ഇന്ത്യയെ വർഗീയതയിൽ അധിഷ്ഠിതമായ ഒരു ഹിന്ദുത്വ
രാഷ്ട്രമാക്കാനുള്ള തീവ്രശ്രമത്തിലാണ് ചില ദുഷ്ട ശക്തികൾ,
ഇതര മതങ്ങളെയും സംസ്കാരങ്ങളെയും ഇല്ലായ്മ ചെയ്ത്
ഏകശിലാത്മകമായ മതവും സംസ്കാരവും രാജ്യത്തിനുമേൽ
അടിച്ചേൽപിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങളും പദ്ധതികളും അവർ
ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി സർക്കാർ മേൽനോട്ടത്തിൽ തന്നെ
ന്യൂനപക്ഷങ്ങളും ദളിതുകളും വേട്ടയാടപ്പെട്ടു തുടങ്ങി. അവർക്ക് വേണ്ടി
ശബ്ദിച്ച് പല എഴുത്തുകാരും ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും
കൊലചെയ്യപ്പെട്ടു. നിരപരാധികളായ മഹാഭൂരിപക്ഷം ഹിന്ദുക്കളുടെ
പേരിൽ ന്യൂനപക്ഷം വരുന്ന ഫാഷിസ്റ്റുകളുടെ നേതൃത്വത്തിൽ
ഹിന്ദുത്വം അഴിഞ്ഞാടി. വർഗീയത ഫണം നിവർത്തി ആടിത്തിമിർത്തു.
പിഞ്ചുകുട്ടികൾ പോലും മതത്തിന്റെ പേരിൽ ക്രൂരമായി വധിക്കപ്പെട്ടു.
രാജ്യത്തെ മഹാഭൂരിപക്ഷമായ മതേതര ജനതക്കിടയിൽ നിലനിൽക്കുന്ന
ഭിന്നതകളാണ് ഫാഷിസ്റ്റുകളുടെ ഈ കുതിപ്പിന് കാരണം. മതേതര
ജനാധിപത്യ പ്രസ്ഥാനങ്ങൾ ഭിന്നിച്ചു പോവുകയും കേവലം ചില
നയനിലപാടുകളിലും വീക്ഷണങ്ങളിലുമുള്ള വ്യത്യാസങ്ങളുടെ പേരിൽ
പരസ്പരം സഹകരിക്കാതിരിക്കുകയും വ്യക്തികൾ തമ്മിലുള്ള
അസ്വാരസ്യങ്ങൾ കാരണം പിളർന്നു പിളർന്നു ഗ്രൂപ്പുകളായിത്തീരുകയും
ചെയ്യുന്ന സ്ഥിതി വന്നപ്പോൾ ഫാഷിസ്റ്റുകൾക്ക് പിടിച്ചുകയറാനുള്ള
ഒരു ഏണിയായി അത് മാറി. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ
വ്യാപകമായ അഴിമതികൾ ഉണ്ടെന്നു സമർഥിക്കാൻ ഫാഷിസ്റ്റുകൾക്ക്
സാധിച്ചതോടെ മതേതര പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയും തകർന്നു.
ഇന്ത്യയിലെ ഹൈന്ദവ സമുദായം ഉൾക്കൊള്ളുന്ന മഹാ
ഭൂരിപക്ഷം സുശക്തമായ ഒരു രാഷ്ട്രത്തിനു വേണ്ടി മതേതര
ആശയങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരാണ്.
ഫാഷിസ്റ്റുകൾക്ക് ശക്തമായ സ്വാധീനം ഉണ്ടെന്ന് അവർ
അവകാശപ്പെടുന്ന സംസ്ഥാനങ്ങളിൽ ഹൈന്ദവ സമുദായത്തിലെ
മതേതരവിശ്വാസികളുടെ വോട്ടുകൾ ഛിന്നഭിന്നമായത് മതേതര
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ ഈഗോ
ക്ലാഷുകൾ നിമിത്തം മാത്രമാണ്. അത് പരിഹരിക്കപ്പെടണമെങ്കിൽ
രാഷ്ട്രശിൽപികൾ ഉയർത്തിപ്പിടിച്ച് മൂല്യബോധം ആദർശമായി
സ്വീകരിച്ച നിഷ്കാമികളുടെ നേതൃത്വം മതേതര പ്രസ്ഥാനങ്ങൾക്ക്
അനിവാര്യമാണ്.
വർഗീയതക്കെതിരെ മതേതര കൂട്ടായ്മ വളർന്നു വരണം. ശക്തിപ്പെടണം.
ലോകം കാതോർക്കുന്ന കാലത്തിന്റെ ആവ
ശ്യമാണത്.സ്വാതന്ത്ര്യസമര നേതാക്കളായ മുഹമ്മദ് അബ്ദുറഹ്മാൻ
സാഹിബ്, വക്കം മൗലവി, കെ.എം മൗലവി, സീതി സാഹിബ് തുടങ്ങിയ
മുസ്ലിം നവോത്ഥാന നായകരും ഡോ.ഉസ്മാൻ സാഹിബ്,
കെ.പി മുഹമ്മദ് മൗലവി തുടങ്ങിയ മഹാരഥന്മാരും ഉയർത്തിപ്പിടിച്ച
ആശയാദർശങ്ങൾ ശക്തമായി പിന്തുടരുന്ന മുജാഹിദ് പ്രബോധന
വിഭാഗമായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്
ഇതാണ് ഈ വിഷയത്തിൽ പറയാനുള്ളത്.
niyasadm
പിശാചിന്റെ കൊമ്പും മുഹമ്മദ് ബ്നു അബ്ദുൽ വഹാബിന്റെ ജനനവും
പിശാചിന്റെ കൊമ്പും മുഹമ്മദ് ബ്നു അബ്ദുൽ വഹാബിന്റെ ജനനവും. ഇന്റർനെറ്റിൽ ഈ വിഷയം സേര്‍ച്ച് ചെയ്‌താൽ മനസ്സിലാകും ഈ കൂട്ടർ എത്രമാത്രം കളവ് പ്രചരിപ്പിക്കുന്നുണ്ട് എന്ന്. നബിതിരുമേനിയുടെ പേരിൽ ഒരു കളവ് പറഞ്ഞാൽ അവന്‍ നരകത്തിൽ ഒരു സീറ്റ് ഒരുക്കി കൊള്ളട്ടെ എന്നാണ് നബി വചനം!
സമസ്തക്കാരുടെ കുപ്രചരണം ഒരുപൊളിച്ചെഴുത്ത്. “നജ്ദിൽ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുക,” എന്ന് നബി(സ) പറഞ്ഞ ഒരു ഹദീസിനെ നൂറ്റാണ്ടു പതിനാലിനിടക്ക് ആധികാരിക പണ്ഡിതൻമാർ ആരും വിശദീകരിക്കാത്തരൂപത്തിൽ ദുർവ്യാഖ്യാനിച്ചിട്ടാണ് അവർ ഇതിനെ വഹാബികളുടെ മേൽ ചാർത്തുന്നത്.
അല്ലെങ്കിലും ഇവർ ഉദ്ധരിക്കുന്ന ആയത്തുകൾക്കോ ഹദീസുകൾക്കോ ഒന്നും തന്നെ ഇവർ നൽകുന്ന വിശദീകരണങ്ങൾ മുൻഗാമികൾ ആരും തന്നെ പറയാത്തതാണെന്ന് എല്ലാവരേക്കാളുമേറെ ബോധ്യമുള്ളത് ഇവർക്ക് തന്നെയാണല്ലോ.
ഇത്തരത്തിൽ കോട്ടിമാട്ടുന്ന വിഷയം തന്നെയാണ് നജ്ദിൽ നിന്ന് ഉത്ഭവിക്കുന്ന പിശാചിന്റെ കൊമ്പ് കൊണ്ട് ഉദ്ദേശം വഹാബികളാണ് എന്നത്. ഇത് സമർത്ഥിക്കാൻ ഇവർക്ക് ആകെയുള്ള ന്യായം മുഹമ്മദിബ്്നു അബ്ദുൽ വഹാബിന്റെ നാടും നജ്ദ് എന്ന് പേരുള്ള ഒരു സ്ഥലമായിപ്പോയി എന്നത് മാത്രമാണ്. നജ്ദ് എന്ന് പേരുള്ള നാടുകളെല്ലാം ശപിക്കപ്പെട്ടതാണെങ്കിൽ എത്ര പ്രദേശങ്ങൾ ആ ഗണത്തിൽ ഇക്കൂട്ടർ ഉൾപ്പെടുത്തേണ്ടിവരും…!
രാജ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വിശ്രുത ഗ്രന്ഥമായ മുഅ്ജമുൽ ബുൽദാനിൽ പറയുന്നു: “അറേബ്യയിൽ തന്നെ ധാരാളം നജ്ദുകളുണ്ട് അതിൽ പെട്ടതാണ് യമാമയിലെ ഒരു താഴ് വരയായ നജ്ദുൽ ബർഖ്, നജ്ദുൽ ഖാൽ തുടങ്ങിയവ… “ചുരുക്കത്തിൽ ധാരാളമുള്ളതിൽ നിന്ന് പന്ത്രണ്ടണ്ണം മാത്രം അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തിൽ എടുത്തു കൊടുത്തു എന്നു മാത്രം. ഈ നജ്ദുകളെല്ലാം ശപിക്കപ്പെട്ട പ്രദേശങ്ങളാണെന്നും അവിടെ നിന്നെല്ലാം പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്നും ലോകത്ത് ഏതെങ്കിലും ഒരു വ്യക്തിക്ക് വാദമുണ്ടോ? ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ല. എങ്കിൽ പിന്നെ ഈ നജ്ദുകളിൽ ഏതിനെ കുറിച്ചാണ് നബി (സ) അങ്ങനെ പ്രവചിച്ചത്?. ആ പ്രവചനത്തിലൂടെ നബി) (സ) തങ്ങൾ ഉദ്ദേശിച്ച നജ്ദിൽ തന്നെയാണോ മുഹമ്മദിബ്നു അബ്ദുൽ വഹാബ് ജനിച്ചത്.? ഇനി ആണെങ്കിൽ തന്നെ അദ്ദേഹം പ്രബോധനം ചെയ്ത ആശയങ്ങൾ പൈശാചിക ആശയങ്ങളാണോ എന്നൊക്കെയാണല്ലോ ഒരു വിശ്വാസി അന്വേഷിക്കേണ്ടത്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും അവക്കുമുൻഗാമികൾ നൽകിയ വ്യാഖ്യാനങ്ങളും പരിശോധിക്കുമ്പോൾ നേരെ തിരിച്ചാണ് നമുക്ക് മനസ്സിലാകുന്നത്. നമുക്ക് അവയൊന്ന് പരിശോധിക്കാം. ആദ്യം ഇതുമായി ബന്ധപ്പെട്ട ഹദീസ് എന്താണെന്നു നോക്കാം. ഇമാം ബുഖാരി തന്റെ സ്വഹീഹുൽ ബുഖാരിയിൽ – 7092, 7093 നമ്പറുകളായി റിപ്പോർട്ട് ചെയ്യുന്നു. “ഇബ്നു ഉമർ(റ)വിൽനിന്ന് നിവേദനം: നബി(സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുനിന്നുകൊണ്ട് പറയുന്നതായി ഞാൻ കേട്ടു. അറിയണേ, കുഴപ്പങ്ങൾ ഇവിടെനിന്നാകുന്നു. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തു നിന്ന്.
7094-ാം നമ്പർ ഹദീസ് ഇപ്രകാരമാണ്, ് 2 – ﺫﻛَﺮ ﺍﻟﻨﺒﻲُّ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪ ﻭﺳﻠَّﻢ : ( ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﺷﺎﻣِﻨﺎ ، ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﻳَﻤَﻨِﻨﺎ ) . ﻗﺎﻟﻮﺍ : ﻳﺎ ﺭﺳﻮﻝَ ﺍﻟﻠﻪِ ، ﻭﻓﻲ ﻧَﺠﺪِﻧﺎ ؟ ﻗﺎﻝ : ( ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﺷﺎﻣِﻨﺎ ، ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﻳَﻤَﻨِﻨﺎ ) . ﻗﺎﻟﻮﺍ : ﻳﺎ ﺭﺳﻮﻝَ ﺍﻟﻠﻪِ ، ﻭﻓﻲ ﻧَﺠﺪِﻧﺎ ؟ ﻓﺄﻇﻨُّﻪ ﻗﺎﻝ ﻓﻲ ﺍﻟﺜﺎﻟﺜﺔِ : ( ﻫﻨﺎﻙ ﺍﻟﺰﻻﺯِﻝُ ﻭﺍﻟﻔِﺘَﻦُ ، ﻭﺑﻬﺎ ﻳَﻄﻠُﻊُ ﻗﺮﻥُ ﺍﻟﺸﻴﻄﺎﻥِ ) . ﺍﻟﺮﺍﻭﻱ : ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﺍﻟﻤﺤﺪﺙ : ﺍﻟﺒﺨﺎﺭﻱ – ﺍﻟﻤﺼﺪﺭ : ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ – ﺍﻟﺼﻔﺤﺔ ﺃﻭ ﺍﻟﺮﻗﻢ : 7094 ﺧﻼﺻﺔ ﺣﻜﻢ ﺍﻟﻤﺤﺪﺙ : ധﺻﺤﻴﺢ
ഇബ്നു ഉമർ (റ) വിൽനിന്ന് നിവേദനം: “നബി(സ) പറഞ്ഞു, അല്ലാഹുവേ, ഞങ്ങൾക്ക് ഞങ്ങളുടെ ശാമിൽ നീ അനുഗ്രഹം ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളുടെ യമനിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ. സ്വഹാബികൾ പറഞ്ഞു. നബിയേ, ഞങ്ങളുടെ നജ്ദിലും. നബി (സ) പറഞ്ഞു.അല്ലാഹുവേ, ഞങ്ങളുടെ ശാമിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ, ഞങ്ങളുടെ യമനിൽ ഞങ്ങൾക്ക് നീ അനുഗ്രഹം ചെയ്യേണമേ. അവർ പറഞ്ഞു. പ്രവാചകരേ, ഞങ്ങളുടെ നജ്ദിലും. മൂന്നാമത്തെ തവണയാണെന്ന് തോന്നുന്നു. നബി (സ) ഇപ്രകാരം പറഞ്ഞു. അവിടെയാണ് ഭൂമികുലുക്കങ്ങളും കുഴപ്പങ്ങളും, അവിടെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും. സ്വഹീഹുൽബുഖാരിയിൽതന്നേ , 3279, 3511 എന്നീ നമ്പറുകളിലും ഇതേ ഹദീസ് തന്നെ ആവർത്തിച്ചു വന്നതായി കാണാം. മാത്രമല്ല, സ്വഹീഹ് മുസ്ലിമിൽ 5167, 5169, 5171, 5172 ഇമാം അഹമ്മദ്(ജ) തന്റെ മുസ്നദിൽ 4738,5152, 5401, 5758, 5968, 6020 ഇമാം മാലിക് (ജ) തന്റെ മുവത്വയിൽ 1544 എന്നീ നമ്പറുകളിലും ഇതേ ഹദീസ് പദപ്രയോഗങ്ങളിൽ ചെറിയ വ്യത്യാസങ്ങളോടെ റിപ്പോർട്ട് ചെയ്തതായി കാണാം. ഈ റിപ്പോർട്ടുകളിൽ എല്ലാം തന്നെ നബി (സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത് എന്ന് വ്യക്തമാണ്. മാത്രവുമല്ല, എല്ലാ കുഴപ്പങ്ങളുടേയും കേന്ദ്രമാണ് കിഴക്കൻഭാഗമെന്ന് മറ്റ് ധാരാളം ഹദീസുകളിൽ നബി (സ) പ്രസ്താവിച്ചിരിക്കുന്നു. ഉദാഹരണമായി നബി (സ) പറഞ്ഞു. ﺃﻥَّ ﺭﺳﻮﻝَ ﺍﻟﻠﻪِ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪِ ﻭﺳﻠَّﻢَ ﻗﺎﻝ : ﺭﺃﺱُ ﺍﻟﻜﻔﺮِ ﻧﺤﻮُ ﺍﻟﻤﺸﺮﻕِ ، “കുഫ്റിന്റെ കേന്ദ്രം കിഴക്ക് ഭാഗമാകുന്നു. (ബുഖാരി. 3501, മുസ്ലിം 75) ഈ രൂപത്തിലുള്ള ഹദീസുകൾ ഹദീസ് ഗ്രന്ഥങ്ങളിൽ ധാരാളം വന്നതായി കാണാം. എങ്കിൽ ഏതാണ് ഈ കിഴക്ക് ഭാഗം. വെറുമൊരു ഭൂപടം മാത്രം മതിയല്ലോ ഇത് കണ്ടുപിടിക്കാൻ. നബി (സ) തങ്ങൾ മദീനയിൽനിന്നാണ് ഇത് പറയുന്നത്. അതും അവിടുത്തെ മിമ്പറിൽവെച്ച് എന്നും, മിമ്പറിന്റെ സമീപത്തുവെച്ച് എന്നുമൊക്കെ ഹദീസിൽ വന്നിട്ടുണ്ട്. (ഉദാഹരണം. ബുഖാരി 3511 അഹ്മദ് 5758, 5968) മദീനയിലെ കിഴക്ക് ഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസറ എന്നിവ ഉൾകൊള്ളുന്ന ഇറാഖ് ആണ് എന്നത് ഭൂപടത്തിൽ നിന്നുതന്നെ വളരെ വ്യക്തമാണ്. എന്നാൽ ഹദീസുകളും ഇക്കാര്യങ്ങൾ വ്യക്തമാക്കിത്തരുന്നത് കാണാം. ഇമാം മുസ്ലിം (റ) തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്.(7297) ﻩ ﻗﺎﻝ ﺳﻤﻌﺖ ﺳﺎﻟﻢ ﺑﻦ ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﻳﻘﻮﻝ : ﻳﺎﺃﻫﻞ ﺍﻟﻌﺮﺍﻕ ﻣﺎﺃﺳﺄﻟﻜﻢ ﻋﻦ ﺍﻟﺼﻐﻴﺮﺓ ،ﻭﺃﺭﻛﺒﻜﻢ ﻟﻠﻜﺒﻴﺮﺓ ﺳﻤﻌﺖ ﺃﺑﻲ ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﻳﻘﻮﻝ ﺳﻤﻌﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﻘﻮﻝ ﺇﻥ ﺍﻟﻔﺘﻨﺔ ﺗﺠﻲﺀ ﻣﻦ ﻫﻬﻨﺎ ﻭﺃﻭﻣﺄ ﺑﻴﺪﻩ ﻧﺤﻮ ﺍﻟﻤﺸﺮﻕ ﻣﻦ ﺣﻴﺚ ﻳﻄﻠﻊ ﻗﺮﻧﺎ ﺍﻟﺸﻴﻄﺎﻥ ﻣﺴﻠﻢ സാലിമിബ്നു അബ്ദുല്ലാഹ് (റ) പറയുന്നു: “അല്ലയോ ഇറാഖ്കാരേ, ചെറിയകാര്യങ്ങളെക്കുറിച്ചുപോലും നിങ്ങൾ ചോദിച്ചറിയുന്നു. എന്നാൽ വലിയ വലിയ കാര്യങ്ങൾ (തിന്മകൾ) നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം! എന്റെ പിതാവ് അബ്ദുല്ലാഹിബ്നു ഉമർ (റ) കിഴക്കുഭാഗത്തേക്ക് ചൂണ്ടി കൊണ്ട് പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് തീർച്ചയായും കുഴപ്പങ്ങളെല്ലാം ഇവിടെനിന്നാണ്. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന്. മൂസാ നബി ഫിർഔൻ കുടുംബത്തിൽ പെട്ടവനെ അബദ്ധത്തിൽ കൊലചെയ്തതിനെക്കുറിച്ചുപോലും ഖുർആൻ പറഞ്ഞത് “നീ ഒരാളെ കൊല്ലുകയുണ്ടായി” (ത്വാഹാ 40) എന്നാണ്. നിങ്ങളാകട്ടെ പരസ്പരം കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു (മുസ്ലിം 5172) ഇബ്നു അബീ നുഐം(റ)പറയുന്നു: “ഞാൻ ഇബ്നു ഉമർ (റ)വിന്റെ കൂടെ നിൽക്കുമ്പോൾ ഒരാൾ അദ്ദേഹത്തോട് കൊതുകിന്റെ രക്തത്തെക്കുറിച്ച് (കൊതുകിനെ കൊല്ലുന്നത്/കൊതുകുരക്തം വസ്ത്രത്തിലായാലുള്ള വിധി സംബന്ധിച്ച്) ചോദിക്കുകയുണ്ടായി. അപ്പോൾ ഇബ്നു ഉമർ(റ) ചോദിച്ചു. നീ ഏതുനാട്ടുകാരനാണ്. അദ്ദേഹം പറഞ്ഞു. ഇറാഖിയാണ്. ഇബ്നു ഉമർ(റ)പറഞ്ഞു. ഇവരുടെ കാര്യം നിങ്ങൾ ഒന്ന് നോക്കൂ. ഇവർ ഒരു കൊതുകിന്റെ രക്തത്തിന്റെ കാര്യത്തിലാണ് എന്നോട് ചോദിക്കുന്നത്. അവരാകട്ടെ നബി(സ)യുടെ പേരക്കുട്ടിയെ കൊന്നവരാണ് താനും. (ബുഖാരി 5994, തിർമുദി3703,അഹ്മദ് 5417) ഇപ്പോൾ വളരെ വ്യക്തമായി. കിഴക്ക്കൊണ്ട് നബി(സ) ഉദ്ദേശിച്ചത് ഇറാഖ് ആണെന്ന് ഇമാം അഹ്മദ് ഉദ്ധരിച്ച ഒരു ഹദീസിൽ ഇതൊന്നുകൂടി വ്യക്തമാക്കുന്നത് കാണാം. അതിപ്രകാരമാണ്. “ഇബ്നു ഉമർ (റ) പറയുന്നു. നബി(സ) തന്റെ കൈ കൊണ്ട് ഇറാഖിനു നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ, ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ,എന്ന് മൂന്നുതവണ പറഞ്ഞു. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നത് അവിടെനിന്നാകുന്നു. (അഹ്മദ് 6020)
ഇമാം ബുഖാരി ഉദ്ധരിച്ച 7094 ാം ഹദീസിനെ വിശദീകരിക്കവെ ഇമാം അസ്ക്വലാനി(റ) പറയുന്നു. “മദീനക്കാരുടെ നജ്ദ് ഇറാഖും അതിന്റെ പ്രാന്തപ്രദേശങ്ങളുമാണ്. അതാണ് മദീനക്കാരുടെ കിഴക്കുഭാഗമെന്ന് ഖത്താബി പറഞ്ഞിരിക്കുന്നു നബി(സ) പ്രാർത്ഥിക്കാൻ വിസമ്മതിച്ച നജ്ദ് ഇറാഖാണെന്ന് വ്യക്തം. നബി(സ)യുടെ പ്രാർത്ഥനയെക്കുറിച്ചു തന്നെ വന്ന റിപ്പോർട്ടുകളിൽ തന്നെയും നജ്ദിനുവേണ്ടിയും എന്ന സ്ഥാനത്ത് ‘ഇറാഖിൻ വേണ്ടിയും’ എന്ന് തന്നെ വന്നതായി കാണാം. പ്രസ്തുത റിപ്പോർട്ട് ഇമാം ഫസ്വി തന്റെ ‘അൽമഅ്രിഫത്തു വത്താരീഖ്’ എന്ന ഗ്രന്ഥത്തിൽ 2/746 ൽ കൂഫയെക്കുറിച്ച് പറയുന്ന അദ്ധ്യായം എന്ന ശീർഷകത്തിൽ കൊടുത്തിട്ടുണ്ട് . അതിന്റെ പൂർണരൂപം ഇപ്രകാരമാണ്. “നബി(സ) പറഞ്ഞു. അല്ലാഹുവേ, ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും ഞങ്ങളുടെ സ്വാഇലും ഞങ്ങളുടെ യമനിലും ഞങ്ങളുടെ ശാമിലും നീ ഞങ്ങൾക്ക് ബർക്കത്ത് ചെയ്യണേ. അപ്പോൾ ഒരാൾ പറഞ്ഞു. നബിയേ ഞങ്ങളുടെ ഇറാഖിലും. അപ്പോൾ നബി(സ) പറഞ്ഞു: അവിടെയാണ് ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാവുക. അവിടെനിന്നുതന്നെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും ഇനി നജ്ദുകൊണ്ടുള്ള ഉദ്ദേശം ഇബ്നു അബ്ദുൽ വഹാബിന്റെ ജന്മനാടായ സഊദി അറേബ്യയിലെ നജ്ദ് ആണെങ്കിൽ ഹദീസിൽ സൂചിപ്പിക്കപ്പെട്ട ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാകുമെന്നതും കുഫ്റിന്റെ കേന്ദ്രമാണെന്നതും എല്ലാം ആ നജ്ദിന്റെ ചരിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ടോ?
