ചലനം​

ചലനം

മലപ്പുറം വെസ്റ്റ് ജില്ല മോട്ടോർ തൊഴിലാളി സംഗമം ചലനം സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം പുറത്തിറക്കിയ ലഘുലേഖ.

എങ്ങോട്ടാണു പോകുന്നത്? എവിടെനിന്നാണു വരുന്നത്? നാംദിനേനഒരുപാട്തവണചോദിക്കുന്നചിലചോദ്യങ്ങള്‍! പിന്നിട്ടജീവിതനിമിഷങ്ങള്മുനസ്സിരുത്തിഈകാര്യങ്ങള്‍താങ്കള്സ്വ്യംഒന്ന്ചോദിക്കുക. ഞാന്എിവിടെനിന്ന്വന്നു? എങ്ങിനെഇവിടെഎത്തിച്ചേര്ന്നുു? എന്തിന്ഇവിടെജനിച്ച്വീണു? ഇനിഎങ്ങോട്ട്പോകും? എന്നിട്ട്എനിക്ക്എന്ത്സംഭവിക്കും? സുഹൃത്തെ, താങ്കള്ക്ക്ിഒരുതുടക്കുമുണ്ട്! പണക്കാരനുംപണിക്കാരനുംരാജാവിനുംപ്രജക്കുംസാക്ഷരനുംനിരക്ഷരനുംഎല്ലാംഒരേതുടക്കം! കണ്ടാല്അതറക്കുന്നകാണിക്കാന്മകടിക്കുന്നഒരുവസ്തുവില്നികന്നായിരുന്നുനമ്മുടെആരംഭം! ദശലക്ഷക്കണക്കിന് ഇന്ദ്രിയബിന്ദുക്കളില്ഒലന്നായിരുന്നുനാം! പിന്നെഅണ്ഡവാഹിനികുഴലിലൂടെഈഇന്ദ്രിയബിന്ദു യാത്രതുടങ്ങി! ഓരോമനുഷ്യനുംഗര്ഭാുശയഭിത്തിയില്തൂുങ്ങിപ്പിടിച്ച് നിന്നഒരുഘട്ടമുണ്ട്! ഊരുംപേരുംകൂടുംകുടിലുംഇല്ലാത്തഒരുകാലം! ഖുര്ആേന്പടറയുന്നു: ”താന്പനറയത്തക്കഒന്നുമല്ലാതിരുന്നഒരുകാലഘട്ടം മനുഷ്യന്കഴിഞ്ഞുപോയിട്ടില്ലേ? മനുഷ്യനെനാംകൂടിക്കലര്ന്ന ദ്രവകണത്തില്നിനന്ന്സൃഷ്ടിച്ചു; നമുക്ക്അവനെപരീക്ഷിക്കാന്‍. അങ്ങനെനാമവനെകേള്വികയുംകാഴ്ചയുമുള്ളവനാക്കി (76: 1-2). അതെ, പിന്നെനാംജനിച്ച്വീണു. ഈഫല്ഗോനപുരവുംതാജ്മഹലുംകണ്ട്നാംഅത്ഭുതപ്പെട്ടു! എന്തിന്കയ്യിലെസെല്ഫോതണ്പോനലുംനമ്മെഅത്ഭുതപ്പെടുത്തി! എന്നാല്ശാ്രീരികഘടനയെക്കുറിച്ച്താങ്കള്ചി്ന്തിച്ചിട്ടുണ്ടോ? 490കിലോമീറ്റര്നീിളുന്നതലച്ചോറിലെനാഡീവ്യൂഹം! കോടിക്കണക്കിന്ന്യൂറോണുകള്ക്ര മീകരിക്കപ്പെട്ടമസ്തിഷ്‌കം! അതിസൂക്ഷമമായഇത്തരംസംവിധാനങ്ങള്ക്ക്ര സംരക്ഷണമായിതലയോട്ടി! പിന്നെ, ശരീരത്തിലെആയിരക്കണക്കിന്ലിറ്റര്ര്ക്തം! അതിലെഅതിസൂക്ഷമകണങ്ങള്‍ ! രക്തസഞ്ചാരസംവിധാനങ്ങള്‍! രക്തംശുദ്ധീകരിക്കുന്നകിഡ്‌നി! ദിനേനഒരുലക്ഷംതവണമിടിച്ചുകൊണ്ടിരിക്കുന്നഹൃദയം! കണ്ണെന്നകുഞ്ഞവയവം! കാണുന്നലോകത്തിന്റെവിശാലത! സംരക്ഷണകവചങ്ങളായികണ്പോലളയുംകണ്പുുരികവുംകണ്ണുനീരും! താങ്കളുടെഫോണിലെകൊച്ചുക്യാമറമാത്രംനോക്കുക; അത്നിര്മ്മിണക്കാന്എമന്തെല്ലാംസംവിധാനങ്ങള്വേുണം…? തൊഴിലാളികള്‍…! ഫാക്ടറികള്‍…! യന്ത്രസംവിധാനങ്ങള്‍…! എന്നാല്ലോികത്തെകോടിക്കക്കിന്കണ്ണുകള്‍ അല്ലാഹുവിന്റെമാത്രംസൃഷ്ടിപ്പാണ്…! എണ്ണിയാല്തീറരാത്തഎന്തെല്ലാംമഹാത്ഭുതങ്ങള്‍…! ഇതിന്റെയെല്ലാംസൃഷ്ടാവിന്മാത്രമെനമ്മെരക്ഷിക്കാനുംസഹായിക്കാനുംസാധിക്കൂ… അതിനാല്അമവനോട്മാത്രംപ്രാര്ത്ഥി്ക്കുക. ഇതെല്ലാംസംവിധാനിച്ചവനോടുള്ളകടപ്പാടുംബാധ്യതകളുംതീരാന്വീ്ട്ടിലുംവാഹനത്തിലുംമക്കയുടെയുംമദീനയുടെയുംചിത്രംഫ്രെയിംചെയ്ത്വെച്ചാല്മാവത്രംമതിയോ? 786എന്ന്എഴുതിയാല്തീയരുമോ…. മതസൗഹാര്ദ്ദം വിളിച്ചോതുന്നചിത്രപ്രദര്ശ.നങ്ങള്കൊീണ്ടാകുമോ? ഇതൊക്കെപടച്ചദൈവംനമ്മെനിയോഗിച്ചത്എന്തിനാണ്? ജീവിതത്തില്രദണ്ടറ്റംമുട്ടിക്കാനുള്ളനെട്ടോട്ടങ്ങള്ക്ക് വേണ്ടിമാത്രമാണോ? എങ്കില്കതടക്കാരായിമരിച്ചവരോ? അവര്ജീ്വിതലക്ഷ്യംപൂര്ത്തി യാക്കിയവരാണോ…? ടൂര്ണ്ണകമെന്റുകള്‍ ടൂര്പ്രോ ഗ്രാമുകള്‍ ഫാഷനുകള്ക്കും ആസ്വാദനങ്ങള്ക്കും വേണ്ടിയാണോ നമ്മുടെജന്മം? എങ്കില്മനരുന്ന്മണക്കുന്നമുറികളില്മകരണംകാത്തുകിടക്കുന്നമാറാരോഗികളോ? ഒരുവീട്നിര്മി്ച്ച്അതില്സമകുടുംബംവസിക്കാന്മാിത്രമാണോനമ്മുടെഅജണ്ട? എങ്കില്നിരര്മിചച്ചവീട്ടില്‍ ഒരുദിനംപോലുംതാമസിക്കാതെമണ്മതറഞ്ഞവരോ? മക്കളെവളര്ത്തിമവലുതാക്കിവിവാഹംചെയ്ത്അയക്കാനാണോനാംജീവിക്കുന്നത്? എങ്കില്പൊതന്നോമനയുടെതൊട്ടിലിനരികിലെ കട്ടിലില്കി്ടന്ന്മരണമടഞ്ഞമാതാപിതാക്കളോ? ഇവരൊന്നുംജീവിതനിയോഗംനിര്വണഹിച്ചില്ലഎന്നാണോ? ജീവിതതിരക്കുകള്ക്കിംടയിലുംനന്മയുടെപ്രകാശംപരത്തിപലരുംനമുക്കിടയില്ജീതവിക്കുന്നില്ലേ…! സുഹൃത്തെ… പൊതുനിരത്തുകളില്കുകതിച്ച്പായുന്നഓരോവാഹനങ്ങള്ക്കും ഒരുലക്ഷ്യസ്ഥാനമില്ലെ…? എവിടെനിന്ന്വരുന്നു? എവിടെപോകണം? എപ്പോള്മണടങ്ങണം? തുടങ്ങികുറേതീരുമാനങ്ങള്‍…! ഇതുപോലെനമുക്കുംഒരുലക്ഷ്യംവേണം. ”ആധിപത്യംആരുടെകരങ്ങളിലാണോഅവന്മ്ഹത്വത്തിന്നുടമയത്രെ. അവന്എലല്ലാകാര്യത്തിനുംകഴിവുറ്റവനാണ്. മരണവുംജീവിതവുംസൃഷ്ടിച്ചവന്‍. കര്മുനിര്വ്വ ണത്തില്നി‍ങ്ങളിലേറ്റംമികച്ചവരാരെന്ന്പരീക്ഷക്കാനാണത്. അവന്അംജയ്യനാണ്. ഏറെമാപ്പേകുന്നവരും (67:1-2) അതെ… അനന്തമായഅനുഗ്രഹങ്ങള്സമമ്മാനിച്ചവന്റെഇഷ്ടങ്ങള്ക്കനനുസരിച്ചഒരുജീവിതക്രമംനമുക്ക്തുടങ്ങാം. നമ്മുടെജീവിതത്തിന്, വഴിവിളക്കുകളുംസൈന്ബോസര്ഡു്കളുംവേണം..! പ്രവാചകന്‍ (സ) ഏറ്റവുംനല്ലമാതൃകാപുരുഷനാണ്. ഖുര്ആചന്ന മുക്ക്വഴിയുംവെളിച്ചവുമാണ്..! അറിയാത്തവഴികളിലൂടെയാത്രപോകുമ്പോള്മൈുല്കുമറ്റികള്നോനക്കിഅപരിചതത്വംപരിഹരിക്കുന്നത്പോലെഖുര്ആമന്നകമ്മെവഴിനടത്തണം. കാരണംഅത്സര്വ്വുമനുഷ്യര്ക്കും വേണ്ടിഅവതീര്ണ്ണണമായതാണ്. എന്നാല്ഖുരര്ആ്നുമായിതാങ്കളുടെബന്ധംഎങ്ങനെയാണ്? സുഹൃത്തെ, കൈവെള്ളയില്പാവന്പാഷയ്ക്കുകള്പൊനട്ടിച്ചിട്ട്പെരുവിരലുകള്കൊണണ്ട്അത്പൊടിച്ച്കൂട്ടികീഴ്ചുണ്ടില്വെുച്ചും, ലഹരിമരുന്നുകള്സികറിഞ്ചുകളായിഅടിച്ച്കയറ്റിയുംകാലംകഴിക്കുമ്പോള്നാംലമറക്കുന്നത്ജന്മനിയോഗമല്ലേ? സി.സി.ടി.വി.കളുംറോഡരികിലെക്യാമറകളുംഭയക്കുന്നനാംസര്വ്വനക്ജ്ഞനായറബ്ബിന്റെനിരീക്ഷണങ്ങള്ഭോയക്കുന്നുണ്ടോ? അവന്റെകാഴ്ചമറക്കാന്ഒളരാള്ക്കും സാധ്യമല്ല. ”അവര്ജകനങ്ങളില്നിളന്ന്മറച്ചുപിടിക്കുന്നു. എന്നാല്അഅല്ലാഹുവില്നിനന്ന്മറച്ചുവെക്കാനവര്ക്കാനവില്ല. അല്ലാഹുവിന്ഇഷ്ടപ്പെടാത്തസംസാരത്തിലൂടെരാത്രിയിലവര്ഗൂ്ഢാലോചനനടത്തിക്കൊണ്ടിരിക്കുമ്പോഴും അവന്അ്വരോടൊപ്പമുണ്ട്. അവര്ചെകയ്യുന്നതൊക്കെസൂക്ഷമമായിഅറിയുന്നവനാണ്.” (4: 108) കൂട്ടുകാരുംസാഹചര്യങ്ങളുംനമ്മുടെജീവിതംദുഷിപ്പിക്കുന്നുണ്ടോ? എങ്കില്അരവരെവെടിയുക. സാഹചര്യങ്ങള്താചങ്കള്ക്ക്വെ ല്ലുവിളിആകുന്നുണ്ടോ? ഉണ്ടെങ്കില്ആതത്മാവിനെഅശുദ്ധമാക്കുന്ന ആസാഹചര്യങ്ങളില്നിവന്ന്നാംസ്വയംമാറുക. വാശിയുംഅടിപിടിയുംബഹളവുംക്രമംതെറ്റിയജീവിതവുംനമുക്ക്നഷ്ടംമാത്രംനല്കുുന്നഒരുദിനംവരാനുണ്ട്. സുഹൃത്തെ, അറ്റംകാണാത്തപൊതുനിരത്തുകളുടെ ദൂരംഅവസാനിക്കുന്നില്ല. എന്നാല്ജീിവിതയാത്രഅവസാനിക്കും…! ട്രാഫിക്ഐലന്റിലെചുവന്നലൈറ്റിനുമുന്നില്‍ യാത്രാവാഹനങ്ങള്നിുശ്ചലമാകുംപോലെമരണംഒരുനാള്ജീ്വിതത്തിന്റെഡ്സിഗ്നല്നവല്കുംവ. ഡ്രൈവിംഗ്സീറ്റില്‍,നെഞ്ചില്ചി്ല്ലുചീളുകള്തുനളച്ചുകയറി, നെറ്റിരണ്ടായിപൊട്ടിപിളര്ന്ന്ക ണ്ണ്തള്ളിവാപൊളിച്ചിരിക്കുന്നമനുഷ്യരുടെചിത്രങ്ങള്നടമ്മുക്ക്പാഠമാകാത്തത്എന്ത്‌കൊണ്ടാണ്? ചക്രങ്ങള്ക്കി ടയില്ചാതഞ്ഞമനുഷ്യമേനികളുംപാതയോരങ്ങളില്ചിനതറിവീണസ്വപ്നങ്ങളുംജീവഛവങ്ങളായിആശുപത്രികട്ടിലുകളില്ദിിവസങ്ങള്എലണ്ണുന്നമനുഷ്യരുംഅവര്ക്ക്കാ വല്നിില്ക്കു ന്നബന്ധുക്കളുംനമ്മുടെകണ്ണ്തുറപ്പിക്കാതെന്താണ്? മാരകരോഗങ്ങളുംമരുന്ന്ബില്ലിലെനെഞ്ച്പിളര്ത്തു്ന്നസംഖ്യകളുംനമ്മുടെപ്രശ്‌നമാകുന്നഒരുദിനത്തെകുറിച്ച് നാംചിന്തിക്കുന്നില്ല…. മരണംജിവിതത്തിന്റെഅന്ത്യമല്ല; അനശ്വരതയുടെതുടക്കമാണ്. ബീജബിന്ദുവില്നിറന്നുംജീവന്ന ല്കിരയവന്പുനഃസൃഷ്ടിപ്രയാസകരമല്ല. സ്വര്‍ഗ്ഗം, പരലോകംഎന്നെല്ലാംപറയുമ്പോള്അജനന്തമായവര്ഷമങ്ങള്ക്ക്ശേ ഷംവരാനുള്ളഒന്നായിനാംവിചാരിക്കുന്നു. എന്നാല്നാംവമിഴിയടക്കുന്നത്മുതല്ശാരീരംകുഴിയിലടച്ചത്മുതല്ഒതന്നുകില്സ്വ ര്ഗ്ഗ കാഴ്ചകള്അംല്ലെങ്കില്നുരകാനുഭവങ്ങള്ആീരംഭിക്കും. വരൂ.. നമുക്ക്സംഘടിക്കാം അവകാശങ്ങള്‍സംരക്ഷിക്കപ്പെടുന്ന… ബാധ്യതകള്നിിര്വ്വകഹിക്കപ്പെടുന്ന.. നല്ലകാലംനമുക്കായിനെയ്‌തെടുക്കാം.. തീവ്രവാദത്തിനെതിരെകപടആത്മീയതക്കെതിരെ നമുക്ക്ഒരുമിച്ചുപ്രവര്ത്തിയക്കാം…

ഉമർ ഖാദിയും നുണക്കഥകളും

ഉമർ ഖാദിയും നുണക്കഥകളും

സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന കള്ളക്കഥകളിൽ
പ്രചാരം നേടിയ ഒന്ന്…

ആരാണ് വെളിയങ്കോട് ഉമർ ഖാളി…?
അദ്ദേഹവുമായി ബന്ധപ്പെട്ട കഥയുടെ വസ്തുതയെന്ത്?
മദീനയിലെ റൗളയിൽ ചെന്നപ്പോ അകത്തു കയറ്റാതെ ആട്ടി വിട്ട
ശേഷം അറബിയിൽ ആശയസമ്പുഷ്ടമായ വരികൾ പാടിയതു
കാരണം റൗളയുടെ വാതിൽ തുറക്കുകയും അങ്ങനെ
ഉമർ ഖാളി അകത്ത് കയറി റൗള സിയാറത്ത് ചെയ്തു..!!!!

ഇതിന്റെ വാലു പോലെ ചിലർ മറ്റൊന്നു കൂടി പരത്തുകയാണ്..
ഉമർ ഖാളിയെ ആദരിച്ച് കൊണ്ട് മക്കത്ത് ഖബർ സ്ഥാന്റെ
അടുത്തുള്ള റോഡിനു അദ്ദേഹത്തിന്റെ പേരു കൊടുത്തിരിക്കുന്നു
പോലും!!!!

യഥാർഥത്തിൽ ആ റോഡിനു( ശാരിഉ ഉമർ ഖാളി) പേരു കൊടുത്തത്
അദ്ദേഹത്തിന്റെ പേരിലല്ല – അത് അവിടത്തെ ഒരു എഞ്ചിനീയറുടെ
പേരാണ്…( നെറ്റിൽ ഒന്ന് തപ്പുകയേ വേണ്ടൂ )
NB :- ഇങ്ങനെ പടച്ചു വിടുന്നവർക്ക് അൽപ്പം സ്ഥല കാല
ബോധമുണ്ടാക്കുന്നത് നന്ന്….
( അതില്ലാത്തതു കൊണ്ടാണല്ലോ ഇങ്ങനത്തെ പണിക്ക് നിൽക്കുന്നത്)

ഒന്ന് വിശദമാക്കിയാൽ….
റൗള എന്നാൽ എന്താണെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
ഹജ്ജിനു പോകുന്ന ആർക്കും റൗളയിൽ കയറാൻ പറ്റും.

