വിശുദ്ധ റമളാൻ – ചോദ്യങ്ങൾ

വിശുദ്ധ റമളാൻ - ചോദ്യങ്ങൾ

 

(1) നോമ്പുകൊണ്ട് വിവക്ഷിക്കുന്നത് എന്താണ്?

പിടിച്ചുനിർത്തുക എന്നാണ് صوم എന്നതിന് ഭാഷാപരമായ അർത്ഥം. സംസാരം പിടിച്ചുനിർത്തുന്നതിന് ഭാഷയിൽ صوم എന്ന് പ്രയോഗിക്കാറുണ്ട്. പ്രത്യേക ഉദ്ദേശത്തോടുകൂടി പ്രഭാതോദയം മുതൽ സൂര്യാസ്തമനം വരെ ചില കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനാണ് സാങ്കേതികമായി നോമ്പ് എന്നു പറയുക.

(2) റമദാനിൽ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധി എന്താകുന്നു?

റമദാൻ നോമ്പ് ഫർള് (നിർബന്ധം) ആകുന്നു. അല്ലാഹു പറയുന്നു: ((സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടതുപോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധിക്കപ്പെട്ടിരിക്കുന്നു.) (പ്രായപൂർത്തിയായ, ബുദ്ധിയുളള, ശാരീരികശേഷിയുളള, യാത്രകാരനല്ലാത്ത, എല്ലാ മുസ്ലിം സ്ത്രീ പുരുഷൻമാർക്കും നോമ്പ് നിർബന്ധമാണ്. മാറാരോഗം, നോമ്പെടുക്കാൻ കഴിയാത്തത്ര വാർദ്ധക്യം ബാധിച്ചവർ എന്നിവർക്ക്, ഒരു അഗതിക്ക് ഒരുനേരത്തെ ഭക്ഷണം എന്ന തോതിൽ ഓരോ നോമ്പിനും പകരം ഫിദിയ കൊടുത്താൽമതി. ഗർഭിണി മുലയൂട്ടുന്നവർ എന്നിവർ തങ്ങൾക്കോ കുഞ്ഞിനോ നോമ്പ് ഹാനികരമാകും എന്നറിഞ്ഞാൽ നോമ്പ് ഒഴിവാക്കി പിന്നീട് നോറ്റുവീട്ടിയാൽമതി. അപ്രകാരം രോഗി രോഗം സുഖമായ ശേഷം നോറ്റുവീട്ടണം,

(3) നോമ്പനുഷ്ഠിക്കുന്നതിന്റെ ലക്ഷ്യമെന്താണ്?

നോമ്പിലൂടെ വിശ്വാസിയിൽ സൂക്ഷതാബോധം ഉണ്ടാക്കുക എന്നതാണ് നോമ്പിന്റെ ലക്ഷ്യം. അല്ലാഹു പറയുന്നു. ((സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുളളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടതുപോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധിക്കപ്പെട്ടിരിക്കുന്നു നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്ര അത്). ധാരാളം രോഗങ്ങൾക്കുളള പരിഹാരവുമാണ് വതം. പണക്കാരനും പണിക്കാരനും ഒരുപോലെ നിർബന്ധമായ നോമ്പുവഴി ഇസ്ലാം വിഭാവനം ചെയ്യുന്ന മനുഷ്യസമത്വം പ്രകടമാകുന്നു, ധനികൻ ദരിദ്രനോട് സ്നേഹവും വാൽസല്യവും കാരുണ്യവും കാണിക്കാൻ ഇടയാകുന്നു. എങ്കിലും നോമ്പിന്റെ യഥാർത്ത ലക്ഷ്യം വിശ്വാസിയിൽ “തഖ്വ’ ഉണ്ടാക്കിയെടുക്കലാണ്.

(4) നോമ്പനുഷ്ഠിക്കുക വഴി ഒരു വിശ്വാസിയിൽ എങ്ങിനെയാണ് ‘തഖ്വ’യുണ്ടാവുക?