എന്നാൽ ഇറാഖിലോ? അന്നുമുതൽ ഇന്നുവരെ എല്ലാകുഴപ്പങ്ങളുടേയും കേന്ദ്രബിന്ദു ഇറാഖാണ് എന്നതല്ലേ വസ്തുത? പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും അവിടെനിന്നുതന്നെ എന്നതും ഇറാഖ്പോലെ പുലർന്ന മറ്റൊരു ദേശം കാണുക സാധ്യമല്ല. മുസ്ലിം സമുദായത്തിന്റെ ഐക്യം തകർത്ത് ഛിദ്രതയുണ്ടാക്കിയ പിഴച്ച കക്ഷികൾ മിക്കവാറും ഉത്ഭവിച്ചത് ഇറാഖിൽനിന്നാണെന്ന് കാണാം. ഇമാം അസ്ഖലാനി പറയുന്നു. “ഒന്നാമത്തെ കുഴപ്പം കിഴക്കുഭാഗത്തു നിന്നായിരുന്നു. അത് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പിൻ കാരണമായി. അതാകട്ടെ. പിശാചിൻ അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണല്ലോ. അതുപോലെ തന്നെ ബിദ്അത്തുകൾ ഉത്ഭവിച്ചതും ആ ഭാഗത്തു നിന്നാണ്. ഈ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി മാറുമെന്നും അതിൽ എഴുപത്തിരണ്ട് കക്ഷികൾ നരകക്കാരാണെന്നും ഉള്ള ഹദീസിനെ വിശദീകരിക്കവേ മുല്ലാ അലിയ്യുൽ ഖാരി പറയുന്നു (മേൽഹദീഥ് ഇമാം തുർമുദി, ഇബ്നുമാജ, ഹാകിം, തുടങ്ങിയവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . “ബിദഈ കക്ഷികളുടെ അടിസ്ഥാനം ഏഴ് വിഭാഗങ്ങളാണ്. മുഅ്തസിലി, ശീആ, ഖവാരിജ്, നജ്ജാരിയ്യ, ജബ്രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ എന്നിവരാണവർ. ഇവർ യഥാക്രമം 20,22,20,3,1,5,1 എന്നീ എണ്ണം ഉപവിഭാഗങ്ങളായി പിന്നീട് ഭിന്നിച്ചു. (ആകെ 72). പിഴച്ച കക്ഷികളായ 72 കക്ഷികളും ഉൽഭവിച്ചത് ഈ ഏഴ് കക്ഷികളിൽനിന്നാണ് എന്ന് ചുരുക്കം.
പിന്നീട് ലോകത്ത് പുതിയ കക്ഷികൾ ഉടലെടുത്തിട്ടുണ്ടങ്കിൽ അവരുടെ ആദർശം ഈ എഴുപത്തിരണ്ടിൽ ഏതെങ്കിലും ഒന്നിന്റേതായിരിക്കും എന്നർത്ഥം. ഈ ഏഴ് കക്ഷികളുടേയും നേതാക്കൾ ഇറാഖുകാരായിരുന്നു. ചരിത്രപണ്ഡിതനായ സുലൈമാൻ (മരണം 1372 ഹിജ്റ) തന്റെ നബിചരിത്രം എന്ന ഗ്രന്ഥത്തിൽ പറയുന്നു: മുഴുവൻ പിഴച്ച കക്ഷികളും വലിയ വലിയ കുഴപ്പങ്ങളും എല്ലാം പ്രത്യക്ഷപ്പെട്ടത് ഇറാഖിലെ നാടുകളിൽ നിന്നാണ്. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതുതന്നയാണ്. ഇതിൻ ചരിത്രം സാക്ഷിയുമാണ്. ഉസ്മാൻ(റ) വിൻ എതിരെയുള്ള കലാപങ്ങളുടെ തുടക്കം ഇറാഖ് ഭാഗത്തുനിന്നായിരുന്നു. ജമൽ, സ്വിഫ്ഫീൻ യുദ്ധങ്ങൾ നടന്നതും ആ പ്രദേശങ്ങളിൽ തന്നെ. അലി(റ) വധിക്കപ്പെടുന്നതും ഇറാഖിൽവച്ചുതന്നെ. ഖവാരിജുകൾ, ജബ്രികൾ, ഖദ്രികൾ തുടങ്ങിയവരെല്ലാം ഉടലെടുത്തതും അവിടെനിന്നുതന്നെ. കള്ളപ്രവാചകനായ മുഖ്താർ പ്രവാചകത്വം വാദിച്ചതും അവിടെനിന്നു തന്നെ. ദജ്ജാലിന്റെയും യഅ്ജൂജ് മഅ്ജൂജിന്റെയും പുറപ്പാട് ആ ഭാഗത്തു നിന്നായിരിക്കുമെന്ന് ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. നബി(സ)യുടെ പേരിൽ ലക്ഷക്കണക്കായ ഹദീസുകൾ വ്യാജമായി നിർമ്മിച്ചുണ്ടാക്ക പ്പെട്ടതിൽ ഭൂരിഭാഗവും ഇറാഖിൽനിന്നായിരുന്നുവെന്നത് ഒരു ചരിത്ര യാഥാർത്ഥ്യം കൂടിയാണല്ലോ. ഒരുകാലത്ത് ‘ഹദീസ് അടി ക്കുന്ന കേന്ദ്രം’ എന്ന അപരനാമത്തിൽ കുപ്രസിദ്ധമായതും ഇറാഖായിരുന്നുവല്ലോ. ഇക്കാര്യം ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കുന്നത് നോക്കുക. താബിഈ പണ്ഡിതനായ ഹിശാം ബ്നു ഉർവ(റ) പറയുന്നു:
“നിന്നോട് ഒരു ഇറാഖീ ആയിരം ഹദീസുകൾ പറഞ്ഞാൽ നീ അതിൽ 990 എണ്ണം ഒഴിവാക്കുക. ബാക്കിയുള്ളത് നീ സംശയിക്കുകയും ചെയ്യുക. റബീഅത്തുബ്നു അബ്ദിറഹിമാൻ(റ) പറയുന്നു: “പൂർണ്ണ ബുദ്ധിയുള്ള ഒരു ഇറാഖിയേയും ഞാൻ കണ്ടിട്ടില്ല. ഇമാം ത്വാഊസ്(റ) പറയുന്നു. “നിന്നോട് ഒരു ഇറാഖി നൂറ് ഹദീസുകൾ പറഞ്ഞാൽ 99 എണ്ണവും നീ ഉപേക്ഷിക്കുക. ഇമാം ശാഫിഈ(റ) പറയുന്നു: “ഇറാഖിൽ നിന്നും വന്ന ഏതൊരുഹദീസും തന്നെ ഹിജാസിൽ അതിൻ അടിസ്ഥാനമുണ്ടങ്കിലല്ലാതെ നീ സ്വീകരിക്കരുത്. ചുരുക്കത്തിൽ പ്രവാചകൻ(സ) പ്രാർത്ഥിക്കാൻ വിസമ്മതിച്ചതും ഫിത്ത്നയുടെ കേന്ദ്രമായും പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്ന സ്ഥലമായും ഒക്കെപ്പറഞ്ഞത് ഇറാഖിലെ നജ്ദാണെന്ന് പ്രമാണങ്ങൾകൊണ്ടും ചരിത്ര യാഥാർത്ഥ്യങ്ങൾകൊണ്ടും വ്യക്തമായി. എന്നാൽ ശൈഖ് മുഹമ്മദ്ബ്്നു അബ്ദുൽ വഹാബിന്റെ ജന്മസ്ഥലമായ ഇന്നത്തെ സഊദി അറേബ്യയുടെ ഭാഗമായ നജ്ദ് ഏതെങ്കിലും രൂപത്തിൽ ശപിക്കപ്പെട്ട തായി ഹദീസുകളിൽ വന്നിട്ടുണ്ടോ?
ഇല്ലെന്ന് മാത്രമല്ല, നബി തങ്ങൾ ബർകത്തിനായി പ്രാർത്ഥിച്ച പ്രദേശങ്ങളിൽ പെട്ടതാണ് അത് എന്നതാണ് യാഥാർത്ഥ്യം. അതായത് നബി(സ) ശാമിനും യമനിനും വേണ്ടി പ്രാർത്ഥിക്കുകയും അവയെ പുകഴ്ത്തുകയും ചെയ്തത് ധാരാളം ഹദീസുകളിൽ സ്ഥിരപ്പട്ടിട്ടുണ്ട്. മക്ക തിഹാമയിൽപെട്ടതും, തിഹാമ യമനിൽപെട്ടതുമാണ് എന്ന് ഇമാം നവവി(റ),അസ്ഖലാനി(റ)തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടുണ്ട്്.
ﻗﺎﻝ ﺍﺑﻦ ﺣﺠﺮ ﻓﻲ ﺍﻟﻔﺘﺢ ( 13/47) ،ﻭﺍﻟﻌﻴﻨﻲ ﻓﻲ ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ( 24/200) ﻗﺎﻝ ﺍﻟﺨﻄﺎﺑﻲ : ( ﻧﺠﺪ ﻣﻦ ﺟﻬﺔ ﺍﻟﻤﺸﺮﻕ ﻭﻣﻦ ﻛﺎﻥ ﺑﺎﻟﻤﺪﻳﻨﺔ ﻛﺎﻥ ﻧﺠﺪﻩ ﺑﺎﺩﻳﺔ ﺍﻟﻌﺮﺍﻕ ﻭﻧﻮﺍﺣﻴﻬﺎ ﻭﻫﻲ ﻣﺸﺮﻕ ﺃﻫﻞ ﺍﻟﻤﺪﻳﻨﺔ ، ﻭﺃﺻﻞ ﻧﺠﺪ ﻣﺎﺃﺭﺗﻔﻊ ﻣﻦ ﺍﻷﺭﺽ ﻭﻫﻮ ﺧﻼﻑ ﺍﻟﻐﻮﺭ ﻓﺈﻧﻪ ﻣﺎ ﺍﻧﺨﻔﺾ ﻣﻨﻬﺎ ﻭﺗﻬﺎﻣﺔ ﻛﻠﻬﺎ ﻣﻦ ﺍﻟﻐﻮﺭ ﻭﻣﻜﺔ ﻣﻦ ﺗﻬﺎﻣﺔ ).
മക്കയുടേയും യമനിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്നതാണല്ലോ സഊദി അറേബ്യയിലെ നജ്ദ്. ഈ പ്രദേശം മുമ്പ് നജ്ദുൽ യമാമ എന്നായിരുന്നത്രേ അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെക്കുറിച്ച് നജ്ദ് എന്നും നജ്ദുൽ യമാമ എന്നും ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീഥിൽ വന്നിട്ടുണ്ട്. യമാമയെക്കുറിച്ച് വിശദീകരിക്കവെ അല്ലാമാ കർമാനി രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്. മക്കയിൽനിന്നും നാല് മർഹല അകലെയുള്ള യമനിലെ ഒരു പ്രദേശമാകുന്നു. ശാമിനും യമനിനും വേണ്ടി നബി(സ) പ്രാർത്ഥിക്കാനുള്ള കാരണം ഹനഫീ പണ്ഡിതനായ അബ്ദുൽഹഖ് ദഹ്ലവി ഇപ്രകാരം രേഖപ്പെടുത്തുന്നു. “കാരണം മക്ക നബി(സ) യുടെ ജന്മനാടാണ്. അത് യമനിൽ പെട്ടതാണ്. മദീന നബി(സ) യുടെ വാസസ്ഥലവും മറവ് ചെയ്യപ്പെട്ട ഇടവുമാണ്. അത് ശാമിൽപെട്ടതുമാണ്.(മിർഖാത് 5/650) ചുരുക്കത്തിൽ ഇന്ന് സഊദി അറ്യേയുടെ ഭാഗമായ നജ്ദ് അന്ന് നബി(സ) ബർക്കത്തി നായി ദുആ ചെയ്ത യമനിന്റെ ഭാഗമാണ് എന്നർത്ഥം. ഇനിയും ഈ യാഥാർത്ഥ്യം ബോധ്യപ്പെടാത്തവരോ ബോധ്യപ്പെട്ടില്ലെന്ന് നടിക്കുന്നവരോ ആയ ആരെങ്കിലും ബാക്കിയുണ്ടങ്കിൽ അവരുടെ ശ്രദ്ധയിലേക്കായി ഇവരുടെ പ്രസിദ്ധീകരണമായ ഐ.പി. പുറത്തിറക്കിയ ‘വഹാബിസം വിമർശനപഠനം’ എന്ന പുസ്തകത്തിലെ ഏതാനും വരികൾകൂടി കൊടുത്തുകൊണ്ട ് അവസാനിപ്പിക്കട്ടെ. അതിപ്രകാരമാണ് “വരണ്ട ഭൂപ്രദേശമായ നജ്ദിന്റെ ഊഷരസ്വഭാവം ആനാടിന്റെ ധൈഷണിക ചരിത്രത്തിലും പ്രതിഫലിക്കുന്നുണ്ട്. ദൈവാനുഗ്രഹങ്ങൾ ലഭിക്കുന്ന കാര്യത്തിൽ സിറിയ, യമൻ തുടങ്ങിയ പ്രദേശങ്ങളുമായി അനുകൂലമല്ലാത്ത തരത്തിൽ താരതമ്യപ്പെടുത്തുന്ന ചില സൂചനകൾ ഹദീസിലുണ്ട്. അവിടെനിന്നും കുഴപ്പങ്ങളും അക്രമങ്ങളും പിശാചിന്റെ തലമുറയും ഉയർന്നുവരുമെന്നാണ് സൂചന. പ്രവചന സ്വഭാവമുള്ള ഹദീസിനെ നിരീക്ഷണക്ഷമമായ ചരിത്ര പ്രതിഭാസങ്ങളുമായി ബന്ധിപ്പിക്കുന്നത് വിഷമം പിടിച്ച പണിയാണ്. അതിൻ ശ്രമിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. ഈ പ്രത്യേക ഹദീസ് ആധികാരികമാണെങ്കിൽ തന്നെയും അതിൻ വഹ്ഹാ ബിസവുമായി യാതൊരു ബന്ധവുമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നജദ് എവിടെ? عن ابن عمر رضي الله عنهما قال : ذكر النبي صلى الله عليه وسلم فقال : اللهم بارك لنا في شامنا ، اللهم بارك لنا في يمننا ، قالوا : وفي نجدنا ، قال: اللهم بارك لنا في شامنا ، اللهم بارك لنا في يمننا ، قالوا : يا رسول الله وفي نجدنا فأظنه قال الثالثة : هناك الزلازل والفتن ، وبها يطلع قرن الشيطان . رواه البخاري والترمذي وأحمد . وفي هذا الحديث لفظ : نجدنا .
عن ابن فضيل عن أبيه قال : سمعت سالم بن عبدالله بن عمر يقول : يا أهل العراق ! ما أسألكم عن الصغيرة وأركبكم للكبيرة ! سمعت أبي عبدالله بن عمر يقول : سمعت رسول الله صلى الله عليه وسلم يقول : إن الفتنة تجيء من ههنا ، وأومأ بيده نحو المشرق ، من حيث يطلع قرنا الشيطان وأنتم يضرب بعضكم رقاب بعض ….. الحديث . رواه مسلم بهذا اللفظ . وعن ابن عباس رضي الله عنهما قال دعا النبي صلى الله عليه وسلم : اللهم بارك لنا في صاعنا ومدنا ، وبارك لنا في شامنا ويمننا . فقال رجل من القوم يا نبي الله وفي عراقنا . قال : إن بها قرن الشيطان ، وتهيج الفتن ، وإن الجفاء بالمشرق . قال الهيثيمي في المجمع : رواه الطبراني في الكبير ورجاله ثقات . وهاتان الروايتان صريحتان في تعيين المراد مما أبهم في غيرها من الروايات .
പ്രവാചകന്‍ മദീനത്തെ പള്ളിയിൽ ഇരിക്കെ യമന് വേണ്ടിയും ശാമിൻ (ഇന്നത്തെ സിറിയ) ക്ക് വേണ്ടിയും ദുആ ചെയ്തപ്പോൾ ഒരാൾ നജദിനു വേണ്ടിയും പ്രവാചകരെ എന്ന് പറയുകയും പ്രവാചകന്‍ ദുആ ചെയ്യാതിരുന്നപ്പോൾ അയാൾ നജദി നു വേണ്ടിയും പ്രവാചകരെ എന്ന് ആവർത്തിക്കുകയും ചെയ്തപ്പോൾ (ഒരു രിവായത്തിൽ ഇറാക്കിൻ വേണ്ടിയും എന്ന് തന്നെ വന്നിട്ടുണ്ട്) പ്രവാചകന്‍ കിഴക്ക് ഭാഗത്തേക്ക് കൈ ചൂണ്ടി അവിടെ നിന്ന് ഫിത്ത്ന പുറപ്പെടും, കുഴപ്പം ഉണ്ടാകും, പിശാചിന്‍റെ കൊമ്പു പുറപ്പെടും, കുഫ്ര്‍ പുറപ്പെടും, എന്നൊക്കെ വ്യത്യസ്‌ത രിവായത്തുകളിൽ വന്നിട്ടുണ്ട്. പ്രവാചകന്‍ കിഴക്ക് ഭാഗത്തേക്ക് മദീന പള്ളിയിൽ ഇരുന്നു ചൂണ്ടിക്കാട്ടിയത് ഒരിക്കലും തെക്ക് ഭാഗം സ്ഥിതി ചെയ്യുന്ന ഇന്നത്തെ റിയാള് എന്ന നജിദിനെ കുറിച്ചാകില്ല എന്നുറപ്പല്ലേ?. മാത്രമല്ല, ഉസ്മാന്‍ (റ) യുടെ വധത്തിൽ കലാശിച്ച ഫിത്ത്നയിൽ ഇറാക്കിൽ നിന്നുള്ളവരുടെ പങ്കും വളരെ വലുത് തന്നെയാണ്, ശേഷം ഇസ്ലാമിൽ പൊട്ടി പുറപ്പെട്ട ഫിത്‌നകൾ, ഖവാരിജുകൾ ശിയാക്കൾ, റാഫിളികൾ ബാത്വിനിയാക്കൾ, ഖദരിയ്യാക്കൾ, ജമ്ഹ്മികൾ മുഅതസില എന്ന് തുടങ്ങി എല്ലാവരും ഇറാക്കിൽ നിന്നായിരുന്നു ആരംഭം. ഇതിൽ ഒന്ന് പോലും റിയാദിൽ നിന്നുള്ളതല്ല.!
അല്ലാഹുവിന്‍റെ പ്രവാചകന്‍റെ മുഅജിസത്തായി ഈ പ്രവചനത്തെ ഇത് കൊണ്ട് തന്നെ പണ്ഡിതന്‍മാർ വിശദീകരിച്ചിട്ടുണ്ട്. ഇത് ഖത്താബിയും ഇബ്ന്‍ ഹജർ അസ്ഖലാനിയും നജദ് എന്നത് ഇറാക്കിലാണ് എന്ന് വിശദീകരിച്ചിട്ടുണ്ട്. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുൽ വഹാബ് (റ) കൊണ്ടുവന്ന ഏതു ആശയമാണ് ഇസ്ലാമിൽ പുതുതായുള്ളത്?. അദ്ദേഹം ചെയ്ത ഉയര്‍ന്ന ഖബറുകളെ നിരപ്പാക്കിയതും ഖബറുകളെയും മരങ്ങളെയും കല്ലുകളെയും നേര്‍ച്ച സ്ഥലമാക്കി അവരോടു സഹായം തേടിയിരുന്നതിനെ തടയുന്നതുമാണോ?. അതോ മദ്ഹബുകളുടെ പേരിൽ അന്യോന്യം കലഹിച്ചും ആക്രമിച്ചും മസ്ജിദുൽ ഹറമിൽ പോലും നാല് മിമ്പറുകളും അവര്‍ക്ക് വേറെ വേറെ ജമാഅത്തുകളും നടന്നിരുന്നത് നിര്‍ത്തലാക്കിയതോ?. അന്യോന്യം കലഹിച്ചു അനേകം നാട്ടു രാജ്യങ്ങളായി നിലനിന്നിരുന്ന സൗദി അറേബ്യയെ ഇന്ന് കാണുന്ന രീതിയിൽ ഒരൊറ്റ ഭരണത്തിനു കീഴിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ അനുകൂലിച്ചതാണോ തെറ്റ്?. ഇന്ന് കേരളത്തിൽ ഉള്ള പോലെ മാലയും മൗലൂദ് റാത്തീബുകളും നേര്‍ച്ച മാമാങ്കങ്ങളും ഇസ്ലാമികമാണോ? അതോ ജൂതന്‍ മാരുടെയും ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ആചാരങ്ങളുടെ മിശ്രിതങ്ങളോ?. മരിച്ചവരുടെ ഖബർ കെട്ടി പൊക്കുന്നത് പ്രവാചകൻ വിരോധിച്ചതായി എണ്ണമറ്റ ഹദീസുകളിൽ വന്നതും ജൂതന്മാർ അവരുടെ ആചാരമായി കൊണ്ട് നടക്കുന്നതുമല്ലേ? അല്ലാഹുവിന്‍റെ പ്രവാചകൻ മരണത്തെ ഓര്‍ക്കാനും ഖബറാളികള്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതിനും ഖബർ സന്ദര്‍ശനം സുന്നത്താക്കിയെങ്കിൽ ഖബറുകളിലെ മരിച്ചവരോട് ആവശ്യം പറയാനും നേര്‍ച്ച മാമാങ്കങ്ങൾ നടത്താനും ജൂതന്മാരെയും ക്രിസ്ത്യാനികളെയും പോലെ ദുരുപയോഗം ചെയ്യുന്നവരല്ലേ യഥാര്‍ത്ഥ ചാരന്‍മാർ? അല്ലാഹുവിന്‍റെ സിഫത്തുകൾ മരിച്ച മുഹിയുദ്ധീൻ ശൈഖിനും രിഫാഈ ശൈഖിനും മമ്പുറത്തെ തങ്ങള്‍ക്കും എന്തിനു ഭ്രാന്തനായ അണ്ണാച്ചിക്ക് വരെ വക വെച്ച് കൊടുത്തു, അവരോടൊക്കെ ആവശ്യ നിര്‍വഹണത്തിൻ സഹായം ചോദിക്കുന്ന തനിച്ച ശിര്‍ക്കല്ലേ? യഥാര്‍തത്തിൽ ശിര്‍ക്കിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ഇസ്ലാമിലേക്ക് കടത്തി വിടാന്‍ ജൂതൻ ശ്രമിക്കുന്ന യഥാര്‍ത്ഥ ചാരപ്പണി?
