ശഫാഅത്ത്: പഠനാര്‍ഹമായ ഫത്‍വ

ശഫാഅത്ത്: പഠനാര്‍ഹമായ ഫത്‍വ

الصلاة والسلام على رسول لله الكريم

അല്‍മുര്‍ശിദ് പത്രാധിപര്‍ അവര്‍കള്‍ക്ക്

السلام عليكم ورحمة الله

മാന്യരേ, താഴെ കുറിച്ചിരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് പലരും പല വിധത്തില്‍ പ്രസംഗിച്ചും ചില തര്‍ജമകളിലും പാഠപുസ്തകങ്ങളിലും പല വിധത്തില്‍ വ്യഖ്യാനിച്ചും വരുന്നു. എന്നാല്‍ അതിന്‍റെ യഥാര്‍ത്ഥ വിവരം എങ്ങനെയായിരിക്കുമെന്ന് ക്വുര്‍ആനും ഹദീസുകളും സലഫു സ്വാലിഹുകളുടെ അഭിപ്രായവും രേഖപ്പെടുത്തി ശരിയായ അര്‍ത്ഥ വിവരണത്തോടു കൂടി അടുത്ത ലക്കത്തില്‍ തന്നെ മറുപടി തരണമെന്ന് സവിനയം അപേക്ഷിച്ചുകൊള്ളുന്നു. അല്ലാഹു നമുക്കും നിങ്ങള്‍ക്കും തൗഫീക്വ് ചെയ്യുമാറാകട്ടെ. ആമീന്‍.

പ്രശ്നങ്ങള്‍

1. ശഫാഅത്ത് എന്ന അറബി പദത്തിന്‍റെ ശരിയായ അര്‍ത്ഥം എന്താകുന്നു?

2. الكُبرى الشفاعة എന്നും الصُغرى എന്നും രുവിധത്തില്‍ വിഭജിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവയുടെ പ്രകാരവ്യത്യാസം എങ്ങനെയാകുന്നു? العُظمى الشفاعة വിവരണം എങ്ങനെയാകുന്നു?

3.

وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ ۚ حَتَّىٰ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ ۖ قَالُوا الْحَقَّ ۖ وَهُوَ الْعَلِيُّ الْكَبِيرُ – سبأ: ٢٣

لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّحْمَـٰنِ عَهْدًا – مريم: ٨٧

وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُون – الزخرف: ٨٦

മേല്‍ പറഞ്ഞ ആയത്തുകളില്‍ വിവക്ഷിച്ചിരിക്കുന്ന ശഫാഅത്ത് ഏതാകുന്നു. അത് നടക്കുന്നത് എങ്ങനെയാകുന്നു?

4. ജനാബ് പി. എം മാഹിന്‍ അവര്‍കള്‍ അച്ചടിച്ച് പ്രസിദ്ധം ചെയ്തിട്ടുള്ള والعام الخاص عقيدة في الدّينيات مباحث എന്ന പാഠപുസ്തകം 55-ആം പുറം പറയുന്നത് പ്രകാരം അമ്പിയാഅ്, ഔലിയാഅ്, ശുഹദാഅ്, ഉലമാഅ് ഇവര്‍ക്കെല്ലാം ശഫാഅത്തിന്‍റെ അധികാരം ഉണ്ടായിരുക്കുമെന്ന് വിശ്വാസയോഗ്യമായ വല്ല രേഖയും ഉണ്ടോ? എന്ന് അല്‍മുര്‍ശിദിന്‍റെ ഒരു ബന്ധു, ഇ. വി. ഉമര്‍ വൈദ്യര്‍, ആലപ്പി-തിരുവിതാംകൂര്‍, ശവ്വാല്‍ 1354

الجواب (ഉത്തരം):

اللهم هِدايةً الى الصَّوابِ

ശഫാഅത്ത് എന്നതിന് ശുപാര്‍ശ എന്നാണര്‍ഥം. എന്നുവെച്ചാല്‍ ഒരു മഹാന്‍റെ അടുക്കല്‍ നിന്ന് ഒരാള്‍ക്ക് ഒരു കാര്യം ലഭിക്കുവാന്‍ മറ്റൊരാള്‍ ആ മഹാന്‍റെ അടുക്കല്‍ അപേക്ഷ ചെയ്യുക. എങ്ങനെയെന്നുവെച്ചാല്‍ ഒരാളുടെ ഒരു കുറ്റത്തെ മാപ്പുചെയ്ത് അയാളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാനോ, ശിക്ഷയെ കുറയ്ക്കുവാനോ അല്ലെങ്കില്‍ ഒരാള്‍ക്ക് ഒരു പദവി നല്‍കുവാനോ മറ്റോ ഇങ്ങനെ ഒരാളെ അനുഗ്രഹിക്കുവാനായി മറ്റൊ രാള്‍ ഒരു മഹാന്‍റെ അടുക്കല്‍ അപേക്ഷിക്കുകയാണെന്നിരിക്കട്ടെ, ഈ അപേക്ഷയാണ് അറബി ഭാഷയില്‍ ﺷﻔﺎﻋﺔ എന്നും മലയാളത്തില്‍ ശുപാര്‍ശ എന്നും പറയുന്നത്. ഇവിടെ ‘ഒരാള്‍’ എന്ന് ആരെ കുറിച്ച് പറഞ്ഞോ അവന്ന് لَهُ مَشفُوعْ എന്നും, مَشفُوعْ لَه വിനു വേണ്ടി അപേക്ഷിക്കുന്ന മറ്റവന്ന് ﺷﺎﻓﻊ എന്നും شفيع എന്നും (ശുപാര്‍ശ ചെയ്യുന്നവന്‍, ശുപാര്‍ശക്കാരന്‍ എന്നും) എതൊരു മഹാന്‍റെ അടുക്കല്‍ അപേക്ഷിക്കപ്പെടുന്നുവോ ആ മഹാന്ന് مشفوع عنده എന്നും പറയപ്പെടുന്നു.

എന്നാല്‍ ഈ ഐഹികലോകത്തില്‍ നടന്നുവരുന്ന ശഫാഅത്തില്‍ مشفوع عنده -വിന്‍റെ إرادة -നെ (ഇച്ഛയെ) ഭേദപ്പെടുത്തുവാന്‍ അല്ലെങ്കില്‍ അവന്‍റെ ഇച്ഛയല്ലാത്ത മറ്റൊന്ന് ചെയ്യുവാന്‍ അവനെ ﺷﺎﻓﻊ പ്രേരിപ്പിക്കലുണ്ട്. അപ്പോള്‍ ﺷﺎﻓﻊ-ന്നു വേണ്ടി അവന്‍റെ ഇച്ഛയെ വിട്ട് അതിനെ ഭേദപ്പെടുത്തി മറ്റൊന്നു ചെയ്യുന്നു. ഈ വിധത്തിലല്ലാതെ ഈ ലോകത്ത് ശഫാഅത്ത് നടക്കുകയില്ല. എന്നാല്‍ مشفوع عنده ആയ മഹാന്‍ നീതിമാനാണെങ്കില്‍ مشفوع له വെ സംബന്ധിച്ച് അവന്‍റെ അറിവില്‍ പിഴവുണ്ടായിരുന്നുവെന്ന് ﺷﺎﻓﻊന്‍റെ വാക്കുകൊണ്ട് വെളിപ്പെടുകയും ﺷﺎﻓﻊന്‍റെ അപേക്ഷ അനുസരിച്ച് തന്‍റെ ഇച്ഛയെ ഭേദപ്പെടുത്തലാണ് നീതിയുമെന്ന് അവന്ന് ബോധ്യമാവുകയും ചെയ്തെങ്കിലേ അവന്‍ ശുപാര്‍ശ സ്വീകരിക്കുകയുള്ളൂ. നേരെമറിച്ച് مشفوع عنده ആയ മഹാന്‍ അക്രമിയും സ്വേച്ഛാധിപനുമായ അധികാരസ്ഥനാണെങ്കിലോ തന്‍റെ സേവകനായ ﺷﺎﻓﻊ-ന്നു വേണ്ടി നീതിക്കും നന്മക്കും വിരുദ്ധമായ വിധത്തിലും തന്‍റെ ഇച്ഛയെ അവന്‍ ഭേദപ്പെടുത്തിയെന്ന് വരാം. ഈ രണ്ടിലേത് വിധത്തിലായാലും ഈ ശഫാഅത്ത് അല്ലാഹുവിന്‍റെ പരിശുദ്ധ സന്നിധിയില്‍ നടക്കുന്നത് അസംഭവ്യം തന്നെ. എന്തുകൊണ്ടെന്നാല്‍ അല്ലാഹു فعال لما يريد (താന്‍ ഇച്ഛിക്കുന്നതിനെ ചെയ്യുന്നവന്‍) ആകുന്നു.

إِنَّ اللَّـهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ

അല്ലാഹു അണു അളവോളം അക്രമം ചെയ്യുകയില്ല. (അന്നിസാഅ്: 40)

നിശ്ചയം അവന്‍ ഏറ്റവും ഉത്തമനായ നീതിമാനാകുന്നു. നീതിക്ക് വിരുദ്ധമായി ആരുടെ അപേക്ഷയും അവന്‍ സ്വീകരിക്കുകയില്ല. മാത്രമല്ല അവന്‍ സര്‍വജ്ഞനുമാകുന്നു. അവന്‍റെ ജ്ഞാനത്തെ അനുസരിച്ച് മാത്രമേ അവന്‍റെ ഇച്ഛ ഉണ്ടാവുകയുള്ളൂ. അവന്‍റെ ജ്ഞാനം അനാദ്യവും അനന്തവുമായിട്ടുള്ളതായിരിക്കയാല്‍ അത് ഭേദപ്പെടാവുന്നതല്ല. അതിനാല്‍ അല്ലാഹുവിന്‍റെ إرادة -ത്തും ഭേദപ്പെടുവാന്‍ പാടില്ല. തന്നിമിത്തം ഈ ഐഹികലോകത്ത് നടക്കുന്ന വിധത്തിലുള്ള ശുപാര്‍ശ അല്ലാഹുവിന്‍റെ അടുക്കല്‍ ഉണ്ടാവുകയില്ല; തീര്‍ച്ച തന്നെ. ക്വുര്‍ആനില്‍ അല്ലാഹു പറയുന്നത് കാണുക:

لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ

അതില്‍ (ആ ദിവസത്തില്‍) തെണ്ടവുമില്ല, ഉപകാരം ചെയ്യുന്ന സ്നേഹവുമില്ല., ശുപാര്‍ശയുമില്ല. (അല്‍ബക്വറ: 254)

ഇങ്ങനെ യൗമുല്‍ ക്വിയാമത്തിന്‍റെ വിശേഷണം പറയുന്നിടത്ത് ആ ദിവസത്തില്‍ ശുപാര്‍ശയേയില്ല എന്നും മറ്റൊരിടത്ത്

فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ

അവര്‍ക്ക് (കാഫിറുകള്‍ക്ക്) ശുപാര്‍ശക്കാരുടെ ശുപാര്‍ശ ഫലം ചെയ്യുകയില്ല. (അല്‍മുദ്ദഥിര്‍: 48) എന്നും പറഞ്ഞിരിക്കുന്നു.

ഇനിയും:

وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ

അവന്‍ (അല്ലാഹു) തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ (മലക്കുകള്‍) ശഫാഅത്ത് ചെയ്യുകയില്ല (അല്‍അമ്പിയാഅ്: 28) എന്നും

مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ

അവന്‍റെ (അല്ലാഹുവിന്‍റെ) അനുവാദത്തോടു കൂടിയല്ലാതെ അവന്‍റെ അടുക്കല്‍ ശഫാഅത്ത് ധചെയ്യുവാനാരുണ്ട്? അഥവാ ശഫാഅത്ത്പ ചെയ്യുന്ന ആരുമില്ല (അല്‍ബക്വറ: 255). അതായത് അവന്‍റെ അനുവാദം കൂടാതെ അവന്‍റെ അടുക്കല്‍ ആരും ശഫാഅത്ത് ചെയ്യുകയില്ല എന്നും,

وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ

അല്ലാഹു അനുവദിച്ചിട്ടുള്ളവര്‍ക്കല്ലതെ അവന്‍റെ അടുക്കല്‍ ശഫാഅത്ത് ഫലം ചെയ്യുകയില്ല (സബഅ്: 23) എന്നും ഇങ്ങനെ അനുവാദം, തൃപ്തി എന്ന നിബന്ധനകളോട് കൂടി യും അല്ലാഹു ശഫാഅത്തിനെ കുറിച്ച് പറയുന്നു. അതായത് അല്ലാഹു സര്‍വജ്ഞനും സര്‍വ ചരാചരങ്ങളെയും നീതിയോടെ പരിപാലിക്കുന്ന നാഥനും താന്‍ ഇച്ഛിക്കുന്നത് ചെയ്യുന്ന കര്‍ത്താവുമായിരിക്കയാല്‍ അവന്‍റെ അനുവാദം കിട്ടിയതിന്‍റെ പിറകെ മാത്രമേ അവന്‍റെ അടുക്കല്‍ ആരും ശഫാഅത്ത് ചെയ്യുകയുള്ളൂ. അമ്പിയാക്കളും മലക്കുകളും സ്വാലി ഹുകളും ശഫാഅത്ത് ചെയ്യുന്നവരാണെങ്കിലും അവരുടെ ശഫാഅത്ത് അല്ലാഹു അനുവദിച്ചവര്‍ക്കല്ലാതെ ലഭിക്കുകയില്ല. അതിനാല്‍ അവര്‍ ശാഫിഈങ്ങളായത് കൊണ്ട് യാതൊരു ഫലവും അല്ലാഹു അനുവ ദിച്ചിട്ടില്ലാത്തവര്‍ക്ക് കിട്ടുകയില്ല. ആര്‍ക്കു വേണ്ടി അല്ലാഹുവിന്‍റെ അടുക്കല്‍ ശഫാഅത്ത് ചെയ്യുന്നതിന് അവന്‍ അനുവദിച്ചുവോ അവര്‍ക്ക് മാത്രമേ ശുപാര്‍ശക്കാരുടെ ശുപാര്‍ശ ലഭിക്കുകയുള്ളൂ. അവര്‍ക്ക് മാത്രമേ ശുപാര്‍ ശക്കാര്‍ ശുപാര്‍ശക്കാരായതുകൊണ്ടുള്ള ഫലം കിട്ടുകയുള്ളൂ എന്ന് താല്‍പര്യം. اﻋﻠﻢ واﷲ

പക്ഷേ, ക്വിയാമത്തുനാളില്‍ റസൂല്‍?യും മറ്റുള്ള അമ്പിയാക്കന്മാരും മലക്കുകളും മറ്റു സ്വാലിഹുകളും അല്ലാഹു തൃപ്തിപ്പെട്ടവര്‍ക്ക് അവന്‍റെ അനുവാദത്തോടുകൂടി ശഫാഅത്ത് ചെയ്യുമെന്നും ആര്‍ക്കു വേണ്ടി അവര്‍ ശഫാഅത്ത് ചെയ്യുവാന്‍ അല്ലാഹു അനുവാദം കൊടുക്കുന്നുവോ അവര്‍ക്ക് -ആ സത്യവിശ്വാസികള്‍ക്ക്- ആ ശുപാര്‍ശക്കാരുടെ ശഫാഅത്ത് ഫലം ചെയ്യുമെന്നും മേല്‍ പറഞ്ഞ ക്വുര്‍ആന്‍ വാക്യങ്ങളുടെ ഘടനാ രീതികൊണ്ടും സാരംകൊണ്ടും അനേകം സ്വഹീഹായ ഹദീസുകളാലും സ്ഥിരപ്പെട്ടിരിക്കുന്നു.

മിശ്കാത്തില്‍ ഇങ്ങനെ കാണുന്നു:

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي إِلَى يومِ القِيامةِ فَهِيَ نَائِلَةٌ إِنْ شَاءَ اللهُ مَنْ مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللهِ شَيْئًا. (رَوَاهُ مُسلم)

“എല്ലാ നബിമാര്‍ക്കും ഉത്തരം നല്‍കപ്പെടുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അപ്പോള്‍ എല്ലാ നബിയും അവരുടെ ആ പ്രാര്‍ത്ഥന ധൃതിയില്‍ നടത്തി. ഞാന്‍ എന്‍റെ സമുദായത്തിന് ശുപാര്‍ശ ചെയ്യുവാനായിട്ട് എനിക്കുള്ള ആ പ്രാര്‍ത്ഥനയെ ക്വിയാമത്ത് നാളിലേക്ക് സൂക്ഷിച്ചുവെച്ചിരിക്കയാണ്. അതിനാല്‍ ഒരു വസ്തുവിനെയും അല്ലാഹുവിനോട് പങ്കു ചേര്‍ക്കാതെ എന്‍റെ സമുദായത്തില്‍നിന്ന് മരണപ്പെടുന്നവര്‍ക്ക് അല്ലാഹു ഇച്ഛിച്ചെങ്കില്‍ അത് ലഭിക്കുന്നതാകുന്നു.”

അതായത് തീര്‍ച്ചയായും അല്ലാഹു ഉത്തരം നല്‍കുമെന്ന يقين -നോടു കൂടി സമുദായത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒരോ നബിക്കും അല്ലാഹു ഒരു പ്രാര്‍ത്ഥനക്ക് അനുവാദം കൊടുത്തിരിക്കുന്നു. മറ്റു പ്രാര്‍ത്ഥനകള്‍ എല്ലാം അവര്‍ ദുആ ചെയ്യുന്നത് ആശയും ഭയവും കലര്‍ന്ന ഹൃദയത്തോടുകൂടി ആയിരിക്കുന്നതാണ്. മറ്റു നബിമാര്‍ എല്ലാവരും അവര്‍ക്കുള്ള ആ ദുആ ദുനിയാവില്‍നിന്ന് തന്നെ ചെയ്തു കഴിഞ്ഞിരിക്കുന്നു. മുഹമ്മദ് നബി?യാകട്ടെ അത് ക്വിയാമത്ത് നാളിലേക്ക് കരുതിവെച്ചിരിക്കയാണ്. അതിനാല്‍ ഈമാന്‍ സ്വഹീഹായ വിധത്തില്‍ മരിക്കുന്ന എല്ലാ മുസ് ലിമിനും അത് ലഭിക്കും. അല്ലാഹു ഇച്ഛിച്ചുവെങ്കില്‍ എന്ന് താല്‍പര്യം.

عَنْ عُثْمَانَ بْنِ عَفَّانَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : يَشْفَعُ يَوْمَ الْقِيَامَةِ ثَلَاثَةٌ: الْأَنْبِيَاءُ، ثُمَّ الْعُلَمَاءُ، ثُمَّ الشُّهَدَاءُ

“ക്വിയാമത്ത് നാളില്‍ അമ്പിയാക്കള്‍ പിന്നെ ഉലമാക്കള്‍, പിന്നെ ശുഹദാക്കള്‍ എന്നീ മൂന്ന് കൂട്ടരും ശുപാര്‍ശ ചെയ്യും.’ (സലഫി വോയിസ്: ഈ ഹദീസിന്‍റെ സനദ് തീര്‍ത്തും ദുര്‍ബലമാണെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ ﺻﺤﻴﺢ ആയ ഹദീസിലെ പ്രയോഗം ഇപ്രകാരമാണ്:

فَيَشْفَعُ النَّبِيُّونَ وَالْمَلَائِكَةُ وَالْمُؤْمِنُونَ …….

ഇമാം ബുഖാരി ഉദ്ധരിച്ച ഈ ഹദീസിലെ(7440) മുഅ്മിനൂന്‍ എന്ന പ്രയോഗത്തില്‍ പണ്ഡിതന്മാരും ഉള്‍പ്പെടുന്നതാണ്.)

ഇപ്പോള്‍ മുഹമ്മദ് നബി? അരുള്‍ ചെയ്തതായി അബൂ ഹുറെയ്റ രിവായത്ത് ചെയ്തിട്ടുള്ള പ്രസ്തുത ഹദീസിനാല്‍ അല്ലാഹുവിന്‍റെ ഉത്തരം ലഭിക്കുമെന്ന് തിട്ടമുള്ള പ്രാര്‍ത്ഥനയാകുന്നു ക്വിയാമത്ത് നാളില്‍ ശഫാഅത്ത് എന്ന് വെളിപ്പെട്ടു. എന്നാല്‍ ഇങ്ങനെയുള്ള ദു ആകള്‍ ചെയ്യാന്‍ ക്വിയാമത്ത് നാളില്‍ അല്ലാഹു ആര്‍ക്കെല്ലാം അനു വാദം കൊടുക്കുമോ, അവര്‍ മാത്രമേ ഇനങ്ങനെ ചെയ്യുകയുള്ളൂ എന്നും ആരുടെ കാര്യത്തില്‍ ശഫാഅത്ത് ചെയ്യുവാന്‍ അല്ലാഹു അനുവാദം കൊടുക്കുകയില്ലയോ അവര്‍ക്ക് ആരും ശഫാഅത്ത് ചെയ്യുകയില്ലെന്നും, ശഫാഅത്ത് ലഭിക്കണമെങ്കില്‍ സ്വഹീഹായ ഈമാനോടുകൂടി ലേശവും ശിര്‍ക്ക് കൂടാതെ മരിക്കേണ്ടതാണെന്നും തെളിഞ്ഞുവല്ലോ.

എന്നാല്‍ സ്വഹീഹായ ഈമാനോടുകൂടി തന്നെ താന്‍ മരിക്കുമെന്ന് ആര്‍ക്കും ധൈര്യപ്പെടുവാന്‍ നിവൃത്തി ഇല്ലാത്തതിനാല്‍ നമുക്ക് നബി? യുടെയും മറ്റും ശഫാഅത്ത് ലഭിക്കുമെന്ന് കരുതി ദീനിന്‍റെ കല്‍പനകള്‍ക്ക് വഴിപ്പെടാതെ നടക്കുവാന്‍ ഈ ശഫാഅത്തിലുള്ള വിശ്വാസം ആരെയും പ്രേരിപ്പിക്കുവാന്‍ യാതൊരു മാര്‍ഗവുമില്ല. ദുനിയാവില്‍ ജീവിച്ചിരിക്കുമ്പോള്‍ അല്ലാഹു നോക്കും. അവന്‍റെ റസൂലിന്ന് വഴിപ്പെട്ടും അവന്‍റെ റസൂലിന്‍റെ സുന്നത്തോട് തുടര്‍ന്നും അവന്‍റെ തൃപ്തി ആര്‍ സമ്പാദിക്കുന്നുവോ അവര്‍ക്കാണ് ശഫാഅത്ത് ലഭിക്കുക. അവരുടെ പാപങ്ങള്‍ ശഫാഅത്ത് കാരണമായി അല്ലാഹു പൊറുത്തുകൊടുക്കും. അപ്പോള്‍ ആരാകുന്നുവോ അവര്‍ക്കുവേണ്ടി ശഫാഅത്ത് ചെയ്തിട്ടുള്ളത് അവരൂടെ ശഫാഅത്തിന്‍റെ അനന്തര ഫലമായി അല്ലാഹു ഈ പാപികള്‍ക്ക് മാപ്പ് ചെയ്യുകയും സ്വര്‍ഗത്തില്‍ അവരെ പ്രവേശിപ്പിക്കുകയും മറ്റു ചിലര്‍ക്ക് ശഫാഅത്തിന്‍റെഫലമായി സ്വര്‍ഗത്തിലെ പദവികള്‍ വര്‍ധിപ്പിക്കുകയും മറ്റും ചെയ്യുമ്പോള്‍ ശാഫിഈങ്ങള്‍ക്ക് അല്ലാഹുവിന്‍റെ പരിശുദ്ധ സന്നിധിയില്‍ ഉന്നതമായ പ ദവിയുണ്ടെന്ന് പുറകെ വെളിപ്പെടുന്നു. അതായത് അല്ലഹുവിന്‍റെ അനാ ദ്യമായ ഇച്ഛയുടെ ഫലത്തെ ശഫാഅത്തിന്‍റെ അനന്തര ഫലമായി അവന്‍ വെളിപ്പെടുത്തുന്നതുകൊണ്ട് ഈ ശാഫിഈങ്ങള്‍ക്കുള്ള ബഹുമാനം അവന്‍ വെളിപ്പെടുത്തുന്നു എന്നുമാത്രമേ ഈ ശഫാഅത്തിനു സാരമുള്ളൂ. അല്ലാഹുവിന്‍റെ അറിവിന്നോ ഇച്ഛക്കോ യാതൊരു വ്യത്യാസവും ഈ ശഫാഅത്തുകൊണ്ട് വരുന്നില്ല എന്ന് താല്‍പര്യം. (അല്‍മുര്‍ശിദ് 1355 اﻻﺧﺮ ربيع (പേജ്: 24-28))

2. ശഫാഅത്ത് പലവകയാകുന്നു.

1. മഹ്ശറയില്‍ എല്ലാവരും ഒരുമിച്ചുകൂടുമ്പോള്‍ വിചാരണ ചെയ്ത് ജനങ്ങളെ എല്ലാവരെയും അവരവരുടെ സ്ഥാനങ്ങളിലേക്ക് വിധി കല്‍പിച്ച് അയക്കുവാന്‍ വേണ്ടിയുള്ള ജനങ്ങളുടെ പൊതുവായ അപേക്ഷയെകുറിച്ച് അല്ലാഹുവിന്‍റെ സന്നിധിയില്‍ ശഫാഅത്ത് ചെയ്യുവാന്‍ വേണ്ടി എല്ലാവരും കൂടി ആദ്യം ആദം?, പിന്നെ നൂഹ് ?, പിന്നെ ഇബ്റാഹീം ?, പിന്നെ മൂസാ ?, പിന്നെ ഈസാ ?, എന്നീ നബിമാരോട് അപേക്ഷിക്കുകയും അവരോരുത്തരും തങ്ങളുടെ പിമ്പിലുള്ളവരുടെ അടുക്കല്‍ പോകുവാന്‍ ഉപദേശിക്കുകയും ചെയ്യുന്നതാണ്. അവസാനം ഈസാ? ജനങ്ങളോട് മുഹമ്മദ് നബി? യുടെ അടുക്കല്‍ പോകുവാന്‍ പറയുന്നതനുസരിച്ച് എല്ലാവരുംകൂടി നബി?യോട് അപേക്ഷിക്കുമ്പോള്‍ നബി? അപേക്ഷ സ്വീകരിച്ച് ഈ കാര്യത്തിന് അല്ലാഹുവിന്‍റെ സന്നിധിയില്‍ ശഫാഅത്തിനു അനുവാദം ചോദിക്കുകയും അപ്പോള്‍ അല്ലാഹു അനുവാദം കൊടുക്കുകയും അല്ലാഹുവിന്‍റെ അനുവാദം സ്വീകരിച്ച് നബി? ചെയ്യുന്ന ശഫാഅത്തിനെ قبول ചെയ്ത് حساب എടുത്ത് (വിചാരണക്കെടുത്ത്) സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും അതാതിന്‍റെ അവകാശികളെ ആക്കുകയും ചെയ്യുന്നതാണ്. ഇതിനെയാണ് عظمى ﺷﻔﺎﻋﺔ എന്നും محمود ﻣﻘﺎم എന്നും പറയുന്നത്. ഇത് അനേകം സ്വഹീഹായ ഹദീസുകളാല്‍ സ്ഥിരീകരിച്ചതും മുഹമ്മദ് നബി?ക്ക് പ്രത്യേകമായിട്ടുള്ളതുമാണ്.

