ഉസ്മാന്‍ (റ)
ഉസ്മാന്‍ (റ), ഇസ്ലാംമതാശ്ലേഷം വാക്കിലും അര്‍ത്ഥത്തിലും അദ്ദേഹത്തിന് ക്ലേശകരവും നഷ്ടപൂര്‍ണ്ണവുമായിരുന്നു. മക്കയിലെ സമ്പന്നനായ ഒരു വര്‍ത്തക പ്രമുഖനായിരുന്നു അദ്ദേഹം. ഐശ്വര്യത്തിന്റെ മണിമാളികയില്‍ വിരിച്ചിട്ട പട്ടുമെത്തയിലായിരുന്നു ജീവിതം!പ്രതാപവും പ്രസിദ്ധിയും അദ്ദേഹത്തിന്റെ അനന്തരാവകാശമായിരുന്നു. സമാദരണീയനും ബഹുമാന്യനുമായിരുന്നു അദ്ദേഹം. അതുവരെ ജനങ്ങള്‍ കല്‍പിച്ച് നല്‍കിയിരുന്ന എല്ലാ സ്ഥാനമാനങ്ങളും അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രവേശനത്തോടെ നഷ്ടമായി. അക്രമവും മര്‍ദ്ദനവും സഹിക്കേണ്ടിവന്നു. ഉറ്റവരും ഉടയവരും ശത്രുക്കളായി മാറി. തന്റെ പിതൃവ്യന്‍ ഹകീമുബ്‌നു അബില്‍ആസിയായിരുന്നു ഉസ്മാന്‍(റ)നെ കൂടുതല്‍ മര്‍ദ്ദിച്ചത്. അയാള്‍ ഉസ്മാന്‍ (റ)നെ ഒരു തുണില്‍ ബന്ധിച്ചു. കോപാന്ധനായി അലറി: ‘നിന്റെ പുതിയ വിശ്വാസം നീ ത്യജിക്കണം. മുഹമ്മദ് (സ) നെ കയ്യൊഴിയണം. അല്ലാതെ നിന്നെ വിട്ടയക്കുകയില്ല.’ അവര്‍ക്ക് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയനാക്കി. തന്റെ കാലില്‍ വരിഞ്ഞ ചങ്ങല തുരുമ്പ് പിടിച്ചാലും തന്റെ മനസ്സ് മാറ്റാന്‍ അവര്‍ക്ക് സാധ്യമല്ലെന്ന് അദ്ദേഹം ശഠിച്ചു. അന്തസ്സും അഭിമാനവും പ്രതാപവുമുള്ള ഒരു വ്യക്തി! എന്നിട്ടും ഖുറൈശികള്‍ കിരാതത്വത്തിന് കുറവുവന്നില്ല. ദുര്‍മാര്‍ഗത്തിന്റെ കുരിരുളില്‍ നിന്ന് വിമുക്തിനേടി സത്യത്തിന്റെ പ്രകാശകിരണം കണ്ടാനന്ദിച്ച ആ മനസ്സ് വീണ്ടും ജാഹിലിയത്തിലേക്ക് മടങ്ങുമോ? ഉസ്മാന്‍ (റ) ഇസ്ലാമില്‍ പ്രവേശിക്കുമ്പോള്‍ അതിന്റെ അംഗസംഖ്യകേവലം അഞ്ചോ ആറോ ആയിരുന്നു. അബൂബക്കര്‍ (റ) ആയിരുന്നു അദ്ദേഹത്തെ പ്രേരിപ്പിച്ചതും സത്യസന്ദേശമെത്തിച്ചുകൊടുത്തതും. ഉസ്മാന്‍ (റ) നബി (സ)യുടെ പുത്രി റുഖിയ്യ (റ)യെ വിവാഹം ചെയ്തു! റുഖിയ്യ (റ)യുടെ മരണാനന്തരം അവരുടെ സഹോദരി ഉമ്മുകുല്‍സുമിനെയും. രണ്ടു പേരുടേയും പുനര്‍വിവാഹമായിരുന്നു അത്! ഇസ്ലാമിന്റെ കഠിന ശത്രു അബൂലഹബിന്റെ പുത്രന്‍മാരായിരുന്നു നബി (സ)യുടെ പ്രസ്തുത രണ്ടു പുത്രിമാരെയും വിവാഹം ചെയ്തിരുന്നത്. ഉത്ബത്ത് റുഖിയ്യയേയും ഉതൈബത്ത് ഉമ്മുകുല്‍സൂമിനെയും. ഖുറൈശികളുടെ നിര്‍ബന്ധംമുലം അബുലഹബ് തന്റെ പുത്രന്‍മാരെക്കൊണ്ട് അവരെ വിവാഹമോചനം ചെയ്യിച്ചു നബി (സ)യുടെ വീട്ടിലേക്കയച്ചു. മക്കയില്‍ ഖുറൈശികളുടെ മര്‍ദ്ദനം ശക്തിയാര്‍ജ്ജിച്ചു. മുസ്ലിംകള്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെയായി. മുസ്ലിംകളുടെ ദുരിതം കണ്ടുമനമുരുകിയ നബി (സ) അവരോട് അബ്‌സീനിയയിലേക്ക് ആത്മരക്ഷാര്‍ഥം ഒളിച്ചോടാന്‍ നിര്‍ദ്ദേശിച്ചു. ആദ്യമായി പുറപ്പെട്ടത് ഉസ്മാന്‍ (റ) ഭാര്യയുമായിരുന്നു. പതിനൊന്നു പുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണ് ആ കൂട്ടത്തിലുണ്ടായിരുന്നത്.