ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍

ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങള്‍

ഇസ്‌ലാമിക ശാസനകള്‍ – 01

സല്‍സ്വഭാവങ്ങള്‍ സ്വീകരിക്കുവാനുള്ള കല്‍പനകള്‍ പ്രമാണ വചനങ്ങളില്‍ ഏറെയാണ്. പ്രസ്തുത സ്വഭാവങ്ങളുടെ പ്രാധാന്യമാണ് അത് അറിയിക്കുന്നത്. ഏതാനും വചനങ്ങള്‍ കാണുക:

”നിശ്ചയം, അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍നിന്നും ദുരാചാരത്തില്‍നിന്നും അതിക്രമത്തില്‍നിന്നുമാണ്”

(ക്വുര്‍ആന്‍ 16:90).

”സദാചാരം കല്‍പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക” (ക്വുര്‍ആന്‍ 7:199).

സ്വഭാവങ്ങള്‍ സമ്പാദിക്കാം

സ്വഭാവങ്ങളും പ്രകൃതങ്ങളും പ്രകൃതിദത്തവും സര്‍ഗസിദ്ധവുമെന്ന പോലെ ശീലിച്ചും അഭ്യസിച്ചും കാര്യകാരണങ്ങള്‍ എത്തിപ്പിടിച്ചും സമ്പാദിക്കാവുന്നതാണ്. പ്രമാണവചനങ്ങള്‍ ഈ വസ്തുതയറിയിക്കുന്നു. തിരുദൂതര്‍ ﷺ  പറഞ്ഞു: ”വിദ്യ അഭ്യസിച്ചുകൊണ്ടും വിവേകം സഹനംശീലിച്ചു കൊണ്ടും മാത്രമാണ് നേടാനാവുക. വല്ലവനും നന്മ തേടിയാല്‍ അവനത് നല്‍കപ്പെടും. വല്ലവനും തിന്മയെ സൂക്ഷിച്ചാല്‍ അവന് അതില്‍ നിന്നു സുരക്ഷ നല്‍കപ്പെടും.”

അബൂദര്‍റി(റ)ല്‍ നിന്നും മുആദ് ഇബ്‌നു ജബലി(റ)ല്‍ നിന്നും നിവേദനം. നബി ﷺ  പറഞ്ഞു:

”താങ്കള്‍ എവിടെയാണെങ്കിലും അല്ലാഹുവെ സൂക്ഷിക്കുക. തിന്മയെ നന്മ കൊണ്ട് തുടര്‍ത്തുക; തിന്മയെ നന്മ മായ്ച്ചുകളയും. ജനങ്ങളോടു നല്ല സ്വഭാവത്തില്‍ പെരുമാറുക” (സുനനുത്തുര്‍മുദി. തുര്‍മുദി ഹസനുന്‍ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു).

പ്രമാണവചനങ്ങള്‍ ഈ വിഷയത്തില്‍ ഏറെയാണ്. സ്വഭാവങ്ങളും പ്രകൃതങ്ങളും മാറ്റുവാനും തിരുത്തുവാനും സാധ്യമായവയാണെന്നാണ് ഇവയെല്ലാം അറിയിക്കുന്നത്. അവ മനുഷ്യരുടെ പ്രകൃതിയില്‍ ഊട്ടപ്പെട്ടത് മാത്രവും മാറ്റവും ഭേദഗതിയും അസാധ്യമായവയും ആയിരുന്നുവെങ്കില്‍ ഉപദേശ നിര്‍ദേശങ്ങള്‍ക്കും വസ്വിയ്യത്തുകള്‍ക്കും അച്ചടക്കനടപടികള്‍ക്കും പ്രസക്തിയുണ്ടാകുമായിരുന്നില്ല. എന്നു മാത്രമല്ല അസാധുവും അസാധ്യവുമായ വിധിവിലക്കുകളാകുമായിരുന്നു അവയെല്ലാം.

വ്യക്തിത്വ നിര്‍ണയത്തിന്റെ മാനദണ്ഡം

മുഖപ്രസന്നത, വിനയം, മാന്യവും മിതവുമായ ഭാഷണം, ഔദാര്യം, ആദരവ്, മനഃശുദ്ധി, വിവേകം, അവധാനത, സഹിഷ്ണുത, സഹനം, ക്ഷമ, ധീരത, തുടങ്ങിയുള്ള മാന്യഗുണങ്ങളും ഉത്തമ ശീലങ്ങളും സ്വീകരിച്ചുകൊണ്ടും ഇവയ്ക്കു നിരക്കാത്തതും ഇവയെ നിരാകരിക്കുന്നതുമായ സ്വഭാവങ്ങളും ശീലങ്ങളും വര്‍ജിച്ചു കൊണ്ടും ഒരാള്‍ ജീവിതത്തെ ധന്യമാക്കിയാല്‍ അയാളാണ് സല്‍ഗുണസമ്പന്നനും സല്‍സ്വഭാവിയും. മനുഷ്യന്‍ ദേഹം മാത്രമല്ല; ദേഹവും ദേഹിയുമാണ് അവന്‍. അവന്‍ പുറംതോട് മാത്രമല്ല. അവന്ന് അകവുമുണ്ട്. അവന്റെ വ്യക്തിത്വത്തെ നിലനിര്‍ത്തുന്നതിന് ആന്തരികമായ അവന്റെ രൂപത്തിനും ഭാവത്തിനുമുള്ള പങ്ക് വലുതാണ്. തിരുനബി ﷺ  പറഞ്ഞു:

”നിശ്ചയം, അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കും സമ്പത്തുകളിലേക്കും നോക്കുന്നില്ല. പ്രത്യുത അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും കര്‍മങ്ങളിലേക്കുമാണ്.”

നീളം, വീതി, വര്‍ണം, വര്‍ഗം, ദേശം, ഭാഷ, സമ്പത്ത് തുടങ്ങിയുള്ള അളവുകോലുകള്‍ കൊണ്ട് ഒരിക്കലും മനുഷ്യര്‍ അളക്കപ്പെടുകയില്ല; പ്രത്യുത കര്‍മങ്ങളും സ്വഭാവങ്ങളുമാണ് ആളുകളെ അളക്കുവാനുള്ള യഥാര്‍ഥ മാനഃദണ്ഡം. അല്ലാഹു പറയുന്നു:

”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 49:13).

മതാധ്യാപനങ്ങളും സല്‍സ്വഭാവങ്ങളും

ഇസ്‌ലാമിക വിശ്വാസകാര്യങ്ങള്‍ക്കും ആരാധനകള്‍ക്കും ഇടപാടുകള്‍ക്കും സ്വഭാവങ്ങളുമായുള്ള ബന്ധം സുദൃഢവും അവിഭാജ്യവുമാണ്. തണലും കനിയും കനിയാത്ത വൃക്ഷത്തെ പോലെയാണ് സല്‍സ്വഭാവമില്ലാത്തവന്റെ ഈമാനും ഇബാദത്തും. ഇടപാടുകള്‍ ഉത്തമ സ്വഭാവങ്ങളോടെയാണ് നിര്‍വഹിക്കേണ്ടതെന്ന് തിരുചര്യകള്‍ തെര്യപ്പെടുത്തുന്നു. ഈമാനും ഇബാദത്തും സ്വഭാവത്തെ വിളയിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു എന്നത് പ്രമാണങ്ങള്‍ വിളച്ചറിയിക്കുന്നു. നമസ്‌കാരത്തിന്റെ വിഷയത്തില്‍ അല്ലാഹു പറയുന്നു:

”നമസ്‌കാരം മുറ പോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു” (ക്വുര്‍ആന്‍ 29:45).

സല്‍സ്വഭാവങ്ങളുടെ മഹത്ത്വങ്ങള്‍

ഇഹപര നന്മകള്‍ നേടിത്തരുന്ന ധാരാളം മഹത്ത്വങ്ങള്‍ സല്‍സ്വഭാവങ്ങള്‍ക്കുള്ളതായി ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അവയില്‍ ചിലത് ചുവടെ നല്‍കുന്നു:

സ്വര്‍ഗ പ്രവേശനത്തിന് ഹേതുകം

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ”ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നത് എന്താണെന്ന് തിരുദൂതര്‍ ﷺ  ചോദിക്കപ്പെട്ടു. അപ്പോള്‍ തിരുമേനി ﷺ  പറഞ്ഞു: ‘അല്ലാഹുവിലുള്ള തക്്വവയും സല്‍സ്വഭാവവും.’ ജനങ്ങളെ ഏറ്റവും കൂടുതല്‍ നരകത്തില്‍ പ്രവേശിപ്പിക്കുന്നത് എന്താണെന്ന് തിരുദൂതര്‍ ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന് പ്രതികരിച്ചു: ‘വായയും ഗുഹ്യാവയവവും”(സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സ്വര്‍ഗത്തില്‍ അത്യുന്നതങ്ങള്‍

അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞു: ”ആരാണോ തന്റെ സ്വഭാവം നന്നാക്കുന്നത് അവന് സ്വര്‍ഗത്തിന്റെ ഉന്നതിയില്‍ ഒരു വീടിന് ഞാന്‍ ജാമ്യം നില്‍ക്കുന്നു” (സുനനു അബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഈമാന്‍ പൂര്‍ണമാണെന്നതിന്റെ തെളിവ്

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”വിശ്വാസികളില്‍ പരിപൂര്‍ണ ഈമാനുള്ളവര്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവം ഉള്ളവരാണ്. നിങ്ങളില്‍ നല്ലവര്‍ തങ്ങളുടെ ഭാര്യമാരോട് സ്വഭാവം കൊണ്ട് നന്നായവരാണ്”(സുനനുത്തുര്‍മുദി. തുര്‍മുദി ഹസനെന്ന് വിശേഷിപ്പിച്ചു).

അല്ലാഹുവിന്റെ പ്രീതി നേടുന്നവര്‍

ഉസാമ ഇബ്‌നുശരീകി(റ)ല്‍ നിന്ന് നിവേദനം: ”അല്ലാഹുവിന്റെ അടിയാറുകളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ അവരിലെ സല്‍സ്വഭാവികളാണ്.”

നബി ﷺ യോട് അടുത്ത് കൂടുന്നവര്‍

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”നിശ്ചയം, അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവര്‍ പെരുമാറുവാന്‍കൊള്ളുന്ന നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. അവര്‍(തങ്ങളുടെ സ്വഭാവം കൊണ്ട്) ഇണങ്ങുകയും ഇണക്കപ്പെടുകയും ചെയ്യുന്നവരായിരിക്കും”(ത്വബ്‌റാനി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

തിരുദൂതരുടെ പ്രീതി നേടുന്നവര്‍

ജാബിര്‍ ഇബ്‌നുഅബ്ദില്ല(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ”നിശ്ചയം, അന്ത്യനാളില്‍ നിങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവരും നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും”(സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

നന്മയുടെ തുലാസ് നിറക്കാം

അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”സല്‍സ്വഭാവത്തെക്കാള്‍ അന്ത്യനാളില്‍ ഒരു സത്യവിശ്വാസിയുടെ തുലാസില്‍ കനം തൂങ്ങുന്ന യാതൊന്നുമില്ല. നിശ്ചയം, അല്ലാഹു നെറികെട്ടവനെയും തെമ്മാടിയെയും വെറുക്കുന്നു” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

പദവികള്‍ വര്‍ധിപ്പിക്കുവാന്‍

ആഇശ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”ഒരു വ്യക്തി തന്റെ സല്‍സ്വഭാവത്തിലൂടെ രാത്രി നമസ്‌കരിക്കുന്നവന്റെയും പകല്‍ നോമ്പനുഷ്ഠിക്കുന്നവന്റെയും പദവികള്‍ നേടുന്നതാണ്” (മുസ്‌നദ്. അര്‍നാഊത്വ് സ്വഹീഹുന്‍ലിഗയ്‌രിഹീയെന്ന് വിശേഷിപ്പിച്ചത്).

മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്: ”തീര്‍ച്ചയായും, ഒരു സത്യവിശ്വാസി തന്റെ സല്‍സ്വഭാവം കൊണ്ട് നോമ്പുകാരന്റെയും നമസ്‌കാരക്കാരന്റെയും പദവി കെണ്ടത്തുന്നതാണ്”(സുനനുഅബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

ആയുസ്സ് വര്‍ധിപ്പിക്കാം

ആഇശ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”സല്‍സ്വഭാവവും നല്ല അയല്‍പക്കബന്ധവും ഭവനങ്ങളെ നന്നാക്കുകയും ആയുസ്സില്‍ വര്‍ധനവുണ്ടാക്കുകയും ചെയ്യും” (മുസ്‌നദു അഹ്മദ്. അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

മാതൃകാവ്യക്തിത്വം

അബ്ദുല്ലാഹ് ഇബ്‌നു അംറി(റ)ല്‍ നിന്നും നിവേദനം: ”അല്ലാഹുവിന്റെ ദൂതര്‍ ﷺ  ദുഷിപ്പ് പറയുന്നവനോ ദുഷിച്ചത് ചെയ്യുന്നവനോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: ‘നിശ്ചയം, നിങ്ങളില്‍ ഉത്തമന്‍ നിങ്ങളില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാകുന്നു” (ബുഖാരി, മുസ്‌ലിം).

ഇഹ്‌സാന്‍

നന്മയില്‍ വര്‍ത്തിക്കുന്നതിനാണ് ഇഹ്‌സാന്‍ എന്ന് പറയുക. ഇഹ്‌സാന്‍ രണ്ടു തരമുണ്ട്:

ഒന്ന്: അല്ലാഹുവിനുള്ള ഇബാദത്തിലെ ഇഹ്‌സാന്‍. അഥവാ, അല്ലാഹുവിനെ നാം കാണുന്നില്ലെങ്കിലും അവനെ കാണുന്നതു പോലെ ആരാധന നിര്‍വഹിക്കുക, ഗുണകാംക്ഷാ നിര്‍ഭരവും സമ്പൂര്‍ണവുമായ നിലയ്ക്ക് അല്ലാഹുവിനുള്ള ബാധ്യതാനിര്‍വഹണം കാര്യക്ഷമമാക്കുക. പ്രതീക്ഷയും പേടിയും യഥാവിധം സമന്വയിപ്പിച്ചു കൊണ്ട് ഇബാദത്തെടുക്കുക. പ്രസ്തുത ഇഹ്‌സാനിനെ കുറിച്ച് നബി ﷺ  പറഞ്ഞു:

”അല്ലാഹുവിനെ നീ കാണുന്നതുപോലെ ആരാധിക്കുക, അവനെ നീ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്” (ബുഖാരി).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമുണ്ട്: ”അല്ലാഹുവിനെ നീ ഭയക്കുക; നീ അവനെ കാണുന്നതു പോലെ. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്” (മുസ്‌ലിം).

