ഇസ്‌ലാമിക് പാരന്റിംഗ്: പ്രാധാന്യവും ലക്ഷ്യവും​

ഇസ്‌ലാമിക് പാരന്റിംഗ്: പ്രാധാന്യവും ലക്ഷ്യവും

‘പാരന്റിംഗ്’ എന്ന പദം ഏറെ ശ്രദ്ധേയമാണ്. വിദ്യാസമ്പന്നരും അല്ലാത്തവരുമായി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന എല്ലാവരും ഒരുപോലെ ശ്രദ്ധിക്കുന്ന മേഖലയായി അത് മാറിയിരിക്കുന്നു. ഈ വിഷയത്തിലിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുടെയും പരിശീലന ക്ലാസ്സുകളുടെയും ആധിക്യവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. കടുത്ത മത്സരം നിറഞ്ഞ ജീവിതാവസരങ്ങളിലെവിടെയങ്കിലും ഭേദപ്പെട്ട ഇരിപ്പിടവും അല്‍പം ഉയര്‍ച്ചയും നേടാന്‍ ശ്രദ്ധയും ആസൂത്രണവും പരിശീലനവും ആവശ്യമുള്ള ഒരു മേഖലയായി പാരന്റിംഗ് മാറിയത് അത്ഭുതമില്ല. വിജയവും മികവും യാന്ത്രികമായി വന്നെത്തുന്ന യാദൃച്ഛികതയല്ല, സമയവും സന്ദര്‍ഭവും നോക്കി കുഞ്ഞിന്റെ ജീവിതാരംഭം മുതല്‍ ശ്രദ്ധയോടെ പ്രയോഗിക്കേണ്ട ദൗത്യമാണ് പാരന്റിംഗ് എന്ന തിരിച്ചറിവ് അതിന്റെ സൂത്രവാക്യങ്ങളെ തേടാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നു.

ഭൗതികലോകത്തെ ചെറിയ കാലയളവിനുള്ളില്‍ നേടാന്‍ സാധ്യതയുള്ള വിജയത്തിനും മികവിനും ഉതകുന്ന ശിക്ഷണമാണ് പാരന്റിംഗ് എങ്കില്‍ ഇസ്‌ലാമിക് പാരന്റിംഗ് ആ പരിമിതമായ അതിര്‍ത്തിക്കപ്പുറത്തേക്ക് നീണ്ട് കടക്കുന്നതാണ്.

എന്താണ് ഇസ്‌ലാമിക് പാരന്റിംഗ്?

ഒരു മനുഷ്യനെ അതിന്റെ പൂര്‍ണതയില്‍ അല്ലാഹുവിന്റെ സമര്‍പ്പിതനായ അടിമയായി തീരാന്‍ ആവശ്യമായ രീതിയില്‍ സ്രഷ്ടാവിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചും പരിശിലീപ്പിച്ചും രക്ഷിതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് നല്‍കുന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇസ്‌ലാമിക് പാരന്റിംഗ്. ‘എല്ലാ കുഞ്ഞുങ്ങളും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. അവരുടെ മാതാപിതാക്കളാണ് അവരെ ജൂതനോ തീയാരാധകനോ ക്രിസ്ത്യനോ ആക്കുന്നത്’ എന്ന നബിവചനം ശ്രദ്ധേയമാണ്.

ഇസ്‌ലാമിക് പാരന്റിംഗ് കേവലം ഭൗതിക ജീവിതത്തിലെ ചില്ലറ വിജയത്തിനല്ല. മറിച്ച്, ഈ ജീവിതത്തില്‍ സുരക്ഷയും സമാധാനവും അനുഭവിക്കാന്‍ കഴിയുന്നതോടൊപ്പം ശാശ്വത ജീവിതത്തിലെ സ്വര്‍ഗ പ്രവേശനവും നരകമോചനവും കൂടി സാധ്യമാക്കുന്ന ദൗത്യമാണ്.

അല്ലാഹു പറഞ്ഞു: ”സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും.”(സൂറതുത്തഹ്‌രീം: 6).

ഈ ഭാരിച്ച ദൗത്യം നിര്‍വഹിക്കാന്‍ അല്ലാഹു കേവലം ഒരു രാജകല്‍പന പുറപ്പെടുവിക്കുകയല്ല ചെയ്തത്. മറിച്ച്, അവ പ്രയാസരഹിതമായി നിര്‍വഹിക്കാന്‍ ആവശ്യമായ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും മാതൃകയും അവതരിപ്പിച്ച് തന്നിട്ടുണ്ട്. അവ അവധാനതയോടെ പഠിച്ചും പഠിപ്പിച്ചും ക്ഷമയോടും ആസൂത്രണത്തോടും ഒപ്പം നിരന്തര പ്രാര്‍ഥനയോടും കൂടി നിര്‍വഹിക്കേണ്ട ജോലിയാണ് ഇസ്‌ലാമിക് പാരന്റിംഗ്.

ലക്ഷ്യം നിര്‍ണയിക്കുക

ഏതൊരു ദീര്‍ഘകാല പദ്ധതിക്കും അതിന്റെ ലക്ഷ്യവും നിയോഗവും നിര്‍ണയിക്കേണ്ടതുണ്ട്. ഇസ്‌ലാമിക് പാരന്റിംഗിന്റെപ്രഥമ ലക്ഷ്യം ഉത്തമ പൗരനെ(വലദുന്‍ സ്വാലിഹ്) സൃഷ്ടിക്കലാണ്. ഏറ്റവും വലിയ ലക്ഷ്യമാവട്ടെ മുത്തഖീങ്ങളുടെ(സൂക്ഷ്മാലുക്കളുടെ) നേതൃഗുണമുള്ള ഒരു മനുഷ്യന്റെ നിര്‍മിതിയും. മരണശേഷം അവശേഷിക്കുന്ന കര്‍മങ്ങളിലൊന്നായി പ്രവാചകന്‍ എണ്ണിപ്പറഞ്ഞത് മരണപ്പെട്ടവന് വേണ്ടി പ്രാര്‍ഥിക്കുന്ന സ്വാലിഹായ സന്താനമാണ്. കൃത്യമായ ആസൂത്രണവും പരിശ്രമവും ക്ഷമയോടെ നിലനിര്‍ത്തുന്ന ഒരു രക്ഷിതാവിന് ഉയര്‍ന്ന ഫലങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. പരമകാരുണികന്റെ നല്ലവരായ ദാസന്‍മാരുടെ (ഇബാദു റഹ്മാന്‍) ഗുണങ്ങള്‍ വിശദീകരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞതിലൊന്ന് മുത്തഖീങ്ങളുടെ നേതൃത്വത്തിലെത്താന്‍ പ്രാര്‍ഥിക്കുന്ന സംസ്‌കാരത്തെയാണ്. പ്രാര്‍ഥന കഠിനാധ്വാനത്തിന്റെ ബാക്കിപത്രമാണല്ലോ?

ചുരുക്കത്തില്‍, ‘വലദുന്‍ സ്വാലിഹി’ന്റെയും ‘ഇമാമുന്‍ മുത്തഖി’ന്റെയും ഇടയില്‍ എവിടെയെങ്കിലും ഒരു ഇരിപ്പിടം ലഭിക്കുവാന്‍ യോഗ്യതയുള്ള മുസ്‌ലിമിനെ രൂപപ്പെടുത്തുന്ന ബൃഹദ് പദ്ധതിയാണ് ഇസ്‌ലാമിക് പാരന്റിംഗ്. അതിന്റെ സൂത്രവാക്യങ്ങള്‍ നാം അന്വേഷിക്കേണ്ടത് മരണാനന്തരജീവിതം തന്നെ അംഗീകരിക്കാത്ത വിദഗ്ധന്‍മാരുടെ പുസ്തകങ്ങളിലോ പരിശീലന ക്ലാസ്സുകളിലോ അല്ല മറിച്ച്, മനുഷ്യശരീരത്തിന്റെയും മനസ്സിന്റെയും സംവിധായകനായ സ്രഷ്ടാവിന്റെ വേദഗ്രന്ഥത്തിലും അവന്റെ ദൂതന്റെ ജീവിതസന്ദേശങ്ങളിലും അവയില്‍ നിന്ന് വെളിച്ചം സ്വീകരിച്ച സച്ചരിതരായ മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങളില്‍ നിന്നുമാവണം. ആ വഴിയിലൂടെയുള്ള അന്വേഷണയാത്രയാണ് ഈ പംക്തിയിലൂടെ ഉദ്ദേശിക്കുന്നത്.

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

(അമേരിക്കന്‍ ക്രിയേറ്റിവിറ്റി അക്കാദമിയിലെ ഫാക്കല്‍റ്റിയാണ് ലേഖകന്‍)

ഹദീസ് – 20

ഹദീസ് - 20

റസൂൽ (സ) പറയുന്നതായി ഞാൻ കേട്ടു: “ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന് അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പേ അല്ലാഹു സൃഷ്ടികളുടെ കണക്കുകൾ (ക്വദ്റുകൾ) എഴുതി വെച്ചു.” (മുസ്ലിം: 6842)

അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ് (റ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുല്ലാഹി ബ്നു അംറു ബൽ ആസ് അസ്സഹ്മി അൽകുറശി, മരണം ഹിജ്റ: 63.
– സൃഷ്ടികളുടെ വിധിനിർണ്ണയങ്ങൾ അവരെ സൃഷ്ടിക്കുന്നതി ന് മുമ്പേ അല്ലാഹു രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. വിധി വിശ്വാ സത്തിൽ പെട്ട കാര്യമാണിത്. മുഴുവൻ മുസ്ലീംകളും ക്വദ റിൽ വിശ്വസിക്കണം എന്നത് അവർക്ക് നിർബന്ധമാണ്.

അല്ലാഹു പറയുന്നു: “ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അ തിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയിൽ ഉൾപെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവെസംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു”. (അൽഹദീദ്:22)

– ഈ പ്രപഞ്ചത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ രേഖപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അവന്റെ അറിവോട് കൂടിയാണ്.
– ക്വദറിന്റെ ഘട്ടങ്ങൾ നാലെണ്ണമാണ്. ഇത് മനസ്സിലാക്കിയാൽ ക്വദറിലുള്ള കുറേ സംശയങ്ങൾക്ക് പരിഹാരമാകും.
അവ:
ഒന്ന് : ജ്ഞാനം
രണ്ട് : രേഖപ്പെടുത്തൽ
മുന്ന് : ഉദ്ദേശം
നാല്: സൃഷ്ടിപ്പ്
– ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല കാര്യങ്ങളെ കുറിച്ചും അറിവുള്ളവനാണ് അല്ലാഹു. ഓരോ വസ്തുക്കളേയും സൃഷ്ടിക്കുന്നതിന് മുമ്പേ അല്ലാഹുവിന് ആ കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ട്. ആ അറിവ് അനുസരിച്ചാണ് ഓരോ വസ്തുവിനെ കുറിച്ചും അല്ലാഹു എഴുതിവെച്ചത്. വഴിപിഴക്കുന്ന ആളുകൾ; അവർ വഴി തെറ്റിയ ജീവിതമാണ് നയിക്കുക എന്ന് അല്ലാഹുവിന് മുന്നേ തന്നെയുള്ള അറിവുണ്ട്. അതവൻ എഴുതി വെച്ചിരിക്കുന്നു. അന്യായമായി ആരെയും വഴി തെറ്റിക്കുക എന്നത് അല്ലാഹു ചെയ്യുന്നില്ല.
– അല്ലാഹുവിന്റെ അറിവിന്റെ അടിസ്ഥാനത്തിൽ ഓരോന്നി നെ കുറിച്ചും അല്ലാഹു ലൗഹുൽ മഹ്ഫൂദിൽ രേഖപ്പെടു ത്തി വെച്ചു. ഈ കാര്യമാണ് ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിക്കുന്നതിന് അമ്പതിനായിരം വർഷം മുമ്പ് എഴുതി വെച്ചു എന്ന് പറഞ്ഞത്. ഈ എഴുതി വെച്ച കാര്യങ്ങൾ അല്ലാഹു ഉദ്ദേശിക്കുന്നതിനനുസരിച്ച് അല്ലാഹു നടപ്പിൽ വരു ത്തുന്നു. അല്ലാഹു ഉദ്ദേശിക്കുന്നത് ലോകത്ത് സംഭവിക്കും, അല്ലാഹു ഉദ്ദേശിക്കാത്തത് സംഭവിക്കില്ല. സൃഷ്ടിപ്പ് എന്നഘട്ടം ഇതിലെ നാലമത്തേതാണ്.
– നമുക്ക് സംഭവിക്കുന്ന ഏത് കാര്യവും, അത് നൻമയാണങ്കിലും, തിൻമയാണെങ്കിലും അല്ലാഹുവിന്റെ വിധിയനുസരിച്ച് മാത്രമാണെന്ന് ആശ്വസിക്കാൻ നമുക്ക് സാധിക്കണം.

ഹദീസ് – 19

ഹദീസ് - 19

“കേട്ടതെ ല്ലാം പറയൽ ഒരു മനുഷ്യന് കളവിന് മതിയായതാണ്.” (മുസ് ലിം:8)

അബൂഹുറൈറച്ചു (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57.
– കളവ് പറയലും കളവ് പ്രചരിപ്പിക്കലും മതത്തിൽ അപകട മുള്ള കാര്യമാണ്. നാട്ടിൽ കേട്ടത് മുഴുവൻ പാടി നടക്കുന്ന സ്വഭാവം ചിലർക്കുണ്ട്. അവർ മനസ്സിലാക്കേണ്ട ഒരു കുർആനിക വചനം നോക്കൂ:
“സത്യവിശ്വാസികളേ, ഒരു അധർമകാരി വല്ല വാർത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങളതിനെപ്പറ്റി വ്യക്തമാ യി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങൾ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേ രിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേ ണ്ടി”. (ഹുജുറാത്ത്:6).
– കേട്ടത് മുഴുവൻ പ്രചരിപ്പിക്കരുത്. അങ്ങനെ ചെയ്താൽ ചിലപ്പോൾ ഖേദിക്കേണ്ട അവസ്ഥ വന്നേക്കാം. നെറ്റിലും, സോഷ്യൽ മീഡിയയിലും ഓരോന്ന് ഷെയർ ചെയ്യുമ്പോഴും നാം നല്ലോണം സൂക്ഷിക്കേണ്ടതുണ്ട്.
അല്ലാഹു നമ്മിൽ നിന്ന് വെറുക്കുന്ന മൂന്ന് കാര്യങ്ങളിൽ ഒന്നാണ് “പറഞ്ഞു, പറയപ്പെട്ടു’ എന്നിങ്ങനെയുള്ള വാർത്ത കൾ പ്രചരിപ്പിക്കൽ.
ഈ ഹദീസിന്റെ ആശയം മൂന്ന് രൂപത്തിൽ മനസ്സിലാക്കാം:
ഒന്ന്: സംസാരം അധികരിപ്പിക്കുന്നത് വിലക്കുന്നതിലേക്കുള്ള സൂചന (ഹദീസിലുണ്ട്), കാരണം സംസാരം അധികരിപ്പിക്കൽ തെറ്റിലേക്ക് എത്താൻ കാരണമാകും.
രണ്ട്: ഒരാൾ ഇങ്ങനെ പറഞ്ഞു, ഇങ്ങനെ പറയപ്പെട്ടു എന്നിങ്ങ നെയുള്ള വൈയക്തിക സംസാരങ്ങൾ അധികരിപ്പിക്കുന്നതിനെ തൊട്ടുള്ള വിലക്കൽ.
മൂന്ന്: മതപരമായ കാര്യങ്ങൾ ഒരാൾ ഇങ്ങനെ പറഞ്ഞു, മറ്റെയാൾ ഇങ്ങനെ പറയുന്നത് കേട്ടു എന്നിങ്ങനെയുള്ള സംസാര ങ്ങൾ വിലക്കൽ. ഇത് അധികരിപ്പിക്കൽ മതവിഷയങ്ങൾ തെറ്റായി പ്രചരിക്കാൻ കാരണമാകും.
– കിംവദന്തികളെ നന്നായി സൂക്ഷിക്കേണ്ടതുണ്ട്. പ്രത്യേകി ച്ചും ഫിതയുടെ കാലത്ത്. കിംവദന്തികൾ ധാരാളം അപക ടങ്ങൾ ഉണ്ടാക്കിയതായി ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. അത്തരം കാര്യങ്ങളുമായി അടുക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം.

ഹദീസ് – 18

ഹദീസ് - 18

“നബി (സ) പറയുതായി ഞാൻ കേട്ടിട്ടുണ്ട് : കിസ്ത്യാനികൾ ഇബ് നു മർയമിനെ അമിതമായി പുകഴ്ത്തിയ പോലെ നിങ്ങൾ എന്നെ അമിതമാ യി പുകഴ്ത്തരുത്. നിശ്ചയം ഞാൻ അവന്റെ അടിമയാണ്, ആയതിനാൽ അല്ലാഹുവിന്റെ അടിമ എന്നും അവന്റെ റസൂൽ എന്നും നിങ്ങൾ ( എന്നെ) പറഞ്ഞ് കൊള്ളുക.” (ബുഖാരി:3445)

ഉമർ (റ) മിമ്പറിൽ വെച്ച് പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അമീറുൽ മുഅ്മിനീൻ ഉമറു ബ്നുൽ ഖത്വാബ് അൽ അദവി, മരണം ഹിജ്റ: 23.
– മതത്തിന്റെ ഒരു വിഷയത്തിലും അതിരു വിടാൻ പാടില്ല. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കണം. അത് നബി ഇടക്കിടക്ക് നമ്മെ ഉണർത്തിയ കാര്യമാണ്. അതിരു വിട്ട് പ്രവർത്തിച്ചവർക്കൊന്നും മതകാര്യങ്ങൾ പഠിപ്പിക്കപ്പെട്ട പോലെ ചെയ്യാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല.
– നബി (സ) യുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതിരുവിടൽ നബിക്ക് ഒരിക്കലും അനുവദിച്ചിട്ടില്ല. അതിനുള്ള സാഹച ര്യങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെട്ട എല്ലാ വിഷയങ്ങളിലും നബി (സ) കണിശമായ ജാഗ്രതയോടെ വിശദീകരണം നൽകി യിട്ടുണ്ട്.
– നബി (സ) യുടെ ക്വബ്ർ ആരാധനാലയമാകുമോ എന്ന് ഭയപ്പെട്ട റസൂൽ (സ) അല്ലാഹുവിനോട് ആ കാര്യം പ്രാർത്ഥിക്കു കയുണ്ടായിട്ടുണ്ട്. “അല്ലാഹുവേ എന്റെ ക്വബ്റിനെ ആരാധി ക്കപ്പെടുന്ന വിഗ്രഹമാക്കരുതേ’ എന്നാണ് നബി (സ) ? പ്രാർ ത്ഥിച്ചത്.
– മതം പഠിപ്പിക്കാത്ത ഒരുകാര്യം ചെയ്ത് കൊണ്ടും നബി (സ) പുകഴ്ത്തപ്പെട്ടുകൂടാ എന്നതാണ് ഈ ഹദീസ് വ്യക്തമാക്കു ന്നത്. നബി (സ) യെ പുകഴ്ത്തൽ മതത്തിലുള്ളതാണ്, എന്നാൽ ഈസാ  (അ) നബിനെ ക്രിസ്ത്യാനികൾ അമിതമായി പാടി പ്പുകഴ്ത്തി അല്ലാഹുവിന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയർത്തി. ഈ അപകടകരമായ പ്രവണതയെ നബി (സ)  നിശിതമായി വിമർശിച്ചിട്ടുണ്ട്. അങ്ങനെ എന്നെ അമിതമായി പുകഴ്ത്തരുത് എന്ന് നബി (സ)  വിലക്കുകയാണുണ്ടായത്. .
– നബി (സ)  യുടെ വിലക്കിനെ നബിയെ സ്നേഹിക്കുന്ന എല്ലാവരും മാനിക്കണം.
– നബി (സ) യെ പുകഴ്ത്താൻ മതം പഠിപ്പിച്ച കാര്യങ്ങൾ ചെയ്യണം, അവയിൽ പെട്ടതാണ്: നബി (സ) യുടെ പേര് കേൾക്കു മ്പോൾ സ്വലാത്ത് ചൊല്ലൽ, നബി (സ) യുടെ ഹദീസുകൾ പഠിക്കലും, പഠിപ്പിക്കലും, നബി (സ) യുടെ സുന്നത്തുകൾ ജീ വിതത്തിൽ പകർത്തൽ, നബി യെ കണ്ടുമുട്ടാൻ ആഗ്രഹിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് വഴി നാം നബി (സ)  യെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്.
– അല്ലാഹുവിനോട് സങ്കടങ്ങൾ പറയുന്നത് പോലെ നബി (സ)  യോട് പറയാൻ മതം അനുവദിച്ചിട്ടില്ല. പ്രാർത്ഥനയും, ആരാധനയുമെല്ലാം അല്ലാഹുവിന് മാത്രമുള്ളതാണ്. അത് നബി അടക്കമുള്ള ആർക്കും നൽകാൻ പാടില്ല.
-നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള മൗലൂദ് പുസ്തകങ്ങൾ എല്ലാം ശിർക്കൻ വരികൾ കൊണ്ടും, അമിതമായ പുകഴ്ത്ത ലുകൾ കൊണ്ടും നിറഞ്ഞവയാണ്. അവ പാടുന്നതിലൂടെഅവർ ചെയ്യുന്നത് നബി (സ) യെ ധിക്കരിക്കലാണ്.
– റസൂൽ (സ)  അദൃശ്യജ്ഞാനമറിയുമെന്നും, ഈ ദുൻയാവ് സൃഷ്ടിക്കപ്പെട്ടത് റസൂൽ (സ) യുടെ കാരണത്താൽ ആണെന്നുമൊക്കെ മദ്ഹെന്ന പേരിൽ വിവരമില്ലാത്തവർ പ്രചരിപ്പി ക്കുന്നുണ്ട്.
ബൂസൂരിയുടെ ബുർദയിലുള്ള ചില ശിർക്കൻ വരികൾ ശ്രദ്ധിക്കുക:
സൃഷ്ടികളിൽ ശ്രേഷ്ടനായ മഹാത്മാവേ..
പൊതു വായ വിപത്തുകൾ ഇറങ്ങുമ്പോൾ അങ്ങല്ലാതെ എനിക്ക് അഭയം തേടാൻ ആരുമില്ല.
മടക്ക ദിനത്തിൽ ഔദാര്യമായിക്കൊണ്ട് എന്റെ കൈ പിടിക്കാൻ അവിടുന്നില്ലെങ്കിൽ…
അടി തെറ്റിയവനേ എന്ന് താങ്കൾ എന്നെ വിളിക്കുക.
നിശ്ചയം ഇഹവും അതിലെ വസ്തുക്കളും അവിടു ത്തെ ഔദാര്യത്തിൽ പെട്ടതാണ്.
നിശ്ചയം ക്വലമിന്റെയും, ലൗഹിന്റേയും വിവരം അങ്ങയുടെ വിവരങ്ങളിൽ പെട്ടതാണ്.

ഹദീസ് – 17

ഹദീസ് – 17

“പലിശ തിന്നുന്നവനേയും, അത് തീറ്റു ന്നവനേയും, അത് എഴുതുന്നവനേയും, അതിന്റെ രണ്ട് സാ ക്ഷികളേയും അല്ലാഹുവിന്റെ റസൂൽ ശപിച്ചിരിക്കുന്നു. റസൂൽ പറഞ്ഞു: അവർ (പാപത്തിൽ) തുല്യരാണ്.” (മുസ് ലിം:4100)

ജാബിർ (റ) പറഞ്ഞു:

ഹദീസ് റിപ്പോർട്ട് ചെയ്തത്: ജാബിറു ബ്നു അബ്ദില്ലാഹി ബ്നു അംറു ബ്നുഹറാം അൽഅൻസ്വാരി അൽഖസ്റജി, മരണം: ഹിജ്:71.
പലിശ എല്ലാ നിലക്കും നിഷിദ്ധമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു.
പലിശ തിന്നൽ വൻപാപങ്ങളിൽ പെട്ടതാണ്. അതിൽ ഇട പെടുന്നവർ അല്ലാഹുവിനോടും അവന്റെ റസൂൽ (സ) യോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അല്ലാഹു പറയുന്നു (അൽബക്വറ:278-279).
– പലിശയുമായി ബന്ധപ്പെട്ട എല്ലാതരം ജോലികളും, ഇടപാടുകളും നിഷിദ്ധമാണെന്ന് റസൂൽ (സ) പഠിപ്പിച്ചിരിക്കുന്നു. അതിന് കരാർ എഴുതലും, അതിന് സാക്ഷി നിൽക്കലും പോലെയുള്ളവ അതിൽപെടും. റസൂൽ (സ) യുടെ ശാപം കിട്ടാൻകാരണമാകുന്ന പ്രവർത്തനമാണവ.
– പലിശയുമായി ബന്ധമുള്ള ബാങ്കുകളിൽ ജോലി ചെയ്യുന്നതും അനുവദനീയമല്ല എന്ന് പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്.
അല്ലാഹു പറയുന്നു: “പലിശ തിന്നുന്നവർ പിശാച് ബാധ നിമിത്തം മറിഞ്ഞു വീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോ ലെത്തന്നെയാണ് എന്ന് അവർ പറഞ്ഞതിന്റെ ഫലമത്ര അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയിൽ നിന്ന്) വിരമിച്ചാൽ അവൻ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹു വിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മട ങ്ങുകയാണെങ്കിൽ അവരതെ നരകാവകാശികൾ. അവര തിൽ നിത്യവാസികളായിരിക്കും.” (അൽബക്വറ:275)
– ഏഴ് വാൻപാപങ്ങളിലെ ഒരു തിൻമയാണ് പലിശ തിന്നൽ. ജീവിതത്തിലെ പല അനുഗ്രഹങ്ങളും നഷ്ടപ്പെടാൻ കാര ണമാകുന്ന വിപത്താണത് എന്ന് നാം മനസ്സിലാക്കണം.
– പലിശയുമായി ഇടപെട്ട ആരും യഥാർത്ഥത്തിൽ വിജയിച്ചി ട്ടില്ല എന്നത് ഉറപ്പാണ്.