നബി (സ) ആ ദമ്പതികള്‍ക്കായി ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുഅവര്‍ക്ക് സാമീപ്യം നല്‍കട്ടെ, ഇബ്‌റാഹീമിന്നും ലുത്തിനും (അ) ശേഷം ആദ്യമായി കുടുംബസമേതം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഹിജ്‌റ പോകുന്ന വ്യക്തിയാണ് ഉസ്മാന്‍ (റ)” അവര്‍ അബ്‌സീനിയായില്‍ താമസിച്ചുകൊണ്ടിരിക്കെ അവിടെ ഒരു കിംവദന്തി പറന്നെത്തി. ഖുറൈശി പ്രമുഖര്‍ പലരും ഇസ്ലാം മതം വിശ്വസിച്ചത് നിമിത്തം മുസ്ലിംകള്‍ക്ക് മക്കയില്‍ സൈ്വര്യജീവിതം കൈവന്നിരിക്കുന്നു എന്നായിരുന്നു അത്. അതു കാരണം പലരും അവിടെ നിന്ന് മടങ്ങിവന്നു. കുട്ടത്തില്‍ ഉസ്മാന്‍ (റ) ഭാര്യയുമുണ്ടായിരുന്നു. മക്കയിലാവട്ടെ അന്ന് മുസ്ലിംകളുടെ നില പൂര്‍വ്വാധികം ദുരിതപൂര്‍ണ്ണമായിരുന്നു. ഖുറൈശികള്‍ വിട്ടുവീഴ്ചയില്ലാതെ മര്‍ദ്ദനമുറകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അത് നിമിത്തം വീണ്ടും അവര്‍ അങ്ങോട്ടു തന്നെ യാത്രയായി. അവിടെവെച്ചു ആ ദമ്പതിമാര്‍ക്ക് അബ്ദുല്ല എന്ന കുട്ടി ജനിച്ചു. യുവതിയായിരുന്ന റുഖിയ്യ (റ) മദീനയില്‍ മടങ്ങിയെത്തിയ ശേഷം അധികകാലം ജീവിച്ചില്ല. അഞ്ചാംപനി പിടിച്ചു മരണമടഞ്ഞു. അബ്ദുല്ലയും ശൈശവത്തില്‍ തന്നെ മരണപ്പെട്ടു.
****
മക്കയിലെ ദുരിതം പുര്‍വ്വോപരി വര്‍ദ്ധിച്ചു. തന്റെ അനുയായികളുടെ കഷ്ടപ്പാടുകള്‍ നബി (സ)യെ വ്യാകുല ചിത്തനാക്കി. മദീനയിലേക്ക് ഹിജ്‌റ പോകാന്‍ സമ്മതം നല്‍കി. ഉസ്മാന്‍ (റ) ഭാര്യയോടൊപ്പം മദീനയിലെത്തി. അവിടെ അദ്ദേഹം ഔസ്ബ്‌നുസാബിത്ത് (റ)ന്റെ കൂടെയാണ് താമസിച്ചത്. ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കേണ്ടിവന്ന മുസ്ലിം സമൂഹത്തിന്ന് അന്ന് ഉസ്മാന്‍ (റ)ന്റെ സഹായം നിര്‍ലോഭമായിരുന്നു. അദ്ദേഹം തന്റെ സമ്പത്ത് നബി (സ)യുടെ ഇംഗിതമനുസരിച്ച് ചെലവഴിച്ചു. മദീനയിലെ മുസ്ലിംകള്‍ക്ക് കുടിവെള്ളത്തിന് ക്ഷാമമായിരുന്നു. ഒരു യഹൂദിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ബിഅ്‌റുമാ’ എന്ന കിണര്‍ വറ്റാത്ത ഉറവയുള്ളതായിരുന്നു. അയാള്‍ ആ കിണറ്റിലെ വെള്ളത്തിന് വില വാങ്ങിക്കൊണ്ടായിരുന്നു മറ്റുള്ളവരെ മുക്കിയെടുക്കാന്‍ അനുവദിച്ചിരുന്നത്. പ്രസ്തുത കിണര്‍ മുസ്ലിംകളുടെ ആവശ്യത്തിന് വിട്ടുകിട്ടിയെങ്കില്‍ എന്ന് നബി (സ) ആഗ്രഹിച്ചു. നബി (സ)യുടെ ആഗ്രഹപ്രകാരം ഉസ്മാന്‍(റ) അത് വിലയ്ക്കുവാങ്ങാന്‍ തീരുമാനിച്ചു. ഇരുപതിനായിരം ദീര്‍ഹമിന്ന് അത് വാങ്ങി പൊതു ഉപയോഗത്തിന്ന് വിട്ടുകൊടുത്തു. മദീനക്കാര്‍ക്ക് സൗജന്യമായി വെള്ളം ലഭിക്കുകയും ചെയ്തു. നബി (സ്വ)യെ വളരെയേറെ സന്തുഷ്ടനാക്കിയ ഒരു ധര്‍മമമായിരുന്നു അത്. മദീനാ പള്ളിയുടെ വികസനത്തിന്ന് പള്ളിയുടെ പരിസരത്തുള്ള സ്ഥലം ഇരുപത്തയ്യായിരം ദിര്‍ഹമിന്ന് വാങ്ങി സമര്‍പ്പിച്ചതും അദ്ദേഹമായിരുന്നു!. മക്കാ വിജയശേഷം മസ്ജിദുല്‍ഹറാം വിപുലീകരിക്കേണ്ടി