തീവൃവാദം സർവ്വനാശത്തിന്റെ​

തീവ്രവാദം സർവ്വനാശത്തിന്റെ

സുഹൃത്തെ , 

എന്നെയും നിങ്ങളെയും ഈ മഹാ പ്രപഞ്ചത്തെയുംസൃഷിട്ടിച് പരിപാലിക്കുന്ന സൃഷ്ട്ടാവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ . 
നാം ജീവിക്കുന്നത് ഈ ഭൂമിയിലാണ് . 
എല്ലാവർക്കും 
ഒരേ ഭൂമി 
ഒരേ ആകാശം 
ഒരേ വെള്ളം 
ഒരേ വായു 
ഒരേ സുര്യന്റെ വെളിച്ചവും ഊർജവും 
ഒരേ ചന്ദ്രന്റെ നിലാവ്


ഹിന്ദുവും മുസ്ലിമും കസ്തവനും ബൗവാനും ജൂതനും വിശ്വാസിയും നിരീശ്വരനും ഏക ദൈ വാരാധകനും ബഹുദൈവാരാധകനും ഇക്കാര്യങ്ങളിൽ സമമാണ് , അല്ലേ ? 

ഇനിയോ? നമുക്ക് പേര് വേറെ , കുടുംബം ,തറാവാട് വറെ . എത്രയാ നാടുകൾ രാജ്യങ്ങൾ ഭൂഖണ്ഡങ്ങൾ . എന്നാൽ ഒരേ മാതാപിതാക്കളുടെ മക്കളുടെ മുഖ ങ്ങളിൽ നോക്കിയാൽ ഒരു ചേർച്ച  കാണാം അതിനപ്പുറം ലോകരെല്ലാം ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണ് . അരല്ല ? അതെ ആദമിന്റെ സന്തതികൾ ആദമിന്റെയും ഹവ്വയുടയും മക്കൾ 

ഇതു മറയ്ക്കാനാ മറക്കാനാ മായ്ക്കാനോ കഴിയാത്ത പൊക്കിൾ കൊടിയുടെ ബന്ധം ഏക ഉദരം അതാണ് ഏകോദര സഹോദരങ്ങൾ അപ്പോൾ ഈ അർത്ഥത്തിൽ നാം എല്ലാം ഒന്നാണ് മനുഷ്യ കുലത്തിലെ മക്കൾ എങ്കിൽ ആര് ആരെയാണ് തല്ലുന്നത് ? കൊല്ലുന്ന ത് തളളുന്നത് | വെറുക്കുന്നത് ? സ്വസഹോദര ങ്ങളെ ആര് ഏതു നാട്ടിൽ നിന്ന് ഏതു നാട്ടിലേക്കാണ് പോകാണം എന്ന് പറയുന്നത് ?

നാടിന്റെ നാവിന്റെ നിറത്തിന്റെ ചോരയുടെ ചേരിയുടെ പേരിൽ തർക്കിക്കാനും പെരുമ നടിക്കനും ആർക്കാണ് ആവകാശം ? ആർക്കുമില്ല . അതുകൊണ്ട് ഈ കൂട്ടായ്മയിൽ തറവാട്ടിൽ നമ്മൾ ഒന്നിക്കണം സത്യമുണ്ട് അസത്യമുണ്ട് സത്യവും അസത്യവും രണ്ടാണ് എന്നല്ല കളളും വെളളവും ഒന്നല്ല . കല്ലു ചെത്തുന്നതും കളളു ചെത്തുന്നതും ഒന്നല്ല . അദ്ധ്വാനിച്ച് സമ്പാദിക്കുന്നതും സ്ത്രീധനം വാങ്ങുന്നതും നന്നല്ല . എങ്കിൽ വിശ്വാസത്തിലും കർമ്മധർമ്മങ്ങളിലും സ്വഭാവ സംസ്കാരങ്ങളിലും ഇടപാടിലും ഇടപെടലിലും ഇടപഴകലിലും നന്മയും തിന്മയും ഉണ്ട് , ഇവിടെ പല വിശ്വാസവും കർമ്മവും ധർമ്മവും പലരും ആചരിക്കുന്നു . 

തമ്മിൽ വ്യത്യാസമുണ്ട് നാം ഇവിടെ വരുമ്പോൾ ഈ പ്രപഞ്ചം ഇങ്ങിനെ തന്നെയുണ്ട് . നാം ഒന്നും കൊണ്ട് വന്നിട്ടില്ല . ആരും ഒന്നും കൊണ്ട് വന്നിട്ടില്ല എങ്കിൽ എല്ലാം പാച്ചു എല്ലാം അറിയുന്ന എല്ലാം കാണുന്ന മകൾക്കുമുന്ന വർവ്വ ശക്തനായ പടച്ചവന് മാത്രം ആരാധിക്കണം എന്ന് നാം പറയുന്നു നാം അത് വിശ്വസിക്കുന്നു .

എന്നാൽ പടച്ചവനിലേക്ക് അടുക്കാൻ ഇടയാളനന്മാരെ വെക്കുന്നവരുണ് ബിംബം , ചിത്രം മരം , ജാറം ദർഗ മഖാം വ്യക്തികൾ മൃഗങ്ങൾ അങ്ങിനെ പലതും അങ്ങിനെ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നവരിവിടെ ജീവിച്ചു കൂടാ എന്ന് ചിന്തിക്കുന്നതും പറയുന്നതും ശരിയാണാ?

അല്ല അത് തീവ്രവാദമാണ് ആ വിശ്വാസവും ആചാരവും തെറ്റാണ് തിരുത്തണം . എന്ന് നമുക്ക് പറയാം അല്ലാതെ അവരെ തല്ലുന്നതും കൊല്ലുന്നതും ീകരതയാണ് . മറിച്ച് ഏകദൈവ വിശ്വാസികളിവിടെ ജീവിച്ചുകൂടാ എന്ന് പറയുന്നതോ ? 

അത് തീവ്രവാദം . അവരെ തല്ലുന്നതോ കൊല്ലുന്നതോ ഭീകരത അവനവൻ മനസ്സിലാക്കിയ നല്ല കാര്യം എല്ലാവരെയും അറിയിക്കാനാഗ്രഹിക്കുന്നതും അതിലേക്ക് ക്ഷണിക്കുന്നതും തെറ്റാണോ ? അല്ല . താൻ കഴിച്ച് നല്ല ഭക്ഷണത്തെക്കുറിച്ച് മറ്റുളളവരോട് പറയില്ലേ ? പറയും , പറയാം എന്നാൽ നിർബന്ധിക്കരുത് ഭീഷണിപ്പെടുത്തരുത് നമ്മുടെ നാട് സ്വതന്തജനാത്യപത്യ രാജ്യം അഭിപ്രായ സ്വാതന്ത്യവും മത സ്വാതന്ത്ര്യവും മൗലി കാവകാശമാണ് . 

ഇഷ്ടമുളള മതമോ രാഷ്ട്രിയമോ അരിപ്രായമോ സ്വീകരിക്കാൻ ആർക്കും അവകാശമുണ്ട് . അതിലേക്ക് ക്ഷണിക്കാൻ അവകാശമുണ്ട് . അതിനാൽ നമുക്ക് ഒരു കുടുംബമായി ജീവിക്കാം ഒരു രാജ്യക്കാരായി കഴിയാം . അവനവന്റെ മതവും രാഷ്ട്രിയവും അഭിപ്രായവും ഉൾകൊണ്ട് ജീവിക്കാം സത്യത്തിലേക്ക് എല്ലാവരെയും ക്ഷണിക്കാം , എന്നാൽ തീവ്രവാദമോ പീകര പ്രവർത്തനമോ പാടില്ല , നമ്മളോ ബന്ധുക്കളോ കൂട്ടുകാരാ നാട്ടുകാരാ എതെങ്കിലും തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുണ്ടോ ? ഒഴിവാകണം തിരുത്തണം തെറ്റിന് ശിക്ഷ നൽകേണ്ടത് കോടതിയാണ് . ജനങ്ങളല്ല എന്ന് നാം പഠിക്കണം മറ്റുളളവരെ പഠിപ്പിക്കണം . 

അല്ലാഹു അനുഗ്രഹിക്കട്ടെ ആമിൻ?

ഇത് താങ്കൾക്കുള്ളതാകുന്നു​

ഇത് താങ്കൾക്കുള്ളതാകുന്നു

പഠനകാലം . 

രാവേറെ നീണ്ടു പോവുന്ന വായനകൾ മണിക്കൂറുകൾ നീളുന്ന ലക്ചർ പ്രഭാഷണങ്ങൾ തലച്ചോറിനെ തൃപ്തിപ്പെടുത്താത്ത ടെക്സ്റ്റ് ബുക്ക് തിയറികൾ , ചാഞ്ഞും ചെരിഞ്ഞും കൊമ്പ് കോർത്തും നിൽക്കുന്ന പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങൾ , അണപ്പല് കടിച്ച് പിടിച്ച് ചിരിക്കുന്ന ലിപ്സ്റ്റിക് സൗഹൃദങ്ങൾ , തുലാവർഷ മേഘം കണക്കെ പെയ്തു കിട്ടാന സുന്ദര , മനോഹര സ്വപ്നങ്ങൾ കലണ്ടറിലെ താളുകൾ മറിയുകയാണ് . ദിവസങ്ങൾ , ആഴ്ചകൾ , മാസങ്ങൾ , വർഷങ്ങളായി . ഒടുക്കം , പരീക്ഷാമുറി വരെ ഓക്കാനം നിയന്ത്രിച്ച് ടെക്സ്റ്റ് ബുക്ക് വിവരങ്ങൾ ചർദിച്ച് കലാലയ ജീവിതത്തോട് ഗുഡ്ബൈ . . 

 

 

ഇഷ്ടപ്പെട്ട ജോലി ലഭിക്കാനും , നഷ്ടപ്പെട്ട ആ യുസ് തിരിച്ചുപിടിക്കാനുമായി നെടുനീളൻ തീർഥയാത്രകൾ . ജോലി , പ്രമോഷൻ , വിവാഹം , വീട് , വാഹനം , മക്കൾ ജീവിതയാത്രയിലെ നാഴികക്കല്ലുകൾ ഉറ്റവരുടെ വേർപിരിയലുകൾ , കുടുംബശൈഥില്യം , സംഘടനാപ്രശ്നങ്ങൾ , തൊഴിൽ പ്രതിബന്ധങ്ങൾ , കൂട്ടത്തിൽ , തിന്മയുടെ കൂർത്തമുനകൾ മനസ്സിൽ കോറിയ ചില നിമിഷങ്ങളും , ശരീരത്തിനും മനസ്സിനും നര കയറിയ ദിനരാത്രങ്ങൾ രോഗിയായി , വാർധകപീഡിതനായി കഴിഞ്ഞ സന്ദർഭങ്ങൾ ടുക്കം , എറെ വെറുത്ത് ക്ഷണിക്കപ്പെടാത്ത ആ അതിഥി , മരണം | തീർന്നോ ? നമ്മുടെ ജീവിതം ? ഇല്ലെന്ന് . അരുതെന്ന് നമ്മുടെ മനസ്സ് പറയുന്നു . പട്ടിയും പല്ലിയും പൂച്ചയും പുൽച്ചാടിയും ചത് മലച്ചത് പോലെ തീരേണ്ടതല്ല മനുഷ്യജന്മം . നൽകിയ സൽകർമങ്ങൾക്ക് പ്രതിഫലം പറ്റാനും ചെയ്ത ദോഹങ്ങൾക്ക് ശിക്ഷ വാങ്ങാനും അവസരമില്ലെങ്കിൽ നീയിത് നിർവചനം ആയിരങ്ങളെ കൊന്നവനും പതിനായിരങ്ങൾക്കായി മരിച്ചവനും മരണാനന്തരം ഒരേ പ്രതിഫലമോ ? പാടില്ലെന്നത് മനസ്സിന്റെ നേട്ടമാണ് . 

അപ്പോൾ പിന്നെ എന്നുണ്ട് മാർഗം നീതിയുക്തമായ വിചാരണ വേണം അത്തരം വേദിയെ പരിചയപ്പെടുത്തുന്നു ഖുർആൻ . സർവലോക രക്ഷിതാവിന്റെ ദിവ്യസന്ദേശം ആരാധനകൾക്ക് . പ്രാർഥനകൾക്ക് നേർച്ചകൾക്ക് , പ്രണാമങ്ങൾക്കർഹനായ ഏകനും അദ്വിതീയനും ജഗന്നിയന്താവുമായ പരാശക്തി . ആ സ്രഷ്ടാവിനെ മാത്രമേ വണങ്ങാവു എന്നതാണ് വിശ്വാസത്തിന്റെ കാതൽ . അതാണ് ജീവിതത്തിന്റെ ആകെപ്പൊരുൾ . അത് പ്രബോധനം ചെയ്യാൻ കടന്നുവന്ന പരശ്ശതം പ്രവാചകന്മാരിൽ അന്തിമനാണ് മുഹമ്മദ് നബി ( സ ) അദ്ദേഹം പ്രായോഗികമായി കാണിച്ചു തന്നതാണ് യഥാർഥ ജീവിതമാതൃക . അതാണ് ശാശ്വതസത്യത്തിലേക്കുള്ള ഏക വഴി അദ്ദേഹത്തിലൂടെ അവതീർണമായതാണ് വിശുദ്ധ ഖുർആൻ ഒരു തെറ്റും കണ്ടെത്താൻ കഴിയില്ലെന്ന് സ്വയം വെല്ലുവിളിക്കുകയും ലോകം സാക്ഷ്യം വഹിക്കുകയും ചെയ്ത ആ ഗ്രന്ഥം പിൻപറ്റുന്നതാണ് മോക്ഷത്തിലേക്കുള്ള ഒരേയൊരു പാത അത് പ്രബോധനം ചെയ്യാൻ നിയുക്തരായി കേരളത്തിലെ വിദ്യാർഥി സംഘടന , മുജാഹിദ് സ്റ്റുഡന്റ് സ് മൂവ്മെന്റ് എം . എസ് . എം ) എം . എസ് . എം പ്രാഫഷണൽ വിദ്യാർഥികൾക്കായി തുടങ്ങി വെച്ച പ്രാഗ്രാം PROFCON 18ാത് PROFCON പത്തനംതിട്ടയിൽ വെച്ച് നടക്കുകയാണ് . ഫെബ്രുവരി 7 , 8 , 9 തിയതികളിൽ നടക്കുന്ന ഈ തിദിന ധൈഷണിക സമ്മേളനത്തിലേക്ക് താങ്കളെ ക്ഷണിക്കുകയാണ് ; ഹാർദമായി . വരിക , പങ്കെടുക്കുക സുഹൃത്തുക്കളുടെ സാന്നിധ്യം ഉറപ്പ് വരുത്തുക .

MSM Illumina – Medical Students Conference​

MSM Illumina - Medical Students Conference

AssalamuAlaikkum(Peace be upon you)

 

Dear brother,

 Have you ever wondered the real purpose of our existence in this universe?

Did you ever observe closely the nature around you? No one can deny the science underlying such meticulous planning and execution of each and every process around us.

