സുന്നത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കുക.​

സുന്നത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കുക.

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ പത്ത് കാര്യങ്ങൾ - (ഭാഗം- രണ്ട്)

സമീർ മുണ്ടേരി | ജുബൈൽ ദഅവാ സെന്റർ | മലയാള വിഭാഗം

ഇബ്നുൽ ഖയ്യിം (റഹി) എഴുതിയ അല്ലാഹുവിനെ സ്നേഹിക്കാനും അല്ലാഹുവിന്റെ സ്നേഹം ലഭിക്കാനും പത്തു കാര്യങ്ങൾ എന്ന കൃതിയിൽ രണ്ടാമത്തെതായി വിശദീകരിക്കുന്നതാണ് സുന്നത്തിലൂടെ അല്ലാഹുവിലേക്ക്
അടുക്കുക എന്നത്.


യഥാർത്ഥത്തിൽ നിർബന്ധ കർമ്മങ്ങളാണ് അല്ലാഹുവിലേക്ക് അടുക്കുവാൻ ഏറ്റവും ശ്രേഷ്ഠമായത്. എന്നാൽ ഐച്ഛിക കാര്യങ്ങൾ അനുഷ്ഠിച്ചു കൊണ്ട് അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കാൻ സാധിക്കുമെന്ന് പ്രമാണങ്ങളിൽ കാണാം. നിർബന്ധ കാര്യങ്ങൾ പൂർണമായി ചെയ്യുന്ന വ്യക്തി അല്ലാഹുവിനെ സ്നേഹിക്കുന്നു. അതിന്റെ കൂടെ സുന്നത്തുകൾ കൂടി നിർവഹിക്കുന്നവൻ അല്ലാഹുവിന്റെ സ്നേഹം നേടിയെടുക്കുന്നു.

അല്ലാഹു പറഞ്ഞതായി നബി (സ്വ) പറഞ്ഞു;
സുന്നത്തായ കർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌ അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ ഇഷ്ടപ്പെടും. ഞാനവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും. അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നൽകുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നൽകുക തന്നെ ചെയ്യും” (ബുഖാരി: 6021)

നിർബന്ധ കാര്യങ്ങൾ ഒഴിവാക്കുന്നവർ കുറ്റക്കാരാണ്. എന്നാൽ ഐച്ഛീക കാര്യങ്ങൾ ഒഴിവാക്കുന്നതു കൊണ്ടു മാത്രം ഒരാൾ കുറ്റക്കാര നാവുകയില്ല. അതിനാൽ ഫർദ്വുകൾ മാത്രം ചെയ്യുന്നവരെക്കാൾ സുന്നത്തുകൾ കൂടി ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ അടുക്കൽ സ്ഥാനമുണ്ട്.

ഈ വിഷയത്തിൽ മഹാ പണ്ഡിതൻ ഇബ്നു ഹജർ (റഹി) പറഞ്ഞ ഉദാഹരണം ശ്രദ്ധേയമാണ്. നാം ആരുമായെങ്കിലും അടുപ്പം ആഗ്രഹി ച്ചാൽ നിർബന്ധമല്ലാത്ത ഒരു കാര്യം മുഖേനയായിരിരിക്കും അതു നേടിയെടുക്കാൻ ശ്രമിക്കുക. സമ്മാനങ്ങൾ കൊടുക്കുന്നതു പോലെ. നാം അടക്കാനുളള നികുതിയോ കൊടുത്തു വീട്ടാനുളള കടമോ കൊടുത്തു കൊണ്ട് അടുപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയില്ലല്ലോ?

ഫർദ്വുകളിലെ പോരായ്മകൾ പരിഹരിക്കും.
ഫർദ്വുകളിൽ പോരായ്മ വന്ന വ്യക്തിയുടെ കാര്യത്തിൽ പരലോകത്ത് വെച്ചു
അല്ലാഹു പറയും. എന്റെ അടിമക്ക്
സുന്നത്തായ വല്ല കർമ്മവും ഉണ്ടോ എന്നു നോക്കൂ, എന്നിട്ട് അതു കൊണ്ട് അവന്റെ
ഫർദ്വുകൾ പൂർത്തീകരിക്കൂ.
(തിർമുദി)

സുന്നത്തു നമസ്കാരങ്ങൾ

┈┈•✿❁✿•••┈

റവാത്തിബ് നമസ്കാരങ്ങൾ
••••••┈••••• ••••┈••
ഉമ്മു ഹബീബ (റ) യിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ കാണുന്നതു പോലെ റവാത്തിബ് സുന്നത്തുകൾ പന്ത്രണ്ട് റകഅത്താണ്. നിർബന്ധ നമസ്കരങ്ങളോടനുബന്ധിച്ച് അവക്ക് മുമ്പോ ശേഷമോ ആയി വരുന്ന ഐച്ഛിക നമസ്കാരങ്ങൾക്കാണ് റവാത്തിബ് സുന്നത്തുകൾ എന്നു പറയുന്നത്. ദിവസേന പന്ത്രണ്ട് റകഅത്ത് റവാത്തിബ് സുന്നത്തുകൾ നിർവഹിക്കുന്നവർക്ക് സ്വർഗത്തിൽ ഒരു ഭവനം ലഭിക്കുമെന്നാണ് ഉമ്മു ഹബീബ (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാൻ കഴിയുന്നത്.

രാത്രി നമസ്കാരം
••••••┈••••• ••••┈••
ഫർദ്വ് നമസ്കാരം കഴിഞ്ഞാൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുളള നമസ്കാരം രാത്രി നമസ്കാരമാണ്. ഇശാ നമസ്കരിച്ചു കഴിഞ്ഞാൽ സുബഹിയുടെ സമയത്തിന് മുമ്പായി എപ്പോൾ വേണമെങ്കിലും രാത്രി നമസ്കാരം നിർവഹിക്കാം. ഏറ്റവും
ഉത്തമമായ സമയം രാത്രിയുടെ
അന്ത്യയാമങ്ങളാണ്. ദ്വുഹാ നമസ്കാരം, മഗ്രിബിന് മുമ്പുളള രണ്ടു റകഅത്ത് സുന്നത്തായ നമസ്കാരം, വുദ്വുവിന് ശേഷമുളളത്, ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുളള സുന്നത്ത്, തഹിയത്ത് തുടങ്ങി അനേകം സുന്നത്തായ നമസ്കാരങ്ങൾ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. നബി (സ്വ) യാത്രയിൽ പോലും ഒഴിവാക്കാത്ത സുന്നത്തുകളാണ് വിത്റും സുബ്ഹിക്കു മുമ്പുളള രണ്ടു റകഅത്തും

സുന്നത്തു നോമ്പുകൾ
••••••┈••••• ••••┈••
അല്ലാഹു പറഞ്ഞതായി നബി (സ്വ) പറഞ്ഞു: “നോമ്പ് എനിക്കുളള താണ്. ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്” നോമ്പിന്റെ ശ്രേഷ്ഠതയും അല്ലാഹുവിന് ആ കർമ്മം അനുഷ്ഠിക്കുന്നവരോടുളള സ്നേഹവും ഈ ഹദീസിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

നിർബന്ധ നോമ്പുകൾക്ക് പുറമെ നബി (സ്വ) പഠിപ്പിച്ച സുന്നത്തായ നോമ്പുകളാണ് എല്ലാ തിങ്കളും വ്യാഴവും, അയ്യാമുൽ ബീദ്വ് (അറബി മാസങ്ങളിലെ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ മൂന്നു ദിവസങ്ങളിലെ നോമ്പ്) മുഹറം ഒമ്പത്, പത്ത് ദിവസങ്ങളിലെ നോമ്പ്, അറഫ നോമ്പ്, ശവ്വാലിലെ ആറു ദിവസത്തെ നോമ്പ്.

ദാന ധർമ്മങ്ങൾ
••••••┈••••• ••••┈••
നിർബന്ധ സകാത്തിന് പുറമെയാണിത്. ഐച്ഛികമായ ദാനധർമ്മം ചെയ്യുന്നവർ അല്ലാഹുവിനെ സ്നേഹിക്കുന്നവരും അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കുന്നവരുമാണ്. കാരണം സമ്പത്തിനോട് സ്നേഹമു ളള അവന്റെ മനസ്സിനെ അവൻ നിയന്ത്രിച്ചു. മനുഷ്യനെക്കുറിച്ച് അല്ലാഹു പറഞ്ഞത് തീർച്ചയായും അവൻ ധനത്തോടുളള സ്നേഹം കഠിനമായവനാകുന്നു (ആദിയാത്ത് 8) എന്നാണ്.

നബി(സ) പറയുന്നു: ‘നിശ്ചയം രഹസ്യമായുള്ള ദാനധര്‍മം അനുഗ്രഹ പൂര്‍ണനും ഉന്നതനുമായ റബ്ബിന്റെ കോപത്തെ കെടുത്തിക്കളയുന്നതാണ്’ (സില്‍സിലത്തു സ്വഹീഹ).

അസ്മാഅ് ബിൻതു അബീബക്കർ(റ) പറയുന്നു: എന്നോട് നബി(സ്വ) പറഞ്ഞു:
(ആർക്കും നൽകാതെ) നീ (പണം)
ഭാണ്ഡത്തിലാക്കി വെക്ക രുത്, (എങ്കില്‍)
അല്ലാഹുവും അങ്ങനെ ചെയ്യും.
നീ സാധ്യമാകുന്നത്ര ദാനം ചെയ്യുക..

(ബുഖാരി:- 1434)
••••••┈••••• ••••┈••

പ്രിയപ്പെട്ടവരെ, ഐച്ഛിക
കർമ്മങ്ങളിലൂടെ അല്ലാഹുവിലേക്ക്
അടുക്കുവാനും സ്വർഗം കരസ്ഥമാക്കുവാനും
നാം പരിശ്രമിക്കണം. സുന്നത്തായ കാര്യങ്ങൾ നഷ്ടപ്പെട്ടാൽ അങ്ങേയറ്റം പ്രയാസപ്പെടുന്നവരായിരുന്നു നമ്മുടെ
മുൻഗാമികൾ. മയ്യിത്ത് നമസ്കരിക്കുകയും
ശേഷം ജനാസയെ അനുഗമിക്കുകയും ചെയ്യുന്നവർക്ക് രണ്ട് ക്വീറാത്ത് പ്രതിഫലമുണ്ടെന്ന നബി വചനം ഇബ്നു ഉമർ (റ) ഏറെ വൈകിയാണ് കേൾക്കുന്നത്. ആ ഹദീസ് കിട്ടിയ ശേഷം
അദ്ദേഹം രണ്ട് ക്വീറത്ത് പ്രതിഫലം ലഭിക്കാൻ വേണ്ടി പരിശ്രമിക്കുമായിരുന്നു എന്നു കാണാം.
നമ്മളും സുന്നത്തുകളെ സ്നേഹിക്കുക, നമുക്ക് സാധിക്കുന്നത് സ്ഥിരമായി ചെയ്യുക.
അതിലൂടെ അല്ലാഹുവിനെ സ്നേഹിക്കാനും അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കുവാനും
നമുക്ക് സാധിക്കും.
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ…

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ പത്ത് കാര്യങ്ങൾ

വിശുദ്ധ ക്വുർആൻ അർത്ഥമറിഞ്ഞ് പാരായണം ചെയ്യുക.

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ പത്ത് കാര്യങ്ങൾ - (ഭാഗം- ഒന്ന്)

സമീർ മുണ്ടേരി | ജുബൈൽ ദഅവാ സെന്റർ | മലയാള വിഭാഗം

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ, ഇബ്നുൽ ഖയ്യിം (റഹി) എണ്ണിപ്പറഞ്ഞ പത്ത് കാര്യങ്ങൾക്ക് ശൈഖ് അബ്ദുൽ അസീസ് മുസ്തഫ എഴുതിയ വിശദീകരണത്തെ മുന്നിൽ വെച്ചു തയ്യാറാക്കുന്ന കുറിപ്പുകളാണ് എഴുതാൻ ആഗ്രഹിക്കുന്നത്.
അല്ലാഹു സ്വീകരിക്കുമാറാകട്ടെ.

(ഒന്ന്) വിശുദ്ധ ക്വുർആൻ അർത്ഥമറിഞ്ഞ് പാരായണം ചെയ്യുക.

വിശുദ്ധ ക്വുർആൻ അല്ലാഹുവിന്റെ സന്ദേശമാണ്. ഹസൻ ബിൻ അലി (റ) പറഞ്ഞു:
‘’നിങ്ങൾക്കു മുമ്പുളളവർ ക്വുർആനിനെ തങ്ങളുടെ രക്ഷിതാവിന്റെ സന്ദേശമായി കണ്ടിരുന്നു. രാത്രികളിൽ അവർ അതിനെക്കുറിച്ചു ചിന്തിക്കുകയും പകലുകളിൽ അതിനെ അന്വേഷിക്കുകയും ചെയ്യുമായിരുന്നു.’’

അല്ലാഹുവിന്റെ സംസാരമാണ് വിശുദ്ധ ക്വുർആൻ. അവന്റെ സൃഷ്ടികളിൽ ദുർബലനും നിസാരനുമായ മനുഷ്യനെയാണ് അവൻ ആ സംസാരത്തിനു വേണ്ടി തിരഞ്ഞെടുത്തത്.

ഇബ്നുൽ ജൌസി (റഹി) പറഞ്ഞു:
ക്വുർആൻ പാരായണം ചെയ്യുന്നവർ ആലോചിക്കട്ടെ, എത്ര ലളിതമായിട്ടാണ് അല്ലാഹു അവന്റെ ദാസന്മാരുടെ ചിന്തയിലേക്ക് ആശയങ്ങൾ എത്തിക്കുന്നത് എന്ന്. താൻ വായിക്കുന്നത് ഒരു മനുഷ്യന്റെ സംസാരമല്ലെന്ന് അവൻ അറിയട്ടെ. സംസാരിക്കുന്നവ ന്റെ മഹത്വം അവൻ മനസ്സിലാക്കട്ടെ. ആ സംസാരത്തെക്കുറിച്ച് അവൻ ചിന്തിക്കട്ടെ.
(മുഖ്ത്തസറു മിൻഹാജിൽ ഖാസിദീൻ)

ഇബ്നു സ്വലാഹ് (റഹി) പറഞ്ഞു: അല്ലാഹു മനുഷ്യർക്ക് നൽകിയ ഒരു ആദരവാണ്
ക്വുർആൻ പാരായണം. മലക്കുകൾക്ക് അത് ലഭിച്ചിട്ടില്ല. മനുഷ്യരിൽ നിന്ന് ക്വുർആൻ പാരായണം കേൾക്കാൻ അവർ കൊതിക്കു ന്നു.
ഈ ആദരവ് സമ്പൂർണമായി ലഭിക്കുന്നത് ക്വുർആൻ ഇഖ്ലാസോടു കൂടി പാരായണം ചെയ്യുമ്പോഴാണ്.

ഇമാം നവവി (റഹി) പറഞ്ഞതു പോലെ
“ക്വുർആൻ പാരായണം ചെയ്യുന്നവന് ഏറ്റവും ആദ്യം വേണ്ടത് ഇഖ്ലാസാണ്. താൻ അല്ലാഹുവിനോട് രഹസ്യ സംഭാഷണം നടത്തുകയാണ് എന്ന ചിന്ത അവന് വേണം”

പ്രിയ സഹോദരാ, ചിന്തിക്കുക. അല്ലാഹു
തന്നോട് രഹസ്യ സംഭാഷണം നടത്താനുളള അനുവാദം നിനക്ക് നൽകി. അതിലൂടെ
അവന്റെ സ്നേഹമാണ് നിനക്കവൻ നൽകിയത്. അവന്റെ സ്നേഹത്തിന്റെ തെളിവാണ് ക്വുർആൻ. കാരണം ക്വുർആൻ അല്ലാഹുവിനെക്കുറിച്ചും അവന് ഇഷ്ടമുളള കാര്യങ്ങളെക്കുറിച്ചും
അറിയിച്ചു തരുന്നു.
••••••┈••••• ••••┈••
മുൻഗാമികൾ അല്ലഹുവിനെ ക്വുർആൻ കൊണ്ട് സ്നേഹിച്ചവരായിരുന്നു. നബി (സ്വ) യുടെ സ്വഹാബികളിൽ പെട്ട ഒരാൾ പതിവായി സൂറത്തുൽ ഇഖ്ലാസ് നമസ്കാരങ്ങളിൽ ആവർത്തിച്ചു ഓതുമായിരുന്നു.
അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “കാരണം അത് പരമ കാരുണികന്റെ വിശേഷണമാണ്. അത് പാരായണം ചെയ്യാൻ
ഞാൻ ഇഷ്ടപ്പെടുന്നു” അപ്പോൾ
നബി (സ്വ) പറഞ്ഞു: “അല്ലാഹു അവനെ ഇഷ്ടപ്പെടുന്നു എന്ന് അവനെ അറിയിക്കുക”
(ബുഖാരി, മുസ്ലിം)
••••••┈••••• ••••┈••
ആ പ്രവാചകാനുചരൻ സൂറത്തുൽ
ഇഖ്ലാസിലൂടെ അല്ലാഹുവിനെ മനസ്സിലാക്കി. അങ്ങനെ അല്ലാഹുവിന്റെ സ്നേഹം നേടിയെടുക്കുകയും ചെയ്തു. നമ്മുടെ
അവസ്ഥ നാം ആലോചിക്കുക.

പ്രിയരെ, ക്വുർആൻ ആശയ സഹിതം
പഠിക്കാൻ അല്ലാഹു ആവശ്യപ്പെടുന്നുണ്ട്.
അവർ ക്വുർആനെ പറ്റി ചിന്തിക്കുന്നില്ലേ?
അത് അല്ലാഹു അല്ലാത്തവരുടെ
പക്കൽ നിന്നുളളതായിരുന്നെങ്കിൽ
അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.
( നിസാഅ് 82)
••••••┈••••• ••••┈••
അപ്രകാരം നാം ക്വുർആൻ
ആശയ സഹിതം പഠനം നടത്തുമ്പോൾ
നമ്മുടെ ഹൃദയം പരിശുദ്ധമാകും. അവിശ്വാസികളും കപട വിശ്വാസികളും
ക്വുആ നിന്റെ ആശയം ഗ്രഹിക്കാത്തതു
കൊണ്ടാണ് അവരുടെ ഹൃദയങ്ങൾക്ക്
വെളിച്ചം ലഭിക്കാതെ പോയത്.

ക്വുർആനിന്റെ ആശയങ്ങൾ
ഗ്രഹിക്കുന്നതിലൂടെ ദീനിന്റെ നിയമങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു,
ദീൻ മനസ്സിലാക്കൽ നമ്മുടെ മേൽ നിർബന്ധ ബാധ്യതയുമാണ്. അതു കൊണ്ടാണ്
ക്വുർആൻ ആശയ സഹിതം പഠിക്കണം
എന്ന് പണ്ഡിതന്മാർ നമ്മെ
ഓർമ്മിപ്പിക്കുന്നത്.
••••••┈••••• ••••┈••
നമ്മൾ ക്വുർആനിന്റെ ആളുകളാണ്.
നാം ശ്രേഷ്ഠരാകുന്നത് ക്വുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ്.
എന്നാൽ ഇന്ന് പല രും ക്വുർആനിന്റെ
അക്ഷരങ്ങൾ അറിയുന്നവർ മാത്രമായി
മാറുന്നുണ്ട്. അതിന്റെ ആശയങ്ങൾ അവർ മനസ്സിലാക്കുന്നില്ല. അവർക്ക് ക്വുർആൻ നാളെ സാക്ഷിയാവുകയില്ല. മറിച്ച് അവർക്കെതിരിലുളള സാക്ഷിയായി രിക്കും. തൌബ
ചെയ്തിട്ടില്ലെങ്കിൽ അവർക്ക് ശിക്ഷ
ലഭിക്കുകയും ചെയ്യും.
••••••┈••••• ••••┈••
ചുരുക്കത്തിൽ ക്വുർആൻ ആശയ
സഹിതം പഠിച്ച് അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാൻ നാം പരിശ്രമിക്കണം.
നബി (സ്വ) യുടെ അനുചരന്മാർ ഓരോ
ആയത്ത് അവതരിക്കുമ്പോഴും അത്
ആശയ സഹിതം പഠിച്ച് ജീവിതത്തിൽ പ്രാവർത്തികമാക്കുമായിരുന്നു.
ആ മാതൃക നമുക്ക് പിൻപറ്റാം.
••••••┈••••• ••••┈••
പ്രിയപ്പെട്ടവരെ,
ക്വുർആൻ ആശയ പഠനത്തിന്
നമ്മുടെ മുന്നിലുളള അവസരങ്ങളെ നാം അറിയാതെ പോകരുത്. മലയാളികൾക്ക്
അമാനി മൌലവി (റഹി) യുടെ ക്വുർആൻ പരിഭാഷ, ക്വുർആനിക ആശയങ്ങൾ
പഠിക്കാനുളള അമൂല്യ നിധിയാണ്.
തന്റെ കൈയ്യിലുളള മൊബൈലിലൂടെ ലോകത്തിന്റെ ഏതു കോണിലിരുന്നും
വിശുദ്ധ ക്വുർആനിന്റെ ആശയം ആവോളം ആസ്വദി ക്കാൻ പീസ് റേഡിയോയിലെ
പ്രത്യേക പ്രോഗ്രാമായ “അന്നൂർ”
ഉപയോഗ പ്പെടുത്താവുന്നതാണ്.
ക്വുർആനിൽ നമുക്കുളള
മന:പാഠത്തിന്റെ തോതാണ് സ്വർഗത്തിലെ
നമ്മുടെ സ്ഥാനം നിർണയിക്കുന്നത്.
ക്വുർആൻ കേവല പാരയണത്തിനും
വലിയ പ്രതിഫലം ലഭിക്കുമെന്നത് വിസ്മരിക്കുന്നില്ല.

••••••┈••••• ••••┈••
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു:
ആരെങ്കിലും ക്വുർആനിനെ
ഇഷ്ടപ്പെട്ടാൽ അവൻ അല്ലാഹുവെയും റസൂലിനെയും ഇഷ്ടപ്പെട്ടു.
നാം ക്വുർആനിനെ ഇഷ്ടപ്പെടുന്നരാവുക, ക്വുർആൻ പാരായണത്തിനും ആശയ പഠനത്തിനും സമയം കണ്ടെത്തുക.
അല്ലാഹു അനുഗ്രഹിക്കട്ടെ…

കളവ് പറയാൻ ഒരു ദിവസമോ?​

കളവ് പറയാൻ ഒരു ദിവസമോ?

അലി (റ) പറഞ്ഞു: അല്ലാഹുവിന്റെ അടുക്കൽ വമ്പിച്ച പാപം കളവ് പറയുന്ന നാവാണ്.
ഏറ്റവും മോശമായ ഖേദം പരലോകത്തെ ഖേദമാണ്.ഉമർ ബിൻ അബ്ദിൽ അസീസിനോട് സംസാരിക്കുന്നതിനിടയിൽ വലീദ് ബ്നു അബ്ദിൽ മലിക് പറഞ്ഞു: “താങ്കൾ കളവ് പറഞ്ഞു” അപ്പോൾ ഉമർ ബിൻ അബ്ദിൽ അസീസ് പറഞ്ഞു: “കളവ് അത് പറയുന്നവനെ മോശമാക്കും എന്ന് അറിഞ്ഞതു മുതൽ ഞാൻ കളവ് പറഞ്ഞിട്ടേ ഇല്ല”

ഏപ്രിൽ ഒന്ന് കളവ് പറയാനുളള ദിവസമായിട്ടാണ് ചിലർ കാണുന്നത്. കളവ് പറയുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും നിസാരമായി കാണുന്ന ഒരു തലമുറ വളരുന്നു എന്നുളളത് ഗൌരവ്വത്തോടെ കാണേണ്ട ഒന്നാണ്. കളവ് പറയുന്ന വർക്ക് കഠിനമായ ശിക്ഷയുണ്ടെന്ന് മുന്നറിയിപ്പ്
നൽകിയ മതമാണ് ഇസ്ലാം.

ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ നബി (ﷺ) യുടെ ആകാശയാത്ര വിവരിക്കുന്നുണ്ട്. ജിബ്‌രീലുമൊന്നിച്ചുള്ള ആ യാത്രയില്‍ കണ്ട വ്യത്യസ്ഥ ശിക്ഷക ളാണ് ആ വിവരണങ്ങളിലെ പ്രധാന വിഷയം. അവക്കിടയില്‍ നബി (ﷺ) കണ്ട ഒരു ശിക്ഷ ഇപ്രകാരമായിരുന്നു. ഒരാള്‍ ഇരുമ്പിന്റെ മൂര്‍ച്ചയുള്ള കൊളുത്തുകള്‍ മറ്റൊരാളുടെ വായിലേക്കുകടത്തി വലിച്ചുകീറുന്നു. ഹദീസിന്റെ അവസാനഭാഗ ത്ത് ഈ ശിക്ഷകളുടെ കാരണം വിവരിക്കുന്നു. അയാള്‍ അനുഭവിക്കുന്നത് കളവു പറയുന്നതിന്റെ ശിക്ഷയാണ്.

