പരലോകമെന്ന സത്യം മുനവ്വർ ഫൈറൂസ്

പരലോകമെന്ന സത്യം

മുനവ്വർ ഫൈറൂസ്

الحمد لله الذي أنزل على عبده الكتاب ولم يجعل له عوجا ، والصلاة والسلام على من بعثه ربه على فترة من الرسل ، والدراسل من العلم ، ليخرج به الناس من الظلمات إلى النور ، بعثه الله هاديا وبشيرا وداعيا إلى الله بإذنه وسراجا منيرا ، صلى الله عليه وعلى آله وصحبه وسلم تسليما كثيرا . أما بعد

ഈ ലോകത്തുള്ള സർവ്വമനുഷ്യരും മരിക്കുമെന്നും , സകല ചരാചരങ്ങളും തകർന്ന് തരിപ്പണമാകുമെന്നും നാം വിശ്വസിക്കുന്നു . അതുപോലെ തന്നെയുള്ള ഒരു സത്യമാണ് മരണത്തിനുശേഷം മനുഷ്യർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നത് , ഏതൊരു രക്ഷിതാവാണോ നമ്മ സ്യഷ്ടിച്ചത് ആ രക്ഷിതാവിങ്കലേക്ക് തന്ന നാമേവരും മടക്കപ്പെടും . പരിശുദ്ധ ഖുർആൻ മരണത്തെക്കുറിച്ച് പറഞ്ഞിടത്തെല്ലാം മരണത്തിന് ശേഷമുള്ള ജീവിതത്തെപ്പറ്റിയും പരാമർശിക്കുന്നുണ്ട് , – ഖേദകരമെന്ന് പറയട്ടെ മഹാഭൂരിപക്ഷം വരുന്ന ദവ വിശ്വാസികളിൽ വളരെ വിരളം പേർ മാത്രമേ പരലോകത്തിൽ വിശ്വസിക്കുന്നുള്ളൂ . പരിശുദ്ധ ഖുർആനിലെ വചനങ്ങൾ ശ്രദ്ധിക്കൂ 

قُلِ اللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

പറയുക : അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു . പിന്നീട് അവൻ നിങ്ങള മരിപ്പിക്കുകയും പിന്നീട് ഉയിർത്തെഴുന്നേൽപിൻറെ നാളിലേക്ക് നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുകയും ചെയ്യും . അതിൽ യാതൊരു സംശയവുമില്ല പക്ഷെ മനുഷ്യരിൽ അധികപേരും അറിയുന്നില്ല . ( ഖുർആൻ 45 : 26 )

 وَإِنَّ كَثِيرًا مِّنَ النَّاسِ بِلِقَاءِ رَبِّهِمْ لَكَافِرُونَ

തീർച്ചയായും മനുഷ്യരിൽ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിൽ വിശ്വാസമില്ലാത്തവരത്രെ . ( ഖുർആൻ 30 : 8 )

മനുഷ്യരിൽ ധാരാളം പേർ പരലോകത്തെ നിഷേധിക്കുന്നുവെങ്കിലും അത് അനീഷേധ്യമായ ഒരു യാഥാർത്ഥ്യമാണ് .

فَوَرَبِّ السَّمَاءِ وَالْأَرْضِ إِنَّهُ لَحَقٌّ مِّثْلَ مَا أَنَّكُمْ تَنطِقُونَ

എന്നാൽ ആകാശത്തിൻറെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ് സത്യം . നിങ്ങൾ സംസാരിക്കുന്നു എന്നതു പോലെ തീർച്ചയായും ഇത് സത്യമാകുന്നു . ( ഖുർആൻ 51 : 23 )

ആർക്കും നിഷേധിക്കാൻ സാധിക്കാത്ത ഒരു വലിയ സത്യം

وَأَنَّ السَّاعَةَ آتِيَةٌ لَّا رَيْبَ فِيهَا وَأَنَّ اللَّهَ يَبْعَثُ مَن فِي الْقُبُورِ

അന്ത്യസമയം വരിക തന്നെചെയ്യും . അതിൽ യാതൊരു സംശയവുമില്ല ഖബ്റുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും . ( ഖുർആൻ 22 : 7 )

പരലോകമില്ലെന്ന് വാദിക്കുന്നവർ പറയുന്ന ന്യായീകരണങ്ങൾ ഖുർആൻ പരാമർശിക്കുന്നുണ്ട്

وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ

അവർ പറഞ്ഞു: ജീവിതമെന്നാൽ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു.വാസ്തവത്തിൽ അവർക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവർ ഊഹിക്കുക
മാത്രമാകുന്നു. (ഖുർആൻ 45:24)

أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَامًا أَنَّكُم مُّخْرَجُونَ () هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ () إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ

നിങ്ങൾ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താൽ നിങ്ങൾ വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ അവൻ നിങ്ങൾക്ക് വാഗ്ദാനം നൽക ത്? നിങ്ങൾക്ക് നൽകപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം. ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു.
നാം ജനിക്കുന്നു. നാം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരല്ല തന്നെ. (ഖുർആൻ 23:35-37)

أَإِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌ بَعِيدٌ

നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ (ഒരു പുനർ ജൻമം?) അത് വിദൂരമായ ഒരു മടക്കമാകുന്നു. (ഖുർആൻ 50:3)

പല ന്യായീകരണങ്ങളും പറഞ്ഞ് പരലോകത്തെ നിഷേധിക്കുന്നവരോട് അല്ലാഹു ചോദിക്കുന്നു:

أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ

അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ  (ഖുർആൻ 23:115)

അങ്ങനെ കണക്കാക്കിയാലും ഇല്ലെങ്കിലും മരണത്തിനുശേഷം
ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നത് ഒരു സത്യമാണ്
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പരലോകത്തിൽ വിശ്വസിക്കുക എന്നത് അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്

يَا أَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَىٰ رَسُولِهِ وَالْكِتَابِ الَّذِي أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا

സത്യവിശ്വാസികളേ, അല്ലാഹുവിലും, അവൻറെ ദൂതനിലും, അവൻറെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും, അവൻറെ മലക്കുകളിലും, അവൻറെ ഗ്രന്ഥങ്ങളിലും അവൻറെ ദൂതൻമാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു  (ഖുർആൻ 4:136)

യഥാർഥ വിശ്വാസികളുടെ ഗുണമായി അല്ലാഹു പറയുന്നത് അവർ പരലോകത്തിൽ ദൃഡമായി വിശ്വസിക്കുന്നു എന്നതാണ്.

وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ

നിനക്കും നിന്റെ മുൻഗാമികൾക്കും നൽകപ്പെട്ട സന്ദേശത്തിൽ വിശ്വസിക്കുകയും, പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവർ (സൂക്ഷ്മത പാലിക്കുന്നവർ). (ഖുർആൻ 2:4)


നരകാവകാശികളുടെ ദൂഷ്യങ്ങളിൽ പെട്ടതാണ് പരലോക നിഷേധം എന്നത്.

إِنَّ جَهَنَّمَ كَانَتْ مِرْصَادًا () لِّلطَّاغِينَ مَآبًا () لَّابِثِينَ فِيهَا أَحْقَابًا () لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا () إِلَّا حَمِيمًا وَغَسَّاقًا () جَزَاءً وِفَاقًا () إِنَّهُمْ كَانُوا لَا يَرْجُونَ حِسَابً ()


തീർച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു അതിക്രമകാരികൾക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.
അവർ അതിൽ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.
കുളിർമയോ കുടിനീരോ അവർ അവിടെ ആസ്വദിക്കുകയില്ല.
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ
അനുയോജ്യമായ പ്രതിഫലമത്രെ അത്.
തീർച്ചയായും അവർ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
(ഖുർആൻ 78:21-27)


സ്വർഗാവകാശികൾ നരകാവകാശികളോട് ചോദിക്കും.

مَا سَلَكَكُمْ فِي سَقَرَ ()  قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ()  وَلَمْ نَكُ نُطْعِمُ الْمِسْكِينَ ()  وَكُنَّا نَخُوضُ مَعَ الْخَائِضِينَ () وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ

നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത്‌ എന്തൊന്നാണെന്ന്‌.
അവര്‍ ( കുറ്റവാളികള്‍ ) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല. ഞങ്ങള്‍ അഗതിക്ക്‌ ആഹാരം നല്‍കുമായിരുന്നില്ല. തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു. (ഖുർആൻ74:42-46)


പരലോകം ഇല്ലെന്ന് പറഞ്ഞവരും പരലോകത്ത് വരേണ്ടിവരും.

അന്ന് അവർക്ക് എല്ലാം കൃത്യമായി ബോധ്യപ്പെടും പക്ഷേ എന്തുകാര്യം? പരലോകമുണ്ടെന്നതിന് ധാരാളം തെളിവുകൾ പരിശുദ്ധ ഖുർആൻ നമുക്ക് മുൻപിൽ നിരത്തുന്നുണ്ട്. ബുദ്ധിയുള്ളവർക്ക് ആലോചിച്ചാൽ മനസ്സിലാക്കാവുന്ന ധാരാളം തെളിവുകൾ.


പരലോകം ബോധം എന്ന ചിന്ത മനുഷ്യനെ തെറ്റിൽനിന്ന് മുക്തനാകുന്നു.

തന്റെ മുഴുവൻ കർമങ്ങളും വിചാരണ ചെയ്യപ്പെടുമെന്ന ബോധമുണ്ടെങ്കിൽ തെറ്റുകൾ ചെയ്യാൻ മനുഷ്യന് സാധിക്കുകയില്ല. പോലീസ് ഉണ്ടെന്നറിഞ്ഞാൽ നിയമം പാലിക്കുന്ന ആളുകളും, അധ്യാപകൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ തെറ്റ് ചെയ്യാൻ മടിക്കുന്ന വിദ്യാർത്ഥികളും, തന്നെ ഒരാൾ നിരീക്ഷിക്കുന്നുണ്ടെന്നും താൻ വിചാരണ ചെയ്യപ്പെടുമെന്നുമുള്ള മനുഷ്യനെ നന്മനിറഞ്ഞവനാക്കിമാറ്റുമെന്നതിനുള്ള തെളിവുകളാണ്.

ഏതൊരു കാര്യത്തിന്റെയും റിസൾട്ട് നാം പ്രതീക്ഷിക്കുന്നു. ഈ ലോകത്തെ മാന്യരായി ജീവിക്കുന്ന ആളുകൾക്ക് മഹത്തായ പ്രതിഫലം ലഭിക്കപ്പെടുന്ന ഒരു ലോകം മനുഷ്യബുദ്ധിയുടെ തേട്ടമാണ്. അക്രമികൾക്ക് സമ്പൂർണമായി ശിക്ഷ ലഭിക്കപ്പെടുന്ന ഒരു
നന്മയുള്ള മനസ്സുകൾ ആഗ്രഹിക്കുന്നു.


നിരപരാധികളും അകാരണമായി പിടിക്കപ്പെടുന്നു. പലയാളുകളും അന്യായമായി പീഡിപ്പിക്കപ്പെടുന്നു. പല കുറ്റവാളികളും അധികാരവും, സമ്പത്തും, സ്വാധീനവും ഉപയോഗപ്പെടുത്തി രക്ഷപ്പെടുകയും ചെയ്യുന്നു. ഒരാളെ കൊന്നവനും നൂറാളെ കൊന്നവനും ഈ ലോകത്ത് പരമാവധി നൽകാവുന്നത് ഒരു വധശിക്ഷ മാത്രമാണ്. ഇത് എങ്ങിനെ നീതിയാകും. ആയിരങ്ങളെയും, പതിനായിരങ്ങളെയും ചുട്ടുകരിച്ച ക്രൂരന്മാർ ആഡംബര ജീവിതം നയിക്കുമ്പോൾ നീതി അനിവാര്യമല്ലേ ?

തീർച്ചയായും.

മനുഷ്യൻ ആഗ്രഹിക്കുന്നു സമ്പൂർണമായി നീതി ലഭിക്കുന്ന ഒരു ലോകം അതാണ് പരലോകം

أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ

അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ?? (ഖുർആൻ 38:28)

وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ

നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട്‌ ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. അവരോട്‌ ( ഒട്ടും ) അനീതി കാണിക്കപ്പെടുകയില്ല (ഖുർആൻ 2:281)


മനുഷ്യനെ ആദ്യതവണ സൃഷ്ടിച്ച് അല്ലാഹു വീണ്ടും സൃഷ്ടിക്കുവാൻ
പ്രയാസമില്ലാത്തവനാണ്

وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ الْمَثَلُ الْأَعْلَىٰ فِي السَّمَاوَاتِ وَالْأَرْضِ ۚ وَهُوَ الْعَزِيزُ الْحَكِيمُ

അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത്‌ ആവര്‍ത്തിക്കുന്നു. അത്‌ അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത്‌ അവന്നാകുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ. (ഖുർആൻ 30:27)


ഒരിക്കൽ ഒരാൾ മരിച്ചവരുടെ എല്ലുകൾ പൊടിച്ചത് മുഹമ്മദ് നബി(സ)യുടെ മുഖത്തേക്ക് ഊതികൊണ്ട് ചോദിച്ചു “ആരാണ് ഈ എല്ലുകളെ പുനർജ്ജീവിപ്പിക്കുക” എന്ന്. അപ്പോൾ അയാൾക്ക് അല്ലാഹു മറുപടി നൽകി .

أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ()  وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ () قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ

മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ്‌ സൃഷ്ടിച്ചിരിക്കുന്നതെന്ന്‌? എന്നിട്ട്‌ അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു. അവന്‍ നമുക്ക്‌ ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത്‌ അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച്‌ പോയിരിക്കെ ആരാണ്‌ അവയ്ക്ക്‌ ജീവന്‍ നല്‍കുന്നത്‌? പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക്‌ ജീവന്‍ നല്‍കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ. (ഖുർആൻ 36:77-79)


ഒന്നാമത്ത തവണ സൃഷ്ടിക്കുക എന്നതാണല്ലോ സൃഷ്ടി
ആവർത്തിക്കുന്നതിനേക്കാളും പ്രയാസകരമായത്. എന്നാൽ അല്ലാഹുവിന് എല്ലാം വളരെ എളുപ്പമാണ്.

مَّا خَلْقُكُمْ وَلَا بَعْثُكُمْ إِلَّا كَنَفْسٍ وَاحِدَةٍ ۗ إِنَّ اللَّهَ سَمِيعٌ بَصِيرٌ

നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്‌) പോലെ മാത്രമാകുന്നു തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനത്രെ. (ഖുർആൻ 31:28)


നമ്മെ സൃഷ്ടിച്ചത് അല്ലാഹുവാണെന്ന് മനുഷ്യരിലെ മഹാഭൂരിപക്ഷം ആളുകളും അംഗീകരിക്കുമ്പോൾ എന്തുകൊണ്ടാണ് അവൻ തന്നെ നമ്മ വീണ്ടും സൃഷ്ടിക്കും എന്ന് വിശ്വസിക്കാനിത്ര പ്രയാസം?