 Take the case of the human body. You will be amazed to know that even while reading this, trillions of cells are ceaselessly carrying out a number of processes without you even being a ware of them. Our heart pumps about 8000 liters/day into the circulatory system. The total length of the circulatory system,including blood vessels stretches an amazing 160,000 km,almost 4 times the circumference of earth. Our kidneys purify about 1500 liters of blood per day. Nerve impulses from and to our brain can travel as fast as 75 m/sec. There still awaits many surprises as we voyage around our own body, just one of the species in the animal kingdom

Islam emphasizes that this bountiful universe didn’t came into existence merely by chance or accident but it is the construct of a Master Planner. Muslims refer to this Divine Creator by the term“Allah” derived from the Arabic words “Alilah” literary meaning “The God”. The name Allah was used even in pre-Islamic Arabia to refer to the Supreme Creator,the Omnipotent. Not just the God of Arabs or Muslims. The most important concept in Islam is the belief in One True God, who has no partners, no son, no equal. Nothing is comparable to God and none of his creation resembles Him. He alone is worthy of worship, the All-Knowing, the All Wise.

“And your god is one God. There isno deity [worthy of worship] except Him,the Most Gracious, the Most Merciful.”(Quran 2:163)

 “And worship Allah and join nonewith Him in worship”(Quran 2:163)

Allah chooses certain persons among mankind for the task of guiding them through the Straight Path. These prophet shave walked upon the earth in different ages and nations enjoining what is right and forbidding the evil. Some of them received scriptures from Almighty which were passed down to the people of their times.

“Say, [O believers], “We have believed in Allah and what has been revealed to us and what has been revealed to Abraham and Ishmael and Isaac and Jacob and the Descend ant sand what was given to Moses and Jesus and what was given to the prophets from their Lord. We make no distinction between any of them, and we are Muslims [in submission] to Him.” (Quran2:136)

Prophet Muhammad is the last and final Messenger. The revelations of Almighty sent down to Muhammad (Peace be upon him) throughout his life time form the verses of the Quran, the last and final testament. Quran is the literal word of God that provides guidance to help mankind judge between right and wrong. There is no way Muhammad could have authored Quran, a literary miracle,since history confirms him to be an illiterate. Quran is the only religious text that remains as pure as the day it was revealed. It confirms the little truth that remains in parts of previous scriptures and refutes the fabrications and additions which have crept into the current day versions of such scriptures.

 

“Verily, We have sent down to you(O Muhammad) the Book (this Quran) for mankind in truth.” (Quran 39:41)

“Indeed, it is We who sent down the Qur’an and indeed, We will be its guardian.”(Quran 15:9)

Do we really need to follow these guidelines from Quran and the final Messenger? Will there be any consequence for all our actions on this earth? Muslims believe that this worldly life is just an examination were our obedience to Almighty is carefully observed and recorded. Death marks the end of our trial and the beginning of a new life.After death,human beings will leave this present ephemeral abode and, on the Day of Judgement will enter another world, which will be eternal.Those who have done good deeds in this world will be rewarded and those who have transgressed Allah’s path will suffer for eternity. The choice is ours.

“And the life of this world is nothing but play and amusement. But far better is the house in the Hereafter for those who are righteous. Will you not then understand?” (Quran 6:32)

“There is no compulsion in religion. Verily, the Right Path has become distinct from the wrong path.”(Quran 2:256)

It is very sad to know that campuses have now become centres of drugs, liquor,pornography and sex. These acts not only poison the minds of the younger generation but it also kills their productive time. Students unknowingly become slaves of this trade. Reinforcing the moral fibre is the only way to get rid of this disease. The belief in the Hereafter naturally has a great influence on the life of a believer. When he knows that God is watching all his actions, his behaviour will be responsible.Realize the real purpose of our existence which will help you lead a peaceful life, a life as ordained by our Creator for our own benefit.

കുർആൻ അതുല്യം അത്ഭുതകരം​

കുർആൻ അതുല്യം അത്ഭുതകരം

എന്റെ കണ്ണിൽ ഇരുട്ടാണ് . . . 

ഇരുട്ട് മാത്രം . . . ! 

ഈ ഊന്ന് വടിയാണ് എന്റെ കണ്ണുകൾ . . ! 

പ്രപഞ്ചത്തിനും തനിക്കുമിടയിലെ പരിമിതികളെക്കുറിച്ച് ഒരു അന്ധ ബാലൻ നടത്തുന്ന ആത്മഗതങ്ങളാണ് ഈ കവിതാശകലങ്ങൾ ! ഇരുൾ മുറ്റിയ ജീവിത യാത്രയിൽ ജീവനില്ലാത്ത ഈ ഊന്ന് വടി കൺ വെട്ടം നഷ്ടപ്പെട്ടആ ബാലനെ വഴി നടത്തുന്നു

സുഹൃത്തേ

ഇത് പോലെ പ്രശ്നം സങ്കീർണ്ണമായ ജീവിത പരിസരത്ത് താങ്കൾക്ക് ഒരു മാർഗ ദർശിയെ ആവശ്യമില്ലേ ? നമ്മുടെ അകക്കണ്ണിന് കാഴ്ച്ച പകരുന്ന  ഒരു വഴികാട്ടി വേണ്ടേ ? തീർച്ചയായും വേണം .  പ്രപഞ്ചനാഥൻ അന്തിമ പ്രവാചകൻ മുഹമ്മദ് ( സ ) യിലൂടെ ലോകത്തിന് സമർപ്പിച്ച  കുർആൻ നമുക്ക് വഴി കാണിക്കുന്നുണ്ട് .

ഖുർആൻ നമ്മുടെ വഴികാട്ടി

ഈ വാചകം ചിലരുടെ എങ്കിലും മനസ്സുകളിൽ ഉയർത്തുന്ന ചോദ്യങ്ങളുണ്ട് – ” അത് മുസ്ലിംകളുടെ ഒരു മതഗ്രന്ഥമല്ലേ ? ‘ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇറങ്ങിയ ഈ ഗ്രന്ഥം നവ യുഗത്തിന് പര്യാപ്തമാണോ ? ‘ ‘ ഏടുകളിൽ എഴുതപെട്ട കുറേ അറബി അക്ഷരങ്ങൾ എനിക്ക് വഴികാണിക്കുമോ ? ‘ ‘ ഞാൻ കുറേ കാലമായി ഓതുന്നു പക്ഷേ മനസ്സ് അശാന്തമാണ് എന്നാൽ നേരന്വേഷണങ്ങൾക്ക് സന്നദ്ധരാകുന്നവർക്ക്

യുഗാന്തരങ്ങളിൽ ആവർത്തിച്ച് ഉയർത്തപ്പെട്ട ആ വെല്ല്വിളി ഇന്നും നിത്യപ്രസ് ക്തമായി നിലനിൽക്കുന്നു അന്തിമ ദൂതൻ മുഹമ്മദ് ( സ ) യെ ഇല്ലായ്മ ചെയ്യാൻ എന്തെല്ലാം കുതന്ത്രങ്ങൾ മക്കയിലെ അവിശ്വാസികളും കപടവിശ്വാസികളും യഹൂദരും ആവിഷ്കരിച്ചു ?

 ഖുർആനിന് തുല്ല്യമായ ഒരു അദ്ധ്യായമെങ്കിലും കൊണ്ട് വന്നിരുന്നെങ്കിൽ ഇതിന്റെ ഒന്നും ആവശ്യമില്ലാതെ തന്നെ അദ്ദേഹത്തെ പരാജയപ്പെടുത്താൻ സാ ധിക്കുമായിരുന്നു . 

പക്ഷേ അവർക്കായില്ല ; ആർക്കും കഴിയുകയുമില്ല . എന്തിനും ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത് . എന്നാൽ ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ സാധ്യമല്ലാത്ത ഒന്നാണ് ഖുർആൻ ഷേക്സി യർ അടക്കമുള്ള സാഹിത്യകാരൻ മാരുടെ പേരിൽ പല സാഹിത്യ രചനകളും പലരും ഇറക്കിയിട്ടുണ്ട് . വർഷങ്ങ ളോളം ആയിരങ്ങൾ പ്രസ്തുത കൃതികൾ വായിച്ചത് അവ ഷെയ്ക്സ്പിയറിന്റെ ത് തന്നെയാണ് എന്ന ധാരണയിലാണ് . എന്നാൽ ഖുർആൻ ഒരാൾക്കും ഇപ്രകാ രം ചെയ്യുക സാധ്യമല്ല . കാരണം അത് ലോകരക്ഷിതാവിന്റെ വചനങ്ങളാണ് .

ഖുർആൻ : നമ്മുടെ ബാധ്യതകൾ 


ദൈവികമാണ് എന്ന് വിശ്വസിക്കൽ നിരന്തരം പാരായണം ചെയ്യൽ ഖുർആൻ മനഃപാഠമാക്കൽ മറ്റുള്ളവരുടെ പാരായണം ശ്രവിക്കൽ ഖുർആനിന്റെ ആശയ പഠനം ആശയളെ കുറിച്ച ആഴമുള്ള ചിന്ത പഠിച്ച കാര്യങ്ങൾ ജീവിതമാക്കൽ ഖുർആനിന്റെ സന്ദേശം പ്രബോധനം ചെയ്യൽ നബിചര്യ ഖുർആനിന്റെ വ്യാഖ്യാനമാണ് എന്ന വിശ്വാസം വ്യാഖ്യാനത്തിന് സലഫിന്റെ മാർഗം അവലംഭിക്കൽ 

കുർആൻ പഠിപ്പിക്കുന്ന വിശ്വാസം 

സൂര്യനെയല്ല സൂര്യന്റെ സ്രഷ്ടാവിനെ മുഹമ്മദ് നബി ( സ ) യെ അല്ല മുഹമ്മദ് നബിയുടെ സ്രഷ്ടാവിനെ യേശുവിനെയല്ല യേശുവിന്റെ സ്രഷ്ടാവിനെ ശ്രീരാമനെയല്ല ശ്രീരാമന്റെ സഷ്ടാവിനെ മാത്രമാണ് നാം ആരാധിക്കേണ്ടത് . സ്രഷ്ടാവിനും സൃഷ്ടികൾക്കുമിടയിൽ മധ്യവർത്തിത്തമാകുന്ന മതിൽകെട്ടുകൾ തീർത്തതാണ് ഒരേ വായു ശ്വസിക്കുന്ന ഒരേ വെള്ളം കുടിക്കുന്ന ഒരേ പ്രകൃതി യിലുള്ള മനുഷ്യർ വിഭാഗീയതയിലേക്കും വ്യത്യസ്തമതങ്ങളിലേക്കും എത്തി യത് . ഏക ദൈവ ആരാധന അടിസ്ഥാനപരമായ ഐക്യത്തിലേക്ക് എത്തിക്കുന്നു സൃഷ്ടികൾ അവരുടെ സ്രഷ്ടാവിനെ മാത്രം ( അല്ലാഹു ) ആരാധിക്കണമെന്നതാണ് ഇസ്ലാമിക വിശ്വാസത്തിന്റെ സൈദ്ധാന്തിക അടിത്തറയായി കുർആൻ പഠി പ്പിക്കുന്നത് . 

ഇനി താങ്കളുടെ മനസ്സ് പറയട്ടെ . . . ഈ മഹാഗ്രന്ഥവുമായുള്ള താങ്കളുടെ ബന്ധം ഏത് വിധമുള്ളതാണ് ? ദയാപരനായ അല്ലാഹു കാരുണ്യപൂർവ്വം നീട്ടിതന്ന ഈ രക്ഷാപാഷത്തെ കൈവിട്ടവൻ ആകാശത്ത് നിന്ന് വീണവനെപ്പോലെയാണ് എന്ന് മറക്കാതിരി ക്കുക . നാഥൻ അനുഗ്രഹിക്കട്ടെ . . .

ഇനി താങ്കളുടെ മനസ്സ് പറയട്ടെ . . . ഈ മഹാഗ്രന്ഥവുമായുള്ള താങ്കളുടെ ബന്ധം ഏത് വിധമുള്ളതാണ് ? ദയാപരനായ അല്ലാഹു കാരുണ്യപൂർവ്വം നീട്ടിതന്ന ഈ രക്ഷാപാഷത്തെ കൈവിട്ടവൻ ആകാശത്ത് നിന്ന് വീണവനെപ്പോലെയാണ് എന്ന് മറക്കാതിരി ക്കുക . നാഥൻ അനുഗ്രഹിക്കട്ടെ . 

‘ തീർച്ചയായും ഈ ഖുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും , സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾ ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു . ( 17 : 9 ) 

അതുല്യവും അജയ്യവും അന്യൂനവുമായ ഗ്രന്ഥമാണ് . ആ മഹാഗ്രന്ഥം ഇറക്കിയത് അല്ലാഹുവാണ് . സ്വതന്ത്രമായി കർആൻ പഠന വിധേയമാക്കുന്ന ആർക്കും അത് ബോധ്യപ്പെടും പതിനാല് നൂറ്റാണ്ട് മുമ്പ് ലോകരക്ഷിതാവ് അന്തിമ ദൂതനിലൂടെ ഖുർആൻ നബി ( സ ) ക്ക് എത്തിച്ച് കൊടുത്തത് . . ! | ഖുർആൻ ദൈവികമാണെന്ന വാദം താങ്കൾ പഠന വിധേയമാക്കിയിട്ടുണ്ടോ ? ഖുർആൻ സഷ്ടാവിന്റെ സന്ദേശം ഖുർആൻ അല്ലാഹു ഇറക്കിയതാണ് എന്നത് ഒരു വ്യക്തിയും അന്ധമായി വിശ്വസിക്കേണ്ടതില്ല ബോധ്യപ്പെട്ട് സ്വീകരിക്കാവുന്ന വിധം അത് പഠനവിധേയമാക്കാവുന്ന നിരവധി തെളിവുകളുണ്ട് 

ചില തെളിവുകൾ 

1 . ദൈവികമാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഏകവേദഗ്രന്ഥം ( വി . ഖു . 15 : 9 ) 

നിലവിലുള്ള മറ്റൊരു മതഗ്രന്ഥവും ഈ അവകാശവാദം ഉന്നയിക്കുന്നില്ല . പതിനാല് നൂറ്റാണ്ടായി ഇസ്ലാം വിമർശകർ കിണഞ്ഞ് ശ്രമിച്ചിട്ടും ഖുർആൻ നടത്തിയ ഈ പ്രഖ്യാപനം ദുർബലമാക്കി അതിന്റെ ദൈവികതയ്ക്ക് എതിരിൽ ഒന്നും സ്ഥാപിക്കാൻ ഒരാൾക്കും സാധിച്ചിട്ടില്ല .

നാം തന്നെ സംരക്ഷിക്കുമെന്നത് കഴിഞ്ഞും നൂറ്റാണ്ടുകൾ നിലനിൽക്കുകയാണ്. ഖുർആനിന്റെ പാരായണ രീതി മാത്രം എടുക്കുക , ലോകത്ത് എല്ലാ സ്ഥലങ്ങളിലും ഒരേ പോലെ പാലിക്കപ്പെടുന്നു . ‘ വഖ്ഫ് ‘ അഥവാ വചനങ്ങൾക്കിടയിൽ നിർത്തുന്ന സ്ഥലങ്ങൾ , ‘ മദ് ‘ അഥവാ നീട്ടി ഓതേണ്ട സന്ദർഭങ്ങൾ തുടങ്ങി എല്ലാം ലോകത്ത് എവിടെയും ഒരു പോലെയാണ് . സ്വീകരിക്കപ്പെടുന്നത് .

കോടിക്കണക്കിന് മനഷ്യരുടെ ഓർമ്മകളിലും ഹൃദയങ്ങളിലും ഖുർ ആൻ എല്ലാ കാലത്തും നിലനിൽക്കുന്നു എന്നതും സംരക്ഷണമെന്ന ദൈവിക ക്രമീകരണത്തിന്റെ ഭാഗമാണ് . 

