അബ്ദുല്‍ അസീസ്‌ ഇബ്നു ബാസ്(റ), ബഹു; വിദ്യാഭ്യാസ മന്ത്രിക്ക് എഴുതുന്നത്:

അബ്ദുല്‍ അസീസ്‌ ഇബ്നു ബാസ്(റ), ബഹു; വിദ്യാഭ്യാസ മന്ത്രിക്ക് എഴുതുന്നത്:

തനിക്ക് വേണ്ടി ആദരപൂര്‍വ്വം മറ്റുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കട്ടെ എന്ന് ഒരു വിശ്വാസി കരുതാന്‍ പാടില്ല അത് കഠിനമായ ശിക്ഷ താക്കീത് ചെയ്യപ്പെട്ട ഒരു പാപമാണ് . ഇതുമായി ബന്ധപ്പെട്ട് വന്ന ഇബ്നു ബാസ് (رحمه الله) യുടെ വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ ഒരു കത്ത് താഴെ കൊടുക്കുന്നു.

——————————————————————————————-

അബ്ദുല്‍ അസീസ്‌ ഇബ്നു ബാസ്(رحمه الله), ബഹു; വിദ്യാഭ്യാസ മന്ത്രിക്ക് എഴുതുന്നത്: 

السلام عليكم و رحمة الله وبركاته ، أما بعد ؛

തങ്ങള്‍ ക്ലാസില്‍ പ്രവേശിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കണം എന്ന് പല  അധ്യാപകരും കുട്ടികളോട് ആവശ്യപ്പെടുന്നതായി എനിക്ക് അറിയാന്‍ സാധിച്ചു. ഇത് സ്ഥിരപ്പെട്ടു  വന്ന നബിചര്യക്ക് എതിരാണ് എന്നതില്‍ യാതൊരു സംശയവുമില്ല. 

മുആവിയ (റ) പ്രവാചകന്‍(ﷺ) യില്‍ നിന്ന് ഇപ്രകാരം ഉദ്ദരിക്കുന്നു:

من أحب أن يمثل له الرجال قياماً فليتبوأ مقعده من النار

” ആളുകള്‍ തനിക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കണം എന്ന് ആര് ആഗ്രഹിക്കുന്നുവോ, അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഉറപ്പാക്കിക്കൊള്ളട്ടെ ” [أخرجه الإمام أحمد وأبو داود والترمذي عن معاوية  رضي الله عنه  – بإسناد صحيح]

അനസ് (റ) പ്രവാചകന്‍(ﷺ) യില്‍ നിന്ന് ഇപ്രകാരം ഉദ്ദരിക്കുന്നു:

لم يكن شخص أحب إليهم – يعني الصحابة – رضي الله عنهم – من رسول الله – صلى الله عليه وسلم – وكانوا لا يقومون له إذا دخل عليهم ؛ لما يعلمون من كراهيته لذلك 

“അല്ലാഹുവിന്‍റെ പ്രവാച്ചകനോളം സ്വഹാബത്തിന് ഇഷ്ടമുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ഉണ്ടായിരുന്നില്ല. എന്നിട്ടും ആ പ്രവാചകന്‍(ﷺ) തങ്ങളുടെ അരികിലേക്ക് പ്രവേശിച്ചാല്‍ അദ്ദേഹത്തിന് വേണ്ടി അവര്‍ നില്‍ക്കാറുണ്ടായിരുന്നില്ല. അദ്ദേഹം അത് ഇഷ്ടപ്പെടുന്നില്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നതിനാലാണത്.” [رواه الإمام أحمد والترمذي بإسناد صحيح].

അതുകൊണ്ടുതന്നെ ഈ രണ്ടു ഹദീസിലും വന്ന പ്രവാചകാധ്യാപനത്തെ അടിസ്ഥാനമാക്കി, അധ്യാപകര്‍ ക്ലാസിലേക്ക് പ്രവേശിക്കുമ്പോള്‍ കുട്ടികള്‍   എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല എന്നതാണ് പ്രവാചക ചര്യയെന്ന് എല്ലാ വിദ്യാലയങ്ങള്‍ക്കും അറിയിപ്പ് നല്‍കണം എന്ന് ആദരപൂര്‍വ്വം അപേക്ഷിക്കുന്നു.

അതോടൊപ്പം മുആവിയ (റ) ഉദ്ദരിച്ച ഹദീസില്‍ കഠിനമായ ശിക്ഷ താക്കീത് നല്കപ്പെട്ടതിനാല്‍ അധ്യാപകര്‍ വിദ്യാര്‍ഥികളോട് എഴുന്നേറ്റ് നില്‍ക്കാന്‍ കല്പിക്കരുത്. വിദ്യാര്‍ഥികള്‍ എഴുന്നേറ്റ് നില്‍ക്കുന്നതാകട്ടെ അനസ് (റ) വിന്‍റെ ഹദീസ് പ്രകാരം വെറുക്കപ്പെട്ടതുമാണ്. 

പ്രവാചകനെയും പ്രവാചകാനുചരന്മാരെയും പിന്തുടരുന്നതിലും, പ്രവാചക ചര്യ പിന്തുടരുന്നതിലുമാണ് നന്മയുള്ളത് എന്ന് പറയേണ്ടതില്ലല്ലോ. അവരെ നല്ല രൂപത്തില്‍ പിന്തുടരാനും, മതപരമായ അറിവുകള്‍ കൂടുതല്‍ കരസ്ഥമാക്കാനും, അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ.

والسلام عليكم ورحمة الله وبركاته

عبد العزيز بن باز

مفتي عام مملكة العربية السعودية

(കത്ത് ഇവിടെ അവസാനിച്ചു.)

———————————————————————————-

ഒരു വിശ്വാസി തനിക്കുവേണ്ടി മറ്റുള്ളവര്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കട്ടെ എന്നത് ആഗ്രഹിക്കാന്‍ പാടില്ല എന്നത് മനസ്സിലാക്കാനും, ഒരുപക്ഷേ അറിവില്ലായ്മ കാരണത്താലാകാം  മദ്രസകളിലും അറബിക്കോളേജുകളിലുമെല്ലാം ഇത്തരം സമ്പ്രദായം അധ്യാപകര്‍ നടപ്പാക്കി വരുന്നത് ശ്രദ്ധയില്‍ പെട്ടതിനാലും ആണ് ഇത് വിവര്‍ത്തനം ചെയ്തത്.

ഇന്ന് പലപ്പോഴും കുട്ടികളുടെ അവസ്ഥ പരിശോധിച്ചാല്‍ അവര്‍ അധ്യാപകരുടെ മുന്‍പില്‍ എഴുന്നേറ്റ് നില്‍ക്കുമെങ്കിലും അവര്‍ അത് ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്നതാണ് എന്ന് പറയുക ഒരിക്കലും സാധ്യമല്ല. പലരും അധ്യാപകരോട് വെറുപ്പും വിദ്വേശവും കാണിക്കുന്നവരാണ്. പക്ഷെ നില്‍ക്കക്കള്ളിയില്ലാതെ എഴുന്നേറ്റ് നില്‍ക്കുന്നു എന്ന് മാത്രം. ഇവിടെ കാപട്യം കൂടിയാണ് അവര്‍ പരിശീലിക്കുന്നത്. എഴുന്നേറ്റ് നില്‍ക്കുന്നതിലല്ല മറിച്ച് മനസിലാണ് അദ്ധ്യാപകനോട് ആത്മാര്‍ത്ഥമായ ആദരവും സ്നേഹവും ഉണ്ടാവേണ്ടത് എന്ന മഹത്തായ സന്ദേശം ഇവിടെയാണ്‌ പ്രസക്താവുന്നത്. തന്‍റെ അദ്ധ്യാപകരെ ബഹുമാനിക്കാനും സ്നേഹിക്കാനും ആദരിക്കാനും നമ്മള്‍ വിദ്യാര്‍ഥികളെ ഉല്‍ബുദ്ധരാക്കണം. അധ്യാപകര്‍ നന്മയും, അറിവും പകര്‍ന്നു നല്‍കിയാല്‍ വിദ്യാര്‍ഥികളുടെ ആദരവ് സ്വാഭാവികമായും പിടിച്ചുപറ്റുകയും ചെയ്യും.

അദ്ധ്യാപകന്‍ ക്ലാസില്‍ കയറിയ സമയത്ത് എഴുന്നേറ്റ് നിന്ന വിദ്യാര്‍ഥികളോട് ഒരു അദ്ധ്യാപകന്‍ പറഞ്ഞ വാക്കുകള്‍ വളരെ അര്‍ത്ഥവത്താണ് : ” നിങ്ങള്‍ എഴുന്നേറ്റ് നിന്ന്‍ ബഹുമാനം ഉണ്ട് എന്ന് കാണിച്ചു തരേണ്ട ആവശ്യം ഒന്നുമില്ല. ആ ബഹുമാനം നിങ്ങളുടെ മനസ്സില്‍ ഉണ്ടായാല്‍ മതി ” . ലളിതമെങ്കിലും ഏറെ അര്‍ത്ഥവത്താണ് ആ വാക്കുകള്‍..  

വിദ്യാര്‍ഥികള്‍ തങ്ങള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ഇനി എന്ത് ചെയ്യും എന്ന് ആശങ്കപ്പെടേണ്ടതില്ല. ആരെങ്കിലും തനിക്ക് വേണ്ടി മറ്റുള്ളവര്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കട്ടെ എന്ന് ആഗ്രഹിക്കുന്നത് ഹറാമും പാപവുമാണ്. എന്നാല്‍ ഒരാള്‍ക്ക് വേണ്ടി ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കല്‍ മക്റൂഹ് ആയ വെറുക്കപ്പെട്ട കാര്യമാണ്. അപ്രകാരം ആഗ്രഹിക്കുന്നവന്‍റെ വിധിയും, എഴുന്നേറ്റ് നില്‍ക്കുന്നവന്‍റെ വിധിയും രണ്ടും വ്യത്യസ്ഥമാണ് എന്നര്‍ത്ഥം. ഒന്ന് ഹറാം ആണ് എങ്കില്‍, മറ്റൊന്ന് മക്റൂഹ് (വെറുക്കപ്പെട്ടത്) ആണ്. ഇത് ഓരോരുത്തരും മനസ്സിലാക്കിയിരിക്കണം. അതുകൊണ്ട് തനിക്ക് നല്ല നിലക്ക് അധ്യാപകനോട് വിഷയം ധരിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുക എന്നത് മാത്രമാണ് വിദ്യാര്‍ഥികള്‍ ഇത് സംബന്ധിച്ച് ചെയ്യേണ്ടത്. അവിടെ മറ്റു പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കരുത്.  മറ്റു രീതികള്‍ സ്വീകരിക്കുമ്പോള്‍ അധ്യാപകര്‍ നമ്മെ തെറ്റിദ്ധരിക്കാനും, ഇതര മത സൂഹത്തിലുള്ള ആളുകള്‍ മതനിയമങ്ങളെക്കുറിച്ച് തെറ്റിദ്ധരിക്കാനും ഇടയായേക്കാം. അഥവാ മക്റൂഹ് ആയ ഒരു കാര്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നത്, അതിനേക്കാള്‍ ഗുരുതരമായ നിഷിദ്ധങ്ങളിലേക്ക്  എത്തിച്ചേരുന്ന രൂപത്തിലുള്ള അവസ്ഥാവിശേഷം ഉണ്ടാകാന്‍ ഇടയാക്കരുത് എന്ന് ചുരുക്കം. കാര്യങ്ങള്‍ മതം നിഷ്കര്‍ഷിക്കുന്ന പരിധിയില്‍ നിന്നുകൊണ്ട് യുക്തിസഹജമായി പെരുമാരുന്നവരായിരിക്കണം. ഇത്തരം കാര്യങ്ങളില്‍ മസ്ലഹത്തും മഫ്സദത്തും അഥവാ അതിന്‍റെ ഗുണവും ദോശവും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. അല്ലാഹു തൗഫീഖ് ചെയ്യട്ടെ…

സഅദ് ബിന്‍ മുആദ് (رضي الله عنه) വിന്‍റെ സംഭവം  ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കണം എന്നതിന് തെളിവോ ?.

ഇനി സഅദ് ബിന്‍ മുആദ് (رضي الله عنه) വിന്‍റെ സംഭവം പലരും ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കണം എന്നതിന്‍റെ തെളിവായി ഉദ്ദരിക്കാറുണ്ട്. പക്ഷെ ആ ഹദീസിന്‍റെ പശ്ചാത്തലവും ശരിയായ രിവായത്തും പരിശോധിച്ചാല്‍ കാര്യം വളരെ വ്യക്തമാണ് .. സഅദ് ബിന്‍ മുആദ് (رضي الله عنه) വിന്‍റെ ഹദീസ് എടുത്തുകൊടുത്തുകൊണ്ട് ശൈഖ് അല്‍ബാനി (رحمه الله) അത് കൃത്യമായി വിവരിക്കുന്നുണ്ട്.

സഅദ് ബിന്‍ മുആദ് (رضي الله عنه) വിന്‍റെ സംഭവം :

قوموا إلى سيدكم فأنزلوه , فقال عمر : سيدنا الله عز وجل , قال : أنزلوه , فأنزلوه

പ്രവാചകന്‍(ﷺ) പറഞ്ഞു: “നിങ്ങള്‍ നിങ്ങളുടെ സയ്യിദിന്‍റെ അടുത്തേക്ക്  എഴുന്നേറ്റ് ചെല്ലുക. അപ്പോള്‍ ഉമര്‍ (رضي الله عنه) പറഞ്ഞു: ഞങ്ങളുടെ സയ്യിദ് പരമോന്നതനും പരിശുദ്ധനുമായ അല്ലാഹുവാണ്. അപ്പോള്‍ പ്രവാചകന്‍(ﷺ) പറഞ്ഞു: അദ്ദേഹത്തെ താഴെയിറക്കൂ. അപ്പോള്‍ അവര്‍ അദ്ദേഹത്തെ താഴെയിറക്കി” . [حسن . السلسلة الصحيحة . برقم : 67].

ശൈഖ് അല്‍ബാനി ഇതിനു നല്‍കിയ വിശദീകരണത്തിന്‍റെ സംഗ്രഹം :

” قوموا لسيدكم “,  ‘നിങ്ങളുടെ സയ്യിദിന് വേണ്ടി എഴുന്നേറ്റ് നില്‍ക്കുക’ എന്ന പദപ്രയോഗമാണ് സാധാരണ പ്രചാരത്തിലുള്ളത്. 

എന്നാല്‍ (ഇതുമായി ബന്ധപ്പെട്ട് വന്ന) രണ്ട് ഹദീസുകളിലും ”  قوموا إلى سيدكم “, ‘നിങ്ങള്‍ നിങ്ങളുടെ നേതാവിന്‍റെ അടുത്തേക്ക് എഴുന്നേറ്റ് ചെല്ലുക എന്ന പദപ്രയോഗമാണ് എനിക്ക് കാണാന്‍ സാധിച്ചിട്ടുള്ളത്. നേരത്തെ പറഞ്ഞതുപോലെയുള്ള ഒരു പദപ്രയോഗത്തിന് യാതൊരു അടിസ്ഥാനവുമുള്ളതായി എനിക്കറിയില്ല.

എന്നാല്‍ ആ തെറ്റായ പദപ്രയോഗത്തില്‍ നിന്നും കര്‍മശാസ്ത്രപരമായ ഒരു തെറ്റ് ഉടലെടുത്തിട്ടുണ്ട്. അഥവാ ഇബ്നു ബത്ത്വാലിനെ പോലെയുള്ള പണ്ഡിതന്മാര്‍ (ആ തെറ്റായ പദപ്രയോഗം) സദസ്സിലേക്ക് കടന്നുവരുന്ന ആളുകള്‍ക്ക് ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കാനുള്ള തെളിവാക്കി. 

ശേഷം ശൈഖ് അല്‍ബാനി തന്‍റെ വിശദീകരണത്തില്‍ പ്രവാചകന്‍(ﷺ) ഇത് പറയാന്‍ ഇടയാക്കിയ സാഹചര്യം പറയുന്നുണ്ട്: പരിക്കേറ്റ സഅദ് ബിന്‍ മുആദ്(رضي الله عنه) വിനെ ഒരു കഴുതപ്പുറത്ത് ചുമന്നുകൊണ്ട് വരുന്ന സാഹചര്യത്തില്‍ ആണ് അവിടെ സന്നിഹിതരായ ഒരുപറ്റം അന്‍സാറുകളോട് നിങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് എഴുന്നേറ്റ് ചെന്ന് അദ്ദേഹത്തെ കഴുതപ്പുറത്ത് നിന്നും താഴെയിറക്കുക എന്നതാണ് അവിടെയുള്ള ഉദ്ദേശ്യം. അതല്ലാതെ ആദരപൂര്‍വ്വം അദ്ദേഹത്തിനായി എഴുന്നേറ്റ് നില്‍ക്കുക എന്നായിരുന്നില്ല.

ഒരു സദസ്സിലേക്ക് കടന്നുവരുന്ന ആള്‍ക്കുവേണ്ടി എഴുന്നേറ്റ് നില്‍ക്കാന്‍ ഈ സംഭവം വളരെയധികം തെളിവാക്കാറുണ്ട്. എന്നാല്‍ അപ്രകാരം ആ ഹദീസില്‍ നിന്നും തെളിവ് പിടിക്കുന്നത് ശരിയല്ല എന്നത് ഒന്നിലധികം കാരണങ്ങളാല്‍ വ്യക്തമാണ്. ” നിങ്ങള്‍ അദ്ദേഹത്തെ താഴെയിറക്കുക” എന്ന പ്രവാചകന്‍റെ പദപ്രയോഗം തന്നെ അതു മനസ്സിലാക്കാന്‍ മതിയായ കാരണമാണ്. പരുക്കേറ്റിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെന്ന് കഴുതപ്പുറത്ത് നിന്നും അദ്ദേഹത്തെ താഴെയിറക്കുക എന്നതാണ് അവിടെ ഉദ്ദേശ്യം എന്നത് വ്യക്തമാണ്.

അതുകൊണ്ടാണ് ഹാഫിദ് ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (رحمه الله) ഇപ്രകാരം പറഞ്ഞത്: ” (അദേഹത്തെ താഴെയിറക്കുക) എന്ന ഈ ഭാഗം,  സദസ്സിലേക്ക് കടന്നുവരുന്നവര്‍ക്ക് ആദരപൂര്‍വ്വം എഴുന്നേറ്റ് നില്‍ക്കാന്‍ ഈ സംഭവത്തെ തെളിവാക്കുന്നതിനെ ദുര്‍ബലപ്പെടുത്തുന്നു “.  [السلسلة الصحيحة . برقم : 67].

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ഇല്മിന്‍റെ പ്രാധാന്യവും, ത്വാലിബുല്‍ ഇല്മ് അറിയേണ്ടതും !.

ഇല്മിന്‍റെ പ്രാധാന്യവും, ത്വാലിബുല്‍ ഇല്മ് അറിയേണ്ടതും !.

الحمد لله وحده، والصلاة والسلام على من لا نبي بعده وعلى آله وصحبه ، أما بعد

وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ

“തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നു വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത്‌ വരുമ്പോള്‍ അവരോടു അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ പ്രവേശിച്ചു കൊള്ളുക.” [സുമര്‍: 73].

 അതെ നമ്മെളെല്ലാവരും ആഗ്രഹിക്കുന്ന ആ വിവര്‍ണ്ണനാതീതമായ വിജയം കയ്യിലൊതുക്കാന്‍ ശ്വാസവായുവിനെക്കാള്‍ നമുക്കനിവാര്യമായ ഒന്നുണ്ട്. അതാണ്‌ അറിവ്. പണവും സ്വത്തും സമ്പാദിച്ചു കൂട്ടാനും അധികാരം വെട്ടിപ്പിടിക്കാനുമുള്ള ആര്‍ത്തിയില്‍ മനുഷ്യര്‍ അധപതിക്കുമ്പോള്‍, വെറും താല്‍ക്കാലിക വിഭവമായ ഐഹിക ജീവിതത്തെ പരമാവധി ആസ്വദിക്കാന്‍ മനുഷ്യന്‍ പാടുപെടുമ്പോള്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തനായി  പാരത്രികലോകത്തെ സ്ഥിരവാസത്തിനുള്ള ഭവനമൊരുക്കാന്‍ പ്രേരിപ്പിക്കുന്നതും, തന്‍റെ രക്ഷിതാവിനെയും അവന്‍റെ അധ്യാപനങ്ങളെയും അടുത്തറിയാന്‍ സാധിക്കുന്നതും, സന്ദേഹമില്ലാതെ ആശയക്കുഴപ്പങ്ങളില്ലാതെ പ്രവാചകന്മാര്‍ വഴികാട്ടിയ മാര്‍ഗത്തില്‍ ഉറച്ചു നിന്ന് വിശ്വാസിയായി മരണപ്പെടാന്‍ സാധിക്കുന്നതുമായ അറിവ്.  ആ അറിവ് കരസ്ഥമാക്കാന്‍ നാമോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്.

