
വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം
പാഠം : പതിനൊന്ന്
സുറത്തുൽ കഹ്ഫും വെള്ളിയാഴ്ചയും سورة الكهف ويوم الجمعة
വിശ്വാസികൾക്ക് അനവധി ഗുണപാഠങ്ങൾ പകർന്നു തരുന്ന വിശുദ്ധ ക്വുർആനിലെ ഒരധ്യായമാണ് സൂറത്തുൽ കഹ്ഫ് . 110 ആയത്തുകൾ ഉൾകൊള്ളുന്ന പ്രസ്തുത അധ്യായത്തിന് പല ശ്രേഷ്ഠതകളുമുണ്ട്,
باب فضل سورة الكهف
എന്ന അധ്യായത്തിൽ ,ഒരു സ്വഹാബി വീട്ടിൽ വച്ച് സുറത്തുൽ കഹ്ഫ് പാരായണം ചെയ്തപ്പോൾ കെട്ടിയിട്ടിരുന്ന കുതിരകൾ വിഭ്രാന്തി കാണിക്കുകയും ഒരു മേഘം അവിടെ മൂടുകയും ചെയ്തുവെന്നും അക്കാര്യം തിരുമേനി(സ) അറിയിച്ചപ്പോൾ അത് കുർആൻ കാരണമായി അവതരിച്ച سكينة ആയിരുന്നു എന്ന് പറയുകയും ചെയ്തതായി കാണാം .
(ബുഖാരി : 5011 )
ഈ അധ്യായത്തിന്റെ മറ്റാരു ശ്രേഷ്ഠത പ്രവാചകൻ പറഞ്ഞത് ഇപ്രകാരമാണ്.
عَنْ أَبِي الدَّرْدَاءِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ “.
“ആരെങ്കിലും സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകൾ മന: പാഠമാക്കിയാൽ അവന് ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ് ” (മുസ്ലിം : 809)
മറ്റൊരു പ്രത്യേകത പ്രവാചകൻ പറഞ്ഞതി പ്രകാരമാണ്.
فَمَنْ أَدْرَكَهُ مِنْكُمْ فَلْيَقْرَأْ عَلَيْهِ فَوَاتِحَ سُورَةِ الْكَهْفِ ؛ فَإِنَّهَا جِوَارُكُمْ مِنْ فِتْنَتِهِ
“നിങ്ങളിലാരെങ്കിലും ദജ്ജാലിനെ കാണുകയാണെങ്കിൽ അവന്റെ മേൽ സൂറത്തുൽ കഹ്ഫിന്റെ പ്രാരംഭ ഭാഗം ഓതുക. അവന്റെ ഫിത്നയിൽ നിന്ന് അതു നിങ്ങൾക്ക് സംരക്ഷണമാണ്. “
(മുസ്ലിം : 4321 )
ദജ്ജാലിന്റെ ഫിത്നയേക്കാൾ വലിയൊരു പരീക്ഷണം മനുഷ്യർക്ക് വേറെയില്ലല്ലോ. അതിൽ നിന്ന് വിശ്വാസിക്കുള്ള സംരക്ഷണമാണ് ഈ സൂറത്ത് എന്ന് വരുമ്പോൾ ഇതിന്റെ മഹത്വം എത്രയാണ്!
വിശ്വാസികൾക്ക് ആഴ്ചയിലുള്ള ഈദ് ആണല്ലോ വെള്ളിയാഴ്ച . അന്നു പ്രത്യേകമായി ഈ സൂറത്ത് പാരായണം ചെയ്യുന്നതിന്റെ മഹത്വം ഹദീസുകളിലുണ്ട്. ചിലത് കാണുക.