നാളെ പരലോകത്ത് അല്ലാഹുവിന്റെ തിരു നോട്ടം ലഭിക്കാത്തവരാണ് കളവ് പറയുന്നവർ എന്ന് നബി (സ്വ) പഠിപ്പിച്ചത് കാണാം. നബി (ﷺ) പറയുന്നു: അന്ത്യദിനത്തില്‍ മൂന്ന് പേരിലേക്ക് അല്ലാഹു നോക്കുകയോ അവരെ സംസ്‌കരി ക്കുകയോ ചെയ്യില്ല. കഠിനമായ ശിക്ഷയാണ് അവര്‍ക്കുള്ളത്. വൃദ്ധനായ വ്യഭിചാരി, കളവ് പറയുന്ന ഭരണാധികാരി, പൊങ്ങച്ചക്കാരനായ
ദരിദ്രന്‍ (മുസ്‌ലിം)

യഥാർത്ഥ വിശ്വാസി കളവ് പറയില്ലെന്ന്
അല്ലാഹു ക്വർആനിലൂടെ പഠിപ്പിക്കുന്നുണ്ട്. “വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്. നുണ പറയു ന്നവരും അവര്‍ തന്നെ.” (16: 105)

കളവ് പറയുന്നവർ അവിശ്വാസികളെന്ന്
ഈ ആയത്തിലൂടെ പഠിപ്പിക്കുമ്പോൾ വിശ്വാസികൾ കളവ് പറയുന്നവരോ പ്രചരിപ്പിക്കുന്നവരോ ആകില്ലെന്ന്
മനസ്സിലാക്കാം. കപട വിശ്വാസികളുടെ അടയാളമായിട്ടാണ് കളവിനെ നബി (ﷺ) പരിചയപ്പെടുത്തുന്നത്.

നബി (ﷺ) പറയുന്നു: മുനാഫിഖിന്റെ
അടയാളങ്ങൾ മൂന്നെണ്ണമാണ്. സംസാരിച്ചാൽ അവന് കളവ് പറയും, വാക്കുപറഞ്ഞാ ൽ ലംഘിക്കും, വിശ്വസിച്ചാൽ വഞ്ചിക്കും.

ഒരിക്കൽ അനുചരന്മാർ നബി (സ്വ) യോട് ചോദിച്ചു ; അല്ലാഹുവിന്റെ ദൂതരെ, വിശ്വാസി ഭീരുവാകുമോ? നബി (ﷺ) പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി പിശുക്കനാകുമോ? നബി (ﷺ) പറഞ്ഞു: ആവാം. വീണ്ടും ചോദിച്ചു: വിശ്വാസി കളവു പറയുന്നവനാവുമോ? നബി (ﷺ) പറഞ്ഞു: ഇല്ല’

സത്യം പറയുക…

നബി (സ്വ) പറഞ്ഞു: “സത്യം പറയുക;
അതെത്ര കയ്പ്പുള്ളതാണെങ്കിലും” (തിർമിദി) മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം.
നബി (ﷺ) പറയുന്നു:
നിങ്ങൾ സത്യസന്ധത
മുറുകെ പിടിക്കുക. സത്യ സന്ധത
നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വർഗത്തിലേക്കും. നിരന്തരം സത്യസന്ധത പുലർത്തുന്ന ഒരാൾ അല്ലാഹുവിന്റെ അടുക്കൽ സത്യസന്ധനായി രേഖപ്പെടുത്തപ്പെടും. കളവിനെ നിങ്ങൾ
സൂക്ഷിക്കുക. നിശ്ചയം കളവ് അധർമത്തിലേക്ക് നയിക്കും. അധർമം നരകത്തിലേക്കും. നിരന്തരം കളവ് പറയുന്ന ഒരാൾ അല്ലാഹുവിന്റെ അടുക്കൽ കള്ളനായി രേഖ പ്പെടുത്തപ്പെടും.
തമാശക്ക് പോലും കളവ് പറയരുതെന്ന്
പഠിപ്പിച്ച മുഹമ്മദ് നബി (ﷺ) യുടെ അനുയായികളാണ് നമ്മൾ വിശ്വാസികൾ…
നബി(ﷺ) പറഞ്ഞു: “ഒരാൾ കുറ്റക്കാരനായിത്തീരാൻ അവൻ കേട്ടതെല്ലാം വിളിച്ചു പറയുക
എന്നത് മാത്രം മതി.”

കളവ് പ്രചരിപ്പിക്കരുത്.

കളവ് പറയുന്നതു പോലെ തന്നെ
സൂക്ഷിക്കേണ്ട ഒന്നാണ് കളവ് പ്രചരിപ്പിക്കൽ,
നാം അറിഞ്ഞു കൊണ്ടും അശ്രദ്ധ കൊണ്ടും
കളവ് പ്രചരിപ്പിക്കുന്നവരായി മാറുന്നുണ്ടോ
എന്ന് സ്വയം പരിശോധിക്കണം.
ലഭിക്കുന്നതെല്ലാം മറ്റുളളവർക്ക് എത്തിക്കണം എന്ന് നാം വാശി പിടിക്കേണ്ടതില്ല. ലഭിച്ചതു സത്യമാണോ എന്നും അത് മറ്റുളളവർക്ക് കൈമാറേണ്ടതാണോ എന്നും പരിശോധിക്കണം. വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങൾ
മനസ്സിരുത്തി വായിക്കുക.

1. വാർത്ത സത്യമാണോ എന്ന് സ്ഥിരീകരിക്കുക
2. അറിവുളളവരോട് അന്വേഷിക്കുക.
3. എല്ലാ സത്യവും പ്രചരിപ്പിക്കരുത്.
4. കുപ്രചരണങ്ങളുടെ ദുരന്തത്തെകുറിച്ച്

ആലോചിക്കുക.
ഇനി ആലോചിച്ച് നോക്കൂ…
പലരും പ്രചരിപ്പിക്കുന്ന വാർത്തകളുടെ അവസ്ഥയെക്കുറിച്ച്..
അല്ലാഹു നൽകിയ താക്കീത് നിങ്ങൾ വായിച്ചിട്ടില്ലേ? സത്യവിശ്വാസികളേ,
ഒരു അധർമ്മകാരി വല്ല വാർത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങൾ ആപത്തുവരുത്തുകയും, എന്നിട്ട്
ആ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേണ്ടി. (അൽ ഹുജുറാത്ത്; 6)

കളവിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ

കളവ് പറയാനും പ്രചരിപ്പിക്കാനും പ്രേരണ നൽകുന്ന കാര്യങ്ങളെ ചില പണ്ഡിത ന്മാർ എണ്ണിപ്പഠിപ്പിച്ചത് കാണാം. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ നാം ശ്രദ്ധിക്കണം.

അല്ലാഹുവിനെ ഭയമില്ലായ്മ.

അല്ലാഹു നിരീക്ഷിക്കും എന്ന ബോധം ഇല്ലാത്തതു കൊണ്ടാണ് ആളുകൾ കളവുകൾ പറയുന്നതും പ്രചരിപ്പിക്കുന്നതും. അല്ലാഹു പറയുന്നു ‘അല്ലാഹുവിന്റെ വചനങ്ങളിൽ വിശ്വസിക്കാത്തവർ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്. നുണ പറയുന്നവരും അവർ തന്നെ.’ (16: 105)

ദുനിയാവിന്റെ നേട്ടത്തിനായ്.

ഭൌതിക ലോകത്തെ നേട്ടത്തിന് വേണ്ടി
കളവ് പറയുന്നവരെ നാം ധാരാളം കണ്ടിട്ടുണ്ട്. കച്ചവടത്തിലും ബിസിനസിലും ലാഭത്തിന്
വേണ്ടി കളവ് പറയുന്നവർ,
അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ…

സദസിന്റ ശ്രദ്ധ ലഭിക്കാൻ

മറ്റുളളവർ നമ്മെ പരിഗണിക്കുന്നില്ലെന്ന് തോന്നുമ്പോൾ, അല്ലെങ്കിൽ നമുക്ക് നിലനിൽപ്പില്ലെന്ന് മനസ്സിലാവുമ്പോൾ കളവ് പ്രചരിപ്പിക്കുന്നവരെയും സമൂഹ ത്തിൽ കാണാം. തന്റെ സാന്നിദ്ധ്യം അറിയിക്കുക എന്ന
ലക്ഷ്യത്തിന് വേണ്ടി ശുദ്ധമായ കളവുകളും ആരോപണങ്ങളും എഴുതിയും പറഞ്ഞും വിടുന്നവർ..നബി (സ്വ) പറഞ്ഞു: “ജനങ്ങളെ ആശ്ചര്യഭരിതരാക്കുന്നതിന് വേണ്ടി കള്ളം പറയുന്നയാൾക്കാകുന്നു നാശം; അയാൾക്ക് തന്നെയാണ് നാശം.” (തിർമിദി)

പ്രിയരെ, ഇസ്ലാം കളവ് പറയുന്നതിനെയും പ്രചരിപ്പിക്കുന്നതിനെയും പാപമായി ട്ടാണ് പഠിപ്പിക്കുന്നത്. കളവ് പറയാതിരിക്കുക. പ്രചരിപ്പിക്കുന്നവരിൽ നമ്മളില്ലെ ന്ന് ഉറപ്പിക്കുക. കളവ് പറയുന്നതിലൂടെ നാം മറ്റുളളവരെ വിഡ്ഢിയാക്കുകയല്ല,
സ്വയം വിഡ്ഢിയാവുകയാണെന്ന്
മറന്നു പോകരുത്.
അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ…

സമീർ മുണ്ടേരി

‘ഏപ്രിൽഫൂള്‍’ എന്ന വിഡ്ഡിദിനം

'ഏപ്രിൽഫൂള്‍' എന്ന വിഡ്ഡിദിനം

സുഫ്‌യാൻ അബ്ദുസ്സലാം

ഏ പ്രിൽ ഒന്ന്  ലോക വിഡ്ഡിദിനമായി ആചരിക്കപ്പെടുന്ന ദിവസമാണ്.  തമാശക്ക് വേണ്ടി ചെറുതും വലുതുമായ തോതിൽ  ആളുകളെ ഉപദ്രവിക്കുക, കളവ് പറയുക, ആളുകളെ വിഡ്ഡികളാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഈ ദിവസത്തിൽ  ജനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.  ഒരു മുസ്‌ലിം ഈ ദിവസ ത്തെ എങ്ങനെ സമീപിക്കണം? നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം മുസ്‌ലിംകൾ ഈ ദിവസത്തെ കെങ്കേമമായി തന്നെ ആഘോഷിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രം. വിഡ്ഡിദിനത്തിന്‍റെ പൊരുളെന്ത് എന്നതിനെക്കുറിച്ചും ഇസ്‌ലാം പഠിപ്പിക്കുന്ന സാംസ്കാരിക ബോധത്തെക്കുറിച്ചുമുള്ള അജ്ഞതയാണ് ഇതിനുള്ള യഥാര്‍ത്ഥ കാരണം.

‘ഏപ്രിൽഫൂള്‍ ‘ – ചരിത്ര വിശകലനം

ഏപ്രിൽ  ഒന്നിനെ വിഡ്ഡിദിനമായി ആചരിച്ചു തുടങ്ങിയത് എന്നു മുതലാണ്?  ചരിത്രത്തിന് ഈ വിഷയത്തിൽ  വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.  1582-ൽ  ഫ്രാന്‍സിൽ ചാള്‍സ് ഒമ്പതാമന്‍റെ നേതൃത്വത്തിൽ  കലണ്ടര്‍ പരിഷ്കരിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഏറ്റവും കൂടുതൽ  പ്രചാരം നേടിയ ചരിത്രം. 1582-ന് മുമ്പ് പുതുവര്‍ഷം ആഘോഷിച്ചിരുന്നത് മാര്‍ച്ച് 25 മുതൽ  ഏപ്രിൽ 1 വരെയായിരുന്നു. ചാള്‍സ് ഒമ്പതാമനാണ് അത് ഡിസംബര്‍ 25 മുതൽ  ജനുവരി 1 വരെയുള്ള കാലയളവിലേക്ക് മാറ്റിയത്. വാര്‍ത്താ വിനിമയം വളരെ മന്ദഗതിയിലായിരുന്ന ആ കാലഘട്ടത്തിൽ  സാധാരണക്കാരായ പലരും വിവരം ലഭിക്കാതെ ഏപ്രിൽ ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിച്ചു. അങ്ങനെ ഏപ്രിൽ  ഒന്നിന് പുതുവര്‍ഷം ആഘോഷിച്ച വിവരദോഷികളെക്കുറിച്ച് മറ്റുള്ളവര്‍ ‘ഏപ്രിൽ ഫൂള്‍’ എന്നു വിളിച്ചു തുടങ്ങി. പിന്നീടത് വിഡ്ഡികളുടെ ദിനമായി രൂപാന്തരം പ്രാപിച്ചു. പുതുവര്‍ഷാഘോഷ ത്തിനു കൃസ്തീയ വിശ്വാസവുമായി അഭേദ്യമായ ബന്ധങ്ങളുണ്ട്.  എന്നാൽ ‘ഏപ്രിൽ ഫൂള്‍’ ആചരണത്തിനു പിന്നിൽ മറ്റു ചില അന്ധവിശ്വാസങ്ങളുടെ അകമ്പടി കൂടിയുണ്ട് എന്നത് പലരും മനസ്സിലാക്കാതെ പോയ ഒരു സത്യമാണ്.

ഫ്രാന്‍സിൽ  വിഡ്ഡിയാക്കപ്പെടുന്നവനെ poisson da’vril (AprilFish) എന്നാണ് വിളിക്കപ്പെട്ടിരുന്നത്.  ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ കൂടി കലര്‍ന്ന ജ്യോതിഷ വീക്ഷണ പ്രകാരം രണ്ട് മത്സ്യങ്ങളാൽ  അടയാളം നൽകപ്പെട്ടിട്ടുള്ള മീനം (pisces) രാശിമണ്ഡലത്തിൽ  നിന്നും സൂര്യന്‍ അകന്നു പോകുന്ന ദിവസമാണ് ഏപ്രിൽ ഒന്ന്. അന്നേ ദിവസം സുഹൃത്തുക്കളുടെ പിറകുവശത്ത് ചത്ത മത്സ്യത്തെ വെയ്ക്കുക എന്നത് ജ്യോതിഷത്തിൽ  വിശ്വസിച്ചിരുന്ന അവരുടെ ഒരു ആചാരമായിരുന്നത്രെ. ഒരു വിശ്വാസത്തിന്‍റെ ഭാഗമായി ആചരിക്കപ്പെട്ടിരുന്ന ഈ ആചാരം പിൽക്കാലത്ത് ചത്ത മത്സ്യത്തിന് പകരം മത്സ്യത്തിന്‍റെ കടലാസു രൂപങ്ങള്‍ വെച്ച് മറ്റുള്ളവരെ പരിഹസിക്കുന്ന ഒരു വിനോദമായി മാറുകയാണുണ്ടായത്. ചുരുക്കത്തിൽ  ‘ഏപ്രിൽ ഫിഷ്’ എന്ന ജ്യോതിഷ ആചാരമാണ് പിന്നീട്  ‘ഏപ്രിൽ ഫൂള്‍’ എന്ന’ വിനോദമായി മാറിയത്.
ഈ ചരിത്ര വിശകലനത്തിൽ നിന്നു തന്നെ ഒരു കാര്യം വ്യക്തമാണ്. വിശ്വാസപരമായും ആചാരപരമായും ഏപ്രിൽ ഫൂൾ എന്ന എപ്രിൽ ഒന്ന് ഇസ്‌ലാമിക വിശ്വാസത്തിന് തന്നെ എതിരാണ്. അല്ലാഹുവിന്‍റെ ഏകത്വത്തിൽ യഥാവിധി വിശ്വസിക്കുകയും സകല വിധ അന്ധവിശ്വാസങ്ങളെ യും അനാചാരങ്ങളെയും നിരാകരിക്കുകയും ചെയ്യുന്ന ഒരു മുസ്‌ലിം ഈ ദിനത്തെ വര്‍ജജിക്കേണ്ടതാണ്.

ഈ ദിനത്തെ ഒരു മുസ്‌ലിം വിരുദ്ധ ദിനമായി ചില ചരിത്രകാരന്മാർ  രേഖപ്പെടുത്തുന്നുണ്ട്. കാരണം സ്പെയിനിലെ മുസ്ലിം ആധിപത്യത്തിന്‍റെ അവസാനമായി അറിയപ്പെടുന്ന ഗ്രനാഡ (അന്തലൂസ്യ) യുടെ പതനം ഏപ്രിൽ  ഒന്നിനായിരുന്നു. വിശ്വാസപരമായി തകര്‍ക്കാന്‍ സാധ്യമല്ലാതിരുന്ന മുസ്‌ലിംകളെ മദ്യവും മദിരാക്ഷിയും നൽകി സുഖലോലുപരാക്കി തന്ത്രപൂര്‍വ്വം ശത്രുക്കള്‍ തുരത്തുകയായിരുന്നു എന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. ഈ സംഭവത്തിലൂടെ മുസ്‌ലിംകള്‍ വിഡ്ഡികളാക്കപ്പെട്ടുവെന്നും അതിന്‍റെ സന്തോഷത്തിലാണ് ഏപ്രിൽ  ഒന്ന് വിഡ്ഡിദിനമായി ആചരിക്കപ്പെടുന്നതെന്നും പറയപ്പെടുന്നു.

അധര്‍മ്മങ്ങളെ സാധൂകരിക്കുന്ന വിഡ്ഡിദിനം

വിഡ്ഡിദിനത്തിൽ  എത്ര കളവു പറഞ്ഞാലും കുഴപ്പമില്ല എന്നതാണ് പൊതുവിൽ  പ്രചരിപ്പിക്കപ്പെട്ട ധാരണ.  അതിന്‍റെ പേരിൽ  എത്ര തന്നെ കുഴപ്പങ്ങളുണ്ടായാലും അവയെ ചോദ്യം ചെയ്യാന്‍ പോലും പാടില്ല എന്നാണ് പലരും മനസ്സിലാക്കി വരുന്നത്. എന്നാൽ  കളവ് പറയുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഇസ്‌ലാം അതിശക്തമായി തന്നെ വിരോധിക്കുന്നതായി കാണാം. അല്ലാഹുവിന്‍റെ യഥാര്‍ത്ഥ ദാസന്മാരെ വര്‍ണ്ണിക്കുന്നേടത്ത് അവന്‍ പറയുന്നു.
“കളവിന് സാക്ഷി നിൽക്കാത്തവരും അനാവശ്യ വൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കിൽ മാന്യരാരായിക്കൊണ്ട് കടന്നു പോകുന്നവരുമാകുന്നു അവര്‍”. (ഖുര്‍ആന്‍ 25: 72)

മുഹമ്മദ് നബി (സ) ഇപ്രകാരം പറഞ്ഞതായി അബൂ ഹുറൈറ(റ)യിൽ  നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.  ‘കപടവിശ്വാസിയുടെ ലക്ഷണം മൂന്നാണ്. സംസാരിക്കുമ്പോള്‍ കളവ് പറയുക, വാഗ്ദത്തം ചെയ്താൽ ലംഘിക്കുക, വിശ്വസിച്ചാൽ  ചതിക്കുക എന്നിവയാണത്”. (ബുഖാരി 31, മുസ്‌ലിം 59).

തമാശക്ക് വേണ്ടി എത്ര കളവുകളും പറയാം എന്നാ ണ് ചിലരൊക്കെ കരുതുന്നത്. ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ കളവ് പറയുന്നതിനെ ന്യായീകരിക്കുന്നവരും ഇതു തന്നെയാണ് പറയാറുള്ളത്. യഥാര്‍ത്ഥത്തിൽ കളവ് പറയുന്നത് തമാശയായിട്ടായാലും ഗൗരവത്തോടു കൂടിയായാലും പാപമാണ് എന്നാണ് ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കുന്നത്. തമാശ പറയുന്നത് ഇസ്‌ലാം വിലക്കിയിട്ടില്ല. പ്രവാചകന്‍ അനുയായികളോടും വീട്ടുകാരോടുമൊക്കെ തമാശ പറഞ്ഞതായി കാണാം. പക്ഷെ സത്യത്തിന്‍റെയും സഭ്യതയുടെയും സീമകള്‍ ലംഘിച്ചു കൊണ്ടുള്ള തമാശകളായിരുന്നില്ല പ്രവാചകന്‍റേത്.
ഇബ്നു ഉമര്‍ (റ) വിൽ  നിന്ന്: പ്രവാചകന്‍ (സ) പറഞ്ഞു: “ഞാന്‍ തമാശ പറയാറുണ്ട്; പക്ഷെ ഞാന്‍ സത്യമായിട്ടല്ലാതെ ഒന്നും പറയാറില്ല.” (ത്വബ്റാനി – അൽകബീര്‍ 12/391 – സ്വഹീഹു  ജാമിഅ് 2494- അൽബാനി).

ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിക്കുകയും അപരന്‍റെ പേടിയെ ആസ്വദിക്കുയും ചെയ്യുക എന്നതാണ് എപ്രിൽ ഫൂള്‍ വിനോദത്തിലെ പ്രധാന ഇനം. എന്നാൽ  തിരുദൂതര്‍ (സ) പഠിപ്പിക്കുന്നതിങ്ങനെയാണ്.
അബ്ദുറഹ്’മാനുബ്നു അബീലൈല പറയുന്നു: പ്രവാചകാനുയായികള്‍ ഞങ്ങളോട് പറയുകയുണ്ടായി: ഒരിക്കൽ  അവര്‍ പ്രവാചകന്‍റെ കൂടെ യാത്രയിലായിരിക്കെ, അവരിലൊരാള്‍ ഉറങ്ങിപ്പോയി. അവരിൽ  ചിലര്‍ അയാളുടെ അമ്പുകള്‍ (തമാശയായി) മാറ്റി വെച്ചു. അയാള്‍ ഉണര്‍ന്നപ്പോള്‍ അമ്പുകള്‍ കാണാതെ പരിഭ്രമിച്ചു. ഇതു കണ്ട് കൂടെയുള്ളവര്‍ ചിരിക്കാന്‍ തുടങ്ങി. പ്രവാചകന്‍ (സ) ചോദിച്ചു. എന്തിനാണ് ചിരിക്കുന്നത്? അവര്‍ പറഞ്ഞു. ഒന്നുമില്ല, ഞങ്ങള്‍ അയാളുടെ അമ്പുകള്‍ എടുത്തു വെച്ചു. അയാള്‍ പേടിച്ചു പോയി. തിരുദൂതര്‍ (സ) പ്രതിവചിച്ചു. “ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല. (അബൂദാവൂദ് 5004, സ്വഹീഹു  ജാമിഅ് 7658 – അൽബാനി)    

മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടല്ല  തമാശ ആസ്വദി   ക്കേണ്ടത് എന്ന് ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു.
വിഡ്ഡിദിനത്തിൽ മറ്റൊരാളുടെ വസ്തുക്കള്‍ എടുത്തു വെച്ച് കുറേ നേരത്തേക്കെങ്കിലും അറിയാത്ത ഭാവം നടിച്ച് സ്വന്തം സഹോദരന്‍റെ വിഷമാവസ്ഥയെ ആസ്വദിക്കുന്നവന്‍ യഥാര്‍ത്ഥത്തിൽ  സ്വയം വിഡ്ഡിയാവുക യാണ് ചെയ്യുന്നത്. പ്രവാചകന്‍ (സ) നൽകുന്ന താക്കീത് ശ്രദ്ധിക്കുക.
അബ്ദുല്ലാഹിബ്നു സാഇബ് അൽ യസീദ് അദ്ദേഹത്തിന്റെ പിതാവിൽ  നിന്നും പിതാമഹനിൽ നിന്നും ഉദ്ധരിക്കുന്നു. പ്രവാചകന്‍(സ) പറയുന്നതായി കേട്ടു. “നിങ്ങളിലൊരാളും അയാളുടെ സഹോദരന്‍റെ സാധനങ്ങള്‍ തമാശയായിട്ടോ അല്ലാതെയോ എടുക്കരുത്. തന്‍റെ സഹോദരന്‍റെ ഒരു വടി ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ   അയാളത് തിരിച്ചു കൊടുക്കട്ടെ.’ (അബൂദാവൂദ് 5003, സ്വഹീഹു  ജാമിഅ് 7578 – അൽബാനി).

കളവ് പറയൽ  ഇന്നൊരു കലയായി അവതരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ജനങ്ങളെ ചിരിപ്പിക്കുന്നതിനും സ ന്തോഷിപ്പിക്കുന്നതിനും കളവ് പറയൽ  മത്സരങ്ങള്‍ വരെ സംഘടിപ്പിക്കപ്പെടുന്നു എന്നത് എത്രമാത്രം ഗൗരവമുള്ളതാണ് എന്ന് പലരും ചിന്തിക്കാറില്ല.  തമാശക്ക് വേണ്ടിയല്ലേ?, അതിലെന്താണ് ഇത്ര കുഴപ്പം, സത്യമല്ല എന്നറിഞ്ഞു കൊണ്ടു തന്നെയല്ലേ? എന്നൊക്കെ ചോദിച്ച് അത്തരം കാര്യങ്ങളെ ന്യായീകരിക്കുന്നവരു ണ്ട്. അവരോട് പ്രവാചകന്‍ (സ) പറയുന്നു.
മുആവിയത്തുബ്നു ഹൈദ(റ)യിൽ നിന്ന്: പ്രവാചകന്‍ (സ) പറയുന്നതായി ഞാന്‍ കേട്ടു. “ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി സംസാരിക്കുകയും കളവ് പറയുകയും ചെയ്യുന്നവന് നാശം; അവന്ന് നാശം.” (തിര്‍മിദി 235, അബൂദാവൂദ് 4990).

എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ മാതാപിതാക്കള്‍ അവരുടെ താൽപര്യങ്ങള്‍ക്കായി ചെറിയ ചെറിയ കളവുകള്‍ പറഞ്ഞ് കബളിപ്പിക്കാറുണ്ട്. ആരും അത്ര ഗൗരവത്തോടു കൂടി അതിനെ കാണാറില്ല എന്നതാണ് വസ്തുത. പക്ഷെ ഈ ഹദീസ് ശ്രദ്ധിക്കുക.  അബൂഹുറൈറ(റ)യിൽ  നിന്ന്: പ്രവാചകന്‍ (സ) പറ ഞ്ഞു. “ആരെങ്കിലും ഒരു ചെറിയ കുട്ടിയോട് ‘ഇവിടെ വരൂ, ഇത് നീ എടുത്തോ’ എന്നു പറയുകയും, ഒന്നും നൽകാതിരിക്കുകയും ചെയ്യുകയാണെങ്കിൽ  അതൊരു കളവായിട്ടാണ് പരിഗണിക്കുക. (അബൂദാവൂദ് 4991 – സ്വഹീഹു  ജാമിഅ് 1319 – അൽബാനി).

അനുവദിക്കപ്പെട്ട കളവുകള്‍

എങ്കിലും കളവ് പറയുന്നത് അനുവദിക്കപ്പെട്ട ചില സന്ദര്‍ഭങ്ങളുണ്ട്. യുദ്ധം, ഭിന്നിച്ച് നിൽക്കുന്ന രണ്ടാളുകള്‍ക്കിടയിൽ   രഞ്ജിപ്പുണ്ടാക്കുക, സ്നേഹവും സൗഹൃദവും നില നിര്‍ത്തുന്നതിനായി ഒരാള്‍ ഭാര്യയോട് പറയുന്നത്, എന്നിവയാണ് പ്രസ്തുത സന്ദര്‍ഭങ്ങള്‍. അത്തരം സന്ദര്‍ഭങ്ങളിലും അല്ലാഹുവിലുള്ള ഭയഭക്തി നിലനിര്‍ത്തി അവനെ സൂക്ഷിച്ചു കൊണ്ടായിരിക്കണം പെരുമാറേണ്ടത്.
അസ്മാഅ് ബിൻത് യസീദിൽ  നിന്ന്: അല്ലാഹുവിന്‍റെ
തിരുദൂതര്‍ (സ) പറഞ്ഞു. “മൂന്നു സന്ദര്‍ഭങ്ങളിലല്ലാതെ കളവ് പറയുന്നത് അനുവദിക്കപ്പെട്ടിട്ടില്ല. ഒരാള്‍ തന്‍റെ ഭാര്യയെ പ്രീതിപ്പെടുത്താന്‍ വേണ്ടി പറയുന്നത്, യുദ്ധത്തിൽ,  ആളുകള്‍ക്കിടയിൽ  രഞ്ജിപ്പുണ്ടാക്കുന്നതിനു വേണ്ടി പറയുന്നത്.” (തിര്‍മിദി1939, സ്വഹീഹു  ജാമിഅ് 7723 – അൽബാനി).

തമാശക്ക് വേണ്ടി കളവ് പറയാമായിരുന്നെങ്കിൽ  അനുവദിക്കപ്പെട്ട കളവുകളുടെ കൂട്ടത്തിൽ  പ്രവാചകന്‍ (സ) അതു കൂടി എടുത്തു പറയുമായിരുന്നു.

അവസാനമായി….

സുഹൃത്തുക്കളെ, ജീവിതം ഗൗരവമുള്ളതാണ്. കളിയും ചിരിയും തമാശയുമൊക്കെ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജീവിതത്തെ മുഴുവന്‍ കളി തമാശയായി നാം കാണരുത്. വിനോദങ്ങളിൽ അനുവദിക്കപ്പെട്ടവയിൽ  നമുക്കേര്‍പ്പെടാം. വിരോധിക്കപ്പെട്ടവയിൽ   നിന്നും പാടെ മാറി നിൽക്കുക. ജീവിതത്തിന്‍റെ പൊലിമയിൽ  നാം സ്വയം വിഡ്ഡികളാവാതിരിക്കുക.

“ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, ഒരു പിതാവിനും തന്‍റെ പുത്രന് ഒന്നും ചെയ്തു കൊടുക്കാന്‍ സാധിക്കാത്ത, ഒരു പുത്രനും തന്‍റെ പിതാവിന് ഒന്നും ചെയ്തു കൊടുക്കാന്‍ സാധിക്കാത്ത ദിവസത്തെ സൂക്ഷിക്കുക. അല്ലാഹുവിന്‍റെ വാഗ്ദത്തം സത്യമാണ്. ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതി രിക്കട്ടെ. മഹാവഞ്ചകനായ പിശാച് അല്ലാഹുവിൽ നിന്ന് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ”  
(ഖുര്‍ആന്‍ 31:33)

പ്രവാസികളെ, പഴിക്കുമ്പോൾ TK AShraf

പ്രവാസികളെ, പഴിക്കുമ്പോൾ കോവിഡ്

TK Ashraf
(Gen.Convener Wisdom Global Islamic Mission)

കേരളത്തിൽ കോവിഡ് വ്യാപനത്തിൻ്റെ തുടക്കം ഇറ്റലിയിൽ നിന്ന് എത്തിയവരായതിനാൽ വിദേശത്ത് നിന്ന് വരുന്നവരെ ഭീതിയോടെയാണ് സമൂഹം കാണുന്നത്. അതിനു ശേഷം വന്ന ചിലരുടെ അക്ഷന്തവ്യമായ അപരാധം ഈ ഭീതിയെ ശരിവെക്കുകയും ചെയ്തു. മകൻ വരുന്നതറിഞ്ഞ് വീട് പൂട്ടിപ്പോയ രക്ഷിതാക്കളുടെ വാർത്തയും നാം വായിച്ചു.ദീർഘയാത്ര കഴിഞ്ഞെത്തുന്ന ആർക്കും കോവിഡ് ബാധക്കുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് അവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

 

ഇതിൻ്റെ മറുവശവും നാം കാണാതിരുന്നു കൂടാ. ബോധപൂർവ്വമാരും രോഗവ്യാപനത്തിനായി ശ്രമിക്കില്ലെന്ന കാര്യം ഉറപ്പാണ്. കോവിഡിൻ്റെ ഗൗരവവും അത് വ്യാപിക്കുന്ന വഴികളും തുടക്കത്തിൽ തിരിച്ചറിയാൻ പലർക്കും സാധിച്ചിട്ടില്ല. ഇപ്പോഴുള്ള ശക്തമായ ബോധവൽക്കരണം അന്നുണ്ടായിരുന്നില്ല.എന്നാൽ ഒറ്റപ്പെട്ട ചിലർ കാണിച്ച അലംഭാവത്തിന് ഇതൊന്നും ഒരു കാരണമല്ലതാനും.
ഏതായാലും ഇപ്പോൾ സ്വദേശികളും വിദേശികളും അതീവ ജാഗ്രതയിലാണ്.ഈ സമയത്ത് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ധാരാളം പ്രവാസികളുണ്ട്. നാട്ടിലേക്ക് യാത്ര ചെയ്താലുണ്ടാകുന്ന അപകടം തിരിച്ചറിഞ്ഞ് സ്വന്തത്തിൻ്റെയും നാടിൻ്റെയും സുരക്ഷയോർത്ത് അവിടെ തന്നെ തുടരുകയാണവർ.മഹാഭൂരിപക്ഷം പ്രവാസികളും ഇങ്ങനെയുള്ളവരാണ്. ഏതാനും ചിലർ കാണിച്ച അവിവേകത്തിൻ്റെ പേരിൽ പ്രവാസികളെ മൊത്തത്തിൽ ആക്ഷേപിക്കരുത്. കേരളം എന്തെല്ലാം നേടിയിട്ടുണ്ടോ അതിൻ്റെയെല്ലാം പിന്നിൽ പ്രവാസികളുടെ വിയർപ്പിൻ്റെ ഗന്ധവും കണ്ണീരിൻ്റെ ഉപ്പും അലിഞ്ഞു ചേർന്നിട്ടുണ്ട്. നാട്ടിലെത്തിയ പലരും ജോലി നഷ്ടപ്പെട്ടവരാണ്. ഇനി ജീവിതമാർഗമെന്താണന്ന് അവരുടെ മുമ്പിൽ ഉത്തരമില്ലാത്ത ചോദ്യമാണ്.
വിദേശത്തുള്ളവരും വീട്ടുതടങ്കലിലാണ്.ശമ്പളം മുടങ്ങിയിരിക്കുന്നു. കോവിഡ് ഭീതി മാറി നിന്നാൽ തന്നെ പഴയ ജോലിയിൽ എത്ര പേർക്ക് തിരിച്ചെത്താനാകുമെന്നറിയില്ല. കോവിഡ് വ്യാപനത്തിൻ്റെ കണക്ക് നോക്കി നെടുവീർപ്പിടുകയാണവർ. അതിനിടയിൽ സോഷ്യൽ മീഡിയയിൽ അവരെക്കുറിച്ചുള്ള ആക്ഷേപങ്ങൾ സഹിക്കാൻ അവർക്കാവില്ല.
സ്വദേശമെന്നോ വിദേശമെന്നോ വ്യത്യാസമില്ലാതെ ലോകം മുഴുവൻ ഒരേ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരേ വികാരമാണ് എല്ലാവരെയും കീഴ്പ്പെടുത്തിയിരിക്കുന്നത്. നമ്മളെല്ലാം തുല്യ ദു:ഖിതരാണ്. പരസ്പരം പ്രാർത്ഥിക്കുക. കോവിഡിൻ്റെ ഭൗതിക കാരണത്തിനപ്പുറം ആത്മീയ തലത്തിൽ കൂടി വിശകലനം ചെയ്യാൻ സാധിക്കണം. സ്രഷ്ടാവിലേക്ക് മടങ്ങണം. ആഡംബര ജീവിതം അവസാനിപ്പിക്കണം. വിശ്വാസ- കർമ്മ മേഖലകളിൽ പുനപരിശോധന നടത്തണം. പശ്ചാതാപം വർധിപ്പിക്കണം.
അല്ലാഹു നമ്മുടെ എല്ലാ പ്രയാസങ്ങളും നീക്കിത്തരുമാറാകട്ടെ

ഖബ്ബാബ്നു അറത്തു (റ )​

ഖബ്ബാബ്നു അറത്തു (റ )

നിപുണനായ കൊല്ലപ്പണിക്കാരനായിരുന്നു ഉമ്മുഅൻമാറിന്റെ അടിമയായിരുന്നു  ഖബ്ബാബുബ്നു അറത്ത് (റ). മക്കയിലെ കച്ചവടക്കാർക്കും യോദ്ധാക്കൾക്കും വാൾ നിർമ്മിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തൊഴിൽ. ഒരു ദിവസം ഒരു ഖുറൈശി സംഘം ഖബ്ബാബ് (റ) നെ അന്വേഷിച്ചു ചെന്നു . പതിവിന് വിപരീതമായി അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. അവർ അൽപനേരം കാത്തിരുന്നു . അധികം താമസിയാതെ ഖബ്ബാബ് (റ) വന്നു. ആഗതരെ അഭിവാദ്യം ചെയ്തു. അദ്ദേഹം അവരുമായി ജോലിസ്ഥത്ത് കടന്നിരുന്നു. “ഖബ്ബാബ്, ഞങ്ങൾ ഏൽപ്പിച്ച വാളിന്റെ പണി തീർന്നിട്ടുണ്ടോ?”. ആഗതരിൽ ഒരാൾ ചോദിച്ചു . ഖബ്ബാബ് ( റ ) അദ്ദേഹത്തിന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ പറഞ്ഞു : “ ആ മനുഷ്യന്റെ കാര്യം അത്ഭുതം തന്നെ ‘ ആഗതൻ : ഹേ മനുഷ്യാ ! എന്തു കാര്യമാണ് താങ്കൾ പറയുന്നത് . ഞാൻ ചോദിച്ചത് കേട്ടില്ലേ ? ഞങ്ങൾ ഏൽപ്പിച്ച വാൾ എവിടെ . അത് പണി തീർന്നിട്ടുണ്ടോ ? ഖബ്ബാബ് ( റ ) നിസ്സംഗഭാവത്തിൽ, തല ഉയർത്തി ആഗതരെനോക്കിക്കൊണ്ടു ചോദിച്ചു: “ അല്ലാ, നിങ്ങൾ അദ്ദേഹത്തെ കാണാറില്ലേ? അദ്ദേഹത്തിന്റെ വചനങ്ങൾ ശ്രദ്ധിക്കാറില്ലേ?  ആഗതർ അത്ഭുതത്തോടെ പരസ്പരം നോക്കി. ഒരാൾ പരിഹാസഭാവത്തിൽ ഖബ്ബാബ് (റ) യോട് ചോദിച്ചു: “ നീ അദ്ദേഹത്തെ കാണാറുണ്ടോ ?  ഖബ്ബാബ് ( റ ) : ആരെയാണ് നിങ്ങളുദ്ദേശിക്കുന്നത് ? ആഗതൻ : നീ പറയുന്ന ആളെ തന്നെ .ഖബ്ബാബ് ( റ ) : അതേ , ഞാൻ അദ്ദേഹത്തെ കാണാറുണ്ട്. അദ്ദേഹത്തിന്റെ വചനങ്ങൾ ശ്രദ്ധിക്കാറുണ്ട്. ആ വായിലൂടെ  സത്യം ഒഴുകിവരുന്നു. അത് ദൈവ വചനങ്ങൾ തന്നെയാണ്. ആഗതർക്ക് കാര്യം മനസ്സിലായി. കോപാന്ധിയായി ഒരാൾ അട്ടഹസിച്ചു: “ആരെക്കുറിച്ചാണെടാ നീ പറയുന്നത്?  ഒരു പരിശുദ്ധാത്മാവിന്റെ ഗാംഭീര്യത്തോടെ ഖബ്ബാബ് (റ) ശാന്തനായി പറഞ്ഞു : “ ആരെക്കുറിച്ചെന്നോ? ആ മഹാനായ മനുഷ്യനെക്കുറിച്ചല്ലാതെ വേറെ ആരെക്കുറിച്ച് പറയാനാണ്? അവിടെനിന്ന് സത്യം നിർഗ്ഗളിക്കുന്നു. പ്രകാശം ജ്വലിക്കുന്നു . അതെ, അദ്ദേഹം ദൈവത്തിന്റെ പ്രവാചകനാണ്. അദ്ദേഹം നമ്മെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നു. പിന്നീട് അവിടെ എന്തെല്ലാം സംഭവിച്ചു എന്ന് ഖബ്ബാബ് (റി)ക്ക് അറിഞ്ഞു കൂടാ. ബോധം തിരിച്ചുകിട്ടിയപ്പോൾ ആഗതർ സ്ഥലം വിട്ടിരുന്നു . ശരീരവും വസ്ത്രങ്ങളും രക്തത്തിൽ കുളിച്ചിരുന്നു. ദേഹമാസലം ചതഞ്ഞരഞ്ഞ വേദന തോന്നുന്നുണ്ടായിരുന്നു. ഖബ്ബാബ് ( റ ) ഒരുവിധം വേച്ചുവേച്ച് തന്റെ വീട്ടിനുള്ളിൽ കേറി. മുറിവുകളിൽ നിന്ന് രക്തം തുടച്ചു ശീലവെച്ചുകെട്ടി. അന്നുമുതൽ അദ്ദേഹം മർദ്ദിതരും പീഡിതരുമായ സഹാബിമാരുടെ മുമ്പന്തിയിൽ നിലയുറപ്പിച്ചു. ബഹു ദൈവാരാധനയുടെയും സ്വേഛാതിപത്യത്തിന്റെയും മരണമണി മുഴക്കിക്കൊണ്ടിരുന്നു. അതിനുവേണ്ടി ഒരു മനുഷ്യൻ സഹിക്കാവുന്നതിലുപരി മർദ്ദനങ്ങൾ അദ്ദേഹം സഹിക്കുകയും ചെയ്തു. ശഅബി പറയുന്നു : ഖബ്ബാബ് (റ) വളരെയധികം സഹിച്ചു. ശത്രുക്കളിൽ നിന്ന് അദ്ദേഹത്തിന്ന് ഒട്ടും ദയ ലഭിച്ചില്ല. അവർ അദ്ദേഹത്തിന്റെ നഗ്നമായ പുറത്ത് ചുട്ടുപഴുത്ത കല്ലുകൾ കയറ്റിവെച്ചു. അദ്ദേഹത്തിന്റെ മാംസം കരിഞ്ഞു പോയിരുന്നു .

ഖബ്ബാബ് (റ) സഹിച്ച യാതനകൾ ഭയാനകമായിരുന്നു. പക്ഷെ അതിനെ കവച്ചുവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സഹനശക്തി. വാളുണ്ടാക്കാൻ തന്റെ വീട്ടിലൊരുക്കിവെച്ച ഇരുമ്പ് സാധനങ്ങൾ പോലും അവർ ഖബ്ബാബ് (റ) ക്കെതിരെ ആയുധമായി പ്രയോഗിച്ചു. അവ ചുട്ടുപഴുപ്പിച്ച് അദ്ദേഹത്തിന്റെ കൈകളും പാദങ്ങളും പൊള്ളിച്ചു. മുസ്ലിമായതുകൊണ്ട് ത്യാഗവും യാതനയും അനുഭവിക്കുന്ന തന്റെ നിസ്സഹായരും ദുർബ്ബലരുമായ സഹോദരൻമാരുമൊത്ത് അദ്ദേഹം ഒരിക്കൽ നബി (സ) യെ സമീപിച്ചു ഇങ്ങനെ സങ്കടപ്പെടുകയുണ്ടായി: “ നബിയെ, അവിടുന്ന് ഞങ്ങളുടെ സഹായത്തിനുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും, എത്രമാത്രം കഷ്ടപ്പാടുകളാണ് ഞങ്ങൾ അനുഭവിക്കുന്നത്. നബി ( സ ) അന്നേരം ഒരു പുതപ്പ് പുതച്ച് കഅബയുടെ തണലിൽ ഇരിക്കുകയായിരുന്നു. ഇത് കേട്ടപ്പോൾ അവിടുത്തെ വദനം ചുവന്നുപോയി. നബി ( സ ) ഇങ്ങനെ പറഞ്ഞു: “ നിങ്ങളുടെ മുൻഗാമികൾ സത്യവിശ്വാസത്തിന്റെ സംരക്ഷണ ത്തിനുവേണ്ടി സഹിച്ച ത്യാഗങ്ങൾ എത്രമാത്രമായിരുന്നുവെന്ന് അറിയാമോ? ഭൂമിയിൽ ഒരു കുഴിയുണ്ടാക്കി വിശ്വാസിയെ പിടിച്ച് അതിൽ കിടത്തി ഈർച്ചവാള് തലയിൽവെച്ചു ദേഹം രണ്ടാക്കിപ്പിളർത്തും. എന്നിട്ടും അവർ വിശ്വാ സത്തിൽ നിന്നും വ്യതിചലിച്ചില്ല . ഇരുമ്പിന്റെ ചീർപ്പ് കൊണ്ട് മാംസം എല്ലിൽ നിന്ന് ചീകിവേർപ്പെടുത്തിയിട്ടും അവർ പതറിയില്ല. “സൻആയിൽ നിന്ന് , ഹളറമൗത്തിലേക്ക് പോകുന്ന ഒരു യാത്രക്കാരന് അല്ലാഹുവിനെയും അവന്റെ ആടുകൾക്ക് ചെന്നായയെയുമല്ലാതെ ഒന്നും ഭയ പ്പെടാതാകുമാറ് അല്ലാഹു ഈ മതത്തെ പരിപൂർണ്ണ വിജയത്തിലെത്തിക്കും. പക്ഷെ നിങ്ങൾ ധ്യതിപ്പെടാനായിട്ടില്ല. ‘ഖബ്ബാബ് (റ) ക്കും കൂട്ടുകാർക്കും ഇത് കേട്ടപ്പോൾ മനക്കരുത്തും ദാർഢ വും വർദ്ധിക്കുകയാണുണ്ടായത്

.
അല്ലാഹുവിന്നും റസൂലിന്നും ഞങ്ങളോട് കൂടുതൽ സന്തുഷ്ടിയുണ്ടാകുമാറ് , പരീക്ഷണഘട്ടങ്ങളിൽ തീക്ഷണമായ ത്യാഗത്തിന്റെയും ക്ഷമയുടെയും മാത്യക രചിക്കണമെന്ന് അവർ പ്രതിജ്ഞയെടുത്തു . ഖബ്ബാബ് (റ) ദൈവപ്രീതിക്കുവേണ്ടി ക്ഷമയോടും ദൃഢതയോടും കൂടി കുടുതൽ ഭീകരമായ അക്രമങ്ങൾക്ക് വിധേയനായി . ഖുറൈശികൾ ഉമ്മുഅൻമാറിനെ സമീപിച്ച് തന്റെ അടിമയായ ഖബ്ബാബ് (റ ) ഇസ്ലാമിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവശ്യപ്പെട്ടു . അന്നുമുതൽ ആ സ്ത്രീ ഖബ്ബാബ് (റ) യെ നിർദ്ദയം മർദ്ദിക്കാൻ തുടങ്ങി . ക്രൂരയായ അവൾ കമ്പി പഴുപ്പിച്ച് ഖബ്ബാബ് (റ) ന്റെ നെറുകയിൽ വെച്ചു . അദ്ദേഹം വേദന കടിച്ചിറക്കി . ശത്രുവിന്റെ മുമ്പിൽ അസ്വസ്ഥതപോലും പ്രകടിപ്പി ച്ചില്ല . ഖബ്ബാബ് (റ) യെ സത്യവിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കുക മാത്രമായിരു ന്നു അവരുടെ ഉദ്ദേശ്യം . വേദനാജനകമായ ആ കാഴ്ച ഒരിക്കൽ നബി (സ) നേരിൽ കാണുകയു ണ്ടായി . തനിക്ക് എന്ത് ചെയ്യാൻ കഴിയും ? ദുഃഖം കൊണ്ട് ആ ഹൃദയം അണപൊട്ടി . കപോലങ്ങളിലുടെ കണ്ണുനീർ ഉതിർന്നുവീണു . നബി ( സ ) ഇരു കൈകളുമുയർത്തി തേങ്ങിക്കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു : “ നാഥാ , നീ ഖബ്ബാബിനെ സഹായിക്കേണമേ . ‘ ‘ നബി (സ) യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു . ദിവസങ്ങൾ കഴിഞ്ഞില്ല . ഉമ്മുഅൻമാറിന്ന് മാരകമായ ഒരു അപൂർവ്വരോഗം പിടിപ്പെട്ടു . പേ ഇളകിയ പട്ടിയെപ്പോലെ അവൾ പൊറുതിമുട്ടി ഓടിക്കൊണ്ടിരുന്നു . വൈദ്യൻമാർ ആ രോഗത്തിന്ന് നിർദ്ദേശിച്ച ചികിൽസ അത് ഭുതകരവും ഭയാനകവുമായിരുന്നു . രാവിലെയും വൈകുന്നേരവും ഇടവിടാതെ കമ്പി പഴുപ്പിച്ച് തലക്ക് ചുടുവെക്കാനായിരുന്നു അവർ നിർദ്ദേശിച്ചത് . ഖബ്ബാബ് (റ) യോട് ആ സ്ത്രീ ചെയ്ത ക്രൂരതക്ക് അങ്ങനെ അല്ലാഹു ശിക്ഷ നൽകി . ഖുറൈശികൾ സത്യവിശ്വാസത്തെ ആക്രമംകൊണ്ട് എതിരിടാൻ തുടങ്ങിയപ്പോൾ , മുസ്ലിംകൾ സഹനം കൊണ്ട് അക്രമത്തെ ചെറുത്തുനിന്നു . കുടുതൽ അക്രമത്തിന് വിധേയരായത് ഖബ്ബാബ് (റ) യെ പോലുള്ള ദുർബ്ബല വിഭാഗക്കാരായിരുന്നു .
യാതനയുടെ നെരിപ്പോടിൽ നീറിനീറി എരിയുമ്പോഴും ഖബ്ബാബ് (റ) ന്റെ സേവനപരിധി വിശാലമായിരുന്നു . ഖുറൈശികളെ ഭയന്ന് വിശ്വാസം രഹസ്യമായി സൂക്ഷിച്ച മുസ്ലിംകളുടെ വീടുകളിൽ അദ്ദേഹം കുടെകൂടെ കയറിയിറങ്ങി . അവർക്ക് പരിശുദ്ധ ഖുർആൻ സൂക്തങ്ങൾ ഓതി പഠിപ്പിച്ചും അവരെ ഉപദേശിച്ചും കൊണ്ടിരുന്നു . സഹോദരി ഫാത്തിമയും അവരുടെ ഭർത്താവ് സഈദും പുതിയ മതം ആശ്ലേഷിച്ച വിവരമറിഞ്ഞു ഉമർ (റ) കോപാന്ധനായി അവരുടെ വീട്ടിൽ പ്രവേശിച്ചപ്പോൾ , ഫാത്തിമക്കും സഈദിന്നും (റ) പരിശുദ്ധ ഖുർആൻ പഠിപ്പിച്ചുകൊണ്ട് ഖബ്ബാബ് (റ) ആ വീട്ടിലുണ്ടായിരുന്നു . പരിശുദ്ധ ഖുർആന്റെ വശ്യശക്തിയിൽ ആകൃഷ്ടനായ ഉമർ (റ) ക്ക് അർഖ മിന്റെ വീട്ടിലേക്ക് വഴികാണിച്ചത് ഖബ്ബാബ് (റ) യായിരുന്നു . ഖബ്ബാബ് (റ) എല്ലാ വിപൽഘട്ടത്തിലും യുദ്ധങ്ങളിലും നബി (സ) യുടെ കുടെ പങ്കെടുത്തിരുന്നു . ഉമർ (റ) യുടെയും ഉസ്മാൻ (റ) യുടെയും ഭരണകാലത്ത് ഇസ്ലാമിക ലോകം സാമ്പത്തികമായി വലിയ പുരോഗതി കൈവരിച്ചു . ഇസ്ലാമിന്റെ ആദ്യകാലസേവകനായ മുഹാജിർ എന്ന നിലക്ക് അദ്ദേഹത്തിന്ന് ഒരു വലിയ സംഖ്യ ബൈത്തുൽമാലിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നു . അക്കാലത്ത് അദ്ദേഹം കുഫയിൽ ഒരു ചെറിയ വീട് പണിതു . അവിടെ താമസമാക്കി . തനിക്ക് കിട്ടുന്ന തുക അദ്ദേഹം വീട്ടിൽ ഒരു നിശ്ചിതസ്ഥലത്ത് തുറന്നു വക്കുമായിരുന്നു . തന്റെ സ്നേഹിതൻമാരും സുഹൃത്തുക്കളും ആവശ്യാനുസരണം അതിൽ നിന്ന് എടുത്ത് ഉപയോഗിച്ചിരുന്നു . നബി (സ) യെയും ഇസ്ലാമിന്ന് വേണ്ടി ജീവത്യാഗം ചെയ്തു തന്റെ സ്നേഹിതൻമാരെയും ഓർത്ത് അദ്ദേഹം എപ്പോഴും കണ്ണുനീർ വാർക്കുമായിരുന്നു .

