15 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 15]

അബൂബക്കർ (رضي الله عنه) ഹജിന് നേതൃത്വം നൽകുന്നു

ഹിജ്റ ഒമ്പതാം വർഷം ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ഒരു കാലമായിരുന്നു. മക്കം ഫത്ഹും, തബൂക്ക് യുദ്ധവും കഴിഞ്ഞപ്പോൾ ഇസ്ലാമിന്റെ കീർത്തി നാനാ ദിക്കുകളിലേക്കും വ്യാപിച്ചു. ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്നു. മററു ദൂര ദിക്കുകളിൽ നിന്നും പ്രസിദ്ധമായ ഗോത്രങ്ങൾ അവരുടെ ഇസ്‌ലാം  മതാശ്ലേഅറിയിച്ചുകൊണ്ട് വഫ്ദുകളായി (നിവേദകസംഘങ്ങൾ) എത്തിക്കൊണ്ടിരുന്നു. അത ‘കൊണ്ട് ഹിജ്റ ഒമ്പതാം വർഷം ആമുൽ വഹൂദ് (നിവേദക സംഘവർഷം) എന്നാണ് അറിയപ്പെടുന്നത്.

ജനങ്ങളുടെ കൂട്ടമായുള്ള മതത്തിലേക്കുള്ള പ്രവേശനം തുടർന്നുകൊണ്ടിരുന്നു. ഹജ്ജ് കാലമടുത്തപ്പോൾ നബി (ﷺ) ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹിച്ചു. പക്ഷേ മുശ്രികുകൾ നഗ്നരായി കഅബ ത്വവാഫ് ചെയ്യുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ അത് വേണ്ടെന്ന് വെക്കുകയും അതോടൊപ്പം അത് എങ്ങിനെ അവസാനിപ്പിക്കും എന്ന് ആലോചിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങിനെ ആ വർഷം ഹജ്ജ് നിർവ്വഹിക്കുന്നതിന് ജനങ്ങൾക്ക് നേതൃത്വം നൽകാൻ അബൂബക്കർ(رضي الله عنه)വിനെ ചുമതലപ്പെടുത്തി. സൂറത്ത് തൗബയുടെ ആദ്യഭാഗത്ത് അവതരിച്ച മുപ്പതോളം ആയത്തുകൾ ഹജ്ജ് വേളയിൽ ജനങ്ങളെ ഓതിക്കേൾ പ്പിക്കാൻ ഉത്തരവാദപ്പെടുത്തുകയും ചെയ്തു. ഈ വിഷയവുമായി അബൂബക്കർ(رضي الله عنه) വിൻറ പുറപ്പാടിന് ശേഷം അലി(رضي الله عنه)നെ പറഞ്ഞയക്കുകയാണ് ഉണ്ടായത് എന്നും അഭിപ്രായമുണ്ട്. മുമ്പ് നടപ്പിലുണ്ടായിരുന്ന പല കാര്യങ്ങളും അതോടുകൂടി നിർത്തലാക്കുകയും മേലിൽ അത് ആവർത്തിക്കുന്നത് വിലക്കുന്നതുമായിരുന്നു പ്രസ്തുത വാക്യങ്ങളിലെഉള്ളടക്കം. അങ്ങിനെ അബൂബക്കർ(رضي الله عنه) ഹജ്ജിന് നേതൃത്വം നൽകുകയും ദുൽഹജ്ജ് പത്തിന് യൗമുന്നഹ്റിൻറ ദിവസം അലി(رضي الله عنه) നബി(ﷺ)യുടെ കൽപ്പന ജനങ്ങളിൽ വിളംബരം നടത്തുകയും ചെയ്തു. മുന്നൂറിൽ പരം ആളുകൾ അന്ന് വിശ്വാസികളിൽ നിന്നും ഹജ്ജ് കർമ്മം നിർവ്വഹിക്കുകയുണ്ടായി.