ما بين بيتي ومنبري روضة من رياض الجنة –
എന്റെ വീടിന്റെയും മിമ്പറിന്റേയും ഇടയിലുള്ള സ്ഥലം അത്
സ്വർഗത്തിലെ തോപ്പിൽ പെട്ട തോപ്പാണ്.

റൗള എന്നാൽ നബി (സ്വ ) ഖബർ അല്ല…
( പോസ്റ്റ് ചെയ്തവർ ചിലപ്പോ അതായിരിക്കും ഉദ്ദേശിച്ചത് ഒരു പക്ഷേ )
നബി (സ്വ) യുടെ ഖബർ – അവിടെ വാതിലോ ചങ്ങല കൊണ്ട്
പൂട്ടിയതായോ കാണാൻ പറ്റില്ല…
(സ്വഹീഹ് ബുഖാരിയുടെ ശറഹിൽ ഇമാം ഇബ്നു ഹജർ അസ്ക്കലാനി
സ്വഹീഹ് മുസ്ലിമിന്റെ ശറഹിൽ – ഇമാം നവവി,
വഫാഇൽ ഇമാം സംഹൂദി)
കൂടാതെ പലരും രേഖപ്പെടുത്തിയത് നമുക്ക് കാണാം.
നബി (സ്വ) യുടെ ഖബറിന്റെ ചരിത്രം വായിച്ചാൽ മനസ്സിലാകും
എങ്ങനെയാണ് അവിടെ മതിൽ വന്നതെന്നും വാതിൽ ഉണ്ടോ
ഇല്ലേ എന്നും…
എന്നൊക്കെ ആളുകൾ ആ ഖബർ കണ്ടു എന്നും
എങ്ങനെയാണ് അത് കാണാൻ പറ്റിയതെന്നും
വഫാഉൽ വഫാ വായിച്ചാൽ മനസ്സിലാകും…
( ഇമാം സംഹൂദി കണ്ടു എന്ന് പറഞ്ഞു – തീ പിടുത്തതിൽ മതിലിന്റെ
ഒരു ഭാഗം തകർന്ന സമയത്ത് – ആ വർഷം തന്നെ ആ മതിൽ പുനർ
നിർമ്മിച്ചു)

ശേഷം ഇന്നു വരെ ആരും നബി (സ്വ) യുടെ ഖബർ നേരിൽ കണ്ടിട്ടില്ല.
മദീനത്തു ജീവിച്ച ഇമാം മാലിക് (റ) അടക്കം ഒരു ഇമാമും ഞാൻ
ഖബർ കണ്ടു എന്ന് പറഞ്ഞിട്ടില്ല.
സത്യാവസ്ഥ ഇതാണെന്നിരിക്കെ…
ഉമർ ഖാളിക്ക് ഇങ്ങനെ സാധിച്ചു എങ്കിൽ മദീനാ ചരിത്രത്തിൽ അത്
രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും…
ഇതിനൊരു തെളിവില്ലാ എന്നതും പച്ച സത്യമാണ്.
രിഫാഇ മാലയിലും മറ്റും പറയുന്ന പോരിശയാക്കപ്പെട്ട കഥകളും അവ
എവിടെ രേഖപ്പെടുത്തപ്പെട്ടു…??
തെളിവിന്റെ പിൻ’ബലമില്ലാത്ത ഇത്തരം കള്ളക്കഥകൾ
വിശ്വസിക്കാതെ പ്രമാണങ്ങളുടെ പിൻ’,ബലമുള്ളവ മാത്രം
വിശ്വസിക്കുക…
സത്യം സത്യമായി മനസ്സിലാക്കാനും പിൻപറ്റാനും
അല്ലാഹു അനുഗ്രഹിക്കട്ടെ…

കാതോർക്കുക… സൃഷ്ടാവിന്

സുഹൃത്തെ…..താങ്കൾ ജനിച്ചിട്ട് എത്ര വർഷമായി..?

ജനിക്കുന്നതിനു മുൻപ് താങ്കൾ എവിടെയായിരുന്നു..?

അന്ന് താങ്കളുടെ പേര്..?

വിലാസം.. ?

ഒന്നുമില്ലായിരുന്നു…

പണ്ട് പണ്ട് ഒരു നിമിഷം ഒരു ബീജകണം യാത്ര തുടങ്ങി..!

അണ്ഡവാഹിനിക്കുഴലിലെ ഇന്ദ്രിയ
ബിന്ദുവായി അത് പതിയെ നീങ്ങി…!

ഗർഭഗ്രഹത്തിന്റെ സങ്കീർണതകൾ കടന്ന് ഭൂമിയിൽ എത്തി..!

വളർന്നു.. വലുതായി..!

കണ്ടാൽ അറക്കുന്ന കണ്ണിനു പോലും ഗോചരമല്ലാത്ത അന്നത്തെ ആ ഇന്ദ്രിയ ബിന്ദുവാണ് ഇപ്പോൾ താങ്കൾ…!

ആരാണ് നമ്മെ ഇവിടെ എത്തിച്ചത്?

“മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ
ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും
നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ
നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു”.(76:1,2)

സുഹൃത്തെ, താങ്കൾക്ക്
ഒരു മണി ഓർഡർ വന്നു എന്നു കരുതുക…, ആളറിയാത്ത
മണി ഓർഡർ,….

അത് അയച്ച വ്യക്തിയെ
അറിയാൻ ഒരു കൗതുകം കാണില്ലേ..?

കണ്ടെത്തിയാൽ പണം തന്നതിന്റെ കാരണം ചോദിക്കില്ലേ..?

ഒരു താങ്ക്സ് പറയില്ലേ?

എങ്കിൽ
മനോഹരമായ ബലിഷ്ടമായ ഈ ശരീരം നിർമിച്ച ആ  ശക്തിയെ അന്വേഷിച്ചിട്ടുണ്ടോ..?

പടച്ചത് എന്തിനാണെന്ന് പഠിച്ചിട്ടുണ്ടോ..?

താങ്ക്സ് പറയണമെന്ന് തോന്നിയിട്ടുണ്ടോ..?

ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ….

ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ….

മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം…?

തലച്ചോർ…

490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!

1 മസ്തിഷിക സെല്ലിൽ  എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം..!

ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!

എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേക്കാൾ അതിവേഗം..!

ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ…!

ശ്വാസം, രക്ത പ്രവാഹം,വിശപ്പ്, ദാഹം,അംഗചലനങ്ങൾ,

കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു..!

നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!

ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ…!

ഭാരം 1.3 കിലോഗ്രാം മാത്രം… !

വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും!

ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?

ഹൃദയം

1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..!

അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ …!

ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ   മിടിച്ചു കൊണ്ടേയിരിക്കുന്നു!

ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യൻ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു…!

60 വയസ്സ് വരെ  ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന  രക്തം വേണം..!

ആരാണ് ഇതിന്റെ ഉടമസ്ഥൻ?

അവനോട് നമുക്ക് കടപ്പാടില്ലെ?

രക്തക്കുഴലുകൾ

ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം 96560 കിലോമീറ്റർ..!

ഭൂമിയുടെ ചുറ്റളവ് 40075 കിലോമീറ്റർ…!

അഥവാ ഒരൊറ്റ മനുഷ്യ ശരീരത്തിലെ രക്തക്കുഴലുകൾക്ക് 

തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…!

എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?

ശ്വാസ കോശം                            

രക്തക്കുഴലുകളിൽ ഓക്സിജൻ എത്തിക്കലാണ് ധർമ്മം… !

കാഴ്ചയിൽ ഏതാനും സെന്റീമീറ്റർ മാത്രം..! എന്നാൽ

ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി…!

ആരാണിത് ചിട്ടപ്പെടുത്തിയത്?

ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ…?

കിഡ്നി

രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു….

എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു..

ആമാശയം

ദഹന പ്രക്രിയയാണ് ജോലി…!

ദഹനത്തെ സഹായിക്കാൻ അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക് ആസിഡുകൾ ഇവിടെ ധാരാളം..!

ഈ ആസിഡുകൾക്ക് ഒരു ബ്ലേഡിനെ പോലും നശിപ്പിക്കാൻ  കഴിയും..! എന്നാൽ ആമാശയം ഇതിൽ

നിന്നും സംരക്ഷിക്കപ്പെടുന്നു…!? കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..!

ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം..!

കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന ആ സംരക്ഷകൻ പോരേ നമുക്ക്?

ഡി.എൻ.എ

ഏറ്റവും വലിയ വിവര ശേഖരണി..!

മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!

ഓരോ കോശത്തിലും ഒരു ഡി.എൻ.എ..!

ഒരോ ഡി.എൻ.എ യിലും ആയിരം വോള്യം പുസ്തകങ്ങൾ..!

ഒരോ പുസ്തകത്തിലും ഒരു ലക്ഷം പേജുകൾ..!

നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?

അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?

സുഹൃത്തെ…

താങ്കൾ ഈ ഭൂമിയിൽ നിലനിൽക്കാൻ ഒരോ നിമിഷവും

കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!

ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?

നിലവിൽ പലരും നമിക്കുന്ന രൂപങ്ങളും പ്രതിമകളും 

 മനുഷ്യദൈവങ്ങളുമോ? ശ്രീ കൃഷ്ണൻ? യേശു?

ഇവരൊന്നുമല്ല..

കാരണം, ഈ സംവിധാനങ്ങളെല്ലാം അവർക്കും അവരുടെ കൂടെയുളളവർക്കും  ഉണ്ടായിരുന്നില്ലെ?

ആ സ്രഷ്ടാവിനു അറബിയിൽ പറയുന്ന പേരാണ് “അല്ലാഹു…”

■ഏകനാണവൻ , പിതാവല്ല , പുത്രനല്ല ,

■അവനു തുല്യനായി ആരുമില്ല,

■അറിവിനും കഴിവിനും പരിധിയുമില്ല,

■ഉറക്കവും മയക്കവുമില്ല,

■ജനനമില്ല, മരണമില്ല,

■പ്രതിമയും രൂപവുമില്ല,

■സൂര്യന്റെയും ചന്ദ്രന്റെയും അഗ്നിയുടെയും ഉടമ,

■പശുവിന്റെ പാമ്പിന്റെ സ്രഷ്ടാവ്,

■ശൈഖിന്റേയും വലിയ്യിന്റേയും റബ്ബ്….

“അവനു പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവർ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.”(35:13 )

കാതോർക്കുക….

സുഹൃത്തെ,

അന്ന് യാത്ര തുടങ്ങിയ ബീജകണത്തിൽ നിന്ന് താങ്കൾ എന്ന വ്യക്തിയെ ഒരുക്കിയവന്റെ വാക്കുകൾക്ക് നാം കാതോർക്കേണ്ടേ..?

ഖുർ സ്രഷ്ടാവിന്റെ സംസാരമാണ്,

★മനുഷ്യന്റെ വഴികാട്ടി, ★വൈരുദ്ധ്യങ്ങളില്ലാത്ത ഗ്രന്ഥം…!

★നിസ്സംശയം സമ്പൂർണമായും ദൈവികമായ ഏക മതഗ്രന്ഥം..

★മനസ്സുകളെ മാറ്റി മറിക്കുന്ന വചനശേഖരം…

★ശാസ്ത്ര പരാമർശങ്ങളെല്ലാം നൂറു ശതമാനം സത്യം..

→ആ ഗ്രന്ഥം മാനവതക്ക് പഠിപ്പിച്ചു കൊടുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് നബി ( സ്വ ).

→നിരക്ഷരൻ, അനാഥൻ, ഉപജീവനത്തിനു ആടിനെ മേയ്ച്ച ഇടയൻ.

→പക്ഷേ മനുഷ്യരാശിയോടദ്ദേഹം സംസാരിച്ച കാര്യങ്ങൾ ഒന്നു പോലും പിഴച്ചില്ല,

ശാസ്ത്രം, സാഹിത്യം,നിയമം, നീതി, കുടുംബം, സമൂഹം തുടങ്ങി മുഴുവൻ മേഖലകളിലും അദ്ദേഹം പഠിപ്പിച്ച പാഠങ്ങൾ മനുഷ്യനെ മാറ്റി മറിച്ചു ,

↑ ഭൗതികവും ആത്മീയവുമായ പുരോഗതിക്ക് കാരണമായി,

↑ആറാം നൂറ്റാണ്ടിലെ അറബിയോട് സംസാരിച്ച കാര്യങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഗവേഷകനേയും അത്ഭുതപ്പെടുത്തി.

കാരണം..!

മുഹമ്മദ് നബി ( സ്വ ) മതമായി പറഞ്ഞതൊന്നും സ്വാഭിഷ്ടപ്രകാരമായിരുന്നില്ല, മറിച്ച് നമ്മുടെ സൃഷ്ടിപ്പിന്റെയും സങ്കീർണ്ണമായ സംവിധാനങ്ങളുടെയും പിന്നിലെ ശക്തിയുടേതായിരുന്നു.

അതെ പ്രപഞ്ച നിർമാതാവിന്റെ വചനങ്ങൾ.

ഖുർൈവികം:-

ടൊറോണ്ടോ യൂണിവേഴ്സിറ്റിയിലെ അനാട്ടമി വിഭാഗം പ്രൊഫസർ ഡോ: കീത്ത് മൂർ മൈക്രോസ്കോപ്പിനു മുന്നിലിരുന്ന് ഖുർആൻ നടത്തിയ ഭ്രൂണശാസ്ത്ര പരാമർശങ്ങളുടെ കൃത്യത കണ്ട് അത്ഭുതം കൂറി…!!

” അലഖ ” എന്ന അറബി വാക്കാണ് ഭ്രൂണാവസ്ഥക്ക് ഖുർആൻ പ്രയോഗിച്ചത്, അലഖ എന്നാൽ അട്ട എന്നാണ് അർത്ഥം.

☑പ്രകൃതം കൊണ്ടും രൂപം കൊണ്ടും ഭ്രൂണാവസ്ഥയോട് ഏറ്റവും ചേർന്ന അവസ്ഥയാണിത്.

☑രക്തം ഊറ്റിക്കുടിക്കുന്ന പ്രകൃതമാണ് അട്ടക്കുളളത്.

☑ഈ അവസ്ഥയിൽ ഭ്രൂണത്തിന്റെ രൂപം അട്ടക്ക് സമമായിരിക്കും.

ഇതെല്ലാം അറിയുന്ന ഡോ: കീത്ത് മൂർ അത്ഭുതപ്പെട്ട് ഇപ്രകാരം പറഞ്ഞു : ആറാം നൂറ്റാണ്ടിലെ വ്യക്തിക്ക് സ്വയം പറയാൻ കഴിയുന്നതല്ല ഈ കാര്യങ്ങളൊന്നും. ഗർഭ ഗ്രഹത്തിൽ മനുഷ്യ സൃഷ്ടി നടത്തുന്ന ദൈവം മുഹമ്മദിനെ അറിയിച്ചത് തന്നെയാകും ഇതെല്ലാം എന്നെനിക്ക് മനസ്സിലായി “.

സ്രഷ്ടാവിന്റെ വചനങ്ങൾ താങ്കളെ പുതിയൊരു മനുഷ്യനാക്കും,..

കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് പോലെ അത് മസ്തിഷ്കത്തെ കീഴ്പെടുത്തും ,..

ആ വചനങ്ങൾ കണ്ണിലും കാതിലും ഹൃദയത്തിലും പുതിയ പ്രഭ പരത്തും, ഇരട്ട മുഖം , തിന്മ പുരണ്ട മനസ്സ് , അശാന്തി നിറഞ്ഞ കുടുംബം, മദ്യം,മയക്കുമരുന്ന് തുടങ്ങി ഇരുട്ടിന്റെ അപശബ്ദങ്ങൾ കെട്ടടങ്ങും.

” തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങൾ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു ” (17:09)

▶ സുഹൃത്തേ , നിർബന്ധിത മത പരിവർത്തനം നിഷിദ്ധമാക്കിയ മത ഗ്രന്ഥം  ( 2:256)

▶ഒരു വ്യക്തിയെ അന്യായമായി കൊല്ലുന്നത് സർവ മനുഷ്യരേയും കൊല്ലുന്നതിനു തുല്യമാണെന്ന് പഠിപ്പിച്ച ഗ്രന്ഥം ( 5:32)

▶ഒരാൾക്ക് ജീവിതം നൽകിയാൽ മനുഷ്യർക്ക് മുഴുവൻ ജീവൻ നൽകുന്നതിനു തുല്യമാണെന്നരുളിയ മഹാ ഗ്രന്ഥം (5:32)

▶പണക്കാരന്റെ വിയർപ്പിൽ ദരിദ്രനു രണ്ടര ശതമാനം അവകാശമാക്കിയ ഗ്രന്ഥം ( 9:34)

▶മാതാപിതാക്കളുടെ സംരക്ഷണത്തെക്കുറിച്ച് പഠിപ്പിച്ച ഗ്രന്ഥം ( 19:23)

▶ദമ്പതികളുടെ കടമകളെ കുറിച്ച് സംസാരിച്ച ഗ്രന്ഥം (30:20)

▶വർണവെറിയേയും ജാതിപ്പോരിനെയും നിരാകരിച്ച ഗ്രന്ഥം (49:13)

▶ഇതര മതസ്ഥരുടെ ദൈവങ്ങളെ ‌ ചീത്ത വിളിക്കരുതെന്നു

പഠിപ്പിച്ച ഗ്രന്ഥം (6:108)

▶സഹജീവിയെ ദുഷിച്ച് പറയുന്നത് ശവം തിന്നുന്നതിനു തുല്യമാണെന്ന് ഉണർത്തിയ ഗ്രന്ഥം (49:12)

ഇത്തരം സാരോപദേശങ്ങൾ കൊണ്ട് മാനവികതക്ക് വഴി കാണിച്ച ദൈവിക ഗ്രന്ഥവും, അത്, വഴിയും വെളിച്ചവുമായി സ്വീകരിക്കുന്ന വിശ്വാസികൾ അരാജകത്വങ്ങൾക്ക് അരങ്ങൊരുക്കുകയില്ല.

ISIS പോലെയുള്ള നിഗൂഡ കൊലയാളി സംഘങ്ങളെ അംഗീകരിക്കുകയില്ല, ഇതെല്ലാം സിയോണിസ്റ്റ് ഗൂഢാലോചനയാണെന്ന് അവർ തിരിച്ചറിയുകയും ചെയ്യും.

അവർ പഠിച്ച ജിഹാദ് ഗൊറില്ലാ യുദ്ധമല്ല, മറിച്ച് സഹജീവികൾക്ക് സമർപ്പിക്കലും ദേഹേച്ഛയെ നിയന്ത്രിക്കലുമാണ് അവർ പഠിച്ച ജിഹാദ്.

