പിശാചിന്റെ കൊമ്പും മുഹമ്മദ് ബ്നു അബ്ദുൽ വഹാബിന്റെ ജനനവും

പിശാചിന്റെ കൊമ്പും മുഹമ്മദ് ബ്നു അബ്ദുൽ വഹാബിന്റെ ജനനവും. ഇന്റർനെറ്റിൽ ഈ വിഷയം സേര്‍ച്ച്‌ ചെയ്‌താൽ മനസ്സിലാകും ഈ കൂട്ടർ എത്രമാത്രം കളവ് പ്രചരിപ്പിക്കുന്നുണ്ട് എന്ന്. നബിതിരുമേനിയുടെ പേരിൽ ഒരു കളവ് പറഞ്ഞാൽ അവന്‍ നരകത്തിൽ ഒരു സീറ്റ് ഒരുക്കി കൊള്ളട്ടെ എന്നാണ് നബി വചനം!

സമസ്തക്കാരുടെ കുപ്രചരണം ഒരുപൊളിച്ചെഴുത്ത്. “നജ്ദിൽ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുക,” എന്ന് നബി(സ) പറഞ്ഞ ഒരു ഹദീസിനെ നൂറ്റാണ്ടു പതിനാലിനിടക്ക് ആധികാരിക പണ്ഡിതൻമാർ ആരും വിശദീകരിക്കാത്തരൂപത്തിൽ ദുർവ്യാഖ്യാനിച്ചിട്ടാണ് അവർ ഇതിനെ വഹാബികളുടെ മേൽ ചാർത്തുന്നത്.

അല്ലെങ്കിലും ഇവർ ഉദ്ധരിക്കുന്ന ആയത്തുകൾക്കോ ഹദീസുകൾക്കോ ഒന്നും തന്നെ ഇവർ നൽകുന്ന വിശദീകരണങ്ങൾ മുൻഗാമികൾ ആരും തന്നെ പറയാത്തതാണെന്ന് എല്ലാവരേക്കാളുമേറെ ബോധ്യമുള്ളത് ഇവർക്ക് തന്നെയാണല്ലോ.

ഇത്തരത്തിൽ കോട്ടിമാട്ടുന്ന വിഷയം തന്നെയാണ് നജ്ദിൽ നിന്ന് ഉത്ഭവിക്കുന്ന പിശാചിന്റെ കൊമ്പ് കൊണ്ട് ഉദ്ദേശം വഹാബികളാണ് എന്നത്. ഇത് സമർത്ഥിക്കാൻ ഇവർക്ക് ആകെയുള്ള ന്യായം മുഹമ്മദിബ്്നു അബ്ദുൽ വഹാബിന്റെ നാടും നജ്ദ് എന്ന് പേരുള്ള ഒരു സ്ഥലമായിപ്പോയി എന്നത് മാത്രമാണ്. നജ്ദ് എന്ന് പേരുള്ള നാടുകളെല്ലാം ശപിക്കപ്പെട്ടതാണെങ്കിൽ എത്ര പ്രദേശങ്ങൾ ആ ഗണത്തിൽ ഇക്കൂട്ടർ ഉൾപ്പെടുത്തേണ്ടിവരും…!

രാജ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വിശ്രുത ഗ്രന്ഥമായ മുഅ്ജമുൽ ബുൽദാനിൽ പറയുന്നു: “അറേബ്യയിൽ തന്നെ ധാരാളം നജ്ദുകളുണ്ട് അതിൽ പെട്ടതാണ് യമാമയിലെ ഒരു താഴ് വരയായ നജ്ദുൽ ബർഖ്, നജ്ദുൽ ഖാൽ തുടങ്ങിയവ… “ചുരുക്കത്തിൽ ധാരാളമുള്ളതിൽ നിന്ന് പന്ത്രണ്ടണ്ണം മാത്രം അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തിൽ എടുത്തു കൊടുത്തു എന്നു മാത്രം. ഈ നജ്ദുകളെല്ലാം ശപിക്കപ്പെട്ട പ്രദേശങ്ങളാണെന്നും അവിടെ നിന്നെല്ലാം പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്നും ലോകത്ത് ഏതെങ്കിലും ഒരു വ്യക്തിക്ക് വാദമുണ്ടോ? ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ല. എങ്കിൽ പിന്നെ ഈ നജ്ദുകളിൽ ഏതിനെ കുറിച്ചാണ് നബി (സ) അങ്ങനെ പ്രവചിച്ചത്?. ആ പ്രവചനത്തിലൂടെ നബി) (സ) തങ്ങൾ ഉദ്ദേശിച്ച നജ്ദിൽ തന്നെയാണോ മുഹമ്മദിബ്നു അബ്ദുൽ വഹാബ് ജനിച്ചത്.? ഇനി ആണെങ്കിൽ തന്നെ അദ്ദേഹം പ്രബോധനം ചെയ്ത ആശയങ്ങൾ പൈശാചിക ആശയങ്ങളാണോ എന്നൊക്കെയാണല്ലോ ഒരു വിശ്വാസി അന്വേഷിക്കേണ്ടത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും അവക്കുമുൻഗാമികൾ നൽകിയ വ്യാഖ്യാനങ്ങളും പരിശോധിക്കുമ്പോൾ നേരെ തിരിച്ചാണ് നമുക്ക് മനസ്സിലാകുന്നത്. നമുക്ക് അവയൊന്ന് പരിശോധിക്കാം. ആദ്യം ഇതുമായി ബന്ധപ്പെട്ട ഹദീസ് എന്താണെന്നു നോക്കാം. ഇമാം ബുഖാരി തന്റെ സ്വഹീഹുൽ ബുഖാരിയിൽ – 7092, 7093 നമ്പറുകളായി റിപ്പോർട്ട് ചെയ്യുന്നു. “ഇബ്നു ഉമർ(റ)വിൽനിന്ന് നിവേദനം: നബി(സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുനിന്നുകൊണ്ട് പറയുന്നതായി ഞാൻ കേട്ടു. അറിയണേ, കുഴപ്പങ്ങൾ ഇവിടെനിന്നാകുന്നു. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തു നിന്ന്.

