നിഷിദ്ധങ്ങൾ
വിവർത്തകൻ : അബ്ദുൽ ജബ്ബാർ അബ്ദുല്ല
ശൈഖ് ഇബ്നുബാസ് رحمه الله യുടെ കത്ത്
അല്ലാഹുവിൻറെ തിരുനാമത്തിൽ, സർവ്വസ്തുതിയും അവനാകുന്നു. സ്വലാത്തും സലാമും നബി യിലും കുടുംബത്തിലും ഹിദായത്ത് ലഭിച്ചവരിലും സദാ വർഷിക്കുമാറാകട്ടെ,
ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ-മൂനജ്ജിദ് ക്രോഡീകരിച്ച “മുഹർറമാത്തൂൻ ഇസ്തഹാന ബിഹാ കഥീറും മിനന്നാസ്’ എന്ന കൃതി ഞാൻ പരിശോധിച്ചു. മൂല്യമുള്ളതും ഉപകാരപ്രദവുമായ പുസ്തകമാണിത്. ഗ്രന്ഥകാരൻ നന്നാക്കുകയും നന്മ പകരുകയും ചെയ്തിരിക്കുന്നു.
അല്ലാഹു. അദ്ദേഹത്തിന് പ്രതിഫലം നൽകട്ടെ, ഉപകാരമുള്ള ജ്ഞാനവും ഉത് കഷ്ടകർമ്മവും വർദ്ധിപ്പിക്കട്ടെ, അല്ലാഹുവാകുന്നു ഔദാര്യവാനും ഉത്തമനും. ഗ്രരന്ഥകാരൻ താൽപ്പര്യാനുസരണം ഈ കൃതിയുടെ പരിശോധന 11-09-1414-ൽ പൂർത്തികരിച്ചിരിക്കുന്നു.
തക്ക
അബ്ദുൽ അസീസ് ബ്നു ബാസ്
പ്രസ്താവന
പരമ കാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തിൽ
സുഹൃത്തേ,
ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ് ജിദ് രചിച്ച ‘മുഹർറമാത്തുൻ ഇസ് തഹാന ബിഹന്നാസ്” എന്ന ഗ്രന്ഥത്തിന്റെ വിവർത്തനമാണ് താങ്കളുടെ കൈകളിൽ. ഈ വിവർത്തന കൃതിയെ പരിശോധിച്ചത് ബഹുമാന്യ പണ്ഢിതനായ ഡോ.മുഹമ്മദ് അശ്റഫ് മൗലവി (മദീനയൂനിവേഴ്സിറ്റി)യാണ്. അല്ലാഹു അദ്ദേഹത്തിന് പ്രതിഫലം നൽ കുമാറാകട്ടെ. ഈ കൃതി വായനക്കാർക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ ഉണർത്താനുള്ളത് ; തെറ്റു കുറ്റങ്ങൾ മനുഷ്യ സഹജമാണല്ലോ, അവ നല്ല നിയ ത്തോടെ ചൂണ്ടി കാണിക്കൽ അറിവും വിവേകവുമുള്ള
മൂസ് ലിമിൻറയും ബാധ്യതയാണ്. വല്ലതുമു ണ്ടെങ്കിൽ താങ്കളുടെ കടമ നിർവ്വഹിക്കുമല്ലോ. മേലായ റബ്ബ് ഇതൊരു സൽ കർമ്മമായി സ്വീകരിക്കട്ടെ, ഈ സംരംഭത്തോട് സഹകരിച്ച് സകലർക്കും പ്രത്യേകിച്ച് ഈ ഗ്രന്ഥത്തിന്റെ കെട്ടും മട്ടും നന്നാക്കിയ സഹോദരൻ നൗഷാദി(തിരുവനന്തപുരം)ന് അല്ലാഹു ഈ തക്ക പ്രതിഫലം പ്രദാനം ചെയ്യട്ടെ, ആമീൻ.
എന്ന് വിവർത്തകൻ
അബ്ദുൽ ജബ്ബാർ അബ്ദുല്ല
ഇസ്ലാമിക് കൾച്ചറൽ സെൻറർ – ദമ്മാം