പ്രാർത്ഥന – 1
اللَّهُمَّ أَنْتَ رَبِّي، لاَ إِلَهَ إِلاَّ أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ بِذَنْبِي، فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ
അല്ലാഹുവേ; നീയാണ് എന്റെ സ്രഷ്ടാവും സംരക്ഷകനും അന്നം നൽകുന്നവനുമായ റബ്ബ്. യഥാർത്ഥത്തിൽ നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിന്റെ അടിമയും ആരാധകനുമാണ്. നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാൻ പാലിക്കുന്നു. ഞാൻ പ്രവർത്തിച്ചിട്ടുള്ളതിലെ സർവ്വതിന്മയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. നീ എനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു.( ശരിയാവണം നന്ദി കാണിക്കാതെയും മറ്റും) എന്നിൽ നിന്ന് സംഭവിച്ച പാപങ്ങളും ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ. നിശ്ചയം, നീയല്ലാതെ പാപങ്ങൾ ഏറ്റവുമധികം പൊറുക്കുന്നവനില്ല.
——-رواه البخاري ——
പ്രാർത്ഥന – 2
اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ، فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ ، وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അല്ലാഹുവേ; ഞാൻ അനേകം പാപങ്ങൾ ചെയ്ത് എന്റെ ആത്മാവിനോട് അനേകം അക്രമങ്ങൾ ചെയ്തുപോയിട്ടുണ്ട്.നീയല്ലാതെ ഏറ്റവുമധികം പൊറുക്കുകയില്ല. അതിനാൽ നിന്റെ പക്കൽ നിന്നുള്ള മാപ്പ് കൊണ്ട് നീ എനിക്ക് പൊറുത്തുതരേണമേ. എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ ഏറ്റവുമധികം പൊറുക്കുന്നവനും കരുണയുള്ളവനുമാണ്.
——-رواه البخاري——-
പ്രാർത്ഥന – 3
رَبِّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي كُلِّهِ وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي خَطَايَايَ وَعَمْدِي وَجَهْلِي وَهَزْلِي، وَكُلُّ ذَلِكَ عِنْدِي، اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ
അല്ലാഹുവേ എന്റെ അറിവോടെ വന്ന് പോയ തെറ്റുകുറ്റങ്ങളും, അറിവില്ലാതെ വന്നുപോയ തെറ്റുകുറ്റങ്ങളും,മതനിയമം ലംഘിച്ച് ചെയ്ത തെറ്റുകുറ്റങ്ങളും എന്നെക്കാൾ കൂടുതൽ നിനക്കറിയാവുന്നതാണ്; നീ എനിക്ക് അവയെല്ലാം പൊറുത്തുതരേണമേ. കളിയായും, കാര്യമായും,കരുതിക്കൂട്ടിയും എന്റെ പക്കൽനിന്ന് വന്നുപോയ എല്ലാ തെറ്റുകുറ്റങ്ങളും എനിക്ക് നീ പൊറുത്തുതരേണമേ, അവയെല്ലാം എന്റെ പക്കൽനിന്നാണ് സംഭവിക്കുന്നത്.
——-رواه البخاري——-
പ്രാർത്ഥന – 4
اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ، دِقَّهُ، وَجِلَّهُ، وَأَوَّلَهُ، وَآخِرَهُ، وَعَلَانِيَتَهُ، وَسِرَّهُ
അല്ലാഹുവേ എന്റെ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തുതരേണമേ; അതിലെ ചെറുതും വലുതും , ആദ്യം ചെയ്തതും ഇനി ചെയ്യാവുന്നതും, പരസ്യമായി ചെയ്തതും രഹസ്യമായി ചെയ്തതുമായ എല്ലാ പാപങ്ങളും പൊറുത്തു തരേണമേ.
——-رواه مسلم——-
പ്രാർത്ഥന – 5
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ، وَأَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا ي، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ
അല്ലാഹുവേ; എന്റെ ചിന്താകുലത, ദു:ഖം, ദുർബ്ബലത, മടി, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകൾ എന്നെ കീഴ്പ്പെടുത്തൽ എന്നിവയിൽ നിന്നെല്ലാം ഞാൻ നിന്നോട് രക്ഷതേടുന്നു.
——-رواه البخاري——-
പ്രാർത്ഥന – 6
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ، وَأَعُوذُ بِكَ مِنَ الْجُبْنِ، وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا ي، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ
അല്ലാഹുവേ; പിശുക്കിൽ നിന്നും, ഭീരുത്വത്തിൽ നിന്നും, വാർദ്ധക്യത്തിൽ ജീവച്ഛവമാകുന്നതിൽ നിന്നും, ഭൗതികവിപത്തുകളിൽ നിന്നും, (കഠിന) പരീക്ഷണത്തിൽ നിന്നും, ഖബർ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.
