചെയ്തു.

ഈ നീക്കങ്ങൾ മനസ്സിലാക്കിയ പ്രവാചകൻ (ﷺ) മക്കം ഫത്ഹിനായി തന്നോടൊപ്പം വന്നിരുന്ന 10000 പേരും അതോടൊപ്പം മക്കയിൽ നിന്നുള്ള 2000 പേരുമടങ്ങുന്ന പന്ത്രണ്ടായിരം പേരടങ്ങുന്ന ഒരു വമ്പിച്ച സൈന്യവുമായി ഹുനൈനിലേക്ക് പുറപ്പെട്ടു. ഹിജ്റ എട്ടാം വർഷം ശവ്വാൽ അഞ്ചിനായിരുന്നു അത്. നബി(ﷺ), അമുസ്ലിമായിരുന്ന സ്വഫ്വാനുബ്നു ഉമയ്യയിൽ നിന്ന് പോലും ഈ യുദ്ധത്തിന് വേണ്ടി വാളുകളും അങ്കികളും കടം വാങ്ങിയിരുന്നു; എന്നത് ഇക്കാലത്ത് പ്രത്യേകം വിലയിരുത്തണ്ട കാര്യമാണ്. ഹുനൈനിലേക്കുള്ള യാത്രാമദ്ധ്യ ഉണ്ടായ ഒരു സംഭവം പ്രത്യേകം സ്മരണീയമാണ്. ഇമാം തിർമുദി നാം റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രസ്തുത സംഭവത്തിൻറ ചുരുക്കം ഇപ്രകാരമാണ്: ഖുറൈശികൾക്ക് യുദ്ധത്തിൽ വിജയവും ബർക്കത്തും (അനുഗ്രഹവും) ലഭിക്കുന്നതിനു വേണ്ടി യുദ്ധോ പകരണങ്ങൾ കൊളുത്തിയിട്ട് അവിടെ ഭജനമിരിക്കുകയും ബലിനടത്തുകയും ചെയ്യുന്നതിന് “ദാതു അൻവത്’ (കൊളുത്ത് മരം) എന്ന പേരിൽ ഒരു മരമുണ്ടായിരുന്നു. ഇസ്ലാമിലേക്ക് വന്നിട്ട് അധികകാലമായിട്ടില്ലായിരുന്ന വിശ്വാസികളിൽ ചിലർ ഇത് കണ്ടപ്പോൾ പ്രവാചകനോട് ഇങ്ങനെ പറഞ്ഞു: “നബിയേ, അവർക്ക് (മുശ്രികുകൾക്ക്) ദാത അൻവാത് ഉള്ളത് പോലെ നമുക്കും ഒരു ദാത് അൻവാത് നിശ്ചയിച്ചു തരൂ. ഇത് കേട്ട പ്രവാചകൻ (ﷺ) പറഞ്ഞു: അല്ലാഹു അക്ബർ നിങ്ങൾ ഇപ്പോൾ ആവശ്യപ്പെട്ടത് മുമ്പ് പ്രവാചകനായ മൂസ(عليه السلام) യുടെ ജനത “അവർക്ക് ഇലാഹുകൾ (ദൈവങ്ങൾ) ഉള്ളത്പോലെ ഞങ്ങൾക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരൂ’ എന്ന് പറഞ്ഞതിന് തുല്യമാണ്. നിശ്ചയം നിങ്ങൾ പൂർവ്വീകരുടെ ചര്യ തുടരുക തന്നെയാണിത്.” ഇവിടെ നമുക്ക് ഒരു കാര്യം ഇതിലൂടെ മനസ്സിലാക്കാം. അഭൗതികമായ നിലയിൽ എന്തെങ്കിലും ഒരു വസ്തുവിൽ നാം ഗുണം പ്രതീക്ഷിക്കുകയോ തിന്മയിൽ നിന്ന് ശരണം തേടുകയോ ചെയ്താൽ അത് ആ വസ്തുവിനെ ഇലാഹാക്കലാണ്. ഇലാഹ് ആണ് എന്ന വിശ്വാസം ഇല്ലാതെ ചെയ്താൽ പോലും അത് ഇലാഹ് ആകുന്നതാണ്.

നേരത്തെ തന്നെ ഹുനൈനിലെത്തിയിരുന്ന ശ്രതു സെന്യം മലമടക്കുകളിലായി വഴിയോരങ്ങളിൽ ഒളിച്ചു നിൽക്കുകയായിരുന്നു. പ്രവാചകനും അനുയായികളും തങ്ങളുടെ നേർക്ക് എത്തിയപ്പോൾ ശ്രതുക്കൾ ഒറ്റക്കെട്ടായിവിശ്വാസികളുടെ നേർക്ക് ചാടിവീണ് ആക്രമണം നടത്തി. അപ്രതീക്ഷിതമായുണ്ടായ ഈ അക്രമണത്തിൽ മുസ്‌ലിം സൈന്യം ചിന്നിച്ചിതറി. അവർ ഭയന്ന് നാലു ഭാഗത്തേക്കും ചിതറിയോടി.

ഈ അവസരത്തിൽ പ്രവാചകൻ (ﷺ) ധൈര്യപൂർവ്വം ഉറച്ചു നിന്നു. അദ്ദേഹം ഉച്ചത്തിൽ ഇങ്ങനെ വിളിച്ചു പറത്തു: ‘അന നബിയ്യുൻ ലാ കദിബ്, അനബ് അബ്ദൽ മുത്വലിബ് (ഞാൻ നബിയാണ്; കള്ളമല്ല പറയുന്നത്. ഞാൻ അബ്ദുൽ മുത്വലിബിൻറ മകനാണ്” നബിയോടൊപ്പം അബൂബക്കർ, ഉമർ, അലി, റബീഅ:, ഫദ്ല്, ഖുഥ് അം, ഉസാമ:, അബ്ബാസ് (رضي الله عنه) തുടങ്ങിയ വിരലിലെണ്ണാവു ന്ന ആളുകൾ മാത്രമായിരുന്നു ഉറച്ചുനിന്നത്. അന്നേരം അബ്ബാസ് (رضي الله عنه) നബി(ﷺ)യുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ കാലങ്ങളിൽ ലഭിച്ച വിജയങ്ങളേയും സഹായങ്ങളേയും ഓർമ്മപ്പെടുത്തി ക്കൊണ്ട് അൻസ്വാറുകളോടും മുഹാജിറു കളോടും തിരിച്ചുവരാൻ ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. “അൻസ്വാറുകളേ മുഹാജിറുകളേ, തിരിച്ചുവരൂ ! മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ട് . ശബ്ദം കേട്ട ഭാഗത്തേക്ക് തോറേറാടിയ പട തിരിച്ചുവന്നു. മുസ്‌ലിംകൾക്ക് ധൈര്യവും ആത്മവിശ്വാസവും വീണ്ടുകിട്ടി. പ്രവാചകൻ (ﷺ) അവരെ അഭിനന്ദിച്ചു. അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തു. “ഇപ്പോൾ യുദ്ധം ചൂടുപിടിച്ചു” അതോടുകൂടി യുദ്ധത്തിൻറ് ഗതിമാറി. അവർ ശക്തമായി പൊരുതി. ശത്രുക്കൾ ചിതറിയോടി. അല്ലാഹുവിൻറെ അനുഗ്രഹത്താൽ മുസ്‌ലിംകൾ വിജയിക്കുകയും ചെയ്തു. ശതുനേതാവായിരുന്ന മാലികും കൂട്ടുകാരും ത്വാഇഫിൽ അഭയം തേടുകയും ചെയ്തു. സ്തീകൾ അടക്കം നിരവധിയാളുകൾ ബന്ധനസ്ഥരാക്കപ്പെട്ടു. കണക്കില്ലാത്ത സ്വത്തുക്കൾ മുസ്‌ലിംകൾക്ക് ഗനീമത്തായി ലഭിക്കുകയും ചെയ്തു. ഇരുപത്തിനാലായിരത്തോളം ഒട്ടകം, നാൽപ്പതിനായിരം ആടുകൾ, നാലായിരം ഊഖിയ വെള്ളി എന്നിവയായിരുന്നു അതെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഈ യുദ്ധത്തെ സംബന്ധിച്ച് അല്ലാഹു വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:

“തീര്‍ച്ചയായും ധാരാളം ( യുദ്ധ ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഹുനൈന്‍ ( യുദ്ധ ) ദിവസത്തിലും ( സഹായിച്ചു. ) അതായത്‌ നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത്‌ നിങ്ങള്‍ക്ക്‌ യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക്‌ ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം. പിന്നീട്‌ അല്ലാഹു അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്‍റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം” (തൗബ: 25, 26) ആൾബലം കൊണ്ടോ സന്നാഹങ്ങൾ കൊണ്ടോ അല്ല മുസ്‌ലിംകൾക്ക് ലഭിച്ച വിജയങ്ങൾ എന്ന് മനസ്സിലാക്കാൻ ഹുനൈൻ യുദ്ധം മതിയായ തെളിവാണ്.

തബൂക് യുദ്ധം

മുഅ്തത് യുദ്ധത്തിൽ തങ്ങൾക്ക് ഏററ പരാജയത്താൽ ഒരു യുദ്ധത്തിന് തക്കം പാർത്ത് കാത്തിരുന്നവരായിരുന്നു റോമക്കാർ. ഈ സാഹചര്യത്തിലായിരുന്നു മുസ്‌ലിംകൾ മക്ക അധീനപ്പെടുത്തുകയും ഏറെ താമസിയാതെ ഹുസൈനും ത്വാഇഫുമെല്ലാം അവർക്ക് കീഴ്പ്പെടുകയും ചെയ്ത സംഭവങ്ങൾ. ഇതിൽ സഹികെട്ട റോമക്കാർ സിറിയയിൽ വമ്പിച്ച സന്നാഹങ്ങൾ ഒരുക്കി. അവർ മുസ്‌ലിംകളെ ആക്രമിക്കാൻ തന്നെ തീരുമാനിച്ചു പുറപ്പെട്ടു. വിവരമറിഞ്ഞ പ്രവാചകൻ (ﷺ) ശത്രുക്കളുമായി ഏറ്റുമുട്ടാൻ തന്നെ തീരുമാനിച്ചു. എന്നാൽ ഈ യുദ്ധം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലായിരുന്നു എന്നത് ചരിത്രകാരന്മാരെല്ലാം വിവരിക്കുന്നുണ്ട്. ശക്തമായ ചൂട്, വരൾച്ച, ഉള്ള കായ്കനികൾ പഴുത്ത് പറിക്കാറിയതിനാൽ ആളുകൾക്ക് പങ്കെടുക്കാനുള്ള വൈമനസ്യം, അതിനേക്കാളെല്ലാമുപരി സാമ്പത്തിക പ്രതിസന്ധി. എന്നാലും നബി(ﷺ) യുദ്ധത്തിന് തയ്യാറെടുക്കാൻ തന്നെ തീരുമാനിച്ചു. സ്വഹാബികളോട് യുദ്ധഫണ്ടിലേക്ക് സംഭാവനകൾ നൽകാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് സത്യത്തിൽ ഉഥമാൻ (رضي الله عنه) മുന്നൂറ് ഒട്ടകങ്ങളും അതിനാവശ്യമായ എല്ലാ വസ്തുക്കളും, ആയിരം ദീനാറും നൽകി. നബി(ﷺ) അദ്ദേഹത്തിന്റെവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. അതു കേട്ടപ്പോൾ അദ്ദേഹം പിന്നേയും പിന്നേയും നൽകിക്കൊണ്ടിരുന്നു. അങ്ങിനെ പണത്തിന് പുറമെ തൊള്ളായിരം ഒട്ടകങ്ങളും നൂറ് കുതിരകളും അദ്ദേഹം നൽകുകയുണ്ടായി എന്ന് കാണാവുന്നതാണ്. 

അബൂബക്കർ (رضي الله عنه) തൻറ വിഹിതം, ഒരു ചെറിയ പൊതിയുമായി വരുന്നത് കണ്ട ഉമർ(رضي الله عنه) ഇക്കാര്യത്തിലെങ്കിലും എനിക്ക് അബൂബക്കറിനെ തോൽപ്പിക്കണമെന്ന് കരുതി തന്റെ സ്വത്തിൻറെ നേർപകുതിയുമായി എത്തി. അത് നബിയുടെ നബിയുടെ മുന്നിൽ വെച്ചു. ഇത് എത്രയുണ്ട് എന്ന് ആരാഞ്ഞപ്പോൾ പ്രവാചകരേ, എൻറ സ്വത്തിന്റെ പകുതിയിതാ നൽകുന്നു എന്ന് പറഞ്ഞു. അടുത്തത് അബൂബക്കർ(رضي الله عنه) നൽകുന്നത് കാണാൻ ആകാംക്ഷയോടെ നിൽക്കുന്ന ഉമർ(رضي الله عنه), ഒരു ചെറിയ പൊതി അബൂബക്കർ(رضي الله عنه) നബി (ﷺ)ക്ക് നേരെ നീട്ടുന്നതാണ് കണ്ടത്. അന്നേരം അദ്ദേഹ ത്തോട് ഇനി എന്താണ് ബാക്കിയുള്ളത് എന്ന് ചോദി ച്ചപ്പോൾ നബിയേ, അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസം അത് മാത്രമാണ് ഇനി ബാക്കിയുള്ളത് എന്റെ സ്വത്ത് മുഴുവനുമാണ് ഞാനീ കൊണ്ടുവന്നിരിക്കുന്നത്. ഇത് കേട്ട് ഉമർ(رضي الله عنه) പറഞ്ഞുപോയി: ഇല്ല, അബൂബക്കറേ, ദുനിയാവിൽ താങ്കളെ കവച്ചുവെക്കാൻ ഒരാൾക്കും കഴിയുകയില്ല. അപകാരം ഒരു നിലക്കും സ്വന്തമായി വാഹനമൊ രുക്കി യുദ്ധത്തിന് പോകാൻ കഴിയാത്തവർ പ്രവാചകൻ (ﷺ)യുടെ അടുക്കൽ വന്ന് യുദ്ധഫണ്ടിൽ നിന്നും വാഹനം നൽകി സഹായിക്കണം എന്ന് ആവശ്യപ്പെട്ട് പ്രവാചകന്റെ അടുക്കൽ എത്തിയപ്പോൾ നബിക്കും അവരെ സഹായിക്കാനായില്ല. അന്നേരം എങ്കിൽ രക്ഷപ്പെട്ടു എന്ന ആശ്വാസവുമായി മടങ്ങിയിരിക്കും എന്നായിരിക്കും വായനക്കാർ കരുതുന്നത്. എന്നാൽ നിങ്ങൾക്ക് തെറ്റുപറ്റി. അല്ലാഹു ആ മുഴുവൻ അറിയിക്കുന്നത് നമുക്ക് വിശുദ്ധ ഖുർആനിൽ നിന്നും ഇപ്രകാരം മനസ്സിലാക്കാം:

“മറ്റൊരു വിഭാഗത്തിന്‍റെ മേലും കുറ്റമില്ല.( യുദ്ധത്തിനു പോകാന്‍ ) നീ അവര്‍ക്കു വാഹനം നല്‍കുന്നതിന്‌ വേണ്ടി അവര്‍ നിന്‍റെ അടുത്ത്‌ വന്നപ്പോള്‍ നീ പറഞ്ഞു: നിങ്ങള്‍ക്ക്‌ നല്‍കാന്‍ യാതൊരു വാഹനവും ഞാന്‍ കണ്ടെത്തുന്നില്ല. അങ്ങനെ ( യുദ്ധത്തിന്‌ വേണ്ടി ) ചെലവഴിക്കാന്‍ യാതൊന്നും കണ്ടെത്താത്തതിന്‍റെ പേരിലുള്ള ദുഃഖത്താല്‍ കണ്ണുകളില്‍ നിന്ന്‌ കണ്ണുനീര്‍ ഒഴുകിക്കൊണ്ട്‌ അവര്‍ തിരിച്ചുപോയി. ( അങ്ങനെയുള്ള ഒരു വിഭാഗത്തിന്‍റെ മേല്‍. )” (തൗബ: 92)

എന്നാൽ സങ്കടവും കരച്ചിലും കണ്ടപ്പോൾ അവരെ അബ്ബാസ്, ഉഥ്മാൻ, യാമീനുബ്നു അംറ്(رضي الله عنه) എന്നിവർ വാഹനം നൽകി സഹായിക്കുകയുണ്ടായി. രണ്ടും മൂന്നും ആളുകൾ മാറിമാറിയായിരുന്നു ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തിരുന്നത് എന്നത് ഈ യുദ്ധത്തിൻ പ്രയാസകരമായ അവസ്ഥയെയാണ് നമുക്ക് വിവരിച്ചു തരുന്നത് ! കൂടാതെ മുനാഫിഖുകൾ ശക്തമായ ദുഷ്പചരണങ്ങളും റോമക്കാരെക്കുറിച്ച് പേടിപ്പെടുത്തലുകളുമായി മുസ്‌ലിംകളെ പിന്തിരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. എന്നിട്ടും മുപ്പതിനായിരത്തോളം വരുന്ന സൈ ന്യവു മായി നബി(ﷺ) തബൂക്കിലേക്ക് പുറപ്പെട്ടു.

ഹിജ്റ ഒമ്പതാം വർഷം റജബ് മാസത്തിലായിരുന്നു ഇത്. നബി(ﷺ)യും സ്വഹാബികളും തബൂക്കിൽ ഇറങ്ങി താവളമടിച്ചു. അനന്തരം ശത്രുക്കളോട് ഏറ്റുമുട്ടുന്നതിന് ആവേശമുണ്ടാകുന്നതിന് വേണ്ടി പ്രവാചകൻ (ﷺ) ഐഹിക ജീവിതത്തിന്റെ നിസ്സാരതയും രക്തസാക്ഷിത്വത്തിൻ മഹത്വവും പരലോകത്തിൻറെ അനശ്വരതയുമെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പ്രസംഗം നടത്തുകയുണ്ടായി !. ഇത് കേട്ട റോമൻ പട്ടാളക്കാർ ഭയന്ന് വിറക്കാൻ തുടങ്ങി. അവർക്ക് അധികമൊന്നും ആ അവസ്ഥയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവർ പിന്തിരിഞ്ഞു ഒടാൻ തുടങ്ങി.

അങ്ങിനെ ഒരു ഏറ്റുമുട്ടലിന് മുമ്പായിത്തന്നെ റോമക്കാർ തോറേറാടുകയാണുണ്ടായത്. നബി(ﷺ)യും അനുയായികളും രണ്ടാഴ്ചയോളം തബൂക്കിൽ താമസിച്ചു. അതിനിടയിൽ അയ്മ, അദ്റഹ്, ജർബാഹ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളെല്ലാം നബി(ﷺ)യുമായി സന്ധിയിലേർപ്പെടുകയും സമാധാനക്കരാർ കൈമാറുകയും ചെയ്തു. തബൂക്ക് യുദ്ധത്തോടു കൂടി മുസ്‌ലിംകളുടെ ശക്തിയും ആധിപത്യവും ആരാലും തോൽപ്പിക്കാൻ കഴിയാത്തതാണ് എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുകയും ചെയ്തു. ഇത് പ്രവാചകൻ(ﷺ)യുടെ ജീവിതത്തിലെ അവസാനത്തെ യുദ്ധവുമായിരുന്നു.

നബി(ﷺ)യും അനുയായികളും തബൂക്കിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കെ ചിലർ പറഞ്ഞു: നബിയേ, പലരും കാരണമില്ലാതെ യുദ്ധത്തിൽ പിന്നും വിട്ടുനിന്നിട്ടുണ്ട്. അന്നേരം പ്രവാചകൻ(ﷺ) പറഞ്ഞു: “അത് വിട്ടേക്കുക. അവരിൽ അല്ലാഹു നന്മ ഉദ്ദേശിച്ചവർ നിങ്ങളോടൊപ്പം എത്തിച്ചേക്കും, അല്ലാത്തവരിൽ നിന്നും അല്ലാഹു നിങ്ങളേയും രക്ഷപ്പെടുത്തും” ഉടനെ ജനങ്ങളിൽ ചിലർ പറഞ്ഞു: നബിയേ, വാഹന പ്രശ്നം കാരണത്താൽ അബൂദർറ്(رضي الله عنه)വും എത്തിച്ചേർന്നിട്ടില്ല. നബി(ﷺ) നേരത്തെ പറഞ്ഞ വാക്കുകൾ ആവർത്തിച്ചു. എന്നാൽ അബൂദർറ് തൻറ വാഹനം നടക്കാതെയായപ്പോൾ അതിനെ ഉപേക്ഷിച്ച് അതിന്റെ പുറത്തുണ്ടായിരുന്ന തന്റെ ഭക്ഷണവും മറ്റു വസ്തുക്കളുമെല്ലാം തലയിൽ ചുമന്നുകൊണ്ട് തബൂകിന് നേരെ നടന്നു. അങ്ങിനെ അകലെനിന്നും ഒരാൾ നടന്നുവരുന്നത് കണ്ടപ്പോൾ പ്രവാചകൻ(ﷺ) പറഞ്ഞു: “കുൻ അബാദർറ് (നീ അബൂ ദർറ് ആവുക)” അടുത്ത് വന്നപ്പോൾ അത് അബൂദർറ് തന്നെയായിരുന്നു. നബി(ﷺ) അദ്ദേഹത്തെ കണ്ടപ്പോൾ “യർഹമുല്ലാഹു അബാ ദർറ്, യംശീ വഹ്ദഹു വ യമൂത്തു വഹ്ദഹു വ യബഹു വഹ്ദഹു. (അല്ലാഹു അബൂദർറിന് കരുണ ചൊരിയട്ടെ. അദ്ദേഹം ഒറ്റക്ക് നടന്നു. ഇനി ഒററക്ക് മരണ വരെപ്പെടുകയും, ഒററക്ക് പുനർജനിക്കുകയും ചെയ്യും)” (സീറത്തുന്നബവിയ്യ: ഡോ: മുഹമ്മദ് അബൂ ശഹ്ബ:). എന്ന് പറഞ്ഞു. ഉഥ്മാൻ(رضي الله عنه)ന്റെ കാലത്ത് അദ്ദേഹം റബദയി ലേക്ക് താമസം മാറ്റുകയും മരണം തൻറ ഭാര്യയോടും ഭത്യനോടുമൊപ്പം കഴിച്ചുകൂട്ടുകയും ചെയ്തു. 

അദ്ദേഹം തൻറ മരണമാസന്നമായപ്പോൾ ഭാര്യയോടും മൃത്യനോടുമായി പറഞ്ഞു: “ഞാൻ മരണപ്പെട്ടാൽ നിങ്ങൾ രണ്ടുപേരും കൂടി എന്നെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ചെയ്ത ശേഷം വഴിയോരത്തായി കൊണ്ടു പോയിവെക്കുക. യാത്രാസംഘം പോകുന്നതായി കണ്ടാൽ ഇത് റസൂലിന്റെ സ്വഹാബി അബൂദർറിൻറ മയ്യത്താണ് എന്ന് പറയുക” പറഞ്ഞ പ്രകാരം പ്രവർത്തിച്ചു. അതുവഴി ഒരു സംഘത്തോടൊപ്പം വന്ന ഇബ്നുമസ്ഊദ് (رضي الله عنه) എന്താണ് എന്ന് അന്വേഷിക്കുകയും അവർ വിഷയം പറയുകയും ചെയ്തു. അന്നേരം അദ്ദേഹം “യർഹമുല്ലാഹു അബാ ദർറ്, യംശീ വഹ്ദഹു വ യമൂത്തു വഹ്ദഹു പ്രവാചക വചനം അനുസ്മരിക്കുകയും, അദ്ദേഹം അവിടെ ഇറങ്ങി അബൂദർറ് (رضي الله عنه) വിൻറ മയ്യത്ത് ഖബറട ക്കുകയും ചെയ്തു. അങ്ങിനെ പ്രവാചകൻ പ്രവചനം പുലരുകയും ചെയ്തു. നബി(ﷺ)യും അനുയായികളും തബൂക്കിൽ നിന്നും വിജയശ്രീലാളിതരായി മടങ്ങിയെത്തി. ഹിജ്റ; ഒമ്പത് റമദാൻ മാസത്തിലായിരുന്നു അത്. ശേഷം പ്രവാചകൻ (ﷺ) മദീനാ പള്ളിയിൽ സ്വഹാബികളുമായി കഴിഞ്ഞുകൂടവെ യുദ്ധത്തിൽ പലരും വന്ന് കാരണങ്ങൾ ബോധിപ്പിച്ചു. നബി (ﷺ) അതെല്ലാം അംഗീകരിക്കുകയും ചെയ്തു. പലരും കളവ് പറഞ്ഞു രക്ഷപ്പെട്ടു. എന്നാൽ വിശ്വാസികളിൽ പെട്ട മൂന്ന് പേർ, കഅബ്ബ്നു മാലിക്, മുറാറത്തു ബ്റബീഅ, ഹിലാലു ബ്നു ഉമയ്യ എന്നിവർക്ക് കാരണങ്ങളൊന്നും നിരത്താനുണ്ടായിരുന്നില്ല; അവർ കളവ് പറയുവാൻ തയ്യാറായതുമില്ല. സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ആകാം ഇനിയും സമയമുണ്ടല്ലോ എന്ന അലംഭാവമനസ്സ് മാത്രമായിരുന്നു അവരെ തടഞ്ഞത്. നബി(ﷺ) അവരോട് എല്ലാ നിലക്കുമുള്ള ബഹിഷ്കരണം ഏർപ്പെടുത്തി. വിശ്വാസികളോട് അവരോട് സംസാരിക്കാൻ പോലും പാടില്ല; എന്നു വിലക്കി. അവരുടെ ഭാര്യമാരോട് അല്ലാഹു അവരുടെ വിഷയത്തിൽ ഒരു തീരുമാനം അറിയിക്കുന്നത് വരെ വിട്ടു നിൽക്കണമെന്ന് അറിയിച്ചു !. അങ്ങിനെ അമ്പത് ദിവസം അവർ ഭൂമിയിൽ തികച്ചും നരകയാതന അനുഭവിച്ച് കഴിഞ്ഞു കൂടേണ്ടി വന്നു. അവസാനം അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. അത് അവരുടെ ജീവിതത്തിലെ ഏററവും ആനന്ദകരമായ ദിവസമായിരുന്നു; എന്ന് അവർ പിന്നീട് പറഞ്ഞിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. പ്രസ്തുത മൂന്ന് പേരുടെ തൗബ: സ്വീകരിച്ചത് അടക്കം തബൂക്ക് യുദ്ധവുമായി ബന്ധപ്പെട്ട അനേക വിഷയങ്ങൾ സൂറത്ത് തൗബയിലൂടെ വിശദീരിക്കുന്നുണ്ട്. 

 
അബ്ദുൽ ലത്തീഫ് സുല്ലമി

13 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 13]

മക്കാ വിജയം

അല്ലാഹു തന്റെ മതത്തിനും അതിന്റെ അനുയായികൾക്കും നൽകിയ അതിമഹത്തായ വിജയങ്ങളിൽ ഒന്നാണ് മക്കാ വിജയം. അതു മുഖേന മനുഷ്യ സമൂഹത്തിനാകമാനം സന്മാർഗ്ഗവും നിർഭയത്വവുമായി നിശ്ചയിക്കപ്പെട്ട കഅബാ മന്ദിരവും അതുൾക്കൊള്ളുന്ന രാജ്യവും ശുദ്ധീകരിക്കപ്പെട്ടു. ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് പ്രവേശിക്കുവാനും ഇസ്ലാമിൻറ യശസ്സ് ഭൂമുഖത്താകെ വ്യാപിക്കുവാനും അത് കാരണമായി. ഹുദൈബിയ്യയിൽ വെച്ച് മുസ്‌ലിംകളും മുശ്രികുകളും തമ്മിൽ ഒപ്പിട്ട് കൈമാറിയ സന്ധി വ്യവസ്ഥ പ്രകാരം ഇരുവിഭാഗവുമായി സഖ്യത്തിലേർപ്പെടുന്ന കക്ഷികൾക്കും പ്രസ്തുത വ്യവസ്ഥകൾ പാലിക്കൽ ബാധകമായിരുന്നു.

എന്നാൽ മുശ്രികളുമായി സഖ്യത്തിലേർപ്പെട്ടിരുന്ന ബ്കർ ഗോതം മുസ്‌ലിം സഖ്യ കക്ഷിയിൽ പെട്ട ഖുസാഅ:ഗോതത്തെ അക്രമിച്ചതായിരുന്നു പ്രസ്തുത വിജയത്തിൽ കലാശിച്ച യുദ്ധത്തിന് നിമിത്തമായി വർത്തിച്ചത്. ഹിജ്റ: എട്ടാം വർഷത്തിലായിരുന്നു പ്രസ്തുത സംഭവം. ബക്സ് ഗോത്രം ഖുസാഅയെ ആക്രമിച്ചപ്പോൾ മുശ്രികുകൾ സന്ധി ലംഘിച്ചുകൊണ്ട് ബക്കാർക്ക് രഹസ്യമായി ആയുധങ്ങൾ എത്തിച്ചുകൊടുത്തു. തന്നെയുമല്ല ബക്സ് സൈന്യത്തോടൊപ്പം അവരുടെ നേതാക്കൾ യുദ്ധത്തിൽ പങ്കാളികളാവുകയും ചെയ്തു.