2. നബി?യുടെ ഉമ്മത്തില്‍ നിന്ന് حساب (വിചാരണ) ഇല്ലാത്തവരെ ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുവാന്‍ അല്ലാഹു നബി ?ക്ക് അനുവാദം നല്‍കുന്നതാണ്. ഇതും അനേകം ഹദീസുകളാല്‍ സ്ഥിരപ്പെട്ടതാണ്.

3. നരകത്തിനു പാത്രങ്ങളാകാത്ത പല കുറ്റങ്ങളും ചെയ്തിട്ടുള്ള പാപി കളും എന്നാല്‍ സ്വഹീഹ് ആയ ഈമാനോട് കൂടി മരിച്ചിട്ടുള്ളവരെ നരകശിക്ഷയില്‍ നിന്ന് ഒഴിവാക്കുവാനായി നമ്മുടെ നബിയും പിന്നെ അല്ലാഹു അനുവാദം നല്‍കുന്ന മറ്റുള്ളവരും ശഫാഅത്ത് ചെയ്യുന്നതാകുന്നു. ഇതും ഹദീസുകളില്‍ സ്ഥിരപ്പെട്ടതാകുന്നു.

4. നരകത്തില്‍ പ്രവേശിച്ചിട്ടുള്ള സത്യവിശ്വാസികളായ പാപികളെ അതില്‍ നിന്നു മോചിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ നബിയും മറ്റു നബിമാരും മലക്കുകളും ആ നരകവാസികളുടെ സഹോദരന്മാരായ സത്യവിശ്വാ സികളും ശഫാഅത്ത് ചെയ്യുന്നതാകുന്നു. ഈ ശഫാഅത്തുകളെ കൊണ്ട് നരകത്തില്‍ നിന്ന് മോചനം ലഭിച്ചവരുടെ ശേഷം നരകത്തിലുള്ള സത്യവിശ്വാസികളെ അല്ലാഹു അവന്‍റെ കാരുണ്യത്താല്‍ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. പിന്നെ അവിശ്വാ സികള്‍ മാത്രമേ നരകത്തില്‍ നിത്യവാസികളായിരിക്കുകയുള്ളൂ. ഈ നാലാമത്തെ വക ശഫാഅത്തും (അഥവാ ഈ ശഫാഅത്തിലെ സിംഹഭാഗവും) ഒന്നാമത്തെ عظمى ﺷﻔﺎﻋﺔ -യും അത് നബി?മിന്ന് പ്ര ത്യേകമുള്ളതാണെന്നും സ്വഹീഹായ അനേകം ഹദീസുകളാല്‍ സ്ഥിര പ്പെട്ടതാണ്.

5. സ്വര്‍ഗത്തിലെ പദവികള്‍ കൂടുതലാക്കികൊടുക്കുവാന്‍ വേണ്ടി ശഫാഅത്ത് ചെയ്യുന്നതാകുന്നു. ഇമാം സുബ്കി പറയുന്നു: ഇങ്ങനെ ക്വാളി ഇയാദും മറ്റും പ്രസ്താവിച്ചിരിക്കുന്നു. മുഅ്തസിലതും ഇതിനെ നിഷേധിക്കുന്നില്ല. (സുബ്കിയുടെ السقام ﺷﻔﺎء പേജ് 124-125 നോക്കുക.)

3. മൂന്നാം ചോദ്യത്തില്‍ പറയുന്ന ആയത്തുകളുടെ അര്‍ത്ഥങ്ങള്‍

وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ ۚ حَتَّىٰ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ ۖ قَالُوا الْحَقَّ ۖ وَهُوَ الْعَلِيُّ الْكَبِيرُ – سبأ: ٢٣

ആര്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നുവോ അവര്‍ക്കൊഴികെ അവന്‍റെയ ടുക്കല്‍ ശുപാര്‍ശ ഫലം ചെയ്യുകയില്ല. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ക്ക് ഭയത്തിനു പരിഹാരം ലഭിക്കുമ്പോള്‍ സന്തോഷിച്ചുകൊണ്ട് അവര്‍ അന്യോന്യം ചോദിക്കുന്നതാകുന്നു നിങ്ങളുടെ നാഥന്‍ എന്ത് പറഞ്ഞു? അവര്‍ അന്യോന്യം തന്നെ മറുപടി പറയുന്നതാണ്: സത്യമായ വചനം പ റഞ്ഞു (അവന്‍ ശുപാര്‍ശ ചെയ്യുവാന്‍ അനുവാദം നല്‍കി) അവനാകുന്നു ഉത്തമനും മഹാനും.

لَّا يَمْلِكُونَ الشَّفَاعَةَ إِلَّا مَنِ اتَّخَذَ عِندَ الرَّحْمَـٰنِ عَهْدًا – مريم: ٨٧

അവര്‍ (ജനങ്ങള്‍) ശുപാര്‍ശയെ ഉടമയാക്കിയില്ല (ഉടമപ്പെടുത്തിയിട്ടില്ല). (അവര്‍ക്ക് ശഫാഅത്ത് ലഭിക്കയില്ല.) പരമ കാരുണികന്‍റെയടുക്കല്‍ ഒരു കരാറിനെ സ്ഥാപിച്ചിട്ടുള്ളവര്‍ ആരോ അവര്‍ ഒഴികെ. അതായത് لا إله إلا الله എന്ന പരിശുദ്ധമായ സാക്ഷ്യവചനം അല്ലാഹുവിന്‍റെ അടുക്കല്‍ നിക്ഷേപിച്ചിരിക്കുന്നത് ആരാകുന്നുവോ, ശിര്‍ക്ക് പറ്റെ ഉപേക്ഷിച്ച് യഥാര്‍ഥമായ സത്യവിശ്വാസം ആര്‍ കൈവരുത്തിയിരിക്കുന്നുവോ അവരൊ ഴികെ. എന്നുവെച്ചാല്‍ അവര്‍ക്കു മാത്രമേ ശഫാഅത്ത് ലഭിക്കുകയുള്ളൂ. അവര്‍ മാത്രമേ ശഫാഅത്ത് ചെയ്യുവാന്‍ അര്‍ഹരാകയുള്ളൂ.

وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ – الزخرف: ٨٦

അവിശ്വാസികള്‍ അവനെ -അല്ലാഹുവിനെ- കൂടാതെ ആരെ പ്രാര്‍ ഥിക്കുന്നുവോ അവര്‍ ആര്‍ക്കും ശുപാര്‍ശ ചെയ്യുവാന്‍ കഴിവുള്ളവരല്ല. അറിഞ്ഞുകൊണ്ട് സത്യത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ളവര്‍ ഒഴികെ. അതായത് لا إله إلا الله എന്ന സത്യമായ പരിശുദ്ധ വാചകം ശരിയായി അറിഞ്ഞ് അതിന് ആര്‍ സാക്ഷ്യം വഹിച്ചിരിക്കുന്നുവോ അവര്‍ (ഈസാ, ഉസൈര്‍, മലക്കുകള്‍ മുതലായ സ്വാലിഹീങ്ങള്‍ ഒഴികെ) സത്യവിശ്വാസി കള്‍ക്ക് ശുപാര്‍ശ ചെയ്യും.

എന്നാല്‍ ഈ മൂന്ന് ആയത്തുകളിലും ശഫാആത്ത് എന്ന ആ സമഷ്ടി യായ ശുപാര്‍ശ ആര്‍ക്ക് ലഭിക്കണമെങ്കിലും, ആര്‍ അത് ചെയ്യുവാന്‍ കഴിവുള്ളവരാകണമെങ്കിലും, അതായത് അതിന് അവര്‍ക്ക് അനുവാദം ലഭിക്കണമെങ്കിലും അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ കരാര്‍ – സത്യവി ശ്വാസം – സ്ഥാപിച്ചിട്ടുള്ളവരായിരിക്കണം. ആ തരക്കാര്‍ക്കേ ശഫാഅത്ത് ചെയ്യുവാന്‍ അനുവാദം ലഭിക്കയുള്ളൂ. അവര്‍ക്ക് മാത്രമേ ശഫാഅത്ത് കിട്ടുകയുള്ളൂ. അങ്ങനെ അനുവാദം ലഭിച്ചിട്ടുള്ളവര്‍ക്കേ ശഫാഅത്ത് ഫലം ചെയ്യുകയുള്ളൂ എന്ന് മൊത്തമായി പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇങ്ങനെയുള്ള ആയത്തുകളെകൊണ്ട് ഉദ്ദേശിച്ചിട്ടുള്ള ശഫാഅത്തുകളുടെ (വകതിരിച്ചുള്ള വിവരണം) ആകുന്നു നബി? ഹദീസുകളെ കൊണ്ട് വിവരിച്ചിരിക്കുന്നത്. ആ ഹദീസുകളുടെ സാരാംശമായി നമ്മുടെ ഉലമാഅ് വിവരിച്ചതിനെയാണ് രണ്ടാം ചോദ്യത്തിന്‍റെ മറുപടിയില്‍ നാം പറഞ്ഞിട്ടുള്ളത്. എന്നാല്‍ നമ്മുടെ നബി?യും ഈസാ?, മറ്റു നബിമാര്‍ ഉസൈര്‍ ? മലക്കുകള്‍ മറ്റു സ്വാലിഹുകള്‍ ഇവര്‍ക്കെല്ലാം ശഫാഅത്തിന് അര്‍ഹത യുണ്ടെന്നുവെച്ച് നമുക്ക് ശഫാഅത്ത് ചെയ്യുവാനായി ഇപ്പോള്‍ നാം അവരോട് പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് ദീനില്‍ അനുവാദം തന്നിട്ടില്ല. തന്നെയുമല്ല, നാം സ്വഹീഹായ ഈമാനോടുകൂടി, ഒട്ടും ശിര്‍ക്ക് കൂടാതെ മരിച്ചെങ്കില്‍ മാത്രമേ നമുക്ക് വേണ്ടി ശഫാഅത്ത് ചെയ്യുവാന്‍ അവര്‍ക്ക് അല്ലാഹു അനു വാദം കൊടുക്കുകയുള്ളൂ. ഇങ്ങനെ നമുക്ക് വേണ്ടി അവര്‍ ശഫാഅത്ത് ചെയ്യുന്നതിനെ അല്ലാഹു പൊരുത്തപ്പെട്ടെങ്കില്‍ മത്രമേ അവര്‍ നമുക്ക് ശഫാഅത്ത് ചെയ്യുകയുള്ളൂ എന്നാണ് وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ അവന്‍ (അല്ലാഹു) തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ (മലക്കുകള്‍) ശഫാഅത്ത് ചെയ്യുകയില്ല. (അല്‍അമ്പിയാഅ്: 28) എന്ന ക്വുര്‍ആന്‍ വചനം വെളിപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ മരണം സ്വഹീഹായ ഈമാനോടുകൂടി തന്നെ ആകുമോ ഇല്ലയോ എന്ന കാര്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. നാമോ അവരോ അറിയുന്നതല്ല. അതിനാല്‍ നാം അവരോട് ഈ കാര്യത്തില്‍ അപേക്ഷ ചെയ്യുന്നതിന്ന് ഇപ്പോള്‍ നിവൃത്തിയില്ല. നാം അല്ലാഹുവിനോട് ഇങ്ങനെ ദുആ ചെയ്യുവാനേ നിവൃത്തിയുള്ളൂ.

اللهم ارزقنا شفاعة نبينا وسيدنا محمد صلى الله عليه وسلّم وعبادك الصالحين

4. നാലാം ചോദ്യത്തിന്‍റെ മറുപടി ഈ മൂന്ന് മറുപടികളില്‍ നിന്നും കൂടി ശരിയായി വെളിപ്പെട്ടിരിക്കയാല്‍ അത് പ്രത്യേകമായി എഴുതേണ്ടതായ ആവശ്യം ഇല്ലല്ലോ. അല്ലാഹു നമ്മെ എല്ലാവരേയും നേര്‍വഴിയില്‍ നടത്തി രക്ഷിക്കട്ടെ. നമുക്കെല്ലാവര്‍ക്കും ശഫീഅ് ആയ മുഹമ്മദ് നബി?യുടെയും മറ്റു നബിമാര്‍, മലക്കുകള്‍, സിദ്ദീക്വീങ്ങള്‍, ശുഹദാഅ് മുതലായ എല്ലാ സ്വാലിഹുകളുടേയും ശഫാഅത്ത് ലഭിക്കുവാന്‍ തക്കവണ്ണം അല്ലാഹു അവന്‍റെ പൊരുത്തം നമുക്കെല്ലാവര്‍ക്കും പ്രദാനം ചെയ്യട്ടെ. ആമീന്‍. (അല്‍മുര്‍ശിദ് 1355 جمادى الاول (പേജ്: 31-34))

കെ. എം മൗലവി

സുന്നത്ത് എന്നാലെന്ത്?

സുന്നത്ത് എന്നാലെന്ത്?

“സുന്നത്ത്” എന്നാല്‍, ഭാഷയില്‍ മാര്‍ഗ്ഗം-അഥവാ നടപടി എന്നര്‍ത്ഥം. നല്ലമാര്‍ഗ്ഗമായാലും ചീത്തമാര്‍ഗ്ഗമായാലും ഭാഷയില്‍ വ്യത്യാസമില്ല. “ആരെങ്കിലും ഒരു നല്ല സുന്നത്തു നടപ്പിലാക്കിയാല്‍ അവന്നു അതിന്‍റെ പ്രതിഫലവും, ഖിയാമത്തു നാള്‍വരെ അതുപ്രകാരം പ്രവര്‍ത്തിച്ചവരുടെ പ്രതിഫലവും ഉണ്ടായിരിക്കും. ഒരാള്‍ ഒരു ചീത്ത സുന്നത്തു നടപ്പാക്കിയാല്‍ അവന്നു അതിന്‍റെ കുറ്റവും, ഖിയാമത്തു നാള്‍വരെ അതു പ്രകാരം പ്രവര്‍ത്തിച്ചവരുടെ കുറ്റവും ഉണ്ടായിരിക്കും” (മുസ്ലിം) എന്നുള്ള നബി വചനവും, നിങ്ങള്‍ മുമ്പുള്ളവരുടെ സുന്നത്തുകളെ ചാണിന്നു ചാണായും, മുഴത്തിനുമുഴമായും പിന്‍പറ്റുക തന്നെ ചെയ്യും.” (ബുഖാരി: മുസ്ലിം) എന്നുള്ള നബിവചനവും ഈ അര്‍ത്ഥത്തിലാകുന്നു.

ഹദീസു പണ്ഡിതന്‍മാര്‍ സ്വീകരിച്ച സാങ്കേതികാര്‍ത്ഥത്തില്‍, നബി(സ) തിരുമേനിയുടെ വാക്ക്, പ്രവൃത്തി, സ്ഥിരീകരണം (അംഗീകരണം), പ്രകൃതിപരമോ സ്വഭാവപരമോ ആയ ഗുണവിശേഷം, ജീവിതചര്യ എന്നിവയെപ്പറ്റി ഉദ്ധരിക്കപ്പെടുന്നതെല്ലാം (1) സുന്നത്തില്‍ ഉള്‍പ്പെടുന്നു. ചില പണ്ഡിതന്‍മാരുടെ അടുക്കല്‍, “ഹദീസും”, “സുന്നത്തും” പര്യാ പദങ്ങളത്രെ. ഉസ്വൂലിന്‍റെ (ഇസ്ലാമിലെ കര്‍മ്മശാസ്ത്ര നിദാനത്തിന്‍റെ പണ്ഡിതന്‍മാര്‍ സ്വീകരിച്ചു വരുന്ന സാങ്കേതികാര്‍ത്ഥത്തില്‍, നബി(ﷺ)യുടെ വാക്കും, പ്രവൃത്തിയും, സ്ഥിരീകരണവുമാണ് സുന്നത്ത്. (2) (മിക്കപ്പോഴും “ഹദീസും” ഈ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കപ്പെടുന്നു.)

“നിശ്ചയമായും, കര്‍മ്മങ്ങള്‍ ഉദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമായിരിക്കും” (ബു:മു.) എന്നതു പോലെയുള്ള ഹദീസുകള്‍ വാഗ്മൂലമുള്ള സുന്നത്തും (3), നമസ്കാരം, ഹജ്ജ്, നോമ്പ് മുതലായ ആരാധനാ കര്‍മ്മങ്ങളിലും മറ്റും നബി(ﷺ) അനുഷ്ഠിച്ചതായി പ്രസ്താവിക്കുന്ന ഹദീസുകള്‍ പ്രവൃത്തിമൂലമുള്ള സുന്നത്തും (4) ആകുന്നു. സഹാബികളില്‍ നിന്നുണ്ടാകുന്ന വല്ല പ്രവൃത്തിയെക്കുറിച്ചും നബി(ﷺ)ക്ക് അതൃപ്തിയില്ലെന്നോ, അല്ലെങ്കില്‍ തൃപ്തിയുണ്ടെന്നോ മനസ്സിലാക്കുന്ന വിധം അവിടുന്നു മൗനം അവലംബിക്കുമ്പോള്‍ അതു അംഗീകരണ രൂപത്തിലുള്ള സുന്നത്താകുന്നു. (5) ബനൂഖുറൈള: (6) യു്ദധമുണ്ടായ ദിവസം സഹാബികളോടു നബി(ﷺ) പറയുകയുണ്ടായി: “ബനൂഖുറൈള:യില്‍ വെച്ചല്ലാതെ നിങ്ങളാരും അസര്‍ നമസ്കരിക്കരുത് എന്ന്. ചിലര്‍ ഈ കല്‍പനക്കു അതിന്‍റെ ബാഹ്യത്തിലുള്ള അര്‍ത്ഥം തന്നെ കല്‍പിച്ചു. സൂര്യന്‍ അസ്തമിച്ചിട്ടും അവിടെ എത്തിയ ശേഷമേ അവര്‍ അസര്‍ നമസ്കരിച്ചുള്ളു. ധൃതഗതിയില്‍ അവിടെ എത്തിച്ചേരണമെന്നാണതിന്‍റെ താല്‍പര്യമെന്നും, വഴിമദ്ധ്യേ നമസ്കരിക്കുന്നതിനു വിരോധമില്ലെന്നും വേറെ ചിലര്‍ മനസ്സിലാക്കി. അവര്‍ വഴിയില്‍ വെച്ചു സമയത്തുതന്നെ നമസ്കരിക്കയും ചെയ്തു. രണ്ടു കൂട്ടര്‍ ചെയ്തതും നബി(ﷺ) അറിഞ്ഞു. രണ്ടില്‍ ഒരു കൂട്ടരെയും അവിടുന്നു ആക്ഷേപിക്കയുണ്ടായില്ല. രണ്ടിന്നും മൗനംവഴി അനുമതി നല്‍കുകയാണു ചെയ്തത്.

മേല്‍കണ്ട നിര്‍വചനങ്ങള്‍ക്കു പുറമെ, മതത്തില്‍ അംഗീകൃതമായ തെളിവുമുഖേന സ്ഥാപിതമായ കാര്യം എന്ന അര്‍ത്ഥത്തിലും “സുന്നത്ത്” ഉപയോഗിക്കപ്പെടാറുണ്ട്. തെളിവു ഖുര്‍ആനോ, ഹദീസോ, ഇജ്തിഹാദോ ആകാവുന്നതാണ്. ‘മുസ്ഹഫി’ല്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചതും മറ്റും ഇതിന്നു ഉദാഹരണമാകുന്നു. “എന്‍റെ സുന്നത്തും, എന്‍റെ ശേഷം ഖുലഫാഉ-റാശിദീന്‍റെ സുന്നത്തും നിങ്ങള്‍ മുറുകെ പിടിക്കുവിന്‍” (അബൂദാവൂദ്; തിര്‍മിദീ) എന്ന നബി വചനത്തില്‍ കാണുന്നതു ഈ അര്‍ത്ഥത്തിലുള്ള സുന്നത്താകുന്നു. (7) നിര്‍ബ്ബന്ധത്തിന്‍റെ നിലക്കല്ലാതെ നബി(സ) യില്‍നിന്നു സ്ഥിരപ്പെട്ട കാര്യം എന്ന അര്‍ത്ഥത്തിലും ഫുഖഹാക്കള്‍ സുന്നത്തു ഉപയോഗിക്കാറുണ്ടു. ‘സുന്നത്തിന്‍റെ ത്വലാഖ് (വിവാഹമോചനം) എന്നും, ‘ബിദ്അത്തിന്‍റെ ത്വലാഖു’ എന്നും പറയപ്പെടുന്നത് ഈ അര്‍ത്ഥത്തിലാകുന്നു.(8)

ഓരോ വിഭാഗക്കാരും കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ താല്‍പര്യം വ്യത്യസ്ഥമായതാണ് സാങ്കേതികാര്‍ത്ഥങ്ങള്‍ ഇങ്ങിനെ വ്യത്യസ്ഥ രീതിയില്‍ വരുവാന്‍ കാരണമായത്. ഉസ്വൂലിന്‍റെ പണ്ഡിതന്‍മാരുടെ സാങ്കേതികാര്‍ത്ഥത്തിലത്രെ നാം ഈ ഗ്രന്ഥത്തില്‍ മിക്കവാറും “സുന്നത്ത്” ഉപയോഗിച്ചിരിക്കുന്നത്. അതിന്‍റെ പ്രമാണിക വശങ്ങളെയും, ശരീഅത്തില്‍ അതിനുള്ള സ്ഥാനത്തെയും കുറിച്ചാണല്ലോ പ്രധാനമായും നമ്മുടെ സംസാരം. എന്നാല്‍, സുന്നത്തിന്‍റെ ചരിത്രപരമായ വശത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍, ഹദീസു പണ്ഡിതന്‍മാര്‍ സ്വീകരിച്ചു വരുന്ന വ്യാപകാര്‍ത്ഥത്തിലും നാമതു ഉപയോഗിക്കുന്നതായിരിക്കും.

________________________________________

1) ما أُثِرَ عَنْ النَّبِيِّ- ﷺ- من قول أو فعل أو تقرير أو صفة خَلْقِيَّة أو خُلُقِيَّة أو سيرة

2)قول أو فعل أو تقرير

3) السنة القولية

4) السنة الفعلية

5)السنة التقريرية

6) غزوة بني قريظة

7) الموافقات/ج4

8) إرشاد الفحول ص 31

 

വിവര്‍ത്തനം: മുഹമ്മദ് അമാനി മൌലവി

 

സന്താനങ്ങളോടുള്ള ബാധ്യതകള്‍

സന്താനങ്ങളോടുള്ള ബാധ്യതകള്‍

സന്താനമോഹം മനുഷ്യസഹജമാണ്. വിവാഹശേഷം വര്‍ഷം രണ്ട്, മൂന്ന് കഴിഞ്ഞിട്ടും മക്കളുണ്ടാകാതെയാകുമ്പോഴേക്ക് വിഷമിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആളുകളെ കാണാം. തന്‍റെ പിന്‍ഗാമിയും തനിക്കൊരു സഹായിയുമായി തന്‍റെ ഒരു ശേഷിപ്പ് എന്ന നിലയില്‍ സന്താനത്തെ മനുഷ്യര്‍ ആഗ്രഹിക്കുന്നു. അതിനായി ലക്ഷങ്ങള്‍ മുടക്കാനും ചികിത്സകള്‍ നടത്താനും മറ്റ് പലതും ചെയ്യാന്‍ മനുഷ്യര്‍ തയ്യാറാകാറുണ്ട്. പലരും ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖല കൂടിയാണ് ഇത് എന്നത് ഒരു വശത്ത് നമുക്ക് കാണാന്‍ കഴിയും. പ്രവാചകന്മാരടക്കം സന്താനത്തിനായി കൊതിക്കുകയും സര്‍വ്വശക്തനായ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്ത പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

സകരിയ്യാ നബി (അ) ജരാനരകള്‍ ബാധിച്ച് അവശതയിലെത്തിയിട്ടും സര്‍വ്വശക്തനായ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് നിരാശ കൂടാതെ നിഷ്കളങ്കമായി പ്രാര്‍ഥിച്ച രംഗം വിശുദ്ധ ക്വിര്‍ആന്‍ വിവരിക്കുന്നുണ്ട്. “നിന്‍റെ നാഥന്‍ തന്‍റെ ദാസന്‍ സകരിയ്യക്ക് ചെയ്ത കാരുണ്യത്തിന്‍റെ അനുസ്മരണമത്രെ ഇത്. അദ്ദേഹം തന്‍റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു. തലയാകട്ടെ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ നാഥാ ഞാന്‍ ഒരിക്കലും നിന്നോട് പ്രാര്‍ഥിച്ചിട്ട് പരാജിതനായിട്ടില്ല. എനിക്ക് പുറകെ വരാനുള്ള ബന്ധുജനങ്ങളെക്കുറിച്ച് ഞാന്‍ ഭയപ്പെടുന്നു എന്‍റെ ഭാര്യയാകട്ടെ വന്ധ്യയുമാണ്. അതിനാല്‍ നിന്‍റെ പക്കല്‍നിന്ന് എനിക്കൊരു പിന്‍ഗാമിയെ പ്രദാന ചെയ്യേണമേ!” (19:1-5)

തന്‍റെ രക്ഷിതാവിന്‍റെ ശക്തി മാഹാത്മ്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട മറ്റൊരു സന്ദര്‍ഭത്തിലും അദ്ദേഹം കുറ്റമറ്റ ഒരു സന്താനത്തിനായി പ്രാര്‍ഥിക്കുന്നത് കാണാം. “അവിടെ വെച്ച് സകരിയ്യ തന്‍റെ നാഥനോട് പ്രാര്‍ഥിച്ചു: എന്‍റെ നാഥാ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് ഉത്തമ സന്താനങ്ങളെ നല്‍കേണമേ. നീ പ്രാര്‍ഥനകള്‍ കേള്‍ക്കുന്നവനല്ലോ” (3:38)

മഹാനായ ഇബ്റാഹീം നബി (അ)യുടെ ചരിത്രത്തിലും സമാനമായ രംഗങ്ങള്‍ കാണാം. ദീര്‍ഘ നാളത്തെ ദാമ്പത്യ ജീവിതത്തില്‍ മക്കളില്ലാതെയായിട്ടും നിരാശനാകാതെ അദ്ദേഹം അല്ലാഹുവോട് പ്രാര്‍ഥിക്കുകയാണ്. ക്വുര്‍ആന്‍ പറയുന്നു. “എന്‍റെ നാഥാ! സദ്’വ്യത്തരില്‍പെട്ട (ഒരു മകനെ) എനിക്ക് തന്നരുളേണമേ! (37:100)

സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അടിസ്ഥാനപരമായ ഒരു വ്യതിരിക്തതയായിട്ടാണ് ഇതിനെ നമുക്ക് കാണാന്‍ കഴിയുന്നത്. മനുഷ്യന് ആശ്രയവും സഹായവുമാവശ്യമായതിനാല്‍ സന്താനത്തിനായി കൊതിക്കുന്നു. സന്താന സൗഭാഗ്യമില്ലാതിരിക്കല്‍ ഒരു ന്യൂനതയായി ഗണിക്കുന്നു. ചിലര്‍ അതില്‍ നിരാശരായി ആത്മഹത്യ വരെ ചെയ്യുന്നു! എന്നാല്‍ സ്രഷ്ടാവാകട്ടെ അവന്‍ ആശ്രയമുക്തനാണ്. സന്താനമുണ്ടാവുക എന്നത് അവനെ സംബന്ധിച്ചിടത്തോളം ഒരു ന്യൂനതയാണ്. ദൈവപുത്ര വാദത്തെ അതിശക്തമായി എതിര്‍ത്തുകൊണ്ട് അല്ലാഹു പറയുന്നത് കാണുക. “പരമകാരുണ്യകന്‍ ഒരു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ഏറെ ഗുരുതരമായ ഒരു കാര്യമാണ് നിങ്ങള്‍ ആരോപിച്ചിരിക്കുന്നത്. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിക്കീറുകയും ഭൂമി പിളര്‍ന്ന് പോവുകയും മലകള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകുന്നു. (അതെ) പരമകാരുണ്യകന് പുത്രനുണ്ടെന്ന് വാദിച്ചതുമൂലം! ഒരു പുത്രനെ വരിക്കുകയെന്നത് പരമകാരുണ്യകന് ചേര്‍ന്നതേയല്ല.” (19:88-92)

യഥാര്‍ഥ ദൈവത്തെ പരിചയപ്പെടുത്തിക്കൊണ്ട് ക്വുര്‍ആന്‍ പറഞ്ഞതും ശ്രദ്ധേയമാണ്. “പറയുക: അവന്‍ അല്ലാഹു, ഏകനാണ്. അല്ലാഹു പരാശ്രയമുക്തനാണ്, സര്‍വരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന്‍ (ആരുടെയും സന്താനമായി) ജനിച്ചിട്ടില്ല. അവന്‍ (സന്താനത്തെ) ജനിപ്പിച്ചിട്ടുമില്ല. അവനു തുല്യനായി ആരുമില്ല.” (112:1-4)

ലൈംഗികത പാപമല്ല

മനുഷ്യന്‍റെ പ്രത്യുല്‍പാദനത്തിനുള്ള പ്രകൃതിപരമായ മാര്‍ഗം ലൈംഗിക ബന്ധമാണ്. കേവലം വികാര ശമനത്തിനുള്ള ഒരു വഴി മാത്രമായിട്ടല്ല അതിനെ ഇസ്ലാം കാണുന്നത്. ലൈംഗികതയിലെ അധാര്‍മികതയെ സബന്ധിച്ച് ശക്തമായി ബോധവല്‍കരിക്കുന്നതോടൊപ്പം അതിലെ ധാര്‍മിക വശങ്ങള്‍ പഠിപ്പിക്കുന്ന ഒട്ടനവധി വചനങ്ങളും നബി (ﷺ)യുടെ അധ്യാപനങ്ങളില്‍ കാണാം.

നബി (ﷺ) പറഞ്ഞു: “നിങ്ങള്‍ ഇണകളുമയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലും നിങ്ങള്‍ക്ക് പുണ്യമുണ്ട്”. അനുചരന്മാര്‍ ചോദിച്ചു: “പ്രവാചകരേ, ഞങ്ങളിലൊരാള്‍ തന്‍റെ ലൈംഗിക ദാഹം ശമിപ്പിക്കുന്ന ഭാര്യാ-ഭര്‍തൃ ബന്ധത്തിലും പുണ്യമുണ്ടെന്നോ?!”. അവിടുന്ന് പറഞ്ഞു: “അയാള്‍ അത് നിഷിദ്ധമായ മാര്‍ഗത്തിലൂടെയാണ് ചെയ്യുന്നതെങ്കില്‍ അതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? (അതിനു കുറ്റമുണ്ടല്ലോ?) അപ്രകാരം തന്നെ അനുവദനീയമായ മാര്‍ഗത്തിലൂടെ വികാരം ശമിപ്പിക്കുമ്പോള്‍ അതിന് അയാള്‍ക്ക് പ്രതിഫലമുണ്ട്”. (മുസ്ലിം)

ആദ്യകാലങ്ങളില്‍ റമദാനിന്‍റെ രാത്രികളില്‍ ഭാര്യഭര്‍തൃ ബന്ധം പാപമായി ഗണിച്ചിരുന്നു. വ്രതാനുഷ്ഠാനത്തിന്‍റെ പവിത്രതക്ക് നിരക്കാത്ത അപരാധമായി അതിനെ കാണുകയും സ്വന്തം ഇണയുമായുള്ള ലൈംഗിക ബന്ധത്തില്‍ കുറ്റബോധം തോന്നുകയും ചെയ്യുന്ന അവസ്ഥാ വിശേഷം വരെയുണ്ടായി. ആ സന്ദര്‍ഭത്തിലാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആനിലെ ഈ സൂക്തം അവതരിക്കുന്നത്. “വ്രതകാല രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു. (ഭാര്യാ സമ്പര്‍ക്കം നിഷിദ്ധമായി കരുതികൊണ്ട്) നിങ്ങള്‍ സ്വയം വഞ്ചിക്കുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും നിങ്ങളോട് ക്ഷമിക്കുകയും ചെയ്തിരിക്കുന്നു. ഇനി നിങ്ങള്‍ അവരുമായി സഹവസിക്കുകയും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്നിട്ടുള്ളത് തേടുകയും ചെയ്തുകൊള്ളുക. അപ്രകാരംതന്നെ, രാവിന്‍റെ കറുപ്പുനൂലുകളില്‍നിന്ന് പ്രഭാതത്തിന്‍റെ വെള്ളനൂല്‍ തെളിഞ്ഞു കാണുന്നതുവരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. പിന്നീട് രാവുവരെ വ്രതം പൂര്‍ത്തിയാക്കുക. നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജന)മിരിക്കുമ്പോള്‍ അവരുമായി സംസര്‍ഗം ചെയ്യരുത്. അവ അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അതിനാല്‍ നിങ്ങള്‍ അവയോട് അടുക്കരുത്. ഇപ്രകാരം അല്ലാഹു അവന്‍റെ വിധികള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ സൂക്ഷ്മത പാലിക്കുന്നവരാകാന്‍” (2:187)

മക്കള്‍ അപമാനമോ?

സന്താനമോഹം മനുഷ്യ സഹജമാണെന്നും സന്താന സൗഭാഗ്യത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നു എന്നതുമൊക്കെ യാഥാര്‍ഥ്യം തന്നെ. എന്നാല്‍ രണ്ട് കഴിഞ്ഞ് മൂന്നാമത്തെയോ നാലാമത്തെയോ സന്താനത്തിനായി ഗര്‍ഭം ധരിച്ചുപോയാല്‍ അതില്‍ വല്ലാതെ വിഷമിക്കുന്ന ദമ്പതിമാരേയും കാണാം. എത്രയോ പേര്‍ തന്‍റെ ആ പിന്‍ഗാമിയുടെ ജനിക്കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ട് ഭ്രൂണാവസ്ഥിയിലുള്ള ആ പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊന്നുകളയുന്നതിനുവേണ്ടി രഹസ്യമായി ഡോക്ടര്‍മാരെ സമീപിക്കുന്നു! ‘അബോര്‍ഷന്‍’ എന്ന ഓമനപ്പേരില്‍ ആ ശിശുഹത്യയേയും കൊലപാതകത്തേയും സമൂഹം വെള്ളപൂശാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും തന്‍റെ ഈ കൊടും ക്രൂരതക്ക് സ്രഷ്ടാവിന്‍റെ മുമ്പില്‍ നാളെ താന്‍ കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്നത് അത്തരക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. അപമാനമോ ദാരിദ്രമോ ഭയന്നുകൊണ്ട് സന്താനത്തെ വധിച്ചിരുന്ന അജ്ഞാനകാലത്തെ കാടത്തത്തിനെതിരെ കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനും വളരാനുമുള്ള അവകാശം വകവെച്ചുകൊടുത്തുകൊണ്ട് ശക്തമായി ശബ്ദിച്ച ക്വുര്‍ആനിക സൂക്തങ്ങള്‍ ഇന്നും ഏറെ പ്രസക്തമാണ്. “ദാരിദ്ര്യ ഭയത്താല്‍ നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ കൊല്ലരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. തീര്‍ച്ചയായും അവരെ കൊല്ലുന്നത് ഒരു മഹാപാപമാകുന്നു” (17:31)

ജനിക്കാരിക്കുന്ന കുഞ്ഞിനെക്കൊണ്ട് യാതൊരു ഉപകാരവുമുണ്ടാവുകയില്ല എന്ന് കാലേ വിധിയെഴുതുന്ന ചിലരുടെ രീതി ശരിയല്ല. തങ്ങളുടെ മാതാപിതാക്കളും ഈ ഒരു നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ഇവരില്‍ പലരും ജനിക്കുമായിരുന്നില്ല എന്ന യാഥാര്‍ഥ്യം പോലും വിസ്മരിക്കപ്പെടുകയാണ്. വീട്ടില്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്കോ മറ്റ് മൃഗങ്ങള്‍ക്കോ നല്‍കുന്ന വിലപോലും മനുഷ്യകുഞ്ഞിന് ഇത്തരക്കാര്‍ കല്‍പിക്കുന്നില്ല എന്ന് തോന്നിക്കും വിധത്തിലാണ് പലരുടെയും ഈ രംഗത്തെ ആക്രോഷങ്ങള്‍. എന്നാല്‍ ഇസ്ലാം സന്താനത്തെ അനുഗ്രഹവും സൗഭാഗ്യവുമായി തന്നെയാണ് കാണുന്നത്.

ചിലപ്പോള്‍ ആഗ്രഹവും ശ്രമവും പ്രാര്‍ഥനയും ഒക്കെയായിട്ടും മക്കള്‍ ഉണ്ടാകാതെയും വരാം. അതും ദൈവത്തിന്‍റെ പരീക്ഷണമായി കാണാന്‍ വിശ്വാസിക്ക് സാധിക്കണം. ചിലര്‍ അത്തരം ഘട്ടങ്ങളില്‍ മാഹാന്മാരായ പ്രാവചകന്മാരുടെ വിശുദ്ധപാതയും മാതൃകകളും കയ്യൊഴിഞ്ഞ് സ്രഷ്ടാവായ അല്ലാഹു അങ്ങേയറ്റം വെറുക്കുകയും ശക്തിയായി വിലക്കുകയും ചെയ്ത ബഹുദൈവാരാധനയുടെയും നന്ദികേടിന്‍റെയും വഴികളിലേക്ക് വഴുതിപ്പോകാറുണ്ട്. ഇത് ഗൗരവമായി കണ്ട് കൊണ്ട് അത്തരം പൈശാചിക ദുര്‍ബോധനങ്ങളില്‍പെട്ടു പോകാതിരിക്കാന്‍ യഥാര്‍ഥ വിശ്വാസികള്‍ ജാഗ്രത കൈകൊള്ളേണ്ടത് അനിവാര്യമാണ്. ശരിയായ ഏകദൈവ വിശ്വാസവും പ്രവാചകാധ്യാപനങ്ങളോടുള്ള പ്രതിബദ്ധതയും വിശ്വാസികളില്‍ പ്രകടമാകേണ്ട ഒരു രംഗം കൂടിയാണിത്.

സന്താനങ്ങളുടെ കാര്യത്തില്‍ വേറെ നിലക്കും ദൈവിക പരീക്ഷണങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ ഗര്‍ഭധാരണത്തിന് ശേഷം 8,9 മാസം ചര്‍ദിയും പ്രയാസങ്ങളും വേദനകളുമൊക്കെ സഹിച്ച് അവസാനം കുട്ടി മരണപ്പെടുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്. അവിടെയും സമാധാനിച്ച് അവന്‍റെ അളവറ്റ കാരുണ്യവും പ്രതിഫലവും പ്രതീക്ഷിച്ച് മനസ്സിനെ പതറാതെ പിടിച്ച് നിര്‍ത്താന്‍ കഴിയുമ്പോഴാണ് ആ പരീക്ഷണക്കളരിയില്‍ വിജയം വരിക്കാന്‍ സാധിക്കുക. അവിടെയും നമുക്ക് ആശ്വാസമേകുന്ന താങ്ങായി നബി(ﷺ)യുടെ അധ്യാപനങ്ങളുണ്ട്.

അബൂഹസ്സന്‍ (റ) പറയുന്നു. എന്‍റെ രണ്ട് മക്കള്‍ ചെറുപ്പത്തിലേ മരണപ്പെട്ടു. അങ്ങനെ പ്രവാചക അദ്ധ്യാപനങ്ങളില്‍ വ്യുല്‍പ്പത്തി നേടിയ മഹാനായ അബൂഹുറൈയ്റ (റ) നെ കണ്ട് ഞാന്‍ ചോദിച്ചു: “ഞങ്ങളുടെ മരണപ്പെട്ട മക്കളുടെ കാര്യത്തില്‍ ഞങ്ങളുടെ മനസ്സിന് ആശ്വാസമേകുന്ന വല്ലതും താങ്കള്‍ നബി (ﷺ) യില്‍ കേട്ടിട്ടുണ്ടോ?’. അദ്ദേഹം പറഞ്ഞു: ‘അതെ, ചെറുപ്രായത്തില്‍ മരണപ്പെടുന്ന നിങ്ങളുടെ മക്കള്‍ സ്വര്‍ഗ്ഗത്തില്‍ സ്വൈരവിഹാരം നടത്തുന്ന ഭാഗ്യവാന്മാരാണ്. അവര്‍ തന്‍റെ മാതാപിതാക്കളെ കണ്ടുമുട്ടിയാല്‍ അവരുടെ കൈപിടിച്ച് സ്വര്‍ഗത്തിലേക്ക് ആനയിക്കുന്നതാണ്. അങ്ങനെ അല്ലാഹു അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. അവരെ ആരും തടയുകയില്ല. (മുസ്ലിം, അഹ്മദ്)

ഇത്തരത്തിലുള്ള വേറെയും നിരവധി ഹദീഥുകള്‍ ഉണ്ട്. ഗര്‍ഭകാലത്തെ പ്രയാസങ്ങളും വിഷമതകളും സഹിക്കുന്നതും ഒരു വിശ്വാസിനിയെ സംബന്ധിച്ചിടത്തോളം മഹത്തായ പ്രതിഫലത്തിന് അര്‍ഹമാക്കുന്ന സംഗതിയാണ്.

പ്രസവ ശേഷം തങ്ങള്‍ ആഗ്രഹിച്ചതുപോലെ ആണ്‍കുട്ടിയല്ല, പെണ്‍കുട്ടിയായിപ്പോയി എങ്കില്‍ അതിന്‍റെ പേരില്‍ വഴക്കടിക്കുകയും രണ്ടും മൂന്നും കഴിഞ്ഞ് നാലാമത്തേതും പെണ്ണായതിന്‍റെ പേരില്‍ വിവാഹ മോചനം വരെ കാര്യങ്ങളെത്തുന്ന സ്ഥിതി വിശേഷവും ഈ ആധുനിക സമൂഹത്തിലുമുണ്ട് എന്നത് നിഷേധിക്കാനാവില്ല. ചിലര്‍ ഡോക്ടര്‍മാരെ സ്വാധീനിച്ച് മുന്‍കൂട്ടി ലിംഗ നിര്‍ണയ ടെസ്റ്റും നടത്തി ഗര്‍ഭസ്ഥ ശിശുവിന്‍റെ ജനിക്കാനുള്ള അവകാശവും അവസരവും നിഷേധിക്കാറുണ്ട്. അല്ലാഹുവിന്‍റെ ദാനത്തിലും തീരുമാനത്തിലും ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുന്ന അത്തരം പ്രവര്‍ത്തനങ്ങളിലൂടെ സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ ദേഷ്യവും വെറുപ്പും നേടാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നത് പ്രത്യേകം ഓര്‍ക്കുക.

അല്ലാഹു പറയുന്നു: “അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവനിച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വ്വശക്തനുമാകുന്നു.” (42:49,50)

ഈ വചനത്തില്‍ പെണ്‍മക്കളെ ആദ്യം പറഞ്ഞത് ശ്രദ്ധേയമാണ്. പലതും ആഗ്രഹിക്കുന്നതിന് വിപരീതമായി അല്ലാഹുവിന്‍റെ തീരുമാനമാണ് ഇക്കാര്യത്തിലും ആത്യന്തികമായി സംഭവിക്കുക എന്ന സൂചനയാണ് നല്‍കുന്നത്. ആധുനിക സമൂഹത്തിലെ പെണ്‍ഭ്രൂണഹത്യയുടെ കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത് അപമാനമായി കണ്ടിരുന്ന അജ്ഞാന (ജാഹിലിയ്യാ) കാലത്തെ വികല ധാരണകളെ ഇസ്ലാം മാറ്റിത്തിരുത്തിയ ചരിത്രം സുവിധിതമാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക. “അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചതായി സുവാര്‍ത്ത ലഭിച്ചാല്‍ കോപത്താല്‍ അവന്‍റെ മുഖം കറുത്തിരുളും. അവന്ന് സന്തോഷവാര്‍ത്ത ലഭിച്ച ആ കാര്യത്തിലുള്ള അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിച്ചുകളയുന്നു. അവജ്ഞയോടെ അതിനെ അവന്‍ വെച്ചുകൊണ്ടിരിക്കണമോ, അതല്ല (ജീവനോടെ) അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ (എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു). നോക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്രമോശം!” (16:58,59)

ആ സമൂഹത്തെ പരിവര്‍ത്തിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി (ﷺ) പറയുന്നത് കാണുക. “ആരെങ്കിലും രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയും പക്വതയുമാകുന്നത് വരെ പോറ്റിവളര്‍ത്തിയാല്‍ ഞാനും അയാളും അന്ത്യദിനത്തില്‍ ഇതേപോലെ സന്തത സഹചാരികളായിരിക്കും എന്ന് പറഞ്ഞിട്ട് അവിടുത്തെ രണ്ടു വിരലുകള്‍ ചേര്‍ത്തുപിടിച്ചു കാണിച്ചു.” (മുസ്ലിം, തിര്‍മിദി)

നവജാത ശിശുവും ഇസ്ലാമിക മര്യാദകളും

ഗര്‍ഭ ധാരണം മുതല്‍ പ്രസവം വരെ പ്രത്യേകമായ ഒരു ചടങ്ങും ഇസ്ലാം നിര്‍ദേശിക്കുന്നില്ല. ഗര്‍ഭ കാലത്ത് സ്ത്രീക്ക് ശരിയായ പരിരക്ഷയും ശുശ്രൂഷയും നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മന:സ്സമാധാനം അതില്‍ ഏറെ പ്രധാനമാണ്. വിവാഹമോചിതയാണെങ്കില്‍ പോലും അവരെ സംരക്ഷിക്കുവാന്‍ ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നു. “(ഇദ്ദവേളയില്‍) നിങ്ങളുടെ കഴിവിനൊത്തവിധം നിങ്ങള്‍ താമസിക്കുന്നിടത്തു തന്നെ അവരെ താമസിപ്പിക്കണം. അവര്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍വേണ്ടി നിങ്ങളവരെ പ്രയാസപ്പെടുത്തരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നതുവരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കേണ്ടതാകുന്നു. എന്നാല്‍ നിങ്ങള്‍ക്കുവേണ്ടി (ശിശുവിന്) അവര്‍ മുലകൊടുക്കുന്നുവെങ്കില്‍, അവരുടെ വേതനങ്ങള്‍ അവര്‍ക്ക് കൊടുക്കുവിന്‍. (വേതനകാര്യം) നിങ്ങള്‍ അന്യോന്യം നല്ല നിലയില്‍ കൂടിയാലോചിച്ച് തീരുമാനിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ക്കിരുവര്‍ക്കും പ്രയാസകരമാവുകയാണെങ്കില്‍ അയാള്‍ക്കുവേണ്ടി മറ്റൊരുവള്‍ മുല കൊടുക്കുകയുക് ചെയ്യട്ടെ.” (65:6)

സുഖപ്രസവത്തിനായി സര്‍വ്വക്തനായ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും അതിന് പ്രത്യേകം നന്ദി പ്രകടിപ്പിക്കാനും വിശ്വാസികള്‍ ബാധ്യസ്തരാണ്. പക്ഷെ, പലയാളുകളും സുഖകരമായി പ്രസവമൊക്കെ കഴിഞ്ഞാല്‍ അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടതിനു പകരം അങ്ങേയറ്റം നന്ദികെട്ട ബഹുദൈവാരാധനയുടെ വഴികളാണ് സ്വീകരിക്കാറുള്ളത്. അങ്ങനെ വ്യാജ ദൈവങ്ങള്‍ക്കും ബഹുദൈവാരാധനയുടെ മറ്റ് കേന്ദ്രങ്ങളിലേക്കും നന്ദി സൂചകമായി തീര്‍ഥാടനങ്ങളും വഴിപാടുകളും അര്‍പ്പിക്കുന്നത് കാണാം. അല്ലാഹു പറയുന്നത് കാണുക. “ഒരൊറ്റ ശരീരത്തില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും അവനുണ്ടാക്കി. അവളില്‍ അവന്‍ ആശ്വാസം കൊള്ളുന്നതിനുവേണ്ടി. അങ്ങനെ അവന്‍ അവളെ പുണര്‍ന്നപ്പോള്‍ അവള്‍ ലഘുവായ ഒരു ഗര്‍ഭം ധരിച്ചു. അതുമായി അവള്‍ നടന്നു. പിന്നീട് അതു ഭാരമായപ്പോള്‍ അവരിരുവരും തങ്ങളുടെ നാഥനായ അല്ലാഹുവോട് പ്രാര്‍ഥിച്ചു: ഞങ്ങള്‍ക്ക് നീ നല്ലൊരു സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അവന്‍ അവര്‍ക്കൊരു നല്ല (സന്താനത്തെ) നല്‍കിയപ്പോള്‍ അവന്‍ അവര്‍ക്ക് നല്‍കിയ (ഔദാര്യത്തിലും കാരുണ്യത്തിലും) പങ്കാളികളെ ചേര്‍ത്തു. എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു അത്യുന്നതനായിരിക്കുന്നു.” (7:189,190)

സന്താന സൗഭാഗ്യം നല്‍കിയ അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചുകൊണ്ടും കുഞ്ഞുങ്ങളുടെ നന്മ ലക്ഷ്യമാക്കിയും ചില പ്രത്യേക കര്‍മങ്ങള്‍ ഇസ്ലാം നിര്‍ദേശിക്കുന്നു.

1. ബാങ്കുവിളിയും മധുരം നല്‍കലും

നവജാത ശിശുവിന്‍റെ ചെവിയില്‍ ദൈവിക കീര്‍ത്തനം വിളംബരം ചെയ്യുന്ന ബാങ്കിന്‍റെ വചനങ്ങള്‍ ഉരുവിടുന്ന രീതി ഇസ്ലാമിക സമൂഹത്തില്‍ സച്ചരിതരായ മുന്‍ഗാമികള്‍ മുതല്‍ തുടര്‍ന്ന് പോരുന്ന സമ്പ്രദായമാണ്. തദ്വിഷയകമായുദ്ധരിക്കപ്പെടുന്ന പ്രവാചക വചനത്തിന്‍റെ പ്രബലതയെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും സച്ചരിതരായ പൂര്‍വ്വികരുടെ മാതൃകയുള്ളതിനാല്‍ അതിനെ അനാചാരമായി ഗണിക്കുക സാധ്യമല്ല. എന്നാല്‍ ബാങ്കിനു പുറമെ ഇഖാമത്തുകൂടി പറയുന്ന റിപ്പോര്‍ട്ടുകള്‍ ദുര്‍ബലമാണ്. അതിനാല്‍ അത് ഇസ്ലാമിക രീതിയായി കാണാവതല്ല.

കുട്ടി ജനിച്ച സന്തോഷത്താല്‍ മിഠായി വിതരണം ചെയ്യുന്നത് മതപരമായ ഒരു ചടങ്ങല്ലെങ്കിലും തെറ്റു എന്നു പറയാന്‍ പറ്റില്ല. മറിച്ച് ഇസ്ലാം അനുവധിക്കുന്ന നാട്ടുനടപ്പുകളുടെ പട്ടികയിലാണ് അത് വരിക. എന്നാല്‍ ജന്മദിനങ്ങളില്‍ അത് ആവര്‍ത്തിക്കുകയും ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കലും അനിസ്ലാമിക സംസ്കാരമാണ്. അതിനാല്‍ യഥാര്‍ഥ വിശ്വാസികള്‍ അവ കയ്യൊഴിക്കേണ്ടതാണ്.

നവജാത ശിശുവിന് മധുരം തൊട്ടുകൊടുക്കുന്ന രീതി ഹദീഥുകളില്‍ വന്നിട്ടുണ്ട്. നബി (ﷺ) യുടെ അനുചരന്മാര്‍ പ്രവാചക സന്നിധിയില്‍ തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളുമായി വന്ന് അത് ചെയ്ത പല സംഭവങ്ങളും കാണാം. എന്നാല്‍ നബി(ﷺ)യുടെ കാലശേഷം അത്തരം ഒരു കര്‍മ്മത്തിനായി അവിടുത്തെ സ്വാഹാബികളോ സച്ചരിതായ മറ്റു പൂര്‍വ്വികരോ ആരേയും സമീപ്പിച്ചിരുന്നില്ല. അഥവാ നബി(ﷺ)യുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രത്യേക കര്‍മമായിട്ടാണ് സലഫുകള്‍ അതിനെ കണ്ടിരുന്നത് എന്ന് സാരം. അതിനാല്‍ മധുരം നല്‍കാനും ചോറ് ഊട്ടാനും പ്രത്യേക സ്ഥലങ്ങളിലേക്കും ആളുകളുടെ അടുക്കലേക്കും കൊണ്ടുപോകുന്നത് ഇസ്ലാമികമല്ല.

2. പേരിടല്‍

നല്ല അര്‍ഥമുള്ള പേരുകള്‍ കാലേകൂട്ടി കണ്ടുവെച്ച് കുട്ടി ജനിച്ച ദിവസം തന്നെ പേര് വിളിക്കുന്നതാണ് ഉത്തമം. അതിനു കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഏഴാം ദിവസത്തിലോ മറ്റോ പേര് വിളിക്കാം. എന്നാല്‍ പേര് വിളിക്കാനും ചോറുകൊടുക്കാനുമൊക്കെ പ്രത്യേക സ്ഥലങ്ങളിലേക്ക് കൊണ്ടുപോകല്‍ ഇസ്ലാമികമല്ല. നബി(ﷺ)യുടെ അനുചരന്മാരടക്കമുള്ള പൂര്‍വ്വികരായ സച്ചരിതരില്‍ അത്തരം മാതൃക കാണുന്നില്ല. അതിനാല്‍ അത്തരത്തിലുള്ള അന്യമത സംസ്കാരങ്ങള്‍ വിശ്വാസികള്‍ ഒഴിവാക്കേണ്ടതാണ്.

പേരും പേര് വിളിക്കപ്പെടുന്ന വ്യക്തിയും തമ്മില്‍ ബന്ധവും സ്വാധീനവും ഉള്ളതുകൊണ്ടാകാം മോശപ്പെട്ട പലപേരുകളും നബി(ﷺ) തിരുത്തിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. മകന് മോശമായ പേരാണ് വിളിച്ചത് എന്നതിന്‍റെ പേരില്‍ ഒരു പിതാവിനെതിരില്‍ വന്ന പരാതിയുമായി ബന്ധപ്പെട്ട് ഉമര്‍ (റ) അയാളെ ശാസിച്ച സംഭവവും ചരിത്രത്തില്‍ കാണാം.

3. മുടി കളയലും മൃഗത്തെ അറുക്കലും

നവജാത ശിശുവിന്‍റെ തലമുടി നീക്കുവാനു സന്താന സൗഭാഗ്യത്തിന് അനുഗ്രഹിച്ച അല്ലാഹുവിന് നന്ദിരേഖപ്പെടുത്തികൊണ്ട് മൃഗത്തെ ബലിയറുത്ത് ദാനം ചെയ്യുവാനും ഇസ്ലാം നിര്‍ദേശിക്കുന്നു. സാധിക്കുമെങ്കില്‍ ഇത് കുട്ടി ജനിച്ചതിന്‍റെ ഏഴാം ദിവസമാകലാണ് ഉത്തമം. അല്ലെങ്കില്‍ സൗകര്യപ്പെടുന്ന മറ്റ് ഏത് ദിവസങ്ങളിലുമാകാം. മുടിയുടെ തൂക്കത്തിന് തുല്ല്യമായി വെള്ളി ദാനം ചെയ്യാനും നബി(ﷺ) നിര്‍ദേശിച്ചിട്ടുണ്ട്.

4. ചേലാകര്‍മം

ശുദ്ധ പ്രകൃതിയുടെ ഭാഗമായി ലിംഗാഗ്രചര്‍മം ഛേദിക്കുവാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നു. ചേലാകര്‍മത്തിന്‍റെ ഗുണഫലങ്ങള്‍ ഇന്ന് സര്‍വ്വാംഗീകൃതമായി മാറിയിട്ടുണ്ട്. ലിംഗചര്‍മത്തിനടിയില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള മാലിന്യങ്ങളില്‍ നിന്ന് ശുദ്ധി നല്‍കുകയും ഒട്ടനവധി രോഗങ്ങളില്‍ നിന്നും ലൈംഗിക പ്രശ്നങ്ങളില്‍ നിന്നും ചേലാകര്‍മം സുരക്ഷിതത്വം നല്‍കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

5. മുലയൂട്ടല്‍

കുഞ്ഞിന്‍റെ ആരോഗ്യത്തിനും രോഗപ്രതിരോദ ശേഷിക്കും ഏറെ സഹായകമായ പോഷക ഗുണങ്ങളടങ്ങിയ ഒരമൂല്യ വസ്തുവാണ് അമ്മയുടെ മുലപ്പാല്‍. ദൈവികദാനമായ ആ മുലപ്പാല്‍ മക്കളുടെ അവകാശമാണ്. സൗന്ദര്യ പ്രശ്നത്തിന്‍റെയും മറ്റും പേരില്‍ അവ മക്കള്‍ക്ക് നിഷേധിക്കുമ്പോള്‍ ഒട്ടനവധി സാമൂഹ്യ പ്രശ്നങ്ങളും അപകടങ്ങളും അതിലൂടെ വന്ന് ചേരുന്നു. സ്നേഹവും കാരുണ്യവുമില്ലാത്ത മാതൃ-ശിശുബന്ധവും ആരോഗ്യമില്ലാത്ത സന്താനങ്ങളും അതിലൂടെ സമൂഹത്തില്‍ ഉണ്ടാകുന്നു. മാത്രമല്ല സ്തനാര്‍ബുദത്തിന് അതും ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും മാതാപിതാക്കള്‍ മക്കളുടെ ഈ അവകാശം പൂര്‍ത്തീകരിച്ചു കൊടുക്കുവാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയെ ഉദ്ബോധിപ്പിച്ചു. അല്ലാഹു പറയുന്നു: “മാതാക്കള്‍ അവരുടെ ശിശുക്കള്‍ക്ക് രണ്ടുവര്‍ഷം പൂര്‍ണമായും മുലയുട്ടേണ്ടതാകുന്നു. (ശിശുവിന്‍റെ) മുലകുടി പൂര്‍ണമാക്കണം എന്നുദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലയൂട്ടുന്ന മാതാക്കള്‍ക്ക്) മാന്യമായ രീതിയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത പിതാവിനാകുന്നു. എന്നാല്‍ ആരിലും അവരുടെ കഴിവില്‍ കവിഞ്ഞ (ബാധ്യത) ചുമത്താവതല്ല. ഒരു മാതാവും അവളുടെ ശിശുകാരണമായി ദ്രോഹിക്കപ്പെടരുത്. ഒരു പിതാവും അവന്‍റെ ശിശുകാരണമായും (ദ്രോഹിക്കപ്പെടരുത്). (പിതാവിന്‍റെ അഭാവത്തില്‍ അയാളുടെ) അനന്തരവകാശികള്‍ക്കും (ശിശുവിന്‍റെ കാര്യത്തില്‍) അതുപോലെയുള്ള ബാധ്യതകളുണ്ട്. എന്നാല്‍ ഇരുകൂട്ടരും ഉഭയസമ്മതത്തോടെ, പരസ്പരം കൂടിയാലോചിച്ച് മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവരിരുവര്‍ക്കും കുറ്റമൊന്നുമില്ല. ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റൊരാളെക്കൊണ്ട്) മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതങ്കില്‍ അതിനും കുറ്റമൊന്നുമില്ല. അവര്‍ക്ക് നിശ്ചയിച്ച (വേതനം) മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്തും അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നുവെന്ന് അറിഞ്ഞിരിക്കുവിന്‍”. (2:233)

6. സ്നേഹ പ്രകടനവും ലാളനയും

മക്കളോട് സ്നേഹമുണ്ടെന്ന് പറഞ്ഞാല്‍ മാത്രം പോരാ. അത് പ്രകടിപ്പിക്കാനും ശ്രദ്ധിക്കണം. അവരെ എടുക്കുവാനും ചുംബിക്കുവാനും അവരോടൊത്ത് കളിയിലും മാന്യമായ വിനോദത്തിലുമൊക്കെ സമയം ചെലവഴിക്കാനും കഴിയേണ്ടതുണ്ട്. മക്കളുടെ മാനസിക വികാസത്തിനും മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹ-വാത്സല്യങ്ങളുടെ ആത്മ ബന്ധത്തിനുമൊക്കെ അത് അനിവാര്യമാണ്. വളരെയേറെ തിരക്കും സാമൂഹ്യ ഉത്തരവാദിത്വമുണ്ടായിരുന്നിട്ടും മുഹമ്മദ് നബി (ﷺ) കുട്ടികളോടൊത്ത് സ്നേഹം പങ്കുവെക്കുവാനും കളിക്കാനും സമയം കണ്ടെത്തിയിരുന്നുവെന്നത് ആധുനിക സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. തിരക്കിന്‍റെ പേരില്‍ ബാധ്യതകളും ജീവിതം തന്നെയും മറക്കുന്ന ആധുനിക സമൂഹത്തിന് ജീവിതപ്പാച്ചിലിനിടയില്‍ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന വസ്തുത പലരും ശ്രദ്ധിക്കാറില്ല. സ്നേഹവും കാരുണ്യവും പ്രകടിപ്പിച്ചാല്‍ മാത്രമേ മറ്റുള്ളവരില്‍ നിന്നും അതുപോലുള്ളത് തിരിച്ചു കിട്ടുകയുള്ളൂവെന്നാണ് നബി (ﷺ) പഠിപ്പിച്ചത്.

എന്നാല്‍ ഇതിന്‍റെയൊക്കെ നേരെ വിപരീതമായ മറ്റൊരു വശവും ആധുനിക സമൂഹത്തില്‍ നമുക്ക് കാണാം. കുട്ടികളെ അമിതമായി ലാളിച്ചും കൊഞ്ചിച്ചും പറ്റെ വഷളാക്കുന്ന രീതിയും ഏറെ അപകടകരമാണ്. ശാസനയും ഉപദേശവും ഒന്നും വേണ്ടിടത്ത് നല്‍കാതെ തെറ്റുകള്‍ തിരുത്താനും നന്മയിലേക്ക് നയിക്കാനും ഏറ്റവും കൂടുതല്‍ ബാധ്യസ്തരായ മാതാപിതാക്കള്‍ അതില്‍ ശ്രദ്ധിക്കാതെ വരുമ്പോള്‍ വാസ്തവത്തില്‍ സമൂഹത്തിനാകെ ആ സന്താനങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. തെമ്മാടികളും ദുര്‍മാര്‍ഗികളുമായി പല ദുശ്ശീലങ്ങള്‍ക്കുമടിമപ്പെട്ട് അവര്‍ വളരുമ്പോള്‍ സമൂഹത്തില്‍ വെറുക്കപ്പെട്ടവരായി മാറുകയും അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അവിടെയും മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി (ﷺ)യുടെ ജീവിതത്തില്‍ നമുക്ക് മാതൃകയുണ്ട്.

ഒരിക്കല്‍ മദീനത്തെ പള്ളിയുടെ മൂലയില്‍ സക്കാത്തിന്‍റെ വിഹിതമായി ശേഖരിച്ചിരുന്ന കാരക്കയില്‍ നിന്ന് ഒന്നെടുത്ത് നബി (ﷺ) യുടെ പേരകുട്ടി വായിലിട്ടു. അതു കണ്ട നബി (ﷺ) അതു തുപ്പിക്കളയാന്‍ ആ പിഞ്ചുബാലനോട് പറഞ്ഞിട്ടു ഇപ്രകാരം ഓര്‍മ്മിപ്പിച്ചു. “മോനേ, നിനക്കറിയില്ലേ നമുക്ക് അത് ഭക്ഷിക്കാന്‍ പാടില്ലെന്ന്? നിശ്ചയം അത് (സകാത്ത് മുതല്‍) മുഹമ്മദിനും മുഹമ്മദിന്‍റെ കുടുംബത്തിനും അനുവദനീയമല്ല.” (ബുഖാരി, മുസ്ലിം)

മറ്റൊരിക്കല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മാന്യമല്ലാത്ത രീതി സ്വീകരിച്ച കുട്ടിയോട് വാത്സല്യത്തോട് നബി (ﷺ) ഉപദേശിച്ചു. “മോനേ, അല്ലാഹുവിന്‍റെ നാമത്തില്‍ തുടങ്ങുക. വലതു കൈകൊണ്ട് തിന്നുക. നിന്‍റെ അടുത്ത് നിന്ന് നീ ഭക്ഷിക്കുക.” (ബുഖാരി, മുസ്ലിം) ആ കുട്ടികളൊക്കെ പ്രായമായ ശേഷം നബി(ﷺ)യുടെ ഉപദേശങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ അനുസ്മരിച്ചുകൊണ്ട് സമൂഹത്തെ അത്തരം മര്യാദകള്‍ പഠിപ്പിച്ച നിരവധി സംഭവങ്ങള്‍ ഹദീഥിന്‍റെ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.

എന്നാല്‍ മക്കളോടൊത്ത് ഭക്ഷണം കഴിക്കുവാനോ സമയം ചെലവഴിക്കുവാനോ ശ്രദ്ധിക്കാത്ത നമ്മില്‍ ഭൂരിഭാഗത്തിനും ഇത്തരം ഉപദേശ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നല്‍കാന്‍ സാധിക്കാറില്ല. മിക്ക മാതാപിതാക്കളും ചിലപ്പോള്‍ തെറ്റുകള്‍ക്കും ദുശ്ശീലങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നവരായിമാറുന്നു. അല്ലെങ്കില്‍ അനാവശ്യമായ ശകാരങ്ങളും മര്‍ദ്ദനങ്ങളും കൊണ്ട് അവ ഫലപ്രദമല്ലാതാക്കി മാറ്റുന്നു. മര്യാദകളും ധാര്‍മിക വശങ്ങളും ചെറുപ്പത്തില്‍ തന്നെ മക്കള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ നബി(ﷺ) ഉപദേശിച്ചിട്ടുണ്ട്. സ്വന്തം മക്കളെ നല്ല രീതിയില്‍ വളര്‍ത്തേണ്ടതിനു പകരം ആ ചുമതല മറ്റുള്ളവരെ ഏല്‍പ്പിച്ച് മക്കളുടെ കുറ്റവും കുറവുകളും മറ്റുള്ളവരുടെ മുമ്പില്‍ നിരത്തി പരാതിപ്പെടുന്ന രീതി ഒട്ടും ഗുണപരമല്ല.

മക്കള്‍ അനുഗ്രഹമെന്ന പോലെ പരീക്ഷണവുമാണ് എന്ന് ക്വുര്‍ആനിക ഉദ്ബോധനം മറക്കാതിരിക്കുക. “തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാതമാകുന്നു. അല്ലാഹുവിങ്കലത്രെ അതിമഹത്തായ പ്രതിഫലമുള്ളത്.” (64:15). അവരുടെ ശാരീരിക വളര്‍ച്ചയില്‍ ശ്രദ്ധിക്കുന്ന നാം അവരുടെ ധാര്‍മികവും സാംസ്കാരികവുമായ അഭിവൃദ്ധിയിലും ശ്രദ്ധയുള്ളവരായിരിക്കണം. പ്രവാചകന്മാരായിരുന്ന സകരിയ്യാ നബി (അ) യും ഇബ്റാഹീം നബി (അ) യുമൊക്കെ സന്താന സൗഭാഗ്യത്തിനായി അല്ലാഹുവോട് പ്രാര്‍ഥിച്ചപ്പോള്‍ നല്ല മക്കള്‍ക്കായി പ്രത്യേകം ചോദിച്ചത് കാണാം. കാരണം നല്ല മക്കള്‍ നമുക്ക് അഭിമാനവും ഇരുലോകത്തും ഉപകാരപ്രദവുമാണ്. എന്നാല്‍ ദുര്‍നടപ്പുകാരായ മക്കള്‍ നമുക്ക് അപമാനമായിരിക്കുകയും ചെയ്യും.

7. നീതി പാലിക്കുക

മക്കള്‍ക്കിടയില്‍ വേര്‍തിരിവ് കല്‍പിക്കുകയും ചിലരെ മറ്റുചിലരേക്കാള്‍ പ്രത്യേകം സ്നേഹിക്കുകയും അവര്‍ക്ക് പ്രത്യേകമായി പലതും നല്‍കുന്ന വിഭാഗീയത ചിലയാളുകളില്‍ കാണാറുണ്ട്. അത് ഗുരുതരമായ കുറ്റവും ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള അവിവേകപൂര്‍വ്വമായ പ്രവര്‍ത്തിയുമാണ്. തന്‍റെ മക്കളില്‍ ഒരാള്‍ക്ക് മാത്രം പ്രത്യേകമായി ദാനം നല്‍കിയ ഒരു സ്വഹാബിയെ നബി (ﷺ) ശക്തമായി ശാസിക്കുകയും മക്കള്‍ക്കിടയില്‍ തുല്യതയോടെ പെരുമാറാന്‍ ഉപദേശിക്കുകയും ചെയ്ത സംഭവം ഹദീഥ് ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഒരുപക്ഷേ നമ്മള്‍ കാര്യമായി പരിഗണിച്ച് അര്‍ഹവും അനര്‍ഹവുമായ രീതിയിലൊക്കെ വാരിക്കോരി കൊടുത്ത മക്കള്‍ നമുക്ക് ഉപദ്രവകാരിയായി മാറിയേക്കാം. പിന്നീടത് നമുക്ക് ഖേദത്തിനിടയാക്കുകയും ചെയ്തേക്കാം. അനന്തരവകാശ സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട് തന്നെ അല്ലാഹു ഇക്കാര്യം ഉണര്‍ത്തിയത് ശ്രദ്ധേയമാണ്.

“നിങ്ങളിലെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.” (4:11)

8. ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുക

മക്കള്‍ ആവശ്യപ്പെടുന്ന എല്ലാം നമുക്ക് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എങ്കിലും അവരുടെ അത്യാവശ്യങ്ങളും അവസ്ഥകളും കണ്ടറിയാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങി പഠനം പോലുള്ള കാര്യങ്ങളില്‍ കഴിവുണ്ടായിട്ടും ശ്രദ്ധിക്കാതിരിക്കല്‍ കുറ്റകരമായ വീഴ്ചയാണ്. നബി (ﷺ) പറയുന്നു: “തന്‍റെ ആശ്രിതര്‍ക്ക് ചെലവിനു കൊടുക്കാതിരിക്കുക എന്ന തന്നെ ഒരാള്‍ക്ക് മതിയായ കുറ്റമാണ്” (മുസ്ലിം അബൂദാവൂദ്)

മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: “ഒരാള്‍ ചെലവഴിക്കുന്നതില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായ ധനം തന്‍റെ മക്കളടക്കമുള്ള ആശ്രിതര്‍ക്ക് ചെലവഴിക്കുന്ന ധനമാണ്.” (മുസ്ലിം)

9. സമ്പാദിച്ചു കൊടുക്കുക

അനന്തരവകാശികള്‍ക്ക് ഒന്നും ബാക്കിവെക്കാതെ എല്ലാം ചെലവാക്കുന്ന കുത്തഴിഞ്ഞ ഉപഭോഗ സംസ്കാരത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. മക്കളെയും കുടുംബത്തെയും പട്ടിണിക്കിട്ടുകൊണ്ട് ആളുകളെ കയ്യടിയും ‘ഗുഡ് സര്‍ട്ടിഫിക്കറ്റും’ നേടാനായി സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളിലും ദാനധര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതിനെ ഇസ്ലാം നന്മയായി കാണുന്നില്ല.

രോഗാവസ്ഥയിലായിരിക്കെ തന്‍റെ സ്വത്ത് മുഴുവനും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കട്ടെയോ എന്ന് അന്വേഷിച്ച സഅ്ദ് (റ) നോട് നബി (ﷺ) ‘വേണ്ട’ എന്നാണ് മറുപടി നല്‍കിയത്. എങ്കില്‍ പകുതി ദാനം ചെയ്യട്ടയോ? എന്നന്വേഷിച്ചപ്പോഴും അവിടുന്ന് വിലക്കി. അവസാനം മൂന്നിലൊരുഭാഗം ദാനം ചെയ്യാനനുവദിച്ച നബി (ﷺ) ശേഷം പറഞ്ഞു. ‘തീര്‍ച്ചയായും നീ നിന്‍റെ അനന്തരവകാശികളെ ആളുകള്‍ക്ക് മുമ്പില്‍ കൈനീട്ടുന്നവരായി വിട്ടേച്ചു പോകുന്നതിനേക്കാള്‍ അവരെ ധന്യരാക്കി വിട്ടുപോകുന്നതാണ് നിനക്കുത്തമം’ (ബുഖാരി, മുസ്ലിം)

എന്നാല്‍ ന്യായ-അന്യായങ്ങള്‍ ഒന്നും നോക്കാതെ നിഷിദ്ധ മാര്‍ഗത്തിലൂടെ സമ്പാദ്യം കൊഴുപ്പിക്കുന്നതിനെ അതിശക്തമായി നബി (ﷺ) വിലക്കിയിട്ടുമുണ്ട്. അവിടുന്ന് പറഞ്ഞു: “നിഷിദ്ധമാര്‍ഗത്തിലൂടെ വളരുന്ന മാംസത്തിന് നരകാഗ്നിയാണ് ഏറ്റവും അര്‍ഹം.” (തിര്‍മിദി)

10. വിശ്വാസവും ആദര്‍ശവും പഠിപ്പിക്കുക

ഈ ലോകത്തും നാളെ മരണാനന്തര ജീവിതത്തിലും ഉപകാരപ്രദമായ സമ്പാദ്യമായി മക്കള്‍ മാറണമെങ്കില്‍ അവരുടെ ധാര്‍മിക വിദ്യാഭ്യാസത്തെകുറിച്ച് രക്ഷിതാക്കള്‍ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. അടിയുറച്ച ദൈവ വിശ്വാസവും പരലോക ബോധവും അവരില്‍ കരുപിടിപ്പിക്കുവാന്‍ ചെറുപ്പത്തിലേ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ നമ്മെ ഒരു ഭാരമായിക്കണ്ട് തെരുവില്‍ തള്ളുന്ന സ്ഥിതിവിശേഷം ഉണ്ടായാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിന്‍റെ മുമ്പിലും എതിരാളികളായി മക്കള്‍ പ്രത്യക്ഷപ്പെടുന്ന സ്ഥിതിയില്ലാതിരിക്കാന്‍ അത് അനിവാര്യമാണ്. ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ ഒരു മാതൃകാ പുരുഷനായ ലുഖ്മാന്‍ (അ) തന്‍റെ മകന് നല്‍കുന്ന സാരോപദേശങ്ങള്‍ ശ്രദ്ധേയമാണ്. “ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: എന്‍റെ കുഞ്ഞേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അവനില്‍ പങ്കു ചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” “എന്‍റെ കുഞ്ഞുമോനേ, നമസ്കാരത്തെ (കൃത്യമായി) നിലനിറുത്തുക. നന്മയെ അനുശാസിക്കുകയും നിഷിദ്ധകാര്യത്തെ വിലക്കുകയും ചെയ്യുക. നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ സഹനം കൈകൊള്ളുകയും ചെയ്യുക. ഇത് കാര്യങ്ങളുടെ നിശ്ചയദാര്‍ഢ്യത്തില്‍പെട്ടതുതന്നെയാണ്. നീ ആളുകളില്‍ നിന്ന് മുഖം തിര്‍ച്ചു സംസാരിക്കരുത്. ഭൂമിയില്‍ പൊങ്ങച്ചത്തില്‍ നടക്കുകയും അരുത്. തീര്‍ച്ചയായും വമ്പുപറയുന്ന ഡംഭന്മാരെ ഒരുത്തനെയും അല്ലാഹു സ്നേഹിക്കുന്നില്ല. നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുകയും നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അരോചകമായത് കഴുതയുടെ ശബ്ദമത്രെ.” (31:13, 16-19)

പ്രവാചകന്മാരായ ഇബ്റാഹീം (അ) യഅ്ഖൂബ് (അ) മുതലായവര്‍ മക്കള്‍ക്ക് നല്‍കിയ സാരോപദേശങ്ങളില്‍ പ്രധാനപ്പെട്ടവ ക്വുര്‍ആന്‍ എടുത്തു കാണിക്കുന്നത് കാണുക: “ഇതേ ജീവിതമാര്‍ഗം തന്നെ ഇബ്റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഉപദേശിച്ചു: എന്‍റെ മക്കളേ, അല്ലാഹു ഈ ‘ദീന്‍’ നിങ്ങള്‍ക്ക് വിശിഷ്ടമായി തെരഞ്ഞെടുത്തു തന്നിരിക്കുന്നു. ആകയാല്‍ മുസ്ലിംകളായിട്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. അല്ല, യഅ്ഖൂബ് ആസന്നമരണനായിരിക്കെ നിങ്ങള്‍ അവിടെ സന്നിഹിതരായിരുന്നുവോ? അദ്ദേഹം തന്‍റെ മക്കളോട് ചോദിച്ചു: എനിക്കുശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക. അവര്‍ പറഞ്ഞു: അങ്ങയുടെ ആരാധ്യനായ, അങ്ങയുടെ പിതാക്കളായ ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ് എന്നിവരുടെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവനെ അനുസരിച്ച് ജീവിക്കുന്നവരുമാകും.” (2:132-133)

നമ്മുടെ സന്താനങ്ങളെ ഇരുലോകത്തും ഉപകാരപ്പെടുന്ന അഭിമാനകരമായ സമ്പാദ്യമാക്കി മാറ്റാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!

 

മുഹമ്മദ് ശമീർ മദീനി

 

രോഗം പടരുമ്പോൾ, ഈ ചരിത്രം വായിക്കണെ….

രോഗം പടരുമ്പോൾ, ഈ ചരിത്രം വായിക്കണെ….

ഈ കഥ വായിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു. ഇന്നലെകളിൽ ജീവിച്ചവരെക്കുറിച്ചോർത്ത് അഭിമാനം തോന്നി. അവരെത്ര ഭാഗ്യവാന്മാർ!!! അവർ ക്കെങ്ങിനെ ഇത്ര സുന്ദരമായ ജീവിതം നയിക്കാൻ സാധിച്ചു….!!!

┈•✿❁✿•••┈

ഉമർ (റ) ഭരിക്കുന്ന കാലം. സിറിയയിൽ രോഗം പടർന്ന് പിടിക്കുന്ന വിവരം അബൂഉബൈദ (റ) ഖലീഫ ഉമർ (റ) വിനെ അറിയിക്കുന്നു. ആ നാട്ടിലുളള തന്റെ പ്രജകൾ പ്രയാസമനുഭവിക്കുന്ന വിവരം മനസ്സിലാക്കിയ ഖലീഫ ഉമർ (റ) അങ്ങോട്ട് യാത്ര പോകാൻ തീരുമാനിച്ചു. എന്നാൽ ആളുകൾ അദ്ദേഹത്തെ തടഞ്ഞു കൊണ്ട് പറഞ്ഞു; അവിടേക്ക് ഇപ്പോൾ പോകരുത്. അവരുടെ ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ടായി. അപ്പോഴാണ് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നത് നബി (സ്വ) പകർച്ച വ്യാധികൾ ഉളള സ്ഥലത്തേക്ക് പുറത്തുളളവർ പോകരുതെന്നും രോഗം ബാധിച്ച പ്രദേശത്തുളളവർ പുറത്തേക്ക് പോകരുതെന്നും പഠിപ്പിച്ചിട്ടുണ്ട്. (ഹദീസ്) അദ്ദേഹം യാത്ര ഉപേക്ഷിച്ചു…

ഖലീഫ മടങ്ങിയ വിവരം അറിഞ്ഞ സിറിയയിലെ ഗവർണർ ആയിരുന്ന അബൂഉബൈദ (റ) വിന് അൽപം പ്രയാസമുണ്ടായി. അദ്ദേഹം ഖലിഫക്ക് എഴുത്തെഴുതി. “അല്ലാഹുവിന്റെ വിധിയിൽ നിന്ന് താങ്കൾ ഓളിച്ചോടുകയാണോ?” സത്യത്തിൽ ഉമർ (റ) ജനങ്ങളിൽ നിന്ന് ഒളിച്ചോടിയതല്ല. നബി (സ്വ)യുടെ തിരുവചനം കേട്ടപ്പോൾ അതനുസരിച്ചതാണ്.

┈•✿❁✿•••┈

ഉമർ (റ) അബുഉബൈദ (റ) വിന് തിരിച്ചെഴുതി. “ഈ കത്ത് താങ്കളിൽ നിന്ന് പ്രതീക്ഷിച്ചതല്ല” ആ വാചകം ഉമർ (റ) പറയാൻ കാരണം, അബൂഉൈബദ (റ) വിനെ അത്രമാത്രം ഇഷ്ടമായിരുന്നു ഖലീഫക്ക്…

മദീനയിലെ തന്റെ സഹോദരങ്ങളുടെ കൂടെ ഇരിക്കുമ്പോൾ ഉമർ (റ) കൂടെയുളളവരോട് ചോദിക്കുന്നുണ്ട്. എന്താണ് നിങ്ങളുടെ ആഗ്രഹം? അതു പറയുക. അവരിൽ പലരും പറഞ്ഞു: നാം ഇരിക്കുന്ന മുറിയിൽ മുഴുവൻ സ്വർണവും വെളളിയും ലഭിച്ചിരുന്നെങ്കിൽ അതെല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാമായിരുന്നു. എന്നാൽ ഉമർ (റ) തന്റെ ആഗ്രഹമായി പറഞ്ഞത് ഈ റൂം മുഴുവനും അബൂഉബൈദ (റ) വിനെ പോലെയുളളവരെ ലഭിച്ചിരുന്നെങ്കിൽ ഇസ്ലാമുമായി എനിക്ക് ഒരുപാട് മുന്നോട്ട് പോകാമായിരുന്നു.

┈•✿❁✿•••┈

അങ്ങനെ ഉമർ (റ) സ്നേഹിച്ച വ്യക്തിയാണ് അബൂഉബൈദ (റ) . അതു കൊണ്ടാണ് താങ്കളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്ന് ഉമർ (റ) പറഞ്ഞത്. ഉമർ (റ) അദ്ദേഹത്തോടുളള മറുപടിയിൽ എഴുതി: ഞാൻ അല്ലാഹുവിന്റെ ഒരു വിധിയിൽ നിന്നും മറ്റൊരു വിധിയിലേക്കാണ് പോകുന്നത്. അബൂഉബൈദ (റ) വിന് അത് ബോധ്യമാവുകയും ചെയ്തു.

┈•✿❁✿•••┈

അമീനുൽ ഉമ്മ എന്ന് നബി (സ്വ) വിശേഷിപ്പിച്ച വ്യക്തിയാണ് അബൂ ഉബൈദ (റ). അദ്ദേഹം രോഗം പടർന്ന് പിടിക്കുന്ന നാട്ടിൽ നിൽക്കുന്നത് അപകടമാവുമോ എന്ന് ഉമർ (റ) ചിന്തിച്ചു. കാരണം അദ്ദേഹത്തിന്റെ സേവനം ഇനിയും ഇസ്ലാമിന് വേണം. ഖലീഫ എഴുതിയ കത്തിന്റെ അവസാന ഭാഗത്ത് നേരിട്ടല്ലെങ്കിലും ഇപ്രകാരം അദ്ദേഹം എഴുതി. അബൂഉബൈദാ, എനിക്ക് ചില ആവശ്യങ്ങളുണ്ട്. താങ്കൾ ഈ കത്ത് ലഭിച്ചാൽ മദീനയിലേക്ക് എത്തണം.

┈•✿❁✿•••┈

കത്ത് ലഭിച്ച അബൂഉബൈദ (റ) അത് വായിച്ച ഉടനെ ചിരിച്ചു. കാരണം ഉമർ (റ) എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായി. അദ്ദേഹം ഖലീഫക്ക് വീണ്ടും കത്തെഴുതി. താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് എനിക്ക് മനസ്സിലായി. പക്ഷെ, ഈ നാട്ടുകാരെ വിട്ടു അങ്ങോട്ട് വരുവാൻ എനിക്ക് സാധിക്കില്ല. താങ്കളെന്നോട് ക്ഷമിക്കണം.

മറുപടി ലഭിച്ച ഉടനെ അത് വായിച്ച ശേഷം അദ്ദേഹം കരയാൻ തുടങ്ങി. അനുചരന്മാ൪ ചോദിച്ചു: എന്താണ് അബു ഉബൈദ (റ) വിന് സംഭവിച്ചത്? ഉമ൪ (റ) പറഞ്ഞു: ഇപ്പോൾ ഒന്നും പറ്റിയിട്ടില്ല. പക്ഷെ ഉടനെ തന്നെ സംഭവിക്കാനിരിക്കുന്നു.

┈•✿❁✿•••┈

ഉമ൪ (റ) വിന്റെ നി൪ദേശ പ്രകാരം രോഗം ബാധിച്ചവരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റുവാൻ ആരംഭിച്ചു. അത്തരം പ്രവ൪ത്തനങ്ങൾ ഏകോപി ച്ചു കൊണ്ടിരിക്കുമ്പോഴാണ് അബു ഉബൈദ (റ) തന്റെ കുതിരപ്പുറത്ത് നിന്ന് താഴേക്ക് വീഴുന്നത്. അദ്ദേഹത്തിന് കാര്യം മനസ്സിലായി. തന്നെയും രോഗം ബാധിച്ചിരിക്കുന്നു. അദ്ദേഹം തന്റെ പിൻഗാമിയായി മുആദ് ബ്നു ജബൽ (റ) വിനെ തിരഞ്ഞെടുത്തു. പിന്നീടുളള നമസ്കാരത്തിനെല്ലാം മുആദ് ബ്നു ജബൽ (റ) വിന് കൈമാറി.

┈•✿❁✿•••┈

മരണത്തെ പ്രതീക്ഷിച്ചു കിടക്കുന്ന അദ്ദേഹം തന്റെ അനുചരന്മാരോട് നൽകിയ ഉപദേശങ്ങൾ ഇങ്ങനെ വായിക്കാം. ആദം സന്തതികളെ മരണം പിടികൂടും. അരും അതിൽ നിന്ന് ഒഴിവാകുന്നതല്ല. എന്നാൽ ആദം സന്തതികളിൽ ബുദ്ധിയുളളവ൪ നാളേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തിയവരാണ്. (യാത്രാ വിഭവം ഒരുക്കിയവ൪)

┈•✿❁✿•••┈

വളരെ വൈകാതെ അദ്ദേഹം ഈ ലോകത്തോട് വിട പറയുകയും ചെയ്തു. ഉമർ (റ) വാർത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നുണ്ട്; അല്ലാഹു വാണ് സത്യം, എനിക്ക് ശേഷം അബൂ ഉബൈദ (റ) ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തെ ഞാൻ എന്റെ പിന്മഗാമിയാക്കുമായിരുന്നു.

അബുബൈദ (റ) വിന് ശേഷം ഭരണം ഏറ്റെടുത്ത മുആദ് ബ്നു ജബൽ (റ) വും അദ്ദേഹത്തിന്റെ കുടുംബവും ഇതേ രോഗം ബാധിച്ചു മരണപ്പെട്ടു എന്നതാണ് ചരിത്രം. പ്രസിദ്ധരായ ധാരാളം സ്വഹാബികൾ ആ പക൪ച്ച വ്യാധിയുടെ കാലത്ത് മരണപ്പെട്ടിട്ടുണ്ട്.

┈•✿❁✿•••┈

രോഗം പട൪ന്നു പന്തലിക്കുന്ന ഈ കാലത്ത് ഈ ചരിത്രത്തിൽ നിന്ന് ധാരാളം പാഠങ്ങളുണ്ട്. രോഗം വന്നാൽ എടുക്കേണ്ട മുൻകരുതലുകൾ സ്വീകരിക്കണം, രോഗം പടരുന്നു എന്നു പറയുന്ന സ്ഥലത്തേക്ക് നാം പോകരുത്. രോഗമുളള സ്ഥലങ്ങളിൽ നിന്നും രോഗം ബാധിച്ചവ൪ മറ്റുളള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുത്. രോഗം വന്നാൽ ചികിത്സിക്കണം. പ്രാ൪ത്ഥനകൾ നി൪വഹിക്കണം. അങ്ങനെ ധാരാളം പാഠങ്ങൾ…

┈•✿❁✿•••┈

എല്ലാത്തിനും പുറമെ അല്ലാഹുവിന്റെ മാർഗത്തിൽ പരസ്പരം സ്നേഹിച്ചും ഉൾക്കൊണ്ടും ജീവിച്ച അവർ നമുക്കെന്നും മാതൃകയാണ്. അവരുടെ മാതൃക പിന്തുടരുക. അല്ലാഹു അവരെയും നമ്മെയും അനുഗ്രഹിക്കട്ടെ….

സമീർ മുണ്ടേരി

അറിയാത്തത് പറയരുത്.

അറിയാത്തത് പറയരുത്

വിശുദ്ധ ക്വു൪ആനിലെ സൂറത്തു അബസയിൽ ഒരു പ്രയോഗമുണ്ട് “വ ഫാകിഹത്തൻ വ അബ്ബാ”. (അബസ- 31) എന്താണ് ഫാകിഹത്ത് എന്നു എല്ലാവ൪ക്കും അറിയാം. എന്നാൽ “അബ്ബാ” എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.? പരിഭാഷകളിൽ മേച്ചിൽ പുല്ല് എന്ന അ൪ത്ഥം വായിക്കാം. മുറിച്ചെടുക്കുന്ന പുല്ല് എന്നും ഇതിന് അ൪ത്ഥം നൽകിയത് കാണാം. ഇതും രണ്ടും ശരിയായ അ൪ത്ഥമാണ്. മനുഷ്യ൪ തിന്നാത്തതും മൃഗങ്ങൾ കഴിക്കുന്നതുമായ പുല്ലിനാണ് അബ്ബാ എന്നു പറയുക എന്നു പണ്ഡിതന്മാ൪ വിവരിച്ചത് കാണാം.

┈•✿❁✿•••┈

ഈ ആയത്ത് അവതരിക്കുമ്പോൾ എന്താണ് ഇതിന്റെ അ൪ത്ഥം എന്ന് അബൂബക്ക൪ (റ) വിനും ഉമ൪ (റ) വിനും മനസ്സിലായില്ല. അബൂബക്കർ (റ) വിനോട് ഇതിന്റെ അ൪ത്ഥം ചോദിച്ചവരോട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ എനിക്കറിയാ ത്തത് ഞാൻ വിളിച്ചു പറഞ്ഞാൽ ഏതു ആകാശ മാണ് എനിക്ക് തണലിട്ടു തരിക.? ഉമ൪ (റ) അതിനെ ക്കുറിച്ച് ആലോചിച്ചു ക്കൊണ്ട് പറഞ്ഞു: അതെനിക്ക് മനസ്സിലായില്ല. അറിയുന്നത് കൊണ്ട് പ്രവ൪ത്തിക്കുക, അറിയാത്തത് കൊണ്ട് പ്രവ൪ത്തിക്കാ തിരിക്കാനും വിളിച്ചു പറയാതിരിക്കാനും ശ്രമിക്കുക.

┈•✿❁✿•••┈

നോക്കൂ, മഹാന്മാരായ രണ്ടു പേ൪ അവ൪ക്ക് അറിയാത്തത് അവ൪ പറയാൻ ശ്രമിച്ചില്ല. മൌനം അവലംബിച്ചു. എന്നാൽ ഇന്നോ? അറിയാത്തത് പറയാൻ എന്തൊരു ആവേശമാണ്!!! അറിവ് നേടാൻ പറയുന്ന ഇസ്ലാം അറിയാത്ത് മിണ്ടാതിരിക്കാനും പഠിപ്പിച്ചിട്ടുണ്ട്.

നബി (സ്വ) യോട് ഒരാൾ വന്നു ചോദിച്ചു: നബിയെ, ഏറ്റവും മോശമായ സ്ഥലം ഏതാണ് ? നബി (സ്വ) പറഞ്ഞു: എനിക്കറിയി ല്ല. ജിബ്രീൽ (അ) വന്നപ്പോൾ നബി (സ്വ) ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: എനിക്കറിയില്ല. നോക്കൂ നിങ്ങൾ, നബി (സ്വ) ക്ക് അറിയില്ല എന്ന് പറയാൻ മടിയുണ്ടായില്ല. ജിര്ബീൽ (അ) ക്കും അപ്രകാരം തന്നെയായി രുന്നു.

┈•✿❁✿•••┈

ഇമാം മാലിക് (റഹി) യോട് ഒരുപാട് ദൂരെ നിന്നു വന്ന ഒരു വ്യക്തി ഒരു ചോദ്യം ചോദിച്ചു. ഇമാം മാലിക് (റഹി) പറഞ്ഞു: അറിയില്ല…അയാൾ പറഞ്ഞു: ഞാൻ ദൂരെ നിന്നാണ് വരുന്നത് താങ്കളുടെ മറുപടിക്ക് വേണ്ടി എന്റെ നാട്ടുകാ൪ കാത്തിരിക്കു ന്നുണ്ട്. അപ്പോൾ ഇമാം മാലിക് (റഹി) പറഞ്ഞു: അവരോട് പോയി പറയുക, എനിക്ക് അറിയില്ല എന്നു ഞാൻ പറഞ്ഞിട്ടുണ്ട് എന്ന്.

┈•✿❁✿•••┈

ഇറാഖിലെ പ്രമുഖ പണ്ഡിതനായ ഇമാം ശഅബി (റഹി) യോട് ഒരു സംശയം ഒരാൾ ചോദിച്ചു. അദ്ദേഹം പറഞ്ഞു: എനിക്കറിയില്ല. ചോദ്യ ക൪ത്താവ് പറഞ്ഞു; നിങ്ങൾക്ക് നാണമില്ലേ അറിയില്ല എന്നു പറയാൻ? അപ്പോൾ ഇമാം ശഅബി (റഹി) പറഞ്ഞത് മലക്കുകളും അമ്പിയാക്കളും അറിയില്ലെന്ന് പറയാൻ ലജ്ജ കാണിച്ചിട്ടില്ല. പിന്നെ ഞാനെന്തിന് ലജ്ജിക്കണം.?

┈•✿❁✿•••┈

നബി (സ്വ) യുടെ അനുചരന്മാ൪ ഒരു യാത്രയിലാണ്. ആ യാത്രക്കിടയിൽ തലയിൽ മുറിവ് പറ്റിയ ഒരാൾ തന്റെ കൂട്ടുകാരോട് ചോദിച്ചു ഞാൻ ജനാബത്തുകാരനാണ്. (കുളി നി൪ബന്ധമുളള അവസ്ഥയിലാണ്) എനിക്ക് ശുദ്ധിയാകാൻ കുളിക്കു പകരം തയമ്മം ചെയ്താൽ മതിയോ? അവ൪ പറഞ്ഞു: പോരാ, താങ്കൾ കുളിക്കണം. അങ്ങനെ ആ മനുഷ്യൻ കുളിക്കുകയും തലയിൽ ബാധിച്ച മുറിവിൽ വെളളം ഇറങ്ങി അതു കാരണം അയാൾ മരണപ്പെടുകയും ചെയ്തു. വിവരം അറിഞ്ഞ നബി (സ്വ) തന്റെ അനുചരന്മാരോട് കോപിച്ചു. “നിങ്ങളദ്ദേഹത്തെ കൊന്നു കളഞ്ഞു” അറിയാത്തത് പറഞ്ഞതു കൊണ്ട് സംഭവിച്ച ഒരു അപകടം നോക്കൂ..

┈•✿❁✿•••┈

പ്രിയരെ, അറിയുന്നത്, ഉറപ്പുളളത് മാത്രം പറയുക. അത് ദുനിയാവിന്റെ കാര്യത്തിലും മതത്തിന്റെ കാര്യത്തിലും. മത കാര്യത്തിൽ അറിയാത്തത് പറഞ്ഞാൽ അത് നമ്മുടെ പരലോക ത്തെ ബാധിക്കും എന്ന ബോധം എപ്പോഴും നമുക്കുണ്ടാ വണം. അറിയാത്തത് അറിയില്ലെന്ന് പറയാൻ മടി കാണിക്കരുത്. മൌനം അവലംബിക്കുക. 

 

അല്ലാഹു അനുഗ്രഹിക്കട്ടെ..

സമീർ മുണ്ടേരി

 

നമസ്‌ക്കാരം നബിചര്യയിലൂടെ​

നമസ്‌ക്കാരം നബിചര്യയിലൂടെ

 ജറീർ(റ) നിവേദനം: “നമസ്കാരം നിലനിർത്തുവാനും, സകാത്ത്‌ നൽകുവാനും, എല്ലാമുസ്ലീംകൾക്കും ഗുണം കാംക്ഷിക്കുവാനും നബി(സ)ക്ക്‌ ഞാൻ ബൈഅത്ത്‌ (പ്രതിഞ്ജാ ഉടമ്പടി) ചെയ്യുകയുണ്ടായി”. (ബുഖാരി)

അനസ്(റ) നിവേദനം: “അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ‘നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ്ല: യെ ഖിബ്ലയാക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രേ മുസ്ലീം. അവന്ന് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണ ബാധ്യതയുണ്ട്. അതുകൊണ്ട് അല്ലാഹുവിന്റെ സംരക്ഷണ ബാധ്യതയില്‍ നിങ്ങള്‍ ലംഘനം പ്രവര്‍ത്തിക്കരുത്”. (ബുഖാരി)

അബ്ദുല്ല(റ) നിവേദനം: “പ്രവർത്തനങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഏതെന്ന് തിരുമേനി (സ)യോട്‌ ഞാൻ ചോദിച്ചു. തിരുമേനി (സ) അരുളി: “സമയത്ത്‌ നമസ്കരിക്കുന്നത്‌ തന്നെ. പിന്നീട്‌ ഏതെന്ന്‌ ഞാൻ ചോദിച്ചു. തിരുമേനി(സ) അരുളി: “മാതാപിതാക്കൾക്ക്‌ നന്മ ചെയ്യൽ. പിന്നീട്‌ ഏതെന്ന്‌ ഞാൻ ചോദിച്ചു. തിരുമേനി(സ) അരുളി: “അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദ്ചെയ്യൽ”. അബ്ദുല്ല(റ) പറയുന്നു: “ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട്‌ അരുളിയതാണ്‌.തിരുമേനി(സ)യോട്‌ ഞാൻ കൂടുതൽ ചോദിച്ചിരുന്നെങ്കിൽ തിരുമേനി(സ) എനിക്ക്‌ വർദ്ധനവ് നൽകുമായിരുന്നു”. (ബുഖാരി)  

ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ആരാധനയാണ് അഞ്ച് നേരത്തെ നമസ്‌ക്കാരം. മുസ്‌ലിമിന്റെ തിരിച്ചറിയൽ രേഖ കൂടിയാണ് നമസ്‌ക്കാരം. ഒരു പള്ളിയിലെ തന്നെ ആളുകളുടെ നമസ്‌ക്കാരം വീക്ഷിച്ചാൽ മിക്കവാറും ഭിന്നമായ രീതിയിൽ തന്നെയായിരിക്കും അവരുടേ ഓരോരുത്തരുടെയും നമസ്‌ക്കാരം. പ്രവാചക ചര്യയിലൂടെ നമസ്‌ക്കാരത്തിലേക്ക് ഒരു സൂക്ഷ്‌മമായ കാൽവെപ്പാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്. ഏതൊരു ആരാധന കർമ്മങ്ങൾ ചെയ്യുമ്പോളും നേരായ ഉദ്ദേശശുദ്ധി ഉണ്ടെങ്കിലേ അത് അല്ലാഹു സ്വീകരിക്കൂ. ആരെങ്കിലും താൻ വലിയ നമസ്‌ക്കാരക്കാരനാണെന്നോ നോമ്പുകാരനാണെന്നോ ദാന ധർമ്മിയാണെന്നോ ജനത്തെ ധരിപ്പിക്കാൻ ഉദ്ദേശിച്ചാൽ അത് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ ഒരു കർമ്മമാകില്ല. അതിനാലാണ് റസൂൽ [സ] പറഞ്ഞത് “ഉദ്ദേശങ്ങളുനസരിച്ചു മാത്രമാണ് കർമ്മങ്ങളുടെ മൂല്യം. ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് ലഭിക്കുന്നു”. [ബുഖാരി 1]

അപ്പോൾ, ഉദ്ദേശ്യ ശുദ്ധി ഇല്ലെങ്കിൽ അല്ലാഹു അമലുകൾ സ്വീകരിക്കില്ല. അതിനാൽ നമസ്‌ക്കരിക്കുമ്പോൾ നേരായ ഉദ്ദേശശുദ്ധി [നിയ്യത് ] വേണം. നാവുകൊണ്ട് ഒന്ന് ഒരുവിടുകയും ഹൃദയത്തിൽ മറ്റൊന്ന് വിചാരിക്കുകയും ചെയ്‌താൽ അല്ലാഹു സ്വീകരിക്കില്ല. നിയ്യത്തായി നബി [സ ] പ്രത്യേകിച്ചു ഒന്നും തന്നെ പഠിപ്പിച്ചിട്ടില്ല. അതിനാൽ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചു നമസ്‌കരിക്കുക . 

നിയ്യത്ത്

 قَوْلُهُ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى قَالَ الْقُرْطُبِيُّ فِيهِ تَحْقِيقٌ لِاشْتِرَاطِ النِّيَّةِ وَالْإِخْلَاصِ فِي الْأَعْمَالِ فَجَنَحَ إِلَى أَنَّهَا مُؤَكَّدَةٌ. 

ഇമാം ഖുർതുബി പറയുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ” വ ഇന്നമാ ലി കുല്ലി ഇമ്രിഇൻ മാ നവാ -എല്ലാ ഓരോരുത്തർക്കും അവർ കരുതിയത്‌ ഉണ്ടാകും /ലഭിക്കും എന്ന് പറയുന്നതിനാൽ നിയ്യത്ത്/ഉദ്ദേശ്യം കർമ്മത്തിന്റെ ഒരു ഉപാധിയാണെന്നും കർമ്മങ്ങളിൽ ഇഖ്ലാസ്വ് അത്യാവശ്യമാണെന്നും മനസ്സിലാക്കാം.

وَقَالَ غَيْرُهُ بَلْ تُفِيدُ غَيْرَ مَا أَفَادَتْهُ الْأُولَى لِأَنَّ الْأُولَى نَبَّهَتْ عَلَى أَنَّ الْعَمَلَ يَتْبَعُ النِّيَّةَ وَيُصَاحِبُهَا فَيَتَرَتَّبُ الْحُكْمُ عَلَى ذَلِكَ وَالثَّانِيَةُ أَفَادَتْ أَنَّ الْعَامِلَ لَا يحصل لَهُ الا مَا نَوَاه. 

നിയ്യത്ത്/ഉദ്ദേശ്യ ശുദ്ധി ഇല്ലാതെ ചെയ്യുന്ന കർമ്മത്തിന് അതിന്റെ പ്രതിഫലം ലഭിക്കില്ല. 

 

 وَقَالَ بن دَقِيقِ الْعِيدِ الْجُمْلَةُ الثَّانِيَةُ تَقْتَضِي أَنَّ مَنْ نَوَى شَيْئًا يَحْصُلُ لَهُ يَعْنِي إِذَا عَمِلَهُ بِشَرَائِطِهِ أَوْ حَالَ دُونَ عَمَلِهِ لَهُ مَا يُعْذَرُ شَرْعًا بِعَدَمِ عَمَلِهِ وَكُلُّ مَا لَمْ يَنْوِهِ لَمْ يَحْصُلْ لَهُ وَمُرَادُهُ بِقَوْلِهِ مَا لَمْ يَنْوِهِ أَيْ لَا خُصُوصًا وَلَا عُمُومًا

ഇബ്നു ദഖീഖ് അൽ ഈദ് പറയുന്നു: “ഒരാള് ഒരു കർമ്മം ഉദ്ദേശ്യ ശുദ്ധിയോടെ ചെയ്യുക എന്നാൽ അത് അതിന്റെ എല്ലാ ശർതുകളും പാലിച്ചു ചെയ്യുക എന്നാണ്. ഉദ്ദേശ്യം /നിയ്യത്ത് ഇല്ലാതെ കർമ്മം പ്രവർത്തിക്കുമ്പോൾ അയാൾ ആ കർമ്മം ചെയ്തു എന്ന് പറയാമെങ്കിലും അത് പ്രതിഫലാർഹമാവില്ല. ഇവിടെ ഇബ്നു ദഖീഖ് ഉദ്ദേശ്യം/നിയ്യത് എന്ന് പറഞ്ഞത് പൊതുവായ ഒരു നിയ്യത്തോ പ്രത്യേകമായ നിയ്യത്തോ ആണ്.

 أَمَّا إِذَا لَمْ يَنْوِ شَيْئًا مَخْصُوصًا لَكِنْ كَانَتْ هُنَاكَ نِيَّةٌ عَامَّةٌ تَشْمَلُهُ فَهَذَا مِمَّا اخْتَلَفَتْ فِيهِ أَنْظَارُ الْعُلَمَاءِ وَيَتَخَرَّجُ عَلَيْهِ مِنَ الْمَسَائِلِ مَا لَا يُحْصَى وَقَدْ يَحْصُلُ غَيْرُ الْمَنْوِيِّ لِمُدْرَكٍ آخَرَ كَمَنْ دَخَلَ الْمَسْجِدَ فَصَلَّى الْفَرْضَ أَوِ الرَّاتِبَةَ قَبْلَ أَنْ يَقْعُدَ فَإِنَّهُ يَحْصُلُ لَهُ تَحِيَّةُ الْمَسْجِدِ نَوَاهَا أَوْ لَمْ يَنْوِهَا لِأَنَّ الْقَصْدَ بِالتَّحِيَّةِ شَغْلُ الْبُقْعَةِ وَقَدْ حَصَلَ وَهَذَا بِخِلَافِ مَنِ اغْتَسَلَ يَوْمَ الْجُمُعَةِ عَنِ الْجَنَابَةِ فَإِنَّهُ لَا يَحْصُلُ لَهُ غُسْلُ الْجُمُعَةِ عَلَى الرَّاجِحِ لِأَنَّ غُسْلَ الْجُمُعَةِ يُنْظَرُ فِيهِ إِلَى التَّعَبُّدِ لَا إِلَى مَحْضِ التَّنْظِيفِ فَلَا بُدَّ فِيهِ مِنَ الْقَصْدِ إِلَيْهِ بِخِلَافِ تَحِيَّةِ الْمَسْجِدِ وَاللَّهُ أَعْلَمُ. 

ഇനി ഒരാൾ ഒരു കർമ്മത്തിന് പ്രത്യേകമായി നിയ്യത്ത് ചെയ്തില്ല; എന്നാൽ പൊതുവായ/മൊത്തത്തിലുള്ള ഒരു നിയ്യത്ത് ഉണ്ട് എങ്കിൽ അത് സംബന്ധിച്ച് ഉലമാക്കൾ വ്യത്യസ്ത മസ്അലകൾ പറയുന്നുണ്ട്. ചില ഘട്ടങ്ങളിൽ പ്രത്യേക നിയ്യത്ത് ഇല്ലാതെയും കർമ്മത്തിനു പ്രതിഫലം ലഭിക്കും. ഉദാഹരണമായി, ഒരാൾ പള്ളിയിൽ/മസ്ജിദിൽ പ്രവേശിക്കുകയും ഇരിക്കുന്നതിനു മുമ്പ് ഫർദോ റവാതിബു സുന്നത്തോ നിസ്ക്കരിക്കുകയും ചെയ്‌താൽ അയാൾ തഹിയ്യതിന്റെ നിയ്യത്ത് വച്ചാലും ഇല്ലെങ്കിലും തഹിയ്യത് നിസ്ക്കാരം അയാൾക്ക്‌ ലഭിക്കും. എന്നാൽ ഒരാൾ വെള്ളിയാഴ്ച ദിവസം ജനാബതു കുളി കുളിച്ചാൽ -ജുമുഅയുടെ സുന്നത് കുളിയുടെ നിയ്യത് കരുതാതെ- ജുമുഅയുടെ സുന്നത് കുളി അയാൾക്ക്‌ ലഭിക്കില്ല എന്നതാണ് പ്രബലമായ/റാജിഹായ അഭിപ്രായം. അല്ലാഹു ഏറ്റവും അറിയുന്നവൻ.

وَقَالَ بن السَّمْعَانِيِّ فِي أَمَالِيهِ أَفَادَتْ أَنَّ الْأَعْمَالَ الْخَارِجَةَ عَنِ الْعِبَادَةِ لَا تُفِيدُ الثَّوَابَ إِلَّا إِذَا نَوَى بِهَا فَاعِلُهَا الْقُرْبَةَ كَالْأَكْلِ إِذَا نَوَى بِهِ الْقُوَّةَ عَلَى الطَّاعَةِ. 

ഇബ്നു സ്സംആനി പറയുന്നു: “അടിസ്ഥാനപരമായി ഇബാദതു/ആരാധന അല്ലാത്ത പ്രവർത്തികൾ നല്ല നിയ്യത്തോടെ ചെയ്തില്ലെങ്കിൽ പ്രതിഫലാർഹമാവില്ല .ഉദാഹരണമായി, ഭക്ഷണം കഴിക്കുന്നത്‌ കൊണ്ട് ആരാധന /ഇബാദതു ചെയ്യാനുള്ള കഴിവ് /ഖുവ്വത് ഉണ്ടാവുക എന്ന നല്ല നിയ്യത്ത് ഇല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിനു പ്രതിഫലം ലഭിക്കില്ല.

നമസ്ക്കാരാരംഭം 

തക്ബീറത്തുൽ ഇഹ്റാം 

 തക്ബീർ ചൊല്ലി കൈകൾ ഇരു ഷോൾഡറുകൾക് ഒപ്പം ഉയർത്തി രണ്ടു ചെവികൾക്കും നേരെ കൈപ്പടം ഉയർത്തി തക്ബീർ ചൊല്ലിയശേഷം കൈകൾ തന്റെ ഇടതു കൈപ്പത്തിയുടെ മീതെ വലതു കൈപത്തിയായികൊണ്ട് പിടിക്കുക. എന്നിട്ട് നെഞ്ചിൽ വെക്കുക. 

حَدَّثَنِي مُحَمَّدُ بْنُ رَافِعٍ، حَدَّثَنَا عَبْدُ الرَّزَّاقِ، أَخْبَرَنَا ابْنُ جُرَيْجٍ، حَدَّثَنِي ابْنُ شِهَابٍ، عَنْ سَالِمِ بْنِ عَبْدِ اللَّهِ، أَنَّ ابْنَ عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ لِلصَّلاَةِ رَفَعَ يَدَيْهِ حَتَّى تَكُونَا حَذْوَ مَنْكِبَيْهِ ثُمَّ كَبَّرَ فَإِذَا أَرَادَ أَنْ يَرْكَعَ فَعَلَ مِثْلَ ذَلِكَ وَإِذَا رَفَعَ مِنَ الرُّكُوعِ فَعَلَ مِثْلَ ذَلِكَ وَلاَ يَفْعَلُهُ حِينَ يَرْفَعُ رَأْسَهُ مِنَ السُّجُودِ ‏.‏

 നബി(സ) നമസ്ക്കരത്തിന്നു നിന്നാല്‍ കൈകള്‍ ഉയര്‍ത്തി തക്ബീര്‍ ചൊല്ലുമായിരുന്നു, റുകൂഇലും ഉയരുമ്പോഴും ഇത് ചെയ്യുമായിരുന്നു (കൈകള്‍ ഉയര്‍ത്തല്‍). പക്ഷെ സുജൂദില്‍ നിന്നു തല ഉയര്‍ത്തുമ്പോള്‍ ഇത് ചെയ്തില്ല.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَامَ إِلَى الصَّلاَةِ رَفَعَ يَدَيْهِ حَتَّى تَكُونَا حَذْوَ مَنْكِبَيْهِ ثُمَّ كَبَّرَ

عَنْ وَائِلِ بْنِ حُجْرٍ، قَالَ قُلْتُ لأَنْظُرَنَّ إِلَى صَلاَةِ رَسُولِ اللَّهِ صلى الله عليه وسلم كَيْفَ يُصَلِّي قَالَ فَقَامَ رَسُولُ اللَّهِ صلى الله عليه وسلم فَاسْتَقْبَلَ الْقِبْلَةَ فَكَبَّرَ فَرَفَعَ يَدَيْهِ حَتَّى حَاذَتَا أُذُنَيْهِ

വാഇൽ ഇബ്ൻ ഹുജർ [റ] നിന്ന്: “ഞാൻ നബിയുടെ നമസ്കാരം നോക്കി നിന്നു. നബി [സ] ഖിബലക്ക് അഭിമുഖമായി നിന്നു. എന്നിട്ട് തക്ബീർ ചൊല്ലി തന്റെ കൈകൾ ചെവികൾക്ക് മുന്നിലായി ഉയർത്തി …” [അബൂദാവൂദ് 726]

കൈ കെട്ടേണ്ടത്

عَنْ سَهْلِ بْنِ سَعْدٍ، قَالَ كَانَ النَّاسُ يُؤْمَرُونَ أَنْ يَضَعَ الرَّجُلُ الْيَدَ الْيُمْنَى عَلَى ذِرَاعِهِ الْيُسْرَى فِي الصَّلاَةِ‏

സഹൽ ഇബ്ൻ സഅദ് [റ] നിന്നു നിവേദനം: “നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കാൻ നബി [സ] കൽപ്പിക്കാറുണ്ടായിരുന്നു.” [ ബുഖാരി 740]

عن موسى ابن اسماعيل عن حماد بن سلمة عن عاصم الجحدري عن أبيه عن عقبة ابن ظبيان عن علي وضع اليد اليمنى على الساعد الأيسر ثم وضعه على صدره ” . تاريخ الكبير 3061 , 2332 بيهكي

“തന്റെ വലതു കൈ ഇടതു കൈയ്യുടെ മധ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക” [താരീഖ് ബുഖാരി 3061, സുനനുൽ കുബ്‌റാ ബെഹക്കി 2332, അഹ്‌കാമുൽ ഖുർആൻ ജസ്സാസ് 5/376]

സ്വഹീഹായ സനാദോടു കൂടെ വന്നതതാണീ നിവേദനം . കൂടാതെ ഇതിനു ഷാഹിദായി മറ്റു പല റിപ്പോർട്ടുകളും

أخبرنا أبو طاهر ، نا أبو بكر ، نا أبو موسى ، نا مؤمل ، نا سفيان ، عن عاصم بن كليب ، عن أبيه ، عن وائل بن حجر قال : ” صليت مع رسول الله – صلى الله عليه وسلم – ، ووضع يده اليمنى على يده اليسرى على صدره .

വാഇൽ ഇബ്ൻ ഹുജർ [റ] നിന്നു: “നബി [സ്വ] തന്റെ ഇടതു കൈത്തണ്ടയുടെ മീതെ വലത് കൈ നെഞ്ചിന്മേൽ വെച്ചു [ ഇബ്ൻ ഖുസൈമ 479]

حدثنا يحيى بن سعيد عن سفيان حدثني سماك عن قبيصة بن هلب عن أبيه قال رأيت النبي صلى الله عليه وسلم ينصرف عن يمينه وعن يساره ورأيته قال يضع هذه على صدره وصف يحيى اليمنى على اليسرى فوق المفصل

ഹുൽബുത്താഈ [റ] നിന്നും നിവേദനം: “നബി [സ] തന്റെ ഇടംകയ്യിന്റെ മണികണ്ഡത്തിനു മീതെയായി വലതുകൈ നെഞ്ചിൻമേൽ വെച്ചത് ഞാൻ കണ്ടിട്ടുണ്ട്” [അഹമ്മദ് 21460]

وأخرج ابن أبي شيبة في المصنف والبخاري في تاريخه، وابن جرير، وابن المنذر، وابن أبي حاتم والدارقطني في الأفراد وأبو الشيخ والحاكم،وابن مردويه والبيهقي في “سننه” عن علي بن أبي طالب في قوله : فصل لربك وانحر قال : وضع يده اليمنى على وسط ساعده اليسرى ثم وضعهما على صدره في الصلاة 

ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: “ഇബ്ന് അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന് ജരീറും ഇബ്നു മുൻദിറും ഇബ്നു അബീ ഹതിമും ദാറുഖുത്നി തന്റെ ഇർഫാദിലും അബു ശൈഖു, ഹാകിം, ഇബ്നു മർദവയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന് فصل لربك وانحر എന്ന ആയത്തിന് ഒരാൾ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക എന്നർഥം ഉദ്ധരിക്കുന്നു. (ദാറുല് മൻസൂർ 8 /650)

أن علي بن أبي طالبرضي الله عنه قال في قول الله : ( فصل لربك وانحر ) قال : وضع يده اليمنى على وسط ساعده الأيسر ، ثم وضعهما على صدره . 

അലി(റ) നിന്ന് [فصل لربك وانحر എന്ന ആയത്തിന്] ഒരാൾ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തിൽ വെച്ച് അവ രണ്ടും നമസ്കാരത്തിൽ നെഞ്ഞിന്മേൽ വെക്കുക എന്നാണ് [തഫ്‌സീർ ത്വബരി]

കൈ കെട്ടേണ്ടത് പൊക്കിളിനു താഴെയാണ് എന്ന് അലി [റ]വിൽ നിന്നും ഇമാം അബുദാവൂദും ബെഹഖിയും ദാറുഖുത്‌നിയുമെല്ലാം ഉദ്ധരിക്കുന്നുണ്ട്. പ്രസ്‌തുത ഹദീസിന്റെ സനദ് ദുർബലമാണ്. 

حدثنا محمد بن محبوب حدثنا حفص بن غياث عن عبد الرحمن بن إسحق عن زياد بن زيد عن أبي جحيفة أن عليا رضي الله عنه قال من السنة وضع الكف على الكف في الصلاة تحت السرة

അലി [റ] നിന്നു നിവേദനം: “കൈപ്പടം പൊക്കിളിനു താഴെ വെക്കലാണ് സുന്നത്ത്” [അബുദാവൂദും ബെഹഖി, ദാറുഖുത്‌നി, അഹമ്മദ്]

എന്നാൽ പ്രസ്‌തുത ഹദീസ് ദുർബലമാണ്. അതിലെ അബ്ദുറഹ്മാൻ ഇബ്ൻ ഇസഹാക് വാസിഥ്വി ദുർബലനാണ് .

يحيى ابن معين أنه قال: عبد الرحمن بن إسحاق الكوفي ضعيف ليس بشئ.

الجرح والتعديل لابن أبي حاتم5/ 213 

ഇബ്ൻ മുഈൻ പറഞ്ഞു ; ദുർബലനാണ് [ജർഹ് വ തഅദീൽ അബീ ഹാത്തിം 5/213]

أبو زرعة الرازي ليس بقوي، أحمد بن حنبل ليس بشيء منكر الحديث،

يحيى بن معين ضعيف ليس بشيء

ഇമാം അബൂ സർഅത്തു റാസി : “ഇദ്ദേഹം പ്രബലനല്ല”

ഇമാം അഹമ്മദ്: “ഇദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ല നിഷിദ്ധമാണിദ്ദേഹത്തിന്റെ ഹദീസുകൾ” 

യഹ്‌യ ഇബ്ൻ മുഈൻ : “ദുർബലനാണ്. ഇദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ല”

[തഹ്ദീബ് കമാൽ 3754]

അതുപോലെ തന്നെ പൊക്കിളിനു മുകളിലാണ് കൈ വെക്കേണ്ടത് എന്ന ഹദീസം ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്നുണ്ട് .

حَدَّثَنَا مُحَمَّدُ بْنُ قُدَامَةَ، – يَعْنِي ابْنَ أَعْيَنَ – عَنْ أَبِي بَدْرٍ، عَنْ أَبِي طَالُوتَ عَبْدِ السَّلاَمِ، عَنِ ابْنِ جَرِيرٍ الضَّبِّيِّ، عَنْ أَبِيهِ، قَالَ رَأَيْتُ عَلِيًّا – رضى الله عنه – يُمْسِكُ شِمَالَهُ بِيَمِينِهِ عَلَى الرُّسْغِ فَوْقَ السُّرَّةِ  

ജരീർ അദാബി പറയുന്നു : “അലി [റ] നമസ്കാരത്തിൽ ഇടതു കൈയുടെ മുകളിൽ വലതു കൈയായി പൊക്കിളിനു മുകളിൽ വെക്കുന്നത് ഞാൻ കണ്ടു.” [ അബൂദാവൂദ് 757]

എന്നാൽ പ്രസ്‌തുത സംഭവവും തെളിവിന് കൊള്ളില്ല. കാരണം അതിൽ അറിയപ്പെടാത്തവരുണ്ട്.

انّ جريراً والد غزوان مجهول

ബെഹക്കി പറയുന്നു ഒസ്വാന്റെ പിതാവ് ജരീർ മജ്‌ഹുലാണ് 

[ബൈഹക്കി 2/ 29]

قال الذهبي: جرير الضبي عن علي وعنه ابنه غزوان لا يعرف

ഇമാം ദഹബി പറയുന്നു : “അലി [റ] നിന്നു ഉദ്ദരിക്കുന്ന ജരീർ ആരെന്നറിയില്ല, മജ്‌ഹൂലാണ്.” [മീസാൻ 1/ 365 , തഹ്ദീബ് അൽ കമാൽ 4/ 552]

ചുരുക്കി പറഞ്ഞാൽ നമസ്കാരത്തിൽ കൈകെട്ടൽ വാജിബാണ്‌. അതിനു ബുഖാരിയുടെ ഹദീസ് സാക്ഷിയാണ്. അതിൽ കൈകെട്ടാൻ കല്പിക്കാറുണ്ടായിരുന്നു എന്നാണുള്ളത്. എവിടെ കൈ വെക്കണം എന്നതിൽ സ്വഹീഹായി വന്നത് നെഞ്ചിൽ എന്നാണ്. പൊക്കിളിനു മുകളിലാണെന്നോ പൊക്കിളിനു താഴെയാണെന്നോ നബിയിൽ നിന്ന് സ്വഹീഹായി വന്നിട്ടില്ല.

ദുആഉല്‍ ഇഫ്‌ത്തിതാഹ്

നബി(സ) തക്ബീറിന്നും ഖുര്‍ആന്‍ ഓതുന്നതിനും ഇടയില്‍ നിശബ്ദമായി ഈ ദുആകള്‍ ചൊല്ലാറുണ്ടായിരുന്നു

أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا افْتَتَحَ الصَّلاَةَ قَالَ ‏ “‏ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ ‏”‏ ‏.‏ 

അർത്ഥം : “അല്ലാഹുവേ… നീ പരിശുദ്ധനാണ്. നിനക്കാണ് സകല സ്തുതിയും. (നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു). നിന്റെ നാമം അനുഗൃഹീതമാണ്. നിന്റെ മഹത്വം അത്യുന്നതമാണ്. നീയല്ലാതെ ഒരു ഇലാഹ്/ആരാധ്യനും ഇല്ല”. (സുനനു നസാഇ)

إِسْكَاتُكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ مَا تَقُولُ قَالَ ‏ “‏ أَقُولُ اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ نَقِّنِي مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْ خَطَايَاىَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ ‏”‏‏.

അല്ലാഹുവേ…. കിഴക്കിനെയും പടിഞ്ഞാറിനെയും നീ അകലത്തിലാക്കിയത് പോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകലത്തിൽ ആക്കണേ… അഴുക്കിൽ നിന്ന് വെള്ള വസ്ത്രത്തെ ശുദ്ധിയാക്കുന്നതു പോലെ എന്നെ നീ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കണേ… അല്ലാഹുവേ…. എന്റെ പാപങ്ങളെ വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും കഴുകിക്കളയേണമേ. (ബുഖാരി)

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفاً مُسْلِمًا وَمَا أَنَا مِنَ الْمُشْرِكِينَ

ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌ (അല്ലാഹുവിലേക്ക്‌) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായും അര്‍പ്പണത്തോടെയും തിരിച്ചിരിക്കുന്നു. ഞാന്‍ മുശ്‌രിക്കുകളില്‍ പെട്ടവനുമല്ല. 

إِنَّ صَلاَتِي ، وَنُسُكِي ، وَمَحْيَايَ ، وَمَمَاتِي للهِ رَبِّ الْعَالَمِينَ ، لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ

നിശ്ചയം, എന്റെ നിസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് പങ്കുകാരേ ഇല്ല. അതാണ്‌ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ ഒന്നാമനുമാണ്.

اَللّهُمَّ أَنْتَ الْمَلِكُ لاَ إِلَـٰهَ إِلَّا أَنْتَ، أَنْتَ رَبِّي وَأَنَا عَبْدُكَ

അല്ലാഹുവേ! പരമാധികാരമുള്ളവന്‍ നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്.

ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعاً إِنَّهُ لاَ يَغْفِرُ الذُّنُوبُ إِلَّا أَنْتَ

ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.

وَاهْدِنِي لِأَحْسَنِ الْأَخْلاَقِ لاَ يَهْدِي لِأَحْسَنِهَا إِلَّا أَنْتَ ، وَاصْرِفْ عَنِّي سَيِّئَهَا ، لاَ يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ

(അല്ലാഹുവേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.

لَبَّيْكَ وَسَعْدَيْكَ ، وَالْخَيْرُ كُلُّهُ بِيَدَيْكَ ، وَالشَّرُّ لَيْسَ إِلَيْكَ

(അല്ലാഹുവേ!) നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍  നിന്നെ സഹായിക്കാന്‍ സന്നദ്ധനായിരിക്കുന്നു. നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.

أَنَا بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

(അല്ലാഹുവേ!) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്. നീ അനുഗ്രഹപൂര്‍ണ്ണനും പരമോന്നതനുമാകുന്നു! (അല്ലാഹുവേ!) ഞാന്‍ നിന്നോട് പാപമോചനം ചോദിക്കുകയും, നിന്റെ മാര്‍ഗ‍ത്തിലേക്ക് ഞാന്‍ തൗബ ചെയ്ത് മടങ്ങുകയും ചെയ്യുന്നു. – (മുസ്‌ലിം, അബുദാവൂദ്)

താഴെ പറയുന്ന ദുആ ചൊല്ലാവുന്നതാണ്‌

حَدَّثَنَا مُحَمَّدُ بْنُ مِهْرَانَ الرَّازِيُّ، حَدَّثَنَا الْوَلِيدُ بْنُ مُسْلِمٍ، حَدَّثَنَا الأَوْزَاعِيُّ، عَنْ عَبْدَةَ، أَنَّ عُمَرَ بْنَ الْخَطَّابِ، كَانَ يَجْهَرُ بِهَؤُلاَءِ الْكَلِمَاتِ يَقُولُ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ تَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ ‏.‏ وَعَنْ قَتَادَةَ أَنَّهُ كَتَبَ إِلَيْهِ يُخْبِرُهُ عَنْ أَنَسِ بْنِ مَالِكٍ أَنَّهُ حَدَّثَهُ قَالَ صَلَّيْتُ خَلْفَ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَكَانُوا يَسْتَفْتِحُونَ بِـ ‏{‏ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ‏}‏ لاَ يَذْكُرُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ قِرَاءَةٍ وَلاَ فِي آخِرِهَا ‏.‏(مسلم)

  سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ, وَلااله غَيْرُكَ

ഉച്ചാരണം: സുബ്‌ഹാനകല്ലാഹുമ്മ വബിഹംദിക വതബാറകസ്മുക വതആലാ ജദ്ദുക, വലാഇലാഹ ഗയ്റുക.

അ‌ര്‍ത്ഥം: അല്ലാഹുവേ നീയാണ് പരിശുദ്ധന്‍. സര്‍വ്വസ്തുതിയും മഹിമയും നിനക്കാകുന്നു. നിന്റെ നാമം ഏറ്റവും അനുഗൃഹീതം. നിന്റെ മഹത്വവും മേന്മയും സര്‍വ്വത്തെയും കവച്ചുവെക്കുന്നു. നീ അല്ലാതെ വേറെ ആരാധ്യനുമില്ല.

ഫത്തിഹയും സൂറത്തും

ദുആഉല്‍ ഇഫ്‌ത്തിതാഹിനു ശേഷം സൂറത്തുല്‍ ഫാത്തിഹ ഓതുക. (ഫാതിഹ ഓതാത്തവന്‌ നിസ്കാരമില്ല) എന്ന് ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്. എല്ലാ റക്‌അത്തിലും ഫാതിഹ ഓതല്‍ നിര്‍ബന്ധമാണ്‌

يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم ‏ “‏ لاَ صَلاَةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ ‏”

ഫാതിഹ ഇല്ലാതെ നമസ്‌കാരമില്ല. (മുസ്ലിം) 

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ صَلَّى صَلاَةً لَمْ يَقْرَأْ فِيهَا بِفَاتِحَةِ الْكِتَابِ فَهْىَ خِدَاجٌ ‏”‏

ഫാത്തിഹ ഓതാത്തവന്റെ നമസ്ക്കാരം പൂര്‍ണ്ണമല്ല. 

عَنْ أَبِيهِ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقْرَأُ فِي الظُّهْرِ فِي الأُولَيَيْنِ بِأُمِّ الْكِتَابِ وَسُورَتَيْنِ، وَفِي الرَّكْعَتَيْنِ الأُخْرَيَيْنِ بِأُمِّ الْكِتَابِ، وَيُسْمِعُنَا الآيَةَ، وَيُطَوِّلُ فِي الرَّكْعَةِ الأُولَى مَا لاَ يُطَوِّلُ فِي الرَّكْعَةِ الثَّانِيَةِ، وَهَكَذَا فِي الْعَصْرِ وَهَكَذَا فِي الصُّبْحِ‏.‏

പ്രവാചകന്‍ (സ) നമസ്ക്കാരത്തിലെ ആദ്യ രണ്ടു റക്അത്തില്‍ ഫാത്തിഹയും തുടര്‍ന്നു സുറത്തും ഓതാറുണ്ട്. കൂടാതെ, അവസാന രണ്ടു റക്അത്തില്‍ ഫാത്തിഹ മാത്രമാണ് ഓതാറുള്ളത്‌ ളുഹര്‍ നമസ്ക്കാരത്തില്‍.

പക്ഷെ ഇമാമിന്റെ നിര്‍ത്തത്തില്‍ നിന്ന് ഫാതിഹക്ക് ആവശ്യമായ സമയം കിട്ടാത്തവന്‌ ഫാതിഹ നിര്‍ബന്ധമില്ല. ബിസ്മി ഉള്‍പ്പെടെയാണ്‌ ഫാതിഹ ഓതേണ്ടത്. 

ബിസ്മി പതുക്കെ ചൊല്ലല്‍

ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന നമസ്കാരങ്ങളില്‍ ‘ബിസ്മി…’ പതുക്കെ ചൊല്ലുന്നവരും ശബ്ദത്തില്‍ ചൊല്ലുന്നവരുമുണ്ട്. ഈ വിഷയത്തില്‍ ഏതാണ് സുന്നത്ത് എന്ന് നമുക്ക് പരിശോധിക്കാം. നബി (സ) യുടെയും പ്രഗത്ഭരായ സ്വഹാബിമാരുടെയും ചര്യ ഹദീസുകളില്‍ നിന്ന് തന്നെ കാണുക:-

عن أنس قال: صليت مع رسول الله (ص) ،وأبي بكر،وعمر، وعثمان، فلم أسمع أحد منهم يقرأ بسم الله الرحمن الرحيم.

(صحيح مسلم:399)

“അനസ് (റ) നിവേദനം: “ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ), അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നിവരുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്. അവരില്‍ ആരും തന്നെ ബിസ്മി ഓതുന്നത് ഞാന്‍ കേട്ടിട്ടില്ല.” (മുസ്‌ലിം. ഹദീസ് നമ്പര്‍: 399)

ഇനി ബുഖാരി ഉദ്ധരിച്ച മറ്റൊരു ഹദീസ് കാണുക:-

عن أنس (ر): أن النبيّ (ص) وأبا بكر وعمر رضي الله عنهما، كانوا يفتتحون الصلاة: بألحمدلله رب العالمين. 

(صحيح البخاري:743)

“അനസ്ബ്നു മാലിക് (റ) നിവേദനം: അബൂബക്കര്‍ (റ)വും ഉമര്‍ (റ) വും (നമസ്കാരത്തില്‍) ഖുര്‍ആന്‍ പാരായണം ‘അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’ കൊണ്ടാണ് ആരംഭിച്ചിരുന്നത്.”

(ബുഖാരി. ഹദീസ് നമ്പര്‍: 743)

മുസ്‌ലിമിന്‍റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്:-

لا يذكرون بسم الله الرحمن الرحيم في أول قراءة، ولا في آخرها.

“അവര്‍ ആരും തന്നെ ഖുര്‍ആന്‍ പാരായണത്തിന്‍റെ മുമ്പോ ശേഷമോ ബിസ്മി ഓതിയിരുന്നില്ല.” (മുസ്‌ലിം. ഹദീസ് നമ്പര്‍: 399)

നോക്കൂ, എത്ര വ്യക്തമാണ് മേല്‍ ഹദീസുകള്‍! ഇവിടെ നബി (സ) യും അബൂബക്കര്‍ (റ) വും ഉമര്‍ (റ) വും ഉസ്മാന്‍ (റ)വും നമസ്കാരത്തില്‍ ‘ബിസ്മില്ലാഹി റഹ്മാനി റഹീം’ ഓതിയിരുന്നില്ല എന്ന് വ്യക്തമായി തന്നെ പറയുന്നു. അതിനര്‍ത്ഥം അവര്‍ നമസ്കാരത്തില്‍ ‘ബിസ്മി’ തീരെ ഓതിയിരുന്നില്ല എന്നല്ല. മറിച്ച്, അത് പതുക്കെയാണ് ചൊല്ലിയിരുന്നത്. ഇക്കാര്യം ഹദീസുകളില്‍ തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുമുണ്ട്. മാത്രമല്ല, ബിസ്മി ഖുര്‍ആനില്‍ പെട്ടതാണ്. ഖുര്‍ആന്‍ ഓതുമ്പോള്‍ അത് ഓതേണ്ടതാണ്. അതിനാല്‍ നമസ്കാരത്തിലും അത് ഓതേണ്ടതുണ്ട്. പക്ഷേ പതുക്കെയായിരിക്കണം എന്ന് മാത്രം.

റുകൂഇലും ഇഅ്‌ത്തിദാലിലും സുജൂദിലും ചൊല്ലേണ്ടത്

ഫസബ്ബിഹ്‌ ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്‌ റസൂല്‍ (സ) ഞങ്ങളോട്‌ പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത്‌ പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. 

നമസ്കാരത്തില്‍ ‘റുകൂഇ’ല്‍ മൂന്നു പ്രാവശ്യം

 سبحان ربى العضيم 

(എന്റെ മഹാനായ റബ്ബിനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു) 

റുകൂഇലും സുജൂദിലും ചൊല്ലാവുന്ന ദിക്റുകൾ

سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْ لِي

 സുജൂദി’ല്‍ മൂന്നു പ്രാവശ്യം

 سبحان ربى الاعلى 

(അത്യുന്നതനായ റബ്ബിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു) എന്നും ചൊല്ലുക

قَالَ صَلَّيْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم ذَاتَ لَيْلَةٍ فَاسْتَفْتَحَ بِسُورَةِ الْبَقَرَةِ فَقَرَأَ بِمِائَةِ آيَةٍ لَمْ يَرْكَعْ فَمَضَى قُلْتُ يَخْتِمُهَا فِي الرَّكْعَتَيْنِ فَمَضَى قُلْتُ يَخْتِمُهَا ثُمَّ يَرْكَعُ فَمَضَى حَتَّى قَرَأَ سُورَةَ النِّسَاءِ ثُمَّ قَرَأَ سُورَةَ آلِ عِمْرَانَ ثُمَّ رَكَعَ نَحْوًا مِنْ قِيَامِهِ يَقُولُ فِي رُكُوعِهِ ‏”‏ سُبْحَانَ رَبِّيَ الْعَظِيمِ سُبْحَانَ رَبِّيَ الْعَظِيمِ سُبْحَانَ رَبِّيَ الْعَظِيمِ ‏”‏ ‏.‏ ثُمَّ رَفَعَ رَأْسَهُ فَقَالَ ‏”‏ سَمِعَ اللَّهُ لِمَنْ حَمِدَهُ رَبَّنَا لَكَ الْحَمْدُ ‏”‏ ‏.‏ وَأَطَالَ الْقِيَامَ ثُمَّ سَجَدَ فَأَطَالَ السُّجُودَ يَقُولُ فِي سُجُودِهِ ‏”‏ سُبْحَانَ رَبِّيَ الأَعْلَى سُبْحَانَ رَبِّيَ الأَعْلَى سُبْحَانَ رَبِّيَ الأَعْلَى ‏”‏ ‏.‏ لاَ يَمُرُّ بِآيَةِ تَخْوِيفٍ أَوْ تَعْظِيمٍ لِلَّهِ عَزَّ وَجَلَّ إِلاَّ ذَكَرَهُ ‏.

 റുകൂഇല്‍ ‘സുബ്ഹാന റബ്ബിയല്‍ അളീം’ എന്നു മൂന്നു പ്രാവശ്യം,  റുകൂഇല്‍ നിന്നും തല ഉയര്‍ത്തിയാല്‍ “സമി അല്ലാഹു ലിമന് ഹമിദ റബ്ബനാ ലക്കല്‍ ഹംദ്”  സുജൂദില്‍ ‘സുബ്ഹാന റബ്ബിയല്‍ അഅല’ എന്ന് മൂന്ന് പ്രാവശ്യം. (സുനന് നസാഇ)

عَنْ سَعْدِ بْنِ عُبَيْدَةَ، عَنِ الْمُسْتَوْرِدِ بْنِ الأَحْنَفِ، عَنْ صِلَةَ بْنِ زُفَرَ، عَنْ حُذَيْفَةَ، قَالَ صَلَّيْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَرَكَعَ فَقَالَ فِي رُكُوعِهِ ‏”‏ سُبْحَانَ رَبِّيَ الْعَظِيمِ ‏”‏ ‏.‏ وَفِي سُجُودِهِ ‏”‏ سُبْحَانَ رَبِّيَ الأَعْلَى ‏”‏ ‏.‏

 ഹുദൈഫ(റ) നിവേദനം: “നബി(സ)യോടൊന്നിച്ചു ഞാന്‍ നമസ്കരിച്ചു അപ്പോള്‍ റുകൂഇല്‍ ‘സുബ്ഹാന റബ്ബിയല്‍ അളീം’ എന്നും സുജൂദില്‍ ‘സുബ്ഹാന റബ്ബിയല്‍ അഅ’ല’ എന്നും  നബി(സ) ചൊല്ലി” (അഹ്മദ്, അബു ദാവൂദ്, തിർമിദി, നസാഈ)

രണ്ടാം ശാഫീ എന്ന് അറിയപ്പെടുന്ന ഇമാം നവവി(റ) എഴുതുന്നു: “സുന്നത് ‘സുബ്ഹാന റബ്ബിയല്‍ അളീം’ എന്ന് 3 പ്രാവശ്യം ചൊല്ലുന്നതാണ്. (ശരഹുല്‍ മുഹദ്ദബ് 3/411)

  قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا قَالَ ‏”‏ سَمِعَ اللَّهُ لِمَنْ حَمِدَهُ ‏”‏‏.‏ قَالَ ‏”‏ اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ ‏”‏‏.‏ وَكَانَ النَّبِيُّ صلى الله عليه وسلم إِذَا رَكَعَ وَإِذَا رَفَعَ رَأْسَهُ يُكَبِّرُ، وَإِذَا قَامَ مِنَ السَّجْدَتَيْنِ قَالَ ‏”‏ اللَّهُ أَكْبَرُ ‏”‏‏.‏

റുകൂഇല്‍  നിന്ന് തല ഉയർത്തുമ്പോൾ ‘സമിഅല്ലാഹു ലിമൻ ഹമിദഹു’ എന്നും ‘റബ്ബനാ വലക്കല്‍ ഹംദ്’ പറയുകയും ചെയ്തിരുന്നു.  രണ്ടു സുജൂദില്‍ നിന്നും ഉയരുമ്പോള്‍ ‘അള്ളാഹു അക്ബര്‍’ എന്ന് തക്ബീര്‍ ചൊല്ലുമായിരുന്നു.

ഇതും പ്രവാചകന്‍ ചൊല്ലാറുണ്ട് 

سَمِعَ اللَّهُ لِمَنْ حَمِدَهُ اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَوَاتِ وَمِلْءَ الأَرْضِ وَمِلْءَ مَا شِئْتَ مِنْ شَىْءٍ بَعْدُ ‏”

അർത്ഥം: “ഞങ്ങളുടെ രക്ഷിതാവേ, ആകാശവും ഭൂമിയും അവയ്ക്ക് പുറമെ നീ ഉദ്ദേശിക്കുന്ന എല്ലാ വസ്തുക്കളും നിറയെ സ്തുതി നിനക്കുണ്ട്” (മുസ്ലിം)

സുജൂദ്

സുജൂദിലെ ദുആകള്‍:

ചുവടെ വരുന്ന ദുആകളില്‍ ഇഷ്ടമുള്ളതെല്ലാം മാറി മാറി ചൊല്ലാവുന്നതാണ്:

سُبْحَانَ رَبِّيَ الْأَعْلَى –  ثَلَاثُ مَرَّاتٍ

അത്യുന്നതനായ എന്റെ റബ്ബ് എത്രയധികം പരിശുദ്ധന്‍!    – മൂന്ന് തവണ പറയുക. – മുസ്‌ലിം 

سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ

ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്ക് സര്‍വ്വ സ്തുതികളും അര്‍പ്പിക്കുന്നു; അല്ലാഹുവേ! എനിക്ക് നീ പൊറുത്തുതരേണമേ. (ബുഖാരി, മുസ്‌ലിം)

سُبْحَانَكَ اللّهُمَّ رَبَّنَا وَبِحَمْدِكَ اللّهُمَّ اغْفِرْليِ

പരിശുദ്ധി വാഴ്ത്തപ്പെടുന്നവനും മലക്കുകളുടെയും റൂഹി (ജിബ്‌രീല്‍) ന്റെയും റബ്ബുമാകുന്നു (അല്ലാഹു). – മുസ്‌ലിം 

അബ്ദുല്ലാഹിബ്നു മാലിക്(റ) നിവേദനം: “തിരുമേനി(സ) നമസ്കരിക്കുമ്പോള്‍ (സുജൂദില്‍) തന്റെ രണ്ടു കയ്യും (പാര്‍ശ്വങ്ങളില്‍ നിന്ന്) വിടുത്തി വെക്കാറുണ്ടായിരുന്നു. അവിടുത്തെ കക്ഷത്തിലെ വെളുപ്പ് വ്യക്തമാകുന്നതുവരെ. (ബുഖാരി)

സുജൂദുകൾക്കിടയിലെ ഇരുത്തത്തിലെ പ്രാർത്ഥന . 

رَبِّ اغْفِرْلِي رَبِّ اغْفِرْلِي

എന്റെ റബ്ബേ! എനിക്ക് പൊറുത്തു തരേണമേ, എന്റെ റബ്ബേ! എനിക്ക് പൊറുത്ത് തരേണമേ. – (അബൂ ദാവൂദ്‌, നസാഈ) 

   اَللّهُـمَّ اغْفِـرْ لِي ، وَارْحَمْـنِي ، وَاجْبُرْنـِي ، وَارْفَعْـنِي ، وَاهْدِنِـي ، وَعافِنِـي ، وَارْزُقْنِـي 

അല്ലാഹുവേ! എനിക്ക് പൊറുത്ത് തരികയും, എന്നോട് കരുണ കാണിക്കുകയും, എന്റെ ന്യൂനതകള്‍ പരിഹരിച്ച് തരികയും, എന്നെ ഉയര്‍ത്തുകയും, എന്നെ നേര്‍വഴിയിലാക്കുകയും, എനിക്ക് ആരോഗ്യം നല്‍കുകയും, എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ! (അബൂ ദാവൂദ്‌, തിര്‍മിദി, ഇബ്നു മാജ)  

حَدَّثَنَا سَلَمَةُ بْنُ شَبِيبٍ، حَدَّثَنَا زَيْدُ بْنُ حُبَابٍ، عَنْ كَامِلٍ أَبِي الْعَلاَءِ، عَنْ حَبِيبِ بْنِ أَبِي ثَابِتٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ بَيْنَ السَّجْدَتَيْنِ ‏ “‏ اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَاهْدِنِي وَارْزُقْنِي

രണ്ടു സുജൂദുകൾക്കിടയിൽ നബി [സ] اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَاهْدِنِي وَارْزُقْنِي എന്ന് പറയുമായിരുന്നു”. [തിർമിദി 284 ] 

അബൂദാവൂദ് ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ وَاجْبُرْنِي ഇല്ലാതാവുകയും പകരം وعافني കയറി വരുകയും ചെയ്യുന്നു .

عن ابن عباس أن النبي صلى الله عليه وسلم كان يقول بين السجدتين اللهم اغفر لي وارحمني وعافني واهدني وارزقني

[അബൂദാവൂദ്  850 ] 

ഇബ്ൻ മാജയുടെ ഒരു റിപ്പോർട്ടിൽ  ഖിയാമുലൈൽ നമസ്കരിക്കുമ്പോൾ രണ്ട്  സുജൂദിനിടയിൽ എന്നാണുള്ളത്  . അതിൽ اللَّهُمَّ  പകരം  رَبِّ എന്ന് വരുന്നു . അതിൽ  وَارْزُقْنِي കയറുകയും  وَاهْدِنِي പോവുകയും ചെയ്യുന്നു .

عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَقُولُ بَيْنَ السَّجْدَتَيْنِ فِي صَلاَةِ اللَّيْلِ ‏ “‏ رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْزُقْنِي وَارْفَعْنِي ‏

 [ ഇബ്ൻ മാജ 898 ]

തശഹ്ഹുദ‍് ‘അത്തഹിയാത്ത്’ പ്രാര്‍ത്ഥന

التَّحِيَّاتُ الْمُبَارَكَاتُ، الصَّلَوَاتُ الطَّيِّبَاتُ لِلَّهِ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ 

അർത്ഥം : “എല്ലാ ഉപചാരങ്ങളും ബർക്കത്തുള്ള കാര്യങ്ങളും നിസ്കാരങ്ങളും മറ്റ് സൽകർമ്മങ്ങളും അല്ലാഹുവിനാകുന്നു. നബിയേ, അങ്ങേക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹുവിന്റെ കരുണയും ഗുണസമൃദ്ധിയും ഞങ്ങൾക്കും അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ. അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ) അവന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു” (മുസ്ലിം, അബു ദാവൂദ്,  നസാഈ)

‘അത്തഹിയാത്ത്’നെ തുടര്‍ന്ന് നബി صلى الله عليه وسلم ക്ക് വേണ്ടി സ്വലാത്ത്‌ ചൊല്ലുക:

اَللّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ،

അല്ലാഹുവേ! ഇബ്രാഹീം عليه السلام ക്കും കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി صلى الله عليه وسلم ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ! തീര്‍ച്ചയായും നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്!

اَللّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ 

അല്ലാഹുവേ! ഇബ്രാഹീം عليه السلام നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌ നബി صلى الله عليه وسلم യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും അല്ലാഹുവേ!) നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്!” -(ബുഖാരി)

അത്തഹിയാത്തില്‍ സലാം വീട്ടുന്നതിന് മുമ്പുള്ള നബി(സ) യുടെ പ്രാര്‍ത്ഥന

اللّهُـمَّ اغْـفِرْ لي ما قَدَّمْـتُ وَما أَخَّرْت ، وَما أَسْـرَرْتُ وَما أَعْلَـنْت ، وَما أَسْـرَفْت ، وَما أَنْتَ أَعْـلَمُ بِهِ مِنِّي . أَنْتَ المُقَـدِّمُ، وَأَنْتَ المُـؤَخِّـرُ لا إِلهَ إِلاّ أَنْـت (مسلم:٧٧١)

അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരേണമേ! ഞാന്‍ ചെയ്തു കഴിഞ്ഞ പാപവും, ഇനി ചെയ്യാന്‍ പോകുന്ന പാപവും, രഹസ്യമായും പരസ്യമായും അതിരുകവിഞ്ഞും ചെയ്ത പാപവും, അവ എന്നേക്കാള്‍ കൂടുതല്‍ അറിയുന്നവന്‍ നീയാണ്. ‘അല്‍-മുഖദ്ദിം’ഉം, ‘അല്‍-മുഅഖ്ഖിര്‍’ഉം (നിന്‍റെ ഔദാര്യമോ ശിക്ഷയോ നല്‍കുന്നതില്‍ മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും) നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല

അല്ലാഹുമ്മ-ഗ്ഫിര്‍ലീ മാ ഖദ്ദംതു വ മാ അഹ്ഹര്‍ത്തു വ മാ അസ്റര്‍തു വമാ അഅ്’ലന്‍തു വമാ അസ്റഫ്തു വമാ അന്‍ത അഅ് ലമു ബിഹി മിന്നീ. അന്‍തല്‍ മുഖദ്ദിമു വഅന്‍തല്‍ മുഅഹ്ഹിറു ലാ ഇല്ലാഹ ഇല്ലാ അന്‍ത.

ശഅബാൻ മാസം

ശഅബാൻ മാസം

ലോകത്തുളള വിശ്വാസികൾ ശഅബാൻ മാസത്തെ സ്വീകരിച്ചിരിക്കുന്നു. ശഅബാൻ മാസത്തിന് രണ്ട് പ്രത്യേകതകൾ ഹദീസുകളിൽ നമുക്ക് കാണാം.

ഒന്ന്: ശഅബാൻ മാസത്തിൽ അല്ലാഹു അവന്റെ ദാസന്മാ൪ക്ക് പൊറുത്തു കൊടുക്കും

രണ്ട് : നബി (സ്വ) റദമാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നോമ്പ് അനുഷ്ഠിച്ചത് ശഅബാൻ മാസത്തിലാണ്.

പാപമോചനം

┈•✿❁✿•••┈

മുആദ് ബ്നു ജബൽ (റ) വിൽ നിന്ന് നിവേദനം: റസൂൽ (സ) പറഞ്ഞു: “ശഅബാൻ പതിനഞ്ചിന്റെ രാവിൽ അല്ലാഹു തന്റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തർക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികൾക്കും അവൻ പൊറുത്ത് കൊടുക്കുകയും ചെയ്യും.” [ത്വബ്റാനി: 20/108, ഇബ്നു ഹിബ്ബാൻ: 12/481]

നോമ്പ് അധികരിപ്പിക്കുക

➖➖➖

ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: “നബി (സ) ചിലപ്പോൾ തുടർച്ചയായി നോമ്പ് നോൽക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാൽ, ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങൾ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോൽക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരു ന്നു. എത്രത്തോളമെന്നാൽ, ഇനി അദ്ദേഹം നോമ്പ് എടു ക്കില്ല എന്ന് ഞങ്ങൾ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്റെ റസൂൽ പരിപൂർണമായി നോമ്പെടുത്തത് ഞാൻ കണ്ടിട്ടേ യില്ല. അതുപോലെ (അതു കഴിഞ്ഞാൽ പിന്നെ) ശഅബാ ൻ മാസത്തേക്കാൾ കൂടുതൽ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാൻ കണ്ടിട്ടില്ല.[മുത്തഫഖുൻ അലൈഹി]

ഇവിടെ നാം പ്രത്യേകം മനസ്സിലാക്കേണ്ടത് റമദാൻ മാസത്തിൽ മാത്രമാണ് പൂ൪ണമായും നോമ്പ് എടുക്കാൻ അനുവാദമുളളത്. ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) റമളാന് ഒഴികെ മറ്റൊരു മാസവും പൂർണമായി നോമ്പ് നോറ്റിട്ടില്ല [മുത്തഫഖുന് അലൈഹി].

ആയിശ (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം വന്നിട്ടു ണ്ട്. “അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂർണമാ യി നോമ്പ് നോറ്റിട്ടില്ല. [സ്വഹീഹ് മുസ്‌ലിം: 746].

➖✿❁✿➖

എന്തു കൊണ്ട് ശഅബാനിൽ നോമ്പ്?

┈•✿❁✿•••┈

നബി (സ്വ) എന്തു കൊണ്ടാണ് ശഅബാൻ മാസത്തിൽ നോമ്പ് അധികരിപ്പിച്ചത് എന്ന് സംശയിക്കുന്നവരുണ്ടാ കാം. നബി (സ്വ) യുടെ കാലത്തും ഈ സംശയം സ്വഹാ ബികൾക്കുണ്ടായി. അവരത് നബി (സ്വ) യോട് ചോദിക്കു കയും ചെയ്തു. ഉസാമത്ത് ബ്നു സൈദ് (റ) ചോദിച്ചു: നബിയെ, നിങ്ങൾ ശഅബാനിൽ നോമ്പ് നോൽക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോമ്പ് എടുക്കു ന്നില്ലല്ലോ? അപ്പോൾ അദ്ദേഹം പറഞ്ഞു: റജബിനും റമദാനിനും ഇടയിൽ ജനങ്ങൾ അശ്രദ്ധരാകുന്ന ഒരു മാസമാണത്. കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്ന മാസമാ ണത്. നോമ്പുകാരൻ ആയിരിക്കെ എന്റെ കർമ്മ ങ്ങൾ ഉയർത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. [നസാഇ: 2357].

അതു കൊണ്ടു തന്നെ ഈ മാസത്തിലെ രാപകലുകൾ സൽകർമ്മങ്ങളിൽ വിനിയോഗിക്കണം. ഈ ദിവസങ്ങ ളിൽ നോമ്പെടുക്കൽ പ്രയാസമാണ്. കാരണം പകൽ കൂടുതലും ശക്തമായ ചൂടുമാണ്. എന്നാൽ വിശ്വാസികൾ പ്രതിഫലം പ്രതീക്ഷിച്ച് അതെല്ലാം ക്ഷമിക്കും.

മഹാനായ മുആദ് (റ) മരണം സമീപത്തെത്തിയപ്പോൾ ഇപ്രകാരം പറയുകയുണ്ടായി. “അപ്രത്യക്ഷനാക്കുന്ന സന്ദർശകനായ മരണത്തിന് സ്വാഗതം, അല്ലാഹുവേ, ഞാൻ നിന്നെ ഭയപ്പെട്ടിരുന്നു. ഇന്ന് ഞാൻ നിന്നിൽ പ്രതീക്ഷയർപ്പിക്കുകയാണ്. ഈ ദുനിയാവിൽ മരങ്ങൾ കൃഷി ചെയ്യാനും നദികൾ ഒഴുക്കാനും വേണ്ടി അധിക കാലം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടി ല്ലെന്ന് നിനക്കറിയാം. നോമ്പിന്റെ പകലിലെ ദാഹത്തിനും തണുപ്പുളള രാത്രിയിലെ നമസ്കാരത്തിനും സമയം ഉപ യോഗപ്പെടുത്താനും അറിവിന്റെ സദസുകളിൽ പണ്ഡിത ന്മാരുടെ അടുക്കൽ ചെല്ലാനുമാണ് ഞാൻ ആഗ്രഹിച്ചത്.”

ശഅബാനും ബിദ്അത്തുകളും.

➖✿❁✿➖

ഏതാനും ദുർബല ഹദീസുകൾ മുന്നിൽ വെച്ച്, മുസ്ലിം സമൂഹത്തിലെ ചിലർ മതം പഠിപ്പിക്കാത്ത പലതും ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ദുർബലമായ ഹദീസുകളു ടെ അടിസ്ഥാനത്തിൽ രാത്രി നമസ്കാരങ്ങളും ദുആകളും നിർവഹിക്കുന്നുണ്ട്. ഇത് അനുവദനീയമല്ല. കാരണം ഇബാദത്തുകൾക്ക് വ്യക്തമായ തെളിവ് വേണം. സമൂഹ ത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ദു൪ബല ഹദീസാ ണ് താഴെ നൽകുന്നത്.

ശഅബാൻ 15 ന്റെ രാത്രിയിൽ നിങ്ങൾ നമസ്ക്കരിക്കുക, പകലിൽ നോമ്പ് എടുക്കുക. അന്നേ ദിവസം അല്ലാഹു ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വന്ന് ചോദിക്കും. പാപമോചനം തേടുന്നവരുണ്ടോ? ഞാൻ അവന് പൊറു ത്തു കൊടുക്കും. ഉപജീവനം തേടുന്നവരുണ്ടോ? ഞാൻ അവന് രിസ്ഖ് നൽകും. പരീക്ഷിക്കപ്പെടുന്നവരുണ്ടോ? ഞാൻ അവന് ആഫിയത്ത് നൽകും. ചോദിക്കുന്നവനു ണ്ടോ? ഞാൻ അവന് നൽകും. പ്രഭാതോദയം വരെ അങ്ങ നെ പലതും ചോദിക്കും. (ശൈഖ് അൽബാനി (റഹി) പറഞ്ഞു: ഇത് കെട്ടിച്ച മച്ച ഹദീസാണ്)

മറ്റൊരു ദു൪ബല ഹദീസ് ഇതാണ്. അഞ്ച് രാത്രികളിലെ പ്രാർത്ഥന തളളപ്പെടുകയില്ല. റജബിലെ ആദ്യത്തെ രാത്രി, ശഅബാൻ 15 ന്റെ രാത്രി, വെളളിയാഴ്ച്ച രാവ്, ഈദുൽ ഫിത്റിന്റെ രാവ്, യൌമുന്നഹറിന്റെ രാവ്. (ശൈഖ് അൽബാനി (റഹി) പറഞ്ഞു: ഇത് കെട്ടിച്ചമച്ച ഹദീസാണ്)

➖✿❁✿➖

ബറഅത്ത് നോമ്പ്

ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ ശഅബാൻ 15 ന്റെ രാത്രി നമസ്ക്കരിക്കുന്നു, പകലിൽ നോമ്പ് എടുക്കുന്നു. അത് ബിദ്അത്താണ്. ശഅബാൻ പതിനഞ്ചി ന് പ്രത്യേകമായുള്ള നോമ്പ്, ബറാഅത്ത് നോമ്പ് എന്ന പേരിൽ പൊതുവേ ആളുകൾ പറഞ്ഞു വരാറുള്ള നോമ്പാ ണിത്. ആ നോമ്പ് നോൽക്കുന്നവ൪ തെളിവായി കൊണ്ടു വരുന്ന ഹദീസ് ഇപ്രകാര മാണ്. ശഅബാൻ പാതിയായാ ൽ (അഥവാ പതിനഞ്ചായാൽ) അതിന്റെ രാവ് നിങ്ങൾ നിന്ന് നമസ്കരിക്കുകയും, അതിന്റെ പകൽ നിങ്ങൾ നോമ്പെടുക്കുകയും ചെയ്യുക”.

ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസാണ്. അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ്. ഈ ഹദീസ് ദു൪ബ ലമാണ്, സ്വീകാര്യമല്ല എന്ന് ഇമാം ഇബ്നുൽ ജൗസി (റ) ,ബൈഹഖി, ഇമാം അബുൽ ഖത്താബ് ബ്നു ദഹിയ, ഇമാം അബൂശാമ അശാഫിഈ തുടങ്ങിയവരെല്ലാം രേഖപ്പെടു ത്തിയിട്ടുണ്ട്.

➖✿❁✿➖

ഈ മാസത്തിൽ ശ്രദ്ധിക്കുക

┈•✿❁✿•••┈

ഈ മാസവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങൾ പ്രത്യേകം മനസ്സിലാക്കണം.

ഒന്ന്: കഴിഞ്ഞ റമദാനിൽ ഏതെങ്കിലും നോമ്പ് നഷ്ടപ്പെട്ടതുണ്ടെങ്കിൽ അത് പെട്ടെന്ന് നോറ്റു വീട്ടണം.

രണ്ട്: റമദാന്റെ തൊട്ടു മുമ്പുളള ദിവസം (ശഅബാൻ 29 നോ 30 നോ) നോമ്പെടുക്കരുതെന്ന് തെളിവുകൾ വന്നിട്ടു ണ്ട്. റമദാനിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നിങ്ങൾ നോമ്പെടുക്കരുത്. (നബി വചനം) റമദാൻ ആണെങ്കിലോ എന്ന് ഭയപ്പെട്ടു കൊണ്ടാണ് ഇങ്ങനെ നോമ്പെടുക്കുന്നത്. അത് ഒഴിവാക്കേണ്ടതാണ്. എന്നാൽ സ്ഥിരമായി സുന്ന ത്തു നോമ്പെടുക്കുന്നവന് നോമ്പെടുക്കാം.

___

പ്രിയപ്പെട്ടവരെ, സോഷ്യൽ മീഡിയകളിലൂടെ ധാരാളം ദുർബല ഹദീസുകൾ പലരും പ്രചരിപ്പിക്കുന്നുണ്ട്. നാം ഷെയ൪ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും മതം പഠിപ്പിച്ച താണ് എന്ന് ഉറപ്പു വരുത്താൻ നമുക്ക് ബാധ്യതയുണ്ട്. ഈ മാസത്തിൽ നബി (സ്വ) യുടെ മാതൃക പിന്തുടരാനും, തെളിവുകളുടെ പിൻബല മില്ലാതെ ഉണ്ടാക്കിയ ബിദ്അ ത്തുകളെ ഒഴിവാക്കാനും അല്ലാഹു നമ്മെ അനുഗ്രഹി ക്കട്ടെ..

 

അല്ലാഹു അനുഗ്രഹിക്കട്ടെ..

സമീർ മുണ്ടേരി

 

സ്വലാത്ത് ചൊല്ലുക.

സ്വലാത്ത് ചൊല്ലുക.

സൂറത്തു അഹ്സാബിൽ അല്ലാഹു പറഞ്ഞു; തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരു ണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേ ഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയു മുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (അഹ്സാബ്:56)

എന്താണ് അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്ത്?

┈•✿❁✿•••┈

നബിയുടെ മേല്‍ അല്ലാഹുവിന്റെ സ്വലാത്ത് എന്നാൽ മഗ്ഫിറത്തും (പാപമോചനം) റഹ്മത്തുമാണെന്നു പണ്ഡിത ന്മാർ വിവരിച്ചതു കാണാം. എന്നാൽ മലക്കു കളുടെ സ്വലാത്ത് നബി (സ്വ) ക്കു വേണ്ടി അല്ലാഹുവോട് ആദര വു തേടലാണ്. നബി (സ്വ) ക്ക് വേണ്ടി നാം സ്വലാത്ത് ചൊല്ലുക എന്നു പറഞ്ഞാൽ മുഹമ്മദ് നബി (സ്വ) യെ നീ ആദരിക്കേണമേ എന്ന് പ്രാർത്ഥിക്കലാണ്.

നാം സ്വന്തത്തെക്കാൾ സ്നേഹിക്കേണ്ടത് മുഹമ്മദ് നബി (സ്വ) യെയാണ്. അദ്ദേഹത്തിന്റെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലുക എന്നത് നമ്മുടെ കടമയാണ്. പരലോകത്ത് നമുക്ക് ഏറെ പ്രതിഫലം ലഭിക്കുന്ന സൽക൪മ്മവുമാ ണത്. പക്ഷെ ഖേദകരം എന്ന് പറയട്ടെ, നബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലാൻ മടി കാണിക്കുന്ന ഒരു കൂട്ടം ആളുകളായി നാം മാറിക്കൊണ്ടിരിക്കുന്നു.

സ്വലാത്ത് ചൊല്ലുന്നതിന്റെ മഹത്വം വിശദീകരിക്കുന്ന ഒരുപാട് ഹദീസുകൾ കാണാം. ഏതാനും ചിലത് ചുവടെ ചേ൪ക്കാം..

┈•✿❁✿•••┈

ഒരാൾ നബി (സ്വ) യോട് ചോദിച്ചു; നബിയെ, എന്റെ ദുആ മുഴുവൻ നിങ്ങൾക്കുളള സ്വലാത്തു ചൊല്ലലാക്കട്ടെ? അപ്പോൾ അദ്ദേഹം പറഞ്ഞു: എങ്കിൽ വിഷമതകളി ൽ നിന്ന് താങ്കൾ സംരക്ഷിക്കപ്പെടും. (ഹദീഥ്)

അബൂബുര്‍ദയില്‍ നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരമു ണ്ട്: എന്റെ ഉമ്മത്തികളില്‍ വല്ലവനും ഹൃദയത്തില്‍ തട്ടി നിഷ്കളങ്കമായി എന്റെ മേല്‍ സ്വലാത്തു ചൊല്ലിയാല്‍, അതുകാരണത്താല്‍ അല്ലാഹു അവനു പത്തു സ്വലാത്ത് നിര്‍വ്വഹിക്കുകയും അവനു പത്തു പദവികള്‍ ഉയര്‍ത്തു കയും പത്തു പുണ്യങ്ങള്‍ രേഖപ്പെടുത്തുകയും പത്തു തിന്മകള്‍ മായ്ക്കുകയും ചെയ്യും. (നസാഈ)

ഇബ്നുഅബ്ബാസില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. വല്ലവനും എന്റെ മേല്‍ സ്വലാത്തിനെ മറന്നാ ല്‍ അവന്നു സ്വര്‍ഗത്തിലേക്കുള്ള വഴിതെറ്റിയിരിക്കുന്നു. (ഇബ്നുമാജ)

എന്റെ ഉമ്മത്തിന്റെ സ്വലാത്ത് എല്ലാ വെള്ളിയാഴ്ച ദിനവും എനിക്കു പ്രദര്‍ശിപ്പിക്കപ്പെടും. അതിനാല്‍ ആരാണോ എന്റെ മേല്‍ ഏറ്റവും കൂടുതല്‍ സ്വലാത്ത് നിര്‍വ്വ ഹിക്കു ന്നത് അവന്‍ എന്നോട് ഏറ്റവും അടുത്ത സ്ഥാനം അലങ്ക രിക്കുന്നവനായിരിക്കും. (ബൈഹഖി)

നബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലിയാൽ ലഭിക്കുന്ന നേട്ടങ്ങളാണ് മുകളിലെ ഹദീസുകളിൽ നാം വായിച്ചത്.. ഇനി ഏതെല്ലാം സമയത്ത് സ്വലാത്ത് ചൊല്ല ണം എന്ന് കൂടി നമുക്ക് മനസ്സിലാക്കാം.

┈•✿❁✿•••┈

❤️ നമസ്കാരത്തിലെ ആദ്യത്തെയും അവസാനത്തെയും തശഹുദിൽ

❤️ ബാങ്കിന് ശേഷം.

❤️ വെള്ളിയാഴ്ച്ച സ്വലാത്ത് അധികരിപ്പിക്കുക

❤️ പ്രഭാത പ്രദോഷ പ്രാ൪ത്ഥനകളിൽ

❤️ നബി (സ്വ) യുടെ പേര് കേട്ടാൽ

❤️ പ്രാ൪ത്ഥന നി൪വഹിക്കുമ്പോൾ

❤️ പളളിയിൽ പ്രവേശിക്കുമ്പോഴും പളളിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴും.

❤️ മയ്യിത്ത് നമസ്കാരത്തിലെ രണ്ടാമത്തെ തക്ബീറിന് ശേഷം.

┈•✿❁✿•••┈

സ്വലാത്ത് ചൊല്ലാൻ പഠിപ്പിക്കപ്പെട്ട ഏതാനും സന്ദ൪ഭങ്ങ ളാണ് മുകളിൽ കൊടുത്തിരിക്കുന്നത് നമ്മുടെ ജീവിത ത്തിൽ പല സന്ദ൪ഭങ്ങളും കടന്നു പോകുന്നത് സ്വലാത്ത് ചൊല്ലുവാനുളള സമയങ്ങളിലൂടെയാണ്. അശ്രദ്ധ കൊണ്ട് വലിയ പുണ്യമാണ് നമുക്ക് നഷ്ടപ്പെടുന്നത്.

നബി (സ്വ) പറഞ്ഞു “ഞാന്‍ ഒരാളുടെ അടുക്ക ല്‍ പറയപ്പെട്ടു; അപ്പോള്‍ എന്റെ മേല്‍ സ്വലാത്തു ചൊല്ലാ ത്തവനാണ് പിശുക്കന്‍” സ്വയം പരിശോധിക്കുക..നാം പിശുക്കനാണോ?

പുണ്യം നഷ്ടപ്പെടുത്തുന്നവനാണോ?

┈•✿❁✿•••┈

നമ്മെ ഏറെ സ്നേഹിച്ച നമ്മുടെ തിരുനബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നവരിൽ ഉൾപ്പെടാൻ പരിശ്ര മിക്കുക. ആളുകളെ ബോധിപ്പിക്കാനല്ല. സ്വലാത്തിന്റെ പ്രത്യേക മജ്ലിസുകൾ വേണ്ട. അതിനൊരു മുൻമാതൃക യും ഇല്ല. അതു പോലെ നബി (സ്വ) പഠിപ്പിച്ചതും സ്വഹാ ബികൾക്ക് പരിചയമുളളതുമായ സ്വലാത്തുകളാ ണ് നാം ചൊല്ലേണ്ടത്. ശിർക്കിന്റെ വരികളുളളതും ബിദ്അത്തുക ൾ കടന്നു വരുന്നതുമായ സ്വലാത്തുകളെ ഉപേക്ഷിക്കാ നും മനസ്സു കാണിക്കണം. നബി (സ്വ) പ്രത്യേകം പഠിപ്പി ക്കാത്ത സ്ഥലങ്ങളിലും സന്ദർഭങ്ങളിലും നമ്മുടെ വകയാ യി സ്വലാത്തുകൾ എണ്ണവും വണ്ണവും നിശ്ചയിച്ചു ചൊല്ലു ന്നതും ചൊല്ലിപ്പി ക്കുന്നതും ബിദ്അത്താണ് എന്നു മറന്നു പോകരുത്.

┈•✿❁✿•••┈

ഇബ്രാഹീമിയ സ്വലാത്തിന്റെ രൂപം ഇപ്രകാരമാണ്.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

بخاري

അല്ലാഹു അനുഗ്രഹിക്കട്ടെ..

സമീർ മുണ്ടേരി

ഒരു നാൾ നമ്മളും

ഒരു നാൾ നമ്മളും

അനേകമാളുകളുടെ  മരണ വാ൪ത്തകൾ ദിനേന നാം കേൾക്കാറുണ്ട്.   ചെറിയ പ്രായത്തിൽ തന്നെ ധാരാളം പ്രവ൪ത്തനങ്ങളിൽ പങ്കുചേ൪ന്ന് ക൪മ്മങ്ങളുടെ ഫലമനുഭവിക്കുന്ന ലോകത്തേക്ക് യാത്ര പോയവരുണ്ട്.  ഒത്തിരി വ൪ഷങ്ങൾ ജീവിച്ചിട്ടും നന്മയുടെ രേഖകളിലേക്ക് ഒന്നും എഴുതി ചേ൪ക്കാൻ പറ്റാതെ മരണ പ്പെടുന്നവരുമുണ്ട്..

 

മരണം നമ്മുടെയും കൂടെയുണ്ട്…

എത്രപെട്ടെന്നാണ് മരണം മനുഷ്യരെ പിടികൂടുന്നത്! ആരും പ്രതീക്ഷിക്കുന്ന നേരത്തല്ല മരണം വരുന്നത്.  മാരക രോഗം മൂലവും മറ്റും മരണം കാത്ത് കിടക്കുന്ന പലരും ഇന്ന് ഈ ലോകത്ത് വേദന തിന്നു കൊണ്ട് തന്നെ ജീവിതം തളളി നീക്കുകയാണ്.

ദിവസേന ശരാശരി ഒരു ലക്ഷത്തി അറുപതിനായിരം പേർ മരണമടയുന്നു! വർഷം തോറും ഏതാണ്ട്‌ അഞ്ച് കോടി തൊണ്ണൂറ്  ലക്ഷം ആളുകൾ മരണമട യുന്നു. സെക്കൻഡിൽ ശരാശരി രണ്ടു പേർ.

മരണത്തിൽ നിന്ന്‌ ആരും ഒഴിവാകുകയില്ലെന്ന് നാം തിരിച്ചറിയുന്നുണ്ട്. ജനിച്ചു വീഴുന്ന നിമിഷം മുതൽ അടുത്ത ഏതു നിമിഷവും മരണത്തിനു കീഴടങ്ങാനുള്ള സാധ്യതയാണ്‌ ഓരോ മനുഷ്യനും മുമ്പിലുള്ളത്‌.

മനുഷ്യരായ നമ്മളും മറ്റു ജീവികളെ പോലെ ഒരു നിശ്ചിത സമയമാണ് ഈ ഭൂമുഖത്തുള്ളത്. ഒരു നാൾ മരണം നമ്മെയും തേടിയെത്തും. ഏതു രൂപത്തിലായിരി ക്കുമെന്ന് പറയാൻ സാധ്യമല്ല.. ഇത് നാം മറന്നു പോകരുത്.

 

എല്ലാ ശരീരവും മരണത്തെ ആസ്വദിക്കും.” (21:35, 29:57)

പറയുക: ഏതൊരു മരണത്തില്‍നിന്ന്‌ നിങ്ങള്‍ ഓടിയകലുന്നുവോ തീര്‍ച്ചയായും അത്‌ നിങ്ങള്‍ കണ്ടുമുട്ടുന്നതാണ്‌. പിന്നീട്‌ ദൃശ്യവും അദൃശ്യവും അറിയുന്നവന്റെ അരികിലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (62:8)

മരണം മനുഷ്യന്‌ വിധിക്കപ്പെട്ട കാര്യമാണ്‌. ജനിച്ചവരെല്ലാം മരിക്കും. അതില്‍നി ന്ന്‌ ഒരു രക്ഷാകവചവും മനുഷ്യനെ രക്ഷിക്കുകയില്ല. ഒരു അഭയസ്ഥലവും അവനെ രക്ഷിക്കുകയില്ല.

നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പി ക്കപ്പെടുന്നവനല്ല. (56:60).

നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍പോലും (4:78).

 

മരണത്തിനുമപ്പുറം…

മരണം ജീവിതത്തിന്റെ അവസാനമല്ല. നശിക്കാത്ത ലോകത്തേക്കുളള ജീവിതത്തി ന്റെ തുടക്കമാണ്. മരണ ശേഷം ക൪മ്മങ്ങളുടെ ഫലമനുഭവിക്കുന്ന ലോകമാണ്.  ചെയ്ത നന്മകൾക്കും തിന്മകൾക്കും കണക്കനുസരിച്ച് പ്രതിഫലം ലഭിക്കുന്ന വേദി.
അതു കൊണ്ട് തന്നെ ക൪മ്മങ്ങൾ കൊണ്ട് ജീവിതം ധന്യമാക്കാൻ പരിശ്രമിക്കുക.
പിന്നീട് ചെയ്യാം എന്ന് കരുതി മാറ്റി വയ്ക്കുന്ന കാര്യങ്ങള്‍ നമുക്ക് പിന്നീട് ചെയ്യാ ന്‍ കഴിയണമെന്നില്ല.

അതു കൊണ്ട് പ്രവ൪ത്തിക്കാനുളളത് പ്രവ൪ത്തിക്കുക. പറയാനുളളത് പറഞ്ഞു കൊളളുക. മറ്റൊരവസരം ലഭിച്ചു കൊളളണമെന്നില്ല..

അല്ലാഹു പറഞ്ഞത് നോക്കൂ…

 

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ (18)

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താൻ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ  പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖു൪ആൻ: 59/18)

 

فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ (7) وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ (8)

അപ്പോൾ ആര് ഒരു അണുവിന്റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും. ആര് ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും. (ഖു൪ആൻ :99/7-8)

 

يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَرًا وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا وَيُحَذِّرُكُمُ اللَّهُ نَفْسَهُ وَاللَّهُ رَءُوفٌ بِالْعِبَادِ

നന്മയായും തിന്മയായും താൻ പ്രവ൪ത്തിച്ച ഓരോ കാര്യവും (തന്റെ മുമ്പിൽ) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓ൪ക്കുക) തന്റെയും അതിന്റെ (ദുഷ്പ്രവൃത്തിയുടെ) യും ഇടയിൽ വലിയ ദൂരമുണ്ടായി രുന്നെങ്കിൽ എന്ന് ഓരോ വ്യക്തിയും അന്ന് കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങൾക്ക് താക്കീത് നൽകുന്നു. അല്ലാഹു (തന്റെ) ദാസന്മാരോട് വളരെ ദയയുള്ളവനാകുന്നു. (ഖു൪ആൻ: 3/30)

 

عَنْ عُمَرَ بْنِ الْخَطَّابِ ، أَنَّهُ قَالَ فِي خُطْبَتِهِ : حاسِبُوا أَنْفُسَكُمْ قَبْلَ أَنْ تُحَاسَبُوا وَزِنُوا أَنْفُسَكُمْ قَبْل أَنْ تُوزَنُوا ،

ഉമർ (റ) പറഞ്ഞു: നിങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തുക. നിങ്ങളുടെ കര്‍മങ്ങൾ തൂക്കി നോക്കപ്പെടുന്നതിന് മുമ്പ് സ്വയം തൂക്കി നോക്കുക.

 

عَنْ عَمْرِو بْنِ مَيْمُونٍ ، أَنَّ النَّبِيَّ صلى الله عليه وسلم ، قَالَ لِرَجُلٍ : اغْتَنِمْ خَمْسًا قَبْلَ خَمْسٍ : حَيَاتَكَ قَبْلَ مَوْتِكَ ، وَفَرَاغَك قَبْلَ شَغْلِكَ ، وَغِنَاك قَبْلَ فَقْرِكَ ، وَشَبَابَك قَبْلَ هَرَمِكَ ، وَصِحَّتَكَ قَبْلَ سَقَمِك.

 

റസൂൽ (സ്വ)ഒരാളെ ഉപദേശിച്ചു കൊണ്ട്‌ പറഞ്ഞു: അഞ്ച് കാര്യങ്ങൾക്ക് മുമ്പ്‌ ഉള്ള അഞ്ചു കാര്യങ്ങൾ നീ ഉപയോഗപ്പെടുത്തുക : പ്രായമാകുന്നതിന് മുമ്പുള്ള നിന്റെ യുവത്വം, രോഗത്തിന് മുമ്പുള്ള നിന്റെ ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പുള്ള നിന്റെ സമ്പന്നത, തിരക്കാവുന്നതിന് മുമ്പുള്ള നിന്റെ ഒഴിവു സമയം, മരണത്തിന് മുമ്പുള്ള നിന്റെ ജീവിതം. (ഹാകിം)

 

സമീർ മുണ്ടേരി

ഏലസ്സും ഉറുക്കും കെട്ടുന്നവരോട് സ്നേഹപൂ൪വ്വം

ഏലസ്സും ഉറുക്കും കെട്ടുന്നവരോട് സ്നേഹപൂ൪വ്വം

ഇസ്ലാമിക പ്രബോധനം നന്മയാണ്.  വിശ്വാസികളുടെ ബാധ്യതയുമാണ്. ഏതെങ്കിലും വ്യക്തികളോടോ വിഭാഗത്തോടെ പക തീ൪ക്കുകയല്ല പ്രബോധ നത്തിന്റെ ലക്ഷ്യം. സഹജീവികൾ മരണാന്തര ജീവിതത്തിൽ രക്ഷപ്പെടണം, നരകത്തിൽ പ്രവേശിക്കരുതെന്നുളള അങ്ങേയറ്റത്ത ആഗ്രഹമാണ് സത്യ സന്ധനായ ഒരു പ്രബോധകനുണ്ടാവേണ്ടത്.  

വ൪ത്തമാന കാലത്ത് ഉറുക്കും ഏലസ്സും ച൪ച്ചയായിക്കൊണ്ടിരിക്കുകയാണ്. എന്തു കൊണ്ട് ച൪ച്ചയായി എന്നത് വിവരിക്കലല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. മറിച്ച് ഇസ്ലാം എന്താണ് ഉറുക്കിനെക്കുറിച്ചും ഏലസ്സിനെക്കുറിച്ചും പഠിപ്പിക്കു ന്നത് എന്ന് പരിശോധിക്കലാണ്.

പരിശുദ്ധ ഇസ്ലാം ഏതെങ്കിലും മാ൪ഗത്തിലൂടെ ഈ വിഷയം പഠിപ്പിച്ചിട്ടു ണ്ടോ?  നബി (സ്വ) യും സ്വഹാബത്തും ഉറുക്കും ഏലസ്സും ഉപയോഗിച്ചവരാ ണോ? അന്വേഷിക്കേണ്ടത് പ്രമാണങ്ങളിലൂടെയാണ്. നമുക്കൊന്ന് പ്രമാണ ങ്ങളിലേക്ക് നോക്കാം…  

എന്താണ് ഉറുക്കും ഏലസ്സും?

രോഗം മാറാൻ അല്ലെങ്കിൽ ആഗ്രഹ പൂ൪ത്തീകരണത്തിന് മനുഷ്യ ശരീര ത്തിൽ വിശുദ്ധ ക്വു൪ആനിലെ ആയത്തുകളോ മറ്റു അറബിയിലുളള വല്ല വാക്കുകളോ എഴുതിക്കെട്ടുന്നതാണ് നമുക്ക് പരിചയമുളള ഉറുക്കും ഏലസ്സും.  ഇസ്ലാമിക പ്രമാണങ്ങൾ പരിശോധിച്ചാൽ ശക്തമായി വിലക്കപ്പെട്ടതാണ് ഉറുക്കും ഏലസ്സും എന്ന് മനസ്സിലാക്കാൻ സാധിക്കും.

ചില ഹദീസുകൾ നോക്കൂ...

ഇമാം അഹ്മദും അബൂദാവൂദും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.   അബ്ദുള്ള ഇബ്നുമസ്ഊദ് (റ) വിൽ നിന്നു നിവേദനം. നബി (സ്വ) പറഞ്ഞിരിക്കുന്നു. (നിശ്ചയം ഉറുക്കും ഏലസും മന്ത്രങ്ങളും ശിർക്കാകുന്നു.)

അബൂദാവൂദ് റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം.

ഉഖ്ബത്ത് ഇബ്നു ആമിർ (റ)വിൽ നിന്നു നിവേദനം. നബി (സ്വ) പറഞ്ഞി രിക്കുന്നു. (ആരെങ്കിലും ആഗ്രഹ പൂർത്തീകരണത്തിനു വേണ്ടി ഏലസ് കെട്ടിയാൽ അല്ലാഹു അത് പൂർത്തിയാക്കാതിരിക്കട്ടെ.)

ഇംറാന്‍(റ) നിവേദനം: ഒരിക്കല്‍ നബി(സ) ഒരു മനുഷ്യന്റെ കയ്യില്‍ ഒരു വട്ടക്കണ്ണി കാണുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു; നിനക്ക് നാശം. എന്താണിത്? അയാള്‍ പറഞ്ഞു: വാതരോഗ ശമനത്തിനാണ്. അപ്പോള്‍ നബി (സ) പറഞ്ഞു; ഇത് വാതരോഗം നിനക്ക് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുക. നീ അത് ഊരി എറിയുക. ഇതുമായി നീ മരണപ്പെട്ടാല്‍ നീ ഒരിക്ക ലും വിജയിക്കുകയില്ല. (അഹ്മദ്, ഹാക്കിം, ഇബ്നുഹിബ്ബാന്‍). 

എത്ര ശക്തമായ താക്കീതുകളാണ് മുകളിലെ ഹദീസുകളിൽ നിന്ന് നമുക്ക് വായിക്കാൻ സാധിക്കുന്നത്.  നമ്മുടെ പരലോകത്തെ ബാധിക്കുന്ന കാര്യ മാണ് ആ ഉറുക്കും ഏലസും എന്ന് ബുദ്ധിയുളളവ൪ക്ക് മനസ്സിലാകും.  അല്ലാഹു വിൽ പങ്കുചേ൪ക്കുക എന്നത് ഇസ്ലാം നിഷിദ്ധമാണ് എന്ന് പഠിപ്പിച്ച ഏറ്റവും വലിയ തിന്മയാണ്.  നബി (സ്വ) യും സ്വഹാബത്തും എത്രയോ പ്രയാസ ങ്ങളെ നേരിട്ടു. പല ആഗ്രഹങ്ങളും അവ൪ക്കെല്ലാം ഉണ്ടായിരുന്നു. അത്തരം സന്ദ൪ഭങ്ങളിൽ എന്തായിരുന്നു അവ൪ കാണിച്ചു തന്ന മാതൃക? അവരാരും ക്വു൪ആൻ ആയത്തുകളോ, അറബി വാക്കുകളോ കടലാസ്സിലോ മറ്റോ എഴുതുകയും അതൊരു  ചരടായി കൈയ്യിൽ കെട്ടുകയും ചെയ്തിട്ടില്ല.

രോഗമുണ്ടായപ്പോൾ അവ൪ അല്ലാഹുവോട് പ്രാ൪ത്ഥിച്ചു. ഇസ്ലാം അനുവദിച്ചു തന്ന റുഖ് യ അവ൪ പ്രാവ൪ത്തികമാക്കി. എന്നാൽ ഇന്ന് പലരും ചെയ്തു കൊണ്ടിരിക്കുന്ന ഈ പ്രവ൪ത്തിക്ക് അവരിൽ നമുക്ക് മാതൃക കാണാൻ സാധ്യമല്ല.

രോഗം മാറാൻ വേണ്ടി ഏലസ്സു കെട്ടുന്നവ൪ അറിയേണ്ടത് നബി (സ്വ) യുടെ ഈ വചനമാണ്.  ഉക്ബത്(റ) നിവേദനം: നബി(സ) അരുളി. ആരെങ്കിലും ശരീരത്തില്‍ ഏലസ്സ് കെട്ടിയാല്‍ അല്ലാഹു അവന്റെ രോഗശമനം പൂര്‍ത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ.. (അഹ്മദ്, ഹാകിം). 

ഹുദൈഫ(റ) ഒരിക്കല്‍ ഒരു രോഗിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം രോഗിയുടെ കയ്യിന്മേല്‍ ഒരു നൂല് കണ്ടു. അദ്ദേഹം അത് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം ഓതി. “അവരിൽ അധികമാളുകളും അല്ലാഹുവിൽ ശിര്‍ക്ക് വെച്ചുകൊണ്ടല്ലാതെ വിശ്വസിക്കുന്നില്ല” (അബുഹാതിം)

ഹുദൈഫ(റ) പറയുന്നു: അദ്ദേഹം ഒരു രോഗിയെ സന്ദര്‍ശിച്ചു.  രോഗിയുടെ കയ്യില്‍ തടവിക്കൊണ്ടിരുന്നപ്പോള്‍ ഒരു നൂലുള്ളതായി  അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു;   എന്താണിത്? രോഗി പറഞ്ഞു; മന്ത്രിച്ചു കെട്ടിയതാണ്‌. അപ്പോള്‍ ഹുദൈഫ(റ) അത് മുറിച്ചു മാറ്റിയ ശേഷം ഇപ്രകാരം പറഞ്ഞു: ഈ നൂലുമായി നീ മരിച്ചാല്‍ ഞാന്‍ നിനക്ക് മയ്യിത്ത്‌ നമസ്കരിക്കുകയില്ല. (അബു ഹാത്തിം) . 

പ്രിയപ്പെട്ടവരെ, കൂടുതൽ വിവരണം ആവശ്യമില്ലാതെ തന്നെ മനസ്സിലാക്കാ ൻ കഴിയുന്നത് ഉറുക്കും ഏലസ്സും ഇസ്ലാം പഠിപ്പിച്ചതല്ല എന്നതാണ്.  അതിലൂ ടെ രക്ഷ ലഭിക്കുമെന്ന വിശ്വാസം അനിസ്ലാമികമാണ്.

അതു കൊണ്ട് അത്തരം ശിർക്കൻ വിശ്വാസങ്ങളിൽ നിന്ന് അകന്നു നിൽക്കുക. പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടുമ്പോൾ ഉറുക്കും ഏലസ്സും കെട്ട ലോ, കുപ്പി കെട്ടിത്തൂക്കലോ മറ്റോ അല്ല പരിഹാരം.  അല്ലാഹുവില്‍ ഭരമേ ല്‍പിച്ച് അവനോട് പ്രാര്‍ഥിക്കലും ഇസ്‌ലാം പഠിപ്പിച്ച മന്ത്രങ്ങളുമാണ്.  ആ മാർഗം നാം സ്വീകരിക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ.

 

സമീർ മുണ്ടേരി