മതപരമായി പഠിക്കുവാനും വളരുവാനും ഇന്ന് ഒട്ടനവധി അവസരങ്ങളുണ്ട്. പ്രത്യേകിച്ചും  ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ടുള്ള അഖീദ പഠനം,  ഇസ്ലാമിക കര്‍മ ശാസ്ത്ര പഠനവും അതിനോടനുബന്ധിച്ചുള്ള  ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം, ഇസ്ലാമിക് ജേര്‍ണലിസം, ഇസ്ലാമിക കുടുംബ നിയമങ്ങള്‍, ഇസ്ലാമിക് ജുഡീശ്യറി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍.ഹദീസ് നിഥാന ശാസ്ത്രം, തഫ്സീര്‍, ഉലൂമുല്‍ ഖുര്‍ആന്‍…….  ഇങ്ങനെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ എണ്ണിയാലൊടുങ്ങാത്ത പഠന സാധ്യതകള്‍. ഉയര്‍ന്നു ചിന്തിക്കാനും ആത്മ സമര്‍പ്പണത്തിനും വിദ്യാര്‍ഥികള്‍ തയ്യാറായാല്‍ അവര്‍ക്കതിനുള്ള അവസരങ്ങള്‍ തുറന്നു കിട്ടുക തന്നെ ചെയ്യും ഇന്‍ ഷാ അല്ലാഹ് !.

ഇമാം ഇബ്നുല്‍ ജൗസി (رحمه الله) പറയുന്നു:

لقد غفل طلاب الدنيا عن اللذة فيها ، واللذة فيها شرف العلم

“ദുനിയാവിനെ തേടി നടക്കുന്നവര്‍ ദുനിയാവിലെ ഏറ്റവും വലിയ ആസ്വാദനത്തെക്കുറിച്ച് അശ്രദ്ധരാണ്. ആ ആസ്വാദനമാകട്ടെ മഹത്വകരമായ അറിവാകുന്നു.”

  അതിയായ ആഗ്രഹത്തോടെയും ആത്മാര്‍ഥതയോടെയും മതപഠനത്തിനായി മുന്നോട്ടു വരുന്ന വിദ്യാര്‍ഥികള്‍ക്ക് മംഗളം. അല്ലാഹുവിന്‍റെ മഹത്തായ ഒരനുഗ്രഹമാണത്. ഒരു മഹാ ഭാഗ്യം. പ്രവാചകന്മാരുടെ അനന്തരാവകാശികള്‍ ആണവര്‍. പ്രവാചകന്മാര്‍ അനന്തര സ്വത്തായി വിട്ടേച്ചു പോയത് ദീനാറോ ദിര്‍ഹമോ അല്ല. മറിച്ച് അറിവാണ്.

ആ അനന്തര സ്വത്ത് കരസ്ഥമാക്കുക അത്ര എളുപ്പമല്ല. ഒരുപാട്  കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആത്മാര്‍ത്ഥവും നിഷ്കളങ്കവുമായ കഠിനപരിശ്രമവും ക്ഷമയും, സൂക്ഷ്മതയും അതിന്നാവശ്യമാണ്.  പൊതുവേ ഓരോ വിദ്യാര്‍ഥിയും പാലിച്ചിരിക്കേണ്ട ഒരുപാട്   മര്യാദകളില്‍ ചില കാര്യങ്ങളെ മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത് :

  ഒന്ന്: ആത്മാര്‍ഥമായ പ്രാര്‍ത്ഥന.

ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആയുധമാണ് പ്രാര്‍ത്ഥന. പ്രാര്‍ഥിക്കാതെ അഹന്ത നടിക്കുന്നവനെ അല്ലാഹു പരിഗണിക്കുകയില്ല. അല്ലാഹു പറയുന്നു: 

قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلا دُعَاؤُكُمْ

“(നബിയേ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ” [ ഫുര്‍ഖാന്‍: 77].

ഉപകാരപ്രദമായ അറിവ് വര്‍ധിപ്പിച്ചു കിട്ടാനും, അതനുസരിച്ച് തന്റെ ജീവിതത്തെ ക്രമപ്പെടുത്താനും നാം സദാ പ്രാര്‍ഥിക്കണം. വിശുദ്ധ ഖുര്‍ആനില്‍  അറിവ് വര്‍ധിച്ചു കിട്ടാന്‍ പ്രാര്തിക്കണമെന്നത് പ്രത്യേകം ഉണര്ത്തുന്നുണ്ട്.

അല്ലാഹു പറയുന്നു:

وَقُلْ رَبِّ زِدْنِي عِلْمًا

“….’എന്റെ രക്ഷിതാവേ, എനിക്ക് നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ’ എന്ന് നീ പറയുകയും ചെയ്യുക” [ ത്വാഹാ: 114].മാത്രമല്ല അറിവ് വര്‍ദ്ധിപ്പിച്ചു തരാന്‍ പ്രാര്‍ഥിക്കുന്നതിനോടൊപ്പം, ഏറ്റവും ശരിയായ ഉറവിടത്തില്‍ നിന്നാണ് താന്‍ അറിവ് സ്വീകരിക്കുന്നത് എന്ന് ഓരോ വിദ്യാര്‍ഥിയും ഉറപ്പ് വരുത്തുകയും അതിനായി സദാ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും വേണം.

മഹാനായ ഇബ്നു സീരീന്‍ (رحمه الله) പറയുന്നു : ” നിങ്ങള്‍ നേടുന്ന ഈ അറിവ് അത് നിങ്ങളുടെ മതമാണ്‌. ആയതിനാല്‍ തന്നെ ആരില്‍ നിന്നുമാണ് അത് സ്വീകരിക്കുന്നത് എന്ന് സൂക്ഷ്മമായി പരിശോധിച്ചുകൊള്ളുക “.

പരിശ്രമിക്കുക ഒപ്പം സദാ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. ആ പ്രാര്‍ത്ഥന ആത്മാര്‍ഥമാണെങ്കില്‍ തീര്‍ച്ചയായും സര്‍വശക്തന്‍ അതിനുത്തരം നല്‍കും. അതേ നമ്മുടെ രക്ഷിതാവ് പറയുന്നു :

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ

“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ് തീര്‍ച്ച ” [ മുഅ്മിന്‍: 60 ].

  രണ്ട്: നിയ്യത്ത് നന്നാക്കുക.

  ഏതൊരു വിശ്വാസിയുടെ സല്‍കര്‍മ്മവും അല്ലാഹുവിന്റെ പക്കല്‍ സ്വീകാര്യയോഗ്യമാകണമെങ്കില്‍ ചില നിബന്ധനകള്‍ പാലിച്ചിരിക്കണം. ഒന്ന്‍: ‘ഇഖ്‌ലാസ്’,  രണ്ട്:  ‘ഇത്തിബാഉ റസൂല്‍ ‘. അഥവാ നിഷ്കളങ്കമായി അല്ലാഹുവിന്‍റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് അനുഷ്ടിക്കപ്പെടുന്നതും പ്രവാചകന്‍റെ ചര്യ പിന്പറ്റിക്കൊണ്ടുള്ളതുമാകണം. എങ്കില്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.

وَمَنْ أَحْسَنُ دِينًا مِمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ وَاتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفًا ۗ وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا

അല്ലാഹു പറയുന്നു: “സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പ്പെടുത്തുകയും, നേര്‍ മാര്‍ഗത്തിലുറച്ചുനിന്നുകൊണ്ട് ഇബ്രാഹീമിന്റെ മാര്‍ഗ്ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹ്രത്തായി സ്വീകരിച്ചിരിക്കുന്നു.” [നിസാഅ്: 125].

 ഈ ആയത്തില്‍ “സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പ്പെടുത്തുക” എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഇഖ്‌ലാസാണ്. എല്ലാ കര്‍മങ്ങളിലുമെന്ന പോലെ അറിവ് തേടുന്നതിലും നിയ്യത്തിനു വളരെയധികം പ്രാധാന്യമുണ്ട്. ജനങ്ങളുടെ ഇടയില്‍ പേരിനും പ്രശസ്തിക്കുമെല്ലാം കാരണമായിത്തീരുന്ന ഒന്നാണ് അറിവ് എന്നതുകൊണ്ട്‌ തന്നെ അല്ലാഹുവിന്‍റെ  പ്രീതി ആഗ്രഹിക്കുന്നതില്‍ നിന്നും ദുന്‍യവിയായ സ്ഥാനമാനങ്ങളെ ആഗ്രഹിക്കുന്നതിലേക്ക് നമ്മുടെ ഉദ്ദേശ്യത്തെ വഴിതിരിച്ചുവിടാന്‍ പിശാച് ആവത് ശ്രമിച്ചു കൊണ്ടിരിക്കും. ഉദ്ദേശ്യം പിഴച്ചുപോയാല്‍ നമ്മള്‍ ചെയ്യുന്ന കര്‍മം സ്വീകരിക്കപ്പെടുകയില്ല എന്നതിലുപരി നമ്മള്‍ ശിക്ഷാര്‍ഹരായി മാറുകയും ചെയ്യുമെന്നതാണ് ഏറ്റവും അപകടകരം.

قال رسول الله ـ صلى الله عليه وسلم: (من تعلم العلم ليباهي به العلماء، أو يماري به السفهاء، أو يصرف به وجوه النّاس إليه أدخله الله جهنم) رواه ابن ماجه عن أبي هريرة وصححه الألباني

പ്രവാചകന്‍(صلى الله عليه وسلم) പറയുന്നു : ” പണ്ഡിതന്മാരെ കൊച്ചാക്കാന്‍ വേണ്ടിയോ, അവിവേകികളോട് തര്‍ക്കിക്കാന്‍ വേണ്ടിയോ, ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ ആണ് ഒരാള്‍ അറിവ് തെടുന്നതെങ്കില്‍   അവനെ അല്ലാഹു കത്തിജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കും”. [ ഇബ്നു മാജ – അല്‍ബാനി/സ്വഹീഹ്].

  അതുപോലെ ഇബ്നു മസ്ഊദ് (رضي الله عنه) പറയുന്നു: “പ്രവര്‍ത്തികമാക്കപ്പെടുന്നില്ലെങ്കില്‍ വാക്കുകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. ഇനി വാക്കുകളും പ്രവര്‍ത്തിയുമെല്ലാം ഉണ്ടെങ്കിലും ശരിയായ നിയ്യത്തില്ലെങ്കില്‍ അവ രണ്ടും ഉപകാരപ്പെടില്ല. ഇനി നല്ല നിയ്യത്തും, വാക്കും, പ്രവര്‍ത്തിയും എല്ലാമുണ്ട് പക്ഷെ പ്രവാചകചര്യയില്‍ പെടാത്ത പ്രവര്‍ത്തനമാണ് എങ്കില്‍ അവയൊന്നും തന്നെ ഉപകാരപ്പെടില്ല”. [ജവാമിഉല്‍ ഉലൂമി വല്‍  ഹികം]

ഒരാളുടെ വാക്കുകളും പ്രവര്‍ത്തികളുമെല്ലാം സ്വീകാര്യയോഗ്യമാവണമെങ്കില്‍ ‘ഇഖ്‌ലാസും’, ‘ഇത്തിബാഉ റസൂലും’ അനിവാര്യമാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അല്ലെങ്കില്‍ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടില്ല എന്ന് മാത്രമല്ല ശിക്ഷ ലഭിക്കുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ .. ആമീന്‍..

അതുകൊണ്ട് നാം ഇടയ്കിടെ നമ്മുടെ നിയ്യത്തിനെ പുനര്‍പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഒരു പ്രവര്‍ത്തി ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമായ കാര്യമാണ് ആ പ്രവര്‍ത്തി ചെയ്യുമ്പോഴുള്ള നിയ്യത്ത് നന്നാക്കുക എന്നുള്ളത്.

 യൂസുഫ് ബ്നു അസ്ബാത്വ് (رحمه الله) പറയുന്നു: “ഒരു കര്‍മം ചെയ്യുമ്പോഴുള്ള കഠിന പരിശ്രമത്തെക്കാളും ബുദ്ധിമുട്ടുകളെക്കാളും പ്രയാസകരമാണ് ആ കര്‍മം ചെയ്യുമ്പോഴുള്ള തന്റെ സദുദ്ദേശ്യത്തെ പിഴച്ചു പോകാതെ സംരക്ഷിക്കുക എന്നുള്ളത്”.

നിയ്യത്ത് നന്നാക്കാന്‍ ഒരു വിദ്യാര്‍ഥി പാലിച്ചിരിക്കേണ്ട ഒരുപാട് മര്യാദകളുണ്ട്. അദ്ധ്യാപകരോടും സഹപാടികളോടുമുള്ള ബഹുമാനം, വിനയം, താഴ്മ, സ്നേഹം അതുപോലെ താന്‍ പഠിച്ച അറിവ് സ്വന്തം ജീവിതത്തില്‍  പ്രാവര്‍ത്തികമാക്കല്‍, സന്മനസ്സോടെ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കല്‍ തുടങ്ങിയവയെല്ലാം അതില്‍ പെടുന്നു. ഇത് വിശദമായി മനസ്സിലാക്കാന്‍ അറിവിന്‍റെയും പണ്ഡിതന്മാരുടെയും പ്രാധാന്യവും സ്ഥാനവുമെല്ലാം സൂചിപ്പിക്കുന്ന പുസ്തകങ്ങള്‍ ധാരാളമായി വായിക്കണം. جامع بيان العلم وفضله  എന്ന ഇബ്നു അബ്ദുല്‍ ബര്‍ (رحمه الله)  വിന്‍റെ ഗ്രന്ഥം ഇതില്‍ സുപ്രധാനമാണ്‌. അത്തരം ഗ്രന്ഥങ്ങള്‍ വായിക്കുക വഴി വിദ്യാര്‍ഥികള്‍ക്ക് അറിവിനോടുള്ള ഇഷ്ടവും ആദരവുമെല്ലാം വര്‍ധിക്കും. സച്ചരിതരായ മുന്‍കാല പണ്ഡിതന്മാരുടെ ജീവ ചരിത്രവും അറിവ് നേടാനായി അവര്‍ സഹിച്ച ത്യാഗങ്ങളുമെല്ലാം അറിഞ്ഞിരിക്കേണ്ടതും  ലക്ഷ്യബോധമുള്ള ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

  മൂന്ന്‍: നേടിയ അറിവ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക.

പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടിയാണല്ലോ നാം അറിവ് തേടുന്നത്. അറിവ് വര്‍ധിക്കുന്നതിനനുസരിച്ച് അത് ജീവിതത്തില്‍ പകര്‍ത്തുന്നവനാണ് യഥാര്‍ത്ഥ വിദ്യാര്‍ഥി. ആത്മാര്‍ത്ഥമായി അറിവ് തേടുന്നവന്‍റെ ജീവിതത്തില്‍ അത് വരുത്തുന്ന മാറ്റങ്ങള്‍ പ്രകടമായിരിക്കും.

ഹസന്‍ (رضي الله عنه) പറയുന്നു: ” അറിവ് തേടുന്നവന്‍ അതിന്‍റെ ഫലം തന്‍റെ  നാവിലും , കൈയിലും, നോട്ടത്തിലും, ഭയഭക്തിയിലും, നമസ്കാരത്തിലും, പരലോക വിജയത്തോടുള്ള തന്‍റെ അമിതമായ താല്പര്യത്തിലുമെല്ലാം അത് പ്രതിഫലിച്ചു കാണാന്‍ ഒട്ടും വൈകിക്കുകയില്ല” [സുനനുദ്ധാരിമി- 1/118].

മനസ്സിന്‍റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന്, തന്‍റെ കര്‍മങ്ങളിലൂടെ അത് പ്രതിഫലിക്കുമ്പോഴാണ് അറിവ് യദാര്‍ത്ഥത്തില്‍ അറിവായി മാറുന്നത്. 

ഇമാം ശാഫിഇ (رحمه الله) പറയുന്നു: ” മനപ്പാഠമാക്കി വെക്കപ്പെടുന്നവയല്ല അറിവ്. മറിച്ച് ഉപകാരപ്പെടുന്നവയേതാണോ അതാണ്‌ അറിവ്” [ഹുല്‍യതുല്‍ ഔലിയാഅ്: 9/123]. മനപ്പാഠമാക്കേണ്ടതില്ല എന്നല്ല. ഒരാള്‍ കുറേ മനപ്പാഠമാക്കിയത് കൊണ്ട് മാത്രം അറിവാകുന്നില്ല, മറിച്ച് അയാളുടെ പ്രവര്‍ത്തനങ്ങളില്‍ ആ അറിവ് പ്രതിഫലിക്കേണ്ടതുണ്ട് എന്നാണിതര്‍ത്ഥമാക്കുന്നത്.

മാത്രമല്ല പരലോകത്തു വച്ച് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അടിമക്ക്  തന്‍റെ കാലുകള്‍ മുന്നോട്ട് വെക്കാന്‍ കഴിയുകയില്ല എന്ന് പ്രദിപാദിക്കപ്പെട്ട ഹദീസ് നമുക്ക് ഏവര്‍ക്കും അറിയാമല്ലോ. അന്നേ ദിവസം ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണ് “നീ അറിഞ്ഞ കാര്യങ്ങളില്‍ നീ എന്ത് പ്രവര്‍ത്തിച്ചു ?! ” എന്നുള്ളത്. തങ്ങള്‍ക്ക് അറിവ് വന്നെത്തുമ്പോള്‍ ഒട്ടും വൈകിക്കാതെ അത് പിന്തുടര്‍ന്നിരുന്ന സ്വഹാബത്തിന്‍റെ ചരിത്രം എത്രയോ നമുക്ക് മുന്നിലുണ്ട്. അതെ പ്രവാചകന്‍റെയും,  സ്വഹാബത്തിന്‍റെയും പാത

പിന്തുടരുന്നതില്‍ തന്നെയാണ് നന്മയുള്ളത്.

നാല്: പ്രമാണബദ്ധമായി നേടിയ അറിവ് കുറച്ചാണെങ്കില്‍ പോലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക:

അല്ലാഹു പറയുന്നു :

(وَمَنْ أَحْسَنُ قَوْلًا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ. )

 അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിമീങ്ങളില്‍ പെട്ടവനാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മാറ്റാരുണ്ട് – [ ഫുസ്വിലത്‌ – 33]

പ്രവാചകന്‍ (صلى الله عليه وسلم) പറയുന്നു:

من دل على خير فله فله مثل أجر فاعله

“ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും ലഭിക്കുന്നു” – [ സ്വഹീഹ് മുസ്‌ലിം]

അതുപോലെ പ്രവാചകന്‍ (صلى الله عليه وسلم)  പറഞ്ഞു:

من دعا إلى هدى كان له من الأجر مثل أجور من تبعه لا ينقص ذلك من أجورهم شيئا

“ആരെങ്കിലും ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷണിക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതിഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല.” – [സ്വഹീഹ് മുസ്‌ലിം]

മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം :

فوالله لأن يهدي الله بك رجلا واحدا خير لك من حمر النعم

” വല്ലാഹി !, നീ മുഖേന ഒരാള്‍ക്കെങ്കിലും അല്ലാഹു ഹിദായത്ത് നല്‍കുകയാണ് എങ്കില്‍ അതാണ്‌ ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാള്‍ നിനക്കുത്തമം ” [സ്വഹീഹുല്‍ ബുഖാരി].

