വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം. പാഠം : ആറ്

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

ളുഹാ നമസ്കാരം صلاة الضحى (പാഠം : ആറ്)

നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് നാം ആലോചിച്ച് നോക്കിയിട്ടുണ്ടോ? എത്രയെത്ര ഞരമ്പുകൾ, അസ്ഥികൾ, കണ്ണ്, ഹൃദയം, മസ്തിഷ്കം …..!!ഇതൊക്കെ നിത്യേന ഒരു നിമിഷം പോലും നിന്നു പോവാതെ പ്രവർത്തിക്കുന്നത് കൊണ്ടാണ് നാം സൗഖ്യത്തോടെ ജീവിക്കുന്നത്. (അല്ലാഹു നിലനിർത്തി തരുമാറാവട്ടെ. ആമീൻ)

നമ്മുടെ ശരീരത്തിൽ 360 സന്ധികളുണ്ടെന്നാണ് നബി (സ) അറിയിച്ചത്. (മുസ്‌ലിം 1007)
ഓർത്തോ വിഭാഗം, സ്കാനിംങ്ങ്, എക്സ്റേ തുടങ്ങിയവയൊന്നും ഇല്ലാത്ത കാലത്താണ് ഇത്ര കൃത്യമായി പ്രവാചകൻ അതു പറഞ്ഞത് !
നബി (സ)യുടെ പ്രവാചകത്വത്തിന്റെ തെളിവ് അതിലൂടെ നാം തെളിഞ്ഞ് കാണുന്നുണ്ട്. ഈ 360 സന്ധികളും സുഖമമായി പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ ജീവിതം സുഖകരമാവുക. അതുകൊണ്ട് തന്നെ വലിയൊരനുഗ്രഹമാണിത് എന്നതിൽ സംശയമില്ല. ഈ അനുഗ്രഹത്തിനു നന്ദി വേണ്ടേ? തീർച്ചയായും.
എങ്ങനെ സാധിക്കും?
പ്രാചകൻ (സ)തന്നെ അത് വിശദീകരിച്ചിട്ടുണ്ട്.

فِي الْإِنْسَانِ ثَلَاثُمِائَةٍ وَسِتُّونَ مَفْصِلًا، فَعَلَيْهِ أَنْ يَتَصَدَّقَ عَنْ كُلِّ مَفْصِلٍ مِنْهُ بِصَدَقَةٍ “. قَالُوا : وَمَنْ يُطِيقُ ذَلِكَ يَا نَبِيَّ اللَّهِ ؟ قَالَ : ” النُّخَاعَةُ فِي الْمَسْجِدِ تَدْفِنُهَا، وَالشَّيْءُ تُنَحِّيهِ عَنِ الطَّرِيقِ، فَإِنْ لَمْ تَجِدْ فَرَكْعَتَا الضُّحَى تُجْزِئُكَ
“.صححه الألباني.

“മനുഷ്യ ശരീരത്തിൽ 360 സന്ധികളുണ്ട്. ഓരോന്നിനുമുള്ള സ്വദഖ അവൻ കൊടുക്കേണ്ടതുണ്ട്. സ്വഹാബികൾ ചോദിച്ചു: “ആർക്കാണതിനു കഴിയുക ?” നബി(സ) പറഞ്ഞു: “പള്ളിയിൽ കഫം കണ്ടാൽ അത് മണ്ണിട്ട് മൂടൽ, വഴിയിലെ തടസ്സം ഓരങ്ങളിലേക്ക് മാറ്റൽ, ഇത് രണ്ടും കഴിഞ്ഞില്ലെങ്കിൽ രണ്ട് റക്അത്ത് ളുഹാ നമസ്കാരം ,അത് നിനക്ക് മതിയാവും.” ” (അബൂദാവൂദ്: 5242)

നോക്കൂ!
360 സന്ധികൾക്കുമുള്ള സ്വദഖ എന്ന അതിമഹത്തായ കാര്യം വെറും നിസ്സാരമായ മൂന്ന് കാര്യങ്ങൾ കൊണ്ട് നിർവഹിക്കപ്പെടും എന്നാണ് പ്രവാചകൻ (സ) അറിയിച്ചത്.
രണ്ട് റക്അത്ത് ളുഹാ നമസ്കാരമാണ് അതിലൊന്ന്.
ഇസ്ലാമിൽ പ്രബലമായ സുന്നത്താണ് ളുഹാ നമസ്കാരം. അബൂഹുറൈറ (റ)ക്ക് നബി (സ) നൽകിയ മൂന്ന് വസിയ്യത്തുകളിൽ ഒന്ന് ളുഹാ നമസ്കരിക്കണമെന്നതായിരുന്നു. (ബുഖാരി : 1981, മുസ്ലിം : 721 )
ഖുർആനിൽ സുറത്തു ളുഹാ എന്നൊരദ്ധ്യായമുണ്ടല്ലോ. അതിൻ ഒന്നാമത്തെ ആയത്തു ളുഹാ സമയത്തെ കൊണ്ട് സത്യം ചെയ്തു കൊണ്ടുള്ളതാണ്.
ഈ നമസ്കാരത്തിന്റെ പുണ്യം നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്. صلاة الأوابين ( ഖേദിച്ചു മടങ്ങുന്നവരുടെ നമസ്കാരം) എന്ന നാമവും ഹദീസുകളിൽ ഇതിനു വന്നിട്ടുണ്ട്. (മുസ്ലിം : 748 )
വിശദ പഠനമാഗ്രഹിക്കുന്നവർ അല്ലാമാ സഈദ് അൽ ഖഹ്ത്വാനി (റ)യുടെ
صلاة المؤمن എന്ന കൃതി പോലെയുള്ള കൃതികൾ അവലംബിക്കുക.

സൂര്യനുദിച്ച് ഏകദേശം 20 മിനുട്ട് കഴിഞ്ഞ് ളുഹർ ബാങ്ക് കൊടുക്കുന്നതിന്റെ 20 മിനുട്ട് മുമ്പ് വരെ ഇതു നിർവഹിക്കാം. വെയിൽ ചൂടായ ശേഷം നിർവഹിക്കലാണ് നല്ലത്. (ഫതാവാ ഇബ്നു ബാസ് : 11/395)
രണ്ടു മുതൽ ഇരട്ടിയായി എട്ടു റക്‌അത്തുവരെ ഇതു നിർവഹിക്കാം.
നബി (സ) മക്കാവിജയത്തിന്റെ ദിനത്തിൽ അബൂത്വാലിബിന്റെ മകൾ ഉമ്മു ഹാനി (റ) യുടെ വീട്ടിൽ വച്ച് നബി (സ) എട്ട് റക്അത്ത് നമസ്കരിച്ചത് ഹദീസിലുണ്ട്. (മുസ്ലിം. 1103 )
എന്നാൽ ഇരട്ടിയായി എത്രയും നിർവഹിക്കാവുന്നതാണ് എന്ന വീക്ഷണവും പണ്ഡിതന്മാർക്കുണ്ട്.
ആയിശ (റ) ന്റെ ഒരു ഹദീസാണവർക്കു തെളിവ് അതിപ്രകാരമാണ്.
*عَائِشَةَ رَضِيَ اللَّهُ عَنْهَا ؛ كَمْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي صَلَاةَ الضُّحَى ؟ قَالَتْ : أَرْبَعَ رَكَعَاتٍ، وَيَزِيدُ مَا شَاءَ.*
ആയിശ (റ) യോട് ചോദിക്കപ്പെട്ടു. നബി (സ) എത്രയാണ് ളുഹാ നമസ്കരിക്കാറുണ്ടായിരുന്നത്? ആയിശ (റ) പറഞ്ഞു. നാല്.അവിടുന്ന് ഉദ്ദേശിക്കുന്നത്ര വർധിപ്പിക്കാറുണ്ടായിരുന്നു.” (മുസ്ലിം : 719 )

അതിനാൽ പ്രബലമായ ഈ സുന്നത്ത് ഒരു ശീലമാക്കുക.
അതിനു പറ്റിയ സമയമാണ് വീട്ടിലിരിക്കുന്ന ഈ സമയം. ഇത് ഒറ്റക്ക് നിർവഹിക്കലാണ് ഏറ്റവും ഉത്തമം. والله أعلم

(നന്മ പകർന്നു നൽകൽ
നന്മയാണ്.)

പരലോകമെന്ന സത്യം മുനവ്വർ ഫൈറൂസ്​

പരലോകമെന്ന സത്യം മുനവ്വർ ഫൈറൂസ്

ലോകത്തുള്ള സർവ്വമനുഷ്യരും മരിക്കുമെന്നും , സകല ചരാചരങ്ങളും തകർന്ന് തരിപ്പണമാകുമെന്നും നാം വിശ്വസിക്കുന്നു . അതുപോലെ തന്നെയുള്ള ഒരു സത്യമാണ് മരണത്തിനുശേഷം മനുഷ്യർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നത് . ഏതൊരു രക്ഷിതാവാണോ നമ്മ സൃഷ്ടിച്ചത് ആ രക്ഷിതാവിങ്കലേക്ക് തന്നെ നാമേവരും മടക്കപ്പെടും.

പരിശുദ്ധ ഖുർആൻ മരണത്തെക്കുറിച്ച് പറഞ്ഞിടത്തെല്ലാം മരണത്തിന് ശേഷമുള്ള ജീവിതത്തെപ്പറ്റിയും പരാമർശിക്കുന്നുണ്ട്.

ഖേദകരമെന്ന് പറയട്ടെ മഹാഭൂരിപക്ഷം വരുന്ന ദൈവ വിശ്വാസികളിൽ വളരെ വിരളം പേർ മാത്രമേ പരലോകത്തിൽ വിശ്വസിക്കുന്നുള്ളൂ . പരിശുദ്ധാ ഖുർആൻ പറയുന്നത് കാണുക

قُلِ اللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

 

പറയുക : അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു . പിന്നീട് അവൻ നിങ്ങളെ മരിപ്പിക്കുകയും പിന്നീട് ഉയിർത്തെഴുന്നേൽപിൻറെ നാളിലേക്ക് നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുകയും ചെയ്യും . അതിൽ യാതൊരു സംശയവുമില്ല . പക്ഷെ മനുഷ്യരിൽ അധികപേരും അറിയുന്നില്ല . ( ഖുർആൻ 45 : 26 )

وَإنْ كثيرًا مِنَ النَّاس بِلِقَاء رَهِمْ لَكَافِرُونَ

മനുഷ്യരിൽ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിൽ വിശ്വാസമില്ലാത്തവരത്രെ . ( ഖുർആൻ 30 : 8 )

മനുഷ്യരിൽ ധാരാളം പേർ പരലോകത്തെ നിഷേധിക്കുന്നുവെങ്കിലും അത് അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണ്:
( فورب السماء والأرض إنه لحق مثل ما أنكم تنطقون )
ആകാശത്തിന്റെയുംഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ് , സത്യം ! നിങ്ങൾ സംസാരിക്കുന്നു എന്നതു പോലെ തീർച്ചയായും ഇത് സത്യമാകുന്നു . ( ഖുർആൻ 51 : 23 )

ആർക്കും നിഷേധിക്കാൻ സാധിക്കാത്ത ഒരു വലിയ സത്യം:
(وَأَنَّ الساعة آتية لا ريب فيهَا وَأَنَّ اللَّه يَبْعث مَنْ فِي الْقُبُورِ )
അന്ത്യസമയം വരിക തന്നെചെയ്യും . അതിൽ യാതൊരു സംശയവുമില്ല . ഖബറുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്യും . ( ഖുർആൻ 22 : 7 )

പരലോകമില്ലെന്ന് വാദിക്കുന്നവർ പറയുന്ന ന്യായീകരണങ്ങൾ ഖുർആൻ പരാമർശിക്കുന്നുണ്ട്:

( وقالوا مَا هي إلا حياتنا الدّنْيَا نمُوت ونحيا وَمَا يُهلِكُنا إلا الدهر وَمَا لهُمْ بِذَلِكَ مِنْ عِلم إِنْ هُمْ إِلا يَظنونَ )
അവർ പറഞ്ഞു : ജീവിതമെന്നാൽ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു . നാം മരിക്കുന്നു . നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. ( വാസ്തവത്തിൽ) അവർക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല . അവർ ഊഹിക്കുക മാത്രമാകുന്നു . (ഖുർആൻ 45 : 24)

( أَيَعِدُكُمْ أَنَّكُمْ إِذا متمْ وكنْتُمْ تُرَابًا وَعِظامَا أَنكمْ مخرَجُونَ ( ) هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ ( ) إن هي إلا حَيَاتُنَا الدّنْيَا نَمُوتُ وَنحيا وَمَا نحن بِمبعُوثين ( )
നിങ്ങൾ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താൽ നിങ്ങൾ (വീണ്ടും ജീവനോടെ ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ അവൻ നിങ്ങൾക്ക് വാഗ്ദാനം നൽകുന്നത് ?

നിങ്ങൾക്ക് നൽകപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം!
ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു . നാം മരിക്കുന്നു . നാം ജനിക്കുന്നു . നാം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരല്ല തന്നെ . ( ഖുർആൻ 23 : 35 – 37 )
( أإِذَا مِتْنَا وَكُنَّا تُرَابًا ذَلِكَ رَجْعُ ُ بَعيد )
നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ ( ഒരു പുനർ ജൻമം ? ) അത് വിദൂരമായ ഒരു മടക്കമാകുന്നു . ( ഖുർആൻ 50 : 3 )
പല ന്യായീകരണങ്ങളും പറഞ്ഞ് പരലോകത്തെ നിഷേധിക്കുന്നവരോട് അല്ലാഹു ചോദിക്കുന്നു :
( أَفَحَسِبْتُمْ أنمَا خَلَقنَاكُمْ عَبَثا وَأَنكمْ إِلَيْنَا لا تُرْجَعُونَ )
അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ ? (ഖുർആൻ 23 : 115)
അങ്ങനെ കണക്കാക്കിയാലും ഇല്ലെങ്കിലും മരണത്തിനു ശേഷം ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നത് ഒരു സത്യമാണ് .
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പരലോകത്തിൽ വിശ്വസിക്കുക എന്നത് അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ,
( يَا أَيّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزلَ عَلَى رَسُولِهِ وَالْكِتَابِ الَّذِي أَنْزَلَ مِنْ قَبْلُ وَمَنْ يَكْفُرْ بِاللَّهِ وَمَلَائكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ فَقَد ضل ضلالا بعيدً )
സത്യവിശ്വാസികളേ , അല്ലാഹുവിലും , അവന്റെ ദൂതനിലും , അവന്റെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ . അല്ലാഹുവിലും , അവന്റെ മലക്കുകളിലും , അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതൻമാരിലും , അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു ( ഖുർആൻ 4 : 136 )

 

യഥാർഥ വിശ്വാസികളുടെ ഗുണമായി അല്ലാഹു പറയുന്നത് അവർ പരലോകത്തിൽ ദൃഡമായി വിശ്വസിക്കുന്നു എന്നതാണ്.

وَالَّذِينَ يُؤمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ وَبِالآخِرَةِ هُمْ يُوقِنُونَ

നിനക്കും നിന്റെ മുൻഗാമികൾക്കും നൽകപ്പെട്ട സന്ദേശത്തിൽ വിശ്വസിക്കുകയും , പരലോകത്തിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവർ (സൂക്ഷ്മത പാലിക്കുന്നവർ ). (ഖുർആൻ 2 : 4)

നരകാവകാശികളുടെ ദൂഷ്യങ്ങളിൽ പെട്ടതാണ് പരലോക നിഷേധം എന്നത്.

إِنَّ جَهَنَّمَ كَانَت مِرَادًا ( ) للطاغينَ مَابًا ( ) لا يثينَ فِيهَا أَحَقابا ( ) لا يَدُوقُونَ فِيهَا بَرَنَا وَلا تُرَابًا ( ) إلا مِيمَا وَعَتَاقَا ( ) جَرَاء وَفَاقَا ( ) إِنَّهُمْ كَانُوا لا يَرْجُونَ كِتَابًا 

തീർച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു അതിക്രമകാരികൾക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.

അവർ അതിൽ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.

കുളിർമയോ കുടിനീരോ അവർ അവിടെ ആസ്വദിക്കുകയില്ല.

കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ അനുയോജ്യമായ പ്രതിഫലമത്രെ അത്.

തീർച്ചയായും അവർ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു. ( ഖുർആൻ 78 : 21 – 27 )

സ്വർഗാവകാശികൾ നരകാവകാശികളോട് ചോദിക്കും

مَا سَلَكَكُمْ في سَقَرَ ( ) قَالُوا لَم نَكَ مِنَ الْمُلِينَ ( ) وَ نَكَ تُلْهِمُ الْمِدِينَ ( ) وكُنّا حُوض مَعَ الخالِمِينَ ( ) وَكُنَّا نُكَرَب يُيّم الدّين

( ) നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന് അവർ ( കുറ്റവാളികൾ ) മറുപടി പറയും : ഞങ്ങൾ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല .

ഞങ്ങൾ അഗതിക്ക് ആഹാരം നൽകുമായിരുന്നില്ല . തോന്നിവാസത്തിൽ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു . പ്രതിഫലത്തിൻറെ നാളിനെ ഞങ്ങൾ നിഷേധിച്ചു കളയുമായിരുന്നു . ( ഖുർആൻ 14 : 42 – 46 ) –

പരലോകം ഇല്ലെന്ന് പറഞ്ഞവരും പരലോകത്ത് വരേണ്ടിവരും . അന്ന് അവർക്ക് എല്ലാം കൃത്യമായി ബോധ്യപ്പെടും പക്ഷേ എന്തുകാര്യം ?

പരലോകമുണ്ടെന്നതിന് ധാരാളം തെളിവുകൾ പരിശുദ്ധ ഖുർആൻ നമുക്ക് മുൻപിൽ നിരത്തുന്നുണ്ട് . ബുദ്ധിയുള്ളവർക്ക് ആലോചിച്ചാൽ മനസ്സിലാക്കാവുന്ന ധാരാളം തെളിവുകൾ.

