Book – പ്രാര്‍ത്ഥന ശ്രേഷ്ഠതകളും, വിധി വിലക്കുകളും, മര്യാദകളും. സയ്യിദ് സഅ്ഫര്‍ സ്വാദിക്ക് മദീനി

പ്രാര്‍ത്ഥന ശ്രേഷ്ഠതകളും, വിധി വിലക്കുകളും, മര്യാദകളും.

സയ്യിദ് സഅ്ഫര്‍ സ്വാദിക്ക് മദീനി

മുൻ മൊഴി

الله الرحمن الرحيم
الحمد لله الصلاة والسلام على رسول الله وعلى آله وصحبه أجمعين

മനുഷ്യസമൂഹത്തെ അല്ലാഹു ലോകത്തേക്ക് നിയോഗിച്ചത് അവനെ മാത്രം ആരാധിക്കുവാൻ വേണ്ടിയാണ്. ആരാധനകളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടത് പ്രാർത്ഥനയുമാണ്. പ്രാർത്ഥനയില്ലാത്ത ഒരു ആരാധനയും അല്ലാഹുവിന്റെയടുത്ത് സ്വീകാര്യമാവുകയില്ല. ഏതൊരു കർമ്മത്തെയും ആരാധനയായി മാറ്റുന്നത് അതിലടങ്ങിയിട്ടുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥനയില്ലാത്ത ആരാധനകൾ വെറും അഭ്യാസ പ്രകടനമായിരിക്കും. എന്നാൽ വിശ്വാസിയുടെ ഈ അമൂല്യമായ രത്നത്തെ സംബന്ധിച്ച് അധികമാളുകളും അജ്ഞരാണെന്നതാണ് യാഥാർത്ഥ്യം. പ്രാർത്ഥനയുടെ കാര്യത്തിൽ വളരെയധികം അലംഭാവമാണ് സമൂഹം കാണിക്കുന്നത്.സ്യഷ്ടിച്ച ദൈവത്തോട് പ്രാർത്ഥിക്കേണ്ടതിന് പകരം വെറും ചാപല്യങ്ങളും, വൈകല്യങ്ങളുമുള്ള സ്യഷ്ടികളോടാണ് അധികമാളുകളും പ്രാർത്ഥിക്കുന്നത്. ചിലർ നാട്ടിയ വിഗ്രഹത്തോട് പ്രാർത്ഥിക്കുമ്പോൾ മറ്റുചിലർ മണ്ണിൽ മറമാടപ്പെട്ടവരോടാണ് പ്രാർത്ഥിക്കുന്നത്. സമൂഹത്തോടൊപ്പം അവർക്ക് തെളിവുകളുണ്ടാക്കിക്കൊണ്ട് ഒരുപറ്റം പണ്ഡിതന്മാരും അതിന് കുടപിടിക്കുന്ന ദയനീയമായ കാഴ്ചയാണിന്ന് നാട്ടിൽ നമുക്ക് കാണാനാവുന്നത്. ഈ പശ്ചാത്തലത്തിൽ എന്താണ് പ്രാർത്ഥന? ആരോടാണ് പ്രാർത്ഥിക്കേണ്ടത്? പ്രാർത്ഥനയുടെ മര്യാദകൾ, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സന്ദർഭങ്ങൾ, സമയങ്ങൾ സ്ഥലങ്ങൾ, പ്രാർത്ഥനയിൽ വരൂന്ന ബിദ്അത്തുകൾ തുടങ്ങിയ കാര്യങ്ങൾ ഇസ്ലാമിക (പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് അൽപം പരിശോധിക്കാം.إن شاء الله പ്രാർത്ഥനയുടെ അനേകം ഗ്രന്ഥങ്ങൾ നമുക്ക് മാർക്കറ്റിൽ ലഭിക്കും. എന്നാൽ എങ്ങനെ പ്രാർത്ഥിക്കണം? ആരോട് പ്രാർത്ഥിക്കണം? എപ്പോഴാണ് പ്രാർത്ഥിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഒരു പ്രാർത്ഥനയുടെ പുസ്തകത്തിലും ഉള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ല, അത് കൊണ്ടാണ് പ്രാർത്ഥനയെ സംബന്ധിച്ച് കുറച്ച്കാര്യങ്ങൾ ശേഖരിക്കുവാൻ ആരംഭിച്ചത്. ഉദ്ധരിക്കുന്ന ആയത്തുകളുടെ സൂറത്തും നമ്പറും കൊടുത്തിട്ടുണ്ട്, അത്പോലെ ഹദീസുകൾ ആരാണ് ഉദ്ധരിച്ചത്, സ്വഹീഹാണോ, ദുർബ്ബലമാണോയെന്നും ഹദീസിന്റെ അവസാനം കൊടുത്തിട്ടുണ്ട്. മനുഷ്യൻ എന്ന നിലക്ക് തെറ്റുകളും, പിഴവുകളും സംഭവിക്കുവാൻ സാധ്യതയുണ്ട്. ഇത് പരിപൂർണമായും തെറ്റിൽ നിന്ന് മുക്തമാണെന്ന് അവകാശമുന്നയിക്കുന്നില്ല. വല്ല അപാകതകളുമുണ്ടെങ്കിൽ സൂചിപ്പിക്കുവാൻ അപേക്ഷിക്കുന്നു. അല്ലാഹു ഇത് ഒരു സ്വാലിഹായ കർമ്മമായി സ്വീകരിക്കുമാറാവട്ടെ. ആമീൻ. നിങ്ങളുടെ സഹോദരൻ

സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

 
 

Book – ഋതുമതിയാകുമ്പോൾ ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമിൻ

ഋതുമതിയാകുമ്പോൾ

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമിൻ

فضيلة الشیع محمد بن صالح العثيمين
ശൈഖ് മുഹമ്മദ് ബിൻ സാലിഹ് അൽ ഉസൈമീൻ

ലോക മുസ്ലിം പണ്ഡിതരിൽ പ്രമുഖൻ. സഊദിഅറേബ്യയിലെ ഉന്നത പണ്ഡിത സഭയിൽ അംഗം അല്ലാമാ ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസിനോടൊപ്പം അറിയപ്പെടുന്ന നാമം. ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി (ഖസ്വ)  വിൽ അഖീദ് യുടെ തലവൻ ഹി.1414 ലെ ഫൈസൽ അവാർഡ് ജേതാവ് ചെറുതും വലൂതുമായ നൂറോളം കൃതികളുടെ കർത്താവ്.

        ജനനം 1947ഹി റമദാൻ27. സ്വദേശമായ ഉനൈസയിൽ വെച്ച് പ്രാഥമിക പഠനം പൂർത്തിയാക്കി റിയാദിലെ അൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി യിൽ നിന്ന് ശരീഅത്തിൽ ബിരുദം നേടി തൻ വന്ദ്യ ഗുരുനാഥൻ ശൈഖ് അബ്ദുറഹിമാൻ സഅദി നിര്യാതനായപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി അതോടെ ഉനൈസയിലെ ഇമാമും മുഫ്തിയുമായി മതവിധികൾക്ക് ഖുർആനും സുന്നത്തും ആധാരമാക്കണമെന്നും മദ്ഹബുകളെ അന്ധമായി അനുകരിക്കാൻ പാടില്ലെന്നും പഠിപ്പിക്കുന്ന ശൈഖ് ഉസൈമീൻ കൃതികൾ ഹൃദ്യവും തെളിവുകൾ കൊണ്ട് ധന്യവുമാണ്. 

പുസ്തകത്തെപ്പറ്റി ,

ശൈഖ് ഉസൈമീൻ എഴുതിയ (സീകളിൽ പ്രകൃത്യാ കാണപ്പെടുന്ന രക്ത സാന്നിദ്ധ്യം) എന്ന ലഘു കൃതിയുടെ വിവർത്തനമാണ് – ഋതുമതിയാകുമ്പോൾ “. മുസ്ലിമായ ഓരോ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്. സ്തീകൾ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആർത്തവം, രക്തസ്രാവം പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികൾ ലളിതമായി ഇതിൽ വിവരിച്ചിരിക്കുന്നു. കർമ്മശാസ്ത്ര ഗ്രൻഥങ്ങൾ ചർവ്വിത ചർവ്വണം നടത്തി സങ്കീർണമാക്കിയ പല പ്രശ്നങ്ങളും വിശുദ്ധ ഖുർആനിൻറയും നബിചര്യയുടെയും വെളിച്ചത്തിൽ വിലയിരുത്തുകയാണിവിടെ. ഹമ്പലീ മദ്ഹബിനാട് ആഭിമുഖ്യം പുലർത്തുന്നവരാണ് ശൈഖിന്റെ അഭിസംബോധിതരിൽ പലരും അതിനാൽ ഹമ്പലീ വീക്ഷണങ്ങളെ പ്രത്യേകം ചർച്ചാവിധേയമാക്കുന്നത് കാണാ അടിക്കുറിപ്പുകൾ പരിഭാഷകനാണ്. ബുഖാരിയും മൂലിമും റിപ്പോർട്ട് ചെയ്യാത്ത ഹദീസുകളുടെ സ്വീകാര്യത ഗ്രഹിക്കുന്നതിൽ വിഖ്യാതനായ വിശ്വ ഹദീസ് പണ്ഡിതൻയ് നാസ്വിറുദ്ധീൻ അൽബാനിയുടെ കൃതികളാണ് അവലംബം. സഊദി അറേബ്യയിലെ മതകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന “മക്തബുതവുനീ ലിദ്ദഅവത്തി വൽ ഇർഷാദ് വ തൗയതുൽ ജാലിയാത്ത്, ദം (രിയാദ്) എന്ന സ്ഥാപനമാണ് ഈ കൃതിയുടെ പ്രസാധകർ. അബദ്ധങ്ങളില്ലാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് എന്നാലും തെറ്റുകൾ കണ്ടേക്കാം  ശ്രദ്ധയിൽ പെടുന്നവരോട് ഉണർത്തണമെന്ന് അപേക്ഷിക്കുന്നു. എം. ഐ. മുഹമ്മദലി സുല്ലമി, ഇ. അബ്ദുസ്സലാം ഫാറൂഖി, ഒയാസിസ് ജനറൽ സർവ്വീസ് (റിയാദ്) തുടങ്ങി പുസ്തകത്തിന്റെ വിവിധ ഘട്ടങ്ങളിൽ സഹകരിച്ച എല്ലാവരോടും നന്ദി പറയുന്നു. പ്രതിഫലർഹമായ ഒരു കർമ്മമായി അല്ലാഹു ഇത് സ്വീകരിക്കട്ടെ .

വിവർത്തകൻ.

Book – വുദ്വൂഉം നമസ്കാരവും അബ്ദുൽ ജബ്ബാർ അബ്ദുള്ള

വുദ്വൂഉം നമസ്കാരവും

അബ്ദുൽ ജബ്ബാർ അബ്ദുള്ള

മുഖക്കുറി

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ

        ‘വുദ്വൂഅ’ ‘നമസ്കാരം’ എന്നീ രണ്ട് പ്രധാന കർമ്മങ്ങളിൽ ഏതാനും മത വിധികളും മസ്അലകളും മഹത്വങ്ങളുമാണ് ഈ ലഘുകൃതിയുടെ ഉള്ളടക്കം. പ്രമുഖ പണ്ഡിതന്മാരായ ശൈഖ് മുഹമ്മദ് ഇബ്നു സ്വാലിഹ് അൽ ഉഥൈമീന്റെ ‘അശ്ശറഹുൽ മുംതിഅ’, ശൈഖ് സ്വാലിഹ് ഇബ്നു ഫൗസാൻ അൽ ഫൗസാന്റെ ‘അൽ മുലഖ്ഖസ്വുൽ ഫിക്വ് ഹി’ ശൈഖ് സഈദ് ഇബ്നു മിസ്ഫിർ അൽ ക്വഹ്താനി യുടെ ‘സ്വലാതുൽ മുഅ’മിൻ’, ശൈഖ് ഇബ്റാഹീം ഇബ്നു മുഹമ്മദ് അദ്ദ്വുവയ്യാന്റെ ‘മനാറുസ്സബീൽ’, അബ്ദുല്ലാഹ് ഇബ്നു മുഹമ്മദ് അത്വയ്യാറിന്റെ ‘കിതാബുസ്സ്വലാത്’ എന്നീ ഗ്രന്ഥങ്ങളാണ് ഈ ലഘുകൃതി തയ്യാറാക്കുവാൻ അവലംബിച്ചിട്ടുള്ളത്. ഇത് തയ്യാറാക്കിയതിൽ എന്തെങ്കിലും വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉണർത്തണമെന്ന് താല്പര്യപ്പെടുന്നു.

