അസ്മാഉൽ ഹുസ്ന അസ്മാഉൽ ഹുസ്ന സയ്യിദ് സഅഫർ സ്വാദിഖ്

അസ്മാഉൽ ഹുസ്ന

സയ്യിദ് സഅഫർ സ്വാദിഖ്

ഈ പ്രപഞ്ചവും അതിലുള്ളവ  മുഴുവനും അല്ലാഹുവിന്റെ സൃഷ്ടികളാണ്. കോടിക്കണക്കായ സൃഷ്ടികളിൽ ഒരു സൃഷ്ടിയാണ് മനുഷ്യൻ. മനുഷ്യനെ പല കാര്യങ്ങൾകൊണ്ടും അല്ലാഹു പ്രത്യേകമാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ നിയമങ്ങൾ അനുസരിച്ചേ ഈ ഭൂമിയിൽ മനുഷ്യൻ ജീവിക്കാൻ പാടുള്ളു. മനുഷ്യരുടെ മേലുള്ള ഒന്നാമത്തെ ബാധ്യത അവനെ സൃഷ്ടിച്ച രക്ഷിതാവിനെ കൃത്യമായി മനസിലാക്കുക എന്നതാണ്. തന്റെ സൃഷ്ടാവും, സംരക്ഷകനുമായ അല്ലാഹുവിനെ അറിയാൻ ഈ ഭൂമിലോകത്ത് ഒരു മാർഗമേയുള്ളൂ അത് അവസാന വേദഗ്രന്ഥമായ വിശുദ്ധ ഖുർആനും, അതിന്റെ വിവരണവുമായ പ്രവാചക (صلى الله عليه وسلم ) യുടെ ചര്യയും എന്തെല്ലാം കാര്യങ്ങളാണോ അല്ലാഹുവിനെ സംബന്ധിച്ചു പ്രതിപാദിച്ചിരിക്കുന്നത് അത്  കൃത്യമായി മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുകയെന്നതാണ്. അല്ലാഹുവിനെ സംബന്ധിച്ച് കൃത്യമായി ഇസ്ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുർആനും തിരുസുന്നത്തും മനുഷ്യരെ പഠിപ്പിക്കുന്നത്. അതിൽ പ്രധാനമായിട്ടുള്ളത് അല്ലാഹുവുന്റെ നാമഗുണ വിശേഷങ്ങൾ സംബന്ധിച്ച് മനസ്സിലാക്കുകയെന്നതാണ്. അല്ലാഹുവിന് നല്ല ഭംഗിയുള്ള നാമങ്ങൾ ഉണ്ടെന്ന് ഖുർആൻ നമ്മെ പഠിപ്പുക്കുന്നത് കാണുക.

(ولله الأسماء الحسنى فادعوه بها وذروا الذين يلحدون في أسمائه سيجزون ما كانوا يعملون  )

(അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട് അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക. അവന്റെ പേരുകളിൽ കൃതിമം കാണിക്കുന്നവരെ നിങ്ങൾ വിട്ടു കളയുക. അവർ ചെയ്തു വരുന്നതിന്റെ ഫലം അവർക്കു വഴിയെ നൽകപ്പെടും )(അൽ:180 )

പ്രവാചകൻ പഠിപ്പിക്കുന്നത് കാണുക :

(عن ابي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال إن لله تسعة وتسعين اسما مائة إلا واحدا من احصاها دخل الجنة ) – بخاري

(അബു ഹുറൈറ യിൽ നിന്ന് ;റസൂലില്ലാഹി صلى الله عليه وسلم പറഞ്ഞു :തീർച്ചയായും അല്ലാഹുവിന് 99 നാമങ്ങൾ ഉണ്ട് നൂറിന് ഒന്ന് കുറവ്, ആരെങ്കിലും അവയെ എണ്ണിക്കണക്കാക്കുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ് )ബുഖാരി

അല്ലാഹുവിന്റെ നാമങ്ങൽ 99 ൽ പരിമിതമല്ല, മറിച് വേറെയും നാമങ്ങൽ ഉണ്ട്, അതിലേക്ക് വെളിച്ചം വീശുന്ന സുദീർഗമായ ഹദീസിന്റെ ഒരു ഭാഗം തയെ കൊടുക്കുന്നു  )

  (عن عبد الله عن النبي صلى الله عليه وسلم:……أسألك بكل اسم هو لك سميت به نفسك أو علمته أحدا من خلقك أو أنزلته في كتابك أو استأثرت به في علم الغيب عندك….)

അബ്ദുല്ല رضي الله عنه വിൽ നിന്ന് ;റസൂലില്ലാഹ് صلى الله عليه وسلم പറയുകയായി :അല്ലാഹുവേ,  നീ സ്വയം തന്നെ നിനക്ക് നാമരകണം ചെയ്ത മുഴുവൻ നാമങ്ങള്‍ കൊണ്ടും, അതുപോലെ നിന്റെ സൃഷ്ടികളിൽ ഒരാളിലൂടെ പഠിപ്പിക്കപ്പെട്ട നാമങ്ങൽ കൊണ്ടും, അല്ലെങ്കിൽ നിന്റെ ഗ്രന്ഥത്തിലൂടെ നീ അവതരിപ്പിച്ചതോ, അതുമല്ലെങ്കിൽ നിന്റെ നിന്റെ അദൃശ്യ ജ്ഞാനത്തിൽ മറച്ചു വെച്ച മുഴുവൻ നാമങ്ങൽ കൊണ്ടും ഞാൻ നിന്നോട് രക്ഷചോദിക്കുന്നു… (അഹ്മദ് )

സാദാരണക്കാർക്ക് അല്ലാഹുവിനെ കൃത്യമായി മനസ്സിലാക്കുവാൻ വേണ്ടി വളരെ ലളിതമായ രൂപത്തിൽ ഖുർആനിലും, സ്വഹീഹായ ഹദീസുകളിലും വന്നിട്ടുള്ള അല്ലാഹുവിന്റെ ഭംഗിയായ നാമങ്ങളും അതിന്റെ ആശയവും, ചെറിയ വിശദീകരണവുമാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ഇത് തയ്യാറാക്കുവാൻ പ്രധാനമായും ഞാൻ അവലംബിച്ചിരിക്കുന്നത് മദീനയിലെ പ്രശസ്ത പണ്ഡിതൻ ‘ഷെയ്ഖ് അബ്ദുൽ റസാഖ് ബിനു അബ്ദുൽ മുഹ്സിൻ അൽ ബദ്ർ രചിച്ച (مختصر فقه الأسماء الحسنى) എന്ന ഗ്രന്ഥമാണ്. പോരായ്മകളും, ന്യൂനതകളും ഉണ്ടെങ്കിൽ നസ്വീഹത്തോടെ ഉണർത്തണമെന്ന് സൂചിപ്പുക്കുകയാണ്. ഇത് രചിക്കുവാൻ എന്നെ പ്രേരിപ്പിച്ച എന്റെ ഗുരു നാഥനും, ഇത് പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നല്‍കുകയും ചെയ്ത എന്റെ മാന്യ സുഹൃത്തിനും, ഇത് പ്രസിദ്ധീകരിക്കുന്ന പ്രസാധകർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ. ഇത് ഒരു സൽകർമ്മമായി അല്ലാഹു സ്വീകരിക്കുമാറാവട്ടെ. ആമീൻ

നിങ്ങളുടെ സഹോദരൻ
സയ്യിദ് സഅഫർ സ്വാദിഖ് മദീനി.  ജിദ്ദ

Book – ഓർമകളുടെ തീരത്ത് കെ ഉമ്മർ മൗലവി

ഓർമകളുടെ തീരത്ത്

കെ ഉമ്മർ മൗലവി

രണ്ടാം പതിപ്പിന്റെ മുഖവുര

“ഓർമകളുടെ തീരത്ത്’ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. കോപ്പികൾ തീർന്നിട്ട് രണ്ടുവർഷം കഴിഞ്ഞുവെന്ന് പറയാം”.

        രണ്ടാം പതിപ്പിറക്കാൻ തീരുമാനിച്ചു. ദഅ്വ ബുക്സ് പ്രസാധനമേറ്റെടുത്തു. ഒന്നാം പതിപ്പിൽ വന്നുപോയ അക്ഷരത്തെറ്റുകളെപ്പറ്റി പരാതികൾ വല്ലാതെ ഉയർന്നു വന്നിരുന്നു. 2002 ലെ എറണാകുളം മുജാഹിദ് സമ്മേളനത്തിൽ പ്രകാശനം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതുകൊണ്ട് അൽപം ധതികൂട്ടേണ്ടി വന്നു. എ.എ. ഹമീദ് സാഹിബായിരുന്നു കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്. ആ സമയത്ത് അദ്ദേഹം രോഗം മൂർഛിച്ച് ഒരുമാസത്തിലധികം കിടപ്പിലുമായി. പൂഫ് കൃത്യമായി നോക്കാൻ കഴിഞ്ഞില്ല. അന്ന് ഞാൻ നാട്ടിൽ ഉണ്ടായിരുന്നുമില്ല. അതാണ് അത്രയും തെറ്റുകൾ വരാൻ കാരണം.

        സലഫീ ആദർശ വ്യതിരിക്തത ബോധ്യമാക്കിത്തന്നത് ഈ പുസ്തകമാണ് എന്നതാണ് അനേകർ ചൂണ്ടിക്കാണിച്ച് ഒരു വസ്തുത. കേരളത്തിലെ പ്രസ്ഥാനചരിത്രത്തിന്റെ ഒരേകദേശ ചിത്രം വരച്ചുകാട്ടിയെന്നതും പഴയകാല പ്രസ്ഥാന നായകരെ പരിചയപ്പെടുത്തി എന്നതുമാണ് ചിലരെആകർഷിച്ചത്. പുതിയ തലമുറ അവശ്യം അറിയേണ്ട സുപ്രധാന വിവരങ്ങളുണ്ട് എന്നതാണ് ചിലർ ശ്രദ്ധിച്ചത്. എല്ലാവരും ഐക്യകണ്ന അഭിപ്രായപ്പെട്ടത് മനോഹരമായ, തുല്യതയില്ലാത്ത ഇതിന്റെ ശൈലി തന്നെയാണ്. രചനയിലെ ആത്മാർത്ഥതയാണ് ഇതിനെ എല്ലാവരുടേയും ഹൃദയത്തോടടുപ്പിച്ചത്. പല തവണ ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുന്നവർ, ദിവസേന കുറേശെ സ്ഥിരമായി വായിക്കുന്നവർ, ഈ ഗ്രന്ഥം വായിച്ചു തീർന്നതോടെ സലഫീ ആദർശമുൾക്കൊണ്ട് പ്രവർത്തകരായവർ. ഇങ്ങനെ പലരെയും അറിയാൻ കഴിഞ്ഞു. പലരെയും നേരിൽ പരിചയപ്പെട്ടു. സർവശക്തന് അളവറ്റ സ്തുതി!

        അമുസ്ലിംകളായ വായനക്കാരുടെ ശ്രദ്ധ ഈ പുസ്തകത്തിന് ലഭിച്ചട്ടുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. മതരംഗത്ത് പ്രവർത്തിച്ച ഒരു പണ്ഡിതന്റെ ഓർമ്മകുറിപ്പുകൾ ഈ നിലയിൽ ആകർഷിക്കപ്പെട്ടത് കൗതുകകരമാണ്. വിശ്വാസികളല്ലാത്തവരെയും നിർമതരെയും ആകർഷിക്കാൻ കഴിഞ്ഞുവെന്നത് അനുഭവമാണ്. കേരളത്തിലെ അറിയപ്പെട്ട ഒരു സാമൂഹ്യചിന്തകനും സാഹിത്യനിരൂപകനുമായ ഒരു എഴുത്തുകാരൻ മാതൃഭൂമി ദിനപത്രത്തിൽ “അടുത്ത കാലത്ത് തന്നെ ഏറ്റവും ആകർഷിച്ച പുസ്തകം’ എന്ന നിലയ്ക്ക് “ഓർമകളുടെ തീരത്തി’നെ വിലയിരുത്തിയത് ഇവിടെ ചൂണ്ടിക്കാണിക്കുന്നത് പ്രസക്തമാണെന്നാണെന്റെ വിചാരം. അത് പ്രതത്തിൽ വായിച്ച് ധാരാളം അമുസ്ലിംകൾ പുസ്തകം ആവശ്യപ്പെട്ട് ബന്ധപ്പെട്ടു. കോപ്പികൾ തീർന്നുപോയതുകൊണ്ട് കൈവശമുള്ളവരിൽ നിന്നും വാങ്ങി വായിക്കണമെന്ന് പറയേണ്ടി വന്നു. അത്രയും താലപര്യത്തോടെയാണവർ ആവശ്യപ്പെട്ടത്.

        ചില പരാമർശങ്ങളെക്കുറിച്ച് അവ ഒഴിവാക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട് എന്ന കാര്യം മറച്ചുവെക്കുന്നില്ല. വാചകങ്ങൾ
ആവർത്തിച്ചത്, വാക്കുകൾ വിട്ടുപോയത്, അങ്ങനെ അബദ്ധങ്ങളും വന്നിട്ടുണ്ട്. അവയെല്ലാം ശരിയാക്കുകയും അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര പരമാവധി തിരുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രസാധനത്തിൽ പങ്കുവഹിച്ചവർക്കെല്ലാം അർഹമായ പ്രതിഫലം
പടച്ചവൻ നൽകട്ടെ.
        32 വർഷം എന്റെ പിതാവ് കെ.ഉമർ മൗലവിയുടെ സന്തതസഹചാരിയും സൽസബീൽ സഹപ്രതാധിപരും സുദീർഘമായ വർഷങ്ങളിലൂടെ ഈ ഗ്രന്ഥത്തിന്റെ മാറ്റർ തയ്യാറാക്കുകയും ചെയ്ത എ.എ. ഹമീദ് സാഹിബ് (കൊച്ചി) ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ചു വർഷമായി. എല്ലാ കാര്യങ്ങൾക്കും പ്രചോദനവും ആവേശവും നിരന്തരം നൽകിയിരുന്ന പ്രിയപ്പെട്ട ഉമ്മകഴിഞ്ഞ വർഷം യാത്രയായി. അവർക്കെല്ലാം റബ്ബ് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ. അവരോടൊപ്പം സ്വർഗത്തിൽ കണ്ടുമുട്ടാനും ഒരുമിച്ചുകൂടാനും റബ്ബ് തൗഫീഖ് നൽകട്ടെ.

മുഹർറം 14-1430         മുബാറക് ബ്ൻ ഉമർ
ജനുവരി 11-2009         തിരൂർക്കാട്


യാത്ര : ചില മര്യാദകൾ

യാത്ര : ചില മര്യാദകൾ

ഗ്രന്ഥം : മനാസിക് അൽ ഹജജ് വൽ ഉംറ വൽ മണ്ണൂത്ത് ഫി സിയാറ

ഗ്രന്ഥകർത്താവ് ശൈഖ് മുഹമ്മദു ബ്ൻ സ്വാലിഹ് അൽഉസൈമീൻ ( റഹി )

വിവർത്തനം : മുഹമ്മദ്കുട്ടി കടന്നമണ്ണ

സ്വദേശം വെടിയുക എന്നതാണ് യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് . അത് ഭൗതികവും പാരത്രികവുമായ പല ലക്ഷ്യങ്ങൾക്ക് വേണ്ടിയാവാം . ഏതൊരു ലക്ഷ്യത്തിനാണോ യാത്ര പോവുന്നത് ആ ആവശ്യത്തെക്കുറിച്ച് ഇസ്ലാമിക വീക്ഷണമാണ് യാത്രയുടെയും ഇസ്ലാമിക വിധി . അനുവദനീയമായ കച്ചവടം പോലെയുള്ള ഒരു കാര്യത്തിനാണ് യാത്രയെങ്കിൽ യാത്രയും അനുവദനീയമാവും . കുറ്റകൃത്യങ്ങൾക്കും കുഴപ്പങ്ങൾക്കുമുള്ള യാത്രപോലെ അനുവദനീയമല്ലാത്ത ഒരു കാര്യത്തിനാണ് യാത്രയെങ്കിൽ ആ യാത്രയും ഹറാമാണ് . ഹജിനോ മറ്റേതെങ്കിലും ഒരാരാധനക്കോ വേണ്ടി യാത്ര ചെയ്യുന്ന ഒരാൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .

1 ) ആത്മാർത്ഥത – അതായത് തന്റെ യാത്രയിലുടനീളം അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുക . തന്റെ മുഴുവൻ വാക്കുകളും കർമ്മങ്ങളും ക്രയവിക്രയങ്ങളും മറ്റും അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമായിരിക്കുക . എങ്കിൽ നന്മകൾ അധികരിക്കപ്പെടും , പാപങ്ങൾ പൊറുക്കപ്പെടും , പദവികൾ ഉയർത്തപ്പെടും . നബി ( സ ) സഅ്ദ്ബ്നു അബീവഖാസ് ( റ ) നോട് പറഞ്ഞു : ‘ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് താങ്കൾ ചിലവഴിക്കുന്നവക്കെല്ലാം തീർച്ചയായും പ്രതിഫലമുണ്ട് . നിന്റെ സഹധർമ്മിണിയുടെ വായിൽ നീ വെച്ച് കൊടുക്കുന്നതിന് വരെ ‘ ( ബുഖാരി , മുസ്ലിം ) .

2 ) അല്ലാഹു തനിക്ക് നിർബന്ധമാക്കിയവ അനുഷ്ഠിക്കുവാനും നിഷിദ്ധമാക്കിയവ വെടിയുവാനും ആർത്തികാണിക്കുക . നമസ്കാരങ്ങൾ അവയുടെ സമയങ്ങളിൽ ജമാഅത്തോടൊപ്പം തന്നെ നിർവഹിക്കുക അതിനായി തന്റെ കൂട്ടുകാരോടെല്ലാം ഉപദേശിക്കുക , നന്മ കൽപ്പിക്കുകയും തിന്മയെ തടയുകയും ചെയ്യുക , യു ക്തിയോടും സദുപദേശത്തോടും കൂടി അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുക . ഹറാമായ വാക്കുകളും പ്രവർത്തികളും വെടിയുന്നതിലും അത്യാഗ്രഹമുണ്ടായിരിക്കുക . കളവും എഷണിയും പരദൂഷണവും അരുത് , വഞ്ചനയും ചതിയും മറ്റു പാപങ്ങളും വെടിയുക .