ഈ വർഷത്തിന് ശേഷം മുശ്രികുകൾ ഹജ്ജ് നിർവ്വഹിക്കുന്നതും നഗ്നമായി കഅബ ത്വവാഫ് ചെയ്യുന്നതും അതോടെ അവസാനിപ്പിച്ചു. അറേബ്യൻ ഉപദ്വീപിൽ നിന്ന് വിഗ്രഹാരാധന പൂർണ്ണമായും തുടച്ചു നീക്കുന്നതിനു കൂടിയുള്ള കാഹളമൂതലായിരുന്നു അത്. നബി(ﷺ)ക്ക് പരിശുദ്ധ ഹജ്ജ് നിർവ്വഹിക്കാനുള്ള കളമൊരുക്കലായിരുന്നു മേൽപറയപ്പെട്ട സംഭവങ്ങൾ എന്നു പറയലാവും ശരി.

ഫതുൽ വിദാഅ്

നബി(ﷺ)യുടെ നിയോഗദൗത്യം ഏറെക്കുറെ പൂർത്തീകരിക്കപ്പെട്ടു. ഏകദൈവവിശ്വാസത്തിൽ ഊട്ടപ്പെട്ട ഒരു സമൂഹം വളർന്നുവന്നു. പ്രബോധന ഉത്തരവാദിത്വം അനുചരന്മാരിലും ഉണ്ടാക്കിയെടുത്തു. പലരേയും പ്രബോധകരായി മറ്റു പ്രദേശങ്ങളിലേക്ക് പറഞ്ഞയച്ചു. ഏകദേശം തൻറ ഇഹലോക ജീവിതം അവസാനിക്കാറായി എന്ന് സന്ദേശം ലഭിച്ചുകൊണ്ടിരുന്നു. പ്രവാചകൻ അത് അവസരം കിട്ടുമ്പോൾ അനുയായികളെ ഉണർത്തുവാനും മറന്നില്ല; അതിനൊരു ഉദാഹരണമാണ് ഹിജ്റ: പത്താം കൊല്ലം മുആദ്(رضي الله عنه)വിനെ യമനിലേക്ക് നിയോഗിച്ചപ്പോൾ ഇങ്ങിനെ പറഞ്ഞു: “മുആദേ, ഈ വർഷത്തിനു ശേഷം നീ ഇവിടെ വെച്ച് എന്നെ കണ്ടുമുട്ടിയില്ല എന്നു വന്നേക്കും. നീ എൻറ ഈ പള്ളിയുടെ അടുക്കലായി എൻ ഖബറിനടുത്തുകൂടി നടന്നേക്കും” ഇതു കേട്ട് മുആദ്(رضي الله عنه) പൊട്ടിക്കരഞ്ഞു.

നബി(ﷺ)യുടെ പ്രബോധനത്തിൻറ ഫലം കാണിച്ചു കൊടുക്കുന്നതിന് എല്ലാ ദിക്കുകളിൽ നിന്നുമുള്ള അനുയായികളെ ഒരുമിച്ചുകൂട്ടുന്നതിനും അല്ലാഹു ഉദ്ദേശിച്ചിരിക്കാം. അതോടൊപ്പം തന്റെ ദൗത്യം താൻ പൂർത്തീകരിച്ചു എന്നതിന് അല്ലാഹുവിനെ മുൻനിർത്തി അവരെ സാക്ഷികളാക്കുവാനും അവസരമൊരുക്കി. ഇസ്ലാമിൻറ പ്രഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന് തന്നിലൂടെ മാതൃക കാണിക്കുകയും വേണമല്ലൊ. അതിനായി നേരത്ത അബൂബക്കർ(رضي الله عنه)നെ പറഞ്ഞയച്ച് പാതയൊരുക്കുകയും ചെയതു.

