മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 16]

പ്രവാചകൻ(ﷺ)യുടെ വിയോഗം
മക്കം ഫത്ഹിന് ശേഷമുള്ള പല സംഭവങ്ങളും പ്രവാചകൻ(ﷺ)യുടെ വേർപാട് വിളിച്ചറിയിക്കുന്നതായിരുന്നു. ഹജ്ജിൻറ സന്ദർഭത്തിൽ മിനായിൽ വെച്ച് സൂറത്ത്നസ് അവതരിച്ചപ്പോൾ എൻറ മരണവാർത്ത അറിയിക്കപ്പെട്ടു എന്ന് പറഞ്ഞതും, മുആദ്(رضي الله عنه)വിനെ യമനിലേക്ക് നിയോഗിച്ചിച്ചപ്പോൾ ഇനി താങ്കൾ ഒരു പക്ഷേ ഈ പള്ളിയുടെ അടുക്കൽ എൻറ ഖബറിന് അടുത്തുകൂടെയാകും നടക്കുക. എന്ന് പറഞ്ഞതെല്ലാം അതാണ് സൂചിപ്പിക്കുന്നത്.
ഹിജ്റ; 11ാം വർഷം സഫർ മാസം അവസാന ദിവസം നബി(ﷺ) അല്ലാഹുവിന്റെ കൽപ്പനപ്രകാരം മസ്ജിദുന്നബവിയോട് തൊട്ടുള്ള ശ്മശാനം സന്ദർശിക്കുകയും ഖബറാളികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത ശേഷം തിരിച്ചുവരുന്ന അവസരത്തിലായിരുന്നു നബി(ﷺ)ക്ക് രോഗ ലക്ഷണങ്ങൾ കണ്ടത്. നബി(ﷺ)യുടെ കൂടെ തൻ ഭ്രിത്യനായ അബൂമുവയ്ഹിബയും ഉണ്ടായിരുന്നു.
പ്രവാചകൻ(ﷺ) അദ്ദേഹത്തോട് ഇങ്ങിനെ പറഞ്ഞു: “അല്ലാഹു ഐഹിക ജീവിതത്തിലെ ഖജനാവുകളുടെ താക്കോലുകൾ എനിക്ക് നൽകിക്കൊണ്ടുള്ള ശാശ്വത ജീവിതവും സ്വർഗ്ഗവും വേണോ അതല്ല അല്ലാഹുവിനെ കണ്ട്മുട്ടലും സ്വർഗ്ഗവും വേണോ എന്ന കാര്യത്തിൽ എനിക്ക് തിരഞ്ഞെടുക്കാൻ അവസരം തന്നു. ഞാൻ അന്നരം ശേഷം അല്ലാഹുവിനെ കാണലും സ്വർഗ്ഗവും തിരഞ്ഞെടുത്തു !!” എന്നു പറഞ്ഞു. അന്ന് നബി(ﷺ)യുടെ ഊഴം മൈമൂന(رضي الله عنها)യുടെ വീട്ടിലായിരുന്നു. പ്രവാചകൻ (ﷺ) മററു ഭാര്യമാരെയെല്ലാം വിളിച്ചു വരുത്തിയ ശേഷം ആയിഷ(رضي الله عنها)യുടെ വീട്ടിൽ കഴിയാൻ അനുവാദം ചോദിക്കുകയും അവർ സമ്മതിച്ചത് അനുസരിച്ച് ആയിഷ(رضي الله عنها)യുടെ വീട്ടിലേക്ക് മാറുകയും ചെയ്തു; പിന്നീട് തൻറ മരണംവരെ അവിടെത്തന്നെയായിരുന്നു പ്രവാചകൻ(ﷺ) കഴിഞ്ഞു കൂടിയത്.