“ ഞങ്ങളിന്നനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഒന്നും കാണാൻ കഴിയാതെ യാതന മാത്രം സഹിച്ച് മൺമറഞ്ഞവരാണല്ലോ അവർ . ‘ ‘ എന്നദ്ദേഹം സങ്കടപ്പെടു മായിരുന്നു. മരണശയ്യയിലായിരുന്ന ഖബ്ബാബ് (റ) നെ സന്ദർശിച്ച സ്നേഹിതൻമാർ അദ്ദേഹത്തോട് പറഞ്ഞു: “ ഖബ്ബാബ്, സന്തുഷ്ടനാവുക, അങ്ങയുടെ സ്നേഹിതൻമാരെ കണ്ടുമുട്ടു ന്ന സുദിനം സമാഗതമായിരിക്കുന്നു . ഖബ്ബാബ് (റ) പറഞ്ഞു: “ എനിക്കൊട്ടും വിഷാദമില്ല, പക്ഷെ നിങ്ങൾ ഓർമ്മിപ്പിക്കുന്ന ആ സ്നേഹി തൻമാർ .  അവരുടെ പ്രതിഫലം മുഴുവനും പരലോകത്തിനു വേണ്ടി മാറ്റി വെച്ചവരാണവർ . ഈ ലോകത്ത് അവർക്ക് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല . നാം എത്ര അനുഗ്രഹീതരായാണ് ഇന്ന് ജീവിക്കുന്നത്. ‘പിന്നീട് അദ്ദേഹം തന്റെ മുറിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: “എന്റെ പക്കലുള്ളത് മുഴുവനുമതാ കിടക്കുന്നു . ഞാൻ ആർക്കുമത് തടഞ്ഞിട്ടില്ല . ഒരുനുലുകൊണ്ടുപോലും ഞാനത് കെട്ടിമുറുക്കിയിട്ടുമില്ല . ‘ ‘ തനിക്കുവേണ്ടി തയ്യാറാക്കിവെച്ചിരിക്കുന്ന കഫൻ തുണി നോക്കി അദ്ദേഹം പറഞ്ഞു; “നോക്കു, ഇത് എന്റെ കഫൻ തുണിയാണ് ‘ നബി (സ) യുടെ പിതൃവ്യൻ ഹംസ (റ ) മരണമടഞ്ഞ നേരത്ത് അദ്ദേഹത്തെ പൊതിയാൻ മതിയായ വസ്ത്രം ഞങ്ങളുടെ പക്കലുണ്ടായിരുന്നില്ല.” ഒരു ചെറിയ പുതപ്പ് മാത്രമാണ് കിട്ടിയത്. തലമറച്ചാൽ കാലും കാല് മറച്ചാൽ തലയും പുറത്താകുമായിരുന്നു’
ഹിജ്റ 37  ാം വർഷത്തിലാണ് ഖബ്ബാബ് (റ) നിര്യാതനായത്. സ്വിഫ്ഫീൻ യുദ്ധം കഴിഞ്ഞു മടങ്ങിവരികയായിരുന്ന അലി (റ) ഖബ്ബാബ് (റ) ന്റെ ഖബർ കണ്ടു. അദ്ദേഹം പറഞ്ഞു: “ഖബ്ബാബിന്ന് അല്ലാഹു കരുണചെയ്യട്ടെ, അത്യാർത്തിയോടെ അദ്ദേഹം മുസ്ലിമായി. അനുസരണത്തോടു കൂടി ഹിജ്റ പോയി . മുജാഹിദായി ജീവിക്കുകയും ചെയ്തു.

ഖുബൈബൂബ്നു അദിയ്യ് ( അ )

ഖുബൈബൂബ്നു അദിയ്യ് ( അ )

.എപ്പോഴും ആരാധനയിൽ നിരതനായിരുന്ന ആ അൻസാരി നബി (സ  ) യുടെ ആദ്യകാല അനുചരന്മാരിലും മുമ്പനായിരുന്നു. ഔസ് ഗോത്രത്തിൽപെട്ട അദ്ദേഹം നബി ( സ  ) മദീനയിൽ അഭയം പ്രാപിച്ചപ്പോൾ നബി ( സ  ) യുടെ സന്തതസഹചാരിയായി മാറി . ദൃഢ വിശ്വാസം, മനക്കരുത്ത്, ധൈര്യം  എന്നിവ ഖുബൈബിന്റെ കൂടപ്പിറപ്പായിരുന്നു .

ധൈര്യശാലിയായ യോദ്ധാവായിരുന്ന അദ്ദേഹം ബദർ രണാങ്കണത്തിൽ തന്റെ രണപാടവം ശരിക്കും പ്രദർശിപ്പിച്ചു. ഹാരിബ്നു ആമിറിനെ ബദറിൽവെച്ച് വധിച്ചത് ഖുബൈബായിരുന്നു. ഹാരിസിന്റെ സന്തതികൾ തങ്ങളുടെ പിതാവിനെ വധിച്ച ഖുബൈബിനെ നോട്ടപ്പുള്ളിയാക്കി, പകവീട്ടാൻ തക്കം പാർത്തുകൊണ്ടിരുന്നു. ബദർ യുദ്ധം കഴിഞ്ഞു മുസ്ലിംകൾ വിജയാഹ്ളാദത്തോടെ മദീനയിൽ തിരിച്ചെത്തി. അവർ തങ്ങളുടെ പുതിയ സമൂഹത്തിന്റെ സംസ്ഥാപനത്തിൽ ജാഗരൂകരായി. മക്കയിലെ ശത്രുക്കൾ പരാജയത്തിന്റെ തിക്തരസം അനുഭവിച്ചെങ്കിലും ഇസ്ലാമിനെതിരെ അവർ അടങ്ങിയിരിക്കുമോ? അങ്ങനെ വിശ്വസിച്ചുകൂടാ. നബി ( സ  ) അനുയായികളെ വിളിച്ചു മക്കയിലെ ശത്രുക്കളുടെ അടുത്ത നീക്കമെന്താണെന്നു രഹസ്യമായി അറിഞ്ഞുവരാൻ കൽപിച്ചു. ആസിമുബ്നു സാബി ത്തി ( ക ) ന്റെ നേതൃത്വത്തിൽ പത്തുപേരെ മക്കിയിലേക്കയച്ചു. കഥാനായകനായ ഖുബൈബ് ( റ ) അതിലൊരംഗമായിരുന്നു. ആസിമിന്റെ രഹസ്യസംഘം മക്കയിലേക്കു പുറപ്പെട്ടു. മക്കയുടെ അടുത്തുള്ള അസ്കാൻ എന്ന സ്ഥലത്ത് നിന്ന് യാത്ര തുടർന്നപ്പോൾ ഹദൈൽ ഗോത്രക്കാർ ഈ വിവരമറിഞ്ഞു . അവർ നിപുണരായ നൂറുവില്ലാളികളെ ഇവരെ തിരഞ്ഞുപിടിക്കാൻ പറഞ്ഞയച്ചു ! മുസ്ലിം സംഘത്തിന്റെ കാൽപ്പാടുകൾ പരതിക്കൊണ്ട് അവർ പിന്തുടർന്നു . വഴിയിൽ വീണു കിടക്കുന്ന ഈത്തപ്പനക്കുരു പരിശോധിച്ച് മദീനയാത്രക്കാരെ അവർ തിരഞ്ഞുപിടിച്ചു. ശ്രതുക്കൾ തങ്ങളെ സമീപിക്കുന്നത റിഞ്ഞ ആസിമും കൂട്ടുകാരും തൊട്ടടുത്ത ഒരു മലയുടെ ഉച്ചിയിലേക്ക് കയറി. ശ്രതുക്കൾ അവരെ വളഞ്ഞു. മുസ്ലിം സംഘത്തോട് നിർഭയരായി ഇറങ്ങിവരാൻ അവർ ആവശ്യപ്പെട്ടു. എങ്കിൽ ഞങ്ങൾ ഒരക്രമവും ചെയ്യുകയില്ല എന്ന് അവർ വിളിച്ചുപറഞ്ഞു . ആസിമു ( റ  ) അനുയായികളും കൂടിയാലോചന നടത്തി. ആസിം ( അ ) പറഞ്ഞു
“നാഥാ , ഈ ദുരന്തകഥ നീ ഞങ്ങളുടെ പ്രവാചകനെ അറിയിക്കേണമേ” ശ്രതുക്കൾ അക്രമണമാരംഭിച്ചു  മുകളിലേക്കു അമ്പ് എയ്തു. ആസിം (റ) രക്തസാക്ഷിയായി. കൂടെ സംഘത്തിലെ ഏഴുപേർ ശഹീദായി വീണു. ബാക്കിയുള്ള മൂന്നുപേരോട് ശത്രുക്കൾ ഇറങ്ങിവരാൻ ആവശ്യപ്പെട്ടു . ഇറങ്ങിവന്നാൽ അക്രമിക്കുകയില്ല എന്ന് അവർ വീണ്ടും വിളിച്ചുപറഞ്ഞു. ഖുബൈബും രണ്ടു കൂട്ടുകാരും ഇറങ്ങിച്ചെന്നു. ശത്രുക്കൾ വാഗ്ദത്തം ലംഘിച്ചു അവരെ ബന്ധനസ്ഥരാക്കുകയാണ് ചെയ്തത്. ഒരാളെ അവിടെ വെച്ചു തന്നെ വധിക്കുകയും ചെയ്തു. ഖുബൈബ് (റ) നെയും സൈദി (റ) നെയും അവർ അടി മകളാക്കി. വിൽപ്പനക്ക് വേണ്ടി മക്കയിലേക്ക് കൊണ്ടു പോയി. മദീനാ നിവാസികളാണെന്നറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. ഖുബൈബി (റ) ന്റെ പേർ കേട്ടപ്പോൾ ഹാരിസിന്റെ മക്കൾ തുള്ളിച്ചാടി . ബദറിൽ വെച്ച് തങ്ങളുടെ പിതാവിനെ കൊന്നതിനു പ്രതികാരം ചെയ്യണം. അവർ അദ്ദേഹത്തെ വിലയ്ക്കുവാങ്ങി. ചങ്ങലയിൽ ബന്ധിച്ചു വീട്ടിൽ ഇരുട്ട് നിറഞ്ഞ മുറിയിൽ ഇട്ടു. ഖബൈബ് (റ) അവിടെ കിടന്നു പീഡനങ്ങൾ അനുഭവിച്ചു. ക്ഷണികമായ ഈ ഐഹിക ജീവിതത്തിന്നു ശേഷം അന്ത്യമില്ലാതെ കിടക്കുന്ന അനുഗ്രഹങ്ങളിലുള്ള വിശ്വാസം ഹൃദയത്തിൽ രൂഢമൂലമായ അദ്ദേഹത്തിന്ന് എന്ത് പേടിക്കാനുണ്ട്. സർവ്വശക്തനായ നാഥൻ കൈവെടിയുകയില്ല എന്ന് അദ്ദേ ഹത്തിന്നുറപ്പുണ്ടായിരുന്നു . ഇംറാന്റെ പുത്രി മർയമിന്ന് അദൃശ്യലോകത്ത് നിന്ന് ഭക്ഷണമിറക്കി കൊടുത്ത ദൈവം ഖുബൈബിനെ കൈവെടിഞ്ഞില്ല. അദ്ദേഹത്തെ തടവിലാക്കിയ മുറിയിലേക്ക് ഒരിക്കൽ ഹാരിസിന്റെ കൊച്ചു മകൾ കയറിചെന്നു . ഇരുമ്പ് ചങ്ങലയിൽ ബന്ധിതനായ ഖുബൈബ് (റ) പഴുത്ത മുന്തിരിക്കുല കയ്യിൽ പിടിച്ച് അതിൽനിന്നും പഴം പറിച്ചു തിന്നുന്ന കാഴ്ചയാണ് അവൾ കണ്ടത് . മക്കയിൽ ഒരിടത്തും മുന്തിരിയില്ലാത്ത കാലത്ത്, ബന്ധനസ്ഥനായ ഖുബൈബിന്ന് എങ്ങനെ മുന്തിരി കിട്ടി . അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ അചിന്ത്യമായ മാർഗേണ നൽകുമല്ലോ.
ഖുബൈബുബ്നു അദിയ്യ് (റ) സൈദി ( അ ) നെ ശത്രുക്കൾ മക്കയിൽ വെച്ചു നിർദയം വധിച്ചു. ആ വിവരം അവർ ഖുബൈബിനെ അറിയിച്ചു. ഭീഷണിപ്പെടുത്തി പുതിയ മതത്തിൽ നിന്ന് പിന്തിരിഞ്ഞാൽ വെറുതെ വിട്ടയക്കാം എന്ന് അവർ പറഞ്ഞു. ഖുബൈബുണ്ടോ പിന്തിരിയുന്നു? അവർ ഖുബൈബിനെ പുറത്തിറക്കി. വിലങ്ങുവെച്ചു. തൻഈമിലേക്ക് കൊണ്ടു പോയി. അവിടെ അവർ ഖുബൈബി (റ) ന്ന് വേണ്ടി കുരിശ് തയ്യാറാക്കിയിരുന്നു . മക്കയിലെ തെരുവ് പിള്ളർ ആർത്തുവിളിച്ചു. ഒരു ഉത്സവത്തിന്റെ പ്രതീതി ജനിച്ചു. ബദറിൽ നിലംപതിച്ച അവരുടെ പ്രമാണികളോടുള്ള പ്രതികാരം തീർക്കാനൊരുങ്ങി . ഖുബൈബിന്ന് അന്തിമമായി ഒരാഗ്രഹം മാത്രം. ശത്രുക്കളോട് അദ്ദേഹം വിനയപുരസ്സരം ആവശ്യപ്പെട്ടു: “ രണ്ടു റക്അത്ത് നമസ്കരിക്കാൻ അനുവാദം തരണ! ” നശ്വരമായ ഈ ലോകത്ത് അദ്ദേഹത്തിന് അവശേഷിച്ച ഒരേ ഒരാഗ്രഹം. തന്റെ സഷ്ടാവിനോട് ഒരു കൂടിക്കാഴ്ച ! ശത്രുക്കൾ അതനുവദിച്ചു. ഖുബൈബ് (റ) സസന്തോഷം അംഗസ്നാനം ചെയ്തു. രണ്ടു റക്അത്ത് നമസ്കരിച്ചു. ആ പുണ്യവദനം അവസാനത്തെ സാഷാടാംഗം ചെയ്ത സന്തുഷ്ടനായി. അദ്ദേഹം പറഞ്ഞു: മരണത്തോടുള്ള ഭയം നിമിത്തമാണ് ഖുബൈബ് ദീർഘിച്ചു ദീർഘിച്ചു നമസ്കരിക്കുന്നതെന്ന് നിങ്ങൾ പറയുമായിരുന്നില്ലെങ്കിൽ ഞാൻ കൂടുതൽ നമസ്കരിക്കുമായിരുന്നു. ഖുബൈബ് (റ) കുരിശിൽ തറക്കപ്പെട്ടു . കുരുശിൽ നിന്ന് അദ്ദേഹം പാടി:“ അല്ലാഹുവിന്റെ മാർഗത്തിൽ ഞാൻ വധിക്കപ്പെടുമ്പോൾ എങ്ങനെ മരിച്ചുവീ ണാലും എനിക്കു വിരോധമില്ല . നുറുങ്ങി ചിതറിയ എല്ലുകളിൽ പോലും അവൻ എനിക്ക് കരുണ ചൊരിയും. “കുരിശിൽക്കിടന്നു പിടയുന്ന ഖുബൈബി (റ) നോടു താഴെ നിന്ന് ഒരു ശത്ര വിളിച്ച് ചോദിച്ചു: ‘ഖുബൈബ്, ഇപ്പോൾ മുഹമ്മദ് നിന്റെ സ്ഥാനത്തും നീ നിന്റെ കുടുംബത്തോടൊപ്പം നിന്റെ വീട്ടിലുമായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്നില്ലേ? ”ഖുബൈബ് (റ) പറഞ്ഞു: “ഐഹികസൗഖ്യം എനിക്ക് പുല്ലാണ് .മുഹമ്മദിന്റെ ഒരു കാലിൽ മുള്ളു തറക്കുന്നതിനേക്കാൾ ഞാനിഷ്ടപ്പെടുന്നത് ഈ കുരിശുമര ണമാകുന്നു . ” ഖുബൈബ് (റ) ആകാശത്തിലേക്ക് കരമുയർത്തി പ്രാർത്ഥിച്ചു ; “നാഥാ ! നിന്റെ പ്രവാചകന്റെ സന്ദേശം ഞങ്ങൾ അറിയിച്ചുകൊടുത്തിരിക്കുന്നു. ഞങ്ങളുടെ ഈ ദുരന്ത കഥ നീ അദ്ദേഹത്തെ അറിയിച്ചാലും . ”ഖുബൈബി (റ) ന്റെ നാഥൻ അത് അറിയിക്കുക തന്നെ ചെയ്തു .മദീനയിൽ ഇരിക്കുകയായിരുന്ന നബി (റ) മിഖ്ദാദിനെയും സുബൈറിനെ (റ) യും വിളിച്ച് ഇങ്ങനെ പറഞ്ഞു: ” നിങ്ങളുടെ സഹോദരൻ ഖുബൈബിന്റെ ജഡം തൻഈമിൽ ഒരു കുരിശുമരത്തിൽ തൂങ്ങിക്കിടക്കുന്നുണ്ട്, ഉടനെ ചെന്ന് അതെടുത്ത് മറവുചെയ്യുക ”മിഖ്ദാദും സുബൈറും (റ) കുതിരപ്പുറത്ത് കയറി രഹസ്യമായി തൻഈമിൽ ചെന്ന് ആ പരിശുദ്ധ ജഡമെടുത്തു മറവുചെയ്തു .

ക്ഷമ വിശ്വാസിയുടെ മുഖമുദ്ര ​

ക്ഷമ വിശ്വാസിയുടെ മുഖമുദ്ര

മനുഷ്യ സമൂഹത്തിന് അല്ലാഹു നൽകിയിട്ടുള്ള അപാരമായ അനുഗ്ര ഹമാകുന്നു സത്യവും, അസത്യവും വേർതിരിച്ച് മനസ്സിലാക്കുവാനുള്ള സവിശേഷബുദ്ധി എന്നുള്ളത് . അതുപയോഗിച്ച് കൊണ്ട് മനുഷ്യൻ  ആദ്യമായി കണ്ടെത്തേണ്ടത് അവന്റെ സൃഷ്ടാവിനെയാകുന്നു. അല്ലാഹു അവന്റെ അടിമകൾക്ക് നൽകിയ മറ്റൊരു അനുഗ്രഹമാകുന്നു അവൻറെയടുക്കൽ സ്വീകാര്യമായ  ഇസ്ലാം എന്നത്. ഇത് കഴിഞ്ഞാൽ അല്ലാഹു മനുഷ്യസമൂഹത്തിന് നൽകിയിട്ടുള്ള വലിയ അനുഗ്രഹമാണ് ക്ഷമ എന്നത്. ഇസ്ലാമിൻറെ ഖലീഫയായ ഉമറുൽ ഫാറൂഖ് ( 5 ) പറയുന്നു: ( ഇസ്ലാമിന്ന് ശേഷം ക്ഷമയേക്കാൾ വിശാല മായ ഒരനുഗ്രഹവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല ) എന്നാൽ ഈ മഹത്തായ അനുഗ്രഹത്തെപ്പറ്റി പലരും അജ്ഞതയിലാണ്. ക്ഷമയുടെ അമൂല്യതയെ പറ്റി മനസ്സിലാക്കിയവർ വളരെ വിരളമാകുന്നു. ലോകരുടെ മോചനത്തിന് വേണ്ടി ലോകത്തേക്ക് നിയോഗിതരായ എല്ലാ പ്രവാചകന്മാരും – തൻറ പ്രബോധന പാതയിൽ ഈ അനുഗ്രഹത്തിന്റെ മാധുര്യം രുചിച്ചറിഞ്ഞവരും, മറ്റുള്ളവർക്ക് അത് പഠിപ്പിച്ച് കൊടുത്തവരുമായിരുന്നു. ഉമർ ( റ ) വിനെ പോലെയുള്ള മഹാന്മാരായ സ്വഹാബാക്കൾ അതിനെ സംബന്ധിച്ച്  വളരെ ബോധവാന്മാരായിരുന്നു . സച്ചരിതരായ സലഫി പണ്ഡിതന്മാരും ആപാതയിൽ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നത്. നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് തനിക്ക് വരുന്ന പരീക്ഷണങ്ങളിലും, പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ഈ അനുഗ്ര ഹമല്ലാതെ വേറെ ഒരു പ്രതിവിധിയുമില്ലായെന്ന സത്യം. വിശുദ്ധ ഖുർആനിലും, തിരുസുന്നത്തിലും വളരെ ഗൗരവത്തിൽ തന്നെ ക്ഷമയെപ്പറ്റി ഉണർത്തിയതായി നമുക്ക് കാണാനാവും.

സഹോദരാ അറിയുക, ക്ഷമ വിലയേറിയ ഒരു രത്നമാകുന്നു. മഹാത്മാക്കൾ അത് കരഗതമാക്കുവാൻ വേണ്ടി അത്യധികം പണിപ്പെട്ടിരുന്നു.

