കബർ ശിക്ഷക് കാരണമാകുന്ന ചില പാപങ്ങൾ

പ്രമാണങ്ങൾകൊണ്ട് സ്ഥിരപ്പെട്ട യാഥാർഥ്യമാണ് ക്വബ്ർ ശിക്ഷ. പരലോകത്ത് ഒരുമിച്ചുകൂട്ടപ്പെടുകയും വിചാരണക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നതിനു മുമ്പ് ക്ബിറിൽ ശിക്ഷിക്കപ്പെടാൻ കാരണമായ ചില പാപങ്ങളെക്കുറിച്ച് പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്. അവ ഏതെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.
ശിർക്ക്(അല്ലാഹുവിൽ പങ്കുചേർക്കൽ)
ശിർക്കുചെയ്താൽ ഉണ്ടാകുന്ന അപകടങ്ങൾ വളരെ വലുതും ഗൗരവതരവുമാണ്. അവ ദുൻയാവിൽ തുടക്കം കുറിച്ച് ക്വബ്റിലും ആഖിറത്തിലുമൊക്കെ അപകടം വിതക്കുന്നതാണ്. ഒരിക്കലും ശിർക്കിന്റെ വിഷയത്തിൽ ലാഘവബുദ്ധി ഉണ്ടാകാവതല്ല. ശിർക്ക് ചെയ്താൽ ഉണ്ടാകുന്ന അപകടത്തെ കുറിച്ച് അല്ലാഹു പറഞ്ഞു:
“…അവർ (അല്ലാഹുവോട്) പങ്കുചേർത്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു” (വി. കു. 6: 88).
“തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്ന പക്ഷം തീർച്ചയായും നിന്റെ കർമം നിഷ്ഫലമായിപ്പോകുക യും തീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും” (39: 65).
“തന്നോടു പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്. ആർ അല്ലാഹുവോട് പങ്കുചേർത്തുവോ അവൻ തീർച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്” (4:48).
“അല്ലാഹുവോടു വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല” (5:72).
ശിർക്കിൽ മരിച്ചവർക്ക് ബർസഖീ ലോകത്ത് ശിക്ഷയുണ്ടെന്നറിയിക്കുന്ന ഒരു സംഭവം ഇപ്രകാരം സ്വഹീഹായി സ്ഥിരപ്പെട്ടിരിക്കുന്നു: ബനൂനജ്ജാർ ഗോത്രക്കാരുടെ ഒരു തോട്ടത്തിൽ നബി തന്റെ ഒരു കോവർ കഴുതയുടെ പുറത്തായിരിക്കെ സ്വഹാബികളിൽ ചിലർ തിരുമേനിയോടൊപ്പമുണ്ടായിരുന്നു. അന്നേരം കഴുത വഴിമാറി വിരണ്ട് ഓടുകയും തിരുമേനിയെ പുറത്തുനിന്ന് അത് തള്ളിയിടാറുമായി. അവിടെ ഏതാനും ക്വബ്റുകൾ നബിയുടെ ശ്രദ്ധയിൽപ്പെട്ടു. തിരുമേനി ചോദിച്ചു:
“ഈ കബറുകളിലുള്ള ആളുകളെ ആര് അറിയും?’ അപ്പോൾ ഒരാൾ പറഞ്ഞു: “ഞാൻ.’ തിരുമേനി പറഞ്ഞു: “എപ്പോഴാണ് ഇവർ മരണപ്പെട്ടത്?’ അയാൾ പറഞ്ഞു: “ശിർക്കിലായിരിക്കെയാണ് അവർ മരണപ്പെട്ടത്.’ അപ്പോൾ തിരുമേനി പറഞ്ഞു: “നിശ്ചയം, ഈ സമുദായം തങ്ങളുടെ ക്വബറുകളിൽ പരീക്ഷിക്കപ്പെടും. നിങ്ങൾ അന്യോന്യം മറമാടുകയില്ലെന്ന് (ഞാൻ ഭയന്നില്ലായിരുന്നുവെങ്കിൽ,) ക്വബ്റിൽനിന്ന്
ഞാൻ കേൾക്കുന്ന ശിക്ഷ നിങ്ങൾക്കുകൂടി കേൾപ്പിക്കുവാൻ ഞാൻ അല്ലാഹുവോട് ദുആ ചെയ്യുമായിരുന്നു.” (മുസ്ലിം).
ശിർക്കെന്നെ മഹാപാപത്തെ സൂക്ഷിക്കുക. മനുഷ്യന്റെ ഇഹവും പരവും ഒരുപോലെ നഷ്ടപ്പെടുത്തുന്ന ഈ മഹാദുരന്തത്തിൽ നിന്ന് രക്ഷക്കായി അല്ലാഹുവോട് സദാസമയവും ദുആ ചെയ്യുക. നബി, അബൂബക്കറിനോട് പ്രാവർത്തികമാക്കുവാൻ പറഞ്ഞ ഒരു വിഷയം ഇപ്രകാരമുണ്ട്:
“അബൂബകർ, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം! നിശ്ചയം, ശിർക്ക് ഉറുമ്പ് അരിച്ചെത്തുന്നതിനേക്കാൾ ഗോപ്യമാണ്. താങ്കൾക്ക് ഒരു കാര്യം ഞാൻ അറിയിച്ചു തരട്ടെയോ? താങ്കൾ അതു പ്രവർത്തിച്ചാൽ ശിർക്ക് കുറച്ചായാലും കൂടുതലായാലും താങ്കളിൽനിന്ന് അത് പൊയ്പോകും.” നബി പറഞ്ഞു: താങ്കൾ (ഇപ്രകാരം) പറയുക: “അല്ലാഹുവേ, ഞാൻ അറിഞ്ഞുകൊണ്ട് നിന്നിൽ പങ്കുചേർക്കുന്നതിൽനിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു, ഞാനറിയാത്തതിൽ നിന്ന് നിന്നോട് പാപമോചനം തേടുകയും ചെയ്യുന്നു.” (അദബുൽമുഫ്റദ്, ബുഖാരി. അൽബാനി സ്വഹീഹായി അംഗീകരിച്ചത്).
മൂത്ര വിസർജനശേഷം ശുദ്ധിവരുത്താതിരിക്കലും മറ സ്വീകരിക്കാതിരിക്കലും
മൂത്ര വിസർജനത്തിന് ശേഷം ശുദ്ധിവരുത്താതിരിക്കുക, മൂത്രം പൂർണമായി വിസർജിക്കാതെ ബാക്കി ഒലിച്ചിറങ്ങുന്ന രീതിയിൽ തിരക്കുകൂട്ടി നിർവഹിക്കുക, മൂത്രമൊഴിക്കുന്ന സ്ഥലത്തു നിന്ന് തിരിച്ചു തെറിക്കുന്നതിൽനിന്ന് മറസ്വീകരിക്കാതിരിക്കുക, മൂത്ര വിസർജനം നടത്തുമ്പോൾ നഗ്നത മറ്റുള്ളവർ കാണുന്നതിൽനിന്ന് മറസ്വീകരിക്കാതിരിക്കുക തുടങ്ങിയ തെറ്റുകളെല്ലാം വിശ്വാസികൾ സൂക്ഷിക്കേണ്ടതുണ്ട്. മൂത്രത്തിന്റെ വിഷയത്തിൽ ക്വബ്റിൽ ശിക്ഷിക്കപ്പെടുമെന്ന് ഹദീഥുകളിൽ നിന്നും വ്യക്തമായി മനസ്സിലാക്കാം. ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം:
“നബിട്ട് രണ്ടു ക്വബ്റുകൾക്കരികിലൂടെ നടന്നു. അപ്പോൾ നബി പറഞ്ഞു: തീർച്ചയായും അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നു. വലിയ(തിന്മ ചെയ്ത)തിലല്ല അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നത്.”
ശേഷം നബി പറഞ്ഞു: “എന്നാൽ അവരിൽ രണ്ടിൽ ഒരാൾ തന്റെ മൂത്രത്തിൽ നിന്ന് (മൂത്രം തിരിച്ച് തെറിക്കുന്നതിൽ നിന്ന്) മറ സ്വീകരിക്കുമായിരുന്നില്ല”
(ബുഖാരി).
“…അയാൾ മൂതത്തെതൊട്ട് അല്ലെങ്കിൽ മൂത്രത്തൽനിന്ന് ശുദ്ധി പ്രാപിക്കുമായിരുന്നില്ല…”
ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: “ക്വബ്ർ ശിക്ഷയിൽ കൂടുതലും മൂത്രത്തിന്റെ (വിഷയത്തിലാണ്). അതിനാൽ നിങ്ങൾ മൂത്രത്തിൽ നിന്ന് ശുദ്ധിയാവുക’.
അബൂഹുറയ്റാം യിൽ നിന്നും അനസിഷം ൽ നിന്നും മറ്റും നിവേദനം: “നിങ്ങൾ മൂത്രത്തിൽ നിന്നും വെടിപ്പാകുക. കാരണം ക്വബ്ർ ശിക്ഷയിൽ ഏറ്റവും കൂടുതൽ അതിനാലാണ്” (മൂത്രവിസർജനത്തിന്റെ വിഷയത്തിൽ വന്ന ഈ ഹദീഥുകളെ അൽബാനിസ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).
നമീമത്ത്
കുഴപ്പം സൃഷ്ടിക്കുന്നതിനുവേണ്ടി ജനങ്ങൾക്കിടയിൽ വാർത്തയുമായി നടക്കുന്നതിനാണ് നമീമത്ത് എന്നു പറയുന്നത്. ഇസ്ലാമിൽ വളരെ വലിയ പാപമാണിത്.
ഇബ്നുഅബ്ബാസിൽ നിന്നുള്ള നിവേദനത്തിൽ ക്വബ്റിൽ ശിക്ഷിക്കപ്പെടുന്ന ഒരു വ്യക്തിയെ കുറിച്ച് നാം വായിച്ചുവല്ലോ. ക്വബ്റിൽ ശിക്ഷിക്കപ്പെടുന്ന മറ്റേ വ്യക്തിയെ കുറിച്ചുള്ള ഹദീഥിന്റെ ബാക്കി ഭാഗം ഇപ്രകാരമാണ്:
“…എന്നാൽ അപരനാകട്ടെ ഏഷണിയുമായി നടക്കുന്നവനായിരുന്നു.” ശേഷം നബി പച്ചയായ ഒരു ഈത്തപ്പന പട്ടയെടുത്ത് അതു രണ്ടു പകുതിയായി പിളർത്തി. ഓരോ ക്വബ്റിന്മേലും ഓരോന്ന് കുത്തിനിറുത്തി. അവർ ചോദിച്ചു: “അല്ലാഹുവിന്റെ തിരുദൂതരേ, നിങ്ങൾ എന്തിനാണ് ഇതു ചെയ്തത്?” തിരുമേനി പറഞ്ഞു: “അവ രണ്ടും ഉണങ്ങാത്ത കാലമത്രയും അവർ രണ്ടുപേർക്കും ഇളവുനൽകപ്പെട്ടേക്കാം”(ബുഖാരി).
ഗുലൂൽ (മോഷണവും ചതിച്ചെടുക്കലും)
മോഷണത്തിലൂടെയും ചതിയിലൂടെയും സമ്പാദിക്കുന്നത് ബർസഖീ ലോകത്ത് ശിക്ഷിക്കപ്പെടുന്നതിന് കാരണമാകും. മോഷ്ടിച്ചെടുത്തതും ചതിച്ചെടുത്തതും തന്റെ ശരീരത്തിൽ തീയായി കത്തുമെന്ന്താക്കീതുണ്ട്. അബ്ദുല്ലാഹ് ഇബ്നുഅംറ്റം പറയുന്നു:
“നബി യുടെ യാത്രാസാമഗ്രികൾ നോക്കിയിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. അയാൾക്ക് കിർകിറഃ എന്ന് പറയപ്പെട്ടിരുന്നു. അയാൾ മരണപ്പെട്ടു. അപ്പോൾ നബി പറഞ്ഞു: “നിശ്ചയം, അയാൾ തീയിൽ കത്തിക്കരിയുന്നു.” അപ്പോൾ അവർ (തിരഞ്ഞു) നോക്കി. അന്നേരം അയാൾ അപഹരിച്ചെടുത്ത ഒരു വസ്ത്രം കണ്ടെത്തി” (ബുഖാരി).
അബൂഹുറയ്റയിൽ നിന്ന് നിവേദനം: “ഖൈബർ യുദ്ധദിവസം ഞങ്ങൾ നബിയുടെ കൂടെ പുറപ്പെട്ടു. ഞങ്ങൾ യുദ്ധാർജിത സ്വത്തായിട്ട് പണവും വസ്ത്രവും ഭക്ഷണവുമാണ് നേടിയത്. സ്വർണവും വെള്ളിയും നേടിയില്ല. അങ്ങനെ ബനൂഖുബൈബ് ഗോത്രത്തിൽ പെട്ട രിഫാഅത്ത് ഇബ് സൈദ് എന്ന ഒരു മനുഷ്യൻ നബിക്ക് മിദ്അം എന്നു വിളിക്കപ്പെടുന്ന ഒരു അടിമയെ നൽകി. അങ്ങനെ നബി വാദികുറായിലേക്ക് തിരിച്ചു. റസൂലുല്ലാഹിയുടെ
ഒട്ടകക്കട്ടിൽ ഇറക്കിവെക്കുന്നതിനിടയിൽ ഒരു അസ് മിദ്അമിൽ തറക്കുകയും അത് അയാളെ കൊന്നുകളയുകയും ചെയ്തു. അപ്പോൾ ജനങ്ങൾ പറഞ്ഞു: “അയാൾക്കു മംഗളം, അയാൾക്കു സ്വർഗമുണ്ട്.” അപ്പോൾ അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:
“അങ്ങനെയൊന്നുമല്ല കാര്യം. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, അയാൾ ബൈബർ യുദ്ധദിവസം ഗനീമത്ത് സ്വത്തുക്കൾ വീതിക്കുന്നതിനുമുമ്പ് എടുത്ത മേലാട അയാളുടെമേൽ കത്തിയാളുകയാണ്.” ഇത് ജനങ്ങൾ കേട്ടപ്പോൾ, ഒരാൾ ഒരു ചെരിപ്പിന്റെ വാറുമായി അല്ലെങ്കിൽ രണ്ടു വാറുകളുമായി നബിയുടെ അടുത്തേക്കുവന്നു. അപ്പോൾ നബി പറഞ്ഞു: “തീകൊണ്ടുള്ള ചെരിപ്പുവാർ, അല്ലെങ്കിൽ തീകൊണ്ടുള്ള രണ്ടുചെരിപ്പുവാറുകൾ” (ബുഖാരി).
അതിനാൽ, സമ്പാദ്യവും ഭക്ഷണവും നന്നാക്കുക. നിഷിദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അല്ലാഹു ഹലാലാക്കിയതിൽ തൃപ്തിപ്പെടുക. ഹറാമിൽനിന്ന് രക്ഷക്കായി അല്ലാഹുവോട് തേടുക.
കുർആൻ കയ്യൊഴിക്കൽ, നമസ്കാര സമയത്ത് ഉറങ്ങൽ
ചില പാപികൾ തങ്ങളുടെ ബർസഖീ ലോകത്ത് ശിക്ഷിക്കപ്പെടുന്നത് നബിക്ക് സ്വപ്നത്തിലൂടെ കാണിക്കപ്പെടുകയുണ്ടായി. സമുറ ഇബ്നു ജുൻദു ബിൽനിന്ന് ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു:
“അല്ലാഹുവിന്റെ റസൂൽ തന്റെ സ്വഹാബത്തിനോട് കൂടുതൽ ചോദിക്കുന്നതിൽ പെട്ടതാണ് നിങ്ങളിൽ ആരെങ്കിലും വല്ല സ്വപ്നവും കണ്ടിട്ടുണ്ടോ എന്നത്. അപ്പോൾ അല്ലാഹു ഉദ്ദേശിച്ചവരെല്ലാം താൻ പറയുവാൻ ഉദ്ദേശിച്ചത് തിരുമേനിയോട് പറയും. തി രുമേനി ഒരു പ്രഭാതത്തിൽ ഞങ്ങളോട് പറഞ്ഞു:
“നിശ്ചയം രണ്ട് പേർ ഈ രാത്രി എന്റെ അടുക്കൽ വന്നു. അവർ രണ്ടുപേരും എന്നെ കിടക്കുന്നിടത്തുനിന്ന് എഴുന്നേൽപിച്ചു. അവർ രണ്ടുപേരും എന്നോട് പറഞ്ഞു: “നിങ്ങൾ നടക്കൂ.”
ഞാൻ അവരോടൊപ്പം പോയി. ചരിഞ്ഞ് കിടക്കുന്ന ഒരു വ്യക്തിയുടെ അടുക്കൽ ഞങ്ങൾ ചെന്നെത്തി. അപ്പോഴതാ അയാളുടെ മുകളിൽ മറ്റൊരാൾ ഒപാറയുമായി നിൽക്കുന്നു. അങ്ങനെ അയാൾ പാറയുമായി (കിടക്കുന്ന)യാളിലേക്ക് കുനിയുകയും അയാളുടെ തല ചതക്കുകയും ചെയ്യുന്നു. അതിൽ പിന്നെ ആ കല്ല് അവിടിവിടങ്ങളിലായി ഉരുണ്ടകലുന്നു.
അയാൾ ആ കല്ലിനു പിന്നാലെ പോകുകയും അത് എടുക്കുകയും ചെയ്യും. അയാളുടെ (ചതഞ്ഞുതെറിച്ച)തല പൂർവസ്ഥിതി പ്രാപിക്കുന്നതുവരെ അയാൾ ഈ വ്യക്തിയിലേക്ക് മടങ്ങുകയില്ല. ശേഷം അയാൾ മടങ്ങിവരും. എന്നിട്ട് ആദ്യതവണ പ്രവർത്തിച്ചതു പോലെ അയാളിൽ പ്രവർത്തിക്കും.
അവർ രണ്ടുപേരോടും ഞാൻ ചോദിച്ചു: “സുബ്ഹാനല്ലാഹ്! ഈ രണ്ടുപേർ ആരാണ്?”
മലക്കുകൾ എന്നോടു പറഞ്ഞു: “നിങ്ങൾ നടന്നാലും…”
ഈ ആഗതരിൽ ഒന്ന് ജിബ്രീലും അപരൻ മീകാഈലുമായിരുന്നു. നബി കണ്ട് അത്ഭുതങ്ങൾ ശേഷം അവർ വിശദീകരിക്കുന്നുണ്ട്. ഈ വ്യക്തി ശിക്ഷിക്കപ്പെടുവാനുണ്ടായ കാരണമായി സമുറ്, യുടെതന്നെ ഹദീഥിലുള്ളത് ഇപ്രകാരമാണ്:
“..കല്ലുകൊണ്ട് തന്റെ തല ചതച്ചരക്കപ്പെടുന്ന ഒന്നാമത്തെ വ്യക്തി കുർആൻ പഠിച്ച് അത് കയ്യൊഴിക്കുകയും നിർബന്ധനമസ്കാര സമയത്ത് ഉറങ്ങുകയും ചെ യ്തവനാണ്…” (ബുഖാരി).
ഇമാം ബുഖാരിയുടെ തന്നെ മറ്റൊരു റിപ്പോട്ടിൽ ഇപ്രകാരം കൂടിയുണ്ട്: “…കാരണം, അല്ലാഹു അയാളെ കുർആൻ പഠിപ്പിച്ചു. എന്നാൽ അയാൾ രാത്രി (കുർആൻ പാരായണം ചെയ്യാതെ) കിടന്നുറങ്ങി. പകലിലാകട്ടെ (കുർആനിലുള്ളതനുസരിച്ച്) പ്രവർത്തിക്കുകയും ചെയ്തില്ല. ക്വിയാമത്തുനാൾ വരെ അയാളെക്കൊണ്ട് അപ്രകാരം പ്രവർത്തിക്കപ്പെടും.’
കള്ളം പറയൽ
സമുറം യുടെ ഉപരിസൂചിത ഹദീഥിൽ കളവ് പറയുന്നവർ ബർസഖീ ലോകത്ത് ശിക്ഷിക്കപ്പെടുന്നതുമയി ബന്ധപ്പെട്ട് ഇപ്രകാരമുണ്ട്. നബി പറയുന്നു:
“ശേഷം ഞങ്ങൾ പോയി. അപ്പോളതാ ഒരാൾ തന്റെ പിരടിയിൽ മറിഞ്ഞുകിടക്കുന്നു. മറ്റൊരാൾ ഇരുമ്പിന്റെ കൊളുത്തുമായി അയാളുടെ അടുത്തു നിൽക്കുന്നു. അപ്പോൾ അയാൾ (കിടക്കുന്ന വ്യക്തിയുടെ) മുഖത്തിന്റെ രണ്ടിൽ ഒരു ഭാഗത്തിലൂടെ വരികയും അങ്ങനെ അയാളുടെ മോണ പിരടിവരെ മുറിക്കുകയും ചെയ്യുന്നു. അയാളുടെ മൂക്ക് പിരടിവരെ മുറിക്കുന്നു. അയാളുടെ കണ്ണും പിരടിവരെ മുറിക്കുന്നു… ശേഷം (നിൽക്കുന്ന വ്യക്തി കിടക്കുന്ന വ്യക്തിയുടെ മുഖത്തിന്റെ) മറുവശത്തേക്ക് തിരിയുന്നു. ആദ്യഭാഗത്ത് ചെയ്തത്രതയും അതുപോലെ ആ ഭാഗത്തും ചെയ്യുന്നു. എന്നാൽ ഈ ഭാഗത്തുനിന്ന് വിരമിക്കുമ്പോഴേക്കും മറ്റേ ഭാഗം ശരിയാം വിധം പൂർവസ്ഥിതി പ്രാപിക്കും. വീണ്ടും അയാൾ മടങ്ങിവന്ന് ആദ്യതവണ പ്രവർത്തിച്ചതുപോലെ പ്രവർത്തിക്കുന്നു. അവർ രണ്ടുപേരോടും ഞാൻ ചോദിച്ചു: “സുബ്ഹാനല്ലാഹ്! ഇവർ രണ്ടുപേരും ആരാണ്?’ മലക്കുകൾ എന്നോടു
പറഞ്ഞു: “നിങ്ങൾ നടന്നാലും…’ (ബുഖാരി).
ഈ വ്യക്തി ശിക്ഷിക്കപ്പെടുവാനുണ്ടായ കാരണമായി സമുറഃയുടെ ഹദീഥിലുള്ളത് ഇപ്രകാരമാണ്:
“…തന്റെ മോണ പിരടിവരെ മുറിക്കപ്പെടുന്ന, മൂക്ക് പിരടിവരെ മുറിക്കപ്പെടുന്ന, കണ്ണ് പിരടിവരെ മുറിക്കപ്പെടുന്ന വ്യക്തി, അയാൾ തന്റെ വീട്ടിൽനിന്ന് പ്രഭാതത്തിൽ പുറപ്പെടുകയും ചകവാളം മുട്ടുമാറ് കളവുപറയുകയും ചെയ്യുന്ന വ്യക്തിയായിരുന്നു…”(ബുഖാരി).
ഇമാം ബുഖാരിയുടെ തന്നെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: “..എന്നാൽ മോണ പിളർക്കപ്പെടുന്നതായി നിങ്ങൾ കണ്ട് വ്യക്തി പെരുംകള്ളം പറയുന്നവനായിരുന്നു. അയാൾ ഒരു കളവ് പറയുകയും പ്രസ്തുത കളവ് അയാളിൽ നിന്ന് ഏറ്റുപിടിക്കപ്പെടുകയും ചെയ്യും; അതു ചക്രവാളത്തിലേക്ക് എത്തുംവരെ. അതു കാരണത്താൽ (ശിക്ഷ) അയാളിൽ അന്ത്യനാൾവരേക്കും പ്രവർത്തിക്കപ്പെടും…” (ബുഖാരി).
വ്യഭിചാരം
സമുറ യുടെ ഉപരിസൂചിത ഹദീഥിൽ വ്യഭിചാരികൾ ബർസഖീലോകത്ത് ശിക്ഷിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇപ്രകാരമുണ്ട്. നബി പറയുന്നു:
“…അങ്ങനെ ഞങ്ങൾ പോയി. തന്നൂർ(ചൂള) പോലുള്ളതിനരികിൽ ഞങ്ങൾ എത്തി….
അപ്പോഴതാ അതിൽ ബഹളവും ശബ്ദകോലാഹലങ്ങളും. ഞങ്ങൾ അതിൽ എത്തിനോക്കി. അതിലതാ നഗ്നരായ പുരുഷന്മാരും സ്ത്രീകളും! അവരുടെ കീഴ്ഭാഗത്തു നിന്ന് അവരിലേക്ക് ഒരു ജ്വാല എത്തുന്നു. ആ ജ്വാല അവരിലേക്ക് എത്തിയാൽ അവർ ആർത്തുവിളിച്ച് സഹായാർഥന നടത്തുകയായി…”
അവർ രണ്ടുപേരോടും ഞാൻ ചോദിച്ചു: “ഇവർ ആരാണ്?’ മലക്കുകൾ എന്നോടു പറഞ്ഞു: “നിങ്ങൾ നടന്നാലും, നിങ്ങൾ നടന്നാലും.’ (ബുഖാരി). ഇമാം ബുഖാരിയുടെതന്നെ മറ്റൊരു റിപ്പോർട്ടിലുള്ളത്: “…അങ്ങനെ ഞങ്ങൾ തന്നൂർ(ചൂള) പോലെയുള്ള ഒരു മാളത്തിലേക്കു പോയി. അതിന്റെ മുകൾഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലവുമാണ്. അതിന്റെ അടിയിലാകട്ടെ തീ കത്തുന്നുമുണ്ട്. തീനാളം അടുത്താൽ അതിലുള്ളവർ അതിൽനിന്ന് പുറത്തു ചാടാറാകുംവരെ ഉയർന്നുപൊങ്ങും. തീയണഞ്ഞാൽ അവർ അതിലേക്കു തന്നെ മടങ്ങും. അതിൽ നഗ്നരായ സ്ത്രീകളും പുരുഷന്മാരുമാണ്. ഈ വ്യക്തികൾ ശിക്ഷിക്കപ്പെടുവാനുണ്ടായ കാരണമായി സമുറഷ്ഠ യുടെ ഹദീഥിലുള്ളത് ഇപ്രകാരമാണ്: “…എന്നാൽ, തന്നൂർ(ചൂള) പോലുള്ളതിൽകാണപ്പെട്ട നഗ്നരായ പുരുഷന്മാരും സ്ത്രീകളും തീർച്ചയായും വ്യഭിചാരികളാണ്.” (ബുഖാരി).
പലിശ ഭുജിക്കൽ
സമുറം യുടെ ഉപരിസൂചിത ഹദീഥിൽ പലിശ തിന്നുന്നവർ ബർസഖീ ലോകത്ത് ശിക്ഷിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇപ്രകാരമുണ്ട്. നബി പറയുന്നു:
“…ഞങ്ങൾ പോയി. അങ്ങനെ രക്തംപോലെ ചുവന്ന ഒരു പുഴക്കരികിൽ ഞങ്ങൾ എത്തി. അപ്പോഴതാ പുഴയിൽ ഒരാൾ നീന്തുന്നു. പുഴക്കരയിലാകട്ടെ ഒരാളുണ്ട്. അയാൾ ധാരാളം കല്ലുകൾ ശേഖരിച്ചിരിക്കുന്നു. പുഴയിൽ നീന്തുന്ന വ്യക്തി നീന്തി നീന്തി കല്ലുകൾ ശേഖരിച്ച വ്യക്തിയുടെ അരികിലെത്തി വായതുറക്കും. അയാൾ ഒരു കല്ലെടുത്ത് വായിലേക്ക്
എറിഞ്ഞുകൊടുക്കും. അപ്പോൾ അയാൾ നീന്തി നീന്തി അകന്നു പോകും. വീണ്ടും മടങ്ങി വരും. മടങ്ങിവരുമ്പോഴെല്ലാം വായതുറക്കുകയും മറ്റേ വ്യക്തികല്ല് വായിലേക്കിട്ടു കൊടുക്കുകയും ചെയ്യും.
അവർ രണ്ടുപേരോടും ഞാൻ ചോദിച്ചു: “ഇവർരണ്ടു പേരും ആരാണ്?’ മലക്കുകൾ എന്നോടു പറഞ്ഞു: “നിങ്ങൾ നടന്നാലും, നിങ്ങൾ നടന്നാലും….”
(ബുഖാരി).
ഈ വ്യക്തി ശിക്ഷിക്കപ്പെടുവാനുണ്ടായ കാരണമായി സമുറ യുടെ ഹദീഥിലുള്ളത് ഇപ്രകാരമാണ്:
“… നദിയിൽ നീന്തുകയും കല്ല് വായിലേക്ക് എറിയപ്പെടുകയും ചെയ്യുന്നവ്യക്തി, നിശ്ചയം പലിശ തിന്നുന്നവനാണ്…” (ബുഖാരി).
കടബാധ്യതയോടെ മരണപ്പെട്ടവൻ
കടം വാങ്ങിക്കൂട്ടി, ഭാരം മുതുകിൽ പേറി അന്ത്യയാത്രയാകുന്നത് ഭയക്കുക. കാരണം കടബാധ്യതയുള്ളവന്റെ പരലോകയാത്ര ഏറെ ദുഷ്കരമാണ്. കടത്തിനു കൈനീട്ടുവാൻ നിർബ ന്ധിതനായാൽ തന്നെ അത്യാവശ്യത്തിനുമാത്രം കടം കൊള്ളുക. അതു വീട്ടുവാൻ ഏറെ പരിശ്രമിക്കുക. കടബാധ്യതയുള്ളവനായി മരണപ്പെടുന്ന വ്യക്തി ക്വബ്റിൽ ബന്ധിതനാണ്. സഅ്ദ് ഇബ്നുൽ അത്വലിക്കൽനിന്ന് നിവേദനം: അദ്ദേഹത്തിന്റെ സഹോദരൻ മരണപ്പെട്ടു. മുന്നൂറ് ദിർഹമുകളാണ് അദ്ദേഹം (അനന്തര സ്വത്തായി) ഉപേക്ഷിച്ചത്. സന്താനങ്ങളെയും അയാൾ വിട്ടേച്ചിട്ടുണ്ട്. ഞാൻ ആ ദിർഹമുകൾ അദ്ദേഹത്തിന്റെ സന്താനങ്ങൾക്ക് ചെലവഴിക്കുവാൻ ഉദ്ദേശിച്ചു. അപ്പോൾ തിരുനബി പറഞ്ഞു: “താങ്കളുടെ സഹോദരൻ കടം കാരണത്താൽ ബന്ധിതനാണ്. താങ്കൾ അദ്ദേഹത്തിന്റെ കടം വീട്ടുക.” ഞാൻ പോയി അദ്ദേഹത്തിന്റെ കടം വീട്ടി. ശേഷം തിരിച്ചുവന്നു. ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ അദ്ദേഹത്തിന്റെ കടങ്ങൾ വീട്ടി.
ഒരു മഹതി വാദിച്ച രണ്ടു ദീനാറുകൾ ഒഴികെ. അവർക്കാകട്ടെ, തെളിവൊന്നുമില്ല.” നബി പറഞ്ഞു:
“അവർക്ക് അത് കൊടുത്തുവീട്ടുക. കാരണം, അവർ സത്യസന്ധയാണ്” (സുനനു ഇബ്നിമാജഃ, മുസ്തദു അഹ്മദ്. അൽബാനിയും അർനാഊതും ഹദീഥിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).
ശഹീദിനുപോലും കടം ഭാരമാണ്: ഏറെ അനുഗ്രഹങ്ങളും ആനുകൂല്യങ്ങളും സന്തോഷവാർത്തയായി അറിയിക്കപ്പെട്ട പുണ്യാളനാണ് ശഹീദ്. ശഹീദിന്റെ ആദ്യരക്തം ചിന്തുമ്പോൾ തന്നെ അയാളോടു പൊറുക്കപ്പെടുകയും ക്വബ്ർ ശിക്ഷയിൽനിന്ന് അയാൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. ശഹീദിന്റെ മഹത്ത്വമാ യി അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:
“…തന്റെ രക്തത്തിൽ ആദ്യചിന്തലിൽതന്നെ അവനു പൊറുത്തു കൊടുക്കപ്പെടും.”(മുസ്നദു അഹ്മദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).
എന്നാൽ ക്വബ്റടക്കപ്പെടുന്ന ശഹീദ് കടക്കാരനാണെങ്കിൽ അയാൾക്ക് ഈ അനുഗ്രഹവും ആനുകൂല്യവും തടയപ്പെടും. അബ്ദുല്ലാഹ് ഇബ്നുഅംറിഷ്കൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: “..ശഹീദിനു എല്ലാ പാപങ്ങളും പൊറുക്കപ്പെടും; കട(ബാധ്യത) ഒഴിച്ച്…” (മുസ്ലിം).
ശഹീദിനുവരെ ബർസഖീലോകത്ത് കടം ഒരു ബാധ്യതയായി തന്റെ പിരടിയിൽ തൂങ്ങുമെന്നർഥം. മരിച്ചവരുടെ കടം വീട്ടുവാൻ മൃതി കാണിക്കുക: സമുറഃ ഇബ്ജുൻദുബിംൽനിന്ന് നിവേദനം: “ഞങ്ങൾ നബിയോടൊപ്പം ഒരു ജനാസ സംസ്കരണത്തിലായിരുന്നു. അപ്പോൾ തിരുമേനി ചോദിച്ചു: “ഇവിടെ ഇന്ന കുടുംബത്തിലെ ഒരാളെങ്കിലുമുണ്ടോ?’ തിരുമേനി ഇത് മൂന്നു പ്രാവശ്യം ചോദിച്ചു. അപ്പോൾ ഒരാൾ എഴുന്നേറ്റു. നബിട്ട് അയാളോടു പറഞ്ഞു: “ആദ്യത്തെ രണ്ടു തവണ എനിക്കു ഉത്തരം ചെയ്യുന്നതിനു താങ്കൾക്കു തടസ്സമായത് എന്താണ്? ഞാൻ ഒരു നന്മക്കു മാത്രമാണ് താങ്കളെ ഉറക്കെ വിളിച്ചത്. അയാളുടെ കുടുംബത്തിൽ നിന്നു മരിച്ച ഒരു വ്യക്തി തന്റെ കടംകാരണത്താൽ ബന്ധിതനാണ്.’ (നിവേദകൻ) പറയുന്നു: “അയാളുടെ കുടുംബക്കാരും അയാൾക്കു വേണ്ടി ദുഃഖിക്കുന്നവരും അയാളുടെ കടം വീട്ടുന്നതായി ഞാൻ കണ്ടു; യാതൊരാളും അയാളോടു യാതൊന്നും ചോദിച്ചുവരാത്തവിധം” (മുസ്തദുഅഹ്മദ്. അർനാഊത് സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).
കടം വീടുവാൻ പ്രാർഥിക്കുക: തന്റെ കടത്തിന്റെ കാര്യത്തിൽ ആവലാതിപ്പെടുന്ന, മോചനപ്രതം എഴുതപ്പെട്ട ഒരു അടിമയോട് അലി പറഞ്ഞു:
“അല്ലാഹുവിന്റെ റസൂൽ എന്നെ പഠിപ്പിച്ച ഏതാനും വചനങ്ങൾ താങ്കൾക്കു ഞാൻ പഠിപ്പിച്ചുതരട്ടയോ? താങ്കൾക്ക് സ്വയറ് പർവതത്തോളം കടം ഉണ്ടെങ്കിലും അല്ലാഹു അത് വീട്ടിത്തരും. താങ്കൾ പ്രാർഥിക്കുക: “അല്ലാഹുവേ, നിന്റെ ഹറാമിൽ നിന്ന് നിന്റെ ഹലാലിൽ നീ എനിക്ക് മതിവരുത്തേണമേ, നിന്റെ ഔദാര്യം കൊണ്ട് നീ അല്ലാത്തവരിൽനിന്ന് എനിക്ക്നീ ധന്യത നൽകേണമേ” (സുനനുത്തിർമുദി. അൽ
ബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്).
നേർപഥം വാരിക