ഇബ്നു ബാസ് (رحمه الله) പറയുന്നു : ” ലോകത്തിന്‍റെ ഏത് കോണുകളിലായാലും അറിവുള്ളവര്‍ ദഅവത്തില്‍ വ്യാപൃതരാവണം. വായുവിലായാലും, ട്രയിനിലായാലും, കാറിലായാലും, കപ്പലിലായാലും എപ്പോഴാണോ തങ്ങള്‍ക്ക് ദഅവത്തിന് അവസരം ലഭിക്കുന്നത് സദുപദേശം നല്‍കിക്കൊണ്ടും കാര്യങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ടും  മതവിദ്യാര്‍ഥികള്‍ അത് ഉപയോഗപ്പെടുത്തണം. ദഅവത്തില്‍ ഭാഗവാക്കാകാന്‍ കഴിയുക എന്നത് വലിയ ഒരു സൗഭാഗ്യമാണ്”.[كتاب : فتاوى علماء بلد الحرام]

എന്നാല്‍ അറിവില്ലാതെ ദഅവത്ത് നടത്താന്‍ പാടില്ല. മതത്തില്‍ തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുക എന്നുള്ളത് കഠിനമായ ശിക്ഷ ലഭിക്കുന്ന പാപമായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അപ്പോള്‍ താന്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത് എന്തോ അത് വളരെ ചെറിയ  അറിവായാലും പ്രമാണബദ്ധമായി മനസ്സിലാക്കിയ കാര്യം ആവണം. അതുപോലെത്തന്നെ എല്ലാ കാര്യവും പഠിച്ച് മനസ്സിലാക്കി ഇല്‍മ് പൂര്‍ത്തിയായ ഒരാള്‍ക്കേ ദഅവത്ത് പാടുള്ളൂ എന്ന ധാരണയും തെറ്റാണ്. ആ ധാരണ പ്രമാണങ്ങള്‍ക്ക് വിരുദ്ധവുമാണ്. മറിച്ച് താന്‍ തന്‍റെ സഹോദരനെ ക്ഷണിക്കുന്ന വിഷയമേതോ അത് അല്ലാഹുവും അവന്‍റെ പ്രവാചകനും പഠിപ്പിച്ചതാണ് എന്ന് ക്ഷണിക്കുന്നവന് ബോധ്യമുണ്ടാകണം എന്നതാണ് ശരിയായ വീക്ഷണം. ഒരാള്‍ക്ക് വുളു എടുക്കാന്‍ അറിയുമെങ്കില്‍ വുളു എടുക്കാന്‍ അറിയാത്തവന് അത് പഠിപ്പിച്ചു കൊടുക്കാം, ഒരാള്‍ക്ക് നമസ്കരിക്കാന്‍ അറിയുമെങ്കില്‍ നമസ്കാരം അറിയാത്തവന് അത് പഠിപ്പിച്ചുകൊടുക്കാം. ഇപ്രകാരം താന്‍ മനസ്സിലാക്കിയ ഒരു നന്മ തന്‍റെ സഹോദരന് കൂടി മനസ്സിലാക്കിക്കൊടുക്കുക എന്നത് ഏറെ പുണ്യകരമായ ഒരു സംഗതിയാണ്. മാത്രമല്ല തനിക്ക് അറിയാവുന്ന ഒരു അറിവ് തന്‍റെ സഹോദരനുമായി പങ്കുവെക്കുന്നതിന് പകരം അത് മൂടിവെക്കുകയാണ് എങ്കില്‍ അത് കുറ്റകരമാണ്താനും.

ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) പറയുന്നു : “ഇതൊക്കെ ഞാന്‍ ചെയ്യേണ്ടതല്ല. മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് പറഞ്ഞുകൊണ്ട് ഒരു മതവിദ്യാര്‍ഥി  മാറി നില്‍ക്കരുത് എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. തന്‍റെ കഴിവും അറിവും അനുസരിച്ച് അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. അതോടൊപ്പം തനിക്ക് കഴിയാത്ത കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യരുത്. മറിച്ച് തനിക്കുള്ള അറിവിന്‍റെ തോതനുസരിച്ച് അവന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കട്ടെ. പറയുന്ന കാര്യങ്ങള്‍ പ്രമാണബദ്ധമായിരിക്കുവാനും അല്ലാഹുവിന്‍റെ മേല്‍ അറിവില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാതിരിക്കുവാനും അങ്ങേയറ്റം സൂക്ഷിക്കേണ്ടതുണ്ട് “. [كتاب : فتاوى علماء بلد الحرام]

അതുപോലെ പ്രബോധകന്മാര്‍ അല്ലാഹുവിന്‍റെ പ്രീതി മാത്രം ആഗ്രഹിക്കുന്നവര്‍ ആയിരിക്കണം. സ്വാലിഹ് ആലു ശൈഖ് (ഹഫിദഹുല്ലാഹ്)  പറയുന്നു : ” തന്‍റെ ദഅവത്ത് സ്വീകരിക്കുന്ന ആളുകളുടെ ആദിക്യത്തില്‍ വഞ്ചിതനാകുന്നവനോ അവരുടെ കുറവില്‍ ആവലാതിപ്പെടുന്നവനോ അല്ല പ്രബോധകന്‍.

മറിച്ച് തന്‍റെ പ്രബോധനം നന്നാക്കുവാനും, അത് ദൈവിക മാര്‍ഗദര്‍ശനത്തിലും, പ്രവാചക ചര്യയിലും, ഉള്‍ക്കാഴ്ചയിലും അധിഷ്ടിതമായിരിക്കുവാനും ശ്രദ്ധ ചെലുത്തുന്നവനായിരിക്കണം പ്രബോധകന്‍ ” [مقالات متنوعة لمعالي الشيخ صالح بن عبد العزيز آل الشيخ]

ഷെയ്ഖ് സ്വാലിഹ് അല്‍ ഫൌസാനും, ഉബൈദ് അല്‍ ജാബിരിയുമൊക്കെ (حفظهم الله ) അവതാരിക എഴുതിയ -മന്ഹജുസ്സലഫ് ഫി ദ്ദഅവത്തി ഇലല്ലാഹ്- എന്ന ഫവാസ് ബിന്‍ ഹുലൈല്‍ അസ്സുഹൈമിയുടെ പുസ്തകതില്‍ വന്ന ഒരു ഭാഗത്തിന്‍റെ സംക്ഷിപ്ത രൂപം കാണുക :

” പ്രബോധനം ചെയ്യുന്നവര്‍ വളരെയധികം സൂക്ഷിക്കണം .. തങ്ങളില്‍ വരുന്ന അപാകതകള്‍ കാരണം മറ്റുള്ളവര്‍ സത്യത്തില്‍ നിന്നും അകന്നു പോകാന്‍ ഇടയാക്കരുത്… മാന്യമായും ഇസ്ലാമിക മര്യാദയോട് കൂടിയും മാത്രമേ അവര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാവൂ.. എതിരാളി എത്ര മോശമായ രീതി സ്വീകരിച്ചാലും അതേ നാണയത്തില്‍ മറുപടി പറയുക എന്നത് ഒരിക്കലും അഹ്ലുസ്സുന്നയുടെ രീതിയല്ല… എത്ര അവഹേളനങ്ങള്‍ സഹിച്ചാലും ക്ഷമിച്ചു കൊണ്ടും തന്‍റെ എതിരാളിയുടെ നന്മ മാത്രം ആഗ്രഹിച്ചു കൊണ്ടും സൗമ്യതയോടെ ആദര്‍ശം തുറന്നു പറയുക എന്നതാണ് സലഫുകളുടെ രീതി. പ്രബോധകന്‍ എതിരാളികള്‍ തീര്‍ക്കുന്ന പ്രകോപനങ്ങള്‍ക്കിരയാവരുത്.

ഇനി തന്‍റെ വികാരം നിയന്ത്രിക്കാന്‍ പറ്റാത്തവരും നമ്മളിലുണ്ടാവാം .. പൊതു പ്രബോധന രംഗങ്ങളില്‍ നിന്നും മാറി നിന്ന് ആദര്‍ശത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുകയും തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. പൊതു പ്രബോധനത്തില്‍ അവരില്‍ നിന്ന് വരുന്ന വികാരപരമായ സമീപനങ്ങള്‍ ഒരു പക്ഷെ ഇസ്ലാമികാധ്യാപനങ്ങളെ മറികടക്കാന്‍ ഇടയുണ്ട്. ഇത് പ്രബോധനത്തിന്റെ മുന്നേറ്റത്തെ തന്നെ ബാധിച്ചേക്കാം. ഇനി തന്‍റെ വികാരത്തെ ക്ഷമ കൊണ്ടും, ഗുണകാംഷ കൊണ്ടും തടുത്തു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ ഇസ്ലാമിക മര്യാദകള്‍ കാത്തു സൂക്ഷിച്ചു കൊണ്ട് അവര്‍ പ്രബോധനം ചെയ്തു കൊള്ളട്ടെ….. “.

അല്ലാഹുവിന്‍റെ നിയമ നിര്‍ദേശങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും മനസ്സിലാക്കുവാനും അത് ജീവിതത്തില്‍ പകര്‍ത്തുവാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ. അല്ലാഹു നേരിലേക്കും നന്മയിലേക്കും നമ്മെ ഓരോരുത്തരെയും വഴി നടത്തട്ടെ.

وصلى الله وسلم على عبده ورسوله نبينا محمد وآله وصحبه. والسلام عليكم ورحمة الله 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ഖുസൈമ ബിന്‍ സാബിത് (റ) വിന്റെ കഥ…

ഖുസൈമ ബിന്‍ സാബിത് (റ) വിന്റെ കഥ...

കഥ തുടങ്ങുന്നതിനു മുന്പ് :

    സാമ്പത്തിക ഇടപാടുകളില്‍ തര്‍ക്കമുണ്ടായാല്‍ രണ്ടു സാക്ഷികളെ ഹാജരാക്കണം. അല്ലെങ്കില്‍ ഒരാണിനെയും രണ്ടു പെണ്ണുങ്ങളെയും ഹാജരാക്കണം. അതുമല്ലെങ്കില്‍ ഒരാളെ ഹാജരാക്കുകയും അതോടൊപ്പം പരാതിക്കാരന്‍ കോടതി മുന്‍പാകെ സത്യം ചെയ്യുകയും വേണം…..etc (വിശദാംശത്തിലേക്ക് കടക്കുന്നില്ല).  ഇത് നമുക്കെല്ലാവര്‍ക്കും അറിയാം… എന്നാല്‍ ഒറ്റക്ക് ഒരു വിഷയത്തില്‍ സാക്ഷി പറയാന്‍ പ്രവാചകന്‍(സ) അനുമതി നല്‍കി ആദരിച്ച ഒരു സ്വഹാബിയുണ്ട്…. അദ്ദേഹം ഒരാള്‍ മാത്രം സാക്ഷ്യപ്പെടുത്തിയാല്‍ തന്നെ അതനുസരിച്ച് വിധി വരും… പ്രവാചകന്‍(സ) അങ്ങനെ അദ്ധേഹത്തെ ആദരിക്കാന്‍ ഇട വരുത്തിയ ഒരു അര്‍ത്ഥവത്തായ കഥയുമുണ്ട്….

ചോദ്യം: ആരാണ് ആ സ്വഹാബി ??

ഉത്തരം: ഖുസൈമ ബിന്‍ സാബിത്(റ). 

അദ്ധേഹത്തിന്റെ കഥ :

നബി (സ) ഒരിക്കല്‍ ഒരു അഅറാബിയില്‍ നിന്നും ഒരു കുതിരയെ വാങ്ങി. അയാള്‍ക്ക് പണം നല്‍കാന്‍ വേണ്ടി ആ കുതിരയയെയുമായി തന്നെ പിന്തുടരാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രവാചകന്‍(സ) അല്പം ധൃതിയില്‍ മുന്നില്‍ നടന്നു. അഅറാബിയാകട്ടെ കുതിരയയേയും കൊണ്ട് സാവധാനം പിന്നിലും നടന്നു. വില്പനക്കുള്ള കുതിരയാണെന്ന് കരുതി ആളുകള്‍ കുതിരക്ക് വില പറയാന്‍ തുടങ്ങി. പ്രവാചകന്‍(സ) കുതിരയെ വാങ്ങിച്ച കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. അഅറാബിയാകട്ടെ അക്കാര്യം മിണ്ടിയതുമില്ല. ജനങ്ങള്‍ വലിയ വില പറയുന്നത് കേട്ടപ്പോള്‍ അഅറാബിയുടെ മനസ് മാറി. ഇതൊന്നുമറിയാതെ മുന്നില്‍ നടന്നു നീങ്ങുന്ന പ്രവാചകനോട്(സ) ‘ഏ മനുഷ്യാ… നിങ്ങള്‍ ഇത് വാങ്ങുന്നുണ്ടെങ്കില്‍ വാങ്ങിക്ക്. അല്ലെങ്കില്‍ ഞാനിതിവര്‍ക്ക് വില്‍ക്കും’ എന്നയാള്‍ വിളിച്ചു പറഞ്ഞു.

അത് കേട്ട പ്രവാചകന്‍(സ) ആശ്ചര്യത്തോടെ പറഞ്ഞു: ‘ഞാനത് താങ്കളില്‍ നിന്നും നേരത്തെ തന്നെ വാങ്ങിയതല്ലേ.. അതിന്റെ പണം താങ്കള്‍ക്ക് തരാന്‍ വേണ്ടി താങ്കളെന്നോടൊപ്പം വാരുകയാണല്ലോ’ …

അഅറാബി : ‘അല്ലാഹുവാണ് സത്യം ഞാന്‍ താങ്കള്‍ക്കതിനെ വിറ്റിട്ടില്ല’…

പ്രവാചകന്‍(സ) : ‘അല്ല. ഉറപ്പായിട്ടും താങ്കള്‍ എനിക്കതിനെ വിറ്റതാണല്ലോ !’.

അഅറാബി : എന്നാല്‍ ഞാന്‍ താങ്കള്‍ക്ക് ഇതിനെ വിറ്റു എന്നതിന് ആരെങ്കിലും സാക്ഷിയുണ്ടോ ?!..

ഇത് കണ്ടു നിന്ന ഖുസൈമ ബിന്‍ സാബിത് (റ) പറഞ്ഞു: ‘താങ്കള്‍ അത് അദ്ദേഹത്തിന് വിറ്റു എന്നതിന് ഞാന്‍ സാക്ഷിയാണ്’.

അത്ഭുതത്തോടെ പ്രവാചകന്‍(സ) ഖുസൈമയുടെ അടുത്തേക്ക് നീങ്ങി. എന്നിട്ട് ചോദിച്ചു: ഞാനത് വാങ്ങിക്കുമ്പോള്‍ താങ്കള്‍ അവിടെ ഉണ്ടായിരുന്നില്ലല്ലോ ! പിന്നെ എങ്ങനെയാണ് താങ്കള്‍ എനിക്ക് വേണ്ടി സാക്ഷി പറയുക !..

ഖുസൈമ പറഞ്ഞു : താങ്കള്‍ക്ക് അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുന്നവനാണ് ഞാന്‍. താങ്കള്‍ സത്യമല്ലാതെ പറയുകയില്ല എന്നും എനിക്കുറപ്പാണ്…. അദ്ധേഹത്തിന്റെ അര്‍ത്ഥവത്തായ ആ മറുപടി കേട്ട പ്രവാചകന്‍(സ) അവിടെ വച്ച് പ്രഖ്യാപിച്ചു: ” മന്‍ ശഹിദ ലഹു ഖുസൈമ ഫഹുവ ഹസ്ബുഹ് – ഖുസൈമ ആര്‍ക്കെങ്കിലും സാക്ഷി പറയുന്നുവെങ്കില്‍ അവന് മറ്റു സാക്ഷികളുടെ ആവശ്യമില്ല “.

അദ്ദേഹത്തിനു മാത്രമുള്ള ഒരു അംഗീകാരമാണിത് .. ഒരുപാട് പാഠങ്ങള്‍ ഇതില്‍ നിന്നും പഠിക്കാനുണ്ട്..

1- പ്രവാചകന്റെ(സ) വിനയം , സത്യസന്ധത , തന്റെ ഭാഗത്താണ് സത്യം എന്ന പൂര്‍ണ ബോധ്യമുണ്ടായിട്ടും ഖുസൈമ അദ്ദേഹത്തിന് വേണ്ടി സാക്ഷ്യം പറഞ്ഞപ്പോള്‍ ‘കച്ചവട സമയത്ത് അവിടെയില്ലാത്ത നീ എന്തര്‍ത്ഥത്തിലാണ് എനിക്ക് സാക്ഷി പറയുന്നത് എന്ന അദ്ധേഹത്തിന്റെ ചോദ്യം ഏറെ അല്ഭുതപ്പെടുതുന്നില്ലേ… തീര്‍ച്ചയായും അതില്‍ നമുക്കൊരുപാട് പഠിക്കാനുണ്ട്.

2- ഖുസൈമയുടെ മറുപടിയാണ് ഏറെ ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം: “അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് ” എന്ന സാക്ഷ്യ വചനം സാക്ഷാല്‍ക്കരിക്കേണ്ടത് എപ്രകാരമാണ് എന്ന്‍ കൃത്യമായ പഠിപ്പിക്കുന്ന മറുപടി.. പ്രവാചകനില്‍(സ) വിശ്വസിക്കുന്നവനാണ് എന്ന് ജനസമക്ഷം വിളിച്ചു പറയുകയും, യുക്തിയുടെ മറ പിടിച്ച് പ്രവാചക വചനങ്ങള്‍ തള്ളുകയും ചെയ്യുന്നവരും, പാണ്ഡിത്യ ഭാവം ചമഞ്ഞ് പ്രവാചകന്റെ(സ) സുന്നത്തുകളെ പരിഹസിക്കുന്നവരും ധാരാളമുള്ള ഈ കാലഘട്ടത്തില്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട മറുപടി..

3- സ്വഹാബിമാരില്‍ ചിലര്‍ക്ക് പ്രവാചകന്‍(സ) പ്രത്യേകമായി നല്‍കുന്ന ആനുകൂല്യങ്ങളും ആദരവുകളും മറ്റു സ്വഹാബത്തുമായോ മറ്റു ആളുകളുമായോ ഖിയാസ് ചെയ്യാന്‍ പാടില്ല എന്ന കര്‍മശാസ്ത്ര നിയമത്തിന് പണ്ഡിതന്മാര്‍ തെളിവ് ഉദ്ധരിക്കുന്ന ഒരു ഹദീസ് കൂടിയാണ് ഇത്. ഖുസൈമയെക്കാള്‍ ശ്രേഷ്ഠരായ മറ്റു സ്വഹാബത്തിനു പോലും ഈ ആനുകൂല്യം ഉണ്ടായിരുന്നില്ല. കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ട ഒരു കര്‍മ ശാസ്ത്ര വിഷയമാണ്. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം..

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

ആരാണ് മുആവിയ ബ്നു അബീ സുഫ്’യാന്‍ (റ) ?!.

ആരാണ് മുആവിയ ബ്നു അബീ സുഫ്'യാന്‍ (റ) ?!

ശ്രേഷ്ഠരായ സ്വഹാബി വര്യന്മാരില്‍ പ്രഗല്‍ഭരായ ഒരാളാണ് മുആവിയ (رضي الله عنه). പ്രവാചക പത്നി ഉമ്മു ഹബീബ (رضي الله عنها) യുടെ സഹോദരന്‍. അബൂ സുഫ്‌യാന്‍ (رضي الله عنه) വിന്‍റെ മക്കളാണ് ഉമ്മു ഹബീബയും മുആവിയയും.

