ദുആയുടെ മര്യാദകള്‍, ഉത്തരം ലഭിക്കുന്ന സമയങ്ങള്‍, സ്ഥലങ്ങള്‍

ദുആയുടെ മര്യാദകള്‍, ഉത്തരം ലഭിക്കുന്ന സമയങ്ങള്‍, സ്ഥലങ്ങള്‍

ദുആയുടെ മര്യാദകള്‍

ډ അല്ലാഹുവിനോടു മാത്രം ദുആയിരക്കുക.
ډ രക്ഷാകര്‍തൃത്വത്തിലും ആരാധ്യതയിലും നാമവിശേഷണങ്ങ ളിലുമുള്ള അല്ലാഹുവിന്‍റെ ഏകത്വം അംഗീകരിച്ചും അത് മനസ്സില്‍ ഉറപ്പിച്ചും അതനുസ്സരിച്ച് പ്രവര്‍ത്തിച്ചും തൗഹീദ് സാക്ഷാല്‍കരിക്കുക.
ډ ദുആ ആത്മാര്‍ത്ഥമായിരിക്കുക.
ډ അല്ലാഹുവിന്‍റെ റസൂലിന്‍റെ (സ്വ) ചര്യയനുസരിച്ചായിരിക്കുക.
ډ അല്ലാഹുവിനെ വാഴ്ത്തി, പുകഴ്ത്തി നബി(സ്വ)ക്കുവേണ്ടി സ്വലാത്ത് ചൊല്ലി ദുആഅ് തുടങ്ങുക. അപ്രകാരം ദുആഅ് അവസാനിപ്പിക്കുകയും ചെയ്യുക.
ډ ഉത്തരം കിട്ടും എന്ന ഉറപ്പോടെ ദുആയിരക്കുക.
ډ ദുആയിരക്കുമ്പോള്‍ അലട്ടി അലട്ടി ചോദിക്കുക. ഉത്തരം കി ട്ടുവാന്‍ തിരക്ക് കാണിക്കരുത്.
ډ ദുആയിരക്കുമ്പോള്‍ ഹൃദയ സാന്നിധ്യം ഉണ്ടായിരിക്കുക. അഥവാ ഉള്ളറിഞ്ഞു പ്രാര്‍ത്ഥിക്കുക.
ډ ക്ഷാമകാലത്തും ക്ഷേമകാലത്തും ദുആയിരക്കുക.
ډ കുടുംബത്തിനും മക്കള്‍ക്കും സ്വന്തത്തിനും സമ്പത്തിനും എതിരില്‍ ദുആഅ് ചെയ്യാതിരിക്കുക.
ډ കുറ്റകരമായ കാര്യത്തിനോ കുടുംബ വിഛേദത്തിനോ ദുആ ചെയ്യാതിരിക്കുക
ډ ശബ്ദം താഴ്ത്തി ദുആയിരക്കുക.
ډ പാപങ്ങള്‍ ഏറ്റു പറയുക, പൊറുക്കലിനെ തേടുക.
ډ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നതി നോടൊപ്പം അത് അംഗീകരിച്ച് ദുആയിരക്കുക.
ډ ദുആയില്‍ കൃത്രിമമായ പ്രാസമൊപ്പിക്കല്‍ ഒഴിവാക്കുക.
ډ വിനയം, ഭക്തി, ആഗ്രഹം, ഭയം എന്നിവ ഹൃദയത്തില്‍ സമ്മിശ്രമാക്കി ദുആയിരക്കുക.
ډ അന്യരില്‍ നിന്ന് അന്യായമായി നേടിയത് അവകാശികള്‍ക്ക് തിരിച്ചു നല്‍കിക്കൊണ്ട് തൗബഃ ചെയ്യുക.
ډ ദുആ വചനങ്ങള്‍ മൂന്നുതവണ ആവര്‍ത്തിക്കുക.
ډ ദുആയിരക്കുന്ന വേളയില്‍ ക്വിബ്ലയിലേക്ക് തിരിയുക.
ډ ദുആയിരക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തുക.
ډ അല്ലാഹുവെ ഭയന്ന് കരഞ്ഞുകൊണ്ടു ദുആഅ് ചെയ്യുക.
ډ ദുആയില്‍ അതിരു കവിയാതിരിക്കുക.
ډ മറ്റുള്ളവര്‍ക്കുവേണ്ടി ദുആയിരക്കുമ്പോള്‍ സ്വന്തത്തിനു വേണ്ടി ദുആ ചെയ്തു കൊണ്ട് തുടങ്ങുക.
ډ സ്വന്തത്തോടൊപ്പം മാതാപിതാക്കള്‍ക്കു വേണ്ടിയും ദുആഅ് ചെയ്യുക.
ډ സ്വന്തത്തോടൊപ്പം വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും വേണ്ടി ദുആഅ് ചെയ്യുക.
ډ സാധ്യമെങ്കില്‍ വുദ്വൂഅ് ചെയ്യുക.
ډ അല്ലാഹുവിന്‍റെ അത്യുത്തമ നാമങ്ങളേയോ (അസ്മാഉല്‍ ഹുസ്നാ) വിശേഷണങ്ങളേയോ(സ്വിഫാത്തുല്ലാഹ്),സ്വന്തം സല്‍ക്കര്‍മ്മങ്ങളേയോ മുന്‍നിര്‍ത്തി (വസീലയാക്കി) ദുആ അ് ചെയ്യുക.
ډ ജീവിച്ചിരിക്കുന്ന സ്വാലിഹായ മനുഷ്യരോടു ദുആ ചെയ്യുവാന്‍ ആവശ്യപ്പെടുക.
ډ ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം, തുടങ്ങി സമ്പാദ്യ ങ്ങളെല്ലാം ഹലാലായതാവുക.
ډ എല്ലാ തെറ്റുകുറ്റങ്ങളില്‍ നിന്നും അകന്നു കഴിയുക.

ഉത്തരം ലഭിക്കുന്ന സമയങ്ങള്‍, സ്ഥലങ്ങള്‍

ീ ലൈലത്തുല്‍ക്വദ്റ്.
ീ രാത്രിയുടെ അവസാനത്തെ മൂന്നിലൊന്നില്‍.
ീ ഫര്‍ദ്വ് നമസ്കാരത്തിന്‍റെ അവസാനത്തില്‍.
ീ ബാങ്കിന്‍റേയും ഇക്വാമത്തിന്‍റേയും ഇടയില്‍.
ീ ഓരോ രാത്രിയിലും ഒരു പ്രത്യേക സമയം.
ീ ഫര്‍ദ് നമസ്കാരത്തിന് ബാങ്ക് മുഴങ്ങുമ്പോള്‍.
ീ മഴ വര്‍ഷിക്കുമ്പോള്‍.
ീ യുദ്ധത്തില്‍ സൈന്യങ്ങള്‍ കണ്ടുണ്‍മുട്ടുമ്പോള്‍.
ീ വെള്ളിയാഴ്ച അസറിന്റെ അവസാനസമയം. അല്ലെങ്കില്‍ ഖുതുബഃയുടേയും ജുമുഅഃ നമസ്കാരത്തിന്‍റേയും സമയം.
ീ സംസം വെള്ളം കുടിക്കുമ്പോള്‍.
ീ സുജൂദില്‍.
ീ രാത്രി ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍.
ീ ശുദ്ധി ചെയ്ത് ഉറങ്ങി പിന്നീട് രാത്രി ഉറക്കില്‍ നിന്ന് ഉണര്‍ന്ന് എഴുനേല്‍ക്കുകയും ദുആ ചെയ്യുകയും ചെയ്താല്‍.
ീ لاَ إِلَـهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ  എന്ന് ചൊല്ലി ദുആ ചെയ്യല്‍.
ീ മരണം നടന്ന ഉടനെ അവിടെ വെച്ചുള്ള ദുആഅ്.
ീ ഇസ്മുല്ലാഹിഅഅ്ള്വം കൊണ്ടുള്ള ദുആ.
ീ സഹോദരന്‍റെ അസാന്നിധ്യത്തില്‍ അവന്നായുള്ള ദുആ.
ീ അറഫാദിനം അറഫഃയില്‍വെച്ചുള്ള ദുആ.
ീ റമദ്വാനിലെ ദുആഅ്.
ീ നോമ്പുകാരന്‍ നോമ്പു തുറക്കുന്നതു വരെയുള്ള ദുആഅ്.
ീ നോമ്പുകാരന്‍ നോമ്പു തുറക്കുമ്പോഴുള്ള ദുആഅ്.
ീ അല്ലാഹു?വിനെ സ്മരിക്കുന്ന വേദികളില്‍ ദുആ ചെയ്യുക.
ീ മുസ്വീബത്തുകള്‍ ഏല്‍ക്കുമ്പോള്‍,
إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ اَللَّهُمَّ آجُرْنِي فِي مُصِيبَتِي وَاخْلُفْ لِي خَيْراً مِّنْهَا എന്ന ദുആഅ്.
ീ തികഞ്ഞ ആത്മാര്‍ത്ഥതയുണ്‍ണ്ടാവുകയും അല്ലാഹു?വിലേ ക്ക് ഹൃദയം അടുക്കുകയും ചെയ്യുമ്പോഴുള്ള ദുആഅ്.
ീ മര്‍ദ്ദകന്നെതിരില്‍ മര്‍ദ്ദിതന്‍റെ ദുആഅ്.
ീ പിതാവ് സന്താനങ്ങള്‍ക്കു വേണ്ടിയോ അവര്‍ക്ക് എതിരി ലോ നടത്തുന്ന ദുആഅ്.
ീ യാത്രക്കാരന്‍റെ ദുആഅ്.
ീ നിര്‍ബന്ധിതാവസ്ഥയിലുള്ള ദുആഅ്.
ീ നീതിമാനായ ഭരണാധികാരിയില്‍ നിന്നുള്ള ദുആഅ്.
ീ പുണ്യം ചെയ്യുന്ന മക്കളില്‍ നിന്ന് മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള ദുആഅ്.
ീ വുദ്വൂഅ് ചെയ്ത ഉടനെ ചൊല്ലേണ്‍ണ്ട സുന്നത്തില്‍ സ്ഥിരപ്പെ ട്ട ദുആഅ്.
ീ ഹജ്ജില്‍ ജംറത്തുസ്സ്വുഗ്റയും ജംറത്തുല്‍ വുസ്ത്വയും എറി ഞ്ഞതിന് ശേഷമുള്ള ദുആഅ്.
ീ കഅ്ബക്ക് അകത്തുള്ള ദുആഅ്. (ഹിജ്റില്‍ ദുആഅ് ചെയ്താലും കഅ്ബക്കകത്താണ്).
ീ ഹജ്ജും ഉംറയും നിര്‍വ്വഹിക്കുന്നവന്‍ സ്വഫാ മര്‍വ്വകളില്‍ നിര്‍വ്വഹിക്കുന്ന ദുആഅ്.
ീ ദുല്‍ഹജ്ജ് പത്തിനു മശ്അറുല്‍ഹറാമില്‍ (മുസ്ദലിഫഃയില്‍) വെച്ചുള്ള ദുആഅ്.

 

അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി

ദുആയുടെ മഹത്വങ്ങള്‍

ദുആയുടെ മഹത്വങ്ങള്‍

അനായാസം നിര്‍വ്വഹിക്കാവുന്ന കര്‍മ്മമാണ് ദുആ. രാവിലും പകലിലും, കരയിലും കടലിലും വായുവിലും, നാട്ടിലും യാത്രയിലും, ആരോഗ്യാവസ്ഥയിലും, രോഗാവസ്ഥയിലും, ജനത്തിരക്കിലും, വിജനതയിലും, ദാരിദ്ര്യത്തിലും, ഐശ്വര്യത്തിലും, കര്‍മ്മ നിരതനായാലും, കര്‍മ്മരഹിതനായാലും, ഒരുപോലെ നിര്‍വ്വഹിക്കാവുന്ന അതിശ്രേഷ്ഠമായ പുണ്യപ്രവൃത്തിയാണത്. ദുആഅ് ചെയ്യുവാനുള്ള കല്‍പനയും ദുആയുടെ മര്യാദകളും അടങ്ങിയ വചനങ്ങള്‍ ധാരാളമാണ്.

ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُ لَا يُحِبُّ الْمُعْتَدِينَ

താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുക. പരിധി വിട്ട്‌ പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല. (വിശുദ്ധ ക്വുർആൻ 7: 55)

قُلْ أَمَرَ رَبِّي بِالْقِسْطِ ۖ وَأَقِيمُوا وُجُوهَكُمْ عِندَ كُلِّ مَسْجِدٍ وَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۚ كَمَا بَدَأَكُمْ تَعُودُونَ

പറയുക: എന്‍റെ രക്ഷിതാവ്‌ നീതിപാലിക്കാനാണ്‌ കല്‍പിച്ചിട്ടുള്ളത്‌. എല്ലാ ആരാധനാവേളയിലും (അഥവാ എല്ലാ ആരാധനാലയങ്ങളിലും) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം (അവനിലേക്ക്‌ തിരിച്ച്‌) നിര്‍ത്തുകയും കീഴ്‌വണക്കം അവന്‌ മാത്രമാക്കി കൊണ്ട്‌ അവനോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നിങ്ങളെ അവന്‍ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക്‌ തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു. (വിശുദ്ധ ക്വുർആൻ. 7: 29)

وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا وَادْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ

ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക്‌ സമീപസ്ഥമാകുന്നു. (വിശുദ്ധ ക്വുർആൻ. 7: 56)

ദുആയുടെ മഹത്വങ്ങളും ഫലങ്ങളും അറിയിക്കുന്ന പ്രമാണങ്ങളും ഏറെയാണ്. അല്ലാഹുവില്‍ നിന്നുള്ള പരിഗണനയും സഹായവും കാരുണ്യവും നേടുവാനും അവന്‍റെ ശിക്ഷ ചെറുക്കപ്പെടുവാനും ഏറ്റവും നല്ല മാര്‍ഗമാണ് ദുആ. 

قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلَا دُعَاؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًا

(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ എന്ത്‌ പരിഗണന നല്‍കാനാണ്‌ ? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച്‌ തള്ളിയിരിക്കുകയാണ്‌. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.  (വിശുദ്ധ ക്വുർആൻ 25: 77)

ഇഹപര സൗഭാഗ്യങ്ങളും സഹായങ്ങളും കരഗതമാകുവാന്‍ ദുആയോളം മറ്റൊരു വഴിയില്ല. ദുആയിലൂടെ, ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുന്നു, ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. മോഹങ്ങള്‍ പൂവണിയുന്നു. ലക്ഷ്യങ്ങള്‍ സാക്ഷാല്‍കൃതമാകുന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. അഭ്യര്‍ത്ഥനകള്‍ മാനിക്കപ്പെടുന്നു. കാരണം, പ്രര്‍ത്ഥിച്ചാല്‍ ഉത്തരമേകുമെന്നതും ചോദിച്ചാല്‍ നല്‍കുമെന്നതും അല്ലാഹുവില്‍ നിന്നുള്ള വാഗ്ദാനമാണ്. അവന്‍റെ വാഗ്ദാനം സത്യം മാത്രമാണ്. അതു പുലരുക തന്നെ ചെയ്യും; നിസ്സംശയം. 

അല്ലാഹു പറയുന്നു:

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ

നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച. (വിശുദ്ധ ക്വുർആൻ 40: 60)

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ

നിന്നോട്‌ എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക്‌ ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന്‌ പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. (വിശുദ്ധ ക്വുർആൻ. 2: 186)

ദുആ നിമിത്തം പരീക്ഷണങ്ങള്‍ വഴിമാറുന്നു. വിഷമതകളും വ്യസനങ്ങളും ദൂരം നില്‍ക്കുന്നു. മനഃപ്രയാസങ്ങളും മനോ രോഗങ്ങളും അകറ്റപ്പെടുന്നു. ദുരിതങ്ങളും ദുരന്തങ്ങളും ചെറുക്കപ്പെടുന്നു. സകരിയ്യാ നബി (അ) യുടെ മൊഴി നോക്കൂ:

قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട്‌ പ്രാര്‍ത്ഥിച്ചിട്ട്‌ ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. (വിശുദ്ധ ക്വുർആൻ 19: 4) 

ഇബ്റാഹീം നബി (അ) പറഞ്ഞതായി അല്ലാഹു പറയുന്നു:

وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ اللَّهِ وَأَدْعُو رَبِّي عَسَىٰ أَلَّا أَكُونَ بِدُعَاءِ رَبِّي شَقِيًّا

നിങ്ങളെയും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്‍റെ രക്ഷിതാവിനോട്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുന്നത്‌ മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം. (വിശുദ്ധ ക്വുർആൻ. 19: 48)

അല്ലാഹുവെ ആദരിക്കുവാനും ബഹുമാനിക്കുവാനും ദുആയോളം മഹനീയമായ മറ്റൊരു കര്‍മ്മവുമില്ലെന്ന് തിരുമൊഴിയുണ്ട്. ഹദീഥിനെ അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

لَيْسَ شَيْءٌ أَكْرَمَ عَلَى اللَّهِ تَعَالَى مِنَ الدُّعَاءِ

‘അല്ലാഹുവെ ആദരിക്കാന്‍ ദുആയോളം മറ്റൊരു കാര്യവുമില്ല.’

അല്ലാഹുവോട് ദുആയിരക്കുകയും ചോദിക്കുകയും ചെയ്തില്ലയെങ്കില്‍ അവന്‍റെ കോപം ഇറങ്ങുമെന്ന മുന്നറിയിപ്പും തിരുമൊഴിയായുണ്ട്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

مَنْ لَمْ يَسْأَلِ اللَّهَ غَضِبَ اللَّهُ عَلَيْهِ

‘വല്ലവരും അല്ലാഹുവോട് ദുആ ചെയ്തില്ലായെങ്കില്‍ അല്ലാഹു അവനോടു കോപിക്കും’ 

ദുആ വിധിയെ തടുക്കുമെന്ന് തിരുമേനി (സ്വ) പറഞ്ഞിട്ടുണ്ട്. ഹദീഥിനെ അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു.

….. وَلَا يَرُدُّ الْقَدَرَ إِلَّا الدُّعَاءُ

“… … ദുആ മാത്രമാകുന്നു വിധിയെ തടുക്കുന്നത്.”

പ്രാര്‍ത്ഥിക്കുന്നത് പാഴാകില്ല. തന്നോട് തേടുന്നവര്‍ക്ക് ഉത്തരമേകുമെന്നത് അല്ലാഹുവിന്‍റെ വാഗ്ദാനമാണെന്നുണര്‍ത്തിയല്ലോ. എന്നാല്‍ അവനില്‍ നിന്നുള്ള ഉത്തരം വിവിധ നിലകളിലായിരിക്കും. താഴെ വരും വിധം ഒരു തിരുമൊഴിയുണ്ട്. 

مَا مِنْ مُسْلِمٍ يَدْعُو بِدَعْوَةٍ لَيْسَ فِيهَا إِثْمٌ، وَلَا قَطِيعَةُ رَحِمٍ، إِلَّا أَعْطَاهُ اللَّهُ بِهَا إِحْدَى ثَلَاثٍ: إِمَّا أَنْ تُعَجَّلَ لَهُ دَعْوَتُهُ، وَإِمَّا أَنْ يَدَّخِرَهَا لَهُ فِي الْآخِرَةِ، وَإِمَّا أَنْ يَصْرِفَ عَنْهُ مِنَ السُّوءِ مِثْلَهَا

“കുറ്റകരമായതു(തേടിക്കൊണ്ടോ) കുടുംബബന്ധം മുറിക്കുവാന്‍ (തേടിക്കൊണ്ടോ) അല്ലാതെ ദുആയിരക്കുന്ന ഒരു മുസ്ലിമുമില്ല, മൂന്നാല്‍ ഒരു കാര്യം അല്ലാഹു അയാള്‍ക്ക് നല്‍കാതെ. ഒന്നുകില്‍ അയാള്‍ തേടിയത് പെട്ടെന്നു നല്‍കും. അല്ലെങ്കില്‍ അതിനെ ആഖിറത്തിലേക്ക് എടുത്തുവെക്കും. അതുമല്ലെങ്കില്‍ ആ ദുആക്ക് തുല്യമായ തിന്മ അല്ലാഹു അയാളില്‍ നിന്ന് തടുക്കും.’ ഇതു കേട്ടപ്പോള്‍ അബൂസഈദ് (റ) പറഞ്ഞു: 

إِذاً نُكْثِرْ  قالَ: اللهُ أَكْثَرُ

‘എങ്കില്‍ നമുക്ക് ദുആ വര്‍ദ്ധിപ്പിക്കാം. തിരുനബി (സ്വ) പ്രതികരിച്ചു: അല്ലാഹുവാണ് ഏറ്റവും വര്‍ദ്ധിപ്പിക്കുന്നവന്‍.’ ഈ ഹദീഥിനെ അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.

അല്ലാഹുവിന്‍റെ പ്രത്യേക കാവലുണ്ടായിരുന്ന നബി പുങ്കവന്മാര്‍ വരെ പ്രാര്‍ത്ഥനാനിരതരായിരുന്നു എന്ന് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചരിതങ്ങള്‍ അനുസ്മരിച്ചു കൊണ്ട് ഉണര്‍ത്തുന്നു. ദുഅയുടെ മഹത്വം അറിയിക്കുന്നതോടൊപ്പം അതിന്‍റെ പ്രാധാന്യവും ആവശ്യകതയുമാണ് ഇതു വിളിച്ചറിയിക്കുന്നത്.

فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ

അപ്പോള്‍ നാം അദ്ദേഹത്തിന്‌ ഉത്തരം നല്‍കുകയും, അദ്ദേഹത്തിന്‌ (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്‍റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്‌) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക്‌ ധൃതികാണിക്കുകയും, ആശിച്ച്‌ കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട്‌ താഴ്മ കാണിക്കുന്നവരുമായിരുന്നു. (വിശുദ്ധ ക്വുർആൻ. 19: 48)

 അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി 

ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യ

ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യ

അബ്ദുൽ ഹലീം ഇബ്നു അബ്ദുസ്സലാം ഇബ്നു അബ്ദില്ല ഇബ്നു അബീ ക്വാസിം ഇബ്നു തെയ്മിയ്യ അൽഹർറാനി തക്വിയുദ്ദീൻ അബിൽ അബ്ബാസ് ഇബ്നു ശിഹാബുദ്ദീൻ എന്നാണ് അദ്ദേഹത്തിൻ്റെ യഥാർഥ പേര്.

സിറിയക്കും ഇറാഖിനുമിടയിലുള്ള അറേബ്യൻ ഉപദ്വീപിലെ ഒരു പുരാതന പട്ടണമായ ഹർറാനിൽ, ഹി:661 റബീഉൽ അവ്വൽ മാസത്തിലാണ് അദ്ദേഹം ജനിച്ചത്. താർത്താരികളുടെ അധിനിവേശം കാരണം അദ്ദേഹവും കുടുംബവും ഹർറാനിൽ നിന്ന് ദമസ്കസിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരായി.

പണ്ഡിത കുടുംബത്തിലാണ് അദ്ദേഹത്തിൻ്റെ ജനനം. പിതാവും പിതാമഹനും, സഹോദരൻമാരും അബ്ദുർറഹ്മാൻ, അബ്ദുല്ല, മുഹമ്മദ് എന്നിവരും പണ്ഡിതൻമാരാണ്. മതപഠനത്തിൻ്റെ ആരംഭത്തിൽ തന്നെ അദ്ദേഹത്തിൻ്റെ ഓർമ്മശക്തിയും കുശാഗ്രബുദ്ധിയും ഗ്രഹണശക്തിയും ഗുരുനാഥൻമാരെ
അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പത്തൊമ്പാതം വയസ്സിൽ ഫത്വ നൽകാനുള്ള യോഗ്യതയും ഇരുപത്തിരണ്ടാം വയസ്സിൽ ദാറുൽ ഹദീഥ് അസ്ത്രക്രിയ്യയിൽ പഠിപ്പിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.