രണ്ട്: പടപ്പുകളോടുള്ള ഇഹ്‌സാന്‍. ഏതൊരു സൃഷ്ടിയോടായാലും നന്മയിലുള്ള വര്‍ത്തനമാണ് അതുകൊണ്ട് ഉദ്ദേശ്യം. മാതാപിതാക്കളോട്, അയല്‍വാസികളോട്, അനാഥകളോട്, അഗതികളോട്, ഇടപാടുകാരോട്, സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നവരോട്, തെറ്റ് ചെയ്തവരോട്, മൃഗങ്ങളോട് തുടങ്ങി പ്രസ്തുത വര്‍ത്തനം പലരോടുമാണ്.

അല്ലാഹു— ഇഹ്‌സാന്‍ കൊണ്ട് കല്‍പിച്ചു: ”തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനുമാണ്” (ക്വുര്‍ആന്‍ 16:90).

”അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക” (ക്വുര്‍ആന്‍ 28:77).

”നീ എന്റെ ദാസന്മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്” (ക്വുര്‍ആന്‍ 17:53).

”…നിങ്ങള്‍ ജനങ്ങളോട് നല്ല വാക്ക് പറയണം” (ക്വുര്‍ആന്‍ 2:83).

ശദ്ദാദ് ഇബ്‌നു ഔസി(റ)ല്‍ നിന്ന് നിവേദനം: ”എല്ലാ വസ്തുക്കളോടും നല്ല നിലയില്‍ വര്‍ത്തിക്കുവാനാണ് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. അതിനാല്‍ നിങ്ങള്‍ കൊല്ലുകയാണെങ്കില്‍ നല്ല നിലയില്‍ കൊല്ലുക. അറുക്കുകയാണെങ്കില്‍ നല്ല നിലയില്‍ അറുക്കുക. നിങ്ങളോരോരുത്തരും കത്തി മൂര്‍ച്ച കൂട്ടുകയും അറുക്കുന്ന ജീവിക്ക് ആശ്വാസം നല്‍കുകയും ചെയ്യേണ്ടതാണ്” (മുസ്‌ലിം).

അനസ് ഇബ്‌നുമാലികി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”നിങ്ങള്‍ വിധിച്ചാല്‍ നീതി പാലിക്കുക. നിങ്ങള്‍ വധിച്ചാല്‍ നല്ല നിലയിലാക്കുക. കാരണം അല്ലാഹു മുഹ്‌സിനാണ്. അവന്‍ മുഹ്‌സിനീങ്ങളെ ഇഷ്ടപ്പെടുന്നു” (മുഅ്ജമുത്ത്വബ്‌റാനി. അല്‍ബാനി സനദിനെ ജയ്യിദെന്ന് വിശേഷിപ്പിച്ചു).

ശദ്ദാദ് ഇബ്‌നു ഔസി(റ)ല്‍ നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരമുണ്ട്: അല്ലാഹുവിന്റെ റസൂലി ﷺ ല്‍ നിന്ന് ഞാന്‍ രണ്ടു കാര്യങ്ങള്‍ മനഃപാഠമാക്കി.–

”നിശ്ചയം അല്ലാഹു മുഹ്‌സിനാകുന്നു. എല്ലാത്തിനോടും ഇഹ്‌സാന്‍ ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു…”(മുസ്വന്നഫു അബ്ദിര്‍റസാക്വ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”ഒരു വ്യക്തി ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അജ്ഞാനകാലത്ത്(ജാഹിലിയ്യത്തില്‍) പ്രവര്‍ത്തിച്ചതില്‍ ശിക്ഷിക്കപ്പെടുമോ?’ നബി ﷺ  പറഞ്ഞു: ‘വല്ലവനും ഇസ്‌ലാമില്‍ സുകൃതം പ്രവര്‍ത്തിച്ചാല്‍ ജാഹിലിയ്യത്തില്‍ ചെയ്തതില്‍ ശിക്ഷിക്കപ്പെടുകയില്ല. വല്ലവനും ഇസ്‌ലാമില്‍ തിന്മ പ്രവൃത്തിച്ചാല്‍ അവന്‍ ജാഹിലിയ്യത്തില്‍ ചെയ്തുപോയ തെറ്റിനാലും പില്‍കാലത്ത് ചെയ്ത തെറ്റിനാലും ശിക്ഷിക്കപ്പെടും” (ബുഖാരി).

ഇഹ്‌സാനിന്റെ മഹത്ത്വം, മുഹ്‌സിനുള്ള പ്രതിഫലം

അല്ലാഹു മുഹ്‌സിനുകളെ ഇഷ്ടപ്പെടുമെന്നും അവനും അവന്റെ കാരുണ്യവും അവരോടൊപ്പമാണെന്നും അവര്‍ക്ക് വര്‍ധിപ്പിച്ചു നല്‍കുമെന്നും അവര്‍ക്കു സുവിശേഷമുണ്ടെന്നും അവരുടെ പ്രതിഫലം പാഴാക്കില്ലെന്നും അറിയിച്ചു:

”നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്മചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും” (ക്വുര്‍ആന്‍ 2:195)

”തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മകാരികള്‍ക്ക് സമീപസ്ഥമാകുന്നു” (ക്വുര്‍ആന്‍ 7:56).

”…സല്‍കര്‍മകാരികള്‍ക്ക് വഴിയെ നാം കൂടുതല്‍ കൊടുക്കുന്നതുമാണ്” (ക്വുര്‍ആന്‍ 7:161).

”തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും” (ക്വുര്‍ആന്‍ 16:128).

”…തീര്‍ച്ചയായും അല്ലാഹു സുകൃതം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം നഷ്ടപ്പെടുത്തിക്കളയുന്നതല്ല” (ക്വുര്‍ആന്‍ 9:120).

”…(നബിയേ,) സുകൃതം ചെയ്യുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്തയറിയിക്കുക” (ക്വുര്‍ആന്‍ 22:37).

സമാധാനത്തിന്റെയും സര്‍വസുഖങ്ങളുടെയും ഭവനമായ സ്വര്‍ഗവും സ്വര്‍ഗീയ അനുഗ്രഹങ്ങളുമാണ് മുഹ്‌സിനുകള്‍ക്ക് ലഭിക്കുന്ന മഹത്തായ മറ്റൊരു പ്രതിഫലം.

”അങ്ങനെ അവരീ പറഞ്ഞതു നിമിത്തം അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ പ്രതിഫലമായി നല്‍കി. അവരതില്‍ നിത്യവാസികളായിരിക്കും. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലമത്രെ അത്” (ക്വുര്‍ആന്‍ 5:85).

”തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു. അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും. (അവരോടു പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്” (ക്വുര്‍ആന്‍ 77:41-44)

സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വിശ്വാസികള്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹം അല്ലാഹു—വിന്റെ തിരുമുഖ ദര്‍ശനമാണ്. മുഹ്‌സിനുകളുടെ വിഷയത്തില്‍ അല്ലാഹുപറയുന്നതു നോക്കൂ:

”സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും (സ്വര്‍ഗവും) വര്‍ധനവുമുണ്ട്” (ക്വുര്‍ആന്‍ 10:26)

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

അല്ലാഹുവിന്റെ സൽക്കാരംഅബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം: ഇരുപത്തൊന്ന്

അല്ലാഹുവിന്റെ സൽക്കാരം مأدبة الله

നിരവധി സൽക്കാരങ്ങളിൽ പങ്കെടുത്തവരാണ് നാം . എത്ര ജോലിത്തിരക്കുള്ള ആളാണെങ്കിലും നമ്മുടെ ഉടയവർ ക്ഷണിച്ച സൽക്കാരങ്ങളിൽ
നാം പങ്കുചേരാറുണ്ട്. .അവിടുത്തെ വിഭവങ്ങളുടെ വൈവിധ്യമല്ല, അവരുമായുള്ള ബന്ധമാണ് അത്തരം സൽക്കാരങ്ങളിലേക്ക് പോകാൻ നമുക്കുള്ള പ്രേരണ.
നമ്മളുമായി ഏറ്റവും ബന്ധം ആർക്കാണ് ? അല്ലാഹുവിനാണ് തീർച്ച. അള്ളാഹു നമ്മെ ഒരു സൽക്കാരത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു ! അല്ലാഹു ക്ഷണിച്ചു എന്നു പറയുമ്പോൾ അവൻ നേരിട്ടുവന്ന് ക്ഷണിച്ചതാണോ ?അല്ല .അവൻ ഒരാളെ പറഞ്ഞയച്ചിരിക്കുന്നു. അതാരാണ് ?
ലോകത്ത് ജനിച്ച ഏറ്റവും നല്ല മനുഷ്യൻ. നമ്മുടെ നേതാവ് പ്രവാചകൻ (സ) യാണത്. ഇനി താഴെ കാണുന്ന ഹദീസ് ശ്രദ്ധിക്കുക
مَثَلُهُ كَمَثَلِ رَجُلٍ بَنَى دَارًا وَجَعَلَ فِيهَا مَأْدُبَةً، وَبَعَثَ دَاعِيًا، فَمَنْ أَجَابَ الدَّاعِيَ دَخَلَ الدَّارَ وَأَكَلَ مِنَ الْمَأْدُبَةِ، وَمَنْ لَمْ يُجِبِ الدَّاعِيَ لَمْ يَدْخُلِ الدَّارَ وَلَمْ يَأْكُلْ مِنَ الْمَأْدُبَةِ. فَقَالُوا : أَوِّلُوهَا لَهُ يَفْقَهْهَا. فَقَالَ بَعْضُهُمْ : إِنَّهُ نَائِمٌ. وَقَالَ بَعْضُهُمْ : إِنَّ الْعَيْنَ نَائِمَةٌ وَالْقَلْبَ يَقْظَانُ. فَقَالُوا : فَالدَّارُ الْجَنَّةُ، وَالدَّاعِي مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَمَنْ أَطَاعَ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَدْ أَطَاعَ اللَّهَ، وَمَنْ عَصَى مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَدْ عَصَى اللَّهَ،

“ഒരുവൻ ഒരു ഭവനം ഉണ്ടാക്കുന്നു. അതിൽ സൽക്കാരം ഒരുക്കുന്നു. അതിലേക്ക് ക്ഷണിക്കാൻ ഒരാളെ പറഞ്ഞയക്കുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചവൻ ഭവനത്തി ലെത്തുന്നു , സൽക്കാരത്തിൽ പങ്കെടുക്കുന്നു .
അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചവൻ ഭവനത്തിലേക്ക് പ്രവേശിക്കുന്നില്ല സൽക്കാരത്തിൽ പങ്കെടുക്കുന്നുമില്ല. “
(ബുഖാരി : 7281)

ഭവനം സ്വർഗമാണ്. അവിടെയാണ് സൽക്കാരം. സൽക്കാരമൊരുക്കിയത് അല്ലാഹുവാണ്.
ക്ഷണിക്കാൻ പറഞ്ഞയക്കപ്പെട്ടത് പ്രവാചകനാണ്. പ്രവാചകനെ ആരെങ്കിലും അനുസരിച്ചാൽ അല്ലാഹുവിന്റെ സൽക്കാരത്തിൽ അവന് പങ്കെടുക്കാം. പ്രവാചകനെ
ധിക്കരിച്ചവൻ വിഢിയായിരിക്കുന്നു!
അവൻ സൽക്കാരത്തിലേക്കുള്ള ക്ഷണം നിരസിച്ചവനാണ്!
അല്ലാഹു സൽക്കാരത്തിന് വിളിച്ചിട്ട് അതിന് പോവാതെ ക്ഷണം നിരസിക്കുന്നവനേക്കാൾ വിഢി മാറ്റാരാണ് ?!
(وَٱللَّهُ یَدۡعُوۤا۟ إِلَىٰ دَارِ ٱلسَّلَـٰمِ
ദാറുസ്സലാമിലേക്ക് അല്ലാഹു ക്ഷണിക്കുന്നു.
[ യുനുസ് : 25]
നബി (സ)യാണ് ക്ഷണിക്കാൻ വന്നവൻ
(وَدَاعِیًا إِلَى ٱللَّهِ بِإِذۡنِهِۦ
അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവൻ
[ അഹ്സാബ്: 46 ]

എന്തൊക്കെയാണ് അല്ലാഹു അവന്റെ അടിമകൾക്ക് വേണ്ടി ഉണ്ടാക്കിയ സൽക്കാരത്തിൽ ഒരുക്കിവച്ചിരിക്കുന്നത് ? നമുക്കറിയില്ല. ചിലതൊക്കെ അവൻ നമുക്ക് വെളിപ്പെടുത്തിയിട്ടുണ്ട് . പലതും അവൻ മറച്ചു വെച്ചിരിക്കുന്നു .അവന്റെ സൽക്കാരത്തിന് എത്തുന്നവരുടെ കണ്ണുകൾ കുളിക്കാനും മനസ്സുകളിൽ ആനന്ദം നിറയാനും വേണ്ടി അതവൻ മറച്ചു വെച്ചിരിക്കുകയാണ്.
(فَلَا تَعۡلَمُ نَفۡسࣱ مَّاۤ أُخۡفِیَ لَهُم مِّن قُرَّةِ أَعۡیُنࣲ جَزَاۤءَۢ بِمَا كَانُوا۟ یَعۡمَلُونَ)
എന്നാല് അവര് പ്രവര്ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്കുളിര്പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്ക്കും അറിയാവുന്നതല്ല.
[സജദ: 17]
ഒരു കണ്ണും അത് കണ്ടിട്ടില്ല. ഒരു കാതും അതിന്റെ മഹത്വം ശ്രവിച്ചിട്ടില്ല. അപ്പോൾ ജിബ്രീലും റസൂലുല്ലയും സ്വർഗം കണ്ടിട്ടുണ്ടല്ലോ എന്ന് ചോദിച്ചേക്കാം. ശരിയാണ്. അവർ കണ്ടിട്ടുണ്ട്. എന്നാൽ അതൊരു ഭാഗം മാത്രം. ഇനിയും എത്രയോ വിശാലമാണത്. അത് അല്ലാഹു ആർക്കും കാണിച്ചിട്ടില്ല! ഒരു ഹദീസ് നോക്കൂ:
” يَقُولُ اللَّهُ تَعَالَى : أَعْدَدْتُ لِعِبَادِيَ الصَّالِحِينَ مَا لَا عَيْنٌ رَأَتْ، وَلَا أُذُنٌ سَمِعَتْ، وَلَا خَطَرَ عَلَى قَلْبِ بَشَرٍ، ذُخْرًا بَلْهَ مَا أُطْلِعْتُمْ عَلَيْهِ “. ثُمَّ قَرَأَ : { فَلَا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ }.
(ബുഖാരി : 4780)
ഇതിലെ
ذُخْرًا بَلْهَ مَا أُطْلِعْتُمْ عَلَيْهِ “.
എന്ന പ്രയോഗം ശ്രദ്ധേയമാണ്. “ഞാൻ നിങ്ങൾക്ക് കാണിച്ച് തന്നതിന് പുറമെ സൂക്ഷിച്ചു വച്ചത് ” എന്നാണതിനർഥം.

