ശഅബാൻ മാസം

ശഅബാൻ മാസം

സമീർ മുണ്ടേരി ജുബൈൽ

ലോകത്തുളള വിശ്വാസികൾ ശഅബാൻ മാസത്തെ സ്വീകരിച്ചിരിക്കുന്നു. ശഅബാൻ മാസത്തിന് രണ്ട് പ്രത്യേകതകൾ ഹദീസുകളിൽ നമുക്ക് കാണാം.

ഒന്ന്: ശഅബാൻ മാസത്തിൽ അല്ലാഹു അവന്റെ ദാസന്മാ൪ക്ക് പൊറുത്തു കൊടുക്കും
രണ്ട് : നബി (സ്വ) റദമാൻ കഴിഞ്ഞാൽഏറ്റവും കൂടുതൽ നോമ്പ് അനുഷ്ഠിച്ചത് ശഅബാൻ മാസത്തിലാണ്.

പാപമോചനം

[ത്വബ്റാനി: 20/108, ഇബ്നു ഹിബ്ബാൻ: 12/481]

മുആദ് ബ്നു ജബൽ (റ) വിൽ നിന്ന് നിവേദനം: റസൂൽ (സ) പറഞ്ഞു: “ശഅബാൻ പതിനഞ്ചിന്റെ രാവിൽ അല്ലാഹു തന്റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തർക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികൾക്കും അവൻ
പൊറുത്ത് കൊടുക്കുകയും ചെയ്യും.”

നോമ്പ് അധികരിപ്പിക്കുക

.[മുത്തഫഖുൻ അലൈഹി]

ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: “നബി (സ) ചിലപ്പോൾ തുടർച്ചയായി നോമ്പ് നോൽക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാൽ, ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങൾ പറയുമായിരുന്നു. അതുപോലെ അദ്ദേഹം
നോമ്പ് നോൽക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാൽ, ഇനി അദ്ദേ ഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങൾ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്റെ റസൂൽ പരിപൂർണ മായി നോമ്പെടുത്തത് ഞാൻ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാൽ പിന്നെ) ശഅബാൻ മാസത്തേക്കാൾ കൂടുതൽ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാൻ കണ്ടിട്ടില്ല.

ഇവിടെ നാം പ്രത്യേകം മനസ്സിലാക്കേണ്ടത് റമദാൻ മാസത്തിൽ മാത്രമാണ്
പൂ൪ണമായും നോമ്പ് എടുക്കാൻ അനുവാദമുളളത്. ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) റമളാന് ഒഴികെ മറ്റൊരു മാസവും പൂർണമായി നോമ്പ് നോറ്റിട്ടില്ല

[സ്വഹീഹ് മുസ്‌ലിം: 746].

ആയിശ (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്. “അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂർണമായി നോമ്പ് നോറ്റിട്ടില്ല.

എന്തു കൊണ്ട് ശഅബാനിൽ നോമ്പ്?

നബി (സ്വ) എന്തു കൊണ്ടാണ് ശഅബാൻ മാസത്തിൽ നോമ്പ് അധികരിപ്പി ച്ചത് എന്ന് സംശയിക്കുന്നവരുണ്ടാകാം. നബി (സ്വ) യുടെ കാലത്തും ഈ സംശയം സ്വഹാബികൾക്കുണ്ടായി. അവരത് നബി (സ്വ) യോട് ചോദിക്കുക യും ചെയ്തു.

[നസാഇ: 2357].

ഉസാമത്ത് ബ്നു സൈദ് (റ) ചോദിച്ചു: നബിയെ, നിങ്ങൾ ശഅബാ നിൽ നോമ്പ് നോൽക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോമ്പ് എടുക്കു ന്നില്ലല്ലോ? അപ്പോൾ അദ്ദേഹം പറഞ്ഞു: റജബിനും റമദാനിനും ഇടയിൽ ജനങ്ങൾ അശ്രദ്ധരാകുന്ന ഒരു മാസമാണത്. കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാണത്. നോമ്പുകാരൻ ആയിരിക്കെ എന്റെ കർമ്മ ങ്ങൾ ഉയർത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അതു കൊണ്ടു തന്നെ ഈ മാസത്തിലെ രാപകലുകൾ സൽകർമ്മങ്ങളിൽ വിനിയോഗിക്കണം. ഈ ദിവസങ്ങളിൽ നോമ്പെടുക്കൽ പ്രയാസമാണ്. കാരണം പകൽ കൂടുതലും ശക്തമായ ചൂടുമാണ്. എന്നാൽ വിശ്വാസികൾ പ്രതിഫലം പ്രതീക്ഷിച്ച്
അതെല്ലാം ക്ഷമിക്കും.

മഹാനായ മുആദ് (റ) മരണം സമീപത്തെത്തിയപ്പോൾ ഇപ്രകാരം പറയുക യുണ്ടായി. “അപ്രത്യക്ഷനാക്കുന്ന സന്ദർശകനായ മരണത്തിന് സ്വാഗതം, അല്ലാഹുവേ, ഞാൻ നിന്നെ ഭയപ്പെട്ടിരുന്നു. ഇന്ന് ഞാൻ നിന്നിൽ പ്രതീക്ഷയർപ്പിക്കുകയാണ്. ഈ ദുനിയാവിൽ മരങ്ങൾ കൃഷി ചെയ്യാനും നദിക ൾ ഒഴുക്കാനും വേണ്ടി അധികകാലം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടി ല്ലെന്ന് നിനക്കറിയാം. നോമ്പിന്റെ പകലിലെ ദാഹത്തിനും തണുപ്പുളള രാത്രി യിലെ നമസ്കാരത്തിനും സമയം ഉപയോഗപ്പെടുത്താനും അറിവിന്റെ സദസുകളിൽ പണ്ഡിതന്മാരുടെ അടുക്കൽ ചെല്ലാനുമാണ് ഞാൻ ആഗ്രഹിച്ചത്.”

ശഅബാനും ബിദ്അത്തുകളും

ഏതാനും ദുർബല ഹദീസുകൾ മുന്നിൽ വെച്ച്, മുസ്ലിം സമൂഹത്തിലെ ചിലർ മതം
പഠിപ്പിക്കാത്ത പലതും ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ദുർബലമായ
ഹദീസുകളുടെ അടിസ്ഥാനത്തിൽ രാത്രി നമസ്കാരങ്ങളും ദുആകളും
നിർവഹിക്കുന്നുണ്ട്. ഇത് അനുവദനീയമല്ല. കാരണം ഇബാദത്തുകൾക്ക് വ്യക്തമായ തെളിവ് വേണം. സമൂഹത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ദു൪ബല ഹദീസാണ് താഴെനൽകുന്നത്.

ശഅബാൻ 15 ന്റെ രാത്രിയിൽ നിങ്ങൾ നമസ്ക്കരിക്കുക, പകലിൽ
നോമ്പ് എടുക്കുക. അന്നേ ദിവസം അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങിവന്ന് ചോദിക്കും. പാപമോചനം തേടുന്നവരുണ്ടോ? ഞാൻ അവന് പൊറുത്തു കൊടുക്കും. ഉപജീവനം തേടുന്നവരുണ്ടോ? ഞാൻ അവന് രിസ്ഖ് നൽകും. പരീക്ഷിക്കപ്പെടുന്നവരുണ്ടോ? ഞാൻ അവന് ആഫിയത്ത് നൽകും.
ചോദിക്കുന്നവനുണ്ടോ? ഞാൻ അവന് നൽകും. പ്രഭാതോദയം വരെ അങ്ങ നെ പലതും ചോദിക്കും. (ശൈഖ് അൽബാനി (റഹി) പറഞ്ഞു: ഇത് കെട്ടിച്ച മച്ച ഹദീസാണ്)

മറ്റൊരു ദു൪ബല ഹദീസ് ഇതാണ്. അഞ്ച് രാത്രികളിലെ പ്രാർത്ഥന തളളപ്പെടുകയില്ല. റജബിലെ ആദ്യത്തെ രാത്രി, ശഅബാൻ 15 ന്റെ രാത്രി,
വെളളിയാഴ്ച്ച രാവ്, ഈദുൽ ഫിത്റിന്റെ രാവ്, യൌമുന്നഹറിന്റെ രാവ്.
(ശൈഖ് അൽബാനി (റഹി) പറഞ്ഞു: ഇത് കെട്ടിച്ചമച്ച ഹദീസാണ്)

ബറഅത്ത് നോമ്പ്

ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ ശഅബാൻ 15 ന്റെ രാത്രി നമസ്ക്കരിക്കുന്നു, പകലിൽ നോമ്പ് എടുക്കുന്നു. അത് ബിദ്അത്താണ്. ശഅബാൻ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്, ബറാഅത്ത് നോമ്പ് എന്ന പേരിൽ പൊതുവേ ആളുകൾ പറഞ്ഞു വരാറുള്ള നോമ്പാണിത്.
ആ നോമ്പ് നോൽക്കുന്നവ൪ തെളിവായി കൊണ്ടുവരുന്ന ഹദീസ് ഇപ്രകാര മാണ്. ശഅബാൻ പാതിയായാൽ (അഥവാ പതിനഞ്ചായാൽ) അതിന്റെ രാവ് നിങ്ങൾ നിന്ന് നമസ്കരിക്കുകയും, അതിന്റെ പകൽ നിങ്ങൾ നോമ്പെടുക്കുകയും ചെയ്യുക”.

ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസാണ്. അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ്.
ഈ ഹദീസ് ദു൪ബലമാണ്, സ്വീകാര്യമല്ല എന്ന് ഇമാം ഇബ്നുൽ ജൗസി (റ) ,ബൈഹഖി, ഇമാം അബുൽ ഖത്താബ് ബ്നു ദഹിയ, ഇമാം അബൂശാമ അശാഫിഈ തുടങ്ങിയവരെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ മാസത്തിൽ ശ്രദ്ധിക്കുക

ഈ മാസവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങൾ പ്രത്യേകം മനസ്സിലാക്കണം.
ഒന്ന്: കഴിഞ്ഞ റമദാനിൽ ഏതെങ്കിലും
നോമ്പ് നഷ്ടപ്പെട്ടതുണ്ടെങ്കിൽ അത് പെട്ടെന്ന്
നോറ്റു വീട്ടണം.

രണ്ട്: റമദാന്റെ തൊട്ടു മുമ്പുളള ദിവസം (ശഅബാൻ 29 നോ 30 നോ) നോമ്പെടുക്കരുതെന്ന് തെളിവുകൾ വന്നിട്ടുണ്ട്. റമദാനിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നിങ്ങൾ നോമ്പെടുക്കരുത്. (നബി വചനം) റമദാൻ ആണെങ്കിലോ എന്ന് ഭയപ്പെട്ടു കൊണ്ടാണ് ഇങ്ങനെ നോമ്പെടുക്കുന്നത്. അത് ഒഴിവാക്കേണ്ടതാണ്. എന്നാൽ സ്ഥിരമായി സുന്നത്തു നോമ്പെടുക്കുന്നവന് നോമ്പെടുക്കാം.

പ്രിയപ്പെട്ടവരെ, സോഷ്യൽ മീഡിയകളിലൂടെ ധാരാളം ദുർബല ഹദീസുകൾ പലരും പ്രചരിപ്പിക്കുന്നുണ്ട്. നാം ഷെയ൪ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും മതം പഠിപ്പിച്ചതാണ് എന്ന് ഉറപ്പു വരുത്താൻ നമുക്ക് ബാധ്യതയുണ്ട്. ഈ മാസത്തിൽ നബി (സ്വ) യുടെ മാതൃക പിന്തുടരാനും, തെളിവുകളുടെ പിൻബല മില്ലാതെ ഉണ്ടാക്കിയ ബിദ്അത്തുകളെ ഒഴിവാക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

സ്നേഹ പൂർവ്വം

സമീർ മുണ്ടേരി ജുബൈൽ

സ്വഹാബമാരുടെ ചരിത്രം

ത്വൽഹത് (റ)-സ്വഹാബിമാരുടെ ചരിത്രം

" നബി ( സ ) ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി . ത്വൽഹത്തും സുബൈറും സ്വർഗത്തിൽ എന്റെ അയൽവാസികളാകുന്നു ".

” സത്യവിശ്വാസികളിൽ ഒരു വിഭാഗമുണ്ട് . അവർ അല്ലാഹുവിനോട് ചെയ് വാഗ്ദാനം ശരിക്കും പാലിച്ചു കഴിഞ്ഞു . അവരിൽ ചിലർ മരണമടതു . ( അവരുടെ പ്രതിഫലം നേടിക്കഴിഞ്ഞു . മറ്റുചിലർ ( പ്രതിഫലത്തിനു വേണ്ടി മരണത്തെ പ്രദിക്ഷിച്ചു കഴിയുന്നു . അവർ ( പ്രസ്തുത വാഗ്ദാന ത്തിൽ മാറ്റം വരുത്തിയിട്ടില്ല . ‘ ‘ എന്ന അർത്ഥം വരുന്നതും സത്യവിശ്വാസികളെ ശ്ശാഘിച്ചുകൊണ്ടുള്ളതുമായ പരിശുദ്ധ ഖുർആൻ വാക്യം ഒരിക്കൽ നബി ( സ ) ഓതി . അനന്തരം ത്വൽഹത്തെ ( റ ) നെ നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു : ” ഭൂമിക്ക് മുകളിൽ വെച്ചുതന്നെ മരണാനന്തര പ്രതിഫലം നേടി ക്കഴിഞ്ഞ ഒരാളെ കാണാൻ നിങ്ങൾക്ക് കൗതുകം തോനുന്നുവെങ്കിൽ അതാ ത്വൽഹത്തിനെ നോക്കു ! 

സ്വർഗ്ഗവാഗ്ദത്തം ചെയ്യപ്പെട്ട പത്തു സഹാബിമാരിൽ ഒരാളായിരുന്നു ത്വൽഹത്തുബ്നു ഉബൈദില്ല ( റ ) . നബി ( സ ) യുടെ ആദ്യകാല അനുചരൻമാരിൽ മുൻപനുമായിരുന്നു .

പരിശുദ്ധ ദീനിന്റെ സംസ്ഥാപനത്തിന്നും നിലനിൽപ്പിന്നും വേണ്ടി അല്ലാഹു ചെയ്ത അപാരമായ അനുഗ്രഹാശിസ്സുകളിൽ സാരമായി എണ്ണപ്പെടേണ്ടതുതന്നെയാണ് ത്വൽഹത്ത്( റ ) നെ പോലുള്ളവരുടെ ജൻമം .

മക്കയിലെ ഖുറൈശിവർത്തകപ്രമുഖരിൽ ഒരാളായിരുന്നു ത്വൽഹത്ത് ( റ ) . ഒരു ദിവസം അദ്ദേഹം ബുസ്റായിൽ കച്ചവടത്തിലേർപ്പെട്ടുകൊ ണ്ടിരിക്കുകയായിരുന്നു . അവിടെയുണ്ടായിരുന്ന ഒരു പുരോഹിതൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞുപോൽ : “ മുൻ പ്രവാചകൻമാരുടെ പ്രവചനമനുസരിച്ചുള്ള സത്യപ്രവാചകന്റെ ആഗമനം സമാഗതമായിരിക്കുന്നു . അത് നിങ്ങളുടെ പവിത്ര ഭൂമിയിലായിരിക്കും സംഭവിക്കുക . പ്രസ്തുത അനുഗ്ര ഹത്തിന്റെയും വിമോചനത്തിന്റെയും സുവർണ്ണാവസരം നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കട്ടെ .

മാസങ്ങളോളം ദീർഘിച്ച കച്ചവടയാത്ര കഴിഞ്ഞു ത്വൽഹത്ത് ( 2 ) നാട്ടിൽ തിരിച്ചെത്തി . മക്കയിൽ ഒരേയൊരു വാർത്തയാണ് അന്ന് അദേഹത്തിന് കേൾക്കാൻ കഴിഞ്ഞത് . രണ്ട് പേർ ഒത്തുചേർന്നാൽ അവിടെ നടക്കുന്നത് പ്രസ്തുത സംസാരം മാത്രമായിരുന്നു . മുഹമ്മദുൻ അമിനി ന്റെ ദിവ്യബോധത്തെയും പുതിയ മതത്തെയും കുറിച്ച് . ത്വൽഹത്ത് നി ഉടനെ അന്വേഷിച്ചത് അബൂബക്കർ ( റ ) നെയായിരുന്നു . അദ്ദേഹം തന്റെ കച്ചവടയാത്ര കഴിഞ്ഞ് അൽപ്പം മുൻപ് മടങ്ങിയെത്തിയിട്ടുണ്ടെന്നും ഇപ്പോൾ മുഹമ്മദ് ( സ ) യുടെ കൂടെയാണെന്നും വിവരം ലഭിച്ചു .

ത്വൽഹത്ത് ( റ ) ചിന്തിച്ചു.

മുഹമ്മദ് ( സ ) അബൂബക്കർ ( റ )

അവർ രണ്ടുപേരും യോജിച്ച ഒരു കാര്യം തെറ്റാവാൻ സാദ്ധ്യതയില്ല !

അവരുടെ വ്യക്തിത്വത്തിൽ അത്രമാത്രം മതിപ്പായിരുന്നു അദ്ദേഹത്തിന് .

മുഹമ്മദ് ( സ )യാവട്ടെ , പത്തുനാൽപതു വർഷം തങ്ങളുടെ കൂടെ ജീവിതം നയിച്ചു . ഒരിക്കലും കളവ് പറയുകയോ വഞ്ചിക്കുകയോ ചെയ് തിട്ടില്ല . അത്രയും പരിശുദ്ധനായ ഒരാൾ ദൈവത്തിന്റെ പേരിൽ കളവു പറയുകയോ ? ‘ . . . അതൊരിക്കലുമുണ്ടാവുകയില്ല 

അദ്ദേഹം അബൂബക്കർ ( റ ) യുടെ വീട്ടിൽ വന്നു കണ്ടു . തിയ മതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു . അവർ രണ്ടുപേരും നബി ( സ ) യുടെ സന്നിധിയിലെത്തി . ത്വൽഹത്ത് ( റ ) ഇസ്ലാംമതം സ്വീകരിക്കു കയും ചെയ്തു . 

അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രവേശനം മറ്റുള്ളവരെ പോലെ തന്നെ ആകാമത്തിനും പീഡനങ്ങൾക്കും ഖുറൈശികളെ പ്രേരിപ്പിച്ചു . 