പരലോകം എന്ന ചിന്ത മനുഷ്യനെ തെറ്റിൽനിന്ന് മുക്തനാകുന്നു . തന്റെ മുഴുവൻ കർമങ്ങളും വിചാരണ ചെയ്യപ്പെടുമെന്ന ബോധമുണ്ടെങ്കിൽ തെറ്റുകൾ ചെയ്യാൻ മനുഷ്യന് സാധിക്കുകയില്ല. പോലീസ് ഉണ്ടെന്നറിഞ്ഞാൽ നിയമം പാലിക്കുന്ന ആളുകളും , അധ്യാപകൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ തെറ്റ് ചെയ്യാൻ മടിക്കുന്ന വിദ്യാർത്ഥികളും, തന്നെ ഒരാൾ നിരീക്ഷിക്കുന്നുണ്ടെന്നും താൻ വിചാരണ ചെയ്യപ്പെടുമെന്നുമുള്ള ബോധം മനുഷ്യനെ നന്മനിറഞ്ഞവനാക്കിമാറ്റുമെന്നതിനുള്ള തെളിവുകളാണ്. ഏതൊരു കാര്യത്തിന്റെയും റിസൾട്ട് നാം പ്രതീക്ഷിക്കുന്നു. ഈ ലോകത്ത് മാന്യരായി ജീവിക്കുന്ന ആളുകൾക്ക് മഹത്തായ പ്രതിഫലം ലഭിക്കപ്പെടുന്ന ഒരു ലോകം മനുഷ്യബുദ്ധിയുടെ തേട്ടമാണ് . അക്രമികൾക്ക് സമ്പൂർണമായി ശിക്ഷ ലഭിക്കപ്പെടുന്ന ഒരു ലോകം നന്മയുള്ള മനസ്സുകൾ ആഗ്രഹിക്കുന്നു. പല നിരപരാധികളും അകാരണമായി പിടിക്കപ്പെടുന്നു. പലയാളുകളും അന്യായമായി പീഡിപ്പിക്കപ്പെടുന്നു. പല കുറ്റവാളികളും അധികാരവും, സമ്പത്തും, സ്വാധീനവും ഉപയോഗപ്പെടുത്തി രക്ഷപ്പെടുകയും ചെയ്യുന്നു. ഒരാളെ കൊന്നവനും നൂറാളെ കൊന്നവനും ഈ ലോകത്ത് പരമാവധി നൽകാവുന്നത് ഒരു വധശിക്ഷ മാത്രമാണ്. ഇത് എങ്ങിനെ നീതിയാകും. ആയിരങ്ങളെയും , പതിനായിരങ്ങളെയും ചുട്ടുകരിച്ച ക്രൂരന്മാർ ആഡംബര ജീവിതം നയിക്കുമ്പോൾ നീതി അനിവാര്യമല്ലേ ?

തീർച്ചയായും . മനുഷ്യൻ ആഗ്രഹിക്കുന്നു സമ്പൂർണമായി നീതി ലഭിക്കുന്ന ഒരു ലോകം അതാണ് പരലോകം

أَم نَجعَلُ الَّذِينَ آمَنُوا وعَمِلُوا الصَّالِحَاتِ کَالمُفسِدِينَ فِي الأَرضِ أَم نَجعَلُ المُتَّقِينَ کَالفُجَّارِ .
അതല്ല , വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ ? അതല്ല , ധർമ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടൻമാരെ പോലെ നാം ആക്കുമോ ? ( ഖുർആൻ 38 : 28 ) .

وَاتَّقُوا يَومًا تُرجَعُونَ فِيهِ إِلَی ثُمَّ تُوَفَّی کُلُّ نَفسٍ مَا کَسَبَت وَهُم لَا يُظلَمُونَ.

നിങ്ങൾ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക . എന്നിട്ട് ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതിന്റെ ഫലം പൂർണ്ണമായി നൽകപ്പെടുന്നതാണ് . അവരോട് ( ഒട്ടും ) അനീതി കാണിക്കപ്പെടുകയില്ല ( ഖുർആൻ 2 : 281 ) .
 മനുഷ്യനെ ആദ്യതവണ സൃഷ്ടിച്ച അല്ലാഹു  വീണ്ടും സൃഷ്ടിക്കുവാൻ  പ്രയാസമില്ലാത്തവനാണ്.

  وَهُوَ الَّذِي يَبدَءُ الخَلقَ ثُمَّ يُعِيدُهُ وَهُوَ اُهوَنُ عَلَيْهِ وَلَهُ الْمَثَلُ الأَعلَى فِي السَّمَاوَاتِ وَالأَرْضِ وَهُوَ العَزِيزُ الحَكِيمُ .

  അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ . പിന്നെ അവൻ അത് ആവർത്തിക്കുന്നു . അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമുള്ളതാകുന്നു . ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു . അവൻ പ്രതാപിയും യുക്തിമാനുമത്രെ . ( ഖുർആൻ 30 : 27 )
 – ഒരിക്കൽ ഒരാൾ മരിച്ചവരുടെ എല്ലുകൾ പൊടിച്ചത് മുഹമ്മദ് നബി ( സ ) യുടെ മുഖത്തേക്ക് ഊതികൊണ്ട് ചോദിച്ചു ” ആരാണ് ഈ എല്ലുകളെ പുനർജ്ജീവിപ്പിക്കുക ” എന്ന് . അപ്പോൾ അയാൾക്ക് അല്ലാഹു മറുപടി നൽകി

 أوَلَمْ يَرَ الإنْسَانُ أَنَّا خَلَقَنَاهُ مِنْ نُطفَةٍ فَإِذَا هُوَ خَصِيم ُُُ مُبِين ( ) ضرَب لَنَا مَثَلًا وَنَسِي خَلقَهُ قَالَ مَنْ يُحيِ العِظَامَ وَهِيَ رَمِيمُ ( ) قُل يُحيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةِ وَهُوَ بِكُلِ خَلقٍ عَلِيمُ ( )

മനുഷ്യൻ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തിൽ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു.

അവൻ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു . തന്നെ സൃഷ്ടിച്ചത് അവൻ മറന്നുകളയുകയും ചെയ്തു .അവൻ പറഞ്ഞു : എല്ലുകൾ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുന്നത് ? പറയുക : ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ . ( ഖുർആൻ 36 : 77 – 79 )

ഒന്നാമത്ത തവണ സൃഷ്ടിക്കുക എന്നതാണല്ലോ സൃഷ്ടി ആവർത്തിക്കുന്നതിനേക്കാളും പ്രയാസകരമായത് . എന്നാൽ അല്ലാഹുവിന് എല്ലാം വളരെ എളുപ്പമാണ്.

مَا خَلَقَكُمْ وَلا بَعْتُكُمْ لا تَنَفس وَاحِدَةٍ إنَ اللهُ سَمِيعُ بَصير

നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത് പോലെ മാത്രമാകുന്നു തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നവനത്രെ (ഖുർആൻ 31 : 28)

നയെ സൃഷ്ടിച്ചത് അല്ലാഹുവാണെന്ന് മനുഷ്യരിലെ മഹാഭൂരിപക്ഷം ആളുകളും അംഗീകരിക്കുമ്പോൾ എന്തുകൊണ്ടാണ് അവൻ തന്നെ നമ്മ വീണ്ടും സൃഷ്ടിക്കും എന്ന് വിശ്വസിക്കാനിത്ര പ്രയാസം?

അല്ലാഹുവിനെ നിഷേധിക്കുന്നവരോട് അവൻ ചോദിക്കുന്നു كيف تكمُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتَا فَأَحْيَاكُمْ ثم يُمِيتُكُمْ ثم يُحييكُمْ تُم إِلَيْهِ تُرْجَعُونَ

നിങ്ങൾക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാൻ കഴിയുക ? നിങ്ങൾ നിർജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവൻ നിങ്ങൾക്ക് ജീവൻ നൽകി . പിന്നെ അവൻ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു . പിന്നീട് അവൻകലേക്ക് തന്നെ നിങ്ങൾ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും . ( ഖുർആൻ 2 : 28 )

മനുഷ്യ സൃഷ്ടിപ്പിന്റെ ഓരോ ഘട്ടവും പരിശുദ്ധ ഖുർആൻ വിശദീകരിക്കുന്ന ശേഷം പരലോക നിഷേധികൾക്ക് മറുപടി നൽകുന്നു .

م وَلَقَ خَلَقَنَا الإنْسَانَ مِنْ سُلَالَةٍ مِن طينِ ( ) ثم جَعَلْنَاهُ تُطفَةً في قَرَارِ مَدِينِ ( ) ثم حُلَفَنَا النُطفَةَ عَلَقَةً فَخَلَقَنَا الْعَلَقَةً مُسْعَةً فَخَلَفَنَا الْمُسْعَةً عِظامًا فَكَسَوْنَا الْعِظامَ حَمّا ثم أَنْشَأنَاهُ خَلْقًا آخَرَ فَتَبَارَكَ اللَّهُ أَحْسَنَ الخالِقِينَ ( ) ثم إنكُمْ بَعْدَ ذَلِكَ لَمَيْتُونَ ( ) ثم إنكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ ( )

തീർച്ചയായും മനുഷ്യനെ കളിമണ്ണിൻറെ സത്തിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു . പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി . അനന്തരം ആ ഭൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി . തുടർന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി . എന്നിട്ട് നാം അസ്ഥികൂടത്ത മാംസം കൊണ്ട് പൊതിഞ്ഞു . പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു . അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു പിന്നീട് തീർച്ചയായും നിങ്ങൾ അതിനു ശേഷം മരിക്കുന്നവരാകുന്നു . തീർച്ചയായും നിങ്ങൾ പിന്നീട് ഉയിർത്തെഴുന്നേൽപിൻറെ നാളിൽ എഴുന്നേൽപിക്കപ്പെടുന്നതാണ് . ( ഖുർആൻ 23 : 12 – 16 )

و با يَا أَيُهَا النَّاس إِنْ كُنْتُمْ في رَيْب مِنَ الْبَغَتِ وَإِنَّا خَلَقَنَاكُمْ مِنْ تُرَابِ تُم مِنْ تُطفَةٍ ثم مِنْ عَلَقَةٍ ثم مِنْ مُضعَةٍ عَلَقَةٍ وَعَيْرِ مُحَلَقَةٍ لِتُبَيَّنَ لَكُمْ وَتَقِرُ في الأرْحَام مَا تَشَاء إِلَى أَجَلِ مُسَمَّى مُ خَرَجَكُمْ طفلا م لِبَأَعُوا أَنْكُمْ وَمِنْكُمْ مَنْ يُتَوَفَى وَمِنْكُمْ مَنْ يُرَةً إِلَى أَرْدَلِ الْعُمُرِ لِكَيْلا يَعْلَمُ مِنْ بَعْدِ عِلم سُنَنَا وَتَرَى الأرْض هَامِدَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاء اهُنَرْتُ وَرَبَتْ وَأَنْبَتَتْ مِنْ كُلِ رَوَج هيج ( ) ذَلِكَ بِأَنَّ اللَّهَ هُوَ الحق وَأَنَّهُ يُخي الْمَوْتَى وَأَنَّهُ عَلَى كُل شيء قدير ( ) | من و مو و و ۱۰۱ മനുഷ്യരേ , ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ ( ആലോചിച്ച് നോക്കുക : ) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽ നിന്നും , പിന്നീട് ബീജത്തിൽ നിന്നും , പിന്നീട് ഭ്രൂണത്തിൽ നിന്നും , അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത് . നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി പറയുകയാകുന്നു . ) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു . പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു . അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ്ണ ശക്തി പ്രാപിക്കുന്നതു വരെ ( നാം നിങ്ങളെ വളർത്തുന്നു . ) ( നേരത്ത് ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട് . അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട് . ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം . എന്നിട്ട് അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും , കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു . അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ് സത്യമായുള്ളവൻ . അവൻ മരിച്ചവരെ ജീവിപ്പിക്കും . അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാണ് . ( ഖുർആൻ 22 : 5 , 6 )

മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് ഖുർആൻ പരാമർശിക്കുന്ന കാര്യങ്ങൾ ശാസ്ത്രം അംഗീകരിക്കുന്നു . ഇങ്ങനെ വളരെ കൃത്യമായി , അൽഭുതകരമായി മനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവിന് അത് ആവർത്തിക്കാൻ എന്തു പ്രയാസമാണുള്ളത് ? മനുഷ്യന്റെ ഉറക്കം വലിയ അത്ഭുതമായി പരിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട് . ആകാശഭൂമികൾ അത്ഭുതമായത് പോലെ രാവും പകലും മാറിമാറി വരുന്നത് അത്ഭുതകരമായതുപോലെ വലിയൊരു അത്ഭുതമാണ് ഉറക്കം

۰ وَمِنْ آيَاتِهِ مَنَامُكُمْ بِاللَّيْلِ وَالنَّهَارِ وَابْتِعَاوَكُمْ مِنْ فَضلِهِ إِنَّ في ذَلِكَ لآيَاتِ لِقَوْم يَسْمَعُونَ

രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും , അവൻറെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ ഉപജീവനം തേടുന്നതും അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ . തീർച്ചയായും അതിൽ കേട്ടുമനസ്സിലാക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട് . ( ഖുർആൻ 30 : 23 ) –

ഉറക്കം ഒരു ലഘു മരണമാണെങ്കിൽ ഉണർച്ച ഉയർത്തെഴുന്നേൽപ്പ് ഓർമപ്പെടുത്തുന്നതാണ് . ഉറങ്ങിക്കിടക്കുന്ന വ്യക്തിയുടെ അരികിൽ നടക്കുന്ന കാര്യങ്ങൾ അയാൾ അറിയുന്നില്ല . അയാൾ ഉറക്കത്തിൽ കാണുന്ന കാഴ്ചകൾ കൂടെ കിടക്കുന്നവർ പോലും അറിയുന്നില്ല . അതുകൊണ്ടുതന്നെ ഉറക്കവും , ഉണർച്ചയും മരണത്തേയും , മരണാനന്തര ജീവിതത്തെയും ഓർമപ്പെടുത്തുന്നു

اللهُ يَتَوَى انْفَسَ حِينَ مَؤهَا وَالّتي لم تمت في مَنَامِهَا فَيَمْسِك التي قضى عَلَيْهَا الْمَوْتُ وَيُرَيان الأخرى إلى أجَلِ مُسَمّى إِنَّ فِي ذَلِكَ لآيَاتِ لِقَوْم يَتَفَكُرُونَ
ലക്ഷ് ആത്മാവുകളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണ്ണമായി ഏറ്റെടുക്കുന്നു . മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും . എന്നിട്ട് ഏതൊക്കെ ആത്മാവിന് അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചു വെയ്ക്കുന്നു . മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവൻ വിട്ടയക്കുകയും ചെയ്യുന്നു തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട് . ( ഖുർആൻ 39 : 42 ) – മഴ പെയ്യുക എന്നത് ഒരു ദൃഷ്ടാന്തമാണ്.

മഴ പെയ്താൽ ഉണങ്ങിയ ഭൂമിയിൽനിന്ന് സസ്യങ്ങൾ മുളച്ചു വരുന്നത് പോലെ മരണത്തിനുശേഷം മനുഷ്യർ കബറുകളിൽളിൽനിന്ന് മുളച്ചു വരും . ഒരിക്കലും സസ്യ മുളക്കില്ലന്ന് നാം ധരിക്കുന്ന സ്ഥലങ്ങളിൽ പോലും മഴപെയ്താൽ സസ്യം ഭൂമിയെ പിളർത്തി പുറത്തുവരുന്നതുപോലെ അവസാന നാളിൽ ഒരു മഴ പെയ്യുമ്പോൾ ആ മഴയിൽ മനുഷ്യർ ഉയിർത്തെഴുന്നേൽപിക്കപ്പെടുമെന്ന് ഖുർആൻ പഠിപ്പിക്കുന്നു . وَتَرَى الأرْض هَامِدَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاء افْتَرَكَ وَرَبَتْ وَأَنْبَتَتْ مِنْ كُلِ رَوّج بَهِيج ( ) ذَلِكَ بِأَنَّ الله هُوَ الْقَ وَأَنَّهُ يُحِي الْمَوْتَى وَأَنَّهُ عَلَى كُل شيء قَدِيز ( 1 )

ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം . എന്നിട്ട് അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും , കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു . അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ് സത്യമായുള്ളവൻ . അവൻ മരിച്ചവരെ ജീവിപ്പിക്കും . അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാണ് . ( ഖുർആൻ 22 : 5 , 6 )

وَنَزَلْنَا مِنَ السَمَاء مَاءً مُبَارَا فَأَنْبَتَنَا بِهِ جَنَّاتِ وَحَ الحصيدِ ( ) وَالتَحُ بَاسِقَاتِ فَا طلَعَ نَضيد ( ) ررُهَا لِلْعِبَادِ وَأَحَيَيْنَا بِهِ بَلْدَةً مَيْنَا كَذَلِك الخروج ( 0 )

ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വർഷിക്കുകയും , എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു . അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും .

(നമ്മുടെ) ദാസൻമാർക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിർജീവമായ നാടിനെ
അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു
(ഖബ്റുകളിൽ നിന്നുള്ള പുറപ്പാട്. (ഖുർആൻ 50:9-11)

يخرج الحي من الميت وتخرج الميت من الحي ويحي الأرض بعد مؤها وكذلك تخرجو
നിർജീവമായതിൽ നിന്ന് ജീവനുള്ളതിനെ അവൻ പുറത്ത് കൊണ്ട് വരുന്നു.
ജീവനുള്ളതിൽ നിന്ന് നിർജീവമായതിനെയും അവൻ പുറത്ത് കൊണ്ട് വരുന്നു.
ഭൂമിയുടെ നിർജീവാവസ്ഥയ്ക്ക് ശേഷം അതിന്നവൻ ജീവൻ നൽകുകയും ചെയ്യുന്നു.
അതുപോലെത്തന്നെ നിങ്ങളും പുറത്ത് കൊണ്ട് വരപ്പെടും (ഖുർആൻ 30:19)

മനുഷ്യന്റെ വിരൽത്തുമ്പ് പോലും ശരിപ്പെടുത്തിയ അല്ലാഹുവിന്ന് വീണ്ടും അവനെ
ജീവിപ്പിക്കുവാൻ ഒരു പ്രയാസവുമില്ല.
أيحسب الإنسان أن تجمع عظامه () بلی قادرين على أن تسوي بنائه ()
നാം
അവൻറെ
എല്ലുകളെ
മനുഷ്യൻ വിചാരിക്കുന്നുണ്ടോ;
ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
പോലും
ശരിപ്പെടുത്താൻ
അ ത്, നാം അവൻറെ വിരൽത്തുമ്പുകളെ
കഴിവുള്ളവനായിരിക്കെ. (ഖുർആൻ 75:3,4)
ലോകത്തുള്ള കോടിക്കണക്കിനു മനുഷ്യരുടെ വിരലുകൾ വ്യത്യസ്ത രീതിയിൽ
സംവിധാനിച്ച് അല്ലാഹു മരണത്തിനുശേഷം വീണ്ടും മനുഷ്യനെ ജീവിപ്പിക്കുവാൻ
കഴിവുള്ളവനല്ലേ?
പച്ചമരത്തിൽ നിന്ന് തീ ഉണ്ടാക്കിത്തന്നവനാണ് അല്ലാഹു

الذي جعل لكم من الشجر الأخضر نارا فإذا أنتم مثه توقدون
പച്ചമരത്തിൽ നിന്ന് നിങ്ങൾക്ക് തീ ഉണ്ടാക്കിത്തന്നവനത്ര അവൻ അങ്ങനെ
നിങ്ങളതാ അതിൽ നിന്ന് കത്തിച്ചെടുക്കുന്നു. (ഖുർആൻ 36:80)

മാത്രവുമല്ല അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.
أوليس الذي خلق السماوات والأرض بقادر على أن يخلق مثلهم بلى وهو الخلاق
العليم () إنما أمره إذا أراد شيئا أن يقول له كن فيكو )

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാൻ
കഴിവുള്ളവനല്ലേ? അതെ, അവനത്രെ സർവ്വവും സൃഷ്ടിക്കുന്നവനും എല്ലാം
അറിയുന്നവനും.
താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു
അവൻറെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു (ഖുർആൻ 36:81,82)
ഈ കാര്യങ്ങളെല്ലാം നമ്മെ അറിയിക്കുന്നത് അല്ലാഹു മനുഷ്യനെ വീണ്ടും
സൃഷ്ടിക്കുമെന്നതിൽ സന്ദേഹമില്ലന്നതാണ്.