“മുആവിയ (رضي الله عنه)വിനെയും അബ്ദുല്ലാഹിബ്നു ഉമര്‍(رضي الله عنه)വിനെയും സത്യവിശ്വാസികളുടെ അമ്മാവന്മാര്‍ എന്ന് വിളിച്ചുകൊള്ളട്ടെ എന്ന് ഇമാം അഹ്മദിനോട്‌ ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അതെ വിളിച്ചുകൊള്ളുക. കാരണം മുആവിയ (رضي الله عنه) പ്രവാചക പത്നി ഉമ്മു ഹബീബ (رضي الله عنها) യുടെയും, ഇബ്നു ഉമര്‍(رضي الله عنه) പ്രവാചക പത്നി ഹഫ്സ്വ (رضي الله عنها)യുടെയും സഹോദരങ്ങളാണ് എന്ന് ഇമാം അഹ്മദ് മറുപടി നല്‍കുകയുണ്ടായി ”  [അസ്സുന്ന – ഖല്ലാല്‍ വോ:2 പേജ് 433]

അതുപോലെ വിശുദ്ധഖുര്‍ആന്‍ രേഖപ്പെടുത്തി വെച്ചിരുന്ന കുത്താബുല്‍ വഹ്’യില്‍ ഉള്‍പ്പെട്ട ആളാണ്‌ അദ്ദേഹം.   മുആവിയ (رضي الله عنه)  ആര് എന്നോ അദ്ദേഹത്തിന്‍റെ ശ്രേഷ്ടത എന്ത് എന്നോ  ഇന്ന് പല സഹോദരങ്ങള്‍ക്കും അറിയില്ല. ഈ അറിവില്ലായ്മ കാരണം ഇഖ്’വാനികളും ഖുത്ബിയാക്കളും റാഫിദിയാക്കളും പടച്ചുവിടുന്ന കള്ളക്കഥകള്‍ അറിഞ്ഞോ അറിയാതെയോ പലരും ശരിയാണ് എന്ന് ധരിച്ചു പോകുന്നു. മാത്രമല്ല സ്വഹാബത്തിനെ കുറിച്ച് മലയാളത്തില്‍ രചിക്കപ്പെട്ട ഒട്ടുമിക്ക ഗ്രന്ഥങ്ങളും എടുത്ത് പരിശോധിച്ചാല്‍ കള്ളക്കഥളും, റാഫിദിയാക്കളുടെ ആരോപണങ്ങളും ചേര്‍ത്ത് മുആവിയ (رضي الله عنه) വിനെ പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശിക്കുന്നതായി കാണാം …

എന്നാല്‍ അബ്ദുല്ലാഹിബ്നു ഉമര്‍ (رضي الله عنه) ഉദ്ദരിക്കുന്ന, മുആവിയ (رضي الله عنه) സ്വര്‍ഗാവകാശിയാണ് എന്ന് സൂചിപ്പിക്കുന്ന ഹദീസ് കാണാം പ്രവാചകന്‍ (ﷺ) പറഞ്ഞു :  “കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ കീഴടക്കുന്ന ആദ്യത്തെ സൈന്യത്തിന്‍റെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്ത് കൊടുത്തിരിക്കുന്നു”.  മുആവിയ (رضي الله عنه) വിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സൈന്യമാണ്‌  കോണ്‍സ്റ്റാന്‍റിനോപ്പ്ള്‍ തുറക്കാന്‍ ആദ്യമായി പോരാട്ടം നയിച്ചത്. യസീദ് ബിന്‍ മുആവിയ ആയിരുന്നു സൈന്യാധിപന്‍. ഹുസൈന്‍ (رضي الله عنه) വും, അബൂ അയ്യൂബ് അല്‍ അന്‍സ്വാരി (رضي الله عنه) വും ആ കൊടിക്കീഴില്‍ അണിനിരന്നവരായിരുന്നു.

അതുപോലെ അല്ലാഹുവിന്‍റെ പ്രവാചകന്‍(ﷺ) മുആവിയ (رضي الله عنه) വിനു വേണ്ടി പ്രാര്‍ഥിച്ചു. അദ്ദേഹം പറഞ്ഞു: ” അല്ലാഹുവേ നീ മുആവിയക്ക്  മാര്‍ഗദര്‍ശനം നല്‍കേണമേ, അദ്ദേഹത്തെ നേര്‍മാര്‍ഗത്തിലേക്കുള്ള വഴികാട്ടി ആക്കേണമേ. അദ്ദേഹത്തെ നീ സന്മാര്‍ഗദര്‍ശിയും, അതിന്‍റെ പ്രചാരകനും ആക്കി മാറ്റേണമേ ” [ഹസന്‍ – തിര്‍മിദി].

മുആവിയ (رضي الله عنه) വിന്‍റെ ശ്രേഷ്ഠത വിവരിക്കുന്ന ധാരാളം ഹദീസുകള്‍ ഇതുപോലെ കാണാന്‍ സാധിക്കും. ഒരുപാട് ഹദീസുകള്‍ അതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട് താനും.

ഉസ്മാന്‍ (رضي الله عنه) വിന്‍റെ മരണശേഷം അലി (رضي الله عنه) വിനും മുആവിയ (رضي الله عنه) വിനും ഇടയില്‍ ഉണ്ടായ ചില വീക്ഷണ വിത്യാസങ്ങള്‍ കളവുകളും കെട്ടുകഥകളും ചേര്‍ത്ത് അവതരിപ്പിച്ച് സ്വഹാബത്തിനെ ഇകഴ്ത്തുകയാണ് പലപ്പോഴും അഹ്ലുല്‍ബിദഅയുടെയും  ഖുതുബിയാക്കളുടെയും ജോലി. എന്നാല്‍ അലി (رضي الله عنه) വിന്‍റെ വീക്ഷണത്തെ അംഗീകരിച്ച ആളുകളെയും, മുആവിയ (رضي الله عنه) വിന്‍റെ വീക്ഷണത്തെ അംഗീകരിച്ച ആളുകളെയും കുറിച്ച് അല്ലാഹുവിന്‍റെ പ്രവാചകന്‍ (ﷺ) പറഞ്ഞത് കാണുക : ഹസന്‍ (رضي الله عنه) വിനെ കുറിച്ച് പ്രവാചകന്‍ പറഞ്ഞു ” എന്‍റെ ഈ മകന്‍ സയ്യിദാണ്. അവനെക്കൊണ്ട്‌ അല്ലാഹു സത്യവിശ്വാസികളില്‍ രണ്ട് മഹത്തായ വിഭാഗങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കും ” .. ഇവിടെ സത്യവിശ്വാസികളില്‍ പെട്ട മഹത്തായ രണ്ടു വിഭാഗങ്ങള്‍ എന്ന് പ്രവാചകന്‍ (ﷺ) അവരെക്കുറിച്ച് പറഞ്ഞത് വ്യക്തമാണ് താനും ..

അതുപോലെ മറ്റൊരു ഹദീസില്‍ പ്രവാചകന്‍ (ﷺ) ഇപ്രകാരം പറഞ്ഞു : നിങ്ങള്‍ എന്‍റെ സ്വഹാബത്തിനെ ചീത്ത വിളിക്കരുത്. നിങ്ങള്‍ എന്‍റെ സ്വഹാബത്തിനെ ചീത്ത വിളിക്കരുത്. എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ ഉഹ്ദ് മലയോളം സ്വര്‍ണ്ണം ദാനം ചെയ്‌താല്‍ പോലും സ്വഹാബത്ത് ദാനം ചെയ്ത ഒരു കൈകുംബിളിനോളം വരുകയില്ല എന്ന് മാത്രമല്ല അതിന്‍റെ പകുതിപോലും തികയുകയില്ല”   – [ബുഖാരി – മുസ്‌ലിം]

അതുപോലെ മുഅമിനീങ്ങളുടെ മാതാവായ ആഇശ (رضي الله عنها) പറയുന്നു : ” പ്രവാചകന്‍റെ സ്വഹാബത്തിനു വേണ്ടി പാപമോചനം തേടാനാണ് അവരോട് കല്പിക്കപ്പെട്ടത്. പക്ഷെ അവരാകട്ടെ അവരെ ചീത്ത വിളിച്ചു ” [സ്വഹാബത്തിന്‍റെ ശ്രേഷ്ടതയെ കുറിച്ച് ഇമാം അഹ്മദ് ഉദ്ദരിച്ചത്- സ്വഹീഹ്]

അതുപോലെ അല്ലാഹു പറയുന്നു :

وَالسَّابِقُونَ الأَوَّلُونَ مِنَ الْمُهَاجِرِينَ وَالأَنْصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَدًا ذَلِكَ الْفَوْزُ الْعَظِيمُ

” മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും  ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു.  താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും  ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം” [ തൗബ-100].

അതുകൊണ്ട് സ്വഹാബത്തിനെ നിന്ദിക്കുന്നവരെയും കൊച്ചാക്കുന്നവരെയും കണ്ടാല്‍ അവര്‍ സത്യത്തിന്‍റെ വക്താക്കളല്ല എന്ന് മനസ്സിലാക്കുക.

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

 

മനുഷ്യൻ എത്ര ദുർബലൻ

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പതിമൂന്ന്

മനുഷ്യൻ എത്ര ദുർബലൻ ! "وخلق الإنسان ضعيفا"

ഭൂമിയിലെ മനുഷ്യരെ മുഴുവൻ കൊന്നൊടുക്കാൻ മാത്രം പ്രഹരശേഷിയുള്ള ആണവായുധങ്ങൾ കൈവശമുള്ള , ചന്ദ്രനിലെ ജിവിത സാധ്യതകളെ കുറിച്ച് പഠനം നടത്തുന്ന, ആകാശം മുട്ടെ കെട്ടിടങ്ങൾ പണിത് അഹങ്കരിക്കുന്ന, വിവര സാങ്കേതിക തികവിൽ നൂറു കടന്നു എന്ന് മേനിനടിക്കുന്ന …. മനുഷ്യൻ ഇന്ന് ഭയത്തിലാണ്. ഭൂരിഭാഗവും സ്വന്തം ഭവനങ്ങളിൽ അഭയം തേടിയിരിക്കുന്നു. അപരന് അഭിവാദ്യം പോലും അകലെ നിന്ന്! അടിയന്തിര ആവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഭരണാധികാരികളുടെ ശക്തമായ താക്കീത്… കാരണമെന്താണ്? ഒരു സോപ്പു വെള്ളം തട്ടിയാൽ നശിച്ചു പോവുന്ന, നഗ്നനേത്രം കൊണ്ട് കാണാത്ത ഒരു സൂക്ഷ്മ ജീവി !
മനുഷ്യന്റെ സർവ്വ ആയുധങ്ങളും പരാജയപ്പെട്ടിരിക്കുന്നു. അവൻ അക്ഷരാർത്ഥത്തിൽ കീഴടങ്ങി ! ആണവായുധത്തേക്കാൾ മൂർച്ചയുണ്ട് ഇന്നത്തെ സോപ്പുകുമിളകൾക്ക് ! വല്ലാത്ത കാലം! മനുഷ്യാ നീയെത്ര ദുർബലൻ !
മനുഷ്യരുടെ സ്രഷ്ടാവ് അവന്റെ ഗ്രന്ഥത്തിലൂടെ അത് എന്നോ പ്രഖ്യാപിച്ചിട്ടുണ്ട്.
(یُرِیدُ ٱللَّهُ أَن یُخَفِّفَ عَنكُمۡۚ وَخُلِقَ ٱلۡإِنسَـٰنُ ضَعِیفࣰا)

“നിങ്ങള്ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്ബലനായിക്കൊണ്ടാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌
[ النساء. 28]
അതെ ,അധികം ഭാരം ചുമക്കാൻ മനുഷ്യർക്കാവില്ല.
ഒരു ഉറുമ്പിനെ നോക്കൂ! നമ്മുടെ കണ്ണിൽ അത് നിസ്സാര ജീവി! പക്ഷേ, ഒരു നിലക്ക് മനുഷ്യനേക്കാൾ ശക്തിയുണ്ടതിന്. തന്റെ ശരീര ഭാരത്തേക്കാൾ പതിന്മടങ്ങ് ഭാരം വഹിക്കാൻ അതിനാവും!
മനുഷ്യനതിനാവില്ല. എത്ര ദുർബലൻ ! മനുഷ്യരേക്കാൾ കാഴ്ചയുള, കേൾവിയുള്ള,…. എത്ര ജീവികൾ ഇവിടെ ജീവിക്കുന്നു! അഹങ്കാരം മനസ്സിലേക്കു വരുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ പറ്റുന്ന രീതിയിൽ അവയൊക്കെ നമ്മുടെ ചുറ്റിലും തന്നെയുണ്ട്.

മനുഷ്യന്റെ ഏതു രംഗത്തും ദുർബലതയുണ്ട്. ഇമാം സഅദി (റ) പറയുന്നു:
بضعف الإنسان من جميع الوجوه ….
“മനുഷ്യൻ എല്ലാ മേഖലയിലും ദുർബലനായത് കൊണ്ട് …”
ഈ ദൗർബല്യം സ്രഷ്ടാവിനറിയുന്നത് കൊണ്ടാണ് മനുഷ്യർക്ക് ചെയ്യാനാവാത്ത ഒന്നും മതത്തിൽ അവൻ പഠിപ്പിച്ചിട്ടില്ല. പ്രയാസം തോന്നുന്നവർക്ക് ധാരാളം ഇളവുകളും നൽകി. ആ ഇളവുകൾ ഇന്ന് നമ്മൾ അനുഭവിക്കുന്നുണ്ട്. ജുമുഅക്ക് പോവേണ്ട നാം ഭവനങ്ങളിൽ നിന്ന് ളുഹർ നമസ്കരിക്കുന്നു. ഇതൊരു ഇളവാണ്. കാരുണ്യവാനായ റബ്ബിന്റെ ദുർബലരായ അടിമകകൾക്ക് അവൻ നൽകിയ ഔദാര്യം!

മനുഷ്യന്റെ ദുർബലത തെളിയിക്കാൻ നിരവധി കാര്യങ്ങൾ അല്ലാഹു പറയുന്നുണ്ട്.
നിസ്സാരമായ ഒരു ഇന്ദ്രീയ തുള്ളിയിൽ നിന്നാണ് മനുഷ്യന്റെ സൃഷ്ടിപ്പ് !
(خَلَقَ ٱلۡإِنسَـٰنَ مِن نُّطۡفَةࣲ فَإِذَا هُوَ خَصِیمࣱ مُّبِینࣱ)
മനുഷ്യനെ അവന് ഒരു ബീജകണത്തില് നിന്ന് സൃഷ്ടിച്ചു. എന്നിട്ട് അവനതാ വ്യക്തമായ എതിര്പ്പുകാരനായിരിക്കുന്നു.
[Surat An-Nahl 4]

ജനിക്കുമ്പോൾ ഒന്നുമറിയാത്തവനാണവൻ!
(وَٱللَّهُ أَخۡرَجَكُم مِّنۢ بُطُونِ أُمَّهَـٰتِكُمۡ لَا تَعۡلَمُونَ شَیۡـࣰٔا وَجَعَلَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَـٰرَ وَٱلۡأَفۡـِٔدَةَ لَعَلَّكُمۡ تَشۡكُرُونَ)

നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില് നിന്ന് നിങ്ങള്ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില് അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്ക്കു അവന് കേള്വിയും കാഴ്ചകളും ഹൃദയങ്ങളും നല്കുകയും ചെയ്തു. നിങ്ങള് നന്ദിയുള്ളവരായിരിക്കാന് വേണ്ടി.
[Surat An-Nahl 78]

പിന്നീട് അല്ലാഹു പഠിപ്പിച്ചതാണവനെ.അവൻ സ്വയം പഠിക്കുന്നതല്ല.
(عَلَّمَ ٱلۡإِنسَـٰنَ مَا لَمۡ یَعۡلَمۡ)
മനുഷ്യന് അറിയാത്തത് അവന് പഠിപ്പിച്ചിരിക്കുന്നു.
[Surat Al-Alaq 5]

ഇനി മനുഷ്യന് കിട്ടിയ പഠിപ്പോ, വളരെ തുഛം !
( وَمَاۤ أُوتِیتُم مِّنَ ٱلۡعِلۡمِ إِلَّا قَلِیلࣰا)

“അറിവില് നിന്ന് അല്പമല്ലാതെ നിങ്ങള്ക്ക് നല്കപ്പെട്ടിട്ടില്ല.”
[Surat Al-Isra’ 85]

ശരിയല്ലേ ? മനുഷ്യ ശരീരത്തിലെ തന്നെ പല ഭാഗങ്ങളെ കുറിച്ചുള്ള അറിവുകളും ഇന്നും ഭാഗീകമാണ്! പലകാര്യങ്ങൾക്കും ശ്രാസ്ത്രത്തിന് ഉത്തരം തന്നെയില്ല! ശുക്ലത്തിലെ ആൺ ബീജത്തേക്കാൾ ഭാരം കുറവും വേഗത കൂടുതലുമാണ് പെൺ ബീജങ്ങൾക്ക്. സ്വാഭാവികമായും അണ്ഡവുമായി കൂടിച്ചേരാൻ എപ്പോഴും സാധ്യത പെൺ ബീജങ്ങൾക്കാണ്.എന്നിട്ടുമെങ്ങിനെ ആൺകുട്ടികൾ ജനിക്കുന്നു എന്നത് ശാസ്ത്ര ലോകത്തിനിപ്പോഴും കൗതുകമാണ്. സ്രഷ്ടാവിന്റെ വൈഭവം എന്നാണ് നമുക്കുള്ള മറുപടി.
പർവ്വതങ്ങൾളും ഭൂമിയും നമുക്ക് മുന്നിലുള്ള സൃഷ്ടികളാണ്. അവ ചൂണ്ടികാണിച്ച് അല്ലാഹു പറയുന്നു:
(وَلَا تَمۡشِ فِی ٱلۡأَرۡضِ مَرَحًاۖ إِنَّكَ لَن تَخۡرِقَ ٱلۡأَرۡضَ وَلَن تَبۡلُغَ ٱلۡجِبَالَ طُولࣰا)
“നീ ഭൂമിയില് അഹന്തയോടെ നടക്കരുത്‌. തീര്ച്ചയായും നിനക്ക് ഭൂമിയെ പിളര്ക്കാനൊന്നുമാവില്ല. ഉയരത്തില് നിനക്ക് പര്വ്വതങ്ങള്ക്കൊപ്പമെത്താനും ആവില്ല, തീര്ച്ച.”
[Surat Al-Isra’ 37]

മനുഷ്യന്റെ ദുർബലത തെളിയുകയാണിവിടെ.
മനുഷ്യർ എത്ര ഉയർന്നു എന്ന് നടിച്ചാലും അവൻ അല്ലാഹുവിലേക്ക് കൈ നീട്ടി യാചിക്കേണ്ട ദരിദ്രനാണ് എന്ന മഹത്തായ സന്ദേശമാണ് ഇത്തരം ആയത്തുകളിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. ഇന്ന് അത് ശരിക്കും മനുഷ്യർക്ക് ബോധ്യമായി ക്കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെ നിഴലിൽ നിന്ന് ദൈവവിശ്വാസത്തെ തമസ്കരിക്കാൻ ശ്രമിച്ചവരൊക്കെ ഇന്ന് മൃതസമാന മൗനത്തിലാണ്. അല്ലാഹുവിന്റെ പ്രഖ്യാപനം നോക്കൂ!

