14 – മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം

മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 14]

ഹുനൈൻ യുദ്ധം

മക്കം ഫത്ഹ്് ശേഷം അധികം കഴിയുന്നതിന് മുമ്പ് തന്നെ മുസ്‌ലിംകൾക്ക് മറെറാരു യുദ്ധത്തിന് തയ്യാറെടുക്കേണ്ടതായി വന്നു. മക്ക മുസ്‌ലിംകൾക്ക് കീഴ്പ്പെട്ടതോടുകൂടി പരിസര ഗോത്രങ്ങളെല്ലാം മുസ്‌ലിംകൾക്ക് കീഴ്പ്പെട്ടുവെങ്കിലും ഹവാസിൻ, ഥഖീഫ് ഗോത്രങ്ങൾ നബി (ﷺ)ക്ക് കീഴടങ്ങാൻ തയ്യാറായില്ല എന്നുമാത്രമല്ല അവർ ഒരു പ്രതികാര ബുദ്ധിയോടെ പ്രവാചകനും മുസ്‌ലിംകൾക്കുമെതിരിൽ തിരിയാൻ തീർച്ചപ്പെടുത്തുകയും അതിനായുള്ള ചരടുവലി ആരംഭിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ വേണ്ട തീരുമാനമെടുത്ത് എത്രയും പെട്ടന്ന് ഒരു യുദ്ധത്തിനായുള്ള പടയൊരുക്കാൻ മാലിക് ബ് ഒൗഫിനെ അവർ ചുമതലപ്പെടുത്തുകയും ചെയ്തു. ത്രന്തശാലിയായ മാലികിൽ നേതൃത്വം വന്നു ചേർന്നതോടെ ഹുനൈനിൽ മുസ്‌ലിംകൾക്ക് പരിചയമില്ലാത്ത തിരഞ്ഞെടുത്തു. നബിയുടെ പോററുമാതാവായിരുന്ന ഹലീമ യുടെ ഗോത്രമായ ബനൂ സഅദ് അടക്കം പല ഗോതങ്ങ ളുടേയും സഹകരണവും സഹായവും ഇക്കാര്യത്തിലേക്ക് കയ്യിലെടുത്തുകഴിഞ്ഞ ശേഷമായിരുന്നു ഈ നീക്കങ്ങളെല്ലാം. പിന്തിരിഞ്ഞ് ഓടാതിരിക്കാൻ സൈന്യത്തിൻറപുറകിലായി സ്ത്രീകളേയും കുട്ടികളേയും അണി നിരത്തുകയും ചെയ്തു.