വിവരമറിഞ്ഞ് സന്ദർശകർ വന്നുപോയിക്കൊണ്ടേയിരുന്നു. ഒരു ദിവസം മകൾ ഫാത്വിമ (رضي الله عنها) വന്നപ്പോൾ നബി അവരെതന്നോട് ചേർത്ത് ഇരുത്തിയ ചെവിയിൽ എന്തോ സ്വകാര്യമായി പറഞ്ഞു അന്നേരം ഫാതിമ(رضي الله عنها) വിതുമ്പിക്കരയാൻ തുടങ്ങി. അൽപ്പം കഴിഞ്ഞ് വീണ്ടും അദ്ദേഹം എന്തോ പറഞ്ഞു. അന്നേരം അവർ ചിരിക്കുകയും ചെയ്തു. ആയിഷ(رضي الله عنها) അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് രഹസ്യമാക്കിവെക്കുകയും പിന്നീട് നബി(ﷺ)യുടെ അവർ ഇപകാരം പറഞ്ഞു: “ആദ്യം തൻറ മരണം അടുത്തിരിക്കുന്നു എന്നും അതിനാൽ തഖ്വയും ക്ഷമയും കൈക്കൊള്ളണമെന്ന് പറഞ്ഞപ്പോഴാണ് ഞാൻ കരഞ്ഞത്. പിന്നീട്, എന്നോടൊപ്പം ആദ്യമായി എൻറ കുടുംബത്തിൽ നിന്നും വന്നുചേരുക നീ ആയിരിക്കുമെന്നും നീ സ്വർഗ്ഗ സ്ത്രീകളുടെ നേതാവായിരിക്കും എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ചിരിച്ചത് എന്നും പറഞ്ഞു.’ ഇക്കാര്യം ഇമാം ബുഖാരി തൻറ സ്വഹീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മരണശേഷം
പ്രവാചകന് പനി ശക്തമായിക്കൊണ്ടേയിരുന്നു. തലയിൽ വെള്ളം ഒഴിച്ചുകൊണ്ട് തണുപ്പിക്കുകയും, തുണി ചുററിനോക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആയിഷ(رضي الله عنها) സൂറത്തുൽ മുഅവ്വിദതൈനി ഓതി തൻ കൈകളിൽ ഊതി തടവിക്കൊടുക്കുന്നുമുണ്ട്. പ്രവാചകൻ ഒരു മുണ്ട് കൊണ്ട് മുഖം മൂടിയിട്ടുണ്ട് ഇടക്ക് അത് നീക്കിക്കൊണ്ട് തന്റെ അടുത്തായി ഒരു പാത്രത്തിലുള്ള വെള്ളത്തിൽ കൈമുക്കി മുഖം തുടക്കുകയും ലാഇലാഹ ഇല്ലല്ലാഹ് ഇ ന്നലിൽ മൗതി ലസകറാത്ത് (നിശ്ചയം മരണവേദന അ സഹ്യമായത് തന്നെയാണ്) എന്നും അല്ലാഹുവേ, മരണ വേദനയെത്തൊട്ട് ഞാൻ നിന്നോട് രക്ഷതേടുന്നു. എന്നും പറഞ്ഞുകൊണ്ടിരുന്നു. പ്രവാചകന് ഇടക്ക് ബോധം നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു. ഒരിക്കൽ ഒരു രാതി തെളിഞ്ഞപ്പോൾ ജനങ്ങൾ നമസ്കരിച്ചോ എന്ന് ചോദിച്ചു. ഇല്ല (പ്രവാചകരേ, അവർ നിങ്ങളെ പ്രതീക്ഷിച്ച് ഇരിക്കുകയാണ് എന്ന് പറഞ്ഞു. അന്നേരം അൽപം ഉന്മേഷം ലഭിക്കാൻ കുറച്ച് വെള്ളം ലയിലൊഴിച്ച് കൊടുക്കാൻ പറഞ്ഞു. അവരത് പ്രകാരം ചെയ്തു; പള്ളിയിലേക്ക് പുറപ്പെടാൻ സമയം പിന്നേയും ബോധം നഷ്ടപ്പെട്ടു. അൽപം കഴിഞ്ഞ്ബോധം തെളിഞ്ഞപ്പോൾ അവർ നമസ്കരിച്ചോ എന്ന് ചോദിച്ച് ഇല്ല. എന്ന് കേട്ടപ്പോൾ വീണ്ടും മേൽ പറഞ്ഞത് പോലെ ആവർത്തിച്ചു. ഇത് രണ്ട് മൂന്ന് തവണ ആവർത്തിച്ചു. അവസാനം