സഹോദരാ, നീ ഈ അമൂല്യ സമ്പത്ത് കരസ്ഥമാക്കുവാൻ വേണ്ടി ശ്രമിച്ചിട്ടുണ്ടോ ? അതോ നീ അതിനെ പാഴാക്കി കളഞ്ഞിരിക്കുകയാണോ ? ? ? എങ്കിൽ അത് കരസ്ഥമാക്കുവാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചില്ലേ?  വർണ്ണകടലാസുകൾ മിന്നിതിളങ്ങുന്നത് പോലെ ഇഹലോകത്തെ അനുഗ്രഹങ്ങൾ നിനക്ക് ചുറ്റും തത്തികളിക്കുകയാണ്, സഹോദരാ, നീ അതിൽ വഞ്ചിതനാകാതിരിക്കുക, ഇഹലോകം വരുംലോകമായ പരലോകത്തേക്കുള്ള കൃഷിയിടമാകുന്നു, ഇവിടെ വിതച്ചവനേ അവിടെ വിളവെടുക്കുവാൻ സാധിക്കുകയുള്ളൂ, വിതച്ചാൽ മാത്രം പോരാ, തൻറ വിളയെ നശിപ്പിക്കുന്ന കീടങ്ങളിൽ നിന്നും, നാശകാരികളിൽ നിന്നും അതിനെ പരിരക്ഷിച്ചെങ്കിൽ മാത്രമേ നമ്മുടെ അദ്ധ്വാനത്തിൻറ യഥാർത്ഥകൂലി നമുക്ക് ലഭിക്കുകയുള്ളു , ആയതിനാൽ ഇവിടെ നിന്നും അനുഭവിക്കേണ്ട പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ക്ഷമയവലംബിക്കുക. അതിൽ അല്ലാഹുവിനോട് സദാ പ്രാർത്ഥിച്ച് കൊണ്ടിരിക്കുക. അല്ലാഹു പറയുന്നു: ( സഹനവും, നമസ്കാരവുംമൂലം ( അല്ലാഹുവിൻറ ) സഹായം തേടുക. അത് ( നമസ്കാരം ) ഭക്തന്മാരല്ലാത്തവർക്ക് വലിയ പ്രയാസമുള്ള കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേ ണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ച് പോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രേ അവർ ( ഭക്തന്മാർ ). അൽബഖറ – 45 – 46

ക്ഷമ പ്രവാചകന്മാരുടെ മുഖ മുദ്ര:

കാലാകാലങ്ങളിലായി വ്യത്യസ്ത പ്രദേശങ്ങളിലേക്ക് നിയോഗിതരായ പ്രവാചകന്മാർക്ക് തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വ നിർവ്വഹണത്തിന്റെ പാതയിൽ പരീക്ഷണങ്ങളുടെ നിലക്കാത്ത പ്രവാഹ മായിരുന്നു നേരിടേണ്ടിവന്നത്. അതിലവർക്ക് നൂറുമേനി നേടുവാൻ സാധിച്ചത് ഈ മഹത്തായ അനുഗ്രഹം കൊണ്ടാന്നു മാത്രമായിരുന്നു. എല്ലാ പ്രവാചകന്മാരുടെയും മുഖമുദ്ര തന്നെയായിരുന്നു ക്ഷമ . വിശുദ്ധ ഖുർആനിന്റെ ആയത്തുകളും , പ്രവാചക വചനങ്ങളും അതിന്ന് തെളിവാകുന്നു. അതിൽ കൂടുതൽ കാലം ക്ഷമിച്ച് നൂഹ് ( അ ) ൻറ ചരിത്രം ഖുർആൻ നമുക്ക് വരച്ച് തരുന്നുണ്ട് . അദ്ദേഹം 950 വർഷക്കാലം തന്റെ പ്രബോധന മാർഗ്ഗത്തിൽ ക്ഷമയവലംബിച്ചു . മറ്റുള്ള പ്രവാചകരും ഇതിന്നപവാദമായിരുന്നില്ല. ( മൂസാക്ക് നാം ഗ്രന്ഥം നൽകി . അദ്ദേഹത്തിന്നു ശേഷം തുടർച്ചയായി നാം ദൂതന്മാരെ അയച്ചു കൊണ്ടിരുന്നു . മർയമിന്റെ  മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും , അദ്ദേഹ ത്തിന്ന് നാം പരിശുദ്ധാത്മാവിന്റെ പിൻബലം നൽകുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങൾ അഹങ്കരിക്കുകയും, ചില ദൂതന്മാരെ നിങ്ങൾ തള്ളികളയുകയും, മറ്റു ചിലരെ നിങ്ങൾ വധിക്കുകയും ചെയുകയാണോ ? (അൽബഖറ – 87) പ്രവാചകന്മാരിൽ തന്നെ കൂടുതൽ പ്രയാസങ്ങൾ സഹിച്ചവരായിരുന്നു “ദൃഢ:മനസ്കരായ പ്രവാചകന്മാർ”.അവർ സഹിച്ച സഹനം സത്യ വിശ്വാസികളോട് ജീവിതത്തിൽ പകർത്തുവാൻ വേണ്ടി അല്ലാഹു കൽപിക്കുന്നുണ്ട്.  ( ആകയാൽ ദൃഢ:മനസ്കരായ  ദൈവ ദൂതന്മാർ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ ( സത്യ നിഷേധികളുടെ) കാര്യത്തിന് നീ ധതി കാണിക്കരുത്. അവർക്ക് താക്കീതു നൽകപ്പെടുന്നത് (ശിക്ഷ ) അവരിൽ നേരിൽ കാണുന്നദിവസം പകലിൽനിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങൾ ( ഇഹലോകത്ത്) താമസിച്ചിട്ടുള്ളുവെന്ന പോലെ അവർക്ക് തോന്നും . ഇതൊരു ഉദ്ബോധനമാകുന്നു. എന്നാൽ ധിക്കാ രികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ ? ) അഹ്ഖാഫ് – 35. പ്രവാചകന്മാരെല്ലാം തന്നെ പ്രബോധന മാർഗ്ഗത്തിൽ ക്ഷമയവലംബി ച്ചു, മുഹമ്മദ് നബിയും അനുചരന്മാരും ഒരുപാട് ക്ഷമിച്ചു , അവസാനം സ്വന്തം നാടും, വീടും ഉപേക്ഷിക്കേണ്ടിവന്നപ്പോൾ എല്ലാം അല്ലാഹുവിൽ അർപ്പിച്ച് ക്ഷമിച്ച് കൊണ്ട് അതിനും തയ്യാറായി. പ്രബോധനമാർഗ്ഗം അത്രയെളുപ്പമുള്ളതല്ല, അവിടെ പ്രയാസവും, ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുമ്പോൾ പ്രവാചകന്മാരുടെ ജീവിതത്തിൽ നിന്നും പാഠം ഉൾകൊണ്ട് ദൃഢമനസ്കരായി സഞ്ചരിക്കുക.

ക്ഷമ സത്യ വിശ്വാസികളുടെ അടയാളം:

 പരമകാരുണികന്റെ അടിമകളുടെ സ്വഭാവങ്ങൾ എണ്ണി പറയുന്നിടത്ത് അല്ലാഹു പറഞ്ഞ ഒരു സ്വഭാവമാകുന്നു ക്ഷമ, അതായത് അവർ തങ്ങൾക്ക് നേരിടേണ്ടിവന്ന എല്ലാ പ്രയാസങ്ങളിലും ക്ഷമ അവലംബിച്ചതിൻറെ പേരിൽ അവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം നൽകുന്നതാകുന്നു .അതിനാൽ യഥാർത്ഥ സത്യവിശ്വാസി അത് തൻറ ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കേണ്ടതാകുന്നു. അല്ലാഹു പറയുന്നു : ( അത്തരക്കാർക്ക് തങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ ( സ്വർഗ്ഗ ത്തിൽ ) ഉന്നതമായ സ്ഥാനം പ്രതിഫലമായി നൽകപ്പെടുന്നതാണ് . അഭിവാദ്യത്തോടും , സമാധാനാശംസയോടും കൂടി അവർ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്. അവർ അതിൽ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും, പാർപ്പിടവും ) ഫുർഖാൻ – 75 – 76

നാം ക്ഷമിക്കേണ്ട സമയം:

നാം ക്ഷമിക്കേണ്ടത്, ക്ഷമിച്ചാൽ ഫലം കിട്ടുന്ന സമയത്താകുന്നു. കോപം മുഖേന വരേണ്ട എല്ലാ ദോഷങ്ങളും വന്നതിന്ന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല . പ്രവാചകന്മാരിൽ ഇതിന് നമുക്ക് ഒരുപാട് ഉദാഹരണങ്ങൾ കാണാൻ സാധിക്കുന്നതാണ്. മക്കയിലെ മുശ്രിക്കുകളുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ പ്രവാചകനും അവിടുത്തെ അനുചരന്മാരിൽ ചിലരും കൂടി തൻറ ബന്ധുക്കളും കൂടിയുള്ള ത്വാഇഫിലേക്ക് അൽപം ആശ്വാസം ലഭിക്കുവാൻ വേണ്ടി ചെന്നപ്പോൾ തന്റെ ബന്ധുക്കളടക്കം തന്നെ അപമാനിക്കുക മാത്രമല്ല കല്ലെറിയുക പോലും ചെയ്തു, അതിനാൽ വളരെ വിഷമവും, ദു:ഖവും മൂലം പ്രവാചകന്ന് തന്റെ ബോധം തന്നെ നശിക്കുമാറായിരുന്നു. ഇത് ഏഴാനാകാശത്തുനിന്നും കണ്ട് തന്റെ രക്ഷിതാവ് മലക്കുൽ  ജിബ്‌രീലിനെ പ്രവാചകൻറ സംരക്ഷണത്തിനും, അക്രമികളെ ശിക്ഷിക്കുവാനും വേണ്ടി അയക്കു കയുണ്ടായി. പ്രവാചകൻ ഒന്ന് മൗനാനുവാദം നൽകിയാൽ മതി, അവരെ അല്ലാഹു ഒന്നടങ്കം നശിപ്പിക്കുമായിരുന്നു, എന്നാൽ പ്രവാചകൻ പറഞ്ഞ മറുപടി നമ്മുടെ എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാകുന്നു. പ്രവാചകൻ പറഞ്ഞത്: “വരും കാലങ്ങളിൽ അവരുടെ തലമുറകളിൽ ആരെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുണ്ടായേക്കാം, അവരെ ശിക്ഷിക്കേണ്ടതില്ല, അവർ അറിവില്ലാത്ത ജനങ്ങളാകുന്നു”. പ്രവാചകൻ ക്ഷമയിലെ അതുല്ല്യമായ മാതൃക യാണ് നമുക്കിവിടെ കാണുവാൻ കഴിഞ്ഞത്. ബുഖാരി ഉദ്ധരിക്കുന്നൊരു ഹദീസിൽ നമുക്കിങ്ങനെകാണാൻ സാധിക്കുന്നു. അനസ് ബ്നുമാലിക് ( റ ) വിൽ നിന്ന് നിവേദനം: ഖബറിന്നരികിൽ നിന്ന് കരഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ അരികിലൂടെ പ്രവാചകൻ ( സ ) നടന്ന് പോകുകയുണ്ടായി, പ്രവാചകൻ ആ സ്ത്രീയോട് പറയുകയുണ്ടായി: നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ ക്ഷമിക്കുക. അപ്പോൾ അവൾ പറഞ്ഞു: എന്നെ ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല, നിനക്കതിനെപ്പറ്റി അറിയുകയുമില്ല. അവളോട് അത് പ്രവാചകനാണെന്ന് പറയപ്പെട്ടപ്പോൾ അവൾ പ്രവാചകന്റെ വാതിലിനടുത്ത് ചെന്ന് പറഞ്ഞു: പ്രവാചകന്റെ അടുത്ത് അവൾ പാറാവുകാരെ കണ്ടില്ല ,താങ്കളാണെന്ന് എനിക്ക് അറിയില്ലായിരുന്നു, അപ്പോൾ പ്രവാചകൻ പറയുകയുണ്ടായി: ക്ഷമ അതിന്റെ പ്രഥമ ഘട്ടത്തിലാകുന്നു.
ഇതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്, ക്ഷമിക്കേണ്ടത് തന്നെ കോപവും, വ്യസനവും കീഴ്പ്പെടുത്തുന്ന അവസരത്തിലാകുന്നു. അതല്ലാതെ ക്ഷമ കൈവിട്ട് വരേണ്ട എല്ലാ കഷ്ടതകളും വന്നതിന്ന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല. തുടർന്ന് നാം ഖേദിക്കേണ്ടിവരും.

ക്ഷമയവലംബിക്കുവാനുള്ള കൽപന:

വിശുദ്ധഖുർആൻ അടിക്കടി ക്ഷമ കൈകൊള്ളുവാൻ വേണ്ടി സത്യവിശ്വാസികളെ ഉണർത്തുന്നുണ്ട്. നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോൾ അവിടെ നമ്മൾ അല്ലാഹുവിൻറ പ്രീതികാംക്ഷിച്ച് കൊണ്ട് ക്ഷമ അവലംബിച്ചാൽ നാം തിന്മയാ യി കരുതിയകാര്യം നന്മയായി ഭവിക്കുന്നതായി നമുക്ക് കാണാൻ സാധിച്ചേക്കാം. നമ്മുടെ ജീവിതത്തിൽ നിന്ന് തന്നെ നമുക്കതിന്ന് ഒരുപാട് ഉദാഹരണങ്ങൾ നിരത്താൻ സാധിക്കും. അല്ലാഹു പറയുന്നു: ( എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും [യഥാർത്ഥത്തിൽ ] അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും [യഥാർത്ഥത്തിൽ] അത് നിങ്ങൾക്ക് ദോഷകരമായി രിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു, നിങ്ങൾ അറിയുന്നില്ല) അൽബഖറ – 126.
അല്ലാഹുവിന്ന് വേണ്ടി പ്രയാസങ്ങളിൽ ക്ഷമ അവലംബിച്ചാൽ ശത്രുക്കൾക്കെതിരിൽ അല്ലാഹു നമ്മെ സഹായിക്കുകയും, ശത്രുക്കളുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരു പാഴ് വേലയാക്കുകയും ചെയ്തേക്കാം. അല്ലാഹു പറയുന്നു. ( നിങ്ങൾക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവർക്ക് മന:പ്രയാസമുണ്ടാക്കും . നിങ്ങൾക്ക് വല്ല ദോഷവും നേരിട്ടാൽ അവരതിൽ സന്തോഷിക്കുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങൾക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീർച്ചയായും അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു . ) ആലു ഇംറാൻ – 120 ( സത്യ വിശ്വാസികളെ, നിങ്ങൾ ക്ഷമിക്കുകയും, ക്ഷമയിൽ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം ) ആലും ഇംറാൻ – 200.
ക്ഷമ കൈകൊള്ളുകയും, പരസ്പരം ക്ഷമ കൈകൊള്ളുവാൻ ഉപദേശിക്കുകയും ചെയ്യാത്തവർ മുഴുവനും നഷ്ടത്തിലാണെന്ന് അല്ലാഹു സൂറത്തുൽ അസ്വ്റിലൂടെ പ്രഖ്യാപിക്കുന്നു. അല്ലാഹു പറയുന്നു: ( വിശ്വസിക്കുകയും, സൽകർമ്മങ്ങൾ, പ്രവർത്തിക്കുകയും, സത്യം കൈകൊള്ളുവാൻ അന്യോന്യം ഉപദേശിക്കുകയും, ക്ഷമ കൈകൊള്ളുവാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്യാത്തവരൊഴികെ ) അൽ അസ്വ്ർ – 8 ( സത്യവിശ്വാസികളെ , നിങ്ങൾ സഹനവും, നമസ്ക്കാരവും മൂലം [അല്ലാഹുവിനോട്] സഹായം തേടുക. തീർച്ചയായും ക്ഷമിക്കുന്ന വരോടൊപ്പമാകുന്നു അല്ലാഹു ) അൽബഖറ – 15 ( സഹനവും, നമസ്കാരവും മൂലം ( അല്ലാഹുവിൻറ ) സഹായം തേടുക. അത് ( നമസ്ക്കാരം ) ഭക്തന്മാരല്ലാത്തവർക്ക് വലിയ പ്രയാസമുള്ള കാര്യം തന്നെയാകുന്നു ) അൽബഖറ – 45 പ്രവാചകന്മാരെല്ലാം തന്നെ തങ്ങളുടെ സ്വസമൂഹങ്ങളോട് പരസ്പരം ക്ഷമ കൈകൊള്ളുവാൻ ഉപദേശിച്ചിരുന്നു , മൂസാ നബി ( അ ) തന്റെ സമൂഹത്തെ അതിന്ന് വേണ്ടി ഒരുപാട് ഉപദേശിച്ചതായി നമുക്ക് ഖുർആനിൽ കാണാവുന്നതാണ് . മൂസാ നബി ( അ ) പറയുന്നതായി അല്ലാഹു പറയുന്നു: ( മൂസാ തൻറ ജനങ്ങളോട് പറഞ്ഞു.നിങ്ങൾ അല്ലാഹുവോട് സഹായം തേടുകയും, ക്ഷമിക്കുകയും ചെയുക. തീർച്ചയായും ഭൂമി അല്ലാഹുവിൻറതാകുന്നു . അവൻ ദാസന്മാരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് അവകാശപ്പെടുത്തി കൊടുക്കുന്നു. പര്യവസാനം ധർമ്മനിഷ്ഠ പാലി ക്കുന്നവർക്കനുകൂലമായിരിക്കും) അഅ്റാഫ് – 128

ക്ഷമക്കുള്ള പ്രതിഫലം :

 ക്ഷമകൈകൊള്ളുന്നവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം നൽകു മെന്ന് വിശുദ്ധഖുർആനിൽ വാഗ്ദാനം നൽകുന്നുണ്ട് . അല്ലാഹു പറയുന്നു : (കുറച്ചൊക്കെ ഭയം , പട്ടിണി , ധനനഷ്ടം , ജീവനഷ്ടം , വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയും . (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക) അൽബഖറ – 155.
പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ക്ഷമ അവലംബിക്കുന്നവർക്ക് – അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കുമെന്ന് വാഗ്ദാനം നൽകിയിരിക്കുന്നു . അല്ലാഹു പറയുന്നു(അവർക്കത്രേ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാർഗം പ്രാപിച്ചവർ.) അൽബഖറ – 157. വിഷമതകളും, ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ  കൈകൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാർ അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു ( ദോഷബാധയെ) സൂക്ഷിച്ചവർ.) അൽബഖറ – 177 ( അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു ) ( അവർ ക്ഷമിച്ചത് കൊണ്ട് ഇന്നിതാ ഞാനവർക്ക് പ്രതിഫലം നൽകിയിരിക്കുന്നു. അതെന്തെന്നാൽ അവർ തന്നെയാകുന്നു ഭാഗ്യവാന്മാർ) അൽമുഅ്മിനൂൻ 111 ( അത്തരക്കാർക്ക് തങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ ( സ്വർഗ്ഗത്തിൽ )ഉന്നതമായ സ്ഥാനം പ്രതിഫലമായി നൽകപ്പെടുന്നതാണ്. അഭിവാദ്യത്തോടും, സമാധാനാശംസയോടും കൂടി അവർ അവിടെ സ്വിക രിക്കപ്പെടുന്നതുമാണ് . അവർ അതിൽ നിത്യവാസികളായിരിക്കും . എത നല്ല താവളവും , പാർപ്പിടവും ! ) തങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ അവർക്ക് രണ്ട് പ്രാവശ്യം പ്രതിഫലം നൽകുമെന്നാണ് അല്ലാഹു പറയുന്നത്. ( അത്തരക്കാർക്ക് അവർ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ
പ്രതിഫലം രണ്ടുമടങ്ങായി നൽകപ്പെടുന്നതാണ്. അവർ നന്മകൊണ്ട് തിന്മയെ തടുക്കുകയും നാം അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് ചെലവഴിക്കുകയും ചെയും ) ഖസസ് – 54 അബീമാലിക് അൽ ഹാരിഥിബ്നു ആസ്വിമിൽ അശ്ഹരി ( റ ) വിൽ നിന്ന് പ്രവാചകൻ ( സ ) പറഞ്ഞു, “ ശുദ്ധി വിശ്വാസത്തിൻറ ഭാഗമാകുന്നു, ‘അൽ ഹംദുലില്ലാഹ്’ എന്നത് തുലാസ് നിറക്കുന്നതാകുന്നു, ‘സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് ‘ ആകാശഭൂമികൾക്കിടയിലുള്ളതിനെ നിറക്കുന്നതാകുന്നു, നമസ്ക്കാരം പ്രകാശവും, ദാനധർമ്മ ങ്ങൾ തെളിവും, ക്ഷമ വെളിച്ചവും, ഖുർആൻ നിനക്ക് അനുകൂ ലമായോ, പ്രതികൂലമായോ തെളിവുമാകുന്നു, എല്ലാവരും പ്രഭാതത്തിൽ ജീവിതമാരംഭിക്കുകയും സ്വന്തത്തെ സ്വയം തന്നെ വിൽക്കുകയും ചെയ്യുന്നു, ചിലരതിനെ മോചിപ്പിക്കുന്നു , മറ്റുചിലരതിനെ നാശത്തിലാക്കുകയും ചെയ്യുന്നു” മുസ്ലിം .

ബുദ്ധിമുട്ടുകളിൽ ക്ഷമിക്കുക :

 ബുദ്ധിമുട്ടുകളിലും, പ്രയാസങ്ങളിലും, പരീക്ഷണങ്ങളിലും ക്ഷമ കെകൊള്ളുക. അങ്ങിനെ ചെയ്യുന്നവർക്ക് അല്ലാഹു അളവറ്റ് പ്രതിഫലം വാഗ്ദാനം നൽകുന്നു . ( കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദർഭങ്ങളിൽ ) ക്ഷമിക്കുന്നവർക്ക് സന്തോഷ വാർത്ത അറിയിക്കുക ) അൽബഖറ – 155 – ( എത്രയെത്ര പ്രവാചകന്മാരോടൊപ്പം അനേകം ദൈവദാസന്മാർ യുദ്ധം ചെയ്തിട്ടുണ്ട്! എന്നിട്ട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ തങ്ങൾക്ക് നേരിട്ട യാതൊന്നു കൊണ്ടും അവർ തളർന്നില്ല . അവർ ദൗർബല്യം കാണിക്കുകയോ ഒതുങ്ങികൂടുകയോ ചെയ്തില്ല . അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു. ) ആലു ഇംറാൻ – 146 അല്ലാഹു എന്ത് കൽപിച്ചുവോ അത് എന്ത് തന്നെയാണെങ്കിലും മനസാ വാചാ കർമണാ നടപ്പിൽ വരുത്തുകയെന്നതാണ് ഒരു മുസ്ലിമിന്റെ ബാധ്യത . അതാണ് അല്ലാഹുവിൻറ ഖലീലായ ഇബ്രാഹീം(അ) , ഇസ്മാഈൽ ( അ ) എന്നീ പ്രവാചകന്മാരിൽ നിന്ന് നമുക്ക് മാതൃക ഉൾകൊള്ളുവാനുള്ളത്. അല്ലാഹു പറയുന്നു: ( എന്നിട്ട് ആ ബാലൻ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുവാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനെ ! ഞാൻ നിന്നെ അറുക്കണമെന്ന് ഞാൻ സ്വപ്നത്തിൽ കാണുന്നു . അതുകൊണ്ട് നോക്കൂ നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവൻ പറഞ്ഞു കൽപിക്കപ്പെടുന്നതെന്തോ അത് താങ്കൾ ചെയ്ത് കൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാ ശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്. സ്വാഫ്ഫാത്ത് – 102 മേൽ വിവരിച്ചതിൽ നിന്നും ക്ഷമക്ക് ഇസ്ലാം നൽകുന്ന പ്രാധാന്യം നാം മനസ്സിലാക്കി. ആയതിനാൽ അല്ലാഹു കൽപിച്ച പ്രകാരം ക്ഷമ അവലംബിച്ച് കൊണ്ട് അല്ലാഹുവിന്റെ മതം ജീവിതത്തിൽ പ്രാവർത്തികമാക്കാനും, അത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുവാനും നാം ശ്രമിക്കുക. അതിന്റെ പാതയിൽ നമുക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമയവലംബിക്കുക, അല്ലാഹു അതിന്ന് തൗഫീഖ് നൽകട്ടെ. ആമീൻ.

സൗദി അറേബ്യ ചരിത്ര ഘട്ടങ്ങളിലൂടെ -1

സൗദി അറേബ്യ ചരിത്ര ഘട്ടങ്ങളിലൂടെ -1

അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങൾ ലഭിച്ച അനുഗ്രഹീതമായ ഒരു വിശുദ്ധ രാജ്യമാണ് ‘അൽ മംലകത്തുൽ അറബിയ്യത്തു അസ്സ ഊദിയ്യ’ എന്ന് അറബിയിൽ അറിയപ്പെടുന്ന ഇന്നത്തെ ‘സഊദി അറേബ്യ’. പുണ്യം ആഗ്രഹിച്ച് കൊണ്ട് യാത്ര ചെയ്യാൻ അല്ലാഹു വിശ്വാസികൾക്ക് അനുവദിച്ച മൂന്ന് പള്ളികളിൽ രണ്ട് പള്ളികളും സ്ഥിതി ചെയ്യുന്ന രാജ്യം. അതെ, വിശ്വാസികളുടെ ഹറമൈനികളുള്ള രാജ്യം. പ്രവാചകന്മാരുടെ ശൃംഖലക്ക് പര്യവസാനം കുറിച്ചുകൊണ്ട് നിയോഗിതനായ മുഹമ്മദ് നബി ( സ ) ജനിക്കുകയും, ജീവിക്കുകയും, പ്രവാചകനാവുകയും, പ്രബോധനം നടത്തുകയും, ലോകം കണ്ട ഏറ്റവും ഉത്തമവും ഉദാത്തവുമായ സമൂഹത്തെ വാർത്തെടുക്കുകയും, തന്നിൽ ഏൽപിക്കപ്പെട്ട ഉത്തരവാദിത്വം കൃത്യമായി പരിപൂർണമായി നിർവ്വഹിച്ച് കൊണ്ട് അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്ത അനുഗ്രഹീതമായ സ്ഥലം. മാനവ വിമോചനത്തിനായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധഖുർആനും, അതിന്റെ വിശദീകരണമായ പ്രവാചക ചര്യയുമാണ് ഞങ്ങളുടെ ഭരണഘടനയെന്ന് പ്രഖ്യാപിക്കുകയും, കഴിവിന്റെ പരമാവധി അത് നടപ്പിലാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ലോകത്തെ ഏക ഇസ്ലാമിക രാജ്യം. പ്രവാചകന്മാർ അഖിലവും പ്രബോധനം ചെയ്ത തൗഹീദിന്റെ പ്രചരണത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ഭരണാധികാരികളുള്ള രാജ്യം. അതെ, അനുഗ്രഹീതമായ ഈ രാജ്യത്തിന്റെ ഒരു ലഘു ചരിത്രമാണ് താഴെ വിശദീകരിക്കുവാൻ ഉദ്ധേശിക്കുന്നത്

നജ്ദ് ; ചരിത്രത്തിലൂടെ

പ്രവാചകൻ ( സ ) യുടെ കാലത്ത് തന്നെ നജ്ദിൽ ഇസ്ലാമിന്റെ പ്രകാശ കിരണങ്ങൾ പ്രവേശിക്കുകയുണ്ടായി. നബി(സ) യുടെ വഫാത്തിന് ശേഷം “തമീം , ബനൂ ഹനീഫ’ പോലെയുള്ള ചില ഗോത്രങ്ങൾ ഇസ്ലാമിൽ നിന്ന് മുർത്തദുകളായ സന്ദർഭത്തിൽ അവരോട് യുദ്ധം ചെയ്യാനായി മഹാനായ അബൂബക്കർ (റ) സൈന്യത്തെ സജ്ജമാക്കുകയുണ്ടായി. അതിലൂടെ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇസ്ലാമിന്നെതിരിൽ മുർത്തദുകൾ ഉയർത്തിയ വെല്ലുവിളികളെ അടിച്ച മർത്താനും, അതിജീവിക്കാനും സാധിക്കുകയുണ്ടായി. അങ്ങിനെ ഹിജ്റ പന്ത്രണ്ടാം വർഷം മുസ്ലീങ്ങൾ നജ്ദും, ചുറ്റുഭാഗത്തുള്ള പ്രദേശങ്ങൾ വിജയിച്ചടക്കുകയും, അവിടെ ഖാലിദ്ബ്നുൽ വലീദ് (റ) “ബനു അൽ അമ്പർബ് അംറുബ തമീം ഗോത്രത്തിൽ പെട്ട സമുറബ് അംറ് അൽഅമ്പരിയെ’ ഗവർണറാക്കുകയുണ്ടായി. അതിന് ശേഷം മഹാനായ അബൂബക്കർ (റ) സലീത് ബ്നു ഖൈസിനെ ഗവർണറാക്കുകയും ചെയ്തു.

