ബലികർമം


നേർച്ചപോലെ തന്നെ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടിമാത്രം നടത്തുന്ന മറ്റൊരു ആരാധനാകർമ്മമാണ് ബലികർമ്മവും,(നേർച്ച അറവ്)

വിശുദ്ധ ഖുർആൻ പറയുന്നു:
فصل لربك وانحر (سورة الكوثر: ۲)
“നീനിന്റെ രക്ഷിതാവിനുവേണ്ടി നമസ്കരിക്കുകയും ബലിയറുപ്പിക്കുകയും ചെയ്യുക” (സൂറ അൽകൗസർ: 2)
നബി (സ) പറഞ്ഞു;
لعن الله من ذبح لغير الله
(صحیح مسلم رقم: ۱۹۷۸ ، باب تحريم الذبح لغير الله ولعن فاعله )
“അലി (റ) ഉദ്ധരിക്കുന്നു. അല്ലാഹുവല്ലാത്തവർക്കുവേണ്ടി
അറുക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു.” (സ്വഹീഹ് മുസ്ലിം
ഹദീസ് നമ്പർ 1978).
                    അപ്പോൾ ബലികർമം (അറവ്) അല്ലാഹുവിന് മാത്രം നിർവ്വഹിക്കേണ്ട ആരാധനയാണ്, അതുകൊണ്ട് അല്ലാഹുവല്ലാത്തവർക്ക് അത് നിർവഹിച്ചുകൂടാ., മാത്രമല്ല, അല്ലാഹുവല്ലാത്തവരുടെ പ്രീതി പ്രതീക്ഷിച്ചുകൊണ്ടുള്ള നേർച്ചകളെ പണ്ഡിതന്മാർ ശക്തിയായി വിലക്കിയിട്ടുണ്ട്. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:

وأما الذبح لغير الله  فالمراد به أن بذبح باسم غير الله تعالی كمن ذبع للصنم أو الصليب او لموسی أولعيسى عليهماأوللكعبة ونحو ذلك، فكل هذا حرام ولا تحل هذه الذبيحةسواء كان الذابح مسلما أو نصرافيا نص عليه الشافعي وتفق عليه أسحابنا (شرح مسلم ١٥٦/٧، ١٥٧)
“എന്നാൽ അല്ലാഹു അല്ലാത്തവർക്കുവേണ്ടി ബലിയറുക്കുക
എന്നതിന്റെ ഉദ്ദേശ്യം അല്ലാഹു അല്ലാത്തവരുടെ പേരിൽ ബലിയ
റുക്കുക എന്നതാണ്. കഅ്ബ, മൂസാനബി(അ), ഈസാനബി(അ),
കുരിശ് എന്നിവർക്കു വേണ്ടിയും (അവരുടെ പൊരുത്തംകിട്ടാൻ), അതുപോലുള്ളവർക്കും വേണ്ടി ബലിയറുക്കുന്നവനെപ്പോലെ ഈ ബലിയറുക്കപ്പെട്ടതിന്റെ മാംസം ഭക്ഷിക്കൽ അനുവദനീയമല്ല. അറുത്ത വ്യക്തി മുസ്ലിമായിരുന്നാലും ക്രിസ്ത്യാനിയായിരുന്നാലും യഹൂദിയായിരുന്നാലും ശരി അതൊക്കെ തുല്യമാണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യ
ത്തിൽ നമ്മുടെ ആളുകൾ ഏകോപിച്ചിരിക്കുന്നു.” (ശറഹു മുസ്ലിം
7/156, 157)

ശാഫിഈ മദ്ഹബിലെ മറ്റൊരു പ്രമുഖ പണ്ഡിതനായ ഇബനുഹജറുൽ ഹൈത്തമി രേഖപ്പെടുത്തുന്നു.
قال العلماء لو ذبح مسلم ذبيحة وقصد بذبحها التقرب بهاإلى غير الله تعالى صار مرتدا وذبيحته ذبيحة مرتد (الزواجر: ۱- ۲۱۷)
“പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു. ഒരു മുസ്ലിം ബലികർമം നിർവ്വഹിക്കുകയും പ്രസ്തുത ബലികൊണ്ട് അല്ലാഹു അല്ലാത്തവരുടെ സാമീപ്യം ഉദ്ദേശിക്കുകയും ചെയ്താൽ അവൻ മുർത്തദ് (മതത്തിൽനിന്ന് പുറത്തുപോയവൻ) ആയിത്തീർന്നു. അവൻ ബലി മുർത്തദ്ദിന്റെ ബലിയായിത്തീരുകയും ചെയ്തു. (അതിനാൽ അത് ഭക്ഷ്യയോഗ്യമല്ല.) (സവാജിർ. 1/217)

അപ്പോൾ പല ജാറങ്ങളിലും പള്ളികളിലും കാണുന്ന മേൽപറഞ്ഞതുപോലുള്ള സമ്പ്രദായം തെറ്റാണെന്നും, അവിടെ
വിതരണം ചെയ്യുന്ന മാംസം ഭക്ഷിക്കാൻ പാടില്ലെന്നും വ്യക്തം