മരണം…!!!

ക്ഷണിക്കപ്പെടാത്ത അതിഥി..!!

പണക്കാരനും പണിക്കാരനും രാജാവും പ്രജയും ഒരു പോലെ  അനുഭവിക്കുന്ന പ്രതിസന്ധി…!!

സെക്കന്റുകൾ കൊഴിഞ്ഞു വീഴുന്നത് ആ അതിഥിയെ തേടിയാണ്…!!

അപ്രതീക്ഷിത നിമിഷത്തിൽ അത് കടന്നെത്തുന്നു‌…!!

സ്വപ്നങ്ങളെ അത് കടന്നാക്രമിക്കുന്നു…!!

മരണം ജീവിതാന്ത്യമോ..???

“മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?

അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.”(75:3,4)

സുഹൃത്തേ ഈ കുറിപ്പിന്റെ വായന തീരുമ്പോൾ ആദ്യപാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ആവർത്തിച്ച് വായിക്കുക.

അവർണനീയ രീതിയിൽ മനുഷ്യനെ ആസൂത്രണം ചെയ്തവൻ മണ്ണിൽ നിന്ന് പുനഃസൃഷ്ടിക്കുകയില്ലെന്ന് ഇനിയും താങ്കൾ വിശ്വസിക്കുന്നുണ്ടോ…?

“നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക.

എന്നിട്ട് ഓരോരുത്തര്‍ക്കും അവരവർ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.”(2:281)

തിരുത്താനും തിരിച്ചറിയാനും…

അല്ലാഹു അനുഗ്രഹിക്കട്ടെ‌‌..

                                   ആമീൻ…….

വിവാഹത്തിനു മുമ്പ് ഫോൺ സംസാരം

വിവാഹത്തിനു മുമ്പ് ഫോൺ സംസാരം

അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ ലത്തീഫ്.

വിവാഹത്തിനു മുന്‍പ് എനിക്ക് അവളോട്‌ സംസാരിക്കാൻ പാടുണ്ടോ ?

ഒരു സഹോദരൻ ചോദിച്ച ചോദ്യം:

എന്റെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു, നിക്കാഹിന് മുന്‍പ് എനിക്ക് അവളെ വിളിക്കാനോ അവളോട്‌ ചാറ്റ് ചെയ്യാനോ പാടുണ്ടോ ?

സാധാരണ രീതിയിലുള്ള സംസാരം സംസാരിക്കാൻ മാത്രം, പെണ്ണ് കാണൽ ഒക്കെ കഴിഞ്ഞു. അവള്‍ പഠിക്കുന്നത് കാരണം ഒരു വര്‍ഷം കഴിഞ്ഞാണ് നിക്കാഹ്. ചിലപ്പോഴൊക്കെ എനിക്ക് അവളെ വിളിക്കാനും സംസാരിക്കാനും തോന്നും. പക്ഷെ ഞാൻ ഫിത്ത്നയെ ഭയപ്പെടുന്നു. അതുകൊണ്ട് എന്താണ് ഞാൻ ചെയ്യേണ്ടത് ?

 

ഉത്തരം :  ഒരു സ്ത്രീയെ വിവാഹം ആലോചിച്ച് പരസ്പരം തൃപ്തിപ്പെട്ടാൽ എത്രയും പെട്ടെന്ന് അവളെ വിവാഹം ചെയ്യുകയാണ് വേണ്ടത്. വിവാഹാലോചന കഴിഞ്ഞാലും സ്ത്രീയും പുരുഷനും പരസ്പരം അന്യർ തന്നെയാണ്. നിക്കാഹ് ചെയ്യുമ്പോള്‍ മാത്രമേ അവള്‍ അവന്റെ ഭാര്യ ആകുന്നുള്ളൂ.. അതുകൊണ്ട് തന്നെ നിക്കാഹ് കഴിയുന്നത് വരെ അവർ പരസ്പരം വിളിക്കുന്നതും ചാറ്റ്
ചെയ്യുന്നതുമെല്ലാം ഫിത്ത്നക്ക് കാരണമായിത്തീരും. ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍. എത്രയും പെട്ടെന്ന് അവരുടെ നിക്കാഹ് നടത്തിക്കൊടുത്ത്
ഹലാലായ ബന്ധം ഒരുക്കിക്കൊടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. പഠനം, ജോലി തുടങ്ങിയ കാരണങ്ങള്‍ വിവാഹം നീട്ടി വെക്കാനുള്ള കാരണങ്ങളല്ല. അതുകൊണ്ട് ചോദ്യം ചോദിച്ച സഹോദരൻ മാതാപിതാക്കളോട് സംസാരിച്ച് വിവാഹം പെട്ടെന്ന്‍ നടത്തുക എന്നതാണ് പരിഹാരം..

മറ്റൊരു കാര്യം കല്യാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് അവളെ വിളിക്കാമോ എന്നതാണ്, ഈ വിഷയത്തിൽ ശൈഖ് സ്വാലിഹ് അൽ ഫൌസാൻ (ഹഫിദഹുല്ലാഹ്) യോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയും കാണുക.

ചോദ്യം:
വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ, നിക്കാഹിനു മുന്‍പ് അവളോട്‌ ഫോണിൽ സംസാരിക്കുന്നത് ശറഇയ്യായി അനുവദനീയമാണോ ?

 അദ്ദേഹം നല്‍കിയ മറുപടി: “അവനുമായുള്ള വിവാഹാലോചന അവള്‍ സമ്മതിക്കുകയും, പരസ്പരം സംസാരിക്കുന്നത് വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുമാണെങ്കിൽ , ആവശ്യത്തിനു മാത്രം, ഫിത്ത്ന കടന്നു വരാത്ത രൂപത്തിൽ സംസാരിക്കുന്നത് കൊണ്ട് വിരോധമില്ല. എന്നിരുന്നാലും അത് മാതാപിതാക്കള്‍ വഴിയാകുമ്പോള്‍ അതാണ്‌ ഫിത്ത്നയെ അകറ്റാനും, തെറ്റിധാരണകള്‍ ഉണ്ടാവാതിരിക്കാനും നല്ലത്”.(അൽ മുന്’തഖ 3/163). അതല്ലാത്ത മറ്റു സംസാരങ്ങള്‍ തീര്‍ത്തും പാടില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം ..

ഇത് വായിക്കുന്ന മാതാപിതാക്കളെങ്കിലും ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കുമല്ലോ. വിവാഹ പ്രായമെത്തിയ പക്വതയുള്ള മക്കളെ നല്ല രൂപത്തിൽ വിവാഹം നടത്തിക്കൊടുക്കു. അവർ തിന്മ ചെയ്യുന്നതിന് നിങ്ങള്‍ ഒരു കാരണക്കാരായിത്തീരാതിരിക്കുക. അവരുടെ പഠനമോ, ജോലിയോ മറ്റു കാര്യങ്ങളോ അതിനൊരു തടസ്സമായിക്കാണരുത് . ജീവിത വിശുദ്ധി ഉദ്ദേശിച്ചു കൊണ്ട് വിവാഹിതരാകുന്നവര്‍ക്ക് ജീവിക്കാനുള്ള സമ്പത്ത് നല്‍കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.

അല്ലാഹു പറയുന്നു:

وَأَنْكِحُوا الْأَيَامَى مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ إِنْ يَكُونُوا فُقَرَاءَ يُغْنِهِمُ اللَّهُ مِنْ فَضْلِهِ وَاللَّهُ وَاسِعٌ عَلِيمٌ 

"നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളിൽ നിന്നും അടിമസ്ത്രീകളിൽ നിന്നും
നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവർ ദാരിദ്രരാണെങ്കിൽ
അല്ലാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു
വിശാലമായി നല്‍കുന്നവനും, സര്‍വ്വജ്ഞനുമാത്രെ"[നൂർ : 32]  

ഖുർആൻ - നൂർ
വചനം 32

ഇവിടെ അവിവാഹിതരായവരെ വിവാഹത്തിന് സഹായിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയായാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. മാത്രമല്ല അല്ലാഹുവിൽ നിന്നുള്ള ഐശ്വര്യം ലഭിക്കാൻ വിവാഹം ഒരു കാരണമാണ്  എന്നും ഇതിൽ നിന്നും മനസ്സിലാക്കാം ..

ഒരു ഇരുമ്പ് മോതിരം മാത്രം നല്‍കാൻ പോലും ശേഷിയില്ലാത്ത സ്വഹാബിക്ക് പ്രവാചകൻ വിവാഹം നടത്തിക്കൊടുത്തതായി ഹദീസുകളിൽ കാണാം, അവരുടെ ഉപജീവനം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കെ നാം എന്ത് ഭയപ്പെടാനാണ് , രണ്ടു പേരെയെങ്കിലും ഹറാമുകളിൽ വിട്ടു നില്‍ക്കാൻ സഹായിച്ചാൽ അതിന് അല്ലാഹു നമുക്ക് തക്കതായ പ്രതിഫലം നല്‍കും തീര്‍ച്ച .. 

വിവാഹത്തിന് സഹായിക്കുമ്പോള്‍ ഞാൻ മുന്‍പ് എഴുതിയ കാര്യം ഒന്നുകൂടി  സൂചിപ്പിക്കുന്നു. സ്ത്രീധനം നല്‍കി മോളെ കെട്ടിക്കുന്നവരെയല്ല സഹായിക്കേണ്ടത് ,, സ്ത്രീധനം വാങ്ങാതെ വിവാഹം ചെയ്യാൻ തയ്യാറാകുന്ന യുവാക്കളെയാണ് സഹായിക്കേണ്ടത്. കാരണം പുരുഷനാണല്ലോ വിവാഹ ചിലവുകള്‍ വഹിക്കേണ്ടത് …

മറിച്ച് സ്ത്രീധനം നല്‍കി മോളെ കെട്ടിക്കുവാൻ സഹായം നല്‍കിയാൽ ആ പണം അവസാനം ചെന്നെത്തുന്നത് സമ്പത്ത് കൊതിച്ച് പെണ്ണിന് വില പറയുന്ന ഏതോ ഒരു തെമ്മാടിയുടെ കയ്യിലാണ്. അതുകാരണം അത് തിന്മക്ക് കൂട്ട് നില്‍ക്കലായി മാറുന്നു …

എന്നാൽ വിവാഹം കഴിക്കാൻ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന യുവാക്കളെ സഹായിക്കുക എന്നത് കേവലം പുണ്യകരം മാത്രമല്ല, മറിച്ച് ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ഒരു സമൂഹ ബാധ്യത കൂടിയാണ്.. മാത്രമല്ല അവനെ സഹായിക്കുന്നതിലൂടെ ഒരു സ്ത്രീക്ക് അവളെ ആദരിക്കാൻ അറിയുന്ന, മനുഷ്യത്വമുള്ള ഒരു ഭര്‍ത്താവിനെ ലഭിക്കുകയും ചെയ്യുന്നു …

സ്‌ത്രീകളെ തൊട്ടാൽ വുളു മുറിയുമോ?

ചോദ്യംദ്യം 1 : ആദ്യ വിവാഹത്തിലുള്ള മക്കൾ രണ്ടാം ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ?

ചോദ്യം 2 : ഭാര്യാഭർത്താക്കന്മാർ തൊട്ടാൽ വുളു മുറിയുമോ?

ഉ: രണ്ട്‌ ചോദ്ദ്യങ്ങൾക്കും ഒന്നായി മറുപടി പറയുന്നതാണ്‌ സൗകര്യം.

സ്‌ത്രീകളെ തൊട്ടാൽ വുളു മുറിയുമോ? എന്നത്‌ പൂർവികമായി പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള കാര്യമാണ്‌.

✅വുളു മുറിയുകയില്ല എന്ന അഭിപ്രായമാണ്‌ ശരി.

അതിനാണ്‌ തെളിവുകളുടെ പിന്‍ബലം.

▪“ആഇശ(റ) യിൽനിന്ന്‌: നബി (സ്വ) നോമ്പുകാരനായിരിക്കെ അവരെ ചുംബിച്ചു. ചുംബനം വുളു മുറിക്കുകയോ നോമ്പ്‌ മുറിക്കുകയോ ചെയ്യുകയില്ലെന്ന്‌ പറയുകയും ചെയ്‌തു. ഇത്‌ ഇസ്‌ഹാക്വുബ്‌നു റാഹവയ്‌ഹി റിപ്പോർട്ട്  ചെയ്‌തിട്ടുണ്ട്‌.

മെച്ചപ്പെട്ട പരമ്പരയിലൂടെ ബസാറും ഇത്‌ ഉദ്ധരിച്ചിട്ടുണ്ട്‌.

അബ്‌ദുൽഹക്വ്‌ പറഞ്ഞു: ഉപേക്ഷിക്കത്തക്ക അപാകതകളൊന്നും അതിന്‌ ഞാൻ  കാണുന്നില്ല.” (ഫിക്വ്‌ഹുസ്സുന്ന)

ഈ ആശയത്തിലുള്ള വേറെയും ഹദീഥുകൾ വന്നിട്ടുണ്ട്‌. അതിലൊന്ന്‌ താഴെ കൊടുക്കുന്നു.

▪ആഇശ (റ) യിൽ നിന്ന്‌. “ഞാൻ  നബി (സ്വ) യുടെ മുമ്പിൽ കിടക്കുകയായിരുന്നു. എന്റെ കാലുകൾ അവിടുത്തെ ക്വിബ്‌ല ഭാഗത്തും. അവിടുന്ന്‌ സുജൂദ്‌ ചെയ്‌തപ്പോൾ എന്നെ തോണ്ടി. അപ്പോൾ എന്റെ കാലുകൾ ഞാൻ  എടുത്തുമാറ്റി”

(ബുഖാരി, മുസ്‌ലിം)

ഇനിയും കാണുക:

▪“ആഇശ (റ) യിൽ നിന്ന്‌: അവർ പറഞ്ഞു: ഒരു രാത്രി റസൂലുല്ലായെ വിരിപ്പിൽ കാണാതായി. ഞാൻ  അവിടുത്തെ അന്വേഷിച്ചു. അങ്ങനെ ഞാനവിടുത്തെ കാൽപാദങ്ങളുടെ മേൽ കൈവെച്ചു. അവിടുന്ന്‌ പള്ളിയിലായിരുന്നു. അവിടുത്തെ കാൽപാദങ്ങൾ കുത്തനെ നിന്നിരുന്നു….”

(മുസ്‌ലിം, തീര്‍മുദി)

ഇനി ഇക്കാര്യത്തിൽ അവ്യക്തതയൊന്നും തോന്നാനില്ല.

സ്‌ത്രീയെ തൊടുന്നതുകൊണ്ടോ സ്‌ത്രീ അങ്ങോട്ട്‌ തൊടുന്നതുകൊണ്ടോ വുളു മുറിയുകയില്ല.

ഇതൊക്കെ ഒരു മറയ്‌ക്കുമേലായിരിക്കും ചെയ്‌തിട്ടുണ്ടാവുക എന്ന്‌ ചിലരെങ്കിലും പറയാറുണ്ട്‌.

അത്‌ ഇമാം ശൗകാനി സൂചിപ്പിച്ചതുപോലെ വളരെ വിദൂരമായ സങ്കൽപ്പം മാത്രമാണ്‌ (നൈലുൽ ഔത്വാർ 1/95 നോക്കുക.)

സ്‌ത്രീകളെ തൊട്ടാൽ വുളു മുറിയുമെന്ന്‌ വാദിക്കുന്നവർ പറയാറുള്ള തെളിവുകൾ ഇനി പരിശോധിക്കാം.

പ്രധാനമായും അവർ തെളിവായി പറയാറുള്ളത്‌ ഔലാമസ്‌തുമുന്നിസാഅ്‌ എന്ന ഖുർആൻ  വചനമാണ്‌.

മലമൂത്ര വിസര്‍ജ്ജാനന്തരവും സ്‌ത്രീ സ്പർശനം നടത്തിയാലും വെള്ളം കിട്ടിയില്ലെങ്കിൽ തയമ്മും ചെയ്യാമെന്നകൽപനയാണ്‌ സൂറ: നിസാഇലെ വചനം (43) ഉൾക്കൊള്ളുന്നത്‌.

ഇതിലെ സ്‌ത്രീ സ്പർശനമെന്നതുകൊണ്ട്‌ സ്‌ത്രീയെ തൊടുക എന്നാണ്‌ ഉദ്ദേശ്യമെന്ന്‌ വാദിക്കുന്നു. `ലാമസ’ എന്ന പദത്തിന്‌ തൊടുക എന്നർത്ഥംമുണ്ടെന്നും `ഔ ലമസ്‌തും’ എന്നുതന്നെ മറ്റൊരു പാഠഭേദം (ക്വിറാഅത്‌) ഉണ്ട്‌ എന്നത്‌ ഇതിനെ ബലപ്പെടുത്തുന്നുണ്ട്‌ എന്നുമാണ്‌ വാദം. (ലാമസ എന്നാൽ അന്യോന്യം തൊട്ടു എന്നും ലമസ എന്നാൽ തൊട്ടു എന്നും ഭാഷാർത്ഥം). ലാമസ, ലമസ എന്നീ പദങ്ങള്ക്ക്‌ സ്പര്‍ശിക്കുക എന്നർത്ഥമുണ്ടെന്നതിൽ സംശയമില്ല.

ഇവിടെ സ്‌പർശനം എന്നതുകൊണ്ടുള്ള ഉദ്ദേശം വെറും തൊടലാണോ അതോ സംയോഗമാണോ എന്നതാണ്‌ പ്രശ്‌നം.

മുകളിൽ കൊടുത്ത ഹദീഥുകളുടെ വെളിച്ചത്തിൽ, ഇവിടെ ഉദ്ദേശം വെറും തൊടലല്ല എന്നു വ്യക്തം.

മാത്രമല്ല, അലി (റ), ഇബ്‌നു അബ്ബാസ്‌ (റ) എന്നിവർ ഈ വചനത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്‌ അങ്ങനെയാണുതാനും. നോക്കുക.

▪“അലി (റ) സ്‌പർശനത്തെ സംയോഗമെന്ന്‌ വ്യാഖ്യാനിച്ചിരിക്കുന്നു. ഹിബ്‌റുൽ ഉമ്മ (സമൂഹത്തിലെ പണ്‌ഡിതൻ ) എന്ന്‌ അറിയപ്പെടുന്ന ഇബ്‌നു അബ്ബാസ്‌ (റ) വും അല്ലാഹു അദ്ദേഹത്തിന്‌ ഖുർആൻ  വ്യാഖ്യാനം പഠിപ്പിച്ചുകൊടുക്കട്ടെ എന്ന നബി (സ്വ) യുടെ പ്രാർത്ഥനക്ക്‌ വിധേയനായ ആളാണദ്ദേഹം, അങ്ങനെയാണതിനെ വ്യാഖ്യാനിച്ചത്‌.

