മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 13]

മക്കാ വിജയം
അല്ലാഹു തന്റെ മതത്തിനും അതിന്റെ അനുയായികൾക്കും നൽകിയ അതിമഹത്തായ വിജയങ്ങളിൽ ഒന്നാണ് മക്കാ വിജയം. അതു മുഖേന മനുഷ്യ സമൂഹത്തിനാകമാനം സന്മാർഗ്ഗവും നിർഭയത്വവുമായി നിശ്ചയിക്കപ്പെട്ട കഅബാ മന്ദിരവും അതുൾക്കൊള്ളുന്ന രാജ്യവും ശുദ്ധീകരിക്കപ്പെട്ടു. ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് പ്രവേശിക്കുവാനും ഇസ്ലാമിൻറ യശസ്സ് ഭൂമുഖത്താകെ വ്യാപിക്കുവാനും അത് കാരണമായി. ഹുദൈബിയ്യയിൽ വെച്ച് മുസ്‌ലിംകളും മുശ്രികുകളും തമ്മിൽ ഒപ്പിട്ട് കൈമാറിയ സന്ധി വ്യവസ്ഥ പ്രകാരം ഇരുവിഭാഗവുമായി സഖ്യത്തിലേർപ്പെടുന്ന കക്ഷികൾക്കും പ്രസ്തുത വ്യവസ്ഥകൾ പാലിക്കൽ ബാധകമായിരുന്നു.
എന്നാൽ മുശ്രികളുമായി സഖ്യത്തിലേർപ്പെട്ടിരുന്ന ബ്കർ ഗോതം മുസ്‌ലിം സഖ്യ കക്ഷിയിൽ പെട്ട ഖുസാഅ:ഗോതത്തെ അക്രമിച്ചതായിരുന്നു പ്രസ്തുത വിജയത്തിൽ കലാശിച്ച യുദ്ധത്തിന് നിമിത്തമായി വർത്തിച്ചത്. ഹിജ്റ: എട്ടാം വർഷത്തിലായിരുന്നു പ്രസ്തുത സംഭവം. ബക്സ് ഗോത്രം ഖുസാഅയെ ആക്രമിച്ചപ്പോൾ മുശ്രികുകൾ സന്ധി ലംഘിച്ചുകൊണ്ട് ബക്കാർക്ക് രഹസ്യമായി ആയുധങ്ങൾ എത്തിച്ചുകൊടുത്തു. തന്നെയുമല്ല ബക്സ് സൈന്യത്തോടൊപ്പം അവരുടെ നേതാക്കൾ യുദ്ധത്തിൽ പങ്കാളികളാവുകയും ചെയ്തു.
ഖുസാഅഃ ഗോതം ആത്മരക്ഷാർത്ഥം ഹറമിൽ പ്രവേശിച്ചപ്പോൾ ബക്കാരുടെ നേതാവ് നൗഫൽ സ്വന്തം അനുയായികളുടെ വിലക്കുകൾ പോലും ലംഘിച്ച് പരിശുദ്ധ ഹറമിൽ പ്രവേശിച്ചവരെ ആക്രമിക്കുകയുണ്ടായി. ഈ സന്ദർഭത്തിൽ അവർ അംറു ബ്നു സാലിമുൽ ഖുസാഇയുടെ നേതൃത്വത്തിൽ പ്രവാചകൻ (ﷺ) യുടെ അടുക്കൽ ചെന്ന് സഹായം തേടുകയും പ്രവാചകൻ(ﷺ) അവർക്ക് സഹായം വാഗ്ദാനം നൽകുകയും ചെയ്തു.
ഖുറൈശികളുടെ കരാർ ലംഘനവും വഞ്ചനയും മനസ്സിലാക്കിയ അബൂസുഫ്യാൻ അന്നേരം തന്ന സന്ധി വ്യവസ്ഥകൾ പുനഃ സ്ഥാപിച്ചു കിട്ടാനായി മുസ്‌ലിംകളുമായി സംസാരിക്കാനായി നേരെ മക്കയിലേക്ക് പുറപ്പെട്ടു.