ഖുർആനിലും ഹദീഥിലും അതുമായി ബന്ധപ്പെട്ട വിവിധ വിജ്ഞാനീയങ്ങളിലുമാണ് അദ്ദേഹം പ്രശസ്തനായത്. ഹദീഥ് വിജ്ഞാനത്തിൽ അദ്ദേഹം ഹാഫിദ് (ഹദീഥിൽ അഗ്രേസരൻ) ആയിരുന്നു. തഫ്സീറിൻ്റെ വിഷയത്തിൽ തനിക്ക് ചുറ്റുമുള്ളവരിൽ അദ്ദേഹം മതിപ്പുളവാക്കി. ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, പണ്ഡിതൻമാർക്കിടയിൽ അഭിപ്രായഭിന്നതയുള്ള വിഷയങ്ങൾ, ഗ്രന്ഥ രചന, ഗണിതശാസ്ത്രം, ചരിത്രം, ഗോളശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലും അദ്ദേഹം പ്രാവീണ്യം നേടി. അദ്ദേഹം ഒരു മുജ്തഹിദിൻ്റെ പദവികൈവരിച്ചതായി അക്കാലഘട്ടത്തിലെ പണ്ഡിതൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മുസ്ലീംകളുടെ ക്ഷേമൈശ്വര്യങ്ങളിൽ അദ്ദേഹം അതീവ താൽപര്യം കാണിച്ചിരുന്നു. താർത്താരികൾക്കും, ക്രിസ്ത്യാനികൾക്കും, റാഫിളികൾക്കു മെതിരിലുള്ള ജിഹാദിന്റെ സന്ദർഭത്തിൽ അദ്ദേഹം കാണിച്ച ധീരതയും അദ്ദേഹത്തിന്റെ ഉദ്ബോധന പ്രസംഗങ്ങളും ശത്രുക്കൾക്കെതിരിലുള്ള മുസ്ലികളുടെ വിജയത്തിന് സുപ്രധാന ഘടകമായി വർത്തിച്ചു എന്നത് ഇതിന് പ്രകടമായ തെളിവാണ്. ഈ പരിശ്രമങ്ങൾ ധാരാളം പണ്ഡിതൻമാരുടേയും ശേഷം വന്ന തലമുറകളുടേയും പ്രശംസ പിടിച്ചുപറ്റാൻ ഇടയാക്കി.

ശാരീരിക ജിഹാദിന് പുറമെ, വ്യത്യസ്ത വ്യതിയാനകക്ഷികളും നാസ്തികരുമായി അദ്ദേഹം ധൈഷണിക സമരങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ശിയാ ജഹ്മിയ്യ മുഅ്തസില തുടങ്ങി ഗ്രീക്ക് തത്വചിന്തകൾ പ്രചരിപ്പിച്ച അശ്അരിയ്യാക്കളടങ്ങുന്ന വചനശാസ്ത്രക്കാരെയും (അഹ്ലുൽ കലാം) വിവിധ സൂഫി കക്ഷികളേയും അദ്ദേഹം ഖണ്ഡിച്ചു. ഇതര മതവിഭാഗക്കാരുടെ വിശ്വാസ വൈകല്യങ്ങളെയും അദ്ദേഹം തുറന്ന് കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖണ്ഡനങ്ങൾ വെറും അന്ധമായ വിമർശനങ്ങളായിരുന്നില്ല. പ്രസ്ത്യുത ഈ വിഭാഗങ്ങളുടെ ആദർശങ്ങൾ ആഴത്തിൽ പഠിച്ചു മനസ്സിലാക്കിയ ശേഷമായിരുന്നു അദ്ദേഹം അവയെല്ലാം വിമർശിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഖണ്ഡനങ്ങൾ വ്യവസ്ഥാപിതവും സൂക്ഷ്മവും പ്രാമാണികവുമായിരുന്നു. ഉദാഹരണത്തിന് ഗ്രീക്ക് ഫിലോസഫിക്കെതിരിലുള്ള അദ്ദേഹത്തിന്റെ ഖണ്ഡനം. ഏറ്റവും സുശക്തവും അതുല്യവുമായ ഒരു വിമർശനമായി ഇന്നും അത് നിലകൊള്ളുന്നു. ക്രിസ്ത്യാനിക്കെൾക്കെതിരിലുള്ള അദ്ദേഹത്തിന്റെ ഖണ്ഡനവും അപ്രകാരം തന്നെയാണ്. ശിയാക്കെൾക്കെതിരിലുള്ളതാകട്ടെ, അവരുടെ വ്യതിചലിച്ച് വിശ്വാസങ്ങളേയും അനാചാരങ്ങളേയും വേരോടെ പിഴുതുമാറ്റുന്നതായിരുന്നു.

സ്വാഭാവികമായും, ഈ രീതിയിലുള്ള വിമർശനങ്ങൾ അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ ഉണ്ടാക്കി. തത്ഫലമായി അദ്ദേഹം ജീവിതത്തിലുടനീളം പരീക്ഷണങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നു. അദ്ദേഹത്തെ അക്രമിക്കാൻ തക്കം പാർത്തു കഴിഞ്ഞിരുന്ന ശത്രുക്കൾ അദ്ദേഹത്തിന്റെ
അധ്യാപനങ്ങളിൽ നിന്നും പലതും തെറ്റായി ഉദ്ധരിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങി. അഖീദത്തുൽ വാസിത്വിയ്യ, അഖീദത്തുൽ ഹമവിയ്യ എന്നീ ഗ്രന്ഥങ്ങൾ അടിസ്ഥാന വിശ്വാസ കാര്യങ്ങൾ പഠിപ്പിക്കുന്നതിനായി അദ്ദേഹം രചിച്ച മഹത്ഗ്രന്ഥങ്ങളാണ്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന ഈ ഗ്രന്ഥങ്ങളിൽ നിന്നും അവർ വാക്കുകളെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്തു കൊണ്ട് അദ്ദേഹത്തിൽ തജ് സീം (അല്ലാഹുവിന് തടിയുണ്ട് എന്ന വാദം) ആരോപിച്ചു. അതിന്റെ പേരിൽ അദ്ദേഹം ഒന്നിലധികം തവണ തുറങ്കിൽ അടക്കപ്പെട്ടു.

“അൽഅഖീദത്തുൽ വാസിത്വിയ്യ’യുടെ വിഷയത്തിൽ ചില പണ്ഡിതന്മാർ അദ്ദേഹവുമായി വാദപ്രതിവാദം നടത്തുകയും, ഒടുവിൽ അദ്ദേഹം എഴുതിയതിനെ അംഗീകരിച്ചുകൊണ്ട് ആ വാദപ്രതിവാദം അവസാനിപ്പിക്കുകയും ചെയ്തതായി ഇബ്നുകഥീർ രേഖപ്പെടുത്തിയിട്ടുണ്ട്.

“അഖീദത്തുൽ ഹമവിയ്യ’ യുടെ വിഷയത്തിലും ചില പണ്ഡിതന്മാർ അദ്ദേഹവുമായി വാതപ്രതിവാദം നടത്തുകയും (ശെയ്ഖുൽ ഇസ്ലാമിന്റെ) മറുപടികളെ അവർക്ക് ഖണ്ഡിക്കാനാവാതെ ആരോപകർ പിരിഞ്ഞതായും ഇബ്നുകഥീർ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

ത്വലാഖിന്റെ വിഷയത്തിൽ അദ്ദേഹം നൽകിയ ഒരു ഫത്വ കാരണം അദ്ദേഹം തടവിലാക്കപ്പെട്ടിട്ടുണ്ട്. ക്വബർ സന്ദർശനത്തിന് വേണ്ടി യാത്ര ചെയ്യുന്നതിനെ വിരോധിച്ചു കൊണ്ടുള്ള ഒരു ഫത്വയുടെ പേരിലാണ് അദ്ദേഹം അവസാനമയി ജയിലിലടക്കപ്പെട്ടത്. ഈ വേളയിലാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞതും. അദ്ദേഹത്തിന്റെ വ്യക്തിത്വവും ആരാധനാകാര്യങ്ങളിലുള്ള നിഷ്ഠയും മാതൃകായോഗ്യമാണ്. കണ്ടുമുട്ടുന്നവരുടെയെല്ലാം ഹൃദയങ്ങളിൽ പ്രസ്തുത ഗുണം വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നു. രഹസ്യവും പരസ്യവുമായ ജീവിതത്തിൽ ഇസ്ലാമിലെ വിധിവിലക്കുകൾ പാലിക്കുന്നതിൽ കണിശത കാണിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. കാര്യങ്ങൾ അല്ലാഹുവിൽ തവക്കുൽ ആക്കുന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ കണിശതയെ കുറിച്ച് ശിഷ്യനായ ഇബ്നുൽ ഖയ്യിം വിവരിക്കുന്നുണ്ട്. ശത്രുക്കൾ അദ്ദേഹത്തെ കൊല്ലാൻ പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ടെന്ന് അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: “അവർ എന്നെ കൊല്ലുകയാണെങ്കിൽ അത് എനിക്ക് രക്തസാക്ഷ്യമാകും. അവർ എന്നെ നാടുകടത്തുകയാണെങ്കിൽ അത് എനിക്ക് ഹിജ്റയാകും. എന്നെ സൈപ്രസിലേക്കാണ് നാടുകടത്തുന്നതെങ്കിൽ അവിടത്തുകാരെ ഞാൻ അല്ലാഹുവിലേക്ക് ക്ഷണിക്കും അങ്ങനെ അവർ ആ ക്ഷണം സ്വീകരിച്ചേക്കും. അവർ എന്നെ രാഗൃഹത്തിലടക്കുകയാണെങ്കിൽ അത് എന്റെ ആരാധനാ കേന്ദ്രമായി മാറും”

ഇബ്നുൽ ഖയ്യിം പറയുന്നു: “അല്ലാഹുവിന്നറിയാം അദ്ദേഹത്തേക്കാൾ നല്ലൊരു ജീവിതം നയിച്ച ആരേയും ഞാൻ കണ്ടിട്ടില്ല. സുഖാഡംബരങ്ങളെ മുഴുവൻ മായിച്ചു കളയും വിധം പ്രയാസങ്ങളുടേയും പ്രതിസന്ധികളുടേയും നടുവിൽ ജയിലും ഭീഷണികളും പീഡനങ്ങളുമായി കഴിയേണ്ടി വന്നിട്ടും ഇബ്നു തെയ്മിയ്യ മറ്റാരെക്കാളും സംശുദ്ധമായ ഒരു ജീവിതം നയിച്ചു. അദ്ദേഹം ഉദാരമതിയും ധീരനും പ്രാപ്തനും തേജസ്സാർന്ന വദനത്തിനു ഉടമയുമായിരുന്നു.

ഭയത്തിന്റെ പിടിയിലകപ്പെട്ട് മനസ്സുമടക്കുകയും ഭൂമി കുടുസ്സായതായി അനുഭവപ്പെടുകയും ചെയ്താൽ ഞങ്ങൾ അദ്ദേഹത്തെ സമീപിക്കും. അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുകയും ചെയ്യുമ്പോൾ വിഷമങ്ങളെല്ലാം മാറി ആശ്വാസവും മനക്കരുത്തും സ്വധൈര്യവും ശമനവും ലഭിക്കും”.

ബസ്സാർ പറഞ്ഞു: “അദ്ദേഹത്തിന്റെ ശീലങ്ങളെ കുറിച്ച് നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാൻ. ഫജ്ർ നിസ്ക്കാരത്തിന് ശേഷം അദ്ദേഹം അനാവശ്യമായി ആരോടും സംസാരിക്കുകയില്ല. തൊട്ടടുത്ത് ഇരിക്കുന്ന ആൾക്ക് മാത്രം കേൾക്കാവുന്ന അത്രയും പതിഞ്ഞ സ്വരത്തിൽ ദിക്റ് ചൊല്ലി നമസ്ക്കാര സ്ഥലത്ത് തന്നെ കഴിച്ചുകൂട്ടും. ഇടയ്ക്ക് കണ്ണുകൾ ആകാശത്തേക്കുയർത്തും. സൂര്യൻ ഉദിച്ചുയർന്ന് നമസ്ക്കാരം നിഷിദ്ധമായ ആ സമയം അവസാനിക്കുന്നത്വരെ ഇതേ അവസ്ഥയിൽ തുടരും”.

അദ്ദേഹം തുടർന്നു: “ഐഹികലോകത്തെ സുഖൈശ്വര്യങ്ങളെ കുറിച്ച് അദ്ദേഹം വല്ലതും പ്രസ്താവിച്ചതായി ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ലൗകീക സംഭാഷണങ്ങളിൽ മുഴുകുകയോ, ലൗകീക വിഭവങ്ങൾക്കായി മറ്റുള്ളവരോട് ചോദിക്കുകയും ചെയ്തിരുന്നില്ല. പകരം പരലോക കാര്യങ്ങളിലും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന വിഷയങ്ങളിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയും സംഭാഷണങ്ങളും മുഴുവൻ”.

ഒരിക്കൽ ഇബ്നു തെയ്മിയ്യയുടെ അനുയായികളുടെ ആധിക്യം കണ്ടിട്ട് അദ്ദേഹം തന്റെ ഭരണകൂടത്തെ മറിച്ചിടാൻ തയ്യാറെടുക്കുന്നതായി ഭരണാധികാരിയായ മുഹമ്മദ് ഇബ്നു ഖലാവൂൻ ആരോപിച്ചു. അതിന് ഇബ്നു തെയ്മിയ്യ നൽകിയ മറുപടി ഇപ്രകാരമാണ്: “ഞാനത് ചെയ്യുകയോ? (ഒരിക്കലുമില്ല!) അല്ലാഹുവാണ്, താങ്കളുടെ ഭരണാധികാരത്തിനും മംഗോളിയരുടെ ഭരണാധികാരത്തിനും തുച്ഛമായ രണ്ട് നാണയങ്ങളുടെ വില പോലും  ഞാൻ കൽപിക്കുന്നില്ല”.

ഗുരുനാഥൻമാർ

ധാരാളം പണ്ഡിതൻമാരുടെ കീഴിൽ ശെയ്ഖുൽ ഇസ്ലാം പഠിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ അത് എണ്ണിപ്പറഞ്ഞിട്ടുള്ളത് ദഹബി അദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. നാൽപത്തിയൊന്ന് പുരുഷൻമാരും നാല് സ്ത്രീകളും അടങ്ങുന്നതാണ് ഈ പണ്ഡിത ശൃംഖല. അദ്ദേഹം വിജ്ഞാനം സ്വീകരിച്ച പണ്ഡിതൻമാരുടെ എണ്ണം ഇരുനൂറിലധികം വരും. 

അദ്ദേഹത്തിന്റെ ഗുരുനാഥൻമാരിൽ ചിലരുടെ പേരുകളാണ് താഴെ

1. അബുൽ അബ്ബാസ് അഹ്മദ് ഇബ്നു അബ്ദുൽ ദാഇം അൽ മഖ്ദസി
2. അബൂ നസ് അബ്ദുൽ അസീസ് ഇബ്നു അബ്ദിൽ മുൻ ഇം
3. അബൂ മുഹമ്മദ് ഇസ്മാഈൽ ഇബ്നു ഇബ്രാഹീം അത്തനൂഖി
4. അൽമൻജാ ഇബ്നു ഉമാൻ അത്തനൂഖി അദ്ദിമി
5. അബുൽ അബ്ബാസ് അൽ മുഅമ്മിൽ ഇബ്നു മുഹമ്മദ് അൽബാലിസി
6. അബൂ അബ്ദില്ല മുഹമ്മദ് ഇബ്നു അബീ ബകർ ഇബ്നു സുലൈമാൻ അൽ അമീരി
7. അബുൽ ഫറജ് അബ്ദുറഹ്മാൻ ഇബ്നു സുലൈമാൻ അൽബഗ്ദാദിക
8. ശറഫുദ്ദീൻ അൽ മഖ്ദസി അഹ്മദ് ഇബ്നു അശ്ശാഫിഈ
9. മുഹമ്മദ് ഇബ്നു അബ്ദിൽ ഖവി അൽ മഖ്ദിസി
10. തക്വിയ്യുദ്ദീൻ അൽവാസ്വിതീ ഇബ്രാഹീം ഇബ്നു അലി അസ്സാലിഹീ അൽഹമ്പലീ
11. സ്വന്തം പിതൃസഹോദരി സിത്തദ്ദാർ ബിൻത് അബ്ദിസ്സലാം ഇബ്നുതെിയ്യ

ശിഷ്യന്മാർ

ശൈഖുൽ ഇസ്ലാമിന് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. അതിനു പുറമേ അദ്ദേഹത്തിന്റെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടവരുമുണ്ട്. ശിഷ്യന്മാരിൽ ചിലർ ഇവരാണ്:

01. ഇബ്നുൽ ഖയ്യിം അൽ ജൗസിയ്യ, മുഹമ്മദ് ഇബ്നു അബീബക്ർ
02. അദ്ദഹബി, മുഹമ്മദ് ഇബ്നു അഹ്മദ്
03. അൽ മിസ്സി, യൂസഫ് ഇബ്നു അബ്ദുറഹ്മാൻ
04. ഇബ്നു കഥീർ, ഇസ്മാഈൽ ഇബ്നു
05. ഇബ്നു ഉമർ അബ്ദിൽ ഹാദി, മുഹമ്മദ് ഇബ്നു അഹ്മദ്
06. അൽ ബസ്സാർ ഉമർ ഇബ്നു അലി
07. ഇബ്നു ഖാദി അൽ ജബൽ, അഹ്മദ് ഇബ്നു ഹുസൈൻ
08. ഇബ്നു ഫില്ലാഹ് അൽ അംരി അഹ്മദ് ഇബ്നു യഹ്യാ
09. മുഹമ്മദ് ഇബ്നുൽ മൻജ്, ഇബ്നു ഉമാൻ അത്തനുഖീക
10. യൂസഫ് ഇബ്നു അബ്ദിൽ മഹ്മൂദ് ഇബ്നു അബ്ദിസ്സലാം അൽബത്തിൽ
11. ഇബ്നുൽ വർദീ സൈനുദ്ദീന് ഉമർ
12. ഉമർ അൽഹർറാനി സൈനുദ്ദീൻ അബൂ ഹ്
13. ഇബ്നു മുസ്ലിഹ് ശംസുദ്ദീൻ അബൂ അബ്ദില്ല

പണ്ഡിതന്മാരുടെ പ്രശംസ

ഇബ്നു തെയ്മിയ്യയെ പ്രശംസിച്ച ധാരാളം പണ്ഡിതൻമാരുണ്ട്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ മാത്രം പരിഗണിച്ചുകൊണ്ടുള്ളതായിരുന്നില്ല അവരുടെ പ്രശംസ. മറിച്ച് ജിഹാദിലും പൊതുജനക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യവും അന്യരുടെ കാര്യങ്ങളിലുള്ള ഉത്ക്കണ്ഠയും അദ്ദേഹത്തിന്റെ ആരാധനകളും അവർ പരിഗണിച്ചു. അവരിൽ ചിലരുടെ മൊഴികൾ കാണുക.

1. ഹാഫിദ് ദഹബി പറഞ്ഞു:

“അഭിപ്രായ ഭിന്നതയുള്ള ഏതെങ്കിലും ഒരു വിഷയം അദ്ദേഹത്തിന് മുമ്പിൽ അവതരിപ്പിക്കപ്പെട്ടാൽ തെളിവുകൾ ഉദ്ധരിച്ച് കൊണ്ട് അതിൽ ഏറ്റവും പ്രബലമായ അഭിപ്രായത്തിലെത്തിച്ചേരാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ഇജ്തിഹാദ് നടത്താനുള്ള നിബന്ധനകൾ അദ്ദേഹത്തിൽ പൂർത്തീകരിക്കപ്പെടുന്നതിനാൽ അദ്ദേഹത്തിനത് സാധിക്കുന്നു. ഒരു വിഷയത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ഒരു ഖുർആൻ വചനം ഓർമ്മയിൽ നിന്ന് എടുത്ത് ഉദ്ധരിക്കുന്നതിലും ഒരു വചനത്തിന്റെ സ്രോതസ്സ് പരാമർശിക്കുന്നതിനും അദ്ദേഹത്തേക്കാൾ വേഗതയുള്ള ആരേയും ഞാൻ കണ്ടിട്ടില്ല. തികഞ്ഞ വാക്ചാതുരിയോടെയും തുറന്ന കണ്ണുകളോടെയും സുന്നത്ത് അദ്ദേഹത്തിന്റെ കൺമുമ്പിലും നാവിൻ തുമ്പത്തുമുണ്ടായിരുന്നു.

തഫ്സീറിന്റെ വിഷയത്തിൽ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒരു ദൃഷ്ടാന്തമായിരുന്നു അദ്ദേഹം. മതപരമായ ഉസ്വൂലുകളുടെ വിഷയത്തിലും (ഒരു വിഷയത്തിലുള്ള) അഭിപ്രായ ഭിന്നതകളെ കുറിച്ചുള്ള വിഷയങ്ങളിലും അദ്ദേഹം അതുല്യനാണ്. അദ്ദേഹത്തിന്റെ ഉദാരതയും ധീരതയും ലൗകീക വിനോദങ്ങളോടുള്ള വിരക്തിയും അതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ഫത്വകൾ മുന്നോറോളം വാള്യങ്ങളിലായി പരന്നു കിടക്കുകയാണ്. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ചിരുന്നതിനാൽ അദ്ദേഹം സത്യം മാത്രമെ പറഞ്ഞിരുന്നുള്ളൂ. അദ്ദേഹത്തിന് നേരെ വരുന്ന ആക്ഷേപങ്ങളെ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ നന്നായി അറിയുന്നവരും പരിചയമുള്ളവരും അദ്ദേഹവുമായി തുലനപ്പെടുത്തി എന്റെ വീഴ്ചകളെ എടുത്തുപറയാറുണ്ട്. അദ്ദേഹത്തെ
എതിർക്കുന്നവർ എന്നിൽ അതിശയോക്തി ആരോപിക്കും. അദ്ദേഹത്തിന്റെ അനുയായികളും പ്രതിയോഗികളും ഒരുപോലെ എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. കറുത്ത തലമുടിയും അൽപം നരയോടുകൂടിയ തിങ്ങിയ താടിയും വെളുത്ത നിറമുള്ളവനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തലമുടി 
ചെവിയോളമെത്തിയിരുന്നു. സംസാരിക്കുന്ന നാവുകളായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ. വീതിയുള്ള തോളിനുടമയും ശബ്ദഗാംഭീര്യമുള്ളവനും ആയിരുന്നു അദ്ദേഹം. ക്ഷിപ്രകോപിയാണെങ്കിലും ക്ഷമയോടെയും സഹനത്തോടെയും അദ്ദേഹം അതിനെ തരണം ചെയ്തിരുന്നു.
പ്രാർഥനയിലും രക്ഷതേടലിലും അന്യരുടെ ക്ഷേമത്തെ കുറിച്ചുള്ള ഉത്കണ്ഠയിലും അദ്ദേഹത്തെ പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല. എന്നാൽ അദ്ദേഹം പാപമുക്തനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പ്രത്യുത അഗാധ പാണ്ഡിത്യവും ധീരതയും വിശാലമനസ്സും മതത്തോടു കൂറുമുള്ള വ്യക്തി
യാണെങ്കിലും വിശ്വാസപരവും കർമ്മപരവുമായ കാര്യങ്ങളിൽ അദ്ദേഹവുമായി പല വിഷയങ്ങളിലും എനിക്ക് വിയോജിപ്പുണ്ട്. എന്തെന്നാൽ അദ്ദേഹവും ഒരു മനുഷ്യനാണല്ലോ. അതുകൊണ്ട് തന്നെ ചർച്ചകൾ നടക്കുമ്പോൾ തീക്ഷണതയും കോപവും അദ്ദേഹത്തെ അതിജയിക്കുകയും പ്രതിയോഗികളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തോട് ശത്രുതയുണ്ടാകുവാൻ കാരണമാകും വിധം അവരെ (വാക്ക് കൊണ്ട്) അക്രമിക്കുകയും ചെയ്തിട്ടുണ്ടാകാം. പ്രതിയോഗികളോട് അദ്ദേഹം ഒരൽപം സൗമ്യത കാണിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കാര്യത്തിൽ അഭിപ്രായൈക്യമുണ്ടാകുമായിരുന്നു. കാരണം അവരിലെ മഹാപണ്ഡിതന്മാർ പോലും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് മുന്നിൽ തല കുനിക്കുകയും അദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുകയും അദ്ദേഹം അറ്റമില്ലാത്ത ഒരു സമുദ്രവും അമൂല്യനിധിയുമാണെന്നും സമ്മതിച്ചതാണ്.

