മുഹമ്മദ് നബി (ﷺ) ചരിത്ര സംഗ്രഹം [ഭാഗം: 07]

ഹിജ്‌റയുടെ തുടക്കം
അഖബാ ഉടമ്പടിയോടുകൂടി യഥ്രിബിന്റെ മണ്ണിൽ ഇസ്ലാമിൻറെ വ്യാപനം ദ്രുതഗതിയിൽ നടക്കുന്നത് മനസ്സിലാക്കിയ മുശ്രികുകൾ തങ്ങളുടെ സർവ്വ ശക്തിയും ഉപയോഗിച്ച് പ്രവാചകനേയും വിശ്വാസികളേയും പ്രയാസപ്പെടുത്താൻ തുടങ്ങി. അത് മനസ്സിലാക്കിയ പ്രവാചകൻ (ﷺ) വിശ്വാസികളോട് യഥ്രിബിലേക്ക് പാലായനം ചെയ്തുകൊള്ളാൻ അനുമതി നൽകി. പ്രവാചകനിൽ നിന്നുള്ള അനുമതി ലഭിച്ചതോടെ വിശ്വാസികൾ യഥ്രിബിലേക്ക് യാത്രയാരംഭിച്ചു. എന്നാൽ മുശ്രികുകൾ അവിടേയും എതിർപ്പുകളുമായി വന്നു. പ്രയാസങ്ങൾ കാരണം പലർക്കും ഒളിച്ചുകൊണ്ട് മാത്രം ഹിജ്റ പോകേണ്ടതായി വന്നു.
ആദ്യമായിയാത് പുറപ്പെട്ട അബൂസൽമ: ഭാര്യയും (ഉമ്മു സൽമ) യും മകനും കൂടിയുള്ള യാത്രയിൽ, ശ്രതുക്കൾ തടയുകയും ഭാര്യയേയും കുഞ്ഞിനേയും രണ്ട് സ്ഥലത്തായി തടഞ്ഞുവെച്ചുകൊണ്ട് അബുസൽമ മാതം പോകാൻ അനുവദിച്ചു. എല്ലാം മതത്തിനു വേണ്ടി ത്യജിച്ച് ആദർശ സംരക്ഷണാർത്ഥം നാടുവിടാൻ ഒരുങ്ങിയ വിശ്വാസികൾക്ക് നേരിടേണ്ടി വന്ന കഷ്ടതകൾ കുറച്ചൊന്നുമായിരുന്നില്ല. ഉമ്മുസൽമ (رضي الله عنه), ഭർത്താവിൽ നിന്നും പിഞ്ചു മകനിൽ നിന്നും വേർ പിരിയേണ്ടിവന്ന ദു:ഖഭാരത്താൽ തന്നെ പാർപ്പിച്ച തടവറയുടെ (വീടിൻറ) മുററത്ത് അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് യഥ്രിബിൻ വഴിയിലേക്ക് നോക്കി കരഞ്ഞു കൊണ്ട് കഴിഞ്ഞു കൂടി. ഈ അവസ്ഥയിൽ നീണ്ട മാസങ്ങൾ കഴിച്ചുകൂട്ടി. ഏകദേശം ഒരു കൊല്ലം പിന്നിട്ട ശേഷം അതുവഴി കടന്നുവന്ന അബൂസൽമയുടെ കുടുംബത്തിൽ പെട്ട, തന്നെ തടഞ്ഞുവെച്ചവരിൽ ഒരാൾക്ക് അവരുടെ അവസ്ഥയിൽ അലിവു തോന്നി അവരെ യഥ്രിബിലേക്ക് പറഞ്ഞയക്കാൻ കൂട്ടുകാരോട് ആവശ്യപ്പെട്ടു. അങ്ങിനെ അവർക്ക് തന്റെ മകനെ തിരിച്ചുകൊടുത്ത് ഇറക്കിവിട്ടു. അഞ്ഞൂറോളം കിലോമീറ്റർ അകലെയുള്ള യഥ്രിബ് ലക്ഷ്യം വെച്ച് അവർ മകനേയും കൊണ്ട് നടത്തം തുടങ്ങി.
