നല്ല മനസ്സും നല്ല മനുഷ്യനും

നല്ല മനസ്സും നല്ല മനുഷ്യനും

ഫദ്‌ലുല്‍ ഹഖ് ഉമരി

മനുഷ്യ ശരീരത്തിലെ ഒരു അത്ഭുത അവയവമാണ് ഹൃദയം. ശരീരത്തിന്റെ നേതാവാണ് ഹൃദയം എന്നും പറയാം. മനുഷ്യന്റെ നിലനില്‍പിനാവശ്യമായ രക്തത്തിന്റെ പ്രധാന പ്രവര്‍ത്തനം നടക്കുന്നതും  ഹൃദയത്തിലൂടെയാണ്. ഹൃദയത്തിന്റെ ചലനം നമ്മുടെ ഇച്ഛയനുസരിച്ചല്ല. മനുഷ്യന് അതില്‍ ഒരു പങ്കും ഇല്ല. ആത്മീയമായി പറഞ്ഞാല്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഉറവിടമാണ് ഹൃദയം. 

ഹൃദയത്തിന് വ്യത്യസ്ഥ അവസ്ഥകളുണ്ട്. ചിലപ്പോള്‍ ലോലമാകുന്നു. ചിലപ്പോള്‍ കാഠിന്യമുള്ളതാകുന്നു. വിശ്വസിക്കുന്നു, നിഷേധിക്കുന്നു. അലസമാകുന്നു, ഊര്‍ജ്വസ്വലതയുള്ളതാകുന്നു. അഥവാ ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇബ്‌നുമസ്ഊദ്(സ്വ) പറയുന്നു: ” തീര്‍ച്ചയായും ഹൃദയങ്ങള്‍ക്ക് ഒരു മുന്നിടലും പിന്തിരിയലുമുണ്ട്. അതിനാല്‍ അത് മുന്നിടുമ്പോള്‍ നിങ്ങള്‍ അതിനെ സ്വീകരിക്കുക. പിന്തിരിയുമ്പോള്‍ അതിനെ വിട്ടേക്കുക. ഹൃദയങ്ങള്‍ക്ക് നിങ്ങള്‍ ആശ്വാസം നല്‍കണം. കാരണം അതു വെറുത്താല്‍ അന്ധനായി മാറും”(ഇബ്‌നു മുഫ്‌ലീഹുല്‍ ഹസലി).

ഇരുമ്പിന് ക്ലാവ് പിടിക്കുന്നതുപോലുള്ള അവസ്ഥ ഹൃദയത്തിനുമുണ്ട്. ദൈവസ്മരണയും ക്വുര്‍ആന്‍ പാരായണവുമാണ് അതിനെ ശുദ്ധീകരിക്കാനുള്ള മാര്‍ഗം. ഇരുമ്പ് ഉപയോഗിക്കാതെ വെച്ചാല്‍ അതിന് ക്ലാവ് പിടിക്കും. അങ്ങനെ അതു നശിക്കും. ഹൃദയവും ഉപയോഗശൂന്യമാക്കി വെച്ചാല്‍ അജ്ഞത അതിനെ അതിജയിക്കുകയും അത് നശിക്കുകയും ചെയ്യും. മനുഷ്യന്‍ നന്നാകുന്നതും കേടുവരുന്നതും ഹൃദയത്തിന്റെ അവസ്ഥയനുസരിച്ചാണ്. അതുകൊണ്ട് ഹൃദയത്തെ നന്നാക്കാനുള്ള ശ്രമവും അധ്വാനവും എപ്പോഴും ആവശ്യമാണ്. ‘മനുഷ്യശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അതു നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അതു കേടുവന്നാല്‍ ശരീരം മുഴുവന്‍ കേടുവന്നു’ എന്നു പറയുന്നത് ഈ മാനദണ്ഡത്തിലാണ്. 

ശിര്‍ക്ക്, കാപട്യം, സ്വയം പെരുമ, അഹങ്കാരം, അസൂയ തുടങ്ങി എല്ലാ തിന്മകളില്‍ നിന്നും ഹൃദയം ശുദ്ധമാക്കേണ്ടതുണ്ട്. ഇങ്ങനെ ശുദ്ധമായ ഹൃദയത്തിനാണ് ‘അല്‍ക്വല്‍ബുസ്സലീം’ എന്നു പറയുന്നത്. ഇഹത്തിലും പരത്തിലും ഇത്തരം ഹൃദയമുള്ളവര്‍ക്കേ രക്ഷപ്പെടാനും വിജയിക്കാനും സാധിക്കുകയുള്ളൂ. 

ഹൃദയത്തിന്റെ ശുദ്ധി അതിന്റെ ഉടമസ്ഥന് ഉപയോഗം നല്‍കും. സ്‌നേഹം, സാഹോദര്യം തുടങ്ങി എല്ലാ ഗുണങ്ങളും നല്‍കും. അപ്പോള്‍, നബി(സ്വ) പറഞ്ഞതുപോലെ അങ്ങനെയുള്ളവര്‍ ‘പരസ്പരം ശക്തി നല്‍കുന്ന കെട്ടിടം’ പോലെയാകും. ഹൃദയത്തിന്റെ രോഗം അതിന്റെ ഉടമക്കും സമൂഹത്തിനും ദോഷം ചെയ്യും. ഹൃദയം ശരീരത്തിന് എപ്രകാരമാണോ അതുപോലെയാണ് ഒരു വ്യക്തി സമൂഹത്തിന്. വ്യക്തികള്‍ നന്നായാല്‍ സമൂഹം നന്നാകും. വ്യക്തികള്‍ കേടുവന്നാല്‍ സമൂഹം ദുഷിക്കും. 

അല്ലാഹുവിനെ അറിയാനുള്ള വഴികള്‍ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. അതന്റെയും അടിസ്ഥാനം ഹൃദയമാണ്. കര്‍മങ്ങള്‍ നിയ്യത്ത് (ഉദ്ദേശം) അനുസരിച്ചാണ്. നിയ്യത്തിന്റെ സ്ഥാനം ഹൃദയമാണ്. ‘തക്വ് വ (സൂക്ഷ്മത) ഇവിടെയാണെന്ന്’ എന്ന് പറഞ്ഞ് നബി(സ്വ) ഹൃദയത്തിലേക്കാണ് ചൂണ്ടിയത്. ശരീരത്തിലെ മറ്റു അവയവങ്ങള്‍ ഹൃദയത്തിന്റെ കീഴിലാണ്. 

‘മാറ്റിമറിക്കുക’ എന്നാണ് ‘ക്വലബ’ എന്ന പദയത്തിന്റെ അര്‍ഥം. അതില്‍ നിന്നാണ് ‘ക്വല്‍ബ്’ (ഹൃദയം) ഉണ്ടായത്. മനുഷ്യനിലുണ്ടാകുന്ന വൈകാരികതകളും ഹൃദയത്തിലാണ്. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക. 

ഈമാന്‍ (വിശ്വാസം) ഹൃദയത്തിലാണ്: 

”അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച് പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു…” (അല്‍ഹുജുറാത്:7).

”വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും” (അന്നഹ്ല്‍:106). 

ശാന്തി ഹൃദയത്തിലാണ്: 

”അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്” (അര്‍റഅ്ദ്:28). 

സമാധാനം ഹൃദയത്തിലാണ്: 

”അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത.് അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി…” (അല്‍ഫത്ഹ്:4). 

ഭയം ഹൃദയത്തിലാണ്: 

”അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വം തരണം ചെയ്യുന്നവരും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നവരും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവ് ചെയ്യുന്നവരുമത്രെ അവര്‍” (അല്‍ഹജ്ജ്:35).

കീഴൊതുങ്ങലിന്റെ ബന്ധം ഹൃദയവുമായിട്ടാണ:് 

”വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന്ന് കീഴ്‌പെടുവാനുമാണ് (അത് ഇടയാക്കുക.)…” (അല്‍ഹജ്ജ്:54). 

ഹൃദയം ലോലമാകും: 

”അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു…”(അസ്സുമര്‍: 23).

ഖുശൂഅ് (ഭയഭക്തി) ഹൃദയത്തില്‍ നിന്നാണ്: 

”വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ?…” (അല്‍ഹദീദ്:16).

ശുദ്ധീകരണം ഹൃദയത്തിലാണ് വേണ്ടത്: 

”(നബിയേ,) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും,നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു” (ആലുഇംറാന്‍:154).

”അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക് ഇഹലോകത്ത് അപമാനമാണുള്ളത്. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും” (അല്‍മാഇദ:41).

‘ക്വല്‍ബ്’ എന്ന പദം രണ്ട് അര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്. 

1. നെഞ്ചിന്റെ ഇടതു വശത്തു സ്ഥാപിക്കപ്പെട്ട മാംസപിണ്ഡം. 

2. മനുഷ്യന്റെ ആത്മീയ വശം. അല്ലാഹുവിന്റെ അത്ഭുതകരമായ പ്രവര്‍ത്തനം. മനുഷ്യനെ മനുഷ്യനാക്കുന്നത് ഈ ആത്മീയ വശമാണ്. അതാണ് നമ്മുടെ ചര്‍ച്ചാവിഷയം. അറബിയില്‍ പല പദങ്ങളും ഹൃദയത്തിന് വേണ്ടി ഉപയോഗിക്കാറുണ്ട്.

”അവരുടെ മനസ്സുകള്‍ ഒളിച്ച് വെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു” (ആലുഇംറാന്‍:18). ഇവിടെ ‘സ്വദ്ര്‍’ എന്ന പദമാണ് വന്നിട്ടുള്ളത്. ‘നഫ്‌സ്’ എന്നും പറയാറുണ്ട്.”നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക” (അല്‍ബക്വറ: 235). ഇവിടെ ‘നഫ്‌സ്’ എന്ന പ്രയോഗമാണ് വന്നിട്ടുള്ളത്. അറബികള്‍ റൂഹിന്റെ (ആത്മാവ്) സ്ഥാനത്ത് നഫ്‌സ് എന്നും നഫ്‌സിന്റെ സ്ഥാനത്ത് റൂഹ് എന്നും പറയാറുണ്ട്. 

കര്‍മങ്ങളുടെ അടിസ്ഥാനം ഹൃദയമാണെന്ന് പറഞ്ഞല്ലോ. അതിനാല്‍ തന്നെ ആക്ഷേപവും പുകഴ്‌വാക്കും ഹൃദയത്തിന് നേരെയാണ് ചെല്ലാറുള്ളത്. 

ഹൃദയം കഠിനമാകും, ലോലമാകും, സുരക്ഷിതമാകും, രോഗിയാകും, ഹൃദയം നശിക്കും. ഈ അവസ്ഥകള്‍ക്കനുസരിച്ച് ശരീരത്തിന്റെ അവയവങ്ങളും പ്രവര്‍ത്തിക്കും. (അവസാനിച്ചില്ല)

 
 
 
 

സ്വലാത്തിന്റെ രൂപം

സ്വലാത്തിന്റെ രൂപം

സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമായിരിക്കണമെന്ന് നബി(സ്വ) തന്റെ സ്വഹാബികളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ക്ക് വിവരിച്ചുകൊടുത്തിട്ടുണ്ട്.

അബ്ദുറഹ്മാനു ബ്‌നു അബൂലൈലയില്‍(റ)നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. എന്നെ കഅബുബ്‌നു ഉജ്‌റ(റ) കണ്ടുമുട്ടിയപ്പോള്‍ എന്നോടായി അദ്ദേഹം പറഞ്ഞു: ‘നബിയില്‍ (സ്വ) നിന്നും എനിക്ക് ലഭിച്ച ഒരു ഹദ്’യ (പാരിതോഷികം) ഞാന്‍ താങ്കള്‍ക്ക് സമ്മാനിക്കാം’. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ‘സലാം ചൊല്ലേണ്ടത് അല്ലാഹു ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. എങ്ങനെയാണ് താങ്കള്‍ക്കും കുടുംബത്തിനും സ്വലാത്ത് ചൊല്ലേണ്ടതെന്ന് ഞാന്‍ നബിയോട്(സ്വ) ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്‌റാഹീമ വ അലാ ആലി ഇബ്‌റാഹീമ ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്‌റാഹീമ വ അലാ ആലി ഇബ്‌റാഹീമ ഇന്നക ഹമീദുന്‍ മജീദ് ‘
അല്ലാഹുവേ, ഇബ്രാഹീമിനും (അ) കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ് നബിക്കും (സ്വ) കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീമിനേയും(അ) കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബിയേയും(സ്വ) കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.(ബുഖാരി)


ഇതാണ് ഇബ്രാഹീമിയ സ്വലാത്ത് എന്നറിയപ്പെടുന്നത്. ഇതേ ആശയത്തില്‍ തന്നെ ചെറിയ ചില മാറ്റങ്ങളോടെ വേറെയും ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്.

നമസ്‌ക്കാരം നബിചര്യയിലൂടെ

നമസ്‌ക്കാരം നബിചര്യയിലൂടെ

ജറീർ(റ) നിവേദനം: “നമസ്കാരം നിലനിർത്തുവാനും, സകാത്ത്‌ നൽകുവാനും, എല്ലാമുസ്ലീംകൾക്കും ഗുണം കാംക്ഷിക്കുവാനും നബി(സ)ക്ക്‌ ഞാൻ ബൈഅത്ത്‌ (പ്രതിഞ്ജാ ഉടമ്പടി) ചെയ്യുകയുണ്ടായി”. (ബുഖാരി)

അനസ്(റ) നിവേദനം: “അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ‘നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബലയെ ഖിബലയാക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രേ മുസ്ലീം. അവന്ന് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണ ബാധ്യതയുണ്ട്. അതുകൊണ്ട് അല്ലാഹുവിന്റെ സംരക്ഷണ ബാധ്യതയില്‍ നിങ്ങള്‍ ലംഘനം പ്രവര്‍ത്തിക്കരുത്”. (ബുഖാരി)

അബ്ദുല്ല(റ) നിവേദനം: “പ്രവർത്തനങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഏതെന്ന് തിരുമേനി (സ)യോട്‌ ഞാൻ ചോദിച്ചു. തിരുമേനി (സ) അരുളി: “സമയത്ത്‌ നമസ്കരിക്കുന്നത്‌ തന്നെ. പിന്നീട്‌ ഏതെന്ന്‌ ഞാൻ ചോദിച്ചു. തിരുമേനി(സ) അരുളി: “മാതാപിതാക്കൾക്ക്‌ നന്മ ചെയ്യൽ. പിന്നീട്‌ ഏതെന്ന്‌ ഞാൻ ചോദിച്ചു. തിരുമേനി(സ) അരുളി: “അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ്ചെയ്യൽ”. അബ്ദുല്ല(റ) പറയുന്നു: “ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട്‌ അരുളിയതാണ്‌.തിരുമേനി(സ)യോട്‌ ഞാൻ കൂടുതൽ ചോദിച്ചിരുന്നെങ്കിൽ തിരുമേനി(സ) എനിക്ക്‌ വർദ്ധനവ് നൽകുമായിരുന്നു”. (ബുഖാരി)

ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ആരാധനയാണ് അഞ്ച് നേരത്തെ നമസ്‌ക്കാരം. മുസ്‌ലിമിന്റെ തിരിച്ചറിയൽ രേഖ കൂടിയാണ് നമസ്‌ക്കാരം. ഒരു പള്ളിയിലെ തന്നെ ആളുകളുടെ നമസ്‌ക്കാരം വീക്ഷിച്ചാൽ മിക്കവാറും ഭിന്നമായ രീതിയിൽ തന്നെയായിരിക്കും അവരുടെ ഓരോരുത്തരുടെയും നമസ്‌ക്കാരം. പ്രവാചക ചര്യയിലൂടെ നമസ്‌ക്കാരത്തിലേക്ക് ഒരു സൂക്ഷ്‌മമായ കാൽവെപ്പാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്. ഏതൊരു ആരാധന കർമ്മങ്ങൾ ചെയ്യുമ്പോളും നേരായ ഉദ്ദേശശുദ്ധി ഉണ്ടെങ്കിലേ അത് അല്ലാഹു സ്വീകരിക്കൂ. ആരെങ്കിലും താൻ വലിയ നമസ്‌ക്കാരക്കാരനാണെന്നോ നോമ്പുകാരനാണെന്നോ ദാന ധർമ്മിയാണെന്നോ ജനത്തെ ധരിപ്പിക്കാൻ ഉദ്ദേശിച്ചാൽ അത് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ ഒരു കർമ്മമാകില്ല. അതിനാലാണ് റസൂൽ [സ] പറഞ്ഞത് “ഉദ്ദേശങ്ങളനസരിച്ചു മാത്രമാണ് കർമ്മങ്ങളുടെ മൂല്യം. ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് ലഭിക്കുന്നു”. [ബുഖാരി 1]

അപ്പോൾ, ഉദ്ദേശ്യ ശുദ്ധി ഇല്ലെങ്കിൽ അല്ലാഹു അമലുകൾ സ്വീകരിക്കില്ല. അതിനാൽ നമസ്‌ക്കരിക്കുമ്പോൾ നേരായ ഉദ്ദേശശുദ്ധി [നിയ്യത് ] വേണം. നാവുകൊണ്ട് ഒന്ന് ഒരുവിടുകയും ഹൃദയത്തിൽ മറ്റൊന്ന് വിചാരിക്കുകയും ചെയ്‌താൽ അല്ലാഹു സ്വീകരിക്കില്ല. നിയ്യത്തായി നബി [സ ] പ്രത്യേകിച്ചു ഒന്നും തന്നെ പഠിപ്പിച്ചിട്ടില്ല. അതിനാൽ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചു നമസ്‌കരിക്കുക .

നിയ്യത്ത്

قَوْلُهُ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى قَالَ الْقُرْطُبِيُّ فِيهِ تَحْقِيقٌ لِاشْتِرَاطِ النِّيَّةِ وَالْإِخْلَاصِ فِي الْأَعْمَالِ فَجَنَحَ إِلَى أَنَّهَا مُؤَكَّدَةٌ.

ഇമാം ഖുർതുബി പറയുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ” വ ഇന്നമാ ലി കുല്ലി ഇമ്രിഇൻ മാ നവാ -എല്ലാ ഓരോരുത്തർക്കും അവർ കരുതിയത്‌ ഉണ്ടാകും /ലഭിക്കും എന്ന് പറയുന്നതിനാൽ നിയ്യത്ത്/ഉദ്ദേശ്യം കർമ്മത്തിന്റെ ഒരു ഉപാധിയാണെന്നും കർമ്മങ്ങളിൽ ഇഖ്ലാസ്വ് അത്യാവശ്യമാണെന്നും മനസ്സിലാക്കാം.

وَقَالَ غَيْرُهُ بَلْ تُفِيدُ غَيْرَ مَا أَفَادَتْهُ الْأُولَى لِأَنَّ الْأُولَى نَبَّهَتْ عَلَى أَنَّ الْعَمَلَ يَتْبَعُ النِّيَّةَ وَيُصَاحِبُهَا فَيَتَرَتَّبُ الْحُكْمُ عَلَى ذَلِكَ وَالثَّانِيَةُ أَفَادَتْ أَنَّ الْعَامِلَ لَا يحصل لَهُ الا مَا نَوَاه.

നിയ്യത്ത്/ഉദ്ദേശ്യ ശുദ്ധി ഇല്ലാതെ ചെയ്യുന്ന കർമ്മത്തിന് അതിന്റെ പ്രതിഫലം ലഭിക്കില്ല.

وَقَالَ بن دَقِيقِ الْعِيدِ الْجُمْلَةُ الثَّانِيَةُ تَقْتَضِي أَنَّ مَنْ نَوَى شَيْئًا يَحْصُلُ لَهُ يَعْنِي إِذَا عَمِلَهُ بِشَرَائِطِهِ أَوْ حَالَ دُونَ عَمَلِهِ لَهُ مَا يُعْذَرُ شَرْعًا بِعَدَمِ عَمَلِهِ وَكُلُّ مَا لَمْ يَنْوِهِ لَمْ يَحْصُلْ لَهُ وَمُرَادُهُ بِقَوْلِهِ مَا لَمْ يَنْوِهِ أَيْ لَا خُصُوصًا وَلَا عُمُومًا

ഇബ്നു ദഖീഖ് അൽ ഈദ് പറയുന്നു: “ഒരാള്‍ ഒരു കർമ്മം ഉദ്ദേശ്യ ശുദ്ധിയോടെ ചെയ്യുക എന്നാൽ അത് അതിന്റെ എല്ലാ ശർതുകളും പാലിച്ചു ചെയ്യുക എന്നാണ്. ഉദ്ദേശ്യം /നിയ്യത്ത് ഇല്ലാതെ കർമ്മം പ്രവർത്തിക്കുമ്പോൾ അയാൾ ആ കർമ്മം ചെയ്തു എന്ന് പറയാമെങ്കിലും അത് പ്രതിഫലാർഹമാവില്ല. ഇവിടെ ഇബ്നു ദഖീഖ് ഉദ്ദേശ്യം/നിയ്യത് എന്ന് പറഞ്ഞത് പൊതുവായ ഒരു നിയ്യത്തോ പ്രത്യേകമായ നിയ്യത്തോ ആണ്.

أَمَّا إِذَا لَمْ يَنْوِ شَيْئًا مَخْصُوصًا لَكِنْ كَانَتْ هُنَاكَ نِيَّةٌ عَامَّةٌ تَشْمَلُهُ فَهَذَا مِمَّا اخْتَلَفَتْ فِيهِ أَنْظَارُ الْعُلَمَاءِ وَيَتَخَرَّجُ عَلَيْهِ مِنَ الْمَسَائِلِ مَا لَا يُحْصَى وَقَدْ يَحْصُلُ غَيْرُ الْمَنْوِيِّ لِمُدْرَكٍ آخَرَ كَمَنْ دَخَلَ الْمَسْجِدَ فَصَلَّى الْفَرْضَ أَوِ الرَّاتِبَةَ قَبْلَ أَنْ يَقْعُدَ فَإِنَّهُ يَحْصُلُ لَهُ تَحِيَّةُ الْمَسْجِدِ نَوَاهَا أَوْ لَمْ يَنْوِهَا لِأَنَّ الْقَصْدَ بِالتَّحِيَّةِ شَغْلُ الْبُقْعَةِ وَقَدْ حَصَلَ وَهَذَا بِخِلَافِ مَنِ اغْتَسَلَ يَوْمَ الْجُمُعَةِ عَنِ الْجَنَابَةِ فَإِنَّهُ لَا يَحْصُلُ لَهُ غُسْلُ الْجُمُعَةِ عَلَى الرَّاجِحِ لِأَنَّ غُسْلَ الْجُمُعَةِ يُنْظَرُ فِيهِ إِلَى التَّعَبُّدِ لَا إِلَى مَحْضِ التَّنْظِيفِ فَلَا بُدَّ فِيهِ مِنَ الْقَصْدِ إِلَيْهِ بِخِلَافِ تَحِيَّةِ الْمَسْجِدِ وَاللَّهُ أَعْلَمُ.