കവാടങ്ങൾ കടന്നുവേണം അവിടെയെത്താൻ .
എട്ടു കവാടങ്ങളാണ് അവിടേക്ക് പ്രവേശിക്കാൻ ഉള്ളത്.
(ബുഖാരി : 3257)
വരുന്നവരെ വരവേൽക്കാൻ
ആ കവാടങ്ങളുടെയടുക്കൽ മലക്കുകൾ ഉണ്ട് . അല്ലാഹുവിന്റെ അനുസരണയുള്ള അടിമകൾ !
(റഅദ്: 23 )
സമാധാനത്തിന്റെയും ശാന്തിയുടെയും വാർത്തകളും മംഗളങ്ങളും നേർന്നു അവർ വിരുന്നുകാരെ സ്വീകരിക്കുന്നു. (സുമർ: 73) കവാടങ്ങൾ കടക്കുന്നതോടെ സമാധാനത്തിന്റെ ശാശ്വത ഭവനത്തിലാണ് എത്തുന്നത്. അവിടെ എത്തുന്നവർ ഏറ്റവും നല്ലവരാണ്. സുകൃതം ചെയ്ത് സൽക്കാരത്തിനെത്തിയവർ ! അവർ സുകൃതങ്ങളുടെ തോതനുസരിച്ച് വ്യത്യസ്ത തരക്കാരാണ്. നമ്മുടെ നേതാവാണ് ഏറ്റവും ഉന്നതമായ പദവിയിൽ ! വസീല എന്ന പദവിയാണത്. അവിടുത്തേക്കത് ലഭിക്കാൻ നാം ബാങ്കിനു ശേഷം പ്രാർത്ഥിക്കാറുണ്ടല്ലോ.

ഒരു ചാട്ടവാർ വെക്കാനുള്ള സ്ഥലം സ്വർഗ്ഗത്തിൽ ഒരുത്തന് ലഭിച്ചാൽ അത്
ഇഹലോകം മുഴുവനും ലഭിക്കുന്നതിനേക്കാൾ നല്ലതാണ്. (ബുഖാരി : 3250)
ആകാശഭൂമികളെക്കാൾ വിശാലമാണ് സ്വർഗലോകം!
കസ്തൂരിയാണ് അതിന്റെ പ്രതലം.
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൾ കൊണ്ടാണ് അത് നിർമ്മിക്കപ്പെട്ടിട്ടുള്ളത് .
വസ്ത്രങ്ങൾ നശിക്കില്ല. യുവത്വം നഷ്ടമാവില്ല. ഒരു അത്ഭുത ലോകമാണ് അത് ! (തിർമിദി: 2526)

കണ്ണിനും മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്ന ഒന്നാണല്ലോ വെള്ളം. അതിന്റെ ചലനവും ചാട്ടവും ഒഴുക്കും
മനുഷ്യ നയനങ്ങൾക്ക് ആസ്വാദനം പകരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ
ദാറുസ്സലാമിൽ
നദികളും അരുവികളും അല്ലാഹു സംവിധാനിച്ചിരിക്കുന്നു .
നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനപ്പുറമുള്ള കാഴ്ചയാണത് !
ശുദ്ധമായ തേനിന്റെ നദികൾ !
പാലിന്റെ പുഴകൾ !
ശുദ്ധജലത്തിന്റെ നദികൾ !
രുചികരമായ മദ്യത്തിന്റെ പുഴകൾ ! (മുഹമ്മദ് : 15 )
ഇതൊന്നും നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതല്ല.

നദികൾക്കു പുറമെ കൊച്ചു കൊച്ചു അരുവികളും ഉണ്ട് ( ഹിജ്റ് : 45 )

അവിടുത്തെ താമസ സൗകര്യങ്ങൾ
അത്യുന്നതമാണ് !
മണിമന്ദിരങ്ങൾ കൊട്ടാരങ്ങൾ
ഉന്നത ഭവനങ്ങൾ …!
അല്ലാഹു അവന്റെ അതിഥികൾക്ക് വേണ്ടി തയ്യാർ ചെയ്തു വെച്ചിരിക്കുന്ന സ്വർഗീയ ഭവനങ്ങളിൽ അവർ സുഖത്തോടെ താമസിക്കും.
മടുപ്പോ വിരസതയോ അവരെ ബാധിക്കുന്നില്ല. ക്ഷീണമില്ല ടെൻഷനില്ല ദുഃഖമില്ല എപ്പോഴും സമാധാനത്തിന്റെ വാക്കുകൾ !

ഭക്ഷണമാവട്ടെ മുന്തിയതരം ! ഒരു മനുഷ്യനും അത് രുചിച്ചിട്ടില്ല.! ഫലവർഗങ്ങൾ വിവിധതരം. അവയുടെ വലിപ്പവും രൂപവും രുചിയും അതുല്യം! (സ്വാദ് : 51 )
ഫലങ്ങൾക്ക് സീസണില്ല . മനസ്സാഗ്രഹിക്കുമ്പോൾ ആഗ്രഹിച്ചത് ലഭിക്കും ! (മുർസലാത്ത് : 42 )
രാവിലെയും വൈകുന്നേരവും പ്രത്യേക ഭക്ഷണം (മർയം: 62 )

മരങ്ങളുടെ ഭംഗി വർണ്ണനാതീതം. അവയുടെ മുരടുകൾ സ്വർണ്ണമാണ് ! (തിർമിദി: 2525 )
വിശപ്പില്ലാത്ത ലോകമാണത്! ഭക്ഷണം കഴിക്കുന്നത് ആസ്വാദനത്തിനു വേണ്ടി മാത്രം ! (ത്വാഹ : 118-119)
കണ്ണിനാനന്ദം പകരുന്ന കുരുന്നുകൾ പാറി നടക്കുന്നു. അവരുടെ കൈകളിൽ പാനപാത്രങ്ങളുണ്ട് ! ( വാക്വിഅ :17 )
ചാരുക്കസേരകളിൽ ചാരിയിരുന്ന് അവർ സന്തോഷങ്ങൾ പങ്കു വെക്കുന്നു. വല്ലാത്ത അനുഭവങ്ങൾ!

ഇതിനൊക്കെ പുറമെ ഏറ്റവും വലിയ ഒരു അനുഭവം അവരെ കാത്തിരിക്കുന്നുണ്ട്! എന്താണത്? റബ്ബിനെ ദർശിക്കലാണത്! സുന്ദരമായ വാന ഭൂമികളുടെ രക്ഷിതാവായ റബ്ബിന്റെ മുഖത്തിന്റെ സൗന്ദര്യം അവന്റെ സൽക്കാരത്തിനു വന്നവർക്കവൻ കാണിച്ചു കൊടുക്കും. എല്ലാം മറന്നു പോവുന്ന അനിർവചനീയ അനുഭവത്തിന്റെ നിമിഷം!
(وُجُوهࣱ یَوۡمَىِٕذࣲ نَّاضِرَةٌ.
(إِلَىٰ رَبِّهَا نَاظِرَةࣱ.
[കിയാമ : 22,23]
(അല്ലാഹു നമുക്കതിന വസരമേകട്ടെ!)
റബ്ബിന്റെ സൗന്ദര്യത്തേക്കാൾ മികച്ച തല്ല ഒന്നും! സ്വർഗം അവന്റെ സൃഷ്ടിയാണ ല്ലോ.

ഈ അനിർവചനീയ അനുഭവങ്ങളുടെ കലവറയായ ദാറുസ്സലാമിലെ സൽക്കാരത്തിനു നമുക്കു പോകണം.إن شاء الله ഒറ്റക്കല്ല ;കുടുംബത്തോടൊപ്പം. അതാണ് വേണ്ടത്.
കുറച്ച് ബുദ്ധിമുട്ടുണ്ടാവും. വഴി സുഖമമല്ല. പിശാച് വഴിമുടക്കാനുണ്ട്. ഈ ലോകം കണ്ട് വഞ്ചിതരാവരുത്. ഇതിൽ അവിടുത്തെതിനെ അപേക്ഷിച്ച് ഒന്നുമില്ല.
ഇസ്ലാമാണ് മാർഗം.
തക്വവയാണ് യാത്രക്കുള്ള ഇന്ധനം.
ക്ഷമ വേണ്ടി വരും. മഹാമാരിയെ തടുക്കാൻ ക്വാറന്റൈൻ ചെയ്യുന്നവരില്ലേ . ഒരു പാട് കാര്യങ്ങൾ അവർ ഒഴിവാക്കുന്നു.
വിശ്വാസി ഏതു സമയത്തും ക്വാറന്റൈനിലാണ്. പിശാച് എന്ന കാണാത്ത “വൈറസി “നെതിരെയാണവന്റെ പോരാട്ടം.

ദാറുസ്സലാമിലെ അവന്റെ സൽക്കാരത്തിൽ പങ്കു കൊള്ളാൻ അല്ലാഹു നമുക്കെല്ലാം തൗഫീഖ് നൽകട്ടെ! ആമീൻ

സ്ത്രീകൾ മതപരമായ അറിവ് നേടുന്നതിന്റെ ആവശ്യകത. -ഫായിസ് ബിൻ മഹ്​മൂദ് അൽ ഹികമി.

സ്ത്രീകൾ മതപരമായ അറിവ് നേടുന്നതിന്റെ ആവശ്യകത.

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
 
അല്ലാഹു പറയുന്നു :
 
يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ [سورة التحريم : ٦]
 
“ഹേ, വിശ്വസിച്ചവരേ, നിങ്ങള് നിങ്ങളുടെ ദേഹങ്ങളെയും, നിങ്ങളുടെ കുടുംബങ്ങളെയും ഒരു (വമ്പിച്ച) അഗ്നിയില് നിന്ന് കാത്തുകൊള്ളുവിന്! അതില് കത്തിക്കപ്പെടുന്നത് [വിറകു] മനുഷ്യരും, കല്ലുമാകുന്നു. അതിന്റെ മേല്(നോട്ടത്തിനു) പരുഷസ്വഭാവക്കാരും കഠിനന്മാരുമായ മലക്കുകളുണ്ടായിരിക്കും. അവരോടു കല്പിച്ചതില് അവര് അല്ലാഹുവിനോട് അനുസരണക്കേട്‌ കാട്ടുകയില്ല; അവരോടു കല്പിക്കപ്പെടുന്നത് (ഏതും) അവര് ചെയ്യുകയും ചെയ്യും.” [തഹ്‌രീം : 6]
 
ഇതിന്റെ വിശദീകരണമായി അലിയ്യുബ്നു അബീ ത്വലിബ് رضي الله عنه പറയുന്നു : “അഥവാ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക” (ഹാകിം തന്റെ മുസ്തദ്റകിൽ ഉദ്ധരിച്ചത്) ഇത് സ്ഥിരപ്പെട്ടതാണ്.
 
അല്ലാഹു تعالى സത്യവിശ്വാസികളോട് അവരുടെയും അവരുടെ കുടുംബത്തിന്റെയും അല്ലാഹുവിന്റെ ശിക്ഷയുടെയും ഇടയിൽ സംരക്ഷണ കവചം ഉണ്ടാക്കുവാനായി കല്പിച്ചിട്ടുണ്ട്. നമ്മുടെ മതത്തിന്റെ വിധിവിലക്കുകളെ കുറിച്ച് പഠിക്കലും അവയെ നമ്മുടെ കുടുംബത്തിന് പഠിപ്പിച്ച് കൊടുക്കലും നന്മയിൽപ്പെട്ടതാണ്, ഒരു മുസ്‌ലിമായ സ്ത്രീ അവൾ മകളോ, സഹോദരിയോ, ഭാര്യയോ, ആകട്ടെ അറിവോടുകൂടി അല്ലാഹുവിനെ ആരാധിക്കാൻ ആവശ്യക്കാരിയായിത്തീരുന്നുണ്ട്. സ്ത്രീകളാകട്ടെ പുരുഷന്മാരെ പോലെ തന്നെ മതവിധികളാൽ കൽപ്പിക്കപ്പെട്ടവരുമാണ്.
അവളുടെ ദീനിനെ അവൾക്ക് പഠിക്കുവാനും നിർദ്ദേശങ്ങൾ നൽകുവാനുമായി ഉപ്പയോ, സഹോദരനോ, ഭർത്താവോ, മഹ്റമോ (വിവാഹ ബന്ധം നിഷിദ്ധമായവർ) പോലുള്ളവരെ അവൾക്ക് ആശ്രയിക്കാം. ഇനി അവരെയൊന്നും ഇതിനായി ലഭിച്ചില്ലായെങ്കിൽ മതത്തിലെ അറിയപ്പെട്ട നിയമങ്ങൾ പാലിച്ചുകൊണ്ട് പണ്ഡിതന്മാരോട് ചോദിച്ച് പഠിക്കുകയും ചെയ്യാം.
 