അദ്ദേഹം തന്റെ രണ്ടു വിരലുകൾ തന്റെ രണ്ടു കാതുകളിലും വെച്ചുകൊണ്ട്‌ അറിയുക അത്‌ സംയോഗം ആകുന്നു എന്ന്‌ സ്‌പർശനത്തെ വ്യാഖ്യാനിച്ചതായി അബ്‌ദുബ്‌നുഹുമയ്‌ദി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നു.

നാഫിഉബ്‌നു അസ്‌റക്വ്‌ അദ്ദേഹത്തോട്‌ സ്‌പർശനത്തെ (മൂലാമസത്‌) സംബന്ധിച്ച്‌ ചോദ്യം ചോദിച്ചു. അപ്പോൾ അദ്ദേഹമതിനെ സംയോഗമെന്ന്‌ വിശദീകരിച്ചു എന്ന്‌ ത്വസ്‌തിയും റിപ്പോർട്ട്  ചെയ്‌തിട്ടുണ്ട്‌. (സുബ്‌ലുസ്സലാം 1/97)

സ്‌ത്രീയെ തൊടുന്നതുകൊണ്ട്‌ മാത്രം വുളു മുറിയുമെന്നതിന്‌ ഈ ആയത്ത്‌ തെളിവല്ലെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമായല്ലോ.

സ്‌ത്രീകളെ തൊട്ടാൽ വുളു മുറിയുമെന്ന്‌ വാദിക്കുന്നവരിൽ തന്നെ ചിലർ-ശാഫിഇകൾ ഉദാഹരണം-സ്‌ത്രീകളെ രണ്ടു തരക്കാരായി ഭാഗിക്കുന്നു.

ഒന്ന്‌, തൊട്ടാൽ വുളു മുറിയാത്തവർ: മാതാവ്‌, സഹോദരിപോലെ വിവാഹം ചെയ്യാൻ  പാടില്ലാത്ത രക്തബന്ധുക്കൾ.

രണ്ട്‌, വുളു മുറിയുന്നവർ അഥവാ വിവാഹം ചെയ്യാൻ  പാടുള്ളവർ.

വിവേചനത്തിനും ഈ ആയത്തിൽനിന്ന്‌ ഒരു പിന്‍ബലവും ലഭിക്കുന്നില്ല. സ്‌ത്രീകളെ സ്‌പര്ശിക്കുക എന്നല്ലാതെ ഇന്നതരം സ്‌ത്രീകളെ തൊടുക എന്ന്‌ പറയുന്നില്ലല്ലോ.

♦വുളു മുറിയുമെന്ന്‌ വാദിക്കുന്നവർ പറയാറുള്ള മറ്റൊരു തെളിവ്‌

അഹ്‌മദ്‌, ദാറക്വുത്‌നീ തുടങ്ങിയവർ റിപ്പോർട്ട്  ചെയ്‌ത ഒരു ഹദീഥാണ്‌, അതിപ്രകാരമാണ്‌.

“മുആദുബ്‌നു ജബൽ (റ) പറഞ്ഞു: ഒരാൾ നബി (സ്വ) യുടെ അടുത്തുവന്നു. അയാൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഒരാളെപ്പറ്റി അവിടുന്ന്‌ എന്ത്‌ പറയുന്നു? അയാൾ തനിക്കു പരിചയമുള്ള ഒരു സ്‌ത്രീയുമായി സന്ധിച്ചു. ഒരാൾ തന്റെ ഭാര്യയുമായി ചെയ്യുന്ന എല്ലാ കാര്യങ്ങളും അയാളും ചെയ്‌തു. അയാൾ അവളുമായി സംയോഗം ചെയ്‌തില്ലെന്നു മാത്രം. അപ്പോൾ അല്ലാഹു ഈ സൂക്തം ഇറക്കി.

പകലിന്റെ രണ്ടറ്റങ്ങളിലുംരാത്രിയിൽ ഏതാനും സമയത്തും നമസ്‌കാരം നിലനിർത്തുക….. അപ്പോൾ നബി (സ്വ) അയാളോട്‌ പറഞ്ഞു: നീ വുളു ചെയ്യുക, എന്നിട്ട്‌ നമസ്‌കരിക്കുക.

ഈ ഹദീഥ്‌ റിപ്പോർട്ട്  ചെയ്‌ത മിക്ക ഗ്രന്ഥകര്ത്താക്കളും അബ്‌ദുറഹ്‌മാനുബ്‌നു അബീലൈലാ മുആദിൽനിന്ന്‌ റിപ്പോർട്ട്  ചെയ്യുന്നതായിട്ടാണ്‌ പറഞ്ഞിട്ടുള്ളത്‌.

അബ്‌ദുറഹ്‌മാനുബ്‌നു അബീലൈലാ മുആദിനെ കണ്ടിട്ടില്ല. അതിനാൽ ഹദീഥിന്റെ പരമ്പര ഇടമുറിഞ്ഞിട്ടുള്ളത്‌ (മുന്‍ക്വത്വിഅ്‌) ആണ്‌.

ശുഅ്‌ബയും നസാഇയും മുആദിന്റെ പേർ പറയാതെ ഒരാൾ എന്നു തന്നെ തുടങ്ങുന്നു.

അതിർത്ഥം ഹദീഥ്‌ മുർസൽ (നബി പറഞ്ഞു എന്ന്‌ താബിഅ്‌ പറഞ്ഞ ഹദീഥ്‌) ആണെന്നാണ്‌.

ഈ സംഭവം വുളുഇനെപ്പറ്റിയോ നമസ്‌കാരത്തെപ്പറ്റിയോ ഉള്ള പരാമർശമില്ലാതെ ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട്  ചെയ്‌തിട്ടുണ്ട്‌. (നൈൽ 1/194 നോക്കുക.)

വുളു എടുത്ത്‌ നമസ്‌കരിക്കാൻ  കൽപ്പിച്ചു എന്ന ഭാഗം ദുര്‍ബലമാണെന്നാണ്‌ ഇതൊക്കെ സൂചിപ്പിക്കുന്നത്‌.

മാത്രമല്ല, ഈ സംഭവത്തിൽ ഇയാൾ ഈ ദുഷ്‌കൃത്യത്തിനുള്ള പ്രതിവിധി എന്ത്‌ എന്നതിനെപ്പറ്റിയാണ്‌ അന്വേഷിച്ചതെന്ന്‌ വ്യക്തം. വുളു എടുത്ത്‌ നമസ്‌കരിക്കുക എന്ന്‌ നബി (സ്വ) കൽപ്പിക്കുകയും ചെയ്‌തു. അല്ലാതെ ഇതെല്ലാം ചെയ്‌ത എന്റെ വുളു മുറിഞ്ഞിട്ടുണ്ടാകുമോ എന്ന്‌ അമ്പേഷിച്ചതാണെന്ന്‌ ധരിക്കുന്നത്‌ കുറച്ചു കടന്ന കൈയ്യാകും.

എനിക്ക്‌ വുളു ഉണ്ടായിരുന്നു എന്ന്‌ അയാൾ പറയുന്നുമില്ല എന്നോര്‍ക്കുക. ഏതുനിലക്കും സ്‌ത്രീയെ തൊട്ടാൽ വുളു മുറിയുമെന്നതിന്‌ ഇത്‌ തെളിവായി കണക്കാക്കാനാവില്ല.

ആയിഷ(റ)നിവേദനം :നബി (സ) അദ്ധേഹത്തിന്റെ പദ്നിമാരിൽ പെട്ട ഒരാളെ ചുംബിച്ചു, എന്നിട്ട് നിസ്കരിക്കാന്‍ പോയി,വുളു എടുത്തില്ല.ഉര്‍വ പറഞ്ഞു :,(ആയിഷ(റ) യോട് പറഞ്ഞു ) ആരാണ്  ആ പദ്നി നിങ്ങൾ  അല്ലാതെ? അപ്പോള്‍ അവര്‍ (ആയിഷ ) ചിരിച്ചു..സുനന് അബൂദാവൂദ് 179

♦ചുരുക്കത്തിൽ, സ്‌ത്രീയെ തൊടുന്നതുകൊണ്ടുമാത്രം വുളു മുറിയുമെന്നതിന്‌ വ്യക്തമായ തെളിവുകളൊന്നുമില്ല.

വുളു മുറിയുകയില്ലെന്നതിനാകട്ടെ, വ്യക്തമായ തെളിവുകളുണ്ടുതാനും.

(അല്ലാഹുവിന്നറിയാം.)

ഈജിപ്തിൽ സൂക്ഷിക്കപ്പെടുന്നത് ഫിർഔന്‍റെ ശവ ശരീരമെന്നോ?

“ഫിർഔനെ കുറിച്ച് ഖുർആൻ നടത്തുന്ന പരാമർശങ്ങൾ

ചർച്ചക്കെടുക്കുന്നതിന് മുമ്പ് ഫിർഔനെ സംബന്ധിച്ച മുസ്ലിം സമൂഹത്തിലെ ഒരു ധാരണ പഠന വിധേയമാക്കണ്ടതുണ്ട്.

ഫിർഔന്റെ ശവശരീരം അത്ഭുതകരമായി സംരക്ഷിക്കപ്പട്ടിരിക്കുന്നു എന്നും അത് കൈറോയിലെ

ഈജിപ്ഷ്യൻ മ്യൂസിയത്തിൽ സൂക്ഷിക്കപ്പട്ടിരിക്കുന്നു എന്നതുമാണ് ഈ ധാരണ.

ഖുർആനിലെ പത്താമധ്യായം സൂറത്തു യൂനുസിലെ 92ാം വചനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ

കാര്യം പറയപ്പെടാറുളളത്.

فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ

“എന്നാൽ നിന്റെ പുറകെ വരുന്നവർക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനു വേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീർച്ചയായും മനുഷ്യരിൽ ധാരാളം പേർ നമ്മുടെ ദൃഷ്ടാന്തങ്ങളെ പറ്റി അശ്രദ്ധരാകുന്നു.” (10:92)

ഈ ആയത്തിന്റെയ അടിസ്ഥാനത്തിൽ ആണ് കൈറോ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുളള ഫറോവകളിൽ പെട്ട റാംസസ് ചക്രവർത്തിയുടെ ശവ ശരീരമാണ് ഖുർആനിൽ

പറയപ്പെട്ട ഫിർഔന്റെയത് എന്ന് പറയാറുള്ളളത്.

പല ഇസ്ലാമിക പ്രബോധകന്മാരും എടുത്തു പറയാറുളള ഒരു കാര്യം കൂടിയാണിത്.

ശാസ്ത്രജ്ഞനും “ദ ബൈബിൾ, ദ ഖുർആൻ ആൻഡ് സയൻസ്”(The Bible, The Qur’an and Science) എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ മോറിസ് ബുക്കായി ഈ വാദം ഉന്നയിച്ചവരിൽ പ്രമുഖനാണ്.

റാംസസ്(Ramsess second) ചക്രവർത്തിയുടെ ശവ ശരീരം കൈറോ മ്യൂസിയത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് ശരി തന്നെ, എന്നാൽ പരക്കെ വിശ്വസിക്കപ്പെടുന്നത് പോലെ അത്ഭുതകരമാം വിധം സംരക്ഷിക്കപ്പെട്ട ഒരു ശവ ശരീരമല്ല റാംസസ് രണ്ടാമന്‍റേത് !

പത്തൊൻ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ  ‘ടോംബ് ഡി ബി 320’ (Tomb DB320) എന്നറിയപ്പെടുന്ന ശവ കുടീരത്തിൽ നിന്ന് മറ്റ് അൻപതോളം മമ്മികളുടെ കൂടെ കണ്ടെടുക്കപ്പെട്ടട ഒരു മമ്മിയാണ്

റാംസസ് രണ്ടാമന്‍റേത്! പരക്കെയുളള ധാരണ പോലെ ഒരിക്കലും ചെങ്കടലിൽ നിന്നല്ല ഈ ശവ ശരീരം കണ്ടെടുക്കപ്പെട്ടിട്ടുളളത് എന്നത് ശ്രദ്ധേയമാണ്!. മാത്രമല്ല, മറ്റ് ഈജിപ്ഷ്യൻ രാജാക്കന്മാരെ പോലെ ഇദ്ദേഹത്തിന്റെ ശവ ശരീരവും മമ്മിയാക്കപ്പെട്ടിരിക്കുന്നു.!

കൂടെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഇതാണ്:

റാംസസ് രണ്ടാമന്റെ പുത്രൻ മെര്‍നപ്തയുടെ(Mernaptah) മമ്മി കൈറോയിലും പിതാവ് സേതി ഒന്നാമന്റെ(Sethi First) മമ്മി ലണ്ടനിലെ മ്യൂസിയത്തിലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു! എന്നിരിക്കെ റാംസസ് രണ്ടാമന്റെ ശരീരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് ഖുർആനിൽ പറയുന്നു എന്ന വാദത്തിന് എന്ത് അർത്ഥമാണുളളത്?

എല്ലാ ഈജിപ്ഷ്യൻ രാജാക്കന്മാരുടെയും ശവ ശരീരത്തെ പോലെ അതും ഒരു മമ്മിയായി സൂക്ഷിക്കപ്പെട്ടിരിക്കുകയല്ലേ?

അത്പോലെ അയാളുടെ തന്നെ പിതാവിന്റെയും പുത്രന്റെയുമെല്ലാം ശരീരങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലേ?

റാംസസ് രണ്ടാമൻ തന്നെയാണോ ഫിർഔൻ എന്ന് അന്വേഷിക്കുന്നതിന് മുമ്പ് ഈ ചോദ്യങ്ങൾക്ക്  ഉത്തരം നൽകപ്പെടേണ്ടതുണ്ട്.

റാംസസ് രണ്ടാമന്റെ ശരീരം കണ്ടെടുത്തിട്ട് 125ൽ പരം വർഷങ്ങളെ ആകുന്നുളളൂ. എന്നാൽ അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുർആൻ 1400ൽ പരം വർഷങ്ങളായി നില നിൽക്കുന്നു. മഹാന്മാരായ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം സൂറത്തു യൂനുസിലെ 92 ാം വചനം റാംസസ് രണ്ടാമന്റെ  ശരീരം കണ്ടെടുക്കും മുമ്പെ ഉചിതമാം വിധം വ്യാഖ്യാനിച്ചവരാണ്.

മുഹമ്മദ് നബി(ﷺ)യിൽ നിന്ന് നേരിട്ട് ഖുർആൻ മനസ്സിലാക്കിയ

സ്വഹാബി വര്യന്മാർ ഈ വചനത്തെ എങ്ങിനെ മനസ്സിലാക്കി എന്ന് അന്വേഷിക്കുന്നത് ഏറെ അഭികാമ്യമായിരിക്കും.

ഏറ്റവും പ്രമുഖരായ ഖുർആൻ വ്യാഖ്യാതാക്കളിൽ പെട്ട ഇമാം ഇബ്നു കഥീർ, ഖുർത്വുബി, ത്വബ്’രി തുടങ്ങിയവരെല്ലാം ഈ ആയത്തിൽ നാം സാധാരണ ‘സംരക്ഷിക്കും’ എന്ന് അർത്ഥം പറയാറുളള ‘ننخيك ‘(നുനജ്ജീക ) എന്ന വാക്കിന് നൽകിയ അർത്ഥം ‘ﻳﺮﻓﻌﻚ'(യർഫഉക്ക) അഥവാ   ഉയർത്തുക, വിട്ടു കൊടുക്കുക എന്നതാണ്.

യഥാർത്ഥത്തിൽ എന്താണ് ഈ വചനത്തിന്റെയ വ്യാഖ്യാനം?

സ്വഹാബിമാരിൽ പ്രമുഖനും പണ്ഡിതനുമായിരുന്ന ഇബ്നു അബ്ബാസ്(رضي الله عنه) ഈ ആയത്തിന്‌ നൽകിയ വിശദീകരണം മുൻഗാമികളുടെ

തഫ്സീറുകളിലെല്ലാം ലഭ്യമാണ്.

തങ്ങളെ പിന്തുടർന്ന

ഫിർഔനും സൈന്യവും മുങ്ങിപ്പോകുന്നതിനു

മൂസാ നബിയും അനുയായികളായ ബനൂ ഇസ്രാഈൽ

ഗോത്രക്കാരും സാക്ഷികളായി.

എന്നാൽ ദൈവമാണ് എന്ന് സ്വയം അവകാശപ്പെട്ട ഫിർഔൻ

മുങ്ങി മരിച്ചിട്ടുണ്ടാകുമോ എന്ന വ്യർത്ഥമായ സംശയം ബനൂ

ഇസ്രാഈൽ വംശജരായ ചില ദുർബ്ബല വിശ്വാസികളിൽ

ഉളവാകുകയും അവരത് മൂസാ നബി عليه السلام നോട്

പ്രകടിപ്പിക്കുകയും ചെയ്തു.അവരുടെ സംശയ

ദൂരീകരണത്തിനായി ഫിർഔന്റെ ശരീരം കടലിൽ നിന്ന്

കരയിലേക്ക് എടുത്തെറിയപ്പെട്ടു.

അങ്ങനെ കവചിതമായ ആ ശരീരം ഒരു ഉയർന്ന പ്രദേശത്ത്

ചലനമറ്റു കിടന്നു. ചില റിപ്പോർട്ടുകളിൽ പറയുന്നത് “ഒരു ചുവന്ന

കാളക്കുട്ടി ചത്ത് കിടക്കുന്നത് പോലെ” ഫറോവ ചത്ത് കിടന്നു

എന്നാണ്!!

അതെ, എത്ര വലിയ ചക്രവർത്തിയായാലും,

സ്വയം ദൈവമാണെന്ന്

അവകാശവാദം ഉന്നയിച്ചാലും മരണം എന്ന യാഥാർത്ഥ്യം പിടി

കൂടും എന്നതിനും, ഏതൊരു

ധിക്കാരിക്കും അല്ലാഹുവിന്റെ അലംഘനീയമായ വിധിയിൽ

നിന്ന് രക്ഷയില്ല എന്നതിനും ഫിർഔന്റെയ ശവ ശരീരം ഒരു

ദൃഷ്ടാന്തമാക്കപ്പെട്ടു.

അതല്ലാതെ ഫിർഔനിന്റെയ

ശരീരം ലോകാവസാനം വരെ സംരക്ഷിക്കപ്പെടും

എന്ന് ഈ ആയത്തിനെ വ്യാഖ്യാനിച്ച്‌ പൂർവ്വികരായ ഖുർആൻ

വ്യാഖ്യാതാക്കൾ ആരും പറഞ്ഞിട്ടില്ല,  അങ്ങനെ ഒരർത്ഥം ഈ ആയത്തിനില്ല !.

എങ്കിൽ “നിനക്ക് ശേഷമുളളവർക്ക് ദൃഷ്ടാന്തമാകുക ” എന്ന വാചകം കൊണ്ടുളള ഉദ്ദേശം എന്താണ്?

പൂർവ്വിക ഖുർആൻ  വ്യാഖ്യാതാക്കളിൽ പ്രമുഖനായ ഇമാം ത്വബ്’രി തന്റെ വ്യാഖ്യാന ഗ്രന്ഥത്തിൽ ഈ ആയത്തിന്റെ മറ്റൊരു ഖിറാഅത്ത് നൽകുന്നുണ്ട്. ഖുർആനിന്റെയ വ്യത്യസ്തമായ പാരായണ ശൈലികൾ (ഖിറാഅത്തുകൾ) ഏവർക്കും സുപരിചിതമാണല്ലോ.

സ്വഹാബികളിൽ പ്രമുഖനും നാലാം ഖലീഫയുമായ അലി رضي الله عنه “ലിമൻ ഖൽഫക” ﻟﻤﻦ ﺧﻠﻔﻚ (നിനക്കു ശേഷം) എന്നതിന് പകരം “ലിമൻ ഖൽക്വക”  ﻟﻤﻦﺧﻠﻘﻚ എന്നാണ് പാരായണം ചെയ്തത് എന്ന് ഇമാം ത്വബ്’രി രേഖപ്പെടുത്തുന്നു. “ഖല്ക്ക്” എന്ന പദത്തിന് “ദുർബ്ബലത” എന്നർത്ഥമുണ്ട്. അപ്പോൾ “ലിമൻ ഖൽക്വക” എന്നതിന് “നിന്റെ  കൂടെയുളള ദുർബ്ബല വിശ്വാസികൾക്ക് ” എന്ന് വ്യാഖ്യാനം നൽകപ്പെടുന്നു.

നേരത്തെ ദുർബ്ബല വിശ്വാസികൾ ഫിർഔനിന്റെ മരണത്തെ സംബന്ധിച്ച് മൂസാ നബി عليه السلام യോട് സംശയം പ്രകടിപ്പിച്ച

സംഭവം വിശദീകരിച്ചല്ലോ, ഇബ്നു അബ്ബാസ്(رضي الله عنه) റിപ്പോർട്ട് ചെയ്യുന്ന ആ സംഭവത്തോടൊപ്പം ഇത് കൂടി ചേർത്ത്

വായിക്കുമ്പോൾ “ലിമൻ ഖല്ഫക” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബനൂ ഇസ്രാഈല്യരെ ആണെന്നും അല്ലാതെ ലോകാവസാനം വരെയുളള എല്ലാ ആളുകളെയും അല്ലെന്നും നിസ്സംശയം വ്യക്തമാകുന്നു.

“നിനക്ക് പിൻപേ വരുന്നവർക്ക് ദൃഷ്ടാന്തമാകും” എന്ന

പ്രയോഗത്തെ ഇമാം ഇബ്നു കസീർ വിശദീകരിച്ചത്:

” ഫിർഔനിന്റെ ജഡം ബനൂ ഇസ്രാഈല്യർക്ക്അവന്റെ മരണത്തിന് തെളിവായി വെളിപ്പെടുത്തപ്പെടും എന്നും സർവ്വ ശക്തനായ അല്ലാഹുവിന്റെ വിധിയിൽ നിന്ന് ദുനിയാവിൽ എത്ര

വലിയവനായാലും രക്ഷപ്പെടാനാകില്ല എന്നതുമാണ്.

ശേഷം വരുന്ന എല്ലാ തലമുറകൾക്കും ഫിർഔനിന്റെ ചരിത്രം ഒരു പാഠമാണ്, അവർക്കതിൽ ദൃഷ്ടാന്തങ്ങളുണ്ട്”. എന്നാൽ വരാനിരിക്കുന്ന തലമുറകൾ ഫിർഔനിന്റെ ശരീരം കാണും എന്ന അർത്ഥം സച്ചരിതരായ മുൻഗാമികളുടെ ഖുർആൻ വ്യാഖ്യാനങ്ങളിൽ ഒന്നും തന്നെ നൽകപ്പെട്ടിട്ടില്ല .

അങ്ങനെയുണ്ട് എങ്കിൽ ഫിർഔനിന്റെ ശരീരം എല്ലാ തലമുറകൾക്കും ദൃഷ്ടാന്തമാക്കപ്പെടേണ്ടതായിരുന്നു .

അതല്ലാതെ പത്തൊൻപതാം നൂറ്റാണ്ടിനു ശേഷമുളള ആളുകൾക്ക്  മാത്രമല്ല !

ആധുനിക ഇസ്ലാമിക പണ്ഡിതന്മാരിൽ പ്രമുഖനായ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله ഈ വിഷയവുമായി പറയുന്നത് ശ്രദ്ധിക്കുക:-

“നിന്റെ പുറകെ വരുന്നവർക്ക് ദൃഷ്ടാന്തമായിരിക്കുവാൻ വേണ്ടി”

എന്ന വചനത്തിന്റെ ഉദ്ദേശ്യം നിന്റെ ശരീരം നീ മരണപ്പെട്ടു,

എന്നതിനും അല്ലാഹു സർവ്വ ശക്തനാണ് എന്നതിനും, എത്ര വലിയ ആധിപത്യവും സ്ഥാനവും ഉള്ളവനാണെങ്കിലും

അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകില്ല

എന്നതിനും തെളിവായി ഇസ്രാഈൽ സന്തതികൾക്ക്  കാണിച്ച്

കൊടുക്കപ്പെടും എന്നതാണ്. അതല്ലാതെ ചില അവിവേകികൾ കരുതുന്നത് പോലെ നമ്മുടെ കാലഘട്ടം വരേക്കും ഫിർഔനിന്റെ ജഡം സംരക്ഷിക്കപ്പെടും എന്നതല്ല. കാരണം ഫിർഔനിന്റെ ശരീരം കരയിലേക്ക് എടുത്തെറിയപ്പെട്ടതിന്റെ ഉദ്ദേശം അവൻ മരണപ്പെട്ടു എന്ന് ഉറപ്പുവരുത്തുക എന്നതും ഇസ്രാഈൽ സന്തതികളുടെ മനസ്സിലെ സംശയം ദുരീകരിക്കുക എന്നതുമാകുന്നു. ആ ഉദ്ദേശം നിറവേറ്റപ്പെട്ടു കഴിഞ്ഞു. അതിനാൽ ഏതൊരു ശവശരീരവും പോലെ ഫിർഔനിന്റെ ജഡവും നുരുമ്പിപ്പോകുകയും ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടത് പോലെ  ഗുദാസ്ഥി മാത്രം ബാക്കിയാക്കപ്പെടുകയും ചെയ്യും. അതിനാൽ തന്നെ ഫിർഔനിന്റെ

ശരീരം മറ്റാരുടെ ശരീരത്തെക്കാളും വ്യത്യസ്തമല്ല.”

(അല് മുൻതക മിൻ ഫതാവാ അൽ ഫൗസാൻ 1/

ചോദ്യം 132)

അപ്പോൾ കൈറോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ

സൂക്ഷിച്ചിരിക്കുന്ന മൃതശരീരം??

അത് ഫിർഔനിന്‍റേതാകാം, അല്ലാതിരിക്കാം!!

വ്യക്തമായി നാം മനസ്സിലാക്കേണ്ട

കാര്യം സൂറത്തു യൂനുസിലെ 92 ാം വചനത്തിന് ഇന്ന് പലരും പറയുന്നത് പോലെയുളള അർത്ഥം കൽപ്പിക്കുന്നത് വസ്തുതാപരമല്ല എന്നതാണ്.

സലഫുകളായ ആളുകൾ വിശദീകരിച്ചത് പോലെ ഖുർആൻ

വിശദീകരിച്ചില്ലെങ്കിലുളള അപകടവും ഇത് വെളിവാക്കുന്നു.”

സിഹ്റിന്റെ ഹദീസ്

സിഹ്റിന്റെ ഹദീസ്- മടവൂർ വിഭാഗത്തിന്റെ ഇരട്ടത്താപ്പ്

وعن أبي موسى، قال رسول الله صلى الله عليه وسلم: ثلاثة لا يدخلون الجنة: مدمن الخمر، وقاطع الرحم، ومصدق بالسحر

 رواه أحمد وابن حبان في “صحيحه”

അബൂ മൂസ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി സ്വല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞു “മൂന്നു വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മുഴുക്കുടിയൻ, കുടുംബബന്ധം മുറിച്ചവൻ, സിഹ്റിൽ വിശ്വസിച്ചവൻ ” (അഹ് മദ്, ഇബ്ൻ ഹിബ്ബാൻ)

ഈ ഹദീസിൽ പരാമർശിച്ച ” സിഹ്റിൽ വിശ്വസിക്കുക” എന്നത് കൊണ്ട് ഉദേശിക്കുന്നത് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് എന്നാണു അഹുലുസ്സുന്നത്തിന്റെ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്. ഭാവിയിൽ സംഭവിക്കുന്ന പലതും അറിയുമെന്ന് അവകാശപ്പെടുന്ന ആളുകളാണ് ജോൽസ്യന്മാരും മാരണക്കാരുമെല്ലാം. അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ പാടില്ലായെന്നതാണ് ഈ ഹദീസിലെ താൽപര്യം.

എന്നാൽ, സിഹ്ർ ബാധിക്കുകയില്ലായെന്നും നബി സ്വല്ലള്ളാഹു അലൈഹിവസല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് അസ്വീകാര്യമാണെന്നും വാദിക്കുന്ന മടവൂർ മുജാഹിദുകൾ ഈ ഹദീസ് തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് “സിഹ്റിൽ വിശ്വസിക്കുന്നവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല ” എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുണ്ട് എന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സത്യത്തിൽ ഒരു അബദ്ധം ന്യായീകരിക്കാൻ മറ്റൊരു അബദ്ധം ചെയ്യുകയാണവർ.

വാസ്തവത്തിൽ ഈ ഹദീസിന്റെ വിവക്ഷ അവർ മനസ്സിലാക്കിയത് പോലെയല്ല. സിഹ്റിന് സ്വാധീനമില്ലായെന്നൊ അതിനു യാഥാർത്ഥ്യമില്ലായെന്നോ അല്ല ഈ ഹദീസ് കൊണ്ട് മനസ്സിലാവുക. മറിച്ച്, സിഹ്ർ ചെയ്യുന്ന ആൾ, അല്ലെങ്കിൽ ജോത്സ്യൻ ഇങ്ങിനെ ആരായിരുന്നാലും ഇവർ പറയുന്ന മറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്നവരെക്കുറിച്ചാണ്. ഇതാണ് ഇവ്വിഷയകമായി ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഉലമാക്കൾ പറഞ്ഞിട്ടുള്ളത്.

ബലികർമം


നേർച്ചപോലെ തന്നെ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിമാത്രം നടത്തുന്ന മറ്റൊരു ആരാധനാകർമ്മമാണ് ബലികർമ്മവും,(നേർച്ച അറവ്)

വിശുദ്ധ ഖുർആൻ പറയുന്നു:
فصل لربك وانحر (سورة الكوثر: ۲)
“നീനിന്റെ രക്ഷിതാവിനുവേണ്ടി നമസ്കരിക്കുകയും ബലിയറുപ്പിക്കുകയും ചെയ്യുക” (സൂറ അൽകൗസർ: 2)
നബി (സ) പറഞ്ഞു;
لعن الله من ذبح لغير الله
(صحیح مسلم رقم: ۱۹۷۸ ، باب تحريم الذبح لغير الله ولعن فاعله )
“അലി (റ) ഉദ്ധരിക്കുന്നു. അല്ലാഹുവല്ലാത്തവർക്കുവേണ്ടി
അറുക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു.” (സ്വഹീഹ് മുസ്ലിം
ഹദീസ് നമ്പർ 1978).
                    അപ്പോൾ ബലികർമം (അറവ്) അല്ലാഹുവിന് മാത്രം നിർവ്വഹിക്കേണ്ട ആരാധനയാണ്, അതുകൊണ്ട് അല്ലാഹുവല്ലാത്തവർക്ക് അത് നിർവഹിച്ചുകൂടാ., മാത്രമല്ല, അല്ലാഹുവല്ലാത്തവരുടെ പ്രീതി പ്രതീക്ഷിച്ചുകൊണ്ടുള്ള നേർച്ചകളെ പണ്ഡിതന്മാർ ശക്തിയായി വിലക്കിയിട്ടുണ്ട്. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:

وأما الذبح لغير الله  فالمراد به أن بذبح باسم غير الله تعالی كمن ذبع للصنم أو الصليب او لموسی أولعيسى عليهماأوللكعبة ونحو ذلك، فكل هذا حرام ولا تحل هذه الذبيحةسواء كان الذابح مسلما أو نصرافيا نص عليه الشافعي وتفق عليه أسحابنا (شرح مسلم ١٥٦/٧، ١٥٧)
“എന്നാൽ അല്ലാഹു അല്ലാത്തവർക്കുവേണ്ടി ബലിയറുക്കുക
എന്നതിന്റെ ഉദ്ദേശ്യം അല്ലാഹു അല്ലാത്തവരുടെ പേരിൽ ബലിയ
റുക്കുക എന്നതാണ്. കഅ്ബ, മൂസാനബി(അ), ഈസാനബി(അ),
കുരിശ് എന്നിവർക്കു വേണ്ടിയും (അവരുടെ പൊരുത്തംകിട്ടാൻ), അതുപോലുള്ളവർക്കും വേണ്ടി ബലിയറുക്കുന്നവനെപ്പോലെ ഈ ബലിയറുക്കപ്പെട്ടതിന്റെ മാംസം ഭക്ഷിക്കൽ അനുവദനീയമല്ല. അറുത്ത വ്യക്തി മുസ്ലിമായിരുന്നാലും ക്രിസ്ത്യാനിയായിരുന്നാലും യഹൂദിയായിരുന്നാലും ശരി അതൊക്കെ തുല്യമാണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യ
ത്തിൽ നമ്മുടെ ആളുകൾ ഏകോപിച്ചിരിക്കുന്നു.” (ശറഹു മുസ്ലിം
7/156, 157)

ശാഫിഈ മദ്ഹബിലെ മറ്റൊരു പ്രമുഖ പണ്ഡിതനായ ഇബനുഹജറുൽ ഹൈത്തമി രേഖപ്പെടുത്തുന്നു.
قال العلماء لو ذبح مسلم ذبيحة وقصد بذبحها التقرب بهاإلى غير الله تعالى صار مرتدا وذبيحته ذبيحة مرتد (الزواجر: ۱- ۲۱۷)
“പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു. ഒരു മുസ്ലിം ബലികർമം നിർവ്വഹിക്കുകയും പ്രസ്തുത ബലികൊണ്ട് അല്ലാഹു അല്ലാത്തവരുടെ സാമീപ്യം ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതത്തിൽനിന്ന് പുറത്തുപോയവൻ) ആയിത്തീർന്നു. അവൻ ബലി മുർത്തദ്ദിന്റെ ബലിയായിത്തീരുകയും ചെയ്തു. (അതിനാൽ അത് ഭക്ഷ്യയോഗ്യമല്ല.) (സവാജിർ. 1/217)

അപ്പോൾ പല ജാറങ്ങളിലും പള്ളികളിലും കാണുന്ന മേൽപറഞ്ഞതുപോലുള്ള സമ്പ്രദായം തെറ്റാണെന്നും, അവിടെ
വിതരണം ചെയ്യുന്ന മാംസം ഭക്ഷിക്കാൻ പാടില്ലെന്നും വ്യക്തം

മന്ത്രം, ഏലസ്,ഐകല്ല്,നൂല്

മന്ത്രം എന്നതുകൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്നത് അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ്. അതിനാൽ ആ അർത്ഥത്തിൽ ഖുർആൻ കൊണ്ടും അല്ലാഹുവിന്റെ മറ്റു ദിക്റുകൾകൊണ്ടും മന്ത്രിക്കാവുന്നതാണ്. ഉറങ്ങാൻ കിടക്കുമ്പോൾ നബി(സ) കയ്യിൽ ഊതി ശരീരത്തിൽ തടവാനുള്ള പ്രത്യേക മന്ത്രം (പ്രാർത്ഥന) പഠിപ്പിച്ചത് അതിന് ഉദാഹരണമാണ്. ഇതു പോലെ രോഗശമനത്തിനും നമുക്ക് മന്ത്രിക്കാവുന്നതാണ്, എന്നാൽ അത് ശിർക്കിന്റെ  ( ബഹുദൈവ വിശ്വാസത്തിന്റെ)

കലർപ്പുള്ളതാകരുതെന്നും,  സ്യഷ്ടികളുടെ പേരും മറ്റും ഉരുവിട്ടുകൊണ്ടാവരുതെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പക്ഷെ, മന്ത്രം എന്ന പേരിൽ ഇന്ന് സമൂഹത്തിൽ  നടക്കുന്നത് മന്ത്രവാദമാണ്. ആ രംഗത്ത് ധാരാളം തട്ടിപ്പുകളും ചൂഷണങ്ങളുംനടക്കുന്നു. അർത്ഥമറിയാതെ എന്തോ കുറേ ശബ്ദങ്ങളുരുവിട്ട് കൊണ്ടുള്ള പല  മന്ത്രവാദങ്ങളും പ്രചാരത്തിലാണ്. ഇതിനെയെല്ലാമാണ്  ഇസ്ലാം എതിർക്കുന്നത്. മാത്രമല്ല,മന്ത്രിച്ച ശേഷം എന്തെങ്കിലും എഴുതിക്കെട്ടലും കലക്കിക്കുടിക്കലും തിരുദൂതൻ പഠിപ്പിച്ചതല്ല,

അവിടുന്ന് ഗൗരവപൂർവം പറഞ്ഞു:
من علق تميمة فقد أشرك (مسند احمد: ۱٧٤٢۷)
“നിശ്ചയം വല്ലവനും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ചെയ്തു.” (അഹ്മദ് ഹദീസ് നമ്പർ 17427)

മറ്റൊരു നബി വചനവും കൂടി ശ്രദ്ധിക്കുക
إن الرقى والتمائم والتولة شرك (أبوداود: ۳۸۸۳ )
“നിശ്ചയം മന്ത്രങ്ങളും ഏലസ്സും ഭാര്യ ഭർത്താക്കന്മാർ പിണിങ്ങിയാൽ അവരെ യോജിപ്പിക്കാൻ വേണ്ടി ചെയ്യുന്ന ആഭിചാരക്രിയകളുംശിർക്കാണ്.” (അബൂദാവൂദ് ഹദീസ് നമ്പർ: 3883)

നോക്കു എത്ര ഗൗരവത്തോടെയാണ് ഉറുക്കും ഏലസും നൂലുമെല്ലാം കെട്ടുന്നതിനെ ഇസ്ലാം കാണുന്നത്. ഇനി ഈ വിഷയത്തെ സ്വഹാബികൾ എപ്രകാരമാണ് കണ്ടിരുന്നത് എന്നുകൂടി ശ്രദ്ധിക്കുക:
عن حذيفة (ر) انه دخل على مريض يعود فلمس عضده فإذا فيه خيط فقال: ما هذا؟ قال شيئ رقي لي فيه. فقطعه وقال: لو مت وهو عليك ما صليت عليك (ابوحاتم)
“ഹുദൈഫ(റ) പറയുന്നു. അദ്ദേഹം ഒരു രോഗിയെ സന്ദർശിച്ചു. രോഗിയുടെ കയ്യിൽ തടവിയപ്പോൾ ഒരു നൂല് കെട്ടിയത് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ചോദിച്ചു; എന്താണിത്? രോഗി പറഞ്ഞു: മന്ത്രിച്ചു കെട്ടിയതാണ്. അപ്പോൾ ഹുദൈഫ(റ) അത് മുറിച്ചുമാറ്റുകയുണ്ടായി.
ശേഷം പറഞ്ഞു: ഈ നൂലുമായിട്ടാണ് നീ മരിക്കുന്നതെങ്കിൽ ഞാൻനിനക്ക് മയ്യിത്ത് നമസ്കരിക്കുകയില്ല.” (അബൂഹാതിം)

ചുരുക്കത്തിൽ ഇസ്ലാം അനുവദിച്ച രൂപത്തിലും തരത്തിലും മാത്രം മന്ത്രം ആവാമെന്നും, എന്നാൽ അതോടൊപ്പം എന്തെങ്കിലും ഊതി കുടിക്കുകയോ ശരീരത്തിലോ മറ്റോ കെട്ടുകയോ ചെയ്യാൻ പാടില്ലെന്നും അത് ശിർക്കും കുഫ്റുമാണെന്നും വ്യക്തമായി.
അതിനാൽ പല തങ്ങന്മാരും ബീവിമാരും മൊല്ലമാരും ജാറക്കമ്മറ്റിക്കാരുമെല്ലാം മന്ത്രിച്ചൂതി കൊടുക്കുന്ന നൂല്, ഐക്കല്ല്, ഏലസ്….തുടങ്ങിയതെല്ലാം ശരീരത്തിലോ മറ്റെവിടെയെങ്കിലുമോ കെട്ടുന്ന സമ്പ്രദായം തെറ്റാണെന്നും അത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്കിലേക്ക് നയിക്കുന്നതാണെന്നും നാം തിരിച്ചറിയുക. കണക്കു  നോട്ടക്കാരെയും    ജോത്സ്യൻമാരെയും  കാണൽ
ഇസ്ലാം പ്രത്യേകം വിരോധിച്ച മറ്റൊന്നാണ് ഭാവി അറിയാനും നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടുകിട്ടാനും മറ്റും കണക്കുനോട്ടക്കാ
രെയും ജോത്സ്യന്മാരെയും അത്തരം കഴിവുകൾ ആരോപിക്കപ്പെടുന്ന തങ്ങന്മാരെയും ബീവിമാരെയുമെല്ലാം സമീപിക്കൽ, നബി (സ) താക്കീത് ചെയ്തത് കാണുക:
من أتى عرافا قسأله عن شيء، فصقه لم تقبل
له صلاة أربعين ليلة. (صحیح مسلم: ۲۲۳۰ )
“ആരെങ്കിലും ഒരുകണക്കുനോട്ടക്കാരനെ സമീപിക്കുകയും എന്നിട്ട് അദ്ദേഹത്തോട് എന്തെങ്കിലും ചോദിക്കുകയും, അദ്ദേഹത്തെ വിശ്വസിക്കുകയും ചെയ്താൽ അവന്റെ നാൽപ്പത് രാത്രിയിലെ നമസ്കാരം   സ്വീകരിക്കപ്പെടുകയില്ല .”(സ്വഹീഹ് മുസ്ലിം,
ഹദീസ് നമ്പർ: 2230)

ഉണരുക! നമ്മുടെ സമൂഹത്തിൽ പലയാളുകളിലും, പ്രത്യേകിച്ച് സഹോദരിമാരിൽ ഇന്ന് കാണുന്ന ഗുരുതരമായ ഒരു രോഗമാണിത്. തങ്ങളുടെ ഭാവിയറിയാനും നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടുകിട്ടാനുമെല്ലാമാണ് കണക്കുനോട്ടക്കാരെയും തങ്ങന്മാരെയും ബീവിമാരെയുമെല്ലാം സമീപിക്കുന്നത്. എന്നാൽ അത് തെറ്റാണെന്നും കുഫ്റാണെന്നും മേൽ വചനങ്ങളിലൂടെ നബി(സ)നമ്മെപഠിപ്പിക്കുന്നു.

നഹ്സ് (ലക്ഷണം) നോക്കൽ
സത്യവിശ്വാസികൾ ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കാൻവേണ്ടി അവരെക്കൊണ്ടാവുന്നതെല്ലാം ചെയ്യുകയും ബാക്കി അല്ലാഹുവിൽ ഭരമേൽപിക്കുകയും (തവക്കുൽ) ചെയ്യും.
അതല്ലാതെ എന്തെങ്കിലും പ്രശ്നങ്ങളുടെ പേരിൽ അന്ധവിശ്വാസങ്ങൾ അവർ വെച്ചുപുലർത്തുകയില്ല. (ഉദാ:- യാത്ര ചെയ്യാൻ വേണ്ടിവീട്ടിൽനിന്നിറങ്ങിയ ഉടനെ ഒരു കറുത്ത പൂച്ച മുന്നിലൂടെ ഓടിയതിന്റെ പേരിൽ യാത്ര മാറ്റിവെക്കുക, അപകടമോ രോഗമോ സംഭവിച്ചാൽ അത് ഇന്ന കാര്യം ചെയ്യാത്തതിന്റെ/ചെയ്തതിന്റെ പേരിലാണെന്ന് വിശ്വസിക്കൽ, വികൃത രൂപമുള്ള ഒരു മനുഷ്യനെ രാവിലെ ആദ്യമായി കണ്ടാൽ (കണി കണ്ടാൽ) അന്നത്തെ ദിവസം മോശമാണെന്നുള്ള വിശ്വാസം… ഇവിടെയെല്ലാം അവർ അല്ലാഹുവിലല്ല ഭരമേൽപിക്കുന്നത്. മറിച്ച് ഇവിടെ പറയപ്പെട്ട കറുത്ത പൂച്ചയിലും മറ്റുമാണ്. അതിനാൽ അത്തരം വിശ്വാസങ്ങൾ ശിർക്കിന്റെ പരിധിയിലാണ് ഉൾപ്പെടുക. നബി(സ) അരുളി:
الطيرة شرك ، الطيرة شرك ، الطيرة شرك ثلاثا
(أبوداو ود رقم: ۳۹۱۰)
“ഇബ്നുമസ്ഊദ്(റ) പ്രസ്താവിച്ചു: നബി(സ) പറഞ്ഞു:
‘ ലക്ഷണം നോക്കൽ ശിർക്കാണ്. പ്രവാചകൻ ഇത് മൂന്നുതവണ
ആവർത്തിച്ചു.” (അബൂദാവൂദ് ഹദീസ് നമ്പർ: 3910)

ഇതുപോലെ ചില ദിവസങ്ങൾക്കും സമയത്തിനും നഹ്സ് (അവലക്ഷണം) കൽപിക്കുന്ന സമ്പ്രദായം ഹൈന്ദവ സഹോദരങ്ങൾക്കുളളതുപോലെ ഇന്നത്തെ മുസ്ലിംകളിലും കാണാൻ സാധിക്കും. (ഉദാ:- അല്ലാഹു പവിത്രമാക്കിയ മുഹർറമാസത്തിലെ ആദ്യത്തെ 10 ദിവസങ്ങൾ..) ഇതെല്ലാം പല മുസ്ലിം കലണ്ടറുകളിലും പ്രത്യേകം അടയാളപ്പെടുത്തിയതായും കാണാം, ഈ വിശ്വാസത്തിനും ഇസ്ലാമികമായി യാതൊരു അടിസ്ഥാനവുമില്ല
നബി(സ) പറഞ്ഞു:
عن أبي هريرة قال: قال النبي : قال الله تعالى: يؤذيني ابن آدم, يسب الدهر ، بيدي الأمر، أقلب    اليل والنهار ،
(صحيح البخاری رقم : ا٧٤٩، ٤٨٢٦  ، صحيح المسلم رقم: ٢٢٤٦ )
“അബൂഹുറൈറ(റ) നിവേദനം: നബി (സ) പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു. ആദമിന്റെ സന്തതികൾ എന്നെ ഉപദ്രവിക്കുന്നു.(കാരണം) അവർ കാലത്തെ ചീത്ത പറയുന്നു. എന്നാൽ എന്റെ കയ്യിലാണ് കാര്യങ്ങളെല്ലാമുള്ളത്.

രാപ്പകലുകൾ മാറ്റിക്കൊണ്ടിരിക്കുന്നത് ഞാനാണ്.” (സ്വഹീഹുൽ ബുഖാരി ഹദീസ് നമ്പർ: 7491,4826, സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ: 2246)

ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇബ്നു ഹജറുൽ ഹൈതമി ഇതു സംബന്ധമായ ഒരു ചോദ്യത്തിന് നൽകിയ മറുപടിയിൽ പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക:
وإن ذلك من سنة اليهود لا من هدي المسلمين المتوكلين على خالقهم وبارئهم (الفتاوى الحديثية : ۲۳ )
“ഇത് ( ദിവസങ്ങൾക്കും സമയങ്ങൾക്കുമെല്ലാം നഹ്സ്
കൽപിക്കൽ) തീർച്ചയായും ജൂതന്മാരുടെ സമ്പ്രദായമാണ്; സൃഷ്ടാവിലും രക്ഷിതാവിലും ഭരമേൽപിക്കുന്ന മുസ്ലിംകളുടെ ചര്യയിൽ പെട്ടതല്ല.”(ഫതാവൽ ഹദീസിയ്യ: പേജ്. 23)
ചുരുക്കത്തിൽ, എന്ത് നല്ലകാര്യങ്ങൾ ചെയ്യാനൊരുങ്ങുമ്പോഴും
നാളും നാഴികയും നോക്കുന്ന സമ്പ്രദായം അലാഹുവിൽ അടിയുറച്ച് വിശ്വസിക്കുന്ന മുസ്ലിംകളുടെ മാർഗ്ഗമല്ലെന്നും, അത് നമ്മുടെ നാട്ടിലെ ഹൈന്ദവ മതക്കാരുടെ യും പിഴച്ച കക്ഷികളായ ജൂതന്മാരുടെയും ശിയാക്കളുടെയും ചര്യയാണെന്നും ശരിക്കും തിരച്ചറിയുക.

സത്യം ചെയ്യൽ
ഇന്നത്തെ മുസ്ലിംകളിൽ വ്യാപകമായി കാണുന്ന തെറ്റായ ഒരു സമ്പ്രദായമാണ് അല്ലാഹുവല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യൽ, ഉദാഹരണമായി ‘ബദ്രീങ്ങളാണ് സത്യം!, മുഹിയദ്ധീൻശൈഖാണ് സത്യം! ഞാനത് ചെയ്തിട്ടില്ല, എടുത്തിട്ടില്ല’ എന്നിങ്ങനെ മഹാത്മാക്കളെക്കൊണ്ടും മഖാമുകളെക്കൊണ്ടും ഖുർആനിൻ പ്രതി പിടിച്ചുകൊണ്ടുമെല്ലാം അവരത് ചെയ്യാറുണ്ട്. എന്നാൽ അത് ഇസ്ലാം ശക്തിയായി വിരോധിച്ചതും വെറുത്തതുമാണ്.
നബി(സ)യുടെ ചില ഗൗരവമേറിയ താക്കീതുകൾ ശ്രദ്ധിക്കുക:
من حلف بغير الله فقد کفر أو أشرك
(أبوداود، رقم :۳۲٥۱)
“നബി(സ) പറഞ്ഞു: അല്ലാഹു അല്ലാത്തവരെക്കൊണ്ട് വല്ലവനും സത്യം ചെയ്താൽ അവൻ കാഫിറായി അല്ലെങ്കിൽ ശിർക്കു ചെയ്തു”: ” (അബൂദാവൂദ് ഹദീസ് നമ്പർ: 3252,)

മറ്റൊരു നബി വചനം ശ്രദ്ധിക്കുക;
عن ابن عمر أنه سمع رجلا يقول لا والكعبة فقال: ل لاتحلف بغير الله فإني سمعت رسول الله يقول: من حلف بغير الله  فقر كفر أو أشرك
( الترمذي ، رقم ١٥٣٥)
“ഇബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം ഒരാൾ പറയുന്നതു കേട്ടു: ‘കഅബയാണ് സത്യം!’ അപ്പോൾ അദ്ദേഹം പറഞ്ഞു: നീ അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യരുത്, നിശ്ചയം അല്ലാഹുവിന്റെ ദൂതൻ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. വല്ലവനും  അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്താൽ അവൻ കാഫിറായി അല്ലെങ്കിൽ ശിർക്ക് ചെയ്തു.” (തിർമുദി, ഹദീസ് നമ്പർ:1535)

മറ്റൊരിക്കൽ നബി(സ) പറഞ്ഞു:
من حلف بشي دون الله فقد أشرك، أو قال ألاهو مشرك (المصنف ۸ – ٤٦٨ “അല്ലാഹുവിനു പുറമെ മാറ്റാരെയെങ്കിലും പിടിച്ച് സത്യംചെയ്താൽ നിശ്ചയം അവൻ ശിർക്ക് ചെയ്തു. അറിയുക, അവൻ മുശ് രിക്കാണ്.” (മുസ്വന്നഫ് 8- 468)
മാത്രമല്ല അല്ലാഹുവല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നവർ,
(ഉദാ- മഖ്ബറകളിൽ പോയി സത്യം ചെയ്യുന്നവർ) യഥാർത്ഥത്തിൽ അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ, അല്ലെങ്കിൽ അതിനേക്കാൾകഠിനമായി അവരെ (ഖബറാളികളെ) ഭയപ്പെടുന്നു. എന്നാൽ ഇതേആളുകൾക്കുതന്നെ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യാൻ യാതൊരു ഭയവുമില്ലതാനും!. അപ്പോൾ മഹാത്മാക്കളെക്കുറിച്ചുള്ള ഭയവും പ്രതീക്ഷയും മറ്റൊരു രൂപത്തിലും ശിർക്കായിത്തീരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ചുരുക്കത്തിൽ സത്യം ചെയ്യേണ്ടിവരുന്ന ഘട്ടമുണ്ടാകുമ്പോൾ അല്ലാഹുവിന്റെ നാമം കൊണ്ട് (അവന്റെ വിശേഷണങ്ങൾ
കൊണ്ടും) മാത്രം സത്യം ചെയ്യുക, പലരും സത്യം ചെയ്യാറുള്ളതു പോലെ ഇന്ന ജാറത്തിലെ ഔലിയയാണ് സത്യം.! പള്ളിയാണ് സത്യം!, ബദ്രീങ്ങളാണ് സത്യം!. എന്നിങ്ങനെ സൃഷ്ടികളെക്കൊണ്ടുള്ള സത്യം ചെയ്യൽ ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും അത് അല്ലാഹു പൊറുക്കാത്ത മഹാപാപമായ ശിർക്കായിത്തീരുമെന്നും ഗൗരവ പൂർവ്വം തിരിച്ചറിയുക!

സിഹ്റ് ചെയ്യലും ചെയ്യിപ്പിക്കലും
സൽകർമങ്ങളെയെല്ലാം ഹനിച്ചുകളയുന്ന മഹാപാപങ്ങളിലൊന്നായിട്ടാണ് ഇസ്ലാം സിഹ്റിനെ കാണുന്നത്.
ആഭിചാരം, മാരണം, കുട്ടിച്ചാത്തൻ, ചേക്കുട്ടിപ്പാപ്പ, ഉസ്മ്. ത്വൽസമാത്ത് എന്നിങ്ങനെ പല പേരുകളിലായി അറിയപ്പെടുന്നതെല്ലാം ഇപ്പറഞ്ഞ മഹാപാപമായ സിഹ്റു തന്നെ. സ്രഷ്ടാവിൽ നിന്നു മാറി,സൃഷ്ടികളിലെ (ജിന്ന് വർഗ്ഗത്തിലെ) ദുഷ്ടന്മാരായ പിശാചുക്കളെ ആശ്രയിച്ചും അവരെ കൂട്ടുപിടിച്ചും അവരോട് സഹായമർത്ഥിച്ചും ആരാധിച്ചുമാണ് സിഹ്റ് ചെയ്യുന്നത്. അതുകൊണ്ടല്ലാമാണ്
ഇസ്ലാം അതിനെ മഹാപാപങ്ങളിലും കുഫ്റിലും ഉൾപ്പെടുത്തിയത്. 
നബി (സ) പറഞ്ഞു:
إجتنبوا المويقات: الشرك بالله، والسحر (البخاري رقم: ٥٧٦٤)
“നിങ്ങൾ മഹാപാപങ്ങളെ ഉപേക്ഷിക്കുക! (അത്) ശിർക്കും സിഹ്റുമാണ്.” (സ്വഹീഹുൽ ബുഖാരി, നമ്പർ: 5764)
ഇതുപോലെ സിഹ്റിനെ 7 മഹാ പാപങ്ങളുടെ കൂട്ടത്തിൽ
എണ്ണിയതായും ഹദീസുകളിൽ (ബുഖാരി. 2766, മുസ്ലിം: 89) ൽ കാണാം. മറ്റൊരിക്കൽ നബി(സ) പറഞ്ഞു:
لا يدخل الجنة. . . . مؤمن بسحر (أحمد: ۱۰۷ ۱ ۱ )
“അഞ്ച് വിഭാഗം ആളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. സിഹ്റിൽ വിശ്വസിക്കുന്നവൻ (അത് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്യുന്നവൻ)” (മുസ്നദ് അഹ്മദ്, നമ്പർ: 11107,11781)
മാത്രമല്ല, സിഹ്റ് ചെയ്യുന്നയാൾക്ക് അദൃശ്യകാര്യങ്ങളറിയുമെന്നും
അഭൗതികമായി  കഴിവുകളുണ്ടെന്നും വിശ്വസിക്കുകകൂടി ചെയ്യുന്നതു കൊണ്ടാണ് പ്രസ്തുത വിശ്യാസത്തിന്റെ
ഗൗരവം വർദ്ധിക്കുന്നത്.