        ഈ സംരംഭത്തിന് സഹകരിച്ചവർ പലരാണ്. ഇത് സൂക്ഷ്മമായി പരിശോധിച്ച് വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയത് ബഹു: മുഹമ്മദ് സ്വാദിഖ് മദീനിയാണ്. അദ്ദേഹത്തോടുള്ള കടപ്പാടും കൃതജ്ഞതയും രേഖപ്പെടുത്തുന്നു. ഇതിന്റെ കെട്ടും മട്ടും നന്നാക്കുവാൻ സഹകരിച്ച എല്ലാ സഹോദരങ്ങൾക്കും അല്ലാഹു തക്ക പ്രതിഫലം നൽകുമാറാകട്ടെ…, അല്ലാഹുവേ, നിന്റെ വജ്ഹിനായി മാത്രം. നീ ഞങ്ങളോട് പൊറുക്കേണമേ.

ഇസ്‌ലാം നന്മയാണ് നബീല്‍ പയ്യോളി

ഇസ്‌ലാം നന്മയാണ്

നബീല്‍ പയ്യോളി
2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25

കൊറോണ വൈറസ് ലോകമാകെ പടര്‍ന്നുപിടിച്ചിരിക്കുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്. നോക്കൂ, നാം എത്ര നിസ്സാരന്മാരാണ്! രോഗങ്ങള്‍ നമ്മെ തകര്‍ത്ത് കളയുന്നു! ക്യാന്‍സറാണ് ഈ നൂറ്റാണ്ടിലെ മാരക രോഗങ്ങളില്‍ ഒന്ന്. അനുദിനം എത്രയോ പേര്‍ ക്യാന്‍സര്‍ പിടിപെട്ട് മരണമടയുന്നു. അനേകംപേര്‍ വേദനതിന്ന് കഴിഞ്ഞുകൂടുന്നു. അതില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ല. പണക്കാരനും പണിക്കാരനും ധനികനും ദരിദ്രനും ഭരണാധികാരികളും ഭരണീയരും രോഗങ്ങള്‍ക്ക് മുമ്പില്‍ നിസ്സഹായരാകുന്നു. പാവപ്പെട്ടവര്‍ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ സന്മനസ്സുകള്‍ അവര്‍ക്ക് തണലാകുന്നു. പണക്കാര്‍ നാട്ടില്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സ തേടുന്നു. ചിലര്‍ വിദേശ രാജ്യങ്ങളില്‍ വിദഗ്ധ ചികിത്സക്ക് വേണ്ടി പോകുന്നു. മരണത്തിന് മുന്നില്‍ ഈ വ്യത്യാസങ്ങള്‍ ഒന്നുമില്ല എന്നല്ലേ നമ്മുടെ അനുഭവം പറയുന്നത്?

മാരകരോഗങ്ങളും അപകടങ്ങളും പെട്ടെന്നുള്ള മരണങ്ങളുമെല്ലാം മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കുന്നതാണ്. ഓര്‍ക്കാന്‍ പറ്റാത്ത രീതിയില്‍ നാടിനെ നടുക്കിയ പ്രളയവും ചുഴലിക്കാറ്റും സുനാമിയും അടക്കം പലസംഭവങ്ങളിലും നമ്മളുമായി ഒരു ബന്ധവും ഇല്ലാത്ത നൂറുകണക്കിന് ആളുകളുടെ ജീവന്‍ നഷ്ടമായപ്പോള്‍ നമ്മുടെയൊക്കെ മനസ്സ് വേദനിച്ചിട്ടുണ്ട്. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരാളുടെയും മനസ്സിനെ പിടിച്ചുകുലുക്കുന്ന പ്രതിഭാസം തന്നെയാണ് മരണം. അതിനെ തടുക്കാന്‍ ലോകത്ത് ഒരാള്‍ക്കും സാധ്യമല്ല. അധികാരം, സമ്പത്ത്, സ്വാധീനം, ബൗദ്ധികനിലവാരം തുടങ്ങി മനുഷ്യന്റെ ഔന്നത്യത്തിന്റെ അടയാളമായി നാം കാണുന്ന ഒന്നിനും മരണത്തില്‍നിന്ന് അവനെ രക്ഷപ്പെടുത്തുക സാധ്യമല്ല. അതിനെക്കാള്‍ നമ്മെ ചിന്തിപ്പിക്കുന്നത് നാം എപ്പോള്‍ മരിക്കും എന്നതിലെ അജ്ഞതയാണ്. വിവരസാങ്കേതിക വിദ്യയുടെ കാലത്ത് കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും ഒക്കെ പ്രവചിക്കാന്‍ ഒരു പരിധിവരെ സാധിക്കുന്നു എന്നാണ് ലോകം പറയുന്നത്. അത് എത്രത്തോളം പ്രയോഗികവല്‍ക്കരിക്കാന്‍ സാധിച്ചു എന്നത് ചോദ്യചിഹ്നമായി നില്‍ക്കുന്നു.

എങ്കിലും മരണം എപ്പോഴാണ് എന്നെ തേടിയെത്തുക എന്നത് നമ്മുടെ മനസ്സിനെ അലട്ടുന്ന ഒരു പ്രശ്‌നം തന്നെയാണ്. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? എന്തിനായിരിക്കും മരണം എന്ന പ്രതിഭാസം? അത് കഴിഞ്ഞാല്‍ പിന്നെയെന്ത്? നാം പലപ്പോഴും ഉത്തരം തേടിയ ചോദ്യങ്ങളാണ് ഇവ. പക്ഷേ, തൃപ്തികരമായ ഒരു ഉത്തരത്തിലേക്ക് നാം എത്തിച്ചേര്‍ന്നിട്ടുണ്ടോ? ആ ഉത്തരം നമുക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കിയിട്ടുണ്ടോ? ഇസ്‌ലാം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നുണ്ട്. ലോകസ്രഷ്ടാവായ നാഥന്‍ അവന്റെ സൃഷ്ടികളുടെ മുഴുവന്‍ പ്രത്യേകതകളും അറിയുന്നവനാണല്ലോ. അതുകൊണ്ട് തന്നെ ആ സൃഷ്ടികളുടെ മനസ്സിനെ സമാധാനിപ്പിക്കാനും അവര്‍ക്ക് പ്രതീക്ഷ നല്‍കാനും അവനാണ് സാധിക്കുക. അല്ലാഹു പറയുന്നു:

”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു”(ക്വുര്‍ആന്‍ 67:2).

മനുഷ്യരില്‍ ആരാണ് സല്‍പ്രവര്‍ത്തനങ്ങള്‍ നന്നായി ചെയ്യുന്നത് എന്ന് പരീക്ഷിക്കുക എന്നതാണ് ജനനത്തിനും മരണത്തിനും ഇടക്കുള്ള ജീവിതം കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത്. നന്മയുള്ളവരാവുക എന്നതാണ് ആ ജീവിതം സാര്‍ഥകമാക്കാന്‍ ചെയ്യേണ്ടത് എന്നതാണ് ചുരുക്കം.

മനുഷ്യര്‍ പൊതുവെ നന്മയുള്ളവരാണ്. ഏതൊരു മനുഷ്യന്റെ ഹൃദയത്തിലും നന്മയുടെ കണികകള്‍ ഉണ്ടാവും എന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നന്മയും തിന്മയും എങ്ങനെ വേര്‍തിരിക്കാന്‍ സാധിക്കും? അത് മനസ്സിലാക്കാന്‍ എന്താണ് മാനദണ്ഡം? നമ്മെ കുഴക്കുന്ന ഒരു ചോദ്യമാണ് അത്. ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും ആണവ പരീക്ഷണം നടത്തിയവര്‍ ശാസ്ത്രലോകത്തെ വിപ്ലവകരമായ ഒരു കണ്ടുപിടിത്തം നടത്തിയതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു. എന്നാല്‍ അത് തീര്‍ത്ത ദുരന്തം ഇന്നും അവിടെയുള്ള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു കൂട്ടരുടെ നന്മ മറ്റൊരു കൂട്ടര്‍ക്ക് വലിയ തിന്മയായി അനുഭവപ്പെടുന്നു. ഇങ്ങനെയുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്; നാം നിത്യേന കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായത്. മനസ്സിനെ വേദനിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ നിത്യേന നമ്മുടെ മുമ്പിലൂടെ കടന്നുപോകുന്നു. അപ്പോഴെല്ലാം നന്മ-തിന്മകളെ കുറിച്ചുള്ള ചോദ്യം നമ്മെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. എങ്കില്‍ അതിന് ഒരു പരിഹാരം വേണ്ടേ? തീര്‍ച്ചയായും എന്നതാണ് നമ്മുടെ ഉത്തരം! അത് എങ്ങിനെ സാധ്യമാകും? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമാണ്. നാം ജീവിതത്തില്‍ പ്രയോഗിക്കുന്ന അതേ യുക്തി ഇവിടെയും ഉപയോഗിച്ചാല്‍ മതി. കാര്യം നിസ്സാരം. നമ്മള്‍ വാങ്ങിയ ഒരു മൊബൈല്‍ കേടായാല്‍ നാം എന്ത് ചെയ്യും? ആദ്യം നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ ചെയ്യും! പിന്നെ ആ മൊബൈല്‍ കാറ്റലോഗ് പരിശോധിക്കും. അതിലും പരിഹാരം കണ്ടില്ലെങ്കില്‍ അത് പഠിച്ചവരെ സമീപിക്കും. അവരും കൈമലര്‍ത്തിയാല്‍ നിര്‍മാണ കമ്പനിയുമായി ബന്ധപ്പെടും. ഇതേ യുക്തി ഉപയോഗിച്ചാല്‍ നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം എളുപ്പത്തില്‍ ലഭ്യമാകും. മനുഷ്യന്റെ സ്രഷ്ടാവും പരിപാലകനുമായ ലോകനാഥന്റെ വിളിക്ക് കാതോര്‍ക്കുകയാണ് നന്മ തിന്മകള്‍ വേര് തിരിച്ചറിയാനുള്ള മാര്‍ഗം.

”(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ” (ക്വുര്‍ആന്‍ 18:110).

ചൂഷണമുക്തമായ ആരാധന സംസ്‌കാരമാണ് ഇസ്‌ലാം മുന്നോട്ട്‌വെക്കുന്നത്. സൃഷ്ടിയും അവന്റെ സ്രഷ്ടാവും നേരിട്ട് ബന്ധം സ്ഥാപിക്കുകയും ആ ബന്ധം കെടാതെ സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് ആ സംസ്‌കാരം. ഏറ്റവും വലിയ നന്മ എന്നത് സ്രഷ്ടാവിനെ അറിയുക എന്നത് തന്നെയാണ്. അതില്‍ പ്രധാനം അവനെ മാത്രം ആരാധിക്കുക എന്നതും. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ബാധ്യതയും കടമയും അതാണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ ജീവിതത്തില്‍ പുതിയ തിരിച്ചറിവുകള്‍ അത്  സമ്മാനിക്കും. അല്ലാഹുവിനെ മാത്രമെ ആരാധിക്കൂ എന്ന് തീരുമാനിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന സമാധാനവും സന്തോഷവും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. ഇസ്‌ലാം ലോകത്തിന് മുന്നില്‍ വെക്കുന്ന പരമപ്രധാനമായ കാര്യമാണ് ആരാധന ലോകത്തിന്റെ രക്ഷിതാവിനോട് മാത്രമെ ആകാവൂ എന്നത്. ലോകത്ത് ഇന്ന് ആരാധിക്കപ്പെടുന്ന മുഴുവന്‍ സൃഷ്ടികള്‍ക്കും പരിമിതികള്‍ ഉണ്ട്. ഏതെങ്കിലും രാജ്യം, കാലയളവ്, വിഭാഗം, ഭാഷ, ദേശം, വര്‍ഗം തുടങ്ങിയ ഘടങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു ലോകത്തെ മുഴുവന്‍ ആരാധനാവസ്തുക്കളും.