ഈ അവസരത്തിൽ അതുവഴി വന്ന ഉഥ്മാനു ബ്നു ത്വൽഹ; അവരെ കണ്ടുമുട്ടുകയും അവരുടെ അവസ്ഥകൾ മനസ്സിലാക്കി, അവരെ യഥ്രിബിനടുത്തുള്ള ഖുബാഅ് വരെ കൊണ്ട് ചെന്നാക്കി. നിങ്ങളുടെ ഭർത്താവ് ഇവിടെ കാണും എന്ന് പറഞ്ഞു തിരിച്ചുപോയി. അന്ന് അദ്ദേഹം മുസ്ലിമായിരുന്നില്ല.
ഹിജ്റയുടെ പേരിൽ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്ന സുഹൈബ് (رضي الله عنه) വിനെ മക്കക്കാർ തടഞ്ഞുകൊണ്ട്, റോമിൽ നിന്നും അഭയാർത്ഥിയായി എത്തിയ നീ ഞങ്ങളുടെ ദേശത്ത് വന്ന് സമ്പാദിച്ച സമ്പത്തുമായി നിന്നെ ഞങ്ങൾ പോകാൻ അനുവദിക്കില്ല എന്നു പറഞ്ഞ് തടഞ്ഞു. അദ്ദേഹത്തിന് കൂടുതൽ ആലോചിക്കാനുണ്ടായിരുന്നില്ല, നിങ്ങൾക്ക് എന്റെ സമ്പത്ത് അല്ലേ ആവശ്യം; എന്നു പറഞ്ഞ് ദീർഘകാലത്തെ തൻറ സമ്പാദ്യം മുഴുവനും നൽകിക്കൊണ്ട് തന്റെ ആദർശവുമായി യഥ്രിബിലേക്ക് നീങ്ങി !,
ഇത് അറിഞ്ഞ പ്രവാചകൻ(ﷺ) റബിഹസുഹൈബ്, റബിഹ സുഹൈബ് (സുഹൈബ് ലാഭം കൊയ്തു) എന്നു പറഞ്ഞ് അദ്ദേഹത്തെ അനുമോദിച്ചു. എന്നാൽ ഉമർ(رضي الله عنه) മേൽ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി തന്നെ ഹിജ്റ പോയ വ്യക്തിയായിരുന്നു. അദ്ദേഹം കഅബയുടെ സമീപത്ത് ചെന്ന് പരസ്യമായി ത്വവാഫ് നിർവ്വഹിച്ച ശേഷം ഞാനിതാ ഹിജ്റ പോവുകയാണ്. ആരെങ്കിലും തങ്ങളുടെ കുട്ടികളെ അനാഥരാക്കാനും ഭാര്യമാരെ വിധവകളാക്കാനും മാതാക്കളെ മക്കൾ നഷ്ടപ്പെട്ട ദു:ഖത്തിലാക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ എന്നെ വന്ന് തടഞ്ഞുകൊള്ളട്ടെ. ഇതും പറഞ്ഞ് എല്ലാവരും നോക്കി നിൽക്കേ തൻ യാത്രയാരംഭിച്ചു. അബൂബക്കർ യാത്രക്ക് അനുമതി ചോദിച്ചപ്പോൾ പ്രവാചകൻ (ﷺ) പറഞ്ഞു: തിരക്ക് കൂട്ടാതിരിക്കുക; അല്ലാഹു താങ്കൾക്ക് ഒരു കൂട്ടുകാരനെ കൂടി കണ്ടെത്തിയേക്കും.
