ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ….
മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം…?
തലച്ചോർ…
490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!
1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങൾ ശേഖരിക്കാം..!
ബ്രെയ്നിന്റെ നിർദേശങ്ങൾ 170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേക്കാൾ അതിവേഗം..!
ഒരു സെക്കന്റിൽ “1 ലക്ഷം” സന്ദേശങ്ങൾ…!
ശ്വാസം, രക്ത പ്രവാഹം,വിശപ്പ്, ദാഹം,അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം പോലും തലച്ചോർ നിയന്ത്രിക്കുന്നു..!
നമ്മുടെ മസ്തിഷ്കം 25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!
ഒരു ബൾബിന് പ്രകാശിക്കാനുള്ള പവർ…!
ഭാരം 1.3 കിലോഗ്രാം മാത്രം… !
വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും!
ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?
ഹൃദയം
1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..!
അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ …!
ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു!
ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യൻ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു…!
60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം..!
ആരാണ് ഇതിന്റെ ഉടമസ്ഥൻ?
അവനോട് നമുക്ക് കടപ്പാടില്ലെ?
രക്തക്കുഴലുകൾ
ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം 96560 കിലോമീറ്റർ..!
ഭൂമിയുടെ ചുറ്റളവ് 40075 കിലോമീറ്റർ…!
അഥവാ ഒരൊറ്റ മനുഷ്യ ശരീരത്തിലെ രക്തക്കുഴലുകൾക്ക്
തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…!
എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?
ശ്വാസ കോശം
രക്തക്കുഴലുകളിൽ ഓക്സിജൻ എത്തിക്കലാണ് ധർമ്മം… !
കാഴ്ചയിൽ ഏതാനും സെന്റീമീറ്റർ മാത്രം..! എന്നാൽ
ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി…!
ആരാണിത് ചിട്ടപ്പെടുത്തിയത്?
ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ…?
കിഡ്നി
രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു….
എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു..
ആമാശയം
ദഹന പ്രക്രിയയാണ് ജോലി…!
ദഹനത്തെ സഹായിക്കാൻ അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക് ആസിഡുകൾ ഇവിടെ ധാരാളം..!
ഈ ആസിഡുകൾക്ക് ഒരു ബ്ലേഡിനെ പോലും നശിപ്പിക്കാൻ കഴിയും..! എന്നാൽ ആമാശയം ഇതിൽ
നിന്നും സംരക്ഷിക്കപ്പെടുന്നു…!? കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..!
ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം..!
കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന ആ സംരക്ഷകൻ പോരേ നമുക്ക്?
ഡി.എൻ.എ
ഏറ്റവും വലിയ വിവര ശേഖരണി..!
മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!
ഓരോ കോശത്തിലും ഒരു ഡി.എൻ.എ..!
ഒരോ ഡി.എൻ.എ യിലും ആയിരം വോള്യം പുസ്തകങ്ങൾ..!
ഒരോ പുസ്തകത്തിലും ഒരു ലക്ഷം പേജുകൾ..!
നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?
അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?
സുഹൃത്തെ…
താങ്കൾ ഈ ഭൂമിയിൽ നിലനിൽക്കാൻ ഒരോ നിമിഷവും
കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!
ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?
നിലവിൽ പലരും നമിക്കുന്ന രൂപങ്ങളും പ്രതിമകളും
മനുഷ്യദൈവങ്ങളുമോ? ശ്രീ കൃഷ്ണൻ? യേശു?
ഇവരൊന്നുമല്ല..
കാരണം, ഈ സംവിധാനങ്ങളെല്ലാം അവർക്കും അവരുടെ കൂടെയുളളവർക്കും ഉണ്ടായിരുന്നില്ലെ?
ആ സ്രഷ്ടാവിനു അറബിയിൽ പറയുന്ന പേരാണ് “അല്ലാഹു…”
■ഏകനാണവൻ , പിതാവല്ല , പുത്രനല്ല ,
■അവനു തുല്യനായി ആരുമില്ല,
■അറിവിനും കഴിവിനും പരിധിയുമില്ല,
■ഉറക്കവും മയക്കവുമില്ല,
■ജനനമില്ല, മരണമില്ല,
■പ്രതിമയും രൂപവുമില്ല,
■സൂര്യന്റെയും ചന്ദ്രന്റെയും അഗ്നിയുടെയും ഉടമ,
■പശുവിന്റെ പാമ്പിന്റെ സ്രഷ്ടാവ്,
■ശൈഖിന്റേയും വലിയ്യിന്റേയും റബ്ബ്….
“അവനു പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവർ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.”(35:13 )
കാതോർക്കുക….
സുഹൃത്തെ,
അന്ന് യാത്ര തുടങ്ങിയ ബീജകണത്തിൽ നിന്ന് താങ്കൾ എന്ന വ്യക്തിയെ ഒരുക്കിയവന്റെ വാക്കുകൾക്ക് നാം കാതോർക്കേണ്ടേ..?
