ഉമർ ഖാദിയും നുണക്കഥകളും

ഉമർ ഖാദിയും നുണക്കഥകളും

സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന കള്ളക്കഥകളിൽ
പ്രചാരം നേടിയ ഒന്ന്…

ആരാണ് വെളിയങ്കോട് ഉമർ ഖാളി…?
അദ്ദേഹവുമായി ബന്ധപ്പെട്ട കഥയുടെ വസ്തുതയെന്ത്?
മദീനയിലെ റൗളയിൽ ചെന്നപ്പോ അകത്തു കയറ്റാതെ ആട്ടി വിട്ട
ശേഷം അറബിയിൽ ആശയസമ്പുഷ്ടമായ വരികൾ പാടിയതു
കാരണം റൗളയുടെ വാതിൽ തുറക്കുകയും അങ്ങനെ
ഉമർ ഖാളി അകത്ത് കയറി റൗള സിയാറത്ത് ചെയ്തു..!!!!

ഇതിന്റെ വാലു പോലെ ചിലർ മറ്റൊന്നു കൂടി പരത്തുകയാണ്..
ഉമർ ഖാളിയെ ആദരിച്ച് കൊണ്ട് മക്കത്ത് ഖബർ സ്ഥാന്റെ
അടുത്തുള്ള റോഡിനു അദ്ദേഹത്തിന്റെ പേരു കൊടുത്തിരിക്കുന്നു
പോലും!!!!

യഥാർഥത്തിൽ ആ റോഡിനു( ശാരിഉ ഉമർ ഖാളി) പേരു കൊടുത്തത്
അദ്ദേഹത്തിന്റെ പേരിലല്ല – അത് അവിടത്തെ ഒരു എഞ്ചിനീയറുടെ
പേരാണ്…( നെറ്റിൽ ഒന്ന് തപ്പുകയേ വേണ്ടൂ )
NB :- ഇങ്ങനെ പടച്ചു വിടുന്നവർക്ക് അൽപ്പം സ്ഥല കാല
ബോധമുണ്ടാക്കുന്നത് നന്ന്….
( അതില്ലാത്തതു കൊണ്ടാണല്ലോ ഇങ്ങനത്തെ പണിക്ക് നിൽക്കുന്നത്)

ഒന്ന് വിശദമാക്കിയാൽ….
റൗള എന്നാൽ എന്താണെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
ഹജ്ജിനു പോകുന്ന ആർക്കും റൗളയിൽ കയറാൻ പറ്റും.

ما بين بيتي ومنبري روضة من رياض الجنة –
എന്റെ വീടിന്റെയും മിമ്പറിന്റേയും ഇടയിലുള്ള സ്ഥലം അത്
സ്വർഗത്തിലെ തോപ്പിൽ പെട്ട തോപ്പാണ്.

റൗള എന്നാൽ നബി (സ്വ ) ഖബർ അല്ല…
( പോസ്റ്റ് ചെയ്തവർ ചിലപ്പോ അതായിരിക്കും ഉദ്ദേശിച്ചത് ഒരു പക്ഷേ )
നബി (സ്വ) യുടെ ഖബർ – അവിടെ വാതിലോ ചങ്ങല കൊണ്ട്
പൂട്ടിയതായോ കാണാൻ പറ്റില്ല…
(സ്വഹീഹ് ബുഖാരിയുടെ ശറഹിൽ ഇമാം ഇബ്നു ഹജർ അസ്ക്കലാനി
സ്വഹീഹ് മുസ്ലിമിന്റെ ശറഹിൽ – ഇമാം നവവി,
വഫാഇൽ ഇമാം സംഹൂദി)
കൂടാതെ പലരും രേഖപ്പെടുത്തിയത് നമുക്ക് കാണാം.
നബി (സ്വ) യുടെ ഖബറിന്റെ ചരിത്രം വായിച്ചാൽ മനസ്സിലാകും
എങ്ങനെയാണ് അവിടെ മതിൽ വന്നതെന്നും വാതിൽ ഉണ്ടോ
ഇല്ലേ എന്നും…
എന്നൊക്കെ ആളുകൾ ആ ഖബർ കണ്ടു എന്നും
എങ്ങനെയാണ് അത് കാണാൻ പറ്റിയതെന്നും
വഫാഉൽ വഫാ വായിച്ചാൽ മനസ്സിലാകും…
( ഇമാം സംഹൂദി കണ്ടു എന്ന് പറഞ്ഞു – തീ പിടുത്തതിൽ മതിലിന്റെ
ഒരു ഭാഗം തകർന്ന സമയത്ത് – ആ വർഷം തന്നെ ആ മതിൽ പുനർ
നിർമ്മിച്ചു)

ശേഷം ഇന്നു വരെ ആരും നബി (സ്വ) യുടെ ഖബർ നേരിൽ കണ്ടിട്ടില്ല.
മദീനത്തു ജീവിച്ച ഇമാം മാലിക് (റ) അടക്കം ഒരു ഇമാമും ഞാൻ
ഖബർ കണ്ടു എന്ന് പറഞ്ഞിട്ടില്ല.
സത്യാവസ്ഥ ഇതാണെന്നിരിക്കെ…
ഉമർ ഖാളിക്ക് ഇങ്ങനെ സാധിച്ചു എങ്കിൽ മദീനാ ചരിത്രത്തിൽ അത്
രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും…
ഇതിനൊരു തെളിവില്ലാ എന്നതും പച്ച സത്യമാണ്.
രിഫാഇ മാലയിലും മറ്റും പറയുന്ന പോരിശയാക്കപ്പെട്ട കഥകളും അവ
എവിടെ രേഖപ്പെടുത്തപ്പെട്ടു…??
തെളിവിന്റെ പിൻ’ബലമില്ലാത്ത ഇത്തരം കള്ളക്കഥകൾ
വിശ്വസിക്കാതെ പ്രമാണങ്ങളുടെ പിൻ’,ബലമുള്ളവ മാത്രം
വിശ്വസിക്കുക…
സത്യം സത്യമായി മനസ്സിലാക്കാനും പിൻപറ്റാനും
അല്ലാഹു അനുഗ്രഹിക്കട്ടെ…