Book – ഇസ്ലാമിന് രാഷ്ട്രീയ വ്യാഖ്യാനം അബുൽ ഹസൻ അലി നദ്‌വി വിവർത്തനം സുഹൈർ ചുങ്കത്തറ

ഇസ്ലാമിന് രാഷ്ട്രീയ വ്യാഖ്യാനം

അബുൽ ഹസൻ അലി നദ്‌വി

വിവർത്തനം
സുഹൈർ ചുങ്കത്തറ

പ്രസാധകക്കുറിപ്പ്:

        പറളി കേന്ദ്രമാക്കി പാലക്കാട് ജില്ലയിൽ മത വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക രംഗങ്ങളിൽ പ്രവത്തിക്കുന്ന ഒരു സംഘടനയാണും സലഫി എജുക്കേഷണൽ അസോസിയേഷൻ (S.E.A) ശൈശവം മുതൽ ഇസ്ലാമിക സംസ്ക്കാരം വളത്താനുതകുന്ന നഴ്സറി റസിഡൻഷ്യൽ ബോർഡിംഗും ആളുകൾ, ആർട്സ്-പ്രൊഫഷണൽ കോളേജുകൾ, തൊഴിൽ ശാലകൾ, പരിശീലന കേന്ദ്രങ്ങൾ, ആശുപത്രികൾ, സാധുസംരക്ഷണ കേന്ദ്രങ്ങൾ, ലൈബ്രറികൾ, സാംസ്ക്കാരിക കേന്ദ്രങ്ങൾ ഇവ സ്ഥാപിക്കുക, പ്രസിദ്ധീകരണങ്ങളിറക്കുക. ഇതൊക്കെ ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ചിലതാണു.

        ആദ്യപടിയായി ജില്ലയിൽ 8 നഴ്സറികളും ഒരു L. P. ചേളം തുടങ്ങി. കേരളത്തിലാദ്യമായി S.S. L. C. യും അഫ്സലുൽ ഉലമാ എൻട്രൻസ്, പ്രി ലി മി ന റി, ഫൈനൽ ഇവയും പാസ്സായ പെൺകുട്ടികൾക്ക് ഇസ്ലാമിക നഴ്സറി ട്രെയിനിംഗ് കോഴ്സും തുടങ്ങി. 34 കുട്ടികളുള്ള ഒന്നാം ബാച്ച് പുറത്തിറങ്ങി. ഇപ്പോഴിതാ S. E. A. യുടെ ഒന്നാമത്തെ പ്രസിദ്ധീകരണം. പ്രമുഖ പണ്ഡിതനായ അബുൽ ഹസൻ അലി നദ്വിയുടെ ” ഇസ്ലംമിനു രാഷ്ട്രീയ വ്യാഖ്യാനം ”. ചന്ദ്രിക വാരാന്തപ്പതിപ്പിൽ ഇതു ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നദവി സാഹിബ് സസന്തോഷം പ്രസിദ്ധീകരണാനുമതി നൽകിയിട്ടുമുണ്ട്. ഇനിയും വിപുലവും ശ്രമകരവുമായ പല പദ്ധതികളും മുമ്പിലുണ്ട്. അല്ലാഹുവിൻറെ മഹത്തായ കരുണയും, പിന്നെ നിങ്ങളുടെ സഹകരണവുമാണു് അവലംബം. ഈ സംരംഭത്തിൽ സഹകരിച്ച എല്ലാവരോടും, വിശിഷ്യ വിവർത്തകനോടും, ഇസ്ലാമിയാ പ്രസ്സിനോടും ഞങ്ങൾക്ക് മനസ്സുനിറഞ്ഞ നന്ദിയുണ്ട്. സവ്വശക്തനായ അല്ലാഹ നമ്മളെല്ലാം അനുഗ്രഹിക്കട്ടെ. ആമീൻ.

