
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : പന്ത്രണ്ട്.
വീട് നന്നാക്കാം.* إصلاح البيت
വീട് എല്ലാവരുടേയും വലിയൊരു സ്വപ്നമാണ്. ജീവിതത്തിരക്കുകൾക്കിടയിൽ മനസ്സിന് കുളിർമയും ആനന്ദവും നൽകുന്നതാണ് വീട്ടിലെ അനുഭവങ്ങൾ. വീടുകളെ കുറിച്ച് അല്ലാഹുവിന്റെ ഈ വചനം ശ്രദ്ധിക്കൂ:
(وَٱللَّهُ جَعَلَ لَكُم مِّنۢ بُیُوتِكُمۡ سَكَنࣰا وَجَعَلَ لَكُم مِّن جُلُودِ ٱلۡأَنۡعَـٰمِ بُیُوتࣰا تَسۡتَخِفُّونَهَا یَوۡمَ ظَعۡنِكُمۡ وَیَوۡمَ إِقَامَتِكُمۡ وَمِنۡ أَصۡوَافِهَا وَأَوۡبَارِهَا وَأَشۡعَارِهَاۤ أَثَـٰثࣰا وَمَتَـٰعًا إِلَىٰ حِینࣲ)
‘അല്ലാഹു നിങ്ങള്ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ തോലുകളില് നിന്നും അവന് നിങ്ങള്ക്ക് പാര്പ്പിടങ്ങള് നല്കിയിരിക്കുന്നു. നിങ്ങള് യാത്ര ചെയ്യുന്ന ദിവസവും നിങ്ങള് താവളമടിക്കുന്ന ദിവസവും നിങ്ങള് അവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില് നിന്ന് ഒരു അവധി വരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും ഉപഭോഗസാധനങ്ങളും (അവന് നല്കിയിരിക്കുന്നു.)
[നഹ്‌ല് :80]
വീടിന്റെ ലക്ഷ്യവും ഈ ലോകത്തിലെ ഭവനങ്ങളുടെ നശ്വരതയും ഈ ആയത്തിൽ അല്ലാഹു സൂചിപ്പിക്കുന്നു. വീടുകൾ സമാധാനം നിറഞ്ഞതാവുമ്പോഴാണ് അതിന്റെ ലക്ഷ്യം പൂർത്തിയാവുന്നത്. വീടിന്റെ ഭംഗിയും വലിപ്പവുമല്ല സമാധാനത്തിന്റെ മാനദണ്ഡം. പ്രത്യുത, അതിന്റെയകം എത്രമാത്രം ഇസ്‌ലാമികമാവുന്നു എന്നതാണ്. വീട് ഇസ്‌ലാമികമാവാൻ നിരവധി കാര്യങ്ങൾ മതം പഠിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ ചുരുക്കി പറയുന്നത്.
– വീട് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണെന്ന തിരിച്ചറിവുണ്ടാവണം.
– ഈ അനുഗ്രഹം ചോദ്യം ചെയ്യപ്പെടും എന്ന ഉത്തമ ബോധ്യം ഉണ്ടാവണം
– നമ്മുടെ ശത്രുവായ പിശാചിന് വീട്ടിൽ താമസം നൽകാതിരിക്കുക
– വീട്ടിൽ കയറുമ്പോൾبسم الله എന്നു പറഞ്ഞാൽ പിശാചിന് താമസം തടയപ്പെടും (മുസ്ലിം : 2018 )
– കുടുംബത്തിനും അതിഥിക്കും ആവശ്യമുള്ള മുറികൾ ആവാം. അമിതമായുള്ള മുറികൾ പിശാചിനുള്ളതാണ് (നസാഇ : 3385)
– ഉറങ്ങുന്ന വേളകളിൽ വാതിലടക്കണം , പാത്രങ്ങൾ മൂടിവെക്കണം , വിളക്കണക്കണം , പാനപാത്രങ്ങൾ അടച്ചു വെക്കണം (ബുഖാരി : 5624)
– വീടുകളിൽ നമസ്കാരവും ക്വുർആൻ പാരായണവും നടക്കണം. സൂറത്തുൽ ബഖറ ഓത പ്പെടുന്ന വീടുകളിൽ നിന്ന് പിശാച് ഒഴിവാക്കും. (മുസ്ലിം : 780 )
– കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ആവാം. അത് പ്രദർശന വസ്തുവാക്കരുത്.
