നബിയുടെ ഖബറിനരികിൽ വന്നു ഈസാ നബി (അ സ) യാ മുഹമ്മദ്‌ എന്ന് വിളിക്കും ?

വഫാത്തായ നബിയുടെ ഖബറിന് അടുത്ത്‌ വന്ന് “യാ മുഹമ്മദ്‌” എന്ന് വിളിച്ചാൽ തീർച്ചയായും ഞാൻ ഉത്തരം നൽകുകതന്നെ ചെയ്യുമെന്ന് നബി(സ)….
വലിയൊരു ഹദീസിന്റെ ഒരു വാൽകഷ്ണം മാത്രമാണ് ജനങ്ങളെ തെറ്റി ധരിപ്പിക്കുവാൻ വേണ്ടി ഈ ഇസ്ലാമിനെ പൊളിക്കാൻ ഇവിടെ ഉദ്ധരിച്ചത്‌.
ആദ്യം മനസ്സിലാക്കേണ്ട കാര്യം ഈ ഹദീസ്‌ കാരന്തൂരികളല്ലാത്ത ആരെങ്കിലും ഈ വിഷയത്തിന് തെളിവാക്കിയിട്ടുണ്ടെങ്കിൽ അത് അഹ്ലു സുന്നഃയോട് പുറം തിരിഞ്ഞ് നിൽക്കുന്ന ശിയാക്കൾ മാത്രമാണ്. ശിയാക്കളുടെ വെബ്സൈറ്റിൽ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ കൊടുത്ത നാൽപ്പത് ‘തെളിവ്’കളിൽ പതിമൂന്നാം നമ്പർ ‘തെളിവാണ്‌ ഇത്‌..
ഇപ്പോൾ മനസ്സിലായി കാണുമല്ലോ ഇവർ തമ്മിലുളള ബന്ധം…
ഇനി ഹദിസിന്റെ പൂർണ്ണതയിലേക്ക്‌ വരാം :-
وعن ابي هريرة رضي الله عنه قال : سمعت رسول الله صلى الله عليه وسلم يقول: والذي نفس أبي القاسم بيده لينزلن عيسى ابن مريم اماما مقسطا، و حكما عدلا، فليكسرن الصليب، و يقتلن الخنزير، و ليصلحن ذات البين ، وليذهبن الشحناء، و ليعرضن عليه المال فلا يقبله، ثم لئن قام على قبري فقال: يا محمد لأجيبنه)
അബൂഹുറയ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ പറയുന്നത്‌ ഞാൻ കേട്ടു. അബൂഖാസിമിന്റെ (നബിയുടെ) ആത്മാവിനെ നിയന്ത്രിക്കുന്നവൻ തന്നെയാണ്‌ സത്യം. തീര്‍ച്ചയായും മര്‍യമിന്റെ പുത്രൻ ഈസാ ഇറങ്ങുകതന്നെ ചെയ്യും. നീതിമാനായ നേതാവും നീതിമാനായ വിധികര്‍ത്താവുമായി. കുരിശ്‌ അദ്ദേഹം പൊട്ടിക്കുകതന്നെ ചെയ്യും. പന്നികളെ അദ്ദേഹം കൊലപ്പെടുത്തും. വിയോജിപ്പുകളെ അദ്ദേഹം നല്ലതാക്കും. ശത്രുതയും പകയും അദ്ദേഹം ഇല്ലാതെയാക്കും. ധനം അദ്ദേഹത്തിന്‌ നല്‍കപ്പെടും. അദ്ദേഹം അത്‌ തിരസ്‌കരിക്കും. ശേഷം അദ്ദേഹം എന്റെ ഖബ്‌റിന്റെ അടുത്തുനില്‍ക്കുകയും മുഹമ്മദേ, എന്ന്‌ വിളിക്കുകയും ചെയ്‌താൽ ഞാൻ അദ്ദേഹത്തിന്‌ ഉത്തരം നല്‍കുകതന്നെ ചെയ്യുന്നതാണ്‌.”
(അബൂയഅ്‌ല, ഇബ്‌നുഅസാകീർ)…..