ഈ നീക്കങ്ങൾ മനസ്സിലാക്കിയ പ്രവാചകൻ (ﷺ) മക്കം ഫത്ഹിനായി തന്നോടൊപ്പം വന്നിരുന്ന 10000 പേരും അതോടൊപ്പം മക്കയിൽ നിന്നുള്ള 2000 പേരുമടങ്ങുന്ന പന്ത്രണ്ടായിരം പേരടങ്ങുന്ന ഒരു വമ്പിച്ച സൈന്യവുമായി ഹുനൈനിലേക്ക് പുറപ്പെട്ടു. ഹിജ്റ എട്ടാം വർഷം ശവ്വാൽ അഞ്ചിനായിരുന്നു അത്. നബി(ﷺ), അമുസ്ലിമായിരുന്ന സ്വഫ്വാനുബ്നു ഉമയ്യയിൽ നിന്ന് പോലും ഈ യുദ്ധത്തിന് വേണ്ടി വാളുകളും അങ്കികളും കടം വാങ്ങിയിരുന്നു; എന്നത് ഇക്കാലത്ത് പ്രത്യേകം വിലയിരുത്തണ്ട കാര്യമാണ്. ഹുനൈനിലേക്കുള്ള യാത്രാമദ്ധ്യ ഉണ്ടായ ഒരു സംഭവം പ്രത്യേകം സ്മരണീയമാണ്. ഇമാം തിർമുദി നാം റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രസ്തുത സംഭവത്തിൻറ ചുരുക്കം ഇപ്രകാരമാണ്: ഖുറൈശികൾക്ക് യുദ്ധത്തിൽ വിജയവും ബർക്കത്തും (അനുഗ്രഹവും) ലഭിക്കുന്നതിനു വേണ്ടി യുദ്ധോ പകരണങ്ങൾ കൊളുത്തിയിട്ട് അവിടെ ഭജനമിരിക്കുകയും ബലിനടത്തുകയും ചെയ്യുന്നതിന് “ദാതു അൻവത്’ (കൊളുത്ത് മരം) എന്ന പേരിൽ ഒരു മരമുണ്ടായിരുന്നു. ഇസ്ലാമിലേക്ക് വന്നിട്ട് അധികകാലമായിട്ടില്ലായിരുന്ന വിശ്വാസികളിൽ ചിലർ ഇത് കണ്ടപ്പോൾ പ്രവാചകനോട് ഇങ്ങനെ പറഞ്ഞു: “നബിയേ, അവർക്ക് (മുശ്രികുകൾക്ക്) ദാത അൻവാത് ഉള്ളത് പോലെ നമുക്കും ഒരു ദാത് അൻവാത് നിശ്ചയിച്ചു തരൂ. ഇത് കേട്ട പ്രവാചകൻ (ﷺ) പറഞ്ഞു: അല്ലാഹു അക്ബർ നിങ്ങൾ ഇപ്പോൾ ആവശ്യപ്പെട്ടത് മുമ്പ് പ്രവാചകനായ മൂസ(عليه السلام) യുടെ ജനത “അവർക്ക് ഇലാഹുകൾ (ദൈവങ്ങൾ) ഉള്ളത്പോലെ ഞങ്ങൾക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരൂ’ എന്ന് പറഞ്ഞതിന് തുല്യമാണ്. നിശ്ചയം നിങ്ങൾ പൂർവ്വീകരുടെ ചര്യ തുടരുക തന്നെയാണിത്.” ഇവിടെ നമുക്ക് ഒരു കാര്യം ഇതിലൂടെ മനസ്സിലാക്കാം. അഭൗതികമായ നിലയിൽ എന്തെങ്കിലും ഒരു വസ്തുവിൽ നാം ഗുണം പ്രതീക്ഷിക്കുകയോ തിന്മയിൽ നിന്ന് ശരണം തേടുകയോ ചെയ്താൽ അത് ആ വസ്തുവിനെ ഇലാഹാക്കലാണ്. ഇലാഹ് ആണ് എന്ന വിശ്വാസം ഇല്ലാതെ ചെയ്താൽ പോലും അത് ഇലാഹ് ആകുന്നതാണ്.

നേരത്തെ തന്നെ ഹുനൈനിലെത്തിയിരുന്ന ശ്രതു സെന്യം മലമടക്കുകളിലായി വഴിയോരങ്ങളിൽ ഒളിച്ചു നിൽക്കുകയായിരുന്നു. പ്രവാചകനും അനുയായികളും തങ്ങളുടെ നേർക്ക് എത്തിയപ്പോൾ ശ്രതുക്കൾ ഒറ്റക്കെട്ടായിവിശ്വാസികളുടെ നേർക്ക് ചാടിവീണ് ആക്രമണം നടത്തി. അപ്രതീക്ഷിതമായുണ്ടായ ഈ അക്രമണത്തിൽ മുസ്‌ലിം സൈന്യം ചിന്നിച്ചിതറി. അവർ ഭയന്ന് നാലു ഭാഗത്തേക്കും ചിതറിയോടി.