എന്നാല്‍ അല്ലാഹു ഈ പരിമിതികള്‍ക്കെല്ലാം അപ്പുറത്താണ്. അവന്‍ ഏതെങ്കിലും കാലഘട്ടത്തിലെ ദൈവമല്ല. ലോകത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ അവന്‍ ദൈവം തന്നെയാണ്. അവനെ ആരാധിക്കാന്‍ ദേശ, ഭാഷ, വര്‍ഗ, വര്‍ണ വ്യത്യാസമില്ല. പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടികളുടെയും ആരാധ്യനാണവന്‍. എത്ര വിശാലമായ കാഴ്ചപ്പാട്! മനുഷ്യന്റെ ആരാധ്യന്‍ ഒന്നാകുമ്പോള്‍ അവിടെ ഉച്ചനീചത്വങ്ങള്‍ക്ക് സ്ഥാനമില്ലാതാകുന്നു. വര്‍ഗ, വര്‍ണ, ഭാഷ, ദേശ വ്യത്യാസമില്ലാതെ മാനവികതയുടെ ഉദ്‌ഘോഷണം കൂടിയാണ് ഇസ്‌ലാം ഇതിലൂടെ മുന്നോട്ട് വെക്കുന്നത്. ക്വുര്‍ആന്‍ പറയുന്നു:

”അല്ലാഹു  അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ” (ക്വുര്‍ആന്‍ 2:255).

ലോകത്തിന് നന്മയുടെ സന്ദേശം പകര്‍ന്നുനല്‍കാനാണ് കാലാകാലങ്ങളില്‍ ജനങ്ങളില്‍ നിന്ന് തന്നെ ദൈവദൂദന്മാരെ തെരഞ്ഞെടുത്ത് അല്ലാഹു നിയോഗിച്ചത്. അവര്‍ അവരുടെ ജനങ്ങളോട് നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു. അവസാനത്തെ പ്രവാചകന്‍ മുഹമ്മദ് ﷺ  ഈ സന്ദേശം ലോകാവസാനം വരെയുള്ളവര്‍ക്ക് മാതൃകയായി കടന്നുവന്നു. ഒരു ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്ന കടമകൂടി അദ്ദേഹം നിര്‍വഹിച്ചു. അപരിഷ്‌കൃതരായ ഒരു സമൂഹം ലോകം മാതൃകാ സമൂഹം എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം നന്മയുടെ കേദാരമായി മാറിയതിന്റെ അടിസ്ഥാനം അവരുടെ ദൈവ വിശ്വാസവും ദൈവിക സന്ദേശത്തിന്റെ വെളിച്ചത്തില്‍ ചിട്ടപ്പെടുത്തിയ ജീവിതവും ആയിരുന്നു.

സുപ്രധാനമായ ആരാധനയിലെ ഏകത്വത്തോടൊപ്പം എടുത്ത് പറഞ്ഞ വലിയ നന്മയാണ് മാതാപിതാക്കളെ പരിപാലിക്കുക എന്നത്. അല്ലാഹു പറയുന്നു:

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ! എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക”(ക്വുര്‍ആന്‍ 17:23).

ഇന്ന് ലോകം നേരിടുന്ന വലിയയൊരു പ്രതിസന്ധിയാണ് വയോജനങ്ങളുടെ പുനരധിവാസം. പ്രായമായ മാതാപിതാക്കള്‍ മക്കള്‍ക്ക് ഭരമാകുന്നു; രാജ്യത്തിനും! അവരുടെ ചോരയും നീരും വറ്റിയിരിക്കുന്നു. തൊലി ചുളിഞ്ഞു സൗന്ദര്യം പാടെ നഷ്ടമായിരിക്കുന്നു. കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ ഘടകങ്ങളില്‍ അവര്‍ക്ക് ക്രിയാത്മകമായ ഒന്നും ചെയ്യാനില്ല. അവര്‍ക്ക് വേണ്ടി ഓള്‍ഡ് എയ്ജ് ഹോം എന്ന പേരില്‍ തടവറകള്‍ തീര്‍ക്കുകയാണ് പല മക്കളും. ഇവിടെയാണ് തന്റെ ജീവിതത്തിലെ നിര്‍ബന്ധ ബാധ്യതയായി മാതാപിതാക്കളുടെ പരിചരണം ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നത്. മാതാപിതാക്കളെ പരിചരിക്കലാണ് നീതിക്ക് വേണ്ടിയുള്ള യുദ്ധത്തെക്കാള്‍ വലുതെന്ന പ്രവാചക അധ്യാപനങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ മങ്ങിയ മനസ്സുകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന വെളിച്ചം എത്രമാത്രമാണെന്ന് ബോധ്യമാകും. ജീവിതകാലം മുഴുവന്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി നീക്കിവെച്ച മാതാപിതാക്കള്‍ വാര്‍ധക്യത്തില്‍ അവഗണിക്കപ്പെടുന്നത് അനീതിയാണ് തിന്മയാണ് എന്ന് ഏതൊരു മനസ്സും പറയും.

മക്കളുടെ കാര്യത്തിലും ഇസ്‌ലാം കൃത്യമായ നിര്‍ദേശങ്ങള്‍ ലോകത്തിന് കൈമാറുന്നുണ്ട്. അല്ലാഹു പറയുന്നു:

”മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടുകൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്. അതുപോലെതന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതു പോലെയുള്ള ബാധ്യതകളുണ്ട്. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തുതീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 2:233).

പലരും ഇതില്‍ പരാജിതരാണ് എന്നതല്ലേ യാഥാര്‍ഥ്യം? ജോലിയും സമ്പാദിക്കാനുള്ള തിടുക്കവും മാതാപിതാക്കളെ മറക്കാന്‍ കാരണമാകുന്നുവെങ്കില്‍ പുനര്‍വിചിന്തനം നടത്തണം. നാളെ തനിക്കും ഈ ദുരവസ്ഥ വരും എന്നോര്‍ക്കണം.

ഡേ കെയറുകള്‍ ഇന്ന് വ്യാപകമാണ്; ഓള്‍ഡെയ്ജ് ഹോമുകളും. ഇവ പരസ്പര പൂരകങ്ങളാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് ചെയ്യേണ്ട കടമകള്‍ ചെയ്യായാകുമ്പോള്‍ മക്കളും അവരുടെ കടമകള്‍ മറക്കുന്നു. ജോലിത്തിരക്കും മറ്റും പറഞ്ഞു കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവര്‍ക്ക് വേണ്ട പരിചരണങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നത് ഇന്ന് വ്യാപകമാണ്. കുട്ടികളെ പരിചരിക്കുന്നവരെ മാതാപിതാക്കളെ പോലെ സ്‌നേഹിക്കുകയും മാതാപിതാക്കളെ പരിചാരകരായി മാത്രം കാണുകയും ചെയ്യുന്ന സാഹചര്യം നാം തന്നെ ഉണ്ടാക്കുന്നതാണ്.

രണ്ട് വിഭാഗവും കടമകള്‍ നിര്‍വഹിക്കുക എന്നത് മാത്രമാണ് പരിഹാരം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമൂഹത്തിലെ ഓരോ കണ്ണിയും തങ്ങളുടെ ബാധ്യതാനിര്‍വഹണം കൃത്യമായി ചെയ്യുമ്പോള്‍ മാത്രമാണ് സന്തുലിത സമൂഹം രൂപം കൊള്ളുന്നത്. മറിച്ചാണെങ്കില്‍ അസന്തുലിതാവസ്ഥ സമൂഹത്തെ തകര്‍ച്ചയിലേക്ക് നയിക്കും. ഇന്നിന്റെ സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇസ്‌ലാമിക കാഴ്ചപ്പാടുകള്‍ എത്ര മനോഹരമാണ് എന്ന് നമുക്ക് ബോധ്യമാകും.

കുടുംബ ശൈഥില്യം ഇന്ന് വലിയ സാമൂഹിക പ്രശ്‌നമാണ്. കുത്തഴിഞ്ഞ ജീവിതക്രമം അതിന് കാരണമാണ്. എന്നാല്‍ അതിനപ്പുറം കഥകളും സിനിമകളും നോവലുകളും തീര്‍ത്ത ഫാന്റസികള്‍ക്ക് പുറകില്‍ പോകുന്നു എന്നതാണ്. സാങ്കല്‍പിക ലോകത്ത് നിന്നും യാഥാര്‍ഥ്യങ്ങളിലേക്ക് തിരിച്ചു നടക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ഇവിടെ ഇസ്‌ലാമിക അധ്യാപനം പ്രസക്തമാണ്.

”നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്” (ക്വുര്‍ആന്‍ 30:21).

തികച്ചും വ്യത്യസ്തരായ, അപരിചിതരായ രണ്ടുപേര്‍ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങുന്നു എന്നതാണ് വിവാഹജീവിതത്തിന്റെ പ്രത്യേകത. അത് സമാധാനത്തിന്റെ കൂടിച്ചേരല്‍ ആവണം. സ്‌നേഹവും കാരുണ്യവും ജീവിതത്തെ പരിപോഷിപ്പിക്കാന്‍ അത്യന്താപേക്ഷിതമാണ്. രണ്ടുപേരും മനുഷ്യരാണ് എന്ന തിരിച്ചറിവ് കൂടിയാകുമ്പോള്‍ ജീവിതം സന്തോഷകരമാവും.

”അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു…”(ക്വുര്‍ആന്‍ 2:187).

ഇവിടെ ഇണകളെ വസ്ത്രം എന്നു വിശേഷിപ്പിച്ചത് ചിന്തനീയമാണ്. വസ്ത്രം നമ്മുടെ ന്യുനതകള്‍ മറച്ചുവെക്കാനും അഭിമാനം സംരക്ഷിക്കാനും ഭംഗിക്കും വേണ്ടിയാണെല്ലോ. ഇണകളുടെ ന്യുനതകള്‍ പരസ്പരം മറച്ച് മുന്നോട്ട് പോകുമ്പോള്‍ മാത്രമാണ് വൈവാഹിക ജീവിതം അര്‍ഥപൂര്‍ണമാകുന്നത്. ഈ തിരിച്ചറിവ് നഷ്ടപ്പെടുന്നതാണ് കുടുംബ ശൈഥില്യങ്ങള്‍ക്ക് അടിസ്ഥാനവും.

മദ്യവും മയക്കുമരുന്നും കുത്തഴിഞ്ഞ ലൈംഗികതയും സാമ്പത്തിക കുറ്റകൃത്യങ്ങളും ഇന്നിന്റെ ശാപമാണ്. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം” (ക്വുര്‍ആന്‍ 5:90).

മദ്യം തിന്മകളുടെ മാതാവാണ് എന്ന പ്രവാചകമൊഴി ശ്രദ്ധേയമാണ്. മദ്യവും മയക്കുമരുന്നുകളും തീര്‍ക്കുന്ന കുറ്റകൃത്യങ്ങള്‍ കണക്കില്ലാത്തതാണ്. അതിലേക്കുള്ള വാതിലുകള്‍ കൊട്ടിയടക്കുകയാണ് ഇസ്‌ലാം.

നന്മകളുടെ അധ്യാപനങ്ങള്‍ മാത്രമാണ് ഇസ്‌ലാം ലോകത്തിന് കൈമാറുന്നത്. ക്വുര്‍ആന്‍ പറയുന്നു: ”പശ്ചാത്തപിക്കുന്നവര്‍, ആരാധനയില്‍ ഏര്‍പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, (അല്ലാഹുവിന്റെ മാര്‍ഗത്തില്‍) സഞ്ചരിക്കുന്നവര്‍, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവര്‍, സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്റെ അതിര്‍വരമ്പുകളെ കാത്തുസൂക്ഷിക്കുന്നവര്‍. (ഇങ്ങനെയുള്ള) സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക” (ക്വുര്‍ആന്‍ 9:112).

”(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുകേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചുപോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കുവാന്‍ വേണ്ടി അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്” (ക്വുര്‍ആന്‍ 6:151).