അദ്ദേഹം നേരെ ചെന്നത് പ്രവാചകൻ (ﷺ)യുടെ വീട്ടിലേക്ക് ആയിരുന്നു. അവിടെ തന്റെ മകളും പ്രവാചക പതിമാരിൽ ഒരാളുമായ ഉമ്മു ഹബീബ: (رضي الله عنه) മാത്രമായിരുന്നു അന്നേരം ഉണ്ടായിരുന്നത്. അവർ പിതാവ് കയറി വരുന്നത് ഉടനെ പ്രവാചകൻ (ﷺ) ഉപയോഗിക്കുന്ന വരിപ്പ് മടക്കി വെക്കുകയുണ്ടായി ഉടനെ അബൂസുഫ്യാൻ ചോദിച്ചു “ആ വിരിപ്പിന് ഞാൻ പററാത്തത് കൊണ്ടോ, അതല്ല. ആ വരിപ്പ് എനിക്ക് പററാത്തത് കൊണ്ടോ !? എന്താണ് നീ അത് മടക്കി വെച്ചത് ?” റസൂൽ (ﷺ)യുടെ വിരിപ്പിൽ ഇരിക്കാൻ നിങ്ങൾക്ക് അർഹതയില്ല; നിങ്ങൾ മുശ്രിക്കും നജസുമാണ്.
അവർ യാതൊരു മടിയും കൂടാതെ മറുപടി പറഞ്ഞു!. എന്നെ പിരിഞ്ഞതിന് ശേഷം നീ ഒരു പാട് മോശമായിട്ടുണ്ട് എന്നു മാത്രം പറഞ്ഞ് അബൂ സുഫ്യാൻ ഇറങ്ങി നടന്നു. നോക്കൂ കഴിഞ്ഞു പോയ നമ്മുടെ മുൻ തലമുറയുടെ ജീവിത മാതൃകകൾ! തങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും മററു സർവ്വ ജനങ്ങളേക്കാളും അല്ലാഹുവിൻറ റസൂലിനെ സ്നേഹിക്കുമ്പോൾ മാത്രമെ വിശ്വാസിയാവുകയുള്ളൂ (നബി വചനം). എന്നും ഭർത്താക്കളുടെ അസാന്നിധ്യത്തിൽ ഭർത്താവിന് ഇഷ്ടമില്ലാത്തവരെ തങ്ങളുടെ വീട്ടിൽ പ്രവേശിപ്പിക്കരുത് എന്നീ കൽപ്പനകൾ എല്ലാം എത്ര ശ്രദ്ധാപൂർവ്വമായിരുന്നത് അവർ പാലിച്ചു പോന്നിരുന്നത് !? ഇത്തരം മഹനീയ മാതൃകകൾ ആധുനിക തലമുറ ഉൾക്കൊണ്ടിരുന്നുവെങ്കിൽ . . . . .!
പ്രതീക്ഷിച്ച പോലെ മകളിൽ നിന്നും തനിക്ക് യാതൊരു സഹായവും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ അബൂ സുഫ്യാൻ പിന്നെ നബി(ﷺ), അബൂബക്കർ, ഉമർ(رضي الله عنه) എന്നിവരെയെല്ലാം ചെന്നു കണ്ടെങ്കിലും പ്രതികരണം നിരാശാജനകമായിരുന്നു. ഖുറൈശികൾ സന്ധി ലംഘിച്ച് വഞ്ചനയും ആക്രമണവും നടത്തിയത് അറിഞ്ഞ പ്രവാചകൻ (ﷺ) വലിയ ഒരു സൈന്യവുമായി മക്കയിലേക്ക് പുറപ്പെട്ടു. വഴിക്കു വെച്ച് ധാരാളം ആളുകൾ സൈന്യത്തിൽ ചേരുകയും ചെയ്തു. ഹിജ്റ എട്ടാം വർഷം റമദാൻ പത്തിന് ആയിരുന്നു ഇത്. പതിനായിരം പേരിൽ കുറയാത്ത എണ്ണമായിരുന്നു പ്രസ്തുത സൈന്യത്തിലെ അംഗ സംഖ്യ. നബി(ﷺ)യും അനുയായികളും മക്കയെ ലക്ഷ്യം വെച്ച് നീങ്ങുന്നത് രഹസ്യമാക്കിവെക്കാൻ നബി(ﷺ) അനുയായികളോട് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഒരു വലിയ സംഘട്ടനവും രക്തച്ചൊരിച്ചിലും ഒഴിവാകുവാകുവാനും എന്നാൽ കഅബയുടേയും മക്കയുടേയും പവിത്രത കാത്തു സൂക്ഷിക്കാൻ ഇനി അത് തങ്ങൾക്ക് ലഭ്യമാക്കുകയും വേണം എന്ന് മനസ്സായിരുന്നു ഈ പുറപ്പാടിൻറയും രഹസ്യമാക്കലിന്റേയും പിന്നിലുള്ള ലക്ഷ്യം. എന്നാൽ സഹാബിയായ ഹാതിബ് ബ്നു അബീ ബൽതഅ (رضي الله عنه) നബി(ﷺ)യുടെ കൽപ്പനക്ക് വിരുദ്ധമായി വിശ്വാസികളുടെ പുറപ്പാടിനെ സംബന്ധിച്ച് ഖുറൈശികളെ വിവരമറിയിക്കുന്ന ഒരു കത്ത് ഒരു സ്ത്രീ വശം രഹസ്യമായി കൊടുത്തയക്കുകയുണ്ടായി. ഇത് അല്ലാഹു വഹ്യു മുഖേനെ നബി(ﷺ)ക്ക് അറിയിച്ചു കൊടുത്തു. വിവരം അറിഞ്ഞ ഉടനെ പ്രവാചകൻ(ﷺ) അലി, സുബൈർ, മിഖ്ദാദ് (رضي الله عنه) എന്നിവരെ വിളിച്ചു മക്കയിലേക്കുള്ള വഴിമ ദ്ധ്യ എത്തിയിട്ടുള്ള പ്രസ്തുത സ്ത്രീയെ ചെന്നു കണ്ട് എഴുത്ത് വാങ്ങിച്ചു വരാൻ പറഞ്ഞയച്ചു. നബിയുടെ നിർദ്ദേശവും അടയാളങ്ങളുമനുസരിച്ച് അവർ സ്ത്രീയെ കണ്ടെത്തി എഴുത്ത് ആവശ്യപ്പെട്ടപ്പോൾ അവൾ ആദ്യം നിഷേധിച്ചു. തൽസമയം എഴുത്ത് തന്നില്ലെങ്കിൽ ഞങ്ങൾ വസ്ത്രാക്ഷേപം നടത്തും എന്ന് പറഞ്ഞപ്പോൾ അവൾ തൻ മുടിക്കെട്ടിനുള്ളിൽ ഒളിപ്പിച്ച് വെച്ചിരുന്ന എഴുത്ത് എടുത്ത് കൊടുത്തു. കത്ത് പ്രവാചകന് ലഭിച്ച ഉടനെ ഹാത്വിബ്(رضي الله عنه) വിനെ വിളിച്ച് നബി (ﷺ) കാരണം തിരക്കി.
ഉടനെ അദ്ദേഹം പറഞ്ഞത് “നബിയേ, ഞാൻ മതത്തിൽ നിന്നും പുറത്ത് പോവുകയോ അവിശ്വാസത്തെ ഇഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. മററു മുഹാജിറുകൾക്കെല്ലാം മക്കയിലെ അവരുടെ സ്വത്ത് സംരക്ഷിക്കാൻ കുടുംബക്കാരുണ്ട്. എനിക്ക് അങ്ങിനെ ആരുമില്ല. അതിനാൽ എൻറ പ്രവർത്തനം മുഖേനെ ഖുറൈശികൾക്ക് എന്നോട് ഒരു അനുകമ്പ തോന്നി എന്റെ സ്വത്ത് സംരക്ഷിക്കപ്പെടുന്നതിന് വേണ്ടി ചെയ്തുപേയതാണ്” എന്നു പറഞ്ഞു. അന്നേരം പ്രവാചകൻ (ﷺ) അവൻ സത്യം പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു. അന്നേരം ഉമർ(رضي الله عنه) നബിയേ, ഞാൻ അവന്റെ കഴുത്ത് വെട്ടിക്കൊള്ളട്ടെ എന്നു ചോദിക്കുന്നുണ്ടായിരുന്നു. പ്രവാചകൻ(ﷺ) സ്വഹാബികളെ ശാന്തരാക്കിക്കൊണ്ട് പറഞ്ഞു: “അദ്ദേഹം ബദറിൽ പങ്കെടുത്ത വ്യക്തിയാണ്, അല്ലാഹു അവർക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു. തുടർന്ന് ഖുർആൻ 60ാം അദ്ധ്യായമായ സൂറത്ത് മുംതഹിനയിലെ ആദ്യ വചനങ്ങൾ അവതരിച്ചു. അത് ഇപ്രകാരമാണ്,
“ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്നേഹബന്ധം സ്ഥാപിച്ച് കൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ ( നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്. ) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങളില്‍ നിന്ന് വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് പിഴച്ചു പോയിരിക്കുന്നു. അവര്‍ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവര്‍ നിങ്ങള്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്‍ക്ക് ദുഷ്ടതയും കൊണ്ട് അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യും. ” (സൂറ: മുംതഹിന: 1,2).