നജ്ദ് പ്രദേശത്ത് ഖുലഫാഉർറാശിദുകളായിരുന്നു ഗവർണർമാരെ നിശ്ചയിച്ച് പോന്നിരുന്നത്. അങ്ങിനെ ഹിജ്റ : 253 ൽ ‘അൽ ഉവൈ ള്വിരിയാക്കൾ ( മുഹമ്മദ് – ഉബൈള്വിരിയാ എന്ന അപര നാമമുള്ളയാൾ – ബ്നു യൂസുഫുബ്നു ഇബ്രാഹീമുബ്നു അബ്ദുല്ലാഹ് മൂസാബ്നു  അബ്ദുല്ലാഹിബ്നു  അൽഹസൻബ്നു  അലിയ്യുബ്നു അബൂത്വാലിബി ലേക്ക് ചേർത്ത പറയുന്ന വിഭാഗം ) ഇന്നത്തെ റിയാദിനടുത്തുള്ള ‘അ ൽ ഖർജി ‘ ലെ വാദിയുടെ താഴെ ഭാഗത്തുള്ള ‘ഖിള്രിമ’ എന്ന പ്രദേശം കേന്ദ്രമായി സ്വീകരിച്ച് കൊണ്ട് ഭരണം നടത്തുവാൻ തുടങ്ങുന്നത് വരെ അത്  തുടർന്ന് പോരുകയുണ്ടായി. ഈ ഭരണത്തിന് കീഴിലായിരു ന്നു റിയാദിനടുത്തുള്ള ‘യമാമയും’ ‘സിബഹിയും’.

ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയുടെ തുടക്കത്തിൽ ഈ ഭരണകൂടം ബഹറൈനിലെ ഖറാമിത്വകളുടെ ഉപരോധത്തിന് വിധേയമാ വുകയുണ്ടായി. അങ്ങിനെ ഹിജ്റ 470 ൽ ഉയുനിയാക്കൾ – ഷാ  ചക്രവർത്തിക്ക് കീഴിലുള്ള സൽജൂക്കികളുടെയും, അബ്ബാസി ഖലീഫയു ടെയും സഹായത്താൽ – ഖറാമിത്ത്വകളെ കീഴ്പ്പെടുത്തിക്കൊണ്ട് അഹ്‌സയിൽ  ‘ഉയൂനീ’ ( അബ്ബാസിയാക്കളുടെയും , സൽജൂക്കികളുടെയും സഹായത്താൽ ഖറാമിത്തകളുടെ ഭരണം അവസാനിപ്പിച്ചു കൊണ്ട് സ്ഥാപിതമായ ഉയുനി ഭരണ കൂടം അബ്ദുല്ലാഹ്ബ് അലി അൽ ഉയൂനിയിലേക്കാണ് ചേർത്തിപ്പറയുന്നത്. ഈ ഭരണ കൂടം ഹിജ്റ : ഏഴാം നൂറ്റാണ്ടിന്റെ പകുതി വരെ നീണ്ട് പോയി ) ഭരണ കൂടം സ്ഥാപിക്കുകയുണ്ടായി. അങ്ങിനെ നജ്ദ് എന്നറിയപ്പെട്ടിരുന്ന രാജ്യം പല ഭാഗങ്ങളാവുകയും, രാജ്യത്തിന്റെ കേന്ദ്രമായി അഹ്സയാവുകയും ചെയ്തു. അങ്ങിനെ നജ്ദ് ചെറിയ ചെറിയ നാട്ടു രാജ്യങ്ങളായി മാറുകയും, ആ കാലത്ത് അൽ ബഹ്റൈൻ’ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇന്നത് ‘മൻത്വിഖത്തു ശർഖിയ്യ : ‘ എന്ന പേരിലാണ് അറിയപ്പെ ടുന്നത് .

സഊദി ഭരണകൂടം നിലവിൽ വരുന്നതിനുമുമ്പ് ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ സംഭവിച്ച നജ്ദിന്റെ അവസ്ഥകളെ കുറിച്ച് ചരിത്ര ഗ്രന്ഥങ്ങൾ പരതുമ്പോൾ മനസിലാക്കുവാൻ സാധിക്കുന്നത് ഈ പ്രദേശത്ത് എപ്പോഴും അശാന്തിയും, അസമാധാനവും, അക്രമവുമായിരുന്നു നട മാടിയിരുന്നുവെന്നാണ്. അധികാരം പിടിച്ചടക്കുവാനും, പരസ്പരം കിടമൽസരം നടത്തുവാനും, അയൽ പ്രദേശത്തെ കീഴടക്കുവാനുമുള്ള അവസരത്തിനായി ഓരോ നാട്ടുരാജ്യവും കാത്തിരുന്നു. മാത്രമല്ല ഒരു നാട്ടു രാജ്യത്തിനുള്ളിലുള്ള ഗോത്രങ്ങൾ തമ്മിൽ കലഹങ്ങളിലേർപ്പെടുക പോലും ചെയ്തിരുന്നു. അത്കൊണ്ട് തന്നെ ഈ പ്രദേശങ്ങളിലെല്ലാം അസമാധാനവും, അശാന്തിയും നിലനിൽക്കുകയും, ജന ജീവിതം ദു:സ്സഹമാവുകയും, ദുരിത പൂർണമാവുകയും ചെയ്തു. ആഭ്യന്തര കലഹങ്ങളും, ഫിത്നകളും കാരണം സാമുഹികവും, സാമ്പത്തികവും, സാംസ്കാരികമായ അവസ്ഥ വളരെയധികം മോശമാവുകയും, അധ:പതിക്കുകയും ചെയ്തു. പല ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നത് ജാഹിലിയ്യ: കാലത്തെപോലെയോ, അല്ലെങ്കിൽ അതിനേക്കാൾ മോശമായ രൂപത്തിലായിരുന്നുവെന്നാണ്. ഇതിനുള്ള പ്രധാന കാരണമായി കാണുന്നത് യഥാർത്ഥ വിശ്വാസത്തിലധിഷ്ടിതമായ ഭരണ കൂടത്തിന്റെയും നേതൃത്വത്തിന്റെയും അഭാവമായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം .

മതപരമായ അവസ്ഥ :

സഊദി അറേബ്യൻ ഭരണകൂടം വരുന്നതിനു മുമ്പുള്ള നജ്ദിന്റെ വിശ്വാസ പരവും , മതപരവുമായ അവസ്ഥ വളരെയധികം മോശമാ യിരുന്നു . അന്ധവിശ്വാസങ്ങളും , അനാചരങ്ങളും ബിദ്അത്തുകളും , ശി ർക്കും തഴച്ച് വളർന്നിരുന്ന ഒരു വിള നിലമായിരുന്നു നജ്ദ് . മഖ്ബറ കളെ പരിധിയിൽ കവിഞ്ഞ് ആദരിക്കുകയും , സ്വാലിഹീങ്ങളിൽ അതിര് കവിയുകയും , നന്മകൾ ലഭിക്കാനും , തിന്മകൾ തടയുവാനും പ്രത്യേക കല്ലുകൾക്കും , മരങ്ങൾക്കും കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു . സൈദ്ബ്നുൽ ഖത്വാബിന്റെയും , ളിറാറുബ്നു അൽഅ സറിന്റെയും , മുർത്തദുകളോട് യുദ്ധം ചെയ്ത് യമാമയിൽ ശഹീദുകളായ ചില സ്വഹാബാക്കളുടെയും മഖ്ബറകളിൽ പോയി ആളുകൾ പ്രാർത്ഥിക്കുകയും , ആഗ്രഹ സഫലീകരണം തേടുകയും ചെയ്തിരുന്നു . അതുപോലെ സന്താന ലബ്ദിക്കും , ആഗ്രഹ പൂർത്തീകരണത്തിനുമായി “ ഫിഹാൽ ‘ എന്ന് പറയുന്ന ആൺ ഈത്തപ്പനയെ ജനങ്ങൾ കെട്ടി പിടിച്ചിരുന്നു . അപ്രകാരം ബിൻതുൽ അമീർ എന്ന പേരിലറിയ പ്പെട്ടിരുന്ന ഗുഹയിലെ കല്ലുകളോടും ജനങ്ങൾ അവരുടെ ആവശ്യ ങ്ങൾ നിവൃത്തിക്കാനുള്ള സഹായങ്ങൾ ആവശ്യപ്പെട്ട് കൊണ്ടിരുന്നു . അൽ ഖർജ് നിവാസികൾക്ക് നന്മകൾ ലഭിക്കാനും , തിന്മകൾ തടയു വാനുമായി അവർക്ക് പ്രത്യേകമായി ” താജുബ് ശംസാൻ ‘ എന്ന പേ രിലറിയപ്പെട്ടിരുന്ന വലിയ്യുണ്ടായാരുന്നു , അയാളുടെ മുന്നിൽ ബലി യും , നേർച്ച വഴിപാടുകളും അർപ്പിച്ചിരുന്നു . അങ്ങിനെ തികച്ചും വി ശുദ്ധഖുർആനും തിരുസുന്നത്തും പഠിപ്പിച്ച വിശ്വാസാചരങ്ങളുടെ നേർ വിപരീതമായിരുന്നു അവിടെ നടമാടിയിരുന്നത് .

ആലു സഊദ് കുടുംബ പരമ്പര :

ആലു സഊദ് കുടുംബ പരമ്പര ചെന്നെത്തുന്നത് ‘ബനൂ ഹനീഫ അൽ ബകരിയ്യ : അൽ വാഇലിയ്യ:’ യിലേക്കാണെന്ന് കുടുംബ പരമ്പര യെ സംബന്ധിച്ച് പഠിച്ച പൺഡിതന്മാരും, ചരിത്രകാരന്മാരും സ്ഥിരീ കരിച്ച കാര്യമാണ്.” ബനു ഹനീഫ ‘കുടുബം’ ഹനീഫ ബ്നു ലുജേം  ബ്നു സ്വഅ്ബ് ബ്നു അലിയ്യുബ്നു വാഇൽ ബ്നു ഖാസിത് ബ്നു ഹിൻബ് ബ്നു അഫ്സ്വാ ബ്നു  ദുഅ്മി ബ്നു ജദീലാബ്നു അസദ്ബ്നു റബീഅ : ബ് നിസാർബ്നു  മഅ്ദ് ബ്നു അദ്നാ നി ‘ ലേക്കാണ് മടങ്ങുന്നത് .

ഒന്നാം സഊദി ഭരണകൂടം :

( ഹി : 1167 – 1233 ക്രി : 1744 – 1818 ) ഇന്നത്തെ റിയാദിനടുത്ത ‘ദിർഇയ്യ” യിൽ വെച്ച് കൊണ്ട് അവിടത്തെ അമീറായിരുന്ന മുഹമ്മദ്ബ് സഊദും, ശൈഖ് മുഹമ്മദ്ബ് അബ്ദുൽ വഹാബും തമ്മിൽ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ച ക്ക് ശേഷം ഹിജ്റ : 1157 ( ക്രി : 1744 ) ലാണ് ഒന്നാം സഊദി അറേബ്യൻ ഭരണകൂടം സ്ഥാപിതമാവുന്നത് . ജസീറത്തുൽ അറേബ്യയുടെ ഹൃദയ ഭാഗത്തുള്ള ‘ദിർഇയ്യ;’ ആസ്ഥാനമായി സ്വീകരിച്ച് കൊണ്ട് വിശുദ്ധ ഖുർആനിന്റെയും , മുഹമ്മദ് നബി ( സ ) യുടെ തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ നജ്ദിലും പരിസരങ്ങളിലും വ്യാപിച്ചിട്ടുള്ള അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ഒരുമിച്ച് ഇസ്ലാഹീ ദഅ്വത്ത് നടത്തുവാനായി അവർ പരസ്പരം ബൈഅത്ത് ചെയ്യുകയുണ്ടായി. ഒന്നാം സഊദി ഭരണാധികാരികൾക്ക് ഇതിലൂടെ ജസീറത്തുൽ അറബിയയുടെ അധിക സ്ഥലങ്ങളെയും ഒന്നിപ്പിക്കുവാനും, ഐക്യപ്പെടുത്താനും, അവിടെ ശാന്തിയും സമാധാനവും സ്ഥാപിക്കുവാനും, അവിടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ മുഴുവൻ മേഖലകളിലും ഇസ്ലാമിക ശരീഅത്ത് നടപ്പിലാക്കുവാനും സാധിക്കുകയുണ്ടായി. അങ്ങിനെ ജസീറത്തുൽ അറബിയയുടെ ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന് നാന്ദി കുറിക്കുകയുണ്ടായി. ഈ ഭരണ കൂടത്തിന്റെ പ്രശോഭിതമായ പ്രവർത്തനം മുഖേന ധാരാളം പൺഡിതന്മാർ വളർന്നു വരുകയും, വിജ്ഞാനവും, സമ്പത്തും വർദ്ധിക്കുകയും ചെയ്തതോടൊപ്പം തന്നെ ധാരാളം കമ്പനികളും, സ്ഥാപനങ്ങളും സ്ഥാപിതമാവുകയും ചെയ്തു. ഇസ്ലാമിക അടിത്തറയിൽ പടുത്തു യർത്തപ്പെട്ട ഭരണകൂടമെന്ന നിലക്ക് രാഷ്ട്രീയമായ ഉന്നത സ്ഥാനവും, ശക്തിയും ഉണ്ടായതിനോടൊപ്പം തന്നെ ഒരുപാട് നാടുകളെ കൂട്ടി ചേർക്കുവാനും അവർക്ക് സാധിക്കുകയുണ്ടായി. ഭരണാധികാരികൾ മുഴുവനും ഇസ്ലാമിക നിയമങ്ങൾക്കനുസൃതമായി സമൂഹത്ത സേവിക്കാനും, അവരുടെ സാംസ്കാരികവും, മതപരവും, സാമ്പത്തി കവുമായ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുവാനും സന്നദ്ധരായി. ഉഥ്മാനിയ്യാ ഭരണ കൂടം ഈജിപ്തിലെ അവരുടെ ഗവർണർ മുഖേന അയച്ച സൈന്യങ്ങളുടെ നിരന്തരമായ പടയോട്ടം കാരണം ഹി ജ്റ: 1233 ( കി : 1818 ) ൽ ഒന്നാം സഊദി ഭരണകൂടം അവസാനിക്കുകയുണ്ടായി. അവസാനമായി ഇബ്രാഹിം ഭാഷയുടെ നേതൃത്വത്തിലുള്ള സൈന്യം ജസീറത്തുൽ അറേബ്യയിലെ ഒന്നാം സഊദി ഭരണകൂട ത്തിന്റെ തലസ്ഥാനമായിരുന്ന ‘ദിർഇയ്യ’ യും , അതിന് കീഴിലുണ്ടായിരുന്ന ഒട്ടനവധി രാജ്യങ്ങളും നശിപ്പിക്കുകയും ചെയ്തു .

ഒന്നാം സഊദീ ഭരണകൂടത്തിലെ ഭരണാധികാരികൾ :

1 . ഇമാം മുഹമ്മദ്ബ്നു സഈദ്ബ്നു മുഖ്രിൻ
2 . ഇമാം അബ്ദുൽ അസീബ് മുഹമ്മദുബ്നു സഊദ്  ( ഹിജ്റ : 1179 മുതൽ 1218 ( ക്രി : 1765 – 1803 ) വരെ ) .
3 . ഇമാം സഈദ്ബ്നു അബ്ദുൽ അസീബ് മുഹമ്മദ് ബ്നു സഊദ് ( ഹിജ്റ : 1218 മുതൽ 1229 ( ക്രി : 1803 – 1814 ) വരെ )
4 . ഇമാം അബ്ദുല്ലാഹ് ബ്നു സഊദ് ബ്നു അബ്ദുൽ അസീസ് ബ്നു  മുഹമ്മദുബ്നു  സഊദ് ( ഹിജ്റ : 1229 മുതൽ 1233 ( ക്രി : 1814 – 1818 ) വരെ ) .

മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് ( റ)

സഊദി ഭരണ കൂടത്തെ സംബന്ധിച്ചുള്ള ചരിത്രം നാം മനസിലാക്കുമ്പോൾ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വ്യക്തിത്വമാണ് മഹാനായ മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് (റ) . അത്കൊണ്ട് തന്നെ ഒന്നാം സഊദി ഭരണ കുടവുമായി അദ്ദേഹം ഉണ്ടാക്കിയ കരാറുണ്ടാകാനുള്ള സാഹചര്യം നാം വളരെ ചുരുങ്ങിയ രൂപത്തിൽ മനസിലാ ക്കേണ്ടതുണ്ട് .

മുഹമ്മദ് അബ്ദുൽ വഹാബ് ബ്നു സുലൈമാൻ ബ്നു  അലിയ്യുബ്നു മുഹമ്മദുബ്നു  അഹമ്മദുബ്നു  റഹഷിദുബ്നു  ബുറൈദ്ബ്നു മുശരിഫ് അത്തമീമി (റ) ഹിജ്റ 115 ( ക്രി : 1703 ) ൽ പഴയ നജ്ദിലെ ” ഉയയ്ന ‘ യിലാണ് ജനിച്ചത് . ശൈഖിന്റെ കുടുംബ പരമ്പര നബി (സ) യുടെ പരമ്പരയിൽ പെട്ട “ഇൽയാസ് മുളറുബ്നു നിസാറു ബ്നു മഅ്ദ്ബ്നു അദ്നാ ‘ നിലേക്കാണ് എത്തുന്നത് എന്ന് പൺഡിതന്മാർ ചരിത്ര ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയത് നമുക്ക് കാണാനാവും . ഉയെയയിലെ’ ഖാളിയും, കർമ്മ ശാസ്ത്ര പൺഡിതനും, ശൈഖും, പിതാവുമായ ശൈഖ് അബ്ദുൽ വഹാബ്ബ് സലെമാനിൽ നിന്നും , ഹറമിലെ പൺഡിതന്മാരിൽ നിന്നും ഖുർആനും, കർമ്മശാസ്ത്രവും പഠിക്കുകയുണ്ടായി. ശേഷം മദീനയിൽ പോയി പ്രശസ്തരായ ശൈഖ് അബ്ദുല്ലാഹ് ബ്നു ഇബ്രാഹിമുബ്നു സൈഫ് അന്നജ്ദി, മുഹമ്മദ് ഹയാത്ത് അസ്സിന്ധി എന്നിവരിൽ നിന്ന് ധാരാളം വിജ്ഞാനം കരഗതമാക്കി. അതിന് ശേഷം ഇറാഖിലെ ബസ്വറയിലേക്ക് പോവുകയും അവിടെയുള്ള പ്രശസ്തരായ പൺഡിതരിൽ നിന്നും കൂടുതൽ അറിവ് നേടുകയുമുണ്ടായി . അങ്ങിനെ അവിടെ വെച്ച് തന്നെ വിശുദ്ധ ഖുർആനിൽ നിന്നും, തിരസുന്നത്തിൽ നിന്നും ലഭിച്ച കാര്യങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ ആരംഭിക്കുകയും ചെയ്തു . അവിടെവെച്ച് പല പൺഡിതരുമായി സംവദിക്കുകയും, ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. ബസ്വറയിലെ ശൈഖായിരുന്ന ‘മുഹമ്മദ് അൽമജ്മൂഇ’ ക്കും , മുഹമ്മദ് അബ്ദുൽ വഹാബിനുമെതിരെ അവിടെയുണ്ടായിരുന്ന ആദർശ ശത്രുക്കളായ പൺഡിതന്മാർ ഉണ്ടാക്കിയ ഫിത്നകൾ കാരണം അവിടെ നിന്നും ശാമിലേക്ക് പുറപ്പെട്ടെങ്കിലും അതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ അഹ്സയിലേക്ക് തന്നെ തിരിച്ചു വരുകയാണ് ചെയ്തത്. ആ സമയം ഉയയ്ന  അമീറിനും , അവിടുത്തെ ഖാളിയായിരുന്ന ശൈഖിന്റെ പിതാവിനുമിടയിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ഹിജ്റ:1139 ൽ പിതാവ് ‘ഹുറൈമലാഇ’ ലേക്ക് പോയിരുന്നു . അവിടേക്കാണ് മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് പോയത്. തന്റെ പിതാവ് ഹി: 1153 ൽ വഫാതാകുന്നത് വരെ അവിടത്തന്നെ പഠനവും ദഅ്വത്തുമായി കഴിച്ചു കൂട്ടി . എന്നാൽ അവിടെയുണ്ടായിരുന്ന സത്യ ദീനിന്റെ ശത്രുക്കൾക്ക് ശൈഖിന്റെ ദഅ്വത്ത് ഇഷ്ടപ്പെടാത്തത് കാരണം ശൈഖിനെ വക വരുത്തുവാനായി തീരുമാനിച്ച വിവരം ചില സുഹൃത്തുക്കൾ മുഖേന അറിഞ്ഞതിനാൽ അവിടെ നിന്നും ഉയെയയിലേക്ക് തന്നെ തിരിച്ചു വരുകയും, അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു. ആ സമയം ഉയെയയിലെ അമീർ ‘ഉഥ്മാനുബ്നു മുഹമ്മദ്ബ് നു മഅ്മറി’ ന്റെയടുത്തേക്ക് ചെന്നപ്പോൾ വളരെ സന്തോഷത്തോടെ യാണ് അമീർ അദ്ധേഹത്തെ സ്വീകരിച്ചത്. അമീർ പറയുകയുണ്ടായി: ‘അല്ലാഹുവിലേക്കുള്ള ദഅ്വത്ത് നടത്തുക , ഞങ്ങൾ അങ്ങയോടൊ പ്പം അതിന് വേണ്ട സഹായവുമായി ഉണ്ടാകും’. അങ്ങിനെ വളരെയധികം ആദരവോടെ, സ്നേഹത്തോടെ വേണ്ട സഹായങ്ങളെല്ലാം അമീർ നൽകി കൊണ്ടിരുന്നു . ശൈഖ് തന്റെ പഠനവും, ദഅ്വത്തുമായി മുന്നോട്ട് പോയതിനാൽ സ്ത്രീകളും, പുരുഷന്മാരുമടങ്ങുന്ന ഒരു വലി യ സമൂഹം തന്നെ യഥാർത്ഥ സത്യം മനസിലാക്കുകയുണ്ടായി . അവരിലൂടെ അയൽ രാജ്യങ്ങളിലേക്ക് കൂടി അദ്ധേഹത്തിന്റെ ദഅ്വത്തിന്റെ പ്രകാശം പ്രസരിക്കുകയും, അവിടെ നിന്നും വിജ്ഞാന സമ്പാദനത്തിനായി ശൈഖിലേക്ക് ആളുകൾ കൂട്ടം കൂട്ടമായി ഒഴുകികൊണ്ടിരുന്നു .