ബുഖാരി, മുസ്ലിം, അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അഹ്മദ്‌, ബൈഹഖി പോലെയുള്ള അറിയപ്പെടുന്ന ഗ്രന്ഥങ്ങളി ലൊന്നും ഈ ഹദീസ്‌ ഉദ്ധരിക്കുന്നില്ല. അവർ ഉദ്ധരിച്ച ഹദീസുകളിൽ എല്ലാംതന്നെ ധനം അദ്ദേഹത്തിന്‌ നല്‍കിയാൽ അദ്ദേഹം സ്വീകരിക്കുകയില്ല' എന്ന ഭാഗം വരെ മാത്രമാണ്‌ ഉദ്ധരിക്കുന്നത്‌. അതിനാൽ,അദ്ദേഹം എന്റെ ഖബ്‌റിന്റെ അടുത്ത്‌ നിന്നുകൊണ്ട്‌ യാ മുഹമ്മദ്‌' എന്ന്‌ വിളിച്ചാൽ ഞാൻ ഉത്തരം നല്‍കുമെന്ന ഭാഗം നബി(സ) പറഞ്ഞതല്ല. ഈ ഹദീസിന്റെ പരമ്പരയിൽ ഊഹിച്ച്‌ പറയുന്ന ഒരു വ്യക്തിയുണ്ട്‌. അദ്ദേഹത്തിന്റെ പ്രസ്‌താവനയാകാനാണ്‌ സാധ്യത. ഈ ഹദീസിന്റെ പരമ്പരയിൽ അബൂസ്വഖർ എന്നൊരു വ്യക്തിയുണ്ട്‌. ഹുമൈദ്‌ബ്‌നു സിയാദ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ ശരിയായ പേര്‌. ഇദ്ദേഹംദുര്‍ബലനാണെ’ന്ന്‌
• ഇബ്‌നുമഈൻ(റ) എന്ന പ്രസിദ്ധ ഹദീസ്‌ നിരൂപകൻ പറയുന്നു.
• ഇമാം നസാഈ(റ)യും ഇബ്‌നുഅദിയ്യും(റ) ഇയാള്‍ `ദുര്‍ബലനാണെ’ന്ന്‌ പറയുന്നു (മീസാൻ 1:592, തഹ്‌ദീബ്‌ 3:37).
• ഇബ്‌നു ഹജറുൽ അസ്‌ഖലാനി (റ) പറയുന്നു: “ഇയാള്‍ സത്യസന്ധനും ഊഹിച്ച്‌ പറയുന്നവനുമാണ്‌”
(തഖ്‌റീബ്‌ 1546).
• ഹിജ്‌റ 510 ൽ ജനിച്ച്‌ 597ൽ മരണപ്പെട്ട പ്രസിദ്ധ ഹദീസ്‌ പണ്ഡിതനായ -മുസ്ലിയാക്കന്മാർ അംഗീകരിക്കുന്നവനായ- ഇമാം ഇബ്‌നു ജൗസി(റ)ക്ക്‌ കിതാബുദ്ദുഅഫാഇ വൽ മത്‌റുകീന (ദുര്‍ബലന്മാരെയും ഉപേക്ഷിക്കപ്പെട്ടവരെയും വിവരിക്കുന്ന ഗ്രന്ഥം) എന്നൊരു പ്രസിദ്ധ ഗ്രന്ഥമുണ്ട്‌.
ഈ ഗ്രന്ഥത്തിൽ ഇയാളെയും ഇമാം ഇബ്‌നുജൗസി(റ) അസ്വീകാര്യതയുടെ കൂട്ടത്തിൽ ചേര്‍ത്തിട്ടുണ്ട്‌.
(1:238 നമ്പർ 1027)
ഇമാം യഹ്‌യ(റ) ഇയാള്‍ ദുര്‍ബലനാണെന്ന്‌ പറഞ്ഞ അഭിപ്രായവും ഇബ്‌നുജൗസി(റ) ഉദ്ധരിക്കുന്നു….

ഇനി ഈ ഹദീസ് സ്വഹീഹും എല്ലാ മുസ്ലിങ്ങൾക്കും ഇത്‌ ബാധകമാവുകയാണെങ്കിൽ നമുക്കും എന്തും ചെയ്യാമെന്ന് വരും
യാ മുഹമ്മദ്‌ എന്ന് വിളിക്കാം എന്ന് വരും..