ദുർഘടമായ പാതയിലൂടെ സഞ്ചരിക്കുന്നയാളിനുണ്ടാകുന്ന ശ്രദ്ധയെ സൂക്ഷതാബോധം അഥവാ തഖ്വാഎന്ന് ഭാഷാപരമായി പറയാം. മരണംവരെയുള്ള ജീവിതത്തിൽ ഓരോ സെക്കളും ചിലവഴിക്കുന്നത് റബ്ബിന്റെ ഇഷ്ടത്തിനനുസരിച്ചായിരിക്കണം ഇതാണ് തഖ്വ. നോമ്പുമൂലം ഇത്തരത്തിലുളള തഖ്വ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു. കൈകളെയും, നാവിനേയും, വികാരങ്ങളെപ്പോലും നോമ്പുമൂലം നിയന്ത്രിക്കുവാൻ കഴിയുന്നു. നോമ്പല്ലാത്ത സമയങ്ങളിൽ അനുവദനീയമായിരുന്ന ആഹാരപാനീയങ്ങൾ, ഇണചേരൽ മുതലായവ നാമ്പിൽ വർജിക്കുന്ന വിശ്വാസി പിന്നീട് എങ്ങിനെയാണ് വ്യഭിചാരം, നിഷിദ്ധ സംമ്പാദ്യം, അശ്ലീല സംസാരങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയ ചീത്തപ്രവർത്തനങ്ങളെ സമീപിക്കുക?. അതുകൊണ്ടാണ് നോമ്പ് ഒരു പരിചയാണന്ന്പ്രവാചകൻ  (സ)  പരിചയപ്പെടുത്തിയത്.

(5) നോമ്പിന്റെ ശ്രേഷ്ഠതയുമായി ബന്ധപെട്ടുവന്ന ഹദീസുകൾ ഏതൊക്കെയാണ്? നോമ്പിന്റെ അശ്രഷ്ഠതയുമായി വന്ന ചില ഹദീസുകൾ ഇപ്രകാരമാണ്;

1 . പാപങ്ങൾ പൊറുക്കാൻ കാരണമാകുന്നു

നബി  (സ) പറഞ്ഞു: “വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ആരെങ്കിലും റമദാനിൽ നോമ്പനുഷ്ഠിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും” ( ബുഖാരി, മുസ്ലിം ) നബി  (സ)  പറഞ്ഞു: അഞ്ചുനേരത്തെ നമസ്കാരം, ഒരു ജുമുഅ മുതൽ മറ്റൊരു ജുമുഅ വരെ ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെ, അവക്കിടയിൽ പ്രവർത്തിച്ച് പാപങ്ങൾ പൊറുക്കപ്പെടുന്നതാകുന്നു. വൻ പാപങ്ങൾ വെടിയപട്ടാൽ” ( മുസ്ലിം )

2 . നോമ്പുകാരന് കയ്യും കണക്കുമില്ലാതെ പ്രതിഫലം ലഭിക്കുന്നു.

നബി  (സ)  പറഞ്ഞു: അല്ലാഹു  (സ)  പറഞ്ഞിരിക്കുന്നു: ആദം സന്തതിയുടെ എല്ലാ പ്രവർത്തനവും അവനാകുന്നു, നോമ്പൊഴിച്ച് അത് എന്നിക്കുളളതാകുന്നു ഞാനാകുന്നു അതിന് പ്രതിഫലം കൊടുക്കുന്നത്. നോമ്പ് ഒരു പരിചയാകുന്നു. നിങ്ങളിൽ ഒരാൾ നോമ്പുനാളിൽ അനാവശ്യമായി സംസാരിക്കുകയോ ബഹളമുണ്ടാക്കുകയോ അരുത്. ഇനി ആരെങ്കിലും അവനെ ശകാരിക്കുകയോ അവനോട് ഏറ്റുമുട്ടാൻ വരികയോ ചെയ്താൽ ഞാൻ നോമ്പുകാരനാണെന്ന് അവൻ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ സത്യം നോമ്പുകാരന്റെ വായിലെ വാസന അല്ലാഹുവിന്റെയടുക്കൽ കസ്തുരിയുടെ വാസനയേക്കാൾ പരിമള മാണ്. നോമ്പുകാരന് രണ്ട് സന്തോഷങ്ങൾ ഉണ്ട്, നോമ്പ് മുറിക്കുമ്പോൾ അതിന്റെ സന്തോഷവും (നാള) അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷവും. ( ബുഖാരി, മുസ്ലിം )

നബി  (സ)  പറഞ്ഞു: ആദം സന്തതിയുടെ എല്ലാ പ്രവർത്തനങ്ങളും അവനുതന്നെയാകുന്നു സൽകർമങ്ങൾ പത്ത് മുതൽ എഴുന്നൂറ് ഇരട്ടി വരെ വർദ്ധിപ്പിക്കപ്പെടുന്നു. അല്ലാഹു പറഞ്ഞു: നോമ്പാഴികെ, അത് എനിക്കുളളതാകുന്നു അതുകൊണ്ട് ഞാനാകുന്നു പ്രതിഫലം കൊടുക്കുന്നത്, എനിക്കുവേണ്ടി അവന്റെ ഭക്ഷണവും വികാരവും അവൻ ഉപേക്ഷിക്കുന്നു” (മുസ്ലിം)

3. നോമ്പ് ശുപാർശക്കാരനാകുന്നു.