അലി (رضي الله عنه)യെ ചില ആവശ്യങ്ങൾക്കായി പ്രവാചകൻ (ﷺ) തടഞ്ഞുനിർത്തി. ബാക്കി മുസ്‌ലിംകളെല്ലാം ത്യാഗപൂർണ്ണമായ ജീവിതത്തിലൂടെ, അല്ലാഹു പ്രശംസിച്ച് മുഹാജിറുകൾ എന്ന പട്ടികയിൽ ഉൾപ്പെട്ടുകഴിഞ്ഞിരുന്നു. മുശ്രികുകൾ ദാറുന്നദ് വയിൽ മുസ്‌ലിംകളുടെ പാലായനം കണ്ട മുശ്രികുകൾ ഏറെ താമസിയാതെ പ്രവാചകനും ഹിജ്റ പോകുമെന്ന് മനസ്സിലാക്കി. അതാകട്ടെ മക്കയുടെ പുറത്ത് ഇസ്ലാമിന്റെ പചരണത്തിനു കാരണമാകും എന്ന് ചിന്തിച്ച് എത്രയും പെട്ടെന്ന് അത് തടയിടാൻ എന്ത് ചെയ്യണം എന്ന് ആലോചിക്കാനായി അവരുടെ പാർലമെൻറ് മന്ദിരമായ ദാറുന്നദ്വയിൽ അടിയന്തിര യോഗം ചേർന്നു. മുശ്രികുകളിലെ എല്ലാ പ്രമുഖരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ സാക്ഷാൽ ഇബ്ലീസ് തന്നയും ഈ വിഷയത്തിൽ അവരോട് പങ്ക് ചേരുകയുണ്ടായി എന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം അവരിൽ ഒരാൾ പ്രവാചകനെ നാടുകടത്താം എന്ന് അഭിപ്രായപ്പെട്ടു. അങ്ങിനെയായാൽ അവൻ ശല്യം നീങ്ങിക്കിട്ടും. അന്നേരം അതിനെ ഖൺഡിച്ചു കൊണ്ടുള്ള എതിരഭിപ്രായങ്ങൾ വന്നു. അവന്റെ സ്വഭാവവും പെരുമാററവും ആരെയാണ് വശീകരിക്കാത്തത്, അവൻ ചെല്ലുന്നിടത്ത് അനുയായികളെയുണ്ടാക്കി അവൻ തിരിച്ചുവരും. അതിനാൽ നാടുകടത്തൽ ഫലപ്രദമല്ല; നമുക്കവനെ ബന്ധനസ്ഥനാക്കാം എന്നതായിരുന്നു അടുത്ത നിർദ്ദേശം. അതും അംഗീകരിക്കപ്പെടുകയുണ്ടായില്ല. അവസാനം എല്ലാ ഗോത്രത്തിൽ നിന്നും ശക്തരും കരുത്തരുമായ ഓരോരുത്തർ മുന്നോട്ട് വന്ന് എല്ലാവരും കൂടി ഒന്നിച്ച് അവനെ വെട്ടി കൊലപ്പെടുത്തുക എന്ന തീരുമാനത്തിലാണ് അവർ എത്തിച്ചേർന്നത്. അങ്ങിനെയാവുമ്പോൾ എല്ലാവരോടും കൂടി പ്രതികാരം ചോദിക്കാൻ മുഹമ്മദിന്റെ കുടുംബത്തിനാവുകയില്ല. ഇനി അവർ പ്രായശ്ചിത്തം ആവശ്യപ്പെടുകയാണ് എങ്കിൽ എല്ലാവർക്കും കൂടി നിഷ്പ്രയാസം അത് കൊടുത്തുവീട്ടുകയും ആവാം. ഈ തീരുമാനം എത്രയും പെട്ടന്ന് നടപ്പിലാക്കാനായി അവർ തീയതിയും സമയവും കണ്ടെത്തി സഭ പിരിഞ്ഞു. പക്ഷേ അല്ലാഹു അവരുടെ കുതന്തങ്ങൾക്ക് മീതെ ത്രന്തം പ്രയോഗിക്കുക തന്നെ ചെയ്തു.