പാരായണ രീതി തന്നെ ഓർക്കാനും മന : പാഠമാക്കാനും സൗകര്യം നൽകുന്നുണ്ട് . കർആൻ പദ്യമല്ല ; എന്നാൽ ഈണമുണ്ട് . ഗദ്യമല്ല ; എന്നാൽ ഗദ്യത്തിന്റെ ഗാംഭീര്യമുണ്ട് . ഇത് മന : പാഠമാക്കപ്പെടുന്നതിൽ വലിയ സ്ഥാനം വഹിക്കുന്നു .

 2 . നശിപ്പിക്കാൻ സാധ്യമല്ലാത്ത ഗ്രന്ഥം 

ഉണ്ടാക്കാൻ നാം അത് വീണ്ടും വാക്കിന് ഹാഫിൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടാൽ പോലും നിമിഷ നേരം കൊണ്ട് പുന : പ്രസിദ്ധീകരിക്കാവുന്ന മനുഷ്യ ചരിത്രത്തിലെ ഏക ഗ്രന്ഥമാണ് ഖുർആൻ . ഇതിന്റെ മുഴുവൻ പ്രതികളും ബോധപൂർവം ആരെങ്കിലും നശിപ്പിച്ചു എന്ന് കരുതുക ലോകത്തെ ലക്ഷകണക്കിന് ഹാഫിളുകളുടെ ഹൃദയത്തിൽ നിന്ന് അത് വീണ്ടും പുറത്തെടുത്ത് പകർപ്പുകൾ ഉണ്ടാക്കാൻ സാധിക്കും . ഇല്ലിഗ്രാം എന്ന ഇസ്ലാം വിമർശകനായി വ്യക്തി പറയുന്നു : ‘ മതഗ്രന്ഥമായിട്ടോ അല്ലാത്തതായിട്ടോ ലോകത്ത് ഏറ്റവും കൂടുതൽ പേർ ഹൃദ്യസ്തമാക്കിയത് ഖുർ ആനാണ് നോക്കു ലോക രാജ്യങ്ങളുടെ ഭരണഘടനകൾ , വൈദ്യശാസ്ത്രം ഉൾപ്പെടെ വിവിധ ശാസ്ത്ര പുസ്തകങ്ങൾ തുടങ്ങി യാതൊന്നും നശിപ്പിക്കപ്പെട്ടാൽ പുനപ്രസിദ്ധീകരിക്കാൻ കഴിയുമോ ? ആരാണ് ഇത് ഹൃദിസ്തമാക്കിയവരുള്ളത് ? എന്തൊരു പ്രതിസന്ധിയായിരിക്കുമത് ?

3 . കൈ കടത്തലുകളില്ലാത്ത ഏക ഗ്രന്ഥം 

ബൈബിൾ പോലെയുള്ള പല മത പ്രമാണങ്ങളും മത നേതാക്കളും അനുയാ യികളും അവർക്ക് അനുസ്യതമായ രൂപത്തിൽ നിരവധി മാറ്റത്തിരുത്തലുകൾ വ രുത്തിയിട്ടുണ്ടെന്നത് അവർ തന്നെ സമ്മതിക്കുന്നതാണ് . ഒരോ കാലത്തും അവരു ടെ ഉന്നത സഭകൾ ചേർന്ന് അതിന് അംഗീകാരം കൊടുക്കാറാണ് പതിവ് അതിനാൽ തന്നെ പല സഭകളുടെയും പേരിൽ പല രീതിയിലുള്ള ബൈബിളു കൾ ഇന്ന് ലഭ്യമാണ് . പക്ഷേ , മുസ്ലിംകൾ വിവിധ കക്ഷികളായി മാറിയിട്ടും ഖുർആ നിന്റെ വചനങ്ങൾ , അദ്ധ്യായങ്ങൾ തുടങ്ങിയവയിൽ ഒന്നും തന്നെ യാതൊരു വ്യ ത്യാസവും കാണുന്നില്ല . കൂർആൻ എല്ലാവർക്കും ഒന്നുതന്നെ . 

4 . തെറ്റുകളില്ലാത്ത ഗ്രന്ഥം

 ഇന്നു തെറ്റുതിരുത്താൻ വിവിധ സംവിധാനങ്ങൾ നിലവിലുണ്ട് . വിവിധ തരം പൂഫ് റീഡിങ്ങുകൾ , പെല്ലിങ്ങ് പരിശോധനാ സൗകര്യങ്ങൾ തുടങ്ങിയവ ഇ തിൽ പെടുന്നു . എന്നിട്ടും ഇന്ന് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങളിൽ ധാരാളം തെ റ്റുകൾ കടന്നുകൂടുന്നു . പ്രത്യേകം പരിശീലിക്കപ്പെട്ട പൂഫ് റീഡർമാർ ഉണ്ടായി ട്ട് പോലും ദിനപത്രങ്ങളിൽ അടക്കം പല രീതിയിലുള്ള അബദ്ധങ്ങൾ ധാരാളമു ണ്ടാവാറുണ്ട് . എന്നാൽ ഇത്തരം സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കാല ത്ത് ഇറങ്ങിയ ഖുർആൻ ഒരു തെറ്റുമില്ലാതെ നിലനില്ക്കുന്നു . 

5 . വൈരുദ്ധ്യങ്ങളില്ലാത്ത ഗ്രന്ഥം 

ഖുർആൻ പറയുന്നു .

അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടത്തുമായിരുന്നു . ( 4 : 82 ) 

23 വർഷങ്ങൾ കൊണ്ട് ഘട്ടം ഘട്ടമായി അവതരിച്ച ഒരു ഗ്രന്ഥമായിട്ട് പോലും ഖുർആനിൽ യാതൊരു വൈരുദ്ധ്യവുമില്ല . പ്രവാചകൻ ( സ ) യെ ഉത്തരം മുട്ടിക്കാൻ ചോദിച്ച ചോദ്യങ്ങൾ സാന്ദർഭിക ഇടപെടലുകൾ തുടങ്ങി ഒരു പക്ഷേ വീഴ്ച്ചകൾ സംഭവിക്കാൻ സാധ്യതയുള്ള നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ട് കൂടി പിഴവുകൾ വന്നില്ല . ഗവേഷണ പരീക്ഷണങ്ങൾ വഴി പറയേണ്ട നിരവധി കാര്യങ്ങൾ ലാബും ലബോറട്ടറിയും ഒന്നുമില്ലാതിരിന്നിട്ടും പിഴവ് പറ്റാതെ ഖുർആൻ അവതരിപ്പിക്കുന്നു . എന്താണ് കാരണം ? ഈ വേദം എല്ലാം അറിയുന്ന റബ്ബ് അവതരിപ്പിച്ചതാണ് എന്നത് തന്നെ . 

6 . ഭാഷയുടെ അജയ്യത 

ഖുർആൻ വാമൊഴിയായി ലഭിച്ചതാണ് . വാമൊഴിയെ വരമൊഴിയാക്കു ന്യൂനതകൾ ഒന്നും സംഭവിച്ചിട്ടില്ല , മാത്രമല്ല ഭാഷകൾക്ക് കാലാന്തരത്തിൽ വരുന്ന പ്രശ്നങ്ങൾ ഖുർആനിന്റെ ഭാഷയെ യാതൊരു നിലക്കും ബാധിക്കുന്നില്ല . ചില മത ഗ്രന്ഥങ്ങൾ ഇറക്കപെട്ട ഭാഷയിൽ തന്നെ ഇന്ന് നിലനിൽക്കുന്നില്ല . ഭാ ഷ തന്നെയും മണ്ണടിഞ്ഞതും ഉണ്ട് . ബൈബിൾ ഇതിനുദാഹരണമാണ് . സംസ്കൃതം ഒരു ഭാഷയായി നില നിർത്താൻ വലിയ പദ്ധതികൾ സർക്കാർ ആ സൂത്രണം ചെയ്യുന്നുണ്ട് . എന്നാൽ രാജ്യത്തെ ഒരു വാർഡിൽ പോലും സംസ്ക തം മാതൃഭാഷയായി സംസാരിക്കുന്ന ഒരു സമൂഹമില്ല . എന്നാൽ ഖുർആനിന്റെ ഭാഷ എണ്ണമറ്റ ജന സമൂഹങ്ങൾ സംസാരിച്ച് കൊണ്ടേയിരിക്കുന്നു . പ്രതഭാഷ തന്നെ നോക്കു . 100 കൊല്ലം മുമ്പ് വന്ന വാർത്തയുടെ മാത്യക ചില മലയാള പത്രങ്ങൾ പുനഃ പ്രസിദ്ധീകരിക്കാറുണ്ടല്ലോ ? അത് വായിക്കുമ്പോൾ തന്നെ പത ഭാഷയിൽ വന്ന വ്യത്യാസം നമുക്ക് ബോധ്യമാകുന്നുണ്ട് . മലയാള ഭാഷ യു ടെ പിതാവായി പ രി ഗ ണിക്ക പ്പെടുന്ന എ ഴു ത്ത ച ന്റെ ഭാഷ യേ അല്ല ഇന്നത്തെ മല യാളം . ഏത് ഭാഷ യിലുമുള്ള പഴയ കാല കവിതകളും കഥകളും ഇതര സാഹിത്യ കൃതികളും തഥൈവ . എന്നാൽ നൂറ്റാ ണ്ടുകളെ അതിജീവിക്കാൻ ഖുർ ആനിന്റെ ഭാഷക്കായി . അത് വരും തലമുറകളി ലും ആ പ്രകാരം തന്നെ നില നിൽക്കും . കാരണം കാലഗണനകൾക് അതീതന ായവന്റെ വചനങ്ങളാണ് ഖുർആൻ . 

7 . ഖുർആനിന്റെ വെല്ലുവിളി

( 23 ) നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുർ ആനെ പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക . അല്ലാഹുവിന് പുറമെ നിങ്ങൾ ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക . നിങ്ങൾ സത്യവാൻമാര ണെങ്കിൽ ( അതാണല്ലോ വേണ്ടത് ) ( 2 : 23 ) 

ഈ വെല്ലുവിളികൾ ഖുർആൻ നടത്തുന്നത് അറേബ്യൻ ചരിത്രത്തിലെ ത ന്നെ അതി പ്രഗത്ഭരായ സാഹിത്യകാരൻമാർ ജീവിക്കുന്ന കാലഘട്ടത്തോടാണ് .


ഹദ്ദാദ് റാത്തീബ്

ചോദ്യം: ഖുറാഫാത്ത് വിട്ടു വന്ന ഒരു സുഹൃത്തിന്‍റെ സംശയം ഹദ്ദാദ് ചൊല്ലുന്നതിൽ വല്ല തെറ്റും ഉണ്ടോ? അതിൽ തൗഹീദിനെതിരായ വല്ല വചനവും ഉണ്ടോ ? അതിലുള്ളതൊക്കെ ഖുർആൻ ആയത്തുകൾ അല്ലേ..? നബി(സ) പഠിപ്പിച്ച ദിക്റുകൾ അല്ലേ..?

മറുപടി: ഈ വിഷയത്തിൽ കൃത്യമായി പഠിച്ചു വിധി പറഞ്ഞ അഹ്ലുസ്സുന്നയുടെ ഉലമാക്കൾ തെളിവിന്‍റെ അടിസ്ഥാനത്തിൽ പറയുന്നു: “ഹദ്ദാദ് റാതീബ് ബിദ്അത്താണ്.” 

എന്താണ് കാരണം. ?
ഈ റാതീബ് നബി(സ) പഠിപ്പിച്ചതല്ല . നബി(സ)യുടെ കാലശേഷം 12 നൂറ്റാണ്ടുകൾക്ക് ശേഷം ജീവിച്ചു മരിച്ച عَبْدِ اللهِ بْنِ عَلَوِيِّ الْحَدَّادِ بَاعَلَوِي (അബ്ദുല്ലാ ബിൻ അലവി അല്‍ഹദ്ദാദ് ബാ അലവി) എന്ന ഒരു യമൻകാരനായ അന്ധവിശ്വാസി അശ്-അരീ ത്വരീഖത്തുകാരൻ മുസ്ലിയാർ കെട്ടി ഉണ്ടാക്കിയതാണ്..
ഇതിൽ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്ക്റുകളും ഇല്ലേ..? ഉണ്ട്..

എല്ലാ ബിദ്അത്തുകളും അങ്ങനെയാണ്.. ഹഖും ബാത്വിലും കൂട്ടിക്കുഴച്ചിട്ടാണ് അതിന്‍റെ ആളുകൾ അത് പ്രചരിപ്പിക്കാറുള്ളത്.

‘മോനെ, നീ കള്ളു കുടിച്ചോ’ എന്ന് പറഞ്ഞാൽ ഏതൊരു മുസ്ലിമും ‘കള്ളുകുടി ഹറാമാണ്’ എന്ന് പറയും… അതേസമയം ആയത്തും ഹദീസും കൂട്ടിക്കുഴുച്ചുണ്ടാക്കുന്ന ഈ ജാതി ബിദ്അത്തുകൾ സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാവില്ല.

ഈ ഹദ്ദാദ് റാതീബിൽ ഉള്ളപോലെ ജനങ്ങളെ കബളിപ്പിക്കാൻ അതിൽ പല നല്ലകാര്യങ്ങളും കൂട്ടിക്കലര്‍ത്തിയിട്ടുണ്ടാവും. ഹദ്ദാദിലെ ദിക്ക്റുകൾ ഹദീസിൽ വന്നതാണ്. ആയത്തുകൾ ഖുർആനിൽ ഉള്ളതാണ്. എന്നാൽ നബി(സ) ഒരു ദിവസത്തിൽ രാപകലുകളിൽ ചൊല്ലാൻ പറഞ്ഞ ദിക്ക്റുകൾ എല്ലാം കൂടി ഒരുമിച്ച് ഒറ്റയടിക്ക് ചൊല്ലുന്ന പരിപാടി പുത്തനാചാരമാണ്. നബി(സ) പഠിപ്പിക്കാത്ത വിധത്തിൽ ഉള്ള ഒരു രീതിയിൽ ഒരു കാര്യം ചെയ്താൽ അത് ബിദ്അത്താണ്. അതിനാൽ അത് ഇസ്ലാമിൽ പാടില്ലാത്തതാണ് ബിദ്അത്താണ്. ഈ ലോകത്ത് വന്ന മുഴുവൻ പ്രവാചകന്മാരും പറഞ്ഞതിൽ വെച്ച് ഏറ്റവും മഹത്തായ വാക്കാണ് “ലാ ഇലാഹ ഇല്ലള്ള” എന്നത് ആർക്കും തർക്കമില്ലാത്ത ഒന്നാണ് . എന്നാൽ ഏറ്റവും നല്ല ഈ ദിക്ക്റുകൾ നമസ്കാരത്തിൽ ഫാതിഹക്ക് മുൻപോ ശേഷമോ ഒരു നൂറെണ്ണം ചൊല്ലിയാലോ? നമസ്കാരം ബാതിലാകും. ആ ദിക്ർ മോശമായതു കൊണ്ടാണോ? ഒരിക്കലുമല്ല. മറിച്ച്, നമുക്ക് ദീൻ പഠിപ്പിക്കാൻ അല്ലാഹു നിയോഗിച്ച നബി(സ) അങ്ങിനെ മാതൃക പഠിപ്പിച്ച് തന്നിട്ടില്ല ഹദ്ദാദിലെ ഓരോ ദിക്ക്റും വ്യത്യസ്ത സ്ഥലത്ത് വ്യത്യസ്ത സമയത്ത് ചൊല്ലാൻ പറഞ്ഞ ദിക്ക്റുകളാണ്. എന്നാലതൊക്കെ ഒരു രസായനം പോലെ ഒന്നിച്ചു കൂട്ടി ഉണ്ടാക്കി മുസ്ലിയാക്കന്മാർ ഒറ്റയടിക്ക് ചൊല്ലിപ്പിക്കുന്നു… അതുകൊണ്ടു തന്നെ അത് ബിദ്അത്തായി.