നബി  (സ) പറഞ്ഞു: നോമ്പും, കുർആനും പരലോകത്ത് ഒരു അടിമക്ക് ശുപാർശ പറയും. നോമ്പ് പറയും: റബ്ബ ഞാൻ അദ്ദേഹത്തിന് വികാരത്തെയും ഭക്ഷണത്തയും തടഞ്ഞുനിർത്തി അതിനാൽ അദ്ദേഹത്തിന്റെ വിഷയത്തിൽ എന്റെ ശുപാർശ സ്വീകരികേണമേ, കർആൻ പറയും: രാത്രി ഞാനദ്ദേഹത്തെ നിദ്രാവിഹീനനാക്കി അതിനാൽ അദ്ദേഹത്തിന്റെ വിഷയത്തിൽ എന്റെ ശുപാർശ സ്വീകരിക്കേണമേ. അപ്പോൾ അവ രണ്ടിന്റേയുംശുപാർശ സ്വീകരിക്കപ്പെടുന്നു. ( അഹദ് )

(6) റമദാൻ മാസത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് ?

റമദാൻ മഹത്ത്വരമായ ഒരു മാസമാണ് അതിന് ധാരാളം പ്രത്യേകതകൾ ഉണ്ട് അവയിൽപെട്ട ചിലതാണ്

  •  മനുഷ്യ സമൂഹത്തിന് മാർഗദർശനമായി ഇറക്കപ്പെട്ട കുർആൻ അവതരിപ്പിക്കപ്പെട്ടത് ഈ ത്തിലാകുന്നു. അല്ലാഹു പറയുന്നു: ((ജനങ്ങൾക്ക് മാർഗ്ഗദർശനമായികൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായികൊണ്ടും വിശുദ്ധ കൂർആൻ അവതരിക്കപ്പെട്ട മാസമാകുന്നു റമദാൻ.)
  • സ്വർഗകവാടങ്ങൾ തുറക്കപ്പെടുകയും നരകത്തിന്റെ കവാടങ്ങൾ അടക്കപ്പെടുകയും ചെയ്യുന്നു. ഇമാം ബുഖാരിയും മുസ്ലിമും അബൂഹുറൈറ (റ) വിൽനിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം നബി  (സ)  പറഞ്ഞു: റമദാൻ ആഗതമായാൽ സ്വർഗ്ഗകവാടങ്ങൾ തുറക്കപ്പെടുകയും നരക കവാടങ്ങൾ അടക്കപ്പെടുകയും പിശാചുകൾ ബന്ധിക്കപ്പെടുകയും ചെയ്യുന്നു”.
  • ആയിരം മാസങ്ങളേക്കാൾ ഉത്തമമായ ലൈലത്തുൽ ക്വദ്ർ (നിർണ്ണയത്തിന്റെ രാത്രി) ഉൾകൊളളുന്ന മാസമാകുന്നു റമദാൻ മാസം. അല്ലാഹു പറയുന്നു: (തീർച്ചയായും നാം ഇതിനെ (ക്രർആനിനെ) നിർണ്ണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണ്ണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ?. നിർണ്ണയത്തിന്റെ രാത്രി ആയിരം മാസത്തക്കാൾ ഉത്തമമാകുന്നു) ( വി:കൂ 97 : 1,2,3 )