7094-ാം നമ്പർ ഹദീസ് ഇപ്രകാരമാണ്, ് 2 – ﺫﻛَﺮ ﺍﻟﻨﺒﻲُّ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪ ﻭﺳﻠَّﻢ : ‏( ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﺷﺎﻣِﻨﺎ ، ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﻳَﻤَﻨِﻨﺎ ‏) . ﻗﺎﻟﻮﺍ : ﻳﺎ ﺭﺳﻮﻝَ ﺍﻟﻠﻪِ ، ﻭﻓﻲ ﻧَﺠﺪِﻧﺎ ؟ ﻗﺎﻝ : ( ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﺷﺎﻣِﻨﺎ ، ﺍﻟﻠﻬﻢَّ ﺑﺎﺭِﻙْ ﻟﻨﺎ ﻓﻲ ﻳَﻤَﻨِﻨﺎ ‏) . ﻗﺎﻟﻮﺍ : ﻳﺎ ﺭﺳﻮﻝَ ﺍﻟﻠﻪِ ، ﻭﻓﻲ ﻧَﺠﺪِﻧﺎ ؟ ﻓﺄﻇﻨُّﻪ ﻗﺎﻝ ﻓﻲ ﺍﻟﺜﺎﻟﺜﺔِ : ‏( ﻫﻨﺎﻙ ﺍﻟﺰﻻﺯِﻝُ ﻭﺍﻟﻔِﺘَﻦُ ، ﻭﺑﻬﺎ ﻳَﻄﻠُﻊُ ﻗﺮﻥُ ﺍﻟﺸﻴﻄﺎﻥِ ‏) . ﺍﻟﺮﺍﻭﻱ : ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﺍﻟﻤﺤﺪﺙ : ﺍﻟﺒﺨﺎﺭﻱ – ﺍﻟﻤﺼﺪﺭ : ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ – ﺍﻟﺼﻔﺤﺔ ﺃﻭ ﺍﻟﺮﻗﻢ : 7094 ﺧﻼﺻﺔ ﺣﻜﻢ ﺍﻟﻤﺤﺪﺙ : ധﺻﺤﻴﺢ

