ദാമ്പത്യ മര്യാദകൾ പ്രവാചക ചര്യയിൽ
മുഹമ്മദ് നാസ്വാറുദ്ധീൻ അൽബാനി (റ)
വിവർത്തനം
സയ്യിദ് സഅ്ഫര്‍ സ്വാദിഖ്
മുഖവുര
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു വിന്റെ നാമത്തിൽ, അവൻറ പ്രവാചകരിലും, കുടുംബങ്ങളിലും, അനുചരന്മാരിലും സദാ ശാന്തിയും, സമാധാനവും വർഷിക്കുമാറാവട്ടെ,
മാനവരാശിയുടെ മുന്നിൽ പ്രവാചകതിരുമേനി (ﷺ) യുടെ ജീവിതം തുറന്ന് വെച്ച് രൂപത്തിൽ ഒരാളുടെയും ജീവിതം നമുക്ക് ലോകത്ത് കാണുവാൻ സാധ്യമല്ല, ചെറുതും, വലുതും, നിസ്സാരവുമായിട്ടുള്ള എല്ലാ കാര്യവും അതിൽ അടങ്ങിയിട്ടുണ്ട്. മുസ്ലിം സമൂഹം വിശുദ്ധ ഖുർആനിനോടൊപ്പം പ്രവാചക തിരുമേനിയുടെ ജിവിതചര്യയും പ്രമാണമായി അംഗീകരിക്കുന്നു, ഇസ്ലാമിക ശരീഅത്തനുസരിച്ച് ഒരു പ്രവർത്തനം സൽകർമ്മമായി അംഗീകരിക്കുവാനും, അതിന് പരലോകത്ത് പ്രതിഫലം ലഭിക്കുവാനുമുള്ള നിബന്ധനയിൽപെട്ടതാണ് പ്രവാച ക(ﷺ)യുടെ ജീവിത ചര്യയിൽപെട്ട കാര്യം ചെയ്യുക യെന്നുള്ളത്. ആയതിനാൽ ഒരു മുസ്ലിം തന്റെ ജീവിതത്തിൽ എല്ലാ രംഗങ്ങളിലും പ്രവാചകതിരുമേനിയെ മാതൃകാപുരുഷനായി സ്വീകരിക്കേണ്ടതുണ്ട്. ആധുനിക കാലഘട്ടത്തിൽ പ്രവാചകൻറ ചര്യ എന്താണെന്ന്
ശാസ്ത്രീയമായിതന്നെ നമുക്ക് കണ്ടെത്തുവാൻ സാധിക്കുന്നു. അതിലെ നെല്ലും പതിരും ഉന്നതരായിട്ടുള്ള പണ്ഡിതന്മാർ നമുക്ക് വേർതിരിച്ച് തന്നിട്ടുണ്ട്. അതിനാൽ തന്നെ ഭൗതിക സുഖാസ്വാദനങ്ങൾ അന്വേഷിച്ച് കണ്ടത്തുന്നത് പോലെ മതത്തിൻറ പേരിൽ ചെയ്യുന്ന ഓരോ കാര്യത്തിലും പ്രവാചക ചര്യയെന്താണെന്ന് നാം അന്വേഷിച്ച് കണ്ടെത്തൽ നമ്മുടെ ബാധ്യത യാകുന്നു.
ഒരു സത്യവിശ്വാസിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാകുന്നു അവൻറ വിവാഹം. വിവാഹവുമായി ഒരുപാട്
അനാചാരങ്ങളും ബിദ്അത്തുകളും നടമാടുന്ന നാടാണ് നമ്മുടെ കേരളം. പ്രവാചകൻ (ﷺ) പറയുന്നത് ഈ ലോകത്ത് നേടാനാവുന്ന ഏറ്റവും നല്ല വിഭവം സദ്വൃത്തയായ ഭാര്യയാകുന്നു.കാരണം ഒരാളുടെ ജീവിതം പൂർണമാകുന്നത് വിവാഹത്തിലൂടെയാണ്, തന്റെ രാവിലും, പകലിലും, രഹസ്യത്തിലും പരസ്യത്തിലും എല്ലാം തന്ന അനുഗമിക്കുന്ന സഹധർമ്മിണിയെ തിരെഞ്ഞെടുക്കുമ്പോൾ
ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, അതോടൊപ്പം തന്നെ വിവാഹ ശേഷം അവളുമായി ഒരുമിച്ച് ജീവിക്കുമ്പോൾ അനുവർത്തിക്കേണ്ട അനേകം മര്യാദകളുമുണ്ട്. ഈ വിഷയത്തിലും പ്രവാചക മാതൃക പാലിക്കുവാൻ ഓരോ മുസ്ലിമും ബാധ്യസ്ഥനാകുന്നു.
ഈ നൂറ്റാണ്ടിൽ ലോകം ദർശിച്ചിട്ടുള്ള ഏറ്റവും വലിയ ഹദീസ് പണ്ഡിതനായിരുന്ന മുഹമ്മദ് നാസ്വിറുദ്ധീൻ അൽബാനി(റ) ഒരു വിശ്വാസിയുടെ ദാമ്പത്യ ജീവിതം എങ്ങിനെയായിരിക്കണമെന്ന് പ്രവാചകചര്യയിൽ നിന്നും സ്ഥിരപ്പെട്ട ഹദീസിൻറ വെളിച്ചത്തിൽ വിവരിക്കുന്ന ഒരു കൊച്ചു കൃതിയുടെ വിവർത്തനമാണ് നിങ്ങളുടെ കൈകളിൽ, പരിഭാഷ പദാനുപദമാക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇതിൽ ഉദ്ദരിച്ചിട്ടുള്ള ഹദീസുകൾ ബുഖാരിയും മുസ്ലിമും ഉദ്ദരിച്ചതും, അത് പോലെ മറ്റു ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നുമുള്ള സ്വഹീഹായ ഹദിസുകളുമാകുന്നു.
ഓരോ ഹദീസും ഉദ്ദരിക്കുമ്പോൾ അവിടെതന്നെ ആരാണ് ഹദീസ്
ഉദ്ദരിച്ചുട്ടുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഗ്രന്ഥത്തിൻറ വാള്യം, എന്നിവ സാധാരണക്കാര സംബന്ധിച്ചിടത്തോളം ഉപകാരമില്ലാത്തതിനാൽ രേഖപ്പെടുത്തിയിട്ടില്ല, അതാവശ്യമായിവരുന്നവർക്കത് ഈ കിതാബിൻറ അറബി മൂലത്തിൽ നിന്നും ലഭിക്കുന്നതാണ്. ഹദീസുകളിലെ നിവേദകനെ പല സ്ഥലത്തും ഉദ്ദരിച്ചിട്ടില്ല. അൽബാനി പല സ്ഥലത്തും നൽകിയിട്ടുള്ള അടിക്കുറിപ്പുകൾ അത് പോലെ ചേർത്തിട്ടുണ്ട്, എന്നാൽ സാധാരണ വായനക്കാരെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമല്ലെന്നു തോന്നിയ ഹദീസിന്റെ നിദാനശാസ്ത്രത്തെ സംബന്ധിച്ചിട്ടുള്ള ചർച്ചകൾ ഉപേക്ഷിച്ചിട്ടുണ്ട്, അത് പോലെ സ്ത്രീകൾക്ക് സ്വർണം നിഷിദ്ധമാണോ, അനുവദനീയമാണോ എന്ന വിഷയത്തിൽ അൽബാനി പണ്ഡിതോചിതവും, പ്രമാണബദ്ധവുമായിട്ടുള്ള വിശാലമായ ഒരു ചർച്ച നടത്തുന്നുണ്ട്, ഈ ചർച്ച സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമല്ലാത്തതിനാൽ നാം അത് വിട്ട് കളഞ്ഞിട്ടുണ്ട് അതിന്റെ രത്ന ചുരുക്കം മാത്രമേ നാം ഉദ്ദരിച്ചിട്ടൊള്ളൂ. വിവർത്തനത്തിന് ഞാൻ ഉപയോഗിച്ചിട്ടുള്ള പുസ്തകം ഈജിപ്തിലെ പുസ്തക ശാലയായ ‘ദാറുസ്സലാം’ (120 അസ്ഹർ റോഡ്. പി.ബി. നമ്പർ: അൽ ഗൂറിയ) പുറത്തിറക്കിയിട്ടുള്ള പുതിയ പതിപ്പാണ്. ഈ പതിപ്പിൽ അൽബാനിയെ വിമർശിച്ചിട്ടുള്ളവർക്ക് വിശദമായി ഒരു മറുപടി ഇതിൻറ മുഖവുരയിൽ തന്ന അൽബാനി നൽകുന്നുണ്ട്. ഇത് ഹദീസ് നിദാന ശാസ്ത്ര നിയമങ്ങളും മറ്റും ഉദ്ദരിച്ച് കൊണ്ടുള്ള സുദീർഘമായ ഒരു ചർച്ചയാണ്, പണ്ഡിതന്മാർക്ക് മാത്രം ഉപയോഗപ്പെടുന്നതായത് കൊണ്ട് തന്നെ അതിന്റെ വിവർത്തനം ഇവിടെ ചേർത്തിട്ടില്ല. അത് പോലെ ഈ പുസ്തകത്തിലുള്ള മൂന്നാം പതിപ്പിലെ മുഖവുരയുടെ വിവർത്തനം മാത്രമേ ഇവിടെ ചേർത്തിട്ടൊള്ളൂ. മലയാളഭാഷയിൽ അഗാധപാണ്ഡിത്യം ഇല്ലാത്തതിനാൽ തന്നെ ചില വാചകങ്ങളും പ്രയോഗങ്ങളും വിരസതയുണ്ടാക്കിയേക്കാം അത് സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുകയാണ്. അവസാനമായി അല്ലാഹു ഇതൊരു സൽകർമ്മമായി സ്വീകരിക്കട്ടെയെന്നും, കേരള മുസ്ലീങ്ങൾക്ക് ഉപകാര പ്രദമാവട്ടെയെന്നും പ്രാർത്ഥിക്കുകയാണ്.