. 3 ) ഉത്തമമായ സ്വഭാവം കാണിക്കുക , ധനം , അറിവ് , ശരീരം , എല്ലാം കൊണ്ടും ഉദാരത കാണിക്കുക . സഹായം ആവശ്യമുള്ളവനെ സഹായിക്കുക , വിദ്യ തേടുന്നവർക്കും ആവശ്യക്കാർക്കും അ റിവ് പകർന്നു കൊടുക്കുക , തന്റെ ധനം കൊണ്ട് ഉദാരത കാണി ക്കുക , തന്റെയും തന്റെ സഹോദരങ്ങളുടെയും നന്മക്കാവശ്യമായത് ചിലവഴിക്കുക . യാത്രാചിലവിനായി അൽപ്പം കൂടുതൽ കരുതുന്നത് നല്ലതാണ് . ചിലപ്പോൾ ആവശ്യം വന്നേക്കാം , കണക്കുകൂട്ടലുകൾ തെറ്റിയേക്കാം . ഇതിലെല്ലാം തന്നെ മുഖപ്രസന്നതയും ശുദ്ധമനസ്കതയും സംതൃപ്തിയും ഉണ്ടായിരിക്കുകയും , തന്റെ കൂട്ടുകാരിൽ സന്തോഷം പകരാൻ ശ്രദ്ധിക്കുകയും അവരോട് ഇണങ്ങിക്കഴിയുകയും ചെയ്യുക . കൂട്ടുകാരിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടാവുകയോ അവർ തന്റെ അഭിപ്രായത്തോട് എതിരാവുകയോ ചെയ്താൽ ക്ഷമിക്കുകയും ഏറ്റവും ഉത്തമമായ രൂപത്തിൽ അവരെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്യുക . എങ്കിൽ അവർക്കിടയിൽ താങ്കൾ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും .

ങ്കൾ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും . 4 ) യാത്രാവേളയിലും യാത്രയിലും നബി ( സ ) യിൽനിന്നും സ്ഥിരപ്പെട്ടുവന്ന പ്രാർത്ഥനകൾ ചൊല്ലുക . വാഹനത്തിൽ കാൽവെച്ചാൽ എന്ന് പറയുക . വാഹനത്തിൽ കയറിയിരുന്നാൽ ഈ വാഹനം തനിക്ക് എളുപ്പമാക്കിത്തന്നതിലൂടെ അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹത്തെ സ്മരിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്യുക :

‘ സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുഖ്രിനീൻ വഇന്നാ ഇലാ റബ്ബിനാ ലമുൻഖലിബുൻ . അലാഹുമ്മ ഇന്നാ നലൂക്ക ഫീ സഫരിനാ ഹാദാ അൽ ബിർറ വത്തഖ്വാ വമിനൽ അമലി മാ തർദാ , അലാഹുമ്മ ഹവിൻ അലൈനാ സഫറനാ ഹാദാ വത്വി അന്നാ ബുഹു അല്ലാഹുമ്മ അൻത സ്വാഹിബു ഫിസ്റ്റഫർ , വൽ ഖലീഫത്തു ഫിൽ അഹ്ൽ , അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ വഅ്ഥാഇസ്സഫർ , വകആബത്തിൽ മൻദർ , വസുഇൽ മുൻഖലബി ഫിൽമാലി വൽ അഹ്ൽ ‘ ,

‘ ഞങ്ങൾക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല . തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു ‘ ( സുഖ്റുഫ് : 13 ) . ‘ അല്ലാഹുവേ , ഈ യാത്രയിൽ പുണ്യത്തിനും തഖ്വക്കും നീ തൃപ്തിപ്പെട്ട കർമ്മങ്ങൾക്കുമായി ഞങ്ങൾ നിന്നോട് യാചിക്കുന്നു , അല്ലാഹുവേ , ഈ യാത്ര ഞങ്ങൾക്ക് നീ എളുപ്പമാക്കിത്തരികയും അതിന്റെ ദൂരം ലഘൂകരിക്കുകയും ചെയ്യേണമേ . അല്ലാഹുവേ . . യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പ്രതിനിധിയും നീയാണ് . അല്ലാഹുവേ , യാത്രാ ക്ലേശങ്ങളിൽ നിന്നും മോശമായ കാഴ്ചകളിൽ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള മോശമായ പരിണിതിയിൽ നിന്നും ഞാൻ നിന്നിൽ ശരണം തേടുന്നു ‘ , കയറ്റങ്ങൾ കയറുമ്പോൾ തക്ബീർ ചൊല്ലുന്നതും ഇറക്കങ്ങൾ ഇറങ്ങുമ്പോൾ തസ്ബീഹ് ചൊല്ലുന്നതും ഉത്തമമാണ് . എവിടെയെ ങ്കിലും വിശ്രമത്തിനായും മറ്റും ഇറങ്ങിയാൽ

( ആദു ബികലിമാത്തില്ലാഹിത്താമാത്തി മിൻ ശർറി മാ ഖലക്ക് ) എന്ന് പ്രാർത്ഥിക്കുക .

സാരം : ‘ പരിപൂർണ്ണമായ അല്ലാഹുവിന്റെ നാമങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചവയുടെ നാശങ്ങളിൽ നിന്നും ഞാൻ ശരണം തേടുന്നു ‘ . ഒരിടത്ത് ഇറങ്ങിയ ശേഷം ആരെങ്കിലും ഇപ്രകാരം പ്രാർത്ഥിച്ചാൽ അവൻ അവിടെ നിന്ന് യാത്രയാവുന്നത് വരെ അവനെ യാതൊന്നും ഉപദ്രവിക്കുകയില്ല .

യാത്രയിലെ നമസ്കാരം

നാട്ടിൽ താമസിക്കുന്നവനെപ്പോലെത്തന്നെ യാത്രക്കാരനും നമസ്കാരം അവയുടെ സമയത്ത് ജമാഅത്തായി നിർവ്വഹിക്കൽ നിർബന്ധമാണ് . അല്ലാഹു പറയുന്നു :

( നബിയേ ) , നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും , അവർക്ക് നേതൃത്വം കൊടുത്തുകൊണ്ട് നമസ്കാരം നിർവ്വഹിക്കുകയുമാണെങ്കിൽ അവരിൽ ഒരു വിഭാഗം നിന്റെ കൂടെ നിൽക്കട്ടെ . അവർ അവരുടെ ആയുധങ്ങൾ എടുക്കുകയും ചെയ്യട്ടെ . അങ്ങനെ അവർ സുജൂദ് ചെയ്ത് കഴിഞ്ഞാൽ അവർ നിങ്ങളുടെ പിന്നിലേക്ക് മാറി നിൽക്കുകയും , നമസ്കരിച്ചിട്ടില്ലാത്ത മറ്റു വിഭാഗം വന്ന് നിന്റെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ ‘ ( നിസാഅ് 102 ) . ഭയത്തോടൊപ്പം സംഘട്ടനവും യുദ്ധവും നടക്കുന്ന അവസരത്തിൽപ്പോലും ജമാഅത്ത് നമസ്കാരം അല്ലാഹു രണ്ട് വിഭാഗങ്ങളുടെ മേലും നിർബന്ധമാക്കിയിരിക്കുന്നു . എങ്കിൽ സമാധാനവും ശാന്തിയുമുള്ള അവസരത്തിൽ അത് കൂടുതൽ നിർബന്ധമാകുന്നു . യാത്രയിലാണെങ്കിലും സ്വദേശത്താണെങ്കിലും റസൂൽ ( സ ) യും സ്വഹാബത്തും ജമാഅത്ത് നമസ്കാരത്തിൽ കൃത്യനിഷ്ഠ പാലിക്കുന്നവരായിരുന്നു . അബ്ദുല്ലാഹിബ്നുമസ്ഊദ് ( റ ) പറയുകയുണ്ടായി . ‘ കാപട്യം വ്യക്തമായ കപടവിശ്വാസികളല്ലാത്ത മറ്റാരും ജമാഅത്ത് നമസ്കാരങ്ങളിൽ നിന്ന് പിന്തി നിൽക്കാറില്ലായിരുന്നുവെന്ന് ഒരു ളെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിരുന്നു . രോഗിയായ ആളെ മറ്റ് രണ്ട് പേർക്കിടയിൽ തുക്കിപ്പിടിച്ചുകൊണ്ടെങ്കിലും കൊണ്ടുവരപ്പെ ടുകയും സ്വഫ്ഫിൽ നിറുത്തുകയും ചെയ്യുമായിരുന്നു ‘ ( മുസ്ലിം ) . ശുദ്ധിയിലും വുദുവിലും നിർബന്ധമായും ജാഗ്രത വേണം . മല മൂത്ര വിസർജനം , കീഴ്വായു പുറപ്പെടൽ ഗാഡമായ ഉറക്കം മുതലായവ കാരണത്താൽ ചെറിയ അശുദ്ധിയുണ്ടായാൽ വുദു എടുക്കുകയും , സംയോഗം ഇന്ദ്രിയ സ്ഘലനം പോലെയുള്ള കാര ണങ്ങളാൽ വലിയ അശുദ്ധിയുണ്ടായാൽ കുളിക്കുകയും വേണം .

. ഇനി വെള്ളം ലഭിച്ചില്ലെങ്കിൽ , അല്ലെങ്കിൽ കൂടെയുള്ള അൽപ്പം ജലം ഭക്ഷണ പാനീയങ്ങൾക്ക് ആവശ്യമായതാണെങ്കിൽ അവൻ തയമ്മും ചെയ്താൽ മതി . അല്ലാഹു പറയുന്നു :

‘ നിങ്ങൾ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താൽ , അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്ര വിസർജനം കഴിഞ്ഞു വരികയോ , നിങ്ങൾ സ്ത്രീകളുമായി സംസർഗ്ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടി ക്കൊള്ളുക . എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക . നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തി വെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല , എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും അവന്റെ അനുഗ്രഹം നിങ്ങളുടെ മേൽ പൂർത്തിയാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്കുന്നു നിങ്ങൾ നന്ദിയുള്ളവരായേക്കാം ‘ ( മാഇദ 6 ) . വുദുവിന്റെയും കുളിയുടെയും രൂപം സുവിദിതമാണല്ലോ . ( അതിനാൽ അതിവിടെ വിവരിക്കുന്നില്ല ).

കൈപ്പടം രണ്ടും ഭൂമിയിൽ അടിക്കുകയും ശേഷം അവ കൊണ്ട് മുഖവും മുൻകൈകളും തടവുകയും ചെയ്യലാണ് – തയമ്മും . നബി ( സ ) അമ്മാറുബയാസിർ ( റ ) വിനോട് പറഞ്ഞതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു : ‘ താങ്കൾക്ക് മുഖവും കൈപ്പടങ്ങളും ( തടവിയാൽ ) മതിയാകുന്നതാണ് ‘ , മറ്റൊരു റിപ്പോർട്ടിൽ , ‘ നബി ( സ ) തന്റെ കൈ കൊണ്ട് ഭൂമിയെ അടിക്കുകയും എന്നിട്ടത് കൊണ്ട് തന്റെ മുഖവും കൈപ്പടങ്ങളും തടവുകയും ചെയ്തു ‘ എന്നുണ്ട് . മുസ്ലി മിന്റെ റിപ്പോർട്ടിൽ ‘ അദ്ദേഹം തന്റെ കൈ കൊണ്ട് ഭൂമിയിൽ ഒരു അടി അടിച്ചു ‘ എന്നും വന്നിട്ടുണ്ട് . തയമ്മും കൊണ്ടുള്ള ശുദ്ധീകരണം സമയബന്ധിതമാണ് . വെള്ളം കിട്ടുന്നതോടെ തയമ്മും ബാത്വിലാവുകയും ആ വെള്ളം ഉപയോഗിക്കൽ അയാൾക്ക് നിർബന്ധമാവുകയും ചെയ്യുന്നു . വെള്ളം കിട്ടുന്നതോടെ , വലിയ അശുഡിയകറ്റാൻ തയമ്മും ചെയ്ത ആൾക്ക് കുളിയും , ചെറിയ അശുദ്ധിയകറ്റാൻ വുദുവും നിർബന്ധമാവുന്നു . ഹദീസിൽ കാണാം : 

” ശുദ്ധിയുള്ള ഭൂതലം മുസ്ലിമിന്റെ ശുദ്ധീകരണ വസ്തുവാണ് , പത്തുവർഷത്തിന് വെള്ളം കിട്ടിയില്ലെങ്കിൽ പോലും . എന്നാൽ വെള്ളം കിട്ടിയാൽ അദ്ദേഹം അല്ലാഹുവെ സൂക്ഷിക്കുകയും തന്റെ തൊലിയിൽ വെള്ളം സ്പർശിക്കുകയും ചെയ്യട്ടെ ‘ ( ബസ്സാർ ) . ദുഹ്ർ , അസ്വർ , ഇശാ എന്നീ നാല് റക്അത്തുകളുള്ള നമസ്കാരങ്ങൾ രണ്ട് റക്അത്തുകളാക്കി ചുരുക്കി നമസ്കരിക്കൽ യാത്രക്കാരന് സുന്നത്താണ് . ഇബ്നു ഉമറിൽ നിന്നും ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്നു . അദ്ദേഹം പറയുന്നു : ‘ ഞാൻ നബി ( സ ) യോടൊപ്പം സഹയാത്രികനായിരുന്നു . അദ്ദേഹം യാത്രയിൽ നമസ്കാരം രണ്ട് റക്അത്തിനെക്കാൾ അധികരിപ്പിച്ചിരുന്നില്ല . അബൂബക്കറും ഉമറും ഉസ്മാനും ( റ ) അപ്രകാരം തന്നെയായിരുന്നു ‘ , ആയിശ ( റ ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു .

” നമസ്കാരം നിർബന്ധമാക്കപ്പെട്ടത് രണ്ട് റക്അത്തുകളായാണ്, പിന്നീട് നബി ( സ ) മദീനയിലേക്ക് ഹിജ്റ പോയപ്പോൾ നാല് റക്അത്തുകളായി നിർബന്ധമാക്കപ്പെട്ടു യാത്രയിലുള്ള നമസ്കാരം ആദ്യത്തെ നിയമമനുസരിച്ച് നിലനിറുത്തപ്പെടുകയും ചെയ്തു . അപ്പോൾ യാത്രക്കാരൻ തന്റെ നാട്ടിൽ നിന്നും പുറപ്പെട്ട് അവിടെ തിരിച്ചെത്തുന്നത് വരെ നാലുറത്തുള്ള നമസ്കാരങ്ങൾ രണ്ടാക്കി ചുരുക്കി നമസ്കരിക്കലാണ് സുന്നത്ത് , ആ യാത്ര ദീർഘിച്ചതാണെങ്കിലും ചുരുങ്ങിയതാണെങ്കിലും ശരി . അബ്ബാസ് ( റ ) വിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു . ‘ മക്കാവിജയ വർഷം നബി ( സ ) പത്തൊമ്പത് ദിവസം മക്കയിൽ രണ്ട് റക്സത്ത് വീതം നമസ്കരിച്ചുകൊണ്ട് കഴിച്ചുകൂട്ടി . എന്നാൽ നാല് റക്അത്ത് നമസ്കരിക്കുന്ന ഇമാമിന്റെ പിന്നിലാണ് നമസ്കരിക്കുന്നതെങ്കിൽ നിർബന്ധമായും യാത്രക്കാരനും നാല് രശ്നത്ത് നമസ്കരിക്കണം . അയാൾ ഇമാമിനോടൊപ്പം ചേർന്നത് നമസ്കാരത്തിന്റെ ആരംഭത്തിലാണെങ്കിലും ഇടയിലാണെങ്കിലും ശരി . നബി ( സ ) പറഞ്ഞു . ‘ ഇമാം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അദ്ദേഹം തുടർപ്പടാൻ ങ്ങിയാണ് അതിനാൽ നിങ്ങൾ അദ്ദേഹത്തോട് എതിരാവരുത് ( ബുഖാരി , മുസ്ലിം ) . മറ്റൊരു ഹദീസിൽ കാണാം , നബി ( സ ) പറഞ്ഞു : ‘ ഇമാമിനോടൊപ്പം നിങ്ങൾക്ക് ലഭിച്ചത് നിങ്ങൾ നമസ്കരിക്കുക നഷ്ടപ്പെട്ടത് നിങ്ങൾ പൂർത്തിയാക്കുകയും ചെയ്യു ക ‘ ( ബുഖാരി , മുസ്ലിം ) .

ഇബ്നുഅബ്ബാസ് ( റ ) ചോദിക്കപ്പെട്ടു . ‘ യാത്രക്കാരൻ എന്തു ചെയ്യണം ? തനിച്ച് നമസ്കരിക്കുമ്പോൾ രണ്ട് റക്അത്തും സ്വദേശിയായ ഒരു ഇമാമിനെ തുടർന്ന് നമസ്കരിക്കുമ്പോൾ നാലുമാണോ നമസ്കരിക്കേണ്ടത് ? , അപ്പോൾ അദ്ദേഹം പറഞ്ഞു ? അതാണ് പ്രവാചകചര് . ( സ്വദേശിയായ ) ഇമാമിന്റെ കുടെ നമസ്കരിക്കുമ്പോൾ ഇബ്നു ഉമർ പൂർത്തിയായി നമസ്കരിക്കുകയും യാത്രയിൽ തനിച്ചായിരിക്കുമ്പോൾ ചുരുക്കി നമസ്കരിക്കുകയുമാണ് ചെയ്യാറുണ്ടായിരുന്നത് .

തുടർച്ചയായ യാത്രയാൽ പ്രയാസം നേരിടുമ്പോൾ യാത്രക്കാരന് ദുഹ്ം അസ്വറും തമ്മിലും മഗ്രിബും ഇശാഉം തമ്മിലും ചേർത്ത് ( ജംഅ് ആക്കി നമസ്കരിക്കാവുന്നതാണ് . ഇത്തരം ഘട്ടത്തിൽ തനിക്ക് കൂടുതൽ സൗകര്യപ്രദമായ രൂപത്തിൽ അവയെ മുന്തിച്ചോ പിന്തി ചേച്ചോ ജംഅ് ആക്കാവുന്നതാണ് . അനസുബ്നു മാലിക് ( റ ) വിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം നബി ( സ ) സൂര്യൻ മധ്യത്തിൽ നിന്നും തെറ്റുന്നതിന് മുമ്പ് യാത്ര പുറപ്പെട്ടാൽ ദുഹിനെ അസ്വറിന്റെ സമയത്തിലേക്ക് പിന്തിപ്പിക്കുകയും ശേഷം രണ്ടും ചേർത്ത് നമസ്കരിക്കുകയും ചെയ്യും . യാത്ര പുറപ്പെടുന്ന ഘട്ടത്തിൽ സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയിട്ടുണ്ടെങ്കിൽ അദ്ദേഹം ദുഹ്ർ നമസ്കരിക്കുകയും ശേഷം പുറപ്പെടുകയും ചെയ്യും . ഇമാം ബൈഹഖിയുടെ ഒരു റിപ്പോർട്ടിൽ കാണാം : ‘ നബി യാത്ര പുറപ്പെടുമ്പോൾ സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയിട്ടുണ്ടെങ്കിൽ അദ്ദേഹം ദുഹം അസ്വറും ചേർത്ത് നമസ്കരിക്കുമായിരുന്നു ‘ , എന്നാൽ യാത്രക്കാരന് ജംഅ് ചെയ്യേണ്ടുന്ന ആവശ്യമില്ല എങ്കിൽ അങ്ങനെ വേണ്ടതില്ല . ഉദാഹരണമായി ഒരാൾ യാത്രക്കിടയിൽ ഒരിടത്ത് ഇറങ്ങുകയും , അടുത്ത നമസ്കാരത്തിന്റെ സമയമായ ശേഷമല്ലാതെ അവിടെ നിന്ന് പുറപ്പെടുകയും ചെയ്യുന്നില്ല എങ്കിൽ അയാൾ ജംഅ് ചെയ്യാതിരിക്കലാണ് ഉത്തമം . കാരണം അയാൾക്ക് അതിന്റെ ആവശ്യമില്ല . അപ്രകാരം ആവശ്യമില്ലാതിരുന്നതിനാലാണ് നബി ( സ ) അദ്ദേഹത്തിന്റെ വിടവാങ്ങൽ ഹജജിൽ മിനായിൽ വെച്ച് ജംഅ് ചെയ്യാതിരുന്നത് .

യാത്രക്കാരന് സ്വദേശത്തുള്ളവൻ നമസ്കരിക്കുന്നതുപോലെ അന്നെ ദുഹാ , രാത്രി നമസ്കാരം , വിത്ത് , പോലെയുള്ള ഐച്ഛിക നമസ്കാരങ്ങൾ നിർവ്വഹിക്കാവുന്നതാണ് . എന്നാൽ ദുഹ്റിന്റെയും മഗ്രിബിന്റെയും ഇശാഇന്റെയും റവാത്തിബ് നമസ്കാരങ്ങൾ നിർവ്വഹിക്കാതിരിക്കലാണ് പ്രവാചകചര്യ .

ഗുണപാഠ കഥകൾ – ഒന്ന് – വസ്വിയത്ത് ചെയ്യാൻ എനിക്ക് സമ്പത്തില്ല…

ഗുണപാഠ കഥകൾ – ഒന്ന്

വസ്വിയത്ത് ചെയ്യാൻ എനിക്ക് സമ്പത്തില്ല...

സമീർ മുണ്ടേരി

 
 

ഉമർ ബ്നു അബ്ദുിൽ അസീസ് (റഹി)  പതിനൊന്ന് മക്കളെ വിട്ടേച്ചാണ് മരണപ്പെട്ടത്. ഓരോ മക്കൾക്കും അനന്തരാവകാശമായി ലഭിച്ചത് മുക്കാൽ ദീനാർ വീതമാണ്

മരണ സമയത്ത് അദ്ദേഹം അവരോട് പറഞ്ഞു: മക്കളെ, വസ്വിയത്ത് ചെയ്യാൻ എന്റെ അടുക്കൽ സമ്പത്തില്ല.

ഹിശാം ബ്നു അബ്ദുൽ മലിക്കും പതിനൊന്ന് മക്കളെ വിട്ടേച്ചാണ് മരണപ്പെട്ടു പോയത്. ഓരോരുത്തർക്കും അനന്തര
സ്വത്തായി ലഭിച്ചത് പത്ത് ലക്ഷം ദീനാർ വീതമാണ്.
എന്നാൽ ഉമർ ബ്നു അബ്ദുിൽ
അസീസിന്റെ മക്കളെല്ലാം സമ്പന്നരായിത്തീർന്നു.  അവരിലൊരാൾ തന്റെ  സമ്പത്തിൽ നിന്ന് ഒരു ലക്ഷം
കുതിരപ്പുറത്ത് ഒരു ലക്ഷം കുതിരപ്പടയാളികളെ അല്ലാഹുവിന്റെ മാർഗത്തിൽ സജ്ജമാക്കി. ഹിശാം ബ്നു അബ്ദുൽ മലിക്കിന്റെ  മക്കളെല്ലാം ദരിദ്രരായി മാറി..

ഗുണപാഠം: നൽകുന്നതും
തിരിച്ചെടുക്കുന്നതും അല്ലാഹുവാണ്.


✍✍✍✍
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ

 
 

അല്ലാഹുവും മലക്കുകളും നബിയുടെ മേൽ സ്വലാത്ത് ചെയ്യുന്നു എന്നതിന്റെ വിവക്ഷ

അല്ലാഹുവും മലക്കുകളും നബിയുടെ മേൽ സ്വലാത്ത് ചെയ്യുന്നു എന്നതിന്റെ വിവക്ഷ

 

നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലൽ ഏറെ പുണ്യമുള്ള ഒരു കർമ്മമാകുന്നു.  നബിയുടെ(സ്വ) മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുള്ളതായി കാണാവുന്നതാണ്.

ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻣَﻠَٰٓﺌِﻜَﺘَﻪُۥ ﻳُﺼَﻠُّﻮﻥَ ﻋَﻠَﻰ ٱﻟﻨَّﺒِﻰِّ ۚ ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺻَﻠُّﻮا۟ ﻋَﻠَﻴْﻪِ ﻭَﺳَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ

തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (ഖു൪ആന്‍: 33/56)

صلوة  (സ്വലാത്ത്) എന്ന വാക്കിന് അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന എന്നൊക്കെ അര്‍ത്ഥം വരും. അല്ലാഹു നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചെയ്യുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മലക്കുകളോട് നബിയെ(സ്വ) പ്രശംസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. മലക്കുകള്‍ നബിയുടെ(സ്വ) മേല്‍ സ്വലാത്ത് ചൊല്ലുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവ൪ നബിക്ക്(സ്വ)  വേണ്ടി പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ അബുല്‍ ആലിയയില്‍ നിന്നും അപ്രകാരമാണ് ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലാഹു മലക്കുകളുടെ അടുക്കല്‍ വെച്ച നബിയെ(സ്വ) പ്രശംസിച്ചുകൊണ്ടിരിക്കുന്നുവെന്നും ആ പ്രശംസകള്‍ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും ചുരുക്കം.

يُصَلُّونَ   (യുസ്വല്ലൂന) എന്നാല്‍  അനുഗ്രഹത്തിനായി പ്രാ൪ത്ഥിക്കുകയെന്നാണ് വിവക്ഷയെന്ന് ഇബ്നു അബ്ബാസില്‍(റ) നിന്ന് ഇമാം ബുഖാരിതന്നെ(റ) ഉദ്ധരിക്കുന്നുണ്ട്. അല്ലാഹു  നബിക്ക് (സ്വ) അനുഗ്രഹവും കാരുണ്യവും നല്‍കുന്നുവെന്നും നബിക്ക് (സ്വ) അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും താല്പര്യം.

ഇവയില്‍ ഏറ്റവും അനുയോജ്യമായത് അബുല്‍ ആലിയയില്‍ നിന്നു ഉദ്ധരിച്ചതാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി(റ) തന്റെ  ഫത്ഹുൽ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഇമാം ഇബ്നുല്‍ ഖയ്യിം(റ) , ശൈഖ് ഉഥൈമീന്‍(റഹി) എന്നിവരെല്ലാം ഈ അഭിപ്രായക്കാരാണ്. 

اللَّهُمَّ صَلِّ  عَلَى  مُحَمَّدٍ    (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ) എന്നാൽ അല്ലാഹുവേ നീ മുഹമ്മദ് നബിയെ പ്രശംസിക്കണമേ എന്നാണ്. നാം സ്വലാത്ത് ചൊല്ലിയില്ലെങ്കിലും അല്ലാഹു നബിയെ പ്രശംസിച്ചു കൊണ്ടിരിക്കുന്നതാണ്. അപ്പോള്‍ പുതിയ ഒരു കാര്യത്തിനുള്ള പ്രാ൪ത്ഥനയല്ല ഇത്, മറിച്ച് നിലവിലുള്ള  പ്രശംസിച്ച് പറയലിനെ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാ൪ത്ഥനയാണിത്.

وقال الحليمي في الشعب معنى الصلاة على النبي صلى الله عليه وسلم تعظيمه فمعنى قولنا اللهم صل على محمد عظم محمدا والمراد تعظيمه في الدنيا بإعلاء ذكره وإظهار دينه وابقاء شريعته وفي الآخرة باجزال مثوبته وتشفيعه في أمته وابداء فضيلته بالمقام المحمود وعلى هذا فالمراد بقوله تعالى صلوا عليه ادعوا ربكم بالصلاة عليه

നബിയുടെ(സ്വ) മേലുള്ള സ്വലാത്ത് എന്നാൽ നബിയെ (സ്വ) പുകഴ്ത്തലാണ്. اللَّهُمَّ صَلِّ  عَلى محمدٍ  )അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ( എന്നാൽ അല്ലാഹുവേ നീ മുഹമ്മദ് നബിയെ പുകഴ്ത്തേണമേ എന്നാണ്. അത് ഐഹിക ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കലും അദ്ദേഹത്തിലുടെ പൂർത്തീകരിക്കപ്പെട്ട മതത്തിന്റെ സ്വീകാര്യത പ്രകടമാക്കലും (വർദ്ധിപ്പിക്കലും), അദ്ദേഹം നൽകിയ ശരീഅത്തിനെ നിലനിർത്തലുമാണ്. പാരത്രിക ജീവിതത്തിലാകട്ടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകലും, തന്റെ സമുദായത്തിനുള്ള ശുപാർശക്കുള്ള അവസരം നൽകലും, മഖാമൻ മഹ്മൂദൻ എന്ന പദവിയിൽ അദ്ദേഹത്തിനെ ഉന്നതനാക്കലുമാണ്. അതിനാൽ ‘സ്വല്ലൂ അലൈഹി’ എന്ന് പറയുമ്പോൾ ഇവക്കെല്ലാമുള്ള പ്രാർത്ഥനയാണ് അതിലടങ്ങിയിട്ടുള്ളത് (ഫത്ഹുൽ ബാരി :11/156)

ഇമാം ഇബ്നുല്‍ ഖയ്യിം(റ) പറയുന്നു: നബിക്ക്(സ്വ) വേണ്ടി സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു കല്‍പ്പിക്കുന്നതിന്റെ ഉദ്ദേശ്യം,  അല്ലാഹുവും മലക്കുകളും എന്തൊരു സ്വലാത്താണോ നി൪വ്വഹിക്കുന്നത് അതിനായി പ്രാ൪ത്ഥിക്കാനാണ് എന്നാണ്. അതായത് അദ്ദേഹത്തെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ മഹത്വവും ശ്രേഷ്ടതയും പ്രകടമാക്കലും അദ്ദേഹത്തെ ബഹുമാനിക്കലും അദ്ദേഹത്തിന് അല്ലാഹുവുമായുള്ള സാമീപ്യത്തെ അധികരിപ്പിക്കാന്‍ ഉദ്ദേശിക്കലുമാണ്. അത് അല്ലാഹു അദ്ദേഹത്തിന്  നല്‍കിയ ആദരവുകളെ എടുത്ത് പറയലും അതിനായി അല്ലാഹുവോട് തേടലുമാണ്. പ്രസ്തുത തേട്ടത്തേയും പ്രാ൪ത്ഥനയേയുമാണ് ഇവിടെ സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. (ജലാഉല്‍ അഫ്ഹാം ഫിസ്സ്വലാത്തി അലാ ഖൈരില്‍ അനാം)

ശൈഖ് ഉഥൈമീന്‍(റഹി) പറയുന്നു: “ഇവ്വിഷയത്തില്‍ പറയപ്പെട്ടിട്ടുള്ള ഏറ്റവും നല്ല അഭിപ്രായം അബുല്‍ ആലിയയുടേതാണ്. അദ്ദേഹം പറഞ്ഞു: ‘പ്രവാചകന്റെ (സ്വ) മേലുള്ള അല്ലാഹുവിന്റെ സ്വലാത്ത് ഉന്നതമായ (മലക്കുകളുടെ) സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കലാണ്. ‘അല്ലാഹുമ്മ സ്വല്ലി അലൈഹി’ എന്ന് പറയുന്നതിന്റെ അര്‍ത്ഥം ‘അല്ലാഹുവേ, ഉന്നതമായ സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കണേ, എന്നാണ്. അതായത് അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുടെ അടുത്ത് വെച്ച്.” (അശ്ശറഹുല്‍ മുമ്തിഉ -3/163)

സ്വലാത്തിന്റെ ഭാഷാര്‍ത്ഥങ്ങളില്‍ പെട്ട ഈ രണ്ട് നിര്‍വചനങ്ങളും സ്വീകരിച്ചാലും പരസ്പര വിരുദ്ധമാകുന്നില്ലെന്നതാണ് വസ്തുത.

നോമ്പിന്‍റെ വിധിവിലക്കുകള്‍

/25

നോമ്പിന്‍റെ വിധിവിലക്കുകള്‍ - Part 1

2020-04-14 10.00 AM മുതൽ 2020-04-15 8.00 PM വരെ ഉത്തരമയച്ചവരിൽ നിന്നും തെരെഞ്ഞെടുത്തവരെയാണ് ഇവിടെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ മാർക്ക് നേടിയ ആളുകളെയും ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Zameel Online Quiz -Part 1 വിജയികൾ🏆
1 Sulaikha Vaniyambalam
2 Rafseena Nasar Talimparamba
3 Musthafa Saudi
4 Arshad Kannur
5 Kadeeja Feroke
6 Afsar Musthafa Taliparamba
7 Hafsath Madakkara
8 Fathimath Zuhra Kasaragod
9 Kadheeja P Manjeri
10 Abdul Majeed M Manjeri

പരിശുദ്ധ റമദ്വാൻ ആഗതമാവുകയായി. റമദ്വാനിനെ കുറിച്ചും നോമ്പിനെ കുറിച്ചും നമുക്ക് നല്ല അറിവുണ്ടായിരിക്കണം. അതിന് സഹായകമാകുന്ന 25 ചോദ്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. ഉത്തരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കുക. മുഴുവന്‍ അടയാളപ്പെടുത്തിക്കാഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കും ശരിയുത്തരങ്ങളും കാണാവുന്നതാണ്. കൂടുതല്‍ പഠിക്കാനുള്ള ഒരു അവസരമായി ഇത് മാറട്ടെ. ഹദീസുകള്‍ അടിസ്ഥാനമാക്കിയാണ് കൂടുതല്‍ ചോദ്യങ്ങളും തയ്യാറാക്കിയിരിക്കുന്നത്, അതിനാല്‍ ചോദ്യങ്ങള്‍ ശ്രദ്ധിച്ച് വായിക്കണം.
നിങ്ങള്‍ ചെയ്‌താല്‍ മറ്റുള്ളവരിലേക്കും ഷെയര്‍ ചെയ്യുക ..
അല്ലാഹു സഹായിക്കട്ടെ...ആമീന്‍

1 / 25

റമദ്വാനിലെ നോമ്പ് കഴിഞ്ഞാല്‍ഏറ്റവും ശ്രേഷ്ഠമായ നോമ്പ് എന്ന് നബി صلى الله عليه وسلم അറിയിച്ച നോമ്പ് ഏത് ?

2 / 25

റമദ്വാന്‍ സ്ഥിരീകരണം നടത്താന്‍ മാസം കാണണം. അല്ലെങ്കില്‍?

3 / 25

റമദ്വാനിലെ ഓരോ പത്തിലും ചൊല്ലാന്‍ പ്രത്യേകം പ്രാര്‍ത്ഥനകള്‍ സ്വഹീഹായി വന്നിട്ടുണ്ടോ ?

4 / 25

റമദ്വാനിലെ നോമ്പിന്‍റെ വിധിയെന്താണ് ? *

5 / 25

നോമ്പിന്‍റെ ശര്ത്വുകളില്‍ (നിബന്ധനകളില്‍ ) പെടാത്തത് ഏത് ? *

6 / 25

ഒരു സ്വാഅ് എത്ര തൂക്കമാണ് ?

7 / 25

ഓരോ ആഴ്ചയിലും ആവര്‍ത്തിച്ച് വരുന്ന സുന്നത്ത് നോമ്പുകള്‍ ഏവ ?

8 / 25

രോഗി, ആര്‍ത്തവം-പ്രസവ രക്തമുള്ളവള്‍, ഗര്ഭിണി-മുലയൂട്ടുന്നവള്‍, മാറാരോഗം-വാര്ദ്ധഖ്യം കാരണം ബാലഹീനതയുള്ളവര്‍ എന്നിവര്‍ക്ക് നോമ്പില്‍ ഇളവുണ്ട്. കൂടാതെ താഴെ കൊടുത്തവരില്‍ ഒരു വിഭാഗം കൂടിയുണ്ട്. അവര്‍ ആരാണ് ? *

9 / 25

നോമ്പ് തുറക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ ഉത്തമമായി പഠിപ്പിക്കപ്പെട്ടവ ഏവ ? *

10 / 25

.................... എനിക്കുള്ളതാണ്. ഞാന്‍ അതിന് (നന്നായി) പ്രതിഫലം നല്‍കും. ഏതിനെ കുറിച്ചാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത് ?

11 / 25

ഒരു മുദ്ദ്‌ എന്നാല്‍ എത്രയാണ് ?

12 / 25

രോഗം കൊണ്ടോ വാര്‍ദ്ധക്യം കൊണ്ടോ ഒരിക്കലും നോമ്പ് നോല്‍ക്കാന്‍ കഴിയാത്തവര്‍ എന്ത്ചെയ്യണം ?

13 / 25

നോമ്പ് തുടങ്ങാനും, അവസാനിപ്പിക്കാനും റേഡിയോ പോലെയുള്ളവയിലെ ബാങ്കുകള്‍ അവലംബിക്കാന്‍ പറ്റുമോ ?

14 / 25

അത്താഴം കഴിക്കുന്നതിന്‍റെ വിധിയെന്താണ് ? *

15 / 25

നോമ്പുകാരനായിരിക്കെ സ്വപ്നസ്ഖലനം ഉണ്ടായാല്‍ നോമ്പിന് എന്ത് സംഭവിക്കും ?

16 / 25

ഗര്‍ഭിണി, മൂലയൂട്ടുന്നവള്‍ എന്നിവര്‍ക്ക് കുട്ടിയുടെ കാര്യത്തില്‍ ഭയം ഉണ്ടെങ്കില്‍ നോമ്പ് ഒഴിവാക്കാം. പിന്നീട് അവര്‍ എന്ത് ചെയ്യണം ?

17 / 25

റമദ്വാനിലെ ഏറ്റവും ശ്രേഷ്ടമായ ദിനങ്ങള്‍ ....ആണ്

18 / 25

ഒരോ മാസവും ആവര്‍ത്തിച്ച് വരുന്ന ശ്രേഷ്ഠമായ സുന്നത്ത് നോമ്പുകളാണ്.............?

19 / 25

നോമ്പും, പെരുന്നാളും ഉറപ്പിക്കാന്‍ ഗോള ശാസ്ത്രം അടിസ്ഥാനമാക്കാന്‍ പറ്റുമോ ? *

20 / 25

സകാത്തുല്‍ ഫിത്വ"ര്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്‌. എപ്പോഴാണത് കൊടുക്കേണ്ടത്?

21 / 25

നോമ്പിന്‍റെ നിര്‍വ്വചനം എന്ത് ? *

22 / 25

റമദ്വാനില്‍ നോമ്പിന് നിയ്യത്ത് വെക്കേണ്ടത് എപ്പോള്‍ ? 

23 / 25

ഗര്‍ഭിണി, മൂലയൂട്ടുന്നവള്‍ എന്നിവര്‍ക്ക് സ്വന്തം ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഭയം ഉണ്ടെങ്കില്‍ നോമ്പ് ഒഴിവാക്കാം. എന്നാല്‍ പിന്നീട് അവര്‍ എന്ത് ചെയ്യണം ?

24 / 25

നോമ്പുകാരന് ഭക്ഷണ സാധനങ്ങളുടെ രുചി നോക്കാന്‍ അനുവാദമുണ്ടോ ?

25 / 25

രണ്ട് പെരുന്നാള്‍ ദിനങ്ങളിലും, നോമ്പുണ്ടോ ഇല്ലേ എന്ന സംശയമുള്ള ദിവസത്തിലും നോമ്പ് നോല്‍ക്കുന്നത് ............... ആണ് ?

Your score is

സുബൈറുബ്നുൽ അവ്വാം

സുബൈറുബ്നുൽ അവ്വാം (റ)

നബി(സ)യുടെ പിതൃസഹോദരിയായ സഫിയ്യയുടെ പുത്രനാണ് സുബൈർ. അദ്ദേഹത്തിന്റെ പിതാവ് ഖദീജ(റ)യുടെ സഹോദരൻ അവ്വാമുബ്നു ഖുവൈലിദാണ്.

ത്വൽഹത്തും സുബൈറും സന്തതസഹചാരികളായിരുന്നു. രണ്ടുപേരുടെയും ചരിത്രം അടർത്തിയെടുക്കാനാവാത്ത വിധം ബന്ധമുള്ളതാകുന്നു. നബി(സ) പലപ്പോഴും അവർ രണ്ടുപേരെയും പരസ്പരം ബന്ധപ്പെടുത്തി സംസാരിക്കുമായിരുന്നു. ത്വൽഹത്ത് നബി(സ)യുടെ പിതാമഹനായ മുർറത്തിന്റെയും സുബൈർ ഖുസൈയ്യിന്റെയും പരമ്പരകളിൽപെട്ടവരാകുന്നു.

സ്വഭാവം, വളർച്ച, സമ്പത്ത്, ഐശ്വര്യം, ധൈര്യം എന്നീ ഗുണങ്ങളിൽ അവർ തുല്യരായിരുന്നു. രണ്ടുപേരും സ്വർഗ്ഗം വാഗ്ദത്തം ചെയ്യപ്പെട്ട പത്തുസഹാബിമാരിൽ ഉൾപ്പെടുന്നു.

ഉമർ(റ) മരണ വക്രത്തിൽ തന്റെ പിൻഗാമിയെ നിശ്ചയിക്കാൻ നിയമിച്ച ആറു പേരടങ്ങുന്ന ആലോചന സമിതിയിലും അവരെ ഇണപിരിക്കാൻ കഴിഞ്ഞില്ല!

സുബൈർ (റ) പ്രാരംഭഘട്ടത്തിൽ തന്നെ ഇസ്ലാംമതമാശ്ലേഷിച്ചു. അന്ന് ഏഴു പേർ തികഞ്ഞിട്ടില്ലാത്ത ഒരു പ്രസ്ഥാനമായിരുന്നു ഇസ്ലാം. അദ്ദേഹത്തിന്ന് അന്ന്പതിനാറു വയസ്സു പ്രായമായിരുന്നു. അർഖമിന്റെ വീട്ടിൽ നബി(സ) രഹസ്യപ്രബോധനം നടത്തിയപ്പോൾ അദ്ദേഹം അതിലൊരംഗമായിരുന്നു.

ചെറുപ്പത്തിലേ പ്രാപ്തനായ ഒരു കുതിരപ്പടയാളിയായിരുന്നു അദ്ദേഹം.

ഇസ്ലാമിന്ന് വേണ്ടി ആദ്യമായി ഉറയിൽനിന്ന് ഊരിയവാൾ സുബൈറിന്റെതായിരുന്നു എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

സുബൈറും കൂട്ടുകാരും ഒരിക്കൽ അർഖമിന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. അവിടെ ഒരു കിംവദന്തി പറന്നെത്തി. മക്കയിൽ ഒരു വഴിയിൽ വെച്ചു നബി(സ) വധിക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു വാർത്ത!

അതു കേട്ട മാത്രയിൽ യുവാവായ സുബൈർ തന്റെ വാൾ ഊരിപ്പിടിച്ചു കൊണ്ട് മക്കയിലെ തെരുവിലേക്ക് ഇറങ്ങി. താൻ കേട്ടത് ശരിയാണെങ്കിൽ ഓരോ ഖുറൈശി പ്രമുഖരുടെയും തല തൻ്റെ വാളിന്നിരയാക്കണമെന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നടന്നു. ഊരിയ വാളുമായി ഈറ്റപ്പുലിയെപ്പോലെ പാഞ്ഞുവരുന്ന സുബൈറി(റ )നെ നബി (സ) വഴിയിൽ വെച്ചു കണ്ടുമുട്ടി.

നബി()യെ കണ്ട് സുബൈർ സന്തുഷ്ടനായി. നബി (സ) അദ്ദേഹത്തോട്
ചോദിച്ചു: “സുബൈർ എന്തു പിണഞ്ഞു?”

സുബൈർ കഥ വിവരിച്ചു. സന്തുഷ്ടനായ നബി (സ) അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു.

പുതിയ മതം അവലംബിച്ചതിന് പിതൃവ്യൻ അദ്ദേഹത്തെ ക്രൂരമായി ശിക്ഷിച്ചു. ഒരു പായയിൽ ചുരുട്ടി തീയിട്ടു പുകച്ചു ശ്വാസം മുട്ടിക്കുക പോലും ചെയ്തു!

കൊടും ക്രൂരതക്ക് വിധേയനായിക്കൊണ്ടിരിക്കുമ്പോൾ സുബൈറിനോട് പിതൃവ്യൻ ഇങ്ങനെ പറയുമായിരുന്നു: “

സുബൈറേ, മുഹമ്മദിനെ തള്ളിപ്പറയു,അവനെ അവിശ്വസിക്കൂ എങ്കിൽ നിന്നെ ഞാൻ വിമുക്തനാക്കാം.’

ഇല്ല, ഞാനൊരിക്കലും കുഫ്റിലേക്ക് മടങ്ങുകയില്ല എന്നു മാത്രമായിരുന്നു സുബൈറിന്റെ മറുപടി!

ഉരുക്കുപോലെ ഉറച്ച വിശ്വാസത്തിന്ന് മുമ്പിൽ പിതൃവ്യൻ പരാജിതനായി.

സുബൈർ(റ) അബ്സീനിയായിലേക്ക് രണ്ടു തവണയും ഹിജ്റ പോയിരുന്നു.

എല്ലാ യുദ്ധങ്ങളിലും സുബൈർ (റ) നബി (സ)യുടെ കൂടെ മുൻപന്തിയിൽ നിലയുറപ്പിച്ചു. ഉഹ്ദ് രണാങ്കണത്തിലെ വിപൽസന്ധിയിൽ അടിയുറച്ചു പൊരുതിയ ചുരുക്കം ചില സഹാബിമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ സംരക്ഷണത്തിന്ന് വേണ്ടി ഏറ്റ മുറിവുകൾക്കൊണ്ട് അദ്ദേഹത്തിന്റെ ശരീരം ആവരണം ചെയ്യപ്പെട്ടിരുന്നു. വിരിമാറിൽ കുന്തമുനകളും ഖഡ്ഗങ്ങളും പതിഞ്ഞ പാടുകൾ നിരവധിയായിരുന്നു. അതുകണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന തന്റെ കൂട്ടുകാരോട് അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു: “ഇതെല്ലാം നബി(സ)യുടെ കൂടെ അല്ലാഹു വിന്റെ മാർഗത്തിൽ പിണഞ്ഞ മുറിവുകളുടെ കലയാണ്.”

ഉഹ്ദ് യുദ്ധം കഴിഞ്ഞു ശത്രുസൈന്യം മക്കയിലേക്ക് മടങ്ങുകയായിരുന്നു. നബി(സ) അബൂബക്കറിനെയും (റ) സുബൈറിനെയും(റ) ഖുറൈശി സൈന്യത്തെ പിൻതുടരാൻ നിയോഗിച്ചു.

ജേതാക്കളായ ഒരു സൈന്യത്തെയാണ് തങ്ങൾ പിൻതുടരുന്നതെന്ന് വകവെയ്ക്കാതെ എഴുപത് പേരടങ്ങിയ ഒരു സൈന്യവുമായി അവർ മുന്നേറി.

കുറിക്കൊണ്ട് ഒരു യുദ്ധതന്ത്രമായിരുന്നു അത്. സുശക്തമായ ഒരു സൈന്യത്തിന്റെ മുൻനിരയെയാണ് സുബൈറും അബൂബക്കറും (റ) നയിക്കുന്നതെന്ന്ധരിച്ച ഖുറൈശികൾ അതിവേഗം മക്കയിലേക്ക് മടങ്ങി. മുസ്ലിം സൈന്യം ഇപ്പോഴും സുശക്തമാണെന്ന ഒരു ധാരണ ശത്രുക്കളിൽ വരുത്തിത്തീർക്കാൻ അതുവഴി അവർക്കു കഴിഞ്ഞു.

യർമൂക്ക് യുദ്ധക്കളത്തിൽ അദ്ദേഹം പ്രകടിപ്പിച്ച ധീരത തുല്യതയില്ലാത്തതായിരുന്നു.

ശ്രതുക്കളാൽ നിബിഡമായ റോമാപർവ്വതത്തിന്റെ പ്രാന്തത്തിൽ നിന്ന് പിന്തിരിയാൻ ശ്രമിക്കുകയായിരുന്ന തന്റെ സൈന്യത്തിന് ധൈര്യം നൽകിക്കൊണ്ട്  ശത്രുനിരയിലേക്ക് എടുത്തുചാടി അദ്ദേഹം പ്രകടിപ്പിച്ച രണപാടവം ചരിത്രത്തിന്റെ താളുകളിൽ മായാതെ കിടക്കുന്നു.

ദൈവിക മാർഗത്തിലുള്ള രക്തസാക്ഷിത്വം! അദ്ദേഹത്തിന്റെ അടക്കവയ്യാത്ത ഒരഭിനിവേശമായിരുന്നു അത്. രക്തസാക്ഷികളോടുള്ള ബഹുമാനവും അദ്ദേഹത്തിന് അതുല്യമായിരുന്നു.

അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “മുഹമ്മദ് നബി(സ)യുടെ ശേഷം പ്രവാചകന്മാർ ഉണ്ടാവുകയില്ല എന്നറിഞ്ഞിട്ടും ത്വൽഹത്ത് തന്റെ സന്തതികൾക്ക് പ്രവാച കന്മാരുടെ നാമം കൊടുത്തിരുന്നു. ഞാൻ എന്റെ സന്താനങ്ങൾക്ക് ശുഹദാക്കളുടെ നാമമാണ് ഇഷ്ടപ്പെടുന്നത്. അവർ അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷികളായി തീർന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.”

അബ്ദുല്ല, മുൻദിർ, ഉർവത്ത്, ഹംസ, ജഅ്ഫർ, മിസ്ഹബ്, ഖാലിദ് എന്നീ പ്രസിദ്ധരായ രക്തസാക്ഷികളുടെ പേരാണ് അദ്ദേഹം തന്റെ സന്തതികൾക്ക് നൽകിയത്.

ഉഹ്ദ് യുദ്ധക്കളത്തിൽ അംഗപരിഛേദിതനായി വികൃത രൂപത്തിൽ കിടക്കുന്നതന്റെ അമ്മാവൻ ഹംസ( റ)യുടെ ദയനീയ രൂപം കണ്ടു പല്ലിറുമ്മി, വാളിന്റെ പിടിയിൽ കൈ ഞെരിച്ചുകൊണ്ട് അടക്കവയ്യാത്ത പ്രതികാര വാഞ്ഛയോടെ ആമൃതശരീരത്തിന്റെ മുമ്പിൽ നിമിഷങ്ങൾ മൂകനായി അദ്ദേഹം നിന്നു. ഇതിന്നുതക്കതായ പ്രതികാരം ചെയ്യും എന്ന് അദ്ദേഹം ആത്മഗതം ചെയ്തു.

കീഴടങ്ങാൻ വിസമ്മതിച്ചു കോട്ടയ്ക്കകത്ത് കഴിയുകയായിരുന്ന ബനൂഖുറൈള ഗോത്രക്കാരുടെ കോട്ടമതിലിന്ന്  താഴെനിന്നുകൊണ്ട്, തന്റെ കൂട്ടുകാരനായ അലി (റ)യോടൊപ്പം അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞങ്ങളുടെ ഹംസ അനുഭ
വിച്ചത് പോലെ നിങ്ങളെയും ഞങ്ങളനുഭവിപ്പിക്കും.”

അനന്തരം അവർ രണ്ടുപേരും കോട്ടക്കകത്ത് പ്രവേശിച്ചു. മുസ്ലിംകൾക്ക് വാതിൽ തുറന്നുകൊടുത്തു.

നബി (സ) അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു: എല്ലാ പ്രവാചകന്മാർക്കും ഓരോ അടുത്ത സഹായികളുണ്ട്. എന്റെ സഹായി സുബൈർ (റ) ആകുന്നു.

അദ്ദേഹത്തെക്കുറിച്ച് ഹസ്സാനുബ്നു സാബിത് (റ) പാടി:

“നബി (സ)യുടെ ആ സഹായി അവിടുത്തെ പ്രതിജ്ഞ തെറ്റാതെ നിലകൊണ്ടു. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും സമാനമായിരുന്നു. പ്രസിദ്ധനും ധൈര്യശാലിയുമായിരുന്നു അദ്ദേഹം. യുദ്ധദിവസങ്ങളിൽ അദ്ദേഹം കുതിച്ചു ചാടുമായിരുന്നു. ഇസ്ലാമിന്ന് ചെയ്ത സേവനം അദ്ദേഹത്തെ പ്രസിദ്ധനാക്കി തീർത്തു. അല്ലാഹുവിന്റെ പ്രവാചകനുമായി അടുത്ത കുടുംബബന്ധമായിരുന്നു അദ്ദേഹത്തിന്ന്. സുബൈറിന്റെ വാൾ നബിയിൽ നിന്ന് അകറ്റിയ കഷ്ടതകൾ നിരവധിയാണ്! അല്ലാഹു അദ്ദേഹത്തിന് നിറഞ്ഞ പ്രതിഫലം നൽകട്ടെ.”

ഒരു വലിയ കച്ചവടക്കാരനായിരുന്നു അദ്ദേഹം. ഇസ്ലാമിന്നു വേണ്ടി അവശ്യാനുസൃതം ചിലവഴിക്കു വഴി എല്ലാം അവസാനിച്ച് കടക്കാരനായിക്കൊണ്ടാണ് അദ്ദേഹം രക്തസാക്ഷിയായത്.

തന്റെ വസ്വിയ്യത്തിൽ പുത്രൻ അബ്ദുല്ലയോട് ഇങ്ങനെ പറയുന്നു: “എന്റെ കടം വീട്ടാൻ നിനക്ക് കഴിയാതെ വന്നാൽ എന്റെ യജമാനനോട് സഹായം തേടണം.”

അബ്ദുല്ല (റ) ചോദിച്ചു: “അങ്ങയുടെ യജമാനനോ, ആരാണത്?

സുബൈർ പറഞ്ഞു: “അതേ, യജമാനരിൽ വെച്ച് ഉത്തമനും സഹായിയുമായ അല്ലാഹു തന്നെ. അല്ലാതെ മറ്റാരുമല്ല.”

പിന്നീട് അബ്ദുല്ല (റ) ഇങ്ങനെ പറയുകയുണ്ടായി: “എന്റെ പിതാവിന്റെ കടബാദ്ധ്യതകൾ കൊണ്ടു ഞാൻ വിഷമിക്കുമ്പോൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കും. ഉടനെ അത് പരിഹരിക്കപ്പെടുകയും ചെയ്യും.’

ജമൽ യുദ്ധദിവസം. രണാങ്കണത്തിൽനിന്ന് പിന്തിരിഞ്ഞ സുബൈർ(റ) തന്റെ നാഥന്റെ മുമ്പിൽ നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അംറുബ്നു ജർമൂസ് എന്ന ഭാഗ്യദോഷി അദ്ദേഹത്തെ പിന്നിൽ നിന്നു കുത്തി.

ഘാതകൻ പ്രസ്തുത ‘സന്തോഷവാർത്ത അറിയിക്കാൻ അലി (റ)യുടെ സന്നിധിയിലെത്തി. (അലി (റ )യുടെ എതിരാളിയായിരുന്നല്ലോ സുബൈർ), സുബൈറിന്റെ ഘാതകൻ തന്റെ മുന്നിൽ നിൽക്കുന്നത് കണ്ട അലി (റ) അയാളെ ആട്ടി
യോടിച്ചു. ഇങ്ങനെ വിളിച്ചുപറഞ്ഞു: സഫിയ്യയുടെ പുത്രനെ കൊന്ന കൊലയാളിക്ക് അല്ലാഹു നൽകുന്ന ശിക്ഷ നരകമായിരിക്കും.”

അനന്തരം സുബൈറിന്റെ വാൾ ചുംബിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു:

“ഹാ, ഈ വാൾ…

അല്ലാഹുവിന്റെ പ്രവാചകന് താങ്ങും തണലും നൽകിയ വാളാണിത്.

പ്രവാചകരുടെ ഉത്തമ സ്നേഹിതാ, അല്ലാഹു അങ്ങക്ക് രക്ഷ നൽകട്ടെ.

ഹിജ്റ 36-ാം വർഷം 64-ാം വയസ്സിലാണ് സുബൈർ (റ) രക്തസാക്ഷിയായത്.

സഅദ് ബ്നു ഉബാദ (റ) സ്വഹാബിമാരുടെ ചരിത്രം

സഅദ് ബ്നു ഉബാദ (റ)

സ്വഹാബിമാരുടെ ചരിത്രം

നബി (സ) അദ്ദേഹത്തിന്നു വേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചു:
“നാഥാ, നിന്റെ കരുണയും അനുഗ്രഹവും നീ സഅദ്ബ്നു ഉബാദിന്റെ കുടുംബത്തിന് വർഷിക്കേണമേ”

സഅദുബ്നു മുആദ് (റ)യെ പോലെ സഅദ്ബ്നു ഉബാദ (റ)യും മദീനയിലെ നേതാവായിരുന്നു. സഅദ്ബ്നു മുആദ് (റ) ഔസിന്റെയും സഅദ്ബ്നു
ഉബാദ (റ) ഖസ്റജിന്റെയും. ജാഹിലിയ്യാ കാലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്രകലഹം നിലവിലിരുന്ന മദീനയിലെ രണ്ടു ഗോത്രങ്ങളായിരുന്നു ഔസും ഖസ്റജും. സഅദ്ബ്നു ഉബാദ (റ) നേരത്തെ തന്നെ ഇസ്ലാം സ്വീകരിച്ചു. രണ്ടാം
അഖബാ ഉടമ്പടിയിൽ അദ്ദേഹം സന്നിഹിതനായിരുന്നു. അനന്തരം നബി (സ)യുടെ അനുസരണയുള്ള ഒരു പടയാളിയും അനുയായിയുമായി അദ്ദേഹം ജീവിതംനയിച്ചു. അൻസാരികളിൽ നിന്ന് മക്കാമുശ്രിക്കുകളുടെ അക്രമത്തിന്ന് വിധേയനായ ഏക വ്യക്തി സഅദ്ബ്നു ഉബാദ (റ) ആണെന്ന് പറയപ്പെടുന്നു. മക്കാ നിവാസികളായ മുസ്ലിംകളെ ഖുറൈശികൾ നിർദ്ദയം അക്രമിച്ചുകൊണ്ടിരുന്നു. നബി (സ്വ)യും അനുചരൻമാരും മദീനക്കാരുമായി സമ്പർക്കം പുലർത്തുന്നതും അവിടത്തുകാർ ഇസ്ലാമിന്ന് രഹസ്യ സഹായങ്ങൾ നൽകുന്നതും മണത്തറിഞ്ഞ ഖുറൈശികൾ സ്വാഭാവികമായും മദീനാ നിവാസികളോട് പകയും വിദ്വേഷവുമുള്ളവരായിത്തീർന്നു.

ഒരിക്കൽ സഅദ്ബ്നു ഉബാദ (റ) ഉൾക്കൊള്ളുന്ന ഒരു യാത്രാസംഘത്തെ മുശ്രിക്കുകൾ പിന്തുടർന്നു. അവർക്ക് സഅദ്ബ്നു ഉബാദ (റ)യെ പിടികിട്ടി. അദ്ദേഹത്തെ വാഹനത്തിൽ നിന്നിറക്കി കൈരണ്ടും പിന്നോട്ട് ബന്ധിച്ചു മക്കയിലേക്ക് കൊണ്ടുവന്നു. മതിവരുവോളം അക്രമിച്ചു. മാന്യനും ജനസമ്മതനുമായ ഒരു അന്യദേശത്തുകാരനെ നിർദ്ദയം അക്രമിക്കുവാൻ മാത്രം ക്രൂരമായിരുന്നു ഇസ്ലാമിന്ന് എതിരെയുള്ള അവരുടെ വിദ്വേഷം.

പ്രസ്തുത സംഭവത്തെക്കുറിച്ച് സഅദ്ബ്നു ഉബാദ (റ) തന്നെ പറയുന്നത് നോക്കൂ:
“ഞാൻ അവരുടെ ബന്ധനത്തിൽ ഇരിക്കെ ഒരു സംഘം ആളുകൾ അവിടെ വന്നെത്തി. സുന്ദരനും മാന്യനുമായ ഒരു വ്യക്തിയുണ്ടായിരുന്നു അക്കൂട്ടത്തിൽ. അദ്ദേഹം എന്നോട് ദയാപുരസ്സരം പെരുമാറുമെന്ന് ഞാൻ ഊഹിച്ചു. പക്ഷെ അതുണ്ടായില്ല. അയാൾ ഓടിവന്ന് എന്നെ ശക്തിയായി പ്രഹരിക്കുകയാണ് ചെയ്തത്. അതോടുകൂടി അവരെ കുറിച്ചുള്ള എന്റെ പ്രദീക്ഷ അസ്ഥാനത്തായി. എങ്കിലും അൽപ്പം ദയയുള്ള മറ്റൊരാൾ എന്റെ അടുത്ത് വന്ന് എന്നോടു ചോദിച്ചു:

“നിങ്ങൾ ഖുറൈശികളിൽ പെട്ട ആർക്കെങ്കിലും പണ്ട് വല്ല സഹായവും ചെയ്തുകൊടുത്തിട്ടുണ്ടോ?”

ഞാൻ പറഞ്ഞു: “അതെ, ജുബൈറുബ്നുമുത്ഇമിനെ ഒരുപറ്റം തെമ്മാടികൾ എന്റെ നാട്ടിൽ വെച്ച് ആക്രമിച്ചപ്പോൾ അദ്ദേഹത്തിന്ന് ഞാൻ സംരക്ഷണം നൽകിയിട്ടുണ്ട്. അതുപോലെ മറ്റൊരിക്കൾ ഹാരിസ്ബ്നുഹർബിന്നും ഞാൻ സംരക്ഷണം നൽകിയിരുന്നു. ഇത് കേട്ടപ്പോൾ അദ്ദേഹം എന്നോട് അവരുടെ പേര് വിളിച്ച് ഉച്ചത്തിൽ കരയാൻ നിദ്ദേശിച്ചു. ഞാൻ അങ്ങനെ ചെയ്തു. അദ്ദേഹം നേരിട്ടുപോയി ജുബൈറിനോടും ഹാരിസിനോടും സംഭവം പറഞ്ഞു.ഹാരിസും ജുബൈറും ഓടിയെത്തി എന്നെ അക്രമികളിൽ നിന്ന് രക്ഷിക്കുകയും ചെയ്തു.

നബി (സ്വ)യും അനുയായികളും മദീനയിൽ അഭയം പ്രാപിച്ചു. സഅദ്ബ്നു ഉബാദ (റ) മുഹാജിറുകളുടെ സംരക്ഷണത്തിനു വേണ്ടി തന്റെ ധനം നിർലോഭം ചിലവഴിച്ചുകൊണ്ടിരുന്നു. സഅദ്ബ്നു ഉബാദ (റ) യുടെ പരമ്പരാഗതമായ ഒരു  സ്വഭാവ വിശേഷമായിരുന്നു അദ്ദേഹത്തിന്റെ ധർമ്മം. ജാഹിലിയ്യാകാലത്ത് കീർത്തിനേടിയ ധർമ്മിഷ്ഠനായ ദുലൈബ്നുഹാരിസ് അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. ഓരോ അൻസാരികളും ഒന്നോ രണ്ടോ മൂന്നോ മുഹാജിറുകളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണ സൗകര്യങ്ങൾ നിർവ്വഹിച്ചു കൊടുത്തപ്പോൾ എൺപതു മുഹാജിറുകളെയായിരുന്നു സഅദ്ബ്നു ഉബാദ (റ) തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. അദ്ദേഹം എപ്പോഴും സാമ്പത്തിക സമൃദ്ധിക്ക് വേണ്ടി അല്ലാഹുവിനോട്പ്രാർത്ഥിക്കുമായിരുന്നു.

ഇസ്ലാമിക സേവനത്തിൽ തന്റെ സംമ്പത്ത് മാത്രമല്ല, ദേഹശക്തിയും നൈപുണ്യവും അദ്ദേഹം വ്യയം ചെയ്തു. ഉന്നം പിഴക്കാത്ത ഒരു അസ്ത്രപടുവായിരുന്നു അദ്ദേഹം. നബി (സ)യുടെ കുടെ എല്ലാ രണാങ്കണങ്ങളിലും തന്റെ വൈഭവം അദ്ദേഹം പ്രകടിപ്പിച്ചു.

ഇബ്നുഅബ്ബാസ് (റ) ഇങ്ങനെ പറയുന്നു: “നബി (സ)ക്ക് എല്ലാഘട്ടത്തിലും രണ്ടു പതാകവാഹകരുണ്ടായിരുന്നു. മുഹാജിറുകളുടേത് അലി (റ)യും അൻസാരികളുടേത് സഅദ്ബ്നു ഉബാദ (റ) യും”

സത്യമെന്ന് തോനുന്നത് വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരനായിരുന്നു സഅദ്ബ്നു ഉബാദ (റ) .

മക്കാവിജയ ദിവസം നബി (സ) ഒരു വിഭാഗം സൈന്യത്തിന്റെ നേതൃത്വം സഅദ്ബ്നു ഉബാദ (റ) യെ ഏൽപ്പിച്ചു. അദ്ദേഹം പുണ്യഭൂമിയിലേക്ക് പ്രവേശിച്ചപ്പോൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ഇന്ന് ഘോരസമരത്തിന്റെ ദിനമാണ്.ഇന്ന് പവിത്രത അപഹരിക്കപ്പെടുന്ന ദിനമാണ്!”
ഇത് കേട്ട ഉമർ (റ)നബി (സ)യുടെ അടുത്ത് ഓടിയെത്തി പറഞ്ഞു:നബിയേ, സഅദ്ബ്നു ഉബാദ വിളിച്ചു പറയുന്നത് കേട്ടില്ലയോ? ഖുറൈശികളുടെമേൽ അദ്ദേഹത്തിന്ന് അധിശാധികാരം ലഭിക്കുന്നതിൽ ഞങ്ങൾക്കു ഭയമുണ്ട്. ഉമർ (റ)യുടെ ഇംഗിതമനുസരിച്ച് നബി (സ) അലി (റ)യെ സഅദ്ബ് ഉബാദ(റ)യുടെ അടുത്തേക്കയച്ചു. അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന പതാക വാങ്ങി തൽസ്ഥാനം ഏറ്റെടുക്കാൻ അലി (റ)യോട് ആവശ്യപ്പെടുകയും ചെയ്തു.
ഇസ്ലാമിനെതിരെ അക്കാലമത്രയും ഖുറൈശികൾ അനുവർത്തിച്ച ക്രൂരവും കിരാതവുമായ മർദ്ദനത്തിന്റെ പാടുകൾ സ്വന്തം ശരീരത്തിൽ നിന്ന് പോലും മാഞ്ഞുപോയിട്ടില്ലാത്ത ആ ജേതാക്കൾ ഒരുവേള അവരുടെ തിരിച്ചുവരവിന്റെ ഘട്ടത്തിൽ പ്രതികാരത്തിന്റെ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിൽ അത്
അൽഭുതമില്ലല്ലോ! നബി (സ)യുടെ നിര്യാണത്തിന്നു ശേഷം അൻസാരികൾ സഅദ്ബ്നു ഉബാദ (റ) അടുത്തുചെന്ന് നബി (സ)യുടെ പ്രതിപുരുഷനായി അൻസാരികളിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കണമെന്ന് അഭിപ്രായപ്പെട്ടു. ഐഹികവും പാരത്രികവുമായ ഉന്നതിയുള്ള ആ പദവി തങ്ങളിൽ നിന്ന് ഒരാൾക്ക് ലഭിക്കണമെ ന്നായിരുന്നു അലരുടെ അഭിലാഷം. എങ്കിലും നബി (സ) രോഗശയ്യയിൽ വെച്ചു നമസ്കാരത്തിന്റെ നേത്യത്വം ഏൽപ്പിച്ചതും ഹിജ്റയിൽ നബി (സ്വ)യെ അനുഗമിച്ച ഏക സഹചാരി എന്ന പദവി ലഭിച്ചതും അബൂബക്കർ (റ)ക്കായിരുന്നു. പ്രസ്തുത മഹാത്മ്യങ്ങൾ കണ്ക്കിലെടുത്ത് ബഹുഭൂരിഭാഗം സഹാബിമാർ അബുബക്കർ (റ)യെ ഖലീഫയായി അംഗീകരിച്ചു.
സഅദ്ബ്നു ഉബാദ (റ) അടക്കമുള്ള അൻസാരികൾ പിന്നീട് ഏകകണ്ഠമായി ആ തീരുമാനം അംഗീകരിക്കുകയാണുണ്ടായത്!. മുസ്ലിംകൾ ഹുനൈൻ യുദ്ധത്തിൽ വിജയം വരിച്ചു. നബി (സ) യുദ്ധാർജ്ജിത സമ്പത്തിന്റെ വിതരണത്തിൽ ഒരു പുതിയ മാനദണ്ഡം സ്വീകരിച്ചു. ഇസ്ലാമിന്ന് വേണ്ടി ത്യാഗംചെയ്ത പുർവ്വമുസ്ലിംകൾക്ക് മുൻഗണന നൽകുന്നതിന്നു പകരം പുതുവിശ്വാസികളെയാണ് നബി (സ) പരിഗണിച്ചത്. ഇസ്ലാമിൽ അടിയുറച്ച പഴക്കംചെന്ന സൈനികർക്ക് വിതരണത്തിൽ ഒരു പരിഗണനയും നൽകപ്പെട്ടില്ല.

ഈ സംഭവം അൻസാരികൾക്കിടയിൽ സംസാരവിഷയമായി. സഅദ്ബ്നു ഉബാദ (റ) നബി (സ)യുടെ അടുത്ത് ചെന്ന് ഇങ്ങനെ വെട്ടിത്തുറന്നു പറഞ്ഞു:

“നബിയേ, അങ്ങ് യുദ്ധാർജ്ജിത സമ്പത്ത് വിതരണം ചെയ്തത് സംബന്ധിച്ച് അൻസാരികളിൽ അസംതൃപ്തിയുണ്ട്. താങ്കൾ അൻസാരികളെ അവഗണിച്ചു.
കളഞ്ഞിരിക്കുന്നു.”

നബി (സ) ചോദിച്ചു: “സഅദേ, നിന്റെ അഭിപ്രായമെന്താകുന്നു?”

സഅദ്: “ഞാനും എന്റെ ജനതയിൽ ഒരംഗമല്ലേ!’

നബി (സ): “എങ്കിൽ നിന്റെ ജനതയെ ഒന്നു വിളിച്ചുകൂട്ടു”

സഅദ്ബ്നു ഉബാദ (റ) അൻസാരികളെ വിളിച്ചുകൂട്ടി.

നബി (സ) അവരോട് പ്രസംഗിച്ചു:

“അൻസാരികളെ, നിങ്ങളെക്കുറിച്ചു ഞാൻ പലതും പറഞ്ഞുകേൾക്കുന്നു
എന്നെ സംബന്ധിച്ചു നിങ്ങൾക്ക് വല്ല ആക്ഷേപവുമുണ്ടോ? ഞാൻ നിങ്ങളുടെ നാട്ടിൽ വന്നപ്പോൾ നിങ്ങൾ വഴികേടിൽ അലയുന്നവരായിരുന്നില്ലേ? അനന്തരം അല്ലാഹു നിങ്ങളെ സൻമാർഗ്ഗികളാക്കിയില്ലേ?

നിങ്ങളന്നു ദരിദ്രരായിരുന്നു. പിന്നീട് അവൻ നിങ്ങളെ സമ്പന്നരാക്കി! നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നു. ഇപ്പോൾ നിങ്ങളുടെ ഹൃദയങ്ങളെ അവൻ
രമ്യതയിലാക്കിത്തന്നു.”

അവർ പറഞ്ഞു: “അതേ, അല്ലാഹുവും അവന്റെ ദൂതനും ഞങ്ങൾക്ക് അതിയായ അനുഗ്രഹം ചെയ്തിരിക്കുന്നു.”

നബി (സ) ചോദിച്ചു: നിങ്ങൾ എന്നെ സ്നേഹിക്കുന്നില്ലേ?”

“അതേ, അതേ” അവർ ഒന്നായി വിളിച്ചു പറഞ്ഞു.

നബി (സ): ““വേണമെങ്കിൽ നിങ്ങൾക്കിങ്ങനെ പറയാം. സ്വന്തം ജനതയാൽ നിഷേധിക്കപ്പെട്ട, കൈവെടിയപ്പെട്ട, ദരിദ്രനും നിലാരംബനുമായിരുന്നു ഞാൻ.
അനന്തരം നിങ്ങളെന്നെ വിശ്വസിച്ചു, അഭയം നൽകി, സമ്പന്നനാക്കിത്തീർത്തു.”
ഇത് നിങ്ങൾ ചെയ്ത സേവനം തന്നെ.”

അൻസാരികളെ, ഒട്ടകങ്ങളും ആടുകളും മറ്റുള്ളവർ നേടട്ടെ. നിങ്ങൾ അല്ലാഹുവിന്റെ ദൂതനെയും കൊണ്ടാണ് വീട്ടിലേക്ക് മടങ്ങുന്നത്. നിങ്ങൾക്ക് അത് പോരേ?

“അല്ലാഹുവാണ് സത്യം, ഹിജ്റ എന്നൊന്നുണ്ടായിരുന്നില്ലെങ്കിൽ ഞാൻ നിങ്ങളിൽ ഒരുവനാകുമായിരുന്നു. ജനങ്ങൾ വിത്യസ്ത മാർഗത്തിലൂടെ പ്രവേശിക്കുമ്പോൾ ഞാൻ എന്നും അൻസാരികളുടെ മാർഗത്തിലായിരിക്കും ഉണ്ടാവുക. അല്ലാഹുവേ, നീ അൻസാരികൾക്കും അവരുടെ സന്തതികൾക്കും അനുഗ്രഹം വർഷിക്കേണമേ,”

അൻസാരികൾ ഒന്നടങ്കം പൊട്ടിക്കരഞ്ഞു. കുടെ സഅദ്ബ്നു ഉബാദ (റ)! അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:

ഞങ്ങൾക്ക് അല്ലാഹുവിന്റെ പ്രവാചകനെ മാത്രം മതി. സമ്പത്ത് വേണ്ടവർ അത് എടുത്ത് കൊള്ളട്ടെ.”

ഉമർ (റ)യുടെ കാലത്ത് അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടി സിറിയയിലേക്ക് മാറിത്താമസിക്കാൻ സഅദ്ബ്നു ഉബാദ (റ) പുറപ്പെട്ടു. വഴിമദ്ധ്യേഹുറാൻ എന്ന പ്രദേശത്തു വെച്ച് ഹിജ്റ 15ാം വർഷം ഉത്തമനായ തന്റെ നാഥന്റെ സാമീപ്യം സ്വീകരിക്കുകയും ചെയ്തു

സുജൂദ് സഹ്‌വ്

സുജൂദ് സഹ്‌വ്

بسم الله الرحمن الرحیم

الحمد لله رب العالمين والصلاة والسلام على نبينا محمد الذي بلغ البلاغ المبين وعلى آله وأصحابه والتابعين لهم بإحسان إلى يوم الدين . أمابعد: 

മുസ്ലീങ്ങളിൽ അധികവും നമസ്കാരത്തിലുള്ള സുജൂദ് സഹ്‌വിന്റെ (മറവിയുടെ) വിധികളെ സംബന്ധിച്ച് അജ്ഞതയിലാകുന്നു. ചിലർ സഹ്‌വിന്റെ സുജൂദ് നിർബ്ബന്ധമായ അവസരത്തിൽ ഉപേക്ഷിക്കുകയും, ആവശ്യമില്ലാത്ത അവസരത്തിൽ നിർവ്വഹിക്കുകയും ചെയ്യുന്നു. ചിലയാളുകൾ സലാമിൻറ ശേഷം ചെയ്യേണ്ട സഹ്‌വിന്റെ സുജൂദ് സലാം വീട്ടുന്നതിന്ന് മുമ്പ് ചെയ്യുന്നു, മറ്റു ചിലയാളുകൾ നേരേ വിപരീതവും ചെയ്യുന്നു. ആയതിനാൽ ഒരു മുസ്ലിം ഇതിൻറ വിധികളെ സംബന്ധിച്ച് അറിഞ്ഞിരിക്കൽ അനിവാര്യമാകുന്നു, പ്രത്യേകിച്ച് ജനങ്ങൾക്ക് ഇമാമത്ത് നിൽക്കുന്നവർ. കാരണം തന്റെ പിന്നിൽ തന്നെ പിൻപറ്റി നമസ്ക്കരിക്കുന്നവരും തൻറ ഉത്തരവാദിത്വത്തിലാണെന്ന ബോധം ഒരു ഇമാമിന്ന് ഉണ്ടായിരിക്കേണ്ടതുണ്ട്. ആയതിനാൽ സത്യവിശ്വാസികളായ അല്ലാഹുവിൻറ അടിമകൾക്ക് ഉപകാരപ്രദാമവട്ടെ എന്ന്ഉദ്ദേശത്തോടെ ഇതിന്റെ ചില വിധികളെ സംബന്ധിച്ച് അൽപം ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണ്. അല്ലാഹുവിനോട് സത്യം തോന്നിപ്പിച്ച് തരുവാൻ സഹായം ചോദിക്കുന്നു.

സൂജൂദ് സഹ്‌വ്:

മറവിയാൽ നമസ്കാരത്തിൽ കുറവോ, വർദ്ദനവോ, അല്ലെങ്കിൽ ഏറ്റകൂറിച്ചിലിനെ സംബന്ധിച്ചുള്ള സംശയമോ സംഭവിച്ച് കഴിഞ്ഞാൽ നമസ്കരിക്കുന്നവൻ നിർബ്ബന്ധമായും ചെയ്യേണ്ട രണ്ട് സുജൂദാകൂന്നു. 

മൂന്ന് കാര്യങ്ങൾ കൊണ്ട് സഹ്‌വിന്റെ സുജൂദ് ആവശ്യമായി വരും.

(1): നമസ്കാരത്തിൽ വല്ലതും വർദ്ദിക്കുക.
(2): നമസ്കാരത്തിൽ വല്ലതും കുറവ് വരുക.
(3): നമസ്കാരത്തിൽ വല്ലതും കൂടുകയോ, കുറവ് വന്നിട്ടുണ്ടോയെന്ന് സംശയിക്കുക .

ഒന്ന് : വർദ്ദനവ് 
നമസ്കരിക്കുന്നവൻ തൻറ നമസ്കാരത്തിൽ ബോധപൂർവ്വം നിർത്തം, ഇരുത്തം,റുകൂഹ്, സുജൂദ് പോലെയുള്ളത് വല്ലതും കൂട്ടിചേർത്താൽ അവൻറ നമസ്ക്കാരം ബാത്വിലാകും (നിശ്ഫലമാകും).
ഇനി തന്റെ നമസ്കാരത്തിൽ നിന്ന് വിരമിച്ചതിൻറ ശേഷമാണ് തന്റെ നമസ്കാരത്തിൽ സംഭവിച്ച വർദ്ദനവിനെ സംബന്ധിച്ച് അവന്ന് ബോധ്യപ്പെട്ടതെങ്കിൽ അവൻ സജൂദ് സഹ്‌വ്ചെയ്യേണ്ടതുണ്ട്, അവൻന്റെ നമസ്കാരം സ്വഹീഹാകുന്നു, എന്നാൽ നമസ്ക്കാരത്തിനിടക്കാണ് വർദ്ദനവ് ബോധ്യപ്പെട്ടതെങ്കിൽ അവൻ ആ വർദ്ദനവിൽ നിന്ന് വിരമിച്ചതിന് ശേഷം മറവിയുടെ സുജൂദ് ചെയ്യൽ നിർബ്ബന്ധമാകുന്നു. അവൻ നമസ്കാരവും സ്വഹീഹാകുന്നു

ഉദാഹരണം:
ഒരാൾ ളുഹർ അഞ്ച് റകഅത്ത് നമസ്കരിച്ചു, അവൻ അഞ്ച് റകഅത്ത് നമസ്കരിച്ചു വന്നത് തന്റെ അവസാനത്ത അത്തഹിയാത്തിൽ ഇരിക്കുമ്പോഴാണ് ബോധ്യപ്പെട്ടെതെങ്കിൽ അവൻ അത്തഹിയാത്ത് പൂർത്തിയാക്കിയതിന് ശേഷം സലാം വീട്ടുക, തുടർന്ന് സഹ്‌വിന്റെ സുജൂദ് ചെയ്തതിന്ന് ശേഷം വീണ്ടും സലാം വീട്ടുക. ഇനി അവൻ സലാം വീട്ടിയതിന് ശേഷമാണ് തെറ്റ് ബോധ്യപ്പെട്ടതെങ്കിൽ അവൻ സുജൂദ് ചെയ്തതിന്ന് ശേഷം സലാം വീട്ടുക.

എന്നാൽ അഞ്ചാമത്ത റകഅത്തിൻറ ഇടയിൽ വെച്ചാണ് അവന്ന്  ബോധ്യപ്പെട്ടെതെങ്കിൽ അവൻ ഏത് അവസ്ഥയിലായിരുന്നാലും അത്തഹിയാത്തിന് വേണ്ടി ഇരിക്കുകയും അത്തഹിയാത്ത് പൂർത്തിയാക്കി സലാം വീട്ടുക. തുടർന്ന് സഹ്വിന്റെ സൂജൂദ് ചെയ്യുകയും സലാം വീട്ടുകയും ചെയ്യുക.

ഇതിന്നുള്ള തെളിവ്:
അബ്ദുല്ലാഇബ്നു മസ്ഊദിൽ നിന്നും നിവേദനം: നബി (സ) ളുഹർ അഞ്ച് റകഅത്ത് നമസ്കരിച്ചു, അപ്പോൾ പ്രവാചകനോട് ചോദിച്ചു, നമസ്കാരത്തിൽ വർദ്ദനവുണ്ടായോ? അപ്പോൾ തിരുമേനി ചോദിച്ചു എന്താണ്? അവർ മറുപടി പറയുകയുണ്ടായി, താങ്കൾ അഞ്ച് റകഅത്ത് നമസ്കരിച്ചു. അപ്പോൾ നബി(സ) രണ്ട് സുജൂദ് ചെയ്തു. (നബി സലാം വീട്ടി നമസ്കാരത്തിൽ നിന്ന് വിരമിച്ചതിന്ന് ശേഷമാണ് മറവിയുടെ സുജൂദ് ചെയ്തത്) വേറെ ഒരു റിപ്പോർട്ടിൽ ഉള്ളത് തൻറ കാലുകൾ നേരെയാക്കി ക്വിബിലക്കഭിമുഖമായി രണ്ട് സുജൂദ് ചെയ്തു, പിന്നീട് സലാം വീട്ടുകയും ചെയ്തു. അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജ.

നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പുള്ള സലാം വീട്ടൽ

നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പുള്ള സലാം വീട്ടൽ നമസ്കാരത്തിലുള്ള വർദ്ദനവാകുന്നു. ഒരാൾ നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പ് മന:പൂർവ്വം സലാം വീട്ടിയാൽ അവൻ നമസ്കാരം നിശ്ഫലമാകുന്നു.ഒരാൾ തൻറ നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പ് സലാം വീട്ടി, കുറെ സമയത്തിന് ശേഷമാണ് അവന്ന് മനസ്സിലായതെങ്കിൽ അവൻ ആ നമസ്ക്കാരം വീണ്ടും മടക്കി പൂർത്തിയാക്കി നമസ്കരിക്കേണ്ടതാകുന്നു. ഇനി കുറഞ്ഞ സമയത്തിനുള്ളിൽ തന്ന അവന്ന് ബോധം വന്നാൽ (രണ്ടോ, മൂന്നോ മിനുട്ടിനുള്ളിൽ) അവൻ ബാക്കി നമസ്കരിച്ച് സലാം വീട്ടുക, തുടർന്ന് സഹ്‌വിന്റെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക.

ഇതിന്നുള്ള തെളിവ്.
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി(സ) അവരെയും സ്വഹാബികളെയുംകൊണ്ട് ളുഹറോ, അസറോ നമസ്ക്കരിക്കുകയും രണ്ട് റകഅത്തിന് ശേഷം സലാം വീട്ടുകയും വേഗം നടന്ന് പള്ളിയുടെ വാതിലിനടുത്തേക്ക് പോകുകയും ചെയ്തപ്പോൾ സ്വഹാബികൾ നബി(സ)യോട് ചോദിച്ചു നമസ്കാരം ചുരുക്കിയോ? അപ്പോൾ നബി(സ) പളളിയിലെ ഒരു മരത്തടിയിൽ പിടിച്ച് കൊണ്ട് ദേഷ്യമുള്ള രൂപത്തിൽ ഊന്നി നിൽക്കുകയുണ്ടായി, അപ്പോൾ ഒരാൾ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു അല്ലയോ പ്രവാചകരെ താങ്കൾ മറന്നതാണോ, അതോ നമസ്കാരം ചുരുക്കിയതാണോ? അപ്പോൾ നബി(സ) പറഞ്ഞു, “ഞാൻ മറന്നിട്ടുമില്ല, നമസ്കാരം ചുരുക്കിയിട്ടുമില്ല. വീണ്ടും അയാൾ പറഞ്ഞു. താങ്കൾ മറന്നിട്ടുണ്ട്. പ്രവാചകൻ സ്വഹാബികളോട് ചോദിച്ചു, അദ്ദേഹം പറയുന്നത് ശരി തന്നെയാണോ? സ്വഹാബികൾ പറഞ്ഞു. അതേ, അപ്പോൾ നബി(സ) മുന്നിട്ട് കൊണ്ട് ബാക്കി നമസ്കരിക്കുകയും സലാം വീട്ടുകയും ചെയ്തു. തുടർന്ന് സഹ്‌വിന്റെ സുജൂദ് ചെയ്ത് സലാം വീട്ടുകയും ചെയ്തു. (ബുഖാരി. മുസ്ലിം.)

ഇനി ഇമാം നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പ് സലാം വീട്ടുകയും, പിന്നിൽ നിൽക്കുന്ന മഅ്മൂമിങ്ങൾ എഴുന്നേറ്റ് ബാക്കി നമസ്കരിക്കുകയും ചെയ്താൽ, ഇമാം തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കി കൊണ്ട് ബാക്കി നമസ്കരിക്കുവാൻ നിന്നാൽ നേരത്തെ  “മഅ്മൂമിങ്ങൾ പൂർത്തിയാക്കുവാൻ തുടങ്ങിയതിൽ തന്നെ തുടർന്ന് പോകുകയും, അവസാനം മറവിയുടെ സുജൂദ് ചെയ്യുകയും ചെയ്യാം, അത്പോലെ ഇമാമിന്റെ കൂടെ തുടർന്ന് നമസ്കരിക്കുകയും ചെയ്തിട്ട് തങ്ങൾക്ക് ഇമാമിൻറകൂടെ കിട്ടാത്ത നമസ്ക്കാരം പൂർത്തിയാക്കിയിട്ട് സലാം വീട്ടിയതിന്ന് ശേഷം മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക. എന്നാൽ ഇമാമിന്റെ കൂടെ തുടരലാകുന്നു ഏറ്റവും നല്ലത്.

രണ്ട്: കൂറവ് സംഭവിക്കൽ.
(1) നമസ്ക്കാരത്തിൻറ റുക്‌സുകളിൽ കൂറവ് സംഭവിക്കൽ. ഒരാൾ തന്റെ നമസ്കാരത്തിലെ റുക്‌സു ഉപേക്ഷിച്ചെതെങ്കിൽ അത് ആദ്യത്തെ തക്ബീറത്തുൽ ഇഹ്റാമാണെങ്കിൽ അവന്ന് നമസ്കാരമില്ല. അവൻ മനഃപൂർവ്വമാണങ്കിലും, മറന്ന് കൊണ്ടായിരുന്നാലും ശരി. കാരണം അവൻ നമസ്ക്കാരം നിലവിൽ വന്നിട്ടില്ല. (അതായത് നമസ്കാരം തുടങ്ങുന്നത് തക്ബീറത്തുൽ ഇഹ്റാം കൊണ്ടാകുന്നു)

ഇനി തക്ബീറത്തുൽ ഇഹ്റാമല്ലാത്ത മറ്റു റുക്സകളാണെങ്കിൽ അവൻ മനഃപൂർവ്വം ഉപേക്ഷിച്ചതാണെങ്കിൽ അവൻ നമസ്കാരം ബാത്വിലാകുന്നു. ഇനി അവൻ മറന്ന് കൊണ്ടാണ് ഉപേക്ഷിച്ചെതെങ്കിൽ അവൻ അടുത്ത റകഅത്ത് തുടങ്ങിയിട്ടുണ്ടെങ്കിൽ റുക്സ് ഉപേക്ഷിച്ച റകഅത്ത് പരിഗണിക്കാതെ (ഉപേക്ഷിച്ച് കൊണ്ട്) തുടർന്നുള്ള റകഅത്ത് ഉപേക്ഷിച്ച് റകഅത്തിന്ന് പകരമാക്കുക. ഇനി അവൻ അടുത്ത റകഅത്തിലേക്ക് പ്രവേശിച്ചില്ലായെങ്കിൽ അവൻ ഉപേക്ഷിച്ച റുക്സിലേക്ക് മടങ്ങൽ നിർബ്ബന്ധമാകുന്നു. തുടർന്ന് അതിന്ന് ശേഷമുള്ളത് പൂർത്തിയാക്കുക, മേൽ പറയപ്പെട്ട രണ്ട് രൂപത്തിലാണെങ്കിലും അവന്ന് സുജൂദ് സഹ്് നിർബ്ബന്ധമാകുന്നു, അവൻ സലാം വീട്ടിയതിന്ന് ശേഷം സുജൂദ് ചെയ്യണം.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ നമസ്കാരത്തിൽ ഒന്നാമത്തെ റകഅത്തിൽ ഒരു സുജൂദ് മറന്ന് പോയി, അവൻ രണ്ട് റകഅത്തിന്റെ ഇടയിലുള്ള ഇരുത്തത്തിലാണ് അത് ഓർമ്മ വന്നതെങ്കിൽ ഒന്നാമത്തെ റകഅത്ത് പരിഗണിക്കാതെ രണ്ടാമത്തെ റകഅത്ത് ഒന്നാമത്തെ റകഅത്തായി പരിഗണിച്ച് ബാക്കി നമസ്കാരം പൂർത്തിയാക്കി സലാം വീട്ടിയതിന് ശേഷം മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക.

മറ്റൊരു ഉദാഹരണം:
ഒരാൾ തൻറ നമസ്കാരത്തിൽ ഒന്നാമത്തെ റകഅത്തിൽ രണ്ടാമത്തെ സുജൂദും അതിനു മുമ്പുള്ള ഇരുത്തവും
മറന്ന് പോയി രണ്ടാമത്തെ റകഅത്തിലെ റൂകഇൽ നിന്ന് എഴുന്നേറ്റതിന് ശേഷമാകുന്നു അവന്ന് ഓർമ്മ വന്നതെങ്കിൽ അവൻ അവിടെ നിന്നും മടങ്ങി ഉപേക്ഷിച്ച് ഇരുത്തവും, സൂജൂദും നിർവ്വഹിച്ചതിന് ശേഷം ബാക്കിയുള്ളത് പൂർത്തിയാക്കുകയും സലാം വീട്ടുകയും തുടർന്ന് മറവിയുടെ സുജൂദ് ചെയ്യുകയും വീണ്ടും സലാം വീട്ടുകയും ചെയ്യുക.

(2) നമസ്കാരത്തിലെ വാജിബുകൾ ഉപേക്ഷിക്കൽ
ഒരാൾ തൻറ നമസ്ക്കാരത്തിലെ വാജിബാതുകളിൽ പെട്ട എന്തെങ്കിലും ഒന്ന് മനഃപൂർവ്വം ഉപേക്ഷിച്ചാൽ അവൻ നമസ്കാരം സാധുവാകുകയില്ല. ഇനി മറന്നതാണെങ്കിൽ അവൻ ആ വാജിബിന്റെ സ്ഥാനം വിടുന്നതിന്ന് മുമ്പ് ഓർമ്മ വരുകയാണെങ്കിൽ അവൻ അത് ചെയ്യുക. അവന്റെ മേൽ ഒന്നുമില്ല.

എന്നാൽ ഒരാൾ ആ വാജിബിൻറ സ്ഥാനത്തിൽ നിന്ന് വിടുകയും അതിനോട് തുടർന്ന് വരുന്ന റൂകിനിലേക്ക് എത്തുന്നതിന്ന് മുമ്പ് അവന്ന് ഓർമ്മ വരുകയും ചെയ്താൽ അവൻ ആ മറന്ന വാജിബിലേക്ക് മടങ്ങുക, തുടർന്ന് ബാക്കി നമസ്കാരം പൂർത്തിയാക്കി സലാം വീട്ടുക, എന്നിട്ട് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക.

ഇനി ഒരാൾക്ക് അടുത്ത് റൂക്സിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് ഓർമ്മ വന്നതെങ്കിൽ അവൻ അതിലേക്ക് മടങ്ങേണ്ടതില്ല. അവൻ തൻറ നമസ്കാരം തുടരുക. സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്യുക.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ തൻറ നമസ്കാരത്തിൽ രണ്ടാമത്തെ റകഅത്തിലെ രണ്ടാമത്തെ സുജൂദിൽ നിന്ന് ആദ്യത്ത അത്തഹിയ്യാത്ത് മറന്ന് കൊണ്ട് എഴുന്നേൽക്കാൻ മുതിർന്നു, എന്നാൽ എഴുന്നേൽക്കുന്നതിന്ന് മുമ്പ് അവന്ന് ഓർമ്മ വന്നാൽ അവൻ അവിടെ ഇരുന്ന് തശഹുദ് ചൊല്ലണം. തുടർന്ന് അവൻ അവന്റെ നമസ്കാരം പൂർത്തിയാക്കണം. അവന്റെ മേൽ ഒന്നുമില്ല തന്നെ.

ഇനി അവൻ സൂജൂദിൽ നിന്ന് എഴുന്നേറ്റ് ശരിക്കും നിവർന്ന് നിൽക്കുന്നതിന്ന് മുമ്പ് അവന്ന് ഓർമ്മ വന്നാൽ അവൻ ആ നിർത്തത്തിൽ നിന്നും മടങ്ങി ഇരുന്ന് തശഹുദ് ചൊല്ലുകയും തന്റെ നമസ്കാരം പൂർത്തിയാക്കി സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടേണ്ടതാകുന്നു.

എന്നാൽ പരിപൂർണമായി നിന്നതിന്ന് ശേഷമാണ് അവന്ന് ഇടയിലെ ഇരുത്തവും, തശഹുദൂം മറന്നത് ഓർമ്മ വന്നതെങ്കിൽ അവൻ അതിലേക്ക് മടങ്ങേണ്ടതില്ല. ഇങ്ങനെയാണെങ്കിൽ അവന് തശഹുദിൻറ ആവശ്യമില്ല. തുടർന്ന് അവൻറ നമസ്കാരം പൂർത്തിയാക്കി സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സൂജുദ് ചെയ്യേണ്ടതാകുന്നു.

ഇതിന്നുള്ള തെളിവ്.
ഇമാം ബുഖാരിയും മറ്റുള്ളവരും അബ്ദുല്ലാഇബ് ബുഹൈന(റ)ൽ നിന്ന് ഉദ്ദരിക്കുന്ന ഹദീസിൽ നമുക്ക് കാണാം “നബി(സ) അവരെയും കൊണ്ട് ളുഹ്ർ നമസ്കരിച്ചു. രണ്ടാമത്ത റകഅത്തിന് ശേഷം ആദ്യത്തെ തശഹൂദിന് ഇരിക്കാതെ എഴുന്നേൽ
ക്കുകയുണ്ടായി, ജനങ്ങളും അദ്ദേഹത്തോടൊപ്പം എഴുന്നേറ്റു, അങ്ങിനെ നമസ്കാരം അവസാനിക്കുന്നത് വരെ സ്വഹാബികൾ കാത്തിരുന്നു സലാം വീട്ടുന്നതിന്ന് മുമ്പായി കൊണ്ട് അവർ തക്ബീർ ചൊല്ലി. പ്രവാചകൻ സലാം വീട്ടുന്നതിന്ന് മുമ്പായി രണ്ട്
സുജൂദ് ചെയ്തു എന്നിട്ട് സലാം വീട്ടി.

മൂന്ന്: സംശയം
സംശയമെന്ന് പറഞ്ഞാൽ, എന്താണ് സംഭവിച്ചതെന്ന് ഉറപ്പിക്കുവാൻ സാധിക്കാതെ മനസ്സിൽ ആശയ കുഴപ്പമുണ്ടാകുക എന്നാകുന്നു. ആരാധനയിൽ സംശയം മൂന്ന് അവസ്ഥയിൽ നിന്ന് വിട്ട് കടക്കുകയില്ല.
(1) വെറും സംശയം, അതിന്ന് യാദാർത്ഥ്യമില്ല, അത് വസ്വാസാകുന്നു.
(2) ഒരാൾ ഏത് ആരാധന ചെയ്താലും അയാളെ അതിൽ സംശയം പിടികൂടുന്നു.
(3) ഒരാൾ ഒരു ആരാധന ചെയ്തതിന്ന് ശേഷം അവന്ന് സംശയം ഉണ്ടാകുന്നു, എന്നാൽ
അവൻ അതിനെ പരിഗണിക്കേണ്ടതില്ല, ഇനി സംശയം ബലപ്പെട്ടതാണെങ്കിൽ അവൻ ബലപ്പെട്ടത് ചെയ്യേണ്ടതാകുന്നു.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ ളുഹ്റ് നമസ്കാരം നിർവ്വഹിച്ചു, തൻറ നമസ്കാരത്തിൽ നിന്ന് വിരമിച്ചതിന്ന് ശേഷം അവന്ന് സംശയമായി താൻ മൂന്നാണോ, നാലാണോ നമസ്കരിച്ചതെന്ന് എന്നാൽ അവൻ ഈ സംശയം പരിഗണിക്കേണ്ടതില്ല. ഇനി താൻ മൂന്ന് നമസ്കരി ച്ചിട്ടൊള്ളൂ എന്ന സംശയം ബലപ്പെട്ടതാണെങ്കിൽ അധികം സമയം വൈകിയിട്ടില്ലെങ്കിൽ അവൻ വിട്ട് പോയത് പൂർത്തിയാക്കി സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക. ഇനി ഈ സംശയം ബലപ്പെട്ടത് കൂടുതൽ സമയത്തിന് ശേഷമാണെങ്കിൽ അവൻ ഈ നമസ്കാരത്തെ മടക്കി നമസ്കരിക്കേണ്ടതാകുന്നു.

എന്നാൽ മേൽ വിവരിക്കപ്പെട്ട രീതിയിലല്ലാതെയാണ് സംശയം ഉണ്ടായതെങ്കിൽ അവ പരിഗണിക്കേണ്ടതാകുന്നു. നമസ്കാരത്തിൽ സംശയം ഉണ്ടാകുന്നത് പ്രധാനമായും രണ്ട് രൂപത്തിലാകുന്നു.

ഒന്നാമത്തെ അവസ്ഥ:
തനിക്ക് സംശയമുണ്ടായ കാര്യത്തിൽ ഒരു അഭിപ്രായം ബലമുള്ളതാകുക, ഇങ്ങനെയുള്ള അവസരത്തിൽ തനിക്ക് ബലമുള്ളത് അനുസരിച്ച് പ്രവർത്തിക്കുക, അതിന് ശേഷം ചെയ്യേണ്ട് ചെയ്ത് നമസ്ക്കാരം പൂർത്തിയാക്കി സലാം വീട്ടുക, എന്നിട്ട് മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾക്ക് തൻറ ളുഹ്ർ നമസ്കാരത്തിൽ ഞാനിപ്പോഴുള്ളത് രണ്ടാമത്തെ റകഅത്തി ലാണോ, മൂന്നാമത്തെ റകഅത്തിലാണോ എന്ന് സംശയം ഉണ്ടായി, അവന്ന് കൂടുതൽ ബലമുള്ള സംശയം മൂന്നാമത്ത റകഅത്തിലാണെന്നാണ്, എന്നാൽ അവൻ ആ റകഅത്ത് മൂന്നാമത്തേതായി പരിഗണിച്ച് ഒരു റകഅത്തും കൂടി നമസ്കരിച്ച് സലാം വിട്ടുകയും സഹ്‌വിന്റെ സുജൂദ് ചെയ്യുകയും വീണ്ടും സലാം വീട്ടുകയും ചെയ്യേണ്ടതാകുന്നു.

ഇതിന്നുള്ള തെളിവ്:
ബുഖാരിയിലും, മൂസ്ലിമിലും സ്വഹീഹായ ഹദീസിൽ അബ്ദുല്ലാഇബ്നു മസ്ഊദ് (റ) വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: (ആർക്കെങ്കിലും തൻറ് നമസ്കാരത്തിൽ സംശയം ഉണ്ടായാൽ തനിക്ക് കൂടുതൽ ശരി തോന്നുന്ന കാര്യമെടുക്കുകയും, അതിനനുസരിച്ച് തൻറ നമസ്ക്കാരം പൂർത്തിയാക്കുകയും സലാം വീട്ടുകയും തുടർന്ന് മറവിയുടെ സുജൂദ് ചെയ്യുകയും ചെയ്യട്ടേ.) ഇത് ബുഖാരിയുടെ റിപ്പോർട്ടാകുന്നു.

രണ്ടാമത്തെ അവസ്ഥ:
ഒരാൾക്ക് തന്റെ സംശയത്തിൽ ഒരു അഭിപ്രായത്തിലേക്കും കൂടുതൽ ബലം നൽകുവാൻ സാധിക്കാത്ത അവസ്ഥയിലാണെങ്കിൽ അവൻ കൂടുതൽ ഉറപ്പ് നൽകുവാൻ സാധിക്കുന്ന കുറവുള്ള അഭിപ്രായം സ്വീകരിക്കുകയും അതിനനുസരിച്ച് നമസ്കാരം പൂർത്തിയാക്കി സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടേണ്ടതാകുന്നു.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ അസർ നമസ്കരിക്കുന്നതിന്നിടയിൽ തനിക്ക് സംശയം വന്നു താനിപ്പോൾ നിർവ്വഹിച്ച് കൊണ്ടിരിക്കുന്നത് രണ്ടാമത്തെ റകഅത്താണോ, മൂന്നാമത്തേതാണോ എന്ന്. അവന്ന് രണ്ടാണോ, മൂന്നാണോയെന്ന് തീരുമാനിക്കുവാൻ സാധിക്കുന്നില്ല, എങ്കിൽ അവൻ അത് രണ്ടാമത്തെ റകഅത്തായി പരിഗണിച്ച് കൊണ്ട് ഇടയിലെ തശഹൂദിന് ഇരുന്നതിന്ന് ശേഷം രണ്ട് റകഅത്തുകൂടി നമസ്കരിച്ച് പൂർത്തിയാക്കി സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക.

ഇതിന്നുള്ള തെളിവ്:
മുസ്ലിം അബി സഈദുൽ ഖുദ്രിയിൽ നിന്ന് നിവേദനം: “നബി(സ) പറഞ്ഞു: ( ആർക്കെങ്കിലും തൻറ നമസ്കാരത്തിൽ രണ്ട് റകഅത്താ, മൂന്ന് റകഅത്താ ഞാൻ നമസ്ക്കരിച്ചതെന്ന് സംശയം വന്നാൽ, അവൻ സംശയം ഉപേക്ഷിക്കട്ടെ, കൂടുതൽ ഉറപ്പായ കൂറഞ്ഞ റകഅത്ത് അവൻ എടുക്കട്ടെ, സലാം വിട്ടുന്നതിന്ന് മുമ്പ് അവൻ മറവിയുടെ സുജൂദ് ചെയ്യട്ടെ, ഇനി അവൻ അഞ്ച് റകഅത്ത് നമസ്കരിച്ചുവെങ്കിൽ സഹ്‌വിന്റെ സുജൂദും പരിഗണിച്ച് അവന്നത് രണ്ട് റകഅത്ത് സുന്നത്തായിരിക്കും, മറിച്ച് നാല് റകഅത്ത് തന്നെയാണ് നമസ്കരിച്ചതെങ്കിൽ പിശാചിന്നത് ഒരു പ്രഹരവുമായിരിക്കും.)

സംശയത്തിൻറ ഉദാഹരണങ്ങൾ:
ഇമാം റുകൂഇലായിരിക്കെ ഒരാൾ വന്ന് തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നേരെ നിന്നു, പിന്നീട് അവൻ റുകൂഇലേക്ക് കടന്നു, ഇങ്ങനെയുള്ള അവസ്ഥ മൂന്ന് രൂപത്തിലായിരിക്കും.

(1) ഇമാം റുകൂഇൽ നിന്ന് ഉയരുന്നതിന്ന് മുമ്പ് തന്നെ താൻ റുകൂഇൽ പ്രവേശിച്ചിട്ടുണ്ട് ആയതിനാൽ തനിക്ക് ആ റകഅത്ത് കിട്ടിയെന്ന് അദ്ദേഹത്തിന് ഉറപ്പ് വരുക, അങ്ങനെയാണെങ്കിൽ അവന്ന് ഫാത്വിഅ സൂറത്ത് ഓതേണ്ടതില്ല.
(2) അവൻ റുകൂഇലേക്ക് പ്രവേശിക്കുന്നതിന്ന് മുമ്പ് ഇമാം റുകൂഇൽ നിന്ന് ഉയർന്നിട്ടു ണ്ടെന്ന് അവന്ന് ഉറപ്പ് വരുക, അങ്ങനെയാണെങ്കിൽ അവന്ന് ആ റകഅത്ത് കിട്ടിയിട്ടില്ല.
(3) തനിക്ക് ഇമാമിൻറ കൂടെ റുകൂഅ് കിട്ടിയെന്ന് അവൻ സംശയിക്കുക, എങ്കിൽ അവന്ന് ആ റുകൂഇൽ കിട്ടി, അതല്ല താൻ റുകൂഇലേക്ക്  പ്രവേശിക്കുന്നതിന്ന് മുമ്പ് ഇമാം റുകൂഇൽ നിന്ന് ഉയർന്നിട്ടുണ്ടെന്ന് അവന്ന് സംശയം വന്നാൽ അവന്ന് ആ റകഅത്ത് കിട്ടിയിട്ടില്ല. മേൽ പറയപ്പെട്ട രണ്ട് കാര്യത്തിൽ ഒന്നിനെ സംബന്ധിച്ച് തനിക്ക് കൂടുതൽ ഉറപ്പുണ്ടെങ്കിൽ അവൻ അത് സ്വീകരിക്കുകയും ബാക്കി നമസ്കാരം പൂർത്തിയാക്കി സലാം വീട്ടി മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക, ഇനി അവന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലായെങ്കിൽ അവന്ന് മറവിയുടെ സുജൂദ് ആവശ്യവുമില്ല. ഇനി രണ്ടിലൊരു അഭിപ്രായത്തേയും മുന്തിപ്പിക്കാൻ സാധിച്ചില്ലായെങ്കിൽ അവൻ കൂടുതൽ ഉറപ്പുള്ള റകഅത്ത് കിട്ടിയിട്ടില്ല എന്ന അഭിപ്രായത്തെ മൂന്തിപ്പിക്കുക. പിന്നീട് അവൻ തൻറ നമസ്കാരം പൂർത്തിയാക്കുകയും വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുകയും ചെയ്യുക.

പാഠം:
ഒരാൾക്ക് തൻറ നമസ്കാരത്തിൽ സംശയം ഉണ്ടായാൽ അവന്ന് ഉറപ്പുള്ളത് അവൻ സ്വികരിച്ചു, അല്ലെങ്കിൽ കൂടുതൽ ബലമുള്ളത് അവൻ സ്വീകരിച്ചു, മേൽ വിശദമായി വിശദീകരിച്ചത് പ്രകാരം. പിന്നീട് അവൻ ചെയ്തത് തന്നെയാണ് ശരിയെന്ന് അവന്ന് ശരിക്കും ബോധ്യപ്പെട്ടാൽ (നമസ്കാരത്തിൽ തന്നെ) തൻ നമസ്കാരത്തിൽ ഒന്നും സംഭവിക്കാത്തതിനാൽ അവന്ന് മറവിയുടെ സുജൂദ് ആവശ്യമില്ലായെന്നാണ് മദ്ഹബിൽ മശ്ഹൂറായ അഭിപ്രായ പ്രകാരം, കാരണം സുജൂദ് ആവശ്യമായ കാരണം നീങ്ങിയത് കൊണ്ട് തന്നെ. എന്നാൽ മറ്റൊരു അഭിപ്രായം സുജൂദ് വേണമെന്നാകുന്നു. നബി(സ) ഹദിസിൽ പറഞ്ഞത് പ്രകാരം (അവൻ പരിപൂർണമായി തന്നെയാണ് നമസ്കരിച്ചെ തെങ്കിൽ  മറവിയുടെ സുജൂദ് പിശാചിന്ന് ഒരു – പ്രഹരമാകുന്നു) – പിശാചിന്ന് പ്രഹരമാകുവാൻ വേണ്ടി.. കാരണം അവൻ തൻറ നമസ്കാരത്തിൽ സംശയിച്ച് കൊണ്ട് ചില ഭാഗങ്ങൾ നിർവ്വഹിച്ചത് കൊണ്ട് അവന്ന് മറവിയുടെ സുജൂദ് വേണം, ഈ അഭിപ്രായമാകുന്നു കൂടുതൽ പ്രബലമായത്.

തുടർന്ന് നമസ്ക്കരിക്കുന്നവരുടെ മറവിയുടെ സുജൂദ്,
ഇമാം മറന്നാൽ മഅ്മിന്ന് മഅ്മൂമിന്ന് മറവിയുടെ സുജൂദിൽ പിൻപറ്റൽ നിർബ്ബന്ധമാകുന്നു കാരണം നബി(സ) പറയുന്നു (തീർച്ചയായും ഇമാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് പിൻപറ്റുവാൻ വേണ്ടിയാകുന്നു നിങ്ങൾ അദ്ധേഹത്തിന് എതിർ പ്രവർത്തിക്കരുത്.) തുടർന്ന് ഇത് വരെ നബി(സ) പറയുകയുണ്ടായി (ഇമാം സുജൂദ് ചെയ്താൽ നിങ്ങളും സുജൂദ് ചെയ്യുക) അബൂഹുറൈറയിൽ നിന്ന് ബുഖാരിയും, മുസ്ലിമും ഉദ്ദരിച്ച ഹദീസ്.

ഇമാം സലാം വീട്ടുന്നതിന്ന് മുമ്പോ, ശേഷമാ മറവിയുടെ സുജൂദ് ചെയ്താൽ മഅ്മൂമിന്ന് പിൻപറ്റുന്നവർ) ഇമാമിനെ പിൻപറ്റൽ നിർബ്ബന്ധമാകുന്നു, അവൻ നമസ്കാരം ആരംഭിച്ചതിന് ശേഷം ഇടയിൽ തുടർന്നവരല്ലെങ്കിൽ. കാരണം ഇമാം സലാം വീട്ടിയതിന് ശേഷം അവന്ന് ഇമാമിനോടൊപ്പം നമസ്കാരത്തിൽ നഷ്ടപ്പെട്ടത് നിർവ്വഹിക്കുവാൻ വേണ്ടി അവൻ എഴുന്നേൽക്കുന്നത് കൊണ്ട് സലാം വീട്ടിയതിന് ശേഷമുള്ള മറവിയുടെ സൂജൂദ് ഇമാമിനോടൊപ്പം നിർവ്വഹിക്കേണ്ടതില്ല, മറിച്ച് അവൻ തനിക്ക് നഷ്ടപ്പെട്ടത് നിർവ്വഹിച്ചതിന് ശേഷം സലാം വീട്ടി മറവിയുടെ സുജൂദ് ചെയ് വീണ്ടും സലാം വീട്ടുക.

ഇതിന്നുള്ള ഉദാഹരണം:
ഒരാൾ ഇമാമിനോട് കൂടി അവസാനത്തെ റകഅത്തിൽ തുടർന്നു, ഇമാം വീട്ടിയതിന് ശേഷം അവൻ തനിക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കുവാൻ വേണ്ടി എഴുന്നേറ്റപ്പോൾ ഇമാം മറവിയുടെ സുജൂദ് ചെയ്ത്തൂ, എങ്കിൽ അവൻ ചെയ്യേണ്ടത്തൻ നമസ്ക്കാരം പൂർത്തിയായതിന് ശേഷം സലാം വീട്ടി മറവിയുടെ സുജൂദ് ചെയ് സലാം വീട്ടുകയാണ് ചെയ്യേണ്ടത്.

ഇനി മഅ്മൂമീങ്ങൾക്ക് നമസ്കാരത്തിൽ ഒന്നും നഷ്ടപ്പെടാതിരിക്കുകയും, എന്തെങ്കിലും മറക്കുകയും ഇമാമിന്ന് അങ്ങനെ സംഭവിക്കുകയും ചെയ്തിട്ടില്ലെങ്കിൽ അവർ സുജൂദ് ചെയ്യേണ്ടതില്ല. കാരണം ഇമാമിനെ കൂടാതെ സുജൂദ് ചെയ്താൽ അത് ഇമാമിനെ ധിക്കരിക്കുകയും, അദ്ദേഹത്തിനെ പിൻപറ്റുന്നതിൽ വീഴ്ച വരുത്തുകയും ചെയ്യലാകുന്നു. ഇതിന്നുള്ള തെളിവായിട്ട് സ്വഹാബാക്കൾ ‘ഒന്നാമത്തെ തശഹുദ് നബി(സ) അതിന് വേണ്ടി ഇരിക്കാതെ എഴുന്നേറ്റപ്പോൾ അവരും ഇമാമിനെ പിൻപറ്റുന്നതും, അദ്ദേഹത്തെ ധിക്കരിക്കാതിരിക്കലും പരിഗണിച്ച് കൊണ്ട് തശഹുദ് ഉപേക്ഷിച്ച് കൊണ്ട് റസൂലിനോടൊപ്പം എഴുന്നേൽക്കുകയുണ്ടായി. എന്നാൽ ഇമാമിനോടൊപ്പം നമസ്കാരത്തിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെടുകയും, ഇമാമിനോടൊപ്പമോ, അല്ലെങ്കിൽ തനിക്ക് നഷ്ടപ്പെടുന്നത് വീണ്ടെടുക്കുന്നതിനിടയിലോ വല്ലതും മറന്നാൽ അവൻ മറവിയുടെ സുജൂദ് മേൽ വിവരിച്ചത് പ്രകാരം വീട്ടുന്നതിന് മുമ്പോ ശേഷമോ ചെയ്യേണ്ടതുണ്ട്.

ഇതിന്നുള്ള ഉദാഹരണം:
ഇമാം തൻറ റുകൂഇൽ سُبْحَانَ رَبِّيَ الْعَظِيمِ എന്ന് പറയുവാൻ മറന്നു, എന്നാൽ അവന്ന് നമസ്കാരത്തിൽ ഒന്നും തന്നെ നഷ്ടപ്പെടുകയും ചെയ്തിട്ടില്ലെങ്കിൽ അവന്ന് മറവിയുടെ സുജൂദ് ചെയ്യേണ്ടതില്ല. എന്നാൽ മഅ്മൂമിന്ന് ഒരു റകഅത്തോ, അതിലധികമോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിർവ്വഹിച്ചതിന്ന് ശേഷം സലാം വീട്ടുന്നതിന്ന് മുമ്പായി മറവിയുടെ സുജൂദ് ചെയ്യേണ്ടതാണ്.

മറ്റൊരു ഉദാഹരണം:
ഇമാമോട് കൂടി ളുഹ്ർ നമസ്കരിച്ചു, ഇമാം നാലാമത്തെ റകഅത്തിലേക്ക് പ്രവേശിച്ചപ്പോൾ മഅ്മൂം നാല് റകഅത്ത് കഴിഞ്ഞുവെന്ന് വിചാരിച്ച് അത്തഹിയ്യാത്തിന് ഇരുന്നു, ഇരൂന്ന് കഴിഞ്ഞപ്പോഴാണ് ഇമാം റകഅത്തിന് എഴുന്നേറ്റത് മനസ്സിലായത്, എങ്കിൽ അവൻ എഴുന്നേറ്റ് ഇമാമിനെ തുടരുക. അവന്ന് ഇമാമിനോടൊപ്പം ഒന്നും തന്നെ നഷ്ടപ്പെട്ടില്ലെങ്കിൽ അവന്ന് മറവിയുടെ സുജൂദ് ചെയ്യേണ്ടതില്ല, എന്നാൽ അവന്ന് നമസ്കാരത്തിൽ ഇമാമിനോടൊപ്പം വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവൻ അത് പൂർത്തിയാക്കിയതിന് ശേഷം സലാം വീട്ടി മറവയൂടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടേണ്ടതാകുന്നു.

മേൽ വിവരിക്കപ്പെട്ടതിൻറ രത്ന ചുരുക്കം: മറവിയുടെ സുജൂദ് ചിലപ്പോൾ വീട്ടുന്നതിന്ന് മുമ്പും, ചിലപ്പോൾ വീട്ടിയതിന്ന് ശേഷവുമായിരിക്കും.

സലാം വീട്ടുന്നതിന്ന് മുമ്പുള്ളത് രണ്ട് സന്ദർഭത്തിലായിരിക്കും:

ഒന്ന്: നമസ്കാരത്തിൽ കുറവ് സംഭവിച്ചാൽ മറവിയുടെ സുജൂദ് സലാം വീട്ടുന്നതിന്ന് മുമ്പായിരിക്കും. മേൽ വിവരിച്ച് അബ്ദുല്ലാഇബ്നു ബുഹൈനയുടെ ഹദീസിൽ വിവരിച്ചത് പ്രകാരം, നബി(സ) ഒന്നാമത്തെ തശഹുദ് മറന്നപ്പോൾ സലാം വീട്ടുന്നതിന്ന് മുമ്പ് മറവിയുടെ സുജൂദ് ചെയ്യുകയുണ്ടായി..

രണ്ട്, നമസ്കാരത്തിൽ മൂന്നാണോ, നാലാണാ നമസ്കരിച്ചതെന്ന് സംശയം ഉണ്ടാകുകയും ഒരു അഭിപ്രായത്തെയും മുന്തിപ്പിക്കുവാൻ സാധിക്കാതിരിക്കുകയും ചെയ്താൽ മുകളിൽ വിവരിച്ച അബീ സഈദുൽ ഖുദ്രി(റ)വിൻറ ഹദീസിൽ കാണുന്നത് പോലെ “ഒരാൾ മൂന്നാണോ, നാലാണോ നമസ്കരിച്ചതെന്ന് സംശയം ഉണ്ടായാൽ നബി(സ) കൽപിച്ചത് സലാം വീട്ടുന്നതിന്ന് മുമ്പാണ് മറവിയുടെ സൂജൂദ് ചെയ്യേണ്ടതെന്നാകുന്നു.

സലാം വീട്ടിയതിന് ശേഷം രണ്ട് സന്ദർഭത്തിലായിരിക്കും:

ഒന്ന്: നമസ്കാരത്തിൽ എന്തെങ്കിലും വർദ്ദനവുണ്ടായാൽ സലാം വീട്ടിയതിന് ശേഷമാകുന്നു മറവിയുടെ സുജൂദ് ചെയ്യേണ്ടത്. അബ്ദുല്ലാഇബ്നു മസ് ഊദിൻറ ഹദീസിൽ നബി(സ) ളുഅർ അഞ്ച് റകഅത്ത് നമസ്കരിച്ച് സലാം വീട്ടിയതിന്ന് ശേഷമാണ് അഞ്ച് റകഅത്ത് നമസ്കരിച്ചത് സ്വഹാബികൾ ഉണർത്തിയത്, അപ്പോൾ പ്രവാചകൻ മറവിയുടെ സുജൂദ് ചെയ്തു. ഇവിടെ നബി(സ) സ്വഹാബികൾക്ക് വിവരിച്ച് കൊടുത്തില്ല ഞാൻ സലാം വീട്ടിയതിന് ശേഷം സുജൂദ് ചെയ്തത് അറിയാത്തത് കൊണ്ടാണന്ന്, മറിച്ച് നബി(സ) സുജൂദ് ചെയ്യുകയാണ് ചെയ്തത്. അപ്പോൾ മൊത്തത്തിലുള്ള വിധി നമസ്കാരത്തിൽ എന്തെങ്കിലും വർദ്ദനവ് വരുകയാണെങ്കിൽ മറവിയുടെ സുജൂദ് ചെയ്യേണ്ടത് സലാം വീട്ടിയതിന് ശേഷമാകുന്നു, വർദ്ദനവ് സലാം വീട്ടുന്നതിന്ന് മുമ്പ് അറിഞ്ഞാലും, അറിഞ്ഞില്ലെങ്കിലും ശരി. ഇതിൽ പെട്ടതാകുന്നു. 

നമസ്കാരം പൂർത്തിയാകുന്നതിന്ന് മുമ്പ് മറന്ന് കൊണ്ട് സലാം വീട്ടുകയും, അതിന്ന് ശേഷം നമസ്ക്കാരം പൂർത്തിയാക്കുകയും ചെയ്താൽ നമസ്കാരത്തിനിടയിൽ ഒരു സലാം വർദ്ദിപ്പിച്ചത് കൊണ്ട് സലാം വീട്ടിയതിന് ശേഷം മറവിയുടെ സുജൂദ് ചെയ്യേണ്ടതാകുന്നു, ഇതാണ് മുകളിൽ വിവരിച്ച അബൂഹുറൈറ(റ) ഉദ്ദരിച്ച ഹദീസിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ളുഹ്റ് , അസറോ രണ്ട് റകഅത്ത് നമസ്കരിച്ചതിന് ശേഷം നബി(സ) സലാം വീട്ടുകയും, സ്വഹാബികൾ കൂറവ് അറിയിച്ച് കൊടുക്കുകയും ചെയ്തപ്പോൾ നബി(സ) ബാക്കി നമസ്ക്കരിക്കുകയും സലാം വീട്ടിയതിന് ശേഷം മറവിയുടെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുകയുണ്ടായി.

രണ്ട്, നമസ്കാരത്തിൽ സംശയം ഉണ്ടാകുകയും ഏതെങ്കിലും ഒരു അഭിപ്രായത്തെ ഉറപ്പാക്കാൻ സാധിക്കുകയും ചെയ്താൽ മേൽ വിവരിച്ച് ഇബ്നു മസ്ഊദിൻറ ഹദീസിൽ ഉള്ളത് പ്രകാരം കൂടുതൽ ഉറപ്പുള്ളത് സ്വീകരിക്കുകയും, അതനുസരിച്ച് നമസ്ക്കാരം പൂർത്തിയാക്കി സലാം വീട്ടുകയും തുടർന്ന് മറവിയുടെ സുജൂദ് ചെയ്യുകയും ചെയ്യുക.

ഇനി ഒരാൾക്ക് ഒരു നമസ്കാരത്തിൽ തന്നെ സലാം വീട്ടിയതിന് ശേഷം സുജൂദ് ചെയ്യേണ്ട മറവിയും, സലാം വീട്ടുന്നതിന് മുമ്പ് സുജൂദ് ചെയ്യേണ്ട മറവിയും സംഭവിച്ചാൽ പണ്ഡിതന്മാർ പറയുന്നത് വീട്ടുന്നതിന്ന് മുമ്പ് ചെയ്യേണ്ട സുജൂദാകുന്നു ചെയ്യാൻ കൂടുതൽ അർഹതയുള്ളതെന്നാകുന്നു.

ഇതിന്നുള്ള ഉദാഹരണം.
ഒരാൾ ളുഹ്ർ നമസ്കരിക്കുകയാണ് അദ്ദേഹം രണ്ടാമത്തെ റകഅത്താണെന്ന് ധരിച്ച് മൂന്നാമത്ത റകഅത്തിന് ശേഷം ഇരിന്നു, തുടർന്ന് അദ്ദേഹത്തിന് ബോധ്യമായി ഇത് മൂന്നാമത്തെ റകഅത്താണെന്ന് അപ്പോൾ ബോധ്യമായാൽ അവൻ അവിടെ നിന്നും എഴുന്നേറ്റ് ബാക്കി നിർവ്വഹിച്ച് മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടുക.

ഈ വ്യക്തി ഒന്നാമത്തെ തശഹൂദ് ഉപേക്ഷിച്ചതിനാൽ അതിന്റെ സുജൂദ് സലാം വീട്ടുന്നതിന് മുമ്പും, മൂന്നാമത്തെ റകഅത്തിൽ ഒരു ഇരുത്തം അധികരിപ്പിച്ചത് കൊണ്ട് അതിൻറെ സുജൂദ് സലാം വീട്ടിയതിന് ശേഷവുമാകുന്നു, രണ്ടു രൂപത്തിലും വന്നത് കൊണ്ട് സലാം വീട്ടുന്നതിന്ന് മുമ്പുള്ളതാകുന്നു നിർവ്വഹിക്കുവാൻ കൂടുതൽ ഉത്തമമായത്. അല്ലാഹുവാകുന്നു ഏറ്റവും അറിയുന്നവൻ.

ഖുർആനും, പ്രവാചക ചര്യയും യദാർത്ഥ രൂപത്തിൽ മനസ്സിലാക്കുവാനും, അതനുസരിച്ച് ബാഹ്യമായും, ആന്തരികമായും യദാർത്ഥ വിശ്വാസം ഉൾകൊള്ളുവാനും, ജീവിക്കുവാനും അതിൽ തന്നെ മരിക്കുവാനും അല്ലാഹു നമുക്കും മറ്റെല്ലാ മുസ്ലീങ്ങൾക്കും തൗഫീഖ്നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ലോക രക്ഷിതാവായ സർവ്വ സ്തുതിയും, മുഹമ്മ് നബി(സ) യുടെയും, അദ്ദേഹത്തിൻറെ അനുചരന്മാരുടെയും മേൽ അല്ലാഹുവിൻറെ അനുഗ്രഹവും, സമാധാനവും സദാ വർഷിക്കുമാറാവട്ടെ…

മുഹമ്മദ് സ്വാലിഹ് അൽ ഉഥൈമീൻ
പരിഭാഷ : സയ്യിദ് സഹ്ഫർ സ്വാദിഖ്