സഹജീവികളെ സ്‌നേഹിക്കുന്ന, പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മാതൃകാ സമൂഹ സൃഷ്ടി സാധ്യമാണെന്ന് പ്രവാചക ജീവിതം ലോകത്തോട് വിളിച്ചുപറയുന്നു. തിന്മയും അനീതിയും ഉച്ചനീചത്വങ്ങളും ചൂഷണവും കൊലപാതകവും അക്രമവും ഒന്നും ഇല്ലാത്ത, സമാധാനം നിലനില്‍ക്കുന്ന സമൂഹം. ഇസ്‌ലാമിക അധ്യാപനങ്ങള്‍ ശിരസ്സാവഹിക്കുന്നതോടെ ഓരോ വ്യക്തിക്കും ആ സമാധാനം അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കും.

”വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു” (ക്വുര്‍ആന്‍ 2:257).

ഇനി മരണത്തിന് ശേഷം എന്ത് എന്നതിനും ഇസ്ലാം നമുക്ക് കൃത്യമായ ഉത്തരം നല്‍കുന്നു.

”പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി.” (ക്വുര്‍ആന്‍ 2:56)

മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നും അവിടെ നന്മതിന്മകള്‍ക്ക് പ്രതിഫലം ഉണ്ടെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. അത് നല്‍കുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ആണ് വിശ്വാസിയുടെ കരുത്ത്.

”ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.” (ക്വുര്‍ആന്‍ 3:185)

ഈ ലോകത്ത് മുകളില്‍ സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന നന്മകള്‍ ചെയ്തവര്‍ക്ക് നാളെയുടെ ലോകത്ത് വിജയം കൈവരിക്കാന്‍ സാധിക്കും. അവര്‍ ശാശ്വത സുഖസന്തോഷങ്ങളുടെ കേദാരമായ സ്വര്‍ഗാവകാശികളായി മാറും. ഈ ലോക ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ നൈമിഷികമാണ്. ഒരുവേള അവഗണിക്കപ്പെടേണ്ട കാര്യങ്ങള്‍, അതിനപ്പുറം നാളെയുടെ ശാശ്വത ജീവിതത്തിലേക്കുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് ഒരു വിശ്വാസിയുടെ കടമ. അത് ബോധ്യപ്പെടുന്ന ഏതൊരാള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ സാധ്യമാകും. ശുഭപ്രതീക്ഷ മാത്രമായിരിക്കും അവരെ നയിക്കുക. നിരാശയോ അമിത പ്രതീക്ഷയോ അവനെ ഭരിക്കുകയില്ല. മറിച്ച് ഈ ലോകജീവിതത്തിന്റെ നശ്വരതയും മരണാനന്തര ജീവിതത്തിന്റെ അനശ്വരതയും തീര്‍ത്ത പ്രകാശപൂരിത പാതയില്‍ അവന്‍ ജീവിതം നയിക്കും. അത് ഈ ലോകത്തെ ഏറ്റവും സമാധാനമുള്ള മനുഷ്യനായി അവനെ മാറ്റുകയും ചെയ്യും. പ്രകൃതിമതമായ ഇസ്ലാമിനല്ലാതെ മറ്റൊന്നിന്നിനും ഈ പോസിറ്റീവ് എനര്‍ജിയോ കാഴ്ചപ്പാടോ ലോകത്തിന് കൈമാറാന്‍ സാധ്യമല്ല.

Book – വൈവാഹിക നിയമങ്ങൾ അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി

വൈവാഹിക നിയമങ്ങൾ

അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി

ആമുഖമായി രണ്ടുവാക്ക്

        ശിഥിലമായ കുടുംബബന്ധങ്ങൾ. കണ്ണീരിൽ കുതിർന്ന മനസ്സുകൾ…. നരകിച്ചു ജീവിക്കുന്ന കണക്കറ്റ് ജനങ്ങൾ. ഇതിന് പരിഹാരം തേടുന്ന ജനത ഇത് ഇന്നിന്റെ ഒരു തീരാദുഃഖം ആയി മാറിയിരിക്കുകയാണ്. കുടുംബജീവിതത്തിന് അടിത്തറ പാകുന്ന വിവാഹം. അവിടെ ശ്രദ്ധിക്കുകയും ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടതായ  നിർദ്ദേശങ്ങളും നിയമങ്ങളും പാലിക്കുന്നതിൽ കാണിക്കുന്ന അശ്രദ്ധ ഇതു മാത്രമാണ് മേൽപറയപ്പെട്ട പ്രശ്നങ്ങളുടെ കാരണം. അവയ്ക്കുള്ള പരിഹാരമാകട്ടെ മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് കുടുംബജീവിതത്തിൽ അനിവാര്യമായും ഉണ്ടായിരിക്കണമെന്ന് കൽപ്പിച്ച നിർദ്ദേശങ്ങളിലേക്ക് തിരിച്ചു പോവുക എന്നുള്ളതുമാണ്.

        വൈവാഹിക ജീവിത വിഷയത്തിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ മലയാളത്തിൽ കുറച്ചൊന്നുമല്ല. എന്നാൽ പ്രസ്തുത ഗ്രന്ഥങ്ങളിൽ കാണാൻ കഴിഞ്ഞിട്ടില്ലാത്ത പല വിഷയങ്ങളും ജനങ്ങൾ അറിയേണ്ടത് ആയിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വെളിച്ചംവീശുന്ന ഇസ്ലാമിക ശരീഅത്ത് വിവാഹത്തെയും ദാമ്പത്യ മര്യാദകളെയും അവഗണിച്ചിട്ടില്ല.

        വൈവാഹിക ജീവിതം ഖുർആനിനെയും നബിചര്യയും അടിസ്ഥാനത്തിൽ പ്രതിപാദിക്കാൻ ഉള്ള ഒരു ശ്രമമാണ് ഇവിടെ നടത്തിയിട്ടുള്ളത്. കുറ്റമറ്റ ഹദീസുകൾ മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ളത് അല്ലാത്ത ഹദീസുകൾ നാസ്വിറുദ്ദീൻ അൽബാനി(റ) സ്വഹീഹാണ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അവതന്നെ ഹദീസ് നമ്പറും ഗ്രന്ഥത്തിന്റെ പേരും അടിക്കുറിപ്പായി ചേർത്തിട്ടുമുണ്ട്.

        ഇത് കുറ്റമറ്റതാണെന്ന് അവകാശപ്പെടുന്നില്ല. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നവരോട് നന്ദി ഉണ്ടായിരിക്കും. ഇതിന്റെ രചനയിൽ സഹായിച്ചിട്ടുള്ളവരോടുള്ള കടപ്പാടുകൾ ഓർമ്മിക്കുകയും പ്രതിഫലത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നാഥാ ഇതൊരു സൽകർമ്മമായി സ്വീകരിച്ച് സഹകരിച്ച എല്ലാവർക്കും പ്രതിഫലം നൽകേണമേ(ആമീൻ).

റിയാദ്
23/08/2005
അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി
റിയാദ്, സൗദി അറേബ്യ.

Book – ദാമ്പത്യ മര്യാദകൾ പ്രവാചക ചര്യയിൽമുഹമ്മദ് നാസ്വാറുദ്ധീൻ അൽബാനി (റ) വിവർത്തനം സയ്യിദ് സഅ്ഫര്‍ സ്വാദിഖ്

ദാമ്പത്യ മര്യാദകൾ പ്രവാചക ചര്യയിൽ

മുഹമ്മദ് നാസ്വാറുദ്ധീൻ അൽബാനി (റ)

വിവർത്തനം
സയ്യിദ് സഅ്ഫര്‍ സ്വാദിഖ്

മുഖവുര

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു വിന്റെ നാമത്തിൽ, അവൻറ പ്രവാചകരിലും,  കുടുംബങ്ങളിലും, അനുചരന്മാരിലും  സദാ ശാന്തിയും, സമാധാനവും വർഷിക്കുമാറാവട്ടെ,

മാനവരാശിയുടെ മുന്നിൽ പ്രവാചകതിരുമേനി (ﷺ) യുടെ ജീവിതം തുറന്ന് വെച്ച് രൂപത്തിൽ ഒരാളുടെയും ജീവിതം നമുക്ക് ലോകത്ത് കാണുവാൻ സാധ്യമല്ല, ചെറുതും, വലുതും, നിസ്സാരവുമായിട്ടുള്ള എല്ലാ കാര്യവും അതിൽ അടങ്ങിയിട്ടുണ്ട്. മുസ്ലിം സമൂഹം വിശുദ്ധ ഖുർആനിനോടൊപ്പം പ്രവാചക തിരുമേനിയുടെ ജിവിതചര്യയും പ്രമാണമായി അംഗീകരിക്കുന്നു, ഇസ്ലാമിക ശരീഅത്തനുസരിച്ച് ഒരു പ്രവർത്തനം സൽകർമ്മമായി അംഗീകരിക്കുവാനും, അതിന് പരലോകത്ത് പ്രതിഫലം ലഭിക്കുവാനുമുള്ള നിബന്ധനയിൽപെട്ടതാണ് പ്രവാച ക(ﷺ)യുടെ ജീവിത ചര്യയിൽപെട്ട കാര്യം ചെയ്യുക യെന്നുള്ളത്. ആയതിനാൽ ഒരു മുസ്ലിം തന്റെ ജീവിതത്തിൽ എല്ലാ രംഗങ്ങളിലും പ്രവാചകതിരുമേനിയെ മാതൃകാപുരുഷനായി സ്വീകരിക്കേണ്ടതുണ്ട്. ആധുനിക കാലഘട്ടത്തിൽ പ്രവാചകൻറ ചര്യ എന്താണെന്ന്
ശാസ്ത്രീയമായിതന്നെ നമുക്ക് കണ്ടെത്തുവാൻ സാധിക്കുന്നു. അതിലെ നെല്ലും പതിരും ഉന്നതരായിട്ടുള്ള പണ്ഡിതന്മാർ നമുക്ക് വേർതിരിച്ച് തന്നിട്ടുണ്ട്. അതിനാൽ തന്നെ ഭൗതിക സുഖാസ്വാദനങ്ങൾ അന്വേഷിച്ച് കണ്ടത്തുന്നത് പോലെ മതത്തിൻറ പേരിൽ ചെയ്യുന്ന ഓരോ കാര്യത്തിലും പ്രവാചക ചര്യയെന്താണെന്ന് നാം അന്വേഷിച്ച് കണ്ടെത്തൽ നമ്മുടെ ബാധ്യത യാകുന്നു.

         ഒരു സത്യവിശ്വാസിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാകുന്നു അവൻറ വിവാഹം. വിവാഹവുമായി ഒരുപാട്
അനാചാരങ്ങളും ബിദ്അത്തുകളും നടമാടുന്ന നാടാണ് നമ്മുടെ കേരളം. പ്രവാചകൻ (ﷺ) പറയുന്നത് ഈ ലോകത്ത് നേടാനാവുന്ന ഏറ്റവും നല്ല വിഭവം സദ്വൃത്തയായ ഭാര്യയാകുന്നു.കാരണം ഒരാളുടെ ജീവിതം പൂർണമാകുന്നത് വിവാഹത്തിലൂടെയാണ്, തന്റെ രാവിലും, പകലിലും, രഹസ്യത്തിലും പരസ്യത്തിലും എല്ലാം തന്ന അനുഗമിക്കുന്ന സഹധർമ്മിണിയെ തിരെഞ്ഞെടുക്കുമ്പോൾ
ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, അതോടൊപ്പം തന്നെ വിവാഹ ശേഷം അവളുമായി ഒരുമിച്ച് ജീവിക്കുമ്പോൾ അനുവർത്തിക്കേണ്ട അനേകം മര്യാദകളുമുണ്ട്. ഈ വിഷയത്തിലും പ്രവാചക മാതൃക പാലിക്കുവാൻ ഓരോ മുസ്ലിമും ബാധ്യസ്ഥനാകുന്നു.