بنا إلى جامع الناس يؤم لا ريب فيه إن الله لا يخلف الميعاد

ഞങ്ങളുടെ നാഥാ, തീർച്ചയായും നീ ജനങ്ങളെയെല്ലാം ഒരു
ദിവസം
ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതിൽ
യാതൊരു സംശയവുമില്ല. തീർച്ചയായും
അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല. (ഖുർആൻ 3:9)

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം. (പാഠം : അഞ്ച്)

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.

പാഠം : അഞ്ച്  വീട്ടു ജോലിയിലെ പ്രവാചക മാതൃക

 

كَانَ يَكُونُ فِي مِهْنَةِ أَهْلِ…..

നബി (സ) ആണല്ലോ നമ്മുടെ ജീവിത മാതൃക. ഏതു കാര്യത്തിലും അവിടുത്തെ മാതൃക നമ്മുടെ മുന്നിലുണ്ട്. ഉപദേശങ്ങൾ നൽകുക മാത്രമല്ല സ്വജീവിതത്തിൽ അത് പ്രാവർത്തിതമാക്കിയും നബി (സ) മാതൃക കാണിച്ചിട്ടുണ്ട്. ഭരണാധികാരി, ആത്മീയ ഭൗതിക മേഖലകളിലെ നേതാവ് , ന്യായാധിപൻ, പരിഷ്കർത്താവ് ….. ഇതെല്ലാം ആയിരിക്കെ തന്നെ കുടുംബത്തിലും പ്രവാചകൻ (സ)ഉത്തമ മാതൃക കാണിച്ചിട്ടുണ്ട്. പ്രവാചകനിൽ നിങ്ങൾക്ക് മാതൃകയുണ്ട് എന്ന അല്ലാഹുവിന്റെ വചനത്തിൽ (അഹ്സാബ്: 21 )ഇതെല്ലാം ഉൾക്കൊള്ളുന്നുമുണ്ട്.

എങ്ങിനെയായിരുന്നു പ്രവാചകന്റെ വീട്ടിലെ പെരുമാറ്റം?
എന്തൊക്കെയാണ് അവിടുന്ന് വീട്ടിൽ ചെയ്ത ജോലികൾ?
ഭാര്യമാരെ ഏതു വിധത്തിലാണ് പ്രവാചകൻ (സ) സഹായിച്ചത്?
ഇതൊക്കെ നമ്മളൊന്ന് അറിയണ്ടേ?
അറിഞ്ഞാൽ മാത്രം മതിയോ?
പോര. കുറച്ചൊക്കെ നമ്മളും ആ മാതൃക സ്വീകരിക്കേണ്ടേ?

തീർച്ചയായും. നമ്മൾ വലിയ ജോലിത്തിരക്കുള്ള വരായിരിക്കാം. വലിയ ബിസിനസുകാരനാവാം. അധ്യാപകനാവാം. കൂലി തൊഴിലാളിയാവാം. ഡോക്ടറാവാം. എഞ്ചിനീയറാവാം അങ്ങിനെയങ്ങിനെ പലതുമാവാം.
അതുകൊണ്ട് എനിക്ക് വീട്ടുജോലികളിലൊന്നും ശ്രദ്ധിക്കാൻ സമയമില്ല. ഇതായിരിക്കും നമ്മുടെ പക്ഷം. ശരി. ഇപ്പോഴോ?
ഭൂരിപക്ഷം പുരുഷന്മാരും വീട്ടിലാണ്. എന്താണ് പണി? ഒന്നുമില്ല, എന്നാണെങ്കിൽ പ്രവാചകൻ (സ) യുടെ മാതൃക സ്വീകരിക്കുന്നവരാണെങ്കിൽ നമുക്ക് പണിയുണ്ട്.
അതെന്തൊക്കെയാണ് എന്നു നോക്കാം

وقد سئلت عَائِشَة رضي الله عنها : ” مَا كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْمَلُ فِي بَيْتِهِ؟ فقَالَتْ: كَانَ بَشَرًا مِنَ الْبَشَرِ يَفْلِي ثَوْبَهُ ، وَيَحْلُبُ شَاتَهُ ، وَيَخْدُمُ نَفْسَهُ ” .
رواه أحمد (26194) ، وصححه الألباني في “الصحيحة” (671)

മഹതി ആയിശ (റ) അടുക്കൽ വന്ന് ഒരാൾ ചോദിച്ചു:
നബി(സ) എന്തൊക്കെയാണ് വീട്ടിൽ ചെയ്യാറുണ്ടായിരുന്നത്?
ആയിശ (റ) പറഞ്ഞു: “അവിടുന്ന് ഒരു സാധാരണക്കാരൻ ചെയ്യുന്നതു പോലെ, വസ്ത്രം അലക്കാറുണ്ട്. , ആടിനെ കറക്കാറുണ്ട്, സ്വന്തം കാര്യങ്ങൾ ഒറ്റക്ക് നിർവ്വഹിക്കാറുണ്ട്.

നോക്കൂ! ഏഴാകാശങ്ങൾക്കപ്പുറത്തേക്ക് യാത്രപോയ, ഇരു ലോകത്തും മനുഷ്യരുടെ നേതാവായ …..തിരുനബി (സ) സ്വന്തം വീട്ടിൽ ആരായിരുന്നു എന്ന് ഈ ഹദീസിൽ നിന്ന് ഗ്രഹിക്കാം. വസ്ത്രമലക്കുന്ന നേതാവ് ! തിരുനബിയിൽ മാത്രമേ അതു നാം കാണൂ. കാരണം പ്രവാചന്റെ വിനയമായിരുന്നു അതിനു കാരണം. ആടിനെ കറക്കുന്നു! മേയ്ക്കുന്നു ! പരിചരിക്കുന്നു ! നമ്മൾ ചിന്തിക്കുന്നുണ്ടാവും ഇതിനൊക്കെ നമുക്കെവിടെ സമയമെന്ന്? ഉണ്ടെങ്കിൽ ചെയ്യുമോ എന്നു കൂടി കൂടെ ഒന്ന് ആലോചിച്ച് നോക്കൂ!
സ്വന്തം കാര്യങ്ങൾ സ്വന്തമായി ചെയ്യാറുള്ള പ്രവാചകനിൽ നമുക്ക് മാതൃകയില്ലേ? അപ്പോഴും നമുക്ക് ന്യായമുണ്ട്. വീട്ടിൽ ജോലിക്കാറുണ്ട്. എനിക്ക് ജോലി തിരക്കുണ്ട്. ശരി. ഇപ്പോഴോ? വീട്ടിലിരിക്കുന്നു. നബിയുടെ മാതൃക നടപ്പിലാക്കാൻ പറ്റിയ സമയം. ഈ പറയുന്നത് ആൺ പെൺ വ്യത്യാസമില്ലാതെ മുഴുവൻ വിശ്വാസികളോടുമാണ്. കാരണം പ്രവാചക മാതൃക വിശ്വാസികൾക്കുള്ളതാണ്. അവരാണത് നടപ്പിലാക്കേണ്ടത്.

തീർന്നില്ല. മറ്റൊരു ഹദീസ് ശ്രദ്ധിക്കുക.
عَنِ الأَسْوَدِ ، قَالَ: ” سَأَلْتُ عَائِشَةَ مَا كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصْنَعُ فِي بَيْتِهِ؟ قَالَتْ: كَانَ يَكُونُ فِي مِهْنَةِ أَهْلِهِ – تَعْنِي خِدْمَةَ أَهْلِهِ – فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ “
البخاري (676)
“അസ്വദ് (റ) പറയുന്നു: ഞാൻ ആയിശ (റ) യോട് ചോദിച്ചു: നബി(സ) എന്തൊക്കെയാണ് വീട്ടിൽ ചെയ്തിരുന്നത്? ആയിശ (റ) മറുപടി പറഞ്ഞു: “അദ്ദേഹം വീട്ടുകാരെ സഹായിച്ചു കൊണ്ടിരിക്കും. നമസ്ക്കാര സമയമായാൽ നമസ്കരിക്കാൻ പോവും!”
നോക്കൂ! സ്വന്തം ഭാര്യമാരെ വീട്ടുജോലിയിൽ സഹായിക്കുന്ന പ്രവാചകൻ!
ഇതിൽ നമുക്ക് മാതൃകയില്ലേ? ഉണ്ട്. എന്തു ന്യായം പറഞ്ഞ് നാം ഊരാൻ ശ്രമിച്ചാലും ഈ അവസ്ഥയിൽ അതിനവസരമില്ല. ഇണകൾക്കിടയിൽ ഇണക്കം കൂടാനും മക്കൾക്ക് മാതൃകയാവാനും അതിലൂടെ കഴിയും.
വീട്ടിൽ നമ്മുടെ ഇണകൾ എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്? രാവിലെ മുതൽ രാത്രിവരെ അവർ ഡ്യൂട്ടിയിൽ തന്നെയാണ്!
നമ്മുടെ ജോലിക്ക് സമയമുണ്ട്. വെക്കേഷനുണ്ട്. ലീവുണ്ട്. എന്നാൽ വീട്ടുണ്ടോലിക്കോ? ഇതൊന്നുമില്ല.എന്നിട്ടും അവർക്ക് പരാതിയൊന്നുമില്ല. എന്നു വിചാരിച്ച് സഹായിച്ചു കൂടാ എന്നില്ല. ആയിശ (റ) യുടെ വീടു നോക്കൂ! മക്കളില്ല. നബി (സ)യും ആയിശ (റ) യും മാത്രം.എന്നിട്ടും പ്രവാചകൻ (സ)സഹായിച്ചു. നമ്മുടെയൊക്കെ വീട്ടിലെന്താണവസ്ഥ?
അതുകൊണ്ട് , വീട്ടിലുമുണ്ട് ചില പ്രവാചക മാതൃകകൾ . അത് പാലിക്കേണ്ടവർ നമ്മളാണ്. അതു പാലിച്ചാൽ പുണ്യവുമുണ്ട്.വീട്ടിലിരിക്കുന്ന ഈ വേളകൾ അതിനൊരവസരവുമാണ്.
അല്ലാഹു അനുഗ്രഹിക്കട്ടെ!

(നന്മ പകർന്നു നൽകൽ
നന്മയാണ് )

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.​ (പാഠം : നാല് )

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.

പാഠം : നാല് - നബി (സ)യുടെ പേരിലുള്ള സ്വലാത്ത്

الصلاة على النبي صلى الله عليه وسلم

ഇന്ന് വെള്ളിയാഴ്ച . ജുമുഅയുടെ ദിനം. പക്ഷേ, ലോകത്ത് ഭൂരിപക്ഷം മുസ്‌ലിംകൾക്കും ഇന്ന് ജുമുഅ ഉണ്ടാവുകയില്ല! അവർ വീട്ടിലാണ്! വല്ലാത്തെരനുഭവം! അല്ലാഹുവിന്റെ പരീക്ഷണത്തിലാണ് നാം. അനാവശ്യമായി ജുമുഅ ഒഴിവാക്കിയതല്ല. അല്ലാഹു നമുക്കു നൽകിയ ഒരു ഇളവ് നാം സ്വീകരിക്കുന്നു. അതും മതം തന്നെയാണ്. ജുമുഅ മാത്രമേ നമുക്ക് ഇല്ലാതാവുന്നുള്ളു. വെള്ളിയാഴ്ച നാം ചെയ്യേണ്ട നിരവധി കാര്യങ്ങൾ നബിതിരുമേനി(സ) പഠിപ്പിച്ചത് നമുക്ക് വീട്ടിലിരുന്നും ചെയ്യാവുന്നതാണ്. സൂറ: കഹ്ഫ് പാരായണം. നബി (സ) യുടെ പേരിലുള്ള സ്വലാത്ത്, എന്നിവ അതിൽ പെട്ടതാണ്. ആദ്യം പറഞ്ഞ കാര്യത്തെ കുറിച്ച് വിശദമായി പിന്നീട് പറയാം.إن شاء الله
വെള്ളിയാഴ്ച നബി (സ) യുടെ പേരിൽ ചൊല്ലുന്ന സ്വലാത്തിനെ കുറിച്ചാണ് ഇന്ന് നാം ചർച്ച ചെയ്യുന്നത്.
വെള്ളിയാഴ്ച നിരവധി പ്രത്യേകതകളുള്ള ദിനമാണല്ലോ. ദിനങ്ങളുടെ നേതാവാണത്. അതുകൊണ്ടു തന്നെ നമ്മുടെ നേതാവിനെ ഓർക്കാനും അവിടുത്തേക്ക് വേണ്ടി പ്രാർത്ഥിക്കാനും കൂടിയുള്ളതാണ് ഈ ദിനം.

പ്രവാചകന്റെ പേരിൽ സ്വലാത്ത് ചെല്ലാൻ കൽപിക്കപ്പെട്ടവരാണല്ലോ നാം . അല്ലാഹു തന്നെ അത് കൽപിച്ചിട്ടുണ്ട്.
(إِنَّ ٱللَّهَ وَمَلَـٰۤىِٕكَتَهُۥ یُصَلُّونَ عَلَى ٱلنَّبِیِّۚ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ صَلُّوا۟ عَلَیۡهِ وَسَلِّمُوا۟ تَسۡلِیمًا)
“തീര്ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള് അദ്ദേഹത്തിന്റെ മേല് (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന് പ്രാര്ത്ഥിക്കുക.” (അഹ്സാബ്: 56 )
നബി തിരുമേനി(സ) യും സ്വലാത്തിന്റെ മഹത്വം ഏറെ പഠിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വെള്ളിയാഴ്ചകളിൽ . ഒരു വചനം ശ്രദ്ധിക്കൂ.

عَنْ شَدَّادِ بْنِ أَوْسٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ النَّفْخَةُ، وَفِيهِ الصَّعْقَةُ، فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ، فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ “. فَقَالَ رَجُلٌ : يَا رَسُولَ اللَّهِ، كَيْفَ تُعْرَضُ صَلَاتُنَا عَلَيْكَ، وَقَدْ أَرَمْتَ – يَعْنِي : بَلِيتَ – ؟ فَقَالَ : ” إِنَّ اللَّهَ قَدْ حَرَّمَ عَلَى الْأَرْضِ أَنْ تَأْكُلَ أَجْسَادَ الْأَنْبِيَاءِ “.
حكم الحديث: صحيح
“ശദാദ് (റ) നിവേദനം: നിങ്ങളുടെ ദിനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിനമാണ്. ആദം (അ) പടക്കപ്പെട്ടത് അതിലാണ്. കാഹളത്തിൽ ഊതപ്പെടുന്നതും ഭയാനക ശബ്ദമുണ്ടാവുന്നതും അതിലായിരിക്കും. അതിനാൽ പ്രസ്തുത ദിനത്തിൽ നിങ്ങൾ എന്റെ പേരിൽ സ്വലാത്ത് വർധിപ്പിക്കുക. നിങ്ങളുടെ സ്വലാത്തുകൾ എനിക്ക് പ്രദർശിപ്പിക്കപ്പെടും. ഒരാൾ ചോദിച്ചു. നിങ്ങളുടെ ശരീരം നുരുമ്പി പോയാൽ അതെങ്ങനെയാണ് ഉണ്ടാവുക? അവിടുന്ന് പറഞ്ഞു: പ്രവാചകന്മാരുടെ ശരീരം ഭക്ഷിക്കുന്നതിൽ നിന്ന് ഭൂമിയെ അല്ലാഹു വിലക്കിയിട്ടുണ്ട്. ” (അബൂദാവൂദ്: 1047)

വെള്ളിയാഴ്ചയിലെ സ്വലാത്തിന്റെ പ്രാധാന്യം ഇതിൽ നിന്നു ഗ്രഹിക്കാം.
അതിന്റെ ഹിക്മത്ത് പണ്ഡിതന്മാർ ഇപ്രകാരമാണ് വിശദീകരിച്ചത് :
ولكون إشغال الوقت الأفضل بالعمل الأفضل هو الأكمل والأجمل ولكونه سيد الأيام فيصرف في خدمة سيد الأنام عليه الصلاة والسلام
“ഏറ്റവും നല്ല സമയത്ത് ഏറ്റവും നല്ല പ്രവർത്തനത്തിൽ നിരതനാവാൻ വേണ്ടിയാണ്. അതാണല്ലോ പൂർണ്ണ
തയും ഭംഗിയും. വെള്ളി ദിനങ്ങളുടെ നേതാവാണല്ലോ. അതിനെ മനുഷ്യരുടെ നേതാവിന് ഖിദ്മത്ത് ചെയ്യാൻ ചിലവഴിക്കാൻ വേണ്ടി കൂടിയാണത്. “
(عون المعبود شرح سنن أبي داود )

നബി (സ) യുടെ പേരിൽ സ്വലാത്ത് ചെല്ലുമ്പോൾ യഥാർത്ഥത്തിൽ പ്രവാചകനോടുള്ള കടപ്പാടിന്റെ നിർവഹണം കൂടിയാണ് നാം നടത്തുന്നത്. നമ്മെ സ്നേഹിച്ച, നമുക്ക് വഴി കാട്ടിയ , നന്മകൾ മുഴുവനും വിശദീകരിച്ച , തിന്മകൾ ഏതൊക്കെയാണെന്ന് വേർതിരിച്ചു തന്ന , ലോകത്തിന്റെ കാരുണ്യമായ തിരുനബിയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പ്രകടനം കൂടിയാണ്. അത് അവിടുത്തേക്കുള്ള ഒരു പ്രാർത്ഥന കൂടിയാണ്. നമ്മുടെ ശരീരത്തിനേക്കാൾ നമുക്ക് കടപ്പാടുള്ള പ്രവാചകനു വേണ്ടി നാം പ്രാർത്ഥിക്കുന്നതിനേക്കാൾ പ്രാർത്ഥനകളിൽ മഹത്തരം മറ്റെന്താണ്!
നിരവധി നന്മകൾ അതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്.