പ്രസാധകർ

വായനക്കു മുമ്പ്

        നശ്വരമായ ഇഹലോകം. അനശ്വരമായ പരലോകം,ഇവിടുത്തെ നന്മ ക്ക് അവിടെ സ്വം. തിന്മക്ക് നരകം. നന്മചെയ്ത് സ്വർഗ്ഗം നേടുകയാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. നന്മയും തിന്മയും ഏതെന്നും സ്വയം കണ്ടുപിടിക്കാൻ മനുഷ്യനു കഴിയില്ല. കച്ചവടത്തിലും കൃഷിയിലുമൊക്കെ ലാഭ നഷ്ടങ്ങൾ കണക്കാക്കി. വിജയ പരാജയങ്ങൾ അറിയാം. എന്നാൽ പരലോക വിജയവും പരാജയവും എന്തിന്റെ അടിസ്ഥാനങ്ങളിലാവുമെന്നു പറയാൻ മനുഷ്യ ചിന്തക്കോ, ബുദ്ധിക്കോ സ്വയം സാദ്ധ്യമല്ല.

        ഈ അറിവു നൽകാനാണ് ജീവിതവും മരണവും പുനരുദ്ധാനവും, സ്വർഗ്ഗ നരകങ്ങളും പടച്ച അല്ലാഹു തന്നെ മനുഷ്യരിൽ നിന്നു തെരഞ്ഞെടുത്ത പ്രാവാചകരെ ഭൂമിയിലേക്കയച്ചതു്. അവർ ലക്ഷ്യവും മാർഗ്ഗവും കാണിച്ചുതന്നു. പരലോകത്തു ഗുണം കിട്ടുന്നതും ദോഷമായി തീരുന്നതും എന്തൊക്കെയെന്നു പറഞ്ഞുതന്നു. അല്ലാഹു നിയോഗിച്ചയച്ച ആ പ്രവാചകരുടെ നിര, അന്ത്യദൂതൻ മുഹമ്മദ് (സ) യോടെ തീരുന്നു. നന്മതിന്മകളുടെ വിശദീകരണം പൂർത്തിയായി. സ്വർഗ്ഗത്തിലേക്കടുപ്പിക്കാൻ, നരകത്തിൽ നിന്നകറ്റാൻ വേണ്ട എല്ലാം അല്ലാഹുവിങ്കൽ നിന്നുള്ള ദിവ്യബോധനത്തിലൂടെ അവിടുന്നു ലോകത്തെ പഠിപ്പിച്ചു. അവസാനം അവിടുന്നു അരുളി.

”രണ്ട് കാര്യം നിങ്ങൾക്കും ഞാൻ തന്നു പോകുന്നു, അവ മുറുകെ പിടിക്കുന്നേടത്തോളം നിങ്ങം പിഴക്കുകയേ ഇല്ല. അല്ലാഹുവിന്റെ ഗ്രന്ഥവും (ഖുർആൻ) അവന്റെ ദൂതൻ ചര്യയും (സുന്നത്ത്) ആണവ”

        ഈ രണ്ട് പ്രമാണങ്ങൾ മാത്രമാണ് ജീവിതത്തിലെ വഴികാട്ടി. അല്ലാഹുവെ മാത്രം ആരാധിച്ച്, ഖുർആനും സുന്നത്തും ഉൾകൊണ് പരലോകത്തിലെ വിജയത്തിനായി പ്രവത്തിക്കുക എന്നതാണു ലക്ഷ്യവും മാർഗ്ഗവുമെന്നും ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്നു. പടച്ച തമ്പുരാൻ പഠിപ്പിച്ച സന്മാർഗ്ഗത്തിലെ ലക്ഷ്യത്തിനും മാർഗ്ഗത്തിനും വിപരീതമായി, ഇസ്ലാമിനെ തെററായി വ്യാഖ്യാനിക്കാനും അതു ജനങ്ങളെ പഠിപ്പിക്കാനും കാലാകാലങ്ങ ളിൽ ശ്രമം നടന്നിട്ടുണ്ട്. അന്നൊക്കെ യാഥാത്ഥ്യം മനസ്സിലാക്കിയ പണ്ഡിതന്മാർ ആ ദുർവ്യാഖ്യാനങ്ങളെ എതിർത്തിട്ടുമുണ്ട്’.