അത് ഭംഗിയായി ചെയ്യുന്നത് ഇന്ന് ലോകത്ത് ശിയാക്കളും ഖുറാഫികളുമല്ലേ? അല്ലാഹുവിന്‍റെ പ്രവാചകൻ പഠിപ്പിച്ച സ്വഹീഹായ ഹദീസുകളിൽ വന്നത് അതേപോലെ അനുഷ്ടിക്കുന്ന സലഫികളെ, ഊരും പേരും തിരിയാത്തതും അണ്ണാച്ചിയുടെയും ശവങ്ങളെ പൂജിക്കുന്ന സമസ്തക്കാർക്ക് എങ്ങിനെയാണ് വിമര്‍ശിക്കാനാകുക?. ഇന്ന് സമസ്തക്കാർ പുണ്യമായി കരുതികൊണ്ടാടുന്ന, മൗലൂദ്ദ്, മാലപ്പാട്ടകൾ, റാതീബ്, ജാറപ്പൂജകൾ തുടങ്ങി ഏതു ബിദ് അത്തിനാണ് ഖുര്‍ആനിന്‍റെയോ ഹദീസിന്‍റെയോ പിന്‍ബലമുള്ളത്?.
ഇതെല്ലാം ശിയാക്കളുടെയും തനിച്ച ജൂതായിസത്തിന്‍റെയും ബാക്കി പത്രമാണ് എന്ന് ആളുകള്‍ക്ക് മനസ്സിലാകും എന്നായപ്പോൾ ശരിയായ ഖുര്‍ആനും ഹദീസും പ്രഖ്യാപിക്കുന്ന ശുദ്ധമായ തൌഹീദും പ്രവാചകന്‍റെ സുന്നത്തും യഥാവിധി പിന്‍പറ്റുന്ന സലഫികൾ ചെയ്യുന്ന ഏതു അമലുകൾ ആണ് പ്രവാചകൻ പഠിപ്പിക്കാത്തതൊന്നും ജൂത ക്രിസ്ത്യാനികളുടെ ചര്യയുമായി ബന്ധമുള്ളതെന്നും വ്യക്തമാക്കുമോ?. അഹല്സ്സുന്നയുടെ ആദര്‍ശം എന്നത് ഖുര്‍ആനും സ്വഹീഹായ ഹദീസുകളും എങ്ങിനെ സ്വഹാബികളും ഉത്തമ നൂറ്റാണ്ടിലെ മുന്‍ഗാമികളും മനസ്സിലാക്കിയോ അതേ പോലെ മനസ്സിലാക്കുകയും ആചരിക്കുകയും ചെയ്യുക എന്നതാണ്. അതിനെതിരായി ആര് എന്ത് പറഞ്ഞാലും അത് അവര്‍ക്ക് പറ്റിയ അബദ്ധമായി കണക്കാക്കി പ്രമാണത്തിലേക്ക് മടങ്ങുക എന്നതാണ് കേരളത്തിലെ യഥാര്‍ത്ഥ മുജാഹിദുകൾ എന്നും സ്വീകരിച്ച നിലപാട്. അത് തന്നെയാണ് ലോകത്ത് സലഫികൾ സ്വീകരിച്ച നിലപാടും.
ഇസ്മത്തു (പാപ സുരക്ഷിതത്വം) ലഭിച്ച പ്രവാചകന്മാർ അല്ലാത്ത ആര് പറയുന്നതിലും നെല്ലും പതിരും ഉണ്ടാകും എന്നത് കൊണ്ടാണ് പ്രമുഖരായ നാല് മദ് ഹബുകളുടെ ഇമാമീങ്ങൾ പോലും പറഞ്ഞതിൽ സ്വഹീഹായ പ്രമാണവുമായി എതിരാവുമ്പോൾ അത് കയ്യൊഴിഞ്ഞു സ്വഹീഹായ ഹദീസ് പിടിക്കാന്‍ അവർ ആവശ്യപ്പെട്ടത് അതേ പോലെ മുജാഹിദുകൾ നടപ്പിൽ വരുത്തുന്നത്. അത് കൊണ്ട് പ്രമാണ വിരുദ്ധമായി ആര് പറഞ്ഞതായാലും അത് തള്ളിക്കളഞ്ഞു പ്രമാണത്തോടൊപ്പം നില്‍ക്കുന്ന മുജാഹിദുകളെ വലത്ത് നിന്ന് ഇടത്തോട്ടെഴുതിയ ഏതു കിതാബിലുള്ളതും തെളിവായി എടുത്തു, അതിനെതിരായി വ്യക്തമായ ഖുര്‍ആനും ഹദീസും ഒഴിവാക്കി പോലും ശിര്‍ക്കിലും ബിദ്അത്തിലും മുങ്ങിയ നിങ്ങള്‍ക്ക് ആദര്‍ശം കൊണ്ട് ഒന്ന് തോണ്ടാൻ പോലും കഴിയില്ല.
അതിനാൽ തങ്ങൾ ഇന്ന് ചെയ്യുന്ന ഓരോ കര്‍മങ്ങളുടെയും അടിസ്ഥാനം യഥാവിധി പരിശോധിച്ച് തിരുത്താൻ തയ്യാറായാൽ നാളെ പരലോകത്ത് വിരൽ കടിക്കുന്ന 72 വിഭാഗങ്ങളിൽ ഒന്നാവാതെ രക്ഷപ്പെടാം. അല്ലാഹു നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.. സഹായിക്കട്ടെ … ആമീൻ…..
കേരള സമസ്തയുടെ ഗ്രൂപ്പുകൾ……
കേരള സമസ്തയുടെ ഗ്രൂപ്പുകൾ……
1. നൂരിഷ ത്വരീഖത്
2. കൊണ്ടോട്ടി ത്വരീഖത്
3. കോരൂർ ത്വരീഖത്
4. ചോറ്റൂർ ത്വരീഖത്
5. ശംഷിയ ത്വരീഖത്
6. തീജാനി ത്വരീഖത്
7. വടകര ത്വരീഖത്
8. പട്ടിക്കാട് ത്വരീഖത്
9. ബഗ്ദാദി ത്വരീഖത്
10. അമദാനി ത്വരീഖത്
11. മുദുമ്മൽ ത്വരീഖത്
12. അകലാട് ത്വരീഖത്
13. പുലാമന്തോൾ ത്വരീഖത്
14. ആലുവ ത്വരീഖത്
15. വേങ്ങാട് ത്വരീഖത്
16. കക്കാട് ത്വരീഖത്
17. ആലന്തറ ത്വരീഖത്
18. കാളന്തോട് ത്വരീഖത്
19. പൂക്കടശ്ശേരി ത്വരീഖത്
20. പടപ്പറമ്പ് ത്വരീഖത്
21. തുളിക്കോട് ത്വരീഖത്
22. എ.പി
23. ഇ.കെ
24. ദക്ഷിണ
25. സമസ്ഥാനം
നാഴികക്ക് നാൽപ്പതു വട്ടം മുജാഹിദ് എട്ടായി എന്നു പാടി നടക്കുന്ന സംസ്തക്കാരോട്…
അറിയാഞ്ഞിട്ടു ചോദിക്കുവാ….
ഇതിൽ ഏതു ഗ്രൂപാ നിങ്ങളുടെത്????
1. കാന്തപുരം AP വിഭാഗം:
അതിൽ തന്നെ ജിശാൻ മാഹി ഗ്രൂപ്പ്, രാമന്ദളി ഗ്രൂപ്പ്, പൊന്മള ഗ്രൂപ്പ്, മുടി അംഗീകരിക്കുന്ന ഗ്രൂപ്പ്,
മുടി അംഗീകരിക്കാത്ത ഗ്രൂപ്പ്.
2. EK വിഭാഗം സുന്നി.
3. ചേളാരി സുന്നി.
4. ദക്ഷിണ കേരള സുന്നി.
5. നജീബ് മൗലവിയുടെ സംസ്ഥാന സുന്നി.
6. ആലുവ ത്വരീകത്തു സുന്നി.
7. ഖാദ്റിയ ത്വരീകത്തു സുന്നി.
8. രിഫായി ത്വരീകത്തു സുന്നി.
9. നക്ഷബന്ദിയ ത്വരീകത്തു സുന്നി.
10. നുരിഷാ ത്വരീകത്തു സുന്നി.
11. കക്കാട് ഫൈസിയുടെ ബസുകി ത്വരീകത്തു സുന്നി.
12. തബ്ലീഗ് ജമാത്തിനെ അംഗീകരിക്കുന്ന സുന്നി.
13. തബ്ലീഗ് ജമാത്തിനെ അംഗീകരിക്കാത്ത സുന്നി.
അങ്ങനെ മറ്റു പല ഗ്രൂപുകളും…..
ഇതിൽ പേരറിയാതെ വല്ലതും ഒഴിഞ്ഞുപോയെങ്കിൽ ക്ഷമിക്കണം………..
നബിജന്മദിനം_അനാചാരം.
….. ٱﻟْﻴَﻮْﻡَ ﺃَﻛْﻤَﻠْﺖُ
ﻟَﻜُﻢْ ﺩِﻳﻨَﻜُﻢْ ﻭَﺃَﺗْﻤَﻤْﺖُ ﻋَﻠَﻴْﻜُﻢْ ﻧِﻌْﻤَﺘِﻰ ﻭَﺭَﺿِﻴﺖُ ﻟَﻜُﻢُ ٱﻹِْﺳْﻠَٰﻢَ
ﺩِﻳﻨًﺎ ۚ….
“ഇന്ന്
ഞാൻ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം
നിങ്ങള്‍ക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ
നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.” (ഖു൪ആൻ
:5/3)
നബിയുടെ(സ്വ) അവസാന
കാലത്ത് അവതരിച്ച വിശുദ്ധ ഖു൪ആനിലെ ആയത്താണിത്. ഈ വചനം അവതരിച്ചതിന് ശേഷം ഏതാനും
ചില ആയത്തുകൾ അവതരിച്ചിട്ടുണ്ടെങ്കിലും നിയമപരമായ പുതിയ വിധികളൊന്നും പിന്നീട്
അവതരിക്കുകയുണ്ടായിട്ടില്ല. അല്ലാഹു അവന്റെ മതത്തെ – ഇസ്ലാമിനെ – പൂര്‍ത്തിയാക്കിയിട്ടുള്ള
കാര്യമാണ് ഇതിലൂടെ അറിയിക്കുന്നത്. അഥവാ മതത്തിൽ ആവശ്യമായ സര്‍വ്വ നിയമ നിര്‍ദ്ദേശങ്ങളും പ്രശ്‌ന പരിഹാരങ്ങളും നല്‍കി കഴിഞ്ഞിരിക്കുന്നു. അതിൽ ഇനി ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടതില്ലെന്ന്
ചുരുക്കം.
നബി(സ്വ) പറഞ്ഞു :
നിങ്ങളെ സ്വ൪ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാൻ
പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തിൽ നിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞുതരാതെ പോയിട്ടില്ല. (ത്വബ്റാനി)
قال امام مالك : من ابتدع في الاسلام بدعه يراها حسنه فقد زعم ان محمدا ( صلى الله عليه وسلم ) خان الرسالة لان الله يقول ( اليوم أكملت لكم دينكم ) فما لم يكن يومئذ دينا فلا يكون اليوم دينا
ഇമാം മാലിക് (റഹി) പറഞ്ഞു: ആരെങ്കിലും മതത്തിൽ പുതുതായി ഒരു കാര്യം ഉണ്ടാക്കുകയും അത് നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്‌താൽ അവൻ മുഹമ്മദ് നബി(സ്വ) ദൗത്യ നിര്‍വഹണത്തിൽ വഞ്ചന കാണിച്ചുവെന്ന് വാദിക്കുന്നവനാണ്. കാരണം അല്ലാഹു പറയുന്നു: ‘ഇന്ന് ഞാൻ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു’. അന്ന് ദീനല്ലാത്തത് എന്തൊക്കെയാണോ അത് ഇന്നും ദീനിൽ ഇല്ലാത്തതാണ്. (അൽ ഇഅതിസ്വാം)
മേൽ പറഞ്ഞിട്ടുള്ളതിൽ
നിന്നും ചുരുക്കി ഇപ്രകാരം മനസ്സിലാക്കാം.
ദീനുൽ ഇസ്ലാമിന്റെ
പൂ൪ത്തീകരണത്തിന് ശേഷമാണ് നബി(സ്വ) വഫാത്തായിട്ടുള്ളത്.
ദീനുൽ ഇസ്ലാമിൽ ഇനി
എന്തെങ്കിലും കൂട്ടിച്ചേ൪ക്കുകയോ അതിൽ നിന്നും എന്തെങ്കിലും എടുത്തുമാറ്റുകയോ
വേണ്ടതില്ല.
അല്ലാഹുവിൽ നിന്നും
ലഭിച്ചിട്ടുള്ള എല്ലാ സന്ദേശങ്ങളും നബി(സ്വ)
നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.
നബിയുടെ(സ്വ) കാലത്ത്
എന്തെല്ലാം ദീനാണോ അതെല്ലാം ഇന്നും ദീനാണ്. നബിയുടെ(സ്വ) കാലത്ത് എന്തെല്ലാം ദീൻ
അല്ലയോ അതെല്ലാം ഇന്നും ദീനല്ല.
ദീനിലേക്ക് എന്തെങ്കിലും പുതുതായി കൂട്ടിച്ചേ൪ത്ത് അത് നല്ലതാണെന്ന് വാദിക്കുന്ന പക്ഷം, നബി(സ്വ) തന്റെ ദൗത്യ നിര്‍വഹണത്തിൽ വഞ്ചന കാണിച്ചുവെന്നാണ് അവൻ പറയാതെ പറയുന്നത്. കാരണം ഈ നല്ല കാര്യം നബി(സ്വ) നമുക്ക് പറഞ്ഞു തന്നിട്ടില്ലല്ലോ എന്നാണ് അങ്ങനെ പറയുന്നതിലൂടെ സംഭവിക്കുന്നത്.
ഈ തത്വം മുന്നിൽ വെച്ചുവേണം നബിദിനാഘോഷത്തിന്റെ ഇസ്ലാമികമായ മാനം നാം മനസ്സിലാക്കേണ്ടത്.
ഇസ്ലാമിൽ രണ്ടേരണ്ട്
ആഘോഷങ്ങൾ മാത്രമാണുള്ളത്.
ഈദുൽ ഫിത്വ്൪ (ചെറിയ
പെരുന്നാൾ) : റമദാനിലെ വ്രതാനന്തരം ശവ്വാൽ ഒന്നിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന
സന്തോഷത്തിന്റെ ദിനമാണത്.
ഈദുൽ അദ്ഹ (ബലി പെരുന്നാൾ)
: ഇബ്രാഹീം നബിയുടേയും (അ) മകൻ
ഇസ്മാഈൽ നബിയുടേയും (അ) ത്യാഗസ്മരണയിൽ ദുല്‍ഹജ്ജ് പത്തിന് വിശ്വാസികള്‍ക്ക്
ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.
ഈ രണ്ട് ആഘോഷങ്ങളല്ലാതെ
മൂന്നാമതൊരു ആഘോഷവും ഒരു മുസ്‌ലിമിനില്ല. നബി(സ്വ) അങ്ങനെയൊന്ന് കാണിച്ചു
തന്നിട്ടില്ല എന്നുള്ളതാണ് അതിന്റെ കാരണം. നബി(സ്വ) ‘പ്രവാചകൻ’ എന്ന നിലയിൽ 13 വര്‍ഷം
മക്കയിലും 10 വര്‍ഷം
മദീനയിലും ജീവിച്ചു. അതിനിടയിൽ ഒരിക്കല്‍പോലും നബി(സ്വ) തന്റെ
ജന്മദിനം ആഘോഷിക്കുകയോ സ്വഹാബികളോട് ആഘോഷിക്കാൻ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
എങ്കില്‍പിന്നെ എന്നാണ് നബിദിനാഘോഷവും മൗലീദാഘോഷവും ആരംഭിച്ചതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നബിദിനാഘോഷമെന്ന പുത്തനാചാരം ആദ്യമായി ഉണ്ടാക്കിയത് പുത്തന്‍വാദികളും സ്വൂഫികളുമായ ഫാത്വിമിയാക്കളിലെ പ്രധാനി ഉമറുബ്‌നു മുഹമ്മദ് അല്‍മുല്ലയാണ്. അദ്ദേഹത്തെ പിന്‍പറ്റിയാണ് മുളഫ്ഫർ രാജാവ് അടക്കമുള്ള ശേഷക്കാർ ഇത് ചെയ്ത് പോന്നത്.
قال الامام سخاوي: ان عمل المولد حدث بعد قرون ثلاثة
ഇമാം സഖാവി പറയുന്നു: നിശ്ചയമായും ഈ മൗലീദ് കഴിക്കുന്ന സമ്പ്രദായം ഹിജ്റ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം പുതുതായിട്ടുണ്ടായതാണ്. (സയ്യിദുല്‍ബഖരിയുടെ ഇആനത്തുത്വാലിബീൻ – 3/348)
രാജാക്കന്‍മാരിൽ നിന്നും ആദ്യമായി മൗലീദ് കഴിക്കുന്ന സമ്പ്രദായം പുതുതായി ഉണ്ടാക്കിയത് ‘അബൂസഊദി’ എന്നറിയപ്പെടുന്ന ആറാം നൂറ്റാണ്ടുകാരനായ മുളഫ൪ രാജാവാണ്. ഇ൪ബൽ രാജ്യത്തെ അധിപനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് അക്കാലത്ത് ‘ഹാഫിള്ബ്നു ദഹിയ്യത്ത് ‘ എന്നു പേരായ ഒരു പണ്ഢിതൻ ‘അത്തന്‍വീ൪ ഫീ മൗലിദിൽ ബഷീറിന്നദീ൪’ എന്ന പേരിൽ ഒരു മൗലിദ് രചിച്ചുകൊടുത്തു. മുളഫ൪ അതിന് സമ്മാനമായി ആയിരം ദീനാ൪ അയാള്‍ക്ക് നല്‍കി. (സയ്യിദുല്‍ബഖരിയുടെ ഇആനത്തുത്വാലിബീൻ – 3/365-366)
وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ ، فَأَجَابَ بِمَا نَصُّهُ : أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ ،
ഇബ്നുഹജ൪ അസ്ഖലാനി (റ) നബിദിനാഘോഷത്തെ പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു : നബി ജന്മദിനാഘോഷത്തിന്റെ അടിസ്ഥാനം തന്നെ ബിദ്അത്താണ്. ആദ്യകാല മൂന്ന് നൂറ്റാണ്ടിലെ സലഫുസ്വാലിഹീങ്ങളായ മുൻഗാമികളിൽ ഒരാളിൽ നിന്നു പോലും അത് നിവേദനം ചെയ്തതായി വന്നിട്ടില്ല.(ഇമാം സുയൂത്തിയുടെ അൽ ഹാവി ലിൽ ഫതാവാ : 1/196)
ഇമാം ഫാക്കിഹാനി(റ) നബിദിനാഘോഷത്തെ പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ‘മാന്യന്മാരായ പല സംഘങ്ങളിൽ നിന്നും, റബീഉൽ അവ്വൽ മാസത്തിൽ ജനങ്ങൾ ഇക്കാലത്ത് മൗലിദെന്ന പേര് പറഞ്ഞ് ഒരുമിച്ചുകൂടി പല ആചാരങ്ങളും നടത്തിവരുന്നുണ്ട്, ഇതിന് ശരീഅത്തിൽ വല്ല അടിസ്ഥാനവുമുണ്ടോ? എന്ന ചോദ്യം എനിക്കാവർത്തിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു. അതിന് വ്യക്തവും സുദൃഢവുമായ ഒരു മറുപടിയാണവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഞാൻ പറയുകയാണ്, അല്ലാഹു അനുഗ്രഹിക്കട്ടെ: പരിശുദ്ധ ഖുർആനിലോ നബിയുടെ(സ്വ) സുന്നത്തിലോ ഇതിനൊരടിസ്ഥാനവും ഉള്ളതായി ഞാനറിയുന്നില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികന്മാരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. എന്നാലോ അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആൾക്കാരുടെ നിർമ്മിതവും ഏതോ തീറ്റക്കൊതിയന്മാരുടെ സ്വാർത്ഥതക്കൊപ്പിച്ച് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. ശറഇയായ വിധികൾ വെച്ചു നോക്കിയാൽ ഇത് ഹറാം അല്ലെങ്കിൽ അതിനോട് അടുത്ത കറാഹത്ത് എന്നീ രണ്ടു വകുപ്പുകളിൽ ഏതിലെങ്കിലും പെട്ടതായിരിക്കാനേ നിവൃത്തിയുള്ളൂ. അല്ലാഹുവിന്റെ തിരുസന്നിധിയി ൽ വെച്ച് എന്നോട് ചോദിക്കപ്പെട്ടാൽ അവിടെ വെച്ച് എനിക്ക് പറയാനുള്ള മറുപടി തന്നെയാണ് ഞാൻ ഈ പറഞ്ഞത്.’