പ്രവാചകനിലും, കുടുംബാധികളിലും, അനുചരന്മാരിലും സദാ ശാന്തിയും, സമാധാനവും വർഷിക്കുമാറാവട്ടെ,
വിവർത്തകൻ:
സയ്യിദ് സഅ്ഫർ സ്വാദിഖ്
ജുബൈൽ ദഅ്വാ സെൻറർ
സൗദിഅറേബ്യ
മൂന്നാം പതിപ്പിന്റെ മുഖവുര
സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു, അവനെ ഞങ്ങൾ സ്തുതിക്കുകയും, അവനോട് ഞങ്ങൾ സഹായം ചോദിക്കുകയും, പാപമോചനവും തേടുകയും ചെയ്യുന്നു, ഞങ്ങളിലെ ബുദ്ധിമുട്ടുകളിൽ നിന്നും, ചീത്ത പ്രവർത്തനങ്ങളിൽ നിന്നും അല്ലാഹുവിനോട് രക്ഷ തേടുന്നു, അല്ലാഹു സന്മാർഗം നൽകിയവനെ വഴികേടിലാക്കുവാനോ, അവൻ വഴികേടിലാക്കിയവനെ സന്മാർഗത്തിലാക്കുവാനോ ആർക്കും സാധ്യമല്ല, അല്ലാഹുവല്ലാതെ യഥാർത്ഥത്തിൽ മറ്റൊരു ആരാധ്യനില്ലായെന്നും, അവന്ന് യാതൊരു പങ്കുകാരനില്ലായെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നൊടൊപ്പം മുഹമ്മദ് (ﷺ) അല്ലാഹുവിൻറെ അടിമയും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ ( Aal-E-Imran 102)
“സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങൾ മുസ്ലീങ്ങളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത് (ആലുഇംറാൻ- 102)
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا (An-Nisa 1)
“മനുഷ്യരെ, നിങ്ങളെ ഓരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിൻറ ഇണയേയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ച് കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങൾ സൂക്ഷിക്കുക) തീർച്ചയായും അല്ലാഹു നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു” (നിസാഅ് – 1)
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا (Al-Ahzab 70,71)
“സത്യവിശ്വാസികളെ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായവാക്ക് പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ
കർമ്മങ്ങൾ നന്നാക്കിതരികയും, നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്കവൻ പൊറുത്ത് തരികയും ചെയ്യും. അല്ലാഹുവെയും അവൻറെ ദൂതനെയും ആർ അനുസരിക്കുന്നുവോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നു” (അഹ് സാബ് – 70-71)
ഏറ്റവും നല്ല വർത്തമാനം അല്ലാഹുവിന്റെ ഗ്രന്ഥവും, നല്ല സന്മാർഗ്ഗം പ്രവാചകൻ മുഹമ്മദ് (ﷺ) യുടേതുമാകുന്നു, ഏറ്റവും ചീത്തയായ
കാര്യം ദീനിൽ പുതുതായുണ്ടാക്കിയതും, പുതുതായി ഉണ്ടാക്കിയതെല്ലാം ബിദ്അത്തുകളും, ബിദ്അത്തുകളെല്ലാം വഴികേടും, എല്ലാ വഴികേടുകളുടെയും പര്യവസാനം നരകത്തിലേക്കുമാകുന്നു.
