Book – വുദ്വൂഉം നമസ്കാരവും അബ്ദുൽ ജബ്ബാർ അബ്ദുള്ള

വുദ്വൂഉം നമസ്കാരവും

അബ്ദുൽ ജബ്ബാർ അബ്ദുള്ള

മുഖക്കുറി

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ

        ‘വുദ്വൂഅ’ ‘നമസ്കാരം’ എന്നീ രണ്ട് പ്രധാന കർമ്മങ്ങളിൽ ഏതാനും മത വിധികളും മസ്അലകളും മഹത്വങ്ങളുമാണ് ഈ ലഘുകൃതിയുടെ ഉള്ളടക്കം. പ്രമുഖ പണ്ഡിതന്മാരായ ശൈഖ് മുഹമ്മദ് ഇബ്നു സ്വാലിഹ് അൽ ഉഥൈമീന്റെ ‘അശ്ശറഹുൽ മുംതിഅ’, ശൈഖ് സ്വാലിഹ് ഇബ്നു ഫൗസാൻ അൽ ഫൗസാന്റെ ‘അൽ മുലഖ്ഖസ്വുൽ ഫിക്വ് ഹി’ ശൈഖ് സഈദ് ഇബ്നു മിസ്ഫിർ അൽ ക്വഹ്താനി യുടെ ‘സ്വലാതുൽ മുഅ’മിൻ’, ശൈഖ് ഇബ്റാഹീം ഇബ്നു മുഹമ്മദ് അദ്ദ്വുവയ്യാന്റെ ‘മനാറുസ്സബീൽ’, അബ്ദുല്ലാഹ് ഇബ്നു മുഹമ്മദ് അത്വയ്യാറിന്റെ ‘കിതാബുസ്സ്വലാത്’ എന്നീ ഗ്രന്ഥങ്ങളാണ് ഈ ലഘുകൃതി തയ്യാറാക്കുവാൻ അവലംബിച്ചിട്ടുള്ളത്. ഇത് തയ്യാറാക്കിയതിൽ എന്തെങ്കിലും വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉണർത്തണമെന്ന് താല്പര്യപ്പെടുന്നു.

        ഈ സംരംഭത്തിന് സഹകരിച്ചവർ പലരാണ്. ഇത് സൂക്ഷ്മമായി പരിശോധിച്ച് വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയത് ബഹു: മുഹമ്മദ് സ്വാദിഖ് മദീനിയാണ്. അദ്ദേഹത്തോടുള്ള കടപ്പാടും കൃതജ്ഞതയും രേഖപ്പെടുത്തുന്നു. ഇതിന്റെ കെട്ടും മട്ടും നന്നാക്കുവാൻ സഹകരിച്ച എല്ലാ സഹോദരങ്ങൾക്കും അല്ലാഹു തക്ക പ്രതിഫലം നൽകുമാറാകട്ടെ…, അല്ലാഹുവേ, നിന്റെ വജ്ഹിനായി മാത്രം. നീ ഞങ്ങളോട് പൊറുക്കേണമേ.

Leave a Comment