(ഇമാം
സുയൂത്തിയുടെ അൽ ഹാവി ലിൽ ഫതാവാ : 1/190)
قال الإمام ابن الحاج رحمه الله : فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة
ഇമാം ഇബ്നുൽ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737) പറയുന്നു: മൗലീദ് എന്നത് : അവർ പുതുതായുണ്ടാക്കിയ ബിദ്അത്തുകളിൽ ഒന്നാണ്. റബീഉൽ അവ്വൽ മാസത്തിൽ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശിആറാണെന്നും അവർ കരുതുന്നുവെങ്കിലും അത് മൊത്തത്തിൽ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്. (المدخل : 2/10)
قال الإمام الشاطبي : فمعلوم أن إقامة المولد على الوصف المعهود بين الناس بدعة محدثة وكل بدعة ضلالة, فالإنفاق على إقامة البدعة لا يجوز والوصية به غير نافذة بل يجب على القاضي فسخه
ഇമാം ശാത്വിബി അൽ
മാലിക്കി (റ) (വഫാത്ത് ഹിജ്റ 790) പറയുന്നു: ഇന്ന ആളുകൾ ആചരിക്കുന്നത് പോലെയുള്ള മൗലിദ് ആഘോഷം അത് പുത്തനാചാരമായ
ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. അതുകൊണ്ടുതന്നെ ഒരു ബിദ്അത്ത്
നടപ്പിലാക്കാൻ വേണ്ടി ധനം നല്‍കി സഹായിക്കാൻ പാടില്ല. ഇനി അപ്രകാരം ഒരാൾ തന്റെ
മരണാനന്തരമുള്ള വസ്വിയത്തിൽ എഴുതി വച്ചാൽ പോലും ആ വസ്വിയത്ത്
നടപ്പാക്കപ്പെടുകയില്ല. മറിച്ച് അത്തരം വസ്വിയത്തുകൾ ഖാളി അസാധുവാക്കണം.
[ഫതാവശാത്വിബി : 203, 204]
لا نعلم ذلك -أي عمل المولد- ولو بإطعام الطعام عن السلف
അൽ ഇമാം അൽ ഹാഫിള് അബൂ
സുര്‍അ അൽ ഇറാഖി (റ) (വഫാത്ത് : ഹിജ്റ 836) പറയുന്നു: അപ്രകാരം ചെയ്യൽ – അഥവാ മൗലിദ് ആഘോഷിക്കൽ – ഏറ്റവും
ചുരുങ്ങിയ പക്ഷം ഭക്ഷണം വിതരണം ചെയ്തെങ്കിലും ആചരിക്കൽ മുന്‍ഗാമികൾ ആരെങ്കിലും
ചെയ്തതായി നമുക്കറിയില്ല . (തശ്നീഫുൽ അദാ’ൻ : പേജ് : 136)
നബിദിനാഘോഷത്തെ
അനുകൂലിച്ച പണ്ഢിതന്‍മാരാണ് ഇമാം സുയൂത്തി(റ), ഇമാം ഇബ്നു ഹജ൪ ഹൈത്തമി(റ), ഇമാം
ക്വസ്ത്വല്ലാനി(റ) എന്നിവ൪. എന്നാൽ അവ൪ പോലും അത് ഹിജ്റ മുന്നൂറിന് ശേഷം
വന്നതാണന്നാണ് പറഞ്ഞിട്ടുള്ളത്.
أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة،
ഇമാം ഇബ്നു ഹജർ ഹൈതമി(റ)
പറയുന്നു : മൌലൂദ് കർമ്മം അത് പുത്തനാചാരമാണ്. ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച
സലഫുസ്സാലിഹീങ്ങളിൽ നിന്ന് ഇങ്ങനെ ഒന്ന് ഉണ്ടായി’ട്ടേയില്ല.
നമ്മുടെ കേരളത്തിൽ
നബിദിനം ആഘോഷിക്കുന്നവ൪ തന്നെയും ഇത് സുന്നത്താണെന്ന് അവകാശപ്പെടുന്നില്ല.
മാത്രമല്ല നബിദിനാഘോഷം ഹിജ്റ മുന്നൂറിന് ശേഷം ഉണ്ടായതാണെന്ന് അവ൪ അംഗീകരിക്കുകയും
ചെയ്യുന്നു.
നബി തിരുമേനിയുടെ(സ്വ)
കാലത്ത് ഏതെങ്കിലും പ്രവാചകന്റേയോ പുണ്യപുരുഷന്റേയോ ജന്‍മദിനം കൊണ്ടാടുന്ന
സമ്പ്രദായം നിലവിലില്ല. അതുകൊണ്ടുതന്നെ അതിനെ കുറിച്ച് തിരുമേനി വ്യക്തമായി
ഒന്നും നി൪ദ്ദേശിച്ചിട്ടുമില്ല. (അൽ മുഅല്ലിം മാസിക : 2006 ഏപ്രിൽ , പേജ് -7, ചീഫ്
എഡിറ്റ൪ കെ.ടി. മാനുമുസ്ലിയാ൪)
ഒരാൾ മൗലീദ്
ആഘോഷത്തിനെപറ്റി ഇബ്നുഹജ൪ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്നു ഹജ൪ മറുപടി പറഞ്ഞു:
അടിസ്ഥാനപരമായി മൗലീദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ
മുസ്ലീങ്ങളിൽ നിന്ന് കൈമാറി വന്ന ആചാരമല്ല അത് (സുന്നി വോയ്സ് – 2000 ജൂലായ് 16 , പേജ് 26).
‘മൗലീദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ എന്നും സഘാവി പറഞ്ഞതായ് കാണുന്നതാ അത് ഹലബി ഒന്നാം ഭാഗമിൽ നോക്കേണ്ടതാ’.(അൽ മവാഹിബുൽ ജലിയ്യ 3/50)
നമ്മുടെ നാടുകളിലെ
പള്ളികളിൽ ജുമുഅ ഖുതുബയായി ഓതാറുള്ള ‘നുബാത്തി ഖുതുബയിൽ’ റബീഉൽ
അവ്വൽ മാസത്തിലെ ഒറ്റ ഖുതുബയിലും നബിദിനാഘോഷത്തെ പറ്റിയുള്ള ഒരു സൂചന
പോലുമില്ലെന്നുള്ളത് സാന്ദ൪ഭികമായി നാം മനസ്സിലാക്കേണ്ടതാണ്. നബിയുടെ(സ്വ)
വഫാത്തിനെ കുറിച്ചുള്ള സൂചനകളാണ് ഈ മാസത്തിലെ ഖുതുബയിൽ പരാമ൪ശിച്ചിട്ടുള്ളത്.
ആദ്യ മൂന്ന് നൂറ്റാണ്ടിൽ
നബിദിനാഘോഷം ഉണ്ടായിരുന്നില്ലെന്നും മൂന്ന് നൂറ്റാണ്ടിന് ശേഷമാണ് നബിദിനാഘോഷം
ഉണ്ടായതെന്നും വ്യക്തമാണ്. നബിദിനാഘോഷം നടത്തിയിട്ടില്ലാത്ത ആ മൂന്ന് നൂറ്റാണ്ട്
ഏതാണെന്നും നാം മനസ്സിലാക്കേണ്ടതാണ്.
عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُ النَّاسِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ
നബി(സ്വ) പറഞ്ഞു: ജനങ്ങളിൽ
ഏറ്റവും ഉത്തമർ എന്റെ നൂറ്റാണ്ടാണ്. പിന്നീട് അതിനുശേഷം വന്നവർ, പിന്നീട് അവര്‍ക്ക് ശേഷം വന്നവർ. (ബുഖാരി:2533)
നബിയിൽ (സ്വ) നിന്ന് ദീൻ നേരിട്ട് പഠിച്ച സ്വഹാബികൾ , സ്വഹാബികളെ നേരിൽ കണ്ട് അവരിലൂടെ ദീൻ പഠിച്ച താബിഉകൾ, താബിഉകളിൽ ദീൻ മനസ്സിലാക്കിയ തബഉത്താബിഉകൾ
എന്നിവരാണ് നബി(സ്വ) പറഞ്ഞിട്ടുള്ള ഉത്തമതലമുറ. ഇവരാണ് ‘സ്വലഫുകൾ’
എന്നറിയപ്പെടുന്നത്.
നബിയോ(സ്വ) നിന്ന് ദീൻ
പഠിച്ച സ്വഹാബികളോ ഉത്തമ നൂറ്റാണ്ടുകാരായ മുസ്ലിംകളോ ചെയ്യാത്ത ഈ പുത്തനാചാരം ഇന്ന് നമ്മുടെ സമൂഹത്തിൽ വലിയ
പ്രാധാന്യത്തോടെയാണ് ആളുകൾ കൊണ്ടാടുന്നത്. ഇസ്‌ലാം പഠിപ്പിക്കാത്ത ഇത്തരം
ആഘോഷങ്ങൾ പലപ്പോഴും ഇതരമതങ്ങളിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. നാം മറ്റൊരു
സമൂഹത്തിന്റെ ആചാരങ്ങൾ സ്വീകരിച്ചാൽ നാമും അവരിൽ പെട്ടവരാകുന്നതാണെന്ന വസ്തുത
പലരും വിസ്മരിക്കുന്നു.
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ
ഇബ്‌നു ഉമറിൽ(റ) നിന്ന്
നിവേദനം: നബി(സ്വ) പറയുന്നു : ആരെങ്കിലും ഏതെങ്കിലും ജനതയോട് സാമ്യപ്പെട്ടാൽ അവൻ
അവരില്‍പെട്ടവനാണ്.(അബൂദാവൂദ്:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ”. قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ” فَمَنْ ”.
അബൂസഈദിൽ(റ) നിന്ന്
നിവേദനം : നബി (സ്വ) പറഞ്ഞു: നിശ്ചയം നിങ്ങൾ നിങ്ങളുടെ മുന്‍ഗാമികളുടെ പാത
പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാൽ
അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കിൽ അവരെ പിന്‍പറ്റി
നിങ്ങളും അതിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാൽ
ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി (സ്വ) പറഞ്ഞു : അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)
നബിദിനാഘോഷത്തെ ഇങ്ങനെ എതി൪ക്കേണ്ടതുണ്ടോയെന്ന് ചിന്തിക്കുന്ന നല്ലവരായ സാധാരണക്കാരുണ്ട്. ബിദ്അത്തിന്റെ ഗൗരവം മനസ്സിലാക്കാത്തതുകൊണ്ടാണ് ആളുകളിൽ ഇങ്ങനെയൊരു ചിന്ത വരുന്നത്. ബിദ്അത്തെന്ന് പറഞ്ഞാൽ ഒരു സമാന്തര മതമാണ്. ബിദ്അത്തിന്റെ അനന്തരഫലത്തെ കുറിച്ച് ഗൗരവമായി കണ്ടിരുന്നുവങ്കിൽ ആരും ഇങ്ങനെ ചിന്തിക്കില്ലായിരുന്നു.
നമ്മുടെ ജീവിതത്തിൽ
സംഭവിച്ച് പോയിട്ടുള്ള പാപങ്ങൾ പൊറുത്തുകിട്ടാൻ ആഗ്രഹിക്കുന്നവരും അതിന് വേണ്ടി
പശ്ചാത്താപിക്കുന്നവരുമാണ് സത്യവിശ്വാസികൾ. എന്നാൽ ബിദ്അത്ത് ചെയ്തുവരുന്നയാളുടെ
പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതല്ല.
عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ
അനസ് ബ്നു മാലികിൽ(റ)
നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം
(തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു, അവൻ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ. (ത്വബ്റാനി)
പരലോകത്ത് ദാഹാർത്ഥനായി
എത്തുമ്പോൾ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി തിരുനബിയുടെ(സ്വ) കൈയ്യിൽ നിന്ന്
ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാൽ ബിദ്അത്ത് ചെയ്യുന്നവ൪ക്ക് അതിൽ നിന്ന്
കുടിക്കാൻ കഴിയില്ല. അവരുടെയും നബിയുടേയും ഇടയിൽ മറ ഇടപ്പെടുന്നതാണ്.
فَأَقُولُ إِنَّهُمْ مِنِّي. فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ. فَأَقُولُ سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي
അപ്പോൾ ഞാൻ വിളിച്ചു
പറയും: അവർ എന്നിൽ (എന്റെ സമുദായത്തൽ) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക്
ശേഷം അവർ (മതത്തിൽ) പുതുതായുണ്ടാക്കിയത് താങ്കൾ അറിയില്ല. തല്‍സമയം ഞാൻ പറയും:
എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവർ ദൂരെപ്പോകൂ
ദൂരെപ്പോകൂ.( ബുഖാരി:6584)
ബിദ്അത്തുകാ൪ക്ക് ഹൗളിൽ നിന്ന് കുടിക്കാൻ ലഭിക്കാത്തതിന്റെ കാരണം മതത്തിൽ നബി(സ്വ) പഠിപ്പിക്കാത്ത പുതിയ കാര്യങ്ങൾ അനുഷ്ഠിച്ചതാണ്. അവ൪ ബിദ്അത്തുകാരാണെന്ന് അറിയുമ്പോൾ നബിയുടെ(സ്വ) പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് നബി(സ്വ) ശക്തമായ രീതിയിൽ ബിദ്അത്തിനെ കുറിച്ച് താക്കീത് ചെയ്തിട്ടുള്ളത്.
وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ
നബി(സ്വ)പറഞ്ഞു: (മതത്തിൽ
ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി
ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്.
എല്ലാ അനാചാരങ്ങളും വഴി
കേടുമാണ്. (അബൂദാവൂദ് :4607 – അല്‍ബാനി
സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ
ആയിശയിൽ(റ) നിന്ന്
നിവേദനം: നബി(സ്വ) പറഞ്ഞു: നമ്മുടെ ഈ മതത്തിൽ, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.
(ബുഖാരി:2697)
مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
നബി(സ്വ) പറഞ്ഞു:
ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താൽ അത്
തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ ” صَبَّحَكُمْ وَمَسَّاكُمْ ” . وَيَقُولُ ” بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ” . وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى وَيَقُولُ ” أَمَّا بَعْدُ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ ”
ജാബി൪ ബിൻ അബ്ദുള്ള(റ) നിന്ന് നിവേദനം: നബി(സ്വ) ഖുതുബ നി൪വ്വഹിക്കുമ്പോൾ അവിടുത്തെ കണ്ണുകൾ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും, ശത്രുവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സേനാ നായകനെപ്പോലെ.. അവിടുന്ന് (ഖുതുബകളിൽ ഇപ്രകാരം) പറയാറുണ്ട് : നിശ്ചയം, ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളിൽ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്. (മുസ്ലിം:867)
എല്ലാ വ൪ഷവും റബീഉൽ അവ്വൽ
12 നാണ് നബിദിനം ആഘോഷിക്കുന്നത്.
എന്നാൽ റബീഉൽ അവ്വൽ 12 നാണ്
നബി ജനിച്ചതെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. വ൪ഷത്തെ കുറിച്ചും മാസത്തെ
കുറിച്ചും ദിവസത്തെ കുറിച്ചും വരെ അഭിപ്രായ വ്യത്യാസമുണ്ട്. നബി(സ്വ) ജനിച്ചത്
തിങ്കളാഴ്ച ദിവസമായിരുന്നു വെന്ന കാര്യത്തിൽ മാത്രമാണ് അഭിപ്രായ
വ്യത്യാസമില്ലാത്തത്.
എന്നാൽ നബി(സ്വ)
വഫാത്തായത് റബീഉൽ അവ്വൽ 12
തിങ്കളാഴ്ചയാണ്. നബിദിനാഘോഷം നടത്തുന്നവ൪ നബി(സ്വ) ജനിച്ചതും നബി(സ്വ) വഫാത്തായതും റബീഉൽ അവ്വൽ 12 നാണെന്ന അഭിപ്രായക്കാരനാണ്. അവിടെയാണ് ഇമാം അബൂ അംറ്
ഇബ്നുൽ അലാഇന്റെ (റ) വചനം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്.
ഇമാം അബൂ അംറ് ഇബ്നുൽ
അലാഅ്(റ)പറഞ്ഞു: റസൂൽ(സ്വ) ജനിച്ച അതേ റബീഉൽ അവ്വൽ മാസത്തിൽ തന്നെയാണ് അവിടുന്ന്
വഫാത്തായത്. എങ്കിൽ ആ മാസത്തിൽ ദുഖിക്കുന്നതിനേക്കാൾ യോജിച്ചതല്ല സന്തോഷം.
عن عطاء بن أبي رباح عن النبي صلي الله عليه و سلم إذا أصيب أحدكم بمصيبة فليذكر مصيبته بي فإنها أعظم المصائب
അത്വാഅ് ബ്നു അബീറബാഹിൽ(റ)
നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങളിൽ ആര്‍ക്കെങ്കിലും വല്ല പ്രയാസങ്ങളും
ബാധിച്ചാൽ അവൻ എന്റെ മരണത്തെക്കുറിച്ച് ഓര്‍ക്കട്ടെ, കാരണം ദുരന്തങ്ങളിൽ ഏറ്റവും വലുത് അതാണ്. (സുനൻ
അദ്ദാരിമി :1/40).
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ دَخَلْتُ عَلَى أَبِي بَكْرٍ ـ رضى الله عنه ـ فَقَالَ فِي كَمْ كَفَّنْتُمُ النَّبِيَّ صلى الله عليه وسلم قَالَتْ فِي ثَلاَثَةِ أَثْوَابٍ بِيضٍ سَحُولِيَّةٍ، لَيْسَ فِيهَا قَمِيصٌ وَلاَ عِمَامَةٌ. وَقَالَ لَهَا فِي أَىِّ يَوْمٍ تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم قَالَتْ يَوْمَ الاِثْنَيْنِ. قَالَ فَأَىُّ يَوْمٍ هَذَا قَالَتْ يَوْمُ الاِثْنَيْنِ. قَالَ أَرْجُو فِيمَا بَيْنِي وَبَيْنَ اللَّيْلِ
ആയിശയിൽ(റ) നിന്ന്
നിവേദനം: അബൂബക്കർ(റ) രോഗിയായി കിടക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുത്ത്
പ്രവേശിച്ചു. അപ്പോൾ ചോദിച്ചു: നബിയെ(സ്വ) നിങ്ങൾ എത്ര വസ്ത്രത്തിലാണ് കഫൻ ചെയ്തത്? ആയിശ(റ) പറഞ്ഞു: യമനിൽ നിര്‍മ്മിച്ച മൂന്ന് വെളുത്ത
വസ്ത്രത്തിൽ . അതിൽ കുപ്പായവും തലപ്പാവും ഉണ്ടായിരുന്നില്ല. ഏത് ദിവസമാണ് നബി(സ)
മരിച്ചത്? ആയിശ(റ)
പറഞ്ഞു: തിങ്കളാഴ്ച ദിവസം. അബൂബക്കർ (റ) ചോദിച്ചു: ഇന്ന് ഏത് ദിവസമാണ്. ആയിശ(റ)
പറഞ്ഞു: തിങ്കളാഴ്ചയാണ്. അദ്ദേഹം പറഞ്ഞു: രാത്രിയുടെയും എന്റെയും ഇടയിൽ ഞാൻ
(മരിക്കുവാൻ) ആഗ്രഹിക്കുന്നു. (ബുഖാരി :1387)
അല്ലാഹു പവിത്രമാക്കിയ നാല്
മാസങ്ങളിൽ റബീഉൽ അവ്വൽ ഇല്ലെന്നുള്ളതും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.
ﺇِﻥَّ ﻋِﺪَّﺓَ ٱﻟﺸُّﻬُﻮﺭِ ﻋِﻨﺪَ ٱﻟﻠَّﻪِ ٱﺛْﻨَﺎ ﻋَﺸَﺮَ ﺷَﻬْﺮًا ﻓِﻰ ﻛِﺘَٰﺐِ ٱﻟﻠَّﻪِ ﻳَﻮْﻡَ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻣِﻨْﻬَﺎٓ ﺃَﺭْﺑَﻌَﺔٌ ﺣُﺮُﻡٌ ۚ
ആകാശങ്ങളും ഭൂമിയും
സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കൽ
മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.
അവയിൽ നാലെണ്ണം (യുദ്ധം
വിലക്കപ്പെട്ട) പവിത്ര മാസങ്ങളാകുന്നു. ……. (ഖു൪ആൻ : 9/36)
عَنْ أَبِي بَكْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : الزَّمَانُ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ السَّمَوَاتِ وَالأَرْضَ، السَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ، ثَلاَثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ، وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ
അബീ ബക്റ (റ) നിവേദനം: റസൂൽ (സ) പറഞ്ഞു: ” ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതിൽ
നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതിൽ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന
മാസങ്ങളാണ്, അഥവാ
ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ
റജബുമാണത്.(ബുഖാരി:3197)
നബിദിനാഘോഷം ഹിജ്റ
മുന്നൂറിന് ശേഷം വന്നതാണെന്നും അത് ബിദ്അത്താണെന്നും അത് ആഘോഷിക്കുന്നവ൪ക്കും
വ്യക്തമായി അറിയാം. എന്നിട്ടും അവ൪ക്കാ൪ക്കും അതിൽ നിന്നും പിന്‍മാറാൻ
കഴിയില്ലെന്ന് മാത്രമല്ല, നബിദിനാഘോഷം
രണ്ട് പെരുന്നാളുകളേക്കാളും ലൈലത്തുൽ ഖദ്റിനേക്കാളും ശ്രേഷ്ടകരമെന്ന് വരെ പറയുന്ന
അവസ്ഥയിലേക്ക് വരെ എത്തുകയും ചെയ്തു.
നബിദിനം മുസ്ലിംകള്‍ക്ക്
ആഘോഷമാണ്. പെരുന്നാളിനേക്കാൾ വലിയ ആഘോഷം. (രിസാല 1987 നവംബർ)
മുസ്ലിംകള്‍ക്ക് മുഹമ്മദ്
നബിയുടെ(സ്വ) ജന്മ ദിനത്തേക്കാൾ ആനന്ദ ദായകമായ മറ്റൊരാഘോഷവുമില്ല.
(സിറാജ് :1994 ആഗസ്റ്റ് 20)
ചെറിയ
പെരുന്നാളിനേക്കാളും ബലി പെരുന്നാളിനേക്കാളും പൊലിമയേറിയത് നബിദിനാഘോഷങ്ങളാണെന്ന്
ദ്വീപുകളിലെ അന്തരീക്ഷം സാക്ഷ്യപ്പെടുത്തുന്നു. (ദി ഐലന്റ് 2009 ഏപ്രിൽ)
കഴിഞ്ഞുപോയ രാത്രികളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമേറിയത് നബി(സ്വ) ജനിച്ച രാത്രിയാകുന്നു. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമേറിയ എന്ന് ഖു൪ആൻ പ്രസ്താവിച്ച ലൈലത്തുൽ ഖദ്റിനേക്കാൾ മഹത്വം ഉള്ളത് നബി(സ്വ) ജനിച്ച രാത്രിക്കാണ്. (സുന്നി അഫ്ഗാ൪ വാരിക : 2002 മാ൪ച്ച് 20, പേജ് – 25)
ഇബ്നു ഉമർ(റ) പറയുന്നു: ‘എല്ലാ ബിദ്അത്തും വഴിപിഴിവാണ്. ജനങ്ങള്‍ക്ക് എത്ര
നന്നായി തോന്നിയാലും’ (ദാരിമി)
അതെ, അല്ലാഹു പറഞ്ഞതെത്ര ശരി, പിശാച് ഇസ്ലാമികമല്ലാത്ത ആചാരങ്ങളെ അവ൪ക്ക് ഭംഗിയായി
കാണിച്ച് കൊടുക്കുന്നു.