അബൂബക്കർ ( റ ) നെയും ത്വൽഹത്ത് ( റ ) നെയും ഇസ്ലാമിൽ നിന്ന് തിരിച്ച് കൊണ്ടുവരാൻ അവർ നിയോഗിച്ചത് നൗഫലുബ്നു ഖുവൈലിദി നെയായിരുന്നു . ഖുറൈശികളുടെ സിംഹം എന്നായിരുന്നു മക്കാനിവാസി കൾ നൗഫലിനെ വിളിച്ചിരുന്നത് .

അബൂബക്കർ ( റ ) യും ത്വൽഹത്ത് ( സ ) യും ജനാഢ്യ പണവും പ്രതാ പവും ഒത്തിണങ്ങിയ സ്വീകാര്യമായ മാന്യൻമാരായിരുന്നത് കൊണ്ട് അവർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് താരതമ്യേന കുറവുണ്ടാവുക സ്വാഭ വികമാണല്ലോ .

നബി ( സ ) ഹിജ്റക്ക് ആഹ്വാനം നൽകിയപ്പോൾ തൽഹത്ത് ( റ ) മദീനയിലേക്ക് പോയി . നബി ( സ ) യുടെ കൂടെ എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു . ബദർ യുദ്ധത്തിൽ സംബന്ധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല . അദ്ദേഹത്തെയും സഅദുബ്നു സൈദിനെയും അബു സുഫ്‌യാന്റെ നേതൃത്വത്തിലുള്ള ഖുറൈശി കച്ചവട സംഘത്തിന്റെ വിവരമറിഞ്ഞു . വരാൻ നബി ( സ ) നിയോഗിച്ചതായിരുന്നു . അവർ മടങ്ങിയെത്തിയപ്പോഴേ ക്കും യുദ്ധം അവസാനിച്ച് നബി ( സ ) യും അനുചരൻമാരും മടങ്ങാൻ തുട ങ്ങിയിരുന്നു . ബദറിൽ സംബന്ധിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെട്ട തിൽ അദ്ദേഹം അതീവ ദുഃഖിതനായി . നബി ( സ ) അദ്ദേഹത്തെ സാന്ത്വന പ്പെടുത്തുകയും ബദറിലെ സമരസേനാനികൾക്ക് ലഭിക്കാവുന്ന പ്രതിഫ ലം വാഗ്ദത്തം ചെയ്യുകയും യുദ്ധാർജ്ജിത സമ്പത്തിന്റെ വിഹിതം നൽകു കയും ചെയ്തു.

ഇസ്ലാമിക ചരിത്രത്തിലെ ആപൽക്കരമായ ഒരദ്ധ്യായമായിരുന്നു ഉഹ്ദ് യുദ്ധം . ഒരുവേള മുസ്ലിം സൈന്യം അണിചിതറുകയും മാങ്കനരത്തിൽ ശകൾ ആധിപത്യം പുലർത്തുകയും ചെയ്തു . നബി ( സ ) യുടെ ജിവൻപോലും അപായപ്പെടുമാന് ശ്രതുക്കളാൽ വലയം ചെയ്യപ്പെട്ടു . ഈ പിസന്ധിയിൽ ത്വൽഹത്ത് ( റ ) ന്റെ സൈര്യവും ധൈര്യവരും ശ്ലാഘനീയമായിരുന്നു .

 നബി ( സ ) യുടെ കവിളിലുടെ രക്തം വാർന്നൊഴുകുന്നത് ദുരെനിന്ന് ത്വൽഹത്ത് ( റ ) ന്റെ ദൃഷ്ടിയിൽപ്പെട്ടു . ഞൊടിയിടകൊണ്ട് ശത്രനിര ദേവിച അദ്ദേഹം നബി ( സ ) യുടെ അടുത്തെത്തി . ആഞ്ഞടിക്കുന്ന ശത്രുക്ക ളെ പ്രതിരോധിച്ചു . നബി ( സ ) യെ ഇടതുകൈകൊണ്ട് മാറോടണച്ചുപിടിച്ച വലതു കൈകൊണ്ട് ശത്രുക്കളുടെ നേരെ വാൾ പ്രയോഗിച്ച് പിറകോട്ടു മാറി നബി ( സ ) യെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിനിർത്തി !

ആയിശ ( റ ) പറയുന്നു . “ എന്റെ പിതാവ് ഉഹ്ദ് യുദ്ധത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇങ്ങനെ പറയുമായിരുന്നു . അത് പൂർണ്ണമായും ത്വൽഹത്ത് ( റ ) യുടെ ദിനമായിരുന്നു . യുദ്ധം കഴിഞ്ഞു ഞാൻ നബി ( സ ) യുടെ അടുത്ത് ചെന്നപ്പോൾ എന്നോടും അബൂഉബൈദ ( റ ) യോടും ത്വൽഹത്ത് ( റ ) യെ ചൂണ്ടിക്കൊണ്ട് നബി ( സ ) ഇങ്ങനെ പറഞ്ഞു : അതാ നിങ്ങളുടെ സഹോദരനെ നോക്കു .

ഞങ്ങൾ സൂക്ഷിച്ച് നോക്കി . വെട്ടുകളും കുത്തുകളുമായി അദ്ദേഹ ത്തിന്റെ ദേഹത്തിൽ എഴുപതിലധികം മുറിവുകളുണ്ടായിരുന്നു . ഒരു വിരൽ മുറിഞ്ഞുപോവുകയും ചെയ്തിരുന്നു . ഞങ്ങൾ അദ്ദേഹത്തെ വേണ്ടവിധം ശുശ്രൂഷിക്കുകയുണ്ടായി .”

എല്ലാ രണാങ്കണത്തിലും ത്വൽഹത്ത് ( റ ) മുൻനിരയിൽ തന്നെ നില യുറപ്പിച്ചു . ഭക്തനായ ആരാധകനും ധൈര്യശാലിയായ പടയാളിയും അതുല്യനായ ധർമിഷ്ഠനുമായിരുന്നു അദ്ദേഹം . അല്ലാഹുവിനോടും സമുഹത്തോടുമുള്ള തന്റെ ബാദ്ധ്യത നിർവഹിച്ചശേഷം അദ്ദേഹം  ജീവിതവിഭവഅൾ തേടി ഭൂമിയിൽ സഞ്ചരിക്കുകയും കച്ചവടം നടത്തുകയും ചെയ്യുമായിരുന്നു . അദ്ദേഹം അതിസമ്പന്നയായിരുന്നു . താൻ ചുമലിലേന്തിയ പതാകയുടെ വിജയത്തിനുവേണ്ടി തന്റെ സമ്പത്ത് നിർലോഭം ചിലവഴിച്ചു . ധർമി ഷ്ഠൻ , ഗുണവാൻ എന്നീ അർത്ഥം വരുന്ന പല ഓമനപ്പേരുകളും നബി ( സ ) അദ്ദേഹത്തെ വിളിച്ചിരുന്നു .

വരുമാനം നോക്കാതെ ധർമ്മംചയ്ത  അദ്ദേഹത്തിന് കാണയ്ക്കുവെക്കാതെ  അല്ലാഹു സമ്പത് നൽകി. 

ഭാര്യാ  സുആദ പറയുന്നു:

“ഞാൻ ഒരിക്കൽ അദ്ദേഹത്തെ വളരെ വിഷാദവാനായി കണ്ടു. ഞാൻ  ചോദിച്ചു: നിങ്ങളെന്താണിങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്നത്?  അദ്ദേഹം പറഞ്ഞു: എന്റെ സമ്പത് എന്നെ മാനസികമായി അസ്വസ്ഥതനാക്കുന്നു.അത് അത്രത്തോളം വർധിച്ചിരിക്കുന്നു.ഞാൻ പറഞ്ഞു:എങ്കിൽ അത് പാവങ്ങൾക് വിതരണം ചെയ്തുടെ? 

ഒരു ദിർഹം പോലും അവശേഷിക്കാതെ അദ്ദേഹം അത് ദരിദ്രർക്കിട യിൽ വീതിച്ചുകൊടുത്തു “

ഒരിക്കൽ തന്റെ ഒരു ദുസ്വത്ത് അദ്ദേഹം വിറ്റു . അത് വലിയ സംഖ്യയ് ക്ക് ഉണ്ടായിരുന്നു . നാണയത്തിന്റെ കുമ്പാരത്തിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു :

 ” ഇത്രയുമധികം ( ധനം വീട്ടിൽ വെച്ചുകൊണ്ട് ഞാൻ എങ്ങനെ അന്തി യുറങ്ങും . ഈ രാത്രിയിലെങ്ങാനും എനിക്ക് വല്ലതും സംഭവിച്ചാൽ അല്ലാ ഹുവിനോട് ഞാനെന്ത് പറയും ! ‘

 ‘ അന്ന് അത് മുഴുവനും ധർമ്മം ചെയ്ത ശേഷമാണ് അദ്ദേഹം ഉറങ്ങിയത് . 

ജാബിറുബ്നു അബ്ദില്ല പറയുന്നു : ആവശ്യപ്പെടാത്തവനുപോലും ഇത്ര വലിയ തുക ധർമ്മം ചെയ്യുന്ന മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല .

തന്റെ കുടുംബത്തിന്റെയും ബന്ധുക്കാരുടെയും കഷ്ടപ്പാടുകൾ കണ്ടറിനു പരിഹാരം കാണുന്നതിൽ അദ്ദേഹം അതീവ തൽപരനായിരുന്നു .

ബനൂതമ വിഭാഗത്തിൽ പെട്ട ഒരു വ്യക്തിയെപോലും ദാരിദ്ര്യമനു ഭവിക്കാൻ അദ്ദേഹമനുവദിച്ചിരുന്നില്ല . കടബാദ്ധ്യതകൾ കൊണ്ട് കഷ്ടപെടുന്നവരെ അദ്ദേഹം സഹായിക്കുമായിരുന്നു .

ഉസ്മാൻ ( റ ) യുടെ കാലത്തുണ്ടായ അനാശാസ്യ ആദ്യന്തരകലാപ ത്തിൽ ത്വൽഹത്ത്( റ ) ഉസ്മാൻ ( റ ) യുടെ എതിരാളികളെ ന്യായീകരിക്കുമായിരുന്നു . പ്രക്ഷോഭം മൂർദ്ധന്യദശ പ്രാപിക്കുകയും ഖലീഫയുടെ വധത്തിൽ കലാശിക്കുകയും ചെയ്തു . അതിന്റെ ഭയാനകമായ പരിണാമത്തിൽ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ല എന്നത് സ്മരണീയമാണ് . ഖലീഫയുടെ വധത്തിന് ശേഷം അലി ( റ ) പുതിയ ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു . അന്ന് മദീന നിവാസികളിൽ നിന്ന് പുതിയ ഖലിഫ ബൈഅത്തു കരിച്ചിട്ടുണ്ടായിരുന്നില്ല . അക്കൂട്ടത്തിൽ ത്വൽഹത്ത് ( റ ) യും സുബൈർ ( റ ) യും ഉണ്ടായിരുന്നു . അവർ അലി ( റ ) യോട് സമ്മതം വാങ്ങി മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ടു . അവിടെ നിന്ന് ബസറയിലേക്കും .

 ഉസ്മാൻ ( റ ) യുടെ വധത്തിന് പ്രതികാരം ചെയ്യാൻ അവിടെ അന്ന് വലിയ സൈനിക സന്നാഹം നടക്കുകയായിരുന്നു . അവർ രണ്ട് പേരും അതിൽ പങ്കാളികളായി . പ്രസ്തുത സൈന്യവും അലി ( റ ) യുടെ പക്ഷക്കാ രും തമ്മിൽ ഒരു സംഘട്ടനത്തിന് മുതിർന്നു 

 അലി ( സ ) യെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ഒരനുഭവമാ യിരുന്നു അത് . ഇസ്ലാമിക രാഷ്ട്രത്തിനെതിരെയുള്ള അതിക്രമം അംഗീ കരിച്ചു കൊടുക്കണമോ ? അതല്ല . നബി ( സ്വ ) യോടൊപ്പം മുശ്രിക്കുകൾ ക്കെതിരെ തോളുരുമ്മി പടവെട്ടിയ തന്റെ സഹോദരൻമാരോട് വാളെടുത് പൊരുതണമോ ? 

അസഹ്യമായ ഒരു മാനസികാവസ്ഥയായിരുന്നു അത് .

അലി ( റ ) തന്റെ എതിരാളികളെ നോക്കി , അവിടെ നബി ( സ ) യുടെ പ്രിയതമ ആയിശ ( റ ) യെയും ത്വൽഹത്ത് ( റ ) യും സുബൈർ ( റ ) യും അദ്ദേഹം കണ്ടു . അദ്ദേഹം പൊട്ടിക്കരഞ്ഞു !

ത്വൽഹത്ത് ( റ ) യും സുബൈർ ( റ ) യും അരികെ വിളിച്ചു . ത്വൽഹത്ത് ( റ ) യോട് ചോദിച്ചു : 

ത്വൽഹത്തേ , നീ നിന്റെ ഭാര്യയെ വീട്ടിലിരുത്തി നബി ( സ ) യുടെ ഭാര്യയെ യുദ്ധക്കളത്തിലേക്ക് ആനയിച്ചിരിക്കുന്നു അല്ലേ ? ” പിന്നീട് സുബൈർ ( റ ) യോട് പറഞ്ഞു : – “ സുബൈറേ , നിനക്ക് അല്ലാഹു വിവേകം നൽകട്ടെ . ഒരു ദിവസം നബി ( സ ) നിന്നോട് നിനക്ക് അലിയെ ഇഷ്ടമല്ലേ എന്ന് ചോദിച്ചത് ഓർമ്മ യുണ്ടോ ?

ഞാൻ , മുസ്ലിമും എന്റെ മനനും പിതൃവ്യപുത്രനുമായ അലിയെ ഇഷ്ടപ്പെടാതിരിക്കുമോ ? ‘ എന്ന് നീ മറുപടി പറഞ്ഞപ്പോൾ വീണ്ടും നബി ( സ ) നിന്നോട്  ” നീ ഒരു കാലത്ത് അലിക്കെതിരെ പുറപ്പെടുകയാണെങ്കി ൽ അന്നു നീ ആക്രമിയായിരിക്കും ” എന്ന് പറഞ്ഞിട്ടില്ലേ ? 

സുബൈർ (റ) പറഞ്ഞു : ” അത് ശരിയാണ് . അത് ഞാൻ ഓർക്കുന്നു . അതുകൊണ്ട് ഞാൻ ഈ യുദ്ധത്തിൽ നിന്ന് പിന്തിരിയുന്നു . അല്ലാഹ എനിക്ക് മാപ്പ് നൽകട്ടെ . 

 സുബൈർ ( റ ) യുദ്ധരംഗത്തു നിന്ന് പിൻമാറി . കുടെ ത്വൽഹത്ത് ( റ ) യും . 

അലി ( റ ) യുടെ പക്ഷത്ത് അന്ന് പടവാളേന്തിയിരുന്ന വസ്വവയോധിക നായ അമ്മമാർ ( റ ) യെ കണ്ടമാത്രയിൽ നബി ( സ ) യുടെ മറ്റൊരു പ്രവചനം അവർക്ക് ഓർമ്മവന്നു . ‘ ‘ അമ്മാറിനെ വധിക്കുന്നവർ അകമികളായിരിക്കും.

അവർ രണ്ടുപേരും ജമൽ യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞു . എന്നി ട്ടും അവർ വലിയ വില നൽകേണ്ടിവന്നു . സുബൈർ ( റ ) നമസ്കരിക്കുക യായിരുന്നു . അംറുബ്നു ജർമുസ് എന്നൊരാൾ അദ്ദേഹത്തെ പിന്നിൽ നിന്ന് കൊലപ്പെടുത്തി . 

ത്വൽഹത്ത് ( റ ) യെ മർവാനുബ്നുൽഹകം അമ്പെയ്ത് കൊലപെടുത്തി.

ഉസ്മാൻ ( റ ) യുടെ വധത്തിൽ കലാശിച്ച ആഭ്യന്തരകലാപത്തിന്റെ പ്രാരംഭഘട്ടത്തിൽ ഉസ്മാൻ ( റ ) യുടെ എതിരാളികളെ ത്വൽഹത്ത് ( റ ) ന്യായീകരിച്ചിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചുവെല്ലോ . അതുകാരണം ഉസ്മാൻ ( റ ) യുടെ വധം ത്വൽഹത്ത് ( റ ) യുടെ ജീവിതത്തിൽ ഒരു നാഴികകല്ലായിരുന്നു . പ്രസ്തുത സംഭവം അനാശാസമായ ഒരു പതനത്തിൽ കലാശി ക്കുമെന്ന് ത്വൽഹത്ത് ( റ ) ഒരിക്കലും കരുതിയിരുന്നില്ല . എങ്കിലും അതു സംഭവിച്ചുകഴിഞ്ഞു . അദ്ദേഹം മാനസികമായി ഖദമുൾക്കൊണ്ടു . ഉസ്മാ ൻ ( റ ) യുടെ വധത്തിന് പ്രതികാരത്തിനു വേണ്ടി പൊരുതാൻ തീരുമാനിച്ചു . 

 അങ്ങനെയാണ് ജമൽ രണാങ്കണത്തിൽ അദ്ദേഹം ഇറങ്ങിയത് . അവിടെവെച്ച് അദ്ദേഹം ഇങ്ങനെ പ്രാർത്ഥിക്കുകയുണ്ടായി : ‘ നാഥാ , ഉസ്മാനുവേണ്ടി ഇന്ന് എന്നോട് നീ മതിവരുവോളം പ്രതികാരമെടുക്കേണമേ.

അലി ( റ ) യുടെയും സുബൈർ ( റ ) യുടെയും സംഭാഷണത്തിൽ നിന്ന് കാര്യം മനസ്സിലാക്കിയ അദ്ദേഹം യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞെങ്കി ലും അല്ലാഹുവിന്റെ അലംഘനീയമായ വിധി അദ്ദേഹത്തെ വിട്ടില്ല.