ഒരു മനുഷ്യൻ രാവിലെ ഉറക്കില്‍നിന്ന് ഉണർന്ന് പിന്നീട് രാത്രി ഉറങ്ങുവാൻ കിടക്കുന്നതുവരെയുള്ള ദിക്ക്റുകൾ നബി(സ) പഠിപ്പിച്ചിട്ടുണ്ട്,
അതിൽ രാവിലെ ചൊല്ലേണ്ട ദിക്ക്റുകൾ ഉണ്ട്.
വൈകുന്നേരം ചൊല്ലേണ്ട ദിക്ക്റുകൾ ഉണ്ട്.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ട ദിക്ക്റുകൾ ഉണ്ട്.
ബെഡ്റൂമിൽ ചൊല്ലേണ്ട ദിക്ക്റുകൾ ഉണ്ട്. ബാത്ത്റൂമിൽ ചൊല്ലേണ്ട ദിക്ക്റുകൾ ഉണ്ട്.
പള്ളിയിൽ ചൊല്ലേണ്ട ദിക്ക്റുകൾ ഉണ്ട്…
എന്നാലിതൊക്കെയും ഒറ്റയടിക്ക് ഒന്നിച്ചുകൂട്ടി ഉണ്ടാക്കി ചൊല്ലിയാലോ..?

അതിന് മുഹമ്മദ് നബി (സ) അങ്ങിനെ ഒരു മാതൃക പഠിപ്പിച്ച് തന്നിട്ടില്ല.
അതിനാൽ ഇസ്ലാമിൽ അതൊന്നും അനുവദിക്കപ്പെട്ടതല്ല. നല്ലതല്ലേ എന്ന് കരുതി എന്തും തന്നിഷ്ട്ടം ചെയ്യാൻ ഇസ്ലാമിൽ അനുവാദമില്ല.

നബി (സ) പറഞ്ഞു: عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ ആയിശ(റ) നിവേദനം: നബി(സ) അരുളി: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) വല്ലവനും ഇതിൽ ഇല്ലാത്തത് പുതിയതായി നിര്‍മ്മിച്ചാൽ അതു തള്ളപ്പെടുന്നതാണ്. (ബുഖാരി. 2550)

أَخْبَرَتْنِي عَائِشَةُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ (صحيح مسلم1718
നബി (സ) പറഞ്ഞു: നമ്മുടെ കൽപ്പനയില്ലാതെ നമ്മുടെ കാര്യത്തിൽ (ദീനിൽ) ആരെങ്കിലും വല്ല അമലും പ്രവര്‍ത്തിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്. ( സ്വഹീഹ് മുസ്ലിം)

വേറെ ചിലർ ബിദ്അത്തുകളെ ന്യായീകരിക്കാൻ ദിക്ർ അല്ലേ? നിസ്ക്കാരമല്ലേ? സ്വലാത്തല്ലേ? എന്നൊക്കെ പറയാറുണ്ട്. എന്നാൽ, ഇസ്ലാമിൽ അത്പറ്റുമോ.? ഇല്ല. സ്വഹീഹുൽ ബുഖാരിയിൽ ഉള്ള ഈ ഹദീസ് പഠിക്കുക: أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ 4776 حَدَّثَنَا سَعِيدُ بْنُ أَبِي مَرْيَمَ أَخْبَرَنَا مُحَمَّدُ بْنُ جَعْفَرٍ أَخْبَرَنَا حُمَيْدُ بْنُ أَبِي حُمَيْدٍ الطَّوِيلُ أَنَّهُ سَمِعَ أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ يَقُولُ جَاءَ ثَلَاثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا فَقَالُوا وَأَيْنَ نَحْنُ مِنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ قَالَ أَحَدُهُمْ أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا وَقَالَ آخَرُ أَنَا أَصُومُ الدَّهْرَ وَلَا أُفْطِرُ وَقَالَ آخَرُ أَنَا أَعْتَزِلُ النِّسَاءَ فَلَا أَتَزَوَّجُ أَبَدًا فَجَاءَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَيْهِمْ فَقَالَ أَنْتُمْ الَّذِينَ قُلْتُمْ كَذَا وَكَذَا أَمَا وَاللَّهِ إِنِّي لَأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ لَكِنِّي أَصُومُ وَأُفْطِرُ وَأُصَلِّي وَأَرْقُدُ وَأَتَزَوَّجُ النِّسَاءَ فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي
അനസ്(റ) പറയുന്നു: മൂന്നുപേർ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടിൽ വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോൾ (അവര്‍ക്കത് വളരെ കുറഞ്ഞ് പോയെന്ന് തോന്നി). അവർ പറഞ്ഞു: “നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ”.
അങ്ങനെ മറ്റൊരാൾ പറഞ്ഞു: “ഞാൻ എന്നും രാത്രി മുഴുവൻ നമസ്കരിക്കും”.
മറ്റൊരാൾ പറഞ്ഞു: “എല്ലാ ദിവസവും ഞാൻ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല”.
മൂന്നാമൻ പറഞ്ഞു: “ഞാൻ സ്ത്രീകളിൽ നിന്നകന്ന് നിൽക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല”.
നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോൾ അരുളി: “നിങ്ങൾ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാൻ. ഞാൻ ചിലപ്പോൾ നോമ്പനുഷ്ഠിക്കുകയും ചിലപ്പോൾ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്‍റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവൻ എന്‍റെ സമൂഹത്തിൽപ്പെട്ടവനല്ല തന്നെ”. (ബുഖാരി. 7. 62. 1)

ഇവിടെ ഈ മൂന്ന് ആളുകളുടെ ഉദ്ദേശം നല്ലതാണ്. അവർ പറയുന്ന കാര്യങ്ങളും നല്ലതാണ്. പക്ഷെ നമുക്ക് മാതൃകയായി അല്ലാഹു നിയോഗിച്ച നബി(സ)യുടെ മാര്‍ഗ്ഗത്തിൽ നിന്നു വ്യത്യസ്തമായ ഒരു മാര്‍ഗ്ഗം സ്വീകരിച്ചതിനാൽ ആണ് നബി (സ) അവൻ എന്‍റെ സമൂഹത്തിൽപ്പെട്ടവനല്ല എന്ന് പറഞ്ഞത്. അവരെതിരുത്തിയത്..

പ്രിയസഹോദരന്മാരേ… നിസ്കാരം നമുക്ക് നിര്‍ബന്ധമാണ് .. അതൊക്കെ അതാതിന്‍റെ സമയത്ത് തന്നെ ചെയ്യണം. എന്നാൽ ഇതെല്ലാം ഒരാൾ എല്ലാം കൂടി എന്നും രാത്രി കിടക്കാൻ നേരത്ത് ഒറ്റയടിക്ക് ചെയ്താലോ..?
അതേ അത് ബിദ്അത്താണ്. ദിക്ക്റുകൾ ചൊല്ലാൻ‌ നബി(സ) കകൽപ്പിച്ചതാണ്.. ഓരോ ദിക്ക്റും വ്യത്യസ്ത സമയത്ത് ചൊല്ലാൻ പറഞ്ഞ ദിക്ക്റുകളാണ് . അതൊക്കെ ഒന്നിച്ചുകൂട്ടി ഒരു റാതീബ് ഉണ്ടാക്കി എല്ലാം കൂടി ഒറ്റയടിക്ക് ചൊല്ലുകയാണ് മുസ്ലിയാക്കന്മാർ ചൊല്ലുന്നത്. അതുകൊണ്ട് തന്നെ ഹദ്ദാദ് റാതീബ് ബിദ്അത്താണ്….

ഒരു ഡോക്ടർ ഒരു രോഗിക്ക് കുറെ മരുന്നെഴുതി . രാവിലെ ഭക്ഷണത്തിന് മുന്‍പ് 2 വീതം, ഭക്ഷണശേഷം വേറെ ഗുളിക 1 വീതം. ഉച്ചക്ക് ഭക്ഷണത്തിന് മുന്‍പും പിന്‍പും കഴിക്കേണ്ട ഗുളികകൾ 2 വീതം, രാത്രി ഭക്ഷണത്തിന് മുന്‍പും പിന്‍പും കഴിക്കേണ്ട ഗുളികകൾ…. എന്നാൽ ഡോകടർ പറഞ്ഞപോലെ ചെയ്യാൻ അയാള്‍ക്ക് പറ്റുന്നില്ല . മറക്കുന്നു.. ചിലപ്പോൾ ആൾ വേറെ എന്തെങ്കിലും കാര്യത്തിന് പുറത്താവും .. ഗുളിക തിന്നാൻ പറ്റില്ല…… അപ്പോൾ പള്ളിക്കലെ മുസ്ലിയാർ പറഞ്ഞു: എടാ മയമാല്യെ .. ജ്ജി ഡോക്റ്റർ പറഞ്ഞതൊന്നും കാര്യാക്കണ്ട.. ജ്ജ്യതൊക്കെ രാത്രി കെടക്കാൻ നേരത്ത് ഒന്നായിട്ടങ്ങ് തിന്നോ .. ഒരു കൊയപ്പോംല്ല….. എന്താവും അയാളുടെ സ്ഥിതി…??? കുഴപ്പം ഉണ്ടാവുമോ..? ചിലപ്പോൾ കാറ്റ് പോയിട്ടുണ്ടാവും…….
അതേ സഹോദരന്മാരേ, ഏതൊരു കാര്യവും അത് ചെയ്യാൻ നിര്‍ദ്ദേശിച്ചവർ പറഞ്ഞതനുസരിച്ച് ചെയ്യണം.. ഇല്ലെങ്കിൽ ഫലം മോശമായിരിക്കും..

ദീനിൽ ഉന്നയിക്കുന്ന കാര്യങ്ങൾ ഇന്നയിന്ന സമയത്ത് ചെയ്യാൻ പറഞ്ഞത് അല്ലാഹുവിങ്കൽ നിന്നുള്ള വഹിയുള്ള നബി(സ) യാണ്. അത് നാം അതുപോലെ തന്നെ ചെയ്യണം… മാത്രമല്ല ഹദ്ധാദ് റാതീബിൽ ഫാതിഹ പാര്‍സലാക്കി മരിച്ചു പോയവരെ തവസ്സുലാക്കിയുള്ള തേട്ടവും ഉണ്ട്… അത്തരത്തിൽ ഉള്ള ഇലാ ഹളറത്തി, അൽ ഫാത്തിഹ ഇസ്ലാമിൽ പഠിപ്പിച്ചിട്ടില്ല…

ഈവിഷയത്തിൽ ഉള്ള ഒരു ഫത്വവ കാണുക : تاوى نور على الدرب تصفح برقم المجلد > المجلد الخامس والعشرون > كتاب العلم > باب فضل العلم > حكم قراءة كتاب رفد الحداد 74- حكم قراءة كتاب رفد الحداد . س: تسأل السائلة عن كتاب يسمى (رفد الحداد)، هل تلزم قراءته كل ليلة، ويبدأ الكتاب بآية من القرآن، هي: يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا وبعدها سورة الفاتحة، فآيات قرآنية، وتسبيح وتكبير وتهليل، وتوحيد كثير وفي آخر الكتاب، دعاء يقول: الفاتحة لسيدي محمد بن علي وأصوله وفروعه، وآل باعلوي صغيرهم وكبيرهم، أن الله يحمينا بحمايتهم، وينوّرنا بهداهم، وأن نراهم في الدنيا والآخرة، والفاتحة الثانية تقول: الفاتحة لسيدنا وقدوتنا وعمدتنا، سيدي عبد الله صاحب الراتب ، أن الله يقدّس روحه في الجنة، ويوجد في آخر الكتاب تسبيح وتهليل وتكبير، ودعاء ويختتم بالصلاة على النبي صلى الله عليه وسلم، والسؤال هو هل يجوز قراءة هذا الكتاب أم لا ؟ أفيدونا جزاكم الله عنا خيرًا؟ ج: هذا السؤال عن راتب الحدّاد، الذي بدأه بالآية الكريمة: يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا وبعد ذلك الفاتحة، وآيات ثم ذكر في آخره الفاتحة لسيده محمد بن علي ، إلى آخره والفاتحة، لفلان صاحب الراتب عبد الله الحدّاد ، هذا الكتاب لم أطّلع عليه، وهذه الرواتب التي يوجدها كثير من الناس، لا تخلو في الغالب من بدع وخرافات لا أساس لها، وهذا الراتب الذي يظهر مما ذكرته السائلة، أنه لا يخلو من بدع وخرافات فلا ينبغي أن يتخذ وردًا، بل ينبغي للمؤمن أن يتخذ ورده مما ورد عن النبي صلى الله عليه وسلم، في الأحاديث الصحيحة، وأهل السنة والحمد لله قد أوضحوا ما ورد عنه صلى الله عليه وسلم، من آيات وأشياء يقولها في الصباح والمساء، ينبغي للمؤمن أن ينظر فيها وأن يحفظ منها ما تيسر، من كتاب رياض الصالحين، ومن كتاب الأذكار للنووي، ومن الوابل الصيب لابن القيم ، وغيرها من الكتب المؤلفة في أذكار الصباح والمساء، ففيها الكفاية عما أحدثه الناس، واستعمال الفاتحة لفلان، أو لفلان بدعة، لا أساس لها، فينبغي الحذر من هذه الكتب، المؤلفة في أذكار الصباح والمساء إلا ما كان صاحبه يعتني فيه بأحاديث الرسول صلى الله عليه وسلم، ويذكر ما كان يفعله صلى الله عليه وسلم، ويقوله في الصباح والمساء، فهذا هو المعتمد، والمعتمد هو الذي يثبت عن النبي صلى الله عليه وسلم، من الدعوات والأذكار في الصباح والمساء، مما يذكره أهل العلم في كتبهم المؤلفة في هذا الشأن، مثل ما تقدم في رياض الصالحين، وأذكار النووي، وكتاب الوابل الصيّب، لابن القيم وهكذا ما يذكر في الصحيحين، البخاري ومسلم ، وفي السنن وغيرها، ينتقى من هذا ما ثبت وما صح، ويكفي، ولشيخ الإسلام ابن تيمية رحمه الله، كتاب يسمى الكلم الطيب، ذكر فيه جملة من هذا أيضًا فينبغي للمؤمن والمؤمنة أن يتوخيا ما صح عن النبي صلى الله عليه وسلم في هذا الباب من كتب الحديث، أمّا الأوراد التي يذكرها الصوفية، كالحداد وغير الحداد، فلا ينبغي اعتمادها ولا ينبغي التعويل عليها ؛ لأنها لا تخلو في الغالب من أحاديث موضوعة، أو أحاديث ضعيفة لا يعول عليها، أو بدع يأتون بها من عند أنفسهم، وينظمونها من عند أنفسهم، ليس لها أصل والله المستعان

അന്ന പാനീയങ്ങൾ ഭക്ഷിക്കുമ്പോഴുള്ള മര്യാദകൾ

  • ആരംഭത്തിൽ ബിസ്മില്ലാഹ് എന്ന് ചൊല്ലുക, മറന്നാൽ ബിസ്മില്ലാഹി അവ്വലുഹു വ ആഖിറുഹു എന്ന് പറയുക.
  • ഒറ്റക്ക് കഴിക്കുന്നതിലേക്കാളുപരി ജമാ’അത്തായി കഴിക്കാൻ ശ്രമിക്കുക.
  • വലതു കൈ കൊണ്ടായിരിക്കുക (തിന്നുമ്പോഴും കുടിക്കുമ്പോഴും. ഇടതു കൈ കൊണ്ട് പിടിച്ച് വലതു കൈ കൊണ്ട് താങ്ങ് കൊടുക്കുന്ന രീതി ഇസ്ലാമികമല്ല).
  • ഇരുന്ന് കഴിക്കുക, ഇരുന്ന് കൊണ്ട് തന്നെ കുടിക്കുകയും ചെയ്യുക.
    വെള്ളം കുടിക്കുമ്പോൾ ഇറക്കിറക്ക് ആയി കുടിക്കുക. അത് ഒറ്റയിൽ അവസാനിപ്പിക്കുന്നതാണ് ശ്രേഷ്ഠമായത്.
  • ഭക്ഷണത്തിൽ എന്തെങ്കിലും താഴെ വീണു പോയാൽ അതെടുത്ത് വൃത്തിയാക്കി കഴിക്കുക‌.
  • വിരലുകൾ വൃത്തിയാക്കുക.
  • അവസാനം അൽഹംദുലില്ലാഹ്‌ എന്ന് പറഞ്ഞ് അല്ലാഹുവിനെ സ്തുതിക്കുക.