ഈ അവസരത്തിൽ പ്രവാചകൻ (ﷺ) ധൈര്യപൂർവ്വം ഉറച്ചു നിന്നു. അദ്ദേഹം ഉച്ചത്തിൽ ഇങ്ങനെ വിളിച്ചു പറത്തു: ‘അന നബിയ്യുൻ ലാ കദിബ്, അനബ് അബ്ദൽ മുത്വലിബ് (ഞാൻ നബിയാണ്; കള്ളമല്ല പറയുന്നത്. ഞാൻ അബ്ദുൽ മുത്വലിബിൻറ മകനാണ്” നബിയോടൊപ്പം അബൂബക്കർ, ഉമർ, അലി, റബീഅ:, ഫദ്ല്, ഖുഥ് അം, ഉസാമ:, അബ്ബാസ് (رضي الله عنه) തുടങ്ങിയ വിരലിലെണ്ണാവു ന്ന ആളുകൾ മാത്രമായിരുന്നു ഉറച്ചുനിന്നത്. അന്നേരം അബ്ബാസ് (رضي الله عنه) നബി(ﷺ)യുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ കാലങ്ങളിൽ ലഭിച്ച വിജയങ്ങളേയും സഹായങ്ങളേയും ഓർമ്മപ്പെടുത്തി ക്കൊണ്ട് അൻസ്വാറുകളോടും മുഹാജിറു കളോടും തിരിച്ചുവരാൻ ആഹ്വാനം ചെയ്തുകൊണ്ടിരുന്നു. “അൻസ്വാറുകളേ മുഹാജിറുകളേ, തിരിച്ചുവരൂ ! മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ട് . ശബ്ദം കേട്ട ഭാഗത്തേക്ക് തോറേറാടിയ പട തിരിച്ചുവന്നു. മുസ്‌ലിംകൾക്ക് ധൈര്യവും ആത്മവിശ്വാസവും വീണ്ടുകിട്ടി. പ്രവാചകൻ (ﷺ) അവരെ അഭിനന്ദിച്ചു. അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തു. “ഇപ്പോൾ യുദ്ധം ചൂടുപിടിച്ചു” അതോടുകൂടി യുദ്ധത്തിൻറ് ഗതിമാറി. അവർ ശക്തമായി പൊരുതി. ശത്രുക്കൾ ചിതറിയോടി. അല്ലാഹുവിൻറെ അനുഗ്രഹത്താൽ മുസ്‌ലിംകൾ വിജയിക്കുകയും ചെയ്തു. ശതുനേതാവായിരുന്ന മാലികും കൂട്ടുകാരും ത്വാഇഫിൽ അഭയം തേടുകയും ചെയ്തു. സ്തീകൾ അടക്കം നിരവധിയാളുകൾ ബന്ധനസ്ഥരാക്കപ്പെട്ടു. കണക്കില്ലാത്ത സ്വത്തുക്കൾ മുസ്‌ലിംകൾക്ക് ഗനീമത്തായി ലഭിക്കുകയും ചെയ്തു. ഇരുപത്തിനാലായിരത്തോളം ഒട്ടകം, നാൽപ്പതിനായിരം ആടുകൾ, നാലായിരം ഊഖിയ വെള്ളി എന്നിവയായിരുന്നു അതെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഈ യുദ്ധത്തെ സംബന്ധിച്ച് അല്ലാഹു വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:

“തീര്‍ച്ചയായും ധാരാളം ( യുദ്ധ ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഹുനൈന്‍ ( യുദ്ധ ) ദിവസത്തിലും ( സഹായിച്ചു. ) അതായത്‌ നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത്‌ നിങ്ങള്‍ക്ക്‌ യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക്‌ ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം. പിന്നീട്‌ അല്ലാഹു അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്‍റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം” (തൗബ: 25, 26) ആൾബലം കൊണ്ടോ സന്നാഹങ്ങൾ കൊണ്ടോ അല്ല മുസ്‌ലിംകൾക്ക് ലഭിച്ച വിജയങ്ങൾ എന്ന് മനസ്സിലാക്കാൻ ഹുനൈൻ യുദ്ധം മതിയായ തെളിവാണ്.