പള്ളിയിൽ പോയി നമസ്കരിക്കാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ അബൂബക്കർ (رضي الله عنه) വിനോട് ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കാൻ പറയാൻ ഏൽപ്പിച്ചു. അന്നേരം എന്റെ പിതാവ് ഖുർആൻ ഓതുന്ന സമയം പൊട്ടി കരയുന്ന വ്യക്തിയാണ് അദ്ദേഹത്തിന് അതിന് കഴിയില്ല. മററാരെയെങ്കിലും എടുത്ത് ഏൽപ്പിക്കണമെന്ന് ആയിഷ(رضي الله عنها) പറഞ്ഞു നോക്കിയെങ്കിലും നബി(ﷺ) അതനുവദിച്ചില്ല. അബൂബക്കർ(رضي الله عنه) ജനങ്ങൾക്ക് ഇമാമായി നമസ്കരിച്ചു. അന്നേരം നബിക്ക് അൽപം ആശ്വാസം തോന്നിയപ്പോൾ പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാൻ നബി(ﷺ) താൽപര്യം പ്രകടിപ്പിക്കുകയും രണ്ടാളുടെ ചുമലിൽ കൈവെച്ച് പള്ളിയിലേക്ക് പുറപ്പെട്ടു ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന പ്രസ്തുത ഹദീസിൽ കാല് എടുത്ത്ക്കാൻ കഴിയാതെ കാല് വലിച്ചുകൊണ്ട് പള്ളിയിലേക്ക് നീങ്ങുമ്പോൾ, പോകുന്ന വഴിക്ക് കാല് വലിച്ച രണ്ട് വരകൾ കാണാമായിരുന്നു.!! എന്ന് രേഖപ്പെടുത്തുന്നുണ്ട്. നോക്കൂ ജമാഅത്തിന് പ്രവാചകൻ (ﷺ) കണ്ടിരുന്ന ഗൗരവം എത്രയാണ് !!
മറെറാരിക്കൽ നബി(ﷺ) പള്ളിയിൽ വരുന്നത് കണ്ട് അബൂബക്കർ പുറകോട്ട് നീങ്ങി നബിയെ ഇമാമാക്കാൻ ഒരുങ്ങി. അന്നേരം നബി(ﷺ) നമസ്കാരം തുടരാൻ ആവശ്യപ്പെടുകയും അബൂബക്കർ(رضي الله عنه)വിന്റെ സമീപത്ത് ഇരുന്ന് നമസ്കരിക്കുകയും ചെയ്തു. ഇനിയൊക്കെ അബൂബക്കറാകട്ടെ എന്ന് എന്ന ഒരു സൂചനയായിരുന്നു അത് എന്ന് ചരിത്രകാരന്മാർ അതിനെ വിലയിരുത്തുന്നതായി കാണാം. പിന്നീട് പ്രവാചകൻ(ﷺ) മിമ്പറിൽ ഇരുന്ന്, ഹംദുംത്തും ചൊല്ലി ജനങ്ങളോടായി വസ്വിയ്യത്തുകളും നൽകി.:
“ജനങ്ങളേ, (മുഹാജിറുകളുടേയും അൻസാറുകളുടേയും ത്യാഗങ്ങളേയും സ്ഥാനങ്ങളേയും അനുസ്മരിച്ച ശേഷം) നിങ്ങൾ പരസ്പരം ബഹുമാനത്തോടെയും വിട്ടുവീഴ്ചാ മനസ്സോടെയും കഴിയണം; എന്ന് ഓർമ്മപ്പെടുത്തി. ശേഷം, ഒരു ദാസന് തന്റെ രക്ഷിതാവ് ഐഹിക സുഖം അതല്ലെങ്കിൽ പരലോകം രണ്ടിലൊന്ന് തിര സ്വലാ ഞെഞ്ഞെടുക്കാൻ സ്വാതന്ത്യം നൽകി. അപ്പോൾ ആ ദാസൻ പരലോകം തിരഞ്ഞെടുത്ത് കഴിഞ്ഞു. ഇത് കേട്ട അബൂബക്കർ(رضي الله عنه) പൊട്ടിക്കരയാൻ തുടങ്ങി. നബി(ﷺ) അദ്ദേഹത്ത സാന്ത്വനപ്പെടുത്തിക്കൊണ്ട് പറഞ്ഞു: ഞാൻ ആരെയെങ്കിലും ഖലീലായി തിരഞ്ഞെടു ക്കുമായിരുന്നു വെങ്കിൽ അബൂബക്കറിനെ തിരഞ്ഞെടുക്കുമായിരുന്നു. എന്നാൽ ഇസ്ലാമിൽ സ്നേഹവും സുഹൃദ് ബന്ധവുമാണല്ലൊ വലുത്.