അല്ലാഹുവിനെ നിഷേധിക്കുന്നവരോട് അവൻ ചോദിക്കുന്നു

كَيْفَ تَكْفُرُونَ بِاللَّهِ وَكُنتُمْ أَمْوَاتًا فَأَحْيَاكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ

നിങ്ങള്‍ക്കെങ്ങനെയാണ്‌ അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവന്‍ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട്‌ അവന്‍കലേക്ക്‌ തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും (ഖുർആൻ 2:28)


മനുഷ്യ സൃഷ്ടിപ്പിന്റെ ഓരോഘട്ടവും പരിശുദ്ധ ഖുർആൻ വിശദീകരിക്കുന്ന ശേഷം പരലോക നിഷേധികൾക്ക് മറുപടി നൽകുന്നു.

وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ () ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ ()  ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ () ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ () ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ

തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. പിന്നീട്‌ തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്‌. (ഖുർആൻ 23:12-16)

يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ () ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّهُ يُحْيِي الْمَوْتَىٰ وَأَنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ( ആലോചിച്ച്‌ നോക്കുക: ) തീര്‍ച്ചയായും നാമാണ്‌ നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട്‌ ബീജത്തില്‍ നിന്നും, പിന്നീട്‌ ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ ( നാം നിങ്ങളെ വളര്‍ത്തുന്നു. ) ( നേരത്തെ ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത്‌ ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത്‌ മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ്‌ സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌. (ഖുർആൻ 22:5,6)


മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് ഖുർആൻ പരാമർശിക്കുന്ന കാര്യങ്ങൾ ശാസ്ത്രം അംഗീകരിക്കുന്നു. ഇങ്ങനെ വളരെ കൃത്യമായി, അൽഭുതകരമായി മനുഷ്യനെ സൃഷ്ടിച്ച് അല്ലാഹുവിന് അത് ആവർത്തിക്കാൻ എന്തു പ്രയാസമാണുള്ളത്?


മനുഷ്യന്റെ ഉറക്കം വലിയ അത്ഭുതമായി പരിശുദ്ധ ഖുർആൻ
പരാമർശിക്കുന്നുണ്ട്.ആകാശഭൂമികൾ അത്ഭുതമായത് പോലെ രാവും പകലും മാറിമാറി വരുന്നത് അത്ഭുതകരമായതുപോലെ വലിയൊരു അത്ഭുതമാണ് ഉറക്കം

وَمِنْ آيَاتِهِ مَنَامُكُم بِاللَّيْلِ وَالنَّهَارِ وَابْتِغَاؤُكُم مِّن فَضْلِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَسْمَعُونَ

രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ 30:23)


ഉറക്കം ഒരു ലഘു മരണമാണെങ്കിൽ ഉണർച്ച ഉയർത്തെഴുന്നേൽപ്പ്
ഓർമപ്പെടുത്തുന്നതാണ്. ഉറങ്ങിക്കിടക്കുന്ന വ്യക്തിയുടെ അരികിൽ നടക്കുന്ന കാര്യങ്ങൾ അയാൾ അറിയുന്നില്ല. അയാൾ ഉറക്കത്തിൽ കാണുന്ന കാഴ്ചകൾ കൂടെ കിടക്കുന്നവർ പോലും അറിയുന്നില്ല. അതുകൊണ്ടുതന്നെ ഉറക്കവും, ഉണർച്ചയും മരണത്തേയും, മരണാനന്തര ജീവിതത്തെയും ഓർമപ്പെടുത്തുന്നു.

اللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ

ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖുർആൻ 39:42)


മഴ പെയ്യുക എന്നത് ഒരു ദൃഷ്ടാന്തമാണ്. മഴ പെയ്താൽ ഉണങ്ങിയ
ഭൂമിയിൽനിന്ന് സസ്യങ്ങൾ മുളച്ചു വരുന്നത് പോലെ മരണത്തിനുശേഷം മനുഷ്യർ കബറുകളിൽളിൽനിന്ന് മുളച്ചു വരും. ഒരിക്കലും സസ്യ മുളക്കില്ലന്ന് നാം ധരിക്കുന്ന സ്ഥലങ്ങളിൽ പോലും മഴപെയ്താൽ സസ്യം ഭൂമിയെ പിളർത്തി പുറത്തുവരുന്നതുപോലെ അവസാന നാളിൽ ഒരു മഴ പെയ്യുമ്പോൾ ആ മഴയിൽ മനുഷ്യർ ഉയിർത്തഴിന്നേൽപിക്കപ്പെടുമെന്ന് ഖുർആൻ പഠിപ്പിക്കുന്നു.

 يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ () ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّهُ يُحْيِي الْمَوْتَىٰ وَأَنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ( ആലോചിച്ച്‌ നോക്കുക: ) തീര്‍ച്ചയായും നാമാണ്‌ നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട്‌ ബീജത്തില്‍ നിന്നും, പിന്നീട്‌ ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി ( പറയുകയാകുന്നു. ) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ ( നാം നിങ്ങളെ വളര്‍ത്തുന്നു. ) ( നേരത്തെ ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത്‌ ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത്‌ മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ്‌ സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌. (ഖുർആൻ 22:5,6)

وَنَزَّلْنَا مِنَ السَّمَاءِ مَاءً مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ () وَالنَّخْلَ بَاسِقَاتٍ لَّهَا طَلْعٌ نَّضِيدٌ () رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِ بَلْدَةً مَّيْتًا ۚ كَذَٰلِكَ الْخُرُوجُ

ആകാശത്തുനിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട്‌ അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. ( നമ്മുടെ ) ദാസന്‍മാര്‍ക്ക്‌ ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത്‌ മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു ( ഖബ്‌റുകളില്‍ നിന്നുള്ള ) പുറപ്പാട്‌ (ഖുർആൻ 50:9-11)

يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَيُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ وَكَذَٰلِكَ تُخْرَجُونَ

നിര്‍ജീവമായതില്‍ നിന്ന്‌ ജീവനുള്ളതിനെ അവന്‍ പുറത്ത്‌ കൊണ്ട്‌ വരുന്നു. ജീവനുള്ളതില്‍ നിന്ന്‌ നിര്‍ജീവമായതിനെയും അവന്‍ പുറത്ത്‌ കൊണ്ട്‌ വരുന്നു. ഭൂമിയുടെ നിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം അതിന്നവന്‍ ജീവന്‍ നല്‍കുകയും ചെയ്യുന്നു. അതുപോലെത്തന്നെ നിങ്ങളും പുറത്ത്‌ കൊണ്ട്‌ വരപ്പെടും. (ഖുർആൻ 30:19)


മനുഷ്യന്റെ വിരൽത്തുമ്പ് പോലും ശരിപ്പെടുത്തിയ അല്ലാഹുവിന്ന് വീണ്ടും അവനെ ജീവിപ്പിക്കുവാൻ ഒരു പ്രയാസവുമില്ല.

أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ () بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ

മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌? അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ. (ഖുർആൻ 75:3,4)


പച്ചമരത്തിൽ നിന്ന് തീ ഉണ്ടാക്കിത്തന്നവനാണ് അല്ലാഹു

الَّذِي جَعَلَ لَكُم مِّنَ الشَّجَرِ الْأَخْضَرِ نَارًا فَإِذَا أَنتُم مِّنْهُ تُوقِدُونَ

പച്ചമരത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍ അങ്ങനെ നിങ്ങളതാ അതില്‍ നിന്ന്‌ കത്തിച്ചെടുക്കുന്നു. (ഖുർആൻ 36:80)


മാത്രവുമല്ല അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.

أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَن يَخْلُقَ مِثْلَهُم ۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ () إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു. (ഖുർആൻ 36:81,82)


ഈ കാര്യങ്ങളെല്ലാം നമ്മെ അറിയിക്കുന്നത് അല്ലാഹു മനുഷ്യനെ വീണ്ടും സൃഷ്ടിക്കുമെന്നതിൽ സന്ദേഹമില്ലന്നതാണ്.

رَبَّنَا إِنَّكَ جَامِعُ النَّاسِ لِيَوْمٍ لَّا رَيْبَ فِيهِ ۚ إِنَّ اللَّهَ لَا يُخْلِفُ الْمِيعَادَ

ഞങ്ങളുടെ നാഥാ, തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല. തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല. (ഖുർആൻ 3:9)

 

Book – ക്വുർആനും യുക്തിവാദവും

ക്വുർആനും യുക്തിവാദവും

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

        ബുദ്ധിയുള്ള മനുഷ്യരെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാം , എക്കാലവും വിമർശനങ്ങൾക്ക് വിധേമായിട്ടു ണ്ട് . ലക്ഷക്കണക്കിന് വിമർശനഗ്രന്ഥങ്ങൾ ഇറങ്ങിയിട്ടു ണ്ട് . പ്രശംസിക്കാനെന്ന ഭാവത്തിൽ ആരോപണങ്ങൾ തി രുകിവെച്ചവയും കൂട്ടത്തിലുണ്ട് .

       വിമർശനങ്ങൾ അറിവില്ലായ്മയിൽ നിന്നോ അഹങ്കാര ത്തിൽനിന്നോ ഉടലെടുക്കുന്നതാണ് . വിമർശകർ ഇത്രകാ ലം ജീവിച്ചുവന്ന സാഹചര്യം വിമർശനത്തിന് വഴിമരു ന്നിടുകയും ആക്കംകൂട്ടുകയും ചെയ്യും . അറിവില്ലായ്മ തി രുത്തപ്പെടാൻ എളുപ്പമാണ് . പക്ഷേ , അഹങ്കാരത്തിൻറ കൊടുമുടിയിൽ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ശ്ര മിക്കുക വിഡ്ഢിത്തമാണ് .

        ഇസ്ലാമിനെതിരെ വന്ന വിമർശനങ്ങളുടെയും ആരോ പണങ്ങളുടെയും തൂക്കവും നിലവാരവുമെന്താണ് എന്ന് ചിന്തിക്കുക പ്രസക്തമാണ് . അറിവില്ലായ്മമൂലം ലോക ത്ത് ഇന്നോളം പുറത്തുവന്ന വിമർശനങ്ങൾ രണ്ടിനത്തിൽ പെടുന്നു .

        ഒന്ന് , ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങൾ അവ യുടെ യഥാർഥമായ അർഥത്തിലും ആശയത്തിലും മനസ്സി ലാകാത്തതുകൊണ്ട് അവ വിമർശിക്കപ്പെട്ടു . കുർആനിലെയോ നബിചര്യയിലെയോ വചനങ്ങളെയും സംഭവങ്ങ ളെയും നിയമങ്ങളെയും മുറിച്ചെടുത്തു പരിശോധിച്ചവരു . പശ്ചാത്തലം മനസ്സിലാക്കാത്തവരുണ്ട് . നിയമങ്ങൾ ക്ക് പിന്നിലെ തത്ത്വം അറിയാത്തവരുണ്ട് . സംഭവങ്ങളെ യും നിയമങ്ങളെയും വചനങ്ങളെയും ബന്ധപ്പെടുത്തു ന്നതിൽ പരാജയപ്പെട്ടവരുണ്ട് . ഇവർക്കൊക്കെയും ഇസ് ലാമിനെ മനസ്സിലാക്കുന്നതിൽ പിശക് പറ്റാം .

        രണ്ട് , മുസ്ലിംകളിലുള്ള ഏത് സ്വഭാവവും നടപടിയും ഇസ്ലാംതന്നെയാണെന്ന് ധരിച്ച ചിലർ മുസ്ലിംകളിലെ പാകപ്പിഴവുകളെ മതത്തിന്റെതന്നെ പോരായ്മയായി ചി ത്രീകരിച്ചു . തീർച്ചയായും ഏതൊരു “ ആദർശവും ‘ ഉൾ ക്കൊള്ളുന്ന അനുയായികളിൽ പല തരക്കാരുണ്ട് . അത് പൂർണമായി പിന്തുടർന്നവർ , ഭാഗികമായി അംഗീകരിച്ച വർ , ഭൗതിക താൽപര്യത്തിന് വേണ്ടി ആദർശത്തിൻറ വേഷമണിഞ്ഞവർ പലരുടെയും പല കർമങ്ങളും മതത്തി നെതിരാവാം . സമൂഹത്തിന്റെ പോരായ്മയെ ആദർശ ത്തി ൻറ ന്യൂനതയായി കാണുന്നത് വിവരക്കേടാണ് .

        രണ്ടിൻറ പേരിലും വിമർശനങ്ങൾ അസ്ഥാനത്താണ് . ഏതൊരാദർശത്തെയും അതിന്റെ യഥാർഥ അടിസ്ഥാ ന പ്രമാണങ്ങളിലൂടെ ആഴത്തിൽ പഠിക്കുകയാണ് ബു ദ്ധിജീവികളുടെ കടമ . മുൻധാരണകൾ ഈ കടമ നിറവേ റ്റുന്നതിന് തടസം നിൽക്കും . അതുകൊണ്ട് അഹങ്കാരവും മുൻധാരണയും മാറ്റിവെച്ച് നേർക്ക് നേരെയുള്ള ബുദ്ധിയു പയോഗിച്ച് ഇസ്ലാമിനെ മനസ്സിലാക്കുന്നവർക്കാണ് വിജയം .

        അറിവില്ലായ്മ മൂലം ഇസ്ലാമിനെ വിമർശിക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്തവർക്ക് മുന്നിൽ ഈ കൊച്ചു പുസ്തകം സമർപ്പിക്കുന്നു . കേരളത്തിലെ അറിയപ്പെട്ട എഴുത്തുകാരനും പ്രാസം ഗികനും പണ്ഡിതനുമായ ചെറിയമുണ്ടം അബ്ദുൽ ഹ മീദ് മദനിയുടെ ഒരു പ്രസംഗത്തിന്റെ പുസ്തക രൂപമാ ണിത് . വിശുദ്ധ ഖുർആനിനെതിരെ വിമർശന ശരങ്ങളെ യ്തുവിട്ടുകൊണ്ട് രംഗത്തുവന്ന യുക്തിവാദികൾക്ക് ഹ സ്വമായ മറുപടി പറയുകയാണ് അബ്ദുൽ ഹമീദ് മദനി .

        സത്യം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാൻ അ ല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ .

        നാഥാ , നിന്റെ സത്യ ദീനിന്റെ മാർഗ്ഗത്തിലുള്ള ഒരു എളിയ സേവനമായി നീ ഞങ്ങളിൽ നിന്നും ഇതു സ്വീകരിക്കേണമേ , പാകപ്പിഴവുകൾ പൊറുത്തു തരേണമേ . ഇതു വായിക്കുന്ന വർക്കും പ്രചരിപ്പിക്കുന്നവർക്കും നന്മയുടെ കവാടങ്ങൾ നീ തുറന്നു കൊടുക്കേണമേ .