നമസ്കാരവും നോമ്പും മറ്റു വിധിവിലക്കുകളും രഹസ്യവും പരസ്യവുമായ ജീവിതത്തിൽ അദ്ദേഹം പാലിച്ചു പോന്നിരുന്നു. കാര്യങ്ങൾ വ്യക്തമായി ഗ്രഹിക്കാതെ അദ്ദേഹം ഒരിക്കലും ഫത്വകൾ നൽകിയിരുന്നില്ല. കാരണം അദ്ദേഹം വിവേകമതിയായിരുന്നു. വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അദ്ദേഹം ഫത്വ നൽകിയിരുന്നില്ല. കാരണം അദ്ദേഹം കവിഞ്ഞൊഴുകുന്ന ഒരു സമുദ്രമായിരുന്നു. അദ്ദേഹം മതത്തെ കളിതമാശയായി കണ്ടിരുന്നില്ല. പകരം ഖുർആൻ, സുന്നത്ത്, ക്വിയാസ്, എന്നിവയെ അടിസ്ഥാനമാക്കി അദ്ദേഹം തെളിവുകൾ സ്വീകരിക്കുകയും മുൻ കഴിഞ്ഞ ഇമാമുകളുടെ പാത പിൻതുടർന്ന് കൊണ്ട് (തന്റെ നിലപാടുകൾ) സാധൂകരിക്കുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹത്തിന് അതിൽ തെറ്റുപറ്റിയാൽ ഒരു പ്രതിഫലവും ശരിയായാൽ രണ്ട് പ്രതിഫലവും ഉണ്ട്. (തടവിലാക്കപ്പെട്ട) കോട്ടയിൽ വെച്ച് അദ്ദേഹത്തിന് ഗുരുതരമായ രോഗം പിടിപ്പെടുകയും ദുൽക്വഅദ് 20 തിങ്കാളാഴ്ച രാത്രി അവിടെ വെച്ച് തന്നെ മരിക്കുകയും ചെയ്തു. ദമസ്കസിലെ ഒരു പള്ളിയിൽ വെച്ച് അവർ അദ്ദേഹത്തിന്റെ മേൽ മയ്യിത്ത് നമസ്ക്കരിച്ചു. മയ്യിത്ത് നമസ്കാരത്തിന് പങ്കെടുത്തവരുടെ എണ്ണത്തെ സംബന്ധിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. അതിൽ ഏറ്റവും ചുരുങ്ങിയത് അമ്പതിനായിരം ആണ്

2. ഇബ്നു ഹജറുൽ അസ്ഖലാനി പറഞ്ഞു:

“ഇബ്നു തെയ്മിയുടെ ജീവിത ചരിത്രം വിവരിക്കുന്നിടത്ത് നമ്മുടെ ശെയ്ഖുമാരുടെ ശെയ്ഖായ ഹാഫിദ് അബുൽ യുഅമരി (ഇബ്നു സയ്യിദിന്നാസ്) പറഞ്ഞു: ശെയ്ഖുൽ ഇസ്ലാം തക്വിയുദ്ദീനിനെ കുറിച്ചുള്ള എന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ അൽമിസ്സി എന്നെ പ്രേരിപ്പിച്ചു. തന്റെ പക്കൽ വരുന്ന വിഷയങ്ങളിലെല്ലാം വിജ്ഞാനം സമ്പാദിക്കാനുള്ള സൗഭാഗ്യം സിദ്ധിച്ചവനായിട്ടാണ് അദ്ദേഹത്തെ എനിക്ക് കണ്ടെത്താൻ സാധിച്ചത്. മുഴുവൻ സുനനുകളും ആഥാറുകളും അദ്ദേഹം മനപാഠമാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുമായിരുന്നു. അദ്ദേഹം ത്വീറിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ അതിന്റെ പതാകയേന്തും. ഫിഖ്ഹിന്റെ പരിമിതികൾ മനസ്സിലാക്കികൊണ്ട് തന്നെയായിരുന്നു അദ്ദേഹം അതിൽ ഫത്വകൾ നൽകിയിരുന്നത്. ഒരു ഹദീസിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ അദ്ദേഹം അതിലുള്ള വിജ്ഞാനത്തിന്റെ ഇരിപ്പിടമാകും. മാത്രമല്ല, അതിന്റെ നിവേദക പരമ്പരകളെ കുറിച്ചുള്ള മുഴുവൻ അറിവും അദ്ദേഹത്തിലുണ്ടാവുകയും ചെയ്യും. മതപരമായ കാര്യങ്ങളെ കുറിച്ചും വ്യത്യസ്ത വ്യതിയാന കക്ഷികളെ കുറിച്ചും അദ്ദേഹം സംസാരിക്കുകയാണെങ്കിൽ ആ വിഷയത്തിൽ അദ്ദേഹത്തേക്കാൾ മികച്ച ആരേയും കാണുക സാധ്യമായിരുന്നില്ല. മുഴുവൻ വിഷയങ്ങളിലും തന്റെ സമകാലികരെ അദ്ദേഹം മറികടന്നിരുന്നു.

“അദ്ദേഹത്തെ പോലെ ഒരാളെ കാണുക സാധ്യമല്ല. അദ്ദേഹത്തിന്റെ സ്വന്തം കണ്ണുകൾ തന്നെ അതുപോലൊരാളെ കണ്ടിട്ടുണ്ടാവുകയില്ല…”

ഇബ്നു ഹജർ തന്നെ പറയുന്നു: “തക്വിയുദ്ദീൻ എന്ന നാമം സൂര്യനെക്കാൾ കീർത്തി നേടിയ ഒരു പദമാണ്. അക്കാലഘട്ടത്തിൽ അദ്ദേഹത്തിന് നൽകപ്പെട്ട ശെയ്ഖുൽ ഇസ്ലാം എന്ന പദവി ഇന്നും നീതിബോധമുള്ളവരുടെ നാവുകളിലുണ്ട്. ഇന്നലെയുണ്ടായ അതേ രൂപത്തിൽ തന്നെ നാളേയും അതു തുടരും. അദ്ദേഹത്തിന്റെ കീർത്തിയെ കുറിച്ച് അറിയാത്തവനും നീതിയിൽ നിന്നും തിരിഞ്ഞ് കളയുന്നവനും മാത്രമെ അദ്ദേഹത്തെ വിമർശിക്കുകയുള്ളൂ. തിരസ്കൃതമായ അദ്ദേഹത്തിന്റെ നിലപാടുകൾ ഒരിക്കലും തന്നെ തെളിവുകൾ സ്ഥാപിക്കപ്പെട്ട ശേഷം സ്വന്തം ദേഹച്ഛകൾക്ക് അടിമപ്പെട്ടുകൊണ്ടോ പിടിവാശികൊണ്ടോ അദ്ദേഹം പറഞ്ഞതല്ല. തജ്സീം വാദിച്ചവർക്കെതിരിലുള്ള ഖണ്ഡനങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞൊഴുകുകയാണ്.
എന്നാൽ അദ്ദേഹം അബദ്ധങ്ങളും സുബദ്ധങ്ങളും സംഭവിക്കുന്ന ഒരു മനുഷ്യനാണ്. അതിനാൽ അദ്ദേഹം പറഞ്ഞതിൽ ശരിയായ കാര്യങ്ങൾ-അവയാണ് ഭൂരിഭാഗവും പ്രയോജനപ്പെടുത്തുകയും അദ്ദേഹത്തിന് വേണ്ടി അല്ലാഹുവിന്റെ കാരുണ്യത്തിൽ ചോദിക്കുകയും ചെയ്യേണ്ടതാണ്. അദ്ദേഹത്തിന് പറ്റിയ പിശകുകളിൽ അദ്ദേഹത്തെ അന്ധമായി പിൻപറ്റേണ്ടതില്ല. പിശകുകൾ അദ്ദേഹത്തിന് പൊറുത്തുകൊടുക്കാം. കാരണം അദ്ദേഹം അക്കാലഘട്ടത്തിലെ ഇമാമുകളിൽ ഒരാളും ഇജ്തിഹാദിന്റെ നിബന്ധനകൾ പൂർത്തീകരിക്കപ്പെട്ടവനെന്ന് സാക്ഷ്യപ്പെടുത്തപ്പെട്ടവനുമാണ്.

അദ്ദേഹത്തിലുള്ള ഏറ്റവും ആശ്ചര്യകരമായ വിശേഷമെന്താണെന്നാൽ ബിദ്അത്തുകാർ, റാഫിളികൾ, ഹുലൂലിയ, ഇത്തിഹാദിയ്യ എന്നിവരെ എതിർക്കുന്നതിൽ ഏറ്റവും കർക്കശനായ വ്യക്തിയായിരുന്നു അദ്ദേഹം. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ രചനകൾ കീർത്തികേട്ടതും നിരവധിയുമാണ്. അവർക്കെതിരിലുള്ള അദ്ദേഹത്തിന്റെ ഫത്വകൾ എണ്ണിയാലൊടുങ്ങാത്തതയും ഉണ്ട്. അതിനാൽ അദ്ദേഹത്തെ കാഫിറെന്ന് മുദ്രകുത്തിയപ്പോൾ ബിദ്അത്തുകാർ എത്രമാത്രം ആനന്ദിച്ചിട്ടുണ്ടാകും! അദ്ദേഹത്തെ കാഫിറെന്ന് പ്രഖ്യാപിക്കാത്തവരെ തിരിച്ച് കാഫിറായി മുദ്ര കുത്തപ്പെടുന്നത് കണ്ടപ്പോഴും അവർ എത്ര മാത്രം സന്തോഷിച്ചിട്ടുണ്ടാകും! ഇബ്നു തെയ്മിയ്യയുടെ സുപ്രസിദ്ധ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി കൊണ്ട് സംസാരിക്കുന്നവന്റെ വാക്കുകളും, അദ്ദേഹത്തിന്റെ വാക്കുകൾ അതേപടി എത്തിച്ചുതരുമെന്ന് ഉറച്ച വിശ്വാസമുള്ളവന്റെ വാക്കുകളും പരിഗണിക്കേണ്ടത് ബുദ്ധിയുള്ള ഏതൊരുപണ്ഡിതവേഷധാരിയുടേയും ബാധ്യതയാണ്. ശേഷം തിരസ്ക്കരിക്കപ്പെട്ടവയിൽ നിന്നെല്ലാം മാറി നിന്ന് ഗുണകാംക്ഷയോടുകൂടി അവയ്ക്കെതിരിൽ
താക്കീത് നൽകണം. അദ്ദേഹത്തിന്റെ സദ്ഗുണങ്ങൾക്കും സുബദ്ധങ്ങൾക്കും അദ്ദേഹത്തെ പുകഴ്ത്തണം. ഇതാണ് പണ്ഡിതന്മാരുടെ രീതി.
അനുകൂലികൾക്കും, പ്രതികൂലികൾക്കും ഒരുപോലെ പ്രയോജനകരമായ അനേകം ഗ്രന്ഥങ്ങളുടെ രചയിതാവായ ശെയ്ഖ് ശംസുദ്ദീൻ ഇബ്നുൽ ഖയ്യിം അൽ ജൗസിയ എന്ന ഒരു പ്രശസ്ത ശിഷ്യനല്ലാതെ മറ്റൊരു നന്മയും അദ്ദേഹത്തിൽ ഇല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ മഹത്തായ പദവിയുടെ സൂചനയായി അതുതന്നെ പര്യാപ്തമാണ്. ആ കാലഘട്ടത്തിലെ ഹമ്പലി ഇമാമുകളെ കൂടാതെ ശാഫീഈ ഇമാമുകളും മതവിഷയങ്ങളിലുള്ള അദ്ദേ
ഹത്തിന്റെ ഔന്നത്യത്തെ സാക്ഷിപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ അതെങ്ങനെ അപ്രകാരമല്ലാതിരിക്കും…”

3. ഇബ്നു കഥീർ പറഞ്ഞു:

“എന്തെങ്കിലും ഒരു കാര്യം അദ്ദേഹം കേട്ടാൽ പ്രഥമമായി അദ്ദേഹം ചെയ്യുന്നത് അത് മനഃപ്പാഠമാക്കുക എന്നതാണ്. ശേഷം അതിനെകുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കും. അദ്ദേഹം ബുദ്ധിമാനും പലകാര്യങ്ങളിലും ഓർമ്മ ശക്തിയെ ആശ്രയിക്കുന്നവനുമാണ്. തഫ്സീറിലും അതുമായി ബന്ധപ്പെട്ട
കാര്യങ്ങളിലും അദ്ദേഹം ഒരു ഇമാമും ഫിഖ്ഹിൽ പണ്ഡിതനുമായിരുന്നു. ഒരു മദ്ഹബിലെ ഫിഖ്ഹിനെ കുറിച്ച് അക്കാലത്തുണ്ടായിരുന്ന അതിലെ അനുയായികളെക്കാൾ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഒരു ഉസൂലി പണ്ഡിതനും മതത്തിന്റെ വ്യത്യസ്ത ശാഖകളിലും വ്യാകരണത്തിലും
18. 3 . എന്ന ഗ്രന്ഥത്തിന് അംഗീകാരമായി ഇബ്നു ഹജർ അൽഅസ്ഖലാനി എഴുതിയതാണിത്. പ്രസ്തുത ഗ്രന്ഥത്തിന്റെ അവസാനത്തിൽ ഇതു കാണാം.

ഭാഷയിലും മറ്റു മതധൈഷണിക വിഷയങ്ങളിലും പാണ്ഡിത്യം നേടിയ ഒരു വ്യക്തിത്വവുമായിരുന്നു. ഒരു നിശ്ചിത വിഷയത്തിൽ പാണ്ഡിത്യമുള്ള ഒരാൾ അദ്ദേഹവുമായി സംസാരിച്ചാൽ ഇബ്നു തെയ്മിയ്യ ആ വിഷയത്തിലെ അഗ്രസരനാണെന്ന് അദ്ദേഹം കരുതും. ഹദീസിന്റെ വിഷയത്തിൽ അദ്ദേഹം അതി
ന്റെ പതാക വാഹകനും ഹാഫിളും, സ്വഹീഹും ദഈഫും വേർതിരിക്കാൻ കഴിവുള്ളവനും നിവേദകരെ കുറിച്ച് നന്നായി അറിയുന്നവനുമാണ്…
തുടർന്ന് അദ്ദേഹം പറയുന്നു:

“അദ്ദേഹം ഒരു മഹാപണ്ഡിതനാണെങ്കിലും, ശരിതെറ്റുകൾ വരുന്നവരുടെ കൂട്ടത്തിലാണ്. ശരിയായ വിധികളുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിൽ നിന്നുണ്ടായ തെറ്റുകൾ വലിയ സമുദ്രത്തിൽ നിന്നുള്ള ഒരു തുള്ളി പോലെയാണ്. അതാകട്ടെ അദ്ദേഹത്തിന് പൊറുത്ത് കിട്ടാവുന്നതുമാണ്. ബുഖാരിയിലുള്ള ഒരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം, ഒരു വിധികർത്താവ് ഒരു മതവിധി പുറപ്പെടുവിച്ചിട്ട്, അത് ശരിയായാൽ അവന്ന് രണ്ട് പ്രതിഫലവും, തെറ്റിയാൽ ഒരു പ്രതിഫലവുമുണ്ട്.”

4. ഹാഫിഥ് അൽ മിസ്സിൽ പറഞ്ഞു.

“അദ്ദേഹത്തെ പോലെയുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല. അദ്ദേഹവും അങ്ങനെ കണ്ടിട്ടുണ്ടാവില്ല. ഖുർആനിനെ കുറിച്ചും തിരുദൂതരുടെ ചര്യകളെകുറിച്ചും അതിനെ പിന്തുടർന്ന സച്ചരിതരെ കുറിച്ചും അദ്ദേഹത്തേക്കാൾ നന്നായി അറിയുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല.”

5. ഹാഫിഥ് അബ്ദുറഹ്മാൻ ഇബ്നു റജബ് അൽ ഹമ്പലി പറഞ്ഞു:

“അദ്ദേഹം ഇമാമും മുഫ്തിയും മുജ്തഹിദും മുഹദ്ദിഥും ഹാഫിഥും മുഫസ്സിറും സാഹിദും പണ്ഡിതന്മാരുടെ പണ്ഡിതനുമായ തക്വിയുദ്ദീൻ അബ്ദുൽ അബ്ബാസ് ശെയ്ഖുൽ ഇസ്ലാം ആണ്. അദ്ദേഹത്തെ കുറിച്ച് പരത്തിയെഴുതാൻ അദ്ദേഹത്തിന്റെ ഖ്യാതി നമ്മോട് ആവശ്യപ്പെടുന്നുമില്ല. ഖുർആനും വിശ്വാസപരമായ മറ്റു കാര്യങ്ങളും മനസ്സിലാക്കുന്നതിൽ അക്കാലഘട്ടത്തിലെ ഒരു അനുപമ വ്യക്തിത്വമായിരുന്നു അദ്ദേഹം.

അന്ത്യം

കാരാഗൃഹത്തിലായിരിക്കെ, ഹിജ്റ വർഷം:728 ദുൽക്വഅദ് 20നാണ് ഇബ്നു തെയ്മിയ്യ ഇഹലോകവാസം വെടിഞ്ഞത്. എഴുതുന്നതിൽ നിന്നും വായിക്കുന്നതിൽ നിന്നും അന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. മരണത്തിന് മുമ്പ് ഏതാനും ദിവസങ്ങൾ അദ്ദേഹം രോഗബാധിതനായിരുന്നു. അക്കാലഘട്ടത്തിൽ ചില മുബ്തദിഉകൾ അദ്ദേഹത്തിനെതിരിൽ അസത്യങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ചിട്ടും അദ്ദേഹത്തിന്റെ ജനാസയിൽ വൻ ജനാവലി പങ്കെടുത്തിരുന്നു. ബസ്സാർ പറയുന്നു:

“അദ്ദേഹത്തിന്റെ മരണവിവരം ജനങ്ങൾ അറിഞ്ഞപ്പോൾ, ജനാസ നമസ്ക്കരിക്കാനായി എത്താൻ സാധിക്കുന്ന ദമസ്കസിലെ എല്ലാ ഓരോ വ്യക്തിയും അവിടെ ഹാജരായിരുന്നു. തത്ഫലമായി ദമസ്കസിലെ കടക മ്പോളങ്ങൾ അടഞ്ഞു കിടക്കുകയും, ക്രയവിക്രയങ്ങൾ മുഴുവൻ സ്തംഭിക്കുകയും ചെയ്തു. ഗവർണർമാർ, തലവന്മാർ, പണ്ഡിതന്മാർ, നിയമജ്ഞർ തുടങ്ങിയവരെല്ലാം അവിടെയെത്തി. ജനങ്ങളിൽ ഭൂരിഭാഗവും അവിടെ ഹാജരായതായാണ് പറയപ്പെടുന്നത്. എന്റെ അറിവിൽപ്പെട്ടിടത്തോളം മൂന്നാളുകളാണ് അതിൽ നിന്നും വിട്ടുനിന്നത്. അവരാകട്ടെ ഇബ്നു തെയ്മിയ്യയോടുള്ള ശത്രുതക്ക് പേരുകേട്ടവരാണ്. ജീവനിൽ കൊതിയുള്ളത് കാരണം അവർ ജനങ്ങളിൽ നിന്നും അകന്നു നിന്നതാണ്”

ഇബ്നു കഥീർ പറഞ്ഞു: “അദ്ദേഹത്തിന്റെ ജനാസയുടെ മുന്നിലും പിന്നിലും, ഇടതും വലതുമായി ധാരാളമാളുകളുണ്ടായിരുന്നു. അല്ലാഹുവിനല്ലാതെ അവരുടെ എണ്ണത്തെ തിട്ടപ്പെടുത്തുക സാധ്യമല്ല. കുട്ടത്തിലാരോ ഒരാൾ വിളിച്ചു പറഞ്ഞു: “ഇപ്രകാരമാണ് സുന്നത്തിന്റെ ഇമാമുകളുടെ ജനാസ വേണ്ടത്!” ഇതുകേട്ട ജനങ്ങൾ വിതുമ്പിത്തുടങ്ങി. ഉഹ്ർ നമസ്കാരത്തിനായി ബാങ്ക് വിളിക്കപ്പെട്ടപ്പോൾ പതിവിന് വിപരീതമായി അവരെല്ലാം ഉടൻ തന്നെ നമസ്ക്കരിച്ചു. നമസ്കാരശേഷം, ഈജിപ്തിലേക്ക് പോയ പ്രധാന ഖത്വീബിന്റെ അഭാവത്തിൽ അവിടെ താത്ക്കാലികമായി ഉണ്ടായിരുന്ന ഖത്വീബ് വന്ന് ഇബ്നു തെിയ്യയുടെ മയ്യിത്ത് നിസ്ക്കാരത്തിന് നേത്യത്വം നൽകി… ശേഷം ജനങ്ങൾ പലഭാഗങ്ങളിലൂടെയും പള്ളിവാതിലുകളിലൂടെയുമായി അവിടേക്ക് പ്രവഹിച്ചു അങ്ങനെ അവർ അൽഖൈൽ ചന്തയിൽ ഒത്തുകൂടി”

ഇന്ത്യയിൽ അദ്ദേഹത്തിന്റെ സ്വാധീനം

സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഭരണകാലത്താണ് ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യയുടെ ദഅവയുടെ അലയൊലികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിച്ചേർന്നത്. ശെയ്ഖിന്റെ അവസാന കാലത്താണ് സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്ക് ദൽഹിയിലെ ഭരണം കയ്യാളുന്നത്. ഈജിപ്തിൽ നിന്നും സിറിയയിൽ നിന്നുമായി അവർകളുടെ ചില ശിഷ്യർ ഇന്ത്യയിൽ വരികയുണ്ടായി. ശെയ്ഖിന്റെ ശിഷ്യരിൽ പെട്ട അബ്ദിൽ അസീസ് അർദവൈലി എന്ന പണ്ഡിതനെ സുൽത്താൻ ആദരിക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിക്കുയും ചെയ്തതായി പ്രസിദ്ധ സഞ്ചാരിയായ ഇബ്നു ബത്വ അദ്ദേഹത്തിന്റെ ) എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.