ഇബ്നുൽ ഖയ്യിം(റ) തന്റെ
جلاء الأفهام في فضل الصلاة والسلام على محمد خير الأنام
എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ, നബി (സ) യുടെ പേരിൽ സ്വലാത്ത് ചെയ്യുന്നതിലൂടെ നമുക്ക് ലഭിക്കുന്ന 40 കാര്യങ്ങൾ എണ്ണി പറഞ്ഞിട്ടുണ്ട്.
കൂട്ടത്തിൽ പറയട്ടെ, ഈ വിഷയത്തിൻ വിരചിതമായ കൃതികളിൽ ഏറ്റവും മികച്ച കൃതിയാണിത്. സ്വലാത്തുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അതിലദ്ദേഹം വിവരിച്ചിട്ടുണ്ട്.
اللهم
എന്നു പറഞ്ഞിട്ടാണല്ലോ സ്വലാത്ത് തുടങ്ങുന്നത്. നള്റ് (റ) പറയുന്നു. :
من قال اللهم فقد دعا الله بجميع أسمائه
ആരെങ്കിലും അല്ലാഹുമ്മ എന്നു പറഞ്ഞാൽ അവൻ അല്ലാഹുവിന്റെ മുഴുവൻ നാമങ്ങളെ കൊണ്ടും പ്രാർത്ഥിച്ചു “

അല്ലാഹുവിന്റെ രണ്ട് നാമങ്ങളും സ്വലാത്തിലുണ്ടല്ലോ.
حميد.مجيد
എന്നിവയാണവ. എന്താണീ നാമങ്ങൾ സ്വലാത്തിൽ പരാമർശിക്കപെട്ടതിന്റെ കാരണം?
ഇബ്നുൽ ഖയ്യിം(റ) പറയുന്നു:
فكأن المصلى طلب من الله أن يزيد فى حمده ومجده.فإن الصلاة عليه هي نوع حمد له تمجيد.هذا حقيقتها.فذكر في هذا المطلوب الاسمين المناسبين له وهما أسماء الحميد والمجيد.

“സ്വലാത്ത് ചെല്ലുന്നവൻ അല്ലാഹുവിനോട് പ്രവാചകന് സ്തുതിയും മഹത്വവും വർധിപ്പിച്ച് നൽകാൻ വേണ്ടി ആവശ്യപ്പെടുകയാണ്. കാരണം നബിയുടെ പേരിലുള്ള സാലാത്ത് പ്രവാചകനെ സ്തുതിക്കുകയും (حمد) മഹത്വപ്പെടുത്തുകയും (مجد) ചെയ്യുന്നതിന്റെ ഭാഗമാണല്ലോ. അതാണതിന്റെ യാഥാർത്യവും . അതിനാൽ ഈ ആവശ്യത്തോട് ഏറ്റവും യോജിക്കുന്ന അല്ലാഹുവിന്റെ രണ്ട് നാമങ്ങൾ (حميد مجيد) അവിടെ പരാമർശിച്ചു.! (جلاء الأفهام)

രണ്ട് പ്രവാചകന്മാരുടെ പേരുകളാണ് സ്വലാത്തിലുള്ളത്.
മുഹമ്മദ്, (സ) ഇബ്രാഹീം. (അ). ഇവർ രണ്ടു പേരും അല്ലാഹുവിന്റെ ഖലീലുകളാണ്. അഥവാ അല്ലാഹുവിന്റെ കൂട്ടുകാർ.
സ്തുതിക്കപ്പെട്ടവൻ എന്നാണ് മുഹമ്മദിന്റെ അർഥം. അതെ, നമ്മുടെ നേതാവ് എല്ലായിടത്തും സ്തുതിക്കപ്പെട്ടവൻ തന്നെയാണ്. ഈ കൊറോണ കാലത്ത് മുസ്ലിമല്ലാത്തവർ പോലും തിരുനബിയുടെ സ്തുതികൾ പാടുന്നു!
ഇബ്രാഹിം എന്നതിന് സുറിയാനീ ഭാഷയിൽ أب رحيم (കാരുണ്യവാനായ പിതാവ് ) എന്നാണർഥം (جلاء الأفهام.389)
ഈ രണ്ട് പ്രവാചകമ്മുടെ മഹത്വം പ്രമാണങ്ങളിൽ നിറഞ്ഞു കിടക്കുന്നുണ്ട്.
ലോകത്തിന്റെ മൂന്നാമത്തെ പിതാവാണദ്ദേഹം. ആദം, നൂഹ് (അ) എന്നിവരാണ് ആദ്യത്തെ രണ്ടുപേർ. ഇവരുടെ സന്താന പരമ്പരയാണ് പിന്നീടു വന്നത്. ഇബ്രാഹീം നബിയുടെ ശേഷമുള്ള എല്ലാ നബിമാരും അദ്ദേഹത്തിന്റെ പരമ്പരയിലാണ്. തന്റെ കുഞ്ഞിന് ഞാൻ എന്റെ പിതാവായ ഇബ്രാഹീമിന്റെ പേരു വെക്കുന്നുവെന്ന് തിരുമേനി(സ) പറഞ്ഞത് ശ്രദ്ധേയമാണ്.
ഈ രണ്ടു പ്രവാചകന്മാരുടെ കുടുബവും സ്വലാത്തിൽ പരാമർശിക്കപ്പെടുന്നുണ്ടല്ലേ. അതാണ്
آل محمد,آل إبراهيم
എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ലോകം ദർശിച്ച രണ്ടു മഹാ പ്രവാചകന്മാരുടെ കുടുംബം എന്തു മാത്രം മഹത്തരമായിരിക്കും!
ബനൂ ഹാഷിം, ബനുൽ മുത്വലിബ് , പ്രവാചക സന്താനങ്ങൾ, പത്നിമാർ ഇവരാണ് ആലു മുഹമ്മദ് . ഇതാണ് ശരിയായ അഭിപ്രായമായി ഇബ്നുൽ ഖയ്യിം(റ) രേഖപ്പെടുത്തിയത്.
ഇബ്രാഹീം നബിയുടെ കുടുംബത്തിന്റെ മഹത്വവും നിരവധിയാണ്.
22 മഹത്വങ്ങൾ ഇബ്നുൽ ഖയ്യിം(റ) എണ്ണി പറഞ്ഞിട്ടുണ്ട്.
ഇസ്ലാമികമാണങ്ങളിലും വിശ്വാസികളുടെ നാവിൻ തുമ്പിലുമായി ഈ രണ്ടു കുടുംബത്തിന്റെയും മഹത്വം ലോകാവസാനം വരേക്കും നിലനിൽക്കുകയാണ്!
പരീക്ഷണത്തിന്റെ തീച്ചൂളകളെ അഭിമുഖീകരിച്ചവരാണല്ലോ ഈ രണ്ടു പേരും. പരീക്ഷണത്തിന്റെ ഈ ഘട്ടത്തിൽ നമുക്കാശ്വാസം ഇവരുടെ ത്യാഗ ചരിത്രങ്ങൾ തന്നെയാണ്.
അതുകൊണ്ട് ഇന്ന് സ്വലാത്തുകൾ വർധിപ്പിക്കാം.
സ്വലാത്ത് എന്ന് പറയുമ്പോൾ , നബി (സ) പഠിപ്പിച്ച സ്വലാത്താണ് ഉദ്ദേശ്യം. വ്യാജന്മാർ സമൂഹത്തിൽ നിരവധിയുണ്ട്. അതൊന്നും നബിയുടെ തല്ല. പുതു നിർമിതികളാണ്. നമ്മൾ സ്വലാത്ത് ചെയ്യുന്നത് നന്മ ലഭിക്കാനാണല്ലോ? എങ്കിൽ അത് പ്രവാചകൻ പഠിപ്പിച്ചതിലൂടെ മാത്രമേ അതു ലഭിക്കൂ. എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന് സഹാബികൾ ചോദിച്ചപ്പോൾ നബി(സ) തന്നെ അത് പഠിപ്പിച്ച് കൊടുക്കുന്ന
ഹദീസ് കാണുക.

” قُولُوا : اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ “
(ബുഖാരി : 3370)
ഇതാണ് ഏറ്റവും പ്രസിദ്ധമായത്.

മറ്റൊരു രൂപം ഇങ്ങനെയാണ്

: ” قُولُوا : اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ “
(ബുഖാരി : 3369 )

നന്മകൾ വർധിപ്പിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ.

(നന്മകൾ പകർന്നു നൽകൽ നന്മയാണ് *

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.​​​ (പാഠം : രണ്ട് )

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം.​​

പാഠം : രണ്ട് – എല്ലാ ദിവസവും അവൻ കാര്യനിര്വഹണത്തിലാകുന്നു.
كُلَّ یَوۡمٍ هُوَ فِی شَأۡنࣲ

വിശുദ്ധ ഖുർആനിലെ അല്ലാഹുവിന്റെ നാമത്തിലുള്ള ഒരു അധ്യായമാണ് سورة الرحمن . പ്രസ്തുത സൂറയിലെ ഒരു ആയത്താണ് ഇന്ന് നാം പഠിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ട മനുഷ്യരേയും ജിന്നുകളെയും അഭിസംബോധന നടത്തി പല കാര്യങ്ങളും അതിൽ അല്ലാഹു പറയുന്നുണ്ട്. അല്ലാഹുവിന്റെ മഹത്വങ്ങൾ അവൻ എണ്ണിപ്പറയുന്ന ഒരു അധ്യായം കൂടിയാണിത്.
അതിലെ 29 മത്തെ ആയത്ത് ഇങ്ങനെയാണ്.
(یَسۡـَٔلُهُۥ مَن فِی ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِۚ كُلَّ یَوۡمٍ هُوَ فِی شَأۡنࣲ)

“ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര് അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന് കാര്യനിര്വഹണത്തിലാകുന്നു. “

ഈ ആയത്ത് നമ്മുടെ ജീവിതത്തിൽ നിരവധി തവണ നാം പാരായണം ചെയ്തിട്ടുണ്ടാവും. എന്നാൽ ,ഇതിന്റെ അർഥവ്യാപ്തിയും നമ്മുടെ ജീവിതത്തിൽ ഇതിന്റെ സ്വാധീനവും നാം ചിന്തിച്ചിട്ടുണ്ടോ?
രണ്ട് കാര്യങ്ങളാണ് ഇതിൽ അല്ലാഹു പറയുന്നത്.
1 – ആകാശ ഭൂമികളിലുള്ളവർ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം.
ആരാണ് ആകാശ ഭൂമിയിലുള്ളവർ ?
ഇമാം ത്വബ്രി (റ) പറയുന്നു:
من مَلَك وإنس وجنّ وغيرهم
“മലക്കുകളും മനുഷ്യരും ജിന്നുകളും മറ്റുള്ളവരും”
എന്താണിവർ ചോദിച്ചു കൊണ്ടിരിക്കുന്നത്?
ഇമാം സഅദി (റ) പറയുന്നു:
فكل الخلق مفتقرون إليه، يسألونه جميع حوائجهم
“എല്ലാ പടപ്പുകളും അവനിലേക്ക് ആവശ്യക്കാരാണ്. അവനോട് അവരുടെ എല്ലാ ആവശ്യങ്ങളും അവർ ചോദിച്ചു കൊണ്ടിരിക്കുന്നു. “
ഇമാം ബഗ്‌വി (റ)പറയുന്നു:
قَالَ ابْنُ عباس: فأهل السموات يَسْأَلُونَهُ الْمَغْفِرَةَ وَأَهْلُ الْأَرْضِ يَسْأَلُونَهُ الرَّحْمَةَ وَالرِّزْقَ وَالتَّوْبَةَ وَالْمَغْفِرَةَ
ഇബ്നു അബ്ബാസ് (റ) പറഞ്ഞിരിക്കുന്നു : ആകാശ ലോകത്തുള്ളവർ അവനോട് പാപ മോചനം തേടുന്നു. ഭൂമിയിലുള്ളവർ അവനോട് കാരുണ്യവും ഉപജീവനവും തൗബയും മഗ്ഫിറത്തും തേടിക്കൊണ്ടിരിക്കുന്നു. “
ഇമാം മുകാതിൽ (റ) പറയുന്നു:
وَتَسْأَلُهُ الْمَلَائِكَةُ أَيْضًا لَهُمُ الرِّزْقَ وَالْمَغْفِرَةَ.
“മലക്കുകൾ ഭൂമിയിലുള്ളവർക്കു വേണ്ടി മഗ്ഫിറത്തും ഉപജീവനവും കൂടി അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. “

2- അല്ലാഹു എല്ലാ ദിവസവും അവന്റെ പ്രവൃത്തികൾ ചെയ്തു കൊണ്ടിരിക്കുന്നു.
എന്തൊക്കെയാണ് അല്ലാഹുവിന്റെ
നിത്യേനയുള്ള പ്രവർത്തനങ്ങളിൽ പെട്ടെത് ?
നമുക്ക് നിത്യേന പല പണികളുമുണ്ടാവും. അതിൽ ആവശ്യമുള്ള തുണ്ടാവും അല്ലാത്തതുമുണ്ടാവും. അല്ലാഹുവിന്റെതങ്ങനെയല്ലല്ലോ.
എന്തൊക്കെയാണ് അല്ലാഹുവിന്റെ പ്രവൃത്തികൾ?
ഇതറിയാൻ നമുക്ക് കൗതുകമില്ലേ?
ഉണ്ട്. ഉറക്കമില്ലാത്ത, മയക്കം ബാധിക്കാത്ത, ക്ഷീണിക്കാത്ത, സർവ്വാധികാരിയായ നമ്മുടെ കരുണാമയനായ റബ്ബ് എന്തൊക്കയാണ് നിത്യേന ചെയ്തു കൊണ്ടിരിക്കുന്നതെന്നോ?
അത് നബി (സ) തന്നെ വിശദീകരിച്ചിട്ടുണ്ട്.

عَنْ أَبِي الدَّرْدَاءِ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي قَوْلِهِ تَعَالَى : { كُلَّ يَوْمٍ هُوَ فِي شَأْنٍ } قَالَ : ” مِنْ شَأْنِهِ أَنْ يَغْفِرَ ذَنْبًا، وَيُفَرِّجَ كَرْبًا، وَيَرْفَعَ قَوْمًا، وَيَخْفِضَ آخَرِينَ “.
حكم الحديث: حسن
“അബുദ്ദർദാ (റ) നിവേദനം: നബി (സ) പറഞ്ഞു: അവന്റെ കാര്യനിർവഹണത്തിൽ പെട്ടതാണ്, പാപങ്ങൾ പൊറുക്കുക, പ്രയാസങ്ങൾ ദൂരീകരിക്കുക, ചിലരെ ഉന്നതരാക്കുക, ചിലരെ അധമരാക്കുക. ” (ഇബ്നു മാജ: 202)
صحيح ابن ماجه ١٦٨ • حسن
ഇമാം ബുഖാരി (റ) കിതാബു തഫ്സീറിൽ ഇത് അബുദ്ദർദാ (റ) യുടെ തഫ്സീറായി ഉദ്ധരിച്ചിട്ടുണ്ട്.
ഒരു ഹദീസു കൂടി കാണുക:
*[عن أبي الدرداء:] في قولِهِ تعالى: (كُلَّ يَوْمٍ هُوَ فِي شَأْنٍ) قالَ في شأنِهِ أن يغفِرَ ذنبًا ويَكْشفَ كَربًا ويُجيبَ داعيًا، ويرفَعَ قومًا ويضعَ آخرينَ
الألباني (١٤٢٠ هـ)، تخريج كتاب السنة ٣٠١ • صحيح
ഇതിൽ മുകളിൽ പറഞ്ഞ കാര്യങ്ങൾക്കു പുറമേ പ്രാർത്ഥിക്കുന്നവന് ഉത്തരം നൽകുക എന്നു കൂടിയുണ്ട്.

ഇനി ചിന്തിക്കൂ സഹോദങ്ങളേ!
ആകാശലോകത്തും
ഭൂമിയിലുമുള്ളവർ എന്നും അല്ലാഹുവിനോട് ചോദിച്ചു കൊണ്ടേയിരിക്കുന്നു !
നമ്മൾ ആ ചോദിക്കുന്നവരിൽ ഉണ്ടോ?
നമ്മൾ നിത്യേന അല്ലാഹുവിനോട്
ചോദിക്കാറുണ്ടോ?
എന്തൊക്കെ ആവശ്യങ്ങൾ നമുക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കാനുണ്ട്?
പക്ഷേ, നമുക്ക് പലപ്പോഴും
ചോദിക്കാൻ സമയം കിട്ടാറില്ല!
നമ്മൾ തിരക്കിലാണ് !
ആർക്കുവേണ്ടി?
കുടുംബത്തിനു വേണ്ടി !
നല്ലതു തന്നെ.
പക്ഷേ, നമ്മൾ നമുക്കു വേണ്ടി എപ്പോഴെങ്കിലും ഒഴിഞ്ഞിരുന്നോ?
നമ്മൾ എല്ലാദിനവും റബിനോട് ഉപജീവനം ചോദിക്കാറുണ്ടോ?
മഗ്ഫിറത്ത് തേടാറുണ്ടോ?
നിത്യേനയെന്നോണം വാനലോകത്തേക്കുയരുന്ന കരങ്ങളിൽ നമ്മുടെ കരങ്ങളും ഉണ്ടാവേണ്ടതല്ലേ?
തീർച്ചയായും. പ്രത്യേകിച്ചും ഒരു വലിയ പരീക്ഷണത്തിന്റെ മധ്യത്തിലാണ് നാമുള്ളത്. അതിനാൽ
നമുക്കും പ്രാർത്ഥിക്കാം.

അല്ലാഹു നിത്യേന ചെയ്യുന്നതെന്തൊക്കെയാണെന്ന് നാം കണ്ടല്ലോ. അവൻ എന്നും
പാപങ്ങൾ പൊറുക്കുന്നു. അതിൽ നമ്മുടേതുണ്ടാവുമോ? (غفرنا الله)
അവൻ നിത്യേന പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്നു. അതിൽ നമ്മുടെ പ്രയാസമുണ്ടാവുമോ?
അവൻ ദിനേന ചിലരെ ഉന്നതരാക്കുന്നു?
അതിൽ നമ്മളുണ്ടാവുമോ?
അവൻ എല്ലാദിനവും ചിലരെ നിന്ദ്യരാക്കുന്നു.
അതിൽ നമ്മൾ പെട്ടു പോകുമോ ? (معاذ الله)
അവൻ ചോദിക്കുന്നവർക്ക് എപ്പോഴും ഉത്തരം നൽകുന്നുണ്ട്.
നമ്മൾ അതിൽ ഉൾപ്പെടുന്നുണ്ടോ?

ഇതൊക്കെ നാം നിത്യേന ചിന്തിക്കേണ്ട കാര്യങ്ങ ളല്ലേ?
അതെ.
എന്താണ് നമുക്ക് ചെയ്യാനാവുക?
ആത്മാർത്ഥമായ
പ്രാർത്ഥനകൾ
തന്നെയാണ് പരിഹാരം.
നമ്മുടെ പാപങ്ങൾ പൊറുക്കാൻ, പദവികൾ ഉയരാൻ , ഉപജീവനത്തിന് തടസ്സം വരാതിരിക്കാൻ , നമ്മുടെ പ്രയാസങ്ങൾ നീങ്ങിക്കിട്ടാൻ …..

അതിനാൽ ഇന്ന് ഒരു പ്രാർത്ഥന നാം പഠിക്കുന്നു. പഠിക്കുന്നത് പ്രവർത്തിക്കാനാഞ്ഞല്ലോ.
دعاء الكرب
എന്നാണതിന്റെ പേര്. പ്രയാസഘട്ടത്തിലെ പ്രാർത്ഥന എന്നർഥം.
അതിങ്ങനെയാണ്.