നബി(ﷺ) ദുൽഖഅദ് മാസത്തിൽ താനിതാ ഈ വർഷം ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് വിളംബരം നടത്തി. ഇത് അറിഞ്ഞ സ്വഹാബികൾ അതിരററ് ആഹ്ളാദിച്ചു. അവരും പ്രവാചകനോടൊത്ത് ഹജ്ജ് നിർവ്വഹിക്കാൻ തയ്യാറെടുത്തു. നാനാഭാഗത്ത് നിന്നും ജനങ്ങൾ വാഹനപ്പുറത്തും കാൽനടയായും എത്തിക്കൊണ്ടേയിരുന്നു.

ദുൽഖഅദ് മാസം ഇരുപത്തഞ്ചിന് ശനിയാഴ്ച ളുഹർ നമസ്കാര ശേഷം നബി(ﷺ)യും അനുയായികളും ഹജ്ജ്കർമ്മം നിർവ്വഹിക്കാനായി പുറപ്പെട്ടു. നബി(ﷺ)യോടൊപ്പം അവിടുത്തെ പത്നിമാരും കൂടെ പുറപ്പെട്ടു. ബലിയറുക്കുന്നതിനായുള്ള മൃഗങ്ങളേയും നബി(ﷺ) കൂടെ കൊണ്ടുപോകുകയുണ്ടായി. അസ്വ്ർ നമസ്കാരത്തിന് മുമ്പായി അവർ ദുൽഹുലൈഫയിൽ എത്തി അവിടെ നിന്നും അസ്വർ ഖസ്റാക്കി (യാത്രക്കാർക്ക്ആനുകൂല്യ മാണ് നാല് റക്അത്തുള്ള നമസ്കാരങ്ങൾ രണ്ട് റക്അത്ത് ആക്കി ചുരുക്കുക എന്നത് ഇതിന് ഖസ്വ്റ് എന്ന് പറയും. അതുപോലെ ളുഹറും അസം ഏതെങ്കിലും ഒരു നമസ്കാര സമയത്ത് ഒന്നിച്ച് ഒരു നൽകപ്പെട്ട നമ വേറ ബാങ്കും ഒാരോ സ്കാരത്തിനും വേറെ ഇഖാമത്തും കൊടുത്ത് നിർവ്വഹിക്കാൻ ഇളവനുവദിച്ചു.

അപ്രകാരം തന്നെ മഗ്രി ബും ഇശാഉം. ഇതിന് ജംഅ് എന്നും പറയുന്നു) നമസ്കരിച്ചു അന്ന് രാത്രി അവിടെ താമസിച്ചു. അടുത്ത ദിവസം ളുഹർ നമസ്കാരത്തിന് മുമ്പായി ഇഹ്റാമിനായി കുളിച്ച് ആയിഷ(رضي الله عنها) നബിക്ക് തലയിലും താടിയിലുമെല്ലാം സുഗന്ധം പുശിക്കൊടുത്തു. ശേഷം ഇഹ്റാമിൻറതായ വസ് തം ഒരു തുണി ഉടുക്കുകയും മറെറാന്ന് കൊണ്ട് തലമറയാത്ത വിധം പുതക്കുകയും ചെയ്തു. ശേഷം ളുഹർ ഖസ്റാക്കി നമസ്കരിച്ച ശേഷം തന്റെ വാഹനമായ ഖസ്വാഅ് എന്ന ഒട്ടകപ്പുറത്ത് കയറി ഹജ്ജിനും ഉംറക്കുമായി ഇഹ്റാമിൽ പ്രവേശിക്കുന്ന വചനം (ലബ്ബക്കല്ലാ ഹുമ്മ ഉംറത്തൻ വഹജ്ജൻ) ഉരുവിട്ടു ശേഷം ഉച്ചത്തിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടിരുന്നു. നബിയെ കണ്ട് കൊണ്ട് അനുയായികളും തൽബിയത്ത് ചൊല്ലിക്കൊണ്ട് യാതതുടർന്നു. നബി(ﷺ) ഹജ്ജിനായി ഇഹ്റാമിൽ പ്രവേശിച്ച് മദീനയുടെ ഭാഗത്തിലൂടെ വരുന്നവരുടെ മീഖാത്തായ ദുൽഹുലൈഫയാണ് ഇന്ന് അഭയാർ അലി എന്ന പേരിൽ അറിയപ്പെടുന്നത്.