ദീനിന്റെ വിധിവിലക്കുകൾ പഠിക്കുന്ന വിഷയത്തിൽ മുസ്‌ലിം സ്ത്രീ പിന്നോക്കം നിൽക്കുകയാണെങ്കിൽ ആ പാപഭാരത്തിന്റെ അധികവും അവളുടെ വലിയ്യോ, ഉത്തരവാദിത്തപ്പെട്ടവരോ ആയവരും, ഭാഗികമായി അവളും ചുമക്കേണ്ടി വരും. മുസ്‌ലിം സ്ത്രീയുടെ അവസ്ഥയിലും അവളുടെ അജ്ഞതയിലും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇമാം ഇബ്നുൽ ജൗസി رحمه الله പറയുകയാണ് : ഞാൻ ജനങ്ങളെ അറിവിലേക്ക് പ്രോത്സാഹനം നൽകിക്കൊണ്ടേയിരിക്കുകയാണ്. കാരണം, അത് നേർമാർഗ്ഗം പ്രാപിക്കാനുള്ള വെളിച്ചമാണ്. എന്നാൽ അറിവിൽ നിന്നും അകന്നു നിൽക്കുകയും, തന്നിഷ്ടങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്ന സ്ത്രീകളാണ് എന്തുകൊണ്ടും പുരുഷന്മാരേക്കാൾ ഇതിലേക്ക് ആവശ്യക്കാരെന്നാണ് എനിക്ക് തോന്നുന്നത്. (തന്റെ കാലത്തിന്റെ അവസ്ഥയെപ്പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്) കാരണം, അധിക സമയത്തും അവരുടെ മടിയിൽ വളരുന്ന കുഞ്ഞിന് ഖുർആൻ ഓതി പഠിപ്പിക്കുകയോ ആർത്തവ രക്തത്തിൽ നിന്നുള്ള ശുദ്ധി, നമസ്കാരത്തിന്റെ റുക്നുകൾ തുടങ്ങിയവ അറിയുകയോ കല്യാണത്തിനു മുമ്പ് ഭർത്താവിനോടുള്ള തന്റെ ബാധ്യതകൾ മനസ്സിലാക്കുകയോ അവൾ ചെയ്യുന്നില്ല തുടങ്ങി ധാരാളം അപകടങ്ങൾ ഈ വിഷയത്തിലുണ്ട്”. [അഹ്കാമുന്നിസാഅ്]
ആയതിനാൽ പൂർണമായ ഇസ്‌ലാമിനെ ആഗ്രഹിക്കുന്ന മുസ്‌ലിം വനിത ഉപകാരപ്രദമായ അറിവ് പഠിക്കുകയും സ്ത്രീകളിൽ നിന്നുള്ള തങ്ങളെ പോലുള്ളവർക്ക് ഇതിനെ പ്രചരിപ്പിക്കുകയും വേണം, തീർച്ചയായും മുൻഗാമികളായ സ്ത്രീകൾ ദീനിന്റെ കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കുവാൻ അങ്ങേയറ്റം താല്പര്യം കാണിച്ചിരുന്നവരായിരുന്നു. അബൂ സഈദ് അൽഖുദ്‌രി رضي الله عنه വിൽ നിന്ന് നിവേദനം : “സ്ത്രീകൾ അല്ലാഹുവിൻറെ പ്രവാചകനോട് പറഞ്ഞു:- ‘ഞങ്ങളെക്കാൾ പുരുഷന്മാരാണ് താങ്കളിലേക്ക് അധികമായും വരാറുള്ളത്. അതുകൊണ്ട് അങ്ങ് തന്നെ ഞങ്ങൾക്ക് ഒരു ദിവസത്തെ നിശ്ചയിച്ചു തരണം’. അപ്പോൾ പ്രവാചകൻ ﷺ അവരെ കണ്ടുമുട്ടാനായി ഒരു ദിവസത്തെ നിശ്ചയിച്ചുകൊടുക്കുകയും, അവർക്ക് ഉപദേശങ്ങളും കല്പനകളും നൽകുകയും ചെയ്തു. [സ്വഹീഹുൽ ബുഖാരി]
 
ഇബ്നു ഹജർ رحمه الله ഇതിന്റെ വിശദീകരണത്തിൽ പറയുന്നു : “ദീനീ കാര്യങ്ങൾ പഠിക്കുവാൻ സ്വഹാബാ വനിതകൾ കാണിച്ച അങ്ങേയറ്റത്തെ താല്പര്യത്തെ ഈ ഹദീസ് അറിയിക്കുന്നുണ്ട്”.
 
ഇപ്രകാരം ദീനിൽ പ്രാവീണ്യം നേടാനായി മുസ്‌ലിം വനിതകൾ മുന്നോട്ടു വരേണ്ടതുണ്ട്. വിശ്വാസവും തൗഹീദും തൗഹീദിന്റെ വിപരീതവും മനസ്സിലാക്കുകയും, ആരാധനകളുടെയും ഇടപാടുകളുടെയും വിധിവിലക്കുകളും ഇസ്‌ലാമിക സ്വഭാവ-മര്യാദകളും തുടങ്ങിയവ പഠിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ ദീനിൽ പാണ്ഡിത്യം ഉണ്ടാക്കുവാനായി നാം നമ്മുടെ സ്ത്രീകളെയും സഹോദരിമാരെയും ഉണർത്തേണ്ടതുണ്ട്.
ദീനിൽ പ്രാവീണ്യം നേടലും, അറിവ് നേടലും പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകൾക്കും കൂടി നിർബന്ധമായ കാര്യമാണ്. കാരണം, ഇത് അല്ലാഹുവിന്റെ മതത്തിന്റെ അറിവാണ്. എന്തിനാണിത് ?. ഇസ്‌ലാമിനെ ജീവിപ്പിക്കാനും, ഈ മഹത്തായ ദീനിനെ വിവരിച്ചു കൊടുക്കാനും, ഈ അറിവിലേക്കും പ്രവാചകന്റെ മാർഗ്ഗത്തെ മുറുകെപ്പിടിക്കുന്നതിലേക്ക് ആളുകളെ ക്ഷണിക്കുവാനുമൊക്കെ വേണ്ടിയാണിത്.
 
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : “ആരെങ്കിലും ഇസ്‌ലാമിനെ ജീവസുറ്റതാക്കാനായി അറിവ് നേടിയാൽ അവൻ സ്വിദ്ദീഖു കളുടെ (സത്യവാന്മാരുടെ) കൂടെയായിരിക്കും, അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും”.[മിഫ്താഹു ദാരിസ്സആദ]
അതുകൊണ്ട് പുരുഷനാവട്ടെ സ്ത്രീയാവട്ടെ ഇസ്‌ലാമിനെ ജീവിപ്പിക്കാനും പ്രചരിപ്പിക്കാനും വേണ്ടി അറിവ് തേടിയാൽ അവൻ സത്യവാന്മാരുടെ കൂടെയും അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും. കാരണം, അവർ പ്രവാചകന്റെ അനന്തരത്തെയാണ് വഹിക്കുന്നതും പ്രചരിപ്പിക്കുന്നതും.
 
അതുകൊണ്ട് സ്ത്രീകൾ ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധ കാണിക്കുക. മതപരമായ അറിവ് നേടുന്ന, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന, അഗാധമായ പാണ്ഡിത്യമുള്ള, അതിൽ അടിയുറച്ചു നിൽക്കുന്ന, ക്ഷമിക്കുന്ന, അറിവിന്റെ അടയാളങ്ങൾ ജീവിതത്തിൽ പ്രകടമാകുന്ന മാതൃകാ വനിതകളെ നമുക്ക് ആവശ്യമുണ്ട്.
 
ഹസനുൽ ബസ്വരി رحمه الله പറഞ്ഞതുപോലെ : “ഒരാൾ അറിവ് നേടുകയും അല്പം കഴിയുകയും ചെയ്യുമ്പോൾ തന്നെ അറിവിന്റെ അടയാളത്തെ അവന്റെ നമസ്കാരത്തിലും സംസാരത്തിലും ശൈലിയിലും കാണപ്പെടാറുണ്ട്”. [അസ്സുഹ്ദ് – അഹ്മദ് ബിൻ ഹമ്പൽ]
ഇത് പുരുഷനെയും സ്ത്രീയെയും ഒരു പോലെ ഉദ്ദേശിച്ചുകൊണ്ടുള്ള സംസാരമാണ്. ഈ അറിവ് അവരെ സ്വാധീനിക്കുക തീർച്ചയാണ്. കാരണം, അവൻ വായിക്കുന്നത് അല്ലാഹുവും പ്രവാചകൻ ﷺ യും പറഞ്ഞു, അബൂബക്കർ സിദ്ദീഖ് رضي الله عنه വും, ഇബ്നു മസ്ഊദ് رضي الله عنه വും, മാലിക് رحمه الله വും, ശാഫിഈ رحمه الله യും പറഞ്ഞു എന്നൊക്കെയാണ്. ഇത് പ്രകാശത്തിനു മേൽ പ്രകാശമാണ്. അതിനാൽ നിർബന്ധമായും അവന്റെ നിസ്കാരത്തിലും, മറ്റു ആരാധനകളിലും, ഇടപാടുകളിലും, അറിവിന്റെ അടയാളം പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും.
 
അതുകൊണ്ട് നമ്മുടെ ഭാര്യയും, സഹോദരിയും, മകളും, ഉമ്മയുമടങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ കാര്യത്തിൽ ശ്രദ്ധ കാണിക്കുക. നാം വല്ലതും പഠിക്കുകയോ അറിവിന്റെ സദസ്സുകളിൽ ഹാജരാവുകയോ ചെയ്താൽ ആ അറിവിനെ നമ്മുടെ കുടുംബക്കാർക്കും പഠിപ്പിച്ചു കൊടുക്കൽ നിർബന്ധമാണ്. ഇത് നാം തുടക്കത്തിൽ പാരായണം ചെയ്ത അല്ലാഹുവിന്റെ കല്പനയെ പിൻപറ്റലാണ് : “ഹേ, വിശ്വസിച്ചവരേ, നിങ്ങള് നിങ്ങളുടെ ദേഹങ്ങളെയും, നിങ്ങളുടെ കുടുംബങ്ങളെയും ഒരു (വമ്പിച്ച) അഗ്നിയില് നിന്ന് കാത്തുകൊള്ളുവിന്!”
അഥവാ നന്മയേയും ദീനിനെയും ഹറാമിനെയും ഹലാലിനെയും നിങ്ങളുടെ കുടുംബത്തെ പഠിപ്പിക്കുക. ഇത് ഫിത്നകളിൽ നിന്നും നരകശിക്ഷയിൽ നിന്നുമുള്ള സംരക്ഷണമായി മാറും. നമ്മെയും എല്ലാവരെയും അല്ലാഹു ആ ശിക്ഷയിൽ നിന്നും കാത്തുരക്ഷിക്കുമാറാകട്ടെ.
 
ഇത് നമുക്ക് ഉപകാരപ്പെടുവാനും, നമ്മുടെ സ്ത്രീകളെ നേർമാർഗ്ഗത്തിലാക്കാനും, നമുക്കും അവർക്കും മതത്തിൽ പാണ്ഡിത്യം നൽകാനുമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ്… അല്ലാഹുവിനാണ് സർവ്വസ്തുതിയും.
 
^^^^^^^^^^^^^^^^^^^^^^^^^^^^^^
എഴുതിയത് :
ഷൈഖ് ഇബ്റാഹീം ബിൻ അബ്ദില്ല അൽ മസ്റൂഈ حفظه الله
ആശയ വിവർത്തനം :
ഫായിസ് ബിൻ മഹ്മൂദ് അൽ ഹികമി.

ലോക്ഡൗണ്‍ സന്ദര്‍ഭത്തില്‍ ലൈലത്തുല്‍ ഖദ്ര്‍, ഇഅ്തികാഫ്, ഫിത്വര്‍ സകാത്ത്, പെരുന്നാള്‍ നമസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍റെ പണ്ഡിത സമിതിയായ ലജ്നത്തുല്‍ ബുഹൂസുല്‍ ഇസ്ലാമിയ്യ നല്‍കുന്ന അറിയിപ്പ്

ലോക്ഡൗണ്‍ സന്ദര്‍ഭത്തില്‍ ലൈലത്തുല്‍ ഖദ്ര്‍, ഇഅ്തികാഫ്, ഫിത്വര്‍സകാത്ത്, പെരുന്നാള്‍ നമസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ അറിയിക്കുകയാണ്.

بسم الله الرحمن الرحيم

الحمد الله والصلاة والسلام على رسول الله وعلى آله وصحبه أجمعين أما بعد….

ലോക്ഡൗണ്‍ സന്ദര്‍ഭത്തില്‍ ലൈലത്തുല്‍ ഖദ്ര്‍, ഇഅ്തികാഫ്, ഫിത്വര്‍ സകാത്ത്, പെരുന്നാള്‍ നമസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍റെ പണ്ഡിത സമിതിയായ ലജ്നത്തുല്‍ ബുഹൂസുല്‍ ഇസ്ലാമിയ്യ നല്‍കുന്ന അറിയിപ്പ്

■■■■■■■■■■■■■■■■■■■

മാന്യരേ,

السلام عليكم ورحمة الله

ലോക്ഡൗണ്‍ സന്ദര്‍ഭത്തില്‍ ലൈലത്തുല്‍ ഖദ്ര്‍, ഇഅ്തികാഫ്, ഫിത്വ്ര്‍ സകാത്ത്, പെരുന്നാള്‍ നമസ്കാരം തുടങ്ങിയ വിഷയങ്ങളില്‍ സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ അറിയിക്കുകയാണ്.

✍ലൈലത്തുല്‍ ഖദ്ര്‍

റമദാനിലെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ നാം പ്രതീക്ഷിക്കുന്നതും ആയിരം മാസത്തേക്കാള്‍ പുണ്യം നിറഞ്ഞതുമായ രാത്രിയാണല്ലോ ലൈലത്തുല്‍ ഖദ്ര്‍.

നബി(സ) രാത്രി ആരാധനകളാല്‍ സജീവമാക്കുകയും അരമുറുക്കുകയും കുടുംബത്തെ വിളിച്ച് ഉണര്‍ത്തുകയും ചെയ്യുമായിരുന്നു എന്ന് ബുഖാരി മസ്ലിം ഉദ്ധരിച്ച ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

ഈ സന്ദര്‍ഭത്തില്‍ നമ്മുടെ വീടുകളില്‍ വെച്ച് ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചു കൊണ്ട് പരമാവധി ആരാധനകളില്‍ മുഴുകുക. ദാനധര്‍മ്മങ്ങള്‍, പ്രാര്‍ത്ഥനാ പ്രകീര്‍ത്തനങ്ങള്‍, ഖുര്‍ആന്‍ പഠനവും പാരായണവും തുടങ്ങിയ പുണ്യ കര്‍മ്മങ്ങള്‍ അവസാന പത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

✍ഇഅ്തികാഫ്

നിശ്ചിത സമയം പള്ളികളില്‍ പൂര്‍ണ്ണമായും ഭജനമിരിക്കുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. നബി(സ) യും സ്വഹാബത്തും കുടുംബസമേതം ഈ പത്ത് ദിവസങ്ങളില്‍ പള്ളി കളില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.

എന്നാല്‍ ഈ വര്‍ഷം പള്ളികള്‍ പൊതുജനങ്ങള്‍ക്ക് തുറക്കപ്പെടാത്ത സാഹചര്യത്തില്‍ നമുക്ക് ഇഅ്ത്തികാഫ് നിര്‍വ്വഹിക്കാന്‍ കഴിയില്ല. വീടുകളില്‍ നമസ്കാരത്തിനായി പ്രത്യേകം നിശ്ചയിച്ച റൂമുകളില്‍ ഇഅ്തികാഫ് പറ്റുമെന്ന് ഒറ്റപ്പെട്ട ചില പണ്ഡിതാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പള്ളികളിലല്ലാതെ ഇഅ്തികാഫ് നിര്‍വ്വഹിക്കാന്‍ പ്രമാണങ്ങളില്‍ അധ്യാപനം ഇല്ല. നബിയും ഭാര്യമാരും പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നു എന്നറിയിക്കുന്ന സ്വഹീഹു മുസ്ലിമിലെ ഹദീസ് വിശദീകരിക്കവെ പ്രസിദ്ധ കര്‍മ്മ ശാസ്ത്ര പണ്ഡിതനായ ഇമാം നവവി (റ) ഇക്കാര്യം വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട് (ശര്‍ഹുമുസ്ലിം )

എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ പതിവാക്കുകയും ഈവര്‍ഷം മാനസികമായി അതിന് ഒരുങ്ങുകയും ചെയ്തവര്‍ക്ക് അല്ലാഹു ഒട്ടും കുറയാതെ തന്നെ പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

നബി (സ) പറഞ്ഞു: “ഒരു അടിമ രോഗിയാവുകയോ യാത്രയില്‍ അകപ്പെടുകയോ ചെയ്താല്‍ ആരോഗ്യ അവസ്ഥയിലും സ്വദേശത്ത് ആകുന്ന അവസ്ഥയിലും അവന്‍ ചെയ്തിരുന്ന കര്‍മ്മ ങ്ങളുടെ അതേ പ്രതിഫലം അവനു രേഖപ്പെടുത്തപ്പെടും” (ബുഖാരി)

തബൂക് യുദ്ധ വേളയില്‍ നബി(സ) ഇപ്രകാരം പറഞ്ഞു: “(നമ്മോടൊപ്പം വരാന്‍ കഴിയാതെ) മദീനയില്‍ തന്നെ നില്‍ക്കേണ്ടി വന്ന ചിലരുണ്ട്. നമുക്ക് ലഭിക്കുന്ന അതേ പ്രതിഫലം അവര്‍ക്കും ലഭിക്കാതിരിക്കില്ല. ന്യായമായ തടസ്സങ്ങളാണ് അവരെ തടഞ്ഞുവെച്ചത്”- (ബുഖാരി)

ഈ വര്‍ഷം ഇഅ്തികാഫ് നിര്‍വഹിക്കാതെ തന്നെ അതിന്‍റെ പ്രതിഫലം നേടാനാകുന്നവര്‍ മഹാ ഭാഗ്യവാന്മാരാണ്.