        ഈ നൂറ്റാണ്ടിൽ ലോകം ദർശിച്ചിട്ടുള്ള ഏറ്റവും വലിയ ഹദീസ് പണ്ഡിതനായിരുന്ന മുഹമ്മദ് നാസ്വിറുദ്ധീൻ അൽബാനി(റ) ഒരു വിശ്വാസിയുടെ ദാമ്പത്യ ജീവിതം എങ്ങിനെയായിരിക്കണമെന്ന് പ്രവാചകചര്യയിൽ നിന്നും സ്ഥിരപ്പെട്ട ഹദീസിൻറ വെളിച്ചത്തിൽ വിവരിക്കുന്ന ഒരു കൊച്ചു കൃതിയുടെ വിവർത്തനമാണ് നിങ്ങളുടെ കൈകളിൽ, പരിഭാഷ പദാനുപദമാക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇതിൽ ഉദ്ദരിച്ചിട്ടുള്ള ഹദീസുകൾ ബുഖാരിയും മുസ്ലിമും ഉദ്ദരിച്ചതും, അത് പോലെ മറ്റു ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നുമുള്ള സ്വഹീഹായ ഹദിസുകളുമാകുന്നു.

        ഓരോ ഹദീസും ഉദ്ദരിക്കുമ്പോൾ അവിടെതന്നെ ആരാണ് ഹദീസ്
ഉദ്ദരിച്ചുട്ടുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഗ്രന്ഥത്തിൻറ വാള്യം, എന്നിവ സാധാരണക്കാര സംബന്ധിച്ചിടത്തോളം ഉപകാരമില്ലാത്തതിനാൽ രേഖപ്പെടുത്തിയിട്ടില്ല, അതാവശ്യമായിവരുന്നവർക്കത് ഈ കിതാബിൻറ അറബി മൂലത്തിൽ നിന്നും ലഭിക്കുന്നതാണ്. ഹദീസുകളിലെ നിവേദകനെ പല സ്ഥലത്തും ഉദ്ദരിച്ചിട്ടില്ല. അൽബാനി പല സ്ഥലത്തും നൽകിയിട്ടുള്ള അടിക്കുറിപ്പുകൾ അത് പോലെ ചേർത്തിട്ടുണ്ട്, എന്നാൽ സാധാരണ വായനക്കാരെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമല്ലെന്നു തോന്നിയ ഹദീസിന്റെ നിദാനശാസ്ത്രത്തെ സംബന്ധിച്ചിട്ടുള്ള ചർച്ചകൾ ഉപേക്ഷിച്ചിട്ടുണ്ട്, അത് പോലെ സ്ത്രീകൾക്ക് സ്വർണം നിഷിദ്ധമാണോ, അനുവദനീയമാണോ എന്ന വിഷയത്തിൽ അൽബാനി പണ്ഡിതോചിതവും, പ്രമാണബദ്ധവുമായിട്ടുള്ള വിശാലമായ ഒരു ചർച്ച  നടത്തുന്നുണ്ട്, ഈ ചർച്ച സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമല്ലാത്തതിനാൽ നാം അത് വിട്ട് കളഞ്ഞിട്ടുണ്ട് അതിന്റെ രത്ന ചുരുക്കം മാത്രമേ നാം ഉദ്ദരിച്ചിട്ടൊള്ളൂ. വിവർത്തനത്തിന് ഞാൻ ഉപയോഗിച്ചിട്ടുള്ള പുസ്തകം ഈജിപ്തിലെ പുസ്തക ശാലയായ ‘ദാറുസ്സലാം’ (120 അസ്ഹർ റോഡ്. പി.ബി. നമ്പർ: അൽ ഗൂറിയ) പുറത്തിറക്കിയിട്ടുള്ള പുതിയ പതിപ്പാണ്. ഈ പതിപ്പിൽ അൽബാനിയെ വിമർശിച്ചിട്ടുള്ളവർക്ക് വിശദമായി ഒരു മറുപടി ഇതിൻറ മുഖവുരയിൽ തന്ന അൽബാനി നൽകുന്നുണ്ട്. ഇത് ഹദീസ് നിദാന ശാസ്ത്ര നിയമങ്ങളും മറ്റും ഉദ്ദരിച്ച് കൊണ്ടുള്ള സുദീർഘമായ ഒരു ചർച്ചയാണ്, പണ്ഡിതന്മാർക്ക് മാത്രം ഉപയോഗപ്പെടുന്നതായത് കൊണ്ട് തന്നെ അതിന്റെ വിവർത്തനം ഇവിടെ ചേർത്തിട്ടില്ല. അത് പോലെ ഈ പുസ്തകത്തിലുള്ള മൂന്നാം പതിപ്പിലെ മുഖവുരയുടെ വിവർത്തനം മാത്രമേ ഇവിടെ ചേർത്തിട്ടൊള്ളൂ. മലയാളഭാഷയിൽ അഗാധപാണ്ഡിത്യം ഇല്ലാത്തതിനാൽ തന്നെ ചില വാചകങ്ങളും പ്രയോഗങ്ങളും വിരസതയുണ്ടാക്കിയേക്കാം അത് സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുകയാണ്. അവസാനമായി അല്ലാഹു ഇതൊരു സൽകർമ്മമായി സ്വീകരിക്കട്ടെയെന്നും, കേരള മുസ്ലീങ്ങൾക്ക് ഉപകാര പ്രദമാവട്ടെയെന്നും പ്രാർത്ഥിക്കുകയാണ്.
പ്രവാചകനിലും, കുടുംബാധികളിലും, അനുചരന്മാരിലും സദാ ശാന്തിയും, സമാധാനവും വർഷിക്കുമാറാവട്ടെ,

വിവർത്തകൻ:
സയ്യിദ് സഅ്ഫർ സ്വാദിഖ്
ജുബൈൽ ദഅ്വാ സെൻറർ
സൗദിഅറേബ്യ

മൂന്നാം പതിപ്പിന്റെ മുഖവുര

        സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു, അവനെ  ഞങ്ങൾ സ്തുതിക്കുകയും, അവനോട് ഞങ്ങൾ സഹായം ചോദിക്കുകയും, പാപമോചനവും തേടുകയും ചെയ്യുന്നു, ഞങ്ങളിലെ ബുദ്ധിമുട്ടുകളിൽ നിന്നും, ചീത്ത പ്രവർത്തനങ്ങളിൽ നിന്നും അല്ലാഹുവിനോട് രക്ഷ തേടുന്നു, അല്ലാഹു സന്മാർഗം നൽകിയവനെ വഴികേടിലാക്കുവാനോ, അവൻ വഴികേടിലാക്കിയവനെ സന്മാർഗത്തിലാക്കുവാനോ ആർക്കും സാധ്യമല്ല, അല്ലാഹുവല്ലാതെ യഥാർത്ഥത്തിൽ മറ്റൊരു ആരാധ്യനില്ലായെന്നും, അവന്ന് യാതൊരു പങ്കുകാരനില്ലായെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നൊടൊപ്പം മുഹമ്മദ് (ﷺ) അല്ലാഹുവിൻറെ അടിമയും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ ( Aal-E-Imran 102)

“സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങൾ മുസ്ലീങ്ങളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത് (ആലുഇംറാൻ- 102)

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا (An-Nisa 1)

“മനുഷ്യരെ, നിങ്ങളെ ഓരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിൻറ ഇണയേയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ച് കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങൾ സൂക്ഷിക്കുക) തീർച്ചയായും അല്ലാഹു നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു” (നിസാഅ് – 1)

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا (Al-Ahzab 70,71)

“സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായവാക്ക് പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ
കർമ്മങ്ങൾ നന്നാക്കിതരികയും, നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്കവൻ പൊറുത്ത് തരികയും ചെയ്യും. അല്ലാഹുവെയും അവൻറെ ദൂതനെയും ആർ അനുസരിക്കുന്നുവോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നു” (അഹ് സാബ് – 70-71)

ഏറ്റവും നല്ല വർത്തമാനം അല്ലാഹുവിന്റെ ഗ്രന്ഥവും, നല്ല സന്മാർഗ്ഗം പ്രവാചകൻ  മുഹമ്മദ് (ﷺ) യുടേതുമാകുന്നു, ഏറ്റവും ചീത്തയായ
കാര്യം ദീനിൽ  പുതുതായുണ്ടാക്കിയതും, പുതുതായി ഉണ്ടാക്കിയതെല്ലാം ബിദ്അത്തുകളും,  ബിദ്അത്തുകളെല്ലാം വഴികേടും, എല്ലാ വഴികേടുകളുടെയും പര്യവസാനം നരകത്തിലേക്കുമാകുന്നു.

അല്ലയോ സഹോദരാ, നിൻറെ കയ്യിലുള്ള ഈ കൊച്ചു കൃതി “ദാമ്പത്യ മര്യാദകൾ പ്രവാചക ചര്യയിൽ’ എന്ന പുസ്തകത്തിൻറെ മൂന്നാം
പതിപ്പാകുന്നു. കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ മുൻ പതിപ്പുകളെല്ലാം തീർന്ന് പോയി, വ്യത്യസ്ത നാടുകളിൽ നിന്ന് ആവശ്യക്കാർ വർദ്ധിക്കുകയും ചെയ്ത്കൊണ്ടിരിക്കുന്ന അവസരത്തിൽ കൂടുതൽ ഉപകാരപ്പെടുന്ന രൂപത്തിൽ ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തികൊണ്ടാണ് ഈ പതിപ്പിറക്കുന്നത്. അല്ലാഹുവിങ്കൽ ഇത് വർദ്ധിക്കുന്ന ഒരു സൽകർമ്മമാവട്ടെ
യെന്ന് ആഗ്രഹിച്ച്കൊണ്ടാണ് ഇതിന് മുതിരുന്നത്. അല്ലാഹു പറയുന്നു

 إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ( Yaseen 12)  

“അവർ ചെയ്തുവെച്ചതും അവരുടെ (പ്രവർത്തനങ്ങളുടെ)അനന്തര ഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു” (യാസീൻ – 12)

പ്രവാചകൻ(ﷺ) പറയുന്നു:

 مَنْ دَعَا إلى هدى كان له من الأجر مثل أجور من تبعه لا يَنْفَعُ ذَلِك من أجورهم ) ( رواه مسلم

“ആരെങ്കിലും നന്മയിലേക്ക് ക്ഷണിച്ചാൽ, ക്ഷണിച്ചവനും ചെയ്യുന്നവനെ പേലെ പ്രതിഫലം ലഭിക്കുന്നതാണ്, ചെയ്തവന്റെ പ്രതിഫലം ഒട്ടും കുറയുക യുമില്ലതാനും” (മുസ്ലിം).

ഇത് അല്ലാഹുവിന്റെ  വിശ്വാസികളായ അടിമകൾക്ക് ഉപകാരപ്പെടുമാറാവട്ടെ, രക്ഷപ്പെട്ട ഹൃദയവുമായി വന്നവർക്ക് മാതം രക്ഷകിട്ടുന്ന, ധനവും, സന്താനങ്ങളും ഉപാകാരപ്പെടാത്ത പരലോകത്തനിക്ക് അല്ലാഹു പ്രതിഫലം നൽകുമാറാവട്ടെ, അല്ലാഹുവിന്നാകുന്നു സർവ്വസ്തുതിയും.