മന്ത്രം, ഏലസ്,ഐകല്ല്,നൂല്

മന്ത്രം എന്നതുകൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്നത് അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ്. അതിനാൽ ആ അർത്ഥത്തിൽ ഖുർആൻ കൊണ്ടും അല്ലാഹുവിന്റെ മറ്റു ദിക്റുകൾകൊണ്ടും മന്ത്രിക്കാവുന്നതാണ്. ഉറങ്ങാൻ കിടക്കുമ്പോൾ നബി(സ) കയ്യിൽ ഊതി ശരീരത്തിൽ തടവാനുള്ള പ്രത്യേക മന്ത്രം (പ്രാർത്ഥന) പഠിപ്പിച്ചത് അതിന് ഉദാഹരണമാണ്. ഇതു പോലെ രോഗശമനത്തിനും നമുക്ക് മന്ത്രിക്കാവുന്നതാണ്, എന്നാൽ അത് ശിർക്കിന്റെ  ( ബഹുദൈവ വിശ്വാസത്തിന്റെ)

കലർപ്പുള്ളതാകരുതെന്നും,  സ്യഷ്ടികളുടെ പേരും മറ്റും ഉരുവിട്ടുകൊണ്ടാവരുതെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പക്ഷെ, മന്ത്രം എന്ന പേരിൽ ഇന്ന് സമൂഹത്തിൽ  നടക്കുന്നത് മന്ത്രവാദമാണ്. ആ രംഗത്ത് ധാരാളം തട്ടിപ്പുകളും ചൂഷണങ്ങളുംനടക്കുന്നു. അർത്ഥമറിയാതെ എന്തോ കുറേ ശബ്ദങ്ങളുരുവിട്ട് കൊണ്ടുള്ള പല  മന്ത്രവാദങ്ങളും പ്രചാരത്തിലാണ്. ഇതിനെയെല്ലാമാണ്  ഇസ്ലാം എതിർക്കുന്നത്. മാത്രമല്ല,മന്ത്രിച്ച ശേഷം എന്തെങ്കിലും എഴുതിക്കെട്ടലും കലക്കിക്കുടിക്കലും തിരുദൂതൻ പഠിപ്പിച്ചതല്ല,

അവിടുന്ന് ഗൗരവപൂർവം പറഞ്ഞു:
من علق تميمة فقد أشرك (مسند احمد: ۱٧٤٢۷)
“നിശ്ചയം വല്ലവനും ഏലസ്സ് കെട്ടിയാൽ അവൻ ശിർക്ചെയ്തു.” (അഹ്മദ് ഹദീസ് നമ്പർ 17427)

മറ്റൊരു നബി വചനവും കൂടി ശ്രദ്ധിക്കുക
إن الرقى والتمائم والتولة شرك (أبوداود: ۳۸۸۳ )
“നിശ്ചയം മന്ത്രങ്ങളും ഏലസ്സും ഭാര്യ ഭർത്താക്കന്മാർ പിണിങ്ങിയാൽ അവരെ യോജിപ്പിക്കാൻ വേണ്ടി ചെയ്യുന്ന ആഭിചാരക്രിയകളുംശിർക്കാണ്.” (അബൂദാവൂദ് ഹദീസ് നമ്പർ: 3883)

നോക്കു എത്ര ഗൗരവത്തോടെയാണ് ഉറുക്കും ഏലസും നൂലുമെല്ലാം കെട്ടുന്നതിനെ ഇസ്ലാം കാണുന്നത്. ഇനി ഈ വിഷയത്തെ സ്വഹാബികൾ എപ്രകാരമാണ് കണ്ടിരുന്നത് എന്നുകൂടി ശ്രദ്ധിക്കുക:
عن حذيفة (ر) انه دخل على مريض يعود فلمس عضده فإذا فيه خيط فقال: ما هذا؟ قال شيئ رقي لي فيه. فقطعه وقال: لو مت وهو عليك ما صليت عليك (ابوحاتم)
“ഹുദൈഫ(റ) പറയുന്നു. അദ്ദേഹം ഒരു രോഗിയെ സന്ദർശിച്ചു. രോഗിയുടെ കയ്യിൽ തടവിയപ്പോൾ ഒരു നൂല് കെട്ടിയത് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ചോദിച്ചു; എന്താണിത്? രോഗി പറഞ്ഞു: മന്ത്രിച്ചു കെട്ടിയതാണ്. അപ്പോൾ ഹുദൈഫ(റ) അത് മുറിച്ചുമാറ്റുകയുണ്ടായി.
ശേഷം പറഞ്ഞു: ഈ നൂലുമായിട്ടാണ് നീ മരിക്കുന്നതെങ്കിൽ ഞാൻനിനക്ക് മയ്യിത്ത് നമസ്കരിക്കുകയില്ല.” (അബൂഹാതിം)