തബൂക് യുദ്ധം

മുഅ്തത് യുദ്ധത്തിൽ തങ്ങൾക്ക് ഏററ പരാജയത്താൽ ഒരു യുദ്ധത്തിന് തക്കം പാർത്ത് കാത്തിരുന്നവരായിരുന്നു റോമക്കാർ. ഈ സാഹചര്യത്തിലായിരുന്നു മുസ്‌ലിംകൾ മക്ക അധീനപ്പെടുത്തുകയും ഏറെ താമസിയാതെ ഹുസൈനും ത്വാഇഫുമെല്ലാം അവർക്ക് കീഴ്പ്പെടുകയും ചെയ്ത സംഭവങ്ങൾ. ഇതിൽ സഹികെട്ട റോമക്കാർ സിറിയയിൽ വമ്പിച്ച സന്നാഹങ്ങൾ ഒരുക്കി. അവർ മുസ്‌ലിംകളെ ആക്രമിക്കാൻ തന്നെ തീരുമാനിച്ചു പുറപ്പെട്ടു. വിവരമറിഞ്ഞ പ്രവാചകൻ (ﷺ) ശത്രുക്കളുമായി ഏറ്റുമുട്ടാൻ തന്നെ തീരുമാനിച്ചു. എന്നാൽ ഈ യുദ്ധം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലായിരുന്നു എന്നത് ചരിത്രകാരന്മാരെല്ലാം വിവരിക്കുന്നുണ്ട്. ശക്തമായ ചൂട്, വരൾച്ച, ഉള്ള കായ്കനികൾ പഴുത്ത് പറിക്കാറിയതിനാൽ ആളുകൾക്ക് പങ്കെടുക്കാനുള്ള വൈമനസ്യം, അതിനേക്കാളെല്ലാമുപരി സാമ്പത്തിക പ്രതിസന്ധി. എന്നാലും നബി(ﷺ) യുദ്ധത്തിന് തയ്യാറെടുക്കാൻ തന്നെ തീരുമാനിച്ചു. സ്വഹാബികളോട് യുദ്ധഫണ്ടിലേക്ക് സംഭാവനകൾ നൽകാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് സത്യത്തിൽ ഉഥമാൻ (رضي الله عنه) മുന്നൂറ് ഒട്ടകങ്ങളും അതിനാവശ്യമായ എല്ലാ വസ്തുക്കളും, ആയിരം ദീനാറും നൽകി. നബി(ﷺ) അദ്ദേഹത്തിന്റെവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. അതു കേട്ടപ്പോൾ അദ്ദേഹം പിന്നേയും പിന്നേയും നൽകിക്കൊണ്ടിരുന്നു. അങ്ങിനെ പണത്തിന് പുറമെ തൊള്ളായിരം ഒട്ടകങ്ങളും നൂറ് കുതിരകളും അദ്ദേഹം നൽകുകയുണ്ടായി എന്ന് കാണാവുന്നതാണ്. 

അബൂബക്കർ (رضي الله عنه) തൻറ വിഹിതം, ഒരു ചെറിയ പൊതിയുമായി വരുന്നത് കണ്ട ഉമർ(رضي الله عنه) ഇക്കാര്യത്തിലെങ്കിലും എനിക്ക് അബൂബക്കറിനെ തോൽപ്പിക്കണമെന്ന് കരുതി തന്റെ സ്വത്തിൻറെ നേർപകുതിയുമായി എത്തി. അത് നബിയുടെ നബിയുടെ മുന്നിൽ വെച്ചു. ഇത് എത്രയുണ്ട് എന്ന് ആരാഞ്ഞപ്പോൾ പ്രവാചകരേ, എൻറ സ്വത്തിന്റെ പകുതിയിതാ നൽകുന്നു എന്ന് പറഞ്ഞു. അടുത്തത് അബൂബക്കർ(رضي الله عنه) നൽകുന്നത് കാണാൻ ആകാംക്ഷയോടെ നിൽക്കുന്ന ഉമർ(رضي الله عنه), ഒരു ചെറിയ പൊതി അബൂബക്കർ(رضي الله عنه) നബി (ﷺ)ക്ക് നേരെ നീട്ടുന്നതാണ് കണ്ടത്. അന്നേരം അദ്ദേഹ ത്തോട് ഇനി എന്താണ് ബാക്കിയുള്ളത് എന്ന് ചോദി ച്ചപ്പോൾ നബിയേ, അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസം അത് മാത്രമാണ് ഇനി ബാക്കിയുള്ളത് എന്റെ സ്വത്ത് മുഴുവനുമാണ് ഞാനീ കൊണ്ടുവന്നിരിക്കുന്നത്. ഇത് കേട്ട് ഉമർ(رضي الله عنه) പറഞ്ഞുപോയി: ഇല്ല, അബൂബക്കറേ, ദുനിയാവിൽ താങ്കളെ കവച്ചുവെക്കാൻ ഒരാൾക്കും കഴിയുകയില്ല. അപകാരം ഒരു നിലക്കും സ്വന്തമായി വാഹനമൊ രുക്കി യുദ്ധത്തിന് പോകാൻ കഴിയാത്തവർ പ്രവാചകൻ (ﷺ)യുടെ അടുക്കൽ വന്ന് യുദ്ധഫണ്ടിൽ നിന്നും വാഹനം നൽകി സഹായിക്കണം എന്ന് ആവശ്യപ്പെട്ട് പ്രവാചകന്റെ അടുക്കൽ എത്തിയപ്പോൾ നബിക്കും അവരെ സഹായിക്കാനായില്ല. അന്നേരം എങ്കിൽ രക്ഷപ്പെട്ടു എന്ന ആശ്വാസവുമായി മടങ്ങിയിരിക്കും എന്നായിരിക്കും വായനക്കാർ കരുതുന്നത്. എന്നാൽ നിങ്ങൾക്ക് തെറ്റുപറ്റി. അല്ലാഹു ആ മുഴുവൻ അറിയിക്കുന്നത് നമുക്ക് വിശുദ്ധ ഖുർആനിൽ നിന്നും ഇപ്രകാരം മനസ്സിലാക്കാം:

“മറ്റൊരു വിഭാഗത്തിന്‍റെ മേലും കുറ്റമില്ല.( യുദ്ധത്തിനു പോകാന്‍ ) നീ അവര്‍ക്കു വാഹനം നല്‍കുന്നതിന്‌ വേണ്ടി അവര്‍ നിന്‍റെ അടുത്ത്‌ വന്നപ്പോള്‍ നീ പറഞ്ഞു: നിങ്ങള്‍ക്ക്‌ നല്‍കാന്‍ യാതൊരു വാഹനവും ഞാന്‍ കണ്ടെത്തുന്നില്ല. അങ്ങനെ ( യുദ്ധത്തിന്‌ വേണ്ടി ) ചെലവഴിക്കാന്‍ യാതൊന്നും കണ്ടെത്താത്തതിന്‍റെ പേരിലുള്ള ദുഃഖത്താല്‍ കണ്ണുകളില്‍ നിന്ന്‌ കണ്ണുനീര്‍ ഒഴുകിക്കൊണ്ട്‌ അവര്‍ തിരിച്ചുപോയി. ( അങ്ങനെയുള്ള ഒരു വിഭാഗത്തിന്‍റെ മേല്‍. )” (തൗബ: 92)

എന്നാൽ സങ്കടവും കരച്ചിലും കണ്ടപ്പോൾ അവരെ അബ്ബാസ്, ഉഥ്മാൻ, യാമീനുബ്നു അംറ്(رضي الله عنه) എന്നിവർ വാഹനം നൽകി സഹായിക്കുകയുണ്ടായി. രണ്ടും മൂന്നും ആളുകൾ മാറിമാറിയായിരുന്നു ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തിരുന്നത് എന്നത് ഈ യുദ്ധത്തിൻ പ്രയാസകരമായ അവസ്ഥയെയാണ് നമുക്ക് വിവരിച്ചു തരുന്നത് ! കൂടാതെ മുനാഫിഖുകൾ ശക്തമായ ദുഷ്പചരണങ്ങളും റോമക്കാരെക്കുറിച്ച് പേടിപ്പെടുത്തലുകളുമായി മുസ്‌ലിംകളെ പിന്തിരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. എന്നിട്ടും മുപ്പതിനായിരത്തോളം വരുന്ന സൈ ന്യവു മായി നബി(ﷺ) തബൂക്കിലേക്ക് പുറപ്പെട്ടു.

ഹിജ്റ ഒമ്പതാം വർഷം റജബ് മാസത്തിലായിരുന്നു ഇത്. നബി(ﷺ)യും സ്വഹാബികളും തബൂക്കിൽ ഇറങ്ങി താവളമടിച്ചു. അനന്തരം ശത്രുക്കളോട് ഏറ്റുമുട്ടുന്നതിന് ആവേശമുണ്ടാകുന്നതിന് വേണ്ടി പ്രവാചകൻ (ﷺ) ഐഹിക ജീവിതത്തിന്റെ നിസ്സാരതയും രക്തസാക്ഷിത്വത്തിൻ മഹത്വവും പരലോകത്തിൻറെ അനശ്വരതയുമെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പ്രസംഗം നടത്തുകയുണ്ടായി !. ഇത് കേട്ട റോമൻ പട്ടാളക്കാർ ഭയന്ന് വിറക്കാൻ തുടങ്ങി. അവർക്ക് അധികമൊന്നും ആ അവസ്ഥയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവർ പിന്തിരിഞ്ഞു ഒടാൻ തുടങ്ങി.