✍ഫിത്വര്‍ സകാത്ത്

റമദാന്‍ പൂര്‍ത്തിയാകുന്ന മുറക്ക് വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയായി കല്‍പ്പിക്കപ്പെട്ടതാണ് ഫിത്വര്‍ സകാത്.

പെരുന്നാള്‍ നമസ്കാരത്തിനു മുമ്പായി അത് അര്‍ഹരിലേക്ക് എത്തേണ്ടതുണ്ട്. റമദാനിലെ അവസാന ദിവസങ്ങളിലും വിതരണം ചെയ്യാവുന്നതാണ്. പെരുന്നാള്‍ ദിവസം തനിക്കും കുടുംബത്തിനും ജീവിക്കാന്‍ ആവശ്യമായത് കഴിച്ച് മിച്ചമുള്ള മുഴുവന്‍ വിശ്വാസികളും ഫിത്വര്‍ സകാത്ത് നല്‍കേണ്ടതാണ്. ഒരാള്‍ക്ക് നാല് മുദ്ദ് അതായത് 2.200 കി. ഗ്രാം എന്ന തോതിലാണ് നിര്‍ബന്ധ ബാധ്യത. നാട്ടിലെ മുഖ്യ ആഹാരമാണ് നല്‍കേണ്ടത്.

കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ട് പ്രാദേശികമായി സംഘടിത സ്വഭാവത്തില്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിക്കുക. ഉത്തരവാദിത്വം ഏറ്റെടുത്തവര്‍ പരമാവധി സൂക്ഷ്മത പാലിക്കണം എന്ന് ഉണര്‍ത്തുന്നു. നാട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ഗുണമേന്മയുള്ള അരി തന്നെ നല്‍കാന്‍ ശ്രദ്ധിക്കുക.

✍പെരുന്നാള്‍ നമസ്കാരം

കുടുംബസമേതം മൈതാനത്ത് ഒരുമിച്ചു കൂടി പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കുന്ന രീതിയാണ് പ്രവാചകരും സ്വഹാബത്തും ചെയ്തിട്ടുള്ളത്. ഈ വര്‍ഷം അതിന് സാഹചര്യം ഉണ്ടാവാന്‍ സാധ്യത കുറവാണ്. അത്തരം ഘട്ടത്തില്‍ കുടുംബസമേതം വീടുകളില്‍ വെച്ച് ജമാഅത്ത് ആയി പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കാം. അത്തരം ഘട്ടത്തില്‍ ഖുത്ബ സുന്നത്തില്ല. സ്വഹാബിയായ അനസ് (റ) പെരുന്നാള്‍ നമസ്കാരം ജമാഅത്ത് നഷ്ടപ്പെട്ടപ്പോള്‍ തന്‍റെ വീട്ടില്‍ കുടുംബസമേതം ഇങ്ങനെ നിര്‍വഹിച്ചതായി ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

✍പെരുന്നാള്‍ നമസ്കാരത്തിന്‍റെ രൂപം

പെരുന്നാള്‍ നമസ്കാരം രണ്ട് റക്അതാണ്. ആദ്യ റക്അതില്‍ തക്ബീറതുല്‍ ഇഹ്റാമിന് ശേഷം ഏഴ് തക്ബീറുകളും രണ്ടാം റക്അതില്‍ അഞ്ച് തക്ബീറുകളും ചൊല്ലണം. തക്ബീറുകളുടെ അവസരത്തില്‍ കൈകള്‍ ചുമലിന്നേരെ ഉയര്‍ത്തുകയും ശേഷം നെഞ്ചിലേക്ക് തന്നെ താഴ്ത്തുകയും ചെയ്യുക.

തക്ബീറുകള്‍ക്കിടയില്‍ പ്രത്യേക പ്രാര്‍ത്ഥനകളൊന്നും നബി ചര്യയില്‍ സ്ഥിരപ്പെട്ടിട്ടില്ല. ബാക്കി കര്‍മ്മങ്ങളെല്ലാം മറ്റ് നമസ്കാരങ്ങളെ പോലെ തന്നെയാകുന്നു. പെരുന്നാള്‍ നമസ്കാരത്തില്‍ സൂറതുല്‍ ഖാഫ്, ഖമര്‍ എന്നിവയോ സൂറതുല്‍ അഅ്ലാ, ഗാശിയ എന്നിവയോ ആണ് നബി(സ) പാരായണം ചെയ്യാറുണ്ടായിരുന്നത്. പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍, കുടുംബബന്ധങ്ങള്‍ കഴിയുംവിധം പുതുക്കല്‍ എന്നിവയെല്ലാം പ്രത്യേകം ശ്രദ്ധിക്കുക, ധൂര്‍ത്തും അനാവശ്യങ്ങളും തീര്‍ത്തും ഒഴിവാക്കുക. എല്ലാ വിശ്വാസികള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക.

അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

__________________

എന്ന്,
✍ഹുസൈന്‍ സലഫി

പ്രസിഡണ്ട്
✍ഫൈസല്‍മൗലവി

സെക്രട്ടറി
ലജ്നത്തുല്‍ബുഹൂസില്‍ഇസ്ലാമിയ്യ

ഫിത്വ്ർ സകാത്ത് – സംശയങ്ങൾ മറുപടികൾ

ഫിത്വ്ർ സകാത്ത് - സംശയങ്ങൾ മറുപടികൾ

1. ഫിത്വ്ർ സകാത്ത് കൊണ്ടുള്ള വിവക്ഷ എന്ത്?

റമദാനിന്റെ അവസാനത്തോട് കൂടി ഒരാൾക്ക് ഒരു സ്വാഅ് എന്ന തോതിൽ പാവപ്പെട്ടവർക്കായി ഒരു വിശ്വാസി വിതരണം ചെയ്യുന്ന ഭക്ഷണത്തിനാണ് ഫിത്വ്ർ സകാത്ത് (സകാത്തുൽ ഫിത്വർ) എന്ന് പറയുന്നത്.

2. ഫിത്വ്ർ സകാത്ത് ആർക്കാണ് നിർബന്ധം?

എല്ലാ മുസ്ലിംകൾക്കും നിർബന്ധമാണ്. തന്റെയും തന്റെ ചെലവിന് കീഴിൽ ജീവിക്കുന്നവരുടെയും സകാത്തുൽ ഫിത്വ്ർ ഒരു വിശ്വാസി നൽകൽ നിർബന്ധമാണ്. അബ്ദുല്ലാഹിബ്നു ഉമർ പറഞ്ഞു: മുസ്ലിംകളിൽ പെട്ട സ്വതന്ത്രൻ, അടിമ, സ്ത്രീ, പുരുഷൻ, ചെറിയവൻ, വലിയവൻ എന്നിവരുടെ മേൽ ഒരു സ്വാഅ് കാരക്ക, അല്ലെങ്കിൽ ഒരു സ്വാഅ് ബാർലി എന്ന തോതിൽ നബി ഫിത്വ്ർ സകാത്ത് നിർബന്ധമാക്കി”

(ബുഖാരി, മുസ്ലിം).

റമദാനിന്റെ അവസാനദിവസം സൂര്യൻ അസ്തമിക്കുമ്പോൾ ജീവിച്ചിരിക്കുന്നവർക്കാണ് ഇത് നിർബന്ധം. അതിനാൽ ഗർഭസ്ഥ ശിശുവിന് സകാത്തുൽ ഫിത്ർ നിർബന്ധമില്ല. അതുപോലെ അസ്തമയത്തിന് മുമ്പ് മരണപ്പെട്ടവർ, അസ്തമയത്തിന് ശേഷം പിറന്ന കുഞ്ഞ് എന്നിവ രുടെ മേലും നിർബന്ധമില്ല.

3. സകാത്തുൽ ഫിത്റിലെ യുക്തിയെന്താണ്?

പെരുന്നാൾ ദിവസം ദരിദ്രർ യാചിക്കാതെ തന്നെ സന്തോഷത്തിലും ആനന്ദത്തിലും സമ്പന്നരോടെപ്പം പങ്കെടുക്കേണ്ടതുണ്ട്. അതിനാൽ ദരിദ്രരോടുള്ള അനുകമ്പയാണ് സകാത്തുൽ ഫിത്ർ. നോമ്പിൽ സംഭവിച്ചിരിക്കുന്ന ന്യൂനതകൾ ഇവ മൂലം പരിഹരിക്കപ്പെടുന്നു. പിശുക്ക് പോലുള്ള മാനസിക ദുർഗുണങ്ങളെ അത് ഇല്ലാതാക്കുന്നു. റമദാനിലെ നോമ്പ് പരിപൂർണമാവാനും രാത്രി നമസ്കാരങ്ങളും മറ്റു സൽകർമങ്ങളും ചെയ്യുവാനും അല്ലാഹു അനുഗ്രഹിച്ചതിനാൽ അല്ലാഹുവോടുള്ള ഒരു നന്ദിപ്രകടനവുമാണിത്. മുസ്ലിം സമൂഹത്തിനിടയിൽ ഇതുമൂലം ഐക്യവും സ്നേഹവും ഉടലെടുക്കുന്നു.

ഇബ്നു അബ്ബാസ് പറഞ്ഞു: “ദരിദ്രനുള്ള ഭക്ഷണമായും അശ്ലീല, വ്യർഥ സംസാരങ്ങളിൽ നിന്ന് നോമ്പുകാരനെ ശുദ്ധീകരിക്കുന്നതിനും വേണ്ടി റസൂൽ സകാത്തുൽ ഫിത്വ്ർ നിർബന്ധമാക്കി. ആരെങ്കിലും പെരുന്നാൾ നമസ്കാരത്തിന് മുമ്പ് അത് നിർവഹിച്ചാൽ അത് സ്വീകാര്യയോഗ്യമായ സകാത്തായി. പെരുന്നാൾ നമസ്കാരത്തിന് ശേഷമാണ് അത് നൽകുന്നതെങ്കിൽ കേവലം ഒരു ധർമം മാത്രമാകും. (അബൂദാവൂദ്, ഇബ്നുമാജ).

4. ഫിത്വ്ർ സകാത്തായി എന്താണ് നൽകേണ്ടത്? എത്രയാണ് നൽകേണ്ടത്?

സാധാരണയായി മനുഷ്യർ ഭക്ഷിക്കുന്ന ആഹാര വസ്തുക്കളാണ് സകാത്തുൽ ഫിത്വറായി നൽകേണ്ടത്. അബൂസഈദിൽ ഖുദ്രി പറഞ്ഞു: ‘ഞങ്ങൾ നബിയുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണമാണ് സകാത്തുൽ ഫിത്വ്റായി നൽകിയിരുന്നത്. ഞങ്ങളുടെ ഭക്ഷ്ണം ബാർലി, ഉണക്കമുന്തിരി, കാരക്ക, പാൽക്കട്ടി എന്നിവയായിരുന്നു” (ബുഖാരി)

പെരുന്നാൾ ദിവസത്തെ ചെലവുകഴിച്ച് മിച്ചമുള്ള ആളുകളാണ് ഇത് നിർവഹിക്കേണ്ടത്. ഒരാൾക്ക് ഒരു സ്വാഅ് എന്ന തോതിലാണ് സകാത്തുൽ ഫിത്വ്ർ നൽകേണ്ടത്. ഒരു സാധാരണക്കാരൻ ഇരു കൈകൾ കൊണ്ടും നാല് പ്രാവശ്യം കോരിയാൽ കിട്ടുന്നതാണ് ഒരുസ്വാഅ്. അരിയാണെങ്കിൽ ഏകദേശം രണ്ടര കിലോ ആയിരിക്കും.

5. സകാത്തുൽ ഫിത്വ്ർ വിതരണം ചെയ്യേണ്ട സമയം എപ്പോഴാണ്?

ശ്രഷ്ഠമായ സമയം, അനുവദനീയമായ സമയം എന്നീ രണ്ട് സമയങ്ങൾ ഉണ്ട്. റമദാനിന്റെ അവസാന ദിവസം സൂര്യൻ അസ്തമിച്ചത് മുതൽ പെരുന്നാൾ നമസ്കാരം വരെയാണ് ഉത്തമമായ സമയം. ഇബ്നു ഉമറിൽ നിന്നും മുസ്ലിം ഉദ്ധരിക്കുന്ന ഹദീഥിൽ ജനങ്ങൾ നമസ്കാരത്തിന് പോകുന്നതിന് മുമ്പായി സകാത്തുൽ ഫിത്വർ വിതരണം ചെയ്യാൻ നബി കൽപിച്ച്തായി കാണാം. പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് വിതരണം ചെയ്യുന്നതാണ് അനുവദനീയമായ സമയം. ഇബ്നു ഉമർഷം പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പുതന്നെ വിതരണം ചെയ്തിരുന്നു വെന്ന് സ്വഹീഹുൽ ബുഖാരിയിൽ കാണാം. പെരുന്നാൾ നമസ്കാര ശേഷം വിതരണം ചെയ്താൽ അത് സ്വീകാര്യയോഗ്യമാവില്ല. മുമ്പ് സൂചിപ്പിച്ച ഇബ്നു അബ്ബാസ്കുവിന്റെ ഹദീഥിൽ ആ കാര്യം വ്യക്തമാണ്.

6. സകാത്തുൽ ഫിത്ർ ആർക്കാണ് നൽകേണ്ടത്?