١٥- [عن أبي سعيد الخدري:] من قرأ سورةَ الكهفِ في يومِ الجمعةِ، أضاء له من النورِ ما بين الجمُعتَينِ
الألباني ، صحيح الجامع ٦٤٧٠ • صحيح
“ആരെങ്കിലും ജുമുഅ ദിനത്തിൽ കഹ്ഫ് പാരായണം ചെയ്താൽ രണ്ട് ജുമുഅകൾ ക്കിടയിൽ അവന് പ്രകാശം നൽകപ്പെടുന്നതാണ്. “
[عن أبي سعيد الخدري:] من قرأ سورةَ الكهفِ يومَ الجمعةِ أضاء له النُّورُ ما بينَه وبين البيتِ العتيقِ
الألباني ، صحيح الجامع ٦٤٧١ • صحيح
“വെള്ളിയാഴ്ച ആരെങ്കിലും കഹ്ഫ് ഓതിയാൽ അവന്റെയും കഅബയുടെയും ഇടയിൽ അവന് പ്രകാശം നൽക പ്പെടുന്നതാണ് “
വെള്ളിയാഴ്ചയിൽ -അതെപ്പോഴുമാവാം – കഹ്ഫ് ഓതുന്നതിന്റെ മഹത്വമാണ് ഈ നബിവചനങ്ങളിലെല്ലാം ഉള്ളത്.
ഇനി നാം ചിന്തിക്കേണ്ടത് , എന്താണ് കഹ്‌ഫിലുള്ളത് എന്നാണ്. അതിന്റെ തുടക്കവും ഒടുക്കവും തൗഹീദിലാണ്. നാല് കഥകൾ അതിൽ പരാമർശിക്കപ്പെടുന്നു.
1- അസ്ഹാബുൽ കഹ്ഫ്
2-തോട്ടക്കാർ
3- മൂസാ നബി (അ) ഖളിർ (അ) എന്നിവരുടെ കഥ .
4-ദുൽഖർ നൈൻ
ഇവക്കു പുറമേ അല്ലാഹുവിന്റെ മഹത്വം, പരലോകം, സ്വർഗം, നരകം,നിരവധി അദബുകൾ, മനുഷ്യ സൃഷ്ടിപ്പ്, പിശാചും അവന്റെ സന്താനങ്ങളും ….എന്നിങ്ങനെ പല വിഷയങ്ങളും അതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
എത്രയെത്ര ഗുണപാഠങ്ങളാണ് ഈ അധ്യായത്തിലുള്ളത്!
അസ്ഹാബുൽ കഹ്ഫിന്റെ സംഭവത്തെ കുറിച്ച് ഇമാം സഅദി (റ) പറയുന്നത് നോക്കൂ!
في هذه القصة، دليل على أن من فر بدينه من الفتن، سلمه الله منها. وأن من حرص على العافية عافاه الله ومن أوى إلى الله، آواه الله، وجعله هداية لغيره، ومن تحمل الذل في سبيله وابتغاء مرضاته، كان آخر أمره وعاقبته العز العظيم من حيث لا يحتسب
“ഫിത്നയിൽ നിന്ന് തന്റെ ദീനുമായി ഒരാൾ ഓടി രക്ഷപ്പെട്ടാൽ അല്ലാഹു ആ ഫിത്നയിൽ നിന്നയാളെ രക്ഷിക്കും, ആഫിയത്ത് ആഗ്രഹിച്ചവന് അല്ലാഹു വത് നൽകും, അല്ലാഹുവിലേക്ക് അഭയം തേടിയവന് അവൻ അഭയം നൽകുകയും മറ്റുള്ളവർക്ക് ഒരു മാർഗദർശിയായി അവനെ മാറ്റുകയും ചെയ്യും, അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് അവന്റെ മാർഗത്തിൽ പ്രയാസങ്ങൾ സഹിക്കുന്ന വർക്ക് അവരറിയാത്ത രീതിയിൽ അവസാനം പ്രതാപം നൽകും എന്നിങ്ങനെയുള്ള കാര്യങ്ങൾ ഈ കഥയിൽ നിന്ന് നമുക്ക് ലഭിക്കും. “
നോക്കൂ! ഭരണവും നാടും എതിരായിട്ടും വെറും 7 പേർ മാത്രമായിട്ടും അല്ലാഹു അവരെ സംരക്ഷിച്ചു.! ഉറങ്ങുന്നേടത്തുവരെ സംരക്ഷണം !! എണ്ണമല്ല മനസ്സിലെ വിശ്വാസം തന്നെയാണ് റബ്ബിന്റെ സഹായത്തിന്റെ മാനദണ്ഡം! തങ്ങൾ എത്ര കാലം ഉറങ്ങി എന്നവർ അറിഞ്ഞില്ല! അല്ലാഹുവിന്റെ ഔലിയാക്കൾ ആയിട്ടു പോലും! ചിന്തിക്കുന്നവർക്ക് ഗുണപാഠങ്ങൾ എമ്പാടുമുണ്ട്.