ഹദീസ് – 16

ഹദീസ് – 16

“ഒരാളുടെ അയൽവാസി അയാളുടെ ദോഹങ്ങളിൽ നിന്ന് നിർഭയനാ കുന്നത് വരെ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.” (മു സ്ലിം:81)

അബുഹുറൈറ (റ) നിവേദനം, റസൂൽ (സ) പറഞ്ഞു:

– ഹദീസ് റിപ്പോർട്ട് ചെയ്തത്: അബ്ദുറഹ്മാനു ബ്നു സ്വഖ്ർ അദ്ദൗസി അൽ യമാനി, മരണം ഹിജ്:57.
– അയൽപക്കവുമായിട്ടുള്ള ബന്ധം എങ്ങനെ ആയിരിക്ക ണം എന്നാണ് ഈ ഹദീസ് വിവരിക്കുന്നത്. അയൽക്കാരോš നല്ല നിലയിൽ വർത്തിക്കണമെന്നാണ് ഇസ്ലാം പഠിപ്പി ച്ചിരിക്കുന്നത്. ഒരാളുടെ സ്വർഗ്ഗ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യമാണിത് എന്ന് ഹദീസ് മനസ്സിലാക്കി തരുന്നു.
– ഒരാളിൽ നിന്ന് തന്റെ അയൽവാസിക്ക് ഒരു നിലക്കുമുള്ള ദോഹങ്ങളും ഉണ്ടാവാൻ പാടില്ല. മാനസികമോ, ശാരീരി കമോ ആയ പ്രയാസങ്ങൾ അവനിൽ നിന്ന് ഉണ്ടാകാൻ പാടില്ല.
– പരസ്പര സഹകരണവും, നല്ല സ്വഹവർത്തിത്വവുമാണ് അയൽക്കാർ തമ്മിലുണ്ടാവേണ്ടത്. അയൽക്കാരന്റെ വിഷ യത്തിൽ അവന് അനന്തരാവകാശം നൽകേണ്ടി വരുമോഎന്ന് ഞാൻ വിചാരിക്കുന്നത് വരെ ജിബ്രീൽ എന്നെ ഉപ് ദേശിക്കുകയുണ്ടായി എന്ന് റസൂൽ (സ) പറഞ്ഞിട്ടുണ്ട്.

അയൽക്കാരെ നിർണ്ണയിക്കുതിൽ ധാരാളം അഭിപ്രായങ്ങൾ കാണാൻ കഴിയും. ഒരാളുടെ വീടിന്റെ ചുറ്റുമുള്ള നാൽപത് വീടുകൾ അയൽപ്പക്ക് പരിധിയിൽ പെടുമെന്ന് ആഇശാ, (റ)  ഔസാഇ ,(റ)  ഹസനുൽ ബസ്വരി (റ) , സുഹ്രി (റ) തുടങ്ങിയ വർ പറഞ്ഞിട്ടുണ്ട്. (ഫത്ഹുൽബാരി:10 447), ഒരോ നാട്ടിലെയും നാട്ടുനടപ്പനുസരിച്ച് അയൽക്കാർ ആരാണോ അവരൊ ക്കെയും അയൽപ്പക്ക് പരിധിയിൽ പെടുമെന്ന് പണ്ഡിതൻ മാർ പ്രബല അഭിപ്രായമാക്കിയതും കാണാവുന്നതാണ് (ത ഫ്സീറുൽ ആലൂസി:5/29, ഫത്ഹുൽ ക്വദീർ:1/743).
– അവരുടെ സ്ത്രീകളോട് മോശമായി പെരുമാറൽ, അവരുടെ ന്യൂനതകളെ നോക്കി നടക്കൽ, അവരുടെ കാര്യങ്ങളിൽ ചാരപ്പണി നടത്തൽ, അവരുടെ രഹസ്യങ്ങളെ പരസ്യപ്പെടു ത്തൽ, അവരെ കുറിച്ച് മോശമായി സംസാരിക്കൽ, അവരു ടെ അഭിമാനത്തിന് ക്ഷതമേൽപിക്കൽ, അവർക്കിടയിൽ കു ഴപ്പങ്ങളുണ്ടാക്കൽ, വലിയ ശബ്ദം കൊണ്ടും മറ്റും അവർക്ക് ശല്യമുണ്ടാക്കൽ, അവരുടെ വഴിയിൽ തടസ്സങ്ങളുണ്ടാക്കൽ, തുടങ്ങി ധാരാളം കാര്യങ്ങൾ അയൽക്കാരോടുള്ള ദോഹ ങ്ങളിൽ പെട്ടതാണ്.
– തന്റെ കുഴപ്പങ്ങൾ കാരണം മറ്റു അയൽക്കാരൊക്കെയും ഒഴിവാക്കി, അകറ്റി നിർത്തിയിട്ടുള്ളവനാണ് ഏറ്റവും മോശം അയൽക്കാരൻ.
– “നല്ല ഭാര്യ, വിശാലമായ ഭവനം, നല്ല അയൽവാസി, സ്വസ്ഥ മായി യാത്ര ചെയ്യാവുന്ന വാഹനം എന്നീ നാല് കാര്യങ്ങൾ സ്വൗഭാഗ്യത്തിൽ പെട്ടതാണ്. മോശം അയൽവാസി, ചീത്ത ഭാര്യ, ഇടുങ്ങിയ ഭവനം, മോശം വാഹനം എന്നീ നാല് കാര്യങ്ങൾ ദൗർഭാഗ്യത്തിൽ പെട്ടതുമാണ് നബി (റ) പറഞ്ഞിട്ടുണ്ട്’. (സ്വഹീഹു ഇബ്നി ഹിബാൻ:4094)

ലൈലത്തുല്‍ ഖദ്റും ഇഅ്ത്തികാഫും

ലൈലത്തുല്‍ ഖദ്റും ഇഅ്ത്തികാഫും

അല്ലാഹു വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ചിട്ടുള്ളത് റമളാന്‍ മാസത്തിലെ ഒരു അനുഗൃഹീത രാത്രിയിലാണ്.

ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. ……. (ഖു൪ആന്‍: 2/185)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ

നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം (റമളാന്‍) വന്നെത്തിയിരിക്കുന്നു. …………. അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. (നസാഇ – അല്‍ബാനി: 4/129 നമ്പര്‍:2106)

إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ

തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു.(ഖു൪ആന്‍:44/2)

വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ചിട്ടുള്ള ആ അനുഗൃഹീത രാത്രിയാണ് ലൈലത്തുല്‍ ഖദ്൪.

ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:97/1)

മുഹമ്മദ് നബിക്ക് (സ്വ) വ്യത്യസ്ത സന്ദർഭങ്ങളിലായി 23 വർഷം കൊണ്ടാണ് വിശുദ്ധ ഖുർആനിന്റെ അവതരണം പൂർത്തിയായത്. എന്നാൽ ഖുർആൻ നേരത്തെ തന്നെ അല്ലഹുവിന്റെ പക്കൽ ലൌഹുൽ മഹ്ഫൂളിൽ (لوح المحفوظ) രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് ലൈലത്തുല്‍ ഖദ്റില്‍ ഒന്നാം ആകാശത്തേക്ക് അല്ലാഹു അതിനെ അവതരിപ്പിക്കുകയാണുണ്ടായത്.

قاَلَ ابْنُ عَبَّاسٍ وَغَيْرُهُ: أنْزَلَ اللهُ القُرْآنَ جُمْلَةً وَاحِدَةً مِنَ اللَّوْحِ المَحْفُوظِ إلَى بَيْتِ العِزَّةِ مِنَ السَّمَاءِ الدُّنْيَا ثُمَّ نَزَلَ مُفَصَّلاً بِحَسْبِ الوَقَائِعِ في ثَلاَثٍ وَعِشْرِينَ سَنَة عَلَى رَسُولِ اللهِ صَلَّى اللهُ تَعَالَى عَلَيْهِ وَسَلَّمَ

ഇബ്നു അബ്ബാസും (റ) മറ്റും പറയുന്നു: അല്ലാഹു ഖുർആനിനെ മുഴുവനായും ലൌഹുൽ മഹ്ഫൂളിൽ നിന്നും ഒന്നാം ആകാശത്തെ ബൈത്തുൽ ഇസ്സയിലേക്ക് അവതരിപ്പിച്ചു. പിന്നീട് ഓരോ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ 23 വർഷങ്ങളിലായി റസൂലിന് (സ്വ) അതിനെ അവതരിപ്പിക്കുകയാണുണ്ടായത്. (തഫ്സീർ ഇബ്നു കസീര്‍ – ഖു൪ആന്‍ :97/1-5 ന്റെ വ്യാഖ്യാനത്തിൽ നിന്ന്)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:നബി(സ്വ)ക്ക് പ്രവാചകത്വം ലഭിച്ചതു മുതല്‍ 23 കൊല്ലക്കാലം കൊണ്ടായിരുന്നു ഖുര്‍ആനിന്റെ അവതരണം പൂര്‍ത്തിയായതെന്ന വസ്തുത പ്രസിദ്ധമാണ്. രാവും പകലും, നാട്ടിലും യാത്രയിലും, ഗ്രീഷ്മത്തിലും വസന്തത്തിലുമെന്നീ വ്യത്യാസമൊന്നുംകൂടാതെ, സന്ദര്‍ഭത്തിനും ആവശ്യത്തിനും അനുസരിച്ചായിരുന്നു അത്. എന്നിരിക്കെ, ഒരു രാത്രിയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നു പറഞ്ഞതിന്റെ താല്‍പര്യം എന്താണ് ? ഈ വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങളാണ് പ്രസക്തമായിട്ടുള്ളത്.
1). അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന മൂലഗ്രന്ഥത്തില്‍(ام الكتاب) നിന്ന് – അഥവാ ‘ലൌഹുല്‍ മഹ്ഫൂള്വില്‍’ (اللحو المحفوظ) നിന്ന് – ഖുര്‍ആനിന്റെ മുഴുവന്‍ ഭാഗവും അടുത്ത ആകാശലോകത്തേക്ക് ആ രാത്രിയില്‍ അവതരിപ്പിച്ചു; പിന്നീടു ആവശ്യാനുസരണം കുറേശ്ശെയായി നബിക്ക്(സ്വ) അവിടെനിന്നു അവതരിപ്പിച്ചുകൊണ്ടിരുന്നു. ഇബ്നു അബ്ബാസ് (റ) മുതലായവരുടെ വ്യാഖ്യാനമാണിത്. മുഫസ്സിറുകളില്‍ അധികമാളുകളും ഈ അഭിപ്രായമാണ് സ്വീകരിച്ചുകാണുന്നത്. ഇബ്നു അബ്ബാസില്‍(റ) നിന്ന് ഹാകിം, ബൈഹഖി, നസാഈ, ത്വബ്റാനി (റ) മുതലായ പല മഹാന്‍മാരും ഇതു നിവേദനം ചെയ്തിട്ടുണ്ട്. (كما في الاتقان) ഇതാണ് ശരിയും സ്വീകാര്യമായ അഭിപ്രായമെന്നു ഇമാം അസ്ഖലാനീ (റ) പ്രത്യേകം എടുത്തു പറയുകയും ചെയ്തിരിക്കുന്നു.
2). ഖുര്‍ആനിന്റെ അവതരണം ആരംഭിച്ചത് പ്രസ്തുത രാത്രിയിലാകുന്നുവെന്നാണ് ഇമാം ശുഅ്ബീ (റ) മുതലായവരുടെ വ്യാഖ്യാനം. പല മുഫസ്സിറുകളും ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ രണ്ടു അഭിപ്രായങ്ങളും തമ്മില്‍ പരസ്പര വൈരുദ്ധ്യമില്ലാത്ത സ്ഥിതിക്ക് രണ്ടും ശരിയായിരിക്കുന്നതിന് വിരോധമില്ലതാനും. الله اعلم (അമാനി തഫ്സീ൪ : ഖു൪ആന്‍:44/3 ന്റെ വിശദീകരണത്തില്‍ നിന്ന്)

എന്താണ് ലൈലത്തുൽ ഖദ്ർ ?

ലൈലത്തുൽ ഖദ്റിന് എന്ത് അർത്ഥമാണ് നൽകേണ്ടതെന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ‘ഖദ്ർ’ എന്ന പദത്തിന് അറബി ഭാഷയിൽ ഇടുക്കം, ബഹുമാനം, മതിപ്പ്, വിധി തുടങ്ങിയ അർത്ഥങ്ങളുണ്ട്. ഇവയിൽ ഏതർത്ഥവും യോജിച്ചു വരാവുന്നതുമാണ്. ഹാഫിദ് ഇബ്നു ഹജറുൽ അസ്ഖലാനി(റഹി) സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽബാരിയിൽ കിതാബു ഫദ്ലു ലൈലത്തിൽ ഖദ്റിന്റെ പ്രാരംഭത്തിൽ ഇതു സംബന്ധമായി വിശദീകരിക്കുന്നത് കാണുക:

واخْتَلَفَ فِي الْمُرَادِ بِالقَدْرِ الَّذِي أضِيفَتْ إلَيْهِ اللَّيْلَةُ فَقِيلَ: المُرَادُ بِهِ التَّعْظِيمُ كَقَوْلِهِ تَعَالَى: (وَمَا قَدَرُوا اللهَ حَقَّ قَدْرِهِ) الأنعام 91 وَالمَعْنَى أنَّهَا ذَاتُ قَدْرٍ لِنُزُولِ القُرْآنِ فِيهَا أوْ لِمَا يَقَعُ فِيهَا مِنْ تُنُزلِ المَلائِكَةِ أوْ لِمَا يَنْزِلُ فِيهَا مِنَ البَرَكَةِ وَالرَّحْمَةِ وَالمَغْفِرَةِ أوْ أنَّ الَّذِي يُحْيِيهَا يَصِيرُ ذَا قَدْرٍ. وَقِيلَ: القَدْرُ هُنَا التَّضْيِيقُ كَقَوْلِهِ تَعَالَى: (وَمَنْ قَدََرَ عَلَيْهِ رِزْقُهُ) الطلاق 7 وَمَعْنَى التَّضْيِيقُ فِيهَا إخْفَاؤُهَا عَنِ العِلْمِ تَعْيِينُهَا أوْ لأنَّ الأرْضَ تَضِيقُ فِيهَا عَنِ الْمَلاَئِكَةِ وَقِيلَ: القَدْرُ هُنَا بِمَعْنَى الْقَدَرِ بِفَتْحِ الدَّالِ الَّذِي هُوَ مُؤَاخِي القَضَاء، وَالْمَعْنَى أنَّهُ يُقَدَّرُ فِيهَا أحْكَامُ تِلْكَ السَّنَةِ لِقَوله تعالى: (فِيهَا يُفْرَقُ كُلُّ أمْرٍ حَكِيمٍ) وَبِهِ صَدَرَ النَّوَوِيُّ كَلاَمُهُ فَقاَلَ: قَالَ الْعُلَمَاءُ سُمِّيَتْ لَيْلَةُ القَدْرِ لِمَا تَكْتُبُ فِيهَا المَلاَئِكَةُ مِنَ الأقْدَارِ لِقَوْلِهِ تَعَالَى: (فِيهَا يُفْرَقُ كُلَّ أمْرٍ حَكِيمٍ) الدخان 4 وَرَوَاهُ عَبْدُ الرَّزَّاقُ وَغَيْرُهُ مِنَ الْمُفَسِّرِينَ بِأسَانِيدٍ صَحِيحَةٍ عَنْ مُجَاهِدٍ وَعِكْرِمَة وَقَتَادَة وَغَيْرِهِمْ (فتح الباري )

ഈ രാവിലേക്ക് ചേർത്തു പറയുന്ന ഖദ്ർ എന്ന പദത്തിന്റെ ഉദ്ദേശം എന്താണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. وَمَا قَدَرُوا اللهَ حَقَّ قَدْرِهِ അവർ അല്ലാഹുവിനെ ബഹുമാനിക്കേണ്ടതു പ്രാകാരം ബഹുമാനിച്ചില്ല (ഖുർആൻ :6/91) എന്ന ആയത്തിൽ സൂചിപ്പിച്ച പോലെ തഅ്ദീം (تعظيم) അഥവാ ബഹുമാനം എന്നാണ് ഒരു അർത്ഥമെന്നു പറയപ്പെട്ടിട്ടുണ്ട്. അതു പ്രകാരം ആ രാവ് ഖുർആൻ അവതരിപ്പിക്കപ്പെടുക വഴി ആദരിക്കപ്പെട്ടുവേന്നോ അല്ലെങ്കിൽ മലക്കുകളുടെ സാന്നിധ്യം കൊണ്ടോ അനുഗ്രഹം, കാരുണ്യം, പാപമോചനം എന്നിവ കൊണ്ടോ ബഹുമാനിക്കപ്പെട്ടു എന്നോ അർത്ഥം കൽപ്പിക്കാം.

  ومن قَُِدرَ عَلَيْهِ رِزْقُهُ   ‘ആരുടെയെങ്കിലും ഉപജീവനം ഇടുങ്ങിയ നിലയിലായെങ്കിൽ’ എന്ന  ആയത്തിൽ (ഖു൪ആന്‍:65/7) സൂചിപ്പിച്ചതു പോലെ تضييق അഥവാ ‘ഇടുങ്ങിയത്’ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്നും പറയപ്പെട്ടിട്ടുണ്ട്. ഈ രാവ് ഏതാണെന്ന് ഗോപ്യമാക്കപ്പെട്ടതു കൊണ്ടോ അല്ലെങ്കിൽ മലക്കുകളുടെ ആധിക്യംകൊണ്ട് ഭൂമി ഇടുങ്ങിയതായിത്തീരുന്നതു കൊണ്ടോ ആവാം ഈ അർത്ഥം ഉദ്ദേശിക്കപ്പെടുന്നത്.

മറ്റൊരു അഭിപ്രായം ‘ഖദ്ർ’ എന്ന പദത്തിലെ ദാലിന് സുകൂനിനു പകരം ഫത്ഹ് ആണ് എന്നുള്ളതാണ്. ഇതു പ്രകാരം ‘ഖളാഅ്’ (قضاء) അഥവാ വിധി എന്ന അർത്ഥമായിരിക്കും ലഭിക്കുക. നേരത്തെ ഉദ്ധരിച്ച സൂറത്തു ദുഃഖാനിലെ നാലാം വചനത്തിൽ പറയപ്പെട്ട പോലെ فِيهَا يُفْرَقُ كُلُّ أمْرٍ حَكِيمٍ ആ രാത്രിയിൽ യുക്തിപൂർണ്ണമായ ഓരോ കാര്യവും വേർത്തിരിച്ചു വിവരിക്കപ്പെടുന്നു എന്നതിൽ നിന്നും ഇതേ ആശയമാണല്ലോ ലഭിക്കുന്നത്. ഇമാം നവവി(റഹി) ഈ അഭിപ്രായം കൊണ്ടാണ് അദ്ദേഹത്തിന്റെ സംസാരം തുടങ്ങുന്നതു തന്നെ. അദ്ദേഹം പറയുന്നത് മേൽ വിവരിച്ച ആയത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പറയുന്നത് മലക്കുകൾ തീരുമാനങ്ങൾ എഴുതിവെക്കുന്നതിനാലാണ് ആ രാവിന് ലൈലത്തുൽ ഖദ്ർ എന്നു നാമകരണം ചെയ്തിരിക്കുന്നത് എന്നാണ്. അബ്ദുറസാഖ് മുതലായ ഖുർആൻ വ്യാഖ്യതാക്കൾ മുജാഹിദ്, ഇക്രിമ, ഖത്താദ തുടങ്ങിയവരിൽ നിന്ന് സ്വീകാര്യമായ നിലക്ക് ഇക്കാര്യം ഉദ്ദരിച്ചിട്ടുണ്ട്. (ഫത്ഹുൽ ബാരി)

സ്വഹീഹ് മുസ്ലിമിന്റെ വ്യാഖ്യാന ഗ്രന്ഥമായ അൽ മിൻഹാജ് ഫീ ശറഹി സ്വഹീഹി മുസ്ലിമിൽ ഇമാം നവവി(റഹി) ഇപ്രകാരമാണ് വിശദീകരിച്ചു തുടങ്ങുന്നത്.

قاَلَ العُلَمَاءُ: وَسُمِّيَتْ لَيْلَةُ القَدْرِ لِمَا يُكْتَبُ فِيهَا لِلْمَلاَئِكَةِ مِنَ الأقْدَارِ وَالأرْزَاقِ وَالآجَالِ الَّتِي تَكُونُ في تِلْكَ السَّنَةِ كَقَوْلِهِ تَعَالَى: ‘فِيهَا يُفْرَقُ كُلُّ أمْرٍ حَكِيمٍ’ وَقَوْلُهُ تَعَالىَ : ‘تَنَزَّلُ المَلاَئِكَةُ وَالرُّوحُ فِيهَا بإذْنِ رَبِّهِمْ مِنْ كُلِّ أمْرٍ’ مَعْنَاهُ يُظْهَرُ لِلْمَلاَئِكَةِ مَا سَيَكُونُ فِيهَا: يَأمُرُهُمْ بِفِعْلِ مَا هُوَ مِنْ وَظِيفَتِهِمْ وَكُلُّ ذَلِكَ مِمَّا سَبَقَ عِلْمُ اللهِ تَعَالَى بِهِ وَتَقْدِيرِهِ لَهُ.

ആ വർഷത്തിലെ ഭക്ഷണം, ആയുസ്സ്, തീരുമാനങ്ങൾ മുതലായവ മലക്കുകൾക്ക് കാണിക്കപ്പെടുന്ന ദിനമായതു കൊണ്ടാണ് ലൈലത്തുൽ ഖദ്ർ എന്നു നാമകരണം ചെയ്യപ്പെട്ടതെന്ന് പണ്ഡിതർ പറയുന്നു. “ആ രാത്രിയിൽ യുക്തിപൂർണ്ണമായ ഓരോ കാര്യവും വേർത്തിരിച്ചു വിവരിക്കപ്പെടുന്നു എന്നും “മലക്കുകളും ജിബ്രീലും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങിവരും” എന്നും ഖുർആൻ പറഞ്ഞു. അതിനർത്ഥം ആ വർഷത്തിലെ കാര്യങ്ങൾ മലക്കുകൾക്ക് കാണിക്കപ്പെടുമെന്നും അവരുടെ ചുമതലകൾ ഇന്നവയാണെന്നു നിർണ്ണയിക്കപ്പെടുമെന്നും ആയിത്തീർന്നു. ഇതെല്ലാം അല്ലാഹുവിന്റെ മുൻ നിശ്ചയവും അറിവും വെച്ചുകൊണ്ടു തന്നെയാണ് സംഭവിക്കപ്പെടുന്നത്. ആ രാവ് ലോകാവസാനം വരെ നിലനിൽക്കുമെന്നും സ്വഹീഹായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടിരിക്കുന്നു. (ശറഹു മുസ്ലിം)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: قدر (ഖദ്‌ര്‍) എന്ന വാക്കിനു ‘നി൪ണ്ണയിക്കുക, കണക്കാക്കുക’ എന്നിങ്ങനെയും, ‘നിലപാട്, ബഹുമാനം’ എന്നിങ്ങനെയും അരര്‍ത്ഥമുള്ളതുകൊണ്ട് لَيْلَةُ الْقَدْرِ (ലൈലത്തുല്ഖദ്‌ര്‍) എന്ന വാക്കിനു ‘നിര്ണ്ണയത്തിന്റെ രാത്രി’ എന്നും ‘ബഹുമാനത്തിന്‍റെ രാത്രി’ എന്നും വിവര്‍ത്തനം നല്‍കാം. രണ്ടായാലും, അതു ആ പ്രത്യേക രാത്രിയുടെ പേരാകുന്നു. സൂറ: ദുഖാനില്‍ ഇതേ രാത്രിയെക്കുറിച്ചു فيها يفرق كل امر حكيم (യുക്തിമത്തായ എല്ലാ കാര്യവും അതില്‍ വേര്‍തിരിച്ചു വിവരിക്കപ്പെട്ടിരിക്കുന്നു) എന്നു പറഞ്ഞിരിക്കുന്നു. ഇവിടെ നാലാം വചനത്തില്‍ റബ്ബിന്റെ ഉത്തരവുപ്രകാരം എല്ലാ കാര്യത്തെ സംബന്ധിച്ചും അന്നു മലക്കുകളും ‘റൂഹും’ ഇറങ്ങിവരുമെന്നും പറഞ്ഞിരിക്കുന്നു. ആകയാല്‍, ആ രാത്രി ഭൂമിയിലെ കാര്യങ്ങള്‍ പലതും നിര്‍ണ്ണയിച്ചു വ്യവസ്ഥചെയ്യപ്പെടുന്ന ഒരു പ്രത്യേക ദിവസമാണെന്നു മനസ്സിലാക്കാം. സൂറ: ദുഖാനില്‍ ഈ രാത്രിയെപ്പറ്റി ليلة مباركة (അനുഗൃഹീതമായ ഒരു രാത്രി) എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ഇവിടെയാകട്ടെ, അതിന്റെ പല മാഹാത്മ്യങ്ങളും എടുത്തുപറഞ്ഞ് പ്രശംസിക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍, അതു നിര്‍ണ്ണയത്തിന്റെയും ബഹുമാനത്തിന്റെയും രാത്രിയാണെന്നു വ്യക്തമാകുന്നു. (അമാനി തഫ്സീ൪ : ഖു൪ആന്‍:97/1 ന്റെ വിശദീകരണത്തില്‍ നിന്ന്)

ചുരുക്കത്തിൽ കാര്യങ്ങൾ നിർണ്ണയിക്കപ്പെടുന്ന രാവ്, അല്ലാഹുവിന്റെ മഹത്തായ കാരുണ്യവും പാപമോചനവും അനുഗ്രഹങ്ങളും കൊണ്ടും വിശുദ്ധ ഖുർആനിന്റെ അവതരണം കൊണ്ടും ആദരിക്കപ്പെട്ട രാവ്, മലക്കുകളുടെ ആധിക്യം കൊണ്ട് ഭൂതലം ഇടുങ്ങുന്ന രാവ് തുടങ്ങിയ വിശേഷണങ്ങൾ എല്ലാം ലൈലത്തുൽ ഖദ്റിന് അനുയോജ്യമായി വരുന്നു.