——-رواه البخاري——-
പ്രാർത്ഥന – 7
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكَسَلِ وَالْهَرَمِ وَالْمَأْثَمِ وَالْمَغْرَمِ، وَمِنْ فِتْنَةِ الْقَبْرِ وَعَذَابِ الْقَبْرِ، وَمِنْ فِتْنَةِ النَّارِ وَعَذَابِ النَّارِ، وَمِنْ شَرِّ فِتْنَةِ الْغِنَى، وَأَعُوذُ بِكَ مِنْ فِتْنَةِ الْفَقْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، اللَّهُمَّ اغْسِلْ عَنِّي خَطَايَاىَ بِمَاءِ الثَّلْجِ وَالْبَرَدِ، وَنَقِّ قَلْبِي مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ، وَبَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ
അല്ലാഹുവേ വാർദ്ധക്യം, അലസത, പാപങ്ങൾ, കടബാധ്യതകൾ, ഖബറിലെ ചോദ്യം ചെയ്യൽ, ഖബർ ശിക്ഷ, നരക ശിക്ഷ, ഐശര്യം കൊണ്ടുള്ള പരീക്ഷണം തുടങ്ങിയവയിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. ദാരിദ്രത്തിന്റെ പരീക്ഷണത്തിൽ നിന്നും നിന്നോട് ശരണം തേടുന്നു, മസീഹുദ്ദ ജജാലിന്റെ പരീക്ഷണത്തിൽ നിന്നും നിന്നോട് ഞാൻ കാവൽതേടുന്നു, അല്ലാഹുവേ എന്നെ മഞ്ഞ് കൊണ്ടും ഐസ് കൊണ്ടും പാപങ്ങളിൽ നിന്ന് കഴുകേണമേ. വെള്ളവസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധീകരിക്കുന്നത് പോലെ പാപങ്ങളിൽ നിന്നെന്റെ ഹൃദയത്തെ ശുദ്ധീകരിക്കണമേ.കിഴക്കിനും പടിഞ്ഞാറിനുമിടയിൽ നീ അകറ്റിയത് പോലെ എന്നേയും പാപങ്ങളേയും നീ അകറ്റേണമേ.
——-رواه البخاري——-
പ്രാർത്ഥന – 8
اللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَىْءٍ، فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالْفُرْقَانِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَىْءٍ أَنْتَ آخِذٌ بِنَاصِيَتِهِ، اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَىْءٌ، وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَىْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَىْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَىْءٌ، اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ
ആകാശങ്ങളുടെ (സ്രഷ്ടാവും സംരക്ഷകനും നിയന്ത്രിക്കുന്നവനും രക്ഷിതാവുമായ) റബ്ബും അതിഗാംഭീര്യള്ള ‘അർശിന്റെ ‘ റബ്ബും, ഞങ്ങളുടെ റബ്ബും, മുഴുവൻ വസ്തുക്കളുടെയും റബ്ബും, ധാന്യവും വിത്തും മുളപ്പിച്ച് പിളർത്തുന്നവനും, തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനുമായി അല്ലാഹുവേ; നീ മൂർദ്ധാവ് പിടിച്ചിരിക്കുന്ന (കടിഞ്ഞാണിടുന്ന) എല്ലാ വസ്തുക്കളുടെയും ജന്തുക്കളുടെയും തിന്മകളിൽ നിന്ന് നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ; നീ ആദ്യമേയുള്ളവനാണ്;നിനക്ക് മുമ്പ് ഒന്നുമില്ല. ശേഷമുള്ളവനും നീ തന്നെ; നിനക്ക് ശേഷം ശേഷിക്കുന്നതൊന്നുമില്ല.നീ ‘അള്ളാഹിറാ’ണ്. നിന്നെക്കാൾ മുകളിൽ ഒന്നുമില്ല. നീ ‘അൽ ബാതിനാ’ണ്. നിന്നെക്കാൾ അടുപ്പം ഒന്നുമില്ല. നീ ഞങ്ങളുടെ കടം വീട്ടുകയും, ഞങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് അകറ്റി ഞങ്ങൾക്ക് ക്ഷേമം നൽകുകയും ചെയ്യണമേ.
——-رواه مسلم——-
പ്രാർത്ഥന – 9
اللَّهُمَّ إِنِّي أَ عُوذُ بِكَ مِنْ شَرِّ aمَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ
അല്ലാഹുവേ; ഞാൻ ചെയ്തുപോയ കാര്യങ്ങളിലുണ്ടാകുന്ന തിന്മയിൽ നിന്നും, ചെയ്യാതെ വിട്ടുപോയ കാര്യങ്ങളാലുണ്ടാവുന്ന തിന്മയിൽ നിന്നും,(അതിൻറെ അഭാവത്താലുണ്ടാകുന്ന തിന്മയിൽ നിന്നും) ഞാൻ നിന്നോട് രക്ഷതേടുന്നു.
——-رواه مسلم——-
പ്രാർത്ഥന – 10
اللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَاىَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ
അല്ലാഹുവേ; എന്റെ ഇഹ-പര രക്ഷാകവചമായ എന്റെ മതകാര്യങ്ങൾ എനിക്ക് നന്നാക്കി തരേണമേ. ഉപജീവനം നിലകൊള്ളുന്ന എന്റെ ഭൗതിക കാര്യങ്ങളെയും നീ എനിക്ക് നന്നാക്കി തരേണമേ. എന്റെ മടക്കസ്ഥാനം നിലകൊള്ളുന്ന പരലോക കാര്യങ്ങളെയും നീ എനിക്ക് നന്നാക്കി തരേണമേ.സർവ്വനന്മകളിലും എന്റെ ജീവിതകാലം നീ വർദ്ധിപ്പിച്ചു തരേണമേ.(ശേഷം) മരണത്തെ തിന്മയിൽ നിന്നുള്ള മുക്തിയുമാക്കേണമേ.