നബിയുടെ ഭാര്യമാർ പള്ളിയിൽ പോയില്ലെന്നോ

നബിയുടെ ഭാര്യമാർ പള്ളിയിൽ പോയില്ലെന്നോ​?!

    സ്ത്രീകൾക്ക് പള്ളി വിലക്കുവാൻ നിമിത്തമായി യാഥാസ്ഥികർ പൊക്കിപ്പിടിക്കാറുള്ള ഒന്നാണ്, “നബി(സ)യുടെ ഭാര്യമാർ ജുമുഅഃക്കോ ജമാഅത്തിനോ പള്ളിയിൽ പോയതായി ഞാൻ അറിഞ്ഞിട്ടില്ല” എന്ന ഇമാം ശാഫിഈയുടെ ഉദ്ധരണി. ഒരു മുസ്ലിയാർ എഴുതുന്നു: “ഉമ്മഹാത്തുൽ മുഅ്മിനീങ്ങളിൽ ആരും തന്നെ ജുമുഅഃക്കോ ജമാഅത്തിനോ പള്ളിയിൽ പോയതായിട്ട് എനിക്കറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഇമാം ശാഫിഈ(റ) അദ്ദേഹത്തിന്‍റെ ഇഖ്തിലാഫുൽഹദീസ്‍‭ എന്ന കിതാബിൽ രേഖപ്പെടുത്തിയിട്ടുണ്ട്.” (ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ – ചന്ദ്രിക, ജനുവരി 30, 1997)

    സ്ത്രീ ജുമുഅഃ ജമാഅത്ത് ഹറാമാണെന്ന നവീന വാദത്തിന് ഈ തെളിവ് പര്യാപ്തമല്ല. കാരണം, ഇമാം ശാഫിഈ(റ) അറിയാത്തത് കൊണ്ട് ഒരു കാര്യം ദീനിൽ ഹറാമോ കറാഹത്തോ ആവുകയില്ല. അദ്ദേഹം അറിയാത്തത് ഒന്നും നബി(സ)യോ സ്വഹാബത്തോ ചെയ്തില്ലെന്നും വരികയില്ല. അദ്ദേഹം അറിയാത്ത പല കാര്യങ്ങളും ദീനിലുണ്ടെന്ന് വിമർശകരുടെ ഖോജാക്കൾ തന്നെ എഴുതുന്നു. അവ കാണുക.

    ബുവൈത്തി(റ)യുടെ നിവേദനപ്രകാരം ഇമാം ശാഫി പറയുന്നു: “നമസ്കരിക്കുന്നവൻ സ്ത്രീയേയും മൃഗത്തേയും മറയാക്കുവാൻ പാടില്ല.” സ്ത്രീയെ മറയാക്കുവാൻ പാടില്ലെന്ന് ഇമാം ശാഫീഈ പറഞ്ഞതിലുള്ള തത്ത്വം പ്രകടമാണ്. എന്നാൽ മൃഗത്തിന്‍റെ പ്രശ്നത്തിൽ ഇമാം ബുഖാരിയും മുസ്ലിമും ഇബ്നു ഉമറിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. അദ്ദേഹം പറയുന്നു: “നിശ്ചയമായും നബി(സ്വ) മൃഗത്തെ മറയാക്കികൊണ്ട് നമസ്കരിക്കാറുണ്ടായിരുന്നു […]”. ഇമാം ശാഫിഈക്ക് ഈ ഹദീസുകൾ ലഭിച്ചിട്ടില്ല. അതിനാൽ ഈ ഹദീസിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കൽ അനിവാര്യമാണ്. (ശറഹുൽ മുഹദ്ദബ് – വാള്യം 3, പേജ് 248)

    നോക്കൂ! മൃഗത്തെ മറയാക്കി നമസ്ക്കരിക്കുന്നതിന് ഏറ്റവും സ്ഥിരപ്പെട്ട നബിചര്യയുണ്ടായിട്ടും ശാഫിഈ ഇമാമിനത് ലഭിച്ചിട്ടില്ലെന്ന് വിമർശകരുടെ ബഹുമാന്യ ഇമാമായ നവവി തന്നെ എഴുതിയതാണ് മുകളിൽ. അതുകൊണ്ട് മൃഗത്തെ മറയാക്കി നമസ്ക്കരിക്കൽ ഹറാമാണെന്നോ നബിചര്യക്ക് എതിരാണെന്നോ വിമർശകർ പറയുമോ? നവവി(റ) തന്നെ എഴുതുന്നു: “നമ്മുടെ മദ്ഹബുകളിൽ പെട്ടവർ പറയുന്നു: “ഹദീസ് സ്വഹീഹായതിനാൽ ‘സ്വലാതുൽ വുസ്ത്വാ’ എന്നത് അസർ നമസ്കാരമാണെന്നതാണ് ഇമാം ശാഫിഈയുടെയും അഭിപ്രായം. കാരണം, അദ്ദേഹം സുബ്ഹ് നമസ്കാരമാണെന്ന് ഖണ്ഡിതമായി പറഞ്ഞത് അത് അസർ നമസ്കാരമാണെന്ന് പറയുന്ന സ്വഹീഹായ ഹദീസുകൾ അദ്ദേഹത്തിനു ലഭിക്കാത്തതുകൊണ്ടാണ്.” (ശറഹുമുസ്ലിം – വാള്യം 5, പേജ് 128)

    നോക്കൂ! ‘വുസ്ത്വാ’ നമസ്കാരമെന്നാൽ അസറാണെന്ന് വ്യക്തമാക്കുന്ന സ്വഹീഹായ ഹദീസ് ഇമാം ശാഫിഈക്ക് ലഭിച്ചിട്ടില്ലെന്ന് ശാഫിഈ മദ്ഹബിലെ മഹാപണ്ഡിതൻ തന്നെ എഴുതിവെക്കുന്നു. ശാഫിഈ ഇമാമിന് ഹദീസ് ലഭിക്കാത്തത് കൊണ്ട് ‘സ്വലാത്തുൽ വുസ്ത്വാ’ അസർ നമസ്കാരമല്ലെന്ന് വരുമോ? അത് അസർ നമസ്കാരമാണെന്ന് പറയൽ ദീനിൽ ഹറാമോ കറാഹത്തോ ആകുമോ? ബുദ്ധിയുള്ളവർ ചിന്തിക്കു! മുസ്ലിയാക്കളെപ്പോലെ സ്ത്രീകൾക്ക് ജുമുഅഃ ജമാഅത്ത് ഹറാമാണെന്ന പുത്തൻവാദം ഒരിക്കലും ശാഫിഈ ഇമാമിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ ആധികാരിക ഗ്രന്ഥത്തിൽ നിന്നത് തെളിയിക്കാൻ പുരോഹിതൻമാർക്ക് സാധ്യവുമല്ല. ഇമാം ശാഫിഈ അറിഞ്ഞാലും ഇല്ലെങ്കിലും നബി(സ)യുടെ കാലത്ത് മുഅ്മിനത്തുകളായ സ്ത്രീകൾ പള്ളികളിൽ പോയിട്ടുണ്ട്. സ്വഹീഹായ സനദോടെ ഇമാം ബുഖാരി അത് നിവേദനം ചെയ്തിട്ടുണ്ട്.

    പ്രവാചക പത്നി ആഇശ(റ) തന്നെ പറയുന്നത് കാണുക: “സത്യവിശ്വാസിനികളായ സ്ത്രീകൾ റസൂലിനോടൊപ്പം തട്ടം കൊണ്ടു പുതച്ച് സുബ്ഹ് നമസ്കാരത്തിൽ പങ്കെടുത്തിരുന്നു.” (സ്വഹീഹുൽ ബുഖാരി, വാള്യം 1, പേജ് 144)

    സത്യവിശ്വാസിനികളുടെ കൂട്ടത്തിൽ നബി(സ)യുടെ പത്നിമാരും പുത്രിമാരും പെടുകയില്ലെന്ന് പറയാൻ യാതൊരു തെളിവുമില്ല. സ്വഹാബികളുടെ കാലത്തും സ്ത്രീകൾ ജമാഅത്തുകളിൽ പങ്കെടുത്തിരുന്നു. സ്വഹാബിയായ ഇബ്നു ഉമർ(റ) പറയുന്നു: “ഉമർ(റ)ന്റെ ഭാര്യ ആതിക(റ) സുബ്ഹ്, ഇശാ എന്നീ നമസ്കാരങ്ങൾ ജമാഅത്തായി നമസ്കരിക്കുവാൻ പള്ളിയിൽ വരാറുണ്ടായിരുന്നു.” (സ്വഹീഹുൽ ബുഖാരി – വാള്യം 1, പേജ് 215)

    സ്ത്രീകളുടെ ജുമുഅഃ ജമാഅത്ത് ഹറാമാണെന്ന് പറയുന്ന കാന്തപുരം മുസ്ലിയാർ തന്നെ പറയുന്നത് കാണുക: “ആദ്യകാലത്ത് ഒറ്റപ്പെട്ട ചില സ്ത്രീകൾ പള്ളിയിൽ പോവുകയും പുരുഷൻമാരോടു കൂടി നിസ്കരിക്കുകയും ചെയ്തിരുന്നു.” (സിറാജ് – ഫെബ്രുവരി 24, 1997 – തിങ്കൾ)

    ഇതൊക്കെ ഹിജാബിന്‍റെ ആയത്തിറങ്ങുന്നതിന് മുമ്പാണെന്നും ശേഷം ഇത് ഹറാമാണെന്നും തട്ടിമൂളിക്കുന്ന മുസ്ലിയാക്കൻമരേക്കാൾ ആയത്തും ഹദീസും ശാഫിഈയുടെ അഭിപ്രായവും മനസ്സിലാക്കിയ ഖോജാക്കൾ തന്നെ ഹിജാബിന്‍റെ ആയത്തിറങ്ങിക്കഴിഞ്ഞ ശേഷവും റസൂലിന്‍റെ  വഫാത്തും കഴിഞ്ഞ് നൂറ്റാണ്ടുകൾക്ക് ശേഷവും ഈ ഹദീസുകൾ അനുസരിച്ച് സ്ത്രീകള്‍ പള്ളിയിൽ ജമാഅഃത്തിനു പോകൽ അനുവദനീയമാണെന്ന് വിധിയെഴുതി വെച്ചിട്ടുണ്ട്. (ഉദാ: ഫത്ഹുൽബാരി – വാള്യം 2, പേജ് 67, മുഖ്തസറുബ്നു കസീർ – വാള്യം 2, പേജ് 609, ശറഹു മുസ്ലിം – വാള്യം 5, പേജ് 144)

    മുസ്ലിയാക്കന്മാർ പറയുന്നതു പോലെ സ്ത്രീകൾ പള്ളിയിൽ ജുമുഅഃ ജമാഅത്തിന് പോയത് ഹിജാബിന്‍റെ ആയത്തിറങ്ങുന്നതിന് മുമ്പാണെന്നോ, ശേഷം ഇത് ഹറാമാണെന്നോ വ്യക്തമാക്കുന്ന പ്രബലമായ ഹദീസിന്‍റെ ഒരു തുണ്ട് പോലുമില്ല. ഹിജാബ് എന്നാൽ ‘മറ‘ എന്നാണർത്ഥം. അത് പള്ളിയിൽ ജുമുഅഃ ജമാഅത്തിന് പോകുമ്പോൾ മാത്രമുള്ളതല്ല. അന്യപുരുഷൻമാർ പങ്കെടുക്കുന്ന മതപ്രസംഗത്തിനും കല്യാണത്തിനുമെല്ലാം ബാധകമാണ്. മേൽപറഞ്ഞ സംഭവങ്ങളത്രയും ഏറ്റവും പ്രബലവും സ്വീകാര്യവുമായ നബിവചനങ്ങളിൽ സ്ഥിരപ്പെട്ട് കിടക്കുന്ന കാലത്തോളം അതിനെതിരായ വാക്ക് ഒരു ഖോജായിൽ നിന്നും സ്വീകാര്യമല്ല. സ്വലാത്തുൽ വുസ്ത്വാ എന്നത് സുബ്ഹ് നമസ്കാരമാണെന്ന ഇമാം ശാഫിഈയുടെ അഭിപ്രായം സമസ്തക്കാർക്കും ഖോജാക്കൻമാർക്കും സ്വീകാര്യമല്ലാത്തതുപോലെ തന്നെ.

    ഇനി നമുക്ക് ഇമാം ശാഫീഈയുടെ അഭിപ്രായത്തിലേക്ക് കടക്കാം. അദ്ദേഹത്തിന്‍റെ ‘ഇഖ്തിലാഫുൽ ഹദീസ്’ പൊക്കിപ്പിടിക്കുന്ന മുസ്ലിയാക്കൾ സാധാരണക്കാരുടെ ഇടയിൽ നിന്ന് മറച്ചു പിടിക്കാറുള്ളതും ഇമാം ശാഫിഈയുടെ ആധികാരിക ഗ്രന്ഥങ്ങളിലുള്ളതുമായ ഭാഗങ്ങൾ കാണുക.