عَنِ ابْنِ عَبَّاسٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ عِنْدَ الْكَرْبِ : ” لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ “

ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(സ) പ്രയാസ ഘട്ടത്തിൽ ഇങ്ങനെ പറയാറുണ്ടായിരുന്നു
“ലാ ഇലാഹ ഇല്ലല്ലാഹുൽ അളീമുൽ ഹലീം.
ലാ ഇലാഹ ഇല്ലല്ലാഹു റബ്ബുൽ അർശിൽ അളീം.
ലാ ഇലാഹ ഇല്ലല്ലാഹു
റബു സ്സമാവാത്തി
വറബ്ബുൽ അർളി
വറബ്ബുൽ അർശിൽ കരീം.
(ബുഖാരി : 6346)

“അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഉന്നതനും വിവേകശാലിയുമാകുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഉന്നതമായ അർശിന്റെ രക്ഷിതാവാകുന്നു.
അല്ലാഹുവല്ലാതെ ആരാധ്യനില്ല.അവൻ ആകാശങ്ങളുടെയും
ഭൂമിയുടെയും ഉന്നതമായ അർശിന്റെയും രക്ഷിതാവാകുന്നു “

അല്ലാഹു അവന്റെ ഇഷ്ട ദാസരിൽ നമ്മെ ഉൾപ്പെടുത്തു മാറാവട്ടെ.ആമീൻ.
(നന്മ മറ്റുള്ളവരിലേക്കെത്തിക്കൽ നന്മയാണ് )

(തുടരും.إن شاء الله)

വിവാഹവും ആഘോഷവും

വിവാഹവും ആഘോഷവും

അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി

വിവാഹ സുദിനം ഏതൊരാളുടെയും ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളിൽപെട്ടതായിരിക്കും . കൊല്ലങ്ങളോളം മനസ്സിൽ കണക്കുക്കൂട്ടുകയും താലോലിക്കുകയും ചെയ്തിരുന്ന സ്വപ്നങ്ങൾക്കും സങ്കൽപ്പങ്കളും ചിറക് മുളക്കുന്ന ദിവസമായിരിക്കും . അതുകൊണ്ട് തന്നെ ആ സുദിനം ആഹ്ലാദപ്രദമാക്കാൻ ഏതൊരാളും കൊതിക്കുക തന്നെ ചെയ്യും . ഇസ്ലാം ദഫ്ഫ് മുട്ടി പാട്ടുകൾ പാടി വിവാഹ സുദിനം സന്തോഷകരമാക്കാൻ അനുവാദം നൽകുന്നുണ്ട് . “ റുബയ്യിഅ ബിൻത് മുഅവ്വിദ് ( റ ) പറയുന്നു : ഞാൻ വിവാഹിതയായ ദിവസം നബി ( സ ) അവിടെ കടന്നു വന്നു ; അന്നേരം ഏതാനും പെൺകുട്ടികൾ ദഫ്ഫ് മുട്ടി ബദറിൽ കൊല്ലപ്പെട്ടവരെ പുകഴ്ത്തി പാട്ട് പാടുകയും ചെയ്തു . ഇടക്ക് ” വഫീനാ നബിയ്യുൻ യഅ്മലു മാഫീ ഗദീ ‘ ( നാളത്തെ കാര്യങ്ങൾ അറിയുന്ന ഒരു പ്രവാചകൻ ഞങ്ങളിലുണ്ട് ) എന്ന് പാടിയപ്പോൾ നിങ്ങൾ അത് പാടരുത് ; അദൃശ്യം അല്ലാഹുവല്ലാതെ മറ്റാരും അറിയുകയില്ല എന്ന് പറഞ്ഞു തിരുത്തുകയും ചെയ്തു . ആയിഷ ( റ ) ഒരു പെൺകുട്ടിയെ മണവാട്ടിയായി ഒരുക്കി വരന്റെ അടുത്തേക്ക് പുറപ്പെടുവിക്കുന്ന സമയം നബി ( റ ) ചോദിച്ചു ; ആയിഷ നിങ്ങളുടെ കൂടെ കളിക്കാരൊന്നുമില്ലേ? അൻസാരികൾ അതിൽ വലിയ ആനന്ദം കാണുന്നവരാണ് . ഇത് ബുഖാരിയും ഹാകിമും ബൈഹഖിയുമെല്ലാം രേഖ പ്പെടുത്തിയിട്ടുണ്ട് .
മറ്റൊരു റിപ്പോർട്ടിൽ നിങ്ങളെന്താണ് അവളോടൊപ്പം ദഫ്ഫ് മുട്ടി പാടുന്ന കൂട്ടുകാരികളെയെന്നും അയക്കുന്നില്ലേ ? എന്ന് ചോദിച്ചതായും വന്നിട്ടുണ്ട് .
ആമിറു ബ്നു സഅദ്ശ് ( റ ) പറയുന്നു : “ ഞാൻ ഒരിക്കൽ ഖുറളതു ബ് കഅബ് , അബു മസ്ഊദ് എന്നിവരുടെ അടുക്കൽ കടന്നു ചെന്നു . അന്നേരം അവിടെ പെൺകുട്ടികൾ ദഫ്ഫ് മുട്ടി പാട്ട് പാടു ന്നുണ്ടായിരുന്നു . ഞാൻ ചോദിച്ചു : നിങ്ങൾ എന്താണ് ഇത് അംഗീകരിച്ചു കൊടുക്കുന്നത് , നിങ്ങൾ മുഹമ്മദ് നബി ( റ ) യുടെ സ്വഹാബികളല്ലേ ? അന്നേരം അവർ പറഞ്ഞു: വിവാഹാവസരത്തിൽ ഇതും ( ദഫ്ഫ് മുട്ടി പാട്ടുകൾ പാടലും ) മയ്യിത്തിന്റെ പേരിൽ സങ്കടപ്പെട്ട് കരയലും നബി ( സ ) അനുവദിച്ച വിഷയങ്ങളാണ് . “( ചരമ വിലാപമല്ല ഇവിടെ പറയപ്പെട്ട കരയൽ . അത് തീർത്തും നിഷിദ്ധമാണ് . )
“ഹലാലിനേയും ഹറാമിനേയും തമ്മിൽ വേർപ്പെടുത്തുന്നത് വിവാഹാവസരത്തിലെ ദഫ്ഫിന്റെ ശബ്ദമാണ്.” മുകളിൽ പറഞ്ഞ സംഭവങ്ങളുടെ മറവിൽ ഇന്ന് ചിലർ വിവാഹാവസരങ്ങളിൽ കാട്ടിക്കൂട്ടുന്ന പേക്കൂ ത്തുകൾക്ക് ന്യായീകരണം കണ്ടെത്താനാവുകയില്ല . വിവാഹ ദിവസമോ അതല്ലെങ്കിൽ വിവാഹ ത്തിന്റെ തലേ ദിവസമോ നടത്തുന്ന ഗാനമേളകൾ വീഡിയോ റിക്കാർഡിംഗ് എന്നിവയെന്നും വിശ്വാസികൾക്ക് അനുവദിക്കുന്നതല്ല . പണ്ടു കാലങ്ങളിൽ കല്ല്യാണ വീടുകളിൽ നടപ്പുണ്ടായിരുന്ന കൈകൊട്ടിപ്പാട്ടുകൾ പോലുള്ളത് മുകളിൽ പറഞ്ഞ ഹദീസുകളിലൂടെ പരിധിയിൽ ഉൾപ്പെടുമെന്നാണ് മനസ്സിലാക്കുന്നത് .

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

ഒരു വിശ്വാസിയുടെ ജീവിതത്തിലെ എല്ലാ അവസരങ്ങളിലും ഹലാലും ഹറാമും പാലിക്കുകയും തഖ്വ കൈകൊള്ളുകയും ചെയ്യൽ അനിവാര്യമാണ് വിവാഹാവസരത്തിലല്ലാത്ത സന്ദർഭങ്ങളിൽ നിഷിദ്ധമായ കാര്യങ്ങൾ വിവാഹ സ്പെഷ്യലായി അനുവദിക്കപ്പെടുന്നതല്ല . അതുകൊണ്ട് തന്നെ താഴെ പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണ് .

പുരുഷന്മാർ സ്വർണ്ണം ധരിക്കൽ:

വിവാഹ ദിവസം കുടുംബക്കാരും സ്നേഹിതന്മാരും വധുവിന്റെ മാതാവും പുതുമാരന് സ്വർണ്ണ മോതിരമോ മററ് സ്വർണ്ണാഭരണമോ നൽകുന്ന സമ്പ്രദായം ഒഴിവാക്കേണ്ടതാണ് . വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാൻ അല്ലാഹു അനുഗ്രഹിച്ചതിന് കൂടുതൽ അല്ലാഹുവുമായി അടുത്ത് അവൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ട് അല്ലാഹുവിന് നന്ദി കാണിക്കുകയാണ് ചെയ്യണ്ടത് . സ്വർണ്ണവും പട്ടും പുരുഷ വിഭാഗത്തിന് തന്നെ ചെറിയ കുട്ടികളോ വലിയവരോ എന്ന വ്യത്യാസമി ല്ലാതെ ഹറാമാണ് . സ്വർണ്ണത്തിന്റെ അളവിനേക്കാൾ അധികമായി മറ്റ് ലോഹങ്ങൾ ചേർത്തു കൊണ്ട് ഹറാമിൽ നിന്നും രക്ഷപ്പെടാൻ ചിലർ ശ്രമം നടത്താറുണ്ട് അതും നിഷിദ്ധം തന്നെയാണ് .
“ അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവർ പട്ടും സ്വർണ്ണവും ധരിക്കാതിരിക്കട്ടെ ‘ .
ഇബ്നു അബ്ബാസ് ( റ ) പറയുന്നു : നബി ( 5 ) ഒരു പുരുഷന്റെ കയ്യിന്മേൽ ഒരു സ്വർണ്ണ മോതിരം കണ്ടു . അന്നേരം അത് ഊരിയെടുക്കുകയും വലിച്ചെറിയുകയും ചെയ്തു . ശേഷം നിങ്ങൾ ആരെങ്കിലും ഒരു തീക്കട്ട എടുത്ത് കൈകളിൽ അണിയുമോ എന്ന് ചോദിച്ചു .

സ്ത്രീകൾ പർദ്ദ ഒഴിവാക്കൽ :

കല്ല്യാണാവസരങ്ങളിലും അല്ലാത്തപ്പോഴും അത് മണവാട്ടിയും അല്ലാത്തവരും മുൻകൈയ്യും മുഖവും ഒഴിച്ചുള്ള ഭാഗങ്ങൾ അന്യ പുരുഷന്മാരുടെ മുന്നിൽ മറച്ചിരിക്കേണ്ടാതാണ് . സാധരണ ഇസ്ലാമികമായി വസ്ത്രം ധരിക്കുന്ന ചിലർ കല്ല്യാണമല്ലെ എന്ന് കരുതി അത് അവഗണിക്കുന്നു .
മറ്റു ചിലർ മുല്ലപ്പൂവ് കൊണ്ട് തലമുടി ഭംഗിയാക്കി ഇസ്ലാമിക വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നു . വേറൊരു കൂട്ടർ ഇന്ന് അവരുടെ ( പെണ്ണിനെ ചമയിക്കുന്ന ആൺ വീട്ടിൽ നിന്ന് വന്നവരുടെ ) നിയമവും അവകാശവുമാണ് എന്ന് പറഞ്ഞ് എന്തും വകവെച്ചു കൊടുക്കുന്നു . ഇതെല്ലാം കുറ്റകരമാണ് . നബി ( സ ) പറയുന്നത് കാണുക : “ നരകാവകാശികളായ രണ്ട് വിഭാഗം , ഞാൻ അവരെ കണ്ടിട്ടില്ല ; പശുക്കളുടെ വാല് പോലുള്ള ചാട്ടവാറും കയ്യിൽ പിടിച്ച് ജനങ്ങളെ മർദ്ദിച്ച് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളാണ് അവരിലൊന്ന് . മറ്റൊരു വിഭാഗം വസ്ത്രം ധരിച്ച നഗ്നരായ സ്ത്രീകളാണ് . ചാഞ്ഞും ചരിഞ്ഞുമിരിക്കുന്ന , ഒട്ടകങ്ങളുടെ പൂഞ്ഞ പോലെയുള്ള തലകളായിരിക്കും അവർക്ക് . അവര് അന്യരിലേക്ക് ചാഞ്ഞും മറ്റുള്ളവരെ തങ്ങളിലേക്ക് വശീകരിച്ചും കൊണ്ടേയിരിക്കും . അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതല്ല . സ്വർഗ്ഗത്തിന്റെ പരിമളം ആസ്വദിക്കുക പോലുമില്ല . എത്രയോ ദൂരത്തേക്ക് അടിച്ചു വീശുന്നതാണ് അതിന്റെ ( സ്വർഗ്ഗത്തിന്റെ ) പരിമളം . ‘ ‘

കൃത്രിമ സൗന്ദര്യം പാടില്ല :

ഒരു കാരണവാശാലും വിവാഹാവസരങ്ങളിലും നിഷിദ്ധ കാര്യങ്ങൾ പ്രവർത്തിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല . മുടിയിൽ കൃത്രിമ മുടി വെച്ചു കെട്ടി ചമയിക്കുക , നഖത്തിന്മേലും ചുണ്ടുകളിലു മെല്ലാം ചായങ്ങൾ ഉപയോഗിക്കുക എന്നിവയെല്ലാം നിഷിദ്ധമാണ് . രോഗം കാരണം മുടി കൊഴിഞ്ഞ ഒരു സ്ത്രീക്ക് കല്യാണ ദിവസം പോലും കൃത്രിമ മുടി വെക്കാൻ നബി ( സ ) അനുവദിച്ചിട്ടില്ല . അദ്ദേഹം പറഞ്ഞത് ” കൃത്രിമ മുടി വെക്കുന്നവളേയും വെച്ചു കൊടുക്കു ന്നവളേയും അല്ലാഹു ശപിക്കട്ടെ എന്നണ് .

നമസ്കാരം ഉപേക്ഷിക്കുന്നു:

വിവാഹാവസരങ്ങളിൽ സ്ത്രീകളും പുരുഷന്മാരും നമസ്കാരത്തിന്റെ വിഷയം മറക്കുകയോ നിസ്സാരമായി എടുക്കുകയോ ചെയ്യുന്നു . കല്ല്യാണ വീട്ടുകാർ എല്ലാ കാര്യങ്ങൾക്കും സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോൾ പള്ളികൾ അടുത്ത് ഇല്ലെങ്കിൽ നമസ്കരിക്കാനുള്ള സൗകര്യം ഏർപ്പെടുത്താൻ ശ്രദ്ധിക്കാറുമില്ല . സൗകര്യം ഏർപ്പെടുത്തിയിട്ടില്ലെന്ന കാരണം പറഞ്ഞ് ഒരാൾക്കും രക്ഷപ്പെടാനാകില്ല . വേറെ ചിലർ പിന്നീട് ഖളാഅ് വീട്ടി നമസ്കരിക്കാം എന്ന ധാരണയിൽ സമാധാനിക്കുന്നു . ആ രീതിയും ഇസ്ലാമികമല്ല എന്ന് ഓർമ്മപ്പെടുത്തുന്നു . അല്ലാഹു പറയുന്നു : “ നിശ്ചയം സത്യ വിശ്വാസികളുടെ മേൽ സമയ ബന്ധിതമായ നിർബന്ധ കർമ്മമാണ് . ‘ ‘

പുരുഷൻ താടി വടിക്കുന്നു:

നബി ( സ ) വളരെയേറെ പ്രാധാന്യത്തോടെ പറഞ്ഞ താടി വളർത്തുക എന്നത് അധികമാളുകളും ശ്രദ്ധിക്കാറില്ല . ശ്രദ്ധിക്കുന്നവരിൽ ചിലർ വിവാഹ ദിവസം അത് ഒഴിവാക്കി ക്ലീൻ ഷേവ് ചെയ്യുന്ന രീതിയും തീരെ പാടില്ലാത്തതാണ് .
“ നിങ്ങൾ മറ്റുള്ളവരുടെ ആചാരങ്ങളോട് സദൃശ്യമായാൽ നിങ്ങളും അവരെപ്പോലെയായി . ” എന്ന നബി വചനം നാം സഗൗരവം ശ്രദ്ധിക്കേണ്ടതാണ് .

പുണ്യമെന്ന് കരുതുന്ന പലതും പുണ്യമല്ല:

നിക്കാഹിന്റെ അവസരത്തിൽ വരനും വധുവിന്റെ പിതാവും വുളു ഉണ്ടാക്കണമെന്ന് പലരും ധരിച്ചു വെച്ചിരിക്കുന്നതായി കാണുന്നു . അതടിസ്ഥാനത്തിൽ നിക്കാഹിന്റെ സമയമായാൽ വുളു എടുക്കാൻ തിരക്ക് കൂട്ടുകയും ചെയ്യുന്നു . ഇതിൽ യാതൊരു വിധ സുന്നത്തോ പുണ്യമോ ഇല്ല . അതു പോലെ തന്നെയാണ് നിക്കാഹിന്റെ സമയത്ത് തല മറക്കുന്നതിന്റെ വിധിയും . ഒരാൾ എല്ലാ സമയങ്ങളിലും അയാൾ ഇഷ്ടപ്പെട്ടതായ വേഷം എന്ന നിലക്ക് തല മറക്കുന്ന വ്യക്തിയാണെങ്കിൽ വിരോധമില്ല . അതല്ലാതെ മതത്തിന്റെ നിർദ്ദേശം എന്ന നിലക്ക് തല മറക്കാൻ കൽപ്പിക്കുകയോ പ്രോത്സാഹിപ്പി ക്കുകയോ പുണ്യകരമാണെന്ന് എടുത്ത് പറയുകയോ ചെയ്ത ഒരവസരവും ഇല്ല ; എന്നതാണ് സത്യം . വരൻ വധു വീട്ടിലേക്ക് പുറപ്പെടുന്ന അവസരത്തിൽ പ്രത്യേകമായ നിലക്ക് കൂട്ടു പ്രാർത്ഥന നടത്തുന്ന രീതിയും മാതൃകയില്ലാത്തതാണ് . വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് പ്രാർത്ഥിക്കാൻ പറഞ്ഞതായ ഏതെങ്കിലും പ്രാർത്ഥന ഉരുവിട്ട് പുറപ്പെടുക എന്നത് മാത്രമാണ് ചെയ്യാനുള്ളത് .
വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോഴുള്ള ഒരു പ്രാർത്ഥന താഴെ കൊടുക്കുന്നു : ഒരാൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ബിസ്മില്ലാഹി തവക്കൽതു അലല്ലാഹി ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാ ( അല്ലാഹുവിന്റെ നാമത്തിൽ അല്ലാഹുവിൽ ഭാരമേൽപ്പിച്ച് കൊണ്ട് ( പുറപ്പെടുന്നു ) എല്ലാ കഴിവും ശക്തിയും അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല ) എന്ന് പറഞ്ഞ് പുറപ്പെട്ടാൽ ; നിനക്ക് അത് മതി , നീ നേർമാർഗ്ഗത്തിലാവുകയും , മതിയായവനാകുകയും , സുരക്ഷിതനാവുകയും ചെയ്തിരിക്കുന്നു എന്ന് പറയപ്പെടുകയും പിശാച് അവനിൽ നിന്ന് മാറിപ്പോവുകയും ചെയ്യും .