മക്കയോട് അടുത്തുള്ള ദീതുവാ എന്ന സ്ഥലത്ത് രാത്രി താമസിച്ച ദുൽഹജ്ജ് നാലിന് സുബ്ഹി നമസ്കരിച് മക്കയിൽ ഹറമിൽ പ്രവേശിക്കുന്നതിനായി വീണ്ടും കുളിച്ച ഹറമിൽ പ്രവേശിച്ച് ത്വവാഫും സഹിയും നിർവ്വഹിച്ചു. പിന്നീട് ബലിമൃഗത്തെ കൂടെ കരുതിയിട്ടില്ലാത്ത അനുയായികളോട് തങ്ങൾ നിർവ്വഹിച്ചത് ഉംറ് മാത്രമാക്കി മുടി നീക്കി ഇഹ്റാമിൽ നിന്നും ഒഴിവാ കാൻ പറഞ്ഞു. എന്നാൽ എനിക്ക് ഇപ്പോൾ കിട്ടിയ വിവ ശേഷം ശേഷം നേരത്തെ എനിക്ക് ലഭിച്ചിരുന്നുവെങ്കിൽ ഞാനും നിങ്ങളെപ്പോലെ ഉംറമാത്രമാക്കി ഇഹ്റാമിൽ നിന്നും ഒഴിവായി ഹജ്ജ് സമയത്ത് രണ്ടാമത് ഇഹ്റാമിൽ പ്രവേശിക്കുമായിരുന്നു; എന്ന് നബി(ﷺ) അന്നേരം സഹാബികളോടായി പറഞ്ഞു. ഇതിൽ നിന്നും നബി(ﷺ) ഉംറയും ഹജ്ജും ഒന്നിച്ച് നിർവ്വഹിക്കുന്ന ഖിറാൻ രീതിയിലാണ് ഹജ്ജ് നിർവ്വഹിച്ചതെങ്കിലും ഉംറയും ഹജ്ജും വേറെ വേറെ ഇഹ്റാമോട് കൂടി നിർവ്വഹിക്കുന്ന തമത്തുഅ് ആണ് ശ്രഷ്ഠം എന്ന് മനസ്സിലാക്കാവുന്നതാണ്.

യൗമുത്തർവിയ എന്ന് അറിയപ്പെടുന്ന ദുൽഹജ്ജ് എട്ടിന് മിനായിലേക്ക് പുറപ്പെട്ടു. ഇതോടെയാണ് ഹജ്ജ് കർമ്മം ആരംഭിക്കുന്നത്. അന്ന് ളുഹർ മുതൽ ഒമ്പതിന് സുബ്ഹി വരെയുള്ള അഞ്ച് സമയങ്ങളിലെ നമസ്കാരങ്ങൾ നാല് റക്അത്തുള്ളവ രണ്ടാക്കി ചുരുക്കി അതാതിൻറ സമയങ്ങളിൽ നിർവ്വഹിച്ചു. ഒമ്പതിന് സൂര്യോദയത്തിന് ശേഷം എല്ലാവരും ഹജ്ജിലെ ഏറ്റവും പ്രധാന കർമ്മമായ അറഫയിൽ നിൽക്കുന്നത്തിനായി അറഫാ മൈതാനം ലക്ഷ്യം വെച്ച് നീങ്ങി. നബി(ﷺ) അറഫയുടെ സമീപത്ത് നമിറ എന്ന സ്ഥലത്ത് നിർമ്മിച്ച തമ്പിൽ ഉച്ചവരെകഴിച്ചുകൂട്ടി. ളുഹറിൻ സമയമായപ്പോൾ നബി(ﷺ) തൻ ഒട്ടകപ്പുറത്ത് കയറി ബത്ൽ വാദി എന്ന, ഇന്ന്അറഫയിലെ പള്ളി നിൽക്കുന്നിടത്ത് നിന്ന് ചരിത്ര പ്രസിദ്ധമായ തൻറ ഖുതുബത്തുൽ വിദാഅ് (വിടവാങ്ങൽസംഗം) നിർവ്വഹിച്ചു. ഒരു ലക്ഷത്തിൽ ആളുകൾ നബിയുടെ പ്രസംഗം ശവിച്ചുകൊണ്ട് നബി(ﷺ)യോടൊപ്പം ഹജ്ജ് നിർവ്വഹിക്കുകയുണ്ടായി.