അല്ലാഹു പറയുന്നത് കാണുക: “നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടിൽ നിന്ന് പുറത്താക്കുകയോ ചെയ്യാൻ വേണ്ടി നിനക്കെതിരായി സത്യനിഷേധികൾ തന്ത്രം പ്രയോഗിച്ചിരുന്ന (സന്ദർഭം) ഓർക്കുക. അവർ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാൽ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരിൽ മെച്ചപ്പെട്ടവൻ” (ഖുർആൻ 8: 30)
പ്രവാചകൻ(ﷺ) യുടെ ഹിജ്റ
മുശ്രികുകളുടെ കുതന്ത്രങ്ങൾ അതേ സന്ദർഭത്തിൽ തന്നെ അല്ലാഹു പ്രവാചകനെ അറിയിക്കുകയും ഹിജ്റക്ക് വേണ്ടി തയ്യാറെടുത്ത് കൊള്ളാൻ അനുവാദം നൽകുകയും ചെയ്തു. അല്ലാഹുവിൽ നിന്നും അനുമതി ലഭിച്ച ഉടനെ പ്രവാചകൻ(ﷺ) അബൂബക്കർ(رضي الله عنه) വീട്ടിൽ ചെന്ന് വിരം അറിയിച്ചു. ഈ സന്ദർഭത്തിൽ അബൂബക്കർ(رضي الله عنه) ചോദിച്ചു: എനിക്കും താങ്കളോടൊപ്പം . . .? നബി(ﷺ) പറഞ്ഞു: ഉണ്ട്, തയ്യാറെടുത്ത് കൊള്ളുക. പ്രസ്തുത സന്ദർഭത്തെ സംബന്ധിച്ച് ആയിഷ (رضي الله عنها) പറഞ്ഞത്: ഒരാൾ സന്തോഷത്താൽ കരയുമെന്നത് എൻറെ പിതാവ് അന്ന് കരഞ്ഞത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്.
അബൂബക്കർ (رضي الله عنه) രണ്ട് വാഹനം തയ്യാറാക്കി, യഥ്രിബിലേക്ക് വഴികാട്ടിയായി മുശ്രിക്കായിരുന്ന അബ്ദുല്ലാഹിബ് ഉറൈകത്ത് എന്ന വ്യക്തിയേയും, മക്കയിലെ സംസാരവിഷയങ്ങൾ എത്തിക്കാൻ തന്റെ മകൻ അബ്ദുല്ലയേയും, യാത്രയിൽ അവർക്ക് ആവശ്യത്തിന് പാൽ കൊടുക്കാൻ തന്റെ അടിമയായ ആമിറുബ്നു ഫുഹൈറ എന്ന ആട്ടിടയനേയും സജ്ജരാക്കി നിർത്തി. മുശ്രികുകൾ അവരുടെ യോഗതീരുമാന പകാരം വ്യത്യസ്ത ഗോതങ്ങളിൽ നിന്നായി കരുത്തരായ പതിനൊന്ന് പേരെ തിരഞ്ഞെടുക്കുകയും, അബൂജഹലിൻറ നേതൃത്വത്തിൽ അവർ പ്രവാചകൻറ വീട് വളയുകയും ചെയ്തു.
പ്രവാചകൻ(ﷺ) പ്രഭാതത്തിൽ എഴുന്നേറ്റ് പുറത്ത് വരുന്നതും പ്രതീക്ഷിച്ച് അവർ ഉറക്കമൊഴിച്ച് കാത്ത് നിന്നു. എന്നാൽ ഈ വിവരം അല്ലാഹു നേരത്തെ തന്നെ നബി (ﷺ)യെ അറിയിച്ചത് അനുസരിച്ച്, പ്രവാചകൻ (ﷺ) അലി (رضي الله عنه)നെ തന്റെ വിരിപ്പിൽ താൻ പുതക്കാറുള്ള പുതപ്പ് പുതച്ച് കിടക്കാൻ ചുമതലപ്പെടുത്തുകയും, അതോടൊപ്പം തന്റെ പക്കൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന അമാനത്ത് വസ്തുക്കൾ (സൂക്ഷിപ്പ് മുതലുകൾ) ഉടമസ്ഥർക്ക് തിരിച്ചുനൽകാനും അദ്ദേഹത്തെ ഏർപ്പാട് ചെയ്തു.