  1.  “ജുമുഅഃ ഉപേക്ഷിക്കുവാൻ സ്വാതന്ത്ര്യമുള്ള സ്വതന്ത്രരായ പുരുഷന്മാരിൽ പ്രതിബന്ധമുള്ളവരും സ്ത്രീകളും പ്രായപൂർത്തിയായിട്ടില്ലാത്തവരും അടിമകളും വെള്ളിയാഴ്ച ഇമാമ് നിസ്കാരത്തിൽ നിന്ന് പിരിയുന്നത് വരെ ളുഹർ നമസ്കരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം അവർക്ക് ജുമുഅഃക്ക് വരാൻ സാധിച്ചാൽ അതിലേക്ക് അവർ വരുന്നതാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.” (അൽ ഉമ്മ് – വാള്യം 1, പേജ് 190)
  2.  “സ്ത്രീ സുഗന്ധം ഉപയോഗിച്ചു കൊണ്ട് ജുമുഅഃ നമസ്കാരത്തിൽ പങ്കെടുക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല. ശരീരത്തിലെ ഗന്ധങ്ങൾ ശരിക്കു നീങ്ങുന്നത് വരെ അവൾ ശരിയായ നിലക്ക് കുളിച്ച് ശുദ്ധിയായി വരുന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതുപോലെ ആഡംബരത്തിലുള്ള വസ്തുക്കളെ ഞാൻ അവൾക്ക് വെറുക്കുന്നു. എന്നാൽ ഞാൻ അവൾക്ക് വെറുക്കുന്ന സുഗന്ധദ്രവ്യങ്ങളും മറ്റും ഉപയോഗിച്ച് അവൾ ജുമുഅഃക്ക് വന്നാലും ആ നമസ്കാരം അവൾ മടക്കി നിസ്കരിക്കേണ്ടതില്ല.” (അൽ ഉമ്മ് – വാള്യം 1, പേജ് 197)

    നോക്കൂ, സ്ത്രീകൾ ജുമുഅഃക്ക് വേണ്ടി ളുഹ്ർ നമസ്കാരം പിന്തിക്കണമെന്നും ബുദ്ധിമുട്ട് നീങ്ങിയാൽ ജുമുഅഃയിൽ സംബന്ധിക്കലാണ് അവൾക്ക് ഉത്തമമെന്നും യാതൊരു വളച്ചുകെട്ടുമില്ലാതെ ഇമാം ശാഫിഈ(റ) പറയുന്നു. സ്ത്രീകൾ കുളിച്ചു സുഗന്ധം പൂശാതെ വരുന്നതാണ് തനിക്കിഷ്ടമെന്നും അല്ലാതെ വന്നാൽ നമസ്കാരം അവൾ മടക്കി നമസ്കരിക്കേണ്ടതില്ലെന്നും ഇമാം വ്യക്തമാക്കുന്നു. ഇതെല്ലാം മൂടിവെച്ചുകൊണ്ടാണ് ഇവരിപ്പോൾ “ഇഖ്തിലാഫുൽ ഹദീസ്” മായി തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നത്.

    മുസ്ല്യാക്കളേ! ഇമാം ശാഫിഈയുടെ “കിതാബുൽ ഉമ്മ്” സ്വീകാര്യമല്ലെന്ന് തുറന്നുപറയാൻ നിങ്ങൾ തയ്യാറുണ്ടോ? ഹറാമോ കറാഹത്തോ ആയ ഒരു കാര്യത്തിന്ന് വേണ്ടി ഫർളും പുണ്യവുമായ ഒരു കാര്യത്തെ പിന്തിക്കണമെന്ന് ദീനിനോട് സ്വൽപമെങ്കിലും കൂറുള്ള ഒരാൾ പറയുകയില്ല. ഫർളും പുണ്യവുമായ അമൽ ചെയ്യുന്നതിനെക്കാളും ഉത്തമം ഹറാമും കറാഹത്തുമായ കാര്യം ചെയ്യുന്നതാണെന്നും പറയുകയില്ല. നിഷിദ്ധ കാര്യം ചെയ്യാൻ കുളിച്ചു ശുദ്ധിയായി വരുന്നതിനെയാണ് ഞാനിഷ്ടപ്പെടുന്നതെന്നും അത് ചെയ്താൽ ഫർളും മടക്കി നമസ്കരിക്കേണ്ടതില്ലെന്നും സത്യവിശ്വാസി പറയുകയില്ല. സ്ത്രീ ജുമുഅഃയിൽ സംബന്ധിക്കൽ ഹറാമല്ലെന്ന് ശാഫിഈയുടെ ഈ പ്രസ്താവനയിൽ നിന്നു തന്നെ വ്യക്തം. ശാഫിഈയുടെ “ഇബാറത്തു”കളിൽ നിന്ന് രക്ഷപ്പെടാൻ മറ്റൊരു മുസ്ലിയാർ സ്വയം മെനഞ്ഞെടുത്ത മസ്അല കാണുക: “ഉദ്റുള്ള സ്വതന്ത്രപുരുഷന് ഉദ്റ് നീങ്ങാം. സ്ത്രീ പുരുഷനാവാം. സർജറി വഴി ഇത് നിത്യ വാർത്തയായിക്കൊണ്ടിരിക്കുന്നു.” (ബഷീർ ഫൈസി, വെണ്ണക്കോട്. സ്ത്രീ അവകാശങ്ങളും അതിർ വരമ്പുകളും – പേജ് 132)

    തടസ്സം നീങ്ങുന്നതിൽ സ്ത്രീ പുരുഷനാവണമെന്ന ഒരു ഉപാധി ശാഫീഈ ഇമാം പറഞ്ഞിട്ടില്ല. ഇത് ഈ മുസ്ലിയാരുടെ സ്വന്തം ഇജ്തിഹാദ് മാത്രം. ലിംഗമാറ്റം ഉണ്ടാകലും സർജറി വഴി ലിംഗം മാറ്റലുമാകട്ടെ ഒരു വർഗ്ഗത്തിന് മാത്രം ബാധകമല്ല താനും. മുസ്ലിയാർ പറഞ്ഞ പ്രകാരമാണെങ്കിൽ ഖത്വീബടക്കം ജുമുഅഃക്ക് വന്നവരിൽ പലരും ഇറങ്ങി ഓടേണ്ടിവരും. പുരുഷന് സ്ത്രീയായും മാറ്റം സംഭവിക്കാമല്ലോ? സർജറിയിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ലല്ലോ ഇത്? ഖത്വീബടക്കമുള്ളവർ ഇടക്കിടക്ക് ലിംഗപരിശോധന നടത്തേണ്ടതായും വരും.

    ഒരു കൈയിൽ ഏടും മറു കൈയിൽ വാളും പിടിച്ച മുസ്ലിയാർക്കിത് കൂടുതൽ പ്രയാസമാവുകയും ചെയ്യും. സ്ത്രീ പള്ളിയിൽ പാടില്ലെന്നല്ലേ മസ്അല? ഇതാണ് ഇല്ലാത്തത് പറഞ്ഞാലുള്ള വിന. സ്ത്രീയായിരിക്കെ ജുമുഅഃ നമസ്കരിക്കുന്നതിന്‍റെ മസ്അലയാണിതെന്ന് ശാഫിഈ ഇമാമിന്‍റേത് അടക്കമുള്ളവരുടെ മറ്റു പരാമർശങ്ങളിൽ നിന്ന് ബോധ്യമാവുകയുംചെയ്യും. അത് കാണുക: “സ്ത്രീകളുടെ മേൽ ജുമുഅഃ നിർബന്ധമില്ല. അവളിൽ നിന്ന് ജുമുഅഃ സ്വഹീഹാകും. അത് അവളുടെ ളുഹ്റ് നമസ്കാരത്തിന് പകരമാവുകയും ചെയ്യും.” (മദാഹിബുൽ അർബഅ – പേജ് 329)

    നോക്കൂ! പെണ്ണ് ജുമുഅഃ നമസ്കരിക്കുന്നത് സംബന്ധിച്ച് ശാഫിഈയടക്കമുള്ളവരുടെ അഭിപ്രായമാണ് ഇവരുടെ കിതാബുകളിൽ തന്നെ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. പുണ്യവും ഫർളുമായ അവളുടെ ളുഹ്റ് നമസ്കാരത്തിന് ബദലായിട്ട് മതിയാവുന്ന ഒരു സൽകർമ്മമായിട്ടാണ് അവളുടെ ജുമുഅഃ നമസ്കാരത്തെ ഇവരെല്ലാം വീക്ഷിച്ചിരുന്നത്.

    മുസ്ലിയാരേ, ഒരാളൊരു കറാഹത്തായ പ്രവൃത്തി ചെയ്താൽ സ്വീകാര്യമായ കാര്യമാവുമോ? ഹറാമായ പ്രവൃത്തി ചെയ്താൽ സ്വഹീഹാകുമോ?

പുണ്ണ്യവും ഫർദുമായ ഒരു അമലിന്ന് ബദലായി അത് മാറുമോ?!

ഫർളുമായ

ക്ഷമ

സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയിൽ മികവ് കാണിക്കുകയും ചെയ്യുക.           (സൂറ: ആലു ഇംറാൻ:3)

‘കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളിൽ) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക’. (സൂറ: അൽ ബഖറ: 155)

‘ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്’. (സൂറ: സുമര്‍: 10)

‘വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെ യ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു’. ( സൂറ: ശൂറാ: 43)

‘സത്യവിശ്വാസികളേ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു’. (സൂറ: അൽ ബഖറ: 153)

‘നിങ്ങളുടെ കൂട്ടത്തിൽ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നതു വരെ നിങ്ങളെ നാം പരീ ക്ഷിക്കുകതന്നെചെയ്യും’. (സൂറ: മുഹമ്മദ്: 31)

ഈ വിഷയത്തിൽ ധാരാളം നബിവചനം വേറെയും കാണാം.

അബൂമാലിക് അൽഅശ്അരി(റ)വിൽ നിന്ന് നി വേദനം: നബി(സ) പറയുകയുണ്ടായി: ‘ശുദ്ധീകരണം’ വിശ്വാസത്തിന്‍റെ പകുതിയാണ്. ‘അൽഹംദുലില്ലാഹ്’ എന്ന് പറയുന്നത് തുലാസ് നിറയ്ക്കുന്നതാണ്. ‘സു ബ്ഹാനല്ലാഹ് വൽഹംദുലില്ലാഹ്’ എന്നത് ആകാശ ഭുമികളും അതിന്നിടയിലുള്ളതും നിറയ്ക്കുന്നതാണ്. ‘നമസ്കാരം’ പ്രകാശവും, ‘ദാനധര്‍മം’ തെളിവുമാണ്. ‘ക്ഷമ’ വെളിച്ചമാണ്. ‘ഖുര്‍ആൻ’ നിനക്കെതിരിലോ അനുകൂലമായോ ഉള്ള തെളിവാണ്. മുഴുവൻ മനു ഷ്യരും രാവിലെ പുറപ്പെടുന്നു. അവർ ഓരോരുത്തരും സ്വന്തം ശരീരം വിൽക്കുന്നു. ചിലർ അതിനെ രക്ഷപ്പെ ടുത്തുന്നു. മറ്റുചിലർ അപകടപ്പെടുത്തുന്നു”. (മുസ്ലിം)

അബൂ സഈദ്(റ)വിൽ നിന്ന് നിവേദനം: ഒരു കൂട്ടമാളുകൾ നബി(സ)യുടെ അടുത്ത് ചില ആവശ്യങ്ങൾ ചോദിക്കുകയും നബി(സ) അത് നൽ കുകയും ചെയ്തു. വീണ്ടും വീണ്ടും അവർ ചോദിച്ച പ്പോൾ തന്‍റെ പക്കലുള്ളത് തീരുന്നത് വരെ നബി(സ) അവർക്ക് നൽകുകയും ചെയ്തു. തുടർന്ന് നബി(സ) ഇങ്ങനെ പറയുകയുണ്ടായി: “എന്‍റെ കയ്യിൽ വല്ലതും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ അത് നിങ്ങളിൽ നിന്ന് ഒളിപ്പിച്ച് വെക്കുമായിരുന്നില്ല. ആരെങ്കിലും ചോദിക്കാ തെ സ്വയം പര്യാപ്തത പുലർത്തുന്നുവെങ്കിൽ അല്ലാഹു അയാളെ സ്വയം പര്യാപ്തനാക്കുന്നതാണ്. അരെങ്കിലും (ചോദിക്കാതെ) ഐശ്യര്യം പുലർത്തുന്നുവെങ്കിൽ അല്ലാഹു അയാളെ ഐശ്വര്യവാനാക്കുന്നതാണ്. ആരെങ്കിലും ക്ഷമ കൈകൊള്ളാൻ തീരുമാനിച്ചാൽ അല്ലാഹു അയാൾക്ക് അതിന് തൗഫീഖ് നൽകു ന്നതാണ്. ക്ഷമയെക്കാൾ വലിയൊരു ദാനം ഒരാൾക്കും ലഭിച്ചിട്ടില്ല”. (മുത്തഫഖുൻ അലൈഹി)

സുഹൈബ് ബിൻ സിനാൻ(റ) വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഒരു വിശ്വാസിയുടെ കാര്യം ആശ്ചര്യകരം തന്നെ. അവന്‍റെ മുഴുവൻ കാര്യങ്ങളും അവന് നന്മ തന്നെയായിരിക്കും. ഒരു വിശ്വാസിക്കു മാത്രമേ അത് ലഭിക്കുകയുള്ളൂ. അവന് ഒരു ഗുണം ലഭിച്ചാൽ അവൻ അല്ലാഹുവിന് നന്ദി പറയും. അപ്പോഴതവന് ഗുണമാവും. അവനെ ഒരു ദുരിതം ബാധിച്ചാൽ അവൻ ക്ഷമ കൈകൊള്ളും. അങ്ങിനെ അതുമവന് ഗുണമായി ഭവിക്കും”. (മുസ്ലിം)

നബി(സ)യുടെ പ്രിയപ്പെട്ടവനായിരുന്ന സൈദ് (റ) വിന്‍റെ മകൻ ഉസാമ(റ)വിൽ നിന്ന് നിവേദനം: നബി(സ) യുടെ പുത്രി സൈനബ (റ) തന്‍റെ പുത്രൻ മരണമാസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാൽ കൊള്ളാമെന്നും അറിയിച്ചു കൊണ്ട് നബി(സ)യുടെ അടുത്തേക്ക് ആളെയയച്ചു. നബി(സ) യാകട്ടെ പുത്രിക്ക് സലാം പറഞ്ഞ് കൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു: ‘അല്ലാഹു വിട്ട് തന്നതും അവന് തിരിച്ചെടുത്തതും അവന്‍റേതു തന്നെയാണ്. എല്ലാകാര്യങ്ങൾക്കും അവന്‍റെയടുക്കൽ ഒരു നിശ്ചിത അവധിയുണ്ട് . അതിനാൽ അല്ലാഹുവിങ്കൽ നിന്ന് പ്രതിഫലം ആഗ്രഹിച്ച് കൊണ്ട് അവൾ ക്ഷമ കൈകൊള്ളട്ടെ’. അപ്പോൾ നബി(സ)വരിക തന്നെ വേണമെന്ന് സത്യം ചെയ്ത് കൊണ്ട് അവർ വീണ്ടും ആളെയയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി(സ)പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ കുട്ടിയെ നബി(സ)യുടെ അടുത്തേക്ക് ഉയർത്തിക്കാണിച്ചു. ആ കുട്ടി നബി(സ) യുടെ മടിയിൽ കിടന്ന് പിടയുന്നുണ്ടാ യിരുന്നു. നബി(സ)യുടെ ഇരു കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. ഇത് കണ്ടപ്പോൾ സഅദ്(റ) ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ ഇതെന്താണ്? (അങ്ങ് കരയുകയാണോ!) നബി(സ) പറഞ്ഞു: ‘ഇത് അല്ലാഹു അവന്‍റെ ദാസന്മാരുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്ന കാരുണ്യമാണ്’.  മറ്റൊരു റിപ്പോർട്ടിൽ: “അല്ലാഹു ഉദ്ദേശിക്കുന്ന ദാസന്മാരുടെ ഹൃദയത്തിൽ അവൻ നിക്ഷേപിക്കുന്ന കാരുണ്യമെന്നും, കാരുണ്യമുള്ള തന്‍റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുകയെന്നും കൂടുതലായുണ്ട്          (മുത്തഫഖുൻ അലൈഹി)