ഇബ്നു ഉമർ (റ) വിൽനിന്ന് നിവേദനം: “നബി(സ) പറഞ്ഞു, അല്ലാഹുവേ, ഞങ്ങൾക്ക് ഞങ്ങളുടെ ശാമിൽ നീ അനുഗ്രഹം ചെയ്യേണമേ. അല്ലാഹുവേ, ഞങ്ങളുടെ യമനിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ. സ്വഹാബികൾ പറഞ്ഞു. നബിയേ, ഞങ്ങളുടെ നജ്ദിലും. നബി (സ) പറഞ്ഞു.അല്ലാഹുവേ, ഞങ്ങളുടെ ശാമിൽ നീ ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേ, ഞങ്ങളുടെ യമനിൽ ഞങ്ങൾക്ക് നീ അനുഗ്രഹം ചെയ്യേണമേ. അവർ പറഞ്ഞു. പ്രവാചകരേ, ഞങ്ങളുടെ നജ്ദിലും. മൂന്നാമത്തെ തവണയാണെന്ന് തോന്നുന്നു. നബി (സ) ഇപ്രകാരം പറഞ്ഞു. അവിടെയാണ് ഭൂമികുലുക്കങ്ങളും കുഴപ്പങ്ങളും, അവിടെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും. സ്വഹീഹുൽബുഖാരിയിൽതന്നേ , 3279, 3511 എന്നീ നമ്പറുകളിലും ഇതേ ഹദീസ് തന്നെ ആവർത്തിച്ചു വന്നതായി കാണാം. മാത്രമല്ല, സ്വഹീഹ് മുസ്ലിമിൽ 5167, 5169, 5171, 5172 ഇമാം അഹമ്മദ്(ജ) തന്റെ മുസ്നദിൽ 4738,5152, 5401, 5758, 5968, 6020 ഇമാം മാലിക് (ജ) തന്റെ മുവത്വയിൽ 1544 എന്നീ നമ്പറുകളിലും ഇതേ ഹദീസ് പദപ്രയോഗങ്ങളിൽ ചെറിയ വ്യത്യാസങ്ങളോടെ റിപ്പോർട്ട് ചെയ്തതായി കാണാം. ഈ റിപ്പോർട്ടുകളിൽ എല്ലാം തന്നെ നബി (സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടാണ് ഇത് പറയുന്നത് എന്ന് വ്യക്തമാണ്. മാത്രവുമല്ല, എല്ലാ കുഴപ്പങ്ങളുടേയും കേന്ദ്രമാണ് കിഴക്കൻഭാഗമെന്ന് മറ്റ് ധാരാളം ഹദീസുകളിൽ നബി (സ) പ്രസ്താവിച്ചിരിക്കുന്നു. ഉദാഹരണമായി നബി (സ) പറഞ്ഞു. ﺃﻥَّ ﺭﺳﻮﻝَ ﺍﻟﻠﻪِ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪِ ﻭﺳﻠَّﻢَ ﻗﺎﻝ : ﺭﺃﺱُ ﺍﻟﻜﻔﺮِ ﻧﺤﻮُ ﺍﻟﻤﺸﺮﻕِ ، “കുഫ്റിന്റെ കേന്ദ്രം കിഴക്ക് ഭാഗമാകുന്നു. (ബുഖാരി. 3501, മുസ്ലിം 75) ഈ രൂപത്തിലുള്ള ഹദീസുകൾ ഹദീസ് ഗ്രന്ഥങ്ങളിൽ ധാരാളം വന്നതായി കാണാം. എങ്കിൽ ഏതാണ് ഈ കിഴക്ക് ഭാഗം. വെറുമൊരു ഭൂപടം മാത്രം മതിയല്ലോ ഇത് കണ്ടുപിടിക്കാൻ. നബി (സ) തങ്ങൾ മദീനയിൽനിന്നാണ് ഇത് പറയുന്നത്. അതും അവിടുത്തെ മിമ്പറിൽവെച്ച് എന്നും, മിമ്പറിന്റെ സമീപത്തുവെച്ച് എന്നുമൊക്കെ ഹദീസിൽ വന്നിട്ടുണ്ട്. (ഉദാഹരണം. ബുഖാരി 3511 അഹ്മദ് 5758, 5968) മദീനയിലെ കിഴക്ക് ഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസറ എന്നിവ ഉൾകൊള്ളുന്ന ഇറാഖ് ആണ് എന്നത് ഭൂപടത്തിൽ നിന്നുതന്നെ വളരെ വ്യക്തമാണ്. എന്നാൽ ഹദീസുകളും ഇക്കാര്യങ്ങൾ വ്യക്തമാക്കിത്തരുന്നത് കാണാം. ഇമാം മുസ്ലിം (റ) തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്.(7297) ﻩ ﻗﺎﻝ ﺳﻤﻌﺖ ﺳﺎﻟﻢ ﺑﻦ ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﻳﻘﻮﻝ : ﻳﺎﺃﻫﻞ ﺍﻟﻌﺮﺍﻕ ﻣﺎﺃﺳﺄﻟﻜﻢ ﻋﻦ ﺍﻟﺼﻐﻴﺮﺓ ،ﻭﺃﺭﻛﺒﻜﻢ ﻟﻠﻜﺒﻴﺮﺓ ﺳﻤﻌﺖ ﺃﺑﻲ ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﻳﻘﻮﻝ ﺳﻤﻌﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﻘﻮﻝ ﺇﻥ ﺍﻟﻔﺘﻨﺔ ﺗﺠﻲﺀ ﻣﻦ ﻫﻬﻨﺎ ﻭﺃﻭﻣﺄ ﺑﻴﺪﻩ ﻧﺤﻮ ﺍﻟﻤﺸﺮﻕ ﻣﻦ ﺣﻴﺚ ﻳﻄﻠﻊ ﻗﺮﻧﺎ ﺍﻟﺸﻴﻄﺎﻥ ﻣﺴﻠﻢ സാലിമിബ്നു അബ്ദുല്ലാഹ് (റ) പറയുന്നു: “അല്ലയോ ഇറാഖ്കാരേ, ചെറിയകാര്യങ്ങളെക്കുറിച്ചുപോലും നിങ്ങൾ ചോദിച്ചറിയുന്നു. എന്നാൽ വലിയ വലിയ കാര്യങ്ങൾ (തിന്മകൾ) നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം! എന്റെ പിതാവ് അബ്ദുല്ലാഹിബ്നു ഉമർ (റ) കിഴക്കുഭാഗത്തേക്ക് ചൂണ്ടി കൊണ്ട് പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് തീർച്ചയായും കുഴപ്പങ്ങളെല്ലാം ഇവിടെനിന്നാണ്. അതായത്, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന്. മൂസാ നബി ഫിർഔൻ കുടുംബത്തിൽ പെട്ടവനെ അബദ്ധത്തിൽ കൊലചെയ്തതിനെക്കുറിച്ചുപോലും ഖുർആൻ പറഞ്ഞത് “നീ ഒരാളെ കൊല്ലുകയുണ്ടായി” (ത്വാഹാ 40) എന്നാണ്. നിങ്ങളാകട്ടെ പരസ്പരം കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു (മുസ്ലിം 5172) ഇബ്നു അബീ നുഐം(റ)പറയുന്നു: “ഞാൻ ഇബ്നു ഉമർ (റ)വിന്റെ കൂടെ നിൽക്കുമ്പോൾ ഒരാൾ അദ്ദേഹത്തോട് കൊതുകിന്റെ രക്തത്തെക്കുറിച്ച് (കൊതുകിനെ കൊല്ലുന്നത്/കൊതുകുരക്തം വസ്ത്രത്തിലായാലുള്ള വിധി സംബന്ധിച്ച്) ചോദിക്കുകയുണ്ടായി. അപ്പോൾ ഇബ്നു ഉമർ(റ) ചോദിച്ചു. നീ ഏതുനാട്ടുകാരനാണ്. അദ്ദേഹം പറഞ്ഞു. ഇറാഖിയാണ്. ഇബ്നു ഉമർ(റ)പറഞ്ഞു. ഇവരുടെ കാര്യം നിങ്ങൾ ഒന്ന് നോക്കൂ. ഇവർ ഒരു കൊതുകിന്റെ രക്തത്തിന്റെ കാര്യത്തിലാണ് എന്നോട് ചോദിക്കുന്നത്. അവരാകട്ടെ നബി(സ)യുടെ പേരക്കുട്ടിയെ കൊന്നവരാണ് താനും. (ബുഖാരി 5994, തിർമുദി3703,അഹ്മദ് 5417) ഇപ്പോൾ വളരെ വ്യക്തമായി. കിഴക്ക്കൊണ്ട് നബി(സ) ഉദ്ദേശിച്ചത് ഇറാഖ് ആണെന്ന് ഇമാം അഹ്മദ് ഉദ്ധരിച്ച ഒരു ഹദീസിൽ ഇതൊന്നുകൂടി വ്യക്തമാക്കുന്നത് കാണാം. അതിപ്രകാരമാണ്. “ഇബ്നു ഉമർ (റ) പറയുന്നു. നബി(സ) തന്റെ കൈ കൊണ്ട് ഇറാഖിനു നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ, ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ,എന്ന് മൂന്നുതവണ പറഞ്ഞു. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നത് അവിടെനിന്നാകുന്നു. (അഹ്മദ് 6020)