Book – നിഷിദ്ധങ്ങൾ – വിവർത്തകൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല

നിഷിദ്ധങ്ങൾ

വിവർത്തകൻ : അബ്ദുൽ ജബ്ബാർ അബ്ദുല്ല

ശൈഖ് ഇബ്നുബാസ് رحمه الله യുടെ കത്ത്

        അല്ലാഹുവിൻറെ തിരുനാമത്തിൽ, സർവ്വസ്തുതിയും അവനാകുന്നു. സ്വലാത്തും സലാമും നബി യിലും കുടുംബത്തിലും ഹിദായത്ത് ലഭിച്ചവരിലും സദാ വർഷിക്കുമാറാകട്ടെ,

        ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ-മൂനജ്ജിദ് ക്രോഡീകരിച്ച  “മുഹർറമാത്തൂൻ ഇസ്തഹാന ബിഹാ കഥീറും മിനന്നാസ്’ എന്ന കൃതി ഞാൻ പരിശോധിച്ചു. മൂല്യമുള്ളതും ഉപകാരപ്രദവുമായ പുസ്തകമാണിത്. ഗ്രന്ഥകാരൻ നന്നാക്കുകയും നന്മ പകരുകയും ചെയ്തിരിക്കുന്നു.
അല്ലാഹു. അദ്ദേഹത്തിന് പ്രതിഫലം നൽകട്ടെ, ഉപകാരമുള്ള ജ്ഞാനവും ഉത് കഷ്ടകർമ്മവും വർദ്ധിപ്പിക്കട്ടെ, അല്ലാഹുവാകുന്നു ഔദാര്യവാനും ഉത്തമനും. ഗ്രരന്ഥകാരൻ താൽപ്പര്യാനുസരണം ഈ കൃതിയുടെ പരിശോധന 11-09-1414-ൽ പൂർത്തികരിച്ചിരിക്കുന്നു.
തക്ക

അബ്ദുൽ അസീസ് ബ്നു ബാസ്

പ്രസ്താവന

പരമ കാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തിൽ

സുഹൃത്തേ,
        ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ് ജിദ് രചിച്ച ‘മുഹർറമാത്തുൻ ഇസ് തഹാന ബിഹന്നാസ്” എന്ന ഗ്രന്ഥത്തിന്റെ വിവർത്തനമാണ് താങ്കളുടെ കൈകളിൽ. ഈ വിവർത്തന കൃതിയെ പരിശോധിച്ചത് ബഹുമാന്യ പണ്ഢിതനായ ഡോ.മുഹമ്മദ് അശ്റഫ് മൗലവി (മദീനയൂനിവേഴ്സിറ്റി)യാണ്. അല്ലാഹു അദ്ദേഹത്തിന് പ്രതിഫലം നൽ കുമാറാകട്ടെ. ഈ കൃതി വായനക്കാർക്ക് മുന്നിൽ സമർപ്പിക്കുമ്പോൾ ഉണർത്താനുള്ളത് ; തെറ്റു കുറ്റങ്ങൾ മനുഷ്യ സഹജമാണല്ലോ, അവ നല്ല നിയ ത്തോടെ ചൂണ്ടി കാണിക്കൽ അറിവും വിവേകവുമുള്ള
മൂസ് ലിമിൻറയും ബാധ്യതയാണ്. വല്ലതുമു ണ്ടെങ്കിൽ താങ്കളുടെ കടമ നിർവ്വഹിക്കുമല്ലോ. മേലായ റബ്ബ് ഇതൊരു സൽ കർമ്മമായി സ്വീകരിക്കട്ടെ, ഈ സംരംഭത്തോട് സഹകരിച്ച് സകലർക്കും പ്രത്യേകിച്ച് ഈ ഗ്രന്ഥത്തിന്റെ കെട്ടും മട്ടും നന്നാക്കിയ സഹോദരൻ നൗഷാദി(തിരുവനന്തപുരം)ന് അല്ലാഹു ഈ തക്ക പ്രതിഫലം പ്രദാനം ചെയ്യട്ടെ, ആമീൻ.

എന്ന് വിവർത്തകൻ
അബ്ദുൽ ജബ്ബാർ അബ്ദുല്ല
ഇസ്ലാമിക് കൾച്ചറൽ സെൻറർ – ദമ്മാം

Book – മുഹമ്മദ് അൽ ജിബാലി വിവാഹിതരാവുന്നവരോട് . വിവർത്തനം പി . എസ് , അബ്ദുൽ നാസ്വിർ മുഹമ്മദ് സിയാദ് കണ്ണൂർ

വിവാഹിതരാവുന്നവരോട് .

മുഹമ്മദ് അൽ ജിബാലി

വിവർത്തനം പി . എസ് , അബ്ദുൽ നാസ്വിർ മുഹമ്മദ് സിയാദ് കണ്ണൂർ

ആമുഖം

        അല്ലാഹുവിന് സർവ സ്തുതിയും , മുഹ മ്മദു നബി (സ) യുടെ മേൽ അല്ലാഹുവിന്റെ രക്ഷയും സമാധാന വുമുണ്ടാകട്ടെ . – മുസ്ലിം കുടുംബം എന്ന പരമ്പരയിലെ ഒന്നാമത്തെ പുസ്തകമാണിത് . വിവാഹബന്ധം സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാകാര്യങ്ങളും ഈ പുസ്തകത്തിൽ ചർച്ചചെയ്യ പ്പെട്ടിരിക്കുന്നു . വിവാഹത്തിന്റെ പ്രാധാന്യം , വിവാഹംകൊ ണ്ടുള്ള ഗുണങ്ങൾ , ഇണക്ക് വേണ്ട ഗുണങ്ങൾ , വിവാഹാ ലോചന , വിവാഹക്കരാറിന് വേണ്ടി വ്യവസ്ഥകളും നിബന്ധ നകളും , വിവാഹം സാധുവാകാനുളള്ളു ചടങ്ങുകൾ , വിവാഹാഘോഷം . നിരോധിക്കപ്പെട്ട വിവാഹങ്ങൾ. എന്നിവ ഇതിൽ ഉൾപ്പെടുന്നു . വിവാഹത്തിന്റെ ഓരോ ചുവടിലും ഇസ്ലാമിന് വിരു ദ്ധമായി മുസ്ലിംകൾ സാധാരണ വരുത്താറുള്ള അബദ്ധ ങ്ങളും ഈ പുസ്തകം ചൂണ്ടിക്കാണിക്കാണിക്കുന്നു . വിവാഹത്തെ സംബന്ധിച്ച് സാമാന്യേന ചോദിക്കപ്പെ ടാറുള്ളതുമായ എല്ലാ കാര്യങ്ങളും ഇതിന്റെ പരിധിക്കുള്ളിൽ നിന്നു കൊണ്ട് പ്രതിപാദിക്കു ന്നു . അത്കൊണ്ട് തന്നെ ഇതൊരു റഫറൻസ് പുസ്തകവും , അതേ സമയം തന്നെ പാഠപുസ്തകവുമാണ് . സാധാരണക്കാരന് എളുപ്പത്തിൽ വാ യിച്ച് മനസ്സിലക്കാൻ ഉതകുന്ന തരത്തിൽ വളരെ ലളിതമാ യിട്ടാണ് ഈ പുസ്തകത്തിൽ കാര്യങ്ങൾ അവതരിപ്പിട്ടുള്ളത് .

മുഹമ്മദ് അൽ ജിബാലി

ബറാഅത്ത് രാവും ഇസ്റാഅ് മിഅ്റാജും രചന ശൈഖ് അബ്ദുല്‍ അസീസ് ബ്ന്‍ ബാസ് (റ) വിവര്‍ത്തനം മുഹമ്മദ് കുട്ടി കടന്നമണ്ണ- മങ്കട

ബറാഅത്ത് രാവും ഇസ്റാഅ് മിഅ്റാജും

ശൈഖ് അബ്ദുല്‍ അസീസ് ബ്ന്‍ ബാസ് (റ)

വിവര്‍ത്തനം : മുഹമ്മദ് കുട്ടി കടന്നമണ്ണ- മങ്കട

മുഖവുര

പ്രവാചക ചര്യയില്‍ പെടാത്ത പല വിശ്വാസാചാരങ്ങളും പില്‍ക്കാലത്ത് മുസ്ലിംകള്‍ക്കിടയില്‍ കടന്നുകൂടുകയുായി. അവ ഊട്ടിയുറപ്പിക്കാനുള്ള പൗരോഹിത്യ ശ്രമങ്ങള്‍ വര്‍ത്തമാന കാല ത്തും തകൃതിയായി നടന്നുകൊിരിക്കുന്നു. കേരളമുസ്ലിംകളില്‍ കടന്നുകൂടിയിട്ടുള്ള അനാചാരങ്ങളില്‍ പെട്ടതാണ് ബറാഅത്ത് രാവ് ആഘോഷവും ഇസ്റാഅ് മിഅ് റാജ് രാവ് ആഘോഷവും. ഇതു സംബന്ധമായി സൗദി അറേബ്യയില്‍ മുന്‍ ഗ്രാന്‍റ് മുഫ്തിയും പണ്ഡിത സഭാദ്ധ്യക്ഷനുമായിരുന്ന ഫദീലത്തു ശൈഖ് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ലാഹിബ്നു ബാസ് (റ) യോട് ചോദിക്കപ്പെട്ട ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയു ടെ വിവര്‍ത്തനമാണ് ഈ കൊച്ചു കൃതി. സത്യം മനസ്സിലാക്കാനും അത് ഉള്‍ക്കൊ് ജീവിതത്തില്‍ പകര്‍ത്താനും അല്ലാഹു തൗഫീഖ് നല്‍കട്ടെ, ആമീന്‍.

വിവര്‍ത്തകന്‍

الاحتفال بليلة النصف من شعبان

ബറാഅത്ത് രാവ് ആഘോഷം

        മതത്തില്‍ പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ലാത്തതും ജനങ്ങള്‍ ഉണ്ടാക്കുന്നതുമായ മുഴുവന്‍ കാര്യങ്ങളും പുത്തന്‍ നിര്‍മ്മിതികളാണെന്നും അതെല്ലാം തള്ളപ്പെടേണ്ടതാണെന്നും ഖുര്‍ആനും പ്രവാചകമൊഴികളും വ്യക്തമാക്കുന്നു. അതുണ്ടാക്കിയവന്‍റെ ഉദ്ദേശ്യം നല്ലതായിരുന്നുവെച്ച് അത്
അനുവദനീയമാകുന്നില്ല. സ്വഹാബിമാരും സലഫുകളായ മുന്‍ പണ്ഡിതന്മാരും ഇക്കാര്യം പ്രത്യേകം ഊന്നിപ്പറയുകയും ബിദ്അത്തത്തുകള്‍ക്കെതിരെ ജനങ്ങളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

        അപ്രകാരം ജനങ്ങളുണ്ടാക്കിത്തീര്‍ത്ത ബിദ്അത്തു കളിലൊന്നാണ് ശഅബാൻ 15ന് ബറാഅത്ത് രാവിന്‍റെ പേരില്‍ ഉണ്ടാക്കപ്പെട്ട ആഘോഷാചാരങ്ങള്‍. ചിലര്‍ ശഅബാൻ 15ന് പ്രത്യേകം നോമ്പുപിടിക്കുകയും ആ രാത്രിയില്‍ പ്രത്യേകം നമസ്കാരം നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ഇത് യാതൊരു അടിസ്ഥാനവും തെളിവുമില്ലാത്തതാണ്. ഈ ദി വസത്തിന്‍റെ പോരിശ പറയുന്ന ചില ദുര്‍ബ്ബലമായ റിപ്പോര്‍ ട്ടുകള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അത് തെളിവിന് കൊള്ളരുതാത്തതും അടിസ്ഥാന രഹിതവുമാണ്. ആ രാവിലുള്ള നമസ്കാരത്തിന്‍റെ കാര്യത്തില്‍ വന്നിട്ടുള്ള റിപ്പോര്‍ട്ടുക ളൊക്കെയും കള്ള ഹദീസുകളാണ്. ഇക്കാര്യം പണ്ഡിതന്മാ രൊക്കെയും വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം പണ്ഡിതരും ഈ ദിവസത്തെ ആഘോഷിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത് അത് ബിദ്അത്താണെന്നാണ്. ഈ വിഷയകമായി റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളൊക്കെയും ദുര്‍ബ്ബല ങ്ങളുമാണ്.

        മതത്തിലുള്ള ഭിന്നതകള്‍ മടക്കേത് പ്രമാണങ്ങ ളിലേക്കാണ്. ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കി ക്കഴിഞ്ഞാല്‍, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധി വന്നു കഴിഞ്ഞാല്‍ പിന്നീട് ഒരു വിശ്വാസിക്കോ വിശ്വാസിനിക്കോ അതില്‍ സ്വാഭീഷ്ടം സ്വീകരിക്കാന്‍ പാടുള്ളതല്ല. അതാണ് ഈമാനിന്‍റെ തേട്ടവും ദൈവദാസന്മാര്‍ക്ക് എന്നെന്നേക്കും ഗുണകരവും. അല്‍ ഹാഫിദ് ഇബ്നു റജബ് (റ) തന്‍റെ ഒരു ഗ്രന്ഥ ത്തില്‍ ഇവ്വിഷയകമായി ചില അഭിപ്രായങ്ങള്‍ പറഞ്ഞതായി കാണാം. എന്നാല്‍ ഈ അഭിപ്രായത്തിന് അടിസ്ഥാനമില്ലെ ന്നതാണ് പണ്ഡിത വീക്ഷണം. ദുര്‍ബ്ബലവും അപരിചിതവു മാണ് ഇത്തരം വീക്ഷണങ്ങള്‍. കാരണം ശറഇയായ തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടില്ലാത്ത ഒന്നും തന്നെ അല്ലാഹുവിന്‍റെ മതത്തില്‍നിയമമാണെന്ന് ഒരുമുസ്ലിമിന്ന് പറയാവതല്ല. നബി (സ) യുടെ വചനം ഇതാണ് പഠിപ്പിക്കുന്നത്: അദ്ദേഹം പറയുന്നു:

( من عمل عملاً ليس عليه أمرنا فهو رد )

‘നമ്മുടെ കല്‍പ്പനയില്ലാത്ത വല്ലതും ആരെങ്കിലും (മതത്തിന്‍റെ പേരില്‍) ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാകുന്നു’.

        അബൂബക്ര്‍ അല്‍ ത്വര്‍ത്വൂശി (റ) തന്‍റെ الحوادث والبدع എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘നമ്മുടെ ശൈഖുമാരിലോ കര്‍മ്മ ശാസ്ത്ര പണ്ഡിതരിലോ പെട്ട ആരെങ്കിലും ശഅ്ബാന്‍ 15 ലേക്ക് തിരിഞ്ഞു നോക്കുന്നതായി (അതിനെ പരി ഗണിക്കുന്നതായി) നാം കണ്ടിട്ടില്ല. മറ്റു മാസങ്ങളെക്കാള്‍ ശഅബാൻ യാതൊരു പ്രാധാന്യവും അവര്‍ നല്‍കാറുണ്ടായിരുന്നില്ല’.
‘ശഅ്ബാന്‍ 15 ന് ലൈലത്തുല്‍ ഖദ്റിന്‍റെ പ്രതിഫല മാണെന്ന്’ സിയാദ് അല്‍ നുമൈരി’ പറയുന്നതായി ഇബ്നു അബീമുലൈകയോട് പറയപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അയാള്‍ അങ്ങനെ പറയുന്നത് ഞാന്‍ കേട്ടാല്‍, അപ്പോള്‍ എന്‍റെ കയ്യില്‍ വടിയുെങ്കില്‍ ഞാനയാളെ അടിച്ചുശരിപ്പെടുത്തുമായിരുന്നു. സിയാദ് ഒരു കഠിനനാണ്’.

