Book – നമസ്കാരം വിധികളും മര്യാദകളും അബ്ദുൽലത്തീഫ് സുല്ലമി മാറഞ്ചേരി

നമസ്കാരം വിധികളും മര്യാദകളും

അബ്ദുൽലത്തീഫ് സുല്ലമി മാറഞ്ചേരി

ആമുഖം

അല്ലാഹുവിന്റെ നാമത്തിൽ നമസ്കാരവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പാഠങ്ങളാണ് ഈ കൃതിയിലെ ഉള്ളടക്കം.
        ചിലയാളുകൾ നമസ്കരിക്കും പക്ഷേ, അവർക്ക് അതിലുടെ രേഖപ്പെടുത്തപ്പെടുന്ന പ്രതിഫലം പത്തിലൊന്ന് മാത്രമായിരിക്കും ചിലർക്ക് ഒമ്പതിലൊന്ന് ചിലർക്ക് എട്ടിലൊന്ന് ചിലർക്ക് ഏഴിലൊന്ന് എന്നിങ്ങനെ ചിലർക്ക് പകുതി പ്രതിഫലം ലഭിക്കുമെന്നും ഹദീസുകളിൽ പറയുന്നു. ഇത് ആളുകൾ മനസ്സിലാക്കിയതും നിർവ്വഹിക്കുന്ന രീതിയും അനുസരിച്ചായിരിക്കും പ്രതിഫലത്തിലെ ഏറക്കുറച്ചിൽ എന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടാവുകയില്ല.

        അതിനാൽ നബി (സ) യുടെ നമസ്കാരം, ഫറളുകളിലെ പോരായ്മകൾ പരിഹരിക്കുമെന്ന് പഠിപ്പിക്കപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ, യാത്രയിലെ നമസ്കാരം, നമസ്കരിക്കുന്നവരിൽ ഉണ്ടാവേണ്ട സൽഗുണങ്ങൾ, നമസ്കാരവുമായി പ്രചരിക്കപ്പെട്ട അടിസ്താനമില്ലാത്ത കാര്യങ്ങൾഎന്നിവയെല്ലാമാണ് നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കുന്ന ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. നിങ്ങൾ വായിക്കുക. വിലയിരുത്തുക, അബദ്ധങ്ങൾ ചുണ്ടിക്കാണിക്കുക.
അല്ലാഹു സൽക്കർമ്മമായി സ്വീകരിക്കട്ടെ, സഹകരിച്ചവർ ക്കെല്ലാം പ്രതിഫലം നൽകട്ടെ (ആമീൻ)
പ്രാർത്ഥനയോടെ !
റിയാദ്
9/4/2007
സഹോദരൻ
അബ്ദുൽലത്തീഫ് സുല്ലമി മാറഞ്ചേരി

Leave a Comment