ഇനി ഒരാൾ ഒരു കർമ്മത്തിന് പ്രത്യേകമായി നിയ്യത്ത് ചെയ്തില്ല; എന്നാൽ പൊതുവായ/മൊത്തത്തിലുള്ള ഒരു നിയ്യത്ത് ഉണ്ട് എങ്കിൽ അത് സംബന്ധിച്ച് ഉലമാക്കൾ വ്യത്യസ്ത മസ്അലകൾ പറയുന്നുണ്ട്. ചില ഘട്ടങ്ങളിൽ പ്രത്യേക നിയ്യത്ത് ഇല്ലാതെയും കർമ്മത്തിനു പ്രതിഫലം ലഭിക്കും. ഉദാഹരണമായി, ഒരാൾ പള്ളിയിൽ/മസ്ജിദിൽ പ്രവേശിക്കുകയും ഇരിക്കുന്നതിനു മുമ്പ് ഫർദോ റവാതിബു സുന്നത്തോ നിസ്ക്കരിക്കുകയും ചെയ്‌താൽ അയാൾ തഹിയ്യതിന്റെ നിയ്യത്ത് വച്ചാലും ഇല്ലെങ്കിലും തഹിയ്യത് നിസ്ക്കാരം അയാൾക്ക്‌ ലഭിക്കും. എന്നാൽ ഒരാൾ വെള്ളിയാഴ്ച ദിവസം ജനാബതു കുളി കുളിച്ചാൽ -ജുമുഅയുടെ സുന്നത് കുളിയുടെ നിയ്യത് കരുതാതെ- ജുമുഅയുടെ സുന്നത് കുളി അയാൾക്ക്‌ ലഭിക്കില്ല എന്നതാണ് പ്രബലമായ/റാജിഹായ അഭിപ്രായം. അല്ലാഹു ഏറ്റവും അറിയുന്നവൻ.

وَقَالَ بن السَّمْعَانِيِّ فِي أَمَالِيهِ أَفَادَتْ أَنَّ الْأَعْمَالَ الْخَارِجَةَ عَنِ الْعِبَادَةِ لَا تُفِيدُ الثَّوَابَ إِلَّا إِذَا نَوَى بِهَا فَاعِلُهَا الْقُرْبَةَ كَالْأَكْلِ إِذَا نَوَى بِهِ الْقُوَّةَ عَلَى الطَّاعَةِ.

ഇബ്നു സ്സംആനി പറയുന്നു: “അടിസ്ഥാനപരമായി ഇബാദതു/ആരാധന അല്ലാത്ത പ്രവർത്തികൾ നല്ല നിയ്യത്തോടെ ചെയ്തില്ലെങ്കിൽ പ്രതിഫലാർഹമാവില്ല .ഉദാഹരണമായി, ഭക്ഷണം കഴിക്കുന്നത്‌ കൊണ്ട് ആരാധന /ഇബാദതു ചെയ്യാനുള്ള കഴിവ് /ഖുവ്വത് ഉണ്ടാവുക എന്ന നല്ല നിയ്യത്ത് ഇല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനു പ്രതിഫലം ലഭിക്കില്ല.

നമസ്ക്കാരാരംഭം

തക്ബീറത്തുൽ ഇഹ്റാം

തക്ബീർ ചൊല്ലി കൈകൾ ഇരു ഷോൾഡറുകൾക് ഒപ്പം ഉയർത്തി രണ്ടു ചെവികൾക്കും നേരെ കൈപ്പടം ഉയർത്തി തക്ബീർ ചൊല്ലിയശേഷം കൈകൾ തന്റെ ഇടതു കൈപ്പത്തിയുടെ മീതെ വലതു കൈപത്തിയായികൊണ്ട് പിടിക്കുക. എന്നിട്ട് നെഞ്ചിൽ വെക്കുക.

حَدَّثَنِي مُحَمَّدُ بْنُ رَافِعٍ، حَدَّثَنَا عَبْدُ الرَّزَّاقِ، أَخْبَرَنَا ابْنُ جُرَيْجٍ، حَدَّثَنِي ابْنُ شِهَابٍ، عَنْ سَالِمِ بْنِ عَبْدِ اللَّهِ، أَنَّ ابْنَ عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ لِلصَّلاَةِ رَفَعَ يَدَيْهِ حَتَّى تَكُونَا حَذْوَ مَنْكِبَيْهِ ثُمَّ كَبَّرَ فَإِذَا أَرَادَ أَنْ يَرْكَعَ فَعَلَ مِثْلَ ذَلِكَ وَإِذَا رَفَعَ مِنَ الرُّكُوعِ فَعَلَ مِثْلَ ذَلِكَ وَلاَ يَفْعَلُهُ حِينَ يَرْفَعُ رَأْسَهُ مِنَ السُّجُودِ ‏.‏

നബി(സ) നമസ്ക്കരത്തിന്നു നിന്നാല്‍ കൈകള്‍ ഉയര്‍ത്തി തക്ബീര്‍ ചൊല്ലുമായിരുന്നു, റുകൂഇലും ഉയരുമ്പോഴും ഇത് ചെയ്യുമായിരുന്നു (കൈകള്‍ ഉയര്‍ത്തല്‍). പക്ഷെ സുജൂദില്‍ നിന്നു തല ഉയര്‍ത്തുമ്പോള്‍ ഇത് ചെയ്തില്ല.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ إِلَى الصَّلاَةِ رَفَعَ يَدَيْهِ حَتَّى تَكُونَا حَذْوَ مَنْكِبَيْهِ ثُمَّ كَبَّرَ

عَنْ وَائِلِ بْنِ حُجْرٍ، قَالَ قُلْتُ لأَنْظُرَنَّ إِلَى صَلاَةِ رَسُولِ اللَّهِ صلى الله عليه وسلم كَيْفَ يُصَلِّي قَالَ فَقَامَ رَسُولُ اللَّهِ صلى الله عليه وسلم فَاسْتَقْبَلَ الْقِبْلَةَ فَكَبَّرَ فَرَفَعَ يَدَيْهِ حَتَّى حَاذَتَا أُذُنَيْهِ

വാഇൽ ഇബ്ൻ ഹുജർ [റ] നിന്ന്: “ഞാൻ നബിയുടെ നമസ്കാരം നോക്കി നിന്നു. നബി [സ] ഖിബലക്ക് അഭിമുഖമായി നിന്നു. എന്നിട്ട് തക്ബീർ ചൊല്ലി തന്റെ കൈകൾ ചെവികൾക്ക് മുന്നിലായി ഉയർത്തി …” [അബൂദാവൂദ് 726]

കൈ കെട്ടേണ്ടത്

عَنْ سَهْلِ بْنِ سَعْدٍ، قَالَ كَانَ النَّاسُ يُؤْمَرُونَ أَنْ يَضَعَ الرَّجُلُ الْيَدَ الْيُمْنَى عَلَى ذِرَاعِهِ الْيُسْرَى فِي الصَّلاَةِ‏

സഹൽ ഇബ്ൻ സഅദ് [റ] നിന്നു നിവേദനം: “നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കാൻ നബി [സ] കൽപ്പിക്കാറുണ്ടായിരുന്നു.” [ ബുഖാരി 740]

عن موسى ابن اسماعيل عن حماد بن سلمة عن عاصم الجحدري عن أبيه عن عقبة ابن ظبيان عن علي وضع اليد اليمنى على الساعد الأيسر ثم وضعه على صدره ” . تاريخ الكبير 3061

2332 بيهكي

“തന്റെ വലതു കൈ ഇടതു കൈയ്യുടെ മധ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക” [താരീഖ് ബുഖാരി 3061, സുനനുൽ കുബ്‌റാ ബെഹക്കി 2332, അഹ്‌കാമുൽ ഖുർആൻ ജസ്സാസ് 5/376]

സ്വഹീഹായ സനദോടു കൂടെ വന്നതാണീ നിവേദനം . കൂടാതെ ഇതിനു ഷാഹിദായി മറ്റു പല റിപ്പോർട്ടുകളും

أخبرنا أبو طاهر ، نا أبو بكر ، نا أبو موسى ، نا مؤمل ، نا سفيان ، عن عاصم بن كليب ، عن أبيه ، عن وائل بن حجر قال : ” صليت مع رسول الله – صلى الله عليه وسلم – ، ووضع يده اليمنى على يده اليسرى على صدره .

വാഇൽ ഇബ്ൻ ഹുജർ [റ] നിന്നു: “നബി [സ്വ] തന്റെ ഇടതു കൈത്തണ്ടയുടെ മീതെ വലത് കൈ നെഞ്ചിന്മേൽ വെച്ചു
[ ഇബ്ൻ ഖുസൈമ 479]

حدثنا يحيى بن سعيد عن سفيان حدثني سماك عن قبيصة بن هلب عن أبيه قال رأيت النبي صلى الله عليه وسلم ينصرف عن يمينه وعن يساره ورأيته قال يضع هذه على صدره وصف يحيى اليمنى على اليسرى فوق المفصل

ഹുൽബുത്താഈ [റ] നിന്നും നിവേദനം: “നബി [സ] തന്റെ ഇടംകയ്യിന്റെ മണികണ്ഡത്തിനു മീതെയായി വലതുകൈ നെഞ്ചിൻമേൽ വെച്ചത് ഞാൻ കണ്ടിട്ടുണ്ട്”
[അഹമ്മദ് 21460]

وأخرج ابن أبي شيبة في المصنف والبخاري في تاريخه، وابن جرير، وابن المنذر، وابن أبي حاتم والدارقطني في الأفراد وأبو الشيخ والحاكم،وابن مردويه والبيهقي في “سننه” عن علي بن أبي طالب في قوله : فصل لربك وانحر قال : وضع يده اليمنى على وسط ساعده اليسرى ثم وضعهما على صدره في الصلاة

ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: “ഇബ്ന് അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന് ജരീറും ഇബ്നു മുൻദിറും ഇബ്നു അബീ ഹതിമും ദാറുഖുത്നി തന്റെ ഇർഫാദിലും അബു ശൈഖു, ഹാകിം, ഇബ്നു മർദവയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന് فصل لربك وانحر എന്ന ആയത്തിന് ഒരാൾ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക എന്നർഥം ഉദ്ധരിക്കുന്നു. (ദാറുല് മൻസൂർ 8 /650)

أن علي بن أبي طالبرضي الله عنه قال في قول الله : ( فصل لربك وانحر ) قال : وضع يده اليمنى على وسط ساعده الأيسر ، ثم وضعهما على صدره .

അലി(റ) നിന്ന് [فصل لربك وانحر എന്ന ആയത്തിന്] ഒരാൾ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക എന്നാണ് [തഫ്‌സീർ ത്വബരി]

കൈ കെട്ടേണ്ടത് പൊക്കിളിനു താഴെയാണ് എന്ന് അലി [റ]വിൽ നിന്നും ഇമാം അബുദാവൂദും ബെഹഖിയും ദാറുഖുത്‌നിയുമെല്ലാം ഉദ്ധരിക്കുന്നുണ്ട്. പ്രസ്‌തുത ഹദീസിന്റെ സനദ് ദുർബലമാണ്.

حدثنا محمد بن محبوب حدثنا حفص بن غياث عن عبد الرحمن بن إسحق عن زياد بن زيد عن أبي جحيفة أن عليا رضي الله عنه قال من السنة وضع الكف على الكف في الصلاة تحت السرة

അലി [റ] നിന്നു നിവേദനം: “കൈപ്പടം പൊക്കിളിനു താഴെ വെക്കലാണ് സുന്നത്ത്” [അബുദാവൂദും ബെഹഖി, ദാറുഖുത്‌നി, അഹമ്മദ്]

എന്നാൽ പ്രസ്‌തുത ഹദീസ് ദുർബലമാണ്. അതിലെ അബ്ദുറഹ്മാൻ ഇബ്ൻ ഇസഹാക് വാസിഥ്വി ദുർബലനാണ് .

يحيى ابن معين أنه قال: عبد الرحمن بن إسحاق الكوفي ضعيف ليس بشئ.

الجرح والتعديل لابن أبي حاتم5/ 213

ഇബ്ൻ മുഈൻ പറഞ്ഞു ; ദുർബലനാണ്

[ജർഹ് വ തഅദീൽ അബീ ഹാത്തിം 5/213]

أبو زرعة الرازي ليس بقوي، أحمد بن حنبل ليس بشيء منكر الحديث،
يحيى بن معين ضعيف ليس بشيء

ഇമാം അബൂ സർഅത്തു റാസി : “ഇദ്ദേഹം പ്രബലനല്ല”

ഇമാം അഹമ്മദ്: “ഇദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ല നിഷിദ്ധമാണിദ്ദേഹത്തിന്റെ ഹദീസുകൾ”

യഹ്‌യ ഇബ്ൻ മുഈൻ : “ദുർബലനാണ്. ഇദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ല”

[തഹ്ദീബ് കമാൽ 3754]

അതുപോലെ തന്നെ പൊക്കിളിനു മുകളിലാണ് കൈ വെക്കേണ്ടത് എന്ന ഹദീസം ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്നുണ്ട് .

حَدَّثَنَا مُحَمَّدُ بْنُ قُدَامَةَ، – يَعْنِي ابْنَ أَعْيَنَ – عَنْ أَبِي بَدْرٍ، عَنْ أَبِي طَالُوتَ عَبْدِ السَّلاَمِ، عَنِ ابْنِ جَرِيرٍ الضَّبِّيِّ، عَنْ أَبِيهِ، قَالَ رَأَيْتُ عَلِيًّا – رضى الله عنه – يُمْسِكُ شِمَالَهُ بِيَمِينِهِ عَلَى الرُّسْغِ فَوْقَ السُّرَّةِ

ജരീർ അദാബി പറയുന്നു : “അലി [റ] നമസ്കാരത്തിൽ ഇടതു കൈയുടെ മുകളിൽ വലതു കൈയായി പൊക്കിളിനു മുകളിൽ വെക്കുന്നത് ഞാൻ കണ്ടു.” [ അബൂദാവൂദ് 757]

എന്നാൽ പ്രസ്‌തുത സംഭവവും തെളിവിന് കൊള്ളില്ല. കാരണം അതിൽ അറിയപ്പെടാത്തവരുണ്ട്.

انّ جريراً والد غزوان مجهول

ബെഹക്കി പറയുന്നു ഒസ്വാന്റെ പിതാവ് ജരീർ മജ്‌ഹുലാണ്
[ബൈഹക്കി 2/ 29]

قال الذهبي: جرير الضبي عن علي وعنه ابنه غزوان لا يعرف

ഇമാം ദഹബി പറയുന്നു : “അലി [റ] നിന്നു ഉദ്ദരിക്കുന്ന ജരീർ ആരെന്നറിയില്ല, മജ്‌ഹൂലാണ്.” [മീസാൻ 1/ 365 , തഹ്ദീബ് അൽ കമാൽ 4/ 552]

ചുരുക്കി പറഞ്ഞാൽ നമസ്കാരത്തിൽ കൈകെട്ടൽ വാജിബാണ്‌. അതിനു ബുഖാരിയുടെ ഹദീസ് സാക്ഷിയാണ്. അതിൽ കൈകെട്ടാൻ കല്പിക്കാറുണ്ടായിരുന്നു എന്നാണുള്ളത്. എവിടെ കൈ വെക്കണം എന്നതിൽ സ്വഹീഹായി വന്നത് നെഞ്ചിൽ എന്നാണ്. പൊക്കിളിനു മുകളിലാണെന്നോ പൊക്കിളിനു താഴെയാണെന്നോ നബിയിൽ നിന്ന് സ്വഹീഹായി വന്നിട്ടില്ല.

ദുആഉല്‍ ഇഫ്‌ത്തിതാഹ്

നബി(സ) തക്ബീറിന്നും ഖുര്‍ആന്‍ ഓതുന്നതിനും ഇടയില്‍ നിശബ്ദമായി ഈ ദുആകള്‍ ചൊല്ലാറുണ്ടായിരുന്നു

أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا افْتَتَحَ الصَّلاَةَ قَالَ ‏ “‏ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ ‏”‏ ‏.‏

അർത്ഥം : “അല്ലാഹുവേ… നീ പരിശുദ്ധനാണ്. നിനക്കാണ് സകല സ്തുതിയും. (നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു). നിന്റെ നാമം അനുഗൃഹീതമാണ്. നിന്റെ മഹത്വം അത്യുന്നതമാണ്. നീയല്ലാതെ ഒരു ഇലാഹ്/ആരാധ്യനും ഇല്ല”. (സുനനു നസാഇ)

إِسْكَاتُكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ مَا تَقُولُ قَالَ ‏ “‏ أَقُولُ اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْ خَطَايَاىَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ ‏”‏‏.

അല്ലാഹുവേ…. കിഴക്കിനെയും പടിഞ്ഞാറിനെയും നീ അകലത്തിലാക്കിയത് പോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകലത്തിൽ ആക്കണേ… അഴുക്കിൽ നിന്ന് വെള്ള വസ്ത്രത്തെ ശുദ്ധിയാക്കുന്നതു പോലെ എന്നെ നീ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കണേ… അല്ലാഹുവേ…. എന്റെ പാപങ്ങളെ വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും കഴുകിക്കളയേണമേ. (ബുഖാരി)

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفاً مُسْلِمًا وَمَا أَنَا مِنَ الْمُشْرِكِينَ

ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌ (അല്ലാഹുവിലേക്ക്‌) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായും അര്‍പ്പണത്തോടെയും തിരിച്ചിരിക്കുന്നു. ഞാന്‍ മുശ്‌രിക്കുകളില്‍ പെട്ടവനുമല്ല.

إِنَّ صَلاَتِي ، وَنُسُكِي ، وَمَحْيَايَ ، وَمَمَاتِي للهِ رَبِّ الْعَالَمِينَ ، لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ

നിശ്ചയം, എന്റെ നിസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് പങ്കുകാരേ ഇല്ല. അതാണ്‌ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനുമാണ്.

اَللّهُمَّ أَنْتَ الْمَلِكُ لاَ إِلَـٰهَ إِلَّا أَنْتَ، أَنْتَ رَبِّي وَأَنَا عَبْدُكَ

അല്ലാഹുവേ! പരമാധികാരമുള്ളവന്‍ നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്.

ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعاً إِنَّهُ لاَ يَغْفِرُ الذُّنُوبُ إِلَّا أَنْتَ

ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.

وَاهْدِنِي لِأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إِلَّا أَنْتَ ، وَاصْرِفْ عَنِّي سَيِّئَهَا ، لاَ يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ

(അല്ലാഹുവേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.

لَبَّيْكَ وَسَعْدَيْكَ ، وَالْخَيْرُ كُلُّهُ بِيَدَيْكَ ، وَالشَّرُّ لَيْسَ إِلَيْكَ

(അല്ലാഹുവേ!) നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍  നിന്നെ സഹായിക്കാന്‍ സന്നദ്ധനായിരിക്കുന്നു. നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.

أَنَا بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

(അല്ലാഹുവേ!) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണ്ണനും പരമോന്നതനുമാകുന്നു! (അല്ലാഹുവേ!) ഞാന്‍ നിന്നോട് പാപമോചനം ചോദിക്കുകയും, നിന്റെ മാര്‍ഗ‍ത്തിലേക്ക് ഞാന്‍ തൗബ ചെയ്ത് മടങ്ങുകയും ചെയ്യുന്നു. – (മുസ്‌ലിം, അബുദാവൂദ്)

താഴെ പറയുന്ന ദുആ ചൊല്ലാവുന്നതാണ്‌:-

حَدَّثَنَا مُحَمَّدُ بْنُ مِهْرَانَ الرَّازِيُّ، حَدَّثَنَا الْوَلِيدُ بْنُ مُسْلِمٍ، حَدَّثَنَا الأَوْزَاعِيُّ، عَنْ عَبْدَةَ، أَنَّ عُمَرَ بْنَ الْخَطَّابِ، كَانَ يَجْهَرُ بِهَؤُلاَءِ الْكَلِمَاتِ يَقُولُ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ ‏.‏ وَعَنْ قَتَادَةَ أَنَّهُ كَتَبَ إِلَيْهِ يُخْبِرُهُ عَنْ أَنَسِ بْنِ مَالِكٍ أَنَّهُ حَدَّثَهُ قَالَ صَلَّيْتُ خَلْفَ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَكَانُوا يَسْتَفْتِحُونَ بِـ ‏{‏ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ‏}‏ لاَ يَذْكُرُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ قِرَاءَةٍ وَلاَ فِي آخِرِهَا ‏.‏(مسلم)

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ, وَلااله غَيْرُكَ

ഉച്ചാരണം: സുബ്‌ഹാനകല്ലാഹുമ്മ വബിഹംദിക വതബാറകസ്മുക വതആലാ ജദ്ദുക, വലാഇലാഹ ഗയ്റുക.
അ‌ര്‍ത്ഥം: അല്ലാഹുവേ നീയാണ് പരിശുദ്ധന്‍. സര്‍വ്വസ്തുതിയും മഹിമയും നിനക്കാകുന്നു. നിന്റെ നാമം ഏറ്റവും അനുഗൃഹീതം. നിന്റെ മഹത്വവും മേന്മയും സര്‍വ്വത്തെയും കവച്ചുവെക്കുന്നു. നീ അല്ലാതെ വേറെ ആരാധ്യനുമില്ല.

ഫത്തിഹയും സൂറത്തും

ദുആഉല്‍ ഇഫ്‌ത്തിതാഹിനു ശേഷം സൂറത്തുല്‍ ഫാത്തിഹ ഓതുക. (ഫാതിഹ ഓതാത്തവന്‌ നിസ്കാരമില്ല) എന്ന് ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്. എല്ലാ റക്‌അത്തിലും ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്‌

يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم ‏ “‏ لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ ‏”

ഫാതിഹ ഇല്ലാതെ നമസ്‌കാരമില്ല. (മുസ്ലിം)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ صَلَّى صَلاَةً لَمْ يَقْرَأْ فِيهَا بِفَاتِحَةِ الْكِتَابِ فَهْىَ خِدَاجٌ ‏”‏

ഫാത്തിഹ ഓതാത്തവന്റെ നമസ്ക്കാരം പൂര്‍ണ്ണമല്ല.

عَنْ أَبِيهِ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقْرَأُ فِي الظُّهْرِ فِي الأُولَيَيْنِ بِأُمِّ الْكِتَابِ وَسُورَتَيْنِ، وَفِي الرَّكْعَتَيْنِ الأُخْرَيَيْنِ بِأُمِّ الْكِتَابِ، وَيُسْمِعُنَا الآيَةَ، وَيُطَوِّلُ فِي الرَّكْعَةِ الأُولَى مَا لاَ يُطَوِّلُ فِي الرَّكْعَةِ الثَّانِيَةِ، وَهَكَذَا فِي الْعَصْرِ وَهَكَذَا فِي الصُّبْحِ‏.‏

പ്രവാചകന്‍ (സ) നമസ്ക്കാരത്തിലെ ആദ്യ രണ്ടു റക്അത്തില്‍ ഫാത്തിഹയും തുടര്‍ന്നു സുറത്തും ഓതാറുണ്ട്. കൂടാതെ, അവസാന രണ്ടു റക്അത്തില്‍ ഫാത്തിഹ മാത്രമാണ് ഓതാറുള്ളത്‌ ളുഹര്‍ നമസ്ക്കാരത്തില്‍.

പക്ഷെ ഇമാമിന്റെ നിര്‍ത്തത്തില്‍ നിന്ന് ഫാതിഹക്ക് ആവശ്യമായ സമയം കിട്ടാത്തവന്‌ ഫാതിഹ നിര്‍ബന്ധമില്ല. ബിസ്മി ഉള്‍പ്പെടെയാണ്‌ ഫാതിഹ ഓതേണ്ടത്.

