നബിയുടെ ഭാര്യമാർ പള്ളിയിൽ പോയില്ലെന്നോ

നബിയുടെ ഭാര്യമാർ പള്ളിയിൽ പോയില്ലെന്നോ​?!

    സ്ത്രീകൾക്ക് പള്ളി വിലക്കുവാൻ നിമിത്തമായി യാഥാസ്ഥികർ പൊക്കിപ്പിടിക്കാറുള്ള ഒന്നാണ്, “നബി(സ)യുടെ ഭാര്യമാർ ജുമുഅഃക്കോ ജമാഅത്തിനോ പള്ളിയിൽ പോയതായി ഞാൻ അറിഞ്ഞിട്ടില്ല” എന്ന ഇമാം ശാഫിഈയുടെ ഉദ്ധരണി. ഒരു മുസ്ലിയാർ എഴുതുന്നു: “ഉമ്മഹാത്തുൽ മുഅ്മിനീങ്ങളിൽ ആരും തന്നെ ജുമുഅഃക്കോ ജമാഅത്തിനോ പള്ളിയിൽ പോയതായിട്ട് എനിക്കറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഇമാം ശാഫിഈ(റ) അദ്ദേഹത്തിന്‍റെ ഇഖ്തിലാഫുൽഹദീസ്‍‭ എന്ന കിതാബിൽ രേഖപ്പെടുത്തിയിട്ടുണ്ട്.” (ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ – ചന്ദ്രിക, ജനുവരി 30, 1997)

    സ്ത്രീ ജുമുഅഃ ജമാഅത്ത് ഹറാമാണെന്ന നവീന വാദത്തിന് ഈ തെളിവ് പര്യാപ്തമല്ല. കാരണം, ഇമാം ശാഫിഈ(റ) അറിയാത്തത് കൊണ്ട് ഒരു കാര്യം ദീനിൽ ഹറാമോ കറാഹത്തോ ആവുകയില്ല. അദ്ദേഹം അറിയാത്തത് ഒന്നും നബി(സ)യോ സ്വഹാബത്തോ ചെയ്തില്ലെന്നും വരികയില്ല. അദ്ദേഹം അറിയാത്ത പല കാര്യങ്ങളും ദീനിലുണ്ടെന്ന് വിമർശകരുടെ ഖോജാക്കൾ തന്നെ എഴുതുന്നു. അവ കാണുക.

    ബുവൈത്തി(റ)യുടെ നിവേദനപ്രകാരം ഇമാം ശാഫി പറയുന്നു: “നമസ്കരിക്കുന്നവൻ സ്ത്രീയേയും മൃഗത്തേയും മറയാക്കുവാൻ പാടില്ല.” സ്ത്രീയെ മറയാക്കുവാൻ പാടില്ലെന്ന് ഇമാം ശാഫീഈ പറഞ്ഞതിലുള്ള തത്ത്വം പ്രകടമാണ്. എന്നാൽ മൃഗത്തിന്‍റെ പ്രശ്നത്തിൽ ഇമാം ബുഖാരിയും മുസ്ലിമും ഇബ്നു ഉമറിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. അദ്ദേഹം പറയുന്നു: “നിശ്ചയമായും നബി(സ്വ) മൃഗത്തെ മറയാക്കികൊണ്ട് നമസ്കരിക്കാറുണ്ടായിരുന്നു […]”. ഇമാം ശാഫിഈക്ക് ഈ ഹദീസുകൾ ലഭിച്ചിട്ടില്ല. അതിനാൽ ഈ ഹദീസിന്‍റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കൽ അനിവാര്യമാണ്. (ശറഹുൽ മുഹദ്ദബ് – വാള്യം 3, പേജ് 248)