ലൈലത്തുല്‍ ഖദ്റിന്റെ ശ്രേഷ്ടതകള്‍

ലൈലത്തുല്‍ ഖദ്റിന്റെ ശ്രേഷ്ടതയെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക.

إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ –  وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ – لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ

– تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ –   سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും റൂഹും(ആത്മാവും) അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.പ്രഭാതോദയം വരെ അത് സമാധാനമത്രെ. (ഖു൪ആന്‍:97/1-5)

إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ – فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ – أَمْرًا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ

തീര്‍ച്ചയായും നാം അതിനെ(ഖു൪ആനിനെ) ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.അതെ, നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന. തീര്‍ച്ചയായും നാം (ദൂതന്‍മാരെ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.(ഖു൪ആന്‍:44/2-5)

മേല്‍ വചനങ്ങളില്‍ നിന്ന് ലൈലത്തുല്‍ ഖദ്റിന്റെ താഴെ പറയുന്ന ശ്രേഷ്ടതകളെ കുറിച്ച് മനസ്സിലാക്കാം.

1.വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ച രാത്രി 

2.അനുഗൃഹീത രാത്രി

3.ആയിരം മാസത്തേക്കാള്‍ ഉത്തമമായ രാത്രി

ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. അതിന് ആയിരം മാസങ്ങള്‍ക്കു സമാനമായ മഹത്ത്വമുണ്ട്. ആ രാത്രിയില്‍ നി൪വ്വഹിക്കുന്ന ഒരു കര്‍മ്മത്തിന് മറ്റു രാത്രികളില്‍ ചെയ്യുന്ന കര്‍മത്തെക്കാള്‍ ആയിരം മാസങ്ങള്‍ക്കു തുല്യമായ പ്രതിഫലമുണ്ട്. അല്ലെങ്കില്‍ ആ രാത്രി പ്രയോജനപ്പെടുത്തുന്ന വ്യക്തി ആയിരം മാസങ്ങളില്‍ ഇബാദത്ത് ചെയ്തവനെ പോലെയാണ്.

4.മലക്കുകളും റൂഹും(ആത്മാവും) ഇറങ്ങുന്ന രാത്രി

റൂഹ്(ആത്മാവ്) എന്ന് സൂചിപ്പിച്ചിട്ടുള്ളത്  ജിബ്രീല്‍(അ) എന്ന മലക്കിനെയാണ്. മലക്കുകൾ ജിബ്‌രീല്‍ ഉള്‍പ്പടെ ആ രാത്രിയില്‍ ഇറങ്ങിവരുന്നു. അതായത് ആ രാത്രിയില്‍ അവര്‍ ധാരാളമായി ഇറങ്ങുന്നു എന്നര്‍ഥം. അവ൪ അല്ലാഹുവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായിട്ടാണ് ആ രാത്രി ഇറങ്ങുന്നത്.

عَنْ أَبِي هُرَيْرَةَ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَيْلَةُ الْقَدْرِ لَيْلَةُ السَّابِعَةِ ، أَوِ التَّاسِعَةِ وَعِشْرِينَ ، وَإِنَّ الْمَلائِكَةَ تِلْكَ اللَّيْلَةَ أَكْثَرُ فِي الأَرْضِ مِنْ عَدَدِ الْحَصَى

 അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ലൈലത്തുൽ ഖദ്ർ ഇരുപത്തി ഏഴിനോ ഇരുപത്തി ഒമ്പതിനോ ആണ്. ആ രാത്രിയിൽ ഭൂമി ലോകത്തുണ്ടാകുന്ന മലക്കുകൾ (ഭൂമിയിലെ) മണൽ തരികളേക്കാൾ  അധികമായിരിക്കും. (ഇബ്നു ഖുസൈമ)

5.യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്ന രാത്രി

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:ഏതായാലും, ആ രാത്രിയെപ്പറ്റി ‘അനുഗ്രഹീതമായത് -അഥവാ ആശീര്‍വ്വദിക്കപ്പെട്ടത്’ (مُّبَارَكَة) എന്നു വിശേഷിപ്പിച്ചതില്‍ അടങ്ങിയ തത്വം ശ്രദ്ധേയമാകുന്നു. യുക്തിമത്തായ എല്ലാ കാര്യങ്ങളും ആ രാത്രിയില്‍ വേര്‍തിരിച്ച് വിവേചനം ചെയ്യപ്പെടുന്നു. (فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ) ഇതാണത്. كُلُّ أَمْرٍ حَكِيمٍ എന്ന വാക്കിന് ‘യുക്തമായ എല്ലാ കാര്യങ്ങളും’ എന്നും ‘ബലവത്തായ എല്ലാ കാര്യങ്ങളും’ എന്നും ഉദ്ദേശ്യാര്‍ത്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ‘നമ്മുടെ പക്കല്‍നിന്നുള്ള കല്‍പനയായിക്കൊണ്ട്’ (أَمْرًا مِّنْ عِندِنَا) എന്നു പറഞ്ഞിരിക്കകൊണ്ട് രണ്ടാമത്തെ അര്‍ത്ഥത്തിനാണ് കൂടുതല്‍ ന്യായം കാണുന്നത്. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ളതാകയാല്‍ മാറ്റത്തിരുത്തങ്ങള്‍ക്കോ, ഏതെങ്കിലും ന്യൂനതകള്‍ക്കോ ഇടമില്ലാത്തവിധം സുശക്തവും ബലവത്തുമായ കാര്യങ്ങള്‍ ആ രാത്രിയില്‍ പ്രത്യേകം പ്രത്യേകം വിവരിക്കപ്പെടുമെന്നു ഈ വാക്ക് സൂചിപ്പിക്കുന്നു. (അമാനി തഫ്സീ൪ : ഖു൪ആന്‍:44/4 ന്റെ വിശദീകരണത്തില്‍ നിന്ന്)

എല്ലാ കാര്യങ്ങളുടെയും മൂലരേഖയായ ലൌഹുല്‍ മഹ്ഫൂള്വില്‍ നിന്ന് അതതു കൊല്ലങ്ങളില്‍ ലോകത്ത് നടക്കുന്നതും, നടക്കേണ്ടതുമായ കാര്യങ്ങള്‍ മലക്കുകള്‍ക്ക് ആ രാത്രിയില്‍ വിവരിച്ചുകൊടുക്കുമെന്ന് മുഫസ്വിറുകള്‍ വിശദീകരിച്ചിട്ടുണ്ട്.

6.പ്രഭാതോദയം വരെ അത് സമാധാനമത്രെ

ലൈലത്തുല്‍ ഖദ്റിന്റെ രാത്രി പ്രഭാതോദയം വരെ സമാധാനമായിരിക്കും. കാരണം മലക്കുകള്‍ എല്ലാവിധ ഖൈറും ബറകത്തുമായിട്ടാണ് ഇറങ്ങുന്നത്.

يكثر تنزل الملائكة في هذه الليلة لكثرة بركتها ، والملائكة يتنزلون مع تنزل البركة والرحمة ، كما يتنزلون عند تلاوة القرآن ويحيطون بحلق الذكر ، ويضعون أجنحتهم لطالب العلم بصدق تعظيما له .

ധാരാളം ബറകത്തുമായി ഈ രാത്രിയിൽ മലക്കുകൾ  ധാരാളമായി ഇറങ്ങും. ഖുർആൻ പാരായണം ചെയ്യുമ്പോൾ മലക്കുകൾ ഇറങ്ങുന്നതു പോലെ ഈ രാത്രിയിൽ ബറകത്തും റഹ്മത്തുമായി മലക്കുകൾ ഇറങ്ങും ….. (ഇബ്നു കസീർ)

ലൈലത്തുല്‍ ഖദ്൪ എല്ലാ കൊല്ലത്തിലും സംഭവിക്കുമോ?

ഇവിടെ സ്വാഭാവികമായും ഒരു സംശയം വരാം. വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ചിട്ടുള്ള അനുഗൃഹീത രാത്രിയാണല്ലോ ലൈലത്തുല്‍ ഖദ്൪. അത് ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. അത് കഴിഞ്ഞുപോകുകയും ചെയ്തു. പിന്നെങ്ങനെയാണ് ലൈലത്തുല്‍ ഖദ്൪ എല്ലാ വ൪ഷവും വരുന്നത്? ലൈലത്തുല്‍ ഖദ്൪ എല്ലാ കൊല്ലത്തിലും സംഭവിക്കുമോ?

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:സൂ : ദുഖാനില്‍ ഈ രാത്രിയെക്കുറിച്ച് إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ (നിശ്ചയമായും നാം അതിനേ – ക്വുര്‍ആനെ – അനുഗ്രഹീതമായ ഒരു രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു) എന്ന് പറഞ്ഞതിനു ശേഷം فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ (അതില്‍ എല്ലാ യുക്തിമത്തായ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു) എന്ന് പറയുന്നു. അതുപോലെ, സൂ : ക്വദ്‌റില്‍ ആദ്യംإِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ (നിശ്ചയമായും നാം അതിനേ ലൈലത്തുൽ ക്വദ്‌റില്‍ അവതരിപ്പിച്ചു) എന്നും, പിന്നീട് അതിന്‍റെ മഹത്വങ്ങള്‍ വിവരിച്ച കൂട്ടത്തിൽ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا(അതില്‍ മലക്കുകളും ‘റൂഹും’ ഇറങ്ങിവരുന്നു – അഥവാ ഇറങ്ങിവരും) എന്നും പറഞ്ഞിരിക്കുന്നു. രണ്ടു സ്ഥലത്തും ക്വുര്‍ആനെ കുറിച്ചു പറഞ്ഞപ്പോള്‍ ‘അതിനെ അവതരിപ്പിച്ചു’ എന്ന് ഭൂതകാലക്രിയ (الماضي)യാണ് അല്ലാഹു ഉപയോഗിച്ചത്. ആ രാത്രിയിലുണ്ടാകുന്ന സംഭവങ്ങളെകുറിച്ചു പറഞ്ഞപ്പോഴാകട്ടെ ‘അതില്‍ കാര്യം വിവേചനം ചെയ്യപെടുന്നു’ എന്നും, ‘അതില്‍ മലക്കുകള്‍ ഇറങ്ങിവരുന്നു’ എന്നും വര്‍ത്തമാനകാലത്തിനും ഭാവികാലത്തിനും ഉപയോഗിക്കുന്ന ക്രിയ (المضارع)യാണ്‌ അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു ഉപയോഗിച്ച ഓരോ വാക്കുകളിലും അവയുടെ ഉപയോഗക്രമങ്ങളിലും പല സൂചനകളും രഹസ്യങ്ങളും അടങ്ങിയിരിക്കുമെന്ന് പറയേണ്ടതില്ല. ക്വുര്‍ആനെ അവതരിപ്പിച്ചുവെന്ന് പറഞ്ഞതിന്റെ താല്‍പര്യം ‘ലൗഹുല്‍മഹ്‍ഫൂള്വി’ല്‍ നിന്ന് ആകാശത്തേക്ക് അവതരിപ്പിച്ചുവെന്നോ, നബിക്ക്(സ്വ) അവതരിപ്പിക്കുവാന്‍ ആരംഭിച്ചുവെന്നോ ആവട്ടെ, ഏതായാലും ശരി – ആ അവതരണ സംഭവം കഴിഞ്ഞുപോയിട്ടുണ്ടെന്നും, കാര്യങ്ങളുടെ വിവേചനം നടത്തലും മലക്കുകളുടെ വരവും അതിനുശേഷവും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് – അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കും – എന്നുമാണ്‌ ഇതു വ്യക്തമാക്കിത്തരുന്നത്. എനി, നബിവചനങ്ങളിലേക്ക് കടന്നാല്‍ യാതൊരു വ്യാഖ്യാനത്തിനും ഇടമില്ലാത്തവണ്ണം അതു സ്‌പഷ്ടവുമാകുന്നു.(അമാനി തഫ്സീ൪ : ഖു൪ആന്‍ സൂറ: അല്‍ ഖദ്റിന്റെ വ്യാഖ്യാന കുറിപ്പില്‍ നിന്ന്)

ഹദീസുകള്‍ പരിശോധിച്ചാല്‍  تَحرَّوا لَيْلَةَ القَدْرِ في العَشْرِ الأواخرِ منْ رَمَضانَ നിങ്ങൾ ലൈലത്തുൽ ഖദ്റിനെ റമദാനിലെ അവസാനത്തെ പത്തിൽ പ്രതീക്ഷിക്കുക, فَالْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ നിങ്ങൾ അതിനെ (ലൈലത്തുൽ ഖദ്റിനെ) റമദാനിലെ അവസാനത്തെ പത്തിൽ അന്വേഷിക്കുക എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ രീതിയില്‍ നബി(സ്വ) പറഞ്ഞിട്ടുള്ളതായി കാണാം. അതെ, ലൈലത്തുല്‍ ഖദ്൪ എല്ലാ കൊല്ലത്തിലും സംഭവിക്കുന്നതാണ്.

ലൈലത്തുല്‍ ഖദ്൪ കഴിഞ്ഞു പോയിട്ടുണ്ടെന്നും അത് എല്ലാ കൊല്ലത്തിലും സംഭവിക്കില്ലെന്നും ശിയാക്കളിൽ ഒരു വിഭാഗം വാദിക്കാറുണ്ട്. സ്വഹാബിമാരുടെ കാലത്തുതന്നെ ഇത്തരം പിഴച്ച വാദക്കാർ ഉണ്ടായിട്ടുണ്ട്. അതിനെ സ്വഹാബികൾ തള്ളിക്കളഞ്ഞിട്ടുമുണ്ട്.

عن عبد الله بن يحنس قلت لأبي هريرة رضي الله عنه: زعموا أن ليلة القدر رفعت، قال: كذب من قال ذلك

അബ്ദില്ലാഹിബ്നു യഹ്നസിൽ(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ അബൂഹുറൈറയോട്(റ) ചോദിച്ചു: ലൈലത്തുൽ ഖദ്ർ ഉയർത്തപ്പെട്ടിരിക്കുന്നുവെന്ന് അവർ വാദിക്കുന്നുണ്ടല്ലോ. അബൂഹുറൈറ(റ) പറഞ്ഞു: അവർ പറഞ്ഞിരിക്കുന്നത് കളവാണ്. (മുസന്നഫ് അബ്ദു റസാഖ് )

ലൈലത്തുൽ ഖദ്ർ എല്ലാ കൊല്ലവും സംഭവിക്കുമെന്ന കാര്യത്തിൽ അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസം ഇല്ല.

എന്നാണ് ലൈലത്തുൽ ഖദ്ർ ?

ഒരിക്കൽ നബി (സ്വ) എന്നാണ് ലൈലത്തുൽ ഖദ്റെന്ന് സ്വഹാബത്തിനെ പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരുന്നു. പക്ഷെ പിന്നീട് ആ അറിവ് മറക്കപ്പെടുകയും ഉയർത്തപ്പെടുകയുമാണുണ്ടായത്. എന്നാൽ അതേസമയം അതിനെ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളുടെ സൂചനകൾ നബി (സ്വ) നൽകിയിട്ടുണ്ട്.

عَنْ عُبَادَةَ بْنِ الصَّامِتِ، قَالَ خَرَجَ النَّبِيُّ صلى الله عليه وسلم لِيُخْبِرَنَا بِلَيْلَةِ الْقَدْرِ، فَتَلاَحَى رَجُلاَنِ مِنَ الْمُسْلِمِينَ، فَقَالَ ‏ “‏ خَرَجْتُ لأُخْبِرَكُمْ بِلَيْلَةِ الْقَدْرِ، فَتَلاَحَى فُلاَنٌ وَفُلاَنٌ، فَرُفِعَتْ، وَعَسَى أَنْ يَكُونَ خَيْرًا لَكُمْ، فَالْتَمِسُوهَا فِي التَّاسِعَةِ وَالسَّابِعَةِ وَالْخَامِسَةِ ‏”‏‏.‏

ഉബാദത്തുബ്നു സ്വാമിത്തില്‍(റ) നിന്ന് നിവേദനം: ലൈലത്തുൽ ഖദ്റിനെ കുറിച്ച് ഞങ്ങളെ അറിയിക്കുവാൻ നബി (സ്വ) ഒരിക്കൽ പുറപ്പെട്ടു. അപ്പോൾ മുസ്ലിംകളിൽപ്പെട്ട രണ്ടു പേർ തമ്മിൽ വഴക്ക് കൂടുകയുണ്ടായി. നബി (സ്വ) പറഞ്ഞു: ലൈലത്തുൽ ഖദ്റിനെ കുറിച്ച് നിങ്ങളെ അറിയിക്കുവാൻ വേണ്ടി ഞാൻ പുറപ്പെടുകയുണ്ടായി. അപ്പോൾ ഇന്നവനും ഇന്നവനും തമ്മിൽ വഴക്ക് കൂടുകയുണ്ടായി. അങ്ങനെ ആ വിജ്ഞാനം ഉയർത്തപ്പെട്ടു. ഒരു പക്ഷേ അതു നിങ്ങൾക്ക് ഗുണകരമായിരിക്കാം. അതുകൊണ്ട് നിങ്ങൾ അതിനെ ഒമ്പതിലും ഏഴിലും അഞ്ചിലും അന്വേഷിക്കുക. (ബുഖാരി 2023).

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ:‏ الْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ لَيْلَةَ الْقَدْرِ فِي تَاسِعَةٍ تَبْقَى، فِي سَابِعَةٍ تَبْقَى، فِي خَامِسَةٍ تَبْقَى

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: റമദാനിലെ ഒടുവിലത്തെ പത്തിൽ നിങ്ങൾ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുവിൻ, (മാസത്തിലെ) അവശേഷിക്കുന്ന ഒമ്പതാം നാളിലും ഏഴാം നാളിലും അഞ്ചാം നാളിലും കാത്തിരിക്കുക.(ബുഖാരി: 2021)

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ رِجَالاً، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أُرُوا لَيْلَةَ الْقَدْرِ فِي الْمَنَامِ فِي السَّبْعِ الأَوَاخِرِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الأَوَاخِرِ، فَمَنْ كَانَ مُتَحَرِّيَهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബിയുടെ(സ്വ) സ്വഹാബിമാരില്‍ ചിലർക്ക് ലൈലത്തുൽ ഖദ്ർ അവസാനത്തെ ഏഴു ദിവസങ്ങളിൽ വരുന്നതായി സ്വപ്നദർശനമുണ്ടായി. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: അത് അവസാനത്തെ ഏഴു ദിവസങ്ങളിൽ വരുന്നതായി നിങ്ങളുടെ സ്വപ്നം ഒത്തുവന്നിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ അതിനെ ആരെങ്കിലും പ്രതീക്ഷിച്ച് ഒരുങ്ങിയിരിക്കുന്നുവെങ്കിൽ അവസാനത്തെ ഏഴുനാളുകളിൽ കാത്തിരിക്കട്ടെ. (ബുഖാരി: 2015)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم اعْتَكَفَ الْعَشْرَ الأَوَّلَ مِنْ رَمَضَانَ ثُمَّ اعْتَكَفَ الْعَشْرَ الأَوْسَطَ فِي قُبَّةٍ تُرْكِيَّةٍ عَلَى سُدَّتِهَا حَصِيرٌ – قَالَ – فَأَخَذَ الْحَصِيرَ بِيَدِهِ فَنَحَّاهَا فِي نَاحِيَةِ الْقُبَّةِ ثُمَّ أَطْلَعَ رَأْسَهُ فَكَلَّمَ النَّاسَ فَدَنَوْا مِنْهُ فَقَالَ ‏”‏ إِنِّي اعْتَكَفْتُ الْعَشْرَ الأَوَّلَ أَلْتَمِسُ هَذِهِ اللَّيْلَةَ ثُمَّ اعْتَكَفْتُ الْعَشْرَ الأَوْسَطَ ثُمَّ أُتِيتُ فَقِيلَ لِي إِنَّهَا فِي الْعَشْرِ الأَوَاخِرِ فَمَنْ أَحَبَّ مِنْكُمْ أَنْ يَعْتَكِفَ فَلْيَعْتَكِفْ ‏”‏ ‏.‏ فَاعْتَكَفَ النَّاسُ مَعَهُ قَالَ ‏”‏ وَإِنِّي أُرِيتُهَا لَيْلَةَ وِتْرٍ وَأَنِّي أَسْجُدُ صَبِيحَتَهَا فِي طِينٍ وَمَاءٍ ‏”‏ ‏.‏ فَأَصْبَحَ مِنْ لَيْلَةِ إِحْدَى وَعِشْرِينَ وَقَدْ قَامَ إِلَى الصُّبْحِ فَمَطَرَتِ السَّمَاءُ فَوَكَفَ الْمَسْجِدُ فَأَبْصَرْتُ الطِّينَ وَالْمَاءَ فَخَرَجَ حِينَ فَرَغَ مِنْ صَلاَةِ الصُّبْحِ وَجَبِينُهُ وَرَوْثَةُ أَنْفِهِ فِيهِمَا الطِّينُ وَالْمَاءُ وَإِذَا هِيَ لَيْلَةُ إِحْدَى وَعِشْرِينَ مِنَ الْعَشْرِ الأَوَاخِرِ ‏.‏

അബൂ സഈദിൽ ഖുദ്രിയില്‍(റ)  നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: റമളാനിലെ ആദ്യത്തെ പത്തിൽ നബി (സ്വ) ഇഅ്തികാഫ് ഇരിക്കുകയുണ്ടായി. തുടർന്ന് നടുവിലെ പത്തിലും ഇഅ്തികാഫ് ഇരുന്നു. ഒരു (ചെറിയ) തുർക്കി ഖുബ്ബയിലായിരുന്നു അദ്ദേഹം. അതിന്റെ കവാടത്തിൽ ഒരു പായ ഉണ്ടായിരുന്നു. അദ്ദേഹം (അബൂസഈദ്) പറഞ്ഞു: അദ്ദേഹം (നബി) പായ കയ്യിലെടുത്ത് ഖുബ്ബയുടെ ഒരു ഭാഗത്ത് കൊണ്ടുപോയി വെച്ചു. എന്നിട്ട് തല പുറത്തിട്ടു കൊണ്ട് ജനങ്ങളോട് സംസാരിച്ചു. ആളുകൾ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഈ രാവിനെ (ലൈലത്തുൽ ഖദ്റിനെ) തേടിക്കൊണ്ടാണ് ഞാൻ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നത്. പിന്നീട് നടുവിലെ പത്തിലും ഇരുന്നു. പിന്നീട് അത് അവസാനത്തെ പത്തിലാണെന്ന് ഞാൻ അറിയിക്കപ്പെട്ടു. അതുകൊണ്ട് ആരെങ്കിലും എന്റെ കൂടെ ഇഅ്തികാഫ് ഇഷ്ടപ്പെടുന്നുവെങ്കിൽ അവർ ഇഅ്തികാഫ് ഇരുന്നുകൊള്ളട്ടെ. അങ്ങനെ ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെ ഇഅ്തികാഫ് ഇരുന്നു. അദ്ദേഹം (നബി) പറഞ്ഞു: എനിക്കത് ഒറ്റയായി വരുന്ന രാവായും അതിന്റെ പ്രഭാതത്തിൽ മഴ പെയ്തു വെള്ളത്തിലും ചെളിയിലും സുജൂദ് ചെയ്യു ന്നതുമായിട്ടാണ് കാണിക്കപ്പെട്ടത്. അങ്ങനെ ഇരുപത്തിയൊന്നാം രാവായി. നബി (സ്വ) സുബ്ഹി നമസ്കാരം നിർവ്വഹിക്കാൻ ആരംഭിച്ചു. അപ്പോൾ മഴ പെയ്യുകയും പള്ളി ചോർന്നൊലിക്കുകയും ചെയ്തു. വെള്ളവും കളിമണ്ണും ഞാൻ കണ്ടു. സുബ്ഹി നമസ്കാരത്തിൽ നിന്നും അദ്ദേഹം വിരമിച്ചതിനു ശേഷം അദ്ദേഹം പുറത്തു വന്നു. അദ്ദേഹത്തിന്റെ നെറ്റിത്തടത്തിലും മൂക്കി ന്മലും മണ്ണും വെള്ളവും പറ്റിയിരുന്നു. ആ സംഭവം അവസാനത്തെ പത്തിലെ ഇരുപത്തിയൊന്നാം രാവിലായിരുന്നു. (മുസ്ലിം:1167)

ഇതേ സംഭവം അബ്ദുല്ലാഹിബ്നു ഉനൈസില്‍(റ)  നിന്ന് ഇമാം മുസ്ലിം ഉദ്ദരിക്കുന്നുണ്ട്. (ഹദീസ് നമ്പർ :1168). പ്രസ്തുത ഹദീസിൽ ഇത് ഇരുപത്തിമൂന്നാം രാവ് എന്നാണ് വന്നിട്ടുള്ളത്.