മുശ്രികുകൾ വാതിൽ പഴുതിലൂടെ അകത്തേക്ക് എത്തി നോക്കിയപ്പോൾ ഒരാൾ പുതച്ച് ഉറങ്ങുന്നത് കണ്ട് സമാധാനിച്ചു. നേരം പുലരുന്നതും കാത്ത് അക്ഷമരായി കാത്ത് നിന്നു. പ്രവാചകൻ(ﷺ) അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഒരു പിടി മണൽ വാരി എറിഞ്ഞ് ഖുർആനിലെ 36ാം അദ്ധ്യായമായ സൂറത്ത് യാസീനിലെ 9ാം വചനം ഉരുവിട്ട് കൊണ്ട് അവർക്ക് നടുവിലൂടെ വീട്ടിൽ നിന്നും പുറത്തിറങ്ങി ! നുബുവ്വത്തിന്റെ പതിനാലാം വർഷം സഫർ 27 ാം തീയതി വ്യാഴാഴ്ചയായിരുന്നു അത്.
“നാം അവരുടെ മുമ്പിൽ ഒരു തടസ്സവും പിന്നിൽ ഒരു തടസ്സവും ഉണ്ടാക്കി. അങ്ങിനെ നാം അവരെ മൂടിക്കളഞ്ഞു. അതിനാൽ അവർക്ക് കണ്ണ് കാണാൻ കഴിഞ്ഞില്ല’ (സൂറ: യാസീൻ 9).
പ്രവാചകൻ (ﷺ) നേരെ തന്റെ കൂട്ടുകാരനായ അബൂബക്കർ(رضي الله عنه) വിന്റെ വീട്ടിലേക്ക് ചെന്നു. അസ്മാഅ് (رضي الله عنها) തയ്യാറാക്കിയിരുന്ന ഭക്ഷണം ഒരു സഞ്ചിയിലാക്കി നൽകി. എന്നാൽ അത് കെട്ടി ഭദ്രമാക്കി വാഹനപ്പുറത്ത് വെച്ചു കെട്ടാൻ ആവശ്യമായ കയറ് കിട്ടാതെ പ്രയാസപ്പെട്ടു. അർദ്ധരാത്രി എന്ത് ചെയ്യും ? ഉടനെ അസ്മാഅ് (رضي الله عنها) തൻറ വസ്ത്രത്തിന്റെ കയർ അഴിച്ചു അത് രണ്ടായി കീറി പകുതി സഞ്ചി വെച്ചുകെട്ടാനായി നൽകി. അതിനാൽ അവർ ദാതു നിത്വാഖനി (രണ്ട് ചരടിൻറ ഉടമ എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെട്ടു. യഥ്രിബിൻറെ ഭാഗത്തേക്കുള്ള എതിർ വഴിയിലൂടെ സഞ്ചരിച്ച് മക്കയി ൽ നിന്നും അഞ്ച് കിലോമീററർ ദൂരെയുള്ള ഥൗർ മലയി ലെ ഗുഹയിൽ കയറി ഒളിച്ചു. ജനങ്ങൾക്കിടയിൽ സ്വഭാവികമായും ഉണ്ടാകാനിടയുള്ള തിരച്ചിൽ അവസാനിക്കട്ടെ എന്നു കരുതി മൂന്ന് ദിവസം പ്രസ്തുത ഗുഹയിൽ കഴിച്ചു കൂട്ടി.