ദിമഷ്ഖ്. 22 സഫർ 1388ഹി
മുഹമ്മദ് നാസ്വിറുദ്ധീൻ
അൽ അൽബാനി.
(അല്ലാഹു അദ്ദേഹത്തിന് മർഹമത്ത് നൽകട്ടെ)

വിശ്വാസകാര്യങ്ങളിലെ സൂഫി ചിന്താഗതികൾ ഷൈഖ് സ’അദ് ബ്നു നാസ്വര്‍ അഷഥ്‘രി പരിഭാഷ: മുഹമ്മദ് ഷമീര്‍ മദീനി

വിശ്വാസകാര്യങ്ങളിലെ സൂഫി ചിന്താഗതികൾ ​

آراء الصوفية في أركان الإيمان​

ഷൈഖ് സ’അദ് ബ്നു നാസ്വര്‍ അഷഥ്‘രി
പരിഭാഷ: മുഹമ്മദ് ഷമീര്‍ മദീനി

ആമുഖം

സർവലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവസ്തതിയും. പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബിയിൽ അല്ലാഹു
വിന്റെ രക്ഷയും അനുഗ്രഹവുമുണ്ടാകട്ടെ. പരക്കെ അറിയപ്പെടുന്ന ഒരു വിഭാഗമാണ് സൂഫിയാക്കൾ. അതുകൊണ്ടു തന്നെ അവരുടെ ചിന്താഗതികളും വിശ്വാസ-ആദർശങ്ങളും ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ പഠന വിധേയമാക്കുന്നത് നന്നായിരിക്കും. അതുകൊണ്ടാണ് വിശ്വാസകാര്യങ്ങളിലെ സൂഫി ചിന്താഗതികൾ എന്ന പേരിൽ ഇത്തരമൊരു ചർച്ചക്ക് തയ്യാറായത്. വിഷയത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് സുപ്രധാനങ്ങളായ രണ്ട് കാര്യങ്ങളെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു.
ഒന്ന്: സൂഫിയ്യാക്കൾ ഇന്ന് നിലവിലുണ്ടോ? അതല്ല, അവർ നാമാവശേഷമായോ?
രണ്ട് : തസ്വവുഫിന്റെ തുടക്കമെങ്ങിനെയായിരുന്നു? സൂഫിസത്തിന്റെ പ്രകടമായ അടയാളങ്ങളും രീതിശാസ്ത്രങ്ങളും എന്തൊക്കെയാണ്?
മറുപടി: സൂഫിസത്തിലേക്ക് ചേർത്തു പറയുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന നിരവധി കക്ഷികളുണ്ട്. മൊറോക്കോ, സുഡാൻ, ലിബിയ, സിറിയ, ഈജിപ്ത് തുടങ്ങിയ നാടുകളിലുള്ള ‘ശാദുലിയ്യാ’ വിഭാഗവും, സുഡാൻ, നൈജീരിയ, സനഗൽ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലുള്ള ‘തീജാനിയ്യ’ വിഭാഗവും അതിനുദാഹരണങ്ങളാണ്. മാത്രമല്ല, നൈജീരിയയിൽ മാത്രമുള്ള ‘തീജാനിയ്യാ’ക്കൾ പത്ത് ദശലക്ഷത്തിലധികം വരുമെന്നാണ് ചില ഗവേഷകർ അഭിപ്രായപ്പെടുന്നത്. സൂഫി വിഭാഗത്തിൽ തന്നെ പെട്ട മറ്റൊരു കക്ഷിയാണ് സുഡാനിലെ ‘ഖിയ്യ’ ത്വരീഖത്ത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലെ ‘ബറേൽവി’കളും, ‘നഖ്ശബന്ദിയ്യ’, ‘മൗലവിയ്യ’, ‘ഖാദിരിയ്യ’, ‘രിഫാഇയ്യ’, ‘കത്താനിയ്യ’, ‘അഹ്മദിയ്യത്തുൽ ഇദ്രീസിയ്യ’ തുടങ്ങിയവയും സൂഫി വിഭാഗങ്ങളാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ‘ദയൂബന്ദി’കളെ പോലെയും തുർക്കിയിലെ ‘നൂരിസിയ്യാ’ക്കളെ പോലെയും സൂഫിസത്തിന്റെ സ്വാധീനമുള്ള, അവരുടെ ആദർശങ്ങൾ സ്വീകരിച്ചതുമായ വേറെ ചില കക്ഷികളും വിഭാഗങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ കുറിച്ചുള്ള പഠനം കാലാഹരണപ്പെട്ടുപോയ വല്ലതിനും ജീവൻ നൽകി അവതരിപ്പിക്കുന്ന ഒന്നല്ല, പ്രത്യുത നമ്മുടെ സമകാലിക യാഥാർഥ്യ ങ്ങളെ കുറിച്ചുള്ള പഠനമാണെന്നത് വ്യക്തമാണ്.
സൂഫിസത്തിന്റെ തുടക്കം ഭൗതിക വിരക്തിയും (സുഹ്ദ്) ആരാധനക്കായി ഒഴിഞ്ഞിരിക്കലും ഇസ്ലാമിക സമൂഹത്തിൽ വ്യാപിച്ചിരുന്ന ആഢംഭരത്തിന്റെ പ്രകടഭാവങ്ങൾ ഉപേക്ഷിക്ക ലുമൊക്കെയായിരുന്നു. പരുക്കൻ രോമവസ്ത്രങ്ങൾ ധരിക്കൽ അതാണറിയിക്കുന്നത്. വിജ്ഞാനങ്ങളിൽ നിന്നകന്ന് ആരാധന കളിലും മറ്റു കർമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ വ്യത്യസ്ത ങ്ങളായ വിശ്വാസ ആദർശങ്ങൾ അവരിലേക്ക് എളുപ്പത്തിൽ കടന്നു കൂടുവാൻ സഹായകമായി, കാരണം അത്തരം വ്യതിയാനങ്ങളിൽ നിന്ന് സംരക്ഷണം നൽകും വിധത്തിലുള്ള മതപരമായ അറിവ് അവർക്കുണ്ടായിരുന്നില്ല. “തസ്വവുഫി’ന്റെ ചരിത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ സ്വഹാബത്തിനെ കാലഘട്ടം മുതൽ അതിൻറെ തുടക്കം ഉണ്ടായിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. സ്വഹാബികൾ അപ്പോൾ തന്നെ അതിനെ എതിർക്കുകയും ചെയ്തിട്ടുണ്ട്തന്റെയും കുടുംബത്തിന്റെയും ഉപജീവനത്തിനായി ജോലി ചെയ്യാതെ ആരാധനക്കായി ഒഴിഞ്ഞിരിക്കുന്നവരെ ഉമർ (റ) ആക്ഷേപിക്കുകയുണ്ടായി. കൂഫയിലെ പള്ളിയിൽ ഒരുമിച്ചുകൂടി സംഘമായി ദിക്ർ ചൊല്ലിയവരെ ഇബ്നു മസ്ഊദ്വും (റ) എതിർത്തിട്ടുണ്ട്. മലമുകളിൽ ആരാധനക്കായി പ്രത്യേക ഭവനങ്ങളുണ്ടാക്കിയവരെയും അദ്ദേഹം ആക്ഷേപിച്ചു. ഇപ്രകാരം തസ്വവുഫിന്റെ പ്രകടരൂപങ്ങൾ ഏതാനും കൊച്ചു കൊച്ചു ബിദ്അത്തുകൾ കൊണ്ടാണ് തുടങ്ങിയത്. പിന്നീട് കാലാന്തരത്തിൽ അത് വളർന്ന് വലുതായി ശരീഅത്തിന് വിരുദ്ധ മായ പല ഗുരുതര സംഗതികളും അവരുടെ പക്കൽ ഉണ്ടായി, സൂഫിയ്യാക്കൾ വ്യത്യസ്തങ്ങളായ നിരവധി കക്ഷികളാണ്. അവർക്കിടയിൽ തന്നെ പരസ്പര ഭിന്നതയും എതിർപ്പുകളുമുണ്ട്.

പരസ്പര മാത്സര്യങ്ങളും അന്യോന്യം ആക്ഷേപശരങ്ങൾ വർഷിക്കലുമൊക്കെ യുണ്ട്, തസ്വവൂഫിന്റെ കാര്യത്തിലും ബിദ്അത്തുകളിലും അവരൊക്കെയും ഒരേ നിലവാരത്തിലല്ല. വിശ്വാസ കാര്യങ്ങളിൽ ഏതിലെങ്കിലുമുള്ള സൂഫി ചിന്താഗതികളെ കുറിച്ച് നാം സംസാരിക്കുമ്പോൾ അത് അവരിലെ എല്ലാ കക്ഷികളിലുമുണ്ട് എന്ന അർഥത്തിലല്ല. അപ്രകാരം തന്നെ ആധുനിക സൗകര്യങ്ങളും വാർത്താവിനിമയ മാർഗങ്ങളുമൊക്കെ വ്യാപിച്ച ഈ കാലഘട്ടത്തിൽ ധാരാളക്കണക്കിന് സൂഫിയ്യാക്കൾ തങ്ങളുടെ മുൻകാല ചിന്താഗതികളിൽ ചിലതിൽ നിന്നൊക്കെ മാറാൻ തുടങ്ങിയതായും കണ്ടിട്ടുണ്ട്. തങ്ങളുടെ ബിദ്അത്തുകളെയും ചില വിശ്വാസങ്ങളെയും നിരാകരിക്കുന്ന വ്യക്തമായ തെളിവുകൾ കണ്ടതുകൊണ്ടായിരിക്കാമത്.

ഈ വാക്കുകൾ കൊണ്ട് ഏതെങ്കിലും വ്യക്തികളെ ആക്ഷേപി ക്കൽ എന്റെ ലക്ഷ്യമല്ല. മറിച്ച് സൂഫിയാക്കളുടെ ചില വിശ്വാസങ്ങൾ ഖുർ ആനും സുന്നത്തുമായി തട്ടിച്ചു നോക്കി സർവലോക രക്ഷിതാവായ അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിനത്തിൽ എന്റെയും അവരുടെ യും രക്ഷ യാഗ ഹിച്ചു കൊണ്ടും നസ്വീഹത്തി (ഗുണകാംക്ഷ ) ന്റെ താല്പര്യത്തിലുമുള്ള അല്ലാഹുവുന്റെ പൊരുത്തത്തിനായുള്ള ശ്രമം മാത്രമാംണിത്. ഈമാൻ കാര്യങ്ങളുടെ ക്രമത്തിൽ ത്തന്നെ എന്റെ വാക്കുകളെ ഞാൻ ക്രമീകരിക്കുകയായണ്. അതായത്, ഈമാനിനെ കുറിച്ച് നബി (സ) യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് വിശദീകരിച്ചതായി സ്വഹീഹായ ഹദീഥുകളിൽ വന്ന ക്രമത്തിൽ തന്നെ, നബി (സ) പറഞ്ഞു:

الإيمان: أن تؤمن بالله وملائكته وكتبه ورسله واليوم الآخر وتؤمن بالقدر خيره وشره (مسلم)

“ഈമാൻ അഥവാ വിശ്വാസമെന്നത്, അല്ലാഹുവിലും അവന്റെ മലക്കുകളിലും കിതാബുകളിലും ദൂതൻമാരിലും അന്ത്യദിനത്തിലും വിധിയിലൂം അഥവാ അ തിന്റെ നന്മ – തിന്മകളിലും നീ വിശ്വസിക്കലാണ്.”  (മുസ്ലിം)

ശൈഖ് സഅദ് അശ്ലത്വരി
ഉന്നത പണ്ഡിത സഭാ അംഗം
സുഊദി അറേബ്

Book – ഇസ്ലാമിന് രാഷ്ട്രീയ വ്യാഖ്യാനം അബുൽ ഹസൻ അലി നദ്‌വി വിവർത്തനം സുഹൈർ ചുങ്കത്തറ

ഇസ്ലാമിന് രാഷ്ട്രീയ വ്യാഖ്യാനം

അബുൽ ഹസൻ അലി നദ്‌വി

വിവർത്തനം
സുഹൈർ ചുങ്കത്തറ

പ്രസാധകക്കുറിപ്പ്:

        പറളി കേന്ദ്രമാക്കി പാലക്കാട് ജില്ലയിൽ മത വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക രംഗങ്ങളിൽ പ്രവത്തിക്കുന്ന ഒരു സംഘടനയാണും സലഫി എജുക്കേഷണൽ അസോസിയേഷൻ (S.E.A) ശൈശവം മുതൽ ഇസ്ലാമിക സംസ്ക്കാരം വളത്താനുതകുന്ന നഴ്സറി റസിഡൻഷ്യൽ ബോർഡിംഗും ആളുകൾ, ആർട്സ്-പ്രൊഫഷണൽ കോളേജുകൾ, തൊഴിൽ ശാലകൾ, പരിശീലന കേന്ദ്രങ്ങൾ, ആശുപത്രികൾ, സാധുസംരക്ഷണ കേന്ദ്രങ്ങൾ, ലൈബ്രറികൾ, സാംസ്ക്കാരിക കേന്ദ്രങ്ങൾ ഇവ സ്ഥാപിക്കുക, പ്രസിദ്ധീകരണങ്ങളിറക്കുക. ഇതൊക്കെ ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ചിലതാണു.