നബി(സ) പറയുന്നു:
من اتی كاهنا أو ساحرا فصدقه بما يقول فقد كفر
بما أنزل علی محمد ﷺ (البزار)
“ആരെങ്കിലും ജോത്സ്യനെയോ സിഹ്റ് (മാരണം) ചെയ്യുന്നവനെയോ സമീപിക്കുകയും എന്നിട്ട് അവർ പറഞ്ഞത് സത്യപ്പെടുത്തുകയും ചെയ്താൽ നിശ്ചയം അവൻ മുഹമ്മദ്
നബി(സ)ക്ക് ഇറക്കിയതിൽ അവിശ്വസിച്ചു” ( ബസ്സാർ)
ആളുകളെ തമ്മിൽ തെറ്റിക്കാനും മറ്റൊരാൾക്ക് നഷ്ടംവരുത്താനും രോഗം, മരണം തുടങ്ങിയ പരീക്ഷങ്ങൾ നിന്നും
രക്ഷപ്പെടാനും ആളുകൾ സിഹ്റുമായി ബന്ധപ്പെടുന്നു. തകിടിലും കടലാസുകളിലും കുറെ കളങ്ങൾ വരച്ച് അതിൽ പല അക്ഷരങ്ങളും അക്കങ്ങളും എഴുതിയും കോഴിമുട്ട കറുത്ത കോഴി,
കുപ്പി തുടങ്ങിയവയിൽ എഴുതിയും കെട്ടിയും മറ്റുമായി അവചെയ്യാറുണ്ട്. ചില തങ്ങന്മാരെയും മൊല്ലമാരെയും കുട്ടിച്ചാത്തന്മാരെയും സ്വാമിമാരെയുമെല്ലാം അത്തരം ആവശ്യങ്ങൾക്കായി ആളുകൾ സമീപിക്കുന്നു. മുസ്ലിം സ്ത്രീകളാണ് ഈ വിഷയത്തിൽ മറ്റു മതസ്ഥരെപ്പോലും
കടത്തിവെട്ടുന്നത് എന്ന് യാഥാർത്ഥ്യം മാത്രമാണ്. എന്നാൽ ഇതല്ലാം വിരോധിക്കപ്പെട്ടവയാണെന്നും കുഫ്റിലേക്കും ശിർക്കിലേക്കും നയിക്കുന്നവയാണെന്നും ഗൗരവപൂർവ്വം ഓർക്കുക.

ചുരുക്കത്തിൽ സിഹ്റ് ചെയ്യലും അത്തരം ഗൂഢോത്രങ്ങൾ ചെയ്യുന്നവരെ സമീപിക്കലും അവർ പറയുന്നത് വിശ്വസിക്കലും തെറ്റും കുഫ്റ്മാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മാത്രമല്ല സിഹ്റ്
ചെയ്യുന്നവൻ കാഫിറാണെന്നും അതിനാൽ അവനെ വധിച്ച് കളയണമെന്നു പോലും ഇമാം മാലിക് (റ) യെ പോലുള്ള പണ്ഡിതന്മാർ പറഞ്ഞതായി കാണാം. എന്നാൽ സിഹ്റിന് യാഥാർത്ഥ്യമുണ്ടെന്ന കാര്യം നിഷേധിക്കുവാനും പാടില്ല.


മാല- മൗലീദുകൾ

നമ്മുടെ സമൂഹം പുണ്യം പ്രതീക്ഷിച്ച് ഏറെ ഭക്തിബഹുമാനങ്ങളോടെ ചൊല്ലുകയും ചൊല്ലിപ്പിക്കുകയും ചെയ്യുന്ന പദ്യ-ഗദ്യ സമാഹാരമാണ് മാലകളും മൗലിദുകളും. അവയിലുള്ളത് മഴുവൻ സത്യസമ്പൂർണ്ണമാണെന്നും അത് മഹാന്മാരുടെ മദ്ഹാണെന്നുമാണ് പൊതുജനത്തിന്റെ ധാരണ. എന്നാൽ അവയുടെ അകത്തളങ്ങളിലേക്ക് കടന്നുനോക്കിയാൽ മാത്രമേ അവയിൽ പതിയിരക്കുന്ന ഭീകരമായ അപകടങ്ങളെ തിരിച്ചറിയാൻ സാധിക്കുകയുള്ളു.!
ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനെ (ഏകദൈവവിശ്വാസം) പൊളിച്ചുകളയുന്നതും തൽസ്ഥാനത്ത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്ക് (ബഹുദൈവ- വിശ്വാസം) ഊട്ടിയുറപ്പിക്കുന്നതുമായ നിരവധി വരികൾ അവയിൽ കാണാൻ സാധിക്കും.
ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക:
മുഹിയദ്ധീൻ മാലയിൽ പറയുന്നു:  “വല്ല നിലത്തീന്നും എന്നെ വിളിപ്പോർക്ക് വായ്ക്കുടാതുത്തീരം ചെയ്യും ഞാനെന്നോവർ .”
ചിന്തിക്കുക. ഈ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ആര് വിളിച്ചു തേടിയാലും അവരുടെ വായ അടയുന്നതിന്റെ മുമ്പ് ഉത്തരംചെയ്യാൻ ശൈഖ് ജീലാനി(റ)ക്ക് സാധിക്കുമത്രെ!

ഇവിടെ അല്ലാഹുവിന്റെ കഴിവാണ് ശൈഖിന് വകവെച്ചു  കൊടുത്തിരിക്കുന്നത്. കാരണം ദൂരപരിധിയും സമയപരിധിയും കാല-ദേശ പരിധിയൊന്നുമില്ലാതെ എല്ലാം ഒരേ സമയത്ത് കേൾക്കാനും കാണാനും ഉത്തരം ചെയ്യാനുമുള്ള കഴിവ് അല്ലാഹുവിന്റേതു മാത്രമാണല്ലോ.
ഈ കഴിവാണ് മേൽ വരിയിലൂടെ നൂറ്റാണ്ടുകൾക്കു മുമ്പ് മരണപ്പെട്ടുപോയ ശൈഖിന് വകവെച്ചുകൊടുക്കുന്നത്! ഇതുപോലെ ഖുതുബിയ്യത്തിൽ പറയുന്നത് കാണുക.:

ومن ينادی اسمی الفا بخلوته عزما بهته صرما لغفوته
أجبته مسرعامن أجل دعوته فليدع يا عبد القادر محی الدين
بعد الصلاة الثنتى عشرة من ركعة
مع الفتح والإخلاص مع خضعة
باغوث الاعظم عبدالقادر السرعة
باسیداحضری بامحی الدين
“ആരെങ്കിലും മനക്കരുത്തോടും തന്റെ വിഷമം മനസ്സിരുത്തി ക്കൊണ്ടും വിജനസ്ഥലത്തുവെച്ച് എന്റെ പേർ ആയിരം പ്രാവശ്യംവിളിച്ചാൽ അവൻ തേടിയതു കാരണത്താൽ വേഗത്തിൽ ഞാനവന് ഉത്തരം ചെയ്യും. അതിനാൽ ഹേ അബ്ദുൽ ഖാദർ മുഹ്യിദ്ദീനേ എന്ന് അവൻ വിളിക്കട്ടെ. അത് (ആവിളി) സൂറത്തുൽ ഫാതിഹയും സൂറത്തുൽ ഇഖ്ലാസും (ഓതിക്കൊണ്ട്) വിനയത്തോട്
കൂടി 12 റക്അത്ത് നമസ്കരിച്ചതിന് ശേഷമായിരിക്കണം. ഗൗസുൽ അഅ്ളമേ, അബ്ദുൽ ഖാദിറേ, വേഗം വരൂ ഇവിടെ സന്നിഹിതരാകൂ, എന്റെ അടുക്കൽ ഹാജരാകണേ യജമാനരേ….”
ഇതും മുകളിൽ പറഞ്ഞതുപോലെതന്നെ എത്ര അപകടകരമായ വരികളാണ്.
ഇനി മങ്കൂസ് മൗലീദിലെ ഒരു വരി നോക്കു:

إرتكبت على الخطى غير حصر وعدد
لك أشگوا فيه يا سیدی خير النبي

‘ “ഞാൻ നിരവധി തെറ്റുകൾ ചെയ്തിരിക്കുന്നു .നബിമാരിൽ
ഉത്തമരായ പ്രവാചകരെ, എന്റെ യജമാനരേ! അക്കാര്യത്തിൽ
അങ്ങയോട് മാത്രമാണ് ഞാൻ സങ്കടം ബോധിപ്പിക്കുന്നത്.”

നോക്കു, എന്താണീ പറഞ്ഞത്? ഞാൻ എണ്ണമറ്റ തെറ്റ് ചെയ്തിട്ടുണ്ട്. അത് പൊറുത്ത് കിട്ടാൻ അയാൾ അപേക്ഷിക്കുന്നത് നബിയോട് മാത്രമാണെന്ന് !

ഇനി ശർറഫൽ അനാം മൗലിദിൽ പറയുന്നത് കാണുക ‘ :
عبد المسكين يرجوافضلك الجم الغفير
فيك قد أحسنت ظني يابشير يانذير
فأغثني وأجرني يامجير من السعير
ياغياثي يا ملاذی في ملمات الأمور
“ബശീറും നദീറുമായ റസൂലേ, അങ്ങയെക്കുറിച്ചുള്ള ഉത്തമമായ
വിശ്വാസമാണ് എനിക്കുള്ളത്. ഈ സാധുവായ അങ്ങയുടെ അടിമ
ധാരാളമായി അവിടുത്തെ ഔദാര്യത്തെ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്നെ രക്ഷിക്കുകയും സഹായിക്കുകയും
ചെയ്യേണമേ, നരകത്തിൽ നിന്ന് രക്ഷിക്കുന്നവരേ, വിഷമഘട്ടത്തിൽ എന്റെ സഹായമേ, എന്റെഅഭയസ്ഥാനമേ….”

അല്ലാഹുവിനോട് മാത്രം അപേക്ഷിക്കേണ്ടുന്ന കാര്യങ്ങളാണ്
നബി(സ)യോട് അടിമത്തവും അങ്ങേയറ്റത്തെ വിനയവും പ്രകടിപ്പിച്ചു കൊണ്ട് ഇവിടെ പ്രാർത്ഥിച്ചിരിക്കുന്നത്!
ചുരുക്കത്തിൽ, മരണപ്പെട്ടു പോയ മഹാത്മാക്കളെ വിളിച്ചു കൊണ്ടുള്ള ശരിയായ പ്രാർത്ഥനകളാണിതെല്ലാം! ഇനി നിഷ്പക്ഷമായി ചിന്തിക്കുക. ഇതെല്ലാം ഇസ്ലാം പഠിപ്പിച്ചതാണോ? അതോ അല്ലാഹുവും റസൂലും പഠിപ്പിച്ച് ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനെ തകർത്തെറിയുന്നതോ?! ഖുർആൻ പഠിപ്പിക്കുന്നത് കാണുക:
فلا تدعو مع الله أحدا  (سورة الجن: ۱۸)
– “അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങൾ വിളിച്ചുപ്രാർത്ഥിക്കരുത്.’ (സൂറഃ ജിന്ന്- 18)

إن تدعوهم لا يسمعوا دعاءكم ولو سمعوا 
مااستجابوا لكم ويوم القيامة يكفرون بشرككم ولا ينبئك مثل خبير (سورة الفاطر: 14 )
“നിങ്ങളവരോട് പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല. ഇനി കേട്ടാൽ തന്നെ അവർ നിങ്ങൾക്കുത്തരം
നൽകുന്നതുമല്ല. നിങ്ങൾ ചെയ്ത ഈ ശിർക്കിനെ അവർ അന്ത്യ ദിനത്തിൽ നിഷേധിക്കുകയും ചെയ്യും.”
(സൂറ: ഫാത്വിർ – 14)
മാത്രമല്ല,എത്ര വലിയ  തെറ്റുകൾ സംഭവിച്ചാലും അതെല്ലാം അല്ലാഹുവിനോട്  നേരിട്ട് പറഞ്ഞ് പശ്ചാത്തപിക്കണമെന്നും എങ്കിൽ അവൻ പൊറുത്ത് തരുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഖുർആൻ പറയുന്നു:
ومن يغفر الذنوب إلا الله (آل عمران : ١٣٥)
“അല്ലാഹുവല്ലാതെ ദോഷം പൊറുക്കുന്നവനാരാണ്?” (ആരു
മില്ലെന്നർത്ഥം) (സൂറഃ ആലുഇംറാൻ: 135)

قل يا عبادي الين أسرفوا على أنفسهم لا تقنطوا من رحمة الله إن الله يغفر الذنوب جميعا إنه هو الغفور الرحيم (سورة الزمر: ٥٣ )
“(നബിയേ, എന്റെ അടിമകളോട് ഞാൻ പറഞ്ഞതായി) പറയുക, തങ്ങളുടെ സ്വന്തം ശരീരങ്ങളോട് അതിക്രമം(തെറ്റ്)
പ്രവർത്തിച്ചിട്ടുള്ള എന്റെ അടിമകളേ, നിങ്ങൾ അല്ലാഹുവിന്റെ
കാരുണ്യത്തെപ്പറ്റി നിരാശരാകരുത്. അല്ലാഹു പാപങ്ങൾ മുഴുവനും
പൊറുത്തുതരികതന്നെ ചെയ്യും. തീർച്ചയായും അവൻ തന്നെയാണ്
വളരെയധികം പൊറുക്കുന്നവനും
കരുണ ചെയ്യുന്നവനും ” (സൂറ:സുമർ:53)
– ചുരുക്കത്തിൽ, ഏത് പ്രയാസ ഘട്ടത്തിലും അല്ലാഹുവിനോടു മാത്രം
തേടണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കാരണം, സൃഷ്ടികളായ നമ്മുടെ വികാരങ്ങളുംവിചാരങ്ങളുമറിയുന്നവനും, ഈ ലോകത്തിന്റെ ഏത് കോണിൽനിന്നും എത്രപേർ-ഏതു സമയത്തും-ഏതു ഭാഷയിൽ വിളിച്ചുതേടിയാലും അതെല്ലാം ഒരേസമയം കേൾക്കാനും അവരെ കാണാനും ഒരേസമയം ഉത്തരം ചെയ്യാനും കഴിയുന്നവനും സ്രഷ്ടാവായ അല്ലാഹു മാത്രമാണ്. അതിനാൽ അവന്റെ മുമ്പിൽ മാത്രമേ നമ്മുടെ പ്രാർത്ഥനകളും തേട്ടങ്ങളും അർപ്പിക്കാവൂ. അവനല്ലാത്തവരോട് തേടിയാൽ അവർക്കത് കേൾക്കാനോ കാണാനോ ഉത്തരം ചെയ്യാനോ സാധിക്കുകയുമില്ല! കൂടാതെ അത് അവനൊരിക്കലും പൊറുക്കാത്ത ശിർക്കാണ്താനും. എന്നാൽ ഇസ്ലാമിന്റെ ഈ മൗലിക നിയമത്തെ വെല്ലുവിളിക്കുകയാണ് മാലകളും മൗലീദുകളും ചെയ്യുന്നത്. അതുകൊണ്ട് നാം അവയെ കയ്യൊഴിച്ചേ പറ്റു. പകരം, നമുക്ക് വഴികാട്ടിയായി അല്ലാഹു അവതരിപ്പിച്ചു തന്ന ഖുർആനും അതിന്റെ വ്യാഖ്യാനമായ നബി(സ)യുടെ സുന്നത്തും പഠിക്കുകയും പകർത്തുകയും ചെയ്യുക.

പെരുന്നാൾ , മര്യാദകളും നിയമങ്ങളും

അബ്ദുർറഹ്മാൻ അബ്ദുൽ ലത്വീഫ്

(ശൈഖ്‌ ഇബ്നു ഉസൈമീൻ റഹിമഹുല്ല , ശൈഖ്‌ ഇബ്നു ബാസ് റഹിമഹുല്ല തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും ഫത്’വകളും അവലംബിച്ച് തയ്യാറാക്കിയത്)

മുസ്ലിമീങ്ങള്‍ക്ക് മൂന്ന് ആഘോഷങ്ങളാണ് ഉള്ളത്:

ഒന്ന്: ചെറിയ പെരുന്നാൾ. റമദാനിലെ വ്രതാനന്തരം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണത്.

(الشرح الممتع ، باب صلاة العيدين).

രണ്ട്: വലിയ പെരുന്നാൾ. ഏറ്റവും ശ്രേഷ്ടകരമായ കര്‍മ്മങ്ങൾ ഈ പത്ത് ദിവസങ്ങളിൽ അനുഷ്ടിക്കപ്പെടുന്ന കര്‍മ്മങ്ങളാണ് എന്ന് പ്രവാചകൻ(സ) പഠിപ്പിച്ച ദുല്‍ഹിജ്ജ ആദ്യത്തെ പത്തിന്‍റെ അവസാനദിവസം വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്‍റെ ദിനമാണ് ബലി പെരുന്നാൾ.  (الشرح الممتع ، باب صلاة العيدين).

മൂന്ന്: ഓരോ ആഴ്ചകളുടെ അവസാനത്തിലും വിശ്വാസികള്‍ക്ക് ലഭിക്കുന്ന ആനന്ദത്തിന്‍റെയും സന്തോഷത്തിന്‍റെയും സുദിനമായ വെള്ളിയാഴ്ചയാണത്. മാത്രമല്ല മറ്റ് ഒട്ടനേകം സവിശേഷതകൾ ജുമുഅ ദിവസത്തിന് ഉണ്ട്. പിന്നീട് ഒരവസരത്തിൽ വിശദീകരിക്കാം. (الشرح الممتع ، باب صلاة العيدين).

ഈ മൂന്ന് ആഘോഷങ്ങളല്ലാതെ മറ്റൊരു ആഘോഷങ്ങളും സത്യ വിശ്വാസിക്ക് ഇല്ല. ബദ്റിന്‍റെ ആണ്ട്, മുസ്ലിമീങ്ങള്‍ക്ക് വിജയം ലഭിച്ച മറ്റു യുദ്ധങ്ങളുടെ ആണ്ട്, അതുപോലെ മനുഷ്യരിലെ ഒരാളുടെയും ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ഇതൊന്നും തന്നെ ഒരു വിശ്വാസിക്ക് പാടില്ല. മനുഷ്യരിൽ വച്ച് ഏറ്റവും ശ്രേഷ്ഠനായ പ്രവാചകൻ (സ) യുടെപ്പോലും ജന്മദിനം ആഘോഷിക്കാൻ അദ്ദേഹം പഠിപ്പിച്ചില്ലെങ്കിൽ പിന്നെ മറ്റുള്ളവരുടെ ജന്മദിനം എങ്ങനെയാണ് ആഘോഷിക്കുക.