وَأُنْزِلَ الْفُرْقَانُ لِأَرْبَعٍ وَعِشْرِينَ خَلَتْ مِنْ رَمَضَانَ

വാഥില(റ) വില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ………… ഖു൪ആന്‍ അവതരിക്കപ്പെട്ടതാകട്ടെ, റമളാനിന്റെ ഇരുപത്തിനാല് രാവുകള്‍ പിന്നിട്ട ശേഷവുമാണ്. (  ഇമാം അഹ്മദിന്റെ മുസ്നദ് – ഇമാം അല്‍ബാനിയുടെ സ്വില്‍സ്വിലത്തു സ്വഹീഹ) 

ഖു൪ആന്‍ അവതരിക്കപ്പെട്ടത് റമളാനിന്റെ ഇരുപത്തിനാല് രാവുകള്‍ പിന്നിട്ട ശേഷമാണെന്നാണ് ഈ ഹദീസില്‍ പറയുന്നത്, അതായത് ഇരുപത്തിഅഞ്ചാം രാവില്‍. ഖു൪ആന്‍ അവതരിക്കപ്പെട്ട രാത്രിയാണല്ലോ ലൈലത്തുല്‍ ഖദ്൪. ലൈലത്തുല്‍ ഖദ്൪ ഇരുപത്തിഅഞ്ചാം രാവിലും പ്രതീക്ഷിക്കാമെന്ന൪ത്ഥം.

ലൈലത്തുൽ ഖദ്റിനെ കുറിച്ച് ജനങ്ങളെ അറിയിക്കുവാൻ നബി (സ്വ) ഒരിക്കൽ പുറപ്പെട്ടുവെന്നും അപ്പോൾ മുസ്ലിംകളിൽപ്പെട്ട രണ്ടു പേർ തമ്മിൽ വഴക്ക് കൂടുകയുണ്ടായതിനാല്‍ ആ വിജ്ഞാനം ഉയർത്തപ്പെട്ടുവെന്നുമുള്ള ഹദീസ്  (ബുഖാരി:2023) മേല്‍ കൊടുത്തിട്ടുണ്ട്. ലൈലത്തുല്‍ ഖദ്റിനെ നിങ്ങള്‍ ഒമ്പതിലും ഏഴിലും അഞ്ചിലും അന്വേഷിക്കണമെന്നും ഈ റിപ്പോ൪ട്ടിലുണ്ട്. അതേ റിപ്പോ൪ട്ട് മുസ്ലിമില്‍ വന്നതില്‍ ചില കാര്യങ്ങള്‍ കൂടി വ്യക്തമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ اعْتَكَفَ رَسُولُ اللَّهِ صلى الله عليه وسلم الْعَشْرَ الأَوْسَطَ مِنْ رَمَضَانَ يَلْتَمِسُ لَيْلَةَ الْقَدْرِ قَبْلَ أَنْ تُبَانَ لَهُ فَلَمَّا انْقَضَيْنَ أَمَرَ بِالْبِنَاءِ فَقُوِّضَ ثُمَّ أُبِينَتْ لَهُ أَنَّهَا فِي الْعَشْرِ الأَوَاخِرِ فَأَمَرَ بِالْبِنَاءِ فَأُعِيدَ ثُمَّ خَرَجَ عَلَى النَّاسِ فَقَالَ ‏ “‏ يَا أَيُّهَا النَّاسُ إِنَّهَا كَانَتْ أُبِينَتْ لِي لَيْلَةُ الْقَدْرِ وَإِنِّي خَرَجْتُ لأُخْبِرَكُمْ بِهَا فَجَاءَ رَجُلاَنِ يَحْتَقَّانِ مَعَهُمَا الشَّيْطَانُ فَنُسِّيتُهَا فَالْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ الْتَمِسُوهَا فِي التَّاسِعَةِ وَالسَّابِعَةِ وَالْخَامِسَةِ ‏”‏ ‏.‏ قَالَ قُلْتُ يَا أَبَا سَعِيدٍ إِنَّكُمْ أَعْلَمُ بِالْعَدَدِ مِنَّا ‏.‏ قَالَ أَجَلْ ‏.‏ نَحْنُ أَحَقُّ بِذَلِكَ مِنْكُمْ ‏.‏ قَالَ قُلْتُ مَا التَّاسِعَةُ وَالسَّابِعَةُ وَالْخَامِسَةُ قَالَ إِذَا مَضَتْ وَاحِدَةٌ وَعِشْرُونَ فَالَّتِي تَلِيهَا ثِنْتَيْنِ وَعِشْرِينَ وَهْىَ التَّاسِعَةُ فَإِذَا مَضَتْ ثَلاَثٌ وَعِشْرُونَ فَالَّتِي تَلِيهَا السَّابِعَةُ فَإِذَا مَضَى خَمْسٌ وَعِشْرُونَ فَالَّتِي تَلِيهَا الْخَامِسَةُ .‏ وَقَالَ ابْنُ خَلاَّدٍ مَكَانَ يَحْتَقَّانِ يَخْتَصِمَانِ

നബി (സ്വ) പറഞ്ഞു: …… അതുകൊണ്ട് നിങ്ങൾ അതിനെ ഒമ്പതിലും ഏഴിലും അഞ്ചിലും അന്വേഷിക്കുക. ഞാൻ ചോദിച്ചു: ഹേ, അബൂസഈദ് എണ്ണത്തെ കുറിച്ച് ഞങ്ങളേക്കാൾ നിങ്ങൾക്കാണല്ലോ നന്നായി അറിയാവുന്നത്. അദ്ദേഹം പറഞ്ഞു: അതെ. അതിനെകുറിച്ച് നിങ്ങളെക്കാൾ നന്നായി അറിയാവുന്നത് ഞങ്ങൾ തന്നെയാണ്. ഞാൻ ചോദിച്ചു: എന്താണ് ഒമ്പതിലും ഏഴിലും അഞ്ചിലും (അന്വേഷിക്കുക എന്നു പറഞ്ഞാല്‍): അദ്ദേഹം പറഞ്ഞു: ഇരുപത്തി ഒന്ന് പിന്നിട്ടാൽ അതിന് ശേഷം വരുന്ന ഇരുപത്തിരണ്ട്, അതാണ് ഒമ്പത്, ഇരുപത്തി മൂന്ന് പിന്നിട്ടാൽ അതിന് ശേഷം വരുന്ന ഇരുപത്തിനാല്, അതാണ് ഏഴ്, ഇരുപത്തി അഞ്ച് പിന്നിട്ടാൽ അതിന് ശേഷം വരുന്ന ഇരുപത്തി ആറ്, അതാണ് അഞ്ച്. (മുസ്ലിം:1167)

عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ

ആയിശയില്‍ (റ) നിന്നും നിവേദനം: റസൂൽ (സ്വ) പറഞ്ഞു: നിങ്ങൾ റമദാൻ അവസാനത്തെ പത്തിൽ ഒറ്റയായ രാവുകളിൽ ലൈലത്തുൽ ഖദ്റിനെ അന്വേഷിക്കുക. (ബുഖാരി 2017)

റമളാനിലെ അവസാനത്തെ പത്തിലെ ഏത് ദിവസവും ലൈലത്തുല്‍ ഖദ്൪ സംഭവിക്കാമെന്ന് ഈ ഹദീസുകളില്‍ നിന്നും മനസ്സിലാക്കാം.     ഓരോ വർഷവും ലൈലത്തുൽ ഖദ്ർ കൃത്യമായി ഇന്ന ദിവസമായിരിക്കുമെന്ന് നിശ്ചയിക്കാൻ ഒരു മാർഗ്ഗവുമില്ല. അക്കാര്യം വിശദമാക്കുന്ന ആയത്തോ സ്വഹീഹായ ഹദീസോ ഇല്ല എന്നതാണ് അതിനു കാരണം.

ഇരുപത്തി ഏഴാം രാവും ലൈലത്തുൽ ഖദ്റും

ലൈലത്തുൽ ഖദ്ർ എല്ലാ വ൪ഷവും റമളാനിലെ ഇരുപത്തിയേഴാം രാവിലാണ് സംഭവിക്കുക എന്ന ഒരു പ്രചരണം നമ്മുടെ നാടുകളില്‍ കാണാം. യഥാർത്ഥത്തിൽ പ്രവാചകനിൽ നിന്നും അത്തരമൊരു അഭിപ്രായം സ്വീകാര്യയോഗ്യമായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. സ്വഹീഹ് മുസ്ലിമിലെ ഒരു ഹദീസില്‍ ഇപ്രകാരം കാണാം.

عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ تَذَاكَرْنَا لَيْلَةَ الْقَدْرِ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏ :‏ أَيُّكُمْ يَذْكُرُ حِينَ طَلَعَ الْقَمَرُ وَهُوَ مِثْلُ شِقِّ جَفْنَةٍ ‏

അബൂ ഹുറൈറയില്‍ (റ)  നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ പ്രവാചക സന്നിധിയിൽ ലൈലത്തുൽ ഖദ്റിനെ അനുസ്മരിച്ചു കൊണ്ടിരുന്നു. അപ്പോൾ നബി(സ്വ) പറഞ്ഞു: “ചന്ദ്രൻ ഉദിക്കുമ്പോൾ അത് ഒരു കിണ്ണത്തിന്റെ പകുതി പോലെയാവുന്നത് നിങ്ങളിൽ ആരെങ്കിലും സ്മരിക്കുന്നുണ്ടോ”? (മുസ്ലിം:1170)

ഈ ഹദീസിൽ പരാമർശിച്ച ചന്ദ്രന്റെ സവിശേഷതകൾ ഇരുപത്തി ഏഴാം രാവിനാണെന്ന് അബുൽ ഹസൻ അൽഫാരിസി അഭിപ്രായപ്പെട്ടതായി ഇബ്നു ഹജ൪ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ ഉദ്ധരിക്കുന്നുണ്ട്. അതേ സമയം ഈ സവിശേഷതകൾ 27നു മാത്രമല്ല അവസാനത്തെ പത്തിലെ എല്ലാ രാവുകൾക്കും ഉണ്ടെന്നതാണ് വാസ്തവം.

അതേപോലെ സ്വഹീഹ് മുസ്ലിമിൽ തന്നെ (ഹദീഥ് 1169-220) മറ്റൊരു സംഭവം ഉദ്ധരിക്കുന്നുണ്ട്. ഉബയ്യിബ്നു കഅബ് (റ) ലൈലത്തുൽ ഖദ്ർ റമദാനിലെ അവസാനത്തെ പത്തിലെ ഇരുപത്തിയേഴാം രാവിലാണെന്ന് ആ ഹദീഥിൽ പ്രസ്താവിക്കുന്നതായി കാണാം. എന്നാൽ ഏതടിസ്ഥാനത്തിലാണ് താങ്കൾ അങ്ങനെ പറയുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് ഇപ്രകാരമാണ്.

قَالَ بِالْعَلاَمَةِ أَوْ بِالآيَةِ الَّتِي أَخْبَرَنَا رَسُولُ اللَّهِ صلى الله عليه وسلم أَنَّهَا تَطْلُعُ يَوْمَئِذٍ لاَ شُعَاعَ لَهَا ‏.‏

പ്രവാചകൻ പറഞ്ഞ അടയാളങ്ങൾ കൊണ്ട്. അഥവാ കൂടുതൽ പ്രകാശിതമല്ലാത്ത ചന്ദ്രൻ എന്ന അടയാളം

ഇവിടെ ലൈലത്തുൽ ഖദ്ർ ഇരുപത്തിയേഴാം രാവിലാണ് എന്ന് നബി(സ്വ) പറഞ്ഞു എന്ന് ഉബയ്യ് (റ) പറയുന്നില്ല. മറിച്ച് അദ്ദേഹം പ്രസ്താവിച്ച അടയാളങ്ങൾ ആപേക്ഷികമാണു താനും. അത് മറ്റു രാവുകൾക്കും ഉണ്ടാവാം.ചുരുക്കത്തില്‍ ലൈലത്തുല്‍ ഖദ്൪ എന്നാണെന്ന് അന്വേഷിച്ചു നടക്കുകയല്ല സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. അല്ലാഹുവിന്റെ പ്രീതി ലഭിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക എന്ന മഹത്തായ കാര്യമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ദിനങ്ങളിൽ നിർവ്വഹിക്കാനുള്ളത്. ഈ രാവിന്റെ ക്ളിപ്തത ലഭ്യമാവാത്തത്  വിശ്വാസികൾക്ക് ഒരു പക്ഷേ ഗുണകരമായിരിക്കാമെന്ന് നബി(സ്വ) വ്യക്തമാക്കിയല്ലോ. ഒരു ദിവസം മാത്രം കൂടുതൽ സൽകർമ്മങ്ങൾ ചെയ്യുന്നതിനു പകരം കൂടുതൽ സൽകർമ്മങ്ങൾ കൂടുതൽ ദിനരാത്രങ്ങളിൽ നിർവ്വഹിക്കുവാൻ അതുമൂലം സാധിക്കുന്നതാണ്.

ലൈലത്തുല്‍ ഖദ്൪ എങ്ങനെ നേടിയെടുക്കാം.

മുന്‍‌കാല സമുദായങ്ങള്‍ക്ക് കൂടുതല്‍ ആയുസ്സ് ഉണ്ടായിരുന്നത് കൊണ്ട് ദീര്‍ഘകാലം പുണ്യങ്ങളില്‍ മുഴുകാന്‍ അവര്‍ക്ക് സാധിച്ചു. ഈ ഉമ്മത്തിന് ആയുസ്സ് കുറവാണെങ്കിലും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പുണ്യം നേടാന്‍ ഈ രാവ് വഴി അല്ലാഹു അവസരം നല്‍കി.    ഈ രാത്രിയില്‍ നാം നി൪വ്വഹിക്കുന്ന ഒരു കര്‍മ്മത്തിന് മറ്റ് രാത്രികളില്‍ ചെയ്യുന്ന കര്‍മ്മത്തെക്കാള്‍ ആയിരം മാസങ്ങള്‍ക്ക് തുല്യമായ പ്രതിഫലമുണ്ട്. ഓരോ വര്‍ഷവും ഈ രാവിനെ പ്രയോജനപ്പെടുത്തുന്ന വിശ്വാസി നൂറ്റാണ്ടുകള്‍ പുണ്യം ചെയ്തവനായി മാറുകയാണ്. ലൈലത്തുല്‍ ഖദ്൪ എങ്ങനെ നേടിയെടുക്കാമെന്നതിന് നബിയുടെ(സ്വ) ജീവിതത്തില്‍ തന്നെ മാതൃകയുണ്ട്.

عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُجَاوِرُ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ، وَيَقُولُ ‏ “‏ تَحَرَّوْا لَيْلَةَ الْقَدْرِ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ ‏”‏‏.‏

ആയിശ(റ)ൽ നിന്ന് നിവേദനം: നബി(സ്വ) റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് പറയും. നിങ്ങൾ ലൈലത്തുൽ ഖദ്റിനെ റമദാനിലെ അവസാനത്തെ പത്തിൽ പ്രതീക്ഷിക്കുക. (ബുഖാരി:2020)

عَنْ عَائِشَةُ رضى الله عنها قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْتَهِدُ فِي الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِي غَيْرِهِ

ആയിശയില്‍(റ) നിന്ന് നിവേദനം : നബി(സ്വ) അവസാന പത്തില്‍ മറ്റൊരു കാലത്തും ചെയ്യാത്ത വിധത്തില്‍ ആരാധനാ ക൪മ്മങ്ങളില്‍ കഠിനാധ്വാനം ചെയ്യാറുണ്ടായിരുന്നു. (മുസ്ലിം:1175)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ النَّبِيُّ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ

ആയിശയില്‍(റ) നിന്ന് നിവേദനം : അവർ പറയുന്നു:നബി(സ്വ) അവസാനത്തെ പത്ത് ആയിക്കഴിഞ്ഞാൽ ഉടുമുണ്ട് മുറുക്കിയുടുക്കും. രാത്രിയെ (ആരാധനകൊണ്ട്) സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുക പതിവായിരുന്നു. (ബുഖാരി: 2024)

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ‏.‏

ആയിശയില്‍(റ) നിന്നും നിവേദനം: നബി(സ്വ) വഫാത്താകുന്നതുവരെ റമളാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതിനു ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു. (ബുഖാരി : 2026)

ലൈലത്തുല്‍ ഖദ്൪  നേടിയെടുക്കാനായി നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത് റമളാനിലെ അവസാനത്തെ പത്ത് ദിവസം പള്ളിയില്‍ ഇഅ്ത്തികാഫ് ഇരിക്കുക എന്നുള്ളതാണ്.

എന്താണ് ഇഅ്ത്തികാഫ്

അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും ആഗ്രഹിച്ച് അവന് ഇബാദത്ത് ചെയ്യുന്നതിനു വേണ്ടി മാറിയിരിക്കണം എന്ന ഉദ്ദേശത്തില്‍ സൃഷ്ടികളില്‍ നിന്ന് വിട്ട്, മസ്ജിദില്‍ കഴിഞ്ഞു കൂടുന്നതിനാണ് ഇഅ്ത്തികാഫ് എന്ന് പറയുന്നത്. ഏറെ ശ്രേഷ്ഠകരമായ ഒരു പുണ്യകര്‍മവും ആത്മീയ വളര്‍ച്ചക്കുള്ള ഒരു മാര്‍ഗവുമാണ് ഇഅ്തികാഫ്. ഇഅ്ത്തികാഫിലൂടെ    പൂർണ്ണമായും അല്ലാഹുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇമാം ഇബ്‌നുല്‍ ഖയ്യിം(റ) പറഞ്ഞു: മനസ്സിനെ അല്ലാഹുവില്‍ ഏല്‍പിക്കുക, ദൈവസ്മരണയില്‍ അതിനെ തളച്ചിടുക, അല്ലാഹുവോടൊപ്പം തനിച്ചാവുക, ലൗകിക കാര്യങ്ങളില്‍ നിന്നകന്ന് അല്ലാഹുവിന്റെ കാര്യത്തില്‍ വ്യാപൃതനാവുക തുടങ്ങിയ കാര്യങ്ങളാണ് ഇഅ്തികാഫിന്റെ ലക്ഷ്യവും ചൈതന്യവും. അങ്ങനെ അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെ കുറിച്ച സ്മരണയും അവനോടുള്ള താല്‍പര്യവും മനസ്സില്‍ നിറയും. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനെ കുറിച്ചായിരിക്കും പിന്നെ അവന്റെ ചിന്ത മുഴുവന്‍. അങ്ങനെ സ്രഷ്ടാവിനോടുള്ള സഹവര്‍ത്തിത്വം അവന് ഏറെ പ്രിയങ്കരമായിമാറും. ഖബ്‌റിലെ ഏകാന്തതയില്‍ അല്ലാഹു മാത്രമായിരിക്കുമല്ലോ കൂട്ട് എന്ന ചിന്തയിലേക്ക് അത് നയിക്കും. ഇതാണ് ഇഅ്തികാഫിന്റെ മഹത്തായ ലക്ഷ്യം. (സാദുല്‍ മആദ്)

റമളാനിലെ ഇരുപത് ദിനങ്ങളിലെ ചെയ്തിട്ടുള്ള ക൪മ്മങ്ങള്‍ വ൪ദ്ധിപ്പിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം. ഇഅ്ത്തികാഫില്‍ അതിന് അവസരവുമുണ്ട്. ഒറ്റക്ക് ഒറ്റക്കായി ഇബാദത്തുകള്‍ നി൪വ്വഹിച്ചുകൊണ്ടാണ് ഇഅ്ത്തികാഫ് ഇരിക്കേണ്ടത്. ജുമുഅ, ജമാഅത്ത്, തറാവീഹ് എന്നിവക്ക് സമയമാകുമ്പോള്‍ ജമാഅത്തായി നമസ്കരിക്കുകയും ശേഷം ഒറ്റക്കായി ഇബാദത്തുകള്‍ നി൪വ്വഹിക്കുന്നതിനായി മാറേണ്ടതുമാണ്. ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രിയില്‍, പള്ളികളില്‍ ഒന്നിച്ചിരുന്ന് ദിക്റുകള്‍ ചൊല്ലിക്കൊടുക്കുകയും അത് ഏറ്റുപറയുകയും ചെയ്ത് ഇഅ്ത്തികാഫ് ഇരിക്കുന്നത് ചില സ്ഥലങ്ങളില്‍ കാണാറുണ്ട്. ഇത് ശരിയായ രീതിയല്ല. ദീ൪ഘനേരം ക്ലാസുകള്‍ സംഘടിപ്പിച്ച് സമയം തള്ളിനീക്കുന്ന രീതിയും കണ്ടുവരാറുണ്ട്. ഇതും ശരിയല്ല. ഇഅ്ത്തികാഫിലായി മസ്ജിദില്‍ കൂടിയിരിക്കുകയും, ജനങ്ങളുമായി സംസാരത്തില്‍ ഏര്‍പ്പെട്ടും സോഷ്യൽ മീഡിയ നോക്കിക്കൊണ്ടും മറ്റും സമയം തള്ളിനീക്കുന്നവരുമുണ്ട്. അതെല്ലാം ഇഅ്ത്തികാഫ് നിഷ്ഫലമാക്കുന്ന കാര്യങ്ങളാണെന്ന് തിരിച്ചറിയുക. ജനങ്ങളിൽ നിന്ന് മാറിയിരുന്ന്, അല്ലാഹുവിന് വേണ്ടി മാത്രമായി ഹൃദയം ഒഴിച്ചിട്ട് ദുആ ദിക്റുകളിലൂടെയും ഖു൪ആന്‍ പാരായണത്തിലൂടെയും സുന്നത്ത് നമസ്കാരങ്ങളിലൂടെയുമായി അല്ലാഹുവുമായി അടുക്കുകയാണ് ഇഅ്ത്തികാഫില്‍ വേണ്ടത്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :  مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: സത്യവിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നമസ്‌കരിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി:2014)

قال ابن القيم رحمه الله: لو كانت ليلة القدر بالسنة ليلة واحدةً لقمتُ السنة حتى أدركها، فمـا بالك بعشر ليال

ഇബ്നുൽ ഖയ്യിം(റഹി)പറഞ്ഞു : ” ലൈലത്തുൽ ഖദ്‌ർ എന്നത്‌ വർഷത്തിൽ ഒരു രാത്രിയാണെങ്കിൽ അത്‌ നേടിയെടുക്കുന്നത്‌ വരെ വർഷം മുഴുവനായി ഞാൻ ഖിയാം നിർവ്വഹിക്കുമായിരുന്നു , പിന്നെ ഒരു പത്ത്‌ രാത്രികളുടെ അവസ്ഥയെന്താണ്. (‏بدائع الفوائد -٥٥/١)

قال ابن باز رحمه الله:من قام العـشْرَ جميعاً ، أدرك ليلة القدر.

ഇബ്നു ബാസ്‌ (റഹി)പറഞ്ഞു :  ആരെങ്കിലും പത്തു ദിവസം മുഴുവനായി ഖിയാമിൽ ഏർപ്പെട്ടാൽ അവൻ ലൈലത്തുൽ ഖദ്‌ർ നേടിയെടുത്തു. (الفتاوى ٤٢٧/١٥)

قال ابن باز رحمه الله: وقيامها يكون بالصلاة والذكر والدعاء وقراءة القرآن وغير ذلك من وجوه الخير

ഇബ്നു ബാസ്‌ (റഹി)പറഞ്ഞു :   ഖിയാം എന്നത്‌ നമസ്കാരം കൊണ്ടും , ദിക്‌ർ കൊണ്ടും പ്രാർത്ഥന കൊണ്ടും , ഖുർആൻ പാരായണം കൊണ്ടും മറ്റു എല്ലാ നിലക്കുള്ള നല്ല പ്രവർത്തനം കൊണ്ടും സാധ്യമാവും.             ( الفتاوى ٤٢٦/١٥)

ഇഅ്തികാഫ് ഇരിക്കേണ്ടത് പള്ളിയിൽ ആയിരിക്കണമെന്ന് വിശുദ്ധ ഖുർആനിൽ സൂചന കാണാവുന്നതാണ്.

وَلَا تُبَٰشِرُوهُنَّ وَأَنتُمْ عَٰكِفُونَ فِى ٱلْمَسَٰجِدِ

……… എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരുമായി  (ഭാര്യമാരുമായി) സഹവസിക്കരുത്‌. …….(ഖു൪ആന്‍: 2/187)

وَعَهِدْنَآ إِلَىٰٓ إِبْرَٰهِۦمَ وَإِسْمَٰعِيلَ أَن طَهِّرَا بَيْتِىَ لِلطَّآئِفِينَ وَٱلْعَٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ

……… ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജനം) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.(ഖു൪ആന്‍: 2/125)

ജുമുഅ നടക്കുന്ന പള്ളിയിലാണ് ഇഅ്തികാഫ് ഇരിക്കുന്നതതിനായി പരിശ്രമിക്കേണ്ടത്. ജുമുഅ ഇല്ലാത്തതും എന്നാൽ ജമാഅത്ത് നടക്കുന്നതുമായ പള്ളിയിലും ഇഅ്തികാഫ് ഇരിക്കൽ അനുവദനീയമാണ്. ഏറ്റവും ശ്രേഷ്ടകരം ജുമുഅ നടക്കുന്ന  പള്ളിയിൽ ഇഅ്തികാഫ് ഇരിക്കലാണ്. പള്ളിയായി വഖ്ഫ് ചെയ്യുകയും അവിടെ ജമാഅത്ത് നടക്കുകയും ചെയ്യുന്നില്ലെങ്കിൽ അവിടെ ഇഅ്തികാഫ് ഇരിക്കാൻ പാടുള്ളതല്

عن عائشة ، قالت : السنة فيمن اعتكف أن يصوم ، ولا اعتكاف إلا في مسجد جماعة

ആയിശയിൽ(റ) നിവേദനം: അവർ പറഞ്ഞു: ജമാഅത്ത് നടക്കുന്ന പള്ളിയിലല്ലാതെ ഇഅ്തികാഫ്  ഇല്ല. (ബൈഹഖി – സ്വഹീഹ് അൽബാനി)

സാന്ദർഭികമായി ഒരു കാര്യം ഓർമ്മിപ്പിക്കുന്നു. ലൈലത്തുൽ ഖദ്ർ നേടിയെടുക്കുന്നതിന് ഇഅ്തികാഫ് ശർത്തല്ല. ഒരാൾക്ക് തന്റെ വിട്ടിൽ വെച്ച്‌ ഇബാദത്തുകൾ നിർവ്വഹിച്ച് ലൈലത്തുൽ ഖദ്റിനായി പരിശ്രമിക്കാവുന്നതാണ്. ലൈലത്തുൽ ഖദ്ർ നേടിയെടുക്കുന്നതിനുള്ള ഏറ്റവും ശരിയായ രീതിയും നബി(സ്വ) നമുക്ക് കാണിച്ചു തന്നതും ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചുകൊണ്ട് റമളാനിലെ അവസാനത്തെ പത്ത് ദിവസം പൂ൪ണ്ണമായി പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കലാണ്.