മൂസാ നബി (അ) ന്റെ കഥയിൽ നിന്ന് നാം പഠിക്കേണ്ട 38 ഗുണ പാഠങ്ങൾ ഇമാം സഅദി (റ) തന്റെ തഫ്സീറിൽ പരാമർശിച്ചിട്ടുണ്ട്.!! കഴിയുന്നവർ അതു വായിക്കാൻ ശ്രമിക്കുക. മുഴുവൻ ഇവിടെ പരാമർശിക്കാൻ കഴിയില്ല.
ഉസൈമീൻ (റ) തന്റെ തഫ്സീറിൽ ഇതു വായിക്കണമെന്നു പറയുന്നുണ്ട്.
فيه عجائب!
ഈ കഥ ഉപയോഗിച്ച് സൂഫികൾ നടത്തുന്ന തട്ടിപ്പുകളും അവരുടെ പിഴച്ച വാദങ്ങളും ഇബ്നു ഹജർ അസ്ഖലാനി (റ) തന്റെ ഫത്ഹുൽ ബാരിയിൽ പൊളിച്ചെഴുതുന്നുണ്ട്. (ബുഖാരി : 112 ന്റെ ശർഹ് നോക്കുക)
ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാനെന്ന പേരിൽ ഇത്തരം ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുണ്ട്.الصائفة
യുദ്ധവേളയിൽ ഈ ഗുഹയുടെ അടുത്തു കൂടി മുആവിയ(റ) ന്റെ സൈന്യം കടന്നുപോയി. അതു കാണാൻ മുആവിയ(റ) ആഗ്രഹം പറഞ്ഞപ്പോൾ ഇബ്നു അബ്ബാസ് (റ) അത് തടഞ്ഞ സംഭവം സ്വഹീഹായി അബ്ദു ബ്നു ഹുമൈദ് ഉദ്ധരിച്ചത് ഇബ്നു ഹജർ (റ) ഫത്ഹുൽ ബാരിയിൽ കൊടുത്തിട്ടുണ്ട്. (ബുഖാരി : 3464 വിശദീകരണം നോക്കുക ) ചിന്തിക്കുന്നവർക്ക് ഏറെ ഗുണ പാഠമുണ്ട് ഈ സംഭവത്തിൽ !
അബൂഹുറൈറ (റ) തൂർ മല കാണാൻ പോയതിനെ കുറിച്ച് നീ പോവുന്നതിന്റെ മുമ്പ് ഞാൻ കണ്ടിരുന്നെങ്കിൽ നിന്നെ ഞാൻ തടയുമായിരുന്നുവെന്ന് ബസ്റ(റ) പറഞ്ഞ വാചകവും (നസാഇ : 1430 ) ഇവിടെ ചേർത്തു വായിക്കുക.
നന്മകൾ വർധിപ്പിക്കാനും
ബിദ്അത്തുകളിൽ നിന്ന് വിട്ടു നിൽക്കാനും അല്ലാഹു നമ്മെ സഹായിക്കട്ടെ!
ആമീൻ.