ഇസ്തിഗായെ എതിര്‍ത്തത് ഇബ്നു തീമിയയുടെ കാലശേഷം ആണോ???

സ്വാലിഹുകളായ മരണപ്പെട്ടവരുടെ കാര്യത്തിലാണ് ആദ്യമായി ശരീഅത്തിൽ നിന്നും വ്യതിചലിച്ചതും, ആരാധന തുടങ്ങിയതും എന്ന് കൃത്യമായി തഫ്സീറുകളിൽ കാണാം.

وَلِهَذَا قَالَ هَاهُنَا: وَمَكَرُوا مَكْراً كُبَّاراً وَقالُوا لَا تَذَرُنَّ آلِهَتَكُمْ وَلا تَذَرُنَّ وَدًّا وَلا سُواعاً وَلا يَغُوثَ وَيَعُوقَ وَنَسْراً وَهَذِهِ أَسْمَاءُ أَصْنَامِهِمُ الَّتِي كَانُوا يَعْبُدُونَهَا مِنْ دُونِ اللَّهِ.
قَالَ الْبُخَارِيُّ: حَدَّثَنَا إِبْرَاهِيمُ، حَدَّثَنَا هِشَامٌ عَنِ ابْنِ جُرَيْجٍ، وَقَالَ عَطَاءٌ عَنِ ابْنِ عَبَّاسٍ:
صَارَتِ الْأَوْثَانُ الَّتِي كَانَتْ فِي قَوْمِ نُوحٍ فِي الْعَرَبِ بَعْدُ: أَمَّا وَدٌّ فَكَانَتْ لِكَلْبٍ بِدَوْمَةِ الْجَنْدَلِ، وَأَمَّا سُوَاعٌ فَكَانَتْ لِهُذَيْلٍ، وَأَمَّا يَغُوثُ فَكَانَتْ لِمُرَادَ ثُمَّ لِبَنِي غُطَيْفٍ بِالْجُرُفِ عند سبأ، وأما يَعُوقُ فَكَانَتْ لِهَمْدَانَ، وَأَمَّا نَسْرٌ فَكَانَتْ لِحَمِيرَ لِآلِ ذِي كَلَاعٍ وَهِيَ أَسْمَاءُ رِجَالٍ صَالِحِينَ مِنْ قَوْمِ نُوحٍ عَلَيْهِ السَّلَامُ، فَلَمَّا هَلَكُوا أَوْحَى الشَّيْطَانُ إِلَى قَوْمِهِمْ أَنِ انْصِبُوا إِلَى مَجَالِسِهِمُ الَّتِي كَانُوا يَجْلِسُونَ فِيهَا أَنْصَابًا وَسَمُّوهَا بِأَسْمَائِهِمْ فَفَعَلُوا فَلَمْ تُعْبَدْ حَتَّى إِذَا هَلَكَ أُولَئِكَ وَتَنَسَّخَ الْعِلْمُ عُبِدَتْ «2» . وَكَذَا رُوِيَ عَنْ عِكْرِمَةَ وَالضَّحَّاكِ وَقَتَادَةَ وَابْنِ إِسْحَاقَ نَحْوُ هَذَا، وَقَالَ عَلِيُّ بْنُ أَبِي طَلْحَةَ عَنِ ابْنِ عَبَّاسٍ: هَذِهِ أَصْنَامٌ كَانَتْ تُعْبَدُ فِي زَمَنِ نُوحٍ.
وَقَالَ ابْنُ جَرِيرٍ «3» : حَدَّثَنَا ابْنُ حُمَيْدٍ، حَدَّثَنَا مِهْرَانُ عَنْ سُفْيَانَ عَنْ مُوسَى عَنْ محمد بن قيس وَلا يَغُوثَ وَيَعُوقَ وَنَسْراً قَالَ: كَانُوا قَوْمًا صَالِحِينَ بَيْنَ آدَمَ وَنُوحٍ وَكَانَ لَهُمْ أَتْبَاعٌ يَقْتَدُونَ بِهِمْ، فَلَمَّا مَاتُوا قَالَ أَصْحَابُهُمُ الَّذِينَ كَانُوا يَقْتَدُونَ بِهِمْ: لَوْ صَوَّرْنَاهُمْ كَانَ أَشْوَقَ لَنَا إِلَى الْعِبَادَةِ إِذَا ذَكَرْنَاهُمْ، فَصَوَّرُوهُمْ فَلَمَّا مَاتُوا وَجَاءَ آخَرُونَ دَبَّ إِلَيْهِمْ إِبْلِيسُ فَقَالَ: إِنَّمَا كَانُوا يَعْبُدُونَهُمْ وَبِهِمْ يُسْقَوْنَ الْمَطَرَ فَعَبَدُوهُمْ.
(الكتاب: تفسير القرآن العظيم (ابن كثير)
[ابن كثير القرشي [700 – 774هـ

അർത്ഥം:
ഇമാം ബുഖാരി , ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. നൂഹ് നബി(അ) മിന്റെ ജനതയുടെ കാലത്തുണ്ടായിരുന്ന വിഗ്രഹങ്ങൾ പിന്നെ അറബികളിലേക്ക് വ്യാപിച്ചു. വദ്ധിനെ കുറിച്ച് പരാമർശിക്കുകയാണെങ്കിൽ:  ദവ്മതുൽ ജന്ദൽ എന്ന സ്ഥലത്തെ കൽബു ഗോത്രക്കാരുടെ വിഗ്രഹമായിരുന്നു. സുവാഹു : ഹുദയ്യു ഗോത്രത്തിന്റെയും, യഘൂഥ്‌  : മുരാദ് ഗോത്രത്തിന്റെയും പിന്നീടത്‌ സബാ എന്നാ സ്ഥലത്ത് ബാനി ഘുതയ്ഫ് എന്ന ഗോത്രക്കാർ അതിനെ ആരാധിച്ചു. യഊഖ് : ഹംദാൻ  ഗോത്രത്തിന്റെയും,

നസ്ര് : ധുകാല വംശത്തിൽപ്പെട്ട  ഹിമയർ ഗോത്രത്തിന്റെയും വിഗ്രഹങ്ങളായിരുന്നു. ഈ വിഗ്രഹങ്ങളുടെ പേർ വന്നത് നൂഹ് നബിയുടെ ജനതയുടെ കാലത്തുണ്ടായിരുന സ്വാലിഹികളായ ആളുകളായിരുന്നു. ഇവാൻ മരണപ്പെട്ടപ്പോൾ ശൈത്താൻ നൂഹ് നബിയുടെ ജനങ്ങളിലേക്ക് ഇവരുടെ ബഹുമാനത്തിനു വേണ്ടി അവർ കുടിയിരുന്ന സ്ഥലത്തിൽ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. എന്നിട്ട് ഈ വിഗ്രഹങ്ങൾക്ക്  ഇവരുടെ പേരുകൾ നൽകി. ഇത് തുടർന്ന്കൊണ്ടേ ഇരുന്നു. പക്ഷെ ഇതുണ്ടാക്കിയ തലമുറ പോകുകയും അറിവ് നഷ്ട്ടപ്പെടുകയും ചെയ്യുന്നതുവരെ ഈ വിഗ്രഹങ്ങൾ ആരാധിക്കപ്പെട്ടിരുന്നില്ല, അതിനു ശേഷം ആണ് വിഗ്രഹങ്ങൾ ആരാധിക്കപ്പെട്ടത്. ഇത് ഇക്രിമ, ഖത്താദ, ഇബ്ൻ ഇസ്ഹാഖ് എന്നിവരും രേഖപ്പെടുത്തിയിട്ടുണ്ട്, അലി ബിൻ അബി തൽഹാ ഇബ്ൻ അബ്ബാസിൽ നിന്നും രേഖപ്പെടുത്തുന്നു: നൂഹ് നബി (അ) മിന്റെ കാലത്തെ ജനത ആരാധിച്ചിരുന്ന വിഗ്രഹങ്ങളാണത്. ഇബ്ൻ ജരീർ മുഹമ്മദ്‌ ബിൻ ഖയ്സിൽ നിന്നും  യഘൂഥ്‌, യഊഖ്, നസ്ര് എന്നിവരെപറ്റി രേഖപ്പെടുത്തുന്നു. ഇവർ നൂഹ് (അ) ന്റെയും ആദം (അ) ഇടക്കുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്വാലിഹുകളായിരുന്നു. നേർമാർഗ്ഗത്തിൽ ജീവിച്ചിരുന്ന അനുയായികളും ഉണ്ടായിരുന്നു ആ സമയത്ത്. പിന്നെ അവർ മരണപ്പെട്ടപ്പോൾ അവരെ പിന്തുടർന്ന അനുയായികൾ പറഞ്ഞു : “ഞങ്ങൾ ഇവരുടെ രൂപത്തിൽ വിഗ്രഹം ഉണ്ടാക്കി അവരെ ഓർമ്മിച്ചാൽ അത് ആരാധനകൾ കൂടുതൽ ചെയ്യാൻ പ്രേരിപ്പിക്കും. ഈ കാരണം കൊണ്ട് അവർ വിഗ്രഹങ്ങൾ ഉണ്ടാക്കി. പിന്നെ ഈ തലമുറ മരണപ്പെട്ടപ്പോൾ, ഇബ്ലീസ്‌ അവരിലേക്ക്‌ വന്നു പറഞ്ഞു നിങ്ങളുടെ മുൻഗാമികൾ ഈ വിഗ്രഹങ്ങളെ ആരാധിച്ചപ്പോൾ, അവർക്ക് മഴ ലഭിച്ചിരുന്നു, പിന്നീട് അത് ആരാധിക്കപ്പെട്ടു.

