അല്ലാഹു
ഡോക്ടർ എം ഉസ്മാൻ
ദൈവത്തെക്കുറിച്ച് എമ്പാടും തെറ്റു ധാരണകളും അന്ധവിശ്വാസങ്ങളും മതരംഗത്തുപോലും നിലനിൽക്കുന്നു . അവ പലതും ദൈവത്തിൻറെ മഹത്വം കുറച്ചുകാണിക്കാൻ മതം തരം താണിരിക്കുന്നു . പദാർത്ഥിക ലോകത്തിനപ്പുറം , നമുക്കു അളക്കാനാ തുക്കാനോ കഴി യാത്ത ദൈവത്തെ നമ്മുടെ ഭാവനകൾക്കൊത്തു രൂപപ്പെടുത്തുന്നത് എത്ര വലിയ വിഡ്ഢിത്തമാണ്. ചിലർ ദൈവത്തെ നിഷേധിക്കുന്നതിന്ന് പ്രധാനമായ കാരണം ദൈവത്തെ വേണ്ടപോലെ മനസ്സിലാക്കാത്തതാണു. ദൈവത്തെ മനസ്സിലാക്കാനുള്ള ഏക മാർഗ്ഗം ദൈവത്തിൻറെ സന്ദേശമാണു. പരിക്ഷണശാലയിൽ ഗവേഷണം നടത്തി അതു കണ്ടത്താവതല്ല.
എല്ലാറ്റിനും സ്രഷ്ടാവുണ്ടെങ്കിൽ ദൈവത്തെ സൃഷ്ടിച്ചതാർ എന്ന കാര്യ ത്തിന് പ്രസക്തിയില്ല. ദൈവം ലോകത്തിന്റെ സ്രഷ്ടാവാണ് എന്ന മൗലിക സത്യം ഉൾക്കൊണ്ടവനെ സംബന്ധിച്ചടത്താളം, ആ ദൈവത്തിന്റെ സന്ദേശം സ്വീകരിക്കുക മാത്രമാണു ധർമ്മം. പരമ കാരണത്തിനു പിന്നൊരു കാരണം ആവശ്യമില്ല . ദൈവത്തെ സൃഷ്ടിച്ചതാര് എന്ന ചോദ്യം ആ സൃഷ്ടിച്ചവനെ സൃഷ്ടിച്ചതാര് എന്നു തുടങ്ങി അവസാ നിക്കാത്ത ചോദ്യങ്ങളുടെ കയത്തിലാണെത്തിക്കുക എന്നതോർക്കുക.
പിന്നെ, ലോകത്തിനൊരു സ്രഷ്ടാവുണ്ടെന്നംഗീകരിക്കാൻ സ്രഷ്ടാവിന്റെ സ്രഷ്ടാവിനെ തെരയണ്ടതില്ല. നമ്മുടെ പ്രശ്നം ലോകത്തിനൊരു സൃഷ്ടാവുണ്ടോ എന്നതാണ്. അത് മനസ്സിലാക്കാൻ സ്രഷ്ടാവിന്റെ സൃഷ്ടിയായ പ്രപഞ്ച വസ്തുക്കൾ സഹായിക്കും. സ്രഷ്ടാവിന്റെ കഴിവിന്റെയും അറിവിന്റെയും നേരിയയൊരംശം മാത്രമാണ് സ്യഷ്ടിജാലങ്ങളിലൊളിഞ്ഞു കിടക്കുന്നത്.
ശാസ്ത്രീയ ഗവഷണങ്ങൾക്കും,ഭ ൗതിക വിജ്ഞാനത്തിന്റെ പരിധികൾക്കും അപ്പുറമുള്ള ഈ കാര്യത്തെപ്പററിയുള്ള അറിവ് മനുഷ്യർക്ക് ലഭിക്കുവാനുള്ള ഒരേ ഒരു മാർഗം ദൈവിക സന്ദേശങ്ങളാണ്. അതിൽ ഏറ്റവും അവസാനത്തേതും പരിപൂർണ്ണവുമായ പരിശുദ്ധഖുർആൻ അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊണ്ടും, അവന്റെ പരിശുദ്ധിയെയും മഹത്വത്തെയും പ്രകീർ ത്തിച്ചുകൊണ്ടും നൽകുന്ന നിസ്തുലമായ വിവരണങ്ങൾ മനുഷ്യവർഗത്തെ നേർമാർഗത്തിലേക്ക് നയിക്കുവാൻ എത്രയും പര്യാപ്തമാണ്.
ഡയറക്ടർ
നീച ഓഫ് ട്രൂത്ത്