ബിസ്മി പതുക്കെ ചൊല്ലല്‍

ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന നമസ്കാരങ്ങളില്‍ ‘ബിസ്മി…’ പതുക്കെ ചൊല്ലുന്നവരും ശബ്ദത്തില്‍ ചൊല്ലുന്നവരുമുണ്ട്. ഈ വിഷയത്തില്‍ ഏതാണ് സുന്നത്ത് എന്ന് നമുക്ക് പരിശോധിക്കാം. നബി (സ) യുടെയും പ്രഗത്ഭരായ സ്വഹാബിമാരുടെയും ചര്യ ഹദീസുകളില്‍ നിന്ന് തന്നെ കാണുക:-

عن أنس قال: صليت مع رسول الله (ص) ،وأبي بكر،وعمر، وعثمان، فلم أسمع أحد منهم يقرأ بسم الله الرحمن الرحيم.

(صحيح مسلم:399)

“അനസ് (റ) നിവേദനം: “ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ), അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നിവരുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്. അവരില്‍ ആരും തന്നെ ബിസ്മി ഓതുന്നത് ഞാന്‍ കേട്ടിട്ടില്ല.” (മുസ്‌ലിം. ഹദീസ് നമ്പര്‍: 399)

ഇനി ബുഖാരി ഉദ്ധരിച്ച മറ്റൊരു ഹദീസ് കാണുക:-

عن أنس (ر): أن النبيّ (ص) وأبا بكر وعمر رضي الله عنهما، كانوا يفتتحون الصلاة: بألحمدلله رب العالمين.

(صحيح البخاري:743)

“അനസ്ബ്നു മാലിക് (റ) നിവേദനം: അബൂബക്കര്‍ (റ)വും ഉമര്‍ (റ) വും (നമസ്കാരത്തില്‍) ഖുര്‍ആന്‍ പാരായണം ‘അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’ കൊണ്ടാണ് ആരംഭിച്ചിരുന്നത്.”
(ബുഖാരി. ഹദീസ് നമ്പര്‍: 743)

മുസ്‌ലിമിന്‍റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്:-

لا يذكرون بسم الله الرحمن الرحيم في أول قراءة، ولا في آخرها

“അവര്‍ ആരും തന്നെ ഖുര്‍ആന്‍ പാരായണത്തിന്‍റെ മുമ്പോ ശേഷമോ ബിസ്മി ഓതിയിരുന്നില്ല.” (മുസ്‌ലിം. ഹദീസ് നമ്പര്‍: 399)

നോക്കൂ, എത്ര വ്യക്തമാണ് മേല്‍ ഹദീസുകള്‍! ഇവിടെ നബി (സ) യും അബൂബക്കര്‍ (റ) വും ഉമര്‍ (റ) വും ഉസ്മാന്‍ (റ)വും നമസ്കാരത്തില്‍ ‘ബിസ്മില്ലാഹി റഹ്മാനി റഹീം’ ഓതിയിരുന്നില്ല എന്ന് വ്യക്തമായി തന്നെ പറയുന്നു. അതിനര്‍ത്ഥം അവര്‍ നമസ്കാരത്തില്‍ ‘ബിസ്മി’ തീരെ ഓതിയിരുന്നില്ല എന്നല്ല. മറിച്ച്, അത് പതുക്കെയാണ് ചൊല്ലിയിരുന്നത്. ഇക്കാര്യം ഹദീസുകളില്‍ തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുമുണ്ട്. മാത്രമല്ല, ബിസ്മി ഖുര്‍ആനില്‍ പെട്ടതാണ്. ഖുര്‍ആന്‍ ഓതുമ്പോള്‍ അത് ഓതേണ്ടതാണ്. അതിനാല്‍ നമസ്കാരത്തിലും അത് ഓതേണ്ടതുണ്ട്. പക്ഷേ പതുക്കെയായിരിക്കണം എന്ന് മാത്രം.

റുകൂഇലും ഇഅ്‌ത്തിദാലിലും സുജൂദിലും ചൊല്ലേണ്ടത്:-

ഫസബ്ബിഹ്‌ ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്‌ റസൂല്‍ (സ) ഞങ്ങളോട്‌ പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത്‌ പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നമസ്കാരത്തില്‍ ‘റുകൂഇ’ല്‍ മൂന്നു പ്രാവശ്യം

سبحان ربى العضيم

(എന്റെ മഹാനായ റബ്ബിനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു)

റുകൂഇലും സുജൂദിലും ചൊല്ലാവുന്ന ദിക്റുകൾ

سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي

 സുജൂദി’ല്‍ മൂന്നു പ്രാവശ്യം

سبحان ربى الاعلى

(അത്യുന്നതനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും ചൊല്ലുക

قَالَ صَلَّيْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم ذَاتَ لَيْلَةٍ فَاسْتَفْتَحَ بِسُورَةِ الْبَقَرَةِ فَقَرَأَ بِمِائَةِ آيَةٍ لَمْ يَرْكَعْ فَمَضَى قُلْتُ يَخْتِمُهَا فِي الرَّكْعَتَيْنِ فَمَضَى قُلْتُ يَخْتِمُهَا ثُمَّ يَرْكَعُ فَمَضَى حَتَّى قَرَأَ سُورَةَ النِّسَاءِ ثُمَّ قَرَأَ سُورَةَ آلِ عِمْرَانَ ثُمَّ رَكَعَ نَحْوًا مِنْ قِيَامِهِ يَقُولُ فِي رُكُوعِهِ ‏”‏ سُبْحَانَ رَبِّيَ الْعَظِيمِ سُبْحَانَ رَبِّيَ الْعَظِيمِ سُبْحَانَ رَبِّيَ الْعَظِيمِ ‏”‏ ‏.‏ ثُمَّ رَفَعَ رَأْسَهُ فَقَالَ ‏”‏ سَمِعَ اللَّهُ لِمَنْ حَمِدَهُ رَبَّنَا لَكَ الْحَمْدُ ‏”‏ ‏.‏ وَأَطَالَ الْقِيَامَ ثُمَّ سَجَدَ فَأَطَالَ السُّجُودَ يَقُولُ فِي سُجُودِهِ ‏”‏ سُبْحَانَ رَبِّيَ الأَعْلَى سُبْحَانَ رَبِّيَ الأَعْلَى سُبْحَانَ رَبِّيَ الأَعْلَى ‏”‏ ‏.‏ لاَ يَمُرُّ بِآيَةِ تَخْوِيفٍ أَوْ تَعْظِيمٍ لِلَّهِ عَزَّ وَجَلَّ إِلاَّ ذَكَرَهُ ‏.

റുകൂഇല്‍ ‘സുബ്ഹാന റബ്ബിയല്‍ അളീം’ എന്നു മൂന്നു പ്രാവശ്യം,  റുകൂഇല്‍ നിന്നും തല ഉയര്‍ത്തിയാല്‍ “സമി അല്ലാഹു ലിമന് ഹമിദ റബ്ബനാ ലക്കല്‍ ഹംദ്”  സുജൂദില്‍ ‘സുബ്ഹാന റബ്ബിയല്‍ അഅല’ എന്ന് മൂന്ന് പ്രാവശ്യം. (സുനന് നസാഇ)

عَنْ سَعْدِ بْنِ عُبَيْدَةَ، عَنِ الْمُسْتَوْرِدِ بْنِ الأَحْنَفِ، عَنْ صِلَةَ بْنِ زُفَرَ، عَنْ حُذَيْفَةَ، قَالَ صَلَّيْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَرَكَعَ فَقَالَ فِي رُكُوعِهِ ‏”‏ سُبْحَانَ رَبِّيَ الْعَظِيمِ ‏”‏ ‏.‏ وَفِي سُجُودِهِ ‏”‏ سُبْحَانَ رَبِّيَ الأَعْلَى ‏”‏ ‏.‏

ഹുദൈഫ(റ) നിവേദനം: “നബി(സ)യോടൊന്നിച്ചു ഞാന്‍ നമസ്കരിച്ചു അപ്പോള്‍ റുകൂഇല്‍ ‘സുബ്ഹാന റബ്ബിയല്‍ അളീം’ എന്നും സുജൂദില്‍ ‘സുബ്ഹാന റബ്ബിയല്‍ അഅ’ല’ എന്നും  നബി(സ) ചൊല്ലി” (അഹ്മദ്, അബു ദാവൂദ്, തിർമിദി, നസാഈ)

രണ്ടാം ശാഫീ എന്ന് അറിയപ്പെടുന്ന ഇമാം നവവി(റ) എഴുതുന്നു: “സുന്നത് ‘സുബ്ഹാന റബ്ബിയല്‍ അളീം’ എന്ന് 3 പ്രാവശ്യം ചൊല്ലുന്നതാണ്. (ശരഹുല്‍ മുഹദ്ദബ് 3/411)

قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا قَالَ ‏”‏ سَمِعَ اللَّهُ لِمَنْ حَمِدَهُ ‏”‏‏.‏ قَالَ ‏”‏ اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ ‏”‏‏.‏ وَكَانَ النَّبِيُّ صلى الله عليه وسلم إِذَا رَكَعَ وَإِذَا رَفَعَ رَأْسَهُ يُكَبِّرُ، وَإِذَا قَامَ مِنَ السَّجْدَتَيْنِ قَالَ ‏”‏ اللَّهُ أَكْبَرُ ‏”‏‏.‏

റുകൂഇല്‍  നിന്ന് തല ഉയർത്തുമ്പോൾ ‘സമിഅല്ലാഹു ലിമൻ ഹമിദഹു’ എന്നും ‘റബ്ബനാ വലക്കല്‍ ഹംദ്’ പറയുകയും ചെയ്തിരുന്നു.  രണ്ടു സുജൂദില്‍ നിന്നും ഉയരുമ്പോള്‍ ‘അള്ളാഹു അക്ബര്‍’ എന്ന് തക്ബീര്‍ ചൊല്ലുമായിരുന്നു.

ഇതും പ്രവാചകന്‍ ചൊല്ലാറുണ്ട്

سَمِعَ اللَّهُ لِمَنْ حَمِدَهُ اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ ‏”

അർത്ഥം: “ഞങ്ങളുടെ രക്ഷിതാവേ, ആകാശവും ഭൂമിയും അവയ്ക്ക് പുറമെ നീ ഉദ്ദേശിക്കുന്ന എല്ലാ വസ്തുക്കളും നിറയെ സ്തുതി നിനക്കുണ്ട്” (മുസ്ലിം)

സുജൂദ്

സുജൂദിലെ ദുആകള്‍:

ചുവടെ വരുന്ന ദുആകളില്‍ ഇഷ്ടമുള്ളതെല്ലാം മാറി മാറി ചൊല്ലാവുന്നതാണ്:

سُبْحَانَ رَبِّيَ الْأَعْلَى –  ثَلَاثُ مَرَّاتٍ

അത്യുന്നതനായ എന്റെ റബ്ബ് എത്രയധികം പരിശുദ്ധന്‍!    – മൂന്ന് തവണ പറയുക. – മുസ്‌ലിം

سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ

ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്ക് സര്‍വ്വ സ്തുതികളും അര്‍പ്പിക്കുന്നു; അല്ലാഹുവേ! എനിക്ക് നീ പൊറുത്തുതരേണമേ. (ബുഖാരി, മുസ്‌ലിം)

سُبْحَانَكَ اللّهُمَّ رَبَّنَا وَبِحَمْدِكَ اللّهُمَّ اغْفِرْليِ

പരിശുദ്ധി വാഴ്ത്തപ്പെടുന്നവനും മലക്കുകളുടെയും റൂഹി (ജിബ്‌രീല്‍) ന്റെയും റബ്ബുമാകുന്നു (അല്ലാഹു). – മുസ്‌ലിം

അബ്ദുല്ലാഹിബ്നു മാലിക്(റ) നിവേദനം: “തിരുമേനി(സ) നമസ്കരിക്കുമ്പോള്‍ (സുജൂദില്‍) തന്റെ രണ്ടു കയ്യും (പാര്‍ശ്വങ്ങളില്‍ നിന്ന്) വിടുത്തി വെക്കാറുണ്ടായിരുന്നു. അവിടുത്തെ കക്ഷത്തിലെ വെളുപ്പ് വ്യക്തമാകുന്നതുവരെ. (ബുഖാരി)

സുജൂദുകൾക്കിടയിലെ ഇരുത്തത്തിലെ പ്രാർത്ഥന .

رَبِّ اغْفِرْلِي رَبِّ اغْفِرْلِي

എന്റെ റബ്ബേ! എനിക്ക് പൊറുത്തു തരേണമേ, എന്റെ റബ്ബേ! എനിക്ക് പൊറുത്ത് തരേണമേ. – (അബൂ ദാവൂദ്‌, നസാഈ)

اَللّهُـمَّ اغْفِـرْ لِي ، وَارْحَمْـنِي ، وَاجْبُرْنـِي ، وَارْفَعْـنِي ، وَاهْدِنِـي ، وَعافِنِـي ، وَارْزُقْنِـي

അല്ലാഹുവേ! എനിക്ക് പൊറുത്ത് തരികയും, എന്നോട് കരുണ കാണിക്കുകയും, എന്റെ ന്യൂനതകള്‍ പരിഹരിച്ച് തരികയും, എന്നെ ഉയര്‍ത്തുകയും, എന്നെ നേര്‍വഴിയിലാക്കുകയും, എനിക്ക് ആരോഗ്യം നല്‍കുകയും, എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ! (അബൂ ദാവൂദ്‌, തിര്‍മിദി, ഇബ്നു മാജ)

حَدَّثَنَا سَلَمَةُ بْنُ شَبِيبٍ، حَدَّثَنَا زَيْدُ بْنُ حُبَابٍ، عَنْ كَامِلٍ أَبِي الْعَلاَءِ، عَنْ حَبِيبِ بْنِ أَبِي ثَابِتٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ بَيْنَ السَّجْدَتَيْنِ ‏ “‏ اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَاهْدِنِي وَارْزُقْنِي

രണ്ടു സുജൂദുകൾക്കിടയിൽ നബി [സ] اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَاهْدِنِي وَارْزُقْنِي എന്ന് പറയുമായിരുന്നു”. [തിർമിദി 284 ]

അബൂദാവൂദ് ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ وَاجْبُرْنِي ഇല്ലാതാവുകയും പകരം وعافني കയറി വരുകയും ചെയ്യുന്നു .

عن ابن عباس أن النبي صلى الله عليه وسلم كان يقول بين السجدتين اللهم اغفر لي وارحمني وعافني واهدني وارزقني

[അബൂദാവൂദ്  850 ]

ഇബ്ൻ മാജയുടെ ഒരു റിപ്പോർട്ടിൽ  ഖിയാമുലൈൽ നമസ്കരിക്കുമ്പോൾ രണ്ട്  സുജൂദിനിടയിൽ എന്നാണുള്ളത്  . അതിൽ اللَّهُمَّ  പകരം  رَبِّ എന്ന് വരുന്നു . അതിൽ  وَارْزُقْنِي കയറുകയും  وَاهْدِنِي പോവുകയും ചെയ്യുന്നു .

عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَقُولُ بَيْنَ السَّجْدَتَيْنِ فِي صَلاَةِ اللَّيْلِ ‏ “‏ رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْزُقْنِي وَارْفَعْنِي ‏

[ ഇബ്ൻ മാജ 898 ]

തശഹ്ഹുദ‍് ‘അത്തഹിയാത്ത്’ പ്രാര്‍ത്ഥന

التَّحِيَّاتُ الْمُبَارَكَاتُ، الصَّلَوَاتُ الطَّيِّبَاتُ لِلَّهِ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ

അർത്ഥം : “എല്ലാ ഉപചാരങ്ങളും ബർക്കത്തുള്ള കാര്യങ്ങളും നിസ്കാരങ്ങളും മറ്റ് സൽകർമ്മങ്ങളും അല്ലാഹുവിനാകുന്നു. നബിയേ, അങ്ങേക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹുവിന്റെ കരുണയും ഗുണസമൃദ്ധിയും ഞങ്ങൾക്കും അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ. അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ) അവന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു” (മുസ്ലിം, അബു ദാവൂദ്,  നസാഈ)

‘അത്തഹിയാത്ത്’നെ തുടര്‍ന്ന് നബി صلى الله عليه وسلم ക്ക് വേണ്ടി സ്വലാത്ത്‌ ചൊല്ലുക:

اَللّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ،

അല്ലാഹുവേ! ഇബ്രാഹീം عليه السلام ക്കും കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി صلى الله عليه وسلم ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ! തീര്‍ച്ചയായും നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്!

اَللّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

അല്ലാഹുവേ! ഇബ്രാഹീം عليه السلام നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌ നബി صلى الله عليه وسلم യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും അല്ലാഹുവേ!) നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്!” -(ബുഖാരി)

അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള നബി(സ) യുടെ പ്രാര്‍ത്ഥന

اللّهُـمَّ اغْـفِرْ لي ما قَدَّمْـتُ وَما أَخَّرْت ، وَما أَسْـرَرْتُ وَما أَعْلَـنْت ، وَما أَسْـرَفْت ، وَما أَنْتَ أَعْـلَمُ بِهِ مِنِّي . أَنْتَ المُقَـدِّمُ، وَأَنْتَ المُـؤَخِّـرُ لا إِلهَ إِلاّ أَنْـت (مسلم:٧٧١)

അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരേണമേ! ഞാന്‍ ചെയ്തു കഴിഞ്ഞ പാപവും, ഇനി ചെയ്യാന്‍ പോകുന്ന പാപവും, രഹസ്യമായും പരസ്യമായും അതിരുകവിഞ്ഞും ചെയ്ത പാപവും, അവ എന്നേക്കാള്‍ കൂടുതല്‍ അറിയുന്നവന്‍ നീയാണ്. ‘അല്‍-മുഖദ്ദിം’ഉം, ‘അല്‍-മുഅഖ്ഖിര്‍’ഉം (നിന്‍റെ ഔദാര്യമോ ശിക്ഷയോ നല്‍കുന്നതില്‍ മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും) നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല
അല്ലാഹുമ്മ-ഗ്ഫിര്‍ലീ മാ ഖദ്ദംതു വ മാ അഹ്ഹര്‍ത്തു വ മാ അസ്റര്‍തു വമാ അഅ്’ലന്‍തു വമാ അസ്റഫ്തു വമാ അന്‍ത അഅ് ലമു ബിഹി മിന്നീ. അന്‍തല്‍ മുഖദ്ദിമു വഅന്‍തല്‍ മുഅഹ്ഹിറു ലാ ഇല്ലാഹ ഇല്ലാ അന്‍ത.

 

നമസ്‌കാരത്തില്‍ കൈ കെട്ടല്‍

നമസ്‌കാരത്തില്‍ കൈ കെട്ടല്‍

ഖബീസത്തുബ്‌നു ഹുല്‍ബ് (റ) തന്റെ പിതാവില്‍ നിന്നു ഉദ്ധരിക്കുന്നു അദ്ദേഹം (ഹുല്‍ബ്) പറയുന്നു നബി (സ) നിസ്‌കാരം കഴിഞ്ഞാല്‍ തന്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും എഴുന്നേറ്റു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെ ഇടതു കൈ നെഞ്ചിന്‍മേല്‍ വെച്ചതായും ഞാന്‍ കണ്ടിട്ടുണ്ട്. വലതുകൈ ഇടതുകയ്യുടെ മണിബന്ധത്തിന്റെ മീതെ വെച്ച്‌കൊണ്ട്. അതിന്റെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായ യഹ്’യ അത് കാണിച്ചു തരികയും ചെയ്തു (മുസ്’നദ് അഹ്മദ് ഹദീസ് നമ്പര്‍: 22026)

ത്വാഊസ് (റ) നിവേദനം; നബി (സ) നമസ്‌കാരത്തില്‍ തന്റെ വലതു കൈ ഇടതു കയ്യിന്മേല്‍ വെച്ച് മുറുക്കിപ്പിടിച്ചുകൊണ്ടു തന്റെ നെഞ്ചിന്മേല്‍ വെക്കാറുണ്ടായിരുന്നു (അബൂദാവൂദ്: ഹദീസ് നമ്പര്‍: 759,അല്‍ബാനിയുടെ ഇര്‍വാഉല്‍ ഗലീല്‍ 2/71)

വാഇലുബ്‌നു ഹുജ്ര്‍ (റ) നിവേദനം: അദ്ദേഹം പറഞ്ഞു ‘ഞാന്‍ നബി (സ)യുടെ കൂടെ നമസ്‌കരിച്ചിട്ടുണ്ട്. അപ്പോള്‍ നബി (സ) തന്റെ വലതുകൈ ഇടതുകയ്യിന്മേലായിക്കൊണ്ട് തന്റെ നെഞ്ചിന്മേല്‍ വെച്ചു (ഇബ്‌നു ഖുസൈമ ഹദീസ് നമ്പര്‍: 479)

أَخْبَرَنَا أَبُو سَعْدٍ أَحْمَدُ بْنُ مُحَمَّدٍ الصُّوفِيُّ، أنبأ أَبُو أَحْمَدَ بْنُ عَدِيٍّ الْحَافِظُ، ثنا ابْنُ صَاعِدٍ، ثنا إِبْرَاهِيمُ بْنُ سَعِيدٍ، ثنا مُحَمَّدُ بْنُ حُجْرٍ الْحَضْرَمِيُّ، حَدَّثَنَا سَعِيدُ بْنُ عَبْدِ الْجَبَّارِ بْنِ وَائِلٍ، عَنْ أَبِيهِ، عَنْ أُمِّهِ، عَنْ وَائِلِ بْنِ حُجْرٍ قَالَ: حَضَرْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا أَوْ حِينَ نَهَضَ إِلَى الْمَسْجِدِ فَدَخَلَ الْمِحْرَابَ، ثُمَّ رَفَعَ يَدَيْهِ بِالتَّكْبِيرِ، ثُمَّ وَضَعَ يَمِينَهُ عَلَى يُسْرَاهُ عَلَى صَدْرِهِ