ജനങ്ങളേ, ജൂതന്മാരേയും ക്രിസ്ത്യാനികളേയും അല്ലാഹുശപിക്കട്ടെ. അവർ അവരുടെ പ്രവാചകന്മാരുടേയും സജ്ജനങ്ങളുടേയും ഖബറുകളെ ആരാധനാ സ്ഥലങ്ങളാക്കിയവരാണ്. ഞാനിതാ അക്കാര്യം നിങ്ങളോട് വിരോധിക്കുന്നു. എൻറെ ഖബറിനെ നിങ്ങൾ ആരാധിക്കപ്പെടുന്ന ഒരു ബിംബമാക്കരുത്.
ഇതാ ആർക്കെങ്കിലും എന്നോട് ഏതെങ്കിലും പ്രതികാരം എടുക്കേണ്ട വിധം എന്നിൽ നിന്നും എന്തെങ്കിലും വാക്കോ പ്രവൃത്തിയോ ഉണ്ടായിട്ടുണ്ട് എങ്കിൽ ഞാനിതാ നിൽക്കുന്നു; എന്റെ ശരീരവുമിതാ നിങ്ങൾ പ്രതികാരം ചെയ്തുകൊള്ളുക. അങ്ങിനെ സുദീർഘമായി പല കാര്യങ്ങളും ഉപദേശിച്ചു.” പ്രവാചകൻ(ﷺ)യുടെ വിയോഗം നടന്ന ദിവസം സുബ്ഹി നമസ്കാരത്തിന് അബൂബക്കർ (رضي الله عنه) നേതൃത്വം നൽകിക്കൊണ്ടിരിക്കെ നബി(ﷺ) തന്റെ മുറിയിൽ നിന്നും അവിടെ കടന്നുവന്നു. അബൂബക്കർ(رضي الله عنه) നബിക്ക് തൽസ്ഥാനം നൽകാൻ ഒരുങ്ങിയെങ്കിലും നബി(ﷺ) സമ്മതിച്ചില്ല. അബൂബക്കറിന്റെ നേതൃത്വത്തിൽ ജനങ്ങളെ ഐക്യത്തി ലും സ്നേഹത്തിലും കണ്ട പ്രവാചകൻ അത്യധികം സന്തോഷിച്ചു.നമസ്കാര ശേഷം പ്രവാചകൻ(ﷺ)യെ പതിവിൽ കവിഞ്ഞ ഉന്മേഷത്തോടെ കണ്ട സ്വഹാബികൾ വളരെ സന്തോഷിച്ചു. പക്ഷേ അത് അവസാനത്തോടടുത്ത ഉന്മേഷമായിരുന്നു എന്ന് അവർക്ക് പിന്നീടാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. നബി(ﷺ)ക്ക് രോഗം സുഖം പ്രാപിച്ചുതുടങ്ങി എന്ന് കരുതി, സ്വഹാബികൾ പല ഭാഗത്തക്കുംപോയി. അബൂബക്കർ(رضي الله عنه)ഉം തൻറ മകളായി പ്രവാചക പത്നി ആയിഷ(رضي الله عنها)യോട് പറഞ്ഞ് സ്ഥലം വിട്ടുപോയി. ഏകദേശം ളുഹാ സമയമായായപ്പോൾ പ്രവാചകൻ(ﷺ)യുടെ അവസ്ഥക്ക് മാററം വന്നു. ആയിഷ(رضي الله عنها) തന്റെ മാറിലേക്ക് പ്രവാചകനെ ചാരിയിരുത്തി. നബി(ﷺ) ഇടക്കിടക്ക് “ഇലർ റഫീഖിൽ അതാ ‘ (അല്ലാഹുവിന്റെ ഉന്നതമായ സവിധത്തിലേക്ക്) എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. അതിനിടയിൽ “അറേബ്യൻ ഉപഭൂഖൺഢത്തിൽ രണ്ട് മതം ഇനി ഉണ്ടായിക്കൂടാ’, “നിങ്ങൾ നമസ്കാരത്തിൻറെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം നിങ്ങൾ ഉടമപ്പെടുത്തിയവരുടെ (സ്ത്രീകളുടെ) കാര്യവും” എന്നും ഉപദേശിച്ചു. മേൽ പറഞ്ഞതായ വാക്കുകൾ ആണ് അവസാനമായി പ്രവാചകൻ (ﷺ) ജനങ്ങളോടായി സംസാരിച്ചത് എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