        ആദ്യപടിയായി ജില്ലയിൽ 8 നഴ്സറികളും ഒരു L. P. ചേളം തുടങ്ങി. കേരളത്തിലാദ്യമായി S.S. L. C. യും അഫ്സലുൽ ഉലമാ എൻട്രൻസ്, പ്രി ലി മി ന റി, ഫൈനൽ ഇവയും പാസ്സായ പെൺകുട്ടികൾക്ക് ഇസ്ലാമിക നഴ്സറി ട്രെയിനിംഗ് കോഴ്സും തുടങ്ങി. 34 കുട്ടികളുള്ള ഒന്നാം ബാച്ച് പുറത്തിറങ്ങി. ഇപ്പോഴിതാ S. E. A. യുടെ ഒന്നാമത്തെ പ്രസിദ്ധീകരണം. പ്രമുഖ പണ്ഡിതനായ അബുൽ ഹസൻ അലി നദ്വിയുടെ ” ഇസ്ലംമിനു രാഷ്ട്രീയ വ്യാഖ്യാനം ”. ചന്ദ്രിക വാരാന്തപ്പതിപ്പിൽ ഇതു ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നദവി സാഹിബ് സസന്തോഷം പ്രസിദ്ധീകരണാനുമതി നൽകിയിട്ടുമുണ്ട്. ഇനിയും വിപുലവും ശ്രമകരവുമായ പല പദ്ധതികളും മുമ്പിലുണ്ട്. അല്ലാഹുവിൻറെ മഹത്തായ കരുണയും, പിന്നെ നിങ്ങളുടെ സഹകരണവുമാണു് അവലംബം. ഈ സംരംഭത്തിൽ സഹകരിച്ച എല്ലാവരോടും, വിശിഷ്യ വിവർത്തകനോടും, ഇസ്ലാമിയാ പ്രസ്സിനോടും ഞങ്ങൾക്ക് മനസ്സുനിറഞ്ഞ നന്ദിയുണ്ട്. സവ്വശക്തനായ അല്ലാഹ നമ്മളെല്ലാം അനുഗ്രഹിക്കട്ടെ. ആമീൻ.

പ്രസാധകർ

വായനക്കു മുമ്പ്

        നശ്വരമായ ഇഹലോകം. അനശ്വരമായ പരലോകം,ഇവിടുത്തെ നന്മ ക്ക് അവിടെ സ്വം. തിന്മക്ക് നരകം. നന്മചെയ്ത് സ്വർഗ്ഗം നേടുകയാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. നന്മയും തിന്മയും ഏതെന്നും സ്വയം കണ്ടുപിടിക്കാൻ മനുഷ്യനു കഴിയില്ല. കച്ചവടത്തിലും കൃഷിയിലുമൊക്കെ ലാഭ നഷ്ടങ്ങൾ കണക്കാക്കി. വിജയ പരാജയങ്ങൾ അറിയാം. എന്നാൽ പരലോക വിജയവും പരാജയവും എന്തിന്റെ അടിസ്ഥാനങ്ങളിലാവുമെന്നു പറയാൻ മനുഷ്യ ചിന്തക്കോ, ബുദ്ധിക്കോ സ്വയം സാദ്ധ്യമല്ല.

        ഈ അറിവു നൽകാനാണ് ജീവിതവും മരണവും പുനരുദ്ധാനവും, സ്വർഗ്ഗ നരകങ്ങളും പടച്ച അല്ലാഹു തന്നെ മനുഷ്യരിൽ നിന്നു തെരഞ്ഞെടുത്ത പ്രാവാചകരെ ഭൂമിയിലേക്കയച്ചതു്. അവർ ലക്ഷ്യവും മാർഗ്ഗവും കാണിച്ചുതന്നു. പരലോകത്തു ഗുണം കിട്ടുന്നതും ദോഷമായി തീരുന്നതും എന്തൊക്കെയെന്നു പറഞ്ഞുതന്നു. അല്ലാഹു നിയോഗിച്ചയച്ച ആ പ്രവാചകരുടെ നിര, അന്ത്യദൂതൻ മുഹമ്മദ് (സ) യോടെ തീരുന്നു. നന്മതിന്മകളുടെ വിശദീകരണം പൂർത്തിയായി. സ്വർഗ്ഗത്തിലേക്കടുപ്പിക്കാൻ, നരകത്തിൽ നിന്നകറ്റാൻ വേണ്ട എല്ലാം അല്ലാഹുവിങ്കൽ നിന്നുള്ള ദിവ്യബോധനത്തിലൂടെ അവിടുന്നു ലോകത്തെ പഠിപ്പിച്ചു. അവസാനം അവിടുന്നു അരുളി.

”രണ്ട് കാര്യം നിങ്ങൾക്കും ഞാൻ തന്നു പോകുന്നു, അവ മുറുകെ പിടിക്കുന്നേടത്തോളം നിങ്ങം പിഴക്കുകയേ ഇല്ല. അല്ലാഹുവിന്റെ ഗ്രന്ഥവും (ഖുർആൻ) അവന്റെ ദൂതൻ ചര്യയും (സുന്നത്ത്) ആണവ”

        ഈ രണ്ട് പ്രമാണങ്ങൾ മാത്രമാണ് ജീവിതത്തിലെ വഴികാട്ടി. അല്ലാഹുവെ മാത്രം ആരാധിച്ച്, ഖുർആനും സുന്നത്തും ഉൾകൊണ് പരലോകത്തിലെ വിജയത്തിനായി പ്രവത്തിക്കുക എന്നതാണു ലക്ഷ്യവും മാർഗ്ഗവുമെന്നും ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്നു. പടച്ച തമ്പുരാൻ പഠിപ്പിച്ച സന്മാർഗ്ഗത്തിലെ ലക്ഷ്യത്തിനും മാർഗ്ഗത്തിനും വിപരീതമായി, ഇസ്ലാമിനെ തെററായി വ്യാഖ്യാനിക്കാനും അതു ജനങ്ങളെ പഠിപ്പിക്കാനും കാലാകാലങ്ങ ളിൽ ശ്രമം നടന്നിട്ടുണ്ട്. അന്നൊക്കെ യാഥാത്ഥ്യം മനസ്സിലാക്കിയ പണ്ഡിതന്മാർ ആ ദുർവ്യാഖ്യാനങ്ങളെ എതിർത്തിട്ടുമുണ്ട്’.

        ഈ യുഗത്തിൽ, ഒരു വ്യവസ്ഥാപിത ദൈവീക ഭരണകൂടത്തിന്റെ സംസ്ഥാപനമാണ് മനുഷ്യ ജീവിതത്തെൻറ ലക്ഷ്യമെന്നും, ആരാധനാ കമ്മങ്ങൾ അതിനുള്ള പരിശീലനങ്ങളാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണു ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി ലക്ഷ്യവും മാഗ്ഗവും വിശദീകരിക്കുന്നതിൽ അതിന്റെ സ്ഥാപകനായ ഉസ്താദ് അബുൽ അലാ മൗദൂദിക്കും മറ്റും പററിയ അടിസ്ഥാനപരമായ പിശകുകൾ ആത്മാത്ഥമായി ചൂണ്ടികാണിച്ചുകൊണ്ട് ലോക പണ്ഡിതനായ അബുൽ ഹസൻ അലി നദ്വി എഴുതിയ പുസ്തകമാണ് ‘അത്തഫ്സീറു സിയാസിലിൽ ഇസ്ലാം” ഈ പിശകു പ്രചരിപ്പിക്കുന്ന ധാരാളം പുസ്തകങ്ങൾ ജമാഅത്തെ ഇസ്ലാമി മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലരും അതു അന്ധമായ അനുകരണാത്മക ഭ്രമത്തോടെ ഉൾക്കൊണ്ടിട്ടുമുണ്ട്. പടച്ചവൻപഠിപ്പിച്ചിട്ടില്ലാത്ത ലക്ഷ്യവും മാറ്റവും ജനങ്ങൾ ഉൾക്കൊള്ളരുതു് എന്ന ആത്മാത്ഥമായ ആഗ്രഹമാണു , നദവിയുടെ പുസ്തകം വിവർത്തനം ചെയ്യാൻ ഒരു വിദ്യാത്ഥി മാത്രമായ എന്നെ പ്രേരിപ്പിച്ചത്

        നദ്വിവി യുടെ പഴയ വാക്കുകൾ ഉദ്ധരിച്ചും 78 സെപ്തംബർ 1 നദ’വി സാഹിബ് മുഖവുരയെഴുതിയതായിട്ടും ഈ പുസ്തകം അദ്ദേഹത്തിന്റെ പഴയ ചിന്തയാണെന്നു പറഞ്ഞും ജനങ്ങളെ വഞ്ചിക്കുന്ന നിലപാട’ അവർ സ്വീകരിച്ചു കാണുന്നതിൽ വേദനയുണ്ട്’. നാവുകൾ മുദ്രവെക്കപ്പെട്ട’, കൈകൾ സംസാരിക്കുന്ന, കാലുകൾ സാക്ഷി നിൽക്കുന്ന പരലോക നാളിൽ വാക്കുകളും കർമ്മങ്ങളും വിശ്വാസങ്ങളും തൂക്കി നോക്കപ്പെടുമെന്ന പേടിയോടെ ഇതി ലെ അടിസ്ഥാനപരമായ കാര്യങ്ങൾ ഖുർആന്റെയും സുന്നത്തിറെയും അടിസ്ഥാനത്തിൽ പരിശോധിക്കണമെന്നു ഉണർത്തികൊണ്ട്  ‘ ഇസ്ലാമിനു രാഷ്ട്രീയ വ്യാഖ്യാനം നിങ്ങളുടെ മുമ്പിൽ വെക്കുന്ന, അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
സുഹൈർ ചുങ്കത്തറ സലഫി
P, M. 4, കോളേജ°,
പറളി. 16-2-1982

അസ്മാഉൽ ഹുസ്ന അസ്മാഉൽ ഹുസ്ന സയ്യിദ് സഅഫർ സ്വാദിഖ്

അസ്മാഉൽ ഹുസ്ന

സയ്യിദ് സഅഫർ സ്വാദിഖ്

ഈ പ്രപഞ്ചവും അതിലുള്ളവ  മുഴുവനും അല്ലാഹുവിന്റെ സൃഷ്ടികളാണ്. കോടിക്കണക്കായ സൃഷ്ടികളിൽ ഒരു സൃഷ്ടിയാണ് മനുഷ്യൻ. മനുഷ്യനെ പല കാര്യങ്ങൾകൊണ്ടും അല്ലാഹു പ്രത്യേകമാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ നിയമങ്ങൾ അനുസരിച്ചേ ഈ ഭൂമിയിൽ മനുഷ്യൻ ജീവിക്കാൻ പാടുള്ളു. മനുഷ്യരുടെ മേലുള്ള ഒന്നാമത്തെ ബാധ്യത അവനെ സൃഷ്ടിച്ച രക്ഷിതാവിനെ കൃത്യമായി മനസിലാക്കുക എന്നതാണ്. തന്റെ സൃഷ്ടാവും, സംരക്ഷകനുമായ അല്ലാഹുവിനെ അറിയാൻ ഈ ഭൂമിലോകത്ത് ഒരു മാർഗമേയുള്ളൂ അത് അവസാന വേദഗ്രന്ഥമായ വിശുദ്ധ ഖുർആനും, അതിന്റെ വിവരണവുമായ പ്രവാചക (صلى الله عليه وسلم ) യുടെ ചര്യയും എന്തെല്ലാം കാര്യങ്ങളാണോ അല്ലാഹുവിനെ സംബന്ധിച്ചു പ്രതിപാദിച്ചിരിക്കുന്നത് അത്  കൃത്യമായി മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുകയെന്നതാണ്. അല്ലാഹുവിനെ സംബന്ധിച്ച് കൃത്യമായി ഇസ്ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുർആനും തിരുസുന്നത്തും മനുഷ്യരെ പഠിപ്പിക്കുന്നത്. അതിൽ പ്രധാനമായിട്ടുള്ളത് അല്ലാഹുവുന്റെ നാമഗുണ വിശേഷങ്ങൾ സംബന്ധിച്ച് മനസ്സിലാക്കുകയെന്നതാണ്. അല്ലാഹുവിന് നല്ല ഭംഗിയുള്ള നാമങ്ങൾ ഉണ്ടെന്ന് ഖുർആൻ നമ്മെ പഠിപ്പുക്കുന്നത് കാണുക.