യുദ്ധം കഴിഞ്ഞ് ത്വൽഹത്ത് ( റ ) യെയും സുബൈർ ( റ ) യെയും മറവു ചെയ്ത ശേഷം അലി ( റ ) ഇങ്ങനെ പറഞ്ഞു : “ നബി ( സ ) ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി : ത്വൽഹത്തും സുബൈറും സ്വർഗ്ഗത്തിൽ എന്റെ അയൽവാസികളാകുന്നു . ”

ഉറുമ്പുകളിൽ നിന്ന് ചിലത് പഠിക്കാനുണ്ട് العبر من النمل​

ഉറുമ്പുകളിൽ നിന്ന് ചിലത് പഠിക്കാനുണ്ട് العبر من النمل

മനുഷ്യരുടെ നഗ്നനേത്രങ്ങൾക്ക് ദർശിക്കാൻ കഴിയാത്ത ഒരു സൂക്ഷ്മ ജീവി ലോകത്തിലെ മനുഷ്യരുടെ ജീവിതത്തെ തന്നെ അങ്കലാപ്പിലാക്കിയ അവസ്ഥയാണിപ്പോഴുള്ളത്. മനുഷ്യർക്ക് കാണാൻ കഴിയുന്ന നിരവധി ചെറിയ ജീവികളും ലോകത്തുണ്ട്. ഇവയുടെയെല്ലാം സൃഷ്ടിപ്പും പ്രവർത്തനങ്ങളും മഹാൽഭുതങ്ങൾ തന്നെയാണ്.
ഒരു ചെറിയ ജീവിയായ ഉറുമ്പിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ ഇന്ന് മനസ്സിലാക്കാം

ക്വുർആനിലെ 27ാം അധ്യായത്തിന്റെ നാമം നംല് (ഉറുമ്പ് ) എന്നാണ്. ഒരു മഹത്തായ ഗ്രന്ഥത്തിലെ ഒരധ്യായത്തിന്റെ പേര് ഇത്ര നിസ്സാരമായ ജീവിയുടേതോ എന്ന് ചിന്തിക്കാൻ വരട്ടെ, ഉറുമ്പിൽ നിന്ന് എമ്പാടും നമുക്ക് ഗ്രഹിക്കാനുണ്ട്. 93 ആയത്തുകളുള്ള പ്രസ്തുത അധ്യായത്തിൽ ഒരു ആയത്തിൽ മാത്രമാണ് ഉറുമ്പുകളെ കുറിച്ച് പരാമർശമുള്ളത്. ക്വുർആനിൽ തന്നെയും ഈയൊരായത്തിൽ മാത്രമാണ് ഉറുമ്പിനെ കുറിച്ചുള്ളത്. എന്നിട്ടും ഒരധ്യായത്തിന്റെ പേര് ഈ ജീവിക്കു കിട്ടി!

പ്രസ്തുത ആയത്ത് നമുക്കൊന്ന് പരിശോധിക്കാം.
(حَتَّىٰۤ إِذَاۤ أَتَوۡا۟ عَلَىٰ وَادِ ٱلنَّمۡلِ قَالَتۡ نَمۡلَةࣱ یَـٰۤأَیُّهَا ٱلنَّمۡلُ ٱدۡخُلُوا۟ مَسَـٰكِنَكُمۡ لَا یَحۡطِمَنَّكُمۡ سُلَیۡمَـٰنُ وَجُنُودُهُۥ وَهُمۡ لَا یَشۡعُرُونَ)
“അങ്ങനെ അവര് ഉറുമ്പിന് താഴ്‌വരയിലൂടെ ചെന്നപ്പോള് ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള് നിങ്ങളുടെ പാര്പ്പിടങ്ങളില് പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവര് ഓര്ക്കാത്ത വിധത്തില് നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ.”

സുലൈമാൻ (അ) തന്റെ സൈന്യവുമായി സഞ്ചരിക്കുമ്പോഴുണ്ടായ സംഭവമാണ് ആയത്തിന്റെ സന്ദർഭം.

ഒരു പാട് ഗുണപാഠങ്ങൾ ഈ ഒരു സംഭവത്തിലുണ്ട്.
അല്ലാമാ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീൻ (റ) പറയുന്നു:
هذا النمل من جملة المخلوقات التي تعرف ربها وتعرف ما ينفعها وما يضرّها، على حسب ما رُكِّب فيها من هداية
“ഈ ഉറുമ്പ് തന്റെ സ്രഷ്ടാവിന്റെ അറിഞ്ഞിട്ടുണ്ട്. അതിന് ബോധനം നൽകപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെയാണതിന് ഉപകാരമുള്ളത് , എന്തൊക്കെയാണ് ഉപദ്രവമുള്ളത് എന്നത് ഗ്രഹിച്ചിട്ടുണ്ട് “

ഈ പ്രപഞ്ചത്തിലെ ഓരോ ജീവിയിലും ഇതു കാണാം. അവക്കാവശ്യമുളളതും അല്ലാത്തതും അവക്കു തിരിച്ചറിയാം ! അവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന കാര്യങ്ങളും അവക്കറിയാം.! ഇതവ സ്വയം പഠിച്ചതല്ല. സ്രഷ്ടാവ് പഠിപ്പിച്ചതാണ്.
ഉറുമ്പിനേയും പരിഗണിച്ച പടച്ചവൻ എത്ര പരിശുദ്ധൻ ! ഈ ബോധം നമുക് ഏറ്റവും കൂടുതലുണ്ടാവേണ്ട സമയമാണിത്.

ഉസൈമീൻ (റ) തുടരുന്നു.
يَا أَيُّهَا النَّمْلُ﴾ نداء بعيد، مصدَّر بتنبيه ﴿يَا أَيُّهَا النَّمْلُ﴾؛ لأنه لو قالت: يا نملُ فقد يخفى
യാ അയ്യുഹന്നമ് ലു – എന്നത് ഒരു ദൂരേക്ക് മുന്നറിയിപ്പിനുള്ള വിളിയാണ്. യാ നമ് ലു എന്ന് മാത്രം വിളിച്ചാൽ ചിലപ്പോൾ കേൾക്കാതിരുന്നാലോ.”
നോക്കൂ!
തന്റെ വിളി എല്ലാവരും കേൾക്കട്ടെ എന്നു വിചാരിച്ച് അയ്യുഹാ എന്നു കൂടി ക്കൂട്ടി ഉറക്കെ വിളിക്കുകയാണ്. അപകടം മണത്ത പ്രസ്തുത ഉറുമ്പ് താൻ മാത്രം രക്ഷപ്പെടട്ടെ എന്നു ചിന്തിക്കുന്നില്ല. മറ്റുള്ളവരും രക്ഷപ്പെടണം എന്ന ചിന്തയാണതിന്. ഈ കൊറോണ കാലത്ത് ഈ ചിന്ത ഏറെ ആവശ്യമാണ്. തന്നെ കൊണ്ട് സമൂഹത്തിന് ഒരു പദ്രവവും ഉണ്ടാവരുത് എന്നതു മാത്രമല്ല സമൂഹം അപകടത്തിലാണെന്നറിഞ്ഞാൽ അക്കാര്യം ഏതു വിധേനയും സമൂഹത്തെ അറിയിക്കേണ്ട ബാധ്യതയും നമുക്കുണ്ട്. ആ പ്രവർത്തനത്തിൽ തന്നാൽ കഴിയുന്നത് ചെയ്യുക എന്നതാണ് ചെയ്യേണ്ടത്. ഞാനൊരു ഉറുമ്പ് വിളിച്ചു പറഞ്ഞാൽ ഈ താഴ് വരയിലുള്ള മുഴുവനുറുമ്പുകളും അതു കേൾക്കുമോ എന്നൊന്നും അത് ചിന്തിച്ചില്ലല്ലോ. സമൂഹത്തിലെ എതു നിസ്സാരനും ചിലപ്പോൾ അതുല്യ കാര്യങ്ങൾ കഴിഞ്ഞേക്കും.
ഒരു പ്രബോധകന്റെ മനസ്സും ഇങ്ങനെ തന്നെയാണ് ഉണ്ടാവേണ്ടത്.

നിങ്ങളുടെ വീടുകളിലേക്ക് എന്ന പ്രയോഗം ശ്രദ്ധേയമാണ്. ഒരു അപകട മുന്നറിയിപ്പു ലഭിച്ചാൽ അഭയ കേന്ദ്രങ്ങളിലേക്കും ഒളിസങ്കേതങ്ങളിലേക്കും കോട്ടകളിലേക്കും മനുഷ്യർ അഭയം തേടുന്നതിന് സമാനമാണിത് എന്ന് ഉസൈമീൻ (റ) വിശദീകരിക്കുന്നു.
ഇക്കാലത്ത് ഗവൺമെന്റ് നമുക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പുറത്തിറങ്ങിയാൽ അപകടമാണ് എന്ന്. അതു സ്വീകരിക്കലാണ് ഒരു ഉറുമ്പിന്റെ “ബുദ്ധിയെങ്കിലും ” ഉണ്ടെങ്കിൽ നല്ലത് !

അദ്ദേഹതുടരുന്നു : “ليهلكنكم എന്നു പറയാതെليحطمنكم എന്ന് പറഞ്ഞത് മുന്നറിയിപ്പിലെ കാഠിന്യമാണ് അറിയിക്കുന്നത്. “
മുന്നറിയിപ്പ് എപ്പോഴും ശക്തമായ ഭാഷ തന്നെയാണ് വേണ്ടത്.

ഉപദേശത്തിന്റെ കൂടെ എപ്പോഴും ആ ഉപദേശം ധിക്കരിച്ചാലുണ്ടാവുന്ന ഭവിഷത്തും പറഞ്ഞു കൊടുക്കണം. അതാണ് ഈ കൊച്ചു ഉറുമ്പ് ചെയ്യുന്നത് ! എത്ര മാതൃകാപരം ! ഇക്കാലത്ത് പ്രത്യേകിച്ചും !

സുലൈമാൻ (അ) നെ ഉറുമ്പ് തിരിച്ചറിഞ്ഞല്ലോ. പ്രവാചകൻ (സ)യെ കല്ലുകളും മരങ്ങങ്ങും തിരിച്ചറിഞ്ഞു സലാം ചൊല്ലിയത് ഇതിനോട് ചേർത്ത് വെക്കുക.

“അവർ ഓർക്കാതെ ” എന്ന പ്രയോഗത്തെ കുറിച്ച് അദ്ദേഹം പറയുന്നു.
وَهُمْ لَا يَشْعُرُونَ﴾ هذا اعتذار لسليمان وجوده
“ഇത് സുലൈമാൻ നബി (അ) ക്കും അദ്ദേഹത്തിന്റെ സൈന്യത്തിനും ഒഴികഴിവ് നൽകലാണ് “
നമുക്ക് വലിയ പാഠങ്ങൾ ഇതിലുണ്ട്. ആളുകളുടെ പ്രവർത്തനങ്ങളിൽ കുറ്റങ്ങൾ കാണുന്നതിനു മുമ്പ് عذرകൾ കണ്ടെത്താൻ ശ്രമിക്കണം.
ഈ ഉറുമ്പ് അതിനു നല്ല മാതൃകയാണ്. പ്രബോധകർക്കിതിൽ വലിയ പാഠമുണ്ട്.

ഈ ആയത്തിന്റെ 9 ഗുണപാഠങ്ങൾ ഉസൈമീൻ (റ) വിശദീകരിച്ചിട്ടുണ്ട്.
അതിൽ എട്ടാമത്തേത് ഇങ്ങനെയാണ്.
فصاحة هذه النملة ونصحها وذكاؤها.لأن الكلام الذى قالته يتضمن هذا كله
പ്രസ്തുത ഉറുമ്പിന്റെ ഭാഷാ ഭംഗിയും ഗുണകാംക്ഷാ ബോധവും കൂർമ ബുദ്ധിയും അത് സംസാരിച്ച ആ വാക്യത്തിൽ ഉൾ കൊണ്ടിട്ടുണ്ട്.

ഈ മൂന്ന് ഗുണങ്ങളും മുന്നറിയിപ്പ്കാർക്ക് അഥവാ പ്രബോധകർക്ക്
അത്യാവശ്യമാണ്!
നല്ല ഭാഷ പ്രത്യേകം ശ്രദ്ധിക്കുക. അറബി ഭാഷ ഏറ്റവും നന്നായി സംസാരിച്ചത് നബി (സ) ആയിരുന്നല്ലോ?

ഈ കൊച്ചു ജീവിയിലെ വലിയ ഗുണ പാഠങ്ങളിൽ ചിലതു മാത്രമാണിവിടെ സൂചിപിച്ചത്. അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ചിന്തിക്കുന്നവർക്കായി ഇനിയും എമ്പാടും ഗുണപാഠങ്ങൾ ബാക്കിയുണ്ട്.
*ഒഴിവ് സമയങ്ങളിൽ ഇത്തിരി നേരം ഇത്തരം കാര്യങ്ങൾക്കുമാവട്ടെ!*

“(നബിയേ,) പറയുക: ആകാശങ്ങളിലും ഭൂമിയിലും എന്തൊക്കെയാണുള്ളതെന്ന് നിങ്ങള്‍ നോക്കുവിന്‍. വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളും താക്കീതുകളും എന്തുഫലം ചെയ്യാനാണ്‌?”
(യൂനുസ്: 101 )

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം. പാഠം : എട്ട്

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.

പാഠം : എട്ട് തൗഹീദാണു തുണ التوحيد هو النجاة

നല്ല ആരോഗ്യമുള്ള ശരീരം, ഒരവയവത്തിനും ഒരു കേടുമില്ല,പക്ഷേ അതിൽ റൂഹ് ഇല്ലെങ്കിൽ അതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ?
ഇല്ല. ഇതുപോലെയാണ് തൗഹീദില്ലാത്ത കർമ്മങ്ങളും
.
ഇസ്ലാം എന്നതു തന്നെ തൗഹീദാണ്. ഇസ്ലാമിൽ പ്രാധാന്യം നൽകപ്പെട്ട ഏതൊരു കാര്യം പരിശോധിച്ചാലും അതിൽ തൗഹീദ് ഉണ്ടാവും. തൗഹീദുൾക്കൊണ്ട കാര്യമാണെങ്കിൽ അതിന് പ്രാധാന്യവും ഉണ്ടാവും. നിത്യജീവിതത്തിലെ പ്രാർത്ഥനകളും കർമ്മങ്ങളും പരിശോധിച്ചാൽ തന്നെ നമുക്കത് ബോധ്യപ്പെടും.

ക്വുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട അല്ലാഹുവിന്റെ നാമമേതാണ്. സംശയമില്ലالله എന്നതു തന്നെ.
എന്താണതിന്റെ താൽപര്യം?
ഇമാം സഅദി (റ) പറയുന്നു:
﴿اللَّهِ﴾ هو المألوه المعبود، المستحق لإفراده بالعبادة،
“ആരാധന കൊണ്ട് ഏകനാക്കാൻ ഏറ്റവും അവകാശപ്പെട യഥാർത്ഥ ആരാധ്യൻ.”
നോക്കൂ! തൗഹീദ് സ്ഫുരിക്കുന്ന അല്ലാഹുവിന്റെ നാമമാണ് ഖുർആനിൽ പ്രാധാന്യത്തോടെ വന്നത്.

രാവിലെ എഴുന്നേൽക്കുന്ന വിശ്വാസി ചൊല്ലുന്ന പ്രാർത്ഥനകളിൽ തൗഹീദ് കാണം.
(لا إله إلا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير، سبحان الله، والحمد لله، ولا إله إلا الله، والله أكبر، ولا حول ولا قوة إلا بالله العلي العظيم، رب اغفر لي)

ഇതാണ് ഒരു പ്രാർത്ഥന.

ഫജ്റിന് മുമ്പ് നമസ്കരിക്കുന്ന രണ്ട് റക്അത്തിൽ
سورة الكافرون،سورة الإخلاص എന്നിവയാണല്ലോ ഓതേണ്ടത്. രണ്ടും
തൗഹീദിന്റെ സൂറകൾ!

പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുന്ന ദിക്റുകൾ എടുത്തു നോക്കൂ, 90% വും തൗഹീദാണവയിൽ!

പ്രഭാതത്തിൽ ഓതേണ്ട معوذتان،إخلاص،كافرون എന്നീ സൂറകൾ തൗഹീദ് മാത്രമാണ്.

പ്രദോഷത്തിലെ ദിക്റുകളും അപ്പോൾ ഓതേണ്ട സൂറകളും ഇതുപോലെ തന്നെയാണ് .

മഗ്രിബിന് ശേഷമുള്ള രണ്ട് റക്അത്തിൽ സുബഹിയുടെ മുമ്പിലുള്ളതിലോതിയ അതേ സൂറകൾ തന്നെയാണ് ഓതേണ്ടത്.

രാവിലെയും വൈകുന്നേരവും തൗഹീദ് തന്നെയാണ് വിശ്വാസികൾ ആവർത്തിച്ചു പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത് എന്നർഥം.

ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത് ഏതാണ്? ആയത്തുൽ കുർസ്സിയാണത് എന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. ഒരു ഹദീസ് കാണുക.

عَنْ أُبَيِّ بْنِ كَعْبٍ قَالَ : قَالَ رَسُولُ اللَّهِ : ” يَا أَبَا الْمُنْذِرِ، أَتَدْرِي أَيُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ ؟ ” قَالَ : قُلْتُ : اللَّهُ وَرَسُولُهُ أَعْلَمُ. قَالَ : ” يَا أَبَا الْمُنْذِرِ، أَتَدْرِي أَيُّ آيَةٍ مِنْ كِتَابِ اللَّهِ مَعَكَ أَعْظَمُ ؟ ” قَالَ : قُلْتُ : { اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ }. قَالَ : فَضَرَبَ فِي صَدْرِي، وَقَالَ : ” وَاللَّهِ، لِيَهْنِكَ الْعِلْمُ أَبَا الْمُنْذِرِ “.

ക്വുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത് ഏതാണ് എന്ന് അബൂ മുൻദിറിനോട് നബി (സ) ചോദിച്ചപ്പോൾ ആയത്തുൽ കുർസിയ്യ് എന്ന് മറുപടി പറഞ്ഞതിനെ അവിടുന്ന് ശരിവച്ചതാണ് ഈ ഹദീസിലുള്ളത്. (മുസ്ലിം : 810) എന്താണ് ആയത്തുൽ കുർസിയ്യിന്റെ ഉള്ളടക്കം? സംശയമില്ല. തൗഹീദു തന്നെ.
ക്വുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട അധ്യായം സൂറ: ഇഖ്ലാസ് ആണെന്ന് നമുക്കറിയാം. എന്താണതിന്റെ ഉള്ളടക്കം? തൗഹീദു തന്നെ.
സ്വർഗത്തിന്റെ താക്കോൽ എന്താണ് ? അത്لا إله إلا الله എന്നതു തന്നെ.

وَقِيلَ لِوَهْبِ بْنِ مُنَبِّهٍ : أَلَيْسَ لَا إِلَهَ إِلَّا اللَّهُ مِفْتَاحُ الْجَنَّةِ ؟ قَالَ : بَلَى،
“വഹബ് ബിൻ മുനബ്ബിഹി നോട് ചോദിക്കപ്പെട്ടുلا إله إلا الله എന്നതല്ലേ സ്വർഗത്തിന്റെ താക്കോൽ? അദ്ദേഹം പറഞ്ഞു: അതെ.” (ബുഖാരി- കിതാബുൽ ജനാഇസ് )

ഏറ്റവും ശ്രേഷ്ഠകരമായ ദിക്റ് ഏതാണ്?
നബി (സ) പറയുന്നു.
[عن جابر بن عبدالله:] أفضلُ الذكرِ: لا إلَه إلّا اللهُ، وأفضلُ الدعاءِ: الحمدُ للهِ
الألباني (١٤٢٠ هـ)، صحيح الجامع ١١٠٤
“ഏറ്റവും ശ്രേഷ്ഠമായ ദിക്റ് لا إله إلا الله എന്നതാണ്. ഏറ്റവും നല്ല പ്രാർത്ഥന الحمد لله എന്നതുമാകുന്നു.”

പ്രയാസ ഘട്ടത്തിൽ പ്രാർത്ഥിക്കേണ്ട دعاء ااكرب നാം മുമ്പ് വിശദീകരിച്ചിട്ടുണ്ട്. അത് പൂർണ്ണമായും തൗഹീദ് തന്നെയാണല്ലോ.

ഇതിൽ നിന്നൊക്കെ എന്തു മനസ്സിലായി?
തൗഹീദാണു ജീവൻ; അതില്ലെങ്കിൽ കഥ കഴിഞ്ഞു. അതുണ്ടായാൽ പ്രതീക്ഷയുണ്ട്.
ഈ കൊറോണ കാലത്ത് ഇത് എന്തിന് പറയണം എന്നു ചിലർ ചിന്തിച്ചേക്കും. ഏതു കാലത്തും പറയാവുന്ന ഒന്നാണ് തൗഹീദ്. തൗഹീദിലൂടെ മാത്രമേ ഏതൊരു പ്രയാസത്തിൽ നിന്നും നമുക്ക് മുക്തി നേടാനും കഴിയൂ. അതുകൊണ്ടാണല്ലോ, മരിക്കാൻ കിടക്കുന്നവനോടു പോലും – അതിനേക്കാൾ വലിയൊരു പ്രയാസം വേറെ ഇല്ലല്ലോ-لا إله إلا الله എന്നു പറയണമെന്ന് മതം പഠിപ്പിച്ചത്. മരണം ഏതു സമയത്തും സംഭവിക്കാം.
ആളുകൾക്ക് പുറത്തിറങ്ങാൻ പ്രയാസമുള്ള ഘട്ടത്തിലും മരണ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.
വല്ലാത്ത അവസ്ഥ തന്നെ.
ഇവിടെയൊക്കെ തൗഹീദ് മാത്രമാണ് നമുക്ക് തുണ.

ആരാധനകളുടെ മുഴുവൻ വശങ്ങളും അല്ലാഹുവിന് മാത്രം സമർപ്പിക്കലാണ്. അഥവാ
പടച്ചവനിലേക്ക് സമർപ്പിക്കേണ്ട ഒന്നും പടപ്പുകളിലേക്ക് പോയി ക്കൂടാ എന്നർഥം. പക്ഷേ, ഈ കൊറോണ കാലത്തും ചിലർ ഓൺലൈനിലൂടെ തൗഹീദ് തകർക്കാൻ ശ്രമിക്കുന്നു.نعوذ بالله

ഈയൊരു സന്ദർഭത്തിൽ ഇതു പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. തൗഹീദിനെ കുറിച്ചുള്ള ഗ്രന്ഥങ്ങൾ വായിക്കാനുണ്ട ഒരവസരം കൂടിയാണിത്.
തൗഹീദിന്റെ മൗലികത,
ലാ ഇലാഹ ഇല്ലല്ലാഹ്
തൗഹീദു റുബൂബിയ്യ
എന്നീ വിസ്ഡം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഈ വിഷയത്തിൽ നല്ല വഴികാട്ടികളാണ്.

തൗഹീദ് തകരുമ്പോൾ സംഭവിക്കുന്നത് ശിർക്കാണ്. ആർക്കും അതു സംഭവിക്കാം.نعوذبالله
ശിർക്ക് സംഭവിക്കാതിരിക്കാൻ

നാം പതിവായി പ്രാർത്ഥിക്കേണ്ട പ്രാർത്ഥന പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്. അതിപ്രകാരമാണ്.

اللهم إني أعوذُ بك أن أشرِكَ بك وأنا أعلمُ، وأستغفِرُك لما لا أَعلمُ

الألباني ، صحيح الأدب المفرد ٥٥١ • صحيح
“അറിഞ്ഞു കൊണ്ട് ഞാൻ ശിർക്കു ചെയുന്നതിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. എനിക്കറിയാത്തതിനെ കുറിച്ച് ഞാൻ നിന്നോട് പാപ മോചനം തേടുന്നു.”

ഇത് പഠിക്കുക. പകർത്തുക.തൗഹീദുൾക്കൊണ്ട് വിട പറയാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
ആമീൻ.

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം പാഠം : ഏഴ്

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം : ഏഴ് ശഅബാനിൽ ശ്രദ്ധിക്കേണ്ടത് أحكام شهر شعبان

വിശുദ്ധ റമളാനിലേക്ക് ഇനി അധികം ദൂരമില്ല.
എണ്ണപ്പെട്ട ദിനങ്ങൾ കൂടിയേ ഇനി നമ്മുടെ മുന്നിലുള്ളൂ. റമളാനിന്റെ തൊട്ടു മുന്നിലുള്ള ശഅബാനിലാണ് ഇപ്പോൾ നാം ഉള്ളത്.
ശഅബാനിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.

നബി (സ) ഏറ്റവുമധികം ഐഛിക വ്രതങ്ങൾ അനുഷ്ഠിച്ചിരുന്ന ഒരു മാസമാണിത്.
ഒരു ഹദീസ് കാണുക.
، أَنَّ عَائِشَةَ رَضِيَ اللَّهُ عَنْهَا حَدَّثَتْهُ قَالَتْ : لَمْ يَكُنِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ شَهْرًا أَكْثَرَ مِنْ شَعْبَانَ ؛
“ആഇശ (റ) പറയുന്നു: നബി(സ) ശഅബാനിനേക്കാൾ കൂടുതൽ മറ്റൊരു മാസത്തിലും വ്രതമെടുത്തിരുന്നില്ല ” .
(ബുഖാരി : 1970 )
ഐഛിക വ്രതമാണിവിടെ ഉദ്ദേശ്യമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലേ .
എന്തായിരിക്കും അതിന്റെ കാരണം ?
അത് അവിടുന്ന് തന്നെ വിശദീകരിച്ചിട്ടുണ്ട്.
രണ്ട് കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞത് :
ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيهِ الْأَعْمَالُ إِلَى رَبِّ الْعَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ “.حكم الحديث: حسن
“റജബിന്റേയും റമളാനിന്റേയും ഇടയിൽ ജനങ്ങൾ അതിനെ കുറിച്ച് അശ്രദ്ധരാവുന്നു.
ലോകരക്ഷിതാവിലേക്ക് പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്ന മാസമാണത്. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. “
(നസാഇ : 2357)

ജനങ്ങൾ ഒരു നന്മയെ കുറിച്ച് അശ്രദ്ധയിലായിരിക്കെ ആ കാര്യം ചെയ്യുക എന്നത് നല്ല കാര്യമാണ്.
ഇന്ന് ശഅബാനിന്റെ യഥാർത്ഥ മഹത്വം ഉൾക്കൊള്ളാതെ, അതു ശ്രദ്ധിക്കാതെ ബിദ്അത്തുകളും അത്യാചാരങ്ങളും അനുഷ്ഠിക്കുന്നതിലാണല്ലോ ഭൂരിപക്ഷത്തിന്റേയും ശ്രദ്ധ!
മറ്റൊന്ന് മനുഷ്യരുടെ പ്രവർത്തനങ്ങൾ വർഷത്തിൽ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത് ശഅബാനിലാണ്.
അത് എന്നാണെന്ന് നമുക്കറിയില്ല. പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്ന ദിനങ്ങളിൽ നോമ്പുകാരനാവുക എന്നതു നല്ല കാര്യമാണല്ലോ.
ഈ ഹദീസിനെ വിശദീകരിച്ച് പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞിട്ടുണ്ട്.
أن أعمال العباد تعرض على الله تعالى كل يوم ثم تعرض عليه أعمال الجمعة في كل اثنين وخميس ثم تعرض عليه أعمال السنة في شعبان فتعرض عرضا بعد عرض ولكل عرض حكمة….
(حاشية السندي على النسائي )
“അടിമകളുടെ അമലുകൾ എല്ലാ ദിനത്തിലും അല്ലാഹുവിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. ആഴ്ചയിലേത് തിങ്കളും വ്യാഴവുമാണ്. വർഷത്തിലേത് ശഅബാനിലും! ഓരോന്നിനു ശേഷം ഓരോന്ന്. ഓരോന്നിനും ചില യുക്തികളുമുണ്ട്…. .”

അതുകൊണ്ട് കഴിയുന്നവർ ശഅബാനിൽ സുന്നത്ത് നോമ്പുകൾ വർധിപ്പിക്കുക. തിങ്കൾ വ്യാഴം, 13, 14, 15, ദിവസങ്ങൾ പ്രത്യേകിച്ചും.

കഴിഞ്ഞ റമദാനിൽ നഷ്ടപെട്ട നോമ്പുകൾ നോറ്റ് വീട്ടാൻ ബാക്കിയുള്ളവർ അക്കാര്യവും ഈ മാസത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. നബിപത്നിമാർ അക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒരു ഹദീസ് കാണുക.
عَائِشَةَ رَضِيَ اللَّهُ عَنْهَا تَقُولُ : كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ.
iആഇശ (റ) പറയുന്നു: റമളാനിലെ നോമ്പ് എനിക്ക് നോറ്റുവീട്ടാൻ ബാക്കിയുള്ളത് ശഅബാനിലാണ് നോറ്റ് വീട്ടാൻ എനിക്ക് കഴിഞ്ഞിരുന്നത് “
(ബുഖാരി : 1950)
രോഗകാരണത്താലോ മറ്റോ നോമ്പനുഷ്ഠിക്കാൻ കഴിയാതിരുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം.
നോമ്പെടുത്ത് വീട്ടാൻ കഴിയാത്തവർ ഫിദ് യ നൽകണം. ഒരു മിസ്കീനിന് ഒരു നേരത്തെ ഭക്ഷണമാണ് ഫിദ് യ നൽകേണ്ടത്.
(വിശദ വിവരങ്ങൾക്ക് അല്ലാമാ സഈദ് കഹ്ത്വാനിയുടെ الصيام فى الإسلام في ضوء الكتاب والسنة എന്ന ഗ്രന്ഥം കാണുക )

സുന്നത്തുകൾ വർധിപ്പിക്കേണ്ട ഈ ദിനങ്ങളിൽ ബിദ്അത്തുകൾ പ്രചരിപ്പിക്കുന്നവരായി നാം മാറരുത്.
ചില .പ്രത്യേക ദിവസത്തിൽ മാത്രം പ്രത്യേക നോമ്പും നമസ്കാരവും മറ്റുമായി കഴിയുന്നവരുണ്ട്. അതൊഴിവാക്കുക.
ഈ പരീക്ഷണ നാളുകളിൽ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുക. അതിന് സുന്നത്തുകളാണ് വഴി. ബിദ്അത്തുകൾ റബ്ബിൽ നിന്നും ദീനിൽ നിന്നും നമ്മെ അകറ്റാനേ കാരണമാവുകയുള്ളു.

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം. പാഠം : ആറ്

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

ളുഹാ നമസ്കാരം صلاة الضحى (പാഠം : ആറ്)

നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് നാം ആലോചിച്ച് നോക്കിയിട്ടുണ്ടോ? എത്രയെത്ര ഞരമ്പുകൾ, അസ്ഥികൾ, കണ്ണ്, ഹൃദയം, മസ്തിഷ്കം …..!!ഇതൊക്കെ നിത്യേന ഒരു നിമിഷം പോലും നിന്നു പോവാതെ പ്രവർത്തിക്കുന്നത് കൊണ്ടാണ് നാം സൗഖ്യത്തോടെ ജീവിക്കുന്നത്. (അല്ലാഹു നിലനിർത്തി തരുമാറാവട്ടെ. ആമീൻ)

നമ്മുടെ ശരീരത്തിൽ 360 സന്ധികളുണ്ടെന്നാണ് നബി (സ) അറിയിച്ചത്. (മുസ്‌ലിം 1007)
ഓർത്തോ വിഭാഗം, സ്കാനിംങ്ങ്, എക്സ്റേ തുടങ്ങിയവയൊന്നും ഇല്ലാത്ത കാലത്താണ് ഇത്ര കൃത്യമായി പ്രവാചകൻ അതു പറഞ്ഞത് !
നബി (സ)യുടെ പ്രവാചകത്വത്തിന്റെ തെളിവ് അതിലൂടെ നാം തെളിഞ്ഞ് കാണുന്നുണ്ട്. ഈ 360 സന്ധികളും സുഖമമായി പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ ജീവിതം സുഖകരമാവുക. അതുകൊണ്ട് തന്നെ വലിയൊരനുഗ്രഹമാണിത് എന്നതിൽ സംശയമില്ല. ഈ അനുഗ്രഹത്തിനു നന്ദി വേണ്ടേ? തീർച്ചയായും.
എങ്ങനെ സാധിക്കും?
പ്രാചകൻ (സ)തന്നെ അത് വിശദീകരിച്ചിട്ടുണ്ട്.

فِي الْإِنْسَانِ ثَلَاثُمِائَةٍ وَسِتُّونَ مَفْصِلًا، فَعَلَيْهِ أَنْ يَتَصَدَّقَ عَنْ كُلِّ مَفْصِلٍ مِنْهُ بِصَدَقَةٍ “. قَالُوا : وَمَنْ يُطِيقُ ذَلِكَ يَا نَبِيَّ اللَّهِ ؟ قَالَ : ” النُّخَاعَةُ فِي الْمَسْجِدِ تَدْفِنُهَا، وَالشَّيْءُ تُنَحِّيهِ عَنِ الطَّرِيقِ، فَإِنْ لَمْ تَجِدْ فَرَكْعَتَا الضُّحَى تُجْزِئُكَ
“.صححه الألباني.

“മനുഷ്യ ശരീരത്തിൽ 360 സന്ധികളുണ്ട്. ഓരോന്നിനുമുള്ള സ്വദഖ അവൻ കൊടുക്കേണ്ടതുണ്ട്. സ്വഹാബികൾ ചോദിച്ചു: “ആർക്കാണതിനു കഴിയുക ?” നബി(സ) പറഞ്ഞു: “പള്ളിയിൽ കഫം കണ്ടാൽ അത് മണ്ണിട്ട് മൂടൽ, വഴിയിലെ തടസ്സം ഓരങ്ങളിലേക്ക് മാറ്റൽ, ഇത് രണ്ടും കഴിഞ്ഞില്ലെങ്കിൽ രണ്ട് റക്അത്ത് ളുഹാ നമസ്കാരം ,അത് നിനക്ക് മതിയാവും.” ” (അബൂദാവൂദ്: 5242)

നോക്കൂ!
360 സന്ധികൾക്കുമുള്ള സ്വദഖ എന്ന അതിമഹത്തായ കാര്യം വെറും നിസ്സാരമായ മൂന്ന് കാര്യങ്ങൾ കൊണ്ട് നിർവഹിക്കപ്പെടും എന്നാണ് പ്രവാചകൻ (സ) അറിയിച്ചത്.
രണ്ട് റക്അത്ത് ളുഹാ നമസ്കാരമാണ് അതിലൊന്ന്.
ഇസ്ലാമിൽ പ്രബലമായ സുന്നത്താണ് ളുഹാ നമസ്കാരം. അബൂഹുറൈറ (റ)ക്ക് നബി (സ) നൽകിയ മൂന്ന് വസിയ്യത്തുകളിൽ ഒന്ന് ളുഹാ നമസ്കരിക്കണമെന്നതായിരുന്നു. (ബുഖാരി : 1981, മുസ്ലിം : 721 )
ഖുർആനിൽ സുറത്തു ളുഹാ എന്നൊരദ്ധ്യായമുണ്ടല്ലോ. അതിൻ ഒന്നാമത്തെ ആയത്തു ളുഹാ സമയത്തെ കൊണ്ട് സത്യം ചെയ്തു കൊണ്ടുള്ളതാണ്.
ഈ നമസ്കാരത്തിന്റെ പുണ്യം നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്. صلاة الأوابين ( ഖേദിച്ചു മടങ്ങുന്നവരുടെ നമസ്കാരം) എന്ന നാമവും ഹദീസുകളിൽ ഇതിനു വന്നിട്ടുണ്ട്. (മുസ്ലിം : 748 )
വിശദ പഠനമാഗ്രഹിക്കുന്നവർ അല്ലാമാ സഈദ് അൽ ഖഹ്ത്വാനി (റ)യുടെ
صلاة المؤمن എന്ന കൃതി പോലെയുള്ള കൃതികൾ അവലംബിക്കുക.