——-رواه مسلم——-
പ്രാർത്ഥന – 11
اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى
അല്ലാഹുവേ; സന്മാർഗവും അല്ലാഹുവിനോടുള്ള ഭയവും, തിന്മ വർജ്ജിക്കലും , പരാശ്രയമുക്തിയും നിന്നോട് ഞാൻ തേടുന്നു.
——-رواه مسلم——-
പ്രാർത്ഥന – 12
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ، وَالْجُبْنِ وَالْبُخْلِ، وَالْهَرَمِ وَعَذَابِ الْقَبْرِ ، اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلاَهَا، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ، وَمِنْ قَلْبٍ لاَ يَخْشَعُ، وَمِنْ نَفْسٍ لاَ تَشْبَعُ، وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا
അല്ലാഹുവേ; ദുർബലത, അലസത, ഭീരുത്വം, പിശുക്ക്, വാർദ്ധക്യത്തിൽ ജീവച്ഛവമാകൽ എന്നിവയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ; എൻറെ മനസ്സിന് നിന്നോടുള്ള ഭയം പ്രദാനം ചെയ്യണമേ. എൻറെ മനസ്സിനെ(ആത്മാവിനെ) ശുദ്ധീകരിക്കേണമേ. അതിനെ ശുദ്ധീകരിക്കുന്നതിൽ അത്യുത്തമനാണ് നീ. അതിന്റെ രക്ഷാധികാരിയും യജമാനനും നീ തന്നെ. അല്ലാഹുവേ; ഫലശൂന്യമായ അറിവിൽ നിന്നും, നിന്നോട് വളരെയധികം വിനയം കാണിക്കാത്ത ഹൃദയത്തിൽ നിന്നും, സംതൃപ്തി വരാത്ത മനസ്സിൽ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.
——-رواه مسلم——-
പ്രാർത്ഥന – 13
اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ، اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لاَ إِلَهَ إِلاَّ أَنْتَ أَنْ تُضِلَّنِي، أَنْتَ الْحَىُّ الَّذِي لاَ يَمُوتُ وَالْجِنُّ وَالإِنْسُ يَمُوتُونَ
അല്ലാഹുവേ; എൻറെ സർവ്വസ്വവും നിന്നിലർപ്പിച്ചു ഞാനൊരു സത്യമുസ്‌ലിമായി. നിന്നിൽ ഏറ്റവുമധികം വിശ്വസിച്ചു , ഏറ്റവുമധികം ഭരമേൽപ്പിച്ചു. ഇസ്‌ലാമിക മാർഗ്ഗത്തിലേക്ക് ഞാൻ താണുകേണ് മടങ്ങി. നിന്റെ സഹായം കൊണ്ടാണ് ഞാൻ (ശത്രുവിനെതിരെ) പൊരുതിയത്. വഴിതെറ്റിപ്പോകുന്നതിൽ നിന്നും നിന്റെ അതിപ്രതാപ കൊണ്ട് ഞാൻ രക്ഷതേടുന്നു. ആരാധനക്കർഹൻ യഥാർത്ഥത്തിൽ നീയല്ലാതെ മറ്റാരുമില്ല. നീ മരിച്ചു പോകാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ജിന്നുവർഗ്ഗവും മനുഷ്യവർഗ്ഗവും മരിച്ചുപോകുന്നു.
——-رواه مسلم——-
പ്രാർത്ഥന – 14
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ
അല്ലാഹുവേ; നീ തന്നിട്ടുള്ള അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്നും, ആരോഗ്യം നഷ്ടപ്പെടുന്നതിൽ നിന്നും, പെട്ടെന്നുണ്ടാകുന്ന നിന്റെ ഉഗ്രകോപത്തിൽ നിന്നും, നീ വെറുക്കുന്ന സർവ്വകാര്യങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.
——-رواه مسلم——-
പ്രാർത്ഥന – 15
اللَّهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ
അല്ലാഹുവേ; ഹൃദയങ്ങളെ മൂല്യനിർണയം ചെയ്യുന്നവനെ, നമ്മുടെ ഹൃദയങ്ങളെ നിന്നെ അനുസരിച്ചു ജീവിക്കുന്നതിൽ ചിലവഴിക്കുന്നതാക്കേണമേ.
——-رواه مسلم——-
പ്രാർത്ഥന – 16
اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ، فَاطِرَ السَّمَوَاتِ وَالأَرْضِ، عَالِمَ الْغَيْبِ وَالشَّهَادَةِ، أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ، اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ، إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ
ജിബിരീൽ, മീകാഈൽ, ഇസ്റാഫീൽ എന്നിവരുടെ റബ്ബും, ആകാശഭൂമികളുടെ സ്രഷ്ടാവും ദൃശ്യാദൃശ്യങ്ങൾ അറിയുന്നവനുമായ അല്ലാഹുവേ;
നിന്റെ അടിമകളുടെ ഇടയിൽ ഭിന്നിപ്പുള്ള കാര്യത്തിൽ വിധിക്കുന്നവൻ നീയാണ്. ദിന്നിച്ചിട്ടുള്ളതിൽ സത്യത്തിലേക്ക് നിന്റെ അനുമതിയോടെ എന്നെ നയിക്കേണമേ. നീ ഉദ്ദേശിക്കുന്നവരെ നീ നേർമാർഗത്തിലേക്ക് നയിക്കുന്നു.