നബി(ﷺ)യും അനുയായികളും മക്കയെ ലക്ഷ്യം വെച്ച് നടന്നു നീങ്ങി. വഴിയിൽ വെച്ച് അബ്ബാസു ബ്നു അബ്ദിൽ മുത്തലിബും കുടുംബവും മുസ്ലിമായിക്കൊണ്ട് മദീനയിലേക്ക് മുഹാജിറുകളായി പുറപ്പെട്ടു വരുന്നത് കണ്ടു. പ്രവാചകൻ അന്നേരം കുടുംബത്തെ മദീനയിലേക്ക് അദ്ദേഹത്തോട് തന്റെ വിശ്വാസം രഹസ്യമാക്കി വെക്കാൻ ആവശ്യപ്പെട്ടു. നബി(ﷺ)യും അനുയായികളും മക്കയുടെ കവാടമായ മർറു ദഹ്റാനിൽ എത്തിയപ്പോൾ നബി(ﷺ) അനുയായികളോട് തീപന്തം കത്തിക്കുവാൻ ആവശ്യപ്പെട്ടു പതിനായിരത്തിലധികം വരു സൈന്യം തീപന്തവുമേന്തി വരുന്നത് കണ്ട ഖുറൈശികൾ അമ്പരന്നു. വഴിക്കുവെച്ച് തീപ്പന്തം കണ്ട അബൂ സുഫ്യാൻ കൂടെയുണ്ടായിരുന്ന ഹകീമു ബ് ഹുസാം, ബുദൈലു ബ്വർഖാഅ് എന്നിവരോട് എന്താണ് നാം ഇക്കാണുന്നത് അറഫയാണോ ? എന്ന് പരിഭാന്തിയോടെ വിളിച്ചു പറയാൻ തുടങ്ങി. അറഫയിലല്ലാതെ ഇങ്ങനെ ഒരു രംഗം അവർക്ക് പരിചയമില്ലായിരുന്നു. തൽസമയത്ത് അബ്ബാ സുബ്നു അബ്ദുൽ മുത്തലിബ് അവരുടെയടുക്കൽ അവർക്ക് ഭയം ജനിക്കുന്ന വിധം പ്രവാചകൻ ആഗമനത്തെക്കുറിച്ച് അറിയിച്ചു. ഭയവിഹ്വലനായ അബൂ സുഫ്യാനും കൂട്ടുകാരും അബ്ബാസ് (رضي الله عنه)വിനോട് സംരക്ഷണം ആവശ്യപ്പെടുകയും അദ്ദേഹം അവർക്ക് സംരക്ഷണം നൽകി നേരെ പ്രവാചകന്റെയടുക്കൽ ഹാജറാക്കുകയും ചെയ്തു. രംഗം കണ്ട ഉമർ(رضي الله عنه), അബൂ സുഫ്യാനെ വധിക്കുന്നതിന് പ്രവാചകനോട് അനുവാദം ചോദിച്ചു.