  ഒരു ദിവസം ശൈഖ് അമീറിനോട് അവിടെയുള്ള ഉമറുബ്നുൽ ഖത്വാബ് ( റ ) വിന്റെ സഹോദരനായ സൈദ്ബ്നു ഖത്വാബിന്റെ പേരിൽ കെട്ടി ഉയർത്തിയ ഖുബ്ബ പൊളിക്കണമെന്ന് പറയുകയുണ്ടായി. കാരണം പ്രവാചകൻ ( സ ) യിലൂടെ പൂർത്തീകരിക്കപ്പെട്ട ഇസ്ലാമിക വിശ്വാസത്തിനെതിരായി പൗരോഹിത്യം തങ്ങളുടെ ഉപജീവനോപാധിയായി പടുത്തുയർത്തിയതാണ് ഈ ഖുബ്ബകൾ, അതിലുടെ ഒരുപാടാ ളുകൾ അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്കിലകപ്പെടുകയും, വഴിപിഴക്കുകയും ചെയ്തതിനാൽ ആഖുബ്ബകളെല്ലാം തകർക്കൽ നിർബ്ബന്ധമാണെന്ന കാര്യം അദ്ധേഹത്തെ ബോധ്യപ്പെടുത്തി . അങ്ങിനെ അമീറായ ഉഥ്മാൻ 600 പടയാളികളുമായി ആ ഖുബ്ബ പൊളിക്കാനാ യി പുറപ്പെട്ടപ്പോൾ ശൈഖും അവരോടൊപ്പം പുറപ്പെട്ടു. എന്നാൽ ആ ഖുബ്ബക്ക് സമീപ പ്രദേശമായ ‘അൽജബീല’ യിലെ ജനങ്ങൾ അവരുടെ പൗരോഹിത്യത്തിന് കീഴിൽ അമീറിനെതിരെ പുറപ്പെട്ടപ്പോൾ അമീർ മടങ്ങുകയാണ് ചെയ്തത്. ആ സന്ദർഭത്തിൽ ശൈഖ് സ്വന്തം കരങ്ങൾ കൊണ്ട് ആ ഖുബ്ബ പൊളിക്കുകയുണ്ടായി. അല്ലാഹുവിന്റെ ദീനിനെ ആത്മാർത്ഥമായി സഹയിക്കുന്നവരെ അല്ലാഹു സഹായിക്കുമെന്ന് അവന്റെ വാഗ്ദാനം നേർക്കുനേരെ പുലർന്ന ഒരു സാഹചര്യമായിരുന്നു അത്. രോഷാകുലരായി വന്ന ജനം നിശബ്ദരായി നോക്കി നിൽക്കുകയാണ് ചെയ്തത് . അതുപോലെ ‘ളിറാറുബ അൽ ഔസറി’ ന്റെ ഖബറിന് മുകളിൽ പടുത്തുയർത്തി ഖുബ്ബയും, അതുപോലുള്ള മറ്റു ജാറങ്ങളും പൊളിച്ചു നീക്കുകയുണ്ടായി. അതുപോലെ ഒരിക്കൽ ഒരു സ്ത്രീ ഞാൻ വ്യഭിചാരിണിയാണ്, എന്റെ മേൽ ഇസ്ലാമിന്റെ ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വന്ന സാഹചര്യത്തിൽ അവളുടെ ബുദ്ധിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷം അമീറിന്റെ കൽപനയുടെ അടിസ്ഥാനത്തിൽ അതിനുള്ള ശിക്ഷ നടപ്പാക്കുവാനായി ഉയയ്യുടെ ഖാളി കൂടിയായിരുന്ന ശൈഖ് വിധി പുറപ്പെടുവിക്കുകയും ചെയ്തു. അതുപോലെ ശൈഖിന്റെ നേതൃത്വത്തിൽ, അമീറിന്റെ സഹായത്തോടെ ജനങ്ങൾ ആരാധിച്ചിരുന്ന, നേർച്ച വഴിപാടുകൾ നേർന്നിരുന്ന മരങ്ങൾ മുറിക്കുകയും, കല്ലുകൾ പൊട്ടിച്ച് തരിപ്പണമാക്കുകയും ചെയ്തു . ശൈഖ് മുഹമ്മദ്ബ്നുൽ അബ്ദുൽ വഹാബിന്റെ ദഅ്വത്തിന്റെ സ്വാധീനം അയൽ രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചപ്പോൾ അവിടെയുള്ള പൗരോഹിത്യത്തിനത് സഹിക്കാൻ കഴിഞ്ഞില്ല. അങ്ങിനെ തന്റെ അധികാരം പോലും ശൈഖ് പിടിച്ചടക്കുമെന്ന് ഭയന്ന  ‘ബനൂഖാലിദ് സുലൈമാൻ ബ് നു ഉറൈളർ അൽ ഖാലിദി’ ശൈഖിനെതിരെ വലിയ ഒരു പരാതി തയ്യാറാക്കി കൊണ്ട് അഹ്സയിലെ അമീറിനെ വിവരമറിയിക്കുകയാണ്. അങ്ങിനെ അമീർ ഉയെയയിലെ അമീറായ ഉഥ്മാനിന് ശൈഖിനെ വധിക്കുക, അല്ലെങ്കിൽ നിങ്ങൾക്കുള്ള മുഴുവൻ ആനുകൂല്യങ്ങളും നിറുത്തലാക്കുമെന്ന ഭീഷണി അയക്കുകയുണ്ടായി. ഉഥ്മാൻ ശൈഖിനെ കാര്യം ബോധ്യപ്പെടുത്തുകയുണ്ടായി. സത്യത്തിൽ ഉറച്ച് നിന്നാലുള്ള അല്ലാഹുവിന്റെ സഹായം ശൈഖ് അമീറിനെ ഓർമ്മിപ്പിച്ചെങ്കിലും തനിക്ക് അഹ്സയിലെ അമീറിനെതിരിൽ യുദ്ധം ചെയ്യാനും, അവരുടെ സഹായം ഒഴിവാക്കുവാനും സാധ്യമല്ലെന്നറിയിച്ചപ്പോൾ ശൈഖ് അവിടെ നിന്നും ‘ദിർഇയ്യ:’യിലേക്ക് മടങ്ങുകയാണ് ചെയ്തത്. വാഹനം പോലുമില്ലാതെ നടന്ന് കൊണ്ട് ദിർഇയ്യയിലെത്തുകയും അവിടെയുണ്ടായിരുന്ന പ്രശസ്ത വ്യക്തിത്വമായിരുന്ന ‘മുഹമ്മദ്ബ് സുവൈലിം അൽ അരീനി’ യുടെ അടുത്തേക്ക് ചെല്ലുകയും ചെയ്തു. എന്നാൽ ശൈഖിന്റെ ആഗമനം കാരണം ആയാൾ ദിർഇയ്യയിലെ അമീറിനെ ഭയപ്പെട്ടപ്പോൾ ശൈഖ് അയാളെ സമാധാനിപ്പിച്ചു. ശൈഖിനെ പ്പറ്റി ദിർഇയ്യയിലെ അമീറായ മുഹമ്മദ്ബ് സഊദ് മനസ്സിലാക്കുകയുണ്ടായി . അതിന് മുമ്പ് ശൈഖിനെ സംബന്ധിച്ച വിവരം അമീറിന്റെ ഭാര്യയോട് ഇസ്ലാമിനെ സ്നേഹിക്കുന്ന, ദഅ്വത്ത് ഇഷ്ടപ്പെടുന്ന ഒരുപറ്റം സൽകർമ്മികൾ വിവരിച്ച് കൊടുത്തിരുന്നു. മുഹമ്മദ്ബ്നു സഊദ്. ഭാര്യയുടെ അടുത്ത് പ്രവേശിച്ചപ്പോൾ ഭാര്യ ശൈഖിനെ സംബന്ധിച്ച് വിവരിച്ച് കൊടുത്തത് ചരിത്രഗ്രന്ഥത്തിൽ നമുക്കിങ്ങനെ വായിക്കാവുന്നതാണ്:

  “ഈ മഹത്തായ ഗനീമത്ത് സ്വത്ത് ലഭിച്ചതിൽ സന്തോഷിക്കുക! അല്ലാഹുവാണ് ഈ ഗനീമത്ത് താങ്കളിലേക്ക് എത്തിച്ചത്, അല്ലാഹുവിന്റെ ദീനിലേക്കും, അവന്റെ ഗ്രന്ഥത്തിലേക്കും, റസൂലുല്ലാഹ് (സ്വ)  യുടെ സുന്നത്തിലേക്കും ദഅ്വത്ത് നടത്തുന്ന ഒരാൾ, എത്ര വിലപിടിപ്പുള്ള നല്ല ഗനീമത്ത് ! ശൈഖിനെ സ്വീകരിക്കുവാനും, സഹായിക്കാനും ധതിപ്പെടുക, അതിൽ മടിച്ച് നിൽക്കേണ്ടതില്ല’ . ഈ ഉപദേശവും, കുടിയാലോചനയും അമീർ സ്വീകരിക്കുകയുണ്ടായി. പിന്നീട് സംശയമു ണ്ടായത് ശൈഖിനെ ഇങ്ങോട്ട് വിളിക്കണോ , അതല്ല ശൈഖിനെ കാ ണാൻ അങ്ങോട്ട് പോകണമോ എന്നതാണ് . അതിലും ഭാര്യയുടെ അ ഭിപ്രായം കൃത്യമായിരുന്നു: അവർ പറഞ്ഞു:” ഇങ്ങോട്ട് വരാൻ പറയുകയെന്നത് ശരിയല്ല, മറിച്ച് താങ്ങൾ അങ്ങോട്ട് പോവുക, കാരണം വിജ്ഞാനത്തെയും, നന്മയിലേക്ക് ക്ഷണിക്കുന്നവരെയും ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. അതും സ്വീകരിക്കപ്പെടുകയുണ്ടായി.

  ശൈഖുമായി കൂടിക്കാഴ്ച നടത്താനായി മുഹമ്മദ്ബ് സുവൈലിന്റെ വീട്ടിലേക്ക് അമീർ കടന്ന് ചെന്ന് സലാം പറഞ്ഞ് സംസാരം ആരംഭിച്ചു.
അമീർ ശൈഖിനോട് പറയുകയുണ്ടായി: ഓ, ശൈഖ്, സഹായം ലഭിച്ചതിൽ സന്തോഷിക്കുക, നിർഭയത്വവും, ദഅ്വത്തിനുള്ള സാഹചര്യവും ലഭിച്ചതിലും സന്തോഷിക്കുക.
ശൈഖ് പറയുകയുണ്ടായി: സ്തുത്യർഹമായ പര്യാവസാനവും , ജ നങ്ങൾക്കിടയിൽ സ്വാധീനവും , സഹായവും താങ്കൾക്കും ലഭിക്കും, അതിൽ താങ്കളും സന്തോഷിക്കുക . ഇത് അല്ലാഹുവിന്റെ മതമാണ്, ആ രാണോ അവനെ സഹായിക്കുന്നത് അവനെ അല്ലാഹു സഹായിക്കും, ആരാണോ അവന്റെ ദീനിനെ ശക്തിപ്പെടുത്തുന്നത് അവനെ അല്ലാ ഹു ശക്തിപ്പെടുത്തുന്നതാണ് അതിന്റെ അടയാളങ്ങൾ താങ്കൾക്ക് പെ ട്ടെന്ന് തന്നെ കാണാവുന്നതുമാണ്’.

അമീർ പറഞ്ഞു:” അല്ലാഹുവിനും, അവന്റെ റസൂലിനും, അല്ലാഹു വിന്റെ മാർഗത്തിലുള്ള ജിഹാദിന് വേണ്ടിയും ഞാൻ താങ്കളുമായി ബൈഅത്ത് ചെയ്യാം. പക്ഷേ, എനിക്കുള്ള ഭയം ഞങ്ങൾ താങ്കളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതിന് ശേഷം ഇസ്ലാ മിന്റെ ശത്രുക്കൾക്കെതിരിൽ അല്ലാഹു താങ്കളെ സഹായിച്ചാൽ താങ്കൾ ഞങ്ങളുടെ അടുത്ത് നിന്ന് മാറിപോകുമോയെന്നാണ്. –

ശൈഖ് പ്രതിവചിച്ചു: ഞാൻ അങ്ങിനെയല്ല ബൈഅത്ത് ചെയ്യുന്നത്, മറിച്ച് രക്തത്തിന് പകരം രകം, തകർക്കലിന് തകർക്കൽ, താങ്കളുടെ നാട്ടിൽ നിന്നും ഒരിക്കലും ഞാൻ മടങ്ങി പോവുകയുമില്ല എന്നാണ് ബൈഅത്ത് ചെയ്യുന്നത്. അങ്ങിനെ അവർ തമ്മിൽ ഇസ്ലാമിന്ന് വേണ്ടി ബൈഅത്ത് നടത്തുകയുണ്ടായി . വിജ്ഞാന സമ്പാദനവും, ദഅ്വത്തുമായി ശൈഖ് ദിർഇയ്യയിൽ കഴിച്ച് കൂട്ടി. വിജ്ഞാനമന്വേഷിച്ച് കൊണ്ട് ജനങ്ങൾ കൂട്ടം കൂട്ടമായി ദിർഇയ്യയിലേക്ക് ഒഴുകി കൊണ്ടിരുന്നു. അയൽ നാടുകളിലെ അമീറുമാർക്കും, ഭരണാധികാരികൾക്കും ഇസ്ലാമിന്റെ കൃത്യ മായ സന്ദേശങ്ങൾ കത്തിലൂടെയും മറ്റും നൽകികൊണ്ടേയിരുന്നു.

ഹിജ്റ : 1206 ൽ വഫാത്താകുന്നത് വരെ ദഅ്വത്തിൽ തന്നെ തന്റെ മുഴുവൻ സമയവും കഴിച്ചു കൂട്ടുകയാണ് ശൈഖ് ചെയ്തത് . ശവ്വാൽ മാസത്തിന്റെ തുടക്കത്തിൽ രോഗബാധിതനാവുകയും , ആ മാസത്തി ന്റെ അവസാനത്തിൽ ഒരു തിങ്കളാഴ്ച്ച  ദിവസം വഫാതാവുകയും ചെയ്തു  . 92 ആം   വയസിൽ വഫാതാകുമ്പോൾ ശൈഖിന്റെ സമ്പദ്യമായി ദീനാറുകളോ , ദിർഹമുകളോ അവശേഷിച്ചിരുന്നില്ല , മറിച്ച് ഇസ്ലാമി ന്റെ സന്ദേശങ്ങൾ മാലോകരെ മുഴുവനും ബോധ്യപ്പെടുത്താനുപകരിക്കുന്ന നിരവധി സ്വന്തം കൃതികളായിരുന്നു അനന്തര സ്വത്തായി ഉപേക്ഷിച്ചിരുന്നത് . അങ്ങിനെ ഒരു ഉത്തമ സമുഹത്തെ അല്ലാഹുവിന്റെ സഹായത്താൽ വിശുദ്ധ ഖുർആൻ കൊണ്ടും , തിരുസുന്നത്ത് കൊണ്ടും വാർത്തെടുക്കുകയും , ലോകത്തിന്റെ മുഴുവൻ ദിക്കുകളിലേക്കും അതിന്റെ അലയൊലികൾ കടന്ന് ചെല്ലുകയും ചെയ്തു . ഇന്നും അതിന്റെ പ്രകാശം വ്യത്യസ്ഥ നാടുകളിൽ ജ്വലിച്ച് കൊണ്ടേയിരിക്കുന്നു . കേരളത്തിൽ പൗരോഹിത്യത്തിന്റെ കോട്ടകൊത്തളങ്ങളിൽ പോലും ഇന്നും ആ ദഅ്വത്തിന്റെ അലയൊലികൾ അവരുടെ ഉറക്കം കെടുത്തികൊണ്ടിരിക്കുന്നു . ശൈഖിന്റെ വഫാതിന് ശേഷം ശൈഖി ന്റെ മക്കളും , അവരുടെ സന്താനങ്ങളും സഊദി ഗവൺമെന്റിന്റെ നി ർലോഭമായ സഹായത്തോടെ ആ ദൗത്യം നിർവ്വഹിച്ച് പോരുന്നു . ഇ തെഴുതുന്ന വേളയിലുള്ള സഊദിഅറേബ്യയുടെ ഗ്രാന്റ് മുഫ്തി ശൈ ഖിന്റെ സന്താന പരമ്പരയിൽ പെട്ട ” അബ്ദുൽ അസീസ് ആലു ശൈ ഖാ ‘ കുന്നു , അതുപോലെ മദീനാ മുനവ്വറയിലെ മസ്ജിദുന്നബവിയി ലെ ഇമാമുമാരിൽ ” ഹുസൈൻ ആലുശൈഖും ‘ , സഊദി അറേബ്യൻ ഭരണ കൂടത്തിന്റെ ഔഖാഫ് മന്ത്രിയായ ” സ്വാലിഹ് ആലുശൈഖും ‘ ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് ( റ ) യുടെ സന്താന പരമ്പര യിൽ തന്നെയാണ് .

രണ്ടാം സഊദീ ഭരണകൂടം : ( ഹി : 1240 – 1309 കി : 1824 – 1891 )

ഇബ്രാഹിം ബാഷയുടെ നേതൃത്വത്തിൽ മുഹമ്മദ് അലിയുടെ സെന്യം ജസീറത്തുൽ അറേബ്യയുടെ മധ്യഭാഗത്തെ ദിർഇയ്യയും അതിന്റെ സമീപമുള്ള പ്രദേശങ്ങളും തകർക്കുകയും, നാമാവശേഷമാക്കാൻ ശ്രമിക്കുകയും, അവിടങ്ങളിൽ അക്രമവും, അസമാധാനവും സൃഷ്ടിക്കുകയും ചെയ്തുവെങ്കിലും ഒന്നാം സഊദി ഭരണകൂടം നേടിയെടുത്ത സ്വാധീനത്തെയും, ഭരണ പരിഷ്കാരങ്ങളെയും പാടെ മായ്ച്ച് കളയാൻ അവർക്ക് സാധിച്ചില്ല. കാരണം അവിടെയുണ്ടായിരുന്ന സാധാരണ ജനങ്ങളിലും, പട്ടണവാസികളിലും, ഗ്രമീണരിലും  ഒന്നാം സഊദീ ഭരണ കൂടത്തിന് തുടക്കമിട്ട ആലു സഊദ് കുടുംബ ത്തിനോടുണ്ടായിരുന്ന സ്നേഹാദരവും, ഭരണാധികാരികൾക്ക് ജന്ങ്ങളോടുണ്ടായിരുന്ന വളരെ അടുത്ത സമീപനവുമായിരുന്നു. അതു പോലെ തന്നെ ആ ഭരണാധികാരികളുടെ അളവറ്റ സഹായ സഹകര ണത്തോടെ ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് (റ ) യുടെ നേതൃത്വത്തിൽ നടത്തിയ സലഫീ മൻഹജിലൂടെയുള്ള ഇസ്ലാമിക ദഅ് വത്തും അത്രമാത്രം ജനമനസ്സുകളിൽ സ്വധീനം ചെലുത്തിയിരുന്നു. ഒന്നാം സഊദി ഭരണ കൂടം അവസാനിച്ച് ഏകദേശം രണ്ട് വർഷം കഴിയുന്നതിനു മുമ്പ് തന്നെ സഊദി ഭരണ കൂടം പുനഃസ്ഥാപിക്കുവാനുള്ള ശ്രമം ആലു സഊദ് കുടുംബത്തിലെ നായകന്മാർ നടത്തിയിരുന്നു. അതിൽ ആദ്യ ശ്രമം ഹി : 1235 ( ക്രി : 1820 ) ൽ ‘മശാരി ബ് സ ഊദി’ ന്റെ നേതൃത്വത്തിൽ ദിർഇയ്യയിൽ സഊദി ഭരണകൂടം പുന : സ്ഥാപിക്കപ്പെട്ടുവെങ്കിലും ഏതാനും ചില മാസങ്ങൾ മാത്രമെ അതിന് ആയുസ്സുണ്ടായിരുന്നുള്ളു . അതിന് ശേഷം ഹി : 1240 ( ക്രി : 1824 ) ൽ ” ഇമാം തുർക്കി ബ്നു അബ്ദില്ലാഹ് ബ്നു മുഹമ്മദ് ബ്നു സഊദി’ ന്റെ നേതൃത്വത്തിൽ വിജയകരമായ ഒരു ശ്രമം നടക്കുകയും റിയാദ് തലസ്ഥാനമായി സ്വീകരിച്ച് കൊണ്ട് രണ്ടാം സഊദി ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. ഒന്നാം സഊദി ഭരണകൂടം സ്ഥാപിതമായ അടിത്തറയിലും, ആശയങ്ങളിലും തന്നെയാണ് രണ്ടാം ഭരണകൂടവും സ്ഥാപിതമായത് . ഇസ്ലാമിന്നും, ഇസ്ലാമികാദർശത്തിനും, സലഫി മൻഹജനുസരിച്ചുള്ള ദഅ്വത്തിനും പ്രാമുഖ്യം നൽകികൊണ്ടുള്ള ഒരു നേതൃത്വമായിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത്. അങ്ങിനെ ശാന്തിയും, സമാധാനവും വ്യാപിക്കുകയും, ഇസ്ലാമിക ശരീഅത്ത് അവിടെ നടപ്പിൽ വരുകയും ചെയ്തു. ഈ ഭരണകൂടത്തി, ന്റെ തണലിൽ വിജ്ഞാനവും, ഇസ്ലാമിക സംസ്കാരവും പ്രശോഭിച്ചു . 

ഹിജ്റ : 1309 ( ക്രി : 1891 ) ൽ മക്കളായ ” ഇമാം ഫൈസൽബിൻ  തുർക്കി ‘ യുടെ മക്കൾക്കിടയിലുണ്ടായ ഭിന്നിപ്പും , “ ഹായിലി ‘ ലെ ഭരണാധികാ രി ” മുഹമ്മദ്ബ റഷീദ് ‘ റിയാദ് പിടിച്ചടക്കുകയും ചെയ്തപ്പോൾ ഇ മാം അബ്ദുർറഹ്മാനുബ് ഫൈസൽ ബിൻ  തുർക്കി റിയാദിൽ നിന്നും വിടവാങ്ങി . അങ്ങിനെ രണ്ടാം സഊദി ഭരണ കൂടവും ഏകദേ- ശം 69 വർഷങ്ങളോളം നീണ്ട് നിന്നതിന് ശേഷം ഹിജ്റ : 1309 ( ക്രി : 1891 ) ൽ അവസാനിക്കുകയാണ് ചെയ്തത് .

രണ്ടാം സഊദീ ഭരണകൂടത്തിലെ ഭരണാധികാരികൾ :
ഇമാം തുർക്കിബ്നു  അബ്ദുല്ലാഹ് ബ്നു മുഹമ്മദുബ്നു  സഊദ് ( ഹി : 1240 – 1249 ( കി ; 1824 – 1834 ) വരെ .
ഇമാം ഫൈസൽ ബ്നു തുർക്കി – ഒന്നാം ഘട്ടം – ( ഹി : 1250 – 1254 ( ക്രി ; 1834 – 1838 ) വരെ . രണ്ടാം ഘട്ടം : ( ഹി : 1259 – 1282 ( കി ; 1843 – 1865 ) വരെ .
ഇമാം അബ്ദുല്ലാഇബ് ഫൈസൽ ബ്നു  തുർക്കി – ഒന്നാം ഘട്ടം – ( ഹി : 1282 – 1288 ( ക്രി ; 1865 – 1871 ) വരെ .
ഇമാം സഊദ് ബ്നു ഫൈസൽ ബ്നു തുർക്കി ( ഹി : 1288 – 1291 ( ക്രി ; 1871 – 1875 ) വരെ .
ഇമാം അബ്ദുർറഹ്മാനുബ്നു  ഫൈസൽ ബ്‌നു തുർക്കി – ഒന്നാം ഘട്ടം – ( ഹി : 1291 – 1293 ( ക്രി ; 1875 – 1876 ) വരെ . ഇമാം അബ്ദുല്ലാഹ് ബ്നു ഫൈസൽബ്നു  തുർക്കി – രണ്ടാം ഘട്ടം – ( ഹി : 1293 – 1305 ( ക്രി ; 1876 – 1887 ) വരെ .
ഇമാം അബ്ദുർറഹ്മാനുബ് ഫൈസൽ ബ്നു  തുർക്കി – രണ്ടാം ഘട്ടം – ( ഹി : 1307 – 1309 ( ക്രി ; 1889 – 1891 ) വരെ .

മൂന്നാം സഊദി ഭരണകൂടം :

  ഹിജ്റ : 1309 ( ക്രി : 1891 ) ൽ റിയാദിൽ നിന്നും വിടവാങ്ങിയ “ഇമാം അബ്ദുറഹ്മാനുബ്നു  ഫൈസൽ ബ്നു തുർക്കി ‘ അഹ്സയിലേക്ക് പോവുകയാണ് ചെയ്തത്. അവിടെയെത്തിയപ്പോൾ ഉഥ്മാനിയ്യാ: ഭരണാധികാരികൾ ഇമാം അബ്ദുർറഹ്മാനുബ് ഫൈസൽബ്നു  തുർക്കിയോട് അവരുടെ ഭരണത്തിനു കീഴിൽ നജ്ദിന്റെ ഗവർണരാവാൻ നിർദ്ദേശിച്ചുവെങ്കിലും അത് നിരസിച്ച് കൊണ്ട് അദ്ധേഹം തന്റെ ബന്ധുക്കൾ കൂടിയുള്ള കുവൈത്തിലേക്ക് പോവുകയും, ഇമാമും കു ടുംബവും ഹിജ്റ :1310 ( ക്രി : 1892 ) ൽ കുവൈത്തിൽ എത്തിച്ചേരുകയും ചെയ്തു . ഇസ്ലാമിക പ്രമാണങ്ങളുടെ അടിത്തറയിൽ പടുത്തുയർ ത്തിയ സഊദി ഭരണത്തിന്റെ വീണ്ടെടുപ്പിനായി ഹിജ്റ : 1293 ( ക്രി : 1880 ) ദുൽഹിജ്ജ 19 ന് രാത്രിയിൽ റിയാദിലെ ഗവർണറുടെ വസതിയിൽ ജനിച്ച അബ്ദുൽ അസീബ് അബ്ദുർറഹ്മാനുബ്നു ഫെസൽബ്നു  തുർക്കി ( റ ) യെ പിതാവായ അബ്ദുർറഹ്മാനുബ്നു ഫെസൽബിൻ  തുർക്കി ചിട്ടയായ ശിക്ഷണവും, ഇസ്ലാമിക വിജ്ഞാനവും നൽകിയതോടൊപ്പം നേതൃത്വപാടവവും, അമ്പൈത്തും, കുതിര സവാരിയും പരിശീലിപ്പിക്കുകയും ചെയ്തു . അസാമാന്യ ബുദ്ധിസാമർത്ഥ്യവും, വിവേകവും, തന്റേടവും, ആത്മധൈര്യവും പ്രകടിപ്പിച്ച അബ്ദുൽ അസീബ് അബ്ദുർറഹ്മാൻ ചെറുപ്പത്തിലെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കുകയും, ഫിഖ്‌ഹും, തൗഹീദും പഠിക്കുകയും ചെയ്തു. മഹാനായ അബ്ദുൽ അസീസ് ( റ ) തന്റെ പിതാവിന്റെയും, പ്രപിതാക്കളുടെയും നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കുവാനുള്ള പരിശീലനമായിട്ടാണ് കുവൈത്തിലുള്ള തന്റെ ജീവിതത്തെ ഉപയോഗപ്പെടുത്തിയത്.

