സുഹൃത്തെ…..താങ്കൾ ജനിച്ചിട്ട് എത്ര വർഷമായി..?
ജനിക്കുന്നതിനു മുൻപ് താങ്കൾ എവിടെയായിരുന്നു..?
അന്ന് താങ്കളുടെ പേര്..?
വിലാസം.. ?
ഒന്നുമില്ലായിരുന്നു…
പണ്ട് പണ്ട് ഒരു നിമിഷം ഒരു ബീജകണം യാത്ര തുടങ്ങി..!
അണ്ഡവാഹിനിക്കുഴലിലെ ഇന്ദ്രിയ
ബിന്ദുവായി അത് പതിയെ നീങ്ങി…!
ഗർഭഗ്രഹത്തിന്റെ സങ്കീർണതകൾ കടന്ന് ഭൂമിയിൽ എത്തി..!
വളർന്നു.. വലുതായി..!
കണ്ടാൽ അറക്കുന്ന കണ്ണിനു പോലും ഗോചരമല്ലാത്ത അന്നത്തെ ആ ഇന്ദ്രിയ ബിന്ദുവാണ് ഇപ്പോൾ താങ്കൾ…!

ആരാണ് നമ്മെ ഇവിടെ എത്തിച്ചത്?
“മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ
ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും
നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ
നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു”.(76:1,2)
സുഹൃത്തെ, താങ്കൾക്ക്
ഒരു മണി ഓർഡർ വന്നു എന്നു കരുതുക…, ആളറിയാത്ത
മണി ഓർഡർ,….
അത് അയച്ച വ്യക്തിയെ
അറിയാൻ ഒരു കൗതുകം കാണില്ലേ..?
കണ്ടെത്തിയാൽ പണം തന്നതിന്റെ കാരണം ചോദിക്കില്ലേ..?
ഒരു താങ്ക്സ് പറയില്ലേ?
എങ്കിൽ
മനോഹരമായ ബലിഷ്ടമായ ഈ ശരീരം നിർമിച്ച ആ ശക്തിയെ അന്വേഷിച്ചിട്ടുണ്ടോ..?
പടച്ചത് എന്തിനാണെന്ന് പഠിച്ചിട്ടുണ്ടോ..?
താങ്ക്സ് പറയണമെന്ന് തോന്നിയിട്ടുണ്ടോ..?