ഇമാം ബുഖാരി ഉദ്ധരിച്ച 7094 ാം ഹദീസിനെ വിശദീകരിക്കവെ ഇമാം അസ്ക്വലാനി(റ) പറയുന്നു. “മദീനക്കാരുടെ നജ്ദ് ഇറാഖും അതിന്റെ പ്രാന്തപ്രദേശങ്ങളുമാണ്. അതാണ് മദീനക്കാരുടെ കിഴക്കുഭാഗമെന്ന് ഖത്താബി പറഞ്ഞിരിക്കുന്നു നബി(സ) പ്രാർത്ഥിക്കാൻ വിസമ്മതിച്ച നജ്ദ് ഇറാഖാണെന്ന് വ്യക്തം. നബി(സ)യുടെ പ്രാർത്ഥനയെക്കുറിച്ചു തന്നെ വന്ന റിപ്പോർട്ടുകളിൽ തന്നെയും നജ്ദിനുവേണ്ടിയും എന്ന സ്ഥാനത്ത് ‘ഇറാഖിൻ വേണ്ടിയും’ എന്ന് തന്നെ വന്നതായി കാണാം. പ്രസ്തുത റിപ്പോർട്ട് ഇമാം ഫസ്വി തന്റെ ‘അൽമഅ്രിഫത്തു വത്താരീഖ്’ എന്ന ഗ്രന്ഥത്തിൽ 2/746 ൽ കൂഫയെക്കുറിച്ച് പറയുന്ന അദ്ധ്യായം എന്ന ശീർഷകത്തിൽ കൊടുത്തിട്ടുണ്ട് . അതിന്റെ പൂർണരൂപം ഇപ്രകാരമാണ്. “നബി(സ) പറഞ്ഞു. അല്ലാഹുവേ, ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും ഞങ്ങളുടെ സ്വാഇലും ഞങ്ങളുടെ യമനിലും ഞങ്ങളുടെ ശാമിലും നീ ഞങ്ങൾക്ക് ബർക്കത്ത് ചെയ്യണേ. അപ്പോൾ ഒരാൾ പറഞ്ഞു. നബിയേ ഞങ്ങളുടെ ഇറാഖിലും. അപ്പോൾ നബി(സ) പറഞ്ഞു: അവിടെയാണ് ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാവുക. അവിടെനിന്നുതന്നെയാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും ഇനി നജ്ദുകൊണ്ടുള്ള ഉദ്ദേശം ഇബ്നു അബ്ദുൽ വഹാബിന്റെ ജന്മനാടായ സഊദി അറേബ്യയിലെ നജ്ദ് ആണെങ്കിൽ ഹദീസിൽ സൂചിപ്പിക്കപ്പെട്ട ഭൂകമ്പങ്ങളും കുഴപ്പങ്ങളും ഉണ്ടാകുമെന്നതും കുഫ്റിന്റെ കേന്ദ്രമാണെന്നതും എല്ലാം ആ നജ്ദിന്റെ ചരിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ടോ?

എന്നാൽ ഇറാഖിലോ? അന്നുമുതൽ ഇന്നുവരെ എല്ലാകുഴപ്പങ്ങളുടേയും കേന്ദ്രബിന്ദു ഇറാഖാണ് എന്നതല്ലേ വസ്തുത? പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും അവിടെനിന്നുതന്നെ എന്നതും ഇറാഖ്പോലെ പുലർന്ന മറ്റൊരു ദേശം കാണുക സാധ്യമല്ല. മുസ്ലിം സമുദായത്തിന്റെ ഐക്യം തകർത്ത് ഛിദ്രതയുണ്ടാക്കിയ പിഴച്ച കക്ഷികൾ മിക്കവാറും ഉത്ഭവിച്ചത് ഇറാഖിൽനിന്നാണെന്ന് കാണാം. ഇമാം അസ്ഖലാനി പറയുന്നു. “ഒന്നാമത്തെ കുഴപ്പം കിഴക്കുഭാഗത്തു നിന്നായിരുന്നു. അത് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പിൻ കാരണമായി. അതാകട്ടെ. പിശാചിൻ അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണല്ലോ. അതുപോലെ തന്നെ ബിദ്അത്തുകൾ ഉത്ഭവിച്ചതും ആ ഭാഗത്തു നിന്നാണ്. ഈ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി മാറുമെന്നും അതിൽ എഴുപത്തിരണ്ട് കക്ഷികൾ നരകക്കാരാണെന്നും ഉള്ള ഹദീസിനെ വിശദീകരിക്കവേ മുല്ലാ അലിയ്യുൽ ഖാരി പറയുന്നു (മേൽഹദീഥ് ഇമാം തുർമുദി, ഇബ്നുമാജ, ഹാകിം, തുടങ്ങിയവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . “ബിദഈ കക്ഷികളുടെ അടിസ്ഥാനം ഏഴ് വിഭാഗങ്ങളാണ്. മുഅ്തസിലി, ശീആ, ഖവാരിജ്, നജ്ജാരിയ്യ, ജബ്രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ എന്നിവരാണവർ. ഇവർ യഥാക്രമം 20,22,20,3,1,5,1 എന്നീ എണ്ണം ഉപവിഭാഗങ്ങളായി പിന്നീട് ഭിന്നിച്ചു. (ആകെ 72). പിഴച്ച കക്ഷികളായ 72 കക്ഷികളും ഉൽഭവിച്ചത് ഈ ഏഴ് കക്ഷികളിൽനിന്നാണ് എന്ന് ചുരുക്കം.