الكتاب: السنن الكبرى
(البيهقي (384 – 458 هـ = 994 – 1066 م

വാഇലുബ്‌നു ഹുജ്ര്‍ (റ) നിവേദനം: ‘നബി (സ) തക്ബീര്‍ ചൊല്ലിക്കൊണ്ടു കൈകളുയര്‍ത്തുകയും എന്നിട്ട് വലതുകൈ ഇടതുകയ്യിന്മേലായിക്കൊണ്ട് തന്റെ നെഞ്ചിന്മേല്‍ വെക്കുകയും ചെയ്തു’. അദ്ദേഹം തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു: ‘തീര്‍ച്ചയായും നബി (സ) അവിടുത്തെ വലതുകൈ ഇടതുകയ്യിന്മേലായി വെച്ചു എന്നിട്ട് ഇരു കൈകളും തന്റെ നെഞ്ചിന്മേല്‍ വെച്ചു.’ (ബൈഹഖിയുടെ സുനനുല്‍കുബ്‌റ: ഹദീസ് നമ്പര്‍ 2335)
അലി (റ) നിന്ന് : ‘തന്റെ വലതുകൈ ഇടതു കയ്യിന്റെ മധ്യത്തിലായി നെഞ്ചില്‍ വെക്കുക’ (ബുഖാരി താരീഖുല്‍കബീര്‍, ബൈഹഖി അല്‍ ഖുബുറാ 2/29. ഹദീസ് 2163)
അലി (റ) നിവേദനം: ‘ഫസ്വല്ലി ലിറബ്ബിക വന്‍ഹര്‍’ എന്ന ആയത്തു കൊണ്ട് വിവക്ഷ തന്റെ വലതുകൈ ഇടതുകയ്യിന്റെ മധ്യത്തില്‍ വെച്ചുകൊണ്ട് നെഞ്ചിന്മേല്‍ വെക്കുക എന്നതാണ്.’ (ബൈഹഖിയുടെ സുനനുല്‍ കുബ്‌റ: 2385)
ഉക്വബ(റ) നിവേദനം: അപ്പോള്‍ فصل لربك وانحر എന്ന ആയത്തില്‍ അലി(റ) ‘തന്റെ വലതു ഇടതുകയ്യുടെ മധ്യത്തില്‍ വെച്ച് തന്റെ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ‘വന്ഹര്‍’ എന്ന പത്തിനു നല്‍കുന്നു’ (ബുഖാരി തന്റെ തരീഖുല്‍ കബീറില്‍ No. 2911 ,Vol 6 ,Pg 437 )

പത്ത്കിത്താബ് പരിഭാഷ

പിന്നീട് കൈകള്‍ രണ്ടും (നെഞ്ചിലേക്ക്) താഴ്‌ത്തേണ്ടതാണ് ..
(പത്ത്കിത്താബ് പരിഭാഷ: അബ്ദുല്‍അസീസ് മുസ്ലിയാര്‍ പൊന്നാനി )

മഹല്ലി പരിഭാഷ​

കൈകള്‍ രണ്ടും ഉയര്‍ത്തി മറ്റു നമസ്ക്കാരങ്ങളില്‍ വെക്കുന്നത് പോലെ മയ്യത്തു നമസ്ക്കാരത്തിലും നെഞ്ചിന്മേല്‍ വെക്കേണ്ടതാണ്. (മഹല്ലി പരിഭാഷ)

ഫത്ഹുല്‍മുഈന്‍ പരിഭാഷ​

അപ്രകാരം നെഞ്ചത്തു നിന്ന് കൈ എടുക്കലും ചൊറിച്ചില്‍ ഉള്ള സ്ഥലത്ത് വെക്കലും ഒരു പ്രാവശ്യം ആണ്. (ഫത്ഹുല്‍മുഈന്‍ പരിഭാഷ)
കൈ രണ്ടും നെഞ്ചിനു താഴെ വെക്കുന്നതിലുള്ള തത്വം അവ ശരീരത്തിലെ ഏറ്റവും ശ്രേഷ്ടമായ അവയവത്തിന് മുകളില്‍ ആയിരിക്കുക എന്നതാണ്. അത് ഹൃദയമാണ്
(നിഹായ:,ജമല്‍)
റസൂല്‍(സ) പറഞ്ഞു: ‘അറിയുക, നിശ്ചയമായും ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക, അതാണ് ഹൃദയം.” (ബുഖാരി, മുസ്ലിം)

 وَحِكْمَةُ جَعْلِهِمَا تَحْتَ صَدْرِهِ أَنْ يَكُونَ فَوْقَ أَشْرَفِ الْأَعْضَاءِ وَهُوَ الْقَلْبُ
(الكتاب: نهاية المحتاج إلى شرح المنهاج (1/548
(شمس الدين الرملي (919 – 1004 هـ = 1513 – 1596 م 

ഹൃദയത്തിന്റെ മേലെ കൈ വെക്കാന്‍ വേണ്ടി ആണ് കൈ നെഞ്ചിന്റെ താഴെ വെക്കണം എന്ന് പറഞ്ഞത്.

وَالْحِكْمَةُ فِي جَعْلِهِمَا تَحْتَ الصَّدْرِ أَنْ يَكُونَا فَوْقَ أَشْرَفِ الْأَعْضَاءِ وَهُوَ الْقَلْبُ فَإِنَّهُ تَحْتَ الصَّدْرِ وَقِيلَ الْحِكْمَةُ فِيهِ أَنَّ الْقَلْبَ مَحَلُّ النِّيَّةِ، وَالْعَادَةُ جَارِيَةٌ بِأَنَّ مَنْ احْتَفَظَ عَلَى شَيْءٍ جَعَلَ يَدَيْهِ عَلَيْهِ
(الكتاب: أسنى المطالب في شرح روض الطالب (1/145
(زَكَرِيَّا الأَنْصَاري (823 – 926 هـ = 1420 – 1520 م

നെഞ്ചിന്റെ താഴെ രണ്ടു കയ്യും വെക്കണം എന്ന് പറയാനുള്ള യുക്തി പ്രധാനപെട്ട അവയവമായ ഹൃദയത്തിന്റെ മേല്‍ കൈ വരാന്‍ വേണ്ടി ആണ്, ഹൃദയം നെഞ്ചിന്റെ താഴ്ഭാഗത്ത് ആണ്‌

وَحِكْمَةُ ذَلِكَ إرْشَادُ الْمُصَلِّي إلَى حِفْظِ قَلْبِهِ عَنْ الْخَوَاطِرِ لِأَنَّ وَضْعَ الْيَدِ كَذَلِكَ يُحَاذِيهِ، وَالْعَادَةُ أَنَّ مَنْ احْتَفَظَ بِشَيْءٍ أَمْسَكَهُ بِيَدِهِ فَأُمِرَ الْمُصَلِّي بِوَضْعِ يَدَيْهِ كَذَلِكَ عَلَى مَا يُحَاذِي قَلْبَهُ لِيَتَذَكَّرَ بِهِ مَا قُلْنَاهُ.
(الكتاب: تحفة المحتاج في شرح المنهاج (2/103
(ابن حجر الهيتمي (909 – 974 هـ = 1504 – 1567 م

 تَحْتَ صَدْرِهِ) أَيْ بِحِذَاءِ قَلْبِهِ)
(الكتاب: حاشيتا قليوبي وعميرة  (1/197
(القليوبي (000 – 1069 هـ = 000 – 1659 م 

وقال السيوطى في الدر المنثور: واخرج ابن أبى شيبة في المصنف، والبخارى في تاريخه، وابن جرير، وابن المنذر، وابن أبى حاتم، والدارقطنى في الأفراد، وأبو الشيخ، والحاكم، وابن مردويه، والبيهقى في سننه، عن على في قوله تعالى
(فَصَلّ لِرَبّكَ وَأنحَر)
قال: وضع يده اليمنى على وسط ساعده اليسرى ثم وضعهما على صدره فى الصلاة 

ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: ഇബ്ന്‍ അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന്‍ ജരീരും ഇബ്ന്‍ മുന്ദിറും ഇബ്ന്‍ അബീ ഹതിമും ദാറുഖുത്‌നി തന്റെ ഇര്ഫാദിലും അബു ശൈഖു, ഹാകിം, ഇബ്ന്‍ മര്ദ, വയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന്
فصل لربك وانحر എന്ന ആയത്തിന് ഒരാള്‍ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തില്‍ വെച്ച് അവ രണ്ടും നമസ്‌കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു. (ദുറുല്‍ മന്‍സൂര്‍ 8/650)

 حدثنا ابن حميد ، قال : ثنا مهران ، عن حماد بن سلمة ، عن عاصم الجحدري ، عن عقبة بن ظهير ، عن أبيه ، عن علي رضي الله عنه ( فصل لربك وانحر ) قال : وضع يده اليمنى على وسط ساعده اليسرى ، ثم وضعهما على صدره
( تفسير الطبري » تفسير القرطبي )

അലി(റ) നിന്ന് (فصل لربك وانحر ) എന്ന ആയത്തിന് ഒരാള്‍ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തില്‍ വെച്ച് അവ രണ്ടും നമസ്‌കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു. ( തഫ്‌സീര്‍ ത്വബരീ ,തഫ്‌സീര്‍ ഖുര്‍തുബീ )

 وائل بن حجر قال : صليت مع رسول الله – صلى الله عليه وسلم – ووضع يده اليمنى على يده اليسرى على صدره . رواه ابن خزيمة في صحيحه

വാഇലുബ്‌നു ഹുജര്‍(റ) നിവേദനം: ‘ഞാന്‍ നബി(സ)യോടൊപ്പം നമസ്‌കരിച്ചു. അപ്പോള്‍ തന്റെ വലതു കൈ ഇടത്തേ കയ്യിന്മേലായി നെഞ്ചിന്മേല്‍ വെച്ചിട്ടുണ്ടായിരുന്നു’. ഇബ്ന്‍ കുസയ്മ

حَدَّثَنَا يَحْيَى بْنُ سَعِيدٍ , عَنْ سُفْيَانَ , حَدَّثَنِي سِمَاكٌ , عَنْ قَبِيصَةَ بْنِ هُلْبٍ , عَنْ أَبِيهِ , قَالَ : ” رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَيَنْصَرِفُ عَنْ يَمِينِهِ وَعَنْ يَسَارِهِ , وَرَأَيْتُهُ قَالَ يَضَعُ هَذِهِ عَلَى صَدْرِهِ ” , وَصَفَّ يَحْيَى : الْيُمْنَى عَلَى الْيُسْرَى فَوْقَ الْمِفْصَلِ  

 (مسند أحمد )

ഖബീസത് ഇബ്‌നു ഹുല്‍ബ് നിവേദനം : ‘നബി (സ) നമസ്‌കാരാനന്തരം ഇടത്തോട്ടും വലത്തോട്ടും പോകുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്.ഇവ (രണ്ട് കയ്യും) നെഞ്ചില്‍ മേല്‍ വെച്ചതായും ഞാന്‍ കണ്ടു റിപ്പോര്‍ട്ടറായ യഹ്യ വലതുകൈ ഇടതുകയ്യിന്മേല്‍ കെണ്പ്പിന്മേല്‍ വെച്ച കാണിച്ചു തരികയും ചെയ്തു ‘(അഹമദ് 5/226)

കമാലുബ്നുഹമാം പറയുന്നു : ഹനഫികള്‍ ചെയ്തുവരുന്നത് പോലെ പൊക്കിളിന് താഴെ കേട്ടുവാനോ ,ശാഫികള്‍ ചെയ്യുന്നത് പോലെ നെഞ്ചിനു താഴെ കെട്ടുവാനോ നിര്‍ബന്ധിക്കുന്ന തരത്തില്‍ സഹീഹായ ഹദീസുകള്‍ ഒന്നും സ്ഥിരപെട്ടിട്ടില്ലാ (ഫിഖ്ഹുസ്സുന്ന)

ജിന്നുകളും അവയുടെ കഴിവുകളും കെ എന്‍ എം നിലപാടും

ജിന്നുകളും അവയുടെ കഴിവുകളും കെ എന്‍ എം നിലപാടും

ഈ അടുത്ത കാലത് മുജാഹിദ് പ്രസ്ഥാനത്തിനു അന്യമായ വാദങ്ങളും നിലപ്പാടുകളും ചില൪ പറഞ്ഞു പരത്തുകയും സാധാരണക്കാരായ ആളുകളില്‍ ആശയകുഴപ്പമുണ്ടാക്കുകയും പ്രസ്ഥാനത്തെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്ന പ്രവ൪ത്തനങ്ങളുമായി നടക്കുകയും ചെയ്യുന്നു. അത്തരമാളുകള്‍ ഉയ൪ത്തി വിട്ട കെ എന്‍ എം വിരുദ്ധ വീക്ഷണമാകുന്നു ജിന്നുകളും അവയുടെ കഴിവുകളും അഭൗതികമാണന്ന വാദം.

ഈ വിഷയത്തില്‍‌ ബഹുമാന്യരായ മുജാഹിദ് പണ്ഡിത൪ കാലങ്ങളോളം നലകിയ മറുപടി സുവ്യക്തമാണ്,

ബഹുമാന്യനായ എ.പി അബ്ദുൽ ഖാദര്‍ മൗലവി തന്‍റെ ‘ചോദ്യങ്ങള്‍ മറുപടികള്‍’ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക:

“ജിന്നിനനുസൃതമായ ശക്തിയാണ് പ്രവ൪ത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത്. അഭൗതികതയുടെ പ്രശ്നമില്ല.”

(കൂടുതലറിയാന്‍ പുസ്തകം വായിക്കുക.)

ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനിയുടെ ഇബാദത്തിനെ കുറിച്ചുള്ള വിവരണമൊന്നു നോക്കൂ:

“ഇബാദത്ത് എന്നത് വിപുലാ൪ത്ഥമുള്ള ഒരു സാങ്കേതിക പദമണ്. അഭൗതികമായ മാ൪ഗത്തില്‍, അഥവാ, കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണവും ദോഷവും വരുത്താന്‍ ഒരു വ്യക്തിക്ക് കഴിവുണ്ട് എന്ന വിശ്വാസമണ് ഇബാദത്തിന്‍റെ ഉറവിടം. ആ വിധത്തിലുള്ള ഒരു കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവന്‍റെ, അല്ലെങ്കില്‍ അതിന്‍റെ മുമ്പില൪പ്പിക്കപ്പെടുന്ന താഴ്മ, വിനയം, വിധേയത്വം, സ്നേഹം, ഭയം, ഭരമേല്പ്പനം, ധനവ്യയം, അന്നപാനാദികളുപേക്ഷിക്കല്‍, അവയവങ്ങളുടെ ചലനം, നേ൪ച്ച, വഴിപട്, തുടങ്ങിയ സ൪വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുൾപ്പെടുന്നു. ഗുരുവായൂരപ്പന്‍റെ മുമ്പില്‍ കൈ കൂപ്പി നില്ക്കുന്നവനെ നോക്കുക. അവന്‍റെ അവയവങ്ങളും ശരീരവും ഇബാദത്തില്‍ മുഴുകിയിരിക്കുകയണ്. അവിടെ നമസ്കാരവും നോമ്പുമൊന്നുമില്ലല്ലോ. എന്നാല്‍, അഭൗതികമായ മാ൪ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന് മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാൾക്കും ആ കഴിവില്ല. അതുകൊണ്ട് ഇബാദത്തിന൪ഹന്‍ അവന്‍ മാത്രമണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍)”

ഈ അവസാന വരികള്‍ നന്നായി വായിച്ചു മനസിലാക്കുക. അഥവാ ജിന്നിനോ മറ്റു പടപ്പുകൾക്കോ അഭൌതിക കഴിവില്ലെന്നും അല്ലാഹുവിനു മാത്രമുള്ളതാണന്നും.

ആദരണീയനായ മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖു൪ആന്‍ വ്യാഖ്യാനത്തിലെഴുതിയത് നോക്കൂ.
“സാധാരണ കാര്യകാരണബന്ധങ്ങൾക്കതീതമായി ഏതെങ്കിലും അദൃശ്യശക്തി ഒരു വസ്തുവിലുണ്ടെന്ന് വിശ്വസിക്കപ്പെടുമ്പോഴായിരിക്കും അതിനെക്കുറിച്ചുള്ള സ്നേഹവും ഭയവും ആത്യന്തികമായിത്തീരുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിശ്വാസത്തില്‍ നിന്ന് ഉടലെടുക്കുന്ന താഴ്മയുടെയും ഭക്തി ബഹുമാനത്തിന്റെ‍യും പ്രകടനമാണ് ഇബാദത്താകുന്ന ആരാധന’’ .

അഭൗതിക കഴിവ് അല്ലാഹുവിനു മാത്രമാണുള്ളതെന്നും മറ്റാ൪ക്കുമില്ലന്നും വ്യക്തമാക്കിക്കൊണ്ട് ചെറിയമുണ്ടം അബ്ദുൽ ഹമീദ് മൗലവി വിവരിക്കുന്നു: “ ജിന്നുകൾക്ക് അല്ലാഹു നല്കുന്ന കഴിവ് മനുഷ്യ കഴിവിന് അതീതമാണങ്കിലും അതിനെ അഭൗതികമെന്ന് വിശേഷിപ്പിക്കുന്നത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ശരിയല്ല. അഭൗതികമായ കഴിവുകള്‍ എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികൾക്കാ൪ക്കും നല്കിയിട്ടില്ലാത്ത കഴിവാണ്.” (പ്രാർഥന, തൗഹീദ്, ചോദ്യങ്ങൾക്കു മറുപടി).

കൂടാതെ, വിചിന്തനത്തിലൂടെ മുജാഹിദ് പ്രസ്ഥാനം ജിന്നുകളുടെ കഴിവ് ഭൌതികമാണന്ന് ഒന്നുകൂടി ബലപ്പെടുത്തുന്നു:
“ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ വ്യവസ്ഥയ്ക്ക് അതീതമായ കഴിവുകള്‍ അല്ലാഹുവിന്‍റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളുടെയും പ്രവ൪ത്തനങ്ങളുടെയും കാര്യ-കാരണ ബന്ധങ്ങള്‍ നമുക്ക് പിടികിട്ടുന്നില്ലെങ്കിലും അതെല്ലാം അവ൪ക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് അഭൗതികമെന്നോ കാര്യകാരണ ബന്ധങ്ങൾക്കതീതമെന്നോ ബുദ്ധിയും വകതിരിവുമുള്ളവര്‍ പറയുകയില്ല (വിചിന്തനം 2007)

മാത്രമല്ല, എം പി എ ഖാദിര്‍ കരുവമ്പൊയില്‍ അബ്ദുല്‍ ഹമീദ് ഫൈസിയെന്ന സമസ്ത പണ്ഡിതന് നല്കിയ മറുപടി കാണുക:

“ഇബാദത്തിന്‍റെ വിശദീകരണമായി അദൃശ്യ മാ൪ഗ്ഗം
പറയുമ്പോള്‍ എക്കാലത്തും മുജാഹിദുകള്‍ അര്‍ത്ഥമാക്കിയത് സൃഷ്ടികളുടെ കഴിവിന്നതീതം എന്നാണ്. ജിന്നുകൾക്കും മലക്കുകൾക്കും മനുഷ്യരുടെ കഴിവിന്നതീതമായ കഴിവുകളുണ്ടന്നും ആദ്യകാലങ്ങളിലേ മുജാഹിദുകള്‍ അംഗീകരിച്ചതാണ്. അതിന് സാക്ഷാല്‍ ഗൈബ് എന്ന് പറയുകയില്ലെന്നും ആദ്യമേ വിശദീകരിച്ചതാണ്. ഈ വിശദീകരണം നല്കിയതിനോടൊപ്പമാണ് ഇബാദത്തിന്‍റെ വിശദീകരണമായി അദൃശ്യ മാ൪ഗത്തിലൂടെയുള്ള ഗുണദോഷ പ്രതീക്ഷകളെയും മറ്റു കാര്യങ്ങളെയും മുജാഹിദുകള്‍ എഴുതിയത്. ഇത് രണ്ടും ചേ൪ത്ത് വായിക്കുന്ന മന്ദബുദ്ധികളല്ലാത്ത ഏതൊരാൾക്കും മനസ്സിലാകും, ഇബാദത്തിലെ വിശദീകരണമായ അദൃശ്യമാ൪ഗ്ഗം കൊണ്ട് മുജാഹിദുകള്‍ ഉദ്ദേശിച്ചത് സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളെയാണെന്ന്. (സമസ്തക്കാരുടെ തിരെഞ്ഞെടുത്ത നൂറു നുണകള്‍)

മുജാഹിദ് പ്രസ്ഥാനത്തിന്‍റെ നാളിത് വരെയുള്ള ഈ വിവരണങ്ങള്‍ ജിന്നുകളും അവരുടെ കഴിവുകളും അഭൗതികമല്ലന്നത് മന്ദബുദ്ധികളല്ലാത്ത ബുദ്ധിയും വകതിരിവും നഷ്ടപ്പെടാത്ത ഏതൊരാൾക്കും മനസ്സിലാകും,

അല്ലാഹു സഹായിക്കട്ടെ.

ദുആഉല്‍ ഇഫ്‌ത്തിതാഹ്

ദുആഉല്‍ ഇഫ്‌ത്തിതാഹ്

നബി(സ) തക്ബീറിന്നും ഖുര്‍ആന്‍ ഓതുന്നതിനും ഇടയില്‍ നിശബ്ദമായി ഈ ദുആകള്‍ ചൊല്ലാറുണ്ടായിരുന്നു 

أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا افْتَتَحَ الصَّلاَةَ قَالَ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ .

അർത്ഥം : “അല്ലാഹുവേ… നീ പരിശുദ്ധനാണ്. നിനക്കാണ് സകല സ്തുതിയും. (നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു). നിന്റെ നാമം അനുഗൃഹീതമാണ്. നിന്റെ മഹത്വം അത്യുന്നതമാണ്. നീയല്ലാതെ ഒരു ഇലാഹ്/ആരാധ്യനും ഇല്ല”. (സുനനു നസാ)

إِسْكَاتُكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ مَا تَقُولُ قَالَ أَقُولُ اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْ خَطَايَاىَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ ‏‏.

അല്ലാഹുവേ…. കിഴക്കിനെയും പടിഞ്ഞാറിനെയും നീ അകലത്തിലാക്കിയത് പോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകലത്തിൽ ആക്കണേ… അഴുക്കിൽ നിന്ന് വെള്ള വസ്ത്രത്തെ ശുദ്ധിയാക്കുന്നതു പോലെ എന്നെ നീ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കണേ… അല്ലാഹുവേ…. എന്റെ പാപങ്ങളെ വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും കഴുകിക്കളയേണമേ. (ബുഖാരി)

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفاً مُسْلِمًا وَمَا أَنَا مِنَ الْمُشْرِكِينَ

ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌ (അല്ലാഹുവിലേക്ക്‌) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായും അര്‍പ്പണത്തോടെയും തിരിച്ചിരിക്കുന്നു. ഞാന്‍ മുശ്‌രിക്കുകളില്‍ പെട്ടവനുമല്ല.

 

إِنَّ صَلاَتِي ، وَنُسُكِي ، وَمَحْيَايَ ، وَمَمَاتِي للهِ رَبِّ الْعَالَمِينَ ، لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ

നിശ്ചയം, എന്റെ നിസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് പങ്കുകാരേ ഇല്ല. അതാണ്‌ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനുമാണ്.

 

اَللّهُمَّ أَنْتَ الْمَلِكُ لاَ إِلَـٰهَ إِلَّا أَنْتَ، أَنْتَ رَبِّي وَأَنَا عَبْدُك

അല്ലാഹുവേ! പരമാധികാരമുള്ളവന്‍ നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്.

 

ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعاً إِنَّهُ لاَ يَغْفِرُ الذُّنُوبُ إِلَّا أَنْتَ

ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.

 

وَاهْدِنِي لِأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إِلَّا أَنْتَ ، وَاصْرِفْ عَنِّي سَيِّئَهَا ، لاَ يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ

(അല്ലാഹുവേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.

 

لَبَّيْكَ وَسَعْدَيْكَ ، وَالْخَيْرُ كُلُّهُ بِيَدَيْكَ ، وَالشَّرُّ لَيْسَ إِلَيْكَ

(അല്ലാഹുവേ!) നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍  നിന്നെ സഹായിക്കാന്‍ സന്നദ്ധനായിരിക്കുന്നു. നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.

