ഞാനൊരു മുജാഹിദായതിൽ അഭിമാനിക്കുന്നു

സംവാദങ്ങളിലൂടെ എതിരാളികളെ നിലംപരിശാക്കിയ ചരിത്രം മുജാഹിദ് പ്രസ്ഥാനത്തിന് പുതുമയുള്ള ഒന്നല്ല. എന്നാൽ ഇന്നലെ സില്‍സില നൂരിയ്യ ത്വരീഖതു വിഭാഗവുമായി പരപ്പനങ്ങാടിക്കടുത്ത്  ഉള്ളണം സലഫി മസ്ജിദിൽ വെച്ചു നടന്ന പരസ്യ സംവാദം ഏറെ പുതുമകൾ നിറഞ്ഞതും സലഫി പ്രസ്ഥാനത്തിന്റെ അജയ്യത വിളിച്ചോതുന്നതുമായിരുന്നു.

ത്വരീഖതു വിഭാഗത്തിന്റെ വിചിത്ര വാദങ്ങൾ കേട്ട് അത്ഭുതപ്പെട്ടു നിന്ന ഓരോ മുജാഹിദും ‘ഞാനൊരു മുജാഹിദായതിൽ അഭിമാനിക്കുന്നു’ എന്ന് ഓരോ സെക്കന്റിലും മനസ്സിൽ പറഞ്ഞിരിക്കണം. തൗഹീദിന്റെ ശരിയായ പാതയിൽ എത്തിച്ചതിനു അല്ലാഹുവിനോട് ആത്മാര്‍ഥമായി നന്ദി പറഞ്ഞിരിക്കണം.

ഉള്ളണം പ്രദേശത്ത്, സമസ്തക്കാര്‍ക്ക് പോലും ഭീഷണിയായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന, EK സമസ്ത പണ്ഡിതൻ അമ്പലക്കടവിന്റെ പരിപാടി കലക്കാൻ മാത്രം ആള്‍ബലമുള്ള, ധാരാളം പ്രഫഷനലുകൾ പോലും ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന, സില്‍സില നൂരിയ്യ ത്വരീഖതിന്റെ കടക്കലാണ് ബഹുമാന്യ പണ്ഡിതൻ ഫൈസൽ മൗലവി ഇന്നലെ കത്തി വെച്ചത്. ഉള്ളണം സലഫി മസ്ജിദിൽ വെച്ചു നടന്ന സംവാദം പരസ്യമായിരുന്നു. ത്വരീഖതിന്റെ പിഴച്ച വാദം പേറിയ നൂറുകണക്കിന് ചെറുപ്പക്കാ ർ പള്ളിയിൽ തടിച്ചു കൂടി… ഒച്ചപ്പാടുകളും ബഹളവുമില്ലാതെ…..

മനുഷ്യനിര്‍മ്മിത ആശയങ്ങൾ പ്രപഞ്ച രക്ഷിതാവിന്റെ വെളിപാടുകള്‍ക്കു മുന്നിൽ കത്തിചാമ്പലാകുന്നത് നോക്കി നിന്നു…

സംവാദത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ത്വരീഖതു വിഭാഗം പരമാവധി ശ്രമിച്ചിരുന്നു. ഓഡിയോ – വീഡിയോ റെക്കോഡിങ് നടത്താം എന്ന മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ച വ്യവസ്ഥയിലെ ഭാഗം നീക്കം ചെയ്യണം എന്ന് വാശി പിടിച്ചപ്പോൾ സംവാദം നടക്കാൻ വേണ്ടി നമ്മൾ അത് അംഗീകരിക്കുകയും എങ്കിൽ പരസ്യ സംവാദം ആകട്ടെ എന്ന് നമ്മൾ നിര്‍ദേശിക്കുകയും ചെയ്തു.

അര്‍ദ്ധരാത്രി ഒരു മണിക്ക് അവസാനിച്ച , അഞ്ചു മണിക്കൂറിലേറെ നീണ്ട സംവാദത്തിൽ മുജാഹിദ് പക്ഷത്തു നിന്നു ഫൈസൽ മൗലവിയും ത്വരീഖതു വിഭാഗത്തു നിന്നു മുജീബുറഹ്മാൻ സാഹിബും ആണ് സംസാരിച്ചത്. നബീൽ രണ്ടത്താണി ആയിരുന്നു മുജാഹിദു വിഭാഗത്തിൽ നിന്നുള്ള മോഡറേറ്റർ.

‘അല്ലാഹുവിനു മാത്രം നൽകേണ്ട പ്രാർത്ഥന, അല്ലാഹുവിന്റെ നാമഗുണ വിശേഷങ്ങൾ എന്നിവ മാല മൗലൂദുകളിലൂടെയും മറ്റും അല്ലാഹു അല്ലാത്തവര്‍ക്ക് ത്വരീഖതു വിഭാഗം നൽകുന്നു ഇത് ശിര്ക്കാകുന്നു’ ഇതായിരുന്നു മുജാഹിദുകൾ വിഷയമായെഴുതിയത്.

തങ്ങൾ അല്ലാഹു അല്ലാത്തവര്‍ക്ക് ഇത്തരത്തിൽ ഒന്നും നൽകുന്നില്ല എന്നും അത് കൊണ്ട് അതൊന്നും ശിര്ക്കുമല്ല എന്നുമായിരുന്നു മറുപക്ഷത്തിന്റെ വാദം.

വിഷയാവതരണത്തിൽ ത്വരീഖതുകാർ തങ്ങളുടെ വിചിത്ര തത്വശാസ്ത്രം അവതരിപ്പിച്ചു.

ഓരോ മുസ്ലിമും അന്തം വിട്ടു പോകുന്ന വാദങ്ങള്‍ക്ക് മേമ്പൊടി നൽകാൻ ആയത്തുകൾ തുടരെ ഓതുകയുണ്ടായി. സ്വന്തം കീശയിൽ നിന്നും വ്യാഖ്യാനങ്ങൾ!!!!

ത്വരീഖത്തിന്റെ ഭാഷ നമുക്ക് അപരിചിതമാണ്.  അവർക്ക് മാത്രം പരിചയമുള്ള ഒരു വലിയ പദസഞ്ചയം തന്നെയുണ്ട്.. പ്രപഞ്ച രഹസ്യങ്ങൾ  അവർക്ക് വെളിപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവരെല്ലാം ബാഹ്യമായി എന്തൊക്കെയോ കാണുന്നുവെന്നും അവർ വാദിക്കുന്നു. എല്ലാം ഒരു തരം ബസീരതോടെ കാണാൻ പറ്റാത്തതാണ് മനുഷ്യന്റെ പ്രശനം. ഈ ഉള്‍ക്കാഴ്ച കിട്ടാൻ നമ്മൾ പരിശ്രമിക്കണം അതിനു നമുക്ക് ഷെയ്ഖ്‌ വേണം.!!!! ഇതാണ് മര്‍മ്മം.

ഫൈസൽ മൗലവി തന്റെ വിഷയാവതരണത്തിൽ തൗഹീദും ശിർക്കും കൃത്യമായി പഠിപ്പിച്ചു. ത്വരീഖതിന്റെ ശൈഖുമാർ പറഞ്ഞു വെച്ച പിഴച്ച വാദങ്ങൾ ഉദാഹരണ സഹിതം ഉദ്ധരിച്ചു. മാലമൗലൂദുകളിലെ ശിര്‍ക്കൻ പരാമര്‍ശങ്ങൾ നിരവധി വിവരിച്ചു.

ചോദ്യം ചോദിക്കാനുള്ള ആദ്യ അവസരം ത്വരീഖതു വിഭാഗത്തിനായിരുന്നു. അഞ്ചു അവസരങ്ങളിലായി ആകെ ഒരു ചോദ്യമാണവർ ചോദിച്ചത്.

‘അല്ലാഹുവിന്റെ സ്വിഫതിൽ നിന്നും സൃഷ്ടിയിലേക്കു വല്ല ഫയ്ളാഉ (ഒഴുക്ക്) ഉണ്ടോ എന്നതായിരുന്നു അവരുടെ ചോദ്യം.!!!!!

സൃഷ്ടിയിലേക്കു അല്ലാഹുവിന്റെ സ്വിഫതിൽ നിന്നും ഒരു ഒഴുക്കും ഇല്ല എന്ന് ഫൈസൽ മൗലവി ഉത്തരം പറഞ്ഞു.. ഉടനെ അവരുടെ വിശദീകരണങ്ങൾ എത്തി..

അവരുടെ വാദം വിശദീകരിക്കുമ്പോഴാണ് ത്വരീഖതു മതം എത്ര ഭീകരമാണെന്ന് നമുക്ക് മനസ്സിലാവുക. അവരുടെ വാദം അല്ലാഹുവിന്റെ സ്വിഫത് മനുഷ്യനിലേക്ക് ഒഴുകി വരുന്നു എന്നാണു !!!! മആദല്ലാഹ്…

മനുഷനു കേള്‍വിയും കാഴ്ചയും ഇല്ലായിരുന്നു. അല്ലാഹുവിന്റെ സ്വിഫതിൽ നിന്നും ഒരു ഒഴുക്ക് ഉണ്ടാവുകയും അവനു കാഴ്ചയും കേള്‍വിയും നല്കപ്പെടുകയും ചെയ്തു.. !!!

തെളിവായി ഉദ്ധരിച്ചത് സൂറത്ത് ഇന്‍സാനിലെ രണ്ടാമത്തെ സൂക്തം “അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു” !!!!

ഈ വാദത്തെ ഫൈസൽ മൗലവി പൊളിച്ചു കയ്യിൽ കൊടുത്തത് നിമിഷങ്ങള്‍ക്കുള്ളിനാണ്.

മനുഷ്യന് കൊടുത്ത കാഴ്ചയും കേള്‍വിയും അല്ലാഹിവിന്റെ സ്വിഫതിൽ നിന്നുള്ള ഒഴുക്കല്ല. ആയതിന്റെ ആദ്യഭാഗം ‘കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തിൽ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു’ എന്നാണെന്നും അതിനു ശേഷം കേള്‍വിയും കാഴ്ചയും നല്‍കിയ കാര്യവുമാണ് പറയുന്നതെന്നും അദ്ദേഹം വിവരിച്ചു. മനുഷ്യന്റെ കാഴ്ചയും അല്ലാഹുവിന്റെ കാഴ്ചയും ഒന്നല്ല എന്ന് തെളിവ് സഹിതം വിശദീകരിച്ചു.

ഇത് അല്ലാഹുവിന്റെ സ്വിഫതിൽ നിന്നുള്ള ഒഴുക്കാണെന്ന് ആര് പറഞ്ഞു? ‘അവന്ന്‌ പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ’ എന്ന (അല്‍കഹഫിലെ: 65) ആയത്ത് പിന്നെന്താണ്? എന്ന ചോദ്യത്തിന് മുമ്പിൽ ത്വരീഖതു വിഭാഗം പകച്ചു നിന്നു.

നമ്മൾ കേട്ടു മാത്രം പരിചയമുള്ള വഹ്ജത്തുൽ വുജൂദും ഫനാഉം ഹുലൂലും അവർ അംഗീകരിക്കുന്നത് കാണുമ്പോൾ നമ്മൾ ഞെട്ടിപ്പോകും. !!!!!!

എല്ലാറ്റിനും തെളിവ് ഒരു തരം വക്രീകരിക്കപ്പെട്ട ഫിലോസഫി ആണ്.. ഇലക്റ്റ്രിസിട്ടിയും ഫാനും കാറ്റും കണ്ണാടിയും മുഖവും എല്ലാം ഉപമയായെത്തുന്നു.

അവരുടെ ഫിലോസഫിക്ക് മൗലവി അക്കമിട്ടു ഉത്തരം പറഞ്ഞു. അല്ലാഹുവിനു സ്തുതി.

ഫൈസൽ മൌലവിയുടെ ആദ്യ ചോദ്യം ഫനാഉ (സൃഷ്ടിയും സ്രഷ്ടാവുമുള്ള ലയനം), ഹുലൂൽ (സ്രഷ്ടാവ് സൃഷ്ടിയിലേക്കു ഇറങ്ങി വരൽ) എന്നിവ നിങ്ങൾ വിശ്വസിക്കുണ്ടോ എന്താണ് ഇതിനു തെളിവ്? എന്നതായിരുന്നു..

ഉണ്ട് എന്നതായിരുന്നു മറുപടി ഫനാഉ മുജാഹിദുകള്‍ക്ക് മനസ്സിലായിട്ടില്ല എന്നും അത് ഒരു ശൈഖിന്റെ കീഴിൽ അഭ്യസിക്കാത്തത് കൊണ്ട് സംഭവിച്ചതാനെന്നും അവർ തട്ടി വിട്ടു.

ഫനാഇന്റെ ഒരു രൂപമാണ് അലി (റ) ക്ക് കാലിൽ തറച്ച അമ്പ് ഊരാൻ ശ്രമിച്ചപ്പോൾ അസഹ്യമായ വേദന അനുഭവപ്പെടുകയും നിസ്കാരത്തിൽ എടുക്കാമെന്നും നിസ്കാര സമയത്ത് അല്ലാഹുവുമായി ലയിച്ചു നിൽക്കുമ്പോൾ മറ്റൊന്നും അറിയില്ല എന്നും പറഞ്ഞ സംഭവം!!!!

ഈ സംഭവം സഹീഹ് അല്ലെന്നും നമസ്കാരത്തിൽ പരിസരം എല്ലാം മറന്നു ഇങ്ങനെ ലയിച്ചു നിൽക്കുന്ന ഒരവസ്ഥ മുഹമ്മദ്‌ നബി (സ) ക്ക് പോലും ഉണ്ടായിട്ടില്ല എന്നും കുട്ടികൾ കരയുന്നത് കാരണം നമസ്കാരത്തിലെ പാരായണം ചുരുക്കുന്ന, സുജൂദിൽ വീണു കിടക്കുമ്പോൾ ചുമലിൽ കളിക്കുന്ന പേരക്കുട്ടികളെ പരിഗണിച്ച നബി (സ)യേയുമാണ് മുസ്ലിം ലോകത്തിനു പരിചയമുള്ളത് എന്നും അലി (റ) ന്റെ പേരിൽ കള്ളക്കഥ പടച്ചു വിടുന്ന ശിയാക്കളുടെ പിന്മുറക്കാരനാണ് എല്ലാ ത്വരീഖാതുകാരും എന്ന് ഫൈസൽ മൗലവി സമര്‍ഥിചപ്പോൾ  അവർക്ക് മറുപടികൾ ഉണ്ടായിരുന്നില്ല.

നിങ്ങൾ എല്ലാ മാലകളും അംഗീകരിക്കുന്നുണ്ടോ? മാലകളിൽ മരിച്ചവരോട് സഹായം ചോദിക്കുന്ന വരികള്‍ക്ക് എന്താണ് തെളിവ് എന്നതായിരുന്നു ഫൈസൽ മൌലവിയുടെ അടുത്ത ചോദ്യം..

എല്ലാ മാലകളും അംഗീകരിക്കുന്നുവെന്നും മരിച്ചവർ സഹായം നൽകുന്നില്ല, ജീവിച്ചിരിക്കുന്നവരും സഹായം നൽകുന്നില്ല.. എല്ലാം അല്ലാഹുവിന്റെ സ്വിഫതിൽ നിന്നുള്ള ഒഴുക്ക് കാരണം നമുക്ക് അനുഭവപ്പെടുകയാണ് ചെയ്യുന്നതെന്നും ആ സമയത്ത് നമുക്ക് സഹായങ്ങൾ ചോദിക്കാമെന്നും അവർ വാദിച്ചു..

പിഴച്ച ജബരിയ്യതിന്റെ വാദങ്ങളാണ് നിങ്ങൾ പേറിക്കൊണ്ടിരിക്കുന്നത്, നിങ്ങൾ ഇസ്ലാമിക അഖ്ഖീദയിൽ നിന്നും ബഹുദൂരം അകലെയാണ്. വേഗം തൗബ ചെയ്തു മടങ്ങി വരിക. എന്നും മൗലവി വേദനയോടെ ഓര്‍മ്മിപ്പിച്ചു.

മുഹയ്ദീൻ ഷെയ്ഖ്‌ നൂഹ് നബിയുടെ കപ്പലിന് മുകളിൽ ഉണ്ടായിരുന്നു, മൂസാ, ഈസ നബിമാര്‍ക്കൊപ്പം അവരെ സഹായിക്കാൻ ഉണ്ടായിരുന്നു എന്നതിന് തെളിവ് എന്താണ് എന്നതായിരുന്നു മൌലവിയുടെ മറ്റൊരു സംശയം.

മനുഷ്യൻ അല്ലാഹുവിന്റെ ഖലീഫ (പ്രതിനിധി) ആണെന്നും അല്ലാഹുവിന്റെ മഹത്വം മനുഷ്യനിലൂടെ പ്രകടമാവുകയാണ് ചെയ്യുന്നതെന്നുമാണ് അവരുടെ വാദം.

ചിലരിലൂടെ ഇത് കൂടുതൽ വെളിവാകും അതാണ്‌ കറാമത്തുകൾ. മനുഷ്യൻ സ്വന്തത്തെ മനസിലാക്കുന്നില്ല അവൻ അല്ലാഹുവിന്റെ പ്രതിനിധിയാനെന്ന കാര്യം പോലും മറന്നു പോകുന്നു. എന്നാൽ മറ്റു ചിലർ അതെല്ലാം മനസ്സിലാക്കി വല്യ ദറജകളിൽ എത്തിപ്പെടുന്നു.. അവരാണ് വലിയ്യുകൾ.

ഇതിനു അവർ ഒരു ഉദാഹരണവും പറഞ്ഞു. നമ്മുടെ രാജ്യം നമ്മളെ ഇന്ത്യയുടെ പ്രതിനിധി ആയി അമേരിക്കയിലേക്ക് അയച്ചു.

അമേരിക്ക ഉദ്യോഗസ്ഥർ നമ്മളെ സ്വീകരിക്കാൻ നെയിം ബോഡും പിടിച്ചു വിമാനത്താവളത്തിൽ നിൽക്കുന്നുണ്ട്. ചിലർ അമേരിക്കയിൽ എത്തിയപ്പോൾ താൻ ഇന്ത്യൻ പ്രതിനിധി ആണെന്ന കാര്യം മറന്നു പോയി.. അവർക്ക് അമേരിക്കയിൽ കഷ്ടപ്പാടാണ് ഏറ്റു വങ്ങേണ്ടി വരിക. എന്നാൽ താൻ ഇന്ത്യയുടെ പ്രതിനിധി ബോധമുള്ളവർ സ്വീകരണങ്ങൾ ഏറ്റു വാങ്ങി സന്തോഷത്തോടെ കഴിയുന്നു. ഇതാണ് സാധാരണക്കാരും വലിയ്യുകളും ഉള്ള വ്യത്യാസം.!!!!!

ഈ വ്യത്യാസങ്ങൾ നബി യുടെയും സ്വഹാബാതിന്റെയും ജീവിതത്തിൽ നിന്നും കാണിക്കാമോ എന്ന് ഫൈസൽ മൌലവിയുടെ ചോദ്യം അവർ കേട്ടതായി ഭാവിച്ചില്ല.

“എന്നുടെ ഏകൽ ഉടയെവൻ തന്റെകൽ…ആകെന്നു ഞാൻ ചൊല്ലുകിൽ ആകും അതെന്നോവർ” എന്ന മുഹ്യധീൻ മാലയിലെ വരിയും സമാനമായ രിഫായീ മാലയിലെ വരിയും പാടി ‘ഇന്ത്യയുടെ പ്രതിനിധി അമേരിക്ക ഭരിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്’ എന്ന് മൗലവി പറഞ്ഞപ്പോൾ സദസ്സ് കൂട്ടത്തോടെ ചിരിച്ചു..

ഇബ്നു അറബിയെയും ബിസ്താമിയെയും അംഗീകരിക്കുന്നുണ്ടോ എന്നതായിരുന്നു അടുത്ത ചോദ്യം..ഉണ്ടെങ്കിൽ അവർ ഇസ്ലാമിക ശരീഅത്തിനു വിരുദ്ധമായി ചെയ്തത് എങ്ങെനെ നിങ്ങൾ ഉള്‍ക്കൊള്ളുന്നു എന്ന ചോദ്യത്തിന് എല്ലാ ശൈഖന്മാരെയും അംഗീകരിക്കും എന്നും…അവരുടെ വിവിധ അവസ്ഥകൾ പരിഗണിച്ചാൽ ഇതൊന്നും ഒരു പ്രശനവും ഇല്ലെന്നുമായിരുന്നു മറുപടി.

ഇതൊന്നും മുജാഹിദ്കള്‍ക്ക് മനസ്സിലാകണമെന്നില്ല. കെമിസ്ട്രി ഒന്നും അറിയാതവനോട് H2O പറഞ്ഞാൽ അത് ജലമാണ് എന്ന് മനസ്സിലാക്കാൻ അയാള്‍ക്ക്‌ പറ്റില്ല എന്നതായിരുന്നു ന്യായം. അതിനു LKG , UKG മുതൽ കോളേജ് വരെ പഠിച്ചു കഴിയണം ..!!

ഇതെല്ലാം ഓരോ ‘ഫന്നു’കൾ ആണെന്നും ഇതൊന്നും പഠിക്കാതതാണ് നിങ്ങളുടെ പ്രശ്നം എന്നും ത്വരീഖത്തുകാരൻ ഒരു 20 തവണയെങ്കിലും ഈ സംവാദത്തിൽ പറഞ്ഞിട്ടുണ്ടാകും.. അവസാനമായപ്പോഴേക്കും ഇതെല്ലാം ഒരു ‘ഫണ്‍’ ആയി മുജാഹിദുകള്‍ക്ക് അനുഭവപ്പെടാൻ തുടങ്ങി.

പിന്നീട് സദസ്സിന്റെ ഊഴമായിരുന്നു.. നബിയുടെ പ്രകാശമാണ് ആദ്യം സൃഷിഷ്ടിക്കപ്പെട്ടത്‌ എന്ന് നിങ്ങളുടെ ഒരു വിശദീകരണത്തിൽ പറഞ്ഞല്ലോ എന്താണ് തെളിവ് എന്ന് ത്വരീഖതുകാരനോട് ചോദിക്കപ്പെട്ടു.

തെളിവ് ഖുര്‍ആൻ ആണെന്നും ഖുര്‍ആനിൽ ”അല്ലാഹുവിങ്കൽ നിന്ന്‌ ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു” (മാഇദ :15)  ഇതിൽ പ്രകാശം എന്നതിന് മുഹമ്മദ്‌ നബി യാണെന്ന് പലരും തഫ്സീർ നടത്തിയിട്ടുണ്ട്. അത് കൊണ്ട് നബി പ്രകാശമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്!!!

അങ്ങനെയാണെങ്കിൽ ചന്ദ്രനെ കുറിച്ചും നൂർ (പ്രകാശം) ആണെന്ന് ഖുര്‍ആൻ പറഞ്ഞിട്ടുണ്ടല്ലോ.. ആദ്യം സൃഷ്ടിച്ചത് ചന്ദ്രനെ ആണെന്ന് നിങ്ങൾ പറയുമോ എന്ന് ഫൈസൽ മൗലവി ചോദിച്ചപ്പോൾ ത്വരീഖതുകാരുടെ മുഖത്തെ മുഴുവൻ പ്രകാശവും കേട്ട് പോയി.

അല്ലാഹുവിനു സ്തുതി.. അല്ഹംദുലില്ലാഹ് അല്ഹംദുലില്ലാഹ്..

തൊപ്പിയിട്ട ചുറുചുറുക്കുള്ള ചെറുപ്പക്കാർ സംവാദം കഴിയുന്നത് വരെ സാകൂതം ഫൈസൽ മൗലവിയെ ശ്രദ്ധിക്കുകയായിരുന്നു. യഥാര്‍ത്ഥ ഇസ്ലാം കേള്‍ക്കുകയായിരുന്നു.  അവർക്ക് മാറ്റമുണ്ടാകാതിരിക്കില്ല..  തീര്‍ച്ച അല്ലാഹു അനുഗ്രഹിക്കട്ടെ.

ത്വരീഖതിന്റെ പിഴച്ച വാദങ്ങളെ ഫൈസൽ മൗലവി നേരിട്ട കാഴ്ച കാണേണ്ടതു തന്നെയായിരുന്നു. പതറാതെ.. പക്വമായി..         ഒരു ഗുരുനാഥനെ പോലെ തിരുത്തിച്ചും, ചിന്തിപ്പിച്ചും ഓര്‍മ്മപ്പെടുത്തിയും… മാഷാആല്ലാഹ്..അല്ലാഹു ഇനിയും അറിവ് വര്‍ദ്ധിപ്പിച്ചു നല്കട്ടെ…അമീൻ .

ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്കട്ടെ..

ആമീന്‍…

പെരുന്നാൾ സുദിനം, സൂക്ഷിക്കേണ്ട ചില നിഷിദ്ധങ്ങൾ…

ഇതിൽ പറയുന്ന നിഷിദ്ധങ്ങളെല്ലാം പെരുന്നാൾക്ക് എന്ന് മാത്രമല്ല. എല്ലായിപ്പോഴും നിഷിദ്ധമാണ്. എന്നാൽ പെരുന്നാളിന് കൂടുതൽ ആളുകളും ഈ കാര്യങ്ങളിൽ അശ്രദ്ധരാവാറുണ്ട് എന്നതിനാൽ പ്രത്യേകം ഉണർത്തുന്നു എന്ന് മാത്രം.

1. നമസ്കാരം പാഴാക്കൽ:
പലപ്പോഴും പലരും പെരുന്നാൾ സുദിനത്തിൽ ഫർള് നമസ്കാരങ്ങളുടെ വിഷയത്തിൽ അശ്രദ്ധ കാണിക്കാറുണ്ട്. ഇത് കഠിനമായ പാപമാണ്.
അല്ലാഹു പറയുന്നു :

فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا
“എന്നിട്ട്‌ അവര്‍ക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിന്‍തലമുറ വന്നു. അവർ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവർ കണ്ടെത്തുന്നതാണ്‌. ” – [മർയം : 59]

അഥവാ നമസ്കാരം പാഴാക്കുന്നവരെ കാത്തു കിടക്കുന്നത് കത്തിയാളുന്ന നരകമാണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ ..

2- അന്യ സ്ത്രീ പുരുഷന്മാർ ഇടകലരൽ:
ഇത് പ്രവാചകൻ (സ) വിരോധിച്ചതാണ്. ഏറെ പാപകരവുമാണ്. അതിനാൽ തന്നെ അല്ലാഹു പവിത്രമാക്കിയ പെരുന്നാൾ സുദിനങ്ങളെ പാപങ്ങൾ കൊണ്ട് മലീമസമാക്കരുത്.

അല്ലാഹു പറയുന്നു :

قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ
“(നബിയേ,) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവർ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.” – [النور :30]

وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

“സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകള്‍ക്ക്‌ മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാർ, അവരുടെ പിതാക്കൾ, അവരുടെ ഭര്‍തൃപിതാക്കൾ, അവരുടെ പുത്രന്‍മാർ, അവരുടെ ഭര്‍തൃപുത്രന്‍മാർ, അവരുടെ സഹോദരന്‍മാർ, അവരുടെ സഹോദരപുത്രന്‍മാർ, അവരുടെ സഹോദരീ പുത്രന്‍മാർ, മുസ്ലിംകളിൽ നിന്നുള്ള സ്ത്രീകൾ, അവരുടെ വലംകൈകൾ ഉടമപ്പെടുത്തിയവർ ( അടിമകൾ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകർ, സ്ത്രീകളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികൾ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവർ വെളിപ്പെടുത്തരുത്‌. തങ്ങൾ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.” – [النور :31].

3- നിഷിദ്ധമായ വിനോദങ്ങൾ പാടില്ല: സംഗീത സദസ്സുകളും, പരിഹാസ സദസ്സുകളും സംഘടിപ്പിക്കുന്നതും അതിൽ പങ്കെടുക്കുന്നതും കഠിനമായ ശിക്ഷ താക്കീത് ചെയ്യപ്പെട്ട കാര്യമാണ്. സംഗീതത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു :

وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا
هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ
“യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തിൽ നിന്ന്‌ ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.” – [لقمان : 6].

ഇബ്നു മസ്ഊദ് (റ) മൂന്നു പ്രാവശ്യം അല്ലാഹുവിൽ സത്യം ചെയ്തുകൊണ്ട് പറഞ്ഞു: വിനോദവാര്‍ത്തകൾ എന്ന് പറഞ്ഞത് സംഗീതത്തെ കുറിച്ചാണ് എന്ന്. അല്ലാഹു പറയുന്നത് നോക്കൂ: “വിനോദവാര്‍ത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌.” അതിനാൽ സൂക്ഷിക്കുക.

4- താടി വടിക്കൽ :
താടി വടിക്കൽ പ്രവാചകന്റെ കൽപനക്ക് വിരുദ്ധമാണ്. താടി വടിക്കുന്നത് നിഷിദ്ധമാണ് എന്ന് ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഇ, ഇമാം അഹ്മദ് (റഹിമഹുമുല്ലാഹ്) തുടങ്ങിയവരെല്ലാം ഐക്യഖണ്ഡേന അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇബ്നു ഉമർ (റ) വിൽ നിന്നും നിവേദനം: പ്രവാചകൻ (സ) പറഞ്ഞു : “നിങ്ങൾ മുശ്‌രിക്കീങ്ങളിൽ നിന്നും വ്യത്യസ്തരാവുക. നിങ്ങൾ നിങ്ങളുടെ താടി വളർത്തുകയും മീശ വെട്ടിച്ചുരുക്കുകയും ചെയ്യുക ” . – [ബുഖാരി].

5- സ്ത്രീകൾ സൗന്ദര്യം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ച് പുറത്ത് പോകൽ:
അതി ഗൗരവപരമായ ഒരു തെറ്റാണിത്. പ്രവാചകൻ (സ) പറഞ്ഞു : “ഞാനിതുവരെ കണ്ടിട്ടില്ലാത്ത നരകാവകാശികളായ രണ്ടു വിഭാഗം ആളുകളുണ്ട്. (അഥവാ അവർ പ്രവാചകന്റെ കാലശേഷം ആണ് വരിക) . ഒരു കൂട്ടരുടെ കയ്യിൽ പശുവിന്റെ വാലുപോലുള്ള ചാട്ടവാർ ഉണ്ടായിരിക്കും. അവരതുകൊണ്ട് ജനങ്ങളെ ഉപദ്രവിക്കും. മറ്റൊരു കൂട്ടർ വസ്ത്രം ധരിച്ചു എന്നാൽ വസ്ത്രം ധരിച്ചിട്ടില്ലാത്ത സ്ത്രീകളാണ്.

അവർ (കൊഞ്ചിക്കുഴഞ്ഞു) അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും വ്യതിചലിക്കുകയും മറ്റുള്ളവരെ വ്യതിചലിപ്പിക്കുകയും ചെയ്യും. അവരുടെ തലകൾ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ ആയിരിക്കും. അവർ സ്വർഗത്തിൽ പ്രവേശിക്കില്ല. അതിന്റെ സുഗന്ധം പോലും അവർക്ക് ലഭിക്കുകയില്ല. അതിന്റെ ഗന്ധം അവരിൽ നിന്നും എത്രയോ അകലെയായിരിക്കും.” – [സ്വഹീഹ് മുസ്‌ലിം].

ഏറെ ശ്രേഷ്ടകരമായ ദുൽഹിജ്ജയിലെ പത്ത് ദിനങ്ങളിൽ ഒന്നാണ് പെരുന്നാൾ ദിവസവും. അതിന്റെ പവിത്രത നഷ്ടപ്പെടുത്താതിരിക്കുക.

അല്ലാഹു പറയുന്നു:

ذَلِكَ وَمَنْ يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَهُ عِنْدَ رَبِّهِ [الحج : 30]

“അതെ, അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്‌ തന്‍റെ രക്ഷിതാവിന്‍റെ അടുക്കൽ അവന്ന്‌ ഗുണകരമായിരിക്കും.” – [അല്‍ഹജജ്: 30].

അതുപോലെ അല്ലാഹു പറഞ്ഞു:
ذَلِكَ وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ. [الحج:32]
“അതെ, വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തഖവയിൽ നിന്നുണ്ടാകുന്നതത്രെ” – [അല്‍ഹജജ്: 32].

സൂക്ഷ്മത പാലിക്കുന്ന ആളുകളിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തു മാറാകട്ടെ ..

നബിയുടെ ഖദീജ (റ:അ)…..

നബിയുടെ ഭാര്യമാരിൽ ഏക കന്യകയും, സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു ആയിഷ.. رضي الله عنه
ആ മഹതി ഒരിക്കൽ പറഞ്ഞു

“ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത്
ഒരേ ഒരാളോട് മാത്രമാണ്.. നബിയുടെ ആദ്യ
ഭാര്യ ഖദീജയോട്.. സത്യത്തിൽ ഞാൻ അവരെ കണ്ടിട്ട് പോലുമില്ല.. പക്ഷെ നബി എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും.. എനിക്കത് കേള്‍ക്കുമ്പോൾ അവരോടു അസൂയ
തോന്നും.. നബിക്കവരെ അത്രമേൽ ഇഷ്ടമായിരുന്നു..”

ഒരിക്കൽ ആയിഷ ചോദിച്ചു

“എന്തിനാ നബിയെ അങ്ങേപ്പോഴും ആ വൃദ്ധയായ ഖദീജയെ ഓര്‍ക്കുന്നത് ? അങ്ങേയ്ക്ക് അല്ലാഹു സുന്ദരിയും, കന്യകയും, ചെറുപ്പവുമായ എന്നെ പകരം തന്നില്ലേ.?”

അത് കേട്ടതും നബിയുടെ മുഖം വിവര്‍ണമായി..

അവിടുത്തെ കണ്ണുകൾ നിറഞ്ഞു

“ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ കള്ളനാക്കിയപ്പോൾ അവൾ അവൾ എന്നിൽ വിശ്വസിച്ചു….. ജനം എന്നെ തള്ളിപ്പറഞ്ഞപ്പോൾ
അവൾ എന്നെ സ്വീകരിച്ചു… അവളുടെ ധനം മുഴുവൻ അവളെനിക്കു തന്നു, ജനം അതെനിക്ക് തടഞ്ഞിരിക്കുകയായിരുന്നു.. അള്ളാഹു എനിക്ക് മക്കളെ തന്നത് ഖദീജയിലാണ് , ഖദീജയോടുള്ള സ്നേഹം അള്ളാഹു എന്‍റെ ഹൃദയത്തിൽ കുടിയിരുത്തിയിരിക്കുന്നു ആയിഷാ..”

മക്കയിലെ കോടീശ്വരിയും, സുന്ദരിയുമായിരുന്നു
ഖദീജ ബീവി.. നബി അവരെ വിവാഹം ചെയ്യും മുന്‍പ് ബീവി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്.. ഭര്‍ത്താക്കന്മാരിൽ ഒരാൾ രോഗം വന്നും, മറ്റൊരാൾ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലും മരിച്ചു..
രണ്ടിലും ഓരോ ആണ്‍ മക്കൾ..(അവർ രണ്ടു പേരും പിന്നീട് ഇസ്ലാം സ്വീകരിച്ചു ) ബീവിയുടെ പിതാവ് മക്കയിലെ വലിയ ബിസിനസ്കാരനായിരുന്നു.. ബീവിയും കച്ചവടത്തിൽ മികവു പുലര്‍ത്തി..
പിതാവും, ഭര്‍ത്താവും മരിച്ചു ഏകയായ ബീവിയോട് വിവാഹ അഭ്യര്‍ത്ഥനയുമായി പലരും വന്നെങ്കിലും എല്ലാം ബീവി നിരസിച്ചു…

വിദൂര ദിക്കുകളിലേയ്ക്കു പോകുന്ന കച്ചവട സംഘത്തെ നയിക്കാൻ ഒരു പുരുഷനെ ഏല്‍പ്പിക്കാറായിരുന്നു ബീവിയുടെ പതിവ്.. കൂടെ ബീവിയുടെ പ്രിയ വേലക്കാരി മൈസറയും
കൂട്ടരും ഉണ്ടാകും.. എന്തെങ്കിലും തട്ടിപ്പ് നടത്തിയാൽ ഉടനെ ആ വിവരം അവർ ബീവിയെ അറിയിക്കും.. സത്യസന്ധത ഉള്ളവരെ കിട്ടാഞ്ഞ് ബീവി വിഷമിച്ച സമയത്താണ് തമാശയ്ക്ക് പോലും
കളവു പറയാത്ത, മക്കക്കാർ അൽ അമീൻ (വിശ്വസ്തൻ ) എന്ന് വിളിക്കുന്ന മുഹമ്മദിനെ പറ്റി ബീവി കേള്‍ക്കുന്നത്.. ബീവി ഉടനെ
മുഹമ്മദിനെ കച്ചവടം ചെയ്യാൻ ഏല്‍പ്പിച്ചു..

ആ സംഘം തിരിച്ചു വന്നത് വൻ ലാഭവുമായിട്ട്….
ശമ്പളവും വാങ്ങി മുഹമ്മദ്‌ പോയ ശേഷം മൈസറ വിവരിച്ചു “ബീവി, മുഹമ്മദ്‌ ഒരു അത്ഭുതമാണ്.. അയാൾ സാധാരണ ആള്‍ക്കാർ ചെയ്യുന്ന പോലെ നമ്മുടെ സാധനങ്ങളുടെ കുറവുകൾ മറച്ചു വെച്ചില്ല… എല്ലാം തുറന്നു പറഞ്ഞിട്ടാണ് വിറ്റത്,
എന്നിട്ട് പോലും ജനം എല്ലാം വാങ്ങി.. ഒന്നും ബാക്കിയായില്ല..”

ബീവിക്ക് സന്തോഷമായി.. മൈസറ തുടര്‍ന്നു

“ഒരു സംഭവമുണ്ടായി, മുഹമ്മദ്‌ ഒരു മരത്തിനടിയിൽ
വിശ്രമിക്കുമ്പോൾ ഒരു ജൂത പണ്ഡിതൻ എന്നോട് ചോദിച്ചു “

“ആ മനുഷ്യൻ അനാഥനാണോ, നിരക്ഷരൻ ?”

“അതെ” എന്ന് ഞാൻ ഉത്തരം പറഞ്ഞപ്പോൾ അയാൾ
പറഞ്ഞു “ പാറാൻ (മക്ക ) പര്‍വത നിരകളിൽ
നിന്നും ഒരു നിരക്ഷരനായ (എഴുത്തും വായനയും അറിയാത്ത )
ദൈവദൂതൻ വരാൻ സമയമായിട്ടുണ്ട്.. ഇദ്ദേഹത്തിൽ ചില ലക്ഷണങ്ങൾ കാണുന്നു…”

മുഹമ്മദിനെ പറ്റി കേട്ട കാര്യങ്ങളും, നേരിൽ കണ്ടപ്പോൾ മനസ്സിലായ സ്വഭാവ വിശുദ്ധിയും കാരണം ബീവിയുടെ മനസ്സിൽ മുഹമ്മദ്‌ സ്ഥാനം പിടിച്ചു..

ബീവിക്ക് പ്രായം നാല്‍പത്‌.. മുഹമ്മദിനു ഇരുപത്തഞ്ച്.. അറബ് ആചാരത്തിൽ വയസ്സ് വ്യത്യാസം ഒരു പ്രശ്നമല്ല.. ഖദീജയുടെ വിവാഹ ആലോചനയുമായി ദൂതന്മാർ മുഹമ്മദിനെ കണ്ടു.

ആ വിവാഹം നടന്നു.. വിവാഹ രാത്രിയിൽ അബൂജഹലും
പ്രമാണിമാരും പറഞ്ഞു “അനാഥനും, പണമില്ലാത്തവനുമായ മുഹമ്മദിനെ മാത്രമേ ഖദീജയക്ക് കിട്ടിയുള്ളൂ..?”

ഇതറിഞ്ഞ ബീവി അവരെയെല്ലാം ഒരു സദ്യക്ക് വിളിച്ചു . എന്നിട്ട് പറഞ്ഞു “മക്കക്കാരെ നിങ്ങൾ സാക്ഷി, എന്‍റെ മുഴുവൻ സ്വത്തും ഞാനിതാ മുഹമ്മദിനു നല്കുന്നു.. ഇപ്പൊ അദ്ദേഹം കോടീശ്വരനാണ്, ഞാനാണ് പാവപ്പെട്ടവൾ..”

അത് കേട്ട് പ്രമാണിമാർ വായ അടക്കി..

ആരിലും അസൂയ ഉളവാക്കുന്ന ദാമ്പത്യമായിരുന്നു അവരുടേത്.. നബിയിൽ എന്തോ പ്രത്യേകത ഉള്ളത് അന്നേ ബീവി മനസ്സിലാക്കിയിരുന്നു.. നബി കാണുന്ന സ്വപ്‌നങ്ങൾ ഒക്കെ ബീവിയോടു പറയും, പ്രസ്തുത സ്വപ്‌നങ്ങൾ പലതും പിന്നീടു
പുലരുന്നതും ബീവി കണ്ടു.. പ്രായം നാല്‍പ്പതിനടുത്തതും നബിക്ക് ഏകാന്ത ജീവിതത്തിനു താല്പര്യമായി… മക്കയിലെ ഹിറ
ഗുഹയിൽ ഏകനായി അവിടുന്ന് ഇരിക്കാൻ തുടങ്ങി..
നബി വരാത്ത ദിവസങ്ങളിൽ അവിടുത്തേയ്ക്ക് ഭക്ഷണവുമായി ആ 55 വയസ്സുള്ള ഉമ്മ മല കയറുമായിരുന്നു.. സഹായത്തിനു പോലും അവർ ആരെയും കൂട്ടിയില്ല..
അതിനു പറഞ്ഞ കാരണം “എന്‍റെ ഭര്‍ത്താവിന് ഞാൻ തന്നെ ഭക്ഷണം കൊടുക്കണം” എന്നാണ്.. ഇന്ന് പടവുകൾ ഉണ്ടാക്കിയിട്ടും ആ മല കയറാൻ ആരോഗ്യമുള്ളവര്‍ക്ക് പോലും
ഒരു മണിക്കൂർ വേണം.. അപ്പോ ആ ഉമ്മ എത്ര മാത്രം കഷ്ടപ്പെട്ട് കാണും ? എത്രമാത്രം അവർ നബിയെ സ്നേഹിച്ചു കാണും..?

ഒരു നാൾ, റമളാൻ മാസം , നബിക്ക് മുന്‍പിൽ ജിബ്രീൽ
മാലാഖ പ്രത്യക്ഷപ്പെട്ടു..

“വായിക്കുക”

“എനിക്ക് വായിക്കാനറിയില്ല” എന്ന് നബി മറുപടി പറഞ്ഞു..

മാലാഖ നബിയെ ആലിംഗനം ചെയ്തു വീണ്ടും അത് ആവര്‍ത്തിച്ചു,

നബി ഉത്തരവും ആവര്‍ത്തിച്ചു..

മൂന്നാം തവണ നബി ചോദിച്ചു

“ഞാൻ എന്താണ് വായിക്കേണ്ടത്”

“വായിക്കുക, സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ (ഗര്‍ഭാശയത്തിൽ ) ഒട്ടിപ്പിടിക്കുന്ന
ഭ്രൂണത്തിൽ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ എഴുതാൻ പഠിപ്പിച്ചവൻ…., മനുഷ്യന്‌ അറിയാത്തത്‌ അവൻ പഠിപ്പിച്ചിരിക്കുന്നു… (ഖുർ ആൻ 96/1-5)”

ഉടനെ മാലാഖ അപ്രത്യക്ഷമായി.. മേൽ വാക്കുകൾ നബിക്ക് ഹൃദിസ്ഥമായി..

നബി പേടിച്ചു ഓടി വീട്ടിലെത്തി

“എന്നെ പുതപ്പിക്കൂ.. പുതപ്പിക്കൂ”

എന്നദ്ദേഹം ബീവിയോടു പറഞ്ഞു..
ബീവി പരിഭ്രാന്തയായി..

നബി സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു..
ഖുർ ആൻ കേള്‍പ്പിച്ചു

ബീവി ആശ്വസിപ്പിച്ചു “അങ്ങ് പേടിക്കരുത്… ഇത് മനുഷ്യ വചനങ്ങൾ അല്ല.. അങ്ങയെ അള്ളാഹു കൈവിടില്ല.. അങ്ങ്
പാവങ്ങളെ സഹായിക്കുന്നു.. നന്മകൾ മാത്രം ചെയ്യുന്നു..”

ബീവിയുടെ വാക്കുകൾ നബിക്ക് ആശ്വാസമേകി..

നബി താൻ പ്രവാചകൻ ആയ കാര്യം ആദ്യം അറിയിച്ചത്
ഖദീജ ബീവിയെ ആണ്… ഉടനെ ഖദീജ ബീവി നബിയിൽ
വിശ്വസിച്ചു.. അങ്ങനെ മുഹമ്മദ്‌ നബിയിൽ വിശ്വസിച്ച ആദ്യത്തെ ആളായി , വിശ്വാസിയായി ബീവി മാറി …

നബിക്ക് പിന്നീട് പരീക്ഷണങ്ങൾ ആയിരുന്നു..
പീഡനങ്ങൾ, ബഹിഷ്കരണങ്ങൾ , മൂന്നു വര്‍ഷം ഒരു മലമുകളിൽ മക്കളുമായി നബിക്കൊപ്പം നേരാം വണ്ണം കഴിക്കാൻ ഭക്ഷണമില്ലാതെ ഖദീജ ബീവി കഴിഞ്ഞു..
എന്നിട്ടും ഒരിക്കൽ പോലും ബീവി അസഹ്യത കാണിച്ചില്ല..

പിന്നീടു ബഹിഷ്കരണം അവസാനിച്ചതും ബീവി രോഗം ബാധിച്ചു കിടപ്പിലായി..

മരണ സമയം അടുത്തിരുന്നു കണ്ണീർ വാര്‍ത്ത നബി യോടായി അവർ പറഞ്ഞു

“ നബിയെ, അങ്ങേയ്ക്ക് അള്ളാഹു നല്ല ഭാര്യമാരെ
തരട്ടെ.. നല്ല മക്കളെയും തരട്ടെ..”

മരണ വേദനയിൽ പോലും നബിക്ക് സുഖം ആശംസിച്ച
ആ ബീവിയുടെ സ്നേഹം എത്ര മഹത്തരം..!

അന്ന് നബിയോടൊപ്പം ആ വീട്ടിൽ താമസിച്ചിരുന്ന
ബാലനായ അലി പറയുന്നു

“ ഖദീജ ബീവി മരിച്ചതിനു ശേഷം എല്ലാ രാത്രിയും
നബി ബീവിയെ ഓര്‍ത്ത് ഏങ്ങിക്കരയുമായിരുന്നു “

പിന്നീടു നബിയുടെ ജീവിതത്തിൽ പല ഭാര്യമാരും കടന്നു വന്നു.. അതിൽ ഒരേ ഒരു കന്യക മാത്രമേ (ആയിഷ) ഉണ്ടായിരുന്നുള്ളൂ.. ബാക്കിയെല്ലാവരും വിധവകളോ, വിവാഹ മോചിതരോ ആയിരുന്നു.. പക്ഷെ അവര്‍ക്കാര്‍ക്കും ഖദീജയുടെ സ്ഥാനം
നബിയുടെ മനസ്സിൽ കിട്ടിയിരുന്നില്ല..

വര്‍ഷങ്ങൾ കഴിഞ്ഞ് മക്ക കീഴടക്കാൻ എത്തിയ സമയം നബി തമ്പടിച്ചത് ഖദീജ ബീവിയുടെ ഖബറിനടുത്തായിരുന്നു… അത്രമേൽ ബീവിയുമായി ഹൃദയ ബന്ധമുണ്ടായിരുന്നു നബിക്ക്..

ഒരു മനുഷ്യൻ എങ്ങനാണെന്നു ഏറ്റവും നന്നായി അറിയുക അയാളുടെ ജീവിത പങ്കാളിക്കാണ് .

മാതാ പിതാക്കൾ മക്കളെ പറ്റി എന്നും നല്ലതേ പറയൂ..
പക്ഷെ ഒരു ഭാര്യയെ പറ്റി അല്ലെങ്കിൽ ഭര്‍ത്താവിനെ പറ്റി അവരുടെ പങ്കാളി നല്ലത് പറഞ്ഞാൽ, അതാണ്‌ യഥാര്‍ത്ഥത്തിൽ
അവര്‍ക്കു കിട്ടാവുന്ന ഏറ്റവും നല്ല സര്‍ട്ടിഫിക്കറ്റ്..

അതിനാൽ തന്നെ ഖദീജ ബീവി ഏറെ ഉന്നതയാണ്..
പുണ്യ നബിയുടെ സ്നേഹം പൂര്‍ണമായി കിട്ടിയ ഭാര്യയാണവർ.. . പക്ഷെ ഈ ഉമ്മയുടെ മഹത്വം നമ്മൾ തീരെ മനസ്സിലാക്കിയിട്ടില്ല..

അര്‍ഹിക്കുന്ന പോലെ ഓര്‍ക്കപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെ ആ ഉമ്മ ഒരു ഭാഗത്ത് കിടക്കുന്നു..

പ്രിയ സഹോദരീ സഹോദരന്മാരെ…
ഈ ഉമ്മയെ നമ്മളാരും കാണാതെ പോകരുത്…
ആരുമില്ലാതിരുന്ന നമ്മുടെ നബിക്ക് എല്ലാമായിരുന്ന ഈ ഉമ്മയെ നമ്മൾ ഒരു കാലത്തും മറക്കരുത്…

നബിയുടെ പുണ്യ ഖബറിടം സന്ദര്‍ശിച്ചും, നബി ശിഷ്യരെ ഓര്‍ത്തും നടക്കുമ്പോൾ ഈ ഉമ്മയേയും നമ്മൾ ഓര്‍ക്കണം..

നബിയിലേക്കുള്ള എളുപ്പ മാര്‍ഗമാണ് ഈ ഉമ്മ..

ആ ഖബറിടത്തിന് സമീപം നില്‍ക്കുമ്പോൾ പുന്നാര നബി പറഞ്ഞ ഈ വാക്കുകൾ നിങ്ങളുടെ മനസ്സിൽ ഉണ്ടാകട്ടെ..

“ ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ കള്ളനാക്കിയപ്പോൾ അവൾ എന്നെ സത്യവാനാക്കി… ജനം എന്നെ തള്ളിപ്പറഞ്ഞപ്പോൾ അവൾ എന്നെ സ്വീകരിച്ചു… ഖദീജയോടുള്ള സ്നേഹം അള്ളാഹു എന്‍റെ
ഹൃദയത്തിൽ കുടിയിരുത്തിയിരിക്കുന്നു ആയിഷാ..”

ആ കുടിലിൽ നിന്ന് കേട്ടത്..!

താജുദ്ദീൻ സ്വലാഹി
ആ കുടിലിൽ നിന്ന് കേട്ടത്..!

ഡോർ ടു ഡോറിന് ഇറങ്ങിയ ഒരു ടീം അവരുടെ ഫീഡ് ബാക്ക് ഫോമിൽ എഴുതിയതിന്റെ രത്നചുരുക്കം ഇങ്ങനെ:

പണക്കാരും പാവങ്ങളും തിങ്ങി താമസിക്കുന്ന ഒരു ഗല്ലി..!
ഒരു വീട്ട് മുറ്റത്ത്‌ എത്തിയപ്പോൾ അകത്ത്‌ നിന്ന് ഹുസൈൻ സലഫിയുടെ മനോഹര ശബ്ദം..!
ഞങ്ങൾ ഇപ്പോൾ വിതരണം നടത്തുന്ന അതേ സ്പീച്ച് അവർ കേൾക്കുന്നു..?! സാകൂതം ശ്രദ്ധിച്ചു..
അതാ ആ കൊച്ചു കുടിലിനകത്ത് ഒരു ഉമ്മയും മോളും…
അവർ ആ പ്രസംഗത്തിൽ ലയിച്ചിരിക്കുന്നു..!
മനസ്സിൽ നിറയെ സന്തോഷം..!
ഞങ്ങൾ ശരിക്കും അത്ഭുതപെട്ടു.. ഇവിടെ ഒരു സലഫി വീടോ..?
പുറത്തെ ആളനക്കം കേട്ട് അവർ ഇറങ്ങി വന്നു.. അല്‍പനേരം സംസാരിച്ചു.. പാവം…
മതം പഠിക്കാൻ തീരെ അവസരം കിട്ടിയിട്ടില്ല..
ഒരുപാട് ദു:ഖങ്ങളിൽ ഇവർ ജീവിക്കുന്നു..!
അങ്ങനെ അവർ ഒരു സലഫി കുടുംബമല്ലെന്ന് വ്യക്തമായി മനസ്സിലായി..

പക്ഷെ മനസ്സ് വീണ്ടും ചോദിച്ച് കൊണ്ടേ ഇരിന്നു.
പിന്നെ ഈ സിഡിയോ? സലഫികളുടെ സിഡി കേള്‍ക്കുന്നതോ?

റിക്ഷ്വ ഡ്രൈവറായ ഇവരുടെ ഭര്‍ത്താവിനു നമ്മുടെ ഏതോ ഒരു ഡോർ ടു ഡോർ ടീം നല്‍കിയതാണ് ഈ പ്രസംഗം..
അദ്ദേഹം ഉടൻ അത് വീട്ടിൽ എത്തിച്ചു..
നോക്കൂ..
കിട്ടിയ ഉടനെ അറിയാനുളള കൊതിയോടെ കേൾക്കുകയാണ് ആ കുടുംബം..!”

സഹോദരാ…! നാം അറിഞ്ഞ ഈ സത്യം കേൾക്കാൻ, കാണാൻ,അറിയാൻ സമൂഹംകാത്തിരിക്കുന്നു, എന്നല്ലേ ഈ സംഭവം തെളിയിക്കുന്നത്..?
എങ്കിൽ ഇരുട്ടിൽ നിന്ന് മോചനം കൊതിക്കുന്ന,ആ ജന കോടികള്‍ക്കു വെളിച്ചം പകരാൻ താങ്കൾ തയ്യാറാണോ..?
ഓര്‍ക്കുക..
ഇത് നമ്മുടെ ബാധ്യതയാണ്‌ ഔദാര്യമല്ല… ഈ പ്രവാഹത്തിൽ താങ്കൾ ഒരു കണ്ണിയാകാൻ വിളികളും നിര്‍ബന്ധങ്ങളും കാത്തുനില്‍ക്കാതെ, സ്വയം ഒരുങ്ങി വരിക…
റിയാലിറ്റി നാം ഉള്‍കൊളളണം.. ഹൃദയം അറിഞ്ഞ് ഇടപെടണം..!
നമ്മുക്ക് ഫീല്‍ഡിൽ ഇറങ്ങാൻ മെമ്പർ മാരും,വീടുകളിൽ നല്‍കാൻ സിഡിയും വേണം.. ഒരു വീട്ടിലേക്കു നാം തയ്യാറാക്കിയ ഒരു ദഅവ: മെറ്റീരിയൽ കിറ്റിനു 50 രൂപ വില വരും.. താങ്കൾക്ക് എത്ര കിറ്റ് നല്‍കാനാകും? ചിന്തിച്ച്,തീരുമാനിച്ച് അറിയിക്കുക..!
ഷോപ്പിംഗ്‌..
വീട്ടു ചെലവ്…
മക്കളുടെ കോഴ്സ് ഫീ..
ആല്‍ബൈക് അറേബ്യയിലെ ബില്ലുകൾ..
കുഴി മന്തി..കബാബ്.. മൊബൈൽ,കരണ്ട്&നെറ്റ് ബിൽ..
ഇത്തരംനിരവധി കാര്യങ്ങൾക്ക് നാം എത്ര സമ്പത്ത് നല്‍കുന്നു? എത്ര ചെലവുകൾ?!!
ഈ ജരിയായ സംരംഭത്തിലേക്ക് ബോധപൂര്‍വ്വം ഒരു സംഖ്യ നല്‍കുക..
സ്വയം നല്‍കാൻ കഴിയാത്തവർ പലരേയും കണ്ട് സംസാരിച്ച് പണം സംഘടിപ്പിച്ച് നല്‍കുക..!
പിന്നെ പൂനൂരിൽ താങ്കൾ വരികയാണെങ്കിൽ മിനിമം താങ്കളിലൂടെ 50+ വീട് പൂര്‍ത്തികരിക്കാൻ സാധിക്കും.. താങ്കൾ വന്നില്ലെങ്കിൽ മിനിമം 50+ അധികം വീടുകളിൽ സന്ദേശം ഇപ്പോൾ എത്തില്ല..!
60000+ വീട് കുറ്റിപ്പുറം കേന്ദ്രീകരിച്ച് നാം പൂര്‍ത്തിയാക്കി.താങ്കൾ വന്നിരുന്നെങ്കിൽ ഒരു 50 വീടുകൾ കൂടി കൂട്ടമായിരുന്നു..
അതിനാൽ സംസാരിക്കാൻ കഴിയില്ലെങ്കിൽ കഴിയുന്നവരുടെ കൂടെ പോകാം..കിറ്റ് പിടിക്കാനെങ്കിലും വരിക..

ഒരു ടൂർ കഴിഞ്ഞെത്തുന്നതിലേറെ ആഹ്ലാദത്തിൽ മടങ്ങാം..
ഒരു വലിയ പുണ്യം ചെയ്ത് തീര്‍ത്ത് വീട്ടിലേക്ക് മടങ്ങുന്ന നവംബറിലെ ഈ അന്ത്യ രാത്രി, മുകളിൽ ഒരുവൻ അള്ളാഹു പറയുന്നുണ്ടാകും “എനിക്ക് അവനെ ഇഷ്ട്ടമാണ്”
ആ ഇഷ്ട്ടമാണല്ലോ നമ്മുടെ സ്വപ്ന സാക്ഷാല്‍കാരം..!
അതിനാൽ നമ്മുടെ ഖബർ പ്രകാശ പൂരിതമാക്കാൻ.. നാളെ രോഗതുരമായ അവസ്ഥയിൽ സുന്ദര ഓര്‍മ്മകൾ അയവിറക്കാൻ പുറപ്പെടുക..

ഇറാനിയൻ ശീഈ നേതാവിന്റെ രഹസ്യ സന്ദർശനം: സമസ്ത – ശിയാ ബന്ധം: നിഗൂഢതകൾ പുറത്തുവരുന്നു

അബ്ദുൽ മാലിക് സലഫി മൊറയൂർ​

ഇസ്ലാമിന്റെ സുശക്തമായ അടിത്തറകളെ ഇളക്കിയെടുത്ത് ജൂത വിശ്വാസങ്ങൾ കടത്തിക്കൂട്ടി ഇസ്ലാമിനെ ആന്തരികമായി തകർക്കാ ൻ വേണ്ടി ജൂത കുബുദ്ധികൾ ലോകത്ത് ജന്മം നൽകിയ സംവിധാനമാണ് ശീഇസം.

ഇസ്ലാമിന്റെ കുപ്പായമണിഞ്ഞ ജൂതായിസമാണ് അത് എന്നത് ഇന്ന് മുസ്ലിം ലോകം പൊതുവെ തിരിച്ചറിഞ്ഞു കഴിഞ്ഞു. പേർഷ്യ മുസ്ലിംകൾ കീഴടക്കിയപ്പോൾ താത്ക്കാലികമായി നിറം മാറിയെങ്കിലും, തങ്ങളുടെ ഹൃദയത്തിന്റെ തീകുണ്ഡങ്ങളിൽ മജൂസിയത്തും ജൂതായിസവും കെടാതെ സൂക്ഷിച്ച ഇവർ , ഖുമൈനിയുടെ നേതൃത്വത്തിൽ നടത്തിയ അട്ടിമറിയിലൂടെ ഇറാന്റെ ഭരണം കൈവശമാക്കുകയും തങ്ങളുടെ ശീഈ ചിന്തകൾ പ്രചരിപ്പിക്കാൻ സര്‍വ്വ മാർഗ്ഗങ്ങളും ഉപയോഗിക്കുകയും ചെയ്തു.

തീർത്തും ഒരു ഇസ്ലാമിക വിരുദ്ധ ഗവണ്മെന്റ് ഇറാനിൽ വന്നതോടെ അവിടെയുള്ള അഹ്ലുസ്സുന്നയുടെ ആളുകൾക്ക് സകല സ്വാതന്ത്ര്യം നഷ്ടമാവുകയും അവർ കണക്കറ്റ പീഢനങ്ങൾക്ക് ഇരയാവുകയും ചെയ്തു. എത്രത്തോളമെന്നാൽ, ഇറാനിലെ ഒരു വലിയ നഗരത്തിലും – പ്രത്യേകിച്ച് തെഹ്റാനിൽ അഹ്ലുസ്സുന്നക്ക് ഒരു പള്ളിയോ കേന്ദ്രമോ നിര്‍മ്മിക്കാൻ ഇന്നു വരെ അനുവാദം ലഭിച്ചിട്ടില്ല. തെഹ്റാനിൽ മാത്രം ദശക്കണക്കിന് ജൂത-കൃസ്ത്യൻ പള്ളികൾ ഉണ്ടായിരിക്കെയാണ് അഹ്ലുസുന്നയോട് ഈ അവഗണന എന്നത് പ്രത്യേകം ഓര്‍ക്കണം. ഇറാനിലെ വൻ നഗരങ്ങളിലെ അഹ്ലുസ്സുന്നയുടെ പല പള്ളികളും കേന്ദ്രങ്ങളും ഇവർ പൊളിച്ച് നീക്കി. ഇറാനിലെ റേഡിയോയിൽ അഹ്ലുസസുന്നയുടെ പരിപാടികൾക്ക് വിലക്കാണ്. ഇറാൻ ഗവൺമെന്റിന്റെ ഒരു സ്ഥാനവും അഹ്ലുസ്സുന്നയിൽ പെട്ട ഒരാൾക്കും അനുവദിക്കപ്പെടരുത് എന്നതാണ് അവരുടെ ഭരണഘടനയുടെ പ്രധാന വശം തന്നെ. (ഇറാനിൽ അഹ്ലുസ്സുന്നയുടെ ആളുകൾ അനുഭവിക്കുന്ന വിലക്കുകളും പീഢനങ്ങളും കൂടുതൽ അറിയാൻ ‘അഹ്ലുസ്സുന്നത്തി വൽ ജമാഅ ഫീ ഇറാൻ ഖബ്ല സര്വഅത്തിൽ ഖുമൈനി വ ബഅ്ദഹാ’, ‘ഹാദാ മാ യഹ്സുലു ലിസ്സുന്നത്തി ഫീ ഇറാൻ’ എന്നീ ഗ്രന്ഥങ്ങൾ കാണുക)
ഇത്രയും കാര്യങ്ങൾ ഇപ്പോൾ ഓര്‍ക്കാൻ കാരണം, ഈയിടെ ഒരു മലയാള പത്രത്തിൽ വന്ന ഒരു വാർത്തയാണ്. അഹ്ലുസ്സുന്നയുടെ മുഖ്യശത്രുക്കളായ ഇറാനിയൻ ഗവണ്മെഫന്റിന്റെ ഇപ്പോഴത്തെ ‘ആത്മീയാചാര്യനായ’ ഖംനാഇയുടെ ഒരു പ്രത്യേക പ്രതിനിധി, അബ്ദുൽ ഹുസൈൻ അൽ മൂസവി, കേരളത്തിലെ സമസ്തയുടെ നേതാക്കളെ സന്ദർശിചച്ച് രഹസ്യ ചര്‍ച്ചകൾ നടത്തിയതായും പട്ടിക്കാട്ടും ചെമ്മാടുമുള്ള ഇ.കെ. സമസ്തയുടെ സ്ഥാപനങ്ങൾ ഇയാൾ സന്ദർശിച്ചതായും പറയുന്നതായിരുന്നു വാർത്ത (ചന്ദ്രിക. ജനുവരി. 17). മാത്രവുമല്ല, സമസ്തക്കാർ പുറത്തിറക്കുന്ന അറബി മാസികയായ ‘അന്നഹ്ള’യിൽ ഇയാളുടെ ഒരു അഭിമുഖം ഇവർ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. (അന്നഹ്ള. ഫെബ്രുവരി-മാർച്ച് . പേജ്. 9).
അഭിമുഖത്തിൽ ഈ ശീഈ നേതാവിനെ പരിചയപ്പെടുത്തിയിരിക്കുന്നത്, ‘ഹുജ്ജത്തുൽ ഇസ്ലാം’ (?) (ഇസ്ലാമിന്റെ പ്രമാണം) എന്നാണ്!!! ഒരു കറകളഞ്ഞ ശീഇക്ക് മാത്രം പ്രവേശനം നല്കപ്പെടുന്ന ‘ഖുമ്മി’ലെ സര്‍വ്വകലാശാലയിൽ നിന്നാണ് ഇയാൾ ബിരുദമെടുത്തിട്ടുള്ളത് എന്നും അഭിമുഖത്തിൽ പറയുന്നു. പക്ഷെ, സന്ദർശന ഉദ്ദേശ്യം എന്തായിരുന്നു എന്ന് മാത്രം വെളിപ്പെടുത്തിയിട്ടില്ല.

ഒരു ശീഈ നേതാവിന് സമസ്തക്കാരുമായുള്ള ‘ബന്ധം’ എന്തായിരിക്കുമെന്ന അന്വേഷണം സമസ്തക്കാര്‍ക്ക് ശീഇ കളുമായുള്ള ബന്ധത്തിന്റെ തെളിവുകളിലേക്ക് നമ്മെ നയിക്കും. “ഞങ്ങൾ അഹ്ലുസ്സുന്നയാണ്” എന്ന് നാഴികക്ക് നാൽപ്പത് വട്ടം വിളിച്ച് കൂവുന്ന ഇവർ യഥാർത്ഥത്തിൽ കേരളക്കരയിലെ ശീഈ ഏജന്റുമാരാണ് എന്ന നഗ്നസത്യം നാൾക്ക് നാൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

അതിന്റെ അവസാനത്തെ എപ്പിസോഡാണ് ഈ സന്ദർശനം. യഥാർത്ഥ അഹ്ലുസ്സുന്നയെ തകർക്കാനും തളര്‍ത്താനും കഴിവിന്‍റെ പരമാവധി പരിശ്രമിക്കുന്ന ഇറാനിയൻ ശിയാക്കളുമായി വിശ്വാസ, ആചാര, കർമ്മ രംഗത്ത് കേരളത്തിലെ സമസ്തക്കാർ വെച്ച് പുലർത്തുന്ന അത്ഭുതകരമായ സാമ്യത സമസ്ത-ശീഈ ബാന്ധവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടന്നു ചെന്നാൽ നമുക്ക് ദര്‍ശിക്കാനാവും.
കേരളക്കരയിൽ അഹ്ലുസ്സുന്നയുടെ ആദര്‍ശന-ആചാരങ്ങളായി സമസ്തക്കാർ പഠിപ്പിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും തനിച്ച ശീഇസമാണെന്നതിന് ധാരാളം തെളിവുകൾ നമുക്ക് നിരത്താനാവും. സമസ്തയുടെ ലോക ആത്മീയ കേന്ദ്രം ഇറാൻ ആണെന്ന് സമസ്തക്കാരുടെ പ്രഖ്യാപനം കൂടി വന്നാൽ ആരും അത്ഭുപ്പെടേണ്ടതില്ല.

ഇറാനിയൻ നേതാവിന്റെ ഇപ്പോഴത്തെ ഈ സന്ദർശന ഫലം കേവലം യാദൃശ്ചി സംഭവമായി നാമാരും കാണുന്നുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ഇസ്ലാഹ്’ മാസികയിൽ ‘സമസ്ത-ശിയാഇസം വിശ്വാസ താരതമ്യം’ എന്ന പേരിൽ ഒരു ലേഖന പരമ്പര ഈ ലേഖകൻ തന്നെ എഴുതിയിരുന്നു. ഇന്നു വരേക്കും ഒരു സമസ്തക്കാരനും അതിന് മറുപടി എഴുതിയിട്ടില്ല.

അല്ലാഹുവിന്റെ കഴിവിലെ സമാനത, പ്രപഞ്ചത്തിന്റെ നിയന്ത്രണം, വലിയ്യുകൾ രക്ഷകർ , ഇമാമുകളുടെ അറിവിന്റെ വ്യാപ്തി, ഇമാമുകൾ മഅ്സൂമുകളാണെന്ന വിശ്വാസം, ആദിയിൽ പ്രവാചക പ്രകാശം, ശൈഖന്മാരുടെ അദൃശ്യ സാന്നിധ്യം, ശവകുടീരങ്ങളിൽ അഭയം തേടൽ, ജന്മമദിനാഘോഷങ്ങൾ, ദിവസങ്ങൾക്ക് നഹ്സ് കണക്കാക്കൽ തുടങ്ങി നിരവധി വിഷയങ്ങളിൽ സമസ്തക്കാരുടെ വിശ്വാസം തനിച്ച ശീഈ വിശ്വാസമാണെന്ന് തെളിവുകൾ സഹിതം നാം ആ ലേഖനങ്ങളിൽ വിവരിച്ചിരുന്നു.
എന്നാൽ, കേരളത്തിലെ സമസ്തക്കാർ തന്നെ തങ്ങൾ വിശ്വസിച്ചാചരിക്കുന്ന പല കാര്യങ്ങളും-സലഫികൾ എതിര്‍ക്കുന്ന കാര്യങ്ങൾ-തനിച്ച ശീഈ വിശ്വാസമാണെന്ന് മുമ്പൊരിക്കൽ അറിയാതെ തുറന്നെഴുതിയിട്ടുണ്ട്. അത് വായിച്ചാൽ നമുക്ക് മനസ്സിലാകും, എന്താണ് ശീഈ പ്രതിനിധികൾ ഇടക്കിടെ സമസ്താലയങ്ങളും സമസ്ത നേതാക്കളെയും സന്ദർശിക്കുന്നതിന്റെ ഉദ്ദേശ്യം എന്ന്.

തീവ്ര ക്വുബൂരീ വാരികയായിരുന്ന ‘അൽ മുബാറക്’ വാരികയിൽ 22 വര്‍ഷങ്ങൾക്ക് മുമ്പ് വന്ന ഒരു ലേഖനത്തിന്റെ തലക്കെട്ട് തന്നെ ‘സുന്നികളും ശിയാക്കളും വഹാബികളും മൌദൂദികളും’ എന്നായിരുന്നു. ലേഖന കര്‍ത്താവ് പ്രൊഫ: ഓമാനൂർ മുഹമ്മദ് എന്ന ഒറിജിനൽ ഖുറാഫിയാണ്.

പ്രസ്തുത ലേഖനത്തിലെ ചില പ്രധാന ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ. “സുന്നികളുടെ അംഗീകൃത മദ്ഹബുകൾ തമ്മിൽ ഭിന്നതയുണ്ട്. എന്നാൽ ഈ ഭിന്നത ഫുറൂഇയ്യാത്ത് അഥവാ ശാഖാപരമായ കാര്യങ്ങളിൽ മാത്രമാണ്.

എന്നാൽ സുന്നികളും വഹാബികളും തമ്മിലുള്ള ഭിന്നത ‘തൗഹീദ്’ -ഏകദൈവത്തിലുള്ള വിശ്വാസം-മുതൽക്കു തന്നെ തുടങ്ങുന്നുണ്ട്.

മരിച്ചുപോയ പ്രവാചകന്മാര്‍ക്കും ഔലിയാഅ് എന്ന് പറയുന്ന പുണ്യാത്മാക്കൾക്കും അവരുടെ മരണശേഷവും ഭൗതിക ലോകത്തെ കാര്യങ്ങളിൽ ഇടപെടാനും, ലോകരെ സഹായിക്കാനും, വേണമെങ്കിൽ ഉപദ്രവിക്കാനും അല്ലാഹു കഴിവ് നൽകുമെന്നാണ് അശ്അരീ-മാതുരീദീ സുന്നികളുടെ വിശ്വാസം.
ഇതുതന്നെയാണ് ശിയാക്കളും വിശ്വസിക്കുന്നത്. എന്നാൽ മരണത്തോടെ അമ്പിയാഇന്റെ അമാനുഷിക സിദ്ധികളും (മുഅ്ജിസാത്ത്) ഔലിയാഇന്റെ അതിമാനുഷ കഴിവുകളും (കറാമാത്) അവസാനിക്കുന്നത് കൊണ്ട് അവര്‍ക്ക് ഭൗതിക ലോകത്ത് ഒന്നും ചെയ്യാൻ സാധ്യമല്ലെന്നും അവരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്നത് ദൈവത്തിൽ പങ്ക് ചേര്‍ക്കലാണെന്നും അക്കാരണത്താൽ നബിയോടും മറ്റും മരണാനന്തരം സഹായം അഭ്യർത്ഥിക്കുന്നവർ ശിര്‍ക്കാണ് പ്രവര്‍ത്തിക്കുന്നതെന്നും വഹാബികൾ വാദിക്കുന്നു ഇക്കാരണത്താൽ സുന്നീ-വഹാബീ ഭിന്നത അടിസ്ഥാനപരമാണെന്ന് തന്നെ പറയുന്നതിൽ അതിശയോക്തിയില്ല. അടിസ്ഥാന വിശ്വാസമായ തൗഹീദിൽ സുന്നികളും ശിയാക്കളും യോജിക്കുന്നു.” (അൽ മുബാറക്. 1410. മുഹറം. 13. പേജ്. 5)
നോക്കൂ! അടിസ്ഥാന തൗഹീദിൽ തന്നെ ഇവർ ശിയാക്കളുമായി യോജിപ്പിലാണത്രെ! പിന്നെ എന്തിനാണ് സമസ്തക്കാരേ, “ഞങ്ങളാണ് അഹ്ലുസ്സുന്ന” എന്ന് പറഞ്ഞ് ഈ പാമര കേരളജനതയെ നിങ്ങൾ വഞ്ചിക്കുന്നത്? തങ്ങൾ കേരള ശീഇകളാണെന്ന് ഇനിയെങ്കിലും തുറന്ന് പറയാൻ എന്തിനാണ് ഇവർ മടി കാണിക്കുന്നത്? തീര്‍ന്നില്ല. ഇവരുടെ ശീഈ ബന്ധത്തെക്കുറിച്ച് വീണ്ടും ലേഖകൻ പറയുന്നു.

“പുണ്യാത്മാക്കളുടെ ഖബ്റിടങ്ങൾ സന്ദർശിച്ച് അവരുടെ അനുഗ്രഹം തേടുന്നത് സുന്നികളും ശിയാക്കളും പുണ്യകർമ്മമായിട്ടാണ് കരുതുന്നത്. വഹാബികളുടെ വീക്ഷണത്തിൽ ഖബ്റിടം സന്ദര്‍ശിക്കുന്നത് പരേതന് വേണ്ടി പ്രാർത്ഥിക്കാനും നാമും മരിക്കേണ്ടവരാണെന്ന് ഓര്‍മ്മി ക്കാനുമാണ്. പുണ്യാത്മാവിന്റെ അനുഗ്രഹം തേടൽ വഴിയുള്ള ഖബർ സന്ദർശനം വഹാബീ വീക്ഷണത്തിൽ നിഷിദ്ധമാണ്. ഖബറുകൾ കെട്ടിപ്പൊക്കുന്നത് അവർ ഹറാമായിട്ടാണ് കരുതുന്നത്. സുന്നികളും ശിയാക്കളും അമ്പിയാഅ്, ഔലിയാഅ്, സ്വാലിഹീങ്ങൾ തുടങ്ങിയവരുടെ ഖബറുകൾ സിയാറത്ത് സൗകര്യാത്ഥം കെട്ടിപ്പടുക്കാമെന്നാണ് പറയുന്നത്.” (അതേ വാരിക) നോക്കൂ! ഇസ്ലാമിലില്ലാത്ത പുത്തൻ സംഗതികളായ ക്ബറുകൾ കെട്ടിയുയര്‍ത്തലും അവിടെ ചെന്ന് സഹായമഭ്യർത്ഥി ക്കലുമെല്ലാം ഇരുകൂട്ടര്‍കും ഒരു പോലെ ഹലാലാണത്രെ! സമസ്തക്കാരുടെ ആദര്‍ശ വേരുകൾ ശീഇസത്തിന്റെ വികലമായ അഴുക്കുചാലുകളിൽ നിന്നാണ് ഊര്‍ജ്ജം സ്വീകരിക്കുന്നത് എന്നതിന് ഇതിൽ പരം തെളിവ് ഇനിയെന്ത് വേണം?

കേരള മുസ്ലിം സമൂഹത്തിൽ അഹ്ലുസ്സുന്നയുടെ വേഷം ധരിച്ച ശീഈ വിശ്വാസക്കാരാണ് സമസ്തക്കാർ എന്ന സത്യമാണ് ഇതിലൂടെയെല്ലാം പുറത്ത് വരുന്നത്.

തീര്‍ന്നില്ല, ലേഖകൻ തുടര്‍ന്നെഴുതുന്നത് ശ്രദ്ധിക്കുക. “സൂഫിസവും അതിന്റെ വിവിധ മാര്‍ഗ്ഗങ്ങളായ ത്വരീഖത്തുകളും ദൈവസാമീപ്യം കൈവരിക്കാനുള്ള മഹത്തായ മാർഗ്ഗങ്ങളായിട്ടാണ് സുന്നികളും ശിയാക്കളും കരുതുന്നത്. വഹാബികളെ സംബന്ധിച്ചിടത്തോളം സൂഫിസവും ത്വരീഖത്തുകളും മാര്‍ഗ്ഗ വശങ്ങളാണ്. ഇസ്ലാമിന് അന്യമായ സന്യാസം വളര്‍ത്താനേ അത് ഉപകരിക്കൂവെന്നാണ് അവർ കരുതുന്നത്. വഹ്ദതുൽ വുജൂദ്, ഫനാഅ്, മുശാഹദ തുടങ്ങിയ സൂഫീ സ്റ്റേജുകളെ ശിയാക്കളും ഒരു പരിധി വരെ ചില സുന്നികളും ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ വഹാബികൾ അത്തരം സൂഫീ ഘട്ടങ്ങൾ തനി കുഫ്രിയ്യത്താണെന്ന് തീർത്ത് പറയുന്നു.”

കണ്ടല്ലോ! ഇസ്ലാമിൽ സന്യാസം കടത്തിക്കൂട്ടാൻ ചില തൽപ്പര കക്ഷികൾ പടച്ചുണ്ടാക്കിയ സൂഫിസമെന്ന തിന്മയെ പ്രചരിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിലും ശിയാക്കളും സമസ്തസുന്നികളും ഒറ്റക്കെട്ടാണ്. സമസ്താലയത്തിൽ ഇറാൻ ആത്മീയനേതാവിന്റെ സ്വന്തം പ്രതിനിധി എന്ത് കൊണ്ട് സന്ദർശനം നടത്തുന്നു എന്ന ചോദ്യത്തിന്റെ ഉത്തരങ്ങൾ വായനക്കാര്‍ക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും.

ഇറാനിൽ അഹ്ലുസ്സുന്നക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ സമാന പതിപ്പാണ് കേരളത്തിലെ ‘വഹാബികൾ’ക്കെതിരിൽ ഇവിടെയുള്ള സമസ്തക്കാർ നടത്തുന്ന കയ്യേറ്റങ്ങൾ. ഇറാൻ ശീഇ-കൾക്ക് ഏറ്റവും വലിയ ശത്രുക്കൾ സൗദിയിലെ സലഫികളാണ്. കേരളത്തിലെ സമസ്തക്കാര്‍ക്ക് ഏറ്റവും വലിയ ശത്രുക്കൾ കേരളത്തിലെ സലഫികൾ ആയത് പോലെ.

ശീഈ-സമസ്ത വിശ്വാസ ബാന്ധവത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം തെളിച്ച് ലേഖകൻ തുടരുന്നു. “മീലാദുന്നബി പോലെയുള്ള പുണ്യാത്മാക്കളുടെ ജന്മദിനം ആഘോഷിക്കലും ചരമദിനം അനുസ്മരിക്കലും സുന്നീ ശിയാ വിശ്വാസപ്രകാരം പുണ്യകർമ്മങ്ങളാണ്. മിഅ്റാജ്, ബറാഅത്ത് എന്നിവയെല്ലാം പ്രാധാന്യപൂര്‍വ്വം ശിയാക്കൾ ആഘോഷിക്കുന്നു. മുഹറം പത്തിന് നോമ്പനുഷ്ഠിക്കുന്നതല്ലാതെ പ്രത്യേക ആഘോഷങ്ങളൊന്നും സുന്നികൾക്കില്ല. ശിയാക്കൾക്ക് മുഹറം പത്ത് കര്‍ബലാ അനുസ്മരണമാണ്. എന്നാൽ മീലാദുന്നബി പോലെയുള്ള ആഘോഷങ്ങൾ വഹാബീ വീക്ഷണത്തിൽ അടിസ്ഥാനരഹിതങ്ങളായ ദുരാചാരങ്ങളാണ്.” (അൽ മുബാറക്. 1410. മുഹറം. 13. പേജ്. 5)

ശിര്‍ക്കിന്റെ കാര്യത്തിൽ മാത്രമല്ല, നൂതന ആചാരങ്ങളുടെ (ബിദ്അത്തുകളുടെ) വിഷയത്തിലും ശീഈ പാരമ്പര്യം പേറുന്നവരാണ് സമസ്തക്കാരെന്ന സത്യം അവരുടെ തൂലികകൾ തന്നെ വിളിച്ച് പറഞ്ഞത് നാം കണ്ടു. സലഫികൾ ഈ പുത്തൻ വാദികൾക്കെതിരായി നിലപാട് സ്വീകരിക്കുന്നവരാണെന്നും ഇവർ തന്നെ അംഗീകരിച്ചു. ഇനി സാധാരണക്കാർ ചിന്തിക്കട്ടെ. ശീഇസവുമായി സകല മേഖലകളിലും അത്ഭുതകരമായ സാമ്യം പുലർത്തുകയും ശീഇകളുമായി ഈടുറ്റ ബന്ധം നിലനിര്‍ത്തുകയും അവരെ തങ്ങളുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ക്ഷണിച്ച് വരുത്തി സ്വീകരണം നൽകുകയും ശീഇകളെ പുകഴ്ത്തി സാധാരണക്കാർ വായിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ലേഖനമെഴുതുകയും ചെയ്യുന്ന സമസ്തക്കാർ ആണോ കേരളത്തിലെ അഹ്ലുസ്സുന്നയുടെ ആളുകൾ?

അതോ, ശീഇസവുമായി ഒരു വിധത്തിലുമുള്ള ബന്ധത്തിനും കൂട്ടാക്കാത്ത സലഫികളാണോ അഹ്ലുസ്സുന്നയുടെ വക്താക്കൾ? നിഷ്പക്ഷരായ മുസ്ലിം സഹോദരങ്ങൾ മറുപടി കണ്ടെത്തട്ടെ. കാര്യങ്ങൾ ഇത്രത്തോളമെത്തിയ സ്ഥിതിക്ക് അഹ്ലുസ്സുന്നയുടെ മുഖംമൂടി ധരിച്ച് കേരളത്തിൽ വിലസുന്ന ഈ ശിയാ ചാരന്മാരെ മുസ്ലിം കൈരളി തിരിച്ചറിയേണ്ടിയിരിക്കുന്നു.

നമ്മോടെങ്ങനെ പെരുമാറുന്നു എന്നതല്ല, നാമെങ്ങനെ പെരുമാറുന്നു എന്നതാണ്

   മരണംകാത്ത് ശയ്യാവലംബിയായിക്കിടക്കുന്ന ഒരാൾ ഏറ്റവുമധികം ആലോചിക്കുന്നത് എന്തായിരിക്കും? താൻ കുറച്ചു സമയം കൂടി ഓഫീസിൽ അല്ലെങ്കിൽ ജോലിസ്ഥലത്ത് ചെലവഴിച്ചിരുന്നെങ്കിൽ എന്നാവാൻ വഴിയില്ല. കുറച്ചു കൂടി ടി.വി കണ്ടിരുന്നെങ്കിൽ, കുറെക്കൂടി സമയം ഫേസ്ബുക്കിലോ വാട്‌സ്ആപ്പിലോ ചെലവഴിച്ചിരുന്നുവെങ്കിൽ എന്നാകാനും തീരെ സാധ്യതയില്ല. ഒരുപക്ഷേ, ജീവിച്ച് കൊതി തീരുംമുമ്പേ തീര്‍ന്നുപോകുന്ന തന്റെ ആയുസ്സ് ഏതെങ്കിലും സേവന മാര്‍ഗത്തിൽ പുനരര്‍പ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, കുടുംബത്തെയും കുട്ടികളെയും കുറച്ചുകൂടി സ്‌നേഹിക്കാനും ലാളിക്കാനുമായിരുന്നെങ്കിൽ, അവര്‍ക്കൊരു വഴികാട്ടിയായി കൂടെയുണ്ടായിരുന്നെങ്കിൽ, തന്റെ സമ്പത്തും സൗകര്യങ്ങളും ഫലപ്രദമായി പരലോക ജീവിതത്തിന്‌വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ എന്നിങ്ങനെയൊക്കെയായിരിക്കും അയാളുടെ ചിന്ത! ഇത് യാഥാര്‍ഥ്യമാണെങ്കിൽ, നമ്മുടെ ഓരോരുത്തരുടെ ജീവിതത്തെക്കുറിച്ചും ഈ നിമിഷം അങ്ങനെ ചിന്തിക്കുക. കുറച്ചുകൂടി ഫലപ്രദമായി നമ്മുടെ ജീവിതം ക്രമീകരിക്കാൻ അതുപകരിക്കും.

  ജീവിത വിജയത്തെക്കുറിച്ച് പറയുന്നവരും പ്രശ്‌നങ്ങളില്‍നിന്നുള്ള മോചനത്തെക്കുറിച്ച് പഠിപ്പിക്കുന്നവരും നമ്മോട് പലതരം പരിഹാരങ്ങൾ നിര്‍ദേശിക്കാറുണ്ട്. നാമത് പരിശീലിച്ചു നോക്കും. പക്ഷേ, പലപ്പോഴും പ്രശ്‌നപരിഹാരം അകലെത്തന്നെയായിരിക്കും! എന്തുകൊണ്ടിങ്ങനെ? ഇത്തരം പല പരിഹാരങ്ങളും കുറുക്കുവഴികളാണ്. ഉദാഹരണത്തിന്, നാം പലപ്പോഴും കേള്‍ക്കുന്നതാണ് ജീവിതത്തെ എപ്പോഴും പോസിറ്റീവായി കാണണം, നിത്യവും രാവിലെ എഴുന്നേല്‍ക്കുമ്പോൾ ആത്മവിശ്വാസത്തോടെയുള്ള വര്‍ത്തമാനങ്ങൾ സ്വന്തത്തോട് പറയണം, നമുക്കിടയിലെ ബന്ധങ്ങൾ നന്നാക്കാൻ എപ്പോഴും സുസ്‌മേരവദനനായിരിക്കണ൦ അങ്ങനെയങ്ങനെ! നല്ലതു തന്നെ. ഇത്തരം കാര്യങ്ങളെ വില കുറച്ച് കാണേണ്ടതില്ല. പക്ഷേ, ഇങ്ങനെയൊക്കെ ചെയ്തുനോക്കിയിട്ടും നാമുദ്ദേശിക്കുന്ന ലക്ഷ്യം പലപ്പോഴും നേടാനാകുന്നില്ലെങ്കിൽ പ്രശ്‌നം കുറേകൂടി കലിങ്കിഷമാ യി ആലോചിക്കേണ്ടതുണ്ട്. ജീവിതവിജയം കുറുക്കുവഴികളിലൂടെ നേടേണ്ടതല്ല. അതിന്, പ്രകൃത്യായുള്ള ചില വഴികളുണ്ട്. നിയതമായ ചില രീതികളുണ്ട്.

  ഒരു കര്‍ഷകൻ വിളവെടുക്കുന്നതുപോലെ എന്നുദാഹരണം പറയാം. ഒരു കര്‍ഷകൻ, കൃഷിഭൂമിയൊരുക്കുകയും വിത്തുവിതക്കുകയും നനയ്ക്കുകയുമൊക്കെ ചെയ്യേണ്ട സമയത്ത് ഉഴപ്പി നടന്നിട്ട് വിളവെടുക്കേണ്ട സമയമാകുമ്പോൾ കൊയ്യാൻ ചെന്നാൽ വയലിൽ എന്താണുണ്ടാവുക! അതുപോലെ, പരീക്ഷക്കൊരുങ്ങേണ്ട വിദ്യാര്‍ഥി പഠനസമയം പാഴാക്കിയതിനുശേഷം പരീക്ഷാഹാളില്‍നിന്ന് നടത്തുന്ന കോപ്പിയടി കൊണ്ടുമാത്രം രക്ഷപ്പെട്ടുകളയാമെന്ന് വിചാരിക്കുന്നതു പോലെയാണ് ചില്ലറ അഡ്ജസ്റ്റുമെന്റുകൾ കൊണ്ടുമാത്രം നമുക്ക് ജീവിതത്തിൽ വിജയിച്ചുകളയാമെന്ന മോഹം. ജീവിതത്തിന്റെ ഏതു മേഖലയിലും ഈ തത്ത്വം ബാധകമാണ്. ഉദാഹരണത്തിന്, നമ്മുടെ ബന്ധങ്ങളിൽ പുരോഗതിയുണ്ടാകണമെങ്കിൽ ആ പുരോഗതി കൈവരിക്കാൻ  വേണ്ട ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങൾ നടത്തണം.നാം ചെയ്യുന്ന ഏതു പ്രവൃത്തിയുടെയും പൂര്‍ണ ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. ഏതെങ്കിലും നിരുത്തരവാദപരമായ പ്രവൃത്തിയിലേര്‍പ്പെട്ടതിന് ശേഷം, അത് നൈമിഷിക ദൗര്‍ബല്യമായിരുന്നു, അല്ലെങ്കിൽ എന്റെ സ്വഭാവം, പ്രകൃതം അങ്ങനെയാണ്, എനിക്ക് പൈതൃകമായി കിട്ടിയതാണ് എന്നൊക്കെയുള്ള ന്യായീകരണങ്ങൾ ബാലിശമാണ്. എന്ത് പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനമെടുക്കാനുള്ള ശേഷി മനുഷ്യനുണ്ട്. ഒരു സംഗതി ചെയ്യുന്നതിന് മുമ്പ് അതിന്റെ അനന്തരഫലം മുന്‍കൂട്ടി കാണാനുള്ള കഴിവ്. താൻ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്കനുസരിച്ച് ഏത് പ്രവൃത്തിയെയും ആസൂത്രണം ചെയ്യാനുള്ള കഴിവ്. വാസ്തവത്തിൽ, ഈ കഴിവ് എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനനുസരിച്ചാണ് ഒരാൾ മഹാനാകുന്നതും മറ്റൊരാൾ നിന്ദ്യനാകുന്നതും. ഉദാഹരണത്തിന്, നമ്മോടൊരാൾ എങ്ങനെ പെരുമാറുന്നുവെന്നത് നമ്മുടെ നിയന്ത്രണത്തിലല്ല, പക്ഷേ അയാളോടുള്ള നമ്മുടെ പ്രതികരണം തീര്‍ച്ചയായും നമ്മുടെ പരിപൂര്‍ണ നിയന്ത്രണത്തിലാണ്. ആ പ്രതികരണം എങ്ങനെ നമ്മൾ നടത്തുന്നുവെന്നിടത്ത് നമ്മുടെ മഹത്വം വെളിപ്പെടുന്നു.

  മുഹമ്മദ് നബിയെ നോക്കുക. പ്രവാചകത്വം ലഭിച്ചതിന് ശേഷം മക്കയിലെ തന്റെ ജീവിതകാലം മുഴുവനും അദ്ദേഹത്തെയും അനുയായികളെയും ശത്രുക്കൾ കഠിനമായി മര്‍ദിച്ചു. അവരുടെ മര്‍ദനം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നില്ല. എന്നാൽ അതിനോടുള്ള പ്രതികരണം പൂര്‍ണമായും അദ്ദേഹത്തിന് മാത്രം നിയന്ത്രണമുള്ള കാര്യമായിരുന്നു. അത് അദ്ദേഹം വേണ്ട രൂപത്തിൽ ഉപയോഗിച്ചപ്പോൾ (ക്ഷമിക്കാനും സഹിക്കാനും തീരുമാനിച്ചപ്പോൾ) പ്രവാചകന് സമൂഹത്തിൽ നല്ല സ്വാധീനം ഉണ്ടാക്കാനും ധാരാളം പേരെ തന്നിലേക്ക് അടുപ്പിക്കാനും കഴിഞ്ഞു. ഒരുപക്ഷേ, തുടക്കത്തിൽ തന്നെ പകരത്തിന് പകരം എന്ന സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ എതിരാളികള്‍ക്ക് ഇസ്‌ലാമിക പ്രസ്ഥാനത്തെ  മുളയിലേ നുള്ളിക്കളയാൻ പറ്റുമായിരുന്നു. പിന്നീട് പതിറ്റാണ്ടിന്‌ശേഷം മക്കയുടെയും മദീനയുടെയും ഭരണ നേതൃത്വത്തിൽ അവരോധിക്കപ്പെട്ടതിന് ശേഷവും വിട്ടുവീഴ്ചയുടെയും മാപ്പിന്റേതുമായ സമീപനമാണ് പ്രവാചകനിൽ നിന്നുണ്ടായത്.

   വിഖ്യാതമായ “സെവൻ ഹാബിറ്റ്‌സ് ഓഫ് ഹൈലി ഇഫക്ടീവ് പീപ്പ്ള്‍” എന്ന ഗ്രന്ഥത്തിൽ സ്റ്റീഫൻ കവി ഈ തത്ത്വത്തെക്കുറിച്ച് പറയുന്നുണ്ട്. അതായത്, നമ്മുടെ ജീവിതത്തിൽ നിത്യേനയെന്നോണം സംഭവിക്കുന്ന സംഗതികളും അതിനോടുള്ള നമ്മുടെ പ്രതികരണവുമാണ് വാസ്തവത്തിൽ നാമാരാണെന്ന് തീരുമാനിക്കുന്നത്. അതായത്, മറ്റുള്ളവരുടെ പെരുമാറ്റം, വാക്ക്, മനോഭാവം തുടങ്ങി നാം നേരിടുന്ന വ്യത്യസ്തമായ പരീക്ഷണങ്ങൾ, അപകടങ്ങൾ, നഷ്ടങ്ങൾ അല്ലെങ്കിൽ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ, വിജയങ്ങൾ  ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാൽ, ഇത്തരം സംഗതികളോട് നാമെന്ത് സമീപനം സ്വീകരിക്കുന്നുവെന്നതാണ് ജീവിത വിജയത്തിന്റെയും മഹത്വത്തിന്റെയും അടിസ്ഥാനം.

  റോബിൻ ഐലന്റിലെ ഒറ്റമുറി ജയിലിൽ കിടക്കുമ്പോൾ നെല്‍സണ്‍ മണ്ടേല സ്വപ്നം കണ്ടത് വര്‍ണവെറിയില്ലാത്ത ഒരു ദക്ഷിണാഫ്രിക്കയെക്കുറിച്ചായിരുന്നു. മണ്ടേലയുടെ ശരീരത്തെ തടവിലിടാൻ ശത്രുക്കള്‍ക്ക് കഴിഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ തളയ്ക്കാൻ അവര്‍ക്കായില്ല. ഫലമോ? നീണ്ട ഇരുപത്തിയേഴ് വര്‍ഷത്തെ കാരാഗൃഹവാസത്തിന് ശേഷം ജയിൽ മോചിതനായ മണ്ടേല പിന്നീട് ആ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുയര്‍ന്നു. നിശ്ചയദാര്‍ഢ്യവും താനുറച്ചുവിശ്വസിക്കുന്ന മൂല്യങ്ങൾ ഒരിക്കൽ നടപ്പിലാവുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസവുമാണ് ഈ മഹോന്നത വിജയത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. മറ്റുള്ളവര്‍ക്ക് നമ്മെ ശാരീരികമായി ഉപദ്രവിക്കാൻ സാധിച്ചേക്കാം. ഭൗതികമായി നമ്മുടെ സ്വാതന്ത്ര്യത്തെ തടയാൻ സാധിച്ചേക്കാം. നമ്മുടെ മുന്നിൽ പലവിധ തടസ്സങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ സ്വപ്നം കാണാനുള്ള നമ്മുടെ മനസ്സിനെ ആര്‍ക്കും തടയുക സാധ്യമേയല്ല. ആ സ്വപ്നത്തിൽ ഉയിരെടുക്കുന്ന ചിന്തകളും അവയെ പ്രായോഗികമായി നടപ്പിലാക്കാനുള്ള വഴികളും മനസ്സിൽ കൊണ്ടുനടക്കുന്ന ആൾ അനുഭവിക്കുന്ന വിശാലമായ ഒരു സ്വാതന്ത്ര്യമുണ്ട്. പ്രവര്‍ത്തിക്കാനുള്ള നമ്മുടെ ഇടവും ആ സ്വാതന്ത്ര്യത്തിന്റെ വലിപ്പത്തിനനുസരിച്ച് വലുതായിക്കൊണ്ടിരിക്കും. ഇവ്വിഷയകമായി ശൈഖുൽ ഇസ്‌ലാം ഇമാം ഇബ്‌നു തൈമിയയുടേതായി ഉദ്ധരിക്കപ്പെടുന്ന ഒരു വചനമുണ്ട്: “ഐഹിക ജീവിതത്തിൽ ഒരു സ്വര്‍ഗമുണ്ട്. ആ സ്വര്‍ഗത്തിൽ പ്രവേശിച്ചിട്ടില്ലാത്തവന് പരലോകത്തെ സ്വര്‍ഗത്തിൽ പ്രവേശിക്കുക സാധ്യമല്ല.” ദൈവസ്മരണയിലൂടെ കൈവരുന്ന മാനസിക സമാധാനമാകുന്ന സ്വര്‍ഗത്തെക്കുറിച്ചാണ് അദ്ദേഹം ഇവിടെ സൂചിപ്പിക്കുന്നത്. ഏത് തരം പ്രശ്‌നങ്ങളുടെ നടുക്കടലിലാണെങ്കിലും അസ്വസ്ഥതകളില്ലാത്ത, അചഞ്ചലമായ മനസ്സുമായി നടക്കാൻ സാധിക്കുകയെന്നത് ഒരുതരം സ്വര്‍ഗീയാനുഭൂതി തന്നെയാണ്. വിശ്വാസത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയാണത്. അതുതന്നെയാണ്, തങ്ങൾ വിശ്വസിച്ച ആദര്‍ശത്തിന്റെ പേരിൽ ഭരണാധികാരികൾ തടവിലിട്ടപ്പോൾ പണ്ഡിതവര്യരായ നമ്മുടെ മുന്‍ഗാമികൾ പറഞ്ഞത്: “ഞങ്ങളിപ്പോഴും അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ച് ഈ രാജാക്കന്മാരെങ്ങാനും അറിഞ്ഞിരുന്നുവെങ്കിൽ, അതിന്റെ പേരിൽ വാളുകളുമായി നമ്മോടു യുദ്ധം ചെയ്യാൻ അവര്‍ വരുമായിരുന്നു.”

നമ്മുടെ മനസ്സിൽ സന്തോഷത്തിന്റെ ഒരു ലോകം പണിയാൻ ശ്രമിച്ചുകൂടേ നമുക്ക്?!

ഉദുഹിയത്ത് അറുക്കുന്നയാൾ നഖവും മുടിയും നീക്കം ചെയ്യാതിരിക്കൽ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്കും ബാധകമോ ?

ഉദുഹിയത്ത് അറുക്കുന്നയാൾ  നഖവും മുടിയും നീക്കം ചെയ്യാതിരിക്കൽ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്കും ബാധകമോ ?

ഹജ്ജും ഉംറയും ചെയ്യാനാഗ്രഹിക്കുന്ന ഒരാളാണെങ്കിൽ പോലും ഉദുഹിയത്ത് അറുക്കാൻ  ആഗ്രഹിക്കുന്നവാനാണ് എങ്കിൽ ദുല്‍ഹിജ്ജ മാസത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ മുടി, രോമം, നഖം, തൊലി (ചിലർ കാലിലെ തൊലി നീക്കം ചെയ്യാറുണ്ട്) എന്നിവ നീക്കം ചെയ്യാൻ  പാടില്ല. എന്നാൽ ഹജ്ജിന്‍റെ ഭാഗമായോ അല്ലാതെയോ ദുല്‍ഹിജ്ജ പത്തിനിടക്ക് ഉംറ നിര്‍വഹിക്കുന്നവര്‍ക്ക്, ഉംറയുടെ ഭാഗമായുള്ള (നുസുക്) തലമുടി നീക്കം ചെയ്യലിന് ഈ നിരോധനം ബാധകമല്ല.

എന്നാൽ നുസുക് അല്ലാത്ത എല്ലാ മുടി നീക്കം ചെയ്യലും, നഖം വെട്ടലും ഉദുഹിയത്ത് അറുക്കാൻ  ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയത്ത് നിഷിദ്ധമാണ്. ഇഹ്റാമിൽ പ്രവേശിക്കുന്ന സമയത്ത് വൃത്തിയാവുക എന്ന നിലക്ക് സാധാരണ ആളുകൾ  ചെയ്യാറുള്ള രോമം നീക്കം ചെയ്യലും നഖം വെട്ടലും ഈ നിഷിദ്ധത്തിൽ ഉള്‍പ്പെടുന്നു.

ശൈഖ് ഇബ്നു ഉസൈമീൻ  (റഹിമഹുല്ല) പറയുന്നു: ” ഹജ്ജ് ചെയ്യുന്ന ഒരാൾ  ഉംറ കൂടി നിര്‍വഹിക്കുകയാണ്‌ എങ്കിൽ അയാളെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായും മുടി വെട്ടേണ്ടി വരും. അയാളുടെ നാട്ടിൽ ഉദുഹിയത്ത് അറുക്കാൻ  ആഗ്രഹിക്കുന്നയാൾ  ആളാണെങ്കിൽ പോലും അയാൾ  മുടി വെട്ടിക്കൊള്ളട്ടെ. ചില ആളുകൾ  അവരോടൊപ്പം അവരുടെ കുടുംബവും ഹജ്ജ് നിര്‍വഹിക്കുന്നില്ലെങ്കിൽ അയാള്‍ക്കും അവര്‍ക്കും വേണ്ടി ഉദുഹിയത്തിന്‍റെ മൃഗം വാങ്ങി നല്‍കുകയോ, തന്‍റെ മക്കളെയോ സഹോദരങ്ങളെയോ തുടങ്ങി മറ്റാരെയെങ്കിലും അതേല്‍പ്പിക്കുകയോ ചെയ്യാറുണ്ട്. ഇത്തരം സന്ദര്‍ഭത്തിൽ അയാൾ  ഉംറക്കാരനാണെങ്കിൽ തന്‍റെ മുടി വെട്ടുന്നതിൽ തെറ്റില്ല. കാരണം ഉംറയിൽ മുടി വെട്ടുക എന്നുള്ളത് ഒരു ഉംറയുടെ ഒരു ഘടകം (നുസുക്) ആണല്ലോ. ”

അതുപോലെ ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: ഒരാൾ  ഹജ്ജു കാരനോ മറ്റോ ആകട്ടെ അയാൾ  ഉദുഹിയത്ത് അറുക്കാൻ  ആഗ്രഹിക്കുന്നവനായിരിക്കെ (ദുല്‍ഹിജ്ജ മാസം പ്രവേശിക്കുന്നതിന് മുന്‍പ്) തന്‍റെ മുടി വെട്ടുകയോ, മുടി നീക്കം ചെയ്യുകയോ നഖം വെട്ടുകയോ ഒക്കെ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷെ അയാൾ  ഉദുഹിയത്ത് അറുക്കാൻ  ആഗ്രഹിക്കുന്നവനായിരിക്കെ ദുല്‍ഹിജ്ജ മാസത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ഉദുഹിയത്ത് അറുക്കുന്നത് വരെ തന്‍റെ മുടിയിൽ നിന്നോ , നഖത്തിൽ നിന്നോ, തൊലിയിൽ നിന്നോ വല്ലതും നീക്കം ചെയ്യുന്നതിനെ അവൻ  വര്‍ജ്ജിക്കേണ്ടതുണ്ട്. കാരണം പ്രവാചകൻ  (സ) പറഞ്ഞു: “ദുല്‍ഹിജ്ജ മാസം പിറക്കുകയും നിങ്ങൾ  ഉദുഹിയത്ത് അറുക്കുവാൻ  ആഗ്രഹിക്കുകയും ചെയ്‌താൽ തന്‍റെ മുടിയിൽ നിന്നോ, തൊലിയിൽ നിന്നോ, നഖത്തിൽ നിന്നോ യാതൊന്നും തന്നെ അവൻ  നീക്കം ചെയ്യാൻ  പാടില്ല.” – [സ്വഹീഹ് മുസ്‌ലിം]. ” 

അതിനാൽ തന്നെ ഹജ്ജ് ചെയ്യുന്നവർ ആണെങ്കിൽ പോലും ഉദുഹിയത്ത് അറുക്കാൻ  ആഗ്രഹിക്കുന്നവർ ആണെങ്കിൽ ദുല്‍ഹിജ്ജ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ അറുക്കുന്നത് വരെ മുടിയും നഖവുമൊന്നും നീക്കം ചെയ്യരുത്. എന്നാൽ ഹജ്ജിന് മുന്‍പായോ അല്ലാതെയോ ദുല്‍ഹിജ്ജ പത്തിൽ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് , ഉംറയുടെ അവസാനത്തിൽ അതിന്‍റെ ഭാഗമായി നിര്‍വഹിക്കുന്ന മുടി നീക്കം ചെയ്യൽ നിര്‍വഹിക്കാവുന്നതാണ്‌.

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ….

കൂട്ടമായി തക്ബീർ ചൊല്ലുന്നതിന്റെ വിധി

ഇബ്നു ബാസ് (റ)

കൂട്ടമായി തക്ബീർ ചൊല്ലുന്നതിന്റെ വിധി ഇബ്നു ബാസ് (റ) വ്യക്തമാക്കുന്നു.

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد:

ശൈഖ് അഹ്മദ് ബിൻ മുഹമ്മദ്‌ ജമാൽ – അല്ലാഹുവിന് തൃപ്തിയുള്ള കാര്യങ്ങൾ ചെയ്യുവാൻ അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ.- ചില പ്രാദേശിക പത്രങ്ങളിൽ അദ്ദേഹം എഴുതിയ ചില ലേഖനങ്ങൾ ഞാൻ കാണുകയുണ്ടായി. കൂട്ടം ചേർന്ന് തക്ബീർ ചൊല്ലുന്നത് ബിദ്അത്തും എതിർക്കപ്പെടേണ്ടതും ആണെന്നതിനാൽ അതെതിർക്കുന്നതിനെ വിചിത്രമായി ചിത്രീകരിച്ചുകൊണ്ടാണ് ആ ലേഖനങ്ങൾ. കൂട്ടം ചേർന്ന് തക്ബീർ ചൊല്ലുന്നത് ബിദ്അത്ത് അല്ല എന്നതിനും, കൂട്ടം ചേർന്നുള്ള തക്ബീറിനെ എതിർക്കുവാൻ പാടില്ല എന്നതിനും തെളിവുകൾ നിരത്തുവാനാണ് അദ്ദേഹം തന്റെ ലേഖനത്തിൽ ശ്രമിക്കുന്നത്. മറ്റു ചില എഴുത്തുകാരും അദ്ദേഹത്തിന്റെ വീക്ഷണത്തെ പിന്തുണക്കുകയുണ്ടായി. എന്നാൽ യാഥാർത്ഥ്യം എന്തെന്ന് അറിയാത്തവർക്ക് കാര്യങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാൽ ഈദുൽ ഫിത്വറിന് ഈദിന്റെ രാത്രി മുതൽ നമസ്കാരം വരെയുള്ള സമയവും, അതുപോലെ ദുൽഹിജ്ജ പത്തിലും, അയ്യാമു തശ്’രീഖിലുമെല്ലാം തക്ബീർ ചൊല്ലുന്നതിലുള്ള യഥാർത്ഥ നിലപാട് വ്യക്തമാക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

അത്തരം ശ്രേഷ്ടമായ സമയങ്ങളിൽ തക്ബീർ ചൊല്ലുക എന്നത് ഏറെ പുണ്യകരമായ കാര്യം തന്നെയാണ്. ഈദുൽ ഫിത്വറിന് തക്ബീർ ചോല്ലുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു പറഞ്ഞു:
وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
“നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും  നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ( ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.)” – [അൽബഖറ 185].

അതുപോലെ ദുൽഹിജ്ജ പത്തിന്റെയും അയ്യാമു തശ്’രീഖിന്റെയും വിഷയത്തിൽ അല്ലാഹു പറയുന്നു:
لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ
“അവര്‍ക്ക്‌ പ്രയോജനകരമായ  രംഗങ്ങളില്‍  അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നൽകിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത  ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌  നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌  ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.” – [അൽഹജ്ജ് 28].

അതുപോലെ അല്ലാഹു പറഞ്ഞു:
وَاذْكُرُوا اللَّهَ فِي أَيَّامٍ مَعْدُودَاتٍ
“എണ്ണപ്പെട്ട ദിവസങ്ങളില്‍  നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക.” – [അൽബഖറ 203].

പ്രവാചകൻ (സ) യിൽ നിന്നും സ്ഥിരപ്പെട്ടു വന്നതിലും, സലഫുകളുടെ ചര്യയിലും, എണ്ണപ്പെട്ട ആ വിശിഷ്ട ദിവസങ്ങളിൽ ചൊല്ലാൻ വേണ്ടി കല്പിക്കപ്പെട്ട ദിക്റുകളിൽ പ്രത്യേക സമയത്തുള്ളതും (ഫർദ് നമസ്കാര ശേഷമുള്ളത്), പ്രത്യേക സമയം നിർണ്ണയിക്കാതെ ചൊല്ലുന്നതുമായ തക്ബീറുകളും ഉൾപ്പെടുന്നു.

എന്നാൽ തക്ബീർ ചൊല്ലേണ്ട രീതി ഓരോ മുസ്ലിമും ഒറ്റക്കൊറ്റക്ക് ചൊല്ലുകയാണ് വേണ്ടത്. മറ്റുള്ളവരെ ഓർമിപ്പിക്കുവാനും, മറ്റുള്ളവർ അതു കണ്ട് തക്ബീർ ചൊല്ലുവാനും വേണ്ടി മറ്റുള്ളവരെ കേൾപിച്ചുകൊണ്ട് ഉറക്കെയായിരിക്കണം തക്ബീർ ചൊല്ലേണ്ടത്.

എന്നാൽ ബിദ്അത്തായ കൂട്ടം ചേർന്നുള്ള തക്ബീർ എന്ന് പറയുന്നത് ഒരുപറ്റം ആളുകളോ, ഒന്നോ രണ്ടോ ആളുകളോ ചേർന്ന് ഒരുമിച്ച് ആരംഭിക്കുകയും ഒരുമിച്ച് അവസാനിക്കുകയും ചെയ്യുന്ന രൂപത്തിൽ ഒരേ ശബ്ദത്തിലും, ഒരേ രീതിയിലും ഉച്ചത്തിൽ തക്ബീർ ചൊല്ലുക എന്നുള്ളതാണ്. ഇപ്രകാരം ചെയ്യുന്നതിൻ യാതൊരു അടിസ്ഥാനമോ തെളിവോ ഇല്ല. അപ്രകാരം തക്ബീർ ചൊല്ലുക എന്നുള്ളത് അല്ലാഹു ഒരു പ്രമാണവും ഇറക്കിത്തന്നിട്ടില്ലാത്ത ബിദ്അത്തുകളിൽ പെട്ടതാണ്. ഈ രൂപത്തിലുള്ള തക്ബീർ ആണ് ഒരാൾ എതിർത്തത് എങ്കിൽ അയാളുടെ നിലപാട് വളരെ ശരിയാണ്. കാരണം പ്രവാചകൻ (സ) പറഞ്ഞു:
” من عمل عملا ليس عليه أمرنا فهو رد ”
“നമ്മുടെ കല്പനയില്ലാത്ത ഒരു കർമ്മം ആരെങ്കിലും പ്രവർത്തിച്ചാൽ അത് മടക്കപ്പെടുന്നതാണ്” – [മുസ്‌ലിം].

അതായത് അത് അനുവദനീയമല്ല, സ്വീകരിക്കപ്പെടുകയുമില്ല. (ശിക്ഷയായി അവനിലേക്ക് തന്നെ മടങ്ങും).

അതുപോലെ പ്രവാചകൻ (സ) പറഞ്ഞു: ” وإياكم ومحدثات الأمور فإن كل محدثة بدعة وكل بدعة ضلالة”
” നിങ്ങൾ പുത്തൻകാര്യങ്ങളെ സൂക്ഷിക്കുക. കാരണം എല്ലാ പുത്തൻകാര്യങ്ങളും ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. ” – [ അഹ്മദ്, അബൂ ദാവൂദ്].

(നേരത്തെ പറഞ്ഞ രൂപത്തിൽ ഒരുമിച്ച് ശബ്ദമുയർത്തി) കൂട്ടമായി തക്ബീർ ചൊല്ലുക എന്നത് പുതുതായുണ്ടാക്കപ്പെട്ടതാണ്. അതിനാൽ തന്നെ അത് ബിദ്അത്താണ്. ആളുകൾ ചെയ്യുന്ന പ്രവർത്തി പ്രമാണവിരുദ്ധമാണ് എങ്കിൽ അത് തടയപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്. കാരണം ഇബാദത്തുകൾ തൗഖീഫിയ്യ (പ്രമാണം വന്നത് മാത്രമേ അനുഷ്ടിക്കപ്പെടാവൂ) ആണ്. അതിനാൽ തന്നെ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും സ്ഥിരപ്പെടാത്തതൊന്നും തന്നെ അനുഷ്ടിക്കപ്പെടാവതല്ല. തെളിവുകൾക്ക് എതിരാണെങ്കിൽ ആളുകൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾക്കും അവരുടെ വാക്കുകൾക്കും യാതൊരു സ്ഥാനവുമില്ല. ഉപയോഗപ്രദമേത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയും ഇബാദത്തുകൾ നിർണയിക്കാവതല്ല. വിശുദ്ധ ഖുർആൻ കൊണ്ടും തിരുസുന്നത്ത് കൊണ്ടും, ഖണ്ഡിതമായ ഇജ്മാഉ കൊണ്ടും മാത്രമാണ് ഇബാദത്ത് സ്ഥിരപ്പെടുന്നത്.

പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട രൂപത്തിൽ തക്ബീർ ചൊല്ലുക എന്നതാണ് ഒരു മുസ്ലിമിന് അനുവദനീയമായിട്ടുള്ളത്. അതാകട്ടെ ഒറ്റക്കൊറ്റക്ക് ചൊല്ലലുമാണ്. അറേബ്യൻ ഉപദീപിന്റെ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ്‌ ബിൻ ഇബ്രാഹീം റഹിമഹുല്ല കൂട്ടമായുള്ള തക്ബീർ പാടില്ല എന്ന് പറയുകയും അപ്രകാരം ഫത്’വ നൽകുകയും ചെയ്തിട്ടുണ്ട്. തത് വിഷയത്തിൽ അപ്രകാരം ചെയ്യാൻ പാടില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ഒന്നിലധികം ഫത്’വകൾ ഈയുള്ളവനും നൽകിയിട്ടുണ്ട്. ലിജ്നതുദ്ദാഇമയും അത് വിരോധിച്ചുകൊണ്ട് ഫത്’വ നൽകിയിട്ടുണ്ട്. ശൈഖ് ഹമൂദ് അതുവൈജിരി റഹിമഹുള്ള അപ്രകാരം പാടില്ല എന്ന് വിശദമാക്കുന്ന ഒരു കൃതി തന്നെ രചിച്ചിട്ടുണ്ട്. അത് പബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ട് ഇന്ന് എല്ലായിടത്തും അത് ലഭ്യവുമാണ്. കൂട്ടമായുള്ള തക്ബീർ പാടില്ല എന്നതിന് മതിയായ അത്രയും തെളിവുകൾ അതിൽ അദ്ദേഹം നിരത്തിയിട്ടുണ്ട്.

എന്നാൽ സഹോദരൻ ശൈഖ് അഹ്മദ് തെളിവ് പിടിച്ച ഉമർ ബിൻ ഖത്താബിന്റെ (റ) സംഭവം ഈ വിഷയത്തിൽ തെളിവിനു കൊള്ളാത്തതാണ്. കാരണം ഉമറുബ്നുൽ ഖത്താബ് (റ) മിനയിൽ വെച്ച് കൂട്ടമായി ഒരുമിച്ച് തക്ബീർ ചൊല്ലുകയല്ല ചെയ്തത്. മറിച്ച് അനുവദനീയമായ തക്ബീർ ആണ് അദ്ദേഹം ചെയ്തത്. കാരണം പ്രവാചകന്റെ സുന്നത്ത് എന്ന നിലക്കും, ആളുകളെ തക്ബീർ ചൊല്ലാൻ ഓർമ്മിപ്പിക്കുക എന്ന നിലക്കും അദ്ദേഹം ഉച്ചത്തിൽ തക്ബീർ ചൊല്ലുകയാണ് ചെയ്തത്. ഓരോരുത്തരും ഒറ്റക്കൊറ്റക്ക്‌ തന്നെ തക്ബീർ മുഴക്കി. ഇന്നത്തെ കൂട്ടു തക്ബീറിന്റെ ആളുകൾ ചെയ്യുന്നത് പോലെ ആദ്യം മുതൽ അവസാനം വരെ ഒരുമിച്ച് ഒരേ ശബ്ദത്തിൽ തക്ബീർ ചൊല്ലുക എന്ന ഒരു മുൻധാരണ ഉമറുബ്നുൽ ഖത്താബിന്റെയോ ആളുകളുടെയോ ഇടയിൽ ഉണ്ടായിരുന്നില്ല. സലഫു സ്വാളിഹീങ്ങളിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള തക്ബീറിന്റെ രൂപങ്ങളെല്ലാം ഇപ്രകാരം അനുവദനീയമായ തക്ബീർ ആണ്. അപ്രകാരമല്ല എന്ന് പറയുന്നവർ അതിന് തെളിവ് കൊണ്ട് വരേണ്ടതുണ്ട്.

അതുപോലെത്തന്നെ പെരുന്നാൾ നമസ്കാരത്തിനു വേണ്ടിയോ, താറാവീഹിനു വേണ്ടിയോ, ഖിയാമുല്ലൈലിനു വേണ്ടിയോ, വിത്റിന് വേണ്ടിയോ ഒക്കെ ബാങ്കോ, ഇഖാമത്തൊ വിളിക്കുന്നതും ബിദ്അത്തുകളിൽ പെട്ടതാണ്. ബാങ്കും ഇഖാമത്തുമില്ലാതെയാണ് പ്രവാചകൻ പെരുന്നാൾ നമസ്കാരം നിർവഹിച്ചിരുന്നത് എന്നത് ഹദീസുകളിൽ സ്ഥിരപ്പെട്ട കാര്യമാണ്. ബാങ്കിന്റെ പദമല്ലാത്ത മറ്റു രൂപത്തിലുള്ള ക്ഷണങ്ങൾ ആ നമസകാരങ്ങൾക്ക് ക്ഷണിക്കാനുള്ളതായി പണ്ഡിതന്മാരാരും രേഖപ്പെടുത്തിയതായും എന്റെ അറിവിലില്ല. അപ്രകാരം ഉണ്ട് എന്ന് പറയുന്നവർ തെളിവ് ഹാജരാക്കണം. തെളിവില്ലാതെ ഇബാദത്ത് അനുഷ്ടിക്കാൻ പാടില്ല എന്നതിനാൽ അനുഷ്ടിക്കാതിരിക്കാൻ പ്രത്യേക തെളിവ് വേണ്ട. ബിദ്അത്തുകളിൽ നിന്നും താക്കീത് നല്കുന്ന പൊതുവായ തെളിവുകൾ വന്നതിനാൽ ഉച്ചരിക്കപ്പെടുന്നതോ, അനുഷ്ടിക്കപ്പെടുന്നതോ ആയ ഏതൊരു ഇബാദത്തും വിശുദ്ധ ഖുർആനിൽ നിന്നോ സുന്നത്തിൽ നിന്നോ ഉള്ള പ്രമാണമോ, പണ്ഡിതന്മാരുടെ ഖണ്ഡിതമായ ഇജ്മാഓ ഇല്ലാതെ ഒരാൾക്കും അനുഷ്ടിക്കാൻ പാടില്ല.

അല്ലാഹു പറയുന്നു :
أمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ
“അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക്‌ നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? ” – [ശൂറാ 21].

അതുപോലെ നേരത്തെ സൂചിപ്പിച്ച രണ്ട് ഹദീസുകളും ഇതേ കാര്യം സൂചിപ്പിക്കുന്നു. അതുപോലെ പ്രവാചകൻ (സ) പറഞ്ഞു :

من أحدث في أمرنا هذا ما ليس منه فهو رد
“നമ്മുടെ ഈ കാര്യത്തിൽ (മതത്തിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായുണ്ടാക്കിയാൽ. അത് മടക്കപ്പെടുന്നതാണ് ( അല്ലാഹുവിന്റെ പക്കൽ അസ്വീകാര്യമാണ്)” – [ബുഖാരി, മുസ്‌ലിം].

അതുപോലെ ജുമുഅ ഖുത്ബകളിൽ പ്രവാചകൻ(സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
أما بعد فإن خير الحديث كتاب الله، وخير الهدي هدي محمد صلى الله عليه وسلم، وشر الأمور محدثاتها، وكل بدعة ضلالة
” ഏറ്റവും നല്ല വർത്തമാനം അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു. ഏറ്റവും നല്ല ചര്യ മുഹമ്മദ്‌ (സ) യുടെ ചര്യയുമാണ്. കാര്യങ്ങളിൽ വച്ച് ഏറ്റവും മോശമായത് പുത്തൻകാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്.” – [മുസ്‌ലിം].

ഈ അർത്ഥത്തിലുള്ള ഹദീസുകളും അസറുകളും ധാരാളമാണ്. മതത്തിന്റെ കാര്യങ്ങൾ ഗഹനമായി പഠിക്കുവാനും അതിൽ ഉറച്ചു നിൽക്കുവാനും നമുക്കും ശൈഖ് അഹ്മദിനും അല്ലാഹു തൗഫീഖ് നൽകട്ടെ. നമ്മെയെല്ലാം അവൻ സത്യത്തിന്റെ വാഹകരും അതിന്റെ സഹായികളുമാക്കുമാറാകട്ടെ. അവന്റെ മതനിയമങ്ങൾ ലംഘിക്കപ്പെടുന്ന സർവ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുവാൻ നമുക്കും അദ്ദേഹത്തിനും എല്ലാ മുസ്ലിമീങ്ങൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ….

ഫിത്വർ സക്കാത്ത്: ലക്ഷ്യവും പ്രയോഗവും

സുഫ്‌യാൻ അബ്ദുസ്സലാം

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളാണ് റമദാനും ഖുർആനും. മാനവരാശിയുടെ സമ്പൂർണ്ണമായ മോചനത്തിന് വേണ്ടി അവതരിക്കപ്പെട്ട ഗ്രന്ഥമായ ഖുർആൻ അന്ധക്കാരങ്ങളിൽ നിന്നും മാനവസമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഏക ഗ്രന്ഥമാണ്.

പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യ ഹൃദയങ്ങളിൽ സാന്ത്വനത്തിന്റെ മന്ത്രങ്ങൾ ഉരുവിടുകയും പ്രതിസന്ധികളിൽ നിന്നുള്ള മോചനത്തെ കുറിച്ച് കൃത്യമായ അറിവുകൾ മനുഷ്യന് സമ്മാനിക്കുകയും ചെയ്ത ഗ്രന്ഥം.

അവർണ്ണനീയമായ മഹത്വങ്ങളുടെ നിറകുടമായ ആ ഗ്രന്ഥം അവതരിക്കപ്പെട്ടതിൽ ദൈവഭക്തിയും പരലോക ചിന്തയും മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരു വിശ്വാസിയും ഒട്ടേറെ സന്തോഷിക്കും.

അതുകൊണ്ട് തന്നെ ഖുർആൻ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ മാസമായ റമദാൻ വിശ്വാസിയെ സംബന്ധിച്ചിടത്തോളം നന്ദിയുടെയും കടപ്പാടിന്റെയും മാസമാണ്.

സൃഷ്‌ടാവായ തമ്പുരാന്റെ അപാരമായ അനുഗ്രഹങ്ങൾക്കുള്ള നന്ദിയും അവസാനിക്കാത്ത ഔദാര്യങ്ങളോടുള്ള കടപ്പാടും. വ്രതാനുഷ്ഠാനത്തിലൂടെ അത് നിര്‍വ്വഹിക്കപ്പെടുന്നു.

എന്നാൽ വളരെയേറെ പരിശുദ്ധമാക്കപ്പെടേണ്ട വ്രതങ്ങളിൽ കളങ്കങ്ങൾ ഇല്ലാതിരിക്കൽ അനിവാര്യമാണ്.

‘നോമ്പ് എനിക്കുള്ളതാണ്; ഞാനാണ് അതിനു പ്രതിഫലം നൽകുന്നത്’ എന്ന ദൈവിക സന്ദേശത്തിലൂടെ ഒട്ടേറെ മഹത്വങ്ങൾ നിശ്ചയിച്ച വ്രതാനുഷ്ഠാനത്തിൽ മാനുഷികമായി സംഭവിച്ചു പോകുന്ന ചെറിയ പിഴവുകൾ പോലും പരിഹരിക്കപ്പെടേണ്ടതുണ്ട്.

അത്യുദാരനായ നാഥൻ അതിനു നിശ്ചയിച്ച
പരിഹാരമാണ് “ഫിത്വർസക്കാത്ത്.”

റമദാൻ മാസം പൂർത്തിയാക്കി ശവ്വാൽ അമ്പിളിക്കല മാനത്ത് പ്രത്യക്ഷപ്പെടുമ്പോൾ വിശ്വാസികളുടെ മനസ്സിൽ ആഹ്ളാദത്തിന്റെ പൂത്തിരികൾ കത്തി തുടങ്ങുന്നു.

പെരുന്നാൾ ആഘോഷിക്കുന്നവരിൽ പലരും മുഴുപട്ടിണിയിലും അരപ്പട്ടിണിയിലുമാണെന്നത് പെരുന്നാളിന്റെ നിറം കെടുത്താൻ പാടില്ല.
പെരുന്നാൾ സമൃദ്ധിയുടെതും സന്തോഷത്തിന്റെതുമാണ്. റമദാനിൽ നോമ്പെടുത്ത വിശ്വാസികളിൽ ഒരാളും അന്ന് പട്ടിണി അനുഭവിക്കരുത്.

മുസ്ലിം സമൂഹത്തിന്റെ പൊതു ബാധ്യതയാണ് പെരുന്നാൾ ദിനം ഒരാൾ പോലും പട്ടിണി കിടക്കാൻ പാടില്ല എന്നു ഉറപ്പുവരുത്തൽ.
അത്യുദാരനായ നാഥൻ ആ ബാധ്യത നിറവേറ്റപ്പെടുന്നതിനും നിശ്ചയിച്ച പരിഹാരമാണ് ഫിത്വർ സക്കാത്ത്.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു. “നോമ്പുക്കാരന്റെ ചെറു ദോഷങ്ങൾക്കുള്ള ശുദ്ധീകരണമായും സാധുക്കൾക്കുള്ള ഭക്ഷണമായും ഫിത്വർ സക്കാത്തിനെ ദൈവദൂതർ നിശ്ചയിച്ചിരിക്കുന്നു.” (അബൂദാവൂദ്).

ഫിത്വർ സക്കാത്ത് ഏവർക്കും നിർബന്ധമാണ്‌. ഇബ്നു ഉമർ (റ) പറഞ്ഞു: “റമദാനിലെ ഫിത്വർ സക്കാത്ത്‌ ജനങ്ങൾക്ക് അല്ലാഹുവിന്റെ ദൂതർ നിർബന്ധമാക്കി.

ഒരു സ്വാഉ ക്കാരക്ക, അല്ലെങ്കിൽ ഒരു സ്വാഉ ഗോതമ്പ്. മുസ്ലിമായ ഓരോ സ്വതന്ത്രനും അടിമക്കും സ്ത്രീക്കും പുരുഷനും നിർബന്ധമാണ്‌.” (ബുഖാരി, മുസ്ലിം).

ഉപരിസൂചിത പ്രവാചക നിർദ്ദേശത്തിൽ നിന്നും ഫിത്വർ സക്കാത്ത്‌ എല്ലാവർക്കും നിർബന്ധമാണെന്ന് മനസ്സിലാക്കാം. വ്രതമനുഷ്ഠിക്കുകയും പെരുന്നാൾ ആഘോഷിക്കുകയും ചെയ്യുന്നവരെല്ലാവരും ഒരുമിച്ച് ചെയ്യുന്ന നിർബന്ധദാനം എന്ന നിലക്ക് മുസ്ലിം സമൂഹത്തിലെ മുഴുവൻ പേരുടെയും പങ്കാളിത്തം ഫിത്വർ സക്കാത്തിൽ ഉണ്ടാവുന്നു എന്നത് ഈ മഹത്തായ കർമ്മത്തിന്റെ ജനകീയത കൂടി വ്യക്തമാക്കുന്നു.

പെരുന്നാൾ ദിവസം തന്റെയും തന്റെ ആശ്രിതരുടെയും ചിലവുകൾ കഴിച്ച് മിച്ചമുണ്ടാകുന്ന ഏതൊരാളും ഫിത്വർ സക്കാത്ത്‌ നൽകിയിരിക്കണം.

ആശ്രിതരുടെ ഫിത്വർ സക്കാത്ത്‌ നൽകൽ കുടുബനാഥന്റെ ഉത്തരവാദിത്വത്തിൽ പെട്ടക്കാര്യമാണ്. റമദാനിലെ അവസാന ദിവസം സൂര്യാസ്തമയത്തിനു മുമ്പായി പിറന്നു വീഴുന്ന കുഞ്ഞിനും ഫിത്വർ സക്കാത്ത് നിർബന്ധമാണ്‌.

കുഞ്ഞിന്റെ രക്ഷകർത്താവ് അത് നൽകിയിരിക്കണം.
ഫിത്വർ സക്കാത്തായി ഓരോ വ്യക്തിയും ഒരു സ്വാഉ നൽകണമെന്നാണ് പ്രവാചക നിർദ്ദേശം. ഒരു സ്വാഉ നാല് മുദ്ദുകളാണ്. ഒരു ശരാശരി മനുഷ്യന്റെ കൈകൾ ചേർത്തു വെച്ച് അതിൽ കൊള്ളുന്ന അളവാണ് ഒരു മുദ്ദ്. ഓരോ പ്രദേശത്തെയും മുഖ്യാഹാരത്തെ പരിഗണിക്കാനാണ് പ്രവാചക ചര്യകളെ സസൂഷ്മം നിരീക്ഷിച്ചു മനസ്സിലാക്കിയ പണ്ഡിതന്മാർ വ്യക്തമാക്കുന്നത്.

മലയാളികളുടെ മുഖ്യാഹാരമായ അരിയെ ഈ അളവിൽ എടുത്താൽ ഏകദേശം രണ്ടര കിലോഗ്രാം വരും.

ഈദുൽ ഫിത്വർ നമസ്കാരത്തിനു മുമ്പായി ഫിത്വർ സക്കാത്ത്‌ നൽകിയിരിക്കണം എന്നാണു പ്രവാചകൻ പഠിപ്പിക്കുന്നത്. നമസ്കാര ശേഷം നൽകുന്നതിനെ സാധാരണ ധർമ്മം മാത്രമായിട്ടേ പരിഗണിക്കുകയുള്ളൂ.

ഇബ്നു അബ്ബാസ് (റ) വിൽ നിന്നും: “ആരെങ്കിലും അത് നമസ്കാരത്തിനു മുമ്പായി നൽകിയാൽ അത് സ്വീകരിക്കപ്പെടുന്ന സക്കാത്തായിരിക്കും. ആരെങ്കിലും അത് നമസ്കാരത്തിനു ശേഷം നൽകിയാൽ ധർമ്മങ്ങളിൽ പെട്ട ഒരു ധർമ്മം മാത്രമായിരിക്കും” (അബൂദാവൂദ്).

ഇബ്നു ഉമർ (റ) വിൽ നിന്നും: “ജനങ്ങൾ നമസ്കാരത്തിനു പുറപ്പെടുന്നതിനു മുമ്പായി ഫിത്വർ സക്കാത്ത് നൽക്കാൻ അല്ലാഹുവിന്റെ തിരുദൂതർ കൽപ്പിച്ചിരിക്കുന്നു.” (ബുഖാരി, മുസ്ലിം).

ഫിത്വർ സക്കാത്ത് ഉപയോക്താക്കൾക്ക് പണമായി നൽക്കാൻ പാടില്ല എന്നാണു പ്രവാചക നിർദ്ദേശങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

എവിടെ വെച്ചാണോ പെരുന്നാൾ ആഘോഷിക്കുന്നത് അവിടെയാണ് ഫിത്വർ സക്കാത്ത് നൽകേണ്ടത്.

ഫിത്വർ സക്കാത്ത് നൽക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം പെരുന്നാളിന്റെ ദിവസം പളളിയിൽ പോവുന്നതിന്റെ മുമ്പാണ്. പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നൽകുന്നതിന് വിരോധമില്ല.

ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്ന ഹദീസിൽ അപ്രകാരംകാണാം. ഫിത്വർ സക്കാത്തിന്റെ അവക്കാശികൾ ‘മിസ്കീനുകൾ’ മാത്രമാണ്. അതിന്റെ പേരിൽ സമാഹരിച്ചത് അതല്ലാത്ത മറ്റു സംരംഭങ്ങളിലേക്കോ പ്രവർത്തനങ്ങളിലേക്കൊ വക മാറ്റി ചിലവഴിക്കാൻ പാടുള്ളതല്ല.

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകളിലും മറ്റുമായി ശമ്പളമില്ലാതെ കഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവരുടെ സഹായങ്ങൾക്കായി കൈ നീട്ടിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്. ഒട്ടനവധി സ്ഥലങ്ങളിൽ പെരുന്നാൾ ദിവസം പോലും ഭക്ഷണം കഴിക്കാൻ വകയില്ലാതെ കഷ്ടപ്പെടുന്ന അനേകം പേരുണ്ട്. വിവിധ നാടുകളിൽ നിന്നും ഇവിടെ വരികയും പലക്കാരണങ്ങളാൽ ദൈന്യതകൾ അനുഭവിക്കുകയും ചെയ്യുന്ന ആയിരങ്ങൾ ഇവിടെ ജീവിക്കുന്നുവെന്ന സത്യം നില നിൽക്കുമ്പോൾ ഫിത്വർ സക്കാത്ത് സമാഹരിച്ച് നാട്ടിലേക്ക് അയക്കുകയല്ല വേണ്ടത്.

ഒരു പ്രദേശത്ത് സാധുക്കളില്ലെന്നു ഉറപ്പുള്ള സാഹചര്യത്തിൽ മാത്രമാണ് ഫിത്വർ സക്കാത്ത് മറ്റു നാടുകളിലേക്ക് അയക്കാമോ എന്ന ചർച്ച തന്നെ പണ്ഡിതന്മാർക്കിടയിലുള്ളത്.

സക്കാത്തുൽ ഫിത്വർ അന്വേഷിച്ചു കൊണ്ട് സാധുജനങ്ങൾ പണക്കാരുടെ തിണ്ണകളിൽ കയറിയിറങ്ങുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടില്ല. അവരെ കണ്ടെത്തി അങ്ങോട്ട് എത്തിച്ച് കൊടുക്കുകയാണ് വേണ്ടത്. ഫിത്വർ സക്കാത്ത് പണമായി നേരിട്ട് അതിന്റെ ഉപയോക്താക്കൾക്ക് നൽക്കാൻ പാടില്ല എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. എന്നാൽ അവരിലേക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള വിശ്വസ്തരായ ഏജൻസികൾ ഉണ്ടെങ്കിൽ അവരെ ഭക്ഷ്യവസ്തുക്കളായോ പണമായോ എൽപ്പിക്കുന്നതിനു വിരോധമില്ല.

അത്തരം ഏജൻസികൾക്ക് സമൂഹത്തിലെ അഗതികളെ കുറിച്ചും സക്കാത്തുൽ ഫിത്വറിനു അർഹരായ ആളുകളെ കുറിച്ചുമെല്ലാം കൃത്യമായ ധാരണകൾ ഉണ്ടെങ്കിൽ സക്കാത്തുൽ ഫിത്വർ ഭക്ഷണമായി അർഹരിലേക്ക് എത്തിക്കുവാൻ അത് വഴി സാധിച്ചേക്കാം.

*ഫിത്വർ സക്കാത്ത് സൂക്ഷിക്കാൻ പ്രവാചകൻ (സ്വ) അബൂഹുറൈറ (റ) വിനെ
ഉത്തരവാദപ്പെടുത്തിയിരുന്നതായി ഹദീസുകളിൽക്കാണാം. അദ്ദേഹം പറയുന്നു: “റമദാനിലെ സക്കാത്തിന്റെ (സക്കാത്തുൽ ഫിത്റിന്റെ) സൂക്ഷിപ്പിന് വേണ്ടി അല്ലാഹുവിന്റെ തിരുദൂതർ എന്നെ ഉത്തരവാദപ്പെടുത്തി”.

ഇബ്നു ഉമർ (റ)വിന്റെ ചര്യയിൽ ഫിത്വർ സക്കാത്തിന്റെ ഉദ്യോഗസ്ഥൻ തയ്യാറാവുന്നതെപ്പോഴാണോ അപ്പോൾ അദ്ദേഹം ഫിത്വർ സക്കാത്ത് ഏൽപ്പിച്ചിരുന്നു എന്നു കാണാം.

പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പായിരുന്നു ഉദ്യോഗസ്ഥൻ തയ്യാറായി വന്നിരുന്നതെന്നും ഇമാം ഇബ്നുഖുസൈമ ഉദ്ധരിച്ച പ്രസ്തുത ഹദീസിൽക്കാണാം. ഇതിൽ നിന്നും ഫിത്വർ സക്കാത്ത് നേരത്തെ എൽപ്പിക്കുന്നതിനു വിരോധമില്ല എന്നു മനസ്സിലാക്കാം. എന്നാൽ അതിന്റെ വിതരണത്തിന്റെ സമയം പെരുന്നാൾ ഉറപ്പിക്കുന്നതോട് കൂടിയാണ്.
സക്കാത്തുൽ ഫിത്വർ പ്രവാചക നിർദ്ദേശങ്ങൾക്കനുസൃതമായി നിർവ്വഹിച്ചു കൊണ്ട് വ്രതാനുഷ്ഠാനങ്ങളിൽ സംഭവിച്ച പോരായ്മകൾ പരിഹരിക്കുവാനും എല്ലാവർക്കും സുഭിക്ഷമായി ഈദുൽ ഫിത്വർ ആഘോഷിക്കുവാനുള്ള സാഹചര്യം ഒരുക്കുന്നതിൽ പങ്കാളികളായി പുണ്യം വരിക്കുവാനും സർവ്വശക്തൻ നമ്മെ തുണക്കുമാറാകട്ടെ….

ആശൂറാഅ് നോമ്പ് കാരണം, ശ്രേഷ്ടത, പ്രതിഫലം.

ആശൂറാഅ് നോമ്പിന്‍റെ കാരണം: 


ആശൂറാഅ് എന്ന നോമ്പിന് മൂസ അലൈഹിസ്സലാമിന്‍റെ ചരിത്രവുമായി ഏറെ ബന്ധമുണ്ട്. ആശൂറാഅ് നോമ്പിന്‍റെ കാരണം വ്യക്തമാക്കുന്ന ഹദീസിൽ   ഇപ്രകാരം കാണാം:

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا ؟ قَالُوا : هَذَا يَوْمٌ صَالِحٌ ، هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى، قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ ”
ഇബ്നു അബ്ബാസ് (റ) വിൽ നിന്നും നിവേദനം. നബി (സ) മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തിൽ അവിടെയുള്ള ജൂതന്മാർ മുഹറം പത്ത് (ആശൂറാഅ്) നോമ്പെടുക്കുന്നതായിക്കണ്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: ഇതെന്ത് ദിവസമാണ് ?. അവർ പറഞ്ഞു: “ഇതൊരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവുടെ ശത്രുവിൽ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോൾ റസൂൽ (സ) പറഞ്ഞു: “മൂസയെ നിങ്ങളെക്കാൾ അര്‍ഹിക്കുന്നത് ഞാനാണ്”. അദ്ദേഹം ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോല്‍ക്കാൻ കല്പിക്കുകയും ചെയ്തു. – [സ്വഹീഹുൽ ബുഖാരി: 1865].

മൂസ അലൈഹിസ്സലാം ജനിച്ചത് വളരെദുസ്സഹമായ ഒരു ഭരണകാലഘട്ടത്തിലായിരുന്നു. ബനൂ ഇസ്റാഈല്യരിൽ ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം കൊന്നൊടുക്കപ്പെടുന്ന കാലഘട്ടം. അദ്ദേഹത്തിന്‍റെ ജനനം മുതല്‍ക്കുള്ള സംഭവങ്ങളെപ്പറ്റിയും, കിരാതഭരണാധികാരിയായിരുന്ന ഫിര്‍ഔനിൽ നിന്ന് അല്ലാഹു അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയ സംരക്ഷണത്തെപ്പറ്റിയും വിശുദ്ധഖുര്‍ആനിളുടനീളം അല്ലാഹു നമുക്ക് പറഞ്ഞുതരുന്നുണ്ട്.

قَالَ قَدْ أُوتِيتَ سُؤْلَكَ يَا مُوسَىٰ (36) وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَىٰ (37)إِذْ أَوْحَيْنَا إِلَىٰ أُمِّكَ مَا يُوحَىٰ (38) أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّي وَعَدُوٌّ لَّهُ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَىٰ عَيْنِي (39) إِذْ تَمْشِي أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَىٰ مَن يَكْفُلُهُ ۖ فَرَجَعْنَاكَ إِلَىٰ أُمِّكَ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ ۚ وَقَتَلْتَ نَفْسًا فَنَجَّيْنَاكَ مِنَ الْغَمِّ وَفَتَنَّاكَ فُتُونًا ۚ فَلَبِثْتَ سِنِينَ فِي أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍ يَا مُوسَىٰ (40) وَاصْطَنَعْتُكَ لِنَفْسِي (41) اذْهَبْ أَنتَ وَأَخُوكَ بِآيَاتِي وَلَا تَنِيَا فِي ذِكْرِي (42) اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ (43) فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ (44) قَالَا رَبَّنَا إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَا أَوْ أَن يَطْغَىٰ (45) قَالَ لَا تَخَافَا ۖ إِنَّنِي مَعَكُمَا أَسْمَعُ وَأَرَىٰ (46) فَأْتِيَاهُ فَقُولَا إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِي إِسْرَائِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَاكَ بِآيَةٍ مِّن رَّبِّكَ ۖ وَالسَّلَامُ عَلَىٰ مَنِ اتَّبَعَ الْهُدَىٰ (47) إِنَّا قَدْ أُوحِيَ إِلَيْنَا أَنَّ الْعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ (48) قَالَ فَمَن رَّبُّكُمَا يَا مُوسَىٰ (49) قَالَ رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ (50)


“അവൻ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത്‌ നിനക്ക്‌ നല്‍കപ്പെട്ടിരിക്കുന്നു (36). മറ്റൊരിക്കലും നിനക്ക്‌ നാം അനുഗ്രഹം ചെയ്ത്‌ തന്നിട്ടുണ്ട്‌ (37). അതായത്‌ നിന്‍റെ മാതാവിന്‌ ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തിൽ (38). നീ അവനെ ( കുട്ടിയെ ) പെട്ടിയിലാക്കിയിട്ട്‌ നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയിൽ തള്ളിക്കൊള്ളും. എനിക്കും അവനും
ശത്രുവായിട്ടുള്ള ഒരാൾ അവനെ എടുത്ത്‌ കൊള്ളും. ( ഹേ; മൂസാ, ) എന്‍റെ പക്കൽ നിന്നുള്ള സ്നേഹം നിന്‍റെ മേൽ ഞാൻ ഇട്ടുതരികയും ചെയ്തു. എന്‍റെ നോട്ടത്തിലായികൊണ്ട് നീ വളര്‍ത്തിയെടുക്കപ്പെടാൻ വേണ്ടിയും കൂടിയാണത്‌ (39). നിന്‍റെ സഹോദരി നടന്ന്‌ ചെല്ലുകയും ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാൻ കഴിയുന്ന ഒരാളെപ്പറ്റി ഞാൻ നിങ്ങള്‍ക്ക്‌ അറിയിച്ച്‌ തരട്ടെയോ എന്ന്‌ പറയുകയും ചെയ്യുന്ന സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) അങ്ങനെ നിന്‍റെ മാതാവിങ്കലേക്ക്‌ തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും, അവൾ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട്‌ ( അതു സംബന്ധിച്ച്‌ ) മനഃക്ലേശത്തിൽ നിന്ന്‌ നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യങ്കാരുടെ കൂട്ടത്തിൽ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട്‌ ഹേ; മൂസാ, നീ ( എന്‍റെ ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു (40). എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാൻ വളര്‍ത്തിയെടുത്തിരിക്കുന്നു (41). എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതിൽ നിങ്ങൾ അമാന്തിക്കരുത്‌ (42). നിങ്ങൾ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായും അവൻ അതിക്രമകാരിയായിരിക്കുന്നു (43). എന്നിട്ട്‌ നിങ്ങൾ അവനോട്‌ സൗമ്യമായ വാക്ക്‌ പറയുക. അവൻ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കിൽ ഭയപ്പെട്ടുവെന്ന്‌ വരാം (44). അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവൻ (ഫിര്‍ഔൻ) ഞങ്ങളുടെ നേര്‍ക്ക്‌ എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന്‌ ഞാൻ ഭയപ്പെടുന്നു (45). അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാൻ നിങ്ങളുടെ കൂടെയുണ്ട്‌. ഞാൻ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌ (46). അതിനാൽ നിങ്ങൾ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങൾ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാൽ ഇസ്രായീൽ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങൾ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം (47). നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു (48). അവൻ (ഫിര്‍ഔൻ) ചോദിച്ചു: ഹേ; മൂസാ, അപ്പോൾ ആരാണ്‌ നിങ്ങളുടെ രണ്ട്‌ പേരുടെയും രക്ഷിതാവ്‌? (49). അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട്‌ (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌ (50).”– [സൂറത്തു ത്വാഹാ: 36-50].
ഹദീസിൽ പരാമര്‍ശിക്കപ്പെട്ട നോമ്പിന് ആസ്പദമായ ബനൂ ഇസ്റാഈല്യരെ ഫിര്‍ഔനിൽ നിന്നും രക്ഷിച്ച സംഭവം വിശുദ്ധഖുര്‍ആനിൽ പ്രതിപാദിക്കുന്നത് കാണുക:

وَلَقَدْ أَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي فَاضْرِبْ لَهُمْ طَرِيقًا فِي الْبَحْرِ يَبَسًا لَّا تَخَافُ دَرَكًا وَلَا تَخْشَىٰ (77) فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ فَغَشِيَهُم مِّنَ الْيَمِّ مَا غَشِيَهُمْ (78) وَأَضَلَّ فِرْعَوْنُ قَوْمَهُ وَمَا هَدَىٰ (79) يَا بَنِي إِسْرَائِيلَ قَدْ أَنجَيْنَاكُم مِّنْ عَدُوِّكُمْ وَوَاعَدْنَاكُمْ جَانِبَ الطُّورِ الْأَيْمَنَ وَنَزَّلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ (80) كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي ۖ وَمَن يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَىٰ (81)

മൂസായ്ക്ക്‌ നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട്‌ രാത്രിയിൽ നീ പോകുക. എന്നിട്ട്‌ അവര്‍ക്ക്‌ വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കൾ) പിന്തുടര്‍ന്ന്‌ എത്തുമെന്ന്‌ നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല (77). അപ്പോൾ ഫിര്‍ഔൻ തന്‍റെ സൈന്യങ്ങളോട്‌ കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോൾ കടലിൽ നിന്ന്‌ അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു (78). ഫിര്‍ഔൻ തന്‍റെ ജനതയെ ദുര്‍മാര്‍ഗത്തിലാക്കി. അവൻ നേര്‍വഴിയിലേക്ക്‌ നയിച്ചില്ല (79). ഇസ്രായീൽ സന്തതികളേ, നിങ്ങളുടെ ശത്രുവിൽ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂർ പര്‍വ്വതത്തിന്‍റെ വലതുഭാഗം നിങ്ങള്‍ക്ക്‌ നാം നിശ്ചയിച്ച്‌ തരികയും, മന്നായും സല്‍വായും നിങ്ങള്‍ക്ക്‌ നാം ഇറക്കിത്തരികയും ചെയ്തു (80). നിങ്ങള്‍ക്ക്‌ നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളിൽ നിന്ന്‌ നിങ്ങൾ ഭക്ഷിച്ച്‌ കൊള്ളുക. അതിൽ നിങ്ങൾ അതിരുകവിയരുത്‌. ( നിങ്ങൾ അതിരുകവിയുന്ന പക്ഷം ) എന്‍റെ കോപം നിങ്ങളുടെ മേൽ വന്നിറങ്ങുന്നതാണ്‌. എന്‍റെ കോപം ആരുടെമേൽ വന്നിറങ്ങുന്നുവോ അവൻ നാശത്തിൽ പതിച്ചു (81)”.  – [സൂറത്തു ത്വാഹാ: 77-81].

ഈ സംഭവത്തിൽ ഫിര്‍ഔനിൽ നിന്ന് രക്ഷിച്ചതിന് നന്ദി എന്നോണമാണ് ആ ദിവസം മൂസാ അലൈഹിസ്സലാം നോമ്പ് അനുഷ്ടിച്ചത്. സ്വഹീഹ് മുസ്‌ലിമിലെ  ഹദീസിൽ ആ ദിവസത്തിന്‍റെ പ്രത്യേകത എന്ത് എന്ന് ചോദിച്ചപ്പോൾ അവർ റസൂൽ (സ) യോട് ഇപ്രകാരം പറഞ്ഞതായിക്കാണാം:

فصامه موسى شكراً لله تعالى فنحن نصومه

“അപ്പോൾ അല്ലാഹുവിന് നന്ദിയെന്നോണം മൂസ അലൈഹിസ്സലാം ആ ദിനം നോമ്പ് പിടിച്ചു. അതിനാൽ നമ്മളും അത് നോല്‍ക്കുന്നു”. – [സ്വഹീഹ് മുസ്‌ലിം].

ആശൂറാഅ് നോമ്പിന്‍റെ ശ്രേഷ്ടത:

നബി (സ) പറഞ്ഞു:

” صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ ”

“അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങൾ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാൻ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങൾ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാൻ കണക്കാക്കുന്നു.” – [സ്വഹീഹ് മുസ്‌ലിം: 1162].

അതുപോലെ മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ . ”

ഇബ്നു അബ്ബാസ് (റ)  പറഞ്ഞു: “അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാൾ പ്രാധാന്യം നല്‍കിക്കൊണ്ട് നബി (സ) ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഇന്ന ദിവസമൊഴികെ അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാൻ മാസം.” – [സ്വഹീഹുൽ ബുഖാരി: 1862]. അഥവാ സാധാരണ സുന്നത്ത് നോമ്പുകളെക്കാൾ പ്രാധാന്യം ആശൂറാഅ് നോമ്പിന് നബി (സ) നല്‍കാറുണ്ടായിരുന്നു.

അല്ലാഹുവിന്‍റെ മാര്‍ഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ടിക്കുന്നത്കൊണ്ട് ലഭിക്കുന്ന മറ്റെല്ലാ ശ്രേഷ്ഠതകളും ആശൂറാഅ് നോമ്പിനും ഉണ്ട്.

عن أبوسعيد الخدري رضي الله عنه قال:  سمعت النبي صلى الله عليه وسلم يقول: من صام يوما في سبيل الله بعد الله وجهه عن النار سبعين خريفا.

അബൂ സഈദ് അൽ ഖുദ്’രി (റ) വിൽ നിന്നും നിവേദനം: നബി (സ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്‍റെ മാര്‍ഗത്തിൽ ആരെങ്കിലും ഒരു നോമ്പ് നോറ്റാൽ അല്ലാഹു അവന്‍റെ മുഖത്തെ നരകത്തിൽ നിന്നും എഴുപത് വര്‍ഷത്തെ വഴിദൂരം അകറ്റുന്നതാണ്. – [متفق عليه].

ആശൂറാഅ് ദിവസത്തോടൊപ്പം താസൂറാഅ് (മുഹറം ഒന്‍പത്) കൂടി നോല്‍ക്കൽ സുന്നത്ത്:

ഇമാം മുസ്‌ലിം റഹിമഹുല്ല ഉദ്ദരിച്ച ഹദീസിൽ ഇപ്രകാരം കാണാം:

عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തിൽ നോമ്പെടുക്കാൻ കല്പിക്കുകയും ചെയ്തപ്പോൾ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ്.. അത് ജൂത- ക്രൈസ്തവർ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ… അപ്പോൾ റസൂൽ (സ) പറഞ്ഞു: “ഇൻ ഷാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരിൽ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതും ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് റസൂൽ (സ) വഫാത്തായിരുന്നു. – [സ്വഹീഹ് മുസ്‌ലിം: 1916].  അതുകൊണ്ട് തന്നെ മുഹറം പത്തിനോടൊപ്പം മുഹറം ഒന്‍പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്. ജൂത ക്രൈസ്തവരിൽ നിന്ന് ആചാരാനുഷ്ടാനങ്ങളിൽ വിശ്വാസികൾ വ്യത്യസ്ഥത പുലര്‍ത്തണം എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അവരുടെ ആഘോഷ-ആചാരങ്ങളെ വാരിപ്പുണരുന്ന ചില ആളുകള്‍ക്ക് സ്വഹാബാത്ത് റസൂലുല്ലയോട് ചോദിച്ച ചോദ്യം ഒരു പാഠമാണ്.

മുഹറത്തിലെ നോമ്പ് കൊണ്ട് പൊറുക്കപ്പെടുന്നത് ചെറുപാപങ്ങൾ:

ഇമാം നവവി റഹിമഹുല്ല പറയുന്നു: “അറഫാദിനത്തിലെ നോമ്പ് രണ്ട് വര്‍ഷങ്ങളിലെ പാപങ്ങൾ പൊറുക്കുന്നു. ആശൂറാഇലെ നോമ്പ് ഒരുവര്‍ഷത്തെ പാപം പൊറുക്കുന്നു. ഒരാളുടെ ആമീൻ പറയൽ മലാഇകത്തിന്‍റെ ആമീൻ പറയലിനോട് ചെര്‍ന്നുവന്നാൽ അവന്‍റെ കഴിഞ്ഞ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നു. ഈ പറഞ്ഞവയെല്ലാം പാപമോചനത്തിന് കാരണങ്ങളാണ്. ഒരാള്‍ക്ക് ചെറുപാപങ്ങൾ ഉണ്ടെങ്കിൽ അത് പൊറുക്കപ്പെടുന്നു. ചെറുപാപങ്ങളോ വന്‍പാപങ്ങളോ ഇല്ലെങ്കിൽ അവ അവന് നന്മയായി രേഖപ്പെടുത്തപ്പെടുകയും അവന്‍റെ പദവികൾ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇനി ഒരാള്‍ക്ക് ചെറുപാപങ്ങളില്ല വന്‍പാപങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ ആ വന്‍പാപങ്ങളുടെ പാപഭാരം ആ നോമ്പ് കാരണത്താൽ കുറയുമെന്ന് നാം പ്രതീക്ഷിക്കുന്നു.”  – [അല്‍മജ്മൂഅ്: വോ: 6].

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ (റ) പറയുന്നു: ” ശുദ്ധി വരുത്തൽ  (വുളു, കുളി) , നമസ്കാരം, റമളാനിലെ നോമ്പ്, അറഫയിലെ നോമ്പ്,  ആശൂറാഇലെ നോമ്പ് തുടങ്ങിയവ ചെറുപാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണങ്ങളാണ്”. – [അല്‍ഫതാവല്‍കുബ്റ: വോ: 5].

അഥവാ വന്‍പാപങ്ങൾ ഉള്ളവൻ പ്രത്യേകമായി അതില്‍നിന്നും തൗബ ചെയ്ത് മടങ്ങണം. അല്ലാഹു നമ്മുടെ തെറ്റുകുറ്റങ്ങൾ മാപ്പാക്കിത്തരുമാറാകട്ടെ …. ഏറെ ശ്രേഷ്ടകരമായ ആശൂറാഅ് ദിവസത്തിൽ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുo കൊണ്ടാടി ആ ദിവസത്തെ മോശമായിക്കാണുകയും മോശമാക്കി മാറ്റുകയും ചെയ്യുന്ന വികല വിശ്വാസങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കുകയും ചെയ്യട്ടെ …