നബിജന്മദിനം_അനാചാരം.
( الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلامَ دِينًا )
ഇന്ന് ഞാൻ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.
قوله صلى الله عليه وسلم : من أحدث في أمرنا هذا ما ليس منه فهو رد
وفي الرواية الثانية : من عمل عملا ليس عليه أمرنا فهو رد
നബി(സ) പറഞ്ഞു: ഈ ദീനിൽ എന്റെ കൽപന ഇല്ലാത്ത വല്ല കർമ്മവും ആരെങ്കിലും പിന്നീട് ഉണ്ടാക്കിയാൽ അതു തള്ളേണ്ടതാണ്.
(എന്‍റെ കാലത്തില്ലാത്ത വല്ല കർമ്മവും പിന്നീട് ആരെങ്കിലും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്)
قال نبي(ص): تركت فيكم أمرين لن تضلو ماتمسكتم بهما كتاب الله وسنة رسوله
നബി(സ) പറഞ്ഞു: രണ്ട് കാര്യം വിട്ടേച്ച് ഞാൻ പോകുന്നു അതു രണ്ടും മുറുകെപിടിക്കുന്ന കാലത്തോളം നിങ്ങൾ വഴി പിഴക്കില്ല അല്ലാഹുവിന്‍റെ ഖുർആനും എന്‍റെ ചര്യയും (ഹദീസ്) ആണത്.
( كل محدثة بدعة ، كل بدعه ضلالة ، وكل ضلالة في النار) رواه مسلم .
നബി(സ) പറഞ്ഞു: എല്ലാ പുതിയതും അനാചാരമാണ്, എല്ലാ അനാചാരവും വഴികേടാണ്, എല്ലാ വഴികേടും നരകത്തിലേക്കാണ്.
قال امام مالك : من ابتدع في الاسلام بدعه يراها حسنه فقد زعم ان محمدا ( صلى الله عليه وسلم ) خان الرسالة لان الله يقول ( اليوم أكملت لكم دينكم ) فما لم يكن يومئذ دينا فلا يكون اليوم دينا
ഇമാം മാലിക്ക്(റ) പറഞ്ഞു: ആരെങ്കിലും ദീനിൽ പുതുതായി ഒരു ബിദ്അത്ത് ഉണ്ടാക്കി എന്നിട്ട് അത് നല്ലതാണ് എന്ന് വാദിച്ചാൽ മുഹമ്മദ് നബി(സ) തന്റെ ദൗത്യത്തിൽ വഞ്ചന കാണിച്ചു എന്നു പറയുന്നതിനു തുല്യമാണ്.
عَنْ عَبْدِ اللَّهِ بن مسعود رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ،
നബി(സ) പറഞ്ഞു: ഏറ്റവും ഉത്തമരായ ആളുകൾ എന്റെ കൂടെ ജീവിച്ചവരാണ് പിന്നെ അടുത്ത നൂറ്റാണ്ട് പിന്നെ അതിനടുത്ത നൂറ്റാണ്ട്.
أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة،
മൌലൂദ് കർമ്മം അത് പുത്തനാചാരമാണ് (പുത്തൻ വാദികൾ ഉണ്ടാക്കിയതാണ്) ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ ജീവിച്ച സലഫുസ്സാലിഹീങ്ങളിൽ നിന്ന് ഇങ്ങനെ ഒന്ന് ഉണ്ടായിട്ടേയില്ലാ….
(ഇമാം ഇബ്നു ഹജർ ഹൈതമി)
قال الامام سخاوي: ان عمل المولد حدث بعد قرون ثلاثة
ഇമാം സഹാവീ(റ) പറഞ്ഞു: മൗലൂദ് കഴിക്കുന്ന സമ്പ്രദായം മൂന്നു നൂറ്റാണ്ടുകൾക്ക് ശേഷം ഉണ്ടായതാണ്.
(ഈആനത്തു ത്താലിബീൻ)
وكذلك ما تركها النبي (ص) مع قيام المقتضى فيكون تركه سنة وفي علهـه بدعة مذمومة
നബി(സ) ഒരു കാര്യം ഒഴിവാക്കി അത് ചെയ്യാനുളള സാഹചര്യം അവിടെ ഉണ്ടായിട്ടും, എങ്കില്‍ നാമും അതു ഒഴിവാക്കൽ സുന്നത്താണ് അത് ചെയ്യൽ ബിദ്അത്താണ്
(ഫതാവൽ ഹദീസ് ഇമാം ഹൈതമി)
قال امام فكان: لا اعلم لهذا الميلاد أصل في كتاب ولا سنة، ولا ينقل عمله عن أحد من علماء الأمة، الذين هم القدوة في الدين، المتمسكون بآثار المتقدمين، بل هو بِدعة احدث البنطلون و شهوة نفس يعتنا به الأكوان
ഇമാം ഫാക്കിഹാനി(റ) പറയുന്നു: ഈ മൗലൂദ് സമ്പ്രദായത്തെ കുറിച്ച് ഖുർആനിലോ ഹദീസിലോ യാതൊന്നും ഞാൻ കണ്ടിട്ടില്ല പൂർവീകരുടെ ചര്യ പിൻപറ്റി ജീവിച്ച ഒരാളിൽ നിന്നും ഇങ്ങിനെയൊന്ന് ഉണ്ടായിട്ടില്ലാ.. ചില പുത്തൻവാദികളായ തീറ്റക്കൊതിയന്മാർ ഉണ്ടാക്കിയതാണ് ഈ അനാചാരം
എന്ന ഗ്രന്ഥത്തിൽ ഹിജറ 769 ഇൽ നിര്യാതനായ
محمد بن عبد الله الشبلي (റ)
ഇപ്രകാരം പറയുന്നു.
قَالَ سُفْيَان النوري الْبِدْعَة أحب إِلَى إِبْلِيس من الْمعْصِيَة لِأَن الْمعْصِيَة يُتَاب مِنْهَا والبدعة لَا يُتَاب مِنْهَا
സുഫിയാനുസൌരീ (റ) പറയുന്നു. ദോഷങ്ങളേക്കാൾ ഇബ്ലീസിനു ഏറ്റവും പ്രിയപ്പെട്ടതു പുത്തനാചാരങ്ങൾ ആണ് , കാരണം ദോഷി പാശ്ചാത്തപിച്ചേക്കാം എന്നാൽ പുത്തനാചാരി പാശ്ചാത്തപിക്കുകയില്ല.
നബിയുടെ ഖബറിനരികിൽ വന്നു ഈസാ നബി (അ സ) യാ മുഹമ്മദ് എന്ന് വിളിക്കും ?
വഫാത്തായ നബിയുടെ ഖബറിന് അടുത്ത് വന്ന് “യാ മുഹമ്മദ്” എന്ന് വിളിച്ചാൽ തീർച്ചയായും ഞാൻ ഉത്തരം നൽകുകതന്നെ ചെയ്യുമെന്ന് നബി(സ)….
വലിയൊരു ഹദീസിന്റെ ഒരു വാൽകഷ്ണം മാത്രമാണ് ജനങ്ങളെ തെറ്റി ധരിപ്പിക്കുവാൻ വേണ്ടി ഈ ഇസ്ലാമിനെ പൊളിക്കാൻ ഇവിടെ ഉദ്ധരിച്ചത്.
ആദ്യം മനസ്സിലാക്കേണ്ട കാര്യം ഈ ഹദീസ് കാരന്തൂരികളല്ലാത്ത ആരെങ്കിലും ഈ വിഷയത്തിന് തെളിവാക്കിയിട്ടുണ്ടെങ്കിൽ അത് അഹ്ലു സുന്നഃയോട് പുറം തിരിഞ്ഞ് നിൽക്കുന്ന ശിയാക്കൾ മാത്രമാണ്. ശിയാക്കളുടെ വെബ്സൈറ്റിൽ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ കൊടുത്ത നാൽപ്പത് ‘തെളിവ്’കളിൽ പതിമൂന്നാം നമ്പർ ‘തെളിവാണ് ഇത്..
ഇപ്പോൾ മനസ്സിലായി കാണുമല്ലോ ഇവർ തമ്മിലുളള ബന്ധം…
ഇനി ഹദിസിന്റെ പൂർണ്ണതയിലേക്ക് വരാം :-
وعن ابي هريرة رضي الله عنه قال : سمعت رسول الله صلى الله عليه وسلم يقول: والذي نفس أبي القاسم بيده لينزلن عيسى ابن مريم اماما مقسطا، و حكما عدلا، فليكسرن الصليب، و يقتلن الخنزير، و ليصلحن ذات البين ، وليذهبن الشحناء، و ليعرضن عليه المال فلا يقبله، ثم لئن قام على قبري فقال: يا محمد لأجيبنه)
അബൂഹുറയ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ പറയുന്നത് ഞാൻ കേട്ടു. അബൂഖാസിമിന്റെ (നബിയുടെ) ആത്മാവിനെ നിയന്ത്രിക്കുന്നവൻ തന്നെയാണ് സത്യം. തീര്‍ച്ചയായും മര്‍യമിന്റെ പുത്രൻ ഈസാ ഇറങ്ങുകതന്നെ ചെയ്യും. നീതിമാനായ നേതാവും നീതിമാനായ വിധികര്‍ത്താവുമായി. കുരിശ് അദ്ദേഹം പൊട്ടിക്കുകതന്നെ ചെയ്യും. പന്നികളെ അദ്ദേഹം കൊലപ്പെടുത്തും. വിയോജിപ്പുകളെ അദ്ദേഹം നല്ലതാക്കും. ശത്രുതയും പകയും അദ്ദേഹം ഇല്ലാതെയാക്കും. ധനം അദ്ദേഹത്തിന് നല്‍കപ്പെടും. അദ്ദേഹം അത് തിരസ്‌കരിക്കും. ശേഷം അദ്ദേഹം എന്റെ ഖബ്‌റിന്റെ അടുത്തുനില്‍ക്കുകയും മുഹമ്മദേ, എന്ന് വിളിക്കുകയും ചെയ്‌താൽ ഞാൻ അദ്ദേഹത്തിന് ഉത്തരം നല്‍കുകതന്നെ ചെയ്യുന്നതാണ്.”
(അബൂയഅ്‌ല, ഇബ്‌നുഅസാകീർ)…..
ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അഹ്മദ്, ബൈഹഖി പോലെയുള്ള അറിയപ്പെടുന്ന ഗ്രന്ഥങ്ങളി ലൊന്നും ഈ ഹദീസ് ഉദ്ധരിക്കുന്നില്ല. അവർ ഉദ്ധരിച്ച ഹദീസുകളിൽ എല്ലാംതന്നെ ധനം അദ്ദേഹത്തിന് നല്‍കിയാൽ അദ്ദേഹം സ്വീകരിക്കുകയില്ല' എന്ന ഭാഗം വരെ മാത്രമാണ് ഉദ്ധരിക്കുന്നത്. അതിനാൽ,അദ്ദേഹം എന്റെ ഖബ്‌റിന്റെ അടുത്ത് നിന്നുകൊണ്ട് യാ മുഹമ്മദ്' എന്ന് വിളിച്ചാൽ ഞാൻ ഉത്തരം നല്‍കുമെന്ന ഭാഗം നബി(സ) പറഞ്ഞതല്ല. ഈ ഹദീസിന്റെ പരമ്പരയിൽ ഊഹിച്ച് പറയുന്ന ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ പ്രസ്‌താവനയാകാനാണ് സാധ്യത. ഈ ഹദീസിന്റെ പരമ്പരയിൽ അബൂസ്വഖർ എന്നൊരു വ്യക്തിയുണ്ട്. ഹുമൈദ്‌ബ്‌നു സിയാദ് എന്നാണ് ഇദ്ദേഹത്തിന്റെ ശരിയായ പേര്. ഇദ്ദേഹംദുര്‍ബലനാണെ’ന്ന്
• ഇബ്‌നുമഈൻ(റ) എന്ന പ്രസിദ്ധ ഹദീസ് നിരൂപകൻ പറയുന്നു.
• ഇമാം നസാഈ(റ)യും ഇബ്‌നുഅദിയ്യും(റ) ഇയാള്‍ `ദുര്‍ബലനാണെ’ന്ന് പറയുന്നു (മീസാൻ 1:592, തഹ്‌ദീബ് 3:37).
• ഇബ്‌നു ഹജറുൽ അസ്‌ഖലാനി (റ) പറയുന്നു: “ഇയാള്‍ സത്യസന്ധനും ഊഹിച്ച് പറയുന്നവനുമാണ്”
(തഖ്‌റീബ് 1546).
• ഹിജ്‌റ 510 ൽ ജനിച്ച് 597ൽ മരണപ്പെട്ട പ്രസിദ്ധ ഹദീസ് പണ്ഡിതനായ -മുസ്ലിയാക്കന്മാർ അംഗീകരിക്കുന്നവനായ- ഇമാം ഇബ്‌നു ജൗസി(റ)ക്ക് കിതാബുദ്ദുഅഫാഇ വൽ മത്‌റുകീന (ദുര്‍ബലന്മാരെയും ഉപേക്ഷിക്കപ്പെട്ടവരെയും വിവരിക്കുന്ന ഗ്രന്ഥം) എന്നൊരു പ്രസിദ്ധ ഗ്രന്ഥമുണ്ട്.
ഈ ഗ്രന്ഥത്തിൽ ഇയാളെയും ഇമാം ഇബ്‌നുജൗസി(റ) അസ്വീകാര്യതയുടെ കൂട്ടത്തിൽ ചേര്‍ത്തിട്ടുണ്ട്.
(1:238 നമ്പർ 1027)
ഇമാം യഹ്‌യ(റ) ഇയാള്‍ ദുര്‍ബലനാണെന്ന് പറഞ്ഞ അഭിപ്രായവും ഇബ്‌നുജൗസി(റ) ഉദ്ധരിക്കുന്നു….
ഇനി ഈ ഹദീസ് സ്വഹീഹും എല്ലാ മുസ്ലിങ്ങൾക്കും ഇത് ബാധകമാവുകയാണെങ്കിൽ നമുക്കും എന്തും ചെയ്യാമെന്ന് വരും
യാ മുഹമ്മദ് എന്ന് വിളിക്കാം എന്ന് വരും..
ഒരു വിശ്വാസിക്ക് മഹാനായ നബി(സ്വ)യെ ‘മുഹമ്മദേ’ എന്ന് വിളിക്കാൻ പാടില്ല. കാരണം,നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ റസൂലിനെ വിളിക്കരുതെന്ന് ഖുർആൻ പറയുന്നു. അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബത്ത് ഒരിക്കലും
‘ഏ മുഹമ്മദേ’ എന്ന് വിളിച്ചിരുന്നില്ല. മറിച്ച് ‘യാ റസൂലല്ലാ’ എന്നോ ‘യാ നബിയ്യല്ലാ’ എന്നീ വാചകങ്ങളാണ് വിളിച്ചിരുന്നത്. റസൂലിനെ യാ മുഹമ്മദ് എന്ന് വിളിച്ചത് ഇസ്ലാം പൂർണമായും ഉൾകൊണ്ടിട്ടില്ലാത്ത അഅറാബികളും ഇസ്ലാമിന്റെ ശത്രുക്കളായ മുനാഫികുകൾ, ജൂതന്മാർ തുടങ്ങിയവരുമൊക്കെയാണ്. അത്കൊണ്ട് തന്നെ ഇത് ഈസാനബിയുടെ കിയാമത്ത് നാൾ അടുക്കാറാകുമ്പോൾ ഉണ്ടാവുന്ന ഒരു സംഭവമെന്നെ വരൂ. അത്‌കൊണ്ട് സഹോദരന്മാരെ ഇവനെ പോലെയുളള ഷിയാ ചാരന്മാരുടെ കെണിയിൽ നിന്ന് രക്ഷപെടുത്താൻ അല്ലാഹുവോട് തേടുക.
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ..
ഇസ്തിഗാസക്ക് തെളിവാക്കുന്നത്…….
• ഈ ഹദീസ് അവസാന നാളുമായി ബന്ധപ്പെട്ടതല്ലേ?
o അതെ!
• കുരിശു തകർക്കുന്നത് ആരാ?
o ഈസ നബി (അ)
• പന്നിയെ കൊല്ലുന്നത് ആരാ?
o ഈസ നബി (അ)
• പരസ്പരം സഹകരണമുണ്ടാക്കുന്നത് ആരാ?
o ഈസ നബി (അ)
• വിദ്വേഷം ഇല്ലാതാക്കുന്നത് ആരാ?
o ഈസ നബി (അ)
• പണം കാണിച്ചാൽ നിരസിക്കുന്നതു ആരാ?
o ഈസ നബി (അ)
• ഓ മുഹമ്മദ് എന്ന് വിളിക്കുന്നത് ആരാ?
o ഈസ നബി (അ)
• നബി (സ) ഉത്തരം നൽകുന്നത് ആർക്കാണ്?
o ഈസ നബിക്ക്
അല്ലെ? അങ്ങിനെതന്നെയല്ലേ?
അങ്ങിനെയല്ലെങ്കിൽ അവസാനം പറഞ്ഞ രണ്ടു കാര്യം മാത്രമേ സമസ്തക്കാർക്ക് സ്വീകാര്യമുള്ളൂ?
അതോ ആദ്യം പറഞ്ഞ പന്നിയെ കൊല്ലലും, കുരിശു തകർക്കലും സമസ്തക്കാർ മുമ്പെ തുടങ്ങിയിട്ടുണ്ടോ?
ഒന്നു ചിന്തിച്ചൂടെ മുന്നേറ്റമേ?
അവസാന കാലത്ത് നടക്കുന്ന ഈസ നബിയുമായി ബന്ധപ്പെട്ട ഒരു ഹദീസെടുത്തു നിലവിലുള്ള ഇസ്തിഗാസക്ക് തെളിവാക്കുന്നത് വങ്കത്തമല്ലേ മുന്നേറ്റമേ?
ഒന്നു ബുദ്ധി കൊടുത്തു ചിന്തിച്ചൂടെ?
ഉമർ (റ) കാലത്ത് സഹാബി മഴ തേടിയ സംഭവം
നബി (സ) വഫാത്തായ ശേഷം ഉമർ (റ)വിന്റെ കാലത്തും മുആവിയ (റ) വിന്റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോൾ ഒരൊറ്റ സഹാബിയും നബി (സ)യുടെ ഖബറിങ്കൽ പോയി മഴക്ക് വേണ്ടി തേടിയ ഒരൊറ്റ സ്വഹീഹായ ഹദീസ് പോലുമില്ല.
നബി (സ)യുടെ ഖബർ തൊട്ടടുത്ത് ആയിശാ ഉമ്മയുടെ വീട്ടിനുള്ളിൽ ഉണ്ടായിട്ടും അവർ അവിടെ പോയി തേടിയില്ല . മറിച്ച് നബി (സ)യിൽ നിന്നും നേര്‍ക്ക് നേരെ ദീൻ പഠിച്ചു മനസ്സിലാക്കിയ സഹാബത്ത് മഴക്ക് വേണ്ടിയുള്ള നിസ്ക്കാരം നടത്തുകയും ദുആ ചെയ്യുകയും ജീവിച്ചിരിക്കുന്ന നബി(സ)യുടെ സഹാബികളെക്കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യിപ്പിക്കുകയുമാണ് ചെയ്തത്.
നബി (സ)യിൽ നിന്നും നേര്‍ക്ക് നേരെ ദീൻ പഠിച്ചു മനസ്സിലാക്കിയ സഹാബത്ത് മനസ്സിലാക്കിയ ഇസ്ലാം ദീൻ അതാണ് .
حَدَّثَنَا الْحَسَنُ بْنُ مُحَمَّدٍ قَالَ حَدَّثَنَا مُحَمَدُ بْنُ عَبْدِ اللَّهِ الْأَنْصَارِيُّ قَالَ حَدَّثَنِي أَبِي عَبْدُ اللَّهِ بْنُ الْمُثَنَّى عَنْ ثُمَامَةَ بْنِ عَبْدِ اللَّهِ بْنِ أَنَسٍ عَنْ أَنَسِ بْنِ مَالِكٍ أَنَّ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا قَالَ فَيُسْقَوْنَ
(صحيح البخاري – كتاب الاستسقاء)
അനസ്(റ) നിവേദനം: നിശ്ചയം ഉമറൂബ്നൂൽ ഖത്താബിന്റെ (റ) കാലത്തു അദ്ദേഹം മഴക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നത് അബ്ബാസി(റ)നെ കൊണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറയും: അല്ലാഹുവേ! ഞങ്ങളുടെ നബിയെക്കൊണ്ട് നിന്നോട് ഞങ്ങൾ മഴക്കുവേണ്ടി പ്രാർത്ഥിപ്പിക്കുകയും അപ്പോൾ നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരികയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ നബിയുടെ പിതൃവ്യനെക്കൊണ്ട് ഞങ്ങളിതാ നിന്നോട് മഴക്കു വേണ്ടി പ്രാർത്ഥിപ്പിക്കുന്നു. നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരേണമേ! റാവി പറയുന്നു: അന്നേരം അവർക്കു മഴ ലഭിക്കാറുണ്ട്. (ബുഖാരി)
മുആവിയ (റ)വിന്റെ കാലത്തും വരള്‍ച്ച ഉണ്ടായപ്പോൾ യസീദ് ബിൻ അസ് വദ് (റ)വിനെ ക്കൊണ്ട് മഴക്ക് വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്ത സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തിയത് കാണാം.