അങ്ങിനെ ആയിഷ(رضي الله عنها) യുടെ മാറിൽ തലവെച്ചുകൊണ്ട് ലോകാനുഗ്രഹിയായ പ്രവാചകൻ (ﷺ) റഫീഖുൽ അഅ് ലായിലേക്ക് (അല്ലാഹുവിങ്കലേക്ക്) യാതയായി. എന്നന്നേക്കുമായി ഈ ഭൗതികലോകത്തിൽ നിന്നും കണ്ണടച്ചു. (ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ). ഹിജ്റ 11 റബീഉൽ അവ്വൽ 11 ന് തിങ്കളാഴ്ചയായിരുന്നു പ്രസ്തുത സംഭവം. എന്നാൽ പന്ത്രണ്ടിന്, ഒന്നിന് രണ്ടിന് എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായവും ഈ വിഷയത്തിൽ ചരിത്ര ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. ആയിഷ(رضي الله عنها) പ്രവാചകൻ തിരു ശിരസ്സ് എടുത്ത് താഴെ വെച്ച് പൊട്ടിക്കരഞ്ഞു. ദു:ഖം അണപൊട്ടിയൊഴുകി. കേട്ടവർ എല്ലാവരും അൽഭുതപ്പെട്ട് ഓടിയെത്തി. മരണവാർത്ത എല്ലായിടത്തും പരന്നു. ഉമർ(رضي الله عنه) നബി(ﷺ) മരിച്ചു എന്ന് പറയാൻ കൂട്ടാക്കിയില്ല. ബോധം നഷ്ടപ്പെട്ടതാണ്. അതിനാൽ ആരെങ്കിലും നബി(ﷺ) മരിച്ചു എന്നു പറഞ്ഞാൽ അവരുടെ കൈകാലുകൾ ഞാൻ കൊത്തി മുറിക്കും എന്ന് അട്ടഹസിച്ചു; ആകെ ഭീകരമായ ഒരവസ്ഥ. വിവരമറിഞ്ഞ അബൂബക്കർ(رضي الله عنه) ഓടിയെത്തി നബി(ﷺ)യുടെ മയ്യത്ത് കിടത്തിയിരുന്ന മുറിയിൽ കടന്ന് മൃതശരീരം മൂടിയിരുന്ന മുണ്ട് നീക്കി പ്രവാചകൻറ ചേതനയററുകിടക്കുന്ന മുഖത്ത് ഒരു ചുംബനമർപ്പിച്ച ശേഷം, ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉമർ(رضي الله عنه)ൻറ നേർക്ക് ചെന്ന് ശാന്തനാകാൻ പറഞ്ഞു. അദ്ദേഹം അനുസരിക്കുന്നില്ലെന്ന് കണ്ടപ്പോൾ ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു: “വല്ലവരും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കിൽ മുഹമ്മദ് ഇതാ മരണപ്പെട്ടിരിക്കുന്നു; അതല്ല ഏഴ് ആകാശങ്ങൾക്ക് ഉപരിലോകത്തുള്ള അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത് എങ്കിൽ അവൻ മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്. തുടർന്ന് വിശുദ്ധ ഖുർആനിൽ നിന്നും താഴെ പറയുന്ന വചനം ഓതിക്കേൾപ്പിച്ചു:
“മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്. “ (ആലുഇംറാൻ 144)
അബൂബക്കർ (رضي الله عنه)വിന്റെ വാക്കുകൾ കേട്ട ഉമർ(رضي الله عنه) പൊട്ടിക്കരഞ്ഞുകൊണ്ട് ഇങ്ങിനെ പറഞ്ഞു: എൻറെ കാലുകൾക്ക് എന്ന് താങ്ങി നിർത്താൻ ശക്തിയില്ലാതെയാവന്നു; എന്ന് പറഞ്ഞ് നിലത്ത് നിലത്ത് ഇരുന്ന് പോയി. പ്രസ്തുത വചനങ്ങൾ അബൂബക്കർ (رضي الله عنه) പാരായണം ചെയ്യുന്നതിന് മുമ്പ് ഞങ്ങളാരും കേട്ടിട്ടില്ലാത്തത് പോലെ അനുഭവപ്പെട്ടു. പ്രവാചകൻ(ﷺ) എന്നെന്നേക്കുമായി ഞങ്ങളിൽ നിന്നും വേർപെട്ടിരിക്കുന്നു എന്ന് അതോടെ എനിക്ക് ബോധ്യമാവുകയും ചെയ്തു. എന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.