ചുരുക്കത്തിൽ ഇസ്ലാം അനുവദിച്ച രൂപത്തിലും തരത്തിലും മാത്രം മന്ത്രം ആവാമെന്നും, എന്നാൽ അതോടൊപ്പം എന്തെങ്കിലും ഊതി കുടിക്കുകയോ ശരീരത്തിലോ മറ്റോ കെട്ടുകയോ ചെയ്യാൻ പാടില്ലെന്നും അത് ശിർക്കും കുഫ്റുമാണെന്നും വ്യക്തമായി.
അതിനാൽ പല തങ്ങന്മാരും ബീവിമാരും മൊല്ലമാരും ജാറക്കമ്മറ്റിക്കാരുമെല്ലാം മന്ത്രിച്ചൂതി കൊടുക്കുന്ന നൂല്, ഐക്കല്ല്, ഏലസ്….തുടങ്ങിയതെല്ലാം ശരീരത്തിലോ മറ്റെവിടെയെങ്കിലുമോ കെട്ടുന്ന സമ്പ്രദായം തെറ്റാണെന്നും അത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്കിലേക്ക് നയിക്കുന്നതാണെന്നും നാം തിരിച്ചറിയുക. കണക്കു  നോട്ടക്കാരെയും    ജോത്സ്യൻമാരെയും  കാണൽ
ഇസ്ലാം പ്രത്യേകം വിരോധിച്ച മറ്റൊന്നാണ് ഭാവി അറിയാനും നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടുകിട്ടാനും മറ്റും കണക്കുനോട്ടക്കാ
രെയും ജോത്സ്യന്മാരെയും അത്തരം കഴിവുകൾ ആരോപിക്കപ്പെടുന്ന തങ്ങന്മാരെയും ബീവിമാരെയുമെല്ലാം സമീപിക്കൽ, നബി (സ) താക്കീത് ചെയ്തത് കാണുക:
من أتى عرافا قسأله عن شيء، فصقه لم تقبل
له صلاة أربعين ليلة. (صحیح مسلم: ۲۲۳۰ )
“ആരെങ്കിലും ഒരുകണക്കുനോട്ടക്കാരനെ സമീപിക്കുകയും എന്നിട്ട് അദ്ദേഹത്തോട് എന്തെങ്കിലും ചോദിക്കുകയും, അദ്ദേഹത്തെ വിശ്വസിക്കുകയും ചെയ്താൽ അവന്റെ നാൽപ്പത് രാത്രിയിലെ നമസ്കാരം   സ്വീകരിക്കപ്പെടുകയില്ല .”(സ്വഹീഹ് മുസ്ലിം,
ഹദീസ് നമ്പർ: 2230)

ഉണരുക! നമ്മുടെ സമൂഹത്തിൽ പലയാളുകളിലും, പ്രത്യേകിച്ച് സഹോദരിമാരിൽ ഇന്ന് കാണുന്ന ഗുരുതരമായ ഒരു രോഗമാണിത്. തങ്ങളുടെ ഭാവിയറിയാനും നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടുകിട്ടാനുമെല്ലാമാണ് കണക്കുനോട്ടക്കാരെയും തങ്ങന്മാരെയും ബീവിമാരെയുമെല്ലാം സമീപിക്കുന്നത്. എന്നാൽ അത് തെറ്റാണെന്നും കുഫ്റാണെന്നും മേൽ വചനങ്ങളിലൂടെ നബി(സ)നമ്മെപഠിപ്പിക്കുന്നു.

നഹ്സ് (ലക്ഷണം) നോക്കൽ
സത്യവിശ്വാസികൾ ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കാൻവേണ്ടി അവരെക്കൊണ്ടാവുന്നതെല്ലാം ചെയ്യുകയും ബാക്കി അല്ലാഹുവിൽ ഭരമേൽപിക്കുകയും (തവക്കുൽ) ചെയ്യും.
അതല്ലാതെ എന്തെങ്കിലും പ്രശ്നങ്ങളുടെ പേരിൽ അന്ധവിശ്വാസങ്ങൾ അവർ വെച്ചുപുലർത്തുകയില്ല. (ഉദാ:- യാത്ര ചെയ്യാൻ വേണ്ടിവീട്ടിൽനിന്നിറങ്ങിയ ഉടനെ ഒരു കറുത്ത പൂച്ച മുന്നിലൂടെ ഓടിയതിന്റെ പേരിൽ യാത്ര മാറ്റിവെക്കുക, അപകടമോ രോഗമോ സംഭവിച്ചാൽ അത് ഇന്ന കാര്യം ചെയ്യാത്തതിന്റെ/ചെയ്തതിന്റെ പേരിലാണെന്ന് വിശ്വസിക്കൽ, വികൃത രൂപമുള്ള ഒരു മനുഷ്യനെ രാവിലെ ആദ്യമായി കണ്ടാൽ (കണി കണ്ടാൽ) അന്നത്തെ ദിവസം മോശമാണെന്നുള്ള വിശ്വാസം… ഇവിടെയെല്ലാം അവർ അല്ലാഹുവിലല്ല ഭരമേൽപിക്കുന്നത്. മറിച്ച് ഇവിടെ പറയപ്പെട്ട കറുത്ത പൂച്ചയിലും മറ്റുമാണ്. അതിനാൽ അത്തരം വിശ്വാസങ്ങൾ ശിർക്കിന്റെ പരിധിയിലാണ് ഉൾപ്പെടുക. നബി(സ) അരുളി:
الطيرة شرك ، الطيرة شرك ، الطيرة شرك ثلاثا
(أبوداو ود رقم: ۳۹۱۰)
“ഇബ്നുമസ്ഊദ്(റ) പ്രസ്താവിച്ചു: നബി(സ) പറഞ്ഞു:
‘ ലക്ഷണം നോക്കൽ ശിർക്കാണ്. പ്രവാചകൻ ഇത് മൂന്നുതവണ
ആവർത്തിച്ചു.” (അബൂദാവൂദ് ഹദീസ് നമ്പർ: 3910)