قال ابن عثيمين رحمه الله: لا يشترط لها اعتكاف، يعني: يمكن لإنسان أن يقوم ليلة القدر في بيته انتهى . شرح البلوغ (٧/ ٥٤٨)

ശൈഖ് ഇബ്നു ഉസൈമീൻ(റഹി)പറഞ്ഞു :അതിനു (ലൈലത്തുൽ ഖദ്‌റിനു) ഇഅ്തികാഫ്‌ വേണമെന്ന നിബന്ധനയില്ല , ഒരാൾക്ക്‌ ലൈലത്തിൽ ഖദ്‌റിനായി തന്റെ വീട്ടിലും ഖിയാം നിർവ്വഹിക്കാം.

സ്ത്രീകള്‍ക്ക് ഇഅ്തികാഫ് ഇരിക്കാന്‍ പാടുണ്ടോ?

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ‏.‏

ആയിശയില്‍(റ) നിന്നും നിവേദനം: നബി(സ്വ) വഫാത്താകുന്നതുവരെ റമളാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞതിനു ശേഷം അവിടുത്തെ ഭാര്യമാരും ഇഅ്തികാഫ് ഇരുന്നിരുന്നു. (ബുഖാരി : 2026)

അല്‍ബാനി(റഹി) പറയുന്നു: ‘സ്ത്രീകള്‍ക്കും ഇഅ്തികാഫ് ആകാമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. എന്നാല്‍ കൈകാര്യകര്‍ത്താക്കളുടെ അനുമതിയുണ്ടായിരിക്കുക, ഫിത്‌നഃയുടെ കാര്യത്തില്‍ സുരക്ഷിതത്വമുണ്ടാവുക, അന്യപുരുഷന്മാരുമൊത്ത് ഏകാന്തതക്ക് സാഹചര്യമുണ്ടാകാതിരിക്കുക തുടങ്ങിയ നിബന്ധനകളോടുകൂടി മാത്രമേ അത് അനുവദിക്കപ്പെടൂ എന്നതില്‍ പക്ഷാന്തരമില്ല. ഈ പറഞ്ഞവ നിര്‍ബന്ധമാണന്ന് കുറിക്കുന്ന ധാരാളം തെളിവുകള്‍ നമ്മുടെ മുമ്പിലുണ്ട്.

ഇഅ്തികാഫിന്റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത്, എപ്പോഴാണ് അവസാനിക്കുന്നത് ?    

ഇരുപത്തി ഒന്നാം രാവ് ആരംഭിക്കുന്നതിന് മുന്നോടിയായി അഥവാ റമളാനിലെ ഇരുപതാം ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പായി ഇഅ്തികാഫില്‍ പ്രവേശിക്കണം എന്നതാണ് പ്രബലാഭിപ്രായം. ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെ അതിന്റെ സമയം അവസാനിക്കുന്നു.

ഇഅ്തികാഫിന്റെ നിയ്യത്ത്

عَنْ  عُمَرَ بْنَ الْخَطَّابِ ـ رضى الله عنه ـ  عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى

നബി(സ്വ) അരുളി: തീര്‍ച്ചയായും ഓരോരുത്തരുടെയും കര്‍മ്മങ്ങള്‍ അവരുടെ ഉദ്ദേശമനുസരിച്ചാണ്.ഓരോരുത്തര്‍ക്കും അവര്‍ (ആ കര്‍മ്മം കൊണ്ട്) ഉദ്ദേശിച്ചതെന്തോ അത് ലഭിക്കുന്നു. (ബുഖാരി:1)

ഇഅ്തികാഫ് ഇരിക്കുകയാണെന്ന് മനസ്സില്‍ കരുതുക.  നിയത്ത് ചൊല്ലിപറയേണ്ടതില്ല.

ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രിയില്‍ വ൪ദ്ധിപ്പിക്കേണ്ട പ്രാ൪ത്ഥന

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫുവ ഫഅ്ഫു അന്നീ

അല്ലാഹുവേ, നീ മാപ്പ് നല്‍കുന്നവനും മാപ്പ് നല്‍കുന്നത് ഇഷ്ടപ്പെടുന്നവനുമാണ്, എന്നോട് നീ പൊറുത്ത് മാപ്പാക്കേണമേ

، عَنْ عَائِشَةَ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ وَافَقْتُ لَيْلَةَ الْقَدْرِ مَا أَدْعُو قَالَ : تَقُولِينَ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ‏

ആയിശയിൽ(റ)നിന്ന് നിവേദനം: അവ൪ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ(സ്വ) പറഞ്ഞു: ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കുന്ന രാത്രികളില്‍ ഞാന്‍ ഉരുവിടേണ്ടതെന്താണ്? റസൂൽ(സ്വ) പറഞ്ഞു: നീ (ഇപ്രകാരം) പറയുക:اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي (ഇബ്നുമാജ:3850)

ഐഹിക ജീവിതവും മരണവും യാഥാ൪ത്ഥ്യമാണെന്നതു പോലെ ഖബ്റ് ജീവിതവും മഹ്ശറയും വിചാരണയും നരകവും സ്വ൪ഗവും യാഥാ൪ത്ഥ്യമാണെന്നും നാളെ അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്നുമെല്ലാം ഓ൪ത്തുകൊണ്ട് അല്ലാഹുവിനെ ഭയന്ന് കരയാന്‍ നമുക്ക് കഴിയണം.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لاَ يَلِجُ النَّارَ رَجُلٌ بَكَى مِنْ خَشْيَةِ اللَّهِ حَتَّى يَعُودَ اللَّبَنُ فِي الضَّرْعِ

അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: കറന്നെടുത്ത പാൽ അകിടിലേക്ക് തിരിച്ചുപോവൽ ആസാധ്യമാണെന്ന പോലെ, അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞ മനുഷ്യൻ നരകത്തിൽ പ്രവേശിക്കുകയില്ല.……. (തിർമുദി: 1633 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي أُمَامَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : ‏ لَيْسَ شَيْءٌ أَحَبَّ إِلَى اللَّهِ مِنْ قَطْرَتَيْنِ وَأَثَرَيْنِ قَطْرَةٌ مِنْ دُمُوعٍ فِي خَشْيَةِ اللَّهِ وَقَطْرَةُ دَمٍ تُهَرَاقُ فِي سَبِيلِ اللَّهِ ‏.‏ وَأَمَّا الأَثَرَانِ فَأَثَرٌ فِي سَبِيلِ اللَّهِ وَأَثَرٌ فِي فَرِيضَةٍ مِنْ فَرَائِضِ اللَّهِ

അബൂഉമാമയില്‍ (റ) യില്‍ നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: രണ്ട് തുള്ളികളേക്കാളും രണ്ട് അടയാളങ്ങളേക്കാളും അല്ലാഹുവിന് പ്രിയങ്കരമായി മറ്റൊന്നുമില്ല. (രണ്ട് തുള്ളി എന്നാല്‍) അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താല്‍ ഒഴുകുന്ന കണ്ണീര്‍തുള്ളി, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചൊരിയപ്പെടുന്ന രക്തതുള്ളി.…..(തിര്‍മിദി : 1669)

ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചുകൊണ്ട് റമളാനിലെ അവസാനത്തെ പത്ത് ദിവസം പൂ൪ണ്ണമായി പള്ളിയില്‍ കഴിച്ചുകൂട്ടുന്നതാണ് ഇഅ്ത്തികാഫിന്റെ ശരിയായ രൂപം. സത്യവിശ്വാസികളെല്ലാവരും അതിനുവേണ്ടി പരിശ്രമിക്കേണ്ടതാണ്. അതിന് കഴിയാത്തവ൪ ഈ പത്ത് ദിവസത്തിലെ രാത്രിയിലെങ്കിലും ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചുകൊണ്ട് പള്ളിയില്‍ കഴിച്ചുകൂട്ടാന്‍ പരിശ്രമിക്കേണ്ടതാണ്.  കഴിയുന്ന ദിവസങ്ങളിലെല്ലാം പകലിലും പള്ളിയില്‍ കഴിച്ചുകൂടട്ടെ. ഒന്നുമില്ലെങ്കിലും അഞ്ചു നേരത്തെ നിസ്കാരം ജമാഅതായി നിസ്കരിക്കാനും, ആദ്യത്തെ തക്ബീർ തന്നെ നേടിയെടുക്കാനും, സുന്നത്ത് നിസ്കാരങ്ങൾ അധികരിപ്പിക്കാനും, മറ്റു ദുനിയാവിന്റെ കെട്ടുപാടുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും അത് അവനെ സഹായിക്കും.ലൈലത്തുൽ ഖദ്‌റിന്റെ സമയം സൂര്യാസ്തമയം മുതൽ തുടങ്ങി പ്രഭാതോദയം വരെയാണ്.

قال ابن عثيمين رحمه الله: وقت ليلة القدر يبدأ من غروب الشمس إلى طلوع الفجر انتهى . شرح البلوغ (٧/ ٥٤٨)

ശൈഖ് ഇബ്നു ഉസൈമീൻ(റഹി)പറഞ്ഞു :ലൈലത്തുൽ ഖദ്‌റിന്റെ സമയം സൂര്യാസ്തമയം മുതൽ തുടങ്ങി പ്രഭാതോദയം വരെയാണ്.

ലൈലത്തുല്‍ ഖദ്൪  നേടിയെടുക്കാന്‍ പരിശ്രമിക്കാത്തവരെ നബി(സ്വ) ആക്ഷേപിച്ചിട്ടുള്ളതായി കാണാം.

عَنْ أَنَسِ بْنِ مَالِكٍ، قَالَ دَخَلَ رَمَضَانُ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ إِنَّ هَذَا الشَّهْرَ قَدْ حَضَرَكُمْ وَفِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَهَا فَقَدْ حُرِمَ الْخَيْرَ كُلَّهُ وَلاَ يُحْرَمُ خَيْرَهَا إِلاَّ مَحْرُومٌ ‏”‏ ‏.‏

അനസിബ്നു മാലികിൽ(റ) നിന്നും നിവേദനം: റമളാൻ സമാഗതമായപ്പോൾ നബി(സ്വ) പറഞ്ഞു: നിശ്ചയം ഈ മാസം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. ആയിരം മാസത്തേക്കാൾ ഉത്തമമായ ഒരു രാത്രി അതിലുണ്ട്. അത് തടയപ്പെട്ടവൻ ഖൈറ് മുഴുവൻ തടയപ്പെട്ടിരിക്കുന്നു. ആ രാത്രിയുടെ ഖൈറ് മഹ്റൂമിനല്ലാതെ (ജീവിതമാർഗം തടയപ്പെട്ടവൻ, ദരിദ്രൻ) തടയപ്പെടുകയില്ല. (ഇബ്നുമാജ: 1644)

ഇഅ്തികാഫ് ഇരിക്കുന്നത് അല്ലാഹുവുമായി അടുക്കാനുള്ള ഒരു വഴിയാണെന്നുകൂടി തിരിച്ചറിയുക.

عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم يَرْوِيهِ عَنْ رَبِّهِ، قَالَ ‏ “‏ إِذَا تَقَرَّبَ الْعَبْدُ إِلَىَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا، وَإِذَا تَقَرَّبَ مِنِّي ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا، وَإِذَا أَتَانِي مَشْيًا أَتَيْتُهُ هَرْوَلَةً ‏”‏‏.‏

അനസ്(റ) നിവേദനം: നബി ﷺ  പ്രതാപശാലിയും മഹാനുമായ അവിടുത്തെ നാഥനില്‍നിന്ന് ഉദ്ധരിക്കുന്നു: ”അവന്‍ (അല്ലാഹു) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ”അടിമ (മനുഷ്യന്‍) എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനോട് ഒരു മുഴം അടുക്കും. അവന്‍ എന്നോട് ഒരുമുഴം അടുത്താല്‍ ഞാന്‍ അവനോട് ഒരു മാറ്  അടുക്കും. അവന്‍ എന്റെ അടുത്തേക്ക് നടന്നുവന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്ക് ഓടിച്ചെല്ലും” (ബുഖാരി:7536)

ഇബ്നുൽ ജൗസി(റഹി) പറഞ്ഞു: ശ്രേഷ്ടമായ പകലുകളുടെയും രാത്രികളുടെയും കാര്യത്തിൽ അശ്രദ്ധയിലാകാവതല്ല. കാരണം ഒരു കച്ചവടക്കാരൻ ലാഭം കൊയ്യാവുന്ന സീസണുകളിൽ അശ്രദ്ധയിലായാൽ പിന്നെ എപ്പോഴാണ് ലാഭം കൊയ്യുക ?

ലൈലതുല്‍ ഖദ്‌റും സ്വലാത്ത് നഗറും

ലൈലത്തുല്‍ ഖദ്ര്‍ എന്നാണെന്ന് കൃത്യമായി അറിയുന്നവന്‍ അല്ലാഹുവാണ് എന്നതാണ് വസ്തുത. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ അതിനെ പ്രതീക്ഷിക്കുവാനാണ് നബി(സ്വ) അരുളിയിട്ടുള്ളത്. അവസാനത്തെ പത്തില്‍ പള്ളിയില്‍ ഇഅ്തികാഫിരിക്കലും പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കലുമാണ് പ്രവാചകമാതൃക. പ്രാര്‍ഥനാ സദസ്സെന്നപേരിട്ട് ജനങ്ങളെ പള്ളികളില്‍ നിന്നും സ്ഥിരപ്പെട്ട സുന്നത്തുകളില്‍ നിന്നും അകറ്റി പാടത്തും പറമ്പിലും ഒരുമിച്ചു കൂട്ടുന്ന പുത്തനാചാരം നമ്മുടെ നാട്ടില്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. പുരോഹിതവര്‍ഗത്തിന്റെ കെണിയില്‍ പെട്ട് വിശ്വാസികള്‍ നഷ്ടപ്പെടുത്തുന്നത് അളവറ്റ പുണ്യത്തിന്റെ സന്ദര്‍ഭങ്ങളാണ്. പരലോക രക്ഷ ആഗ്രഹിക്കുന്ന വിശ്വാസികള്‍ നിലകൊള്ളേണ്ടത് പ്രമാണങ്ങളുടെ പക്ഷത്താണ്. ഇത്തരം അനാചാരങ്ങളെയും അതിന്റെ പ്രചാരകരെയും നാം കരുതിയിരിക്കുക. ഇത്തരക്കാരുടെ വലയില്‍ അകപ്പെട്ടാല്‍ ദീനും ദുന്‍യാവും നഷ്ടപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഉന്നതമായ സ്വര്‍ഗം കൊതിക്കുന്ന, കരുണാനിധിയായ അല്ലാഹുവിനെ ദര്‍ശിക്കണമെന്നാഗ്രഹിക്കുന്ന ഒരു സത്യവിശ്വാസി സകലവിധ അനാചാരങ്ങളില്‍നിന്നും വിട്ടുനില്‍ക്കേണ്ടതുണ്ട്. അല്ലാഹുവിലും അവന്റെ റസൂലിലുമാണ് നമുക്ക് ഉത്തമ മാതൃകയുള്ളത്. പ്രമാണങ്ങളില്‍ പരാമര്‍ശിക്കുക പോലും ചെയ്യാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുവാനും പഠിപ്പിക്കപ്പെട്ട കാര്യങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുമാണ് ഒരു വിശ്വാസി ശ്രമിക്കേണ്ടത്.

ﻭَﻣَﻦ ﻳُﺸَﺎﻗِﻖِ ٱﻟﺮَّﺳُﻮﻝَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺗَﺒَﻴَّﻦَ ﻟَﻪُ ٱﻟْﻬُﺪَﻯٰ ﻭَﻳَﺘَّﺒِﻊْ ﻏَﻴْﺮَ ﺳَﺒِﻴﻞِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻧُﻮَﻟِّﻪِۦ ﻣَﺎ ﺗَﻮَﻟَّﻰٰ ﻭَﻧُﺼْﻠِﻪِۦ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം.(ഖു൪ആന്‍:4/115)

പരലോകമെന്ന സത്യം മുനവ്വർ ഫൈറൂസ്

പരലോകമെന്ന സത്യം

മുനവ്വർ ഫൈറൂസ്

الحمد لله الذي أنزل على عبده الكتاب ولم يجعل له عوجا ، والصلاة والسلام على من بعثه ربه على فترة من الرسل ، والدراسل من العلم ، ليخرج به الناس من الظلمات إلى النور ، بعثه الله هاديا وبشيرا وداعيا إلى الله بإذنه وسراجا منيرا ، صلى الله عليه وعلى آله وصحبه وسلم تسليما كثيرا . أما بعد

ഈ ലോകത്തുള്ള സർവ്വമനുഷ്യരും മരിക്കുമെന്നും , സകല ചരാചരങ്ങളും തകർന്ന് തരിപ്പണമാകുമെന്നും നാം വിശ്വസിക്കുന്നു . അതുപോലെ തന്നെയുള്ള ഒരു സത്യമാണ് മരണത്തിനുശേഷം മനുഷ്യർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നത് , ഏതൊരു രക്ഷിതാവാണോ നമ്മ സ്യഷ്ടിച്ചത് ആ രക്ഷിതാവിങ്കലേക്ക് തന്ന നാമേവരും മടക്കപ്പെടും . പരിശുദ്ധ ഖുർആൻ മരണത്തെക്കുറിച്ച് പറഞ്ഞിടത്തെല്ലാം മരണത്തിന് ശേഷമുള്ള ജീവിതത്തെപ്പറ്റിയും പരാമർശിക്കുന്നുണ്ട് , – ഖേദകരമെന്ന് പറയട്ടെ മഹാഭൂരിപക്ഷം വരുന്ന ദവ വിശ്വാസികളിൽ വളരെ വിരളം പേർ മാത്രമേ പരലോകത്തിൽ വിശ്വസിക്കുന്നുള്ളൂ . പരിശുദ്ധ ഖുർആനിലെ വചനങ്ങൾ ശ്രദ്ധിക്കൂ 

قُلِ اللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

പറയുക : അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു . പിന്നീട് അവൻ നിങ്ങള മരിപ്പിക്കുകയും പിന്നീട് ഉയിർത്തെഴുന്നേൽപിൻറെ നാളിലേക്ക് നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുകയും ചെയ്യും . അതിൽ യാതൊരു സംശയവുമില്ല പക്ഷെ മനുഷ്യരിൽ അധികപേരും അറിയുന്നില്ല . ( ഖുർആൻ 45 : 26 )

 وَإِنَّ كَثِيرًا مِّنَ النَّاسِ بِلِقَاءِ رَبِّهِمْ لَكَافِرُونَ

തീർച്ചയായും മനുഷ്യരിൽ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിൽ വിശ്വാസമില്ലാത്തവരത്രെ . ( ഖുർആൻ 30 : 8 )

മനുഷ്യരിൽ ധാരാളം പേർ പരലോകത്തെ നിഷേധിക്കുന്നുവെങ്കിലും അത് അനീഷേധ്യമായ ഒരു യാഥാർത്ഥ്യമാണ് .

فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِّثْلَ مَا أَنَّكُمْ تَنطِقُونَ

എന്നാൽ ആകാശത്തിൻറെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ് സത്യം . നിങ്ങൾ സംസാരിക്കുന്നു എന്നതു പോലെ തീർച്ചയായും ഇത് സത്യമാകുന്നു . ( ഖുർആൻ 51 : 23 )

ആർക്കും നിഷേധിക്കാൻ സാധിക്കാത്ത ഒരു വലിയ സത്യം

وَأَنَّ السَّاعَةَ آتِيَةٌ لَّا رَيْبَ فِيهَا وَأَنَّ اللَّهَ يَبْعَثُ مَن فِي الْقُبُورِ

അന്ത്യസമയം വരിക തന്നെചെയ്യും . അതിൽ യാതൊരു സംശയവുമില്ല ഖബ്റുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും . ( ഖുർആൻ 22 : 7 )

പരലോകമില്ലെന്ന് വാദിക്കുന്നവർ പറയുന്ന ന്യായീകരണങ്ങൾ ഖുർആൻ പരാമർശിക്കുന്നുണ്ട്

وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ

അവർ പറഞ്ഞു: ജീവിതമെന്നാൽ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു.വാസ്തവത്തിൽ അവർക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവർ ഊഹിക്കുക
മാത്രമാകുന്നു. (ഖുർആൻ 45:24)

أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَامًا أَنَّكُم مُّخْرَجُونَ () هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ () إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ

നിങ്ങൾ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താൽ നിങ്ങൾ വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ അവൻ നിങ്ങൾക്ക് വാഗ്ദാനം നൽക ത്? നിങ്ങൾക്ക് നൽകപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം. ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു.
നാം ജനിക്കുന്നു. നാം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരല്ല തന്നെ. (ഖുർആൻ 23:35-37)

أَإِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌ بَعِيدٌ

നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ (ഒരു പുനർ ജൻമം?) അത് വിദൂരമായ ഒരു മടക്കമാകുന്നു. (ഖുർആൻ 50:3)

പല ന്യായീകരണങ്ങളും പറഞ്ഞ് പരലോകത്തെ നിഷേധിക്കുന്നവരോട് അല്ലാഹു ചോദിക്കുന്നു:

أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ

അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ  (ഖുർആൻ 23:115)

അങ്ങനെ കണക്കാക്കിയാലും ഇല്ലെങ്കിലും മരണത്തിനുശേഷം
ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നത് ഒരു സത്യമാണ്
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പരലോകത്തിൽ വിശ്വസിക്കുക എന്നത് അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്

يَا أَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَىٰ رَسُولِهِ وَالْكِتَابِ الَّذِي أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا

സത്യവിശ്വാസികളേ, അല്ലാഹുവിലും, അവൻറെ ദൂതനിലും, അവൻറെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും, അവൻറെ മലക്കുകളിലും, അവൻറെ ഗ്രന്ഥങ്ങളിലും അവൻറെ ദൂതൻമാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു  (ഖുർആൻ 4:136)

യഥാർഥ വിശ്വാസികളുടെ ഗുണമായി അല്ലാഹു പറയുന്നത് അവർ പരലോകത്തിൽ ദൃഡമായി വിശ്വസിക്കുന്നു എന്നതാണ്.

وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ

നിനക്കും നിന്റെ മുൻഗാമികൾക്കും നൽകപ്പെട്ട സന്ദേശത്തിൽ വിശ്വസിക്കുകയും, പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവർ (സൂക്ഷ്മത പാലിക്കുന്നവർ). (ഖുർആൻ 2:4)


നരകാവകാശികളുടെ ദൂഷ്യങ്ങളിൽ പെട്ടതാണ് പരലോക നിഷേധം എന്നത്.

إِنَّ جَهَنَّمَ كَانَتْ مِرْصَادًا () لِّلطَّاغِينَ مَآبًا () لَّابِثِينَ فِيهَا أَحْقَابًا () لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا () إِلَّا حَمِيمًا وَغَسَّاقًا () جَزَاءً وِفَاقًا () إِنَّهُمْ كَانُوا لَا يَرْجُونَ حِسَابً ()


തീർച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു അതിക്രമകാരികൾക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.
അവർ അതിൽ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.
കുളിർമയോ കുടിനീരോ അവർ അവിടെ ആസ്വദിക്കുകയില്ല.
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ
അനുയോജ്യമായ പ്രതിഫലമത്രെ അത്.
തീർച്ചയായും അവർ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
(ഖുർആൻ 78:21-27)


സ്വർഗാവകാശികൾ നരകാവകാശികളോട് ചോദിക്കും.

مَا سَلَكَكُمْ فِي سَقَرَ ()  قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ()  وَلَمْ نَكُ نُطْعِمُ الْمِسْكِينَ ()  وَكُنَّا نَخُوضُ مَعَ الْخَائِضِينَ () وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ

നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത്‌ എന്തൊന്നാണെന്ന്‌.
അവര്‍ ( കുറ്റവാളികള്‍ ) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. ഞങ്ങള്‍ അഗതിക്ക്‌ ആഹാരം നല്‍കുമായിരുന്നില്ല. തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു. (ഖുർആൻ74:42-46)


പരലോകം ഇല്ലെന്ന് പറഞ്ഞവരും പരലോകത്ത് വരേണ്ടിവരും.

അന്ന് അവർക്ക് എല്ലാം കൃത്യമായി ബോധ്യപ്പെടും പക്ഷേ എന്തുകാര്യം? പരലോകമുണ്ടെന്നതിന് ധാരാളം തെളിവുകൾ പരിശുദ്ധ ഖുർആൻ നമുക്ക് മുൻപിൽ നിരത്തുന്നുണ്ട്. ബുദ്ധിയുള്ളവർക്ക് ആലോചിച്ചാൽ മനസ്സിലാക്കാവുന്ന ധാരാളം തെളിവുകൾ.


പരലോകം ബോധം എന്ന ചിന്ത മനുഷ്യനെ തെറ്റിൽനിന്ന് മുക്തനാകുന്നു.

