- ആരംഭത്തിൽ ബിസ്മില്ലാഹ് എന്ന് ചൊല്ലുക, മറന്നാൽ ബിസ്മില്ലാഹി അവ്വലുഹു വ ആഖിറുഹു എന്ന് പറയുക.
- ഒറ്റക്ക് കഴിക്കുന്നതിലേക്കാളുപരി ജമാ’അത്തായി കഴിക്കാൻ ശ്രമിക്കുക.
- വലതു കൈ കൊണ്ടായിരിക്കുക (തിന്നുമ്പോഴും കുടിക്കുമ്പോഴും. ഇടതു കൈ കൊണ്ട് പിടിച്ച് വലതു കൈ കൊണ്ട് താങ്ങ് കൊടുക്കുന്ന രീതി ഇസ്ലാമികമല്ല).
- ഇരുന്ന് കഴിക്കുക, ഇരുന്ന് കൊണ്ട് തന്നെ കുടിക്കുകയും ചെയ്യുക.
വെള്ളം കുടിക്കുമ്പോൾ ഇറക്കിറക്ക് ആയി കുടിക്കുക. അത് ഒറ്റയിൽ അവസാനിപ്പിക്കുന്നതാണ് ശ്രേഷ്ഠമായത്. - ഭക്ഷണത്തിൽ എന്തെങ്കിലും താഴെ വീണു പോയാൽ അതെടുത്ത് വൃത്തിയാക്കി കഴിക്കുക.
- വിരലുകൾ വൃത്തിയാക്കുക.
- അവസാനം അൽഹംദുലില്ലാഹ് എന്ന് പറഞ്ഞ് അല്ലാഹുവിനെ സ്തുതിക്കുക.