സൂര്യനുദിച്ച് ഏകദേശം 20 മിനുട്ട് കഴിഞ്ഞ് ളുഹർ ബാങ്ക് കൊടുക്കുന്നതിന്റെ 20 മിനുട്ട് മുമ്പ് വരെ ഇതു നിർവഹിക്കാം. വെയിൽ ചൂടായ ശേഷം നിർവഹിക്കലാണ് നല്ലത്. (ഫതാവാ ഇബ്നു ബാസ് : 11/395)
രണ്ടു മുതൽ ഇരട്ടിയായി എട്ടു റക്‌അത്തുവരെ ഇതു നിർവഹിക്കാം.
നബി (സ) മക്കാവിജയത്തിന്റെ ദിനത്തിൽ അബൂത്വാലിബിന്റെ മകൾ ഉമ്മു ഹാനി (റ) യുടെ വീട്ടിൽ വച്ച് നബി (സ) എട്ട് റക്അത്ത് നമസ്കരിച്ചത് ഹദീസിലുണ്ട്. (മുസ്ലിം. 1103 )
എന്നാൽ ഇരട്ടിയായി എത്രയും നിർവഹിക്കാവുന്നതാണ് എന്ന വീക്ഷണവും പണ്ഡിതന്മാർക്കുണ്ട്.
ആയിശ (റ) ന്റെ ഒരു ഹദീസാണവർക്കു തെളിവ് അതിപ്രകാരമാണ്.
*عَائِشَةَ رَضِيَ اللَّهُ عَنْهَا ؛ كَمْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي صَلَاةَ الضُّحَى ؟ قَالَتْ : أَرْبَعَ رَكَعَاتٍ، وَيَزِيدُ مَا شَاءَ.*
ആയിശ (റ) യോട് ചോദിക്കപ്പെട്ടു. നബി (സ) എത്രയാണ് ളുഹാ നമസ്കരിക്കാറുണ്ടായിരുന്നത്? ആയിശ (റ) പറഞ്ഞു. നാല്.അവിടുന്ന് ഉദ്ദേശിക്കുന്നത്ര വർധിപ്പിക്കാറുണ്ടായിരുന്നു.” (മുസ്ലിം : 719 )

അതിനാൽ പ്രബലമായ ഈ സുന്നത്ത് ഒരു ശീലമാക്കുക.
അതിനു പറ്റിയ സമയമാണ് വീട്ടിലിരിക്കുന്ന ഈ സമയം. ഇത് ഒറ്റക്ക് നിർവഹിക്കലാണ് ഏറ്റവും ഉത്തമം. والله أعلم

(നന്മ പകർന്നു നൽകൽ
നന്മയാണ്.)

അബൂ ദർറുല്_ ഗിഫാരി (റ)

അബൂ ദർറുല്_ ഗിഫാരി (റ)

ഒരു ദിവസം നബി (സ) മദീനയില്‍ ഇരിക്കുകയായിരുന്നു. ഒരു മഹാപുരുഷാരം മദീനയിലേക്ക് ഘോഷയാത്രയായി വരുന്നത് അവര്‍ കണ്ടു. ഒട്ടകപ്പുറത്തും കുതിരപ്പുറത്തും കാല്‍നടക്കാരുമായ ആബാല വൃദ്ധം ജനങ്ങള്‍ തക്ബീർ മുഴക്കിക്കൊണ്ടായിരുന്നു മദീനയെ സമീപിച്ചിരുന്നത്. മക്കയില്‍ ഏകനായിവന്ന് ഇസ്ലാംമതമാശ്ലേഷിച്ച് മടങ്ങിയ അബൂദര്‍റ് (റ) ആയിരുന്നു ആ സംഘത്തിന്‍റെ നേതാവ് ! മദീനയിലെ മുസ്ലിംകള്‍ സന്തോഷഭരിതരായി. നബി (സ) അവരെ ആദരപൂര്‍വ്വം സ്വീകരിച്ചുകൊണ്ട്പറഞ്ഞു: “ഗിഫാരികള്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കട്ടെ”. അസ്ലം ജനതയ്ക്ക് രക്ഷ നല്‍കട്ടെ.

ഗിഫാരി ഗോത്രക്കാരനായ അബൂദര്‍റ് (റ) വിജനമായ മരുഭൂമിയിലൂടെ ദീര്‍ഘ യാത്ര ചെയ്ത് മക്കയിലെത്തി. കഅബയിലെ വിഗ്രഹങ്ങളെ ആരാധിക്കാനെത്തിയ ഒരു തീര്‍ത്ഥാടകനെപോലെ വേഷപ്രച്ഛന്നനായി ആ വിദേശി പ്രവാചകനെക്കറിച്ച് രഹസ്യമായി ചോദിച്ചറിഞ്ഞു. ആരുമറിയാതെ നബി (സ)യുടെ സദസ്സില്‍ കേറിച്ചെന്നു ജാഹിലിയ്യാ രൂപത്തില്‍ നബി (സ)യെ അഭിവാദ്യം ചെയ്തു. സത്യം പുല്‍കുവാനുള്ള ഉല്‍ക്കടമായ അഭിനിവേശം നിമിത്തം ആ ദീര്‍ഘയാത്രയുടെ ക്ഷീണവും അവശതയും അദ്ദേഹം അറിഞ്ഞിരുന്നില്ല. അബൂദര്‍റ് (റ) നബി (സ)യോട് പറഞ്ഞു: “നിങ്ങളുടെ ആ കവിത ഒന്നു പാടി കേള്‍പ്പിക്കൂ.” നബി (സ) പറഞ്ഞു: “അത് കവിതയല്ല, പരിശുദ്ധ ഖുര്‍ആനാണ്.” അബൂദര്‍റ് (റ): എങ്കില്‍ അതൊന്ന് ഓതി കേള്‍പ്പിച്ചു തരൂ. നബി (സ) ഏതാനും സൂക്തങ്ങള്‍ ഓതി. അബൂദര്‍റ് (റ) ഉച്ചത്തില്‍ സാക്ഷ്യ വചനം മൊഴിഞ്ഞു: “അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്.” അദ്ദേഹം ചോദിച്ചു: നബിയെ ഞാന്‍ എനിയെന്തുവേണം? നബി (സ) പറഞ്ഞു: നീ നിന്‍റെ ജനതയിലേക്ക് മടങ്ങി പോവുക. എന്‍റെ കല്‍പന വരുന്നത് വരെ അവിടെ താമസിക്കുക. അബൂദര്‍റ് (റ) എനിക്ക് മടങ്ങിപോകുന്നതിന്ന് മുമ്പ് കഅബയില്‍ പോയി ഈ കാര്യമൊന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കണം.
അദ്ദേഹം കഅബയില്‍ പോയി സാക്ഷ്യ വചനം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അത് കേട്ട ശത്രുക്കള്‍ അദ്ദേഹത്തെ വളഞ്ഞു. കിരാതമായി അക്രമിച്ചു. അദ്ദേഹം പ്രജ്ഞയറ്റു വീണു. അബ്ബാസുബ്നു അബ്ദില്‍ മുത്വലിബ് അവിടെ ഓടിയെത്തി. അവരെ തടഞ്ഞു. അദ്ദേഹം ഖുറൈശികളോട് പറഞ്ഞു: “ദേശാടനം ചെയ്ത് കച്ചവടം നടത്തുന്നവരാണ് നിങ്ങള്‍. ഇദ്ദേഹം ഗിഫാര്‍ ഗോത്രക്കാരനാണ്. അവരുടെ നാട്ടിലൂടെയാണ് നിങ്ങളുടെ യാത്ര. ഇദ്ദേഹത്തെ ഇവിടെയിട്ടു അക്രമിച്ചാല്‍ അവര്‍ നിങ്ങളുടെ യാത്ര തടയും. കച്ചവടം മുടങ്ങും. നല്ലവണ്ണം ഓര്‍ത്തിട്ടു മതി! .” അക്രമികള്‍ പിരിഞ്ഞുപോയി.

വര്‍ഷങ്ങള്‍ക്കു ശേഷം. ഒരു ദിവസം നബി (സ) മദീനയില്‍ ഇരിക്കുക യായിരുന്നു. ഒരു മഹാ പുരുഷാരം മദീനയിലേക്ക് ഘോഷയാത്രയായി വരുന്നത് അവര്‍ കണ്ടു. ഒട്ടകപ്പുറത്തും കുതിരപ്പുറത്തും കാല്‍നടക്കാരുമായ ആബാലവൃദ്ധം ജനങ്ങള്‍ തക്ബീർ മുഴക്കിക്കൊണ്ടായിരുന്നു മദീനയെ സമീപിച്ചിരുന്നത്. അക്കയില്‍ ഏകനായിവന്ന് ഇസ്ലാംമതമാശ്ലേഷിച്ച് മടങ്ങിയ അബൂദര്‍റ് (റ) ആയിരുന്നു ആ സംഘത്തിന്‍റെ നേതാവ്! മദീനയിലെ മുസ്ലിംകള്‍ സന്തോഷഭരിതരായി. നബി (സ) അവരെ ആദരപൂര്‍വ്വം സ്വീകരിച്ചുകൊ് പറഞ്ഞു: “ഗിഫാരികള്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കട്ടെ”. “അസ്ലം ജനതയ്ക്ക് രക്ഷ നല്‍കട്ടെ.”

തബൂക്കിലേക്ക് മുസ്ലിം സൈന്യം പുറപ്പെട്ടു. നബി (സ) നേരിട്ടായിരുന്നു സൈന്യത്തെ നയിച്ചത്. ക്ലേശം നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. അബൂദര്‍റ് (റ) മെലിഞ്ഞ് ഒട്ടിയ ഒരു ഒട്ടകപ്പുറത്തായിരുന്നു യാത്ര ചെയ്തിരുന്നത്. ഒട്ടകം മെല്ലെമല്ലെ നടന്നു. അത് കൂടെകൂടെ ക്ഷീണിച്ചു. അദ്ദേഹം വളരെ പിന്നിലായി. കൂട്ടുകാര്‍ അദ്ദേഹത്തെ ഉപേക്ഷിച്ച മട്ടായി. അബൂദര്‍റ് (റ) വഴിമദ്ധ്യെ ഒട്ടകപ്പുറത്ത് നിന്നിറങ്ങി. ഭാണ്ഡം ചുമലിലേറ്റി കാല്‍ നടയായി യാത്ര തുടര്‍ന്നു.
ഇാത്രി നബി (സ)യും യാത്ര നിര്‍ത്തി വിശ്രമിച്ചു. പുലര്‍ച്ചയോടെ വീുണ്ടും യാത്ര തുടങ്ങാനുള്ള ഒരുക്കമായി. അങ്ങകലെ ഒരു കറുത്ത ബിന്ദുപോലെ ഒരാള്‍ രൂപം കാല്‍ നടയായിവരുന്നത് അവര്‍ കണ്ടു. അത് അബൂദര്‍റ് (റ) ആയിരുന്നു. ആ ധൈര്യശാലിയായ സാഹസികനെ നോക്കി നബി (സ) പറഞ്ഞു: “അല്ലാഹു അബൂദര്‍റിന് കരുണചെയ്യട്ടെ. ഏകനായി അദ്ദേഹം നടന്നു വരുന്നു. കൂട്ടുകാരില്ലാതെയായിരിക്കും അദ്ദേഹം മരിക്കുക. കൂട്ടുകാരില്ലാതെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യും.”

ഒരിക്കല്‍ നബി (സ) അദ്ദേഹത്തോട് പറഞ്ഞു: “അബൂദര്‍റേ, എനിക്ക് ശേഷം പൊതുമുതല്‍ സ്വയത്തമാക്കുന്ന ഭരണാധികാരികള്‍ വന്നേക്കാം. എങ്കില്‍ നീ എന്തു ചെയ്യും?” അദ്ദേഹം പറഞ്ഞു: “ഞാന്‍ അവരെ എന്‍റെ വാളിന്നിരയാക്കും.” നബി (സ) പറഞ്ഞു: അരുത്” പരലോകത്തില്‍ വെച്ച് നാം കാണുന്നത് വരെ നീ ക്ഷമിക്കുക. അതാണ് നിനക്കുത്തമം. അബൂദര്‍റ് (റ)യുടെ ഭാവി ജീവിതത്തെ ആ ഉപദേശം ശരിക്കും സ്വാധീനിച്ചു. പില്‍കാല സംഭവങ്ങള്‍ അത് തെളിയിക്കുന്നു. 

ഐഹികവിരക്തിപൂണ്ട ഒരു യോഗിവര്യനായിരുന്നു അബൂദര്‍റ് (റ). സമ്പത്തിന്‍റെയും സമ്പന്നന്‍റെയും ശത്രുവായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെയും കുബേരന്‍മാരുടെയും വീടുവീടാന്തരം അദ്ദേഹം കയറിയിറങ്ങി. ഉയര്‍ന്നു നില്‍ക്കുന്ന മണിമാളികള്‍ക്കും കുന്നുകൂടിയ സമ്പത്തിനുമെതിരെ അബൂദര്‍റ് (റ) തന്‍റെ മൂര്‍ച്ചയേറിയ നാവ് കൊണ്ട് പടപൊരുതി. “സ്വര്‍ണ്ണവും വെള്ളിയും സംഭരിച്ചുവെച്ചവരോട് (നബിയേ) സന്തോഷ വാര്‍ത്തയറിയിക്കുക. (അന്ത്യനാളില്‍) അത് തീയില്‍ പഴുപ്പിച്ച് അത് കൊണ്ട് അവരുടെ നെറ്റിയും പാര്‍ശ്വങ്ങളും ചൂടുവെക്കപ്പെടുന്നതാണ്.” എന്ന പരിശുദ്ധ ഖുര്‍ആന്‍ സൂക്തമോതി അദ്ദേഹം എല്ലാവരെയും താക്കീത് ചെയ്തുകൊണ്ടിരുന്നു. 

നബി (സ) നിര്യാതനായി. അബൂബക്കര്‍ (റ)യുടെയും ഉമര്‍ (റ)യുടെയും ഭരണകാലം കഴിഞ്ഞു. നീതിയും സമ്പത്തും ഒരുപോലെ ഇസ്ലാമിക ലോകത്ത്‌ നിറഞ്ഞൊഴികി. ഉസ്മാന്‍ (റ)യുടെ ഭരണകാലത്ത് ചില അനര്‍ത്ഥങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. അന്ന് അബൂദര്‍റ് (റ) സിറിയയിലേക്ക് പോയി. അദ്ദേഹത്തിന്‍റെ
ആഗമനമറിഞ്ഞ സിറിയക്കാര്‍ അത്യധികം ആധരവോടെ അദ്ദേഹത്തെ എതിരേറ്റു. പ്രവാചകരുടെ അടുത്ത കൂട്ടാളിയാണല്ലോ. അവിടത്തുകാര്‍ക്ക് അത് ഉത്സവപ്രതീതി ജനിപ്പിച്ചു. സിറിയയില്‍ അന്ന് മുആവിയ (റ)യായിരുന്നു ഗവര്‍ണ്ണര്‍. അദ്ദേഹത്തിന്‍റെ ആഡംബരപൂര്‍ണ്ണമായ ജീവിതത്തെ അബൂദര്‍റ് (റ) ചോദ്യം
ചെയ്തു. മക്കയില്‍ മുആവിയ (റ) താമസിച്ചിരുന്ന വസതിയും ഇന്ന് സിറിയ യിലെ അദ്ദേഹത്തിന്‍റെ കൊട്ടാരവും താരതമ്യപ്പെടുത്തി വിമര്‍ശിച്ചു. മുആവിയാ (റ)യുടെ കൂടെയുണ്ടായിരുന്ന സഹാബിമാരോട് അദ്ദേഹം ചോദിച്ചു: “ദൈവമാര്‍ഗത്തില്‍ ചിലവഴിക്കാതെ സംഭരിച്ചുവെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന പരിശുദ്ധ ഖുര്‍ആന്‍റെ താക്കീത് നിങ്ങള്‍ക്ക് അറിയില്ലേ”. “ഒരുനാള്‍ നരകത്തീയില്‍ അവ ചൂടുപിടിപ്പിക്കപ്പെടും. അവരുടെ മുതുകും പാര്‍ശ്വങ്ങളും നെറ്റിയും അത് കൊണ്ട് ചൂട് വെക്കപ്പെടും. ഇതാ നിങ്ങള്‍, നിങ്ങള്‍ക്ക് വേണ്ടി സംഭരിച്ചത് നിങ്ങള്‍ രുചിച്ചുകൊള്ളുവിന്‍ എന്ന് അവരോട് പറയപ്പെടുകയും ചെയ്യും”. ഇത്തരം ആയത്തുകളൊന്നും നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനില്‍ കണ്ടില്ലേ.? മുആവിയാ (റ) പറഞ്ഞു: “ഈ ആയത്തുകളെല്ലാം ജൂത ക്രിസ്തീയ ജനതയെക്കുറിച്ച് അവതരിച്ചതാകുന്നു.” അബൂദര്‍റ് (റ) പറഞ്ഞു: “അല്ല, ഇത് നമുക്കും ബാധകമാകുന്നു.” അദ്ദേഹം സതസ്സ്യരെ അഭിസംബോധന ചെയ്തു. അവരെ ഉപദേശിച്ചു. അത്യാവശ്യത്തിലധികം കൈവശംവെച്ച എല്ലാവരും അത് ദൈവമാര്‍ഗത്തില്‍ കൈവെടിയണം. പൊതുജനങ്ങള്‍ അബൂദര്‍റ് (റ)യുടെ പ്രസംഗത്തില്‍ ആവേശഭരിതരായി. സിറയയില്‍ അത് നാശം വിതക്കുമോ എന്ന് മുആവിയാ (റ) ഭയപ്പെട്ടു. പക്ഷെ അബൂദര്‍റ് (റ)നെ എന്ത് ചെയ്യാന്‍ കഴിയും? അദ്ദേഹം ഖലീഫ ഉസ്മാന്‍ (റ)ന്ന് കത്തെഴുതി. “അബൂദര്‍റ് (റ) സിറയയില്‍ നാശം വിതക്കുന്നു്, അതുകൊണ്ട് അദ്ദേഹത്തെ മദീനയിലേക്ക് മടക്കിവിളിക്കണം.”
ഉസമാന്‍ (റ) അദ്ദേഹത്തെ മദീനയിലേക്ക് വിളിച്ചു. ഇവിടെ തന്‍റെ കൂടെ സ്വസ്ഥനായി ജീവിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്ന് എല്ലാ ജീവിത സൗകര്യങ്ങളും വാഗ്ദത്തം ചെയ്യുകയും ചെയ്തു. അബൂദര്‍റ് (റ) പറഞ്ഞു: “എനിക്ക് നിങ്ങളുടെ സുഖസൗകര്യങ്ങളൊന്നുമാവശ്യമില്ല, വിജനമായ ഒരു സ്ഥലത്ത് ഏകാന്തനായി ജീവിക്കാന്‍ എന്നെ അനുവദിച്ചാല്‍ മതി.” ഖലീഫയുടെ അനുവാദപ്രകാരം അദ്ദേഹം റബ്ദയില്‍ പോയി താമസമാക്കി. മദീനയുടെ അടുത്തുള്ള വിജനമായ ഒരു പ്രദേശമായിരുന്നു റബ്ദ. തന്‍റെ ഗുരുവര്യനായ നബി (സ)യെ കണ്ടു മുട്ടുന്നതുവരെ ക്ഷമിക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. സ്വസ്ഥമായ ജീവിതം നയിച്ചു.