(۞ یَـٰۤأَیُّهَا ٱلنَّاسُ أَنتُمُ ٱلۡفُقَرَاۤءُ إِلَى ٱللَّهِۖ وَٱللَّهُ هُوَ ٱلۡغَنِیُّ ٱلۡحَمِیدُ)
“മനുഷ്യരേ, നിങ്ങള് അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്ഹനുമാകുന്നു.”
[Surat Fatir 15]

വിശ്വാസികൾ എപ്പോഴും ചൊല്ലേണ്ട ഒരു ദിക്റ് ആണല്ലോلا حول ولا قوة الا بالله എന്നത്. മനുഷ്യന്റെ ദുർബലത അവൻ പ്രാഖ്യാപിക്കുന്ന ഒരു വാചകം കൂടിയാണിത്. ഒരു ശക്തിയും കഴിവും അല്ലാഹുവിനെ കൊണ്ടല്ലാതെയില്ല എന്നാണതിന്റെ പൊരുൾ.
ഇത് സ്വർഗത്തിലെ നിധിയാണ് എന്നാണ് പ്രവാചകാധ്യാപനം.
يَا عَبْدَ اللَّهِ بْنَ قَيْسٍ “. قُلْتُ : لَبَّيْكَ رَسُولَ اللَّهِ. قَالَ : ” أَلَا أَدُلُّكَ عَلَى كَلِمَةٍ مِنْ كَنْزٍ مِنْ كُنُوزِ الْجَنَّةِ ؟ ” قُلْتُ : بَلَى يَا رَسُولَ اللَّهِ فَدَاكَ أَبِي وَأُمِّي. قَالَ : ” لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ “
സ്വർഗത്തിലെ നിധിയായ ഒരു വചനം ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? അബ്ദുല്ലാഹിബ്ൻ ഖൈസിനോട് നബി (സ) ചോദിച്ചു. അതെ. لا حول ولا قوة الا بالله എന്നതാണത്.
(ബുഖാരി : 4205)

ഇതിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) പറയുന്നു:
وقال النووي: هي كلمة استسلام وتفويض، وأن العبد لا يملك من أمره شيئا، وليس له حيلة في دفع شر ولا قوة في جلب خير إلا بإرادة الله تعالى.
ഇത് കീഴടങ്ങലിന്റേയും കാര്യങ്ങൾ ഏൽപിച്ചു കൊടുക്കുന്നതിന്റേയും വാക്യമാണ്. ഒരടിമ അവന്റെ ഒരു കാര്യവും സ്വന്തമായി ഉടമപ്പെടുത്തുന്നില്ല. ഒരു നന്മ ചെയ്യാനും തിന്മയെ തടയാനും അല്ലാഹുവിന്റെ ഉദ്ദേശ്യമുണ്ടെങ്കിലല്ലാതെ സാധ്യമല്ല. (ഫത്ഹുൽ ബാരി. 2704 മത്തെ ഹദീസിന്റെ വിശദീകരണം)

അടിമ ഈ വാക്യം പറയുമ്പോൾ അല്ലാഹു ഇങ്ങനെ പറയും
عن أبي هريرة:] ألا أدُلُّكَ على كلمةٍ من تحتِ العرشِ من كنزِ الجنَّةِ؟ تقول: لا حولَ ولا قوةَ إلا بالله. فيقولُ اللهُ عزَّ وجلَّ: أسلَمَ عبدي واستسلمَ
എന്റെ അടിമ വിശ്വസിച്ചു , അവൻ കഴടങ്ങി!
السلسلة الصحيحة ٤/٣٥ الألباني

അതെ , നമക്ക് റബ്ബിന്റെ മുന്നിൽ കീഴൊതുങ്ങുകയല്ലാതെ നിർവാഹമില്ല! അതാണ് ബുദ്ധി!
മുകളിലേക്ക് വലിച്ച ശ്വാസം താഴേക്ക് വിടണമെങ്കിൽ അല്ലാഹുവിന്റെ സഹായം തന്നെ വേണം. മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾക്കതിനു കഴിയില്ല.
കൊറോണ ബാധിച്ച് ശ്വാസതടസ്സം നേരിട്ട് നിരവധി പേർ നിത്യേന മരിക്കുന്നു (അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ – ആമീൻ) അതു നോക്കി നിൽക്കാൻ മാത്രമേ മനു ഷ്യന് കഴിയുന്നുള്ളൂ!
അല്ലാഹുവിന്റെ ഈ വചനം എത്ര ശരി !

(فَلَوۡلَاۤ إِذَا بَلَغَتِ ٱلۡحُلۡقُومَ
وَأَنتُمۡ حِینَىِٕذࣲ تَنظُرُونَ .
وَنَحۡنُ أَقۡرَبُ إِلَیۡهِ مِنكُمۡ وَلَـٰكِن لَّا تُبۡصِرُونَ
فَلَوۡلَاۤ إِن كُنتُمۡ غَیۡرَ مَدِینِینَ . تَرۡجِعُونَهَاۤ إِن كُنتُمۡ صَـٰدِقِینَ .

“എന്നാല് അത് (ജീവന്) തൊണ്ടക്കുഴിയില് എത്തുമ്പോള് എന്തുകൊണ്ടാണ് (നിങ്ങള്ക്കത് പിടിച്ചു നിര്ത്താനാകാത്തത്‌?)
നിങ്ങള് അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.
നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്. പക്ഷെ നിങ്ങള് കണ്ടറിയുന്നില്ല.
അപ്പോള് നിങ്ങള് (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കിൽ .
നിങ്ങള്ക്കെന്തുകൊണ്ട് അത് (ജീവന്) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള് സത്യവാദികളാണെങ്കില്.”

മരണം നോക്കി നിൽക്കാൻ മാത്രമേ മനുഷ്യനാവൂ! അവൻ തീർത്തും ദുർബലനാവുന്ന നിമിഷം !
സകല അഹങ്കാരങ്ങളും നിന്നു പോവുന്ന സമയം !

ഒരു ലേഖനത്തിൽ വായിച്ച കഥ സൂചിപ്പിച്ച് നിർത്താം.
ഒരു പണ്ഡിതനോട് അയാളുടെ വിജ്ഞാനം പരീക്ഷിക്കാൻ വേണ്ടി ഒരു രാജാവ് ചോദിച്ചു: എന്തിനാണ് അല്ലാഹു ഈച്ചകളെ പടച്ചത് ?
പണ്ഡിതൻ മറുപടി പറഞ്ഞു: മനുഷ്യന്റെ അഹങ്കാരത്തെ തകർക്കാൻ. ?
അതെങ്ങനെയാണ്?
ഈച്ച കാഷ്ഠത്തിൽ ഇരിക്കുന്നു.എന്നിട്ട് മനുഷ്യന്റെ മുഖത്തും വന്നിരിക്കും! മനുഷ്യനാവട്ടെ അതിനെ തടയാനാവുന്നുമില്ല!

അതെ മനുഷ്യർ ദുർബലനാണ്. അല്ലാഹുവാണ് ശക്തിയുള്ളവൻ. നമുക്ക് അവനിലേക്ക് മടങ്ങാം.
അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീൻ.

ഉസ്മാന്‍ (റ)

ഉസ്മാന്‍ (റ)

ഉസ്മാന്‍ (റ), ഇസ്ലാംമതാശ്ലേഷം വാക്കിലും അര്‍ത്ഥത്തിലും അദ്ദേഹത്തിന് ക്ലേശകരവും നഷ്ടപൂര്‍ണ്ണവുമായിരുന്നു. മക്കയിലെ സമ്പന്നനായ ഒരു വര്‍ത്തക പ്രമുഖനായിരുന്നു അദ്ദേഹം. ഐശ്വര്യത്തിന്റെ മണിമാളികയില്‍ വിരിച്ചിട്ട പട്ടുമെത്തയിലായിരുന്നു ജീവിതം!പ്രതാപവും പ്രസിദ്ധിയും അദ്ദേഹത്തിന്റെ അനന്തരാവകാശമായിരുന്നു. സമാദരണീയനും ബഹുമാന്യനുമായിരുന്നു അദ്ദേഹം. അതുവരെ ജനങ്ങള്‍ കല്‍പിച്ച് നല്‍കിയിരുന്ന എല്ലാ സ്ഥാനമാനങ്ങളും അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രവേശനത്തോടെ നഷ്ടമായി. അക്രമവും മര്‍ദ്ദനവും സഹിക്കേണ്ടിവന്നു. ഉറ്റവരും ഉടയവരും ശത്രുക്കളായി മാറി. തന്റെ പിതൃവ്യന്‍ ഹകീമുബ്‌നു അബില്‍ആസിയായിരുന്നു ഉസ്മാന്‍(റ)നെ കൂടുതല്‍ മര്‍ദ്ദിച്ചത്. അയാള്‍ ഉസ്മാന്‍ (റ)നെ ഒരു തുണില്‍ ബന്ധിച്ചു. കോപാന്ധനായി അലറി:  ‘നിന്റെ പുതിയ വിശ്വാസം നീ ത്യജിക്കണം. മുഹമ്മദ് (സ) നെ കയ്യൊഴിയണം. അല്ലാതെ നിന്നെ വിട്ടയക്കുകയില്ല.’ അവര്‍ക്ക് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയനാക്കി. തന്റെ കാലില്‍ വരിഞ്ഞ ചങ്ങല തുരുമ്പ് പിടിച്ചാലും തന്റെ മനസ്സ് മാറ്റാന്‍ അവര്‍ക്ക് സാധ്യമല്ലെന്ന് അദ്ദേഹം ശഠിച്ചു. അന്തസ്സും അഭിമാനവും പ്രതാപവുമുള്ള ഒരു വ്യക്തി! എന്നിട്ടും ഖുറൈശികള്‍ കിരാതത്വത്തിന് കുറവുവന്നില്ല. ദുര്‍മാര്‍ഗത്തിന്റെ കുരിരുളില്‍ നിന്ന് വിമുക്തിനേടി സത്യത്തിന്റെ പ്രകാശകിരണം കണ്ടാനന്ദിച്ച ആ മനസ്സ് വീണ്ടും ജാഹിലിയത്തിലേക്ക് മടങ്ങുമോ? ഉസ്മാന്‍ (റ) ഇസ്ലാമില്‍ പ്രവേശിക്കുമ്പോള്‍ അതിന്റെ അംഗസംഖ്യകേവലം അഞ്ചോ ആറോ ആയിരുന്നു. അബൂബക്കര്‍ (റ) ആയിരുന്നു അദ്ദേഹത്തെ പ്രേരിപ്പിച്ചതും സത്യസന്ദേശമെത്തിച്ചുകൊടുത്തതും. ഉസ്മാന്‍ (റ) നബി (സ)യുടെ പുത്രി റുഖിയ്യ (റ)യെ വിവാഹം ചെയ്തു! റുഖിയ്യ (റ)യുടെ മരണാനന്തരം അവരുടെ സഹോദരി ഉമ്മുകുല്‍സുമിനെയും. രണ്ടു പേരുടേയും പുനര്‍വിവാഹമായിരുന്നു അത്! ഇസ്ലാമിന്റെ കഠിന ശത്രു അബൂലഹബിന്റെ പുത്രന്‍മാരായിരുന്നു നബി (സ)യുടെ പ്രസ്തുത രണ്ടു പുത്രിമാരെയും വിവാഹം ചെയ്തിരുന്നത്. ഉത്ബത്ത് റുഖിയ്യയേയും ഉതൈബത്ത് ഉമ്മുകുല്‍സൂമിനെയും. ഖുറൈശികളുടെ നിര്‍ബന്ധംമുലം അബുലഹബ് തന്റെ പുത്രന്‍മാരെക്കൊണ്ട് അവരെ വിവാഹമോചനം ചെയ്യിച്ചു നബി (സ)യുടെ വീട്ടിലേക്കയച്ചു. മക്കയില്‍ ഖുറൈശികളുടെ മര്‍ദ്ദനം ശക്തിയാര്‍ജ്ജിച്ചു. മുസ്ലിംകള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെയായി. മുസ്ലിംകളുടെ ദുരിതം കണ്ടുമനമുരുകിയ നബി (സ) അവരോട് അബ്‌സീനിയയിലേക്ക് ആത്മരക്ഷാര്‍ഥം ഒളിച്ചോടാന്‍ നിര്‍ദ്ദേശിച്ചു. ആദ്യമായി പുറപ്പെട്ടത് ഉസ്മാന്‍ (റ) ഭാര്യയുമായിരുന്നു. പതിനൊന്നു പുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണ് ആ കൂട്ടത്തിലുണ്ടായിരുന്നത്.നബി (സ) ആ ദമ്പതികള്‍ക്കായി ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുഅവര്‍ക്ക് സാമീപ്യം നല്‍കട്ടെ, ഇബ്‌റാഹീമിന്നും ലുത്തിനും (അ) ശേഷം ആദ്യമായി കുടുംബസമേതം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഹിജ്‌റ പോകുന്ന വ്യക്തിയാണ് ഉസ്മാന്‍ (റ)” അവര്‍ അബ്‌സീനിയായില്‍ താമസിച്ചുകൊണ്ടിരിക്കെ അവിടെ ഒരു കിംവദന്തി പറന്നെത്തി. ഖുറൈശി പ്രമുഖര്‍ പലരും ഇസ്ലാം മതം വിശ്വസിച്ചത് നിമിത്തം മുസ്ലിംകള്‍ക്ക് മക്കയില്‍ സൈ്വര്യജീവിതം കൈവന്നിരിക്കുന്നു എന്നായിരുന്നു അത്. അതു കാരണം പലരും അവിടെ നിന്ന് മടങ്ങിവന്നു. കുട്ടത്തില്‍ ഉസ്മാന്‍ (റ) ഭാര്യയുമുണ്ടായിരുന്നു. മക്കയിലാവട്ടെ അന്ന് മുസ്ലിംകളുടെ നില പൂര്‍വ്വാധികം ദുരിതപൂര്‍ണ്ണമായിരുന്നു. ഖുറൈശികള്‍ വിട്ടുവീഴ്ചയില്ലാതെ മര്‍ദ്ദനമുറകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അത് നിമിത്തം വീണ്ടും അവര്‍ അങ്ങോട്ടു തന്നെ യാത്രയായി. അവിടെവെച്ചു ആ ദമ്പതിമാര്‍ക്ക് അബ്ദുല്ല എന്ന കുട്ടി ജനിച്ചു. യുവതിയായിരുന്ന റുഖിയ്യ (റ) മദീനയില്‍ മടങ്ങിയെത്തിയ ശേഷം അധികകാലം ജീവിച്ചില്ല. അഞ്ചാംപനി പിടിച്ചു മരണമടഞ്ഞു. അബ്ദുല്ലയും ശൈശവത്തില്‍ തന്നെ മരണപ്പെട്ടു.

****

മക്കയിലെ ദുരിതം പുര്‍വ്വോപരി വര്‍ദ്ധിച്ചു. തന്റെ അനുയായികളുടെ കഷ്ടപ്പാടുകള്‍ നബി (സ)യെ വ്യാകുല ചിത്തനാക്കി. മദീനയിലേക്ക് ഹിജ്‌റ പോകാന്‍ സമ്മതം നല്‍കി. ഉസ്മാന്‍ (റ) ഭാര്യയോടൊപ്പം മദീനയിലെത്തി. അവിടെ അദ്ദേഹം ഔസ്ബ്‌നുസാബിത്ത് (റ)ന്റെ കൂടെയാണ് താമസിച്ചത്. ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കേണ്ടിവന്ന മുസ്ലിം സമൂഹത്തിന്ന് അന്ന് ഉസ്മാന്‍ (റ)ന്റെ സഹായം നിര്‍ലോഭമായിരുന്നു. അദ്ദേഹം തന്റെ സമ്പത്ത് നബി (സ)യുടെ ഇംഗിതമനുസരിച്ച് ചെലവഴിച്ചു. മദീനയിലെ മുസ്ലിംകള്‍ക്ക് കുടിവെള്ളത്തിന് ക്ഷാമമായിരുന്നു. ഒരു യഹൂദിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ബിഅ്‌റുമാ’ എന്ന കിണര്‍ വറ്റാത്ത ഉറവയുള്ളതായിരുന്നു. അയാള്‍ ആ കിണറ്റിലെ വെള്ളത്തിന് വില വാങ്ങിക്കൊണ്ടായിരുന്നു മറ്റുള്ളവരെ മുക്കിയെടുക്കാന്‍ അനുവദിച്ചിരുന്നത്. പ്രസ്തുത കിണര്‍ മുസ്ലിംകളുടെ ആവശ്യത്തിന് വിട്ടുകിട്ടിയെങ്കില്‍ എന്ന് നബി (സ) ആഗ്രഹിച്ചു. നബി (സ)യുടെ ആഗ്രഹപ്രകാരം ഉസ്മാന്‍(റ) അത് വിലയ്ക്കുവാങ്ങാന്‍ തീരുമാനിച്ചു. ഇരുപതിനായിരം ദീര്‍ഹമിന്ന് അത് വാങ്ങി പൊതു ഉപയോഗത്തിന്ന് വിട്ടുകൊടുത്തു. മദീനക്കാര്‍ക്ക് സൗജന്യമായി വെള്ളം ലഭിക്കുകയും ചെയ്തു. നബി (സ്വ)യെ വളരെയേറെ സന്തുഷ്ടനാക്കിയ ഒരു ധര്‍മമമായിരുന്നു അത്. മദീനാ പള്ളിയുടെ വികസനത്തിന്ന് പള്ളിയുടെ പരിസരത്തുള്ള സ്ഥലം ഇരുപത്തയ്യായിരം ദിര്‍ഹമിന്ന് വാങ്ങി സമര്‍പ്പിച്ചതും അദ്ദേഹമായിരുന്നു!. മക്കാ വിജയശേഷം മസ്ജിദുല്‍ഹറാം വിപുലീകരിക്കേണ്ടി വന്നു. പള്ളിക്കുവേണ്ടി സ്ഥലം വിലക്കെടുക്കാന്‍ തീരുമാനിച്ചു. പതിനായിരം സ്വര്‍ണ്ണനാണയം ചെലവഴിച്ചു സ്ഥലം വാങ്ങി സമര്‍പ്പിച്ചതും ഉസ്മാന്‍ (റ) ആയിരുന്നു. ഹിജ്‌റ ഒമ്പതാം വര്‍ഷം റോമാചക്രവര്‍ത്തി ഹിര്‍ഖല്‍ ഇസ്ലാമിനെതിരെ സൈനിക സജ്ജീകരണം നടത്തുന്നുണ്ടെന്ന വിവരം മദീനയില്‍ ലഭിച്ചു. റോമാ സൈന്യത്തെ എതിരിടാന്‍ നബി (സ)യും അനുയായികളും ഒരുങ്ങി. വിദൂരമായ റോമാ അതിര്‍ത്തിയില്‍ കനല്‍കത്തുന്ന മരുഭൂമിയിലുടെ ദീര്‍ഘസഞ്ചാരം നടത്തി യുദ്ധം ചെയ്യാന്‍ മുസ്ലിംകള്‍ ഒരുങ്ങിയാല്‍ തന്നെ ഭാരിച്ച സാമ്പത്തിക സഹായം വേണമല്ലോ. അതെങ്ങനെലഭിക്കും? നബി (സ) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സംഭാവന നല്‍കാന്‍ അനുയായികളെ ഉല്‍ബോധിപ്പിച്ചു. സ്ത്രീകളടക്കം കണ്ഠാഭരണങ്ങളും കര്‍ണ്ണാഭരണങ്ങളും അഴിച്ചു നബി(സ)ക്കു നല്‍കി. എല്ലാവരും തന്നാല്‍ കഴിയുന്നത് സംഭാവന ചെയ്തു. ഉസ്മാന്‍ (റ) നല്‍കിയത് എത്രയാണെന്നോ?തൊള്ളായിരത്തി നാല്‍പ്പത് ഒട്ടകങ്ങളും അറുപത് പടക്കുതിരകളും പതിനായിരം സ്വര്‍ണ്ണനാണയവും! സന്തുഷ്ടനായ നബി (സ) സ്വര്‍ണ്ണനാണയങ്ങളില്‍ കൈ ചികഞ്ഞു കൊണ്ടു ഇങ്ങനെ പറഞ്ഞു:‘ഉസ്മാനേ, താങ്കളുടെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തരട്ടെ. രഹസ്യമായതും പരസ്യമായതും ഇനിയുണ്ടാകാന്‍ പോകുന്നതുമെല്ലാം തന്നെ!’ തബുക്കില്‍ ചെന്നിറങ്ങിയ മുസ്ലിം സൈന്യം എതിരാളികളെകാണാതെ തിരിച്ചുപോരുകയാണ് ചെയ്തത്. മുസ്ലിംകളുടെ സജ്ജീകരണമറിഞ്ഞു ചക്രവര്‍ത്തിയും സൈന്യവും മടങ്ങിപ്പോവുകയാണത്രെ ഉണ്ടായത്. എങ്കിലും ഉസ്മാന്‍ (റ) തന്റെ വലിയ സംഭാവനയില്‍ നിന്ന് ഒരു ഒട്ടക കയര്‍ പോലും തിരിച്ചുവാങ്ങിയില്ല.&‘എല്ലാ പ്രവാചകന്‍മാര്‍ക്കും സ്വര്‍ഗ്ഗത്തില്‍ ഒരു കൂട്ടുകാരനുണ്ട്. എന്റെ കൂട്ടുകാരന്‍ ഉസ്മാനാകുന്നു” എന്ന് നബി (സ) പറയുകയുണ്ടായി. ഭക്തനായ അദ്ദേഹം പകല്‍ നേമ്പും രാത്രി നമസ്‌കാരവും അനുഷ്ഠിക്കും. എല്ലാ വെള്ളിയാഴ്ച്ചയും ഒരു അടിമയെ വാങ്ങി മോചിപ്പിക്കും. മദീനയില്‍ ക്ഷാമം നേരിട്ടാല്‍ വാരിക്കോരിക്കൊടുക്കും. ഒരിക്കല്‍ അദ്ദേഹത്തിന്റെ കച്ചവട ഖാഫില മദിയിലെത്തി. ഭക്ഷ്യധാന്യങ്ങള്‍ എമ്പാടും ! മദീനയിലാണെങ്കില്‍ കൊടുമ്പിരിക്കൊള്ളുന്ന ക്ഷാമം. കച്ചവടക്കാര്‍ പലരും വന്നു. ഉസ്മാന്‍(റ)ന്റെ ചരക്കിന് വില പറഞ്ഞു: പത്തിന് പന്ത്രണ്ടും പത്തിന് പതിനഞ്ചും ലാഭം പറഞ്ഞു. ഉസ്മാന്‍(റ) പറഞ്ഞു: എന്റെ ചരക്കിന്ന് അതിലപ്പുറം ലാഭം പറഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് ഇത് വില്‍ക്കുന്നില്ല. കച്ചവടക്കാര്‍ അല്‍ഭുതപ്പെട്ടു. മാര്‍ക്കറ്റിലില്ലാത്ത ലാഭം പറഞ്ഞത് ആരാണ്? ഉസ്മാന്‍ (റ) പറഞ്ഞു: ‘അല്ലാഹു, അവന്‍ പത്തിന് നൂറ് വാഗ്ദത്തം ചെയ്തിരിക്കുന്നു. ഇത് ഞാന്‍ അവന്ന് വില്‍ക്കുകയും ചെയ്തിരിക്കുന്നു. ആ ധാന്യങ്ങള്‍ മുഴുവനും അദ്ദേഹം ‘ പത്തിന് നൂറ് ലാഭത്തോതില്‍’ പാവങ്ങള്‍ക്ക് വിതരണം ചെയ്തു. ജനങ്ങള്‍ക്ക് അദ്ദേഹം രാജകീയമായ വിരുന്നുട്ടി. അദ്ദേഹം സുര്‍ക്കയും എണ്ണയും ചേര്‍ത്ത് ലളിതമായി ഭക്ഷണം കഴിച്ചു. പതിനായിരക്കണക്കില്‍ വാരി ചിലവഴിച്ചപ്പോഴും അദ്ദേഹത്തിന്റെ വസ്ത്രം നാലോ അഞ്ചോദിര്‍ഹം മാത്രം വില പിടിപ്പുള്ളതായിരുന്നു!. മദീന പള്ളിയില്‍ ചരക്കല്ലില്‍ കിടന്ന് ദേഹത്ത് പാടുപതിഞ്ഞ ആ ദൈവ ഭക്തന്‍ പട്ടുമെത്തയും തലയണയും നാളെയ്ക്കുവേണ്ടി ഉപേക്ഷിച്ചു. ‘രാത്രി കാലങ്ങളില്‍ സുജൂദ് ചെയ്തും നിന്നും ആരാധിച്ചും പരലോക ശിക്ഷയെ ഭയപ്പെടുകയും തന്റെ നാഥന്റെ കാരുണ്യം ആഗ്രഹിച്ചും കഴിയുന്നവന്‍’ എന്ന് അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ വാഴ്ത്തിപറഞ്ഞത് ഉസ്മാന്‍ (റ)നെക്കുറിച്ചാണെന്ന് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു. ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. രോഗഗ്രസ്തയായി കഴിയുന്ന ഭാര്യയെ ശുശ്രൂഷിക്കാന്‍ നബി (സ) അദ്ദേഹത്തെ മദീനയില്‍ നിറുത്തിയതായിരുന്നു. ബദ്ര്‍ വിജയ വാര്‍ത്തയുമായി സൈദുബ്ഹാരിസ (റ) മദീനയില്‍ തക്ബീര്‍ ധ്വനിയുമായി പ്രവേശിച്ചപ്പോള്‍ അദ്ദേഹം റുഖിയ്യ (റ)യുടെ ജഡം കഫം ചെയ്യുകയായിരുന്നു. ഭാര്യയുടെ വിയോഗവും ബദറില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതിലുളള നഷ്ടബോധവും അദ്ദേഹത്തെ വിഷാദത്തിലാഴ്ത്തി. ബദറില്‍ സന്നിഹിതരായി യുദ്ധംചെയ്ത പടയാളികളുടെ പ്രതിഫലം നബി (സ) അദ്ദേഹത്തിന് വാഗ്ദത്തം ചെയ്യുകയും യുദ്ധാര്‍ജ്ജിത സമ്പത്തില്‍ നിന്നുള്ള വിഹിതം നല്‍കുകയും ചെയ്തു. റുഖിയ്യ (റ)യുടെ മരണാനന്തരം തന്റെ മറ്റൊരു പുത്രിയായ ഉമ്മുകുല്‍സും (റ)നെ നബി(സ) ഉസ്മാന്‍(റ)ന് വിവാഹം ചെയ്തുകൊടുത്തു.