 

أَنَا بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

(അല്ലാഹുവേ!) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണ്ണനും പരമോന്നതനുമാകുന്നു! (അല്ലാഹുവേ!) ഞാന്‍ നിന്നോട് പാപമോചനം ചോദിക്കുകയും, നിന്റെ മാര്‍ഗ‍ത്തിലേക്ക് ഞാന്‍ തൗബ ചെയ്ത് മടങ്ങുകയും ചെയ്യുന്നു. – (മുസ്‌ലിം, അബുദാവൂദ്)

 

താഴെ പറയുന്ന ദുആ ചൊല്ലാവുന്നതാണ്‌

حَدَّثَنَا مُحَمَّدُ بْنُ مِهْرَانَ الرَّازِيُّ، حَدَّثَنَا الْوَلِيدُ بْنُ مُسْلِمٍ، حَدَّثَنَا الأَوْزَاعِيُّ، عَنْ عَبْدَةَ، أَنَّ عُمَرَ بْنَ الْخَطَّابِ، كَانَ يَجْهَرُ بِهَؤُلاَءِ الْكَلِمَاتِ يَقُولُ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ . وَعَنْ قَتَادَةَ أَنَّهُ كَتَبَ إِلَيْهِ يُخْبِرُهُ عَنْ أَنَسِ بْنِ مَالِكٍ أَنَّهُ حَدَّثَهُ قَالَ صَلَّيْتُ خَلْفَ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَكَانُوا يَسْتَفْتِحُونَ بِـ { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ‏} لاَ يَذْكُرُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ قِرَاءَةٍ وَلاَ فِي آخِرِهَا .(مسلم)

 

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ, وَلااله غَيْرُكَ

ഉച്ചാരണം: സുബ്‌ഹാനകല്ലാഹുമ്മ വബിഹംദിക വതബാറകസ്മുക വതആലാ ജദ്ദുക, വലാഇലാഹ ഗയ്റുക.
അ‌ര്‍ത്ഥം: അല്ലാഹുവേ നീയാണ് പരിശുദ്ധന്‍. സര്‍വ്വസ്തുതിയും മഹിമയും നിനക്കാകുന്നു. നിന്റെ നാമം ഏറ്റവും അനുഗൃഹീതം. നിന്റെ മഹത്വവും മേന്മയും സര്‍വ്വത്തെയും കവച്ചുവെക്കുന്നു. നീ അല്ലാതെ വേറെ ആരാധ്യനുമില്ല.

മൃഗത്തെ ബലിയറുക്കുമ്പോൾ

മൃഗത്തെ ബലിയറുക്കുമ്പോൾ

പി.എൻ അബ്ദുറഹ്മാൻ

ശറഇയ്യായ അറവ് എന്ന് പറയുന്നത് അറുക്കുന്നയാള്‍ ഒട്ടകത്തിന്റെയും പശുവിന്‍റെയും ആടിന്‍റെയുമെല്ലാം അന്നനാളവും, ശ്വാസനാളവും, കഴുത്തിന്‍റെ ഇരുവശത്തുമുള്ള പ്രഥമ ഞരമ്പുകളും അറുക്കുക എന്നതാണ്. ഈ നാല് അവയവങ്ങളും അതായത് ശ്വാസനാളം, അന്നനാളം, ഇരുവശത്തുമുള്ള രണ്ട് ധമനികള്‍ ഇവ വിഛേദിക്കപ്പെട്ടാല്‍ അറവ് അനുവദനീയമാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കെല്ലാം ഏകാഭിപ്രായമാണ്.

ഇനി ധമനികളില്‍ ഒന്ന് മാത്രമാണ് വിഛേദിക്കപ്പെട്ടതെങ്കില്‍ അതും ഭക്ഷിക്കാവുന്ന ഹലാല്‍ തന്നെയാണ്. എന്നാല്‍ ആദ്യത്തേദിന്‍റെ അത്ര പൂര്‍ണതയില്ല എന്നു മാത്രം.

ഇനി ശ്വാസനാളവും അന്നനാളവും മാത്രമാണ് മുറിക്കപ്പെട്ടെതെങ്കിലും ഭൂരിപക്ഷം പണ്ഡിതന്മാരും അത് അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്.

പ്രവാചകന്‍റെ ഈ ഹദീസാണ് അവര്‍ക്കുള്ള തെളിവ്.

പ്രവാചകന്‍(ﷺ) പറഞ്ഞു: “അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടുകയും, രക്തം വാരുകയും ചെയ്‌താല്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. എല്ലുകൊണ്ടും നഖം കൊണ്ടും അറുത്തവ നിങ്ങള്‍ ഭക്ഷിക്കരുത്” – [തിര്‍മിദി].

(ഇവിടെ ظفر അഥവാ നഖം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അബിസീനിയക്കാര്‍ അറുക്കാന്‍ ഉപയോഗിക്കാരുണ്ടായിരുന്ന പ്രത്യേക തരം കത്തിയാണ്. മൃഗത്തിനെ അങ്ങേയറ്റം പീഡിപ്പിക്കുന്ന രൂപത്തിലുള്ളവയായതിനാലാണ് ഇവ രണ്ടും വിലക്കപ്പെട്ടത് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.) അതിനാല്‍ത്തന്നെ അന്നനാളവും, ശ്വാസനാളവും മാത്രമാണ് മുറിഞ്ഞതെങ്കിലും ഭക്ഷിക്കാമെന്നതാണ് ഈ വിഷയത്തിലെ ശരിയായ അഭിപ്രായം.

ഒട്ടകത്തിനെ അതിന്‍റെ ഇടതു കൈ ബന്ധിച്ച് മൂന്ന് കാലില്‍ നിര്‍ത്തി അതിന്‍റെ കഴുത്തിനും നെഞ്ചിനും ഇടയിലുള്ള ഭാഗത്ത് മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തി ബലി കഴിക്കുന്നതാണ് സുന്നത്ത്. എന്നാല്‍ പശുവിനെയും ആടിനെയും അവയുടെ ഇടതുഭാഗം താഴെയാവുന്ന രൂപത്തില്‍ ചരിച്ചു കിടത്തി അറുക്കുന്നതാണ് സുന്നത്ത്. അറുക്കുന്ന സമയത്ത് മൃഗത്തെ ഖിബ്’ലക്ക് നേരെ തിരിച്ചു നിര്‍ത്തുന്നതും സുന്നത്താണ്. ഇത് നിര്‍ബന്ധമല്ല. പുണ്യകരം മാത്രമാണ്. ഖിബ്’ലയിലേക്ക് തിരിച്ചു നിര്‍ത്താതെ ഒരാള്‍ അറുത്താലും അത് ഹലാലാകും. (18/26)

അല്ലാഹുവല്ലാത്തവരുടെ പേരില്‍ ബലികര്‍മ്മവും മറ്റു നേര്‍ച്ചകളും.

അല്ലാഹുവല്ലാത്തവരുടെ പേരില്‍ ബലികര്‍മ്മവും മറ്റു നേര്‍ച്ചകളും.

    {وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ} [المائدة: 3}

: أَيْ ذُبِحَ عَلَى اسْمِ الصَّنَمِ، إذْ الْإِهْلَالُ رَفْعُ الصَّوْتِ وَمِنْهُ فُلَانٌ أَهَلَّ بِالْحَجِّ إذَا لَبَّى وَاسْتَهَلَّ الصَّبِيُّ إذَا صَرَخَ حِينَ وِلَادَتِهِ، وَالْهِلَالُ لِأَنَّهُ يُصْرَخُ عِنْدَ رُؤْيَتِهِ وَكَانُوا يَقُولُونَ عِنْدَ الذَّبْحِ بِاسْمِ اللَّاتِ وَالْعُزَّى فَحُرِّمَ عَلَيْهِمْ. فَمَعْنَى {وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ} [المائدة: 3] وَمَا ذُبِحَ لِلطَّوَاغِيتِ وَالْأَصْنَامِ قَالَهُ جَمْعٌ، وَقَالَ آخَرُونَ: يَعْنِي مَا ذُكِرَ عَلَيْهِ غَيْرُ اسْمِ اللَّهِ. قَالَ الْفَخْرُ الرَّازِيّ وَهَذَا الْقَوْلُ أَوْلَى لِأَنَّهُ أَشَدُّ مُطَابَقَةً لِلَفْظِ الْآيَةِ. قَالَ الْعُلَمَاءُ لَوْ ذَبَحَ مُسْلِمٌ ذَبِيحَةً وَقَصَدَ بِذَبْحِهَا التَّقَرُّبَ بِهَا إلَى غَيْرِ اللَّهِ تَعَالَى صَارَ مُرْتَدًّا وَذَبِيحَتُهُ ذَبِيحَةُ مُرْتَدٍّ

الكتاب: الزواجر عن اقتراف الكبائر (1/362) ابن حجر الهيتمي(

 “അല്ലാഹുവല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌” (അല്‍ ബഖറ- 173) എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട്  പറയുന്നു:

ഇമാം റാസി  പറയുന്നു: “ഇത് വളരെ ബന്ധപ്പെട്ട ഒരു വാചകമാണ്, ആയത്തില്‍ പ്രതിപാദിച്ചിട്ടുള്ളതിനോട് വളരെ അനുയോജ്യമായ ആശയമാണ്. പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു: “ഒരു മുസ്ലിം  ബലികർമ്മം നിർവ്വഹിക്കുകയും പ്രസ്തുത ബലികർമ്മം കൊണ്ടു അല്ലാഹു അല്ലാത്തവരുടെ സാമീപ്യം ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതഭ്രഷ്ടൻ) ആയിത്തീർന്നു.” (ഇബ്ൻ ഹജർ ഹൈതമി – അസ്സവാഅജീർ- 1/362)

 أَنَّ النَّاذِرَ إنْ قَصَدَ تَعْظِيمَ الْبُقْعَةِ أَوْ الْقَبْرِ أَوْ التَّقَرُّبَ إلَى مَنْ دُفِنَ فِيهَا أَوْ مَنْ تُنْسَبُ إلَيْهِ وَهُوَ الْغَالِبُ مِنْ الْعَامَّةِ لِأَنَّهُمْ يَعْتَقِدُونَ أَنَّ لِهَذِهِ الْأَمَاكِنِ خُصُوصِيَّاتٍ لِأَنْفُسِهِمْ وَيَرَوْنَ أَنَّ النَّذْرَ لَهَا مِمَّا يَنْدَفِعُ بِهِ الْبَلَاءُ فَلَا يَصِحُّ النَّذْرُ فِي صُورَةٍ مِنْ هَذِهِ الصُّوَرِ لِأَنَّهُ لَمْ يُقْصَدْ بِهِ التَّقَرُّبُ إلَى اللَّهِ سُبْحَانَهُ وَتَعَالَى 

الكتاب: الفتاوى الفقهية الكبرى (4/268 ابن حجر الهيتمي (909 – 974 هـ = 1504 – 1567 م(

നേര്‍ച്ച  ചെയ്യുന്നവന്‍ ഒരു സ്ഥലത്തെ ബഹുമാനിക്കുവാണോ, അല്ലെങ്കില്‍ ഖബറിന്‍റെയോ ഖബറാളിയുടെയോ ആ ഖബറിലേക്ക് ചേര്‍ക്കപ്പെടുന്നവരുടെയോ  സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണ്. സാധാരണക്കാരുടെ മിക്ക നേര്‍ച്ചയും ഇത് തന്നെയാണ്. ആ നേര്‍ച്ച സ്ഥലങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ ഉണ്ടെന്നും അവിടേക്കുള്ള നേര്‍ച്ച ആപത്തിനെ തടുക്കുമെന്നും അവര്‍ വിചാരിക്കുന്നു. ഈ രൂപത്തിലുള്ള ഒരു നേര്‍ച്ചയും സ്വഹീഹാവുകയില്ല. കാരണം ഈ നേര്‍ച്ചകള്‍കൊണ്ട് അല്ലാഹുവിന്‍റെ സാമീപ്യമല്ല അവരുദ്ദേശിക്കുന്നത്.

നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലല്‍

നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലല്‍

നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലൽ ഏറെ പുണ്യമുള്ള ഒരു കർമ്മമാകുന്നു.  നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുള്ളതായി കാണാവുന്നതാണ്.

ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻣَﻠَٰٓﺌِﻜَﺘَﻪُۥ ﻳُﺼَﻠُّﻮﻥَ ﻋَﻠَﻰ ٱﻟﻨَّﺒِﻰِّ ۚ ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺻَﻠُّﻮا۟ ﻋَﻠَﻴْﻪِ ﻭَﺳَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ

തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (ഖു൪ആന്‍: 33/56)

صلوة (സ്വലാത്ത്) എന്ന വാക്കിന് അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന എന്നൊക്കെ അര്‍ത്ഥം വരും. അല്ലാഹു നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചെയ്യുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മലക്കുകളോട് നബിയെ(സ്വ) പ്രശംസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്.

മലക്കുകള്‍ നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവ൪ നബിക്ക്(സ്വ)  വേണ്ടി പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ അബുല്‍ ആലിയയില്‍ നിന്നും അപ്രകാരമാണ് ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലാഹു മലക്കുകളുടെ അടുക്കല്‍ വെച്ച നബിയെ(സ്വ) പ്രശംസിച്ചുകൊണ്ടിരിക്കുന്നുവെന്നും ആ പ്രശംസകള്‍ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും ചുരുക്കം.

يُصَلُّونَ   (യുസ്വല്ലൂന) എന്നാല്‍  അനുഗ്രഹത്തിനായി പ്രാ൪ത്ഥിക്കുകയെന്നാണ് വിവക്ഷയെന്ന് ഇബ്നു അബ്ബാസില്‍(റ) നിന്ന് ഇമാം ബുഖാരിതന്നെ(റ) ഉദ്ധരിക്കുന്നുണ്ട്.

അല്ലാഹു  നബിക്ക് (സ്വ) അനുഗ്രഹവും കാരുണ്യവും നല്‍കുന്നുവെന്നും നബിക്ക് (സ്വ) അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും താല്പര്യം.

ഇവയില്‍ ഏറ്റവും അനുയോജ്യമായത് അബുല്‍ ആലിയയില്‍ നിന്നു ഉദ്ധരിച്ചതാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി(റ) തന്റെ  ഫത്ഹുൽ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഇമാം ഇബ്നുല്‍ ഖയ്യിം(റ) , ശൈഖ് ഉഥൈമീന്‍(റഹി) എന്നിവരെല്ലാം ഈ അഭിപ്രായക്കാരാണ്. 

اللَّهُمَّ صَلِّ  عَلَى  مُحَمَّدٍ    (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ) എന്നാൽ അല്ലാഹുവേ നീ മുഹമ്മദ് നബിയെ പ്രശംസിക്കണമേ എന്നാണ്. നാം സ്വലാത്ത് ചൊല്ലിയില്ലെങ്കിലും അല്ലാഹു നബിയെ പ്രശംസിച്ചു കൊണ്ടിരിക്കുന്നതാണ്. അപ്പോള്‍ പുതിയ ഒരു കാര്യത്തിനുള്ള പ്രാ൪ത്ഥനയല്ല ഇത്, മറിച്ച് നിലവിലുള്ള  പ്രശംസിച്ച് പറയലിനെ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാ൪ത്ഥനയാണിത്.

وقال الحليمي في الشعب معنى الصلاة على النبي صلى الله عليه وسلم تعظيمه فمعنى قولنا اللهم صل على محمد عظم محمدا والمراد تعظيمه في الدنيا بإعلاء ذكره وإظهار دينه وابقاء شريعته وفي الآخرة باجزال مثوبته وتشفيعه في أمته وابداء فضيلته بالمقام المحمود وعلى هذا فالمراد بقوله تعالى صلوا عليه ادعوا ربكم بالصلاة عليه

നബിയുടെ(സ്വ) മേലുള്ള സ്വലാത്ത് എന്നാൽ നബിയെ (സ്വ) പുകഴ്ത്തലാണ്.

اللَّهُمَّ صَلِّ  عَلى محمدٍ  (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ) എന്നാൽ അല്ലാഹുവേ നീ മുഹമ്മദ് നബിയെ പുകഴ്ത്തേണമേ എന്നാണ്. അത് ഐഹിക ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കലും അദ്ദേഹത്തിലുടെ പൂർത്തീകരിക്കപ്പെട്ട മതത്തിന്റെ സ്വീകാര്യത പ്രകടമാക്കലും (വർദ്ധിപ്പിക്കലും), അദ്ദേഹം നൽകിയ ശരീഅത്തിനെ നിലനിർത്തലുമാണ്. പാരത്രിക ജീവിതത്തിലാകട്ടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകലും, തന്റെ സമുദായത്തിനുള്ള ശുപാർശക്കുള്ള അവസരം നൽകലും, മഖാമൻ മഹ്മൂദൻ എന്ന പദവിയിൽ അദ്ദേഹത്തിനെ ഉന്നതനാക്കലുമാണ്. അതിനാൽ ‘സ്വല്ലൂ അലൈഹി’ എന്ന് പറയുമ്പോൾ ഇവക്കെല്ലാമുള്ള പ്രാർത്ഥനയാണ് അതിലടങ്ങിയിട്ടുള്ളത് (ഫത്ഹുൽ ബാരി :11/156)

ഇമാം ഇബ്നുല്‍ ഖയ്യിം(റ) പറയുന്നു: നബിക്ക്(സ്വ) വേണ്ടി സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു കല്‍പ്പിക്കുന്നതിന്റെ ഉദ്ദേശ്യം,  അല്ലാഹുവും മലക്കുകളും എന്തൊരു സ്വലാത്താണോ നി൪വ്വഹിക്കുന്നത് അതിനായി പ്രാ൪ത്ഥിക്കാനാണ് എന്നാണ്. അതായത് അദ്ദേഹത്തെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ മഹത്വവും ശ്രേഷ്ടതയും പ്രകടമാക്കലും അദ്ദേഹത്തെ ബഹുമാനിക്കലും അദ്ദേഹത്തിന് അല്ലാഹുവുമായുള്ള സാമീപ്യത്തെ അധികരിപ്പിക്കാന്‍ ഉദ്ദേശിക്കലുമാണ്. അത് അല്ലാഹു അദ്ദേഹത്തിന്  നല്‍കിയ ആദരവുകളെ എടുത്ത് പറയലും അതിനായി അല്ലാഹുവോട് തേടലുമാണ്. പ്രസ്തുത തേട്ടത്തേയും പ്രാ൪ത്ഥനയേയുമാണ് ഇവിടെ സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. (ജലാഉല്‍ അഫ്ഹാം ഫിസ്സ്വലാത്തി അലാ ഖൈരില്‍ അനാം)

ശൈഖ് ഉഥൈമീന്‍(റഹി) പറയുന്നു: “ഇവ്വിഷയത്തില്‍ പറയപ്പെട്ടിട്ടുള്ള ഏറ്റവും നല്ല അഭിപ്രായം അബുല്‍ ആലിയയുടേതാണ്. അദ്ദേഹം പറഞ്ഞു: ‘പ്രവാചകന്റെ (സ്വ) മേലുള്ള അല്ലാഹുവിന്റെ സ്വലാത്ത് ഉന്നതമായ (മലക്കുകളുടെ) സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കലാണ്. ‘അല്ലാഹുമ്മ സ്വല്ലി അലൈഹി’ എന്ന് പറയുന്നതിന്റെ അര്‍ത്ഥം ‘അല്ലാഹുവേ, ഉന്നതമായ സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കണേ, എന്നാണ്. അതായത് അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുടെ അടുത്ത് വെച്ച്.” (അശ്ശറഹുല്‍ മുമ്തിഉ -3/163)

സ്വലാത്തിന്റെ ഭാഷാര്‍ത്ഥങ്ങളില്‍ പെട്ട ഈ രണ്ട് നിര്‍വചനങ്ങളും സ്വീകരിച്ചാലും പരസ്പര വിരുദ്ധമാകുന്നില്ലെന്നതാണ് വസ്തുത.

സ്വലാത്തിന്റെ രൂപം

സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമായിരിക്കണമെന്ന് നബി(സ്വ) തന്റെ സ്വഹാബികളുടെ ചോദ്യത്തിന് മറുപടിയായി അവ൪ക്ക് വിവരിച്ചുകൊടുത്തിട്ടുണ്ട്. 

അബ്ദു൪റഹ്മാനു ബ്നു അബൂലൈലയില്‍(റ)നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. എന്നെ കഅബുബ്‌നു ഉജ്റ(റ) കണ്ടുമുട്ടിയപ്പോള്‍ എന്നോടായി അദ്ദേഹം പറഞ്ഞു: “നബിയില്‍ (സ്വ) നിന്നും എനിക്ക് ലഭിച്ച ഒരു ഹദ്’യ (പാരിതോഷികം) ഞാന്‍ താങ്കള്‍ക്ക് സമ്മാനിക്കാം”. തുട൪ന്ന് അദ്ദേഹം പറഞ്ഞു: “സലാം ചൊല്ലേണ്ടത് അല്ലാഹു ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. എങ്ങനെയാണ് താങ്കള്‍ക്കും കുടുംബത്തിനും സ്വലാത്ത് ചൊല്ലേണ്ടതെന്ന് ഞാന്‍ നബിയോട്(സ്വ) ചോദിച്ചു.  അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങൾ ഇപ്രകാരം   സ്വലാത്ത് ചൊല്ലുക: 

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

“അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌ ”

അല്ലാഹുവേ, ഇബ്രാഹീമിനും (അ) കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബിക്കും (സ്വ) കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീമിനേയും(അ)  കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌ നബിയേയും(സ്വ) കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.(ബുഖാരി)

ഇതാണ് ഇബ്രാഹീമിയ സ്വലാത്ത് എന്നറിയപ്പെടുന്നത്. ഇതേ ആശയത്തില്‍ തന്നെ ചെറിയ ചില മാറ്റങ്ങളോടെ വേറെയും ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്.

നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുണ്ട്. അപ്രകാരം സ്വലാത്ത് ചൊല്ലാനായി നബിയും (സ്വ) നി൪ദ്ദേശിച്ചിട്ടുണ്ട്.

 عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ تَجْعَلُوا بُيُوتَكُمْ قُبُورًا وَلاَ تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَىَّ فَإِنَّ صَلاَتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ

നബി (സ്വ) അരുളി : “എന്റെ ഖബറിടം നിങ്ങള്‍ ഉത്സവം, ഈദ്, ഉറൂസ് സ്ഥലമാക്കരുത്. എന്റെ മേല്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്. (അബൂദാവൂദ് :2042 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) 

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِنَّ لِلَّهِ مَلاَئِكَةً سَيَّاحِينَ فِي الأَرْضِ يُبَلِّغُونِي مِنْ أُمَّتِي السَّلاَمَ 

നബി (സ്വ) അരുളി : “അല്ലാഹുവിന് ഭൂമിയില്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. എന്റെ സമുദായത്തില്‍ നിന്നുള്ള സലാം (സ്വലാത്ത്) അവര്‍ എനിക്ക് എത്തിക്കുന്നതാണ്.(നസാഇ :1282 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَا مِنْ أَحَدٍ يُسَلِّمُ عَلَىَّ إِلاَّ رَدَّ اللَّهُ عَلَىَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلاَمَ

നബി (സ്വ) അരുളി: വല്ലവനും എന്റെ മേല്‍ സലാം ചൊല്ലിയാല്‍ അത് മടക്കുന്നതുവരെ അല്ലാഹു എന്റെ റൂഹിനെ എന്റെ മേല്‍ ഇടുന്നതാണ്. (അബൂദാവൂദ് :2041 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

സ്വലാത്തിന്റെ ശ്രേഷ്ടതകള്‍

1. അല്ലാഹു പത്ത് പ്രാവശ്യം സ്വലാത്ത് നേരുന്നതാണ്

عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ  مَنْ صَلَّى عَلَىَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرًا

അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം: “നബി (സ്വ)പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചെയ്യുന്നതാണ്”. ( മുസ്ലിം: 408)

അല്ലാഹു അവനു വേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അവനെ കുറിച്ച് പ്രശംസിച്ച് പറയുമെന്നും അവനെ അനുഗ്രഹിക്കുമെന്നുമാണ്.