പ്രവാചകൻ (ﷺ) ഉമറിനോട് ശാന്തമാകാൻ ആവശ്യപ്പെട്ടു. അബ്ബാസ്(رضي الله عنه) വിനോട് അബൂസുഫ്യാനേയും കൊണ്ട് തൻറ ടൻറിലേക്ക് പോകുവാനും നേരം പുലർന്ന ശേഷം അവരെ പ്രവാചകൻ(ﷺ)യുടെ മുന്നിൽ ഹാജരാക്കുവാനും പറഞ്ഞു. ഒരു രാത്രി വിശ്വാസികളോടൊപ്പം കഴിയാൻ അവസരം ലഭിച്ച അബൂ സുഫ്യാൻ വിശ്വാസികൾക്കിടയിലെ പ്രവാചകൻറ സ്ഥാനവും അദ്ദേഹത്തോട് അനുയായികൾ ക്കുണ്ടായിരുന്ന സ്നേഹവും കണ്ട് അമ്പരന്ന്; ഇങ്ങിനെ പറഞ്ഞു: “കിസ്യുടേയും കൈസറിന്റേയും അടുക്കൽ പോലും കണ്ടിട്ടില്ലാത്ത വല്ലാത്ത സ്നേഹബന്ധം !! അൽഭുതം തന്നെ !”
അടുത്ത ദിവസം അബ്ബാസ് (رضي الله عنه) അബൂ സുഫ്യാനേയും കൊണ്ട് പ്രവാചകൻറെയടുക്കൽ ചെന്നു. പ്രവാചകൻ (ﷺ) അദ്ദേഹത്തോട് അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് നിനക്ക് ബോധ്യമായോ ? എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “ഇത് വരേക്കും ഒരു ദൈവവും എന്നെ സഹായിച്ചിട്ടില്ല” പിന്നീട് പ്രവാചകൻ ചോദിച്ചു: “”ഞാൻ അല്ലാഹുവിൻറ റസൂലാണ് എന്നതിൽ നിനക്ക് ഇനിയും സംശയമുണ്ടോ ?” അതും അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടതായിറിയിച്ചു. പിന്നീട് ഒട്ടും താമസമുണ്ടായില്ല; ഇസ്ലാമിനും മുസ്‌ലിംകൾക്കുമെതിരിൽ ഒരു പാട് യുദ്ധങ്ങങ്ങൾക്ക് നായകത്വം വഹിച്ച അദ്ദേഹം ശഹാദത്ത് ഉച്ചരിച്ച് ഇസ് ലാമിന്റെ കാവൽ ഭടനായി മാറി.
നബിയും അനുയായികളും സംഘം സംഘമായി മക്കയിൽ പ്രവേശിച്ചു. ഖുറൈശികൾ ഭയവിഹ്വലരായി നോക്കി നിൽക്കുക മാത്രം ചെയ്തു. തടിച്ചുതിങ്ങി നിൽക്കുന്ന ജനങ്ങളെ നോക്കി അവർ കാണത്തക്കനിലയിൽ അബൂസുഫ്യൻ (رضي الله عنه) വിനെ മുന്നിൽ നിർത്തിക്കൊണ്ട് പ്രവാചകൻ വിളിച്ചു പറഞ്ഞു : “വല്ലവരും സ്വന്തം വീടുകളിൽ കടന്ന് വാതിൽ അടച്ചു നിന്നാൽ അവന് അഭയമുണ്ട്, പള്ളിയിൽ പ്രവേശിക്കുന്നവർക്കും അഭയമുണ്ട്, അപ്രകാരം അബൂസുഫ്യാൻ വീട്ടിൽ കയറി നിൽക്കുന്നവർക്കും അഭയമുണ്ട്.”