    നോക്കൂ! മൃഗത്തെ മറയാക്കി നമസ്ക്കരിക്കുന്നതിന് ഏറ്റവും സ്ഥിരപ്പെട്ട നബിചര്യയുണ്ടായിട്ടും ശാഫിഈ ഇമാമിനത് ലഭിച്ചിട്ടില്ലെന്ന് വിമർശകരുടെ ബഹുമാന്യ ഇമാമായ നവവി തന്നെ എഴുതിയതാണ് മുകളിൽ. അതുകൊണ്ട് മൃഗത്തെ മറയാക്കി നമസ്ക്കരിക്കൽ ഹറാമാണെന്നോ നബിചര്യക്ക് എതിരാണെന്നോ വിമർശകർ പറയുമോ? നവവി(റ) തന്നെ എഴുതുന്നു: “നമ്മുടെ മദ്ഹബുകളിൽ പെട്ടവർ പറയുന്നു: “ഹദീസ് സ്വഹീഹായതിനാൽ ‘സ്വലാതുൽ വുസ്ത്വാ’ എന്നത് അസർ നമസ്കാരമാണെന്നതാണ് ഇമാം ശാഫിഈയുടെയും അഭിപ്രായം. കാരണം, അദ്ദേഹം സുബ്ഹ് നമസ്കാരമാണെന്ന് ഖണ്ഡിതമായി പറഞ്ഞത് അത് അസർ നമസ്കാരമാണെന്ന് പറയുന്ന സ്വഹീഹായ ഹദീസുകൾ അദ്ദേഹത്തിനു ലഭിക്കാത്തതുകൊണ്ടാണ്.” (ശറഹുമുസ്ലിം – വാള്യം 5, പേജ് 128)

    നോക്കൂ! ‘വുസ്ത്വാ’ നമസ്കാരമെന്നാൽ അസറാണെന്ന് വ്യക്തമാക്കുന്ന സ്വഹീഹായ ഹദീസ് ഇമാം ശാഫിഈക്ക് ലഭിച്ചിട്ടില്ലെന്ന് ശാഫിഈ മദ്ഹബിലെ മഹാപണ്ഡിതൻ തന്നെ എഴുതിവെക്കുന്നു. ശാഫിഈ ഇമാമിന് ഹദീസ് ലഭിക്കാത്തത് കൊണ്ട് ‘സ്വലാത്തുൽ വുസ്ത്വാ’ അസർ നമസ്കാരമല്ലെന്ന് വരുമോ? അത് അസർ നമസ്കാരമാണെന്ന് പറയൽ ദീനിൽ ഹറാമോ കറാഹത്തോ ആകുമോ? ബുദ്ധിയുള്ളവർ ചിന്തിക്കു! മുസ്ലിയാക്കളെപ്പോലെ സ്ത്രീകൾക്ക് ജുമുഅഃ ജമാഅത്ത് ഹറാമാണെന്ന പുത്തൻവാദം ഒരിക്കലും ശാഫിഈ ഇമാമിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ ആധികാരിക ഗ്രന്ഥത്തിൽ നിന്നത് തെളിയിക്കാൻ പുരോഹിതൻമാർക്ക് സാധ്യവുമല്ല. ഇമാം ശാഫിഈ അറിഞ്ഞാലും ഇല്ലെങ്കിലും നബി(സ)യുടെ കാലത്ത് മുഅ്മിനത്തുകളായ സ്ത്രീകൾ പള്ളികളിൽ പോയിട്ടുണ്ട്. സ്വഹീഹായ സനദോടെ ഇമാം ബുഖാരി അത് നിവേദനം ചെയ്തിട്ടുണ്ട്.

    പ്രവാചക പത്നി ആഇശ(റ) തന്നെ പറയുന്നത് കാണുക: “സത്യവിശ്വാസിനികളായ സ്ത്രീകൾ റസൂലിനോടൊപ്പം തട്ടം കൊണ്ടു പുതച്ച് സുബ്ഹ് നമസ്കാരത്തിൽ പങ്കെടുത്തിരുന്നു.” (സ്വഹീഹുൽ ബുഖാരി, വാള്യം 1, പേജ് 144)

    സത്യവിശ്വാസിനികളുടെ കൂട്ടത്തിൽ നബി(സ)യുടെ പത്നിമാരും പുത്രിമാരും പെടുകയില്ലെന്ന് പറയാൻ യാതൊരു തെളിവുമില്ല. സ്വഹാബികളുടെ കാലത്തും സ്ത്രീകൾ ജമാഅത്തുകളിൽ പങ്കെടുത്തിരുന്നു. സ്വഹാബിയായ ഇബ്നു ഉമർ(റ) പറയുന്നു: “ഉമർ(റ)ന്റെ ഭാര്യ ആതിക(റ) സുബ്ഹ്, ഇശാ എന്നീ നമസ്കാരങ്ങൾ ജമാഅത്തായി നമസ്കരിക്കുവാൻ പള്ളിയിൽ വരാറുണ്ടായിരുന്നു.” (സ്വഹീഹുൽ ബുഖാരി – വാള്യം 1, പേജ് 215)