ഇമാം റാസിയുടെ വിശദീകരണം.

كان يموت أقوام صالحون فكانوا يتخذون تماثيل على صورهم ويشتغلون بتعظيمها، وغرضهم تعظيم أولئك الأقوام الذين ماتوا حتى يكونوا شافعين لهم عند الله وهو المراد من قولهم:

{ مَا نَعْبُدُهُمْ إِلاَّ لِيُقَرّبُونَا إِلَى ٱللَّهِ زُلْفَى }

[الزمر: 3] الوجه الخامس: أنه ربما مات ملك عظيم، أو شخص عظيم، فكانوا يتخذون تمثالاً على صورته وينظرون إليه، فالذين جاؤا بعد ذلك ظنوا أن آباءهم كانوا يعبدونها فاشتغلوا بعبادتها لتقليد الآباء، أو لعل هذه الأسماء الخمسة وهي: ود، وسواع، ويغوث، ويعوق، ونسر، أسماء خمسة من أولاد آدم، فلما ماتوا قال إبليس لمن بعدهم: لو صورتم صورهم، فكنتم تنظرون إليهم، ففعلوا فلما مات أولئك قال لمن بعدهم: إنهم كانوا يعبدونهم فعبدوهم، ولهذا السبب نهى الرسول عليه السلام عن زيارة القبور أولاً، ثم أذن فيها على ما يروى أنه عليه السلام قال: كنت نهيتكم عن زيارة القبور ألا فزوروها فإن في زيارتها تذكرة……. الأصنام الخمسة كانت أكبر أصنامهم، ثم إنها انتقلت عن قوم نوح إلى العرب،

സദ്‌വൃത്തരായ ആളുകൾ മരിച്ചിരുന്ന സന്ദർഭങ്ങളിൽ അവരുടെ രൂപങ്ങളിൽ അവർ പ്രതിമകൾ ഉണ്ടാക്കുകയും അവരെ വന്ദിക്കുന്നതിൽ വ്യാപൃതരായി കഴിയുകയും ചെയ്തിരുന്നു. തങ്ങൾക്ക് ഈ മരിച്ചു പോയ ആളുകൾ അള്ളാഹുവിന്റെ പക്കൽ ശുപാർശകരായിരിക്കുന്നതിന് വേണ്ടിയാണ് അവർ അവരെ വന്ദിച്ചുപോന്നത്.

“നമ്മെ അവർ അള്ളാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവര ആരാധിക്കുന്നത്.”[الزمر: 3]

എന്ന അവരുടെ (മുശ്രിക്കുകളുടെ) വാക്കിന്റെ അർത്ഥം ഇതാണ്.

ഒരു മഹാനായ രാജാവ് അല്ലെങ്കിൽ വലിയ ഒരാൾ മരിച്ചു എന്ന് വരുമ്പോൾ അവർ അവരുടെ രൂപത്തിൽ പ്രതിമയുണ്ടാക്കും, അതിൽ നോക്കികൊണ്ടിരിക്കുകയും ചെയ്യുക പതിവായിരുന്നു. അവരുടെ പിൻഗാമികളായി വന്നവരാകട്ടെ തങ്ങളുടെ പൂർവ്വ പിതാക്കന്മാർ അവയെ ആരാധിക്കയാണ് ചെയ്തിരുന്നത് എന്നു വിചാരിച്ചു
തങ്ങളുടെ പൂർവ്വ പിതാക്കളെ അനുകരിച്ച് അവർ അവരെ ആരാധിക്കുന്നതിൽ ഏർപ്പെട്ടു.

അല്ലെങ്കിൽ വദ്ദ്, സുആഅ്, യഗൂസ്, യഖൂക്, നസ്റ് എന്നീ പേരുകൾ ആദമിന്റ മക്കളിൽ അഞ്ച് പേരുടെ നാമങ്ങളായിരിക്കാം. അവർ മരിച്ചപ്പോൾ അവർക്ക് ശേഷമുള്ളവരോട് ഇബ്ലീസ്
പറഞ്ഞു: ‘നിങ്ങൾ അവരുടെ രൂപങ്ങൾ ഉണ്ടാക്കുകയും അവയിൽ നോക്കികൊണ്ടിരിക്കുകയും ചെയ്തുവെങ്കിലോ’ അങ്ങിനെ അവർ അപ്രകാരം ചെയ്തു. ആ ആളുകൾ മരിച്ചപ്പോൾ അവർക്ക് ശേഷമുള്ളവരോടും “അവർ അവരെ ആരാധിക്കുകയാണ് ചെയ്തിരുന്നത്” എന്ന് അവൻ (ഇബ്ലീസ്) പറഞ്ഞു കേൾപിച്ചു. അങ്ങിനെ അവർ അവരെ ആരാധിച്ചു.

ഇത് കാരണത്താൽ കബറുകൾ സന്ദർശിക്കുന്നതിനെ റസൂൽ (ﷺ) ആദ്യം നിരോധിച്ചിരുന്നു. ‘ഖബർ സന്ദർശിക്കുന്നതിനെ ഞാൻ നിങ്ങളോട് നിരോധിച്ചിരുന്നു. ;എന്നാൽ (ഇപ്പാൾ) നിങ്ങളവയെ സന്ദർശിച്ച് കൊള്ളുവീൻ നിശ്ചയമായും അവ സന്ദർശിക്കുന്നതിൽ നിങ്ങൾക്ക് ഒരൂ ഉണർത്തലുണ്ട്” എന്ന ഹദീസ് അനുസരിച്ച്.
ഈ അഞ്ച് ബിംബങ്ങളും അവരുടെ ബിംബങ്ങിൽ വച്ച് ഏറ്റവും വലുതായിരുന്നു. പിന്നീട് അവ നൂഹ് നബിയുടെ ജനതയിൽ നിന്നും അറബികളുടെ ഇടയിലേക്ക് മാറുകയും ചെയ്തു.
(തഫ്സീറുൽ കബീർ) 

ഇമാൻ റാസി (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ :
സൂറത്തു യൂനുസിലെ 18-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: “തീര്‍ച്ചയായും അവർ ഈ വിഗ്രഹങ്ങളെയും പ്രതിമകളെയും സ്ഥാപിച്ചിട്ടുള്ളത്‌ അവരുടെ നബിമാരുടെയും മഹത്തുക്കളുടെയും രൂപത്തിലാകുന്നു.

ഇതിൽ നിന്നും ഒരു കാര്യം ഉറപ്പാണ്‌ വെറും കല്ല്‌ എന്ന് കരുതിയിട്ടല്ല ആരാധന തുടങ്ങിയത് മറിച്ച്‌ ആ വിഗ്രഹത്തെ ലക്ഷ്യം വെച്ചത് സ്വാലിഹുകളായ ആളുകളാണെന്നാണ് തഫ്സീറുകളിൽ കാണുന്നത്. 

حدثنا ابن حمید، قال: ثنا مھران، عن سفیان، عن أبیھ، عن عكرِمة، قال: كان بین
آدم ونوح عشرة قرون، كلھم على الإسلام.

 ആദം നബി (അ) വിന്‍റെയും നൂഹ് (അ) വിന്‍റെയും ഇടയിലെ പത്ത് തലമുറകൾ  മുഴുവൻ ഇസ്ലാമിലായിരുന്നു. 

ഇനി ഇബ്ന്‍ തീമിയക്ക്‌ (ഹിജ്റ 661-728) മുന്‍പ് ആരെങ്കിലും ഇതിനെ പറ്റി ഉദ്ധരിചിട്ടുണ്ടോ എന്നാണ് എങ്കിൽ ഉണ്ട്. 

ഇബ്ന്‍ ജവ്സീ (റ) : 

قال ابن عقيل لما التكاليف على الجهال والضغام عدلوا عن أوضاع الشرع إلى تعظيم أوضاع وضعوها لأنفسهم فسهلت عليهم إذ لم يدخلوا بها تحت أمر غيرهم قال وهم كفار عندي بهذه الأوضاع مثل تعظيم القبور وإكرامها بما نهى الشرع عنه من إيقاد النيران وتقبيلها وتخليفها وخطاب الموتى بالألواح وكتب الرقاع فيها يا مولاي أفعل بي كذا وكذا وأخذ التراب تبركا وإفاضة الطيب على القبور وشد الرحال اليها وإلقاء الخرق على الشجر أقتداء بمن عبد اللات والعزى
الكتابتلبيس إبليس(354)
ابن الجوزي، أبو الفرج (508هـ – 597، 1116 – 1201؟م).

ഇബ്ന്‍ അഖീൽ പറയുന്നു: അറിവില്ലാത്തവര്‍ക്ക് ബുദ്ധിമുട്ടുകൾ  നേരിട്ടാൽ അവർ ശരീഅത്തില്‍നിന്ന് വ്യതിചലിക്കുകയും അവർ അവരുടെ ഇച്ചകളെ പിന്തുടരുകയും ചെയ്യും, ഇത് അവര്‍ക്ക് ഒരു ബുദ്ധിമുട്ടും തോന്നുകയില്ല കാരണം അവർ അവരുടെ സ്വന്തം ഇച്ചകളെയല്ലാതെ വേറെ ഒന്നും അവർ പിന്തുടരില്ല. 