പിന്നീട് ലോകത്ത് പുതിയ കക്ഷികൾ ഉടലെടുത്തിട്ടുണ്ടങ്കിൽ അവരുടെ ആദർശം ഈ എഴുപത്തിരണ്ടിൽ ഏതെങ്കിലും ഒന്നിന്റേതായിരിക്കും എന്നർത്ഥം. ഈ ഏഴ് കക്ഷികളുടേയും നേതാക്കൾ ഇറാഖുകാരായിരുന്നു. ചരിത്രപണ്ഡിതനായ സുലൈമാൻ (മരണം 1372 ഹിജ്റ) തന്റെ നബിചരിത്രം എന്ന ഗ്രന്ഥത്തിൽ പറയുന്നു: മുഴുവൻ പിഴച്ച കക്ഷികളും വലിയ വലിയ കുഴപ്പങ്ങളും എല്ലാം പ്രത്യക്ഷപ്പെട്ടത് ഇറാഖിലെ നാടുകളിൽ നിന്നാണ്. പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതുതന്നയാണ്. ഇതിൻ ചരിത്രം സാക്ഷിയുമാണ്. ഉസ്മാൻ(റ) വിൻ എതിരെയുള്ള കലാപങ്ങളുടെ തുടക്കം ഇറാഖ് ഭാഗത്തുനിന്നായിരുന്നു. ജമൽ, സ്വിഫ്ഫീൻ യുദ്ധങ്ങൾ നടന്നതും ആ പ്രദേശങ്ങളിൽ തന്നെ. അലി(റ) വധിക്കപ്പെടുന്നതും ഇറാഖിൽവച്ചുതന്നെ. ഖവാരിജുകൾ, ജബ്രികൾ, ഖദ്രികൾ തുടങ്ങിയവരെല്ലാം ഉടലെടുത്തതും അവിടെനിന്നുതന്നെ. കള്ളപ്രവാചകനായ മുഖ്താർ പ്രവാചകത്വം വാദിച്ചതും അവിടെനിന്നു തന്നെ. ദജ്ജാലിന്റെയും യഅ്ജൂജ് മഅ്ജൂജിന്റെയും പുറപ്പാട് ആ ഭാഗത്തു നിന്നായിരിക്കുമെന്ന് ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്. നബി(സ)യുടെ പേരിൽ ലക്ഷക്കണക്കായ ഹദീസുകൾ വ്യാജമായി നിർമ്മിച്ചുണ്ടാക്ക പ്പെട്ടതിൽ ഭൂരിഭാഗവും ഇറാഖിൽനിന്നായിരുന്നുവെന്നത് ഒരു ചരിത്ര യാഥാർത്ഥ്യം കൂടിയാണല്ലോ. ഒരുകാലത്ത് ‘ഹദീസ് അടി ക്കുന്ന കേന്ദ്രം’ എന്ന അപരനാമത്തിൽ കുപ്രസിദ്ധമായതും ഇറാഖായിരുന്നുവല്ലോ. ഇക്കാര്യം ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കുന്നത് നോക്കുക. താബിഈ പണ്ഡിതനായ ഹിശാം ബ്നു ഉർവ(റ) പറയുന്നു:

“നിന്നോട് ഒരു ഇറാഖീ ആയിരം ഹദീസുകൾ പറഞ്ഞാൽ നീ അതിൽ 990 എണ്ണം ഒഴിവാക്കുക. ബാക്കിയുള്ളത് നീ സംശയിക്കുകയും ചെയ്യുക. റബീഅത്തുബ്നു അബ്ദിറഹിമാൻ(റ) പറയുന്നു: “പൂർണ്ണ ബുദ്ധിയുള്ള ഒരു ഇറാഖിയേയും ഞാൻ കണ്ടിട്ടില്ല. ഇമാം ത്വാഊസ്(റ) പറയുന്നു. “നിന്നോട് ഒരു ഇറാഖി നൂറ് ഹദീസുകൾ പറഞ്ഞാൽ 99 എണ്ണവും നീ ഉപേക്ഷിക്കുക. ഇമാം ശാഫിഈ(റ) പറയുന്നു: “ഇറാഖിൽ നിന്നും വന്ന ഏതൊരുഹദീസും തന്നെ ഹിജാസിൽ അതിൻ അടിസ്ഥാനമുണ്ടങ്കിലല്ലാതെ നീ സ്വീകരിക്കരുത്. ചുരുക്കത്തിൽ പ്രവാചകൻ(സ) പ്രാർത്ഥിക്കാൻ വിസമ്മതിച്ചതും ഫിത്ത്നയുടെ കേന്ദ്രമായും പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്ന സ്ഥലമായും ഒക്കെപ്പറഞ്ഞത് ഇറാഖിലെ നജ്ദാണെന്ന് പ്രമാണങ്ങൾകൊണ്ടും ചരിത്ര യാഥാർത്ഥ്യങ്ങൾകൊണ്ടും വ്യക്തമായി. എന്നാൽ ശൈഖ് മുഹമ്മദ്ബ്്നു അബ്ദുൽ വഹാബിന്റെ ജന്മസ്ഥലമായ ഇന്നത്തെ സഊദി അറേബ്യയുടെ ഭാഗമായ നജ്ദ് ഏതെങ്കിലും രൂപത്തിൽ ശപിക്കപ്പെട്ട തായി ഹദീസുകളിൽ വന്നിട്ടുണ്ടോ?

ഇല്ലെന്ന് മാത്രമല്ല, നബി തങ്ങൾ ബർകത്തിനായി പ്രാർത്ഥിച്ച പ്രദേശങ്ങളിൽ പെട്ടതാണ് അത് എന്നതാണ് യാഥാർത്ഥ്യം. അതായത് നബി(സ) ശാമിനും യമനിനും വേണ്ടി പ്രാർത്ഥിക്കുകയും അവയെ പുകഴ്ത്തുകയും ചെയ്തത് ധാരാളം ഹദീസുകളിൽ സ്ഥിരപ്പട്ടിട്ടുണ്ട്. മക്ക തിഹാമയിൽപെട്ടതും, തിഹാമ യമനിൽപെട്ടതുമാണ് എന്ന് ഇമാം നവവി(റ),അസ്ഖലാനി(റ)തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടുണ്ട്്.

ﻗﺎﻝ ﺍﺑﻦ ﺣﺠﺮ ﻓﻲ ﺍﻟﻔﺘﺢ ‏( 13/47‏) ،ﻭﺍﻟﻌﻴﻨﻲ ﻓﻲ ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ( 24/200‏) ﻗﺎﻝ ﺍﻟﺨﻄﺎﺑﻲ : ‏( ﻧﺠﺪ ﻣﻦ ﺟﻬﺔ ﺍﻟﻤﺸﺮﻕ ﻭﻣﻦ ﻛﺎﻥ ﺑﺎﻟﻤﺪﻳﻨﺔ ﻛﺎﻥ ﻧﺠﺪﻩ ﺑﺎﺩﻳﺔ ﺍﻟﻌﺮﺍﻕ ﻭﻧﻮﺍﺣﻴﻬﺎ ﻭﻫﻲ ﻣﺸﺮﻕ ﺃﻫﻞ ﺍﻟﻤﺪﻳﻨﺔ ، ﻭﺃﺻﻞ ﻧﺠﺪ ﻣﺎﺃﺭﺗﻔﻊ ﻣﻦ ﺍﻷﺭﺽ ﻭﻫﻮ ﺧﻼﻑ ﺍﻟﻐﻮﺭ ﻓﺈﻧﻪ ﻣﺎ ﺍﻧﺨﻔﺾ ﻣﻨﻬﺎ ﻭﺗﻬﺎﻣﺔ ﻛﻠﻬﺎ ﻣﻦ ﺍﻟﻐﻮﺭ ﻭﻣﻜﺔ ﻣﻦ ﺗﻬﺎﻣﺔ ).