    സ്ത്രീകളുടെ ജുമുഅഃ ജമാഅത്ത് ഹറാമാണെന്ന് പറയുന്ന കാന്തപുരം മുസ്ലിയാർ തന്നെ പറയുന്നത് കാണുക: “ആദ്യകാലത്ത് ഒറ്റപ്പെട്ട ചില സ്ത്രീകൾ പള്ളിയിൽ പോവുകയും പുരുഷൻമാരോടു കൂടി നിസ്കരിക്കുകയും ചെയ്തിരുന്നു.” (സിറാജ് – ഫെബ്രുവരി 24, 1997 – തിങ്കൾ)

    ഇതൊക്കെ ഹിജാബിന്‍റെ ആയത്തിറങ്ങുന്നതിന് മുമ്പാണെന്നും ശേഷം ഇത് ഹറാമാണെന്നും തട്ടിമൂളിക്കുന്ന മുസ്ലിയാക്കൻമരേക്കാൾ ആയത്തും ഹദീസും ശാഫിഈയുടെ അഭിപ്രായവും മനസ്സിലാക്കിയ ഖോജാക്കൾ തന്നെ ഹിജാബിന്‍റെ ആയത്തിറങ്ങിക്കഴിഞ്ഞ ശേഷവും റസൂലിന്‍റെ  വഫാത്തും കഴിഞ്ഞ് നൂറ്റാണ്ടുകൾക്ക് ശേഷവും ഈ ഹദീസുകൾ അനുസരിച്ച് സ്ത്രീകള്‍ പള്ളിയിൽ ജമാഅഃത്തിനു പോകൽ അനുവദനീയമാണെന്ന് വിധിയെഴുതി വെച്ചിട്ടുണ്ട്. (ഉദാ: ഫത്ഹുൽബാരി – വാള്യം 2, പേജ് 67, മുഖ്തസറുബ്നു കസീർ – വാള്യം 2, പേജ് 609, ശറഹു മുസ്ലിം – വാള്യം 5, പേജ് 144)

    മുസ്ലിയാക്കന്മാർ പറയുന്നതു പോലെ സ്ത്രീകൾ പള്ളിയിൽ ജുമുഅഃ ജമാഅത്തിന് പോയത് ഹിജാബിന്‍റെ ആയത്തിറങ്ങുന്നതിന് മുമ്പാണെന്നോ, ശേഷം ഇത് ഹറാമാണെന്നോ വ്യക്തമാക്കുന്ന പ്രബലമായ ഹദീസിന്‍റെ ഒരു തുണ്ട് പോലുമില്ല. ഹിജാബ് എന്നാൽ ‘മറ‘ എന്നാണർത്ഥം. അത് പള്ളിയിൽ ജുമുഅഃ ജമാഅത്തിന് പോകുമ്പോൾ മാത്രമുള്ളതല്ല. അന്യപുരുഷൻമാർ പങ്കെടുക്കുന്ന മതപ്രസംഗത്തിനും കല്യാണത്തിനുമെല്ലാം ബാധകമാണ്. മേൽപറഞ്ഞ സംഭവങ്ങളത്രയും ഏറ്റവും പ്രബലവും സ്വീകാര്യവുമായ നബിവചനങ്ങളിൽ സ്ഥിരപ്പെട്ട് കിടക്കുന്ന കാലത്തോളം അതിനെതിരായ വാക്ക് ഒരു ഖോജായിൽ നിന്നും സ്വീകാര്യമല്ല. സ്വലാത്തുൽ വുസ്ത്വാ എന്നത് സുബ്ഹ് നമസ്കാരമാണെന്ന ഇമാം ശാഫിഈയുടെ അഭിപ്രായം സമസ്തക്കാർക്കും ഖോജാക്കൻമാർക്കും സ്വീകാര്യമല്ലാത്തതുപോലെ തന്നെ.

    ഇനി നമുക്ക് ഇമാം ശാഫീഈയുടെ അഭിപ്രായത്തിലേക്ക് കടക്കാം. അദ്ദേഹത്തിന്‍റെ ‘ഇഖ്തിലാഫുൽ ഹദീസ്’ പൊക്കിപ്പിടിക്കുന്ന മുസ്ലിയാക്കൾ സാധാരണക്കാരുടെ ഇടയിൽ നിന്ന് മറച്ചു പിടിക്കാറുള്ളതും ഇമാം ശാഫിഈയുടെ ആധികാരിക ഗ്രന്ഥങ്ങളിലുള്ളതുമായ ഭാഗങ്ങൾ കാണുക.