വിടവാങ്ങൽ പ്രസംഗം

വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ് ഗ്രന്ഥങ്ങളിൽ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കമാണ് താഴെ കൊടുക്കുന്നത്.

“മനുഷ്യരേ, ഇത് സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷം ഈ സ്ഥാനത്ത് വെച്ച് ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന് അറിഞ്ഞുകൂട. മനുഷ്യരേ, ഈ പ്രദേശത്തിൻറ, ഈ മാസത്തിൻറ, ഈ സുദിനത്തിൻറ പവിതതപോലെ നിങ്ങൾ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കൽപ്പിക്കേണ്ടതാണ്. നിങ്ങളുടെ കൈവശം ആരുടെയെങ്കിലും അമാനത്തുകൾ (സൂക്ഷിപ്പ് സ്വത്തുകൾ) ഉണ്ടെങ്കിൽ അത് കൊടുത്തു വീട്ടുക. ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളേയും ഞാനിതാ കുഴിച്ചുമൂടുന്നു. എല്ലാവിധ പലിശയേയും ഞാനിതാ ചവിട്ടിത്താഴ്ത്തുന്നു. മൂലധനമല്ലാതെ ഒന്നും നിങ്ങൾക്ക് അവകാശപ്പെടുന്നില്ല; ഒരാളും അക്രമിക്കപ്പെടരുതല്ലൊ. എന്റെ പിതൃവ്യൻ അബ്ബാസ്(رضي الله عنه)വിന് കിട്ടേണ്ടതായ പലിശ ഞാനിതാ ദുർബലപ്പെടുത്തിയിരിക്കുന്നു. എല്ലാ നിലക്കുള്ള പ്രതികാരങ്ങളും ഇതാ അവസാനിപ്പിച്ചിരിക്കുന്നു; ഒന്നാമതായി അബ്ദുൽ മുത്തലിബിൻറ മകൻ ഹാരിഥിൻറ മകൻ റബീഅയുടെ പ്രതികാരം ഇതാ ദുർബലപ്പെടുത്തുന്നു. ജനങ്ങളേ, നിങ്ങളുടെ ഈ ഭൂമിയിൽ ഇനി പിശാച് ആരാധിക്കപ്പെടുന്നതിൽ നിന്നും അവൻ നിരാശനായിരിക്കുന്നു; എന്നാൽ ആരാധനയല്ലാതെ നീചപ്രവർത്തനങ്ങളാൽ അവൻ അനുസരിക്കപ്പെടുന്നതിൽ അവൻ തൃപ്തിയടയും. പിശാചിന് ആരാധനയുണ്ടാവുകയില്ല എന്നാൽ അനുസരണം ഉണ്ടാവും. ജനങ്ങളേ, സ്ത്രീകളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. അവർ നിങ്ങളുടെ അടുക്കൽ ഒരു അമാനത്താണ്. എന്നാൽ നിങ്ങളുടെ വിരിപ്പിൽ നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പ്രവേശിപ്പിക്കാതിരിക്കുക എന്നത് അവർക്ക് നിങ്ങളോടുള്ള കടമയാണ്. നിങ്ങൾ അവരോട് മാന്യമായി പെരുമാറുക. അവർക്ക് ആവശ്യമായ ഭക്ഷണം വസ്ത്രം എന്നിവ മാന്യമായി നിങ്ങൾ നിർവ്വഹിച്ച് കൊടുക്കുക. ഞാനിതാ കാര്യങ്ങളെല്ലാം നിങ്ങളിലേക്ക് എത്തിച്ചു തന്നിരിക്കുന്നു. രണ്ട് കാര്യങ്ങൾ ഞാനിതാ നിങ്ങളെ ഏൽപ്പിക്കുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങൾ പിഴച്ചുപോകുകയില്ല; അത് അല്ലാഹുവിന്റെ ഗനവും അവന്റെ പ്രവാചകൻ ചര്യയുമാണ്. ജനങ്ങളേ, എനിക്ക് ശേഷം ഇനി ഒരു പ്രവാചകനില്ല. നിങ്ങൾക്ക് ശേഷം ഒരു സമുദായവുമില്ല. നിങ്ങൾ നിങ്ങളുടെ നാഥനെമാത്രം ആരാധിക്കുക, അഞ്ച് സമയം നമസ്കരിക്കുക, റമദാനിൽ നോമ്പ് അനുഷ്ഠിക്കുക, ക്കാത്ത് നൽകുക, ഹജ്ജ് നിർവ്വഹിക്കുക, നിങ്ങളുടെ നേതൃത്വത്ത അനുസരിക്കുക എങ്കിൽ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം. ജനങ്ങളേ, എന്നെ സംബന്ധിച്ച് നിങ്ങളോട് ചോദിക്കും അന്ന് നിങ്ങളെന്തായിരിക്കും മറുപടി പറയുക? താങ്കൾ ഞങ്ങൾക്ക് എത്തിച്ചു തന്നു, താങ്കളുടെ ദൗത്യം നിർവ്വഹിച്ചു എന്ന് ഞങ്ങൾ പറയും എന്ന് അവർ ഏക സ്വരത്തിൽ പറഞ്ഞു: അന്നേരം പ്രവാചകൻ തന്റെ ചൂണ്ടുവിരൽ മേൽപ്പോട്ട് ഉയർത്തി “അല്ലാഹുവേ, നീ ഇതിന്