(الشرح الممتع ، باب صلاة العيدين).

ഇനി പ്രവാചകനെ ഓര്‍ക്കാനാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിക്കുന്നത് എന്നാണ് ചിലരുടെ വാദമെങ്കിൽ, അദ്ദേഹത്തെക്കുറിച്ച് രാവും പകലും, അതല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് അഞ്ചു നേരം നമസ്കരിക്കുമ്പോൾ സ്വലാത്ത് ചൊല്ലുന്ന സന്ദര്‍ഭത്തിലെങ്കിലും ഓര്‍ക്കുന്നവരാണ് ഓരോ വിശ്വാസിയും എന്നാണ് അവരോട് പറയാനുള്ളത്.

ഒരു വിശ്വാസിയുടെ കര്‍മ്മം സ്വീകരിക്കപ്പെടാൻ രണ്ട് നിബന്ധനകൾ ആവശ്യമാണ്‌.

ഒന്ന്: നിഷ്കളങ്കമായി അത് അല്ലാഹുവിന് വേണ്ടി അനുഷ്ടിക്കപ്പെടുന്നതായിരിക്കണം.

രണ്ട്: അത് പ്രവാചകന്‍റെ മാതൃക അനുസരിച്ച് ഉള്ളതായിരിക്കണം.

അല്ലാത്തതെല്ലാം ശിക്ഷയായി അനുഷ്ടിക്കുന്നവന് എതിരിൽ തിരിഞ്ഞ് വരുന്നതാണ്. അതിനാൽ അല്ലാഹുവിനെ സൂക്ഷിക്കുക.പ്രവാചകന്‍റെ സുന്നത്തിനെ മുറുകെ പിടിക്കുക.

പ്രവാചക ചര്യ പിന്‍പറ്റുന്നതിൽ മാത്രമേ നന്മയുള്ളൂ. പ്രവാചകന്‍റെ ചര്യ പിന്‍പറ്റി പെരുന്നാൾ ആഘോഷിക്കാൻ ആവശ്യമായ ചില നിര്‍ദേശങ്ങളാണ് ഇനി പറയുന്നത്:

തക്ബീർ ചൊല്ലൽ:

തക്ബീർ രണ്ടു വിധമുണ്ട്:

ഒന്ന് : التكبير المطلق, സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീർ.

രണ്ട്: التكبير المقيد , സമയബന്ധിതമായി, അഥവാ ഫര്‍ദ് നമസ്കാരങ്ങള്‍ക്ക് ശേഷമെന്നോണം ചൊല്ലുന്ന തക്ബീർ.

സമയബന്ധിതമല്ലാതെ ചൊല്ലുന്ന തക്ബീർ: ചെറിയ പെരുന്നാളിന് മാസം കണ്ടത് മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിന് വരുന്ന വരെയും, ദുല്‍ഹിജ്ജയിൽ ദുല്‍ഹിജ്ജ ഒന്ന് മുതൽ ദുല്‍ഹിജ്ജ 13 സൂര്യാസ്ഥമയം വരെയും നിര്‍വഹിക്കാം. – (الشرح الممتع ، باب صلاة العيدين).

എന്നാൽ എല്ലാ ഫര്‍ദ് നമസ്കാര ശേഷവും പ്രത്യേകമായി തക്ബീർ ചൊല്ലൽ ചെറിയ പെരുന്നാളിന് ഇല്ല. ബലി പെരുന്നാളിനാകട്ടെ, അറഫയുടെ ദിവസം ഫജ്റ് മുതൽ അയ്യാമു തശ്രീഖിന്‍റെ അവസാന ദിവസം അസർ നമസ്കാരാനന്തരം വരെയാണ് ഇത് നിര്‍വഹിക്കേണ്ടത്. – (الشرح الممتع ، باب صلاة العيدين).

പുരുഷന്മാർ തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കണം. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീർ ചൊല്ലേണ്ടത്.

അബൂ ഹുറൈറ (റ) പറയുന്നു: “ഉമറുബ്നുൽ ഖത്താബും (റ), ഇബ്നു ഉമർ (റ) തക്ബീർ ചൊല്ലിക്കൊണ്ട്‌ അങ്ങാടികളിലേക്ക് ഇറങ്ങാറുണ്ടായിരുന്നു. അവരുടെ തക്ബീർ കേട്ട് മറ്റുള്ളവരും തക്ബീർ ചൊല്ലും.” – [ബുഖാരി].

തക്ബീറിന്‍റെ രൂപം:
الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد
الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد

അതല്ലെങ്കിൽ ഒരാൾ ചൊല്ലിക്കൊടുത്ത് മറ്റുള്ളവർ ഏറ്റുചൊല്ലുന്ന രീതി , അതുപോലെ ഫര്‍ദ് നമസ്കാര ശേഷം കൂട്ടം ചേര്‍ന്ന് ഒരേ ഈണത്തിലും ശബ്ദത്തിലും എന്നോണം തക്ബീർ ചൊല്ലുന്ന രീതി ഇത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ ഓരോരുത്തരും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്.

കുളിക്കലും സുഗന്ധം പൂശലും നല്ല വസ്ത്രം ധരിക്കലും: ഇവയെല്ലാം സുന്നത്താണ്. എന്നാൽ അതിൽ അമിതത്വം കാണിക്കരുത്. പുരുഷന്മാർ നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കരുത്. താടി വടിക്കരുത്. പെരുന്നാൾ സന്ദര്‍ഭത്തിലാവട്ടെ അല്ലാതിരിക്കട്ടെ അതെല്ലാം ചെയ്യൽ ഹറാമാണ്. അതുപോലെ സ്ത്രീകൾ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന രൂപത്തിൽ മുസ്വല്ലയിലേക്ക് പോകരുത്. സുഗന്ധം പൂശരുത്. പുരുഷനാവട്ടെ സ്ത്രീയാവട്ടെ അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ടാവരുത് അല്ലാഹുവിനെ ആരാധിക്കുവാനുള്ള മുസ്വല്ലയിലേക്ക് വരേണ്ടത്. അതിനാൽ തന്നെ ഈ ദിവസത്തിന്‍റെ പവിത്രത മനസ്സിലാക്കി അല്ലാഹുവിനെ സൂക്ഷികുക.

ഉമറുബ്നുൽ ഖത്താബ് പ്രവാചകൻ (സ) യുടെ അടുത്തേക്ക് അങ്ങാടിയിൽ നിന്നും ഒരു പട്ട് കൊണ്ട് നെയ്ത വസ്ത്രവുമായി വരുകയും പ്രവാചകരേ അങ്ങ് പെരുന്നാൾ ദിവസത്തിൽ അലങ്കാരമെന്നോണം ഈ വസ്ത്രം അണിയണം എന്നും പറഞ്ഞു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു : “ഇത് (സച്ചരിതരല്ലാത്ത) ദൗർഭാഗ്യവാൻമാരുടെ വസ്ത്രമാണ്.” – [ ബുഖാരി , മുസ്‌ലിം].

ഈ ഹദീസിൽ പെരുന്നാളിന് നല്ല വസ്ത്രം അണിയുക എന്ന കാര്യത്തെയല്ല പ്രവാചകൻ (സ) എതിർത്തത്. മറിച്ച് അത് പട്ട് വസ്ത്രമായതിനാൽ ആണ്. പട്ടുവസ്ത്രം പുരുഷന്മാർക്ക് നിഷിദ്ധമാണല്ലോ. നല്ല വസ്ത്രം ധരിക്കാമെന്നും, ഹദിയകൾ കൈമാറാമെന്നും എന്നാൽ നിഷിദ്ധമായ വസ്ത്രധാരണം ആയിരിക്കരുത് എന്നും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.

മുസ്വല്ലയിൽ നമസ്കരിക്കൽ (ഈദ്ഗാഹ്) :

عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه ، قَالَ: كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَاْلأَضْحَى إِلَى الْمُصَلَّى
അബൂ സഈദ് അൽ ഖുദ്’രി (റ) വിൽ നിന്നും നിവേദനം: ” പ്രവാചകൻ (സ) ചെറിയ പെരുന്നാൾ ദിനത്തിലും, ബലി പെരുന്നാൾ ദിനത്തിലും മുസ്വല്ലയിലേക്ക് പോകും….. ” – [ اللؤلؤ والمرجان، 510 ].

നടന്ന് മുസ്വല്ലയിലേക്ക് പോകൽ: ശൈഖ് അല്‍ബാനി (റഹിമഹുല്ല) തന്‍റെ ഇര്‍വാഉൽ ഗലീൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഇമാം ഫിര്‍യാബി, ഇമാം സഈദ് ബിൻ അല്‍മുസയ്യിബിൽ നിന്നും നിവേദനം ചെയ്യുന്നു: ചെറിയ പെരുന്നാൾ സുദിനത്തിന്‍റെ സുന്നത്തുകൾ മൂന്നെണ്ണമാണ് ” മുസ്വല്ലയിലേക്ക് നടക്കൽ, മുസ്വല്ലയിലേക്ക് പോകുന്നതിന് മുൻപ് വല്ലതും കഴിക്കൽ, കുളിക്കൽ” – [إرواء الغليل : 3/104 ]. ഇത് വലിയ പെരുന്നാൾ ആകുമ്പോൾ ഭക്ഷണം കഴിക്കാതെ മുസ്വല്ലയിലേക്ക് പോകലാണ് സുന്നത്ത്.

അബ്ദുല്ലാഹിബ്നു ബുറൈദ (റ) തന്‍റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു:

كَانَ النَّبِيُّ صلى الله عليه وسلم َلا يَخْرُجُ يَوْمَ الْفِطْرِ حَتَّى يَطْعَمَ، وََلا يَطْعَمُ يَوْمَ الْأَضْحَى حَتَّى يُصَلِّيَ.

“പ്രവാചകൻ (സ) ചെറിയ പെരുന്നാൾ ദിവസം വല്ലതും കഴിക്കാതെ (മുസ്വല്ലയിലേക്ക്) പോകാറുണ്ടായിരുന്നില്ല. ബലി പെരുന്നാൾ ദിവസം പെരുന്നാൾ നമസ്കാരം നിര്‍വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുമുണ്ടായിരുന്നില്ല.” – [صحيح / صحيح سنن الترمذي للألباني، 542].

രണ്ടു പെരുന്നാൾ ദിവസവും നോമ്പെടുക്കൽ ഹറാം: അബീ സഈദ് അൽ ഖുദ്’രി (റ) വിൽ നിന്നും നിവേദനം: പ്രവാചകൻ (സ)പറഞ്ഞു:
لا صَوْمَ فِي يَوْمَيْنِ: الْفِطْرِ وَالْأَضْحَى.
“രണ്ടു ദിനങ്ങളിൽ നോമ്പ് നിഷിദ്ധമാണ്. ചെറിയ പെരുന്നാൾ ദിവസവും, വലിയ പെരുന്നാൾ ദിവസവും” – [ ബുഖാരി].

പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നതിന്റെ വിധി:
പണ്ഡിതന്മാർക്ക് ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ട്. അത് ‘ഫർദ് ഐൻ’ ആണ് എന്നതാണ് ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ലയുടെ അഭിപ്രായം. എന്നാൽ അത് ‘ഫർദ് കിഫായ’ ആണ് എന്നതാണ് ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലയുടെ അഭിപ്രായം. ഏതായാലും അത് പ്രായപൂർത്തിയും വിവേകവുമുള്ള പുരുഷൻ അതൊഴിവാക്കുന്നത് ഏറെ ഗൗരവപരമായ കാര്യമാണ്.

എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതിൽ പങ്കെടുക്കൽ ഏറെ പുണ്യകരമാണ്. മാത്രമല്ല പ്രവാചകൻ(സ) അശുദ്ധിയുള്ള സ്ത്രീകളോട് പോലും അതിൽ പങ്കെടുക്കുവാനും , നമസ്കാര സമയത്ത് മാത്രം മുസ്വല്ലയിൽ നിന്നും മാറി നില്ക്കുവാനും കൽപ്പിച്ചിട്ടുണ്ട്‌.

മുസ്വല്ലയിൽ എത്തിയാൽ അവിടെ വച്ച് തഹിയ്യത്ത് നമസ്കാരം ഇല്ല: ഇബ്നു മസ്ഊദ് (റ) പെരുന്നാൾ ദിവസം മുസ്വല്ലയിലേക്ക് കടന്നു ചെന്നുകൊണ്ട് പറഞ്ഞു: ” അല്ലയോ ജനങ്ങളേ ഇമാമിന് മുന്നേ നമസ്കരിക്കുക എന്നത് സുന്നത്തിൽ പെട്ടതല്ല : –

[ നസാഇ – അൽബാനി : സ്വഹീഹ്].

വഴി മാറി തിരിച്ചു വരൽ:
മുസ്വല്ലയിലേക്ക് പോയ വഴിയിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെ തിരിച്ചു വരൽ സുന്നത്ത് ആണ്. അബീ റാഫിഇൽ നിന്നും നിവേദനം: പ്രവാചകൻ (സ) രണ്ടു പെരുന്നാളുകളിലും (മുസ്വല്ലയിലേക്ക്) നടന്നാണ് പുറപ്പെടാറുണ്ടായിരുന്നത്. എന്നിട്ട് ബാങ്കും ഇഖാമത്തുമില്ലാതെ പെരുന്നാൾ നമസ്കാരം നിർവഹിക്കും. തിരിച്ചു വരുമ്പോൾ മറ്റൊരു വഴിയിലൂടെ തിരിച്ചു വരികയും ചെയ്യും” – [ത്വബറാനി, – അൽബാനി , സ്വഹീഹ്].

പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ:
പെരുന്നാൾ നമസ്കാരത്തിന്റെ അതേ രൂപത്തിൽ രണ്ടു റക്അത്ത് നമസ്കരിക്കണം.
ഇമാം ബുഖാരി തന്റെ സ്വഹീഹിൽ (പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടവൻ രണ്ട്‌ റക്അത്ത് നമസ്കരിക്കുക) എന്ന ഒരു ബാബ് തന്നെ കൊടുത്തതായി കാണാം.

ശൈഖ് അൽബാനി റഹിമഹുല്ലാഹ് പറയുന്നു: ” പ്രബലമായ അഭിപ്രായം പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ , അതിന്റെ അതേ രൂപത്തിൽ തന്നെ വീട്ടണം എന്നതാണ്. പെരുന്നാൾ നമസ്കാരം രണ്ട്‌ റക്അത്താണ്. അതാർക്കെങ്കിലും നഷ്ടപ്പെട്ടാൽ ഇമാം എപ്രകാരമാണോ നമസ്കരിക്കുന്നത് അതേ രൂപത്തിൽ വീട്ടിക്കൊള്ളട്ടെ ” [ സിൽസിലതുൽ ഹുദാ വന്നൂർ , കാസറ്റ് 376].

ഉളുഹിയത് അറുക്കൽ:
പെരുന്നാൾ നമസ്കാര ശേഷമാണ് ഉളുഹിയത് അറുക്കേണ്ടത്. പ്രവാചകൻ(സ) പറഞ്ഞു :
” പെരുന്നാൾ നമസ്കാരത്തിന് മുന്‍പായി ആരെങ്കിലും ബലി മൃഗത്തെ അറുത്തിട്ടുണ്ടെങ്കിൽ, അതിന്‍റെ സ്ഥാനത്ത് മറ്റൊന്നിനെ അറുക്കുക. കാരണം അവൻ ബലിയറുത്തിട്ടില്ല.” – [ബുഖാരി, മുസ്‌ലിം].

നാല് ദിനങ്ങളാണ് അറവ് അനുവദനീയമായിട്ടുള്ളത്. പെരുന്നാൾ ദിനവും അയ്യാമുതശ്രീഖിന്‍റെ മൂന്ന് ദിനങ്ങളും. പ്രവാചകൻ (സ) പറഞ്ഞു:
“അയ്യാമു തശ്രീഖിന്‍റെ ദിനങ്ങളെല്ലാം ബലികര്‍മ്മത്തിന്‍റെ ദിനങ്ങളാണ്” – [അല്‍ബാനി – സ്വഹീഹ്].

ബലിയറുത്തതിൽ നിന്നും ഭക്ഷിക്കൽ:
അത് പ്രവാചകന്‍റെ മാതൃകയാണ്. പ്രവാചകൻ (സ) പറഞ്ഞു: “നിങ്ങൾ അതിൽ നിന്നും ഭക്ഷിക്കുകയും, സംഭരിച്ച് വെക്കുകയും, ദാനം ചെയ്യുകയും ചെയ്യുക.” – [മുസ്‌ലിം].

പെരുന്നാൾ സുദിനത്തിൽ സത്യവിശ്വാസികൾക്ക് പരസ്പരം ആശംസകൾ നേരാം:

“നബി (സ) യുടെ സ്വഹാബത്ത് പരസ്പരം ‘തഖബ്ബലല്ലാഹു മിന്നാ വ മിൻകും’ എന്ന് പറയാറുണ്ടായിരുന്നു.

ഏതായാലും ഇതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ വ്യത്യസ്ത വിശദീകരണങ്ങൾ പരിശോധിച്ചാൽ അതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് :

1-ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യം പരാമർശിക്കപ്പെട്ടിട്ടില്ല.

2-ആശംസകൾ നേരുന്നത് അനുവദനീയമാണ്. സലഫുകളിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള പദം : ‘തഖബ്ബലല്ലാഹു മിന്നാ വ മിൻകും’ , എന്നാൽ ഏത് ഭാഷയിലും, ഏത് പദങ്ങളിലൂടെയും ആശംസകൾ നേരാം. അതിൽ തെറ്റില്ല. ഹറാമായ പദങ്ങളോ, അർത്ഥങ്ങളോ ആശംസക്ക് ഉപയോഗിക്കരുത്.

3-ആശംസ നേരുന്നത് ബിദ്അത്ത് ആണ് എന്ന വാദത്തിന് യാതൊരു അടിസ്ഥാനവും ഇല്ല.

4-ഹലാലായ രൂപത്തിൽ സന്തോഷം പങ്കിടുന്നതിൽ പെട്ടതാണ് അത്.

5-ആശംസകൾ നേരുന്നതിന് പ്രത്യേക പുണ്യമോ, പ്രത്യേക പ്രാധാന്യമോ പ്രതിപാദിക്കപ്പെട്ടിട്ടില്ല.

അല്ലാഹു അനുഗ്രഹിക്കട്ടെ ………………..