ഇതുപോലെ ചില ദിവസങ്ങൾക്കും സമയത്തിനും നഹ്സ് (അവലക്ഷണം) കൽപിക്കുന്ന സമ്പ്രദായം ഹൈന്ദവ സഹോദരങ്ങൾക്കുളളതുപോലെ ഇന്നത്തെ മുസ്ലിംകളിലും കാണാൻ സാധിക്കും. (ഉദാ:- അല്ലാഹു പവിത്രമാക്കിയ മുഹർറമാസത്തിലെ ആദ്യത്തെ 10 ദിവസങ്ങൾ..) ഇതെല്ലാം പല മുസ്ലിം കലണ്ടറുകളിലും പ്രത്യേകം അടയാളപ്പെടുത്തിയതായും കാണാം, ഈ വിശ്വാസത്തിനും ഇസ്ലാമികമായി യാതൊരു അടിസ്ഥാനവുമില്ല
നബി(സ) പറഞ്ഞു:
عن أبي هريرة قال: قال النبي : قال الله تعالى: يؤذيني ابن آدم, يسب الدهر ، بيدي الأمر، أقلب    اليل والنهار ،
(صحيح البخاری رقم : ا٧٤٩، ٤٨٢٦  ، صحيح المسلم رقم: ٢٢٤٦ )
“അബൂഹുറൈറ(റ) നിവേദനം: നബി (സ) പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു. ആദമിന്റെ സന്തതികൾ എന്നെ ഉപദ്രവിക്കുന്നു.(കാരണം) അവർ കാലത്തെ ചീത്ത പറയുന്നു. എന്നാൽ എന്റെ കയ്യിലാണ് കാര്യങ്ങളെല്ലാമുള്ളത്.

രാപ്പകലുകൾ മാറ്റിക്കൊണ്ടിരിക്കുന്നത് ഞാനാണ്.” (സ്വഹീഹുൽ ബുഖാരി ഹദീസ് നമ്പർ: 7491,4826, സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ: 2246)

ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായ ഇബ്നു ഹജറുൽ ഹൈതമി ഇതു സംബന്ധമായ ഒരു ചോദ്യത്തിന് നൽകിയ മറുപടിയിൽ പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക:
وإن ذلك من سنة اليهود لا من هدي المسلمين المتوكلين على خالقهم وبارئهم (الفتاوى الحديثية : ۲۳ )
“ഇത് ( ദിവസങ്ങൾക്കും സമയങ്ങൾക്കുമെല്ലാം നഹ്സ്
കൽപിക്കൽ) തീർച്ചയായും ജൂതന്മാരുടെ സമ്പ്രദായമാണ്; സൃഷ്ടാവിലും രക്ഷിതാവിലും ഭരമേൽപിക്കുന്ന മുസ്ലിംകളുടെ ചര്യയിൽ പെട്ടതല്ല.”(ഫതാവൽ ഹദീസിയ്യ: പേജ്. 23)
ചുരുക്കത്തിൽ, എന്ത് നല്ലകാര്യങ്ങൾ ചെയ്യാനൊരുങ്ങുമ്പോഴും
നാളും നാഴികയും നോക്കുന്ന സമ്പ്രദായം അലാഹുവിൽ അടിയുറച്ച് വിശ്വസിക്കുന്ന മുസ്ലിംകളുടെ മാർഗ്ഗമല്ലെന്നും, അത് നമ്മുടെ നാട്ടിലെ ഹൈന്ദവ മതക്കാരുടെ യും പിഴച്ച കക്ഷികളായ ജൂതന്മാരുടെയും ശിയാക്കളുടെയും ചര്യയാണെന്നും ശരിക്കും തിരച്ചറിയുക.

സത്യം ചെയ്യൽ
ഇന്നത്തെ മുസ്ലിംകളിൽ വ്യാപകമായി കാണുന്ന തെറ്റായ ഒരു സമ്പ്രദായമാണ് അല്ലാഹുവല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യൽ, ഉദാഹരണമായി ‘ബദ്രീങ്ങളാണ് സത്യം!, മുഹിയദ്ധീൻശൈഖാണ് സത്യം! ഞാനത് ചെയ്തിട്ടില്ല, എടുത്തിട്ടില്ല’ എന്നിങ്ങനെ മഹാത്മാക്കളെക്കൊണ്ടും മഖാമുകളെക്കൊണ്ടും ഖുർആനിൻ പ്രതി പിടിച്ചുകൊണ്ടുമെല്ലാം അവരത് ചെയ്യാറുണ്ട്. എന്നാൽ അത് ഇസ്ലാം ശക്തിയായി വിരോധിച്ചതും വെറുത്തതുമാണ്.
നബി(സ)യുടെ ചില ഗൗരവമേറിയ താക്കീതുകൾ ശ്രദ്ധിക്കുക:
من حلف بغير الله فقد کفر أو أشرك
(أبوداود، رقم :۳۲٥۱)
“നബി(സ) പറഞ്ഞു: അല്ലാഹു അല്ലാത്തവരെക്കൊണ്ട് വല്ലവനും സത്യം ചെയ്താൽ അവൻ കാഫിറായി അല്ലെങ്കിൽ ശിർക്കു ചെയ്തു”: ” (അബൂദാവൂദ് ഹദീസ് നമ്പർ: 3252,)

മറ്റൊരു നബി വചനം ശ്രദ്ധിക്കുക;
عن ابن عمر أنه سمع رجلا يقول لا والكعبة فقال: ل لاتحلف بغير الله فإني سمعت رسول الله يقول: من حلف بغير الله  فقر كفر أو أشرك
( الترمذي ، رقم ١٥٣٥)
“ഇബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം ഒരാൾ പറയുന്നതു കേട്ടു: ‘കഅബയാണ് സത്യം!’ അപ്പോൾ അദ്ദേഹം പറഞ്ഞു: നീ അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യരുത്, നിശ്ചയം അല്ലാഹുവിന്റെ ദൂതൻ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. വല്ലവനും  അല്ലാഹു അല്ലാത്തവരെക്കൊണ്ട് സത്യംചെയ്താൽ അവൻ കാഫിറായി അല്ലെങ്കിൽ ശിർക്ക് ചെയ്തു.” (തിർമുദി, ഹദീസ് നമ്പർ:1535)