അങ്ങിനെ ഒരു ഏറ്റുമുട്ടലിന് മുമ്പായിത്തന്നെ റോമക്കാർ തോറേറാടുകയാണുണ്ടായത്. നബി(ﷺ)യും അനുയായികളും രണ്ടാഴ്ചയോളം തബൂക്കിൽ താമസിച്ചു. അതിനിടയിൽ അയ്മ, അദ്റഹ്, ജർബാഹ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളെല്ലാം നബി(ﷺ)യുമായി സന്ധിയിലേർപ്പെടുകയും സമാധാനക്കരാർ കൈമാറുകയും ചെയ്തു. തബൂക്ക് യുദ്ധത്തോടു കൂടി മുസ്‌ലിംകളുടെ ശക്തിയും ആധിപത്യവും ആരാലും തോൽപ്പിക്കാൻ കഴിയാത്തതാണ് എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുകയും ചെയ്തു. ഇത് പ്രവാചകൻ(ﷺ)യുടെ ജീവിതത്തിലെ അവസാനത്തെ യുദ്ധവുമായിരുന്നു.

നബി(ﷺ)യും അനുയായികളും തബൂക്കിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കെ ചിലർ പറഞ്ഞു: നബിയേ, പലരും കാരണമില്ലാതെ യുദ്ധത്തിൽ പിന്നും വിട്ടുനിന്നിട്ടുണ്ട്. അന്നേരം പ്രവാചകൻ(ﷺ) പറഞ്ഞു: “അത് വിട്ടേക്കുക. അവരിൽ അല്ലാഹു നന്മ ഉദ്ദേശിച്ചവർ നിങ്ങളോടൊപ്പം എത്തിച്ചേക്കും, അല്ലാത്തവരിൽ നിന്നും അല്ലാഹു നിങ്ങളേയും രക്ഷപ്പെടുത്തും” ഉടനെ ജനങ്ങളിൽ ചിലർ പറഞ്ഞു: നബിയേ, വാഹന പ്രശ്നം കാരണത്താൽ അബൂദർറ്(رضي الله عنه)വും എത്തിച്ചേർന്നിട്ടില്ല. നബി(ﷺ) നേരത്തെ പറഞ്ഞ വാക്കുകൾ ആവർത്തിച്ചു. എന്നാൽ അബൂദർറ് തൻറ വാഹനം നടക്കാതെയായപ്പോൾ അതിനെ ഉപേക്ഷിച്ച് അതിന്റെ പുറത്തുണ്ടായിരുന്ന തന്റെ ഭക്ഷണവും മറ്റു വസ്തുക്കളുമെല്ലാം തലയിൽ ചുമന്നുകൊണ്ട് തബൂകിന് നേരെ നടന്നു. അങ്ങിനെ അകലെനിന്നും ഒരാൾ നടന്നുവരുന്നത് കണ്ടപ്പോൾ പ്രവാചകൻ(ﷺ) പറഞ്ഞു: “കുൻ അബാദർറ് (നീ അബൂ ദർറ് ആവുക)” അടുത്ത് വന്നപ്പോൾ അത് അബൂദർറ് തന്നെയായിരുന്നു. നബി(ﷺ) അദ്ദേഹത്തെ കണ്ടപ്പോൾ “യർഹമുല്ലാഹു അബാ ദർറ്, യംശീ വഹ്ദഹു വ യമൂത്തു വഹ്ദഹു വ യബഹു വഹ്ദഹു. (അല്ലാഹു അബൂദർറിന് കരുണ ചൊരിയട്ടെ. അദ്ദേഹം ഒറ്റക്ക് നടന്നു. ഇനി ഒററക്ക് മരണ വരെപ്പെടുകയും, ഒററക്ക് പുനർജനിക്കുകയും ചെയ്യും)” (സീറത്തുന്നബവിയ്യ: ഡോ: മുഹമ്മദ് അബൂ ശഹ്ബ:). എന്ന് പറഞ്ഞു. ഉഥ്മാൻ(رضي الله عنه)ന്റെ കാലത്ത് അദ്ദേഹം റബദയി ലേക്ക് താമസം മാറ്റുകയും മരണം തൻറ ഭാര്യയോടും ഭത്യനോടുമൊപ്പം കഴിച്ചുകൂട്ടുകയും ചെയ്തു. 

