Book – ഋതുമതിയാകുമ്പോൾ ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമിൻ

ഋതുമതിയാകുമ്പോൾ

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമിൻ

فضيلة الشیع محمد بن صالح العثيمين
ശൈഖ് മുഹമ്മദ് ബിൻ സാലിഹ് അൽ ഉസൈമീൻ

ലോക മുസ്ലിം പണ്ഡിതരിൽ പ്രമുഖൻ. സഊദിഅറേബ്യയിലെ ഉന്നത പണ്ഡിത സഭയിൽ അംഗം അല്ലാമാ ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസിനോടൊപ്പം അറിയപ്പെടുന്ന നാമം. ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി (ഖസ്വ)  വിൽ അഖീദ് യുടെ തലവൻ ഹി.1414 ലെ ഫൈസൽ അവാർഡ് ജേതാവ് ചെറുതും വലൂതുമായ നൂറോളം കൃതികളുടെ കർത്താവ്.

        ജനനം 1947ഹി റമദാൻ27. സ്വദേശമായ ഉനൈസയിൽ വെച്ച് പ്രാഥമിക പഠനം പൂർത്തിയാക്കി റിയാദിലെ അൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി യിൽ നിന്ന് ശരീഅത്തിൽ ബിരുദം നേടി തൻ വന്ദ്യ ഗുരുനാഥൻ ശൈഖ് അബ്ദുറഹിമാൻ സഅദി നിര്യാതനായപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി അതോടെ ഉനൈസയിലെ ഇമാമും മുഫ്തിയുമായി മതവിധികൾക്ക് ഖുർആനും സുന്നത്തും ആധാരമാക്കണമെന്നും മദ്ഹബുകളെ അന്ധമായി അനുകരിക്കാൻ പാടില്ലെന്നും പഠിപ്പിക്കുന്ന ശൈഖ് ഉസൈമീൻ കൃതികൾ ഹൃദ്യവും തെളിവുകൾ കൊണ്ട് ധന്യവുമാണ്. 

പുസ്തകത്തെപ്പറ്റി ,

ശൈഖ് ഉസൈമീൻ എഴുതിയ (സീകളിൽ പ്രകൃത്യാ കാണപ്പെടുന്ന രക്ത സാന്നിദ്ധ്യം) എന്ന ലഘു കൃതിയുടെ വിവർത്തനമാണ് – ഋതുമതിയാകുമ്പോൾ “. മുസ്ലിമായ ഓരോ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്. സ്തീകൾ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആർത്തവം, രക്തസ്രാവം പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികൾ ലളിതമായി ഇതിൽ വിവരിച്ചിരിക്കുന്നു. കർമ്മശാസ്ത്ര ഗ്രൻഥങ്ങൾ ചർവ്വിത ചർവ്വണം നടത്തി സങ്കീർണമാക്കിയ പല പ്രശ്നങ്ങളും വിശുദ്ധ ഖുർആനിൻറയും നബിചര്യയുടെയും വെളിച്ചത്തിൽ വിലയിരുത്തുകയാണിവിടെ. ഹമ്പലീ മദ്ഹബിനാട് ആഭിമുഖ്യം പുലർത്തുന്നവരാണ് ശൈഖിന്റെ അഭിസംബോധിതരിൽ പലരും അതിനാൽ ഹമ്പലീ വീക്ഷണങ്ങളെ പ്രത്യേകം ചർച്ചാവിധേയമാക്കുന്നത് കാണാ അടിക്കുറിപ്പുകൾ പരിഭാഷകനാണ്. ബുഖാരിയും മൂലിമും റിപ്പോർട്ട് ചെയ്യാത്ത ഹദീസുകളുടെ സ്വീകാര്യത ഗ്രഹിക്കുന്നതിൽ വിഖ്യാതനായ വിശ്വ ഹദീസ് പണ്ഡിതൻയ് നാസ്വിറുദ്ധീൻ അൽബാനിയുടെ കൃതികളാണ് അവലംബം. സഊദി അറേബ്യയിലെ മതകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന “മക്തബുതവുനീ ലിദ്ദഅവത്തി വൽ ഇർഷാദ് വ തൗയതുൽ ജാലിയാത്ത്, ദം (രിയാദ്) എന്ന സ്ഥാപനമാണ് ഈ കൃതിയുടെ പ്രസാധകർ. അബദ്ധങ്ങളില്ലാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് എന്നാലും തെറ്റുകൾ കണ്ടേക്കാം  ശ്രദ്ധയിൽ പെടുന്നവരോട് ഉണർത്തണമെന്ന് അപേക്ഷിക്കുന്നു. എം. ഐ. മുഹമ്മദലി സുല്ലമി, ഇ. അബ്ദുസ്സലാം ഫാറൂഖി, ഒയാസിസ് ജനറൽ സർവ്വീസ് (റിയാദ്) തുടങ്ങി പുസ്തകത്തിന്റെ വിവിധ ഘട്ടങ്ങളിൽ സഹകരിച്ച എല്ലാവരോടും നന്ദി പറയുന്നു. പ്രതിഫലർഹമായ ഒരു കർമ്മമായി അല്ലാഹു ഇത് സ്വീകരിക്കട്ടെ .

വിവർത്തകൻ.

Leave a Comment