മയ്യത് സംസ്ക്കരണം
പിന്നീട് മുഹാജിറുകളും അൻസ്വാറുകളുമാകുന്ന മുഴുവൻ ജനങ്ങളും ബനൂസാഇദിന്റെ പന്തലിൽ ഒരുമിച്ചുകൂടുകയും റസൂൽ (ﷺ)യുടെ പിൻഗാമിയായി അബൂബക്കർ (رضي الله عنه) വിനെ തിരഞ്ഞെടുക്കുകയും. അല്ലാഹുവിൻറെ റസൂൽ നമ്മുടെ മതകാര്യങ്ങൾക്ക് നേതാവായി നിശ്ചയിച്ചുതന്ന വ്യക്തിയെ നമുക്ക് എന്തുകൊണ്ട് നമ്മുടെ ദുൻയാകാര്യങ്ങൾക്കും തോവായി അംഗീകരിച്ചുകൂടാഎന്ന് പറഞ്ഞു കൊണ്ട് ഉമർ (رضي الله عنه) ആദ്യം ബൈഅത്ത് (അനുസരണപ്രതിജ്ഞ) ചെയ്തു. അതോടുകൂടി എല്ലാവരും ബൈഅത്ത് ചെയ്തു. അങ്ങിനെ പ്രവാചകന് ശേഷം മുസ്‌ലിം സമൂഹത്തിന്റെ ഒന്നാമത്ത ഖലീഫയായി അബൂബക്കർ(رضي الله عنه) തിരഞ്ഞെടുക്കപ്പെട്ടു.
ചൊവ്വാഴ്ച പ്രവാചകൻ(ﷺ)യുടെ ഭൗതിക ശരീരം കുളിപ്പിക്കാൻ എടുത്തു. അലി, അബ്ബാസ്, അബ്ബാസ്(رضي الله عنه)വിൻറ രണ്ട് മക്കളായ ഫദ്ല്, കുഥമ്; ശക്സാൻ, ഉസാമ:, ഔസ് (رضي الله عنه) എന്നിവർ ചേർന്നാണ് കുളിപ്പിച്ചത്. അദ്ദേഹം മരണപ്പെടുന്ന അവസരത്തിൽ ധരിച്ചിരുന്ന വസ്ത്രം അഴിക്കാതെ തന്നെയാണ് കുളിപ്പിക്കൽ കർമ്മം നിർവ്വഹിച്ചത്. പിന്നീട് മൂന്ന് വസ്ത്രത്തിലായി അദ്ദേഹത്തെ കഫൻ ചെയ്യുകയും സുഗന്ധം പൂശുകയും ചെയ്തു.
കുളിപ്പിച്ച് കഫൻ ചെയ്ത ശേഷം ആദ്യം പുരുഷന്മാർ, പിന്നീട് സ്ത്രീകൾ, കുട്ടികൾ എന്നീ ക്രമത്തിലായി മയ്യത്ത് നമസ്കാരം നിർവ്വഹിച്ചു. ചെറു സംഘങ്ങളായി വന്ന് നമസ്കരിക്കുകയാണ് ഉണ്ടായത്. ആരും മറെറാരാൾക്ക് ഇമാമായിട്ട് അല്ല നമസ്കാരം നിർവ്വഹിച്ചത്. ശേഷം മയ്യത്ത് എവിടെ മറവു ചെയ്യണം എന്ന വിഷയത്തിൽ പലരും പല അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചു. അന്നേരം “”പ്രവാചകൻമാർ എവിടെ വെച്ചാണോ മരണപ്പെടുന്നത് അവിടെ ഖബറടക്കപ്പെടുകയും ചെയ്യണം” എന്ന് പ്രവാചകൻ(ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് എന്ന് അബൂബക്കർ (رضي الله عنه) പറഞ്ഞതോടുകൂടി പ്രശ്നത്തിന് പരിഹാരമായി. അങ്ങിനെ ആയിഷ(رضي الله عنه)യുടെ മുറിയിൽ പ്രവാചകൻ(ﷺ) മരണപ്പെട്ട അതേ സ്ഥാനത്ത് തന്നെ ഖബറടക്കാനുള്ള ഏർപ്പാടുകൾ ആരംഭിച്ചു.
