അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം അക്ഷരങ്ങളുടെ ഉൽഭവസ്ഥാനങ്ങൾ ബലപ്പെട്ട അഭിപ്രായപ്രകാരം പതിനേഴാണ് . വായയിലെ ഒഴിഞ്ഞ സ്ഥലം, തൊണ്ട, നാവ്, രണ്ട് ചുണ്ടുകൾ, തരിമൂക്ക് എന്നീ അഞ്ച് സ്ഥലങ്ങളിലായിട്ടാണിത്.
ഓരോ അക്ഷരങ്ങളുടെയും മഖ്റജ് മനസ്സിലാക്കാനും താൻ ഓതുന്നത് ഓരോ അക്ഷരങ്ങളുടെയും മഖ്റജുകളിൽ നിന്ന് തന്നെയാണോ എന്നുറപ്പു വരുത്തുന്നതിനും താഴെയുളള മഖ് റജുകളും അവയുടെ ചിത്രങ്ങളും ഉപയോഗപ്പെടുമെന്ന് വിശ്വസിക്കുന്നു.
മഖ് റജുകൾ മനസ്സിലാക്കാനുള്ള മറെറാരു എളുപ്പ വഴിയാണ് ഏതക്ഷരത്തിൻറ മഖ്റജാണോ അറിയേണ്ടത്. അതിന് ശദ്ദുടോടുകൂടെ സുകൂനും മുമ്പ് ഹംസ “അ” യും കൊടുത്ത് ഉച്ചരിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്.