        അല്ലാമാ ശൗകാനി (റ) തന്‍റെ الفوايْدُ المجموعة എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘അലിയേ, ശഅ്ബാന്‍ പകുതിയുടെ രാവില്‍ ഓരോ റക്അത്തിലും പത്ത് പ്രാവശ്യം ഫാതിഹയും ഇഖ്ലാസും ഓതിക്കൊണ്ട് നീ നൂറ് റക്അത്ത് നമസ്കരിച്ചാല്‍, നിന്‍റെ എല്ലാ ആ വശ്യങ്ങളും അല്ലാഹു നിറ വേറ്റിത്തരുന്നതാണ്’ എന്നത് കള്ളഹദീസാണ്. അതിലെ പ്ര തിഫലത്തെക്കുറിച്ച് പറയുന്നതാവട്ടെ
പക്വതയുള്ള ഒരു മനുഷ്യനും സ്വീകാര്യമാവാത്ത രൂപത്തിലുള്ളതുമാണ്. മാത്രവുമല്ല, ആ നിവേദന പരമ്പരയിലെ ആളുകള്‍ പലരും അജ്ഞാതരാണ്. മറ്റു വഴികളിലൂടെയും ഇത് റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടിട്ടുെണ്ടെങ്കിലും അതിലും പരമ്പരയിലെ കണ്ണികള്‍ അജ്ഞാതരാണ്. തന്‍റെ مختصر എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു: ‘ശഅ്ബാന്‍ പകുതിക്കുള്ള നമസ്കാരം കളവാണ്. അപ്രകാരം തന്നെ അലി (റ) വില്‍ നിന്നും ഇബ്നു ഹിബ്ബാന്‍ ഉദ്ദരിക്കുന്നു: ‘ശഅ്ബാന്‍ 15 ന്‍റെ രാത്രി നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക’ എന്ന ഹദീസ് ദുര്‍ബ്ബലമാണ്. ഇമാം
‘ലാലികാഇ’ പറയുന്നു: ‘ഓരോ റക്അത്തിലും പത്ത് പ്രാവശ്യംവീതം ‘ഇഖ്ലാസ്’ ഓതിക്കൊണ്ട് നമസ്കരിക്കണമെന്ന് പറയപ്പെട്ട മൂന്ന് റിപ്പോര്‍ട്ടുകളിലും ബറാഅത്ത് രാവും ഇസ്റാഅ് മിഅ്റാജും
ദുര്‍ബ്ബലരും മജ്ഹൂലുകളുമുണ്ട്. മുപ്പത് ഇഖ്ലാസുകളോടെ പന്ത്രണ്ട് റക്അത്ത് നമസ്കരിക്കണമെന്നതും, പതിനാല് നമസ്കരിക്കണമെന്നതും കള്ളറിപ്പോര്‍ട്ടുകളാണ്.

        ഈ റിപ്പോര്‍ട്ടുകളില്‍ ചില കര്‍മ്മശാസ്ത്ര പണ്ഡിത രും മറ്റുംവഞ്ചിതരായിട്ടുണ്ട്. ശഅ്ബാന്‍ 15ന്‍റെ നമസ്കാര ത്തെക്കുറിച്ച് വിവിധങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടുങ്കി ലും അവ മുഴുവനും കളവും ബാത്വിലുമാണ്. ഈ ദിവസം നബി (സ) ബഖീഇലെ ശ്മശാനത്തിലേക്ക് പോവാറുണ്ടായിരുന്നുവെന്നും, ആ രാത്രിയില്‍ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങുമെന്നും, കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെയത്ര എണ്ണം പാപങ്ങള്‍ അല്ലാഹു ആ രാത്രിയില്‍ പൊറുത്തുകൊടുക്കുമെന്നും ഇമാം തുര്‍മുദിയുടേ തായി ആയിശ (റ)യില്‍ നിന്ന് വന്ന ഹദീസും സ്വഹീഹല്ല. അതും ബലഹീനവും ഇടയില്‍ മുറിഞ്ഞുപോയതുമാണ്.

        അല്‍ഹാഫിദുല്‍ ഇറാഖീ പറയുന്നു: ‘ശഅ്ബാന്‍ 15 നെക്കുറിച്ചുള്ള ഹദീസുകള്‍ നബി (സ)യുടെ പേരില്‍കളവ് കെട്ടിപ്പറഞ്ഞതാകുന്നു’. ഇമാം നവവി തന്‍റെ المجموع എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘റജബ് മാസം ആദ്യത്തെ വെള്ളിയാഴ്ച മഗ്രിബ്നും ഇശാഇനും ഇടയില്‍ റഗാഇബ് എ ന്ന പേരില്‍
നമസ്കരിക്കപ്പെടുന്ന പന്ത്രണ്ട് റക്അത്ത് നമസ്കാരവും, ശഅ്ബാന്‍ 15ന് നിര്‍വ്വഹിക്കപ്പെടുന്ന നൂറ് റക് അത്ത് നമസ്കാരവും, ഇവ രണ്ടും വെറുക്കപ്പെട്ട ബിദ്അ ത്തുകളാകുന്നു. ‘ഖൂതുല്‍ ഖുലൂബ്, ഇഹ്യാ’ എന്നീ ഗ്രന്ഥ ങ്ങളില്‍ ഇവ സ്മരിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതും, നേരത്തെ പറയപ്പെട്ട കള്ള ഹദീസുകളും വഞ്ചിക്കപ്പെടാന്‍ ഇടയാക്കരുത്. കാരണം അവയൊക്കെത്തന്നെ ബാത്വിലാകുന്നു. ചില ഇമാമുകള്‍ ഇവയോട് സദൃശമായി വിധി പറയുകയും അത് ഉത്തമമാണെന്ന് എഴുതുകയും ചെയ്തിട്ടുണ്ടെന്നത് വഞ്ചിക്കപ്പെടാന്‍ ഇടയാക്കാതിരിക്കട്ടെ, അവരതില്‍ തെറ്റു പറ്റിയവരാണ്’ (അല്‍ മജ്മൂഅ്).

        ശൈഖ് ഇമാം അബൂമുഹമ്മദ് അബ്ദു റഹ്മാന്‍ അ ല്‍ മഖ്ദസി ശഅ്ബാന്‍ മാസം നടപ്പിലുള്ള നമസ്കാരവും നോമ്പും ബാത്വിലാണെന്ന് സമര്‍ത്ഥിച്ച് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. അദ്ദേഹം വളരെ ഭംഗിയായും സമര്‍ത്ഥമായും ഇക്കാര്യങ്ങള്‍ അതില്‍ വിശദീകരിച്ചി ട്ടുമുണ്ട്. ഈ വിഷയത്തില്‍ പണ്ഡിതരുടെ വാക്കുകള്‍ ധാരാളമാണ്. അവ ഉദ്ദരിക്കുകയാണെങ്കില്‍ വളരെ ദീര്‍ഘിച്ചു പോകും. സത്യാന്വേഷിക്ക് ഇപ്പോളിവിടെ പറയപ്പെട്ടവ തന്നെ ധാരാളം മതിയാകുന്നതുമാണ്. ഭിന്നതയുള്ള വിഷയങ്ങളില്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കുകയാണ് വിശ്വാസിയുടെ ബാധ്യത. മതത്തില്‍ കടത്തിക്കൂട്ടുന്നവര്‍ അല്ലാഹുവിന്‍റെ യും റസൂല്‍ (സ)യുടെയും പേരില്‍ കളവ് കെട്ടിപ്പറയുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:

وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ

‘നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പ് കല്‍പ്പിക്കുവാനുള്ള അ വകാശം അല്ലാഹുവിനാകുന്നു’ (ശൂറാ:10).

قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌl

‘(നബിയേ,) പറയുക, നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യുന്നതാണ്’ (ആലുഇംറാന്‍: 31).

        ആയിശ (റ)യില്‍ നിന്നും നിവേദനം, നബി (സ) പറ ഞ്ഞു: ‘നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) ആരെങ്കിലും വല്ലതും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാകുന്നു’ (ബുഖാരി, മുസ്ലിം).
ജാബിര്‍ (റ)വില്‍ നിന്നും നിവേദനം, നബി (സ) ജുമുഅ ഖുതുബയില്‍ ഇപ്രകാരം പറയാറുായിരു ന്നു: ‘ശേഷം ഞാന്‍ പറയട്ടെ: വര്‍ത്തമാനങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമമായത് അല്ലാഹുവിന്‍റെ ഗ്രന്ഥമത്രെ. ചര്യകളില്‍ വെച്ച് ഏറ്റവും ഉത്തമമായത് മുഹമ്മദ് (സ) യുടെ ചര്യയാണ്. കാര്യങ്ങളില്‍ വെച്ച് ഏറ്റവും മോശമായത് പുതുതായി ഉണ്ടാക്കപ്പെട്ടതാകുന്നു. എല്ലാ പുത്തന്‍ നിര്‍മ്മിതികളും വഴികേടുമാകുന്നു’ (മുസ്ലിം).


        ഈ വിഷയകമായി ആയത്തുകളും ഹദീസുകളും അനേകമാണ്. അവയൊക്കെത്തന്നെ അല്ലാഹു തമ്പുരാന്‍ ഈ മതത്തെ ഈ സമുദായത്തിന് പരിപൂര്‍ത്തിയാക്കിത്ത ന്നിരിക്കുന്നുവെന്നും, അവന്‍റെ അനുഗ്രഹം പൂര്‍ത്തിയാക്കി ത്തന്നിരിക്കുന്നുവെന്നും വ്യക്തമാ ക്കുന്നവയാണ്. അവന്‍റെ സന്ദേശങ്ങളെ വ്യക്തമായും പൂര്‍ണ്ണമായും എത്തിച്ച ശേഷ മല്ലാതെ അല്ലാഹു അവന്‍റെ പ്രവാചകനെ മരിപ്പിച്ചിട്ടില്ല. മേല്‍ പറയപ്പെട്ട ആയത്തുകള്‍, ഹദീസുകള്‍, പണ്ഡി തരുടെ ഉദ്ധരണികള്‍ എന്നിവയില്‍ നിന്നും ശഅ്ബാന്‍ 15 ന് പ്രത്യേകമായ നമസ്കാരം നോമ്പ് ബറാഅത്ത് രാവും ഇസ്റാഅ് മിഅ്റാജും പോലെയുള്ള ആചാ രങ്ങള്‍ നടത്തുന്നത് വെറുക്കപ്പെട്ട ബിദ്അത്താണെന്നും, പരിശുദ്ധ ദീനില്‍ അവക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, മറിച്ച് അതെല്ലാം തന്നെ സ്വഹാബത്തിന്‍റെ കാലശേഷം കടന്നുകൂടിയതാണെന്നും ഒരു സത്യാന്വേഷിക്ക് വ്യക്ത മാവുന്നതാണ്. അല്ലാഹു പറയുന്നു:

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا

‘ഇന്നേ ദിവസം നിങ്ങള്‍ക്ക് നാം നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു’ (അല്‍ മാഇദ: 3).

അബൂഹുറൈറ (റ)വില്‍ നിന്നും നിവേദനം, നബി (സ) പറഞ്ഞു: ‘വെള്ളിയാഴ്ചയെ നമസ്കാരം കൊണ്ട് നിങ്ങള്‍ പ്രത്യേകമാക്കരുത്. അതിന്‍റെ പകലിനെ നോമ്പുകൊണ്ടും പ്രത്യേകമാക്കരുത്, സാധാരണ നോമ്പുപിടിച്ചുവരുന്ന ഒരാളല്ലാതെ’.

        ഏതെങ്കിലും രാത്രിയില്‍ പ്രത്യേകമായി വല്ല ആരാ ധനയും നടത്താമായിരുന്നുവെങ്കില്‍ വെള്ളിയാഴ്ച രാത്രി യില്‍ അത് ഏറ്റവും കൂടുതല്‍ അര്‍ഹമാകുമായിരുന്നു. കാരണം സൂര്യനുദിച്ച ദിവസങ്ങളില്‍ വെച്ചേറ്റവും ശ്രേഷ്ഠമാണ് വെള്ളിയാഴ്ച. അതില്‍ പ്രത്യേകമായി ആരാധനകളൊ ന്നും ഉണ്ടാക്കാന്‍ പാടില്ലെന്ന് നബി (സ) താക്കീത് ചെയ്തെങ്കില്‍ മറ്റുള്ള കാലങ്ങളില്‍ അത് കൂടുതല്‍ ഗൗരവതര മാകുന്നു.

       റമദാനിന്‍റെ രാവുകളിലും ലൈലത്തുല്‍ ഖദ്റിലും രാത്രി നബി (സ) നമസ്കാരത്തിന് പ്രേരിപ്പിച്ചു. സ്വയം ചെയ്തു കാണിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ‘ആരെ ങ്കിലും വിശ്വാസത്തോടും പ്രതിഫലമാഗ്രഹിച്ചുകൊണ്ടും റമദാനില്‍ നിന്ന് നമസ്കരിച്ചാല്‍ അവന്‍റെ കഴിഞ്ഞുപോയ പാപങ്ങള്‍
മുഴുവന്‍ പൊറുക്കപ്പെടുന്നതാണ്. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്റില്‍ നിന്ന് നമസ്കരിച്ചാല്‍ അവന്‍റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്’ (ബുഖാരി, മുസ്ലിം).

       ഇത്രയും വ്യക്തമായി കാര്യങ്ങള്‍ പഠിപ്പിച്ചു നബി (സ), എന്നിരിക്കെ ശഅ്ബാന്‍ 15നോ,അല്ലെങ്കില്‍ റജബി ലെ ആദ്യത്തെ വെള്ളിയാഴ്ചയോ, ഇസ്റാഅ് മിഅ്റാജിന്‍റെ രാത്രിയിലോ എന്തെങ്കിലും പ്രത്യേക ആരാധനയുായിരു ന്നുവെങ്കില്‍ അത് നബി(സ) അറിയിച്ചുതരികയോ ചെയ്തുകാണിക്കുകയോ ചെയ്യുമായിരുന്നു. അപ്രകാരം സംഭവിച്ചുട്ടുണ്ടെങ്കിൽ ബറാഅത്ത് രാവും ഇസ്റാഅ് മിഅ്റാജും അദ്ദേഹത്തിന്‍റെ സ്വഹാബത്ത് അത് സമുദായത്തിന് റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അവരത് ഒരിക്കലും മറച്ചുവെക്കില്ല. കാരണം ജനങ്ങളില്‍ ഏറ്റവും ഉത്തമരും അമ്പിയാക്കള്‍ക്ക് ശേഷം ജനങ്ങളോട് ഏറ്റവും ഗുണകാംക്ഷയുള്ളവരുമാണവര്‍. അവരില്‍ അല്ലാഹുവിന്‍റെ കാരു ണ്യം വര്‍ഷിക്കട്ടെ,

ആമീന്‍.