***

ഹിജ്‌റ ആറാം വര്‍ഷം നബി (സ)യും ആയിരത്തില്‍പരം അനുയായികളും മക്കയിലേക്ക് യാത്രതിരിച്ചു. ഉംറയും കഅബാ സന്ദര്‍ശനവുമായിരുന്നു യാത്രോദ്ദേശ്യം. ഖുറൈശികള്‍ അവരെ തടയാന്‍ ചട്ടവട്ടം കൊട്ടുന്ന വിവരം ഹുദൈബിയയില്‍ വെച്ച് നബി (സ) അറിഞ്ഞു. നബി (സ) ഒരു യുദ്ധത്തിന്റെ തയ്യാറെടുപ്പോടെ വന്നതായിരുന്നില്ല.അതു നിമിത്തം ഖുറൈശികളുമായി സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചു. ഉസ്മാന്‍(റ)നെ മക്കയിലേക്കയച്ചു. മക്കയിലെത്തിയ അദ്ദേഹത്തെ അവര്‍ തടഞ്ഞുവെച്ചു. കാവല്‍ നിറുത്തി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം മടങ്ങിവന്നില്ല. വിവരം ലഭിച്ചതുമില്ല. മുസ്ലിംകള്‍ ഉല്‍കണ്ഠാകുലരായി. അതിനിടയില്‍ മുസ്ലിംകള്‍ ഉസ്മാന്‍(റ) രക്തത്തിന്ന് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. അനുയായികളോട് കരാര്‍ വാങ്ങി. അപ്പോഴേക്കും മുസ്ലിംകളുടെ ക്ഷോഭവും തയ്യാറെടുപ്പും മനസ്സിലാക്കിയ ഖുറൈശികള്‍ അദ്ദേഹത്തെ മോചിപ്പിച്ചു. അദ്ദേഹം നബി (സ)യുടെ സന്നിധിയിലെത്തി.

***

***

ഉമര്‍ (റ) മരണ ശയ്യയില്‍വെച്ച് തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഒരു ആറംഗ ആലോചനാ സമിതിയെ നിശ്ചയിച്ചു. നബി (സ) സ്വര്‍ഗ്ഗമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിച്ചിരുന്ന പത്ത് പേരില്‍ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന അലി (റ) ഉസ്മാന്‍ (റ) അബ്ദുറഹ്മാനുബ്‌നു ഔഫ് (0) സഅദ്ബ്‌നു അബീവഖാസ് (0) സുബൈര്‍ (റ) ത്വല്‍ഹത്ത് (0) എന്നിവരായിരുന്നു അവര്‍. അവരില്‍ നിന്ന് ഉസ്മാന്‍ (റ) ഖലീഫയായി ഐക്യകണ്‌ന തിരഞെഞ്ഞെടുക്കപ്പെട്ടു. പുതിയ ഖലീഫയുടെ ചുമതല ഭാരിച്ചതായിരുന്നു. പ്രവിശാലമായ ഒരു മഹാസാമ്രാജ്യം !വൈവിധ്യമാര്‍ന്ന ജനവിഭാഗം! പുതുതായി ജയിച്ചടക്കിയ വിദൂര ദിക്കുകളില്‍ ഇസ്ലാമിന്റെ ആധിപത്യംമനസ്സാ സംതൃപ്തിയോടു കൂടി അംഗീകരിക്കാത്തവര്‍! പരാജിതരായ റോമാ പേര്‍ഷ്യന്‍ സൈനിക ശക്തിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള മോഹം! ഉമര്‍(റ) കണിശവലയത്തില്‍ തല ഉയര്‍ത്താന്‍ ഭയപ്പെട്ട പലരും തലപൊക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു. ശാന്തനും ലജ്ജാശീലനുമായ പുതിയ ഖലീഫ എങ്ങനെ മുന്നോട്ടുപോകും! പക്ഷേ, അദ്ദേഹം അപ്രസക്തനായിരുന്നില്ല. തന്റേതായ ചില പരിഷ്കരണങ്ങള്‍ നടപ്പാക്കി സധൈര്യം മുന്നേറി. സൈന്യനായകരെയിറക്കി ഇസ്ലാമിന്റെ മുന്നേറ്റം ത്വരിതപ്പെടുത്തി. അബുബക്കര്‍ (റ)ന്റെ ദയാവായ്പം ഉമര്‍(റ)ന്റെ ഭരണതന്ത്രജ്തയും അദ്ദേഹം അനുവര്‍ത്തിച്ചു. അര്‍മീനിയായിലും അസര്‍ ബീജാനിലും ഉമര്‍ (റ)ന്റെ മരണത്തെ തുടര്‍ന്ന് കുഴപ്പം പൊട്ടിപ്പുറപ്പെട്ടു. അവര്‍ നികുതിനിഷേധിച്ചു. ഖലീഫ സൈന്യത്തെ അയച്ചു കുഴപ്പമൊതുക്കി. ഹിജ്‌റ 25ാം വര്‍ഷം അലക്‌സാണ്ടിയാ ഈജിപ്തിനെ ആക്രമിച്ചു. ഖലീഫ അവരെ പരാജയപ്പെടുത്തി. ത്വറാബല്‍സ്, അള്‍ജീരിയ, മൊറോക്കോ, എന്നീ പ്രസിദ്ധ ഭൂവിഭാഗം ഇസ്ലാമിന്റെ സാമാജ്യത്തില്‍ കുട്ടിച്ചേര്‍ക്കപ്പെട്ടത് ഉസ്മാന്‍ (റ)ന്റെ കാലത്തായിരുന്നു. യുറോപിന്റെ കവാടമായിരുന്ന സൈപ്രസ് റോമാ സമുദ്രത്തിലെ ഒരു ഫലഭൂയിഷ്ഠ ദ്വീപായിരുന്നു. പേര്‍ഷ്യക്കാരുടെയും റോമാക്കാരുടെയും കടന്നാക്രമണം ഈജിപ്തിനെയും സിറിയയെയും എപ്പോഴും ശല്യപ്പെടുത്തിയിരുന്ന ഒരു തന്ത്രപ്രധാന സ്ഥലമായിരുന്നു അത്. അമീര്‍ മുആവിയയുടെ നേതൃത്വത്തില്‍ ആ പ്രദേശം ഇസ്ലാമിന്ന് അധീനമായതും ഉസ്മാന്‍ (റ)ന്റെ കാലത്തായിരുന്നു. ജര്‍ജാന്‍, ഖുറാസാന്‍, തബ്രിസ്താന്‍, ഹറാത്ത്, കാബൂള്‍, സിജിസ്ത്ഥാന്‍, ബഗ്ത്ത്, അശ്ബന്തോഖ്, ഖവാഫ്, അസ്ബറാഈല്‍, അര്‍ഗിയാന്‍ എന്നീ പ്രദേശങ്ങള്‍ ഇസ്ലാമിക ഖിലാഫത്തില്‍ കൊണ്ടുവന്നതും ഉസ്മാന്‍(റ) ഭരണകാലത്തായിരുന്നു. ഇസ്ലാമിക മുന്നേറ്റം അന്ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ വരെ എത്തി!ഉസ്മാന്‍ (റ)ന്റെ ഭരണത്തില്‍ അഞ്ചാറു വര്‍ഷം ശാന്തിയും സമാധാനവും കളിയാടി. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞൊഴുകി. ഇസ്ലാമിക സാമാജ്യത്തിന്റെ പരിധി വ്യാപിച്ചു. ജനങ്ങള്‍ സന്തുഷ്ടരായി. പക്ഷേ, അദ്ദേഹം അപ്രസക്തനായിരുന്നില്ല. തന്റേതായ ചില പരിഷ്കരണങ്ങള്‍ നടപ്പാക്കി സധൈര്യം മുന്നേറി. സൈന്യനായകരെയിറക്കി ഇസ്ലാമിന്റെ മുന്നേറ്റം ത്വരിതപ്പെടുത്തി. അബുബക്കര്‍ (റ)ന്റെ ദയാവായ്പം ഉമര്‍(റ)ന്റെ ഭരണതന്ത്രജ്തയും അദ്ദേഹം അനുവര്‍ത്തിച്ചു. അര്‍മീനിയായിലും അസര്‍ ബീജാനിലും ഉമര്‍ (റ)ന്റെ മരണത്തെ തുടര്‍ന്ന് കുഴപ്പം പൊട്ടിപ്പുറപ്പെട്ടു. അവര്‍ നികുതി നിഷേധിച്ചു. ഖലീഫ സൈന്യത്തെ അയച്ചു കുഴപ്പമൊതുക്കി. ഹിജ്‌റ 25ാം വര്‍ഷം അലക്‌സാണ്ടിയാ ഈജിപ്തിനെ ആക്രമിച്ചു. ഖലീഫ അവരെ പരാജയപ്പെടുത്തി. ത്വറാബല്‍സ്, അള്‍ജീരിയ, മൊറോക്കോ, എന്നീ പ്രസിദ്ധ ഭൂവിഭാഗം ഇസ്ലാമിന്റെ സാമാജ്യത്തില്‍ കുട്ടിച്ചേര്‍ക്കപ്പെട്ടത് ഉസ്മാന്‍ (റ)ന്റെ കാലത്തായിരുന്നു. യുറോപിന്റെ കവാടമായിരുന്ന സൈപ്രസ് റോമാ സമുദ്രത്തിലെ ഒരു ഫലഭൂയിഷ്ഠ ദ്വീപായിരുന്നു. പേര്‍ഷ്യക്കാരുടെയും റോമാക്കാരുടെയും കടന്നാക്രമണം ഈജിപ്തിനെയും സിറിയയെയും എപ്പോഴും ശല്യപ്പെടുത്തിയിരുന്ന ഒരു തന്ത്രപ്രധാന സ്ഥലമായിരുന്നു അത്. അമീര്‍ മുആവിയയുടെ നേതൃത്വത്തില്‍ ആ പ്രദേശം ഇസ്ലാമിന്ന് അധീനമായതും ഉസ്മാന്‍ (റ)ന്റെ കാലത്തായിരുന്നു. ജര്‍ജാന്‍, ഖുറാസാന്‍, തബ്രിസ്താന്‍, ഹറാത്ത്, കാബൂള്‍, സിജിസ്ത്ഥാന്‍, ബഗ്ത്ത്, അശ്ബന്തോഖ്, ഖവാഫ്, അസ്ബറാഈല്‍, അര്‍ഗിയാന്‍ എന്നീ പ്രദേശങ്ങള്‍ ഇസ്ലാമിക ഖിലാഫത്തില്‍ കൊണ്ടുവന്നതും ഉസ്മാന്‍(റ) ഭരണകാലത്തായിരുന്നു. ഇസ്ലാമിക മുന്നേറ്റം അന്ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ വരെ എത്തി!ഉസ്മാന്‍ (റ)ന്റെ ഭരണത്തില്‍ അഞ്ചാറു വര്‍ഷം ശാന്തിയും സമാധാനവും കളിയാടി. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞൊഴുകി. ഇസ്ലാമികസാമാജ്യത്തിന്റെ പരിധി വ്യാപിച്ചു. ജനങ്ങള്‍ സന്തുഷ്ടരായി. അതിരറ്റ സമ്പല്‍ സമൃദ്ധിയും ആഡംബരവും നാശഹേതുകമായിതീരുമെന്ന് പറയേണ്ടതില്ലല്ലോ. നബി (സ) തന്നെ പലപ്പോഴും അത് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്: ‘നിങ്ങള്‍ക്ക് ദാരിദ്ര്യം വന്നു ഭവിക്കുന്നതല്ല ഞാന്‍ ഭയപ്പെടുന്നത്, സമ്പല്‍സമൃദ്ധിയെയാകുന്നു.”കൂടാതെ നബി (സ)യുടെ ശിക്ഷണം ലഭിച്ച അനുയായികള്‍ ഓരോരുത്തരായി മരണപ്പെടുകയും വാര്‍ദക്യം പ്രാപിക്കുകയും ചെയ്തു. അബുബക്കര്‍ (റ)ന്റെയും ഉമര്‍(റ)ന്റെയും ഭരണകാലത്തേക്കാള്‍ പുതുവിശ്വാസികള്‍ ഇസ്ലാമില്‍ കടന്നുകൂടുകയും സൈന്യത്തിലും മറ്റും പങ്കാളികളാ വുകയും ചെയ്തു. മുന്‍ഗാമികളായ സല്‍വൃത്തരുടെ സന്തതികള്‍ അത്രതന്നെ ഭക്തരും ബോധവാന്‍മാരുമല്ലാതെ വരികയും ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാന്‍ തുടങ്ങുകയും ചെയ്തു. അബൂബക്കര്‍ (റ)ന്റെ കാലം മുതല്‍ ഭരണകാലത്ത് ഖുറൈശികള്‍ക്കുണ്ടായിരുന്ന കുത്തകാവകാശത്തെക്കുറിച്ച് ഇതരവിഭാഗക്കാര്‍ ബോധവാന്‍മാരാകാന്‍ തുടങ്ങി. വിജയങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും കാരണക്കാര്‍ തങ്ങളും അനുഭവിക്കേണ്ടവര്‍ ഖുറൈശികള്‍ മാത്രവും എന്ന നിലപാട് പൊറുത്തുകൂടാ എന്ന് ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി. ഉദ്യേഗതലങ്ങളില്‍ തങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്ന് അവര്‍ ചിന്തിച്ചു. മൊറോക്കോ മുതല്‍ കാബൂള്‍ വരെയുള്ള വിശാലമായ ഭൂപ്രദേശത്ത് ലക്ഷക്കണക്കില്‍ അമുസ്ലിംകള്‍ അധിവസിച്ചിരുന്നു. മജൂസികളും ജൂതന്‍മാരുമായ അവര്‍ ഇസ്ലാമിക ശക്തിയെ വെല്ലുവിളിക്കാന്‍ കഴിയാതെ ഒതുങ്ങിക്കഴിയുന്നവരായിരുന്നു. ഉമര്‍(റ)ന്റെ ഉരുക്കുമുഷ്ടി അവര്‍ഭയപ്പെട്ടു. ഉദാരമനസ്‌കനും വിട്ടുവീഴ്ച്ചക്കാരനുമായ പുതിയ ഖലീഫയുടെ ഭരണം അവര്‍ സുവര്‍ണ്ണാവസരമായി കണക്കിലെടുത്തു. കുഴപ്പങ്ങള്‍ക്ക് വലയെറിയാന്‍ തുടങ്ങി. സ്വന്തം കുടുംബത്തോട് അളവറ്റ സ്‌നേഹാദരവായിരുന്നു ഖലീഫക്ക്. തന്റെ സ്വത്ത് അവര്‍ക്ക് ആവശ്യാനുസരണം നല്‍കുമായിരുന്നു. ഖലീഫ പൊതുഖജനാവ് സ്വന്തക്കാര്‍ക്ക് വേണ്ടി ദുര്‍വിനിയോഗം നടത്തുന്നുവെന്ന് കള്ള പ്രചരണം നടത്താന്‍ ശത്രുക്കള്‍ക്ക് അത് നിമിത്തമായി.. ഉദ്യോഗസ്ഥരില്‍ പലരും പണ്ടുള്ളവരെപ്പോലെ അനുസരണയും കൂറും പ്രകടിപ്പിക്കാതെ വന്നു. കഴിഞ്ഞ തലമുറ ഭക്തന്‍മാരും പുണ്യവാളന്‍മാരുമായിരുന്നല്ലോ. അല്ലാഹുവിന്നുവേണ്ടി ഇസ്ലാമിക സമൂഹത്തോട് നിര്‍വ്വഹിക്കുന്ന നിര്‍ബന്ധ ചുമതലയായിരുന്നു കൂറും അനുസരണയും. പക്ഷേ പുതിയ തലമുറയിലെ ഉദ്യോഗസ്ഥന്‍മാര്‍ പലരും ഇതു പ്രകടിപ്പിക്കാതെ വന്നപ്പോള്‍ പലരേയും ഒഴിവാക്കേണ്ടിവന്നു. തദ്സ്ഥാനങ്ങളില്‍ കുറും അനുസരണയും ഉള്ളവരെ നിയമിക്കേണ്ടിവന്നു. സ്വാഭാവികമായും അവരെല്ലാം ഖലീഫയുടെ സ്വന്തക്കാരും കുടുംബക്കാരുമായിരിക്കുമല്ലോ. ബഹുമുഖ അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങി. അത് മുതലെടുക്കാന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ അവസരോചിതം രംഗത്തുവന്നു. ഉമര്‍(റ)നെ വധിച്ചത് പോലും അവരുടെ ആസൂത്രിത നടപടിയായിരുന്നു എന്ന് പറയപ്പെടുന്നു. അതുവരെ തലപൊക്കാന്‍ ധൈര്യമില്ലാതെ മാളത്തിലൊളിച്ചിരുന്ന എല്ലാ ദുഷ്ടതകളും ഉമര്‍ (റ)ന്റെ മരണത്തോടു കൂടി പുറത്തു വരികയായി. ഖലീഫക്കെതിരെ കുപ്രചരണങ്ങള്‍ നടത്താനും കള്ളക്കഥകള്‍ പ്രചരിപ്പിക്കാനും തുടങ്ങിയ കുഴപ്പക്കാര്‍ അതിന്നുവേണ്ടി നീചമായ പല മാര്‍ഗങ്ങളും അവലംബിച്ചു. അമ്മാര്‍ (റ), അലി(റ) മുതലായ സഹാബിമാരുടെ പേരില്‍ കള്ളക്കത്തുകളുണ്ടാക്കി പലര്‍ക്കും കൊടുത്തയച്ചു. ഖലീഫക്കെതിരെ മദീനയിലേക്ക് സായുധരായി നീങ്ങാന്‍ ആവശ്യപ്പെടുന്നതായിരുന്നു കത്തുകള്‍!ശത്രുക്കളുടെ നീക്കങ്ങളെ കുറിച്ച് ശരിക്കും അറിയാവുന്ന ഖലീഫ അവരെ അമര്‍ച്ച ചെയ്യാന്‍ മുതിര്‍ന്നില്ല. രക്തച്ചൊരിച്ചിലും കുഴപ്പവും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. താന്‍ വധിക്കപ്പെട്ടാലും അപരന്റെ ഒരു തുള്ളി രക്തംപോലും ഒഴുക്കിക്കുടാ എന്ന് അദ്ദേഹത്തിന്ന്നിര്‍ബന്ധമുണ്ടായിരുന്നു. ഈജിപ്ത്, കുഫാ, ബസറ എന്നീ പ്രദേശങ്ങളില്‍ നിന്ന് ആയുധധാരികളായ ആയിരക്കണക്കില്‍ കലാപകാരികള്‍ മദീനയിലെത്തി. ഖലീഫരാജിവെച്ചൊഴിയുക അല്ലെങ്കില്‍ കൊലയെ നേരിടുക എന്നതായിരുന്നു അവരുടെ ആവശ്യം. മദീനയുടെ അതിര്‍ത്തിയില്‍ കേന്ദ്രീകരിച്ച അവര്‍ അലി (റ)യുടെ അടുത്തേക്ക് ഒരു നിവേദകസംഘത്തെ പറഞ്ഞയച്ചു. സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ അലി (റ) അവരെ ഉപദേശിച്ചു. അവര്‍ കൂട്ടാക്കിയില്ല. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഖലീഫ അവരുമായി സംഭാഷണം നടത്തി. പവിത്രമായ മദീനയെ രക്തപങ്കിലമാക്കാതെ പിരിഞ്ഞുപോകാനും കുഴപ്പമൊഴിവാക്കാനും അവരെ നിര്‍ബന്ധിക്കാന്‍ അലി (റ)യുടെ സഹായം തേടി. കലാപകാരികള്‍ സമാധാനപരമായി പിരിഞ്ഞുപോയാല്‍ അവരുടെ ആവശ്യമനുസരിച്ച് ആക്ഷേപാര്‍ഹരായ ഗവര്‍ണ്ണര്‍മാരെ പിരിച്ചുവിടാമെന്ന് അലി(റ)ക്ക് ഉറപ്പ് കൊടുത്തു. അലി (റ)യും മുഹമ്മദ്ബ്‌നുമസ്ലമയും കലാപകാരികളുടെ പാളയത്തില്‍ ചെന്നു. ദീര്‍ഘമായ ശ്രമത്തിന് ശേഷം അവരെ തിരിച്ചയച്ചു. ദിവസങ്ങള്‍ക്കു ശേഷം കലാപകാരികള്‍ വീണ്ടും മടങ്ങി വന്നു. മദീന യുടെ വഴിയോരങ്ങളില്‍ നിലയുറപ്പിച്ചു. ഖലീഫയുടെ വസതി വളഞ്ഞു. തിരിച്ചുപോയവര്‍ വീണ്ടും മടങ്ങിവരാനും കലാപം സൃഷ്ടിക്കാനും കാരണമാരാഞ്ഞപ്പോള്‍ അവര്‍ ഒരു കത്തെടുത്ത് കാണിച്ച് ഇങ്ങനെ പറഞ്ഞു: ‘നോക്കു, ഖലീഫയുടെ കയ്യൊപ്പുള്ള ഒരു കത്താണിത്. ഖലീഫയുടെ ചീഫ്‌സിക്രട്ടറി മര്‍വാന്‍ അയച്ച ഒരു ദൂതനെ ഞങ്ങള്‍ വഴിയില്‍വെച്ചു പിടികൂടിയപ്പോള്‍ കിട്ടിയതാണിത്. ഈ കത്തില്‍, ഞങ്ങളെ വധിച്ച് കുരിശില്‍ തറക്കാന്‍ ഈജിപ്തിലെ ഗവര്‍ണ്ണര്‍ക്കുള്ള കല്‍പ്പനയാണുള്ളത് !’ സമാധാനശ്രമം പരാജയപ്പെട്ടു. ഖലീഫ രാജിവെക്കണം, അല്ലെങ്കില്‍ അദ്ദേഹത്തെ വധിക്കുമെന്ന് അവര്‍ ശഠിച്ചു. കലാപകാരികളെ നേരിടാന്‍ മദീനാ നിവാസികള്‍ ആയുധമേന്താന്‍ തീരുമാനിച്ചു. ഖലീഫ അതു സമ്മതിച്ചില്ല. താന്‍ കാരണം ഒരു മുസ്ലിമിന്റെ പോലും രക്തമൊഴുകാന്‍ പാടില്ല എന്ന് അദ്ദേഹം ശഠിച്ചു. വേണമെങ്കില്‍ എന്റെ രക്തമൊഴുകട്ടെ !. ആത്മരക്ഷാര്‍ത്ഥം സ്ഥലംവിടാന്‍ പലരും അദ്ദേഹത്തെ ഉപദേശിച്ചു നോക്കി. അതും അദ്ദേഹം സമ്മതിച്ചില്ല. പതിനായിരം ആയുധധാരികളായ കാലപകാരികള്‍ നാല്‍പതു ദിവസത്തോളം ഖലീഫയെ വളഞ്ഞു. അദ്ദേഹത്തെ അസഭ്യം പറയാനും കയ്യേറ്റം നടത്താനും മുതിര്‍ന്നു. കുടിവെള്ളം നിഷേധിച്ചു. സന്ദര്‍ശകരെ തടഞ്ഞു! എല്ലാമായിട്ടും സമാധാനത്തിന്റെ മാര്‍ഗത്തില്‍ നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല. മുസ്ലിം സമുദായത്തില്‍ രക്തപ്പുഴ ഒഴുകാന്‍ എന്തു വന്നാലും താന്‍ നിമിത്തമായിക്കൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ വാശി. പക്ഷേ, ശത്രുക്കള്‍ക്ക് ആ നിലപാട് വളര്‍ച്ചയേകുകയാണ് ചെയ്തത്. ആ കൊടും ക്രൂരതക്ക് അവസാനം ആ അഭിശപ്ത വര്‍ഗം തയ്യാറായി. പരിശുദ്ധ ഖുര്‍ആന്‍ പിടിച്ചുകൊണ്ടിരുന്ന ഖലീഫയുടെ വലതു കൈപ്പത്തി ആദ്യം അവര്‍ വെട്ടി താഴെയിട്ടു. തുടര്‍ന്നു ശരീരമാസകലവും! എണ്‍പതു കഴിഞ്ഞ ആ മഹാനുഭവാന്‍ രക്തത്തില്‍ കുളിച്ചു നിലംപതിച്ചു! അങ്ങനെ മുസ്ലിം സമുദായത്തിന്റെ ഐക്യം എന്നെന്നേക്കുമായി ഛിന്നഭിന്നമാവുകയും ചെയ്തു.