വന്നു. പള്ളിക്കുവേണ്ടി സ്ഥലം വിലക്കെടുക്കാന്‍ തീരുമാനിച്ചു. പതിനായിരം സ്വര്‍ണ്ണനാണയം ചെലവഴിച്ചു സ്ഥലം വാങ്ങി സമര്‍പ്പിച്ചതും ഉസ്മാന്‍ (റ) ആയിരുന്നു. ഹിജ്‌റ ഒമ്പതാം വര്‍ഷം റോമാചക്രവര്‍ത്തി ഹിര്‍ഖല്‍ ഇസ്ലാമിനെതിരെ സൈനിക സജ്ജീകരണം നടത്തുന്നുണ്ടെന്ന വിവരം മദീനയില്‍ ലഭിച്ചു. റോമാ സൈന്യത്തെ എതിരിടാന്‍ നബി (സ)യും അനുയായികളും ഒരുങ്ങി. വിദൂരമായ റോമാ അതിര്‍ത്തിയില്‍ കനല്‍കത്തുന്ന മരുഭൂമിയിലുടെ ദീര്‍ഘസഞ്ചാരം നടത്തി യുദ്ധം ചെയ്യാന്‍ മുസ്ലിംകള്‍ ഒരുങ്ങിയാല്‍ തന്നെ ഭാരിച്ച സാമ്പത്തിക സഹായം വേണമല്ലോ. അതെങ്ങനെലഭിക്കും? നബി (സ) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സംഭാവന നല്‍കാന്‍ അനുയായികളെ ഉല്‍ബോധിപ്പിച്ചു. സ്ത്രീകളടക്കം കണ്ഠാഭരണങ്ങളും കര്‍ണ്ണാഭരണങ്ങളും അഴിച്ചു നബി(സ)ക്കു നല്‍കി. എല്ലാവരും തന്നാല്‍ കഴിയുന്നത് സംഭാവന ചെയ്തു. ഉസ്മാന്‍ (റ) നല്‍കിയത് എത്രയാണെന്നോ?തൊള്ളായിരത്തി നാല്‍പ്പത് ഒട്ടകങ്ങളും അറുപത് പടക്കുതിരകളും പതിനായിരം സ്വര്‍ണ്ണനാണയവും! സന്തുഷ്ടനായ നബി (സ) സ്വര്‍ണ്ണനാണയങ്ങളില്‍ കൈ ചികഞ്ഞു കൊണ്ടു ഇങ്ങനെ പറഞ്ഞു:‘ഉസ്മാനേ, താങ്കളുടെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തരട്ടെ. രഹസ്യമായതും പരസ്യമായതും ഇനിയുണ്ടാകാന്‍ പോകുന്നതുമെല്ലാം തന്നെ!’ തബുക്കില്‍ ചെന്നിറങ്ങിയ മുസ്ലിം സൈന്യം എതിരാളികളെകാണാതെ തിരിച്ചുപോരുകയാണ് ചെയ്തത്. മുസ്ലിംകളുടെ സജ്ജീകരണമറിഞ്ഞു ചക്രവര്‍ത്തിയും സൈന്യവും മടങ്ങിപ്പോവുകയാണത്രെ ഉണ്ടായത്. എങ്കിലും ഉസ്മാന്‍ (റ) തന്റെ വലിയ സംഭാവനയില്‍ നിന്ന് ഒരു ഒട്ടക കയര്‍ പോലും തിരിച്ചുവാങ്ങിയില്ല.&‘എല്ലാ പ്രവാചകന്‍മാര്‍ക്കും സ്വര്‍ഗ്ഗത്തില്‍ ഒരു കൂട്ടുകാരനുണ്ട്. എന്റെ കൂട്ടുകാരന്‍ ഉസ്മാനാകുന്നു” എന്ന് നബി (സ) പറയുകയുണ്ടായി. ഭക്തനായ അദ്ദേഹം പകല്‍ നേമ്പും രാത്രി നമസ്‌കാരവും അനുഷ്ഠിക്കും. എല്ലാ വെള്ളിയാഴ്ച്ചയും ഒരു അടിമയെ വാങ്ങി മോചിപ്പിക്കും. മദീനയില്‍ ക്ഷാമം നേരിട്ടാല്‍ വാരിക്കോരിക്കൊടുക്കും. ഒരിക്കല്‍ അദ്ദേഹത്തിന്റെ കച്ചവട ഖാഫില മദിയിലെത്തി. ഭക്ഷ്യധാന്യങ്ങള്‍ എമ്പാടും ! മദീനയിലാണെങ്കില്‍ കൊടുമ്പിരിക്കൊള്ളുന്ന ക്ഷാമം. കച്ചവടക്കാര്‍ പലരും വന്നു. ഉസ്മാന്‍(റ)ന്റെ ചരക്കിന് വില പറഞ്ഞു: പത്തിന് പന്ത്രണ്ടും പത്തിന് പതിനഞ്ചും ലാഭം പറഞ്ഞു. ഉസ്മാന്‍(റ) പറഞ്ഞു: എന്റെ ചരക്കിന്ന് അതിലപ്പുറം ലാഭം പറഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് ഇത് വില്‍ക്കുന്നില്ല. കച്ചവടക്കാര്‍ അല്‍ഭുതപ്പെട്ടു. മാര്‍ക്കറ്റിലില്ലാത്ത ലാഭം പറഞ്ഞത് ആരാണ്? ഉസ്മാന്‍ (റ) പറഞ്ഞു: ‘അല്ലാഹു, അവന്‍ പത്തിന് നൂറ് വാഗ്ദത്തം ചെയ്തിരിക്കുന്നു. ഇത് ഞാന്‍ അവന്ന് വില്‍ക്കുകയും ചെയ്തിരിക്കുന്നു. ആ ധാന്യങ്ങള്‍ മുഴുവനും അദ്ദേഹം ‘ പത്തിന് നൂറ് ലാഭത്തോതില്‍’ പാവങ്ങള്‍ക്ക് വിതരണം ചെയ്തു. ജനങ്ങള്‍ക്ക് അദ്ദേഹം രാജകീയമായ വിരുന്നുട്ടി. അദ്ദേഹം സുര്‍ക്കയും എണ്ണയും ചേര്‍ത്ത് ലളിതമായി ഭക്ഷണം കഴിച്ചു. പതിനായിരക്കണക്കില്‍ വാരി ചിലവഴിച്ചപ്പോഴും അദ്ദേഹത്തിന്റെ വസ്ത്രം നാലോ അഞ്ചോദിര്‍ഹം മാത്രം വില പിടിപ്പുള്ളതായിരുന്നു!. മദീന പള്ളിയില്‍ ചരക്കല്ലില്‍ കിടന്ന് ദേഹത്ത് പാടുപതിഞ്ഞ ആ ദൈവ ഭക്തന്‍ പട്ടുമെത്തയും തലയണയും നാളെയ്ക്കുവേണ്ടി ഉപേക്ഷിച്ചു. ‘രാത്രി കാലങ്ങളില്‍ സുജൂദ് ചെയ്തും നിന്നും ആരാധിച്ചും പരലോക ശിക്ഷയെ ഭയപ്പെടുകയും തന്റെ നാഥന്റെ കാരുണ്യം ആഗ്രഹിച്ചും കഴിയുന്നവന്‍’ എന്ന് അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ വാഴ്ത്തിപറഞ്ഞത് ഉസ്മാന്‍ (റ)നെക്കുറിച്ചാണെന്ന് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു. ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. രോഗഗ്രസ്തയായി കഴിയുന്ന ഭാര്യയെ ശുശ്രൂഷിക്കാന്‍ നബി (സ) അദ്ദേഹത്തെ മദീനയില്‍ നിറുത്തിയതായിരുന്നു. ബദ്ര്‍ വിജയ വാര്‍ത്തയുമായി സൈദുബ്ഹാരിസ (റ) മദീനയില്‍ തക്ബീര്‍ ധ്വനിയുമായി പ്രവേശിച്ചപ്പോള്‍ അദ്ദേഹം റുഖിയ്യ (റ)യുടെ ജഡം കഫം ചെയ്യുകയായിരുന്നു. ഭാര്യയുടെ വിയോഗവും ബദറില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതിലുളള നഷ്ടബോധവും അദ്ദേഹത്തെ വിഷാദത്തിലാഴ്ത്തി. ബദറില്‍ സന്നിഹിതരായി യുദ്ധംചെയ്ത പടയാളികളുടെ പ്രതിഫലം നബി (സ) അദ്ദേഹത്തിന് വാഗ്ദത്തം ചെയ്യുകയും യുദ്ധാര്‍ജ്ജിത സമ്പത്തില്‍ നിന്നുള്ള വിഹിതം നല്‍കുകയും ചെയ്തു. റുഖിയ്യ (റ)യുടെ മരണാനന്തരം തന്റെ മറ്റൊരു പുത്രിയായ ഉമ്മുകുല്‍സും (റ)നെ നബി(സ) ഉസ്മാന്‍(റ)ന് വിവാഹം ചെയ്തുകൊടുത്തു.
***
ഹിജ്‌റ ആറാം വര്‍ഷം നബി (സ)യും ആയിരത്തില്‍പരം അനുയായികളും മക്കയിലേക്ക് യാത്രതിരിച്ചു. ഉംറയും കഅബാ സന്ദര്‍ശനവുമായിരുന്നു യാത്രോദ്ദേശ്യം. ഖുറൈശികള്‍ അവരെ തടയാന്‍ ചട്ടവട്ടം കൊട്ടുന്ന വിവരം ഹുദൈബിയയില്‍ വെച്ച് നബി (സ) അറിഞ്ഞു. നബി (സ) ഒരു യുദ്ധത്തിന്റെ തയ്യാറെടുപ്പോടെ വന്നതായിരുന്നില്ല.അതു നിമിത്തം ഖുറൈശികളുമായി സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചു. ഉസ്മാന്‍(റ)നെ മക്കയിലേക്കയച്ചു. മക്കയിലെത്തിയ അദ്ദേഹത്തെ അവര്‍ തടഞ്ഞുവെച്ചു. കാവല്‍ നിറുത്തി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം മടങ്ങിവന്നില്ല. വിവരം ലഭിച്ചതുമില്ല. മുസ്ലിംകള്‍ ഉല്‍കണ്ഠാകുലരായി. അതിനിടയില്‍ മുസ്ലിംകള്‍ ഉസ്മാന്‍(റ) രക്തത്തിന്ന് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. അനുയായികളോട് കരാര്‍ വാങ്ങി. അപ്പോഴേക്കും മുസ്ലിംകളുടെ ക്ഷോഭവും തയ്യാറെടുപ്പും മനസ്സിലാക്കിയ ഖുറൈശികള്‍ അദ്ദേഹത്തെ മോചിപ്പിച്ചു. അദ്ദേഹം നബി (സ)യുടെ സന്നിധിയിലെത്തി.