എന്നാൽ മുശികുകളുടെ കാത്തിരിപ്പ് തുടരുകയായിരുന്നു. അന്നേരം അതു വഴി വന്ന ഒരാൾ നിങ്ങൾ ആരെയാണ് പ്രതീക്ഷിക്കുന്നത്? എന്ന് ചോദിക്കുകയും മുഹമ്മദിനെ എന്ന് അവർ മറുപടി പറയുകയും ചെയ്തു. അന്നേരം മുഹമ്മദ് നിങ്ങളുടെ തലയിൽ മണ്ണ് വാരിയെറിഞ്ഞ് പുറത്ത് പോയത് നിങ്ങൾ അറിഞ്ഞില്ലേ ? എന്നായിരുന്നു അയാളുടെ ചോദ്യം. അവർ തലയിൽ തടവി നോക്കിയപ്പോൾ മണൽ കാണുകയും അതോടൊപ്പം അലി(رضي الله عنه) പുറത്ത് വരുന്നതുമാണ് അവർ കണ്ടത്. അവർ പരസ്പരം മുഖത്തോടു മുഖം നോക്കി പകച്ചു നിന്നു. അവസാനം അബൂജഹൽ മുഹമ്മദിനെ പിടിച്ചു കൊണ്ടുവരുന്നവർക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചു. നേരെ അബൂബക്കർ(رضي الله عنه) ൻറ വീട് ലക്ഷ്യംവെച്ച് ഓടി. അവിടെ എത്തി വാതിലിൽ ശക്തിയായി മുട്ടി. പുറത്ത് വന്ന അസ്മാഅ്(رضي الله عنها)യോട് എവിടെ നിന്റെ പിതാവ് എന്ന് ചോദിച്ചുകൊണ്ട് അലറി. എനിക്ക് അറിയില്ല എന്ന മറുപടി കേട്ട് എടനെ അതി ശക്തിയായി അവരുടെ മുഖത്ത് അടിച്ചു; അടിയുടെ ശകിയാൽ അവർ കാതിൽ ധരിച്ചിരുന്ന കമ്മൽ പോലും ഊരി തെറിച്ചുപോയി. ഹിജ്റയുടെ പേരിൽ ഏതൊക്കെ നിലക്കുള്ള പ്രയാസങ്ങളാണ് അവർ ഓരോരുത്തരം സഹിക്കേണ്ടതായി വന്നത് !! നമ്മുടെ മുൻഗാമികൾ മതത്തിനുവേണ്ടി അനുഭവിക്കേണ്ടി വന്ന യാതനകളും പീഢനങ്ങളും കുറച്ചൊന്നുമായിരുന്നില്ല. !!
ഥൗർഗുഹയിലെ അനുഭവങ്ങൾ
നൂറ് ഒട്ടകം മോഹിച്ചു പലരും വിവിധ ദിക്കുകളിലൂടെ തിരച്ചിൽ ആരംഭിച്ചു. ചിലർ നബി(ﷺ)യും അബൂബക്കർ (رضي الله عنه)വും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തോളമെത്തി. അബൂബക്കർ(رضي الله عنه) പറഞ്ഞു: നബിയേ, അതാ ശത്രുക്കൾ നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. അവരൊന്ന് കുനിഞ്ഞു നോക്കിയാൽ നമ്മളിപ്പോൾ പിടിക്കപ്പെടും. അന്നേരം പ്രവാചകൻ (ﷺ) പറഞ്ഞത് “അബൂബക്കറേ, ശാന്തനാകൂ. നീദു: ഖിക്കാതിരിക്കു, അല്ലാഹു നമ്മോടൊപ്പമുണ്ട്.” അന്നേരം നബിയേ, എൻറ കാര്യത്തിലല്ല. അങ്ങേക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നതിലാണ് എൻറ പ്രയാസം എന്നായിരുന്നു അബൂബക്കർ(رضي الله عنه) വിൻറ മറുപടി. നോക്കൂ ആ സ്നേഹത്തിന്റെ ആഴം. പ്രസ്തുത സംഭവം അ ല്ലാഹു ഇങ്ങനെയാണ് ലോകത്തിന് മുന്നിൽ ചെയ്തിരിക്കുന്നത്: “നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും ( നബിയും അബൂബക്കറും ) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. ” (ഖുർആൻ 9 തൗബ: 40)
നേരത്തെ ഏർപ്പാട് ചെയ്തത് അനുസരിച്ച് അബ്ദുല്ല മക്കയിലെ വിവരങ്ങൾ രാത്രി സമയം ഗുഹയിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അബ്ദുല്ലയുടെ കാൽപ്പാടുകൾ മായ്ക്കപ്പെടാനായി ആമിറുബ്നു ഫുഹൈറ ആടുകളേയും കൊണ്ട് അതുവഴി സഞ്ചരിക്കുകയും ഗുഹയിലെത്തി നബിക്കും അബൂബക്കറിനും ആടുകളെ കറന്ന് പാല് നൽകുകയും ചെയ്തു കൊണ്ടിരുന്നു. പിന്നീട് നേരത്തെ പറഞ്ഞത് അനുസരിച്ച് വഴികാണിക്കാനായി അബ്ദുല്ലാഹിബ്നു ഉറൈഖത്തും വന്നു. അങ്ങിനെ മൂന്ന് ദിവസത്തെ ഗുഹാവാസത്തിനു ശേഷം അവർ യഥ്രിബ് ലക്ഷ്യം വെച്ച് യാത്ര ആരംഭിച്ചു.