അദ്ദേഹം പറഞ്ഞു : ഖബർ വന്ദിക്കലും, അതുപോലെ തന്നെ ശരീഅത്തിൽ വിരുദ്ധമായ ആദരവ് എന്ന രീതിയിൽ വിളക്ക് കൊളുത്തലും, ചുംബിക്കലുംമരിച്ചവരോട് അവരുടെ ആവശ്യത്തിനു വേണ്ടി യാ മവ്ലാ എനിക്ക് ഇന്ന ഇന്ന ആവശ്യങ്ങൾ  ചെയ്തു തരാൻ ആവശ്യപ്പെട്ടു കൊണ്ട് പറയുകയും എഴുതുകയും ചെയ്യുന്നതും, അവിടെയുള്ള മണ്ണ് തബറുക്കിന്നു വേണ്ടി എടുക്കുകയും, സുഗന്ധ ദ്രവ്യങ്ങൾ  ഖബറിന്മേൽ ഒഴിക്കുകയും, ലാത്തയെയും ഉസ്സയെയും സംരക്ഷണം തേടുകയും ചെയ്യുന്നത് ഞാൻ അവരെ കാഫിറായിട്ടു തന്നെ കരുതുന്നു.

ഇബ്ന്‍ ഖുസയ്മ തന്റെ അൽ-തവ്ഹീദിൽ ഉദ്ധരിക്കുന്നു:

قَالَ أَبُو بَكْرٍأَفَلَيْسَ الْعِلْمُ مُحِيطًا يَا ذَوِي الْحِجَا؟ أَنَّهُ غَيْرُ جَائِزٍ أَنْ يَأْمُرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالتَّعَوُّذِ بِخَلْقِ اللَّهِ مِنْ شَرِّ خَلْقِهِ؟ هَلْ سَمِعْتُمْ عَالِمًا يُجِيزُ، أَنْ يَقُولَ الدَّاعِيأَعُوذُ بِالْكَعْبَةِ مِنْ شَرِّ خَلْقِ اللَّهِ؟ [ص:402] أَوْ يُجِيزُ أَنْ يَقُولَأَعُوذُ بِالصَّفَا وَالْمَرْوَةِ، أَوْ أَعُوذُ بِعَرَفَاتٍ وَمِنًى مِنْ شَرِّ مَا خَلَقَ اللَّهُ، هَذَا لَا يَقُولُهُ وَلَا يُجِيزُ الْقَوْلَ بِهِ مُسْلِمٌ يَعْرِفُ دِينَ اللَّهِ، مُحَالٌ أَنْ يَسْتَعِيذَ مُسْلِمٌ بِخَلْقِ اللَّهِ مِنْ شَرِّ خَلْقِهِ
ابن خُزَيْمةَ، أبو بكر (223 – 311هـ، 838 – 923م).

)الكتابكتاب التوحيد وإثبات صفات الرب عز وجل(1/401)

നിങ്ങൾ  ഏതെങ്കിലും പണ്ഡിതർ ഒരാളെ ഇങ്ങനെ പറയാൻ വേണ്ടി സമ്മതം കൊടുത്തതായി കേട്ടിട്ടുണ്ടോ? : ഞാൻ എല്ലാ ശറിൽ നിന്ന് കഅബയോട് ശരണം തേടുന്നു. ഈ വാചകം ദീൻ അറിയാവുന്ന ഒരു മുസ്ലിമും അല്ലാഹുവല്ലാത്ത ഒരാളോടും സൃഷ്ടികളുടെ ശറിൽ നിന്ന് അഭയം തേടാം എന്നത് അനുവദനീയമാണെന്ന് പറയില്ല.

ഇബ്ന്‍ ഹജർ അസ്കലാനി (റ) തന്റെ ഫത് ഉൽ ബാരിയിൽ പറയുന്നു:

 فتح الباري(6 / 410 ) – ابن حجر
قَالَ الْخَطَّابِيُّ كَانَ أَحْمَدُ يَسْتَدِلُّ بِهَذَا الْحَدِيثِ عَلَى أَنَّ كَلَامَ اللَّهِ غَيْرُ مَخْلُوقٍ وَيَحْتَجُّ بِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَسْتَعِيذُ بِمَخْلُوقٍ.

ഇബ്ൻ ഹജർ (റ) പറയുന്നു : ഖതാബി (റ) ഇതിനെ വിവരിക്കുന്നത് “ഇമാം അഹ്മദ് ഈ ഹദീസിൽ പറയുന്ന كَلَامَ اللَّهِ (ഖുര്‍ആൻ) സൃഷ്ടി അല്ല  എന്നത് കൊണ്ട് ലക്ഷ്യമാക്കുന്നു. നബി (സ) ഒരു സൃഷ്ട്ടിയോടും സഹായം തേടില്ല (എന്ന് ഈ ഹദീസ് കൊണ്ട് തെളിയിക്കുന്നു).
(ഇബ്ൻ ഹജർ (റ) ഫത് ഉൽ ബാരി – 6/410

ഇമാം ബുഖാരി തന്റെ ഹാലിഖ് അഫ്അൽ ഇബാദ എന്ന ഗ്രന്ഥത്തിൽ പറയുന്നു :

باب ما كان النبي صلى االله علیھ و سلم یستعیذ بكلمات االله لا بكلام غیره
وقال نعیم لا یستعاذ بالمخلوق ولا بكلام العباد والجن والإنس والملائكة وفي ھذا دلیل أن كلام
االله غیر مخلوق وأن سواه مخلوق
البُخاري، أبو عبد الله (194 – 256هـ ، 810 – 870م).
الكتابخلق أفعال العباد(96)

നബി (സ) അല്ലാഹുവിന്റെ കലിമാത്തുകളെ കൊണ്ടാണ് കാവലിനെ തേടിയത്, അല്ലാഹു അല്ലാത്തവരുടെ കലാം കൊണ്ടല്ല. നയീം പറഞ്ഞു ” ഒരു സൃഷ്ട്ടികളോടും (നബി (സ)) സഹായം തേടിയിട്ടില്ല. അതുപോലെ തന്നെ അടിമകളുടെ കലാം കൊണ്ടും സഹായം തേടിയിട്ടില്ല, ജിന്നിനെ കൊണ്ടും, മനുഷ്യരെകൊണ്ടോ, മലക്കുകളെകൊണ്ടോ കാവലിനെ തേടിയിട്ടില്ല. തീര്‍ച്ചയായും ഇതിൽ തെളിവ് ഉണ്ട്  അല്ലാഹുവിന്റെ കലാം സൃഷ്ട്ടി അല്ല എന്ന്. അവനെല്ലാത്തത് മുഴുവനും സൃഷ്ട്ടികളാണ്താനും.  
( ഇമാം ബുഖാരി – ഹാലിഖ് അഫ്അൽ ഇബാദ – 96)

وَلَا يَصِحُّ أَنْ يَسْتَعِيذَ بِمَخْلُوقٍ مِنْ مَخْلُوقٍ , فَدَلَّ أَنَّهُ اسْتَعَاذَ بِصِفَةٍ مِنْ صِفَاتِ ذَاتِهِ , وَأَمَرَ أَنْ يُسْتَعَاذَ بِصِفَةٍ مِنْ صِفَاتِ ذَاتِهِ , وَهِيَ غَيْرُ مَخْلُوقَةٍ كَمَا أَمَرَهُ اللَّهُ تَعَالَى أَنْ يَسْتَعِيذَ بِذَاتِهِ , وَذَاتُهُ غَيْرُ مَخْلُوقٍ
الكتابالأسماء والصفات للبيهقي
البيهقي (384 – 458 هـ = 994 – 1066 م)

ഇബ്ന്‍ റജബ് ഇബ്ന്‍ ഹംബലി  (റ) തന്റെ  “ജാമിഉൽ ഉലൂം വൽ ഹികാം” എന്നാ ഗ്രന്ഥത്തിൽ പറയുന്നു :

اعْلَمْ أَنَّ سُؤَالَ اللَّهِ تَعَالَى دُونَ خَلْقِهِ هُوَ الْمُتَعَيَّنُ، لِأَنَّ السُّؤَالَ فِيهِ إِظْهَارُ الذُّلِّ مِنَ السَّائِلِ وَالْمَسْكَنَةِ وَالْحَاجَةِ وَالِافْتِقَارِ، وَفِيهِ الِاعْتِرَافُ بِقُدْرَةِ الْمَسْئُولِ عَلَى دَفْعِ هَذَا الضَّرَرِ، وَنَيْلِ الْمَطْلُوبِ، وَجَلْبِ الْمَنَافِعِ، وَدَرْءِ الْمَضَارِّ، وَلَا يَصْلُحُ الذُّلُّ وَالِافْتِقَارُ إِلَّا لِلَّهِ 

وَحْدَهُ، لِأَنَّهُ حَقِيقَةُ الْعِبَادَةِ،

الكتابجامع العلوم والحكم في شرح خمسين حديثا من جوامع الكلم

ابن رجب الحنبلي ( 736 – 795هـ، 1336 – 1393م) 

وَفِي هَذَا الْحَدِيثِ مِنَ الْفِقْهِ أَيْضًا أَنَّ كَلَامَ اللَّهِ عَزَّ وَجَلَّ غَيْرُ مَخْلُوقٍ وَعَلَى ذَلِكَ أَهْلُ السُّنَّةِ أَجْمَعُونَ وَهُمْ أَهْلُ الْحَدِيثِ وَالرَّأْيِ فِي الْأَحْكَامِ وَلَوْ كَانَ كَلَامُ اللَّهِ أَوْ كَلِمَاتُ اللَّهِ مَخْلُوقَةٌ مَا أَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحَدًا أَنْ يَسْتَعِيذَ بِمَخْلُوقٍ دَلِيلُ ذَلِكَ قَوْلُ اللَّهِ عَزَّ وَجَلَّ وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا

الكتابالتمهيد لما في الموطأ من المعاني والأسانيد

ابن عبد البر (368 – 463 هـ = 978 – 1071 م)

ഇബ്ന്‍ അബുൽ ബര്ര്‍ (റ) അദ്ദേഹത്തിന്റെ തംഹീദിൽ പറയുന്നു:
അല്ലാഹുവിന്റെ കലാം അത് സൃഷ്ടിയല്ല എന്നുള്ളതിന്മേൽ അഹ്‌ലുസുന്നയുടെ പണ്ഡിതർ യോജിച്ചിരിക്കുന്നു (ഇജ്മാഹ്). അല്ലാഹുവിന്‍റെ കലാം അല്ലെങ്കിൽ കലിമാത്തു എന്നത് സൃഷ്ട്ടി ആയിരുന്നു എങ്കിൽ അല്ലാഹുവിന്റെ പ്രവാചകൻ ഒരാളോടും കല്‍പ്പിക്കുമായിരുന്നില്ല ശരണം തേടാൻ. അല്ലാഹുവിന്റെ കൗല് ആണ് അതിന്നു തെളിവായി ആയി നൽകുന്നത്. ചിലർ ജിന്നുകളോട് നടത്തിയ തേട്ടം.

ഹിജ്‌റ അഞ്ഞൂറുകളിൽ ജീവിച്ചു മരിച്ച ഇമാം കാസാനി (റ) പറയുന്നു :

وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ 

الكتاببدائع الصنائع في ترتيب الشرائع (5/126)
الكاشاني (000 – 587 هـ = 1191 000 م)

 ഒരാള്‍ക്ക് അവൻ പ്രാര്‍ത്ഥനയിൽ അല്ലാഹുവിന്റെ അംബിയാക്കളുടെയോ  റസൂലിന്റെയോ ഹഖ് കൊണ്ട് എന്നോ  പറയുന്നത് വെറുക്കപെട്ടതാണ് കാരണം ആര്‍ക്കും അല്ലാഹുവിന്റെ മുകളിൽ യാതൊരു ഹഖും ഇല്ല.

പ്രമുഖ ഹനഫീ പണ്ഡിതൻ ഇമാം കാസാനി റഹിമഹുല്ലാഹ്

 ( വഫാത്ത് ഹിജ്‌റ 587 ) 

അവർകളുടെ ബദാഇഉ സ്സനാഇഉ എന്ന കിതാബിൽ നിന്ന് :

بدائع الصنائع في ترتيب الشرائع
أبو بكر مسعود بن أحمد الكاساني
……………………

وَيُكْرَهُ لِلرَّجُلِ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ لِأَنَّهُ لَا حَقَّ لِأَحَدٍ عَلَى اللَّهِ سُبْحَانَهُ وَتَعَالَى جَلَّ شَأْنُهُ وَكَذَا يُكْرَهُ أَنْ يَقُولَ فِي دُعَائِهِ أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَرُوِيَ عَنْ أَبِي يُوسُفَ أَنَّهُ لَا بَأْسَ بِذَلِكَ لِوُرُودِ الْحَدِيثِ وَهُوَ مَا رُوِيَ { عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ كَانَ يَقُولُ فِي دُعَائِهِ اللَّهُمَّ إنِّي أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَمُنْتَهَى الرَّحْمَةِ مِنْ كِتَابِك وَبِاسْمِك الْأَعْظَمِ وَجَدِّك الْأَعْلَى وَكَلِمَاتِك التَّامَّةِ } ( وَجْهُ ) ظَاهِرِ الرِّوَايَةِ أَنَّ ظَاهِرَ هَذَا اللَّفْظِ يُوهِمُ التَّشْبِيهَ لِأَنَّ الْعَرْشَ خَلْقٌ مِنْ خَلَائِقِ اللَّهِ تَبَارَكَ وَتَعَالَى جَلَّ وَعَلَا فَاسْتَحَالَ أَنْ يَكُونَ عِزَّ اللَّهُ تَبَارَكَ وَتَعَالَى مَعْقُودًا بِهِ وَظَاهِرُ الْخَبَرِ الَّذِي هُوَ فِي حَدِّ الْآحَادِ إذَا كَانَ مُوهِمًا لِلتَّشْبِيهِ فَالْكَفُّ عَنْ الْعَمَلِ بِهِ أَسْلَمُ  

 الكتاببدائع الصنائع في ترتيب الشرائع  (5/126)
الكاشاني (000 – 587 هـ = 1191 000 م)

ആശയ സംഗ്രഹം : ഒരാൾ തന്റെ ദുആയിൽ

 أَسْأَلُك بِحَقِّ أَنْبِيَائِك وَرُسُلِك وَبِحَقِّ فُلَانٍ

‘ ഞാൻ നിന്റെ നബിമാരുടെയും മുർസലീങ്ങളുടെയും ഹഖ് കൊണ്ട് ചോദിക്കുന്നു ‘ എന്ന് പറയൽ കറാഹത്താണ്. കാരണം അല്ലാഹുവിനു മേൽ ഒരാൾക്കും ഒരു അവകാശവും/ഹഖും ഇല്ല .അത് പോലെ

أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك

നിന്റെ അർശിൽ  നിന്റെ പ്രതാപം / ഇസ്സു ബന്ധിച്ച സ്ഥാനം കൊണ്ട് ഞാൻ ചോദിക്കുന്നു എന്ന് ദുആയിൽ പറയലും കറാഹത്താണ്. എന്നാൽ ഈ രണ്ടാമത് പറഞ്ഞ രൂപത്തിൽ ദുആ കുഴപ്പമില്ല എന്നതാണ് ഇമാം അബൂ ഹനീഫ റഹിമഹുല്ലാഹിയുടെ സഖാവ് അബൂ യൂസുഫ് എന്നവരുടെ പക്ഷം . ഈ വിഷയത്തിൽ

 اللَّهُمَّ إنِّي أَسْأَلُك بِمَعْقِدِ الْعِزِّ مِنْ عَرْشِك وَمُنْتَهَى الرَّحْمَةِ مِنْ كِتَابِك وَبِاسْمِك الْأَعْظَمِ وَجَدِّك الْأَعْلَى وَكَلِمَاتِك التَّامَّةِ

എന്ന ഒരു ഹദീസ് ( എന്നാൽ ഈ ഹദീസ് സ്വഹീഹായി സ്ഥിരപ്പെട്ടതല്ല എന്ന് ചില മുഹദ്ദിസുകൾ പ്രസ്താവിച്ചിട്ടുണ്ട്  ) വന്നതിന്റെ അടിസ്ഥാനത്തിലാണ് അബൂ യൂസുഫ് അവർകൾ ഇങ്ങിനെ അഭിപ്രായപ്പെട്ടത്. അർശ് എന്നത് അല്ലാഹുവിന്റെ പടപ്പുകളിൽ പെട്ട ഒരു പടപ്പാണ് . അതിനാൽ  അല്ലാഹു തആലായുടെ പ്രതാപം അർഷുമായി ബന്ധപ്പെടുത്തൽ ശരിയല്ല.

ഈ വിഷയത്തിൽ വന്ന ഹദീസ്  ആഹാദിൽ പെട്ടതും തശ്ബീഹ് ഉണ്ടാക്കുന്നതും ആയതിനാൽ ഇത് പ്രകാരം അമൽ ചെയ്യാതിരിക്കുന്നതാണ് കൂടുതൽ  സുരക്ഷിതം.

ഷാഫി മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതൻ ഇമാം മക്രിസി പറയുന്നത് കാണുക:

 والنّاس في هذا الباب – أعنيزيارة القبور – على ثلاثة أقسام:
قوم يزورون الموتى فيدعون لهموهذه هي الزّيارة الشرعيّة.
وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.
وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: “اللهم لا تجعل قبري وثنا يعبد، وهؤلاء هم المشركون في الربوبيّة.
الكتابتجريد التوحيد المفيد (1/20)
المقريزي (766 – 845 هـ = 1365 – 1441 م)

ഈ വിഷയത്തിൽ ജനങ്ങൾ  – അതായത് ഖബർ സന്ദര്‍ശിക്കുന്ന വിഷയത്തിൽ 3 വിഭാഗം ആണുള്ളത്:

ചില ആളുകൾ  മരിച്ചവരെ സന്ദര്‍ശിക്കും അവര്‍ക്ക് വേണ്ടി ദുഅ ചെയ്യും. അത് ശറഈആയ സിയാറത്ത് ആണ്.

ചില ആളുകൾ  ഖബർ സന്ദര്‍ശിക്കും അവരെകൊണ്ട് ദുഅ ചെയ്യും അവർ ഉലൂഹീയത്തിൽ ശിര്‍ക്ക് ചെയ്തവർ ആണ്.
ചില ആളുകൾ  ഖബർ സന്ദര്‍ശിക്കും അവരോടു തന്നെ പ്രാർത്ഥിക്കും അല്ലാഹുവിന്‍റെ റസൂൽ(സ) പറഞ്ഞു “അല്ലാഹുവേ എന്‍റെ ഖബറിടത്തെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ” ഇവർ റുബൂബീയതിൽ ശിര്‍ക്ക് വെക്കുന്ന ആളുകൾ  ആണ്.