മറ്റൊരിക്കൽ നബി(സ) പറഞ്ഞു:
من حلف بشي دون الله فقد أشرك، أو قال ألاهو مشرك (المصنف ۸ – ٤٦٨ “അല്ലാഹുവിനു പുറമെ മാറ്റാരെയെങ്കിലും പിടിച്ച് സത്യംചെയ്താൽ നിശ്ചയം അവൻ ശിർക്ക് ചെയ്തു. അറിയുക, അവൻ മുശ് രിക്കാണ്.” (മുസ്വന്നഫ് 8- 468)
മാത്രമല്ല അല്ലാഹുവല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യുന്നവർ,
(ഉദാ- മഖ്ബറകളിൽ പോയി സത്യം ചെയ്യുന്നവർ) യഥാർത്ഥത്തിൽ അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ, അല്ലെങ്കിൽ അതിനേക്കാൾകഠിനമായി അവരെ (ഖബറാളികളെ) ഭയപ്പെടുന്നു. എന്നാൽ ഇതേആളുകൾക്കുതന്നെ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യാൻ യാതൊരു ഭയവുമില്ലതാനും!. അപ്പോൾ മഹാത്മാക്കളെക്കുറിച്ചുള്ള ഭയവും പ്രതീക്ഷയും മറ്റൊരു രൂപത്തിലും ശിർക്കായിത്തീരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ചുരുക്കത്തിൽ സത്യം ചെയ്യേണ്ടിവരുന്ന ഘട്ടമുണ്ടാകുമ്പോൾ അല്ലാഹുവിന്റെ നാമം കൊണ്ട് (അവന്റെ വിശേഷണങ്ങൾ
കൊണ്ടും) മാത്രം സത്യം ചെയ്യുക, പലരും സത്യം ചെയ്യാറുള്ളതു പോലെ ഇന്ന ജാറത്തിലെ ഔലിയയാണ് സത്യം.! പള്ളിയാണ് സത്യം!, ബദ്രീങ്ങളാണ് സത്യം!. എന്നിങ്ങനെ സൃഷ്ടികളെക്കൊണ്ടുള്ള സത്യം ചെയ്യൽ ഇസ്ലാം അംഗീകരിക്കുന്നില്ലെന്നും അത് അല്ലാഹു പൊറുക്കാത്ത മഹാപാപമായ ശിർക്കായിത്തീരുമെന്നും ഗൗരവ പൂർവ്വം തിരിച്ചറിയുക!

സിഹ്റ് ചെയ്യലും ചെയ്യിപ്പിക്കലും
സൽകർമങ്ങളെയെല്ലാം ഹനിച്ചുകളയുന്ന മഹാപാപങ്ങളിലൊന്നായിട്ടാണ് ഇസ്ലാം സിഹ്റിനെ കാണുന്നത്.
ആഭിചാരം, മാരണം, കുട്ടിച്ചാത്തൻ, ചേക്കുട്ടിപ്പാപ്പ, ഉസ്മ്. ത്വൽസമാത്ത് എന്നിങ്ങനെ പല പേരുകളിലായി അറിയപ്പെടുന്നതെല്ലാം ഇപ്പറഞ്ഞ മഹാപാപമായ സിഹ്റു തന്നെ. സ്രഷ്ടാവിൽ നിന്നു മാറി,സൃഷ്ടികളിലെ (ജിന്ന് വർഗ്ഗത്തിലെ) ദുഷ്ടന്മാരായ പിശാചുക്കളെ ആശ്രയിച്ചും അവരെ കൂട്ടുപിടിച്ചും അവരോട് സഹായമർത്ഥിച്ചും ആരാധിച്ചുമാണ് സിഹ്റ് ചെയ്യുന്നത്. അതുകൊണ്ടല്ലാമാണ്
ഇസ്ലാം അതിനെ മഹാപാപങ്ങളിലും കുഫ്റിലും ഉൾപ്പെടുത്തിയത്. 
നബി (സ) പറഞ്ഞു:
إجتنبوا المويقات: الشرك بالله، والسحر (البخاري رقم: ٥٧٦٤)
“നിങ്ങൾ മഹാപാപങ്ങളെ ഉപേക്ഷിക്കുക! (അത്) ശിർക്കും സിഹ്റുമാണ്.” (സ്വഹീഹുൽ ബുഖാരി, നമ്പർ: 5764)
ഇതുപോലെ സിഹ്റിനെ 7 മഹാ പാപങ്ങളുടെ കൂട്ടത്തിൽ
എണ്ണിയതായും ഹദീസുകളിൽ (ബുഖാരി. 2766, മുസ്ലിം: 89) ൽ കാണാം. മറ്റൊരിക്കൽ നബി(സ) പറഞ്ഞു:
لا يدخل الجنة. . . . مؤمن بسحر (أحمد: ۱۰۷ ۱ ۱ )
“അഞ്ച് വിഭാഗം ആളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. സിഹ്റിൽ വിശ്വസിക്കുന്നവൻ (അത് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്യുന്നവൻ)” (മുസ്നദ് അഹ്മദ്, നമ്പർ: 11107,11781)
മാത്രമല്ല, സിഹ്റ് ചെയ്യുന്നയാൾക്ക് അദൃശ്യകാര്യങ്ങളറിയുമെന്നും
അഭൗതികമായി  കഴിവുകളുണ്ടെന്നും വിശ്വസിക്കുകകൂടി ചെയ്യുന്നതു കൊണ്ടാണ് പ്രസ്തുത വിശ്യാസത്തിന്റെ
ഗൗരവം വർദ്ധിക്കുന്നത്.