വീട് നന്നാക്കാം-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പന്ത്രണ്ട്.

വീട് നന്നാക്കാം.* إصلاح البيت

വീട് എല്ലാവരുടേയും വലിയൊരു സ്വപ്നമാണ്. ജീവിതത്തിരക്കുകൾക്കിടയിൽ മനസ്സിന് കുളിർമയും ആനന്ദവും നൽകുന്നതാണ് വീട്ടിലെ അനുഭവങ്ങൾ. വീടുകളെ കുറിച്ച് അല്ലാഹുവിന്റെ ഈ വചനം ശ്രദ്ധിക്കൂ:


(وَٱللَّهُ جَعَلَ لَكُم مِّنۢ بُیُوتِكُمۡ سَكَنࣰا وَجَعَلَ لَكُم مِّن جُلُودِ ٱلۡأَنۡعَـٰمِ بُیُوتࣰا تَسۡتَخِفُّونَهَا یَوۡمَ ظَعۡنِكُمۡ وَیَوۡمَ إِقَامَتِكُمۡ وَمِنۡ أَصۡوَافِهَا وَأَوۡبَارِهَا وَأَشۡعَارِهَاۤ أَثَـٰثࣰا وَمَتَـٰعًا إِلَىٰ حِینࣲ)
‘അല്ലാഹു നിങ്ങള്ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ തോലുകളില് നിന്നും അവന് നിങ്ങള്ക്ക് പാര്പ്പിടങ്ങള് നല്കിയിരിക്കുന്നു. നിങ്ങള് യാത്ര ചെയ്യുന്ന ദിവസവും നിങ്ങള് താവളമടിക്കുന്ന ദിവസവും നിങ്ങള് അവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില് നിന്ന് ഒരു അവധി വരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും ഉപഭോഗസാധനങ്ങളും (അവന് നല്കിയിരിക്കുന്നു.)
[നഹ്‌ല് :80]

വീടിന്റെ ലക്ഷ്യവും ഈ ലോകത്തിലെ ഭവനങ്ങളുടെ നശ്വരതയും ഈ ആയത്തിൽ അല്ലാഹു സൂചിപ്പിക്കുന്നു. വീടുകൾ സമാധാനം നിറഞ്ഞതാവുമ്പോഴാണ് അതിന്റെ ലക്ഷ്യം പൂർത്തിയാവുന്നത്. വീടിന്റെ ഭംഗിയും വലിപ്പവുമല്ല സമാധാനത്തിന്റെ മാനദണ്ഡം. പ്രത്യുത, അതിന്റെയകം എത്രമാത്രം ഇസ്‌ലാമികമാവുന്നു എന്നതാണ്. വീട് ഇസ്‌ലാമികമാവാൻ നിരവധി കാര്യങ്ങൾ മതം പഠിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ ചുരുക്കി പറയുന്നത്.
– വീട് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണെന്ന തിരിച്ചറിവുണ്ടാവണം.
– ഈ അനുഗ്രഹം ചോദ്യം ചെയ്യപ്പെടും എന്ന ഉത്തമ ബോധ്യം ഉണ്ടാവണം
– നമ്മുടെ ശത്രുവായ പിശാചിന് വീട്ടിൽ താമസം നൽകാതിരിക്കുക
– വീട്ടിൽ കയറുമ്പോൾبسم الله എന്നു പറഞ്ഞാൽ പിശാചിന് താമസം തടയപ്പെടും (മുസ്ലിം : 2018 )
– കുടുംബത്തിനും അതിഥിക്കും ആവശ്യമുള്ള മുറികൾ ആവാം. അമിതമായുള്ള മുറികൾ പിശാചിനുള്ളതാണ് (നസാഇ : 3385)
– ഉറങ്ങുന്ന വേളകളിൽ വാതിലടക്കണം , പാത്രങ്ങൾ മൂടിവെക്കണം , വിളക്കണക്കണം , പാനപാത്രങ്ങൾ അടച്ചു വെക്കണം (ബുഖാരി : 5624)
– വീടുകളിൽ നമസ്കാരവും ക്വുർആൻ പാരായണവും നടക്കണം. സൂറത്തുൽ ബഖറ ഓത പ്പെടുന്ന വീടുകളിൽ നിന്ന് പിശാച് ഒഴിവാക്കും. (മുസ്ലിം : 780 )
– കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ആവാം. അത് പ്രദർശന വസ്തുവാക്കരുത്.
– ധൂർത്ത് വെടിയണം. (ഭക്ഷണം, വസ്ത്രം, അലങ്കാരം …. )
– അലങ്കാര ആവശ്യത്തിന് നായയെ വളർത്തരുത്.
– ബറകത്ത് പ്രതീക്ഷിച്ചു കൊണ്ട് ആയത്തോ ഹദീസോ കെട്ടി തൂക്കരുത്.
– അലങ്കാരത്തിനായി ആയത്തുകൾ അലങ്കരിച്ചെഴുതി തൂക്കിയിടുന്നത് ഒഴിവാക്കലാണ് സൂക്ഷമത.
– ബാത്ത്റൂമുകൾ ക്വിബ് ലക്ക് മുന്നിട്ടോ പിന്നിട്ടോ ആവരുത് .
-സുന്നത്തു നമസ്കാരങ്ങൾ വീടുകളിൽ നിന്ന് നിർവഹിക്കാൻ ശ്രദ്ധിക്കണം.
– ജീവനുള്ളവയുടെ ഫോട്ടോകൾ പ്രദർശന വസ്തുവാക്കരുത്.
– കുട്ടികൾക്ക് കിട്ടുന്ന ഉപഹാരങ്ങളിൽ അവരുടെ ഫോട്ടോ പതിച്ചിട്ടുണ്ടെങ്കിൽ ഫോട്ടൊ ഒഴിവാക്കി ആൾ മറയിൽ വെക്കുക.
– വിരിപ്പുകൾ, കർട്ടനുകൾ വസ്ത്രങ്ങൾ എന്നിവയിലും ജീവനുള്ളതിന്റെ ചിത്രങ്ങൾ പാടില്ല.
– ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളുടെ തോൽ നിഷിദ്ധമാണ്. അത് വീടുകളിൽ ഉപയോഗിക്കരുത്.
– അധികം പണച്ചിലവില്ലാത്ത രീതിയിലാണെങ്കിലും അവക്ക് അപകടം വരാത്ത രീതിയിലു മാ ണെങ്കിൽ പക്ഷികളെ വീട്ടിൽ വളർത്താം (ഉസൈമീൻ (റ) -لقاء الباب المفتوح 2/474 )
– അയൽവാസിയുടെ അവകാശങ്ങൾ , ആവശ്യങ്ങൾ എന്നിവ അറിയണം.
– ഉറുമ്പുകളെ തീയിട്ട് കൊല്ലരുത് .
-ചുറ്റുമതിൽ ഇല്ലാത്ത പുരപ്പുറങ്ങളിൽ ഉറങ്ങരുത് (الصحيحة 826)
– സകാത്ത് നൽകാത്ത സമ്പത്തും ആഭരണങ്ങളും വീട്ടിലുണ്ടാവരുത് .
-സംഗീതം, സിനിമ, ….. തുടങ്ങിയവ വീടുകളിൽ അരുത്.
– ഗൃഹനാഥനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ ആണ് വീട്ടിലെ ജമാഅത്തുകൾക്ക് നേതൃത്വം നൽകേണ്ടത്.
– പത്തു വയസ്സായാൽ മക്കളെ വേറെ കിടത്തണം.
– വീട്ടിൽ കയറുമ്പോൾ സലാം പറയണം.
– ദീർഘയാത്രകൾ കഴിഞ്ഞ് വരുമ്പോൾ മുൻകൂട്ടി അറിയിക്കണം.
– വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പ്രാർത്ഥിക്കണം.
– വീടുകൾ വൃത്തിയുള്ളതാവണം.
ഉമർ (റ) മിമ്പറിൽ വച്ച് ഇപ്രകാരം പറയുകയുണ്ടായി.


– [عن أسلم الحبشي:] كان عمرُ يقول على المنبرِ يا أيها الناسُ ! أصلِحُوا عليكم مثاوِيكم
الألباني ، صحيح الأدب المفرد ٣٤٧
*നിങ്ങൾ നിങ്ങളുടെ താമസ സ്ഥലം വൃത്തിയാക്കൂ!*
– കുടുംബാംഗങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കണം.

പല കാര്യങ്ങൾ മാത്രമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ.
പ്രാർത്ഥന തന്നെയാണ് പ്രധാനം. അല്ലാഹു അനുഗ്രഹിക്കട്ടെ.

സുറത്തുൽ കഹ്ഫും വെള്ളിയാഴ്ചയും-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പതിനൊന്ന്

സുറത്തുൽ കഹ്ഫും വെള്ളിയാഴ്ചയും سورة الكهف ويوم الجمعة

വിശ്വാസികൾക്ക് അനവധി ഗുണപാഠങ്ങൾ പകർന്നു തരുന്ന വിശുദ്ധ ക്വുർആനിലെ ഒരധ്യായമാണ് സൂറത്തുൽ കഹ്ഫ് . 110 ആയത്തുകൾ ഉൾകൊള്ളുന്ന പ്രസ്തുത അധ്യായത്തിന് പല ശ്രേഷ്ഠതകളുമുണ്ട്,

باب فضل سورة الكهف

എന്ന അധ്യായത്തിൽ ,ഒരു സ്വഹാബി വീട്ടിൽ വച്ച് സുറത്തുൽ കഹ്ഫ് പാരായണം ചെയ്തപ്പോൾ കെട്ടിയിട്ടിരുന്ന കുതിരകൾ വിഭ്രാന്തി കാണിക്കുകയും ഒരു മേഘം അവിടെ മൂടുകയും ചെയ്തുവെന്നും അക്കാര്യം തിരുമേനി(സ) അറിയിച്ചപ്പോൾ അത് കുർആൻ കാരണമായി അവതരിച്ച سكينة ആയിരുന്നു എന്ന് പറയുകയും ചെയ്തതായി കാണാം .
(ബുഖാരി : 5011 )
ഈ അധ്യായത്തിന്റെ മറ്റാരു ശ്രേഷ്ഠത പ്രവാചകൻ പറഞ്ഞത് ഇപ്രകാരമാണ്.
عَنْ أَبِي الدَّرْدَاءِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ “.
“ആരെങ്കിലും സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകൾ മന: പാഠമാക്കിയാൽ അവന് ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ് ” (മുസ്ലിം : 809)
മറ്റൊരു പ്രത്യേകത പ്രവാചകൻ പറഞ്ഞതി പ്രകാരമാണ്.
فَمَنْ أَدْرَكَهُ مِنْكُمْ فَلْيَقْرَأْ عَلَيْهِ فَوَاتِحَ سُورَةِ الْكَهْفِ ؛ فَإِنَّهَا جِوَارُكُمْ مِنْ فِتْنَتِهِ
“നിങ്ങളിലാരെങ്കിലും ദജ്ജാലിനെ കാണുകയാണെങ്കിൽ അവന്റെ മേൽ സൂറത്തുൽ കഹ്ഫിന്റെ പ്രാരംഭ ഭാഗം ഓതുക. അവന്റെ ഫിത്നയിൽ നിന്ന് അതു നിങ്ങൾക്ക് സംരക്ഷണമാണ്. “
(മുസ്ലിം : 4321 )
ദജ്ജാലിന്റെ ഫിത്നയേക്കാൾ വലിയൊരു പരീക്ഷണം മനുഷ്യർക്ക് വേറെയില്ലല്ലോ. അതിൽ നിന്ന് വിശ്വാസിക്കുള്ള സംരക്ഷണമാണ് ഈ സൂറത്ത് എന്ന് വരുമ്പോൾ ഇതിന്റെ മഹത്വം എത്രയാണ്!