യാത്രയിലെ അനുഭവങ്ങൾ
വഴിക്ക് വെച്ച് അബൂബക്കർ(رضي الله عنه) വിനോട് ഒരാൾ, ആരാണ്നിൻറ കൂടെയുള്ള വ്യക്തി ? എന്ന ചോദ്യത്തിന് അബൂബക്കർ(رضي الله عنه) പറഞ്ഞു “അദ്ദേഹം എൻറ വഴികാട്ടിയാണ്’ എന്ന്. എല്ലാ അർത്ഥത്തിലും വഴികാട്ടി തന്നെയാണല്ലോ പ്രവാചകൻ(ﷺ). നബി(ﷺ) യെ പിടിച്ചുകൊടുത്ത് നൂറ് ഒട്ടകം വാങ്ങുന്നതിനായി സുറാഖത്ബ്നു മാലികും വാഹനമെടുത്ത് പുറപ്പെട്ടു. അയാൾ നബിയേയും അബൂബക്കറിനേയും കാണുകയും അവരുടെ അടുത്ത് എത്തുകയും ചെയ്തു. ഉടനെ് അയാളുടെ ഒട്ടകം കാലിടറുകയും അയാൾ മറിഞ്ഞു വീഴുകയും ചെയ്തു. വീണ്ടും പരിശ്രമിച്ച് അടുത്ത് എത്താറായി. നബി(ﷺ) അന്നേരം ഖുർആൻ പാരായണം ചെയ്ത കൊണ്ടിരുന്നത് പോലും കേൾക്കത്തക്ക നിലയിൽ സുറാഖത്ത് അടുത്തെത്തി. അപ്പോഴേക്കും ഒട്ടകത്തിന്റെ കൈകൾ നിലത്ത് പൂണ്ട് നടക്കാൻ പററാത്ത വിധ മായിക്കഴിഞ്ഞു. ഇത് ആവർത്തിച്ചപ്പോൾ ഇതിലെന്തോ അമാനുഷികമായ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട് എന്ന് ബോധ്യപ്പെട്ട സുറാഖത്ത് ഇങ്ങിനെ വിളിച്ചു പറഞ്ഞു: “ഞാൻ സുറാഖയാണ്. നിങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നത് ഒന്നും എന്നിൽ നിന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ല” എന്ന് വിളിച്ചു പറഞ്ഞ് അയാൾ തൻ ശ്രമത്തിൽ നിന്നും ദയനീ യമായി പിന്തിരിഞ്ഞു. വഴി മദ്ധ്യ ഉണ്ടായ മറെറാരു സംഭവം. അവർ ശക്തമായി ദാഹവും വിശപ്പും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സമയം അടുത്ത് കണ്ട ഒരു ടൻറിൽ പ്രവേശിച്ചു. അത് ഉമ്മു മഅ്ബദിൻ ടൻറായിരുന്നു. അവിടെ വൃദ്ധയായ സ്ത്രീയോട് തങ്ങൾക്ക് നൽകാനായി എന്തെങ്കലും ഉണ്ടോ എന്ന് എന്ന് അന്വേഷിച്ചു. ഒന്നുമില്ല.