– ധൂർത്ത് വെടിയണം. (ഭക്ഷണം, വസ്ത്രം, അലങ്കാരം …. )
– അലങ്കാര ആവശ്യത്തിന് നായയെ വളർത്തരുത്.
– ബറകത്ത് പ്രതീക്ഷിച്ചു കൊണ്ട് ആയത്തോ ഹദീസോ കെട്ടി തൂക്കരുത്.
– അലങ്കാരത്തിനായി ആയത്തുകൾ അലങ്കരിച്ചെഴുതി തൂക്കിയിടുന്നത് ഒഴിവാക്കലാണ് സൂക്ഷമത.
– ബാത്ത്റൂമുകൾ ക്വിബ് ലക്ക് മുന്നിട്ടോ പിന്നിട്ടോ ആവരുത് .
-സുന്നത്തു നമസ്കാരങ്ങൾ വീടുകളിൽ നിന്ന് നിർവഹിക്കാൻ ശ്രദ്ധിക്കണം.
– ജീവനുള്ളവയുടെ ഫോട്ടോകൾ പ്രദർശന വസ്തുവാക്കരുത്.
– കുട്ടികൾക്ക് കിട്ടുന്ന ഉപഹാരങ്ങളിൽ അവരുടെ ഫോട്ടോ പതിച്ചിട്ടുണ്ടെങ്കിൽ ഫോട്ടൊ ഒഴിവാക്കി ആൾ മറയിൽ വെക്കുക.
– വിരിപ്പുകൾ, കർട്ടനുകൾ വസ്ത്രങ്ങൾ എന്നിവയിലും ജീവനുള്ളതിന്റെ ചിത്രങ്ങൾ പാടില്ല.
– ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളുടെ തോൽ നിഷിദ്ധമാണ്. അത് വീടുകളിൽ ഉപയോഗിക്കരുത്.
– അധികം പണച്ചിലവില്ലാത്ത രീതിയിലാണെങ്കിലും അവക്ക് അപകടം വരാത്ത രീതിയിലു മാ ണെങ്കിൽ പക്ഷികളെ വീട്ടിൽ വളർത്താം (ഉസൈമീൻ (റ) -لقاء الباب المفتوح 2/474 )
– അയൽവാസിയുടെ അവകാശങ്ങൾ , ആവശ്യങ്ങൾ എന്നിവ അറിയണം.
– ഉറുമ്പുകളെ തീയിട്ട് കൊല്ലരുത് .
-ചുറ്റുമതിൽ ഇല്ലാത്ത പുരപ്പുറങ്ങളിൽ ഉറങ്ങരുത് (الصحيحة 826)
– സകാത്ത് നൽകാത്ത സമ്പത്തും ആഭരണങ്ങളും വീട്ടിലുണ്ടാവരുത് .
-സംഗീതം, സിനിമ, ….. തുടങ്ങിയവ വീടുകളിൽ അരുത്.
– ഗൃഹനാഥനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ ആണ് വീട്ടിലെ ജമാഅത്തുകൾക്ക് നേതൃത്വം നൽകേണ്ടത്.
– പത്തു വയസ്സായാൽ മക്കളെ വേറെ കിടത്തണം.
– വീട്ടിൽ കയറുമ്പോൾ സലാം പറയണം.
– ദീർഘയാത്രകൾ കഴിഞ്ഞ് വരുമ്പോൾ മുൻകൂട്ടി അറിയിക്കണം.
– വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പ്രാർത്ഥിക്കണം.
– വീടുകൾ വൃത്തിയുള്ളതാവണം.
ഉമർ (റ) മിമ്പറിൽ വച്ച് ഇപ്രകാരം പറയുകയുണ്ടായി.
– [عن أسلم الحبشي:] كان عمرُ يقول على المنبرِ يا أيها الناسُ ! أصلِحُوا عليكم مثاوِيكم
الألباني ، صحيح الأدب المفرد ٣٤٧
*നിങ്ങൾ നിങ്ങളുടെ താമസ സ്ഥലം വൃത്തിയാക്കൂ!*
– കുടുംബാംഗങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കണം.
പല കാര്യങ്ങൾ മാത്രമേ ഇവിടെ സൂചിപ്പിച്ചിട്ടുള്ളൂ.
പ്രാർത്ഥന തന്നെയാണ് പ്രധാനം. അല്ലാഹു അനുഗ്രഹിക്കട്ടെ.
MashaAllah
Allah May Bless Us