തന്റെ മുഴുവൻ കർമങ്ങളും വിചാരണ ചെയ്യപ്പെടുമെന്ന ബോധമുണ്ടെങ്കിൽ തെറ്റുകൾ ചെയ്യാൻ മനുഷ്യന് സാധിക്കുകയില്ല. പോലീസ് ഉണ്ടെന്നറിഞ്ഞാൽ നിയമം പാലിക്കുന്ന ആളുകളും, അധ്യാപകൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ തെറ്റ് ചെയ്യാൻ മടിക്കുന്ന വിദ്യാർത്ഥികളും, തന്നെ ഒരാൾ നിരീക്ഷിക്കുന്നുണ്ടെന്നും താൻ വിചാരണ ചെയ്യപ്പെടുമെന്നുമുള്ള മനുഷ്യനെ നന്മനിറഞ്ഞവനാക്കിമാറ്റുമെന്നതിനുള്ള തെളിവുകളാണ്.

ഏതൊരു കാര്യത്തിന്റെയും റിസൾട്ട് നാം പ്രതീക്ഷിക്കുന്നു. ഈ ലോകത്തെ മാന്യരായി ജീവിക്കുന്ന ആളുകൾക്ക് മഹത്തായ പ്രതിഫലം ലഭിക്കപ്പെടുന്ന ഒരു ലോകം മനുഷ്യബുദ്ധിയുടെ തേട്ടമാണ്. അക്രമികൾക്ക് സമ്പൂർണമായി ശിക്ഷ ലഭിക്കപ്പെടുന്ന ഒരു
നന്മയുള്ള മനസ്സുകൾ ആഗ്രഹിക്കുന്നു.


നിരപരാധികളും അകാരണമായി പിടിക്കപ്പെടുന്നു. പലയാളുകളും അന്യായമായി പീഡിപ്പിക്കപ്പെടുന്നു. പല കുറ്റവാളികളും അധികാരവും, സമ്പത്തും, സ്വാധീനവും ഉപയോഗപ്പെടുത്തി രക്ഷപ്പെടുകയും ചെയ്യുന്നു. ഒരാളെ കൊന്നവനും നൂറാളെ കൊന്നവനും ഈ ലോകത്ത് പരമാവധി നൽകാവുന്നത് ഒരു വധശിക്ഷ മാത്രമാണ്. ഇത് എങ്ങിനെ നീതിയാകും. ആയിരങ്ങളെയും, പതിനായിരങ്ങളെയും ചുട്ടുകരിച്ച ക്രൂരന്മാർ ആഡംബര ജീവിതം നയിക്കുമ്പോൾ നീതി അനിവാര്യമല്ലേ ?

തീർച്ചയായും.

മനുഷ്യൻ ആഗ്രഹിക്കുന്നു സമ്പൂർണമായി നീതി ലഭിക്കുന്ന ഒരു ലോകം അതാണ് പരലോകം

أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ

അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ?? (ഖുർആൻ 38:28)

وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ

നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട്‌ ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. അവരോട്‌ ( ഒട്ടും ) അനീതി കാണിക്കപ്പെടുകയില്ല (ഖുർആൻ 2:281)


മനുഷ്യനെ ആദ്യതവണ സൃഷ്ടിച്ച് അല്ലാഹു വീണ്ടും സൃഷ്ടിക്കുവാൻ
പ്രയാസമില്ലാത്തവനാണ്

وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ الْمَثَلُ الْأَعْلَىٰ فِي السَّمَاوَاتِ وَالْأَرْضِ ۚ وَهُوَ الْعَزِيزُ الْحَكِيمُ

അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത്‌ ആവര്‍ത്തിക്കുന്നു. അത്‌ അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത്‌ അവന്നാകുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ. (ഖുർആൻ 30:27)


ഒരിക്കൽ ഒരാൾ മരിച്ചവരുടെ എല്ലുകൾ പൊടിച്ചത് മുഹമ്മദ് നബി(സ)യുടെ മുഖത്തേക്ക് ഊതികൊണ്ട് ചോദിച്ചു “ആരാണ് ഈ എല്ലുകളെ പുനർജ്ജീവിപ്പിക്കുക” എന്ന്. അപ്പോൾ അയാൾക്ക് അല്ലാഹു മറുപടി നൽകി .

أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ()  وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ () قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ

മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന്‌? എന്നിട്ട്‌ അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു. അവന്‍ നമുക്ക്‌ ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത്‌ അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച്‌ പോയിരിക്കെ ആരാണ്‌ അവയ്ക്ക്‌ ജീവന്‍ നല്‍കുന്നത്‌? പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക്‌ ജീവന്‍ നല്‍കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ. (ഖുർആൻ 36:77-79)


ഒന്നാമത്ത തവണ സൃഷ്ടിക്കുക എന്നതാണല്ലോ സൃഷ്ടി
ആവർത്തിക്കുന്നതിനേക്കാളും പ്രയാസകരമായത്. എന്നാൽ അല്ലാഹുവിന് എല്ലാം വളരെ എളുപ്പമാണ്.

مَّا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍ وَاحِدَةٍ ۗ إِنَّ اللَّهَ سَمِيعٌ بَصِيرٌ

നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്‌) പോലെ മാത്രമാകുന്നു തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനത്രെ. (ഖുർആൻ 31:28)


നമ്മെ സൃഷ്ടിച്ചത് അല്ലാഹുവാണെന്ന് മനുഷ്യരിലെ മഹാഭൂരിപക്ഷം ആളുകളും അംഗീകരിക്കുമ്പോൾ എന്തുകൊണ്ടാണ് അവൻ തന്നെ നമ്മ വീണ്ടും സൃഷ്ടിക്കും എന്ന് വിശ്വസിക്കാനിത്ര പ്രയാസം?

അല്ലാഹുവിനെ നിഷേധിക്കുന്നവരോട് അവൻ ചോദിക്കുന്നു

كَيْفَ تَكْفُرُونَ بِاللَّهِ وَكُنتُمْ أَمْوَاتًا فَأَحْيَاكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ

നിങ്ങള്‍ക്കെങ്ങനെയാണ്‌ അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവന്‍ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട്‌ അവന്‍കലേക്ക്‌ തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും (ഖുർആൻ 2:28)


മനുഷ്യ സൃഷ്ടിപ്പിന്റെ ഓരോഘട്ടവും പരിശുദ്ധ ഖുർആൻ വിശദീകരിക്കുന്ന ശേഷം പരലോക നിഷേധികൾക്ക് മറുപടി നൽകുന്നു.

وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ () ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ ()  ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ () ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ () ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ

തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. പിന്നീട്‌ തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്‌. (ഖുർആൻ 23:12-16)

يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ () ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّهُ يُحْيِي الْمَوْتَىٰ وَأَنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ( ആലോചിച്ച്‌ നോക്കുക: ) തീര്‍ച്ചയായും നാമാണ്‌ നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട്‌ ബീജത്തില്‍ നിന്നും, പിന്നീട്‌ ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ ( നാം നിങ്ങളെ വളര്‍ത്തുന്നു. ) ( നേരത്തെ ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത്‌ ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത്‌ മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ്‌ സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌. (ഖുർആൻ 22:5,6)


മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് ഖുർആൻ പരാമർശിക്കുന്ന കാര്യങ്ങൾ ശാസ്ത്രം അംഗീകരിക്കുന്നു. ഇങ്ങനെ വളരെ കൃത്യമായി, അൽഭുതകരമായി മനുഷ്യനെ സൃഷ്ടിച്ച് അല്ലാഹുവിന് അത് ആവർത്തിക്കാൻ എന്തു പ്രയാസമാണുള്ളത്?


മനുഷ്യന്റെ ഉറക്കം വലിയ അത്ഭുതമായി പരിശുദ്ധ ഖുർആൻ
പരാമർശിക്കുന്നുണ്ട്.ആകാശഭൂമികൾ അത്ഭുതമായത് പോലെ രാവും പകലും മാറിമാറി വരുന്നത് അത്ഭുതകരമായതുപോലെ വലിയൊരു അത്ഭുതമാണ് ഉറക്കം

وَمِنْ آيَاتِهِ مَنَامُكُم بِاللَّيْلِ وَالنَّهَارِ وَابْتِغَاؤُكُم مِّن فَضْلِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَسْمَعُونَ

രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ 30:23)


ഉറക്കം ഒരു ലഘു മരണമാണെങ്കിൽ ഉണർച്ച ഉയർത്തെഴുന്നേൽപ്പ്
ഓർമപ്പെടുത്തുന്നതാണ്. ഉറങ്ങിക്കിടക്കുന്ന വ്യക്തിയുടെ അരികിൽ നടക്കുന്ന കാര്യങ്ങൾ അയാൾ അറിയുന്നില്ല. അയാൾ ഉറക്കത്തിൽ കാണുന്ന കാഴ്ചകൾ കൂടെ കിടക്കുന്നവർ പോലും അറിയുന്നില്ല. അതുകൊണ്ടുതന്നെ ഉറക്കവും, ഉണർച്ചയും മരണത്തേയും, മരണാനന്തര ജീവിതത്തെയും ഓർമപ്പെടുത്തുന്നു.

اللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ

ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ 39:42)


മഴ പെയ്യുക എന്നത് ഒരു ദൃഷ്ടാന്തമാണ്. മഴ പെയ്താൽ ഉണങ്ങിയ
ഭൂമിയിൽനിന്ന് സസ്യങ്ങൾ മുളച്ചു വരുന്നത് പോലെ മരണത്തിനുശേഷം മനുഷ്യർ കബറുകളിൽളിൽനിന്ന് മുളച്ചു വരും. ഒരിക്കലും സസ്യ മുളക്കില്ലന്ന് നാം ധരിക്കുന്ന സ്ഥലങ്ങളിൽ പോലും മഴപെയ്താൽ സസ്യം ഭൂമിയെ പിളർത്തി പുറത്തുവരുന്നതുപോലെ അവസാന നാളിൽ ഒരു മഴ പെയ്യുമ്പോൾ ആ മഴയിൽ മനുഷ്യർ ഉയിർത്തഴിന്നേൽപിക്കപ്പെടുമെന്ന് ഖുർആൻ പഠിപ്പിക്കുന്നു.

 يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ () ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّهُ يُحْيِي الْمَوْتَىٰ وَأَنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ( ആലോചിച്ച്‌ നോക്കുക: ) തീര്‍ച്ചയായും നാമാണ്‌ നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട്‌ ബീജത്തില്‍ നിന്നും, പിന്നീട്‌ ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി ( പറയുകയാകുന്നു. ) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ ( നാം നിങ്ങളെ വളര്‍ത്തുന്നു. ) ( നേരത്തെ ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത്‌ ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത്‌ മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ്‌ സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌. (ഖുർആൻ 22:5,6)

وَنَزَّلْنَا مِنَ السَّمَاءِ مَاءً مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ () وَالنَّخْلَ بَاسِقَاتٍ لَّهَا طَلْعٌ نَّضِيدٌ () رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِ بَلْدَةً مَّيْتًا ۚ كَذَٰلِكَ الْخُرُوجُ

ആകാശത്തുനിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട്‌ അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. ( നമ്മുടെ ) ദാസന്‍മാര്‍ക്ക്‌ ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത്‌ മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു ( ഖബ്‌റുകളില്‍ നിന്നുള്ള ) പുറപ്പാട്‌ (ഖുർആൻ 50:9-11)

يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَيُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ وَكَذَٰلِكَ تُخْرَجُونَ

നിര്‍ജീവമായതില്‍ നിന്ന്‌ ജീവനുള്ളതിനെ അവന്‍ പുറത്ത്‌ കൊണ്ട്‌ വരുന്നു. ജീവനുള്ളതില്‍ നിന്ന്‌ നിര്‍ജീവമായതിനെയും അവന്‍ പുറത്ത്‌ കൊണ്ട്‌ വരുന്നു. ഭൂമിയുടെ നിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം അതിന്നവന്‍ ജീവന്‍ നല്‍കുകയും ചെയ്യുന്നു. അതുപോലെത്തന്നെ നിങ്ങളും പുറത്ത്‌ കൊണ്ട്‌ വരപ്പെടും. (ഖുർആൻ 30:19)


മനുഷ്യന്റെ വിരൽത്തുമ്പ് പോലും ശരിപ്പെടുത്തിയ അല്ലാഹുവിന്ന് വീണ്ടും അവനെ ജീവിപ്പിക്കുവാൻ ഒരു പ്രയാസവുമില്ല.

أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ () بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ

മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌? അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ. (ഖുർആൻ 75:3,4)


പച്ചമരത്തിൽ നിന്ന് തീ ഉണ്ടാക്കിത്തന്നവനാണ് അല്ലാഹു

الَّذِي جَعَلَ لَكُم مِّنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنتُم مِّنْهُ تُوقِدُونَ

പച്ചമരത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍ അങ്ങനെ നിങ്ങളതാ അതില്‍ നിന്ന്‌ കത്തിച്ചെടുക്കുന്നു. (ഖുർആൻ 36:80)


മാത്രവുമല്ല അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.

أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ () إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു. (ഖുർആൻ 36:81,82)


ഈ കാര്യങ്ങളെല്ലാം നമ്മെ അറിയിക്കുന്നത് അല്ലാഹു മനുഷ്യനെ വീണ്ടും സൃഷ്ടിക്കുമെന്നതിൽ സന്ദേഹമില്ലന്നതാണ്.

رَبَّنَا إِنَّكَ جَامِعُ النَّاسِ لِيَوْمٍ لَّا رَيْبَ فِيهِ ۚ إِنَّ اللَّهَ لَا يُخْلِفُ الْمِيعَادَ

ഞങ്ങളുടെ നാഥാ, തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല. തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല. (ഖുർആൻ 3:9)

 

സ്വഹീഹുല്‍ ബുഖാരി: വിമര്‍ശനങ്ങളും വസ്തുതയും – 02

സ്വഹീഹുല്‍ ബുഖാരി: വിമര്‍ശനങ്ങളും വസ്തുതയും - 02

സ്വഹീഹുല്‍ ബുഖാരിയോടുള്ള പൂര്‍വികരുടെ നിലപാട്

1971 ഡിസംബര്‍ മാസത്തിലെ അല്‍മനാര്‍ മാസികയില്‍ ശൈഖ് മുഹമ്മദ് മൗലവി എഴുതിയ ഒരു ലേഖനത്തിന്റെ തലവാചകം ‘സ്വഹീഹുല്‍ ബുഖാരിയില്‍ നിര്‍മിത ഹദീഥുകളോ?’ എന്നാണ്. പ്രസ്തുത ലേഖനത്തിലെ ചില വരികള്‍ കാണുക: ”കഴിഞ്ഞുപോയ മുസ്ലിം കാലഘട്ടങ്ങള്‍ ഓരോന്നും പ്രസ്തുത പരമാര്‍ഥം കണിശമായും അംഗീകരിക്കുകയും സ്വഹീഹുല്‍ ബുഖാരിയെ ഉല്‍കൃഷ്ടമായും ആദരവോടെയും കൈകാര്യ ചെയ്തിട്ടുമുണ്ട്. എന്നാല്‍ മറ്റെല്ലാ വിഷയത്തിലുമെന്നപോലെ പൊളിച്ചെഴുത്തിന്റെ പുതിയ കാലഘട്ടം സ്വഹീഹുല്‍ ബുഖാരിയെയും കരിതേക്കാതെ, കശക്കിയെറിയാതെ വിട്ടില്ല. ചിലര്‍ ഗ്രന്ഥം ആകപ്പാടെ തോട്ടിലെറിയണമെന്നാക്രോശിച്ചപ്പോള്‍ മറ്റുചിലര്‍ നല്ലപിള്ള ചമഞ്ഞ് ചുളുവില്‍ നിഷേധത്തിന് ധൃഷ്ടരായിരിക്കുന്നു.”

ശൈഖ് മുഹമ്മദ് മൗലവി ബുഖാരിക്കെതിരെയുള്ള ദാറക്വുത്‌നിയുടെ വിമര്‍ശനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അത്തരം വിമര്‍ശനങ്ങളുടെ അര്‍ഥശൂന്യത ഉദാഹരണസഹിതം വ്യക്തമാക്കിയതിന് ശേഷം എഴുതുന്നു: ”ഈ ഉദാഹരണങ്ങളില്‍ നിന്ന് ബുഖാരിയുടെയും മുസ്‌ലിമിന്റെയും റിപ്പോര്‍ട്ടര്‍മാരെ സംബന്ധിച്ചുള്ള ആക്ഷേപത്തിന്റെ നില നല്ലപോലെ വ്യക്തമാവുന്നതാണ്. അപ്പോള്‍ ആക്ഷേപങ്ങള്‍ നൂറ് ശതമാനവും ഈ തരത്തില്‍ പെട്ടതാകുന്നു” (മിശ്കാത്തുല്‍ ഹുദാ മാസികയില്‍ വന്ന ലേഖനം അല്‍മനാര്‍ മാസിക പുനഃപ്രസിദ്ധീകരിച്ചത്; 1994 ഒക്‌ടോബര്‍).

ഇന്നലെ എഴുതിയ ലേഖനം പോലെ തോന്നുന്ന ഇതിലെ ഓരോ വാചകത്തിനും വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. ചുരുക്കത്തില്‍, മുസ്ലിം ഉമ്മത്ത് സ്വീകരിച്ച നിലപാട് തന്നെയാണ് സ്വഹീഹുല്‍ ബുഖാരിയുടെ വിഷയത്തില്‍ കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനവും സ്വീകരിച്ചിരുന്നത്. മാത്രവുമല്ല ബുഖാരിക്കെതിരെ ചേകനൂര്‍ മൗലവിയും സി.എന്‍.അഹ്മദ് മൗലവിയും രംഗത്തുവന്നപ്പോള്‍ ശക്തമായ ഭാഷയില്‍ തന്നെ അവര്‍ക്ക് മറുപടി നല്‍കിയതും ഇസ്വ്‌ലാഹി പ്രസ്ഥാന നേതാക്കള്‍ തന്നെയായിരുന്നു.

ഏറ്റവും കുറ്റമറ്റ നിവേദക പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടിട്ടും ബുഖാരിയിലെ ഹദീസുകള്‍ തള്ളിക്കളയാനും അതിന്റെ സ്വീകാര്യതയില്‍ സംശയം പ്രകടിപ്പിക്കാനും ദുര്‍ബലത ആരോപിക്കാനും ഈ കക്ഷികളെ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. സ്വഹീഹുല്‍ ബുഖാരിയിലെ മുഴുവന്‍ ഹദീസുകളും സ്വീകാര്യമല്ലെന്ന് പറയുന്നവരുടെ പ്രധാനപ്പെട്ട ‘ന്യായം’ അതില്‍ ക്വുര്‍ആനിനെതിരായ ഹദീസുകള്‍ ഉണ്ട് എന്നാണ്. ഇവിടെയും അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ക്വുര്‍ആനിനെതിരായി സ്വഹീഹായ ഒരു ഹദീസും വരില്ല. കാരണം ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. ഹദീസ് നബി ﷺ യുടെ വചനമാണെങ്കിലും അല്ലാഹുവില്‍ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിലാണ് നബി ﷺ  സംസാരിച്ചിട്ടുള്ളത്.

”അദ്ദേഹം (നബി) തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് (നബി സംസാരിക്കുന്നത്) അദ്ദേഹത്തിന് നല്‍കപ്പെടുന്ന ദിവ്യബോധനമല്ലാതെ (മറ്റൊന്നും) അല്ല” (ക്വുര്‍ആന്‍: 53/4).

സ്വഹീഹായ ഹദീസുകളെല്ലാം അല്ലാഹുവില്‍നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തില്‍ നബി ﷺ  സംസാരിച്ചതാണെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. സ്വഹീഹുല്‍ ബുഖാരിയിലെ പരമ്പരയോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുഴുവനും സ്വഹീഹാണെന്നതിന് മുസ്‌ലിം ഉമ്മത്തിന്റെ ഏകോപിതമായ അഭിപ്രായം (ഇജ്മാഅ്) ഉള്ളതായി പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. അത്‌കൊണ്ടു തന്നെ ബുഖാരിയിലെ ഹദീസുകളില്‍ ഒന്നുപോലും തള്ളിക്കളയാവുന്നതല്ല.

ക്വുര്‍ആനും ഹദീസും വഹ്‌യായതിനാല്‍ ക്വുര്‍ആനിനെതിരായി സ്വഹീഹായ ഒരു ഹദീസും വരില്ല. ചില ഹദീസുകള്‍ നോക്കുമ്പോള്‍ അത് ക്വുര്‍ആനിന് എതിരാണെന്ന് പ്രത്യക്ഷത്തില്‍ നമുക്ക് തോന്നുന്നുവെങ്കില്‍ ഉടന്‍ തള്ളുകയല്ല വേണ്ടത്. ഉദാഹരണത്തിന് ശവം ഹറാമാണെന്ന് മൂന്ന് തവണ (2:173, 5:3, 16:115) അല്ലാഹു ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ്. ഒരു ശവത്തെയും ഇതില്‍ പ്രത്യേകമായി ഒഴിച്ചു നിര്‍ത്തിയിട്ടില്ല. എന്നാല്‍ കടലിലെ വെള്ളം ശുദ്ധിയുള്ളതും അതിലെ ശവം നിങ്ങള്‍ക്ക് അനുവദനീയവുമാണെന്ന് നബി ﷺ  പറഞ്ഞതായി ഹദീസില്‍ കാണാം. (നസാഈ 59, അബൂദാവൂദ്: 83). പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ഇത് ക്വുര്‍ആനിനെതിരാണെന്ന് തോന്നാം. യഥാര്‍ഥത്തില്‍ കാര്യം അങ്ങനെയല്ല. നബിയുടെ ﷺ  സംസാരം ക്വുര്‍ആനിന്റെ വിശദീകരണവും വ്യാഖ്യാനവുമാണ്. ചില ഹദീസുകളുടെ ലക്ഷ്യം ക്വുര്‍ആനില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ വിശദീകരിക്കലുമായിരിക്കും. അതുകൊണ്ടുതന്നെ സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ അവ തമ്മില്‍ വൈരുധ്യമില്ലെന്നും ഒന്ന് മറ്റൊന്നിനെ വിശദീകരിക്കുകയാണ് ചെയ്യുന്നതെന്നും മനസ്സിലാക്കാന്‍ കഴിയും.

ഇമാം ഇബ്‌നുല്‍ ഖക്വയ്യിം(റഹി) പറഞ്ഞു: ”അല്ലാഹുവിനെയും അവന്റെ മലക്കുകളെയും സാക്ഷി നിര്‍ത്തി നാം ഉറപ്പിച്ചു തന്നെ പറയട്ടെ; നബിയുടെ ﷺ  ഹദീസില്‍ ക്വുര്‍ആനിന് വിരുദ്ധമായതോ തെളിഞ്ഞ ബുദ്ധിക്ക് നിരക്കാത്തതോ ആയ ഒന്നും തന്നെയില്ല. നബി ﷺ യുടെ സംസാരം ക്വുര്‍ആനിന്റെ വിശദീകരണവും വ്യാഖ്യാനവുമാണ്. ക്വുര്‍ആനിനെതിരാണെന്ന് പറഞ്ഞ് ആരെങ്കിലും വല്ല ഹദീസുകളെയും തള്ളുന്നുവെങ്കില്‍, അതെല്ലാം ക്വുര്‍ആനിനോട് യോജിക്കുന്നത് തന്നെയായിരിക്കും. അത്തരം ഹദീസുകളുടെ ലക്ഷ്യം ക്വുര്‍ആനില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ വിശദീകരിക്കലായിരിക്കും. അത് സ്വീകരിക്കാനാണ് നബി ﷺ  കല്‍പിച്ചതും” (അസ്സ്വവാഇക്വുല്‍ മുര്‍സലാ. 2/529).

സ്വഹീഹായ ഹദീസുകളെ തള്ളാന്‍ ക്വുര്‍ആനിന്റെ മറപിടിച്ചുകൊണ്ട് ചിലര്‍ രംഗപ്രവേശം നടത്തിയപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിച്ച് അവരുടെ തെറ്റായ വാദങ്ങളെ തകര്‍ത്തെറിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. ഖവാരിജുകളാണ് ഈയൊരു പുത്തന്‍ വാദത്തിന് തുടക്കമിട്ടത്. അവരുടെ നിലപാടുകളെക്കുറിച്ച് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറയുന്നു: ”ക്വുര്‍ആനിനെ അങ്ങേയറ്റം മഹത്ത്വവല്‍കരിക്കുക എന്നതാണ് ഇവരുടെ നയം. അത് പിന്‍പറ്റാന്‍ ഇവര്‍ പ്രത്യേകമായി പറയും. അഹ്‌ലുസ്സുന്നയില്‍നിന്ന് തെറ്റിപ്പോയവരാണവര്‍. ക്വുര്‍ആനിന് എതിരാണെന്ന് അവര്‍ക്ക് തോന്നിയ കാര്യങ്ങള്‍ തള്ളുന്നവരാണവര്‍. വ്യഭിചാരിണിയെ എറിഞ്ഞ് കൊല്ലല്‍, കട്ടവന്റെ കൈ മുറിക്കാനാവശ്യമായ കളവിന്റെ മൂല്യം എന്നിവ ഉദാഹരണം. പിഴച്ചുപോയ വിഭാഗമാണവര്‍. കാരണം, അല്ലാഹുവിന്റെ റസൂലിനാണ് ക്വുര്‍ആനെ കുറിച്ച് കൂടുതല്‍ അറിയുക” (ഫതാവാ. 3/208).

അപ്പോള്‍, തങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനെ ക്വുര്‍ആന്‍ വിരുദ്ധമെന്ന് പറഞ്ഞ് തള്ളുന്ന പ്രവണത ഖവാരിജുകളാണ് തുടങ്ങിവെച്ചത്. ഇത് പിന്നീട് പലരും ഏറ്റെടുത്തു. ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേഷം കെട്ടിയ ഓറിയന്റലിസ്റ്റുകള്‍ അത് പ്രചരിപ്പിച്ചു.