വലീമത്ത് ( വിവാഹ സദ്യ ):

വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ ദായകമായ സന്ദർഭമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ . അതുകൊണ്ട് തന്റെ സന്തോഷത്തിൽ തന്റെ കുടുംബാംഗങ്ങളെയും കൂട്ടു കാരെയും പങ്കെടുപ്പിക്കലും , തങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിൽ പങ്കെടുക്കാനുള്ള താൽപര്യവും മോഹവും മറ്റുള്ളവർക്കും ഉണ്ടാകൽ സ്വാഭാവികമാണ് . എന്നാൽ ഇസ്ലാം അതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും , ഒരു വേള വിവാഹത്തിനോടനുബന്ധിച്ച് ചെയ്യേണ്ടതായ പ്രധാനപ്പെട്ട ഒരു കാര്യമായി തന്നെ നിർദ്ദേശിക്കുന്നുമുണ്ട് .
അലി ( റ ) നബി ( സ ) യുടെ മകൾ ഫാത്വിമ ( റ ) യെ വിവാഹം കഴിച്ച അവസരത്തിൽ അദ്ദേഹത്തോടായി ഇങ്ങനെ പറഞ്ഞു ; “ വിവാഹത്തോടനുബന്ധിച്ച് സദ്യ നൽകൽ നിർബന്ധമാണ് . ‘ ‘
അബ്ദുർറഹ്മാനു ബ്നു ഔഫ് വിവാഹിതനായ വിവരം അറിഞ്ഞ പ്രവാചകൻ ( സ ) അദ്ദേഹത്തോട് പറഞ്ഞു : “ ഒരാടിനേയെങ്കിലും ( അറുത്ത് ) സദ്യ നടത്തണം ‘
നബി ( സ ) യുടെ വിവാഹങ്ങളിലെല്ലാം വലീമത് നടത്തി മാതൃക കാണിക്കുകയും ചെയ്തു . നബി (സ ) സ്വഫിയ ( റ ) യെ വിവാഹം ചെയ്തത് ബൈബർ യുദ്ധം കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു . എന്നിട്ടും വലീമത് നീട്ടിവെക്കാതെ യാത്രാ വേളയിൽ തന്നെ അത് നൽകുകയുണ്ടായി . ഇതെല്ലാം വിവാഹത്തോടനുബന്ധിച്ച് വലീമത് നൽകേണ്ടതിന്റെ പ്രാധാന്യമാണ് വിളിച്ചറിയിക്കുന്നത് .

എപ്പോൾ നൽകണം വലീമത് എന്ന അറബി പദം വലമ് “ ഒരുമിച്ച് കൂട്ടുക ‘ എന്ന പദത്തിൽ നിന്നുണ്ടായതാണ് . വിവാഹ ജീവിതത്തിലേക്ക് ഭാര്യയും ഭർത്താവും ഒരുമിച്ച് ചേരലാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് . അതിനാൽ ദമ്പതിമാർ തമ്മിൽ ബന്ധപ്പെട്ടതിന് ശേഷമാണ് അത് നൽകാൻ ഏറ്റവും അനുയോജ്യമായ അവസരം . തന്നെയുമല്ല അപ്പോൾ മാത്രമെ ദമ്പതിമാർ രണ്ടുപേരുമായി പങ്കെടുക്കുന്ന ആളുകൾക്ക് സന്തോഷം പ്രകടമാക്കാനും അവസരം ലഭിക്കുകയുള്ളൂ . നിക്കാഹിന്റെ സമയത്ത് നിക്കാഹിന് സാക്ഷികളാകുവാൻ ആവിശ്യമായ ആളുകൾ കൂടുതൽ ഒരുമിച്ച് ചേരുന്ന അവസരങ്ങൾ കണ്ടെത്തുകയും , വലീമത്ത് ഭാര്യയുമായി ദാമ്പത്യത്തിൽ ഏർപ്പെട്ടതിന് ശേഷം മറ്റൊരു ദിവസം നൽകുക എന്നതായിരിക്കും കൂടുതൽ ശരിയായ രീതി . നബി ( സ ) വിവാഹ സദ്യ നടത്തിയത് ഭാര്യയുമായി ദാമ്പത്യത്തിൽ ഏർപ്പെട്ടതിന് ശേഷമായിരുന്നു .

അനസ് ( റ ) പറയുന്ന ചില സംഭവങ്ങൾ കാണുക : നബി ( സ ) തന്റെ ഭാര്യയുമായി കൂടി താമസിച്ചതിന് ശേഷം എന്നെ ആളുകളെ ക്ഷണിക്കാൻ അയക്കുകയും ഞാൻ ജനങ്ങളെ ഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു .
നബി ( സ ) യുടെ ഒരു വിവാഹ ദിവസം വിവാഹം കഴിഞ്ഞ് അവരുമായി വീടു കൂടിയതിന് അടുത്ത ദിവസം എന്റെ മാതാവ് ഉമ്മു സുലൈം നബി ( സ ) ക്ക് വേണ്ടി കുറച്ച് അലീസ പോലുള്ള ഭക്ഷണമു ണ്ടാക്കി കൊടുത്തയച്ചു . അത് കിട്ടിയപ്പൾ നബി ( സ ) എന്നോടു പറഞ്ഞു : നീ ഇന്ന ഇന്ന ആളുക ളെയൊക്കെ ( ചിലരെ പേരെടുത്ത് പറഞ്ഞു ) വിളിക്കുക . പിന്നെ കാണുന്നവരെയൊക്കെ വിളിക്കുക . അങ്ങിനെ മുന്നൂറിൽ പരം ആളുകൾ ആ സദ്യയിൽ പങ്കെടുക്കുകയുണ്ടായി .
നബി ( സ ) സൈനബ ( റ ) യുമായുള്ള വിവാഹത്തിന് വലീമത്ത് നടത്തിയത് പോലെ മറ്റൊരാളുടെ തിനും നടത്തിയാതായി ഞാൻ കണ്ടിട്ടില്ല . അന്ന് അദ്ദേഹം ഒരാടിനെ അറുത്ത് സദ്യ നടത്തി .
മാംസവും റൊട്ടിയും ആളുകൾക്ക് മതിയാവോളം നൽകുകയുണ്ടായി .
നബി ( സ ) മറ്റൊരിക്കൽ വലീമത് നടത്തിയത് രണ്ട് മുദ്ദ് ഗോതമ്പ് കൊണ്ടാണ് വലീമത് നടത്തിയത് . “ നബി ( സ ) തന്റെ ഭാര്യമാരിൽ ചിലർക്ക് രണ്ട് മുദ്ദ് ( രണ്ട് വാരൽ ) ഗോതമ്പ് കൊണ്ടായിരുന്നു വലീമത്ത് നടത്തിയത് . ‘ ‘
നബി ( സ ) സ്വഫിയ്യ ( റ ) യെ വിവാഹം ചെയ്ത അവസരത്തിൽ വലീമത് നടത്തിയത് ഈത്തപ്പഴും വെണ്ണയും പാൽകട്ടിയും നൽകിക്കൊണ്ടായിരുന്നു .
മേൽപറയപ്പെട്ട സംഭവങ്ങളിൽ നിന്നും ഒരോരുത്തരുടെയും കഴിവും സാഹചര്യവും അനുസരിച്ച് സദ്യയുടെ വിഭവങ്ങളും രീതിയും തെരെഞ്ഞെടുത്ത് നൽകാൻ സ്വാതന്ത്രമുണ്ടായിരിക്കും എന്ന് മനസ്സിലാക്കാം . എന്നാൽ ഏത് അവസരത്തിലും മിതത്വം കൈകൊള്ളുക , ധൂർത്ത് ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കൽ നിർബന്ധമാണ് .

ആരെയാണ് ക്ഷണിക്കണ്ടത്:

വിവാഹത്തിന് ക്ഷണിക്കുമ്പോൾ സമ്പന്നരെ മാത്രം ക്ഷണിക്കുകയും പാവങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് വളരെ മോശപ്പെട്ട രീതിയായിട്ടാണ് പ്രവാചകൻ ( സ ) പഠിപ്പിക്കുന്നത് . അത്തരം സദ്യ ഏറ്റവും മോശപ്പെട്ട ഭക്ഷണമായും നബി ( സ ) എടുത്ത് പറഞ്ഞിട്ടുണ്ട് . “ ഭക്ഷണങ്ങളിൽ മോശമായ ഭക്ഷണം ധനികരെ ക്ഷണിക്കുകയും പാവങ്ങൾക്ക് നിഷേധിക്കുകയും ചെയ്യുന്ന വിവാഹസദ്യയുടെ ഭക്ഷണമാണ് . ‘ ‘ മറ്റൊരു റിപ്പോർട്ടിൽ ആവിശ്യക്കാരെ ക്ഷണിക്കാതിരിക്കുകയും വരാൻ തയ്യാറില്ലാത്തവരെ ക്ഷണിക്കുകയും ചെയ്യുന്ന ഭക്ഷണമാണ് എന്നും കാണാം . സമൂഹത്തിൽ കഷ്ടതയനുഭവിക്കുകയും ഒരു നേരത്തെ ആഹാരത്തിന് പോലും പ്രയാസപ്പെടുകയും ചെയ്യുന്നവരെ ക്ഷണിക്കാതെ ധനികരെ മാത്രം പരിഗണിക്കുകയും ചെയ്യുന്ന സമ്പ്രദായം തീർത്തും ഒഴിവാക്കേണ്ടതാണ് .

ക്ഷണം സ്വീകരിക്കൽ നിർബന്ധം:

ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകളിൽ പെട്ടതാണ് ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക എന്നത് . എന്നാൽ വിവാഹത്തിന് ക്ഷണിച്ചാൽ അത് സ്വീകരിക്കൽ നിർബന്ധമാണെ ന്നാണ് നബി ( സ ) യുടെ നിർദ്ദേശം . “നിങ്ങൾ ക്ഷണിക്കപ്പെട്ടാൽ അവൻ അത് സ്വീകരിക്കട്ടെ , അവൻ നോമ്പ്കാരനാണെങ്കിൽ അവൻ പങ്കെടുക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകകയും ചെയ്യട്ടെ , നോമ്പുകാരനല്ലെങ്കിൽ അവൻ ഭക്ഷണം കഴിക്കുകയും ചെയ്യട്ടെ.”
മറ്റൊരു ഹദീസിൽ ക്ഷണം സ്വീകരിക്കാത്താവൻ അല്ലാഹുവിനോടും റസൂലിനോടും ധിക്കാരം പ്രവർത്തിച്ചവനാണെന്നും ഹദീസിൽ വന്നിട്ടുണ്ട് : “ വല്ലവനും ക്ഷണം സ്വീകരിച്ചിട്ടില്ലെങ്കിൽ അവൻ അല്ലാഹിവിനോടും റസൂലിനോടും ധിക്കാരം പ്രവർത്തിച്ചവനാണ് . ” വിവാഹത്തിന് ക്ഷണിക്കുമ്പോൾ ക്ഷണിക്കുന്നവന്റെ സന്തോഷത്തിൽ പങ്കു ചേരുന്നതോടൊപ്പം വിവാഹം പരസ്യപ്പെടുത്തുക എന്ന കൽപ്പന കൂടി നിർവ്വഹിക്കപ്പെടുകയുള്ളൂ . അതിനായിരിക്കാം നോമ്പുള്ളവരാണെങ്കിൽ പോലും ക്ഷണം സ്വീകരിക്കണം എന്ന് പ്രവാചകൻ ( സ ) കർശനമാക്കിയത് . നോമ്പുകാരന് ക്ഷണം സ്വീകരിച്ച് നോമ്പ് മുറിക്കാൻ പോലും ഇസ്ലാം സ്വാതന്ത്യം നൽകുന്നുണ്ട് . കാരണം വിവാഹത്തിന്റെ തൊട്ട് മുമ്പ് വരെ അന്യരായി കഴിഞ്ഞിരുന്ന ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് ഒരിടത്ത് കാണുമ്പോൾ സ്വഭാവികമായും തെറ്റിദ്ധാരണകൾക്ക് കാരണമാകും . അതു കൊണ്ടാണ് വിവാഹം കഴിവതും പരസ്യപ്പെടുത്തണമെന്നും വിവാഹത്തിന് കഷണിച്ചാൽ ക്ഷണം സ്വീകരിക്കൽ നിർബന്ധമാണെന്നും ഇസ്ലാം നിർദ്ദേശിച്ചതിലുള്ള ഔചിത്യം .
എന്നാൽ ഇസ്ലാം നിഷിദ്ധമാക്കിയ വിഭവങ്ങൾ വിളമ്പുന്നതോ ഇസ്ലാം അനുവദിച്ചതല്ലാത്തതും അനാചാരത്തിന്റെ പേരിൽ ഒരുക്കിയതുമായ സദ്യയിലേക്ക് ക്ഷണിച്ചാൽ അത് ഒരിക്കലും സ്വീകരി ക്കേണ്ടതില്ല . നബി ( സ ) പറയുന്നത് കാണുക : “ അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്ന ഒരാൾ മദ്യം വിളമ്പുന്ന ഭക്ഷണത്തളികയിൽ പങ്കെടുക്കരുത്.”
ക്ഷണം സ്വീകരിച്ചാൽ വിവാഹ സദ്യയിൽ ദമ്പതിമാർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതാണ് . അതിനുള്ള പദങ്ങൾ നബി ( 5 ) പഠിപ്പിച്ചു തന്നിട്ടുണ്ട് .
“ബാറക്കല്ലാഹു ലക വബാറക അലൈക്ക വജമഅ ബൈനകുമാ ഫീ ബൈറ് ( അല്ലാഹു നിന്നെ അനുഗ്രഹിക്കുകയും നിന്റെ മേൽ അനുഗ്രഹം ചൊരിയുകയും നന്മയിൽ നിങ്ങളെ രണ്ട് പേരേയും ഒരുമിച്ച് ചേർക്കുകയും ചെയ്യട്ടെ”
അതു പോലെ ക്ഷണം സ്വീകരിച്ചതിന് ശേഷം ഭക്ഷണം നൽകിയ ആതിഥേയർക്ക് വേണ്ടിയും നബി ( സ ) പ്രാർത്ഥിക്കാറുണ്ടായിരുന്നു : “ അല്ലാഹുമ്മ അത്വം മൻ അത്വ അമനി വസഖി മൻ അസ്‌കാനി . ( അല്ലാഹുവേ എന്നെ ഭക്ഷിച്ചവന് നീ ഭക്ഷണം നൽകുകയും എന്നെ കുടിപ്പിച്ചവനെ നീ കുടിപ്പിക്കുകയും ചെയ്യേണമേ ) .”
ഈ പ്രാർത്ഥന വിവാഹത്തിന് ക്ഷണിച്ചവർക്കായി മാത്രമുള്ള പ്രാർത്ഥനയല്ല എന്നു കൂടി ഓർമ്മ പ്പെടുത്തുന്നു . വിവാഹത്തിന് ക്ഷണിച്ചാൽ കുടുംബ സമേതം തന്നെ പങ്കെടുക്കാവുന്നതാണ് . സ്വഹീഹുൽ ബുഖാരിയിൽ സ്ത്രീകളും കുട്ടികളും വിവാഹത്തിന് പങ്കെടുക്കൽ എന്ന ഒരു അധ്യായം തന്നം കാണാം . “ സ്ത്രീകളും കുട്ടികളും വിവാഹത്തിന് പോകൽ ‘

അതിഥികളെ സ്ത്രീകൾക്കും സ്വീരിക്കാം:

വിവാഹ സദ്യ വരനും വധുവും ഒരു പോലെ പങ്കാളിയാവേണ്ട അവസരമാണല്ലോ . അതുകൊണ്ട് തന്നെ അത്തരം സന്തോഷത്തിൽ സ്ത്രീ പങ്കാളിയാകുന്നതിനെയോ അത്ഥികൾക്ക് ഭക്ഷണം വിളമ്പി ക്കൊടുക്കുന്നതിനെയോ ഇസ്ലാം വിലക്കിയിട്ടില്ല . ഒരു മുസ്ലിം സ്ത്രീ നിർബന്ധമായും അന്യരുടെ മുമ്പിൽ മറക്കൽ നിർബന്ധമായ ഭാഗങ്ങൾ മറച്ച് കൊണ്ടായിരിക്കണം എന്നു മാത്രം . ശരീഅത്ത് നിശ്ചയിച്ച വസ്ത്രധാരണ രീതി സ്വീകരിച്ച് സ്ത്രീകൾ നബി ( സ ) യുടെ കാലത്ത് അത്തരം മേഖലകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പ്രവാചകൻ ( സ ) വിലക്കിയിട്ടില്ല എന്നാണ് കാണാൻ കഴിയും . “ സഹ്ൽ ( റ ) നിന്ന് നിവേദനം ; അബു ഉസൈദുസ്സായിദി ( അ ) തന്റെ ദാമ്പത്യത്തിലേർപ്പെട്ട് കഴിഞ്ഞപ്പോൾ നബി ( സ ) യെയും സ്വഹാബികളെയും ( തന്റെ വീട്ടിലേക്ക് ക്ഷണിച്ചു . അന്നേരം അവർക്ക് ഭക്ഷണം ഉണ്ടാക്കിയതും അത് അവർക്ക് വിളമ്പിക്കൊടുത്തതുമെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുസ അദ് ( റ ) ആയിരുന്നു . അവർ കല്ല് കൊണ്ടുള്ള പാത്രത്തിൽ ഈത്തപ്പഴം നനച്ച് വെച്ചിരിന്നു . നബി ( സ ) ഭക്ഷണം കഴിച്ച് വിരമിച്ചപ്പോൾ ഉമ്മു സഅദ് ( റ ) അവരുടെ മൂന്ന് വിരലുകൾ കൊണ്ട് നബി ( സ ) ക്ക് അത് എടുത്തു കൊടുക്കുകയും അതോടൊപ്പം കുടിക്കാൻ ഒഴിച്ച് കൊടുക്കുകയും ചെയ്തിരുന്നു . അങ്ങിനെ അവർ നബി ( സ ) യെ പ്രത്യേകമായി പരിഗണിക്കുകയും ചെയ്തിരുന്നു . ‘ ‘ ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇബ്നു ഹജറുൽ അസ്ഖലാനി ബുഖാരിയുടെ ശറഹായ ഫത്ഹുൽ ബാരിയിലും , ഇമാം നവവി ശറഅ് മുസ്ലിമിലും സ്ത്രീ അതിഥികൾക്ക് സേവനം ചെയ്യൽ അനുവദനീയമാണ് എന്നും അത്ഥികളിൽ ചിലരെ പ്രത്യേകം പരിഗണിക്കാവുന്നതാണ് എന്നും രേഖപ്പെടുത്തിയതായി കാണാം .