മക്കയുടേയും യമനിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്നതാണല്ലോ സഊദി അറേബ്യയിലെ നജ്ദ്. ഈ പ്രദേശം മുമ്പ് നജ്ദുൽ യമാമ എന്നായിരുന്നത്രേ അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെക്കുറിച്ച് നജ്ദ് എന്നും നജ്ദുൽ യമാമ എന്നും ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീഥിൽ വന്നിട്ടുണ്ട്. യമാമയെക്കുറിച്ച് വിശദീകരിക്കവെ അല്ലാമാ കർമാനി രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്. മക്കയിൽനിന്നും നാല് മർഹല അകലെയുള്ള യമനിലെ ഒരു പ്രദേശമാകുന്നു. ശാമിനും യമനിനും വേണ്ടി നബി(സ) പ്രാർത്ഥിക്കാനുള്ള കാരണം ഹനഫീ പണ്ഡിതനായ അബ്ദുൽഹഖ് ദഹ്ലവി ഇപ്രകാരം രേഖപ്പെടുത്തുന്നു. “കാരണം മക്ക നബി(സ) യുടെ ജന്മനാടാണ്. അത് യമനിൽ പെട്ടതാണ്. മദീന നബി(സ) യുടെ വാസസ്ഥലവും മറവ് ചെയ്യപ്പെട്ട ഇടവുമാണ്. അത് ശാമിൽപെട്ടതുമാണ്.(മിർഖാത് 5/650) ചുരുക്കത്തിൽ ഇന്ന് സഊദി അറ്യേയുടെ ഭാഗമായ നജ്ദ് അന്ന് നബി(സ) ബർക്കത്തി നായി ദുആ ചെയ്ത യമനിന്റെ ഭാഗമാണ് എന്നർത്ഥം. ഇനിയും ഈ യാഥാർത്ഥ്യം ബോധ്യപ്പെടാത്തവരോ ബോധ്യപ്പെട്ടില്ലെന്ന് നടിക്കുന്നവരോ ആയ ആരെങ്കിലും ബാക്കിയുണ്ടങ്കിൽ അവരുടെ ശ്രദ്ധയിലേക്കായി ഇവരുടെ പ്രസിദ്ധീകരണമായ ഐ.പി. പുറത്തിറക്കിയ ‘വഹാബിസം വിമർശനപഠനം’ എന്ന പുസ്തകത്തിലെ ഏതാനും വരികൾകൂടി കൊടുത്തുകൊണ്ട ് അവസാനിപ്പിക്കട്ടെ. അതിപ്രകാരമാണ് “വരണ്ട ഭൂപ്രദേശമായ നജ്ദിന്റെ ഊഷരസ്വഭാവം ആനാടിന്റെ ധൈഷണിക ചരിത്രത്തിലും പ്രതിഫലിക്കുന്നുണ്ട്. ദൈവാനുഗ്രഹങ്ങൾ ലഭിക്കുന്ന കാര്യത്തിൽ സിറിയ, യമൻ തുടങ്ങിയ പ്രദേശങ്ങളുമായി അനുകൂലമല്ലാത്ത തരത്തിൽ താരതമ്യപ്പെടുത്തുന്ന ചില സൂചനകൾ ഹദീസിലുണ്ട്. അവിടെനിന്നും കുഴപ്പങ്ങളും അക്രമങ്ങളും പിശാചിന്റെ തലമുറയും ഉയർന്നുവരുമെന്നാണ് സൂചന. പ്രവചന സ്വഭാവമുള്ള ഹദീസിനെ നിരീക്ഷണക്ഷമമായ ചരിത്ര പ്രതിഭാസങ്ങളുമായി ബന്ധിപ്പിക്കുന്നത് വിഷമം പിടിച്ച പണിയാണ്. അതിൻ ശ്രമിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. ഈ പ്രത്യേക ഹദീസ് ആധികാരികമാണെങ്കിൽ തന്നെയും അതിൻ വഹ്ഹാ ബിസവുമായി യാതൊരു ബന്ധവുമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നജദ് എവിടെ? عن ابن عمر رضي الله عنهما قال : ذكر النبي صلى الله عليه وسلم فقال : اللهم بارك لنا في شامنا ، اللهم بارك لنا في يمننا ، قالوا : وفي نجدنا ، قال: اللهم بارك لنا في شامنا ، اللهم بارك لنا في يمننا ، قالوا : يا رسول الله وفي نجدنا فأظنه قال الثالثة : هناك الزلازل والفتن ، وبها يطلع قرن الشيطان . رواه البخاري والترمذي وأحمد . وفي هذا الحديث لفظ : نجدنا .

عن ابن فضيل عن أبيه قال : سمعت سالم بن عبدالله بن عمر يقول : يا أهل العراق ! ما أسألكم عن الصغيرة وأركبكم للكبيرة ! سمعت أبي عبدالله بن عمر يقول : سمعت رسول الله صلى الله عليه وسلم يقول : إن الفتنة تجيء من ههنا ، وأومأ بيده نحو المشرق ، من حيث يطلع قرنا الشيطان وأنتم يضرب بعضكم رقاب بعض ….. الحديث . رواه مسلم بهذا اللفظ . وعن ابن عباس رضي الله عنهما قال دعا النبي صلى الله عليه وسلم : اللهم بارك لنا في صاعنا ومدنا ، وبارك لنا في شامنا ويمننا . فقال رجل من القوم يا نبي الله وفي عراقنا . قال : إن بها قرن الشيطان ، وتهيج الفتن ، وإن الجفاء بالمشرق . قال الهيثيمي في المجمع : رواه الطبراني في الكبير ورجاله ثقات . وهاتان الروايتان صريحتان في تعيين المراد مما أبهم في غيرها من الروايات .