മറ്റൊരു ശിഷ്യനായ ശെയ്ഖ് അലീമുദ്ദീൻ, അക്കാലഘട്ടത്തിലുണ്ടായിരുന്ന ബിദ്അത്തുകളും അന്ധവിശ്വാസങ്ങളും അടങ്ങിയ തിന്മകളെ നിർമാർജനം ചെയ്യാൻ സുൽത്താനെ ആഹ്വാനം ചെയ്യുകയും സഹായിക്കുകയും ചെയ്തിരുന്നു. ഈജിപ്തിലെ മുഖ്യ ക്വാളി(ജഡ്ജിയായിരുന്ന അല്ലാമാ ശംസുദ്ദീൻ ഇബ്നുൽ ഹരീരി ശെയ്ഖുൽ ഇസ്ലാമിനെ പിന്തുണച്ചതിന്റെ പേരിൽ സ്ഥാനഭ്രഷ്ടനാവുകയും പിന്നീട് ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തു. ഹിജ്റ വർഷം 708-ൽ അലാഉദ്ദീൻ ഖിൽജി ഭരിച്ചിരുന്ന കാലത്തായിരുന്നു അത്. അദ്ദേഹം നാലായിരത്തിൽപരം ഹദീസ് ഗ്രന്ഥങ്ങളുമായാണ് ഇന്ത്യയിൽ പ്രവേശിച്ചത് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യയുടെ രചനകളിൽ ആകൃഷ്ടനായ മറ്റൊരു വ്യക്തിത്വമാണ് ഹിജ്റ വർഷം 1174-ൽ ഇഹലോകവാസം വെടിഞ്ഞ അല്ലാമാ ശാഹ് വലിയുല്ലാഹ് അദ്ദഹ്ലവി. ശെയ്ഖുൽ ഇസ്ലാമിന്നെതിരെ വിമർശകർ ഉന്നയിച്ച ആരോപണങ്ങൾ വസ്തുനിഷ്ഠമല്ല എന്ന് മഹാനവർകൾ അദ്ദേഹത്തിന്റെ ഒരെഴുത്തിൽ സമർഥിക്കുകയുണ്ടായി. ശെയ്ഖിന്റെ രചനകളുടെ സ്വാധീനത്തിലാണ് മഹാനവർകൾ ചില ഗ്രന്ഥങ്ങൾവരെ രചിക്കുകയുണ്ടായത് എന്ന് പിൽക്കാല പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട്.

ശെയ്ഖിന്റെ ദഅവത്തിൽ തൽപരനായ മറ്റൊരു വ്യക്തിത്വം ഹിജ്റ വർഷം 1307-ൽ മരണമടഞ്ഞ പണ്ഡിതനും, ഭരണാധികാരിയുമായിരുന്ന നവാബ് സിദ്ദീഖ് ഹസ്സൻ ഖാൻ അൽഖസൂജി അവർകളാണ്. ഹിജ്റ വർഷം 1285-ൽ മുംബൈയിൽ നിന്ന് കടൽ മാർഗം അദ്ദേഹം ഹജ്ജിന് പുറപ്പെട്ടു.
ഈ യാത്രയിൽ അദ്ദേഹം ഹമ്പലി പണ്ഡിതനായ ഇബ്നു അബ്ദിൽ ഹാദിരചിച്ച ഗ്രന്ഥം തന്റെ കൈപടയിൽ പകർത്തി എഴുതുകയുണ്ടായി. ഈ ഗ്രന്ഥം ക്വബർ ആരാധനക്കും നബിയുടെ ക്വബറിനെ ആരാധനാ കേന്ദ്രമായി മാറ്റുന്ന ക്വബറാരാധകർക്കുമുള്ള മറുപടിയാണ്. ഇത് എഴുതപ്പെട്ടത് ശെയ്ഖുൽ ഇസ്ലാമിന്റെ നിലപാടിനെ ചോദ്യം ചെയ്ത സുബ്കിയുടെ വാദങ്ങളെ ഖണ്ഡിക്കുവാനും ശെയ്ഖുൽ ഇസ്ലാമിന്റെ ആശയങ്ങൾ കുറ്റമറ്റതാണ് എന്ന് സമർഥിക്കാനും കൂടിയാണ്. ഹജ്ജ് കഴിഞ്ഞ് മടങ്ങവെ അദ്ദേഹം ധാരാളം ഗ്രന്ഥങ്ങൾ വാങ്ങുകയുണ്ടായി. 

കേരളത്തിൽ

ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്യം, ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് എന്നിവരെ കുറിച്ച് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന അസത്യങ്ങൾ ആദ്യമായി തുറന്ന് കാട്ടിയത് വക്കം അബ്ദുൽ ഖാദർ മൗലവിയാണ്. വക്കം മൗലവി യുടെ മരണാനന്തരം കെ. എം. മൗലവി റശീദ് റിളായയുടെ അൽമനാറിലേക്ക് വക്കം മൗലവിയെ അനുസ്മരിച്ച്കൊണ്ട് ഒരെഴുത്തെഴുതി. പസ്തുത കത്ത് റശീദ് രിളായ അൽമനാറിൽ പ്രസിദ്ധീകരിച്ചു. വക്കം മൗലവി ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്യം, ശെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ്, തുടങ്ങിയവരെ വളരെയധികം ഇഷ്ടപ്പെടുകയും അവർക്കെതിരിലുള്ള ആരോപണങ്ങൾക്ക് എന്ന കൃതിയിലൂടെ മറുപടി നൽകുകയും ചെയ്തു എന്ന് ഈ കത്തിൽ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

കെ.എം മൗലവിയുടെ ഫത്വകളിലും കൃതികളിലും ശൈഖുൽ ഇസ്ലാമിന്റെ രചനകളുടെ സ്വാധീനം കാണാവുന്നതാണ്. ജമാഅത്തെ ഇസ്ലാമിയുടെ വാദം സമർത്ഥിക്കാനയി കെ.സി അബ്ദുല്ല മൗലവി ശെയ് ഖുൽ ഇസ്ലാം നൽകിയ ഇബാദത്തിന്റെ നിർവചനം കൊണ്ടുവന്നപ്പോൾ അതിന്റെ അനിസ്ലാമികത കെ.എം മൗലവി അൽമനാറിലൂടെ വളരെ സ്പഷ്ടമായി വിശദീകരിച്ച് കൊടുക്കുന്നുണ്ട്. ഇതിനു പുറമേ അൽവിലായ വൽ കറാമ എന്ന കൃതിയിൽ അദ്ദേഹം അഖീദത്തുൽ വാസിത്വിയ്യയിൽ നിന്നുതന്നെ ഉദ്ധരിക്കുന്നുണ്ട്. അതിപ്രകാരമാണ്:

“ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യ് അദ്ദേഹത്തിന്റെ അൽഅഖീ ദത്തുൽ വാസിത്വിയ്യ എന്ന കിതാബിൽ കറാമത്തുകളെകുറിച്ച് ഇങ്ങനെ പറയുന്നു:

“ഔലിയാക്കളുടെ കറാമത്തുകളെ, അതായത് അറിവുകളിലും ദിവ്യവെളിപാടുകളിലും ശക്തിയുടെ വകകളിലും പല കാര്യങ്ങളേയും ലപ്പെടുത്തലിലും .-ത്തിന്നപ്പുറമായി(അസാധാരണമായ) അവരുടെ കയ്യാൽ – അവർ മുഖേന – അല്ലാഹു നടത്താറുള്ള അൽഭുത സംഭവങ്ങളെകുറിച്ച് വിശ്വസിക്കുന്നത് അഹ്ലുസ്സുന്നത്തിന്റെ മൂല തത്ത്വങ്ങളിൽ പെട്ടതാകുന്നു. സൂറത്തുൽ കഹ്ഫിലും മറ്റും, പൗരാണിക സംഭവങ്ങളെകുറിച്ച് പറഞ്ഞിട്ടുള്ളത്പോലെയും സ്വഹാബത്തും താബിഈങ്ങളും ഈ ഉമ്മത്തിലെ എല്ലാ സമൂഹങ്ങളും ആയിട്ടുള്ള സലഫുസ്വാലിഹീങ്ങളെ കുറിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് പോലെയും ഈ സമുദായത്തിൽ ഖിയാമത്ത് നാൾവരേയും കറാമത്തുകൾ ഉണ്ടാകുന്നതാണ്.”

“അത്തൗഹീദ്’ന്റെ രചിതാവായ പ്രശസ്ത പണ്ഡിതൻ കണ്ണൂർ അബ്ദുൽ ഖാദർ മൗലവി അദ്ദേഹത്തിന്റെ “സിയാറത്തുൽ ഖുബൂർ’ എന്ന ഗ്രന്ഥത്തിൽ ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യയുടെ ആ എന്ന ഗ്രന്ഥത്തിൽ നിന്നും അത് പോലെ അദ്ദേഹത്തിന്റെ ശിഷ്യൻ ഇബ്നുൽ ഖയ്യിം കയുടെ വിവിധ ഗ്രന്ഥങ്ങളിൽനിന്നും ഉദ്ധരിക്കുന്നത് കാണാവുന്നതാണ്.

1950-1951 കാലഘട്ടത്തിൽ അൽമനാറിൽ വക്കം അനുയായി ആയിരുന്ന വക്കം പി. മുഹമ്മദ് മൈതീൻ ലാം ഇബ്നു തെയ്മിയ്യയുടെ “അല്ലാഹുവിന്റെ വലിയ്യ് മാരെ വേർതിരിച്ചറിയുന്നത് എങ്ങനെ” എന്ന കൃതി എന്ന നാമത്തിൽ തുടർലേഖനങ്ങളായി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.

ഹിജ്റ വർഷം 1377-ൽ പ്രസിദ്ധീകരിച്ച കെ ഉമർ മൗലവിയുടെ ഈ ഗ്രന്ഥം തന്നെ കേരളത്തിൽ ശെയ്ഖുൽ ഇസ്ലാമിന്റെ ദഅവത്തിന്റെ സ്വാധീനം വിളിച്ചറിയിക്കുന്നതാണ്.

അത് പോലെ 1979-1981 കാലയളവിൽ ജനാബ് എൻ. വി. ഇബ്രാഹിം മാസ്റ്റർ. ശെയ്ഖുൽ ഇസ്ലാമിന്റെ ജീവിതവും ഇസ്ലാമിക സമൂഹത്തിന് അദ്ദേഹം സമർപ്പിച്ച സംഭാവനകളും ഒരു ലേഖന പരമ്പരയായി തന്നെ അൽമനാറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രചനകൾ

ഇബ്നു തെയ്മിയ്യക്ക് വിവിധ വിഷയങ്ങളിലായി ധാരാളം രചനകളുണ്ട്. അദ്ദേഹത്തിന്റെ രചനകൾ ക്രോഡീകരിക്കുകയാണെങ്കിൽ നൂറിലധികം വാല്യങ്ങൾ അത് പൂർത്തീകരിക്കാൻ ആവശ്യമായി വരും. അദ്ദേഹത്തിന്റെ രചനകളിൽ ചിലത് നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കിലും പലതും ഇന്നും ലഭ്യമാണ്.
അറബി ഭാഷയിൽ ലഭ്യമായിട്ടുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ചിലത് ഇവയാണ്:


അല്‍അഖീദത്തുല്‍ വാസിത്വിയ്യ: ഈ ഗ്രന്ഥം

അല്‍അഖീദത്തുല്‍ വാസിത്വിയ്യ: ഈ ഗ്രന്ഥം

ഇസ്ലാമിക ലോകത്ത് അറിയപ്പെട്ട ഒരു കൃതിയാണ് ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യയുടെ “അൽ അഖീദത്തുൽ വാസിത്വിയ്യ”. ഇത് രചിക്കാൻ ഇടയാക്കിയ സാഹചര്യം ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യ തന്നെ വിവരിക്കുന്നത് ഇപ്രകാരമാണ്:

“ഈ ഗ്രന്ഥം എഴുതാനുള്ള കാരണം വാസിത്വിലെ ഒരു പ്രവിശ്യയിൽ നിന്ന് അവിടുത്തെ ഖാളിയായ റളിയുദ്ദീൻ അൽവാസിത്വി എന്ന് പറയപ്പെടുന്ന ശെയ്ഖ് എന്റെ അടുക്കലേക്ക് വരികയുണ്ടായി. അദ്ദേഹം ശാഫിഈ മദ്ഹബുകാരനായിരുന്നു. ഹാജിയായികൊണ്ടാണ് അദ്ദേഹം ഞങ്ങളുടെ അരികിൽ
വന്നത്. ദീനീ നിഷ്ഠയും മഹത്വവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. വാസിത്വിലും താർത്താരികൾ ഭരിക്കുന്ന നാടുകളിലും ജനങ്ങളിൽ അജ്ഞതയും അക്രമവും വിളയാടുന്നതും മതവും വിജ്ഞാനവും കാലഹരണപ്പെടുകയും ചെയ്യുന്നതിൽ അദ്ദേഹം ആവലാതിപ്പെട്ടു. അദ്ദേഹത്തിന്നും അദ്ദേഹത്തിന്റെ
കുടുംബത്തിന്നും അവലംബ യോഗ്യമാകുമാറ് അഖീദയിൽ ഒരു രചന നടത്തികൊടുക്കുവാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അപ്പോൾ അതിൽ നിന്ന് എന്നെ ഒഴിവാക്കിത്തരണം എന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തോട് ഞാൻ പറഞ്ഞു: “അഖീദയിൽ ധാരാളം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. അഹ്ലുസ്സുന്നയുടെ ഇമാമുമാർ എഴുതിയ ചില അഖീദ ഗ്രന്ഥങ്ങൾ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്”. എന്നാൽ അദ്ദേഹം എന്നെ ചോദിച്ചലട്ടുകയും ഇപ്രകാരം പറയുകയും ചെയ്തു: “താങ്കൾ എഴുതുന്ന ഒരു അഖീദയല്ലാതെ ഞാൻ താൽപര്യപ്പെടുന്നേ ഇല്ല. അപ്പോൾ ഈ അഖീദ ഗ്രന്ഥം ഞാൻ അസർ നമസ്കരിച്ചിരിക്കവെ അദ്ദേഹത്തിന്ന് എഴുതി നൽകി.

ധാരാളം പണ്ഡിതർ ഈ ഗ്രന്ഥത്തെ പ്രശംസിക്കുകയും ഇതിന്ന് വ്യാഖ്യാനങ്ങൾ രചിക്കുകയും ചെയ്തു. ഇന്നും ഇത് അനുസ്യൂതം തുടരുന്നു.

സഊദി അറേബ്യയിലെ റിയാദിൽ വിദ്യാർഥിയായിരിക്കുന്ന കാലത്താണ് ഉമർ മൗലവി അൽഅഖീദത്തുൽ വാസിത്വിയ്യ വിവർത്തനം ചെയ്തത്. തുടർന്ന് ഈ കൃതിയുടെ പ്രകാശനം ഹിജ്റ വർഷം 1377, റബീഉൽ അവ്വൽ 12നാണ് നിർവഹിക്കപ്പെടുന്നത്. മലബാറിലും കേരളത്തിലെ ഇതര പദേശങ്ങളിലും മുസ്ലിമീങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന അറബി -മലയാളം ലിപിയിൽ അച്ചടിച്ച് സഊദ് ബ്നു അബ്ദിൽ അസീസ് രാജാവിന്റെ ചിലവിൽ തിരൂരങ്ങാടിയിലെ ആമിറുൽ ഇസ്ലാം ലിത്തോ പ്രസ്സിൽ നിന്നായിരുന്നു ഇതിന്റെ പ്രസാധനം. ഏകദേശം അരനൂറ്റാണ്ട് മുമ്പ് രചിച്ച ഈ കൃതിയിലെ ഭാഷാപയോഗങ്ങൾ വായനയുടെ ഒഴുക്കിനായി എഡിറ്റ് ചെയ്തിട്ടുണ്ട്.

ശെയ്ഖ് അലവി ബിൻ അബ്ദിൽ ഖാദർ സഖാഫ് . യുടെ പരിശോധനയോടെ1433-ൽ പ്രസിദ്ധീകരിച്ച “അൽഅഖീദത്തുൽ വാസിത്വിയ്യ”എന്ന ഗ്രന്ഥമാണ് അറബി മൂലത്തിനായി ഇവിടെ അവലംഭിച്ചിട്ടുള്ളത്. തലക്കെട്ടുകളുടെ നാമകരണം, ശെയ്ഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽഉഥൈമീനയുടെ വ്യാഖ്യാനത്തിൽ നിന്നുമാണ് എടുത്തിട്ടുള്ളത്. അടിക്കുറിപ്പുകളും അനുബന്ധവും ആവശ്യാർത്ഥം നൽകിയിട്ടുള്ളത് വിജ്ഞാനദാഹികൾക്ക് ഉപകാരപ്പെടും, തീർച്ച.
ഈ കൃതി ഞങ്ങൾക്ക് നൽകിയ വ്യക്തിക്ക് അല്ലാഹു അനുഗ്രഹം ചൊരിയുമാറാകട്ടെ എന്ന് പ്രാർഥിക്കുന്നു. ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയുടെ ഒരു കൃതി പുസ്തക രൂപത്തിൽ കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച വ്യക്തി ഉമർ മൗലവിതന്നെയായിരിക്കും എന്ന് നമുക്ക് കരുതാം. അദ്ദേഹത്തിന്റെ ഈ രചന ഒരു പുണ്യകർമമായി അല്ലാഹു സ്വീകരിക്കുമാറാകട്ടെ…
ആമീൻ

അൽഅഖീദത്തുൽ വാസിത്വിയ്യ: കെ. ഉമർ മൗലവി

അൽഅഖീദത്തുൽ വാസിത്വിയ്യ: കെ. ഉമർ മൗലവി

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് വെളിയങ്കോട്ട് 1917-ൽ ഉമർ മൗലവി ജനിച്ചു. പിതാവ് കുഞ്ഞഹ്മദ് ചെറിയ കച്ചവടക്കാരനായിരുന്നു. ആറാം വയസ്സിൽ നാട്ടിലെ ഓത്തു പള്ളിയിൽ ചേർന്നു. പിന്നീട് പല നാടുകളിൽ വിവിധ പള്ളി ദർസുകളിൽ പഠിച്ചു. ദർസിലെ ഒരു സുഹൃത്തിൽ നിന്നാണ് മലയാള അക്ഷരങ്ങൾ പഠിച്ചത്. താനൂരിലെ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ല്യാരുടെ ശിഷ്യനും കാത്തിബുമായിരുന്ന കാലത്താണ് തിരൂരങ്ങാടിയിൽ പോയി കെ. എം. മൗലവിയെ കാണാനിടയായത്. അതോടെ അദ്ദേഹം കെ. എം. മൗലവിയുടെ ശിഷ്യനായിത്തീരുകയും തിരൂരങ്ങാടിയിൽ താമസിക്കുകയും ചെയ്തു. കെ. എം മൗലവിയുടെ സലഫീ പ്രബോധനത്തിൽ ആകൃഷ്ടനായ ഉമർ മൗലവി ഉസ്താദിന്റെ പ്രിയശിഷ്യനായി മതപരവും രാഷ്ട്രീയവുമായ വീക്ഷണങ്ങളിൽ ഗുരുനാഥന്റെ പാത പിന്തുടർന്നു. ഉസ്താദിന്റെ കുടുംബത്തിലെ അനാഥയായിരുന്ന മുസ്ല്യാരകത്ത് ഫാത്തിമക്കുട്ടിയെ 1943 ഡിസം-10ന് ജീവിതസഖിയാക്കി.

കോഴിക്കോട്ട് പട്ടാളപ്പള്ളിയിൽ സ്വതന്ത്രമായി മലയാളത്തിൽ ഖുതുബ നിർവഹിക്കാൻ പറ്റിയ ഒരു പണ്ഡിതനെ വേണമെന്ന ആവശ്യവുമായി പള്ളി ഭാരവാഹികൾ കെ. എം. മൗലവിയെ സമീപിച്ചു. അതിന്നായി മൗലവി തിരഞ്ഞെടുത്തത് ഉമർ മൗലവിയായിരുന്നു. അതോടെ ഉമർ മൗലവി
മലബാറിൽ മുസ്ലിം കേന്ദ്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനത്തെത്തിപ്പെട്ടു.
ഖുർആനിനോടും സുന്നത്തിനോടും കൂറുപുലർത്തിക്കൊണ്ട് മുസ്ലിം ഉമ്മത്തിനോടുള്ള ബാധ്യതാ നിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച, ഒരു പുരുഷായുസ്സ് മുഴുവൻ പ്രബോധന രംഗത്ത് നിറഞ്ഞുനിന്ന സാന്നിദ്ധ്യമായി മാറിയ ഉമർ മൗലവിയെയാണ് പിന്നീട് മുസ്ലിം കൈരളി കാണുന്നത്.

തിരൂരങ്ങാടിയിൽ വെച്ച് വിശുദ്ധ ഖുർആനിലെ ചില സൂറത്തുകൾ പരിഭാഷപ്പെടുത്തി വ്യാഖ്യാനമെഴുതി പ്രസിദ്ധീകരിച്ചു. പിന്നീട് കുർആൻ മുഴുവനായി ആശയവിവർത്തനം ചെയ്ത് ആവശ്യമായ വ്യാഖ്യാനത്തോടെ മൗലവി എഴുതി പൂർത്തിയാക്കി. ഗുരുനാഥന്റെ പരിശോധനയും മേൽനോട്ടവുമാണ് അതിന് മൗലവിക്ക് ധൈര്യം പകർന്നത്. അറബി-മലയാളത്തിൽ അത് ആറു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത് 1955-ലാണ്.

1950-കളുടെ ആദ്യത്തിൽ ഹജ്ജിനു പോയ മൗലവി റിയാദിലെ കുല്ലിയത്തുലുഗത്തിൽ അറബിയ്യയിൽ ചേർന്ന് അറബി സാഹിത്യം പ്രധാന പഠനവിഷയമായി തിരഞ്ഞെടുത്തു. അക്കാലത്താണ് ഇമാം ഇബ്നു തെയ്മിയ്യയുടെ “അൽഅഖീദത്തുൽ വാസിത്വിയ്യ’ ഉമർ മൗലവി മലയാളത്തിൽ മൊഴിമാറ്റം നടത്തി സുഊദ് രാജാവിന്റെ സാമ്പത്തിക സഹായത്തോടെ തിരൂരങ്ങാടിയിൽ പ്രസാധനം ചെയ്യുന്നത്.

ആലുശെയ്ഖ് കുടുംബത്തിൽപെട്ട ശെയ്ഖ് അബ്ദിൽ മലികിബ്നു ഇബ്രാഹിം ആയിരുന്നു ആദ്യത്തെ രണ്ടു വർഷം കുല്ലിയത്തുലുഗത്തിൽ അറബിയ്യയിലെ മേധാവി. ലോകപ്രശസ്ഥ പണ്ഡിതനും സഊദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയുമായിരുന്ന ശെയ്ഖ് അബ്ദിൽ അസീസ് ഇബ്നു ബാസ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗുരുനാഥൻമാരിൽ ഒരാളാണ്. ശെയ്ഖ് ഉമർ അഹ്മദ് മലൈബാരി എന്ന നാമത്തിലാണ് അറബ് നാടുകളിൽ ഉമർ മൗലവി അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ കൂടെ അന്ന് സഊദിയിൽ ഉപരിപഠനത്തിന് പോയ പണ്ഡിതരാണ് ശെയ്ഖ് അബ്ദുസ്സമദ് അൽ കാതിബ് യും (കെ.എം. മൗലവിയുടെ മകൻ), സഅദുദ്ദീൻ മൗലവിയും. 

ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബിയുടെ الأصول الثلاثة എന്ന ഗ്രന്ഥം ശെയ്ഖ് മുഹമ്മദ് അത്ത്വയ്യിബ് ബിൻ ഇസ്ഹാഖ് അൽ അൻസ്വാരി അൽമദനി ചോദ്യോത്തര രൂപത്തിലാക്കി أصولالدين الإسلامى എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഊദി അറേബ്യയിലെ ഉപരിപഠനത്തിനുശേഷം ഉമർ മൗലവി ഈ ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. അതിനുപുറമെ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് രചിച്ച نواقض الاسلام ,شروط لا إله إلا الله , القواعد الاربعة എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങളും മുസ്ലിം കൈരളിക്ക് അദ്ദേഹം പരിചയപ്പെടുത്തിയിരിക്കുന്നു. ശെയ്ഖുൽ ഇസ്ലാം ഇബ്നുതെിയ്യ, ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് തുടങ്ങിയ പണ്ഡിതന്മാരുടെ രചനകൾ കേരളത്തിൽ പ്രചരിപ്പിക്കാനും, അതുവഴി തൗഹീദിന്റെ വാഹകനാകാനും ഉമർ മൗലവിൽ യത്നിക്കുകയായിരുന്നു.

കേരളത്തിലെ തൗഹീദി പടയോട്ടത്തിൽ തളരാതെ നിലകൊണ്ട അദ്ദേഹത്തിന്റെ കയ്യിലെ കരുത്തുറ്റ ആയുധമായിരുന്നു 1971 ഫെബ്രുവരിയിൽ തുടക്കം കുറിച്ച “ആളെ നോക്കണ്ട, തെളിവ് നോക്കുക’ എന്നുല്ലേഖനം ചെയ്ത “സൽസബീൽ’ മാസിക. പ്രതിയോഗികളോട് പ്രമാണബദ്ധമായ കാർക്കശ്യം സ്വീകരിച്ചപ്പോഴും, അവരുടെ ആശയ പ്രകാശനത്തിന് സ്വന്തം പത്രത്തിന്റെ പേജുകൾ വിനയപൂർവ്വം അനുവദിച്ചു നൽകിയിരുന്നു അദ്ദേഹം. അതാകട്ടെ, വെറുമൊരു വിട്ടുവീഴ്ചയുടെ ഭാഗമായിട്ടല്ലായിരുന്നു. പ്രത്യുത, പ്രസ്തുത ആശയങ്ങളിലെ അപാകതകളും അനിസ്ലാമികതകളും വായനക്കാർക്ക് വേർതിരിച്ച് മനസിലാക്കാനാകും വിധം, അതിന്റെ മറുപടി കൂടെ തയ്യാറാക്കി അതോടൊപ്പം നൽകാനായിരുന്നു. അത്തരം വൈജ്ഞാനിക സന്ദർഭങ്ങൾ സൽസബീൽ മാസികയുടെ പഴയ കാല ലക്കങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്കെമ്പാടും കാണാനാകും. നിരീശ്വരവാദികളുമായി സൽസബീൽ നടത്തിയ ആദർശ സംവാദം പിന്നീട് ഗ്രന്ഥമായി പലതവണ പ്രസാധനം ചെയ്തു.

കേരളത്തിൽ നിലനിന്നിരുന്ന ശിർക്ക് ബിദ്അത്തുകളെ എതിർക്കുന്നതൊടൊപ്പം ഇസ്ലാമിനെ ദുർവ്യാഖ്യാനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ച എല്ലാ പിഴച്ച പ്രസ്ഥാനങ്ങളേയും ഉമർ മൗലവി ശക്തിയുക്തം പ്രമാണബദ്ധമായി പ്രതിരോധിച്ചു. ഹജ്ജിന്റെ വിളക്ക്, ഇർശാദുൽ ഇഖ്വാൻ, നൂറുൽ ഈമാൻ, ജുമുഅ ഖുതുബ, ഫാതിഹയുടെ തീരത്ത്, തുടങ്ങിയ ഗ്രന്ഥങ്ങളും നിരവധി ചെറുകൃതികളും എണ്ണമറ്റ നോട്ടീസുകളും ഉമർ മൗലവിയുടെ രചനയിലുണ്ട്. യുടെ അറബി ഭാഷയിലുള്ള രചനകളാണ്. മുസ്ലിം കേരളത്തിന്റെ ചരിത്രം ഒപ്പിയെടുത്ത “ഓർമകളുടെ തീരത്ത്’ എന്ന ആത്മകഥാരചന ഗതകാല മുസ്ലിം കൈരളിയുടെ അടയാളപ്പെടുത്തലുകളറിയാനാഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത അമൂല്യ ഗ്രന്ഥമാകുന്നു.

കർമപഥത്തിലേൽക്കേണ്ടിവന്ന പ്രതിസന്ധികളെ മുഴുവൻ തൃണവൽഗണിച്ചുകൊണ്ട് മുന്നേറിയ ആ ത്യാഗി 2000 ഫെബ്രുവരി 24ന് എന്നെന്നേക്കുമായി കണ്ണടച്ചെങ്കിലും, അദ്ദേഹം വിട്ടേച്ചുപോയ വിജ്ഞാന സ്ഫുലിംഗങ്ങൾ മുസ്ലിം ഉമ്മത്തിന്റെ മുന്നിൽ പ്രകാശം ചൊരിഞ്ഞുകൊണ്ട് ഇന്നും സജീവമാണ്.

സുകൃതം ചെയ്തുതകൊണ്ട് സന്തോഷത്തോടെ ലോകരക്ഷിതാവിനെ കണ്ടുമുട്ടുന്ന സൗഭാഗ്യവാൻമാരിൽ അദ്ദേഹത്തെയും നമ്മെയും ഉൾപ്പെടുത്താൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.

അല്‍അഖീദത്തുല്‍ വാസിത്വിയ്യ: അവതാരിക

അല്‍അഖീദത്തുല്‍ വാസിത്വിയ്യ: അവതാരിക

ഹിജ്റ ഏഴാം നൂറ്റാണ്ട്. മുസ്‌ലിം ലോകം ധാർമ്മികമായും ചിന്താപരമായും അധഃപതിച്ചിരുന്ന കാലം. താർത്താരികളുടെ കടന്നാക്രമണം കാരണമായി തകർന്ന മുസ്ലിം കേന്ദ്രങ്ങൾ. സാംസ്കാരികവും വൈജ്ഞാനികവുമായ സംഗമവേദികൾ ഇരുളിലാണ് ഒരു കാലഘട്ടം. മതപരമായ വിജ്ഞാനങ്ങളിൽ ഗവേഷണവും സ്വതന്ത്രപഠനവുമൊക്കെ വൻപാപമായി ഗണിക്കപ്പെട്ടു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. അന്ധമായ അനുകരണവും മദ്ഹബീ പക്ഷപാതിത്വവും അവയുടെ മൂർദ്ധന്യത്തിലെത്തി. ഗ്രീക്ക് തത്ത്വശാസ്ത്രവും തർക്കശാസ്ത്രത്തിന്റെ ചുവട് പിടിച്ച് വളർന്ന വചനശാസ്ത്രവും മുസ്ലിം പണ്ഡിതന്മാരെ ഗ്രസിച്ചിരുന്ന സവിശേഷമായ ഒരവസ്ഥ. ഇത്തരത്തിലുള്ള ഒരു കാലഘട്ടത്തിലാണ് അവക്കെതിരെയെല്ലാം പ്രതിരോധവും കടന്നാക്രമണവുമായി ഒരതുല്യപ്രതിഭ ഉദയം ചെയ്തത്. ഇമാം ഇബ്നു തെയ്മിയ്യ എന്ന പേരിൽ ചരിത്രത്തിൽ പ്രസിദ്ധനായ അഹമദുബ്നു അബ്ദുൽ ഹലീമുബ്നു അബ്ദുസ്സലാം ഇബ്നു തെയ്യം. അദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനയാണ് “അൽഅഖീദത്തുൽ വാസിത്വിയ്യ.

ഹിജ്റ 661 റബീഉൽ അവ്വൽ 12ന് (കൃസ്താബ്ദം 1263) ഇബ്നു തെയ്മിയ്യ സിറിയയിലെ ഹർറാനിൽ ജനിച്ചു. താർത്താരികളുടെ കടന്നാക്രമണം ഉണ്ടായപ്പോൾ ഹർറാനിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബം 667ൽ ദമസ്കസിലേക്ക് പാലായനം ചെയ്തു. മാതാമഹിയുടെ പേരിനോട് ചേർത്താണ് തെയ്മിച്ചം വന്നത്. അങ്ങിനെയാണ് അദ്ദേഹം ഇബ്നു തെയ്മിയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

മദ്ഹബുകളെ അന്ധമായി അനുകരിച്ചവർ മതകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന കാലം. മാലികീ, ശാഫിഈ, ഹനഫീ, മദ്ഹബുകളിലെ പണ്ഡിതന്മാർ അദ്ദേഹത്തെ വിമർശിച്ചു. മദ്ഹബുകളേക്കാൾ പരിഗണിക്കേണ്ടത് നബിചര്യയാണ് എന്ന് വാദിച്ചതുകൊണ്ടാണത്. അക്കാലത്തെ ഉലമാക്കളുടെ
ഇജ്മാഇനെ അദ്ദേഹം എതിർത്തു എന്ന് പറഞ്ഞുകൊണ്ട് അവർ മുറവിളികൂട്ടി. ഭരണാധികാരികൾക്ക് അവർ പരാതി നൽകി. അങ്ങനെ വാദപ്രതിവാദങ്ങൾ നടന്നു. വിചാരണ നടത്തി. ഒടുവിൽ ഒന്നര വർഷത്തേക്ക് തടവിലിടാൻ കൽപനയായി. എട്ട് മാസം അലക്സാൻഡ്രിയയിൽ തടവിൽ കിടന്നു.

ജഡ്ജിമാരും അമീറുമാരും ഇതര പ്രമുഖരും അടങ്ങുന്ന സദസ്സിൽ ഇമാമും ഭരണാധികാരിയും സമ്മേളിച്ചു. ദീർഘമായ സംഭാഷണം നടന്നു. ഇമാമിന്റെ നിരപരാധിത്വം വ്യക്തമായി. അങ്ങനെ അദ്ദേഹം മോചിതനാവുകയും ദമസ്കസിലേക്ക് മടങ്ങുകയും ചെയ്തു.

ദമസ്കസിൽ പുരോഹിതവർഗം വെറുതെയിരുന്നില്ല. ഇമാമിനെതിരെ ആരോപണങ്ങളുമായി അവർ പിന്നയും രംഗത്തുവന്നു. വാദപ്രതിവാദം, വിചാരണ… വീണ്ടും ജയിൽ. ദമസ്കസ് കോട്ടയിൽ അദ്ദേഹം തടവിലാക്കപ്പെട്ടു. അങ്ങിനെ തടവും മോചനവും ഒരു തുടർക്കഥയായി.

താർത്താരികളുടെ ആക്രമണമുണ്ടായപ്പോൾ അവർക്കതിരെ ജിഹാദിനായി അഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം രംഗത്തിറങ്ങി. ഉമറാക്കളേയും പൊതുജനങ്ങളേയും അദ്ദേഹം ജിഹാദിന് പ്രേരിപ്പിച്ചു. അങ്ങനെ തൂലികകൊണ്ടും പടവാൾ കൊണ്ടും ദുശ്ശക്തികൾക്കെതിരെ ഇമാം ഇബ്നു തെയ്മിയ്യ പോരാടി.

അദ്ധ്യാപനവും ഗ്രന്ഥരചനയുമായി അന്ധകാരങ്ങൾക്കെതിരെ സമരത്തിൽ തന്നെ ആയിരുന്നു ഇമാം. ജയിലിൽ വെച്ചും അദ്ദേഹം എഴുത്തുതുടർന്നു. ഒട്ടനവധി ഗ്രന്ഥങ്ങൾ രചിച്ചു. വിശ്വാസകാര്യങ്ങളിൽ അവലംബമാക്കാവുന്ന ഒരു രചന വേണമെന്ന് വാസിത്വീക്കാരനായ റളിയുദ്ദീനുൽ വാസിത്വിയുടെ നിർബന്ധം കൊണ്ട് ഇമാം ഇബ്നു തെയ്മിയ്യ ഒറ്റയിരിപ്പിൽ എഴുതിയതാണ് “അൽഅഖീദത്തുൽ വാസിത്വിയ്യ”. അടിസ്ഥാന വിശ്വാസകാര്യങ്ങൾ സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഈ രചന പിൽകാലത്ത് ലോക പ്രസിദ്ധമായിത്തീർന്നു. നിരവധി പണ്ഡിതന്മാർ ഇതിനു വ്യാഖ്യാനമെഴുതിയിട്ടുണ്ട്.

ഔലിയാക്കന്മാരുടേയും അൻബിയ്യാക്കന്മാരുടേയും കബർ സിയാറത്തിനു വേണ്ടി യാത്രചെയ്യാൻ പാടില്ല എന്ന് ഇമാം വ്യക്തമാക്കി. അത് സമൂഹത്തിൽ വലിയ കോളിളക്കമുണ്ടാക്കി. മദ്ഹബീ പണ്ഡിതന്മാർ ഇമാമിനെതിരെ തിരിഞ്ഞു. ഭരണാധികാരികളെ സ്വാധീനിച്ചു. ഇമാമിനെ തടവിലാക്കി.
ഒടുവിലത്തെ ജയിൽവാസം ആയിരുന്നു അത്. ഹിജ്റ 726 ശഅ്ബാൻ. ജയിലിൽ വെച്ച് അദ്ദേഹം രോഗിയായി. 20 ദിവസം രോഗബാധിതനായി കിടന്നു.
ഹിജ്റ വർഷം 728 ദുൽഖഅദ് 20ന് ഇമാം ഇബ്നു തെിയ്യ ജയിലിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞു.

ഏകദേശം 330ഓളം ഗ്രന്ഥങ്ങൾ ഇമാം രചിച്ചിട്ടുണ്ട്. 37 വാല്യത്തിൽ പ്രസിദ്ധീകൃതമായ ഇമാമിന്റെ ഫത്വാ സമാഹാരം ജയിലിൽ വെച്ച് എഴുതിയതാണെന്ന് പറയപ്പെടുന്നു. റഫറൻസ് നോക്കാനൊന്നും കഴിയാതെ എഴുതപ്പെട്ട ഇമാമിന്റെ രചനകൾ അദ്ദേഹത്തിന്റെ ചിന്തയുടേയും അറിവിന്റെയും ആഴം വിളിച്ചോതുന്നവയാണ്. ഇമാം ഇബ്നു കഥീർ, ഇമാം ദഹബി, ഇമാം ഇബ്നുൽ ഖയ്യിം തുടങ്ങി പ്രഗത്ഭരായ ഒരു വലിയ നിര തന്നെയുണ്ട് അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ.

“അൽഅഖീദത്തുൽ വാസിത്വിയ്യ” എന്ന ഈ രചനയുടെ പരിഭാഷ എന്റെ പിതാവ് ഉമർ മൗലവി തയ്യാറാക്കുന്നത് ഹിജ്റ വർഷം 1377-ലാണെന്ന് മനസ്സിലാകുന്നു. സൗദിഅറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശൈഖ് അബ്ദുസ്സമദ് കാതിബ് (കെ.എം.മൗലവിയുടെ മകൻ), ശൈഖ് സഅദുദ്ധീൻ മൗലവി (അദ്ദേഹത്തിന്റെ മകളുടെ ഭർത്താവാണ് മദീനയിലെ ഡോ.അശറഫ് മൗലവി) എന്നിവരോടൊത്ത് അവിടെ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലമാണത്. അന്നാണ് തിരൂരങ്ങാടിയിൽ ഇതിന്റെ പ്രഥമപ്രസാധനം നിർവ്വഹിക്കപ്പെടുന്നത്.

1955-ൽ തർജുമാനുൽ ഖുർആൻ (ഉപ്പ് എഴുതി കെ.എം.മൗലവി പരിശോധിച്ച ഖുർആൻ വ്യാഖ്യാനം) അറബിമലയാളത്തിൽ ആറു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ നിന്നൊക്കെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു വസ്തുതയുണ്ട്. നമ്മുടെ പഴയകാല സലഫീ പണ്ഡിതൻമാർ
സമുദായത്തെ സന്മാർഗത്തിലേക്ക് നയിക്കാൻ ബദ്ധശ്രദ്ധരായിരുന്നു എന്നതാണത്. കാലത്തിന് മുമ്പേ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാൻമാരാണവർ. തൗഹീദുർ റുബൂബിയ്യത്തും തൗഹീദുൽ ഉലൂഹിയത്തും എന്തുമാത്രം പ്രാധാന്യത്തോടെ കേരളത്തിലെ മുൻകാല സലഫീ പണ്ഡിതൻമാർ പഠിപ്പിച്ചുവോ അതേ പ്രാധാന്യത്തോടെ തൗഹീദുൽ അസ്മാഇവസ്സിഫാത്തും നമ്മുടെ പണ്ഡിതൻമാർ മുസ്ലിം കൈരളിയെ പഠിപ്പിച്ചു എന്നത് ഈ ഗ്രന്ഥരചന തെളിയിക്കുന്നു. ഈജിപ്തിലെ പണ്ഡിതൻമാരുമായിട്ടായിരുന്നു നമ്മുടെ മുൻകാല പണ്ഡിതൻമാർക്ക് ബന്ധമെന്നും അവരുടെ ആശയമാണ് ഇവിടെ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്നുമുള്ള ഒരു ധാരണപരക്കെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇബ്നു തെയ്മിയ്യ, ഇബ്നുഅബ്ദുൽ വഹാബ് തുടങ്ങിയ പണ്ഡിതൻമാരുടെ രചനകളുമായിട്ടായിരുന്നു അവർക്ക് ശക്തമായ ബന്ധമുണ്ടായിരുന്നത് എന്നത് വ്യക്തമാണ്. സൗദി അറേബ്യയിലും മറ്റുമുള്ള പണ്ഡിതൻമാരുടെ സലഫീ അഖീദയും ആശയങ്ങളുമാണ് അവർ ഇവിടെ പ്രചരിപ്പിച്ചിരുന്നത് എന്ന് ഈ കൃതി വ്യക്തമാക്കുന്നു.

അരനൂറ്റാണ്ടിനുശേഷം ഈ ഗ്രന്ഥത്തിന്റെ പഴയ അറബിമലയാള പരിഭാഷ കണ്ടെത്തി വീണ്ടും കൈരളിക്ക് സമ്മാനിക്കുന്ന സൽകർമത്തിൽ സഹകരിക്കുകയും സഹായിക്കുകയും ചെയ്തവർക്കെല്ലാം റബ്ബുൽ ആലമീൻ
അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു.

മുബാറക് ബിൻ ഉമർ
തിരൂർക്കാട്

ഇബ്‌റാഹീം നബിയുടെ ആദര്‍ശ ജീവിതം

ഇബ്‌റാഹീം നബിയുടെ ആദര്‍ശ ജീവിതം

വിശ്വാസത്തിലും ആദര്‍ശനിഷ്ഠയിലും അല്ലാഹുവിനോടുള്ള കൂറിലും ഏകദൈവ വിശ്വാസത്തോട് പുലര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയിലുമെല്ലാം മനുഷ്യരാശിക്കാകമാനം മാതൃകയാണ് ഇബ്‌റാഹീം നബി(അ). ഒട്ടനവധി വാക്യങ്ങളിലൂടെ ആ മഹദ് ജീവിതത്തിന്റെ വിവിധ വശങ്ങളിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ വെളിച്ചം വീശുന്നുണ്ട്.

ഇബ്‌റാഹീം നബി(അ)യുമായി ബന്ധപ്പെട്ട ക്വുര്‍ആനിക പരാമര്‍ശങ്ങളില്‍ ‘മില്ലത്ത്’ എന്ന പദം പലതവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌റാഹീം നബി(അ) തന്നെ ഒരു സമുദായമായിരുന്നു (ഉമ്മത്ത്) എന്ന് പറയുന്ന ക്വുര്‍ആന്‍ (16:120) അദ്ദേഹത്തിന്റെ ധാര്‍മിക സരണിയെ ചൂണ്ടിക്കാണിക്കാനാണ് മില്ലത്ത് എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു:

”സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും” (ക്വുര്‍ആന്‍ 2:130).

ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗം തന്നെയാണ് ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്നത് എന്നും ആ മാര്‍ഗത്തില്‍ നിന്നുള്ള വ്യതിചലനം ആത്മാവിനെ മൂഢമാക്കുന്ന പ്രവൃത്തിയാണെന്നും വ്യക്തമാക്കപ്പെടുമ്പോള്‍ ഇബ്‌റാഹീം നബി(അ) പ്രതിനിധാനം ചെയ്തിരുന്ന ഏകദൈവാദര്‍ശത്തില്‍ അധിഷ്ഠിതമായ മാര്‍ഗത്തിന്റെ സവിശേഷത അംഗീകരിക്കപ്പെടുകയാണ്. ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തിന് ശ്രേഷ്ഠത ലഭിക്കാനിടയായത് എങ്ങനെയെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക:

”നീ കീഴ്‌പെടുക’ എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സര്‍വലോക രക്ഷിതാവിന് ഞാനിതാ കീഴ്‌പ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുകകൂടി ചെയ്തു. ‘എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്ത് തന്നിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന് കീഴ്‌പെടുന്നവരായി(മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)”(ക്വുര്‍ആന്‍ 2:132).

തന്റെ നാഥനെ നിരുപാധികം അനുസരിക്കുകയും അദ്ദേഹത്തിന്റെ കല്‍പനകള്‍ അനുസരിക്കയും ചെയ്യുന്നതില്‍ ഇബ്‌റാഹീം(അ) ചരിത്രത്തിനുതന്നെയും മാതൃകയായി വര്‍ത്തിച്ചു. ഏകദൈവ വിശ്വാസത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള സമര്‍പ്പണത്തിലൂടെയാണ് അദ്ദേഹം ചരിത്രത്തിന് മാതൃകയായിത്തീര്‍ന്നത് എന്ന് നിരവധി ക്വുര്‍ആന്‍ വാക്യങ്ങളില്‍ വ്യക്തമാക്കപ്പെടുന്നുണ്ട്. ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തിന്റെ ഏറ്റവും സുപ്രധാനമായ മേന്മ എന്ത് എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

”ആകയാല്‍ ശുദ്ധമനഃസ്‌കനായ ഇബ്‌റാഹീമിന്റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല” (ക്വുര്‍ആന്‍ 3:95).

ബഹുദൈവ വിശ്വാസത്തിന്റെയും വിശ്വാസവ്യതിയാനങ്ങളുടെയും വഴിയില്‍നിന്ന് ഋജുവായ മാര്‍ഗത്തിലേക്ക് എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന വ്യക്തി പിന്തുടരേണ്ടത് ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗമാണ്. ഉത്തമമായ മതവും ധര്‍മവും ഏതെന്ന് വിശദീകരിച്ചുകൊണ്ട് ക്വുര്‍ആന്‍ പറയുന്നു:

”സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുകയും നേര്‍മാര്‍ഗത്തിലുറച്ച് നിന്നുകൊണ്ട് ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനെക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു” (4:125).

പൂര്‍ണമായ സമര്‍പ്പണത്തിന്റെയും നിരുപാധികമായ കീഴ്‌വണക്കത്തിന്റെയും കാര്യത്തില്‍ ഇബ്‌റാഹീം നബി(അ)യുടെ മാതൃക അതുല്യമാണ്. അതുകൊണ്ടാണ് സദ്‌വൃത്തരായ ദൈവഭക്തര്‍ക്ക് മാതൃകയായി ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തെ പരാമര്‍ശിക്കുന്നത്. അല്ലാഹുവില്‍ വിശ്വസിക്കുകയും ഇസ്‌ലാമിനെ ജീവിതാദര്‍ശമായി സ്വീകരിക്കയും ചെയ്യുന്നവര്‍ നടത്തേണ്ടുന്ന പ്രഖ്യാപനത്തെപ്പറ്റി ക്വുര്‍ആന്‍ പറയുന്നു:

”പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്‌റാഹീമിന്റെ ആദര്‍ശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല” (ക്വുര്‍ആന്‍ 6:161).