——-رواه مسلم——-
പ്രാർത്ഥന – 17
اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَأَعُوذُ بِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ، لاَ أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ
അല്ലാഹുവേ; നിശ്ചയം നിന്റെ അസംതൃപ്തിയിൽ നിന്നും, കോപത്തിൽ നിന്നും നിന്റെ തൃപ്തിയും ഇഷ്ടവും കൊണ്ട് ഞാൻ രക്ഷതേടുന്നു. നിന്റെ ശിക്ഷയിൽ നിന്ന് വിട്ടുവീഴ്ചയും മാപ്പും കൊണ്ട് ഞാൻ രക്ഷതേടുന്നു.നിന്നിൽ നിന്നും (ഉള്ള എല്ലാ ശിക്ഷയെ തൊട്ടും) ഞാൻ നിന്നോട് തന്നെ രക്ഷതേടുന്നു. നീ അർഹിക്കുന്ന സ്തുതിയും നന്ദിയും എനിക്ക് കണക്കാക്കാൻ കഴിയില്ല. നീ നിന്റെ അതിമഹത്വം വാഴ്ത്തിയത് എങ്ങനെയാണോ , അങ്ങനെ തന്നെയാണ് നീ.
——-رواه مسلم——-
പ്രാർത്ഥന – 18
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ جَهْدِ الْبَلَاءِ وَدَرَكِ الشَّقَاءِ وَسُوءِ الْقَضَاءِ وَشَمَاتَةِ الْأَعْدَاءِ
അല്ലാഹുവേ; കഠിനമായ പരീക്ഷണങ്ങളിൽ നിന്നും, ദുരിതങ്ങളിൽ മുങ്ങിനശിക്കുന്നതിൽ നിന്നും, വിധിയുടെ തിന്മയിൽ നിന്നും, എനിക്ക് ദുരിതമുണ്ടാകുന്നത് കണ്ട് ശത്രുക്കൾ സന്തോഷിക്കുന്ന അവസ്ഥയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.
——-رواه البخاري——-
പ്രാർത്ഥന – 19
اللَّهُمَّ اجْعَلْ لِي فِي قَلْبِي نُورًا، وَفِي لِسَانِي نُورًا، وَفِي سَمْعِي نُورًا وَفِي بَصَرِي نُورًا، وَمِنْ فَوْقِي نُورًا، وَمِنْ تَحْتِي نُورًا، وَعَنْ يَمِينِي نُورًا، وَعَنْ شِمَالِي نُورًا، وَمِنْ بَيْنِ يَدَىَّ نُورًا، وَمِنْ خَلْفِي نُورًا، وَاجْعَلْ فِي نَفْسِي نُورًا وَأَعْظِمْ لِي نُورًا
അല്ലാഹുവേ! നീ എന്റെ ഹൃദയത്തിൽ വെളിച്ചം (സത്യം, നേർമാർഗം, ഇസ്‌ലാമികത) ഉണ്ടാക്കേണമേ. നീ എന്റെ നാവിലും കേൾവിയിലും കാഴ്ചയിലും വെളിച്ചമുണ്ടാക്കേണമേ. നീ എന്റെ പിൻഭാഗത്തും മുൻഭാഗത്തും മുകൾ ഭാഗത്തും താഴ്ഭാഗത്തും (എല്ലായിടത്തും) എനിക്ക് വെളിച്ചം നൽകേണമേ. അല്ലാഹുവേ! നീ എന്റെ മനസ്സിൽ വെളിച്ചം നൽകേണമേ, എനിക്ക് വെളിച്ചത്തെ മഹത്വപ്പെടുത്തി തരണമേ.
——-رواه البخاري——-
പ്രാർത്ഥന – 20
اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ، اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا
അല്ലാഹുവേ; എനിക്കറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ എല്ലാ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു.എനിക്ക് അറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ സകല തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.അല്ലാഹുവേ; ഞാൻ നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി(സ്വ) ചോദിച്ച നന്മ ഞാൻ നിന്നോട് ചോദിക്കുന്നു. നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി(സ്വ) രക്ഷതേടിയ തിന്മയിൽ നിന്ന് ഞാൻ നിന്നോട് രക്ഷതേടുന്നു. അല്ലാഹുവേ ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന വാക്കും പ്രവർത്തിയും ചോദിക്കുന്നു.നരകത്തിൽ നിന്നും നരകത്തോടടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.നീ വിധിച്ച എല്ലാ വിധിയും എനിക്ക് നന്മയാക്കി തീർക്കേണമേ.