പ്രവാചകന്‍ മദീനത്തെ പള്ളിയിൽ ഇരിക്കെ യമന് വേണ്ടിയും ശാമിൻ (ഇന്നത്തെ സിറിയ) ക്ക് വേണ്ടിയും ദുആ ചെയ്തപ്പോൾ ഒരാൾ നജദിനു വേണ്ടിയും പ്രവാചകരെ എന്ന് പറയുകയും പ്രവാചകന്‍ ദുആ ചെയ്യാതിരുന്നപ്പോൾ അയാൾ നജദി നു വേണ്ടിയും പ്രവാചകരെ എന്ന് ആവർത്തിക്കുകയും ചെയ്തപ്പോൾ (ഒരു രിവായത്തിൽ ഇറാക്കിൻ വേണ്ടിയും എന്ന് തന്നെ വന്നിട്ടുണ്ട്) പ്രവാചകന്‍ കിഴക്ക് ഭാഗത്തേക്ക് കൈ ചൂണ്ടി അവിടെ നിന്ന് ഫിത്ത്ന പുറപ്പെടും, കുഴപ്പം ഉണ്ടാകും, പിശാചിന്‍റെ കൊമ്പു പുറപ്പെടും, കുഫ്ര്‍ പുറപ്പെടും, എന്നൊക്കെ വ്യത്യസ്‌ത രിവായത്തുകളിൽ വന്നിട്ടുണ്ട്. പ്രവാചകന്‍ കിഴക്ക് ഭാഗത്തേക്ക് മദീന പള്ളിയിൽ ഇരുന്നു ചൂണ്ടിക്കാട്ടിയത് ഒരിക്കലും തെക്ക് ഭാഗം സ്ഥിതി ചെയ്യുന്ന ഇന്നത്തെ റിയാള് എന്ന നജിദിനെ കുറിച്ചാകില്ല എന്നുറപ്പല്ലേ?. മാത്രമല്ല, ഉസ്മാന്‍ (റ) യുടെ വധത്തിൽ കലാശിച്ച ഫിത്ത്നയിൽ ഇറാക്കിൽ നിന്നുള്ളവരുടെ പങ്കും വളരെ വലുത് തന്നെയാണ്, ശേഷം ഇസ്ലാമിൽ പൊട്ടി പുറപ്പെട്ട ഫിത്‌നകൾ, ഖവാരിജുകൾ ശിയാക്കൾ, റാഫിളികൾ ബാത്വിനിയാക്കൾ, ഖദരിയ്യാക്കൾ, ജമ്ഹ്മികൾ മുഅതസില എന്ന് തുടങ്ങി എല്ലാവരും ഇറാക്കിൽ നിന്നായിരുന്നു ആരംഭം. ഇതിൽ ഒന്ന് പോലും റിയാദിൽ നിന്നുള്ളതല്ല.!

അല്ലാഹുവിന്‍റെ പ്രവാചകന്‍റെ മുഅജിസത്തായി ഈ പ്രവചനത്തെ ഇത് കൊണ്ട് തന്നെ പണ്ഡിതന്‍മാർ വിശദീകരിച്ചിട്ടുണ്ട്. ഇത് ഖത്താബിയും ഇബ്ന്‍ ഹജർ അസ്ഖലാനിയും നജദ് എന്നത് ഇറാക്കിലാണ് എന്ന് വിശദീകരിച്ചിട്ടുണ്ട്. ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദുൽ വഹാബ് (റ) കൊണ്ടുവന്ന ഏതു ആശയമാണ് ഇസ്ലാമിൽ പുതുതായുള്ളത്?. അദ്ദേഹം ചെയ്ത ഉയര്‍ന്ന ഖബറുകളെ നിരപ്പാക്കിയതും ഖബറുകളെയും മരങ്ങളെയും കല്ലുകളെയും നേര്‍ച്ച സ്ഥലമാക്കി അവരോടു സഹായം തേടിയിരുന്നതിനെ തടയുന്നതുമാണോ?. അതോ മദ്ഹബുകളുടെ പേരിൽ അന്യോന്യം കലഹിച്ചും ആക്രമിച്ചും മസ്ജിദുൽ ഹറമിൽ പോലും നാല് മിമ്പറുകളും അവര്‍ക്ക് വേറെ വേറെ ജമാഅത്തുകളും നടന്നിരുന്നത് നിര്‍ത്തലാക്കിയതോ?. അന്യോന്യം കലഹിച്ചു അനേകം നാട്ടു രാജ്യങ്ങളായി നിലനിന്നിരുന്ന സൗദി അറേബ്യയെ ഇന്ന് കാണുന്ന രീതിയിൽ ഒരൊറ്റ ഭരണത്തിനു കീഴിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ അനുകൂലിച്ചതാണോ തെറ്റ്?. ഇന്ന് കേരളത്തിൽ ഉള്ള പോലെ മാലയും മൗലൂദ് റാത്തീബുകളും നേര്‍ച്ച മാമാങ്കങ്ങളും ഇസ്ലാമികമാണോ? അതോ ജൂതന്‍ മാരുടെയും ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ആചാരങ്ങളുടെ മിശ്രിതങ്ങളോ?. മരിച്ചവരുടെ ഖബർ കെട്ടി പൊക്കുന്നത് പ്രവാചകൻ വിരോധിച്ചതായി എണ്ണമറ്റ ഹദീസുകളിൽ വന്നതും ജൂതന്മാർ അവരുടെ ആചാരമായി കൊണ്ട് നടക്കുന്നതുമല്ലേ? അല്ലാഹുവിന്‍റെ പ്രവാചകൻ മരണത്തെ ഓര്‍ക്കാനും ഖബറാളികള്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതിനും ഖബർ സന്ദര്‍ശനം സുന്നത്താക്കിയെങ്കിൽ ഖബറുകളിലെ മരിച്ചവരോട് ആവശ്യം പറയാനും നേര്‍ച്ച മാമാങ്കങ്ങൾ നടത്താനും ജൂതന്മാരെയും ക്രിസ്ത്യാനികളെയും പോലെ ദുരുപയോഗം ചെയ്യുന്നവരല്ലേ യഥാര്‍ത്ഥ ചാരന്‍മാർ? അല്ലാഹുവിന്‍റെ സിഫത്തുകൾ മരിച്ച മുഹിയുദ്ധീൻ ശൈഖിനും രിഫാഈ ശൈഖിനും മമ്പുറത്തെ തങ്ങള്‍ക്കും എന്തിനു ഭ്രാന്തനായ അണ്ണാച്ചിക്ക് വരെ വക വെച്ച് കൊടുത്തു, അവരോടൊക്കെ ആവശ്യ നിര്‍വഹണത്തിൻ സഹായം ചോദിക്കുന്ന തനിച്ച ശിര്‍ക്കല്ലേ? യഥാര്‍തത്തിൽ ശിര്‍ക്കിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന ഇസ്ലാമിലേക്ക് കടത്തി വിടാന്‍ ജൂതൻ ശ്രമിക്കുന്ന യഥാര്‍ത്ഥ ചാരപ്പണി?