رواه الحافظ ابن عساكر رحمه الله تعالى في (تاريخه) (18/151/1) بسند صحيح عن التابعي الجليل سليم ابن عامر الخبَائري: (أن السماء قحطت، فخرج معاوية بن أبي سفيان وأهل دمشق يستسقون، فلما قعد معاوية على المنبر، قال: أين يزيد بن الأسود الجُرَشي؟ فناداه الناس، فأقبل يتخطى الناس، فأمره معاوية فصعد على المنبر، فقعد عند رجليه، فقال معاوية: اللهم إنا نستشفع إليك اليوم بخيرنا وأفضلنا، اللهم إنا نستشفع إليك اليوم بيزيد بن الأسود الجرشي، يا يزيد ارفع يديك إلى الله، فرفع يديه، ورفع الناس أيديهم، فما كان أوشك أن ثارت سحابة في الغرب كأنها ترس، وهبت لها ريح، فسقتنا حتى كاد الناس أن لا يبلغوا منازلهم
നബി(സ)യുടേയും നബി (സ)യിൽ
നിന്നും ഒന്നാമതായി ദീൻ പഠിച്ചു മനസ്സിലാക്കിയ സഹാബത്തിന്റെയും നടപടിക്രമങ്ങളില്‍നിന്നും
ഈ വിഷയത്തിലുള്ള പ്രാമാണികമായിട്ടുള്ള മാതൃകയാണ് മുകളിൽ നാം കണ്ടത്. നബി(സ)ക്ക്
വഫാതിന് ശേഷം വരള്‍ച്ച ഉണ്ടായപ്പോൾ നബി (സ) കാലത്ത് നബി (സ) പഠിപ്പിച്ച അതേ മാതൃക
തന്നെ സ്വഹാബത്തും സ്വീകരിച്ചു.
ഉമർ(റ)വിന്‍റെ ഭരണകാലത്ത് വരള്‍ച്ച ഉണ്ടായപ്പോൾ
ജീവിച്ചിരിക്കുന്ന അബ്ബാസുബ്നു അബ്ദിൽ മുത്തലിബിനെ
കൊണ്ട് മഴക്ക് വേണ്ടി പ്രാർത്ഥിപ്പിച്ചു. മുആവിയ (റ)വിന്റെ കാലത്തും വരള്‍ച്ച
ഉണ്ടായപ്പോൾ ജീവിച്ചിരിക്കുന്ന യസീദ്ബിൻ അസ് വദ് (റ) വിനെക്കൊണ്ട് മഴക്ക് വേണ്ടി
അല്ലാഹുവിനോട് പ്രാർത്ഥിപ്പിച്ചു ആകെയാൽ പ്രവാചകന്മാരോ, അവരെ മാതൃകയാക്കി ജീവിച്ച അനുയായികളോ ആരും തന്നെ മഴക്ക് ക്ഷാമം നേരിട്ടപ്പോൾ
അത് പരിഹരിക്കാൻ ആരുടെയെങ്കിലും ഖബറിടത്തിൽ ചെന്ന്
ആവലാതിപ്പെടുകയുണ്ടായില്ല.
മദീനത്തെ പള്ളിയുടെ തൊട്ടടുത്ത് തന്നെയുള്ള ആയിശാ ഉമ്മയുടെ വീട്ടിനുള്ളിൽ നബി (സ)യുടെ ഖബർ ഉണ്ടായിട്ടും ഒരൊറ്റ സഹാബിയും നബി(സ)യുടെ ഖബറിങ്കൽ പോയി മഴക്ക് വേണ്ടി തേടിയില്ല . ഒരാവശ്യത്തിനും അവർ വഫാത്തായ നബി(സ)യോട് സഹായം തേടിയിട്ടില്ല. അതുകൊണ്ടുതന്നെ, ഈ സ്വപ്ന നാടകക്കഥ ഖുർആനിനും നബി(സ)യുടെ സുന്നത്തിനും നബി(സ)യില്‍നിന്നും ഒന്നാമതായി ദീൻ പഠിച്ചു മനസ്സിലാക്കിയ സ്വഹാബത്തിന്റെ മാതൃകക്കും എതിരാണെന്ന് വരുന്നു.
ഒരു മുസ്ലിമിനെ
സംബന്ധിച്ചിടത്തോളം ഈ സ്വപ്നനാടകക്കഥ തള്ളപ്പെടാൻ ഈ ഒരൊറ്റ കാരണം തന്നെ മതിയായതാണ്
.
മാത്രമല്ല. ഈ റിപ്പോര്‍ട്ടര്‍മാരിൽ പെട്ട
മാലികുദ്ധാറിനെ പറ്റി പലരും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും മാലികുദ്ധാറിനെ
കുറിച്ച് പ്രഗല്ഭ മുഹദ്ദിസുകളായ മഹാനായ ഇമാം മുന്‍ദിരിയും ഇമാം ഹൈസമിയും പറഞ്ഞത്
മജ്ഹൂലാണ് എന്നാണ്.
قال الهيثمي في المجمع (3/125) والمنذري في الترغيب (2/41) ومالك الدار لا أعرفه
ഹദീസിന്‍റെ ഉസൂല് പ്രകാരം മജ്ഹൂലായ ഒരാളുടെ റിപ്പോര്‍ട്ടുകൾ സ്വീകാര്യമല്ല.
ഉമറിന്റെ ഖജാനാവ് സൂക്ഷിപ്പുകാരൻ എങ്ങനെ മജ്ഹൂൽ ആവും എന്നൊക്കെ ഉസൂൽ തിരിയാത്ത ചില മുസ്ലിയാക്കന്മാർ ചോദിക്കാറുണ്ട്. കേരളത്തിലെ ഏതെങ്കിലും മുജാഹിദ് മൌലവിമാർ ഉണ്ടാക്കിയ ഒരു പ്രയോഗമല്ല ഇത് . മറിച്ച് മഹാന്മാരായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങളായ മുഹദ്ദിസീങ്ങൾ ഒരു ഹദീസ് സ്വീകാര്യമാവാൻ റാവികള്‍ക്ക് വെച്ച പ്രാമാണികമായ ചില നിബന്ധനകൾ പൂര്‍ത്തീകരിക്കപ്പെടുന്നില്ലെങ്കിൽ അവരുടെ റിപ്പോര്‍ട്ടുകൾ ഒരിക്കലും തന്നെ സ്വീകരിക്കപ്പെടുകയില്ല .
ഇമാം മുന്‍ദിരി(റഹി)യും
ഇമാം ഹൈസമി(റഹി)യും കേരളത്തിലെ മുജാഹിദ് നേതാക്കളല്ലല്ലോ.
വരള്‍ച്ച ഉണ്ടായപ്പോൾ നബി(സ)യുടെ ഖബറിടത്തിൽ ചെന്നുകൊണ്ട് ആവലാതിപ്പെട്ടുവെന്നു പറയുന്ന ആ “ഒരാൾ” ആരാണെന്നു അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ഒരു കിതാബിലും പൂര്‍ണമായ സ്വഹീഹായ സനദോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് പറഞ്ഞല്ലോ. അജ്ഞാതനായ അയാളുടെ നബിസ്വപ്നമാണ് ഈ കള്ളക്കഥയിലെ ഒരു പ്രധാന സീൻ .
എല്ലാ അർത്ഥത്തിലും ‘കേവലം അജ്ഞാതൻ مجهول ആയ ഒരാളുടെ കോപ്രായങ്ങളും കിനാവുകളും ഇസ്ലാമിൽ തെളിവാകുമോ ..? ഇല്ല .
എല്ലാവർക്കും അറിയാവുന്ന സർവ്വാംഗീകൃതനായ ഒരു സ്വഹാബിയുടെ സ്വപ്നം പോലും ഇസ്ലാമിൽ ഒരു വിധി സ്ഥാപിക്കാനോ,നിഷേധിക്കാനോ സ്വീകരിക്കപ്പെടാവതല്ല എന്ന കാര്യത്തിൽ മുസ്ലിം പണ്ഢിതന്മാർ മുഴുവൻ ഐക്യഖണ്ഠേന അഭിപ്രായപ്പെടുന്നു. എന്നിരിക്കെ ഏതോ ഒരജ്ഞാതന്റെ സ്വപ്നം ഏറ്റവും പ്രാധാന്യമുള്ള സ്വര്‍ഗ്ഗവും നരകവും വേര്‍തിരിക്കപ്പെടുന്ന തൗഹീദുമായി വേര്‍പിരിയുന്ന ഒരു വിഷയത്തിലുള്ള ഇസ്തിഗാസക്ക് തെളിവുദ്ധരിക്കുന്നത് എന്തുമാത്രം ബാലിശവും,ബലഹീനവുമാണ്.
പേർഷ്യ, റോം മുതലായ മഹാരാഷ്ട്രങ്ങൾ ഇസ്ലാമിനു അധീനമായപ്പോൾ, അതിൽ അരിശംപൂണ്ട ധാരാളം വ്യക്തികളും, സംഘങ്ങളും മുസ്ലിംകളുടെ വേഷമണിഞ്ഞു ഇസ്ലാമിന്റെ നാശത്തിന്നും മുസ്ലിംകളുെ തൗഹീദ് (ഏകദൈവ വിശ്വാസം) ബലഹീനമാക്കിത്തീർക്കുന്നതിനും പദ്ധതിയിട്ടു പ്രവർത്തിച്ചിട്ടുണ്ട്. ലോകം കണ്ട ഏറ്റവും നീതിമാനായ ഉമർ(റ)ന്റെ വധം തുടങ്ങിയ പലതും ഈ വിഭാഗത്തിന്റെ ചെയ്തികളായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തുന്നു.
ഇവിടെ ഈ സ്വപനത്തിന്റെ കഥയിൽ ഉമർ(റ)വിന്റെ മേൽ ഒരാരോപണം ഉൾപ്പെടുത്തുന്നുണ്ട്.
അതായത് ഉമർ തന്റേടത്തോടെ വർത്തിക്കണമെന്ന നബി(സ)യുടെ ഉപദേശം, ഉമർ ഭരണത്തിൽ നബി (സ) ക്ക് തൃപ്തിയില്ലെന്നും ഉമർ (റ) തന്റേടമില്ലാത്തവനാണ് എന്നും നബി(സ) അഭിപ്രായപ്പെട്ടിരിക്കുന്നു എന്ന ഒരു ദുസ്സൂചന ജനങ്ങളിൽ ഉണ്ടാക്കി മുസ്ലിംകളെ ഉമർ(റ)വിനെതിരിൽ തിരിച്ചു വിടാനുള്ള ഒരു കുതന്ത്രത്തിന്റെ ഭാഗമായിട്ടാണ് നാം ഇതിനെ മനസ്സിലാക്കേണ്ടത്.
ഇനി ഈ സ്വപ്നക്കഥയിൽ വല്ല സത്യവും ഉണ്ടെന്ന് സങ്കല്‍പ്പിച്ചാൽ തന്നെ.. ജൂതനും, മുനാഫിഖുമായ അബ്ദുല്ലാഹിബ്നു സബഇന്റെ നേതൃത്വത്തിൽ രൂപം കൊണ്ടതും പിൽക്കാലത്ത് ശിയാ കക്ഷിയായി രൂപാന്തരപ്പെട്ടതുമായ ഇസ്ലാമിന്റെ ശത്രുക്കളിൽ ഏതോ ഒരു കപടവിശ്വാസിയാണ് സ്വപ്നം കണ്ട അജ്ഞാതൻ എന്നു ന്യായമായും അനുമാനിക്കാവുന്നതാണ്. മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടുവന്ന ആളോടു ഉമറിന്റെ തന്റേടമില്ലായ്മയെക്കുറിച്ച് നബി(സ) ഉണർത്തിയ വിഷയവുമായി ഒരു നിലക്കും ബന്ധപ്പെടാതെ നിൽക്കുന്നു. ഇനി ഉമർ(റ)വിനെ ആ കാര്യം ഉപദേശിക്കലാണ് നബി(സ)യുടെ ഉദ്ദേശമെങ്കിൽ, തന്റെ ഏറ്റവും അടുത്ത അനുയായിയായ ഉമറിനോട് നേരിട്ട് തന്നെ സ്വപ്നം വഴി അക്കാര്യം ഉണർത്താമായിരുന്നുവല്ലോ. ഇവിടെ ഒരു മധ്യവർത്തി യുടെ ആവശ്യം നേരിടുന്നില്ല. ഉപദേശത്തിന്റെ മാർഗവും അതല്ലല്ലോ . ഇതെല്ലാം വെച്ചുനോക്കുമ്പോൾ അജ്ഞാതനായ ഈ ഒരാളും അയാൾ കണ്ടുവെന്നവകാശപ്പെടുന്ന ദർശനവും തീർച്ചയായും ഇസ്ലാമിന്റെ ശത്രുക്കളുടെ മസ്തിഷ്കത്തിൽ ഉരുത്തിരിഞ്ഞ ഒരു കള്ളനാടകം മാത്രമാണ്. ഉമർ (റ)വിനേയും അബൂബക്കർ (റ)വിനേയും ആയിഷാബീവി (റ)യേയും മറ്റ് സഹാബാക്കളേയുമൊക്കെ തെറി പറയുന്നതും കള്ളക്കഥകൾ പാടി നടക്കുന്നതും വിലപിക്കുന്നതും പുണ്യം കിട്ടുന്ന സൽക്കര്‍മ്മമായി പഠിപ്പിക്കുന്ന ശിയാക്കള്‍ക്കിടയിൽ നിന്ന് ഇത്തരം കഥകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഉമർ (റ)വിനെ കൊലപ്പെടുത്തിയ അബൂ ലുഉലുഅ: എന്ന പേര്‍ഷ്യക്കാരനായ മജൂസി ശിയാക്കള്‍ക്കിടയിൽ എത്ര മാത്രം പൂജിക്കപ്പെടുന്ന വ്യക്തിയാണ് എന്ന് കൂടി അറിയുമ്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കും. പേര്‍ഷ്യ പിടിച്ചടക്കിയ ഉമറിനെ കൊലപ്പെടുത്തിയതിലൂടെ നാടിന്റെ മാനം കാത്ത മഹാനായി “ഫിറോസാൻ” എന്നും “ശുജായിദീൻ” എന്നുമൊക്കെ വാഴ്ത്തി ഇറാനിലെ കാഷാനിൽ വലിയ ജാറം കെട്ടി സര്‍ക്കാർ ചെലവിൽ ഇന്നും പാലിക്കപ്പെടുന്ന ശിയാക്കളുടെ പുണ്യ തീര്‍ഥാടനകേന്ദ്രമാണ് ഈ ജാറം.
വിക്കിപീഡിയ ലിങ്ക് താഴെ
https://en.wikipedia.org/wiki/Piruz_Nahavandi
ഉമർ (റ)വിനേയും അബൂബക്കർ (റ)വിനേയും തെറി പറഞ്ഞുകൊണ്ട് മുദ്രാവാക്യങ്ങൾ എഴുതി വെച്ച് ശിയാക്കൾ പൂജിക്കുന്ന അബൂലുഉലുഅ: യുടെ ജാറത്തിന്‍റെ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=4q5ip-iFP9E&nohtml5=False
https://www.youtube.com/watch?v=
ഇനി ഉമർ (റ)വിന്റെ കാലത്ത് “സഹാബിയായ ബിലാല് ബിനു ഹാരിസ്(റ)യാണ് നബി (സ)യുടെ ഖബറിങ്കൽ ചെന്ന് മഴക്ക് വേണ്ടി തേടിയത്” എന്ന കള്ളക്കഥ കെട്ടി ഉണ്ടാക്കി സഹാബിയുടെ പേരിലേക്ക് ചാര്‍ത്തിയ സൈഫ് ഇബ്നു
ഉമർ അല്‍ദബ്ബി ആരാണ് എന്നത് പരിശോധിക്കുമ്പോൾ ഈ
കള്ളക്കഥ ഉണ്ടാക്കിയ ഒരു വലിയ പെരുംകള്ളനെ നാം തിരിച്ചറിയുന്നു :
ആരാണ് ഈ സൈഫ് ..?
ജാറം കെട്ടിപ്പൊക്കി നാലുമൂലക്കും നേര്‍ച്ചപ്പെട്ടി
വെച്ച് ജനങ്ങളെക്കൊണ്ട് ഖബറാരാധന ചെയ്യിപ്പിച്ച് പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാർ
അവരുടെ ശിര്‍ക്കൻ വിശ്വാസങ്ങളെ
വെള്ളപൂശാന്‍വേണ്ടി ” മഹാനായ ഇമാം സൈഫ് ഇബ്നുഉമർ റളിയല്ലാഹുഅന്ഹു” എന്നൊക്കെ നീട്ടി
വിശേഷിപ്പിച്ച് കൊണ്ട് വരാറുള്ള ഈ വാറോലയുണ്ടാക്കിയ പെരുംകള്ളനെ കുറിച്ച്
ലോകപ്രസിദ്ധ മുഹദ്ദിസ്കളായ അഹ്ലുസ്സുന്നയുടെ ഇമാമീങ്ങൾ എന്തൊക്കെയാണ് അവരുടെ
കിതാബുകളിൽ പറഞ്ഞിട്ടുള്ളത്…? നമുക്ക്
പരിശോധിക്കാം.
ഖബറാരാധകരുടെ പ്രിയപ്പെട്ട നേതാവ് സൈഫ് ഇബ്ന്‍
ഉമറിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ മഹാന്മാരായ ഇമാമീങ്ങൾ പറഞ്ഞത് ഇമാം ദഹബി
അദ്ദേഹത്തിന്‍റെ ميزان الاعتدال മീസാനുൽ ഇഎതിദാൽ എന്ന കിത്താബിൽ
രേഖപ്പെടുത്തിയത് കാണുക :
قال الحافظ الذهبي، في ميزان الاعتدال /3ـ353/ في ترجمة سيف بن عمر: إن يحيى بن معين، قال فيه: فِلسٌ خيرٌ منه، وقال أبو داود: ليس بشيء، وقال أبو حاتم: متروك، وقال ابن حبان: اتهم بالزندقة، وقال ابن عدي: عامة حديثه منكر، وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
ഇമാം ഇബ്നുൽ ജൌസി(റ) രേഖപ്പെടുത്തുന്നു :
وقال ابن الجوزي في كتابه، الضعفاء والمتروكين /2ـ35/ رقم: 1594: سيف بن عمر الضبي، قال يحيى بن معين: ضعيف الحديث، فِلسٌ خير منه، وقال أبو حاتم الرازي: متروك الحديث، وقال النسائي والدارقطني: ضعيف، وقال ابن حبان: يروي الموضوعات عن الأثبات، وقال إنه يضع الحديث. اهـ
ഈ കള്ളക്കഥ
കെട്ടിയുണ്ടാക്കി സഹാബിയുടെ പേരിൽ വെച്ചുകെട്ടിയ സൈഫിനെ കുറിച്ച് അഹുലുസ്സുന്നയുടെ
മഹാന്മാരായ ഹദീസ് പണ്ഢിതൻമാർ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തിയ
അഭിപ്രായങ്ങളാണ് താഴെ കൊടുക്കുന്നത്…
ضعيف الحديث، فِلسٌ خير منه
ഇമാം യാഹ്യ ഇബ്ന് മഈൻ (റ)
പറഞ്ഞു: സൈഫ് ദുര്‍ബലനാണ്,ഒരു നയാപൈസയാണ് അവനേക്കാൾ വിലമതിക്കുന്നത്.
و قال أبو داود : ليس بشىء
ഇമാം അബു ദാവൂദ്:
പറയപ്പെടാൻ പറ്റാത്ത വ്യക്തിയാണ്
و قال أبو حاتم : متروك الحديث
ഇമാം അബു ഹാത്തിം:
തള്ളപ്പെടേണ്ട ആളാണ്
قال ابن حبان: اتهم بالزندقة
ഇമാം ഇബ്നു ഹിബ്ബാൻ: മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്ന ആളാണ് സൈഫ്.
قال ابن عدي: عامة حديثه منكر
ഇമാം ഇബ്നു അദിയ്യ് (റ)
പറഞ്ഞു: സൈഫിന്‍റെ ഹദീസുകൾ മൊത്തത്തിൽ അധിക്ഷേപാര്‍ഹമാണ്.
وقال مكحول البيروتي: كان سيف يضع الحديث، وقد اتهم بالزندقة.
ഇമാം മഖ്ഹൂൽ (റ) പറഞ്ഞു :
സൈഫ്, ഹദീസുകൾ കെട്ടി ഉണ്ടാക്കുന്നവനും മതനിഷേധിയാണെന്ന് സംശയിക്കപ്പെടുന്നവരില്‍പെട്ടവനുമാണ്
ഇങ്ങനെയെല്ലാമാണ്
“സൈഫിനെ” ക്കുറിച്ച് അഹ്ലുസ്സുന്നത്ത് വൽ ജമാഅത്ത്ന്‍റെ മഹാന്മാരായ ഹദീസ് പണ്ഡിതൻമാരുടെ അഭിപ്രായമെങ്കിൽ അവന്‍റെ റിപ്പോർട്ട്കൾ എങ്ങനെ സ്വീകാര്യ യോഗ്യമാകും..?
« وتسميته بلالاً في رواية سيف لا يساوي شيئاً، لأن سيفاً هذا – وهو ابن عمر التميمي – متفق على ضعفه عند المحدثين، بل قال ابن حبان فيه « يروي الموضوعات عن الأثبات، وقالوا: إنه كان يضع الحديث». ومن كان هذا شأنه لا تقبل روايته ولا كرامة، لا سيما عند المخالفة». بل رماه ابن حبان والحاكم بالزندقة (تهذيب التهذيب 4/295).
ഇത് സ്വഹാബിയാണ് എന്ന് പറഞ്ഞു ആരോപണം ഉന്നയിച്ച സൈഫ് ഇബ്ന്‍ ഉമർ തയ്മീ എന്ന് പറയുന്ന ഒരാൾ ആണ്. അദ്ദേഹം ദുര്‍ബ്ബലൻ ആണ് എന്ന് പണ്ഡിതലോകത്തിന്റെ ഏകഖണ്ഡ അഭിപ്രായം ആണ്. ഇബ്ന് ഹിബാൻ (റ) പറയുന്നത് കള്ള കഥകൾ മാത്രം പ്രചരിപ്പിക്കുന്ന ഹദീസിന്റെ ക്രോടീകരണങ്ങളിൽ സൈഫിനെ ഉദ്ധരണികൾ കാണാം. ഇയാൾ ഹദീസ് നിര്‍മ്മിക്കുന്ന വ്യക്തിയാണ്. പ്രവാചകന്റെ പേരിൽ ഹദീസുകൾ നിര്‍മ്മിക്കുകയാണ് ഇവൻ ചെയ്യുന്ന കാര്യം എങ്കിൽ അവന്നു ഒരു മാന്യതയും ഇല്ല അവന്റെ ഉദ്ധരണികൾ സ്വീകരിക്കേണ്ട ബാധ്യതയും ഇല്ല. ഇയാളുടെ വിഷയത്തിൽ തര്‍ക്കം ഉള്ളതുമാണ്. ഇബ്ന്‍ ഹിബാൻ, ഹാക്കിം (റ) ഇവരൊക്കെ ഇയാളുടെ ഹദീസ് തള്ളാറാണ്
ഇയാൾ മതഭൃഷ്ടൻ ആണ്.
അലി(റ) ആകാശത്തിൽ ജീവിച്ചിരിക്കുകയാണെന്നും, ഒരിക്കൽ അദ്ദേഹം ജീവനോടുകൂടി ദുനിയാവിലേക്ക് തിരിച്ചുവരുമെന്നും വിശ്വസിക്കുന്ന “റാഫിളീ” കക്ഷിയിൽപെട്ട ജാബിറുൽ ജൂഅഫീ യിൽ നിന്നു പോലും ഹദീസ് റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയെന്ന നിലക്ക് ‘സൈഫു’ നിവേദനം ചെയ്യുന്ന ഹദീസുകൾ മുഴുവൻ ഹദീസു പണ്ഡിതൻമാരും അവഗണിച്ചു കളയുന്നു.