നബി(സ) പറയുന്നു:
من اتی كاهنا أو ساحرا فصدقه بما يقول فقد كفر
بما أنزل علی محمد ﷺ (البزار)
“ആരെങ്കിലും ജോത്സ്യനെയോ സിഹ്റ് (മാരണം) ചെയ്യുന്നവനെയോ സമീപിക്കുകയും എന്നിട്ട് അവർ പറഞ്ഞത് സത്യപ്പെടുത്തുകയും ചെയ്താൽ നിശ്ചയം അവൻ മുഹമ്മദ്
നബി(സ)ക്ക് ഇറക്കിയതിൽ അവിശ്വസിച്ചു” ( ബസ്സാർ)
ആളുകളെ തമ്മിൽ തെറ്റിക്കാനും മറ്റൊരാൾക്ക് നഷ്ടംവരുത്താനും രോഗം, മരണം തുടങ്ങിയ പരീക്ഷങ്ങൾ നിന്നും
രക്ഷപ്പെടാനും ആളുകൾ സിഹ്റുമായി ബന്ധപ്പെടുന്നു. തകിടിലും കടലാസുകളിലും കുറെ കളങ്ങൾ വരച്ച് അതിൽ പല അക്ഷരങ്ങളും അക്കങ്ങളും എഴുതിയും കോഴിമുട്ട കറുത്ത കോഴി,
കുപ്പി തുടങ്ങിയവയിൽ എഴുതിയും കെട്ടിയും മറ്റുമായി അവചെയ്യാറുണ്ട്. ചില തങ്ങന്മാരെയും മൊല്ലമാരെയും കുട്ടിച്ചാത്തന്മാരെയും സ്വാമിമാരെയുമെല്ലാം അത്തരം ആവശ്യങ്ങൾക്കായി ആളുകൾ സമീപിക്കുന്നു. മുസ്ലിം സ്ത്രീകളാണ് ഈ വിഷയത്തിൽ മറ്റു മതസ്ഥരെപ്പോലും
കടത്തിവെട്ടുന്നത് എന്ന് യാഥാർത്ഥ്യം മാത്രമാണ്. എന്നാൽ ഇതല്ലാം വിരോധിക്കപ്പെട്ടവയാണെന്നും കുഫ്റിലേക്കും ശിർക്കിലേക്കും നയിക്കുന്നവയാണെന്നും ഗൗരവപൂർവ്വം ഓർക്കുക.

ചുരുക്കത്തിൽ സിഹ്റ് ചെയ്യലും അത്തരം ഗൂഢോത്രങ്ങൾ ചെയ്യുന്നവരെ സമീപിക്കലും അവർ പറയുന്നത് വിശ്വസിക്കലും തെറ്റും കുഫ്റ്മാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മാത്രമല്ല സിഹ്റ്
ചെയ്യുന്നവൻ കാഫിറാണെന്നും അതിനാൽ അവനെ വധിച്ച് കളയണമെന്നു പോലും ഇമാം മാലിക് (റ) യെ പോലുള്ള പണ്ഡിതന്മാർ പറഞ്ഞതായി കാണാം. എന്നാൽ സിഹ്റിന് യാഥാർത്ഥ്യമുണ്ടെന്ന കാര്യം നിഷേധിക്കുവാനും പാടില്ല.


മാല- മൗലീദുകൾ

നമ്മുടെ സമൂഹം പുണ്യം പ്രതീക്ഷിച്ച് ഏറെ ഭക്തിബഹുമാനങ്ങളോടെ ചൊല്ലുകയും ചൊല്ലിപ്പിക്കുകയും ചെയ്യുന്ന പദ്യ-ഗദ്യ സമാഹാരമാണ് മാലകളും മൗലിദുകളും. അവയിലുള്ളത് മഴുവൻ സത്യസമ്പൂർണ്ണമാണെന്നും അത് മഹാന്മാരുടെ മദ്ഹാണെന്നുമാണ് പൊതുജനത്തിന്റെ ധാരണ. എന്നാൽ അവയുടെ അകത്തളങ്ങളിലേക്ക് കടന്നുനോക്കിയാൽ മാത്രമേ അവയിൽ പതിയിരക്കുന്ന ഭീകരമായ അപകടങ്ങളെ തിരിച്ചറിയാൻ സാധിക്കുകയുള്ളു.!
ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനെ (ഏകദൈവവിശ്വാസം) പൊളിച്ചുകളയുന്നതും തൽസ്ഥാനത്ത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്ക് (ബഹുദൈവ- വിശ്വാസം) ഊട്ടിയുറപ്പിക്കുന്നതുമായ നിരവധി വരികൾ അവയിൽ കാണാൻ സാധിക്കും.
ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക:
മുഹിയദ്ധീൻ മാലയിൽ പറയുന്നു:  “വല്ല നിലത്തീന്നും എന്നെ വിളിപ്പോർക്ക് വായ്ക്കുടാതുത്തീരം ചെയ്യും ഞാനെന്നോവർ .”
ചിന്തിക്കുക. ഈ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ആര് വിളിച്ചു തേടിയാലും അവരുടെ വായ അടയുന്നതിന്റെ മുമ്പ് ഉത്തരംചെയ്യാൻ ശൈഖ് ജീലാനി(റ)ക്ക് സാധിക്കുമത്രെ!