നേര്‍മാര്‍ഗത്തിന്റെ പര്യായപദമായിട്ടാണ് ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തെ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. നിരവധി വചനങ്ങളിലൂടെ ക്വുര്‍ആന്‍ ഇബ്‌റാഹീമീ സരണിയുടെ മേന്മ ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുകയാണ്. ക്വുര്‍ആന്‍ മറ്റൊരു വചനത്തിലൂടെ വിശദീകരിക്കുന്നു:

”തീര്‍ച്ചയായും ഇബ്‌റാഹീം അല്ലാഹുവിന് കീഴ്‌പെട്ട് ജീവിക്കുന്ന നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവ വാദികളില്‍ പെട്ടവനായിരുന്നില്ല. അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും. പിന്നീട് നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരണമെന്ന് നിനക്ക് ഇതാ നാം ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല” (ക്വുര്‍ആന്‍ 16:120-123).

രക്തബന്ധത്തെക്കാള്‍ ആദര്‍ശബന്ധത്തിന് പ്രാധാന്യം കല്‍പിച്ചുകൊണ്ടാണ് ഇബ്‌റാഹീം നബി(അ)ജീവിച്ചത്. അദ്ദേഹത്തെ പിന്‍പറ്റുന്നവരും അനുകരിക്കേണ്ടിയിരിക്കുന്നത് അതേ ആദര്‍ശ ജീവിതം തന്നെയാണ്. ആദര്‍ശശാലിയായിരുന്ന ഇബ്‌റാഹീം നബി(അ)യെ പിന്‍പറ്റുന്ന മുസ്‌ലിംകള്‍ മാത്രമാണ് അദ്ദേഹവുമായുള്ള ബന്ധത്തിന്റെ യഥാര്‍ഥ അവകാശികളെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.

ഏകദൈവ വിശ്വാസത്തിലും ധാര്‍മികതയിലും കണിശമായ ദൈവസ്മരണയിലും അധിഷ്ഠിതമായ ആദര്‍ശമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടിയിരുന്നത്. തൗഹീദിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് അദ്ദേഹം ഒരുക്കമായിരുന്നില്ല. സ്വന്തം കുടുംബത്തിലും പിതൃ-പുത്ര ബന്ധത്തിലും അദ്ദേഹം പിന്തുടര്‍ന്നത് തൗഹീദിന് മുന്‍തൂക്കം നല്‍കുന്ന വീക്ഷണമായിരുന്നു. അല്ലാഹു പറയുന്നു:

”പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്‌റാഹീമിന്റെ ആദര്‍ശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. അവന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അവന് കീഴ്‌പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്. പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്” (ക്വുര്‍ആന്‍ 6:161-164).

ഏകദൈവ വിശ്വാസത്തില്‍ കണിശമായ പ്രതിബദ്ധത പുലര്‍ത്തിയതിന്റെ പേരില്‍ ഇബ്‌റാഹീം നബി(അ)ക്ക് തന്റെ പിതാവിനെതിരില്‍ നില്‍ക്കേണ്ടിവന്നു എന്നത് ചരിത്രമാണ്. ബഹുദൈവാരാധകനായിരുന്ന പിതാവിനോട് ആദര്‍ശത്തിന്റെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച കാണിക്കുവാന്‍ ഇബ്‌റാഹീം നബി(അ) ഒരുക്കമായിരുന്നില്ല. ഇക്കാര്യത്തിലേക്ക് സൂചന നല്‍കിക്കൊണ്ട് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിനുവേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു” (ക്വുര്‍ആന്‍ 9:114).

തൗഹീദിന് മുന്നില്‍ മാനുഷികമായ ബന്ധങ്ങളും സ്ഥാനമാനങ്ങളുമൊന്നും ഇബ്‌റാഹീം നബി(അ)ക്ക് വിലപ്പെട്ടവയായിരുന്നില്ല. ഇതേ നിഷ്ഠയും കണിശതയും ധാര്‍മികതയുടെ കാര്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ക്വുര്‍ആനില്‍നിന്നും മനസ്സിലാക്കുവാന്‍ കഴിയും. അതുകൊണ്ടാണ് ഇബ്‌റാഹീം നബി(അ) ഉള്‍പ്പെട്ട പ്രവാചക ശൃംഖലയെ ‘നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കള്‍’ എന്ന് വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. ഇവ്വിഷയകമായ ക്വുര്‍ആനിലെ പരാമര്‍ശം ഇപ്രകാരമാണ്:

”അവരെ (മുകളില്‍ പരാമര്‍ശിക്കപ്പെട്ട ഇബ്‌റാഹീം നബി ഉള്‍പ്പെടുന്ന പ്രവാചകന്മാരെ) നാം നമ്മുടെ കല്‍പന പ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്” (ക്വുര്‍ആന്‍ 21:73).

ഇബ്‌റാഹീം നബി(അ) ഉള്‍പ്പെടുന്ന പ്രവാചകന്മാര്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശികളായിത്തീരുന്നത് അവര്‍ തൗഹീദ് ആദര്‍ശമായി അംഗീകരിക്കുകയും ധാര്‍മിക ജീവിതം നയിക്കുകയും നന്മ പ്രവര്‍ത്തിച്ചുകൊണ്ട് സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കുകയും ചെയ്തതുകൊണ്ടാണ്. ജന്മനാ നല്‍കപ്പെട്ട ഒരു വംശീയ അംഗീകാരത്തിന്റെ പേരിലായിരുന്നില്ല അവരുടെ മഹത്ത്വം കണക്കാക്കപ്പെട്ടിരുന്നത്. ഇസ്‌ലാം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടല്ലാതെ ഏതൊരു വ്യക്തിക്കും സ്രഷ്ടാവിന്റെ അനുഗ്രഹവും അംഗീകാരവും നേടിയെടുക്കാന്‍ കഴിയില്ല എന്ന പരമാര്‍ഥത്തിന്റെ സാക്ഷ്യങ്ങളാണ് ഇബ്‌റാഹീം(അ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാരുടെ ജീവിത ചരിത്രം.

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകള്‍

കഅ്ബാ നിര്‍മാണത്തിനുശേഷം ഇബ്‌റാഹീം നബി(അ)യും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യും നടത്തിയ പ്രാര്‍ഥന വിശുദ്ധ ക്വുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. തൗഹീദിന്റെ ആദര്‍ശപരമായ ആര്‍ജവവും വിശ്വാസത്തിന്റെ മാര്‍ഗദര്‍ശനവുമുള്ള ഒരു ധര്‍മാധിഷ്ഠിത സമൂഹം ഭൂമുഖത്ത് ആവിര്‍ഭവിക്കുവാനും നിലനില്‍ക്കുവാനുമുള്ള അഭിലാഷം പ്രതിഫലിക്കുന്ന ചരിത്രപ്രസിദ്ധമായ ആ പ്രാര്‍ഥന, പ്രപഞ്ചനാഥന്‍ സ്വീകരിച്ചു എന്നതിന് പില്‍കാലാനുഭവങ്ങള്‍ സാക്ഷിയാണ്. ഇസ്‌ലാമിന്റെ ചരിത്രത്തിലും വിശ്വാസ സംഹിതകളിലും അനന്യമായ ഒരു സ്ഥാനമുണ്ട് ആ പ്രാര്‍ഥനക്ക്. എക്കാലത്തും മുസ്‌ലിം സമൂഹം അനുകരിക്കുകയും ആവര്‍ത്തിക്കുകയും തങ്ങളുടെ വിശ്വാസ-സമര്‍പ്പണ ജീവിതത്തിന്റെ ഊര്‍ജമായി അവലംബിക്കുകയും ചെയ്യേണ്ടുന്ന ഒന്നാണ് ആ പ്രാര്‍ഥന. അതുകൊണ്ടുതന്നെ വിശുദ്ധ ക്വുര്‍ആന്‍, ഇബ്‌റാഹീം നബി(അ)യുടെ ത്യാഗനിര്‍ഭരമായ ജീവിത കഥനത്തില്‍ ആ പ്രാര്‍ഥന ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇബ്‌റാഹീം നബി(അ) തനിച്ചും കഅ്ബ നിര്‍മാണാനന്തര ഘട്ടത്തില്‍ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും ചേര്‍ന്ന് നടത്തുന്ന പ്രാര്‍ഥനകള്‍ ക്വുര്‍ആനില്‍ കാണാം. ഏതാനും പ്രാര്‍ഥനകള്‍ കാണുക:

മക്കാരാജ്യത്തിനു വേണ്ടി

”എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക)” (ക്വുര്‍ആന്‍ 2:126).

”ഇബ്‌റാഹീം നബി(അ) ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ”.

സ്വന്തത്തിന്നും സന്തതിപരമ്പരകള്‍ക്കും വേണ്ടി

”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പ്പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍നിന്ന് നിനക്ക് കീഴ്‌പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ച് തരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു” (ക്വുര്‍ആന്‍ 2:128-129).

”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍ നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്നുവരാം”(ക്വുര്‍ആന്‍ 14:37).

”വാര്‍ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാക്വിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ രക്ഷിതാവ് പ്രാര്‍ഥന കേള്‍ക്കുന്നവനാണ്”(ക്വുര്‍ആന്‍ 14:39).

”എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 14:40).

”ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ” (ക്വുര്‍ആന്‍ 14:41).

മനുഷ്യചരിത്രത്തില്‍ അനന്യമായ സ്വാധീനവും പ്രഭാവവും ചെലുത്തിയവയാണ് ഇബ്‌റാഹീം നബി(അ)മിന്റെ പ്രാര്‍ഥനകളെല്ലാം. ലോകത്ത് ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരാദര്‍ശ സമൂഹം ഉരുത്തിരിഞ്ഞുവന്നതിലും ധാര്‍മികതയുടെയും സദ്‌വൃത്തിയുടെയും അടിസ്ഥാനത്തില്‍ ജീവിക്കുന്ന സച്ചരിതരായ മാനവസമൂഹം ഉടലെടുത്തതിലും ഇബ്‌റാഹീം നബി(അ)യുടെ ആത്മാര്‍ഥമായ പ്രാര്‍ഥനയുടെ സ്വാധീനമുള്ളതായി മനസ്സിലാക്കാം.

തനിക്കും തന്റെ സന്തതികള്‍ക്കും പിന്‍മുറക്കാര്‍ക്കും ലോകത്ത് ഭരണവും ആധിപത്യവും രാജാധികാരവും വേണമെന്നല്ല ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചത്. മറിച്ച് ഏകദൈവാദര്‍ശവും ഭക്തിയുമുള്ളവരാക്കി തന്റെ സന്തതിപരമ്പരകളെയും പിന്‍ഗാമികളെയും പരിവര്‍ത്തിപ്പിക്കുവാനാണ് അദ്ദേഹം പ്രാര്‍ഥിച്ചത്.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

ദുല്‍ഹജ്ജ് മാസത്തിലെ ശ്രേഷ്ഠദിനങ്ങള്‍

ദുല്‍ഹജ്ജ് മാസത്തിലെ ശ്രേഷ്ഠദിനങ്ങള്‍

ഇസ്‌ലാം കാരുണ്യത്തിന്റെ മതമാണ്. മനുഷ്യര്‍ക്ക് അസാധ്യമായ ഒരു കാര്യവും അല്ലാഹു അവന്റെ ദാസന്മാരുടെ മേല്‍ അടിച്ചേല്‍പിക്കുന്നില്ല. ഓരോരുത്തരും ചെയ്യുന്ന സല്‍കര്‍മങ്ങളുടെ സദ്ഫലവും ദുഷ്‌കര്‍മങ്ങളുടെ ദുഷ്ഫലവും അവരവര്‍തന്നെയാണ് അനുഭവിക്കുക. അല്ലാഹു പറയുന്നു:

”അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സദ്ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ…” (ക്വുര്‍ആന്‍ 2:286).

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്‍ക്ക് സല്‍കര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനുവേണ്ടി അവന്‍ പ്രത്യേക കാലവും സമയവും നിര്‍ണയിച്ചു തന്നിരിക്കുന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങള്‍.

പ്രസ്തുത ദിവസങ്ങള്‍ക്കുള്ള മഹത്ത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന അനേകം വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലും പ്രവാചക വചനങ്ങളിലും കണ്ടെത്താവുന്നതാണ്.

അല്ലാഹു പറയുന്നു: ”പ്രഭാതവും പത്ത് രാത്രികളും തന്നെയാണ് സത്യം” (ക്വുര്‍ആന്‍ 89:1,2).

ഇതിലെ ‘പത്ത് രാവുകള്‍’ കൊണ്ടുദ്ദേശിക്കുന്നത്, ദുല്‍ഹജ്ജ് മാസത്തിലെ പത്ത് രാത്രികളാണെന്നാണ് ഇബ്‌നുകഥീര്‍(റഹി) തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

നബി ﷺ പറഞ്ഞു: ”ഈ പത്ത് ദിവസങ്ങളില്‍ ചെയ്യുന്ന കര്‍മങ്ങളെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു കര്‍മവുമില്ല.” സ്വഹാബികള്‍ ചോദിച്ചു: ”അപ്പോള്‍ ജിഹാദോ?” നബി ﷺ പറഞ്ഞു: ”ഒരാള്‍ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക് പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പിച്ച് രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സല്‍കര്‍മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല” (ബുഖാരി).

അബ്ദുല്ലാഹിബ്‌നുഉമറി(റ)ല്‍നിന്ന്; നബി ﷺ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: ”ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കല്‍ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളില്‍ നിര്‍വഹിക്കുന്ന സല്‍കര്‍മങ്ങളെപ്പോലെ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റു കര്‍മങ്ങളുമില്ല. അതുകൊണ്ട് നിങ്ങള്‍ സ്തുതികീര്‍ത്തനങ്ങളും തക്ബീറുകളും തഹ്‌ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹു) അധികരിപ്പിക്കുക” (ത്വബ്‌റാനി, മുഅ്ജമുല്‍ കബീര്‍).

‘സഈദുബ്‌നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറം സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുമായിരുന്നു’ (ദാരിമി).

‘മേല്‍പറയപ്പെട്ട ദിനങ്ങള്‍ക്ക് ഇത്രമാത്രം മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലേതു പോലെ, ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്‌കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചുവരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു’ (ഇബ്‌നുഹജറുല്‍ അസ്‌ക്വലാനി, ഫത്ഹുല്‍ബാരി).

നാം പ്രത്യേകം ശ്രദ്ധിക്കുക: ദുല്‍ഹജ്ജിലെ ആദ്യപത്ത് ദിവസങ്ങള്‍ക്ക് പ്രത്യേകതയുള്ളതിനാല്‍ നാം നിര്‍വഹിക്കുന്ന കര്‍മങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെയും പരിപൂര്‍ണ രൂപത്തിലും നിര്‍വഹിക്കുവാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നമസ്‌കാരം

നിര്‍ബന്ധനമസ്‌കാരങ്ങള്‍ സമയമായാല്‍ ഉടനെ കഴിവതും ജമാഅത്തായി പള്ളിയില്‍വെച്ച് നിര്‍വഹിക്കുക, സുന്നത്തു നമസ്‌കാരങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുക എന്നിവയെല്ലാം ഏറ്റവും ശ്രേഷ്ഠകരമായ കര്‍മങ്ങളാകുന്നു. എന്നാല്‍ ഇവ ദുല്‍ഹജ്ജ് മാസത്തില്‍ മാത്രമായി അനുഷ്ഠിക്കേണ്ട കാര്യങ്ങളല്ല. എല്ലാ കാലങ്ങളിലും പാലിക്കേണ്ടവ തന്നെയാണിവയെല്ലാം.

സൗബാനി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”നിങ്ങള്‍ സുജൂദുകള്‍ അധികരിപ്പിക്കുക. ഏതൊരു മനുഷ്യനും അവന്‍ നിര്‍വഹിക്കുന്ന ഓരോ സുജൂദ് മുഖേനയും അവന്റെ പദവികള്‍ ഉയര്‍ത്തുകയോ പാപങ്ങള്‍ മായ്ക്കുകയോ ചെയ്തുകൊണ്ടല്ലാതെ അവന്‍ അത് നിര്‍വഹിക്കുന്നില്ല” (മുസ്‌ലിം).

നോമ്പ്

പ്രവാചകപത്‌നിമാരില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: ”നബി ﷺ ദുല്‍ഹജ്ജ് ഒമ്പത്, മുഹര്‍റം പത്ത്, മാസങ്ങളില്‍ പൗര്‍ണമിദിനങ്ങളായ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു” (മുസ്‌ലിം).

ഇമാംനവവി(റഹി) ദുല്‍ഹജ്ജ് ഒന്നുമുതല്‍ ഒമ്പത് കൂടിയ ദിവസങ്ങളില്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കല്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

ഹജ്ജ്കര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫാദിവസത്തില്‍ നോമ്പ്‌നോല്‍ക്കല്‍ ഏറെ പുണ്യമുള്ള കാര്യമാണ്.

അത് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ പര്യാപ്തമായതാണ് (മുസ്‌ലിം).

പ്രസ്തുത ദിവസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ അല്ലാഹു നരകത്തില്‍നിന്നും മോചിപ്പിക്കുക എന്നും, അല്ലാഹു തന്റെ ദാസന്മാരോട് ഏറ്റവും അടുക്കുകയും അന്നേരം ആരാധനകളില്‍ മുഴുകിയ ജനങ്ങളുടെ കാര്യത്തില്‍ മലക്കുകളോട് അഭിമാനം നടിക്കുകയും ചെയ്യുമെന്നും ഹദീഥുകളില്‍ കാണാവുന്നതാണ്.

തക്ബീറുകള്‍

ഇബ്‌നുഉമറി(റ)ല്‍നിന്ന് ത്വബ്‌റാനി ഉദ്ധരിച്ച ഹദീഥിന്റെ അടിസ്ഥാനത്തില്‍ തക്ബീര്‍, ലാ ഇലാഹ ഇല്ലല്ലാഹു, അല്‍ഹംദുലില്ലാഹ് എന്നീ ആശയങ്ങളുള്‍ക്കൊള്ളുന്ന കീര്‍ത്തനങ്ങള്‍ പ്രസ്തുത ദിവസങ്ങളിള്‍ അധികരിപ്പിക്കേണ്ടതാണ്. ഇബ്‌നുഉമര്‍(റ), അബൂഹുറയ്‌റ(റ) എന്നിവര്‍ ഈ ദിവസങ്ങളില്‍ അങ്ങാടികളിലിറങ്ങി തക്ബീര്‍ ചൊല്ലിയിരുന്നു. അതുകേട്ട് ജനങ്ങളും തക്ബീര്‍ ചൊല്ലിയിരുന്നു. (ബുഖാരി).

ബലിദിനം

ഇന്ന് ആളുകള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തുകാണാത്തതും എന്നാല്‍ ദുല്‍ഹജ്ജ് മാസത്തിലെ വളരെ മഹത്ത്വമുള്ളതുമായ ഒരു ദിവസമാകുന്നു ബലിദിനം. ദിവസങ്ങളില്‍ ഏറ്റവും മഹത്ത്വമുള്ള ദിവ സം ബലിദിവസം (ദുല്‍ഹജ്ജ് പത്ത്) ആകുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഇമാം അബൂദാവൂദ് തന്റെ സുനനില്‍ ഇപ്രകാരം ഒരുഹദീസ് റിപ്പോര്‍ട്ടുചെയ്യുന്നത് കാണാവുന്നതാണ്:

”അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിദിനവും പിന്നെ ജനങ്ങള്‍ മിനായില്‍ കഴിച്ചുകൂട്ടുന്ന ദിനവുമാണ്” (അബൂദാവൂദ്).

ആയതിനാല്‍ ഈ ദിവസം ആഘോഷത്തില്‍മാത്രം മുഴുകാതെ ആരാധനകളില്‍ കൂടുതല്‍ നിരതരാവുക.

ഉദുഹിയ്യത്ത്

ദുല്‍ഹജ്ജ്പത്തിനെ ബലിദിനം (യൗമുന്നഹ്ര്‍) എന്ന് പ്രവാചകന്‍ ﷺ വ്യക്തമാക്കിയതില്‍നിന്നു തന്നെ, അന്ന് നിര്‍വഹിക്കാനുള്ള പ്രധാനപ്പെട്ട കര്‍മം ബലി (ഉദുഹിയ്യത്ത്) ആണെന്ന് മനസ്സിലാക്കാവുന്നതാണ്.

നബി ﷺ പറഞ്ഞു: ”കഴിവുണ്ടായിരുന്നിട്ടും ഉദുഹിയ്യത്ത് നിര്‍വഹിക്കാത്തവര്‍ നമ്മുടെ പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോലും അടുക്കേണ്ടതില്ല” (അഹ്മദ്, ഇബ്‌നുമാജ).

അത്തരക്കാര്‍ക്ക്, സ്വന്തം മകനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ സന്നദ്ധനായ ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ചരിത്രം അയവിറക്കി പെരുന്നാള്‍ ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ല. വര്‍ഷത്തില്‍ ഒരുതവണ മാത്രമാണ് നമ്മോട്, നമുക്ക് ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും സൗകര്യങ്ങളും നല്‍കി അനുഗ്രഹിച്ച അല്ലാഹു, ഇങ്ങനെയൊരു കാര്യം ആവശ്യപ്പെടുന്നത്! എന്നിട്ടും കഴിവുണ്ടായിട്ടും പലരും അതില്‍നിന്നും തിരിഞ്ഞുകളയുന്നു!

പങ്കുചേര്‍ന്നും അറുക്കാം

ഒട്ടകം, മാട് എന്നിവയില്‍ ഏഴ് പേര്‍ക്കുവരെ പങ്കുചേര്‍ന്ന് അറുക്കുവാന്‍ അനുവാദമുണ്ട്. ഈ പുണ്യകര്‍മത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നതിനുവേണ്ടിയത്രെ ഇത്. എന്നാല്‍ ആടില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുചേരാവതല്ല.

ഒരാള്‍ക്ക് ഒരു മൃഗത്തെ തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി അറുക്കാവുന്നതാണ്. അബൂഅയ്യൂബുല്‍ അന്‍ സ്വാരി(റ)യില്‍നിന്നും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു: ”നബി ﷺ യുടെ കാലത്ത് ഒരാള്‍ തനിക്കും തന്റെ വീട്ടുകാര്‍ക്കും കൂടി ഒരാടിനെ ബലിയറുക്കുകയും അവര്‍ അതില്‍നിന്ന് ഭക്ഷിക്കുകയും മറ്റുള്ളവരെ ഭക്ഷിപ്പിക്കുകയും ചെയ്യുമായിരുന്നു” (ഇബ്‌നുമാജ, തിര്‍മിദി).

എങ്ങനെയുള്ള മൃഗം?

തടിച്ചുകൊഴുത്തതും ആരോഗ്യമുള്ളതും വൈകല്യങ്ങള്‍ ഇല്ലാത്തതുമായ നല്ലയിനം മൃഗമായിരിക്കണം ഉദുഹിയ്യത്തിനായി തിരഞ്ഞെടുക്കേണ്ടത്.

നബി ﷺ പറഞ്ഞു: ”കണ്ണിന്ന് തകരാറുകളുള്ളത്, രോഗം പ്രകടമായത്, മുടന്തുകാലുള്ളത്, മെലിഞ്ഞു കൊഴുപ്പൊക്കെ നശിച്ചത് എന്നീ നാലുതരം മൃഗങ്ങളെ ബലിയറുക്കല്‍ അനുവദനീയമല്ല.” (അഹ്മദ്).