ഇങ്ങനെയുള്ള സൈഫിന്റെ റിപ്പോർട്ട് അവലംബമാക്കി ഒരു മതവിധി തീരുമാനിക്കുക എന്നതു എത്ര ബാലിശമാണ്.
ഇമാം ദഹബി (റ), ഇബ്നുൽ ജൌസി(റ) , ഇബ്നു ഹാതിം(റ)
യഹ് യ ഇബ്നു മഈൻ(റ) , ഇമാം അബൂദാവൂദ്(റ), ഇമാം നസാഇ(റ), ഇമാം ഇബ്നു ഹിബ്ബാൻ(റ), ദാറഖുത്നി(റ). ഇമാം അബൂ ഹാതിം(റ) തുടങ്ങിയ അഹുലുസ്സുന്നയുടെ മഹാന്മാരായ മുഹദ്ദിസീങ്ങളായ ഇമാമീങ്ങൾ പറയുന്നു: ഉമർ (റ) വിന്റെ കാലത്ത് സ്വഹാബിയായ ബിലാല്ബിനു ഹാരിസ(റ), നബി (സ)യുടെ ഖബറിങ്കൽ ചെന്ന് മഴക്ക് വേണ്ടി തേടി എന്ന കള്ളക്കഥ കെട്ടി ഉണ്ടാക്കിയ സൈഫ് ഇബ്ന്‍ ഉമർ എന്നവന്റെ ഹദീസുകൾ ഒരിക്കലും തെളിവിന് സ്വീകരിക്കാൻ പറ്റാത്തതാണ്. അവന്റെ മുഴുവൻ ഹദീസുകളും തള്ളപ്പെടെണ്ടതാണ്. അവൻ ദീനിൽ നിന്നും മുർതദ്ദായവനാണ് എന്ന് പറയപ്പെട്ട ആളാണ്. ഹദീസുകൾ കെട്ടി ഉണ്ടാക്കുന്നവനാണ് , ഒരു നയാപൈസയുടെ വിലയില്ലാത്തവനാണ് . ഇത്തരത്തിൽ ഹദീസുകൾ കെട്ടി ഉണ്ടാക്കുന്ന കദ്ധാബായ ഒരു പെരും കള്ളനെയാണ് ജാറം പൂജക്ക് തെളിവുണ്ടാക്കാനായി “ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്” എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന പോലെ മുസ്ലിയാക്കന്മാർ കൂട്ട് പിടിച്ചിരിക്കുന്നത്.
കൂട്ടത്തിൽ പറയട്ടെ …
പിന്നെ ഇയാളെക്കുറിച്ച് കുറിച്ച് ചിലരൊക്കെ “ചരിത്രത്തിൽ വിശ്വസ്തൻ” ആണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ട് ഈ കള്ളഹദീസ് കെട്ടിയുണ്ടാക്കിയ സൈഫിനെ വീണ്ടും പച്ച പുതപ്പിച്ച് റളിയല്ലാഹു അൻഹു എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് ഔലിയ ആക്കാൻ മുസ്ലിയാക്കന്മാർ പരിശ്രമിക്കാറുണ്ട്.
ചരിത്രത്തിൽ പലരും പലതും പറയാറുണ്ട്.
അതെല്ലാം സത്യമായതാണോ ..? അല്ല.
History = his story ആണ്. ഏതോ രാമൻ മഴു എടുത്തെറിഞ്ഞിട്ടാണ് നമ്മടെ കേരളം ഉണ്ടായത് എന്ന് നമ്മടെ നാട്ടിലെ പല ബുക്കിലും ചരിത്രത്തിലും കാണുന്നുണ്ട്. സ്കൂളിലും പഠിപ്പിക്കുന്നുണ്ട്. എന്നാൽ അതൊക്കെ നമുക്ക് ഇസ്ലാമിലെ തെളിവാക്കാൻ പറ്റുമോ? കുരങ്ങൻ മൂത്തിട്ടാണ് രൂപാന്തരം പ്രാപിച്ചാണ് മനുഷ്യരുണ്ടായത് എന്ന് പലരും പഠിപ്പിക്കാറുണ്ട്. നമ്മൾ വിശ്വസിക്കുമോ ..? ഇല്ല …
നമ്മുടെ നാട്ടിൽ
മുജാഹിദുകളുടെയും കാന്തപുരത്തിന്റെയും ചേളാരി സുന്നികളുടെയും വരെ സമ്മേളനങ്ങളിൽ
ചരിത്ര സെമിനാറുകൾ ഉല്ഘാടനം ചെയ്യാനും മറ്റും പല അമുസ്ലിംകളെയും നമ്മൾ കൊണ്ട്
വരാറുണ്ട്. അവർ പല ചരിത്രങ്ങളും
പറയാറുണ്ട്. കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാമിലേക്ക് വന്നതിനെ കുറിച്ച്
ചില ഹൈന്ദവ സഹോദരർ പറയുന്ന ചരിത്രം
നമ്മുടേതിൽ നിന്നും വ്യത്യസ്തമാണ്. ചേരമാൻ പെരുമാൾ ഹിന്ദുമതത്തിൽ നിന്നും
ഭ്രഷ്ടായപ്പോൾ നിവൃത്തികേട് കൊണ്ട് മുസ്ലിമായതാണത്രേ …. അപ്പോൾ പിന്നെ അവർ പറയുന്നതൊക്കെ ഇസ്ലാമിൽ നമ്മൾ
പ്രമാണമാക്കാറുണ്ടോ.. ഇല്ല. അഹ്ലുസ്സുന്നയുടെ മഹാന്മാാരായ മുഹദ്ദിസീങ്ങളായ
ഇമാമീങ്ങൾ കള്ള ഹദീസ് ഉണ്ടാക്കുന്നവനാണെന്ന് പ്രഖ്യാപിച്ച സൈഫ് ബിൻ ഉമർ ആ ജാതി ഒരു ചരിത്രകാരൻ എന്ന് കരുതിയാൽ
മതി………
അഹ്ലുസ്സുന്നയുടെ മഹാന്മാാരായ
മുഹദ്ദിസീങ്ങളായ ഇമാമീങ്ങൾ കള്ള ഹദീസ് ഉണ്ടാക്കുന്നവനാണെന്ന് പ്രഖ്യാപിച്ച സൈഫ് ബിൻ
ഉമര്‍ന്‍റെ കള്ളക്കഥകൾ മുസ്ലിംകളായ നമ്മള്‍ക്ക് ഒരിക്കലും പ്രമാണമല്ല .
ജാറംകെട്ടി നാലുമൂലക്കും നേര്‍ച്ചപ്പെട്ടി
വെച്ച് ജനങ്ങളെക്കൊണ്ട് ഖബറാരാധന ചെയ്യിപ്പിച്ച് പണം പിടുങ്ങുന്ന മുസ്ലിയാക്കന്മാർ
അവരുടെ ശിര്‍ക്കൻ വിശ്വാസങ്ങളെ വെള്ളപൂശാൻ
വേണ്ടി കൊണ്ടുവരാറുള്ള ഒരു വാറോലയാണിത്.
ഉമർ(റ) വിന്റെ കാലത്ത് വരള്‍ച്ചയുണ്ടായപ്പോൾ
ഒരു മനുഷ്യൻ നബിയുടെ ഖബറിങ്കൽ വന്ന് വഫാത്തായ നബിയോട് മഴ കിട്ടാൻ വേണ്ടി തേടി..
സഹാബിയായ ബിലാൽ ബിൻ ഹാരിസയാണ് തേടിയത് എന്ന് സൈഫ് ബിനു ഉമർ പറഞ്ഞിട്ടുണ്ട്. ഫതഹുൽ ബാരിയിൽ ഉണ്ട്… ഇബ്നു
കസീറിന്‍റെ ബിദായയിൽ ഉണ്ട് ..
അവിടെയുണ്ട്, ഇവിടെയുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട് വേറെ കുറെ കിതാബുകളുടെ പേജും നമ്പറും പകുതി കട്ട് മുറിച്ച അറബി ഉദ്ധരണികളും കൊടുത്ത് അറിവില്ലാത്ത അനുയായികളെ ആ ശിര്‍ക്കൻ മതത്തിൽ ഉറപ്പിച്ചു നിര്‍ത്താൻ നടത്തുന്ന ചില തട്ടിപ്പുകൾ ആണിതൊക്കെ…
ഈ റിപ്പോര്‍ട്ടിന്റെ പിന്നിലുള്ള വാസ്തവം എന്തൊക്കെയാണ് എന്ന് പ്രാമാണികമായി വിശദീകരിക്കാനാണ് നാം ആഗ്രഹിക്കുന്നത്. ഒരാളെങ്കിലും സത്യം മനസ്സിലാക്കി ശിര്‍ക്കൻ വിശ്വാസങ്ങൾ ഉപേക്ഷിച്ച് സ്വര്‍ഗ്ഗത്തിന്‍റെ പാത സ്വീകരിച്ചാലോ എന്ന ഗുണകാംക്ഷ മാത്രമേ നമുക്കുള്ളൂ.
അല്ലാഹു സ്വീകരിക്കട്ടെ…. ആമീൻ
ഫത് ഹുൽ ബാരിയിൽ ഇബ്നുഹജർ അസ്ഖലാനി പറയുന്നത് എന്താണ്.?
وَرَوَى ابْنُ أَبِي شَيْبَةَ بِإِسْنَادٍ صَحِيحٍ مِنْ رِوَايَةِ أَبِي صَالِحٍ السَّمَّانِ عَنْ مَالِكٍ الدَّارِيِّ – وَكَانَ خَازِنُ عُمَرَ – قَالَ : أَصَابَ النَّاسَ قَحْطٌ فِي زَمَنِ عُمَرَ فَجَاءَ رَجُلٌ إِلَى قَبْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ اسْتَسْقِ لِأُمَّتِكَ فَإِنَّهُمْ قَدْ هَلَكُوا ، فَأَتَى الرَّجُلَ فِي الْمَنَامِ فَقِيلَ لَهُ : ائْتِ عُمَرَ ” الْحَدِيثَ . وَقَدْ رَوَى سَيْفٌ فِي الْفُتُوحِ أَنَّ الَّذِي رَأَى الْمَنَامَ الْمَذْكُورَ هُوَ بِلَالُ بْنُ الْحَارِثِ الْمُزَنِيُّ أَحَدُ الصَّحَابَةِ ،
ഇമാം ഇബ്നു അബീശൈബ അബീ സ്വാലിഹ് സമ്മാൻ വരെയുള്ള സ്വഹീഹായ സനദ് സഹിതം ഉമറിന്‍റെ ഖജാനാവ് സൂക്ഷിപ്പുകാരനായിരുന്ന മാലിക് ദാർ(റ) വിൽ നിന്നു നിവേദനം ചെയ്യുന്നു : അദ്ദേഹം പറഞ്ഞു : ഉമർ(റ)ന്റ കാലത്ത് ശക്തമായ ജലക്ഷാമമുണ്ടായി. അപ്പോൾ ഒരു മനുഷ്യൻ നബി(സ്വ) യുടെ ഖബറിങ്കലേക്ക് വന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലെ, നിങ്ങളുടെ സമൂഹം മഴയില്ലാതെ നശിച്ചിട്ടുണ്ട്. അവര്‍ക്ക് മഴക്ക് വേണ്ടി താങ്കൾ പ്രാര്‍ത്ഥിക്കുക, അങ്ങനെ നബി(സ്വ) സ്വപ്നത്തിൽ വന്ന് പറഞ്ഞു. നീ ഉമർ(റ)വിന്റെ അടുത്തുപോവണം..
ഹദീസ് “ഈ സ്വപനം കണ്ട ആൾ സ്വഹാബികളിൽ ഒരാളായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നിയാണെന്ന് “ഫുത്തൂഹ് “എന്ന ഗ്രന്ഥത്തിൽ സൈഫ് ഉദ്ധരിച്ചിരിക്കുന്നു” (ഫത്ുൽബാരി‐2:496)
ആദ്യമായി പറയാനുള്ളത് ഈ റിപ്പോര്‍ട്ട് സ്വഹീഹല്ല എന്നതാണ്.
അബീസ്വാലിഹ് സമ്മാൻ (റ) വരെ മാത്രമേ ഇത്
സ്വഹീഹായിട്ടുള്ളൂ എന്നാണ് ഇബ്നു ഹജർ അസ്ഖലാനി രേഖപ്പെടുത്തിയത് . അതായത് മാലിഖ് ദാർ വരെ മുഴുവനായി സ്വഹീഹായ സനദ് ഇതിനില്ല ..?
എന്താണ് കാരണം..?
ഇനി ഈ ഹദീസ് സ്വഹീഹല്ല എന്ന് വെറുതെ
പറയുന്നതല്ല. ഈ സ്വപ്നനാടകക്കഥയിൽ – ഏതോ ഒരാൾ വന്നു നബി (സ)യുടെ ഖബറിന്നടുത്ത്
വന്നുകൊണ്ട് മഴക്ക് വേണ്ടി തേടുവാൻ നബി (സ) യോട് പറഞ്ഞു. അയാൾ പിന്നീട് സ്വപ്നം
കാണുന്നു. അത് മാലിക് ദാർ നോട് ആരാ
പറഞ്ഞത് .? ഇവിടെ മാലിക് ദാർ ഉദ്ധരിക്കുന്നതായി പറയപ്പെടുന്ന കാര്യം അദ്ദേഹം
ഞാൻ കണ്ടുവെന്നോ കേട്ടുവെന്നോ പറയുന്നില്ല .
ഇനി വാദത്തിന് വേണ്ടി സമ്മതിച്ചാൽ പോലും
വേറൊരു വ്യക്തി സ്വപ്നം കാണുമ്പോൾ മാലിക്ദാർ എന്തായാലും കൂടെ ഉണ്ടാവില്ലല്ലോ. വേറെ ആരോ വന്നു
കൊണ്ട് പറഞ്ഞാലും അത് ആരാണെന്ന് ഇവിടെ വ്യക്തമല്ല. ആ റജൂൽ ഇവിടെ അജ്ഞാതനാണ്.
അതുകൊണ്ട് തന്നെ സനദ് മുറിഞ്ഞതാണ്.
അതുകൊണ്ട് തന്നെയായിരിക്കാം ഇവിടെ സ്വഹീഹായ
ഹദീസാണ് എന്ന് പറയാതെ അബീസാലിഹ് സമ്മാൻ വരെ ഇസ്നാദിൻ സ്വഹീഹിൻ എന്ന് പറഞ്ഞത്.
എന്നാൽ ഹദീസ് നിദാന ശാസ്ത്രത്തിലെ ഇത്തരം
പ്രയോഗങ്ങളെക്കുറിച്ച് ABCD തിരിയാത്ത മുസ്ലിയാക്കന്മാർ സ്വഹീഹായ
ഹദീസിൽ ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജർ അസ്ഖലാനി
പറഞ്ഞിരിക്കുന്നൂ എന്ന് ഈ സ്വപ്നക്കഥയെ കുറിച്ച് കൊട്ടിഘോഷിക്കുകയാണ്.
മാലപ്പാട്ടും മരിച്ചേടത്ത് ഓത്തും മൌലിദ് റാതീബുകളും കുത്താറാതീബും കുടിയോത്തും
ഉറൂസും സിയാറത്ത് ടൂറുമൊക്കെയായി തിരക്കിട്ട പണികളൊക്കെയുള്ള മുസ്ലിയാക്കന്മാര്‍ക്ക്
ഉസൂൽ പഠിക്കാൻ നേരം കിട്ടിയിട്ടുണ്ടാവില്ല.
എന്തായാലും “ഇസ്നാദിൻ സ്വഹീഹിൻ” എന്ന് പറഞ്ഞാൽ അതെന്താണെന്ന് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി തന്നെ അദ്ദേഹത്തിന്‍റെ കിതാബായ അന്നുഖത്ത്ൽ
രേഖപ്പെടുത്തിയത് ഇപ്പോഴെങ്കിലും ഒന്ന് പഠിക്കുക :
അദ്ദേഹം പറയുന്നു :
قلت: لا نسلم أنَّ عدم العلّة هو الأصل إذ لو كان هو الأصل ما اشترط عدمه في شرط الصحيح فإذا كان قولهم: صحيح الإسناد يحتمل أن يكون مع وجود العلّة لم يتحقق عدم العلّة فكيف يحكم له بالصحة.
ഒരാൾ സ്വഹീഹുൽ
ഇസ്നാദ് എന്ന് പറയുകയും അവിടെ ശാദ് ആണെന്നോ ന്യൂനത ഉണ്ടെന്നോ പറഞ്ഞിട്ടില്ലെങ്കിൽ
അത് സ്വഹീഹാണ് എന്ന് ( ഇബ്നു സ്വലാഹ് )പറഞ്ഞത് നാം അംഗീകരിക്കുന്നില്ല . ഇല്ലത്ത്
(ന്യുനത) അവിടെ പറയാതിരിക്കുക അല്ലെങ്കിൽ എഴുതാതിരിക്കുക എന്നതാണ് അതിന്റെ
അടിസ്ഥാനമായിരുന്നുവെങ്കിൽ സ്വഹീഹിന്റെ ശര്‍തിൽ (ഇല്ലത്ത് പറയാതിരിക്കുക അല്ലെങ്കിൽ
എഴുതാതിരിക്കുക) എന്നത് ശര്‍തായി പറയുമായിരുന്നു.
ഇതേ ആശയം തന്നെ ഇബ്ന്‍
കസീർ (റ) പറയുന്നതായും കാണാം.
والحكم بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن، إذ قد يكون شاذاً أو معللاً.
الكتاب: اختصار علوم الحديث (1/43)
ابن كثير القرشي (700 – 774هـ).
സനദ് സ്വഹീഹായാൽ മാത്രം ഹദീസ് സ്വഹീഹ് ആകില്ല.
മത് ന് കൂടി ഇല്ലത്തിൽ നിന്നും മുക്തമാകണം .
ഇമാം ഇബ്ൻ കസീർ പറയുന്നു
صحة الإسناد لا يلزم منها صحة الحديث
ഹദീസിന്റെ സനദ് സ്വഹീഹാകുക എന്നത് ഹദീസ് സ്വഹീഹ് ആകുക എന്നതിനെ അനിവാര്യമാക്കുന്നില്ല ”
[ അൽ ബാ ഈസ് 42 ]
ഇതേ കാര്യം തന്നെ ഇമാം ഹാക്കിമിന്റെ ഇഖ്തിസാറിലും പറയുന്നു
والحكم: بالصحة أو الحسن على الإسناد لا يلزم منه الحكم بذلك على المتن، إذ قد يكون شاذاً أو معللاً
സനദ് ഹസനോ സ്വഹീഹോ ആയാലും മത് ന് സ്വഹീഹകണമെന്നില്ല അത് ശാദ്ധോ, മുഅല്ലലോ ആകാം എന്ന് ഇമാം ഹാക്കിം പറയുന്നു.
[ശറഹ് ഇഖ്തിസാർ ഉലൂമുൽ ഹദീസ് 3/ 17 ]
അപ്പോൾ ( പണ്ഡിത മുഹദ്ധിസീങ്ങളുടെ ) അഭിപ്രായമനുസരിച്ച് സ്വഹീഹുൽ ഇസ്നാദ് എന്ന് മാത്രം പറഞ്ഞാൽ ന്യൂനത അവിടെ ഉണ്ടാവാം എന്നതാണ് അതില്‍നിന്നും എടുക്കപ്പെടുന്നത് , (അതല്ലാതെ) ഒരിക്കലും ഇല്ലത്ത് (ന്യൂനത) അവിടെയില്ലായെന്ന് ഉറപ്പിക്കലല്ല. അപ്പോൾ എങ്ങനെയാണത് സ്വഹീഹാണെന്ന് വിധിക്കപ്പെടുക.?
فكيف يحكم له بالصحة
അപ്പോൾ ഇസ്നാദിൻ സ്വഹീഹിൻ എന്ന് പറഞ്ഞാൽ എങ്ങനെയാണത് സ്വഹീഹാണെന്ന് വിധിക്കപ്പെടുക.? എന്നാണ് ഇബ്നു ഹജർ അൽ അസ്ഖലാനി പോലും പറയുന്നത്
ഇനി അങ്ങിനെ പറയാനുള്ള കാരണം എന്താണ് ..?
അതും കൂടി
പഠിക്കുക :
ഒരു ഹദീസ് സ്വഹീഹാകണമെങ്കിൽ താഴെ പറയുന്ന 5 നിബന്ധനകൾ ഒത്തുവരേണ്ടതുണ്ട് .
- (اتصال السند ) ഇത്തിസ്വാലു സനദ്. നിവേദകന്മാരുടെ പരമ്പര ആദ്യാവസാനം ഇടമുറിയാതെ ചേര്‍ന്നുവരണം. ഇടയിൽ ഒരാൾ പോലും വിട്ടുപോകാൻ പാടില്ല.
- ( عدالة الراوي ) അദാലത്തു റാവി: ഹദീസ് നിവേദക പരമ്പരയിലുള്ള എല്ലാവരും നീതിമാന്മാരായിരിക്കണം.
- تمام الضبط തമാമുളളബ്ത്. (റാവികൾ അബദ്ധം സംഭാവിക്കാത്തവിധത്തിൽ തപ്പും തടസ്സവും ഇല്ലാതെ ഓര്‍മ്മിക്കുവാൻ കഴിയുന്ന ഉന്നതമായ ഓര്‍മ്മശക്തിയുള്ളവരായിരിക്കുക).
- (شاذ ) ശാദ് .ആവാതിരിക്കൽ: റാവികളിൽ അദ്ദേഹത്തെക്കാൾ പ്രാമാണികനും പരിഗണനീയനുമായ ആളുകളോട് എതിരാവുന്ന അവസ്ഥ ഇല്ലാതിരിക്കുക.
- (علة) ഇല്ലത്ത് ഇല്ലാതിരിക്കുക : ഹദീസിന്‍റെ സ്വീകാര്യതക്ക് കോട്ടം തട്ടുന്ന ന്യൂനതകൾ തീരെ ഇല്ലാതിരിക്കുക.
ഇവിടെ മുകളിൽ പറഞ്ഞ റിപ്പോര്‍ട്ട് പല കാരണങ്ങളാലും ന്യൂനതകൾ ഉള്ളതാണ് .1ഉം 4 ഉം 5 ഉം നിബന്ധനകൾ ഒത്തുവരാത്തതാണ്.