(وَيُكْرَهُ أَنْ يَدْعُوَ اللَّهَ إِلَّا بِهِ؛ فَلَا يَقُولُ أَسْأَلُكَ بِفُلَانٍ أَوْ بِمَلَائِكَتِكَ أَوْ بِأَنْبِيَائِكَ وَنَحْوِ ذَلِكَ لِأَنَّهُ لَا حَقَّ لِلْمَخْلُوقِ عَلَى الْخَالِقِ،

الكتابالاختيار لتعليل المختار (٤/١٦٤)

ابن مودود الموصلي (599 – 683 هـ = 1203 – 1284 م)

നഫീസത്തുൽ മിസ്രിയുടെ ഖബറുമായി ബന്ധപ്പെട്ടു ജനങ്ങൾ  ചെയ്യുന്നതിനെ ഇമാം ദഹബി വിവരിക്കുന്നു.

وَلِجَهَلَةِ المِصْرِيِّيْنَ فِيْهَا اعْتِقَادٌ يَتَجَاوَزُ الوَصْفَ وَلاَ يَجُوْزُ مِمَّا فِيْهِ مِنَ الشِّرْكِ وَيَسْجُدُوْنَ لَهَا، وَيَلْتَمِسُوْنَ مِنْهَا المَغْفِرَةَ، وكان ذلك من دسائس دعاة العبيدية.

الكتابسير أعلام النبلاء (8/284)

الذَهَبي، شمس الدين (673 هـ – 748هـ، 1275م – 1347م). 

വിവര ദോഷികളായ ഈജീപ്തുകാർക്ക് അവരിൽ (നഫീസതുൽ മിസ് റിയ്യയിൽ) ചില വിശ്യാസങ്ങളുണ്ട്. അത് വിവരണാതീതമായ വിശേഷണങ്ങളാണ്. ശിർക്കിൻ പെട്ട കാര്യങ്ങൾ അതിൽ അടങ്ങിയതിനാൽ അത് അനുവദനീയമല്ല . അവർ (മിസ്റികൾ) അവൾക്ക് വേണ്ടി സുജൂദ് ചെയ്യുന്നു. അവരിൽ നിന്നും പാപമോചനം തേടുന്നു, …….

(സീറു അഅലാമിൽ നുബല – 8/284)



തഫ്സീർ ഖുര്‍ത്തുബി.

 [سورة فاطر (35) : آية 14]
إِنْ تَدْعُوهُمْ لَا يَسْمَعُوا دُعاءَكُمْ وَلَوْ سَمِعُوا مَا اسْتَجابُوا لَكُمْ وَيَوْمَ الْقِيامَةِ يَكْفُرُونَ بِشِرْكِكُمْ وَلا يُنَبِّئُكَ مِثْلُ خَبِيرٍ (14)
قَوْلُهُ تَعَالَى: (إِنْ تَدْعُوهُمْ لَا يَسْمَعُوا دُعاءَكُمْأَيْ إِنْ تَسْتَغِيثُوا بِهِمْ فِي النَّوَائِبِ لَا يَسْمَعُوا دُعَاءَكُمْ، لِأَنَّهَا جمادات لا تبصر ولا تسمعإِذْ لَيْسَ كُلُّ سَامِعٍ نَاطِقًاوَقَالَ قَتَادَةُالْمَعْنَى لَوْ سَمِعُوا لَمْ يَنْفَعُوكُمْوَقِيلَأَيْ لَوْ جَعَلْنَا لَهُمْ عُقُولًا وَحَيَاةً فَسَمِعُوا دُعَاءَكُمْ لَكَانُوا أَطْوَعَ لِلَّهِ مِنْكُمْ، وَلَمَا اسْتَجَابُوا لَكُمْ عَلَى الْكُفْرِ. (وَيَوْمَ الْقِيامَةِ يَكْفُرُونَ بِشِرْكِكُمْأَيْ يَجْحَدُونَ أَنَّكُمْ عَبَدْتُمُوهُمْ، وَيَتَبَرَّءُونَ مِنْكُمْثُمَّ يَجُوزُ أَنْ يَرْجِعَ هَذَا إِلَى الْمَعْبُودِينَ مِمَّا يَعْقِلُ، كَالْمَلَائِكَةِ وَالْجِنِّ وَالْأَنْبِيَاءِ وَالشَّيَاطِينِ أَيْ يَجْحَدُونَ أَنْ يَكُونَ مَا فَعَلْتُمُوهُ حَقًّا، وَأَنَّهُمْ أَمَرُوكُمْ بِعِبَادَتِهِمْ، كَمَا أَخْبَرَ عَنْ عِيسَى بِقَوْلِهِ:” مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ” «1»
[
المائدة: 116] وَيَجُوزُ أَنْ يَنْدَرِجَ فِيهِ الْأَصْنَامُ أَيْضًا، أَيْ يُحْيِيهَا اللَّهُ حَتَّى تُخْبِرَ أَنَّهَا لَيْسَتْ أَهْلًا للعبادة.

الكتاب : الجامع لأحكام القرآن = تفسير القرطبي

القرطبي، شمس الدين (600 – 671هـ، 1204 – 1273م).

അര്‍ത്ഥം

إِن تَدْعُوهُمْ
നിങ്ങൾ  അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം
لَا يَسْمَعُوا دُعَاءَكُمْ
അവർ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല.
وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ
അവർ കേട്ടാലും നിങ്ങള്‍ക്കവർ ഉത്തരം നല്‍കുന്നതല്ല.
وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങൾ  അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്‌.
وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാൻ ആരുമില്ല.
(സൂറത്ത് ഫാത്വിർ – 14)

إِن تَدْعُوهُمْ
നിങ്ങൾ  അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം
اَيْ إِنْ تَسْتَغِيثُوا بِهِمْ فِي النَّوَائِبِ
അതായത് , വിപൽഘട്ടങ്ങളിൽ അവരോട് നിങ്ങൾ ഇസ്തിഗാസ നടത്തിയാൽ
 لَا يَسْمَعُوا دُعَاءَكُمْ؛
നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല
لِأَنَّهَا جَمَادَاتٌ
കാരണം അവർ ജീവനില്ലാത്ത വസ്തുക്കളാണ്
لَا تُبْصِرُ وَلَا تَسْمَعُ.
അവക്ക് കേൾവിയുമില്ല കാഴ്ചയുമില്ലാ

. وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ إِذْ لَيْسَ كُلُّ سَامِعٍ نَاطِقًا .
അവർ കേൾക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ല.. എന്തെന്നാൽ കേൾക്കുന്ന എല്ലാവരും സംസാരിക്കുന്നവരല്ലാ..
وَقَالَ قَتَادَةُ : الْمَعْنَى لَوْ سَمِعُوا لَمْ يَنْفَعُوكُمْ .
ഖതാദ(റ) പറഞ്ഞു : അതിന്റെ അർത്ഥം .. അവർ കേട്ടാൽ തന്നെ  നിങ്ങൾക്കവർ ഉപകാരം ചെയ്യുകയില്ലാ എന്നാണ്
وَقِيلَ : أَيْ لَوْ جَعَلْنَا لَهُمْ عُقُولًا وَحَيَاةً فَسَمِعُوا دُعَاءَكُمْ لَكَانُوا أَطْوَعَ لِلَّهِ مِنْكُمْ ،
ഇങ്ങനേയും പറയപ്പെട്ടിരിക്കുന്നു : അതായത് അല്ലാഹു അവർക്ക് തിരിച്ചറിവും ജീവനും നൽകിപ്പിച്ച് .. നിങ്ങളുടെ വിളി അവർ കേട്ടാൽ തന്നെ അവർ നിങ്ങളേക്കാളുപരി അല്ലാഹുവിനെ അനുസരിക്കുയാണ് ചെയ്യുക
وَلَمَا اسْتَجَابُوا لَكُمْ عَلَى الْكُفْرِ .
നിങ്ങളുടെ ഈ കുഫ്റിന്റെ മേൽ നിങ്ങൾക്കവർ ഉത്തരം ചെയ്യുകയില്ലാ എന്നും പറയപ്പെട്ടിരിക്കുന്നു. ..