വെള്ളത്തില്‍ ഊതിയുള്ള ചികിത്സ

വെള്ളത്തില്‍ ഊതിയുള്ള ചികിത്സ

റുക്വ്‌യയുടെ പേരില്‍ വെള്ളത്തില്‍ ഊതിയുള്ള ചികിത്സക്ക് സ്വഹാബത്തില്‍ നിന്നും സ്വഹീഹായ യാതൊരു ഹദീസും നമുക്ക് ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ അപൂര്‍വ്വം ചില പണ്ഡിതന്മാര്‍ (ഇമാം അഹ്മദ്(റ), ഇബ്‌നു തൈമിയ(റ) തുടങ്ങിയവര്‍ ഇപ്രകാരം ചെയ്തതായിക്കാണാമെങ്കിലും അവയ്ക്കാധാരമായ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ (ഹദീഥുകളിലോ, സ്വഹാബത്തിന്റെ ജീവിതത്തില്‍ നിന്നോ സനദോട് കൂടി ഉദ്ധരിക്കപ്പെട്ടവ) അത്തരം കാര്യങ്ങള്‍ പിന്‍പറ്റുവാന്‍ നാം ബാധ്യസ്ഥരല്ല. ഇത് പറയുമ്പോള്‍ മഹാന്‍മാരായ ഇമാമീങ്ങള്‍ തെളിവില്ലാതെ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവരാണെന്ന് നാം ആരോപിക്കുന്നു എന്ന് ധരിക്കരുത്. മറിച്ച്, ഒരു വേള അവര്‍ക്ക് ഈ വിഷയത്തില്‍ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ അവ സാധൂകരിക്കപ്പെട്ടേക്കാം. എന്നിരുന്നാലും അതിന്റെ വിശദീകരണം ഉപോല്‍ബലകമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മിലെത്തിച്ചേര്‍ന്നിട്ടില്ല എന്ന കാരണത്താല്‍ സൂക്ഷ്മതയ്ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കലാവും നല്ലതെന്നാണ് ശൈഖ് അല്‍ബാനിയെപ്പോലുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ജിന്ന്ബാധയുള്ള കുട്ടിയെ ചികിത്സിക്കുമ്പോള്‍ നബി(സ്വ) മുതുകില്‍ കൊട്ടിയെന്ന ഹദീഥ് സ്വഹീഹാണ്. മറ്റു ചില രിവായത്തുകളിലും നബി(സ്വ) അടിച്ചതായി കാണാവുന്നതാണ്. എന്നാല്‍ വളരെയേറെ സൂക്ഷ്മതയാവശ്യമായിട്ടുള്ള ഇത്തരം വിഷയങ്ങള്‍ ‘വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്ന കോലത്തില്‍’ നാടിന്റെ മുക്കിലും മൂലയിലും ‘അടി ചികിത്സാ കേന്ദ്രങ്ങളായി’ പൊട്ടി വിരിയുന്നത് യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാത്തതാണ്.

***

 

Book – നിസാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ് മുഹമ്മദ് കുട്ടി കടന്നമണ്ണ-മങ്കട ഹംസ ജമാലി

നിസാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ

മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ്

മുഹമ്മദ് കുട്ടി കടന്നമണ്ണ-മങ്കട
ഹംസ ജമാലി

مقدمة المؤلف

ഗ്രന്ഥകർത്താവിന്റെ വാക്കുകൾ

നിശ്ചയം, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ചില നിർബന്ധ കാര്യങ്ങളെ അല്ലാഹു വിശ്വാസികളുടെ മേൽ നിർബന്ധമാക്കുകയും, ലംഘിക്കാൻ പാടില്ലാത്ത ചില അതിർത്തികളെ നിയമമാക്കുകയും, കളങ്കം വരുത്താൻ പാടില്ലാത്ത ചില കാര്യങ്ങളെ പവിത്രമാക്കുകയും ചെയ്തിട്ടു നബി(സ) പറഞ്ഞു:

ما أحل الله في كتابه فهو حلال ، وما حرم فهو حرام ، وما سکتعنه فهو عافية ، فاقبلوا من الله العافية ، فإن الله لم يكن نسيا

“അല്ലാഹു തന്റെ ഗ്രന്ഥത്തിൽ അനുവദനീയമാക്കിയതൊക്കെ അനുവദനീയവും, നിരോധിച്ചതൊക്കെ നിഷിദ്ധവും, മൗനം പാലിച്ചതൊക്കെ തൃപ്തിപ്പെട്ടു തന്നതുമാണ്. അതിനാൽ തൃപ്തിപ്പെട്ടു തന്നവയെ നിങ്ങൾ സ്വീകരിക്കുക. ശേഷം നബി (സ) “താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല’ എന്ന ഖുർആൻ വചനം ഓതുകയും ചെയ്തു. (ഹാകിം).

നിഷിദ്ധങ്ങൾ അല്ലാഹുവിന്റെ അതിർ വരമ്പുകളാണ്. അല്ലാഹു പറയുന്നു: “അവ അല്ലാഹുവിന്റെ (നിയമ) പരിധികളാണ്, അവയെ നിങ്ങൾ സമീപിക്കുക പോലുമരുത്’ (ബഖറ:187). തന്റെ നിയമ പരിധികളെ ലംഘിക്കുകയും പവിത്രമാക്കിയ കാര്യങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവർ
ക്കെതിരെ അല്ലാഹു കനത്ത താക്കീത് നൽകിയിരിക്കുന്നു. അല്ലാഹു പറയുന്നു:

وَمَن يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ – 4:14

ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുകയും, അവന്‍റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്‌.

നിഷിദ്ധങ്ങളിൽ നിന്നും വിട്ടുനിൽക്കൽ നിർബന്ധമാണ്. നബി (സ) പറഞ്ഞു:

ما نهيتكم عنه فاجتنبوه وما أمرتكم به فافعلوا منه ما استطعتم

“നിങ്ങളോട് ഞാൻ വിരോധിച്ചവയെ നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചതിൽ സാധ്യമാവുന്നത് നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക”

ദേഹേച്ഛയെ പിൻപറ്റുന്ന ദുർബല മനസ്കരും വിദ്യാവിഹീനരുമായ ചിലരോട് ഇത്തരം നിഷിദ്ധങ്ങളെക്കുറിച്ച് പറഞ്ഞാൽ “എല്ലാം നിഷിദ്ധം, ഒരു കാര്യത്തെയും നിങ്ങൾ ഹറാമാക്കാതെ വിടുന്നില്ലല്ലോ, നിങ്ങൾ ഞങ്ങളുടെ ജീവിതംതന്നെ പ്രയാസത്തിലാക്കുന്നു. ഞങ്ങളുടെ ജീവിത മാർഗ്ഗത്തെയും ഞങ്ങളുടെ ഹൃദയങ്ങളെയും നിങ്ങൾ ഞെരുക്കുന്നു. നിഷിദ്ധമാക്കലും തടയലുമല്ലാതെ മറ്റൊന്നും നിങ്ങളുടെ അടുക്കലില്ല. മതം എളുപ്പമാണ്, കാര്യങ്ങൾ വിശാലവുമാണ്. അല്ലാഹു പാപങ്ങൾ പൊറുക്കുന്നവനും കരുണാമയനുമാണ്’ എന്നൊക്കെയായിരിക്കും അവരുടെ പ്രതികരണം.

ഇക്കൂട്ടരോട് നമുക്ക് പറയാനുള്ളത്, തീർച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ വിധിക്കുന്നു. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അവൻ സുക്ഷ്മജ്ഞാനിയും യുക്തിമാനുമാണ്. അവൻ ഉദ്ദേശിക്കുന്നത് അനുവദനീയമാക്കുകയും, ഉദ്ദേശിക്കുന്നതിനെ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവൻ പരിശുദ്ധനാണ്. അവൻ വിധിച്ചതിനെ തൃപ്തിപ്പെടുകയും പൂർണ്ണമായ അനുസരണം കാണിക്കുകയും ചെയ്യുക എന്നത് അവന്നുള്ള വിധേയത്വത്തിന്റെ അടിസ്ഥാന നിയമങ്ങളിൽപ്പെട്ടതുമാണ്.

അല്ലാഹുവിന്റെ വിധികൾ അവന്റെ യുക്തിയിൽ നിന്നും അവന്റെ അറിവിൽ നിന്നും അവന്റെ നീതിയിൽ നിന്നും ഉൽഭവിക്കുന്നതാണ്. അത് തമാശയോ വിനോദമോ അല്ല. അല്ലാഹു പറയുന്നു:

وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَاتِهِ ۚ وَهُوَ السَّمِيعُ الْعَلِيمُ – 6:115

നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

ഹറാമിന്റെയും ഹലാലിന്റെയും മാനദണ്ഡം അല്ലാഹു നമുക്ക് വ്യക്തമാക്കിത്തന്നിട്ടു അവൻ പറയുന്നു:

يحل لهم الطيبات ويحرم عليهم الخبائث  ( الأعراف : 157)

“നല്ല വസ്തുക്കൾ അദ്ദേഹം മുഹമ്മദ് (സ) അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവർക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്നു’ (7 : 157).

അപ്പോൾ നല്ലതെല്ലാം അനുവദനീയവും ചീത്തയെല്ലാം നിഷിദ്ധവുമാണ്. ഹറാമാക്കലും ഹലാലാക്കലും അല്ലാഹുവിന്റെ മാത്രം അവകാശവുമാണ്. ഈ അവകാശം അധികാരം ആരെങ്കിലും അവകാശപ്പെടുകയോ മറ്റുള്ളവർക്ക് സ്ഥാപിച്ചു നൽകുകയോ ചെയ്താൽ അവൻ ഏറ്റവും വലിയ
അവിശ്വാസിയും ഇസ്ലാമിൽ നിന്ന് പുറത്തായവനുമാണ്. അല്ലാഹു പറയുന്നു:

أم لهم شرکاء شرعوا لهم من الدين مالم يأذن به الله

“അതല്ല,അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ?’

ഖുർആനും സുന്നത്തും ആഴത്തിൽ മനസ്സിലാക്കിയ പ്ണ്ഡിതന്മാർക്കല്ലാതെ ഹലാലും ഹറാമും സംബന്ധിച്ച് സംസാരിക്കാൻ പാടില്ല. അറിവില്ലാതെ ഹലാലാക്കുകയും ഹറാമാക്കുകയും ചെയ്യുന്ന ആളുകൾക്ക് വിശുദ്ധ ഖുർആനിൽ ശക്തമായ താക്കീതു അല്ലാഹു പറയുന്നു:
“നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്‌, ഇത് നിഷിദ്ധമാണ്‌. എന്നിങ്ങനെ കള്ളം പറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്‍റെ ഫലം) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച. (16:116)
ഖണ്ഡിതമായ നിഷിദ്ധങ്ങൾ ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയപ്പെട്ടിരിക്കുന്നു, അല്ലാഹു പറഞ്ഞതുപോലെ;

قل تعالوا أتل ما حرم ربكم عليكم ألا تشركوا به شيئاوبالوالدين إحسانا ولا تقتلوا أولادكم من إملاق (الأنعام : 151)

“(നബിയേ) പറയുക:നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് നിങ്ങൾക്ക് ഞാൻ പറഞ്ഞു കേൾപ്പിക്കാം. അവനോട് യാതൊന്നിനെയും പങ്കുചേർക്കരുത്. മാതാപിതാക്കൾക്ക് നന്മചെയ്യണം. ദാരിദ്യംകാരണമായി സ്വന്തം മക്കളെ നിങ്ങൾ കൊന്നു കളയരുത് (അൻആം: 151).

അപ്രകാരം തന്നെ നബി(സ)യുടെ വാക്കുകളിലും ധാരാളം നിഷിദ്ധങ്ങളെ വ്യക്തമാക്കിയതായിക്കാണാം. അദ്ദേഹംപറഞ്ഞു:

إن الله حرم بيع الخمر والميتة والخنزير والأصنام) (أبوداود)

‘നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹങ്ങൾ എന്നിവ വിൽക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു’ (അബൂദാവൂദ്). മറ്റൊരു വചനത്തിൽ കാണാം:

إن الله إذا حرَّم ا حرَّم ثمنه(دار قطني)

‘അല്ലാഹു ഒരു വസ്തു നിഷിദ്ധമാക്കിയാൽ അതിന്റെ വിലയും നിഷിദ്ധമാണ്’ (ദാറുഖുത്നി).

അതുപോലെ, ചില പ്രത്യേകവിഭാഗം സാധനങ്ങളെ നിഷിദ്ധമാക്കിക്കൊ ഖുർആനിൽ പരാമർശം കാണാം. ചില ഭക്ഷ്യ വസ്തുക്കളെ സംബന്ധിച്ച് വന്ന വചനം അതിന് ഉദാഹരണമാണ്. അല്ലാഹു പറയുന്നു:

حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَن تَسْتَقْسِمُوا بِالْأَزْلَامِ 5:3 

“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടിച്ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, വന്യമൃഗം കടിച്ചു തിന്നത്, എന്നിവ നിങ്ങൾക്ക് നിഷി ദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്ക് മുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു). അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു)’ (മാഇദ: 3)


വൈവാഹിക രംഗത്ത് നിഷിദ്ധമാക്കപ്പെട്ടതിനെ അല്ലാഹു ഇപ്രകാരം വ്യക്തമാക്കുകയു ായി;

ترمت عليكم أمهاتكم وبناتكم وأخواتكم وعماتكم وخالاتكم وبنات الأخ وبنات الأخت وأمهاتكم اللاتي أرضعنكم وأخواتكم من الرضاعة وأمهات نسائكم (النساء : 2)

“നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, സഹോദരപുത്രിമാർ,സഹോദരീപുത്രിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ, എന്നിവർ (അവരെ വിവാഹം ചെയ്യ
ൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’ (നിസാഅ്: 23), സമ്പാദ്യ രംഗത്തെ നിഷിദ്ധത്തെയും അല്ലാഹു വ്യക്തമാക്കി:”അല്ലാഹു കച്ചവടത്തെ അനുവദനീയമാക്കുകയും പലിശയെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു”(ബഖറ:275).


തന്റെ അടിയാറുകളോട് അങ്ങേയറ്റം കാരുണ്യവാനായ അല്ലാഹു, ക്ലിപ്തപ്പെടുത്താനാവാത്തത്ര ഇനം നല്ല വസ്തക്കളെ നമുക്ക് അനുവദനീയമാക്കിത്തരികയും ചെയ്തു.അ

നിസാരമാക്കപ്പെ…യb തന്ന അനുവദനീയമായത് അനേകമാണ്, അതു കൊ നുവദനീയങ്ങളെ എണ്ണിപ്പറഞ്ഞില്ല. എന്നാൽ നിഷിദ്ധങ്ങൾ നമുക്ക്മ നസ്സിലാക്കുവാനും വെടിയുവാനും സാധ്യമാവുന്നതേയുള്ളുവെന്നതിനാൽ അവ മാത്രമാണ് ക്ലിപ്തപ്പെടുത്തപ്പെട്ടത്. അല്ലാഹു പറയുന്നു:

وقد فصل لكم ما حرم عليكم إلا ما اضطرتم إليه ) (119:11)

“നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ടത് അവൻ നിങ്ങൾക്ക് വിശദീകരിച്ചു തന്നിട്ടു . നിങ്ങൾ(തിന്നുവാൻ) നിർബന്ധിക്കപ്പെട്ടതൊഴികെ’ (അൻആം: 119).
എന്നാൽ അനുവദനീയമായവയെ നല്ലതാണെങ്കിൽ ഹലാലെന്ന് മൊത്തത്തിൽ പരാമർശിക്കുകയാണ് ഖുർആൻ ചെയ്തത്:

يا أيها الناس كلوا مما في الأرض حلال طيبا ) ( البقرة : 168)

“മനുഷ്യരേ ഭൂമിയിൽ നിന്ന് നല്ലതും വിശിഷ്ടമായതും നിങ്ങൾ ഭക്ഷിച്ചു കൊള്ളുക’ (ബഖറ: 168). മൊത്തത്തിൽ എല്ലാ വസ്തുക്കളും അനുവദനീയമാക്കുകയും നിഷിദ്ധമാണെന്നതിന് തെളിവ് സ്ഥിരപ്പെടുന്നതു വരെ അനുവദനീയമായി അംഗീകരിക്കുകയും ചെയ്തു എന്നത് അല്ലാഹുവിന്റെ ഉദാരതയും തന്റെ അടിയാറുകളോടുള്ള അവന്റെ കാരുണ്യവും വിശാലമനസ്കതയുമാണ്. അതിനാൽ അവന്ന് നന്ദി കാണിക്കലും അവനെ സ്തുതിക്കലും അനുസരിക്കലും നമ്മുടെ ബാധ്യതയുമാണ്. ചിലർക്ക് നിഷിദ്ധമായ കാര്യങ്ങളെ ക്ലിപ്തവും വ്യക്തമായും രേഖപ്പെടുത്തപ്പെട്ട് കാണുമ്പോൾ ഇസ്ലാമിക നിയമങ്ങളോടുള്ള സമീപനം കാരണം അവരുടെ മനസ്സ് കുടുസ്സാവുകയാണ്. ഇത് വിശ്വാസ ദൗർബല്യത്തെയും ശരീഅത്തിനെക്കുറിച്ച് വിവരക്കേടിനെയുമാണ് കാണിക്കുന്നത്. ഇക്കൂട്ടർക്ക് മതം എളുപ്പമാണെന്ന് വ്യക്തമാക്കിക്കൊടുക്കാൻ വേ ി ഇനിയും ഹലാലുകളെ എണ്ണിപ്പറഞ്ഞു കൊടുക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?. ഇസ്ലാമിക നിയമങ്ങൾ അവരുടെ ജീവിതത്തെ ഞെരുക്കുന്നില്ല എന്നവർക്ക് സമാധാനമടയാൻ അനുവാദങ്ങളുടെ പട്ടിക ഇനിയും ഇവർക്ക് സമർപ്പിക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്? അതോ ഒട്ടകം, പശു, ആട്, മുയൽ, മാൻ, കാട്ടാട്, കോഴി, പ്രാവ്, താറാവ്, ഒട്ടകപ്പക്ഷി മുതലായവയിൽ നിന്നൊക്കെ അറുക്കപ്പെട്ടതിന്റെ മാംസങ്ങളും, വെട്ടുകിളിയുടെയും മൽസ്യത്തിന്റെയും ശവങ്ങളുമൊക്കെ അനുവദനീയമാണെന്ന് പറഞ്ഞു കൊടുക്കണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?