        ഈ യുഗത്തിൽ, ഒരു വ്യവസ്ഥാപിത ദൈവീക ഭരണകൂടത്തിന്റെ സംസ്ഥാപനമാണ് മനുഷ്യ ജീവിതത്തെൻറ ലക്ഷ്യമെന്നും, ആരാധനാ കമ്മങ്ങൾ അതിനുള്ള പരിശീലനങ്ങളാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണു ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി ലക്ഷ്യവും മാഗ്ഗവും വിശദീകരിക്കുന്നതിൽ അതിന്റെ സ്ഥാപകനായ ഉസ്താദ് അബുൽ അലാ മൗദൂദിക്കും മറ്റും പററിയ അടിസ്ഥാനപരമായ പിശകുകൾ ആത്മാത്ഥമായി ചൂണ്ടികാണിച്ചുകൊണ്ട് ലോക പണ്ഡിതനായ അബുൽ ഹസൻ അലി നദ്വി എഴുതിയ പുസ്തകമാണ് ‘അത്തഫ്സീറു സിയാസിലിൽ ഇസ്ലാം” ഈ പിശകു പ്രചരിപ്പിക്കുന്ന ധാരാളം പുസ്തകങ്ങൾ ജമാഅത്തെ ഇസ്ലാമി മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലരും അതു അന്ധമായ അനുകരണാത്മക ഭ്രമത്തോടെ ഉൾക്കൊണ്ടിട്ടുമുണ്ട്. പടച്ചവൻപഠിപ്പിച്ചിട്ടില്ലാത്ത ലക്ഷ്യവും മാറ്റവും ജനങ്ങൾ ഉൾക്കൊള്ളരുതു് എന്ന ആത്മാത്ഥമായ ആഗ്രഹമാണു , നദവിയുടെ പുസ്തകം വിവർത്തനം ചെയ്യാൻ ഒരു വിദ്യാത്ഥി മാത്രമായ എന്നെ പ്രേരിപ്പിച്ചത്

        നദ്വിവി യുടെ പഴയ വാക്കുകൾ ഉദ്ധരിച്ചും 78 സെപ്തംബർ 1 നദ’വി സാഹിബ് മുഖവുരയെഴുതിയതായിട്ടും ഈ പുസ്തകം അദ്ദേഹത്തിന്റെ പഴയ ചിന്തയാണെന്നു പറഞ്ഞും ജനങ്ങളെ വഞ്ചിക്കുന്ന നിലപാട’ അവർ സ്വീകരിച്ചു കാണുന്നതിൽ വേദനയുണ്ട്’. നാവുകൾ മുദ്രവെക്കപ്പെട്ട’, കൈകൾ സംസാരിക്കുന്ന, കാലുകൾ സാക്ഷി നിൽക്കുന്ന പരലോക നാളിൽ വാക്കുകളും കർമ്മങ്ങളും വിശ്വാസങ്ങളും തൂക്കി നോക്കപ്പെടുമെന്ന പേടിയോടെ ഇതി ലെ അടിസ്ഥാനപരമായ കാര്യങ്ങൾ ഖുർആന്റെയും സുന്നത്തിറെയും അടിസ്ഥാനത്തിൽ പരിശോധിക്കണമെന്നു ഉണർത്തികൊണ്ട്  ‘ ഇസ്ലാമിനു രാഷ്ട്രീയ വ്യാഖ്യാനം നിങ്ങളുടെ മുമ്പിൽ വെക്കുന്ന, അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
സുഹൈർ ചുങ്കത്തറ സലഫി
P, M. 4, കോളേജ°,
പറളി. 16-2-1982

Leave a Comment