اَيْ يَجْحَدُونَ أَنَّكُمْ عَبَدْتُمُوهُمْ،
എന്നാൽ, തീര്‍ച്ചയായും നിങ്ങൾ അവരെ ആരാധ്യവസ്തുവാക്കിയതിനെ അവർ നിഷേധിക്കുന്നതാണ്
وَيَتَبَرَّءُونَ مِنْكُمْ.
നിങ്ങളിൽ നിന്നും അവർ ഒഴിഞ്ഞു മാറുന്നതാണ്
ثُمَّ يَجُوزُ
പിന്നീട് അത് നടപ്പിൽ വരുത്തുന്നതാണ്
أَنْ يَرْجِعَ هَذَا إِلَى المَعْبُودِينَ
നിശ്ചയം അവരെ ആരാധിക്കുന്നതിലേക്ക് അത് മടങ്ങുന്നതാണ്
مِمَّا يَعْقِلُ؛
അത് അറിയിക്കുന്നതെന്തിനാൽ
كَالمَلَائِكَةِ
മലക്കുകളെ ആരാധിച്ചപോലെ
وَالْجِنِّ
ജിന്നിനെ ആരാധിച്ചപോലെ
وَالأَنْبِيَاءِ
നബിമാരെ ആരാധിച്ചപോലെ
وَالشَّيَاطِينَ
പിശാചുക്കളെ ആരാധിച്ചപോലെ
أَيْ
അതായത്
يَجْحَدُونَ أَنْ يَكُونَ مَا فَعَلْتُمُوهُ حَقًّا،
നിങ്ങൾ പ്രവൃത്തിച്ച യാതൊന്ന് സത്യമാണ് എന്നതിനെ അവർ നിഷേധിക്കുന്നതാണ്
وَأَنَّهُمْ أَمَرُوكُمْ بِعِبَادَتِهِمْ؛
അവരെ ആരാധിക്കാനായ് നിങ്ങളോട് അവർ കൽപിച്ചൂവെന്നതിനേയും അവർ നിഷേധിക്കുന്നതാണ്
كَمَا أَخْبَرَ عَنْ عِيسَى بِقَوْلِهِ :
ഈസാ നബി  (അ) യെ പറ്റി വാർത്ത അറിയിച്ച പോലെ , അദ്ദേഹം പറഞ്ഞു :
“مَا يَكُونُ لِي أَنْ أَقُولَ   مَا لَيْسَ لِي بِحَقٍّ”
ഇല്ല ഇല്ല .. എനിക്ക് യാതൊരു വിധ അവകാശവുമില്ല .. അത് പറയാൻ എനിക്ക് പാടില്ലാത്തതാണേ..
 (സൂറത്ത് മാഇദ – 116)  المَائِدَةُ: ١١٦

وَيَجُوزُ أَنْ يَنْدَرِجَ فِيهِ الأَصْنَامُ أَيْضًا،
വിഗ്രഹങ്ങളും അതിൽ ഉൾപ്പെടുന്നൂ എന്നതും ഉദ്ദേശിക്കാവുന്നതാണ്
أَيْ يُحْيِيهَا اللهُ
അതായത് അല്ലാഹു അവയെ ജീവിപ്പിക്കുന്നതാണ്
حَتَّى تُخْبِرَ أَنَّهَا لَيْسَتْ أَهْلًا لِلعِبَادَةِ،
തീര്‍ച്ചയായും ഇബാദത്തിന് അവർ അർഹരല്ലെന്ന് പ്രഖ്യാപിക്കുന്നത് വരെ.

(തഫ്സീർ ഖുർത്വുബി ,  സൂറത്ത് ഫാത്വിർ – 14)…

ഉബാദത്ത് ബന് സ്വമിത്‌ (رضي الله عنه ) വിൽ നിന്ന് നിവേദനം:

أنه كان في زمن النبي صلى الله عليه وسلم منافق يؤذي المؤمنين ، فقال بعضهم : قوموا بنا نستغيث برسول الله صلى الله عليه وسلم من هذا المنافق . فقال النبي صلى الله عليه وسلم : ” انه لا يستغاث بي ، انما يستغاث بالله عزوجل .”

“നബി ( صلى الله عليه وسلم ) യുടെ കാലത്ത് വിശ്വാസികളെ ഉപദ്രവിക്കുന്ന ഒരു കപട വിശ്വാസിയുണ്ടായിരുന്നു. അപ്പോൾ  ചില സ്വഹാബികൾ  പറഞ്ഞു: വരൂ നമുക്ക് ഈ കപടവിശ്വാസിയിൽ നിന്ന്അല്ലാഹുവിന്റെ റസൂലിനോട് സഹായാര്ത്ഥന  നടത്താം.  അപ്പോൾ  നബി ( صلى الله عليه وسلم ) പറഞ്ഞു ; “നിശ്ചയം, എന്നോട് സഹായാർത്ഥന പാടില്ല, സഹായാർത്ഥന അല്ലാഹുവോട് മാത്രം.” (ത്വബ്റാനി )

ഇസ്തിഗാസ ഇമാമുമാരുടെ ഉദ്ദരണികൾ

لا تشكون في حالة البلية الى احد من خلق الله فذلك اشراك منك به لا يملك معه فى ملكه احد شيئا لا ضار ولا نافع ولا رافع ولا دافع ولا جالب ولا منقم ولا مبلى ولا معافى ولا مبرئ غيره فلا تشتغل بالخلق فعليك بالا ستغاثة إليه

الشيخ جيلاني)

വിപൽഘട്ടങ്ങളിൽ അല്ലാഹുവിന്റെ  സൃഷ്ടികളിൽ ആരോടും നീ ആവലാതിപ്പെടരുത്‌ അതു നിന്നിൽ നിന്നുള്ള ശിർക്ക്‌ ആണു അല്ലാഹുവിന്റെ  അധികാരത്തിൽ ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കൽ, വിപത്തുണ്ടാക്കൽ, രോഗം നൽകൽ, സുഖപ്പെടുത്തൽ, എന്നിവ ചെയ്യാൻ ആർക്കും സാധ്യമല്ല അതിനാൽ സൃഷ്ടികളുമായി നീ വ്യാപൃതനാവരുത് നീ അല്ലാഹുവിനോട്‌ മാത്രം ഇസ്തിഗാസ ചെയ്യൽ നിർബന്ധമാണ്  

(ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനി)

على أن القرآن غير مخلوق إذ لو كان مخلوقا لم يستعذ بها إذ

لا يستعاذ بمخلوق، قال االله تعالى :{ ْ فَاسْتَعِذ بِاللَّهِوقال النبي صلى االله عليه وسلم: “وإذا استعذت فاستعذ باالله

(امام احمد في كتاب السنة)

അറിയണം നിശ്ചയം ഖുർആൻ സൃഷ്ടിയല്ല കാരണം അതു സൃഷ്ടിയാണെങ്കിൽ നബി(സ) അതുമുഖേന അല്ലാഹുവിനോട്‌ ഇസ്തിയാനത്ത്‌ നടത്തുകയില്ല കാരണം സൃഷ്ടികളെ കൊണ്ട്‌ ഇസ്തിയാനത്ത്‌ നടത്തരുത്‌ എന്നും അല്ലാഹുവിനോട്‌ ഇസ്തിയാനത്ത്‌ നടത്തണമെന്നും അല്ലാഹുവും റസൂലും പറഞ്ഞിട്ടുണ്ട്‌    

(ഇമാം അഹ്മദിബ്നു ഹംമ്പൽ)

لا ينبغي لا ان يدعو الله الا به

(الدر المختارامام ابو حنيفة)

നിശ്ചയം ആർക്കും തന്നെ അല്ലാഹുവിനോട്‌ തേടുമ്പോൾ അവന്റെ വിശേഷണങ്ങൾ കൊണ്ടല്ലാതെ തേടുവാൻ അവകാശമില്ല
(ഇമാം അബു ഹനീഫ)

قال بشر بن الوليد سمعت ابايوسف يقول قال ابو حنيفة لا ينبغي لأحد ان يدعو الله الا به وأكره ان يقول بحق فلان وبحق انبيائك ورسلك وبحق البيت الحرام

(شرح كتاب الكرخي)

ബിശ്രുബ്നു വലീദ്‌(റ) പറയുന്നു: അബുയൂസുഫ്‌(റ) ഇമാം അബുഹനീഫയിൽ നിന്നും ഇപ്രകാരം ഉദ്ദരിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്‌ ആർക്കും അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുമ്പോൾ അവന്റെ  സ്വഭാവഗുണങ്ങൾ എടുത്തുപറഞ്ഞിട്ടല്ലാതെ പ്രാർത്ഥിക്കുവാൻ അവകാശമില്ല ഒരാൾ ഇന്നവരുടെ ഹഖ്‌ കൊണ്ട്‌, നിന്റെ  പ്രവാചകരുടെ ഹഖ്‌ കൊണ്ട്‌ എന്നൊക്കെ പറഞ്ഞു അല്ലാഹുവിനോട്‌ തേടുന്നതിനെ ഞാൻ വെറുക്കുന്നു
(ശറഹു കിതാബിൽ ഖർഹി)

وتحقيق الكلام في هـذا المقام ان الاستغاثة بمخلوق وجعله وسيلة بمعنى طلب الدعاء منه لاشك فى جوازه ان كان المطلوب منه حيّا
الكتابروح المعاني (3/294)
الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).

 നിശ്ചയം സഹായം ആവശ്യപ്പെടുന്നവൻ ജീവിച്ചിരിക്കുന്നവനാണെങ്കിൽ അത്തരം സൃഷ്ടികളോട്‌ ഇസ്തിഗാസ ചെയ്യൽ അനുവദനീയമാണെന്നതിൽ യാതൊരു സംശയവുമില്ല അതുപോലെ അവൻ തനിക്കു വേണ്ടി അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നതും അനുവദനീയമാണു 

 وأما إذا كان المطلوب منه ميتا أو غائبا فلا يستريب عالم أنه غير جائز وأنه من البدع التي لم يفعلها أحد من السلف،
الكتابروح المعاني (3/294)
الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).

എന്നാൽ സഹായം ആവശ്യപ്പെടുന്നവൻ മരണപ്പെട്ടവനൊ അല്ലങ്കിൽ അദൃശ്യനായവനൊ ആണെങ്കിൽ അവനോട്‌ ഇസ്തിഗാസ ചെയ്യൽ അനുവദനീയമല്ല എന്നതിൽ ഒരു പണ്ഡിതനും സംശയിക്കുകയില്ല നിശ്ചയം ഇതു അനാചാരമാണു സലഫുസ്സാലിഹീങ്ങളിൽ ഒരാളും ഇതു ചെയിതിട്ടില്ല.