അതോ പച്ചക്കറികൾ, ചീര, പഴങ്ങൾ, മറ്റു ധാന്യങ്ങൾ, ഉപകാരപ്രദമായ മറ്റുഫലങ്ങൾ, എന്നിവ ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്? അതോ വെള്ളം, പാൽ, തേൻ, എണ്ണ, സുർക്ക, എന്നിവ ഹലാലാണെന്നും, ഉപ്പ്, കറിചേരുവകൾ, മുതലായവയും, മരങ്ങളും ഇരുമ്പും മണൽ, ചരൽ, പ്ലാസ്റ്റിക്, റബ്ബർ, ഗ്ലാസ് മുതലായവയും, മൃഗങ്ങളുടെ പുറത്തും വാഹനങ്ങളിലും തീി, കപ്പൽ, വിമാനം എന്നിവകളിലൊക്കെ യാത്രയും ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?എയർ ക ടീഷനുകൾ, ഫിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, ഉണക്കുയന്ത്രങ്ങൾ, പൊടിക്കുന്ന യന്ത്രങ്ങൾ,പീച്ചുന്ന യന്ത്രങ്ങൾ, പിഴിയുന്ന യന്ത്രങ്ങൾ പോലെയുള്ള യന്തങ്ങൾ, മറ്റുള്ള വൈദ്യുത ഉപകരണങ്ങൾ, ചികിൽസ,എഞ്ചിനീയറിംഗ് കണക്ക്, തെർമോസ്റ്റാറ്റ്, ഗോള ശാസ്ത്രം, കെട്ടിട നിർമ്മാണം, വെള്ളം, പെട്രോൾ ഖനനം, ഖനികൾ, ടെക്നോളജി, പ്രിന്റിംഗ് പോലെയുള്ളവക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ, കമ്പ്യൂട്ടറുകൾ എന്നിവയും അനുവദനീയമാണെന്ന് പറയണമെന്നാണോ അവർ പറയുന്നത്?). കോട്ടൺ, പരുത്തി, കമ്പിളി, രോമം, അനുവദനീയമായ തോലുകൾ, നൈലോൺ, പോളിസ്റ്റർ മുതലായവയും, വിവാഹം, കച്ചവടം, വാങ്ങൽ, ഏറ്റെടുക്കൽ, മാറ്റൽ, വാടകക്കെടുക്കൽ, കൂലിവേല, എന്നിവയുടെ അടിസ്ഥാനം, ആശാരിപ്പണി, ഇരുമ്പുപണി, റിപ്പേറിംഗ്, ആടിനെ മേക്കൽ എന്നിവയുമൊക്കെ അനുവദനീയമാണെന്ന് എണ്ണിത്തിട്ടപ്പെടുത്തിപ്പറയണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?.ഇപ്രകാരം എണ്ണിത്തിട്ടപ്പെടുത്തി ഒരു പട്ടികയാക്കൽ സാധ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നു ാ? ഇക്കൂട്ടർക്കെന്താ പറയുന്നത് മനസ്സിലാവുന്നില്ലെന്നോ? എന്നാൽ ദീൻ എളുപ്പമാണെന്ന ഇക്കൂട്ടരുടെ വാദം അസത്യം ഉദ്ദേശിച്ചു കൊള്ള ഒരു സത്യപദമാണ്. ഈ മതത്തിൽ എളുപ്പമെന്നത് കൊ ള്ള വിവക്ഷ, ജനങ്ങൾക്ക് തോന്നിയ പോലെ അവർക്ക് ചെയ്യാമെന്നല്ല. മറിച്ച് ശരീഅത്ത് കണക്കാക്കിയത് അനുസരിച്ചാണ് ചെയ്യേത്. മതം എളുപ്പമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ യാത്രാവേളയിൽ നമസ്കാരം ജംഉം ഖസ്റുമാക്കി നമസ്കരിക്കൽ, യാത്രക്കാരൻ നോമ്പ് ഒഴിവാക്കൽ, നാട്ടിൽ താമസിക്കുന്നയാൾക്ക് ഒരു രാവും ഒരു പകലും യാത്രക്കാരന് മൂന്ന് രാതികളും അവയുടെ പകലുകളും ഖുഫ്ഫയുടെയും സോക്സിന്റെയും മേൽ തടവൽ, വെള്ളം ഉപയോഗിക്കാൻ ഭയക്കുന്ന ഘട്ടത്തിൽ തയമ്മും ചെയ്യൽ, രോഗികളും മഴയു ാവുന്ന ഘട്ടത്തിലും ര നമസ്കാരങ്ങളെ ചേർത്ത് നമസ്കരിക്കൽ, വിവാഹമാലോചിക്കുന്നവൻ അന്യസ്ത്രീയെ നോക്കൽ, സത്യലംഘനത്തിനുള്ള പ്രായശ്ചിത്തത്തിൽ അടിമ മോചനം, ഭക്ഷണം കൊടുക്കൽ, വസ്ത്രം നൽകൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള അനുവാദം, നിർബന്ധിത ഘട്ടത്തിൽ ശവം ഭക്ഷിക്കാനുള്ള അനുവാദം പോലെയുള്ള ശറഇയായ ആനുകൂല്യങ്ങൾ എടുക്കുന്നതിനും അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ ചെയ്യുന്നതിനും ഇടയിൽ വളരെ വലിയ അന്തരമു അതു പോലെ, നിഷിദ്ധമാക്കപ്പെടുന്ന ഏതൊരു ഹറാമിലും ഒരു യുക്തി കൂടി ഉ ായിരിക്കും എന്നത് ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യമാണ്. നിഷിദ്ധങ്ങളെ ഏർപ്പെടുത്തുന്നതിലൂടെ തന്റെ അടിമകൾ എന്ത് ചെയ്യുന്നു എന്ന് അല്ലാഹു പരീക്ഷിക്കുകയാണ്. നരകക്കാർക്കും സ്വർഗ്ഗക്കാർക്കുമിടയിലുള്ള വ്യത്യാസം, നരകക്കാർ തങ്ങളുടെ ദേഹേച്ഛയിൽ മുങ്ങി ജീവിച്ചു എന്നതും, സ്വർഗ്ഗക്കാർ വെറുക്കപ്പെട്ട് കാര്യങ്ങളെ തൊട്ട് ക്ഷമിച്ചു എന്നതുമാണ്. ഈ പരീക്ഷണം ഇല്ലായിരുന്നെങ്കിൽ അനുസരിക്കുന്നവനെയും ധിക്കാരിയെയും വേർതിരിച്ച് അറിയുമായിരുന്നില്ല. അല്ലാഹുവിന്റെ
കൽപ്പനകളെ സ്വീകരിക്കുമ്പോൾ അനുഭവിക്കേ പ്രയാസത്തെ വിശ്വാസികൾ വീക്ഷിക്കുന്നത് പ്രതിഫലേച്ഛയോടെയും അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചു കൊമാണ്.അപ്പോൾ ആ ഞെരുക്കം അവർക്ക് നിസ്സാരമായി അനുഭവപ്പെടുന്നു. എന്നാൽ കപടവിശ്വാസികൾ അല്ലാഹുവിന്റെ കൽപ്പനകളിലെ ഞെരുക്കത്തെ വീക്ഷിക്കുന്നത് വേദനയുടെയും വിഷമത്തിന്റെയും തടസ്സങ്ങളുടെയും വീക്ഷണത്തോടെയാണ്. അതിനാൽ കാര്യം അവർക്ക് കൂടുതൽ
പ്രയാസകരമായും അനുസരണം വിഷമകരമായും അവർക്കനുഭവപ്പെടുന്നു. അല്ലാഹുവിനെ അനുസരിക്കുന്നവൻ നിഷിദ്ധങ്ങളെ ഉപേക്ഷിക്കുന്നതിലൂടെ മാധുര്യം അനുഭവിക്കുകയാണ്. അല്ലാഹുവിന് വേ ി ആരെങ്കിലും ഒരു കാര്യം ഉപേക്ഷിക്കുന്നുവെങ്കിൽ അതിലും നല്ലത് അല്ലാഹു അദ്ദേഹത്തിന് പകരം നൽകും. ഈമാനിന്റെ മാധുര്യം അവൻ തന്റെ ഹൃദയത്തിൽ അനുഭവിക്കുകയും ചെയ്യും. ഇസ്ലാമിക ശരീഅത്തിൽ നിഷിദ്ധമാക്കിയിട്ടുള്ള ഏതാനും കാര്യങ്ങൾ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണ് ഈ സന്ദേശത്തിലൂടെ. ഈ കുറ്റകൃത്യങ്ങൾ ഇന്ന് പാടെ വ്യാപിച്ചിട്ടുള്ളതും മുസ്ലിംകൾ അധികവും പൊതുവെ അകപ്പെട്ടിട്ടുള്ളതുമാണ്. ഗുണകാംക്ഷയും സുവ്യക്തതയുമാണ് ഇതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. എനിക്കും എന്റെ മുസ്ലിം സഹോദരങ്ങൾക്കും സന്മാർഗ്ഗവും അതിനുള്ള ഭാഗ്യവും അല്ലാഹുവിന്റെ നിയമ പരിധികൾക്കുള്ളിൽ നിൽക്കാനുള്ള തൗഫീഖും ഉ ാവട്ടെ. എല്ലാവിധ നിഷിദ്ധങ്ങളിൽ നിന്നും അവൻ നമ്മെ അകറ്റുകയും എല്ലാ തിന്മകളിൽ നിന്നും അവൻ നയെ കാത്തു രക്ഷിക്കുകയും ചെയ്യുമാറാവട്ടെ.അവൻ രക്ഷകരിൽ ഉത്തമനും കരുണാമയനുമാണ്.

നിശ്ചയം, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ചില നിർബന്ധ കാര്യങ്ങളെ അല്ലാഹു വിശ്വാസികളുടെ മേൽ നിർബന്ധമാക്കുകയും, ലംഘിക്കാൻ പാടില്ലാത്ത ചില അതിർത്തികളെ നിയമമാക്കുകയും, കളങ്കം വരുത്താൻ പാടില്ലാത്ത ചില കാര്യങ്ങളെ പവിത്രമാക്കുകയും ചെയ്തിട്ടു നബി(സ) പറഞ്ഞു:

ما أحل الله في كتابه فهو حلال ، وما حرم فهو حرام ، وما سکت
عنه فهو عافية ، فاقبلوا من الله العافية ، فإن الله لم يكن نسيا

“അല്ലാഹു തന്റെ ഗ്രന്ഥത്തിൽ അനുവദനീയമാക്കിയതൊക്കെ് അനുവദനീയവും, നിരോധിച്ചതൊക്കെ നിഷിദ്ധവും, മൗനം പാലിച്ചതൊക്കെ തൃപ്തിപ്പെട്ടു തന്നതുമാണ്. അതിനാൽ തൃപ്തിപ്പെട്ടു തന്നവയെ നിങ്ങൾ സ്വീകരിക്കുക. ശേഷം നബി(ജ) “താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല’ എന്ന ഖുർആൻ വചനം ഓതുകയും ചെയ്തു. (ഹാകിം). നിഷിദ്ധങ്ങൾ അല്ലാഹുവിന്റെ അതിർ വരമ്പുകളാണ്. അല്ലാഹു പറയുന്നു: “അവ അല്ലാഹുവിന്റെ (നിയമ) പരിധികളാണ്, അവയെ നിങ്ങൾ സമീപിക്കുക പോലുമരുത്’ (ബഖറ:187). തന്റെ നിയമ പരിധികളെ ലംഘിക്കുകയും പവിത്രമാക്കിയ കാര്യങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ അല്ലാഹു കനത്ത താക്കീത് നൽകിയിരിക്കുന്നു.
അല്ലാഹു പറയുന്നു:

(ومن يعص الله ورسوله ويتعد حدوده يدخله نارا خالدا فيها وله عذاب مهين)

“അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും ആർ ധിക്കാരം പ്രവർത്തിക്കുകയും അവന്റെ (നിയമ) പരിധികളെ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയിൽ പ്രവേശിപ്പിക്കും. അവനതിൽ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്, (നിസാഅ്: 14). നിഷിദ്ധങ്ങളിൽ നിന്നും വിട്ടുനിൽക്കൽ നിർബന്ധമാണ്. നബി(സ) പറഞ്ഞു:

ما نهيتكم عنه فاجتنبوه وما أمرتكم به فافعلوا منه ما استطعتم

“നിങ്ങളോട് ഞാൻ വിരോധിച്ചവയെ നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചതിൽ സാധ്യമാവുന്നത് നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക ദേഹേച്ഛയെ പിൻപറ്റുന്ന ദുർബല മനസ്കരും വിദ്യാവിഹീനരുമായ ചിലരോട് ഇത്തരം നിഷിദ്ധങ്ങളെക്കുറിച്ച് പറഞ്ഞാൽ “എല്ലാം നിഷിദ്ധം, ഒരു കാര്യത്തെയും നിങ്ങൾ ഹറാമാക്കാതെ വിടുന്നില്ലല്ലോ, നിങ്ങൾ ഞങ്ങളുടെ ജീവിതം തന്നെ പ്രയാസത്തിലാക്കുന്നു. ഞങ്ങളുടെ ജീവിത മാർഗ്ഗത്തെയും ഞങ്ങളുടെ ഹൃദയങ്ങളെയും നിങ്ങൾ ഞെരുക്കുന്നു. നിഷിദ്ധമാക്കലും തടയലുമല്ലാതെ മറ്റൊന്നും നിങ്ങളുടെ അടുക്കലില്ല. മതം എളുപ്പമാണ്, കാര്യങ്ങൾ വിശാലവുമാണ്. അല്ലാഹു പാപങ്ങൾ പൊറുക്കുന്നവനും കരുണാമയനുമാണ്’ എന്നൊക്കെയായിരിക്കും അവരുടെ പ്രതികരണം. ഇക്കൂട്ടരോട് നമുക്ക് പറയാനുള്ളത്, തീർച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ വിധിക്കുന്നു. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അവൻ സൂക്ഷജ്ഞാനിയും യുക്തിമാനുമാണ്. അവൻ ഉദ്ദേശിക്കുന്നത് അനുവദനീയമാക്കുകയും, ഉദ്ദേശിക്കുന്നതിനെ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവൻ പരിശുദ്ധനാണ്. അവൻ വിധിച്ചതിനെ തൃപ്തിപ്പെടുകയും പൂർണ്ണമായ അനുസരണം കാണിക്കുകയും ചെയ്യുക എന്നത് അവന്നുള്ള വിധേയത്വത്തിന്റെ അടിസ്ഥാന നിയമങ്ങളിൽപ്പെട്ടതുമാണ്. അല്ലാഹുവിന്റെ വിധികൾ അവന്റെ യുക്തിയിൽ നിന്നും അവന്റെ അറിവിൽ നിന്നും അവന്റെ നീതിയിൽ നിന്നും ഉൽഭവിക്കുന്നതാണ്. അത് തമാശയോ വിനോദമോഅല്ല. അല്ലാഹു പറയുന്നു:

وتمت كلمة ربك صدقا وعدلا لا مبدل لكلماته وهو السميع العليم

“നിന്റെ രക്ഷിതാവിന്റെ വചനം സത്യത്തിലും നീതിയിലും പരിപൂർണ്ണമായിരിക്കുന്നു. അവന്റെ വചനങ്ങൾക്ക് മാറ്റം വരുത്താനാരുമില്ല. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്'(അൻആം:115) ഹറാമിന്റെയും ഹലാലിന്റെയും മാനദണ്ഡം അല്ലാഹു നമുക്ക് വ്യക്തമാക്കിത്തന്നിട്ടു അവൻ പറയുന്നു:

يحل لهم الطيبات ويحرم عليهم الخبائث ) ( الأعراف : 157

“നല്ല വസ്തുക്കൾ അദ്ദേഹം (മുഹമ്മദ്( & ) അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവർക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്നു’ (7 : 157).
അപ്പോൾ നല്ലതെല്ലാം അനുവദനീയവും ചീത്തയെല്ലാം നിഷിദ്ധവുമാണ്. ഹറാമാക്കലും ഹലാലാക്കലും അല്ലാഹുവിന്റെ മാത്രം അവകാശവുമാണ്.ഈ അവകാശം അധികാരം ആരെങ്കിലും അവകാശപ്പെടുകയോ മറ്റുള്ളവർക്ക് സ്ഥാപിച്ചു നൽകുകയോ ചെയ്താൽ അവൻ ഏറ്റവും വലിയ അവിശ്വാസിയും ഇസ്ലാമിൽ നിന്ന് പുറത്തായവനുമാണ്. അല്ലാഹു പറയുന്നു:

أم لهم شرکاء شرعوا لهم من الدين مالم يأذن به الله

“അതല്ല,അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവർക്കുാ?’
ഖുർആനും സുന്നത്തും ആഴത്തിൽ മനസ്സിലാക്കിയ പ്ണ്ഡിതന്മാർക്കല്ലാതെ ഹലാലും ഹറാമും സംബന്ധിച്ച് സംസാരിക്കാൻ പാടില്ല. അറിവില്ലാതെ ഹലാലാക്കുകയും ഹറാമാക്കുകയും ചെയ്യുന്ന ആളുകൾക്ക് വിശുദ്ധ ഖുർആനിൽ ശക്തമായ താക്കീതു അല്ലാഹു പറയുന്നു:
“നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ‘ഇത് അനുവദനീയമാണ്’ ‘ഇത് നിഷിദ്ധമാണ്’ എന്നിങ്ങനെ നിങ്ങൾ കള്ളം പറയരുത്. നിങ്ങൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുകയത (അതിന്റെ അനന്തര ഫലം) (16:116) ഖണ്ഡിതമായ നിഷിദ്ധങ്ങൾ ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയപ്പെട്ടിരിക്കുന്നു, അല്ലാഹു പറഞ്ഞതു പോലെ;

قل تعالوا أتل ما حرم ربكم عليكم ألا تشركوا به شيئا وبالوالدين إحسانا ولا تقتلوا أولادكم من إملاق  (الأنعام : 151 

“(നബിയേ) പറയുക:നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് നിങ്ങൾക്ക് ഞാൻ പറഞ്ഞു കേൾപ്പിക്കാം. അവനോട് യാതൊന്നിനെയും പങ്കു ചേർക്കരുത്. മാതാപിതാക്കൾക്ക് നന്മചെയ്യണം. ദാരിദ്യം കാരണമായി സ്വന്തം മക്കളെ നിങ്ങൾ കൊന്നു കളയരുത്”
(അൻആം: 151).
അപ്രകാരം തന്നെ നബി(സ)യുടെ വാക്കുകളിലും ധാരാളം നിഷിദ്ധങ്ങളെ വ്യക്തമാക്കിയതായിക്കാണാം. അദ്ദേഹം പറഞ്ഞു:

إن الله حرم بيع الخمر والميتة والخنزير والأصنام) (أبوداود

‘നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹങ്ങൾ എന്നിവ വിൽക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു’ (അബൂദാവൂദ്). മറ്റൊരു വചനത്തിൽ കാണാം:
‘അല്ലാഹു ഒരു വസ്തു നിഷിദ്ധമാക്കിയാൽ അതിന്റെ വിലയും നിഷിദ്ധമാണ്’ (ദാറുഖുത്നി). അതുപോലെ, ചില പ്രത്യേകവിഭാഗം സാധനങ്ങളെ നിഷിദ്ധമാക്കിക്കൊ ഖുർആനിൽ പരാമർശം കാണാം. ചില ഭക്ഷ്യ വസ്തുക്കളെ സംബന്ധിച്ച് വന്ന വചനം അതിന് ഉദാഹരണമാണ്. അല്ലാഹു പറയുന്നു:

 حرمت عليكم الميتة والدم ولحم الخنزير وما أهل لغير الله به والمنخنقة والموقوذة والمتردية والنطيحة وما أكل السبع إلا ماذکیتم وما ذبح على النصب وأن تستقسموا بالأزلام )(المائدة :3

“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടിച്ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, വന്യമൃഗം കടിച്ചു തിന്നത്, എന്നിവ നിങ്ങൾക്ക് നിഷി ദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്ക് മുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു). അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു)’ (മാഇദ: 3)
വൈവാഹിക രംഗത്ത് നിഷിദ്ധമാക്കപ്പെട്ടതിനെ അല്ലാഹു ഇപ്രകാരം വ്യക്തമാക്കുകയു ായി;

(ترمت عليكم أمهاتكم وبناتكم وأخواتكم وعماتكم وخالاتكم وبنات الأخ وبنات الأخت وأمهاتكم اللاتيأرضعنكم وأخواتكم من الرضاعة وأمهات نسائكم) (النساء : 2)

“നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, സഹോദരപുത്രിമാർ, സഹോദരീപുത്രിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ, എന്നിവർ (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’ (നിസാഅ്: 23),
സമ്പാദ്യ രംഗത്തെ നിഷിദ്ധത്തെയും അല്ലാഹു വ്യക്തമാക്കി:”അല്ലാഹു കച്ചവടത്തെ അനുവദനീയമാക്കുകയും പലിശയെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു”(ബഖറ:275).
തന്റെ അടിയാറുകളോട് അങ്ങേയറ്റം കാരുണ്യവാനായ അല്ലാഹു, ക്ലിപ്തപ്പെടുത്താനാവാത്തത്ര ഇനം നല്ല വസ്തക്കളെ നമുക്ക്അനുവദനീയമാക്കിത്തരികയും ചെയ്തു.അനുവദനീയമായത് അനേകമാണ്, അതു കൊനുവദനീയങ്ങളെ എണ്ണിപ്പറഞ്ഞില്ല. എന്നാൽ നിഷിദ്ധങ്ങൾ നമുക്ക് മനസ്സിലാക്കുവാനും വെടിയുവാനും സാധ്യമാവുന്നതേയുള്ളുവെന്നതിനാൽ അവ മാത്രമാണ് ക്ലിപ്തപ്പെടുത്തപ്പെട്ടത്. അല്ലാഹു പറയുന്നു:

وقد فصل لكم ما حرم عليكم إلا ما اضطرتم إليه )
(119:11)

“നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ടത് അവൻ നിങ്ങൾക്ക് വിശദീകരിച്ചു തന്നിട്ടു . നിങ്ങൾ(തിന്നുവാൻ) നിർബന്ധിക്കപ്പെട്ടതൊഴികെ’ (അൻആം: 119).
എന്നാൽ അനുവദനീയമായവയെ നല്ലതാണെങ്കിൽ ഹലാലെന്ന് മൊത്തത്തിൽ പരാമർശിക്കുകയാണ് ഖുർആൻ ചെയ്തത്:

يا أيها الناس كلوا مما في الأرض حلال طيبا ) ( البقرة : 168)

“മനുഷ്യരേ ഭൂമിയിൽ നിന്ന് നല്ലതും വിശിഷ്ടമായതും നിങ്ങൾ ഭക്ഷിച്ചു കൊള്ളുക’ (ബഖറ: 168).

മൊത്തത്തിൽ എല്ലാ വസ്തുക്കളും അനുവദനീയമാക്കുകയും നിഷിദ്ധമാണെന്നതിന് തെളിവ് സ്ഥിരപ്പെടുന്നതു വരെ അനുവദനീയമായി അംഗീകരിക്കുകയും ചെയ്തു എന്നത് അല്ലാഹുവിന്റെ ഉദാരതയും തന്റെ അടിയാറുകളോടുള്ള അവന്റെ കാരുണ്യവും വിശാലമനസ്കതയുമാണ്. അതിനാൽ അവന്ന് നന്ദി കാണിക്കലും അവനെ സ്തുതിക്കലും അനുസരിക്കലും നമ്മുടെ ബാധ്യതയുമാണ്.

ചിലർക്ക് നിഷിദ്ധമായ കാര്യങ്ങളെ ക്ലിപ്തവും വ്യക്തമായും രേഖപ്പെടുത്തപ്പെട്ട് കാണുമ്പോൾ ഇസ്ലാമിക നിയമങ്ങളോടുള്ള സമീപനം കാരണം അവരുടെ മനസ്സ് കുടുസ്സാവുകയാണ്. ഇത് വിശ്വാസ ദൗർബല്യത്തെയും ശരീഅത്തിനെക്കുറിച്ച് വിവരക്കേടിനെയുമാണ് കാണിക്കുന്നത്. ഇക്കൂട്ടർക്ക് മതം എളുപ്പമാണെന്ന് വ്യക്തമാക്കിക്കൊടുക്കാൻ വേണ്ടി ഇനിയും ഹലാലുകളെ എണ്ണിപ്പറഞ്ഞു കൊടു ക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?. ഇസ്ലാമിക നിയമങ്ങൾ അവരുടെ ജീവിതത്തെ ഞെരുക്കുന്നില്ല എന്നവർക്ക് സമാധാനമടയാൻ അനുവാദങ്ങളുടെ പട്ടിക ഇനിയും ഇവർക്ക് സമർപ്പിക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?

അതോ ഒട്ടകം, പശു, ആട്, മുയൽ, മാൻ, കാട്ടാട്, കോഴി, പ്രാവ്, താറാവ്, ഒട്ടകപ്പക്ഷി മുതലായവയിൽ നിന്നൊക്കെ അറുക്കപ്പെട്ടതിന്റെ മാംസങ്ങളും, വെട്ടുകിളിയുടെയും മൽസ്യത്തിന്റെയും ശവങ്ങളുമൊക്കെ അനുവദനീയമാണെന്ന് പറഞ്ഞു കൊടുക്കണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?

അതോ പച്ചക്കറികൾ, ചീര, പഴങ്ങൾ, മറ്റു ധാന്യങ്ങൾ, ഉപകാരപ്രദമായ മറ്റുഫലങ്ങൾ, എന്നിവ ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?

അതോ വെള്ളം, പാൽ, തേൻ, എണ്ണ, സുർക്ക, എന്നിവ ഹലാലാണെന്നും, ഉപ്പ്, കറിചേരുവകൾ, മുതലായവയും, മരങ്ങളും ഇരുമ്പും മണൽ, ചരൽ, പ്ലാസ്റ്റിക്, റബ്ബർ, ഗ്ലാസ് മുതലായവയും, മൃഗങ്ങളുടെ പുറത്തും വാഹനങ്ങളിലും, കപ്പൽ, വിമാനം എന്നിവകളിലൊക്കെ യാത്രയും ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?

എയർകണ്ടീഷനുകൾ , ഫിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, ഉണക്കുയന്ത്രങ്ങൾ, പൊടിക്കുന്ന യന്ത്രങ്ങൾ,പീച്ചുന്ന യന്ത്രങ്ങൾ, പിഴിയുന്ന യന്ത്രങ്ങൾ പോലെയുള്ള യന്തങ്ങൾ, മറ്റുള്ള വൈദ്യുത ഉപകരണങ്ങൾ, ചികിൽസ, എഞ്ചിനീയറിംഗ് കണക്ക്,  തെർമോസ്റ്റാറ്റ്, ഗോള ശാസ്ത്രം, കെട്ടിടനിർമ്മാണം, വെള്ളം, പെട്രോൾ ഖനനം, ഖനികൾ, ടെക്നോളജി, പ്രിന്റിംഗ് പോലെയുള്ളവക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ, കമ്പ്യൂട്ടറുകൾ എന്നിവയും അനുവദനീയമാണെന്ന് പറയണമെന്നാണോ അവർ പറയുന്നത്.

കോട്ടൺ, പരുത്തി, കമ്പിളി, രോമം, അനുവദനീയമായ തോലുകൾ, നൈലോൺ, പോളിസ്റ്റർ മുതലായവയും, വിവാഹം, കച്ചവടം, വാങ്ങൽ, ഏറ്റെടുക്കൽ, മാറ്റൽ, വാടകക്കെടുക്കൽ, കൂലിവേല, എന്നിവയുടെ അടിസ്ഥാനം, ആശാരിപ്പണി, ഇരുമ്പുപണി, റിപ്പേറിംഗ്, ആടിന്നിവയുമൊക്കെ അനുവദനീയമാണെന്ന് എണ്ണിത്തിട്ടപ്പെടുത്തിപ്പറയണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?.

ഇപ്രകാരം എണ്ണിത്തിട്ടപ്പെടുത്തി ഒരു പട്ടികയാക്കൽ സാധ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇക്കൂട്ടർക്കെന്താ പറയുന്നത് മനസ്സിലാവുന്നില്ലെന്നോ?