ഖുസാഅഃ ഗോതം ആത്മരക്ഷാർത്ഥം ഹറമിൽ പ്രവേശിച്ചപ്പോൾ ബക്കാരുടെ നേതാവ് നൗഫൽ സ്വന്തം അനുയായികളുടെ വിലക്കുകൾ പോലും ലംഘിച്ച് പരിശുദ്ധ ഹറമിൽ പ്രവേശിച്ചവരെ ആക്രമിക്കുകയുണ്ടായി. ഈ സന്ദർഭത്തിൽ അവർ അംറു ബ്നു സാലിമുൽ ഖുസാഇയുടെ നേതൃത്വത്തിൽ പ്രവാചകൻ (ﷺ) യുടെ അടുക്കൽ ചെന്ന് സഹായം തേടുകയും പ്രവാചകൻ(ﷺ) അവർക്ക് സഹായം വാഗ്ദാനം നൽകുകയും ചെയ്തു.

ഖുറൈശികളുടെ കരാർ ലംഘനവും വഞ്ചനയും മനസ്സിലാക്കിയ അബൂസുഫ്യാൻ അന്നേരം തന്ന സന്ധി വ്യവസ്ഥകൾ പുനഃ സ്ഥാപിച്ചു കിട്ടാനായി മുസ്‌ലിംകളുമായി സംസാരിക്കാനായി നേരെ മക്കയിലേക്ക് പുറപ്പെട്ടു.

അദ്ദേഹം നേരെ ചെന്നത് പ്രവാചകൻ (ﷺ)യുടെ വീട്ടിലേക്ക് ആയിരുന്നു. അവിടെ തന്റെ മകളും പ്രവാചക പതിമാരിൽ ഒരാളുമായ ഉമ്മു ഹബീബ: (رضي الله عنه) മാത്രമായിരുന്നു അന്നേരം ഉണ്ടായിരുന്നത്. അവർ പിതാവ് കയറി വരുന്നത് ഉടനെ പ്രവാചകൻ (ﷺ) ഉപയോഗിക്കുന്ന വരിപ്പ് മടക്കി വെക്കുകയുണ്ടായി ഉടനെ അബൂസുഫ്യാൻ ചോദിച്ചു “ആ വിരിപ്പിന് ഞാൻ പററാത്തത് കൊണ്ടോ, അതല്ല. ആ വരിപ്പ് എനിക്ക് പററാത്തത് കൊണ്ടോ !? എന്താണ് നീ അത് മടക്കി വെച്ചത് ?” റസൂൽ (ﷺ)യുടെ വിരിപ്പിൽ ഇരിക്കാൻ നിങ്ങൾക്ക് അർഹതയില്ല; നിങ്ങൾ മുശ്രിക്കും നജസുമാണ്.

അവർ യാതൊരു മടിയും കൂടാതെ മറുപടി പറഞ്ഞു!. എന്നെ പിരിഞ്ഞതിന് ശേഷം നീ ഒരു പാട് മോശമായിട്ടുണ്ട് എന്നു മാത്രം പറഞ്ഞ് അബൂ സുഫ്യാൻ ഇറങ്ങി നടന്നു. നോക്കൂ കഴിഞ്ഞു പോയ നമ്മുടെ മുൻ തലമുറയുടെ ജീവിത മാതൃകകൾ! തങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും മററു സർവ്വ ജനങ്ങളേക്കാളും അല്ലാഹുവിൻറ റസൂലിനെ സ്നേഹിക്കുമ്പോൾ മാത്രമെ വിശ്വാസിയാവുകയുള്ളൂ (നബി വചനം). എന്നും ഭർത്താക്കളുടെ അസാന്നിധ്യത്തിൽ ഭർത്താവിന് ഇഷ്ടമില്ലാത്തവരെ തങ്ങളുടെ വീട്ടിൽ പ്രവേശിപ്പിക്കരുത് എന്നീ കൽപ്പനകൾ എല്ലാം എത്ര ശ്രദ്ധാപൂർവ്വമായിരുന്നത് അവർ പാലിച്ചു പോന്നിരുന്നത് !? ഇത്തരം മഹനീയ മാതൃകകൾ ആധുനിക തലമുറ ഉൾക്കൊണ്ടിരുന്നുവെങ്കിൽ . . . . .!

പ്രതീക്ഷിച്ച പോലെ മകളിൽ നിന്നും തനിക്ക് യാതൊരു സഹായവും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ അബൂ സുഫ്യാൻ പിന്നെ നബി(ﷺ), അബൂബക്കർ, ഉമർ(رضي الله عنه) എന്നിവരെയെല്ലാം ചെന്നു കണ്ടെങ്കിലും പ്രതികരണം നിരാശാജനകമായിരുന്നു. ഖുറൈശികൾ സന്ധി ലംഘിച്ച് വഞ്ചനയും ആക്രമണവും നടത്തിയത് അറിഞ്ഞ പ്രവാചകൻ (ﷺ) വലിയ ഒരു സൈന്യവുമായി മക്കയിലേക്ക് പുറപ്പെട്ടു. വഴിക്കു വെച്ച് ധാരാളം ആളുകൾ സൈന്യത്തിൽ ചേരുകയും ചെയ്തു. ഹിജ്റ എട്ടാം വർഷം റമദാൻ പത്തിന് ആയിരുന്നു ഇത്. പതിനായിരം പേരിൽ കുറയാത്ത എണ്ണമായിരുന്നു പ്രസ്തുത സൈന്യത്തിലെ അംഗ സംഖ്യ. നബി(ﷺ)യും അനുയായികളും മക്കയെ ലക്ഷ്യം വെച്ച് നീങ്ങുന്നത് രഹസ്യമാക്കിവെക്കാൻ നബി(ﷺ) അനുയായികളോട് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഒരു വലിയ സംഘട്ടനവും രക്തച്ചൊരിച്ചിലും ഒഴിവാകുവാകുവാനും എന്നാൽ കഅബയുടേയും മക്കയുടേയും പവിത്രത കാത്തു സൂക്ഷിക്കാൻ ഇനി അത് തങ്ങൾക്ക് ലഭ്യമാക്കുകയും വേണം എന്ന് മനസ്സായിരുന്നു ഈ പുറപ്പാടിൻറയും രഹസ്യമാക്കലിന്റേയും പിന്നിലുള്ള ലക്ഷ്യം. എന്നാൽ സഹാബിയായ ഹാതിബ് ബ്നു അബീ ബൽതഅ (رضي الله عنه) നബി(ﷺ)യുടെ കൽപ്പനക്ക് വിരുദ്ധമായി വിശ്വാസികളുടെ പുറപ്പാടിനെ സംബന്ധിച്ച് ഖുറൈശികളെ വിവരമറിയിക്കുന്ന ഒരു കത്ത് ഒരു സ്ത്രീ വശം രഹസ്യമായി കൊടുത്തയക്കുകയുണ്ടായി. ഇത് അല്ലാഹു വഹ്യു മുഖേനെ നബി(ﷺ)ക്ക് അറിയിച്ചു കൊടുത്തു. വിവരം അറിഞ്ഞ ഉടനെ പ്രവാചകൻ(ﷺ) അലി, സുബൈർ, മിഖ്ദാദ് (رضي الله عنه) എന്നിവരെ വിളിച്ചു മക്കയിലേക്കുള്ള വഴിമ ദ്ധ്യ എത്തിയിട്ടുള്ള പ്രസ്തുത സ്ത്രീയെ ചെന്നു കണ്ട് എഴുത്ത് വാങ്ങിച്ചു വരാൻ പറഞ്ഞയച്ചു. നബിയുടെ നിർദ്ദേശവും അടയാളങ്ങളുമനുസരിച്ച് അവർ സ്ത്രീയെ കണ്ടെത്തി എഴുത്ത് ആവശ്യപ്പെട്ടപ്പോൾ അവൾ ആദ്യം നിഷേധിച്ചു. തൽസമയം എഴുത്ത് തന്നില്ലെങ്കിൽ ഞങ്ങൾ വസ്ത്രാക്ഷേപം നടത്തും എന്ന് പറഞ്ഞപ്പോൾ അവൾ തൻ മുടിക്കെട്ടിനുള്ളിൽ ഒളിപ്പിച്ച് വെച്ചിരുന്ന എഴുത്ത് എടുത്ത് കൊടുത്തു. കത്ത് പ്രവാചകന് ലഭിച്ച ഉടനെ ഹാത്വിബ്(رضي الله عنه) വിനെ വിളിച്ച് നബി (ﷺ) കാരണം തിരക്കി.

ഉടനെ അദ്ദേഹം പറഞ്ഞത് “നബിയേ, ഞാൻ മതത്തിൽ നിന്നും പുറത്ത് പോവുകയോ അവിശ്വാസത്തെ ഇഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. മററു മുഹാജിറുകൾക്കെല്ലാം മക്കയിലെ അവരുടെ സ്വത്ത് സംരക്ഷിക്കാൻ കുടുംബക്കാരുണ്ട്. എനിക്ക് അങ്ങിനെ ആരുമില്ല. അതിനാൽ എൻറ പ്രവർത്തനം മുഖേനെ ഖുറൈശികൾക്ക് എന്നോട് ഒരു അനുകമ്പ തോന്നി എന്റെ സ്വത്ത് സംരക്ഷിക്കപ്പെടുന്നതിന് വേണ്ടി ചെയ്തുപേയതാണ്” എന്നു പറഞ്ഞു. അന്നേരം പ്രവാചകൻ (ﷺ) അവൻ സത്യം പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു. അന്നേരം ഉമർ(رضي الله عنه) നബിയേ, ഞാൻ അവന്റെ കഴുത്ത് വെട്ടിക്കൊള്ളട്ടെ എന്നു ചോദിക്കുന്നുണ്ടായിരുന്നു. പ്രവാചകൻ(ﷺ) സ്വഹാബികളെ ശാന്തരാക്കിക്കൊണ്ട് പറഞ്ഞു: “അദ്ദേഹം ബദറിൽ പങ്കെടുത്ത വ്യക്തിയാണ്, അല്ലാഹു അവർക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു. തുടർന്ന് ഖുർആൻ 60ാം അദ്ധ്യായമായ സൂറത്ത് മുംതഹിനയിലെ ആദ്യ വചനങ്ങൾ അവതരിച്ചു. അത് ഇപ്രകാരമാണ്,  

“ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ ( നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌. ) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളില്‍ നിന്ന്‌ വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു. അവര്‍ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവര്‍ നിങ്ങള്‍ക്ക്‌ ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്‍ക്ക്‌ ദുഷ്ടതയും കൊണ്ട്‌ അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്ന്‌ അവര്‍ ആഗ്രഹിക്കുകയും ചെയ്യും. ” (സൂറ: മുംതഹിന: 1,2).

നബി(ﷺ)യും അനുയായികളും മക്കയെ ലക്ഷ്യം വെച്ച് നടന്നു നീങ്ങി. വഴിയിൽ വെച്ച് അബ്ബാസു ബ്നു അബ്ദിൽ മുത്തലിബും കുടുംബവും മുസ്ലിമായിക്കൊണ്ട് മദീനയിലേക്ക് മുഹാജിറുകളായി പുറപ്പെട്ടു വരുന്നത് കണ്ടു. പ്രവാചകൻ അന്നേരം കുടുംബത്തെ മദീനയിലേക്ക് അദ്ദേഹത്തോട് തന്റെ വിശ്വാസം രഹസ്യമാക്കി വെക്കാൻ ആവശ്യപ്പെട്ടു. നബി(ﷺ)യും അനുയായികളും മക്കയുടെ കവാടമായ മർറു ദഹ്റാനിൽ എത്തിയപ്പോൾ നബി(ﷺ) അനുയായികളോട് തീപന്തം കത്തിക്കുവാൻ ആവശ്യപ്പെട്ടു പതിനായിരത്തിലധികം വരു സൈന്യം തീപന്തവുമേന്തി വരുന്നത് കണ്ട ഖുറൈശികൾ അമ്പരന്നു. വഴിക്കുവെച്ച് തീപ്പന്തം കണ്ട അബൂ സുഫ്യാൻ കൂടെയുണ്ടായിരുന്ന ഹകീമു ബ് ഹുസാം, ബുദൈലു ബ്വർഖാഅ് എന്നിവരോട് എന്താണ് നാം ഇക്കാണുന്നത് അറഫയാണോ ? എന്ന് പരിഭാന്തിയോടെ വിളിച്ചു പറയാൻ തുടങ്ങി. അറഫയിലല്ലാതെ ഇങ്ങനെ ഒരു രംഗം അവർക്ക് പരിചയമില്ലായിരുന്നു. തൽസമയത്ത് അബ്ബാ സുബ്നു അബ്ദുൽ മുത്തലിബ് അവരുടെയടുക്കൽ അവർക്ക് ഭയം ജനിക്കുന്ന വിധം പ്രവാചകൻ ആഗമനത്തെക്കുറിച്ച് അറിയിച്ചു. ഭയവിഹ്വലനായ അബൂ സുഫ്യാനും കൂട്ടുകാരും അബ്ബാസ് (رضي الله عنه)വിനോട് സംരക്ഷണം ആവശ്യപ്പെടുകയും അദ്ദേഹം അവർക്ക് സംരക്ഷണം നൽകി നേരെ പ്രവാചകന്റെയടുക്കൽ ഹാജറാക്കുകയും ചെയ്തു. രംഗം കണ്ട ഉമർ(رضي الله عنه), അബൂ സുഫ്യാനെ വധിക്കുന്നതിന് പ്രവാചകനോട് അനുവാദം ചോദിച്ചു.

പ്രവാചകൻ (ﷺ) ഉമറിനോട് ശാന്തമാകാൻ ആവശ്യപ്പെട്ടു. അബ്ബാസ്(رضي الله عنه) വിനോട് അബൂസുഫ്യാനേയും കൊണ്ട് തൻറ ടൻറിലേക്ക് പോകുവാനും നേരം പുലർന്ന ശേഷം അവരെ പ്രവാചകൻ(ﷺ)യുടെ മുന്നിൽ ഹാജരാക്കുവാനും പറഞ്ഞു. ഒരു രാത്രി വിശ്വാസികളോടൊപ്പം കഴിയാൻ അവസരം ലഭിച്ച അബൂ സുഫ്യാൻ വിശ്വാസികൾക്കിടയിലെ പ്രവാചകൻറ സ്ഥാനവും അദ്ദേഹത്തോട് അനുയായികൾ ക്കുണ്ടായിരുന്ന സ്നേഹവും കണ്ട് അമ്പരന്ന്; ഇങ്ങിനെ പറഞ്ഞു: “കിസ്യുടേയും കൈസറിന്റേയും അടുക്കൽ പോലും കണ്ടിട്ടില്ലാത്ത വല്ലാത്ത സ്നേഹബന്ധം !! അൽഭുതം തന്നെ !”

അടുത്ത ദിവസം അബ്ബാസ് (رضي الله عنه) അബൂ സുഫ്യാനേയും കൊണ്ട് പ്രവാചകൻറെയടുക്കൽ ചെന്നു. പ്രവാചകൻ (ﷺ) അദ്ദേഹത്തോട് അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് നിനക്ക് ബോധ്യമായോ ? എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “ഇത് വരേക്കും ഒരു ദൈവവും എന്നെ സഹായിച്ചിട്ടില്ല” പിന്നീട് പ്രവാചകൻ ചോദിച്ചു: “”ഞാൻ അല്ലാഹുവിൻറ റസൂലാണ് എന്നതിൽ നിനക്ക് ഇനിയും സംശയമുണ്ടോ ?” അതും അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടതായിറിയിച്ചു. പിന്നീട് ഒട്ടും താമസമുണ്ടായില്ല; ഇസ്ലാമിനും മുസ്‌ലിംകൾക്കുമെതിരിൽ ഒരു പാട് യുദ്ധങ്ങങ്ങൾക്ക് നായകത്വം വഹിച്ച അദ്ദേഹം ശഹാദത്ത് ഉച്ചരിച്ച് ഇസ് ലാമിന്റെ കാവൽ ഭടനായി മാറി.

നബിയും അനുയായികളും സംഘം സംഘമായി മക്കയിൽ പ്രവേശിച്ചു. ഖുറൈശികൾ ഭയവിഹ്വലരായി നോക്കി നിൽക്കുക മാത്രം ചെയ്തു. തടിച്ചുതിങ്ങി നിൽക്കുന്ന ജനങ്ങളെ നോക്കി അവർ കാണത്തക്കനിലയിൽ അബൂസുഫ്യൻ (رضي الله عنه) വിനെ മുന്നിൽ നിർത്തിക്കൊണ്ട് പ്രവാചകൻ വിളിച്ചു പറഞ്ഞു : “വല്ലവരും സ്വന്തം വീടുകളിൽ കടന്ന് വാതിൽ അടച്ചു നിന്നാൽ അവന് അഭയമുണ്ട്, പള്ളിയിൽ പ്രവേശിക്കുന്നവർക്കും അഭയമുണ്ട്, അപ്രകാരം അബൂസുഫ്യാൻ വീട്ടിൽ കയറി നിൽക്കുന്നവർക്കും അഭയമുണ്ട്.”

പിന്നീട് പ്രവാചകനും അനുയായികളും കഅബയെ ലക്ഷ്യം വെച്ച് നീങ്ങി കഅബയെ ഏഴ് പ്രവശ്യം ത്വവാഫ് ചെയ്തു. കഅബക്ക് ചുറ്റുമായി സ്ഥാപിക്കപ്പെട്ടിരുന്ന മുന്നൂറിൽ പരം വിഗ്രഹങ്ങളെ എടുത്തുമാററി. അന്നേരം പ്രവാചകൻ(ﷺ) “ജാഅൽ ഹഖ് വ സഹഖൽ ബാത്വി ലു ഇന്നൽ ബാത്വില കാന സഹൂഖാ (സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. നിശ്ചയം അസത്യം മാഞ്ഞുപോകുന്നതാകുന്നു” എന്ന ഖുർആനിക വചനം (ഇസ്റാഅ് 81) ഉരുവിട്ടുകൊണ്ടേയിരുന്നു. ശേഷം കഅബ തുറക്കാനാവശ്യപ്പെടുകയും അതിലുണ്ടായിരുന്ന ഇബ്റാഹീം നബിയുടേയും ഇസ്മാഈൽ നബിയുടേയും അടക്കം എല്ലാ ബിംബങ്ങളും പുറത്തേക്ക് എടുത്തിട്ട് തന്റെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് തല്ലിത്തകർത്തു. കഅബക്ക് അകത്ത് കയറി പ്രവാചകൻ രണ്ട് റക്അത്ത്നമസ്കരിച്ചു. മക്കക്കാർ കഅബക്ക് ചുറ്റും തടിച്ചുകൂടിയിട്ടുണ്ട്. ഇനി എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്ന് വ്യാകുലചിത്തരായി നോക്കിനിൽക്കുകയാണ്.

തങ്ങളുടെ എല്ലാ അടവുകളും പരാജയപ്പെട്ടതായി അവർക്ക് ബോദ്ധ്യമായി. നബി(ﷺ)യുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയവർ, കഴുത്തിൽ മുണ്ടിട്ട് മുറുക്കി കൊല്ലാൻ ശ്രമിച്ചവർ, നാട്ടിൽ നിന്നും ആട്ടിയോടിച്ചവർ, കൂക്കി വിളിച്ചവർ എല്ലാവരും പ്രവാചകന്റെ മുഖത്തേക്ക് തുറിച്ചു നോക്കി, വിറപൂണ്ട് മനസ്സുമായി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പേടിച്ചു നിൽക്കുകയാണ്. ഇന്ന് എന്തായാലും ഒരു അറുകൊലയുടെ ദിവസം തന്നെയായിരിക്കും എന്ന് കണക്ക് കൂട്ടി നിൽക്കുന്നവരോടായി പ്രവാചകൻ (ﷺ) അടുത്ത് ചെന്ന് ചോദിച്ചു: “ഞാൻ നിങ്ങളെ എന്ത് ചെയ്യുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത് ? അവർ പറഞ്ഞു: “നല്ലത് മാത്രമായിരിക്കും താങ്കൾ പവർത്തിക്കുക. താങ്കൾ ഒരു മാന്യനാണ് മാന്യൻ പുതനുമാണ്”. അന്നേരം പ്രവാചകൻ (ﷺ) പ്രഖ്യാപിക്കുകയാണ്: “

എൻറ മുൻ പ്രവാചകരിൽ ഒരാളായ യൂസുഫ് (عليه السلام) തന്റെ സഹോദരങ്ങളോട് പറഞ്ഞ വാക്കുകളാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത് : (ഇല്ല, നിങ്ങളോട് യാതൊരു പ്രതികാര നടപടികൾക്കും മുതിരുന്നില്ല; പൊയ്ക്കൊള്ളുക നിങ്ങളെയെല്ലാം വെറുതെ വിട്ടിരിക്കുന്നു’. എന്തൊരു വിശാലമായ പൊതുമാപ്പ് !! കാരുണ്യത്തിന്റെ ദിനം. ചരിത്രത്തിൽ തുല്യത കാണാത്ത ഒരു മാതൃക !!

പിന്നീട് ബിലാൽ (رضي الله عنه)വിനോട് ബാങ്ക് വിളിക്കാൻ ആവശ്യപ്പെടുകയും അങ്ങിനെ അല്ലാഹു അക്ബർ . . അശ്ഹദുഅൻ. . . ലാ ഇലാ ഹ ഇല്ലല്ലാഹു അശ്ഹദുഅന്ന മുഹമ്മദൻ റസൂലുല്ലാഹ്. എന്ന ശബ്ദം അന്നു മുതൽ ഇന്നുവരേയും, ശേഷം അല്ലാഹു ഉദ്ദേശിക്കുന്നതയും അവിടെയും ലോകത്തിൻറ മറെറല്ലാ ദിക്കുകളിലും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ലോകത്തിൻ സമയഗണ നയിലെ വ്യത്യാസമനുസരിച്ച് എല്ലാ നേരവും ലോകത്ത് ബാങ്കിൻ പദങ്ങൾ മുഴങ്ങിക്കൊ ണ്ടേയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഹിജ്റ: എട്ടാം വർഷം റമദാൻ 17 ന് ആയിരുന്നു പ്രസ്തുത സംഭവം. 20ന് ആയിരുന്നു എന്നും അഭിപ്രായമുണ്ട്. അങ്ങിനെ യാതൊരു രക്തച്ചൊരിച്ചിലുമില്ലാതെ കഅബയും അത് നിലകൊള്ളുന്ന പ്രദേശങ്ങളും തീർത്തും വിഗ്രഹങ്ങളിൽ നിന്നും ശിർക്കിൽ നിന്നും മുക്തമായി. “ഇന്നാ ഫത ഹ്നാ ലക ഫത്ഹൻ മുബീനാ” (തീർച്ചയായും താങ്കൾ ക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നൽകിയി രിക്കുന്നു) (സൂറ: ഫത്ഹ്) എന്ന അല്ലാഹുവിൻറ പ്രഖ്യാപനം പുലരുക തന്നെ ചെയ്തു. പിന്നീട് നബി(ﷺ) കഅബയുടെ താക്കോൽ നേരത്തെ അതിന്റെ കൈവശക്കാരനായിരുന്ന ഉഥ്മാനു ബ്നു ത്വരഹ (رضي الله عنه) വിനെ വിളിച്ച് തിരിച്ച് ഏൽപ്പിച്ചു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: “ഇന്ന് നന്മയുടെയും കരാർ പൂർത്തീകരണത്തിന്റേയും ദിവസമാണ്.” ശേഷം പ്രവാചകൻ(ﷺ) ഖുറൈശികളെ അഭിമുഖീകരിച്ച് ഒരു പ്രസംഗം നടത്തുകയുണ്ടായി. അതിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ പൂർവ്വീകമായി നിലനിന്നു വരുന്ന ജാഹിലിയ്യത്തിന്റെ എല്ലാ വിധ ജാടകളും താൻ പോരിമയും അല്ലാഹു ഇതാ നീക്കി ക്കളഞ്ഞിരിക്കുന്നു. ശേഷം “മനുഷ്യരേ, നിങ്ങളെ ഒരേ ആണിൽ നിന്നും പെണ്ണിൽ നിന്നുമാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന ഖുർആനിക വചനം പ്രവാചകൻ പാരായണം ചെയ്തു. അടുത്ത ദിവസവും പ്രവാചകൻ സമൂഹത്തെ അഭിമുഖീകരിച്ച് പ്രസംഗിച്ചു. “അല്ലാഹു ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് നാൾ തൊട്ട് പവിത്രമായി ആദരവ് കൽപ്പിച്ചിട്ടുള്ള പ്രദേശമാണ് മക്ക. അത് അന്ത്യനാൾ വരെ പവിത്രതയോടെ നിങ്ങൾ കാത്ത് സൂക്ഷി ക്കേണ്ടതുണ്ട് ‘എന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞു. തുടർന്ന് പത്തൊമ്പത് ദിവസം പ്രവാചകനും അനുയായികളും മക്കയിൽ താമസിച്ചു ശേഷം മദീനയിലേക്ക് തന്നെ തിരിച്ചു പോകുകയും ചെയ്തു. അതിന്നിടയിൽ ധാരാളം സ്ത്രീ പുരുഷന്മാർ ഇസ്ലാമിൽ പ്രവേശിച്ച് പ്രവാചകൻറയടുക്കൽ വന്ന് ബൈഅത്ത് ചെയ്യുകയുണ്ടായി. അതോടെ മക്കയുടെ ആധിപത്യം പരിപൂർണ്ണമായും മുസ് ലിംകളുടെ കൈകളിലായിത്തീർന്നു.

 
അബ്ദുൽ ലത്തീഫ് സുല്ലമി

12 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 12]

ഖൈബർ യുദ്ധം

ഹിജ്റ: ഏഴാം കൊല്ലത്തിലായിരുന്നു ഖൈബർ യുദ്ധം. ഹുദൈബിയ സന്ധിയോടുകൂടി മുശ്രികുകളുടെ ഭാഗം തീർത്തും സുരക്ഷിതമായി എന്ന് ഉറപ്പായതോടുകൂടി പിന്നീട് നബി(ﷺ) ശ്രദ്ധിച്ചത് മുസ്‌ലിംകൾക്ക് എക്കാലത്തും അപകടം വരുത്തിവെക്കാൻ ശ്രമിച്ചിരുന്ന ജൂതന്മാരുടെ നേരെയായിരുന്നു. ഖൻദഖിൽ മുസ്ലികൾക്കെതിരിൽ മുശ്രിഖുകളെ സഹായിച്ചിരുന്ന ബനു നളീറുകാരും അവരുടെ പ്രരണയാൽ മുസ്‌ലിംകളുമായുണ്ടായിരുന്ന കരാർ ലംഘിച്ച ബനൂ ഖുറൈളക്കാരുമെല്ലാം ഒത്തു കൂടി യിരുന്ന സ്ഥലമായിരുന്നു ഖൈബർ. അതാകട്ടെ പിന്നീട് മുസ്‌ലിംകൾക്കെതിരിൽ കുതന്ത്രങ്ങൾ ആസൂത്രണം ചെയ്യാനുള്ള കേന്ദ്രമായി മാറിയിട്ടുണ്ടായിരുന്നു. അതിനാൽ ഏത് സമയത്തും അവരിൽ നിന്നുമുള്ള ഭീഷണി നേരിടുന്ന അവസ്ഥയായിരുന്നു മുസ്‌ലിംകൾക്ക് ഉണ്ടായിരുന്നത്. അതിനാൽ ഹുദൈബിയ്യയിൽ നിന്നും മടങ്ങിയ ഉടൻ 1600 പേർ ഉൾക്കൊള്ളുന്ന ഒരു സംഘത്തെയും കൊണ്ട് ഖൈബറിലേക്ക് പുറപ്പെട്ടു.

മുസ്‌ലിം സൈന്യം ഖൈബറിലെ കോട്ടകളെ വലയം ചെയ്തുകൊണ്ട് നിലയുറപ്പിച്ചു. ഇരു സൈന്യങ്ങളും തമ്മിൽ ശക്തമായി പൊരുതി ജൂതന്മാർ പലരും മരിച്ചു വീണു. അങ്ങിനെ ഒരു രാത്രി പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “നാളെ ഞാൻ യുദ്ധപതാക അല്ലാഹു ഇഷ്ടപ്പെട്ട അല്ലാഹു ഇഷ്ടപ്പെടുന്ന ഒരാളുടെ കയ്യിൽ കൊടുക്കും അയാളുടെ കയ്യാൽ അല്ലാഹു നമുക്ക് വിജയം നൽകുക തന്നെ ചെയ്യും” അന്ന് രാത്രി പ്രവാചകൻ നാളെ എന്നെ വിളിച്ചിരുന്നെങ്കിൽ എന്ന പ്രതീക്ഷയോടെ എല്ലാവരും കിടന്നുറങ്ങി.

അടുത്ത പ്രഭാതത്തിൽ പ്രവാചകൻ(ﷺ) അലി(رضي الله عنه)വിനെ വിളിച്ച് പതാകയും വാളും ഏൽപ്പിച്ചു. അലി(رضي الله عنه)വിൻറ നേതൃത്വത്തിൽ നടന്ന പൊരിഞ്ഞ പോരാട്ടത്തിൽ കോട്ടകൾ ഓരോന്ന് ഓരോന്നായി പിടിച്ചടക്കി. അവസാനം ഖൈബറിൽ നിന്നും ജൂതന്മാരെ നാടുകടത്തുമെന്നായപ്പോൾ അവർ പ്രവാചകനുമായി സന്ധിയാവശ്യപ്പെട്ടു. അതനുസരിച്ച് ഖൈബറിലെ കൃഷിഭൂമിയിൽ കൃഷിചെയ്ത് കിട്ടുന്ന ഉൽപന്നങ്ങളുടെ പകുതി മുസ്‌ലിംകൾക്ക് നൽകുമെന്ന വ്യവസ്ഥയിൽ അവരെ അവിടെ തന്നെ കഴിഞ്ഞുകൂടാൻ അനുവദിച്ചു. തൊണ്ണൂറ്റിമൂന്ന് ആളുകൾ അവരിൽ നിന്നും കൊല്ലപ്പെട്ടപ്പോൾ മുസ്‌ലിം കളിൽ നിന്നും പതിനഞ്ച് പേർ ശഹീദായി. ധാരാളം സമ്പത്ത് ഗനീമത്തായി ലഭിച്ച ഒരു യുദ്ധമായിരുന്നു ബൈബർയുദ്ധം. ഗനീമത്ത് സ്വത്തുക്കളുടെ കൂട്ടത്തിൽ കാണപ്പെട്ട തൗറാത്തിന്റെ ഏടുകൾ നബി(ﷺ) ജൂതന്മാർക്ക് തന്നെ തിരിച്ചേൽപ്പിച്ചത് ആധുനിക സമൂഹം അനുകരിക്കേണ്ട ഒരുമഹനീയ മാതൃകയാണ്.

അന്യ മതസ്ഥരോടുള്ള വൈരാഗ്യം നിമിത്തം മററു മതസ്ഥരുടെ മതഗ്രന്ഥങ്ങൾ കത്തിക്കുകയും ആരാധനാലയങ്ങൾ അക്രമിക്കുകയും മലിനമാക്കുകയും ചെയ്യുന്ന പുരോഗമനവാദികളായ ആധുനികരേക്കാർ എത്ര മാന്യമായ പെരുമാററമാണ് ഇസ്ലാമിന്റെ പ്രവാചകൻ(ﷺ) കാഴ്ചവെച്ചത് !! (മുഹമ്മദ്അബൂ സഹ്ബയുടെ സീറത്തുന്നബവിയ്യ :419)

വിഷം പുരട്ടിയ മാംസം: 

ഖൈബറിൽ നിന്നും വിജയികളായി മടങ്ങവെ ജൂതന്മാരുടെ ആവശ്യമനുസരിച്ച് മാന്യമായി പെരുമാറിയിട്ടും അവരുടെ ഭാഗത്ത് നിന്നുണ്ടായ നീചമായ ഒരു സംഭവമായിരുന്നു വിഷം പുരട്ടിയ മാംസം പ്രവാചകനും അനുയായികൾക്കും സൽക്കരിച്ചത് ! സലാമ് ബ്നു മിശ്കമിൻറെ ഭാര്യ സൈനബ് നബി(ﷺ) യേയും അനുയായികളേയും ഭക്ഷണത്തിനായി ക്ഷണിച്ചു. പൊരിച്ച് ആട്ടിൻ മാംസമായിരുന്നു വിഭവം. നബി(ﷺ) മുന്നിൽ കൊണ്ടുവെച്ച ഭക്ഷണത്തിൽ നിന്നും ഒരുകഷ്ണം എടുത്ത് വായിലിട്ട് ഉടനെ തുപ്പിക്കളഞ്ഞു. അതിൽ വിഷം പുരട്ടിയിരിക്കുന്നു. അതിനാൽ തിന്ന്പോകരുത് എന്ന് അല്ലാഹു അറിയിച്ചുകൊടുത്തു. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന സ്വഹാബികളിൽ നിന്ന് ബിശ്ർ ബ്നുൽ ബർറാഅ് (رضي الله عنه) ഒരു കഷ്ണം എടുത്ത് തിന്നുകഴിഞ്ഞിരുന്നു; ഉടനെ അദ്ദേഹം അവിടെ മരിച്ചുവീണു.  നബി(ﷺ), എന്തിനാണ് ഈ കൊടും ചതി ചെയ്തത് എന്ന ചോദ്യത്തിന് താങ്കൾ സത്യപ്രവാചകനാണ് എങ്കിൽ അല്ലാഹു താങ്കളെ രക്ഷിക്കും; അതല്ല കള്ളപ്രവാചകനാണ് എങ്കിൽ നിങ്ങളുടെ ശല്യം നീങ്ങികിട്ടുകയും ചെയ്യുമല്ലൊ. എന്നും പറഞ്ഞു. പ്രവാചകൻ ബിശ്(رضي الله عنه) നെ കൊന്നതിന് പ്രതിക്രിയ എന്ന നിലക്ക് പ്രസ്തുത സ്ത്രീയേയും കൊന്നുകളഞ്ഞു. 

ഉംറ നിർവ്വഹണം

ഹുദൈബിയയിലെ വ്യവസ്ഥ അനുസരിച്ച് നബി(ﷺ) യും അനുയായികളും നഷ്ടപ്പെട്ട ഉംറ നിർവ്വഹിക്കാനായി ഒരുങ്ങി. ഹിജ്റ: എട്ട് ദുൽഖഅദ് മാസത്തി ലായിരുന്നു സംഭവം. നബി(ﷺ), കഴിഞ്ഞ വർഷം ഉംറ നിർവ്വഹിക്കാൻ കഴിയാതെ തിരിച്ചു പോരേണ്ടി മുഴുവൻ ആളുകളോടും പുറപ്പെട്ടുകൊള്ളാൻ പറഞ്ഞു. കൂടാതെ പുതുതായി കുറേ ആളുകൾ വേറേയും പുറപ്പെട്ടു. സ്ത്രീകളും കുട്ടികളും കൂടാതെ രണ്ടായിരം പേരുണ്ടായിരുന്നു അവർ. അറുപത് ബലിമൃഗത്തേയും അവർ കൂടെ കരുതിയിരുന്നു. ദുൽഹുലൈഫയിൽ നിന്നും അവർ ഇഹ്റാമിൽ പ്രവേശിച്ചു. മുസ്‌ലിംൾ ഉംറ നിർവ്വഹിക്കാൻ വരുന്നത് കണ്ട് നിൽക്കാനാകാതെ മുശ്രികുകൾ മക്കയുടെ സമീപ പ്രദേശത്തേക്ക് ഒഴിഞ്ഞു പോയി. മുസ്‌ലിംകൾ ആരോഗ്യം ക്ഷയിച്ചവരും ക്ഷീണിതരുമാണെന്ന ഖുറൈശികളുടെ പ്രചരണം ശരിയല്ല എന്ന് കാണിച്ചു കൊടുക്കും വിധം വസ്ത്രം വലത്ത തോൾ ഒഴിവാക്കിക്കൊണ്ട് ആദ്യ മൂന്ന് ചുററൽ സ്പീഡിൽ നടന്ന് കൊണ്ടായിരുന്നു മുസ്‌ലിംകൾ തവാഫ് ചെയ്തത്. ശേഷം സ്വഫാ മർവക്ക് ഇടയിൽ സ്അ് നിർവ്വഹിച്ച് മർവക്ക് സമീപം വെച്ച് ബലിമൃഗത്തെ അറുക്കുകയും മുടിയെടുക്കുകയും ചെയ്തുകൊണ്ട് അവർ ഉംറയുടെ കർമ്മങ്ങളിൽ നിന്നും വിരമിച്ചു.

പിന്നീട് മൂന്ന് ദിവസം അവർ മക്കയിൽ തന്നെ സന്തോഷപൂർവ്വം കഴിച്ചുകൂട്ടി. നാലാം ദിവസം മക്കവിട്ട് പോകാനായി മക്കക്കാർ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് മക്കയോട് അടുത്ത സ്ഥലമായ സരിഫ് എന്ന സ്ഥലത്ത് അവർ ചെന്ന് ഇറങ്ങി. ഈ യാത്രയിലായിരുന്നു നബി(ﷺ) മൈമൂന(رضي الله عنها) യെ വിവാഹം കഴിച്ചത്. ഉംറത്തുൽ ഖള്വാഅ്, ഉംറത്തുൽ ഖിസ്വാസ്, ഉംറത്തു സ്സുൽഹ് എന്നി ങ്ങനെ വിവിധ പേരുകളിൽ ഈ ഉംറ അറിയപ്പെടുന്നുണ്ട്.

മുഅ്ത് യുദ്ധം

ഏററവും കൂടുതൽ രക്തച്ചൊരിൽ നടന്നതും ഭീകരത നിറഞ്ഞതുമായ യുദ്ധമായിരുന്നു മുഅ്ത്ത് യുദ്ധം. ഹിജ്റ: എട്ടാം വർഷം ജമാദുൽ അവ്വലിലായിരുന്നു പ്രസ്തത യുദ്ധം. ഹുദൈബിയ്യ സന്ധിക്ക് ശേഷം നബി(ﷺ) വിവിധ രാഷ്ട്രത്തലവന്മാർക്ക് കത്തുകൾ അയച്ച കൂട്ടത്തിൽ ബസ്വറയിലെ രാജാവിനുള്ള കത്തുമായി ഹാരിഥ ബ്നു ഉമൈറുൽ അസദിയെ പറഞ്ഞയച്ചു. വഴിക്ക് വെച്ചു ബസ്വറയിലെ അമീർ ശാം പ്രദേശത്തേക്ക് നിയമിച്ചിരുന്ന ഗവർണ്ണറായിരുന്ന ശുറഹ്ബീലു ബ്നു അംറ് പ്രസ്തുത കത്ത് വാങ്ങി വലിച്ചുകീറുകയും കത്ത് കൊണ്ട് പോയിരുന്ന ഹാരിഥിനെ വധിക്കുകയും ചെയ്തു. ഇതാണ് യുദ്ധത്തിന് വഴി വെച്ച പ്രധാന കാരണം. ഒരു ദൂതൻ അകാരണമായി വധിക്കപ്പെടുക എന്നത് തുല്യതയില്ലാത്തതും ക്ഷമിക്കാൻ കഴിയാത്തതുമായ ഗുരുതരമായ കുററമാണ്. അത്കൊണ്ട്തന്നെ പ്രവാചകൻ (ﷺ) മുവ്വായിരം പേരുൾക്കൊള്ളുന്ന ഒരു സൈന്യത്തെ ഹാരിഥ് ബ്നു അംറുൽ അസദിയെ കൊലപ്പെടുത്തിയവരോട് പ്രതികാരം ചോദിക്കുന്നതിനായി ശാമിലേക്ക് പുറപ്പെട്ടു. സാധാരണയിൽ നിന്നും വ്യത്യസ്തമായി സൈനിക നേതൃത്വം സൈദ് ബ്നു ഹാരിഥക്ക് നൽകിക്കൊണ്ട് മറ്റുള്ളവരോടായി ഇപ്രകാരം പറഞ്ഞു; അദ്ദേഹം രക്തസാക്ഷിയായാൽ പിന്നെ ജഅ്ഫർ ബ്നു അബീത്വാലിബ്, അദ്ദേഹവും രക്തസാക്ഷിയായാൽ പിന്നെ അബ്ദുല്ലാഹിബ്നു റവാഹ: ഇങ്ങിനെ ചുമതലപ്പെടുത്തുന്നത് മുമ്പൊന്നുമില്ലാത്ത ഒരു പ്രത്യേകതകൂടിയായിരുന്നു. കൂടാതെ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിങ്ങൾ ധീരമായി പൊരുതുക. കുട്ടികൾ, വൃദ്ധർ, സ്ത്രീകൾ, പുരോഹിതന്മാർ, മാങ്ങളിലും മറ്റും ആരാധനകളിൽ കഴിയുന്ന സന്യാസിമാർ എന്നിവരെ യാതൊരു കാരണവശാലും കൊലപ്പെടുത്തരുത്. ഈത്തപ്പനകൾ മുറിക്കുക, മററു മരങ്ങൾ വെട്ടി നശിപ്പിക്കുക, കെട്ടിടങ്ങൾ തകർക്കുക തുടങ്ങിയ നശീകരണ പ്രവർത്തനങ്ങളിൽ ഒരുകാരണവശാലും ഏർപ്പെടരുത്. തുടങ്ങിയ എക്കാലത്തുമുള്ള സൈനികർ പാലിക്കേണ്ടതായ വിലപ്പെട്ട പല നിർദ്ദേശങ്ങളും പ്രവാചകൻ അവർക്ക് നൽകുകയുണ്ടായി. അങ്ങിനെ പ്രവാചകനും മദീനയിൽ ശേഷിപ്പുള്ളവരും കൂടി സൈന്യത്തെ യാതയാക്കി.

സൈന്യം ശാമിനോടടുത്ത് എത്തിയപ്പോൾ ശാമിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും സംഘടിച്ച ഒരു ലക്ഷം പേർ ഉൾപ്പെട്ട സൈന്യത്തിനു പുറമെ റോമിൽ നിന്ന് ലക്ഷം പേരടങ്ങുന്ന മറെറാരു സൈന്യത്തെ ഹിർക്കൽ രാജാവും അയച്ചിട്ടുണ്ടെന്ന വിവരം അവർക്ക് ലഭിച്ചു. ഇത് കേട്ട ചിലർ മുവ്വായിരം പേരടങ്ങുന്ന നാം എങ്ങിനെ രണ്ട് ലക്ഷത്തെ നേരിടും അത്കൊണ്ട് പ്രവാചകനെ വിവരമറിയിച്ച ശേഷമാകാം ബാക്കി കാര്യങ്ങൾ എന്ന് അഭിപ്രായപ്പെട്ടു. ഉടനെ അബ്ദുല്ലാഹിബ്നു റവാഹ(رضي الله عنه) ശഹീദാകാൻ താൽപ്പര്യമില്ലാത്തവരാണോ നിങ്ങൾ നാം ഇതിൻറ മുമ്പുണ്ടായിരുന്ന യുദ്ധങ്ങളിൽ ആളുകളുടെ ആധിക്യമോ ശക്തിയോ കണ്ടുകൊണ്ടല്ല പുറപ്പെട്ടിട്ടുള്ളത്. അല്ലാഹു നമ്മ ആദരിച്ച് ബഹുമാനിച്ച മതത്തിനു വേണ്ടിയുള്ള ഒരു പോരാട്ടമാണിത്. രണ്ടാലൊരു നന്മ അവൻ നമുക്ക് നൽകുമെന്നത് ഉറപ്പാണ്; ഒന്നുകിൽ ശഹാദത്ത് (രക്തസാക്ഷിത്വം) അതല്ലെങ്കിൽ വിജയം !! അബ്ദുല്ലാഹിബ്നു റവാഹയുടെ സംസാരം കേട്ട് എല്ലാവരും അതിനോട് അനുകൂലിച്ചു. അവർ എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ച് മുന്നോട്ട് ഗമിച്ചു.

മുഅ്തത്തിൽ ഇരു വിഭാഗവും താവളമുറപ്പിച്ചു. സെന്യങ്ങൾ പരസ്പരം കണ്ടുമുട്ടി. ചരിത്രത്തിൽ തുല്യതയില്ലാത്ത യുദ്ധം, രണ്ട് ലക്ഷത്തോട് മുവ്വായിരം പേരുടെ പോരാട്ടം ആരംഭിച്ചു. ആദ്യം മുസ്‌ലിം പക്ഷത്ത് നിന്നും സൈദ്ബ്നു ഹാരിഥ് പതാകയേന്തി. ശത്രുക്കളുമായി ധീരമായി പൊരുതി. അധികം താമസിയാതെ അദ്ദേഹം രക്ത സാക്ഷിയായി. പിന്നെ തൽസ്ഥാനം ജഅ്ഫറു ബ് അബീത്വാലിബ്(رضي الله عنه) ഏറെറടുത്തു. അദ്ദേഹം, ആദ്യം തൻറ വലത് കൈ അററുവീണ ഉടനെ ഇടതു കൈയിൽ പതാക വഹിച്ചു. അതും മുറിഞ്ഞു വീണപ്പോൾ ശേഷിച്ചിരുന്ന തോൾ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് പതാക വഹിക്കാൻ ശ്രമിച്ചെങ്കിലും അധികം താമസിയാതെ അദ്ദേഹവും രക്ത സാക്ഷിയായി. മരുച്ചുവീണപ്പോൾ അദ്ദേഹത്തിൻറെ ശരീരത്തിൽ തൊണ്ണൂറിലധികം മുറിവുകളുണ്ടായിരുന്നു എന്നും അവയെല്ലാം മുൻഭാഗത്ത് മാത്രമായിരുന്നു എന്നും ദൃക്സാക്ഷിയായിരുന്ന ഇബ്നു ഉമർ(رضي الله عنه) വിൽ നിന്ന് ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജറുൽ അസ്ഖലാനി(رضي الله عنه) റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ അദ്ദേഹം സ്വർഗ്ഗത്തിൽ രണ്ട് കൈകൾക്ക് പകരമെന്നോണം രണ്ട് ചിറകു കളോടെയായിരിക്കും എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്കൊണ്ട് ചരിതത്തിൽ ജഅ്ഫറു ത്വയ്യാർ (പറക്കുന്ന ജഅ്ഫർ) എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു അന്ന് അദ്ദേഹത്തിൻറെ പ്രായം.

പിന്നീട് അബ്ദുല്ലാഹിബ്നു റവാഹ(رضي الله عنه)വിൻറ ഊഴമായിരുന്നു. അദ്ദേഹവും ഏറെ താമസിയാതെ ശഹീദായി. ശേഷം ഖാലിദു ബ്നുൽ വലീദ്(رضي الله عنه) നേതൃത്വം ഏറെറടുത്തു. അദ്ദേഹം, നേരത്ത സൈന്യത്തിൻറ പിൻനിരയിലുണ്ടായിരുന്നവരെ മുന്നിലേക്കും ഇടത് ഭാഗത്തുണ്ടായിരുന്ന വരെ വലതു ഭാഗത്തേക്കും; വലത് ഭാഗത്തുണ്ടായിരുന്ന വരെ ഇടത് ഭാഗത്തേക്കും മാററി ക്രമീകരിച്ചുകൊണ്ട് മുന്നേറി. ഇത് കണ്ട് ശത്രുക്കൾ മുസ്‌ലിംകൾക്ക് പുതിയ സൈന്യം എത്തിയിട്ടുണ്ടെന്ന് കരുതി ഭയപ്പെട്ട് പിൻമാറി. യുദ്ധം അവസാനിക്കുകയും ചെയ്തു. മുവ്വായിരം പേർ രണ്ട് ലക്ഷം പേരുമായി ഏറ്റു മുട്ടിയിട്ടുകൂടി പന്ത്രണ്ട് പേർ മാത്രമാണ് മുസ്‌ലിം പക്ഷത്ത് നിന്നും ശഹീദായത്. ശ്രതുപക്ഷത്ത് നിരവധിയാളുകൾ കൊല്ലപ്പെട്ടു.

 
അബ്ദുൽ ലത്തീഫ് സുല്ലമി

11 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 11]

ഹുദൈബിയ്യ സന്ധി 

ഹിജ്റ: ആറാം കൊല്ലം നടന്ന ഏററവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു ഹുദൈബിയ്യ സന്ധി. മക്കയോട് വിടപറഞ്ഞിട്ട് വർഷങ്ങൾ ആറ് പിന്നിട്ടുകഴിഞ്ഞു. മുസ്‌ലിംകൾ പലരും പൂർവ്വികരായി ആദരിച്ചു വന്നിരുന്ന, തങ്ങൾ നമസ്കാരത്തിൽ തിരിഞ്ഞുനിന്ന് പ്രാർത്ഥിക്കുന്ന കഅബയൊന്ന് സന്ദർശിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന തങ്ങളുടെ ആഗ്രഹം പ്രവാചകൻ മുന്നിൽ പ്രകടിപ്പിച്ചു. ആ അവസരത്തിൽ നബി(ﷺ)യും അനുയായികളും നിർഭയരായി തലമുടി കളഞ്ഞവരും മുടി വെട്ടിയവരുമായ നിലയിൽ കഅബയിൽ പ്രവേശിക്കുന്നതായി ഒരു സ്വപ്നം കാണുകയും ചെയ്തു. ഖുർആൻ ഫത്ഹ് 27ാം വചനത്തിൽ വിവരിക്കുന്നുണ്ട്. പ്രവാചകൻ(ﷺ) താൻ കണ്ട സ്വപ്നത്തെ സംബന്ധിച്ച് സ്വഹാബികളെ അറിയിച്ചു. അതനുസരിച്ച് അവരോട് ഉംറ നിർവ്വഹിക്കാൻ പുറപ്പെടാൻ ആഹ്വാനം ചെയ്തു. പ്രവാചകൻ(ﷺ) യുടെ കൽപ്പന കേട്ട്, 1500 പേരടങ്ങുന്നഒരു സംഘം ഉംറക്ക് തയ്യാറെടുത്തു. നബി(ﷺ) അവരേയും കൊണ്ട് മക്കയിലേക്ക് പറപ്പെട്ടു. അവർ യുദ്ധം ചെയ്യാനുള്ള ഉദ്ദേശ്യത്തിലല്ല വരുന്നതെന്ന് അറിയാൻ ഇഹ്റാമിന്റെ വസ്ത്രം ധരിച്ച് തൽബിയത്ത് (ഉംറക്കോ ഹജ്ജിനോ പ്രവേശിച്ചു കഴിഞ്ഞാൽ ചൊല്ലിക്കൊണ്ടിരിക്കുന്ന കീർത്തനം) ചൊല്ലി, ബലിമൃഗത്തേയും കൊണ്ടായിരുന്നു പുറപ്പെട്ടിരുന്നത്. പക്ഷേ മക്കയുടെ ഏകദേശം അടുത്ത്, ഹുദൈബിയ്യയിൽ എത്തിയപ്പോൾ നബി(ﷺ)യുടെ വാഹനം അവിടെ മുട്ടുകുത്തിയത് അനുസരിച്ച് അവർ ഹുദൈബിയ്യയിൽ ഇറങ്ങി. ഈ പുറപ്പാടിനെ സംബന്ധിച്ച് വിവരം ലഭിച്ച ഖുറൈശികൾ വിവരം അറിയാൻ ബുദൈലുബ് വറഖാഅ്, മിക്സസ്, ഹുലൈസു ബ്നു അർഖമ: തുടങ്ങിയ പലരേയും മുസ്‌ലിംകളുടെ അടുത്തേക്ക് അയച്ചു. എല്ലാവരും മുസ്‌ലിംകൾ യുദ്ധത്തിനായല്ല വരുന്നത് എന്ന് ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു ഉപാധിയും കൂടാതെ വിശ്വാസികൾ മക്കയിൽ പ്രവേശിച്ചു എന്നതിലുള്ള അപമാനം കാരണത്താൽ ചില വ്യവസ്ഥകൾക്ക് അനുസരിച്ച് മാത്രമേ അനുവദിച്ചുകൂട്ടു എന്നതിൽ ഉറച്ചുനിന്നു.

ഈ അവസരത്തിൽ മക്കക്കാരുടെ ഉദ്ദേശ്യം അറിയാൻ നബി(ﷺ) ഉഥ്മാൻ (رضي الله عنه) വിനെ അവരിലേക്ക് അയച്ചു. ഉഥ്മാൻ (رضي الله عنه)വിനോട് അവർ ത്വവാഫ് ചെയ്തുകൊള്ളാൻ പറഞ്ഞു. അന്നേരം പ്രവാചകനെ അനുവദിക്കാത്ത നിലക്ക് ഞാൻ ത്വവാഫ് ചെയ്യില്ലെന്ന് പറഞ്ഞു പിൻമാറി. ഖുറൈശികളാകട്ടെ ഉഥ്മാനെ മക്കയിൽ പിടിച്ചുവെച്ചു. എന്നാൽ ഈ അവസരത്തിൽ ഉഥ്മാൻ(رضي الله عنه) കൊല്ലപ്പെട്ടിരിക്കുന്നു; എന്ന് പ്രചരിച്ചു. ഇത് പ്രവാചകനേയും വിശ്വാസികളേയും വല്ലാതെ പ്രയാസപ്പെടുത്തുകയും ഇതിന്പ്രതികാരം ചെയ്യാനായി വിശ്വാസികൾ പ്രവാചകനോട് ആവശ്യപ്പെട്ടു. പ്രവാചകൻ (ﷺ) അത് അംഗീകരിച്ചു; ഒന്നുകിൽ വിജയം അതല്ലെങ്കിൽ മരണം എന്നതിൽ ഉറച്ചു നിൽക്കുമെന്ന് വിശ്വാസികൾ ഒരു മരച്ചുവട്ടിൽ വെച്ച് ബൈഅത്ത് (ഉടമ്പടി) ചെയ്തു. ഇക്കാര്യം ഖുർആൻ ഫത്ഹ് 18 ൽ വിവരിക്കുന്നുണ്ട്. ഇതാണ് അത് രിദ്വാൻ എന്ന് അറിയപ്പെടുന്നത്.

ഈ ഉടമ്പടി പൂർത്തിയാകുമ്പോഴേക്ക് ഉഥ്മാൻ(رضي الله عنه) സുരക്ഷിതനായി തിരിച്ചെത്തി. മുസ്‌ലിംകളുടെ ഉടമ്പടിയുടെ കാര്യം അറിഞ്ഞ മുശ്രികുകൾ എത്രയും പെട്ടെന്ന് വിഷയം അവസാനിപ്പിക്കുന്നതിന് വേണ്ടി സംസാരിക്കാൻ ചില വ്യവസ്ഥകളുമായി സുഹൈൽ(رضي الله عنه)വിനെ പറഞ്ഞയച്ചു. അദ്ദേഹം പ്രവാചകനുമായി താഴെ പറയുന്ന വ്യവസ്ഥകളിൽ എത്തിച്ചേർന്നു.

1. ഈ വർഷം പ്രവാചകനും അനുയായികളും മടങ്ങിപ്പോവുകയും അടുത്ത വർഷം വന്ന് ഉംറ നിർവ്വഹിക്കുകയും ചെയ്യുക.

2. അടുത്ത പത്ത് വർഷത്തേക്ക് അന്യോന്യം യുദ്ധം ചെയ്യാതിരിക്കുക.

3. മുശികുകളുടെ ഭാഗത്ത് നിന്ന് ആരെങ്കിലും മുസ്‌ലിംകളുടെ ഭാഗത്തേക്ക് എത്തിയാൽ അവരെ തിരിച്ചയക്കണം. എന്നാൽ മുസ്‌ലിം കളിൽ നിന്ന് ആരെങ്കിലും മുശ്രികുകളുടെ ഭാഗത്തേക്ക് പോയാൽ അവരെ തിരിച്ചയ ക്കുന്നതല്ല. 

4. ഈ കരാറിൽ ഏതെങ്കിലും വിഭാഗം കക്ഷിചേരുകയാണെങ്കിൽ അവർക്കും കരാർ വ്യവസ്ഥകൾ ബാധകമായിരിക്കും. ഈ കരാർ അംഗീകരിക്കാൻ മുസ്‌ലിംകൾ വൈമനസ്യം പ്രകടിപ്പിച്ചെങ്കിലും അവസാനം അംഗീകരിക്കപ്പെടുക തന്നെ ചെയ്തു.

പിന്നീട് കരാർ എഴുതി രേഖപ്പെടുത്താൻ മുസ്‌ലിംകളുടെ പക്ഷത്ത് നിന്ന് അലി(رضي الله عنه)വിനെ പ്രവാചകൻ തിരഞ്ഞടുത്തു. പ്രവാചകൻ(ﷺ) വാചകങ്ങൾ പറഞ്ഞു കൊടുത്തു. തുടക്കത്തിൽ ബിസ്മില്ലാഹി റഹ്മാനി റഹീം (കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിൻറ നാമത്തിൽ) ഇത് കേട്ട ഉടനെ സുഹൈൽ എതിർത്തു. അല്ലാഹു റഹ്മാനാണ് എന്ന് ഞങ്ങൾ അംഗീകരിക്കുന്നില്ല. എന്നാൽ എങ്ങിനെ തുടങ്ങണം ? അദ്ദേഹം പറഞ്ഞു: ബിസ്മികല്ലാഹുമ്മ (അല്ലാഹുവിൻറെ നാമത്തിൽ) അങ്ങിനെ അത് രേഖപ്പെടുത്തി. പിന്നെ, ഹാദാ മാ സ്വാലഹ് അലൈ ഹി മുഹമ്മദൻ റസൂലുല്ലാഹി മഅ സുഹൈലുബ അംറ് (ഇത് അല്ലാഹുവിൻറെ റസൂൽ മുഹമ്മദ് സുഹൈ ലു ബ്നു അംറുമായി എഴുതുന്ന കരാർ) എന്ന് എഴുതാൻ പറഞ്ഞു; ഉടനെ വീണ്ടും സുഹൈൽ ഇടപെട്ടുകൊണ്ട് പറഞ്ഞു: നീ അല്ലാഹുവിൻറെ പ്രവാചകനാണ് എന്ന് ഞങ്ങൾ അംഗീകരിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നങ്ങൾക്കൊന്നും ഇടയുണ്ടാകുകയില്ലല്ലൊ. അതിനാൽ റസൂലുല്ലാ എന്നതിന് പകരം അബ്ദുല്ലയുടെ മകൻ മുഹമ്മദ് എന്ന് എഴുതണം. നബി(ﷺ) അംഗീകരിച്ചുകൊണ്ട് പറഞ്ഞു. ശരി, പക്ഷേ നിങ്ങൾ എതിർത്താലും ഞാൻ അല്ലാഹുവിൻറ പ്രവാചകൻ തന്നെയാണ്. റസൂലുല്ലാ എന്ന് എഴുതിയത് മായ്ക്കാൻ അലി(رضي الله عنه) വിസമ്മതിച്ചപ്പോൾ നബി(ﷺ)തന്നെ അത് വെട്ടുകയും ശേഷം കരാർ മുകളിൽ പറയപ്പെട്ട വ്യവസ്ഥകൾ ഉൾപ്പടെ രണ്ട് കോപ്പി എഴുതി പ്രവാചകനും സുഹൈലും സാക്ഷികളും ഒപ്പ് വെച്ച് ഇരു വിഭാഗത്തേയും ഓരോ കോപ്പി ഏൽപ്പിച്ചു.

കരാർ ഒപ്പു വെക്കുന്നതിനിടയിൽ സുഹൈലിന്റെ മകൻ അബൂജൻദൽ(رضي الله عنه) തടവിൽ നിന്നും ചാടി കൈകാലുകളിൽ ചങ്ങലകൾ ബന്ധിക്കപ്പെട്ട നിലയിൽ, എന്നെ രക്ഷിക്കൂ എന്ന് വിളിച്ചു കരഞ്ഞുകൊണ്ട് അവിടെ എത്തി. ഉടനെ അദ്ദേഹത്തിൻറെ പിതാവ് മുഖത്ത് ഒരടികൊടുത്ത്കൊണ്ട് പോകാൻ പറഞ്ഞു; തുടർന്ന് കരാർ നടപ്പാക്കുന്നതിലെ ആദ്യ രംഗമാണിത്; അത്കൊണ്ട് അവനെ തിരിച്ചയക്കണം എന്ന് നബിയോടായി പറഞ്ഞു. നബി(ﷺ) അബു ജൻദലിനോട് പറഞ്ഞു: “അബൂജൻദൽ ക്ഷമിക്കുക, അല്ലാഹു താങ്കൾക്കും താങ്കളെപ്പോലെയുള്ള മററുള്ളവർ ക്കും ഒരു മാർഗ്ഗം കാണിച്ചുതരാതിരിക്കുകയില്ല. അത് കൊണ്ട് താങ്കൾ മടങ്ങിപ്പോകണം. ഞങ്ങൾ കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു.” ഉമർ(رضي الله عنه) വിനെപ്പോലുള്ളവർ അങ്ങയററം രോഷാകുലരായിരുന്നു പ്രസ്തുത സംഭവത്തിൽ. നബി(ﷺ) എല്ലാവരേയും സമാധാനിപ്പിച്ചു ശാന്തരാക്കി. ഒരു ശേഷം ചില സ്ത്രീകളും ഖുറൈശികളിൽ നിന്നും രക്ഷപ്പെട്ട് പ്രവാചകന്റെ അടുക്കലെത്തി. അവരെയും തിരിച്ചയക്കാൻ മുശ്രികുകൾ ആവശ്യപ്പെട്ടുവെങ്കിലും കരാറിൽ സ്ത്രീകളുടെ കാര്യം പറയാത്തതിനാൽ പ്രവാചകൻ(ﷺ) അത് നിരസിക്കുകയും അവർക്ക് അഭയം നൽകുകയും ചെയ്തു.

സന്ധിപ്രകാരം തിരിച്ചു പോരേണ്ടതിനാൽ ഇഹ്റാമിൽനിന്ന് ഒഴിവായി ബലിമൃഗത്തെ അറുക്കാൻ പറഞ്ഞു. പക്ഷേ സ്വഹാബികൾ സന്ധിയിലും ഉംറ നിർവ്വഹിക്കാതെതിരിച്ചു പോകുന്നതിലും തീർത്തും അസംതൃപ്തരായിരുന്നു. അതിനാൽ രണ്ട് മൂന്ന് തവണ ആവർത്തിച്ചു പറഞ്ഞിട്ടും സ്വഹാബികൾ ആരും എഴുന്നേൽക്കാത്തതിൽ പ്രവാചകൻ(ﷺ) വിഷമിച്ചു. ഇനി എന്ത് ചെയ്യണം എന്ന് കൂടെയുണ്ടായിരുന്ന ഭാര്യ ഉമ്മുസൽമ (رضي الله عنها) യുമായി ആലോചിച്ചു അവർ പറഞ്ഞു: പ്രവാചകരെ, അങ്ങ് ആദ്യം താങ്കളുടെ മൃഗത്തെ അറുക്കുകയും തലമുടി കളയുകയും ചെയ്യുക. അപ്പോൾ ബാക്കിയുള്ളവരും അത് അംഗീകരിച്ചുകൊള്ളും. പറഞ്ഞ പ്രകാരം നബി(ﷺ) അറുക്കുകയും മുടി കളയുകയും ചെയ്തപ്പോൾ സ്വഹാബികളും അതുപോലെ പ്രവർത്തിച്ചു.

നബി(ﷺ)യും സ്വഹാബികളും മദീനയിലേക്ക് തന്നെ തിരിച്ചുപോയി. വഴിക്ക് വെച്ച് സൂറത്തുൽ ഫത്ഹ് അവതരിച്ചു. ഇന്നാ ഫതഹ്നാ ലക ഫത്ഹൻ മുബീനാ (തീർച്ചയായും താങ്കൾക്ക് നാം വ്യക്തമായ ഒരു വിജയം നൽകിയിരിക്കുന്നു) പ്രമുഖരായ മുഫസ്സിറുകൾ ഫത്ഹൻ ബീനാ എന്നത് ഹുദൈബിയാ സന്ധിയാണ് എന്ന് തന്നെയാണ് വിശദീകരിച്ചിട്ടുള്ളത്.

“ഹുദൈബിയാ സന്ധിയിലൂടെ മുസ്‌ലിംകൾക്ക് കൈവന്ന നേട്ടങ്ങൾ വലയിരുത്തിയാൽ പലരും ഏററവും വലിയ നേട്ടമായി കാണുന്ന മക്കം ഫത്ഹ് ഒന്നും തന്നെയല്ല”എന്ന് അബൂബക്കർ (رضي الله عنه) വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഹുദൈബിയ്യയിലെ നേട്ടങ്ങൾ

1. മുശ്രികുൾ ആട്ടിപ്പുറത്താക്കിയ മുസ്‌ലിംകളെ തങ്ങളോടൊപ്പം അംഗീകരിച്ചു. കാരണം തുല്യർ തമ്മിലാണല്ലൊ സന്ധിയിൽ ഏർപ്പെടുക. 

2. പത്ത് കൊല്ലം യുദ്ധമില്ലാ കാലമാക്കി പ്രഖ്യാപിച്ചതിനാൽ ദഅ്വത്ത് (പ്രബോധനം) വ്യാപകമാക്കാൻ കഴിഞ്ഞു. അതിനാലാണ് ഹുദൈബിയ്യയിൽ 1500 പേർ നബി(ﷺ)യോടൊപ്പമുണ്ടായിരുന്നത് മക്കം ഫത്ഹ്സമയത്ത് 10000 ആയിട്ടുണ്ടായിരുന്നു.

3. മുസ്‌ലിംകൾക്ക് യാതൊരു ഭയവുമില്ലാതെ സമാധാനത്തോടെ ഉംറ നിർവ്വഹിക്കാൻ സാധിച്ചു.

4 മുസ്ലിമായി വന്നവരെ മുശ്രികുകളിലേക്ക് തിരിച്ചയക്കുക എന്നത് പ്രയാസകരമായി കണ്ടത് അസ്ഥാനത്തായിരുന്നു; എന്ന് മാത്രമല്ല അത് മുസ്‌ലിംകൾക്ക് ഗുണകരമായി ഭവിച്ചു. മുശ്രികുകൾ പിന്നീട് പ്രസ്തുത നിബന്ധന തന്നെ ഭേദഗതി വരുത്താൻ വരെ നിർബന്ധിതരായി. 

5. ഇസ്‌ലാം പുറം നാടുകളിലേക്കുകൂടി വ്യാപിക്കുന്നതിന് ഇക്കാലയളവിൽ പ്രവാചകൻ നടത്തിയ എഴുത്തുകൾ വഴിതെളിയിച്ചു.

6. ഖാലിദ് ബ്നു വലീദ്, അംറുബ്നുൽ ആസ്, ഉഥ്മാനു ത്വൽഹഃ എന്നീ പ്രമുഖരായ സ്വഹാബികളും ഈ അവസരത്തിലാണ് ഇസ്ലാമിലേക്ക്വന്ന ത്. അവർ മുസ്ലിമായി എത്തിയപ്പോൾ പ്രവാചകൻ(ﷺ) “മക്കഅതിൻറ കരളിതാനമ്മിലേക്ക്ഇട്ടു തന്നിരിക്കുന്നു” എന്ന് പറഞ്ഞതായി ചരിത്രങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. 

അബൂ ജൻദൽ(رضي الله عنه)വും അദ്ദേഹത്തെപ്പോലെ മടക്കി അയക്കപ്പെട്ട അബൂ ബസ്വീറും മക്കയിൽ ഖുറൈശികൾക്കെതിരിൽ ഒരു വലിയ സംഘത്ത ഉണ്ടാക്കിയെടുത്തു. അവർ സകലവിധേനയും മുശ്രികുകളെ ദ്രോഹിച്ചുകൊണ്ടിരുന്നു. അവസാനം അബൂബസ്വീറിനെ തിരിച്ചുവിളിക്കാനും മേലിൽ മുസ്ലിമായി മക്കയിൽ നിന്നും മദീനയിലേക്ക് വരുന്നവരെ തിരിച്ചയക്കേണ്ടതില്ലെന്നും ഖുറൈശികൾ നബി(ﷺ)യോട് ആവശ്യപ്പെട്ടു. നോക്കൂ പ്രവാചകൻ ദീർഘദൃഷ്ടി !! മുസ്ലിംകളിൽനിന്ന് ഒരാൾ മക്കയിലേക്ക് ശ്രതുപക്ഷത്തേക്ക് മാറിയ ഒരാളെ മുസ്‌ലിംകൾക്ക് തന്നെ കിട്ടിയിട്ട് എന്ത് പ്രയോജനമാണ് ലഭിക്കുക. എന്നാൽ മുസ്ലിമായ ഒരു വ്യക്തി എവിടെയായിരുന്നാലും അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്നുള്ളത് ഉറപ്പാണ് താനും. ഇക്കാര്യം ഹുദൈബിയ്യ സന്ധിയിലൂടെ വ്യക്തമാവുകയും ചെയ്തു. രാജാക്കന്മാരിലേക്കുളള പ്രബോധനം ഹുദൈബിയ സന്ധിക്ക് ശേഷം പ്രവാചകൻ സ്വീകരിച്ച പ്രധാനമായ ഒരു പ്രബോധനമാർഗ്ഗമായിരുന്നു വിവിധനാടുകളിലേക്ക് അവിടുത്തെ രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകൾ അയച്ചു എന്നുള്ളത്. ഇതനുസരിച്ച് റോമിലെ ഹിർക്കൽ, പേർഷ്യയിലെ കിസ്റാ, ഈജിപ്തിലെ മുഖൗഖിസ്, അബ്സീനിയയിലെ നജ്ജാശി, ബഹ്റയിയിലെ മുൻദിറു ബ്നു സാവ, ബസ്വറയിലെ അമീർ, ഡമസ്കസിലെ അമീർ, യമാമയിലെ ഭരണാധികാരി, യമനിലെ ഹിംയർ, ഒമാനിലെ രാജാവ് എന്നിവർക്ക് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകൾ അയക്കുകയുണ്ടായി.

ഹിർഖൽ ചക്രവർത്തി കത്ത് വായിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ പറ്റുന്ന ഒരാളെ തിരയുകയും അതനുസരിച്ച് കച്ചവടാവശ്യാർത്ഥം ശാമിലേക്ക് പോയിരുന്ന അബൂസുഫ്യാനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. സത്യമാണ് എന്ന് ബോധ്യപ്പെട്ടപ്പോൾ തന്റെ കൊട്ടാരനിവാസികളെ വിളിച്ചുകൊണ്ട് നിങ്ങൾക്ക് വിജയവും സന്മാർഗ്ഗവും പ്രാപിക്കേണമെങ്കിൽ; എഴുത്ത് വായിച്ച് കേൾപ്പിച്ചുകൊണ്ട് പ്രവാചകൻ(ﷺ) യിൽ വിശ്വസിക്കാനും പിൻപററാനും ആവശ്യപ്പെട്ടു. കൂടാതെ തീർച്ചയായും അദ്ദേഹം എന്റെ ഈ സ്ഥാനം പോലും കയ്യടക്കുന്ന ഒരു കാലം വരും. ഞാൻ അദ്ദേഹത്തിനടുത്തുണ്ടാകുമെങ്കിൽ അദ്ദേഹത്തിന്റെ തൃപാദങ്ങൾ കഴുകിക്കൊടുക്കും എന്നു വരെ പറഞ്ഞു. അന്നേരം അവിടെയുണ്ടായിരുന്നവർ അത് അംഗീകരിക്കാൻ തയ്യാറില്ലാതെ ബഹളംവെച്ചു. ഉടനെ ഞാൻ നിങ്ങളെ പരീക്ഷിക്കാൻ പറഞ്ഞതാണ് എന്ന് പറഞ്ഞു. അന്നേരം എല്ലാവരും തന്റെ കാൽക്കൽ സാഷ്ടാംഗം നമിച്ചു. അതോടെ അധികാരം നഷ്ടമാകും എന്ന് കണ്ട് ആദർശത്ത കയ്യൊഴിക്കുകയും ചെയ്തു.

ഈജിപ്തിലെ മുഖൗഖിസ് രാജാവ് കത്ത് ലഭിച്ചപ്പോൾ കത്തുമായി ചെന്ന ഹാതിബ് ബ്നു അബീ ബൽതഅയെ ആദരിച്ചു. അദ്ദേഹത്തോട് പ്രവാചകനെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം വരാനിരിക്കുന്ന ഒരു പ്രവാചകനെ സംബന്ധിച്ച് ഞാൻ മനസ്സിലാക്കിയിരുന്നത് അദ്ദേഹം ശാമിൽ നിന്നായിരിക്കും എന്നായിരുന്നു. എന്ന് മാത്രം അറിയിച്ചു കൊണ്ട് കത്തിന് മറുപടി നൽകിക്കൊണ്ട് മാന്യമായി പ്തികരിക്കുകയും മാരിയത്ത് എന്ന അടിമ സ്ത്രീ അടക്കം ധാരാളം പാരിതോഷികങ്ങൾ കൊടുത്തയക്കുകയും ചെയ്തു. അധികാര മോഹത്താൽ അദ്ദേഹവും സത്യം അറിഞ്ഞിട്ടും വിശ്വാസിക്കാൻ തയ്യാറായില്ല എന്നാണ് മനസ്സിലാകുന്നത്.

അബ്സീനിയയിലെ നജ്ജാശീ രാജാവിന് കത്ത് ലഭിച്ചപ്പോൾ അദ്ദേഹം കത്തുമായി ചെന്ന വ്യക്തിയെ ആദരിക്കുകയും ഈസാ നബി(عليه السلام)യുടെ, പ്രവാചകനെ സംബന്ധിച്ച് സുവിശേഷം അനുസ്മരിച്ചുകൊണ്ട് മുസ്ലിമാവുകയും ചെയ്തു. ഹിജ്റ: ഒമ്പതാം കൊല്ലം അദ്ദേഹം മരണപ്പെട്ട വിവരം അല്ലാഹു നബി(ﷺ)യെ അറിയിക്കുകയും നബി(ﷺ) സ്വഹാബികളേയും കൊണ്ട് അദ്ദേഹത്തിന് വേണ്ടി ഗാഇബായ നിലക്ക് മയ്യത്ത് മുന്നിലില്ലാതെ മയ്യത്ത് നമസ്കരിക്കുകയും ചെയ്തു. മറ്റ് അവസരങ്ങളിൽ മയ്യത്ത് മുന്നിൽ വെച്ചോ അതല്ലെങ്കിൽ ഖബ്റിന്നടുത്ത് വെച്ചോ അല്ലാതെ പ്രവാചകൻ(ﷺ) ഒരാൾക്കും മയ്യത്ത് നമസ്കരിച്ചിട്ടുമില്ല.

എന്നാൽ മയ്യത്ത് നമസ്കരിക്കപ്പെട്ട നജ്ജാശി രാജാവ്നേരത്തെ മുസ്‌ലിംകൾ അങ്ങോട്ട് ഹിജ്റ പോയപ്പോൾ വിശ്വസിച്ചതായിരുന്നു. ഹുദൈബിയക്ക് ശേഷം കത്ത് അയക്കപ്പെട്ടത് അദ്ദേഹത്തിന്റെ പിൻഗാമിക്കായിരുന്നു. അദ്ദേഹം വിശ്വസിച്ചു എന്നതിന് കൃത്യമായ രേഖകളില്ല. എന്നും ചരിത്രകാരന്മാർ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായക്കാരാണ്. പേർഷ്യയിലെ രാജാവ് കിസ്റാ കത്ത് വായിച്ച് അത് കീറിനശിപ്പിക്കുകയാണുണ്ടായത്. ഇതറിഞ്ഞ പ്രവാചകൻ അയാളുടെ അധികാരവും അല്ലാഹു നശിപ്പിക്കട്ടെ എന്ന്പ്രാർത്ഥിച്ചു. കത്ത് നശിപ്പിച്ചതോടൊപ്പം യമനിലെ ഗവർണ്ണറായ ബാദാൻ എന്ന വ്യക്തിക്ക് ഉടനെ രണ്ടാളുകളെ അയച്ച് ഹിജാസിൽ നിന്നും എഴുത്തയച്ച വ്യക്തിയെ (പ്രവാചകനെ) തൻറ മുന്നിൽ ഹാജറാക്കാൻ കൽപ്പിക്കുകയും ചെയ്തു. കൽപ്പനയനുസരിച്ച് ബാദാൻ രണ്ടാളു കളെ നബിയുടെ അടുക്കലേക്ക്അയച്ചു.

അവർ നബി (ﷺ)യുടെ അടുത്ത് എത്തിയപ്പോൾ നബി(ﷺ) അവരോട് ഇങ്ങിനെ പറഞ്ഞു: “എൻറെ റബ്ബ് ബാദാൻ യജമാനനെ ഇന്നലെ കൊലപ്പെടുത്തിയിരിക്കുന്നു എന്ന് ചെന്ന് പറയുക. നീ നേര മുസ്ലിമാവുകയാണ് എങ്കിൽ നിന്റെ അധികാരങ്ങൾ എല്ലാം നിനക്ക് തുടർന്നും ലഭിക്കുന്നതുമായിരിക്കും എന്നും അറിയിച്ചുകൊള്ളുക” ഈ വാർത്തയും കേട്ട് രണ്ട് പേരും ബാദാൻറ അടുക്കലെത്തിയ പ്പോഴാണ്. പേർഷ്യൻ രാജാവിനെ മകൻ ശീറവൈഹി കൊലപ്പെടുത്തി അധികാരം കയ്യടക്കിയ വിവരവും പ്രവാചകനെ യാതൊരു നിലക്കും ആക്ഷേപിച്ച് പോകരുത് എന്ന താക്കീതുമായി പുതിയ രാജാവിന്റെ കത്തുമായി ദൂതൻ ബാദാൻ അടുക്കൽ എത്തുന്നത്. കത്ത് കിട്ടിയ ഉടനെ ബാദാനും യമനിലെ തൻറെ പ്രജകളും ഒന്നടങ്കം ഇസ്‌ലാം  വിശ്വസിക്കുകയും ചെയ്തു. ബഹ്റൈനിയിലെ രാജാവ് മുൻദിറു ബ്നു സാവ കത്ത് കിട്ടിയ ഉടനെ വിശ്വസിച്ച് കൂട്ടത്തിൽ പെട്ട വ്യക്തിയാണ്.

ഈ കത്തുകൾ ലഭിച്ചവർ വ്യത്യസ്ത നിലക്കുള്ള പ്രതികരണങ്ങളാണ് പ്രകടിപ്പിച്ചത് എന്ന് നിങ്ങൾ മനസ്സിലാക്കി. പക്ഷേ ഇതോടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇസ്ലാമിനേയും പ്രവാചകനേയും സംബന്ധിച്ചുള്ള വിവരങ്ങൾ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം.

 

അബ്ദുൽ ലത്തീഫ് സുല്ലമി

10 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 10]

റജീഅ്, ബിഅ്ർ മഊന്ന: 

സംഭവങ്ങൾ ഹിജ്റ: നാലാം വർഷം സ്വഫർ മാസത്തിൽ അളൽ, ഖാറഃ എന്നീ ഗോത്രങ്ങളിൽ പെട്ട ഒരു സംഘം ആളുകൾ പ്രവാചകന്റെ അടുക്കൽ വന്ന് തങ്ങളുടെ പ്രദേശത്തേക്ക് കുറച്ച് പ്രബോധകരെ ആവശ്യപ്പെട്ടു. നബി (ﷺ) അന്നേരം ആസ്വിമ് ബ്നു ഥാബിതിന്റെ നേതൃത്വത്തിൽ പത്ത് ആളുകളെ അയച്ചുകൊടുത്തു. എന്നാൽ റജീഅ് എന്ന സ്ഥലത്തെത്തിയപ്പോൾ ആയുധ ധാരികളായ ഒരു കൂട്ടം ആളുകളെയാണ് കാണാൻ കഴിഞ്ഞത്. ഭയവിഹ്വലരായ വിശ്വാസികളോട് അവർ പറഞ്ഞു. നിങ്ങൾ ഇസ്ലാമിനെതിരിൽ ഞങ്ങളെ സഹായിക്കുകയാണ് എങ്കിൽ നിങ്ങളെ കൊല്ലുന്നതല്ല. വിശ്വാസികൾ അന്നേരം പറഞ്ഞു: “ഇസ്ലാമിനെ വഞ്ചിച്ചുകൊണ്ട് ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.” അങ്ങിനെ അവരിൽ ആസ്വിം, ഖുബൈബ് (رضي الله عنه) എന്നിവരൊഴിച്ച് മറ്റുള്ളവരെല്ലാം വധിക്കപ്പെട്ടു.

ആസ്വിം(رضي الله عنه)വിനേയും, ഖുബൈബ്(رضي الله عنه)വിനെയും മക്കയിലെ ചില ഗോത്രക്കാർക്ക് വിറ്റു. ഖുബൈബ്(رضي الله عنه) വിനെ പിന്നീട് ബനൂ ഹാരിഥ് ഗോത്രക്കാർ ഭക്ഷണം പോലും കൊടുക്കാതെ തടവിലാക്കുകയും ശേഷം തൂക്കുമരത്തിലേററി കൊലപ്പെടുത്തുകയും ചെയ്തു. തടവിലാക്കിയിരുന്ന സമയത്ത് അവിടെയുണ്ടായിരുന്ന വേലക്കാർ ചെന്നുനോക്കുന്ന സമയം പലപ്പോഴും, അന്ന് മക്കയിലൊന്നും ലഭ്യമല്ലാത്ത പുതിയ മുന്തിരി ഭക്ഷിക്കുന്നതായി കാണപ്പെട്ടത് റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രത്യേകം ശ്രദ്ധേയമാണ്. തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് തന്റെ അന്ത്യാഭിലാഷമായി ആവശ്യപ്പെട്ടത് രണ്ട് റക്അത്ത് നമസ്കരിക്കാൻ അവസരം തരണം എന്നായിരുന്നു !! നമസ്കരിച്ച് വന്ന് അദ്ദേഹം തൂക്കുമരത്തിൽ വെച്ച് പാടിയതായി പറയപ്പെടുന്ന രണ്ട് വരി കവിത കാണുക:

“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെടുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. എവിടെയായിരുന്നാലും അല്ലാഹുവിങ്കലേക്ക് പോകാനുള്ളവരാണല്ലൊ” നോക്കൂ അവരുടെ വിശ്വാസം !

ആസ്വിം(رضي الله عنه)വും പിന്നീട് വധിക്കപ്പെട്ടു. അന്നേരം ഹുദൈൽകാർ അദ്ദേഹത്തിൻറെ തല അറുത്തെടുത്ത് സുലാഫബിൻത് സഅദിന് വിൽക്കാനായി ഒരുങ്ങിപ്പുറപ്പെട്ടു. കാരണം അവരുടെ രണ്ട് മക്കൾ ഉഹ്ദിൽ ആസ്വിം (رضي الله عنه)വിന്റെ കയ്യാൽ കൊല്ലപ്പെട്ട ദിവസം ആസിമിൻറ തലച്ചോറ് കൂട്ടി മദ്യം കുടിക്കാൻ അവർ നേർച്ചയാക്കിയിരുന്നു. എന്നാൽ ശ്രതുക്കൾ അദ്ദേഹത്തിൻറ തലയറുക്കാൻ അവസരത്തിൽ വലിയ ഒരു കടന്നൽ കൂട്ടത്ത അയച്ച് അവർക്ക് അങ്ങോട്ട് അടുക്കാൻ പോലും കഴിയാത്ത വിധത്തിൽ അല്ലാഹു അദ്ദേഹത്ത സംരക്ഷിച്ചു. അല്ലാഹുവിങ്കലേക്ക് അടുക്കുന്ന ആളുകൾക്ക് അല്ലാഹു നൽകുന്ന കറാമത്തിന് (ബഹുമതികൾക്ക്) ഉദാഹരണമാണ് ഖുബയ്ബ്(رضي الله عنه) ഭക്ഷണമായി ലഭിച്ച മുന്തിരിയും, ആസ്വിം (رضي الله عنه) വിന്കടന്നെല്ലുകളെക്കൊണ്ട് സംരക്ഷണം നൽകപ്പെട്ടതും!!.

മേൽ പറഞ്ഞ സ്വഭാവത്തിലുള്ള മറെറാരു സംഭവമായിരുന്നു ബിഅ്ർ മഊന സംഭവം. അബൂ ബർറാഅ് ആമിറുബ് മാലിക് എന്ന ബനൂആമിറിലെ നേതാവ് നബി( ﷺ) യുടെയടുക്കൽ ഒരു നിവേദകസംഘത്തെയും കൊണ്ട് എത്തി. അന്നേരം പ്രവാചകൻ അദ്ദേഹത്തെ ഇസ്ലാമിലേക്ക് ക്ഷണിച്ചു, പക്ഷേ വിശ്വസിക്കാൻ വൈമനസ്യം കാണിച്ചു. എന്നാൽ അയാൾ കുറച്ച് ആളുകളെ പ്രബോധകരായി നജ്ദ് പ്രദേശത്തേക്ക് അയച്ചു തന്നാൽ അത് ഗുണകരമാകും എന്ന് പ്രവാചകരോട് അറിയിച്ചു. അത് അനുസരിച്ച് പ്രവാചകൻ എഴുപത് ആളുകളെ പ്രബോധകരായി അയാളോടൊപ്പം അയച്ചു കൊടുത്തു. എന്നാൽ ഇവരെയും കൊണ്ട് ബിഅ് മഊന: എന്ന സ്ഥലത്ത് എത്തിയപ്പോൾ ബനൂസുലൈം ഗോത്രത്തിൽപെട്ട ഉസ്വയ്യ്, രിഅ്, ദക്സാൻ എന്നീ വിഭാഗക്കാർ അവരുടെ മേൽ ചാടിവീണ് അക്രമിക്കുകയും അവരിൽ നിന്നും കഅബ്ബ്നു സൈദ് എന്ന വ്യക്തിയെ ഒഴിച്ച് ബാക്കി എല്ലാവരേയും കൊലപ്പെടുത്തുകയും ചെയ്തു. അദ്ദേഹമാകട്ടെ മരിച്ചു എന്ന നിലക്ക് അക്രമകാരികൾ സ്ഥലം വിട്ടതായിരുന്നു.

ഈ വിവരം അറിഞ്ഞ നബി(ﷺ) അങ്ങേഅററം വ്യസനിക്കുകയും അവർക്ക് ഗുണത്തിന് വേണ്ടിയും കൊലയാളികളായ വിഭാഗത്തിന്റെ പേര് എടുത്ത് പറഞ്ഞ് അവർക്ക് ശാപത്തിനായി പ്രാർത്ഥിച്ച് കൊണ്ടും ഒരു മാസക്കാലം നമസ്കാരങ്ങളിൽ ഖുനൂത്ത് ഓതുകയുണ്ടായി. അതാകട്ടെ എല്ലാ നമസ്കാരങ്ങളിലുമായിരുന്നു. പിന്നീട് നബി (ﷺ) അത് ഉപേക്ഷിക്കുകയും ചെയ്തു. നോക്കു മേൽ പറയപ്പെട്ട രണ്ട് സംഭവങ്ങളും അല്ലാഹുവിൻറ സൃഷ്ടികളിൽ ഉത്തമരായ പ്രവാചകൻ(ﷺ) ക്ക് പോലും അല്ലാഹു അറിയിച്ചു കൊടുക്കുന്ന് കാര്യങ്ങളല്ലാതെ അദൃശ്യമായ ഒന്നും അറിയാനുള്ള കഴിവ് ഇല്ല എന്ന് നമുക്ക് പഠിപ്പിച്ചുതരുന്നു.

ബനൂ മുസ്ത്വലഖ് യുദ്ധം

ഹിജ്റ: അഞ്ചാം വർഷം നടന്ന പ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു ബനൂ മുസ്ത്വലഖുമായി നടന്ന യുദ്ധം. ഉഹ്ദ് യുദ്ധത്തിൽ മുസ്‌ലിംകൾക്കെതിരിൽ ഖുറൈശികളെ വൻ സൈന്യവുമായി സഹായിച്ചിരുന്ന വ്യക്തിയായി രുന്ന ഹാരിസ് അബിദ് ളിറാർ വീണ്ടും മുസ്‌ലിംകളെ ആക്രമിക്കാൻ ഒരുങ്ങുന്ന വിവരം നബി(ﷺ)ക്ക് ലഭിച്ചു. പ്രവാചകൻ സ്വഹാബികളുമായ കൂടിയാലോചിച്ച ശേഷം എഴുനൂറ് പേരടങ്ങുന്ന ഒരു സൈന്യത്തേയും കൊണ്ട് ബനൂ മുസ്ത്വലകിന് നേരെ പുറപ്പെട്ടു. മുറൈസീഅ് എന്ന അവരുടെ വെള്ളസ്ഥലത്ത് എത്തിയപ്പോൾ പരസ്പരം അമ്പത്ത് തുടങ്ങിയെങ്കിലും ശ്രതുക്കൾ മുസ്‌ലിംകളു ശക്തിയും ആവേശവും കണ്ട് ഭയപ്പെട്ട് ഓടിപ്പോയി. കാരണം യുദ്ധം ആരംഭിച്ചപ്പോഴേക്ക് തന്നെ പത്തോളം പേരെ അവരിൽ നിന്നും കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു.