(തഫ്സീറുൽ മആനി ഇമാം ആലൂസി)

ومن ذلك ان يجعل بينه و بين الله تعالى و سائط يتوكل عليهـم ويدعوهـم ويسألهـم قالوا اجماعا

ഒരാൾ അല്ലാഹുവിന്‍റെയും അവന്‍റെയും ഇടയിൽ മധ്യവർത്തികളെ നിറുത്തി അവരിൽ ഭരമേൽപ്പിക്കുക അവരോട്‌ തേടുക, അവരോട്‌ ചോദിക്കുക എന്നിവയും മുർത്തദ്ദാകുന്ന സംഗതികളാണെന്നു പണ്ഡിതന്മാർ ഇജുമാആയി  പറഞ്ഞിരിക്കുന്നു

(കിതാബ്‌ അഅലാം 1/169)

 إذا سألت فاسأل الله، وإذا استعنت فاستعن بالله،

إشارة إلى أن العبد لا ينبغي له أن يعلق سره بغير الله ، بل يتوكل عليه في سائر أموره ، ثم إن كانت الحاجة التي يسألها لم تجر العادة بجريانها على أيدي خلقه : كطلب الهداية ، والعلم ، والفهم في القرآن والسنة ،وشفاء المرض ، وحصول العافية من بلاء الدنيا وعذاب الآخرة ، سأل ربه ذلك . وإن كانت الحاجة التي يسألها جرت العادة أن الله سبحانه وتعالى يجريها على أيدي خلقه ، كالحاجات المتعلقة بأصحاب الحرف والصنائع وولاة الأمور ، سأل الله تعالى أن يعطف عليه قلوبهم

 الأربعون نووي

നീ ഇസ്തിഗാസ നടത്തുകയാണെങ്കിൽ അല്ലാഹുവിനോട്‌ ഇസ്തിഗാസ നടത്തണം എന്ന ഹദീസ്‌ ഉദ്ദരിച്ചുകൊണ്ട്‌ ഇമാം നവവി(റ) പറയുന്നു മനുഷ്യ കഴിവിനപ്പുറമുളള കാര്യങ്ങൾ ഉദാഹരണം ഹിദായത്തിനെ ചോദിക്കുക ഖുർആനിലും ഹദീസിലും അറിവ്‌ ലഭിക്കാൻ വേണ്ടി ചോദിക്കുക രോഗശമനത്തിനു വേണ്ടി ചോദിക്കുക, ദുനിയാവിലും ആഖിറത്തിലുമുളള പ്രയാസങ്ങൾ തീരാൻ വേണ്ടി ചോദിക്കുക ഇത്തരം കാര്യങ്ങൾ  നീ നിന്‍റെ റബ്ബിനോട്‌ മാത്രം ചോദിക്കണം എന്നാൽ ആദിയായി മനുഷ്യരുടെ കൈക്ക്‌ നടക്കുന്ന കാര്യങ്ങൾ ഉദാഹരണം നിർമാണതൊഴിലാളിയോട്‌ കെട്ടിടം നിർമിക്കാനാവശ്യപ്പെടുക ഗവൺമെന്റിനോട് വല്ലതും ആവശ്യപ്പെടുക തുടങ്ങിയകാര്യങ്ങൾ അവരോടു ചോദിക്കുന്നതോടൊപ്പം അവരുടെ മനസ്സ്‌ നമുക്ക്‌ അനുകൂലമാകാൻ തൗഫീഖിനു വേണ്ടിയും നീ അല്ലാഹുവിനോട്‌ ചോദിക്കണം.

(ഇമാം നവവി(റ)

كيف تقول لا الآه الا الله وفي قلبك كم اله؟ كل شئ تعتمد عليه و نثق به دون الله صنمك لا ينفعك توحيد اللسان مع شرك القلب

(شيخ جيلاني)

നീ എങ്ങനെ ലാ ഇലാഹ ഇല്ലല്ലാഹ്‌ എന്നു പറയും എത്രയോ ഇലാഹുകൾ നിന്റെ  മനസ്സിലുണ്ടായിരിക്കെ, അല്ലാഹുവിനു പുറമെ നീ ആശ്രയിക്കുകയും വിശ്വാസമർപ്പിക്കുകയും ചെയ്യുന്നവർ നീ പ്രതിഷ്ഠിച്ച നിന്റെ  വിഗ്രഹങ്ങൾ തന്നെയാണു മനസ്സിൽ ശിർക്ക്‌ ഉണ്ടായിരിക്കെ നാവുകൊണ്ടുളള നിന്റെ  തൗഹീദ്‌ നിനക്ക്‌ ഉപകരിക്കുകയില്ലാ…

(ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനി)

اجعل قلبك مسجدا لا تدع مع الله احدا كما قال الله تعالى عزوجل و ان المساجد الله فلا تدعوا مع الله احدا

(. شيخ جيلاني)

നീ നിന്റെ  മനസ്സിനെ ഒരു പളളിയാക്കുക അല്ലാഹുവിന്റെ  കൂടെ നീ ആരെയും വിളിച്ചു തേടരുത്‌ അല്ലാഹു ഖുർആനിൽ പറഞ്ഞതു പോലെ പള്ളികൾ അല്ലാഹുവിനു ഉള്ളതണു അവന്റെ  കൂടെ മറ്റ്‌ ആരെയും നിങ്ങൾ വിളിച്ചു തേടരുത്‌ എന്ന്
(ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനി)

വിപത്തിന്റെ  ഘട്ടങ്ങളിൽ മക്കമുശ്രിക്കുകൾ അല്ലാഹുവിനോട്‌ മാത്രമാണു ഇസ്തിഗാസനടത്തിയിരുന്നത്‌ എന്ന ആയത്തുകൾ ഉദ്ധരിച്ചു ഇമാം ആലൂസി അദ്ധേഹത്തിന്റെ  ഖുർആൻ തഫ്സീറിൽ പറയുന്നു

وايا ما كان فالآية دالة على ان المشركين لا يدعون غيره تعالى في تلك الحال وانت خبير بان الناس اليوم اذا اعتر اهـم امر خطير وخطب جسيم في براو بحر دعوا من لا يضر ولا ينفع ولا يرى ولا يسمع فمنهـم من يدعو الخضر والياس ومنهـم من ينادي ابا الخميس والعباس ومنهـم من يستغيث باحد الأئمة ومنهـم من يتضرع الى شيخ من مشائخ الأمة

الكتابروح المعاني في تفسير القرآن (6/93)

الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).

ആയത്തിന്റെ  അവതരണകാരണം എന്തായിരുന്നാലും ശരി വിപത്തിന്റെ  അവസരങ്ങളിൽ നിശ്ചയം മുശ്രിക്കുകൾ അല്ലാഹുവിനെ മാത്രമെ വിളിച്ചു തേടിയിരുന്നുള്ളുവെന്നു ഈ ആയത്ത്‌ അറിയിക്കുന്നുണ്ട്‌, എന്നാൽ ഇന്നത്തെ ജനങ്ങളുടെ അവസ്ഥ എന്താണെന്നു നീ തന്നെ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുണ്ട്‌ അവർക്ക്‌ കരയിലൊ കടലിലൊ വെച്ചു വലിയ നാശമൊ വിപത്തൊ നേരിട്ടാൽ യാതൊരു ഉപകാരമൊ ഉപദ്രവമൊ ചെയ്യാത്തവരെ  കാണുകയൊ കേൾക്കുകയൊ ചെയ്യാത്തവരെ വിളിച്ചു തേടുന്നു അങ്ങിനെ അവരിൽ ചിലർ ഖിളർ നബിയെ വിളിക്കുന്നു മറ്റു ചിലർ ഇല്യാസ്‌ നബിയെ വിളിക്കുന്നു അബ്ബാസിനെയും അബുൽഖമീസിനെയും വിളിക്കുന്നവരും അവരിലുണ്ട്‌ ഇമാമുകളെ വിളിച്ചു ഇസ്തിഗാസ ചെയ്യുന്നവരുമുണ്ട്‌ സമുദായത്തിലെ ശൈഖന്മാരിലേക്ക്‌ തളറുഹ്‌ ആക്കുന്നവരുമുണ്ട്‌

(തഫ്സീർ റൂഹുൽ മആനി)

قد احتال عليك الشيطان و زين لك الكذب و الأعمال القبيحة ، تكذب حتى فى صلاتك ، لأنك تقول الله أكبر و تكذب ، لأن فى قلبك الها غيره ، كل ما تعتمد عليه فهو الهك ، كل شئ تخاف منه و ترجوه فهو الهك ، قلبك لا يوافق لسانك ، فعلك لا يوافق قولك ، قل الله أكبر ألف مره بقلبك و مره بلسانك ،  ما تستحى أن تقول لا اله إلا الله و لك ألف معبود غيره ؟ تب إلى الله عز و جل من جميع ما أنت فيه 