എന്നാൽ ദീൻ എളുപ്പമാണെന്ന ഇക്കൂട്ടരുടെ വാദം അസത്യം ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു സത്യപദമാണ്. ഈ മതത്തിൽ എളുപ്പമെന്നത് കൊണ്ടുള്ള വിവക്ഷ, ജനങ്ങൾക്ക് തോന്നിയ പോലെ അവർക്ക് ചെയ്യാമെന്നല്ല. മറിച്ച് ശരീഅത്ത് കണക്കാക്കിയത് അനുസരിച്ചാണ് ചെയ്യേണ്ടത്. മതംഎളുപ്പമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ യാത്രാവേളയിൽ നമസ്കാരം ജംഉം ഖസ്റുമാക്കി നമസ്കരിക്കൽ, യാത്രക്കാരൻ നോമ്പ് ഒഴിവാക്കൽ, നാട്ടിൽ താമസിക്കുന്നയാൾക്ക് ഒരു രാവും ഒരു പകലും യാത്രക്കാരന് മൂന്ന് രാതികളും അവയുടെ പകലുകളും ഖുഫ്ഫയുടെയും സോക്സിന്റെയും മേൽ തടവൽ, വെള്ളം ഉപയോഗിക്കാൻ ഭയക്കുന്ന ഘട്ടത്തിൽ തയമ്മും ചെയ്യൽ, രോഗികളും മഴയുണ്ടവുന്ന ഘട്ടത്തിലും രണ്ടു നമസ്കാരങ്ങളെ ചേർത്ത്നമസ്കരിക്കൽ, വിവാഹമാലോചിക്കുന്നവൻ അന്യസ്ത്രീയെ നോക്കൽ, സത്യലംഘനത്തിനുള്ള പ്രായശ്ചിത്തത്തിൽ അടിമ മോചനം, ഭക്ഷണം കൊടുക്കൽ, വസ്ത്രം നൽകൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള അനുവാദം, നിർബന്ധിത ഘട്ടത്തിൽ ശവം ഭക്ഷിക്കാനുള്ള അനുവാദം പോലെയുള്ള ശറഇയായ ആനുകൂല്യങ്ങൾ എടുക്കുന്നതിനും അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ ചെയ്യുന്നതിനും ഇടയിൽ വളരെ വലിയ അന്തരമുണ്ട്.

അതു പോലെ, നിഷിദ്ധമാക്കപ്പെടുന്ന ഏതൊരു ഹറാമിലും ഒരു യുക്തി കൂടി ഉണ്ടയിരിക്കും എന്നത് ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. നിഷിദ്ധങ്ങളെ ഏർപ്പെടുത്തുന്നതിലൂടെ തന്റെ അടിമകൾ എന്ത് ചെയ്യുന്നു എന്ന് അല്ലാഹു പരീക്ഷിക്കുകയാണ്. നരകക്കാർക്കും സ്വർഗ്ഗക്കാർക്കുമിടയിലുള്ള വ്യത്യാസം, നരകക്കാർ തങ്ങളുടെ ദേഹേച്ഛയിൽ മുങ്ങി ജീവിച്ചു എന്നതും, സ്വർഗ്ഗക്കാർ വെറുക്കപ്പെട്ട് കാര്യങ്ങളെ തൊട്ട് ക്ഷമിച്ചു എന്നതുമാണ്. ഈ പരീക്ഷണം ഇല്ലായിരുന്നെങ്കിൽ അനുസരിക്കുന്നവനെയും ധിക്കാരിയെയും വേർതിരിച്ച് അറിയുമായിരുന്നില്ല. അല്ലാഹുവിന്റെ കൽപ്പനകളെ സ്വീകരിക്കുമ്പോൾ അനുഭവിക്കേണ്ട പ്രയാസത്തെ വിശ്വാസികൾ വീക്ഷിക്കുന്നത് പ്രതിഫലേച്ഛയോടെയും അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചു കൊണ്ടുമാണ്.അപ്പോൾ ആ ഞെരുക്കം അവർക്ക് നിസ്സാരമായി അനുഭവപ്പെടുന്നു. എന്നാൽ കപടവിശ്വാസികൾ അല്ലാഹുവിന്റെ കൽപ്പനകളിലെ ഞെരുക്കത്തെ വീക്ഷിക്കുന്നത് വേദനയുടെയും വിഷമത്തിന്റെയും തടസ്സങ്ങളുടെയും വീക്ഷണത്തോടെയാണ്. അതിനാൽ കാര്യം അവർക്ക് കൂടുതൽ പ്രയാസകരമായും അനുസരണം വിഷമകരമായും അവർക്കനുഭവപ്പെടുന്നു.

അല്ലാഹുവിനെ അനുസരിക്കുന്നവൻ നിഷിദ്ധങ്ങളെ ഉപേക്ഷിക്കുന്നതിലൂടെ മാധുര്യം അനുഭവിക്കുകയാണ്. അല്ലാഹുവിന് വേണ്ടി ആരെങ്കിലും ഒരു കാര്യം ഉപേക്ഷിക്കുന്നുവെങ്കിൽ അതിലും നല്ലത് അല്ലാഹു അദ്ദേഹത്തിന് പകരം നൽകും. ഈമാനിന്റെ മാധുര്യം അവൻ തന്റെ ഹൃദയത്തിൽ അനുഭവിക്കുകയും ചെയ്യും. ഇസ്ലാമിക ശരീഅത്തിൽ നിഷിദ്ധമാക്കിയിട്ടുള്ള ഏതാനും കാര്യങ്ങൾ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണ് ഈ സന്ദേശത്തിലൂടെ. ഈ കുറ്റകൃത്യങ്ങൾ ഇന്ന് പാടെ വ്യാപിച്ചിട്ടുള്ളതും മുസ്ലിംകൾ അധികവും പൊതുവെ അകപ്പെട്ടിട്ടുള്ളതുമാണ്. ഗുണകാംക്ഷയും സുവ്യക്തതയുമാണ് ഇതിലൂടെഞാൻ ഉദ്ദേശിക്കുന്നത്. എനിക്കും എന്റെ മുസ്ലിം സഹോദരങ്ങൾക്കും സന്മാർഗ്ഗവും അതിനുള്ള ഭാഗ്യവും അല്ലാഹുവിന്റെ നിയമ പരിധികൾക്കുള്ളിൽ നിൽക്കാനുള്ള തൗഫീഖും ഉണ്ടാവട്ടെ. എല്ലാവിധ നിഷിദ്ധങ്ങളിൽ നിന്നും അവൻ നമ്മെ അകറ്റുകയും എല്ലാ തിന്മകളിൽ നിന്നും അവൻ നയെ കാത്തു രക്ഷിക്കുകയും ചെയ്യുമാറാവട്ടെ.അവൻ രക്ഷകരിൽ ഉത്തമനും കരുണാമയനുമാണ്.

 
 
 

Book – നമസ്കാരം വിധികളും മര്യാദകളും അബ്ദുൽലത്തീഫ് സുല്ലമി മാറഞ്ചേരി

നമസ്കാരം വിധികളും മര്യാദകളും

അബ്ദുൽലത്തീഫ് സുല്ലമി മാറഞ്ചേരി

ആമുഖം

അല്ലാഹുവിന്റെ നാമത്തിൽ നമസ്കാരവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പാഠങ്ങളാണ് ഈ കൃതിയിലെ ഉള്ളടക്കം.
        ചിലയാളുകൾ നമസ്കരിക്കും പക്ഷേ, അവർക്ക് അതിലുടെ രേഖപ്പെടുത്തപ്പെടുന്ന പ്രതിഫലം പത്തിലൊന്ന് മാത്രമായിരിക്കും ചിലർക്ക് ഒമ്പതിലൊന്ന് ചിലർക്ക് എട്ടിലൊന്ന് ചിലർക്ക് ഏഴിലൊന്ന് എന്നിങ്ങനെ ചിലർക്ക് പകുതി പ്രതിഫലം ലഭിക്കുമെന്നും ഹദീസുകളിൽ പറയുന്നു. ഇത് ആളുകൾ മനസ്സിലാക്കിയതും നിർവ്വഹിക്കുന്ന രീതിയും അനുസരിച്ചായിരിക്കും പ്രതിഫലത്തിലെ ഏറക്കുറച്ചിൽ എന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടാവുകയില്ല.

        അതിനാൽ നബി (സ) യുടെ നമസ്കാരം, ഫറളുകളിലെ പോരായ്മകൾ പരിഹരിക്കുമെന്ന് പഠിപ്പിക്കപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ, യാത്രയിലെ നമസ്കാരം, നമസ്കരിക്കുന്നവരിൽ ഉണ്ടാവേണ്ട സൽഗുണങ്ങൾ, നമസ്കാരവുമായി പ്രചരിക്കപ്പെട്ട അടിസ്താനമില്ലാത്ത കാര്യങ്ങൾഎന്നിവയെല്ലാമാണ് നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കുന്ന ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. നിങ്ങൾ വായിക്കുക. വിലയിരുത്തുക, അബദ്ധങ്ങൾ ചുണ്ടിക്കാണിക്കുക.
അല്ലാഹു സൽക്കർമ്മമായി സ്വീകരിക്കട്ടെ, സഹകരിച്ചവർ ക്കെല്ലാം പ്രതിഫലം നൽകട്ടെ (ആമീൻ)
പ്രാർത്ഥനയോടെ !
റിയാദ്
9/4/2007
സഹോദരൻ
അബ്ദുൽലത്തീഫ് സുല്ലമി മാറഞ്ചേരി

Book – അല്ലാഹു – ഡോക്ടർ എം ഉസ്മാൻ

അല്ലാഹു

ഡോക്ടർ എം ഉസ്മാൻ

        ദൈവത്തെക്കുറിച്ച് എമ്പാടും തെറ്റു ധാരണകളും അന്ധവിശ്വാസങ്ങളും മതരംഗത്തുപോലും നിലനിൽക്കുന്നു . അവ പലതും ദൈവത്തിൻറെ മഹത്വം കുറച്ചുകാണിക്കാൻ മതം തരം താണിരിക്കുന്നു . പദാർത്ഥിക ലോകത്തിനപ്പുറം , നമുക്കു അളക്കാനാ തുക്കാനോ കഴി യാത്ത ദൈവത്തെ നമ്മുടെ ഭാവനകൾക്കൊത്തു രൂപപ്പെടുത്തുന്നത് എത്ര വലിയ വിഡ്ഢിത്തമാണ്. ചിലർ ദൈവത്തെ നിഷേധിക്കുന്നതിന്ന് പ്രധാനമായ കാരണം ദൈവത്തെ വേണ്ടപോലെ മനസ്സിലാക്കാത്തതാണു. ദൈവത്തെ മനസ്സിലാക്കാനുള്ള ഏക മാർഗ്ഗം ദൈവത്തിൻറെ സന്ദേശമാണു. പരിക്ഷണശാലയിൽ ഗവേഷണം നടത്തി അതു കണ്ടത്താവതല്ല.
        എല്ലാറ്റിനും സ്രഷ്ടാവുണ്ടെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാർ എന്ന കാര്യ ത്തിന് പ്രസക്തിയില്ല. ദൈവം ലോകത്തിന്റെ സ്രഷ്ടാവാണ് എന്ന മൗലിക സത്യം ഉൾക്കൊണ്ടവനെ സംബന്ധിച്ചടത്താളം, ആ ദൈവത്തിന്റെ സന്ദേശം സ്വീകരിക്കുക മാത്രമാണു ധർമ്മം. പരമ കാരണത്തിനു പിന്നൊരു കാരണം ആവശ്യമില്ല . ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യം ആ സൃഷ്ടിച്ചവനെ സൃഷ്ടിച്ചതാര് എന്നു തുടങ്ങി അവസാ നിക്കാത്ത ചോദ്യങ്ങളുടെ കയത്തിലാണെത്തിക്കുക എന്നതോർക്കുക.
        പിന്നെ, ലോകത്തിനൊരു സ്രഷ്ടാവുണ്ടെന്നംഗീകരിക്കാൻ സ്രഷ്ടാവിന്റെ സ്രഷ്ടാവിനെ തെരയണ്ടതില്ല. നമ്മുടെ പ്രശ്നം ലോകത്തിനൊരു സൃഷ്ടാവുണ്ടോ എന്നതാണ്. അത് മനസ്സിലാക്കാൻ സ്രഷ്ടാവിന്റെ സൃഷ്ടിയായ പ്രപഞ്ച വസ്തുക്കൾ സഹായിക്കും. സ്രഷ്ടാവിന്റെ കഴിവിന്റെയും അറിവിന്റെയും നേരിയയൊരംശം മാത്രമാണ് സ്യഷ്ടിജാലങ്ങളിലൊളിഞ്ഞു കിടക്കുന്നത്.
        ശാസ്ത്രീയ ഗവഷണങ്ങൾക്കും,ഭ ൗതിക വിജ്ഞാനത്തിന്റെ പരിധികൾക്കും അപ്പുറമുള്ള ഈ കാര്യത്തെപ്പററിയുള്ള അറിവ് മനുഷ്യർക്ക് ലഭിക്കുവാനുള്ള ഒരേ ഒരു മാർഗം ദൈവിക സന്ദേശങ്ങളാണ്. അതിൽ ഏറ്റവും അവസാനത്തേതും പരിപൂർണ്ണവുമായ പരിശുദ്ധഖുർആൻ അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊണ്ടും, അവന്റെ പരിശുദ്ധിയെയും മഹത്വത്തെയും പ്രകീർ ത്തിച്ചുകൊണ്ടും നൽകുന്ന നിസ്തുലമായ വിവരണങ്ങൾ മനുഷ്യവർഗത്തെ നേർമാർഗത്തിലേക്ക് നയിക്കുവാൻ എത്രയും പര്യാപ്തമാണ്.

ഡയറക്ടർ
നീച ഓഫ് ട്രൂത്ത്

Book – തജ്‌വീദ്

തജ്‌വീദ്

അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം

അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം അക്ഷരങ്ങളുടെ ഉൽഭവസ്ഥാനങ്ങൾ ബലപ്പെട്ട അഭിപ്രായപ്രകാരം പതിനേഴാണ് . വായയിലെ ഒഴിഞ്ഞ സ്ഥലം, തൊണ്ട, നാവ്, രണ്ട് ചുണ്ടുകൾ, തരിമൂക്ക് എന്നീ അഞ്ച് സ്ഥലങ്ങളിലായിട്ടാണിത്.

ഓരോ അക്ഷരങ്ങളുടെയും മഖ്റജ് മനസ്സിലാക്കാനും താൻ ഓതുന്നത് ഓരോ അക്ഷരങ്ങളുടെയും മഖ്റജുകളിൽ നിന്ന് തന്നെയാണോ എന്നുറപ്പു വരുത്തുന്നതിനും താഴെയുളള മഖ് റജുകളും അവയുടെ ചിത്രങ്ങളും ഉപയോഗപ്പെടുമെന്ന് വിശ്വസിക്കുന്നു.

മഖ് റജുകൾ മനസ്സിലാക്കാനുള്ള മറെറാരു എളുപ്പ വഴിയാണ് ഏതക്ഷരത്തിൻറ മഖ്റജാണോ അറിയേണ്ടത്. അതിന് ശദ്ദുടോടുകൂടെ സുകൂനും മുമ്പ് ഹംസ “അ” യും കൊടുത്ത് ഉച്ചരിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്.