  അബ്ദുൽ അസീസ് (റ ) ഹിജ്റ : 1319 ( ക്രി : 1901 ) റബിഉൽ ആഖിറ യിൽ തന്റെ ഇരുപത്തൊന്നാമത്തെ വയസ്സിൽ കുടുംബത്തിൽപെട്ട ഏതാനും വ്യക്തികളെയും, മറ്റു ചിലയാളുകളെയും കൂട്ടി കുവൈത്തിൽ നിന്നും അൽ അഹ്സ ലക്ഷ്യം വെച്ച് നീങ്ങുകയുണ്ടായി. യാത്രക്കിടയിൽ വഴിൽ വെച്ച് കൊണ്ട് ധാരാളമാളുകൾ അവരോടൊപ്പം ചേർന്നു. ഏകദേശം നാല് മാസത്തോളം നീണ്ടു നിന്ന യാത്രയിൽ ഉഥ്മാനീ ഭരണകൂടത്തിൽ നിന്നും നേരിടേണ്ടി വന്ന പ്രയാസങ്ങളും, കുത്രന്തങ്ങളും സഹിക്ക വയ്യാതെ യാത്രക്കിടയിൽ ഒപ്പം കൂടിയവരെല്ലാം തിരിച്ച് പോയങ്കിലും, കുവൈത്തിൽ നിന്ന് കൂടെ വന്ന അറുപതോളം വ്യക്തികൾ കൂടെതന്നെ ഉറച്ച് നിന്നു. പ്രയാസകരമായ യാത്ര തുടരുന്നതിനിടയിൽ കുവൈത്തിലെ പിതാവിൽ നിന്നും പിന്മാറാനുള്ള സന്ദേശം വന്നപ്പോൾ കൂടെയുള്ളവരോട് കൂടിയാലോചിച്ച് കൊണ്ട് പറയുകയുണ്ടായി: മടങ്ങണമെന്നാണ് പിതാവിന്റെ കത്തിലുള്ളത്, ആരെങ്കിലും വിശ്രമവും, കുടുംബത്തെ കാണുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവർ എന്റെ ഇടത് ഭാഗത്തേക്ക് മാറി നിൽക്കുക, ഉറച്ച് മുന്നോട്ട് പോകുവാൻ സന്നദ്ധരായവർ വലത് ഭാഗത്തേക്കും മാറി നിൽക്കുക. കുവൈത്തിൽ നിന്നും കൂടെ വന്നവർ മുഴുവനും വലത് ഭാഗത്താണ് നിന്നത്. തീരുമാനിച്ചുറച്ച് പുറപ്പെട്ട ലക്ഷ്യം പൂർത്തീകരിക്കുവാനുള്ള തീരുമാനത്തിൽ ഉറച്ച് നിന്റെ കൊണ്ട് പിതാവിന്റെ സന്ദേശ വാഹകനോട് പറയുകയുണ്ടായി : “ഇമാമി നോട് സലാം അറിയിക്കുക, താങ്കൾ ഇവിടെ ദർശിച്ച കാര്യങ്ങൾ അറിയിക്കുകയും, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും പറയുക. അല്ലാഹു ഉദ്ധേശിക്കുകയാണെങ്കിൽ ഞങ്ങളുടെ ലക്ഷ്യം റിയാദാണെന്നും അറിയിക്കുക’. ഉഥ്മാനീ ഭരണകൂടത്തിന്റെ ഭീഷണികളും, ഉപദ്രവങ്ങളുമെല്ലാം അവഗണിച്ചുകൊണ്ട് തന്റെ കുട്ടുകാരുമായി ഭരണാധികാരി കളുടെ കണ്ണിൽ പെടാതിരിക്കാനായി ‘റുബുഉൽ ഖാലി’ യെന്ന അനന്ത വിശാലമായ മരുഭൂമിയിലൂടെ യാത്ര തുടർന്ന് കൊണ്ടേയിരുന്നു. ഭക്ഷിക്കുവാൻ അൽപം കാരക്കയും, കുടിക്കാൻ പച്ചവെള്ളവുമായിരുന്നു കൂടെയുണ്ടായിരുന്നത്. അബ്ദുൽ അസീസ് (റ) പറയുന്നു: ഞങ്ങൾ ശഅ്ബാനിന്റെ നീണ്ട ദിനരാത്രങ്ങൾ മുഴുവനും റുബുൽ ഖാലി’ യിൽ കഴിച്ചുകൂട്ടുകയും, റമളാനിലെ ഇരുപതാമത്തെ ദിവസം യാത്ര തുടരുകയും പെരുന്നാൾ ദിവസം കൂട്ടുകാരോടൊപ്പം “ അബൂ ജഫാന ‘ യെന്നയാളുടെ അടുത്ത് തങ്ങുകയും, ശവ്വാൽ മൂന്നിന് അവി ടെ നിന്നും റിയാദിലേക്ക് യാത്ര തിരിക്കുകയും, ഹിജ്റ : 1319 ശവ്വാൽ നാലി ( ക്രി : 1902 ജനുവരി 13 ) ന് റിയാദിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ‘അബു ഗ്വാരിബ്’ മലയിൽ സ്ഥിതി ചെയ്യുന്ന ‘ശഖീബ്’ എന്നറി യപ്പെടുന്ന ചെരുവിലെത്തുകയും ചെയ്തു. അബ്ദുൽ അസീസ് രാജാവ് അവിടെയുള്ള തോട്ടത്തിൽ ഒട്ടകങ്ങളുടെയും, യാത്രാ വിഭവങ്ങളുടെയും കാവലിനായി കൂടെയുള്ളവരിൽ നിന്ന് ചിലരെ. അവിടെ നി റുത്തിക്കൊണ്ട് പറയുകയുണ്ടായി: “ സഹായം ആവശ്യമെങ്കിൽ ലഭി ക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക, നാളത്തെ ദിവസം സൂര്യനുദിക്കുന്നതിനു മുമ്പ് ഞങ്ങളിൽ നിന്ന് യാതൊരു വിവരവും ലഭിച്ചില്ലെങ്കിൽ നിങ്ങൾ കുവൈത്തിലേക്ക് മടങ്ങുകയും, ഞങ്ങളുടെ മരണ വാർത്ത പിതാവിനെ അറിയിക്കുകയും ചെയ്യുക. അതല്ല അല്ലാഹു നമ്മെ ആദരിച്ച്കൊണ്ട് സഹായം നൽകുകയാണെങ്കിൽ ഒരു കുതിര പടയാളിയെ നിങ്ങളിലേക്ക് പറഞ്ഞയക്കുകയും, അയാൾ തന്റെ വസ്ത്രം കൊണ്ട് വിജയമറിയിക്കുകയും ചെയ്താൽ നിങ്ങൾ വരുക .

  അവശേഷിക്കുന്നവരുമായി അബ്ദുൽ അസീസ് രാജാവ് കോട്ട ലക്ഷ്യമാക്കി പുറപ്പെട്ടു . റിയാദ് പട്ടണത്തിന്റെ കവാടത്തിലെത്തിയപ്പോൾ സൈന്യത്തെ രണ്ട് വിഭാഗമായി തിരിക്കുകയും , തന്റെ സഹോദരൻ അമീർ മുഹമ്മദിന്റെ നേതൃത്വത്തിൽ 33 ആളുകളെ ഈറാ  കവാടത്തിനടുത്തുള്ള തോട്ടത്തിൽ നിറുത്തുകയും, അവശേഷിക്കുന്ന ആറാളുകളുമായി അബ്ദുൽ അസീസ് രാജാവ് ‘അജാനി’ ന്റെ കോട്ടയിലേക്ക് പ്രവേശിക്കുകയും, അവിടെയുണ്ടായിരുന്ന പരിചാരകരിൽ നിന്നും, സ്ത്രീകളിൽ നിന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാന് ത്തിൽ അജാൻ തന്റെ ശയന മുറിയിൽ നിന്നും വരുന്ന സമയം കൃത്യമായി മനസിലാക്കുകയും, അജാനിനെ വകവരുത്തുവാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. അന്ന് രാത്രി അവിടെ കഴിച്ചു കൂട്ടി, സുബഹി നമസ്കാരത്തിന് ശേഷം അബ്ദുൽ അസീസ് രാജാവും കൂട്ടുകാരും അജാനെ പ്രതീക്ഷിച്ചിരുന്നു. അങ്ങിനെ സൂര്യോദയത്തിന് ശേഷം അജാൻ പരിചാരകയുമായി വന്ന സന്ദർഭത്തിൽ മുൻകൂട്ടി ആവിശ്കരിച്ച് തന്ത്രപ്രകാരം ചെറിയ ഏറ്റുമുട്ടലിന് ശേഷം അദ്ധേഹത്തെ വധിക്കുകയുണ്ടായി. അങ്ങിനെ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ടും, ഔദാര്യം കൊണ്ടും അബ്ദുൽ അസീസ് രാജാവിന് കോട്ട കീഴടക്കുവാനും, അധികാരം അല്ലാഹുവിനാണ് , ശേഷം അബ് ദുൽ അസീസ് രാജാവിനും എന്ന് പ്രഖ്യാപിക്കുവാനും സാധിക്കുകയുണ്ടായി . റിയാദിലുള്ള ജനക്കൂട്ടം ഇത് കേൾക്കേണ്ട താമസം കൂട്ടം കൂട്ടമായി അബ്ദുൽ അസീസ് രാജാവിന് ബൈഅത്ത് ചെയ്യുവാനായി അവിടേക്ക് ഒഴുകി കൊണ്ടിരുന്നു . അങ്ങിനെ ഹിജ്റ : 1319 ( ക്രി : 1902 ) ശവ്വാൽ അഞ്ചിന് അബ്ദുൽ അസീസ് രാജാവ് റിയാദിന്റെ നേതാവും, ഭരണാധികാരിയുമായി തീർന്നു. റിയാദ് തലസ്ഥാനമായി സ്വീകരിച്ച് കൊണ്ട് സമീപ പ്രദേശങ്ങൾ ഓരോന്നായി തന്റെ ഭരണത്തിന് കീഴിലേക്ക് കൊണ്ടുവന്നു. അങ്ങിനെ ഹിജ്റ : 1351 ( ക്രി : 1932 സെപ് : 23 ) ജമാദുൽ ഊലാ 21 ന് ജസീറത്തുൽ അറബിയ എന്ന പേരിലറിയപ്പെ ട്ടിരുന്ന ദേശത്തെ “അൽ മംലകത്തുൽ അറബിയ്യത്തു അസ്സഊദിയ്യ’ ( സഊദി അറേബ്യൻ രാജ്യം ) എന്ന് പേര് വെച്ച് പ്രഖ്യാപിക്കുകയും ചെയ്തു .ഈ ദിവസമാണ് സഊദി അറേബ്യ ‘നാഷനൽ ഡേ’ ( ദേശീ യ ദിനം ) ആയി എല്ലാ വർഷവും ആഘോഷിക്കുന്നത് .

  പണ്ഡിതനും, ഇമാമുമായിരുന്ന അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് സഊദി അറേബ്യ മതം, വിശ്വാസം, സാംസ്കാരം, വിജ്ഞാനം, സാമ്പത്തികം, സാമൂഹികം , ശാന്തി സമാധാനം തുടങ്ങിയ സർവ്വ മേഖലകളിലും അൽഭുതകരമായ ഉന്നതി തന്നെയാണ് കൈവരിച്ചത് . ഈ കാലത്ത് സഊദി അറേബ്യയിൽ ഉണ്ടായ പുരോഗതിയും, വളർച്ചയും വിശദമാക്കുന്ന നിരവധി ഗ്രന്ഥങ്ങൾ നമുക്ക് കാണാനാകും. അങ്ങിനെ സർവ്വരാലും അംഗീകരിക്കപ്പെടുന്ന, ജനസമ്മതിയുള്ള അബ്ദുൽ അസീസ് രാജാവ് ഹിജ്റ : 1373 ( ക്രി : 1953 നവ : 9 ) റബീഉൽ അവ്വൽ 2 ന് വഫാതായതിന് ശേഷം രാജാവിന്റെ മക്കൾ പിതാവ് സ്വീകരിച്ച അതെ നയവും, ആശയവും സ്വീകരിച്ച് കൊണ്ട് ഇന്നും വളരെ കൃത്യമായി സർവ്വരാലും അംഗീകരിക്കപ്പെടുന്ന രൂപത്തിൽ ഭരണം നടത്തി കൊണ്ടിരിക്കുന്നു.

• സഊദ് ബ്നു അബ്ദുൽ അസീസ് രാജാവ് ( ഹി : 1373 – 1384 ( ക്രി : 1953 – 1964 ) വരെ )
• ഫൈസൽ ബ്നു അബ്ദുൽ അസീസ് രാജാവ് ( ഹി : 1384 – 1395 ( ക്രി : 1964 – 1975 ) വരെ ) .
ഖാലിദ് ബ്നു അബ്ദുൽ അസീസ് രാജാവ് ( ഹി : 1395 – 1402 ( ക്രി : 1975 – 1982 ) വരെ )
ഫഹദ് ബ്നു മബ്ദുൽ അസീസ് രാജാവ് ( ഹി : 1402 – 1426 ( ക്രി : 1982 – 2005 ) വരെ )

അബ്ദുല്ലാഹ് ബ്നു അബ്ദുൽ അസീസ് ആലു സഊദ് ( ഖാദിമുൽ ഹറമൈനി അശ്ശരീഫെനി ) ( ഹി : 1426 – ( ക്രി : 2005 ) ഇന്നും തുടർ ന്ന് കൊണ്ടിരിക്കുന്നു. ഭരണ സൗകര്യത്തിനായി സഊദി അറേബ്യയെ റിയാദ്, അൽബാ ഹ, ജീസാൻ, അസീർ, നജ്റാൻ, മക്കത്തുൽ മുകർറമ, ശർഖിയ്യ, അൽ ഖസീം, അൽ മദീനത്തുൽ മുനവ്വറ, ഹുദീദു ശ്ശമാലിയ്യ, ഹായിൽ, തബൂക്ക്, അൽ ജൗഫ് എന്നിങ്ങനെ പതിമൂന്ന് ഏരിയകളാക്കി തിരിച്ചി രിക്കുന്നു. മക്കത്തുൽ മുകർറമ, മദീനത്തുൽ മുനവ്വറ, ജിദ്ദ, റിയാദ്, ദ മ്മാം തുടങ്ങിയ അഞ്ച് വലിയ പട്ടണങ്ങളാണ് സഊദി അറേബ്യയി ലുള്ളത്. മക്കയിൽ നിന്ന്  മദീനയിലേക്ക് നബി ( സ ) നടത്തിയ വിശുദ്ധമായ ഹിജ്റയെ അടിസ്ഥാനമാക്കി മഹാനായ ഉമർ (റ) നടപ്പിലാക്കിയ ഹിജ്റ കലണ്ടറാണ് ഔദ്യേകികമായ കലണ്ടറായി സഊദി അറേബ്യ പിന്തുടരുന്നത്. വ്യാഴം വെള്ളി എന്നീ ദിവസങ്ങൾ ഒരു ആഴ്ചയിലെ പൊതു അവധിയും, വർഷത്തിൽ ഈദുൽ ഫിത്ർ, ഈദുൽ അള്ഹാ, വിശുദ്ധ ഹജ്ജ്, ദേശീയ ദിനം എന്നീ പൊതു അവധികളുമുണ്ട്. സഊദി അറേബ്യയിൽ ദമ്മാം, റിയാദ്, ജിദ്ദ, മദീന എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും, അബഹ, ഹയിൽ, ഖസീം, ജീസാൻ, തബുക്ക്, ത്വാഇഫ്, ബെയ്മ, അഹ്സാ, ജൗഫ്, അൽ ഖറയാത്, ദുമത്തുൽ ജൻദൽ, അർഅർ, റഫഹാത്ത്, ത്വറൈഫ്, അൽവജ് അതാ അൽ ഉലാ, യഹൂഅ്, അൽബാഹ, ബിഷാ, നജ്റാൻ, ശറൂറാ, ദാവമി, വാദിദവാസിർ തുടങ്ങിയ 23 ആഭ്യന്തര വിമാനത്താവളങ്ങളുമുണ്ട് , കൂടാതെ സഊദി ആരാംകോയുടെ കീഴിൽ ചെറി വിമാനത്താവളങ്ങൾ വേറെയുമുണ്ട് .

  ആധുനിക കാലത്ത് ലോക മുസ്ലിം സമൂഹത്തിനും, ഇസ്ലാമി നും സഊദി അറേബ്യയെ പോലെ നിസ്സീമമായ സേവനങ്ങൾ നടത്തുന്ന വേറെ ഒരു രാജ്യം ലോകത്ത് കാണാൻ കഴിയില്ല. വിശുദ്ധ ഖുർആനും, തിരുസുന്നത്തും പ്രവാചകൻ (സ ) യും, സ്വഹാബാക്കളും ( റ ) പ്രബോധനം ചെയ്തത് പോലെ യാതൊരു മാറ്റത്തിരുത്തലും കൂടാതെ മാനവ സമൂഹത്തിന് സമർപ്പിക്കുവാനായി സഊദി അറേബ്യൻ ഭരണ കൂടവും, ഭരണാധികാരികളും, പൺഡിതന്മാരും ഒത്തൊരുമിച്ച് പ രിശ്രമിക്കുകയും, അതിന്റെ മാർഗത്തിൽ ഭീമമായ സംഖ്യ ഓരോ വർഷവും ചിലവഴിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന് തെളിവായി ഏതൊരാളുടെയും മുമ്പിൽ തല ഉയർത്തി നിൽക്കുന്ന തെളിവുക ളാണ് മദീനാ മുനവ്വറയിലെ ഫഅദ് രാജാവിന്റെ പേരിൽ സ്ഥാപിത മായ ഖുർആൻ പ്രിന്റിംഗ് പ്രസ്സും, മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും. അതുപോലെ ഓരോ വർഷവും വരുന്ന അല്ലാഹുവിന്റെ അഥിതികളായ ഹാജിമാർക്ക് ഒരുക്കുന്ന മക്കയിലെയും , മദീനയിലെയും, മറ്റു സ്ഥലങ്ങളിലെയും സൗകര്യങ്ങൾ സജ്ജീകരണങ്ങൾ, ലോകത്തെ വിവിധ ഭാഷകളിൽ മൊഴിമാറ്റം നടത്തിയ ഖുർആനിന്റെ ആശയ വിവ ർത്തനങ്ങളുടെ വിതരണം, സഊദി അറേബ്യയിലേക്ക് ഉപജീവനം തേടി വരുന്ന ലോക ജനതക്ക് ജാതിമത വ്യത്യാസമില്ലാതെ ഇസ്ലാമിന്റെ സന്ദേശങ്ങൾ കൃത്യമായ രൂപത്തിൽ എത്തിച്ചുകൊടുക്കാൻ സഊദി അറേബ്യയുടെ വ്യത്യസ്ഥ പട്ടണങ്ങളിൽ ജാലിയാത്തുകൾ എന്ന പേരിലറിയപ്പെടുന്ന ഇരുന്നൂറിൽ പരം ഗൈഡൻസ് സെന്ററുകൾ തുടങ്ങി നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന സഊദി അറേബ്യൻ ഭരണാധികാരികൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഖുർആനും തിരുസുന്നത്തും ഭരണഘടനയായി സ്വീകരിച്ച് കൊണ്ട് ഭരണം നടത്തുകയും, ഇസ്ലാമിക ദഅ്വത്തിന് പ്രാധാന്യം നൽകുകയും, ഹറമൈനിയുള്ള നാടിനെ പരിശുദ്ധിയോടെ തന്നെ നിലനിർത്താൻ പരിശ്രമിക്കു കയും ചെയ്യുന്ന സഊദി ഭരണാധികാരികൾക്ക് അല്ലാഹു ഇരുലോകത്തും വിജയം നൽകുകയും, അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി ആദരിക്കുകയും ചെയ്യുമാറാകട്ടെ ലോകാവസാനം വരെ തൗഹീദിന് പ്രാധാന്യം നൽകി ഭരണം നടത്തുന്ന ഭരണാധികാരികളെ അല്ലാഹു സഊദി അറേബ്യക്ക് നൽകി അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ

അന്ത്യ പ്രവാചകനെ പിന്തുണക്കാന്‍ 100 മാര്‍ഗ്ഗങ്ങള്‍

വിവര്‍ത്തനം: സുമയ്യ മനാഫ് അരീക്കോട്

بِسْمِ اللّهِ الرَّحْمـَنِ الرَّحِيم

സകല ലോകങ്ങളുടെയും അധിപനായ അല്ലാഹുവിന്  സ്തുതി.  അല്ലാഹുവിന്റെ രക്ഷയും സമാധാനവും പ്രവാചകനിലും, കുടുംബത്തിലും അനുയായികളിലും വര്‍ഷിക്കുമാറാകട്ടെ.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പ്രഥമമായത് അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലാ എന്ന വിശ്വാസവും മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ അന്തിമ പ്രവാചകനാണെന്ന സാക്ഷ്യം വഹിക്കലുമാണ്. ഈ സാക്ഷ്യം വഹിക്കലിന്റെ ആദ്യ പകുതി ഏകദൈവ വിശ്വാസവും രണ്ടാം പകുതി മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്നുള്ള പ്രഖ്യാപനവുമാണ്. താഴെ പറയുന്ന സംസ്‌കൃതികളെ വളര്‍ത്തി എടുക്കുന്നതിലൂടെ മാത്രമേ ഈ സാക്ഷ്യത്തിന്റെ രണ്ടാം പകുതിയുടെ യാഥാര്‍ത്ഥ്യം നമ്മുടെ ഹൃദയങ്ങള്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ ബോധ്യമാവുകയുള്ളൂ.

  1. 1. വിശ്വാസം: പ്രവാചകന്‍ (സ്വ) നമുക്ക് ബോധനം നല്‍കിയ എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണമായി വിശ്വസിക്കുക. ആത്യന്തികമായി നാം വിശ്വസിക്കേണ്ടത്: ഖുര്‍ആനിലൂടെ അവതീര്‍ണ്ണമായവയും തിരുചര്യയിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതുമായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം മനുഷ്യകുലത്തിനാകെ എത്തിക്കാന്‍ അല്ലാഹുവിനാല്‍ അയക്കപ്പെട്ട അല്ലാഹുവിന്റെ ദൂതനാണ് മുഹമ്മദ് (സ്വ) എന്നതാണ്. അതാണ് ഇസ്‌ലാം മതം. ഇസ്‌ലാമല്ലാത്ത ഒരു മതവും തന്റെ അടിമകളില്‍ നിന്ന് അല്ലാഹു സ്വീകരിക്കുകയില്ല.
  2. 2. അര്‍പ്പണം, അനുസരണം: പ്രവാചക (സ്വ) ന്റെ എല്ലാ ആജ്ഞകളും പരിപൂര്‍ണ്ണമായി കൈകൊള്ളുകയും അതിന് കീഴടങ്ങുകയും ചെയ്യുക. പ്രവാചകചര്യ പൂര്‍ണ്ണമായി പിന്‍പറ്റുകയും അതിന്റെ വിപരീത മാര്‍ഗത്തോട് വിമുഖത കാണിക്കുകയും അവ വര്‍ജ്ജിക്കുകയും ചെയ്യുക.

3. പ്രവാചക സ്‌നേഹം: പ്രവാചകനെ പരിണയിക്കുക. ഈ ലോകത്ത് നാം സ്‌നേഹിക്കുന്ന മറ്റെന്തിനേക്കാളും മാതാപിതാളെക്കാളും സന്താനങ്ങളെക്കാളും. ഈ വഴി മാത്രമേ നമുക്ക്  പ്രവാചക (സ്വ) നോടുള്ള നമ്മുടെ പ്രണയത്തിന്റെ ആദരവും വ്യത്യാസ്തതയും പ്രകടിപ്പിക്കാനാവൂ. ഈ അനിര്‍വചനീയ സ്നേഹത്തിനു മാത്രമേ പ്രവാചകനര്‍ഹിക്കുന്ന സ്‌നേഹം പകരാന്‍ നമുക്കാവൂ. ഇതില്‍കൂടെ മാത്രമേ ആ ചര്യയിലൂടെ മുന്നേറാനുള്ള ആര്‍ജ്ജവം നമുക്ക് ലഭിക്കുകയുള്ളൂ .ഈ അനിര്‍വ്വചനീയ്യ ആദരത്തില്‍