വിശ്വാസികൾക്ക് ആഴ്ചയിലുള്ള ഈദ് ആണല്ലോ വെള്ളിയാഴ്ച . അന്നു പ്രത്യേകമായി ഈ സൂറത്ത് പാരായണം ചെയ്യുന്നതിന്റെ മഹത്വം ഹദീസുകളിലുണ്ട്. ചിലത് കാണുക.
١٥- [عن أبي سعيد الخدري:] من قرأ سورةَ الكهفِ في يومِ الجمعةِ، أضاء له من النورِ ما بين الجمُعتَينِ
الألباني ، صحيح الجامع ٦٤٧٠ • صحيح
“ആരെങ്കിലും ജുമുഅ ദിനത്തിൽ കഹ്ഫ് പാരായണം ചെയ്താൽ രണ്ട് ജുമുഅകൾ ക്കിടയിൽ അവന് പ്രകാശം നൽകപ്പെടുന്നതാണ്. “

[عن أبي سعيد الخدري:] من قرأ سورةَ الكهفِ يومَ الجمعةِ أضاء له النُّورُ ما بينَه وبين البيتِ العتيقِ
الألباني ، صحيح الجامع ٦٤٧١ • صحيح
“വെള്ളിയാഴ്ച ആരെങ്കിലും കഹ്ഫ് ഓതിയാൽ അവന്റെയും കഅബയുടെയും ഇടയിൽ അവന് പ്രകാശം നൽക പ്പെടുന്നതാണ് “

വെള്ളിയാഴ്ചയിൽ -അതെപ്പോഴുമാവാം – കഹ്ഫ് ഓതുന്നതിന്റെ മഹത്വമാണ് ഈ നബിവചനങ്ങളിലെല്ലാം ഉള്ളത്.

ഇനി നാം ചിന്തിക്കേണ്ടത് , എന്താണ് കഹ്‌ഫിലുള്ളത് എന്നാണ്. അതിന്റെ തുടക്കവും ഒടുക്കവും തൗഹീദിലാണ്. നാല് കഥകൾ അതിൽ പരാമർശിക്കപ്പെടുന്നു.
1- അസ്ഹാബുൽ കഹ്ഫ്
2-തോട്ടക്കാർ
3- മൂസാ നബി (അ) ഖളിർ (അ) എന്നിവരുടെ കഥ .
4-ദുൽഖർ നൈൻ

ഇവക്കു പുറമേ അല്ലാഹുവിന്റെ മഹത്വം, പരലോകം, സ്വർഗം, നരകം,നിരവധി അദബുകൾ, മനുഷ്യ സൃഷ്ടിപ്പ്, പിശാചും അവന്റെ സന്താനങ്ങളും ….എന്നിങ്ങനെ പല വിഷയങ്ങളും അതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
എത്രയെത്ര ഗുണപാഠങ്ങളാണ് ഈ അധ്യായത്തിലുള്ളത്!
അസ്ഹാബുൽ കഹ്ഫിന്റെ സംഭവത്തെ കുറിച്ച് ഇമാം സഅദി (റ) പറയുന്നത് നോക്കൂ!

في هذه القصة، دليل على أن من فر بدينه من الفتن، سلمه الله منها. وأن من حرص على العافية عافاه الله ومن أوى إلى الله، آواه الله، وجعله هداية لغيره، ومن تحمل الذل في سبيله وابتغاء مرضاته، كان آخر أمره وعاقبته العز العظيم من حيث لا يحتسب
“ഫിത്നയിൽ നിന്ന് തന്റെ ദീനുമായി ഒരാൾ ഓടി രക്ഷപ്പെട്ടാൽ അല്ലാഹു ആ ഫിത്നയിൽ നിന്നയാളെ രക്ഷിക്കും, ആഫിയത്ത് ആഗ്രഹിച്ചവന് അല്ലാഹു വത് നൽകും, അല്ലാഹുവിലേക്ക് അഭയം തേടിയവന് അവൻ അഭയം നൽകുകയും മറ്റുള്ളവർക്ക് ഒരു മാർഗദർശിയായി അവനെ മാറ്റുകയും ചെയ്യും, അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് അവന്റെ മാർഗത്തിൽ പ്രയാസങ്ങൾ സഹിക്കുന്ന വർക്ക് അവരറിയാത്ത രീതിയിൽ അവസാനം പ്രതാപം നൽകും എന്നിങ്ങനെയുള്ള കാര്യങ്ങൾ ഈ കഥയിൽ നിന്ന് നമുക്ക് ലഭിക്കും. “

നോക്കൂ! ഭരണവും നാടും എതിരായിട്ടും വെറും 7 പേർ മാത്രമായിട്ടും അല്ലാഹു അവരെ സംരക്ഷിച്ചു.! ഉറങ്ങുന്നേടത്തുവരെ സംരക്ഷണം !! എണ്ണമല്ല മനസ്സിലെ വിശ്വാസം തന്നെയാണ് റബ്ബിന്റെ സഹായത്തിന്റെ മാനദണ്ഡം! തങ്ങൾ എത്ര കാലം ഉറങ്ങി എന്നവർ അറിഞ്ഞില്ല! അല്ലാഹുവിന്റെ ഔലിയാക്കൾ ആയിട്ടു പോലും! ചിന്തിക്കുന്നവർക്ക് ഗുണപാഠങ്ങൾ എമ്പാടുമുണ്ട്.

മൂസാ നബി (അ) ന്റെ കഥയിൽ നിന്ന് നാം പഠിക്കേണ്ട 38 ഗുണ പാഠങ്ങൾ ഇമാം സഅദി (റ) തന്റെ തഫ്സീറിൽ പരാമർശിച്ചിട്ടുണ്ട്.!! കഴിയുന്നവർ അതു വായിക്കാൻ ശ്രമിക്കുക. മുഴുവൻ ഇവിടെ പരാമർശിക്കാൻ കഴിയില്ല.
ഉസൈമീൻ (റ) തന്റെ തഫ്സീറിൽ ഇതു വായിക്കണമെന്നു പറയുന്നുണ്ട്.
فيه عجائب!
ഈ കഥ ഉപയോഗിച്ച് സൂഫികൾ നടത്തുന്ന തട്ടിപ്പുകളും അവരുടെ പിഴച്ച വാദങ്ങളും ഇബ്നു ഹജർ അസ്ഖലാനി (റ) തന്റെ ഫത്ഹുൽ ബാരിയിൽ പൊളിച്ചെഴുതുന്നുണ്ട്. (ബുഖാരി : 112 ന്റെ ശർഹ് നോക്കുക)

ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാനെന്ന പേരിൽ ഇത്തരം ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുണ്ട്.الصائفة
യുദ്ധവേളയിൽ ഈ ഗുഹയുടെ അടുത്തു കൂടി മുആവിയ(റ) ന്റെ സൈന്യം കടന്നുപോയി. അതു കാണാൻ മുആവിയ(റ) ആഗ്രഹം പറഞ്ഞപ്പോൾ ഇബ്നു അബ്ബാസ് (റ) അത് തടഞ്ഞ സംഭവം സ്വഹീഹായി അബ്ദു ബ്നു ഹുമൈദ് ഉദ്ധരിച്ചത് ഇബ്നു ഹജർ (റ) ഫത്ഹുൽ ബാരിയിൽ കൊടുത്തിട്ടുണ്ട്. (ബുഖാരി : 3464 വിശദീകരണം നോക്കുക ) ചിന്തിക്കുന്നവർക്ക് ഏറെ ഗുണ പാഠമുണ്ട് ഈ സംഭവത്തിൽ !
അബൂഹുറൈറ (റ) തൂർ മല കാണാൻ പോയതിനെ കുറിച്ച് നീ പോവുന്നതിന്റെ മുമ്പ് ഞാൻ കണ്ടിരുന്നെങ്കിൽ നിന്നെ ഞാൻ തടയുമായിരുന്നുവെന്ന് ബസ്റ(റ) പറഞ്ഞ വാചകവും (നസാഇ : 1430 ) ഇവിടെ ചേർത്തു വായിക്കുക.

നന്മകൾ വർധിപ്പിക്കാനും
ബിദ്അത്തുകളിൽ നിന്ന് വിട്ടു നിൽക്കാനും അല്ലാഹു നമ്മെ സഹായിക്കട്ടെ! 

ആമീൻ.

പ്രവാചകചരിത്രം പഠിച്ചു തുടങ്ങാം-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം
വിഭവങ്ങളൊരുക്കാം

പാഠം : പത്ത്

പ്രവാചകചരിത്രം പഠിച്ചു തുടങ്ങാം... نبدأ دراسة السيرة النبوية

ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് (റ) യുടെ സുപ്രസിദ്ധമായ ഗ്രന്ഥമാണ്الأصول الثلاثة എന്നത്. ഒരു വ്യക്തി നിർബന്ധമായും ജ്ഞാനിയാവേണ്ടേ മൂന്ന് അടിസ്ഥാനങ്ങളെ കുറിച്ചാണ് ഇമാം അതിൽ വിവരിച്ചിട്ടുളളത്. അദ്ദേഹം പറയുന്നു:
فإذا قيل لك ما الأصول الثلاثة التي يجب على الإنسان معرفتها؟فقل معرفة العبد ربه ودينه ونبيه.
“ഒരു മനുഷ്യൻ നിർബന്ധമായും പഠിച്ചിരിക്കേണ്ട മൂന്ന് അടിത്തറകൾ ഏതൊക്കെയാണെന്ന് നിന്നോട് ചോദിക്കപ്പെട്ടാൽ നീ പറയണം , ഒരു അടിമ തന്റെ റബ്ബിനേയും അവന്റെ മതത്തേയും അവന്റെ പ്രവാചകനേയും പഠിക്കലാകുന്നു അത്. “

ഈ മൂന്ന് കാര്യങ്ങളിൽ മൂന്നാമത്തേതാണ് നാം ഇന്ന് ചർച്ച ചെയ്യുന്നത്.

നമുക്ക് നിരവധി വ്യക്തികളെ പരിചയമുണ്ടാവും. നമ്മുടെ കുടുംബക്കാർ , കൂട്ടുകാർ, സഹപ്രവർത്തകർ, നാട്ടുകാർ …..അങ്ങനെ പലരേയും . അവരുടെ പേര് , കുടുംബം ,നാട്, ജോലി, മക്കൾ,….. എല്ലാം നമുക്കറിയാം. എന്നാൽ ഇവരേക്കാളെല്ലാം നമുക്ക് ബന്ധവും കടപ്പാടും ആരോടാണ്? സംശയം വേണ്ട; അത് നമ്മുടെ നേതാവായ റസൂൽ (സ) യോട് തന്നെയാണ്. എന്നാൽ ആ റസൂലിനെ കുറിച്ച് നമ്മുടെ വിവരമെന്താണ്? അവിടുത്തെ ജനനം, ജീവിതം, കുടുംബം, മരണം …. ഇതിനെ കുറിച്ചൊക്കെയുള്ള നമ്മുടെ ജ്ഞാനത്തിന്റെ അവസ്ഥ എന്താണ്? നമ്മുടെ ശഹാദത്തിൽ നാം ചേർത്തു പറഞ്ഞിട്ടുള്ള റസൂലിനെ കുറിച്ച് നമ്മൾ പഠിക്കേണ്ടതില്ലേ? തീർച്ചയായും. ഇതുവരെ അത്തരമൊരു ശ്രമം ബോധപൂർവ്വം നമ്മിൽ നിന്ന് ഉണ്ടായിട്ടുണ്ടോ? വിമർശിക്കാനല്ല; ആത്മവിചിന്തനത്തിനു വേണ്ടി മാത്രം പറയുകയാണ്. ഇല്ലെങ്കിൽ ഉണ്ടാവണം. അതിനു പറ്റിയ സമയമാണിത്. ഭൂരിഭാഗം ആളുകൾക്കും ഒഴിവ് സമയം ധാരാളമുണ്ടിപ്പോൾ. ഈ ലോക് ഡൗൺ കഴിയുന്നതിനു മുമ്പ് പ്രവാചക ചരിത്രം ഒരു തവണ വായിച്ചു തീർക്കും എന്നു നാം ദൃഢനിശ്ചയം ചെയ്താൽ നടക്കില്ലേ? നടക്കും എന്നാണ് തോന്നുന്നത്. എല്ലാ ഭാഷകളിലും പ്രവാചകന്റെ ജീവചരിത്ര കൃതികൾ ലഭ്യമാണ്. നമ്മുടെയൊക്കെ വീടുകളിലും അതുണ്ടാവും. ഇല്ലാത്തവർ വാങ്ങണം. വാങ്ങിയാൽ പോരാ വായിക്കണം.

നബി (സ) യെ കുറിച്ചുള്ള പഠനം നമ്മുടെ ഈമാനിൽ ചെറുതല്ലാത്ത വർധനവുണ്ടാക്കും എന്നതിൽ സന്ദേഹമില്ല. ലോകത്ത് നമ്മുടെ നേതാവിനേക്കാൾ മഹത്വമുള്ള മറ്റൊരു വ്യക്തിത്വമുണ്ടോ?
അവിടുത്തെ മുഴുവൻ കാര്യങ്ങളും നമുക്ക് മാതൃകയാണ്.
നബി ജീവിതത്തിന്റെ സൂക്ഷ്മ മേഖലകൾ വരെ രേഖപ്പെട്ടു കിടക്കുന്നുണ്ട്.
അല്ലാഹു തന്നെ നബി (സ) യെ എമ്പാടും പുകഴ്ത്തിയിട്ടുണ്ട്.
(وَإِنَّكَ لَعَلَىٰ خُلُقٍ عَظِیمࣲ)
“തീര്ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.”
(ഖലം : 4 )
അല്ലാഹു ഇങ്ങനെ പുകഴ്ത്തിയ ഒരു വ്യക്തിത്വം നമ്മുടെ നേതാവല്ലാതെ മറ്റാരുണ്ട്?! ഉള്ളും പുറവും ഒരുപോലെ പരിശുദ്ധം, തികഞ്ഞ മാതൃക,…. ഇങ്ങനെ പ്രവാചക ജീവിതത്തെ പുകഴ്ത്താൻ എമ്പാടുമുണ്ട്. മുസ്ലിമല്ലാത്തവർ വരെ ഇന്ന് പ്രവാചകനെ പഠിച്ചു കൊണ്ടിരിക്കുന്നു. പ്രവാചകനെ പഠിച്ചതു കാരണം എത്രയാളുകളാണ് ഇസ്ലാം പുൽകിയത്!
കൊറോണ കാലത്ത് പ്രവാചക നിർദ്ദേശങ്ങളാണല്ലോ എല്ലാവരും ചര്യയാക്കിക്കൊണ്ടിരിക്കുന്നത്!! കാലാതിവർത്തിയായി പഠിക്കപ്പെടുന്ന ചര്യകളാണ് റസൂലിന്റേത്. ഇതൊക്കെ നമുക്കറിയാം. പക്ഷേ, ലോകം പഠിച്ചു കൊണ്ടിരിക്കുന്ന പ്രവാചകനെ നമ്മൾ എത്ര പഠിച്ചിട്ടുണ്ട് , എത്ര പഠിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നതാണ് വിഷയം.
അതിനാൽ, പ്രവാചകനെ(സ) പഠിക്കൽ ഇന്നുതന്നെ തുടങ്ങി വെക്കാം.

സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ മാത്രം രചിക്കപ്പെട്ട പ്രവാചക ചരിത്ര ഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണ്. അതവലംബിക്കലാണ് നല്ലത്.
من فى الدنيا مثل محمد صلى الله عليه وسلم
എന്നأبو عبد الرحمن عادل شوشة എന്ന ആധുനിക പണ്ഡിതന്റെ കൃതി ഈ കുറിപ്പുകാരന് ഏറെ ആകർഷകമായി തോന്നിയ ഒന്നാണ്. ഈ വിഷയത്തിലെ ഏതെങ്കിലും ഒരു കൃതി വായിച്ചിരിക്കുക എന്നതാണ് ലക്ഷ്യം. അത് ചെറുതാവാം വലുതാവാം. അതിനുള്ള ഒരു താൽപര്യമാണ് നമുക്ക് ആദ്യം ഉണ്ടാവേണ്ടത്. ഈ ഒഴിവു സമയം അതിനൊരു തുടക്കമാവട്ടെ. വായിക്കാൻ സൗകര്യമില്ലാത്തവർ ഈ വിഷയത്തിലെ പ്രഭാഷണങ്ങൾ കേൾക്കാനെങ്കിലും ശ്രദ്ധിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

ആമീൻ.

Book – നിഷിദ്ധങ്ങൾ – വിവർത്തകൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല

നിഷിദ്ധങ്ങൾ

വിവർത്തകൻ : അബ്ദുൽ ജബ്ബാർ അബ്ദുല്ല

ശൈഖ് ഇബ്നുബാസ് رحمه الله യുടെ കത്ത്

        അല്ലാഹുവിൻറെ തിരുനാമത്തിൽ, സർവ്വസ്തുതിയും അവനാകുന്നു. സ്വലാത്തും സലാമും നബി യിലും കുടുംബത്തിലും ഹിദായത്ത് ലഭിച്ചവരിലും സദാ വർഷിക്കുമാറാകട്ടെ,

        ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ-മൂനജ്ജിദ് ക്രോഡീകരിച്ച  “മുഹർറമാത്തൂൻ ഇസ്തഹാന ബിഹാ കഥീറും മിനന്നാസ്’ എന്ന കൃതി ഞാൻ പരിശോധിച്ചു. മൂല്യമുള്ളതും ഉപകാരപ്രദവുമായ പുസ്തകമാണിത്. ഗ്രന്ഥകാരൻ നന്നാക്കുകയും നന്മ പകരുകയും ചെയ്തിരിക്കുന്നു.
അല്ലാഹു. അദ്ദേഹത്തിന് പ്രതിഫലം നൽകട്ടെ, ഉപകാരമുള്ള ജ്ഞാനവും ഉത് കഷ്ടകർമ്മവും വർദ്ധിപ്പിക്കട്ടെ, അല്ലാഹുവാകുന്നു ഔദാര്യവാനും ഉത്തമനും. ഗ്രരന്ഥകാരൻ താൽപ്പര്യാനുസരണം ഈ കൃതിയുടെ പരിശോധന 11-09-1414-ൽ പൂർത്തികരിച്ചിരിക്കുന്നു.
തക്ക

അബ്ദുൽ അസീസ് ബ്നു ബാസ്

പ്രസ്താവന

പരമ കാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തിൽ

സുഹൃത്തേ,
        ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ് ജിദ് രചിച്ച ‘മുഹർറമാത്തുൻ ഇസ് തഹാന ബിഹന്നാസ്” എന്ന ഗ്രന്ഥത്തിന്റെ വിവർത്തനമാണ് താങ്കളുടെ കൈകളിൽ. ഈ വിവർത്തന കൃതിയെ പരിശോധിച്ചത് ബഹുമാന്യ പണ്ഢിതനായ ഡോ.മുഹമ്മദ് അശ്റഫ് മൗലവി (മദീനയൂനിവേഴ്സിറ്റി)യാണ്. അല്ലാഹു അദ്ദേഹത്തിന് പ്രതിഫലം നൽ കുമാറാകട്ടെ. ഈ കൃതി വായനക്കാർക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ ഉണർത്താനുള്ളത് ; തെറ്റു കുറ്റങ്ങൾ മനുഷ്യ സഹജമാണല്ലോ, അവ നല്ല നിയ ത്തോടെ ചൂണ്ടി കാണിക്കൽ അറിവും വിവേകവുമുള്ള
മൂസ് ലിമിൻറയും ബാധ്യതയാണ്. വല്ലതുമു ണ്ടെങ്കിൽ താങ്കളുടെ കടമ നിർവ്വഹിക്കുമല്ലോ. മേലായ റബ്ബ് ഇതൊരു സൽ കർമ്മമായി സ്വീകരിക്കട്ടെ, ഈ സംരംഭത്തോട് സഹകരിച്ച് സകലർക്കും പ്രത്യേകിച്ച് ഈ ഗ്രന്ഥത്തിന്റെ കെട്ടും മട്ടും നന്നാക്കിയ സഹോദരൻ നൗഷാദി(തിരുവനന്തപുരം)ന് അല്ലാഹു ഈ തക്ക പ്രതിഫലം പ്രദാനം ചെയ്യട്ടെ, ആമീൻ.

എന്ന് വിവർത്തകൻ
അബ്ദുൽ ജബ്ബാർ അബ്ദുല്ല
ഇസ്ലാമിക് കൾച്ചറൽ സെൻറർ – ദമ്മാം