(7) നോമ്പിനെ ദുർബലപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

റമദാനിന്റെ പകലിൽ സംഭോഗം. ചുംബനം സ്വയംഭോഗം എന്നിവയാൽ അറിഞ്ഞുകൊണ്ട് സ്ഖലനമുണ്ടാക്കൽ, തിന്നുക, കുടിക്കുക, ഭക്ഷണ പാനീയങ്ങൾക്ക് പകരമായുളള ഗ്ളൂക്കോസ് പോലുളളത് സ്വീകരിക്കൽ, കരുതിക്കൂട്ടി ഛർദ്ദിക്കുക, ഋതുരക്തം, (പ്രസവ രക്തം എന്നിവ പുറപ്പെടുക, അബോധാവസ്ഥയുണ്ടാവുക ഇതെല്ലാം നോമ്പ്ദുർബലപ്പെടുത്തുന്ന കാര്യങ്ങളാണ്. അറിഞ്ഞുകൊണ്ടും സ്വമേധയാലും മനഃപൂർവ്വവും ചെയ്യുമ്പോഴാണ് നോമ്പ് നിഷ്ഫലമാകുക. ഇല്ലെങ്കിൽ നോമ്പ് മുറിയുകയില്ല. ചെവി, കണ്ണ് എന്നിവയിൽ മരുന്ന് ഒഴിക്കുക, മറന്ന് ഭക്ഷണപാനീയങ്ങൾ കഴിക്കുക, സ്വപ്നസ്ഖലനം ഉണ്ടാവുക, രുചി നോക്കുക,വെളളത്തിൽ മുങ്ങുക, പല്ല് തേക്കുക. ശരീരം തണുപ്പിക്കുക, സൂര്യൻ അസ്തമിച്ചു എന്ന് വിചാരിച്ചും സുബ്ഹി ആയിട്ടില്ല എന്ന് കരുതിയും ഭക്ഷണം കഴിക്കൽ ഇവകൊണ്ടാന്നും നോമ്പ് മുറിയില്ല. അനാവശ്യ സംസാരങ്ങളും പ്രവർത്തനങ്ങളുംമൂലം നോമ്പ് നിഷ്ഫലമാകുകയില്ലെങ്കിലും അവ ഒഴിവാക്കൽ അനിവാര്യമാണ്.

(8) റമദാനിലെ പുണ്യകർമ്മങ്ങൾ എന്തൊക്കെയാണ്?

മറ്റു മാസങ്ങളിൽ ചെയ്യുന്ന എല്ലാ കർമ്മങ്ങളും റമദാനിലും പുണ്ണ്യകരമാണ് പ്രതിഫലച്ചയായും പ്രവാചകചര്യക്കനുസരിച്ചുമായിരിക്കണം പ്രവർത്തിക്കേണ്ടത്. നോമ്പ്, കുർആൻ പാരായണം, ദാനധർമ്മങ്ങൾ, രതി നമസ്കാരം (തറാവീഹ്), പളളിയിൽ ഭജനമിരിക്കൽ (ഇഅ്ത്തിക്കാഫ് ദികകൾ, നമസ്കാരം ജമാഅത്തായി സമയത്തുതന്നെ നിർവ്വഹിക്കൽ, നോമ്പ് തുറപ്പിക്കൽ. ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കൽ ഇല്ലെങ്കിൽ കാരക്ക അതുമില്ലെങ്കിൽ വെള്ളം എന്നിവകൊണ്ട് നോമ്പ് തുറക്കൽ. സമയമായാൽ വകാതെ പട്ടന്ന് നോമ്പ് തുറക്കൽ, നോമ്പുതുറന്നാൽ ഇപ്രകാരം ذَهَبَ الظَمَأُ وَابْتَلّتْ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شاءَ الله ( ദാഹം ശമിച്ചു, ഞരമ്പുകൾ നനഞ്ഞു, അല്ലാഹു ഉദ്ധേശിച്ചാൽ പ്രതിഫലം ഉറപ്പായി ) എന്ന് പ്രാർത്ഥിക്കൽ, അത്താഴം വൈകിപ്പിക്കൽ ഇതെല്ലാം പുണ്ണ്യകർമമാണ്. നിയ്യത്ത് ഇല്ലാത്ത നോമ്പ് സ്വീകാര്യമല്ലാത്തതുപോലെത്തന്നെ നിയ്യത്ത് നാവുകൊണ്ട് ഉച്ചരിക്കൽ പ്രവാചക ചര്യയിൽപെട്ടതല്ല.

 

(9) നോമ്പിന്റെ ചില മര്യാദകൾ എന്തെല്ലാമാണ്?

നോമ്പ് മുറിയുന്ന കാര്യങ്ങളിൽനിന്നും ഒഴിവാകുക, നിഷിദ്ധകാര്യങ്ങളിൽനിന്ന് കണ്ണ് ,ചെവി,നാവ് എന്നിവയെ സൂക്ഷിക്കുക, കോപം, വഞ്ചന,..മുതലായ രോഗങ്ങളിൽനിന്ന് മനസ്സിനെ മുക്തമാക്കുക, കർമ്മങ്ങൾ സ്വീകരിക്കപ്പെടുവാൻ നാഥനോട് പ്രാർത്ഥിക്കുക, അല്ലാഹു നമ്മുടെ നോമ്പും, രാത്രി നമസ്കാരവും മറ്റു ആരാധനാ കർമ്മങ്ങളും സ്വീകരിക്കുമാറാകട്ടെ.

Leave a Comment