അറുക്കേണ്ട സമയം

പെരുന്നാള്‍ നമസ്‌കാരശേഷം മാത്രമെ അറുക്കാന്‍ പാടുള്ളൂ. നബി ﷺ പറഞ്ഞു: ”ഈ ദിവസത്തില്‍ ആദ്യമായി നാം നിര്‍വഹിക്കുന്നത് നമസ്‌കാരമാണ്. പിന്നെ നാം മടങ്ങുകയും ബലിയറുക്കുകയും ചെയ്യും. ഇങ്ങനെ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവന്‍ നമ്മുടെ സുന്നത്ത് പിന്‍പറ്റി. ആരെങ്കിലും നമസ്‌കാരത്തിനുമുമ്പ് അറുത്താല്‍ അത് തന്റെ വീട്ടുകാര്‍ക്ക് മാംസത്തിനുവേണ്ടി മാത്രമായിരിക്കും. ഉദുഹിയ്യത്തില്‍ അത് ഉള്‍പ്പെടുന്നതല്ല” (മുസ്‌ലിം).

ദുല്‍ഹജ്ജ് പത്താണ് ബലിയറുക്കാന്‍ ഏറ്റവും ഉത്തമമായ ദിവസം എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അയ്യാമുത്തശ്‌രീക്വ് എന്നറിയപ്പെടുന്ന ദുല്‍ഹജ്ജ് പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ ദിവസങ്ങളിലും അറുക്കുന്നതിന് വിരോധമില്ല.

മാംസവിതരണം

”അവയുടെ (നിങ്ങള്‍ അറുക്കുന്ന മൃഗത്തിന്റെ) മാംസങ്ങളോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതല്ല. എന്നാല്‍ നിങ്ങളുടെ തക്വ്‌വ(ധര്‍മനിഷ്ഠ) യാണ് അവന്റെയടുത്ത് എത്തുന്നത്” (ക്വുര്‍ആന്‍ 22:37).

മാംസം വിതരണം ചെയ്യുന്നതിന് പ്രത്യേക അനുപാതമോ പരിധിയോ നിശ്ചയിക്കപ്പെട്ടില്ല. ബലിയെ സംബന്ധിച്ച് പറയുന്നിടത്ത് വിശുദ്ധ ക്വുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്:

”ആ ബലിയൊട്ടകങ്ങള്‍ പാര്‍ശ്വങ്ങളില്‍ വീണുകഴിഞ്ഞാല്‍ അവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടുവരുന്നവന്നും നിങ്ങള്‍ ഭക്ഷിപ്പിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 22:36).

”നിങ്ങള്‍ അതില്‍നിന്ന് ഭക്ഷിക്കുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 22:28).

ഇവിടെ നല്‍കപ്പെടേണ്ടവര്‍ ‘പാവപ്പെട്ടവര്‍, യാചിച്ചുവരുന്നവര്‍’ എന്ന് മാത്രമാണ് ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ‘നിങ്ങള്‍ തിന്നുക, ദാനംചെയ്യുക, സൂക്ഷിക്കുക’ (തിര്‍മിദി) എന്നുമാത്രമാണ് ഹദീഥുകളിലും വന്നിട്ടുള്ളത്. ഇവിടെയെല്ലാം നിരുപാധികമായ പദങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍, അല്‍പം ഭക്ഷിക്കാന്‍ എടുക്കുകയും ബാക്കി ആവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും വിതരണം ചെയ്യുകയുമാണ് വേണ്ടത്.

അറവുകാരന്ന് കൂലിയെന്നനിലയ്ക്ക് മാംസമോ മൃഗത്തിന്റെ തോലോ നല്‍കരുതെന്ന് പ്രത്യേകം ഹദീഥുകളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

അലി(റ)പറയുന്നു: ”നബി ﷺ തന്റെ ഒട്ടകത്തിന്റെ കാര്യം നിര്‍വഹിക്കുവാനും അതിന്റെ മാംസവും തോലും അതിന്മേലുള്ള വിരിപ്പും ദാനം ചെയ്യുവാനും എന്നോട് കല്‍പിച്ചു. അതില്‍നിന്ന് ഒരു വസ്തുവും അറവുകാര്‍ക്ക് കൂലിയായി നല്‍കരുതെന്നും കല്‍പിച്ചു. ഞങ്ങള്‍ അവര്‍ക്ക് കൂലിയായി വേറെ സ്വന്തമായി നല്‍കുകയാണ് ചെയ്തിരുന്നത്” (ബുഖാരി, മുസ്‌ലിം). ഇക്കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അറുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

ഉദ്ഹിയ്യത്ത് കര്‍മം ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹജ്ജ് മാസം പിറന്നുകഴിഞ്ഞാല്‍ തന്റെ ശരീര ഭാഗങ്ങളില്‍ നിന്ന് രോമങ്ങള്‍ നീക്കം ചെയ്യുവാനോ നഖം മുറിക്കുവാനോ പാടുള്ളതല്ല.

ഉമ്മുസല്‍മ(റ)യില്‍നിന്ന്; നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ ആരെങ്കിലും ഉദുഹിയ്യത്ത് ഉദ്ദേശിക്കുന്നുവെങ്കില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടുകഴിഞ്ഞാല്‍ അറവു നടത്തുന്നതുവരെ അവന്റെ ശരീരത്തില്‍നിന്ന് മുടികളും നഖങ്ങളും നീക്കം ചെയ്യുന്നത് ഉപേക്ഷിക്കണ്ടതാണ്.” (മുസ്‌ലിം).

കഴിവതും സ്വന്തമായിത്തന്നെ അറുക്കലാണ് ഏറ്റവും ഉത്തമം. അതിന് പ്രയാസമുള്ളവര്‍ അറവു നടത്തുന്നിടത്ത് ഹാജരാകുവാനെങ്കിലും ശ്രദ്ധിച്ചിരിക്കണം.

അറവിന്ന് സാധാരണ അറവിനുള്ള നിയമങ്ങള്‍ ഇവിടെയും പാലിക്കപ്പെടേണ്ടതാണ്. ‘ബിസ്മില്ലാഹി വല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞുകൊണ്ടായിരിക്കണം അറുക്കേണ്ടത്. പ്രവാചകന്‍ ﷺ അപ്രകാരമായിരുന്നു നിര്‍വഹിച്ചിരുന്നത് എന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീഥുകളില്‍ വന്നിട്ടുണ്ട.് നബി ﷺ ബലിയറുത്ത ശേഷം ‘അല്ലാഹുമ്മ തക്വബ്ബല്‍ മിന്‍ മുഹമ്മദിന്‍’ (അല്ലാഹുവേ, മുഹമ്മദില്‍ നിന്നും ഇത് നീ സ്വീകരിക്കേണമേ) എന്ന് പ്രാര്‍ഥിച്ചതായി മുസ്‌ലിമും അബൂദാവൂദും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

അതിനാല്‍ ‘അല്ലാഹുമ്മ തക്വബ്ബല്‍ മിന്നീ’ (നാഥാ, എന്നില്‍നിന്നും ഇത് നീ സ്വീകരിക്കേണമേ) എന്നോ, അതല്ലങ്കില്‍ നമ്മുടെ പേര് പറഞ്ഞോ നമുക്കും പ്രാര്‍ഥിക്കാവുന്നതാണ്.

ഒരുങ്ങുക

മേല്‍പറഞ്ഞ നല്ല നാളുകളിലേക്കടുക്കുമ്പോള്‍ പുണ്യം നേടാനുള്ള ആവേശവും ആത്മാര്‍ഥതയും നമ്മുടെ ഭാഗത്തുനിന്നുമുണ്ടാകുമ്പോള്‍ മാത്രമെ നമുക്കത് പ്രതീക്ഷിക്കാനും നേടിയെടുക്കാനും കഴിയുകയുള്ളൂ. ആദ്യം നാം നമ്മുടെ മനസ്സ് നന്നാക്കി, പാപമുക്തി നേടുക. അതാകുന്നു അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗം. അല്ലാഹു പറയുന്നു: ”നമ്മുടെ മാര്‍ഗത്തില്‍ പരിശ്രമിക്കുന്നവരാരോ അവരെ നാം നമ്മുടെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുകതന്നെ ചെയ്യും. നിശ്ചയമായും അല്ലാഹു സദ്‌വൃത്തരോടൊപ്പ മാകുന്നു” (ക്വുര്‍ആന്‍ 29:69).

നന്മയില്‍ നമുക്ക് മുന്നേറാം. അല്ലാഹു പറയുന്നു:”നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.” (ക്വുര്‍ആന്‍ 3:133).

ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗനിര്‍ഭരമായ ചരിത്രമയവിറക്കി ഒരിക്കല്‍കൂടി പെരുന്നാള്‍ ആഘോഷിക്കാന്‍ അവസരം ലഭിച്ച നമുക്ക് അല്ലാഹുവിനെ വാഴ്ത്താം; അല്ലാഹു അക്ബര്‍. വലില്ലാഹില്‍ ഹംദ്.

കോവിഡ് കാരണത്താല്‍ എല്ലാ കാര്യങ്ങളിലും നിയന്ത്രണമുള്ള കാര്യം വിസ്മരിക്കുന്നില്ല. സാധിക്കുന്നത്ര കാര്യങ്ങള്‍ ചെയ്യുക. പള്ളിയില്‍വെച്ചോ ഈദ്ഗാഹുകളില്‍വെച്ചോ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സൗകര്യപ്പെടാതിരുന്നാല്‍ നിരാശപ്പെടേണ്ടതില്ല. സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ആത്മാര്‍ഥമായ ആഗ്രഹമുണ്ടായിട്ടും ചെയ്യാന്‍ കഴിയാതിരുന്നാല്‍ അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു നല്‍കാതിരിക്കില്ല.

”തീര്‍ച്ചയായും ഇബ്‌റാഹീമിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരിലും നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട്…” (ക്വുര്‍ആന്‍ 60:4).

തൗഹീദിന്റെ മാര്‍ഗത്തില്‍ എല്ലാ പരീക്ഷണങ്ങളെയും നേരിട്ട് നിര്‍ഭയം നിലകൊണ്ട മഹാനാണ് ഇബ്‌റാഹീം നബി(അ). എത്ര മഹനീയമാണ് ആ പാത! നമുക്കും ആ പാതയിലൂടെ സഞ്ചരിക്കാം.

 

അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി
നേർപഥം വാരിക

ഹജ്ജ്: മാനവികതയുടെ മഹാസംഗമം

ഹജ്ജ്: മാനവികതയുടെ മഹാസംഗമം

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധ ഹജജ് കര്‍മത്തിനായി മക്കയിലെത്തിക്കഴിഞ്ഞു. ഏതൊരു മുസ്ലിമും തന്റെ മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് നിര്‍വഹിക്കുക എന്നത്. സമ്പത്തും ആരോഗ്യവും യാത്രക്കുള്ള സൗകര്യവും ഒത്തുവന്നവര്‍ക്ക് ഈ മഹത്തായ കര്‍മം അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ പെട്ട ആരാധനാകര്‍മമായ ഹജ്ജ് വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവുമാണ്.

ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും വിശ്വാസി സമൂഹം ഒരേ ലക്ഷ്യവും ഒരേ മന്ത്രധ്വനികളുമായി മക്കയെന്ന പുണ്യനഗരം ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത് മുതല്‍ ഐക്യത്തിന്റെയും മാനവികതയുടെയും മഹിത മാതൃക ലോകം കാണുകയാണ്. അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന ദശലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ആതിഥ്യമരുളാന്‍ മാസങ്ങള്‍ നീണ്ട ഒരുക്കങ്ങളാണ് സുഊദി ഭരണകൂടം നടത്തുന്നത്.

വ്യത്യസ്ത ഭാഷകള്‍, വ്യതിരിക്തമായ ശീലങ്ങള്‍, വിഭിന്ന സംസ്‌കാരങ്ങള്‍, വേറിട്ട ഭക്ഷണ രീതികള്‍, ആകാര വൈവിധ്യങ്ങള്‍… തുടങ്ങി തികച്ചും വ്യത്യസ്തരായ ലക്ഷങ്ങള്‍ ഒരേ മനസ്സും മന്ത്രവുമായി മക്കാ മരുഭൂമിയില്‍ ഒന്ന് ചേരുകയാണ്. രാജ്യം, ഭാഷ, തൊലിയുടെ നിറം, സമ്പത്ത്, കുടുംബ മഹിമ… ഇവയിലെ വൈവിധ്യങ്ങളെല്ലാം മറന്ന് അവര്‍ ഒന്നായി മാറുന്നു. നാഥന്റെ മുന്നില്‍ തങ്ങള്‍ സമന്മാരാണെന്ന് അവര്‍ മനസ്സിലാക്കുന്നു. വംശവെറിയും അതിദേശീയ ചിന്തയും അടക്കിവാഴുന്ന ലോകത്തിന് മാനവികൈക്യത്തിന്റെ മഹിതമാതൃക സമ്മാനിക്കുകയാണ് ഹജ്ജിലൂടെ വിശ്വാസിലോകം. വൈവിധ്യങ്ങളുടെ ലോകത്ത് വിശ്വാസികള്‍ക്ക് ക്വുര്‍ആന്‍ നല്‍കുന്ന ഒരു തിരിച്ചറിവുണ്ട്; അതിങ്ങനെയാണ്:

”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ക്വുര്‍ആന്‍ 49:13).

വൈജാത്യങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണെന്നും അതില്‍ അഹങ്കരിക്കാനോ അന്യനെ നിന്ദിക്കാനോ ഒരാള്‍ക്കും അവകാശമില്ലെന്നുമുള്ള പ്രഖ്യാപനം വിവേചനങ്ങളുടെ അടിവേരറുക്കുന്നതാണ്. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍ ധര്‍മനിഷ്ഠ പാലിക്കുന്നവനാണെന്ന് പറയുന്നതിലൂടെ ഉയര്‍ന്ന ധാര്‍മിക നിലവാരമാണ് മനുഷ്യനെ ഉത്തമനാക്കുന്നതെന്ന് ഇസ്ലാം ലോകത്തെ പഠിപ്പിക്കുന്നു. അധികാരത്തിന്റെയും സമ്പത്തിന്റെയും പിന്‍ബലത്തില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയെല്ലാം ഇല്ലാതാക്കാന്‍ കോപ്പുകൂട്ടുന്ന ആധുനിക ലോകത്തിന് അന്യൂനമായ മാനവികതയുടെ മാതൃക തീര്‍ക്കുകയാണ് വിശുദ്ധ ക്വുര്‍ആനും വിശ്വാസികളും.

ലോകത്തിന്റെ മുഴുവന്‍ വൈജാത്യങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ട് അതിനപ്പുറം അവരെല്ലാം മജ്ജയും മാംസവുമുള്ള മനുഷ്യരാണ് എന്ന തിരിച്ചറിവ് ലോകത്തെ ഒന്നായി കാണാനും വിവേചനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അന്യവത്കരണത്തിനും എതിരെ നിലകൊള്ളാനും വിശ്വാസികളെ പ്രേരിപ്പിക്കുന്നു.

മുഹമ്മദ് നബി ﷺ  തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മഹിത മാതൃക പിന്തുടരുകയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും വിശ്വാസി സമൂഹം. വിജയശ്രീലാളിതനായി മക്കയിലേക്ക് തിരിച്ചെത്തി അല്ലാഹുവിന്റെ പുണ്യഭവനമായ കഅ്ബയില്‍ ആദ്യമായി ബാങ്കൊലി മുഴക്കാന്‍ കറുത്ത വര്‍ഗക്കാരനായ ബിലാല്‍(റ) എന്ന അടിമയെയാണ് പ്രവാചകന്‍ നിയോഗിച്ചത്. പണവും അധികാരവും കുലമഹിമയും സൗന്ദര്യവും വേണ്ടുവോളം ഉള്ള ലക്ഷക്കണക്കിന് അനുയായികളില്‍ നിന്ന് ബിലാലിനെ തെരഞ്ഞെടുത്തതിലൂടെ മാനവ കുലത്തിന് മുഹമ്മദ് നബി ﷺ  നല്‍കിയ സന്ദേശം വിശ്വമാനവിക ചരിത്രത്തിലെ നാഴികക്കല്ലാണ്.

വര്‍ണ വിവേചനത്തിന്റെ വൃത്തികെട്ട മനസ്സിന് മുന്നില്‍ തന്റെ ലോകനേട്ടങ്ങള്‍ പോലും നിഷ്പ്രഭമാകുന്നു എന്ന തിരിച്ചറിവിലൂടെയായിരുന്നു കാഷ്യസ് മേര്‍സിലസ് ക്ലേ ജൂനിയര്‍ എന്ന കാഷ്യസ് ക്ലേ മുഹമ്മദ് അലി ആയി മാറിയത്. ക്ലേയുടെ കുട്ടിക്കാലത്ത്അമേരിക്കയില്‍ വര്‍ണ വിവേചനം രൂക്ഷമായിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ തുടങ്ങി ദൈനം ദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അസമത്വം കൊടികുത്തി വാണു. ‘വെള്ളക്കാര്‍ക്ക് മാത്രം’ എന്നെഴുതിയ ബോര്‍ഡുകള്‍ എല്ലായിടത്തും കാണാമായിരുന്നു. കറുത്ത വര്‍ഗക്കാരായ എല്ലാ കുട്ടികളിലും എന്ന പോലെ ക്ലേയുടെ മനസ്സില്ലും വര്‍ണ വിവേചനം മുറിവുകള്‍ സൃഷ്ടിച്ചു. കറുത്തവര്‍ഗക്കാരനായത് കൊണ്ട് ഒരു റെസ്റ്റോറന്റിലെ ഭക്ഷണം നിഷേധിച്ചതിന് തന്റെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് അദ്ദേഹം പ്രതിഷേധിച്ചതും ചരിത്രത്തിന്റെ ഭാഗം. വര്‍ണവിവേചനത്തിന്റെ ഇരകളായി ഇന്നും കഴിയുന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ സ്തംഭിച്ചു നില്‍ക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷയുടെ കിരണങ്ങള്‍ സമ്മാനിക്കുകയാണ് വിശ്വാസി സമൂഹം.

താന്‍ സത്യമെന്ന് വിശ്വസിക്കുന്ന സന്ദേശം സമൂഹത്തോട് വിളിച്ചു പറഞ്ഞതിന്റെ പേരില്‍ പിറന്ന നാട്ടില്‍ നിന്നും ആട്ടിയോടിച്ച, തന്നെയും അനുയായികളെയും കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കിയ, ചിലരെ കുടുംബത്തോടൊപ്പം ക്രൂരമായി കൊലപ്പെടുത്തിയ ഒരു സമൂഹത്തിന് മാപ്പ് നല്‍കി പ്രവാചകന്‍ ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത മാതൃക സൃഷ്ടിച്ചു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ലോകം മുഴുവന്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്ന ആധുനിക അധികാരി വര്‍ഗത്തിനും സാമ്രാജ്യത്വ ശക്തികള്‍ക്കും മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇരകള്‍ക്ക് ഹജ്ജിലൂടെ വിശ്വാസി സമൂഹം നല്‍കുന്ന സന്ദേശം അതുല്യമാണ്.

പ്രവാചകന്‍ ﷺ  തന്നോടൊപ്പം വന്ന ലക്ഷക്കണക്കിന് അനുയായികളെ സാക്ഷി നിര്‍ത്തി തന്റെ ആദ്യത്തെതും അവസാനത്തെതുമായ ഹജ്ജ് വേളയില്‍ അറഫാ മൈതാനിയില്‍ ലോകത്തോട് നടത്തിയ പ്രഖ്യാപനങ്ങള്‍ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ടവയാണ്.

”മനുഷ്യരേ, ഇത് സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷം ഈ സ്ഥാനത്ത് വെച്ച് ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന് അറിഞ്ഞുകൂടാ. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കല്‍പിക്കേണ്ടതാണ്…”

മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ അഥവാ രക്തം, അഭിമാനം, സമ്പത്ത് എന്നിവ പവിത്രമാണെന്നും അവയോട് എന്നും ആദരവ് കല്‍പിക്കണമെന്നുമുള്ള പ്രഖ്യാപനം മാനവികതയുടെ ഉദ്‌ഘോഷണമാണ്. ഇന്ന് ലോകം തിരിച്ചറിയാതെ പോയത് ഈ ഘടകങ്ങളുടെ പവിത്രതയാണെന്നത് വസ്തുതയാണ്. മറ്റുള്ളവരുടെ അഭിമാനത്തിനും സമ്പത്തിനും രക്തത്തിനും വിലകല്‍പിക്കാതെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരരായി മനുഷ്യര്‍ മാറിക്കൊണ്ടിരിക്കുന്നതിന്റെ ദുരന്തമാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂട ഭീകരതകളും തീവ്രവാദങ്ങളും ഇതിന്റെ അനന്തര ഫലമാണ്. തങ്ങളുടെ കേവല താല്‍പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യനെ കൊന്നൊടുക്കുന്നവര്‍, പണത്തിന്റെയും അധികാരത്തിന്റെയും മറവില്‍ മനുഷ്യരെ ക്രൂരമായി ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാക്കുന്നവര്‍, ശാസ്ത്ര പരീക്ഷണങ്ങളുടെ പേരില്‍ തലമുറകളോളം അനുഭവിക്കേണ്ടിവരുന്ന വലിയ ദുരന്തങ്ങള്‍ വരുത്തിവെക്കുന്നവര്‍, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി കലാപങ്ങളും അക്രമങ്ങളും ആസൂത്രം ചെയ്യുന്നവര്‍… പ്രവാചകന്‍ ﷺ  പഠിപ്പിച്ച മൂന്ന് കാര്യങ്ങളുടെ പവിത്രത ഇവര്‍ തിരിച്ചറിയാതെ പോകുകയാണ്; അവയെ പിച്ചിച്ചീന്തുകയാണ്.  

ഇന്നും പ്രവാചക മാതൃക പിന്തുടര്‍ന്ന് ഹജ്ജിനായി പുണ്യനഗരിയില്‍ എത്തിച്ചേര്‍ന്ന മുഴുവന്‍ വിശ്വാസികളെയും സാക്ഷിനിര്‍ത്തി ഇസ്ലാമിക പണ്ഡിതര്‍ പ്രസ്തുത പ്രഖ്യാപനം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ലോക സമാധാനത്തിനും മാനവ ഐക്യത്തിനും തുല്യതയില്ലാത്ത മാതൃക തീര്‍ത്ത പ്രവാചകന്റെ ജീവിത സന്ദേശങ്ങള്‍ നിത്യപ്രസക്തമാണെന്നതിന് തെളിവ് കൂടിയാണ് ആണ്ടിലൊരിക്കല്‍ വിശ്വാസി സമൂഹത്തിന്റെ ഒത്ത് ചേരലും അത് ലോകത്തിന് കൈമാറുന്ന സന്ദേശവും. തല്‍പര കക്ഷികളുടെ തീവ്രവാദ ആരോപണങ്ങള്‍ക്ക് ഇസ്‌ലാമുമായി ബന്ധമില്ലെന്നും അത്തരം ക്രൂരതകള്‍ക്കെതിരെ മുസ്ലിം സമൂഹം ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും അറഫാ സംഗമത്തിലൂടെ മുസ്ലിം ലോകം ആഹ്വാനം ചെയ്യുന്നു.

അല്ലാഹു പറയുന്നു: ”…മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു…” (ക്വുര്‍ആന്‍: 5:32).

ഈ ക്വുര്‍ആനിന്റെ അനുയായികള്‍ക്കെങ്ങനെ തീവ്രവാദികളാകാന്‍ കഴിയും?