നബി ﷺ  വഹ്‌യിന്റെ അടിസ്ഥാനത്തില്‍ സംസാരിച്ച സ്വഹീഹായ ഹദീസുകളെക്കാള്‍ തങ്ങളുടെ പരിമിതമായ ബുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്ന ചിലര്‍ മുസ്‌ലിം ലോകത്ത് പില്‍കാലത്ത് ഉടലെടുക്കുകയും ബുഖാരിയിലെ ഹദീസുകളെ തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും വഴങ്ങുന്നില്ലെന്നും പറഞ്ഞ് തള്ളിക്കളയുകയും അവയെക്കുറിച്ച് നിര്‍മിതം, ദുര്‍ബലം എന്നിങ്ങനെ വിധിയെഴുതുകയും ചെയ്തു. ഇസ്‌ലാമിക അധ്യാപനങ്ങളില്‍ നിന്നും ബഹുദൂരം അകന്നുപോയ മുഅ്തസില വിഭാഗത്തില്‍ നിന്നാണ് ഇത്തരം ശബ്ദം മുസ്‌ലിംലോകം ആദ്യം ശ്രവിച്ചത്.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍ ബുദ്ധിയെക്കാളും പ്രമാണങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടത് ബുദ്ധിക്കെതിരാണെങ്കിലും അത് അംഗീകരിച്ചേ തീരൂ. വിശുദ്ധ ക്വുര്‍ആന്‍ പരിശോധിച്ചാല്‍ ബുദ്ധിക്കെതിരാണെന്ന് തോന്നുന്ന പല സംഭവങ്ങളും അതില്‍ കാണാം. ഉറുമ്പിന്റെ സംസാരം സുലൈമാന്‍ നബി(അ) കേട്ടത്, മൂസാനബി(അ)ക്ക് വേണ്ടി ചെങ്കടല്‍ പിളര്‍ന്നത് എന്നിവ ഉദാഹരണം. ഇതെല്ലാം നാം അപ്രകാരംതന്നെ അംഗീകരിക്കുന്നു. ഹദീഥിന്റെ വിഷയത്തിലും ഇതേ നിലപാടാണ് നാം അനുവര്‍ത്തിക്കേണ്ടത്. ഹദീസ് സ്ഥിരപ്പെട്ടതാണോ എന്ന കാര്യത്തില്‍ അഥവാ നബി ﷺ  പറഞ്ഞിട്ടുള്ളതാണോ എന്ന കാര്യത്തില്‍ നമുക്ക് നമ്മുടെ ബുദ്ധി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നമ്മുടെ ബുദ്ധി ഉപയോഗിച്ച് അത് നബി ﷺ  പറഞ്ഞിട്ടുള്ളതാണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ ഹദീസില്‍ പറഞ്ഞ കാര്യം ശരിയാണോയെന്ന് നമ്മുടെ ബുദ്ധികൊണ്ട് ചിന്തിക്കാന്‍ പാടില്ല. കാരണം നബി ﷺ  പറഞ്ഞ കാര്യമാണ് അതെന്ന് ബോധ്യപ്പെട്ടാല്‍ പിന്നെ അതിലേക്ക് കീഴൊതുങ്ങുകയാണ് സത്യവിശ്വാസി ചെയ്യേണ്ടത്.

”ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല” (ക്വുര്‍ആന്‍: 4/65).

ഹദീഥുകളെ സ്വീകരിക്കുന്ന വിഷയത്തിലെ മുഅ്തസില ചിന്താഗതി കേരളത്തിലേക്കും പടര്‍ന്നിട്ടുള്ളത് നാം ഗൗരവപൂര്‍വം മനസ്സിലാക്കേണ്ടതുണ്ട്. ബുഖാരിയില്‍ ദുര്‍ബല ഹദീസുകളുണ്ടെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ ലേഖനം എഴുതുന്നേടത്തും ബുഖാരിയിലെ ചില ഹദീസുകള്‍ ആരുതന്നെ പറഞ്ഞാലും ഞങ്ങള്‍ക്കത് സ്വീകാര്യമല്ലെന്ന് പരസ്യമായി പറയുന്നേടത്തും വരെ കാര്യങ്ങളെത്തിയിട്ടുണ്ട്. തങ്ങളുടെ ബുദ്ധിയുടെ തേരോട്ടത്തിനിടയില്‍ സ്വഹീഹുല്‍ ബുഖാരിക്ക് സമൂഹമനസ്സിലുണ്ടായിരുന്ന സ്ഥാനവും ആദരവും തകര്‍ന്നുവീഴുന്നത് ഒരുപക്ഷേ, ഇവര്‍പോലും അറിയുന്നില്ല.

സ്വഹീഹുല്‍ ബുഖാരിയിലെ ഏതെങ്കിലും ഒരു ഹദീസ് തള്ളിക്കളയുന്നത് ഹദീസ് നിഷേധത്തില്‍പെട്ടതു തന്നെയാണ്. ബുഖാരിയിലെ ഹദീസുകളില്‍ സംശയത്തിന്റെ നിഴല്‍ പരത്തുന്നത് ഹദീസ് നിഷേധത്തിന്റെ ഒന്നാം പടിയാണ്. ആധുനിക ലോകത്തെ എല്ലാ ഹദീസ് നിഷേധികളും ആദ്യം കൈവെച്ചത് സ്വഹീഹുല്‍ ബുഖാരിയിലായിരുന്നു.

അല്ലാമാ അഹ്മദ് മുഹമ്മദ് ശാകിര്‍(റഹി) പറയുന്നു: ”പ്രവാചകന്റെ ഹദീസുകളെ ജനമധ്യത്തില്‍ വിലകുറച്ച് കാണിക്കാനോ മുഹദ്ദിസുകളുടെ പരിശ്രമങ്ങളെ നിസ്സാരവല്‍ക്കരിക്കാനോ ശ്രമിക്കുന്നവര്‍ ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളില്‍, പ്രത്യേകിച്ച് ബുഖാരിയിലെ ഹദീസുകളില്‍ സംശയം ജനിപ്പിക്കുകയായിരിക്കും ആദ്യം ചെയ്യുക. അവയില്‍ സംശയം സൃഷ്ടിച്ചാല്‍ ബാക്കിയുള്ള ഹദീഥ് ഗ്രന്ഥങ്ങളുടെ ആധികാരികതയില്‍ സംശയം സൃഷ്ടിക്കാന്‍ എളുപ്പമായിരിക്കുമല്ലോ. എന്നാല്‍ അറിയുക, അവയിലെ മുഴുവന്‍ ഹദീസുകളും പണ്ഡിതന്‍മാരുടെ പക്കല്‍ പൂര്‍ണമായും സ്വഹീഹാണ്” (സ്വഹാബിഉല്‍ ഫീ വജ്ഹിസ്സുന്ന:108).

ആധുനിക മുസ്‌ലിംലോകത്ത് ഹദീസ് നിഷേധികള്‍ക്ക് മറുപടി എഴുതിയിട്ടുള്ള വ്യക്തിയാണ് അബുല്‍ അഅ്‌ലാ മൗദൂദി സാഹിബ്. എന്നാല്‍ തന്റെ ബുദ്ധിക്ക് വഴങ്ങാത്ത ഹദീസുകള്‍; അത് സ്വഹീഹുല്‍ ബുഖാരിയിലുള്ളതാണെങ്കില്‍ പോലും അദ്ദേഹം അംഗീകരിക്കാതിരുന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു: ”പൂര്‍ണമായും ശരിയായ ഗ്രന്ഥം ക്വുര്‍ആന്‍ മാത്രമാണ്. അതിന്‌ശേഷം സ്വഹീഹുല്‍ ബുഖാരി. പക്ഷേ, സനദിന്റെ (പരമ്പരയുടെ) അടിസ്ഥാനത്തില്‍ മാത്രമാണത്. മത്‌നിന്റെ (ആശയത്തിന്റെ) അടിസ്ഥാനത്തില്‍ അതിലുള്ളതെല്ലാം പൂര്‍ണമായും സ്വഹീഹാണെന്ന് ഉറപ്പിച്ച് പറയാനാവില്ല” (മൗക്വിഫില്‍ ജമാഅത്തില്‍ ഇസ്‌ലാമിയ്യ മിനല്‍ ഹദീസിന്നബവി).

മൗദൂദി സാഹിബിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികളും ബുഖാരിയിലെ ഹദീഥുകള്‍ ക്വുര്‍ആനിനെതിരാണെന്ന് പറഞ്ഞ് തള്ളുന്നുണ്ട്. ഒ.അബ്ദുറഹ്മാന്‍ സാഹിബ് എഴുതുന്നു: ”മറ്റ് ചില ഹദീസുകളില്‍ മുഹമ്മദ് നബിക്ക് ﷺ  സിഹ്‌റ് ബാധിച്ചിരുന്നതായി പറയുന്നു. നബി ﷺ  സിഹ്‌റ് ചെയ്യുന്നവനോ സിഹ്‌റ് ബധിച്ചവനോ ആയിരുന്നുവെന്ന ശത്രുക്കളുടെ ആരോപണത്തെ ഖണ്ഡിതമായി നിരാകരിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ നിലവിലിരിക്കെയാണ്, സിഹ്‌റ് ബാധിച്ചതിനാല്‍ കുറെ ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം മറവി ബാധിച്ചു നടന്നു എന്ന ഹദീസുകള്‍. അതും യഹൂദി സിഹ്ര്‍ ചെയ്തതു കൊണ്ട്” (പ്രബോധനം ഹദീഥ് പതിപ്പ് 2007, പേജ്:129).

കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസാധക വിഭാഗമായ ഐ.പി.എച്ച് ‘സിഹ്ര്‍’ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.മുഹമ്മദ് ആണ് ഗ്രന്ഥകര്‍ത്താവ്. ഈ ഗ്രന്ഥത്തില്‍ സ്വഹീഹുല്‍ ബുഖാരിയിലെ സിഹ്‌റിന്റെ ഹദീസുകള്‍ കൊടുത്തിട്ടുണ്ട്. അവസാനം അതെല്ലാം ക്വുര്‍ആനിനെതിരാണെന്ന് പറഞ്ഞ് തള്ളുകയാണ് ചെയ്തിട്ടുള്ളത്.

അതേപോലെ കേരളത്തില്‍ ഹദീസ് നിഷേധം പ്രചരിപ്പിച്ച വ്യക്തിയായ ചേകനൂര്‍ മൗലവിക്ക് മറുപടി എഴുതിയിരുന്ന വ്യക്തിയാണ് അബ്ദുസ്സലാം സുല്ലമി. എന്നാല്‍ തന്റെ ബുദ്ധിക്ക് വഴങ്ങാത്ത ഹദീസുകള്‍; അത് സ്വഹീഹുല്‍ ബുഖാരിയില്‍ ആയിരുന്നിട്ടുകൂടി അദ്ദേഹവും തള്ളിക്കളഞ്ഞിട്ടുണ്ട്.

അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ തലവാചകം ‘വിമര്‍ശന വിധേയമായ ഹദീസുകള്‍ ബുഖാരിയിലും മുസ്‌ലിമിലും’ എന്നാണ്. എന്നിട്ട് അദ്ദേഹം ഇരുപതോളം ഹദീസുകള്‍ കൊടുത്തിട്ട് ചില വിര്‍മര്‍ശനങ്ങള്‍ ഉദ്ധരിക്കുന്നു. ശേഷം അദ്ദേഹം എഴുതി: ”ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസുകളെ പൂര്‍വികരായ ചില പണ്ഡിതന്‍മാര്‍ വിമര്‍ശിച്ചതിന് ചില ഉദാഹരണങ്ങള്‍ മാത്രം താഴെ ചേര്‍ക്കുന്നു. വിമര്‍ശനങ്ങള്‍ ഈ ലേഖകന്‍ അംഗീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നില്ല. നാം മുകളില്‍ വിവരിച്ച തത്ത്വം സ്ഥാപിക്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. വിമര്‍ശനങ്ങള്‍ മൊത്തം ശരിയാണെന്ന് വായനക്കാരും ധരിക്കേണ്ടതില്ല” (പ്രബോധനം ഹദീഥ് പതിപ്പ് 2007, പേജ്:185).

ഇവിടെ അദ്ദേഹം ഉദ്ധരിക്കുന്ന വിമര്‍ശനങ്ങള്‍ മൊത്തം ശരിയല്ലെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് വിമര്‍ശനങ്ങള്‍ മൊത്തം ശരിയാണെന്ന് വായനക്കാരും ധരിക്കേണ്ടതില്ലെന്ന് പറഞ്ഞത്. എങ്കില്‍പിന്നെ ഈ വിമര്‍ശനങ്ങളൊന്നും ശരിയല്ലെന്ന് പറഞ്ഞാല്‍ പോരേ? അത് പറയാന്‍ അദ്ദേഹത്തിന് കഴിയില്ല. കാരണം ബുഖാരിയിലെ പല ഹദീസുകളും അദ്ദേഹം തള്ളിയിട്ടുണ്ട്. അതുകൊണ്ടാണ് ‘നാം മുകളില്‍ വിവരിച്ച തത്ത്വം സ്ഥാപിക്കുക മാത്രമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യ’മെന്ന് പറഞ്ഞിട്ടുള്ളത്. എന്താണ് അദ്ദേഹം ‘മുകളില്‍ വിവരിച്ച തത്ത്വം?’ ബുഖാരിയിലും മുസ്‌ലിമിലും വിമര്‍ശനവിധേയമായ ഹദീഥുകള്‍ ഉണ്ടെന്നും സനദിന്റെയും (പരമ്പരയുടെ) മത്‌നിന്റെയും (ആശയം) അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ ബുഖാരിയിലെ ഹദീഥുകളെ വിമര്‍ശിച്ചിട്ടുണ്ടെന്നതുമാണത്.

യഥാര്‍ഥത്തില്‍, അല്ലാമാ അഹ്മദ് മുഹമ്മദ് ശാകിര്‍(റഹി) പറഞ്ഞ ഹദീസ് നിഷേധത്തിന്റെ ഒന്നാം പടി, അതായത് ബുഖാരിയിലെ ഹദീഥുകളില്‍ സംശയം ജനിപ്പിക്കുക എന്നതാണിവിടെ ചെയ്തിട്ടുള്ളത്.

നബിക്ക്  ﷺ  സിഹ്‌റ് ബാധിച്ചുവെന്ന ബുഖാരിയിലെയും മുസ്‌ലിമിലേയും ഹദീഥിനെ കുറിച്ച് സുല്ലമി എഴുതുന്നു: ”അതിനാല്‍ ഈ ഹദീഥ് പരമ്പരക്കും മത്‌നിനും (ആശയം) ഹദീഥ് പണ്ഡിതന്‍മാര്‍ പറഞ്ഞ മുഴുവന്‍ വ്യവസ്ഥയും യോജിച്ചാല്‍ പോലും തെളിവിന് പറ്റുകയില്ല” (ജിന്ന്, പിശാച്, സിഹ്‌റ്; പേജ്: 138).

മാത്രമല്ല ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഈ ഹദീഥിനെ ആറോളം ‘ന്യായങ്ങള്‍’ പറഞ്ഞ് സുല്ലമി തള്ളുകയും ചെയ്തിരിക്കുന്നു.

സ്വഹീഹുല്‍ ബുഖാരിയിലെ മുഴുവന്‍ ഹദീസുകളും സ്വീകരിക്കുന്നവന്‍ അന്ധവിശ്വാസിയായിത്തീരുമെന്നാണ് ഇക്കൂട്ടരുടെ വാദം. അങ്ങനെയാണെങ്കില്‍ ഒന്നാമത്തെ അന്ധവിശ്വാസി നബി ﷺ  തന്നെ. അല്ലാഹുവില്‍ ശരണം! കാരണം നബി ﷺ  പറഞ്ഞ ഹദീഥുകളാണ് അതില്‍ അധികമുള്ളത്. പിന്നെ സ്വഹാബത്ത് മുതല്‍ താബിഉകള്‍, മുഴുവന്‍ മുഹദ്ദിസുകള്‍, ഇമാമുമാര്‍, പണ്ഡിതന്മാര്‍ വരെയുള്ളവരെല്ലാം അന്ധവിശ്വാസികളാകും.

സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ പൂര്‍ണമായും സ്വീകരിക്കണമെങ്കില്‍ അതിന് പ്രമാണം വേണമെന്ന വാദം പുതിയ ഗവേഷണഫലമാണ്. നബി ﷺ യുടെ ഹദീസുകള്‍ മുഴുവന്‍ സ്വീകരിക്കണമെങ്കില്‍ അതിന് പ്രമാണം വേണമെന്ന് വാദിക്കുന്നവന്‍ കുഫ്‌റിലാണ് എത്തിപ്പെടുക.

ചുരുക്കത്തില്‍ സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥം മുസ്ലിം ഉമ്മത്ത് മൊത്തത്തിലാണ് ഏറ്റെടുത്തത്. അവരാണ് അതിലുള്ള മുസ്നദായ മുഴുവന്‍ ഹദീസുകളും സ്വീകാര്യമാണെന്ന് പറഞ്ഞത്. അപ്പോള്‍ ഈ ഉമ്മത്തിന്റെ നിലപാട് അറിയാത്ത ചില അല്‍പജ്ഞാനികളാണ് ഇതുപോലെ ബുഖാരിയിലെ ഹദീസുകള്‍ക്കെതിരെ വാളെടുക്കുന്നത്.

പൂര്‍വികരാരുംതന്നെ ബുഖാരിയിലെ ഹദീസുകളെ സംബന്ധിച്ച് ദുര്‍ബലമാണെന്നോ നിര്‍മിതമാണെന്നോ ക്വുര്‍ആനിന് എതിരാണെന്നോ ബുദ്ധിക്കെതിരാണെന്നോ പറഞ്ഞിട്ടില്ല. മറിച്ച് അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളത് അവയെല്ലാം പൂര്‍ണമായി സ്വഹീഹാണെന്നാണ്. ഈ വിഷയത്തിലെ ഇജ്മാഇനെ എതിര്‍ക്കുന്നവര്‍ സലഫിന്റെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവരാണ്.

 

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക

സ്വഹീഹുല്‍ ബുഖാരി: വിമര്‍ശനങ്ങളും വസ്തുതയും – 01

സ്വഹീഹുല്‍ ബുഖാരി: വിമര്‍ശനങ്ങളും വസ്തുതയും - 01

പ്രവാചകന്റെ ഹദീസുകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് കുറെയേറെ പഴക്കമുണ്ട്. ഹദീസുകളെ വിമര്‍ശിക്കുന്നവര്‍ ഹദീസ് ഗ്രന്ഥങ്ങളെയും മുഹദ്ദിസുകളെയുമാണ് പ്രഥമമായി വിമര്‍ശന ശരങ്ങള്‍ ഏല്‍പിക്കുക. അതില്‍ തന്നെ സ്വഹീഹുല്‍ ബുഖാരിയാണ് പലരുടെയും ഒന്നാമത്തെ ലക്ഷ്യം. അതിന് പലതുണ്ട് കാരണങ്ങള്‍.

മുസ്‌ലിംലോകം ഒന്നടങ്കം വിശുദ്ധ ക്വുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികമായി കണക്കാക്കുന്ന ഗ്രന്ഥമാണ് ഇമാം ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരി. സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ മുഴുവനും സ്വീകാര്യയോഗ്യ(സ്വഹീഹ്)മാണെന്നതിന് മുസ്‌ലിം സമൂഹത്തിന്റെ ഏകോപിത അഭിപ്രായം ഉള്ളതായി പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വഹീഹുല്‍ ബുഖാരിയിലും ദുര്‍ബല ഹദീസുകളുണ്ടെന്ന പിഴച്ച വാദം ചിലര്‍ ഉന്നയിച്ചുവരുന്നുണ്ട്. ബുഖാരിയിലെ മുഴുവന്‍ ഹദീസുകളും സ്വീകാര്യമാണെന്ന് പറയണമെങ്കില്‍ അതിന് പ്രമാണം വേണമെന്നും അതിലെ മുഴുവന്‍ ഹദീസുകളും സ്വീകരിക്കുന്നവന്‍ അന്ധവിശ്വാസിയായി തീരുമെന്നുമുള്ള ചില അപശബ്ദങ്ങള്‍ നമ്മുടെ നാട്ടിലും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

അതുകൊണ്ട് ആരാണ് ഇമാം ബുഖാരി, എന്താണ് സ്വഹീഹുല്‍ ബുഖാരി, അതിന് മുസ്‌ലിം ലോകത്തുള്ള സ്ഥാനമെന്താണ്, അതിലെ ഹദീസുകളെ വിമര്‍ശിക്കുന്നവര്‍ ആരൊക്കെയാണ്, അവരുടെ ഗൂഢലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിഞ്ഞിരിക്കല്‍ നല്ലതാണ്. അത്തരം ഒരു അന്വേഷണമാണിവിടെ ഉദ്ദേശിക്കുന്നത്.

അബൂഅബ്ദില്ലാ മുഹമ്മദ് ഇബ്‌നു ഇസ്മാഈല്‍ അല്‍ബുഖാരി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഖുറാസാനിലെ ‘ബുഖാറ’ എന്ന സ്ഥലത്ത് ഹിജ്‌റ 19ല്‍ ശവ്വാല്‍ 13ന് ജനിച്ചു. പത്താം വയസ്സില്‍തന്നെ അദ്ദേഹം ഹദീസ് പഠനം ആരംഭിച്ചു. തന്റെ ജന്മനാടായ ബുഖാറയില്‍ നിന്നു തന്നെയാണ് ഇമാം ബുഖാരി(റഹി) വിജ്ഞാനത്തിന്റെ വഴിയിലേക്കുള്ള ആദ്യ കാല്‍വയ്പ് നടത്തുന്നത്. നാട്ടിലെ വിജ്ഞാന സമ്പാദനത്തിന് ശേഷം അറിവ് അന്വേഷിച്ച് ഇമാം ബുഖാരി(റഹി) ഹിജാസിലേക്കാണ് പോയത്. ഹിജ്‌റ 210ല്‍ മാതാവിനോടും സഹോദരനോടുമൊപ്പം പതിനാറാം വയസ്സില്‍ ഹജ്ജിനായി മക്കയില്‍ എത്തി. ഹജ്ജിന് ശേഷം അദ്ദേഹം മക്കയില്‍ തന്നെ കഴിച്ചു കൂട്ടി. മക്കയില്‍ നിന്നുള്ള വിജ്ഞാന സമ്പാദനമായിരുന്നു ലക്ഷ്യം. മക്കയില്‍ നിന്നും വിജ്ഞാനം നേടിയ ശേഷം ഹിജ്‌റ 212 ല്‍ അദ്ദേഹം മദീനയില്‍ എത്തി.

വിജ്ഞാനം അന്വേഷിച്ച് ഇമാം ബുഖാരി പിന്നീട് ബസ്വറയിലേക്കാണ് നീങ്ങിയത്. അതിനുശേഷം കൂഫയിലേക്കും പിന്നീട് ബാഗ്ദാദിലേക്കും യാത്ര ചെയ്തു. ബാഗ്ദാദിലെ അദ്ദേഹത്തിന്റെ ഉസ്താദുമാരില്‍ ഏറ്റവും പ്രഗല്‍ഭനാണ് ഇമാം അഹ്മദ്ബിന്‍ ഹമ്പല്‍(റഹി).

ഏതെങ്കിലുമൊരു നാട്ടില്‍ ഹദീസ് അറിയുന്ന പണ്ഡിതന്‍ ഉണ്ടെന്നറിഞ്ഞാല്‍ ആ പണ്ഡിതന്റെ അടുത്ത് ചെന്ന് പഠിക്കുകയായിരുന്നു ഇമാം ബുഖാരി(റഹി)യുടെ രീതി. 16 വര്‍ഷം കൊണ്ടാണ് അദ്ദേഹം സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥം തയ്യാറാക്കിയത്. അതിലെ ഓരോ ഹദീസും സ്വയം പഠിച്ചു. അതിന്റെ പരമ്പര (സനദ്) ശരിയാണെന്ന് ഉറപ്പുവരുത്തി. പിന്നീട് രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിച്ച്, പിഴവുകള്‍ വരാതിരിക്കാന്‍ അല്ലാഹുവോടു പ്രാര്‍ഥിച്ച ശേഷമാണ് ഹദീഥുകള്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നത്. ഇമാം ബുഖാരി തന്റെ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയ ശേഷം ഇമാം അഹ്മദ്, ഇബ്‌നുല്‍ മഈന്‍, ഇബ്‌നുല്‍ മദീനി തുടങ്ങിയ അക്കാലത്തെ ഏറ്റവും പ്രമുഖ പണ്ഡിതന്മാര്‍ക്ക് അത് വായിച്ചു കേള്‍പ്പിക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്തു. ഹിജ്‌റ 256ല്‍ അറുപത്തിരണ്ടാമത്തെ വയസ്സില്‍ അദ്ദേഹം മരണപ്പെട്ടു.

മറ്റു ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് ‘സ്വഹീഹുല്‍ ബുഖാരി’യെ വേര്‍തിരിക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. അദ്ദേഹത്തിന് മുമ്പ് ജീവിച്ചവരും സമകാലികരുമായ ഹദീസ് പണ്ഡിതന്മാര്‍ സ്വീകാര്യമാണെന്ന് ഏകകണ്ഠമായി അംഗീകരിച്ച ഹദീസുകള്‍ മാത്രമാണ് ‘സ്വഹീഹുല്‍ ബുഖാരി’യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹദീസുകള്‍ സ്വഹാബിയില്‍നിന്ന് പ്രബലരായ രണ്ടു താബിഉകളും അവരില്‍നിന്ന് ഇമാം ബുഖാരിയില്‍ എത്തുന്നത് വരെയുള്ള ഘട്ടങ്ങളില്‍ വിശ്വസ്തരായ രണ്ടു പ്രാമാണികരും റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്ന കര്‍ശനമായ നിബന്ധന അദ്ദേഹം പുലര്‍ത്തിയിരുന്നു. മാത്രമല്ല, റിപ്പോര്‍ട്ടു ചെയ്ത വ്യക്തിയും (റാവി) ആരില്‍നിന്നാണോ റിപ്പോര്‍ട്ടു ചെയ്തത് ആ വ്യക്തിയും ഒരേ കാലത്ത് ജീവിച്ചവരാണെന്ന് മാത്രമല്ല, തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ടെന്ന് കൂടി സംശയലേശമന്യെ സ്ഥാപിതമാവുകയും ചെയ്താല്‍ മാത്രമെ ഇമാം ബുഖാരി(റഹി) ആ റിപ്പോര്‍ട്ട് സ്വീകരിക്കുമായിരുന്നുള്ളൂ. ഇത്രയധികം സൂക്ഷ്മത പാലിച്ചതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സ്വീകാര്യമായ ഹദീസ് ഗ്രന്ഥം എന്ന ബഹുമതി നേടാന്‍ സ്വഹീഹുല്‍ ബുഖാരിക്ക് സാധിച്ചത്.