ശത്രു പക്ഷത്ത് നിന്നും സ്ത്രീകൾ അടക്കം ധാരാളം പേരെ ബന്ധനസ്ഥരായി പിടിക്കാനും വലിയ അളവിൽ ഗനീമത്ത് സ്വത്ത് കരസ്ഥമാക്കാനും ഇതിലൂടെ വിശ്വാസികൾക്ക് സാധിച്ചു. യുദ്ധത്തടവുകാരിൽ ശത്രുപക്ഷത്തനേതാവ് ഹാരിസിന്റെ മകൾ ജുവൈരിയ്യയും ഉൾപ്പെട്ടിരുന്നു. അവരെ പിന്നീട് നബി(ﷺ) വിവാഹം ചെയ്ത ഭാര്യയായി സ്വീകരിച്ചു.

ഹദീസുൽ ഇഫ്ക്. (അപവാദാരോപണം)

ബനീ മുസ്ത്വലഖ് യുദ്ധം അത്രമാത്രം പ്രാധാന്യമർഹിക്കുന്നത് അല്ലെങ്കിലും അതിനോടനുബന്ധമായി നടന്ന ആയിഷ (رضي الله عنها) ക്കെതിരിലുള്ള ആരോപണമാണ് ചരിതത്തിൽ കൂടുൽ സ്ഥാനം പിടിച്ചിട്ടുള്ളത്. പതിവനുസരിച്ച് ബനീമുസ്ത്വലഖിലേക്ക് പുറപ്പെടുമ്പോൾ ഭാര്യമാരിൽ ആരെ കൂടെ കൊണ്ടുപോകണമെന്ന് നറുക്കിട്ടതനുസരിച്ച്, ആയിഷ (رضي الله عنها) ക്കായിരുന്നു അവസരം.

തിരിച്ചുപോരുന്ന അവസരത്തിൽ നബി(ﷺ)യും സംഘവും വിശ്രമിക്കാനായി ഇടക്ക് തങ്ങുകയുണ്ടായി. തൽസമയം ആയിഷ (رضي الله عنها) തന്റെ ആവശ്യനിർവ്വഹണത്തിന് പുറപോയി തിരിച്ചുവരുമ്പോൾ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടിരുന്നു, അത് തിരഞ്ഞ് നടന്ന് അവസാനം മാല കിട്ടിയെങ്കിലും മടങ്ങി വന്നപ്പോൾ യാത്രാ സംഘം ആയിഷ (رضي الله عنها) ഉണ്ട് എന്ന് കരുതി കൂടാരം ഒട്ടകപ്പുറത്ത് എടുത്തച്ച് യാത്ര പുറപ്പെട്ടിരുന്നു. കൂടെയുണ്ടായി രുന്ന പ്രവാചകനോ തന്റെ പിതാവടക്കമുള്ള സ്വഹാബികളോ ഗെബ് (അദൃശ്യം) അറിയുകയില്ലല്ലൊ !

ആയിഷ (رضي الله عنها) ആരെങ്കിലും തിരഞ്ഞ് വരാതിരിക്കില്ല എന്ന കരുതലോടെ അവിടെ ഇരുന്നു. അവർ അൽപം കഴിഞ്ഞു ഉറങ്ങിപ്പോയി. അപ്പോഴേക്കും യാത്രാ സംഘത്തിൽ നിന്നും എന്തെങ്കിലും കൊഴിഞ്ഞുപോകുകയോ മറേറാ ഉണ്ടായാൽ അത് കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ടിരുന്ന സ്വഫ്വാനു ബ്നു മുഅത്തൽ എന്ന സ്വഹാബി അവിടെ എത്തുകയും ആയിഷ (رضي الله عنها) യെ കണ്ടപ്പോൾ സന്ദർഭം മനസ്സിലാക്കി, അപകടാവസരങ്ങളിൽ പറയാൻ പഠിപ്പിക്കപ്പെട്ട “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറഞ്ഞു. അത് കേട്ട് ഉണർന്ന ആയിഷ (رضي الله عنها) തൻറ മുന്നിൽ മുട്ടുകുത്തിയ ഒട്ടകപ്പുറത്ത് കയറി സഫ്വാൻ (رضي الله عنه)വിന്റെ കൂടെ മദീനയിൽ എത്തി. ഇത് കണ്ട മുനാഫിഖുകൾ അവസരം തീർത്തും പ്രയോജനപ്പെടുത്തി. കഥ മദീനയിൽ ആകെ പ്രചരിച്ചു. പലരും സംശയിച്ച പോലെ പ്രവാചകനും വിഷയത്തിന്റെ സത്യാവസ്ഥ പുലരാൻ കാത്തിരുന്നു. അതിനിടെ ആയിഷ (رضي الله عنها) രോഗിയായി. അവർ വിവരമൊന്നും അറിഞ്ഞിരുന്നില്ല. പക്ഷേ സാധാരണ രോഗിയായിരിക്കുമ്പോൾ പ്രവാചകനിൽ നിന്നും ഉണ്ടാകാറുള്ള പരിചരണങ്ങൾ കാണാത്തതിൽ എന്തോ ഒരു പന്തികേട് അവർക്കും തോന്നി. അങ്ങിനെ, ഒരിക്കൽ രാതി തങ്ങളുടെ കുടുംബവുമായി ബന്ധമുള്ള ഉമ്മു മിസ്തഹിൻറ കൂടെ പുറത്തിറങ്ങിയപ്പോൾ അവരിൽ നിന്നും ജനങ്ങൾക്കിടയിലെ സംസാര വിഷയത്തെ സംബന്ധിച്ച് അവർ ശരിക്കും മനസ്സിലാക്കി. അതോടെ രോഗം വർദ്ധിച്ചു. നബിയോട് അനുവാദം വാങ്ങി സ്വന്തം വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോൾ മാതാപിതാക്കൾ പ്രവാചകനോട് മാപ്പ് ചോദിക്കാൻ വേണ്ടി പറഞ്ഞു. ഞാൻ നിരപരാധിയാണ് എന്നത് അല്ലാഹുവിന് അറിയാം അല്ലാഹു ഒരു തീരുമാനമുണ്ടാക്കട്ടെ എന്നതിൽ അവർ ഉറച്ച് നിന്നു. പ്രവാചകൻ(ﷺ) സ്വഹാബികളോടും വീട്ടിലെ പരിചാരികയോടുമെല്ലാം ആയിഷ (رضي الله عنها) യെക്കുറിച്ച് അന്വേഷിച്ചു. അവരിൽ നിന്നെല്ലാം നല്ലത് മാത്രമാണ് ലഭിച്ചതെങ്കിലും കാര്യം അല്ലാഹു വെളിപ്പെടുത്തുന്നത് വരെ കാത്ത് നിൽക്കാൻ തന്നെ തീരുമാനിച്ചു. ഏകദേശം ഒരു മാസത്തോളം പിന്നിട്ടു. അങ്ങിനെ ഒരു ദിവസം പ്രവാചകൻ(ﷺ) വന്നുകൊണ്ട് പറഞ്ഞു: “ആയിഷാ നീ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അല്ലാഹുവിനോട് പശ്ചാത്തപിക്കുക.” ഇത് കേട്ട് അവരുടെ പ്രയാസം വർദ്ധിക്കുകയും അവർ ഇപ്രകാരം പറയുകയും ചെയ്തു: “എനിക്ക് യഅ്ബൂബ് നബി(عليه السلام) പറഞ്ഞതല്ലാതെ മറെറാന്നും ഇക്കാര്യത്തിൽ പറയാനില്ല. സ്വബ്ൻ ജമീൽ; വല്ലാഹുൽ മുസ്തആൻ (അല്ലാഹുവിൽ സഹായം പ്രതീക്ഷിച്ച് ക്ഷമിക്കുക തന്നെ!” ഈ സംസാരം കഴിഞ്ഞ് അധികം താമസിച്ചില്ല, അല്ലാഹു ആയിഷ (رضي الله عنها) യുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് സൂറത്ത് നൂറിലെ 11 മുതൽ 20 വരെയുള്ള ആയത്തുകൾ അവതരിപ്പിച്ചു.

നബി(ﷺ), ഇക്കാര്യം ആയിഷ (رضي الله عنها) യുടെ മാതാപിതാക്കൾ അടക്കമുള്ള സദസ്സിൽ വെച്ച് ആയിഷ (رضي الله عنها) യെ അറിയിച്ചു. ഉടനെ ആയിഷ (رضي الله عنها) യുടെ മാതാവ് പ്രവാചകനോട് നന്ദി പറയാൻ ആയിഷ (رضي الله عنها) യോട് പറഞ്ഞു. അന്നേരം അവർ പറഞ്ഞു: ഇല്ല, ഞാൻ ഇക്കാര്യത്തിൽ അല്ലാഹുവിനോടല്ലാതെ മററാരരോടും നന്ദി പറയേണ്ടതില്ല. അതോടുകൂടി സത്യാവസ്ഥ ബോധ്യപ്പെട്ടു. അപവാദം പ്രചരിപ്പിച്ചതിൽ പങ്കാളികളായവർക്ക് ഖുർആനിക നിയമപ്രകാരം 80 അടി വീതം നൽകി ശിക്ഷിക്കുകയും ചെയ്തു.

ഖൻദഖ് (അഹ്സാബ്) യുദ്ധം

ഹിജ്റ: അഞ്ചാം വർഷം തന്നെ നടന്ന മറെറാരു പ്രധാന സംഭവമായിരുന്നു. ഖൻദഖ് യുദ്ധം. അത് അഹ്സാബ് എന്ന പേരിലും പ്രസിദ്ധമാണ്. ഉഹ്ദിൽ വെച്ച് മുസ്‌ലിംകളോട് വീരവാദം മുഴക്കിയ അബൂസുഫ്യാൻ അടുത്ത കൊല്ലങ്ങളിൽ മുസ്‌ലിംകളുമായുള്ള ഒരു യുദ്ധത്തിന് അവസരം ലഭിച്ചില്ലെങ്കിലും പ്രസ്തുത ദുരാഗ്രഹവുമായി ജീവിക്കുകയായിരുന്നു. ഈ സന്ദർഭത്തിൽ മുസ്‌ലിംകളെ നശിപ്പിക്കണമെന്ന ആഗ്രഹവുമായി കഴിയുന്ന ജൂതന്മാർ ഒരു യുദ്ധത്തിനായി ആഗ്രഹിച്ചു. അത് ഖുറൈശികളുടെ മുന്നിൽ അവതരിപ്പിച്ചപ്പോൾ അവർ സർവ്വാത്മനാ അതിനെ സ്വാഗതം ചെയ്തു. കൂടാതെ ഗത്ഫാൻ ഗോതമുൾപ്പടെ മററു കക്ഷികളും സഹായ വാഗ്ദാനവുമായി അവരോട് സഖ്യത്തിലേർപ്പെട്ടു. അങ്ങിനെ അബൂസുഫ്യാന്റെ നേതൃത്വത്തിൽ ഖുറൈശികളും മററ് അറബി ഗോത്രങ്ങളും ജൂതന്മാരുമുൾപ്പടെ പതിനായിരത്തോളം വരുന്ന ഒരു സൈന്യം മദീന ലക്ഷ്യം വെച്ച് പുറപ്പെട്ടു.

വിവരം മനസ്സിലാക്കിയ പ്രവാചകൻ(ﷺ) സ്വഹാബികളുമായി കൂടിയാലോചിച്ചു. സ്വഹാബികളുടെ അഭിപ്രായ മനുസരിച്ച് മദീനയിൽ നിന്നും പുറത്ത് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. ശത്രുക്കൾ മദീനയിൽ പ്രവേശിക്കാതിരിക്കുതിന് മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കാമെന്ന സൽമാനുൽ ഫാരിസി (رضي الله عنه) മുന്നോട്ട് വെച്ച് പുതിയ ആശയം ശരിവെക്കപ്പെട്ടു. യുദ്ധത്തിൻറെ മുന്നോടിയായി പ്രവാചകൻ(ﷺ) അടക്കം എല്ലാവരും അണിനിരന്ന് മദീനക്ക് ചുറ്റും കിടങ്ങ് തീർത്തു. അതിനാലാണ് പ്രസ്തുതയുദ്ധം കിടങ്ങ് എന്ന അർത്ഥമുള്ള ഖൻദഖ് എന്ന പേരിൽ അറിയപ്പെടാൻ ഇടയായത്. വിവിധ കക്ഷികൾ ഉൾപ്പെട്ടത് എന്നിനാൽ അഹ്സാബ് എന്നും അറിയപ്പെട്ടു. ശക്തമായ ദാരിദ്ര്യം കാരണത്താൽ പ്രവാചകൻ അടക്കം സ്വഹാബികളിൽ പലരും വയററത്ത് കല്ലുകൾ വെച്ച് കൊണ്ടായിരുന്നു പ്രസ്തുത കിടങ്ങ് കീറിയിരുന്നത് എന്നിട്ടും ഓരോ പത്ത് പേർക്ക് നാൽപ്പത് മുഴം തോതിൽ കിടങ്ങ് കുഴിക്കാൻ ഏൽപ്പിച്ചുകൊടുത്തു. എന്നതെല്ലാം പ്രത്യേകം പ്രസ്താവ്യമാണ്.

ഈ അവസരത്തിൽ മദീനയിൽ മുസ്‌ലിംകളുമായി കരാറിലേർപ്പെട്ടിരുന്ന ബനൂഖുറൈള എന്ന ജൂതഗോതവും കരാർ ലംഘിച്ചു മുസ്‌ലിംകൾക്കെതിരിൽ രഹസ്യമായി സഹായിക്കാൻ ധാരണയിലെത്തിയിരുന്നു. കിടങ്ങ് കണ്ട ശ്രതുക്കൾ ദിവസങ്ങളോളം അമ്പരന്ന് നിന്നു. പിന്നീട് അസ്ത്രയുദ്ധം ചെയ്തുനോക്കി. അവസാനം വീതികുറഞ്ഞ ഭാഗം നോക്കി ചിലർ തങ്ങളുടെ കുതിരകളെ എടുത്ത് ചാടിച്ചു. അവരിൽ പ്രമുഖനായിരുന്നു അംറു ബ്നു അബ്ദ് വുദ്ദ്. അയാൾ ബദറിലേററ മുറിവ് കാരണത്താൽ ഉഹ്ദിൽ പങ്കെടുക്കാൻ കഴിയാത്ത ദു:ഖം തീർക്കാൻ കൂടിയാണ് ഈ യുദ്ധത്തിൽ പങ്കെടുക്കുന്നത് എന്ന അടയാളവും പേറിക്കൊണ്ടായിരുന്നു യുദ്ധത്തിന് വന്നിരുന്നത്. കിടങ്ങ് ചാടിക്കടന്ന ഉടനെ, ധൈര്യമുള്ളവർ രംഗത്ത് വരട്ടെ. ആയിരം പേരെ ഞാൻ ഇന്ന് അരിഞ്ഞ് വീഴ്ത്തും എന്നും പറഞ്ഞായിരുന്നു അയാൾ രംഗത്ത് വന്നത്. ഉടനെ അലി(رضي الله عنه) അയാളെ നേരിടുകയും ഓരാളെ പോലും കൊലപ്പെടുത്തുന്നതിന് മുമ്പായി അയാളുടെ പണികഴിക്കുകയും ചെയ്തു. അവരിലെ ഏററവും പേരെടുത്ത ഒരു കുതിരപ്പടയാളിക്ക് പറ്റിയ ഈ പതനം കണ്ട് ബാക്കിയുള്ളവരെല്ലാം ജീവനുംകൊണ്ട് തടിയെടുത്തു.

കിടങ്ങ് ചാടിക്കടന്ന മറെറാരാളായി നൗഫൽ കിടങ്ങ് ചാടി തിരിച്ചോടുമ്പോൾ കിടങ്ങിൽ വീണു. അന്നേരം മുസ്‌ലിംകൾ അയാളുടേയും കഥകഴിച്ചു. ഈ അവസരത്തി ൽ അവരുടെ മൃത ശരീരങ്ങൾ വിട്ട് കിട്ടാൻ അബൂ സുഫ്യാൻ 100 ഒട്ടകങ്ങൾ വാഗ്ദാനം ചെയ്തു. അന്നേരം പ്രവാചകൻ(ﷺ) അത് നിരസിച്ചുകൊണ്ട് പറഞ്ഞു: കൊണ്ടുപോകൂ ശവങ്ങൾ, ഞങ്ങൾ വിററ് ഭക്ഷിക്കുന്നവരല്ല. യുദ്ധത്തിൻറ പിന്നീട് അവർ വീണ്ടും അമ്പുകൾ വർഷിക്കാൻ തുടങ്ങി. മുസ്‌ലിംകൾ അതും ചെറുത്ത് തോൽപ്പിക്കുകയുണ്ടായി. ഇതിനിടയിൽ മുസ്‌ലിം പക്ഷത്ത് കൂടിയിരുന്ന മുനാഫിഖുകൾ മുസ്‌ലിംകളെ വഞ്ചിച്ച് പിൻമാറിയത് മുസ്‌ലിംകളുടെ ശക്തി അൽപ്പം ക്ഷയിപ്പിച്ചു. കൂടാതെ നേരെത്തെ സൂചിപ്പിച്ച ബനൂ ഖുറൈളയുടെ കൂറുമാററവും. എല്ലാം കൂടി മുസ്‌ലിംകൾക്ക് വല്ലാത്ത ഒരു പരീക്ഷണം തന്നെയായിരുന്നു അഹ്സാബ് യുദ്ധം. അതോടൊപ്പം പ്ട്ടിണിയും കൊടും തണുപ്പും.! എങ്കിലും അവർ ധീരമായി പൊരുതിക്കൊണ്ടിരുന്നു. അതിനിടയിൽ ശത്രുക്കളുമായി പൊരുതിക്കൊണ്ടിരിക്കുന്നതിന് പിൻഭാഗത്ത് സ്ത്രീകളെയും കുട്ടികളേയും പാർപ്പിച്ചിരുന്ന കോട്ടയുടെ ഭാഗത്തേക്ക് ബനൂഖുറൈളയിലെ ഭടന്മാരിൽ ഒരാൾ നുഴഞ്ഞുകയറി ആക്രമിക്കാനായി രംഗത്ത് വന്നു. ഇത്കണ്ട് പ്രവാചകൻ(ﷺ)യുടെ അമ്മായിയായ സ്വഫിയ്യ (رضي الله عنها) കോട്ടയുടെ ഭാഗം ശ്രദ്ധിക്കാൻ നിറുത്തിയിരുന്ന ഹസ്സാനുബ്നുഥാബിത്(رضي الله عنه)നോട് അയാളെ വകവരുത്താൻപറഞ്ഞു. രോഗിയായിരുന്ന ഹസ്സാൻ(رضي الله عنه) അത് അത്ര കാര്യമാക്കിയില്ല. അന്നേരം നോക്കിയിരിക്കാൻ ക്ഷമ നഷ്ടപ്പെട്ട സ്വഫിയ്യ (رضي الله عنه) ഒരു മരപ്പലകയുമെടുത്ത് ധൈര്യം സംഭരിച്ച് രംഗത്ത് വന്ന് അയാളെ വകവരുത്തുകയുണ്ടായി !

ഇങ്ങനെ എല്ലാ ഭാഗത്തിലൂടെയും മുസ്‌ലിംകൾ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ ശത്രുപക്ഷത്തുണ്ടായിരുന്ന ഗത്ഫാൻ ഗോത്രത്തിലെ പ്രമുഖരിൽ ഒരാളായ നഈമ് ബ്നു മസ്ഊദ് നബി(ﷺ)യുടെ അടുക്കൽ വന്ന് താൻ മുസ്ലിമായ വിവരം പ്രഖ്യാപിച്ചു. അതാകട്ടെ അയാളുടെ ഗോത്രത്തിലാരെയും അറിയിച്ചിരുന്നില്ല. അന്നേരം പ്രവാചകൻ(ﷺ) അത് രഹസ്യമായി സൂക്ഷിക്കാൻ അയാളോട് ആവശ്യപ്പെടുകയും “യുദ്ധമെന്നാൽ ഒരർത്ഥത്തിലുള്ള വഞ്ചനയാണ് അതിനാൽ നിനക്ക് കഴിയുന്ന രൂപത്തിൽ ശത്രുപാളയത്തിൽ നിന്ന് പ്രവർത്തിക്കുക” എന്ന് കൽപ്പിക്കുകയും ചെയ്തു.

നബി(ﷺ)യുടെ കൽപ്പന അനുസരിച്ച് നഈം (رضي الله عنه) ബനൂ ഖുറൈളയേയും ഖുറൈശികളേയും ഗത്ഫാൻകാരെയും പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടവിധം ആക്കിത്തീർക്കാനായി പ്രവർത്തിച്ചു. അതി സമർത്ഥമായ തന്റെ പ്രവർത്തനം വിജയിക്കുകയും ചെയ്തു. അതോടൊപ്പം പ്രവാചകനും മുസ്‌ലിംകളും നിരന്തരമായി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. അല്ലാഹു പ്രാർത്ഥനസ്വീകരിച്ചു. ശ്രതുക്കളിൽ ഭീതിയുളവാകുന്ന വിധം ഒരു ഭാഗത്ത് മലക്കുകളെ ഇറക്കി സഹായിച്ചു. അതോടൊപ്പം മറെറാരുനിലക്ക് അതി ശക്തമായ നിലക്കുള്ള കാററും അടിച്ചുവീശിക്കൊണ്ടിരുന്നു. കാറ്റ് മൂലം അവരുടെ ടെൻറുകൾ തകർന്നു. അടുപ്പത്തിരുന്ന കഞ്ഞിക്കലങ്ങൾ പോലും പാറിപ്പറന്നുപോയിരുന്നു എന്ന് ചരിത്രങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അതിശക്തമായ മഴയിലും ശത്രുപാളയത്തിൽ കൂട്ടക്കരച്ചിലും രോദനങ്ങളും ഉയർന്നു. അതിനിടയിൽ വാളുകളും കുന്തങ്ങളും കൂട്ടിമുട്ടുന്ന ശബ്ദങ്ങളും. ആകെ ഭീതി നിറത്ത അന്തരീക്ഷം ശക്തമായ കൂരിരുട്ടും!

ഈ അവസരത്തിൽ അവരുടെ വിവരങ്ങൾ കൃത്യമായി അറിയാൻ ആരെയെങ്കിലും പറഞ്ഞയക്കാൻ പവാചകൻ തീരുമാനിച്ചു. പക്ഷേ കൊടും തണുപ്പത്ത് ആരെ അയക്കും?! ഉടനെ പ്രവാചകൻ (ﷺ) ഇങ്ങിനെ പറഞ്ഞു: “ശ്രതുക്കളുടെ തമ്പിൽ പോയി വിവരം അറിഞ്ഞു വരുന്നവൻ എന്റെ കൂടെ സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കാൻ ഞാനിതാ പ്രാർത്ഥിക്കുന്നു. ആരുണ്ട് പോയി വരാൻ ?” ഉടനെ ഹുദൈഫത്ത് ബ്നുൽ യമാൻ (رضي الله عنه) അതിന് തയ്യാറായി. അദ്ദേഹം ചെന്ന് നോക്കിയപ്പോൾ അല്ലാഹുവിൻറ സൈന്യത്തെയല്ലാതെ മററാരെയും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അബൂസുഫ്യാൻ അന്നേരം വിളിച്ചു പറയുന്നത് കേട്ടു. ഓരോരുത്തരും തൻറെ അടുത്താരാണ് എന്ന് അറിഞ്ഞിരിക്കണം. ഉടനെ ഹുദൈഫ(رضي الله عنه) അടുത്തുള്ള ആളുടെ പിടിച്ച് നിങ്ങളാരാണ് എന്ന് ചോദിച്ചു; എന്ന് അദ്ദേഹം പിന്നീട് പ്രവാചക സന്നിധിയിൽ വന്ന് വിവരിച്ച് കൂട്ടത്തിൽ പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. പിന്നീട് അബൂസുഫ്യാൻ ശബ്ദം കേട്ടത് “ഇനി ഇവിടെ നിൽക്കുന്നത് അപകടമാണ്. കുതിരകളും ഒട്ടകങ്ങളും എല്ലാം നഷ്ടപ്പെടും അതിനാൽ ഉടനെ പുറപ്പെടുക. നമുക്ക് മടങ്ങാം” എന്ന് വിളിച്ചു പറയുന്നതായിരുന്നു. അങ്ങിനെ രാതിക്ക് രാത്രി തന്നെ അവർ ഓടി രക്ഷപ്പെട്ടു. വിശ്വാസികൾ വിജയശ്രീലാളിതരായി അല്ലാഹുവിന് ശുക് രേഖപ്പെടുത്തി മദീനയിലെ തങ്ങളുടെ സ്ഥലത്തേക്കും മടങ്ങി. അല്ലാഹു വിശ്വാസികളുടെ വിഷമങ്ങളും പ്രയാസങ്ങളും അതോടെ നീക്കുകയുംചെയ്തു. പ്രവാചകനും അനുയായികളും ഇപ്രകാരം പറഞ്ഞു കൊണ്ടായിരുന്നു മടങ്ങിയിരുന്നത്. “

(അല്ലാഹു ഏകനാണ്. അവനല്ലാതെ ആരാധ്യനില്ല. അവന്ന് ആരും പങ്കുകാരില്ല. അവനാണ് അധികാരങ്ങൾ. സ്തോത്രങ്ങളും അവന്. അവൻ സർവ്വശക്തനാണ്. റബ്ബിനെ സ്തുതിക്കുന്നവരും, ആരാധിക്കുന്നവരും, അവൻറ മുന്നിൽ മാത്രം നമിക്കുന്നവരും, പശ്ചാതാപ മനസ്കരുമായി ഞങ്ങളിതാ മടങ്ങുന്നു. അല്ലാഹു, അവനല്ലാതെ ആരാധ്യനില്ല, അവൻ ഏകനാണ്. അവൻ വാഗ്ദത്തം പൂർത്തീകരിച്ചു, തന്റെ ദാസനെ അവൻ സഹായിച്ചു, ശേഷം ഒന്നുമില്ലാത്ത വിധം ശ്രതുസേനകളെ അവൻ ഒററക്ക് പരാജയപ്പെടുത്തി).

അഹ്സാബിന് ശേഷം മക്കാ വിജയം വരെ മുസ്‌ലിംകൾക്ക് എല്ലാ നിലക്കും വിജയങ്ങളുടേയും സഹായങ്ങളുടേയും കാലമായിരുന്നു. സൂറ: അഹ്സാബിലെ 9 മുതൽ ദീർഘമായ ആയത്തുകൾ പ്രസ്തുത സംബന്ധമായി അവതരിച്ചിട്ടുള്ളതാണ്. അറിഞ്ഞിരിക്കേണ്ട മററു കാര്യങ്ങൾ ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ നമുക്ക് ഇങ്ങനെ കാണാം – “ഉമർ(رضي الله عنه), നബി(ﷺ)യുടെ അടുക്കൽ വന്ന് മുശ്രികുകളെ ചീത്ത വിളിച്ചു കൊണ്ട് പറഞ്ഞു: നബിയേ, അസ്തമിക്കുന്നത് വരെ അസർ  നമസ്കരിക്കാൻ കഴിഞ്ഞില്ലല്ലൊ ! അപ്പോൾ നബി (ﷺ)യും അത് തന്നെ പറയുകയും. ശേഷം സ്വഹാബികളേയും താഴ്ഭാഗത്തേക്ക് ഇറക്കി വുദുവെടുത്ത് ആദ്യം അസ്വറും (അസ്തമിച്ച ശേഷം) പിന്നീട് മഗ്രിബും നമസ്കരിച്ചു. പിന്നീട് ശത്രുക്കൾക്ക് എതിരിൽ പ്രാർത്ഥിച്ച വചനങ്ങൾ കാണുക: മലഅല്ലാഹു അലൈഹിം കുബ്ദുറഹും വ ബുയൂത്വഹൂം നാറാ, കമാശഗലൂനാ അനി സ്വലാതിൽ വുസ്ത്വാ ഹത്താ ഗാബതിശ്ശംസ് (അസ്തമിക്കുന്നത് വരെ സ്വലാതുൽ വുസ്ത്വ(അസ്വർ നമസ്കാരം) നിർവ്വ ഹിക്കാൻ കഴിയാത്ത വിധം ഞങ്ങളെ അശ്രദ്ധയിലാക്കിയ വിഭാഗത്തിൻറ വീടുകളും ഖബറുകളും നാഥാ നാഥാ നീ നരകം കൊണ്ട് നിറക്കേണമേ)” നോക്കു സ്വന്തം ശരീരത്തിന് താങ്ങാൻ കഴിയാത്ത കടുത്ത മർദ്ദനങ്ങൾ ഏൽപ്പിച്ച ശത്രുക്കൾക്ക് പൊറുത്ത് കൊടുക്കാൻ പ്രാർത്ഥിച്ച് പ്രവാചകൻ(ﷺ) നമസ്കാരം അശ്രദ്ധയിലാക്കിയവർക്ക് വേണ്ടി (പ്രാർത്ഥിച്ചതാകട്ടെ നരകം കൊടുക്കാൻ !! ഉറക്കമോ മറവിയോ കാരണം സമയം തെറ്റിയാലും ആദ്യത്തെ നമസ്കാരം നിർവ്വഹിച്ചതിന് ശേഷമായിരിക്കണം പിന്നീട് ഉള്ള നമസ്കാരം നിർവ്വഹിക്കേണ്ടത്. എന്ന കാര്യവും ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

തുർമുദി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ അബൂത്വൽഹ (رضي الله عنه) പറയുന്നു: “ഞങ്ങൾ വിശപ്പ് സഹിക്കാനാവാതെ നബി (ﷺ)യുടെ അടുക്കൽ ചെന്ന് വസ്ത്രം പൊക്കി വയർ കാണിച്ചുകൊണ്ട് നബിയേ, കല്ല് വെച്ച് കെട്ടിയിട്ട് പോലും നിൽക്കാനാകുന്നില്ലെന്ന് പറഞ്ഞു. പ്രവാചകൻ (ﷺ) തന്റെ വസ്ത്രം പൊക്കി വയർ കാണിച്ചപ്പോൾ നബി(ﷺ)യുടെ വയററത്ത് രണ്ട് കല്ലുകൾ വെച്ചുകെട്ടിയിരുന്നതായി ഞങ്ങൾ കണ്ടു. ‘ നോക്കു പ്രവാചകജീവിതത്തിലെ ഓരോ സംഭവങ്ങൾ !,

ഇമാം ബുഖാരി രേഖപ്പെടുത്തിയ മറെറാരു “പ്രവാചകൻ വിഷമാവസ്ഥ മനസ്സിലാക്കിയ ജാബിറു ബ്നു അബ്ദുല്ല (رضي الله عنه) ഒരു ആട്ടിൻ കുട്ടിയെ അറുക്കുകയും അന്നേരം സംഭവം തൻറെ ഭാര്യയോട് അത് പാകം ചെയ്ത് പ്രവാചകന് നൽകാൻ പറഞ്ഞു. അവർ അൽപം ഗോതമ്പ് കൊണ്ട് റൊട്ടിയുണ്ടാക്കി. നബി(ﷺ)യോട് ഏതാനും ആളുകളെ മാത്രം കൂട്ടി തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. പ്രവാചകൻ(ﷺ) യാകട്ടെ ഖൻദഖിലുണ്ടായിരുന്ന ആയിരത്തോളം വരുന്ന സ്വഹാബികളേയും കൊണ്ട് ചെന്നു. അവർ എല്ലാവരും സുഭിക്ഷമായി അതിൽ നിന്നും ഭക്ഷിച്ചു. എന്നിട്ടും കറിപ്പാതവും റൊട്ടിയുടെ പാതവും അതേ പോലെ തീരെ എടുക്കാത്ത വിധം നിറഞ്ഞുതന്നെ അവശേഷിക്കുകയും ചെയ്തു.” നബി(ﷺ)യുടെ മുഅ്ജിസത്ത് (അമാനുഷിക സംഭവം) പ്രകടമായ ഈ രൂപത്തിലുള്ള വേറേയും കഥകൾ മററ് ഗ്രന്ഥങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതേ ഖൻദഖിലാണ് പ്രവാചകനും അനുയായികളും വിശപ്പ് കാരണം വയററത്ത് കല്ലുകൾ കെട്ടിയിരുന്നതും. അപ്പോൾ ഒരുകാര്യം വ്യക്തം. അമാനുഷിക സംഭവങ്ങൾ പ്രവാചകന്മാർക്ക് അവർക്ക് ആവശ്യമുള്ളപ്പോൾ അവർക്ക് തോന്നുന്ന വിധം പ്രവർത്തിക്കാൻ കഴിയുന്ന ഒന്നല്ല; മറിച്ച് അല്ലാഹു ഉദ്ദേശിക്കുന്ന വിധം അവരിലൂടെ പ്രകടമാകുന്ന ഒന്നാണത് എന്ന് വ്യക്തം.

ഖൻദഖ് യുദ്ധത്തിൽ മുറിവ് പറ്റിയ സ്വഹാബിയായ സഅദ്ബ്നു മുആദ്(رضي الله عنه) വിനെ നബി(ﷺ) താമസിപ്പിച്ച് ചികിൽസിച്ചിരുന്നത് പള്ളിയിൽ പ്രത്യേകം ടെൻറ് കെട്ടിക്കൊണ്ടായിരുന്നു. കാരണം പള്ളി ജനോപകാരപ്രദമായ ഏത് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്.

അദ്ദേഹത്തിൻറ മുറിവിൽ നിന്നും ഒരിക്കൽ അടുത്തടെൻറു കാരുടെ അടുത്തേക്ക് രക്തം ഒലിച്ചുവരുന്നത് ശ്രദ്ധയിൽ പെട്ട് ചെന്ന് നോക്കിയപ്പോഴാണ് അദ്ദേഹം രകസാ ക്ഷിയായ വിവരം സ്വഹാബികൾ അറിഞ്ഞത്. അദ്ദേഹത്തെ സംബന്ധിച്ച് നബി(ﷺ) പറഞ്ഞത് ഇമാം ബുഖാരി രേഖപ്പെടുത്തുന്നത് കാണുക : “സഅദ് ബ് മുആ ദിൻറ മരണം കാരണം അല്ലാഹുവിന്റെ സിംഹാസനം കുലുങ്ങുകയുണ്ടായി”, 

 
അബ്ദുൽ ലത്തീഫ് സുല്ലമി

09 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 09]

ബദർയുദ്ധം

മുസ്‌ലിംകൾ മദീനയിൽ തങ്ങളുടെ പ്രബോധന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് മുശ്രികുകൾക്ക് ഒട്ടും സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അവർ പല നിലയിലും പ്രവാചകനേയും മുസ്‌ലിംകളേയും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഈ അവസരത്തിൽ അല്ലാഹു യുദ്ധത്തിന് അനുമതി നൽകിക്കൊണ്ടുള്ള വചനം അവതരിപ്പിച്ചു. “പിന്നെ അവര്‍ തങ്ങളുടെ അഴുക്ക്‌ നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ.” (ഖുർആൻ 22: 29)

മദീനയിൽ ഇസ്‌ലാം വളർന്നു; മുസ്‌ലിംകളുടെ എണ്ണവും ശക്തിയും കൂടിക്കൊണ്ടിരുന്നു. ഇതിൽ അസൂയപൂണ്ട മുശ്രികുകൾ എല്ലാവരും കൂടി ഒരു പുതിയ തീരുമാനത്തിലെത്തി. അവരിലെ എല്ലാ ഗോത്രങ്ങൾക്കും പങ്കാളിത്വം നൽകി ഒരു കച്ചവട സംഘത്തെ സിറിയിലേക്ക് ഒരുക്കുകയും അതിലെ ലാഭം ഇസ്ലാമിനും മുസ്‌ലിംകൾക്കുമെതിരിലുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും തീരുമാനിച്ചു.

ഈ വിവരം അറിഞ്ഞ പ്രവാചകൻ(ﷺ) സ്വഹാബികളുമായി കൂടിയാലോചിച്ച ശേഷം കച്ചവട സംഘത്തെ തടുക്കുവാനായി 313 പേരടങ്ങുന്ന ഒരു സംഘവുമായി റമദാൻ മൂന്നിന് മദീനയിൽ നിന്നും സിറിയയുടെ ഭാഗത്തേക്ക്പുറപ്പെട്ടു. രണ്ട് കുതിരയും എഴുപത് ഒട്ടകവും മാത്രമായിരുന്നു അവരോടൊപ്പമുണ്ടായിരുന്ന വാഹനങ്ങൾ. സാധാരണ കൂടെ കരുതാറുള്ള ആയുധങ്ങളല്ലാതെ ഒരു യുദ്ധത്തിനായുള്ള യാതൊരു മുന്നൊരുക്കളും അവരിൽ ഉണ്ടായിരുന്നില്ലതാനും.

എന്നാൽ വിവരം അറിഞ്ഞ അബൂസുഫ്യാൻ, മുഹമ്മദും അനുയായികളും കച്ചവട സംഘത്തെ തടുക്കാനായി പുറപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഉടനെ ഒരു സംഘം ആളുകളെ തങ്ങളെ സഹായിക്കാനായി മദീനയിലേക്ക് അയക്കണമെന്നും അബൂസുഫ്യാൻ മക്കയിലേക്ക് വിവരം അറിയിച്ചു. അത് കേൾക്കേണ്ട താമസം മുഹമ്മദിനേയും മുസ്‌ലിംകളേയും എങ്ങിനെയെങ്കിലും വകവരുത്തണം എന്ന് ആലോചിച്ചു കൊണ്ടിരുന്ന മക്കാ മുശ്രികുകൾ എല്ലാ വിധ സന്നാഹങ്ങളോടും കൂടി ആയിരത്തോളം വരുന്ന ഒരു വൻ സൈന്യത്തെ മദീനയിലേക്ക് അയച്ചു. എന്നാൽ പ്രസ്തുത സൈന്യം എത്തുന്നതിനു മുമ്പ് അബൂസുഫ്യാൻ കച്ചവട സംഘവുമായി മറെറാരു മാർഗ്ഗത്തിലൂടെ മക്കയിലേക്ക് രക്ഷപ്പെട്ടു.

അബുസുഫ്യാൻ കച്ചവടസംഘവുമായി മക്കയിലേക്ക് രക്ഷപ്പെട്ട വിവരം ഖുറൈശികളെ അറിയിച്ചുവെങ്കിലും അവർ മടങ്ങാൻ തയ്യാറായില്ല. മദീനക്ക് അടുത്ത് ബദറിൽ എത്തി ഒരു യുദ്ധത്തിനായി താവളമുറപ്പിച്ചു. ഈ വിവരം അറിഞ്ഞ പ്രവാചകൻ അനുയായികളുമായി കൂടിയാലോചിച്ചു. കാരണം ഒരു യുദ്ധത്തിനുള്ള മുന്നൊരുക്കത്തോടെയായിരുന്നില്ല അവരുടെ പുറപ്പാട്. മറെറാരു കാരണം മദീനക്കുള്ളിൽ വെച്ചുള്ള സംരക്ഷണമായിരുന്നു നേരത്തെ ഉടമ്പടിയിൽ രേഖപ്പെടുത്തപ്പെട്ടിരുന്നത്; ബദർ മദീനക്ക് പുറത്തുമാണല്ലൊ. കാര്യമായ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ മുഹാജിറുകൾ തങ്ങളുടെ യോജിപ്പ് വ്യക്തമാക്കി. പിന്നെയും പ്രവാചകൻ (ﷺ) അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. അന്നേരം മുഹാജിറുകളിൽ നിന്ന് മിഖ്ദാദ് (رضي الله عنه) ഇപ്രകാരം പറഞ്ഞു: “പ്രവാചകരെ, അതെന്താണ് ഞങ്ങളെ സംശയിക്കുന്നുണ്ടോ? ഞങ്ങൾ ഒരിക്കലും ഇസ്റാഈൽ ജനത മൂസാ നബിയോട്പറഞ്ഞത് പോലെ നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങൾ ഇവിടെ ഇരിക്കാം. എന്നു പറയുകയില്ല, മറിച്ച്, നിങ്ങൾ കൽപ്പിച്ചുകൊള്ളുക ഞങ്ങൾ നിങ്ങളോടൊപ്പം യുദ്ധം ചെയ്തുകൊള്ളാം” എന്നായിരിക്കും പറയുക. ഈ മറുപടി കേട്ടിട്ടും പ്രവാചകൻ (ﷺ) ക്ക് സമാധാനമാവാത്തത് പോലെ തോന്നി. ഉടനെ അൻസ്വാറുകളിൽ നിന്നും സഅദ്ബ്നു മുആദ് (رضي الله عنه) പറഞ്ഞു:

“പ്രവാചകരെ അങ്ങ് ഇനി ഞങ്ങളുടെ അഭിപ്രായത്തയാണോ കാത്ത് നിൽക്കുന്നത് ? അവിടുന്ന് ഞങ്ങളോട് ഒരു സമുദ്രത്തിലേക്ക് എടുത്ത് ചാടണം എന്ന് കൽപ്പിച്ചാലും ഞങ്ങളത് കേൾക്കുന്ന മാത്രയിൽ അത് അനുസരിക്കുക തന്നെ ചെയ്യും” ഇത് കൂടി കേട്ടപ്പോൾ പ്രവാചകന് സമാധാനമായി. അനുയായികളുടെ ഈ മറുപടി കേട്ട പ്രവാചകൻ(ﷺ) പറഞ്ഞു നമുക്ക് ധൈര്യമായി മുന്നോട്ട് നീങ്ങാം. ഒന്നുകിൽ കച്ചവട

അല്ലെങ്കിൽ വിജയം രണ്ടാലൊന്ന് അല്ലാഹു എനിക്ക് ഉറപ്പ് തന്നിരിക്കുന്നു. ശത്രുക്കളുടെ പതനം ഞാനിതാ കൺമുന്നിൽ കാണുന്നു; എന്നു പറഞ്ഞ് പ്രവാചകൻ(ﷺ) സ്വഹാബികളെ ആവേശഭരിതരാക്കുകയുണ്ടായി.

മുസ്‌ലിംകൾ തങ്ങൾക്ക് ആവശ്യാനുസരണം വെള്ളം ലഭിക്കത്തക്ക നിലക്കുള്ള ഒരിടത്ത് സ്ഥാനമുറപ്പിച്ചു. ഇതിൽ അമർഷം പൂണ്ട മുശ്രിക്കുകൾ മുസ്‌ലിംകൾ കയ്യടക്കിയ വെള്ളത്തടാകം കയ്യേറാനായി മുന്നോട്ട് വന്നു. അവരിൽ പെട്ട അസ്ദു ബ്നു അബ്ദിൽ അസ്വദ് അതിനായി മുന്നോട്ട് വന്നു. അന്നേരം ഹംസ(رضي الله عنه) അയാളുടെ കാലിനു വെട്ടി നിലത്തിടുകയും വധിക്കുകയും ചെയ്തു. ഇതോടെ യുദ്ധത്തിനു തുടക്കമായി. തുടർന്ന് ശത്രുക്കളിൽ നിന്ന് ഉത്ബ, ശൈബ, വലീദ് എന്നിവർ വെല്ലുവിളികളുമായി ദ്വന്ദയുദ്ധത്തിനായി മുന്നോട്ടു വന്നു. അന്നേരം ഹംസ ശൈബയേയും, അലി വലീദിനേയും കൊന്നു വീഴ്ത്തി. ഉബൈദ് (رضي الله عنه) ഉത്ബയുമായി മല്ലടിച്ചുകൊണ്ടിരിക്കെ അലിയും ഹംസ(رضي الله عنه) സഹായത്തിനായി എത്തി വലീദിനേയും കൊലപ്പെടുത്തി. അതോടൊപ്പം ഉബൈദ് (رضي الله عنه)വും രക്തസാക്ഷിയായി.

റമദാൻ 17 വെള്ളിയാഴ്ച യുദ്ധം കൊടുമ്പിരി കൊണ്ടു. വിശ്വാസികൾക്ക് അല്ലാഹു കൂടുതൽ ശക്തി പകർന്നു. അവരെ സഹായിക്കാൻ മലക്കുകളെ ഇറക്കിക്കൊടുത്തു. പ്രവാചകൻ(ﷺ) ബദറിൽ സുജൂദിലായിക്കിടന്ന് ദീർഘമായി ഇങ്ങനെ പ്രാർത്ഥിച്ചു: “അല്ലാഹുവേ ഈ ചെറു സംഘത്തെ നീ ഇവിടെ വെച്ച് പരാജയപ്പെടുത്തിയാൽ നിന്നെ മാത്രം ആരാധിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാവുകയില്ല. അത്കൊണ്ട് ഞങ്ങൾക്ക് വാഗ്ദത്തം ചെയ്ത വിജയം നീ നൽകേണമേ” എന്ന് പ്രാർത്ഥിച്ചു. ബദറിലേക്ക് പുറപ്പെടുമ്പോൾ അബൂജഹൽ പ്രാർത്ഥിച്ചതും ചരിതം രേഖപ്പെടുത്തുന്നുണ്ട്.

“അല്ലാഹുവേ, ഞങ്ങൾ രണ്ടു സൈന്യങ്ങളിൽ ഉന്നതരെ നീ സഹായിക്കേണമേ, അല്ലാഹുവേ ഞങ്ങൾ രണ്ടു കക്ഷികളിൽ മാന്യന്മാരെ നീ സഹായിക്കേണമേ, അല്ലാഹുവേ ഞങ്ങൾ രണ്ട് ഗോത ങ്ങളിൽ ശ്രഷ്ഠരെ നീ സഹായിക്കേണമേ” എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ അല്ലാഹുവോടും അല്ലാത്തപ്പോൾ മററുള്ളവരോടും പ്രാർത്ഥിക്കുന്ന രീതിയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ലെന്നും ബദറിൽ തെളിയിക്കപ്പെട്ടു. അപ്പോൾ ബദർ നടന്നത് “മാത്രം’ എന്നതിന്. അതായത് എല്ലാ പ്രാർത്ഥനകളും ആരാധനകളും അല്ലാഹുവിനോട് ആയിരിക്കണം എന്നതിന് വേണ്ടിയല്ല. മറിച്ച് അല്ലാഹുവിനോട് മാത്രമായിരിക്കണം എന്നതിനു വേണ്ടിയായിരുന്നു എന്ന് സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ. 

രണാങ്കണം സംഘർഷഭരിതമായി, രക്തച്ചൊരിച്ചിലും ആർപ്പുവിളികളുമായി അന്തരീക്ഷം ശബ്ദമുഖരിതമായി. അചഞ്ചലമായ വിശ്വാസികൾ പലരും തങ്ങളെ മർദ്ദിച്ച് കഷ്ടപ്പെടുത്തിയിരുന്ന ശ്രതുനേതാക്കളെ പ്രത്യേകം തിരഞ്ഞെടുത്ത് വകവരുത്തി. ബിലാൽ(رضي الله عنه), തൻറെ യജമാനനായിരുന്ന ഉമയ്യത്തിനെ അരിഞ്ഞുവീഴ്ത്തി. മുആദ്ബ് അംറു(رضي الله عنه) അബൂജഹലിനേയും കൊന്നിട്ടു. അങ്ങിനെ ശ്രതുനേതാക്കൾ ഏതാണ്ട് എല്ലാവരും കൊല്ലപ്പെട്ടു. അങ്ങിനെ എഴുപത് പേർ ശത്രുപക്ഷത്ത് നിന്നും കൊല്ലപ്പെട്ടു. എഴുപത് പേർ ബന്ധനസ്തരായി പിടിക്കപ്പെടുകയും ചെയ്തു. മുസ്‌ലിം പക്ഷത്ത് നിന്നും പതിനാല് പേർ രക്തസാക്ഷികളായി.

മുസ്‌ലിംകൾക്ക് അല്ലാഹു വാഗ്ദാനം നൽകിയ വിധം ലഭ്യമായ പ്രസ്തുത വിജയം ഇസ്ലാമിക ചരിത്രത്തിലെ ഏററവും വലിയ ഒരു നാഴികക്കല്ലായി മാറി. ആളും അർത്ഥവും അല്ല; ഈമാനും ത്യാഗ ബോധവും അത് മാത്രമാണ് വിജയത്തിൻറ അടിസ്ഥാനം എന്ന് തെളിയിക്കപ്പെട്ടു. അതെ “നിങ്ങൾ വിശ്വാസികളാണ് എങ്കിൽ നിങ്ങൾ തന്നെയായിരിക്കും ഉന്നതർ” എന്ന ഖുർആനിക പ്രഖ്യാപനം പുലർന്നു!! അങ്ങിനെ വിശ്വാസികൾ യുദ്ധാർജിത സമ്പത്തു (ഗനീമത്ത്) മായി മദീനയിലേക്ക് മടങ്ങി. സത്യവും അസത്യവും വേർതിരിക്കപ്പെട്ട ഈ യുദ്ധത്തെ ഖുർആൻ “ഫുർഖാൻ’ എന്ന് വിശേഷിപ്പിച്ചു. മുശ്രികുകൾക്കാകട്ടെ വല്ലാത്ത പരാജയമാണ് യുദ്ധം വരുത്തിവെച്ചത്. അവരിലെ നായകരെല്ലാം യുദ്ധത്തിൽ വധിക്കപ്പെട്ടു. യുദ്ധത്തിൽ പങ്കെടുത്തിട്ടില്ലാത്ത അബൂലഹബും യുദ്ധം നടന്ന ഉടനെ, അധികം താമസിയാതെ മരണപ്പെട്ടു. യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയക്കാൻ തീരുമാനിച്ചു. സാമ്പത്തിക ശേഷിയില്ലാത്തവർക്ക് അവർ എഴുത്തും വായനയും അറിയുന്നവരാണ് എങ്കിൽ മദീനയിലെ പത്ത് വീതം കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിച്ചു കൊടുക്കുകയാണ് എങ്കിൽ മോചിതരാകാം; എന്ന നിബന്ധനയും കൂട്ടിച്ചേർത്തു! നോക്കു ആയിത്തിനാനൂറ് കൊല്ലം മുമ്പ് ഇസ്‌ലാം  സാക്ഷരതക്ക് നൽകിയ പധാന്യവും സംഭാവനകളും. !!!

ഉഹദ് യുദ്ധം

ബദർ യുദ്ധത്തിൽ മുശ്രിക്കുകൾക്ക് നേരിടേണ്ടി വന്ന പരാജയം അവരെ എല്ലാ അർത്ഥത്തിലും തകർത്തു കളഞ്ഞു. എങ്കിലും അവർ വിശ്വാസികളോട് പകരം വീട്ടുവാനായി മറെറാരു യുദ്ധത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി. ബദർ യുദ്ധത്തിൻറെ മുന്നോടിയായി പറയപ്പെട്ട കച്ചവട സംഘത്തിലെ ലാഭം മുസ്‌ലിംകളോട് പകരം വീട്ടു വാനായി നീക്കിവെച്ചു. തങ്ങളോട് സഹകരിക്കുന്ന മുഴുവൻ ഗോത്രങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ നേടിയെടുത്ത് കൊണ്ട് മുസ്‌ലിംകളോടുള്ള പക തീർക്കുന്നതിനായി മുവ്വായിരം പേരടങ്ങിയ ഒരു സൈന്യവുമായി ഖുറൈശികൾ മദീനയിലേക്ക് പുറപ്പെട്ടു. സൈന്യം പിന്തിരിഞ്ഞ് ഓടാതിരിക്കുന്നതിനും അവർക്ക് ആവേശം പകരുന്നതിനുമായി സ്ത്രീകളേയും പ്രസ്തുത സൈന്യത്തിൽ പങ്കെടുപ്പിച്ചു എന്നത് ഈ യുദ്ധത്തിന്റെ ഒരു പ്രത്യേ കതയായിരുന്നു. കൂടാതെ വാദ്യോപകരണങ്ങൾ മദ്യം എന്നിവയും സൈനികർക്കായി പ്രത്യേകം തയ്യാർ ചെയ്തു.

ശ്രതുക്കളുടെ പടയൊരുക്കത്തെ സംബന്ധിച്ച് നബി (ﷺ) ക്ക് വിവരം ലഭിച്ചു. നബി(ﷺ) അനുചരന്മാരുമായി കൂടിയാലോചിച്ചു. മദീനയിലേക്ക് എത്തുകയാണ് എങ്കിൽ നമുക്ക് ഇവിടെ വെച്ച് നേരിടാം എന്നായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യു ബ്നു സുലൂൽ അടക്കമുള്ള പ്രായം ചെന്ന ആളുകളുടെ അഭിപ്രായം. എന്നാൽ ഭൂരിപക്ഷം വരുന്ന ചെറുപ്പക്കാർ മുന്നോട്ട് വെച്ച് അഭിപ്രായമനുസരിച്ച് ശത്രുക്കളെ മദീനക്ക് പുറത്ത് ചെന്ന് തന്നെ നേരിടണമെന്ന അഭിപ്രായത്തോടാണ് നബി(ﷺ) അനുകൂലിച്ചത്. അതനുസരിച്ച് ആയിരം പേരടങ്ങിയ ഒരു സന്യവുമായി നബി(ﷺ) ഹിജ്റ മൂന്നാം കൊല്ലം ശഅ്ബാൻ അഞ്ച് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ശത്രുക്കളെ നേരിടുന്നതിന് ഉഹ്ദിലേക്ക് മാർച്ച് ചെയ്തു.

എന്നാൽ മുനാഫിഖുകളുടെ നേതാവായിരുന്ന അബ്ദല്ലാ ഹിബ്നു ഉബയ്യു ബ്നു സുലൂൽ മുഹമ്മദ്, തൻറ അഭിപ്രായം മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞു, എന്ന വാദം ഉന്നയിച്ച് മൂന്നിലൊരു ഭാഗം സൈന്യത്തെയും കൊണ്ട് ഇടക്ക് വെച്ച് പിന്തിരിഞ്ഞുപോയി. അവർ മുനാഫിഖുകൾ (കപടവിശ്വാസികൾ) ആയിരുന്നു. ബാക്കിവരുന്ന സൈന്യത്തേയും കൊണ്ട് നബി(ﷺ) ഉഹ്ദിലേക്ക് നീങ്ങി. സൈന്യത്തെ വളരെ കൃത്യമായി കമീകരിച്ചു. കൊടിവാഹകനായി മിസ്അബ് ബിനു ഉമൈർ (رضي الله عنه)വിനെ നിശ്ചയിച്ചു. മലയുടെ പിൻഭാഗത്ത് നിന്നുമുള്ള ശ്രതുക്കളുടെ ആക്രമണത്തെ തടയാനായി അബ്ദല്ലാ ഹിബ്നു ജുബൈറിൻ കീഴിൽ അമ്പത് അമ്പത്തുകാരെ യാതൊരു കാരണവശാലും പ്രവാചകൻ അനുമതി കൂടാതെ പ്രസ്തുത സ്ഥലം വിട്ടുപോകരുത് എന്ന നിബന്ധനയോടെ പ്രത്യേകം സജ്ജമാക്കി നിർത്തുകയും ചെയ്തു.

യുദ്ധം ആരംഭിച്ചു. ആദ്യം ദ്വന്ദയുദ്ധം നടന്നു. അലി(رضي الله عنه), ഹംസ(رضي الله عنه) എന്നിവർ സധീരം പൊരുതി. അതോടെ ശത്രുസൈന്യം ഒന്നാകെ ഇളകി. ശ്രതു പക്ഷത്തിന്നും പലരും പിടഞ്ഞുമരിച്ചു. അതോടെ ബാക്കിയുള്ളവർ തങ്ങളുടെ കൈവശമുള്ളതെല്ലാം വലിച്ചെറിഞ്ഞു ഓടി. അപ്പോഴേക്കും മുസ്‌ലിം ഭടന്മാർ ശതുക്കൾ ഉപേക്ഷിച്ചു പോയ സ്വത്തുക്കൾ വാരിക്കൂട്ടാൻ തുടങ്ങി. പ്രവാചകൻ(ﷺ)യുടെ നിർദ്ദേശം ലഭിക്കുന്നതിന് മുമ്പ് ഒരിക്കലും സ്ഥലം വിട്ട് പോകരുത് എന്ന് പറഞ്ഞ് മലമുകളിൽ നിറുത്തിയിരുന്ന അമ്പത്തുകാർ ഇത് കണ്ടു. യുദ്ധം അവസാനിച്ചുവല്ലൊ ഇനി എന്തിന് നാം ഇവിടം നിൽക്കണം, എന്ന് പറഞ്ഞ് നബി(ﷺ)യുടെ നിർദ്ദേശം തെറ്റിച്ചുകൊണ്ട് മലമുകളിൽ നിന്നും ഏതാനും പേർഅല്ലാത്ത ബാക്കിയെല്ലാ വരും അവടം വിട്ട് ഇറങ്ങി ശത്രുക്കൾ കൈവിട്ടു ദുനിയാവ് വാരിക്കൂട്ടുന്നതിൽ വ്യാപൃതരായി.

ഈ തക്കം നോക്കി സൈഫുല്ല (അല്ലാഹുവിന്റെ വാൾ) എന്ന് വിശേഷിപ്പിക്കപ്പെട്ട ഖാലിദ് ബിനുൽ വലീദ്(رضي الله عنه) അന്ന് അദ്ദേഹം മുസ്ലിമായിട്ടുണ്ടായിരുന്നില്ല- മലയുടെ പിൻ ഭാഗത്തിലൂടെ സൈന്യത്തെ തിരിച്ചുവിട്ട് മുസ്‌ലിംകളെ പെട്ടന്ന് ആക്രമിച്ചു. മുസ്‌ലിംകളാകട്ടെ സമരാർജ്ജിത സമ്പത്ത് വാരിക്കൂട്ടുന്ന തിരക്കിൽ ചിന്നഭിന്നമായ അവ സ്ഥയിലുമായിരുന്നു. രംഗം ആകെ മോശമായ നിലയിലായി ആർക്കും മറെറാരാളെ സഹായിക്കാൻ പററാത്ത നില വന്നു. തമ്മതമ്മിൽ തന്നെ പലരും ഏറ്റുമുട്ടി. അതി നിടെ ആരോ മുഹമ്മദ് വധിക്കപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇത് മുസ്‌ലിംകളിൽ ബാക്കിയുണ്ടായിരുന്ന ആവേശവും നിർവീര്യമാക്കി. മുസ്‌ലിം പക്ഷത്ത് നിന്ന് പലരും ശഹീദായി (രക്തസാക്ഷിയായി). പ്രവാചകൻ പിതൃവ്യൻ ഹംസ(رضي الله عنه), മിസ്അബ് ബിൻ ഉമൈർ(رضي الله عنه) അനസ് ബ്നു നളീർ എന്നിവർ മുസ്‌ലിം പക്ഷത്ത് നിന്നും കൊല്ലപ്പെട്ടവരിൽ പ്രധാനികളായിരുന്നു. നബി (ﷺ) ശത്രുക്കൾ കുഴിച്ചിരുന്ന ഒരു ചതിക്കുഴിയിൽ വീണു. അവിടുത്തെ തലക്കും കവിളിലുമെല്ലാം മുറിവ് പററി. മുൻപല്ല് പൊട്ടിപ്പോയി. മുറിവുകളിൽ നിന്നും നിലക്കാത്ത വിധം രക്തം വന്നുകൊണ്ടിരുന്നു. ഉടനെ യുദ്ധക്കളത്തിൽ പങ്കെടുത്തിരുന്ന മകൾ ഫാത്വിമ:( رضي الله عنها) ഒരു പായയുടെ കഷ്ണം എടുത്ത് കരിച്ച് അതിൻറ ചാരം പ്രവാചകന് ഏററ മുറിവിൽ വെച്ച് കെട്ടി രക്തം ശമിപ്പിച്ചു. ഉഹ്ദ് യുദ്ധവുമായി ബന്ധപ്പെട്ട, ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പാട് രംഗങ്ങൾ ചരിത്രങ്ങളിൽ തിളങ്ങി നിൽക്കുന്നത് നാം മനസ്സിരുത്തി ഓർക്കേണ്ടതായിട്ടുണ്ട് അവയിൽ ചിലത് മാത്രം താഴെ ചേർക്കുന്നു.