——-رواه ابن ماجه——-
പ്രാർത്ഥന – 21
اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي، اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى، وَأَسْأَلُكَ نَعِيمَاً لاَ يَنْفَدُ، وأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعْ، وَأَسْأَلُكَ الرِّضَاءَ بَعَدَ الْقَضَاءِ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأَسْأْلُكَ لَذَّةَ النَّظَرِ إلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ، فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الإِيمَانِ، وَاجْعَلْنَا هُدَاةً مُهْتَدِينَ
അല്ലാഹുവേ; നിന്റെ അദൃശ്യജ്ഞാനം കൊണ്ടും സൃഷ്ടികളുടെ മേലുള്ള കഴിവു കൊണ്ടും ഞാൻ നിന്നോട് ചോദിക്കുന്നു.എനിക്ക് ജീവിതമാണ് ഗുണകരമെന്ന് നീ മനസ്സിലാക്കുന്ന പക്ഷം നീ എന്നെ ജീവിപ്പിക്കേണമേ.എനിക്ക് മരണമാണ് ഗുണകരമെന്ന് നീ മനസ്സിലാക്കുന്ന പക്ഷം നീയെന്നെ മരിപ്പിക്കേണമേ. അല്ലാഹുവേ; ദൃശ്യത്തിലും ആദർശത്തിലുമൊക്കെ നിന്നെ ഭയപ്പെടാനുള്ള കരുത്തും, തൃപ്തിയിലും അതൃപ്തിയിലും സത്യവചനം ഉരുവിടാനുള്ള ഉതവിയും, ദാരിദ്ര്യത്തിലും ഐശ്വര്യത്തിലും മിതത്വം പാലിക്കാനുള്ള കഴിവും ഞാൻ നിന്നോട് ചോദിക്കുന്നു.തീരാത്ത അനുഗ്രഹവും, മറഞ്ഞുപോവാത്ത കൺകുളിർമയും, വിധിക്കുശേഷം സംതൃപ്തിയും, മരണശേഷം സുഖജീവിതവും ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ മുഖത്തേക്ക് നോക്കാനുള്ള ദൃഷ്ടിസുഖവും, യാതൊരു ഉപദ്രവവും പ്രയാസവും കൂടാതെ നിന്നെ കണ്ടുമുട്ടാനുള്ള താൽപര്യവും ഞാൻ നിന്നോട് ചോദിക്കുന്നു.അല്ലാഹുവേ; ഞങ്ങളെ നീ ഈമാനിന്റെ അലങ്കാരം കൊണ്ട് അലങ്കരിക്കേണമേ,ഞങ്ങളെ സന്മാർഗ്ഗികളും സന്മാർഗം കാണിക്കുന്നവരുമാക്കിത്തീർക്കേണമേ.
——-رواه النَّسائي——-
പ്രാർത്ഥന – 22
اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَاىَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَىَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي
.അല്ലാഹുവേ! ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാൻ നിന്നോട് തേടുന്നു . അല്ലാഹുവേ! എന്റെ മതകാര്യത്തിലുംഐഹീക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാൻ തേടുന്നു .അല്ലാഹുവേ!എന്റെ ദൗർബല്ല്യങ്ങൾ നീ മറച്ച് വെക്കുകയും എൻറെ ഭയപ്പാടിൽ നിന്ന് എനിക്ക് സമാധാനം നല്കുകയും ചെയ്യേണമേ . അല്ലാഹുവേ! എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലുടെയും ഇടതുഭാഗത്തിളലുടെയും മുകളിലുടെയും
എന്നെ കാത്തു രക്ഷിക്കേണമേ! താഴ്ഭാഗത്തിലുടെ (ഭൂമിയിൽ നിന്ന് )ഞാൻ വഞ്ചിക്കപ്പെടുന്നതിൽ നിന്ന് നിന്റെ മഹതം കൊണ്ട് ഞാൻ രക്ഷതേടുന്നു
——-رواه أبو داود——-
പ്രാർത്ഥന – 23
اللَّهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ، فَاطِرَ السَّمَوَاتِ وَالأَرْضِ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ
ആകാശഭൂമികൾ സൃഷ്ടിച്ചവനും, ദൃശ്യാദൃശ്യങ്ങൾ അറിയുന്നവനുമായ അല്ലാഹുവേ; സർവ്വവസ്തുക്കളുടെയും നാഥനും ഉടമയുമായവനേ; അല്ലാഹുവേ; എന്റെ സ്വന്തം ആത്മാവിന്റെ തിന്മയിൽ നിന്നും പിശാചിന്റെയും അവന്റെ ശിർക്കിന്റെയും (കൂട്ടുകാരുടെയും)തിന്മയിൽ നിന്നും ഞാൻ രക്ഷതേടുന്നു.
——-رواه الترمذي——-
പ്രാർത്ഥന – 24
اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الأَمْرِ، وَالْعَزِيمَةَ عَلَى الرُّشْدِ، وَأَسْأَلُكَ مُوجِبَاتِ رَحْمَتِكَ، وَعَزَائِمَ مَغْفِرَتِكَ، وَأَسْأَلُكَ شُكْرَ نِعْمَتِكَ، وَحُسْنَ عِبَادَتِكَ، وَأَسْأَلُكَ قَلْبًا سَلِيمًا، وَلِسَانًا صَادِقًا، وَأَسْأَلُكَ مِنْ
خَيْرِ مَا تَعْلَمُ، وَأَعُوذُ بِكَ مِنْ شَرِّ مَا تَعْلَمُ، وَأسْتَغْفِرُكَ لِمَا تَعْلَمُ، إِنَّكَ أَنْتَ عَلَّامُ الْغُيُوبِ
അല്ലാഹുവേ ഞാൻ എല്ലാ കാര്യങ്ങളിലും നിന്നോട് സ്ഥിരതയും, നേർമാർഗത്തിൽ ഉറച്ച് നിൽക്കാനും ചോദിക്കുന്നു. നിന്റെ കാരുണ്യത്തിനും, പാപമോചനത്തിനും കാരണമാവുന്ന കാര്യങ്ങളെയും ചോദിക്കുന്നു. നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുവാനും, നേരാംവണ്ണം ആരാധന കർമങ്ങൾ നിർവഹിക്കാനുമുള്ള തൗഫീഖിനെ ചോദിക്കുന്നു.നിഷ്കള ങ്കമായ ഹൃദയത്തെയും, സത്യസന്ധമായ നാവിനെയും നിന്നോട് ചോദിക്കുന്നു. നിനക്കറിയാവുന്ന ഖൈറുകളിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. നിനക്കറിയാവുന്ന കെടുതികളിൽ നിന്നും ഞാൻ ശരണം തേടുന്നു, നിനക്കറിയാവുന്ന കാര്യങ്ങളിൽ ഞാൻ പാപമോചനം തേടുന്നു, നിശ്ചയം നീ എല്ലാ അദൃശ്യ കാര്യങ്ങളേയും നന്നായി അറിയുന്നവനാകുന്നു.
——-رواه الطبراني——-
പ്രാർത്ഥന – 25
اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ
عَمَّنْ سِوَاكَ
അല്ലാഹുവേ; നീ അനുവദനീയമാക്കിയത് കൊണ്ട് എനിക്ക് തൃപ്തിയും മതിയും വരുത്തി,
നീ നിഷിദ്ധമാക്കിയതിൽ നിന്ന് എന്നെ അകറ്റേണമേ. നിന്റെ ഔദാര്യവും കൃപയും ആശ്രയവും കൊണ്ട് എനിക്ക് സമൃദ്ധി വരുത്തി, നീ അല്ലാത്തവരുടെ ഔദാര്യവും ആശ്രയവും ചോദിക്കുന്നതിൽ നിന്നുമെന്നെ അകറ്റേണമേ.
——-رواه الترمذي——-
പ്രാർത്ഥന – 26
اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لاَ إِلَهَ إِلاَّ أَنْتَ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، لاَ إِلَهَ إِلاَّ أَنْتَ
അല്ലാഹുവേ; എന്റെ ശരീരത്തിന് നീ ആരോഗ്യം നൽകേണമേ, അല്ലാഹുവേ; എന്റെ കേൾവിക്ക് നീ ആരോഗ്യം നൽകേണമേ, അല്ലാഹുവേ; എന്റെ കാഴ്ചക്ക് നീ ആരോഗ്യം നൽകേണമേ. യഥാർത്ഥത്തിൽ നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അല്ലാഹുവേ; അവിശ്വാസത്തിൽ നിന്നും, ദാരിദ്ര്യത്തിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.യഥാർത്ഥത്തിൽ ആരാധനക്കർഹനായി നീയല്ലാതെ മറ്റാരുമില്ല.
——-رواه أبو داود——-
പ്രാർത്ഥന – 27
رَبِّ أَعِنِّي وَلاَ تُعِنْ عَلَىَّ، وَانْصُرْنِي وَلاَ تَنْصُرْ عَلَىَّ، وَامْكُرْ لِي وَلاَ تَمْكُرْ عَلَىَّ، وَاهْدِنِي وَيَسِّرِ الْهُدَى لِي، وَانْصُرْنِي عَلَى مَنْ بَغَى عَلَىَّ، رَبِّ اجْعَلْنِي لَكَ شَكَّارًا، لَكَ ذَكَّارًا، لَكَ رَهَّابًا، لَكَ مِطْوَاعًا، لَكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا، رَبِّ تَقَبَّلْ تَوْبَتِي وَاغْسِلْ حَوْبَتِي وَأَجِبْ دَعْوَتِي وَثَبِّتْ حُجَّتِي وَسَدِّدْ لِسَانِي وَاهْدِ قَلْبِي وَاسْلُلْ سَخِيمَةَ صَدْرِي
അല്ലാഹുവേ ; നീ എന്നെ തുണക്കേണമേ, നീ എനിക്കെതിരെ ആരെയും തുണക്കരുതേ. അല്ലാഹുവേ; നീ എന്നെ സഹായിക്കേണമേ, നീ എനിക്കെതിരെ ആരെയും സഹായിക്കരുതേ. അല്ലാഹുവേ; നീ എനിക്ക് അനുകൂലമായി തന്ത്രം പ്രയോഗിക്കേണമേ, നീ എനിക്കെതിരെ തന്ത്രം പ്രയോഗിക്കാൻ ആരെയും സഹായിക്കരുതേ.( എനിക്കെതിരെ തന്ത്രം പ്രയോഗിക്കരുതേ).
അല്ലാഹുവേ; നീ എന്നെ നേർമാർഗത്തിലാക്കുകയും, നേർമാർഗ്ഗം എനിക്ക് എളുപ്പമുള്ള ആകുകയും ചെയ്യേണമേ. അല്ലാഹുവേ; എനിക്കെതിരെ ക്രൂരതയും അനീതിയും കാണിക്കുന്നവർക്കെതിരെ നീ എന്നെ സഹായിക്കേണമേ. അല്ലാഹുവേ; നീ എന്നെ, നിനക്ക് വളരെയധികം നന്ദി ചെയ്യുന്നവനാക്കുകയും, നിന്റെ അതി മഹത്വത്തെ വളരെയധികം സ്തുതിച്ചു വാഴ്ത്തുന്നവനാക്കുകയും, നിന്നെ വളരെയധികം ഭയപ്പെടുന്നവനാക്കുകയും, നിന്നെ വളരെയധികം അനുസരിക്കുന്നവനാക്കുകയും, വളരെയധികം താഴ്മ കാണിക്കുന്നവനാക്കുകയും, നിന്റെ മാർഗത്തിലേക്ക് വളരെയധികം പശ്ചാത്തപിച്ച് മടങ്ങുന്നവനാക്കുകയും ചെയ്യേണമേ.
അല്ലാഹുവേ; നീ എന്റെ പാപം പൊറുത്തുതരികയും, എന്റെ പശ്ചാത്താപം സ്വീകരിക്കുകയും എന്റെ തിന്മ ശുദ്ധീകരിക്കുകയും, എന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും,എന്റെ സത്യവാദത്തെ ദൃഢമാക്കുകയും, എന്റെ ഹൃദയത്തെ നേർമാർഗത്തിലാക്കുകയും എന്റെ വാക്കുകൾ സത്യമുള്ളതാക്കുകയും, എന്റെ ഹൃദയം വിദ്വേഷമുക്തമാക്കുകയും ചെയ്യണമേ.
——-رواه الترمذي——-
പ്രാർത്ഥന – 28
اللَّهُمَّ لَكَ الْحَمْدُ كُلُّهُ، اللَّهُمَّ لاَ قَابِضَ لِمَا بَسَطْتَ، وَلاَ بَاسِطَ لِمَا قَبَضْتَ، وَلاَ هَادِيَ لِمَنْ أَضْلَلْتَ، وَلاَ مُضِلَّ لِمَنْ هَدَيْتَ، وَلاَ مُعْطِيَ لِمَا مَنَعْتَ، وَلاَ مَانِعَ لِمَا أَعْطَيْتَ، وَلاَ مُقَرِّبَ لِمَا بَاعَدْتَ، وَلاَ مُبَاعِدَ لِمَا قَرَّبْتَ، اللَّهُمَّ ابْسُطْ عَلَيْنَا مِنْ بَرَكَاتِكَ وَرَحْمَتِكَ وَفَضْلِكَ وَرِزْقِكَ، اللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ الْمُقِيمَ الَّذِي لاَ يَحُولُ وَلاَ يَزُولُ، اللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ يَوْمَ الْعَيْلَةِ، وَالأَمْنَ يَوْمَ الْخَوْفِ، اللَّهُمَّ إِنِّي عَائِذٌ بِكَ مِنْ شَرِّ مَا أَعْطَيْتَنَا وَشَرِّ مَا مَنَعْتَ، اللَّهُمَّ حَبِّبْ إِلَيْنَا الإِيمَانَ وَزِيِّنْهُ فِي قُلُوبِنَا، وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنَا مِنَ الرَّاشِدِينَ، اللَّهُمَّ تَوَفَّنَا مُسْلِمِينَ، وَأَحْيِنَا مُسْلِمِينَ، وَأَلْحِقْنَا بِالصَّالِحِينَ غَيْرَ خَزَايَا وَلاَ مَفْتُونِينَ، اللَّهُمَّ قَاتِلِ الْكَفَرَةَ الَّذِينَ يُكَذِّبُونَ رُسُلَكَ، وَيَصُدُّونَ عَنْ سَبِيلِكَ، وَاجْعَلْ عَلَيْهِمْ رِجْزَكَ وَعَذَابَكَ، اللَّهُمَّ قَاتِلِ الكَفَرَةَ الَّذِينَ أُوتُوا الْكِتَابَ إِلَهَ الْحَقِّ
അല്ലാഹുവേ ; നിനക്കാണ് എല്ലാത്തിനും സർവ്വസ്തുതിയും നന്ദിയും. അല്ലാഹുവേ; നീ വിശാലമാക്കി ഞെരുക്കാക്കാൻ കഴിവുള്ളവനില്ല. നീ ഞെരുക്കമാക്കിയത് വിശാലമാക്കാൻ കഴിവുള്ളവനുമില്ല.നീ വഴികേടിലാക്കിയവനെ സത്യമാർഗ്ഗത്തിലാക്കുവാൻ കഴിവുള്ളവനുമില്ല. നീ സത്യമാർഗ്ഗത്തിലാക്കിയവനെ വഴികേടിൽ വിടുവാൻ കഴിവുള്ളവനുമില്ല. നീ തടഞ്ഞത് തരാനും കഴിവുള്ളവനില്ല, നീ തരുന്നത് തടയാൻ കഴിവുള്ളവനുമില്ല. നീ വിദൂരമാക്കിയത് അടുപ്പിക്കുവാൻ കഴിവുള്ളവനില്ല , നീ അടുപ്പിച്ചത് വിദൂരമാക്കുവാൻ കഴിവുള്ളവനുമില്ല. അല്ലാഹുവേ; ഞങ്ങളുടെ മേൽ അനുഗ്രഹവും കാരുണ്യവും ജീവിതവിഭവങ്ങളും വിശാലമാക്കി നൽകേണമേ. അല്ലാഹുവേ; മുറിഞ്ഞു പോവുകയും തട്ടിനീക്കുകയും ചെയ്യാത്ത ഇഹ-പര ആസ്വാദനങ്ങൾ നിന്നോട് ഞാൻ തേടുന്നു. ഞങ്ങളുടെ മേൽ നീ നിന്റെ അനുഗ്രഹവും കാരുണ്യവും ഔദാര്യവും ജീവിതവിഭവങ്ങളും വിശാലമാക്കി ത്തരേണമേ. അല്ലാഹുവേ കുടുംബങ്ങൾ കൂടെയുള്ള വേളകളിൽ (വിശ്രമവേളയിൽ) സുഖാസ്വാദനവും ഭീകരതയുടെ വേളകളിൽ (ശത്രുഭയമുള്ള വേളയിൽ) സമാധാനവും നിന്നോട് ഞാൻ തേടുന്നു. അല്ലാഹുവേ; ഞങ്ങൾക്ക് നൽകിയതിൽ (നൽകിയ വിഭവം മൂലമുണ്ടാകുന്ന) ദോഷബാധയിൽ നിന്നും, നീ തടഞ്ഞുവെച്ചത് (തടഞ്ഞുവെച്ച വിഭവത്തിന്റെ അഭാവം മൂലമുണ്ടാകുന്ന) ദോഷബാധയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ ; നീ ഞങ്ങൾക്ക് ഇസ്‌ലാമും സത്യവിശ്വാസവും ഇഷ്ടമുള്ളതാക്കി തീർക്കുകയും, ഞങ്ങളുടെ ഹൃദയങ്ങളിൽ അലംകൃതമായി തോന്നിക്കുകയും ചെയ്യേണമേ. അല്ലാഹുവേ; അവിശ്വാസവും അധർമവും അനിഷ്ടകരമാക്കുകയും ചെയ്യണമേ. (അങ്ങനെ) ഞങ്ങളെ നേർമാർഗം വരിച്ചവരിൽ ഉൾപ്പെടുത്തേണമേ. അല്ലാഹുവേ; നീ ഞങ്ങളെ ബലപ്രയോഗവും പ്രലോഭനങ്ങളും കൂടാതെ തന്നെ മുസ്‌ലിമായി (ദീർഘായുസ്സോടെ) ജീവിപ്പിക്കുകയും, (ശേഷം) മുസ്‌ലിമായി മരിപ്പിക്കുകയും ചെയ്യേണമേ. അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമ്മം ചെയ്ത് ജീവിക്കുന്ന മുസ്‌ലിം പുണ്യവാളന്മാരോട് ചേർക്കുകയും ചെയ്യേണമേ. അല്ലാഹുവേ; മുഹമ്മദ് (സ്വ)യെ നിഷേധിക്കുകയും ധർമ്മപാതയിൽ നിന്ന് ആളുകളെ തടയുകയും ചെയ്യുന്ന (മൃതശരീരം പോലും കടിച്ചുകീറുന്ന അതിക്രൂരന്മാരായ ഉഹ്ദ് യുദ്ധത്തിലെ പോലുള്ള), സത്യനിഷേധികളെ നശിപ്പിക്കുകയും, അവരുടെ മീതെ ശിക്ഷയും നാശവും നീ ഉണ്ടാക്കുകയും ചെയ്യേണമേ. അല്ലാഹുവേ ; യഥാർത്ഥ ആരാധ്യൻ (അല്ലാഹു) ഇറക്കിയ ഖുർആനിനെ നിഷേധിക്കുന്ന (ആ ഉഹ്ദ് യുദ്ധത്തിലെ പോലുള്ള) നിഷേധികളെ നീ ശപിക്കേണമേ.
——-رواه الإمام أحمد——-
പ്രാർത്ഥന – 29
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ
حَمِيدٌ مَجِيدٌ
അല്ലാഹുവേ; ഇബ്രാഹിം(അ)ക്കും കുടുംബത്തിനും മേൽ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീർച്ചയായും നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ; ഇബ്രാഹിം(അ)നേയും കുടുംബത്തെയും നീ അനുഗ്രഹിച്ചത് പോലെ മുഹമ്മദ് നബി(സ്വ)യേയും കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ. തീർച്ചയായും, അല്ലാഹു വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്.
——-رواه البخاري——-