അത് ഭംഗിയായി ചെയ്യുന്നത് ഇന്ന് ലോകത്ത് ശിയാക്കളും ഖുറാഫികളുമല്ലേ? അല്ലാഹുവിന്‍റെ പ്രവാചകൻ പഠിപ്പിച്ച സ്വഹീഹായ ഹദീസുകളിൽ വന്നത് അതേപോലെ അനുഷ്ടിക്കുന്ന സലഫികളെ, ഊരും പേരും തിരിയാത്തതും അണ്ണാച്ചിയുടെയും ശവങ്ങളെ പൂജിക്കുന്ന സമസ്തക്കാർക്ക് എങ്ങിനെയാണ് വിമര്‍ശിക്കാനാകുക?. ഇന്ന് സമസ്തക്കാർ ‍ പുണ്യമായി കരുതികൊണ്ടാടുന്ന, മൗലൂദ്ദ്, മാലപ്പാട്ടകൾ, റാതീബ്, ജാറപ്പൂജകൾ തുടങ്ങി ഏതു ബിദ് അത്തിനാണ് ഖുര്‍ആനിന്‍റെയോ ഹദീസിന്‍റെയോ പിന്‍ബലമുള്ളത്?.

ഇതെല്ലാം ശിയാക്കളുടെയും തനിച്ച ജൂതായിസത്തിന്‍റെയും ബാക്കി പത്രമാണ്‌ എന്ന് ആളുകള്‍ക്ക് മനസ്സിലാകും എന്നായപ്പോൾ ശരിയായ ഖുര്‍ആനും ഹദീസും പ്രഖ്യാപിക്കുന്ന ശുദ്ധമായ തൌഹീദും പ്രവാചകന്‍റെ സുന്നത്തും യഥാവിധി പിന്‍പറ്റുന്ന സലഫികൾ ചെയ്യുന്ന ഏതു അമലുകൾ ആണ് പ്രവാചകൻ പഠിപ്പിക്കാത്തതൊന്നും ജൂത ക്രിസ്ത്യാനികളുടെ ചര്യയുമായി ബന്ധമുള്ളതെന്നും വ്യക്തമാക്കുമോ?. അഹല്സ്സുന്നയുടെ ആദര്‍ശം എന്നത് ഖുര്‍ആനും സ്വഹീഹായ ഹദീസുകളും എങ്ങിനെ സ്വഹാബികളും ഉത്തമ നൂറ്റാണ്ടിലെ മുന്‍ഗാമികളും മനസ്സിലാക്കിയോ അതേ പോലെ മനസ്സിലാക്കുകയും ആചരിക്കുകയും ചെയ്യുക എന്നതാണ്. അതിനെതിരായി ആര് എന്ത് പറഞ്ഞാലും അത് അവര്‍ക്ക് പറ്റിയ അബദ്ധമായി കണക്കാക്കി പ്രമാണത്തിലേക്ക് മടങ്ങുക എന്നതാണ് കേരളത്തിലെ യഥാര്‍ത്ഥ മുജാഹിദുകൾ എന്നും സ്വീകരിച്ച നിലപാട്. അത് തന്നെയാണ് ലോകത്ത് സലഫികൾ സ്വീകരിച്ച നിലപാടും.

ഇസ്മത്തു (പാപ സുരക്ഷിതത്വം) ലഭിച്ച പ്രവാചകന്മാർ അല്ലാത്ത ആര് പറയുന്നതിലും നെല്ലും പതിരും ഉണ്ടാകും എന്നത് കൊണ്ടാണ് പ്രമുഖരായ നാല് മദ് ഹബുകളുടെ ഇമാമീങ്ങൾ പോലും പറഞ്ഞതിൽ സ്വഹീഹായ പ്രമാണവുമായി എതിരാവുമ്പോൾ അത് കയ്യൊഴിഞ്ഞു സ്വഹീഹായ ഹദീസ് പിടിക്കാന്‍ അവർ ആവശ്യപ്പെട്ടത് അതേ പോലെ മുജാഹിദുകൾ നടപ്പിൽ വരുത്തുന്നത്. അത് കൊണ്ട് പ്രമാണ വിരുദ്ധമായി ആര് പറഞ്ഞതായാലും അത് തള്ളിക്കളഞ്ഞു പ്രമാണത്തോടൊപ്പം നില്‍ക്കുന്ന മുജാഹിദുകളെ വലത്ത് നിന്ന് ഇടത്തോട്ടെഴുതിയ ഏതു കിതാബിലുള്ളതും തെളിവായി എടുത്തു, അതിനെതിരായി വ്യക്തമായ ഖുര്‍ആനും ഹദീസും ഒഴിവാക്കി പോലും ശിര്‍ക്കിലും ബിദ്അത്തിലും മുങ്ങിയ നിങ്ങള്‍ക്ക് ആദര്‍ശം കൊണ്ട് ഒന്ന് തോണ്ടാൻ പോലും കഴിയില്ല.

അതിനാൽ തങ്ങൾ ഇന്ന് ചെയ്യുന്ന ഓരോ കര്‍മങ്ങളുടെയും അടിസ്ഥാനം യഥാവിധി പരിശോധിച്ച് തിരുത്താൻ തയ്യാറായാൽ നാളെ പരലോകത്ത് വിരൽ കടിക്കുന്ന 72 വിഭാഗങ്ങളിൽ ഒന്നാവാതെ രക്ഷപ്പെടാം. അല്ലാഹു നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.. സഹായിക്കട്ടെ … ആമീൻ…..