മുസ്ലിം ഭരണകൂടത്തോടും നേതൃത്വത്തോടും വെറുപ്പോ അവഗണനയോ അദ്ദേഹത്തിന്നുണ്ടായിരുന്നില്ല. നല്ല കൂറും ഭക്തിയും പ്രകടിപ്പിച്ചു. ഒരിക്കല്‍ കൂഫയില്‍ നിന്ന് ഒരു നിവേദകസംഘം റബ്ദയില്‍ വന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഖലീഫ ഉസ്മാന്‍ (റ)ക്കെതിരെ അവര്‍ക്ക് നേതൃത്വംകൊടുക്കാന്‍ ആവശ്യപ്പെട്ടു. അബൂദര്‍റ് (റ) പറഞ്ഞു: ” അല്ലാഹുവാണ് സത്യം, ഉസ്മാന്‍ (റ) എന്നെ എന്നെ ആ മലയുടെ മുകളില്‍ കൊണ്ടു പോയി ഒരു കുരിശുനാട്ടി അതിന്‍മേല്‍ തറച്ചാലും ക്ഷമയും അനുസരണവും കൈക്കൊള്ളുന്നതാണ് നാളെ ദൈവ സന്നിധിയില്‍ എനിക്കുത്തമം.” 

തന്‍റെ കൂട്ടുകാരായ സഹാബിമാര്‍ ഭരണനേതൃത്വം ഏറ്റെടുക്കുന്നത് അദ്ദേഹത്തിന്ന് ഇഷ്ടമായിരുന്നില്ല. അദ്ദേഹം പറയുമായിരുന്നു: “ഭരണാധികാരത്തെകുറിച്ച് നബി (സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. അത് ഒരു അമാനത്താണ്. അതിന്‍റെ ബാധ്യതയും ഉത്തരവാദിത്വവും പാലിക്കാത്തവനെ സംബന്ധിച്ചിടത്തോളം അത് അന്ത്യനാളില്‍ നിന്ദ്യവും ദുഃഖജനകവുമായിത്തീരും.” ഒരു ദിവസം അബൂമൂസല്‍ അശ്അരി (റ) അദ്ദേഹത്തെ കണ്ടു. ആനന്ദാതിരേകത്താല്‍ കൈവീശിക്കൊണ്ട് അദ്ദേഹം അടുത്തുചെന്ന് പറഞ്ഞു: സ്നേഹിതാ സ്വാഗതം! അബൂദര്‍റേ സ്വാഗതം! അബൂദര്‍റ് (റ) പറഞ്ഞു: “നീ എന്‍റെ സ്നേഹിതനല്ല, നീ ഇന്ന് ഭരണാധികാരിയാണ്. ഞാന്‍ ഭരണാധികാരികളെ വെറുക്കുന്നു.” ഒരിക്കല്‍, പഴകി ജീര്‍ണിച്ച നീളന്‍കുപ്പാഴമണിഞ്ഞതുകണ്ട് ഒരു സ്നേഹിതന്‍ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങള്‍ക്ക് ഇത് കൂടാതെ വസ്ത്രമില്ലേ? ഇത് കീറിപ്പറിഞ്ഞിരിക്കുന്നല്ലോ!” അദ്ദേഹം പറഞ്ഞു: “ഉണ്ടായിരുന്നു. അത് ഞാന്‍ മറ്റു ആവശ്യക്കാര്‍ക്ക് നല്‍കി.” സ്നേഹിതന്‍ : “നിങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടായിരിക്കേ മറ്റുളളവര്‍ക്ക് നല്‍കുകയോ” അബൂദര്‍റ് (റ): “എനിക്കോ,? നോക്കൂ, ഞാനിന്ന് എത്ര സൗഭാഗ്യവാനാണ്. ഇത് കൂടാതെ ജുമുഅക്ക് ധരിക്കാന്‍ എനിക്ക് മറ്റൊരു വസ്ത്രം കൂടിയുണ്ട്. പാല്‍ കുടിക്കാന്‍ ഒരു ആടും വാഹനമായി ഒരു കഴുതയും. ഞാനിന്നെത്ര അനുഗ്രഹീതനാണ്.” അദ്ദേഹം പറഞ്ഞു: “എന്‍റെ പ്രിയങ്കരാനായ സ്നേഹിതന്‍ നബി (സ) ഏഴു കാര്യങ്ങള്‍ എന്നോട് വസിയ്യത്ത് ചെയ്തിരുന്നു: അഗതികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക. അന്യരോട് ഒന്നുംതന്നെ ആവശ്യപ്പെടാതിരിക്കുക. തന്നില്‍ താഴെയുള്ളവരെ നോക്കി ജീവിക്കുക. വലിയവരെ കുറിച്ച് ചിന്തിക്കാതിരിക്കുക. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടുത്തുക. തിക്തമായാലും സത്യം പറയുക. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഒരാളുടെ ആക്ഷേപം ഭയപ്പെടാതിരിക്കുക. എപ്പോഴും “ലാഹൗലവാകുവ്വത്ത ഇല്ലാബില്ലാഹ്” എന്ന് പറഞ്ഞു കൊണ്ടിരിക്കുക. വിജനമായ റബ്ദയില്‍, മരണപാരവശ്യത്തില്‍ കഴിയുകയായിരുന്നു അബൂദര്‍റ് (റ). കൂട്ടിന്ന് ഒരു കുട്ടിമാത്രമുള്ള അബലയായ ഭാര്യ കണ്ണുനീര്‍ വാര്‍ത്തു. അബൂദര്‍റ് (റ) ചോദിച്ചു: “എന്തിനാണ് നീ കരയുന്നത്? മരണം എല്ലാവര്‍ക്കുമുള്ളതല്ലേ?”അവര്‍ പറഞ്ഞു: “അങ്ങ് മരിക്കുന്നു, കഫന്‍ ചെയ്യാന്‍ മതിയായ ഒരു തുണിപോലും ഇവിടെയില്ല! ഈ മരുഭൂമിയില്‍ എനിക്ക് സഹായത്തിന് മറ്റൊരാളുമില്ല.” നിസ്സംഗതാഭാവത്തില്‍ അദ്ദേഹം പറഞ്ഞു: “നീ ഭയപ്പെടേ, ഞങ്ങള്‍ ഒരിക്കല്‍ നബി (സ)യുടെ അടുത്ത് ഇരിക്കുകയായിരുന്നു. നബി (സ) ഞങ്ങളോട് പറഞ്ഞു. നിങ്ങളിലൊരാള്‍ വിജനമായ ഒരു മരുഭൂമിയില്‍ വെച്ചായിരിക്കും മരണപ്പെടുക. ഒരു സംഘം മുസ്ലിംകള്‍ അവിടെ യാദൃച്ഛികമായി എത്തിപ്പെടും. അവര്‍ മയ്യത്ത് മറവുചെയ്യുകയും ചെയ്യും. അന്നു നബി (സ)യുടെ സദസ്സിലുായിരുന്ന എന്‍റെ മറ്റെല്ലാ കൂട്ടുകാരും നേരത്തെതന്നെ മരിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി ഞാന്‍ മാത്രമെ അവശേഷിക്കുന്നുള്ളു. അത് കൊണ്ട് ഞാനിവിടെവെച്ച് മരിക്കും. എന്നെ മറവുചെയ്യാന്‍ ഇവിടെ ആളുകള്‍ വന്നെത്തുകയും ചെയ്യും!” നബി (സ)യുടെ പ്രവചനം സാക്ഷാല്‍ക്കരിച്ചു. അബൂദര്‍റ് (റ) അവിടെ വെച്ച് അന്ത്യശ്വാസംവലിച്ചു. അബ്ദുല്ലാഹിബ്നുമസ്ഊദ് (റ)യുടെ നേതൃത്വത്തില്‍ ഒരു സംഘം യാദൃച്ഛികമായി അവിടെ എത്തി. അവര്‍ ആ മൃതദേഹമെടുത്ത് മറവുചെയ്യുകയും ചെയ്തു.

സാലിം മൗലാ അബീഹുദൈഫ(റ)

സാലിം മൗലാ അബീഹുദൈഫ(റ)

നബി (സ) പറഞ്ഞു: “ഇബ്നുമസ്ഊദ്, സാലിം, ഉബയ്യ്, മുആദ് എന്നിവരിൽ നിന്ന് നിങ്ങൾ പരിശുദ്ധ ഖുർആൻ പഠിക്കുക”

പേർഷ്യയിലെ ഇസ്തഖർ എന്ന പ്രദേശത്തെ പാവപ്പെട്ടവനും അപ്രശസ്തനുമായ ഒരു വ്യക്തിയുടെ മകനായിരുന്നു സാലിം (റ). 

അബൂഹുദൈഫ (റ) യുടെ ഭാര്യയുടെ അടിമയായി അദ്ദേഹം മക്കയിൽ ജീവിച്ചു. അബൂഹുദൈഫ (റ) യുടെ പിതാവ് ബദറിൽ കൊല്ലപ്പെട്ട ഉത്ബത്ത് ഇസ്ലാമിന്റെ ബദ്ധ ശത്രുക്കളിൽ ഒരാളായിരുന്നു. തന്റെ മകൻ അബുഹുദൈഫ (റ) ഇസ്ലാം സ്വീകരിച്ചപ്പോൾ അയാൾ പുത്രനെ ദ്രോഹിച്ചുകൊണ്ടിരുന്നു.

അബൂഹുദൈഫ (റ) തന്റെ ഭാര്യയുടെ ഉടമയിലായിരുന്ന സാലിമിന്ന് മോചനം നൽകി. ദത്തെടുത്തു. രണ്ടുപേരും സ്നേഹിതൻമാരെപ്പോലെ ജീവിച്ചു. ദീനീസേവനരംഗത്ത് പിരിയാതെ നിലകൊണ്ടു. മരണത്തിൽ പോലും അവർ ഒന്നിച്ചു!.സാലിമുബ്നു അബീഹുദൈഫ (അബൂഹുദൈഫയുടെ പുത്രൻ സാലിം)എന്നായിരുന്നു സാലിം (റ)യെ വിളിച്ചിരുന്നത്. ഇസ്ലാം ദത്തെടുക്കൽ സമ്പ്രദായംനിരോധിച്ചതോടു കൂടി സാലിം മൗലാ അബീഹുദൈഫ (അബൂഹുദൈഫ മോചിതനാക്കിയ സാലിം ) എന്ന് വിളിക്കാൻ തുടങ്ങി.

സാമൂഹ്യ സാംസ്കാരിക രംഗത്ത് മാനവതക്ക് പുതിയ അർത്ഥവും വ്യാപ്തിയുംനൽകി പ്രാവർത്തികമാക്കിയ ഇസ്ലാം സാലിം (റ)ക്ക് നൽകിയ പദവി ഉന്നതമായിരുന്നു.

ജാഹിലിയത്തിലെ പൗരപ്രധാനികളും തറവാടികളുമായ അബൂലഹബിനെയും ഉത്ബത്തിനെയും ഇസ്ലാം താഴ്ത്തിക്കെട്ടിയപ്പോൾ അപ്രശസ്തരും അവഗണിക്കപ്പെട്ടവരുമായിരുന്ന, അടിമകളായിരുന്ന സൽമാൻ(റ), ഖബ്ബാബ് (റ), ബിലാൽ (റ),സാലിം (റ) തുടങ്ങിയവരെ ഇസ്ലാം ഉന്നതപദവിയിൽ ഉയർത്തി.

കറുപ്പും വെളുപ്പും അറബീയതയും അനറബീയതയും അവിടെ പരിഗണിക്കപ്പെട്ടില്ല. പരിഗണിക്കപ്പെട്ടതാവട്ടെ “തഖ്വ’ മാത്രം.
തന്റെ അടിമയെ മോചിപ്പിച്ച് തന്റെ സഹോദരപുത്രിയെ വിവാഹം ചെയ്യിപ്പിച്ച് ,ചുമലിൽ കയ്യിട്ട് നടക്കുന്നത് തനിക്കഭിമാനകരമാക്കി തീർത്ത പുതിയ സാമൂഹ്യനീതി പഴമയുടെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുമാറ്റി . പുതിയ ലോക ിം(റ) പരിഗണനീയനായിത്തീർന്നു.

നബി (സ) അദ്ദേഹത്തെ കുറിച്ച് പറഞ്ഞു: എന്റെ സമുദായത്തിൽ നിന്നെ പോലുള്ളവരെ സൃഷ്ടിച്ച അല്ലാഹുവിന്ന് സ്തുതി.”

പരിശുദ്ധ ഖുർആനിൽ അവഗാഹം നേടിയിരുന്നു അദ്ദേഹം.

നബി (സ) പറഞ്ഞു:
 “ഇബ്നുമസ്ഊദ്, സാലിം, ഉബയ്യ്, മുആദ് എന്നിവരിൽ നിന്ന് നിങ്ങൾ പരിശുദ്ധ ഖുർആൻ പഠിക്കുക.’

എല്ലാ ഉത്തമ സ്വഭാവങ്ങളുടെയും ഉറവിടമായിരുന്നു സാലിം (റ). തനിക്ക്സത്യമെന്ന് തോന്നുന്ന അഭിപ്രായം തുറന്ന് പറയാൻ ആരെയും അദ്ദേഹം ഭയപ്പെട്ടില്ല.

മക്കാവിജയ൦ നടന്നുകൊണ്ടിരിക്കുമ്പോൾ നബി (സ) അയൽപ്രദേശങ്ങളിലേക്കും അടുത്ത ഗോത്രങ്ങളിലേക്കും ചെറിയ സൈനിക സംഘങ്ങളെ നിയോഗിച്ചു.
“ഞാൻ നിങ്ങളെ നിയോഗിക്കുന്നത് പോരാളികളെന്ന നിലക്കല്ല, പ്രബോധകരായിട്ടാണ്.”

ഖാലിദുബ്നു വലീദ് (റ) ആയിരുന്നു ഒരു സംഘത്തിന്റെ നേതാവ്. ആ സംഘത്തിൽ സാലിം (റ)യും ഉണ്ടായിരുന്നു.ഖാലിദ് (റ)നേത്യത്വത്തിൽ ആ സൈന്യം ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലും നടത്തി. സാലിമിന്ന് അത് ഇഷ്ടപ്പെട്ടില്ല. അവർ തമ്മിൽ അഭിപ്രായ സംഘട്ടനം തന്നെ നടന്നു. ഖാലിദ് (റ) സാലിം (റ)യുടെ അഭിപ്രായം സശ്രദ്ധം കേട്ടു മനസ്സിലാക്കിയെങ്കിലും തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ടിരുന്നു. സാലിം (റ) അച്ചടക്കമുള്ള ഒരു സൈനികനായി ഖാലിദ് (റ)യുടെ ദൗത്യം തീരുന്നത് വരെ നിലകൊണ്ടു. ഇസ്ലാമിക ശിക്ഷണത്തിന്റെ മാഹാത്മ്യമായിരുന്നു അത്.

അവിടെ നടന്ന രക്തച്ചൊരിച്ചിലിന്റെ കഥയറിഞ്ഞ നബി (സ) പിന്നീട് അല്ലാഹു വിനോട് സങ്കടപ്പെട്ടുകൊണ്ട് പറഞ്ഞു: “നാഥാ, ഖാലിദ് ചെയ്തതിന്ന് ഞാൻ ഉത്തരവാദിയല്ല.”

ഉമർ (റ) ഖാലിദ് (റ)യെ കുറിച്ച് പറയുമായിരുന്നു: “ഖാലിദിന്റെ വാളിന്ന് വലിയ ധൃതിയാകുന്നു.”

നബി (സ) ദിവംഗതനായി. അബൂബക്കർ (റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്ലാമിന്റെ ഭദ്രതയെ തകിടം മറിക്കുമാറ് മതപരിത്യാഗികൾ തലപൊക്കി. അവരെ അടിച്ചമർത്താൻ ഖലീഫ സൈന്യത്തെ തയ്യാറാക്കി നിർത്തി. സൈനിക
നേതൃത്വം ആരെ ഏൽപ്പിക്കണം?

സൈദുബ്നുഖത്താബ് (റ)യെയും അബൂഹുദൈഫ (റ)യെയും സാലിം (റ)യെയും യഥാക്രമം വിളിച്ചുവരുത്തി, സൈനിക നേതൃത്വം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു.

അവർ മൂന്ന് പേരും അത് തിരസ്കരിച്ചു. എല്ലാവരും പറഞ്ഞ മറുപടി ഒന്നുതന്നെയായിരുന്നു.

“വന്ദ്യരായ ഖലീഫ, അവിടുന്ന് ഇതിന്ന് നിർബന്ധിക്കരുത്. നബി തിരുമേനി (സ)യുടെ കാലത്ത് എല്ലാ യുദ്ധങ്ങളിലും ഞങ്ങൾ പങ്കെടുത്തു. അന്നെല്ലാം ഞങ്ങൾ രക്തസാക്ഷിത്വം കൊതിച്ചിരുന്നു. പക്ഷെ, ആ സൗഭാഗ്യം അന്നു ഞങ്ങൾക്കു ലഭിച്ചില്ല. ഈ സമരത്തിലെങ്കിലും ഞങ്ങൾക്ക് അത് കൈവരിക്കണം! സൈനിക നേതാവിന്ന് ഒരു സാധാരണ ഭടനെ പോലെ പടക്കളത്തിലിറങ്ങി പടപൊരുതി രക്തസാക്ഷിയാവാൻ സാധ്യമല്ലല്ലോ. അതുകൊണ്ട് ആ ഉത്തര ത്വത്തിൽ നിന്ന്
ഞങ്ങളെ ഒഴിവാക്കിയാലും!”

ഖലീഫ അവരുടെ അപേക്ഷ സ്വീകരിച്ചു. ഖാലിദുബ്നു വലീദ് (റ)യെ പടനായകനായി നിയമിച്ചു. അവർ യമാമയിലേക്ക് പുറപ്പെട്ടു. കള്ളപ്രവാചകനായ മുസൈലിമ സൈന്യവുമായി ഏറ്റുമുട്ടി. മുസ്ലിംകൾ ദയനീയമായ പരീക്ഷണങ്ങൾക്ക് വിധേയമായ ഒരു സമരമായിരുന്നു അത്.

മൂന്നുപ്രാവശ്യം അവർ പരാജയം നേരിൽ കണ്ടു. സാലിം (റ) അടക്കം ഒട്ടനവധി സഹാബിമാർ രക്തസാക്ഷികളായി!.

പലനാൾ കൊതിച്ചു പരാജയപ്പെട്ട ആ സൗഭാഗ്യം കരസ്ഥമാക്കാൻ, തന്റെ പ്രിയങ്കരനായ കുട്ടുകാരൻ ഹുദൈഫ (റ)യോടൊപ്പം സാലിം (റ) രണാങ്കണത്തിലിറങ്ങി!
ജാഹിലിയത്തിനെ മടക്കിവിളിക്കാനും, ഇസ്ലാമിന്റെ കൈത്തിരി ഊതിക്കെടുത്താനും ബന്ധകങ്കണരായി പടപൊരുതുന്ന ശത്രുക്കളുടെ ശിരസ്സ് സാലിം (റ)ന്റെവാൾ ഇമിഞ്ഞുവീഴ്ത്തിക്കൊണ്ടിരുന്നു.
    തൊട്ടടുത്ത് മുഹാജിറുകളുടെ പതാക വഹിച്ചു ശത്രുവിന്റെ നേരെ കുതിച്ച സൈദുബ്നുഖത്താബ് (റ) വെട്ടേറ്റ് വീഴുന്നത് സാലിം (റ) കണ്ടു. അദ്ദേഹം അങ്ങോട്ട് കുതിച്ചു. ആ പതാക പൊക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു:

എന്റെ മരണത്തിന് മുമ്പ് മുസ്ലിംകൾക്ക് പരാജയം സംഭവിച്ചെങ്കിൽ ഞാൻ എത്ര കൊളളരുതാത്തവനായിത്തീരും!”

അദ്ദേഹം സ്വന്തം കാലുകൊണ്ട് ഒരു വൃത്തമുണ്ടാക്കി. അവിടെ നിന്ന് പതറാതെപൊരുതി! ശത്രുക്കൾ അദ്ദേഹത്തെ വളഞ്ഞു. അപ്രതിരോധ്യമായവാൾപ്രയോഗത്തിന്നു മുമ്പിൽ സാലിം (റ) പിടഞ്ഞു വീണു! തൊട്ടടുത്ത് അബുഹുദൈഫ (റ)യും!. സാലിം (റ)യുടെ കാലിന്നടുത്ത് തലയും, തലക്കടുത്ത് കാലും ചേർത്ത് വെച്ചുകൊണ്ടായിരുന്നു അബൂഹുദൈഫ (റ) വീണുകിടന്നിരുന്നത്.
  മരണത്തിലും ആ സാഹോദര്യ ബന്ധം വേർപിരിഞ്ഞില്ല! യുദ്ധം മുസ്ലിംകൾക്ക് അനുകൂലമായി പര്യസാനിച്ചു. മുസൈലിമ വധിക്കപ്പെട്ടു. ശത്രുക്കൾ പരാജിതരായി. മരണപാരവശ്യത്തിൽ കിടക്കുന്ന സാലിം (റ) ചോദിച്ചു:

“എന്റെ സ്നേഹിതൻ അബൂഹുദൈഫ എവിടെ? അദ്ദേഹത്തിന്റെ കാര്യം
എന്തായി?”
അവർ അറിയിച്ചു: “അദ്ദേഹം രക്തസാക്ഷിയായിരിക്കുന്നു.”സാലിം (റ) പറഞ്ഞു: “
എന്നെ അദ്ദേഹത്തിന്റെ അടുത്തു കൊണ്ടുപോയികിടത്തു!”

ഇതാ , നിങ്ങളുടെ അടുത്തു തന്നെയാണ് അബൂഹുദൈഫ കിടക്കുന്നത്’, അവർ അറിയിച്ചു.
   “അൽഹംദുലില്ലാഹ്’
ആ ചുണ്ടുകളിൽ അവസാനത്തെ പുഞ്ചിരി വിടർന്നു. ഒന്നിച്ചു ഇസ്ലാമായി,ഒന്നിച്ചു ജീവിച്ചു, യാതന സഹിച്ചു, അവസാനം ഒന്നിച്ചു രക്തസാക്ഷികളാവുകയും ചെയ്തു!
     ബിലാലു മുസ്നി പറയുന്നു:
“ഞങ്ങൾ യമാമയുദ്ധം കഴിഞ്ഞു മദീനയിലേക്ക് മടങ്ങുകയായിരുന്നു. ഞാൻ സാലിം (റ)യെ സ്വപ്നം കണ്ടു. സാലിം (റ) എനിക്കൊരു സ്ഥലം നിർണ്ണയിച്ചുതന്നു. കൊണ്ട് പറഞ്ഞു: “എന്റെ പടയങ്കി അവിടെ ഒരു പാത്രത്തിന്റെ ചുവട്ടിൽ ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. താങ്കൾ ചെന്ന് അത് പുറത്തെടുത്ത് ആവശ്യമുള്ളവർക്ക് വിൽക്കുക, അതിന്റെ വില എന്റെ കുടുംബത്തിന്ന് എത്തിച്ചു കൊടുക്കുകയും എന്റെ കടം
വീട്ടാൻ ആവശ്യപ്പെടുകയും ചെയ്യുക”

 ഞാൻ സാലിം (റ) നിർദ്ദേശിച്ച സ്ഥലത്തുചെന്നു. അവിടെ പടയങ്കിയുണ്ടായിരുന്നു. അത് എടുത്ത് ഞാൻ ഖലീഫ അബൂബക്കർ (റ)ന്റെ അടുത്ത് ചെന്നു. സംഭവം അദ്ദേഹത്തെ അറിയിച്ചു.

ഖലീഫയുടെ സമ്മത പ്രകാരം സാലിം (റ)യുടെ വസിയ്യത്ത് ഞാൻ നിർവ്വഹിക്കുകയും ചെയ്തു..

പരലോകമെന്ന സത്യം മുനവ്വർ ഫൈറൂസ്​

പരലോകമെന്ന സത്യം മുനവ്വർ ഫൈറൂസ്

ലോകത്തുള്ള സർവ്വമനുഷ്യരും മരിക്കുമെന്നും , സകല ചരാചരങ്ങളും തകർന്ന് തരിപ്പണമാകുമെന്നും നാം വിശ്വസിക്കുന്നു . അതുപോലെ തന്നെയുള്ള ഒരു സത്യമാണ് മരണത്തിനുശേഷം മനുഷ്യർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നത് . ഏതൊരു രക്ഷിതാവാണോ നമ്മ സൃഷ്ടിച്ചത് ആ രക്ഷിതാവിങ്കലേക്ക് തന്നെ നാമേവരും മടക്കപ്പെടും.

പരിശുദ്ധ ഖുർആൻ മരണത്തെക്കുറിച്ച് പറഞ്ഞിടത്തെല്ലാം മരണത്തിന് ശേഷമുള്ള ജീവിതത്തെപ്പറ്റിയും പരാമർശിക്കുന്നുണ്ട്.

ഖേദകരമെന്ന് പറയട്ടെ മഹാഭൂരിപക്ഷം വരുന്ന ദൈവ വിശ്വാസികളിൽ വളരെ വിരളം പേർ മാത്രമേ പരലോകത്തിൽ വിശ്വസിക്കുന്നുള്ളൂ . പരിശുദ്ധാ ഖുർആൻ പറയുന്നത് കാണുക

قُلِ اللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

 

പറയുക : അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു . പിന്നീട് അവൻ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ഉയിർത്തെഴുന്നേൽപിൻറെ നാളിലേക്ക് നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുകയും ചെയ്യും . അതിൽ യാതൊരു സംശയവുമില്ല . പക്ഷെ മനുഷ്യരിൽ അധികപേരും അറിയുന്നില്ല . ( ഖുർആൻ 45 : 26 )

وَإنْ كثيرًا مِنَ النَّاس بِلِقَاء رَهِمْ لَكَافِرُونَ

മനുഷ്യരിൽ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിൽ വിശ്വാസമില്ലാത്തവരത്രെ . ( ഖുർആൻ 30 : 8 )

മനുഷ്യരിൽ ധാരാളം പേർ പരലോകത്തെ നിഷേധിക്കുന്നുവെങ്കിലും അത് അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണ്:
( فورب السماء والأرض إنه لحق مثل ما أنكم تنطقون )
ആകാശത്തിന്റെയുംഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ് , സത്യം ! നിങ്ങൾ സംസാരിക്കുന്നു എന്നതു പോലെ തീർച്ചയായും ഇത് സത്യമാകുന്നു . ( ഖുർആൻ 51 : 23 )

ആർക്കും നിഷേധിക്കാൻ സാധിക്കാത്ത ഒരു വലിയ സത്യം:
(وَأَنَّ الساعة آتية لا ريب فيهَا وَأَنَّ اللَّه يَبْعث مَنْ فِي الْقُبُورِ )
അന്ത്യസമയം വരിക തന്നെചെയ്യും . അതിൽ യാതൊരു സംശയവുമില്ല . ഖബറുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും . ( ഖുർആൻ 22 : 7 )

പരലോകമില്ലെന്ന് വാദിക്കുന്നവർ പറയുന്ന ന്യായീകരണങ്ങൾ ഖുർആൻ പരാമർശിക്കുന്നുണ്ട്:

( وقالوا مَا هي إلا حياتنا الدّنْيَا نمُوت ونحيا وَمَا يُهلِكُنا إلا الدهر وَمَا لهُمْ بِذَلِكَ مِنْ عِلم إِنْ هُمْ إِلا يَظنونَ )
അവർ പറഞ്ഞു : ജീവിതമെന്നാൽ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു . നാം മരിക്കുന്നു . നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. ( വാസ്തവത്തിൽ) അവർക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല . അവർ ഊഹിക്കുക മാത്രമാകുന്നു . (ഖുർആൻ 45 : 24)

( أَيَعِدُكُمْ أَنَّكُمْ إِذا متمْ وكنْتُمْ تُرَابًا وَعِظامَا أَنكمْ مخرَجُونَ ( ) هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ ( ) إن هي إلا حَيَاتُنَا الدّنْيَا نَمُوتُ وَنحيا وَمَا نحن بِمبعُوثين ( )
നിങ്ങൾ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താൽ നിങ്ങൾ (വീണ്ടും ജീവനോടെ ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ അവൻ നിങ്ങൾക്ക് വാഗ്ദാനം നൽകുന്നത് ?

നിങ്ങൾക്ക് നൽകപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം!
ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു . നാം മരിക്കുന്നു . നാം ജനിക്കുന്നു . നാം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരല്ല തന്നെ . ( ഖുർആൻ 23 : 35 – 37 )
( أإِذَا مِتْنَا وَكُنَّا تُرَابًا ذَلِكَ رَجْعُ ُ بَعيد )
നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ ( ഒരു പുനർ ജൻമം ? ) അത് വിദൂരമായ ഒരു മടക്കമാകുന്നു . ( ഖുർആൻ 50 : 3 )
പല ന്യായീകരണങ്ങളും പറഞ്ഞ് പരലോകത്തെ നിഷേധിക്കുന്നവരോട് അല്ലാഹു ചോദിക്കുന്നു :
( أَفَحَسِبْتُمْ أنمَا خَلَقنَاكُمْ عَبَثا وَأَنكمْ إِلَيْنَا لا تُرْجَعُونَ )
അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ ? (ഖുർആൻ 23 : 115)
അങ്ങനെ കണക്കാക്കിയാലും ഇല്ലെങ്കിലും മരണത്തിനു ശേഷം ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നത് ഒരു സത്യമാണ് .
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പരലോകത്തിൽ വിശ്വസിക്കുക എന്നത് അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ,
( يَا أَيّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزلَ عَلَى رَسُولِهِ وَالْكِتَابِ الَّذِي أَنْزَلَ مِنْ قَبْلُ وَمَنْ يَكْفُرْ بِاللَّهِ وَمَلَائكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ فَقَد ضل ضلالا بعيدً )
സത്യവിശ്വാസികളേ , അല്ലാഹുവിലും , അവന്റെ ദൂതനിലും , അവന്റെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ . അല്ലാഹുവിലും , അവന്റെ മലക്കുകളിലും , അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതൻമാരിലും , അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു ( ഖുർആൻ 4 : 136 )

 

യഥാർഥ വിശ്വാസികളുടെ ഗുണമായി അല്ലാഹു പറയുന്നത് അവർ പരലോകത്തിൽ ദൃഡമായി വിശ്വസിക്കുന്നു എന്നതാണ്.

وَالَّذِينَ يُؤمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ وَبِالآخِرَةِ هُمْ يُوقِنُونَ

നിനക്കും നിന്റെ മുൻഗാമികൾക്കും നൽകപ്പെട്ട സന്ദേശത്തിൽ വിശ്വസിക്കുകയും , പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവർ (സൂക്ഷ്മത പാലിക്കുന്നവർ ). (ഖുർആൻ 2 : 4)

നരകാവകാശികളുടെ ദൂഷ്യങ്ങളിൽ പെട്ടതാണ് പരലോക നിഷേധം എന്നത്.

إِنَّ جَهَنَّمَ كَانَت مِرَادًا ( ) للطاغينَ مَابًا ( ) لا يثينَ فِيهَا أَحَقابا ( ) لا يَدُوقُونَ فِيهَا بَرَنَا وَلا تُرَابًا ( ) إلا مِيمَا وَعَتَاقَا ( ) جَرَاء وَفَاقَا ( ) إِنَّهُمْ كَانُوا لا يَرْجُونَ كِتَابًا 

തീർച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു അതിക്രമകാരികൾക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.

അവർ അതിൽ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.

കുളിർമയോ കുടിനീരോ അവർ അവിടെ ആസ്വദിക്കുകയില്ല.

കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ അനുയോജ്യമായ പ്രതിഫലമത്രെ അത്.

തീർച്ചയായും അവർ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു. ( ഖുർആൻ 78 : 21 – 27 )

സ്വർഗാവകാശികൾ നരകാവകാശികളോട് ചോദിക്കും

مَا سَلَكَكُمْ في سَقَرَ ( ) قَالُوا لَم نَكَ مِنَ الْمُلِينَ ( ) وَ نَكَ تُلْهِمُ الْمِدِينَ ( ) وكُنّا حُوض مَعَ الخالِمِينَ ( ) وَكُنَّا نُكَرَب يُيّم الدّين

( ) നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന് അവർ ( കുറ്റവാളികൾ ) മറുപടി പറയും : ഞങ്ങൾ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല .

ഞങ്ങൾ അഗതിക്ക് ആഹാരം നൽകുമായിരുന്നില്ല . തോന്നിവാസത്തിൽ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു . പ്രതിഫലത്തിൻറെ നാളിനെ ഞങ്ങൾ നിഷേധിച്ചു കളയുമായിരുന്നു . ( ഖുർആൻ 14 : 42 – 46 ) –

പരലോകം ഇല്ലെന്ന് പറഞ്ഞവരും പരലോകത്ത് വരേണ്ടിവരും . അന്ന് അവർക്ക് എല്ലാം കൃത്യമായി ബോധ്യപ്പെടും പക്ഷേ എന്തുകാര്യം ?

പരലോകമുണ്ടെന്നതിന് ധാരാളം തെളിവുകൾ പരിശുദ്ധ ഖുർആൻ നമുക്ക് മുൻപിൽ നിരത്തുന്നുണ്ട് . ബുദ്ധിയുള്ളവർക്ക് ആലോചിച്ചാൽ മനസ്സിലാക്കാവുന്ന ധാരാളം തെളിവുകൾ.

പരലോകം എന്ന ചിന്ത മനുഷ്യനെ തെറ്റിൽനിന്ന് മുക്തനാകുന്നു . തന്റെ മുഴുവൻ കർമങ്ങളും വിചാരണ ചെയ്യപ്പെടുമെന്ന ബോധമുണ്ടെങ്കിൽ തെറ്റുകൾ ചെയ്യാൻ മനുഷ്യന് സാധിക്കുകയില്ല. പോലീസ് ഉണ്ടെന്നറിഞ്ഞാൽ നിയമം പാലിക്കുന്ന ആളുകളും , അധ്യാപകൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ തെറ്റ് ചെയ്യാൻ മടിക്കുന്ന വിദ്യാർത്ഥികളും, തന്നെ ഒരാൾ നിരീക്ഷിക്കുന്നുണ്ടെന്നും താൻ വിചാരണ ചെയ്യപ്പെടുമെന്നുമുള്ള ബോധം മനുഷ്യനെ നന്മനിറഞ്ഞവനാക്കിമാറ്റുമെന്നതിനുള്ള തെളിവുകളാണ്. ഏതൊരു കാര്യത്തിന്റെയും റിസൾട്ട് നാം പ്രതീക്ഷിക്കുന്നു. ഈ ലോകത്ത് മാന്യരായി ജീവിക്കുന്ന ആളുകൾക്ക് മഹത്തായ പ്രതിഫലം ലഭിക്കപ്പെടുന്ന ഒരു ലോകം മനുഷ്യബുദ്ധിയുടെ തേട്ടമാണ് . അക്രമികൾക്ക് സമ്പൂർണമായി ശിക്ഷ ലഭിക്കപ്പെടുന്ന ഒരു ലോകം നന്മയുള്ള മനസ്സുകൾ ആഗ്രഹിക്കുന്നു. പല നിരപരാധികളും അകാരണമായി പിടിക്കപ്പെടുന്നു. പലയാളുകളും അന്യായമായി പീഡിപ്പിക്കപ്പെടുന്നു. പല കുറ്റവാളികളും അധികാരവും, സമ്പത്തും, സ്വാധീനവും ഉപയോഗപ്പെടുത്തി രക്ഷപ്പെടുകയും ചെയ്യുന്നു. ഒരാളെ കൊന്നവനും നൂറാളെ കൊന്നവനും ഈ ലോകത്ത് പരമാവധി നൽകാവുന്നത് ഒരു വധശിക്ഷ മാത്രമാണ്. ഇത് എങ്ങിനെ നീതിയാകും. ആയിരങ്ങളെയും , പതിനായിരങ്ങളെയും ചുട്ടുകരിച്ച ക്രൂരന്മാർ ആഡംബര ജീവിതം നയിക്കുമ്പോൾ നീതി അനിവാര്യമല്ലേ ?

തീർച്ചയായും . മനുഷ്യൻ ആഗ്രഹിക്കുന്നു സമ്പൂർണമായി നീതി ലഭിക്കുന്ന ഒരു ലോകം അതാണ് പരലോകം

أَم نَجعَلُ الَّذِينَ آمَنُوا وعَمِلُوا الصَّالِحَاتِ کَالمُفسِدِينَ فِي الأَرضِ أَم نَجعَلُ المُتَّقِينَ کَالفُجَّارِ .
അതല്ല , വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ ? അതല്ല , ധർമ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടൻമാരെ പോലെ നാം ആക്കുമോ ? ( ഖുർആൻ 38 : 28 ) .

وَاتَّقُوا يَومًا تُرجَعُونَ فِيهِ إِلَی ثُمَّ تُوَفَّی کُلُّ نَفسٍ مَا کَسَبَت وَهُم لَا يُظلَمُونَ.

നിങ്ങൾ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക . എന്നിട്ട് ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതിന്റെ ഫലം പൂർണ്ണമായി നൽകപ്പെടുന്നതാണ് . അവരോട് ( ഒട്ടും ) അനീതി കാണിക്കപ്പെടുകയില്ല ( ഖുർആൻ 2 : 281 ) .
 മനുഷ്യനെ ആദ്യതവണ സൃഷ്ടിച്ച അല്ലാഹു  വീണ്ടും സൃഷ്ടിക്കുവാൻ  പ്രയാസമില്ലാത്തവനാണ്.

  وَهُوَ الَّذِي يَبدَءُ الخَلقَ ثُمَّ يُعِيدُهُ وَهُوَ اُهوَنُ عَلَيْهِ وَلَهُ الْمَثَلُ الأَعلَى فِي السَّمَاوَاتِ وَالأَرْضِ وَهُوَ العَزِيزُ الحَكِيمُ .

  അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ . പിന്നെ അവൻ അത് ആവർത്തിക്കുന്നു . അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമുള്ളതാകുന്നു . ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു . അവൻ പ്രതാപിയും യുക്തിമാനുമത്രെ . ( ഖുർആൻ 30 : 27 )
 – ഒരിക്കൽ ഒരാൾ മരിച്ചവരുടെ എല്ലുകൾ പൊടിച്ചത് മുഹമ്മദ് നബി ( സ ) യുടെ മുഖത്തേക്ക് ഊതികൊണ്ട് ചോദിച്ചു ” ആരാണ് ഈ എല്ലുകളെ പുനർജ്ജീവിപ്പിക്കുക ” എന്ന് . അപ്പോൾ അയാൾക്ക് അല്ലാഹു മറുപടി നൽകി

 أوَلَمْ يَرَ الإنْسَانُ أَنَّا خَلَقَنَاهُ مِنْ نُطفَةٍ فَإِذَا هُوَ خَصِيم ُُُ مُبِين ( ) ضرَب لَنَا مَثَلًا وَنَسِي خَلقَهُ قَالَ مَنْ يُحيِ العِظَامَ وَهِيَ رَمِيمُ ( ) قُل يُحيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةِ وَهُوَ بِكُلِ خَلقٍ عَلِيمُ ( )

മനുഷ്യൻ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തിൽ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു.

അവൻ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു . തന്നെ സൃഷ്ടിച്ചത് അവൻ മറന്നുകളയുകയും ചെയ്തു .അവൻ പറഞ്ഞു : എല്ലുകൾ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുന്നത് ? പറയുക : ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ . ( ഖുർആൻ 36 : 77 – 79 )

ഒന്നാമത്ത തവണ സൃഷ്ടിക്കുക എന്നതാണല്ലോ സൃഷ്ടി ആവർത്തിക്കുന്നതിനേക്കാളും പ്രയാസകരമായത് . എന്നാൽ അല്ലാഹുവിന് എല്ലാം വളരെ എളുപ്പമാണ്.

مَا خَلَقَكُمْ وَلا بَعْتُكُمْ لا تَنَفس وَاحِدَةٍ إنَ اللهُ سَمِيعُ بَصير

നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത് പോലെ മാത്രമാകുന്നു തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നവനത്രെ (ഖുർആൻ 31 : 28)

നയെ സൃഷ്ടിച്ചത് അല്ലാഹുവാണെന്ന് മനുഷ്യരിലെ മഹാഭൂരിപക്ഷം ആളുകളും അംഗീകരിക്കുമ്പോൾ എന്തുകൊണ്ടാണ് അവൻ തന്നെ നമ്മ വീണ്ടും സൃഷ്ടിക്കും എന്ന് വിശ്വസിക്കാനിത്ര പ്രയാസം?

അല്ലാഹുവിനെ നിഷേധിക്കുന്നവരോട് അവൻ ചോദിക്കുന്നു كيف تكمُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتَا فَأَحْيَاكُمْ ثم يُمِيتُكُمْ ثم يُحييكُمْ تُم إِلَيْهِ تُرْجَعُونَ

നിങ്ങൾക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാൻ കഴിയുക ? നിങ്ങൾ നിർജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവൻ നിങ്ങൾക്ക് ജീവൻ നൽകി . പിന്നെ അവൻ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു . പിന്നീട് അവൻകലേക്ക് തന്നെ നിങ്ങൾ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും . ( ഖുർആൻ 2 : 28 )

മനുഷ്യ സൃഷ്ടിപ്പിന്റെ ഓരോ ഘട്ടവും പരിശുദ്ധ ഖുർആൻ വിശദീകരിക്കുന്ന ശേഷം പരലോക നിഷേധികൾക്ക് മറുപടി നൽകുന്നു .

م وَلَقَ خَلَقَنَا الإنْسَانَ مِنْ سُلَالَةٍ مِن طينِ ( ) ثم جَعَلْنَاهُ تُطفَةً في قَرَارِ مَدِينِ ( ) ثم حُلَفَنَا النُطفَةَ عَلَقَةً فَخَلَقَنَا الْعَلَقَةً مُسْعَةً فَخَلَفَنَا الْمُسْعَةً عِظامًا فَكَسَوْنَا الْعِظامَ حَمّا ثم أَنْشَأنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنَ الخالِقِينَ ( ) ثم إنكُمْ بَعْدَ ذَلِكَ لَمَيْتُونَ ( ) ثم إنكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ ( )

തീർച്ചയായും മനുഷ്യനെ കളിമണ്ണിൻറെ സത്തിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു . പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി . അനന്തരം ആ ഭൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി . തുടർന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി . എന്നിട്ട് നാം അസ്ഥികൂടത്ത മാംസം കൊണ്ട് പൊതിഞ്ഞു . പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു . അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു പിന്നീട് തീർച്ചയായും നിങ്ങൾ അതിനു ശേഷം മരിക്കുന്നവരാകുന്നു . തീർച്ചയായും നിങ്ങൾ പിന്നീട് ഉയിർത്തെഴുന്നേൽപിൻറെ നാളിൽ എഴുന്നേൽപിക്കപ്പെടുന്നതാണ് . ( ഖുർആൻ 23 : 12 – 16 )

و با يَا أَيُهَا النَّاس إِنْ كُنْتُمْ في رَيْب مِنَ الْبَغَتِ وَإِنَّا خَلَقَنَاكُمْ مِنْ تُرَابِ تُم مِنْ تُطفَةٍ ثم مِنْ عَلَقَةٍ ثم مِنْ مُضعَةٍ عَلَقَةٍ وَعَيْرِ مُحَلَقَةٍ لِتُبَيَّنَ لَكُمْ وَتَقِرُ في الأرْحَام مَا تَشَاء إِلَى أَجَلِ مُسَمَّى مُ خَرَجَكُمْ طفلا م لِبَأَعُوا أَنْكُمْ وَمِنْكُمْ مَنْ يُتَوَفَى وَمِنْكُمْ مَنْ يُرَةً إِلَى أَرْدَلِ الْعُمُرِ لِكَيْلا يَعْلَمُ مِنْ بَعْدِ عِلم سُنَنَا وَتَرَى الأرْض هَامِدَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاء اهُنَرْتُ وَرَبَتْ وَأَنْبَتَتْ مِنْ كُلِ رَوَج هيج ( ) ذَلِكَ بِأَنَّ اللَّهَ هُوَ الحق وَأَنَّهُ يُخي الْمَوْتَى وَأَنَّهُ عَلَى كُل شيء قدير ( ) | من و مو و و ۱۰۱ മനുഷ്യരേ , ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ ( ആലോചിച്ച് നോക്കുക : ) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽ നിന്നും , പിന്നീട് ബീജത്തിൽ നിന്നും , പിന്നീട് ഭ്രൂണത്തിൽ നിന്നും , അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത് . നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി പറയുകയാകുന്നു . ) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു . പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു . അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ്ണ ശക്തി പ്രാപിക്കുന്നതു വരെ ( നാം നിങ്ങളെ വളർത്തുന്നു . ) ( നേരത്ത് ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട് . അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട് . ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം . എന്നിട്ട് അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും , കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു . അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ് സത്യമായുള്ളവൻ . അവൻ മരിച്ചവരെ ജീവിപ്പിക്കും . അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാണ് . ( ഖുർആൻ 22 : 5 , 6 )

മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് ഖുർആൻ പരാമർശിക്കുന്ന കാര്യങ്ങൾ ശാസ്ത്രം അംഗീകരിക്കുന്നു . ഇങ്ങനെ വളരെ കൃത്യമായി , അൽഭുതകരമായി മനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവിന് അത് ആവർത്തിക്കാൻ എന്തു പ്രയാസമാണുള്ളത് ? മനുഷ്യന്റെ ഉറക്കം വലിയ അത്ഭുതമായി പരിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട് . ആകാശഭൂമികൾ അത്ഭുതമായത് പോലെ രാവും പകലും മാറിമാറി വരുന്നത് അത്ഭുതകരമായതുപോലെ വലിയൊരു അത്ഭുതമാണ് ഉറക്കം

۰ وَمِنْ آيَاتِهِ مَنَامُكُمْ بِاللَّيْلِ وَالنَّهَارِ وَابْتِعَاوَكُمْ مِنْ فَضلِهِ إِنَّ في ذَلِكَ لآيَاتِ لِقَوْم يَسْمَعُونَ

രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും , അവൻറെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ ഉപജീവനം തേടുന്നതും അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ . തീർച്ചയായും അതിൽ കേട്ടുമനസ്സിലാക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട് . ( ഖുർആൻ 30 : 23 ) –

ഉറക്കം ഒരു ലഘു മരണമാണെങ്കിൽ ഉണർച്ച ഉയർത്തെഴുന്നേൽപ്പ് ഓർമപ്പെടുത്തുന്നതാണ് . ഉറങ്ങിക്കിടക്കുന്ന വ്യക്തിയുടെ അരികിൽ നടക്കുന്ന കാര്യങ്ങൾ അയാൾ അറിയുന്നില്ല . അയാൾ ഉറക്കത്തിൽ കാണുന്ന കാഴ്ചകൾ കൂടെ കിടക്കുന്നവർ പോലും അറിയുന്നില്ല . അതുകൊണ്ടുതന്നെ ഉറക്കവും , ഉണർച്ചയും മരണത്തേയും , മരണാനന്തര ജീവിതത്തെയും ഓർമപ്പെടുത്തുന്നു

اللهُ يَتَوَى انْفَسَ حِينَ مَؤهَا وَالّتي لم تمت في مَنَامِهَا فَيَمْسِك التي قضى عَلَيْهَا الْمَوْتُ وَيُرَيان الأخرى إلى أجَلِ مُسَمّى إِنَّ فِي ذَلِكَ لآيَاتِ لِقَوْم يَتَفَكُرُونَ
ലക്ഷ് ആത്മാവുകളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണ്ണമായി ഏറ്റെടുക്കുന്നു . മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും . എന്നിട്ട് ഏതൊക്കെ ആത്മാവിന് അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചു വെയ്ക്കുന്നു . മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവൻ വിട്ടയക്കുകയും ചെയ്യുന്നു തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട് . ( ഖുർആൻ 39 : 42 ) – മഴ പെയ്യുക എന്നത് ഒരു ദൃഷ്ടാന്തമാണ്.

മഴ പെയ്താൽ ഉണങ്ങിയ ഭൂമിയിൽനിന്ന് സസ്യങ്ങൾ മുളച്ചു വരുന്നത് പോലെ മരണത്തിനുശേഷം മനുഷ്യർ കബറുകളിൽളിൽനിന്ന് മുളച്ചു വരും . ഒരിക്കലും സസ്യ മുളക്കില്ലന്ന് നാം ധരിക്കുന്ന സ്ഥലങ്ങളിൽ പോലും മഴപെയ്താൽ സസ്യം ഭൂമിയെ പിളർത്തി പുറത്തുവരുന്നതുപോലെ അവസാന നാളിൽ ഒരു മഴ പെയ്യുമ്പോൾ ആ മഴയിൽ മനുഷ്യർ ഉയിർത്തെഴുന്നേൽപിക്കപ്പെടുമെന്ന് ഖുർആൻ പഠിപ്പിക്കുന്നു . وَتَرَى الأرْض هَامِدَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاء افْتَرَكَ وَرَبَتْ وَأَنْبَتَتْ مِنْ كُلِ رَوّج بَهِيج ( ) ذَلِكَ بِأَنَّ الله هُوَ الْقَ وَأَنَّهُ يُحِي الْمَوْتَى وَأَنَّهُ عَلَى كُل شيء قَدِيز ( 1 )

ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം . എന്നിട്ട് അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും , കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു . അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ് സത്യമായുള്ളവൻ . അവൻ മരിച്ചവരെ ജീവിപ്പിക്കും . അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാണ് . ( ഖുർആൻ 22 : 5 , 6 )

وَنَزَلْنَا مِنَ السَمَاء مَاءً مُبَارَا فَأَنْبَتَنَا بِهِ جَنَّاتِ وَحَ الحصيدِ ( ) وَالتَحُ بَاسِقَاتِ فَا طلَعَ نَضيد ( ) ررُهَا لِلْعِبَادِ وَأَحَيَيْنَا بِهِ بَلْدَةً مَيْنَا كَذَلِك الخروج ( 0 )

ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വർഷിക്കുകയും , എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു . അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും .

(നമ്മുടെ) ദാസൻമാർക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിർജീവമായ നാടിനെ
അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു
(ഖബ്റുകളിൽ നിന്നുള്ള പുറപ്പാട്. (ഖുർആൻ 50:9-11)

يخرج الحي من الميت وتخرج الميت من الحي ويحي الأرض بعد مؤها وكذلك تخرجو
നിർജീവമായതിൽ നിന്ന് ജീവനുള്ളതിനെ അവൻ പുറത്ത് കൊണ്ട് വരുന്നു.
ജീവനുള്ളതിൽ നിന്ന് നിർജീവമായതിനെയും അവൻ പുറത്ത് കൊണ്ട് വരുന്നു.
ഭൂമിയുടെ നിർജീവാവസ്ഥയ്ക്ക് ശേഷം അതിന്നവൻ ജീവൻ നൽകുകയും ചെയ്യുന്നു.
അതുപോലെത്തന്നെ നിങ്ങളും പുറത്ത് കൊണ്ട് വരപ്പെടും (ഖുർആൻ 30:19)

മനുഷ്യന്റെ വിരൽത്തുമ്പ് പോലും ശരിപ്പെടുത്തിയ അല്ലാഹുവിന്ന് വീണ്ടും അവനെ
ജീവിപ്പിക്കുവാൻ ഒരു പ്രയാസവുമില്ല.
أيحسب الإنسان أن تجمع عظامه () بلی قادرين على أن تسوي بنائه ()
നാം
അവൻറെ
എല്ലുകളെ
മനുഷ്യൻ വിചാരിക്കുന്നുണ്ടോ;
ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
പോലും
ശരിപ്പെടുത്താൻ
അ ത്, നാം അവൻറെ വിരൽത്തുമ്പുകളെ
കഴിവുള്ളവനായിരിക്കെ. (ഖുർആൻ 75:3,4)
ലോകത്തുള്ള കോടിക്കണക്കിനു മനുഷ്യരുടെ വിരലുകൾ വ്യത്യസ്ത രീതിയിൽ
സംവിധാനിച്ച് അല്ലാഹു മരണത്തിനുശേഷം വീണ്ടും മനുഷ്യനെ ജീവിപ്പിക്കുവാൻ
കഴിവുള്ളവനല്ലേ?
പച്ചമരത്തിൽ നിന്ന് തീ ഉണ്ടാക്കിത്തന്നവനാണ് അല്ലാഹു

الذي جعل لكم من الشجر الأخضر نارا فإذا أنتم مثه توقدون
പച്ചമരത്തിൽ നിന്ന് നിങ്ങൾക്ക് തീ ഉണ്ടാക്കിത്തന്നവനത്ര അവൻ അങ്ങനെ
നിങ്ങളതാ അതിൽ നിന്ന് കത്തിച്ചെടുക്കുന്നു. (ഖുർആൻ 36:80)

മാത്രവുമല്ല അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.
أوليس الذي خلق السماوات والأرض بقادر على أن يخلق مثلهم بلى وهو الخلاق
العليم () إنما أمره إذا أراد شيئا أن يقول له كن فيكو )

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാൻ
കഴിവുള്ളവനല്ലേ? അതെ, അവനത്രെ സർവ്വവും സൃഷ്ടിക്കുന്നവനും എല്ലാം
അറിയുന്നവനും.
താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു
അവൻറെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു (ഖുർആൻ 36:81,82)
ഈ കാര്യങ്ങളെല്ലാം നമ്മെ അറിയിക്കുന്നത് അല്ലാഹു മനുഷ്യനെ വീണ്ടും
സൃഷ്ടിക്കുമെന്നതിൽ സന്ദേഹമില്ലന്നതാണ്.

بنا إلى جامع الناس يؤم لا ريب فيه إن الله لا يخلف الميعاد

ഞങ്ങളുടെ നാഥാ, തീർച്ചയായും നീ ജനങ്ങളെയെല്ലാം ഒരു
ദിവസം
ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതിൽ
യാതൊരു സംശയവുമില്ല. തീർച്ചയായും
അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല. (ഖുർആൻ 3:9)