പാല് കൊടുക്കൽ :

വിവാഹ ദിവസങ്ങളിൽ നമ്മുടെ നാട്ടുകളിൽ നടപ്പുള്ള അമ്മായി ( വധുവിന്റെ മാതാവ് ) വരന് പാൽ കൊടുക്കാറുള്ളത് പോലുള്ള ഒരു സമ്പ്രദായം നമുക്ക് ഹദീസുകളിൽ കാണാൻ കഴിയും . ഒരു പക്ഷെ അതിനെ അനുകരിച്ച് തുടങ്ങുകയും പിന്നീട് പ്രചരിക്കപ്പെട്ടിട്ടുള്ളത് പോലെ അതും ഒരു ചടങ്ങും പരസ്പരം ദുരഭിമാനം നടുക്കാനുള്ള ഒരവസരമായി പരിണമിച്ചതുമാകാം . ഇന്ന് പാൽ കുടിക്കാൻ കൊടുക്കുമ്പോൾ വലിയ ഒരു സംഖ്യയോ സ്വർണ്ണമോ അതിന് പകരം നൽകണം എന്നെല്ലാമുള്ള ആചാരങ്ങളാണ് ഇതിന്റെ പിന്നിൽ . എന്നാൽ അതിന് ഒരിക്കലും ഇസ്ലാം പഴുത് നൽകുന്നില്ല . അത്തരം ഒരു ലാഭക്കച്ചവടമായി അതിനെ പഠിപ്പിച്ചിട്ടുമില്ല . വധൂവരൻമാർ തമ്മിൽ ഒരുമിക്കുമ്പോൾ എന്തെങ്കിലും മധുരപാനിയമോ പാലോ പരസ്പരം കുടിക്കുക , കൂടെയുള്ളവർക്ക് കൂടി അതിൽ പങ്ക് ചേരാൻ അവസരം ഉണ്ടാക്കുക എന്നതിന് നമുക്ക് ഹദീസിൽ മാതൃക കാണാൻ കഴിയും.
അസ്മാഅ് ബിൻത് യസീദ് ( റ ) പറയുന്ന ഒരു സംഭവം കാണുക : “ ഞാൻ ആയിഷ ( റ ) യെ നബി ( സ ) ക്ക് വേണ്ടി അണിയിച്ച് ഒരുക്കി . ശേഷം നബി ( സ ) യുടെ അടുത്ത് ചെന്ന് , അദ്ദേഹത്തെ അവളെ കാണാൻ വിളിച്ചു . അദ്ദേഹം വരികയും അവളുടെ അടുത്തായി ഇരിക്കുകയും ചെയ്തു . അന്നേരം ഒരു പാത്രം പാൽ കൊണ്ടു വരികയും നബി ( സ ) അതിൽ നിന്ന് കുടിച്ച ശേഷം അവളുടെ ( ആയിഷ ( റ ) യുടെ ) നേരെ നീട്ടി ; അപ്പോൾ അവൾ ലജ്ജിച്ച് തലതാഴ്ത്തി . അന്നേരം ഞാൻ അവളോട് ഗൗര വമായി പറഞ്ഞു : നബി ( സ ) യുടെ കൈയ്യിൽ നിന്ന് അത് വാങ്ങു . അപ്പോൾ അവൾ അത് വാങ്ങി അൽപം കുടിച്ചു . അന്നേരം നബി ( സ ) പറഞ്ഞു ; ഇനി അത് നിന്റെ കൂട്ടുകാരിക്ക് കൊടുത്തേക്ക് . അസ്മാഅ് ( റ ) പറഞ്ഞു : നബിയേ , നിങ്ങൾ അത് വാങ്ങി കുടിച്ച ശേഷം നിങ്ങളുടെ കൈ കൊണ്ട് എനിക്ക് തന്നേക്കൂ . നബി ( സ) അത് വാങ്ങി കുടിച്ച ശേഷം എനിക്ക് തന്നു . ഞാൻ അത് വാങ്ങി എന്റെ കാലിന്റെ മുട്ടിന്മേൽ വെച്ച് തിരിച്ച് നബി ( സ ) കുടിച്ച ഭാഗത്ത് തന്നെചുണ്ട് വെച്ച് കുടിച്ചു . പിന്നീട് എന്റെ അടുത്തുണ്ടായിരുന്ന സ്ത്രീകൾക്ക് കൂടി അത് കൊടുക്കാൻ പറഞ്ഞു . അവർ പറഞ്ഞു : ഞങ്ങൾക്കു വേണ്ട ! അപ്പോൾ നബി ( സ) അവരോട് പറഞ്ഞു . വിശപ്പും പിന്നെ അതിന്റെ കൂടെ കളവും എന്തിനാണ് നിങ്ങൾ കൂട്ടിച്ചേർക്കുന്നത് .

വിവാഹത്തിന്റെ ലക്ഷ്യങ്ങൾ​

വിവാഹത്തിന്റെ ലക്ഷ്യങ്ങൾ

വിവാഹം പ്രകൃതിയുടെ തേട്ടം

പ്രപഞ്ചത്തിലെ സകല വസ്തുക്കളെയും പ്രപഞ്ച നാഥനായ സ്രഷ്ടാവ് ഇണകളായി സൃഷ്ടിക്കുകയും പരസ്പരം ഇണചേരുന്ന പ്രകൃതിയോടെ വളർത്തിക്കൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത് . മനുഷ്യനിൽ മാത്രമല്ല മനുഷ്യതര ജന്തുക്കളിലും സസ്യങ്ങളിൽ പോലും ഇത് ദൃശ്യമാകുന്നുണ്ട് . ഇണ ചേരാനുള്ള പ്രായമാകുമ്പോൾ അതിനായി ശരീര പ്രകൃതിയിൽ തന്നെ മാറ്റമുണ്ടാകുന്നു . സ്വന്തമായി ഇണ ചേരുവാൻ കഴിയാത്തവർക്ക് അല്ലാഹു തന്നെ അതിനുള്ള മറ്റു മാർഗ്ഗങ്ങളും പ്രകൃതിയുടെ സൃഷ്ടിപ്പിൽ തന്നെ ക്രമീകരിച്ചു . കാറ്റിലൂടേയും വെള്ളത്തിലൂടേയും പറവകളിലൂടേയും പരാഗണം നടത്തുന്നതും അതിനായി പറവകളെ ആകർഷിക്കാൻ പൂക്കളുടെ നിറവും മണവുമെല്ലാം സംവിധാനിച്ചിരിക്കുന്നതും എന്തു മാത്രം ആസൂത്രണമായിട്ടാണ്

“ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വർഗ്ഗങ്ങളിലും, അവർക്ക് അറിയാത്ത വസ്തക്കളിലും പെട്ട എല്ലാ ഇണകളേയും സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ”.

വവാഹം നിർബന്ധം

പ്രകൃതിമതമായ ഇസ്ലാമിലെ കൽപനകൾ തീർത്തും പ്രകൃതിക്ക് അനുയോജ്യമായിട്ടുള്ളതാണ് . ഇണ ചേർന്നുകൊണ്ടുള്ള ജീവിതം അതാണ് പ്രകൃതിക്ക് അനുയോജ്യമായിട്ടുള്ളത് . അത് അവഗണിച്ചു കൊണ്ടുള്ള ജീവിതം തീർത്തും ഒരു ജീവിക്കും, സസ്യങ്ങൾക്ക് പോലും ചിന്തനീയമല്ല. അതിനാലാണ് സ്വന്തമായി അത് നിർവഹിക്കാൻ കഴിയാത്ത സൃഷ്ടികൾക്ക് സഷ്ടാവ് തന്നെ അതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ വിശേഷ ബുദ്ധിയുള്ള മനുഷ്യന് പ്രസ്തുത പ്രക്രിയ നിർവഹിക്കാൻ സഷ്ടാവ് നിശ്ചയിച്ച മാർഗ്ഗമാണ് വിവാഹം. കഴിവുള്ളവർ അതിൽ നിന്ന് അകന്ന് ജീവിക്കാൻ പാടില്ലാത്ത വിധം അത് നിർബന്ധമാക്കുകയും ചെയ്തു .

അല്ലാഹു പറയുന്നു : “നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തില്ലയോ .”

താഴെ പറയുന്ന ഹദീസുകളിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ് .

അല്ലാഹുവിന് ആരാധനകൾ നിർവഹിക്കാൻ വൈവാഹിക ജീവിതം തടസ്സമാകും എന്ന് ചിന്തിച്ച് അതിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ച വ്യക്തിയോടായി പ്രവാചകൻ ( സ ) പറഞ്ഞത് കാണുക : 

“നിശ്ചയം ഞാൻ സ്ത്രീകളെ വിവാഹം കഴിച്ച് ജീവിക്കുന്നവനാണ്. വല്ലവനും എന്റെ ജീവിതചര്യ വെറുത്താൽ അവൻ എന്നിൽപെട്ടവനല്ല.”

“വിവാഹം എന്റെ ചര്യയാണ്. ആരാണോ ചര്യഅനുസരിച്ച് പ്രവർത്തിക്കാത്തത് അവൻ എന്നിൽപെട്ടവനല്ല.”

“അല്ലയോ യുവസമൂഹമേ, നിങ്ങൾക്ക് ആർക്കെങ്കിലും വിവാഹത്തിനുള്ള കഴിവ് എത്തിക്കഴിഞ്ഞാൽ അവൻ വിവാഹം കഴിക്കണം. നിശ്ചയം അത് കണ്ണിന് നിയന്ത്രണവും ലൈംഗികവയവത്തിന് സംരക്ഷണവുമാണ്.”

ഇവിടെ കൽപനാ രൂപത്തിലുള്ള പ്രവാചകൻ ( സ ) യുടെ വാക്കിൽ നിന്നു തന്നെ അതിന്റെ ഗൗരവ മനസ്സിലാക്കാവുന്നതാണ്. അപ്രകാരം തന്നെ വിവാഹത്തിൽ നിന്ന് അകന്ന് ജീവിക്കുന്നതിനെ പ്രവാചകൻ ( സ ) വിരോധിച്ചതായും ഹദീസുകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. നബി ( സ ) ബഹ്മചര്യം വിരോധിച്ചിരിക്കുന്നു.

 

വിവാഹത്തിന്റെ ലക്ഷ്യങ്ങൾ

വൈവാഹിക ജീവിതം ഇസ്ലാം നിർബന്ധമാക്കിയതിൽ ഒരുപാട് ലക്ഷ്യങ്ങൾ ഉൾകൊണ്ടിട്ടുളളതായി മനസ്സിലാക്കാൻ കഴിയും ; അവയിൽ പ്രധാനപ്പെട്ടവ താഴെ ചേർക്കുന്നു .

1. മനുഷ്യ വംശത്തിന്റെ നിലനിൽപ്പ്:

ഭൂമിയിലുള്ളവയെല്ലാം മനുഷ്യന് വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് . “ അവനാണ് നിങ്ങൾക്കു വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്യടിച്ചു തന്നത്  “‘ അതിനാൽ തന്നെ ഈ പ്രപഞ്ചം നിലനിൽക്കുന്ന കാലമത്രയും മനുഷ്യവംശം ഇവിടെ നിലനിൽക്കേണ്ടതുണ്ട് . അതാകട്ടെ വിവാഹത്തിലൂടെയും ഇസ്ലാം ആവശ്യപ്പെടുന്ന വൈവാഹിക ജീവിതത്തിലൂടെയും മാത്രമെ സാധ്യമാവുകയുള്ളു .

2. സമാധാന ജീവിതം കൈവരിക്കാൻ:

മനുഷ്യ ജീവിതത്തിൽ  സ്വയ്‌ര്യതയ്ക്കും സമാധാനത്തിനും ഇസ്ലാം മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട ഉപാധികളിൽ പ്രമുഖ സ്ഥാനമാണ് വിവാഹത്തിന് നൽകിയിട്ടുള്ളത്. താഴെ പറയുന്ന ഖുർആൻ ആയത്തുകളിലൂടെ അത് ഗ്രഹിക്കാവുന്നതാണ് .

“നിങ്ങൾക്ക് ഒത്ത് ചേർന്ന് സാമാധാന ജീവിതം പ്രാപിക്കുന്നതിനായി നിങ്ങളിൽ നിന്നു തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തും, അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.”

“ഒരൊറ്റ ദേഹത്തിൽ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവൻ; അതിൽ നിന്നു തന്നെ അതിന്റെ ഇണയേയും അവൻ ഉണ്ടാക്കി. അവളോടൊത്ത് അവൻ സമാധാനമടയുവാൻ വേണ്ടി.”

ഭൗതിക ജീവിത വിഷയങ്ങളായി മുന്നോട്ട് പോകുന്ന മനുഷ്യന് അനുഭവപ്പെട്ടേക്കാവുന്ന മാനസിക ടെൻഷനുകളും പ്രയാസങ്ങളും ഇല്ലാതാക്കി മനസ്സിനെ സമാധാനിപ്പിക്കുന്ന ഒരു ഇണയുടെ സാന്നിദ്ധ്യം നിർവ്വചിക്കാൻ കഴിയാത്ത ഒരു സമാധാനം തന്നെയാണ് . പ്രയാസങ്ങളിൽ ആശ്വസിപ്പിച്ച് ലഘൂകരിക്കാനായി കാരുണ്യവും സന്തോഷാവസരങ്ങളിൽ അത് വർദ്ധിപ്പിക്കാനായി സ്നേഹവും അല്ലാഹു ദാമ്പദ്യങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു .

3. സദാചാര ജീവിതം നയിക്കാൻ:

പ്രകൃതിയിലെ സർവ്വചരാചരങ്ങളും ഇണ ചേർന്നുകൊണ്ട് അവയുടെ നൈസർഗ്ഗികാവശ്യങ്ങൾ പൂർത്തീകരിക്കുന്നു. അതാകട്ടെ പ്രകൃതിയിലെ എല്ലാ സസ്യ, ജന്തുക്കളിലും ജന്മനായുള്ളതും അടക്കിവെക്കാനും ഒഴിവാക്കാനും കഴിയാത്തതുമായ ഒരു സവിശേഷത കൂടിയാണ്. മനുഷ്യനല്ലാത്ത ജിവികളിൽ അതിർ വരമ്പുകളോ വിലക്കുകളോ ഇല്ലാത്ത അവ അത് നിർവ്വഹിക്കുകയും ചെയ്യുന്നു. എന്നാൽ മനുഷ്യന് മാത്രം അല്ലാഹു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അത് ലംഘിച്ച് തോന്നിയ പോലെ ലൈംഗിക പൂർത്തികരണത്തിനായി മറ്റു മാർഗ്ഗങ്ങൾ ആശ്രയിച്ചാൽ അത് പ്രശ്നങ്ങളും അരാജകത്വവും ഉണ്ടാക്കുന്നു. അതുകൊണ്ട് മനുഷ്യന് പ്രകൃത്യായുള്ള ആവിശ്യങ്ങളിൽ പെട്ട ലൈംഗീകത ഇസ്ലാം വിവാഹത്തിലൂടെ മാത്രം പൂർത്തികരിക്കാൻ ആവശ്യപ്പെട്ടു. അതിലൂടെ കുത്തൊഴിഞ്ഞ ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാക്കുവാനും സദാചാര ജീവിതം നയിക്കാനും കഴിയുന്നു. പ്രസ്തുത നിയമങ്ങൾ ലംഘിക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളും ലൈംഗിക രോഗങ്ങളും വിവരിക്കേണ്ടതില്ലാത്ത വിഷയങ്ങളാണല്ലൊ, അതു കൊണ്ട് തന്നെ യുവ സമൂഹത്തോടായി വളരെ കർക്കശമായുള്ള ഈ വിഷയത്തിലെ പ്രവാചക കൽപ്പന ഏറെ ശ്രദ്ധേയമാണ് .

“അല്ലയോ യുവ സമൂഹമേ, നിങ്ങളിൽ ആർക്കെങ്കിലും വിവാഹത്തിനുള്ള കഴിവ് എത്തിക്കഴിഞ്ഞാൽ അവൻ വിവാഹം കഴിക്കണം. നിശ്ചയം അത് കണ്ണിന് നിയന്ത്രണവും ലൈംഗീകാവയവത്തിന് സംരക്ഷണവുമാണ്.”

4. സഹകരണ സംരക്ഷണ ബോധം വളർത്തൽ:

സാമൂഹ്യ ജിവിയായ മനുഷ്യൻ അന്യോന്യം സഹകരിച്ചും സഹായിച്ചും ജീവിക്കേണ്ടവരാണ്. മനുഷ്യന്റെ കഴിവുകളും അതിനനുസൃതമായി ഏറ്റക്കുറച്ചിലുള്ള നിലയിൽ തന്നെയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതും. എന്നാൽ മേൽ പറയപ്പെട്ട സഹകരണവും സംരക്ഷണവും വൈവാഹിക ജീവിതത്തിൽ ഊട്ടിയുറപ്പിക്കപ്പെടുന്നു .

അല്ലാഹു പറയുന്നു : “പുരുഷന്മാർ സ്ത്രീകളുടെ മേൽ നിയന്ത്രണാധികാരമുളളവരാകുന്നു. മനുഷ്യരിൽ ഒരു വിഭാഗത്തിന് അല്ലാഹു കൂടുതൽ കഴിവ് നൽകിയതു കൊണ്ടും ( പുരുഷന്മാർ ) അവരുടെ ധനം ചിലവഴിച്ചതുകൊണ്ടുമാണത്.”

5. സമൂഹത്തിൽ ഭദ്രമായി കെട്ടുറപ്പ്:

കുത്തഴിഞ്ഞ ജീവിതം സമൂഹത്തിന്റെ ഭ്രദമായ കെട്ടുറപ്പിന് ഭംഗം വരുത്തുകയും, സംരക്ഷിക്കാൻ ആളില്ലാത്ത വിധം അനാഥരും അഗതികളും പെരുകുകയും അത് മനുഷ്യ ജീവിതത്തിന് തന്നെ പ്രായാസം സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ വിവാഹത്തിലൂടെ ജനിക്കുന്ന സന്താനങ്ങളുടെ പിതൃത്വവും പൂർണ്ണമായ സംരക്ഷണവും ഏറ്റെടുക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നതാണ്. അതു മൂലം സമൂഹത്തിൽ ഉണ്ടാക്കാനിടയുള്ള അരക്ഷിതാവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നു .

വിവാഹം കഴിപ്പിക്കൽ സമൂഹത്തിന്റെ ബാധ്യത:

സമൂഹത്തിലെ വിവാഹ പ്രായമെത്തിയ യുവാക്കൾക്കും യുവതികൾക്കും അനുയോജ്യരായ ഇണകളെ കണ്ടെത്തി അവരെ വിവാഹിതരാക്കുക എന്നത് സമൂഹത്തിന്റെ ബാധ്യതയായിട്ടാണ് ഇസ്ലാം കാണുന്നത്. കാരണം ഒരാൾ അവിവാഹിതനായി തനിക്ക് തോന്നിയ പോലെ ജീവിക്കാൻ തീരുമാനിച്ചാൽ അതിന്റെ ഭവിഷ്യത്തുകൾ അയാൾ മാത്രമായിരിക്കുകയില്ല അനുഭവിക്കേണ്ടതായി വരിക .