ഇവിടെ അല്ലാഹുവിന്റെ കഴിവാണ് ശൈഖിന് വകവെച്ചു  കൊടുത്തിരിക്കുന്നത്. കാരണം ദൂരപരിധിയും സമയപരിധിയും കാല-ദേശ പരിധിയൊന്നുമില്ലാതെ എല്ലാം ഒരേ സമയത്ത് കേൾക്കാനും കാണാനും ഉത്തരം ചെയ്യാനുമുള്ള കഴിവ് അല്ലാഹുവിന്റേതു മാത്രമാണല്ലോ.
ഈ കഴിവാണ് മേൽ വരിയിലൂടെ നൂറ്റാണ്ടുകൾക്കു മുമ്പ് മരണപ്പെട്ടുപോയ ശൈഖിന് വകവെച്ചുകൊടുക്കുന്നത്! ഇതുപോലെ ഖുതുബിയ്യത്തിൽ പറയുന്നത് കാണുക.:

ومن ينادی اسمی الفا بخلوته عزما بهته صرما لغفوته
أجبته مسرعامن أجل دعوته فليدع يا عبد القادر محی الدين
بعد الصلاة الثنتى عشرة من ركعة
مع الفتح والإخلاص مع خضعة
باغوث الاعظم عبدالقادر السرعة
باسیداحضری بامحی الدين
“ആരെങ്കിലും മനക്കരുത്തോടും തന്റെ വിഷമം മനസ്സിരുത്തി ക്കൊണ്ടും വിജനസ്ഥലത്തുവെച്ച് എന്റെ പേർ ആയിരം പ്രാവശ്യംവിളിച്ചാൽ അവൻ തേടിയതു കാരണത്താൽ വേഗത്തിൽ ഞാനവന് ഉത്തരം ചെയ്യും. അതിനാൽ ഹേ അബ്ദുൽ ഖാദർ മുഹ്യിദ്ദീനേ എന്ന് അവൻ വിളിക്കട്ടെ. അത് (ആവിളി) സൂറത്തുൽ ഫാതിഹയും സൂറത്തുൽ ഇഖ്ലാസും (ഓതിക്കൊണ്ട്) വിനയത്തോട്
കൂടി 12 റക്അത്ത് നമസ്കരിച്ചതിന് ശേഷമായിരിക്കണം. ഗൗസുൽ അഅ്ളമേ, അബ്ദുൽ ഖാദിറേ, വേഗം വരൂ ഇവിടെ സന്നിഹിതരാകൂ, എന്റെ അടുക്കൽ ഹാജരാകണേ യജമാനരേ….”
ഇതും മുകളിൽ പറഞ്ഞതുപോലെതന്നെ എത്ര അപകടകരമായ വരികളാണ്.
ഇനി മങ്കൂസ് മൗലീദിലെ ഒരു വരി നോക്കു:

إرتكبت على الخطى غير حصر وعدد
لك أشگوا فيه يا سیدی خير النبي

‘ “ഞാൻ നിരവധി തെറ്റുകൾ ചെയ്തിരിക്കുന്നു .നബിമാരിൽ
ഉത്തമരായ പ്രവാചകരെ, എന്റെ യജമാനരേ! അക്കാര്യത്തിൽ
അങ്ങയോട് മാത്രമാണ് ഞാൻ സങ്കടം ബോധിപ്പിക്കുന്നത്.”

നോക്കു, എന്താണീ പറഞ്ഞത്? ഞാൻ എണ്ണമറ്റ തെറ്റ് ചെയ്തിട്ടുണ്ട്. അത് പൊറുത്ത് കിട്ടാൻ അയാൾ അപേക്ഷിക്കുന്നത് നബിയോട് മാത്രമാണെന്ന് !

ഇനി ശർറഫൽ അനാം മൗലിദിൽ പറയുന്നത് കാണുക ‘ :
عبد المسكين يرجوافضلك الجم الغفير
فيك قد أحسنت ظني يابشير يانذير
فأغثني وأجرني يامجير من السعير
ياغياثي يا ملاذی في ملمات الأمور
“ബശീറും നദീറുമായ റസൂലേ, അങ്ങയെക്കുറിച്ചുള്ള ഉത്തമമായ
വിശ്വാസമാണ് എനിക്കുള്ളത്. ഈ സാധുവായ അങ്ങയുടെ അടിമ
ധാരാളമായി അവിടുത്തെ ഔദാര്യത്തെ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്നെ രക്ഷിക്കുകയും സഹായിക്കുകയും
ചെയ്യേണമേ, നരകത്തിൽ നിന്ന് രക്ഷിക്കുന്നവരേ, വിഷമഘട്ടത്തിൽ എന്റെ സഹായമേ, എന്റെഅഭയസ്ഥാനമേ….”