സ്വഹീഹുല്‍ ബുഖാരിക്ക് എണ്‍പതില്‍ അധികം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രശസ്തമായ വ്യാഖ്യാനമാണ് ഇമാം ഇബ്‌നുഹജര്‍ അസ്‌ക്വലാനിയുടെ ‘ഫത്ഹുല്‍ ബാരി’.

സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകളെല്ലാം സ്വഹീഹാണെന്ന് പറയുമ്പോള്‍ ഈ ഗ്രന്ഥത്തില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകള്‍ മുഴുവനും സ്വഹീഹാണെന്നാണ് ഉദ്ദേശിക്കുന്നത്.

ഇങ്ങനെ ലോകത്തിലെ ഏറ്റവും സ്വീകാര്യമായ ഹദീസ് ഗ്രന്ഥമെന്ന ബഹുമതി നേടിയ സ്വഹീഹുല്‍ ബുഖാരിയിലും ദുര്‍ബലമായ ഹദീസുകളുണ്ടെന്നാണ് ചില പിഴച്ച കക്ഷികള്‍ പറയുന്നത്! സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകളോടുള്ള അരിശം ഹദീസ് വിരോധികള്‍ക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നൂറ്റാണ്ടുകളുടെ പഴക്കം അതിനുണ്ട്. ഖവാരിജുകളില്‍ തുടങ്ങി മുഅ്തസിലികളിലൂടെയും ശിയാക്കളിലൂടെയും കടന്നുവന്ന് ഇന്ന് ഇത്തരം അക്വ്‌ലാനികളില്‍ എത്തിനില്‍ക്കുകയാണത്. സ്വഹീഹുല്‍ ബുഖാരിയില്‍ പലതും കൊള്ളാത്തതുണ്ട് എന്ന് വരുത്തിത്തിര്‍ക്കലാണ് ഈ കക്ഷികളുടെയെല്ലാം ഉന്നം. ഇത്തരമൊരു അവസ്ഥയില്‍ പൂര്‍വസൂരികളുടെ അടുക്കല്‍ സ്വഹീഹുല്‍ ബുഖാരിക്ക് എന്ത് സ്ഥാനമാണുണ്ടായിരുന്നതെന്നും അതിലെ ഹദീസുകളോട് മുസ്‌ലിം ഉമ്മത്തിലെ പൗരാണികരും ആധുനികരുമായ പണ്ഡിതന്മാര്‍ എന്തു നിലപാട് സ്വീകരിച്ചെന്നും അന്വേഷിക്കുന്നത് നന്നായിരിക്കും.

ഇമാം അബൂഇസ്ഹാഖ് അസ്ഫറാഈനി(റഹി) (ഹിജ്‌റ 18) പറയുന്നു: ‘ബുഖാരിയിലെയും മുസ്‌ലിമിലെയും മുഴുവന്‍ ഹദീസുകളും സനദിന്റെയും (പരമ്പര) മത്‌നിന്റെയും (ആശയം) അടിസ്ഥാനത്തില്‍ പൂര്‍ണമായും ശരിയാണെന്ന കാര്യത്തില്‍ മുഹദ്ദിസുകള്‍ ഏകാഭിപ്രായക്കാരാണ്. ഈ അഭിപ്രായത്തില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ല’ (അന്നൂകത്ത് അലാ ഇബ്‌നിസ്‌സ്വലാഹ്: സര്‍കശി, പേജ് 13).

ഇമാം ഇബ്‌നു സ്വലാഹ്(റഹി) പറയുന്നു: ‘ബുഖാരിയും മുസ്‌ലിമും ഏകോപിച്ച് നിവേദനം ചെയ്ത ഹദീസുകളും ഒരാള്‍ സ്വന്തം ഉദ്ധരിച്ച ഹദീസുകളും എല്ലാം തന്നെ സ്വഹീഹാണെന്ന കാര്യം ഖണ്ഡിതമാണ്’ (മുക്വദ്ദിമതു ഇബ്‌നു സ്വലാഹ്, പേജ് 28).

ക്വാദി അബൂയഅ്‌ല അല്‍ഫറാഅ്(റഹി) പറയുന്നു: ‘മുസ്‌ലിം ഉമ്മത്ത് ഏകോപിച്ച് ഒരു കാര്യം സ്വീകരിച്ചാല്‍ അത് കൊണ്ട് തെളിവെടുക്കല്‍ നിര്‍ബന്ധമാണ് (ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളെ പോലെ). കാരണം മുസ്‌ലിം സമൂഹം ഒരു തിന്മയില്‍ യോജിക്കില്ല. ഉമ്മത്തിന്റെ സ്വീകരണം അവയിലുള്ളത് മുഴുവന്‍ സ്വഹീഹാണെന്ന കാര്യമാണ് അറിയിക്കുന്നത്’ (അല്‍ഉദ്ദ ഫീ ഉസ്വൂലില്‍ ഫിക്വ്ഹ്: 3/900).

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറയുന്നു: ‘ക്വുര്‍ആനിന് ശേഷം ആകാശത്തിന് ചുവട്ടില്‍ ബുഖാരി, മുസ്‌ലിമിനെക്കാള്‍ ശ്രേഷ്ഠകരമായ മറ്റൊരു ഗ്രന്ഥമില്ല’ (മജ്മൂഉല്‍ ഫതാവാ:18/74).

ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു: ‘അറിയുക, ശൈഖുല്‍ ഇസ്‌ലാം അബൂഅംറിനെ പോലെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ അബൂത്വാഹിറിനെ പോലെയുമുള്ള പണ്ഡിതന്‍മാര്‍ പറഞ്ഞതുപോലെ ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകള്‍ ഈ ഗണത്തില്‍പെടും. അവയെ മുഹദ്ദിസുകള്‍ പൂര്‍ണമായും സ്വീകരിച്ച് സത്യപ്പെടുത്തിയിട്ടുണ്ട്. അവമൂലം ഖണ്ഡിതമായ ജ്ഞാനം ലഭിക്കുന്നതാണ്. അവയിലെ ഹദീസുകളെ കുറിച്ച് ഉസ്വൂലികളും അഹ്‌ലുല്‍ കലാമിന്റെ ആളുകളുമായ ചിലര്‍ ചില എതിര്‍പ്പുകള്‍ പറഞ്ഞത് ഒട്ടും പരിഗണനീയമല്ല. കാരണം മതകാര്യങ്ങളിലെ ഇജ്മാഇല്‍ പരിഗണിക്കുന്നത് മതപണ്ഡിതരുടെ വാക്കിനെയാണ്; ഇത്തരക്കാരുടെയല്ല’ (മുഖ്തസ്വറുസ്സവാഇക്വില്‍ മുര്‍സല: 2/374).

ഹാഫിള് സ്വലാഹുദ്ദീന്‍ അല്‍അലാഇ(റഹി) (ഹിജ്‌റ 761) പറയുന്നു: ‘ബുഖാരിയിലെയും മുസ്‌ലിമിലെയും മുഴുവന്‍ ഹദീസുകളും സ്വഹീഹാണെന്നതില്‍ മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഅ് ഉണ്ട്’ (തഹ്ക്വീക്വുല്‍ മുറാദ് ഫീ അന്നന്നഹ്‌യാ യക്തദി അല്‍ഫസാദ്: പേജ് 114).

അല്ലാമാ അബ്ദുല്‍ ഫൈദ് അല്‍ഫാരിസി(റഹി) (ഹിജ്‌റ 837) പറയുന്നു: ‘ബുഖാരിയും മുസ്‌ലിമും യോജിച്ച് ഉദ്ധരിച്ചതോ അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ ഉദ്ധരിച്ചതോ ആയ മുഴുവന്‍ ഹദീഥുകളും സ്വഹീഹാണെന്ന കാര്യം ഖണ്ഡിതമാണ്’ (ജവാഹിറുല്‍ ഉസ്വൂല്‍: 20,21).

അല്ലാമാ മുല്ല അലിയ്യുല്‍ ക്വാരി(റഹി) പറയുന്നു: ‘ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളെ പൂര്‍ണമായും സ്വീകരിക്കേണ്ടതാണെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിരിക്കുന്നു’ (അല്‍ മിര്‍ക്വാത്ത്: 1/15).

നവാബ് സ്വിദ്ദീക്വ് ഹസന്‍ഖാന്‍(റഹി) പറയുന്നു: ‘ബുഖാരിയും മുസ്‌ലിമും ഏറ്റവും സ്വഹീഹായ ഗ്രന്ഥങ്ങളാണ്. ആരെങ്കിലും അവയെ ആക്ഷേപിക്കുകയോ അവയിലെ ഹദീസുകളെ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്താല്‍ അവന്‍ മുബ്തദിഉം (നൂതനവാദി) വിശ്വാസികളുടെ മാര്‍ഗത്തില്‍ നിന്ന് തെറ്റിയവനുമാണ്. മുഴുവന്‍ പണ്ഡിതന്‍മാരും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്’ (അസ്സിറാജുല്‍ വഹ്ഹാജ്: പേജ് 3).

അല്ലാമാ അഹ്മദ് മുഹമ്മദ് ശാകിര്‍(റഹി) പറയുന്നു: ‘ബുഖാരിയിലെയും മുസ്‌ലിമിലെയും മുഴുവന്‍ ഹദീസുകളും സ്വഹീഹാണ്. ദുര്‍ബലമോ ആക്ഷേപാര്‍ഹമായതോ ആയ ഒന്നുംതന്നെ അവയിലില്ല’ (അല്‍ബാഇസുല്‍ ഹസീസിന്റെ ഹാശിയ: പേജ് 22).

ഇബ്‌നു കസീര്‍(റഹി) പറയുന്നു: ‘അതിലുള്ളത് (സ്വഹീഹുല്‍ ബുഖാരിയില്‍) സ്വഹീഹാണെന്നതിലും അവ സ്വീകരിക്കണമെന്നതിലും പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു.അതുപോലെ ഇസ്‌ലാമിലെ മുഴുവന്‍ ആളുകളും’ (അല്‍ബിദായ വന്നിഹായ).

ഇബ്‌നു സുബ്കി(റഹി) പറയുന്നു: ‘അദ്ദേഹത്തിന്റെ (ഇമാം ബുഖാരി) ഗ്രന്ഥം അല്‍ജാമിഉ സ്വഹീഹ് അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ ഏറ്റവും മഹത്തായ ഗ്രന്ഥമാകുന്നു’ (ത്വബകാതുശ്ശാഫിഈയതുല്‍ കുബ്‌റാ).

അബൂഅംറ് ഇബ്‌നു സ്വലാഹ് (റഹി) പറയുന്നു: ‘അവര്‍ രണ്ടാളുടെയും (ഇമാം ബുഖാരി, ഇമാം മുസ്‌ലിം) ഗ്രന്ഥങ്ങള്‍ (സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം) പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങളാകുന്നു.’ അതിന് ശേഷം അദ്ദേഹം പറയുകയുണ്ടായി: ‘ആ രണ്ട് ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപകാരവും ശരിയായതും ഇമാം ബുഖാരിയുടെ ഗ്രന്ഥമാകുന്നു’ (ഉലൂമുല്‍ ഹദീഥ്).

ഇമാം നവവി(റഹി) പറയുന്നു: ‘പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങള്‍ രണ്ട് സ്വഹീഹുകളായ സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്‌ലിമുമാകുന്നു എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. മുസ്‌ലിം സമുദായം അത് സ്വീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ആ രണ്ട് ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്രദവും ശരിയായതും ഇമാം ബുഖാരിയുടെ ഗ്രന്ഥമാകുന്നു'(സ്വഹീഹ് മുസ്‌ലിമിന്റെ വിശദീകരണത്തിന്റെ മുഖവുരയില്‍ നിന്ന്).

ആധുനികനായ മുഹദ്ദിസ് ശാഹ് വലിയുല്ലാഹി അദ്ദഹ്‌ലവി(റഹി) പറയുന്നു: ‘ബുഖാരിയിലെയും മുസ്ലിമിലെയും മുഴുവന്‍ ഹദീസുകളെ സംബന്ധിച്ച്, അവ പൂര്‍ണമായും സ്വഹീഹാണ് എന്നതിലും അവ രണ്ടും അതിന്റെ ഗ്രന്ഥകാരന്മാരിലേക്ക് മുതവാത്വിറായിത്തന്നെ എത്തിച്ചേരുന്നു എന്ന വിഷയത്തിലും മുഴുവന്‍ ഹദീസ് പണ്ഡിതന്മാരും യോജിച്ചിരിക്കുന്നു. ആരെങ്കിലും ആ ഗ്രന്ഥങ്ങളിലെ ഹദീസുകള്‍ക്കെതിരെ നിസ്സാര സ്വഭാവത്തില്‍ സംസാരിച്ചാല്‍ അവന്‍ പുത്തന്‍വാദിയും വിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്‍പറ്റിയവനുമാണ്’ (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ:1/134).

സ്വഹീഹുല്‍ ബുഖാരിയില്‍ ഉള്‍പ്പെടുത്തേണ്ട ഓരോ ഹദീസും സുക്ഷ്മമായി പഠിച്ച് അതിന്റെ പരമ്പര (സനദ്) ശരിയാണെന്ന് ഉറപ്പുവരുത്തി പിന്നീട് രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിച്ച്, പിഴവുകള്‍ വരാതിരിക്കാന്‍ അല്ലാഹുവോടു പ്രാര്‍ഥിച്ചശേഷമാണ് അദ്ദേഹം ഹദീസുകള്‍ തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം ബുഖാരി(റഹി) തന്റെ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ സമകാലികരായ ഹദീസ് വിജ്ഞാന രംഗത്തെ കുലപതികളായ ഇമാം അഹ്മദ്ബിന്‍ ഹമ്പല്‍(റഹി), യഹ്യബിന്‍ മഈന്‍ തുടങ്ങിയവര്‍ ആദ്യന്തം പരിശോധിച്ചു. അവര്‍ പറഞ്ഞ തിരുത്തുകള്‍ നടത്തിയ ശേഷമാണ് ഇമാം ബുഖാരി താന്‍ ക്രോഡീകരിച്ച കാര്യങ്ങള്‍ സമൂഹത്തിന് നല്‍കിയത്. പിന്നീട് വന്ന പണ്ഡിതന്മാരും ഹദീസ് വിജ്ഞാനത്തിന്റെ സകല മേഖലകളും മുന്നില്‍ വെച്ചുകൊണ്ട് ഈ ഹദീസുകളെ പരിശോധിച്ചു. എന്നിട്ടവര്‍ എത്തിച്ചേര്‍ന്ന അഭിപ്രായമാണ് മുകളില്‍ ഉദ്ധരിച്ചത്. അഹ്‌ലുസ്സുന്നത്തിന്റെ സുസമ്മതരും തലയെടുപ്പുള്ളവരുമായ ഇമാമീങ്ങളുടെ ഈ ഉദ്ധരണികള്‍ തട്ടിക്കളയാന്‍ അവരുടെ സമകാലികരോ പില്‍കാലക്കാരോ ആയ ഒരാള്‍ക്കും കഴിയില്ല; അവര്‍ എത്ര മഹാന്മാരാണെങ്കിലും. കാരണം, ഇവര്‍ ഹദീസുകളില്‍ അഗാധമായ പാണ്ഡിത്യമുള്ളവരും ഇല്‍മുല്‍ ഹദീസെന്ന വിജ്ഞാന ശാസ്ത്രത്തില്‍ അങ്ങേയറ്റം അവഗാഹമുള്ളവരുമാണ്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറയുന്നു: ‘സ്വഹീഹുല്‍ ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീഥുകള്‍ അവര്‍ രണ്ടുപോര്‍ മാത്രമല്ല നിവേദനം ചെയ്തിട്ടുള്ളത്. മറിച്ച് എണ്ണമറ്റ പണ്ഡിതരും മുഹദ്ദിസുകളും അതിന്റെ നിവേദകരാണ്. അവരുടെ പൂര്‍വികരും സമകാലികരും ശേഷക്കാരുമായ നിരവധിപേര്‍ അത് നിവേദനം ചെയ്തുവെന്ന് മാത്രമല്ല അവയെ സസൂക്ഷമം പരിശോധിച്ചിട്ടുമുണ്ട്. അന്നത്തെ ഹദീസ് നിരൂപകന്‍മാര്‍ നിരൂപണത്തില്‍ അഗ്രേസരന്‍മാരായിരുന്നു. ചുരുക്കത്തില്‍, ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീഥുകളെ റിപ്പോര്‍ട്ട് ചെയ്യുന്നതിലും അതിനെ സ്വഹീഹെന്ന് വിധിയെഴുതുന്നതിലും അവര്‍ രണ്ടുപേര്‍ മാത്രമല്ല ഉള്ളതെന്ന് സാരം’ (മിന്‍ഹാജുസ്സുന്ന).

അല്ലാമാ സ്വിദ്ദീക്വ് ഹസന്‍ഖാന്‍(റ) പറയുന്നു: ‘ബുഖാരിയും മുസ്‌ലിമും തങ്ങള്‍ ഉദ്ധരിക്കുന്ന ഓരാ ഹദീസും തങ്ങളുടെ ശൈഖുമാരെക്കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷമല്ലാതെ അവരുടെ ഗ്രന്ഥത്തില്‍ അവയെ ചേര്‍ത്തിട്ടില്ല’ (ഇത്തിഹാഫുന്നുബലാഅ്, പേജ്: 138).

ഈ വിഷയത്തിലും മുസ്ലിം ഉമ്മത്തിന്റെ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുക എന്നല്ലാതെ മറിച്ചൊരു നിലപാട് കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ ആദ്യകാല സലഫീ പണ്ഡിതന്മാര്‍ എഴുതിയ ചില വരികള്‍ നമുക്ക് വായിക്കാം.1950 മെയ് മാസത്തിലെ അല്‍മനാര്‍ മാസികയില്‍ (മൂന്നാം ലക്കം) എന്‍.വി. അബ്ദുസ്സലാം മൗലവി(റഹി) എഴുതി: ‘മുസ്ലിം ലോകത്ത് മുഴുവനും ശ്രുതിപ്പെട്ടിരിക്കുന്ന സ്വഹീഹുല്‍ ബുഖാരി ഇദ്ദേഹം രചിച്ചതത്രെ. ഈ കിതാബില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുസ്ലിം പണ്ഡിതന്മാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ചു വരാറുണ്ട്’ (പേജ്: 11).

കെ.എന്‍.എം പുറത്തിറക്കിയ ‘ഹദീഥ് ഗ്രന്ഥങ്ങള്‍ ഒരു പഠനം’ എന്ന ശൈഖ് മുഹമ്മദ് മൗലവിയുടെ കൃതിയില്‍ ഇപ്രകാരം കാണാം: ‘അതിലെ (സ്വഹീഹുല്‍ ബുഖാരിയിലെ) മുസ്നദായ (സനദോടുകൂടി പറയുന്ന) ഹദീഥുകളെല്ലാം സ്വഹീഹും ലക്ഷ്യത്തിനു പറ്റുന്നതുമാകുന്നു’ (പേജ്: 10).

ഇവിടെ സ്വാഭാവികമായും ചില സംശയങ്ങളും ഉയര്‍ന്നു വരാം. ബുഖാരിയിലെ ചില ഹദീഥുകളെ ചിലര്‍ വിമര്‍ശിച്ചിട്ടുണ്ടെന്നത് ശരിയല്ലേ? വിമര്‍ശിച്ചെന്നത് ശരിയാണ്. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ എത്രമാത്രം ശരിയാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. ഇമാം ദാറക്വുത്‌നി, ഇമാം നസാഈ എന്നിവര്‍ ബുഖാരിയിലെ ചില ഹദീസുകളെ സനദിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിച്ചെന്നത് ശരിയാണ്. എന്നാല്‍ ബുഖാരിക്കെതിരെയുള്ള മുഴുവന്‍ വിമര്‍ശനങ്ങള്‍ക്കും സമ്പൂര്‍ണ മറുപടികള്‍ പണ്ഡിതന്‍മാര്‍ നല്‍കിയിട്ടുണ്ട്. വിമര്‍ശനങ്ങളെ ആറ് ഭാഗങ്ങളായി തിരിച്ച് അവയ്ക്ക് ഓരോന്നിനും ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റഹി) മറുപടി പറയുകയും വിമര്‍ശനങ്ങള്‍ ശരിയല്ലെന്ന് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. (ഹദ്‌യുസ്സാരി: 346-484)

ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റഹി) പറയുന്നു: ‘ഇമാം ദാറക്വുത്‌നി ബുഖാരിയിലെ ചില ഹദീസുകളെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെല്ലാം തന്നെ മുഹദ്ദിസുകളുടെ നിയമത്തിനെതിരും വളരെ ദുര്‍ബലവും ഭൂരിപക്ഷത്തിന്റെ നിലപാടിന് വിരുദ്ധവുമാണ്’ (ഹദ്‌യുസ്സാരി:346).

ഇമാം നവവി(റഹി) പറയുന്നു: ‘ബുഖാരിയും മുസ്‌ലിമും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ തെളിവ് പിടിച്ച ആളുകളെ ചിലര്‍ വിമര്‍ശിച്ചത് അവ്യക്തവും ദുര്‍ബലവുമാണ്’ (ശറഹുമുസ്‌ലിം:1/25).

ബുഖാരിക്കും മുസ്‌ലിമിനും എതിരെയുള്ള ദാറക്വുത്‌നിയുടെ വിമര്‍ശനങ്ങള്‍ ഒന്നുപോലും ശരിയല്ലെന്ന് ഇമാം ഖത്വീബ് ബാഗ്ദാദി (റഹി) (ക്വവാഇദു തഹ്ദീസ്:190), ഇമാം സൈലഇ (റഹി) (നസ്ബുര്‍റായ്യ:1/3ര്‍1), ഇമാം അലാഇ (റഹി) (ജാമിഉ തഹ്‌സീല്‍, പേജ്:81), ഇമാം ശൗകാനി (റഹി) (ഖത്‌റുല്‍ വലിയ്യ, പേജ്:230), അല്ലാമാ ഇബ്‌നു ദഖീഖ് അല്‍ഈദ് (റഹി) (ഇഖ്തിറാഹ്:325), അല്ലാമാ ബദ്‌റുദ്ദീനുല്‍ ഐനി (റഹി) (ഉംദത്തുല്‍ ക്വാരി:1/1819, 2/54, 4/147, 10/120) എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വിഷയത്തിലും മുസ്ലിം ഉമ്മത്തിന്റെ നിലപാട് തന്നെയാണ് കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിനുമുള്ളത്. 1972 ഫെബ്രുവരി മാസത്തിലെ അല്‍മനാറില്‍ ശൈഖ് മുഹമ്മദ് മൗലവി എഴുതിയ ഒരു ലേഖനത്തിന്റെ തലവാചകം തന്നെ ‘സ്വഹീഹുല്‍ ബുഖാരി സ്ഥിരപ്പെട്ട നബിവചനങ്ങളുടെ വിലപ്പെട്ട സമാഹാരം’ എന്നായിരുന്നു. പ്രസ്തുത ലേഖനത്തില്‍ ഇപ്രകാരം കാണാം: ‘ദിവ്യവചനങ്ങളായ പരിശുദ്ധ ക്വുര്‍ആനിന് ശേഷം ഏറ്റവും സ്വീകാര്യവും സ്വഹീഹുമായ ഹദീസ് ശേഖരം, അതത്രെ സ്വഹീഹുല്‍ ബുഖാരി. സ്വഹീഹുല്‍ ബുഖാരിയുടെ സ്വീകാര്യതയും പാവനത്വവും അംഗീകരിക്കാത്ത ഒരൊറ്റ പണ്ഡിതനും മുസ്ലിം ലോകത്തുണ്ടായിട്ടില്ല. സ്വഹീഹുല്‍ ബുഖാരിയെപ്പറ്റി ഒട്ടേറെ ആക്ഷേപങ്ങളുണ്ട്. എല്ലാം ഈയിടെ പൊങ്ങിവന്നവ. യുക്തിയുടെ പേരില്‍ സ്വന്തം അഭിപ്രായങ്ങള്‍ക്കും തോന്നലുകള്‍ക്കും യോജിക്കാത്തതെല്ലാം തള്ളിപ്പറയുന്ന കുത്സിത ബുദ്ധികള്‍ ഞൊടിഞ്ഞുണ്ടാക്കുന്ന കള്ളപ്രചാരണങ്ങള്‍ വാസ്തവത്തില്‍ മറുപടിയേ അര്‍ഹിക്കുന്നില്ല. ഇക്കൂട്ടത്തില്‍ സ്വഹീഹുല്‍ ബുഖാരിയെ പറ്റിയുള്ള ആക്ഷേപങ്ങളും പെടുത്താം. തന്റെ ചില നിഗമനങ്ങളോട് വിയോജിച്ചതിനാല്‍ മാത്രം സ്വഹീഹുല്‍ ബുഖാരി തോട്ടിലെറിയണമെന്നു പറയുന്നവര്‍, നാടുനീളെ നാക്കിട്ടടിച്ചു നടക്കുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്.’

 

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക