വിശ്വാസകാര്യങ്ങളിലെ സൂഫി ചിന്താഗതികൾ
آراء الصوفية في أركان الإيمان
ഷൈഖ് സ’അദ് ബ്നു നാസ്വര്‍ അഷഥ്‘രി
പരിഭാഷ: മുഹമ്മദ് ഷമീര്‍ മദീനി
ആമുഖം
സർവലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവസ്തതിയും. പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബിയിൽ അല്ലാഹു
വിന്റെ രക്ഷയും അനുഗ്രഹവുമുണ്ടാകട്ടെ. പരക്കെ അറിയപ്പെടുന്ന ഒരു വിഭാഗമാണ് സൂഫിയാക്കൾ. അതുകൊണ്ടു തന്നെ അവരുടെ ചിന്താഗതികളും വിശ്വാസ-ആദർശങ്ങളും ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ പഠന വിധേയമാക്കുന്നത് നന്നായിരിക്കും. അതുകൊണ്ടാണ് വിശ്വാസകാര്യങ്ങളിലെ സൂഫി ചിന്താഗതികൾ എന്ന പേരിൽ ഇത്തരമൊരു ചർച്ചക്ക് തയ്യാറായത്. വിഷയത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് സുപ്രധാനങ്ങളായ രണ്ട് കാര്യങ്ങളെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു.
ഒന്ന്: സൂഫിയ്യാക്കൾ ഇന്ന് നിലവിലുണ്ടോ? അതല്ല, അവർ നാമാവശേഷമായോ?
രണ്ട് : തസ്വവുഫിന്റെ തുടക്കമെങ്ങിനെയായിരുന്നു? സൂഫിസത്തിന്റെ പ്രകടമായ അടയാളങ്ങളും രീതിശാസ്ത്രങ്ങളും എന്തൊക്കെയാണ്?
മറുപടി: സൂഫിസത്തിലേക്ക് ചേർത്തു പറയുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന നിരവധി കക്ഷികളുണ്ട്. മൊറോക്കോ, സുഡാൻ, ലിബിയ, സിറിയ, ഈജിപ്ത് തുടങ്ങിയ നാടുകളിലുള്ള ‘ശാദുലിയ്യാ’ വിഭാഗവും, സുഡാൻ, നൈജീരിയ, സനഗൽ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലുള്ള ‘തീജാനിയ്യ’ വിഭാഗവും അതിനുദാഹരണങ്ങളാണ്. മാത്രമല്ല, നൈജീരിയയിൽ മാത്രമുള്ള ‘തീജാനിയ്യാ’ക്കൾ പത്ത് ദശലക്ഷത്തിലധികം വരുമെന്നാണ് ചില ഗവേഷകർ അഭിപ്രായപ്പെടുന്നത്. സൂഫി വിഭാഗത്തിൽ തന്നെ പെട്ട മറ്റൊരു കക്ഷിയാണ് സുഡാനിലെ ‘ഖിയ്യ’ ത്വരീഖത്ത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലെ ‘ബറേൽവി’കളും, ‘നഖ്ശബന്ദിയ്യ’, ‘മൗലവിയ്യ’, ‘ഖാദിരിയ്യ’, ‘രിഫാഇയ്യ’, ‘കത്താനിയ്യ’, ‘അഹ്മദിയ്യത്തുൽ ഇദ്രീസിയ്യ’ തുടങ്ങിയവയും സൂഫി വിഭാഗങ്ങളാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ‘ദയൂബന്ദി’കളെ പോലെയും തുർക്കിയിലെ ‘നൂരിസിയ്യാ’ക്കളെ പോലെയും സൂഫിസത്തിന്റെ സ്വാധീനമുള്ള, അവരുടെ ആദർശങ്ങൾ സ്വീകരിച്ചതുമായ വേറെ ചില കക്ഷികളും വിഭാഗങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ കുറിച്ചുള്ള പഠനം കാലാഹരണപ്പെട്ടുപോയ വല്ലതിനും ജീവൻ നൽകി അവതരിപ്പിക്കുന്ന ഒന്നല്ല, പ്രത്യുത നമ്മുടെ സമകാലിക യാഥാർഥ്യ ങ്ങളെ കുറിച്ചുള്ള പഠനമാണെന്നത് വ്യക്തമാണ്.
സൂഫിസത്തിന്റെ തുടക്കം ഭൗതിക വിരക്തിയും (സുഹ്ദ്) ആരാധനക്കായി ഒഴിഞ്ഞിരിക്കലും ഇസ്ലാമിക സമൂഹത്തിൽ വ്യാപിച്ചിരുന്ന ആഢംഭരത്തിന്റെ പ്രകടഭാവങ്ങൾ ഉപേക്ഷിക്ക ലുമൊക്കെയായിരുന്നു. പരുക്കൻ രോമവസ്ത്രങ്ങൾ ധരിക്കൽ അതാണറിയിക്കുന്നത്. വിജ്ഞാനങ്ങളിൽ നിന്നകന്ന് ആരാധന കളിലും മറ്റു കർമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ വ്യത്യസ്ത ങ്ങളായ വിശ്വാസ ആദർശങ്ങൾ അവരിലേക്ക് എളുപ്പത്തിൽ കടന്നു കൂടുവാൻ സഹായകമായി, കാരണം അത്തരം വ്യതിയാനങ്ങളിൽ നിന്ന് സംരക്ഷണം നൽകും വിധത്തിലുള്ള മതപരമായ അറിവ് അവർക്കുണ്ടായിരുന്നില്ല. “തസ്വവുഫി’ന്റെ ചരിത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ സ്വഹാബത്തിനെ കാലഘട്ടം മുതൽ അതിൻറെ തുടക്കം ഉണ്ടായിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. സ്വഹാബികൾ അപ്പോൾ തന്നെ അതിനെ എതിർക്കുകയും ചെയ്തിട്ടുണ്ട്തന്റെയും കുടുംബത്തിന്റെയും ഉപജീവനത്തിനായി ജോലി ചെയ്യാതെ ആരാധനക്കായി ഒഴിഞ്ഞിരിക്കുന്നവരെ ഉമർ (റ) ആക്ഷേപിക്കുകയുണ്ടായി. കൂഫയിലെ പള്ളിയിൽ ഒരുമിച്ചുകൂടി സംഘമായി ദിക്ർ ചൊല്ലിയവരെ ഇബ്നു മസ്ഊദ്വും (റ) എതിർത്തിട്ടുണ്ട്. മലമുകളിൽ ആരാധനക്കായി പ്രത്യേക ഭവനങ്ങളുണ്ടാക്കിയവരെയും അദ്ദേഹം ആക്ഷേപിച്ചു. ഇപ്രകാരം തസ്വവുഫിന്റെ പ്രകടരൂപങ്ങൾ ഏതാനും കൊച്ചു കൊച്ചു ബിദ്അത്തുകൾ കൊണ്ടാണ് തുടങ്ങിയത്. പിന്നീട് കാലാന്തരത്തിൽ അത് വളർന്ന് വലുതായി ശരീഅത്തിന് വിരുദ്ധ മായ പല ഗുരുതര സംഗതികളും അവരുടെ പക്കൽ ഉണ്ടായി, സൂഫിയ്യാക്കൾ വ്യത്യസ്തങ്ങളായ നിരവധി കക്ഷികളാണ്. അവർക്കിടയിൽ തന്നെ പരസ്പര ഭിന്നതയും എതിർപ്പുകളുമുണ്ട്.
പരസ്പര മാത്സര്യങ്ങളും അന്യോന്യം ആക്ഷേപശരങ്ങൾ വർഷിക്കലുമൊക്കെ യുണ്ട്, തസ്വവൂഫിന്റെ കാര്യത്തിലും ബിദ്അത്തുകളിലും അവരൊക്കെയും ഒരേ നിലവാരത്തിലല്ല. വിശ്വാസ കാര്യങ്ങളിൽ ഏതിലെങ്കിലുമുള്ള സൂഫി ചിന്താഗതികളെ കുറിച്ച് നാം സംസാരിക്കുമ്പോൾ അത് അവരിലെ എല്ലാ കക്ഷികളിലുമുണ്ട് എന്ന അർഥത്തിലല്ല. അപ്രകാരം തന്നെ ആധുനിക സൗകര്യങ്ങളും വാർത്താവിനിമയ മാർഗങ്ങളുമൊക്കെ വ്യാപിച്ച ഈ കാലഘട്ടത്തിൽ ധാരാളക്കണക്കിന് സൂഫിയ്യാക്കൾ തങ്ങളുടെ മുൻകാല ചിന്താഗതികളിൽ ചിലതിൽ നിന്നൊക്കെ മാറാൻ തുടങ്ങിയതായും കണ്ടിട്ടുണ്ട്. തങ്ങളുടെ ബിദ്അത്തുകളെയും ചില വിശ്വാസങ്ങളെയും നിരാകരിക്കുന്ന വ്യക്തമായ തെളിവുകൾ കണ്ടതുകൊണ്ടായിരിക്കാമത്.
ഈ വാക്കുകൾ കൊണ്ട് ഏതെങ്കിലും വ്യക്തികളെ ആക്ഷേപി ക്കൽ എന്റെ ലക്ഷ്യമല്ല. മറിച്ച് സൂഫിയാക്കളുടെ ചില വിശ്വാസങ്ങൾ ഖുർ ആനും സുന്നത്തുമായി തട്ടിച്ചു നോക്കി സർവലോക രക്ഷിതാവായ അല്ലാഹുവിനെ കണ്ടുമുട്ടുന്ന ദിനത്തിൽ എന്റെയും അവരുടെ യും രക്ഷ യാഗ ഹിച്ചു കൊണ്ടും നസ്വീഹത്തി (ഗുണകാംക്ഷ ) ന്റെ താല്പര്യത്തിലുമുള്ള അല്ലാഹുവുന്റെ പൊരുത്തത്തിനായുള്ള ശ്രമം മാത്രമാംണിത്. ഈമാൻ കാര്യങ്ങളുടെ ക്രമത്തിൽ ത്തന്നെ എന്റെ വാക്കുകളെ ഞാൻ ക്രമീകരിക്കുകയായണ്. അതായത്, ഈമാനിനെ കുറിച്ച് നബി (സ) യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് വിശദീകരിച്ചതായി സ്വഹീഹായ ഹദീഥുകളിൽ വന്ന ക്രമത്തിൽ തന്നെ, നബി (സ) പറഞ്ഞു:
الإيمان: أن تؤمن بالله وملائكته وكتبه ورسله واليوم الآخر وتؤمن بالقدر خيره وشره (مسلم)
“ഈമാൻ അഥവാ വിശ്വാസമെന്നത്, അല്ലാഹുവിലും അവന്റെ മലക്കുകളിലും കിതാബുകളിലും ദൂതൻമാരിലും അന്ത്യദിനത്തിലും വിധിയിലൂം അഥവാ അ തിന്റെ നന്മ – തിന്മകളിലും നീ വിശ്വസിക്കലാണ്.” (മുസ്ലിം)
ശൈഖ് സഅദ് അശ്ലത്വരി
ഉന്നത പണ്ഡിത സഭാ അംഗം
സുഊദി അറേബ്