അല്ലാഹുവിനോട് മാത്രം അപേക്ഷിക്കേണ്ടുന്ന കാര്യങ്ങളാണ്
നബി(സ)യോട് അടിമത്തവും അങ്ങേയറ്റത്തെ വിനയവും പ്രകടിപ്പിച്ചു കൊണ്ട് ഇവിടെ പ്രാർത്ഥിച്ചിരിക്കുന്നത്!
ചുരുക്കത്തിൽ, മരണപ്പെട്ടു പോയ മഹാത്മാക്കളെ വിളിച്ചു കൊണ്ടുള്ള ശരിയായ പ്രാർത്ഥനകളാണിതെല്ലാം! ഇനി നിഷ്പക്ഷമായി ചിന്തിക്കുക. ഇതെല്ലാം ഇസ്ലാം പഠിപ്പിച്ചതാണോ? അതോ അല്ലാഹുവും റസൂലും പഠിപ്പിച്ച് ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിനെ തകർത്തെറിയുന്നതോ?! ഖുർആൻ പഠിപ്പിക്കുന്നത് കാണുക:
فلا تدعو مع الله أحدا  (سورة الجن: ۱۸)
– “അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങൾ വിളിച്ചുപ്രാർത്ഥിക്കരുത്.’ (സൂറഃ ജിന്ന്- 18)

إن تدعوهم لا يسمعوا دعاءكم ولو سمعوا 
مااستجابوا لكم ويوم القيامة يكفرون بشرككم ولا ينبئك مثل خبير (سورة الفاطر: 14 )
“നിങ്ങളവരോട് പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല. ഇനി കേട്ടാൽ തന്നെ അവർ നിങ്ങൾക്കുത്തരം
നൽകുന്നതുമല്ല. നിങ്ങൾ ചെയ്ത ഈ ശിർക്കിനെ അവർ അന്ത്യ ദിനത്തിൽ നിഷേധിക്കുകയും ചെയ്യും.”
(സൂറ: ഫാത്വിർ – 14)
മാത്രമല്ല,എത്ര വലിയ  തെറ്റുകൾ സംഭവിച്ചാലും അതെല്ലാം അല്ലാഹുവിനോട്  നേരിട്ട് പറഞ്ഞ് പശ്ചാത്തപിക്കണമെന്നും എങ്കിൽ അവൻ പൊറുത്ത് തരുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. ഖുർആൻ പറയുന്നു:
ومن يغفر الذنوب إلا الله (آل عمران : ١٣٥)
“അല്ലാഹുവല്ലാതെ ദോഷം പൊറുക്കുന്നവനാരാണ്?” (ആരു
മില്ലെന്നർത്ഥം) (സൂറഃ ആലുഇംറാൻ: 135)

قل يا عبادي الين أسرفوا على أنفسهم لا تقنطوا من رحمة الله إن الله يغفر الذنوب جميعا إنه هو الغفور الرحيم (سورة الزمر: ٥٣ )
“(നബിയേ, എന്റെ അടിമകളോട് ഞാൻ പറഞ്ഞതായി) പറയുക, തങ്ങളുടെ സ്വന്തം ശരീരങ്ങളോട് അതിക്രമം(തെറ്റ്)
പ്രവർത്തിച്ചിട്ടുള്ള എന്റെ അടിമകളേ, നിങ്ങൾ അല്ലാഹുവിന്റെ
കാരുണ്യത്തെപ്പറ്റി നിരാശരാകരുത്. അല്ലാഹു പാപങ്ങൾ മുഴുവനും
പൊറുത്തുതരികതന്നെ ചെയ്യും. തീർച്ചയായും അവൻ തന്നെയാണ്
വളരെയധികം പൊറുക്കുന്നവനും
കരുണ ചെയ്യുന്നവനും ” (സൂറ:സുമർ:53)
– ചുരുക്കത്തിൽ, ഏത് പ്രയാസ ഘട്ടത്തിലും അല്ലാഹുവിനോടു മാത്രം
തേടണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കാരണം, സൃഷ്ടികളായ നമ്മുടെ വികാരങ്ങളുംവിചാരങ്ങളുമറിയുന്നവനും, ഈ ലോകത്തിന്റെ ഏത് കോണിൽനിന്നും എത്രപേർ-ഏതു സമയത്തും-ഏതു ഭാഷയിൽ വിളിച്ചുതേടിയാലും അതെല്ലാം ഒരേസമയം കേൾക്കാനും അവരെ കാണാനും ഒരേസമയം ഉത്തരം ചെയ്യാനും കഴിയുന്നവനും സ്രഷ്ടാവായ അല്ലാഹു മാത്രമാണ്. അതിനാൽ അവന്റെ മുമ്പിൽ മാത്രമേ നമ്മുടെ പ്രാർത്ഥനകളും തേട്ടങ്ങളും അർപ്പിക്കാവൂ. അവനല്ലാത്തവരോട് തേടിയാൽ അവർക്കത് കേൾക്കാനോ കാണാനോ ഉത്തരം ചെയ്യാനോ സാധിക്കുകയുമില്ല! കൂടാതെ അത് അവനൊരിക്കലും പൊറുക്കാത്ത ശിർക്കാണ്താനും. എന്നാൽ ഇസ്ലാമിന്റെ ഈ മൗലിക നിയമത്തെ വെല്ലുവിളിക്കുകയാണ് മാലകളും മൗലീദുകളും ചെയ്യുന്നത്. അതുകൊണ്ട് നാം അവയെ കയ്യൊഴിച്ചേ പറ്റു. പകരം, നമുക്ക് വഴികാട്ടിയായി അല്ലാഹു അവതരിപ്പിച്ചു തന്ന ഖുർആനും അതിന്റെ വ്യാഖ്യാനമായ നബി(സ)യുടെ സുന്നത്തും പഠിക്കുകയും പകർത്തുകയും ചെയ്യുക.