അല്ലയോ സഹോദരാ, നിൻറെ കയ്യിലുള്ള ഈ കൊച്ചു കൃതി “ദാമ്പത്യ മര്യാദകൾ പ്രവാചക ചര്യയിൽ’ എന്ന പുസ്തകത്തിൻറെ മൂന്നാം
പതിപ്പാകുന്നു. കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ മുൻ പതിപ്പുകളെല്ലാം തീർന്ന് പോയി, വ്യത്യസ്ത നാടുകളിൽ നിന്ന് ആവശ്യക്കാർ വർദ്ധിക്കുകയും ചെയ്ത്കൊണ്ടിരിക്കുന്ന അവസരത്തിൽ കൂടുതൽ ഉപകാരപ്പെടുന്ന രൂപത്തിൽ ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തികൊണ്ടാണ് ഈ പതിപ്പിറക്കുന്നത്. അല്ലാഹുവിങ്കൽ ഇത് വർദ്ധിക്കുന്ന ഒരു സൽകർമ്മമാവട്ടെ
യെന്ന് ആഗ്രഹിച്ച്കൊണ്ടാണ് ഇതിന് മുതിരുന്നത്. അല്ലാഹു പറയുന്നു
إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ( Yaseen 12)
“അവർ ചെയ്തുവെച്ചതും അവരുടെ (പ്രവർത്തനങ്ങളുടെ)അനന്തര ഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു” (യാസീൻ – 12)
പ്രവാചകൻ(ﷺ) പറയുന്നു:
مَنْ دَعَا إلى هدى كان له من الأجر مثل أجور من تبعه لا يَنْفَعُ ذَلِك من أجورهم ) ( رواه مسلم
“ആരെങ്കിലും നന്മയിലേക്ക് ക്ഷണിച്ചാൽ, ക്ഷണിച്ചവനും ചെയ്യുന്നവനെ പേലെ പ്രതിഫലം ലഭിക്കുന്നതാണ്, ചെയ്തവന്റെ പ്രതിഫലം ഒട്ടും കുറയുക യുമില്ലതാനും” (മുസ്ലിം).
ഇത് അല്ലാഹുവിന്റെ വിശ്വാസികളായ അടിമകൾക്ക് ഉപകാരപ്പെടുമാറാവട്ടെ, രക്ഷപ്പെട്ട ഹൃദയവുമായി വന്നവർക്ക് മാതം രക്ഷകിട്ടുന്ന, ധനവും, സന്താനങ്ങളും ഉപാകാരപ്പെടാത്ത പരലോകത്തനിക്ക് അല്ലാഹു പ്രതിഫലം നൽകുമാറാവട്ടെ, അല്ലാഹുവിന്നാകുന്നു സർവ്വസ്തുതിയും.
ദിമഷ്ഖ്. 22 സഫർ 1388ഹി
മുഹമ്മദ് നാസ്വിറുദ്ധീൻ
അൽ അൽബാനി.
(അല്ലാഹു അദ്ദേഹത്തിന് മർഹമത്ത് നൽകട്ടെ)