ഖുർആൻ സ്രഷ്ടാവിന്റെ സംസാരമാണ്,
★മനുഷ്യന്റെ വഴികാട്ടി, ★വൈരുദ്ധ്യങ്ങളില്ലാത്ത ഗ്രന്ഥം…!
★നിസ്സംശയം സമ്പൂർണമായും ദൈവികമായ ഏക മതഗ്രന്ഥം..
★മനസ്സുകളെ മാറ്റി മറിക്കുന്ന വചനശേഖരം…
★ശാസ്ത്ര പരാമർശങ്ങളെല്ലാം നൂറു ശതമാനം സത്യം..
→ആ ഗ്രന്ഥം മാനവതക്ക് പഠിപ്പിച്ചു കൊടുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് നബി ( സ്വ ).
→നിരക്ഷരൻ, അനാഥൻ, ഉപജീവനത്തിനു ആടിനെ മേയ്ച്ച ഇടയൻ.
→പക്ഷേ മനുഷ്യരാശിയോടദ്ദേഹം സംസാരിച്ച കാര്യങ്ങൾ ഒന്നു പോലും പിഴച്ചില്ല,
ശാസ്ത്രം, സാഹിത്യം,നിയമം, നീതി, കുടുംബം, സമൂഹം തുടങ്ങി മുഴുവൻ മേഖലകളിലും അദ്ദേഹം പഠിപ്പിച്ച പാഠങ്ങൾ മനുഷ്യനെ മാറ്റി മറിച്ചു ,
↑ ഭൗതികവും ആത്മീയവുമായ പുരോഗതിക്ക് കാരണമായി,
↑ആറാം നൂറ്റാണ്ടിലെ അറബിയോട് സംസാരിച്ച കാര്യങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഗവേഷകനേയും അത്ഭുതപ്പെടുത്തി.
കാരണം..!
മുഹമ്മദ് നബി ( സ്വ ) മതമായി പറഞ്ഞതൊന്നും സ്വാഭിഷ്ടപ്രകാരമായിരുന്നില്ല, മറിച്ച് നമ്മുടെ സൃഷ്ടിപ്പിന്റെയും സങ്കീർണ്ണമായ സംവിധാനങ്ങളുടെയും പിന്നിലെ ശക്തിയുടേതായിരുന്നു.
അതെ പ്രപഞ്ച നിർമാതാവിന്റെ വചനങ്ങൾ.
ഖുർആൻ ദൈവികം:-
ടൊറോണ്ടോ യൂണിവേഴ്സിറ്റിയിലെ അനാട്ടമി വിഭാഗം പ്രൊഫസർ ഡോ: കീത്ത് മൂർ മൈക്രോസ്കോപ്പിനു മുന്നിലിരുന്ന് ഖുർആൻ നടത്തിയ ഭ്രൂണശാസ്ത്ര പരാമർശങ്ങളുടെ കൃത്യത കണ്ട് അത്ഭുതം കൂറി…!!
” അലഖ ” എന്ന അറബി വാക്കാണ് ഭ്രൂണാവസ്ഥക്ക് ഖുർആൻ പ്രയോഗിച്ചത്, അലഖ എന്നാൽ അട്ട എന്നാണ് അർത്ഥം.
☑പ്രകൃതം കൊണ്ടും രൂപം കൊണ്ടും ഭ്രൂണാവസ്ഥയോട് ഏറ്റവും ചേർന്ന അവസ്ഥയാണിത്.
☑രക്തം ഊറ്റിക്കുടിക്കുന്ന പ്രകൃതമാണ് അട്ടക്കുളളത്.
☑ഈ അവസ്ഥയിൽ ഭ്രൂണത്തിന്റെ രൂപം അട്ടക്ക് സമമായിരിക്കും.
ഇതെല്ലാം അറിയുന്ന ഡോ: കീത്ത് മൂർ അത്ഭുതപ്പെട്ട് ഇപ്രകാരം പറഞ്ഞു : ആറാം നൂറ്റാണ്ടിലെ വ്യക്തിക്ക് സ്വയം പറയാൻ കഴിയുന്നതല്ല ഈ കാര്യങ്ങളൊന്നും. ഗർഭ ഗ്രഹത്തിൽ മനുഷ്യ സൃഷ്ടി നടത്തുന്ന ദൈവം മുഹമ്മദിനെ അറിയിച്ചത് തന്നെയാകും ഇതെല്ലാം എന്നെനിക്ക് മനസ്സിലായി “.
സ്രഷ്ടാവിന്റെ വചനങ്ങൾ താങ്കളെ പുതിയൊരു മനുഷ്യനാക്കും,..
കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് പോലെ അത് മസ്തിഷ്കത്തെ കീഴ്പെടുത്തും ,..
ആ വചനങ്ങൾ കണ്ണിലും കാതിലും ഹൃദയത്തിലും പുതിയ പ്രഭ പരത്തും, ഇരട്ട മുഖം , തിന്മ പുരണ്ട മനസ്സ് , അശാന്തി നിറഞ്ഞ കുടുംബം, മദ്യം,മയക്കുമരുന്ന് തുടങ്ങി ഇരുട്ടിന്റെ അപശബ്ദങ്ങൾ കെട്ടടങ്ങും.
” തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങൾ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു ” (17:09)
▶ സുഹൃത്തേ , നിർബന്ധിത മത പരിവർത്തനം നിഷിദ്ധമാക്കിയ മത ഗ്രന്ഥം ( 2:256)
▶ഒരു വ്യക്തിയെ അന്യായമായി കൊല്ലുന്നത് സർവ മനുഷ്യരേയും കൊല്ലുന്നതിനു തുല്യമാണെന്ന് പഠിപ്പിച്ച ഗ്രന്ഥം ( 5:32)
▶ഒരാൾക്ക് ജീവിതം നൽകിയാൽ മനുഷ്യർക്ക് മുഴുവൻ ജീവൻ നൽകുന്നതിനു തുല്യമാണെന്നരുളിയ മഹാ ഗ്രന്ഥം (5:32)
▶പണക്കാരന്റെ വിയർപ്പിൽ ദരിദ്രനു രണ്ടര ശതമാനം അവകാശമാക്കിയ ഗ്രന്ഥം ( 9:34)
▶മാതാപിതാക്കളുടെ സംരക്ഷണത്തെക്കുറിച്ച് പഠിപ്പിച്ച ഗ്രന്ഥം ( 19:23)
▶ദമ്പതികളുടെ കടമകളെ കുറിച്ച് സംസാരിച്ച ഗ്രന്ഥം (30:20)
▶വർണവെറിയേയും ജാതിപ്പോരിനെയും നിരാകരിച്ച ഗ്രന്ഥം (49:13)
▶ഇതര മതസ്ഥരുടെ ദൈവങ്ങളെ ചീത്ത വിളിക്കരുതെന്നു
പഠിപ്പിച്ച ഗ്രന്ഥം (6:108)
▶സഹജീവിയെ ദുഷിച്ച് പറയുന്നത് ശവം തിന്നുന്നതിനു തുല്യമാണെന്ന് ഉണർത്തിയ ഗ്രന്ഥം (49:12)
ഇത്തരം സാരോപദേശങ്ങൾ കൊണ്ട് മാനവികതക്ക് വഴി കാണിച്ച ദൈവിക ഗ്രന്ഥവും, അത്, വഴിയും വെളിച്ചവുമായി സ്വീകരിക്കുന്ന വിശ്വാസികൾ അരാജകത്വങ്ങൾക്ക് അരങ്ങൊരുക്കുകയില്ല.
ISIS പോലെയുള്ള നിഗൂഡ കൊലയാളി സംഘങ്ങളെ അംഗീകരിക്കുകയില്ല, ഇതെല്ലാം സിയോണിസ്റ്റ് ഗൂഢാലോചനയാണെന്ന് അവർ തിരിച്ചറിയുകയും ചെയ്യും.
അവർ പഠിച്ച ജിഹാദ് ഗൊറില്ലാ യുദ്ധമല്ല, മറിച്ച് സഹജീവികൾക്ക് സമർപ്പിക്കലും ദേഹേച്ഛയെ നിയന്ത്രിക്കലുമാണ് അവർ പഠിച്ച ജിഹാദ്.
മരണം…!!!
ക്ഷണിക്കപ്പെടാത്ത അതിഥി..!!
പണക്കാരനും പണിക്കാരനും രാജാവും പ്രജയും ഒരു പോലെ അനുഭവിക്കുന്ന പ്രതിസന്ധി…!!
സെക്കന്റുകൾ കൊഴിഞ്ഞു വീഴുന്നത് ആ അതിഥിയെ തേടിയാണ്…!!
അപ്രതീക്ഷിത നിമിഷത്തിൽ അത് കടന്നെത്തുന്നു…!!
സ്വപ്നങ്ങളെ അത് കടന്നാക്രമിക്കുന്നു…!!
മരണം ജീവിതാന്ത്യമോ..???
“മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.”(75:3,4)
സുഹൃത്തേ ഈ കുറിപ്പിന്റെ വായന തീരുമ്പോൾ ആദ്യപാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ആവർത്തിച്ച് വായിക്കുക.
അവർണനീയ രീതിയിൽ മനുഷ്യനെ ആസൂത്രണം ചെയ്തവൻ മണ്ണിൽ നിന്ന് പുനഃസൃഷ്ടിക്കുകയില്ലെന്ന് ഇനിയും താങ്കൾ വിശ്വസിക്കുന്നുണ്ടോ…?
“നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക.
എന്നിട്ട് ഓരോരുത്തര്‍ക്കും അവരവർ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.”(2:281)
തിരുത്താനും തിരിച്ചറിയാനും…
അല്ലാഹു അനുഗ്രഹിക്കട്ടെ..
ആമീൻ…….