ഒരു വിശ്വാസിക്ക് മഹാനായ നബി(സ്വ)യെ ‘മുഹമ്മദേ’ എന്ന് വിളിക്കാൻ പാടില്ല. കാരണം,നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ റസൂലിനെ വിളിക്കരുതെന്ന് ഖുർആൻ പറയുന്നു. അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബത്ത് ഒരിക്കലും
‘ഏ മുഹമ്മദേ’ എന്ന് വിളിച്ചിരുന്നില്ല. മറിച്ച് ‘യാ റസൂലല്ലാ’ എന്നോ ‘യാ നബിയ്യല്ലാ’ എന്നീ വാചകങ്ങളാണ് വിളിച്ചിരുന്നത്. റസൂലിനെ യാ മുഹമ്മദ് എന്ന് വിളിച്ചത് ഇസ്ലാം പൂർണമായും ഉൾകൊണ്ടിട്ടില്ലാത്ത അഅറാബികളും ഇസ്ലാമിന്റെ ശത്രുക്കളായ മുനാഫികുകൾ, ജൂതന്മാർ തുടങ്ങിയവരുമൊക്കെയാണ്. അത്കൊണ്ട്‌ തന്നെ ഇത്‌ ഈസാനബിയുടെ കിയാമത്ത്‌ നാൾ അടുക്കാറാകുമ്പോൾ ഉണ്ടാവുന്ന ഒരു സംഭവമെന്നെ വരൂ. അത്‌കൊണ്ട്‌ സഹോദരന്മാരെ ഇവനെ പോലെയുളള ഷിയാ ചാരന്മാരുടെ കെണിയിൽ നിന്ന് രക്ഷപെടുത്താൻ അല്ലാഹുവോട്‌ തേടുക.
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ..

ഇസ്തിഗാസക്ക് തെളിവാക്കുന്നത്…….
• ഈ ഹദീസ് അവസാന നാളുമായി ബന്ധപ്പെട്ടതല്ലേ?
o അതെ!
• കുരിശു തകർക്കുന്നത് ആരാ?
o ഈസ നബി (അ)
• പന്നിയെ കൊല്ലുന്നത്‌ ആരാ?
o ഈസ നബി (അ)
• പരസ്പരം സഹകരണമുണ്ടാക്കുന്നത് ആരാ?
o ഈസ നബി (അ)
• വിദ്വേഷം ഇല്ലാതാക്കുന്നത് ആരാ?
o ഈസ നബി (അ)
• പണം കാണിച്ചാൽ നിരസിക്കുന്നതു ആരാ?
o ഈസ നബി (അ)
• ഓ മുഹമ്മദ് എന്ന് വിളിക്കുന്നത് ആരാ?
o ഈസ നബി (അ)
• നബി (സ) ഉത്തരം നൽകുന്നത് ആർക്കാണ്?
o ഈസ നബിക്ക്
അല്ലെ? അങ്ങിനെതന്നെയല്ലേ?
അങ്ങിനെയല്ലെങ്കിൽ അവസാനം പറഞ്ഞ രണ്ടു കാര്യം മാത്രമേ സമസ്തക്കാർക്ക് സ്വീകാര്യമുള്ളൂ?
അതോ ആദ്യം പറഞ്ഞ പന്നിയെ കൊല്ലലും, കുരിശു തകർക്കലും സമസ്തക്കാർ മുമ്പെ തുടങ്ങിയിട്ടുണ്ടോ?
ഒന്നു ചിന്തിച്ചൂടെ മുന്നേറ്റമേ?
അവസാന കാലത്ത് നടക്കുന്ന ഈസ നബിയുമായി ബന്ധപ്പെട്ട ഒരു ഹദീസെടുത്തു നിലവിലുള്ള ഇസ്തിഗാസക്ക് തെളിവാക്കുന്നത് വങ്കത്തമല്ലേ മുന്നേറ്റമേ?
ഒന്നു ബുദ്ധി കൊടുത്തു ചിന്തിച്ചൂടെ?