മക്കയിൽ സമ്പന്നതയുടെ തൊട്ടിലിൽ ജനിച്ച സുമുഖനായ വ്യക്തിയായിരുന്നു മിസ്അബ് (رضي الله عنه). അദ്ദേഹം രകസാക്ഷിയായി കഫൻ ചെയ്യുന്ന രംഗം!. സ്വഹാബികൾ പവാചകനോട് വന്ന്പറഞ്ഞ വാക്കുകൾ. നബിയേ ഞങ്ങൾ അദ്ദേഹത്തിൻറ തല മറച്ചാൽ കാല് പുറത്ത് വരും, കാല് മറക്കുമ്പോൾ തല പുറത്ത് വരും എന്ത് ചെയ്യണം ? നോക്കൂ അദ്ദേഹത്തിന്റെ അവസ്ഥ ! ആർക്കും സഹായിക്കാനും കഴിയാത്ത ദാരിദ്യം. പ്രവാചകൻ(ﷺ) അവിടെ ചെന്നുകൊണ്ട് വാക്കുകൾ. മക്കയുടെ മണ്ണിൽ വെച്ച് സുമുഖനായി വസ്ത്രം ധരിച്ച് സുന്ദരമായ മുടിയോട് കൂടി കണ്ടിരുന്ന ..നീ.. എന്ന് പറഞ്ഞ് വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ വിതുമ്പിയ അവസാനം ഉള്ള വസ്ത്രം കൊണ്ട് മറക്കാൻ പറഞ്ഞ് കാലിൻറ ഭാഗത്ത് ഇദ്ഖിർ എന്ന പുല്ല് പറിച്ചിട്ട് മൂടാനും പറഞ്ഞു. സമ്പനായി ജനിച്ച അദ്ദേഹം മയ്യത്ത് പൊതിയാനുള്ള വസ്ത്രം പോലുമില്ലാതെ ഈ ലോകത്ത് നിന്നും യാത്രയായി. 

ഉഹ്ദിൽ നബി(ﷺ) സംരക്ഷിക്കാനായി ത്വൽഹത്(رضي الله عنه) വിനോടൊപ്പം ഒരു കൂട്ടം സ്വഹാബികൾ അക്ഷരാർത്ഥത്തിൽ മനുഷ്യമതിൽ തന്നെ തീർത്തിരുന്നു ! ശത്രുക്കളിൽ നിന്നും ഏറ്റിരുന്ന അമ്പുകളാൽ പലരുടേയും ശരീരം മുള്ളൻ പന്നിയെ പോലെ ആയിരുന്നു. ജീവൻ നൽകിയും പ്രവാചകനെ സംരക്ഷിക്കാനും സ്നേഹിക്കാനും തയ്യാറായിരുന്നു അവർ. ഏതെങ്കിലും പ്രത്യേക ദിവസത്തിൽ തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിലൂടെ മാത്രമുള്ള പ്രവാചക നേഹമായിരുന്നില്ല അവരിലുണ്ടായിരുന്നത്!

ത്വൽഹയെ നോക്കി പ്രവാചകൻ(ﷺ) അന്നേരം പറഞ്ഞു: “ഭൂമിയിലൂടെ ഒരു ശഹീദ് (രക്തസാക്ഷി) നടന്ന് പോകുന്നത് ആർക്കെങ്കിലും കാണണമെങ്കിൽ അവൻ ത്വൽഹത് ബ്നു ഉബൈദുല്ലയെ നോക്കിക്കൊള്ളട്ടെ” അദ്ദേഹം ജമൽ യുദ്ധത്തിൽ ശഹീദാവുകയാണുണ്ടായത്.

നബി(ﷺ) യെ ഏററവും കൂടുതൽ വേദനിപ്പിച്ച സംഭവമായിരുന്നു ഹംസ(رضي الله عنه)വിൻ വധം. നബി(ﷺ) അദ്ദേഹത്തെയാണ് സയ്യിദു ശ്ശുഹദാഅ് (രക്തസാക്ഷികളുടെ നേതാവ്) എന്ന് വിശേഷിപ്പിച്ചത്. ബദ്റിൽ ഉത്ബയെയും തുഐമയും കൊന്നത് ഹംസ(رضي الله عنه)വായിരുന്നു. അവരുടെ കുടുംബക്കാർ അതിന് പ്രതികാരം ചെയ്യാൻ ഒരുങ്ങി നടക്കുകയായിരുന്നു. തുഅ്മയുടെ സഹോദര പുത്ര ജുബൈറുബ് മുത്ഇബ് തൻറ അടിമയായിരുന്ന വഹ്ശിയോട് നീ ഹംസയെ യുദ്ധത്തിൽ വധിച്ചാൽ നിന്നെ സ്വതന്ത്രനാക്കാം എന്ന് വാഗ്ദത്തം നൽകി. അതനുസരിച്ച് വഹ്ശി ഹംസ (رضي الله عنه)വിനെ തന്ത്രപൂർവ്വം ചാട്ടുളി ഉപയോകിച് കൊലപ്പെടുത്തി. ഉത്ബയുടെ മകളായിരുന്ന ഹിന്ദ് അദ്ദേഹത്തിൻറ നെഞ്ച് കുത്തിക്കീറി കരൾ പുറഞ്ഞെടുത്ത് ചവച്ച് തുപ്പി നൃത്തമാടി. കണ്ണും കാതുമെല്ലാം അരിഞ്ഞെടുത്ത് മയ്യത്ത് പോലും വികൃതമാക്കി. പ്രസ്തുതരംഗം നബിയെ അങ്ങേയററം വേദനിപ്പിച്ചു. ഹംസ (رضي الله عنه) വിൻറ ഘാതകനായ വഹ്ശിയും ഹിന്ദും പിന്നീട് മുസ്‌ലിംകളായിത്തീർന്നു. വഹ്ശി മക്കം ഫത്ഹിനോട് അനുബന്ധിച്ച് മുസ്ലിമായ ദിവസം, നബി അദ്ദേഹത്തോടായി പറഞ്ഞ വാക്കുകൾ അദ്ദേഹത്തിൻറെ മനസ്സിലെ അടക്കാൻ കഴിയാത്ത ദു:ഖവും മറക്കാനാവാത്തെ രംഗവും നമുക്ക് മനസ്സിലാക്കിത്തരുന്നു. നബി(ﷺ) പറഞ്ഞു: വഹ്ശീ താങ്കളെ കാണുമ്പോൾ എന്റെ പിതൃവ്യൻ മറക്കാൻ കഴിയാത്ത രംഗം. അതിനാൽ താങ്കൾക്ക് ബുദ്ധിമുട്ടാവുകയില്ലെങ്കിൽ എന്റെ മുന്നിൽ വരാതിരിക്കുക. അത് കേട്ട വഹ്ശി പറഞ്ഞു: ഇല്ല, ഇനി ഞാൻ ഒരിക്കലും അങ്ങയെ വിഷമിപ്പിക്കുകയില്ല എന്ന് പറഞ്ഞ് മദീനയിൽ നിന്നും അകന്ന് പോയി ജീവിക്കുകയാണുണ്ടായത്. നബി(ﷺ)യുടെ മരണം വരെ അദ്ദേഹം പിന്നീട് നബിയുടെ മുന്നിൽ വന്നിട്ടില്ല. അബൂബക്കർ (رضي الله عنه)വിന്റെ കാലത്ത് നബിത്വം വാദിച്ച കള്ളപ്രവാചകൻ മുസൈലി മുസൈലിമയെ വധിച്ചത് വഹ്ശിയായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു: ഇപ്പോൾ എൻറ മനസ്സ് അൽപം സമാധാനമായി; അന്ന് ഇസ്ലാമിൻറ ഏററവും വലിയ ഒരു കാവൽ ഭടനെ ഞാൻ കൊന്നു; ഇന്ന് ഇസ്ലാമിന്റെ ഒരു ശത്രുവിനെ എനിക്ക് കൊല്ലാൻ കഴിഞ്ഞു.

യുദ്ധക്കളത്തിൽ കണ്ട മറെറാരു രംഗം ഹൻളല:(رضي الله عنه) അദ്ദേഹത്തിന്റെ വിവാഹ സുദിനം. മധുവിധുവിന്റെ അവ സരത്തിലായിരുന്നു തന്റെ കൂട്ടുകാർ സ്വർഗ്ഗം മോഹിച്ച് യുദ്ധക്കളത്തിലേക്ക് പോകുന്നത്. അദ്ദേഹം മറെറാന്നും ആലോചിച്ചില്ല തന്റെ പ്രിയതമയുടെ മാറിൽ നിന്നും എഴുന്നേററ്, ഇനി ഒരു പക്ഷേ, ബാക്കി ജീവിതം നമുക്ക് സ്വർഗ്ഗത്തിൽ വെച്ച് എന്ന മനസ്സുമായി യുദ്ധക്കളത്തിലേക്ക് പോയി രക്തസാക്ഷിയായി. രക്തസാക്ഷികളെ കുളിപ്പിക്കാതെയാണ് മറവുചെയ്യുക. എന്നാൽ ഹൻളല(رضي الله عنه) വിൻറ കാര്യത്തിൽ പ്രവാചകൻ പറഞ്ഞു: അദ്ദേഹത്തെ മലക്കുകൾ കുളിപ്പിക്കുന്നതായി എനിക്ക് കാണാൻ കഴിഞ്ഞു. കാരണം അദ്ദേഹം ജനാബത്തുകാരനായിരുന്നു. അദ്ദേഹം “ഗസീലുൽ മലാഇക:’ (മലക്കുകൾ കുളിപ്പിച്ച വ്യക്തി) എന്നാണ് അറിയപ്പെടുന്നത്.

നബി(ﷺ) ഉഹ്ദ് യുദ്ധരംഗം അനുസ്മരിക്കുമ്പോഴെല്ലാം എടുത്ത് പറഞ്ഞിരുന്നു, എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയ ഒരു മഹതിയായിരുന്നു ഉമ്മു അമ്മാറ (رضي الله عنها) ധീരമായി യുദ്ധക്കളത്തിൽ ശത്രുക്കളെ അരിഞ്ഞുവീഴ്ത്താൻ അവർ മുൻപന്തിയിലുണ്ടായിരുന്നു. “ഞാൻ ഇടത്തോട്ട് നോക്കിയാലും വലത്തോട്ട് നോക്കിയാലും എനിക്ക് അവിടെ ഉമ്മു അമ്മാറയെയാണ് കാണാൻ കഴിഞ്ഞിരുന്നത് എന്ന് നബി(ﷺ) അവരെ സംബന്ധിച്ച് പറയാറുണ്ടായിരുന്നു. യുദ്ധക്കളത്തിൽ വെച്ചല്ലെങ്കിലും യുദ്ധത്തിൽ ഏററ മുറിവുകാരണത്താലാണ് അവർ മരണപ്പെട്ടത്. നോക്കൂ ഇസ്ലാമിക ചരിത്രത്തിലെ മഹിളാ രത്നങ്ങൾ മതത്തിനുവേണ്ടി അനുഭവിച്ച ത്യാഗപരിശ്രമങ്ങൾ സമൂഹം മനസ്സിലാക്കിയിരുരുന്നുവെങ്കിൽ!.

ഉഹ്ദ് യുദ്ധ ദിവസം എവിടെ മുഹമ്മദ്, ഞാൻ അവൻ കഥകഴിക്കും എന്ന് ആക്രോശിച്ച് വന്ന ഒരു ദുഷ്ടനായിരുന്നു ഉബയ്യ് ബ്നു ഖലഫ്. ഉടനെ നബി(ﷺ) അൻസ്വാരികളിൽ പെട്ട ഒരാളുടെ കുന്തം വാങ്ങി അവനെ ആഞ്ഞ് ഒരു കുത്ത് കൊടുത്തു. മുഹമ്മദ് എന്നെ കൊന്നു കളഞ്ഞ് എന്ന് പറഞ്ഞ് അവൻ പിന്നോട്ട് തിരിഞ്ഞാടി. ആ കുത്ത് കാരണത്താൽ അവൻ ഏറെ താമസിയാതെ മരണപ്പെടുകയും ചെയ്തു. നബിയുടെ കയ്യാൽ വധിക്കപ്പെട്ട ഏക വ്യക്തിയാണ് അവൻ. യുദ്ധം കഴിഞ്ഞ് എല്ലാവരും തിരിച്ച് പോകാൻ ഒരുങ്ങവെ അബൂസുഫ്യാൻ മലമുകളിൽ കയറി നിന്ന് വിളിച്ച് പറഞ്ഞു: എവിടെ മുഹമ്മദ് , . . അബൂബക്കറും ഉമറും എവിടെ. . . നിങ്ങൾക്ക് മതിയായില്ലേ. ഉമർ വിളിച്ച്

പറഞ്ഞു “അല്ലയോ ദുഷ്ടാ, അല്ലാഹുവിൻറെ അനുഗ്രഹത്താൽ നീ പറഞ്ഞവർക്കൊന്നും യാതൊന്നും സംഭവിച്ചിട്ടില്ല.” പിന്നെ അബൂസുഫ്യാൻ “ഉൽ ഹുബുൽ” (ഹുബുൽ വിഗ്രഹം നീണാൾ വാഴട്ടെ) എന്ന് പറഞ്ഞു. അതിന് ഉമർ (رضي الله عنه) “അല്ലാഹുവാണ് ഉന്നതനും മഹാനുമായവൻ’’ എന്നും പറഞ്ഞു. ശേഷം ഞങ്ങൾക്ക് ഉസ്സയും ലാതയും ഉണ്ട് നിങ്ങൾക്ക് അതില്ല. അതിന് അല്ലാഹുവാണ് ഞങ്ങളുടെ രക്ഷകൻ എന്ന അർത്ഥമുള്ള അല്ലാഹു മൗലാനാ എന്ന് വിളിച്ചു പറയാൻ നബി(ﷺ) അവരോട് പറഞ്ഞു. പിന്നീട് അവൻ ചോദിച്ചു: മുഹമ്മദ് കൊല്ലപ്പെട്ടുവോ ? ഇല്ല നിന്റെ സംസാരം വരെ ഇപ്പോൾ അദ്ദേഹം കേട്ടു കൊണ്ടിരിക്കുന്നുണ്ട് എന്ന് പറഞ്ഞു. ഇത് കേട്ട അബൂസുഫ്യാൻ “നീയാണ് എൻറെയടുക്കൽ ഏററവും സത്യവാൻ’ എന്ന് പ്രതിവചിച്ചു. ഉഹ്ദ് യുദ്ധത്തിലൂടെ വിശ്വാസികൾക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു. മുനാഫിഖുകളുടെ തനിനിറം വ്യകമായ ഒന്നാമത്തെ അവസരമായിരുന്നു അത്. അതോടൊപ്പം ദുനിയാവിൻ ആർത്തിപൂണ്ട് പ്രവാചക കൽപ്പന ലംഘിച്ചതിന്റെ തിക്താനുഭവം അവർ ശരിക്കും അനുഭവിച്ചറിഞ്ഞു. ഇത് എക്കാലത്തെയും മുസ്‌ലിംകൾക്കുള്ള ഒരു ചൂണ്ടു പലകകൂടിയാണ്.

 
 
അബ്ദുൽ ലത്തീഫ് സുല്ലമി

08 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 08]

യഥ്രിബിലേക്കുള്ള വരവേൽപ്പ്

പ്രവാചകൻ(ﷺ) യുടെ വരവും പ്രതീക്ഷിച്ച് നീണ്ട ദിവസങ്ങൾ കാത്തിരുന്ന യഥ്രിബ് (മദീന) നിവാസികൾക്ക് ആ സുദിനം സന്തോഷത്തിന്റെ മുഹൂർത്തമായിരുന്നു. അവർ ഉയർന്ന കുന്നിന്റേയും മരങ്ങളുടേയും മുകളിൽനേരത്തെ തന്നെ നിലയുറപ്പിച്ചു. അറകളിൽ നിന്നും കന്യകമാർ പോലും വഴിയോരങ്ങളിൽ കാത്ത് നിന്നു. ആവേശപൂവ്വമായ വരവേൽപ്പായിരുന്നു അവർ പ്രവാചകന് നൽകിയത്. അനസ് (رضي الله عنه) പറയുന്നു: നബി(ﷺ) മദീനയിൽ എത്തിയ സുദിനത്തിന് ഞാൻ സാക്ഷിയായിരുന്നു. അന്നത്തെക്കാൾ ആനന്ദവും ആമോദവും നിറഞ്ഞ ഒരു ദിനം എൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഓരോരുത്തരും പ്രവാചകൻ എന്റെ അടുക്കൽ ഇറങ്ങിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തിലായിരുന്നു. എന്നാൽ പ്രവാചകൻ പറഞ്ഞു: ഒട്ടകത്തിന് വിട്ടുകൊടുക്കുക, അത് കൽപ്പിക്കപ്പെട്ടതാണ്. അങ്ങിനെ ഇന്ന് മസ്ജിദുന്നബവി നിൽക്കുന്ന സ്ഥലത്ത് ഒട്ടകം മുട്ടുകുത്തി. ശേഷം പ്രസ്തുത സ്ഥലത്തിനോട് ഏററവും അടുത്ത വീടായ അബൂ അയ്യൂബിൽ അൻസ്വാരിയുടെ വീട്ടിൽ പ്രവാചകൻ (ﷺ) താമസിച്ചു. ക്രിസ്താബ്ദം 622 സപ്തംബർ 27, റബീഉൽ അവ്വൽ പന്ത്രണ്ട് വെള്ളിയാഴ്ചയായിരുന്നു പ്രസ്തുത സുദിനം. അന്നു മുതൽയഥ്രിബ് മദീനത്തുർറസൂൽ (റസൂലിൻറ പട്ടണം) അത് പിന്നീട് മദീന എന്ന പേരിൽ പ്രസിദ്ധമായി. യഥ്രിബ് എന്ന നാമം ചരിത്ര ഗ്രന്ഥങ്ങളിൽ മാത്രം ഒതുങ്ങുകയും

ചെയ്ത ജീവനേക്കാളും കുടുംബത്തെക്കാളും സമ്പത്തിനേക്കാളും അധികം ആദർശത്തെ സ്നേഹിച്ച പാലായനത്തിൻറ ചരിത്രമാണ് ഹിജ്റ, ചരിത്രത്തിലെ തുല്യതയില്ലാത്ത മഹാത്യാഗത്തിൻറെ കഥയാണത് നമ്മെ അനുസ്മരിപ്പിക്കുന്നത്. അത് ഇസ്ലാമിക ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. ഏതൊരു വിജയ ത്തിൻറെ പിന്നിലും ത്യാഗങ്ങളുടെ മാർഗ്ഗമാണ് കാണപ്പെടുക എന്ന് തത്വവും ഹിജ്റ ഓർമ്മപ്പെടുത്തുന്നു. എക്കാലഘട്ടത്തിലേയും വിശ്വസികൾക്ക് പാഠവും ആവേശവുമായ പ്രസ്തുതസംഭവമാണ് പിൽക്കാലത്ത് മുസ്ലിം കാലഗണനക്കായി ഉമർ (رضي الله عنه) വിന്റെ കാലത്ത് തിരഞ്ഞെടുക്കപ്പെട്ടതും. അന്നു മുതലാണ് ഹിജ്റ കലണ്ടർ കണക്കുകൂട്ടി വരുന്നതും. മദീനയിലെത്തിയ പ്രവാചകൻ(ﷺ)ൻറ ആദ്യ സംരംഭം മസ്ജിദുന്നബവിയുടെ നിർമ്മാണമായിരുന്നു. ബനുന്നജ്ജാർ ഗോത്രത്തിൽ പെട്ട സഹ്, സുഹൈൽ എന്നീ പേരുകളിലുള്ള രണ്ട് അനാഥക്കുട്ടികളുടെ അവകാശത്തിലുണ്ടായിരുന്ന സ്ഥലം വിലക്കുവാങ്ങിയാണ് പള്ളി നിർമ്മാണം നടത്തിയത്. പ്രവാചകനും അനുയായികളും ആവേശത്തോടു കൂടി അതിൽ വ്യാപൃതരായി. പണി പൂർത്തിയായപ്പോൾ പ്രവാചകന് താമസിക്കാനുള്ള സൗകര്യവും പള്ളിയോട് ചേർന്ന് നിർമ്മിക്കപ്പെട്ടു. അതിനു ശേഷം പ്രവാചകൻ(ﷺ) അബൂഅയ്യൂബിൽ അൻസ്വാരിയുടെ വീട്ടിൽ നിന്നും പള്ളിയോട് ചേർന്ന് നിർമ്മിക്കപ്പെട്ട ഭവനത്തിലേക്ക് താമസം മാററി. 

മസ്ജിദുന്നബവി, അതാണ് പിന്നീട് പ്രവാചകന്റെ കാലഘട്ടത്തിലെ സർവ്വകലാശാലയും കോടതിയും പാർലിമെൻറ് മന്ദിരവും അശരണരായ ആളുകൾക്കുള്ള വീടും എല്ലാം എല്ലാം ആയിത്തീർന്നത്. അവിടെവെച്ച് നിർവ്വഹിക്കപ്പെടുന്ന നമസ്കാരത്തിന് (മസ്ജിദുൽഹറമല്ലാത്ത) മററു പള്ളികളിൽ വെച്ച് നിർവ്വഹിക്കുന്ന ആരാധനകളേക്കാൾ ആയിരം ഇരട്ടി പ്രതിഫലവും അല്ലാഹു നിശ്ചയിച്ചു. വീടിന്റേയും മററും പണി പൂർത്തിയായപ്പോൾ പ്രവാചക പത്നി സൗദ(رضي الله عنه) മക്കളായ ഫാത്വിമ ( رضي الله عنها )  ഉമ്മുകുൽധൂം (رضي الله عنها) നബിയുടെ വളർത്തുമാതാവായ ഉമ്മു ഐമൻ, പോററു മകനായ സൈദ്(رضي الله عنه)വിന്റെ മകൻ ഉസാമത്തുബ്നു സൈദ് എന്നിവരും നബിയോടൊപ്പം എത്തിച്ചേർന്നു.

മുഹാജിറുകളും അൻസ്വാറുകളും

അല്ലാഹുവിൻറെ പ്രീതി മാത്രം ആഗ്രഹിച്ച് ആദർശ സംരക്ഷണാർത്ഥം മദീനയിലെത്തിയ അഭയാർത്ഥികൾക്ക് മുഹാജിറുകൾ എന്നും അവർക്ക് എല്ലാം നൽകി സ്വീകരിക്കുകയും സഹായിക്കുകയും ചെയ്തു മദീനാ നിവാസികൾക്ക് അൻസ്വാറുകൾ (സഹായികൾ) എന്നുമാണ് ഖുർആനും ഹദീസും നാമകരണം ചെയ്തിരിക്കുന്നത്.

മുഹാജിറുകൾക്കും അൻസ്വാറുകൾക്കും ഇടയിൽ ശക്തമായ സൗഹൃദവും സാഹോദര്യവുമാണ് പ്രവാചകൻ ഉണ്ടാക്കിയെടുത്തത്. അൻസ്വാരികളിൽ നിന്നു ഓരോരുത്തർക്കും മുഹാജിറായ ഓരോ സഹോദരനെ വീതം പ്രവാചകൻ(ﷺ) വീതിച്ചുകൊടുത്തു. അബ്ദുർറഹ്മാനുബ്ഔഫ് തന്നെ ഏൽപ്പിച്ചു കൊടുത്ത സഅദിനെ സംബന്ധിച്ച് പറയുന്നത് ഇമാം ബുഖാരി രേഖപ്പെടുത്തുന്നത് കാണുക: 

“സഅദ് (رضي الله عنه) എന്നോട് പറഞ്ഞു: അബ്ദുർ റഹ്മാൻ എനിക്ക് ധാരാളം സമ്പത്തുണ്ട്. അത് ഞാനിതാ രണ്ടായി തിരിക്കുന്നു; ഇനി അതിൽ ഒരു ഭാഗം താങ്കളുടേതാണ്. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അവരെ നീ കാണുക. എന്നിട്ട് നീ ഇഷ്ടപ്പെടുന്നത് ആരെയാണ് എന്ന് പറയുക. അവരെ ഞാൻ വിവാഹമോചനം നടത്തുന്നതാണ്. ഇദ്ദ കാലം കഴിഞ്ഞ ശേഷം നീ അവരെ വിവാഹം കഴിക്കുകയും ഞാൻ പറഞ്ഞു: സഅദേ, താങ്കളുടെ ധനത്തിലും കുടുംബത്തിലും അല്ലാഹു താങ്കൾക്ക് ബർക്കത്ത് ചൊരിയട്ടെ. എനിക്ക് ഇവിടുത്തെ മാർക്കററ് പരിചയപ്പെടുത്തി തന്നാൽ മതി. ഞാൻ കച്ചവടം ചെയ്ത ജീവിച്ചുകൊള്ളാം എന്നായിരുന്നു.

ഇതുപോലുള്ള അനുഭവങ്ങൾ തന്നെയായിരുന്നു ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത്. അത്കൊണ്ട് തന്നെയാണ് അൻസ്വാരികളെ പ്രശംസിച്ചുകൊണ്ട് അല്ലാഹു ഇപ്രകാരം വ്യക്തമാക്കിയതും “അവരുടെ ( മുഹാജിറുകളുടെ ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും ( അന്‍സാറുകള്‍ക്ക്‌ ). തങ്ങളുടെ അടുത്തേക്ക്‌ സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക്‌ ( മുഹാജിറുകള്‍ക്ക്‌ ) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ ( അന്‍സാറുകള്‍ ) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക്‌ ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക്‌ അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍ ‘ 

(ഖുർആൻ 59: 9). നോക്കു എന്തൊരു മഹനീയ മാതൃക !

ജൂതന്മാരുമായുള്ള കരാർ

നബി(ﷺ) മദീനയിൽ എത്തിയതോടെ മുഹാജിറുകളും അൻസ്വാറുകളും തമ്മിൽ സൗഹൃദത്തിലായത് പോലെ തന്നെ വളരെക്കാലമായി കലഹത്തിലും ശത്രുതയിലുമായിരുന്ന ഔസ്, ഖസ്റജ് എന്നീ ഗോത്രങ്ങൾ തമ്മിലും രമ്യതയും സൗഹൃദവും നിലവിൽ വന്നു. പിന്നീട് മദീനയിൽ നില നിന്നിരുന്ന പ്രധാന ജൂത ഗോത്രങ്ങളായിരുന്ന ബനൂ ഖയ്ഖാഅ്, ബനുന്നളീർ, ബനൂ ഖുറൈള എന്നീ ഗോത്രങ്ങൾക്കും പരസ്പരം സൗഹാർദ്ദത്തിൽ കഴിയുന്നതിനും അവർക്ക് എല്ലാ നിലക്കുമുള്ള സംരക്ഷണം ഉറപ്പ് നൽകുന്നതിനുമായി അവരുമായി ഉടമ്പടിയുണ്ടാക്കി.

എല്ലാ വിഭാഗത്തിനും അവരുടെ മതമനുസരിച്ച് ജീവിക്കുന്നതിന് സ്വാതന്ത്യം നൽകുന്നതോടൊപ്പം പുറത്ത് നിന്നും വരുന്ന പൊതു ശത്രുവിനെ എല്ലാവരും കൂടി കൂട്ടായി ചെറുത്ത് നാട്ടിലെ സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് ഉടമ്പടിയിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിരുന്നു. അഭ്യന്തരമായുണ്ടാകുന്ന പൊതു കാര്യങ്ങളിലെ തീർപ്പ് കൽപ്പിക്കുന്നതിന് പ്രവാചകൻ (ﷺ) യുടെ തീരുമാനം അന്തിമമായിരിക്കുന്നാണ് എന്നും കരാറിൽ വ്യവസ്ഥചെയ്തു.

 
അബ്ദുൽ ലത്തീഫ് സുല്ലമി

07 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 07]

ഹിജ്‌റയുടെ തുടക്കം

അഖബാ ഉടമ്പടിയോടുകൂടി യഥ്രിബിന്റെ മണ്ണിൽ ഇസ്ലാമിൻറെ വ്യാപനം ദ്രുതഗതിയിൽ നടക്കുന്നത് മനസ്സിലാക്കിയ മുശ്രികുകൾ തങ്ങളുടെ സർവ്വ ശക്തിയും ഉപയോഗിച്ച് പ്രവാചകനേയും വിശ്വാസികളേയും പ്രയാസപ്പെടുത്താൻ തുടങ്ങി. അത് മനസ്സിലാക്കിയ പ്രവാചകൻ (ﷺ) വിശ്വാസികളോട് യഥ്രിബിലേക്ക് പാലായനം ചെയ്തുകൊള്ളാൻ അനുമതി നൽകി. പ്രവാചകനിൽ നിന്നുള്ള അനുമതി ലഭിച്ചതോടെ വിശ്വാസികൾ യഥ്രിബിലേക്ക് യാത്രയാരംഭിച്ചു. എന്നാൽ മുശ്രികുകൾ അവിടേയും എതിർപ്പുകളുമായി വന്നു. പ്രയാസങ്ങൾ കാരണം പലർക്കും ഒളിച്ചുകൊണ്ട് മാത്രം ഹിജ്റ പോകേണ്ടതായി വന്നു.

ആദ്യമായിയാത് പുറപ്പെട്ട അബൂസൽമ: ഭാര്യയും (ഉമ്മു സൽമ) യും മകനും കൂടിയുള്ള യാത്രയിൽ, ശ്രതുക്കൾ തടയുകയും ഭാര്യയേയും കുഞ്ഞിനേയും രണ്ട് സ്ഥലത്തായി തടഞ്ഞുവെച്ചുകൊണ്ട് അബുസൽമ മാതം പോകാൻ അനുവദിച്ചു. എല്ലാം മതത്തിനു വേണ്ടി ത്യജിച്ച് ആദർശ സംരക്ഷണാർത്ഥം നാടുവിടാൻ ഒരുങ്ങിയ വിശ്വാസികൾക്ക് നേരിടേണ്ടി വന്ന കഷ്ടതകൾ കുറച്ചൊന്നുമായിരുന്നില്ല. ഉമ്മുസൽമ (رضي الله عنه), ഭർത്താവിൽ നിന്നും പിഞ്ചു മകനിൽ നിന്നും വേർ പിരിയേണ്ടിവന്ന ദു:ഖഭാരത്താൽ തന്നെ പാർപ്പിച്ച തടവറയുടെ (വീടിൻറ) മുററത്ത് അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് യഥ്രിബിൻ വഴിയിലേക്ക് നോക്കി കരഞ്ഞു കൊണ്ട് കഴിഞ്ഞു കൂടി. ഈ അവസ്ഥയിൽ നീണ്ട മാസങ്ങൾ കഴിച്ചുകൂട്ടി. ഏകദേശം ഒരു കൊല്ലം പിന്നിട്ട ശേഷം അതുവഴി കടന്നുവന്ന അബൂസൽമയുടെ കുടുംബത്തിൽ പെട്ട, തന്നെ തടഞ്ഞുവെച്ചവരിൽ ഒരാൾക്ക് അവരുടെ അവസ്ഥയിൽ അലിവു തോന്നി അവരെ യഥ്രിബിലേക്ക് പറഞ്ഞയക്കാൻ കൂട്ടുകാരോട് ആവശ്യപ്പെട്ടു. അങ്ങിനെ അവർക്ക് തന്റെ മകനെ തിരിച്ചുകൊടുത്ത് ഇറക്കിവിട്ടു. അഞ്ഞൂറോളം കിലോമീറ്റർ അകലെയുള്ള യഥ്രിബ് ലക്ഷ്യം വെച്ച് അവർ മകനേയും കൊണ്ട് നടത്തം തുടങ്ങി.

ഈ അവസരത്തിൽ അതുവഴി വന്ന ഉഥ്മാനു ബ്നു ത്വൽഹ; അവരെ കണ്ടുമുട്ടുകയും അവരുടെ അവസ്ഥകൾ മനസ്സിലാക്കി, അവരെ യഥ്രിബിനടുത്തുള്ള ഖുബാഅ് വരെ കൊണ്ട് ചെന്നാക്കി. നിങ്ങളുടെ ഭർത്താവ് ഇവിടെ കാണും എന്ന് പറഞ്ഞു തിരിച്ചുപോയി. അന്ന് അദ്ദേഹം മുസ്ലിമായിരുന്നില്ല.

ഹിജ്റയുടെ പേരിൽ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്ന സുഹൈബ് (رضي الله عنه) വിനെ മക്കക്കാർ തടഞ്ഞുകൊണ്ട്, റോമിൽ നിന്നും അഭയാർത്ഥിയായി എത്തിയ നീ ഞങ്ങളുടെ ദേശത്ത് വന്ന് സമ്പാദിച്ച സമ്പത്തുമായി നിന്നെ ഞങ്ങൾ പോകാൻ അനുവദിക്കില്ല എന്നു പറഞ്ഞ് തടഞ്ഞു. അദ്ദേഹത്തിന് കൂടുതൽ ആലോചിക്കാനുണ്ടായിരുന്നില്ല, നിങ്ങൾക്ക് എന്റെ സമ്പത്ത് അല്ലേ ആവശ്യം; എന്നു പറഞ്ഞ് ദീർഘകാലത്തെ തൻറ സമ്പാദ്യം മുഴുവനും നൽകിക്കൊണ്ട് തന്റെ ആദർശവുമായി യഥ്രിബിലേക്ക് നീങ്ങി !,

ഇത് അറിഞ്ഞ പ്രവാചകൻ(ﷺ) റബിഹസുഹൈബ്, റബിഹ സുഹൈബ് (സുഹൈബ് ലാഭം കൊയ്തു) എന്നു പറഞ്ഞ് അദ്ദേഹത്തെ അനുമോദിച്ചു. എന്നാൽ ഉമർ(رضي الله عنه) മേൽ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി തന്നെ ഹിജ്റ പോയ വ്യക്തിയായിരുന്നു. അദ്ദേഹം കഅബയുടെ സമീപത്ത് ചെന്ന് പരസ്യമായി ത്വവാഫ് നിർവ്വഹിച്ച ശേഷം ഞാനിതാ ഹിജ്റ പോവുകയാണ്. ആരെങ്കിലും തങ്ങളുടെ കുട്ടികളെ അനാഥരാക്കാനും ഭാര്യമാരെ വിധവകളാക്കാനും മാതാക്കളെ മക്കൾ നഷ്ടപ്പെട്ട ദു:ഖത്തിലാക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ എന്നെ വന്ന് തടഞ്ഞുകൊള്ളട്ടെ. ഇതും പറഞ്ഞ് എല്ലാവരും നോക്കി നിൽക്കേ തൻ യാത്രയാരംഭിച്ചു. അബൂബക്കർ യാത്രക്ക് അനുമതി ചോദിച്ചപ്പോൾ പ്രവാചകൻ (ﷺ) പറഞ്ഞു: തിരക്ക് കൂട്ടാതിരിക്കുക; അല്ലാഹു താങ്കൾക്ക് ഒരു കൂട്ടുകാരനെ കൂടി കണ്ടെത്തിയേക്കും.

അലി (رضي الله عنه)യെ ചില ആവശ്യങ്ങൾക്കായി പ്രവാചകൻ (ﷺ) തടഞ്ഞുനിർത്തി. ബാക്കി മുസ്‌ലിംകളെല്ലാം ത്യാഗപൂർണ്ണമായ ജീവിതത്തിലൂടെ, അല്ലാഹു പ്രശംസിച്ച് മുഹാജിറുകൾ എന്ന പട്ടികയിൽ ഉൾപ്പെട്ടുകഴിഞ്ഞിരുന്നു. മുശ്രികുകൾ ദാറുന്നദ് വയിൽ മുസ്‌ലിംകളുടെ പാലായനം കണ്ട മുശ്രികുകൾ ഏറെ താമസിയാതെ പ്രവാചകനും ഹിജ്റ പോകുമെന്ന് മനസ്സിലാക്കി. അതാകട്ടെ മക്കയുടെ പുറത്ത് ഇസ്ലാമിന്റെ പചരണത്തിനു കാരണമാകും എന്ന് ചിന്തിച്ച് എത്രയും പെട്ടെന്ന് അത് തടയിടാൻ എന്ത് ചെയ്യണം എന്ന് ആലോചിക്കാനായി അവരുടെ പാർലമെൻറ് മന്ദിരമായ ദാറുന്നദ്വയിൽ അടിയന്തിര യോഗം ചേർന്നു. മുശ്രികുകളിലെ എല്ലാ പ്രമുഖരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ സാക്ഷാൽ ഇബ്ലീസ് തന്നയും ഈ വിഷയത്തിൽ അവരോട് പങ്ക് ചേരുകയുണ്ടായി എന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം അവരിൽ ഒരാൾ പ്രവാചകനെ നാടുകടത്താം എന്ന് അഭിപ്രായപ്പെട്ടു. അങ്ങിനെയായാൽ അവൻ ശല്യം നീങ്ങിക്കിട്ടും. അന്നേരം അതിനെ ഖൺഡിച്ചു കൊണ്ടുള്ള എതിരഭിപ്രായങ്ങൾ വന്നു. അവന്റെ സ്വഭാവവും പെരുമാററവും ആരെയാണ് വശീകരിക്കാത്തത്, അവൻ ചെല്ലുന്നിടത്ത് അനുയായികളെയുണ്ടാക്കി അവൻ തിരിച്ചുവരും. അതിനാൽ നാടുകടത്തൽ ഫലപ്രദമല്ല; നമുക്കവനെ ബന്ധനസ്ഥനാക്കാം എന്നതായിരുന്നു അടുത്ത നിർദ്ദേശം. അതും അംഗീകരിക്കപ്പെടുകയുണ്ടായില്ല. അവസാനം എല്ലാ ഗോത്രത്തിൽ നിന്നും ശക്തരും കരുത്തരുമായ ഓരോരുത്തർ മുന്നോട്ട് വന്ന് എല്ലാവരും കൂടി ഒന്നിച്ച് അവനെ വെട്ടി കൊലപ്പെടുത്തുക എന്ന തീരുമാനത്തിലാണ് അവർ എത്തിച്ചേർന്നത്. അങ്ങിനെയാവുമ്പോൾ എല്ലാവരോടും കൂടി പ്രതികാരം ചോദിക്കാൻ മുഹമ്മദിന്റെ കുടുംബത്തിനാവുകയില്ല. ഇനി അവർ പ്രായശ്ചിത്തം ആവശ്യപ്പെടുകയാണ് എങ്കിൽ എല്ലാവർക്കും കൂടി നിഷ്പ്രയാസം അത് കൊടുത്തുവീട്ടുകയും ആവാം. ഈ തീരുമാനം എത്രയും പെട്ടന്ന് നടപ്പിലാക്കാനായി അവർ തീയതിയും സമയവും കണ്ടെത്തി സഭ പിരിഞ്ഞു. പക്ഷേ അല്ലാഹു അവരുടെ കുതന്തങ്ങൾക്ക് മീതെ ത്രന്തം പ്രയോഗിക്കുക തന്നെ ചെയ്തു.

അല്ലാഹു പറയുന്നത് കാണുക: “നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടിൽ നിന്ന് പുറത്താക്കുകയോ ചെയ്യാൻ വേണ്ടി നിനക്കെതിരായി സത്യനിഷേധികൾ തന്ത്രം പ്രയോഗിച്ചിരുന്ന (സന്ദർഭം) ഓർക്കുക. അവർ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാൽ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരിൽ മെച്ചപ്പെട്ടവൻ” (ഖുർആൻ 8: 30)

പ്രവാചകൻ(ﷺ) യുടെ ഹിജ്റ

മുശ്രികുകളുടെ കുതന്ത്രങ്ങൾ അതേ സന്ദർഭത്തിൽ തന്നെ അല്ലാഹു പ്രവാചകനെ അറിയിക്കുകയും ഹിജ്റക്ക് വേണ്ടി തയ്യാറെടുത്ത് കൊള്ളാൻ അനുവാദം നൽകുകയും ചെയ്തു. അല്ലാഹുവിൽ നിന്നും അനുമതി ലഭിച്ച ഉടനെ പ്രവാചകൻ(ﷺ) അബൂബക്കർ(رضي الله عنه) വീട്ടിൽ ചെന്ന് വിരം അറിയിച്ചു. ഈ സന്ദർഭത്തിൽ അബൂബക്കർ(رضي الله عنه) ചോദിച്ചു: എനിക്കും താങ്കളോടൊപ്പം . . .? നബി(ﷺ) പറഞ്ഞു: ഉണ്ട്, തയ്യാറെടുത്ത് കൊള്ളുക. പ്രസ്തുത സന്ദർഭത്തെ സംബന്ധിച്ച് ആയിഷ (رضي الله عنها) പറഞ്ഞത്: ഒരാൾ സന്തോഷത്താൽ കരയുമെന്നത് എൻറെ പിതാവ് അന്ന് കരഞ്ഞത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്.

അബൂബക്കർ (رضي الله عنه) രണ്ട് വാഹനം തയ്യാറാക്കി, യഥ്രിബിലേക്ക് വഴികാട്ടിയായി മുശ്രിക്കായിരുന്ന അബ്ദുല്ലാഹിബ് ഉറൈകത്ത് എന്ന വ്യക്തിയേയും, മക്കയിലെ സംസാരവിഷയങ്ങൾ എത്തിക്കാൻ തന്റെ മകൻ അബ്ദുല്ലയേയും, യാത്രയിൽ അവർക്ക് ആവശ്യത്തിന് പാൽ കൊടുക്കാൻ തന്റെ അടിമയായ ആമിറുബ്നു ഫുഹൈറ എന്ന ആട്ടിടയനേയും സജ്ജരാക്കി നിർത്തി. മുശ്രികുകൾ അവരുടെ യോഗതീരുമാന പകാരം വ്യത്യസ്ത ഗോതങ്ങളിൽ നിന്നായി കരുത്തരായ പതിനൊന്ന് പേരെ തിരഞ്ഞെടുക്കുകയും, അബൂജഹലിൻറ നേതൃത്വത്തിൽ അവർ പ്രവാചകൻറ വീട് വളയുകയും ചെയ്തു.

പ്രവാചകൻ(ﷺ) പ്രഭാതത്തിൽ എഴുന്നേറ്റ് പുറത്ത് വരുന്നതും പ്രതീക്ഷിച്ച് അവർ ഉറക്കമൊഴിച്ച് കാത്ത് നിന്നു. എന്നാൽ ഈ വിവരം അല്ലാഹു നേരത്തെ തന്നെ നബി (ﷺ)യെ അറിയിച്ചത് അനുസരിച്ച്, പ്രവാചകൻ (ﷺ) അലി (رضي الله عنه)നെ തന്റെ വിരിപ്പിൽ താൻ പുതക്കാറുള്ള പുതപ്പ് പുതച്ച് കിടക്കാൻ ചുമതലപ്പെടുത്തുകയും, അതോടൊപ്പം തന്റെ പക്കൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന അമാനത്ത് വസ്തുക്കൾ (സൂക്ഷിപ്പ് മുതലുകൾ) ഉടമസ്ഥർക്ക് തിരിച്ചുനൽകാനും അദ്ദേഹത്തെ ഏർപ്പാട് ചെയ്തു.

മുശ്രികുകൾ വാതിൽ പഴുതിലൂടെ അകത്തേക്ക് എത്തി നോക്കിയപ്പോൾ ഒരാൾ പുതച്ച് ഉറങ്ങുന്നത് കണ്ട് സമാധാനിച്ചു. നേരം പുലരുന്നതും കാത്ത് അക്ഷമരായി കാത്ത് നിന്നു. പ്രവാചകൻ(ﷺ) അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഒരു പിടി മണൽ വാരി എറിഞ്ഞ് ഖുർആനിലെ 36ാം അദ്ധ്യായമായ സൂറത്ത് യാസീനിലെ 9ാം വചനം ഉരുവിട്ട് കൊണ്ട് അവർക്ക് നടുവിലൂടെ വീട്ടിൽ നിന്നും പുറത്തിറങ്ങി ! നുബുവ്വത്തിന്റെ പതിനാലാം വർഷം സഫർ 27 ാം തീയതി വ്യാഴാഴ്ചയായിരുന്നു അത്.

“നാം അവരുടെ മുമ്പിൽ ഒരു തടസ്സവും പിന്നിൽ ഒരു തടസ്സവും ഉണ്ടാക്കി. അങ്ങിനെ നാം അവരെ മൂടിക്കളഞ്ഞു. അതിനാൽ അവർക്ക് കണ്ണ് കാണാൻ കഴിഞ്ഞില്ല’ (സൂറ: യാസീൻ 9).

പ്രവാചകൻ (ﷺ) നേരെ തന്റെ കൂട്ടുകാരനായ അബൂബക്കർ(رضي الله عنه) വിന്റെ വീട്ടിലേക്ക് ചെന്നു. അസ്മാഅ് (رضي الله عنها) തയ്യാറാക്കിയിരുന്ന ഭക്ഷണം ഒരു സഞ്ചിയിലാക്കി നൽകി. എന്നാൽ അത് കെട്ടി ഭദ്രമാക്കി വാഹനപ്പുറത്ത് വെച്ചു കെട്ടാൻ ആവശ്യമായ കയറ് കിട്ടാതെ പ്രയാസപ്പെട്ടു. അർദ്ധരാത്രി എന്ത് ചെയ്യും ? ഉടനെ അസ്മാഅ് (رضي الله عنها) തൻറ വസ്ത്രത്തിന്റെ കയർ അഴിച്ചു അത് രണ്ടായി കീറി പകുതി സഞ്ചി വെച്ചുകെട്ടാനായി നൽകി. അതിനാൽ അവർ ദാതു നിത്വാഖനി (രണ്ട് ചരടിൻറ ഉടമ എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെട്ടു. യഥ്രിബിൻറെ ഭാഗത്തേക്കുള്ള എതിർ വഴിയിലൂടെ സഞ്ചരിച്ച് മക്കയി ൽ നിന്നും അഞ്ച് കിലോമീററർ ദൂരെയുള്ള ഥൗർ മലയി ലെ ഗുഹയിൽ കയറി ഒളിച്ചു. ജനങ്ങൾക്കിടയിൽ സ്വഭാവികമായും ഉണ്ടാകാനിടയുള്ള തിരച്ചിൽ അവസാനിക്കട്ടെ എന്നു കരുതി മൂന്ന് ദിവസം പ്രസ്തുത ഗുഹയിൽ കഴിച്ചു കൂട്ടി.

എന്നാൽ മുശികുകളുടെ കാത്തിരിപ്പ് തുടരുകയായിരുന്നു. അന്നേരം അതു വഴി വന്ന ഒരാൾ നിങ്ങൾ ആരെയാണ് പ്രതീക്ഷിക്കുന്നത്? എന്ന് ചോദിക്കുകയും മുഹമ്മദിനെ എന്ന് അവർ മറുപടി പറയുകയും ചെയ്തു. അന്നേരം മുഹമ്മദ് നിങ്ങളുടെ തലയിൽ മണ്ണ് വാരിയെറിഞ്ഞ് പുറത്ത് പോയത് നിങ്ങൾ അറിഞ്ഞില്ലേ ? എന്നായിരുന്നു അയാളുടെ ചോദ്യം. അവർ തലയിൽ തടവി നോക്കിയപ്പോൾ മണൽ കാണുകയും അതോടൊപ്പം അലി(رضي الله عنه) പുറത്ത് വരുന്നതുമാണ് അവർ കണ്ടത്. അവർ പരസ്പരം മുഖത്തോടു മുഖം നോക്കി പകച്ചു നിന്നു. അവസാനം അബൂജഹൽ മുഹമ്മദിനെ പിടിച്ചു കൊണ്ടുവരുന്നവർക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചു. നേരെ അബൂബക്കർ(رضي الله عنه) ൻറ വീട് ലക്ഷ്യംവെച്ച് ഓടി. അവിടെ എത്തി വാതിലിൽ ശക്തിയായി മുട്ടി. പുറത്ത് വന്ന അസ്മാഅ്(رضي الله عنها)യോട് എവിടെ നിന്റെ പിതാവ് എന്ന് ചോദിച്ചുകൊണ്ട് അലറി. എനിക്ക് അറിയില്ല എന്ന മറുപടി കേട്ട് എടനെ അതി ശക്തിയായി അവരുടെ മുഖത്ത് അടിച്ചു; അടിയുടെ ശകിയാൽ അവർ കാതിൽ ധരിച്ചിരുന്ന കമ്മൽ പോലും ഊരി തെറിച്ചുപോയി. ഹിജ്റയുടെ പേരിൽ ഏതൊക്കെ നിലക്കുള്ള പ്രയാസങ്ങളാണ് അവർ ഓരോരുത്തരം സഹിക്കേണ്ടതായി വന്നത് !! നമ്മുടെ മുൻഗാമികൾ മതത്തിനുവേണ്ടി അനുഭവിക്കേണ്ടി വന്ന യാതനകളും പീഢനങ്ങളും കുറച്ചൊന്നുമായിരുന്നില്ല. !!

ഥൗർഗുഹയിലെ അനുഭവങ്ങൾ

നൂറ് ഒട്ടകം മോഹിച്ചു പലരും വിവിധ ദിക്കുകളിലൂടെ തിരച്ചിൽ ആരംഭിച്ചു. ചിലർ നബി(ﷺ)യും അബൂബക്കർ (رضي الله عنه)വും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തോളമെത്തി. അബൂബക്കർ(رضي الله عنه) പറഞ്ഞു: നബിയേ, അതാ ശത്രുക്കൾ നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. അവരൊന്ന് കുനിഞ്ഞു നോക്കിയാൽ നമ്മളിപ്പോൾ പിടിക്കപ്പെടും. അന്നേരം പ്രവാചകൻ (ﷺ) പറഞ്ഞത് “അബൂബക്കറേ, ശാന്തനാകൂ. നീദു: ഖിക്കാതിരിക്കു, അല്ലാഹു നമ്മോടൊപ്പമുണ്ട്.” അന്നേരം നബിയേ, എൻറ കാര്യത്തിലല്ല. അങ്ങേക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നതിലാണ് എൻറ പ്രയാസം എന്നായിരുന്നു അബൂബക്കർ(رضي الله عنه) വിൻറ മറുപടി. നോക്കൂ ആ സ്നേഹത്തിന്റെ ആഴം. പ്രസ്തുത സംഭവം അ ല്ലാഹു ഇങ്ങനെയാണ് ലോകത്തിന് മുന്നിൽ ചെയ്തിരിക്കുന്നത്: “നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും ( നബിയും അബൂബക്കറും ) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്‌ എന്ന്‌ പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന്‌ ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട്‌ അദ്ദേഹത്തിന്‌ പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ്‌ ഏറ്റവും ഉയര്‍ന്ന്‌ നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. ” (ഖുർആൻ 9 തൗബ: 40)

നേരത്തെ ഏർപ്പാട് ചെയ്തത് അനുസരിച്ച് അബ്ദുല്ല മക്കയിലെ വിവരങ്ങൾ രാത്രി സമയം ഗുഹയിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അബ്ദുല്ലയുടെ കാൽപ്പാടുകൾ മായ്ക്കപ്പെടാനായി ആമിറുബ്നു ഫുഹൈറ ആടുകളേയും കൊണ്ട് അതുവഴി സഞ്ചരിക്കുകയും ഗുഹയിലെത്തി നബിക്കും അബൂബക്കറിനും ആടുകളെ കറന്ന് പാല് നൽകുകയും ചെയ്തു കൊണ്ടിരുന്നു. പിന്നീട് നേരത്തെ പറഞ്ഞത് അനുസരിച്ച് വഴികാണിക്കാനായി അബ്ദുല്ലാഹിബ്നു ഉറൈഖത്തും വന്നു. അങ്ങിനെ മൂന്ന് ദിവസത്തെ ഗുഹാവാസത്തിനു ശേഷം അവർ യഥ്രിബ് ലക്ഷ്യം വെച്ച് യാത്ര ആരംഭിച്ചു.

യാത്രയിലെ അനുഭവങ്ങൾ

വഴിക്ക് വെച്ച് അബൂബക്കർ(رضي الله عنه) വിനോട് ഒരാൾ, ആരാണ്നിൻറ കൂടെയുള്ള വ്യക്തി ? എന്ന ചോദ്യത്തിന് അബൂബക്കർ(رضي الله عنه) പറഞ്ഞു “അദ്ദേഹം എൻറ വഴികാട്ടിയാണ്’ എന്ന്. എല്ലാ അർത്ഥത്തിലും വഴികാട്ടി തന്നെയാണല്ലോ പ്രവാചകൻ(ﷺ). നബി(ﷺ) യെ പിടിച്ചുകൊടുത്ത് നൂറ് ഒട്ടകം വാങ്ങുന്നതിനായി സുറാഖത്ബ്നു മാലികും വാഹനമെടുത്ത് പുറപ്പെട്ടു. അയാൾ നബിയേയും അബൂബക്കറിനേയും കാണുകയും അവരുടെ അടുത്ത് എത്തുകയും ചെയ്തു. ഉടനെ് അയാളുടെ ഒട്ടകം കാലിടറുകയും അയാൾ മറിഞ്ഞു വീഴുകയും ചെയ്തു. വീണ്ടും പരിശ്രമിച്ച് അടുത്ത് എത്താറായി. നബി(ﷺ) അന്നേരം ഖുർആൻ പാരായണം ചെയ്ത കൊണ്ടിരുന്നത് പോലും കേൾക്കത്തക്ക നിലയിൽ സുറാഖത്ത് അടുത്തെത്തി. അപ്പോഴേക്കും ഒട്ടകത്തിന്റെ കൈകൾ നിലത്ത് പൂണ്ട് നടക്കാൻ പററാത്ത വിധ മായിക്കഴിഞ്ഞു. ഇത് ആവർത്തിച്ചപ്പോൾ ഇതിലെന്തോ അമാനുഷികമായ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട് എന്ന് ബോധ്യപ്പെട്ട സുറാഖത്ത് ഇങ്ങിനെ വിളിച്ചു പറഞ്ഞു: “ഞാൻ സുറാഖയാണ്. നിങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നത് ഒന്നും എന്നിൽ നിന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ല” എന്ന് വിളിച്ചു പറഞ്ഞ് അയാൾ തൻ ശ്രമത്തിൽ നിന്നും ദയനീ യമായി പിന്തിരിഞ്ഞു. വഴി മദ്ധ്യ ഉണ്ടായ മറെറാരു സംഭവം. അവർ ശക്തമായി ദാഹവും വിശപ്പും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സമയം അടുത്ത് കണ്ട ഒരു ടൻറിൽ പ്രവേശിച്ചു. അത് ഉമ്മു മഅ്ബദിൻ ടൻറായിരുന്നു. അവിടെ വൃദ്ധയായ സ്ത്രീയോട് തങ്ങൾക്ക് നൽകാനായി എന്തെങ്കലും ഉണ്ടോ എന്ന് എന്ന് അന്വേഷിച്ചു. ഒന്നുമില്ല.

ആടുകളാണെകിൽ കറവ് വററിയതുമാണ്, എന്നായിന്നു അവരുടെ മറുപടി. ഉടനെ, ഒരാടിനെ കറക്കാൻ എന്നെ അനുവദിക്കുമോ എന്ന് പ്രവാചകൻ അനുമതി ചോദിച്ച്; അവരുടെ സമ്മതപ്രകാരം അല്ലാഹുവിൻറ നാമം ഉച്ചരിച്ച് ആടിനെ കറന്നു. അങ്ങിനെ അവരെല്ലാം ആവശ്യമായത പാൽ കുടിച്ചു. അവിടെ ഉണ്ടായിരുന്ന ഒരു വലിയ പാത്രം നിറയെ പാൽ കറന്ന് വീട്ടുടമക്ക് നൽകി അവർ സ്ഥലം വിട്ടു. തികഞ്ഞ അൽ ഭുതത്തോടെ ഇതെല്ലാം കണ്ട് നിന്ന ഉമ്മു മഅ്ബദ് തരിച്ചിരുന്നു. അൽപം കഴിഞ്ഞ് വീട്ടിലെത്തിയ അവരുടെ ഭർത്താവ് അബൂമഅ്ബദ് പാൽ നിറഞ്ഞിരിക്കുന്ന പാത്രം കണ്ട് അൽഭുതപ്പെട്ടു. ഉമ്മുമഅ്ബദ് കാര്യങ്ങളെല്ലാം വിവരിച്ചു. എല്ലാം കേട്ട് അദ്ദേഹം പറഞ്ഞു; തീർച്ചയായും അത് മക്കക്കാർ അന്വേഷിച്ചു നടക്കുന്ന ആൾ തന്നെയാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എനിക്കും അദ്ദേഹത്ത ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ !

അങ്ങിനെ സഫർ 27 ന് യാത്ര പുറപ്പെട്ട പ്രവാചകൻ(ﷺ)യും അബൂബക്കർ(رضي الله عنه) വും റബീഉൽ അവ്വൽ 8 ന് തിങ്കളാഴ്ച യഥ്രിബിന് സമീപമുള്ള ഖുബാഇൽ എത്തിച്ചേർന്നു.

നാല് ദിവസം ഖുബാഇൽ താമസിച്ച പ്രവാചകൻ അതിനിടയിൽ ഖുബാഇൽ പള്ളി പണിയുകയും അവിടെ നമസ്‌കാരം ആരംഭിക്കുകയും ചെയ്തു. അതായിരുന്നു ഹിജ്റക്ക് ശേഷം ആദ്യമായി സ്ഥാപിച്ച പള്ളി; എന്ന് മാത്രമല്ല, പ്രവാചകൻ നുബുവ്വത്തിനു ആദ്യമായി പണി പള്ളിയും അത് തന്നെയായിരുന്നു.

അടുത്ത ദിവസം വെള്ളിയാഴ്ച ഖുബാഇൽ നിന്നും യഥ്രിബിന് നേരെ യാത്രയാരംഭിച്ചു. യാത വാദി സാലിമിൽ എത്തിയപ്പോൾ അവിടെവെച്ച് ആദ്യത്തെ ജുമുഅയും നിർവ്വഹിച്ചു. നൂറോളം ആളുകൾ പ്രസ്തുത ജുമുഅയിൽ പങ്കെടുക്കുകയുണ്ടായി എന്നാണ് ചരിത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ സ്ഥലത്താണ് ഇന്ന് മസ്ജിദ് ജുമുഅ: എന്ന പേരിലുള്ള പള്ളി നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

 

അബ്ദുൽ ലത്തീഫ് സുല്ലമി