ദുആഉല്‍ ഇഫ്‌ത്തിതാഹ്

നബി(സ) തക്ബീറിന്നും ഖുര്‍ആന്‍ ഓതുന്നതിനും ഇടയില്‍ നിശബ്ദമായി ഈ ദുആകള്‍ ചൊല്ലാറുണ്ടായിരുന്നു
أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا افْتَتَحَ الصَّلاَةَ قَالَ “ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ “ .
അർത്ഥം : “അല്ലാഹുവേ… നീ പരിശുദ്ധനാണ്. നിനക്കാണ് സകല സ്തുതിയും. (നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു). നിന്റെ നാമം അനുഗൃഹീതമാണ്. നിന്റെ മഹത്വം അത്യുന്നതമാണ്. നീയല്ലാതെ ഒരു ഇലാഹ്/ആരാധ്യനും ഇല്ല”. (സുനനു നസാ)
إِسْكَاتُكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ مَا تَقُولُ قَالَ “ أَقُولُ اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْ خَطَايَاىَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ “.
അല്ലാഹുവേ…. കിഴക്കിനെയും പടിഞ്ഞാറിനെയും നീ അകലത്തിലാക്കിയത് പോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകലത്തിൽ ആക്കണേ… അഴുക്കിൽ നിന്ന് വെള്ള വസ്ത്രത്തെ ശുദ്ധിയാക്കുന്നതു പോലെ എന്നെ നീ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കണേ… അല്ലാഹുവേ…. എന്റെ പാപങ്ങളെ വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും കഴുകിക്കളയേണമേ. (ബുഖാരി)
وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفاً مُسْلِمًا وَمَا أَنَا مِنَ الْمُشْرِكِينَ
ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് (അല്ലാഹുവിലേക്ക്) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായും അര്‍പ്പണത്തോടെയും തിരിച്ചിരിക്കുന്നു. ഞാന്‍ മുശ്‌രിക്കുകളില്‍ പെട്ടവനുമല്ല.
إِنَّ صَلاَتِي ، وَنُسُكِي ، وَمَحْيَايَ ، وَمَمَاتِي للهِ رَبِّ الْعَالَمِينَ ، لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
നിശ്ചയം, എന്റെ നിസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് പങ്കുകാരേ ഇല്ല. അതാണ് എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനുമാണ്.
اَللّهُمَّ أَنْتَ الْمَلِكُ لاَ إِلَـٰهَ إِلَّا أَنْتَ، أَنْتَ رَبِّي وَأَنَا عَبْدُك
അല്ലാഹുവേ! പരമാധികാരമുള്ളവന്‍ നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്.
ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعاً إِنَّهُ لاَ يَغْفِرُ الذُّنُوبُ إِلَّا أَنْتَ
ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.
وَاهْدِنِي لِأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إِلَّا أَنْتَ ، وَاصْرِفْ عَنِّي سَيِّئَهَا ، لاَ يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ
(അല്ലാഹുവേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.
لَبَّيْكَ وَسَعْدَيْكَ ، وَالْخَيْرُ كُلُّهُ بِيَدَيْكَ ، وَالشَّرُّ لَيْسَ إِلَيْكَ
(അല്ലാഹുവേ!) നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍ നിന്നെ സഹായിക്കാന്‍ സന്നദ്ധനായിരിക്കുന്നു. നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.
أَنَا بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
(അല്ലാഹുവേ!) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണ്ണനും പരമോന്നതനുമാകുന്നു! (അല്ലാഹുവേ!) ഞാന്‍ നിന്നോട് പാപമോചനം ചോദിക്കുകയും, നിന്റെ മാര്‍ഗത്തിലേക്ക് ഞാന്‍ തൗബ ചെയ്ത് മടങ്ങുകയും ചെയ്യുന്നു. – (മുസ്‌ലിം, അബുദാവൂദ്)
താഴെ പറയുന്ന ദുആ ചൊല്ലാവുന്നതാണ്
حَدَّثَنَا مُحَمَّدُ بْنُ مِهْرَانَ الرَّازِيُّ، حَدَّثَنَا الْوَلِيدُ بْنُ مُسْلِمٍ، حَدَّثَنَا الأَوْزَاعِيُّ، عَنْ عَبْدَةَ، أَنَّ عُمَرَ بْنَ الْخَطَّابِ، كَانَ يَجْهَرُ بِهَؤُلاَءِ الْكَلِمَاتِ يَقُولُ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ . وَعَنْ قَتَادَةَ أَنَّهُ كَتَبَ إِلَيْهِ يُخْبِرُهُ عَنْ أَنَسِ بْنِ مَالِكٍ أَنَّهُ حَدَّثَهُ قَالَ صَلَّيْتُ خَلْفَ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَكَانُوا يَسْتَفْتِحُونَ بِـ { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} لاَ يَذْكُرُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ قِرَاءَةٍ وَلاَ فِي آخِرِهَا .(مسلم)
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ, وَلااله غَيْرُكَ
ഉച്ചാരണം: സുബ്‌ഹാനകല്ലാഹുമ്മ വബിഹംദിക വതബാറകസ്മുക വതആലാ ജദ്ദുക, വലാഇലാഹ ഗയ്റുക.
അര്‍ത്ഥം: അല്ലാഹുവേ നീയാണ് പരിശുദ്ധന്‍. സര്‍വ്വസ്തുതിയും മഹിമയും നിനക്കാകുന്നു. നിന്റെ നാമം ഏറ്റവും അനുഗൃഹീതം. നിന്റെ മഹത്വവും മേന്മയും സര്‍വ്വത്തെയും കവച്ചുവെക്കുന്നു. നീ അല്ലാതെ വേറെ ആരാധ്യനുമില്ല.