2. പദവികള്‍ ഉയര്‍ത്തപ്പെടും

3. നന്‍മകള്‍ രേഖപ്പെടുത്തും

4. പാപങ്ങള്‍ മായ്ക്കപ്പെടും

عن أبي بردة بن نيار رضي الله عنه قال قال رسول الله صلى الله عليه وسلم قال: من صلى علي من أمتي صلاة مخلصا من قلبه صلى الله عليه بها عشر صلوات ورفعه بها عشر درجات وكتب له بها عشر حسنات ومحا عنه عشر سيئات

അബൂബര്‍ദതു ബ്നുനയ്യാറില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “എന്റെ ഉമ്മത്തില്‍ നിന്നു വല്ലവനും നിഷ്കളങ്ക ഹൃദയത്തോടെ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് സ്വലാത്ത് ചെയ്യുകയും അവന് അതു മുഖേന പത്ത് പദവികള്‍ ഉയര്‍ത്തുകയും അതുമൂലം പത്ത് നന്‍മകള്‍ രേഖപ്പെടുത്തുകയും പത്ത് പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്. (നസാഇ – ത്വബ്റാനി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് :2/1659)

5. അന്ത്യനാളില്‍ നബിയുടെ അടുപ്പം ലഭിക്കും

عن ابن مسعود رضي الله عنه قال قال رسول الله صلى الله عليه وسلم إن أولى الناس بي يوم القيامة أكثرهم علي صلاة

ഇബ്നുമസ്ഊദില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവരായിരിക്കും”. (തിര്‍മിദി –  ഇബ്നുഹിബ്ബാന്‍ – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് : 2/1668)

عن أبي أمامة رضي الله عنه قال قال رسول الله صلى الله عليه وسلم أكثروا علي من الصلاة في كل يوم الجمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كان أكثرهم علي صلاة كان أقربهم مني منزلة

അബൂഉമാമയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: “നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായി സ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍. (ബൈഹഖി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ് : 1673)

6. പ്രാ൪ത്ഥനയ്ക്ക് ഉത്തരം ലഭിക്കും

“നബി(സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും (പ്രാര്‍ത്ഥനയും) മറഞ്ഞിരിക്കുന്നതാകുന്നു”. (സില്‍സിലത്തു സ്വഹീഹ :2035  – സ്ഹീഹ് ജാമിഉ :4523)

7. പരലോകത്ത് നബയുടെ ശുപാര്‍ശ ലഭിക്കും

നബി(സ്വ) അരുളി : “ആരെങ്കിലും എന്റെ മേല്‍ രാവിലെ പത്തും വൈകുന്നേരം പത്തും സ്വലാത്ത് ചൊല്ലിയാല്‍ അവര്‍ക്ക് എന്റെ പരലോക ശുപാര്‍ശ ഖിയാമത്ത് നാളില്‍ ലഭിക്കപ്പെടും”. (സ്ഹീഹ് ജാമിഉ :6357)

8. മന:ക്ളേശങ്ങള്‍ മാറിക്കിട്ടും

أنّ رجلا قال يا رسول الله إني أكثر الصلاة ، فما أجعل لك من صلاتي ؟ قال ما شئت، قال الثلث، قال ماشئت ، وإن زدت فهو خير – إلى أن قال – أجعل لك كل صلاتي . قال إذا تكفى همك أخرجه

ഉബയ്യുബ്നു കഅബില്‍ (റ) നിന്ന് നിവേദനം: “ഒരാള്‍ നബിയോട്(സ്വ) ചോദിച്ചു : ഞാന്‍ താങ്കളുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. എത്രയാണ് ഞാന്‍ സ്വലാത്ത് ചൊല്ലേണ്ടത്”? അദ്ദേഹം പറഞ്ഞു: “നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക”. “എങ്കില്‍ (രാത്രിയുടെ) മൂന്നിലൊന്ന്?” അദ്ദേഹം പറഞ്ഞു: “നീ ഉദ്ദേശിക്കുന്നത്ര ചൊല്ലുക. നീ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് ഗുണം തന്നെയാണ്”. അങ്ങനെ അദ്ദേഹം, എങ്കില്‍ ഞാന്‍ (രാത്രി മുഴുവനായും) സ്വലാത്ത് ചൊല്ലുമെന്ന് അദ്ദേഹം പറയും വരെ (സംസാരം നീണ്ടുപോയി) എങ്കില്‍ നിന്റെ മന:ക്ളേശങ്ങള്‍ (നീങ്ങാന്‍) അത് മതിയാകുന്നതാണ്”.(അഹ്മദ്, സ്വഹീഹു ജാമിഉതിര്‍മിദി : 4/636, 2457)

9. മലക്കുകളുടെ സ്വലാത്ത് ലഭിക്കും

عَنْ  عَبْدَ اللَّهِ بْنَ عَامِرِ بْنِ رَبِيعَةَ، عَنْ أَبِيهِ،، قَالَ : سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : مَا مِنْ عَبْدٍ يُصَلِّي عَلَيَّ إِلا صَلَّتْ عَلَيْهِ الْمَلائِكَةُ مَا صَلَّى عَلَيَّ

നബി(സ്വ) പറഞ്ഞു : “ഒരാള്‍ എനിക്ക് വേണ്ടി സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുമ്പോഴെല്ലാം മലക്കുകള്‍ അയാള്‍ക്കു വേണ്ടിയും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും.” (അഹ്മദ്)

നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലാത്തവരെ നബി(സ്വ) ആക്ഷേപിക്കുന്നതായും കാണാവുന്നതാണ്.

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : പ്രവാചകൻ(സ്വ) പറഞ്ഞു: “എന്റെ പേർ പറയപ്പെട്ടിട്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലാത്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ.” (നിന്ദ്യനാവട്ടെ) (തിർമുദി: 3539)

وعن حسين رضي الله عنه عن النبي صلى الله عليه وسلم قال البخيل من ذكرت عنده فلم يصل علي

ഹുസൈനില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: “എന്റെ പേര് ഒരാളുടെ അടുക്കല്‍ പറയപ്പെട്ട്, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ് പിശുക്കന്‍”. (നസാഇ, ഇബ്നുഹിബ്ബാന്‍, ഹാകിം, തിര്‍മിദി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ്: 2/1683)

وعن ابن عباس رضي الله عنهما قال قال رسول الله صلى الله عليه وسلم من نسي الصلاة علي خطىء طريق الجنة

ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “എന്റെ മേല്‍ സ്വലാത്ത് മറന്നു പോകുന്നവന്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ പിഴവ് സംഭവിച്ചവനാണ്”. (ഇബ്നുമാജ, ത്വബ്റാനി, അല്‍ബാനിയുടെ സ്വഹീഹു ത്തര്‍ഗീബ് വത്തര്‍ഹീബ്: 2/1682)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَىَّ

അബൂ ഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു :  “ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ നശിക്കട്ടെ.” (അല്‍ബാനിയുടെ (തിര്‍മിദി : 3545 –   അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

قال ومن ذكرت عنده فلم يصل عليك فمات فدخل النار فأبعده الله

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: “ഏതൊരാളുടെ അടുക്കല്‍ എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍, അവന്‍ മരണപ്പെട്ടാല്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹു അതിനെ (നമ്മില്‍ നിന്ന്) അകറ്റുമാറാകട്ടെ”. (സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് : 2/2491)

عن كعب بن عجرة قال قال رسول الله صلى الله عليه وسلم بعد من ذكرت عنده فلم يصل عليك

കഅബു ബ്നു ഉജ്റയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: “ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്യുന്നുവോ അവന്‍ എന്നില്‍ നിന്നും അകന്നു പോകട്ടെ. (സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് :   2/1677)

عن جابر قال قال رسول الله صلى الله عليه وسلم شقي عبد ذكرت عنده ولم يصل علي

ജാബിറില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “ഏതൊരാളുടെ അടുക്കല്‍ എന്നെക്കുറിച്ച് പറയുകയും ശേഷം അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തുവോ അവന്‍ ക്ളേശത്തിലായിക്കഴിഞ്ഞു”. (സ്വഹീഹു അദബുല്‍ മുഫ്റദ് :1/224 , 644)

عن قتادة عن النبي صلى الله عليه وسلم من الجفاء أن أذكر عند الرجل فلا يصلي علي

ഖതാദയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “ഒരാളുടെ അരികില്‍ എന്നെ സംബന്ധിച്ച പറയപ്പെടുകയും എന്നിട്ട് അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയിട്ടില്ലെങ്കില്‍ അവന്‍ പിണക്കത്തിലായിക്കഴിഞ്ഞു”. (അബ് ദുര്‍ റസാഖ്)

 

സ്വലാത്ത് ചൊല്ലല്‍ പ്രത്യേകം സുന്നത്തായ സന്ദ൪ഭങ്ങള്‍

1. നബിയുടെ പേര്  കേള്‍ക്കുമ്പോള്‍

നബിയുടെ(സ്വ) പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്. صَلَّى اللهُ عَلَيْهِ وَسَلَّمَ    എന്ന് ചുരുങ്ങിയ രീതിയിലെങ്കിലും നബിയുടെ(സ്വ) പേര് കേള്‍ക്കുമ്പോള്‍ പറയേണ്ടതാണ്.   

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : പ്രവാചകൻ(സ്വ) പറഞ്ഞു: “എന്റെ പേർ പറയപ്പെട്ടിട്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലാത്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ (നിന്ദ്യനാവട്ടെ)”. (തിർമുദി: 3539)

2. പള്ളിയില്‍ പ്രവേശിക്കുമ്പോൾ

നബി(സ്വ) പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു:

بِسْمِ اللهِ ، وَالصَّلاةُ وَالسَّلاَمُ عَلَى رَسُولِ اللهِ اَللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ ،

ബിസ്മില്ലാഹി, വസ്സ്വലാതു വസ്സലാമു അലാ റസൂലില്ലാഹി, അല്ലാഹുമ്മ ഇഫ്‌തഹ്’ലീ അബ്’വാബ റഹ്മതിക.

“അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അല്ലാഹുവേ, നിന്റെ പരമകാരുണ്യത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ.” (ഇബ്നുമാജ :771 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

3. പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍

നബി(സ്വ) പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു.

بِسْمِ اللهِ وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللهِ  اَللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِ

ബിസ്മില്ലാഹി, വസ്സ്വലാത്തു വസ്സലാമു അലാ റസൂലില്ലാഹി, അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫള്’ലിക. 

“അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ.അല്ലാഹുവേ, നിന്റെ ഔദാര്യവിഭവത്തില്‍നിന്ന് ഞാന്‍ ചോദിക്കുന്നു.” (ഇബ്നുമാജ :771 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു , മുസ്ലിം : 713)

4. നമസ്കാരത്തില്‍ തശഹ്ഹുദില്‍ (അത്തഹിയാത്തില്‍)

നബി(സ്വ) നമസ്കാരത്തില്‍ തശഹ്ഹുദില്‍ (അത്തഹിയാത്തില്‍) ഇപ്രകാരം സ്വലാത്ത് (ഇബ്രാഹീമിയ സ്വലാത്ത് ) ചൊല്ലിയിരുന്നു.(ബുഖാരി : 337)

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ 

സുബ്ഹ് നമസ്കാരത്തില്‍ തശഹ്ഹുദിലും മറ്റ് ഫ൪ള് നമസ്കാരങ്ങളില്‍ രണ്ടാമത്തെ തശഹ്ഹുദിലും സ്വലാത്ത് നി൪ബന്ധമായും ചൊല്ലേണ്ടതാണ്. ഒന്നാമത്തെ തശഹ്ഹുദിലും സ്വലാത്ത് ചൊല്ലാവുന്നതാണ്.

5. മയ്യിത്ത് നമസ്കാരത്തില്‍ രണ്ടാം തക്ബീറിന് ശേഷം

നബി(സ്വ) മയ്യിത്ത്  നമസ്കാരത്തില്‍ രണ്ടാം തക്ബീറിന്  ശേഷം   ഇബ്രാഹീമിയ സ്വലാത്ത് ചൊല്ലിയിരുന്നു. (ബുഖാരി, മുസ്ലിം)

6. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും

നബി (സ്വ) അരുളി : “ആരെങ്കിലും എന്റെ മേല്‍ രാവിലെ പത്തും വൈകുന്നേരം പത്തും ഇപ്രകാരം സ്വലാത്ത് ചൊല്ലിയാല്‍ അവര്‍ക്ക് എന്റെ ശഫാഅത്ത് (പരലോക ശുപാര്‍ശ) ഖിയാമത്നാളില്‍ ലഭിക്കപ്പെടും”.  ( സ്വഹീഹ് ജാമിഉ :2357)

اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ

(അല്ലാഹുമ്മ സ്വല്ലി വ സല്ലിം അലാ നബിയ്യിനാ മുഹമ്മദിന്‍.)

അല്ലാഹുവേ, ഞങ്ങളുടെ നബി മുഹമ്മദിന്റെ(സ്വ) മേല്‍ നിന്റെ അനുഗ്രഹവും രക്ഷയും ചൊരിയേണമേ.

7. വെള്ളിയാഴ്ച ദിവസം

عن أبي أمامة رضي الله عنه قال قال رسول الله صلى الله عليه وسلم أكثروا علي من الصلاة في كل يوم الجمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كانأكثرهم علي صلاة كان أقربهم مني منزلة

അബൂഉമാമയില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : “നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായി സ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍”. (ബൈഹഖി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ് : 1673)

8. ദുആ ആരംഭിക്കുമ്പോള്‍

ഫളാലത്തില്‍(റ) നിന്ന്‌ നിവേദനം: അല്ലാഹുവിനെ സ്തുതിക്കുകയോ നബിയുടെ (സ്വ) പേരിൽ സ്വലാത്ത്‌ ചൊല്ലുകയോ ചെയ്യാതെ നമസ്കാരത്തിൽ പ്രാർത്ഥിക്കുന്ന ഒരാളെ നബി(സ്വ) കേട്ടു. അന്നേരം റസൂൽ(സ്വ) പറഞ്ഞു: “ഇവൻ (പ്രാർത്ഥനക്ക്‌ മുമ്പ്‌ ഹംദും സ്വലാത്തും കൊണ്ടുവരാതെ) ബദ്ധപ്പാട്‌ കാണിച്ചു. പിന്നീട്‌ അവിടുന്ന്‌ അയാളെ വിളിച്ചിട്ട്‌ അവനോടും മറ്റുള്ളവരോടും പറഞ്ഞു: “നിങ്ങളിലാരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ തന്റെ റബ്ബിനെ ആദ്യമായി സ്തുതിക്കുകയും നബിയുടെ(സ്വ) പേരിൽ സ്വലാത്ത്‌ ചൊല്ലുകയും ചെയ്തുകൊള്ളട്ടെ. എന്നിട്ടായിരിക്കണം അവൻ പ്രാർത്ഥിക്കേണ്ടത്‌”. (അബൂദാവൂദ്, തിർമിദി)

നബിയുടെ(സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും (പ്രാര്‍ത്ഥനയും) മറഞ്ഞിരിക്കുന്നതാകുന്നു. (സില്‍സിലത്തു സ്വഹീഹ :2035 സ്വഹീഹ് ജാമിഉ :4523)

9. ബാങ്കിന് ശേഷം

 عن عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنه أَنَّهُ سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِذَا سَمِعْتُمْ الْمُؤَذِّنَ فَقُولُوا مِثْلَ مَا يَقُولُ ، ثُمَّ صَلُّوا عَلَيَّ ، فَإِنَّهُ مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا ، ثُمَّ سَلُوا اللَّهَ لِي الْوَسِيلَةَ ، فَإِنَّهَا مَنْزِلَةٌ فِي الْجَنَّةِ لَا تَنْبَغِي إِلَّا لِعَبْدٍ مِنْ عِبَادِ اللَّهِ ، وَأَرْجُو أَنْ أَكُونَ أَنَا هُوَ ، فَمَنْ سَأَلَ لِي الْوَسِيلَةَ حَلَّتْ لَهُ الشَّفَاعَةُ 

അബ്ദുല്ലാഹിബ്‌നു അംറ് ബിന്‍ അല്‍ആസ്വില്‍(റ) നിന്ന് നിവേദനം. നബി(സ്വ) പറയുന്നതായി അദ്ദേഹം കേട്ടു: “മുഅദ്ദിന്‍ പറയുന്നത് നിങ്ങള്‍ കേട്ടാല്‍ അത് നിങ്ങള്‍ ഏറ്റു പറയുക. ശേഷം എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. ആരെങ്കിലും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതുമുഖേന അല്ലാഹു അവന്റെ മേല്‍ പത്ത് അനുഗ്രഹങ്ങള്‍ വര്‍ഷിക്കും. തുടര്‍ന്ന് എനിക്ക് ‘വസ്വീലത്ത്’ കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. അത് സ്വര്‍ഗത്തിലെ ഒരു സ്ഥാനമാണ്. അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരാള്‍ക്ക് മാത്രമേ അതിന് അവകാശമുള്ളൂ. ആ ഒരാള്‍ ഞാനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ എനിക്ക് വസ്വീലത്ത് ചോദിക്കുന്നുവോ അവന് ശഫാഅത്ത് ലഭിക്കും (മുസ്‌ലിം: 384 ).

ബാങ്ക് വിളിക്കുമ്പോള്‍ മുഅദ്ദിന്‍ പറയുന്നത് പോലെ പറ‍ഞ്ഞശേഷം ബാങ്കിന്റെ ദുആ ചെയ്യുന്നതിന് മുമ്പ് ഒരു സ്വലാത്ത് ചൊല്ലല്‍ സുന്നത്താണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

1. യഥാ൪ത്ഥത്തില്‍ നബിക്ക്(സ്വ) നമ്മുടെ സ്വലാത്തിന്റെ ആവശ്യമൊന്നുമില്ല. നാം സ്വലാത്ത് ചൊല്ലിയില്ലെങ്കിലും അല്ലാഹു നബിയെ(സ്വ) പ്രശംസിക്കുന്നതാണ്. നാം സ്വലാത്ത് ചൊല്ലുകയാണെങ്കില്‍ അതിന്റെ ഫലം നമുക്കുതന്നെയായിരിക്കും.

2. ഇബ്രാഹീമിയ്യ സ്വലാത്ത് പല രീതിയില്‍ ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്.     

اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ ,صَلَّى اللهُ عَلَيْهِ وَسَلَّمَ  , اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ    

തുടങ്ങി ആശയത്തില്‍ വ്യത്യാസം വരാതെയുള്ള സ്വലാത്തുകളെല്ലാം നമുക്ക് ചൊല്ലാവുന്നതാണ്.

3. പില്‍ക്കാലത്ത് എഴുതി ഉണ്ടാക്കിയിട്ടുള്ളതും ആശയത്തില്‍ വ്യത്യാസം വന്നിട്ടുള്ളതുമായ നാരിയ സ്വലാത്ത് പോലെയുള്ളവ ഒഴിവാക്കേണ്ടതാണ്.

4. സ്വലാത്ത് ഏത് സമയത്തും എപ്പോള്‍ വേണമെങ്കിലും ചൊല്ലാവുന്നതാണ്. നബി(സ്വ) പ്രത്യേകം സമയവും സന്ദ൪ഭവും എണ്ണവും നിശ്ചയിച്ചിട്ടുള്ളത് അപ്രകാരം തന്നെ നി൪വ്വഹിക്കേണ്ടതാണ്. ഉദാഹരണം: എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പത്ത് വീതം, വെള്ളിയാഴ്ച സ്വലാത്ത് വ൪ദ്ധിപ്പിക്കല്‍, പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്ത് ഇറങ്ങുമ്പോഴും, ബാങ്കിന് ശേഷം. നബി(സ്വ) പ്രത്യേകം സമയവും സന്ദ൪ഭവും എണ്ണവും നിശ്ചയിക്കാത്തതില്‍ നാം പ്രത്യേകം സമയവും സന്ദ൪ഭവും എണ്ണവും നിശ്ചയിക്കാന്‍ പാടില്ല.

5. സ്വലാത്ത് ചൊല്ലുന്നതിന് വേണ്ടി പ്രത്യേകം സദസ്സുകളോ സ്വലാത്ത് നഗറുകളോ സംഘടിപ്പിക്കാന്‍ പാടില്ല. കാരണം ഇതിന് നബിയില്‍(സ്വ) നിന്ന് മാതൃകയില്ല. ഇമാം മാലിക് (റ) പറയുന്നു: നല്ലതായ ഒരു സംഗതി ഒരാള്‍ ദ൪ശിച്ചു ഇസ്ലാമില്‍ പുതിയതിനെ നി൪മ്മിച്ചാല്‍ തീ൪ച്ചയായും മുഹമ്മദ് നബി (സ്വ) അദ്ദേഹത്തിന്റെ പ്രബോധനത്തില്‍ വഞ്ചന നടത്തിയെന്ന് അയാള്‍ ജല്‍പ്പിക്കുകയാണ് ചെയ്യുന്നത് (അല്‍ഇഅതിസ്വാം. 1/48). കാരണം ഈ പുണ്യക൪മ്മം നബി(സ്വ) പഠിപ്പിക്കാതെയാണല്ലോ പോയത്.

ഖു൪ആന്‍ 33/56  ആയത്തില്‍ നബിയുടെ മേല്‍ (സ്വ) സ്വലാത്ത് ചൊല്ലുന്നതിനോടൊപ്പം സലാമും പറയണമെന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. سلام (സലാം) എന്നാല്‍ അല്ലാഹുവിന്റെ നാമങ്ങളില്‍ പെട്ട ഒന്നാണ്. സലാം എന്ന വാക്കിന് ‘ശാന്തി, സമാധാനം, രക്ഷ’ എന്നീ അര്‍ത്ഥം വരും. അത് താങ്കളില്‍ ഉണ്ടാകട്ടെ എന്നാണ് സലാം പറയുമ്പോള്‍ അ൪ത്ഥമാക്കുന്നത്.

ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) പറയുന്നു: “പ്രവാചകന്റെ(സ്വ) മേലുള്ള തസ്‌ലീമിന്റെ ആശയം, എല്ലാ വിപത്തുകളില്‍ നിന്നും അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിക്കട്ടെയെന്ന് നാം പ്രാര്‍ഥിക്കുകയാണ്. പ്രവാചകന്റെ(സ്വ) ജീവിത കാലത്ത് ഈ പ്രാര്‍ത്ഥന എന്താണെന്ന് വ്യക്തമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗ ശേഷം എങ്ങിനെയാണ് നാം അദ്ദേഹത്തെ സംരക്ഷിക്കണമെന്ന് പ്രാര്‍ഥിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ടാകും. അതിനുള്ള മറുപടി ജീവിതകാലത്ത് മാത്രമുള്ള രക്ഷയില്‍ പരിമിതമല്ല ഈ പ്രാര്‍ഥന, മറിച്ച് അന്ത്യദിനത്തിന്റെ എല്ലാ ഭയാനകതകളില്‍ നിന്നും രക്ഷ നല്‍കാനും കൂടിയാണ്.(അശ്ശറഹുല്‍ മുമ്തിഉ)

നബിയുടെ മേല്‍ സ്വലാത്തും സലാമും ഒന്നിച്ചും ചൊല്ലാവുന്നതാണ്. 

اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ

(അല്ലാഹുമ്മ സ്വല്ലി വ സല്ലിം അലാ നബിയ്യിനാ മുഹമ്മദിന്‍.)                         

“അല്ലാഹുവേ, ഞങ്ങളുടെ നബി മുഹമ്മദിന്റെ(സ്വ) മേല്‍ നിന്റെ സ്വലാത്തും  സലാമും ചൊരിയേണമേ”.

നമുക്ക് നബിയുടെ(സ്വ) മേല്‍ സ്വലാത്ത് കൃത്യമായി ചൊല്ലാന്‍ പറ്റുന്നുണ്ടോ എന്നുള്ള കാര്യം ആത്മാ൪ത്ഥമായി പരിശോധിക്കേണ്ടതാണ്. നമുക്ക് നമ്മുടെ കാര്യം കഴിഞ്ഞശേഷം മാത്രമാണ് നബിയുടെ(സ്വ) കാര്യത്തില്‍ ശ്രദ്ധയും താല്പര്യവും ഇഷ്ടവും ഉള്ളത് എന്നതിനാലാണ് ഇക്കാര്യത്തില്‍ വീഴ്ച സംഭവിക്കുന്നതെന്ന കാര്യം സാന്ദ൪ഭികമായി ഓ൪ക്കേണ്ടതാണ്.

عن أَنَسٍ قَالَ : قَالَ النَّبِيُّ صلى الله عليه وسلم : لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ

അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: “ഒരാള്‍ക്ക്, സ്വന്തം പിതാവിനെക്കാളും സന്താനത്തേക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല”. (മുസ്‌ലിം:44)

ഉസ്മാന്‍ (റ)

ഉസ്മാന്‍ (റ)

ഉസ്മാന്‍ (റ), ഇസ്ലാംമതാശ്ലേഷം വാക്കിലും അര്‍ത്ഥത്തിലും അദ്ദേഹത്തിന് ക്ലേശകരവും നഷ്ടപൂര്‍ണ്ണവുമായിരുന്നു. മക്കയിലെ സമ്പന്നനായ ഒരു വര്‍ത്തക പ്രമുഖനായിരുന്നു അദ്ദേഹം. ഐശ്വര്യത്തിന്റെ മണിമാളികയില്‍ വിരിച്ചിട്ട പട്ടുമെത്തയിലായിരുന്നു ജീവിതം!പ്രതാപവും പ്രസിദ്ധിയും അദ്ദേഹത്തിന്റെ അനന്തരാവകാശമായിരുന്നു. സമാദരണീയനും ബഹുമാന്യനുമായിരുന്നു അദ്ദേഹം. അതുവരെ ജനങ്ങള്‍ കല്‍പിച്ച് നല്‍കിയിരുന്ന എല്ലാ സ്ഥാനമാനങ്ങളും അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രവേശനത്തോടെ നഷ്ടമായി. അക്രമവും മര്‍ദ്ദനവും സഹിക്കേണ്ടിവന്നു. ഉറ്റവരും ഉടയവരും ശത്രുക്കളായി മാറി. തന്റെ പിതൃവ്യന്‍ ഹകീമുബ്‌നു അബില്‍ആസിയായിരുന്നു ഉസ്മാന്‍(റ)നെ കൂടുതല്‍ മര്‍ദ്ദിച്ചത്. അയാള്‍ ഉസ്മാന്‍ (റ)നെ ഒരു തുണില്‍ ബന്ധിച്ചു. കോപാന്ധനായി അലറി:  ‘നിന്റെ പുതിയ വിശ്വാസം നീ ത്യജിക്കണം. മുഹമ്മദ് (സ) നെ കയ്യൊഴിയണം. അല്ലാതെ നിന്നെ വിട്ടയക്കുകയില്ല.’ അവര്‍ക്ക് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയനാക്കി. തന്റെ കാലില്‍ വരിഞ്ഞ ചങ്ങല തുരുമ്പ് പിടിച്ചാലും തന്റെ മനസ്സ് മാറ്റാന്‍ അവര്‍ക്ക് സാധ്യമല്ലെന്ന് അദ്ദേഹം ശഠിച്ചു. അന്തസ്സും അഭിമാനവും പ്രതാപവുമുള്ള ഒരു വ്യക്തി! എന്നിട്ടും ഖുറൈശികള്‍ കിരാതത്വത്തിന് കുറവുവന്നില്ല. ദുര്‍മാര്‍ഗത്തിന്റെ കുരിരുളില്‍ നിന്ന് വിമുക്തിനേടി സത്യത്തിന്റെ പ്രകാശകിരണം കണ്ടാനന്ദിച്ച ആ മനസ്സ് വീണ്ടും ജാഹിലിയത്തിലേക്ക് മടങ്ങുമോ? ഉസ്മാന്‍ (റ) ഇസ്ലാമില്‍ പ്രവേശിക്കുമ്പോള്‍ അതിന്റെ അംഗസംഖ്യകേവലം അഞ്ചോ ആറോ ആയിരുന്നു. അബൂബക്കര്‍ (റ) ആയിരുന്നു അദ്ദേഹത്തെ പ്രേരിപ്പിച്ചതും സത്യസന്ദേശമെത്തിച്ചുകൊടുത്തതും. ഉസ്മാന്‍ (റ) നബി (സ)യുടെ പുത്രി റുഖിയ്യ (റ)യെ വിവാഹം ചെയ്തു! റുഖിയ്യ (റ)യുടെ മരണാനന്തരം അവരുടെ സഹോദരി ഉമ്മുകുല്‍സുമിനെയും. രണ്ടു പേരുടേയും പുനര്‍വിവാഹമായിരുന്നു അത്! ഇസ്ലാമിന്റെ കഠിന ശത്രു അബൂലഹബിന്റെ പുത്രന്‍മാരായിരുന്നു നബി (സ)യുടെ പ്രസ്തുത രണ്ടു പുത്രിമാരെയും വിവാഹം ചെയ്തിരുന്നത്. ഉത്ബത്ത് റുഖിയ്യയേയും ഉതൈബത്ത് ഉമ്മുകുല്‍സൂമിനെയും. ഖുറൈശികളുടെ നിര്‍ബന്ധംമുലം അബുലഹബ് തന്റെ പുത്രന്‍മാരെക്കൊണ്ട് അവരെ വിവാഹമോചനം ചെയ്യിച്ചു നബി (സ)യുടെ വീട്ടിലേക്കയച്ചു. മക്കയില്‍ ഖുറൈശികളുടെ മര്‍ദ്ദനം ശക്തിയാര്‍ജ്ജിച്ചു. മുസ്ലിംകള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെയായി. മുസ്ലിംകളുടെ ദുരിതം കണ്ടുമനമുരുകിയ നബി (സ) അവരോട് അബ്‌സീനിയയിലേക്ക് ആത്മരക്ഷാര്‍ഥം ഒളിച്ചോടാന്‍ നിര്‍ദ്ദേശിച്ചു. ആദ്യമായി പുറപ്പെട്ടത് ഉസ്മാന്‍ (റ) ഭാര്യയുമായിരുന്നു. പതിനൊന്നു പുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണ് ആ കൂട്ടത്തിലുണ്ടായിരുന്നത്.നബി (സ) ആ ദമ്പതികള്‍ക്കായി ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുഅവര്‍ക്ക് സാമീപ്യം നല്‍കട്ടെ, ഇബ്‌റാഹീമിന്നും ലുത്തിനും (അ) ശേഷം ആദ്യമായി കുടുംബസമേതം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഹിജ്‌റ പോകുന്ന വ്യക്തിയാണ് ഉസ്മാന്‍ (റ)” അവര്‍ അബ്‌സീനിയായില്‍ താമസിച്ചുകൊണ്ടിരിക്കെ അവിടെ ഒരു കിംവദന്തി പറന്നെത്തി. ഖുറൈശി പ്രമുഖര്‍ പലരും ഇസ്ലാം മതം വിശ്വസിച്ചത് നിമിത്തം മുസ്ലിംകള്‍ക്ക് മക്കയില്‍ സൈ്വര്യജീവിതം കൈവന്നിരിക്കുന്നു എന്നായിരുന്നു അത്. അതു കാരണം പലരും അവിടെ നിന്ന് മടങ്ങിവന്നു. കുട്ടത്തില്‍ ഉസ്മാന്‍ (റ) ഭാര്യയുമുണ്ടായിരുന്നു. മക്കയിലാവട്ടെ അന്ന് മുസ്ലിംകളുടെ നില പൂര്‍വ്വാധികം ദുരിതപൂര്‍ണ്ണമായിരുന്നു. ഖുറൈശികള്‍ വിട്ടുവീഴ്ചയില്ലാതെ മര്‍ദ്ദനമുറകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അത് നിമിത്തം വീണ്ടും അവര്‍ അങ്ങോട്ടു തന്നെ യാത്രയായി. അവിടെവെച്ചു ആ ദമ്പതിമാര്‍ക്ക് അബ്ദുല്ല എന്ന കുട്ടി ജനിച്ചു. യുവതിയായിരുന്ന റുഖിയ്യ (റ) മദീനയില്‍ മടങ്ങിയെത്തിയ ശേഷം അധികകാലം ജീവിച്ചില്ല. അഞ്ചാംപനി പിടിച്ചു മരണമടഞ്ഞു. അബ്ദുല്ലയും ശൈശവത്തില്‍ തന്നെ മരണപ്പെട്ടു.

****

മക്കയിലെ ദുരിതം പുര്‍വ്വോപരി വര്‍ദ്ധിച്ചു. തന്റെ അനുയായികളുടെ കഷ്ടപ്പാടുകള്‍ നബി (സ)യെ വ്യാകുല ചിത്തനാക്കി. മദീനയിലേക്ക് ഹിജ്‌റ പോകാന്‍ സമ്മതം നല്‍കി. ഉസ്മാന്‍ (റ) ഭാര്യയോടൊപ്പം മദീനയിലെത്തി. അവിടെ അദ്ദേഹം ഔസ്ബ്‌നുസാബിത്ത് (റ)ന്റെ കൂടെയാണ് താമസിച്ചത്. ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കേണ്ടിവന്ന മുസ്ലിം സമൂഹത്തിന്ന് അന്ന് ഉസ്മാന്‍ (റ)ന്റെ സഹായം നിര്‍ലോഭമായിരുന്നു. അദ്ദേഹം തന്റെ സമ്പത്ത് നബി (സ)യുടെ ഇംഗിതമനുസരിച്ച് ചെലവഴിച്ചു. മദീനയിലെ മുസ്ലിംകള്‍ക്ക് കുടിവെള്ളത്തിന് ക്ഷാമമായിരുന്നു. ഒരു യഹൂദിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ബിഅ്‌റുമാ’ എന്ന കിണര്‍ വറ്റാത്ത ഉറവയുള്ളതായിരുന്നു. അയാള്‍ ആ കിണറ്റിലെ വെള്ളത്തിന് വില വാങ്ങിക്കൊണ്ടായിരുന്നു മറ്റുള്ളവരെ മുക്കിയെടുക്കാന്‍ അനുവദിച്ചിരുന്നത്. പ്രസ്തുത കിണര്‍ മുസ്ലിംകളുടെ ആവശ്യത്തിന് വിട്ടുകിട്ടിയെങ്കില്‍ എന്ന് നബി (സ) ആഗ്രഹിച്ചു. നബി (സ)യുടെ ആഗ്രഹപ്രകാരം ഉസ്മാന്‍(റ) അത് വിലയ്ക്കുവാങ്ങാന്‍ തീരുമാനിച്ചു. ഇരുപതിനായിരം ദീര്‍ഹമിന്ന് അത് വാങ്ങി പൊതു ഉപയോഗത്തിന്ന് വിട്ടുകൊടുത്തു. മദീനക്കാര്‍ക്ക് സൗജന്യമായി വെള്ളം ലഭിക്കുകയും ചെയ്തു. നബി (സ്വ)യെ വളരെയേറെ സന്തുഷ്ടനാക്കിയ ഒരു ധര്‍മമമായിരുന്നു അത്. മദീനാ പള്ളിയുടെ വികസനത്തിന്ന് പള്ളിയുടെ പരിസരത്തുള്ള സ്ഥലം ഇരുപത്തയ്യായിരം ദിര്‍ഹമിന്ന് വാങ്ങി സമര്‍പ്പിച്ചതും അദ്ദേഹമായിരുന്നു!. മക്കാ വിജയശേഷം മസ്ജിദുല്‍ഹറാം വിപുലീകരിക്കേണ്ടി വന്നു. പള്ളിക്കുവേണ്ടി സ്ഥലം വിലക്കെടുക്കാന്‍ തീരുമാനിച്ചു. പതിനായിരം സ്വര്‍ണ്ണനാണയം ചെലവഴിച്ചു സ്ഥലം വാങ്ങി സമര്‍പ്പിച്ചതും ഉസ്മാന്‍ (റ) ആയിരുന്നു. ഹിജ്‌റ ഒമ്പതാം വര്‍ഷം റോമാചക്രവര്‍ത്തി ഹിര്‍ഖല്‍ ഇസ്ലാമിനെതിരെ സൈനിക സജ്ജീകരണം നടത്തുന്നുണ്ടെന്ന വിവരം മദീനയില്‍ ലഭിച്ചു. റോമാ സൈന്യത്തെ എതിരിടാന്‍ നബി (സ)യും അനുയായികളും ഒരുങ്ങി. വിദൂരമായ റോമാ അതിര്‍ത്തിയില്‍ കനല്‍കത്തുന്ന മരുഭൂമിയിലുടെ ദീര്‍ഘസഞ്ചാരം നടത്തി യുദ്ധം ചെയ്യാന്‍ മുസ്ലിംകള്‍ ഒരുങ്ങിയാല്‍ തന്നെ ഭാരിച്ച സാമ്പത്തിക സഹായം വേണമല്ലോ. അതെങ്ങനെലഭിക്കും? നബി (സ) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സംഭാവന നല്‍കാന്‍ അനുയായികളെ ഉല്‍ബോധിപ്പിച്ചു. സ്ത്രീകളടക്കം കണ്ഠാഭരണങ്ങളും കര്‍ണ്ണാഭരണങ്ങളും അഴിച്ചു നബി(സ)ക്കു നല്‍കി. എല്ലാവരും തന്നാല്‍ കഴിയുന്നത് സംഭാവന ചെയ്തു. ഉസ്മാന്‍ (റ) നല്‍കിയത് എത്രയാണെന്നോ?തൊള്ളായിരത്തി നാല്‍പ്പത് ഒട്ടകങ്ങളും അറുപത് പടക്കുതിരകളും പതിനായിരം സ്വര്‍ണ്ണനാണയവും! സന്തുഷ്ടനായ നബി (സ) സ്വര്‍ണ്ണനാണയങ്ങളില്‍ കൈ ചികഞ്ഞു കൊണ്ടു ഇങ്ങനെ പറഞ്ഞു:‘ഉസ്മാനേ, താങ്കളുടെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തരട്ടെ. രഹസ്യമായതും പരസ്യമായതും ഇനിയുണ്ടാകാന്‍ പോകുന്നതുമെല്ലാം തന്നെ!’ തബുക്കില്‍ ചെന്നിറങ്ങിയ മുസ്ലിം സൈന്യം എതിരാളികളെകാണാതെ തിരിച്ചുപോരുകയാണ് ചെയ്തത്. മുസ്ലിംകളുടെ സജ്ജീകരണമറിഞ്ഞു ചക്രവര്‍ത്തിയും സൈന്യവും മടങ്ങിപ്പോവുകയാണത്രെ ഉണ്ടായത്. എങ്കിലും ഉസ്മാന്‍ (റ) തന്റെ വലിയ സംഭാവനയില്‍ നിന്ന് ഒരു ഒട്ടക കയര്‍ പോലും തിരിച്ചുവാങ്ങിയില്ല.&‘എല്ലാ പ്രവാചകന്‍മാര്‍ക്കും സ്വര്‍ഗ്ഗത്തില്‍ ഒരു കൂട്ടുകാരനുണ്ട്. എന്റെ കൂട്ടുകാരന്‍ ഉസ്മാനാകുന്നു” എന്ന് നബി (സ) പറയുകയുണ്ടായി. ഭക്തനായ അദ്ദേഹം പകല്‍ നേമ്പും രാത്രി നമസ്‌കാരവും അനുഷ്ഠിക്കും. എല്ലാ വെള്ളിയാഴ്ച്ചയും ഒരു അടിമയെ വാങ്ങി മോചിപ്പിക്കും. മദീനയില്‍ ക്ഷാമം നേരിട്ടാല്‍ വാരിക്കോരിക്കൊടുക്കും. ഒരിക്കല്‍ അദ്ദേഹത്തിന്റെ കച്ചവട ഖാഫില മദിയിലെത്തി. ഭക്ഷ്യധാന്യങ്ങള്‍ എമ്പാടും ! മദീനയിലാണെങ്കില്‍ കൊടുമ്പിരിക്കൊള്ളുന്ന ക്ഷാമം. കച്ചവടക്കാര്‍ പലരും വന്നു. ഉസ്മാന്‍(റ)ന്റെ ചരക്കിന് വില പറഞ്ഞു: പത്തിന് പന്ത്രണ്ടും പത്തിന് പതിനഞ്ചും ലാഭം പറഞ്ഞു. ഉസ്മാന്‍(റ) പറഞ്ഞു: എന്റെ ചരക്കിന്ന് അതിലപ്പുറം ലാഭം പറഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് ഇത് വില്‍ക്കുന്നില്ല. കച്ചവടക്കാര്‍ അല്‍ഭുതപ്പെട്ടു. മാര്‍ക്കറ്റിലില്ലാത്ത ലാഭം പറഞ്ഞത് ആരാണ്? ഉസ്മാന്‍ (റ) പറഞ്ഞു: ‘അല്ലാഹു, അവന്‍ പത്തിന് നൂറ് വാഗ്ദത്തം ചെയ്തിരിക്കുന്നു. ഇത് ഞാന്‍ അവന്ന് വില്‍ക്കുകയും ചെയ്തിരിക്കുന്നു. ആ ധാന്യങ്ങള്‍ മുഴുവനും അദ്ദേഹം ‘ പത്തിന് നൂറ് ലാഭത്തോതില്‍’ പാവങ്ങള്‍ക്ക് വിതരണം ചെയ്തു. ജനങ്ങള്‍ക്ക് അദ്ദേഹം രാജകീയമായ വിരുന്നുട്ടി. അദ്ദേഹം സുര്‍ക്കയും എണ്ണയും ചേര്‍ത്ത് ലളിതമായി ഭക്ഷണം കഴിച്ചു. പതിനായിരക്കണക്കില്‍ വാരി ചിലവഴിച്ചപ്പോഴും അദ്ദേഹത്തിന്റെ വസ്ത്രം നാലോ അഞ്ചോദിര്‍ഹം മാത്രം വില പിടിപ്പുള്ളതായിരുന്നു!. മദീന പള്ളിയില്‍ ചരക്കല്ലില്‍ കിടന്ന് ദേഹത്ത് പാടുപതിഞ്ഞ ആ ദൈവ ഭക്തന്‍ പട്ടുമെത്തയും തലയണയും നാളെയ്ക്കുവേണ്ടി ഉപേക്ഷിച്ചു. ‘രാത്രി കാലങ്ങളില്‍ സുജൂദ് ചെയ്തും നിന്നും ആരാധിച്ചും പരലോക ശിക്ഷയെ ഭയപ്പെടുകയും തന്റെ നാഥന്റെ കാരുണ്യം ആഗ്രഹിച്ചും കഴിയുന്നവന്‍’ എന്ന് അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ വാഴ്ത്തിപറഞ്ഞത് ഉസ്മാന്‍ (റ)നെക്കുറിച്ചാണെന്ന് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു. ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. രോഗഗ്രസ്തയായി കഴിയുന്ന ഭാര്യയെ ശുശ്രൂഷിക്കാന്‍ നബി (സ) അദ്ദേഹത്തെ മദീനയില്‍ നിറുത്തിയതായിരുന്നു. ബദ്ര്‍ വിജയ വാര്‍ത്തയുമായി സൈദുബ്ഹാരിസ (റ) മദീനയില്‍ തക്ബീര്‍ ധ്വനിയുമായി പ്രവേശിച്ചപ്പോള്‍ അദ്ദേഹം റുഖിയ്യ (റ)യുടെ ജഡം കഫം ചെയ്യുകയായിരുന്നു. ഭാര്യയുടെ വിയോഗവും ബദറില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതിലുളള നഷ്ടബോധവും അദ്ദേഹത്തെ വിഷാദത്തിലാഴ്ത്തി. ബദറില്‍ സന്നിഹിതരായി യുദ്ധംചെയ്ത പടയാളികളുടെ പ്രതിഫലം നബി (സ) അദ്ദേഹത്തിന് വാഗ്ദത്തം ചെയ്യുകയും യുദ്ധാര്‍ജ്ജിത സമ്പത്തില്‍ നിന്നുള്ള വിഹിതം നല്‍കുകയും ചെയ്തു. റുഖിയ്യ (റ)യുടെ മരണാനന്തരം തന്റെ മറ്റൊരു പുത്രിയായ ഉമ്മുകുല്‍സും (റ)നെ നബി(സ) ഉസ്മാന്‍(റ)ന് വിവാഹം ചെയ്തുകൊടുത്തു.

***

ഹിജ്‌റ ആറാം വര്‍ഷം നബി (സ)യും ആയിരത്തില്‍പരം അനുയായികളും മക്കയിലേക്ക് യാത്രതിരിച്ചു. ഉംറയും കഅബാ സന്ദര്‍ശനവുമായിരുന്നു യാത്രോദ്ദേശ്യം. ഖുറൈശികള്‍ അവരെ തടയാന്‍ ചട്ടവട്ടം കൊട്ടുന്ന വിവരം ഹുദൈബിയയില്‍ വെച്ച് നബി (സ) അറിഞ്ഞു. നബി (സ) ഒരു യുദ്ധത്തിന്റെ തയ്യാറെടുപ്പോടെ വന്നതായിരുന്നില്ല.അതു നിമിത്തം ഖുറൈശികളുമായി സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചു. ഉസ്മാന്‍(റ)നെ മക്കയിലേക്കയച്ചു. മക്കയിലെത്തിയ അദ്ദേഹത്തെ അവര്‍ തടഞ്ഞുവെച്ചു. കാവല്‍ നിറുത്തി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം മടങ്ങിവന്നില്ല. വിവരം ലഭിച്ചതുമില്ല. മുസ്ലിംകള്‍ ഉല്‍കണ്ഠാകുലരായി. അതിനിടയില്‍ മുസ്ലിംകള്‍ ഉസ്മാന്‍(റ) രക്തത്തിന്ന് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. അനുയായികളോട് കരാര്‍ വാങ്ങി. അപ്പോഴേക്കും മുസ്ലിംകളുടെ ക്ഷോഭവും തയ്യാറെടുപ്പും മനസ്സിലാക്കിയ ഖുറൈശികള്‍ അദ്ദേഹത്തെ മോചിപ്പിച്ചു. അദ്ദേഹം നബി (സ)യുടെ സന്നിധിയിലെത്തി.