പിന്നീട് പ്രവാചകനും അനുയായികളും കഅബയെ ലക്ഷ്യം വെച്ച് നീങ്ങി കഅബയെ ഏഴ് പ്രവശ്യം ത്വവാഫ് ചെയ്തു. കഅബക്ക് ചുറ്റുമായി സ്ഥാപിക്കപ്പെട്ടിരുന്ന മുന്നൂറിൽ പരം വിഗ്രഹങ്ങളെ എടുത്തുമാററി. അന്നേരം പ്രവാചകൻ(ﷺ) “ജാഅൽ ഹഖ് വ സഹഖൽ ബാത്വി ലു ഇന്നൽ ബാത്വില കാന സഹൂഖാ (സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. നിശ്ചയം അസത്യം മാഞ്ഞുപോകുന്നതാകുന്നു” എന്ന ഖുർആനിക വചനം (ഇസ്റാഅ് 81) ഉരുവിട്ടുകൊണ്ടേയിരുന്നു. ശേഷം കഅബ തുറക്കാനാവശ്യപ്പെടുകയും അതിലുണ്ടായിരുന്ന ഇബ്റാഹീം നബിയുടേയും ഇസ്മാഈൽ നബിയുടേയും അടക്കം എല്ലാ ബിംബങ്ങളും പുറത്തേക്ക് എടുത്തിട്ട് തന്റെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് തല്ലിത്തകർത്തു. കഅബക്ക് അകത്ത് കയറി പ്രവാചകൻ രണ്ട് റക്അത്ത്നമസ്കരിച്ചു. മക്കക്കാർ കഅബക്ക് ചുറ്റും തടിച്ചുകൂടിയിട്ടുണ്ട്. ഇനി എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്ന് വ്യാകുലചിത്തരായി നോക്കിനിൽക്കുകയാണ്.
തങ്ങളുടെ എല്ലാ അടവുകളും പരാജയപ്പെട്ടതായി അവർക്ക് ബോദ്ധ്യമായി. നബി(ﷺ)യുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയവർ, കഴുത്തിൽ മുണ്ടിട്ട് മുറുക്കി കൊല്ലാൻ ശ്രമിച്ചവർ, നാട്ടിൽ നിന്നും ആട്ടിയോടിച്ചവർ, കൂക്കി വിളിച്ചവർ എല്ലാവരും പ്രവാചകന്റെ മുഖത്തേക്ക് തുറിച്ചു നോക്കി, വിറപൂണ്ട് മനസ്സുമായി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പേടിച്ചു നിൽക്കുകയാണ്. ഇന്ന് എന്തായാലും ഒരു അറുകൊലയുടെ ദിവസം തന്നെയായിരിക്കും എന്ന് കണക്ക് കൂട്ടി നിൽക്കുന്നവരോടായി പ്രവാചകൻ (ﷺ) അടുത്ത് ചെന്ന് ചോദിച്ചു: “ഞാൻ നിങ്ങളെ എന്ത് ചെയ്യുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത് ? അവർ പറഞ്ഞു: “നല്ലത് മാത്രമായിരിക്കും താങ്കൾ പവർത്തിക്കുക. താങ്കൾ ഒരു മാന്യനാണ് മാന്യൻ പുതനുമാണ്”. അന്നേരം പ്രവാചകൻ (ﷺ) പ്രഖ്യാപിക്കുകയാണ്: “
എൻറ മുൻ പ്രവാചകരിൽ ഒരാളായ യൂസുഫ് (عليه السلام) തന്റെ സഹോദരങ്ങളോട് പറഞ്ഞ വാക്കുകളാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത് : (ഇല്ല, നിങ്ങളോട് യാതൊരു പ്രതികാര നടപടികൾക്കും മുതിരുന്നില്ല; പൊയ്ക്കൊള്ളുക നിങ്ങളെയെല്ലാം വെറുതെ വിട്ടിരിക്കുന്നു’. എന്തൊരു വിശാലമായ പൊതുമാപ്പ് !! കാരുണ്യത്തിന്റെ ദിനം. ചരിത്രത്തിൽ തുല്യത കാണാത്ത ഒരു മാതൃക !!