അനസ്(റ)വിൽ നിന്ന് നിവേദനം: ഖബറിന്നടു ത്തിരുന്നുകൊണ്ട് കരയുന്ന ഒരു സ്ത്രീയുടെ സമീപ ത്തുകൂടി നബി(സ) ഒരിക്കൽ നടന്ന് പോയി. തദവസ രത്തിൽ നബി(സ) പറഞ്ഞു: “നീ അല്ലാഹുവിനെ സൂ ക്ഷിക്കുക, ക്ഷമിക്കുക”. അവൾ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ പാടു നോക്കി പോവുക. എനിക്ക് സംഭവിച്ച ആപത്ത് നിനക്ക് സംഭവിച്ചിട്ടില്ല. അവൾ നബി (സ)യെ മനസ്സിലാക്കാത്തത് കൊണ്ടായിരുന്നു ഈ ശൈലിയിൽ പറഞ്ഞത്. പിന്നീട് അത് നബി(സ) ആയിരുന്നുവെന്ന് ചിലർ അവളെ ഉണർത്തിയപ്പോൾ അവൾ നബി(സ)യുടെ അടുത്ത് ചെന്നു. കാവൽകാ രെയൊന്നും അവിടെ കണ്ടില്ല. എന്നിട്ട് അവൾ പറഞ്ഞു: എനിക്ക് അങ്ങയെ മനസ്സിലായിരുന്നില്ല. (അതിനാൽ പറഞ്ഞു പോയതാണ്) അപ്പോൾ നബി(സ) പറഞ്ഞു: “ആപത്തിന്‍റെ  ആദ്യ ആഘാതം ബാധിക്കുമ്പോഴുള്ള ക്ഷമയാണ് പ്രധാനം”. (മുത്തഫഖുൻ അലൈഹി)

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി (സ) പറയുകയുണ്ടായി: “ഉന്നതനായ അല്ലാഹു പറയുന്നു: “ദുനിയാവിൽ തന്‍റെ  കരളിന്‍റെ  കഷണത്തെ ഞാൻ തിരിച്ചെടുത്തിട്ട് (മരിപ്പിച്ചിട്ട്) ക്ഷമ പുലര്‍ത്തുന്ന ദാസന്മാർക്ക് പ്രതിഫലമായി നല്കുവാനുള്ളത് സ്വര്‍ഗം മാത്രമാണ്”. (ബുഖാരി) ആയിശ(റ)വിൽ നിന്ന് നിവേദനം: പ്ലേഗിനെ സംബന്ധിച്ച് നബി(സ) യോട് ചോദിച്ചപ്പോൾ അവിടുന്ന് പറയുകയുണ്ടായി: “ചില ജനവിഭാഗങ്ങളെ ശിക്ഷിക്കുവാൻ വേണ്ടി അല്ലാഹു ഇറക്കിയതായിരുന്നു അത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിനെ അവര്‍ക്കൊരു കാരുണ്യമാക്കുകയും ചെയ്തു. പ്രസ്തുത രോഗം പടര്‍ന്ന് പിടിക്കുന്ന സ്ഥലത്ത് ആരെങ്കിലും അകപ്പെടുകയും അല്ലാഹുവിൽ വിശ്വാസമര്‍പ്പിച്ച് ക്ഷമ പുലർത്തുകയും അല്ലാഹു വിധിച്ചത് മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്താൽ അയാള്‍ക്ക് രക്തസാക്ഷി യുടെ പ്രതിഫലം ലഭിക്കാതിരിക്കുകയില്ല”. (ബുഖാരി)

അനസ്(റ)വിൽ നിന്ന് നിവേദനം: “നബി(സ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു പറയുന്നു: “ എന്‍റെ ദാസന്മാരിൽ നിന്ന് ആരുടെയെങ്കിലും രണ്ട് കണ്ണുകളെ ഞാൻ പരീക്ഷിച്ചാൽ (തിരിച്ചെടുത്താൽ) അവന് ക്ഷമ പുലര്‍ത്തുന്നുവെങ്കിൽ അയാള്‍ക്ക് സ്വര്‍ഗം പ്രതിഫലം നല്കുക തന്നെ ചെയ്യും. (ബുഖാരി)

ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: നബി (സ) യുടെ മുഖത്ത് ഞാൻ ഇപ്പോള്‍ നോക്കുന്നത് പോലെ എനിക്കോർമയുള്ളതാണ് അവിടുന്ന് ഒരു പ്രവാചകനെ സംബന്ധിച്ച് ഇപ്രകാരം പറയുകയുണ്ടായത്: “അതായത്, ആ പ്രവാചകന്‍റെ  അനുയായികൾ അദ്ദേഹത്തെ മര്‍ദ്ദിച്ച് മുഖത്ത് നിന്ന് രക്തം ഒഴുക്കിയപ്പോൾ അത് തുടച്ച് കൊണ്ട് അദ്ദേഹം പറയുകയുണ്ടായി: “അല്ലാഹുവേ, എന്‍റെ സമുദായത്തിന് നീ പൊറുത്ത് കൊടുക്കേണമേ. അവർ അറിവില്ലാത്തവരാകുന്നു.                  (മുത്തഫഖുൻ അലൈഹി)

അബൂ സഈദ്, അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: “ഒരു വിശ്വാസിക്ക് ബാധിക്കുന്ന തളർച്ചയും, ക്ഷീണവും, പ്രയാസവും, ദുഖഃവും, വിഷമവും കാരണമായി അല്ലാഹു അവന്‍റെ  പാപങ്ങൾ പൊറുത്ത് കൊടുക്കുന്നതാണ്. ഒരു മുള്ള് തറക്കുന്നത് പോലും അങ്ങിനെത്തന്നെയാണ്”. (മുത്തഫഖുൻ അലൈഹി)

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി (സ) പറയുകയുണ്ടായി: “ആര്‍ക്കെങ്കിലും നന്മ വരണമെന്ന് അല്ലാഹു ഉദ്ദേശിച്ചാൽ അയാളെ അല്ലാഹു പരീക്ഷിക്കുന്നതാണ്”.(ബുഖാരി)

അനസ്(റ)വിൽ നിന്ന് നിവേദനം: നബി (സ) പറയുന്നതായി ഞാൻ കേട്ടു: “തനിക്ക് ബാധിച്ച ഒരു ദുരിതം മുഖേന മരണം ഒരാളും കൊതിച്ചു പോകരുത്. ഒരു പോംവഴിയും ഇല്ലെങ്കിൽ അല്ലാഹുവേ, എനിക്ക് ജീവിതം നല്ലതായിരിക്കുന്നിടത്തോളം എന്നെ നീ ജീവിപ്പിക്കുകയും മരണമാണ് ഗുണമെങ്കിൽ നീ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കട്ടെ”. (മുത്തഫഖുൻ അലൈഹി)

ഖബ്ബാബ്(റ)വിൽ നിന്ന് നിവേദനം: ഒരു കരിമ്പടം തലയുടെ താഴെവെച്ച് കഅ്ബയുടെ തണലിൽ നബി (സ) ഇരിക്കുമ്പോൾ ഞങ്ങൾ ശത്രുക്കളുടെ ഉപദ്രവത്തെക്കുറിച്ച് നബി(സ) യോട് ആവലാതി പറയുകയുണ്ടായി. അപ്പോൾ നബി(സ)പറഞ്ഞു: “നിങ്ങളുടെ മുൻഗാമികളായ സമുദായങ്ങളിലെ ആളുകളെ കുഴിയിൽ താഴ്ത്തി നിർത്തി ഈർച്ചവാൾ തലയിൽ വെച്ച് അവരെ രണ്ടായി ഈർന്ന് പൊളിച്ചിരുന്നു. മറ്റുചിലരെ ഇരുമ്പിന്‍റെ ചീർപ്പുകളുപയോഗിച്ച് മാംസവും എല്ലുകളും വാർന്നെടുത്തിരുന്നു. എന്നാൽ അതൊന്നും അവരുടെ മതത്തിൽ നിന്ന് അവരെ തടയാൻ കാരണമായില്ല. അല്ലാഹു തന്നെയാണ് സത്യം, ഒരാൾക്ക് സ്വന്‍ആയിൽ നിന്ന് ഹളറമൗത്തിലേക്ക് നിർഭയമായി യാത്രചെയ്യാൻ കഴിയുന്ന രൂപത്തിൽ അല്ലാഹു ഈ മതത്തെ പരിപൂർണമാക്കുകതന്നെ ചെയ്യും. അയാൾക്ക് അല്ലാഹുവിനെ പേടിക്കുന്നതിന് പുറമെ, തന്‍റെ  ആടുകളെ ചെന്നായ പിടിക്കുന്നതല്ലാതെ മറ്റൊന്നും ഭയപ്പെടേണ്ടിവരില്ല. എന്നാൽ നിങ്ങൾ ധൃതി കൂട്ടുന്നവരാകുന്നു”. (ബുഖാരി)

അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: “അല്ലാഹു തന്‍റെ  ഏതെങ്കിലും ദാസന് നന്മയുദ്ദേശിച്ചാൽ ദുൻയാവിൽവെച്ചു തന്നെ ശിക്ഷ നൽകുന്നതും അവന് തിന്മയാണ് ഉദ്ദേശിച്ചതെങ്കിൽ ദുനിയാവിൽ വെച്ച് ശിക്ഷിക്കാതിരിക്കുകയും പരലോകത്ത് വെച്ച് പൂർണമായി നൽകുകയും ചെയ്യും.

മറ്റൊരു റിപ്പോർട്ടിൽ “പരീക്ഷണത്തിന്‍റെ വലിപ്പ മനുസരിച്ചാണ് പ്രതിഫലമുണ്ടാകുക”. അല്ലാഹു ഒരു ജനവിഭാഗത്തെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കു മെന്നും അവന്‍റെ  വിധിയിൽ തൃപ്തരാകുന്നവരിൽ അവനും തൃപ്തിപ്പെടുമെന്നും അവന്‍റെ  വിധിയിൽ അതൃപ്തരാകുന്നവരിൽ അവനും കോപിക്കുമെന്നും വന്നിട്ടുണ്ട്. (തിര്‍മിദി ഉദ്ദരിക്കുകയും മെച്ചപ്പെട്ട പരമ്പ രയാണെന്ന് വിധിക്കുകയും ചെയ്തത്).

അനസ്(റ)വിൽ നിന്ന് നിവേദനം: അബൂത്വൽഹത്തിന്റെ(റ) ഒരുകുട്ടിക്ക് രോഗം ബാധിക്കുകയും അദ്ദേഹം വീട്ടിൽ നിന്ന് പുറത്ത് പോയിരുന്ന സന്ദർഭത്തിൽ ആ കുട്ടി മരിക്കുകയും ചെയ്തു. അബൂത്വൽഹ (റ) വന്നപ്പോൾ കുട്ടിക്കെങ്ങിനെയുണ്ടെന്ന് അന്വേഷിച്ചു. കുട്ടിയുടെ അസ്വാസ്ഥ്യം തീര്‍ന്നു. അവനിപ്പോൾ സുഖമാണെന്ന് വിചാരിക്കുന്നു എന്ന് ഭാര്യ മറുപടി പറഞ്ഞു. അപ്പോൾ അവർ പറഞ്ഞത് യാഥാർത്ഥ്യ മാണെന്ന് അദ്ദേഹം വിചാരിച്ചു. അവർ നൽകിയ അത്താഴം കഴിച്ച ശേഷം അവർ വേഴ്ച നടത്തുകയും ചെയ്തു. അത് കഴിഞ്ഞപ്പോൾ അവർ പറഞ്ഞു കുട്ടിയെ മറവ് ചെയ്യൂ എന്ന്. നേരം പുലർന്നപ്പോൾ അബൂത്വൽഹ(റ) ഈ വര്‍ത്തമാനം നബി(സ)യോട് പറഞ്ഞു. നബി(സ)ചോദിച്ചു: നിങ്ങൾ ഇന്നലെ ഭാര്യയുമായി കിടപ്പറ പങ്കിട്ടിരുന്നുവോ? അദ്ദേഹം പറഞ്ഞു: അതെ. നബി(സ) അരുളി: “കഴിഞ്ഞ രാത്രിയിൽ അല്ലാഹു നിങ്ങൾക്ക് രണ്ട് പേർക്കും ബറകത്ത് നൽകട്ടെ. അങ്ങിനെയവർ പ്രസവിച്ചപ്പോൾ കുട്ടിയേയുമെടുത്ത് നബി(സ)യുടെ അടുത്ത് ചെല്ലുവാൻ അബുത്വൽഹ(റ) എന്നോട് പറഞ്ഞു. അവന്‍റെ  കൂടെ അൽപം ഈത്തപ്പഴം കൂടി തന്നിട്ടുണ്ടായിരുന്നു. നബി (സ) ചോദിച്ചു: “അവന്‍റെ  കൂടെ വല്ലതുമുണ്ടോ”? അതെ, ഈത്തപ്പഴമുണ്ടെന്ന് പറഞ്ഞു. നബി(സ) അതെടുത്ത് വായിലിട്ട് ചവച്ചരച്ച ശേഷം കുട്ടിയുടെ വായിൽ വെച്ച് കൊടുക്കുകയും അവന് അബ്ദുല്ല എന്ന് പേരിടുകയും ചെയ്തു. (മുത്തഫഖുൻ അലൈഹി) .