***

***

ഉമര്‍ (റ) മരണ ശയ്യയില്‍വെച്ച് തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഒരു ആറംഗ ആലോചനാ സമിതിയെ നിശ്ചയിച്ചു. നബി (സ) സ്വര്‍ഗ്ഗമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിച്ചിരുന്ന പത്ത് പേരില്‍ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന അലി (റ) ഉസ്മാന്‍ (റ) അബ്ദുറഹ്മാനുബ്‌നു ഔഫ് (0) സഅദ്ബ്‌നു അബീവഖാസ് (0) സുബൈര്‍ (റ) ത്വല്‍ഹത്ത് (0) എന്നിവരായിരുന്നു അവര്‍. അവരില്‍ നിന്ന് ഉസ്മാന്‍ (റ) ഖലീഫയായി ഐക്യകണ്‌ന തിരഞെഞ്ഞെടുക്കപ്പെട്ടു. പുതിയ ഖലീഫയുടെ ചുമതല ഭാരിച്ചതായിരുന്നു. പ്രവിശാലമായ ഒരു മഹാസാമ്രാജ്യം !വൈവിധ്യമാര്‍ന്ന ജനവിഭാഗം! പുതുതായി ജയിച്ചടക്കിയ വിദൂര ദിക്കുകളില്‍ ഇസ്ലാമിന്റെ ആധിപത്യംമനസ്സാ സംതൃപ്തിയോടു കൂടി അംഗീകരിക്കാത്തവര്‍! പരാജിതരായ റോമാ പേര്‍ഷ്യന്‍ സൈനിക ശക്തിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള മോഹം! ഉമര്‍(റ) കണിശവലയത്തില്‍ തല ഉയര്‍ത്താന്‍ ഭയപ്പെട്ട പലരും തലപൊക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു. ശാന്തനും ലജ്ജാശീലനുമായ പുതിയ ഖലീഫ എങ്ങനെ മുന്നോട്ടുപോകും! പക്ഷേ, അദ്ദേഹം അപ്രസക്തനായിരുന്നില്ല. തന്റേതായ ചില പരിഷ്കരണങ്ങള്‍ നടപ്പാക്കി സധൈര്യം മുന്നേറി. സൈന്യനായകരെയിറക്കി ഇസ്ലാമിന്റെ മുന്നേറ്റം ത്വരിതപ്പെടുത്തി. അബുബക്കര്‍ (റ)ന്റെ ദയാവായ്പം ഉമര്‍(റ)ന്റെ ഭരണതന്ത്രജ്തയും അദ്ദേഹം അനുവര്‍ത്തിച്ചു. അര്‍മീനിയായിലും അസര്‍ ബീജാനിലും ഉമര്‍ (റ)ന്റെ മരണത്തെ തുടര്‍ന്ന് കുഴപ്പം പൊട്ടിപ്പുറപ്പെട്ടു. അവര്‍ നികുതിനിഷേധിച്ചു. ഖലീഫ സൈന്യത്തെ അയച്ചു കുഴപ്പമൊതുക്കി. ഹിജ്‌റ 25ാം വര്‍ഷം അലക്‌സാണ്ടിയാ ഈജിപ്തിനെ ആക്രമിച്ചു. ഖലീഫ അവരെ പരാജയപ്പെടുത്തി. ത്വറാബല്‍സ്, അള്‍ജീരിയ, മൊറോക്കോ, എന്നീ പ്രസിദ്ധ ഭൂവിഭാഗം ഇസ്ലാമിന്റെ സാമാജ്യത്തില്‍ കുട്ടിച്ചേര്‍ക്കപ്പെട്ടത് ഉസ്മാന്‍ (റ)ന്റെ കാലത്തായിരുന്നു. യുറോപിന്റെ കവാടമായിരുന്ന സൈപ്രസ് റോമാ സമുദ്രത്തിലെ ഒരു ഫലഭൂയിഷ്ഠ ദ്വീപായിരുന്നു. പേര്‍ഷ്യക്കാരുടെയും റോമാക്കാരുടെയും കടന്നാക്രമണം ഈജിപ്തിനെയും സിറിയയെയും എപ്പോഴും ശല്യപ്പെടുത്തിയിരുന്ന ഒരു തന്ത്രപ്രധാന സ്ഥലമായിരുന്നു അത്. അമീര്‍ മുആവിയയുടെ നേതൃത്വത്തില്‍ ആ പ്രദേശം ഇസ്ലാമിന്ന് അധീനമായതും ഉസ്മാന്‍ (റ)ന്റെ കാലത്തായിരുന്നു. ജര്‍ജാന്‍, ഖുറാസാന്‍, തബ്രിസ്താന്‍, ഹറാത്ത്, കാബൂള്‍, സിജിസ്ത്ഥാന്‍, ബഗ്ത്ത്, അശ്ബന്തോഖ്, ഖവാഫ്, അസ്ബറാഈല്‍, അര്‍ഗിയാന്‍ എന്നീ പ്രദേശങ്ങള്‍ ഇസ്ലാമിക ഖിലാഫത്തില്‍ കൊണ്ടുവന്നതും ഉസ്മാന്‍(റ) ഭരണകാലത്തായിരുന്നു. ഇസ്ലാമിക മുന്നേറ്റം അന്ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ വരെ എത്തി!ഉസ്മാന്‍ (റ)ന്റെ ഭരണത്തില്‍ അഞ്ചാറു വര്‍ഷം ശാന്തിയും സമാധാനവും കളിയാടി. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞൊഴുകി. ഇസ്ലാമിക സാമാജ്യത്തിന്റെ പരിധി വ്യാപിച്ചു. ജനങ്ങള്‍ സന്തുഷ്ടരായി. പക്ഷേ, അദ്ദേഹം അപ്രസക്തനായിരുന്നില്ല. തന്റേതായ ചില പരിഷ്കരണങ്ങള്‍ നടപ്പാക്കി സധൈര്യം മുന്നേറി. സൈന്യനായകരെയിറക്കി ഇസ്ലാമിന്റെ മുന്നേറ്റം ത്വരിതപ്പെടുത്തി. അബുബക്കര്‍ (റ)ന്റെ ദയാവായ്പം ഉമര്‍(റ)ന്റെ ഭരണതന്ത്രജ്തയും അദ്ദേഹം അനുവര്‍ത്തിച്ചു. അര്‍മീനിയായിലും അസര്‍ ബീജാനിലും ഉമര്‍ (റ)ന്റെ മരണത്തെ തുടര്‍ന്ന് കുഴപ്പം പൊട്ടിപ്പുറപ്പെട്ടു. അവര്‍ നികുതി നിഷേധിച്ചു. ഖലീഫ സൈന്യത്തെ അയച്ചു കുഴപ്പമൊതുക്കി. ഹിജ്‌റ 25ാം വര്‍ഷം അലക്‌സാണ്ടിയാ ഈജിപ്തിനെ ആക്രമിച്ചു. ഖലീഫ അവരെ പരാജയപ്പെടുത്തി. ത്വറാബല്‍സ്, അള്‍ജീരിയ, മൊറോക്കോ, എന്നീ പ്രസിദ്ധ ഭൂവിഭാഗം ഇസ്ലാമിന്റെ സാമാജ്യത്തില്‍ കുട്ടിച്ചേര്‍ക്കപ്പെട്ടത് ഉസ്മാന്‍ (റ)ന്റെ കാലത്തായിരുന്നു. യുറോപിന്റെ കവാടമായിരുന്ന സൈപ്രസ് റോമാ സമുദ്രത്തിലെ ഒരു ഫലഭൂയിഷ്ഠ ദ്വീപായിരുന്നു. പേര്‍ഷ്യക്കാരുടെയും റോമാക്കാരുടെയും കടന്നാക്രമണം ഈജിപ്തിനെയും സിറിയയെയും എപ്പോഴും ശല്യപ്പെടുത്തിയിരുന്ന ഒരു തന്ത്രപ്രധാന സ്ഥലമായിരുന്നു അത്. അമീര്‍ മുആവിയയുടെ നേതൃത്വത്തില്‍ ആ പ്രദേശം ഇസ്ലാമിന്ന് അധീനമായതും ഉസ്മാന്‍ (റ)ന്റെ കാലത്തായിരുന്നു. ജര്‍ജാന്‍, ഖുറാസാന്‍, തബ്രിസ്താന്‍, ഹറാത്ത്, കാബൂള്‍, സിജിസ്ത്ഥാന്‍, ബഗ്ത്ത്, അശ്ബന്തോഖ്, ഖവാഫ്, അസ്ബറാഈല്‍, അര്‍ഗിയാന്‍ എന്നീ പ്രദേശങ്ങള്‍ ഇസ്ലാമിക ഖിലാഫത്തില്‍ കൊണ്ടുവന്നതും ഉസ്മാന്‍(റ) ഭരണകാലത്തായിരുന്നു. ഇസ്ലാമിക മുന്നേറ്റം അന്ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ വരെ എത്തി!ഉസ്മാന്‍ (റ)ന്റെ ഭരണത്തില്‍ അഞ്ചാറു വര്‍ഷം ശാന്തിയും സമാധാനവും കളിയാടി. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞൊഴുകി. ഇസ്ലാമികസാമാജ്യത്തിന്റെ പരിധി വ്യാപിച്ചു. ജനങ്ങള്‍ സന്തുഷ്ടരായി. അതിരറ്റ സമ്പല്‍ സമൃദ്ധിയും ആഡംബരവും നാശഹേതുകമായിതീരുമെന്ന് പറയേണ്ടതില്ലല്ലോ. നബി (സ) തന്നെ പലപ്പോഴും അത് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്: ‘നിങ്ങള്‍ക്ക് ദാരിദ്ര്യം വന്നു ഭവിക്കുന്നതല്ല ഞാന്‍ ഭയപ്പെടുന്നത്, സമ്പല്‍സമൃദ്ധിയെയാകുന്നു.”കൂടാതെ നബി (സ)യുടെ ശിക്ഷണം ലഭിച്ച അനുയായികള്‍ ഓരോരുത്തരായി മരണപ്പെടുകയും വാര്‍ദക്യം പ്രാപിക്കുകയും ചെയ്തു. അബുബക്കര്‍ (റ)ന്റെയും ഉമര്‍(റ)ന്റെയും ഭരണകാലത്തേക്കാള്‍ പുതുവിശ്വാസികള്‍ ഇസ്ലാമില്‍ കടന്നുകൂടുകയും സൈന്യത്തിലും മറ്റും പങ്കാളികളാ വുകയും ചെയ്തു. മുന്‍ഗാമികളായ സല്‍വൃത്തരുടെ സന്തതികള്‍ അത്രതന്നെ ഭക്തരും ബോധവാന്‍മാരുമല്ലാതെ വരികയും ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാന്‍ തുടങ്ങുകയും ചെയ്തു. അബൂബക്കര്‍ (റ)ന്റെ കാലം മുതല്‍ ഭരണകാലത്ത് ഖുറൈശികള്‍ക്കുണ്ടായിരുന്ന കുത്തകാവകാശത്തെക്കുറിച്ച് ഇതരവിഭാഗക്കാര്‍ ബോധവാന്‍മാരാകാന്‍ തുടങ്ങി. വിജയങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും കാരണക്കാര്‍ തങ്ങളും അനുഭവിക്കേണ്ടവര്‍ ഖുറൈശികള്‍ മാത്രവും എന്ന നിലപാട് പൊറുത്തുകൂടാ എന്ന് ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി. ഉദ്യേഗതലങ്ങളില്‍ തങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്ന് അവര്‍ ചിന്തിച്ചു. മൊറോക്കോ മുതല്‍ കാബൂള്‍ വരെയുള്ള വിശാലമായ ഭൂപ്രദേശത്ത് ലക്ഷക്കണക്കില്‍ അമുസ്ലിംകള്‍ അധിവസിച്ചിരുന്നു. മജൂസികളും ജൂതന്‍മാരുമായ അവര്‍ ഇസ്ലാമിക ശക്തിയെ വെല്ലുവിളിക്കാന്‍ കഴിയാതെ ഒതുങ്ങിക്കഴിയുന്നവരായിരുന്നു. ഉമര്‍(റ)ന്റെ ഉരുക്കുമുഷ്ടി അവര്‍ഭയപ്പെട്ടു. ഉദാരമനസ്‌കനും വിട്ടുവീഴ്ച്ചക്കാരനുമായ പുതിയ ഖലീഫയുടെ ഭരണം അവര്‍ സുവര്‍ണ്ണാവസരമായി കണക്കിലെടുത്തു. കുഴപ്പങ്ങള്‍ക്ക് വലയെറിയാന്‍ തുടങ്ങി. സ്വന്തം കുടുംബത്തോട് അളവറ്റ സ്‌നേഹാദരവായിരുന്നു ഖലീഫക്ക്. തന്റെ സ്വത്ത് അവര്‍ക്ക് ആവശ്യാനുസരണം നല്‍കുമായിരുന്നു. ഖലീഫ പൊതുഖജനാവ് സ്വന്തക്കാര്‍ക്ക് വേണ്ടി ദുര്‍വിനിയോഗം നടത്തുന്നുവെന്ന് കള്ള പ്രചരണം നടത്താന്‍ ശത്രുക്കള്‍ക്ക് അത് നിമിത്തമായി.. ഉദ്യോഗസ്ഥരില്‍ പലരും പണ്ടുള്ളവരെപ്പോലെ അനുസരണയും കൂറും പ്രകടിപ്പിക്കാതെ വന്നു. കഴിഞ്ഞ തലമുറ ഭക്തന്‍മാരും പുണ്യവാളന്‍മാരുമായിരുന്നല്ലോ. അല്ലാഹുവിന്നുവേണ്ടി ഇസ്ലാമിക സമൂഹത്തോട് നിര്‍വ്വഹിക്കുന്ന നിര്‍ബന്ധ ചുമതലയായിരുന്നു കൂറും അനുസരണയും. പക്ഷേ പുതിയ തലമുറയിലെ ഉദ്യോഗസ്ഥന്‍മാര്‍ പലരും ഇതു പ്രകടിപ്പിക്കാതെ വന്നപ്പോള്‍ പലരേയും ഒഴിവാക്കേണ്ടിവന്നു. തദ്സ്ഥാനങ്ങളില്‍ കുറും അനുസരണയും ഉള്ളവരെ നിയമിക്കേണ്ടിവന്നു. സ്വാഭാവികമായും അവരെല്ലാം ഖലീഫയുടെ സ്വന്തക്കാരും കുടുംബക്കാരുമായിരിക്കുമല്ലോ. ബഹുമുഖ അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങി. അത് മുതലെടുക്കാന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ അവസരോചിതം രംഗത്തുവന്നു. ഉമര്‍(റ)നെ വധിച്ചത് പോലും അവരുടെ ആസൂത്രിത നടപടിയായിരുന്നു എന്ന് പറയപ്പെടുന്നു. അതുവരെ തലപൊക്കാന്‍ ധൈര്യമില്ലാതെ മാളത്തിലൊളിച്ചിരുന്ന എല്ലാ ദുഷ്ടതകളും ഉമര്‍ (റ)ന്റെ മരണത്തോടു കൂടി പുറത്തു വരികയായി. ഖലീഫക്കെതിരെ കുപ്രചരണങ്ങള്‍ നടത്താനും കള്ളക്കഥകള്‍ പ്രചരിപ്പിക്കാനും തുടങ്ങിയ കുഴപ്പക്കാര്‍ അതിന്നുവേണ്ടി നീചമായ പല മാര്‍ഗങ്ങളും അവലംബിച്ചു. അമ്മാര്‍ (റ), അലി(റ) മുതലായ സഹാബിമാരുടെ പേരില്‍ കള്ളക്കത്തുകളുണ്ടാക്കി പലര്‍ക്കും കൊടുത്തയച്ചു. ഖലീഫക്കെതിരെ മദീനയിലേക്ക് സായുധരായി നീങ്ങാന്‍ ആവശ്യപ്പെടുന്നതായിരുന്നു കത്തുകള്‍!ശത്രുക്കളുടെ നീക്കങ്ങളെ കുറിച്ച് ശരിക്കും അറിയാവുന്ന ഖലീഫ അവരെ അമര്‍ച്ച ചെയ്യാന്‍ മുതിര്‍ന്നില്ല. രക്തച്ചൊരിച്ചിലും കുഴപ്പവും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. താന്‍ വധിക്കപ്പെട്ടാലും അപരന്റെ ഒരു തുള്ളി രക്തംപോലും ഒഴുക്കിക്കുടാ എന്ന് അദ്ദേഹത്തിന്ന്നിര്‍ബന്ധമുണ്ടായിരുന്നു. ഈജിപ്ത്, കുഫാ, ബസറ എന്നീ പ്രദേശങ്ങളില്‍ നിന്ന് ആയുധധാരികളായ ആയിരക്കണക്കില്‍ കലാപകാരികള്‍ മദീനയിലെത്തി. ഖലീഫരാജിവെച്ചൊഴിയുക അല്ലെങ്കില്‍ കൊലയെ നേരിടുക എന്നതായിരുന്നു അവരുടെ ആവശ്യം. മദീനയുടെ അതിര്‍ത്തിയില്‍ കേന്ദ്രീകരിച്ച അവര്‍ അലി (റ)യുടെ അടുത്തേക്ക് ഒരു നിവേദകസംഘത്തെ പറഞ്ഞയച്ചു. സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ അലി (റ) അവരെ ഉപദേശിച്ചു. അവര്‍ കൂട്ടാക്കിയില്ല. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഖലീഫ അവരുമായി സംഭാഷണം നടത്തി. പവിത്രമായ മദീനയെ രക്തപങ്കിലമാക്കാതെ പിരിഞ്ഞുപോകാനും കുഴപ്പമൊഴിവാക്കാനും അവരെ നിര്‍ബന്ധിക്കാന്‍ അലി (റ)യുടെ സഹായം തേടി. കലാപകാരികള്‍ സമാധാനപരമായി പിരിഞ്ഞുപോയാല്‍ അവരുടെ ആവശ്യമനുസരിച്ച് ആക്ഷേപാര്‍ഹരായ ഗവര്‍ണ്ണര്‍മാരെ പിരിച്ചുവിടാമെന്ന് അലി(റ)ക്ക് ഉറപ്പ് കൊടുത്തു. അലി (റ)യും മുഹമ്മദ്ബ്‌നുമസ്ലമയും കലാപകാരികളുടെ പാളയത്തില്‍ ചെന്നു. ദീര്‍ഘമായ ശ്രമത്തിന് ശേഷം അവരെ തിരിച്ചയച്ചു. ദിവസങ്ങള്‍ക്കു ശേഷം കലാപകാരികള്‍ വീണ്ടും മടങ്ങി വന്നു. മദീന യുടെ വഴിയോരങ്ങളില്‍ നിലയുറപ്പിച്ചു. ഖലീഫയുടെ വസതി വളഞ്ഞു. തിരിച്ചുപോയവര്‍ വീണ്ടും മടങ്ങിവരാനും കലാപം സൃഷ്ടിക്കാനും കാരണമാരാഞ്ഞപ്പോള്‍ അവര്‍ ഒരു കത്തെടുത്ത് കാണിച്ച് ഇങ്ങനെ പറഞ്ഞു: ‘നോക്കു, ഖലീഫയുടെ കയ്യൊപ്പുള്ള ഒരു കത്താണിത്. ഖലീഫയുടെ ചീഫ്‌സിക്രട്ടറി മര്‍വാന്‍ അയച്ച ഒരു ദൂതനെ ഞങ്ങള്‍ വഴിയില്‍വെച്ചു പിടികൂടിയപ്പോള്‍ കിട്ടിയതാണിത്. ഈ കത്തില്‍, ഞങ്ങളെ വധിച്ച് കുരിശില്‍ തറക്കാന്‍ ഈജിപ്തിലെ ഗവര്‍ണ്ണര്‍ക്കുള്ള കല്‍പ്പനയാണുള്ളത് !’ സമാധാനശ്രമം പരാജയപ്പെട്ടു. ഖലീഫ രാജിവെക്കണം, അല്ലെങ്കില്‍ അദ്ദേഹത്തെ വധിക്കുമെന്ന് അവര്‍ ശഠിച്ചു. കലാപകാരികളെ നേരിടാന്‍ മദീനാ നിവാസികള്‍ ആയുധമേന്താന്‍ തീരുമാനിച്ചു. ഖലീഫ അതു സമ്മതിച്ചില്ല. താന്‍ കാരണം ഒരു മുസ്ലിമിന്റെ പോലും രക്തമൊഴുകാന്‍ പാടില്ല എന്ന് അദ്ദേഹം ശഠിച്ചു. വേണമെങ്കില്‍ എന്റെ രക്തമൊഴുകട്ടെ !. ആത്മരക്ഷാര്‍ത്ഥം സ്ഥലംവിടാന്‍ പലരും അദ്ദേഹത്തെ ഉപദേശിച്ചു നോക്കി. അതും അദ്ദേഹം സമ്മതിച്ചില്ല. പതിനായിരം ആയുധധാരികളായ കാലപകാരികള്‍ നാല്‍പതു ദിവസത്തോളം ഖലീഫയെ വളഞ്ഞു. അദ്ദേഹത്തെ അസഭ്യം പറയാനും കയ്യേറ്റം നടത്താനും മുതിര്‍ന്നു. കുടിവെള്ളം നിഷേധിച്ചു. സന്ദര്‍ശകരെ തടഞ്ഞു! എല്ലാമായിട്ടും സമാധാനത്തിന്റെ മാര്‍ഗത്തില്‍ നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല. മുസ്ലിം സമുദായത്തില്‍ രക്തപ്പുഴ ഒഴുകാന്‍ എന്തു വന്നാലും താന്‍ നിമിത്തമായിക്കൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ വാശി. പക്ഷേ, ശത്രുക്കള്‍ക്ക് ആ നിലപാട് വളര്‍ച്ചയേകുകയാണ് ചെയ്തത്. ആ കൊടും ക്രൂരതക്ക് അവസാനം ആ അഭിശപ്ത വര്‍ഗം തയ്യാറായി. പരിശുദ്ധ ഖുര്‍ആന്‍ പിടിച്ചുകൊണ്ടിരുന്ന ഖലീഫയുടെ വലതു കൈപ്പത്തി ആദ്യം അവര്‍ വെട്ടി താഴെയിട്ടു. തുടര്‍ന്നു ശരീരമാസകലവും! എണ്‍പതു കഴിഞ്ഞ ആ മഹാനുഭവാന്‍ രക്തത്തില്‍ കുളിച്ചു നിലംപതിച്ചു! അങ്ങനെ മുസ്ലിം സമുദായത്തിന്റെ ഐക്യം എന്നെന്നേക്കുമായി ഛിന്നഭിന്നമാവുകയും ചെയ്തു.