  1.  “ജുമുഅഃ ഉപേക്ഷിക്കുവാൻ സ്വാതന്ത്ര്യമുള്ള സ്വതന്ത്രരായ പുരുഷന്മാരിൽ പ്രതിബന്ധമുള്ളവരും സ്ത്രീകളും പ്രായപൂർത്തിയായിട്ടില്ലാത്തവരും അടിമകളും വെള്ളിയാഴ്ച ഇമാമ് നിസ്കാരത്തിൽ നിന്ന് പിരിയുന്നത് വരെ ളുഹർ നമസ്കരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം അവർക്ക് ജുമുഅഃക്ക് വരാൻ സാധിച്ചാൽ അതിലേക്ക് അവർ വരുന്നതാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.” (അൽ ഉമ്മ് – വാള്യം 1, പേജ് 190)
  2.  “സ്ത്രീ സുഗന്ധം ഉപയോഗിച്ചു കൊണ്ട് ജുമുഅഃ നമസ്കാരത്തിൽ പങ്കെടുക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നില്ല. ശരീരത്തിലെ ഗന്ധങ്ങൾ ശരിക്കു നീങ്ങുന്നത് വരെ അവൾ ശരിയായ നിലക്ക് കുളിച്ച് ശുദ്ധിയായി വരുന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതുപോലെ ആഡംബരത്തിലുള്ള വസ്തുക്കളെ ഞാൻ അവൾക്ക് വെറുക്കുന്നു. എന്നാൽ ഞാൻ അവൾക്ക് വെറുക്കുന്ന സുഗന്ധദ്രവ്യങ്ങളും മറ്റും ഉപയോഗിച്ച് അവൾ ജുമുഅഃക്ക് വന്നാലും ആ നമസ്കാരം അവൾ മടക്കി നിസ്കരിക്കേണ്ടതില്ല.” (അൽ ഉമ്മ് – വാള്യം 1, പേജ് 197)

    നോക്കൂ, സ്ത്രീകൾ ജുമുഅഃക്ക് വേണ്ടി ളുഹ്ർ നമസ്കാരം പിന്തിക്കണമെന്നും ബുദ്ധിമുട്ട് നീങ്ങിയാൽ ജുമുഅഃയിൽ സംബന്ധിക്കലാണ് അവൾക്ക് ഉത്തമമെന്നും യാതൊരു വളച്ചുകെട്ടുമില്ലാതെ ഇമാം ശാഫിഈ(റ) പറയുന്നു. സ്ത്രീകൾ കുളിച്ചു സുഗന്ധം പൂശാതെ വരുന്നതാണ് തനിക്കിഷ്ടമെന്നും അല്ലാതെ വന്നാൽ നമസ്കാരം അവൾ മടക്കി നമസ്കരിക്കേണ്ടതില്ലെന്നും ഇമാം വ്യക്തമാക്കുന്നു. ഇതെല്ലാം മൂടിവെച്ചുകൊണ്ടാണ് ഇവരിപ്പോൾ “ഇഖ്തിലാഫുൽ ഹദീസ്” മായി തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നത്.

    മുസ്ല്യാക്കളേ! ഇമാം ശാഫിഈയുടെ “കിതാബുൽ ഉമ്മ്” സ്വീകാര്യമല്ലെന്ന് തുറന്നുപറയാൻ നിങ്ങൾ തയ്യാറുണ്ടോ? ഹറാമോ കറാഹത്തോ ആയ ഒരു കാര്യത്തിന്ന് വേണ്ടി ഫർളും പുണ്യവുമായ ഒരു കാര്യത്തെ പിന്തിക്കണമെന്ന് ദീനിനോട് സ്വൽപമെങ്കിലും കൂറുള്ള ഒരാൾ പറയുകയില്ല. ഫർളും പുണ്യവുമായ അമൽ ചെയ്യുന്നതിനെക്കാളും ഉത്തമം ഹറാമും കറാഹത്തുമായ കാര്യം ചെയ്യുന്നതാണെന്നും പറയുകയില്ല. നിഷിദ്ധ കാര്യം ചെയ്യാൻ കുളിച്ചു ശുദ്ധിയായി വരുന്നതിനെയാണ് ഞാനിഷ്ടപ്പെടുന്നതെന്നും അത് ചെയ്താൽ ഫർളും മടക്കി നമസ്കരിക്കേണ്ടതില്ലെന്നും സത്യവിശ്വാസി പറയുകയില്ല. സ്ത്രീ ജുമുഅഃയിൽ സംബന്ധിക്കൽ ഹറാമല്ലെന്ന് ശാഫിഈയുടെ ഈ പ്രസ്താവനയിൽ നിന്നു തന്നെ വ്യക്തം. ശാഫിഈയുടെ “ഇബാറത്തു”കളിൽ നിന്ന് രക്ഷപ്പെടാൻ മറ്റൊരു മുസ്ലിയാർ സ്വയം മെനഞ്ഞെടുത്ത മസ്അല കാണുക: “ഉദ്റുള്ള സ്വതന്ത്രപുരുഷന് ഉദ്റ് നീങ്ങാം. സ്ത്രീ പുരുഷനാവാം. സർജറി വഴി ഇത് നിത്യ വാർത്തയായിക്കൊണ്ടിരിക്കുന്നു.” (ബഷീർ ഫൈസി, വെണ്ണക്കോട്. സ്ത്രീ അവകാശങ്ങളും അതിർ വരമ്പുകളും – പേജ് 132)

    തടസ്സം നീങ്ങുന്നതിൽ സ്ത്രീ പുരുഷനാവണമെന്ന ഒരു ഉപാധി ശാഫീഈ ഇമാം പറഞ്ഞിട്ടില്ല. ഇത് ഈ മുസ്ലിയാരുടെ സ്വന്തം ഇജ്തിഹാദ് മാത്രം. ലിംഗമാറ്റം ഉണ്ടാകലും സർജറി വഴി ലിംഗം മാറ്റലുമാകട്ടെ ഒരു വർഗ്ഗത്തിന് മാത്രം ബാധകമല്ല താനും. മുസ്ലിയാർ പറഞ്ഞ പ്രകാരമാണെങ്കിൽ ഖത്വീബടക്കം ജുമുഅഃക്ക് വന്നവരിൽ പലരും ഇറങ്ങി ഓടേണ്ടിവരും. പുരുഷന് സ്ത്രീയായും മാറ്റം സംഭവിക്കാമല്ലോ? സർജറിയിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ലല്ലോ ഇത്? ഖത്വീബടക്കമുള്ളവർ ഇടക്കിടക്ക് ലിംഗപരിശോധന നടത്തേണ്ടതായും വരും.

    ഒരു കൈയിൽ ഏടും മറു കൈയിൽ വാളും പിടിച്ച മുസ്ലിയാർക്കിത് കൂടുതൽ പ്രയാസമാവുകയും ചെയ്യും. സ്ത്രീ പള്ളിയിൽ പാടില്ലെന്നല്ലേ മസ്അല? ഇതാണ് ഇല്ലാത്തത് പറഞ്ഞാലുള്ള വിന. സ്ത്രീയായിരിക്കെ ജുമുഅഃ നമസ്കരിക്കുന്നതിന്‍റെ മസ്അലയാണിതെന്ന് ശാഫിഈ ഇമാമിന്‍റേത് അടക്കമുള്ളവരുടെ മറ്റു പരാമർശങ്ങളിൽ നിന്ന് ബോധ്യമാവുകയുംചെയ്യും. അത് കാണുക: “സ്ത്രീകളുടെ മേൽ ജുമുഅഃ നിർബന്ധമില്ല. അവളിൽ നിന്ന് ജുമുഅഃ സ്വഹീഹാകും. അത് അവളുടെ ളുഹ്റ് നമസ്കാരത്തിന് പകരമാവുകയും ചെയ്യും.” (മദാഹിബുൽ അർബഅ – പേജ് 329)

    നോക്കൂ! പെണ്ണ് ജുമുഅഃ നമസ്കരിക്കുന്നത് സംബന്ധിച്ച് ശാഫിഈയടക്കമുള്ളവരുടെ അഭിപ്രായമാണ് ഇവരുടെ കിതാബുകളിൽ തന്നെ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. പുണ്യവും ഫർളുമായ അവളുടെ ളുഹ്റ് നമസ്കാരത്തിന് ബദലായിട്ട് മതിയാവുന്ന ഒരു സൽകർമ്മമായിട്ടാണ് അവളുടെ ജുമുഅഃ നമസ്കാരത്തെ ഇവരെല്ലാം വീക്ഷിച്ചിരുന്നത്.

    മുസ്ലിയാരേ, ഒരാളൊരു കറാഹത്തായ പ്രവൃത്തി ചെയ്താൽ സ്വീകാര്യമായ കാര്യമാവുമോ? ഹറാമായ പ്രവൃത്തി ചെയ്താൽ സ്വഹീഹാകുമോ?

പുണ്ണ്യവും ഫർദുമായ ഒരു അമലിന്ന് ബദലായി അത് മാറുമോ?!

ഫർളുമായ