സാക്ഷി . . . നീ ഇതിന് സാക്ഷി . . . എന്ന് ആവർത്തിച്ചു പറഞ്ഞു.

ജനങ്ങളേ, നിങ്ങളെല്ലാം ഒരേ പിതാവിൽനിന്ന്. എല്ലാവരും ആദമിൽ നിന്ന് ആദം മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ടു. നിങ്ങളിൽ ഏററവും ആദരണീയൻ ഏററവും ഭക്തിയുള്ളവനാണ്. അറബിക്ക് അനറബിയേക്കാൾ തഖ്വകാണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല. “ജനങ്ങളേ, ഇവിടെ ഹാജറുള്ളവർ ഹാജരില്ലാത്തവർക്ക് ഇത് എത്തിച്ചുകൊടുക്കുക. എത്തിക്കപ്പെടുന്നവർ എത്തിച്ചവരേ

ക്കാൾ കാര്യം ഗ്രഹിച്ചേക്കാം.” നബി(ﷺ)യുടെ പ്രസംഗശേഷം വിശുദ്ധ ഖുർആനിലെ താഴെ പറയുന്ന സൂക്തം അവതരിച്ചു: “ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കന്നു. എന്റെ അനുഗ്രഹം ഞാൻ നിങ്ങൾക്ക് നിറവേററിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു”(സൂ റ: മാഇദ: 3)

ഇത് പ്രവാചകൻ(ﷺ) ഓതി കേൾപ്പിച്ചപ്പോൾ ഉമർ(رضي الله عنه) പൊട്ടിക്കരഞ്ഞു പോയി കാരണം അന്വേഷിച്ചപ്പോൾ; ഏതൊന്നും പൂർണ്ണതയിൽ എത്തിയാൽ പിന്നെ തളർച്ചയാണല്ലൊ ഉണ്ടാവുക. അതോടൊപ്പം പ്രവാചകൻ(ﷺ)യുടെ മരണം അടുത്തതായി ഇത് അറിയിക്കുന്നുമുണ്ട്. എന്ന് അവർ ഇതിലൂടെ മനസ്സിലാക്കിയതായി പറഞ്ഞു.. ശേഷം നബി(ﷺ) ളുഹറും അസ്വം ജംഉം ഖസ്മായി നമസ്കരിച്ചു.