(ولله الأسماء الحسنى فادعوه بها وذروا الذين يلحدون في أسمائه سيجزون ما كانوا يعملون  )

(അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട് അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക. അവന്റെ പേരുകളിൽ കൃതിമം കാണിക്കുന്നവരെ നിങ്ങൾ വിട്ടു കളയുക. അവർ ചെയ്തു വരുന്നതിന്റെ ഫലം അവർക്കു വഴിയെ നൽകപ്പെടും )(അൽ:180 )

പ്രവാചകൻ പഠിപ്പിക്കുന്നത് കാണുക :

(عن ابي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال إن لله تسعة وتسعين اسما مائة إلا واحدا من احصاها دخل الجنة ) – بخاري

(അബു ഹുറൈറ യിൽ നിന്ന് ;റസൂലില്ലാഹി صلى الله عليه وسلم പറഞ്ഞു :തീർച്ചയായും അല്ലാഹുവിന് 99 നാമങ്ങൾ ഉണ്ട് നൂറിന് ഒന്ന് കുറവ്, ആരെങ്കിലും അവയെ എണ്ണിക്കണക്കാക്കുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് )ബുഖാരി

അല്ലാഹുവിന്റെ നാമങ്ങൽ 99 ൽ പരിമിതമല്ല, മറിച് വേറെയും നാമങ്ങൽ ഉണ്ട്, അതിലേക്ക് വെളിച്ചം വീശുന്ന സുദീർഗമായ ഹദീസിന്റെ ഒരു ഭാഗം തയെ കൊടുക്കുന്നു  )

  (عن عبد الله عن النبي صلى الله عليه وسلم:……أسألك بكل اسم هو لك سميت به نفسك أو علمته أحدا من خلقك أو أنزلته في كتابك أو استأثرت به في علم الغيب عندك….)

അബ്ദുല്ല رضي الله عنه വിൽ നിന്ന് ;റസൂലില്ലാഹ് صلى الله عليه وسلم പറയുകയായി :അല്ലാഹുവേ,  നീ സ്വയം തന്നെ നിനക്ക് നാമരകണം ചെയ്ത മുഴുവൻ നാമങ്ങള്‍ കൊണ്ടും, അതുപോലെ നിന്റെ സൃഷ്ടികളിൽ ഒരാളിലൂടെ പഠിപ്പിക്കപ്പെട്ട നാമങ്ങൽ കൊണ്ടും, അല്ലെങ്കിൽ നിന്റെ ഗ്രന്ഥത്തിലൂടെ നീ അവതരിപ്പിച്ചതോ, അതുമല്ലെങ്കിൽ നിന്റെ നിന്റെ അദൃശ്യ ജ്ഞാനത്തിൽ മറച്ചു വെച്ച മുഴുവൻ നാമങ്ങൽ കൊണ്ടും ഞാൻ നിന്നോട് രക്ഷചോദിക്കുന്നു… (അഹ്മദ് )

സാദാരണക്കാർക്ക് അല്ലാഹുവിനെ കൃത്യമായി മനസ്സിലാക്കുവാൻ വേണ്ടി വളരെ ലളിതമായ രൂപത്തിൽ ഖുർആനിലും, സ്വഹീഹായ ഹദീസുകളിലും വന്നിട്ടുള്ള അല്ലാഹുവിന്റെ ഭംഗിയായ നാമങ്ങളും അതിന്റെ ആശയവും, ചെറിയ വിശദീകരണവുമാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ഇത് തയ്യാറാക്കുവാൻ പ്രധാനമായും ഞാൻ അവലംബിച്ചിരിക്കുന്നത് മദീനയിലെ പ്രശസ്ത പണ്ഡിതൻ ‘ഷെയ്ഖ് അബ്ദുൽ റസാഖ് ബിനു അബ്ദുൽ മുഹ്സിൻ അൽ ബദ്ർ രചിച്ച (مختصر فقه الأسماء الحسنى) എന്ന ഗ്രന്ഥമാണ്. പോരായ്മകളും, ന്യൂനതകളും ഉണ്ടെങ്കിൽ നസ്വീഹത്തോടെ ഉണർത്തണമെന്ന് സൂചിപ്പുക്കുകയാണ്. ഇത് രചിക്കുവാൻ എന്നെ പ്രേരിപ്പിച്ച എന്റെ ഗുരു നാഥനും, ഇത് പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നല്‍കുകയും ചെയ്ത എന്റെ മാന്യ സുഹൃത്തിനും, ഇത് പ്രസിദ്ധീകരിക്കുന്ന പ്രസാധകർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ. ഇത് ഒരു സൽകർമ്മമായി അല്ലാഹു സ്വീകരിക്കുമാറാവട്ടെ. ആമീൻ

നിങ്ങളുടെ സഹോദരൻ
സയ്യിദ് സഅഫർ സ്വാദിഖ് മദീനി.  ജിദ്ദ

Book – ഓർമകളുടെ തീരത്ത് കെ ഉമ്മർ മൗലവി

ഓർമകളുടെ തീരത്ത്

കെ ഉമ്മർ മൗലവി

രണ്ടാം പതിപ്പിന്റെ മുഖവുര

“ഓർമകളുടെ തീരത്ത്’ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. കോപ്പികൾ തീർന്നിട്ട് രണ്ടുവർഷം കഴിഞ്ഞുവെന്ന് പറയാം”.

        രണ്ടാം പതിപ്പിറക്കാൻ തീരുമാനിച്ചു. ദഅ്വ ബുക്സ് പ്രസാധനമേറ്റെടുത്തു. ഒന്നാം പതിപ്പിൽ വന്നുപോയ അക്ഷരത്തെറ്റുകളെപ്പറ്റി പരാതികൾ വല്ലാതെ ഉയർന്നു വന്നിരുന്നു. 2002 ലെ എറണാകുളം മുജാഹിദ് സമ്മേളനത്തിൽ പ്രകാശനം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതുകൊണ്ട് അൽപം ധതികൂട്ടേണ്ടി വന്നു. എ.എ. ഹമീദ് സാഹിബായിരുന്നു കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്. ആ സമയത്ത് അദ്ദേഹം രോഗം മൂർഛിച്ച് ഒരുമാസത്തിലധികം കിടപ്പിലുമായി. പൂഫ് കൃത്യമായി നോക്കാൻ കഴിഞ്ഞില്ല. അന്ന് ഞാൻ നാട്ടിൽ ഉണ്ടായിരുന്നുമില്ല. അതാണ് അത്രയും തെറ്റുകൾ വരാൻ കാരണം.

        സലഫീ ആദർശ വ്യതിരിക്തത ബോധ്യമാക്കിത്തന്നത് ഈ പുസ്തകമാണ് എന്നതാണ് അനേകർ ചൂണ്ടിക്കാണിച്ച് ഒരു വസ്തുത. കേരളത്തിലെ പ്രസ്ഥാനചരിത്രത്തിന്റെ ഒരേകദേശ ചിത്രം വരച്ചുകാട്ടിയെന്നതും പഴയകാല പ്രസ്ഥാന നായകരെ പരിചയപ്പെടുത്തി എന്നതുമാണ് ചിലരെആകർഷിച്ചത്. പുതിയ തലമുറ അവശ്യം അറിയേണ്ട സുപ്രധാന വിവരങ്ങളുണ്ട് എന്നതാണ് ചിലർ ശ്രദ്ധിച്ചത്. എല്ലാവരും ഐക്യകണ്ന അഭിപ്രായപ്പെട്ടത് മനോഹരമായ, തുല്യതയില്ലാത്ത ഇതിന്റെ ശൈലി തന്നെയാണ്. രചനയിലെ ആത്മാർത്ഥതയാണ് ഇതിനെ എല്ലാവരുടേയും ഹൃദയത്തോടടുപ്പിച്ചത്. പല തവണ ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുന്നവർ, ദിവസേന കുറേശെ സ്ഥിരമായി വായിക്കുന്നവർ, ഈ ഗ്രന്ഥം വായിച്ചു തീർന്നതോടെ സലഫീ ആദർശമുൾക്കൊണ്ട് പ്രവർത്തകരായവർ. ഇങ്ങനെ പലരെയും അറിയാൻ കഴിഞ്ഞു. പലരെയും നേരിൽ പരിചയപ്പെട്ടു. സർവശക്തന് അളവറ്റ സ്തുതി!

        അമുസ്ലിംകളായ വായനക്കാരുടെ ശ്രദ്ധ ഈ പുസ്തകത്തിന് ലഭിച്ചട്ടുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. മതരംഗത്ത് പ്രവർത്തിച്ച ഒരു പണ്ഡിതന്റെ ഓർമ്മകുറിപ്പുകൾ ഈ നിലയിൽ ആകർഷിക്കപ്പെട്ടത് കൗതുകകരമാണ്. വിശ്വാസികളല്ലാത്തവരെയും നിർമതരെയും ആകർഷിക്കാൻ കഴിഞ്ഞുവെന്നത് അനുഭവമാണ്. കേരളത്തിലെ അറിയപ്പെട്ട ഒരു സാമൂഹ്യചിന്തകനും സാഹിത്യനിരൂപകനുമായ ഒരു എഴുത്തുകാരൻ മാതൃഭൂമി ദിനപത്രത്തിൽ “അടുത്ത കാലത്ത് തന്നെ ഏറ്റവും ആകർഷിച്ച പുസ്തകം’ എന്ന നിലയ്ക്ക് “ഓർമകളുടെ തീരത്തി’നെ വിലയിരുത്തിയത് ഇവിടെ ചൂണ്ടിക്കാണിക്കുന്നത് പ്രസക്തമാണെന്നാണെന്റെ വിചാരം. അത് പ്രതത്തിൽ വായിച്ച് ധാരാളം അമുസ്ലിംകൾ പുസ്തകം ആവശ്യപ്പെട്ട് ബന്ധപ്പെട്ടു. കോപ്പികൾ തീർന്നുപോയതുകൊണ്ട് കൈവശമുള്ളവരിൽ നിന്നും വാങ്ങി വായിക്കണമെന്ന് പറയേണ്ടി വന്നു. അത്രയും താലപര്യത്തോടെയാണവർ ആവശ്യപ്പെട്ടത്.

        ചില പരാമർശങ്ങളെക്കുറിച്ച് അവ ഒഴിവാക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട് എന്ന കാര്യം മറച്ചുവെക്കുന്നില്ല. വാചകങ്ങൾ
ആവർത്തിച്ചത്, വാക്കുകൾ വിട്ടുപോയത്, അങ്ങനെ അബദ്ധങ്ങളും വന്നിട്ടുണ്ട്. അവയെല്ലാം ശരിയാക്കുകയും അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര പരമാവധി തിരുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രസാധനത്തിൽ പങ്കുവഹിച്ചവർക്കെല്ലാം അർഹമായ പ്രതിഫലം
പടച്ചവൻ നൽകട്ടെ.
        32 വർഷം എന്റെ പിതാവ് കെ.ഉമർ മൗലവിയുടെ സന്തതസഹചാരിയും സൽസബീൽ സഹപ്രതാധിപരും സുദീർഘമായ വർഷങ്ങളിലൂടെ ഈ ഗ്രന്ഥത്തിന്റെ മാറ്റർ തയ്യാറാക്കുകയും ചെയ്ത എ.എ. ഹമീദ് സാഹിബ് (കൊച്ചി) ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ചു വർഷമായി. എല്ലാ കാര്യങ്ങൾക്കും പ്രചോദനവും ആവേശവും നിരന്തരം നൽകിയിരുന്ന പ്രിയപ്പെട്ട ഉമ്മകഴിഞ്ഞ വർഷം യാത്രയായി. അവർക്കെല്ലാം റബ്ബ് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ. അവരോടൊപ്പം സ്വർഗത്തിൽ കണ്ടുമുട്ടാനും ഒരുമിച്ചുകൂടാനും റബ്ബ് തൗഫീഖ് നൽകട്ടെ.

മുഹർറം 14-1430         മുബാറക് ബ്ൻ ഉമർ
ജനുവരി 11-2009         തിരൂർക്കാട്