അല്ലാഹു പറയുന്നത് കാണുക : – “നിങ്ങളിലുള്ള അവിവാഹിതരേയും നിങ്ങളുടെ അടിമകളിൽ നിന്നും അടിമ സ്ത്രികളിൽ നിന്നും നല്ലവരായിട്ടുള്ളവരേയും നിങ്ങൾ വിവാഹ ബന്ധത്തിലേർപ്പെടുത്തുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് ഐശ്വര്യം നൽകുന്നതാണ് . അല്ലാഹു അതിവിശാലനും സർവ്വജ്ഞാനുമാണത്.”

നോക്കു , എത്ര ഗൗരവത്തോടെയാണ് ഇസ്ലാം ഇക്കാര്യം സമൂഹത്തെ ചുമതലപ്പെടുത്തിയിട്ടുള്ളത് ! വൈവാഹിക ജീവിതം നയിക്കാനുള്ള ആരോഗ്യവും മാനസിക പക്വതയുമുള്ള ഏതൊരാളേയും കല്യാണം കഴിപ്പിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അവർ ദരിദ്രരാണെങ്കിൽ പോലും ഇക്കാര്യത്തിൽ അനാസ്ഥ കാണിക്കരുതെന്നാണ് നിയമം . ദരിദ്രരാണെങ്കിൽ അത് അല്ലാഹു തീർത്തുകൊള്ളും എന്ന് അല്ലാഹു പ്രത്യേകം ഉണർത്തുകയും ചെയ്തിരിക്കുന്നു. ദാരിദ്യം ഭയന്ന് വിവാഹം കഴിക്കുന്നതിൽ നിന്നും ഒരാളും വിട്ടു നിൽക്കോണ്ടതായിവരില്ല . കാരണം അവരെ അല്ലാഹു സഹായിക്കുക തന്നെ ചെയ്യും . ഇക്കാര്യം നബി ( സ ) യും സന്തോഷമറിയിച്ചിട്ടുണ്ട് .

“മൂന്ന് വിഭാഗം ആളുകളെ സഹായിക്കുമെന്നത് അല്ലാഹു ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. അല്ലാഹുവിന്റെ മാർഗ്ഗത്തിലെ യോദ്ധാവ് , മോചന പത്രം എഴുതിയ അടിമ , സദാചാരം ഉദ്ദേശിച്ച് വിവാഹത്തിനൊരുങ്ങുന്ന വ്യക്തി എന്നിവരാണവർ”

മാനസീകവും ശാരീരികവുമായ ആരോഗ്യവും പക്വതയും ഉണ്ടായിട്ടും ജോലിയൊന്നും ശരിയായിട്ടില്ല ; അതിനാൽ വിവാഹം കഴിക്കാനായിട്ടില്ല, എന്ന് കരുതുന്ന യുവാക്കളും മതബോധവും സദാചാര നിഷ്ടയുമുണ്ടായിട്ടും സാമ്പത്തിക നില പോരാ, എന്ന് ചിന്തിച്ച് പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കാൻ മടിക്കുന്ന രക്ഷിതാക്കളും ഈ വചനം ശ്രദ്ധിച്ചിരുന്നെങ്കിൽ !

അബ്ദുൽല്ലത്തീഫ് സുല്ലമി മാറഞ്ചേരി

വെള്ളം അമൂല്യമാണ് അത് പാഴാക്കരുത്​

വെള്ളം അമൂല്യമാണ് അത് പാഴാക്കരുത്

ടി.കെ. ത്വൽഹത്ത് സ്വലാഹി

അല്ലാഹു മനുഷ്യന് നൽകിയ, പകരം വെക്കാനില്ലാത്ത, സുപ്രധാനമായ അനുഗ്രഹങ്ങളിൽ ഒന്നാണ് വെള്ളം.
നമുക്ക് കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും വസ്ത്രമലക്കാനുമെല്ലാം വെള്ളം കൂടിയേ തീരൂ…

എന്നാൽ,ഇന്ന് ശുദ്ധജലത്തിന്റെ വിഷയത്തിൽ വലിയ പരീക്ഷണത്തിലേക്കാണ് സമൂഹം നീങ്ങികൊണ്ടിരിക്കുന്നത്.ശുദ്ധജലത്തിന് വേണ്ടി മനുഷ്യർ പരസ്പരം കലഹിക്കുന്ന കാലം വിദൂരമല്ലെന്നാണ് ആ രംഗത്ത് പഠനം നടത്തിയ ദീർഘ വീക്ഷണമുള്ളവർ താക്കീത് നൽകുന്നത്.കിണറുകളും കുഴൽ കിണറുകളും കുളങ്ങളും പുഴകളും അരുവികളും കനാലുകളുമെല്ലാം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു.

ഇവിടെ ചില കാര്യങ്ങൾ

1. ഒരു തുള്ളി വെള്ളം പോലും പാഴായി പോവുന്നില്ലെന്ന് നാം ഉറപ്പ് വരുത്തുക
ഒഴുകുന്ന പുഴയിൽ നിന്ന് വുദു ചെയ്യുമ്പോഴും വെള്ളം മിതമായേ ഉപയോഗിക്കാവൂ എന്നാണല്ലോ പ്രവാചകാദ്ധ്യാപനം!

2. അല്ലാഹുവിന്റെ താക്കീതിനെ ഓർക്കുക.

(أَفَرَءَیۡتُمُ ٱلۡمَاۤءَ ٱلَّذِی تَشۡرَبُونَ ۝ ءَأَنتُمۡ أَنزَلۡتُمُوهُ مِنَ ٱلۡمُزۡنِ أَمۡ نَحۡنُ ٱلۡمُنزِلُونَ ۝ لَوۡ نَشَاۤءُ جَعَلۡنَـٰهُ أُجَاجࣰا فَلَوۡلَا تَشۡكُرُونَ)
[Surat Al-Waqi’ah 68 – 70]

ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്‌?

(قُلۡ أَرَءَیۡتُمۡ إِنۡ أَصۡبَحَ مَاۤؤُكُمۡ غَوۡرࣰا فَمَن یَأۡتِیكُم بِمَاۤءࣲ مَّعِینِۭ)
[Surat Al-Mulk 30]

പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?

(وَأَنزَلۡنَا مِنَ ٱلسَّمَاۤءِ مَاۤءَۢ بِقَدَرࣲ فَأَسۡكَنَّـٰهُ فِی ٱلۡأَرۡضِۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَـٰدِرُونَ)
[Surat Al-Mu’minun 18]

ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.

3. വെള്ളം സമൃദ്ധമായി ലഭിക്കാൻ ഏകനായ റബ്ബിനെ മാത്രം ആരാധിക്കുകയും ഇസ്തിഗ്ഫാറിലൂടെ അവനിലേക്ക് അടുക്കുകയും ചെയ്യുക.

ഖുർആനിക ഭാഷ്യം നോക്കൂ…
(فَقُلۡتُ ٱسۡتَغۡفِرُوا۟ رَبَّكُمۡ إِنَّهُۥ كَانَ غَفَّارࣰا ۝ یُرۡسِلِ ٱلسَّمَاۤءَ عَلَیۡكُم مِّدۡرَارࣰا ۝ وَیُمۡدِدۡكُم بِأَمۡوَ ٰ⁠لࣲ وَبَنِینَ وَیَجۡعَل لَّكُمۡ جَنَّـٰتࣲ وَیَجۡعَل لَّكُمۡ أَنۡهَـٰرࣰا)
[Surat Nuh 10 – 12]

അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.

അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

ഏതവസ്ഥയിലും അല്ലാഹുവിനെ സ്മരിക്കുക​

ഏതവസ്ഥയിലും അല്ലാഹുവിനെ സ്മരിക്കുക

അല്ലാഹുവിന്റെ സ്നേഹം ലഭിക്കാൻ പത്ത് കാര്യങ്ങൾ - (ഭാഗം- മൂന്ന്)

സമീർ മുണ്ടേരി | ജുബൈൽ ദഅവാ സെന്റർ | മലയാള വിഭാഗം

അല്ലാഹുവിനെ സ്നേഹിക്കുന്നവരുടെയും അല്ലാഹുവിന്റെ സ്നേഹം ലഭിച്ചവരു ടെയും അടയാളമാണ് ദിക്റുളളാഹ്.
നബി (സ്വ) പറഞ്ഞു: അല്ലാഹു പറയുന്നു:
എന്റെ അടിമ എന്നെ സ്മരിക്കുകയും എന്റെ കാരണത്താൽ അവന്റെ ചുണ്ടുകൾ അനങ്ങുകയും ചെയ്യുന്നിടത്തോളം ഞാൻ അവന്റെ കൂടെയായിരിക്കും. (അഹമദ്) ദിക്റുകറുകളുടെ കൂട്ടുകാരൻ അല്ലാഹുവിന്റെ അടുക്കൽ സ്മരിക്കപ്പെ ടും. അവന് പാപമോചനവും വമ്പിച്ച പ്രതിഫലവും ലഭിക്കും.
✿❁✿ ✿❁✿
അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, രാവിലേയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ : 33/41-42) ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍- ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. (അഹ്സാബ് : 35)
✿❁✿ ✿❁✿
ദികറുകൾ ചൊല്ലുന്നവർക്ക് ഈ ലോകത്തു വെച്ച് ലഭിക്കുന്ന പ്രതിഫലമാണ് അല്ലാഹു അവരെ സ്മരിക്കുക എന്നുളളത്. എന്നാൽ പരലോകത്ത് വെച്ച് അവർക്ക് പാപമോചനവും അല്ലാഹുവിന്റെ തൃപ്തിയും ലഭിക്കും. അല്ലാഹു ക്വുർആനിലൂടെ കൽപ്പിക്കുന്നത് ദിക്റുകൾ ചൊല്ലാൻ മാത്രമല്ല, അധികരിപ്പിക്കാൻ കൂടിയാണ്.
ഇതു കൊണ്ടാണ് ദിക്റുകൾ പ്രവർത്തനങ്ങളുടെ ആത്മാവാണ് എന്നു പറയു ന്നത്. ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട സൽകർമ്മങ്ങളുടെ കൂടെ ദിക്റിനെക്കുറിച്ച് ക്വുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി നമസ്കാര ത്തിന്റെ കൂടെ (ത്വാഹ -14)  ഹജ്ജിന്റെ കൂടെ (ബക്വറ – 198)
✿❁✿ ✿❁✿
ഇബ്നുല്‍ഖയ്യിം – റഹിമഹുല്ലാഹ് – പറഞ്ഞു: തീര്‍ച്ചയായും, വെള്ളിയും, ചെമ്പും, ഇവയല്ലാത്തതും, തുരുമ്പ് പിടിക്കുന്ന പോലെ, ഹൃദയവും തുരുമ്പ് പിടിക്കുമെന്നതില്‍ സംശയമേയില്ല. (അപ്പോള്‍ ) അതിന്‍റെ തിളക്കം ദിക്ക്റ് കൊണ്ടാകുന്നു. ദിക്റുകൾ ജീവിതത്തിൽ പ്രവാർത്തികമാക്കാതിരിക്കുന്നത്
അല്ലാഹുവിന്റെ തൌഫീഖ് തടയപ്പെട്ടതിന്റെ അടയാളമാണ്. അല്ലാഹു പറഞ്ഞു: അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെ പറ്റി തന്നെ  ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍  തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍
(ഹശർ -19)
✿❁✿ ✿❁✿
നബി (സ്വ) പറഞ്ഞു:  “മുഫരിദുകൾ മുൻ കടന്നു”. സ്വഹാബികൾ ചോദിച്ചു: “ആരാണ് നബിയെ മുഫരിദുകൾ?” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും” (മുസ്ലിം) ദിക്റുകൾ ചൊല്ലുന്നവർ ദുർബലരാണെങ്കിലും മുൻകടന്നവരാണ്. ദരിദ്രരാ ണെങ്കിലും യഥാർത്ഥത്തിൽ അവർ ധനികരാണ്.  ഒരിക്കൽ ദരിദ്രരായ ചില മുഹാജിറുകൾ  നബി (സ്വ) യുടെ അടുക്കൽ വന്ന് പറഞ്ഞു: നബിയെ, സമ്പന്നർ ഉന്നതമായ
പദവികൾ കൊണ്ടു പോകുന്നു.  നബി (സ്വ) ചോദിച്ചു. അതെങ്ങിനെയാണ്? അപ്പോൾ അവർ പറഞ്ഞു: ഞങ്ങ ൾ നമസ്കരിക്കുന്നതു പോലെ അവർ (സമ്പന്നർ) നമസ്കരിക്കുന്നു. ഞങ്ങൾ നോമ്പെടുക്കുന്നതു പോലെ അവരും നോമ്പെടുക്കുന്നു.  എന്നാൽ അവർ ദാന ധർമ്മങ്ങൾ  ചെയ്യുന്നു. ഞങ്ങൾക്കതിന് കഴിയുന്നില്ല.  അവർ അടിമകളെ മോചിപ്പിക്കുന്നു. ഞങ്ങൾക്കതിന് കഴിയുന്നില്ല.  അപ്പോൾ നബി (സ്വ) പറഞ്ഞു:  ഞാൻ നിങ്ങൾക്ക് ഒരു കാര്യം അറിയിച്ചു തരട്ടെ? അതു മുഖേന  നിങ്ങൾക്ക് നിങ്ങളുടെ മുൻഗാമികളുടെ  പദിവികൾ നേടാം. നിങ്ങളുടെ  പിൻഗാമികളെ മറികടക്കാം.  നിങ്ങൾ ചെയ്യുന്നതു പോലെയുളള  പ്രവർത്തി ചെയ്തവരല്ലാതെ ഒരാളും  നിങ്ങളെക്കാൾ ശ്രേഷ്ഠരായി ഉണ്ടാവുകയില്ല.  അവർ പറഞ്ഞു: അതെ. അദ്ദേഹം പറഞ്ഞു: നിങ്ങൾ എല്ലാ നമസ്കാര ശേഷവും  മുപ്പത്തി മൂന്ന് തവണ തസ്ബീഹും തക്ബീറും തഹ്മീദും ചൊല്ലുക (ബുഖാരി)
✿❁✿ ✿❁✿
തൌഹീദിനും നിർബന്ധ കർമ്മങ്ങൾക്കും ശേഷം ഒരു വിശ്വാസിയുടെ പരലോകത്തേക്കുളള വിഭവമാണ് അല്ലാഹുവിനെ സ്മരിക്കൽ. അത് അവന്റെ മൂലധനവും കർമ്മങ്ങളുടെ അലങ്കാരവുമാണ്. സ്വർഗ പ്രവേശനത്തിനുളള മാർഗവും അതിൽ ഉന്നത പദവി ലഭിക്കാനുളള കാരണവുമാണ്. ദിക്റിന്റെ കാര്യത്തിൽ അശ്രദ്ധ കാണിച്ചതിനെക്കുറിച്ചുളള ഖേദത്തേക്കാൾ വലിയൊരു ഖേദം വിശ്വാസിക്ക് പരലോകത്ത് ഉണ്ടാവുകയില്ല. അതു കൊണ്ട് തന്നെ നമ്മുടെ നാവിനെ ദിക്റുകൾ ചൊല്ലാൻ കീഴ്പ്പെടുത്തുക.
✿❁✿ ✿❁✿
ദിക്റിന് പല ഇനങ്ങളുമുണ്ട്. അതിലെ ഏറ്റവും വലിയ ഇനം ക്വുർആൻ പാരായണം ആണ്. പിന്നെ തസ്ബീഹ്, തഹ്മീദ്, തഹ്ലീൽ, തക്ബീർ, ഇസ്തിഗ്ഫാർ എന്നിവയാണ്. അതു പൊലെ നബി (സ്വ) യുടെ പേരിലുളള സ്വലാത്ത് വിശ്വാസികൾ ഗൌരവ്വത്തിൽ കാണേണ്ട ഒരു ദിക്റാണ്. നബി (സ്വ) യുടെ പേരു കേൾക്കുമ്പോൾ സ്വലാത്തു ചൊല്ലണം. വെളളിയാഴ്ച്ച സ്വലാത്ത് അധികരിപ്പിക്കണം. ബാങ്കിനു ശേഷവും നമസ്കാരത്തിലെ തശഹുദുകളിലും നബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലാൻ പഠിപ്പിച്ചത് കാണാം.
✿❁✿ ✿❁✿
പ്രിയപ്പെട്ടവരെ, നിത്യ ജീവിതത്തിൽ ചൊല്ലേണ്ട ധാരാളം ദിക്റുകളും ദുആകളും നമുക്ക് നബി (സ്വ) യുടെ തിരു വചനങ്ങളിൽ കാണാം. പ്രഭാത പ്രദോഷ പ്രാർത്ഥനകൾ, ഉറങ്ങുമ്പോഴും ഉറക്കമുണരുമ്പോഴും, വസ്ത്രം ധരിക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ തുടങ്ങി അനേകം സന്ദർഭങ്ങളിലെ ദിക്റുകളും
ദുആകളും പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യണം.
മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷ ന്മാർ എന്ന പദവി
ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം. മുആദ്‌ ബ്നു ജബല്‍ (റ)പറഞ്ഞു: അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്  രക്ഷപ്പെടാന്‍ ദിക്റിനേക്കാള്‍ നല്ല മറ്റൊന്നില്ല .
ഇബ്നു തൈയ്മിയ്യ (റ) പറഞ്ഞു: ‘ഒരു മത്സ്യത്തിനു വെള്ളം എത്രത്തോളം  അടി സ്ഥാനപരമായ ആവശ്യമാണോ, അതുപോലെയാണ് വിശ്വാസിയുടെ  മനസ്സിന് ദിക്റ്.’
✿❁✿ ✿❁✿
പ്രിയപ്പെട്ടവരെ, ദിക്റുകളിലൂടെ അല്ലാഹുവിലേക്ക് നാം അടുക്കുക, എങ്കിൽ അല്ലാഹു നമ്മെ ഓർക്കും, പാപമോചനവും വിജയവും കരസ്ഥമാക്കാൻ സാധി ക്കും, മനസ്സുകൾ ശാന്തമായിത്തീരും, പിശാചിന്റെ ആക്രമണത്തിൽ നിന്ന് സുരക്ഷിതനായിത്തീരും പരലോകത്ത് തണൽ ലഭിക്കും തുടങ്ങി ധാരാളം
നേട്ടങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്. എല്ലാത്തിനുമപ്പുറം നമ്മുടെ ഹൃദയങ്ങൾ ശാന്തമാകുന്നത് അല്ലാഹുവിനെക്കുറിച്ചുളള സ്മരണ കൊണ്ടു മാത്രമാണ്.
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ…
✍✍✍✍