പിന്നീടുള്ള സമയം സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ പ്രാർത്ഥനയിലും മറ്റുമായി കഴിഞ്ഞുകൂടുകയും അസ്തമിച്ച ശേഷം മുസ്ദലിഫയിലേക്ക് നീങ്ങുകയും മുസ്ലിഫയിൽ എത്തിയ ശേഷം മഗ്രിബും ഇശാളും നമസ്കരിച്ച് ബാക്കി സമയം സുബഹി വരെ കിടന്ന്ഉറങ്ങുകയും ചെയ്തു.

സുബ്ഹി നമസ്കാരത്തിനു ശേഷം മശ്അറുൽ ഹറാമിൻറ (ഇപ്പോഴത്തെ പള്ളിയുടെ) അടുത്ത് വെച്ച് പ്രാർത്ഥിച്ച് ശേഷം സൂര്യോദയത്തിനു മുമ്പായി മിനായിലേക്ക് പോയി ജംറത്തുൽ അഖബയിൽ കല്ലേറ് നടത്തിതാൻ കൊണ്ടുവന്ന ഒട്ടകങ്ങളിൽ 63 എണ്ണം നബി(ﷺ)അറുത്തു ബാക്കി എണ്ണം അലി(رضي الله عنه)വി നെക്കൊണ്ട് അറുക്കാൻ ആവശ്യപ്പെട്ടു; അങ്ങിനെ 100 എണ്ണത്തെ പ്രവാചക ൻ(ﷺ) അറുത്തു. ശേഷം തലമുടി നീക്കം ചെയ്ത കഅബയുടെ അടുക്കൽ ചെന്ന് ത്വവാഫ് നടത്തി ഹറമിൽ വെച്ച് ളുഹർ നമസ്കരിക്കുകയും ചെയ്തു. അനന്തരം മിനാ യിലേക്ക് തന്നെ തിരിച്ച് വന്ന് ദുൽഹജ്ജ് 11,12,13 ദുൽഹജ്ജ് 11,12,13 തീയതി കളിൽ മിനായിൽ താമസിക്കുകയും ഓരോ ദിവസവും മൂന്ന് ജംറകളിലും കല്ലേറ് നടത്തുകയും ചെയ്തു. മിനായിൽ വെച്ചും ദിവസവും നബി(ﷺ) ജനങ്ങളോട് പ്രസംഗിക്കുകയുണ്ടായി. പിന്നീട് കഅബയുടെ അടുക്കൽ ചെന്ന് വിടവാങ്ങൽ ത്വവാഫ് നിർവ്വഹിച്ച് മദീനയിലേക്ക് തിരിച്ചുപോയി. ഇതോടുകൂടി ഇസ്ലാമിന്റെ എല്ലാ ആരാധനാനുഷ്ഠാനങ്ങളും പ്രവാചകൻ (ﷺ) ജനങ്ങൾക്ക് മാതൃകാപരമായി നിർവ്വഹിച്ച് കാണിച്ചുകൊടുത്തു. പ്രത്യേകിച്ചും ഹജ്ജ് കർമ്മം എല്ലാ വിധ അനാചാരങ്ങളിൽ നിന്നും ജാഹിലിയ്യാ രീതികളിൽ നിന്നും ശുദ്ധീകരിക്കുകയും ചെയ്തു. ഒാരോ നബി(ﷺ) ഒരു ഹജ്ജ് മാത്രമാണ് നിർവ്വഹിച്ചിട്ടുള്ളത്. അത് പ്രവാചകൻറ ഹജ്ജത്തുൽ വദാഅ് (വിടവാങ്ങൽഹജ്ജ്) എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.

 

അബ്ദുൽ ലത്തീഫ് സുല്ലമി

Leave a Comment