പിന്നീട് ബിലാൽ (رضي الله عنه)വിനോട് ബാങ്ക് വിളിക്കാൻ ആവശ്യപ്പെടുകയും അങ്ങിനെ അല്ലാഹു അക്ബർ . . അശ്ഹദുഅൻ. . . ലാ ഇലാ ഹ ഇല്ലല്ലാഹു അശ്ഹദുഅന്ന മുഹമ്മദൻ റസൂലുല്ലാഹ്. എന്ന ശബ്ദം അന്നു മുതൽ ഇന്നുവരേയും, ശേഷം അല്ലാഹു ഉദ്ദേശിക്കുന്നതയും അവിടെയും ലോകത്തിൻറ മറെറല്ലാ ദിക്കുകളിലും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ലോകത്തിൻ സമയഗണ നയിലെ വ്യത്യാസമനുസരിച്ച് എല്ലാ നേരവും ലോകത്ത് ബാങ്കിൻ പദങ്ങൾ മുഴങ്ങിക്കൊ ണ്ടേയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഹിജ്റ: എട്ടാം വർഷം റമദാൻ 17 ന് ആയിരുന്നു പ്രസ്തുത സംഭവം. 20ന് ആയിരുന്നു എന്നും അഭിപ്രായമുണ്ട്. അങ്ങിനെ യാതൊരു രക്തച്ചൊരിച്ചിലുമില്ലാതെ കഅബയും അത് നിലകൊള്ളുന്ന പ്രദേശങ്ങളും തീർത്തും വിഗ്രഹങ്ങളിൽ നിന്നും ശിർക്കിൽ നിന്നും മുക്തമായി. “ഇന്നാ ഫത ഹ്നാ ലക ഫത്ഹൻ മുബീനാ” (തീർച്ചയായും താങ്കൾ ക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നൽകിയി രിക്കുന്നു) (സൂറ: ഫത്ഹ്) എന്ന അല്ലാഹുവിൻറ പ്രഖ്യാപനം പുലരുക തന്നെ ചെയ്തു. പിന്നീട് നബി(ﷺ) കഅബയുടെ താക്കോൽ നേരത്തെ അതിന്റെ കൈവശക്കാരനായിരുന്ന ഉഥ്മാനു ബ്നു ത്വരഹ (رضي الله عنه) വിനെ വിളിച്ച് തിരിച്ച് ഏൽപ്പിച്ചു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: “ഇന്ന് നന്മയുടെയും കരാർ പൂർത്തീകരണത്തിന്റേയും ദിവസമാണ്.” ശേഷം പ്രവാചകൻ(ﷺ) ഖുറൈശികളെ അഭിമുഖീകരിച്ച് ഒരു പ്രസംഗം നടത്തുകയുണ്ടായി. അതിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ പൂർവ്വീകമായി നിലനിന്നു വരുന്ന ജാഹിലിയ്യത്തിന്റെ എല്ലാ വിധ ജാടകളും താൻ പോരിമയും അല്ലാഹു ഇതാ നീക്കി ക്കളഞ്ഞിരിക്കുന്നു. ശേഷം “മനുഷ്യരേ, നിങ്ങളെ ഒരേ ആണിൽ നിന്നും പെണ്ണിൽ നിന്നുമാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന ഖുർആനിക വചനം പ്രവാചകൻ പാരായണം ചെയ്തു. അടുത്ത ദിവസവും പ്രവാചകൻ സമൂഹത്തെ അഭിമുഖീകരിച്ച് പ്രസംഗിച്ചു. “അല്ലാഹു ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് നാൾ തൊട്ട് പവിത്രമായി ആദരവ് കൽപ്പിച്ചിട്ടുള്ള പ്രദേശമാണ് മക്ക. അത് അന്ത്യനാൾ വരെ പവിത്രതയോടെ നിങ്ങൾ കാത്ത് സൂക്ഷി ക്കേണ്ടതുണ്ട് ‘എന്ന് പ്രത്യേകം ഊന്നിപ്പറഞ്ഞു. തുടർന്ന് പത്തൊമ്പത് ദിവസം പ്രവാചകനും അനുയായികളും മക്കയിൽ താമസിച്ചു ശേഷം മദീനയിലേക്ക് തന്നെ തിരിച്ചു പോകുകയും ചെയ്തു. അതിന്നിടയിൽ ധാരാളം സ്ത്രീ പുരുഷന്മാർ ഇസ്ലാമിൽ പ്രവേശിച്ച് പ്രവാചകൻറയടുക്കൽ വന്ന് ബൈഅത്ത് ചെയ്യുകയുണ്ടായി. അതോടെ മക്കയുടെ ആധിപത്യം പരിപൂർണ്ണമായും മുസ് ലിംകളുടെ കൈകളിലായിത്തീർന്നു.