മക്കക്കാർക്കിടയിൽ ഖബർ കുഴിക്കാറുണ്ടായിരുന്ന അബൂ ഉബൈദ(رضي الله عنه)വിന്റെ അടുത്തേക്കും. മദീനക്കാരിൽ ഖബർ കുഴിച്ചിരുന്ന വ്യക്തിയായ അബൂത്വൽഹ (رضي الله عنه)വിൻറെ അടുത്തേക്കും ആളെ പറഞ്ഞയച്ചുവെങ്കിലും. അബൂത്വൽഹ(رضي الله عنه)ക്ക് ആയിരുന്നു ആ ഭാഗ്യം ലഭിച്ചത്. അദ്ദേഹം വന്ന് നബി(ﷺ)യടെ പരിശുദ്ധ ദേഹം മറവു ചെയ്യുന്നതിനായി ലഹ്ദ് (ആഴത്തിൽ കുഴിച്ച് സൈഡിൽ മതിൽ തുരന്ന് മയ്യത്ത് അടക്കം ചെയ്യുന്ന രീതിയിൽ ഖബർ തയ്യാറാക്കുന്നതിനാണ് ലഹദ് എന്ന് പറയുക.
സാധാരണ നമ്മുടെ നാട്ടിൽ ഖബർ കുഴിച്ച് അതിൻറ നടുവിലായി വീണ്ടും കുഴിച്ച് മയ്യത്ത് അടക്കം ചെയ്യുന്ന രീതിയിലുള്ള ഖബറിന് ശഖ്ഖ് എന്നും പറയപ്പെടും) രീതിയിലായി ഖബർ തയ്യാറാക്കി. അങ്ങിനെ അലി, അബ്ബാസ്, ഖുഥമ്, ഫദ്ല്, ശക്സാൻ(رضي الله عنه) എന്നിവർ ചേർന്ന് (പ്രവാചകൻ (ﷺ) യുടെ പരിശുദ്ധ ശരീരം മണ്ണിലേക്ക് താഴ്ത്തി സംസ്കരിക്കപ്പെട്ടു. “മിൻഹാ ഖലഖ്നാകും വഫീഹാ നുഈദുകും വമിൻഹാ നുഖ്രിജുകും താറതൻ ഉഖ്റാ.’ (മണ്ണിൽ നിന്നും നാം നിങ്ങളെ സൃഷ്ടിച്ചു മണ്ണിലേക്ക് തന്നെ നിങ്ങളെ മടക്കുന്നു. അതിൽ നിന്നുതന്നെ നാം മറെറാരു പ്രാവശ്യം നാം നിങ്ങളെ പുറത്ത് കൊണ്ടുവരികയും ചെയ്യും) എത്ര ഉന്നതരായാലും എല്ലാവരുടേയും അവസ്ഥ ഒന്നു തന്നെ. !!.
തിങ്കളാഴ്ച മരണപ്പെട്ട പ്രവാചകൻ (ﷺ)യുടെ ജനാസ ചൊവ്വാഴ്ച അസ്തമിച്ച ശേഷം രാതി, വിങ്ങുന്ന മനസ്സോടും വിതുമ്പുന്ന ഹൃദയത്തോടും നനവാർന്ന കണ്ണുകളോടും കൂടി ഒരുമിച്ചുകൂടിയ പതിനായിരങ്ങളെ വിട്ടുകൊണ്ട് എന്നന്നേക്കുമായി യാത്രയായി.
പ്രവാചകൻ(ﷺ) ലോകത്തെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മഹനീയ കാൽപ്പാടുകൾ നമ്മുടെ മുന്നിൽ പകൽ വെളിച്ചം പോലെ പരന്ന് കിടക്കുന്നു. അത് പിന്തുടർന്ന് ജീവിക്കലാണ് നമുക്ക് അദ്ദേഹത്തോടുള്ള ബാധ്യതകളിൽ പ്രഥമ പരിഗണനയർഹിക്കുന്നത്.
അബ്ദുൽ ലത്തീഫ് സുല്ലമി