പാവപ്പെട്ടവരാണ് അതിന്റെ അവകാശികൾ. നോമ്പുകാരന്റെ ശുദ്ധീകരണത്തിനും പാവപ്പെട്ടവന്റെ ഭക്ഷണവുമായിട്ടാണ് റസൂൽ സകാത്തുൽ ഫിത്വർ നിർബന്ധമാക്കിയത്. ഒരാൾക്ക് ഒരു നിശ്ചിത വിഹിതം മാത്രമെ നൽകാവൂ എന്ന് പറയാൻ തെളിവില്ല.

7. സകാത്തുൽ ഫിത്വ്ർ പണമായി വിതരണം ചെയ്യാമോ?

അനുവദനീയമല്ല, കാരണം അത് പ്രവാചകൻ യുടെ കൽപനക്കും സ്വഹാബിമാരുടെ ചര്യക്കും വിപരീതവുമാണ്. നബിയുടെയും സ്വഹാബത്തിന്റെയും കാലത്ത് നാണയങ്ങൾ നിലവിലുണ്ടായിരുന്നു. എന്നിട്ടും അവർ ഭക്ഷണസാധനങ്ങളാണ് സകാത്തുൽ ഫിത്വായി

നൽകിയിരുന്നത്. എന്നാൽ പ്രവാചക കൽപനകൾക്കനുസരിച്ച് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നവർ ഉണ്ട്ങ്കിൽ നമ്മുടെ സകാത്തുൽ ഫിത്റിന്റെതുക അവരെ ഏൽപിക്കാവുന്നതാണ്.

8. സകാത്തുൽ ഫിത്വർ എവിടെയാണ് വിതരണം ചെയ്യേണ്ടത്?

സകാത്തുൽ ഫിത്ർ കൊടുക്കുന്നവൻ എവിടെയാണോ താമസിക്കുന്നത് ആനാട്ടിലുള്ള ദരിദ്രർക്കാണ് നൽകേണ്ടത്. മറ്റ് സ്ഥലങ്ങളിലേക്ക് അത് നൽകിയാൽ നിശ്ചിത സമയത്ത് നിർവഹിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. നബിയുടേയോ ഖുലഫാഉർറാശിദീങ്ങളുടെയോ കാലത്ത് മദീനയിൽ നിന്ന് മറ്റേതെങ്കിലും സ്ഥലത്തേക്ക് സകാത്തുൽ ഫിത്വർ അയച്ചുകൊടുത്തതായി അറിയില്ല.

 
സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി

വിശപ്പിന്റെ വേദനിപ്പിക്കുന്ന കാഴ്ച

വിശപ്പിന്റെ വേദനിപ്പിക്കുന്ന കാഴ്ച

”ശല്യപ്പെടുത്താതെ മാറിനില്‍ക്കങ്ങോട്ട്…”

മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന റോഡരികിലെ സിമന്റ് റിംഗുകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന ഈ ശബ്ദം എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.

വര്‍ഷം 1991. അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വി.എച്ച്.സി.ക്ക് പഠിക്കുന്ന കാലം. അവിചാരിതമായി ഒരു ദിവസം സ്‌കൂള്‍ നേരത്തെ വിട്ടപ്പോള്‍, കിട്ടുന്ന ബസിന് വീടെത്താന്‍ ധൃതിയില്‍ ബസ്‌സ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോഴാണ് ചന്തപ്പടിയിലെ ഒരുരുഹോട്ടലിലെ വേസ്റ്റുകള്‍ നിക്ഷേപിക്കാനായി റോഡരികില്‍ സ്ഥാപിച്ച സിമന്റ്‌റിംഗുകള്‍ക്കുള്ളില്‍ നിന്നും മേല്‍വാചകം മുഴങ്ങിയത്.

ഞാന്‍ റിംഗിലേക്ക് എത്തിനോക്കി. റിംഗിന്റെ പൊട്ടിയവശത്തുകൂടി എച്ചില്‍ കഴിക്കാനായി കടന്നു കൂടാന്‍ ശ്രമിക്കുന്ന തെരുവു നായയാടാണ് മനോദൗര്‍ബല്യമുള്ള ഒരുരുമനുഷ്യന്റെ ഈ രോഷപ്രകടനം!

മിക്കപ്പോഴും ശൂന്യതയിലേക്ക് നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അങ്ങാടിയില്‍ അലയുന്ന ഈ മനുഷ്യന്‍ നാട്ടുകാര്‍ക്ക് സുപരിചിതനായിരുന്നു. ചെളി കട്ടപിടിച്ച കറുത്ത നിറമുള്ള ദേഹം. കീറിപ്പറിഞ്ഞ, അങ്ങേയറ്റം മുഷിഞ്ഞ വസ്ത്രം മാത്രമെ ധരിച്ച് കണ്ടിട്ടുള്ളൂ. കയ്യില്‍ എപ്പോഴും മുഴുത്ത ഒരുരുവടികാണും. യാചിക്കുന്ന സ്വഭാവമൊന്നും അദ്ദേഹത്തിനില്ല. ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ വാങ്ങുമെന്ന്ന്നുമാത്രം. ഉറക്കം കടത്തിണ്ണകളില്‍.

അയാളുടെ ഉച്ചഭക്ഷണം എന്നും ഈ കുപ്പത്തൊട്ടിയില്‍ നിന്നാണ്! അതില്‍ നിന്നും പങ്കുപറ്റാന്‍ വന്ന തെരുവുനായയെ കയ്യിലിരിക്കുന്ന വടികൊണ്ട് തല്ലിയോടിക്കുമ്പോഴാണ് ഞാന്‍ അതുവഴി കടന്ന് പോയത്.

എച്ചിലായികുകുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ച വാഴയിലകളില്‍ നിന്നും വാരിക്കൂട്ടിയ ചോറും കറികളും മീന്‍ മുള്ളുമൊക്കെ രുചിയോടെ ആസ്വദിച്ച് കഴിക്കുന്ന ഈ മനുഷ്യന്റെ രൂപം കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.

വിശപ്പിന്റെ വേദനിക്കുന്ന അന്നത്തെ ആ കാഴ്ച ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. വിശപ്പ് ഏതൊരാളെയും എന്തും ചെയ്യിക്കും. കിട്ടുന്നതെന്തും തീറ്റിക്കും!

അമിതാഹാരമൂലം അസുഖബാധിതരായി ആയിരങ്ങള്‍ ദിനം തോറും ആശുപത്രികള്‍ കയറിയിറങ്ങുന്ന നമ്മുടെ നാട്ടില്‍ വിശപ്പടക്കാന്‍ തെരുവുനായയെ ആട്ടിയോടിക്കുന്ന ഈ മനുഷ്യന്‍ ഒരുരുകൈച്ചൂണ്ടിയാണ്.

രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന സംഭവമാണ് ഇതെങ്കിലും ഇന്നും ഇത്തരക്കാരെ നമുക്ക് കാണുവാന്‍ സാധിക്കും.  

ആഹാരം പാഴാക്കിക്കളയുമ്പോള്‍ ഇത്തരം ആളുകള്‍ കൂടി നമ്മുടെ ചുറ്റുപാടുകളില്‍ ഉണ്ടെന്ന് നാം ഓര്‍ക്കണം. വിശക്കുന്ന വയറുകളെ  നാം മറക്കരുത്. അവഗണിക്കരുത്. സ്വന്തമായി സഹായിക്കാന്‍ കഴിയില്ലെങ്കില്‍ കഴിയുന്നവരെ അതിന് പ്രേരിപ്പിക്കുകയെങ്കിലും ചെയ്യുക എന്നത് ഒരു പുണ്യകര്‍മമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

”മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്‌സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍” (ക്വുര്‍ആന്‍ 107:1-3).

 

സലാം സുറുമ എടത്തനാട്ടുകര
നേർപഥം വാരിക

നന്മ മൊഴിയാം ഇല്ലെങ്കിൽ മൗനിയാവാം-അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഇരുപത്

നന്മ മൊഴിയാം ഇല്ലെങ്കിൽ മൗനിയാവാം فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ

വാക്കുകളുടെ ശക്തി അപാരമാണ്. കണ്ണീരു വരുത്താനും കണ്ണീരു വറ്റിക്കാനും വാക്കുകൾക്കാവും. അതുകൊണ്ടു തന്നെ വാക്കുകൾ വളരെ ശ്രദ്ധിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് മതത്തിന്റെ നിർദേശം.
ഒരു വാക്കു കൊണ്ട് ഒരാൾ വിശ്വാസിയാവാം. അപ്രകാരം തന്നെ അവിശ്വാസിയുമാവാം ! മനുഷ്യന്റെ എല്ലാ വാക്കുകളും രേഖപ്പെടുത്താൻ അല്ലാഹു സംവിധാനമൊരുക്കിയിട്ടുണ്ട്.
 (مَّا یَلۡفِظُ مِن قَوۡلٍ إِلَّا لَدَیۡهِ رَقِیبٌ عَتِیدࣱ)
“അവന് ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്ക്കുന്ന നിരീക്ഷകന് ഉണ്ടാവാതിരിക്കുകയില്ല”
[സൂറ: ഖാഫ് :18]

കോടാനുകോടി മനുഷ്യർ ! കോടാനുകോടി വാക്കുകൾ ! എല്ലാം രേഖയാക്കപ്പെടുന്നു ! മനുഷ്യർക്ക് അസാധ്യം!
റബ്ബിനു നസ്സാരം!
ഇന്നു നാം സംസാരിച്ചതുപോലും നമുക്ക് ഓർമയുണ്ടാവണമെന്നില്ല!
ഇബ്നു അബ്ബാസ് (റ) പറയുന്നു:
: يَكْتُبُ كُلَّ مَا تَكَلَّمَ بِهِ مِنْ خَيْرٍ أَوْ شَرٍّ، حَتَّى إِنَّهُ لَيَكْتُبُ قَوْلَهُ: “أَكَلْتُ، شَرِبْتُ، ذَهَبْتُ، جِئْتُ، رَأَيْتُ”،
“നന്മയായാലും തിന്മയായാലും അവൻ സംസാരിക്കുന്നതു മുഴുവൻ രേഖപ്പെടുത്തപ്പെടുന്നു.
ഞാൻ തിന്നു ,കുടിച്ചു , പോയി , വന്നു, കണ്ടു എന്നീ വാക്കുകൾ
വരെ ” (ഇബ്നു കഥീർ)
ഒന്നും ഒഴിവാക്കപ്പെടുന്നില്ല എന്നു സാരം.
അതിനാൽ വാക്കുകളിൽ തികഞ്ഞ ജാഗ്രത അനിവാര്യമാണ്. ഗൗരവം ഗ്രഹിക്കാതെ പ്രയോഗിക്കപ്പെടുന്ന ചില വാക്കുകളുടെ അനന്തരഫലം അനിർവചനീയമാണ്.
ഒരു ഹദീസ് കാണുക.
” إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ رِضْوَانِ اللَّهِ لَا يُلْقِي لَهَا بَالًا يَرْفَعُهُ اللَّهُ بِهَا دَرَجَاتٍ، وَإِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللَّهِ لَا يُلْقِي لَهَا بَالًا يَهْوِي بِهَا فِي جَهَنَّمَ “
“ഒരടിമ ഗൗരവത്തിലല്ലാതെ പറഞ്ഞ അല്ലാഹുവിന് തൃപ്തിയുള്ള ഒരു വാക്കു മൂലം അവന്റെ പദവികൾ അവൻ ഉയർത്തും. അപ്രകാരം അല്ലാഹുവിന് കോപമുള്ള ഒരു വാക്കു പറഞ്ഞവനെ അതുമൂലം അവൻ നരകത്തിൽ പതിപ്പിക്കുകയും
ചെയ്യും. “
(ബുഖാരി : 6478)

നിസ്സാരമെന്ന് നാം ധരിക്കുന്ന സംസാരങ്ങൾ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രവാചകൻ (സ) ഇതിലൂടെ നമ്മെ അറിയിച്ചത്.
എന്നാൽ വിരോധിക്കപ്പെട്ട നിരവധി വാക്കുകൾ നമ്മുടെ സംസാരങ്ങളിൽ നാം അറിയാതെ കടന്നുവരാറുണ്ട്. അത്തരത്തിലുള്ള
ചിലകാര്യങ്ങളാണ് ഇന്ന് നാം പരിശോധിക്കുന്നത്.

“പടച്ചവനും നീയും വിചാരിച്ചാൽ ഇത്
നടക്കും “
ഇത് ആളുകൾ പറയാറുണ്ട്. ഇത് തെറ്റാണ്. പടച്ചവനും പിന്നെ നീയും വിചാരിച്ചാൽ എന്നാണു പറയേണ്ടത്
عَنِ ابْنِ عَبَّاسٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِذَا حَلَفَ أَحَدُكُمْ، فَلَا يَقُلْ مَا شَاءَ اللَّهُ وَشِئْتَ، وَلَكِنْ لِيَقُلْ مَا شَاءَ اللَّهُ ثُمَّ شِئْتَ “.
حكم الحديث: حسن صحيح

(ഇബ്നുമാജ : 2117)

“നീ ഉള്ളതു കൊണ്ട് ഇത് ശരിയായി , നീ ഇല്ലെങ്കിൽ ഇത് ശരിയാവില്ല ” തുടങ്ങിയ പ്രയോഗങ്ങളും മുകളിൽ പറഞ്ഞതിനു സമാനമാണ്.

“ഈ കാലം ശരിയല്ല, നശിച്ച കാലം, ദുഷിച്ച സമയം “
തുടങ്ങിയ പ്രയോഗങ്ങളും വെടിയേണ്ടവയാണ്. ഇതൊക്കെ കാലത്തെ ഭത്സിക്കലാണ്. കാലത്തെ നിയന്ത്രിക്കുന്നവൻ അല്ലാഹുവാണ്. നമുക്ക് തിന്മയായി തോന്നുന്നതിൽ നന്മയുണ്ടാവാം. തിരിച്ചും.
عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” لَا تَسُبُّوا الدَّهْرَ ؛ فَإِنَّ اللَّهَ هُوَ الدَّهْرُ
(ബുഖാരി : 2246)

“ഉമ്മയാണ് സത്യം, കഅബയാണ് സത്യം , ബദ്രീങ്ങളാണ് സത്യം …..”
ഇതൊക്കെ തെറ്റാണ്. സത്യം ചെയ്യേണ്ടത് അല്ലാഹുവിനെ കൊണ്ട് മാത്രമാണ്.
عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” لَا تَحْلِفُوا بِآبَائِكُمْ، وَمَنْ كَانَ حَالِفًا فَلْيَحْلِفْ بِاللَّهِ
(ബുഖാരി : 7401)

“നീ ഒന്നും നന്നാവില്ല , നീ നശിച്ചവനാണ്, നീയൊന്നും ഗുണം പിടിക്കില്ല “
തുടങ്ങിയ പ്രയോഗങ്ങളും വിരോധിക്കപ്പെട്ടവയാണ്. ഇതൊക്കെ ശാപ വാക്കുകളാണ്. വിശ്വാസികൾ ഇത് പ്രയോഗിക്കരുത്.
عَنِ ابْنِ عُمَرَ ، قَالَ : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” لَا يَكُونُ الْمُؤْمِنُ لَعَّانًا “.
(തിർമിദി: 2019 )

“നിന്നോട് പടച്ചവൻ പൊറുക്കില്ല, നീ കാഫിറായി മരിക്കും ….” തുടങ്ങിയ വാക്കുകൾ അതി ഗുരുതരമാണ്. പൊറുക്കുന്നവൻ അല്ലാഹുവാണ്. അത് തീരുമാനിക്കാൻ നമ്മളാരാണ്? ചിലപ്പോൾ അവന് പൊറുത്തു കൊടുക്കുകയും പറയുന്നവനെ ശിക്ഷിക്കുകയും ചെയ്തേക്കാം.
عَنْ جُنْدَبٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَدَّثَ : ” أَنَّ رَجُلًا قَالَ : وَاللَّهِ لَا يَغْفِرُ اللَّهُ لِفُلَانٍ. وَإِنَّ اللَّهَ تَعَالَى قَالَ : مَنْ ذَا الَّذِي يَتَأَلَّى عَلَيَّ أَنْ لَا أَغْفِرَ لِفُلَانٍ ؛ فَإِنِّي قَدْ غَفَرْتُ لِفُلَانٍ، وَأَحْبَطْتُ عَمَلَكَ “
(മുസ്ലിം : 2621 )

“നിന്റെ താടിയില്ലെങ്കിൽ എന്തു ഭംഗിയുണ്ടാവും നിന്നെ കാണാൻ, നിന്റെയൊരു താടി, നിന്റെ മുറിയൻ പാന്റ്, എന്ത് ഹദീസാണിതൊക്കെ?, … “
തുടങ്ങിയ മത പ്രമാണങ്ങളേയും ചിഹ്നങ്ങളേയും പരിഹസിക്കുന്ന വാക്കുകൾ പ്രയോഗിക്കുന്നവരെ കാണാം. ഗുരുതര തിന്മയാണിത്. ഒരു വേള മതത്തിൽ നിന്ന് പുറത്തു പോവാൻ വരെ ഇത്തരം വാക്കുകൾ കാരണമാവും!
അല്ലാഹുവിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുക..
(وَلَىِٕن سَأَلۡتَهُمۡ لَیَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلۡعَبُۚ قُلۡ أَبِٱللَّهِ وَءَایَـٰتِهِۦ وَرَسُولِهِۦ كُنتُمۡ تَسۡتَهۡزِءُونَ.
لَا تَعۡتَذِرُوا۟ قَدۡ كَفَرۡتُم بَعۡدَ إِیمَـٰنِكُمۡۚ إِن نَّعۡفُ عَن طَاۤىِٕفَةࣲ مِّنكُمۡ نُعَذِّبۡ طَاۤىِٕفَةَۢ بِأَنَّهُمۡ كَانُوا۟ مُجۡرِمِینَ)

“നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല് അവര് പറയും: ഞങ്ങള് തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള് പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌?
നിങ്ങള് ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള് അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില് ഒരു വിഭാഗത്തിന് നാം മാപ്പുനല്കുകയാണെങ്കില് തന്നെ മറ്റൊരു വിഭാഗത്തിന് അവര് കുറ്റവാളികളായിരുന്നതിനാല് നാം ശിക്ഷ നല്കുന്നതാണ്‌. “
[ തൗബ: 65,66]

ഇവിടെ സൂചിപ്പിച്ചത് ചില കാര്യങ്ങൾ മാത്രം. ഈ വിഷയത്തിൽ മാത്രം നിരവധി ഗ്രന്ഥങ്ങൾ തന്നെ പണ്ഡിതന്മാർ രചിച്ചിട്ടുണ്ട്. അധിക വായനക്ക് അവ ഉപയോഗപ്പെടുത്തുക.
ശൈഖ് ബക്ർ അബൂ സൈദ് രചിച്ച :
معجم المناهى اللفظية
എന്ന ഗ്രന്ഥം നല്ല റഫറൻസാണ്.

ചുരുക്കത്തിൽ, നല്ലത് മൊഴിയുക. ഇല്ലെങ്കിൽ മൗനിയാവുക. നാവു കൊണ്ട് നരകം വാങ്ങാതിരിക്കുക. ഊഹങ്ങൾ, കേട്ടുകേൾവികൾ എന്നിവ പ്രചരിപ്പിക്കാതിരിക്കുക. സോഷ്യൽ മീഡിയയിൽ നാം പറയുന്നതും എഴുതുന്നതും നാം ഫോർവേഡ് ചെയ്യുന്നതും നമ്മുടെ രേഖയിൽ രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്ന ഉറച്ച ബോധം നമുക്കുണ്ടാവണം. നന്മയാണെങ്കിൽ മാത്രം മിണ്ടുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക.
الندم على السكوت خير من الندم على القول
“മൗനത്തിൽ ഖേദിക്കുന്നതാണ്
പറഞ്ഞതിൽ ഖേദിക്കുന്നതിനേക്കാൾ നല്ലത് “
എന്ന് വിജ്ഞാനികൾ പറഞ്ഞു വെച്ചിട്ടുണ്ട്.

നബി (സ) യുടെ ഈ വിഷയത്തിലെ വാക്ക് എത്ര സുന്ദരം!
وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ
“പടച്ചവനിലും പരലോകത്തിലും വിശ്വാസമുള്ളവർ നന്മ മൊഴിയട്ടെ, ഇല്ലെങ്കിൽ മൗനിയാവട്ടെ. “
(ബുഖാരി : 6018 )

വിജ്ഞാനത്തിന്റെ വ്യാപാരികളാവുക -അബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : പത്തൊൻപത്

വിജ്ഞാനത്തിന്റെ വ്യാപാരികളാവുക ! اتخذوا العلم تجارة

ഇബ്നുൽ ക്വയ്യിം(റ) തന്റെ مفتاح دار السعادة എന്ന ഗ്രന്ഥത്തിൽ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്.
കുറച്ച് വ്യാപാരികളുടെ കൂടെ ഒരു പണ്ഡിതൻ ഒരു യാത്ര പോയി. ചെറിയ കപ്പലിലാണ് യാത്ര. യാത്രാമധ്യേ കപ്പൽ തകർന്ന് അവരുടെ ചരക്കുകൾ മുഴുവനും നഷ്ടമായി. സമ്പന്നതയുടെ ഐശ്വര്യത്തിൽ നിന്ന് ദാരിദ്രത്തിന്റെ പടുകുഴിയിലേക്കവർ വീണു .അവർ രക്ഷപ്പെട്ടു ലക്ഷ്യ സ്ഥാനത്തെത്തി. അപ്പോൾ പണ്ഡിതന്റെ അടുക്കലേക്ക് നാട്ടുകാർ ഒരുമിച്ചു കൂടി. അവർ അദ്ദേഹത്തെ മാന്യമായി ആദരിച്ചു. അവർ തിരിച്ചു പോരാൻ നേരത്ത് അവർ ചോദിച്ചു: നിങ്ങൾക്ക് വല്ല ഗ്രന്ഥമോ മറ്റു ആവശ്യങ്ങളോ ഉണ്ടോ? അദ്ദേഹം പറഞ്ഞു: ഒരാവശ്യമുണ്ട്. നിങ്ങൾ അവരോട് പറയണം :
إذا اتخذتم مالا فاتخذوا مالا لا يغرق إذا انكسرت السفينة . നിങ്ങൾ ധനം സ്വീകരിക്കുമ്പോൾ കപ്പൽ തകർന്നാലും മുങ്ങിപ്പോവാത്ത ധനം സ്വീകരിക്കണം. ജ്ഞാനത്തെ നിങ്ങൾ കച്ചവടമായി സ്വീകരിക്കുക.
(ഉദ്ധരണി :روائع القصص الإسلامي.د/عمر سليمان الأشقر പേജ് : 11 )

മകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തി തോന്നിയതു കൊണ്ടാണ് ഇതിവിടെ ഉദ്ധരിച്ചത്. ജ്ഞാനത്തിന്റെ വ്യാപാരം ഒരു കാലത്തും നിൽക്കുന്നില്ല. ജ്ഞാനികളെ ഏതു കാലത്തും ആളുകൾക്കാവശ്യമുണ്ട്. ഭൗതിക സമ്പത്ത് നശിച്ചാലും ജ്ഞാനത്തിന്റെ സമ്പത്ത് നശിക്കുന്നില്ലല്ലോ. ആ കപ്പലിലെ കച്ചവടക്കാരെ നോക്കൂ, അവർ ചരക്കുമായി കപ്പലിൽ കയറി. പക്ഷേ ആ ചരക്കുകൾ നശിച്ചു. അവർ ലക്ഷ്യത്തിലെത്തിയപ്പോൾ ആ നാട്ടുകാർക്ക് ഇനി കച്ചവടക്കാരെ ആവശ്യമില്ല.കാരണം അവരുടെ കയ്യിൽ ചരക്കില്ലല്ലോ. അതേസമയത്ത്, പണ്ഡിതനാവട്ടെ അയാളുടെ വിജ്ഞാനമെന്ന ചരക്ക് നഷ്ടമായിട്ടില്ല. അത് നാട്ടുകാർക്കാവശ്യമുണ്ട്. അതുകൊണ്ട് എല്ലാവരും അയാളെ സമീപിക്കുന്നു. തന്റെ വിജ്ഞാനം അയാൾ വ്യാപാരം നടത്തുന്നു. മടങ്ങുന്ന നേരത്തും അദ്ദേഹത്തിന് ആദരവ് കിട്ടുന്നു!

വിജ്ഞാന വ്യാപാരം എപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ലോക് ഡൗൺ കാലത്ത് ഒട്ടുമിക്ക വ്യാപാരങ്ങളും നിലച്ചു. പക്ഷേ, വിജ്ഞാനികൾ തങ്ങളുടെ വിജ്ഞാനങ്ങൾ രാപ്പകൽ വ്യത്യാസമന്യേ ആളുകൾക്ക് നൽകി കൊണ്ടിരിക്കുന്നു !
പ്രത്യേകിച്ചും മതവിജ്ഞാനം നേടിയവർ.കാരണം മതം മനുഷ്യന് ജീവവായുവാണല്ലോ. ഏതു പരീക്ഷണ വേളയിലും മതത്തെ കൈവെടിയാനാവില്ല. അതുകൊണ്ടു തന്നെ
മതവിജ്ഞാനം നേടുന്നതിന് മതം വമ്പിച്ച പ്രാധാന്യമാണ് നൽകിയത്. അതിന്റെ വിശദമായ തെളിവുകൾ ഇവിടെ ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നില്ല.
قُلۡ هَلۡ یَسۡتَوِی ٱلَّذِینَ یَعۡلَمُونَ وَٱلَّذِینَ لَا یَعۡلَمُونَۗ إِنَّمَا یَتَذَكَّرُ أُو۟لُوا۟ ٱلۡأَلۡبَـٰبِ
[ സുറത്തു സമർ :9] എന്ന ഒരായത്തു മാത്രം മതി ഈ വിഷയത്തിന്റെ പ്രാധാന്യം ഗ്രഹിക്കാൻ. വിജ്ഞാനികളും അല്ലാത്തവരും തുല്യരാണോ എന്നതാണ് ചോദ്യം. അല്ല എന്നതു തന്നെയാണുത്തരം. ഏതൊക്കെ കാര്യത്തിൽ ? ഒരു കാര്യത്തിലും. പരിശീലനം കിട്ടിയ നായ പിടിച്ചു കൊണ്ടുവന്ന ഇരയെ നമുക്കു ഭക്ഷിക്കാം. അല്ലാത്ത നായയാണെങ്കിൽ പാടില്ല. രണ്ടും നായയാണ്. പക്ഷേ എന്താണു വ്യത്യാസം ? ഒന്ന് പഠിച്ച നായയാണ്. മറ്റേത് അതല്ല!

ആരാധനകൾ ചെയ്താൽ പോരേ, വിജ്ഞാനം കൂടുതൽ നേടേണ്ടതുണ്ടോ എന്ന് സന്ദേഹിക്കുന്നവരുണ്ടാവും. അബൂഹുറൈറ (റ) പറഞ്ഞ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്.
الفقيه أشد على الشيطان من ألف عابد
(مفتاح دار السعادة ١/٢٦٧
)
“ആരാധനയിൽ മാത്രം മുഴുകിയ ആയിരം പേരേക്കാൾ (ആബിദ് )മതം പഠിച്ച ഒരാളാണ് പിശാചിന് പ്രയാസമുണ്ടാക്കുക. “
മതത്തിന്റെ പേരിൽ തട്ടിപ്പുകൾ നടത്തുന്ന വ്യാജന്മാരല്ല ഇവിടെ ഉദ്ദേശ്യം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ശേഷം, ഇബ്നുൽ ക്വയ്യിം(റ) ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. ഒരു ആബിദിന്റെ അടുക്കൽ ചെന്ന് ചിലർ ചോദിച്ചു: നിന്റെ റബ്ബിന് അവനെപ്പോലെ മറ്റൊരു റബ്ബിനെ സൃഷ്ടിക്കാൻ സാധിക്കുമോ? അയാൾ പറഞ്ഞു. : എനിക്കറിയില്ല. ഇതേ ചോദ്യം ഒരു ആലിമിനോട് ചോദിക്കപ്പെട്ടു: അദ്ദേഹം പറഞ്ഞു: ഇത് അസംഭവ്യമാണ്. തന്നെപ്പോലെ ഒന്നിനെ അവനുണ്ടാക്കിയാൽ തന്നെ അത് അവനെപ്പോലെ ആവില്ല.കാരണം ഉണ്ടാക്കപ്പെട്ടത് സൃഷ്ടിയാണ്. സൃഷ്ടികൾ അവന്റെ അടിമയാണ് ! “
നോക്കൂ! വിജ്ഞാനമില്ലാത്തവന്റെ വിശ്വാസം വിനഷ്ടമാവാൻ ഒരു നിമിഷം മതി. അവൻ എത്ര വലിയ ആബിദാണെങ്കിലും ശരി !

വിജ്ഞാനികൾക്കാണ് ഏറ്റവും കൂടുതൽ ആയുസ്സുള്ളത്! കാരണം അവർ മരിച്ചാലും അവരുടെ വിജ്ഞാനം മരിക്കുന്നില്ല. നൂറ്റാണ്ടുകളോളം അതിവിടെ ജീവിക്കും.
ونحن نموت ونفنى والعلماء باقون الدهر
“നമ്മൾ മരിക്കും, നശിക്കും, പക്ഷേ പണ്ഡിതന്മാർ യുഗങ്ങളോളം അവശേഷിക്കും “
എന്ന് ഹാറൂൺ റഷീദ് പറഞ്ഞത് ആ അർഥത്തിലാണ്.
ഇബ്നു ഉമർ (റ) ന്റെ വിജ്ഞാന സദസ്സ് കണ്ടപ്പോൾ മുആവിയ(റ) തന്റെ മകൻ കറളയോട് പറഞ്ഞത് : ഇതാണ് നമ്മുടെ അഭിമാനം എന്നാണ്.

മക്കൾ മതം പഠിച്ചവരാണെങ്കിൽ മാതാപിതാക്കൾക്കുണ്ടാവുന്ന കുളിർമ അനിർവചനീയമാണ്. ലോക് ഡൗൺ കാലത്ത് പല രക്ഷിതാക്കളും അതനുഭവിച്ചിട്ടുണ്ടാവും. വീട്ടിൽ എല്ലാവർക്കും ഇമാമായി തന്റെ മകൻ നിൽക്കുന്നു !
അതാണ് അല്ലാഹു പറഞ്ഞقرة أعين . വിശ്വസികളുടെ പ്രാർത്ഥന ഇങ്ങനെയാണല്ലോ.
وَٱلَّذِینَ یَقُولُونَ رَبَّنَا هَبۡ لَنَا مِنۡ أَزۡوَ ٰ⁠جِنَا وَذُرِّیَّـٰتِنَا قُرَّةَ أَعۡیُنࣲ وَٱجۡعَلۡنَا لِلۡمُتَّقِینَ إِمَامًا (٧٤ ഫുർഖാൻ )
ഇത് വിശദീകരിച്ച് ഉസൈമീൻ (റ) പറയുന്നു:
بأن نراهم مطيعين لك
നിന്നെ അനുസരിക്കുന്നവരായി ഞങ്ങൾ അവരെ കാണുമ്പോഴുണ്ടാവുന്ന കൺകുളിർമ .
സ്വർഗത്തെ കുറിച്ച് സൂചിപ്പിച്ചേടത്താണ് ഈ പദം ക്വുർആനിൽ മറ്റൊരു ആയത്തിൽ വന്നത് ( സജദ: 17) എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇപ്പോൾ ഇതു പറയാൻ കാരണം മറ്റൊന്നു കൂടിയുണ്ട്.നമ്മുടെ മക്കളുടെ പുതിയ അധ്യായന വർഷം ആരംഭിക്കാനിരിക്കുന്നു. ഏതു തിരഞ്ഞെടുക്കണമെന്ന് നാം തീരുമാനിക്കേണ്ട വേളയാണിത്.
മക്കളെ മതം പഠിപ്പിച്ചാൽ നഷ്ടപ്പെടാൻ ഒന്നുമില്ല. ലാഭം ഏതു കാലത്തും ലഭിച്ചു കൊണ്ടിരിക്കും. വീട്ടിലിരിക്കുമ്പോഴും വിജ്ഞാന വ്യാപാരം നടന്നുകൊണ്ടിരിക്കും.
അതിനാൽ നാം വിജ്ഞാനത്തിന്റെ വ്യാപാരികളാവുക. മക്കളും അതിൽ ഷയർ ചേരട്ടെ.

ഹദീസ് 22​

ഹദീസ് 22

“നരകം ദേഹേച്ഛകൾ കൊണ്ടും, സ്വർഗ്ഗം വെറുപ്പായ കാര്യങ്ങൾ കൊ ണ്ടും മറയിടപ്പെട്ടിരിക്കുന്നു.” (ബുഖാരി: 6478)

അബൂഹുറൈറർ (സ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്. അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– ദേഹേഛകൾ നരകത്തിലേക്കുള്ള വാതിലാണ്, ആരെങ്കി ലും മദ്യപാനം, പലിശ, വ്യഭിചാരത്തിന്റെ വിവിധ ഇനങ്ങൾ പോലെയുള്ള കാര്യങ്ങൾ ചെയ്താൽ അവൻ നരകത്തിൽ പതിക്കും. എന്നാൽ ആ കാര്യങ്ങളിൽ നിന്ന് മനസ്സിനെ ത ടഞ്ഞ് നിർത്തി അവ ഉപേക്ഷിച്ചാൽ നരകത്തിന്റെ മറ നീക്ക പ്പെടാതെ അതിൽ നിന്നും രക്ഷപ്പെടും.
– അല്ലാഹുവിനെയും റസൂൽ (സ) യേയും അനുസരിക്കാതെ ധി ക്കാരം നിറഞ്ഞ ജീവിതമാണ് നയിക്കുന്നതെങ്കിൽ സ്വർഗ്ഗ ത്തിന്റെ മറ നീക്കാൻ കഴിയില്ല. മനസ്സിന് വെറുപ്പും, അകൽ ച്ചയും തോന്നുതായ എല്ലാ സൽക്കർമങ്ങളും ചെയ്ത് കൊ ണ്ട് മുന്നേറിയാൽ ആ മറക്കപ്പുറത്തുള്ള സ്വർഗ്ഗത്തിലെ ത്താം.
– നരകത്തിന്റെ മറയായ ദേഹേച്ഛകൾ/തിൻമകൾ ചെയ്യാതെയും സ്വർഗത്തിന്റെ മറയായ സൽകർമങ്ങൾ ചെയ്ത് കൊ ണ്ടുമാണ് മനുഷ്യൻ ജീവിക്കേണ്ടത്.
– “ശഹവാത്ത്’ (ദേഹേഛകൾ) എന്നാൽ മനസ്സിന് ഇഷ്ടപ്പെടു തായ വിവിധ തിൻമകളാണ്. അവ ചെയ്യുമ്പോൾ അവൻ നരകത്തിലേക്കുള്ള മാർഗ്ഗ തടസ്സങ്ങൾ നീക്കുകയാണ്. അ ങ്ങനെ അവൻ നരകത്തിലേക്ക് പതിക്കും.
– അഞ്ച് നേരത്തെ നമസ്കാരം, റമദ്വാനിലെ നോമ്പ്, സകാ ത്ത്, ഹജ്ജ്, മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ, കുടുംബ ബന്ധങ്ങൾ ചേർക്കൽ, ചീത്ത കൂട്ടുകെട്ടുകൾ ഒഴിവാക്കൽ തുടങ്ങി മനസ്സിന് ചെയ്യാൻ മടിയുണ്ടാവുന്ന കാര്യങ്ങൾ ചെയ്താൽ സ്വർഗ്ഗത്തിലേക്കെത്താനുള്ള തടസ്സങ്ങൾ നീ ക്കാൻ അവന് കഴിയും. അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കു കയും ചെയ്യും.
– ദേഹേച്ഛകളെ പിന്തുടരുന്നത് സൂക്ഷിക്കാൻ വിശുദ്ധ കുർ ആൻ ആവർത്തിച്ച് അറിയിക്കുന്നുണ്ട്.
അല്ലാഹു പറയുന്നു: “എന്നിട്ട് അവർക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിൻതലമുറ വന്നു. അവർ നമസ്കാരം പാഴാക്കു കയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തൻമൂലം ദുർമാ ർഗത്തിന്റെ ഫലം അവർ കണ്ടെത്തുന്നതാണ്”. (മർയം:59)
തന്നിഷ്ടത്തെ നീ പിന്തുടർന്നു പോകരുത്. കാരണം അത് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് നിന്നെ തെറ്റിച്ചുകളയും’. (സ്വാദ്:26).
മുത്തക്വികളുടെ വിശേഷണമായി കുർആൻ അറിയിക്കുന്ന ത് അവർ പൊതുവെ മനസിന് വെറുപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളായ സൽകർമങ്ങളിൽ മുന്നേറുവരായിരുന്നു എന്ന് കാണാം.
അല്ലാഹു പറയുന്നു: “രാത്രിയിൽ നിന്ന് അൽപഭാഗമേ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.’ “രാതിയുടെ അന്ത്യവേളകളിൽ അവർ പാപമോചനം തേടുന്നവരായിരുന്നു.’ “അവരുടെ സ്വത്തുക്കളിലാ കട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും’. അഥവാ അവർ നല്ല കാ ര്യങ്ങളിൽ അധ്വാനിക്കുവരായിരുന്നു.

ഹദീസ് – 21

ഹദീസ് - 21

“നിശ്ചയം മതം എളുപ്പമാണ്, ആരെങ്കിലും ഈ മതത്തെ കഠിനമായി അ നുഷ്ടിച്ചാൽ അത് അവനെ പരാജയപ്പെടുത്തും. ആയതിനാൽ നിങ്ങൾ (കാര്യങ്ങൾ) നേരാംവണ്ണം ചെയ്യുകയും (പൂർണത യോട്) അടുപ്പിക്കുകയും സന്തോഷവാർത്ത അറിയിക്കുകയും പ്രഭാതത്തിലും, പ്രദോഷത്തിലും, രാത്രിയുടെ അന്ത്യ യാമത്തി ലും (ആരാധനകൾ കൊണ്ട്) നിങ്ങൾ സഹായം അർത്ഥിക്കുക യും ചെയ്യുക.” (ബുഖാരി: 39)

അബൂഹുറൈറ (റ) നിവേദനം, നബി (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57
– മതവിഷയങ്ങളിൽ അതിരു വിടാൻ പാടില്ല. കണിശത വേണം, പക്ഷേ അത് മതം പഠിപ്പിക്കാത്ത കാര്യങ്ങൾ കൊണ്ടോ മതവിരുദ്ധ കാര്യങ്ങൾ കൊണ്ടോ ആയിക്കൂടാ.
– ഒരാൾ മതവിഷയങ്ങളെ തനിക്ക് ചെയ്യാൻ സാധിക്കാത്ത വിധം ചെയ്യാൻ തുനിയലാണ് അത്. അങ്ങനെ ആരെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ അത് മുന്നോട്ട് കൊണ്ട് പോകാൻ അവനെക്കൊണ്ട് കഴിയില്ല.
– പല വിഷയങ്ങളിലും അതിരു വിട്ട സമീപനങ്ങൾ സ്വീകരിച്ച് കുറച്ചാളുകൾ നമുക്ക് ചുറ്റുമുണ്ടായിരുന്നു, പക്ഷേ പറയു ന്നത് പ്രാവർത്തികമാക്കാൻ അവർക്ക് സാധിച്ചില്ല എന്നത് വ്യക്തമാണ്. വസ്ത്രം പോലുള്ള വിവിധ വിഷയങ്ങളിൽ അതിതീവത കൈക്കൊണ്ടവർ അവർ വിമർശിച്ചത് തന്നെ പിന്നീട് ചെയ്ത് നടക്കേണ്ട അവസ്ഥ അവർക്ക് സംജാത മാവുകയാണുണ്ടായത്
– ഏറ്റവും എളുപ്പമായിട്ടുള്ള മതത്തെ സ്വന്തത്തിനും മറ്റുള്ളവർക്കും പ്രയാസകരമാക്കി അവതരിപ്പിച്ച് ചെയ്യുന്നത് മതം വിമർശിച്ച കാര്യമാണ്. മാത്രമല്ല ഇത്തരത്തിൽ അതിരു വിടുന്ന ആളുകൾ നശിച്ചിരിക്കുന്നു എന്ന് നബി  (സ) പറഞ്ഞി ട്ടുമുണ്ട്.
– നബി (സ) യുടെ പത്നിമാരുടെ അടുക്കൽ വന്ന മുന്നാളുകൾ മത വിഷയങ്ങൾ ചെയ്യാൻ മതം പഠിപ്പിക്കാത്ത വിധം പ്രതി ജ്ഞ ചെയ്തതിനെയും നബി  (സ) എതിർത്തിട്ടുണ്ട്. എന്റെ സുന്നത്തിനെ വെറുക്കുന്നവർ എന്നിൽ പെട്ടവനല്ല എന്നാ ണ് നബി  (സ) അവരോട് പറഞ്ഞത്. ഇബാദത്തുകൾ ചെയ്യണം, പക്ഷേ അതിൽ മിതത്വവും മതം പഠിപ്പിച്ച വഴികളും സ്വീകരിക്കണം.
– ഈ പറഞ്ഞതിന്റെയൊന്നും ഉദ്ദേശ്യം ആരാധനയുടെ പരിപൂർണ്ണത തേടൽ തടയുക എന്നതല്ല, ആരാധനകൾ പരി പൂർണ്ണമായി തന്നെ ചെയ്യണം, എന്നാൽ മടുപ്പിലേക്കും തുടർച്ച നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നതായ അതിരുവിടലി നെയാണ് ഇവിടെ വിമർശിക്കുന്നത്.
– ഒരു ഉദാഹരണം: ഒരാൾ രാത്രി നമസ്കാരം ധാരാളം സമയ മെടുത്ത് ഭംഗിയായി നമസ്കരിക്കുന്നു, എന്നാൽ അവൻ രാതിയുടെ അവസാന സമയത്ത് ഉറങ്ങുകയും ഫജ്ർ നമസ്കാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു എങ്കിൽ രാതി നമസ്കാരത്തിൽ അവൻ ചെയ്തത് അതിരു വിടലാണ്, സ്ഥിരമായി ഇതാണ് അവന്റെ അവസ്ഥ എങ്കിൽ മാത്രം. എപ്പോഴെങ്കിലും ഉറങ്ങിപ്പോയാൽ അത് ഇതിൽ പെടില്ല.
– മതത്തിൽ അതിരു കവിയുന്നതിനെ നിങ്ങൾ സൂക്ഷിക്കണം, നിങ്ങൾക്ക് മുമ്പുള്ളവർ നശിക്കാൻ കാരണമായത് മതത്തിൽ അതിരു വിട്ടതാണ് എന്നും നബി  (സ) ക്ക് അറിയിച്ചിട്ടുണ്ട്.
നല്ല ഉണർവും ഉൻമേഷവും ഉള്ളപ്പോൾ നല്ല വണ്ണം ഇബാ ദത്തുകൾ ചെയ്യാം, എന്നാൽ മടുപ്പും ക്ഷീണവുമുള്ളപ്പോൾ വിശ്രമിക്കുകയാണ് വേണ്ടത് എന്ന് മതം പഠിപ്പിച്ചതിൽ നി ന്ന് ഈ വിഷയത്തിന്റെ പ്രാധാന്യം നമുക്ക് ബോധ്യമാകും.
– ഉപദേശങ്ങൾ നൽകുമ്പോൾ പോലും നബി  (സ) ഈ കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. മടുപ്പുള്ളപ്പോൾ നബി  (സ) ഉപദേശങ്ങൾ നൽ കാറുണ്ടായിരുന്നില്ല. അത് പോലെ ഫജ്ർ നമസ്കാരത്തിൽ വളരെയേറെ നീട്ടി നമസ്കരിച്ച ഒരാളെ കുറിച്ച് നബിക്ക്  (സ) പരാതി ലഭിച്ചപ്പോൾ ഇമാമിനെ ശക്തമായി താക്കീത് ചെയതും ഹദീസിൽ കാണാം.