അദ്ദേഹം തൻറ മരണമാസന്നമായപ്പോൾ ഭാര്യയോടും മൃത്യനോടുമായി പറഞ്ഞു: “ഞാൻ മരണപ്പെട്ടാൽ നിങ്ങൾ രണ്ടുപേരും കൂടി എന്നെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ചെയ്ത ശേഷം വഴിയോരത്തായി കൊണ്ടു പോയിവെക്കുക. യാത്രാസംഘം പോകുന്നതായി കണ്ടാൽ ഇത് റസൂലിന്റെ സ്വഹാബി അബൂദർറിൻറ മയ്യത്താണ് എന്ന് പറയുക” പറഞ്ഞ പ്രകാരം പ്രവർത്തിച്ചു. അതുവഴി ഒരു സംഘത്തോടൊപ്പം വന്ന ഇബ്നുമസ്ഊദ് (رضي الله عنه) എന്താണ് എന്ന് അന്വേഷിക്കുകയും അവർ വിഷയം പറയുകയും ചെയ്തു. അന്നേരം അദ്ദേഹം “യർഹമുല്ലാഹു അബാ ദർറ്, യംശീ വഹ്ദഹു വ യമൂത്തു വഹ്ദഹു പ്രവാചക വചനം അനുസ്മരിക്കുകയും, അദ്ദേഹം അവിടെ ഇറങ്ങി അബൂദർറ് (رضي الله عنه) വിൻറ മയ്യത്ത് ഖബറട ക്കുകയും ചെയ്തു. അങ്ങിനെ പ്രവാചകൻ പ്രവചനം പുലരുകയും ചെയ്തു. നബി(ﷺ)യും അനുയായികളും തബൂക്കിൽ നിന്നും വിജയശ്രീലാളിതരായി മടങ്ങിയെത്തി. ഹിജ്റ; ഒമ്പത് റമദാൻ മാസത്തിലായിരുന്നു അത്. ശേഷം പ്രവാചകൻ (ﷺ) മദീനാ പള്ളിയിൽ സ്വഹാബികളുമായി കഴിഞ്ഞുകൂടവെ യുദ്ധത്തിൽ പലരും വന്ന് കാരണങ്ങൾ ബോധിപ്പിച്ചു. നബി (ﷺ) അതെല്ലാം അംഗീകരിക്കുകയും ചെയ്തു. പലരും കളവ് പറഞ്ഞു രക്ഷപ്പെട്ടു. എന്നാൽ വിശ്വാസികളിൽ പെട്ട മൂന്ന് പേർ, കഅബ്ബ്നു മാലിക്, മുറാറത്തു ബ്റബീഅ, ഹിലാലു ബ്നു ഉമയ്യ എന്നിവർക്ക് കാരണങ്ങളൊന്നും നിരത്താനുണ്ടായിരുന്നില്ല; അവർ കളവ് പറയുവാൻ തയ്യാറായതുമില്ല. സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ആകാം ഇനിയും സമയമുണ്ടല്ലോ എന്ന അലംഭാവമനസ്സ് മാത്രമായിരുന്നു അവരെ തടഞ്ഞത്. നബി(ﷺ) അവരോട് എല്ലാ നിലക്കുമുള്ള ബഹിഷ്കരണം ഏർപ്പെടുത്തി. വിശ്വാസികളോട് അവരോട് സംസാരിക്കാൻ പോലും പാടില്ല; എന്നു വിലക്കി. അവരുടെ ഭാര്യമാരോട് അല്ലാഹു അവരുടെ വിഷയത്തിൽ ഒരു തീരുമാനം അറിയിക്കുന്നത് വരെ വിട്ടു നിൽക്കണമെന്ന് അറിയിച്ചു !. അങ്ങിനെ അമ്പത് ദിവസം അവർ ഭൂമിയിൽ തികച്ചും നരകയാതന അനുഭവിച്ച് കഴിഞ്ഞു കൂടേണ്ടി വന്നു. അവസാനം അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. അത് അവരുടെ ജീവിതത്തിലെ ഏററവും ആനന്ദകരമായ ദിവസമായിരുന്നു; എന്ന് അവർ പിന്നീട് പറഞ്ഞിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. പ്രസ്തുത മൂന്ന് പേരുടെ തൗബ: സ്വീകരിച്ചത് അടക്കം തബൂക്ക് യുദ്ധവുമായി ബന്ധപ്പെട്ട അനേക വിഷയങ്ങൾ സൂറത്ത് തൗബയിലൂടെ വിശദീരിക്കുന്നുണ്ട്. 

 
അബ്ദുൽ ലത്തീഫ് സുല്ലമി

Leave a Comment