‘ഹറം’ എന്നാല്‍ ‘പരിശുദ്ധം’ എന്നാണ് അര്‍ഥം. അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ വേണ്ടി പ്രവാചകന്‍ ഇബ്‌റാഹീമും(അ) മകന്‍ ഇസ്മാഈലും(അ) കൂടി പടുത്തുയര്‍ത്തിയ കഅ്ബയും പരിസരവും എന്നും പവിത്രമാണ്.

അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്). എന്നാല്‍ ഇഹ്റാമില്‍ നിന്ന് നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയാടാവുന്നതാണ്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്റെ പേരില്‍ ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന് നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 5:2).

തങ്ങളുടെ ചുറ്റും കൂടിയ ലക്ഷക്കണക്കിന് ആളുകളില്‍ ഒരാള്‍ക്ക് പോലും ഏതെങ്കിലും തരത്തിലുള്ള പ്രയാസം ഉണ്ടാകരുതെന്ന ആത്മാര്‍ഥമായ കരുതലും സൂക്ഷ്മതും ഏതൊരു വിശ്വാസിയും പാലിക്കേണ്ട മര്യാദയാണ്. ഹജ്ജിനോടും അത് നിര്‍വഹിക്കുന്ന പരിസരങ്ങളോടും അവനുള്ള ബാധ്യതയാണത്. നോക്കൂ! ശാന്തവും സമാധാനപരവുമായി ആരാധന കര്‍മങ്ങള്‍ നിര്‍വഹിക്കുവാന്‍ തന്നെപ്പോലെ മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്നും ആ അവകാശം വകവെച്ചുകൊടുക്കേണ്ടത് തന്റെ ബാധ്യതയാണെന്നുമുള്ള തിരിച്ചറിവ് ഓരോ വിശ്വാസിയുടെയും മനസ്സിനെ പരിശീലിപ്പിക്കുന്നത് സഹജീവി സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും ഉത്തമ പാഠങ്ങളാണ്. തനിക്ക് ചുറ്റുമുള്ള സാഹചര്യങ്ങള്‍ തീര്‍ക്കുന്ന പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാതെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ആത്മധൈര്യത്തോടെ മുന്നേറാന്‍ വിശ്വാസിയെ ഇത് പരിശീലിപ്പിക്കുന്നു.

ഭൗതിക തിരക്കുകകള്‍ മാറ്റിവെച്ച് അതികഠിനമായ ചൂടില്‍ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി ഹജ്ജിന് പുറപ്പെടുന്ന വിശ്വാസി ത്യാഗങ്ങള്‍ സഹിക്കാനും അത് നാളെയുടെ ലോകത്ത് ഉപകാരപ്പെടാനും മാനസികമായി തയ്യാറെടുക്കുന്നു. പ്രവാചകന്മാരുടെ ത്യാഗ സുരഭിലമായ ജീവിത ചരിത്രമുണ്ട് ഹജ്ജിന് പിന്നില്‍. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതുല്യമായ പരീക്ഷണങ്ങള്‍ക്ക് വിധേയനായ പ്രവാചകന്‍ ﷺ  തന്റെ ഉറച്ച വിശ്വാസത്തിന്റെ ബലത്തില്‍ പരീക്ഷണങ്ങളെ അതിജയിച്ച ചരിത്രം ലോകത്തിന് തന്നെ മാതൃകയാണ്. അല്ലാഹു തന്റെ കൂട്ടുകാരായി വിശേഷിപ്പിച്ച ഇബ്‌റാഹീം നബി(അ)യുടെയും മുഹമ്മദ് നബി ﷺ യുടെയും ജീവിതസന്ദേശം ലോകത്തിന് എന്നും വെളിച്ചമാണ്. തങ്ങള്‍ക്ക് ലഭിച്ച സത്യസന്ദേശം ജനങ്ങളോട് വിളിച്ചു പറഞ്ഞ സന്ദര്‍ഭത്തില്‍ നാട്ടുകാരും കുടുംബക്കാരും എതിര്‍ത്തപ്പോഴും സത്യത്തിന്റെ മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കാന്‍ ഈ പ്രവാചകന്‍മാര്‍ക്ക് സാധ്യമായത് വിശ്വാസത്തിന്റെ കരുത്ത് കൊണ്ടാണ്. ആരൊക്കെ എതിര്‍ത്താലും സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ സാധിക്കണം എന്ന സന്ദേശമാണ് മാനവ സമൂഹത്തിന് ഇരു പ്രവാചകന്മാരുടെയും ജീവിതം നല്‍കുന്നത്.

ജീവിത സായാഹ്നത്തില്‍ ലഭിച്ച സന്താനത്തെയും തന്നെയും മരുഭൂമിയില്‍ തനിച്ചാക്കി പോകുന്ന പ്രിയതമന്‍ അല്ലാഹുവിന്റെ നിര്‍ദേശം അനുസരിച്ചാണ് പോകുന്നത് എന്നത് ഉള്‍കൊണ്ട് അതില്‍ സംതൃപ്തി കാണിച്ച ഹാജറ എന്ന ധീര വനിത വിശ്വാസിനികള്‍ക്ക് ഉദാത്തമായ മാതൃകയാണ്. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ വെള്ളത്തിനായി ഓടുന്നതും അല്ലാഹു ലോകര്‍ക്ക് സമ്മാനവും അത്ഭുതവുമായി സംസം നല്‍കുന്നതും ഹജ്ജില്‍ നാം അനുസ്മരിക്കുന്ന ചരിത്ര മുഹൂര്‍ത്തങ്ങളാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും തന്റെ ഇണയെ അറിഞ്ഞ് കൂടെ നില്‍ക്കാനും പ്രിയതമന്റെ സന്തോഷ, സന്താപ ഘട്ടങ്ങളില്‍ കൂടെയുണ്ടാകാനും കുടുംബിനികള്‍ക്ക് ഹാജറ ബീവി നല്‍കുന്ന മാതൃക വെളിച്ചമാവണം.

ദീര്‍ഘകാലത്തെ കാത്തിരിപ്പിനും പ്രാര്‍ഥനക്കും ഒടുവില്‍ ജീവിത സായാഹ്നത്തില്‍ സന്താനത്തെ ലഭിച്ച ആ ദമ്പതികളില്‍ നമുക്ക് മാതൃകയുണ്ട്. സന്താനത്തെ ചോദിക്കേണ്ടത് അല്ലാഹുവിനോടാണ്. കാരണം അതിന് കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തി കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു” (ക്വുര്‍ആന്‍ 42:49,50).

ആളുകള്‍ വിശ്വാസ വൈകല്യങ്ങളിലേക്ക് വഴുതിപ്പോകുന്നതില്‍ പ്രധാനപ്പെട്ട ഒരു കാരണം സന്താന സൗഭാഗ്യം ലഭിക്കാതിരിക്കുക എന്നതാണ്. ലക്ഷങ്ങള്‍ ചെലവാക്കി, ലോകത്ത് ലഭ്യമായ മുഴുവന്‍ ചികിത്സകളും നടത്തി നിരാശരായ പലരും പിന്നീട് തിരിയുന്നത് സൃഷ്ടികളിലേക്കാണ്; ജാറങ്ങളിലേക്കും മക്വാമുകളിലേക്കുമാണ്. ഏത് കാര്യത്തിലും ഭൗതികമായി ചെയ്യാനുള്ളത് ചെയ്ത് അല്ലാഹുവില്‍ ഭരമേല്‍പിച്ചും നിരന്തരമായി അവനോട് പ്രാര്‍ഥിച്ചും മുന്നോട്ട് പോകാന്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ചൂഷകരുടെ വലയില്‍ പെട്ട് ഇഹപരലോകങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഹതഭാഗ്യരുടെ കൂട്ടത്തില്‍ നാം ഉള്‍പ്പെട്ടു പോകരുത്.

തന്നെ ബലി നല്‍കുവാന്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടെന്ന് പിതാവ് പറഞ്ഞപ്പോള്‍ ഇസ്മാഈല്‍ സസന്തോഷം അതിന് സമ്മതം മൂളിയതില്‍ വിശ്വാസികളായ എല്ലാ സന്താനങ്ങള്‍ക്കും അതുല്യമായ മാതൃകയുണ്ട്. അല്ലാഹു പറയുന്നു: ”എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്” (37:102).

ദാനധര്‍മങ്ങള്‍ വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാണ്. ഹജ്ജിന്റെ കര്‍മങ്ങളില്‍ പ്രധാനമാണ് ബലികര്‍മം. ബലി മാംസം പാവങ്ങള്‍ക്ക് ഭക്ഷണമായി വിതരം ചെയ്യപ്പെടുന്നു. ലോകത്തെ 25ല്‍ അധികം രാജ്യങ്ങളിലെ പാവങ്ങള്‍ക്ക് ഈ ബലിമാംസം ലഭിക്കുന്നുണ്ട്.  

”ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക” (സൂറതുല്‍ കൗഥര്‍)  എന്ന ക്വുര്‍ആനിന്റെ ആഹ്വാനം അനുസരിച്ച് ലോകത്തെ വിശ്വാസി സമൂഹം പെരുന്നാള്‍ ദിനം ബലിയറുക്കുന്നു. അതിന്റെ മാംസം ദാനം ചെയ്ത് വിശ്വാസികള്‍ സ്രഷ്ടാവിനോടുള്ള വിധേയത്വം വെളിവാക്കുന്നു.

ന്യുസിലന്റ് ഭീകരാക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്ന് 200 പേര്‍ക്ക് സുഊദി രാജാവിന്റെ പ്രത്യേക അതിഥികളായി ഈ വര്‍ഷം ഹജ്ജിന് അവസരം ഉണ്ട്. ഫലസ്തീന്‍ രക്തസാക്ഷികളുടെ ആയിരം ബന്ധുക്കളും ദരിദ്ര രാജ്യമായ സുഡാനില്‍ നിന്ന് ആയിരം പേരും ഈ വര്‍ഷം അതിഥികളായി ഹജ്ജിനെത്തും. ഇരകളോട് ലോകം സ്വീകരിക്കേണ്ട ആദരവും അനുഭാവവും പരിഗണനയും എങ്ങനെയാവണമെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് സുഊദി ഭരണകൂടം ഇത്തരം നടപടികളിലൂടെ. എന്നും അത്ഭുതത്തോടെ ലോകം നോക്കിക്കാണുന്ന, ഏറ്റവും വലിയ മാനവ സംഗമത്തിലൂടെ കൈമാറപ്പെടുന്നത് തുല്യതയില്ലാത്ത മാനവികതയുടെ മാതൃകയാണ്.

ഹജ്ജിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി ശിഷ്ടജീവിതത്തെ പ്രകാശപൂരിതമാക്കേണ്ടതുണ്ട്. അതിനായിരിക്കണം എല്ലാ ഹാജിമാരും ശ്രദ്ധിക്കേണ്ടത്.

ജീവിതയാത്രയില്‍ സംഭവിച്ച പോരായ്മകളും തെറ്റുകുറ്റങ്ങളും സ്രഷ്ടാവിനോട് ഏറ്റു പറഞ്ഞ് പുതിയ തീരുമാനങ്ങളുമായി നവജാത ശിശുവിന്റെ മനസ്സിന്റെ പവിത്രതയോടെ മടങ്ങുന്ന വിശ്വാസി-വിശ്വാസിനികള്‍ അവര്‍ണനീയമായ ഒരു അനുഭൂതിയാണ് നേടിയെടുക്കുന്നത്.

 

നബീല്‍ പയ്യോളി
നേർപഥം വാരിക

ആദര്‍ശ പ്രതിബദ്ധതയുടെ ബലിപെരുന്നാള്‍

ആദര്‍ശ പ്രതിബദ്ധതയുടെ ബലിപെരുന്നാള്‍

ഏകദൈവ വിശ്വാസത്തില്‍ കണിശമായ പ്രതിബദ്ധത പുലര്‍ത്തിയതിന്റെ പേരില്‍ ഇബ്‌റാഹീം നബി(അ)ക്ക് തന്റെ പിതാവിനെതിരില്‍ നില്‍ക്കേണ്ടിവന്നു എന്നത് ചരിത്രസത്യമാണ്. ബഹുദൈവാരാധകനായിരുന്ന പിതാവിനോട് ആദര്‍ശത്തിന്റെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച—കാണിക്കുവാന്‍ ഇബ്‌റാഹീം നബി(അ) ഒരുക്കമായിരുന്നില്ല. എന്നാല്‍ പിതാവിനോടുള്ള ആദരവ് അദ്ദേഹം കയ്യൊഴിച്ചതുമില്ല. അമുസ്‌ലിമാണ്—എന്നതിനാല്‍ അദ്ദേഹം സ്വപിതാവിനെ അവഗണിക്കുകയോ നിന്ദിക്കുകയോ ചെയ്തില്ല.  

ഇബ്‌റാഹീം നബി(അ)— ഉള്‍പ്പെടുന്ന പ്രവാചകന്മാര്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശികളായിത്തീരുന്നത് അവര്‍ തൗഹീദ് ആദര്‍ശമായി അംഗീകരിക്കുകയും ധാര്‍മിക ജീവിതം നയിക്കുകയും നന്മ പ്രവര്‍ത്തിച്ചുകൊണ്ട് സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കുകയും ചെയ്തതുകൊണ്ടാണ്. ഇസ്‌ലാം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടല്ലാതെ ഏതൊരു വ്യക്തിക്കും സ്രഷ്ടാവിന്റെ അനുഗ്രഹവും അംഗീകാരവും നേടിയെടുക്കാന്‍ കഴിയില്ല എന്ന പരമാര്‍ഥത്തിന്റെ സാക്ഷ്യങ്ങളാണ് ഇബ്‌റാഹീം(അ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാരുടെ ജീവിത ചരിത്രം. 

എന്നാല്‍ ഇന്ന് ആദര്‍ശത്തെ സന്ദര്‍ഭത്തിനനുസരിച്ച് നീട്ടിവലിക്കാനും മറച്ചുവെക്കാനുമുള്ള പ്രവണത മുസ്‌ലിംകള്‍ക്കിടയില്‍ കാണുവാന്‍ സാധിക്കുന്നു. ഒരു ബഹുമത സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കുറച്ചൊക്കെ ആദര്‍ശപരമായ നീക്കുപോക്കുകള്‍ നടത്തേണ്ടിവരും എന്ന് പലരും ചിന്തിക്കുന്നു. ക്വുര്‍ആനും നബിചര്യയും പഠിപ്പിക്കുന്ന കാര്യങ്ങളൊക്കെയും ഉള്‍ക്കൊണ്ടുകൊണ്ട് എങ്ങനെ ജീവിക്കും എന്ന അപകര്‍ഷതാബോധം നിറഞ്ഞ ചിന്ത പലരിലും പ്രകടമാണ്. ആദര്‍ശ ദൃഢതയില്ലാത്ത ഇത്തരക്കാര്‍—ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗം പിന്തുടരുന്നവരാണ് തങ്ങള്‍ എന്ന് പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണ്. 

സൃഷ്ടിപൂജ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജനിച്ചുവളര്‍ന്ന  ഇബ്‌റാഹീം നബി(അ)—ആ സമൂഹത്തിന്റെ വിശ്വാസപരമായ നിലപാടുകള്‍ക്ക് എതിരായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തന്റെ സമൂഹത്തെ ഏകദൈവ വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്വന്തം കുടുംബത്തിലും ഭരണാധികാരിയോടും സമൂഹത്തോടും ഏകദൈവ വിശ്വാസത്തിന്റെ ആദര്‍ശപരമായ സവിശേഷത പ്രബോധിപ്പിക്കുകയും അവരെയെല്ലാം ഏകനാഥനെ മാത്രം വണങ്ങുന്ന ഋജുവായ വിശ്വാസ സരണിയിലേക്ക് ക്ഷണിക്കുകയും ചെയ്തു അദ്ദേഹം. അതില്‍ അവരുടെ ഇഷ്ടക്കേടും പിണക്കവും എതിര്‍പ്പുമൊന്നും അദ്ദേഹം കാര്യമാക്കിയില്ല. 

നേര്‍ക്കുനേരെ ഏകദൈവാദര്‍ശം— പ്രബോധനം ചെയ്യുന്നതിനെ കാലഘട്ടത്തിനും സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കും യോജിക്കാത്തതായി കാണുകയും അത് അസ്വാരസ്യങ്ങള്‍ക്ക് കാരണമായിത്തീരുമെന്ന് ധരിക്കുകയും അതിനെ വിശ്വാസതീവ്രതയായി കാണുകയും ചെയ്യുന്നവര്‍ക്ക് തങ്ങള്‍ ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗം ഉള്‍ക്കൊള്ളുന്നവരാണെന്ന് അവകാശപ്പെടാന്‍ ധാര്‍മികമായി അവകാശമില്ല എന്ന് വ്യക്തം. 

സ്വാര്‍ഥതാല്‍പര്യക്കാരുടെ കൈകളിലെ പാവകളായി മാറി, അറിഞ്ഞോ അറിയാതെയോ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദുഷ്‌പേരുണ്ടാക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മുസ്‌ലിം നാമധാരികള്‍ക്കും സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ, ആദര്‍ശാധിഷ്ഠിതമായി പ്രബോധനം നടത്തുകയും ജീവിതം—നയിക്കുകയും ചെയ്ത ഇബ്‌റാഹീം നബി(അ)യുടെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ അര്‍ഹതിയില്ല. തികച്ചും മനുഷ്യത്വവിരുദ്ധമായ, നിഷ്ഠൂരമായ നരവേട്ട നടത്തുന്ന ഇക്കൂട്ടര്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുകയാണ് ചെയ്യുന്നത്; സമാധാനത്തിന്റെ മതമായ ഇസ്‌ലാമിനെ അക്രമത്തിന്റെ പ്രത്യയശാസ്ത്രമായി മുദ്രകുത്താനാനാണ് അവര്‍ പണിയെടുക്കുന്നത്. യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് അതിനെ അംഗീകരിക്കാനാവില്ല. 

ആഘോഷങ്ങളില്ലാത്ത മതങ്ങളില്ല ലോകത്ത്. എന്നാല്‍ ഇസ്‌ലാം ഈ രംഗത്തും വ്യത്യസ്തത പുലര്‍ത്തുന്നു. ലഹരിയില്‍ ആറാടി ആടിപ്പാടാനും അനാവശ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവസരമായല്ല ഇസ്‌ലാം ആഘോഷങ്ങളെ കാണുന്നത്. സ്രഷ്ടാവിനെ മറന്ന് തിമര്‍ത്താടാനുള്ള വേളയല്ല അത്. മറിച്ച് ഇസ്‌ലാമിലെ ആഘോഷങ്ങള്‍ പ്രാര്‍ഥനാമയമാണ്. പെരുന്നാള്‍ കടന്നുവരുമ്പോള്‍ എക്‌സൈസ് വകുപ്പിനോട് ജാഗ്രത പാലിക്കാന്‍ കല്‍പന കൊടുക്കേണ്ട അവസ്ഥ സര്‍ക്കാരിനുണ്ടാകുന്നില്ല. പെരുന്നാള്‍ ദിവസം മദ്യവില്‍പനയിലൂടെ സര്‍ക്കാര്‍ സമ്പാദിച്ച കോടികളുടെ കണക്ക് പത്രങ്ങള്‍ക്ക് പ്രസിദ്ധീകരിക്കേണ്ടിവരാറുമില്ല. 

മുസ്‌ലിംകള്‍ക്ക് രണ്ടേ രണ്ട് ആഘോഷങ്ങളാണ് ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ളത്. വ്രതശുദ്ധിയുടെ നിറവില്‍ ശവ്വാല്‍ മാസപ്പിറവിയോടെ സമാഗതമാകുന്ന ഈദുല്‍ഫിത്വ്‌റും ത്യാഗസ്മരണകളുയര്‍ത്തുന്ന—ഹജ്ജ് മാസത്തില്‍ കൊണ്ടാടുന്ന ഈദുല്‍ അദ്ഹയുമാണവ. കൃത്യമായ ലക്ഷ്യവും സന്ദേശവുമുണ്ട് എന്നതാണ് ഇസ്‌ലാമിലെ ആഘോഷങ്ങളുടെ സവിശേഷത. — 

ഇബ്‌റാഹീം നബി(അ)യുടെയും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യുടെയും ഹാജറ ബീവിയുടെയും ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ഓര്‍മകളുണര്‍ത്തിയാണ് ദുല്‍ഹിജ്ജ പത്തിന് ബലിപെരുന്നാള്‍ കടന്നുവരിക. വാര്‍ധക്യത്തില്‍ തനിക്ക് പിറന്ന കുഞ്ഞിനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ബലിനല്‍കാന്‍ മനസ്സു കാണിച്ച ഇബ്‌റാഹീം നബി(അ)യുടെയും തന്നെ ബലിയറുക്കാന്‍ സര്‍വാത്മനാ തയ്യാറായ ഇസ്മാഈല്‍(അ)യുടെയും ത്യാഗസന്നദ്ധത ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. തൗഹീദിന്റെ മാര്‍ഗത്തില്‍ അഗ്‌നി പരീക്ഷണങ്ങള്‍ക്ക് വിധേയനായ ഇബ്‌റാഹീം(അ)യുടെ വിളിയാളത്തിന് ഉത്തരമേകി ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും—വിശ്വാസികള്‍ ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തുകയും അതിന്റെ കര്‍മങ്ങളില്‍ മുഴുകുകയും ചെയ്യുന്ന സമയത്താണ് ലോകമെങ്ങും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇഷ്ടപ്പെട്ടതെന്തും അല്ലാഹുവിനു വേണ്ടി ത്യജിക്കാനുള്ള സന്നദ്ധതയാണ് വിശ്വാസികള്‍  ഈ ആഘോഷത്തിലൂടെയും ബലികര്‍മത്തിലൂടെയും പ്രകടമാക്കുന്നത്. ഈ ആദര്‍ശ പ്രതിബദ്ധത നാം കാത്തു സൂക്ഷിക്കുക. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ ശ്രമിക്കുക.

കേരളം അടുത്തകാലത്തൊന്നും അനുഭവിക്കാത്ത അത്ര വലിയ പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന സാഹചര്യത്തലാണ് പെരുന്നാളും ഓണവും കടന്നുവന്നിരിക്കുന്നത്. ദുരന്ത മേഖലകളില്‍ ജാതി മത രാഷ്ട്രീയ വ്യത്യാസം മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി കൈ മെയ് മറന്ന് പ്രവര്‍ത്തിച്ച് നാടിന്റെ മഹിതമായ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചത് ആശാവഹമാണ്. ദുരന്ത ബാധിതരെ ഭക്ഷണവും മരുന്നും വസ്ത്രവുമടക്കമുള്ള അവശ്യസാധനങ്ങള്‍ നല്‍കി സഹായിക്കുവാന്‍ വ്യക്തികളും കൂട്ടായ്മകളും മത്സരബുദ്ധിയോടെ മുന്നോട്ടു വന്നതും നാം കാണുകയുണ്ടായി.

ആഘോഷ വേളയില്‍ ദുരന്തബാധിതരെ നാം വിസ്മരിക്കാതിരിക്കുക. ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല അവരെങ്കിലും അവരുടെ വിശപ്പകറ്റാന്‍ ആകുന്നത് ചെയ്യുക. എല്ലാം ഉണ്ടായിരുന്നവര്‍ ഒന്നും ഇല്ലാത്തവരായി പെട്ടെന്നൊരു ദിനം മാറുമ്പോഴുണ്ടാകുന്ന മനോവ്യഥ വിവരണാതീതമായിരിക്കും. സാന്ത്വനവും സഹായവുമായി അവരിലേക്കിറങ്ങിച്ചെല്ലുക.

നേർപഥം വാരിക