അസ്മാഉൽ ഹുസ്ന
സയ്യിദ് സഅഫർ സ്വാദിഖ്
ഈ പ്രപഞ്ചവും അതിലുള്ളവ മുഴുവനും അല്ലാഹുവിന്റെ സൃഷ്ടികളാണ്. കോടിക്കണക്കായ സൃഷ്ടികളിൽ ഒരു സൃഷ്ടിയാണ് മനുഷ്യൻ. മനുഷ്യനെ പല കാര്യങ്ങൾകൊണ്ടും അല്ലാഹു പ്രത്യേകമാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ നിയമങ്ങൾ അനുസരിച്ചേ ഈ ഭൂമിയിൽ മനുഷ്യൻ ജീവിക്കാൻ പാടുള്ളു. മനുഷ്യരുടെ മേലുള്ള ഒന്നാമത്തെ ബാധ്യത അവനെ സൃഷ്ടിച്ച രക്ഷിതാവിനെ കൃത്യമായി മനസിലാക്കുക എന്നതാണ്. തന്റെ സൃഷ്ടാവും, സംരക്ഷകനുമായ അല്ലാഹുവിനെ അറിയാൻ ഈ ഭൂമിലോകത്ത് ഒരു മാർഗമേയുള്ളൂ അത് അവസാന വേദഗ്രന്ഥമായ വിശുദ്ധ ഖുർആനും, അതിന്റെ വിവരണവുമായ പ്രവാചക (صلى الله عليه وسلم ) യുടെ ചര്യയും എന്തെല്ലാം കാര്യങ്ങളാണോ അല്ലാഹുവിനെ സംബന്ധിച്ചു പ്രതിപാദിച്ചിരിക്കുന്നത് അത് കൃത്യമായി മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുകയെന്നതാണ്. അല്ലാഹുവിനെ സംബന്ധിച്ച് കൃത്യമായി ഇസ്ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുർആനും തിരുസുന്നത്തും മനുഷ്യരെ പഠിപ്പിക്കുന്നത്. അതിൽ പ്രധാനമായിട്ടുള്ളത് അല്ലാഹുവുന്റെ നാമഗുണ വിശേഷങ്ങൾ സംബന്ധിച്ച് മനസ്സിലാക്കുകയെന്നതാണ്. അല്ലാഹുവിന് നല്ല ഭംഗിയുള്ള നാമങ്ങൾ ഉണ്ടെന്ന് ഖുർആൻ നമ്മെ പഠിപ്പുക്കുന്നത് കാണുക.
(ولله الأسماء الحسنى فادعوه بها وذروا الذين يلحدون في أسمائه سيجزون ما كانوا يعملون )
(അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട് അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക. അവന്റെ പേരുകളിൽ കൃതിമം കാണിക്കുന്നവരെ നിങ്ങൾ വിട്ടു കളയുക. അവർ ചെയ്തു വരുന്നതിന്റെ ഫലം അവർക്കു വഴിയെ നൽകപ്പെടും )(അൽ:180 )
പ്രവാചകൻ പഠിപ്പിക്കുന്നത് കാണുക :
(عن ابي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال إن لله تسعة وتسعين اسما مائة إلا واحدا من احصاها دخل الجنة ) – بخاري
(അബു ഹുറൈറ യിൽ നിന്ന് ;റസൂലില്ലാഹി صلى الله عليه وسلم പറഞ്ഞു :തീർച്ചയായും അല്ലാഹുവിന് 99 നാമങ്ങൾ ഉണ്ട് നൂറിന് ഒന്ന് കുറവ്, ആരെങ്കിലും അവയെ എണ്ണിക്കണക്കാക്കുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് )ബുഖാരി
അല്ലാഹുവിന്റെ നാമങ്ങൽ 99 ൽ പരിമിതമല്ല, മറിച് വേറെയും നാമങ്ങൽ ഉണ്ട്, അതിലേക്ക് വെളിച്ചം വീശുന്ന സുദീർഗമായ ഹദീസിന്റെ ഒരു ഭാഗം തയെ കൊടുക്കുന്നു )
(عن عبد الله عن النبي صلى الله عليه وسلم:……أسألك بكل اسم هو لك سميت به نفسك أو علمته أحدا من خلقك أو أنزلته في كتابك أو استأثرت به في علم الغيب عندك….)
അബ്ദുല്ല رضي الله عنه വിൽ നിന്ന് ;റസൂലില്ലാഹ് صلى الله عليه وسلم പറയുകയായി :അല്ലാഹുവേ, നീ സ്വയം തന്നെ നിനക്ക് നാമരകണം ചെയ്ത മുഴുവൻ നാമങ്ങള്‍ കൊണ്ടും, അതുപോലെ നിന്റെ സൃഷ്ടികളിൽ ഒരാളിലൂടെ പഠിപ്പിക്കപ്പെട്ട നാമങ്ങൽ കൊണ്ടും, അല്ലെങ്കിൽ നിന്റെ ഗ്രന്ഥത്തിലൂടെ നീ അവതരിപ്പിച്ചതോ, അതുമല്ലെങ്കിൽ നിന്റെ നിന്റെ അദൃശ്യ ജ്ഞാനത്തിൽ മറച്ചു വെച്ച മുഴുവൻ നാമങ്ങൽ കൊണ്ടും ഞാൻ നിന്നോട് രക്ഷചോദിക്കുന്നു… (അഹ്മദ് )
സാദാരണക്കാർക്ക് അല്ലാഹുവിനെ കൃത്യമായി മനസ്സിലാക്കുവാൻ വേണ്ടി വളരെ ലളിതമായ രൂപത്തിൽ ഖുർആനിലും, സ്വഹീഹായ ഹദീസുകളിലും വന്നിട്ടുള്ള അല്ലാഹുവിന്റെ ഭംഗിയായ നാമങ്ങളും അതിന്റെ ആശയവും, ചെറിയ വിശദീകരണവുമാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ഇത് തയ്യാറാക്കുവാൻ പ്രധാനമായും ഞാൻ അവലംബിച്ചിരിക്കുന്നത് മദീനയിലെ പ്രശസ്ത പണ്ഡിതൻ ‘ഷെയ്ഖ് അബ്ദുൽ റസാഖ് ബിനു അബ്ദുൽ മുഹ്സിൻ അൽ ബദ്ർ രചിച്ച (مختصر فقه الأسماء الحسنى) എന്ന ഗ്രന്ഥമാണ്. പോരായ്മകളും, ന്യൂനതകളും ഉണ്ടെങ്കിൽ നസ്വീഹത്തോടെ ഉണർത്തണമെന്ന് സൂചിപ്പുക്കുകയാണ്. ഇത് രചിക്കുവാൻ എന്നെ പ്രേരിപ്പിച്ച എന്റെ ഗുരു നാഥനും, ഇത് പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നല്‍കുകയും ചെയ്ത എന്റെ മാന്യ സുഹൃത്തിനും, ഇത് പ്രസിദ്ധീകരിക്കുന്ന പ്രസാധകർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ. ഇത് ഒരു സൽകർമ്മമായി അല്ലാഹു സ്വീകരിക്കുമാറാവട്ടെ. ആമീൻ
നിങ്ങളുടെ സഹോദരൻ
സയ്യിദ് സഅഫർ സ്വാദിഖ് മദീനി. ജിദ്ദ