ആടുകളാണെകിൽ കറവ് വററിയതുമാണ്, എന്നായിന്നു അവരുടെ മറുപടി. ഉടനെ, ഒരാടിനെ കറക്കാൻ എന്നെ അനുവദിക്കുമോ എന്ന് പ്രവാചകൻ അനുമതി ചോദിച്ച്; അവരുടെ സമ്മതപ്രകാരം അല്ലാഹുവിൻറ നാമം ഉച്ചരിച്ച് ആടിനെ കറന്നു. അങ്ങിനെ അവരെല്ലാം ആവശ്യമായത പാൽ കുടിച്ചു. അവിടെ ഉണ്ടായിരുന്ന ഒരു വലിയ പാത്രം നിറയെ പാൽ കറന്ന് വീട്ടുടമക്ക് നൽകി അവർ സ്ഥലം വിട്ടു. തികഞ്ഞ അൽ ഭുതത്തോടെ ഇതെല്ലാം കണ്ട് നിന്ന ഉമ്മു മഅ്ബദ് തരിച്ചിരുന്നു. അൽപം കഴിഞ്ഞ് വീട്ടിലെത്തിയ അവരുടെ ഭർത്താവ് അബൂമഅ്ബദ് പാൽ നിറഞ്ഞിരിക്കുന്ന പാത്രം കണ്ട് അൽഭുതപ്പെട്ടു. ഉമ്മുമഅ്ബദ് കാര്യങ്ങളെല്ലാം വിവരിച്ചു. എല്ലാം കേട്ട് അദ്ദേഹം പറഞ്ഞു; തീർച്ചയായും അത് മക്കക്കാർ അന്വേഷിച്ചു നടക്കുന്ന ആൾ തന്നെയാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എനിക്കും അദ്ദേഹത്ത ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ !
അങ്ങിനെ സഫർ 27 ന് യാത്ര പുറപ്പെട്ട പ്രവാചകൻ(ﷺ)യും അബൂബക്കർ(رضي الله عنه) വും റബീഉൽ അവ്വൽ 8 ന് തിങ്കളാഴ്ച യഥ്രിബിന് സമീപമുള്ള ഖുബാഇൽ എത്തിച്ചേർന്നു.
നാല് ദിവസം ഖുബാഇൽ താമസിച്ച പ്രവാചകൻ അതിനിടയിൽ ഖുബാഇൽ പള്ളി പണിയുകയും അവിടെ നമസ്‌കാരം ആരംഭിക്കുകയും ചെയ്തു. അതായിരുന്നു ഹിജ്റക്ക് ശേഷം ആദ്യമായി സ്ഥാപിച്ച പള്ളി; എന്ന് മാത്രമല്ല, പ്രവാചകൻ നുബുവ്വത്തിനു ആദ്യമായി പണി പള്ളിയും അത് തന്നെയായിരുന്നു.
അടുത്ത ദിവസം വെള്ളിയാഴ്ച ഖുബാഇൽ നിന്നും യഥ്രിബിന് നേരെ യാത്രയാരംഭിച്ചു. യാത വാദി സാലിമിൽ എത്തിയപ്പോൾ അവിടെവെച്ച് ആദ്യത്തെ ജുമുഅയും നിർവ്വഹിച്ചു. നൂറോളം ആളുകൾ പ്രസ്തുത ജുമുഅയിൽ പങ്കെടുക്കുകയുണ്ടായി എന്നാണ് ചരിത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ സ്ഥലത്താണ് ഇന്ന് മസ്ജിദ് ജുമുഅ: എന്ന പേരിലുള്ള പള്ളി നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
അബ്ദുൽ ലത്തീഫ് സുല്ലമി