ബുഖാരിയുടെ റിപ്പോര്‍ട്ടിൽ ഇങ്ങിനെ കൂടിയുണ്ട്: ഇബ്നു ഉയയ്ന(റ) പറയുന്നു: ഒരു അന്‍സാരി പറയുന്നു: “ഖുർആൻ പഠിച്ച ഒന്‍പതു കുട്ടികൾ അബ്ദുല്ലാക്ക് ജനിച്ചു വളർന്നത് ഞാൻ കാണുകയുണ്ടായി. മുസ്ലിമിന്‍റെ  ഒരു റിപ്പോര്‍ട്ടിലുളളത്: അബൂ ത്വൽഹക്ക്(റ) ഉമ്മുസുലൈം എന്ന ഭാര്യയിലുളള ഒരു കുട്ടി മരിക്കുകയുണ്ടായി. അപ്പോൾ ആ മഹതി വീട്ടുകാരോട് പറഞ്ഞു: മകൻ മരിച്ച വിവരം ഞാൻ അബൂത്വൽഹ (റ)യോട് പറയുന്നതു വരെ നിങ്ങളാരും പറയരുത്. അദ്ദേഹം വന്നപ്പോൾ അവൾ അത്താഴഭക്ഷണം കഴിക്കാൻ നൽകി. അദ്ദേഹം അത് കഴിക്കുകയും പാനം ചെയ്യുകയും ചെയ്തു. അനന്തരം ആ മഹതി ഏറ്റവും ഭംഗിയായി അണിഞ്ഞൊരുങ്ങി. അങ്ങനെ അദ്ദേഹം അവളെ പ്രാപിക്കുകയും ചെയ്തു. തന്‍റെ  ഭര്‍ത്താവിനെ വേണ്ടത്ര സന്തോഷിപ്പിച്ച ശേഷം മഹതി ഇങ്ങനെ പറഞ്ഞു: “അബൂത്വൽഹ(റ) ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ആളുകൾ അവരുടെ സൂക്ഷിപ്പു സ്വത്ത് വല്ല വീട്ടുകാരെയും ഏല്‍പ്പിക്കുകയും പിന്നീടത് അവർ തിരിച്ചു ചോദിക്കുകയും ചെയ്താൽ ആ വീട്ടുകാര്‍ക്ക് അവരുടെ സൂക്ഷിപ്പു സ്വത്ത് തടഞ്ഞു വെക്കാൻ അവകാശമുണ്ടോ”? അദ്ദേഹം പറഞ്ഞു: “ഇല്ല”. അന്നേരം അവൾ പറഞ്ഞു: “എങ്കിൽ താങ്കളുടെ പുത്രന്‍റെ കാര്യത്തിൽ അല്ലാഹുവിന്‍റെ പ്രതിഫല മോര്‍ത്ത് ക്ഷമിക്കൂ”. തദവസരത്തിൽ അദ്ദേഹത്തിന് ദേഷ്യം വന്നു. ഇങ്ങനെ പറഞ്ഞു: “ഞാൻ വേഴ്ച്ച നടത്തി എല്ലാം കഴിഞ്ഞതിന് ശേഷമല്ലേ നീ ഈ വിവരം പറഞ്ഞത്? അദ്ദേഹം പ്രവാചകന്‍റെയടുത്ത് ചെന്ന് ഈ സംഭവങ്ങളെല്ലാം വിവരിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ കഴിഞ്ഞ രാത്രിയിൽ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. നിവേദകൻ പറയുന്നു: അങ്ങനെ അവർ ഗര്‍ഭിണിയായിരുന്നു. നബി(സ)യുടെ ഒരു യാത്രയിൽ അവരും കൂടെയുണ്ടായിരുന്നു. അവർ മദീനയോടടുക്കാറായപ്പോൾ അല്‍പ്പം വിശ്രമിച്ചു. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നബി(സ) മദീനയിൽ പ്രവേശിച്ചിരുന്നില്ല. അപ്പോഴാണ് മഹതിക്ക് പ്രസവവേദനയുണ്ടായത്. അങ്ങനെ അബൂത്വൽഹ(റ)യും അവരോടൊപ്പം അവിടെത്തന്നെ തങ്ങി. പ്രവാചകൻ(സ) പുറപ്പെടുകയും ചെയ്തു. അബൂത്വൽഹ(റ) പ്രാര്‍ത്ഥിച്ചു: “എന്‍റെ റബ്ബേ, പ്രവാചക(സ) കൂടെ യാത്ര പുറപ്പെടുന്നതും അവിടുത്തോടൊപ്പം തന്നെ തിരിച്ചെത്തുന്നതുമാണ് എനിക്കിഷ്ടം. എന്നാൽ ഞാനിപ്പോൾ തങ്ങേണ്ടി വന്നത് നീ കാണുന്നുവല്ലോ. ഉമ്മുസുലൈം പറഞ്ഞു: “അബൂ ത്വൽഹ, എനിക്ക് നേരെത്തെയുണ്ടായിരുന്ന വേദന ഇപ്പോൾ അനുഭവപ്പെടുന്നില്ല. അതിനാൽ പുറപ്പെട്ടോളൂ”. അങ്ങനെ അവർ യാത്ര പുറപ്പെട്ടു. മദീനയിൽ എത്തിയപ്പോൾ തന്നെ അവർ ഒരു ആൺ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. അപ്പോൾ ഉമ്മ എന്നോട് പറഞ്ഞു: അനസേ, പ്രവാചക(സ) യടുത്ത് കൊണ്ട് പോകുന്നതുവരെ കുഞ്ഞിന് മുലകൊടുക്കാൻ പറ്റില്ല. നേരം പുലർന്നപ്പോൾ ഞാൻ കുഞ്ഞിനെയുമായി നബി(സ) യുടെ അടുത്തെത്തി. ബാക്കി ഭാഗം മുകളിലെ ഹദീസിലെ പോലെ തുടരുന്നു.

അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: “നബി (സ) അരുളി: ഗുസ്തി പിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല. കോപമുണ്ടാകുമ്പോൾ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തൻ”.                          (മുത്തഫഖുൻ അലൈഹി)

സുലൈമാൻ ബിൻ സൂറദ്(റ) നിവേദനം: ഞാൻ നബി(സ)യുടെ അടുത്തിരിക്കുമ്പോൾ രണ്ട് വ്യക്തികൾ വഴക്കു കൂടുന്നത് കേള്‍ക്കുവാനിടയായി. അവരിലൊരാളുടെ മുഖം ചുവക്കുകയും കഴുത്ത് വണ്ണം വെക്കുകയും ചെയ്തിരുന്നു. അപ്പോൾ നബി(സ) പറയുകയുണ്ടായി: “എനിക്കൊരു വചനമറിയാം, ആ മനുഷ്യൻ അത് പറഞ്ഞാൽ കോപം ശമിക്കുന്നതാണ്. أعوذ بالله من الشيطان الرجيم എന്നാകുന്നു അത്”. ഉടനെ അവർ അയാളോട് നബി(സ) നിങ്ങളോട് അങ്ങനെ ചൊല്ലുവാൻ പറയുന്നുവെന്ന് അറിയിക്കുകയുണ്ടായി.   (മുത്തഫഖുൻ അലൈഹി).

അബൂ ഹുറൈറ(റ)പറയുന്നു: ഒരാൾ നബി(സ) യുടെ അടുത്ത് വന്ന് ‘എന്നെ ഉപദേശിച്ചാലും’ എന്ന് പറഞ്ഞു. നബി(സ) അരുളി: “നീ കോപിക്കരുത്”. അദ്ദേഹം വീണ്ടും ഉപദേശിക്കുവാൻ ആവശ്യപ്പെട്ടു. അപ്പോഴെല്ലാം “നീ കോപിക്കരുത്” എന്ന് മാത്രമാണ് നബി (സ) പ്രത്യുത്തരം നൽകിയത്. (ബുഖാരി)

ഇബ്നു മസ്ഊദ്(റ) വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: എനിക്കു ശേഷം വിവേചനങ്ങളും, വെറുക്കുന്ന മറ്റു ചില കാര്യങ്ങളും നിങ്ങൾ കേൾക്കാം. അവർ ചോദിക്കുകയുണ്ടായി. പ്രവാചകരേ, അപ്പോൾ ഞങ്ങൾ എങ്ങനെ വര്‍ത്തിക്കണമെന്നാണ് താങ്കൾ കല്‍പ്പിക്കുന്നത്. നിങ്ങളുടെ ബാധ്യത നിങ്ങൾ നിറവേറ്റുകയും നിങ്ങൾക്ക് ലഭിക്കേണ്ടതിന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക”.            (മു ത്തഫഖുൻ അലൈഹി).

അബ്ദുല്ലാഹിബ്നു അബീഔഫ് (റ)വിൽ നിന്ന് നിവേദനം: ശത്രുക്കളുമായി നബി(സ) ഏറ്റുമുട്ടിയ ഒരു ദിവസം സൂര്യൻ അസ്തമിക്കാറായപ്പോൾ അവര്‍ക്കിടയിൽ എഴുന്നേറ്റുനിന്ന് ഇങ്ങനെ പറയുകയുണ്ടായി. ജനങ്ങളേ, “നിങ്ങൾ ശത്രുക്കളുമായുള്ള ഏറ്റുമുട്ടൽ കൊതിക്കരുത്. അല്ലാഹുവിനോട് ആശ്വാസം ചോദിക്കുകയും ചെയ്യുക. ഏറ്റുമുട്ടേണ്ട ഘട്ടം എത്തിയാൽ നിങ്ങൾ ക്ഷമിക്കുകയും വാളുകള്‍ക്ക് താഴെയാണ് സ്വര്‍ഗമെന്ന് നിങ്ങൾ അറിയുകയും ചെയ്യുക”. പിന്നീട് നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കുകയുണ്ടായി: “സഖ്യസേനകളെ പരാജയപ്പെടുത്തിയ, വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച, കാര്‍മേഘങ്ങളെ ചലിപ്പിക്കുന്ന നാഥാ, നീ അവരെ പരാജയപ്പെടുത്തുകയും അവര്‍ക്കെതിരിൽ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ”.                  (മുത്തഫഖുൻ അലൈഹി).

നമസ്കാരത്തിന്‍റെ ശർത്തുകൾ, റുക്ക്നുകൾ, വാജിബുകൾ

  ~ സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

നമസ്കാരത്തിന്‍റെ ശർത്തുകൾ

1. മുസ്ലിമാവുക.

2. ബുദ്ധിയുണ്ടാകുക.

3. പ്രായപൂർത്തിയാവുക.

4. നമസ്കരിക്കുന്ന സ്ഥലവും ദേഹവും വസ്ത്രവും ശുദ്ധിയുള്ളതാവുക.

5. അശുദ്ധിയിൽ വലിയ അശുദ്ധിയിൽ നിന്നും ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാവുക.

6. ഔറത്ത് മറക്കുക.

7. സമയമായെന്നറിയുക.

8. ഖിബ്‌ലയിലേക്ക് മുന്നിടുക.

9. നിയ്യത്ത് ഉദ്ദേശമുണ്ടായിരിക്കുക.

നമസ്കാരത്തിന്‍റെ റുക്ക്നുകൾ

1. നിൽക്കാൻ കഴിവുള്ളവൻ നിൽക്കൽ.

2. തക്ബീറത്തുൽ ഇഹ്റാം.

3. ഫാത്വിഹ സൂറത്ത് ഓതൽ.

4. റുക്കൂഅ ചെയ്യൽ.

5. റുകൂഇൽ നിന്ന് ഉയരൽ.

6. ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യൽ.

7. സുജൂദിൽ നിന്ന് ഉയർന്ന് ശരിയായി ഇരിക്കുക.

8. രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കൽ.

9. എല്ലാ റുകനുകളിലും അടങ്ങി താമസിക്കൽ. (സാവകാശം കാണിക്കൽ)

10. ഓരോന്നും ക്രമപ്രകാരം ചെയ്യൽ.

11. അവസാനത്തെ തശഹ്ഹുദ്.

12 തശഹ്ഹുദിനു വേണ്ടി ഇരിക്കൽ.

13. പ്രവാചകൻ(സ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക.

14. രണ്ട് സലാം വീട്ടുക.

നമസ്കാരത്തിന്റെ വാജിബുകൾ

1. തക്ബീറത്തുൽ ഇഹ്റാം ഒഴിച്ചുള്ള എല്ലാ തക്ബീറുകളും.

2. റുകൂഇൽ “സുബ്ഹാന റബ്ബിയൽ അളിം” എന്ന് പറയൽ.

3. ഒറ്റക്ക് നമസ്കരിക്കുന്നവനും, ഇമാ മായി നിൽക്കുന്നവനും സമിഅല്ലാഹു ലിമൻ ഹമിദഹു’ എന്ന് പറയൽ.

4. മുഴുവനാളുകളും ‘റബ്ബനാ വലകൽ ഹംദ്’ എന്ന്പറയൽ.

5. സുജൂദിൽ ” സുബ്ഹാന റബ്ബിയൽ അഅലാ’ എന്ന് പറയൽ.

6. രണ്ട് സുജൂദുകൾക്കിടയിൽ ‘റബ്ബി ഗ്ഫിർലി’ എന്ന് പറയൽ.

7. ഒന്നാമത്തെ തശഹ്ഹുദ്.

8. അതിന് വേണ്ടി ഇരിക്കൽ.

ശിർക്കിന്റെ ചരിത്രം

ആദം(അ)ന്റെ കാലം കഴിഞ്ഞ് പത്ത് തലമുറകള്‍ പിന്നിട്ടപ്പോഴാണ് മാനവരാശിയില്‍ ബഹുദൈവത്വം കടന്നു വന്നത്. അതായത് വദ്ദ് എന്ന മഹാന്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തോട് അങ്ങേയറ്റം ആദരവുണ്ടായിരുന്നവരില്‍ വിശ്വാസപരമായ ദൗര്‍ബല്യമുണ്ടായിരുന്ന ചിലരെ മനുഷ്യകുലത്തിന്റെ ശത്രുവായ പിശാചിന് സ്വാധീനിക്കാന്‍ കഴിഞ്ഞു. ഓര്‍ക്കാന്‍ വേണ്ടി ചിത്രങ്ങളുണ്ടാക്കി വെക്കാനാണ് സ്‌നേഹനിധിയായ ഒരു ഗുണകാംക്ഷിയുടെ മട്ടില്‍ പിശാച് ആദ്യമായി അവരില്‍ ദുര്‍ബോധനം നല്‍കിയത്. ചിലര്‍ അങ്ങനെ ചെയ്തു.

ചിലര്‍ ചിത്രങ്ങളുണ്ടാക്കുകയും ചിലര്‍ പ്രതിമകള്‍ നിര്‍മിക്കുകയും ചെയ്തു. അവര്‍ വദ്ദിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ ആരാധിക്കുക യോ ചെയ്തിരുന്നില്ല. എന്നാല്‍ അടുത്ത തലമുറയിലെ ദുര്‍ബലരില്‍ മറ്റൊരു ദുര്‍ബോധനമാണ് പിശാച് നല്‍കിയത്. അതായത്, എത്രയോ രക്ഷിതാക്കള്‍ മരണപ്പെട്ടു പോയിട്ടുണ്ടെങ്കിലും വദ്ദിന്റെ മാത്രം ചിത്രങ്ങളും പ്രതിമകളും നാടു നീളെ സൂക്ഷിക്കപ്പെടാനുള്ള കാരണം അദ്ദേഹം റബ്ബിന്റെ അരികില്‍ ഉയര്‍ന്ന പദവി നേടിയ മഹാനായതു കൊണ്ടാണ്, പാപികളായ നിങ്ങള്‍ റബ്ബിനോട് നേരിട്ട് പ്രാര്‍ത്ഥന നടത്താതെ വദ്ദ് മുഖേന അവനിലേക്ക് അടുക്കുകയാണ് വേണ്ടതെന്നാണ് അവരെ ധരിപ്പിച്ചത്. അങ്ങനെ അവര്‍ വദ്ദിന്റെ ഖബ്റിങ്കൽ ഭജനമിരിക്കുകയും വദ്ദിനെ വിളിച്ചു തേടാന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് സുവാഅ് യഗൂഥ്, യഊക്വ്, നസ്വ്‌റ് എന്നിവരുടെ കാര്യത്തിലും ഇതേ ചരിത്രം ആവര്‍ത്തിച്ചു. ഖബ്റാളികളുടെ പൊരുത്തത്തിനു വേണ്ടി നേര്‍ച്ചകളും വഴിപാടുകളും സുജൂദും പ്രാര്‍ത്ഥനകളുമൊക്കെ യഥേഷ്ടം നടമാടാന്‍ തുടങ്ങി. അര്‍ഹതയില്ലാത്തവര്‍ പൂജിക്കപ്പെടുകയും പ്രാ ര്‍ത്ഥിക്കപ്പെടുകയും ചെയ്തു. പൂജാരിമാരും പുരോ ഹിതന്മാരും ഇതിനെ വരുമാനത്തിനുള്ള നല്ലൊരു മേഖലയായി വളര്‍ത്തി.