***
***
ഉമര്‍ (റ) മരണ ശയ്യയില്‍വെച്ച് തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ഒരു ആറംഗ ആലോചനാ സമിതിയെ നിശ്ചയിച്ചു. നബി (സ) സ്വര്‍ഗ്ഗമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിച്ചിരുന്ന പത്ത് പേരില്‍ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന അലി (റ) ഉസ്മാന്‍ (റ) അബ്ദുറഹ്മാനുബ്‌നു ഔഫ് (0) സഅദ്ബ്‌നു അബീവഖാസ് (0) സുബൈര്‍ (റ) ത്വല്‍ഹത്ത് (0) എന്നിവരായിരുന്നു അവര്‍. അവരില്‍ നിന്ന് ഉസ്മാന്‍ (റ) ഖലീഫയായി ഐക്യകണ്‌ന തിരഞെഞ്ഞെടുക്കപ്പെട്ടു. പുതിയ ഖലീഫയുടെ ചുമതല ഭാരിച്ചതായിരുന്നു. പ്രവിശാലമായ ഒരു മഹാസാമ്രാജ്യം !വൈവിധ്യമാര്‍ന്ന ജനവിഭാഗം! പുതുതായി ജയിച്ചടക്കിയ വിദൂര ദിക്കുകളില്‍ ഇസ്ലാമിന്റെ ആധിപത്യംമനസ്സാ സംതൃപ്തിയോടു കൂടി അംഗീകരിക്കാത്തവര്‍! പരാജിതരായ റോമാ പേര്‍ഷ്യന്‍ സൈനിക ശക്തിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള മോഹം! ഉമര്‍(റ) കണിശവലയത്തില്‍ തല ഉയര്‍ത്താന്‍ ഭയപ്പെട്ട പലരും തലപൊക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു. ശാന്തനും ലജ്ജാശീലനുമായ പുതിയ ഖലീഫ എങ്ങനെ മുന്നോട്ടുപോകും! പക്ഷേ, അദ്ദേഹം അപ്രസക്തനായിരുന്നില്ല. തന്റേതായ ചില പരിഷ്കരണങ്ങള്‍ നടപ്പാക്കി സധൈര്യം മുന്നേറി. സൈന്യനായകരെയിറക്കി ഇസ്ലാമിന്റെ മുന്നേറ്റം ത്വരിതപ്പെടുത്തി. അബുബക്കര്‍ (റ)ന്റെ ദയാവായ്പം ഉമര്‍(റ)ന്റെ ഭരണതന്ത്രജ്തയും അദ്ദേഹം അനുവര്‍ത്തിച്ചു. അര്‍മീനിയായിലും അസര്‍ ബീജാനിലും ഉമര്‍ (റ)ന്റെ മരണത്തെ തുടര്‍ന്ന് കുഴപ്പം പൊട്ടിപ്പുറപ്പെട്ടു. അവര്‍ നികുതിനിഷേധിച്ചു. ഖലീഫ സൈന്യത്തെ അയച്ചു കുഴപ്പമൊതുക്കി. ഹിജ്‌റ 25ാം വര്‍ഷം അലക്‌സാണ്ടിയാ ഈജിപ്തിനെ ആക്രമിച്ചു. ഖലീഫ അവരെ പരാജയപ്പെടുത്തി. ത്വറാബല്‍സ്, അള്‍ജീരിയ, മൊറോക്കോ, എന്നീ പ്രസിദ്ധ ഭൂവിഭാഗം ഇസ്ലാമിന്റെ സാമാജ്യത്തില്‍ കുട്ടിച്ചേര്‍ക്കപ്പെട്ടത് ഉസ്മാന്‍ (റ)ന്റെ കാലത്തായിരുന്നു. യുറോപിന്റെ കവാടമായിരുന്ന സൈപ്രസ് റോമാ സമുദ്രത്തിലെ ഒരു ഫലഭൂയിഷ്ഠ ദ്വീപായിരുന്നു. പേര്‍ഷ്യക്കാരുടെയും റോമാക്കാരുടെയും കടന്നാക്രമണം ഈജിപ്തിനെയും സിറിയയെയും എപ്പോഴും ശല്യപ്പെടുത്തിയിരുന്ന ഒരു തന്ത്രപ്രധാന സ്ഥലമായിരുന്നു അത്. അമീര്‍ മുആവിയയുടെ നേതൃത്വത്തില്‍ ആ പ്രദേശം ഇസ്ലാമിന്ന് അധീനമായതും ഉസ്മാന്‍ (റ)ന്റെ കാലത്തായിരുന്നു. ജര്‍ജാന്‍, ഖുറാസാന്‍, തബ്രിസ്താന്‍, ഹറാത്ത്, കാബൂള്‍, സിജിസ്ത്ഥാന്‍, ബഗ്ത്ത്, അശ്ബന്തോഖ്, ഖവാഫ്, അസ്ബറാഈല്‍, അര്‍ഗിയാന്‍ എന്നീ പ്രദേശങ്ങള്‍ ഇസ്ലാമിക ഖിലാഫത്തില്‍ കൊണ്ടുവന്നതും ഉസ്മാന്‍(റ) ഭരണകാലത്തായിരുന്നു. ഇസ്ലാമിക മുന്നേറ്റം അന്ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ വരെ എത്തി!ഉസ്മാന്‍ (റ)ന്റെ ഭരണത്തില്‍ അഞ്ചാറു വര്‍ഷം ശാന്തിയും സമാധാനവും കളിയാടി. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞൊഴുകി. ഇസ്ലാമിക സാമാജ്യത്തിന്റെ പരിധി വ്യാപിച്ചു. ജനങ്ങള്‍ സന്തുഷ്ടരായി. പക്ഷേ, അദ്ദേഹം അപ്രസക്തനായിരുന്നില്ല. തന്റേതായ ചില പരിഷ്കരണങ്ങള്‍ നടപ്പാക്കി സധൈര്യം മുന്നേറി. സൈന്യനായകരെയിറക്കി ഇസ്ലാമിന്റെ മുന്നേറ്റം ത്വരിതപ്പെടുത്തി. അബുബക്കര്‍ (റ)ന്റെ ദയാവായ്പം ഉമര്‍(റ)ന്റെ ഭരണതന്ത്രജ്തയും അദ്ദേഹം അനുവര്‍ത്തിച്ചു. അര്‍മീനിയായിലും അസര്‍ ബീജാനിലും ഉമര്‍ (റ)ന്റെ മരണത്തെ തുടര്‍ന്ന് കുഴപ്പം പൊട്ടിപ്പുറപ്പെട്ടു. അവര്‍ നികുതി നിഷേധിച്ചു. ഖലീഫ സൈന്യത്തെ അയച്ചു കുഴപ്പമൊതുക്കി. ഹിജ്‌റ 25ാം വര്‍ഷം അലക്‌സാണ്ടിയാ ഈജിപ്തിനെ ആക്രമിച്ചു. ഖലീഫ അവരെ പരാജയപ്പെടുത്തി. ത്വറാബല്‍സ്, അള്‍ജീരിയ, മൊറോക്കോ, എന്നീ പ്രസിദ്ധ ഭൂവിഭാഗം ഇസ്ലാമിന്റെ സാമാജ്യത്തില്‍ കുട്ടിച്ചേര്‍ക്കപ്പെട്ടത് ഉസ്മാന്‍ (റ)ന്റെ കാലത്തായിരുന്നു. യുറോപിന്റെ കവാടമായിരുന്ന സൈപ്രസ് റോമാ സമുദ്രത്തിലെ ഒരു ഫലഭൂയിഷ്ഠ ദ്വീപായിരുന്നു. പേര്‍ഷ്യക്കാരുടെയും റോമാക്കാരുടെയും കടന്നാക്രമണം ഈജിപ്തിനെയും സിറിയയെയും എപ്പോഴും ശല്യപ്പെടുത്തിയിരുന്ന ഒരു തന്ത്രപ്രധാന സ്ഥലമായിരുന്നു അത്. അമീര്‍ മുആവിയയുടെ നേതൃത്വത്തില്‍ ആ പ്രദേശം ഇസ്ലാമിന്ന് അധീനമായതും ഉസ്മാന്‍ (റ)ന്റെ കാലത്തായിരുന്നു. ജര്‍ജാന്‍, ഖുറാസാന്‍, തബ്രിസ്താന്‍, ഹറാത്ത്, കാബൂള്‍, സിജിസ്ത്ഥാന്‍, ബഗ്ത്ത്, അശ്ബന്തോഖ്, ഖവാഫ്, അസ്ബറാഈല്‍, അര്‍ഗിയാന്‍ എന്നീ പ്രദേശങ്ങള്‍ ഇസ്ലാമിക ഖിലാഫത്തില്‍ കൊണ്ടുവന്നതും ഉസ്മാന്‍(റ) ഭരണകാലത്തായിരുന്നു. ഇസ്ലാമിക മുന്നേറ്റം അന്ന് കോണ്‍സ്റ്റാന്റിനോപ്പിള്‍ വരെ എത്തി!ഉസ്മാന്‍ (റ)ന്റെ ഭരണത്തില്‍ അഞ്ചാറു വര്‍ഷം ശാന്തിയും സമാധാനവും കളിയാടി. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞൊഴുകി. ഇസ്ലാമികസാമാജ്യത്തിന്റെ പരിധി വ്യാപിച്ചു. ജനങ്ങള്‍ സന്തുഷ്ടരായി. അതിരറ്റ സമ്പല്‍ സമൃദ്ധിയും ആഡംബരവും നാശഹേതുകമായിതീരുമെന്ന് പറയേണ്ടതില്ലല്ലോ. നബി (സ) തന്നെ പലപ്പോഴും അത് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്: ‘നിങ്ങള്‍ക്ക് ദാരിദ്ര്യം വന്നു ഭവിക്കുന്നതല്ല ഞാന്‍ ഭയപ്പെടുന്നത്, സമ്പല്‍സമൃദ്ധിയെയാകുന്നു.”കൂടാതെ നബി (സ)യുടെ ശിക്ഷണം ലഭിച്ച അനുയായികള്‍ ഓരോരുത്തരായി മരണപ്പെടുകയും വാര്‍ദക്യം പ്രാപിക്കുകയും ചെയ്തു. അബുബക്കര്‍ (റ)ന്റെയും ഉമര്‍(റ)ന്റെയും ഭരണകാലത്തേക്കാള്‍ പുതുവിശ്വാസികള്‍ ഇസ്ലാമില്‍ കടന്നുകൂടുകയും സൈന്യത്തിലും മറ്റും പങ്കാളികളാ വുകയും ചെയ്തു. മുന്‍ഗാമികളായ സല്‍വൃത്തരുടെ സന്തതികള്‍ അത്രതന്നെ ഭക്തരും ബോധവാന്‍മാരുമല്ലാതെ വരികയും ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാന്‍ തുടങ്ങുകയും ചെയ്തു. അബൂബക്കര്‍ (റ)ന്റെ കാലം മുതല്‍ ഭരണകാലത്ത് ഖുറൈശികള്‍ക്കുണ്ടായിരുന്ന കുത്തകാവകാശത്തെക്കുറിച്ച് ഇതരവിഭാഗക്കാര്‍ ബോധവാന്‍മാരാകാന്‍ തുടങ്ങി. വിജയങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും കാരണക്കാര്‍ തങ്ങളും അനുഭവിക്കേണ്ടവര്‍ ഖുറൈശികള്‍ മാത്രവും എന്ന നിലപാട് പൊറുത്തുകൂടാ എന്ന് ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി. ഉദ്യേഗതലങ്ങളില്‍ തങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്ന് അവര്‍ ചിന്തിച്ചു. മൊറോക്കോ മുതല്‍ കാബൂള്‍ വരെയുള്ള വിശാലമായ ഭൂപ്രദേശത്ത് ലക്ഷക്കണക്കില്‍ അമുസ്ലിംകള്‍ അധിവസിച്ചിരുന്നു. മജൂസികളും ജൂതന്‍മാരുമായ അവര്‍ ഇസ്ലാമിക ശക്തിയെ വെല്ലുവിളിക്കാന്‍ കഴിയാതെ ഒതുങ്ങിക്കഴിയുന്നവരായിരുന്നു. ഉമര്‍(റ)ന്റെ ഉരുക്കുമുഷ്ടി അവര്‍ഭയപ്പെട്ടു. ഉദാരമനസ്‌കനും വിട്ടുവീഴ്ച്ചക്കാരനുമായ പുതിയ ഖലീഫയുടെ ഭരണം അവര്‍ സുവര്‍ണ്ണാവസരമായി കണക്കിലെടുത്തു. കുഴപ്പങ്ങള്‍ക്ക് വലയെറിയാന്‍ തുടങ്ങി. സ്വന്തം കുടുംബത്തോട് അളവറ്റ സ്‌നേഹാദരവായിരുന്നു ഖലീഫക്ക്. തന്റെ സ്വത്ത് അവര്‍ക്ക് ആവശ്യാനുസരണം നല്‍കുമായിരുന്നു. ഖലീഫ പൊതുഖജനാവ് സ്വന്തക്കാര്‍ക്ക് വേണ്ടി ദുര്‍വിനിയോഗം നടത്തുന്നുവെന്ന് കള്ള പ്രചരണം നടത്താന്‍ ശത്രുക്കള്‍ക്ക് അത് നിമിത്തമായി.. ഉദ്യോഗസ്ഥരില്‍ പലരും പണ്ടുള്ളവരെപ്പോലെ അനുസരണയും കൂറും പ്രകടിപ്പിക്കാതെ വന്നു. കഴിഞ്ഞ തലമുറ ഭക്തന്‍മാരും പുണ്യവാളന്‍മാരുമായിരുന്നല്ലോ. അല്ലാഹുവിന്നുവേണ്ടി ഇസ്ലാമിക സമൂഹത്തോട് നിര്‍വ്വഹിക്കുന്ന നിര്‍ബന്ധ ചുമതലയായിരുന്നു കൂറും അനുസരണയും. പക്ഷേ പുതിയ തലമുറയിലെ ഉദ്യോഗസ്ഥന്‍മാര്‍ പലരും ഇതു പ്രകടിപ്പിക്കാതെ വന്നപ്പോള്‍ പലരേയും ഒഴിവാക്കേണ്ടിവന്നു. തദ്സ്ഥാനങ്ങളില്‍ കുറും അനുസരണയും ഉള്ളവരെ നിയമിക്കേണ്ടിവന്നു. സ്വാഭാവികമായും അവരെല്ലാം ഖലീഫയുടെ സ്വന്തക്കാരും കുടുംബക്കാരുമായിരിക്കുമല്ലോ. ബഹുമുഖ അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങി. അത് മുതലെടുക്കാന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ അവസരോചിതം രംഗത്തുവന്നു. ഉമര്‍(റ)നെ വധിച്ചത് പോലും അവരുടെ ആസൂത്രിത നടപടിയായിരുന്നു എന്ന് പറയപ്പെടുന്നു. അതുവരെ തലപൊക്കാന്‍ ധൈര്യമില്ലാതെ മാളത്തിലൊളിച്ചിരുന്ന എല്ലാ ദുഷ്ടതകളും ഉമര്‍ (റ)ന്റെ മരണത്തോടു കൂടി പുറത്തു വരികയായി. ഖലീഫക്കെതിരെ കുപ്രചരണങ്ങള്‍ നടത്താനും കള്ളക്കഥകള്‍ പ്രചരിപ്പിക്കാനും തുടങ്ങിയ കുഴപ്പക്കാര്‍ അതിന്നുവേണ്ടി നീചമായ പല മാര്‍ഗങ്ങളും അവലംബിച്ചു. അമ്മാര്‍ (റ), അലി(റ) മുതലായ സഹാബിമാരുടെ പേരില്‍ കള്ളക്കത്തുകളുണ്ടാക്കി പലര്‍ക്കും കൊടുത്തയച്ചു. ഖലീഫക്കെതിരെ മദീനയിലേക്ക് സായുധരായി നീങ്ങാന്‍ ആവശ്യപ്പെടുന്നതായിരുന്നു കത്തുകള്‍!ശത്രുക്കളുടെ നീക്കങ്ങളെ കുറിച്ച് ശരിക്കും അറിയാവുന്ന ഖലീഫ അവരെ അമര്‍ച്ച ചെയ്യാന്‍ മുതിര്‍ന്നില്ല. രക്തച്ചൊരിച്ചിലും കുഴപ്പവും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. താന്‍ വധിക്കപ്പെട്ടാലും അപരന്റെ ഒരു തുള്ളി രക്തംപോലും ഒഴുക്കിക്കുടാ എന്ന് അദ്ദേഹത്തിന്ന്നിര്‍ബന്ധമുണ്ടായിരുന്നു. ഈജിപ്ത്, കുഫാ, ബസറ എന്നീ പ്രദേശങ്ങളില്‍ നിന്ന് ആയുധധാരികളായ ആയിരക്കണക്കില്‍ കലാപകാരികള്‍ മദീനയിലെത്തി. ഖലീഫരാജിവെച്ചൊഴിയുക അല്ലെങ്കില്‍ കൊലയെ നേരിടുക എന്നതായിരുന്നു അവരുടെ ആവശ്യം. മദീനയുടെ അതിര്‍ത്തിയില്‍ കേന്ദ്രീകരിച്ച അവര്‍ അലി (റ)യുടെ അടുത്തേക്ക് ഒരു നിവേദകസംഘത്തെ പറഞ്ഞയച്ചു. സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ അലി (റ) അവരെ ഉപദേശിച്ചു. അവര്‍ കൂട്ടാക്കിയില്ല. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഖലീഫ അവരുമായി സംഭാഷണം നടത്തി. പവിത്രമായ മദീനയെ രക്തപങ്കിലമാക്കാതെ പിരിഞ്ഞുപോകാനും കുഴപ്പമൊഴിവാക്കാനും അവരെ നിര്‍ബന്ധിക്കാന്‍ അലി (റ)യുടെ സഹായം തേടി. കലാപകാരികള്‍ സമാധാനപരമായി പിരിഞ്ഞുപോയാല്‍ അവരുടെ ആവശ്യമനുസരിച്ച് ആക്ഷേപാര്‍ഹരായ ഗവര്‍ണ്ണര്‍മാരെ പിരിച്ചുവിടാമെന്ന് അലി(റ)ക്ക് ഉറപ്പ് കൊടുത്തു. അലി (റ)യും മുഹമ്മദ്ബ്‌നുമസ്ലമയും കലാപകാരികളുടെ പാളയത്തില്‍ ചെന്നു. ദീര്‍ഘമായ ശ്രമത്തിന് ശേഷം അവരെ തിരിച്ചയച്ചു. ദിവസങ്ങള്‍ക്കു ശേഷം കലാപകാരികള്‍ വീണ്ടും മടങ്ങി വന്നു. മദീന യുടെ വഴിയോരങ്ങളില്‍ നിലയുറപ്പിച്ചു. ഖലീഫയുടെ വസതി വളഞ്ഞു. തിരിച്ചുപോയവര്‍ വീണ്ടും മടങ്ങിവരാനും കലാപം സൃഷ്ടിക്കാനും കാരണമാരാഞ്ഞപ്പോള്‍ അവര്‍ ഒരു കത്തെടുത്ത് കാണിച്ച് ഇങ്ങനെ പറഞ്ഞു: ‘നോക്കു, ഖലീഫയുടെ കയ്യൊപ്പുള്ള ഒരു കത്താണിത്. ഖലീഫയുടെ ചീഫ്‌സിക്രട്ടറി മര്‍വാന്‍ അയച്ച ഒരു ദൂതനെ ഞങ്ങള്‍ വഴിയില്‍വെച്ചു പിടികൂടിയപ്പോള്‍ കിട്ടിയതാണിത്. ഈ കത്തില്‍, ഞങ്ങളെ വധിച്ച് കുരിശില്‍ തറക്കാന്‍ ഈജിപ്തിലെ ഗവര്‍ണ്ണര്‍ക്കുള്ള കല്‍പ്പനയാണുള്ളത് !’ സമാധാനശ്രമം പരാജയപ്പെട്ടു. ഖലീഫ രാജിവെക്കണം, അല്ലെങ്കില്‍ അദ്ദേഹത്തെ വധിക്കുമെന്ന് അവര്‍ ശഠിച്ചു. കലാപകാരികളെ നേരിടാന്‍ മദീനാ നിവാസികള്‍ ആയുധമേന്താന്‍ തീരുമാനിച്ചു. ഖലീഫ അതു സമ്മതിച്ചില്ല. താന്‍ കാരണം ഒരു മുസ്ലിമിന്റെ പോലും രക്തമൊഴുകാന്‍ പാടില്ല എന്ന് അദ്ദേഹം ശഠിച്ചു. വേണമെങ്കില്‍ എന്റെ രക്തമൊഴുകട്ടെ !. ആത്മരക്ഷാര്‍ത്ഥം സ്ഥലംവിടാന്‍ പലരും അദ്ദേഹത്തെ ഉപദേശിച്ചു നോക്കി. അതും അദ്ദേഹം സമ്മതിച്ചില്ല. പതിനായിരം ആയുധധാരികളായ കാലപകാരികള്‍ നാല്‍പതു ദിവസത്തോളം ഖലീഫയെ വളഞ്ഞു. അദ്ദേഹത്തെ അസഭ്യം പറയാനും കയ്യേറ്റം നടത്താനും മുതിര്‍ന്നു. കുടിവെള്ളം നിഷേധിച്ചു. സന്ദര്‍ശകരെ തടഞ്ഞു! എല്ലാമായിട്ടും സമാധാനത്തിന്റെ മാര്‍ഗത്തില്‍ നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല. മുസ്ലിം സമുദായത്തില്‍ രക്തപ്പുഴ ഒഴുകാന്‍ എന്തു വന്നാലും താന്‍ നിമിത്തമായിക്കൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ വാശി. പക്ഷേ, ശത്രുക്കള്‍ക്ക് ആ നിലപാട് വളര്‍ച്ചയേകുകയാണ് ചെയ്തത്. ആ കൊടും ക്രൂരതക്ക് അവസാനം ആ അഭിശപ്ത വര്‍ഗം തയ്യാറായി. പരിശുദ്ധ ഖുര്‍ആന്‍ പിടിച്ചുകൊണ്ടിരുന്ന ഖലീഫയുടെ വലതു കൈപ്പത്തി ആദ്യം അവര്‍ വെട്ടി താഴെയിട്ടു. തുടര്‍ന്നു ശരീരമാസകലവും! എണ്‍പതു കഴിഞ്ഞ ആ മഹാനുഭവാന്‍ രക്തത്തില്‍ കുളിച്ചു നിലംപതിച്ചു! അങ്ങനെ മുസ്ലിം സമുദായത്തിന്റെ ഐക്യം എന്നെന്നേക്കുമായി ഛിന്നഭിന്നമാവുകയും ചെയ്തു.