അര്‍ത്ഥം :- “പിശാചു നിനെക്കെതിരിൽ കുതന്ത്രം പ്രവര്‍ത്തിച്ചിരിക്കുന്നു. കളവു പറയലും തര്‍കിക്കലും നീചമായ പ്രവര്‍ത്തനങ്ങളും പിശാചു നിനക്ക് നല്ലവയാണെന്ന് ഭംഗിയായി കാണിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്‍റെ നമസ്‌കാരത്തിൽ പോലും കളവു പറയുന്നു. അല്ലാഹു ഏറ്റവും മഹാനാണ് (അല്ലാഹു അക്ബർ) എന്ന് നീ പറയുന്നു. നീ ഈ പറയുന്നത് കളവാണ്. കാരണം നിന്‍റെ മനസ്സിൽ അല്ലാഹു അല്ലാതെ കുറെ ആരാധ്യരുമുണ്ട്. നീ ആരൊക്കെയാണോ ആശ്രയിക്കുന്നത് അവരൊക്കെ  നിന്‍റെ ഇലാഹാണ്. നിന്‍റെ മനസ്സുകൊണ്ട് ഭയക്കുകയോ മോഹമര്‍പ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെല്ലാം നിന്‍റെ ഇലാഹുകളാണ്. നീ നാവ് കൊണ്ട് അല്ലാഹു അക്ബർ എന്ന് പറയുന്നതിനോട് നിന്‍റെ മനസ്സ് യോജിക്കുന്നില്ല. നീ ഈ പറയുന്ന വചനത്തിനോട് നിന്‍റെ പ്രവര്‍ത്തിയും യോജിക്കുന്നില്ല. നീ നിന്‍റെ ഹൃദയം കൊണ്ട്  ആയിരം പ്രാവശ്യം അല്ലാഹു അക്ബർ എന്ന് പറയുകയും  നാവുകൊണ്ട് ഒരു പ്രാവശ്യം പറയുകയും വേണം. മനസ്സിൽ ആയിരക്കണക്കിന്  ആരാധ്യരുമുണ്ടായിരിക്കെ അല്ലാഹു മാത്രമാണ് ആരാധ്യനും മഹാനുമെന്നു പറയാൻ നിനക്ക് നാണമില്ലേ? നിന്‍റെ ഈ വിശ്വാസ പ്രവര്‍ത്തനങ്ങളിൽ നിന്നെല്ലാം നീ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക.
(ശൈഖ്‌ അബ്ദുൽ ഖാദർ ജീലാനി)

ഇമാം സുയൂഥി (റ) അദ്ധേഹത്തിന്റെ ഗ്രന്ഥമായ അൽ അംറുബിൻ ഇത്തിബാഇൽ പറയുന്നു:

والصحابة رضي الله عنهم – وقد أجدبوا مراتٍ – ودهمتهم نوائب بعد موته ، فهلا جاءوا فاستسقوا واستغاثوا عند قبر النبي . وهو أكرم الخلق على الله عز وجل، بل خرج فيهم سيدنا عمر بن الخطاب رضي الله عنه بالعباس عم النبي  إلى المصلى فاستسقى به، ولم يستسقوا عند قبر النبي

فاقتد أيها المسلم إن كنت عبد الله بسلفك الصالح، وتحقق التوحيد الخالص؛ فلا تعبد إلا الله، ولا تشرك بربك أحداً، كما أمر الله تعالى بقوله: (فإياي فاعبدون)، وقال تعالى: (فمن كان يرجو لقاء ربه فليعمل عملاً صالحاً ولا يشرك بعبادة ربه أحداً). فلا تعبد إلا إياه ولا تدْعُ إلا هو، ولا تستعن إلا به، فإنه لا مانع ولا معطي ولا مضارّ ولا نافع إلا هو سبحانه وتعالى، لا إله إلا هو عليه توكلت وإليه أنيب

“നബി (സ) യുടെ കാലശേഷം സ്വഹാബികൾക്ക്‌ പലപ്പോഴും ക്ഷാമങ്ങളും വിപത്തുകളുമുണ്ടായിറ്റും അവർ എന്ത് കൊണ്ട് നബി (സ) യുടെ ഖബറിങ്കൽ വന്ന് നബിയോട് ഇസ്തിഗാസ ചെയ്യുകയോ മഴയെ തേടുകയോ ചെയ്തിട്ടില്ല അവരായിരുന്നല്ലോ ഉത്തമ സമുദായക്കാർ എന്നാൽ ഉമർ (റ) അവരെയുമായി മൈതാനിയിൽ ചെന്ന് അബ്ബാസ് (റ) വിന്റെ നേതൃത്വത്തിൽ മഴക്ക്‌ വേണ്ടി നിസ്ക്കരിക്കുകയാണു ഉണ്ടായത്‌ നബി (സ)യുടെ ഖബറിന്നരികിൽ വെച്ച് നബിയോട് മഴയെ തേടുകയല്ല ചെയ്തത്.!

അതിനാൽ ഏ മുസ്ലിമേ, നീ അല്ലാഹുവിന്റെ അടിമയാണെങ്കിൽ നിന്റെ സച്ചരിതരായ മുൻഗാമികളെ നീയും പിന്തുടരുക. യഥാർത്ഥ  തൗഹീദ് നീ കാത്തു സൂക്ഷിക്കുക. അതിനാൽ അല്ലാഹുവിനെ അല്ലാതെ നീ ആരാധിക്കരുത്. അവനിൽ ഒരാളെയും നീ പങ്ക് ചേർക്കരുത്‌

“എന്നെ മാത്രം നിങ്ങൾ  ആരാധിക്കുവീൻ” എന്ന് അല്ലാഹു

കൽപ്പിച്ചുവല്ലോ ? അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതിൽ ഒരാളെയും പങ്ക് ചേർക്കാതിരിക്കുകയും ചെയ്യട്ടെ “ എന്ന് അല്ലാഹു പറഞ്ഞുവല്ലോ അതിനാൽ നീ അവനെയല്ലാതെ ആരാധിക്കരുത്, അവനോടല്ലാതെ പ്രാർത്ഥിക്കരുത്‌‌ അവനോടല്ലാതെ നീ സഹായം തേടരുത്.

നൽകാനും തടയാനും ഉപകാരോപദ്രവങ്ങൾ  ചെയ്യാനും അവനല്ലാതെയാരുമില്ല.”
ഇമാം സുയൂതി (റഹി)
(ഇമാം സുയൂത്തി അൽ അംറു ബിൽ ഇത്തിബാഅ് : 47)

و يكره ان يدعو الله الا به ولا يقول أسألك بملائكتك او انبيائك نحو ذالك لانه لا حق لمخلوق على خالقه

(شرح المختار)

അല്ലാഹുവിനോട്‌ തേടുമ്പോൾ അവനെകൊണ്ടല്ലാതെ തേടാൻ പാടില്ല മലക്കുകളുടെ ഹഖ്‌ കൊണ്ട്‌ അല്ലങ്കിൽ പ്രവാചകന്മാരുടെ ഹഖ്‌ കൊണ്ട്‌ അല്ലങ്കിൽ അതുപോലെ മറ്റു വല്ലതിന്റെ യും ഹഖ്‌ കൊണ്ട്‌ എന്നു അവൻ പറയുവാൻ പാടില്ല കാരണം സൃഷ്ടികൾക്ക്‌ സൃഷ്ടാവിന്റെ മേൽ ഹഖില്ലാ
(ശറഹുൽ മുഖ്താർ)

നബിയോട്‌ നേരിട്ടുളള തേട്ടം മാത്രമല്ല ഹഖ്‌ ജാഹ്‌ ബർക്കത്ത്‌ കൊണ്ടുള്ള തേട്ടം പോലും ഇമാമുമാർ ശക്തമായി വിമർശിച്ചു
ഇമാം ത്വഹാവി പറയുന്നത്‌ കാണുക

وإنما هـاذا من الاعتداء في الدعاء وقال تعالى (ادعوا ربكم تضرعا وخفية انه لا يحب المعتدينالأعراف ٥٥  و هـاذا و نحوه من الأدعية المبتدعة ولم ينقل عن النبي ولا عن الصحابة ولا عن التابعين ولا عن احد من الأئمة (رضى الله عنهـمو إنما يوجد مثل هـاذا فى الحروز و الهـيا كل التى يكتب بهـا الجاهـال والطرقية و الدعاء من أفضل العبادات و العبادات مبناهـا على السنة والاتباع لا على الهـوى والابتداع

(امام طحاوى )

“നിശ്ചയം ഇതു നിങ്ങളുടെ പ്രാർത്ഥനയിൽ നിയമത്തെ ലംഘിക്കലാണു അല്ലാഹു പറയുന്നു നിങ്ങൾ നിങ്ങളുടെ റബ്ബിനെ വിളിച്ചു തേടുക താഴ്മയോടും ഗോപ്യമായ നിലയ്ക്കും, നിശ്ചയം നിയമം ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.”

(സൂറത്‌ അഅറാഫ്‌ 55)

എന്നാൽ ഈ തേട്ടം ബിദുഅത്തിന്റെ  പാർട്ടികളുടേതാണു ഇതു നബി(സ)യിൽ നിന്നൊ സഹാബിമാരിൽ നിന്നൊ താബിയുകളിൽ നിന്നൊ ഉദ്ധരിക്കപ്പെട്ടിട്ടില്ല വിഢികളും ബുദ്ധിശൂന്യന്മാരുമായ ചിലർ ഉറുക്ക്‌ ഐക്കല്ല് എന്നിവ എഴുതുമ്പോഴാണ് ഇത്തരം തേട്ടങ്ങൾ കാണാറുളളത്‌ പ്രാർത്ഥന ഇബാദത്തിൽ ഏറ്റവും ശ്രേഷ്ഠമായതാണു ഇബാദത്തിന്റെ  അടിത്തറ സുന്നത്തിനെ പിന്തുടരൽ മാത്രമാണു പുതിയ കണ്ടുപിടുത്തത്തിന്റെ യും ഇഛയുടെയും അടിസ്ഥാനത്തിലല്
(ശറഹുൽ അഖീദ ഇമാം ത്വഹാവി)