സനദ് മുറിഞ്ഞുപോയതാണ്. സനദ് മുറിഞ്ഞുപോയ ഒരു സ്വപ്നക്കഥ മാത്രം
- ഏതോ ഒരാൾ വന്നുകൊണ്ട് നബി (സ) യുടെ ഖബറിങ്കൽ വന്നുകൊണ്ട് എന്തൊക്കെയോ വിളിച്ച് പറഞ്ഞത് ഇസ്ലാമിൽ തെളിവാകുമോ..? ഇല്ലേയില്ല.
- അതായത് ഇത് ഇസ്ലാമിലെ അംഗീകരിക്കപ്പെട്ട ഒരു പ്രമാണമേയല്ല.
- വിശുദ്ധ ഖുര്‍ആനോ സ്വീകാര്യയോഗ്യമായ സ്വഹീഹായ ഹദീസോ അല്ല.
- നബി (സ)യുടെ വാക്കോ പ്രവര്‍ത്തിയോ മൌനാനുവാദമോ അല്ല .
- മാത്രമല്ല, ഈ വാറോല നാടകത്തിൽ ഒരു സ്വപ്നത്തിന്റെ സീനുംകൂടി ഉണ്ട്.
- അമ്പിയാക്കളുടെ സ്വപ്നമല്ലാതെ വേറെ ആരുടെ സ്വപ്നവും ഇസ്ലാമിൽ തെളിവല്ല.
ഉമർ (റ)വിന്റെ കാലത്ത് മഴ ഇല്ലാതായപ്പോൾ ഒരു സഹാബി നബിയുടെ കബറിനരികിൽ പോയി നബിയോട് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു (ഇസ്തിഗാസ) നടത്തി എന്നും
ആ സഹാബിയെ ഉമർ (റ) ആദരിച്ചു എന്നും യാതൊരു മനസ്സാക്ഷി കുത്തുമില്ലാതെ ഈ കുബൂരികൾ പച്ചക്കളവു പറഞ്ഞു പരത്തുകയാണ്.
ബിലാല്ബിനു ഹരിസുൽ മുസ്നി(റ) നബി(സ) സ്വപനം കണ്ട വിവരണം അൽ ബിദായതു വന്നിഹായയിൽ വിവരിക്കുന്നുണ്ട്….
يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم
:” لقد عهدتك كيسا، وما زلت على ذلك فما شأنك“.
قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت(11). قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.
(البداية والنهاية 7/93 للشيخ الحفظ ابن كثير)
സൈഫ്ബ്നു ഉമർ കഅബുബ്നു മാലിക് (റ) നിന്ന് ഉദ്ധരിക്കുന്നു: പതിനെഴാം വർഷത്തിന്റെ അവസാനത്തിലും പതിനെട്ടിന്റെ തുടക്കത്തിലുമായിരുന്നു. മദീനയിൽ കഠിനമായ വരൾച്ച ബാധിച്ചത്. (റമാദ് വർഷം).
അന്ന് മദീനയിലും പരിസര പ്രദേശങ്ങളിലും വന്യ മൃഗങ്ങൾ
നാട്ടിലേക്ക് ഇറങ്ങി വരുമാർ ശക്തമായ വരൾച്ച ബാധിച്ചത് കാരണം ധാരാളം
പേർ മരണപ്പെട്ടു. ഞങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിലും ഉമർ
(റ) അത് കാര്യമായി എടുത്തിരുന്നില്ല. അപ്പോൾ ബിലാല്ബുനു ഹാരിസുൽ
മുസ്നി(റ) വന്നു ഉമർ (റ) യോട് സംസാരിക്കാൻ
അനുവാദം തേടി. അദ്ദേഹം സംസാരം ആരംഭിച്ചു. ഞാൻ
നിങ്ങളിലേക്ക് നിയുക്തനായ അല്ലാഹുവിന്റെ റസൂൽ(സ) ദൂതനാണ്.
അല്ലാഹുവിന്റെ റസൂൽ(സ) താങ്കളോട് ഇപ്രകാരം ചോദിക്കുന്നു. കടുപ്പം കുറച്ച്
ഭരിക്കാൻ ഞാൻ നിങ്ങളോട് കരാർ
ചെയ്തിരുന്നില്ലെ? ഇതുവരെ ആ കരാർ പ്രകാരം ആയിരുന്നല്ലോ താങ്കൾ നീങ്ങിയിരുന്നത്. ഇപ്പോൾ നിങ്ങളുടെ കാര്യമെന്ത്? ഉമർ(റ) തിരിച്ചു ചോദിച്ചു: “താങ്കൾ എപ്പോഴാണ് ഈ സ്വപ്നം കണ്ടത്? ” ബിലാൽ ഇന്നലെ രാത്രി. ബിലാൽ
ഉടനെ തന്നെ. ഉമർ (റ) ഉടനെ തന്നെ പുറത്തിറങ്ങി. മഴയെ തേടുന്ന നിസ്കാരത്തിനു
ഒരുമിച്ച് കൂടാൻ ജനങ്ങൾക്ക് നിർദ്ദേശം
നൽകുകയും അവർക്ക് ഇമാമായി രണ്ട് റകഅത്
നിസ്കരിക്കുകയും ചെയ്തു. തുടർന്ന് എണീറ്റ് നിന്ന് സദസ്സിനോടായി അദ്ദേഹം ചോദിച്ചു. ” അല്ലയോ ജനങ്ങളെ
അല്ലാഹുവേ മുൻനിർത്തി
നിങ്ങളോട് ഞാൻ ചോദിക്കുന്നു. ഉത്തമമല്ലാത്ത വല്ല കാര്യവും എന്നിൽ
നിന്നു ഉണ്ടായതായി നിങ്ങൾക്കറിയുമോ? ” ജനങ്ങൾ പ്രതികരിച്ചു: ‘ഇല്ല’. അപ്പോൾ
ഉമർ (റ) പറഞ്ഞു: ബിലാലുബ്നു ഹാരിസ് ചിലതൊക്കെ പറയുന്നുണ്ടല്ലോ?. അപ്പോൾ
സദസ്സ് പ്രതികരിച്ചു “. ബിലാൽ(റ) പറയുന്നത് ശരിയാണ് അതിനാൽ
അല്ലാഹുവോടും പിന്നെ മുസ്ലിമീങ്ങളോടും താങ്കൾ
സഹായം തേടുക”.
അതെ തുടർന്ന്
ജനങ്ങളിലേക്ക് ഉമർ (റ) വിവരമറിയിച്ചു. അതുവരെ അതിനു അദ്ദേഹം
തയ്യാറായിരുന്നില്ല. അങ്ങനെ ഉമർ(റ) പറഞ്ഞു: ‘അള്ളാഹു പരമോന്നതനാണ്.
ഭയാനകമായ നാശം നീങ്ങിയിരിക്കുന്നു. ഒരു ജനതക്ക് അപേക്ഷ സമർപ്പിക്കാൻ
അള്ളാഹു അനുമതി നൽകിയിട്ടില്ല. അവരിൽ നിന്നും ബുദ്ധിമുട്ടും
പ്രയാസവും അള്ളാഹു എടുത്തു കളഞ്ഞിട്ടല്ലാതെ.”. തുടർന്ന്
മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ സഹായിക്കാൻ
അടുത്ത നാടുകളിലെ ഗവർണർമാർക്ക്
ഉമർ(റ) നിർദ്ദേശം നൽകി.
തുടർന്ന് മഴ ആവശ്യപ്പെടുന്ന നിസ്കാരത്തിനു പുറപ്പെടാൻ
ജനങ്ങൾക്ക് ഉമർ (റ) നിർദ്ദേശം
നൽകുകയും അദ്ദേഹവും കൂടെ അബ്ബാസ് (റ) വും അതിനു വേണ്ടി
പുറപ്പെടുകയും ചെയ്തു. ചുരുങ്ങിയ നിലയിൽ ഖുതുബയും നിസ്കാരവും നിർവഹിച്ച ശേഷം മുട്ട് കുത്തിനിന്നു അദ്ദേഹം അല്ലാഹുവോട് പ്രാർഥിച്ചു.’ അല്ലാഹുവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട്
തന്നെ ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. അല്ലാഹുവേ ഞങ്ങള്ക്ക് നീ
പാപമോചനം കാരുണ്യവും നിന്റെ പ്രീതിയും നൽകേണമേ! അദ്ദേഹം പിരിഞ്ഞു
പോയി. അവർ വീടുകളിലെത്തും മുമ്പായി അവർക്ക് നല്ല മഴ ലഭിക്കുകയും
ചെയ്തു. (അൽബിദായതു വന്നിഹായ 7/93).
ഈ കഥയിൽ എവിടെയും
പറയുന്നില്ല ബിലാല്ബിനു ഹരിസുൽ മുസ്നി(റ) ഖബറിങ്കൽ പോയി എന്ന്…..
أَبُو جَعْفَرٍ مُحَمَّدُ بن جرير الطبري صاحب التفسير والتاريخ فَجَمَعَ فِيهِ مُجَلَّدَيْنِ أَوْرَدَ فِيهِمَا طُرُقَهُ وَأَلْفَاظَهُ، وَسَاقَ الْغَثَّ وَالسَّمِينَ وَالصَّحِيحَ وَالسَّقِيمَ، عَلَى مَا جَرَتْ بِهِ عَادَةُ كَثِيرٍ مِنَ الْمُحَدِّثِينَ يُورِدُونَ ما وقع لَهُمْ فِي ذَلِكَ الْبَابِ مِنْ غَيْرِ تَمْيِيزٍ بَيْنَ صَحِيحِهِ وَضَعِيفِهِ.
الكتاب: البداية والنهاية (5/208)
ابن كثير القرشي (700 – 774هـ).
ഉമർ (റ) വിന്റെ കാലത്ത് മഴയ്ക്ക് ക്ഷാമം നേരിട്ട ഒരു സമയം ഉണ്ടായിരുന്നു അത് ശരിയാണ് പക്ഷെ ആ സമയത്ത് സഹാബികൾ മരണപ്പെട്ട നബിയോട് മഴയ്ക്ക് വേണ്ടി തേടിയില്ല. അവർ എന്താണ് ചെയ്തത് എന്ന്താഴെ കൊടുക്കുന്നു…
മയ്യത്തിനോട് പ്രാര്‍ത്ഥിക്കാൻ കള്ള തെളിവുകൾ
ഉണ്ടാക്കുന്ന സമസ്തക്കാർ ചിന്തിക്കുക
മദീനത്തെ പള്ളിയുടെ ഒരു ചുമരിനപ്പുറം ലോകത്തെ ഏറ്റവും ശ്രേഷ്ടമായ മുത്തു നബി(സ)യുടെ
കബർ ഉണ്ടായിട്ടുപോലും ഉമർ(റ)വോ മറ്റേതങ്കിലും ഒരു സഹാബിയെങ്കിലുമോ അവിടെ പോയി നബിയോട് ഇസ്തിഗാസ
നടത്തിയോ??? ഇല്ലേ ഇല്ല.
അവരൊക്കെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും നബി(സ) പഠിപ്പിച്ചത് പോലെ മഴയ്ക്ക് വേണ്ടിയുള്ള നിസ്കാരം നിര്‍വഹിക്കുകയുമാണ് ചെയ്തത്. നബി(സ)യുടെ കാലത്ത് മഴ ഇല്ലാതായപ്പോൾ നബി(സ) ഇമാം ആയി നിന്ന് നിസ്കരിക്കുകയും അല്ലാഹുവിനോട് തേടുകയും ചെയ്തപ്പോൾ മഴലഭിച്ചു എന്നു ഉമർ(റ) പറയുക പോലും ചെയ്തു. എന്നിട്ടുപോലും നബിയുടെ കബറിനടുത്തു പോകാതെ നബി(സ)യുടെ എളാപ്പയായ അബ്ബാസ്(റ) നെ ഇമാമാക്കി നിസ്കരിപ്പിക്കുകയും അല്ലാഹുവിനോട് മാത്രം അവർ തേടുകയും ചെയ്തു.
എന്താണ് സമസ്തക്കാരെ? കാരണം ഒന്നുമല്ല നബി(സ) വഫാതായിപ്പോയി അത് തന്നെ കാരണം ഇത് എന്റെ വക പറയുന്നതല്ല കാണുക തെളിവുകൾ
حدثنا ( الحسن بن محمد ) قال حدثنا ( محمد بن عبد الله الأنصاري ) قال حدثني ( أبي عبد الله بن المثنى ) عن ( ثمامة بن عبد الله بن أنس ) عن ( أنس ) أن عمر بن الخطاب رضي الله تعالى عنه كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون
( الحديث 0101 – طرفه في 0173 )
مطابقته للترجمة في قول عمر إنا كنا نتوسل إليك بنبينا إلى آخره بيانه أنهم كانوا إذا استسقوا كانوا يستسقون بالنبي في حياته وبعده استسقى عمر بمن معه بالعباس عم النبي فجعلوه كالإمام الذي يسأل
الكتاب: عمدة القاري شرح صحيح البخاري (7/32)
بدر الدين العيني (762 – 855 هـ = 1361 – 1451 م)
ബുഖാരിയുടെ ശറഹ് ആയ عمدة القاري യിൽ വളരെ വ്യക്തമായി പറയുന്നു ഈ ഹദീസിന്റെ ഉദ്ദേശ്യം നിശ്ചയം സഹാബികൾ നബി(സ)ജീവിച്ചിരിക്കുമ്പോൾ നബി(സ) മുഖാന്തിരം അല്ലാഹുവിനോടു മഴ തേടി നബി(സ)വഫാതായപ്പോൾ അബ്ബാസ്(റ) മുഖാന്തിരം അല്ലാഹുവിനോടു മഴ തേടി.
എന്താണ് കുബുരികളെ ആളെ മാറ്റാൻ കാരണം ഇനിയും പഠിച്ചോ മഹാനായ محمد سيد طنطاوي അദ്ദേഹത്തിന്റെ التفسير الوسيط المؤلف എന്ന കിത്താബിൽ കൃത്യായി പറയുന്നു നബി(സ)യെ കൊണ്ട് തവസ്സുൽ ചെയിതിരുന്ന ഉമർ (റ) അബ്ബാസ്(റ) വിനെ മാറ്റി പിടിക്കാനുള്ള കാരണം നബി(സ) മരണപ്പെട്ടു എന്ന കാരണമാണ്.
മഹാനവർകൾ പറയുന്ന ആ ഉദ്ധരണികളും കാണുക സമസ്തക്കാരെ
فلما عدلوا عن التوسل به إلى التوسل بالعباس، علم أن ما يفعل في حياته قد تعذر بموته.
وأما المعنى الثالث الذي لم ترد به سنة فهو التوسل به بمعنى الإقسام على الله بذاته والسؤال بذاته، فهذا لم يكن الصحابة يفعلونه لا في حياته ولا بعد مماته ولا عند قبره ولا غير قبره.
ولا يعرف في شيء من الأدعية المشهورة بينهم وإنما ينقل شيء من ذلك في أحاديث ضعيفة مرفوعة وموقوفة. أو عمن ليس قوله حجة
الكتاب: التفسير الوسيط للقرآن الكريم
المؤلف: محمد سيد طنطاوي
മഹാനവർകൾ കൃത്യമായി പറയുന്നു നബി(സ) വഫാതായി എന്നതാണ് ഉമർ (റ) അബ്ബാസ്(റ)വിനെകൊണ്ട് തവസ്സുലാക്കാനുള്ള കാരണം നബി(സ)യുടെ ദാതു കൊണ്ട് തവസ്സുൽ ചെയ്യുക എന്ന സ്വഭാവം ഒരൊറ്റ സഹാബിയും ചെയിതിട്ടില്ലാ… നബി(സ)യുടെ ജീവിത കാലത്തോ മരണശേഷമോ നബി(സ)യുടെ കബറിനടുത്തോ അതല്ലാത്ത സ്ഥലത്തുന്നോ അങ്ങിനെ സഹാബികൾ ചെയിതിട്ടേ ഇല്ലാ…. അങ്ങിനെ ഒരു സംഭവം അറിയപ്പെട്ട ഒരൊറ്റ റിപ്പോര്‍ട്ടിലും വന്നിട്ടില്ലാ… അങ്ങിനെ വന്ന സംഭവം മുഴുവനും തെളിവിനു കൊള്ളാത്ത കെട്ടിച്ചമച്ച കള്ളക്കഥകൾ മാത്രമാകുന്നു.
(തഫ്സീർ അൽ വസീത് സയ്യിദ് മുഹമ്മദ് ത്വന്താവീ )
ഇതേ ആശയം തന്നെ ഒരുപാട്
ഇമാമുകൾ പറഞ്ഞു കുബുരികളെ അതൊക്കെ ഒന്ന് കാണുക
قوله (استسقى بالعباس بن عبد المطلب): ليس معناه أنه توسل بذاته, بل توسل بدعاءه, والدعاء عملٌ صالح يُتَوسل به, كما توسل الثلاثة الذين انطبق عليهم الغار بأعمالهم الصالحة. وتوسل بدعاء العباس لقربه من النبي عليه الصلاة والسلام ومكانته, وعم الرجل صنو أبيه.
مهمات في الصلاة ( شرح كتاب الصلاة من البلوغ للخضير ) للشيخ عبد الكريم بن عبد الله الخضير نفعنا الله به
كما قال عمر – فإنه توسّل بدعائه لا بذاته ، ولهذا عدلوا عن التوسّل به إلى التوسل بعمه العباس ؛ ولو كان التوسل هو بذاته لكان هذا أولى من التوسل بالعباس . فلما عدلوا عن التوسل به إلى التوسل بالعباس ، علم أن ما يفعل في حياته قد تعذر بموته . بخلاف التوسل الذي هو الإيمان به والطاعة له ، فإنه مشروع دائماً .
فلفظ التوسل يراد به ثلاث معان :
أحدهما : التوسّل بطاعته . فهذا فرض لا يتمّ الإيمان إلاّ به .
و الثاني : التوسّل بدعائه وشفاعته وهذا كان في حياته ، ويكون يوم القيامة يتوسلون بشفاعته .
و الثالث : التوسّل به . بمعنى الإقسام على الله بذاته والسؤال بذاته . فهذا هو الذي لم تكن الصحابة يفعلونه في الاستسقاء ونحوه ، لا في حياته ولا في مماته ، لا عند قبره ولا غير قبره ، ولا يعرف هذا في شيء من الأدعية المشهورة بينهم . وإنما ينقل شيءٌ من ذلك في أحاديث ضعيفة مرفوعة وموقوفة . أو عن مَن ليس قوله حجة ، وهذا هو الذي قال أبو حنيفة وأصحابه ، إنه لا يجوز . ونهوا عنه حيث قالوا : لا يسأل بمخلوق محاسن التأويل المؤلف : محمد جمال الدين القاسمي.
ഇത് തന്നെ ഇമാം സുയുത്തി അദ്ദേഹത്തിന്റെ കിത്താബിൽ.
ഇമാം സുയുത്വി(റ) الأمر بالاتباع والنهي عن الابتداع എന്നാ കിതാബിൽ تعظيم الأماكن التي لا تستحق التعظيم എന്ന അധ്യായത്തിൽ പറയുന്നു.
والصحابة رضي الله عنهم – وقد أجدبوا مراتٍ – ودهمتهم نوائب بعد موته (، فهلا جاءوا فاستسقوا واستغاثوا عند قبر النبي ( وهو أكرم الخلق على الله عز وجل
“സഹാബത്ത്(റ) അവര്‍നിരവധി
പ്രതിസന്ധികൾ നേരിട്ടു. മഹാനായ റസൂൽ(സ)യുടെ മരണശേഷം വരള്‍ച്ച വന്നു. ഒരു സഹാബിയും
പ്രവാചകന്‍റെ ഖബറിന്റെ അരികിൽ പോയില്ല. പ്രവാചകനോടും തേടിയില്ല, ഖബറിന്റെ അടുത്ത് നിന്നും
തേടിയില്ല. റസൂൽ(സ) അല്ലാഹുവിന്‍റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ടനായിട്ടു
പോലും.”
എന്നിട്ട് അദ്ദേഹം തുടരുന്നു.
“ഓ മുസ്ലിം ! നിങ്ങൾ മുസ്ലിം ആണ് എങ്കിൽ സലഫുസ്സലിഹീങ്ങളായ ഇവരെ പിന്തുടരുക യഥാർത്ഥ തൌഹീദ് അനുസരിച്ച് ജീവിക്കുക. അള്ളാഹു അല്ലാത്തവരെ ആരാധിക്കാതിരിക്കുക, അല്ലാഹുവിൽ പങ്കു ചേർക്കാതിരിക്കുക,
അള്ളാഹു പറയുന്നു.
എന്നെ നിങ്ങൾ ആരാധിക്കുക.
فإياي
فأعبدون (قُلْ
إِنَّمَا أَنَا بَشَرٌ
مِثْلُكُمْ
يُوحَىٰ إِلَيَّ أَنَّمَا
إِلَٰهُكُمْ
إِلَٰهٌ وَاحِدٌ ۖ
فَمَنْ كَانَ يَرْجُو
لِقَاءَ رَبِّهِ فَلْيَعْمَلْ
عَمَلًا صَالِحًا وَلَا
يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا)
)Surat Al-Kahf
110(
(നബിയേ,) പറയുക: ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാൽ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.
അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടത്തെ പറ്റി പ്രശസ്ഥ ശാഫീ പണ്ഡിതനായ ഇമാം സുയൂഥി (റ) അദ്ദേഹത്തിന്റെ ഗ്രന്ഥമായ അൽ അംറുബിൻ ഇത്തിബാഇൽ പറയുന്നു:
والصحابة رضي الله عنهم – وقد أجدبوا مراتٍ – ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي إلى المصلى فاستسقى به، ولم يستسقوا عند قبر النبي
فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب
“നബി (സ) യുടെ കാലശേഷം സ്വഹാബികള്‍ക്ക് പലപ്പാഴും ക്ഷാമങ്ങളും വിപത്തുകളുണ്ടായിട്ടും അവർ എന്ത് കൊണ്ട് നബി (സ) യുടെ ഖബറിങ്ങൽ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തില്ല? അവരായിരുന്നല്ലോ ഉത്തമ സമുദായക്കാർ ? എന്നാൽ ഉമർ (റ) അവരെയുമായി മൈതാനിയിൽ ചെന്ന് അബ്ബാസ്(റ) വിന്റെ തേൃത്വത്തിൽ മഴയെ തേടുകയാണുണ്ടായത്. നബി (സ) ഖബറിന്നരികിൽ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!
അതിനാൽ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കിൽ നിന്റെ സച്ചരിതരായ മുന്‍ഗാമികളെ നീ പിന്തുടരുക. യഥാര്‍ത്ഥ തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാൽ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനിൽ ഒരാളെയും നീ പങ്ക് ചേര്‍ക്കരുത്. “എന്നെ മാത്രം നിങ്ങൾ ആരാധിക്കുവിൻ
“ എന്ന് അല്ലാഹു കല്‍പ്പിച്ചുവല്ലോ ? ” തമ്പുരാനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സല്‍കര്‍മ്മങ്ങൾ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക…